ഫ്രീമേസണ്‍റി

ക്രിസ്തീയതയും 'യോഗ'യും!

Print By
about

25 -12 - 2009

യോഗ, പ്രാണിക് ഹീലിങ്, റെയ്ക്കി തുടങ്ങിയ `മെഡിറ്റേഷന്‍` സംവീധാനങ്ങള്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണോ? എന്താണ് ഈ വിഷയത്തില്‍ ബൈബിള്‍ പറയുന്നത്? ഈ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ക്രിസ്തീയ സഭകള്‍ ഇക്കാര്യത്തില്‍ പല തട്ടിലാണ്.ചിലര്‍ പറയുന്നു; ഇതൊരു മെഡിറ്റേഷന്‍ മാത്രമാണ്, ഏതൊരു ചികിത്സാവിധികളും പോലെ മാത്രമെ ഇതിനെയും കാണേണ്ടതുള്ളൂവെന്ന്. മറ്റുചിലര്‍ ഇതിനെ നിഷേധിക്കുന്നു. ഇസ്ലാം മത വിശ്വാസികള്‍ പൊതുവെ ഇതിനെ അംഗീകരിക്കുന്നില്ല. ഹൈന്ദവരും ബുദ്ധമതക്കാരും ഇതു പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്താണ് യോഗ?

അടിസ്ഥാനപരമായി ഇതൊരു ധ്യാന രീതി തന്നെയാണ്. ആത്മ നിയന്ത്രണം, രോഗ പ്രതിരോധ ശക്തി, ശരീരത്തിലെ മാലിന്യങ്ങളെ പുറത്താക്കല്‍, രോഗ സൗഖ്യം തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിന്റെ പ്രചാരകര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ശീര്‍ഷാസനം, ശവാസനം മുതലായ ചില ആസനങ്ങളും, പ്രണായാമം പോലുള്ള ചില വ്യായാമങ്ങളും യോഗയിലൂടെ അഭ്യസിപ്പിക്കുന്നുണ്ട്. അതുപോലെ സൂര്യനമസ്കാരം തുടങ്ങിയ നമസ്കാരങ്ങളും യോഗയുടെ പ്രത്യേകതയാണ്.

ആരെന്തൊക്കെ പറഞ്ഞാലും 'യോഗ' ഒരു ആദ്ധ്യാത്മിക വ്യായാമ മുറയാണെന്നതില്‍ സംശയം വേണ്ട. യോഗയിലെ ക്രിസ്തീയ വിരുദ്ധ ആചാരത്തെക്കുറിച്ചു ചിന്തിക്കുന്നതിനു മുന്‍പ്; ഇതിന്റെ പ്രചാരണത്തെ സംബന്ധിച്ച് അറിയുന്നതു നല്ലതാണ്.അപ്പോള്‍തന്നെ യോഗയുടെ പ്രചാരണ ദൗത്യം മനസ്സിലാകും.

യോഗ പ്രചരിപ്പിക്കുന്നവര്‍!

ഇന്ത്യയിലെ എല്ലാ ഹൈന്ദവ ആശ്രമങ്ങളിലും ജാതി വ്യത്യാസമില്ലാതെ `യോഗ`പഠിപ്പിക്കുന്നുണ്ട്. ഈ ആശ്രമങ്ങളിലെ ആചാര്യന്മാര്‍ മനുഷ്യ`ദൈവങ്ങള്‍`എന്ന പേരില്‍ കുപ്രസിദ്ധരുമാണ്. യോഗയോടൊപ്പം കുറച്ച് `മാജിക് കൂടി പഠിച്ചവരാണ് മാന്ത്രിക വിദ്യകള്‍ കാട്ടി പലരെയും ആകര്‍ഷിക്കുന്നത്. യോഗികള്‍ എല്ലാവരും ഹൈന്ദവ ദേവന്മാരെ പ്രചരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

ജീവന കലയുടെ ആചാര്യന്‍ ശ്രീ ശ്രീ  രവിശങ്കര്‍ `സുദര്‍ശന`  ക്രിയകളെക്കുറിച്ചും,'ശിവലിംഗ`  ആരാധനയെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും  പഠിപ്പിക്കാറുണ്ട്. യോഗയില്‍ ആരംഭിച്ച് ഹൈന്ദവ തത്വങ്ങളിലാണ് പഠനം ചെന്നുനില്‍ക്കുന്നത് എന്നു  മനസ്സിലാക്കുമ്പോള്‍ ഇതിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നാം.

