ദൈവകല്‍പ്പനകള്‍

പിടിക്കപ്പെട്ട വ്യഭിചാരിണിയും പിടിക്കപ്പെടാത്ത വ്യഭിചാരികളും!

Print By
about

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചു ബൈബിളില്‍ നാം വായിക്കുന്നുണ്ട്. പാലസ്തീനായില്‍ അക്കാലത്ത് ഈ ഒരു വ്യഭിചാരിണി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന സ്ഥിരീകരണമല്ല ഈ സംഭവത്തിലൂടെ വെളിപ്പെടുന്നതെന്നു നമുക്കറിയാം. ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടത് ഈ ഒരു സംഭവം മാത്രമാണെങ്കിലും, അനേകം വ്യഭിചാരിണികള്‍ പിടിക്കപ്പെട്ടിട്ടുണ്ടാവാം. അതിനെക്കാളേറെ പിടിക്കപ്പെടാത്ത വ്യഭിചാരിണികളും അക്കാലത്ത് അവിടെ ഉണ്ടായിരുന്നിരിക്കാം. ഇന്നത്തെ സ്ഥിതിയും അതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. പിടിക്കപ്പെട്ട വ്യഭിചാരിണികളെ നോക്കി പിടിക്കപ്പെടാത്ത വ്യഭിചാരിണികള്‍ 'വേശ്യകള്‍' എന്നു വിളിക്കുന്ന അവസ്ഥയാണ് അന്നും ഇന്നുമുള്ളത്!

ആറാം പ്രമാണവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വിഷയമാണ് ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യപ്പെടുന്നത് എന്നതിനാല്‍, ഈ വിഷയത്തെ അല്പംകൂടി വിശാലമാക്കാന്‍ മനോവ ശ്രമിക്കുകയാണ്. ആയതിനാല്‍ത്തന്നെ, ആറാം പ്രമാണത്തെ വിശകലനം ചെയ്യുന്ന മറ്റൊരു ലേഖനത്തിന്റെ പ്രസക്തി ഇല്ലാതാകുന്നു. വ്യഭിചാരം ചെയ്യരുത് എന്ന ഒറ്റ വാചകത്തില്‍ ഒതുക്കപ്പെട്ട പ്രമാണമാണ് ആറാം പ്രമാണം. എന്നാല്‍, ഏറെ ആഴമുള്ളതും വിശാലവുമായ ഈ കല്പന ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. മോശയിലൂടെ യാഹ്‌വെ നല്‍കിയത് വ്യഭിചാരം ചെയ്യരുത് എന്ന കല്പനയായിരുന്നുവെങ്കില്‍, യേഹ്ശുവാ ഇതിന്റെ അര്‍ത്ഥതലങ്ങള്‍ കുറച്ചുകൂടി വിശാലവും കടുപ്പമുള്ളതുമാക്കി. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). ഇത് പുരുഷനെ ഉദ്ദേശിച്ചു മാത്രം നല്‍കപ്പെട്ട കല്പനയാണെന്നു ചിന്തിക്കുന്ന അനേകം സ്ത്രീകളുണ്ട്. ഒന്‍പതാം പ്രമാണത്തെയും ഈ വിധത്തില്‍ പരിഗണിച്ചിരിക്കുന്നവര്‍ ഏറെയാണ്‌. ഈ പ്രമാണം ഇപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്: "നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീ മോഹിക്കരുത്"(നിയമം: 5; 20).

സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞുവെങ്കില്‍, പുരുഷനെ ആസക്തിയോടെ നോക്കുന്ന സ്ത്രീകള്‍ അവനുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു എന്നുതന്നെ മനസ്സിലാക്കണം. അതുപോലെതന്നെ, അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്നു പുരുഷനോടു കല്പിച്ചിരിക്കുന്നത് സ്ത്രീയ്ക്കും ബാധകമാണ്. അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ മോഹിക്കുന്ന സ്ത്രീ ഒന്‍പതാം പ്രമാണവും ആറാംപ്രമാണവും ഒരേസമയം ലംഘിക്കുന്നു! പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ, സകല ദൈവജനത്തിനുമായി നല്‍കപ്പെട്ടതാണ് അവിടുത്തെ പ്രമാണങ്ങള്‍!

ഏതെങ്കിലുമൊരു പ്രമാണം അപ്രധാനമായി കണക്കാക്കി അവഗണിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, എല്ലാ പ്രമാണങ്ങളും ദൈവത്താല്‍ സ്ഥാപിതമാണ്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ചവരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു"(യാക്കോ: 2; 10, 11). ആയതിനാല്‍, പ്രമാണങ്ങളെയെല്ലാം മുറുകെപ്പിടിച്ചുകൊണ്ട്‌ ഈ പഠനം നമുക്കു തുടരാം.

ശീര്‍ഷകത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന വിഷയത്തെ സംബന്ധിച്ചുള്ള ചിന്തകള്‍ക്കു മുന്‍പ്, വ്യഭിചാരം എന്ന പാപത്തെക്കുറിച്ചുള്ള വിശകലനമാണ് ഇവിടെ നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. തെറ്റായി ചരിക്കുക എന്നതാണ് വ്യഭിചാരം എന്ന മലയാളം വാക്കിന്റെ അര്‍ത്ഥം. എന്നാല്‍, ലൈംഗീകതയുമായി ബന്ധപ്പെട്ട പാപമാണ് ആറാം പ്രമാണമെന്നു നമുക്കെല്ലാം അറിയാം. ഭാര്യാഭര്‍തൃ ബന്ധത്തിലൂടെയല്ലാതെയുള്ള എല്ലാ ലൈംഗീകബന്ധങ്ങളും വ്യഭിചാരമാണ്! എന്നിരുന്നാലും, കൂടുതല്‍ ഗൗരവമേറിയ വ്യഭിചാരവുമുണ്ടെന്നു നാം അറിഞ്ഞിരിക്കണം. ഏതുതരം വ്യഭിചാരത്തില്‍ ജീവിച്ചു മരിച്ചാലും അവരുടെ ഓഹരി നിത്യനരകമായിരിക്കെ, ഗൗരവമേറിയ വ്യഭിചാരത്തിലൂടെ കൂടുതല്‍ ശിക്ഷയ്ക്കു പാത്രമാകുമോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. ചെറിയൊരു വിവരണത്തിലൂടെ ഈ വിഷയം വ്യക്തമാക്കുകയെന്നത് ശ്രമകരമാണ്. ആയതിനാല്‍, കുറച്ചുകൂടി വിശദമായ വിവരണത്തിലേക്കു കടക്കെണ്ടിയിരിക്കുന്നു.

വ്യഭിചാരം എന്നത് പാപങ്ങളുടെ രാജാവ്!

വ്യഭിചാരത്തെ സംബന്ധിച്ചുള്ള അപ്പസ്തോലന്റെ വെളിപ്പെടുത്തല്‍ ഇതാണ്: "നിങ്ങളുടെ ശരീരങ്ങള്‍ മ്ശിഹായുടെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? മ്ശിഹായുടെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല! വേശ്യയുമായി വേഴ്ച നടത്തുന്നവന്‍ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും. യേഹ്ശുവായുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു"(1 കോറി: 6; 15-18). വ്യഭിചാരമെന്ന പാപം മറ്റു പാപങ്ങളില്‍നിന്ന്‍ എപ്രകാരം വ്യത്യസ്തമായിരിക്കുന്നുവെന്ന് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തില്‍നിന്നും ദൈവീക ചിന്തകളില്‍നിന്നും ഒരുവനെ പരിപൂര്‍ണ്ണമായി അകറ്റുന്ന പാപമാണ് വ്യഭിചാരം! കുറച്ചുകൂടി വ്യക്തതയിലേക്കു കടന്നുപോകേണ്ടിയിരിക്കുന്നു.

ഒരുവന്‍ മരിക്കുന്ന സമയത്ത് അവന്‍ ലഘുവായ വ്യഭിചാരത്തിലായിരുന്നാലും ഗുരുതരമായ വ്യഭിചാരത്തിലായിരുന്നാലും നിത്യനരകം തന്നെയായിരിക്കും അവന്റെ ഓഹരി. ഈ യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചുകൊണ്ടുതന്നെ വ്യഭിചാരത്തിന്റെ വകഭേദങ്ങള്‍ വ്യക്തമാക്കാം. ചില സന്ദര്‍ഭങ്ങളില്‍ വ്യഭിചാരമെന്ന പാപം ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ പ്രമാണങ്ങളുടെ ലംഘനങ്ങള്‍ ഒരുമിച്ചു സംഭവിക്കാന്‍ സാധ്യതയുണ്ട്. സ്ത്രീയോ പുരുഷനോ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നത് മറ്റൊരു വ്യക്തിയുടെ ജീവിതപങ്കാളിയോടൊപ്പമാണെങ്കില്‍, അവിടെ രണ്ടു പ്രമാണങ്ങള്‍ ഒരേസമയം ലംഘിക്കപ്പെടുന്നു. വ്യഭിചാരം ചെയ്യരുതെന്ന ആറാം പ്രമാണവും അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന ഒന്‍പതാം പ്രമാണവുമാണ് ഈ അവസരത്തില്‍ ലംഘിക്കപ്പെട്ടത്! രണ്ടു പാപങ്ങള്‍ കൂട്ടിക്കലര്‍ത്തി ചെയ്യുന്ന ഒരു വ്യക്തിയുടെമേല്‍ പാപത്തോടൊപ്പം ശാപവും കടന്നുവരുന്നു. ഒരു വേശ്യയോടൊപ്പം ശയിക്കുന്ന വേളയില്‍ രണ്ടു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നതെങ്കില്‍, അയല്‍ക്കാരന്റെ ഭാര്യയോടൊപ്പം ശയിക്കുന്നവന്‍ തന്നോടുതന്നെയും ആ സ്ത്രീയോടും മാത്രമല്ല പാപം ചെയ്യുന്നത്. ഇവന്‍ ആരോടൊപ്പം ശയിക്കുന്നുവോ, ആ വ്യക്തിയുടെ ജീവിതപങ്കാളിയോടും മക്കളോടും പാപം ചെയ്യുന്നു എന്നതാണു വസ്തുത. അതായത്, ഈ പാപത്തിന്റെ ഫലം അനുഭവിക്കുന്ന വ്യക്തികളുടെ എണ്ണം വളരെ അധികമാണ്. അയല്‍ക്കാരന്റെ കുടുംബജീവിതം തകരുന്നതിന് ഈ വ്യഭിചാരം കാരണമാകുന്നതു കൂടാതെ, അയല്‍ക്കാരന്റെ സന്തതികളെ വേശ്യാപുത്രന്മാരും പുത്രിമാരുമാക്കി മാറ്റുന്നു. വേശ്യയുടെ മക്കളുടെമേല്‍പ്പോലും ശാപം കുടികൊള്ളുന്നുവെന്നാണ് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍!

