03 - 04 - 2010
മക്കള്‍ക്കുവേണ്ടിയാണ്, ജീവിക്കുന്നതും അദ്ധ്വാനിക്കുന്നതും എന്നു പറയുന്ന അനേകം വ്യക്തികളുണ്ട്. മക്കളില്ലാത്തതുമൂലം വേദനയനുഭവിക്കുന്ന ദമ്പതികളും അനേകരാണ്. ജനിച്ച മക്കളുടെ ദുഃര്‍നടപ്പുകൊണ്ട് ദുരിതമനുഭവിക്കുന്നവരും കുറവല്ല! ഈ വിഭാഗങ്ങളേക്കാള്‍ അധികം, പുതുതായി ദാമ്പത്യജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്ന നവദമ്പതികള്‍ക്ക് ഈ ലേഖനം കൂടുതല്‍ വെളിച്ചമാകും എന്നു പ്രത്യാശിക്കുന്നു.
മാതാപിതാക്കള്‍ക്ക് അപമാനവും തീരാദുഃഖവും വരുത്തുകയും, വഷളായി ജീവിക്കുകയും ചെയ്യുന്ന മക്കളേക്കുറിച്ച് പരിതപിക്കുമ്പോള്‍ ചിന്തിക്കുക! ഏതു സാഹചര്യത്തിലും അവസ്ഥകളിലുമാണ് ഇവര്‍ക്ക് നിങ്ങള്‍ ജന്മം നല്‍കിയത്? ഈ സത്യം ദൈവവചനത്തില്‍ മാത്രം എഴുതപ്പെട്ട കാര്യമല്ല; ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരു കുഞ്ഞിനെ താലോലിക്കുകയെന്ന സ്വാര്‍ത്ഥ മോഹത്തിന്റെ പൂര്‍ത്തീകരണമായി ജന്മംനല്‍കുന്നവര്‍, ജനിക്കുന്നകുഞ്ഞിനോട് ചെയ്യുന്ന മഹാ അപരാധമാണെന്ന് തിരിച്ചറിയണം. ഇത് തിരിച്ചറിയാതെ ജന്മം നല്‍കുന്ന മാതാപിതാക്കള്‍, തങ്ങളുടെ മുഴുവന്‍ ശാപങ്ങളുടെയും 'സംഭരണശാല'യായി മക്കളെ മാറ്റുകയാണ് ചെയ്യുന്നത്! തെളിയിക്കപ്പെടാത്ത ശാസ്ത്രീയ പഠനങ്ങളോ, സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് കുറിക്കപ്പെട്ട തിരുവെഴുത്തുകളുമാണിതെന്നു കരുതുന്നവര്‍ക്കായി ചില ചരിത്രസത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്!
ഒരു വ്യക്തിയുടെ അന്‍പത് ശതമാനം വ്യക്തിത്വവും രൂപംകൊള്ളുന്നത് ഗര്‍ഭപാത്രത്തില്‍ വച്ചാണ്. അമ്മ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും അതേപടി കുഞ്ഞിന്റെ സ്വഭാവത്തില്‍ പകര്‍ത്തപ്പെടുന്നു. ഇതിനെ സ്ഥിരീകരിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ ഉണ്ട്. എന്നാല്‍, ഇത് ഒരു സാമൂഹിക പ്രശ്നമായതിനാലും എല്ലാ മത വിഭാഗങ്ങള്‍ക്കും ഉപകരിക്കേണ്ടതുകൊണ്ടും ചരിത്രപരമായ ചില സത്യങ്ങളിലേക്ക് മാറിചിന്തിക്കാം!
ഈ ലോകത്ത് എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള വ്യക്തികളുടെ ജനനത്തെ പഠിക്കുമ്പോള്‍, ഈ സത്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അതുപോലെതന്നെ ലോകത്തെ ദുരന്തത്തിലേക്ക് നയിച്ചവരുടെ ജനനവും പഠന വിഷയമാക്കണം. സാമൂഹികവും ആദ്ധ്യാത്മികവും ഭരണപരവുമൊക്കെയായി 'മഹാരഥന്മാര്‍' എന്നു തെളിയിക്കപ്പെട്ട വ്യക്തികളുണ്ട്. ഇവരൊക്കെ ആത്മീയതയില്‍ പൂര്‍ണ്ണത പ്രാപിച്ചവരാണെന്നു പറയാന്‍ മനോവയ്ക്കാവില്ല. എന്നാല്‍, തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ വിജയംവരിച്ചതുകൊണ്ട് മഹാന്മാരായി പരിഗണിക്കപ്പെടുന്നു. മഹാത്മാഗാന്ധിയും, മഹാനായ അലക്സാണ്ടറും, സ്വാമി വിവേകാനന്ദനുമെല്ലാം അവരില്‍ ചിലര്‍ മാത്രമാണ്. എല്ലാ മഹാന്മാരെയും പഠിക്കുകയെന്നത് ശ്രമകരമായതിനാല്‍, ഈ മൂന്നു വ്യക്തികളുടെ ജനനചരിത്രം പരിശോധിക്കാം!
'മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'
ഭാരതത്തിന്റെ രാഷ്ട്രപിതാവായി പരിഗണിക്കപ്പെടുന്ന ഗാന്ധിയെ ഉദരത്തില്‍ വഹിച്ച സ്ത്രീയാണ് 'പുത് ലിഭായി'. പിതാവ് കരംചന്ദ് ഗാന്ധിയുടെ നാലാം വിവാഹത്തിലാണ് രാഷ്ട്രപിതാവിന്റെ ജനനം! പ്രാര്‍ത്ഥനയുടെ വ്യക്തിത്വമായിരുന്നു പുത് ലിഭായിയുടേതെന്ന് ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാകും. താന്‍ പിന്തുടര്‍ന്ന വിശ്വാസങ്ങളോട് അവര്‍ വിശ്വസ്തത പുലര്‍ത്തി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനത്തിനു വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ ശുദ്ധമായ ജീവിതമായിരുന്നു അവരുടേത്. ഒരു നല്ല വ്യക്തിയെ ലോകത്തിനു നല്‍കുന്നതിനായി അവര്‍ മുന്‍പേ ഒരുങ്ങിയിരുന്നുവെന്ന് വ്യക്തം!
