കത്തോലിക്കാസഭയെ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ ഫ്രീമേസണ്‍ സംഘം ആവിഷ്കരിച്ചിരിക്കുന്ന അജണ്ടയാണ് ഇന്നു സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഫ്രീമേസണ്‍റി' എന്ന പൈശാചിക പ്രസ്ഥാനം തയ്യാറെടുത്തിരുന്നു. കത്തോലിക്കാസഭയിലെ ഐക്യം തകര്‍ക്കുകയും സഭയിലെ വചനാധിഷ്ഠിതമായ ആചാരങ്ങള്‍ നീക്കം ചെയ്യുകയെന്നതും ഇവരുടെ മുഖ്യ അജണ്ടയുടെ ഭാഗമാണ്. കൂടാതെ, വചനവിരുദ്ധമായ ആചാരങ്ങളും പ്രാര്‍ത്ഥനാരീതികളും സഭയില്‍ സ്ഥാപിക്കുകയെന്നതും ഇവരുടെ പദ്ധതിയുടെ ഭാഗംതന്നെ! ഇതിനായി ഇവര്‍ പ്രയോഗിക്കുന്ന അനേകം കുതന്ത്രങ്ങളുണ്ട്.
ആദ്ധ്യാത്മികതയുടെ ലേബലില്‍ ചില ഗ്രൂപ്പുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍പ്പോലും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നു. ന്യു ഏജ് മൂവ്മെന്റ്, ക്രിസ്റ്റ്യന്‍ സയന്‍സ്, ഈസ്റ്റേണ്‍ മിസ്റ്റിസിസം, ഒക്കള്‍ട്ട്, തിയോസഫി, യോഗാ, അതീന്ദ്രിയ ധ്യാനം, മന്ത്രവാദം, സാത്താന്‍ സേവ, ജ്യോതിഷം, കൈരേഖ, ടെലിപ്പതി, അതീന്ദ്രിയ മനഃശാസ്ത്രം, ആസ്ട്രല്‍ ട്രാവല്‍ ഇതെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്ന നിഗൂഢ വിശ്വാസ പദ്ധതികളാണ്! ഇവ കൂടാതെ, ഇതിനോടു ചേര്‍ന്നുനില്‍ക്കുന്ന അനേകം 'ന്യു ജനറേഷന്‍' പൈശാചികതകള്‍ ഓരോദിവസവും ഉയര്‍ന്നുവരുന്നു എന്നതാണു ദാരുണമായ അവസ്ഥ! ഒരു പൈശാചിക സംരംഭത്തെ ജനം തിരിച്ചറിഞ്ഞാല്‍, ഇതുതന്നെ മറ്റൊരു പേരില്‍ വിപണിയിലിറക്കുന്ന കുതന്ത്രവും ഇവര്‍ക്കുണ്ട്! ആരംഭത്തില്‍ ഇത്തരം പരിശീലനങ്ങള്‍ തികച്ചും സൗജന്യമായി നല്‍കുമെങ്കിലും, ഒരുവനെ അടിമത്വത്തിലേക്കു നയിച്ചതിനുശേഷം താങ്ങാന്‍ കഴിയാത്ത ഫീസുകള്‍ ചുമത്തുന്ന ശൈലിയാണ് ഇവര്‍ അവലംബിക്കുന്നത്! യോഗയെ ഈ വിധത്തില്‍ ആധുനികവത്കരിച്ചു നടത്തുന്ന കച്ചവടമാണ് 'ആര്‍ട്ട് ഓഫ് ലിവിംഗ്'! ഇതേ മാലിന്യംതന്നെ പലപല ലേബലുകളില്‍ പുറത്തിറക്കുന്നുവെങ്കിലും എല്ലാറ്റിന്റെയും അടിസ്ഥാന തത്വം കപട ആദ്ധ്യാത്മികതയിലേക്കു നയിക്കുക എന്നതാണ്!
മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനങ്ങളുമായി സാമ്യമുള്ള ശൈലിയാണ് ഇവരുടെതും! യുവാക്കളെ ആകര്‍ഷിക്കുവാന്‍ രതിവൈകൃതങ്ങളും മയക്കുമരുന്നും വാഗ്ദാനം ചെയ്യുന്ന രീതി അവലംബിക്കുകയും, അടിമകളായി മാറുന്നവരെ സാമ്പത്തീകമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. പണത്തിനായി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കു യുവാക്കളെ പ്രേരിപ്പിക്കുന്ന രീതിയും ഇവര്‍ക്കുണ്ട്! ഒരിക്കല്‍ ഇവരുടെ സംഘത്തില്‍ അകപ്പെട്ടാല്‍, മോചനം ലഭിക്കുക അസാധ്യമാണ്. ഫ്രീമേസണ്‍ സംഘത്തിന്റെ ഏറ്റവും ഒടുവിലത്തേതും നരകത്തിലേക്കുള്ള അംഗത്വം ഉറപ്പിക്കുന്നതുമായ ഘട്ടമാണ് 'ബ്ലാക്ക് മാസ്'! സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന വ്യക്തികളും വന്‍കിട വ്യവസായികളും ഭരണാധികാരികളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഈ പൈശാചികതയില്‍ ഭാഗഭാക്കുകളാണ്. കൗമാരക്കാരായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും ഇവരുടെ സംഘത്തില്‍ ഉണ്ടെന്നതാണ് ഏറെ ദാരുണം!
യോഗയുടെയും മറ്റു മെഡിറ്റേഷനുകളുടെയും മറവില്‍ വേശ്യാലയങ്ങള്‍പ്പോലും നടത്തുന്ന ആള്‍ദൈവങ്ങള്‍ ഇന്ത്യയിലുണ്ട്! വിദേശികളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ യുവതികളെയും മയക്കുമരുന്നും നല്‍കുന്ന രീതി കേരളത്തിലെ കുപ്രസിദ്ധ വേശ്യയായ ആള്‍ദേവതയ്ക്കുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇവള്‍ക്കുള്ള സ്വാധീനം സകലത്തെയും മറയ്ക്കുന്നു! ആദ്ധ്യാത്മികതയുടെ പേരില്‍ നടത്തപ്പെടുന്ന വ്യഭിചാരശാലകളെ മൌനാനുവാദത്തോടെ നിലനിര്‍ത്തിപ്പോരുന്നതു മാറിമാറിവരുന്ന ഭരണകൂടങ്ങളാണ്! വിദേശനാണ്യത്തിനായി എന്തു വ്യഭിചാരം നടത്തിയാലും പ്രശ്നമല്ലെന്ന നയത്തിനുപിന്നിലും ഭരണാധികാരികളില്‍ കുടികൊള്ളുന്ന സാത്താന്റെ ആത്മാവാണു പ്രവര്‍ത്തിക്കുന്നത്!
മനുഷ്യകുലത്തില്‍നിന്ന്‍ ഒരു വ്യക്തിപോലും രക്ഷപ്രാപിക്കരുതെന്ന ലക്ഷ്യവുമായി നിഗൂഢ പദ്ധതികളാണ് 'ഫ്രീമേസണ്‍' സംഘം ആവിഷ്കരിച്ചിരിക്കുന്നത്. എങ്കിലും, ഈ നിഗൂഢതകളെ മുഴുവന്‍ അനാവരണം ചെയ്യാന്‍ ഇവിടെ ഉദ്യമിക്കുന്നില്ല. മറിച്ച്, കത്തോലിക്കാസഭയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 'ഫ്രീമേസണ്‍'സംഘം ആവിഷ്കരിച്ച പദ്ധതികളെ തുറന്നുകാണിക്കാന്‍ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നു. കത്തോലിക്കാസഭയുടെ പുറത്തുനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിനു നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആയിരുന്നില്ല ഇവരുടെ അജണ്ടയില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, ഈ ലക്ഷ്യത്തില്‍ എത്തിച്ചേരണമെങ്കില്‍ സഭയ്ക്കുള്ളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിനു വേരുകളുണ്ടാകണം. ഇത്തരത്തിലുള്ള പൈശാചിക വേരുകള്‍ സഭയില്‍ അന്നും ഇന്നും ഉണ്ടെന്നതാണു യാഥാര്‍ത്ഥ്യം!
കത്തോലിക്കാസഭയെ തകര്‍ക്കുവാന്‍ സഭയ്ക്കുപുറത്തുള്ള ഒരു ശക്തിയ്ക്കും കഴിയില്ലെന്ന സത്യം സാത്താനും അവന്റെ അനുചരന്മാര്‍ക്കും നന്നായി അറിവുള്ളതാണ്. കാരണം, ദൈവത്തിന്റെയും അവിടുത്തെ പുത്രന്റെയും വാഗ്ദാനങ്ങള്‍ ഒരിക്കലും പിന്‍വലിക്കപ്പെടുന്നില്ല എന്നകാര്യം ആരെക്കാളും നന്നായി അറിയുന്നവന്‍ സാത്താനാണ്! സഭയെക്കുറിച്ചുള്ള യേഹ്ശുവായുടെ വാഗ്ദാനം ഇപ്രകാരമാകുന്നു: "നീ പത്രോസാണ്: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ:16;18). ഈ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പ്രചരണം നടത്തുന്നവരെ നയിക്കുന്നതും, ഈ സഭയുടെ നാശം കൊതിക്കുന്ന സാത്താന്റെ ആത്മാവാണ്! ഇതിനെ നശിപ്പിക്കണമെങ്കില്‍, ഇതിന്റെ ഉള്ളില്‍നിന്നു മാത്രമേ സാധിക്കുകയുള്ളുവെന്ന് ചരിത്രം തെളിയിച്ചിട്ടുമുണ്ട്! അതുകൊണ്ടാണ്, തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി കത്തോലിക്കാസഭയില്‍ ഒരു സൂനഹദോസ് സംഘടിപ്പിക്കാന്‍ സാത്താന്‍ പ്രേരിപ്പിച്ചത്! ജനത്തിന്റെ സംഖ്യയെടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചതും ഇവന്‍തന്നെയായിരുന്നു. ഇസ്രായേലിന്റെ തകര്‍ച്ച അന്നുമുതല്‍ ആരംഭിച്ചുവെങ്കില്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് കത്തോലിക്കാസഭയുടെ തകര്‍ച്ചയ്ക്കു ഹേതുവായി! കത്തോലിക്കാസഭ തകരില്ലെന്നു വിളിച്ചുകൂവുന്നവര്‍, കാലിനടിയില്‍നിന്നു മണ്ണൊലിച്ചു പോകുന്നതു തിരിച്ചറിയാത്തവരും, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു സഭയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്!