വേശ്യയുടെ മക്കളെ സംബന്ധിച്ചുള്ള ചില നിയമങ്ങള്‍ നോക്കുക: "വേശ്യാപുത്രന്‍ യാഹ്‌വെയുടെ സഭയില്‍ പ്രവേശിക്കരുത്. പത്താമത്തെ തലമുറവരെ അവന്റെ സന്തതികളും യാഹ്‌വെയുടെ സഭയില്‍ പ്രവേശിക്കരുത്"(നിയമം: 23; 2). സഭയിലെ ശുശ്രൂഷയുമായി ബന്ധപ്പെട്ട നിയമമായിരുന്നു ഇത്. വേശ്യയെ എത്രത്തോളം നികൃഷ്ടമായ അവസ്ഥയിലാണ് കണ്ടിരുന്നതെന്നു മനസ്സിലാക്കാന്‍ ഈ നിയമംകൂടി ശ്രദ്ധിക്കുക: "വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവമായ യാഹ്‌വെയുടെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്"(നിയമം: 23; 18). അയല്‍ക്കാരന്റെ ഭാര്യയുമായോ, അയല്‍ക്കാരിയുടെ ഭര്‍ത്താവുമായോ പാപം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ഇതാണ്: "അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും -സ്ത്രീയെയും പുരുഷനെയും- വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം"(നിയമം: 22; 22). പാപവും ശാപവും ഒരേയളവില്‍ ഒരുവനിലേക്ക് കടന്നുവരുന്ന സാഹചര്യം ഇത്തരം വ്യഭിചാരങ്ങളിലുണ്ട്. പാപത്തിന്റെ പ്രതിഫലം അന്ത്യവിധിനാളിലാണ് സ്വീകരിക്കപ്പെടുന്നതെങ്കില്‍, ഇത്തരം പാപങ്ങളിലൂടെ കടന്നുവരുന്ന ശാപങ്ങള്‍ ഈ ഭൂമുഖത്തുവച്ചുതന്നെ ഒരുവനെ വേട്ടയാടും. മോശയുടെ നിയമത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക"(സംഖ്യ: 32; 23). പാപം ശാപമായി വേട്ടയാടുന്ന അവസ്ഥ അതീവ ഗുരുതരമാണ്. മാരകപാപങ്ങള്‍ എന്നും ലഘുപാപങ്ങള്‍ എന്നും പാപങ്ങള്‍ക്കു തരംതിരിവുണ്ടായത് ഇക്കാരണത്താലാണ്. പാപത്തില്‍ മരിക്കുന്ന ഒരുവന്‍പോലും നിത്യജീവനില്‍ പ്രവേശിക്കില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, പാപത്തെ തരംതിരിക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ! ഈ വിഷയത്തെക്കുറിച്ച് അപ്പസ്തോലനായ യോഹന്നാനിലൂടെ നല്‍കിയിരിക്കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്"(1 യോഹ: 5; 16, 17).

മരണാര്‍ഹമായ പാപവും മരണാര്‍ഹമല്ലാത്ത പാപവും ഉണ്ടെന്നതിന്റെ ദൃഷ്ടാന്തമാണ് ഇവിടെ നാം കണ്ടത്. അയല്‍ക്കാരന്റെ ജീവിതപങ്കാളിയുമായി വ്യഭിചാരത്തിലേര്‍പ്പെടുന്നതിലൂടെ, അയല്‍ക്കാരന്റെ ശാപം കടന്നുവരുന്നു. അവന്‍ ദൈവസന്നിധിയില്‍ നിലവിളിക്കുമ്പോള്‍, അവിടുത്തേക്ക്‌ ഈ നിലവിളി കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇത്തരം പാപങ്ങള്‍ രഹസ്യമായി ചെയ്‌താല്‍പ്പോലും, രഹസ്യങ്ങള്‍ അറിയുന്ന ദൈവം സകലതും അനാവരണം ചെയ്യുന്നു. കാരണം, ഇത് വിവാഹ ഉടമ്പടിയുടെ ലംഘനമാണ്. ദൈവത്തെ സാക്ഷിയാക്കിയാണ് ഓരോരുത്തരും വിവാഹ ഉടമ്പടി ചെയ്യുന്നതെന്നു നമുക്കറിയാം. അവിടുത്തെ സാന്നിധ്യത്തില്‍ ചെയ്ത ഉടമ്പടിക്കു ഭംഗം വരുത്തുന്നവര്‍ ആരുതന്നെയായിരുന്നാലും ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക? ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു, ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്‍റെ പാപങ്ങള്‍ പരിഗണിക്കുകയില്ല. മനുഷ്യനെ മാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; യാഹ്‌വെയുടെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു"(പ്രഭാ: 23; 18, 19). അന്യന്‍റെ ഭാര്യയില്‍ കണ്ണുവച്ചിട്ടുള്ള പുരുഷനും അന്യപുരുഷനുവേണ്ടി കിടക്കയൊരുക്കി കാത്തിരിക്കുന്ന സ്ത്രീകളും ഒന്നുപോലെ അറിഞ്ഞിരിക്കേണ്ട വചനമാണിത്! എന്നെങ്കിലുമൊരിക്കല്‍ പിടിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമെന്ന സത്യം ആരും വിസ്മരിക്കരുത്. എന്തെന്നാല്‍, കുടുംബജീവിതത്തിന്റെ പവിത്രതയെ അതീവതാത്പര്യത്തോടെ ദൈവം പരിഗണിക്കുന്നു. നല്ല ദാമ്പത്യബന്ധങ്ങളില്‍നിന്നു മാത്രമേ നല്ല തലമുറ ഉണ്ടാവുകയുള്ളൂ!

വ്യഭിചാരികളുടെ സന്തതികള്‍പ്പോലും ശാപം വഹിക്കുന്നവരാണെന്ന സന്ദേശമാണ് ദൈവം നമുക്കു നല്‍കിയിട്ടുള്ളത്. ഈ മുന്നറിയിപ്പു നോക്കുക: "വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും"(ജ്ഞാനം: 3; 16-19). അന്യപുരുഷനോടൊപ്പം കിടക്ക പങ്കിടുന്ന ഒരുവള്‍, വിവാഹ ഉടമ്പടി ലംഘിക്കുകയും തന്റെ ഭര്‍ത്താവിനോടും ദൈവത്തോടും അവിശ്വസ്തത പുലര്‍ത്തുകയുമാണ് ചെയ്യുന്നത്. അത്തരക്കാര്‍ ഈ വചനം ഗൗരവത്തോടെ വായിക്കുക: "ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും"(പ്രഭാ: 26; 26). മറ്റൊരുവനോടൊപ്പം പാപം ചെയ്യുന്നവള്‍ സ്വന്തം ഭര്‍ത്താവിനെ അവഹേളിക്കുകയാണെന്ന സത്യം വിസ്മരിക്കരുത്! കൂടാതെ, മക്കളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുവാനും ശാപഗ്രസ്തരാക്കാനും കാരണമാകുന്നു. ഒരു നിമിഷത്തെ സുഖത്തിനുവേണ്ടിയുള്ള അപഥസഞ്ചാരംവഴി വന്നുഭവിക്കുന്ന ദുരന്തത്തെ നീക്കിക്കളയാന്‍ ഒരായുസ്സ് മതിയാകില്ല! ഭര്‍ത്താവിനെ വഞ്ചിച്ചുകൊണ്ട് ഒരുവള്‍ പാപം ചെയ്യുമ്പോള്‍, സ്വന്തം ശിരസ്സിനെതിരേയാണ് പാപം ചെയ്യുന്നത്. അതുവഴി സ്വന്തം ശിരസ്സിനെ ശാപംകൊണ്ടു മൂടുന്നു. കാരണം ഇതാണ്: "മ്ശിഹാ തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്"(എഫേ: 5; 23). ഇതാണ് ബൈബിള്‍ നല്‍കുന്ന ഉപദേശം: "ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍"(1 പത്രോ: 3; 1). മറ്റൊരു ഉപദേശംകൂടി ഓര്‍ത്തുവയ്ക്കുക: "ഭാര്യമാരേ, നിങ്ങള്‍ യേഹ്ശുവായ്ക്ക് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍"(എഫേ: 5; 22).

ഭര്‍ത്താവിനെ അവഹേളിക്കുന്നത് കേട്ട് ആരെങ്കിലും ഒരുവളെ പ്രശംസിക്കുന്നുണ്ടെങ്കില്‍ അത് അവളുടെ 'ജാരന്‍' മാത്രമായിരിക്കും. അവന്‍റെ ആഗ്രഹവും ലക്ഷ്യവും അതുതന്നെയാണ്! അതുപോലെതന്നെ ഭാര്യയെ ദുഷിച്ചുപറയുന്ന പുരുഷനു പ്രോത്സാഹനം നല്‍കുന്നത് സ്വൈരിണികളായ സ്ത്രീകള്‍ മാത്രമായിരിക്കും. മാന്യമായി ജീവിക്കുന്ന ആരും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയോ ഇവരുമായി ബന്ധംപുലര്‍ത്തുകയോ ചെയ്യില്ല! ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീയെ അവളുടെ സന്തതികള്‍ ബഹുമാനിക്കും. ഈ ലോകത്തുമാത്രം പ്രത്യാശയര്‍പ്പിച്ചിരിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദാമ്പത്യ വിശുദ്ധിയെക്കുറിച്ചുള്ള ജാഗ്രത ഇല്ലെന്നതാണു വസ്തുത. എന്നാല്‍, ഈ ലോകത്തുതന്നെ ദുരന്തം വരുത്തിവയ്ക്കാന്‍ ശക്തിയുള്ള മ്ലേച്ഛതയിലാണ് തങ്ങള്‍ വ്യാപരിക്കുന്നതെന്നു തിരിച്ചറിയാന്‍ ഒരുപക്ഷെ അല്പം സമയമെടുത്തേക്കാം. അവിഹിത വേഴ്ച്ചകളില്‍ ജീവിച്ചിട്ടും ശിക്ഷ ലഭിക്കാതെപോയ ഒരു വ്യക്തിപോലും ഈ ഭൂമിയില്‍ ജീവിച്ചു കടന്നുപോയതായി ആര്‍ക്കും പറയാന്‍ കഴിയില്ല.

