ഫ്രീമേസണ്‍റി

ഒരു 'ബെര്‍ഗോളിയന്‍' ക്രിസ്തുമസ് സന്ദേശം!

Print By
about

19 - 01 - 2020

തേതരലോകം കെട്ടിപ്പടുക്കാന്‍ ആഹ്വാനംചെയ്തുകൊണ്ട് ക്രിസ്തുമസ് ദിന സന്ദേശം ബെര്‍ഗോളിയോ നല്‍കിയപ്പോള്‍, അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിരുദ്ധതയും പൈശാചികതയും തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവര്‍പ്പോലും സന്തോഷത്തോടെ സ്വീകരിച്ച ആ സന്ദേശത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ഇല്ല്യുമിനാറ്റിയുടെ പൈശാചിക അജണ്ട വ്യക്തമാക്കാനാണ് മനോവ തയ്യാറാകുന്നത്. എന്തെന്നാല്‍, മതേതരത്വവുമായി ക്രിസ്തുമസ്സിന് യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന സകല മതങ്ങളുടെയുടെയും പൊള്ളത്തരം തുറന്നുകാണിക്കുകയും, നിത്യരക്ഷയ്ക്കായുള്ള ഏകമാര്‍ഗ്ഗം പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുമസ്! ഓരോ ക്രിസ്തുമസ് ആഘോഷത്തിലും പ്രഖ്യാപിക്കപ്പെടുന്നത് സകല ജനത്തിനുമുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത മാത്രമല്ല, വിജാതിയതയുടെ ഭോഷത്വവും വഞ്ചനയും കൂടി പ്രഖ്യാപിക്കപ്പെടുന്നു.

ലോകം മതേതരമാകണം എന്നാണ് ബെര്‍ഗോളിയോ വത്തിക്കാനില്‍നിന്ന് ആഹ്വാനംചെയ്തത്! 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ ഏകലോകമതം എന്ന നിഗൂഢപദ്ധതിയുടെ ആദ്യഘട്ടമാണ് ഈ 'മതേതരത്വജല്പനം'! തികച്ചും ക്രിസ്തീയവിരുദ്ധമായ ഈ പ്രഖ്യാപനത്തെ തോളിലേറ്റി വാഴ്ത്താന്‍ യാതൊരു ഉളുപ്പുമില്ലാത്തവര്‍ സുവിശേഷപ്രഘോഷകരുടെ വേഷത്തില്‍ കത്തോലിക്കാവേദികളില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് മറ്റൊരു ദുരന്തം. ക്രിസ്തുവിന്റെ സുവിശേഷത്തില്‍നിന്നു വിരമിച്ച്, 'ബെര്‍ഗോളിയന്‍' സുവിശേഷത്തിന്റെ പ്രചാരകരായി അധഃപതിച്ച 'ദാനിയേല്‍ പൂവണ്ണന്മാര്‍' ഇന്ന് അലറുന്ന സിംഹത്തെപ്പോലെ ദൈവമക്കളുടെയിടയില്‍ വ്യാപരിക്കുന്നു. അബദ്ധങ്ങളുടെ ഭണ്ഡാരവിചാരിപ്പുകരായ ഇവര്‍ വിളിച്ചുപറയുന്നത് എന്താണെന്ന് ഇവര്‍ക്കുപോലും പിടികിട്ടുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇക്കാരണത്താലാണ്, യേഹ്ശുവായുടെ സുവിശേഷം ആര്‍ക്കും പിടികിട്ടിയിട്ടില്ലെന്ന് കൂടെക്കൂടെ ഈ വിരുതന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്! തന്റെ അവസ്ഥയിലാണ് എല്ലാവരുമെന്നു ചിന്തിക്കാനാണ് പൂവണ്ണന് താത്പര്യം!

വത്തിക്കാനിലെ അനധികൃത കുടിയേറ്റക്കാരനായ ബെര്‍ഗോളിയോയുടെ ആദ്യത്തെ ക്രിസ്തീയവിരുദ്ധ പ്രഖ്യാപനമായിരുന്നില്ല കഴിഞ്ഞ ക്രിസ്തുമസ്സിനു നാം കേട്ടത്. വത്തിക്കാനിലെ അധികാരസ്ഥാനം പിടിച്ചടക്കിയ നാള്‍മുതല്‍ ഇയാള്‍ വായ തുറന്നതെല്ലാം ക്രിസ്തുവിനെയും ക്രിസ്തീയതയെയും അപഹസിക്കാന്‍ മാത്രമായിരുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ്സിനു കുറച്ചുകൂടി ശക്തമായി ബെര്‍ഗോളിയോഅത് ആവര്‍ത്തിച്ചതിനു കാരണമുണ്ട്. എന്തെന്നാല്‍, ബെര്‍ഗോളിയോ ഇന്ന് കൂടുതല്‍ അസ്വസ്ഥനാണ്! ഓരോ ക്രിസ്തുമസ്സും പിശാചിനെ സംബന്ധിച്ചിടത്തോളം നിരാശയും അരിശവും അണപൊട്ടിയൊഴുകുന്ന സന്ദര്‍ഭങ്ങളാണല്ലോ! ബെര്‍ഗോളിയോയുടെ അസ്വസ്ഥതയുടെ മറ്റൊരു കാരണം ക്രിസ്തുവിന്റെ പുനരാഗമനം ഏറ്റവും അടുത്തെത്തിയെന്ന തിരിച്ചറിവാണ്! ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കുക: “ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്”(വെളിപാട്: 12; 12). സമാനമായ മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു”(1 കേപ്ഫാ: 5; 7, 8).