വിതയ്ക്കാതെ ഫലംകൊയ്യാന്‍ ആഗ്രഹിക്കുന്ന മടിയന്മാര്‍ യേഹ്ശുവായുടെ വാഗ്ദാനത്തെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല! വാഗ്ദാനം പ്രാപിക്കണമെങ്കില്‍, അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദൈവം നല്‍കിയിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും കല്പനകളോടു ചേര്‍ത്താണ്! അപ്പസ്തോലിക സഭയ്ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന കല്പനകളെ സൗകര്യപൂര്‍വ്വം അവഗണിക്കുന്നവര്‍, വിതയ്ക്കാതെ കൊയ്യാമെന്നു പ്രതീക്ഷിക്കുന്ന ഭോഷന്മാര്‍ക്കു തുല്യരാകുന്നു. ഇതാണ് യേഹ്ശുവായുടെ കല്പനയും അതിനോടു ചേര്‍ത്തുവച്ചിരിക്കുന്ന വാഗ്ദാനവും: "ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20). യേഹ്ശുവാ കൂടെയുണ്ടായിരിക്കണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ അനുസരിക്കണം. ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, കല്പനകള്‍ അനുസരിക്കാന്‍ പഠിപ്പിക്കുക എന്നീ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരോടുകൂടെ യുഗാന്തംവരെ അവിടുന്നുണ്ടായിരിക്കും. അതിനാല്‍, ഈ ദൗത്യത്തില്‍നിന്നു സഭയെ പിന്തിരിപ്പിച്ച്, യേഹ്ശുവായെ സഭയില്‍നിന്ന് അകറ്റുകയെന്ന ദൗത്യമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ അജണ്ട! ഇവ പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ലെങ്കിലും, അന്ന്‍ ആരംഭിച്ച 'നവീകരണങ്ങള്‍' ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു!
കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ സാത്താന്‍ ഒരുക്കിയ പദ്ധതികളെ അനാവരണം ചെയ്യുമ്പോള്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയെ സ്മരിക്കുന്നത് അനിവാര്യമായിരിക്കുന്നു.
ലിയോ പതിമൂന്നാമന്‍ മാര്‍പ്പായ്ക്കു ലഭിച്ച ദര്‍ശനം!
1884 ഒക്ടോബര്‍ 13-ന് ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്ക് ഭീതിജനകമായ ഒരു ദര്‍ശനമുണ്ടായി. തന്റെ സ്വകാര്യ ചാപ്പലില്‍ ദിവ്യബലിക്കുശേഷം കര്‍ദ്ദിനാളന്മാരുമായി അദ്ദേഹം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്ന്‍ അള്‍ത്താരയുടെ ചുവട്ടില്‍ ബോധമറ്റവനെപ്പോലെ അദ്ദേഹം നിന്നു. അനേകം മിനിറ്റുകള്‍ വിളറിയ, ഭീതിനിറഞ്ഞ മുഖവുമായി, ചലനമറ്റവനായി അവിടെ അദ്ദേഹം ചിലവഴിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം പാപ്പ കണ്ണുകള്‍ ചലിപ്പിച്ചു. പരിഭ്രാന്തി നിറഞ്ഞ മുഖവുമായി അദ്ദേഹം ചുറ്റും നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു: "ഹൊ എന്തൊരു ഭീകര രംഗങ്ങളാണ് ഞാന്‍ കാണാനിടയായത്."
തനിക്ക് ആവശ്യമായ സമയവും അധികാരവും നല്‍കിയാല്‍ സഭയെ പൂര്‍ണ്ണമായും നശിപ്പിക്കുകയും ലോകത്തെ മുഴുവന്‍ നരകത്തിലേക്കു തള്ളിയിടുകയും ചെയ്യുമെന്ന് ദൈവത്തിന്റെ മുമ്പില്‍ ഔദ്ധത്യത്തോടെ സാത്താന്‍ വീമ്പടിക്കുന്നത് ആ ദര്‍ശന സമയത്ത് പാപ്പാ കേള്‍ക്കുകയുണ്ടായി. 75 നും 100 നും ഇടയ്ക്കുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ ലൌകീക ആധിപത്യത്തിനുവേണ്ടി സാത്താന്‍ അനുവാദം ചോദിക്കുകയും ദൈവം അത് അനുവദിച്ചുകൊടുക്കുകയും ചെയ്തതായി ദര്‍ശനത്തില്‍ കണ്ടുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. ദര്‍ശനം എന്തിനെക്കുറിച്ചായിരുന്നുവെങ്കിലും, അതു നാഡികളെ തളര്‍ത്താന്‍ മാത്രം ഭീകരമായിരുന്നു എന്നതു വാസ്തവമാണ്. ഈ ദര്‍ശനത്തിനുശേഷം പാപ്പാ തന്റെ ഓഫീസിലെത്തി അടിയന്തിരമായി രചിച്ചതാണ് വിശുദ്ധ മിഖായേലിനോടുള്ള ജപം! കൂടാതെ, കത്തോലിക്കാസഭയുടെ ഔദ്യോഗിക സംരക്ഷകനായി വിശുദ്ധ മിഖായേലിനെ പ്രഖ്യാപിക്കുകയും ചെയ്തു! ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ രചിച്ച, സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥന ഇവിടെ ചേര്‍ക്കുന്നു.
വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള സഹായാഭ്യര്‍ത്ഥന!
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകരമായ പോരാട്ടത്തിന്റെ നാളുകളില്‍ ഞങ്ങള്‍ക്കു രക്ഷയായിരിക്കേണമേ. പിശാചിന്റെ ദുഷ്ടതയിലും കെണിയിലും നിന്ന്‍ ഞങ്ങളെ കാത്തുകൊള്ളേണമേ; ദൈവം അവനെ ശാസിക്കട്ടെയെന്നു ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുന്നു. ആത്മാക്കളെ നാശത്തിലേക്കു നയിക്കാനായി ലോകമാകെ ചുറ്റിത്തിരിയുന്ന സാത്താനെയും ദുഷ്ടാരൂപികളെയും, സര്‍വ്വശക്തന്റെ ശക്തിയാല്‍ നരകത്തിലേക്കു തള്ളുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജകുമാരാ അവിടുന്ന് ഇടയാക്കണമേ- ആമ്മേന്‍!
വിശുദ്ധ മിഖായേലിനെ സഭയുടെ സംരക്ഷകനായി പത്രോസിന്റെ സിംഹാസനത്തില്‍നിന്നു പ്രഖ്യാപനമുണ്ടായപ്പോള്‍ സ്വര്‍ഗ്ഗത്തിലും അത് സ്ഥിരീകരിച്ചു! ഈ തീരുമാനത്തെ അസാധുവാക്കണമെങ്കില്‍ പത്രോസിന്റെ സിംഹാസനത്തില്‍നിന്നു വിളംബരമുണ്ടാകണം. വചനവിരുദ്ധവും ദൈവജനത്തെ നാശത്തില്‍ പതിപ്പിക്കുന്നതുമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പത്രോസിന്റെ സിംഹാസനത്തില്‍ നിന്നുണ്ടാകണമെങ്കില്‍, സഭയുടെ ഉന്നത സ്ഥാനങ്ങളില്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ പ്രതിഷ്ഠിക്കപ്പെടണം. എന്നാല്‍, ഒരു പരിധിവരെ സാത്താന്‍ വിജയം വരിച്ചുവെന്ന് സഭയുടെ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയും! ഇത്തരത്തിലുള്ള തലതിരിഞ്ഞ തീരുമാനങ്ങളുടെ ആരംഭമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ഈ സൂനഹദോസിലൂടെ 'ഫ്രീമേസണ്‍സംഘം' നടപ്പാക്കുവാന്‍ ശ്രമിച്ചതും ഭാഗീകമായെങ്കിലും സാധിച്ചതുമായ നിഗൂഢ പദ്ധതികളാണ് താഴെ വിവരിക്കുന്നത്. സഭയില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന 'ഫ്രീമേസണ്‍' സംഘം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അജണ്ടകളും ഇക്കൂട്ടത്തിലുണ്ട്! ഓരോ അജണ്ടകള്‍ക്കും വലിയ വിവരണങ്ങള്‍ക്കു മനോവ മുതിരുന്നില്ല; എന്നിരുന്നാലും അനിവാര്യമായ ചിലതിന് ഒന്നോ രണ്ടോ വാചകങ്ങളിലുള്ള വിവരണം നല്‍കുന്നു. ഇതു വായിച്ചതിനുശേഷം, വളരെ പ്രധാനപ്പെട്ട ഒരു 'ഫ്രീമേസണ്‍' കുതന്ത്രം മനോവ വെളിപ്പെടുത്താം!
1. കത്തോലിക്കാസഭയുടെ കാവല്‍ക്കാരനായ വിശുദ്ധ മിഖായേലിനെ ഈ സ്ഥാനത്തുനിന്നു നീക്കം ചെയ്യുക!
കത്തോലിക്കാസഭയുടെ കാവല്‍ക്കാരനായി വിശുദ്ധ മിഖായേല്‍ നിലകൊള്ളുമ്പോള്‍, സഭയെ ഉന്മൂലനം ചെയ്യുക അസാദ്ധ്യമാണെന്നു സാത്താനറിയാം. എന്തെന്നാല്‍, മിഖായേലിന്റെ വാളിന്റെ മൂര്‍ച്ച ഇവനോളം അനുഭവിച്ച മറ്റാരുമില്ല! വചനം ശ്രദ്ധിക്കുക: "അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളിപാട്:12;7-9). സഭയെ തകര്‍ക്കണമെങ്കില്‍, മിഖായേല്‍ ചുമതലയില്‍നിന്നു വിരമിക്കേണ്ടത് അനിവാര്യമാണെന്ന് സാത്താനറിയാം. അതിനാല്‍, സഭയില്‍ ചില ആശയങ്ങള്‍ കടത്തിക്കൊണ്ടുവന്ന്‍, വിശുദ്ധ മിഖായേലിനോടുള്ള സകല പ്രാര്‍ത്ഥനകളും നീക്കിക്കളയാന്‍ ഇവന്‍ ശ്രമിക്കുന്നു. വിശുദ്ധ മിഖായേലിന്റെ രൂപങ്ങള്‍ നീക്കിക്കളയുകയും, ക്രിസ്തുവില്‍നിന്നു ശ്രദ്ധ തിരിക്കുന്ന വസ്തുവാണ് അവയെന്നു പഠിപ്പിക്കുകയും ചെയ്യുകയാണ് ഇവന്റെ പ്രഥമ അജണ്ട! ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എന്തെന്നാല്‍, മിഖായേല്‍ മാലാഖയുടെ ചിത്രങ്ങളോ രൂപങ്ങളോ സൂക്ഷിക്കുന്നവര്‍, മിഖായേല്‍ ദൂതനോടൊപ്പമുള്ള സാത്താന്റെ രൂപം നീക്കംചെയ്യണം. അല്ലാത്തപക്ഷം സാത്താനെയും സ്വീകരിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. മിഖായേലിന്റെ രൂപത്തോടൊപ്പമുള്ള സാത്താന്റെ രൂപം നീക്കംചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആ ചിത്രം ആരും സൂക്ഷിക്കരുത്.
