ഫ്രീമേസണ്‍റി

'യോഗ' ഒരു ഹൈന്ദവ കുതന്ത്രം!

Print By
about

18 - 10 - 2013

വിടെ ആരംഭിച്ചുവെന്നോ ആരാണ് പ്രചരിപ്പിച്ചതെന്നോ ആര്‍ക്കും നിശ്ചയമില്ലാത്തതും നയിക്കാന്‍ ഒരു നായകന്‍ ഇല്ലാത്തതുമായ അനേകം പൈശാചികതകള്‍ ഇന്ന് ലോകത്തുണ്ട്. ഇത്തരത്തിലുള്ള തിന്മകളുടെ അജ്ഞാതസംഘത്തെ 'ഫ്രീമേസണ്‍' പ്രസ്ഥാനം എന്ന് വിളിക്കുന്നു. ഇതിനൊരു ആസ്ഥാനമോ നയിക്കാനൊരു നേതാവോ ഇല്ല. എങ്കിലും, കരുത്തരായ നേതാക്കളും ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരുമുള്ള ഏതൊരു പ്രസ്ഥാനത്തെക്കാളും വേഗത്തില്‍ പ്രചരിക്കുകയും വളര്‍ന്നു വ്യാപിക്കുകയും ചെയ്യുന്നവിധം അജ്ഞാതമായൊരു ശക്തി ഇതിനെ നയിക്കുന്നു! വെളിപാട് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന കറുത്തമൃഗത്തിന്റെ ആധുനികനാമമാണ് 'ഫ്രീമേസണ്‍റി'! സത്യദൈവത്തില്‍നിന്ന്‍ മനുഷ്യരെ വ്യാജദൈവങ്ങളിലേക്കു നയിക്കുവാന്‍ ശാസ്ത്രീയതയുടെ പരിവേഷംചാര്‍ത്തി സാത്താന്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണിത്!

ഒറ്റയടിക്ക് തകര്‍ക്കുന്നതിനുപകരം പടിപടിയായി യഥാര്‍ത്ഥ ആത്മീയതയില്‍നിന്ന്‍ വ്യാജ ആത്മീയതയിലേക്ക് നയിക്കുന്ന ഈ തന്ത്രം പ്രചരിക്കുന്നത് ആദ്ധ്യാത്മീകതയുടെ 'ലേബലില്‍' തന്നെയാണെന്നത് ശ്രദ്ധേയമാകുന്നു. നന്മയാണെന്നു കരുതി ഇവയില്‍ ആകൃഷ്ടരായ പലരും സത്യദൈവത്തെ ഉപേക്ഷിച്ച്‌ വ്യാജദേവന്മാരുടെ പാളയത്തില്‍ എത്തപ്പെട്ടിട്ടുണ്ട്. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുന്ന തരത്തിലേക്ക് വിശ്വാസങ്ങളെ പടിപടിയായി രൂപാന്തരപ്പെടുത്തുന്ന ഈ കുതന്ത്രങ്ങളെ തിരിച്ചറിയാന്‍ ക്രൈസ്തവസഭകളിലെ ആചാര്യന്മാരില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു! 'ഫ്രീമേസണ്റി' പ്രസ്ഥാനത്തെ ക്രൈസ്തവസഭകളില്‍ പ്രതിഷ്ഠിച്ച്, സഭകളെ തകര്‍ക്കുകയാണ് സാത്താന്റെ ലക്‌ഷ്യം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതമായി നടന്നുകൊണ്ടിരിക്കുകയാണ്. 'ഫ്രീമേസണ്‍' സംഘടനകളില്‍ അംഗത്വമെടുക്കുന്നതിനെ നിയമംമൂലം കത്തോലിക്കാസഭ വിലക്കിയിട്ടുണ്ടെങ്കിലും, സഭയുടെ ഉന്നത ശ്രേണിയിലുള്ള പലരും ഈ സംഘടനകളിലെ അംഗങ്ങളാണ്! രഹസ്യമായും പരസ്യമായും 'ഫ്രീമേസണ്‍' ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇന്ന് സഭയുടെ അധികാരികളായി നിലകൊള്ളുന്നു എന്നതാണ് ഏറെ അപകടകരമായ അവസ്ഥ! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുവരെ കത്തോലിക്കാസഭയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം, സൂനഹദോസിനുശേഷം പരസ്യമായി രംഗപ്രവേശം ചെയ്തു!

കത്തോലിക്കാസഭയുടെ അധികാരം പിടിച്ചടക്കുകയും വിശ്വാസികളെ അസത്യത്തിലേക്കു നയിക്കുകയും ചെയ്യുകയെന്നത് 'ഫ്രീമേസണ്‍' സംഘടനകളുടെ സ്ഥാപിതലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ആയതിനാല്‍, ഈ പ്രസ്ഥാനത്തിന്റെ ആരംഭംമുതല്‍ ഓരോ കാലങ്ങളിലും തങ്ങളുടെ അനുയായികളെ കത്തോലിക്കാസഭയിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. കത്തോലിക്കാസഭയില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍' സംഘത്തെക്കുറിച്ച് പാപ്പാമാര്‍ മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നത് നാം വിസ്മരിക്കരുത്. സഭയിലെ 'ഫ്രീമേസണ്‍' സ്വാധീനം ശക്തമായപ്പോള്‍, അവരുടെ തലവനായ ഒരുവന്‍ പാപ്പാസ്ഥാനത്ത് അവരോധിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട പാപ്പായായിരുന്ന 'ഗ്രിഗറി പതിനേഴാമനെ' സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടായിരുന്നു ഈ അവരോധനം! അനധികൃതമായി അന്ന് പാപ്പാസ്ഥാനം കരസ്ഥമാക്കിയ വ്യക്തിയായിരുന്നു 'ജോണ്‍ ഇരുപത്തിമൂന്നാമന്‍' എന്ന 'ഫ്രീമേസണ്‍' തലവന്‍! ഇയാള്‍ തിടുക്കത്തില്‍ വിളിച്ചുകൂട്ടിയ സമ്മേളനമാണ്‌ രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ഈ സൂനഹദോസിനുശേഷം പ്രതിഷ്ഠിക്കപ്പെട്ട പൈശാചികതയാണ് കത്തോലിക്കാസഭയെ ഇന്നു നയിച്ചുകൊണ്ടിരിക്കുന്നത്! 

എന്താണ് ഫ്രീമേസണ്‍റി?

ഇംഗ്ലീഷില്‍ Free masonry (ഫ്രീമേസണ്‍റി) എന്നു പറയുന്ന ഈ നിഗൂഢ പ്രസ്ഥാനത്തെ ഏതാനും വാക്കുകള്‍ക്കൊണ്ട് വിശദമാക്കുക പ്രയാസമാണ്. അത്രമാത്രം വിപുലമാണ് ഫ്രീമേസണ്‍റിയുടെ തത്വചിന്തകളും വിശ്വാസാനുഷ്ഠാനങ്ങളും. സത്യദൈവത്തില്‍നിന്നും വിശ്വാസികളെ അകറ്റി വ്യാജദൈവങ്ങളെ ആരാധിക്കുന്നതിലേക്ക് നയിക്കുകയെന്ന ലക്ഷ്യംവച്ചുള്ളതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യനെത്തന്നെ ദൈവമായി ഉയര്‍ത്തുന്നതും, സാത്താനെയും പ്രകൃതിയെയും ആരാധനാമൂര്‍ത്തികളായി കണക്കാക്കുന്നതും ഈ കള്‍ട്ടുകളെ തിരിച്ചറിയാനുള്ള അടയാളമാണ്. തിന്മയുടെ ഈ അജ്ഞാതശക്തിയെക്കുറിച്ച് ബൈബിളില്‍ വ്യക്തമായ മുന്നറിയിപ്പുകള്‍ തന്നിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "സാത്താന്റെ  പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2തെസ:2;9-11).

