ഫ്രീമേസണ്‍റി

ബ്ലാക്ക് മാജിക് ആന്റ് ബ്ലാക്ക് മാസ്!

Print By
about

18 - 11 - 2017

രോ ദൈവമക്കളും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യാന്‍ പോകുന്നത്. അത് നിങ്ങളുടെ ജീവന്റെ പ്രശ്നമായതുകൊണ്ട്‌ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ ലേഖനം വായിക്കുകയും ഗ്രഹിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. ദുര്‍മന്ത്രവാദം എന്ന് മിക്കവരും കേട്ടിട്ടുണ്ടാകും. കറുത്ത കുര്‍ബ്ബാനയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരും ഇക്കാലത്ത് കുറവായിരിക്കും. എന്നാല്‍, ഇതിന്റെയൊക്കെ ദുരന്തത്തിന്റെ ആഴം വേണ്ടവിധം മനസ്സിലാക്കിയിട്ടുള്ളവര്‍ അധികമില്ല. ആയതിനാല്‍, നാമിവിടെ ചര്‍ച്ചചെയ്യുന്ന വിഷയം 'ബ്ലാക്ക് മാസ്' അഥവാ കറുത്ത കുര്‍ബ്ബാനയുടെ ഭീകര ദുരന്തത്തെ സംബന്ധിച്ചാണ്.

സത്യദൈവത്തിന്റെ നിയമങ്ങളെ നിഷേധിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു നിഗൂഢസംഘമാണ് 'ബ്ലാക്ക് മാസ്' അഥവാ കറുത്ത കുര്‍ബ്ബാനയുടെ പിന്നിലുള്ളത്. നിത്യരക്ഷ പ്രാപിക്കാനായി നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു സകലരെയും വ്യതിചലിപ്പിച്ച് സാത്താന്റെ സാമ്രാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. ദൈവത്തോട് അപേക്ഷിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ സമൃദ്ധമായ അനുഗ്രഹങ്ങള്‍ സാത്താനില്‍നിന്നു ലഭിക്കുമെന്ന് ഈ സംഘം വാഗ്ദാനം ചെയ്യുന്നു. ദൈവത്തോട് നാം അപേക്ഷിക്കുന്ന എല്ലാ കാര്യങ്ങളും നമുക്കു സാധിച്ചു കിട്ടാറില്ല. അതിനു വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, നാം ചോദിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ആത്മനാശത്തിനു കാരണമാകുന്നതാണെങ്കില്‍, നമ്മെ സ്നേഹിക്കുന്ന ദൈവം അത് നമുക്ക് അനുവദിക്കില്ല. നാം ദൈവത്തോട് ആവശ്യപ്പെടുന്നവ നമുക്ക് വിദൂരഭാവിയില്‍ തിന്മയായി ഭവിക്കുന്നവയാണോ എന്നകാര്യം അറിയാവുന്നവനാണ് ദൈവം. നാം നന്മയെന്നു കരുതുന്ന പലതും തിന്മയായും, തിന്മയെന്നു കരുതുന്ന പലതും നന്മയായും ഭവിക്കാറുണ്ട്. ഇത് തിരിച്ചറിയുന്നത് വിദൂരഭാവിയില്‍ മാത്രമായിരിക്കും!

എന്നാല്‍, സാത്താനെ സംബന്ധിച്ചിടത്തോളം നമ്മുടെ നിത്യരക്ഷ നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്നതുകൊണ്ട്‌ അത്തരം ആവശ്യങ്ങള്‍ സാധിച്ചുതരും! സാത്താനെ ആരാധിക്കുന്നവര്‍ക്ക് ലൗകീകമായ പലതും അവന്‍ നല്‍കുന്നു. യേഹ്ശുവായോടുപോലും അവന്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. സാത്താനാല്‍ പരീക്ഷിക്കപ്പെട്ടവനായി മരുഭൂമിയില്‍ ഉപവാസത്തിലായിരുന്ന നാളുകളിലായിരുന്നു അത്. ബൈബിളില്‍നിന്നൊരു ഉദ്ധരണി ശ്രദ്ധിക്കുക: "വീണ്ടും പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ: 4; 8, 9). തന്നെ ആരാധിക്കുന്നവര്‍ക്ക് സമ്മാനമായി പിശാച് നല്‍കുന്നത് ലോകത്തുള്ളവയാണ്. എന്നാല്‍, അവനില്‍നിന്ന് അതു സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് നഷ്ടമാകുന്നത് നിത്യജീവനും നിത്യസൗഭാഗ്യവുമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. എന്തെന്നാല്‍, സാത്താന്‍ നല്‍കുന്ന അനുഗ്രഹങ്ങളെല്ലാം ഒരുവന്റെ നിത്യരക്ഷ ഇല്ലാതാക്കാന്‍ ഉതകുന്നതു മാത്രമായിരിക്കും.

മന്ത്രവാദവും ക്ഷുദ്രവിദ്യയും പ്രാചീനകാലം മുതല്‍ക്കേ ലോകത്തുണ്ടായിരുന്നു. ഇത്തരം പ്രയോഗങ്ങളൊക്കെ പിശാചിനെ ആശ്രയിച്ചാണ് നടത്തിയിരുന്നത്. ഇതിന്റെ പിന്തുടര്‍ച്ച തന്നെയാണ് കറുത്ത കുര്‍ബ്ബാനയെങ്കിലും ചില വ്യത്യാസങ്ങള്‍ ഇതിലുണ്ട്. പിശാചിനെ പ്രീതിപ്പെടുത്താനായി യേഹ്ശുവായെ നിന്ദിക്കുകയും അവിടുത്തെ നിന്ദിക്കാന്‍ ലോകത്തെ പരിശീലിപ്പിക്കുകയും ചെയ്യുന്ന രീതി ബ്ലാക്ക് മാസിന്റെ പ്രത്യേകതയാണ്. മാത്രവുമല്ല, ഈ ഹീനകൃത്യത്തിനായി ഇവര്‍ തിരഞ്ഞെടുക്കുന്നത് ക്രിസ്ത്യാനികളെയും യഹൂദരെയും ആണെന്നതും തിരിച്ചറിയണം. ഏകസത്യദൈവമായ  യാഹ്‌വെയെയും അവിടുത്തെ രക്ഷയായ യേഹ്ശുവായെയും നിന്ദിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇവര്‍ നിലകൊള്ളുന്നത്. ദൈവം നിഷിദ്ധമാക്കിയ സകലത്തെയും മഹത്വവത്ക്കരിക്കാനും അതുവഴി ദൈവത്തിന്റെ കോപം ക്ഷണിച്ചുവരുത്താനും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ചില പ്രത്യേക ദിവസങ്ങള്‍ ഇവര്‍ പ്രാധാന്യത്തോടെ പരിഗണിക്കാറുണ്ട്. സാത്താനുമേല്‍ ദൈവം വിജയംവരിച്ച ദിനങ്ങളാണ് ശിശുബലി പോലുള്ള ഏറ്റവും ഹീനമായ കൃത്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ പൈശാചികത അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് 'ഗുഡ് ഫ്രൈഡേ' അഥവാ നല്ല വെള്ളിയാഴ്ചയാണ്. അന്ന് ഇവര്‍ പ്രത്യേകമായി സമ്മേളിക്കുകയും ശിശുഹത്യ നടത്തുകയും ചെയ്യുന്നു. ഇതിനായി ഇവര്‍ തിരഞ്ഞെടുക്കുന്നത് യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളുടെ തലമുറയിലെ പത്തുവയസ്സില്‍ താഴെയുള്ള ബാലികയെയാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു"(നിയമം: 12; 31).

ഒരു വചനംകൂടി ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമം: 18; 9-12). ദൈവത്തിനു നിന്ദ്യമായ പ്രവൃത്തികള്‍ ദൈവജനത്തെക്കൊണ്ടു ചെയ്യിക്കുകയെന്നതാണ് സാത്താന്റെയും അവന്റെ അനുയായികളുടെയും ലക്‌ഷ്യം! സാത്താന്റെ ആരാധകര്‍ ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിടുന്നതിലൂടെ എന്താണു നാം ഗ്രഹിക്കേണ്ടത്? മറ്റു മതവിഭാഗങ്ങളെ ഇവര്‍ എതിര്‍ക്കുന്നില്ല. ക്രിസ്തീയമായ മുദ്രകളെയെല്ലാം ഇവര്‍ അവഹേളിക്കുന്നു. സാത്താനു ബലിയര്‍പ്പിക്കുന്നതിനായി ഇവര്‍ക്ക് അനിവാര്യമായി വേണ്ടത് കത്തോലിക്കാസഭയില്‍ പരികര്‍മ്മം ചെയ്ത തിരുവോസ്തിയാണ്. യേഹ്ശുവായുടെ ശരീര-രക്തങ്ങളായി തിരുവോസ്തി രൂപാന്തരപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാത്താനും അവന്റെ അനുചരന്മാര്‍ക്കും സാധിക്കുന്നുവെന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കുന്ന ക്രിസ്ത്യാനികളില്‍ പലര്‍ക്കും ഈ തിരിച്ചറിവില്ല. ശരീര-രക്തങ്ങളായി രൂപാന്തരപ്പെട്ട തിരുവോസ്തിയെ അവമാനിച്ചുകൊണ്ടാണ് സാത്താനെ അവന്റെ ആരാധകര്‍ പ്രീതിപ്പെടുത്തുന്നത്. യേഹ്ശുവായുടെ ശരീര-രക്തങ്ങളായി രൂപാന്തരപ്പെട്ട തിരുവോസ്തിയ്ക്കു മുമ്പില്‍ സകലവിധ മ്ലേച്ഛതകളും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഇവരുടെ ബലിയര്‍പ്പണം!