മിഖായേലിനോടുള്ള ജപവും സഭയുടെ സംരക്ഷകനായി മിഖായേലിനെ പ്രതിഷ്ഠിക്കുന്നതും ദൈവവചന വിരുദ്ധമായി ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ടെന്നു മനോവയ്ക്കറിയാം. ദൈവീകസംവീധാനങ്ങളെക്കുറിച്ചു വേണ്ടത്ര അറിവില്ലാത്തതാണ് ഈ ചിന്തയ്ക്ക് ആധാരം. അന്ത്യകാലത്തു മാത്രം സംഭവിക്കേണ്ട ചില കാര്യങ്ങള്‍ ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്നുണ്ടാകും. എന്നാല്‍ ജീവഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപ്പെടും"(ദാനി:12;1). ദൈവജനത്തിന്റെ ചുമതല വഹിക്കുന്നവനെയല്ലാതെ മറ്റാരെയാണ് സഭയുടെ കാവല്‍ക്കാരനായി നിയോഗിക്കേണ്ടത്? ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
2. തിരുസഭയില്‍ ആചരിക്കുന്ന പ്രായശ്ചിത്ത പ്രവൃത്തികള്‍ നിര്‍ത്തലാക്കുക!
വെള്ളിയാഴ്ചകളിലെ മാംസ വര്‍ജ്ജനവും ഉപവാസവും അനാവശ്യമാണെന്നു ധരിപ്പിക്കുകയും, സ്വയം പരിത്യജിക്കുന്നതിനു പകരം അവനവനും മറ്റുള്ളവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ വ്യാപരിപ്പിക്കുകയുമാണ് മറ്റൊരു പദ്ധതി. ഉപവാസവും പ്രാര്‍ത്ഥനയും ഭൂതോച്ഛാടനത്തിന് എത്രത്തോളം പ്രധാനമാണെന്നു യേഹ്ശുവാ വെളിപ്പെടുത്തിയിട്ടുണ്ട്. യേഹ്ശുവാ നമുക്കുവേണ്ടി പാപപരിഹാരം ചെയ്തു കഴിഞ്ഞുവെന്നും, അതിനാല്‍, നമ്മുടെ പ്രയത്നങ്ങള്‍ പ്രയോജന രഹിതമാണെന്നും പഠിപ്പിക്കുന്നത് ഈ സംഘത്തിന്റെ നിഗൂഢ പദ്ധതിയാണ്! വിശ്വാസം വഴിയുള്ള രക്ഷയെ തെറ്റായി വ്യാഖ്യാനിക്കുന്ന സഭകള്‍ സംരക്ഷിക്കപ്പെടാതെ തകര്‍ക്കപ്പെടുന്നതിന്റെ കാരണവും ഈ അബദ്ധ പഠനത്തിന്റെ പരിണിതഫലമാണ്.
3. വിശുദ്ധ കുര്‍ബ്ബാനയില്‍ പരിഷ്കാരങ്ങള്‍ വരുത്തുക!
കുര്‍ബ്ബാന അര്‍പ്പണത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തുക, തിരുവോസ്തി വെറും അപ്പമാണെന്നും പ്രതീകാത്മകം മാത്രമാണെന്നുമുള്ള ഇവരുടെ വാദം സത്യമാണെന്ന മിഥ്യാധാരണ ജനിപ്പിക്കുക എന്നിവയാണ് ഈ അജണ്ടയിലെ ഘടകം. ദിവ്യകാരുണ്യ അദ്ഭുതങ്ങളെ മുഴുവന്‍ നിഷേധിക്കുവാന്‍ ഇവര്‍ പ്രേരിപ്പിക്കും! എന്തു ഭക്ഷ്യവസ്തുക്കളും കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കാമെന്ന പ്രചരണത്തിലൂടെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ അപ്പം മുറിക്കലും കത്തോലിക്കരുടെ ദിവ്യകാരുണ്യത്തിനു തുല്യമാണെന്ന ധാരണയുണ്ടാക്കുക എന്ന കുതന്ത്രവും ഇവരുടെ അജണ്ടയിലുണ്ട്! ഈ സ്വാധീനമാണ് ഇന്ത്യയിലും മറ്റും 'ഫ്രീമേസണ്‍ പുരോഹിതര്‍ നടത്തുന്ന 'ചപ്പാത്തി'കുര്‍ബ്ബാന! എന്നാല്‍, 'ബ്ലാക്ക് മാസ്' നടത്തുന്നവര്‍ക്ക് മറ്റു സഭകളുടെ അപ്പങ്ങളൊന്നും ആവശ്യമില്ല; അവര്‍ക്ക് കത്തോലിക്കാസഭയുടെ തിരുവോസ്തി തന്നെവേണം! ഇതില്‍നിന്നുതന്നെ ബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ദിവ്യകാരുണ്യ അദ്ഭുതങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതിലൂടെ ഒരു കാര്യം വ്യക്തമാണ്: യേഹ്ശുവായുടെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്ന ഏകബലി കത്തോലിക്കാസഭയുടെ ബലിയാണ്! മറ്റെവിടെയും ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ഇന്നുവരെ സംഭവിച്ചിട്ടില്ല!
4. വിശുദ്ധ കുര്‍ബ്ബാനയില്‍നിന്നു ലത്തീന്‍ പദങ്ങള്‍ നീക്കം ചെയ്യുക!
വിശുദ്ധ കുര്‍ബ്ബാനയില്‍ നിഗൂഢതയുടെയും ബഹുമാനത്തിന്റെയും വികാരങ്ങള്‍ ജനിപ്പിക്കുന്ന ലത്തീന്‍ പദങ്ങളും അര്‍പ്പണ ഗാനങ്ങളുമുണ്ട്. ഇവ വെറും നിരര്‍ത്ഥക ജല്പനങ്ങളാണെന്നു പ്രചരിപ്പിക്കുകയും ഇതുവഴി പുരോഹിതന്റെ ശ്രേഷ്ഠതയെ കുറച്ചു കാണിക്കുവാനും ബഹുമാനം ഇല്ലാതാക്കാനും നടത്തുന്ന ശ്രമങ്ങള്‍ ഈ അജണ്ടയുടെ ഭാഗമാണ്!
5. സ്ത്രീകള്‍ക്കു പൗരോഹിത്യം അനുവദനീയമാക്കുക!
സ്ത്രീകളുമായി ബന്ധപ്പെട്ട്, ഫ്രീമേസണ്‍ സംഘം വിപുലമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സഭയില്‍ അവര്‍ നടത്തിയതും ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഇവയാണ്: സ്ത്രീകളുടെ മുടി മാദകത്വം ജനിപ്പിക്കുന്നതാകയാല്‍ ദൈവാലയങ്ങളിലും മറ്റും പ്രാര്‍ത്ഥിക്കുമ്പോള്‍ സ്ത്രീകള്‍ ശിരസ്സു മറയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക, സ്ത്രീസമത്വം ഉറപ്പാക്കുന്നതിന് വനിതാപുരോഹിതര്‍ ഉണ്ടാകുന്നതിനുവേണ്ടി വാദിക്കുക, സഭയുടെ ഭരണഘടനയനുസരിച്ച് അത് അനുവദനീയമാണെന്നു സ്ഥാപിക്കുക, വനിതാ വിമോചന പ്രസ്ഥാനങ്ങള്‍ തുടങ്ങുക.
6. വിശുദ്ധ കുര്‍ബ്ബാനയോടുള്ള അനാദരവിനു കുട്ടികളെ പരിശീലിപ്പിക്കല്‍!
വിശുദ്ധ കുര്‍ബ്ബാനയോടു വേണ്ടത്ര ഗൗരവവും ബഹുമാനവും കാണിച്ചില്ലെങ്കിലും യേഹ്ശുവാ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു കുട്ടികളെ ധരിപ്പിച്ചുകൊണ്ട്, മുട്ടിന്മേല്‍ നിന്ന്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന പതിവ് നിര്‍ത്തലാക്കുക, കരങ്ങള്‍ കൂപ്പി മുട്ടിന്മേല്‍ നിന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിനു പകരം അനാദരവോടെ നിന്നുകൊണ്ട് കരങ്ങളില്‍ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കല്‍ എന്നിവ ഈ അജണ്ടയില്‍പ്പെടും. ചെറുപ്പത്തില്‍ത്തന്നെ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയില്‍ വളര്‍ത്തുന്നതിനു പകരം കുര്‍ബ്ബാനയെ അവഹേളിക്കുന്ന ശൈലി ഉണ്ടാക്കിയെടുക്കുകയാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. 'ബ്ലാക്ക് മാസ്' ചെയ്യുന്നവര്‍ക്കു തിരുവോസ്തി എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരായിപ്പോലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഈ അജണ്ടയുമായി ചേര്‍ത്തുവായിക്കണം.
7. സംഗീതത്തിലൂടെ ഭക്തിരാഹിത്യവും ദൈവനിന്ദയും ദൈവാലയത്തില്‍ സ്ഥാപിക്കുക!
