ഫ്രീമേസണ്‍റി

പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍നിന്നും മോചനം പ്രാപിക്കുക!

Print By
about

01 - 02 - 2010

നോവയുടെ ഏതെങ്കിലും ലേഖനങ്ങള്‍ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തിലുള്ളതല്ല. കാരണം; "മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേ: 6; 12). ഇന്ന് സഭയിലേക്ക് വളരെയധികം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ കടന്നുവരുന്നുണ്ട്. ഇതില്‍ പലതും അപകടകരമായ ആചാരരീതികളാണ്. ഏതെങ്കിലും വ്യക്തികളുടെ പ്രവര്‍ത്തി എന്നതിലുപരി; സാത്താന്റെ `ഗൂഢതന്ത്രം`എന്നതാണ് ഇവയുടെ പിന്നിലെ രഹസ്യം!

ഇക്കാര്യങ്ങള്‍ അപ്പസ്തോലന്മാരിലൂടെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍, ഇപ്രകാരം സംഭവിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍, ഇവയെക്കുറിച്ച് വചനത്തിന്റെ വെളിച്ചത്തില്‍ ശ്രദ്ധയോടെ വ്യാപരിച്ചില്ലെങ്കില്‍ അപകടമാണ്. കാരണം, മുന്‍കാലങ്ങളില്‍ സഭയിലേക്കു കടന്നുവന്ന അപകടകരമായ പാഷാണ്ഡതകളില്‍ ആകൃഷ്ടരായി നശിച്ചുപോയ വ്യക്തികളുടെ പട്ടികയില്‍ നാമ്മളും അകപ്പെട്ടേക്കാം!

വിജ്ഞാനികളില്‍നിന്നും വിവേകികളില്‍നിന്നും മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തി കൊടുത്തിരിക്കുന്നതാണല്ലോ ദൈവവചനം. ഈ വചനങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്തുകൊണ്ട് സാത്താന്റെ പദ്ധതി നിര്‍വ്വഹകര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8). ദൈവദൂതന്റെ വേഷത്തിലും അപ്പസ്തോലനായ പൗലോസിന്റെ വേഷത്തിലും സാത്താന്‍ വന്നേക്കാം. അതുപോലെതന്നെ, നീതിയുടെ ശുശ്രൂഷകരായി സഭയിലും കടന്നുകൂടിയിട്ടുണ്ട്. സ്വയം വളരുകയെന്നതില്‍ കവിഞ്ഞ്, സഭയുടെയും ദൈവരാജ്യത്തിന്റെയും വളര്‍ച്ച ഇത്തരക്കാര്‍ക്കു പ്രശ്നമല്ല.
 
എല്ലാ വിജാതിയരും ആരാധിക്കുന്നത് സാത്താനെയാണെങ്കിലും അത് പൂര്‍ണ്ണമായ തിരിച്ചറിവോടെയല്ല. എന്നാല്‍, സാത്താനാണെന്ന വ്യക്തമായ അറിവോടെ സാത്താനു ബലിയര്‍പ്പിക്കുന്ന ചില വിഭാഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുണ്ട്. ഈ നൂറ്റാണ്ടിലെ ഒരു വലിയ ദുരന്തമാണിത്.
സാത്താനെ ആരാധിക്കുന്ന പള്ളികള്‍ക്ക് തുടക്കമിട്ടത് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്ക്കോയിലാണ്. ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സാത്താന്‍ ആരാധകരുണ്ട്. അവര്‍ക്കു രഹസ്യ 'ആരാധനാലയ'ങ്ങളുമുണ്ട്. സാത്താന് ദശാംശം കൊടുക്കുന്ന വ്യക്തികളും കമ്പനികളും ധാരാളമാണ്. ഇവയില്‍ പ്രധാനപ്പെട്ട ഒരു കമ്പനിയാണ് `പ്രോക്ടര്‍ ആന്റ് ഗാംപിള്‍`. അവരുടെ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ, നമ്മെയും അവന്റെ സഹകാരികളാക്കുകയാണ് ചെയ്യുന്നത്.