ഈ ലോകത്ത് അനേകം മതങ്ങളും അവര്‍ക്കെല്ലാം അനേകം ദേവീ-ദേവന്മാരുമുണ്ട്. ഈ ദേവീ-ദേവന്മാരെ നിന്ദിക്കാനോ അപമാനിക്കാനോ സാത്താന്റെ സംഘം ശ്രമിക്കാറില്ല. ഇവര്‍ ലക്ഷ്യമിടുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെയും അവിടുത്തെ രക്ഷയെയുമാണ്. സാത്താന്റെ ആധിപത്യത്തില്‍നിന്ന് മനുഷ്യനു രക്ഷനേടാനുള്ള ഒരേയൊരു മാര്‍ഗ്ഗം യേഹ്ശുവായില്‍ വിശ്വസിക്കുക എന്നതാണെന്ന് അവനറിയാം. മനുഷ്യന്റെ പാപപരിഹാരാര്‍ത്ഥം അര്‍പ്പിക്കപ്പെട്ട ഏകബലിയുടെ പവിത്രതയും പ്രാധാന്യവും സാത്താന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ബലിയര്‍പ്പണത്തെ തടസ്സപ്പെടുത്താന്‍ സാത്താന്‍ പലവട്ടം ശ്രമിച്ചത് ബൈബിളില്‍ വായിക്കാന്‍ കഴിയും. എന്നാല്‍, അവന്റെ പദ്ധതികളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് യേഹ്ശുവായുടെ ബലിയര്‍പ്പണം യാഥാര്‍ത്ഥ്യമായി. ഇനി അവന് ഒന്നു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. യേഹ്ശുവായില്‍ വിശ്വസിച്ച് രക്ഷപ്രാപിക്കാനുള്ള മനുഷ്യന്റെ അവസരം നഷ്ടപ്പെടുത്തുക എന്നതു മാത്രമാണ് സാത്താന്റെ മുമ്പില്‍ അവശേഷിച്ചിരിക്കുന്ന പോംവഴി! അതിനായി അവന്‍ തന്റെ എല്ലാ ആയുധങ്ങളും ധരിച്ചു യുദ്ധംചെയ്യുന്നു. ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍"(1 പത്രോ: 5; 8, 9). നിത്യരക്ഷ ക്രിസ്തുവിലൂടെ മാത്രമാണെന്ന് ക്രിസ്ത്യാനികളില്‍ പലര്‍ക്കും അറിയില്ലെങ്കിലും സാത്താന് ഇക്കാര്യം വ്യക്തമായി അറിയാം. ഇക്കാരണത്താലാണ് ഇവന്‍ ക്രിസ്തുവിനെയും ക്രിസ്തീയതയെയും മാത്രം എതിര്‍ക്കുന്നത്! മറ്റു ദേവീ-ദേവന്മാരെല്ലാം സാത്താന്റെ കൂട്ടാളികളാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1 കോറി: 10; 20).

വിജാതിയതയോടോ വിജാതിയരോടോ പിശാചിനു യാതൊരു ശത്രുതയുമില്ല. എന്നാല്‍, വിജാതിയരാണെങ്കില്‍പ്പോലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലായതുകൊണ്ട് മനുഷ്യനെ സാത്താന്‍ സ്നേഹിക്കുന്നില്ല. പിശാചിന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നവര്‍ക്ക് താത്ക്കാലികമായി ചില ഭൗതീക സൗകര്യങ്ങള്‍ അവന്‍ ചെയ്തുകൊടുക്കുമെങ്കിലും, മരണാനന്തരം ഇവര്‍ ഉയിര്‍പ്പിക്കപ്പെടുന്നത് നിത്യശിക്ഷയ്ക്കായി മാത്രമായിരിക്കും. അതായത്, ഇപ്പോള്‍ ഇവന്‍ പ്രകടിപ്പിക്കുന്ന സ്നേഹം, നിത്യരക്ഷ തടസ്സപ്പെടുത്താനുള്ള കാപട്യമാണ്! ആത്യന്തികമായി സാത്താന്‍ മനുഷ്യന്റെ ശത്രുതന്നെയാണ്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "കുഞ്ഞുമക്കളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാന മണിക്കൂറാണെന്ന്‍ അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‍ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"(1 യോഹ: 2; 18, 19). എതിര്‍ക്രിസ്തുവിന്റെ വരവിനായുള്ള ഒരുക്കങ്ങളാണ് അവന്റെ അനുയായികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്!

സാത്താന്റെ സംഘത്തില്‍ സമൂഹത്തിലെ ഉന്നതര്‍!

മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ച് തെരുവില്‍ ലഹളയുണ്ടാക്കുന്നവരും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുമാണ് സാത്താന്‍ സംഘത്തിലുള്ളതെന്ന് ആരും കരുതരുത്. ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, വന്‍കിട ബിസിനസുകാര്‍, ന്യായാധിപന്മാര്‍, വൈദീകര്‍, മെത്രാന്മാര്‍, കര്‍ദ്ദിനാള്‍മാര്‍ എന്നിവരൊക്കെയാണ് സാത്താന്‍ സംഘത്തിന്റെ തലവന്മാര്‍! സമൂഹത്തിനു നീതിനടപ്പാക്കിക്കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ അനേകംപേര്‍ ഇന്ന് സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നു. നീതിപീഠങ്ങളില്‍നിന്നു പുറപ്പെടുന്ന അനീതിനിറഞ്ഞ വിധികള്‍ കാണുമ്പോള്‍ ഒരുകാര്യം തിരിച്ചറിഞ്ഞുകൊള്ളുക; എന്തെന്നാല്‍, സാത്താന്‍ സകല മേഖലകളിലും ആധിപത്യമുറപ്പിച്ചു കഴിഞ്ഞു!

വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരുമൊക്കെ സാത്താന്റെ സംഘത്തില്‍ചേര്‍ന്നു കറുത്ത കുര്‍ബ്ബാന അര്‍പ്പിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കിയേക്കാം. എന്നാല്‍, ഇതില്‍ യാതൊരു അതിശയോക്തിയുമില്ല. കത്തോലിക്കാസഭയിലെ ആചാര്യന്മാരുടെ നേതൃത്വത്തിലുള്ള രഹസ്യസംഘടനയാണ് ഇല്ല്യൂമിനാറ്റി പ്രസ്ഥാനം! ഫ്രീമേസണ്‍, ഇല്ല്യൂമിനാറ്റി സംഘടനകള്‍ കത്തോലിക്കാസഭയില്‍ ആധിപത്യം നേടിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഇവരുടെ ആശയങ്ങളാണ് ഇന്ന് സഭയുടെ നിയമങ്ങളായി പുറത്തുവരുന്നത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തതും സഭയുടെ നിയമങ്ങള്‍ പുതുക്കിയതും ഈ സംഘടനകളുടെ തീരുമാനപ്രകാരമായിരുന്നു. 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വമുണ്ടായിരുന്ന 'ആഞ്ചലോ റോങ്കാളി' എന്ന ഫ്രാന്‍സിലെ കര്‍ദ്ദിനാള്‍ കത്തോലിക്കാസഭയുടെ പോപ്പായി പ്രത്യക്ഷപ്പെട്ടത് തിരഞ്ഞെടുപ്പിലൂടെയായിരുന്നില്ല; മറിച്ച്, അതൊരു പിടിച്ചടക്കലായിരുന്നു. 1958-ല്‍ വത്തിക്കാനിലെ കത്തോലിക്കാസഭയുടെ ആസ്ഥാനത്ത് ഒരു 'കോണ്‍ക്ലെവ്' നടന്നു! പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനമായിരുന്നു അത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ അന്നത്തെ പേര് 'ആഞ്ചലോ റോങ്കാളി' എന്നായിരുന്നു. കോണ്‍ക്ലേവിന്റെ ഒരു ഘട്ടത്തിലും ഉയര്‍ന്നുവരാത്ത ഈ പേരിന്റെ ഉടമയെങ്ങനെ കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായി എന്നത് ഇന്നും ദുരൂഹമാണ്!