യേഹ്ശുവായുമായുള്ള വ്യക്തിപരമായ സംഭാഷണവും പ്രാര്‍ത്ഥനയും തടയുവാനുതകുംവിധം ദൈവാലയത്തില്‍ പരിപാവനത നഷ്ടപ്പെടുത്തുന്ന സംഗീത കസര്‍ത്തുകള്‍ സ്ഥാപിക്കുക; ഓര്‍ഗണ്‍ സംഗീതം നിര്‍ത്തലാക്കിക്കൊണ്ട് പകരമായി ചടുലതയും താളപ്പൊലിമയും നല്‍കുന്ന ഗിറ്റാര്‍, ഡ്രംസ്, ജാസ്സ് തുടങ്ങിയ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതത്തെ പ്രോത്സാഹിപ്പിക്കുക; ദൈവാലയത്തിലെ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും അന്തരീക്ഷത്തെ ഇതുവഴി തടസ്സപ്പെടുത്തുക എന്നിവയാണ് അജണ്ടയിലെ ഒരു ഘടകം. വിജാതിയ ദേവന്മാരുടെ ഓര്‍മ്മ കടന്നുവരുന്നവിധം ഗാനങ്ങളില്‍ അനുകരണങ്ങള്‍ കൊണ്ടുവരുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്!
8. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍ പ്രേരിപ്പിക്കുക!
പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മറ്റു വിശുദ്ധരുടെയും ഗീതങ്ങള്‍ ദൈവനിന്ദയ്ക്കും വിഗ്രഹാരാധനയ്ക്കും തുല്യമാണെന്നു ധരിപ്പിക്കുകയും, ആ സ്ഥാനത്ത് പ്രൊട്ടസ്റ്റന്റ് ഗീതങ്ങള്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ക്രമീകരണം ഇവരുടെ അജണ്ടയിലുണ്ട്. ഇതുവഴിയായി പ്രൊട്ടസ്റ്റന്റ് സഭ കത്തോലിക്കാസഭയ്ക്കു തുല്യമാണെന്നുള്ള ധാരണ വരുത്തുവാന്‍ കാലക്രമേണ സാധിക്കും. വിശുദ്ധരല്ലാത്തവരെ ഈ പദവിയില്‍ പ്രതിഷ്ഠിച്ചുകൊണ്ട്, യഥാര്‍ത്ഥ വിശുദ്ധരെക്കുറിച്ചുപോലും സംശയം ജനിപ്പിക്കുകയെന്ന പദ്ധതിയും ഇവരുടെ അജണ്ടയിലുണ്ട്. അതിനായി, വിശുദ്ധരുടെ നാമകരണത്തിന്റെ നടപടികള്‍ സുതാര്യമാക്കാനുള്ള പദ്ധതി ഇവര്‍ നടപ്പാക്കിക്കഴിഞ്ഞു!
9. ഭക്തിഗാനങ്ങളില്‍നിന്ന്‍ യേഹ്ശുവായുടെ നാമം നീക്കം ചെയ്യുക!
യേഹ്ശുവായുടെ നാമം ഉച്ചരിച്ചുകൊണ്ടുള്ള ഭക്തിഗാനങ്ങളെല്ലാം അനുതാപത്തിലേക്കും ദൈവസ്നേഹത്തിലേക്കും നയിക്കുന്നതായിരുന്നു. ദൈവഭക്തിയെ ഓര്‍മ്മപ്പെടുത്തുന്ന ഇത്തരം ഗാനങ്ങളെ ഇല്ലായ്മ ചെയ്യുകയെന്ന പദ്ധതി ഇവര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പടിപടിയായി ഭക്തിഗാനങ്ങളില്‍നിന്നു പൂര്‍ണ്ണമായും യേഹ്ശുവായുടെ നാമം നീക്കിക്കളയാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സാധ്യമായിക്കൊണ്ടിരിക്കുന്നത് കാണാന്‍ കഴിയും! കീര്‍ത്തനങ്ങളും മറ്റും അവതരിപ്പിക്കുമ്പോള്‍, യേഹ്ശുവായുടെ പര്യായ നാമങ്ങള്‍ എന്നപേരില്‍ കയറിവരുന്ന വിഗ്രഹനാമങ്ങള്‍ ഇതിന്റെ പരിണിതഫലമാണ്!
10. കത്തോലിക്കാസഭ ബലിയര്‍പ്പിച്ച ബലിപീഠങ്ങള്‍ സാത്താന്യ ആരാധകര്‍ക്കു ലഭ്യമാക്കുക!
ഒരുപക്ഷെ പലര്‍ക്കും അറിവില്ലാത്തതും കത്തോലിക്കാസഭയില്‍ നിലവിലുള്ളതുമായ ഒരു നിയമമാണ്, ദൈവാലയങ്ങളില്‍ വിശുദ്ധരുടെ തിരുശേഷിപ്പുള്ള അള്‍ത്താരകള്‍ മാത്രമേ ബലിയര്‍പ്പണത്തിന് ഉപയോഗിക്കാവൂ എന്നുള്ളത്! ഈ നിയമം മാറ്റുകയെന്നത് ഫ്രീമേസണ്‍ സംഘത്തിന്റെ ഒരു പ്രധാന അജണ്ടയാണ്. ദൈവാലയങ്ങളിലല്ലാതെ ബലിയര്‍പ്പണം നടത്തുമ്പോള്‍, ഏതെങ്കിലും മേശകള്‍ അതിനായി ഉപയോഗിക്കുന്ന പ്രവണത നാം കാണാറുണ്ട്. ഇത് 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാര്‍ തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയാണ്. 'ബ്ലാക്ക് മാസ്' നടത്തുന്നവര്‍ക്കു ലഭ്യമാകുന്ന വിധത്തില്‍ ഏതെങ്കിലും വാടക സ്റ്റോറിലെ മേശപോലും ബലിപീഠമാക്കുന്ന അവസ്ഥ ഇന്നുണ്ട്! ദൈവത്തിനു ബലിയര്‍പ്പിച്ച മേശയില്‍ മദ്യസത്കാരവും ചീട്ടുകളിയും മാത്രമല്ല, ലൈംഗീകവേഴ്ചപോലും നടക്കുന്ന അപകടകരമായ അവസ്ഥകള്‍ ഉണ്ടാകാന്‍ അവസരമൊരുക്കുന്ന അലംഭാവം ഇന്നു കാണാം. ദൈവാലയങ്ങളില്‍ ഉപയോഗിക്കുന്ന ബലിപീഠങ്ങള്‍പ്പോലും വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം രൂപമാറ്റം വരുത്തുകയെന്നതും ഈ അജണ്ടയില്‍പ്പെടും!
11. സക്രാരിയുടെ മുന്നിലെ ബലിയര്‍പ്പണം നിര്‍ത്തലാക്കുക!
യേഹ്ശുവായുടെ സക്രാരിക്കു മുമ്പില്‍ ബലിയര്‍പ്പിക്കുന്ന പതിവ് മാറ്റുകയെന്നതാണ് ഈ സംഘത്തിന്റെ പദ്ധതികളില്‍ മറ്റൊന്ന്. സക്രാരിയുടെ സ്ഥാനം മാറ്റിക്കൊണ്ടുള്ള പരിഷ്കാരം ഇതിന്റെ ഭാഗമാണ്! ബലിപീഠത്തിനു മുന്‍പില്‍ പുരോഹിതന്‍ മുട്ടുകുത്തുന്ന അവസ്ഥകള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ കുര്‍ബ്ബാന ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന പദ്ധതിയും ഇവരുടെ അജണ്ടയുടെ ഭാഗമാകുന്നു. വിശ്വാസികള്‍ കുര്‍ബ്ബാന സ്വീകരണത്തിനു മുട്ടുകുത്താതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങളും ഇവരുടെ പദ്ധതികളിലുണ്ട്. ബലിപീഠത്തിനുമുന്‍പില്‍ കസേരയിട്ടു പുരോഹിതനു വിശ്രമം ഒരുക്കുന്നതും ബലിപീഠത്തോടുള്ള അനാദരവാണ്.
12. തിരുസഭാ കലണ്ടറില്‍നിന്നു വിശുദ്ധരുടെ തിരുനാളുകള്‍ നീക്കംചെയ്യുക!
തിരുസഭാ കലണ്ടറില്‍നിന്നും ഒന്നൊന്നായി വിശുദ്ധരുടെ തിരുനാളുകള്‍ മാറ്റുകയും അവയെക്കുറിച്ചുള്ള സൂചനകള്‍പ്പോലും നല്കാതിരിക്കലുമാണ് മറ്റൊരു അജണ്ട. വൈദീകര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ വിശുദ്ധരെക്കുറിച്ചു പറയുമ്പോള്‍, അവരുടെ നാമം ഉച്ചരിക്കാതെ 'അപ്പസ്തോലര്‍' എന്നുമാത്രം പറയുവാന്‍ പ്രേരിപ്പിക്കുക; ഏതെങ്കിലും പ്രൊട്ടസ്റ്റന്റുകാര്‍ പള്ളികളില്‍ ഉണ്ടെങ്കില്‍, വിശുദ്ധരെക്കുറിച്ചു പറഞ്ഞാല്‍ അവരുടെ വിശ്വാസം വൃണപ്പെടും എന്ന ചിന്ത ഉണ്ടാക്കുക; വിജാതിയര്‍ പള്ളികളില്‍ ഉള്ളതുകൊണ്ട്, അവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ ദൈവം എന്നു മാത്രം ഉച്ചരിക്കുക തുടങ്ങിയ ശൈലികള്‍ സഭയില്‍ കൊണ്ടുവരാന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരെ സഭയില്‍ സ്ഥാപിച്ചു കഴിഞ്ഞു! ഇപ്പോള്‍ത്തന്നെ ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി നമുക്കറിയാം!
13. വിശുദ്ധര്‍ എന്ന സംബോധന സുവിശേഷകരുടെ പേരില്‍നിന്നു നീക്കംചെയ്യുക!
സുവിശേഷകരെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ വിശുദ്ധന്‍ എന്ന വിശേഷണപദം ഒഴിവാക്കി പേരു മാത്രം പറയുന്ന ശൈലി രൂപപ്പെടുത്തലാണ് അടുത്ത ഘട്ടം. ഉദാഹരണത്തിന്, യോഹന്നാന്‍ എഴുതിയ സുവിശേഷം, ലൂക്കാ എഴുതിയ സുവിശേഷം എന്നു മാത്രം പറഞ്ഞ് അവരോടുള്ള ആദരവ് ഇല്ലാതാക്കുന്ന രീതി! കൂടാതെ, പ്രൊട്ടസ്റ്റന്റ് ബൈബിളിനോടു സാമ്യം വരുന്നതുവരെ കത്തോലിക്കാ ബൈബിള്‍ പുതുക്കിക്കൊണ്ടിരിക്കുക എന്ന അപകടവും ഇവരുടെ നിഗൂഢ പദ്ധതിയിലുണ്ട്.
14. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കു സഹായിക്കുന്ന പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ നശിപ്പിക്കുക!
ഇത്തരം പ്രാര്‍ത്ഥനകള്‍ പരിശീലിപ്പിക്കുന്ന പുസ്തകങ്ങള്‍ നശിപ്പിക്കുകയും അച്ചടിപ്പിക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസികളില്‍നിന്നു പ്രാര്‍ത്ഥനകളെ നീക്കിക്കളയുകയെന്ന കുതന്ത്രം, സഭയില്‍ കടന്നുകൂടിയ സാത്താന്റെ സന്തതികളിലൂടെ നടപ്പാക്കുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം. കുര്‍ബ്ബാന സ്വീകരണത്തിനു മുന്‍പും പിന്‍പുമുള്ള പ്രാര്‍ത്ഥനകള്‍ ഇപ്പോള്‍തന്നെ പലര്‍ക്കും അറിയില്ല! വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനുശേഷമുള്ള നന്ദിപ്രകാശനം അവസാനിപ്പിക്കാനുള്ള ആലോചനയും ഈ സംഘത്തിനുണ്ട്.
15. മാലാഖമാരുടെ രൂപങ്ങളും ചിത്രങ്ങളും മാറ്റുക!
മാലാഖമാര്‍ വെറും സാങ്കല്പിക കഥാപാത്രങ്ങളാണെന്ന ധാരണ ജനിപ്പിച്ചുകൊണ്ട് അവരുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നത് ഇവരുടെ പ്രധാന ദൗത്യങ്ങളില്‍ ഒന്നാണ്! വിശുദ്ധ മിഖായേലിന്റെ കാവല്‍ നമുക്കുണ്ടെന്ന ഉറപ്പില്‍നിന്നു നമ്മെ വിടുവിക്കാനും, വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന അപ്രധാനമാക്കാനുമുള്ള കെണിയാണിത്. ജറുസലേം ദൈവാലയത്തില്‍പ്പോലും കെരൂബുകളുടെ രൂപം ഉണ്ടായിരിക്കെ, അതെല്ലാം വിഗ്രഹങ്ങളാണെന്ന ആശയങ്ങളിലേക്കു നമ്മെ നയിക്കാന്‍ അബദ്ധ വ്യാഖ്യാനങ്ങളുമായി അവര്‍ ഇറങ്ങും!
16. ഭൂതോച്ഛാടനത്തിനു പുരോഹിതര്‍ക്കു നിലവിലുള്ള പ്രത്യേക പട്ടം നിര്‍ത്തലാക്കുക!
ഭൂതോച്ഛാടനത്തിനു വൈദീകര്‍ക്കു നല്‍കുന്ന പ്രത്യേക പട്ടം നിര്‍ത്തലാക്കാന്‍ തീവ്രമായി പരിശ്രമിക്കുക, യഥാര്‍ത്ഥത്തില്‍ സാത്താന്‍ ഇല്ലെന്നു സ്ഥാപിക്കാന്‍വേണ്ടി അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുക, സാത്താനെ പുറത്താക്കുന്നതിനുള്ള പ്രാര്‍ത്ഥനകളും മന്ത്രവാദികള്‍ നടത്തുന്ന നിസ്സാര ജല്പനങ്ങളും തുല്യമാണെന്നു പ്രചരിപ്പിക്കുക, തിന്മയെ പ്രതിനിധീകരിക്കാന്‍ ബൈബിളില്‍ കൊടുത്തിരിക്കുന്ന സാങ്കല്പിക വാക്കു മാത്രമാണ് സാത്താന്‍ എന്നു പഠിപ്പിക്കുക എന്നിങ്ങനെ സാത്താനെക്കുറിച്ചു മനുഷ്യരില്‍ അവബോധമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും നീക്കംചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു. സാത്താന്‍ ഇല്ലെന്നു വരുത്തുന്നതിലൂടെ നരകത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയും എല്ലാ പാപസുഖങ്ങളിലും മുഴുകാന്‍ മനുഷ്യനു പ്രേരണയാകുകയും ചെയ്യും. ഭൂതോച്ഛാടനം ചെയ്യുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ പരിഹസിച്ചുകൊണ്ട് ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമവും സഭയിലെ ഫ്രീമേസണ്‍ സംഘം ശ്രമിക്കുന്നു! നരകം എന്നത് ദൈവത്തില്‍നിന്നും അകലെയായിരിക്കുന്ന അവസ്ഥ മാത്രമാണെന്നു പഠിപ്പിച്ചുകൊണ്ട്, നരകശിക്ഷയുടെ കാഠിന്യം കുറച്ചു കാണിക്കുകയെന്ന കുതന്ത്രവും ഇവര്‍ പ്രയോഗിക്കുന്നുണ്ട്! ഇത്തരക്കാര്‍, ഇന്നും സഭയിലുണ്ടെന്ന കാര്യം പലര്‍ക്കും അറിവുള്ളതാണല്ലോ! പിശാചുക്കളെ ബഹിഷ്കരിക്കുക എന്നത് വിശ്വാസികളുടെ അധികാരവും വിശ്വാസികളുടെ അടയാളമാണ്!
17. യേഹ്ശുവായെ വെറുമൊരു ചരിത്രപുരുഷനും വിപ്ലവകാരിയുമായി അവതരിപ്പിക്കുക!
യേഹ്ശുവാ വെറുമൊരു മനുഷ്യന്‍ മാത്രമായിരുന്നുവെന്ന പ്രചാരണമാണ് മറ്റൊരു അജണ്ട. മാതാപിതാക്കളോടും സഹോദരീ-സഹോദരന്മാരോടുമൊപ്പം ജീവിച്ച ഒരു സാധാരണ മനുഷ്യനായി യേശുവിനെ പരിചയപ്പെടുത്തിക്കൊണ്ട്, അന്നത്തെ വ്യവസ്ഥകളെ എതിര്‍ത്ത ഒരു വിപ്ലവകാരിയായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നു. വേശ്യകളുടെ, പ്രത്യേകിച്ച് മാഗ്ദലനമറിയത്തിന്റെ കൂട്ടുകെട്ട് അവന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇവര്‍ സ്ഥാപിക്കുന്നു. പള്ളികളും സിനഗോഗുകളും അവന് ആവശ്യമില്ലായിരുന്നു എന്നു പഠിപ്പിക്കലും ഈ അജണ്ടയില്‍പ്പെടും. പോപ്പ് ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഈ അജണ്ട തിരിച്ചറിയാന്‍ കഴിയും.
18. കന്യാസ്ത്രികളുടെ വസ്ത്രധാരണത്തില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുക!
കന്യാസ്ത്രീകളുടെ സമര്‍പ്പിത ജീവിതത്തില്‍നിന്നും വ്രതജീവിതത്തില്‍നിന്നും വ്യതിചലിപ്പിക്കാന്‍, അവരുടെ ശാരീരിക സൗന്ദര്യത്തെ പുകഴ്ത്തി പറയുക, അവരുമായി ചങ്ങാത്തം കൂടാന്‍ കൌശലക്കാരായ വിഷയാസക്തരെ ചുമതലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക സംഘത്തെ തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം നിയോഗിച്ചിട്ടുണ്ട്. ഇന്റെര്‍നെറ്റിലൂടെയും മറ്റും ഇവരെ വശീകരിക്കാന്‍ മാത്രമായി ആളുകളെ ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രത്യേക ഉദ്ദേശത്തോടെയാണ്. സന്യാസ ജീവിതത്തെ ഇകഴ്ത്തിക്കൊണ്ട് ഇവരെ വ്യതിചലിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അവശേഷിക്കുന്ന ക്രിസ്തീയതയെക്കൂടി ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നു!
ഇവരുടെ വസ്ത്രധാരണ രീതികളില്‍ മ്ലേച്ഛത കൊണ്ടുവരാനുള്ള ശ്രമവും ശിരോവസ്ത്രം നീക്കം ചെയ്യാനുള്ള പദ്ധതികളും ഈ സംഘം പദ്ധതി ഒരുക്കുന്നു. കന്യാസ്ത്രീകളുടെ ഇടയിലും ഫ്രീമേസണ്‍ സംഘം പിടിമുറുക്കിക്കഴിഞ്ഞു. യോഗാ പരിശീലനങ്ങളില്‍ വ്യാപൃതരാക്കിക്കൊണ്ട്, പുരുഷന്മാരുടെ പരിശീലനകേന്ദ്രമായി മഠങ്ങളെ മാറ്റാനുള്ള ഗൂഢനീക്കവും നടക്കുന്നുണ്ട്! കുട്ടികള്‍ക്കു മതബോധനം നല്‍കുന്നതിനുപകരം യോഗാഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്ന അധ്യാപകരായി ഇവര്‍ മാറുന്നതിലൂടെ ഭാവി തലമുറയെ അന്ധകാരത്തില്‍ കെട്ടിയിടാന്‍ സാധിക്കും.
19. മതബോധനഗ്രന്ഥങ്ങള്‍ നശിപ്പിക്കുകയും മതബോധനം നിര്‍ത്തലാക്കുകയും ചെയ്യുക!