ഒരു ചെറിയ 'നുണ'പോലും ഗാന്ധിയെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ആത്മകഥയില്‍ കുറിച്ചിരിക്കുന്നു. ഗാന്ധിയുടെ സ്വഭാവ ശുദ്ധിയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവം കുട്ടിക്കാലത്തുണ്ടായി. സ്കൂളില്‍ പരീക്ഷയെഴുതുന്ന ഗാന്ധിക്ക് അദ്ധ്യാപകന്‍ ഉത്തരം പറഞ്ഞുകൊടുത്തിട്ടും, അത് എഴുതാന്‍ വിസമ്മതിച്ച സംഭവം, കുട്ടിക്കാലത്ത് തന്നെ നിഴലിച്ചിരുന്ന സത്യസന്ധതയുടെ തെളിവാണ്. പില്‍ക്കാലത്ത് ലോകം ആദരിക്കുന്ന വ്യക്തിയായിമാറിയ ഇദ്ദേഹത്തെക്കുറിച്ച് കൂടുതലായി വിവരിക്കേണ്ട കാര്യമില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വസിക്കുന്ന നാളുകളില്‍, മാതാവില്‍നിന്നും ലഭിച്ച ആദ്ധ്യാത്മീകത അന്ത്യംവരെ ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്നു. മാതാവിന്റെ ആദ്ധ്യാത്മികതയുടെ സ്വാധീനം ഉണ്ടായിരുന്നതിനാല്‍, സത്യത്തിന്റെ പൂര്‍ണ്ണതയിലെത്താന്‍ ഗാന്ധിക്കു കഴിഞ്ഞില്ല!
'സ്വാമി വിവേകാനന്ദന്‍'
ഭാരതത്തിന്റെ ആദ്ധ്യാത്മികതയെ ലോകം തൊട്ടറിഞ്ഞത് സ്വാമി വിവേകാനന്ദനിലൂടെയാണ്. ഇന്നത്തെ 'ആള്‍ദൈവങ്ങളില്‍' നിന്നും തികച്ചും വ്യത്യസ്ഥതയുള്ള വ്യക്തിപ്രഭാവമായിരുന്നു വിവേകാനന്ദ സ്വാമികള്‍! ഹൈന്ദവ ആദ്ധ്യാത്മികതയെ സംബന്ധിച്ചുള്ള പാണ്ഡിത്യത്തില്‍ അദ്ദേഹത്തോട് ചേര്‍ത്ത് വയ്ക്കാന്‍ മറ്റൊരാളും ഭാരതത്തിലില്ല. ലോകത്തിന്റെ അങ്ങേയറ്റത്തോളം പ്രസിദ്ധി നേടിയപ്പോള്‍പോലും എളിമയില്‍ ജീവിച്ച താപസനായിരുന്നു വിവേകാനന്ദന്‍! സ്വന്തം പേരിനോടൊപ്പം 'ഭഗവാന്‍' എന്നും 'ശ്രീ ശ്രീ' എന്നുമൊക്കെ എഴുതിചേര്‍ത്ത്, ആദ്ധ്യാത്മീകതയെ വില്‍പ്പന ചരക്കാക്കി 'മാര്‍ക്കറ്റ്' ചെയ്യുന്ന 'വ്യാജദൈവങ്ങള്‍'ക്ക് മറുപടിയാണ് സ്വാമി വിവേകാനന്ദന്‍! ഭക്തര്‍ക്ക് പൂജിക്കാനായി പാദം നീട്ടികൊടുക്കുന്ന 'കപടദേവന്മാരെയും' 'ദേവിമാരെയും' ലജ്ജിപ്പിക്കുന്നതാണ് സ്വാമിയുടെ ജീവിതം. ചിക്കാഗോയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും പ്രസിദ്ധമാണ്. സ്വയം ദൈവമെന്ന് പ്രഖ്യാപിക്കുകയോ, മറ്റുള്ളവരെകൊണ്ട് വിളിപ്പിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല; ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഒരു സത്യം വിളിച്ചുപറയുകയും ചെയ്തു. വിവേകാനന്ദ സൂക്തങ്ങള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു; 'മനുഷ്യനായി ജനിച്ച ഒരുവനെ ദൈവമായി ആരാധിക്കണമെങ്കില്‍,അതിന്‍ യേശുവിനോളം യോഗ്യനായ മറ്റാരുമില്ല.' എന്നാല്‍, താന്‍ തിരിച്ചറിഞ്ഞ സത്യങ്ങളെ പൂര്‍ണ്ണതയോടെ സ്വീകരിക്കുന്നതില്‍ വിവേകാനന്ദന്‍ പരാജയപ്പെട്ടുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതുതന്നെയാണ് വിവേകാനന്ദന്റെ ഏകവും പരമവുമായ പരാജയം!
ഭുവനേശ്വരീദേവിയെന്ന മഹതി, നാലുവര്‍ഷത്തോളം വ്രതമെടുത്ത് ഒരുങ്ങിയാണ് വിവേകാനന്ദനു ജന്മം നല്‍കിയതെന്ന് ചരിത്രം പഠിപ്പിക്കുന്നു.