കോണ്‍ക്ലേവിലെ മൂന്നാമത്തെയും നാലാമത്തെയും വോട്ടിംഗില്‍ കര്‍ദ്ദിനാള്‍ ഗിയുസ്പെ സിരി(Giusppe Siri) തിരഞ്ഞെടുക്കപ്പെട്ടു. ഗ്രിഗറി പതിനേഴാമന്‍ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. വെളുത്ത പുക ഉയരുകയും വത്തിക്കാന്‍ റേഡിയോ അടക്കമുള്ള മാധ്യമങ്ങള്‍ പുതിയ മാര്‍പ്പാപ്പയെ വിളംബരം ചെയ്യുകയും ചെയ്തു! പുതിയ മാര്‍പ്പാപ്പ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുന്നതു കാത്ത് ലക്ഷക്കണക്കിനു വിശ്വാസികള്‍ ചത്വരത്തില്‍ തടിച്ചുകൂടി. പേപ്പല്‍ ഗാര്‍ഡുകള്‍ 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കുന്നതിനായി ഒരുങ്ങിനിന്നു. ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങളിലെ പള്ളിമണികള്‍ നിര്‍ത്താതെ മുഴങ്ങി! ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ പോപ്പ് ബാല്‍ക്കണിയില്‍ വരേണ്ടതാണ്. എന്നാല്‍, മാര്‍പ്പാപ്പ എത്തിയില്ല! വിശ്വാസികളില്‍ ആശങ്കകള്‍ ഉയര്‍ന്നു; തങ്ങള്‍ കണ്ടത് വെളുത്ത പുകയോ കറുത്ത പുകയോ എന്ന സംശയത്തിലുമായി. പലരും പിരിഞ്ഞുപോവുകയും ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ 'ബാല്‍ക്കണിയില്‍' പുതിയ മാര്‍പ്പാപ്പ പ്രത്യക്ഷനായി. അത് ഗ്രിഗറി പതിനേഴാമന്‍ ആയിരുന്നില്ല; ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പേരില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി ആയിരുന്നു!

അധികാരം പിടിച്ചെടുത്ത റോങ്കാളി ആദ്യം ചെയ്തത് നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള സൂനഹദോസ് വിളിച്ചുചേര്‍ക്കുകയായിരുന്നു. 'ഹ്യൂമാനേ സല്യൂട്ടിസ്' എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു. സൂനഹദോസിനു മുന്‍പുനടന്ന ചര്‍ച്ചകളില്‍ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പറഞ്ഞത്, 'സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി' എന്നായിരുന്നു. ഫ്രീമേസണ്‍ സംഘത്തിനു സഭയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ് അന്നു ചെയ്തത്! സഭയുടെ തുറന്നിട്ട വാതിലുകളിലൂടെ യാതൊരു തടസ്സവുമില്ലാതെ എക്യുമെനിസവും സെക്കുലറിസവും കടന്നുകൂടി. ക്രിസ്തുവിലൂടെ മാത്രമുള്ള രക്ഷയുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും അതുവഴി മാനവരക്ഷ തകര്‍ക്കുവാനുമുള്ള പൈശാചിക അജണ്ട, ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ നിറവേറ്റപ്പെടുകയായിരുന്നു! വിജാതിയ അനുകരണങ്ങള്‍ നടത്തി ദൈവവചനത്തെ ധിക്കരിക്കുന്നവരും മറ്റു മതങ്ങളിലൂടെയും ദേവന്മാരിലൂടെയും രക്ഷ വാഗ്ദാനം ചെയ്യുന്നവരുമായ സഭയിലെ 'ഫ്രീമേസണ്‍' വക്താക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ സൂനഹദോസിനെയാണ്!

'ആഞ്ചലോ റോങ്കാളി' 1935-ല്‍ പാരീസില്‍വച്ച് 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വം എടുത്തിരുന്ന വ്യക്തിയാണെന്നുകൂടി അറിയുമ്പോള്‍, ഇയാള്‍ വിളിച്ചുകൂട്ടിയ സൂനഹദോസ് ആരുടെ അജണ്ട നടപ്പാക്കാനായിരുന്നുവെന്ന്‍ വ്യക്തമാകും! Pope John XXIII has been initiated in Paris, and participated in the works of the Lodges in Istanbul” In 1994 the Portuguese newspapers “O Dia” and “Correio de Domingo” published a summary of FI’s(World Apostolate of Fatima - International Secretariat) investigations into the case, which stated that Pope John XXlll [Roncalli] had been initiated into a secret society, the Order of Rosicrucians, whilst serving as the Vatican’s Charge d´Affairs in Paris during 1935. (The Portugal Daily News, November 11, 2002).

പലരും മനോവയോടു ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട്. ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും ഉന്നത പാണ്ഡിത്യമുള്ള കര്‍ദ്ദിനാള്‍മാര്‍ 'ബ്ലാക്ക് മാസ്' ചെയ്യാന്‍ തയ്യാറാകുമോ എന്നതാണ് ആ ചോദ്യം. ഈ ഭൂമുഖത്തുതന്നെയാണ് സ്വര്‍ഗ്ഗരാജ്യമെന്നു പഠിപ്പിക്കുന്നവരും മരണാനന്തര ജീവിതത്തെ സംശയിക്കുന്നവരുമായ വൈദീകരും മെത്രാന്മാരും ഉണ്ടെന്നത് നമുക്കെല്ലാം അറിയാം. അതുപോലെതന്നെ, സ്വവര്‍ഗ്ഗഭോഗികളും നിരീശ്വരവാദികളും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുമെന്നു പറയാന്‍ തക്കവിധം പൈശാചിക ബന്ധനത്തില്‍ കഴിയുന്ന പോപ്പിന്റെ ജല്പനങ്ങളും നാം കേട്ടു. ഇവരെല്ലാം ലക്ഷ്യമിടുന്നത് ഇഹലോകവാസം മാത്രമാണ്. രക്ഷപ്രാപിക്കാന്‍ ക്രിസ്ത്യാനിയാകേണ്ടതില്ല എന്ന പൈശാചിക സന്ദേശം പ്രചരിപ്പിക്കുന്നവര്‍ കത്തോലിക്കാസഭയുടെ അമരത്തു കടന്നുകൂടിയാലും, ഇവരാരും ക്രിസ്ത്യാനികളാണെന്നു പറയാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വിഷഫലം കായ്ക്കുന്ന മരങ്ങള്‍ കത്തോലിക്കാസഭയിലും മുളച്ചിട്ടുണ്ട്. 'സെക്കുലറിസം' എന്ന ദുരാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം രക്ഷയ്ക്കായുള്ള ഏകസത്യമാര്‍ഗ്ഗത്തെ നിഷേധിക്കുന്ന വിഷവൃക്ഷങ്ങളാണ്! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു പഠിപ്പിക്കുന്ന വൈദീകരും മെത്രാന്മാരും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേ? ഇവരെ കാണുമ്പോള്‍ സാത്താന്റെ പ്രവര്‍ത്തനം സഭയില്‍ എത്രത്തോളം വ്യാപകമായി എന്ന് മനസ്സിലാക്കിക്കൊള്ളുക!

കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇത്തരക്കാര്‍ എങ്ങനെ കയറിക്കൂടിയെന്നു ചിന്തിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കിയിരിക്കുക. ഇത് ഒരു ദിവസംകൊണ്ട് വന്നുഭവിച്ച ദുരന്തമല്ല; മറിച്ച്, അനേകം വര്‍ഷങ്ങള്‍ക്കൊണ്ടാണ് ഈ സ്ഥിതി സംജാതമായത്. ബെന്നി പുന്നത്തറയുടെ പ്രസാദകസ്ഥാപനമായ 'സോഫിയാ ബുക്സ്' ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്നാണ് ആ പുസ്തകത്തിന്റെ പേര്! കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്നു തയ്യാറാക്കിയ പദ്ധതിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണ് ആ പുസ്തകത്തിന്റെ ഇതിവൃത്തം! പൈശാചിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ സെമിനാരികളില്‍ ചേര്‍ത്തു വൈദീകരാക്കുകയും, അവര്‍ പിന്നീട് മെത്രാന്മാരും കര്‍ദ്ദിനാള്‍മാരുമായി വളര്‍ന്നു സഭയുടെമേല്‍ ആധിപത്യം നേടുകയും ചെയ്യുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് സാത്താന്‍സംഘം ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. ഈ വിധത്തില്‍ വൈദീകനായ ഒരു വ്യക്തി അപകടത്തില്‍പ്പെട്ടു മരിക്കുകയും, ഈ വ്യക്തിയുടെ ഡയറിക്കുറിപ്പുകള്‍ ഇയാളെ പരിചരിച്ച നഴ്സിനു ലഭിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഈ പൈശാചിക പ്രവര്‍ത്തങ്ങള്‍ പുറംലോകം അറിയാനിടയായത്. സഭയുടെ ഉന്നതങ്ങളില്‍ ഇന്ന് സ്ഥാനംപിടിച്ചിരിക്കുന്ന പലരും സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ്. ദൈവവചന വിരുദ്ധമായ നിയമങ്ങളും ആശയങ്ങളും കടന്നുവരുന്നത് ഇവരില്‍നിന്നാണെന്നു തിരിച്ചറിയുകയും, ഇതിനെ പ്രതിരോധിക്കാന്‍ വചനം പഠിക്കുകയും ചെയ്തില്ലെങ്കില്‍ അനേകര്‍ നിത്യജീവനില്‍നിന്നു പുറന്തള്ളപ്പെടും! നമുക്കു വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ബൈബിളിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ നിയമത്തെക്കാള്‍ നീതിയുക്തമായ നിയമങ്ങള്‍ മറ്റൊരു ജനതയ്ക്കും നല്കപ്പെട്ടിട്ടില്ല. ഈ വചനം നോക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ഈ നിയമങ്ങളെ നിഷേധിച്ചുകൊണ്ടു പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ്. ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തോടെ നിയമങ്ങള്‍ പരിഷ്ക്കരിക്കാന്‍ തുടങ്ങി. അതിനുമുമ്പുതന്നെ കത്തോലിക്കാസഭയില്‍ നിയമപരിഷ്കരണം ആരംഭിച്ചിരുന്നു. ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടതുതന്നെ വ്യക്തമായ ലക്ഷ്യത്തോടെയുള്ള രഹസ്യഅജണ്ടയുമായാണ്! യുദ്ധം ഇല്ലാതാക്കി, സമാധാനം സ്ഥാപിക്കാനാണ് ഈ സംഘടനയ്ക്കു രൂപം നല്‍കിയതെന്ന വാദം കപടമാണ്. ദൈവീകനിയമങ്ങള്‍ക്കു ബദലായ നിയമങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രധാന ലക്‌ഷ്യം. ഈ സംഘടന നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ലോകരാജ്യങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചു. ക്രൈസ്തവ രാജ്യങ്ങളെല്ലാം ഐക്യരാസ്ട്രസഭയുടെ നിയമങ്ങള്‍ ശിരസ്സാവഹിക്കുകയും ഇസ്ലാമിക രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് യാതൊരു പരിഭവവുമില്ല. കാരണം, സത്യദൈവത്തില്‍നിന്നുള്ള നിയമങ്ങള്‍ റദ്ദാക്കുക എന്നതുമാത്രമാണ് ഇവരുടെ ലക്‌ഷ്യം!

