ദൈവവും ശാസ്ത്രവും

ഭൂമിക്ക് `പനി` പിടിച്ചു!

Print By
about

ഭൂമി ഇന്നു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.  1850 മുതല്‍ക്കുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചൂടു കൂടിയ പത്തു വര്‍ഷങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞു പോയത്.  രാജ്യാന്തര കാലാവസ്ഥാ സമിതി 2007 ല്‍ പൂര്‍ത്തിയാക്കിയ നാലാം പഠന റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള താപനത്തിനു കാരണം മാനുഷികപ്രവര്‍ത്തനങ്ങള്‍തന്നെ. പ്രകൃതിദത്ത കാരണങ്ങള്‍ അഞ്ചു ശതമാനത്തില്‍ താഴെയേ വരുന്നുള്ളു.

ഓസോണ്‍ പാളികളുടെ വിള്ളല്‍!

ഭൂമി അനുഭവിക്കുന്ന കഠിനമായ ചൂടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, കുറച്ച് നാളുകള്‍ക്കു മുന്‍പ് നടത്തിയ ഒരു കണ്ടുപിടുത്തം ശ്രദ്ധിക്കാം.

സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തി ഭൂമിയെ സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളികള്‍. ഭൂമിയില്‍നിന്നും പുറന്തള്ളുന്ന മലിനവസ്തുക്കളില്‍ നിന്നുണ്ടായ 'ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍', ഭൂമിക്കു ചുറ്റുമുള്ള ഓസോണ്‍ വലയത്തെ ദ്രവിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭൂമിയില്‍ ഉള്ള സകലത്തിനും ഒരുപോലെ ഉപദ്രവകരമായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നേരിട്ട് ഭൂമിയില്‍ പതിച്ചു കൊണ്ടിരിക്കുന്നു. ഇത് പലതരം രോഗങ്ങള്‍ക്കു കാരണമാകുന്നു.മാത്രമല്ല ഓസോണ്‍ പാളികളിലെ വിള്ളല്‍ മൂലം ഭൂമിയിലെ ചൂട് ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഇത് തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഭൂമിയിലെ ജീവിതം അസാധ്യമായിതീരുന്ന അവസ്ഥ വരാം.  ഇപ്രകാരം ചൂട് വര്‍ദ്ധിച്ചാല്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുകയും സമുദ്രത്തിലെ ജലനിരപ്പ് ഉയരുകയും ചെയ്യും. 30 വര്‍ഷംകൊണ്ട് ന്യൂയോര്‍ക്ക്, ലണ്ടന്‍, കൊല്‍ക്കോത്ത, മുംബെ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാം. സമുദ്രത്തിലെ ജലനിരപ്പ് ഉയരുകയും കരയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മനുഷ്യന്‍ ശക്തമായ കുടിവെള്ള പ്രശ്നത്തിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്.

സൂര്യന്റെ ആയുസ്സ് ഇനിയെത്ര!?

ഒരു സെക്കന്റില്‍ നാല്‍പ്പതിനായിരം ടണ്‍ ഹൈഡ്രജന്‍ വാതകം കത്തിച്ചുകൊണ്ടാണ് സൂര്യന്‍ ചൂടും വെളിച്ചവും നല്‍കുന്നത്. ശക്തിയേറിയ ടെലസ്കോപ്പുകളുടെ സഹായത്താല്‍ ശാസ്ത്രജ്ഞന്മാര്‍ ആകാശമണ്ഡലത്തില്‍ അനേകം `ബ്ലാക് ഹോളുകള്‍` കണ്ടെത്തിക്കഴിഞ്ഞു. ഒരുകാലത്ത് സൂര്യനെപ്പോലെ പ്രകാശം പരത്തിയിരുന്ന നക്ഷത്രങ്ങളാണ് ഇന്ധനം തീര്‍ന്ന് `ബ്ലാക് ഹോളുകള്‍`ആയിതീര്‍ന്നിരിക്കുന്നത്. സൂര്യഗോളത്തിനുള്ളില്‍ ഇപ്പോള്‍തന്നെ അനേകം കറുത്ത പുള്ളികള്‍ കണ്ടെത്തിയിട്ടുണ്ട്.  ക്രമേണ ഈ കറുത്ത പുള്ളികള്‍ വലുതായി സൂര്യന്‍ ഇരുണ്ടുപോകാമെന്നു ശാസ്ത്രജ്ഞന്മാര്‍ കണക്ക് കൂട്ടുന്നു.

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാതൊരു ശാസ്ത്രീയ പഠനവും നടതിയിട്ടില്ലാത്ത,എഴുത്തും വയനയും അറിയാത്ത ഒരു മുക്കുവന്‍ (മീന്‍ പിടുത്തക്കാരന്‍) ഇങ്ങനെ എഴുതി വച്ചു. "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും.അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും.ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 കേപ്പാ: 3; 10). മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത് ഇപ്രകാരമാണ്; "അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും.ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍ നിന്നു നിപതിക്കും.ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും."(മത്താ:24;29). സൂര്യന്‍ ഇരുണ്ടുപോയാല്‍ ചന്ദ്രനു പ്രകാശം തരുവാന്‍ കഴിയില്ലെന്നു നമുക്കിപ്പോള്‍ അറിയാം.മൂലപദാര്‍ത്ഥങ്ങള്‍ എന്താണെന്നു 60 വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ മനുഷ്യനു അറിയില്ലായിരുന്നു. ശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോള്‍, ബൈബിള്‍ പറയുന്ന സത്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്.കാര്‍ബണ്‍,നൈഡ്രജന്‍..തുടങ്ങി 62 മൂലകങ്ങളെക്കുറിച്ച് നാം പഠിക്കുന്നുണ്ട്.ക്രിസ്തുവിനു 700 വഷങ്ങള്‍ക്കു മുന്‍പ് ഏശയ്യാ പ്രവാചകന്‍, പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ച് എഴുതിയിട്ടുണ്ട്.(ഏശയ്യ:65;17)

വചനം വീണ്ടും പറയുന്നു; "ആകാശ സൈന്യങ്ങള്‍ തകര്‍ന്ന് നശിക്കും.ആകാശത്തെ ചുരുള്‍ പോലെ തെറുക്കും"(ഏശയ്യ:34;4). "കൊടുങ്കാറ്റില്‍ ആടിയുലയുന്ന അത്തിവൃക്ഷത്തില്‍ നിന്ന് പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.  ആകാശം തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി.എല്ലാ പര്‍വ്വതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍ നിന്നു മാറ്റപ്പെട്ടു."(വെളിപാട്: 6; 13, 14).

ശാസ്ത്രം ഒരുപക്ഷെ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുമ്പോള്‍ പഴയതില്‍ മാറ്റം വരുത്തിയേക്കാം. എന്നാല്‍, ദൈവവചനത്തിനു മാറ്റമില്ല. ആദിയില്‍ ഉണ്ടായിരുന്നതുപോലെ തന്നെ അന്ത്യം വരെ നിലനില്‍ക്കും. ശാസ്ത്രത്തിന്റെ പുരോഗതി കാണുമ്പോള്‍ വചനത്തിന്റെ സത്യവും നാം തിരിച്ചറിയണം.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6808 views

LOG IN

Lost your password?

SIGN UP

LOST PASSWORD