നമ്മുടെ വിഷയത്തിലേക്കു വരാം. ക്രിസ്തുമസ് നമുക്കു മുന്നില്‍ വയ്ക്കുന്നത് മതേതരത്വത്തിന്റെ സന്ദേശമാണോ എന്നതാണ് നമ്മുടെ വിഷയം. ഈ വിഷയം വ്യക്തതയോടെ മനസ്സിലാക്കുന്നതോടൊപ്പം, വിരുദ്ധ ആശയങ്ങളുടെ പ്രചാരകര്‍ ഉന്നംവയ്ക്കുന്നത് എന്താണെന്നുകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ ബെര്‍ഗോളിയോയുടെ 'ക്രിസ്തുമസ് ദിന' സന്ദേശത്തിലെ പൈശാചിക അജണ്ട വ്യക്തമാകുകയുള്ളു. ക്രിസ്തു വന്നത് ഏതെങ്കിലും മതങ്ങളുമായി സമാധാനക്കരാറില്‍ ഒപ്പുവയ്ക്കാനായിരുന്നില്ല. അവിടുന്ന് തന്റെ ശിഷ്യന്മാരെ ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് അയച്ചതും പ്രസ്തുത ലക്ഷ്യത്തോടെ ആയിരുന്നില്ല. ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ മതേതരത്വമായിരുന്നു പ്രഘോഷിച്ചതെങ്കില്‍, അവരാരും ഭീകരമായ പീഡനങ്ങള്‍ക്കിരയായി രക്തസാക്ഷിത്വം വഹിക്കുമായിരുന്നില്ല എന്നതും മറക്കരുത്. ക്രിസ്തുമസ് സന്ദേശം വ്യക്തമായി ഗ്രഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അപ്പസ്തോലന്മാര്‍ മതേതരത്വം പ്രഘോഷിക്കാത്തതെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? മൂന്നു വര്‍ഷക്കാലം ക്രിസ്തുവിനോടൊപ്പം ജീവിച്ച കേപ്ഫായ്ക്ക് ക്രിസ്തുമസ് സന്ദേശം ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നു വാദിക്കുന്ന അഭിനവ അപ്പസ്തോലന്മാര്‍ ഇന്നുണ്ട്. അതായത്, പൂവണ്ണന്മാരുടെ ദൃഷ്ടിയില്‍ കേപ്ഫായ്ക്ക് ഒന്നും പിടികിട്ടിയിട്ടില്ല! അതുകൊണ്ടാണല്ലോ മതേതര വിരുദ്ധമായ പ്രബോധനങ്ങളുമായി കേപ്ഫാ വ്യാപരിച്ചത്! അപ്പസ്തോലന്മാരുടെ തലവനായ കേപ്ഫായുടെ പ്രബോധനം മതേതര വിരുദ്ധമായിരുന്നു എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കാരണം, കേപ്ഫാ പ്രഖ്യാപിച്ചത് ഇപ്രകാരമായിരുന്നു: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12).

കേപ്ഫാ മാത്രമല്ല, യേഹ്ശുവായോടൊപ്പം ജീവിക്കുകയും യേഹ്ശുവായില്‍നിന്നു നേരിട്ടു പഠിക്കുകയും ചെയ്ത മറ്റ് അപ്പസ്തോലന്മാരും ഈ പ്രബോധനത്തില്‍ത്തന്നെ ഉറച്ചുനിന്നു. അതായത്, ക്രിസ്തുവിന്റെ അപ്പസ്തോലന്മാരെല്ലാം മതമൗലികവാദികള്‍ ആയിരുന്നു. മാനവകുലത്തിന്റെ രക്ഷയ്ക്ക് മതമൗലികവാദം അനിവാര്യമായതുകൊണ്ടാണ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടവരെല്ലാം ഈ നിലപാട് സ്വീകരിച്ചത്. മറ്റൊരു മതത്തിലൂടെയും ആത്മാക്കള്‍ക്കു നിത്യരക്ഷ പ്രാപിക്കാന്‍ സാധിക്കില്ലെന്നും, യേഹ്ശുവാ എന്ന പേരല്ലാതെ മറ്റൊരു പേരും മനുഷ്യരുടെ രക്ഷയ്ക്കായി നല്കപ്പെട്ടില്ലെന്നും പ്രഖ്യാപിക്കുന്നത് തികച്ചും മതമൗലികവാദമാണ്! അപ്പസ്തോലന്മാര്‍ ഈ മതമൗലികവാദം പഠിച്ചതാകട്ടെ, സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവായില്‍ നിന്നായിരുന്നു! ചുരുക്കത്തില്‍, കേപ്ഫായെയും മറ്റ് അപ്പസ്തോലന്മാരെയും മതമൗലിക വാദികളാക്കിയത് ജീവിക്കുന്ന ദൈവമായ യേഹ്ശുവായാണ്! അവിടുന്ന് അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്”(യോഹ: 10; 7-10). ഈ വചനത്തിലെന്നല്ല, യേഹ്ശുവായുടെ പ്രഖ്യാപനങ്ങളിലൊന്നും മതേതരത്വം എന്ന ആശയം കാണാന്‍ കഴിയില്ല!

ക്രിസ്തീയതയ്ക്ക് മതേതരത്വം എന്ന ആശയവുമായി യാതൊരു ബന്ധവുമില്ല എന്നതാണു പരമാര്‍ത്ഥം. അതുപോലെതന്നെ, ക്രിസ്തീയതയില്‍ മതേതരവാദത്തിന് തെല്ലും പ്രസക്തിയുമില്ല! മതേതരത്വം പ്രസംഗിക്കാന്‍ ആരെയെങ്കിലും ക്രിസ്തു അയച്ചിട്ടുണ്ടോ? ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ എവിടെയെങ്കിലും മതേതരത്വം എന്ന ആശയം കണ്ടെത്താന്‍ കഴിയുമോ? അപ്പസ്തോലന്മാരെ അവിടുന്ന് അയച്ചത് ഇപ്രകാരം അരുളിച്ചെയ്തുകൊണ്ടാണ്: “നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മര്‍ക്കോ: 16; 15, 16). യേഹ്ശുവായുടെ വാക്കുകളില്‍ വളരെ കൃത്യതയുണ്ട്. ഈ ആഹ്വാനത്തോടെ അപ്പസ്തോലന്മാരെ അവിടുന്ന് ലോകാതിര്‍ത്തികളിലേക്ക് അയയ്ക്കുമ്പോള്‍, ലോകത്ത് അനേകം വിജാതിയമതങ്ങളും ആ മതങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരുമുണ്ടായിരുന്നു. അവരോടെല്ലാം മതേതരത്വം പ്രഘോഷിക്കാനല്ല; മറിച്ച്, തന്നിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ചുള്ള സത്യം പ്രഖ്യാപിക്കാനാണ് യേഹ്ശുവാ കല്പിച്ചത്! തന്നില്‍ വിശ്വസിച്ച്, തന്റെ പേരില്‍ സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷപ്രാപിക്കുമെന്നും, തന്നില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നും അസന്ദിഗ്ദ്ധമായി അവിടുന്ന് വ്യക്തമാക്കി! ഇതാണ് മതേതരത്വത്തിന്റെ സന്ദേശമെങ്കില്‍, മനോവ എല്ലാക്കാലത്തും ഈ മതേതരത്വത്തിന്റെ പക്ഷത്തായിരിക്കും.

പൗലോസ് അപ്പസ്തോലനെക്കൊണ്ട് പരിശുദ്ധാത്മാവ് പ്രഖ്യാപിപ്പിച്ച ഒരു സത്യമുണ്ട്. ഇതാണ് ആ സത്യം: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്”(1 കോറി: 10; 20). വിജാതിയ മതങ്ങളുമായി സൗഹാര്‍ദ്ദവും സമാധാനവും സ്ഥാപിക്കാനാണ് അപ്പസ്തോലന്മാര്‍ അയയ്ക്കപ്പെട്ടിരുന്നതെങ്കില്‍, അവരുടെ ആരാധനാമൂര്‍ത്തികള്‍ പിശാചുക്കളാണെന്നു വിളിച്ചുപറയാന്‍ പരിശുദ്ധാത്മാവ് കല്പിക്കുമോ? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ അധരങ്ങളിലൂടെ അറിയിച്ചതും പ്രവാചകന്മാരിലൂടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നതും ഈ സത്യംതന്നെയാണ്‌. അതായത്, മതേതരത്വം, മതസൗഹാര്‍ദ്ദം, മതനിരപേക്ഷത തുടങ്ങിയ വാക്കുകളെ അസാധുവാക്കിയ ദൈവമാണ് സത്യദൈവമായ യാഹ്‌വെ! അന്യദേവന്മാര്‍ എന്ന് വിളിക്കപ്പെടുന്ന വിജാതിയ ദേവന്മാരുടെ പേരുകള്‍ കേള്‍ക്കുന്നതുപോലും അവിടുത്തേക്ക്‌ അരോചകമാണ്! ഈ വചനം ശ്രദ്ധിക്കുക: “അന്യദേവന്മാരുടെ പേര് സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്”(പുറ: 23; 13). 