എന്നാല്‍, പരിഷ്കരിക്കപ്പെടുന്ന നിയമങ്ങള്‍ ദൈവവചന വിരുദ്ധവും തികച്ചും പൈശാചികവുമാണ്‌. മനുഷ്യാവകാശം എന്ന ഓമനപ്പേരിട്ട് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ അധര്‍മ്മികളുടെ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മാത്രമേ ഉപരിക്കുകയുള്ളൂ. ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന അന്താരാഷ്‌ട്ര നിയമങ്ങള്‍ ശ്രദ്ധിച്ചാല്‍, ഈ സംഘടനയുടെമേല്‍ സാത്താന്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചു കഴിഞ്ഞുവെന്നു മനസ്സിലാക്കാന്‍ കഴിയും. ഈ നിയമങ്ങളാണ് ലോകരാഷ്ട്രങ്ങള്‍ ഇന്ന് അനുകരിച്ചുകൊണ്ടിരിക്കുന്നത്. അധാര്‍മ്മികതയുടെ ഈ നിയമങ്ങള്‍ക്കു പിന്നിലെ സാത്താന്റെ ശക്തമായ ഇടപെടല്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മനുഷ്യരുടെ കണ്ണുകള്‍ അന്ധമാക്കപ്പെടുകയും ഹൃദയങ്ങള്‍ കഠിനമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സാത്താന്റെ സ്വാധീനം കടന്നുചെല്ലാത്ത ഒരു മേഖലയും ഇന്ന് ഭൂമിയിലില്ല.

ഫ്രീമേസണ്‍, ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളാണ് സാത്താന്‍ ആരാധനയിലേക്കുള്ള പ്രവേശന കവാടങ്ങള്‍! സമൂഹത്തില്‍ മാന്യതയുടെ പരിവേഷമുള്ളവരാണ് സാത്താന്റെ ആരാധകരെന്നു നാം കണ്ടു. കപടനാട്യക്കാരായ ഇവര്‍ മറ്റുള്ളവരോടുള്ള സമീപനത്തില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കുകയില്ല. എന്നാല്‍, ഇവരുടെ സംഘത്തില്‍പ്പെട്ട വ്യക്തികള്‍ക്ക്, അവര്‍ ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്നവരാണെങ്കിലും പരസ്പരം തിരിച്ചറിയാനുള്ള രഹസ്യമുദ്രകളുണ്ട്. വിധി പ്രസ്താവിക്കുന്ന ന്യായാധിപന്മാര്‍പോലും പക്ഷപാതം കാണിക്കുന്നു. സാത്താന്റെ സംഘത്തില്‍പ്പെട്ട ന്യായാധിപന്മാരാണെങ്കില്‍ അവര്‍ക്കു തിരിച്ചറിയാന്‍ സാധിക്കുന്ന മുദ്രകളിലൂടെ വിചാരണ ചെയ്യപ്പെടുന്നവര്‍ക്കു സംവദിക്കാന്‍ കഴിയും! പരീക്ഷകളില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നവര്‍ സാത്താന്റെ ആരാധകരാണെങ്കില്‍, അവര്‍ക്കുമാത്രം തിരിച്ചറിയാന്‍ കഴിയുന്ന മുദ്രകള്‍ ഉത്തരക്കടലാസില്‍ രേഖപ്പെടുത്തും. അയോഗ്യരായ പലരും ഉന്നത ബിരുദം നേടുന്നത് ഇത്തരത്തിലാണ്. സംഘാംഗങ്ങള്‍ക്കു മാത്രം തിരിച്ചറിയാന്‍ കഴിയുന്ന മുദ്രകളിലൂടെയാണ് സാത്താന്റെ സേവകര്‍ പരസ്പരം തങ്ങളുടെ 'ഐഡന്റിറ്റി' വെളിപ്പെടുത്തുന്നത്. സഹോദരങ്ങള്‍ പരസ്പരം പുലര്‍ത്തുന്ന സ്നേഹബന്ധത്തെക്കാള്‍ ദൃഢമായ ബന്ധം ഇവര്‍ പരസ്പരം കാത്തുസൂക്ഷിക്കുന്നു.

നിഗൂഢ കേന്ദ്രങ്ങളില്‍ വളരെ രഹസ്യമായി ചേരുന്ന യോഗങ്ങളിലാണ് സാത്താന്യ ആരാധനകള്‍ നടക്കുന്നത്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ നഗരങ്ങളിലും സാത്താനു ബലിയര്‍പ്പിച്ചുകൊണ്ടുള്ള ആരാധനകള്‍ നടക്കുന്നുണ്ട്. സംഘത്തിലെ പ്രധാനപ്പെട്ട വ്യക്തികളുടെ അംഗീകാരത്തോടെ മാത്രമേ പുതുതായി ഒരുവനെ യോഗങ്ങളില്‍ പങ്കെടുപ്പിക്കുകയുള്ളൂ. ഇത്തരത്തിലുള്ള അധമകര്‍മ്മങ്ങള്‍ ഇന്ത്യയിലടക്കം എല്ലാ രാജ്യങ്ങളിലും നിയമവിരുദ്ധമാണെങ്കിലും, ഒരു രാജ്യത്തും ഇന്നുവരെ ഇവര്‍ പിടിക്കപ്പെടുകയോ ഇവരുടെ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടക്കുകയോ ചെയ്തിട്ടില്ല. ഇവര്‍ക്ക് എല്ലാ അധികാര കേന്ദ്രങ്ങളിലുമുള്ള സ്വാധീനമാണ് ഇതിനു കാരണം! ചില കൊലപാതകങ്ങളുടെ അന്വേഷണങ്ങള്‍ ചെന്നെത്തുന്നത് സാത്താന്‍ ആരാധകരുടെ കേന്ദ്രങ്ങളിലാണെങ്കില്‍, അപ്പോള്‍ത്തന്നെ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണാം. തിരുവനന്തപുരത്തെ നന്ദന്‍കോട് നടന്ന കൂട്ടക്കൊലയുമായി സാത്താന്‍ സേവയ്ക്കുള്ള ബന്ധം ആരാണ് മറച്ചുവയ്ക്കുന്നത്?

നന്ദന്‍കോട് കൂട്ടക്കൊലയും സാത്താന്‍ സേവയും!

മാതാപിതാക്കളെയും സഹോദരിയെയും മാതൃസഹോദരിയെയും നിഷ്ഠൂരമായി വധിച്ച കേദല്‍ ജിന്‍സണ്‍ രാജ എന്ന യുവാവിനു സാത്താന്‍ സംഘവുമായുള്ള ബന്ധം അന്വേഷിക്കാന്‍ പൊലിസ് തയ്യാറാകാത്തത് ദുരൂഹമാണ്. സാത്താന്‍ ആരാധനയിലേക്ക് അന്വേഷണം എത്തിച്ചേരുമ്പോള്‍ പിന്നോട്ടു വലിഞ്ഞ അന്വേഷണ സംഘത്തെയാണ്‌ നാം കണ്ടത്. മനുഷ്യനെ കുരുതി കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ പരീക്ഷിച്ചതെന്ന് കേദല്‍ മൊഴികൊടുത്തിട്ടും മാനസീകരോഗമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. സാത്താന്‍ സേവകരിലേക്ക് അന്വേഷണം എത്തിച്ചേരാതിരിക്കാന്‍ ഉന്നതന്മാര്‍ ഇടപെടുന്നു എന്നതാണു യാഥാര്‍ത്ഥ്യം! അത്രമാത്രം സ്വാധീനമുള്ള സംഘമാണ് കറുത്ത കുര്‍ബ്ബാനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ള സ്വാധീനമല്ല. ലോകത്തെവിടെയൊക്കെ ഇത്തരം കൊലപാതകങ്ങള്‍ നടന്നാലും യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം നീണ്ടുപോകാറില്ല. അന്വേഷണത്തിന്റെ ഗതി സാത്താന്‍ സേവകരിലേക്കാണ് നീളുന്നതെങ്കില്‍, അന്വേഷണം അവസാനിപ്പിക്കുകയോ ഗതിമാറ്റിവിടുകയോ ചെയ്യും!

