ഫ്രീമേസണ്‍റി

അയോദ്ധ്യാ വിധിയിലൂടെ വെളിപ്പെട്ടത് ഹിന്ദുമതത്തിന്റെ പ്രായം!

Print By
about

27 - 11 - 2020

ഹിന്ദുമതത്തിന് മുന്നൂറു വയസ്സുപോലും തികഞ്ഞിട്ടില്ല എന്ന സത്യമാണ് അയോദ്ധ്യാ വിധിയിലൂടെ മറനീക്കി പുറത്തുവന്നത്. പലര്‍ക്കും മനസ്സിലാകാത്തതും, മനസ്സിലാക്കിയവര്‍ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിക്കുന്നതും, മറ്റുചിലര്‍ സുപ്രിംകോടതി വിധിയെ വിമര്‍ശിച്ചാല്‍ മൂക്കുചെത്തപ്പെടുമെന്നു ഭയന്ന് മിണ്ടാതിരിക്കുന്നതുമായ ചില സത്യങ്ങള്‍ 1045 പേജുകളിലായി കുറിച്ചുവച്ച അയോദ്ധ്യാ വിധിയില്‍ മറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, ചിന്തിക്കുന്നവര്‍ക്ക് സുപ്രിംകോടതി വിധിക്കുള്ളില്‍ ദൃഷ്ടാന്തമുണ്ട്! ആയതിനാല്‍, നാമിവിടെ മുഖ്യപരിഗണന നല്‍കി ചര്‍ച്ചചെയ്യുന്നത് ഹിന്ദുമതത്തിന്റെ പ്രായത്തെ സംബന്ധിച്ചുള്ള വസ്തുതകളാണ്. എന്നാല്‍, ഹിന്ദുമതത്തിന്റെ ബാലാരിഷ്ടതകളും രാമന്റെ വ്യാജചരിത്രവും മനസ്സിലാക്കുന്നതോടൊപ്പം, സുപ്രിംകോടതി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അനീതിനിറഞ്ഞതും പൈശാചികവുമായ വിധിപ്രസ്താവങ്ങളെയും വിചാരണയ്ക്കു വിധേയമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു. ചരിത്രപരമായ തമാശകള്‍ക്കൊണ്ടു സമ്പന്നമായ അയോദ്ധ്യാ വിധിയടക്കം, ഈ അടുത്തകാലത്തു പ്രഖ്യാപിക്കപ്പെട്ട ഓരോ വിധികളിലെയും പൈശാചികത തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്ത വിഷയമായതിനാല്‍ മൂന്നുഭാഗമായി നമുക്കിതു ചര്‍ച്ചചെയ്യാം. 'വിധിയെ വിമര്‍ശിക്കാം; എന്നാല്‍, വിധി പ്രസ്താവിക്കുന്ന ജഡ്ജിയെ വിമര്‍ശിക്കാന്‍ പാടില്ല' എന്ന 'വങ്കന്‍' നിയമത്തെ പൊളിച്ചടുക്കിക്കൊണ്ടുതന്നെ തുടങ്ങാം.

സുപ്രിംകോടതി വിധി വെറും തമാശയല്ലെന്ന് ജസ്റ്റിസ് നരിമാന്‍ പറയുമ്പോള്‍ നാമെന്താണ് മനസ്സിലാക്കേണ്ടത്? തങ്ങളുടെ വിധികളെ സമൂഹം കാണുന്നത് തമാശയായിട്ടാണെന്ന് നരിമാന് അനുഭവപ്പെട്ടു എന്നല്ലേ? നീതിരഹിതമായി വിധി പ്രസ്താവിച്ചവന്റെ ജാള്യതയാണ് നരിമാനില്‍നിന്ന്‍ ഉയര്‍ന്നുകേട്ട ഭീഷണിശബ്ദത്തില്‍ നിറഞ്ഞുനിന്നത്. മനഃപൂര്‍വ്വമോ അജ്ഞതമൂലമോ തെറ്റുചെയ്യുന്ന ഒരു വ്യക്തിയെ കുറ്റബോധം വേട്ടയാടും. പൈശാചികതയില്‍ ജനിച്ചവനാണെങ്കില്‍പ്പോലും, തന്റെ പ്രവൃത്തികളിലെ നീതിരാഹിത്യത്തെക്കുറിച്ച് ബോദ്ധ്യം ലഭിക്കുന്ന ചില ഘട്ടങ്ങള്‍ ജീവിതത്തിലുണ്ടാകും. എന്നാല്‍, ഈ ബോദ്ധ്യം അവനെ പശ്ചാത്താപത്തിലേക്കോ മാനസാന്തരത്തിലേക്കോ നയിക്കുന്നതിനു പകരം, തന്റെ ചെയ്തികളെ ന്യായീകരിക്കുന്ന വിശദ്ദീകരണങ്ങളുമായി കൂടെക്കൂടെ രംഗത്തുവരാന്‍ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. നരിമാന്റെ ജല്പനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നതും പശ്ചാത്താപമില്ലാത്തവന്റെ സ്വയംന്യായീകരണമാണ്. ഇതിനെയാണ് ജാള്യത മറയ്ക്കാനുള്ള 'തത്രപ്പാട്' എന്ന് വിശേഷിപ്പിക്കുന്നത്. തങ്ങളിലെ പൈശാചികത മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്ന തിരിച്ചറിവ് അധര്‍മ്മികളെ രോഷാകുലരാക്കും. ഒരു കുറ്റം മറച്ചുവയ്ക്കാന്‍ വീണ്ടുംവീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മനഃശാസ്ത്രം ഇതാണ്.

നീതിപീഠങ്ങളെ പിശാചു വിഴുങ്ങിയിരിക്കുന്നു എന്നതിന്റെ അടയാളങ്ങളില്‍ ഒന്നാണിത്! ഭരണഘടന വിശുദ്ധഗ്രന്ഥമാണെന്നും താനാണ് നീതിയുടെ അവസാനവാക്കെന്നും വിളിച്ചുപറയുന്നവരെ വെറും കോമാളികളായി മാത്രം കണ്ടാല്‍ മതിയാകില്ല; മറിച്ച്, പൈശാചിക നിയമങ്ങള്‍ക്കു ദിവ്യപരിവേഷം നല്‍കാന്‍ ശ്രമിക്കുന്ന അപകടകാരികളായി ഇവരെ തിരിച്ചറിയുകയും സൂക്ഷിക്കുകയും വേണം. സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ, ഉഭയസമ്മതപ്രകാരമുള്ള വേഴ്ച്ചകള്‍ എന്നിവയ്ക്ക് നിയമപരിരക്ഷ നല്‍കുന്ന പൈശാചിക നിയമങ്ങള്‍ കുറിച്ചുവച്ചിരിക്കുന്ന പുസ്തകത്തെ വിശുദ്ധഗ്രന്ഥമായി യഥാര്‍ത്ഥ ദൈവമക്കളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നരിമാനല്ല, ഏത് 'നരസിംഹം' വിചാരിച്ചാലും നടക്കില്ല; നടക്കാന്‍ പാടില്ല! ബൈബിളിലെ നിയമങ്ങളെ അടിസ്ഥാനമാക്കി രാജ്യനിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആ ഗ്രന്ഥങ്ങളെ വിശുദ്ധമെന്നു വിശേഷിപ്പിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ അതല്ല. നീതിയുക്തമായ നിയമങ്ങളെല്ലാം നിയമഗ്രന്ഥങ്ങളില്‍നിന്നു നീക്കംചെയ്യപ്പെട്ടു. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘങ്ങളുടെ പൈശാചിക നിയമങ്ങള്‍ കുത്തിനിറച്ച 'തരവഴിഗ്രന്ഥങ്ങള്‍' ആണ് ഇന്നത്തെ എല്ലാ നിയമഗ്രന്ഥങ്ങളും! പിശാചിന്റെ അനുയായികള്‍ക്ക് മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ഏതൊരു നിയമഗ്രന്ഥവും പൈശാചികമാക്കപ്പെടും! ഇന്ന് പൈശാചികശക്തികള്‍ക്ക് മൂന്നില്‍രണ്ടു ഭൂരിപക്ഷമല്ല ലോകത്തുള്ളത്. 9:1 എന്ന അനുപാതത്തില്‍ പൈശാചികശക്തികള്‍ സര്‍വ്വ മേഖലകളിലും ആധിപത്യം നേടിക്കഴിഞ്ഞു! നിയമഗ്രന്ഥങ്ങളിലും ഈ ആധിപത്യം ദര്‍ശിക്കാന്‍ കഴിയും!

വിധിയെ വിമര്‍ശിക്കാം; വിധി പുറപ്പെടുവിച്ച ജഡ്ജിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന വിചിത്രമായ നിയമം നിര്‍മ്മിച്ചത് ഭരണഘടനയുടെ ശില്പികളോ ഇന്ത്യയിലെ പാര്‍ലമെന്റോ അല്ല; മറിച്ച്, സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ തന്നെയാണ്. ആരാണ് ജഡ്ജി? ആളൂരിനെപ്പോലെയുള്ള ഒരു വക്കീല്‍തന്നെയാണ് അടിസ്ഥാനപരമായി ഓരോ ജഡ്ജിയും! ഒരേ നിയമപുതകത്തില്‍ നിന്നുതന്നെയാണ് വക്കീലും ജഡ്ജിയും നിയമം പഠിക്കുന്നത്. വക്കീലായി പ്രാക്ടീസ് ചെയ്യാതെ, നേരിട്ടാരും ജഡ്ജിയാകുന്നില്ല. അതിനാല്‍ത്തന്നെ, ജഡ്ജിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിയമം എതിര്‍ക്കപ്പെടണം. വിധിയെ വിമര്‍ശിക്കാമെങ്കില്‍, വിധി പ്രസ്താവിക്കുന്ന മനുഷ്യനെ കുറച്ചുകൂടി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ നമുക്ക് അവകാശമുണ്ട്. എന്തെന്നാല്‍, ഇന്ന് ഗോവിന്ദച്ചാമിമാരുടെ വക്കാലത്ത് ഏറ്റെടുത്തവര്‍ നാളെ നീതിപീഠങ്ങളില്‍ ഉപവിഷ്ടരാകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. തങ്ങളുടെ കക്ഷികള്‍ക്ക് അനുകൂലമായി നിയമങ്ങളെ വ്യാഖ്യാനിക്കുക എന്ന ജോലിയാണ് വക്കീലന്മാര്‍ ചെയ്യുന്നത്. ഈ വ്യാഖ്യാനങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിച്ച് വിധി പ്രസ്താവിക്കുന്നത് ജഡ്ജിയാണ്. തന്റെ കക്ഷിക്ക് അനുകൂലമായി വക്കീല്‍ നടത്തുന്ന നിയമവ്യാഖ്യാനത്തോട്  യോജിക്കാന്‍ ജഡ്ജിക്ക് കഴിയുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് വിധിയുടെ സ്വഭാവം നിശ്ചയിക്കപ്പെടുന്നത്.