വിജാതിയര്‍ ആരാധിക്കുന്ന അവരുടെ ദൈവങ്ങള്‍ സത്യദൈവമല്ലെന്നും, വ്യാജദൈവങ്ങളായ അവര്‍ പിശാചുക്കളാണെന്നും യാഹ്‌വെയ്ക്ക് അറിയാം. അവിടുത്തേയ്ക്ക് അറിയാവുന്നതുപോലെ ഈ സത്യം മറ്റാര്‍ക്കും അറിയില്ല. അതിനാല്‍ത്തന്നെ, തന്റെ മക്കളുടെ നാവില്‍നിന്ന് പിശാചുക്കളുടെ പേരുകള്‍ കേള്‍ക്കുന്നതോ, തന്റെ മക്കള്‍ ആ പിശാചുക്കളെ സ്മരിക്കുന്നതോ സത്യദൈവമായ യാഹ്‌വെയ്ക്ക് അരോചകമാണ്. എന്തെന്നാല്‍, പിശാചുക്കളുടെ പേരുകള്‍ സ്മരിക്കുന്നതിലൂടെയും അവറ്റകളുടെ പേരുകള്‍ ഉരുവിടുന്നതിലൂടെയും ദൈവമക്കള്‍ അശുദ്ധരായിത്തീരുന്നു. വൃത്തിയുടെയും വെടിപ്പിന്റെയും വിശുദ്ധിയുടെയും കാര്യത്തില്‍ മറ്റു ദൈവങ്ങളില്‍നിന്നും ദൈവസങ്കല്പങ്ങളില്‍നിന്നും വളരെയേറെ വ്യത്യസ്തനാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! വിഗ്രഹങ്ങളാല്‍ മലിനമാക്കപ്പെട്ട ഒരിടത്തും അവിടുന്ന് കടന്നുവരികയില്ല. അന്യദേവന്മാരുടെ പേരുകള്‍ കേള്‍ക്കുന്നതുപോലും അവിടുത്തേക്ക്‌ അരോചകമായാതുകൊണ്ടുതന്നെ, അത് ഉരുവിടുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഈവിധ സവിശേഷതകളാല്‍ ഉന്നതമായ സ്ഥാനത്തുള്ള യാഹ്‌വെയെ അന്യദേവന്മാരോടൊപ്പം ചേര്‍ത്തുവച്ചു തരംതാഴ്ത്താമെന്ന ചില മ്ലേച്ഛന്മാരുടെ വ്യാമോഹമാണ് 'മതസൗഹാര്‍ദ്ദ പ്രാര്‍ത്ഥനകള്‍' എന്ന ഗോഷ്ടിയുടെ പിന്നില്‍!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ഹിതമാണ് അവിടുന്ന് വെളിപ്പെടുത്തിയ അവിടുത്തെ നിയമങ്ങളിലുള്ളത്. യാഹ്‌വെയുടെ കല്പനകളും നിയമങ്ങളും ഗ്രഹിക്കുന്നവര്‍ക്ക്‌ അവിടുത്തെ മനസ്സറിയാന്‍ കഴിയും. ദൈവത്തെ അറിയുകയെന്നാല്‍, അവിടുത്തെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുകയെന്നതാണ്. ഈ അറിവ് എല്ലാ ദൈവമക്കള്‍ക്കും ഉണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഓരോ ദൈവമക്കള്‍ക്കും സാധിക്കുകയുള്ളു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). ഈ വചനത്തിന്റെ പൊരുളെന്താണെന്ന് നോക്കാം. 'യാഹ്‌വെ' എന്ന തന്റെ മഹനീയമായ പേര് വെളിപ്പെടുത്തിക്കൊണ്ട് സൈന്യങ്ങളുടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). ഈ പേരിലല്ലാതെ, മറ്റേതെങ്കിലും പേരില്‍ വരുന്നവരെല്ലാം വ്യാജദൈവങ്ങളാണെന്നു മനസ്സിലാക്കാനുള്ള വിവേകം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരിക്കണം. രക്ഷിക്കാന്‍ കഴിവുള്ള ഈ പേരില്‍ ഭൂമിയിലേക്കു മനുഷ്യരൂപത്തില്‍ വന്ന ഒരുവന്‍ നമുക്കുണ്ട്. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്ന പേര് ധരിച്ചുവന്ന ക്രിസ്തുവാണ്‌ ആ രക്ഷകന്‍! യാഹ്‌വെതന്നെയാണ് ക്രിസ്തുവെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു നിത്യജീവന്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പൊരുള്‍ നാം ഗ്രഹിച്ചേ മതിയാകു! എന്തെന്നാല്‍, അപ്പോള്‍ മാത്രമാണ് അവിടുത്തെ ഹിതമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നമുക്കു സാധിക്കുന്നത്.

യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും”(ലൂക്കാ: 12; 47). ദൈവത്തിന്റെ ഹിതമാണ് അവിടുന്ന് തന്റെ കല്പനകളിലൂടെയും നിയമങ്ങളിലൂടെയും നമ്മോടു വെളിപ്പെടുത്തിയിരിക്കുന്നത്. അന്യദേവന്മാരുടെ പേരുകള്‍ സ്മരിക്കുകയോ ആ പേരുകള്‍ നാവില്‍ ഉരുവിടുകയോ ചെയ്യരുതെന്നത് നിയമംവഴി വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന അവിടുത്തെ ഹിതമാണ്! അങ്ങനെയെങ്കില്‍, മതേതരത്വത്തിന്റെ സന്ദേശവാഹകരാകുക എന്നത് നമ്മെക്കുറിച്ചുള്ള ദൈവഹിതമാണെന്ന് പറയാന്‍ കഴിയുമോ? അങ്ങനെ പറയുന്നവര്‍ ശപിക്കപ്പെട്ടവരാണ്! ആയതിനാല്‍, ബെര്‍ഗോളിയന്‍ ക്രിസ്മസ് സന്ദേശത്തില്‍ മറഞ്ഞിരിക്കുന്ന പൈശാചിക അജണ്ട തിരിച്ചറിയണം. ക്രിസ്തുവിന്റെ ആഹ്വാനം ഏറ്റെടുത്ത് ഭൂമിയുടെ അതിര്‍ത്തികളില്‍ സുവിശേഷത്തിനു സാക്ഷ്യംവഹിക്കുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത അപ്പസ്തോലന്മാരെയാണ് ഇയാള്‍ പരിഹസിക്കുന്നത്. വരികള്‍ക്കിടയില്‍ ഇതു വായിച്ചെടുക്കാന്‍ കഴിയാത്തവരും ഇവന്റെ പാപത്തില്‍ കൂട്ടവകാശികളായി കണക്കാക്കപ്പെടും.

ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ പരാജയപ്പെട്ടവരാണെന്നു പറയാതെപറയുന്നവരുടെ ലക്‌ഷ്യം വ്യക്തമാണ്. രക്ഷയില്‍നിന്നും നിത്യജീവനില്‍നിന്നും മനുഷ്യനെ അകറ്റുകയെന്നതാണ് ആ ലക്‌ഷ്യം. മതേതരത്വം പ്രഘോഷിക്കാത്തത്തിന്റെ പേരില്‍ കേപ്ഫായ്ക്കു തലകീഴായി കുരിശിലേറേണ്ടിവന്നു! പൗലോസാകട്ടെ ശിരച്ഛേദംചെയ്യപ്പെട്ടു! അപ്പസ്തോലനായ മത്തായി വാളാല്‍ വധിക്കപ്പെട്ടു! ബെര്‍ത്തലോമിയോയുടെ ശരീരത്തില്‍നിന്നു പച്ചയിറച്ചി ചീന്തിയെടുക്കപ്പെട്ടത് മതേതരത്വം പ്രസംഗിക്കാന്‍ കൂട്ടാക്കാത്തതുകൊണ്ടാണ്. കുരിശിലേറ്റപ്പെട്ടപ്പോഴും ഈ ശിഷ്യന്‍ മതമൗലികവാദത്തില്‍ ഉറച്ചുനിന്നു! കുന്തമുനയില്‍ പ്രാണന്‍ വെടിഞ്ഞ തോമാശ്ലീഹാ ഒരു മതേതരവാദിയായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' സീറോമലബാര്‍ സഭയുടെ ഷോക്കേസില്‍ ഇരിക്കുമായിരുന്നു! അന്ത്രയോസും പീലിപ്പോസും ക്രൂശിക്കപ്പെട്ടത് മതേതര വിരുദ്ധരായിരുന്നതുകൊണ്ടല്ലേ? യാക്കോബും സ്തെഫാനോസും മതേതരത്വത്തിന്റെ വക്താക്കളായിരുന്നുവെങ്കില്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുമായിരുന്നോ? സെബ്ദിപുത്രന്‍ യാക്കോബിന്റെ കഴുത്തുവെട്ടിയപ്പോള്‍ തെറിച്ചുവീണ ചോരയില്‍ മതേതരത്വത്തിന്റെ സന്ദേശം തെല്ലുമില്ലായിരുന്നു! തിളയ്ക്കുന്ന എണ്ണയ്ക്കോ സിംഹക്കുഴികള്‍ക്കോ അഗ്നികുണ്ഡങ്ങള്‍ക്കോ പീഡനയന്ത്രങ്ങള്‍ക്കോ മതേതരരാക്കാന്‍ കഴിയാത്ത ധീരന്മാരുടെ നായകനും നാഥനും ദൈവവുമായ യേഹ്ശുവായെയാണ്, ഭൂമിക്കടിയില്‍നിന്നു കയറിവന്ന ചില പരിഷകള്‍ സെക്കുലറിസത്തിന്റെ വക്താവാക്കാന്‍ ശ്രമിക്കുന്നത്!

യേഹ്ശുവാ അറിയിച്ചത് സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വാതില്‍ താനാണെന്നാണ്! അപ്പസ്തോലന്മാര്‍ ലോകത്തോടു വിളിച്ചുപറഞ്ഞതും ആ സത്യംതന്നെയാണ്‌! കേപ്ഫായുടെമേല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയ്ക്ക് ഇതില്‍നിന്നു വ്യത്യസ്തമായ ഒരു നിലപാട് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല! യുഗാന്ത്യംവരെ ഏല്പിച്ച ശുശ്രൂഷയില്‍നിന്ന്‍ VRS എടുത്തു പിരിയുകയുമില്ല! എന്നാല്‍, ആണുംപെണ്ണും കെട്ട ഒരു ശിഖണ്ഡിയെ മുന്‍നിര്‍ത്തി സാത്താന്‍ ഒരു സൂനഹദോസ് വിളിച്ചുചേര്‍ക്കുകയും, സകല മതങ്ങള്‍ക്കും സ്വര്‍ഗ്ഗരാജ്യത്തിന്റെ 'ഫ്രാഞ്ചൈസികള്‍' അനുവദിച്ചു നല്‍കുകയും ചെയ്തു! പരിശുദ്ധാത്മാവ് എന്താണെന്നുപോലും അറിയാത്ത ചില 'സാങ്കേതിക' ക്രിസ്ത്യാനികള്‍ ഈ പ്രഖ്യാപനത്തെ ദൈവത്തിന്റെ അരുളപ്പാടായി പരിഗണിച്ചുവെങ്കിലും, ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കള്‍ ഈ ജല്പനത്തെ ചത്ത പട്ടിയുടെ കുരയെന്നോണം തള്ളിക്കളഞ്ഞു! അതായത്, കേപ്ഫായുടെ പ്രഖ്യാപനത്തെ യുഗാന്ത്യംവരെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മാത്രമാണ് കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ അംഗങ്ങള്‍! മതേതരത്വ ജല്പനങ്ങളുമായി നിലകൊള്ളുന്നവര്‍ എത്ര ഉന്നതരായി കാണപ്പെട്ടാലും യഥാര്‍ത്ഥ സഭയുടെ പരിസരത്തുപോലും ഇവര്‍ക്കു സ്ഥാനമുണ്ടായിരിക്കില്ല. സാങ്കേതികമായി മാത്രം കത്തോലിക്കാസഭയുടെ ഭാഗമായി കാണപ്പെടുന്ന ഇവരാണ് കത്തോലിക്കാസഭയിലെ ബാഹ്യസഭ! ഇവരുടെ ജല്പനങ്ങളെയാണ് സഭയുടെ നിലപാടായി ലോകം പരിഗണിക്കുന്നതെങ്കിലും സ്വര്‍ഗ്ഗം ഇവരെ എന്നേയ്ക്കുമായി തള്ളിക്കളഞ്ഞിരിക്കുന്നു!