`കറുത്ത കുര്‍ബ്ബാന`(Black Masses) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പൈശചികതയ്ക്ക്, ദൈവാലയത്തില്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തി കൈവശപ്പെടുത്തുന്ന സംഘങ്ങള്‍തന്നെയുണ്ട്. ഇത്തരക്കാര്‍ക്ക്‌ അവസരമാകുന്ന തരത്തില്‍ ഇന്നു കരങ്ങളില്‍ തിരുവോസ്തി സ്വീകരണത്തിന് അവസരം ഒരുങ്ങിയിരിക്കുന്നു. ഇതു സാത്താന്റെ ഒരു താത്ക്കാലിക വിജയമാണ്! സഭയിലെ `ഫ്രീമെസണ്‍ സംഘം` കൂദാശകള്‍ വെറും അടയാളങ്ങള്‍ മാത്രമാണെന്നു പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ ചൈതന്യത്തെ നിഷേധിക്കുവാനുള്ള ഒരു ഗൂഢതന്ത്രം മാത്രമാണിത്. ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്; ഈ നൂറ്റാണ്ടിലെ ഇത്തരം പാഷാണ്ഡതകളെ തകര്‍ക്കുന്നതിനു വേണ്ടിയാണ്. കുംബസാരത്തിന് ആളുകള്‍ കുറയുന്നതും ഇത്തരം പഠനങ്ങളുടെ സ്വാധീനംമൂലമാണ്. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന; 'നിരന്തര ദഹനബലി നിര്‍ത്തലാക്കപ്പെടും' എന്ന തിരുവെഴുത്ത് ഇവിടെ ശ്രദ്ധയോടെ വായിക്കുക: "നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്‌ളേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും"(ദാനിയേല്‍: 12; 11).

1989 ജൂണ്‍ 3-ന് വൈദികരുടെ മരിയന്‍ പ്രസ്ഥാനത്തിന് മാതാവ് നല്‍കിയതെന്നു പറയപ്പെടുന്ന വിശദീകരണത്തില്‍ ഫ്രീമെസണ്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ തുറന്നുകാട്ടുന്നുണ്ട്. വെളിപാടിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കറുത്ത മൃഗം ഫ്രീമേസണ്‍റിസത്തെയാണ് സൂചിപ്പിക്കുന്നത്. മാതാവ് പറഞ്ഞതോ പറയാത്തതോ എന്നതല്ല ഇവിടെ വിഷയം. ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം സത്യമാണോ എന്നതാണ് നാം നോക്കേണ്ടത്. ക്രിസ്തു ഭരമേല്പിച്ച ദൗത്യത്തില്‍നിന്നും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍നിന്നും വേറിട്ടതായ ഒരു തത്വചിന്തയ്ക്കും നാം വഴങ്ങാന്‍ പാടില്ല. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' ആശയങ്ങളെല്ലാം ക്രിസ്തുവിനെതിരാണ്. ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ആശയങ്ങളെയെല്ലാം പരിപൂര്‍ണ്ണമായി തള്ളിക്കളയുകയെന്നതാണ് ദൈവമക്കള്‍ സ്വീകരിക്കേണ്ട വിവേകപൂര്‍ണ്ണമായ നിലപാട്!

നിഴലിന്റെ മറവില്‍ നിഗൂഢമായി കഴിഞ്ഞുകൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും 'ഇല്ല്യുമിനാറ്റികള്‍' മുന്നേറുകയാണ്. അപ്പോസ്തോലികമായ പരിശുദ്ധ കത്തോലിക്കാ സഭയാണ് സാത്താന്റെ മുഖ്യശത്രു! അതിനാല്‍, പാഷാണ്ഡതകളിലൂടെ സാത്താന്‍ നിരന്തരം സഭയെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ കാലഘട്ടങ്ങളിലും വിവിധങ്ങളായ പ്രത്യയശാസ്ത്രങ്ങള്‍ സഭാ നേതൃത്വത്തിലൂടെ തന്നെ കയറ്റിവിടുന്നതും സാത്താനാണ്‌. അങ്ങനെ കയറിക്കൂടിയ പാഷാണ്ഡതകളില്‍ ഒന്നാണ് 'മാനിക്കെയ്ന്‍' പാഷാണ്ഡത. കാലാന്തരേണ പാഷാണ്ഡതള്‍ എല്ലാം തകര്‍ന്നുവെങ്കിലും ദുര്‍ബ്ബലരായ പലരെയും വഴിതെറ്റിക്കുവാനും നശിപ്പിക്കുവാനും ഈ ചിന്താഗതികള്‍ക്ക് സാധിച്ചു.