ഈ അടുത്ത നാളുകളില്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടന്നിട്ടുള്ള കൂട്ടക്കൊലകള്‍ എല്ലാമൊന്നും ഇസ്ലാമിക ഭീകരന്മാര്‍ നടത്തിയിട്ടുള്ളതല്ല. ക്രൈസ്തവ ആരാധനാലയങ്ങളില്‍ നടക്കുന്ന കൂട്ടക്കൊലകളില്‍ പലതിന്റെയും പിന്നില്‍ ഇസ്ലാമിക ഭീകരന്മാരാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, എല്ലാ ആക്രമണങ്ങളും ഇസ്ലാമിനുമേല്‍ ആരോപിക്കുമ്പോള്‍ രക്ഷപ്പെടുന്നത് സാത്താന്‍ ഗ്രൂപ്പുകളാണ്. എന്തെന്നാല്‍, ഈ അടുത്തനാളില്‍ ഇരുപത്തിയേഴു പേരുടെ ജീവനെടുത്തത് ക്രിസ്ത്യന്‍ നാമം വഹിക്കുന്ന ഒരു വ്യക്തിയായിരുന്നു. സാത്താന്‍ ആരാധനയുമായി ഈ കൂട്ടക്കൊലയ്ക്കുള്ള പങ്ക് അന്വേഷിക്കാത്തതിന്റെ കാരണം വ്യക്തമാണ്. പ്രതി സമ്മതിച്ചാല്‍പ്പോലും സാത്താന്‍ ആരാധകരുടെ ബന്ധം അംഗീകരിക്കാന്‍ നിയമപാലകാരോ ഭരണകൂടങ്ങളോ തയ്യാറാകില്ല. ബ്ലാക്ക് മാസ് സംഘത്തിന്റെ സ്വാധീനമാണ് ഇതില്‍നിന്നെല്ലാം നാം തിരിച്ചറിയേണ്ടത്!

നന്ദന്‍കോട് കൂട്ടക്കൊലയുടെ പിന്നില്‍ മാനസീക വിഭ്രാന്തി മാത്രമായിരുന്നോ? സാത്താന്‍സേവകര്‍ക്കും അവരുടെ തലമുറയ്ക്കും മാനസീകരോഗങ്ങള്‍ ഉണ്ടാകുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് അന്വേഷണം കടന്നുപോകരുതെന്ന് ആര്‍ക്കൊക്കെയോ നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കേദല്‍ ജിന്‍സണ്‍ രാജ എന്ന കൊലയാളിയുടെ കുറ്റസമ്മതം അന്വേഷണസംഘം മുഖവിലയ്ക്കെടുക്കാത്തത്. ശരിയായ ദിശയില്‍ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുപോയാല്‍ കേരളത്തിലെ അനേകം കുറ്റകൃത്യങ്ങളുടെ ചുരുളഴിയുമെന്ന് ആരൊക്കെയോ ഭയപ്പെടുന്നു. നന്ദന്‍കോടു നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമായി ആരും കാണരുത്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇത്തരം നരഹത്യകള്‍ നടക്കുന്നുണ്ട്. കൊലയാളിയില്‍ മാനസീകരോഗം ആരോപിച്ച് അന്വേഷണം അവസാനിപ്പിക്കുന്ന ഒട്ടുമിക്ക കൊലപാതകങ്ങളും ആസൂത്രിതമായ സാത്താന്‍സേവയുടെ ഭാഗമാണ്. അമേരിക്കയിലും ഓസ്ട്രേലിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ ഇത്തരം കൊലപാതകങ്ങള്‍ നിത്യസംഭവമായി വളര്‍ന്നിരിക്കുന്നു. ഇസ്ലാമിക ഭീകരന്മാരുടെ നരനായാട്ടുകള്‍ അരങ്ങേറുന്നതിനാല്‍ പല കൊലപാതകങ്ങളും ഭീകരരുടെ അകൗണ്ടില്‍ ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കൊലയാളിയില്‍ ഇസ്ലാമികബന്ധം കണ്ടെത്താന്‍ കഴിയാതെവരുന്ന സാഹചര്യങ്ങളിലാണ് മാനസീകരോഗം ആരോപിക്കപ്പെടുന്നത്.

ഇവിടെ ഒരുകാര്യം നാം പ്രത്യേകം ഓര്‍ത്തിരിക്കണം. എന്തെന്നാല്‍, ഏതൊരു കുറ്റവാളിയും മാനസീകരോഗിയാണ്! മോഷ്ടാവിലും കൊലപാതകിയിലും വ്യഭിചാരിയിലും മാനസീകരോഗം കണ്ടെത്താന്‍ കഴിയും. ആയതിനാല്‍, മാനസീകരോഗത്തിന്റെ പിടിയില്‍ ഒരുവന്‍ എത്തിച്ചേരാനുണ്ടായ സാഹചര്യമാണ് അന്വേഷണ വിധേയമാക്കേണ്ടത്. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തിച്ചേരുകയുള്ളു. സാത്താനു ബലിയര്‍പ്പിക്കാന്‍ ഒരുവന്‍ തയ്യാറാകുന്ന വ്യക്തിയുടെ മനസ്സിനെ നയിക്കുന്നതു സാത്താനായിരിക്കും. സാത്താന്റെ സമ്പൂര്‍ണ്ണ നിയന്ത്രത്തിലുള്ള വ്യക്തിയുടെ മനസ്സിനെ സ്വയമായി നിയന്ത്രിക്കാന്‍ ആ വ്യക്തിയ്ക്കു സാധിക്കില്ല. ഇക്കാരണത്താല്‍ത്തന്നെ സാത്താന്‍ സംഘത്തിലേക്ക് അന്വേഷണം നീണ്ടുപോകണം. ഇത്തരത്തില്‍ നീണ്ടുപോയിട്ടുള്ള അന്വേഷണങ്ങളൊന്നും ഇന്നുവരെ എവിടെയും ഉണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും പ്രാഗത്ഭ്യമുള്ള അന്വേഷണ ഏജന്‍സികളില്‍ ഒന്നാണ് 'സ്കോട്ട്ലന്റ് യാഡ്'! എന്നാല്‍, ഈ രാജ്യത്തുപോലും അനേകം കുഞ്ഞുങ്ങള്‍ ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, കുറ്റവാളികള്‍ അജ്ഞാതരായി തുടരുന്നു! ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്താന്‍ കഴിവുള്ള പൊലിസ് സംവീധാനം പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ്! ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയോ തിരോധാനം ചെയ്യപ്പെടുകയോ ചെയ്യുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍മാത്രം പ്രതികള്‍ പിടിക്കപ്പെടുന്നില്ല. പിടിക്കപ്പെട്ടാല്‍, പ്രതിയുടെ മനോവൈകൃതമാണ് കുറ്റകൃത്യത്തിന് ആധാരമായ സാഹചര്യമെന്നു പ്രഖ്യാപിച്ച് വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കുന്നു.

നീതിപീഠങ്ങളിലും ഭരണനേതൃത്വങ്ങളിലും ബ്യൂറോക്രസിയുടെ ഉന്നതസ്ഥാനങ്ങളിലും മാത്രമല്ല, ക്രൈസ്തവസഭകളുടെ ഉന്നതസ്ഥാനങ്ങളിലും സാത്താന്‍ സംഘം പിടിമുറുക്കിയിരിക്കുന്നതിനാല്‍ നീതിനിര്‍വ്വഹണം ഇന്ന് അസാദ്ധ്യമായിരിക്കുന്നു. കോടതി വ്യവഹാരങ്ങളില്‍ ചെന്നുപെടാതിരിക്കാനുള്ള ജാഗ്രത ദൈവമക്കളുടെ ഭാഗത്തുനിന്നുണ്ടാകണം. എന്തെന്നാല്‍, ദൈവജനത്തിനു നീതി ലഭിക്കാനുള്ള സാധ്യത ഇന്ന് വിദൂരത്താണ്! ഇന്ന് ലോകത്തു നടക്കുന്ന എല്ലാക്കാര്യങ്ങളിലും ഇടപെടുന്ന ശൈലി ദൈവജനത്തിനു ഭൂഷണമല്ല. എല്ലാം വിവേചിച്ചറിയുകയും വിവേകത്തോടെ വര്‍ത്തിക്കുകയും വേണം.

നിയമങ്ങളിലെ അധാര്‍മ്മികത!