മണവറ മലിനമാകാതിരിക്കട്ടെ!

"വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു"(റോമാ: 7; 2). മറ്റൊരിടത്ത് ഇങ്ങനെയാണു പറയുന്നത്: "ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം"(1 കോറി: 7; 4). വിവാഹബന്ധം നിലനില്‍ക്കുന്നിടത്തോളം ഇവര്‍ സ്വതന്ത്രരല്ല! ഇത് ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരമുള്ള അവകാശവും അധികാരവുമാണ്. ഇതില്‍നിന്നുള്ള വ്യതിചലനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ദൈവഹിതത്തിനെതിരായ അപരാധവും ശിക്ഷാര്‍ഹവുമാകുന്നു. ഈ വചനത്തെ കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട് അപ്പസ്തോലനായ പൌലോസ് തുടര്‍ന്നുപറയുന്നത് നോക്കുക: "പ്രാര്‍ത്ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം"(1 കോറി: 7; 5). ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം പുലര്‍ത്തേണ്ട ധര്‍മ്മം അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നു.

വിവാഹിതയായ ഒരു സ്ത്രീയുടെ ജീവിതത്തില്‍ തന്റെ ഭര്‍ത്താവിനെയല്ലാതെ മറ്റൊരു പുരുഷനെ ചിന്തിക്കുവാന്‍പോലും ദൈവം അനുവദിച്ചിട്ടില്ല. അതുപോലെതന്നെ വിവാഹിതനായ ഒരു പുരുഷന്റെ ചിന്തയില്‍ അന്യസ്ത്രീകള്‍ കടന്നുവരുന്നതും ദൈവത്തിനു പ്രീതികരമല്ല. കാരണം, തങ്ങളുടെ ശരീരത്തിന്‍റെമേലുള്ള എല്ലാ അവകാശങ്ങളും പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടതാണ്! ഭാര്യയും ഭര്‍ത്താവും സംഗമിക്കുന്ന കിടപ്പറ(മണവറ) ഒരു വിശുദ്ധസ്ഥലമാകുന്നു. ശരീരവും മനസ്സും ഹൃദയവും പരസ്പരം ബലിയര്‍പ്പിക്കുന്ന അള്‍ത്താരയാണിത്; കിടക്ക ബലിപീഠവും! അതുകൊണ്ട്, ഇവ മലിനമാകാതെ നോക്കേണ്ടത് ഇരുവരുടെയും ചുമതലയാണ്! വചനം ഇങ്ങനെ പറയുന്നു: "എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും"(ഹെബ്രാ: 13; 4). ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുന്നുവെന്ന പ്രഖ്യാപനത്തിലൂടെ, ഈ പാപത്തിന്റെ മേഖലയെ യേഹ്ശുവാ വിപുലമാക്കിയതാണല്ലോ!(മത്താ:5;28). ആയതിനാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതം നയിക്കാത്തപക്ഷം മണവറ മലിനമാക്കപ്പെടും. ദാമ്പത്യജീവിതത്തിലെ ചെറിയ ആസ്വാരസ്യങ്ങളെപ്പോലും ചൂഷണംചെയ്യാന്‍ കറങ്ങിനടക്കുന്ന കാമവെറിയന്മാര്‍ ചുറ്റിലുമുണ്ടെന്നു നാം മറക്കരുത്. പ്രത്യേകിച്ച്, ക്രിസ്തീയ കുടുംബജീവിതങ്ങളില്‍ കയറിക്കൂടി അതിനെ തകര്‍ക്കാന്‍ പിശാച് അനേകരെ അഭിഷേകം ചെയ്ത് നിയോഗിച്ചിട്ടുണ്ട്. ക്രിസ്തീയ ദമ്പതികളുടെ ഇടയില്‍ കയറിക്കൂടാന്‍ പിശാച് കൂടുതലായും ഉപയോഗിക്കുന്നത് അവന്റെ സേവകരായ വിജാതിയരെയാണ്. ഒരു ക്രൈസ്തവ സ്ത്രീയെ പ്രാപിച്ചാല്‍ അല്ലാഹുവില്‍നിന്ന്‍ ബഹുമതി ലഭിക്കുമെന്നു കരുതുന്നവരാണ് ഇസ്ലാംമതക്കാര്‍! ഇവരുടെ വലയില്‍ അകപ്പെട്ടു വ്യക്തിജീവിതവും കുടുംബജീവിതവും തകര്‍ന്ന അനേകരെ മനോവയ്ക്കറിയാം!

വ്യഭിചാര ദുര്‍ഭൂതം!

"തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല"(ഹോസിയാ: 5; 4). വിജാതിയരുമായി വ്യഭിചാരത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കു സംഭവിക്കുന്ന മഹാദുരന്തമാണു പ്രവാചകനിലൂടെ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്! ദൈവത്തെക്കുറിച്ചുള്ള അജ്ഞത ബാധിക്കുന്നവിധം കണ്ണുകള്‍ അന്ധമാക്കപ്പെടുകയും സത്യത്തെക്കുറിച്ചുള്ള മിഥ്യാബോധം മനസ്സാക്ഷിയില്‍ രൂപപ്പെടുകയും ചെയ്യും. പ്രാര്‍ത്ഥനകളില്‍നിന്നും കൂദാശാജീവിതത്തില്‍നിന്നും പടിപടിയായി അകന്ന്, പൂര്‍ണ്ണമായ ആത്മനാശത്തില്‍ നിപതിക്കുകയെന്നതായിരിക്കും ഇവരുടെ അന്ത്യം! കാരണം, വിജാതിയരോടൊപ്പമുള്ള വേഴ്ചയില്‍ അവര്‍ മാത്രമല്ല പങ്കാളിയാകുന്നത്; മറിച്ച്, അവര്‍ സേവിക്കുന്ന അവരുടെ പിതാവായ പിശാചും വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നു. നാം യേഹ്ശുവാ മ്ശിഹാ വഴി ദൈവത്തിന്റെ മക്കളായിരിക്കുന്നതുപോലെ, വിജാതിയര്‍ അവരുടെ ആരാധനാമൂര്‍ത്തികളിലൂടെ പിശാചിന്റെ മക്കളാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്. ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്"(1 യോഹ: 3; 8-10). എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും, ആയതിനാല്‍, സകലരും സഹോദരങ്ങളാണെന്നുമുള്ള മിഥ്യാധാരണയില്‍ ജീവിക്കുന്ന അനേകം ക്രൈസ്തവരുണ്ട്. ദൈവത്തെക്കുറിച്ചോ അവിടുത്തെ വചനത്തെക്കുറിച്ചോ വേണ്ടത്ര അറിവുനേടാന്‍ മനസ്സുവയ്ക്കാത്തവരാണ് ഇക്കൂട്ടര്‍! ഏതു പിശാചിന്റെ സന്തതികളെയും സഹോദരന്‍ എന്നുവിളിക്കാന്‍ ഇവര്‍ തയ്യാറാകും. അതിലൂടെ, ദൈവത്തിന്റെ മക്കള്‍ എന്ന പദവിയില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യും!

ആരുമായുള്ള വ്യഭിചാരവും പാപമാണെന്നിരിക്കെ, വിജാതിയരുമായുള്ള വ്യഭിചാരത്തിനു പ്രത്യേകതയൊന്നുമില്ല എന്നു ചിന്തിക്കുന്ന അനേകരുണ്ട്. എന്നാല്‍, ഈ ചിന്തയിലെ അബദ്ധം വ്യക്തമാക്കുന്ന സംഭവങ്ങള്‍ ബൈബിളിലുണ്ട്. ബൈബിളില്‍ നാം പരിചയപ്പെടുന്ന ഒരു പിതാവിന്റെയും അവന്റെ പുത്രന്റെയും ജീവിതത്തില്‍ സംഭവിച്ച വ്യഭിചാരങ്ങളാണു നാമവിടെ വായിക്കുന്നത്. ദാവീദും അവന്റെ പുത്രനായ സോളമന്റെയും ജീവിതത്തിലെ വ്യഭിചാരങ്ങള്‍ പരിശോധിച്ചുകൊണ്ട് മനോവ ഉയര്‍ത്തിയ വാദം സ്ഥിരീകരിക്കാം.

തന്റെ സൈന്യത്തിലെ അംഗമായ ഊറിയാഹിന്റെ ഭാര്യ ബത്ഷെബായുമായാണ് ദാവീദ് അവിഹിത വേഴ്ചയില്‍ ഏര്‍പ്പെട്ടത്. വ്യഭിചാരം എന്നത് ശിക്ഷാര്‍ഹമായ പാപമാണ്. താന്‍ ചെയ്ത ഈ നീചകൃത്യത്തിന്റെ പേരില്‍ ദാവീദ് കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. ബത്ഷെബായെ വിവാഹംചെയ്തു എങ്കില്‍ക്കൂടി ഈ പാപത്തെ ബൈബിളിലെ ദൈവം ന്യായീകരിക്കുന്നില്ല. കാരണം, അവള്‍ അയല്‍ക്കാരന്റെ ഭാര്യയായിരുന്നു. ആയതിനാല്‍, നാഥാന്‍ പ്രവാചകനിലൂടെ ദാവീദിനെ ദൈവം കുറ്റപ്പെടുത്തി. പ്രതീകാത്മകമായിട്ടാണ് നാഥാന്‍ ഈ നീചപ്രവൃത്തിയെ ദാവീദു രാജാവിനുമുന്നില്‍ അവതരിപ്പിച്ചത്. "അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും. ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനോ താന്‍ വിലയ്ക്കുവാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്റെ ഭക്ഷണത്തില്‍നിന്ന്‍ അതു തിന്നു; അവന്റെ പാനീയത്തില്‍നിന്ന്‍ അതു കുടിച്ചു; അത് അവന്റെ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു. അങ്ങനെയിരിക്കെ, ധനവാന്റെ ഭവനത്തില്‍ ഒരു യാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്സില്ലായിരുന്നു. അവന്‍ ദരിദ്രന്റെ ആട്ടിന്‍‌കുട്ടിയെ പിടിച്ചു തന്റെ അതിഥിക്കു ഭക്ഷണമൊരുക്കി"(2 സാമുവേല്‍: 12; 1-4).