ക്രിസ്തീയ മതബോധനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയും മതബോധനഗ്രന്ഥങ്ങള്‍ എല്ലാം നശിപ്പിക്കുകയും ചെയ്യുകയാണ് ഇവരുടെ മറ്റൊരു പദ്ധതി. മതബോധനാദ്ധ്യാപകര്‍ ദൈവസ്നേഹം പഠിപ്പിക്കുന്നതിനുപകരം മനുഷ്യസ്നേഹം പഠിപ്പിക്കുകയും, ലൈംഗീകതയെ ഉണര്‍ത്തുന്ന കാര്യങ്ങള്‍ സംസാരിച്ചു ചെറുപ്രായത്തില്‍ത്തന്നെ പാപത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെ നിയോഗിച്ചുകഴിഞ്ഞു! ലൈംഗീകതയുടെ പേരില്‍ത്തന്നെ ഒരു മതമുണ്ടാക്കുകയും ലോകത്തെ മ്ലേച്ഛതകൊണ്ടു മൂടുകയും ചെയ്യാന്‍ ഇവരുടെ എക്സിക്യുട്ടീവുകള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തനനിരതരാണ്! പരമ്പരാഗതമായ മതബോധനത്തിനു പകരമായി 'ഫ്രീമേസണ്‍' ആശയങ്ങള്‍ കുത്തിനിറച്ച മതബോധനഗ്രന്ഥം തയ്യാറാക്കിയത് ഇതിന്റെ ഭാഗമാണ്! ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെ ഇത് പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നവരെ വിശ്വാസികള്‍ ജാഗ്രതയോടെ കാണണം! ബൈബിള്‍ പോലെതന്നെ പ്രാധാന്യമുള്ളതാണ് മതബോധനഗ്രന്ഥമെന്ന പ്രചരണം ആരംഭിച്ചത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു ശേഷമാണ്. ദൈവവചനത്തിനും അപ്പസ്തോലിക പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകമാണ് 'യുവജന മതബോധനഗ്രന്ഥം'!
20. കത്തോലിക്കാ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കുക!
കത്തോലിക്കാസഭ നടത്തുന്ന വിദ്യാലയങ്ങളില്‍ ക്രൈസ്തവ മൂല്യങ്ങള്‍ പരിശീലിപ്പിക്കുന്ന ശൈലി മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഓരോ കാലങ്ങളില്‍ വരുത്തിയ പരിഷ്കാരങ്ങളിലൂടെ ഇവയെല്ലാം നീക്കം ചെയ്യപ്പെട്ടു. ക്രിസ്തീയ വിരുദ്ധ ആശയങ്ങളുടെ പരിശീലന കേന്ദ്രങ്ങളായി ഈ സ്ഥാപനങ്ങള്‍ ഇന്നു മാറിയതിനുപിന്നില്‍ ഫ്രീമേസണ്‍ അജണ്ടയുണ്ടായിരുന്നു. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, വിദേശരാജ്യങ്ങളില്‍പ്പോലും ക്രൈസ്തവ വിദ്യാലയങ്ങള്‍ യോഗാ പഠനകേന്ദ്രങ്ങളായി അധഃപതിച്ചു! യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്കൂളുകള്‍ നടത്തുന്നത് ക്രിസ്തീയ മാനേജ്മെന്റുകള്‍ ആണെങ്കിലും മതപഠനത്തിനായി നീക്കിവച്ചിരിക്കുന്ന സമയത്ത്, അതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍ ക്രിസ്തുവിനെ നിഷേധിക്കുന്ന 'ഫ്രീമേസണ്‍' വക്താക്കളാണ്! പല രാജ്യങ്ങളിലും സെക്കുലറിസത്തിന്റെ കടന്നുകയറ്റംമൂലം മതബോധനത്തിന്റെ ശൈലിതന്നെ മാറ്റപ്പെട്ടു. കുട്ടികളോടു സാത്താനെക്കുറിച്ചോ നരകത്തെക്കുറിച്ചോ പാപത്തെക്കുറിച്ചുപോലുമോ പറയാന്‍ നിയമം അനുവദിക്കുന്നില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമനും പിന്നീട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം സ്ഥാനമേറ്റ ജോണ്‍പോള്‍ രണ്ടാമനുമാണ് ഈ ദുരന്തം യൂറോപ്പില്‍ വരുത്തിവച്ചത്! വിദ്യാലയങ്ങളിലൂടെ ദൈവത്തെ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്നാല്‍, അവയുടെമേലുള്ള യേഹ്ശുവായുടെ സംരക്ഷണം പിന്‍വലിക്കപ്പെടുമെന്നു സാത്താനറിയാം.
21. പോപ്പിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റികള്‍ നിര്‍ത്തലാക്കുക!
ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി പണം ലാഭിക്കാമെന്ന വ്യാഖ്യാനമാണ് ഇതിന് ഇവര്‍ നല്‍കുന്നത്.
22. പോപ്പിന്റെ സേവനങ്ങള്‍ക്കു പ്രായപരിധി ഏര്‍പ്പെടുത്തുക!
മാര്‍പ്പാപ്പയുടെ പ്രായം ഭരണത്തെ ബാധിക്കുമെന്ന വ്യാഖ്യാനത്തോടെയാണ് ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മഹാനായ ബെനഡിക്റ്റ് പതിനാറാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് ഇത്തരത്തിലുള്ള 'ഫ്രീമേസണ്‍ ലോബിയുടെ' സ്വാധീനം മൂലമാണ്! മാര്‍പ്പാപ്പയുടെ മരണത്തോടെ മാത്രമാണ് ആ സ്ഥാനം മറ്റൊരാള്‍ ഏറ്റെടുക്കാന്‍ പാടുള്ളു. അതുകൊണ്ടുതന്നെ, പോപ്പ് ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു പോപ്പിനെ ദൈവം തിരഞ്ഞെടുക്കില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പോപ്പ് പത്രോസിന്റെ പിന്‍ഗാമി ആയിരിക്കില്ല എന്നതുകൊണ്ട്, ഇവിടെ കെട്ടുന്നത് സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെടുകയോ, ഇവിടെ അഴിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ അഴിക്കപ്പെടുകയോ ഇല്ല! ദൈവവചന വിരുദ്ധമായ സ്ഥാനമായതിനാല്‍, പ്രഖ്യാപിക്കുന്ന തീരുമാനങ്ങളിലൊന്നും പരിശുദ്ധാത്മാവിന്റെ അംഗീകാരമുദ്ര ഉണ്ടായിരിക്കില്ല!
23. പോപ്പിന്റെ അധികാരം വെട്ടിക്കുറയ്ക്കുക!
പോപ്പിന്റെ അദ്ധ്വാനം കുറയ്ക്കുവാന്‍ എന്ന പ്രചരണത്തോടെ അദ്ദേഹത്തിന്റെ അധികാരങ്ങള്‍ കര്‍ദ്ദിനാളന്മാര്‍ പങ്കിട്ടെടുക്കുന്ന കുതന്ത്രമാണിത്. കര്‍ദ്ദിനാള്‍ സംഘത്തിലുള്ള ഫ്രീമേസണ്‍ വക്താക്കള്‍ സഭയുടെ ഭരണം ഏറ്റെടുക്കുന്ന ഗുരുതരമായ ദുരന്തമായി ഇതു മാറും. പോപ്പിന്റെ അധികാരം വെട്ടിക്കുറയ്ക്കുവാനായി, ആദ്യം ബിഷപ്സ് സിനഡ് രൂപീകരിക്കും. പിന്നീട് ഇവരില്‍നിന്നും പോപ്പ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുക്കുന്നു. അതുപോലെതന്നെ ബിഷപ്പുമാരെ നിയന്ത്രിക്കാന്‍ പുരോഹിതരുടെ കൌണ്‍സില്‍ രൂപീകരിക്കാനും പദ്ധതി ഒരുക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ആവശ്യകതയെപ്പറ്റി പ്രചരണം നടത്തുമ്പോള്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഈ തീരുമാനങ്ങള്‍ സ്വീകാര്യമായി മാറും. പുരോഹിതര്‍ക്ക് അധികാരം ലഭിക്കുന്ന സാഹചര്യത്തെ അവരും അംഗീകരിക്കും. ഇത്തരത്തില്‍, ഭരണം പൂര്‍ണ്ണമായും ഫ്രീമേസണ്‍ സംഘത്തിന്റെ കരങ്ങളില്‍ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം! 'ഫ്രീമേസണ്‍' പോപ്പിനെ അധികാരത്തിലെത്തിച്ചതിലൂടെ എല്ലാ അധികാരങ്ങളുമായി പിശാച് കത്തോലിക്കാസഭയില്‍ വാഴ്ച ആരംഭിച്ചുകഴിഞ്ഞു!
24. പുരോഹിതരോടുള്ള ബഹുമാനം ഇല്ലാതാക്കുന്ന സാഹചര്യം സൃഷ്ടിക്കുക!
രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങള്‍ പറയിച്ചുകൊണ്ട് പുരോഹിതര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുമാനം ഇല്ലാതാക്കുവാനും പൗരോഹിത്യത്തെ ദുഷിപ്പിക്കുന്ന ഫ്രീമേസണ്‍വൈദീകരെ സഭയില്‍ കയറ്റിക്കൂട്ടാനും പദ്ധതി ഒരുക്കുന്നു. വിശ്വാസികളുടെ ഇടയില്‍ ചേരിതിരിവ് ഉണ്ടാക്കുവാന്‍ വൈദീകരുടെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാകും. കൊച്ചുകുട്ടികള്‍പ്പോലും വിലവയ്ക്കാത്ത പദവിയായി പൌരോഹിത്യത്തെ ഇകഴ്ത്തുവാനുള്ള സാത്താന്റെ ഗൂഢതന്ത്രമാണിത്! സന്യാസജീവിതം ഉപേക്ഷിക്കുന്ന വ്യക്തികളെ വീരപരിവേഷം നല്‍കി ആദരിക്കുന്ന രീതിയും ഫ്രീമേസണ്‍ അജണ്ടയിലുണ്ട്.
25. പള്ളികള്‍ അടച്ചുപൂട്ടുക!
വൈദീകര്‍ ഇല്ലെന്ന പേരുപറഞ്ഞ് പള്ളികള്‍ അടച്ചുപൂട്ടുന്നതിലൂടെ അതീവ ഗുരുതരമായ പദ്ധതിയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ അടച്ചുപൂട്ടുന്ന പള്ളികള്‍ എന്തു വിലകൊടുത്തും 'ഫ്രീമേസണ്‍ സംഘം ഏറ്റെടുക്കും! സാത്താനു ബലിയര്‍പ്പിക്കാനും വ്യഭിചാരശാലകളും മദ്യശാലകളും നടത്തുവാനും ഈ പള്ളികള്‍ ഇവര്‍ ഏറ്റെടുക്കുന്നത്. ഇത്തരത്തില്‍ യൂറോപ്പിലെ അനേകം പള്ളികള്‍ ഫ്രീമേസണ്‍ സംഘം ഏറ്റെടുത്തു കഴിഞ്ഞു!
26. പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ നിഷേധിക്കുക!
വിശ്വാസം നഷ്ടപ്പെട്ട പുരോഹിതരെയും അത്മായ കമ്മീഷനെയും ചേര്‍ത്ത് പരിശുദ്ധ കന്യകാമാതാവിന്റെയും മറ്റു വിശുദ്ധരുടെയും, പ്രത്യേകിച്ച് വിശുദ്ധ മിഖായേലിന്റെയും പ്രത്യക്ഷീകരണവും സന്ദേശങ്ങളും ഉടന്‍തന്നെ നിഷേധിക്കുക എന്ന അജണ്ടയാണു മറ്റൊന്ന്! വൈദീകരുടെ ഇടയിലെ കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്ന സന്ദേശങ്ങള്‍ പല പ്രത്യക്ഷീകരണങ്ങളിലും നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന ഭീകര ദുരന്തങ്ങളെ പരിശുദ്ധ അമ്മ മുന്‍കൂട്ടി അറിയിക്കുകയും അതു നിറവേറുകയും ചെയ്തതു നമുക്കറിയാം. ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഇല്ലായ്മ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം! ആരെങ്കിലും ഈ സന്ദേശങ്ങളെയും പ്രത്യക്ഷീകരണങ്ങളെയും സ്വീകരിക്കുകയോ, അവയെപ്പറ്റി ചിന്തിക്കുകപോലുമോ ചെയ്‌താല്‍ അധികാരത്തെ ധിക്കരിക്കലായി വ്യാഖ്യാനിക്കാന്‍ ഇതുവഴി പദ്ധതിയിടുന്നു. ഫാത്തിമ സന്ദേശത്തെ വെറും മാനസീകവിഭ്രാന്തിയെന്നു പരിഹസിച്ചതിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ഫ്രീമേസണ്‍ അജണ്ടയാണ് വെളിപ്പെട്ടത്!
27. വത്തിക്കാന്‍ ഭരണസമിതിയില്‍ പുരോഗമനവാദികളെ തിരുകിക്കയറ്റുക!
ഓരോ പ്രാവശ്യവും പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെടുമ്പോള്‍, വത്തിക്കാന്റെ ഭരണസമിതി അഴിച്ചുപണിതുകൊണ്ട് ഭരണതടസ്സം ഉണ്ടാക്കുകയും പുരോഗമന വാദികളുടെ നുഴഞ്ഞുകയറ്റം സാധ്യമാക്കി പുതുമകള്‍ കൊണ്ടുവരികയും ചെയ്യുക എന്നതാണ് മറ്റൊരു അജണ്ട!
28. ബിഷപ്പുമാരില്‍നിന്നു 'ആന്റി' പോപ്പിനെ തിരഞ്ഞെടുക്കുക!
പ്രൊട്ടസ്റ്റന്റ്, ജൂത വിഭാഗങ്ങളെ കത്തോലിക്കാസഭയിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന വാദത്തോടെ, ബിഷപ്പുമാരില്‍നിന്നും ഒരു ആന്റി പോപ്പിനെ തിരഞ്ഞെടുക്കുക എന്നത് ഇവരുടെ ഒരു അജണ്ടയാണ്. അനേകം പേരുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവയില്‍നിന്ന്‍ ഒത്തുതീര്‍പ്പെന്ന വ്യാജേന ഒരു എതിര്‍പോപ്പിനെ തിരഞ്ഞെടുക്കാം എന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍! ജോണ്‍ ഇരുപത്തിമൂന്നാമാനും ഫ്രാന്‍സീസും ഇവരുടെ പ്രതിനിധികളാണ്!
29. കുമ്പസാരത്തിന്റെ പ്രാധാന്യം പടിപടിയായി ഇല്ലാതാക്കുക!
രണ്ടും മൂന്നും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആദ്യകുര്‍ബ്ബാന സ്വീകരണത്തിനുമുമ്പ് കുമ്പസാരം ഒഴിവാക്കുക; അതുവഴി മുതിര്‍ന്ന ക്ലാസില്‍ പഠിക്കുമ്പോഴും കുമ്പസാരമില്ലാതെ കുര്‍ബ്ബാന സ്വീകരിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കാന്‍ കഴിയും. യൂറോപ്യന്‍ രാജ്യങ്ങളിലെ കുമ്പസാരക്കൂടുകള്‍ ഇന്നു പുരാവസ്തു ആയി മാറിക്കഴിഞ്ഞു. അനുതാപം ഇല്ലാത്ത ഒരു ജനതയെ വാര്‍ത്തെടുക്കാനും, അയോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിച്ച് ശിക്ഷാവിധിക്കു പാത്രമാക്കാനും ഇതുവഴി സാധിക്കും!
പാപത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ കല്പിച്ചുനല്കിക്കൊണ്ട്, പാപം എന്നൊന്നില്ല എന്ന് പഠിപ്പിക്കുന്ന ദൈവശാസ്ത്രങ്ങള്‍ രചിക്കുന്ന രീതി ഇന്ന് കാണാന്‍ കഴിയും. അരുതെന്നു ദൈവം കല്പിച്ചവയെ നിയമംമൂലം അനുവദനീയമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സഭയിലെ പുരോഗമനവാദികളുടെ ദൃഷ്ടിയില്‍ അപരിഷ്കൃതനായ ഒരു ഭരണകര്‍ത്താവാണു ദൈവം! ഇത്തരക്കാരായ ദൈവനിഷേധകരുടെ താവളമായി കത്തോലിക്കാസഭ ഇന്ന് മാറിക്കഴിഞ്ഞു!
30. കുര്‍ബ്ബാന കൈകളില്‍ നല്കലും, അത്മായരെയും സ്ത്രീകളെയും ഇതിനു നിയോഗിക്കലും!
ഇത് അത്മായരുടെ കാലഘട്ടമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്, കുര്‍ബ്ബാന നല്‍കുന്നതിന് അത്മായരെയും സ്ത്രീകളെയും ചുമതലപ്പെടുത്തുന്ന പ്രവണത ഫ്രീമേസണ്‍ അജണ്ടയുടെ ഭാഗമാണ്. കന്യാസ്ത്രീകള്‍ അടക്കം, പുരോഹിതരല്ലാത്ത ആര്‍ക്കും കൈകാര്യം ചെയ്യാന്‍ അനുവാദമില്ലാത്ത ഈ ശുശ്രൂഷയില്‍ സകലരെയും പങ്കാളികളാക്കാന്‍ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ദൈവശാസ്ത്രജ്ഞരെ അവര്‍ നിയോഗിച്ചിട്ടുണ്ട്! ബ്ലാക്ക് മാസ് നടത്തുന്നവരുടെ കരങ്ങളില്‍ തിരുവോസ്തി എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇതുവഴി കാരണമായിട്ടുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍പ്പോലും കുര്‍ബ്ബാന നല്‍കുന്ന അവസ്ഥ യൂറോപ്പിലുണ്ട്! ഫ്രീമേസണ്‍ സംഘത്തിനു ജോണ്‍പോള്‍ രണ്ടാമന്‍ നല്‍കിയ സമ്മാനമാണ്, തിരുവോസ്തി കരങ്ങളില്‍ നല്‍കാനുള്ള നിയമം! ഈ നിയമംമൂലം 'ബ്ലാക്ക് മാസ്' നടത്തുന്നവര്‍ക്കു തിരുവോസ്തിയുടെ ലഭ്യത എളുപ്പമാക്കി! കുര്‍ബ്ബാന വിതരണവുമായി ബന്ധപ്പെട്ട്, ഫ്രീമേസണ്‍ സംഘം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സംവീധാനമാണ്, ദിവ്യകാരുണ്യ വിതരണത്തിന് 'മെഷീന്‍' സ്ഥാപിക്കല്‍! ഈ യന്ത്രത്തെ സക്രാരിയെന്നു വിളിപ്പിക്കാനും ഇവര്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്!
31. ദൈവജനത്തിനുമേല്‍ അനാവശ്യനിയമങ്ങള്‍ അടിച്ചേല്പിക്കല്‍!
'ആന്റി പോപ്പ്' രാജിവച്ചതിനുശേഷം ബിഷപ്പ്സ് സിനഡും വൈദീക കൌണ്‍സിലും അത്മായ കൌണ്‍സിലും പിരിച്ചുവിടുക; മതവിശ്വാസികളാരും അനുവാദം കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനെ നിരോധിക്കുക തുടങ്ങിയ നിയമങ്ങളിലൂടെ സഭയില്‍നിന്നു വിശ്വാസികളെ അകറ്റാനുള്ള തന്ത്രവും ഇവര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
32. പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം പോപ്പിനു നല്‍കുക!
തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അധികാരം പോപ്പിനു നല്‍കപ്പെടുന്ന പരിഷ്കാരം ഫ്രീമേസണ്‍ സംഘത്തിന്റെ മുഖ്യ അജണ്ടയാണ്. ദൈവത്തെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നവരെല്ലാം മൃഗത്തിന്റെ അടയാളം സ്വീകരിക്കുന്നത് നിര്‍ബ്ബന്ധമാക്കാന്‍ നിയമം കൊണ്ടുവരും. സ്വീകരിക്കാത്തവര്‍ക്കു 'മഹറോന്‍' (സഭയില്‍നിന്നു പുറത്താക്കുന്ന) ശിക്ഷ നല്കുമെന്നു ഭയപ്പെടുത്തും! വിജാതിയമായ അടയാളങ്ങള്‍ സ്വീകരിക്കുന്ന ശൈലിയിലൂടെ മൃഗത്തിന്റെ ചിഹ്നം പതിപ്പിക്കലിന്റെ ആരംഭം മാത്രമേ ആയിട്ടുള്ളൂ! സഭയില്‍നിന്നു പുറത്താക്കലിനെ ആരും ഭയപ്പെടേണ്ട എന്നകാര്യം ഓര്‍മ്മപ്പെടുത്താന്‍ മനോവ ഈ അവസരം വിനിയോഗിക്കുകയാണ്. കാരണം, വിശ്വാസികളെ പുറത്താക്കാന്‍ അധികാരമുള്ളവന്‍ ഭരണ നേതൃത്വത്തില്‍ ഇപ്പോള്‍ ഇല്ല എന്നത് നമുക്ക് ആശ്വാസകരമാണ്! ആന്റി പോപ്പിന്റെമേല്‍ യേഹ്ശുവായുടെ അഭിഷേകം ഇല്ലെന്ന യാഥാര്‍ത്ഥ്യം സത്യവിശ്വാസികള്‍ തിരിച്ചറിയണം.