എന്തുകൊണ്ടാണ് ഇവരില്‍ മിഥ്യാബോധം ഉണര്‍ത്താന്‍ ദൈവംതന്നെ തയ്യാറാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ വചനത്തിലുണ്ട്. സത്യത്തെ ഉപേക്ഷിച്ച് വ്യാജമായതിനെ അന്വേഷിക്കുന്നവരെ ദൈവം അംഗീകരിക്കുന്നില്ല എന്ന വ്യക്തമായ സൂചനയാണ് ഇവിടെ കാണുന്നത്. അതിനാല്‍, പരീക്ഷണങ്ങളുമായി കറങ്ങുന്നവര്‍ ഈ വചനത്തെ ഭയത്തോടെ സമീപിക്കുക! ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ പിന്നാലെ അലയുന്ന ക്രൈസ്തവ ആചാര്യന്മാരുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഈ വചനത്തിന്റെ പ്രസക്തി മനസ്സിലാകും! ആള്‍ദൈവങ്ങളെ വെല്ലുന്ന യോഗികളായി അധഃപതിച്ചവര്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും ഇന്നുണ്ട്! 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെ കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗമായിട്ടാണ് ബൈബിളില്‍ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്. വെളിപാടിലെ ഈ വചനം നോക്കുക: "കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്നങ്ങളും തലയില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു"(വെളി:13;1). ദൈവത്തിന്റെ നിയമത്തിനെതിരെ സാത്താന്‍ അവതരിപ്പിക്കുന്ന നിയമത്തെയാണ് പത്ത് കൊമ്പുകള്‍ സൂചിപ്പിക്കുന്നത്. യാഹ്‌വെ അവിടുത്തെ നിയമത്തെ പത്തു കല്പനകള്‍വഴി നമുക്ക് കൈമാറിത്തന്നുവെങ്കില്‍ 'ഫ്രീമേസണ്‍' സംഘം അതിന്റെ പത്തു കൊമ്പുകള്‍വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമമാണ് എല്ലായിടത്തും വ്യാപിപ്പിക്കുന്നത്.

ലോകം നീതിയായി പരിഗണിച്ചിരിക്കുന്ന പുതിയ നിയമങ്ങളെ പരിശോധിച്ചാല്‍ ഈ 'കള്‍ട്ടുകള്‍' എവിടെവരെ സ്വാധീനമുറപ്പിച്ചു കഴിഞ്ഞുവെന്ന് വ്യക്തമാകും! സ്വവര്‍ഗ്ഗരതിയും ഭ്രൂണഹത്യയുമൊക്കെ നിയമംമൂലം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതിനു പ്രോത്സാഹനം നല്‍കുന്നവിധം വിവാഹമോചനത്തെ സര്‍വ്വസാധാരണമാക്കി. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ക്കു അനുവദിച്ചുനല്‍കുന്ന അവകാശങ്ങള്‍ അവരെ ആത്മീയമായി ഉന്മൂലനം ചെയ്യുന്നവയാണ്. അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്ന അനീതിയുടെ അവകാശങ്ങളാണ് ഇവയില്‍ പലതും.

മാതാപിതാക്കള്‍ക്ക് മക്കളുടെമേലുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ശിക്ഷണങ്ങളില്‍നിന്ന്‍ വിടുവിച്ച് അധാര്‍മ്മിക വ്യക്തിത്വങ്ങളാക്കി ഭാവിതലമുറയെ നശിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ വചനവിരുദ്ധമാണ്! താന്തോന്നികളുടെ സമൂഹത്തെക്കൊണ്ട് ഭൂമുഖം നിറയ്ക്കാന്‍  ശാസ്ത്രീയതയുടെ പരിവേഷത്തോടെ നടപ്പാക്കുന്ന നിയമങ്ങള്‍ ഈ മൃഗത്തിന്റെ കൊമ്പുകളില്‍ ഒന്നാണ്. ഇന്ന്‍ ലോകംമുഴുവനിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍, ദൈവവചനത്തിന് എതിരായ നിയമങ്ങളാണ് മൃഗത്തിന്റെ ഈ പത്തു കൊമ്പുകള്‍ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഫ്രീമേസണ്‍റിയെയും അതിന്റെ ശാഖോപശാഖകളെയും വിശകലനംചെയ്യാന്‍ ഒരു ലേഖനം മതിയാകില്ല. അത്രമാത്രം വ്യാപിച്ചുകിടക്കുന്ന വേരുകള്‍ ഇതിനുണ്ട്. അതിനാല്‍, 'ഫ്രീമേസണ്‍റി' പ്രസ്ഥാനത്തിന്റെ ചില ശാഖകള്‍ ഏതെല്ലാമെന്ന് കാണുകയും അതില്‍ ഏറ്റവും ശക്തമായി പ്രചരിക്കുന്ന ശാഖയെ ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുകയുമാകും ഉചിതം.

അമേരിക്കയിലും യൂറോപ്പിലുമെല്ലാം പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഏജ്മൂവ്മെന്റ്, ക്രിസ്റ്റ്യന്‍സയന്‍സ്, ഈസ്റ്റേണ്‍മിസ്റ്റിസിസം, ഒക്കള്‍ട്ട്, തിയോസഫി, അതീന്ദ്രീയ ധ്യാനം, മന്ത്രവാദം, സാത്താന്‍സേവ, ജ്യോതിഷം, കൈരേഖ, ടെലിപ്പതി, അതീത മനഃശാസ്ത്രം, ആസ്ട്രല്‍ ട്രാവല്‍, യോഗാ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്ന നിഗൂഢ വിശ്വാസപദ്ധതികളാണ്. ബിസിനസ്സ് രംഗത്തും കലാസാഹിത്യ രംഗങ്ങളിലും നൂതന ആശയങ്ങളുമായി മേസണ്‍റിസം സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്. കലാ-കായിക രംഗങ്ങളിലും വിദ്യാലയങ്ങളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും മാത്രമല്ല, ജയിലുകളിലും പട്ടാളക്കാരുടെ ഇടയില്‍പ്പോലും 'മെഡിറ്റേഷന്‍' എന്നപേരില്‍ ഇവയില്‍ പലതു നിര്‍ബന്ധിതമായി കടന്നുകൂടി. ആത്മീയ കാഴ്ചപ്പാടില്ലാത്ത വ്യക്തികള്‍ക്ക് ഇതെല്ലാം നിരുപദ്രവമായും, നന്മയായും തോന്നാം. മാത്രമല്ല, ഇതൊക്കെ ശാസ്ത്രീയമാണെന്ന തരത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍ പലരും പെട്ടന്നവയെ സ്വീകരിക്കും. ശാസ്ത്രം എന്ന ഭാഷ്യത്തോടെ എന്ത് ഭോഷ്ക്കുകള്‍ നല്കപ്പെട്ടാലും, അവയുടെ നിജസ്ഥിതി അന്വേഷിക്കാതെതന്നെ സ്വീകരിക്കുന്ന പ്രവണത ലോകത്തിനുണ്ട്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ സത്യമെന്നു കരുതപ്പെടുന്നവ നാളെ തിരുത്തപ്പെടുന്നു എന്നത് ആരും ചിന്തിക്കുന്നില്ല! അന്വേഷണയാത്രകളില്‍ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന ഇടത്താവളങ്ങള്‍ മാത്രമാണ് ഇന്നത്തെ പല ശാസ്ത്രീയ കണ്ടെത്തലുകളും! ദൈവപുത്രനായ യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തത് വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്ക്, ചൊവ്വാഗ്രഹത്തിലെ മനുഷ്യസാന്നിദ്ധ്യത്തെക്കുറിച്ചോ, ദിനോസറുകളുടെ ഫോസിലിന്റെ പ്രായത്തെക്കുറിച്ചോ യാതൊരു സംശയവുമില്ല! രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുമാത്രം സംഭവിച്ച കാര്യങ്ങളില്‍ അവിശ്വാസം പ്രകടിപ്പിക്കുന്നവര്‍ക്ക്, അഞ്ഞൂറുകോടി വര്‍ഷം മുന്‍പ് സംഭവിച്ചിരിക്കാമെന്ന അനുമാനങ്ങള്‍ ശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അവ സ്വീകാര്യമാകും! ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട സത്യങ്ങളെ മനോവ നിഷേധിക്കുകയില്ല; അവയൊന്നും ദൈവത്തെ നിഷേധിക്കുന്ന ആശങ്ങളല്ല എന്നതാണു സത്യം! എന്നാല്‍, ശാസ്ത്രീയ നിഗമനങ്ങളില്‍ ഭൂരിഭാഗവും ദൈവനിന്ദയ്ക്കായി കെട്ടിച്ചമയ്ക്കപ്പെട്ടവയാണ്. ദൈവത്തെ നിന്ദിക്കാനായി സാത്താന്‍ രൂപംകൊടുത്ത തത്വശാസ്ത്രങ്ങളാണ് ഇവയെല്ലാമെന്നു തിരിച്ചറിയാന്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും കഴിയാത്തതാണ് ഏറെ ദാരുണമായ കാര്യം!