കല്‍ക്കത്ത ഹൈകോടതിയിലെ അറ്റോര്‍ണിയായിരുന്ന 'വിശ്വനാഥ് ദുട്ട' യുടെയും ഭുവനേശ്വരീദേവിയുടെയും മകനായാണ്,'നരേന്ദ്രനാഥ് ദുട്ട' യെന്ന സ്വാമി വിവേകാനന്ദന്റെ ജനനം. ദേശീയ വീക്ഷണമുള്ള പിതാവിന്, ആദ്ധ്യാത്മിക വ്യക്തിത്വമായ അമ്മയില്‍ ജനിച്ച പുത്രന്‍ പില്‍ക്കാലത്ത് ഭാരതത്തിന്റെ ആദ്ധ്യാത്മികതയും, ദേശീയതയും, സംസ്കാരവും പുറംലോകത്തെത്തിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകളില്‍, അമ്മയില്‍നിന്നും ലഭിച്ച ആത്മീയ ജ്ഞാനത്തെക്കുറിച്ച് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. ആ അമ്മ ഏതുതരം ആത്മീയബോധ്യത്തില്‍ ആയിരുന്നുവോ, അതുതന്നെയാണ് ഉദരഫലമായ പുത്രനിലേക്കു പകരപ്പെട്ടത്!
അലക്സാണ്ടര്‍ 'ദ് ഗ്രെയ്റ്റ്'!
ക്രിസ്തുവിനു മുന്‍പ് മുന്നൂറ്റിയന്‍പത്തിയാറാമാണ്ടില്‍ 'മസെഡോണിയ'യിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവിന്റെയും 'ഒളിമ്പിയ' രാജ്ഞിയുടെയും മകനായി അലക്സാണ്ടര്‍ ജനിച്ചു. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടിലിന്റെ ശിഷ്യനായി അലക്സാണ്ടര്‍ പഠനം നടത്തി. പതിനെട്ടാമത്തെ വയസ്സില്‍, ബി.സി.338 -ല്‍ പിതാവായ ഫിലിപ്പ് രാജാവിന്റെ 'ആര്‍മി' യിലെ 'കമാന്‍ണ്ടര്‍ ജനറലാ'യി അദ്ദേഹം ചുമതലയേറ്റു.
മുപ്പത്തിമൂന്ന് വയസ്സ് തികയുന്നതിനു മുന്‍പുതന്നെ മരണത്തിനു കീഴടങ്ങിയ മഹാനായ അലക്സാണ്ടര്‍, ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും പിടിച്ചടക്കി. ഇന്ത്യയില്‍ വരെ എത്തിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തിയഞ്ഞൂറോളം വര്‍ഷം പിന്നിട്ടിട്ടും അലക്സാണ്ടറിന്റെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുന്നു!
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മാതാവ് ഒളിമ്പിയ, അനാഥയും ദൈവഭക്തയുമായ സ്ത്രീയായിരുന്നുവെന്നാണ് ചരിത്രം!
'സ്വര്‍ഗ്ഗരാജ്യ'ത്തിനായി മാറ്റി നിര്‍ത്തപ്പെട്ടവര്‍!
ഈ ലോകം മഹാന്മാരെന്നു വിളിച്ചവരെക്കുറിച്ചാണ്, ഇപ്പോള്‍ നാം ചിന്തിച്ചത്. സമൂഹത്തിനും സമുദായത്തിനും ദേശത്തിനുമെല്ലാം, തങ്ങള്‍ക്ക് നീതിയെന്ന് തോന്നിയത് നിസ്വാര്‍ത്ഥമായി ചെയ്തതുകൊണ്ട് ഓര്‍മ്മയില്‍ ഇന്നും നിലനില്‍ക്കുന്ന നാമങ്ങളാണിവരുടേത്! ലോകത്തില്‍ ചലനങ്ങളുണ്ടാക്കാന്‍പോലും ജന്മങ്ങളുടെ സവിശേഷത ആവശ്യമാണെന്ന് ഇവരുടെ ചരിത്രം മുന്നറിയിപ്പ് തരുന്നു.
ഈ ലോകത്ത് നിരവധി നവോത്ഥാന നായകര്‍ വന്ന് കടന്ന് പോയിട്ടുണ്ട്. ഓരോ വ്യക്തികളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍, സമാനമായ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ഭൂമിയില്‍ ദുരന്തങ്ങള്‍ വരുത്തുകയും, നന്മയെ നിഷേധിക്കുകയും ചെയ്ത് ശപിക്കപ്പെട്ടവരായി കടന്നു പോയവരുടെ ചരിത്രം 'ജനിതക'മായ പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇതിനു തെളിവ് നല്‍കുന്ന ഉദാഹരണങ്ങള്‍ പരിശോധിച്ചറിയുന്നത് നല്ലതുതന്നെ! ഹിറ്റ്ലര്‍, സ്റ്റാലിന്‍, ഇദി-അമീന്‍, നാഥൂറാം വിനായക് ഗോഡ്സേ തുടങ്ങി ഈ കാലഘട്ടത്തിലെ ബിന്‍ലാദന്‍ വരെയുള്ളവരുടെ ജനനം ഈ വാദഗതികള്‍ക്ക് ബലംനല്‍കുന്നു! മുഹമ്മദുനബിയുടെ ജനനവും ശൈശവവും ബാല്യകാലവും പരിശോധിച്ചാല്‍, ഇയാള്‍ ചെയ്തുകൂട്ടിയ അനീതിയുടെ ഉത്തരം കണ്ടെത്താനും സാധിക്കും. ജനിക്കുന്നതിനുമുമ്പേ പിതാവ് മരണപ്പെടുകയും ശൈശവത്തില്‍ത്തന്നെ അമ്മയെ നഷ്ടപ്പെടുകയും ചെയ്ത മുഹമ്മദ് അന്യസ്ത്രീകളുടെ മുലകുടിച്ച് അനാഥനായിട്ടാണ് വളര്‍ന്നുവന്നത്. സമൂഹത്തോടു മുഴുവന്‍ അസംതൃപ്തിയും പകയുമായി ഇയാളുടെ ശൈശവത്തിലെ മുറിവുകള്‍ രൂപാന്തരപ്പെട്ടു! എതിര്‍ക്കുന്നവരെ കൊന്നൊടുക്കാനും സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണാനുമുള്ള മനോഭാവം ഇയാള്‍ക്കു ലഭിച്ചത് ഈ മുറിവുകളില്‍നിന്നായിരുന്നു!
ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത നിരവധി വ്യക്തികളെ വിശുദ്ധഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്. ദൈവീകശുശ്രൂഷകള്‍ക്കായി മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജനനത്തെ, ദൈവം ഗൌരവത്തോടെതന്നെയാണ് കാണുന്നതെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും പ്രതിഫലമായിട്ടാണ് ഇവരില്‍ പലരുടെയും ജനനം! ചില പ്രവാചകരുടെയും, ദൈവജനത്തെ നയിക്കാനുള്ള ജനനേതാക്കളുടെയും ജനനത്തിനു മുന്‍പേതന്നെ മുന്നറിയിപ്പു കൊടുക്കുന്നതായി മനസ്സിലാക്കാം. ശിശുവിനെ ഉദരത്തില്‍ വഹിക്കുന്നതിനുമുന്‍പും, ഗര്‍ഭാവസ്ഥയിലും അമ്മ അനുഷ്ഠിക്കേണ്ടവ മുന്‍കൂട്ടി അറിയിക്കുന്നു. ഈ വിധത്തില്‍ അത്ഭുതകരമായ ഇടപെടലുകളിലൂടെ ഭൂമിയിലേക്ക് വന്നിട്ടുള്ളവരെക്കുറിച്ച്, വചനത്തെ അടിസ്ഥാനമാക്കി പരിശോധിച്ചുനോക്കാം.
സാംസണ്‍!
യിസ്രായേല്‍ ജനം വീണ്ടും തിന്മയില്‍ പതിച്ചപ്പോള്‍, ദൈവം അവരെ നാല്പ്പതു വര്‍ഷത്തേക്ക് ഫിലിസ്ത്യരുടെ അടിമത്വത്തിനു വിട്ടുകൊടുത്തു. പിന്നീട് ഫിലിസ്ത്യരില്‍നിന്നും തന്റെ ജനത്തെ മോചിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്ന ശക്തനായ മനുഷ്യനാണ് സാംസണ്‍! ഭൂമിയില്‍ ജനിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റവും ശക്തനായിരുന്നു അവന്‍. സാംസണ്‍ ജനിക്കുന്നതിനെക്കുറിച്ചുള്ള വചനഭാഗം ഇങ്ങനെയാണ്.
"സോറായില്‍ ദാന്‍ ഗോത്രക്കാരനായ 'മനോവ' എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവര്‍ക്ക് മക്കളില്ലായിരുന്നു. യാഹ്‌വെയുടെ ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു; നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനായിരിക്കും. അവന്‍ ഫിലിസ്ത്യരുടെ കയ്യില്‍നിന്ന് ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും"(ന്യായാധിപന്‍മാര്‍: 13; 2-6).
ഭര്‍ത്താവായ മനോവയോട്, ഇതേകാര്യം വീണ്ടും ദൈവദൂതന്‍ ആവര്‍ത്തിക്കുന്നതായി, തുടര്‍ന്ന് വരുന്ന വചനങ്ങളില്‍ കാണാം.
'സ്നാപകയോഹന്നാന്‍'
ക്രിസ്തുവിനു മുന്നോടിയായി വഴിയൊരുക്കാന്‍ വന്ന ഉന്നതനായ പ്രവാചകനാണ് യോഹന്നാന്‍ സ്നാപകന്‍! ക്രിസ്തു പറഞ്ഞത്, യോഹന്നാനാണ് അവസാനത്തെ പ്രവാചകന്‍ എന്നാണ്. അതുകൊണ്ട്തന്നെ പിന്നീട് ആരെങ്കിലും പ്രവാചകന്‍ ചമഞ്ഞ് വന്നിട്ടുണ്ടെങ്കില്‍, ഒരു ക്രിസ്ത്യാനിയും അതു ഗൗനിക്കേണ്ട കാര്യമില്ല. അവര്‍ ദൈവത്തിന്റെ പ്രവാചകര്‍ അല്ലെന്നുമാത്രമല്ല; ദൈവ നിന്ദകനാണ്!
യോഹന്നാന്റെ ജനനത്തിന് എങ്ങനെ ഒരുങ്ങണമെന്നാണ്, ദൈവം മുന്നറിയിപ്പു കൊടുത്തതെന്ന് ശ്രദ്ധിക്കാം. ഹൊറേദോസ് യെഹൂദാരാജാവായിരുന്ന കാലത്ത്, അബിയാഹിന്റെ ഗണത്തില്‍ ശെഖരിയാഹ് എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട യെലീഷെവാ ആയിരുന്നു അവന്റെ ഭാര്യ. അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും, യാഹ്‌വെയുടെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; യെലീഷെവാ വന്ധ്യയായിരുന്നു. ഇരുവരും പ്രായം കഴിഞ്ഞവരുമായിരുന്നു. ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം അഞ്ച് മുതല്‍ തിരുവചനങ്ങളിലാണ്, ഇതെഴുതിയിരിക്കുന്നത്.