വ്യാഖ്യാനിക്കപ്പെടുന്നത് ഒരേനിയമം തന്നെയാണെങ്കിലും വ്യാഖ്യാനിക്കുന്ന അഭിഭാഷകരുടെ 'കൗശലങ്ങള്‍' വ്യത്യസ്തങ്ങളായതിനാല്‍ വിധികളിലും വ്യത്യസ്തതയുണ്ടാകും. ന്യായാധിപന്റെ യുക്തിബോധത്തിനുമേല്‍ കടന്നുകയറാന്‍ പ്രാഗത്ഭ്യമുള്ള അഭിഭാഷകര്‍ ലോകത്തുണ്ട്. പ്രതികൂലമായ തെളിവുകളെ അനുകൂലമാക്കാനും, നിയമത്തിലെ പഴുതുകളെ സൂക്ഷ്മതയോടെ വിനിയോഗിക്കാനും മാത്രമല്ല, നീതിപീഠത്തില്‍ ഇരിക്കുന്ന ന്യായാധിപനെ മിഥ്യാബോധത്തിലേക്കു നയിക്കാനും സമര്‍ത്ഥരായ അഭിഭാഷകര്‍ക്കു സാധിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍, ന്യായാധിപന്റെമേല്‍ അഭിഭാഷകന്‍ നടത്തുന്ന മസ്തിഷ്കപ്രക്ഷാളനം തന്നെയാണ് കോടതിവിധികള്‍! വാദിക്കുന്ന വക്കീലും വിധിക്കുന്ന ജഡ്ജിയും മാറുന്നതനുസരിച്ച് വിധിയുടെ സ്വഭാവം മാറുന്നത് ഇക്കാരണത്താലാണ്. വാദം കേള്‍ക്കുന്ന ജഡ്ജിമാരുടെ ധാര്‍മ്മികബോധം, നൈതികത, ആത്മീയബോദ്ധ്യം എന്നീ ഘടകങ്ങളെല്ലാം വിധിയെ സ്വാധീനിക്കും എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇന്ത്യയില്‍ അടുത്തകാലത്തു നാം കണ്ടത്.

അഞ്ചു ജഡ്ജിമാരുടെ പാനല്‍ പരിഗണിച്ച കേസില്‍ അനുകൂലവും പ്രതികൂലവുമായ അഭിപ്രായം ഉയര്‍ന്നുവെങ്കില്‍, വിമര്‍ശനം വിധിയുടെ നേരേ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. എന്തെന്നാല്‍, അഞ്ചുപേരും കേട്ടത് ഒരേ നിയമംതന്നെയാണ്; തെളിവുകളും അതിനായി പരിഗണിക്കപ്പെട്ട രേഖകളും ഒന്നുതന്നെ; സാക്ഷികളിലും സാക്ഷിമൊഴികളിലും മാറ്റമില്ല. അങ്ങനെയെങ്കില്‍, സ്വാഭാവികമായും ഒരേ വിധിതന്നെയായിരിക്കണം അഞ്ചുപേരും പ്രസ്താവിക്കേണ്ടത്! എന്നാല്‍, ഒരേവിഷയം അഞ്ചുപേര്‍ പരിഗണിച്ചപ്പോള്‍ വേറിട്ട അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നുവെന്നു മാത്രമല്ല, ന്യൂനപക്ഷ വിധിയുടെ വക്താക്കള്‍ പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു! വിധി പുറപ്പെടുവിക്കുന്നവന്‍ വിമര്‍ശനാതീതനാണോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്‌! വിധി പ്രസ്താവിക്കുന്നവന്റെ നൈതികത, ധാര്‍മ്മികത, ആത്മീയത എന്നീ ഘടകങ്ങള്‍ വിധിയെ സ്വാധീനിക്കുമെങ്കില്‍, ന്യായാധിപന്‍ തന്നെയാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെടേണ്ട വ്യക്തി. എന്നാല്‍, തങ്ങള്‍ ദൈവതുല്യരായി പരിഗണിക്കപ്പെടാന്‍ ഉതകുന്ന നിയമങ്ങള്‍ ഇവര്‍തന്നെ നിയമിച്ചിരിക്കുന്നു.

നിയമനിര്‍മ്മാണ സഭയിലെ മൂന്നില്‍രണ്ട് അംഗങ്ങളുടെ നൈതികതയും ധാര്‍മ്മികതയും ആത്മീയതയുമാണ് രാജ്യത്തിന്റെ നിയമങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതെങ്കില്‍, ന്യായവിധികളുടെ സ്വഭാവം ന്യായാധിപന്മാരുടെ മനോനിലയെ ആശ്രയിച്ചു നിര്‍ണ്ണയിക്കപ്പെടുന്നു. ഇന്ദു മല്‍ഹോത്ര എന്ന വനിതാജഡ്ജിയുടെ ഭിന്നാഭിപ്രായം നിലനില്‍ക്കെയാണ് ഭൂരിപക്ഷാഭിപ്രായപ്രകാരം ശബരിമലയിലെ യുവതിപ്രവേശത്തെ സംബന്ധിച്ചുള്ള വിധി പുറപ്പെടുവിക്കപ്പെട്ടത്. ഇന്ദു മല്‍ഹോത്ര മാത്രമേ എതിര്‍ത്തുള്ളു എന്നതിനേക്കാള്‍, അഞ്ചംഗബെഞ്ചിലെ ഒരാള്‍ എതിര്‍ത്തുവെന്നത് കൂടുതല്‍ ഗൗരവമായി നാം കാണണം. എന്തെന്നാല്‍, അഞ്ചുപേരും പരിഗണിച്ചത് ഒരേ ഭരണഘടനയാണ്. അതായത്, ഭരണഘടനയ്ക്കും രാജ്യനിയമങ്ങള്‍ക്കുമപ്പുറം മറ്റെന്തോകൂടി വിധിയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനിക്കുന്നു. ഈ സത്യം മറച്ചുവയ്ക്കുന്നതിനാണ് ഭരണഘടനയുടെ മാഹാത്മ്യം ഇവര്‍ കൂടെക്കൂടെ വിളിച്ചുകൂകുന്നത്. ഇന്ദു മല്‍ഹോത്രയുടെ കണ്ടെത്തലുകള്‍ തെറ്റാണെങ്കില്‍ അവര്‍ മുന്‍കാലങ്ങളില്‍ പ്രസ്താവിച്ച വിധികളെയെല്ലാം സംശയത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഭൂരിപക്ഷം ആളുകള്‍ പറയുന്നതാണ് സത്യമെന്നു ചിന്തിക്കാനുള്ള വിവേകശൂന്യതയൊന്നും മനോവയ്ക്കില്ല. ഈ ലോകത്തു ജീവിക്കുന്ന ഭൂരിപക്ഷംപേരും പുണ്ണ്യവാളന്മാരും പുണ്ണ്യവതികളുമായിരുന്നുവെങ്കില്‍, സ്വാഭാവികമായും ഇവരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവരെ നന്മയുടെ വക്താക്കളായി അംഗീകരിക്കാമായിരുന്നു. ലോകത്തെപ്പോലെതന്നെ ലോകത്തിന്റെ നിയമങ്ങളും ദുഷിച്ചുപോയിരിക്കുന്നു. അനീതിയെ നീതിയെന്നും അസത്യത്തെ സത്യമെന്നും വിളിക്കപ്പെടുന്ന അത്യന്തം ഗുരുതരമായ അവസ്ഥയിലാണ് ലോകമിന്ന് എത്തിനില്‍ക്കുന്നത്.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണെന്ന് ബൈബിളില്‍ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്"(റോമാ: 3; 10-13). ലോകത്തെ ഈ അവസ്ഥയില്‍ രൂപപ്പെടുത്തിയത് ലോകത്തിന്റെ നിയമങ്ങളാണ്! ജുഡീഷ്യറി പൈശാചികവത്ക്കരിക്കപ്പെടുമ്പോള്‍, രാജ്യം അതിനേക്കാള്‍ പതിന്മടങ്ങ്‌ പൈശാചികവത്ക്കരിക്കപ്പെടും. ഇതൊരു സാമാന്യതത്വമാണ്. അനീതിയെ നീതിയായും അസത്യത്തെ സത്യമായും പരിഗണിക്കാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന നിയമങ്ങള്‍ക്കൊണ്ട് ഭൂമിയിലെ രാജ്യങ്ങള്‍ അധഃപതിച്ചു. ദൈവികനിയമങ്ങളെ പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ഇവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്നു പറയുന്നവനെ പിശാചെന്നു വിളിക്കാന്‍ മനോവയ്ക്കു യാതൊരു ഭയവുമില്ല! നീതിബോധം ലവലേശമില്ലാത്ത ഒരു നരിമാനെ ന്യായാധിപനായി അംഗീകരിക്കാനും മനോവ തയ്യാറല്ല! ആയതിനാല്‍, നരിമാന്റെ മറ്റുചില 'പൈശാചിക-പക്ഷപാത' നിലപാടുകള്‍ക്കൂടി വെളിപ്പെടുത്തുന്നു.  