സത്യത്തിന്റെ മേമ്പോടിയിട്ട്‌ മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും പ്രീതിപ്പെടുത്തി അസത്യത്തെ ഭുജിപ്പിക്കാനുള്ള പണിചെയ്യുന്നത് ദുഷ്ടാരൂപികളാണ്. ദൈവത്തിന്റെയും മനുഷ്യന്റെയും പൊതുശത്രുവായ സാത്താനെന്ന തിന്മയുടെ അരൂപിശക്തിയെ തിരിച്ചറിയുന്നവര്‍ക്കു മാത്രമേ ഈ സത്യം ഗ്രഹിക്കാനാവൂ! 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ നിഗൂഢമായ ആശയങ്ങളെ മനസ്സിലാക്കണമെങ്കിലും ആത്മീയജ്ഞാനം അനിവാര്യമാണ്. ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്ന യോഗയെന്ന പൈശാചികതയും അതിലൂടെ ഈ ഭൂമുഖത്ത് സാത്താന്‍ നടപ്പാക്കുന്ന തിന്മയും വിവരിക്കാന്‍ മാത്രമാണ് ഇവിടെ മനോവ ശ്രമിക്കുന്നത്. മറ്റുള്ള വിഷയങ്ങള്‍ പിന്നീട് നമുക്കു ചര്‍ച്ചചെയ്യാം!

എന്താണ് യോഗാ?

ഹൈന്ദവ പശ്ചാത്തലമുള്ള ഒരു വ്യായാമമുറ മാത്രമല്ല യോഗാ! ഹിന്ദുത്വവുമായി യാതൊരു ബന്ധവും യോഗയ്ക്കില്ലെന്ന് ഇതിന്റെ പ്രചാരകര്‍ പറയുന്നുവെങ്കിലും അടുത്തറിയുമ്പോള്‍ ഈ വാദം തെറ്റാണെന്നു മനസ്സിലാകും. യോഗാ തികച്ചും വിജാതിയമായ ആരാധനയും ആചാരങ്ങളും ഉള്‍ക്കൊള്ളുന്നതും സത്യദൈവത്തിന് എതിരായ സിദ്ധാന്തവുമാണ്. യോഗയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇതില്‍ ഒളിഞ്ഞിരിക്കുന്ന കൌശലം മനസ്സിലാവുകയുള്ളു! അല്പമെങ്കിലും യുക്തിബോധവും സാമാന്യബുദ്ധിയും ഉള്ള ഒരുവനും സ്വീകാര്യമല്ലാത്ത പ്രാകൃത മതമായ ഹിന്ദുത്വം വിപണിയില്‍ വിറ്റഴിക്കുവാനുള്ള ഒരു കൌശലമാണ് യോഗയിലൂടെ സാത്താന്‍ പ്രയോഗിക്കുന്നത്. ഇന്ന്‍ ലോകംമുഴുവന്‍ ചുറ്റിത്തിരിയുന്ന ആള്‍ദൈവങ്ങളുടെ പൊതുവായ വില്പനച്ചരക്ക് യോഗയാണെന്നു നമുക്കെല്ലാം അറിയാം. പ്രാകൃത ദൈവങ്ങളിലേക്ക് മനുഷ്യരെ നയിക്കാന്‍, ഈ ദൈവങ്ങളാകുന്ന സാത്താന്മാര്‍ ഒരുക്കിയ കുതന്ത്രമാണു യോഗയെന്ന് അറിയണമെങ്കില്‍ ഇതു പരിശീലിക്കുന്നവര്‍ അന്തിമമായി ചെന്നെത്തുന്നത് എവിടെയാണെന്നു ശ്രദ്ധിച്ചാല്‍ മതി!

യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ രാജ്യങ്ങളിലും ഏറ്റവുമധികം മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദുമതത്തിലേക്കാണെന്ന വസ്തുത പലര്‍ക്കും അറിയില്ല. ഇസ്ലാം മതത്തിലേക്കാണു പരിവര്‍ത്തനങ്ങളില്‍ അധികവുമെന്നു ചിന്തിക്കുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരാണ്. ഈ രാജ്യങ്ങളിലൊക്കെ ഇസ്ലാമികത വളരുന്നതിന്റെ പ്രധാന കാരണം മതപരിവര്‍ത്തനമല്ല; മറിച്ച്, വംശവര്‍ദ്ധനവിലൂടെയാണ്! വിവാഹം കഴിക്കുകയും മോചനം നേടുകയും വീണ്ടും പലവട്ടം ഇതാവര്‍ത്തിക്കുകയും ചെയ്യുന്ന കൌശലമാണ് ഇസ്ലാമിന്റെ വര്‍ദ്ധനവിനായി അവര്‍ പ്രയോഗിക്കുന്നത്. ഓരോ ബന്ധത്തിലും അഞ്ചും ആറും മക്കളെ ജനിപ്പിക്കുകയും രാജ്യത്തിന്റെ ചിലവില്‍ ഇവരെ വളര്‍ത്തുകയും ചെയ്യുന്ന കുതന്ത്രം ഇസ്ലാമിന്റെ ആവിര്‍ഭാവം മുതലുള്ള ശൈലിയാണ്! ആരാന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തുന്നത് ഇസ്ലാമിനൊരു ഹരമാണെന്ന് ഈ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കെല്ലാം അറിയാം! പഞ്ചാബികള്‍ അടക്കമുള്ള വിജാതിയര്‍ ഈ ശൈലി പിന്തുടരുന്നുണ്ടെങ്കിലും മതപ്രചാരണത്തിന് ഹിന്ദുക്കള്‍ പ്രയോഗിക്കുന്ന മുഖ്യ ആയുധം യോഗയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും!