എന്നാല്‍, മറ്റു പാഷാണ്ഡതകളില്‍ ഇന്നും വിഭിന്നമായ രീതിയിലാണ് ഫ്രീമേസണ്‍റി പ്രസ്ഥാനം  പടര്‍ന്നു പന്തലിക്കുന്നത്. ക്രിസ്തുവിന്റെ ഏകരക്ഷ എന്ന സത്യത്തെ  നിഷേധിക്കുകയാണ് ഇതിലെ ഒരു പ്രധാന ദൗത്യം. ഫ്രീമേസണ്‍ സംഘത്തെക്കുറിച്ച് ചുരുക്കത്തില്‍ വിവരിക്കുക പ്രയാസമാണ്. വളരെ തന്ത്രപൂര്‍വ്വം മനുഷ്യന്റെ ബുദ്ധിയില്‍ കടന്നുകൂടി, അവന്റെ വിശ്വാസത്തെ പടി പടിയായി തകര്‍ക്കുവാന്‍ ഈ സിദ്ധാന്തത്തിനു കഴിയും. സഭയിലെ അപ്പസ്തോലിക പാരമ്പര്യത്തെ നിഷേധിക്കുന്ന പുതിയ വാദഗതികള്‍ നടപ്പാക്കാന്‍ ശ്രമിക്കും. സഭയെ സ്വാധീനിക്കാന്‍ കഴിവുള്ള വൈദികരെയും മെത്രാന്മാരെയും ഈ പ്രത്യയശാസ്ത്രങ്ങള്‍ വിഴുങ്ങും. ഇപ്പോള്‍ത്തന്നെ ഇതിന്റെ സ്വാധീനം സഭയില്‍ ശക്തമായിക്കഴിഞ്ഞു!!

ദിവ്യബലിയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പല `പരിഷ്കാരങ്ങളും` കാലാകാലങ്ങളായി  നടപ്പില്‍ വന്നുകഴിഞ്ഞു. സ്ത്രീകള്‍ ദൈവാലയത്തില്‍ ശിരോവസ്ത്രം ധരിക്കണം എന്ന നിയമം ചില ദൈവാലയങ്ങളില്‍ മാത്രമായി ചുരുങ്ങി. വൈദികര്‍ മാത്രം നല്‍കിയിരുന്ന വിശുദ്ധകുര്‍ബ്ബാന ആര്‍ക്കും നല്‍കാമെന്ന  അവസ്ഥയായിരിക്കുന്നു. സ്ത്രീകളെ പൗരോഹത്യത്തില്‍ പ്രതിഷ്ഠിക്കാനുള്ള  വാദവും സജ്ജീവമായി നില്‍ക്കുന്നുണ്ട്.