ഒരു പ്രവചനം ശ്രദ്ധിക്കുക: "രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ അവര്‍ ഒരുമിച്ച് അതു നെയ്തെടുക്കുന്നു. അവരില്‍ ഏറ്റവും ഉത്തമന്‍ ഒരു മുള്‍ച്ചെടിപോലെയും ഏറ്റവും സത്യസന്ധന്‍ ഒരു മുള്ളുവേലിപോലെയും ആണ്. അവരുടെ കാവല്‍ക്കാര്‍ അറിയിച്ച ദിനം, ശിക്ഷയുടെ ദിനം, വന്നുകഴിഞ്ഞു"(മിക്കാഹ്: 7; 3, 4). ഭൂമിയില്‍ ഇത് സംഭവിച്ചുകഴിഞ്ഞു!

ഒരു 'പാഴ്സി' പുരോഹിതന്റെ ആക്രോശങ്ങള്‍!

'നരിമാന്‍' എന്ന ന്യായാധിപവേഷധാരിയുടെ ശബ്ദമല്ല, 'നരിമാന്‍' എന്ന പാഴ്സി പുരോഹിതന്റെ രോഷപ്രകടനമാണ് ശബരിമല പുനഃപരിശോധന ഏഴംഗ ബഞ്ചിനു വിട്ടപ്പോള്‍ നാം കേട്ടത്! നരിമാന്‍ ഒരു പാഴ്സി പുരോഹിതന്‍ കൂടിയാണെന്നു പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ, ശബരിമല പുനഃപരിശോധന ഏഴംഗ ബഞ്ചിനു വിട്ടപ്പോള്‍ ഇയാള്‍ രോഷാകുലനായതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാനും പലര്‍ക്കും കഴിയാതെപോയി! നരിമാന്‍ അസ്വസ്ഥനും രോഷാകുലനുമാകാന്‍ കാരണമെന്താണ്? സുപ്രിംകോടതിയുടെ പരിഗണനയിലുള്ള മറ്റുചില കേസുകളാണ് ഈ ന്യായാധിപവേഷധാരിയെ ഉണര്‍ത്തിയത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വിശാലബഞ്ചിന്റെ പരിഗണനയ്ക്കു വരുമ്പോള്‍, ഈ കേസുകള്‍ക്കൂടി ഒരുമിച്ചു പരിഗണിക്കപ്പെടും. ഈ കേസുകളില്‍ ഒന്ന് മതം മാറി വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് പാഴ്സികളുടെ ക്ഷേത്രങ്ങളിലുള്ള അവകാശവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ കേസുകള്‍ പരിഗണിക്കപ്പെടുന്ന ബഞ്ചില്‍ താന്‍ അംഗമായാല്‍ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥ നരിമാനെ കാത്തിരിക്കുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു വാശിപിടിച്ച ഇയാള്‍ക്ക് പാഴ്സികളുടെ കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയില്ല! അങ്ങനെവന്നാല്‍ സ്വന്തം സമുദായത്തില്‍നിന്നു ഭ്രഷ്ടനാക്കപ്പെടാനുള്ള സാദ്ധ്യതപോലും ഈ മനുഷ്യന്റെ മുന്‍പിലുണ്ട്. അതായത്, നരിമാന്‍ എന്ന പാഴ്സി പുരോഹിതന്‍ നേരിടാന്‍ പോകുന്നത് അതീവഗുരുതരമായ പ്രതിസന്ധിയെയാണ്!

77 പേജുള്ള വിധിയാണ് ശബരിമല പുനഃപരിശോധന ഹര്‍ജ്ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും കൂടി ഭൂരിപക്ഷവിധി പ്രസ്താവിച്ചപ്പോള്‍ അതിനോട് വിയോജിച്ചുകൊണ്ട് രണ്ട് സഹജഡ്ജിമാര്‍ നിലപാട് എടുക്കുകയും അതവര്‍ വിധിന്യായത്തിലെ ന്യൂനപക്ഷവിധിയായി വിവരിക്കുകയും ചെയ്യുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനുമാണ് വിശാലബെഞ്ചിന് കേസ് വിട്ട നടപടിയോട് വിയോജിക്കുന്നത്. മുസ്‍ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ദാവൂദിബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം, പാഴ്സി ക്ഷേത്രങ്ങളില്‍ മതം മാറി വിവാഹം കഴിച്ച സ്ത്രീകള്‍ക്കുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളുമായി നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍, ഈ കേസുകളെ പരസ്പരം ബന്ധപ്പെടുത്തി, മതാചാരങ്ങളില്‍ കോടതിക്ക് എത്രമാത്രം ഇടപെടാമെന്ന് തീരുമാനിക്കാനാണ് ഏഴംഗ ബെഞ്ചിന് വിട്ടത്. എന്നാല്‍, മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ എഫ് നരിമാനും, ഡി വൈ ചന്ദ്രചൂഢും പറഞ്ഞു. എല്ലാ ഹര്‍ജികളും തള്ളിക്കളയണമെന്ന് ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു.

ഒരു കേസില്‍ ഭൂരിപക്ഷ ജഡ്ജിമാരും ഒരേ അഭിപ്രായം എടുത്താല്‍ അതിനെ കോടതി വിധിയായും എതിരായ അഭിപ്രായത്തെ ഭിന്നവിധി അഥവാ ന്യൂനപക്ഷ വിധിയായും പരിഗണിക്കും. ഒരു കേസ് ഒന്നിലധികംപേര്‍ പരിഗണിക്കുമ്പോള്‍ ഭിന്നസ്വരം സ്വാഭാവികമാണ്. എന്തെന്നാല്‍, നാം തുടക്കത്തില്‍ ചിന്തിച്ചതുപോലെ, നൈതികത, ആത്മീയത, ധാര്‍മ്മികത എന്നീ ഘടകങ്ങള്‍ എല്ലാ മനുഷ്യരിലും ഒരേയളവില്‍ ആയിരിക്കില്ല ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഭൂരിപക്ഷ അഭിപ്രായത്തെ ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍, ബഞ്ചില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ന്യായാധിപര്‍ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിച്ചതായി ജനങ്ങള്‍ക്കു ബോദ്ധ്യംവരണം. ഇക്കാര്യത്തില്‍ നരിമാന്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു! പാഴ്സികളുടെ ആരാധനാലയങ്ങളില്‍ മിശ്രവിവാഹിതരായ സ്ത്രീകള്‍ക്കുള്ള അവകാശത്തിന്റെ കാര്യത്തില്‍ നരിമാന്റേത് വേറിട്ട അഭിപ്രായമാണെന്നു വ്യക്തമാക്കുന്ന തെളിവുകളും നമുക്കു മുന്‍പിലുണ്ട്. മുസ്ലിം, പാഴ്സി സ്ത്രീകളുടെ വിഷയം ഈ ബെഞ്ചിന് വിടരുതെന്നും ഈ വിഷയങ്ങളുമായി ശബരിമല യുവതീപ്രവേശം കൂട്ടിക്കുഴയ്ക്കരുതെന്നും നരിമാന്‍ പറഞ്ഞതിലൂടെ നാമെന്താണു വായിച്ചെടുക്കേണ്ടത്? താനൊഴികെയുള്ള സകലരും വിഡ്ഢികളാണെന്നു നരിമാന്‍ കരുതുന്നു.

നരിമാന്റെ കൂട്ടാളിയായ ചന്ദ്രചൂഢനെയും അറിഞ്ഞിരിക്കുന്നതു നല്ലതാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയതും സ്വവര്‍ഗ്ഗരതി കുറ്റകരമല്ലാതാക്കിയതും 'ചന്ദ്രചൂഢന്‍' അംഗമായ ബെഞ്ചായിരുന്നു. ഇയാളുടെ നൈതികതയും ധാര്‍മ്മികതയും ആത്മീയതയും 'ഫ്രീമേസണ്‍' സ്വാധീനവും വ്യക്തമാകാന്‍ ഈ വിധികള്‍ മാത്രം മതി. സ്വന്തം പിതാവും ദീര്‍ഘകാലം ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികളാണ് ഡിവൈ ചന്ദ്രചൂഢ് തിരുത്തിയെഴുതിയത്. 2022 മുതല്‍ രണ്ടു വര്‍ഷത്തോളം ചീഫ്ജസ്റ്റിസിന്റെ പദവിയില്‍ ഇരിക്കാന്‍ സാദ്ധ്യതയുള്ള വ്യക്തികൂടിയാണ് ഈ മഹാന്‍! ഇന്ത്യയുടെ കാര്യം ഏതാണ്ട് തീരുമാനത്തിലായെന്നു ചുരുക്കം!

സുപ്രിംകോടതിയുടെ ഇരട്ടത്താപ്പ്!

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിലെ അനൗചിത്യം അയോദ്ധ്യാ വിധിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മുസ്ലീങ്ങളുടെ 'മുത്തലാഖ്' വിധിയിലോ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിധിയിലോ ഈ വിശ്വാസസംരക്ഷണ നയം ആരും കണ്ടില്ല. സുപ്രിംകോടതിയുടെ തറ ചാണകം മെഴുകിയതിന്റെ അടയാളമാണ് ഇതെല്ലാം. സംഘപരിവാരങ്ങള്‍ക്കുവേണ്ടി വിടുവേലചെയ്യുന്നവരായി ന്യായാധിപസംഘം മാറുന്നുവെങ്കില്‍, വരാനിരിക്കുന്നത് ലോകം ഇന്നുവരെ ദര്‍ശിക്കാത്ത വിധത്തിലുള്ള മതപീഡനത്തിന്റെ നാളുകളായിരിക്കും.

ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരാവുന്ന ഒരു സംശയമുണ്ട്. എന്തെന്നാല്‍, അയോദ്ധ്യാ-ശബരിമല വിഷയങ്ങളില്‍ രണ്ടുതരം വിധികളാണ് പുറപ്പെടുവിക്കപ്പെട്ടത്. ഒന്നില്‍ സംഘപരിവാരങ്ങള്‍ക്ക് അനുകൂലവും മറ്റൊന്നില്‍ അവര്‍ക്ക് പ്രതികൂലവുമായ വിധി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. കോടതിയ്ക്ക് പക്ഷപാതമില്ല എന്നതിന്റെ അടയാളമായി ഇത് പരിഗണിക്കപ്പെടേണ്ടതല്ലേ? ഇവിടെയാണ്‌ പിശാചിന്റെ കൗശലം അതിന്റെ പൂര്‍ണ്ണതയില്‍ തിരിച്ചറിയേണ്ടത്. വിവേകവും വിവേചനാശക്തിയും ദൂരക്കാഴ്ചയും ഉള്ളവര്‍ക്കു മാത്രമേ ഈ കൗശലം മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ഹിന്ദുമതത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ലെന്നു മാത്രമല്ല, സര്‍വ്വമതങ്ങളെയും (ക്രൈസ്തവനാമധാരികളെ) സ്വാഗതം ചെയ്യുന്ന ശബരിമല എന്ന പൈശാചികകേന്ദ്രത്തില്‍ യുവതികള്‍ പ്രവേശിക്കുന്നത് ഹിന്ദുമതത്തിന്റെ വളര്‍ച്ചയെ സഹായിക്കുകയേയുള്ളു! മതബോധനത്തിലൂടെ സ്വൈരിണികളാക്കി മാറ്റപ്പെട്ട അനേകം യുവതികള്‍ ക്രൈസ്തവസഭകളുടെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്നുണ്ട്. ശ്രീധരന്‍പിള്ള പറഞ്ഞതുപോലെ, ഇവര്‍ക്കെല്ലാം ശബരിമലവിധി ഒരു 'സുവര്‍ണ്ണാവസരം' ആണ്!

180 വര്‍ഷത്തിനിടയില്‍ അനേകം ആചാരങ്ങളെയും നിയമങ്ങളെയും വഴിയിലുപേക്ഷിച്ച ചരിത്രമാണ് ഹിന്ദുമതത്തിനുള്ളത്. സ്വന്തമായ നിയമങ്ങളോ ആചാരങ്ങളോ ഉണ്ടായിരുന്നില്ല എന്നതുതന്നെയാണ് ഇതിനു കാരണം. ഇന്ത്യയിലെ നൂറുകണക്കിന് ജാതികളെയും ഉപജാതികളെയും ഒരുകുടക്കീഴില്‍ ചേര്‍ത്തുവയ്ക്കാനുള്ള ശ്രമമാണ് 'ഹിന്ദു' എന്ന മതമായി രൂപപ്പെട്ടത്. ഈ കുടക്കീഴിലേക്കു കടന്നുവരുന്ന ഓരോ വിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളും ദൈവസങ്കല്പങ്ങളും ഹിന്ദുമതം ഏറ്റെടുത്തു. ഹിന്ദുമതം എന്ന കുടക്കീഴില്‍ ചേരാന്‍ കൂട്ടാക്കാത്ത ബുദ്ധമതക്കാരുടെ ആരാധനാലയങ്ങളും ആരാധനാരീതികളും ബലാല്‍ക്കാരമായി പിടിച്ചെടുക്കപ്പെട്ട ചരിത്രവുമുണ്ട്. വിജാതിയതയുടെ ആഗോളമുഖമായിരുന്ന ഗ്രീക്കു സംസ്ക്കാരത്തെ ചില പരിഷ്ക്കാരങ്ങളോടെ പുതിയ പേരില്‍ അവതരിപ്പിച്ചപ്പോള്‍ അത് 'സനാതന' സംസ്ക്കാരമായി. ഗ്രീക്കുകാര്‍ കുപ്പത്തൊട്ടിയില്‍ തള്ളിയ പൈശാചികതകളെ ഏറ്റെടുത്തുകൊണ്ട് ഹിന്ദുമതത്തിന് അടിത്തറപാകി. അതായത്, ഹിന്ദുമതം എന്നത് കളഞ്ഞുകിട്ടിയതും മോഷ്ടിച്ചതുമായ ആശയങ്ങള്‍ കൂട്ടിവച്ചിരിക്കുന്ന ഒരു സംഭരണശാലയാണ്. വിവേകാനന്ദന്‍ സ്ഥാപിച്ച ഈ മതത്തിന്റെ ഏറ്റവും വലിയ പ്രചാരകന്‍ എംകെ ഗാന്ധി എന്ന കൗശലക്കാരന്‍ ആയിരുന്നു. സ്വാതന്ത്ര്യസമരം അടക്കം ഇന്ത്യയില്‍ ഉടലെടുത്ത ഓരോ സമരങ്ങളും വിജയത്തിലെത്തും എന്ന ഘട്ടം വരുമ്പോള്‍, ആ സമരങ്ങളെ 'ഹൈജാക്ക്' ചെയ്യുകയും അതിന്റെയെല്ലാം നായകസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കുക ചെയ്യുന്നതാണ് 'ഗാന്ധിയന്‍ ശൈലി'! രാമന്‍ എന്ന ഭാവനാകഥാപാത്രത്തെ ദൈവമായി പ്രചരിപ്പിക്കാനുള്ള അവസരങ്ങളായിട്ടാണ് ഓരോ സമരങ്ങളെയും ഗാന്ധി കണ്ടത്!

വിഷയത്തിലേക്കു മടങ്ങിവരാം. സുപ്രിംകോടതിയുടെ ഇരട്ടത്താപ്പാണ് നാമിവിടെ ചിന്തിക്കുന്നത്. അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിധിയില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ തയ്യാറായ സുപ്രിംകോടതിതന്നെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു വിധിച്ചു. ഇത് സംഘപരിവാര്‍ ആശയങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, അതുതന്നെയാണ് സംഘപരിവാറിന്റെ വിജയം. സ്ഥായിയായി സംരക്ഷിച്ചു നിലനിര്‍ത്തേണ്ട ഒരു നിയമവും ഹിന്ദുമതത്തിലില്ലെന്നു മാത്രമല്ല, ആ മതത്തിനു നിയമങ്ങള്‍പ്പോലും ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! ഈ അടുത്തകാലത്തു സ്ഥാപിച്ചിട്ടുള്ള ചില ഭജനമഠങ്ങളല്ലാതെ, ഇന്ത്യയിലെ ഒരു ക്ഷേത്രംപോലും ഹിന്ദുമതത്തിന്റെ പേരില്‍ നിര്‍മ്മിച്ചിട്ടില്ല. ശബരിമലയില്‍ സ്ഥാപിച്ചിരിക്കുന്നത് ബുദ്ധമതക്കാരുടെ വിഗ്രഹമാണ്‌. ഇന്ത്യയിലെ മറ്റുപല ഇടങ്ങളില്‍നിന്നും എന്നപോലെ കേരളത്തില്‍നിന്നും ബുദ്ധമതക്കാര്‍ ആട്ടിയോടിക്കപ്പെട്ടപ്പോള്‍ വനത്തിനുള്ളില്‍ ഈ വിഗ്രഹവും അനാഥമായി! പിന്നീടെപ്പോഴോ ഈ വിഗ്രഹത്തിനു മുന്‍പില്‍ ആദിവാസികള്‍ വിളക്കുവച്ച് ആരാധന തുടങ്ങി! ഇതാണ് ശബരിമലയുടെ ചരിത്രം. അതിനാല്‍ത്തന്നെ, ശബരിമലയിലെ ആചാരങ്ങളും നിയമങ്ങളും മാറ്റപ്പെടുന്നത് സംഘപരിവാറിനെ ഒരുതരത്തിലും ബാധിക്കുന്നില്ല. കേരളത്തിലെ ചില പ്രാദേശിക നേതാക്കളല്ലാതെ, ഇന്ത്യയിലെ സംഘപരിവാരങ്ങളില്‍ ആരുംതന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തതെന്താണെന്നു ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

ഹിന്ദുമതത്തിന് സ്വന്തമായ ഒരു നിയമവും ഇല്ലെന്നു പറഞ്ഞതിനെ ആരും അവിശ്വസിക്കേണ്ടതില്ല. സത്യദൈവത്തെ നിഷേധിക്കുന്ന സകല മതങ്ങളെയും ഒരു കുടക്കീഴില്‍ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുമതം എന്ന ആശയത്തെ പിശാച് അവതരിപ്പിച്ചതെന്നു നാം കണ്ടു. നാസ്തികവാദവും ഹിന്ദുമതത്തിന്റെ ഭാഗമായത് ഇങ്ങനെയാണ്. നാസ്തികവാദിയായ ബുദ്ധനെപ്പോലും വിഷ്ണുവിന്റെ അവതാരമായി അംഗീകരിച്ചതിലെ സാംഗത്യം ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ബുദ്ധന്‍തന്നെയാണ് ശാസ്താവ്; അതുപോലെതന്നെ, ശാസ്താവ് എന്ന പദത്തിന്റെ അര്‍ത്ഥം ചാത്തന്‍ അഥവാ സാത്താന്‍ എന്നാണ്. അതായത്, സാത്താനാണെന്ന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ശബരിമലയില്‍ 'സാത്താന്‍ഭക്തര്‍' ദര്‍ശനത്തിനെത്തുന്നത്. പന്തളരാജകുടുംബവുമായി ചേര്‍ത്തുവച്ചു പ്രചരിപ്പിക്കുന്ന കഥയില്‍പ്പോലും അവകാശപ്പെടുന്നത് ശാസ്താവില്‍ വിലയംപ്രാപിച്ച അയ്യപ്പനെക്കുറിച്ചാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഓരോ വിഗ്രഹങ്ങളിലും സാത്താനെ ആവാഹിച്ചിരുത്തിയിരിക്കുന്നു. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാനെണെന്നു ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ സാംഗത്യവും ഇതുതന്നെ! വിജാതിയതയെന്നത് സത്യദൈവത്തെയും അവിടുത്തെ നിയമങ്ങളെയും നിഷേധിക്കുന്നവരുടെ ഏകോപനസമിതിയാണ്. നിയമങ്ങള്‍ ഇല്ല എന്നതാണ് വിജാതിയതയുടെ നിയമം! ജീവിച്ചിരുന്നവരോ കഥകളിലെ കഥാപാത്രങ്ങളോ സാത്താനില്‍ വിലയം പ്രാപിക്കുമ്പോള്‍, ആ വ്യക്തികളുടെ, അല്ലെങ്കില്‍ ആ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ക്കൂടി വിഗ്രഹത്തിന്റെ ആചാരമായി പരിഗണിക്കപ്പെടുന്നു. പന്തളരാജകുമാരന്റെ സ്വഭാവസവിശേഷതകളും ജീവിതചര്യകളും ശാസ്താവിന്റേതുകൂടിയായത് ഇങ്ങനെയാണ്!