യോഗ എന്താണെന്ന് അറിയുമ്പോള്‍ അതൊരു വ്യായാമമുറ മാത്രമാണോ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ അതിന്റെ പിന്നിലുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ വ്യക്തമാകും. പേര് സൂചിപ്പിക്കുന്നതുപോലെ 'യോഗം', സമാഗമം, കൂട്ടായ്മ എന്നൊക്കെയാണിതിന്റെ അര്‍ത്ഥം. അതായത്, പരമാത്മാവായ ബ്രഹ്മനും  ജീവാത്മായ മനുഷ്യരും തമ്മില്‍ ഒന്നായിതീരുന്ന അവസ്ഥയാണ് 'യോഗ'. ഇതിനെ മോക്ഷമെന്നും ഹിന്ദു വിശ്വാസമനുസരിച്ച് വിളിക്കുന്നുണ്ട്. ബൈബിള്‍ പഠിപ്പിക്കുന്നതുപോലെയുള്ള സ്വര്‍ഗ്ഗമല്ല ഹിന്ദുമതത്തിലെ മോക്ഷം. സംസാരചക്രമെന്നറിയപ്പെടുന്ന ജനനമരണങ്ങുടെ ചക്രത്തില്‍നിന്നും എന്നേയ്ക്കുമായുള്ള മോചനത്തെയാണ് മോക്ഷം എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്. ഒരു സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം വീണാല്‍ എങ്ങനെയോ അപ്രകാരമാണ് പരമാത്മാവായ ബ്രഹ്മനില്‍ ജീവാത്മാവ് ലയിച്ചുചേരുന്നത്. ഈ ലയന പ്രക്രിയയാണ് യോഗയിലും സംഭവിക്കുന്നത്. ഭഗവത്ഗീതയുടെ പഠിപ്പിക്കലനുസരിച്ച് പ്രധാനമായി മൂന്ന് യോഗങ്ങള്‍വഴി മോക്ഷപ്രാപ്തി ഉണ്ടാകും. കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിവയാണവ. നല്ല പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ്മയോഗവും ഭക്തിപൂര്‍വ്വമായ ജീവിതത്തിലൂടെ ഭക്തിയോഗവും ജീവാത്മാവിനെയും പരമാത്മാവിനെപ്പറ്റിയുമുള്ള ജ്ഞാനം സിദ്ധിക്കുന്നതിലൂടെ ജ്ഞാനയോഗവും കരഗതമാക്കാം എന്നിവര്‍ കരുതുന്നു.

മനുഷ്യനെ ദൈവവുമായി കൂട്ടിയിണക്കുന്ന ഏക കണ്ണിയായ യേഹ്ശുവായുടെ പ്രസക്തിയെ അസാധുവാക്കുന്ന വിശ്വാസമാണ് ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. യേഹ്ശുവായുടെ കുരിശുമരണം വഴുയുള്ള ഏകരക്ഷയെ നിഷേധിച്ചുകൊണ്ട് മനുഷ്യരെ രക്ഷയില്‍നിന്നും സ്വര്‍ഗ്ഗപ്രാപ്തിയില്‍നിന്നും അകറ്റുകയെന്ന കുതന്ത്രം സാത്താന്‍ ഇവിടെ പ്രയോഗിക്കുന്നു. സത്യദൈവത്തില്‍നിന്ന്‍ ഏതുവിധേനയും പൈശാചികശക്തികളായ അന്യദേവന്മാരിലേക്കും പ്രകൃതിശക്തികളിലേക്കും നയിക്കുകയെന്ന കുതന്ത്രം യോഗയിലുണ്ട്! യോഗയെക്കുറിച്ച് അതിന്റെ പ്രചാരകര്‍ ക്രൈസ്തവരെയും മറ്റിതര അഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കാറുണ്ട്. വെറുമൊരു വ്യായാമമുറ മാത്രമാണെന്ന അറിവാണ് ആദ്യമൊക്കെ നല്‍കാറുള്ളു. ക്രിസ്തീയ ആത്മീയതയില്‍ വ്യക്തമായ അറിവില്ലാത്തവര്‍ ഇത്തരക്കാരുടെ വാദങ്ങളില്‍ പെട്ടന്ന്‍ അകപ്പെടുകയും മറ്റുള്ളവരോട് തര്‍ക്കിക്കുകയും ചെയ്യും. എന്നാല്‍, ഒന്നാംപ്രമാണത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നു തിരിച്ചറിയുമ്പോഴേക്കും ഒരു യോഗിയായി ഇവര്‍ മാറിക്കഴിയും! ഇതില്‍ അകപ്പെട്ടുപോയ ഒരു വ്യക്തി അടുത്തപടിയായി തങ്ങള്‍ പരിശീലിച്ച ഈ പൈശാചികതയെ ക്രിസ്തീയമാക്കി മാറ്റാനുള്ള ശ്രമം ആരംഭിക്കും. കത്തോലിക്കാസഭയിലെ സന്യാസസഭാകള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്!

പൂര്‍ണ്ണമായും ഈ പാപത്തില്‍ അടിപ്പെട്ട ഒരുവനെ ഇതില്‍നിന്നു വിടുവിക്കുക പ്രയാസമായിരിക്കുന്നതിന്റെ കാരണം, സത്യദൈവവുമായുള്ള ബന്ധത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായി അകന്നുപോകുന്നു എന്നതുകൊണ്ടാണ്! പിശാചിന്റെ അടിമത്വത്തിലേക്ക് ഒരുവന്‍ പൂര്‍ണ്ണമായി വീണുകഴിഞ്ഞാല്‍, അവന്റെ സ്വബോധം എന്നേയ്ക്കുമായി നഷ്ടപ്പെടും. പിന്നീട് അവന്റെ പൂര്‍ണ്ണമായ നിയന്ത്രണം പിശാച് ഏറ്റെടുക്കും! തങ്ങളുടെ തിന്മപ്രവര്‍ത്തികളെ വചനംകൊണ്ടുതന്നെ ന്യായീകരിക്കുന്ന രീതിയും ഇക്കൂട്ടര്‍ അവലംബിക്കും. പിശാചിന്റെ സ്വഭാവം ഇതാണെന്ന് ബൈബിളിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. യേഹ്ശുവായെ പരീക്ഷിക്കാന്‍ കടന്നുവന്ന പിശാച് മൂന്നുവട്ടവും വചനംകൊണ്ടാണ് അവിടുത്തെ നേരിടാന്‍ ശ്രമിച്ചത്! യോഗാഭ്യാസികളായ ക്രൈസ്തവനാമധാരികള്‍ ചെയ്യുന്നതും ഇതുതന്നെയാണ്!

'യോഗ' അഭ്യസിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന എല്ലാ ഗുണങ്ങളുടെയും വിപരീതഫലമാണ് ഭാവിയില്‍ ഇവര്‍ക്ക് ലഭിക്കുന്നത് എന്ന്‍ യോഗികളെ നോക്കിയാല്‍ മനസ്സിലാകും. മാനസീക പിരിമുറുക്കത്തില്‍ നിന്നുള്ള മോചനവും ആത്മസംയമനവുമെല്ലാം യോഗാഭ്യാസികള്‍ക്ക് ലഭിക്കുന്ന വാഗ്ദാനങ്ങളാണ്. എന്നാല്‍, ഇന്ത്യയിലെ മിക്കവാറും എല്ലാ യോഗികളും സ്ത്രീപീഡന കേസുകളില്‍ ജയിലില്‍ കഴിയുന്നവരാണെന്ന് നാം വിസ്മരിക്കരുത്. ശിഷ്യന്മാരോടൊത്തു രതിക്രീഢകളില്‍ ഏര്‍പ്പെടുന്ന കുപ്രസിദ്ധ വേശ്യയായ അമൃതാനന്തമായിയുടെ കഥ ഈ അടുത്തനാളില്‍ ലോകം അറിഞ്ഞു! ഇന്ത്യയിലെ എല്ലാ ഭരണകൂടങ്ങളിലും ഇവള്‍ക്കുള്ള സ്വാധീനംമൂലം ആരാലും പിടിക്കപ്പെടാതെ ഇന്നും ഇവള്‍ വിലസുന്നു! യോഗ എന്ന പൈശാചികതയിലൂടെ സ്വയം ദേവിയായി മാറിയ വേശ്യയാണ് ഇവളെന്ന്‍ അറിയാത്തവരായി കേരളത്തില്‍ ആരുമില്ല. ക്രൈസ്തവസഭകളിലെ ചില ആചാര്യന്മാരും ഇവളെ ദേവിയായി പരിഗണിക്കുന്നു എന്നതാണ് ഏറ്റവും ലജ്ജാകരമായ അവസ്ഥ! സ്വബോധം നഷ്ടപ്പെട്ട ഇവരിലൂടെ അനേകം ദൈവമക്കള്‍ പിശാചിന്റെ മക്കളായി അധഃപതിക്കുകയും നിത്യനാശത്തിലേക്കു തള്ളപ്പെടുകയും ചെയ്യുന്നു! യോഗ എന്താണെന്ന് കൂടുതലായി അറിയുമ്പോള്‍ മാത്രമേ ഇതില്‍ അടങ്ങിയിരിക്കുന്ന ദൈവനിഷേധം വ്യക്തമാകുകയുള്ളു! അതിനാല്‍, നമുക്ക് ആ വിഷയത്തിലേക്ക് സഗൌരവം കടക്കാം.