ഇന്ന് നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് സാത്താന്റെ രാജ്യം വളര്‍ത്താന്‍ ഉപകരിക്കുന്ന തരത്തിലാണ്. ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന നിയമങ്ങളുടെ തനിപ്പകര്‍പ്പായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏറ്റവും ശ്രദ്ധചെലുത്തുന്നത് ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. ബാലാവകാശം, സ്ത്രീകളുടെ അവകാശം, മൃഗങ്ങളുടെ അവകാശം എന്നിങ്ങനെ അവകാശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കെണി തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. കുഞ്ഞുങ്ങളെ നേര്‍വഴിക്കു നടത്താനോ അവരെ ശാസിക്കാനോ മാതാപിതാക്കള്‍ക്കുള്ള അവകാശം നിഷേധിക്കുന്നത് നാം കാണതെപോകരുത്. ഇത് കുഞ്ഞുങ്ങളോടുള്ള ഐക്യരാഷ്ട്രസഭയുടെ സ്നേഹമാണെന്നു ധരിക്കുകയുമരുത്. എന്തെന്നാല്‍, ദൈവഭയമില്ലാത്തവരും മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും താന്തോന്നികളുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള സാത്താന്റെ അജണ്ടയുടെ ഭാഗമാണ് ഈ നിയമം! വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടത്തില്‍ത്തന്നെ കുട്ടികളുടെമേല്‍ മാതാപിതാക്കള്‍ക്കുള്ള നിയന്ത്രണം ഇല്ലാതാക്കേണ്ടത് സാത്താന്റെ രാജ്യസ്ഥാപനത്തിന് അനിവാര്യമാണ്. ഇവരില്‍ പൈശാചികത നിറയ്ക്കാന്‍ ആവശ്യമായ 'വീഡിയോ ഗെയിമുകള്‍' നിര്‍മ്മിക്കുന്നതും സാത്താന്റെ സംഘംതന്നെ!

ചരടുപൊട്ടിയ പട്ടംപോലെയാണ് കുഞ്ഞുങ്ങള്‍ ഇന്നു വളരുന്നത്. അവരെ നിയന്ത്രിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ ഇല്ല. ചരടിനാല്‍ നിയന്ത്രിക്കപ്പെടുന്ന പട്ടം കരുതുന്നത് ഈ ചരടില്‍നിന്നു മോചനം ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാമായിരുന്നു എന്നാണ്. ചരടു നിയന്ത്രിക്കുന്ന വ്യക്തിയുടെ വിരലുകളുടെ ചലനമാണ് തന്നെ ഉയരങ്ങളിലെത്തിക്കുന്നതെന്ന് പട്ടം മനസ്സിലാക്കുന്നില്ല. പട്ടത്തിന്റെ ആഗ്രഹത്തിനനുസരണമായി ചരടു പൊട്ടിച്ച് സ്വതന്ത്രമാക്കിയാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ പട്ടം തകര്‍ന്നു നിലംപതിക്കും. നിയന്ത്രണമില്ലാതെ വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്! ശിശുക്കള്‍ക്കുവേണ്ടി നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങള്‍മൂലം സാത്താന്റെ സാമ്രാജ്യം വളരുന്നതുപോലെ, സ്ത്രീകള്‍ക്കായുള്ള നിയമങ്ങളിലൂടെയും സാത്താന്‍ അവന്റെ സാമ്രാജ്യം വളര്‍ത്തുന്നു!

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഇന്ന് അനേകം നിയമങ്ങളുണ്ട്. എന്നാല്‍, നിയമങ്ങള്‍ വര്‍ദ്ധിക്കുംതോറും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ ഇവരെ രക്ഷിക്കാനുള്ളതല്ല എന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍! ഈ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിനു മുന്‍പുണ്ടായിരുന്ന സുരക്ഷിതത്വം ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്നില്ല. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഇന്ന് സുരക്ഷിതരല്ലാത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം നാം കണ്ടെത്തേണ്ടിയിരിക്കുന്നു! അനര്‍ഹമായ അവകാശങ്ങള്‍ പല സ്ത്രീകളെയും അഹങ്കാരികളാക്കി മാറ്റി എന്നതാണ് ഇവര്‍ നേരിടുന്ന ഭീഷണിയുടെ യഥാര്‍ത്ഥ കാരണം!

പുരുഷന്മാര്‍ക്ക് ലഭിക്കാത്ത അനേകം ആനുകൂല്യങ്ങള്‍ നിയമത്തിലൂടെ സ്ത്രീകള്‍ക്കു ലഭിച്ചപ്പോള്‍, ഈ നിയമങ്ങള്‍ ദുരുപയോഗിക്കപ്പെട്ടു. അഴിഞ്ഞാട്ടക്കാരികളും അഭിസാരികകളുമായ സ്ത്രീകളാണ് ഈ നിയമങ്ങളെ ദുരുപയോഗിച്ചത്. മാന്യരായ അനേകം പുരുഷന്മാര്‍ അഭിസാരികമാരാല്‍ അവമാനിക്കപ്പെട്ടു! ഒരു ദുര്‍ന്നടപ്പുകാരി വിചാരിച്ചാല്‍ ഏതൊരു മാന്യനെയും ഉന്മൂലനം ചെയ്യാന്‍ സാധിക്കുമെന്ന അവസ്ഥ സംജാതമായി. അസംതൃപ്തരായ പുരുഷസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഈ നിയമങ്ങള്‍ കാരണമായി എന്നതാണു പരമാര്‍ത്ഥം! സമൂഹത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാലും അവരോടു സഹതപിക്കുന്ന പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു! ഇത് സ്ത്രീകളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായി മാറി!

മുന്‍പൊക്കെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ സഹായത്തിനു പുരുഷന്‍ ഓടിയെത്തുമായിരുന്നുവെങ്കില്‍, ഇന്ന് സ്ത്രീകളുടെ സഹായത്തിനു കടന്നുവരുന്ന പുരുഷന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു! സ്ത്രീകളുമായുള്ള വ്യവഹാരങ്ങളില്‍ പുരുഷനു നീതിലഭിക്കില്ല എന്ന തിരിച്ചറിവാണ് അവനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ലഭിച്ചിരുന്ന ബഹുമാനംപോലും ഇല്ലാതാക്കിയത് ഇവര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട നിയമങ്ങള്‍ മൂലമാണ്! എത്ര ആനുകൂല്യങ്ങള്‍ ലഭിച്ചാലും അതിലൊന്നും മതിവരാത്ത ദുര്‍ന്നടപ്പുകാരികളാണ് എല്ലാ സ്ത്രീകള്‍ക്കും അവമതിപ്പുണ്ടാക്കുന്നത്. സ്വൈരിണികളായ ഒരുപറ്റം സ്ത്രീകള്‍മൂലം മഹതികളായ സ്ത്രീകള്‍ക്കുപോലും അവമതിപ്പുണ്ടായി എന്നതാണു യാഥാര്‍ത്ഥ്യം! അസ്സാന്മാര്‍ഗ്ഗീക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമൂഹത്തില്‍ അംഗീകാരം ലഭിക്കാത്ത പഴയ അവസ്ഥകള്‍ മാറുകയും, വേശ്യകള്‍ക്കും സ്വവര്‍ഗ്ഗഭോഗികള്‍ക്കും ബഹുമതി ലഭിക്കുന്ന കാലം വന്നണയുകയും ചെയ്തു. വേശ്യകള്‍ ഇന്ന് വിളിക്കപ്പെടുന്നത് ലൈംഗീക തൊഴിലാളികള്‍ എന്നപേരിലാണ്! ഏതൊരു തൊഴിലുംപോലെ മഹത്വമുള്ള തൊഴിലായി വേശ്യാവൃത്തി മാറിയത് സാത്താന്റെ പദ്ധതിയുടെ ഭാഗമാണെന്നു നാം തിരിച്ചറിയണം. സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങളുടെ പിന്നിലുള്ള സാത്താന്റെ അജണ്ടയും ഇതുതന്നെയാണ്!

സ്ത്രീകള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന തലതിരിഞ്ഞ നിയമങ്ങളുടെ പരിണിതഫലമായി ഇന്ന് വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ദമ്പതികള്‍ക്കിടയിലുള്ള നിസ്സാര പ്രശ്നങ്ങള്‍പ്പോലും വിവാഹമോചനത്തില്‍ കലാശിക്കുന്നു. തങ്ങള്‍ക്കു ജനിച്ച മക്കളുടെ ഭാവിപോലും പരിഗണിക്കാതെ വേര്‍പിരിയാന്‍ തയ്യാറാകുന്ന ദമ്പതികള്‍ ഇന്നുണ്ട്. വിവാഹമോചന കേസുകളില്‍ തൊണ്ണൂറു ശതമാനവും സ്ത്രീകള്‍ മുന്‍കൈയെടുത്ത കേസുകളാണ് എന്നത് സംഗതിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കുടുംബ ജീവിതത്തിന്റെ പവിത്രതയെ പരിഗണിക്കാത്ത സ്ത്രീകളുടെ എണ്ണം നൂറുമടങ്ങ്‌ വര്‍ദ്ധിച്ചത് അവര്‍ക്കുവേണ്ടി അനര്‍ഹമായ നിയമങ്ങള്‍ നിര്‍മ്മിച്ചതുമൂലമാണ്! ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ജാരനോടൊപ്പം ഇറങ്ങിത്തിരിക്കുന്ന സ്ത്രീകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.

കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക അവകാശങ്ങള്‍ നിര്‍മ്മിക്കുക എന്നതു മാത്രമായിരുന്നില്ല ദൈവദൂഷകരുടെ ദൗത്യം. മൃഗങ്ങള്‍ക്കും പ്രകൃതിയ്ക്കുംവേണ്ടി ഇവര്‍ പ്രത്യേക നിയമങ്ങള്‍ നിര്‍മ്മിച്ചു. ഇന്ന് മനുഷ്യനെക്കാള്‍ മൃഗങ്ങള്‍ക്കു വില കല്പിക്കുന്ന രാജ്യങ്ങള്‍ ഭൂമുഖത്തുണ്ട്. മനുഷ്യനെ ആക്രമിക്കാന്‍ വരുന്ന ഹിംസ്ര മൃഗങ്ങളെ തിരിച്ചാക്രമിക്കാന്‍ മനുഷ്യന് അവകാശമില്ല. മൃഗങ്ങളില്‍നിന്നു വേറിട്ട മഹത്വമൊന്നും മനുഷ്യന് ഇല്ലെന്ന ധാരണ വളര്‍ത്തുകയെന്നതാണ് സാത്താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലാണെന്നു സാത്താനറിയാം. ദൈവത്തോടുള്ള പ്രതികാരമാണ് അവന്‍ മനുഷ്യനോടു ചെയ്യുന്നത്. മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ദൈവം ഇപ്രകാരം അരുളിച്ചെയ്തു: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ: 1; 26). ഘട്ടംഘട്ടമായി ഈ ആധിപത്യം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് സാത്താനും കൂട്ടാളികളും. മൃഗസ്നേഹികള്‍ എന്നപേരില്‍ ചില സാമൂഹ്യവിരുദ്ധര്‍ ഈ ലോകത്തു ജീവിക്കുന്നുണ്ട്. മനുഷ്യക്കുഞ്ഞുങ്ങളെ തെരുവുനായ്ക്കള്‍ കടിച്ചുകീറുമ്പോഴും പട്ടികള്‍ക്കുവേണ്ടി വാദിക്കുന്ന ഇവരും സാത്താന്റെ പിണയാളുകള്‍ തന്നെയാണ്! മനുഷ്യനു ദൈവം നല്‍കിയ മഹത്വത്തെ ഇകഴ്ത്തുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം!

നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ക്കുമുമ്പും ലോകം നിലനിന്നിരുന്നു. ഇത്തരം നിയമങ്ങള്‍ ഇല്ലാതിരുന്നപ്പോഴും ലോകത്തു സമതുലിതാവസ്ഥ പരിപാലിക്കപ്പെട്ടു. എന്നാല്‍, നിയമംവഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചിലര്‍ രംഗപ്രവേശം ചെയ്തപ്പോഴാണ് എല്ലാം തകിടംമറിഞ്ഞത്! ആവാസവ്യവസ്ഥയുടെ സംരക്ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തവിധം ഭൂമിയുടെ സ്ഥിതി അടിക്കടി മോശമായിക്കൊണ്ടിരിക്കുന്നു! എന്തെന്നാല്‍, പ്രപഞ്ചത്തിനു രൂപംനല്‍കിയ ദൈവത്തിന്റെ ജോലി മനുഷ്യന്‍ ഏറ്റെടുത്തപ്പോള്‍ എല്ലാം കുത്തഴിഞ്ഞ അവസ്ഥയിലായി എന്നതാണു യാഥാര്‍ത്ഥ്യം! ദൈവത്തിന്റെ നിയമങ്ങള്‍ക്കു ബദലായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സാത്താന്‍ ലക്ഷ്യമിടുന്നത് ദൈവത്തോടുള്ള പ്രതികാരമാണ്. അതായത്, ഇവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍മൂലം ദൈവത്തിന്റെ കോപം ക്ഷണിച്ചുവരുത്തുകയും, ഈ കോപത്തെ പ്രതി മനുഷ്യനെ ദൈവത്തിനെതിരേ തിരിക്കുകയും ചെയ്യാമെന്നു സാത്താന്‍ കണക്കുകൂട്ടുന്നു! എന്നാല്‍, യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രതികാരം ഇപ്പോഴല്ല പ്രത്യക്ഷമാകുന്നത്. ഇപ്പോള്‍ സംഭവിക്കുന്ന താളപ്പിഴകള്‍ മനുഷ്യന്റെ പ്രവൃത്തിയുടെ പരിനിതഫലത്തെ തടസ്സപ്പെടുത്താന്‍ ദൈവം തയ്യാറാകുന്നില്ല എന്നതാണ്.

മനുഷ്യനും സാത്താനും ചേര്‍ന്നു ദൈവീകനിയമങ്ങളെ അട്ടിമറിച്ചപ്പോള്‍ താത്ക്കാലികമായി ദൈവീകസംരക്ഷണം പിന്‍വലിക്കപ്പെടുന്നു. ബാലാവകാശ നിയമങ്ങളും സ്ത്രീപക്ഷ നിയമങ്ങളും മാത്രമല്ല, ദൈവീകനിയമങ്ങള്‍ക്കു ബദലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എല്ലാ നിയമങ്ങളും മനുഷ്യനു തിരിച്ചടിയാകുമ്പോള്‍ സാത്താനും അവന്റെ ആജ്ഞാനുവര്‍ത്തികളും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കും. മനുഷ്യന്റെമേല്‍ ദുരന്തങ്ങള്‍ അയയ്ക്കുന്നത് ദൈവമാണെന്നു പറഞ്ഞുകൊണ്ടാണ് മനുഷ്യരെ അവര്‍ ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. സാത്താന്റെ ആരാധകര്‍ ഇന്ന് പറഞ്ഞുനടക്കുന്നതും ഇതുതന്നെയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരനായ ദൈവത്തെ ആരാധിക്കുന്നതു വ്യര്‍ത്ഥമാണെന്ന പഠിപ്പിക്കലുമായി സാത്താന്‍സംഘം ഇന്ന് ലോകത്തു വ്യാപരിക്കുന്നു! ദൈവത്തോട് അസംതൃപ്തിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയും, അതുവഴി തന്റെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സാത്താനും അവന്റെ ആരാധകരും നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്! കത്തോലിക്കാസഭയും ഇതര ക്രൈസ്തവസഭകളും ഇത്തരം നിയമങ്ങള്‍ തങ്ങളുടെതായി സ്വീകരിച്ചുകഴിഞ്ഞു!

ഇവിടെ ഒരു വചനം കുറിക്കേണ്ടത്‌ അനിവാര്യമായിരിക്കുന്നു: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). ദൈവീകനിയമങ്ങളെല്ലാം പൂര്‍ണ്ണമായി നീക്കംചെയ്യുകയും, അവയ്ക്കു ബദലായി തന്റെ നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതിനുശേഷം നിയമനിഷേധകന്‍ ആഗതനാകും! സത്യത്തെ സ്നേഹിക്കാത്തവരെല്ലാം ഇന്ന് മിഥ്യാബോധത്തിന്റെ തടവറയിലാണ്. നിയമനിഷേധി കടന്നുവരുമ്പോള്‍ ഇവരെല്ലാം അവനെ സ്വീകരിക്കുകയും അതുവഴി നിത്യശിക്ഷയ്ക്ക് ഇവര്‍ വിധിക്കപ്പെടുകയും ചെയ്യും!

ഭ്രൂണഹത്യ, സ്വവര്‍ഗ്ഗ വിവാഹം, ലിംഗമാറ്റം, ഉഭയസമ്മത പ്രകാരമുള്ള ലൈംഗീകവേഴ്ച്ച, വിവാഹിതരാകാതെ കുടുംബജീവിതം നയിക്കാനുള്ള അവകാശം, സ്വവര്‍ഗ്ഗ വിവാഹം ചെയ്തവര്‍ക്ക് ദത്തെടുക്കല്‍ അവകാശം തുടങ്ങിയ നിയമങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളാണ്! കൊടും കുറ്റവാളികള്‍ക്കുവേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കുകയും നിയമസഹായം നല്‍കുകയും ചെയ്യുന്നതും ഇവരാണെന്നു നാം മനസ്സിലാക്കിയിരിക്കണം. തെരുവുതെണ്ടികളായ ഗോവിന്ദച്ചാമിമാരെ രക്ഷപ്പെടുത്താന്‍ സജ്ജീവമായി ഇവര്‍ രംഗത്തുണ്ട്. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത ഗോവിന്ദച്ചാമിയെ കൊല്ലക്കയറില്‍നിന്നു രക്ഷിക്കാന്‍ ലക്ഷങ്ങളും കോടികളും മുടക്കുന്നത് ആരാണെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ഈ നിഗൂഢസംഘങ്ങളിലായിരിക്കും. കുഞ്ഞുങ്ങളടക്കം നിരപരാധികളായ അനേകര്‍ക്ക് മനുഷ്യാവകാശം നിഷേധിച്ച കാപാലികര്‍ക്കുവേണ്ടി മനുഷ്യാവകാശ ജല്പനങ്ങള്‍ നടത്തുന്ന കപട മനുഷ്യസ്നേഹികളെയും സൂക്ഷിക്കുക. 'നോണ്‍ ഗവര്‍മെന്റ് ഓര്‍ഗനൈസേഷന്‍(NGO) കള്‍' ഇന്നു സജ്ജീവമാണ്. സാത്താന്റെ പ്രവൃത്തികള്‍ ആഗോളതലത്തില്‍ ഏറ്റെടുത്തു നടത്തുന്നവര്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്നതിനായി രൂപംകൊടുത്തിട്ടുള്ള സംവീധാനങ്ങളാണിവ!