മനോവ എല്ലായ്പോഴും പറയാറുള്ളതുപോലെ, ഈ ഭൂമുഖത്തു ജീവിക്കുന്നവരെ രണ്ടു വിഭാഗങ്ങളായി പരിഗണിക്കാം. സത്യദൈവത്തെ ആരാധിക്കുന്നവരും അസത്യദൈവങ്ങളെ ആരാധിക്കുന്നവരും എന്നിങ്ങനെയാണ് അത് പരിഗണിക്കപ്പെടേണ്ടത്. ക്രിസ്തീയ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍, ദൈവത്തില്‍ വിശ്വാസിക്കാത്തവരെയും അസത്യദൈവങ്ങളെ ആരാധിക്കുന്നവരെയും ഒരേ വിഭാഗത്തില്‍ത്തന്നെ പരിഗണിക്കാനേ കഴിയുകയുള്ളു. എണ്ണിയാലൊടുങ്ങാത്ത ശാഖകളും ഉപശാഖകളും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് ഭൂവാസികളെ രണ്ടു വിഭാഗമായി പരിഗണിക്കുന്നത്. പത്തു പ്രമാണങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചപ്പോള്‍ അത് രണ്ടു പ്രമാണങ്ങളായി ചുരുങ്ങിയെങ്കിലും, പ്രമാണങ്ങള്‍ പത്തും നിലനില്‍ക്കുന്നുവെന്നു നമുക്കറിയാം. എന്നിരുന്നാലും, അടിസ്ഥാനപരമായി പ്രമാണങ്ങള്‍ രണ്ടു വിഭാഗങ്ങളാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള മൂന്നു പ്രമാണങ്ങളും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഏഴു പ്രമാണങ്ങളും ചേരുന്നതാണ് ദൈവപ്രമാണങ്ങള്‍! ഭൂവാസികളെ തരംതിരിക്കുന്നതാകട്ടെ, സത്യദൈവത്തെ ആരാധിക്കുന്നവരും സത്യദൈവത്തെ ആരാധിക്കാത്തവരും എന്നിങ്ങനെയാണ്. ദൈവീകനിയമങ്ങളെ അംഗീകരിക്കുന്നവര്‍, ദൈവീകനിയമങ്ങളെ അംഗീകരിക്കാത്തവര്‍ എന്നിങ്ങനെ തരംതിരിച്ചാലും അതില്‍ തെറ്റില്ല.

അതായത്, വിജാതിയതയെന്നത് നിയമനിഷേധിയാല്‍ സ്ഥാപിതമായ പ്രസ്ഥാനമാണ്. സത്യദൈവത്തിന്റെ നിയമങ്ങളെ നിഷേധിക്കുന്ന സകല നിയമങ്ങളെയും ഈ പ്രസ്ഥാനം അംഗീകരിക്കും. ഐക്യരാഷ്ട്രസഭ എന്ന 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സ്ഥാപനത്തിന്റെ നിയമങ്ങളെയെല്ലാം ഇരുകയ്യും നീട്ടി വിജാതിയര്‍ സ്വീകരിക്കുന്നത് ഇക്കാരണത്താലാണ്. ലോകം നിര്‍മ്മിക്കുന്ന നിയമങ്ങളാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് എന്നതിനാലും, തങ്ങള്‍ക്ക് സ്വന്തമായ നിയമങ്ങളല്ല അവ എന്നതിനാലും, ഈ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതും നീക്കംചെയ്യുന്നതും വിജാതിയരെ വൈകാരികമായി ബാധിക്കുന്നില്ല. തങ്ങള്‍ ആചരിച്ചുവരുന്ന ആചാരങ്ങളും പാലിച്ചുവരുന്ന ചട്ടങ്ങളും അനുധാവനം ചെയ്യുന്ന നിയമങ്ങളും എങ്ങനെയുണ്ടായെന്നോ ആര് നിര്‍മ്മിച്ചുവെന്നോ ഹിന്ദുക്കളില്‍ ആര്‍ക്കും അറിയില്ല എന്നതാണു സത്യം. ഇതില്‍നിന്ന് അല്പം മാത്രം വ്യത്യാസമേ ഇസ്ലാംമതത്തിന്റെ കാര്യത്തിലുള്ളു. ഇസ്ലാമിന്റെ പ്രവാചകന്‍ തന്റെ ജഢത്തിന്റെ താത്പര്യത്തിനനുസരണമായി ചെയ്ത പ്രവൃത്തികളും, പരസ്പരവിരുദ്ധമായി നല്‍കിയ ഉപദേശങ്ങളുമാണ് അവരുടെ നിയമങ്ങള്‍! ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ പിന്തുടരുന്നതുപോലെ മുസ്ലിങ്ങള്‍ മുഹമ്മദിനെ പിന്തുടരുന്നു. മുഹമ്മദിന്റെ പ്രവാചകദൗത്യം ക്രിസ്തുവിനെ നിഷേധിക്കുക എന്നതായിരുന്നുവെന്ന് നമുക്കറിയാം. ആയതിനാല്‍ത്തന്നെ, മുഹമ്മദിന്റെ നിയമങ്ങള്‍ സത്യദൈവത്തിനും സ്വര്‍ഗ്ഗത്തിനും എതിരാണ്!

സത്യദൈവത്തിനും അവിടുത്തെ നിയമങ്ങള്‍ക്കും എതിരായി നിര്‍മ്മിക്കപ്പെടുന്ന ഏതൊരു നിയമത്തിന്റെയും പിന്നില്‍ പിശാചുണ്ട്. എന്നിരുന്നാലും, ഈ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ പിശാചും അവന്റെ സംവീധാനങ്ങളും തയ്യാറാകുന്നു. ഇതില്‍ ആരും അദ്ഭുതപ്പെടേണ്ട; എന്തെന്നാല്‍, പിശാചിന്റെ കൈയ്യൊപ്പോടെ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങള്‍ തിരുത്താന്‍ അവന്‍തന്നെ തയ്യാറാകുന്നത് ഒരു കൗശലമാണ്. പിശാചിനാല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിജാതിയരുടെ നിയമങ്ങള്‍ തിരുത്തപ്പെടുമ്പോള്‍ സ്വാഭാവികമായും ദൈവീകനിയമങ്ങളുടെമേലുള്ള കടന്നുകയറ്റം എളുപ്പമാകും. സെക്കുലറിസവും മതനിരപേക്ഷതയും അരങ്ങുവാഴുന്ന ലോകത്ത് എല്ലാം മതങ്ങള്‍ക്കും തുല്യമായ വിലയാണല്ലോ കല്പിക്കപ്പെട്ടിരിക്കുന്നത്! ഹിന്ദുക്കള്‍ക്കും ഇസ്ലാമിനും തങ്ങളുടെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ബുദ്ധിമുട്ടില്ലെങ്കില്‍, ക്രിസ്ത്യാനികളും അതിനു നിര്‍ബ്ബന്ധിതരാകും. അതുപോലെതന്നെ, ഹിന്ദുവിന്റെയും ഇസ്ലാമിന്റെയും നിയമങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അവകാശമുണ്ടെങ്കില്‍, ക്രിസ്ത്യാനികളുടെ നിയമങ്ങളിലും ലോകത്തിന്റെ കോടതികള്‍ ഇടപെടും. രണ്ടാംലോകമഹായുദ്ധത്തിന്റെ സമാപനത്തോടെയാണ് ഈ ഇടപെടലിനു സാത്താന്‍ തുടക്കമിട്ടത്!

രണ്ടാംലോകമഹായുദ്ധത്തിന്റെ അന്ത്യത്തില്‍ സ്ഥാപിതമായ 'ഫ്രീമേസണ്‍' പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! ദൈവീകനിയമങ്ങള്‍ക്കു ബദലായി തങ്ങളുടെ നിയമങ്ങള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഫ്രീമേസണുകള്‍' ഈ സംഘടനയ്ക്കു രൂപംനല്‍കിയതെങ്കിലും, ഈ അജണ്ട രഹസ്യമായി സൂക്ഷിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍, മിഥ്യാബോധം ഗ്രസിച്ചിട്ടില്ലാത്ത ദൈവമക്കള്‍ക്ക് ഈ അജണ്ടകളൊന്നും രഹസ്യമല്ല! 1945- ല്‍ രൂപീകരിച്ച ഈ സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറിജനറല്‍ അന്റോണിയോ ഗുട്ടറസ് എന്ന അധമനായ മനുഷ്യനാണ്! 51 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് 193 അംഗരാജ്യങ്ങളാണുള്ളത്. ദൈവനിഷേധപരമായ പ്രവൃത്തികളില്‍ വ്യാപരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കാന്‍ ഈ പ്രസ്ഥാനം ഇന്നുവരെ ജാഗ്രതപുലര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 1650 കോടി രൂപയുടെ കടമാണ് ഈ പൈശാചിക സംഘടനയ്ക്കു നിലവിലുള്ളത്. 193 അംഗരാജ്യങ്ങളുടെമേല്‍ ഈ ബാദ്ധ്യത അടിച്ചേല്പിക്കപ്പെടും. അതായത്, നാമറിയാതെ നമ്മുടെ പണം ദൈവദൂഷണത്തിനായി വിനിയോഗിക്കപ്പെടുന്നു! നീതി പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വ്യക്തിക്കുപോലും ഈ സംഘടനയില്‍നിന്ന് ഇന്നോളം ഒരു സഹായവും ലഭിച്ചിട്ടില്ല!

അന്താരാഷ്‌ട്ര നീതിന്യായക്കോടതി എന്ന പൈശാചിക സ്ഥാപനത്തിന്റെ ലക്‌ഷ്യം ദൈവീകനിയമങ്ങളുടെ ഉന്മൂലനമാണ്. അനീതിയെ നീതിയായി വ്യാഖ്യാനിക്കുന്ന ഈ പൈശാചികസംഘം നിര്‍മ്മിക്കുന്ന നിയമങ്ങളെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കു മാത്രമേ ലോകത്തു നിലനില്‍ക്കാന്‍ കഴിയുകയുള്ളു. എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിച്ചിട്ടുള്ള രാജ്യങ്ങള്‍ ഈ ഭൂമുഖത്തില്ല എന്നതാണ് അതിനു കാരണം. ഒരു രാജ്യത്തിനുമേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചാല്‍ അധികം കാലം ഈ ഉപരോധത്തെ ചെറുത്തുനില്‍ക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല എന്ന അവസ്ഥ ഇന്നുണ്ട്. തങ്ങളുടെ നിയമങ്ങള്‍ക്കു വിധേയപ്പെടാന്‍ തയ്യാറാകാത്ത രാജ്യങ്ങളുടെ കൊടുക്കല്‍വാങ്ങല്‍ അസാദ്ധ്യമാക്കാന്‍പോലും ഈ പൈശാചികസംഘടന ശക്തമയാതുകൊണ്ട്, സകല രാജ്യങ്ങളും തങ്ങളുടെ നിയമങ്ങള്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുരൂപമാക്കി! ഇതാണ് പിശാചിന്റെ 'ഫ്രീമേസണ്‍' കുതന്ത്രം!

ഇനി നമുക്ക് സുപ്രിംകോടതിയുടെ ഇരട്ടത്താപ്പ് എന്താണെന്നു പരിശോധിക്കാം. 'ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ജനാധിപത്യത്തിന്റെ നിര്‍വ്വചനവും ഇതുതന്നെ. പാര്‍ലമെന്റിലെ ഇരുസഭകളിലേക്കുമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ഭരണഘടന പരിഷ്കരിക്കുന്നതെന്നു നമുക്കറിയാം. ഈ ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍, സംഘപരിവാരങ്ങള്‍ക്കുവേണ്ടി സംഘപരിവാരങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സംഘപരിവാരങ്ങളുടെ സ്ഥാപനമായി ഇന്ത്യയിലെ സുപ്രിംകോടതി അധഃപതിച്ചിരിക്കുന്നു. ഇത് കോടതികളുടെ മാത്രം കാര്യമല്ല; ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളെല്ലാം കാവിവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു പറയപ്പെടുന്ന ഇന്ത്യയില്‍ ഇന്ന് ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയും, ഹൈന്ദവാധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്പന്മാരും മണ്ടശിരോമണികളുമായ സന്യാസവേഷക്കാരാണ് ഇന്ന് ഇന്ത്യയുടെ ഭരണം കയ്യാളുന്നത്. ഇവറ്റകളുടെ ആജ്ഞാനുവര്‍ത്തികള്‍ ജുഡീഷ്യറിയെ നിയന്ത്രിക്കുന്നു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് കാവിക്കോമരങ്ങളാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ ഓം ബിര്‍ളയോളം ചെറ്റയായ ഒരു ലോക്സഭ സ്പീക്കര്‍ ഉണ്ടായിട്ടില്ല. ലോക്സഭയെ ഇവന്‍ ജനാധിപത്യ വിമുക്തമാക്കി എന്നതാണു യാഥാര്‍ത്ഥ്യം!

രാഷ്ട്രപതിയുടെ കാര്യവും വ്യത്യസ്തമല്ല! കോവിന്ദച്ചാമിയെ രാഷ്ട്രപതിഭവനില്‍ എത്തിച്ചതോടെ സംഘപരിവാര്‍ പൈശാചികത ഒരുപടികൂടി ലക്ഷ്യത്തോടടുത്തു. രാഷ്ട്രപതിഭവനും ഗവര്‍ണര്‍മാരുടെ ഓഫീസുകളും ഇത്രത്തോളം പൈശാചിക ഗുഹകളായി അധഃപതിച്ച ഒരുകാലവും ഉണ്ടായിട്ടില്ല. എല്ലാ മേഖലയിലും സ്വജനപക്ഷപാതം കൊടികുത്തിവാഴുമ്പോള്‍, നാം ഏറെ ഭയപ്പെടേണ്ടതും ജാഗ്രതപുലര്‍ത്തേണ്ടതും കോടതികളുടെ കാര്യത്തിലാണ്! അതും സംഭവിച്ചുകഴിഞ്ഞു! സുപ്രിംകോടതി അടുത്തകാലത്തു പ്രസ്താവിച്ച ഓരോ വിധികളിലും പൈശാചികമായ ഇരട്ടത്താപ്പ് ദര്‍ശിക്കാന്‍ കഴിയും. മുത്തലാഖ്, അയോദ്ധ്യ, ശബരിമല, മരട് ഫ്ലാറ്റ്, റാഫേല്‍ യുദ്ധവിമാന ഇടപാട് തുടങ്ങിയ കേസുകളുടെയെല്ലാം വിധികള്‍ സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് സുപ്രിംകോടതിയുടെ പക്ഷപാതപരമായ നിലപാടാണ്. സുദീര്‍ഘമായ വിശകലനത്തിലേക്കു കടക്കാതെ, ഇവ ഓരോന്നും പരിശോധിക്കാം.

റാഫേല്‍ യുദ്ധവിമാനവും മരടിലെ ഫ്ലാറ്റുകളും!

ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് എവിയേഷനില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് 2015 ഏപ്രില്‍ 10- നാണ്. ഈ പ്രഖ്യാപനത്തിനു പത്തുദിവസം മുന്‍പ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനി തട്ടിക്കൂട്ടി. ഒരു ഓഫീസ് പോലുമില്ലാത്ത വെറും കടലാസ് കമ്പനി മാത്രമായ ഇവര്‍ക്കാണ് യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ മോദി നല്‍കിയത്. വിമാനത്തിന്റെ മാതൃകയില്‍ ഒരു കളിപ്പാട്ടംപോലും നിര്‍മ്മിച്ചിട്ടില്ലാത്ത ഇവര്‍ക്ക് യുദ്ധവിമാന നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കിയതില്‍ യാതൊരു അഴിമതിയുമില്ലെന്ന് 'വിശുദ്ധഭരണഘടന' വ്യാഖ്യാനിച്ചുകൊണ്ട് ന്യായാധിപശുംഭന്മാര്‍ വിധിപ്രസ്താവിച്ചു! ഇന്ത്യയിലെ പട്ടിണിക്കോലങ്ങളായ ശതകോടികളെയും സാധാരണക്കാരെയും കൊള്ളയടിച്ച് കോര്‍പ്പറേറ്റ് ഭീമന്മാരെ വളര്‍ത്തുന്ന മോദിയെയും സംഘത്തെയും സംരക്ഷിക്കുകയെന്ന ഒരേയൊരു ദൗത്യമേ ഇവറ്റകളുടെ മുന്‍പിലുള്ളു. എംഎല്‍എമാരെ വിലയ്ക്കെടുത്ത് സംസ്ഥാനങ്ങളിലെ സംഘവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരെ മോദിക്കു വേണം. ഇന്ത്യയില്‍നിന്നു ജനാധിപത്യ സംവിധാനം ഇല്ലാതാക്കാനും കാവിയില്‍ പൊതിഞ്ഞ രാമരാജ്യം സ്ഥാപിക്കാനും പണം ആവശ്യമാണ്‌. അതിനായി ഏതു നീചമായ മാര്‍ഗ്ഗവും ഇവറ്റകള്‍ അവലംബിക്കും. അതിനുവേണ്ടിയാണ് തന്റെ വീട്ടിലെ അടിച്ചുതളിക്കാരിയുടെ ജാരസന്തതികളെ കോടതികളില്‍ ന്യായാധിപവേഷം ധരിപ്പിച്ചു മോദി കുടിയിരുത്തിയിരിക്കുന്നത്!

ഈ കോടതിയില്‍നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ട് വക്കീലന്മാരെ തീറ്റിപ്പോറ്റുന്ന വിഡ്ഢികളായി ഇന്ത്യന്‍ സമൂഹം മാറിയെങ്കില്‍ പരിതപിച്ചിട്ടു കാര്യമില്ല. ഇത് ഇന്ത്യയെ മാത്രം ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥയല്ലെന്നും ലോകത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന പൈശാചികാവസ്ഥയാണെന്നും തിരിച്ചറിഞ്ഞ് വിവേകത്തോടെ ജീവിക്കുക. ഇതല്ലാതെ, 'ഫ്രീമേസണ്‍' ആധിപത്യത്തെ ഇല്ലാതാക്കുകയെന്നത് മനുഷ്യസാദ്ധ്യമായ കാര്യമല്ല! 

1526 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങിയ റാഫേല്‍ യുദ്ധവിമാനം ഖത്തര്‍ വാങ്ങിയതാകട്ടെ, 700 കോടി രൂപയ്ക്ക്! ഖത്തര്‍ എന്ന രാജ്യത്ത് ആരെങ്കിലും പട്ടിണികിടക്കുന്നതായി നമുക്കറിയില്ല. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളില്‍ പകുതിയിലേറെയും പട്ടിണിയിലാണ് ജീവിക്കുന്നത്. വിശപ്പുമൂലവും ചികിത്സ ലഭിക്കാതെയും മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ സൊമാലിയ മാത്രമാണ് ഇന്ത്യയുടെ മുന്‍പിലുള്ളത്. പോഷകാഹാരം ലഭിക്കാത്തതുമൂലം വികൃതരൂപികളായി ജീവിക്കുന്ന കുരുന്നുകളുടെ ചിത്രം പ്രദര്‍ശിപ്പിച്ചു ഭിക്ഷയാചിക്കുന്ന ഏക ഭരണകൂടം ഇന്ത്യയിലേതാണ്! ഇതാണ് മോദിയുടെയും അംബാനിമാരുടെയും 'ഡിജിറ്റല്‍ ഇന്ത്യ'! ഈ അധര്‍മ്മികള്‍ക്ക് ധര്‍മ്മത്തിന്റെ മുഖപടം ധരിപ്പിക്കുകയെന്ന നീചമായ കര്‍ത്തവ്യമാണ് ന്യായാധിപനരാധമന്മാര്‍ ഇന്ന് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്! അതായത്, ഇന്ത്യന്‍ പാര്‍ലമെന്റിലും ഭരണഘടനാസ്ഥാപങ്ങളിലും മാത്രമല്ല, കോടതികളുടെ അകത്തളങ്ങളില്‍പ്പോലും കാവിയുടുത്ത കോമാളികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു!