യോഗയിലൂടെ ഉത്ക്കണ്ഠ, ഭയം..തുടങ്ങിയവ നീങ്ങിപ്പോകുകയും, അത്മനിയന്ത്രണം ലഭിക്കുകയും ചെയ്യുന്നുവെന്നാണ് യോഗികളുടെ അവകാശവാദം.  ഭയവും ഉത്ക്കണ്ഠയുമില്ലാത്ത യോഗികള്‍ എന്തുകൊണ്ടാണ് തോക്കുമായി നടക്കുന്നത് എന്ന ചോദ്യം ആരുടെയെങ്കിലും ചിന്തയില്‍ കടന്നുവന്നാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ല.

ഈ അടുത്ത നാളുകളില്‍;പല  രാഷ്ട്രീയക്കാരെയും ആത്മനിയന്ത്രണം അഭ്യസിപ്പിച്ച ഒരു യോഗാചാര്യന്‍ പോലിസ്  സ്റ്റേഷനില്‍ തോക്കു ചൂണ്ടി നടത്തിയ വിക്രിയകള്‍ നാം കേട്ടതാണ്. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചു നിര്‍ത്തിയ സന്തോഷ്  മാധവന്‍ എന്ന യോഗിക്കു പന്ത്രണ്ടുകാരി പെണ്‍കുട്ടിയുടെ മുന്‍പില്‍  ആത്മനിയന്ത്രണം വിട്ടതിന്റെ കഥയും പത്രങ്ങളില്‍ വായിക്കന്‍  കഴിഞ്ഞിട്ടുണ്ടാകും. പല ജീവനകലാ ആചാര്യന്മാരും ജാമ്യംപോലും കിട്ടാതെ  ഇന്ത്യന്‍ ജയിലുകളിലാണ്.

നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത യോഗികള്‍ പലരും ഇന്നു വിദേശ രാജ്യങ്ങളില്‍ യോഗ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പല ആചാര്യന്മാരെയും സംരക്ഷിക്കുന്നത് `ക്വട്ടേഷന്‍ ഗ്രൂപ്പുകളാണ്`. ആര്‍.എസ്സ്.എസ്സ് പോലെയുള്ള വര്‍ഗ്ഗീയ സംഘടനകളാണ് ഇന്ത്യയിലെ മനുഷ്യ ദൈവങ്ങളുടെ പ്രചാരകരും സംരക്ഷകരും!

യോഗയുടെ പ്രചാരണവും ചില രഹസ്യ അജണ്ടകളും!

മുന്‍കാലങ്ങളില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യയില്‍ മത പ്രചരണത്തിനായി വന്നു. അവരുടെ മതപ്രചാരണത്തിലൂടെ പല അന്ധവിശ്വാസങ്ങളില്‍നിന്നും മോചനം നേടുവാന്‍  ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞു. എന്നാല്‍, ക്രിസ്ത്യാനിക്കു നിഷിദ്ധമായ  വിഗ്രഹാരാധന വളരെ തന്ത്രപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയെന്ന രഹസ്യ അജണ്ട യോഗയില്‍ ഉണ്ട്.

പ്രകൃതി ശക്തികളെ ആരാധിക്കുന്ന പ്രാകൃതമായ ആരാധനാ രീതിയിലേക്ക്,മനുഷ്യനെ തന്ത്രപൂര്‍വ്വം നയിക്കുന്ന ഒരു മെഡിറ്റേഷന്‍ രീതിയാണ് യോഗ. ഒരുപക്ഷെ വായിക്കുന്നവരുടെ നെറ്റി ചുളിഞ്ഞേക്കാം. എന്നാല്‍,  ഇതിനെക്കുറിച്ച് വ്യക്തമായി ചിന്തിച്ചാല്‍ സത്യം കണ്ടെത്താന്‍  ആഗ്രഹിക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും.`വൈറസ്`പോലെ ലോകം മുഴുവന്‍  പ്രചരിപ്പിക്കുന്ന ദൈവനിഷേധത്തിന്റെ ഭീകര രൂപമാണിത്. നന്മയുടെ രൂപം  ധരിച്ചാണ് സാത്താന്‍ മനുഷ്യനെ പീഢിപ്പിക്കുന്നത്.

"പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ"(2കോറി:11;14).

"സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍, എല്ലാം ഞാന്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു"(മര്‍ക്കോ:13;22,23). യേഹ്ശുവാ ഇത് മുന്‍കൂട്ടി പറഞ്ഞിരിക്കുന്നത് ഇതു സംഭവിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ തന്നെയാണ്. സൃഷ്ടാവിനെക്കാള്‍ അധികമായോ സമമായോ സൃഷ്ടിയെ ആരാധിക്കുക എന്നതാണ് വിഗ്രഹാരാധന. വായുവിനെയും സൂര്യനെയും മറ്റു പ്രപഞ്ചശക്തികളെയും ആരാധിക്കുന്നത് ദൈവനിഷേധമാണ്. പുരാതന കാലത്ത് മനുഷ്യന്‍ ഭയംമൂലം പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു. അപ്പോഴും ദൈവം കല്പനയിലൂടെ ഇത് അരുതെന്നു കല്പിച്ചിട്ടുമുണ്ട്. ദൈവം തെരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തിന്റെ പാപത്തെക്കുറിച്ച് എസക്കിയേല്‍ പ്രവാചകനിലൂടെ പറയുന്നത് ഇപ്രകാരമാണ്: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍:8;16). ദൈവവചനം വളരെ സ്പഷ്ടമായി പറയുമ്പോള്‍ എങ്ങനെ ഒരു ക്രിസ്ത്യാനിക്ക് ഇതു ചെയ്യാന്‍ കഴിയും? സൂര്യനമസ്ക്കാരത്തെ 'യേശുനമസ്ക്കാരം' ആക്കി ദൈവത്തെ വഞ്ചിക്കാന്‍ കഴിയുമോ?

യോഗയുടെ പ്രചാരകര്‍തന്നെയായാണ് ജോതിഷം  വിദ്യാര്‍ത്ഥികളുടെ പാഠ്യ വിഷയമാക്കാന്‍ മുറവിളി കൂട്ടുന്നത്.  ഇന്ത്യയിലെ ഭരണ നേതൃത്വംപോലും യോഗയുടെ പ്രചാരകരായി യൂറോപ്പ്യന്‍ രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവയ്ക്കുന്നുവെന്നതാണ്‌ ഏറ്റവും  ദയനീയമായ കാര്യം! പ്രാചീന മനുഷ്യര്‍ ചെയ്തിരുന്ന തിന്മകള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രീയ പരിവേഷത്തില്‍ എത്തിയിരിക്കുന്നു!

ഫലത്തില്‍നിന്നും വൃക്ഷത്തെ  തിരിച്ചറിയണമെന്നു യേഹ്ശുവാ പറയുന്നു. ഈ ഭൂമിയില്‍ എല്ലാ തിന്മകളോടും  കൂടിയ മനുഷ്യനായി ജനിച്ച്, ഭഗവാനെന്നും ദേവിയെന്നും സ്വയം  അവരോധിക്കപ്പെടുന്ന വ്യക്തികളില്‍നിന്നുള്ള ഫലങ്ങള്‍ ജാഗ്രതയോടെ മാത്രമേ  ക്രിസ്ത്യാനി നോക്കിക്കാണാവൂ.  അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ കൂടി  വഴിതെറ്റിപ്പോകും.

യോഗയോ അതിനോടു സാദൃശ്യമുള്ളതോ ആയചില  ധ്യാനങ്ങള്‍ നടത്തുന്ന വൈദീകര്‍ ഇതര സഭകളില്‍ ഇന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവര്‍ വഴി തെറ്റുക മാത്രമല്ല, വഴിതെറ്റിക്കുക കൂടി  ചെയ്യുന്ന കാഴ്ച്ച ദാരുണമാണ്. വൈദീകവേഷത്തില്‍ നമ്മേ സമീപിക്കുന്ന പിശാചുക്കളെ തിരിച്ചറിയാന്‍ കഴിയണം. വചനവിരുദ്ധമായ ആശയങ്ങളുമായി നമ്മേ ആരെങ്കിലും സമീപിച്ചാല്‍, അവരെ അയച്ചത് ദൈവമാണെന്ന് ആരും കരുതരുത്. യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളുമായി വരുന്നവരെ ആദരിക്കുകയോ അഭിവാദ്യം ചെയ്യുകയോ അരുത്!