എന്നാല്‍, കറയോ ചുളിവോ ഇല്ലാതെ കാത്തുപരിപാലിക്കപ്പെടുന്ന ആന്തരികസഭ ക്രിസ്തുവിന്റെ പുനരാഗമനം പ്രതീക്ഷിച്ചു കാത്തിരിക്കുന്നു. അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്ന ഈ സഭയാണ് ക്രിസ്തുവിന്റെ മണവാട്ടി! അതിന്റെമേല്‍ കളങ്കം ചാര്‍ത്താന്‍ ബെര്‍ഗോളിയോ എന്നല്ല, സകല നരകവാസികളും ഒരുമിച്ചു ചേര്‍ന്നാലും സാധിക്കില്ല. എന്തെന്നാല്‍, ഈ സഭയുടെ അധികാരിയുടെ പ്രഖ്യാപനമിതാണ്: “നീ കേപ്ഫായാണ്: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല”(മത്താ: 16, 18). യേഹ്ശുവായുടെ ഈ വചനത്തെ അസാധുവാക്കാന്‍ ബെര്‍ഗോളിയോയുടെ ഊച്ചാളിസംഘത്തിനു സാധിക്കുകയില്ലെന്നു മാത്രമല്ല, ഇവരുടെ പ്രഖ്യാപനങ്ങളെ സ്വര്‍ഗ്ഗം അവഗണിച്ചു തള്ളുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ, ബെര്‍ഗോളിയോയുടെ ക്രിസ്തുമസ് ദിന സന്ദേശത്തെയും യഥാര്‍ത്ഥ കത്തോലിക്കാസഭ അവജ്ഞയോടെ തള്ളിക്കളയുന്നു!

ഏത് പ്രാകൃത മനുഷ്യരുടെയും ദേവന്മാരെ ഭയഭക്ത്യാദരവോടെ ഏറ്റെടുത്ത് ദൈവത്തിന്റെ ആലയത്തില്‍ പ്രതിഷ്ഠിക്കാന്‍ മടിയില്ലാത്ത ആഭാസന്മാരുടെ ആധിപത്യത്തിന്‍ കീഴില്‍ കത്തോലിക്കാസഭയിലെ ബാഹ്യസഭ അമരപ്പെട്ടിരിക്കുന്ന അവസ്ഥയിലും, പരിശുദ്ധാത്മാവാണ് ഈ സംവിധാനങ്ങളുടെ നായകനെന്നു പറയാന്‍ ഉളുപ്പില്ലാത്ത പൂവണ്ണന്മാര്‍ ഇന്നു സഭയുടെ പ്രബോധകരായി അവതരിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം! ധീരരക്തസാക്ഷികളായ അപ്പസ്തോലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ക്രിസ്തുവിന്റെ വചനം പിടികിട്ടിയിട്ടില്ലെന്നാണ് ഇവറ്റകള്‍ പറയുന്നത്. ക്രിസ്തുവിനുപോലും പിടികിട്ടാത്ത രഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടിയ ഇവരാണ് ബെര്‍ഗോളിയന്‍ സുവിശേഷത്തിന്റെ ഔദ്യോഗിക വക്താക്കള്‍! പച്ചമാമയ്ക്ക് പുണ്യപരിവേഷം ചാര്‍ത്തിക്കൊടുത്തുകൊണ്ട് അടിക്കടി ഇവര്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു! “പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും”(ജ്ഞാനം: 14; 27).

'ബെര്‍ഗോളിയോ' ഒരു വ്യാജന്‍തന്നെ!

മകള്‍ പിഴച്ചുപെറ്റുവെന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിക്കുന്ന പിതാക്കന്മാര്‍ മനുഷ്യരുടെയിടയിലുണ്ടോ? അങ്ങനെയൊരുവനുണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ ജാരനായിരിക്കും! എന്നാല്‍, പെണ്‍മക്കളുടെ അവിഹിത ഗര്‍ഭവും പുത്രന്മാരുടെ കുത്തഴിഞ്ഞ ജീവിതവും ആഘോഷമാക്കുന്ന അധമനായ പിതാവ് (വ്യാജപിതാവ്) ഇന്നുണ്ട്! കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ വ്യാജന്റെ വിഴുപ്പ് കത്തോലിക്കാസഭ ചുമക്കുകയാണ്. അതിനാല്‍ത്തന്നെ, നാറിയവനെ ചുമന്നവന്റെ അവസ്ഥയിലാണ് ഇന്ന് കത്തോലിക്കാസഭ മുന്നോട്ടുപോകുന്നത്! ഇനി വിശദാംശങ്ങളിലേക്കു കടക്കാം.

കത്തോലിക്കാസഭയെയും സഭയിലെ വൈദികരെയും അവഹേളിക്കുകയെന്ന തന്റെ സ്ഥിരം ശൈലിയില്‍നിന്നു ക്രിസ്തുമസ് ദിനത്തെപ്പോലും ഒഴിവാക്കാന്‍ ബെര്‍ഗോളിയോ എന്ന നരാധമന്‍ തയ്യാറായില്ല. ഈ മനുഷ്യരൂപിയില്‍ കുടികൊള്ളുന്ന പൈശാചികതയുടെ അളവാണ് അതിലൂടെ വെളിവാക്കപ്പെട്ടത്! ലൈംഗികവിഷയത്തില്‍ ബെര്‍ഗോളിയോ പുലര്‍ത്തുന്ന അമിതതാത്പര്യം കുപ്രസിദ്ധമാണ്. വാര്‍ദ്ധക്യത്തിന്റെ ചില പ്രത്യേകഘട്ടങ്ങളില്‍ ഇത്തരം ഞെരമ്പുരോഗങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യതയ്ക്ക് കേരളത്തിലെ അച്യുതാനന്ദന്‍ ഒരു ദൃഷ്ടാന്തവുമാണ്! തങ്ങള്‍ക്ക് ആകാത്തകാര്യങ്ങള്‍ സംസാരത്തിലൂടെയെങ്കിലും ആസ്വദിക്കുന്നതിനും, മറ്റുള്ളവരുടെമേല്‍ ആരോപിച്ച് ആനന്ദം കണ്ടെത്തുന്നതിനും നടത്തുന്ന ശ്രമങ്ങളാണ് ഇവയെല്ലാം. എന്നാല്‍, ബെര്‍ഗോളിയോയുടെ വിഷയലമ്പടത്വത്തിനു പിന്നില്‍ വാര്‍ദ്ധക്യസഹജമായ കാരണങ്ങള്‍ മാത്രമാണെന്ന് ചിന്തിക്കരുത്. മറിച്ച്, സഭയെ ദുഷിക്കുവാന്‍ അവസരം അന്വേഷിക്കുന്ന പിശാചിന്റെ അജണ്ട ഇവിടെ നാം തിരിച്ചറിയണം. ക്രിസ്തുമസ് ദിനത്തില്‍പ്പോലും ക്രിസ്തുവിന്റെ സഭയെ അവഹേളിക്കാന്‍ ഒരുമ്പെടുന്നത് ഈ അജണ്ടയെ മുറുകെപ്പിടിച്ചുകൊണ്ടാണ്!