ഏതാണ്ട് 18 യോഗങ്ങള്‍ ഇതിന്റെ ഉള്‍പ്പിരിവുകളിലുണ്ട്. ആദ്യത്തെ മൂന്ന് യോഗങ്ങള്‍പോലെ പ്രധാനപ്പെട്ടതും പരക്കെ പ്രയോഗിക്കുന്നതുമായ യോഗമാണ് ഹഠയോഗം. 'ഹഠയോഗ പ്രദീപിക' എന്ന ഗ്രന്ഥത്തിലൂടെ യോഗി 'സ്വത്മരാമ' പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രചരിപ്പിച്ചതാണ് യോഗം. എന്നാല്‍, ബി.സി. രണ്ടാംനൂറ്റാണ്ടില്‍ യോഗി 'പതാജ്ഞലി' രചിച്ച അഷ്ടാംഗ യോഗങ്ങളില്‍നിന്നും ഉടലെടുത്ത രാജയോഗവും പ്രശസ്തമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 'ഹഠയോഗ'വും അതുമായി ബന്ധപ്പെട്ട ആസനങ്ങളുമാണ് പ്രചുരപ്രചാരം നേടിയിട്ടുള്ളത്. ബുദ്ധമതവും ജൈനമതവും മുസ്ലിങ്ങളുടെ ഇടയിലെ സൂഫിസവുമെല്ലാം യോഗയ്ക്ക് വളരെ പ്രാധാന്യം നല്‍കിവരുന്നുണ്ട്. ആയുസ്സും ആരോഗ്യവും പകരുന്നതിനാണ് യോഗപരിശീലിക്കുന്നതെന്നാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ പ്രചരിപ്പിക്കുന്നത്. ധാരാളം പേരെ ആകര്‍ഷിക്കുന്നതും ഈ രണ്ടു ഘടകങ്ങളാണ്! എന്നാല്‍, ഇതിന്റെ ശരിയായ ലക്ഷ്യം, ഹൈന്ദവ ദൈവ സങ്കല്‍പ്പത്തില്‍ ബ്രഹ്മനില്‍ ലയിപ്പിക്കുന്ന ഏര്‍പ്പാടാണിതെന്ന് ബഹുഭൂരിപക്ഷത്തിനുമറിയില്ല!

വൈഷ്ണവമതം പറയുന്നത് വിഷ്ണുമായി നിത്യമായ ബന്ധത്തില്‍ വരുന്നതാണ് യോഗയെന്നാണ്. നട്ടെല്ലിന്റെ അടിയിലായി മൂലാധാരത്തില്‍ 'കൂണ്ഡലിനി' എന്നൊരു ശക്തി ഉറങ്ങിക്കിടപ്പുണ്ടെന്നും അതിനെ യോഗയിലൂടെ ഉണര്‍ത്തി സൂഷ്മനാ നാഡിയിലൂടെ മുകളില്‍ തലച്ചോറില്‍ കൊണ്ടുവരുകയും, മരിക്കുമ്പോള്‍ തലപൊട്ടിപ്പിളര്‍ന്ന് ബ്രഹ്മനില്‍ ലയിച്ചുചേരുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. യോഗ എങ്ങനെയാണ് അഭ്യസിക്കേണ്ടത് എന്നതിനെപ്പറ്റി അമേരിക്കയിലെ ഒരു പാഠ്യപദ്ധതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: അതിരാവിലെ ഉണരുക. ഇഷ്ടമുള്ള ഒരു ഈശ്വരനെ മനസ്സില്‍ സങ്കല്‍പ്പിച്ചാണ് എഴുന്നേല്‍ക്കേണ്ടത്. മറ്റു വിശ്വാസമുള്ളവരെക്കൂടി നിരുത്സാഹപ്പെടുത്താതിരിക്കാനായി ഏത് ദൈവത്തെ വിളിച്ചാലും കുഴപ്പമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഹിന്ദു ദൈവങ്ങള്‍ തന്നെയാണ് ശരിയായ ഫലം കിട്ടുന്നതിന് നല്ലത്. യേഹ്ശുവായുടെ (വ്യാജനാമങ്ങള്‍) പേര് ഉരുവിടുകയും പൈശാചിക ആചാരം അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍, അവിടെ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്ന് സാത്താനു നന്നായി അറിയാം!

തുളസി, ചെറുനാരങ്ങ, തേന്‍ എന്നവയില്‍ ഏതെങ്കിലും ചേര്‍ത്ത പച്ചവെള്ളം വെറുംവയറ്റില്‍ സേവിക്കുക. തുടര്‍ന്ന് നിലത്ത് കട്ടിയുള്ള വിരിപ്പ് വിരിച്ച് വടക്കോട്ടോ കിഴക്കോട്ടോ നോക്കി യോഗചെയ്യണം. തുടക്കത്തില്‍ ഒരു ശാന്തിമന്ത്രവും തുടര്‍ന്ന് ദൈവത്തെ സ്തുതിക്കുന്ന പ്രാര്‍ത്ഥനയും ചൊല്ലണം. സാധാരണയായി യോഗാ സെന്ററുകളില്‍ ചെയ്തുവരുന്ന രീതി, ഇന്ത്യയില്‍‍നിന്നും വരുത്തിയ ശാന്തിമന്ത്രങ്ങളും ദേവസ്തുതികളും ഉള്ള സിഡികള്‍ തുടര്‍ച്ചയായി 'പ്ളേ' ചെയ്യുകയാണ്. അതിനോട് ചേര്‍ന്ന് 'ഓം... ഓം...' എന്നും, നടുവിലായി 'ഓം ശാന്തി, ശാന്തി, ശാന്തി'യെന്നും പറഞ്ഞുകൊണ്ടിരിക്കും. ആസന പ്രാണായാമാദികളാണ് പ്രധാന യോഗാസാനകള്‍. ശരീരത്തെ നിയന്ത്രണവിധേയമാക്കി അതിലൂടെ മനസ്സിനെ നിയന്ത്രിക്കുന്ന ചില ശാരീരികാഭ്യാസങ്ങള്‍ക്കാണ് ആസനങ്ങള്‍ എന്നുപറയുന്നത്. ഉദാഹരണം: പത്മാസനം, ശീര്‍ഷാസനം, ശവാസനം മുതലായവ. നിയന്ത്രണവിധേയമായ ശ്വാസോച്ഛാസത്തിനെയാണ് പ്രാണായമമെന്നു പറയുന്നത്. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് പല തലങ്ങളിലൂടെയാണ് യോഗാസനം നടത്തേണ്ടത്. ക്രിസ്ത്യാനികളെ ആകര്‍ഷിക്കുന്നതിനായി, ആരംഭത്തില്‍ ഉരുവിടുന്ന 'യേശുനാമം' ഒരു ഘട്ടം കഴിയുമ്പോള്‍ ഇല്ലാതാകുകയും, പൈശാചിക മൂര്‍ത്തികളിലേക്ക് പൂര്‍ണ്ണമായും വഴിമാറുകയും ചെയ്യുന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കൗശലം!