ദൈവാലയത്തില്‍ ധൂപാര്‍പ്പണ സമയത്ത്, ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ശെഖരിയാഹിനോട് പറഞ്ഞു;"ശെഖരിയാഹ് ഭയപ്പെടേണ്ടാ നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ യെലീഷെവായില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ളാദിക്കുകയും ചെയ്യും. യാഹ്‌വെയുടെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. യിസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ യാഹ്‌വെയിലേക്ക് അവന്‍ തിരികെ കൊണ്ടുവരും" (ലൂക്കാ: 1; 13-16).
യോഹന്നാനിലൂടെ ദൈവം നിശ്ചയിച്ചുറപ്പിച്ചിരുന്ന മറ്റു കാര്യങ്ങളും ദൂതന്‍ വെളിപ്പെടുത്തുന്നതായി പിന്നീടുള്ള ഭാഗങ്ങളില്‍ കാണാം. യെലീഷെവാ അഞ്ചുമാസത്തേക്ക് മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞു കൂടിയതായി പറയുന്നു. വചനം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. യെലീഷെവായെ ശുശ്രൂഷിക്കുവാനായി ആറാംമാസത്തില്‍ യേഹ്ശുവായുടെ അമ്മയായ മറിയം അവളെ സന്ദര്‍ശിക്കുന്നു. അഞ്ചു മാസക്കാലം അശുദ്ധമായ ഒരു സമ്പര്‍ക്കവും ഇല്ലാതിരുന്ന യെലീഷെവാ, കന്യകാമറിയത്തിന്റെ അഭിവാദനത്തിലൂടെ പരിശുദ്ധാത്മാവ് നിറയുന്നതായി മനസ്സിലാക്കാം. അമ്മയുടെ അശുദ്ധമായ സമ്പര്‍ക്കംപോലും ഉദരത്തിലുള്ള കുഞ്ഞിനെ ബാധിക്കും എന്നു വ്യക്തം! മറിയത്തിന്റെ സന്ദര്‍ശനംവരെയും മറ്റു സാമീപ്യങ്ങളില്‍നിന്ന് യെലീഷെവാ വിട്ടുനിന്നു. ഇവിടെ മറ്റൊരു സൂചനകൂടി വചനം നല്‍കുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും നിറവിനും അശുദ്ധിയില്‍നിന്ന് വേറിട്ട അവസ്ഥ ആവശ്യമാണ്.
'യിസഹാക്ക്'
നൂറു വയസ്സു തികഞ്ഞ അബ്രാഹത്തിനും തൊണ്ണൂറെത്തിയ സാറായ്ക്കും ദൈവം വാഗ്ദാനപ്രകാരം നല്‍കിയ സന്തതിയാണ് യിസഹാക്ക്! അവന്റെ ജനനത്തിനു മുമ്പ് അബ്രാഹത്തിന്റെ ഭാര്യയുടെ പേര് 'സാറായി' എന്നായിരുന്നു. എന്നാല്‍, യിസഹാക്ക് ജനിക്കും എന്ന് പറഞ്ഞിട്ട് യാഹ്‌വെ സാറായിയുടെ പേര് 'സാറാ' എന്ന് തിരുത്തുന്നു. പേരില്‍പോലും ദൈവം പ്രാധാന്യം കാണുന്നുവെന്ന സൂചനയാണിത്.(സൃഷ്ടി:17;15-22)
യാക്കോബിന്റെ 'ആടുകള്‍'!
പൂര്‍വ്വപിതാവായ യാക്കോബ് തന്റെ അമ്മാവനായ ലാബാന് സേവനം ചെയ്ത് ജീവിക്കുകയായിരുന്നു. യാക്കോബിന്റെ സേവനത്തിലൂടെ ലാബാന്‍ സമ്പന്നനായി. പ്രതിഫലമായി യാക്കോബ് ആവശ്യപ്പെട്ടതുപോലെ, ആടുകളില്‍ പൊട്ടോ പുള്ളിയോ ഉള്ള ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും നല്‍കാമെന്ന് ലാബാന്‍ വഗ്ദാനം ചെയ്തു. യാക്കോബ് ചെയ്ത വളരെ ശ്രദ്ധേയമായ പ്രവര്‍ത്തി ഉല്‍പ്പത്തി പുസ്തകത്തില്‍ വായിക്കാം. "യാക്കോബ് ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള്‍ വെട്ടിയെടുത്ത് അവയില്‍ അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു. താന്‍ തൊലിയുരിഞ്ഞുമാറ്റിയ കമ്പുകള്‍ ആടുകള്‍ വെള്ളം കുടിക്കുന്ന പാത്തികളില്‍ അവയുടെ മുമ്പില്‍ കുത്തിനിര്‍ത്തി. വെള്ളം കുടിക്കാന്‍ വരുമ്പോഴാണ്, അവ ഇണചേരാറുള്ളത്. ആടുകള്‍ ഈ കമ്പുകളുടെ മുമ്പില്‍ ഇണചേര്‍ന്നു. അവയ്ക്ക് പൊട്ടും പുള്ളിയും വരയുമുള്ള കുട്ടികളുണ്ടായി"(ഉല്‍പ്പത്തി:30;37-39).
ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഈ സംഭവത്തെ സ്ഥിരീകരിക്കുന്നതാണ്, ഈ അടുത്ത കാലങ്ങളില്‍ ആധുനികശാസ്ത്രം കണ്ടെത്തിയ സത്യങ്ങള്‍! മറ്റു ജീവികളില്‍ പോലും ഇത്തരം പ്രതിഭാസം ഉണ്ടെങ്കില്‍ മനുഷ്യരുടെ കാര്യമോ? ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സമയങ്ങളില്‍, ദമ്പതികളിലുണ്ടാകുന്ന ചിന്തകളും, സ്ഥലങ്ങളുടെ പ്രത്യേകതകളും ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ സ്വാധീനിക്കും എന്നു തന്നെയാണ്, ഇതിലൂടെ വ്യക്തമാകുന്നത്. മറ്റൊരു സംഭവം നമുക്ക് പരിശോധിക്കാം.
ദാവീദിന്റെ ഭാര്യ 'മിഖാല്‍'
മിഖാല്‍, ദാവീദ് രാജാവിന്റെ ഭാര്യയും സാവൂള്‍ രാജാവിന്റെ മകളുമായിരുന്നു. ഒരിക്കല്‍ യാഹ്‌വെയുടെ പേടകവും വഹിച്ചുള്ള ഘോഷയാത്രയ്ക്കുമുമ്പില്‍ ദാവീദ് സര്‍വ്വശക്തിയോടെ നൃത്തം ചെയ്തു. ഇത് കിളിവാതിലിലൂടെ നോക്കിക്കണ്ട മിഖാലിന് ലജ്ജ തോന്നി. അവള്‍ ദാവീദ് രാജാവിനോട് പറഞ്ഞു; "ഇസ്രായേലിന്റെ രാജാവ്, ഇന്നു തന്നെതന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്മാരുടെ സ്ത്രീകളുടെ മുമ്പില്‍ ആഭാസനെപ്പോലെ നിര്‍ലജ്ജം അവന്‍ നഗ്നത പ്രദര്‍ശിപ്പിച്ചില്ലേ? "(2സാമുവല്‍: 6; 20). യാഹ്‌വെയുടെ മഹത്വത്തിന്, ഇതില്‍ കൂടുതല്‍ നിന്ദ്യനും അപഹാസിതനുമാകാന്‍ ഒരുക്കമാണെന്നായിരുന്നു ഇതിനു മറുപടിയായി ദാവീദ് പറഞ്ഞത്. ഇരുപത്തിമൂന്നാമത്തെ വാക്യത്തില്‍ മിഖാലിനെക്കുറിച്ച് വചനം പറയുന്നതിങ്ങനെയാണ്: "സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു"(2 സാമു: 6; 23).
ദൈവത്തെ നിന്ദിക്കുന്ന എല്ലാവര്‍ക്കും സന്താനഭാഗ്യം നഷ്ടപ്പെടും എന്നല്ല ഇതിലെ സൂചന. ദൈവത്തെ നിഷേധിച്ച് ജീവിച്ചവര്‍ അന്നു വേറെയും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അവര്‍ക്കാര്‍ക്കും സന്താനങ്ങള്‍ ജനിക്കാതിരിക്കുന്നില്ല. ഈ സംഭവം വിരല്‍ ചൂണ്ടുന്നത് ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ്. ദാവീദ് എന്ന നീതിമാനെ ദൈവം അത്യധികമായി സ്നേഹിച്ചു. നീതിമാനും ദൈവഭക്തനുമായ ദാവീദിന്റെ സന്തതിയെ, ദൈവ നിഷേധിയായ മിഖാലില്‍ ജനിപ്പിക്കരുതെന്ന് ദൈവം തീരുമാനിച്ചു. ദാവീദിന്റെ കുഞ്ഞിനെ വഹിക്കാനുള്ള യോഗ്യത മിഖാലിന്റെ ഉദരത്തില്‍ ദൈവം കണ്ടില്ല. അങ്ങനെ തന്റെ പ്രിയനായ ദാവീദിനോട് ദൈവം കരുണ കാണിച്ചു!
ജ്ഞാനികളില്‍ ഒന്നാമനായ സോളമന്, 'വിഡ്ഢിയായ പുത്രന്‍'!
ദൈവം,അളവറ്റ ജ്ഞാനത്താല്‍ സോളമനെ മഹത്വപ്പെടുത്തി. സോളമന്‍ രാജാവിനോളം ജ്ഞാനിയായി മറ്റാരും ഉണ്ടായിട്ടില്ല. ജ്ഞാനത്തില്‍ മാത്രമല്ല; സമ്പത്തിലും മറ്റെല്ലാറ്റിലും സോളമനെ ദൈവം അനുഗ്രഹിച്ചു! എങ്കിലും, അദ്ദേഹം അധഃപ്പതിക്കുന്നതായി വചനം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. ദൈവം നിഷേധിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്തതിലൂടെ സോളമന്റെ തകര്‍ച്ച ആരംഭിച്ചു. വിജാതിയരുമായി വിവാഹം ചെയ്യരുതെന്ന് നിയമ ഗ്രന്ഥങ്ങളില്‍ ദൈവം കല്പ്പിച്ചിട്ടുണ്ട്. അതിനെ ധിക്കരിച്ചുകൊണ്ട്; അനേകം വിജാതിയ സ്ത്രീകളെ വിവാഹം കഴിച്ചു. "സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു"(1 രാജാ: 11; 4). വീണ്ടും വ്യക്തമാക്കുന്നത് ഇങ്ങനെ: "സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു"(1 രാജാ: 11; 5).
