22/02/2016
തീവ്രവാദികള്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നിടാത്ത ഭരണാധികാരികളെ ക്രിസ്തീയവിരുദ്ധരായി കരുതാന്‍ കഴിയുമോ? സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കുന്ന ഭരണാധികാരികളല്ലേ ഉത്തമരായ ഭരണാധികാരികള്‍? ക്രിസ്ത്യാനിയായ ഒരു ഭരണാധികാരി, തന്റെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചാല്‍, ഇയാള്‍ ക്രിസ്തീയതയില്‍നിന്നു പുറത്താക്കപ്പെടുമോ? ഈ അടുത്തനാളുകളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളാണ് ഇവ!
അമേരിക്കയില്‍ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍, ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരംകൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ രാജ്യത്ത് രണ്ടു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമാണുള്ളതെന്നു നമുക്കറിയാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഒരുവനായ 'ഡൊണാള്‍ഡ് ട്രംപ്' ഇതിനോടകം മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. വിവാദമെന്നു പറയപ്പെടുന്ന ചില അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്! 'ഡൊണാള്‍ഡ് ട്രംപ്' വിളിച്ചുപറഞ്ഞ അപ്രിയസത്യങ്ങള്‍ എന്തായിരുന്നുവെന്ന് ആദ്യംതന്നെ പരിശോധിക്കാം.
താന്‍ അധികാരത്തില്‍ വന്നാല്‍, അമേരിക്കയിലേക്കുള്ള ഇസ്ലാമിക കുടിയേറ്റത്തെ നിയന്ത്രിക്കും എന്ന പ്രസ്താവനയാണ് ആദ്യമായി ഇദ്ദേഹം ഉയര്‍ത്തിയത്. ഇപ്പോള്‍ത്തന്നെ രാജ്യത്തു ജീവിക്കുന്ന മുസ്ലീങ്ങളില്‍ ഭൂരിഭാഗവും ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നു തുറന്നടിക്കാനും ട്രംപ് തയ്യാറായി. ഇസ്ലാമിക തീവ്രവാദത്തിനു പരോക്ഷമായി പിന്തുണ നല്‍കിവരുന്ന ഇടതുപക്ഷ മാധ്യമങ്ങളും കപട മനുഷ്യസ്നേഹികളും ഈ പ്രസ്താവനയ്ക്കെതിരേ ഉറഞ്ഞുതുള്ളി. ഇസ്ലാമിക രാജ്യങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നത് നമുക്കെല്ലാം ഊഹിക്കാവുന്നതാണല്ലോ! അവര്‍ പതിവുപോലെ, പാലസ്തീന്‍ കുഞ്ഞുങ്ങളുടെയും 'അയ്‌ലന്‍ കുര്‍ദ്ദി'യുടെയും പഴയ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു! ഡൊണാള്‍ഡ് ട്രംപിനെ ഒരു ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ എല്ലാ ഇസ്ലാമും ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്തു! അമേരിക്കയിലെ ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളില്‍ ഭൂരിപക്ഷവും ഇസ്ലാമാണെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയതും ഇസ്ലാമിനു സുഖിച്ചില്ല. ട്രംപ് വിളിച്ചുപറഞ്ഞ ഈ സത്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ കൊഞ്ഞനംകുത്താന്‍ മാത്രമേ ഒബാമയ്ക്കു സാധിച്ചുള്ളുവെന്നതും ശ്രദ്ധേയമാണ്! അമേരിക്കയില്‍ ഇസ്ലാമികത വളര്‍ത്താന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന ഒബാമയില്‍നിന്ന്‍ ഇതിലേറെ ആരും പ്രതീക്ഷിക്കുന്നുമില്ല.
അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു പരിശോധിക്കുമ്പോള്‍, ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞാല്‍ ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി 'മെക്സിക്കന്‍' കുടിയേറ്റക്കാരില്‍ നിന്നുള്ളതാണ്. മോഷണം, പിടിച്ചുപറി, മയക്കുമരുന്നിന്റെ വിപണനം തുടങ്ങിയവയാണ് ഇവരില്‍നിന്നു രാജ്യം നേരിടുന്ന പ്രധാന ഭീഷണി. മയക്കുമരുന്നു മാഫിയകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കുകയെന്നത് അമേരിക്കയുടെ തലവേദന തന്നെയാണ്. ഇവര്‍ നടത്തുന്ന കൊലപാതകങ്ങളും നിത്യസംഭവങ്ങളാണ്! ഇസ്ലാം നടത്തുന്ന നരഹത്യകള്‍ മതത്തിന്റെ പേരിലാണെങ്കില്‍, മെക്സിക്കന്‍ ഭീഷണി ഇതല്ല. മെക്സിക്കന്‍ കുടിയേറ്റക്കാരില്‍ ഏറിയപങ്കും കവര്‍ച്ചക്കാരും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണെന്ന വസ്തുത അമേരിക്കയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം. അതായത്, അമേരിക്കന്‍ ജനതയുടെ സ്വൈര്യജീവിതത്തിനു ഭീഷണിയുയര്‍ത്തുന്ന രണ്ടു വിഭാഗങ്ങളാണ് ഇസ്ലാമിക അഭയാര്‍ത്ഥികളും മെക്സിക്കന്‍ കുടിയേറ്റക്കാരും.
ഈ സാഹചര്യത്തിലാണ് ഒരു തിരഞ്ഞെടുപ്പിനെ ഈ രാജ്യം അഭിമുഖീകരിക്കുന്നത്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെക്കുറിച്ച് അവബോധമില്ലാത്ത ആരെങ്കിലും തിരഞ്ഞെടുപ്പിനു മത്സരിക്കാനുള്ള സാധ്യത പരിഷ്കൃതമായ ഒരു രാജ്യത്തുനിന്നു പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ത്തന്നെ, തിരഞ്ഞെടുപ്പിനു തയ്യാറാകുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ പ്രകടനപത്രികയില്‍ ഇക്കാര്യങ്ങള്‍ക്കുള്ള പ്രതിവിധിയും ഉള്‍ക്കൊള്ളിക്കും. അമേരിക്കയിലെ നിയമമനുസരിച്ച്, ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുപോലും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയാണ്. ആയതിനാല്‍, സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളോടു പ്രഖ്യാപിക്കേണ്ടത് അനിവാര്യമാകുന്നു. ഇത്തരം നയപ്രഖ്യാപനവേളയിലാണ് 'ഡൊണാള്‍ഡ് ട്രംപ്' തന്റെ നയം വ്യക്തമാക്കിയത്.
മെക്സിക്കോയില്‍നിന്നുള്ള കടന്നുകയറ്റത്തെ ചെറുക്കാന്‍ മതില്‍ പണിയുമെന്നു പറയാനുള്ള അധികാരം അമേരിക്ക എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിനുണ്ട്. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പുതന്നെ തന്റെ ഈ നയം വ്യക്തമാക്കിയതിലൂടെ, ജനങ്ങള്‍ക്കു തീരുമാനിക്കാനുള്ള അവസരമാണ് ട്രംപ് നല്‍കിയത്. തന്റെ പാര്‍ട്ടിയിലുള്ള ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലൂടെ തന്റെ ആശയത്തിനുള്ള അംഗീകാരം ഇദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പിന്നീടുവരുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരം അനുകൂലമെങ്കില്‍, താന്‍ ഉയര്‍ത്തിയ ആശയം രാജ്യതാത്പര്യമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ട്രംപിനു സാധിക്കും. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കുകയെന്നതാണ് ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദ! അയല്‍രാജ്യങ്ങളുടെമേല്‍ കുതിരകയറുന്ന ഏകാധിപതികള്‍ ഭരണം കയ്യാളുന്ന രാജ്യങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. ചൈനയിലും വടക്കന്‍ കൊറിയയിലും ഭരണംനടത്തുന്ന ഏകാധിപതികള്‍ക്കെതിരേ ഒരു വാക്കുപോലും ഉരിയാടാന്‍ ശ്രമിക്കാത്തവരാണ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അമേരിക്കയ്ക്കും മെക്സിക്കോയ്ക്കുമിടയില്‍ മതില്‍ പണിയുന്നതിനെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള മതിലുകളെ എന്തുകൊണ്ട് കാണാതെപോകുന്നു? പ്രതിരോധമാന്ത്രാലയമില്ലാത്ത ഏതെങ്കിലും രാജ്യം ഈ ഭൂമുഖത്തുണ്ടോ? തങ്ങളുടെ അതിര്‍ത്തികളില്‍ മതില്‍ കെട്ടുന്നതിനുപകരം, സകല രാജ്യങ്ങളും ആയുധധാരികളായ സൈന്യത്തെ വിന്യസിച്ചിരിക്കുന്നു! ഇതിനേക്കാള്‍ ഭീതിയുണര്‍ത്തുന്നതാണോ മതിലുകള്‍? വിശാലമായ അമേരിക്കന്‍ ഐക്യനാടുകളുടെ അതിര്‍ത്തികളില്‍ മുഴുവന്‍ സായുധസേനയെ വിന്യസിപ്പിക്കുകയെന്നതിനേക്കാള്‍ എളുപ്പമുള്ള പ്രവൃര്‍ത്തി മതില്‍ നിര്‍മ്മാണമാണ്! അതിക്രമിച്ചുകടക്കുന്നവര്‍ക്കു മാത്രമാണു മതിലൊരു ഭീഷണിയാകുന്നത്. പ്രതിരോധസേനയുടെ തോക്കില്‍നിന്നുതിരുന്ന വെടിയുണ്ടകളെക്കാള്‍ അപകടമുള്ളവയല്ല മതിലുകള്‍! അങ്ങനെയെങ്കില്‍, മതില്‍ നിര്‍മ്മാണത്തിനെതിരേ പുലഭ്യം പറയുന്നവരുടെ ലക്‌ഷ്യം അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്.
യൂറോപ്പിന്റെ അതിര്‍ത്തികള്‍ തുറന്നിട്ടതിലൂടെ ആ രാജ്യങ്ങള്‍ അനുഭവിക്കുന്ന ദുരന്തം നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നു. സമാധാനത്തില്‍ ജീവിച്ചിരുന്ന യൂറോപ്യന്‍ ജനതയുടെമേല്‍ ദുരന്തം വരുത്തിവച്ച വ്യക്തിതന്നെയാണ് അമേരിക്കയുടെ നാശത്തിനായി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയെക്കൂടി ഇസ്ലാമികഭീകരതകൊണ്ട് അമര്‍ച്ചചെയ്യാനുള്ള ഫ്രാന്‍സീസിന്റെ അഭിലാഷത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചെഗുവേരയുടെ ദുരാത്മാവാണ് എന്നകാര്യത്തില്‍ സംശയമില്ല. സ്വിസ്സ് ഗാര്‍ഡ് തീര്‍ക്കുന്ന പ്രതിരോധ വലയത്തിനുള്ളില്‍ നിന്നുകൊണ്ട് ഫ്രാന്‍സീസ് പറയുന്ന വാക്കുകള്‍ക്കുള്ള മറുപടി ഇവിടെ കുറിക്കുന്നില്ല.
മാത്രവുമല്ല, ഇസ്ലാമികത എന്ന പൈശാചികതയെ സമാധാനം എന്ന് പ്രഘോഷിച്ച വ്യക്തിയാണു ഫ്രാന്‍സീസ്! ഇസ്ലാമികതയുടെ പ്രചാരണത്തിനു തടസ്സമായി എന്തെങ്കിലും കണ്ടാല്‍, അതു നീക്കംചെയ്യുന്നതിനുവേണ്ടി എന്തും ചെയ്യാന്‍ ഈ മനുഷ്യന്‍ രംഗത്തിറങ്ങും. ക്രിസ്ത്യാനികളെ കൊന്നൊടുക്കുമ്പോള്‍ വേദനിക്കാത്ത ഫ്രാന്‍സീസാണ് കാരുണ്യവര്‍ഷവുമായി ഇറങ്ങിയിരിക്കുന്നത്. ഇസ്ലാമിനെ ലോകം തിരിച്ചറിഞ്ഞുവെന്നു മനസ്സിലാക്കിയപ്പോള്‍ സ്വീകരിച്ച പുതിയ കുതന്ത്രമാണ് 'കരുണയുടെ വര്‍ഷം'! തീവ്രവാദികളോടു കരുണകാണിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ ഇക്കാര്യം ലോകത്തിനു കൂടുതല്‍ വ്യക്തമായി! ആയതിനാല്‍, പുതിയൊരു കുതന്ത്രവുമായി ഫ്രാന്‍സീസ് ഇറങ്ങിയിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്ക് 'സര്‍ട്ടിഫിക്കറ്റ്' വിതരണം ചെയ്തുകൊണ്ടാണ് പുതിയ അടവ് പുറത്തിറക്കിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് ഈ പദ്ധതിക്ക് ഇയാള്‍ ഔപചാരികമായി തുടക്കമിട്ടു! തീവ്രവാദികള്‍ക്കു മുന്നില്‍ വേലികെട്ടുകയോ അവരുടെ അഴിഞ്ഞാട്ടത്തെ ചെറുക്കുകയോ ചെയ്യുന്നവര്‍ ക്രിസ്ത്യാനികളല്ല എന്നതാണു പുതിയ ദൈവശാസ്ത്രം!