'ശാന്തിക്കു' പകരം 'ഹലേലൂയ്യായും' മന്ത്രങ്ങള്‍ക്കുപകരം ഗിരി പ്രഭാഷണത്തിലെ വാക്യങ്ങളും പത്തുകല്‍പ്പനകളുമൊക്കെ പറഞ്ഞാല്‍ മതിയെന്നുമൊക്കെ പാഠ്യപദ്ധതിയില്‍ കൊടുത്തിട്ടുണ്ട്. ക്രിസ്ത്യാനികളെ പലരെയും കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണിത്. പ്രകൃതിദത്തവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ആയുര്‍വ്വേദംപോലെ പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന മറ്റൊരു അഭ്യാസരീതിയാണ് യോഗയെന്ന് ഇതിന്റെ ഉപഞ്ജാതാക്കള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പഠിപ്പിക്കുന്നത്. അമേരിക്കയില്‍ മാത്രം 3 കോടിയില്‍പ്പരം ജനങ്ങളാണ് യോഗാഭ്യാസം നടത്തുന്നത്. ഇംഗ്ളണ്ടില്‍ ഇവരുടെ സംഖ്യ 10 ലക്ഷത്തിലധികംവരും. ഒരു ലക്ഷത്തിലധികം അംഗീകൃത യോഗാദ്ധ്യാപകര്‍ അമേരിക്കയിലുണ്ട്. ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് സൗജന്യ യോഗപരിശീലനം നല്‍കി അനേകരെ ആകര്‍ഷിക്കുവാന്‍ സംഘാടകര്‍ക്ക് കഴിയുന്നുമുണ്ട്. സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വ്യാപകമായ പ്രചാരം നല്‍കി 'യോഗ'പരിശീലിപ്പിക്കുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലിയിലെ പിരിമുറുക്കും കുറയ്ക്കുന്നതിനെന്നപേരില്‍ 'യോഗ' പരിശീലിപ്പിക്കുന്നത് പ്രത്യേക കോഴ്സുകളായിട്ടാണ്!

വേശ്യകള്‍ തങ്ങളുടെ കുലപ്പേര് 'ലൈംഗീക തൊഴിലാളികള്‍' എന്നും, അല്പംകൂടി നിലവാരം കൂടിയ വേശ്യകള്‍ 'സെക്സ് വര്‍ക്കേഴ്സ്' എന്നും മാറ്റിയതുപോലെ വിദേശികളുടെ ഇടയിലും സമ്പന്നരുടെയിടയിലും കൂടുതല്‍ പണം അപഹരിക്കാന്‍ രവിശങ്കര്‍ എന്ന 'മാഫിയാതലവന്' യോഗയുടെ പേര് 'ആര്‍ട്ട് ഓഫ് ലിവിങ്' എന്നാക്കി! എന്നിരുന്നാലും, അവസാനം എത്തിച്ചേരുന്നത് ശിവന്റെ ലിംഗപൂജയിലും കൃഷ്ണന്റെ സുദര്‍ശന ചക്രത്തിലുമാണ് എന്നതിലൂടെ യഥാര്‍ത്ഥ ലക്‌ഷ്യം വെളിപ്പെടുന്നു!

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിസ്സാരവത്ക്കരിച്ച് വ്യര്‍ത്ഥമായ വിഗ്രഹങ്ങളിലേക്കു നയിക്കാന്‍ സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയാണ്‌ യോഗയെന്നു തിരിച്ചറിയാന്‍ ക്രൈസ്തവ നാമധാരികള്‍ക്ക് കഴിയാത്തതില്‍ അദ്ഭുതമൊന്നും മനോവയ്ക്ക് തോന്നുന്നില്ല. എന്നാല്‍, ജ്ഞാനികളെന്നു സ്വയം നടിച്ച് അനേകരെ വഞ്ചിക്കുന്ന ക്രൈസ്തവ പുരോഹിതര്‍ ആള്‍ദൈവങ്ങളുടെ ആസനം താങ്ങിനടക്കുന്നതു കാണുമ്പോള്‍ ലജ്ജതോന്നുന്നു! ക്രിസ്ത്യാനികളെ പിശാചിന്റെ മക്കളാക്കി മാറ്റാന്‍ അവനില്‍നിന്ന് അച്ചാരം വാങ്ങിയ 'ചാന്തുപൊട്ടു'കളായ  വൈദീകര്‍ കത്തോലിക്കാസഭയില്‍ യോഗാധ്യാനങ്ങളുമായി കറങ്ങുന്നുണ്ട്! യോഗയുടെപേരില്‍ കിഴക്കോട്ടുതിരിഞ്ഞ് സൂര്യനെ നമസ്കരിക്കുന്നത് നന്മയായിരുന്നുവെങ്കില്‍, പ്രവാചകനിലൂടെ ഈ വചനം ദൈവമായ യാഹ്‌വെ നല്‍കുമായിരുന്നില്ല: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍:8;16).

മോശയിലൂടെ നിയമം നല്‍കിക്കൊണ്ട് യാഹ്‌വെ അരുളിച്ചെയ്ത താക്കീത് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും -എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍" (നിയമാവര്‍ത്തനം:4;19). എന്താണ് യോഗയെന്നു കൂടുതലായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: Fr. James Manjackal

ഹിന്ദുമത പ്രചരണത്തിനുള്ള പൈശാചിക തന്ത്രം!

വിവരമുള്ള ഒരുവനുപോലും ദൈവമായി ചിന്തിക്കാന്‍ കഴിയാത്ത 'ബഫൂണ്‍' കഥാപാത്രങ്ങള്‍ ലോകത്തിനുമുന്നില്‍ പരിഹാസപാത്രങ്ങളായപ്പോള്‍ തന്ത്രപൂര്‍വ്വം ഈ കോമാളിദേവന്മാരിലേക്ക് നയിക്കാന്‍ സാത്താന്‍ ഒരുക്കിയ കുതന്ത്രമാണ് 'യോഗാ'! ദൈവത്തില്‍നിന്ന്‍ ഒരുവനു പ്രതീക്ഷിക്കാവുന്ന ഏതെങ്കിലും സവിശേഷതകള്‍ ഹൈന്ദവദേവന്മാരില്‍ ഇല്ലെന്നുമാത്രമല്ല, മനുഷ്യരുടെ ആത്മരക്ഷയ്ക്ക് ആവശ്യമായ യുക്തിസഹമായ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഇവരടക്കമുള്ള വിജാതിയ മതങ്ങള്‍ പ്രഖ്യാപിച്ചിട്ടുമില്ല. ഈ കുറവുകള്‍ പരിഹരിച്ച്, വ്യര്‍ത്ഥതയിലേക്കു നയിക്കുന്നതിനായി യോഗയിലൂടെ ചില കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്ന അജണ്ടയുടെ പിന്നില്‍ സാത്താനാണെന്ന് ദൈവജനം തിരിച്ചറിഞ്ഞേ മതിയാകൂ! പാശ്ചാത്യസമൂഹത്തെ ഹിന്ദുത്വമെന്ന അപകടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന ചാലകമായി നിലകൊള്ളുന്നത് യോഗയാണെന്നു മനസ്സിലാക്കിയാല്‍, അതില്‍ അടങ്ങിയിരിക്കുന്ന 'പൈശാചിക അജണ്ട' തിരിച്ചറിയാന്‍ കഴിയും!