ക്രിസ്ത്യാനികള്‍ സന്തോഷിക്കുന്നതു കാണുമ്പോള്‍ അസ്വസ്ഥനാകുന്നത് പിശാചാണ്. ലോകത്താകമാനമുള്ള ക്രിസ്ത്യാനികള്‍ സന്തോഷിക്കുന്ന അവസരമായി ഓരോ ക്രിസ്തുമസ് ദിനങ്ങളെയും നമുക്കു കാണാം. ക്രിസ്ത്യാനികള്‍ ഈ ദിനങ്ങളില്‍ സന്തോഷിക്കുന്നതു കാണുമ്പോള്‍, അവരെ കുത്തിനോവിക്കാനും സന്തോഷങ്ങളില്‍ കയ്പ്പുനീര്‍ കലര്‍ത്താനും പിശാചിന്റെ സന്തതികള്‍ രംഗത്തുവരും. ലൈംഗീക വൈകൃതങ്ങളില്‍ മുഴുകി സഭയെ മലിനമാക്കുന്നവര്‍ കത്തോലിക്കാസഭയിലെ ഉന്നതസ്ഥാനങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നത് സത്യമാണ്. സഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'ഫ്രീമേസണ്‍' സംഘം നിയോഗിച്ചിരിക്കുന്ന അവരുടെ വളണ്ടിയര്‍മാരാണ് ഇവരിലധികവും. എന്നാല്‍, ഇവരില്‍ ആര്‍ക്കെതിരെയും ചെറുവിരലനക്കാന്‍പോലും ബെര്‍ഗോളിയോ ഇന്നുവരെ തയ്യാറായിട്ടില്ല. തന്റെ പൈശാചിക പരിഷ്ക്കരണങ്ങളെ ചോദ്യംചെയ്യുന്ന വിശുദ്ധരായ വൈദികര്‍ക്കെതിരേ വ്യാജമായ കുറ്റപത്രം തയ്യാറാക്കി, അവരെ അപമാനിക്കുകയും സ്ഥാനഭ്രാഷ്ടരാക്കുകയും ചെയ്യുകയെന്നതാണ് ബെര്‍ഗോളിയന്‍ ശൈലി! സഭയ്ക്കുള്ളില്‍ കടന്നുകൂടിയിരിക്കുന്ന മ്ലേച്ഛതകളെയും മ്ലേച്ഛന്മാരെയും പുറത്താക്കുകയെന്ന ശ്ലാഘനീയമായ കര്‍ത്തവ്യത്തിലാണ് ബെര്‍ഗോളിയോ നിരതനായിരിക്കുന്നതെങ്കില്‍, തന്റെ ആത്മാര്‍ത്ഥതയും ഉദ്ദേശശുദ്ധിയും വെളിപ്പെടുത്തേണ്ടത് ക്രിസ്തുമസ് ദിന സന്ദേശങ്ങളിലൂടെ വ്യഭിചാരകഥകളുടെ വിഴുപ്പലക്കിക്കൊണ്ടല്ല! വത്തിക്കാനില്‍നിന്നു പുറത്തുവരുന്ന ക്രിസ്തുമസ് സന്ദേശത്തെ ലോകംമുഴുവന്‍ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. കത്തോലിക്കാസഭയിലെ ആചാര്യന്മാരുടെ മ്ലേച്ഛതകള്‍ ലോകംമുഴുവന്‍ കേട്ടതുകൊണ്ട് എന്തെങ്കിലും മാറ്റം സഭയിലുണ്ടാകില്ലെന്നു മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ട്. എന്നാല്‍, സഭയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പിശാചിനെ സന്തോഷിപ്പിക്കാന്‍ അവന്റെ സേവകനായ ബെര്‍ഗോളിയോയ്ക്കു സാധിക്കും. ഈ നികൃഷ്ടജീവിയുടെ ലക്ഷ്യവും അതുതന്നെയാണ്!

കത്തോലിക്കാസഭയില്‍നിന്നു മ്ലേച്ഛതകള്‍ നീക്കിക്കളയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവനാണ് ബെര്‍ഗോളിയോ എങ്കില്‍, ഇരുചെവിയറിയാതെ സകല മ്ലേച്ഛന്മാരെയും ഒറ്റദിവസംകൊണ്ടു പുറത്താക്കാന്‍ ഇയാള്‍ക്കു കഴിയും. ഒരു വ്യക്തിപോലും അതിനെ ചോദ്യം ചെയ്യുകയില്ല! അതല്ല, മുന്നറിയിപ്പ് കൊടുക്കുകയാണ് ലക്ഷ്യമെങ്കില്‍, അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെ വിളംബരം ചെയ്യുകയല്ല വേണ്ടത്; മറിച്ച്, ഓരോരുത്തരെയും വ്യക്തിപരമായി അറിയിക്കാന്‍ കത്തോലിക്കാസഭയ്ക്ക് സംവിധാനങ്ങളുണ്ട്. ആഗോളതലത്തില്‍ കത്തോലിക്കാസഭയുടെ മുഴുവന്‍ സ്ഥാപനങ്ങളുമായി വത്തിക്കാന് ബന്ധപ്പെടാന്‍ വിരല്‍ ഞൊടിക്കുന്ന സമയം മാത്രം മതി. സ്വന്തം മകള്‍ പിഴച്ചുപെറ്റു എന്ന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു പറയുന്ന ഏതെങ്കിലും പിതാവിനെ ആര്‍ക്കെങ്കിലും അറിയാമോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇവിടെയാണ്‌. അങ്ങനെയൊരുത്തന്‍ ഉണ്ടെങ്കില്‍, അവനെ ചങ്ങലയ്ക്കിടുകയോ വീട്ടില്‍നിന്ന് പുറത്താക്കുകയോ ആണ് വേണ്ടത്! എന്നാല്‍, വിഷയാസക്തരായ വഷളന്മാര്‍ക്ക് ഇത്തരം വെളിപ്പെടുത്തലുകള്‍ താത്പര്യത്തോടെ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു! ബെര്‍ഗോളിയോയെ പുകഴ്ത്തുന്നവരുടെ മനോനില ഇക്കൂട്ടരുടേതിനു തുല്യമാണ്!