നിഗൂഢമായ പ്രാര്‍ത്ഥനായോഗങ്ങളെ സൂക്ഷിക്കുക!

സമൂഹത്തില്‍ മാന്യതയുടെ പരിവേഷമുള്ള ചിലര്‍ നിങ്ങളെ പ്രാര്‍ത്ഥനായോഗങ്ങളിലേക്കു ക്ഷണിച്ചേക്കാം. വ്യത്യസ്തമായ പ്രാര്‍ത്ഥനയാണെന്നും തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ അതില്‍ പ്രവേശിപ്പിക്കുവെന്നും നിങ്ങളോട് അവര്‍ പറഞ്ഞെന്നും വരാം. ഇത്തരത്തില്‍ രഹസ്യാത്മകമായ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ദൈവമക്കള്‍ തയ്യാറാകരുത്. എന്തെന്നാല്‍, രഹസ്യമായി ചേരുന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ അതിനിഗൂഢമായ സാത്താന്യ ആരാധനകളാണ്. ദൈവത്തെ ആരാധിക്കുന്നത് നിഗൂഢമായ കേന്ദ്രങ്ങളിലാണെന്ന് ആരും ചിന്തിക്കരുത്. ദൈവാരാധനയെ സംബന്ധിച്ചിടത്തോളം രഹസ്യ അജണ്ടകള്‍ ഒന്നുമില്ല. എന്നാല്‍, ചില രാജ്യങ്ങളില്‍ സത്യദൈവത്തെ ആരാധിക്കുന്നതിനു വിലക്കുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ രഹസ്യമായി ദൈവത്തെ ആരാധിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാല്‍, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാത്ത ഇടങ്ങളില്‍ രഹസ്യമായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനായോഗങ്ങള്‍ തികച്ചും അപകടകാരമാണെന്നു നാം മനസ്സിലാക്കിയിരിക്കണം. തങ്ങളെ ക്ഷണിക്കുന്ന വ്യക്തിയുടെ പദവിയോ വ്യക്തിത്വമോ പരിഗണിച്ചുകൊണ്ട്‌ അവരുടെ ക്ഷണം സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍, നിങ്ങളുടെ മരണത്തിലേക്കുള്ള ക്ഷണമാണ് നിങ്ങള്‍ സ്വീകരിക്കുന്നത്!

സാത്താന്റെ ആരാധകര്‍ തങ്ങളുടെ സംഘത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് പ്രാര്‍ത്ഥനയുടെ പേരില്‍ത്തന്നെയാണ്‌. വ്യത്യസ്തമായ ഒരു പ്രാര്‍ത്ഥന വാഗ്ദാനംചെയ്തുകൊണ്ട് ക്രിസ്ത്യാനികളെ ഇവര്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഇവരുടെ പ്രലോഭനത്തില്‍ അകപ്പെടുന്ന വ്യക്തികളെ ആദ്യംതന്നെ 'ബ്ലാക്ക് മാസ്' എന്ന പ്രധാന പൈശാചികതയുടെ ഭാഗമാക്കുന്നില്ല. ഇവരുടെ ചില പൈശാചിക പ്രബോധനങ്ങളിലൂടെ വളര്‍ത്തിയെടുത്തതിനുശേഷമാണ് കറുത്ത കുര്‍ബ്ബാനയില്‍ സഹകാരികളാക്കുന്നത്. യുവാക്കള്‍ക്ക് മയക്കുമരുന്നും മദ്യവും മാത്രമല്ല, ലൈംഗീക വൈകൃതങ്ങള്‍ ആസ്വദിക്കുന്നതിനായി സ്വൈരിണികളെയും നല്‍കുന്നു. ഇവരുടെ സംഘത്തിപ്പെട്ട വ്യക്തികള്‍ പരസ്പരം ഇണകളെ മാറുകയും രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. വ്യഭിചാരത്തെ മഹത്വവത്ക്കരിച്ചുകൊണ്ടുള്ള പൈശാചിക പ്രബോധനങ്ങളാണ് ഈ സംഘത്തിന്റെ പ്രധാന പ്രത്യേകത. ഒരിക്കല്‍ ഇവരുടെ കെണിയില്‍ അകപ്പെടുന്ന യുവാക്കള്‍ക്ക് ഒരിക്കലും മോചനംപ്രാപിക്കാന്‍ കഴിയാത്തവിധം അടിമത്വത്തിലാകുന്നു എന്നത് പൈശാചികതയുടെ ദൃഷ്ടാന്തമായി പരിഗണിക്കാം. സംഘത്തില്‍നിന്നു പുറത്തുപോകുന്നവരെ കായികമായി ഇല്ലായ്മചെയ്യുക എന്നതും ഇവരുടെ പ്രത്യേകതയാണ്!

സാത്താന്റെ ആരാധകര്‍ തങ്ങളുടെ സംഘത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് പ്രാര്‍ത്ഥനയുടെ പേരില്‍ത്തന്നെയാണ്‌. വ്യത്യസ്തമായ ഒരു പ്രാര്‍ത്ഥന വാഗ്ദാനംചെയ്തുകൊണ്ട് ക്രിസ്ത്യാനികളെ ഇവര്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഇവരുടെ പ്രലോഭനത്തില്‍ അകപ്പെടുന്ന വ്യക്തികളെ ആദ്യംതന്നെ 'ബ്ലാക്ക് മാസ്' എന്ന പ്രധാന പൈശാചികതയുടെ ഭാഗമാക്കുന്നില്ല. ഇവരുടെ ചില പൈശാചിക പ്രബോധനങ്ങളിലൂടെ വളര്‍ത്തിയെടുത്തതിനുശേഷമാണ് കറുത്ത കുര്‍ബ്ബാനയില്‍ സഹകാരികളാക്കുന്നത്. യുവാക്കള്‍ക്ക് മയക്കുമരുന്നും മദ്യവും മാത്രമല്ല, ലൈംഗീക വൈകൃതങ്ങള്‍ ആസ്വദിക്കുന്നതിനായി സ്വൈരിണികളെയും നല്‍കുന്നു. ഇവരുടെ സംഘത്തിപ്പെട്ട വ്യക്തികള്‍ പരസ്പരം ഇണകളെ മാറുകയും രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. വ്യഭിചാരത്തെ മഹത്വവത്ക്കരിച്ചുകൊണ്ടുള്ള പൈശാചിക പ്രബോധനങ്ങളാണ് ഈ സംഘത്തിന്റെ പ്രധാന പ്രത്യേകത. ഒരിക്കല്‍ ഇവരുടെ കെണിയില്‍ അകപ്പെടുന്ന യുവാക്കള്‍ക്ക് ഒരിക്കലും മോചനംപ്രാപിക്കാന്‍ കഴിയാത്തവിധം അടിമത്വത്തിലാകുന്നു എന്നത് പൈശാചികതയുടെ ദൃഷ്ടാന്തമായി പരിഗണിക്കാം. സംഘത്തില്‍നിന്നു പുറത്തുപോകുന്നവരെ കായികമായി ഇല്ലായ്മചെയ്യുക എന്നതും ഇവരുടെ പ്രത്യേകതയാണ്!

യുവജനത ഇവരുടെ ചെയ്തികളോടു ചേര്‍ന്നുനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥകള്‍ സകലരും ഓര്‍ത്തിരിക്കണം. നിത്യജീവനെ സംബന്ധിച്ചുള്ള അറിവു ലഭിച്ചിട്ടില്ലാത്ത സകലരും വഞ്ചിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാകണം  ഓരോരുത്തരും തങ്ങളുടെ മക്കളെ വളര്‍ത്തുന്നത്. അല്ലാത്തപക്ഷം നിങ്ങള്‍ മക്കളെ ജനിപ്പിക്കാതിരിക്കുക. നിങ്ങളുടെ മക്കളെ സംബന്ധിച്ച് നിങ്ങള്‍ക്കു ബാധ്യതയുണ്ട്. ഇത് മക്കളെ സംബന്ധിച്ചു മാത്രമുള്ള ബാധ്യതയല്ല; മറിച്ച്, നിങ്ങളുടെ ആത്മാവും ദൈവസന്നിധിയില്‍ എത്തിച്ചേരണം. നിത്യജീവനെ ലക്ഷ്യമാക്കിയല്ലാത്ത എല്ലാ പ്രവൃത്തികളിലുംനിന്നു സകലരും വിടുതല്‍ പ്രാപിക്കുക! കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5145 views

LOG IN

Lost your password?

SIGN UP

LOST PASSWORD