രക്ഷയ്ക്കായി ദൈവമൊരുക്കിയ ഏകമാര്‍ഗ്ഗം കുരിശുമരണത്തിലൂടെ യേഹ്ശുവാ പൂര്‍ത്തിയാക്കിക്കഴിഞ്ഞു! ഈ സത്യമാര്‍ഗ്ഗത്തെ മറച്ചുവയ്ക്കുകയോ നിസ്സാരവത്ക്കരിക്കുകയോ ചെയ്യേണ്ടത് സാത്താന്റെ ചുമതലയാണ്. പട്ടിയും പൂച്ചയും  പാമ്പും പഴുതാരയും മുതല്‍ കൊതുകും കടന്നലുമൊക്കെയായി മരണാനന്തരം പുനര്‍ജനിക്കുകയും അവസാനം ബ്രഹ്മനില്‍ വിലയം പ്രാപിക്കുകയും ചെയ്യുമെന്ന വിവരക്കേടിന് ആഗോള വിപണിയുണ്ടാക്കാന്‍ യോഗയിലൂടെ സാത്താന്‍ ശ്രമിക്കുന്നു. ഈ ശ്രമം വിജയം വരിക്കുന്ന കാഴ്ചയാണ് ഇന്നു ലോകത്തു നാം കണ്ടുകൊണ്ടിരിക്കുന്നത്! പാശ്ചാത്യലോകം കൂട്ടത്തോടെ ഹിന്ദുമതത്തില്‍ ചേക്കേറുന്നത് രക്ഷയ്ക്ക് ആവശ്യമായ എന്തെങ്കിലും അതിലുണ്ടായിട്ടല്ല; മറിച്ച്, യോഗികളുടെ കപടസിദ്ധാന്തങ്ങളില്‍ വഞ്ചിക്കപ്പെട്ടുകൊണ്ടാണ്! ഇത് തിരിച്ചറിയാതെയോ പൂര്‍ണ്ണമായ അറിവോടെയോ ക്രൈസ്തവ പുരോഹിതന്മാരും യോഗികളായി വിലസുമ്പോള്‍ സാത്താന്റെ ജോലി എളുപ്പമാകുന്നു!

ചൈനയില്‍ ക്രിസ്തീയത വളരുന്നുവെന്ന് ക്രൈസ്തവരും അമേരിക്കയിലും യൂറോപ്പിലും ഇസ്ലാമികത 'ന്യൂക്ലിയര്‍ ഫിഷന്‍' നടത്തുന്നുവെന്ന് മുസ്ലിങ്ങളും വീമ്പിളക്കുമ്പോള്‍, യാതൊരു അവകാശവാദവുമില്ലാതെ രഹസ്യമായി തഴച്ചുവളരുന്ന ഹിന്ദുത്വത്തെ ആരും ഗൌനിക്കാത്തതാണ് അവരുടെ വിജയം! ഹിന്ദുത്വത്തിന്റെ വളര്‍ച്ചയും ഇസ്ലാമിന്റെ വളര്‍ച്ചയും സാത്താനെ സംബന്ധിച്ചിടത്തോളം ഒന്നുപോലെയാണ്! തന്റെ ഭവനത്തിലേക്കുള്ള പല വാതിലുകളില്‍ രണ്ടെണ്ണം എന്ന രീതിയിലാണ് ഈ മതങ്ങളെ സാത്താന്‍ നിലനിര്‍ത്തിയിരിക്കുന്നത്! ഏതിലൂടെ പ്രവേശിച്ചാലും ഒരേ ഭവനത്തില്‍ തന്നെയാണ് എത്തിച്ചേരുന്നത്! ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍നിന്ന്‍ ഒരു വ്യക്തി ഏതു മാര്‍ഗ്ഗത്തിലേക്ക് വ്യതിചലിച്ചാലും സാത്താന്‍ 'ഹാപ്പിയാണ്'! ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന ക്രിസ്ത്യാനിയുടെ മുതുകത്ത് സകല വിജാതിയരും കൂട്ടത്തോടെ 'പൊങ്കാല' അടുപ്പുകൂട്ടുന്നതിന്റെ കാരണവും ഇതുതന്നെ!

ഹിന്ദുമതത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന ചെയ്തിട്ടുള്ളത് ക്രൈസ്തവസഭകളിലെ ആചാര്യന്മാരാണ് എന്നകാര്യം വിസ്മരിക്കരുത്. വിജാതിയ അനുകരണങ്ങളിലൂടെ എല്ലാ മതങ്ങളും ഒന്നാണെന്ന വ്യര്‍ത്ഥമായ ധാരണ ദുര്‍ബല വിശ്വാസികളില്‍ ജനിപ്പിക്കുവാന്‍ ഇവര്‍ കാരണമായിട്ടുണ്ട്. സത്യദൈവത്തെ ആരാധിക്കുവാനായി, വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുന്ന ശൈലി അനുകരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ദുരന്തം വന്നുഭവിക്കുന്നു. സാത്താനെ ആരാധിക്കുവാന്‍ അവന്റെ അനുയായികള്‍ സ്വീകരിക്കുന്ന രീതികള്‍ ദൈവത്തിനു സ്വീകാര്യമല്ല എന്നതുകൊണ്ടാണ് അവിടുന്നിത് കല്പനയിലൂടെ വിലക്കിയിരിക്കുന്നത്. യാഹ്‌വെ അരുളിച്ചെയ്യുന്നു: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;31). മറ്റൊരിടത്ത് വചനം ഇങ്ങനെ കല്പിക്കുന്നു: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;30,31).

യാഹ്‌വെയ്ക്കു തെറ്റുപറ്റിയതാണെന്ന് ആരും ധരിക്കരുത്; നാം വഞ്ചിക്കപ്പെടാതിരിക്കാന്‍ അവിടുന്ന് ശ്രദ്ധാലുവായിരുന്നു എന്നാണു മനസ്സിലാക്കേണ്ടത്! അതുകൊണ്ടാണല്ലോ വിജാതിയരെ അനുകരിക്കുന്നതിലൂടെ നാം വഞ്ചിതരാകുമെന്ന്‍ അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നത്. പ്രവാചകനായ ജറെമിയായിലൂടെ അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നു: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(ജറെമിയ:10;2). യോഗയിലൂടെ ചെയ്യുന്നത് ഇതുതന്നെയാണ്! ജനതകളുടെ രീതികളുടെ അനുകരണവും അതുവഴി പരസ്യമായ ദൈവനിഷേധവുമാണ് യോഗ അഭ്യസിക്കുന്നതിലൂടെ ക്രിസ്ത്യാനി നടത്തുന്നത്! വിജാതിയതയിലേക്ക് ക്രിസ്ത്യാനികളെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം ഈ അനുകരണംതന്നെയാണ്! ആധുനീക ദൈവശാസ്ത്രത്തിന്റെ മറവില്‍ സാത്താന്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ദൈവീകനിയമങ്ങളില്‍നിന്ന്‍ മനുഷ്യരെ അകറ്റുകയെന്ന ലക്ഷ്യത്തോടെയാണെന്ന സത്യം നാം തിരിച്ചറിയണം. തോമാശ്ലീഹായും പോര്‍ട്ടുഗീസുകാരും ജ്ഞാനസ്നാനം നല്‍കിയവരുടെ തലമുറയല്ലാതെ മറ്റാരെയും ക്രിസ്തീയതയിലേക്ക് കടന്നുവാരാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് ഈ അനുകരണത്തിന്റെ പരിണിതഫലമാണ്.