ഇന്ത്യയിലെ ബാഗ്ലൂര്‍ കേന്ദ്രീകരിച്ച്, ചില പൈശാചിക ആചാരങ്ങള്‍ വൈദികരെയും അത്മായരെയും പഠിപ്പിക്കുന്ന കേന്ദ്രംതന്നെ സഭയുടെ ചിലവില്‍ നടക്കുന്നു. സ്ഥാപിത താത്പര്യക്കാരായ ഇവര്‍ വിസ്സര്‍ജ്ജിച്ചു വിടുന്ന പഠനങ്ങളാണ് പുതിയ ആരാധനാരീതികളായി സഭയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ആധുനിക ദൈവശാസ്ത്രമെന്ന 'ലേബലില്‍' ഇവര്‍ ഉത്പ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ സംഭരിക്കുന്ന സംഭരണശാലയായി പരിശുദ്ധ കത്തോലിക്ക സഭയെ മാറ്റിക്കൊണ്ടിരിക്കുന്നു. ഭാരതീയവത്ക്കരണം എന്നപേരില്‍ കൊണ്ടുവന്നിരിക്കുന്ന `ആരതി` ഇതിന്റെ ഒന്നാം ചുവടുവയ്പ്പാണ്. പൗരസ്ത്യ അക്രൈസ്തവ ആദ്ധ്യാത്മികതയുടെ തന്ത്രപരമായ നുഴഞ്ഞുകയറ്റമാണിത്. സഭയുടെ എല്ലാ ലിറ്റര്‍ജിക്കല്‍ സെന്ററുകളും പൈശാചികവത്ക്കരണത്തിന്റെ പരീക്ഷണശാലകളാണ്.

മറ്റൊരു ലേഖനത്തില്‍ 'കാബറേ' എന്നു സൂചിപ്പിച്ചതിലെ ഭാഷ പലരെയും  ചൊടിപ്പിച്ചു എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. 'കാബറേ' നൃത്തം ചെയ്യുന്നവരെ  കുറച്ചുകൂടി മയപ്പെടുത്തി വിമര്‍ശിച്ചാലും തെറ്റില്ല. കാരണം, അവര്‍  ഒരിക്കലും അള്‍ത്താരയില്‍ കയറി അഴിഞ്ഞാടുമെന്നു തോന്നുന്നില്ല. എന്നാല്‍, അവരെക്കാള്‍ മ്ലേച്ഛമായ പൈശാചിക നൃത്തങ്ങള്‍ അള്‍ത്താരയ്ക്കു മുന്നില്‍ ആടുന്നവരെ അഭിസാരികകള്‍ എന്നു വിളിക്കാനാണ് മനോവയ്ക്കിഷ്ടം! ഇവിടെ ഓര്‍മ്മവരുന്നത് ഇങ്ങനെയാണ്:
'ദൈവദൂതന്മാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ അഴിഞ്ഞാടുന്നു'!

ബാഗ്ലൂര്‍ സംഘവും `സംഘപരിവാറും`ചേര്‍ന്നു നടപ്പില്‍ വരുത്താനിരിക്കുന്ന മറ്റൊരു ആരാധനാ പരിഷ്കാരമുണ്ട്. ഹൈന്ദവ പൂജാരികളെപ്പോലെ പൂണൂലിട്ട വൈദികരുടെ ദിവ്യബലിയര്‍പ്പണം! ഇവരില്‍ ചിലര്‍ ഇന്ത്യയിലെ കുപ്രസിദ്ധ `ആള്‍ദൈവം` ശ്രീ ശ്രീ രവിശങ്കറിന്റെ ശിഷ്യന്മാരാണ് എന്നത് മറ്റൊരു പ്രത്യേകത!

ആദിമനൂറ്റാണ്ടില്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ പിതാക്കന്മാര്‍ രൂപപ്പെടുത്തിയതാണ് നമ്മുടെ ആചാരങ്ങളും ആരാധനാ രീതികളും. എന്നാല്‍, പരിശുദ്ധാത്മാവ് എന്താണെന്നുപോലും അറിയില്ലാത്ത 'അതിബുദ്ധി' ജീവികള്‍ തങ്ങളുടെ ശാസ്ത്രീയ സ്വപ്നങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കുക: ഇതു സാത്താന്റെ ഫ്രീമേസണ്‍ അജണ്ടയാണ്.