33. മുന്‍കാല സഭാ പ്രബോധനങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നുവെന്ന് പ്രഖ്യാപിക്കുക!
പോപ്പിന്റെ അപ്രമാദിത്വം ഒഴികെയുള്ള മറ്റെല്ലാ മുന്‍കാല സഭാ പ്രബോധനങ്ങളും തെറ്റാണെന്നു പഠിപ്പിക്കലാണ് മറ്റൊരു അജണ്ട. സൂക്ഷിച്ചു വീക്ഷിച്ചാല്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം മുന്‍കാല പോപ്പുമാരെ ഇകഴ്ത്തുന്ന പ്രഖ്യാപനങ്ങള്‍ കാണാന്‍ കഴിയും! ഇതുവഴി എതിര്‍ക്രിസ്തുവിന്റെ(ആന്റികൈസ്റ്റ്) പദ്ധതികള്‍ മുഴുവന്‍ സഭയില്‍ പ്രാബല്യത്തിലാക്കാന്‍ കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം. യേഹ്ശുവാ വെറുമൊരു വിപ്ലവകാരി മാത്രമായിരുന്നുവെന്നും അദ്ദേഹത്തിനൊന്നും നേടാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ കൌശലപൂര്‍വ്വം പഠിപ്പിക്കും. യഥാര്‍ത്ഥ ക്രിസ്തു വരാനിരിക്കുന്നവനാണെന്നു പഠിപ്പിക്കുന്നതിലൂടെ ആന്റിക്രൈസ്റ്റിനെ സ്വീകരിക്കാന്‍ ഒരു ജനതയെ ഒരുക്കുകയാണ് ഇവരുടെ ലക്ഷ്യം!
34. ആഗോള ഗവണ്‍മെന്റ് ഉണ്ടാക്കുക!
വരാനിരിക്കുന്ന യേഹ്ശുവായ്ക്കുവേണ്ടി എന്ന പ്രചരണത്തോടെ ഏകരാജ്യം സ്ഥാപിക്കാന്‍ പോപ്പ്(ആന്റിപോപ്പ്) ആഹ്വാനം ചെയ്യും. ഏകമതവും ഏകരാജ്യവും സ്ഥാപിക്കുന്നതിനായി കുരിശുയുദ്ധങ്ങളിലൂടെ പോരാടാന്‍, തന്റെ കീഴില്‍ വരുന്ന അനുയായികളോടു പോപ്പ് കല്പിക്കും. യുദ്ധത്തില്‍ സമാധാനം നഷ്ടപ്പെട്ട ജനതയ്ക്കു സമാധാനം വാഗ്ദാനം ചെയ്തുകൊണ്ട് സകലരെയും കപടസമാധാനത്തിലേക്കു നയിക്കാന്‍ എതിര്‍ക്രിസ്തു അപ്പോള്‍ പ്രത്യക്ഷപ്പെടും! ഈസാനബിയെ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. എതിര്‍ക്രിസ്തു കടന്നുവരുമ്പോള്‍, അവനെ യേഹ്ശുവായായി പ്രഖ്യാപിക്കുന്നത് കത്തോലിക്കാസഭയുടെ 'ആന്റി പോപ്പ്' ആയിരിക്കും! ഫ്രാന്‍സീസിന്റെ ഓരോ ചലനങ്ങളിലും ഈ പൈശാചികത തെളിഞ്ഞുനില്‍ക്കുന്നുണ്ട്!
മനോവ പറയുന്ന അപ്രിയസത്യം!
മനോവ വെളിപ്പെടുത്താമെന്നു പറഞ്ഞിരുന്ന കാര്യത്തിലേക്കു കടക്കാം. വിശ്വാസികളെ ഉന്മൂലനം ചെയ്യുമെന്ന്‍ യേഹ്ശുവായോടു വെല്ലുവിളി നടത്തിയ സാത്താനെ നേരിടാന്‍ തയ്യാറായ 'ലിയോ പതിമൂന്നാമന്‍' മാര്‍പ്പാപ്പയെ നാം കണ്ടു. സഭയെ നാശത്തില്‍നിന്നു രക്ഷിക്കാന്‍ ആവശ്യമായ പ്രതിരോധങ്ങള്‍ അദ്ദേഹത്തിനാല്‍ ആകുന്നവിധം തീര്‍ക്കുകയും ചെയ്തു. സഭയുടെ സുരക്ഷിതത്വം ആഗ്രഹിച്ച ഈ മാര്‍പ്പാപ്പയെ വാഴ്ത്തപ്പെട്ടവനാക്കാനോ വിശുദ്ധനാക്കാനോ പിന്നീടു വന്ന 'ഫ്രീമേസണ്‍'കാര്‍ തയ്യാറായില്ല! എന്നാല്‍, ഫ്രീമേസണ്‍ സംഘത്തിനുവേണ്ടി സഭയെ ഒറ്റിക്കൊടുത്ത ജോണ്‍ ഇരുപത്തിമൂന്നാമനും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പ്രായോഗിക തലത്തില്‍ എത്തിച്ച ജോണ്‍പോള്‍ രണ്ടാമനും ഞൊടിയിടയില്‍ വാഴ്ത്തപ്പെട്ടവരായി! വിശുദ്ധന്‍ എന്ന വിശേഷണത്തിന്‍റെ സകല അന്തസും കളഞ്ഞുകുളിച്ചുകൊണ്ട് ഇവര്‍ വിശുദ്ധരാക്കപ്പെടുകയും ചെയ്തു! സഭയെ വീഴ്ത്താന്‍ പണിപ്പെട്ടവര്‍ വാഴ്ത്തപ്പെട്ടവരായി വണങ്ങപ്പെടുന്ന ഗതികേടും കത്തോലിക്കാസഭയ്ക്കു വന്നുഭവിച്ചു!
ജോണ്‍ ഇരുപത്തിമൂന്നാമന്‍ ജപമാല പരിഷ്ക്കരിച്ചു വികലമാക്കാന്‍ നടത്തിയ ശ്രമം ദൈവംതന്നെ തകര്‍ത്തു എന്നത് പലര്‍ക്കും അറിയില്ല. ജപമാല പരിഷ്കരിക്കാന്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ തീരുമാനമെടുത്ത ഉടനെതന്നെ ഇയാള്‍ മരിച്ചു. പിന്നീടു മാര്‍പ്പാപ്പയായി സ്ഥാനമേറ്റ പോള്‍ ആറാമന്‍ ഈ ഉദ്യമത്തെ എതിര്‍ക്കുകയായിരുന്നു! പ്രാര്‍ത്ഥനകള്‍ പരിഷ്കരിക്കുന്ന സമിതിയുടെ തലവന്‍ ഫ്രീമേസണ്‍ ആയിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. മോണ്‍സിഞ്ഞോര്‍ 'അനിബേല്‍ ബുനീനി' ആയിരുന്നു ഈ വിദ്ധ്വാന്‍!
ഒരു കാര്യംകൂടി അറിയിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്. അന്ത്യകാലം കടുത്ത പീഡനങ്ങളുടേതായിരിക്കും എന്നു നമുക്കറിയാം. എന്നാല്‍, യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ നേരിടാനിരിക്കുന്ന പീഡനം സ്വന്തം സഭയില്‍നിന്നുകൂടി ആയിരിക്കും. അതിനാല്‍, ജാഗരൂകരായി ഉണര്‍ന്നിരിക്കുക! പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു: "നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത്- അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും"(ഫിലിപ്പി:1;28). അതിനാല്‍, സഭയില്‍നിന്നു പുറത്താക്കുമെന്ന് ആരെങ്കിലും നിങ്ങളെ ഭയപ്പെടുത്തിയാല്‍ നിങ്ങള്‍ ഭയപ്പെടരുത്; കാരണം, നിങ്ങളെ പുറത്താക്കാന്‍ അധികാരമുള്ളവനെ അവര്‍ അധികാരത്തില്‍നിന്നു പുറത്താക്കി! യേഹ്ശുവായുടെ യഥാര്‍ത്ഥ അഭിഷിക്തന്‍ പുറത്താക്കാത്തിടത്തോളം നാം അകത്തുതന്നെയാണ്! ഇതു ദൈവം നമുക്കായി ഒരുക്കിയ സംവീധാനമാണെന്നതില്‍ അവിടുത്തെ മഹത്വപ്പെടുത്താം!
ക്രിസ്തു പഠിപ്പിച്ചതോ ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതോ അല്ലാത്ത പ്രാര്‍ത്ഥനാ രീതികള്‍ പരീക്ഷിക്കാന്‍ ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാല്‍, അവരെ നിങ്ങള്‍ തള്ളിക്കളയുക! എത്ര ആത്മബന്ധമുള്ള വ്യക്തിയാണെങ്കിലും അവരെ നിങ്ങള്‍ അനുസരിച്ചാല്‍, നിങ്ങളുടെ നിത്യരക്ഷയെ നിസ്സാരമായി പരിത്യജിക്കുന്നതിനു തുല്യമാകും ഈ അനുസരണം! സമൂഹമാധ്യമങ്ങളില്‍ ചില പ്രാര്‍ത്ഥനകളുമായി ചില വൈദീകവേഷധാരികള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. വൈദീകരെല്ലാം അഭിഷിക്തരാണെന്ന ധാരണ വച്ചുപുലര്‍ത്തുന്നവര്‍ ഇക്കൂട്ടരുടെ ചതിയില്‍ അകപ്പെട്ടിട്ടുമുണ്ട്! 'ഫ്രീമേസണ്‍' സംഘടനകളുടെ പ്രാര്‍ത്ഥനകളാണിവര്‍ പ്രചരിപ്പിക്കുന്നത്. യേഹ്ശുവായുടെ പേര് ഉച്ചരിക്കുന്നുവെന്നതിനാല്‍, ഈ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു സ്വീകാര്യമാകില്ല. വചനവിരുദ്ധമായ പ്രാര്‍ത്ഥനകള്‍ പാപമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാവൂ!
"ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു. ആമ്മേന്‍; ദൈവമായ യേഹ്ശുവായേ വരണമേ!"(വെളിപാട്:22;20).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-