വിഗ്രഹാരാധനയിലെ പൊള്ളത്തരം മനുഷ്യര്‍  തിരിച്ചറിഞ്ഞപ്പോള്‍, ആധുനിക ശാസ്ത്രത്തിന്റെ കുപ്പയമണിയിച്ചു സാത്താന്‍  കൗശല പൂര്‍വ്വം എത്തിയിരിക്കുന്നു. ഇവിടെയാണ് ജ്ഞാനം  ആവശ്യമായിട്ടുള്ളത്.`നരബലി` പോലെയുള്ള പ്രാകൃത ആരാധനാ രീതികളിലെക്കു  മനുഷ്യനെ പടിപടിയായി നയിക്കുന്ന വിജാതിയ ആരാധനാ രീതികള്‍ വശ്വാസികളുടെ  ഇടയില്‍ പാടില്ലയെന്നു ദൈവവചനം വ്യക്തമായി അറിയിക്കുന്നുണ്ട്. "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം:4;19). നമ്മുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കാന്‍ നാം മറ്റു ജനതകളുടെ ആരാധനാ രീതികള്‍ അനുകരിക്കരുതെന്നു നമ്മോടു കല്പിച്ചിരിക്കുന്നത് അവിടുന്നുതന്നെയാണ്. ഈ കല്പനയും താക്കീതും ശ്രദ്ധിക്കുക: "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നും നശിപ്പിച്ചുകളയുകയും ചെയ്യും"(നിയമം:6:14,15).

"നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;31). "ജനതകളെ നിങ്ങള്‍ അനുകരിക്കരുത്"(ജറെമിയ:10;2).

തിരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ക്കായി ദൈവം നല്‍കിയിട്ടുള്ളതാണ് ഈ വചനങ്ങളൊക്കെയും!

സഭകളില്‍ കയറി കൂടിയിരിക്കുന്ന ആത്മീയ അന്ധത!

സഭകളില്‍, പ്രത്യേകിച്ച് കത്തോലിക്ക-യാക്കോബായ സഭകളില്‍ അതിശക്തമായരീതിയില്‍ ഈ പ്രത്യയശാസ്ത്രങ്ങള്‍, സാത്താന്‍ തിരുകി കയറ്റിയിരിക്കുകയാണ്. പല വൈദീകരും കന്യാസ്ത്രിമാരും(സന്യാസിനിമാര്‍) യോഗ അഭ്യസിക്കുന്നവരാണ്. ആത്മനിയന്ത്രണം പാലിക്കുന്നതിനും, ദുര്‍മേദസ്സ് നീക്കുന്നതിനും ഇക്കൂട്ടര്‍, ദൈവം അരുതെന്നു പറഞ്ഞിട്ടുള്ളതു ചെയ്യുന്നു. കൂദാശാ ജീവിതത്തെ നിഷേധിച്ച് ജീവിക്കുന്ന വ്യക്തികളെ അതിലേക്കു നയിക്കുന്ന കാര്യത്തില്‍ ഇവര്‍ക്കു യാതൊരു താത്പര്യവുമില്ല! എന്നാല്‍ യോഗ പോലെയുള്ള ആചാരങ്ങള്‍ തെറ്റാണെന്നു പറയുന്നവരുടെമേല്‍ ചാടി വീഴാനും, മഹറോന്‍ ചൊല്ലി പുറത്താക്കാനും ഈ യോഗികളുടെ എല്ലാ ആത്മനിയന്ത്രണവും വിടുന്നു!