നാഥാന്‍ പ്രവാചകന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ദാവീദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഇതു കേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദ് പറഞ്ഞു: യാഹ്‌വെയാണേ, ഇതു ചെയ്തവന്‍ മരിക്കണം. അവന്‍ നിര്‍ദ്ദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം"(2 സാമു: 12; 5, 6). അപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു: "ആ മനുഷ്യന്‍ നീ തന്നെ. യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗവുലില്‍നിന്നു നിന്നെ രക്ഷിച്ചു. നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ യിസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു. പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുമ്പാകെ ഈ തിന്മ ചെയ്തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയാഹിനെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു. എന്നെ നിരസിച്ച് ഹിത്യനായ ഊറിയാഹിന്റെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുമ്പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ രഹസ്യമായിച്ചെയ്തു. ഞാനിത് യിസ്രായേലിന്റെ മുഴുവന്‍ മുമ്പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും"(2 സാമു: 7-12).

ദാവീദിന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായ പ്രവചനമായിരുന്നു ഇത്. ദാവീദിന്റെ മകന്‍ അമ്നോന്‍ ദാവീദിന്റെതന്നെ പുത്രിയായ താമാറിനെ ബലാത്ക്കാരമായി പ്രാപിക്കുന്നു. പിന്നീട് ദാവീദിന്റെ മറ്റൊരു പുത്രനായ അബ്സലോം അമ്നോനെ ചതിവില്‍ വധിച്ചു. വ്യഭിചാരത്തിനും കൊലപാതകത്തിനും ജീവിതകാലത്തുതന്നെ ദാവീദിനു പ്രഹരമേല്‍ക്കേണ്ടി വന്നു. അബ്സലോം എന്ന പുത്രന്‍ സൈനീക വിപ്ലവത്തിലൂടെ ഭരണം പിടിച്ചടക്കുമെന്ന സാഹചര്യം വന്നപ്പോള്‍ ദാവീദ് പ്രാണരക്ഷയ്ക്കായി കൊട്ടാരം ഉപേക്ഷിച്ച് കുടുംബസമേതം ഓടി രക്ഷപെടുന്നതും ചരിത്രത്തിലുണ്ട്. നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കുമെന്ന യാഹ്‌വെയുടെ വാക്ക് നിറവേറി! ബത്ഷെബായുമായുള്ള അവിഹിത വേഴ്ചയില്‍ ജനിച്ച സന്തതി വേരുപിടിക്കാതെ ശൈശവത്തില്‍തന്നെ മരണപ്പെട്ടു. ഈ വിധത്തില്‍ ദുരന്തങ്ങള്‍ വേട്ടയാടുന്ന അവസ്ഥ ദാവീദിന്റെ ജീവിതത്തില്‍ വന്നുഭവിച്ചത് ഒരേയൊരു പാപത്തിന്റെ പരിണിതഫലമായിരുന്നു. ദാവീദിനെക്കുറിച്ച് ദൈവമായ യാഹ്‌വെയുടെ പ്രഖ്യാപനം ശ്രദ്ധിക്കുക: "ദാവീദ് ഹിത്യനായ ഊറിയാഹിന്റെ കാര്യത്തിലൊഴികെ യാഹ്‌വെ കല്പിച്ച യാതൊന്നിലുംനിന്ന് ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്തു"(1 രാജാ: 15; 5). വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതായ ഒരു യാഥാര്‍ത്ഥ്യം ദാവീദിന്റെ സംഭവബഹുലമായ ജീവിതത്തിലുണ്ട്. ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കുകയും നീതിപൂര്‍വ്വം ജീവിക്കുകയും ചെയ്ത ദാവീദിന്റെ ജീവിതത്തില്‍ വന്നുഭവിച്ച ഒരേയൊരു പിഴവിന് അവന്‍ നല്‍കേണ്ടിവന്ന വില എത്ര വലുതായിരുന്നു! പാപം ക്ഷമിക്കപ്പെട്ടുവെങ്കിലും ആ പാപത്തിന്റെ ശാപം ജീവിതകാലം മുഴുവനും ദാവീദിനെ വേട്ടയാടി.

എന്നാല്‍, ദൈവമായ യാഹ്‌വെ ദാവീദിനെക്കുറിച്ചു പറയുന്നത് നോക്കുക: "അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു"(അപ്പ. പ്രവര്‍: 13; 22). ദാവീദിനു തന്റെ പശ്ചാത്താപം നീതീകരണത്തിനുള്ള മാര്‍ഗ്ഗമായെങ്കിലും ജീവിതത്തില്‍ ഏറെ സഹിക്കേണ്ടിവന്നു. താന്‍ രാജാവാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കാതെ, ദൈവത്തിനുമുമ്പില്‍ വിനീതനാവുകയും ചാക്കുടുത്തു ചാരത്തില്‍ കിടന്ന്‍ ഉരുളുകയും ചെയ്യുന്നതില്‍നിന്ന് ഒരിക്കലും ദാവീദ് വിരമിച്ചില്ല. അതുകൊണ്ടുതന്നെ, ദാവീദിനെ അവിടുന്നൊരു ദൃഷ്ടാന്തമാക്കുകയും തന്റെ പുത്രന്റെ ഭൗമീക പിതാവായി ഉയര്‍ത്തുകയും ചെയ്തു. അങ്ങനെ യേഹ്ശുവാ ദാവീദിന്റെ പുത്രന്‍ എന്നു വിളിക്കപ്പെട്ടു. എന്നാല്‍, സോളമന്റെ കാര്യം അങ്ങനെയായിരുന്നില്ല. കാരണം, അവന്റെ വ്യഭിചാരങ്ങളില്‍ ഏറെയും വിജാതിയരായ സ്ത്രീകളോടൊപ്പമായിരുന്നു! ഈ കാരണത്താല്‍ത്തന്നെ, ദാവീദിന് അനുതപിക്കാനുള്ള കൃപ ലഭിച്ചതുപോലെ, സോളമന് അനുതപിക്കാനോ തെറ്റുതിരുത്താനോ അവസരം ലഭിച്ചില്ല. വിജാതിയരുമായി അവിഹിതവേഴ്ചയില്‍ ഏര്‍പ്പെട്ടതാണ് ഈ ബന്ധനത്തിനു കാരണമെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ അനേകമുണ്ട്. അതിലേക്കു കടക്കുന്നതിനുമുമ്പ് ഒരുകാര്യം വ്യക്തമാക്കാം. എന്തെന്നാല്‍, സോളമന്‍ ചെയ്ത പാപത്തിന്റെ ഫലം ഇവന്‍ മാത്രമല്ല അനുഭവിച്ചത്; ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്നനിലയില്‍ സോളമന്‍ ചെയ്ത പാപത്തിനു ജനം ഒന്നടങ്കം ദുരിതമനുഭവിക്കേണ്ടി വന്നു.

ഇതുതന്നെയാണ് കുടുംബജീവിതത്തിന്റെ കാര്യത്തിലും അന്വര്‍ത്ഥമാകുന്നത്. ഭര്‍ത്താവോ ഭാര്യയോ അവിഹിതവേഴ്ച്ചകളില്‍ വ്യാപരിച്ചാല്‍ ഒരു വ്യക്തി മാത്രമല്ല, ആ ഭവനം ഒന്നാകെ നശിച്ചുപോകും. കാരണം, വിവാഹാനന്തരം സ്ത്രീപുരുഷന്മാര്‍ രണ്ടല്ല, ഒന്നാണ്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ: 19; 5, 6). വിവാഹത്തിലൂടെ സ്ത്രീപുരുഷന്മാര്‍ ഒറ്റ ശരീരമായി തീരുന്നുവെങ്കില്‍, ശരീരത്തിലെ ഏതെങ്കിലും അവയവം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം എല്ലാ അവയവങ്ങളും അനുഭവിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ല! സോളമന്‍ ചെയ്ത പാപവും, അതിലൂടെ കടന്നുവന്ന ദുരന്തവും എന്തായിരുന്നുവെന്ന് അല്പമൊന്നു ചിന്തിക്കുന്നത് നല്ലതാണ്. ആയതിനാല്‍, ആ വിഷയത്തെ സ്പര്‍ശിച്ചുകൊണ്ട് നമ്മുടെ പഠനം തുടരാം.

സോളമന്റെ ചരിത്രം നാം വായിക്കുന്നത് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ്. ദൈവത്തിന്റെ സന്നിധിയില്‍ ജ്ഞാനത്തിനുവേണ്ടി അപേക്ഷിച്ച സോളമനു ദൈവം നല്‍കിയത് ജ്ഞാനം മാത്രമായിരുന്നില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ്‌ അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും. സോളമന്റെ ഈ അപേക്ഷ യാഹ്‌വെയ്ക്കു പ്രീതികരമായി. അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വ്വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും. നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും എന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്‌താല്‍ നിനക്കു ഞാന്‍ ദീര്‍ഘായുസ്സും നല്‍കും"(1 രാജാ: 3; 9-14). സകല ഐശ്വര്യങ്ങളും ദൈവത്തില്‍നിന്നു സ്വന്തമാക്കിയ സോളമന്റെ അധഃപതനം ആരംഭിച്ചത് എപ്പോള്‍ മുതലായിരുന്നുവെന്നു ചിന്തിക്കുമ്പോള്‍, നാം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയം സ്ഫുടമാകും.

സോളമന്റെ നാലാം ഭരണവര്‍ഷത്തിലെ രണ്ടാമത്തെ മാസമാണ് യാഹ്‌വെയ്ക്കുവേണ്ടിയുള്ള ആലയത്തിന്റെ പണി ആരംഭിച്ചത്. ഏഴു വര്‍ഷംകൊണ്ട് ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി. സോളമന്റെ കീര്‍ത്തി കടലുകള്‍ക്കപ്പുറവും വ്യാപിച്ചു; അതോടൊപ്പം അധഃപതനവും ആരംഭിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. ഷേബാരാജ്ഞിയുടെ സന്ദര്‍ശനത്തോടെയായിരുന്നു സോളമന്റെ പതനം ആരംഭിച്ചത്. ഈ വിവരണം നോക്കുക: "രാജാവു ഷേബാരാജ്ഞിക്കു സമ്മാനമായി നല്കിയവയ്ക്കു പുറമേ അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം നല്കി"(1 രാജാ: 10; 13). അവള്‍ ചോദിച്ചതെല്ലാം കൊടുത്തുവെന്നതിന്റെ അടയാളമാണ് കറുത്ത വര്‍ഗ്ഗക്കാരായ യഹൂദര്‍! ഇവിടെ തുടങ്ങിയ അധഃപതനത്തിന്റെ ദൃഷ്ടാന്തം കാണുന്നത് തൊട്ടടുത്ത വാക്യത്തിലാണ്. ശ്രദ്ധിക്കുക: "സോളമന് ഒരു വര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണ്ണം അറുന്നൂറ്റിയറുപത്താറു താലന്താണ്"(1 രാജാ: 10; 14). സാത്താന്റെ (എതിര്‍ക്രിസ്തു) അടയാളം മുദ്രയടിക്കപ്പെട്ടതോടെ സോളമന്‍ വിവേകം നഷ്ടപ്പെട്ടവനായി. വിജാതിയയായ ഷേബാരാജ്ഞിയോടൊപ്പമുള്ള അവിഹിതവേഴ്ചയുടെ പരിണിതഫലം രാജ്യം മുഴുവന്‍ അനുഭവിച്ചു.