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന വിധിയിലെ ഇരട്ടത്താപ്പുകൂടി ഈ ഉപശീര്‍ഷകത്തില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. തീരദേശ പരിപാലന നിയമം ലഘിച്ചു ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു എന്നതാണ് പൊളിച്ചുനീക്കല്‍ വിധിക്കാധാരമായ കുറ്റം. മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. 2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനപ്രകാരം സമുദ്രദീരത്തുനിന്നും 500 മീറ്റര്‍ ദൂരത്തിലുള്ള കരഭാഗമാണ് തീരദേശ നിയന്ത്രണ മേഖല അഥവാ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍. ഈ സോണുകള്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും ഉണ്ടെന്നു നമുക്കറിയാം. ഇവിടെയെല്ലാം വ്യത്യസ്തമായ തീരസംരക്ഷണ നിയമം നിലനില്‍ക്കുന്നു. പഞ്ചായത്തിനുള്ളിലെ തീരങ്ങളില്‍ ശക്തമായ സംരക്ഷണം നിര്‍ദ്ദേശിക്കുമ്പോള്‍, മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഉള്ള തീരങ്ങള്‍ക്ക് വലിയ സംരക്ഷണം ആവശ്യമില്ലെന്നാണ് നിയമനിര്‍മ്മാണം നടത്തുന്ന ബുദ്ധിമാന്മാര്‍ പറയുന്നത്. തീരദേശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തീരമുള്ളിടത്തെല്ലാം ഒരേപോലെ ബാധമാക്കുക എന്നതല്ലേ സ്വാഭാവികമായ നീതി? മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് ഉഗ്രശാസന പുറപ്പെടുവിച്ച ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞത് അനധികൃത നിര്‍മ്മാണങ്ങള്‍ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ ഏതാണെന്നു പരിശോധിച്ചാണല്ലോ പ്രളയവും സുനാമിയുമൊക്കെ വരുന്നത്! പട്ടണത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്തുമാകാം, എന്നാല്‍ ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്ക് ശ്വസിക്കുന്നതിനുപോലും നിയന്ത്രണം!

കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള അഞ്ചു സംസ്ഥാനങ്ങള്‍ അറബിക്കടലിന്റെ തീരം പങ്കിടുന്നുണ്ട്. തമിഴ്നാട് മുതല്‍ ബംഗാള്‍ വരെയുള്ള നാലു സംസ്ഥാനങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരവും പങ്കിടുന്നു. ആയിരക്കണക്കിനു പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഇതിലുണ്ട്. മരടിലെ അഞ്ചു ഫ്ലാറ്റുകള്‍ മാത്രമാണോ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളത്? മരടിലെ ഫ്ലാറ്റുകള്‍ നില്‍ക്കുന്നത് ഇപ്പോള്‍ പഞ്ചായത്തിലല്ല എന്നതാണു സത്യം! 2006- ല്‍ മരട് പഞ്ചായത്തായിരിക്കെ സി.ആര്‍ സോണ്‍ 3 ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. അതായത്, നിലവില്‍ അപ്പാര്‍ട്ട്മെന്റുകളുള്ള സ്ഥലം സി.ആര്‍ സോണ്‍ രണ്ടിലാണ്. ഇവിടത്തെ നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ല എന്നതാണു നിലവിലെ നിയമം! ഈ ഫ്ലാറ്റുകള്‍ പൊളിച്ചാലും, നിലവിലുള്ള നിയമമനുസരിച്ച് ഇതിനേക്കാള്‍ ഉയരമുള്ള ഫ്ലാറ്റുകള്‍ അവിടെത്തന്നെ നിര്‍മ്മിക്കാന്‍ കഴിയും! മരടിലെ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചത് ക്രിസ്ത്യാനികളായിപ്പോയി എന്നതാണോ അരുണ്‍മിശ്രയെന്ന ചാണകസംഘിയെ രോഷാകുലനാക്കിയാതെന്നു മാത്രമേ ഇനി പരിശോധിക്കേണ്ടതുള്ളു. 'ഹോളി ഫെയ്ത്ത്' എന്ന പേരും പിശാചിനെ വിറളിപിടിപ്പിക്കുന്നതാണ്! ക്രിസ്തീയമുക്ത ഇന്ത്യ എന്ന സംഘപരിവാര്‍ അജണ്ടയും സുപ്രിംകോടതിയിലെ കാവിവത്ക്കരണവും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ പലതും നമുക്കു മനസ്സിലാക്കാന്‍ കഴിയും.

ആരും കാണാതെ പെട്ടന്നൊരു രാത്രിയില്‍ മരടില്‍ കൊണ്ടുവന്നു വച്ചതാണോ ഈ അഞ്ചു ഭീമാകാരങ്ങളായ ഫ്ലാറ്റുകള്‍?! വര്‍ഷങ്ങളെടുത്തു പണിതുയര്‍ത്തിയതായിരിക്കുമല്ലോ ഈ പാര്‍പ്പിടസമുച്ചയങ്ങള്‍! ഗവണ്‍മെന്റും ബ്യൂറോക്രസിയും ജുഡീഷ്യറിയും അന്നെവിടെയായിരുന്നു? നിയമവും ഭരണഘടനയും അന്നു നിര്‍മ്മിക്കപ്പെട്ടിരുന്നില്ലേ? മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചത് നിയമവിരുദ്ധമായിട്ടാണെങ്കില്‍, അതിന്റെ ഉത്തരവാദികള്‍ ബ്യൂറോക്രാറ്റുകളും ഭരണാധികാരികളും ജുഡീഷ്യറിയും മാത്രമാണ്. എന്നാല്‍, ഇവര്‍ ചെയ്ത തെറ്റിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരില്‍ കിടപ്പാടംപോലുമില്ലാത്ത ദാരിദ്രരുമുണ്ട്. അഞ്ചു പാര്‍പ്പിടസമുച്ചയങ്ങളിലായി അഞ്ഞൂറുപേര്‍ക്ക് ഫ്ലാറ്റുകള്‍ നഷ്ടമാകുമ്പോള്‍, നഷ്ടപരിഹാരമായി ഓരോരുത്തര്‍ക്കും ഇരുപത്തിയഞ്ചുലക്ഷം വീതം നല്‍കണമെന്നാണ് കോടതിവിധി. ഈയിനത്തില്‍ നല്‍കേണ്ടിവരുന്നത് 125 കോടി രൂപയാണ്. അതായത്, ഒരു തെറ്റും ചെയ്യാത്ത സാധാരണക്കാരുടെ നികുതിപ്പണം! ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചവരില്‍നിന്നു പണം ഈടാക്കണമെന്ന കോടതിയുടെ നിലപാടിനെ അംഗീകരിക്കാന്‍ കഴിയുന്നതല്ല. കാരണം, രാത്രിയുടെ മറവില്‍ അനധികൃതമായി സ്ഥാപിച്ചതല്ല ഈ ഫ്ലാറ്റുകള്‍! അതിനാല്‍ത്തന്നെ, നിയമവിരുദ്ധമായി ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന സംഘത്തില്‍ ആരെല്ലാമുണ്ടോ, അവരില്‍നിന്നു മാത്രമേ പണം ഈടാക്കാവൂ.

ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിക്കൊണ്ട് നര്‍മ്മദാനദിയുടെ തീരത്ത് 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ത്യയുടെ 'പട്ടുകോണകം' അരുണ്‍മിശ്രയുടെ ശ്രദ്ധയിപ്പെട്ടില്ലേ? സകല നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടും തങ്ങള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടും ന്യായാധിപന്മാര്‍ തങ്ങളുടെ പൈശാചികത വ്യക്തമാക്കുന്നു. മറ്റേതെങ്കിലും ന്യായാധിപന്മാരിലൂടെ തന്റെ പൈശാചികവിധി മറികടക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കാനും ഈ അധമന്‍ ശ്രമിച്ചു എന്നത് ഗൗരവമായി നാം കാണണം. അഭിഭാഷകര്‍ ഈ കേസ് ഏറ്റെടുത്താല്‍ അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുപോലും ആക്രോശിക്കാന്‍ ഇവന്‍ തയ്യാറായത് നാം കണ്ടു. രാജ്യദ്രോഹികള്‍ക്കുവേണ്ടിപ്പോലും അഭിഭാഷകരെ നല്‍കണമെന്ന അന്താരാഷ്‌ട്ര നിയമം നിലനില്‍ക്കുമ്പോഴാണ് ഈ പിതൃശൂന്യന്‍ ഇത്തരത്തില്‍ ജല്പിച്ചത്. ആയതിനാല്‍ത്തന്നെ, പരിസ്ഥിതിയെക്കുറിച്ചുള്ള ഇവറ്റകളുടെ വിലാപത്തെ പ്രഹസനമായോ വേശ്യയുടെ ചാരിത്ര്യപ്രസംഗമായോ മാത്രമേ മനോവ കാണുന്നുള്ളു. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന അത്രയും പരിസ്ഥിതി ആഘാതം അതവിടെ നിന്നാലുണ്ടാകില്ല. മാത്രവുമല്ല, അതു പൊളിച്ചാല്‍ അവിടെത്തന്നെ അതിനേക്കാള്‍ വലിയ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള നിയമം ഇപ്പോള്‍ നിലവിലുണ്ട്. ന്യായാധിപവേഷത്തില്‍നിന്നുള്ള ധാര്‍ഷ്ട്യവും അല്പത്തവും എന്നല്ലാതെ, ഇതിനെക്കുറിച്ചു കൂടുതലൊന്നും മനോവ പറയുന്നില്ല!

നീതിപീഠത്തിലെ തുഗ്ലക്കുമാര്‍!