മലപോലെവന്ന് എലിപോലെ മടങ്ങിയ ഒരു ധ്യാന ടീമിനെയായിരുന്നു സിസ്റ്റര്‍ ഉഷ നയിച്ചത്. 1993-96 കാലഘട്ടങ്ങളില്‍ വലിയ ശക്തിയാര്‍ജ്ജിച്ച ധ്യാനരീതിയായിരുന്നു   ഇവരുടേത്. പ്രകൃതിശക്തികളോട് അനുരന്ജ്ജനപ്പെടുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് പലതരം രോഗങ്ങളില്‍നിന്നും മുക്തിനേടാമെന്ന് അവര്‍ വാദിച്ചു. ചില കാലഘട്ടങ്ങളില്‍ മുളച്ചുപൊന്തി, മീനച്ചൂടില്‍ കരിഞ്ഞുപോകുന്ന  ചെടിപോലെ ഉയര്‍ന്നുവന്ന പാഷാണ്ഠതയായിരുന്നു ഈ സിദ്ധാന്തം! വചനത്തില്‍  ആഴമില്ലാത്ത പലരേയും വേഗത്തില്‍ ആകര്‍ഷിക്കുവാന്‍ ഇതിനു കഴിഞ്ഞു. മനുഷ്യന്‍ പ്രാചീനകാലത്ത് പ്രകൃതി ദുരന്തങ്ങളില്‍നിന്നു രക്ഷ നേടാമെന്നു ചിന്തിച്ച് ഇത്തരം ശക്തികളെ ആരാധിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗുളികനും ഹേതുവും രാഹുവും അഗ്നിയും കൊടുംകാറ്റും തുടങ്ങി, പാമ്പുകളും ക്ഷുദ്രജീവികള്‍പോലും അങ്ങനെ ആരാധനാമൂര്‍ത്തികളായി! 

ശാസ്ത്രീയമായ അറിവുകളും ദൈവത്തെക്കുറിച്ചുള്ള  ജ്ഞാനവും മനുഷ്യനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍, ശാസ്ത്രീയതയുടെയും ദൈവവചനത്തിന്റെയും മേലങ്കിയണിയിച്ച് വിഗ്രഹങ്ങളെ സമൂഹത്തിലേക്കിറക്കി.  

ഈ അടുത്ത നാളുകളില്‍ ഒരു കത്തോലിക്കാ സന്യാസ സഭയായ M.C.B.S പ്രസിദ്ധീകരിച്ച പരസ്യം പത്രത്തില്‍ വായിക്കാനിടയായി. കുടുംബ ജീവിതക്കാര്‍ക്കായി യോഗാധ്യാനം നടത്തുന്നുവെന്ന് അറിയിപ്പ്‌ നല്‍കുന്നതാണ് പരസ്യം! പരിശുദ്ധ കത്തോലിക്കാ സഭയുടെ രക്തം ഊറ്റിക്കുടിച്ച് വളരുന്ന ചില സന്യാസസഭകള്‍, തിരുസഭയെയും സഭാമക്കളെയും നശിപ്പിച്ച് വിഗ്രഹങ്ങളിലേക്കു നയിക്കാന്‍ സാത്താന്റെ 'ക്വട്ടേഷനുമായി' ഇറങ്ങിയിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തണം.

സിസ്റ്റര്‍ ഉഷ പറയുന്നു; അലര്‍ജിരോഗം മാറാന്‍  അലര്‍ജിയുടെ കാരണമായ വസ്തുവിനോടും സാഹചര്യത്തോടും ക്ഷമിക്കണമെന്ന്! ഈ വസ്തുക്കളോട് അനുരഞജനപ്പെടാന്‍ അവര്‍ പഠിപ്പിക്കുന്നു. സാത്താന്‍വഴിയാണ് ഭൂമിയിലേക്ക്‌ പാപവും രോഗവും മരണവും കടന്നുവന്നത്. സാത്താനോട് അനുരഞ്ജനപ്പെടുകയല്ല; മറിച്ച് അവന്റെ തല തകര്‍ക്കുകയാണ് യേഹ്ശുവാ ചെയ്തത്. സാത്താനെ ചവിട്ടിപ്പുറത്താക്കാന്‍ അവകാശമുള്ളവരാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. യേഹ്ശുവായെ അനുഗമിക്കുന്നവര്‍ക്ക് അവിടുന്ന് നല്‍കിയ അധികാരം ഇതാണ്: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ: 10; 19). ഈ സത്യം സാത്താനു നന്നായി അറിയാം. അതുകൊണ്ട് അനുരഞ്ജനത്തിനായി അവന്‍ അവന്റെ ദൂതരെ അയയ്ക്കുന്നു. ഇത്തരം ആശയങ്ങള്‍ പഠിപ്പിക്കുന്നവര്‍ സാത്താന്റെ ദൂതരാണെന്നതില്‍ സംശയമില്ല. പ്രപഞ്ചശക്തികളെ നിയന്ത്രിക്കുകയും ക്ഷുദ്രശക്തികളെ പരാജയപ്പെടുത്തുകയും ചെയ്ത യേഹ്ശുവായിലേക്ക് തിരിഞ്ഞു സൗഖ്യവും രക്ഷയും നേടുകയെന്ന സത്യത്തില്‍നിന്നു ജനങ്ങളെ വഴിമാറ്റാന്‍ നിഗൂഡ ലക്ഷ്യവുമായി ഇറങ്ങിയ ചിലരാണ് ഇത്തരം സിദ്ധാന്തങ്ങളുടെ നിര്‍മ്മാതാക്കളും വില്‍പ്പനക്കാരും.