ഇവളുമായുള്ള ബന്ധത്തിനുശേഷം സോളമനില്‍ വന്ന മാറ്റങ്ങളെല്ലാം വ്യക്തമായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത ഉപശീര്‍ഷകംതന്നെ 'സോളമന്റെ അധഃപതനം' എന്നാണ്! പതിനൊന്നാം അദ്ധ്യായം തുടങ്ങുന്നത് എപ്രകാരമാണെന്നു നോക്കുക: "സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശത്തില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു; നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും; അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് യാഹ്‌വെ അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു. അവനു രാജ്ഞിസ്ഥാനമുള്ള എഴുന്നൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു. സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ യാഹ്‌വെയോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണ്ണവിശ്വസ്തത പാലിച്ചില്ല. സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ യാഹ്‌വെയുടെ മുമ്പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു"(1 രാജാ: 11; 1-6).

ജ്ഞാനത്തിലും വിവേകത്തിലും ഒന്നാമനായിരുന്ന സോളമന്റെ അധഃപതനത്തിനു കാരണഭൂതമായത് വിജാതിയരുമായുള്ള വേഴ്ചയാണെന്നു സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് നാമിവിടെ വായിച്ചത്. അതായത്, ഇത്തരത്തിലുള്ള വേഴ്ച്ചകളിലൂടെ ബുദ്ധിയില്‍ അന്ധകാരം നിറയുകയും സത്യവും മിഥ്യയും വിവേചിക്കാനുള്ള വിവേചനശക്തി നഷ്ടമാകുകയും ചെയ്യും! പ്രാര്‍ത്ഥനാജീവിതത്തിലും ആദ്ധ്യാത്മിക ചിന്തകളിലും ശ്രദ്ധപതിപ്പിച്ചിരുന്ന അനേകര്‍ തങ്ങളുടെ അവിഹിതവേഴ്ച്ചകളിലൂടെ തകന്നടിഞ്ഞ സംഭവങ്ങള്‍ മനോവയ്ക്കു നേരിട്ടറിയാം. പ്രാര്‍ത്ഥനയിലും കൂദാശാജീവിതത്തിലും നിന്നകന്ന് സെക്കുലര്‍ ആശയങ്ങളിലേക്കു കടന്നുപോയവര്‍ അനേകരാണ്. വിജാതിയരുമായുള്ള പ്രണയത്തിലും വ്യഭിചാരത്തിലും മുഴുകി ജീവിക്കുന്നവരുടെ ആദ്യത്തെ ചുവടുമാറ്റം സെക്കുലറിസത്തിലേക്കായിരിക്കും. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് പമ്പര വിഡ്ഢിത്തരം വിളിച്ചുകൂകാന്‍ ഇവര്‍ക്കു യാതൊരു ലജ്ജയുമില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പൈശാചിക പ്രബോധനങ്ങളെയും, കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥത്തില്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ എന്ന മൂഢന്‍ എഴുതിവച്ചിരിക്കുന്ന ദൈവനിഷേധത്തെയും കൂട്ടുപിടിച്ചാണ് ഇക്കൂട്ടര്‍ നിലകൊള്ളുന്നത്. സത്യദൈവത്തിലേക്കു തിരിയാന്‍ കഴിയാത്തവിധം ഇവരുടെ കണ്ണുകള്‍ അന്ധമാക്കപ്പെടും. ഹോസിയാ പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയതും ഇതുതന്നെയാണ്! "വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു. പരസംഗത്തിനുവേണ്ടി തങ്ങളുടെ ദൈവത്തെ അവര്‍ പരിത്യജിച്ചു"(ഹോസിയാ: 4; 12). ജഡത്തിന്റെ ഇച്ഛകളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കീഴ്പ്പെടുത്തുന്ന ആത്മാവാണ് വ്യഭിചാരദുര്‍ഭൂതം. ഈ ദുര്‍ഭൂതം ഒരുവനില്‍ പ്രവേശിച്ചാല്‍, ദൈവത്തില്‍നിന്ന് അവനെ അകറ്റുമെന്നു മാത്രമല്ല, ദൈവത്തിലേക്കു തിരികെപ്പോകാന്‍ അത് അവനെ അനുവദിക്കുകയുമില്ല. ഈ ഉപശീര്‍ഷകത്തിന്റെ ആരംഭത്തില്‍ നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി ഓര്‍ക്കാം: തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല"(ഹോസിയാ: 5; 4).

വിജ്ഞാനത്തിലും വിവേകത്തിലും നിസ്തുല്യനായ സോളമനെപ്പോലും അവിവേകിയാക്കാന്‍ വ്യഭിചാരദുര്‍ഭൂതത്തിനു സാധിച്ചുവെങ്കില്‍, ഈ ഭൂമുഖത്തുള്ള ഏതൊരുവനെയും കീഴ്പ്പെടുത്താന്‍ ഈ ദുര്‍ഭൂതത്തിനു കഴിയും. ആയതിനാല്‍, അവിഹിതമായ ബന്ധങ്ങളില്‍നിന്നെല്ലാം അകന്നിരിക്കുക എന്ന പോംവഴി മാത്രമേ മനുഷ്യരുടെ മുന്‍പില്‍ ഉള്ളു! വ്യഭിചാരത്തോളം എത്തുമെന്ന ചിന്തയോടെയല്ല ബന്ധങ്ങളുടെ ആരംഭം. എന്നിരുന്നാലും, ഒടുവില്‍ എത്തിപ്പെടുന്നത് ഈ ഭീകരമായ ദുരന്തത്തിലായിരിക്കും. ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "വേശ്യയുമായി വേഴ്ച നടത്തുന്നവന്‍ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും. യേഹ്ശുവായുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു"(1 കോറി: 6; 16-18). വ്യഭിചാരത്തില്‍നിന്ന് ഓടിയകലുക എന്നതാണ് നമുക്കു മുമ്പിലുള്ള മാര്‍ഗ്ഗം; അടുത്തുചെന്നാല്‍ അത് കടിക്കും! നമ്മുടെ ശരീരങ്ങള്‍ പരിശുദ്ധാത്മാവിനുള്ള ആലയമായിരിക്കണം. വേശ്യയുമായി വേഴ്ച നടത്തുന്നവന്‍, ആ വേശ്യയുമായി ഒരു ശരീരമായിത്തീരുന്നതുകൊണ്ട്, പരിശുദ്ധാത്മാവ് നമ്മില്‍നിന്നും വിട്ടുപോകും. അശുദ്ധിയില്‍ നിലനില്‍ക്കുന്ന ആത്മാവല്ല പരിശുദ്ധാത്മാവ്. ഈ സത്യാത്മാവ് ഒരുവനില്‍നിന്ന് അകന്നുപോകുമ്പോള്‍ ഈ വ്യക്തിയില്‍ വരുന്ന മാറ്റമാണ് ദൈവനിഷേധം! കാരണം, ആത്മാക്കളെ വിവേചിക്കുവാനുള്ള വിവേചനത്തിന്റെ വരം ഇവനില്‍ നഷ്ടമാകുന്നു. സോളമന്‍രാജാവിനു സംഭവിച്ചതും ഇതുതന്നെയായിരുന്നു!

സോളമന്‍ തന്റെ അനുഭവത്തില്‍നിന്നു കുറിച്ചുവച്ച യാഥാര്‍ത്ഥ്യങ്ങള്‍ സുഭാഷിതങ്ങളില്‍ വായിക്കാന്‍ കഴിയും. ദുശ്ചരിതയായ സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സോളമന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുക: "അവളില്‍നിന്ന് അകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്. ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്സ് നിര്‍ദ്ദയര്‍ അപഹരിക്കുകയും ചെയ്യും"(സുഭാഷിതങ്ങള്‍: 5; 8, 9). സോളമന്‍ തുടരുന്നു: "അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരം ക്ഷയിച്ച് എല്ലുംതോലുമായി നീ ഞരങ്ങിക്കൊണ്ടു പറയും: ഞാന്‍ എത്രമാത്രം ശിക്ഷണം വെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു! ഞാന്‍ എന്റെ ഗുരുക്കന്മാരുടെ വാക്കുകള്‍ കേള്‍ക്കുകയോ ഉപദേഷ്ടാക്കള്‍ക്കു ചെവികൊടുക്കുകയോ ചെയ്തില്ല. സമൂഹത്തിനു മുമ്പില്‍ ഞാന്‍ തീര്‍ത്തും നശിച്ചവനെപ്പോലെയായി"(സുഭാഷി: 5; 11-14). ഇത് ഒരുപക്ഷെ സ്വന്തം ജീവിതത്തിന്റെ അന്ത്യനിമിഷങ്ങള്‍ സോളമന്‍ കുറിച്ചുവച്ചതാകാം. സോളമന്റെ ഉപദേശം ശ്രദ്ധിക്കുക: "നിന്റെ കിണറ്റില്‍നിന്ന്‍, നിന്റെ ഉറവയില്‍നിന്നു മാത്രമേ വെള്ളം കുടിക്കാവൂ. നിന്റെ ഉറവകളെ മറുനാട്ടിലും നീരോഴുക്കുകളെ തെരുവുകളിലും ഒഴുക്കിക്കളയുകയോ? അവ നിന്റെ അടുത്തുള്ള അന്യര്‍ക്കുവേണ്ടിയാവാതെ നിനക്കുവേണ്ടി മാത്രമായിരിക്കട്ടെ. നിന്റെ ഉറവ, നിന്റെ യൗവ്വനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദംകൊള്ളുക"(സുഭാഷി: 5; 15-18). ഓരോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും നല്‍കാനുള്ള മനോവയുടെ ഉപദേശവും ഇതുതന്നെയാണ്; എന്തെന്നാല്‍, "മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കു വഴിപ്പെടുകയും സ്വൈരിണിയുടെ വക്ഷസിനെ ആശ്ലേഷിക്കുകയും ചെയ്യുന്നതെന്തിന്? മനുഷ്യന്റെ ചെയ്തികളെല്ലാം  യാഹ്‌വെ കാണുന്നു"(സുഭാഷി: 5; 20, 21).