ദീപക് മിശ്രയെ അറിയില്ലേ? സുപ്രിംകോടതിയിലെ മുന്‍ ചീഫ്ജസ്റ്റിസും കുപ്രസിദ്ധമായ അനേകം വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളവനുമായ ഒരു കോമാളിയാണ് ടിയാന്‍! സിനിമാശാലകളില്‍ ദേശിയഗാനം ആലപിക്കണമെന്നും, അതു കേള്‍ക്കുമ്പോള്‍ സകലരും എഴുന്നേറ്റു നില്‍ക്കണമെന്നും വിധിച്ച ഈ മഹാന്റെ രാജ്യസ്നേഹം ലോകം കണ്ടതാണ്. പക്ഷപാതപരമായ നിലപാടുകളുടെ പേരില്‍ നാലു ന്യായാധിപന്മാര്‍ പരസ്യമായി രംഗത്തുവന്നത് ദീപക് മിശ്രയെന്ന ചീഫ്ജസ്റ്റിസിന് എതിരായിട്ടായിരുന്നു. അരുണ്‍ മിശ്രയ്ക്ക് പ്രാധാനകേസുകള്‍ നല്‍കുന്നുവെന്നതാണ്‌ മറ്റു ന്യായാധിപന്മാരെ ചൊടിപ്പിച്ചത്. സംഘപരിവാറിനോടുള്ള ഭക്തിയില്‍ മറ്റെല്ലാ ന്യായാധിപന്മാരെയും തങ്ങള്‍ പിന്നിലാക്കുമെന്നു വാശിപിടിക്കുന്ന രണ്ടു ന്യായാധിപരാണ് ദീപക് മിശ്ര, അരുണ്‍ മിശ്ര എന്നിവര്‍! സംഘപരിപാറിന്റെ ആശ്രിതവത്സലനാണ് ദീപക് മിശ്ര എന്ന് പരോക്ഷമായി പറഞ്ഞ ന്യായാധിപനാണ് രഞ്ജന്‍ ഗൊഗോയ്! അതിനാല്‍ത്തന്നെ, രഞ്ജന്‍ ഗൊഗോയ് ചീഫ്ജസ്റ്റിസ് ആയപ്പോള്‍ നിഷ്പക്ഷമതികളായ ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തി. എന്നാല്‍, ലൈംഗികാരോപണ പരാതിയില്‍ ആരോപണ വിധേയനായിക്കൊണ്ടായിരുന്നു പുതിയ ചീഫ്ജസ്റ്റിസിന്റെ അരങ്ങേറ്റം! പിന്നീടങ്ങോട്ടു നാം കണ്ടത് യോഗി ആദിത്യനാഥ്, പ്രഖ്യാസിംഗ് ഠാക്കൂര്‍, സാക്ഷി മഹാജന്‍ തുടങ്ങിയ കോമരങ്ങളെക്കാള്‍ ഭേദപ്പെട്ടൊരു സംഘിയാണ് താനെന്നു തെളിയിക്കാനുള്ള പരക്കംപാച്ചിലാണ്!

സുപ്രിംകോടതിയെ ഒരു സര്‍ക്കാര്‍വിലാസം കാര്യാലയമാക്കി മാറ്റിയ 'ന്യായധിപപുംഗവന്‍' ആണ് രഞ്ജന്‍ ഗൊഗോയ്! ഭരണഘടനയുടെ ധാര്‍മ്മികതയെ തനിക്കു മുന്‍പും ശേഷവും എന്ന്‍ വിഭജിച്ചതിനുശേഷം ഈ 'മഹാന്‍'  പടിയിറങ്ങി. വിരമിക്കുന്ന വേളയില്‍പ്പോലും തന്റെ പൈശാചിക അജണ്ടതന്നെയാണു രാജ്യത്തോടു വിളിച്ചുപറഞ്ഞത്. താന്‍ വിരമിച്ചാലും തന്റെ സാന്നിദ്ധ്യം സുപ്രിംകോടതിയിലുണ്ടായിരിക്കും എന്ന് വ്യക്തമാക്കിയതിലൂടെ, താന്‍ അഴിച്ചുവിട്ട ദുര്‍ഭൂതം നീതിപീഠത്തില്‍ വിഹരിക്കുമെന്ന മുന്നറിയിപ്പ് രഞ്ജന്‍ ഗൊഗോയ് നല്‍കി! സംഘപരിവാരങ്ങള്‍ ഇവനെ നിയമമന്ത്രിയാക്കിയാലും അദ്ഭുതപ്പെടാനില്ല! എന്തെന്നാല്‍, ഭരണഘടനയെയും നിലനില്‍ക്കുന്ന നിയമങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് സംഘപരിവാരങ്ങള്‍ക്കുവേണ്ടി വിധിപ്രസ്താവങ്ങള്‍ നടത്തിയ കുപ്രസിദ്ധ പയ്യനാണ് സുപ്രിംകോടതിയില്‍നിന്നു പടിയിറങ്ങിയത്. രഞ്ജന്‍ ഗൊഗോയ് അവസാനമായി പ്രസ്താവിച്ച അയോദ്ധ്യാവിധിയിലും സംഘപരിവാര്‍ അജണ്ട വ്യക്തമാണ്. ഭരണഘടന അനുവദിച്ചിരിക്കുന്ന മതസമത്വത്തെ ഇവന്‍ കുഴിച്ചുമൂടി! കെട്ടുകഥകള്‍ക്ക് ചരിത്രഭാഷ്യം നല്‍കുകയും വിഗ്രഹങ്ങള്‍ക്കു വ്യക്തിപദവി നല്‍കുകയും ചെയ്ത ലോകത്തെ ഏക ന്യായാധിപനാണ് ഈ അധമന്‍! നിയമങ്ങളെയും ഭരണഘടനയെയും പടിയ്ക്കുപുറത്തു നിര്‍ത്തിക്കൊണ്ടാണ്‌ ഇവന്‍ തന്റെ ഇംഗിതം നടപ്പാക്കിയത്. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ 'ഭരണഘടനാ' ബെഞ്ചാണ് ഭരണഘടനാ വിരുദ്ധമായ ഈ വിധി പ്രസ്താവിച്ചതെന്നുകൂടി ചേര്‍ത്തുവായിക്കണം. ബെഞ്ചിലിരുന്ന മറ്റു 'തുഗ്ലക്കുമാര്‍' ആരൊക്കെയായിരുന്നുവെന്നും, അവരുടെ നൈതികത എത്ര ശ്രേഷ്ഠമാണെന്നും വിലയിരുത്തിയാല്‍, നാം നേരിടാനിരിക്കുന്നത് എത്രത്തോളം വലിയ ഭീകരാവസ്ഥയെയായിരിക്കുമെന്ന് ഊഹിക്കാന്‍ സാധിക്കും!

ഇവിടെയാണ്‌ ദൈവമക്കള്‍ ജാഗരൂകരാകേണ്ടതിന്റെ അനിവാര്യത. യഥാര്‍ത്ഥ ദൈവമക്കള്‍ക്ക് ലോകത്തിന്റെ ഏതെങ്കിലും നീതിപീഠങ്ങളില്‍നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട! അത്രത്തോളം പൈശാചികവത്ക്കരിക്കപ്പെട്ട നീതിന്യായ വ്യവസ്ഥയാണ്‌ ലോകത്തിന്നുള്ളത്. നീതിരഹിതമായ നിയമങ്ങളും നീതിരഹിതരായ ന്യായാധിപസമൂഹവും അനീതിനിറഞ്ഞ ഭരണകൂടങ്ങളും ചേര്‍ന്നു ലോകത്തെ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നു. ആയതിനാല്‍, കോടതിവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഓരോ ദൈവമക്കളും ശ്രദ്ധിക്കണം. പരാതിക്കാരായിപ്പോലും നീതിപീഠങ്ങളെ സമീപിക്കാന്‍ ഇടവരാത്തവിധം ജാഗ്രതയോടെ വര്‍ത്തിക്കുന്നിടത്താണ് ദൈവമക്കള്‍ തങ്ങളുടെ വിവേകം തെളിയിക്കേണ്ടത്. നീതിരഹിതരുടെ സങ്കേതങ്ങളായി സകല നീതിന്യായസ്ഥാപനങ്ങളും അധഃപതിച്ചുവെങ്കില്‍, സത്യത്തെ ചവിട്ടിമെതിക്കുന്ന വിധികളെ ഈ സങ്കേതങ്ങളില്‍നിന്നു പ്രതീക്ഷിക്കാവൂ!

വക്കീലായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ ദൈവത്തെ കണ്ടെത്തുകയും, താന്‍ കണ്ടെത്തിയ സത്യദൈവത്തെ ആത്മാര്‍ത്ഥതയോടെ അനുഗമിക്കുകയും ചെയ്യുന്നുവെങ്കില്‍, പിന്നീടൊരിക്കലും അവന്‍ വക്കീല്‍പ്പണി ചെയ്യില്ല. അങ്ങനെ വക്കീല്‍വേഷം അഴിച്ചുവച്ച അനേകം വ്യക്തികളെ മനോവയ്ക്കറിയാം. ആത്മാര്‍ത്ഥതയോടെ ജോലിചെയ്യാന്‍ കഴിയാത്തതുമൂലം തൊഴില്‍മേഖലയില്‍ പിന്നോക്കം പോകുകയും, പടിപടിയായി മറ്റു തൊഴില്‍മേഖലകളിലേക്കു തിരിയേണ്ടിവരികയും ചെയ്തിട്ടുള്ള വക്കീലന്മാരും കുറവല്ല. അതാണ്‌ ഭരണഘടനയാകുന്ന വിശുദ്ധഗ്രന്ഥത്തിന്റെ മാഹാത്മ്യം! ദൈവത്തിന്റെ നിയമവും ലോകത്തിന്റെ നിയമവും തമ്മില്‍ ഒരിക്കലും ചേര്‍ന്നുപോകില്ലെന്നു മാത്രമല്ല, ഈ നിയമങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഇവ തമ്മിലുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും!

ഈ ലേഖനത്തിന്റെ ശീര്‍ഷകം വിരല്‍ചൂണ്ടുന്ന വിഷയത്തിലേക്കു നാം പ്രവേശിച്ചിട്ടില്ല. അയോദ്ധ്യാവിധിയുടെ വിശദാംശങ്ങളിലേക്കും നാം കടന്നിട്ടില്ല. ആയതിനാല്‍, അയോദ്ധ്യാവിധിയില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന രണ്ടാംഭാഗം മറക്കാതെ വായിക്കുക! 

-തുടരും-

ആരാണ് ഹിന്ദുമതം സൃഷ്ടിച്ചതെന്ന് ഈ ലേഖനത്തിന്റെ രണ്ടാംഭാഗം വായിക്കുന്നവര്‍ക്ക് മനസ്സിലാകും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2775 views

LOG IN

Lost your password?

SIGN UP

LOST PASSWORD