രാജ്ഞിസ്ഥാനമുള്ള എഴുന്നൂറു ഭാര്യമാരും മുന്നൂറു ഉപനാരികളും സോളമനുണ്ടായിരുന്നു. എന്നിട്ടും രാജ്യഭരണം നിലനിര്‍ത്താന്‍ പ്രാപ്തിയുള്ള ഒരു സന്തതി പോലും അവനുണ്ടായില്ല. യാഹ്‌വെ അവിടുത്തെ ദാസനായ ദാവീദിനെപ്രതി ഒരു ഗോത്രമൊഴികെ മറ്റു ഗോത്രങ്ങളെല്ലാം സോളമന്റെ ദാസനായ ജറോബോവാമിനു നല്‍കി. യൂദാഗോത്രം സോളമന്റെ പുത്രന്‍ റഹോബോവാമിനു ലഭിച്ചു. അവനെക്കുറിച്ച് വചനം പറയുന്നത് ഇങ്ങനെയാണ്; "വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാം"(പ്രഭാ: 47; 23). സോളമന്റെ മക്കള്‍ എന്തുകൊണ്ട് നശിച്ചുവെന്ന് വചനം വെളിപ്പെടുത്തുന്നുണ്ട്."നീ സ്ത്രീകള്‍ക്ക് അധീനനായി; അഭിലാഷങ്ങള്‍ നിന്നെ കീഴ്പ്പെടുത്തി. നിന്റെ സത്കീര്‍ത്തിക്കു നീതന്നെ കളങ്കം വരുത്തി; സന്തതി പരമ്പരയെ മലിനമാക്കി; അവരെ ക്രോധത്തിന്ന് ഇരയാക്കി; നിന്റെ ഭോഷത്തം അവര്‍ക്കു ദുഃഖകാരണമായി"(പ്രഭാ: 47; 19, 20).
'സൂസന്ന'
ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലാണ് സൂസന്നയെക്കുറിച്ച് വിവരിക്കുന്നത്. അതീവ സുന്ദരിയും ദൈവഭക്തയുമായിരുന്നു അവളെന്ന് ബൈബിള്‍ പറയുന്നുണ്ട്. സൂസന്നയുടെ സൗന്ദര്യത്തില്‍ ആസക്തിപൂണ്ട രണ്ടു ന്യായാധിപന്മാര്‍, അവളെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു. അനുവദിക്കാതിരുന്നാല്‍, നിന്നോടൊപ്പം ഒരു യുവാവ് ശയിക്കുന്നത് തങ്ങള്‍ കണ്ടതായി പറയുമെന്ന് ഭീഷണിപ്പെടുത്തി. ന്യായാധിപന്മാര്‍ പറയുമ്പോള്‍ എല്ലാവരും വിശ്വസിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യും. എന്നാല്‍,പാപത്തേക്കാള്‍ അധികം മരണമാണ് നല്ലതെന്ന് സൂസന്ന ചിന്തിച്ചു. ഈ വിധത്തില്‍ പാപത്തെ വെറുക്കാന്‍ സൂസന്നയെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് അറിയണമെങ്കില്‍ വചനം പരിശോധിച്ചാല്‍ മതി. ഇങ്ങനെ എഴുതിയിരിക്കുന്നു; "അവളുടെ മാതാപിതാക്കള്‍ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിരുന്നു"(ദാനിയേല്‍: 13; 3). വിശുദ്ധിയില്‍ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിലൂടെയുള്ള പുണ്യമാണിത്.
'വി. മരിയ ഗൊരേത്തി'
ധന്യരായ കര്‍ഷക ദമ്പതികള്‍ക്ക് പിറന്ന വിശുദ്ധ കന്യകയായിരുന്നു മരിയ ഗൊരേത്തി! യുവത്വത്തിലേക്ക് കാലൂന്നുന്നതിനു മുന്‍പേതന്നെ, തന്റെ പരിശുദ്ധിക്കായി രക്തസാക്ഷിത്വം വരിച്ചവള്‍! കഠാര ആഞ്ഞാഞ്ഞ് തറയ്ക്കുമ്പോഴും പാപത്തിനു വഴങ്ങാതെ മരണത്തെ സ്വീകരിച്ച മരിയ ഗൊരേത്തിയുടെ മാതാപിതാക്കളുടെ ആത്മീയത ചരിത്രം കുറിച്ചുവച്ചിട്ടുണ്ട്. വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് മാത്രമെ വിശുദ്ധര്‍ക്ക് ജന്മംനല്‍കാന്‍ കഴിയുകയുള്ളൂ എന്ന് അവരുടെ കുടുംബ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ മനസ്സിലാകും.
എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലുമുണ്ട്. നമ്മള്‍ ചിന്തിക്കുന്ന വിഷയത്തെ ബലപ്പെടുത്താന്‍ ഇവതന്നെ ധാരാളം!
ശപിക്കപ്പെട്ടവരായി മക്കളെ ജനിപ്പിക്കുന്നത് ദൈവത്തിനു സ്വീകാര്യമല്ല. ദൈവഭയമില്ലാത്ത ഒരു കുഞ്ഞിനു ജന്മം നല്‍കുന്നത് തിന്മയാണെന്നോര്‍ക്കുക! നരകത്തിനായി ഒരുവനെ ജനിപ്പിക്കുന്നത് ദൈവത്തെ വേദനിപ്പിക്കുന്നു. യാഹ്‌വെയുടെ ഇഷ്ടം എന്താണെന്ന് ശ്രദ്ധിക്കുക; "കൊള്ളരുതാത്ത മക്കളുടെ കൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ ആനന്ദിക്കുകയും അരുത്. ദൈവഭയമില്ലാത്ത പുത്രര്‍ പെരുകുമ്പോള്‍ ആനന്ദിക്കരുത്. അവരുടെ ദീര്‍ഘായുസ്സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ട; കാരണം ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ ഉണ്ടാകുന്നതിനെക്കാള്‍ ഭേദം അനപത്യനായി മരിക്കുന്നതാണ്"(പ്രഭാ: 16; 1-3).