ഭാര്യാഭര്‍ത്താക്കന്മാരില്‍നിന്നു ദൈവം അഭിലഷിക്കുന്ന പരമപ്രധാനമായ കാര്യം ദാമ്പത്യ വിശ്വസ്തതയാണ്. ബൈബിള്‍ നല്‍കുന്ന സന്ദേശം നോക്കുക: "എന്തെന്നാല്‍, കല്പന ദീപവും ഉപദേശം പ്രകാശവുമാണ്; ശിക്ഷണത്തിന്റെ ശാസനകളാകട്ടെ ജീവന്റെ മാര്‍ഗ്ഗവും. അവ ദുഷിച്ച സ്ത്രീയില്‍നിന്ന്, സ്വൈരിണിയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു. അവളുടെ സൗന്ദര്യം മോഹിക്കരുത്. കടാക്ഷവിക്ഷേപംകൊണ്ട് നിന്നെ പിടിയിലമര്‍ത്താന്‍ അവളെ അനുവദിക്കുകയുമരുത്. എന്തെന്നാല്‍, വേശ്യയ്ക്ക് ഒരപ്പക്കഷണം മതി കൂലി. വ്യഭിചാരിണിയാകട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു. ഉടുപ്പു കത്താതെ മാറിടത്തില്‍ തീ കൊണ്ടുനടക്കാന്‍ ആര്‍ക്കു കഴിയും? അല്ലെങ്കില്‍ കാലു പൊള്ളാതെ, കനലിനുമീതേ നടക്കാന്‍ കഴിയുമോ? അതുപോലെ, അയല്‍ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്ക്കാതിരിക്കുകയില്ല"(സുഭാഷി: 6; 23-29). ആധുനീകകാലഘട്ടത്തില്‍ നിസ്സാരമാക്കപ്പെടുന്ന പ്രമാണങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയില്‍തന്നെയാണ് വ്യഭിചാരത്തിന്റെ സ്ഥാനം. ദാമ്പത്യ ജീവിതത്തില്‍ നുഴഞ്ഞുകയറി, കുടുംബജീവിതത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ അനേകരാണ്. നവമാധ്യമങ്ങള്‍ ഇതിനു വലിയ സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ, ആദ്ധ്യാത്മിക ആചാര്യന്മാരില്‍നിന്നുപോലും പ്രമാണങ്ങളുടെ പ്രാധാന്യത്തെ നിഷേധിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനിക്കുന്ന ഈ കാലഘട്ടത്തില്‍, അവിഹിതവേഴ്ച്ചകളെ സംബന്ധിച്ചുള്ള മുന്നറിയിപ്പിന്റെ അനിവാര്യത മനോവ തിരിച്ചറിയുന്നു. ഈ ഉപശീര്‍ഷകത്തിലെ വിവരണം ദീര്‍ഘിച്ചുപോയതും ഇക്കാരണത്താല്‍ത്തന്നെ!

ശാപഗ്രസ്തമായ വ്യഭിചാരം!

വ്യഭിചാരത്തില്‍ ശാപമുണ്ടെന്നതു യാഥാര്‍ത്ഥ്യമായിരിക്കെ, ശാപഗ്രസ്തമായ വ്യഭിചാരം എന്നൊരു ഉപശീര്‍ഷകത്തിനു സാധ്യതയുണ്ടോ എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. വ്യഭിചാരം ചെയ്യരുതെന്ന കല്പന ലംഘിക്കപ്പെടുന്നതോടൊപ്പം മറ്റു പ്രമാണങ്ങളില്‍ ഏതെങ്കിലുംകൂടി ലംഘിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ചു നാം മനസ്സിലാക്കി. ആറും ഒന്‍പതും പ്രമാണങ്ങള്‍ ഒരേസമയം ലംഘിക്കുന്ന സാഹചര്യത്തെയാണ് ഇതുവരെ നാം പരിശോധിച്ചത്. എന്നാല്‍, നാലാംപ്രമാണവും ആറാംപ്രമാണവും ഒന്‍പതാംപ്രമാണവും ഒരുമിച്ചു ലംഘിക്കപ്പെടുന്ന വ്യഭിചാരവും ഈ ലോകത്തു നടക്കുന്നുണ്ട്! ഈ പാപത്തെക്കുറിച്ചാണ് ഇനി നാം ചിന്തിക്കുന്നത്. ബൈബിള്‍ നല്‍കുന്ന ഒരു വെളിപ്പെടുത്തല്‍ വായിച്ചുകൊണ്ട് ഈ പഠനം നമുക്ക് ആരംഭിക്കാം.

"വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല"(സുഭാഷി: 6; 32, 33). സുബോധം നഷ്ടപ്പെട്ട ഒരുവനു തന്റെ മാതാവിനെയും സഹോദരിയും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. മദ്യത്തിന്റെ ലഹരിയില്‍ അമ്മയെയും സഹോദരിയും ബലാല്‍സംഗം ചെയ്ത വ്യക്തികളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. സ്വന്തം രക്തത്തില്‍ പിറന്ന പുത്രിയില്‍ സന്താനങ്ങളെ ജനിപ്പിച്ച പിതാക്കന്മാരും ഈ ലോകത്തു ജീവിച്ചിരിപ്പുണ്ട്. ഇത്തരം ശപിക്കപ്പെട്ട വ്യഭിചാരങ്ങള്‍ക്കെതിരേ കര്‍ശനമായ താക്കീതാണ് ബൈബിളിലെ ദൈവം നമുക്കു നല്‍കിയിട്ടുള്ളത്. ദൈവമായ  യാഹ്‌വെ മോശയിലൂടെ ഇപ്രകാരം കല്പിച്ചു: "നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ്  യാഹ്‌വെ. നിന്റെ മാതാവിന്റെ നഗ്നത അനാവൃതമാക്കി നിന്റെ പിതാവിനെ അപമാനിക്കരുത്. നിന്റെ അമ്മയായതുകൊണ്ടും അവളുടെ നഗ്നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെതന്നെ നഗ്നതയാണ്"(ലേവ്യര്‍: 18; 6-8). പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്ന പ്രമാണവും വ്യഭിചാരം ചെയ്യരുതെന്ന പ്രമാണവും  ഇവിടെ ലംഘിക്കപ്പെടുന്നതോടൊപ്പം, അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്പനയും ലംഘിക്കപ്പെടുന്നു. പിതാവിനേക്കാള്‍ അടുത്ത അയല്‍ക്കാരന്‍ ആര്‍ക്കുമുണ്ടാകാന്‍ സാധ്യതയില്ല. സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തിലും ഒന്നിലധികം പ്രമാണങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്‌. മറ്റൊരാളുടെ ഭാര്യയോ ഭാര്യയാകേണ്ടവളോ ആണ് സഹോദരി!

ലൈംഗീകബന്ധം അനുവദിക്കപ്പെടാത്തത് ആരെല്ലാമായിട്ടാണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പിതാവുമായോ മാതാവുമായോ സഹോദരങ്ങളുമായോ മ്ലേച്ഛത പ്രവര്‍ത്തിക്കരുതെന്നു നാം കണ്ടു. അതുപോലെതന്നെ, ചാര്‍ച്ചക്കാരുമായുള്ള ലൈംഗീകബന്ധം നിരോധിച്ചിരിക്കുന്നതിനാല്‍, അവരുമായുള്ള വിവാഹവും അനുവദനീയമല്ല! ഈ പരിധിയില്‍ വരുന്നത് ആരെല്ലാമാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത് ലേവ്യരുടെ പുസ്തകത്തിലാണ്. പതിനെട്ടാം അദ്ധ്യായത്തിലെ ആറുമുതല്‍ പതിനെട്ടുവരെയുള്ള വാക്യങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ട നിയമത്തിന്റെ ഉള്ളടക്കം ഇവിടെ കുറിക്കാം. പിതാവിന്റെ ഭാര്യ (സ്വന്തം അമ്മയല്ല), പിതാവിന്റെയോ മാതാവിന്റെയോ പുത്രിയായ അര്‍ദ്ധസഹോദരി, പുത്രന്റെയോ പുത്രിയുടെയോ മകള്‍, പിതാവിന്റെ സഹോദരി, മാതാവിന്റെ സഹോദരി, പിതൃസഹോദരന്റെ ഭാര്യ, പുത്രന്റെ ഭാര്യ (മരുമകള്‍), സഹോദരന്റെ ഭാര്യ, ഭാര്യയ്ക്കു മറ്റൊരു വിവാഹത്തില്‍ ജനിച്ച പുത്രി, ഭാര്യയ്ക്ക് മറ്റൊരു വിവാഹത്തില്‍ ജനിച്ച പുത്രന്റെയോ പുത്രിയുടെയോ മകള്‍, ഭാര്യ ജീവിച്ചിരിക്കെ അവളുടെ സഹോദരി എന്നിവരുമായുള്ള ലൈംഗീകബന്ധവും വിവാഹവും ദൈവജനത്തിനു നിഷിദ്ധമാണ്. ഇത്തരം ബന്ധങ്ങളെല്ലാം വ്യഭിചാരത്തിന്റെ പരിധിയില്‍ വരും!

എല്ലാ വിവാഹേതര ബന്ധങ്ങളും വ്യഭിചാരമാണ്. ദൈവവചനത്തെ സാക്ഷിയാക്കി ആശിര്‍വദിക്കപ്പെടാത്ത ബന്ധങ്ങളെല്ലാം വ്യഭിചാരമാണെന്നു പലര്‍ക്കും അറിയില്ല. രാജ്യത്തിന്റെ നിയമപ്രകാരമുള്ള വിവാഹത്തിന്റെ സാധുത ലോകത്തിനു മാത്രമാണ്; ഈ ബന്ധങ്ങളെ ദൈവം അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ വ്യഭിചാര ജീവിതം നയിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് കത്തോലിക്കാസഭയുടെ നിയമപ്രകാരം എല്ലാ കൂദാശകളും വിലക്കപ്പെട്ടിരിക്കുന്നു. കുംബസാരം, കുര്‍ബ്ബാന തുടങ്ങിയ എല്ലാ കുദാശകളില്‍നിന്നും ഇവര്‍ പുറത്താണ്!