ആരാണ് ക്രിസ്ത്യാനി?
ക്രിസ്ത്യാനികളുടെമേല്‍ പൗരോഹിത്യവും പ്രവാചകത്വവുമുണ്ട്. അപ്പസ്തോലനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വിശ്വാസിയുടെമേലും ദൈവം നല്‍കുന്ന അഭിഷേകമാണ് പൗരോഹിത്യം! പഴയനിയമകാലത്ത് ഇത് എല്ലാവര്‍ക്കും ലഭിച്ചിരുന്നില്ല. അതുപോലെതന്നെ, പ്രവാചകന്മാരായി ചിലരെ മാത്രമാണു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും, അവിടുന്ന് തന്നിലുള്ള പൗരോഹിത്യവും പ്രവാചകത്വവും രാജത്വവും പങ്കിട്ടുനല്കുന്നു. ഇക്കാരണത്താലാണ് പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം പ്രഖ്യാപിച്ചത്: "നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും മ്ശിഹായുടെ കൂട്ടവകാശികളും"(റോമാ: 8; 17). യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്നതുവഴി, അവിടുത്തെ അവകാശത്തില്‍ പങ്കാളികളാവുകയാണു ചെയ്യുന്നത്. ആയതിനാല്‍, വിശ്വാസികളായ നാമോരോരുത്തരിലും പൗരോഹിത്യമുള്ളതുപോലെതന്നെ പ്രവാചകത്വവും രാജത്വവുമുണ്ട്.
പ്രവാചകരെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വമെന്താണെന്നു നോക്കുക: "എന്റെ ദൈവത്തിന്റെ ജനമായ എഫ്രായിമിന്റെ കാവല്‍ക്കാരനാണ് പ്രവാചകന്‍"(ഹോസി: 9; 8). മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: "മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു"(എസെക്കി: 3; 17). തന്നെ ആര്‍ക്കു കാവലായി നിയോഗിച്ചിരിക്കുന്നുവോ, അവരെ ശത്രുക്കളില്‍നിന്നു രക്ഷിക്കുകയെന്നതാണ് ഏതൊരു കാവല്ക്കാരന്റെയും ഉത്തരവാദിത്വം! ഓരോ ക്രിസ്ത്യാനിയും തന്റെ സഹോദരന്റെ കാവല്‍ക്കാരനാണ്! ഇടയന്‍ തന്റെ ആടുകളുടെ കാവല്ക്കാരനായിരിക്കുന്നതുപോലെ, രാജാവു രാജ്യത്തിന്റെ കാവല്‍ക്കാരനാണ്! തന്റെ ജനത്തെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത രാജാവിനെ ദൈവം മാനിക്കില്ല! ഇക്കാരണംകൊണ്ടുതന്നെ, ഡൊണാള്‍ഡ് ട്രംപ് ഒരു ക്രിസ്ത്യാനിയാണെന്നു മാത്രമല്ല, അമേരിക്കയുടെ ഭരണാധികാരിയായിരിക്കാന്‍ സര്‍വ്വഥാ യോഗ്യനുമാണ്! എന്നാല്‍, ക്രിസ്ത്യാനികളുടെ ഇടയനായിരിക്കാനുള്ള യോഗ്യത ഫ്രാന്‍സീസിനുണ്ടോ എന്നു പരിശോധിക്കുകതന്നെവേണം! കാരണം, ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിലൊക്കെ ഇയാള്‍ സ്വീകരിക്കുന്ന സമീപനം സംശയാസ്പദമാണ്! യൂറോപ്പിലെ ക്രിസ്ത്യാനികളെ ദുഷ്ടരുടെ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കുകയും, കൊലയാളികള്‍ക്കു വിഹരിക്കാന്‍ ഇയാള്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുതെന്നും, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ ദൈവവിശ്വാസത്തിന്റെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ച ഒരുവനെ ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ സാധിക്കുമോ? ഓരോ ക്രിസ്ത്യാനിയേയും യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷയില്‍നിന്നു വ്യതിചലിക്കാനുള്ള ആഹ്വാനമാണ് ഫ്രാന്‍സീസ് നടത്തുന്നത്. യേഹ്ശുവായുടെ കല്പനയിതാണ്: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15,16). സുവിശേഷം പ്രസംഗിക്കുന്നവരെ തടയുന്നതുകൂടാതെ, വിശ്വാസത്തിലൂടെ ഒരു വ്യക്തി രക്ഷപ്രാപിക്കുവാനുള്ള സാധ്യത അടച്ചുകളയുകയും ചെയ്യുന്ന ഒരുവനെ ക്രിസ്ത്യാനിയായി അംഗീകരിക്കാന്‍ മനോവയ്ക്കു കഴിയില്ല. യേഹ്ശുവായുടെ മറ്റൊരു കല്പന ശ്രദ്ധിക്കുക: "ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). യുഗാന്തംവരെ തുടരണമെന്ന് കല്പിച്ചവനെ പരിഹസിക്കുന്ന ഫ്രാന്‍സീസിനെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്! സൗകര്യം കിട്ടുമ്പോഴെല്ലാം ദൈവവചനത്തെ അവഹേളിക്കുകയും വിജാതിയതയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഫ്രാന്‍സീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റിനെ ആരാണു വിലമതിക്കുന്നത്? ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ല പോലും!
ഒരു ഭരണാധികാരി എങ്ങനെയുള്ളവനായിരിക്കണം എന്നതിന്റെ ഉത്തമ മാതൃക ദാവീദാണ്! ദാവീദിനെ മാനദണ്ഡമാക്കിയാണ് മറ്റു രാജാക്കന്മാരുടെ യോഗ്യത ദൈവം അളക്കുന്നത്! ദാവീദിനെ രാജാവായി പരിഗണിക്കുമ്പോള്‍ അവന്റെ യോഗ്യത എന്തായിരുന്നുവെന്നു നോക്കുക: "ദാവീദ് വീണ്ടും പറഞ്ഞു: പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന്‍ ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ചുകൊല്ലും. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്"(1 സാമു: 17; 34-36). ഈ ദാവീദിനെയാണ് തന്റെ രാജാക്കന്മാരില്‍ ഏറ്റവും ശ്രേഷ്ഠനായി യാഹ്‌വെ പരിഗണിച്ചത്! ആയതിനാല്‍, ഡൊണാള്‍ഡ് ട്രംപ് ധീരതയോടെ മുന്നോട്ടുപോവുക! ഫിലിസ്ത്യമല്ലനായിരുന്ന ഗോലിയാത്തിനെ ദാവീദിന്റെ കരങ്ങളില്‍ ഏല്പിച്ചുകൊടുത്ത സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളോടൊപ്പമുണ്ടെങ്കില്‍, അഭിനവ ഗോലിയാത്തുമാരെ അവിടുന്ന് നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചു നല്‍കും!
ഫ്രാന്‍സീസിനു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി: വത്തിക്കാനു നേരെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണമുണ്ടായാല്‍ അപ്പോള്‍ മാര്‍പാപ്പ ആഗ്രഹിച്ചേനെ, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നുവെങ്കിലെന്ന്.
ചേര്‍ത്തുവായിക്കാന്‍: പലസ്തീനികള്‍ക്കു കയറി നിരങ്ങാനായി ഇസ്രായേലിന്റെ മതിലുകള്‍ പൊളിച്ചുനീക്കാന്‍, അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന കുതന്ത്രവും ഫ്രാന്‍സീസിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ മറഞ്ഞിരിപ്പുണ്ട്. അല്ലെങ്കില്‍, താനിരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതയ്ക്കു നിരക്കാത്ത തരത്തില്‍ ട്രംപിനെ വ്യക്തിഹത്യ ചെയ്യുമായിരുന്നില്ല. മാത്രവുമല്ല, വത്തിക്കാനും ആക്രമിക്കപ്പെടണമെന്നുതന്നെയാണ് ഫ്രാന്‍സിസ് ആഗ്രഹിക്കുന്നത്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-