കലാസാഹിത്യ രംഗങ്ങളില്‍ നൂതന ആശയങ്ങളായി മേസണ്‍റിസം സ്വാധീനം നേടിക്കഴിഞ്ഞു. അമേരിക്കയിലും യൂറോപ്പിലുമെല്ലാം പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ന്യു ഏജ്മൂവ്മെന്റ്, ക്രിസ്ത്യന്‍ സയന്‍സ്, ഈസ്റ്റേണ്‍ മിസ്റ്റിസിസം, ഒക്കള്‍ട്ട്, തിയോസഫി, യോഗാ, ജോതിഷം, അതീന്ദ്രിയ ധ്യാനം, മന്ത്രവാദം, സാത്താന്‍ സേവ, കൈരേഖ, ടെലിപ്പതി, അതീത മനശ്ശാസ്ത്രം, ആസ്ട്രല്‍ ട്രാവല്‍ ഇതെല്ലാം ഫ്രീമേസണ്‍റിസത്തിന്റെ നിഗൂഢ വിശ്വാസ പദ്ധതികളാണ്. ആത്മീയ കാഴ്ചപ്പാടില്ലാത്ത വ്യക്തികള്‍ക്ക് ഇതെല്ലാം നിരുപദ്രവമായും നന്മയായും തോന്നാം. ഇവയെ ശാസ്ത്രീയമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍  വേഗത്തില്‍ പ്രചരിപ്പിക്കുവാനും കഴിയും .എന്നാല്‍, ഇതെല്ലാം ദൈവത്തെ നിന്ദിക്കുവാനായി സാത്താന്‍ രൂപം കൊടുത്തിരിക്കുന്ന തത്വശാസ്ത്രങ്ങളാണ്.

കലാസാസ്കാരിക രംഗങ്ങളില്‍ ഫ്രീമേസണ്‍ സംഘങ്ങള്‍ അതിശക്തമായി പ്രവര്‍ത്തിക്കുന്നു. ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് ഇക്കൂട്ടര്‍! പിശാചിനെ നല്ലവനായി ചിത്രീകരിക്കുകയും, അവന്‍ നല്ലവനാണ്; അവന്‍ ദൈവമാണ് എന്നു പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് യുവാക്കളെ സാത്താന്റെ അടിമകളാക്കുകയാണ്. മയക്കു മരുന്നിനേക്കാള്‍ ഭീകരമായ അടിമത്തമായി ഇതു മാറുന്നു. ദൈവമല്ലാത്തതിനെ ദൈവമായി പ്രകീര്‍ത്തിക്കുന്ന ക്ലാസിക്കല്‍ നൃത്തങ്ങളും ഗാനങ്ങളും നാശത്തിന്റെ ആദ്യത്തെ പടിയാണ്. ഇവയില്‍ ഒളിഞ്ഞിരിക്കുന്ന തിന്മയെക്കുറിച്ച് വരും നാളുകളില്‍ മനോവ അറിയിക്കും.

ഒരുകാര്യം വ്യക്തമാക്കട്ടെ! ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ ഒന്നും യഥാര്‍ത്ഥ പിതാവില്‍നിന്നും ജനിച്ചിട്ടുള്ളവയല്ലാത്തതുകൊണ്ട് 'ജാരസന്തതി'കളാണ്. "ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല. അല്പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്ക്കായ്കയാല്‍ അവര്‍ കാറ്റില്‍ ഉലയും; കൊടുങ്കാറ്റില്‍ കടപുഴകി വീഴും"(ജ്ഞാനം:4;3-5). എങ്കിലും ഇത്തരക്കാര്‍ പലരെയും വഴിതെറ്റിക്കും.
 

പുതിയ ആശയങ്ങളുടെ വക്താക്കള്‍ ഓര്‍മ്മിക്കുക! യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെ വിധിച്ചുകൊണ്ട്, പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുവാന്‍ യേഹ്ശുവായില്‍നിന്നും അധികാരം ലഭിച്ച അപ്പസ്തോലന്മാരോടൊപ്പം ദൈവത്തെ മഹത്ത്വപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍, അവര്‍ പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതും അനുകരിക്കുക. "യേഹ്ശുവാ അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും"(മത്താ: 19; 28).

ദൈവം അന്നും ഇന്നും എന്നും ഒരുവന്‍തന്നെയാണ്.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4648 views

LOG IN

Lost your password?

SIGN UP

LOST PASSWORD