'മൃഗവേഴ്ച' പൈശാചികത!

"സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗീകവൈകൃതമാണ്"(ലേവ്യര്‍: 18; 23). വ്യഭിചാരത്തിന്റെ മറ്റൊരു പൈശാചികമുഖമാണ് മൃഗവേഴ്ച! ഇതൊന്നും ഈ ഭൂമിയില്‍ സംഭവിച്ചിട്ടില്ലാത്തതോ സംഭാവിക്കുന്നില്ലാത്തതോ ആയ കാര്യമാണെന്ന് ആരും ചിന്തിക്കരുത്. ഇത്തരം മ്ലേച്ഛതയില്‍ ജീവിക്കുന്ന വ്യക്തികള്‍ ഇന്നും ഈ ലോകത്തു ജീവിച്ചിരിക്കുന്നതായി മനോവയ്ക്കറിയാം. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരക്കാരുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാന്‍ മനോവ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ദൈവത്തിന്റെ കോപം അതിവേഗം കടന്നുവരുന്നതിനു കാരണമാകുന്ന പാപമാണിതെന്ന മുന്നറിയിപ്പ് ഇവിടെ നല്‍കുന്നു!

സ്വവര്‍ഗ്ഗരതി!

"സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു"(ലേവ്യര്‍: 18; 22). മൃഗവേഴ്ചയേക്കാള്‍ ഏറെ വ്യാപകമായ ഒരു മ്ലേച്ഛപാപമാണ് സ്വവര്‍ഗ്ഗരതി. ഒരു പട്ടണത്തെ ഒന്നടങ്കം നശിപ്പിക്കുവാന്‍ തക്കവണ്ണം ദൈവമായ യാഹ്‌വെയെ പ്രകോപിപ്പിച്ചത് ഈ പാപമായിരുന്നു. ലോകത്തിനു മുഴുവന്‍ ദൃഷ്ടാന്തമായി സോദോം-ഗോമോറാ ദേശങ്ങള്‍ നമുക്കു മുന്‍പിലുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ട്, സ്വവര്‍ഗ്ഗരതിയെ അംഗീകരിക്കുന്ന നിലപാടാണ് ലോകം സ്വീകരിക്കുന്നത്! ദൈവവചന നിഷേധിയായ ഒരുവന്‍ കത്തോലിക്കാസഭയുടെ അധികാരം അവിഹിതമായി പിടിച്ചെടുത്തതിനുശേഷം, ഈ പാപത്തെ വെള്ളപൂശുന്നതു നാം കണ്ടു. ദൈവത്തില്‍നിന്നു വന്നിട്ടുള്ള ഒരുവനുപോലും ഈ മ്ലേച്ഛതയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന സത്യം നാം തിരിച്ചറിയണം. ലോകത്തിന്റെ കയ്യടിനേടാന്‍, ലോകത്തിന് അനുരൂപരാകുമ്പോള്‍ നഷ്ടപ്പെടുന്നത് നിത്യജീവനാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിച്ചുകൂടാ! ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് അനുസരണമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്തുവാന്‍ സാധിക്കില്ല. കാരണം, സ്വര്‍ഗ്ഗത്തിലെ നിയമവും ഭരണവും ജനാധിപത്യ വ്യവസ്ഥയിലുള്ളതല്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്വര്‍ഗ്ഗത്തിലെ ദൈവത്തെ തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയത് ജനങ്ങളല്ല!

സ്വവര്‍ഗ്ഗവിവാഹത്തെ സാധൂകരിക്കുന്ന നിലപാടുകള്‍ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. ലോകം എത്രകണ്ട് ഈ മ്ലേച്ഛതയെ ന്യായീകരിച്ചാലും, ദൈവസന്നിധിയില്‍ ഈ ഹീനകൃത്യത്തിനു ന്യായീകരണമില്ല. എന്നാല്‍, ലോകത്തിനൊപ്പം അധഃപതിക്കാന്‍ വത്തിക്കാനിലെ രാജാവും തയ്യാറാകുന്നത് ഭീതിയോടെ നാം കാണണം. ബൈബിള്‍ വെളിപ്പെടുത്തിയിട്ടുള്ള നിയമനിഷേധിയുടെ മുഖം ഈ ഭരണാധികാരിയില്‍ ആരെങ്കിലും കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല! വത്തിക്കാനിലെ അധികാരം പിടിച്ചെടുത്ത നാള്‍മുതല്‍ ഇയാളില്‍നിന്നു പുറപ്പെടുന്നത് ദൈവീകനിയമങ്ങളുടെ നിഷേധമാണ്.

സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ഭീകരതയും അതുമൂലം ലോകത്തേക്കു കടന്നുവരുന്ന ദുരന്തങ്ങളെയും വെളിപ്പെടുത്തുന്ന ഒന്നിലധികം ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിനാല്‍, കൂടുതല്‍ വിവരണങ്ങള്‍ക്കു മുതിരാതെ, ആ ലേഖനങ്ങളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.

സ്വവര്‍ഗ്ഗാനുരാഗികളേ, ഭയന്നു വിറയ്ക്കുവിന്‍; നിങ്ങള്‍ വഞ്ചിക്കപ്പെടും!

വരാനിരിക്കുന്ന `സോദോം-ഗൊമോറ`കള്‍!!

`സോദോം ഇന്ത്യയെ നോക്കി ചിരിക്കുന്നു; ഇന്ത്യ സോദോമിനെ പുല്‍കാന്‍ തുടിക്കുന്നു!`

സ്വയംഭോഗം വ്യഭിചാരംതന്നെയോ?

സ്വയഭോഗവും മറ്റിതര വ്യഭിചാരങ്ങളുടെ ഗണത്തില്‍പ്പെടുമോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. ചില തെറ്റായ പ്രബോധനങ്ങള്‍ വഴി പലരും ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിട്ടുമുണ്ട്. സ്വയംഭോഗം പാപമല്ലെന്നും, ശരീരത്തിന് അനിവാര്യമായ പ്രവര്‍ത്തിയാണെന്നും പഠിപ്പിക്കുന്ന ആത്മീയ ഗുരുക്കന്മാരെ മനോവയ്ക്കറിയാം. ആയതിനാല്‍, സ്വയംഭോഗത്തെ സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യം എന്താണെന്നു വചനത്തെ അടിസ്ഥാനമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു.

വ്യഭിചാരത്തെ സംബന്ധിച്ചുള്ള കല്പനയെ യേഹ്ശുവാ കഠിനമാക്കിയത് ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം കണ്ടു. അവിടുന്ന് അരുളിച്ചെയ്തു: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). ഈ പ്രമാണത്തിനു സ്വയംഭോഗവുമായി വളരെ അടുത്ത ബന്ധമുണ്ട്. ഈ കൃത്യത്തിലേര്‍പ്പെടുന്ന പുരുഷന്മാരുടെ ചിന്തയില്‍ ഏതെങ്കിലും സ്ത്രീകളുടെ നഗ്നത തെളിഞ്ഞുനില്‍ക്കും എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സ്ത്രീകളുടെ നഗ്നത കണ്ടുകൊണ്ട്‌ സ്വയംഭോഗം ചെയ്യുന്ന ആളുകളുണ്ട്. അശ്ലീല ചിത്രങ്ങളോ സിനിമകളോ ആസ്വദിക്കുകയും, ഇതിന്റെ സ്വാധീനത്താല്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. 'സെക്സ് ചാറ്റിംഗ്' എന്ന ആധുനീക മ്ലേച്ഛതയില്‍ വ്യാപരിച്ചുകൊണ്ട് സ്വയംഭോഗം ചെയ്യുന്നവരും ഏറെയാണ്‌! ഇവിടെയെല്ലാം, സ്ത്രീയെ ആസക്തിയോടെയാണു നോക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. ആയതിനാല്‍ത്തന്നെ, ഇത് ന്യായീകരണത്തിനു പഴുതില്ലാത്ത വ്യഭിചാരംതന്നെയാണ്!

ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്ന ശപിക്കപ്പെട്ട രീതിയും ഇന്നുണ്ട്. ഓണ്‍ലൈനിലൂടെ കിടപ്പറ രംഗങ്ങള്‍ തത്സമയ ആസ്വദിക്കുന്നതും ഇന്നു വ്യാപകമാണ്. ആരും ചിന്തിക്കാത്ത തലങ്ങളിലേക്ക് ലൈംഗീക പാപങ്ങളുടെ മേഖല വളര്‍ന്നു കഴിഞ്ഞു! ഇലക്ട്രോണിക് ഉപകരണങ്ങളുടെ പുതിയ 'വെര്‍ഷന്‍' വിപണിയില്‍ ഇറങ്ങുന്നതിനേക്കാള്‍ വേഗത്തില്‍ പുതിയ പാപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതുതന്നെയാണ് ബൈബിളിലെ പ്രവചനങ്ങള്‍ നമ്മെ അതിശയിപ്പിക്കുന്നതും! ജറെമിയാപ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചു: "കിണറ്റില്‍ പുതുവെള്ളം നിറയുന്നതുപോലെ ജറുസലെമില്‍ പുതിയ അകൃത്യങ്ങള്‍ നിറയുന്നു"(ജറെ: 6; 7).

വ്യഭിചാരവും വേശ്യാവൃത്തിയും!

പണത്തിനുവേണ്ടി ശരീരം പങ്കുവയ്ക്കുന്ന സ്ത്രീകളെ മാത്രമാണ് സമൂഹം വേശ്യകള്‍ എന്നു വിളിക്കുന്നത്. ഈ പാപത്തെ ലഘൂകരിച്ചു കാണിക്കാന്‍ ലോകം ഇന്നിവര്‍ക്ക് നല്‍കിയ പുതിയ പേരാണു 'ലൈംഗീക തൊഴിലാളികള്‍' എന്നത്! ഇതൊരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ മാത്രമാണോ വേശ്യകള്‍? ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടും, ലോകത്തിന്റെ ചതിക്കുഴിയില്‍പ്പെട്ട് വേശ്യകളായിത്തീര്‍ന്നതിനുശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയതുകൊണ്ടും വേശ്യകളായി തുടരുന്ന അനേകരുണ്ട്. എന്നാല്‍, ഇവരേക്കാള്‍ എത്രയോ നികൃഷ്ടരായ വേശ്യകള്‍ മണിമാളികകളിലെ പട്ടുമെത്തകളില്‍ ശയിക്കുന്നു!  പ്രതിഫലം അങ്ങോട്ടു നല്‍കിക്കൊണ്ട് കാമം തീര്‍ക്കുന്ന ഇവരേക്കാള്‍ ഭേദം തെരുവുവേശ്യകളാണെന്നു പറയാന്‍ മനോവ ആരെയും ഭയക്കുന്നില്ല!