യഥാര്‍ത്ഥ സത്യമെന്താണ്? പ്രകൃതിവിരുദ്ധ ലൈംഗികതയുടെ വക്താവായി വര്‍ത്തിക്കുകയും ഇത്തരം വേഴ്ച്ചകളില്‍ മുഴുകി ജീവിക്കുന്നവരുടെ തണലില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ബെര്‍ഗോളിയോ ആണ് കത്തോലിക്കാസഭയില്‍ ലൈംഗിക അരാജകത്വമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഈ നികൃഷ്ടമനുഷ്യന്റെ ചുറ്റും സ്തുതിപാടകരായി വിരാജിക്കുന്ന തെമ്മാടികളെല്ലാം 'മലദ്വാര' ആക്ടിവിസത്തിന്റെ വക്താക്കളും അതില്‍ മുഴുകി ജീവിക്കുന്നവരുമാണ്! മലദ്വാരത്തെ ലൈംഗിക അവയവമാക്കി മാറ്റിയ മ്ലേച്ഛന്മാരെ ആദരിക്കുകയും ഇവറ്റകളുടെ കാമകേളികള്‍ക്ക് സാമൂഹിക അംഗീകാരം നല്‍കുകയും ചെയ്യാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന പൈശാചികസംഘത്തിന്റെ തലവനാണ് ബെര്‍ഗോളിയോ! കത്തോലിക്കാസഭയിലെ വൈദികരുടെയും 'കന്യാസ്ത്രി'വേഷക്കാരുടെയും ഇടയില്‍ ഈ മ്ലേച്ഛരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. നവീനദൈവശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന വൈദിക-കന്യാസ്ത്രി വേഷക്കാരെല്ലാം ലൈംഗിക വൈകൃതത്തിന്റെ വക്താക്കളാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. കന്യാസ്ത്രിമാര്‍ എന്ന് പറയപ്പെടുന്ന സ്ത്രീകളോടൊപ്പം രഹസ്യമായി ഒരുമിച്ചു ജീവിക്കുന്ന (living together) വൈദികവേഷധാരികള്‍ അനേകരാണ്! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു ജല്പിക്കുന്ന ശപിക്കപ്പെട്ട ദൈവശാസ്ത്ര പഠനത്തിന്റെ വക്താക്കളാണ് ഇവരെല്ലാം. എന്നാല്‍, ഇവരില്‍ ഒരാള്‍പ്പോലും ബെര്‍ഗോളിയോയുടെ വാളേറ്റ് നിലംപതിച്ചിട്ടില്ല! നീചരായ കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി നിരപരാധികളുടെമേല്‍ കുറ്റം ആരോപിക്കുന്ന പൈശാചിക അജണ്ടയാണ് ബെര്‍ഗോളിയോ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സഭ അവഹേളിക്കപ്പെടുകയും സഭയെ കളങ്കപ്പെടുത്തുന്നവര്‍ സംരക്ഷിക്കപ്പെടുകയും വേണമെന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ പൈശാചിക അജണ്ടയാണ്! ബെര്‍ഗോളിയോ നിലകൊള്ളുന്നതും ഈ അജണ്ടയുടെ ഭാഗമായിത്തന്നെ! 

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക സ്വാധീനത്തില്‍ ജീവിക്കുന്ന അനേകം വ്യക്തികള്‍ വൈദികരുടെയും കന്യാസ്ത്രികളുടെയും വേഷത്തില്‍ കത്തോലിക്കാസഭയില്‍ അതിക്രമിച്ചുകടന്നിട്ടുണ്ട്. ഇവരാണ് സഭയെ കളങ്കപ്പെടുത്തുന്ന മ്ലേച്ഛതകളില്‍ വ്യാപരിക്കുന്നത്. യാതൊരു ആത്മീയശുശ്രൂഷകളിലും വ്യാപരിക്കാതെ, വേശ്യാവൃത്തിയ്ക്കുവേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട മഠങ്ങള്‍പ്പോലും കത്തോലിക്കാസഭയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ വശീകരിച്ച് ദേവദാസികളാക്കുന്ന 'റാക്കറ്റ്' കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ റിക്രൂട്ടിംഗ് ഏജന്റുമാരായി വര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍' വൈദികരാണ്‌. ഇത്തരം വേശ്യാലയങ്ങളിലെ മദര്‍ സുപ്പീരിയര്‍മാര്‍ തങ്ങളുടെ ബന്ധുക്കളായ പുരുഷന്മാര്‍ക്കുപോലും സന്യാസിനിമാരെ കൂട്ടിക്കൊടുക്കുന്നു. ഇതിലൂടെയെല്ലാം സഭയെ കളങ്കിതയാക്കുകയും ക്രിസ്തുവിനാല്‍ പരിത്യക്തയാക്കുകയും ചെയ്യുകയെന്നതാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ ലക്‌ഷ്യം! വ്യക്തമായ തെളിവുകളോടെ വത്തിക്കാനിലേക്കു പരാധികളുടെ പ്രവാഹമുണ്ടായാലും യാതൊരു പ്രതികരണവും ബെര്‍ഗോളിയന്മാരില്‍നിന്ന്‍ ഉണ്ടാകില്ല. എന്തെന്നാല്‍, ബെര്‍ഗോളിയോയും സംഘവുമാണ് ഈ സ്ഥാപനങ്ങളുടെ സംരക്ഷകരും ഗുണഭോക്താക്കളും! ആയതിനാല്‍, കന്യാസ്ത്രി മഠങ്ങളില്‍ തങ്ങളുടെ മക്കളെ ചേര്‍ക്കാന്‍ തയ്യാറെടുക്കുന്ന മാതാപിതാക്കള്‍ ഈ നിയമം പലയാവര്‍ത്തി വായിക്കുക: “യിസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. യിസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്. വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്”(നിയമം: 23; 17, 18).

ആരും സംശയിക്കേണ്ടാ; ഇന്ന് കത്തോലിക്കാസഭയുടെ ബാഹ്യസഭയില്‍ രഹസ്യമായി ദേവദാസിസമ്പ്രദായം ആരംഭിച്ചുകഴിഞ്ഞു! ഈ സത്യം എന്തുകൊണ്ടാണ് ബെര്‍ഗോളിയോ പത്രസമ്മേളനം നടത്തി വിളിച്ചുപറയാന്‍ തയ്യാറാകാത്തത്? പറയില്ല; കാരണം, ഇത് 'ബെര്‍ഗോളിയന്‍ സഭയുടെ' ഔദ്യോഗിക സ്ഥാപനങ്ങളാണ്! ബെര്‍ഗോളിയോ വിളിച്ചുപറയുന്നത് വ്യാജം മാത്രമാണെന്നും, യഥാര്‍ത്ഥ മ്ലേച്ഛതകള്‍ മൂടിവയ്ക്കപ്പെടുകയാണെന്നും നാം തിരിച്ചറിയുന്നിടത്താണ് പിശാചിന്റെ പരാജയം. തൊണ്ണൂറു വയസ് പിന്നിട്ടവരും വന്ദ്യവയോധികരുമായ വൈദികശ്രേഷ്ഠന്മാര്‍ക്കെതിരെയാണ് ബെര്‍ഗോളിയന്‍ സംഘം വ്യാജകഥകളുമായി രംഗത്തിറങ്ങുന്നത്. അരനൂറ്റാണ്ടിനപ്പുറം സംഭവിച്ചുവെന്ന ആരോപണത്തെ അടിസ്ഥാനമാക്കി വന്ദ്യരായ വൈദികരെ സമൂഹത്തിനു മുന്‍പില്‍ അപമാനിതരാക്കുന്ന ബെര്‍ഗോളിയന്‍ വിനോദം നാം തിരിച്ചറിയണം. ഈ നരാധമനെ എതിര്‍ക്കുന്ന ഓരോരുത്തരെയുമാണ് വ്യഭിചാരക്കുറ്റം ചുമത്തി ഇവന്‍ കല്ലെറിയുന്നതെന്നും നാം അറിഞ്ഞിരിക്കണം!

ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ച ആഭാസന്മാര്‍!

സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ക്രിസ്തുവിന്റെ വചനവും അവിടുത്തെ പേരും ദുരുപയോഗിച്ച വിരുതന്മാര്‍ ഈ ഭൂമിയില്‍ ജീവിച്ചു മണ്ണടിഞ്ഞുപോയിട്ടുണ്ട്. എംകെ ഗാന്ധി അക്കൂട്ടത്തില്‍പ്പെട്ട ഒരു കൗശലക്കാരനായിരുന്നു. ക്രിസ്തുവിന്റെ വചനം ദുരുപയോഗിച്ച് ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചവനാണ് ഈ വിരുതന്‍! ക്രിസ്തുവിനെ സ്നേഹിക്കുന്നുവെന്നും ക്രിസ്ത്യാനികളെ വെറുക്കുന്നുവെന്നും ഈ കപടമതേതരവാദി ജല്പിച്ചപ്പോള്‍, അതിനെ മഹദ്വചനമായി സ്വീകരിച്ച വിഡ്ഢികള്‍ ക്രൈസ്തവസഭകളിലെ വൈദികസമൂഹങ്ങളില്‍പ്പോലുമുണ്ട്. ക്രിസ്തുവിനെ അനുധാവനം ചെയ്യുന്ന അവിടുത്തെ അനുയായികളാണ് ക്രിസ്ത്യാനികള്‍! അവരെ വെറുത്തുകൊണ്ട് ക്രിസ്തുവിനെ സ്നേഹിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിയാനുള്ള വിവേകം ക്രിസ്ത്യാനികള്‍ക്കെങ്കിലും ഉണ്ടായിരിക്കണം. ക്രിസ്തുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു”(യോഹ: 13; 20). ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍! അങ്ങനെയുള്ളവര്‍ മാത്രമാണ് ക്രിസ്ത്യാനികളുടെ ഗണത്തില്‍ എണ്ണപ്പെടുന്നത്. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികളെ വെറുക്കുകയെന്നത് ക്രിസ്തുവിനെ വെറുക്കലാണ്!

ക്രിസ്ത്യാനികളെ പരസ്യമായി ആക്ഷേപിച്ച എംകെ ഗാന്ധിയെ 'കുപ്രസിദ്ധന്‍' എന്ന് വിശേഷിപ്പിക്കാനാണ് മനോവയ്ക്കു സാധിക്കുകയുള്ളു. എന്നാല്‍, ക്രിസ്തുവിന്റെ പേരും വചനവും ദുരുപയോഗിച്ചുകൊണ്ട് നരകത്തിനുവേണ്ടി സേവനം ചെയ്തവനെ മഹാത്മാവായി പരിഗണിക്കുന്ന ക്രൈസ്തവവേഷധാരികളുണ്ട്. അപ്പന്റെ കരണത്തടിച്ചാലും അമ്മയെ വേശ്യയെന്നു വിളിച്ചാലും മഹത്വമായി കാണുന്നവരുടെ ഗണത്തില്‍ ഇവരെയും മനോവ എണ്ണുന്നു! എംകെ ഗാന്ധി എന്ന രാമസേവകന്‍ മാത്രമല്ല, ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ച് വളര്‍ന്നിട്ടുള്ളത്. ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ചു വളര്‍ന്ന ഒരു പൈശാചികമതം ലോകത്തുണ്ട്. മുഹമ്മദ്‌ എന്ന വിഷയലംബടന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്ലാംമതമാണ് ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ച് വളര്‍ന്ന മതം! ഇന്നും ഈ മതത്തിന്റെ വളര്‍ച്ച ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ചുകൊണ്ടുതന്നെയാണ്! എന്നാല്‍, ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അഗ്നിക്കിരയാകാന്‍ വിധിക്കപ്പെട്ടവരുടെ സംഘമാണ് ഇസ്ലാംമത വിശ്വാസികള്‍!

വിവേകാനന്ദനും കമ്മ്യൂണിസ്റ്റ് ആചാര്യന്മാരും ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ച് വളരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ക്രിസ്തുവിന്റെ പേരില്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു പുതിയ അവതാരമാണ് അരവിന്ദ് കേജ്രിവാള്‍! 'ഫ്രീമേസണ്‍' സംഘത്തിന്റെ ഇന്ത്യന്‍ പ്രതിനിധികളിലൊരുവനായ കേജ്രിവാള്‍ യോഗയുടെ പ്രചാരകന്‍ എന്നനിലയില്‍ കുപ്രസിദ്ധനാണ്! ഇപ്പോള്‍ ഇവന്‍ തന്നെത്തന്നെ ക്രിസ്തുവിനു തുല്യനാക്കാനും, തന്റെ ഭരണത്തെ ക്രിസ്തുവിന്റെ ഭരണമായി ചിത്രീകരിക്കാനും ശ്രമിക്കുന്നത് ഗൗരവമായി നാം കാണണം. ക്രിസ്തുവിനെ ചരിത്രപുരുഷനും വിപ്ലവനായകനുമായി താഴ്ത്തി പ്രതിഷ്ഠിക്കാന്‍ 'ഫ്രീമേസണ്‍' സംഘം എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ക്രിസ്തുന്റെ ദൈവത്വം നിഷേധിക്കുകയും, വെറുമൊരു മനുഷ്യനായി മാത്രം അവതരിപ്പിക്കുകയും ചെയ്യുകയെന്നത് ഈ നിഗൂഢസംഘത്തിന്റെ അജണ്ടയാണ്. കത്തോലിക്കാസഭയിലെ ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ നായകനായ ബെര്‍ഗോളിയുടെ പ്രബോധനവും ഇതുതന്നെയാണെന്നത് നാം വിസ്മരിക്കരുത്. കേജ്രിവാള്‍ ഇപ്പോള്‍ ശ്രമിക്കുന്നതും 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ അജണ്ട നടപ്പാക്കുന്നതിനാണ്! ഏതൊരു പൈശാചികതയുടെ കാര്യത്തിലുമെന്നപോലെ, കേജ്രിവാളിന്റെ പ്രസ്താവനയെ തോളിലേറ്റി നടക്കാന്‍ ക്രൈസ്തവനാമധാരികള്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്!

എതിര്‍ക്രിസ്തുവിനുവേണ്ടി ഏകലോകമതം സ്ഥാപിക്കുകയെന്നതാണ് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ ലക്‌ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള അവസാന ചുവടുവയ്പ്പായി ബെര്‍ഗോളിയോയുടെ മതേതരജല്പനത്തെ തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു സാധിക്കണം. ആയതിനാല്‍, ക്രിസ്തുവും ക്രിസ്ത്യാനികളും മതേതരത്വത്തിന്റെ വക്താക്കളല്ല എന്ന യാഥാര്‍ത്ഥ്യം ആധികാരികമായിത്തന്നെ പ്രഖ്യാപിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു! “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3520 views

LOG IN

Lost your password?

SIGN UP

LOST PASSWORD