ശാസ്ത്രം കണ്ടെത്തിയ സത്യം!
ആധുനികശാസ്ത്രം കണ്ടെത്തിയ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഒരു ഞെട്ടലോടെ തിരിച്ചറിയേണ്ടിവരും. ഒരു വ്യക്തി ഭൂമിയില്‍ പിറക്കുമ്പോള്‍തന്നെ അമ്പത് ശതമാനം വ്യക്തിത്വവും രൂപപ്പെട്ടുകഴിഞ്ഞു. ശേഷിക്കുന്നതില്‍ ഇരുപത്തിയഞ്ച് ശതമാനം, മാതാപിതാക്കളില്‍നിന്ന് ഏഴുവയസുവരെ അടിച്ചേല്‍പ്പിക്കപ്പെടുന്നതും പകര്‍ത്തിയെടുക്കുന്നതുമായ വ്യക്തിത്വമാണ്. ലോകത്ത് നിന്നു ലഭിച്ചതും സ്വന്തമായി രൂപപ്പെടുത്തുന്നതുമായി ഇരുപത്തിയഞ്ച് ശതമാനം മാത്രമാണുള്ളത്. ഈ ഇരുപത്തിയഞ്ച് മാത്രമെ സ്വയം പരിശ്രമംകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ!
ആശ്വസിക്കാന്‍ ഒരുകാര്യം മാത്രമുണ്ട്. "മനുഷ്യര്‍ക്ക് ആസാധ്യമായത് ദൈവത്തിനു സാധ്യമാണ്" കാലങ്ങള്‍ക്കും സമയങ്ങള്‍ക്കും അധീതനും, 'ആദിയും അന്ത'വുമായ യേഹ്ശുവായ്ക്ക് എല്ലാം മാറ്റിമറിക്കാന്‍ കഴിയും! ഈ ലോകത്തിന്റെ മനുഷ്യനാക്കാന്‍ പരിശീലിപ്പിക്കുകയും മത്സരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ മക്കള്‍ ദൈവത്തെ കണ്ടെത്തും?
ആരും നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്ന ദൈവം, കല്പനകളിലൂടെ ഈ സത്യങ്ങളൊക്കെ മുന്‍കൂട്ടി അറിയിച്ചിരിക്കുകയാണ്. മറിച്ച്, വിശുദ്ധഗ്രന്ഥത്തിന് വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ എഴുതിവച്ചിരിക്കുന്നതല്ല. ജഡിക താത്പര്യത്തിനും സ്വാര്‍ത്ഥമോഹങ്ങള്‍ക്കുമായി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നവര്‍ വാര്‍ദ്ധക്യത്തില്‍ വേദനിക്കേണ്ടിവരും!
"നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍വരും"(ലൂക്കാ: 23; 29). ആഴമായി ധ്യാനിക്കേണ്ടതായ ഒരു വചനമാണിത്.
വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും നിറഞ്ഞുനിന്ന് മക്കള്‍ക്ക് ജന്മംനല്‍കാം! അല്ലെങ്കില്‍, ഈ വചനം നമ്മുടെമേല്‍ പതിക്കും!
ഭാവിതലമുറയെ പരിസ്ഥിതി പ്രശ്നങ്ങളില്‍നിന്ന് രക്ഷിക്കാന്‍ 'പ്ലാസ്റ്റിക്കിന്' എതിരെയും 'ആണവ റിയാക്ടറി'നെതിതിരെയും മുറവിളി കൂട്ടുന്നത് നല്ലതുതന്നെ! എന്നാല്‍, സമൂഹത്തെയും പരിസ്ഥിതിയെയും മാത്രമല്ല, നിത്യജീവനെയും നശിപ്പിക്കുന്ന അശുദ്ധജന്മങ്ങളെ ജനിപ്പിക്കുന്നവര്‍ മറക്കാതിരിക്കുക. 'കൊതുകിനെ' അരിച്ച് കുടിക്കുകയും 'ഒട്ടകത്തെ' വിഴുങ്ങുകയുമാണ്, നിങ്ങള്‍ ചെയ്യുന്നത്!
ഉപസംഹാരം: മൂന്നുതരം അവസ്ഥകളിലാണ് ഈ ഭൂമുഖത്ത് മനുഷ്യന്‍ ജനിക്കുന്നത്. ആത്മീയം, ഭൗമീകം, പൈശാചികം എന്നിങ്ങനെ ഇവയെ വേര്‍തിരിക്കാം. ഏതുവിധത്തില്‍ ജനിപ്പിക്കണമെന്നു തീരുമാനിക്കുന്നത് ഇവര്‍ക്കു ജന്മംനല്കുന്ന മാതാപിതാക്കളാണ്! പൈശാചിക മൂര്‍ത്തികളെ ധ്യാനിച്ചു സന്തതികള്‍ക്കു ജന്മംനല്കിയ വ്യക്തിയെ ഹൈന്ദവപുരാണത്തില്‍ നാം വായിക്കുന്നുണ്ട്. പ്രകൃതിശക്തികളെ ധ്യാനിച്ചുകൊണ്ട് പാണ്ഡവന്മാര്‍ക്കു ജന്മംനല്‍കിയ കുന്തിയാണ് ആ കഥാപാത്രം! ആയതിനാല്‍, നമ്മുടെ സന്തതികളുടെ ജന്മവൈകല്യങ്ങളുടെയും അധാര്‍മ്മിക ജീവിതത്തിന്റെയും ഉത്തരവാദിത്തം ദൈവത്തിനുമേല്‍ ആരോപിക്കുന്നതിനു മുന്‍പ് ഒരുവട്ടംകൂടി ചിന്തിക്കുക!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-