ഹൈന്ദവനായ ഒരു വ്യക്തിയുടെ നോട്ടത്തില്‍ താന്‍ ആചരിക്കുന്ന ആചാരങ്ങളില്‍നിന്നു ഭിന്നമായ ഒന്നും ക്രിസ്തീയതയില്‍ കാണാന്‍ കഴിയുന്നില്ല. താന്‍ വിളിക്കുന്ന ദേവന്റെ പേരുമാറ്റി പകരം 'ക്രിസ്തുദേവന്‍' എന്ന്‍ വിളിക്കുന്ന വിശ്വാസത്തിന് എന്തുമേന്മയെന്ന്‍ അവന്‍ ചിന്തിച്ചാല്‍, അവന്റെ നാശത്തിന്റെ ഉത്തരവാദി ഇന്ത്യയിലെ വിജാതിയ അനുകരണക്കാരായ ക്രിസ്ത്യാനികളായിരിക്കും! ഭയത്തോടും വിറയലോടുംകൂടെ ഓര്‍ക്കാന്‍ ഒരു വചനംകൂടി കുറിച്ചുകൊണ്ട് ഈ ലേഖനമിവിടെ ഉപസംഹരിക്കുകയാണ്. വചനമിതാകുന്നു: "നിയമജ്ഞരെ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു."(ലൂക്കാ:11;52 ).

ക്രിസ്ത്യന്‍ വിദ്യാലയങ്ങളിലെ യോഗാ പരിശീലനം!

കേരളത്തില്‍ ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലുള്ള പല വിദ്യാലയങ്ങളിലും ഇന്നു 'യോഗാ' പരിശീലിപ്പിക്കുന്നുണ്ട് എന്നത് ഏറ്റവും വലിയ ദുരന്തമാണ്. ഒരു തലമുറയെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സാത്താനില്‍നിന്നു കരാര്‍ എഴുതിവാങ്ങിയവരെപ്പോലെയാണ് ക്രിസ്തീയ പുരോഹിതന്മാരും കന്യാസ്ത്രികളും പ്രവര്‍ത്തിക്കുന്നതെന്ന് നാം മറക്കരുത്! ഇവരുടെ നശീകരണ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ ഈ തിന്മയില്‍നിന്നു വിടുവിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സന്നിധിയില്‍ നാം കണക്കു ബോധിപ്പിക്കേണ്ടിവരും! ഇതു പറയുന്നത് മനോവയാണെന്നു കരുതി ആരും പുച്ഛിച്ചു തള്ളേണ്ട; ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പുറത്തിറക്കിയ അവസാനത്തെ ഔദ്യോഗിക പത്രക്കുറിപ്പ് ഇതായിരുന്നുവെന്ന് വിശ്വാസികളില്‍ പലരും അറിഞ്ഞിട്ടില്ല!

ഏതാനും മാസങ്ങള്‍ക്കുമുമ്പ് 'സണ്‍ഡേശാലോമില്‍' ബെനഡിക്ട് മാര്‍പ്പാപ്പയുടെ പത്രക്കുറിപ്പിനെ ആധാരമാക്കി പ്രസിദ്ധീകരിച്ച ഒരു ലേഖനമുണ്ടായിരുന്നു. 'യോഗ' പൈശാചികമാണെന്നും ക്രൈസ്തവര്‍ അതു പരിശീലിക്കരുതെന്നും ആധികാരികമായി പാപ്പാ പറഞ്ഞു. പിന്നീട് ഒരു മാസംപോലും മാര്‍പ്പാപ്പയായി തുടരാന്‍ അനുവദിക്കാത്തവിധം സഭയില്‍ സാത്താന്റെ സ്വാധീനം പിടിമുറുക്കി എന്നത് നാം തിരിച്ചറിഞ്ഞേ മതിയാകൂ! പാപ്പയുടെ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ കേരളസഭയിലെ ഒരു നേതാക്കളും ഉണ്ടായില്ല. പാപ്പയുടെ വാക്കിനെ പുല്ലുപോലെ അവഗണിച്ചുകൊണ്ട് തങ്ങളുടെ സ്ഥാപനങ്ങളില്‍ യോഗ പരിശീലിപ്പിക്കുന്ന സന്യാസസഭകള്‍ ആരുടെ അജണ്ടയാണ് നടപ്പാക്കുന്നത്?! സിഎംഐ, എംസിബിഎസ്, ബെനഡിക്റ്റന്‍, ജെസ്യൂട്ട് തുടങ്ങിയ സഭകളുടെ മുഴുവന്‍ വിദ്യാലയങ്ങളിലും യോഗാഭ്യാസം കുഞ്ഞുങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നു. സഭാവസ്ത്രം ധരിച്ച തന്റെ അനുയായികളിലൂടെയാണ് പിശാച് ഈ അജണ്ട നടപ്പാക്കുന്നത്! അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പള്ളികള്‍ കാലിയാകുന്നതിനെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കുന്ന അധികാരികള്‍ ആത്മപരിശോധന നടത്തുകയും, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് സ്വയം നിലവിളിക്കുക! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ അഴിച്ചുവിട്ട ദുര്‍ഭൂതം ഇന്നു സഭയെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു ജല്പിച്ചവനെ വിശുദ്ധനാക്കിയപ്പോള്‍ നാശം പൂര്‍ണ്ണമായി! ഇതാണ് സഭയുടെ വിശ്വാസമെങ്കില്‍, സഭയില്‍നിന്നു വിട്ടുപോകുന്നവരെപ്രതി എന്തിനു വിലപിക്കണം?

യോഗയെക്കുറിച്ചു മാത്രമല്ല, പ്രാണിക് ഹീലിംഗ്, റെയ്കി തുടങ്ങിയ 'മെഡിറ്റേഷനുകളിലെ' പൈശാചികതയും മാര്‍പ്പാപ്പ തുറന്നെഴുതിയിരുന്നു. ഒരു കാരണവശാലും കത്തോലിക്കര്‍ ഇവ പരിശീലിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും സഭാമക്കളെ ഈ സന്ദേശം അറിയിക്കാതിരിക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. ഹിന്ദുത്വത്തിലെ പൈശാചികശക്തി തിരിച്ചറിയാനും സഭാധികാരികളില്‍ ഈ ആത്മാവ് എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നു മനസ്സിലാക്കാനും ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഒരു ദൃഷ്ടാന്തമാണ്! 

ഈ ലേഖനം ഇവിടെ ഉപസംഹരിക്കുമ്പോള്‍ ഒരുകാര്യം ഓര്‍മ്മപ്പെടുത്തുകയാണ്: യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ ഇന്ത്യയിലെ വിജാതിയരെ അറിയിക്കാന്‍ ചുമതലയുള്ളവര്‍ ദുരാചാരങ്ങളുടെ 'ഡീലര്‍'മാരായി അധഃപതിക്കരുത്. യേഹ്ശുവായിലൂടെയുള്ള രക്ഷ സ്വന്തമാക്കാതെ ഇന്ത്യയിലെ ഒരു വിജാതിയന്‍ മരിച്ചാല്‍, അവന്റെ നാശത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന്‍ ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കാവില്ല!

ദൈവജനത്തിനുള്ള മുന്നറിയിപ്പ്: വചനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍പ്പാപ്പ പ്രഖ്യാപിക്കുന്ന വിശ്വാസസത്യങ്ങള്‍  അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യാതെ സഭാധികാരികള്‍ ചമഞ്ഞു നടക്കുന്നവരുടെ അധികാരം അസാധുവാണ്. ഇവര്‍ക്കു ചെവികൊടുക്കുകയോ ഇവരെ അനുസരിക്കുകയോ ചെയ്യാന്‍ സഭാമക്കള്‍ക്കു കടമയില്ല! ഇക്കൂട്ടരെ അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക! എന്നാല്‍, വചനവിരുദ്ധമായ ആശയങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് എത്ര ഉന്നതസ്ഥാനീയനാണെങ്കിലും അവ അനുസരിക്കാനുള്ള ബാധ്യത ദൈവമക്കള്‍ക്കില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8423 views

LOG IN

Lost your password?

SIGN UP

LOST PASSWORD