വേശ്യാവൃത്തിയെ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ളവര്‍, തങ്ങളോടൊപ്പം ശയിക്കുന്ന പുരുഷനെ ഹൃദയത്തോടു ചേര്‍ക്കുന്നില്ല. ഇവര്‍ ആരാണെന്നോ ഇവരുടെ ചരിത്രമെന്താണെന്നോ അന്വേഷിക്കാന്‍ വേശ്യകള്‍ ശ്രമിക്കുന്നില്ല. ഒരുപക്ഷെ, തങ്ങളുമായി കിടക്ക പങ്കിടുന്ന വ്യക്തിയോടൊപ്പം ലൈംഗീകത ആസ്വദിക്കുന്നുമില്ല. ഈ വ്യക്തിയെക്കുറിച്ചു പിന്നീടൊരിക്കലും ഓര്‍ക്കുകപോലും ഉണ്ടാകില്ല. എന്നാല്‍, കാമം തീര്‍ക്കാന്‍ ജാരനെ അന്വേഷിക്കുന്ന സ്ത്രീകള്‍ ഇങ്ങനെയല്ല. ഭര്‍ത്താവിനെ വഞ്ചിച്ചുകൊണ്ട്, ജാരന്മാരെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ മാന്യതയുടെ പരിവേഷം അണിയുകയും ചെയ്യും. എന്നെങ്കിലുമൊരിക്കല്‍ പിടിക്കപ്പെടാനിരിക്കുന്ന ഈ സ്ത്രീകളാണ് പിടിക്കപ്പെട്ട വ്യഭിചാരിണികളെ നോക്കി നെറ്റി ചുളിക്കുന്നതും വേശ്യാ എന്നുവിളിച്ചു പരിഹസിക്കുന്നതും! ജീവിതപങ്കാളിയെ വഞ്ചിച്ചു ജീവിക്കുന്നത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഒരിക്കല്‍ പിടിക്കപ്പെടുകയും പരസ്യമായി ആക്ഷേപിക്കപ്പെടുകയും ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല! മരണത്തിനുമുമ്പ് പിടിക്കപ്പെടാത്ത ഒരു വ്യഭിചാരവും ഇന്നുവരെ ഉണ്ടായിട്ടില്ല! ആയതിനാല്‍, അവിഹിത ജീവിതം നയിക്കുന്നവര്‍, നിങ്ങളുടെ അവമാനത്തിന്റെ ദിനം ആസന്നമായി എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുക! എല്ലാ അവിഹിതബന്ധങ്ങളെയും വെറുത്തുപേക്ഷിച്ചു പശ്ചാത്തപിക്കുകയും, ദാവീദിനെപ്പോലെ ചാരത്തില്‍ കിടന്നു നിലവിളിക്കുകയും ചെയ്‌താല്‍, ആത്മാവിന്റെ പാപങ്ങള്‍ തുടച്ചുമാറ്റപ്പെടും! ശാരീരികക്ഷമത നശിക്കുന്നതുവരെ പശ്ചാത്താപം മാറ്റിവച്ച ആര്‍ക്കും ഇന്നുവരെ അതിനു സാധിച്ചിട്ടില്ലെന്ന സത്യവും വിസ്മരിക്കാതിരിക്കുക!

വ്യഭിചാരത്തിലെ പാപവും ശാപവും!

വ്യഭിചാരം എന്ന പാപത്തിലൂടെ ഒരുവന്റെ ആത്മാവിനെ പാപപങ്കിലമാക്കുന്നതോടൊപ്പം തലമുറകളെ ശാപഗ്രസ്തമാക്കുന്നുവെന്നും നാം മനസ്സിലാക്കി. മറ്റു പാപങ്ങളില്‍നിന്നു വ്യത്യസ്തമായി, ശരീരത്തെ അശുദ്ധമാക്കുന്ന പാപമാണ് വ്യഭിചാരം. വ്യഭിചാരത്തിലൂടെ ഒരുവന്റെ ആത്മാവിനെ ബാധിച്ച പാപത്തിനു പരിഹാരം ആത്മാര്‍ത്ഥമായ പശ്ചാത്താപമാണ്. യേഹ്ശുവായുടെ രക്തത്താല്‍ കഴുകപ്പെടുമ്പോള്‍, ആത്മാവിനെ ബാധിച്ച കറകള്‍ നീക്കംചെയ്യപ്പെടും. എന്നാല്‍, ശരീരത്തില്‍ സംഭവിച്ച നഷ്ടം ജീവിതകാലത്തൊരിക്കലും തിരികെ ലഭിക്കുകയില്ല! ജാരനോടൊപ്പം ശരീരം പങ്കുവച്ചതിലൂടെ ഒരു സ്ത്രീയ്ക്കു നഷ്ടപ്പെട്ടതു തിരികെ ലഭിക്കുന്നില്ലെന്നു മാത്രമല്ല, ശരീരത്തില്‍ കടന്നുകൂടിയ അശുദ്ധി കഴുകിക്കളയാന്‍ കഴിയാത്തതുമാണ്! മറ്റൊരു പുരുഷനു സമര്‍പ്പിച്ച തന്റെ ചാരിത്ര്യം തിരികെയെടുത്തു തന്റെ ഭര്‍ത്താവിനു നല്‍കാന്‍ ഏതെങ്കിലും സ്ത്രീയ്ക്കു സാധിക്കുമോ? അതുപോലെതന്നെ, മറ്റൊരു സ്ത്രീയുമായുള്ള വേഴ്ചയിലൂടെ നഷ്ടമാക്കിയ പരിപാവനത എന്നുമൊരു നഷ്ടമായിത്തന്നെ തുടരും. ആയതിനാല്‍, വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടതിനുശേഷം പശ്ചാത്തപിക്കാം എന്ന ചിന്ത ആരും വച്ചുപുലര്‍ത്തരുത്. ഒരുപക്ഷെ, പശ്ചാത്തപിക്കാന്‍ കഴിയാത്തവിധം ആത്മീയ മരണത്തിലേക്കു വഴുതിവീണേക്കാം! വ്യഭിചാരദുര്‍ഭൂതം ഒരുവനില്‍ ഭരണം നടത്താന്‍ തുടങ്ങിയാല്‍, അവനു ദൈവത്തിലേക്കുള്ള മടങ്ങിപ്പോക്ക് ആയാസകരമായിരിക്കും! വ്യഭിചാരത്തില്‍നിന്ന്‍ ഓടിയകലാന്‍ ദൈവം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത് ഇക്കാരണത്താലാണ്!

ആയതിനാല്‍, വ്യഭിചാരത്തിന്റെ എല്ലാ ശാഖകളിലുംനിന്ന് നമുക്കു വിട്ടുനില്‍ക്കാം. പ്രത്യേകിച്ച്, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വിശ്വസ്തതയോടെ വ്യാപരിക്കുക! കാരണം, വിശുദ്ധമായ കുടുംബ ബന്ധങ്ങളില്‍നിന്നാണ് വിശുദ്ധരായ തലമുറകള്‍ ജനിക്കുന്നത്. കുടുംബജീവിതത്തിലെ അവിശ്വസ്തതയാണ്‌ ഇന്ന് ഈ ലോകത്ത് ഏറ്റവും അധികമായി വ്യാപിച്ചിരിക്കുന്ന പാപം. സ്വര്‍ഗ്ഗത്തിനു സ്വീകാര്യമല്ലാത്തവരും ഭൂമിക്കു ശാപമായിട്ടുള്ളവരുമായ തലമുറയെക്കൊണ്ട് നിറയ്ക്കുകയാണ് സാത്താന്റെ ലക്‌ഷ്യം. കാമാസക്തിയാല്‍ ജ്വലിക്കുന്ന മ്ലേച്ഛരായ വ്യക്തികളെ അതിനായി സാത്താന്‍ അഭിഷേകംചെയ്തു നമുക്കിടയിലേക്ക്‌ അയച്ചിട്ടുണ്ട്. വിഷയാസക്തരായ സ്ത്രീപുരുഷന്മാരിലൂടെ ഇന്ന് വ്യാപകമായിരിക്കുന്ന പാപത്തെക്കുറിച്ച് സുഭാഷിതങ്ങള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: "പ്രഭാതമാകുന്നതുവരെ നമുക്ക് കൊതിതീരെ സ്നേഹം നുകരാം; നമുക്കു സ്നേഹത്തില്‍ ആറാടാം. എന്തെന്നാല്‍, എന്റെ ഭര്‍ത്താവ് വീട്ടിലില്ല; അവന്‍ ദീര്‍ഘയാത്ര പോയിരിക്കുന്നു. സഞ്ചി നിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ. ഒട്ടേറെ ചാടുവാക്കുകള്‍ക്കൊണ്ട് അവള്‍ അവനെ നിര്‍ബന്ധിക്കുന്നു. കശാപ്പുശാലയിലേക്കു കാള പോകുന്നതുപോലെ, ഉടലിനുള്ളില്‍ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കു പറന്നുചെല്ലുന്നതുപോലെ, പെട്ടന്ന് അവന്‍ അവളെ അനുഗമിക്കുന്നു; ജീവനാണ് തനിക്കു നഷ്ടപ്പെടാന്‍ പോകുന്നതെന്ന് അവന്‍ അറിയുന്നില്ല"(സുഭാഷി: 7; 18-23). സുഭാഷിതങ്ങളുടെ പുസ്തകത്തിലൂടെ ദൈവം നല്‍കുന്ന ഉപദേശവുംകൂടി ശ്രദ്ധിക്കുക: "ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളുടെ ഹൃദയം അവളുടെ മാര്‍ഗ്ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അവളുടെ വഴികളില്‍ ചെന്നുപെടാതിരിക്കട്ടെ. എന്തെന്നാല്‍, അനേകംപേര്‍ അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്; അതേ, അവള്‍മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്. അവളുടെ ഭവനം പാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക് അത് ഇറങ്ങിച്ചെല്ലുന്നു"(സുഭാ: 7; 24-27).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8223 views

LOG IN

Lost your password?

SIGN UP

LOST PASSWORD