പാമ്പുകള്‍ ഉപദ്രവം വരുത്തിയപ്പോള്‍ അവയ്ക്കായി സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ച് ‌വിളക്കു വച്ചതുപോലെ, H.I.V വൈറസിനും കാവ് നിര്‍മ്മിക്കുകയും 'നിലവിളക്ക്' തെളിക്കുകയും ചെയ്യാനുള്ള ആഹ്വാനവുമായി പലരും പ്രത്യക്ഷപ്പെട്ടേക്കാം. പുണ്യപിതാക്കന്മാര്‍ ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പടുത്തുയര്‍ത്തിയ സന്യാസസഭകളിലൂടെ ഇന്ന് വിപരീതഫലമാണ് പുറപ്പെടുവിക്കുന്നത്.

ഇതിനു രണ്ടു കാരണങ്ങളാണ് ചിന്തിക്കാന്‍ സാധിക്കുന്നത്. ഒന്നുകില്‍ ആത്മീയ അന്ധത; അല്ലെങ്കില്‍ സാത്താനോടുചേര്‍ന്നുള്ള രഹസ്യഅജണ്ഠ! ഏതുതന്നെ ആയിരുന്നാലും, ഇത് സന്ന്യാസസമൂഹങ്ങളിലെ ഗുരുതരമായ  അത്മീയ തകര്‍ച്ചയാണ് തെളിയിക്കുന്നത്. ഇതെല്ലാം പറയുമ്പോള്‍ സഭയിലെ  'ബുദ്ധിജീവികള്‍`പറയുന്നത് പഴയ നിയമം യേഹ്ശുവായ്ക്കുശേഷം മാറ്റപ്പെട്ടു എന്നാണ്. എന്നാല്‍,യേഹ്ശുവാ പറയുന്നു: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറ്റുകയില്ലെന്നു സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5;17,18).

മാത്രവുമല്ല, പൗലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ രണ്ടു ലേഖനങ്ങളിലും ഏറ്റവും കൂടുതല്‍ അറിയിച്ചിട്ടുള്ളത് ഈ വിഷയങ്ങള്‍ തന്നെയാണ്.

ക്രിസ്തീയ പ്രാര്‍ത്ഥനാ രീതി!

നാം എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നു ദൈവവചനം കൃത്യമായി പറയുന്നുണ്ട്.  യേഹ്ശുവാ പ്രാര്‍ത്ഥിക്കുന്നത് മുട്ടിന്മേല്‍ വീണും സാഷ്ടംഗ പ്രണാമം ചെയ്തുമൊക്കെയാണ്(മര്‍ക്കോ:14;35). സഹനത്തോടു കൂടിയ പ്രാര്‍ത്ഥനകളാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്; മറിച്ച്, യോഗയിലേതുപോലെ ശരീരത്തെ സുഖത്തിലേക്കു നയിക്കുന്ന പ്രാര്‍ത്ഥനാ രീതികളല്ല. എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍; തന്നേതന്നെ പരിത്യജിച്ച്, തന്റെ കുരിശെടുത്ത് അനുഗമിക്കാനാണ് യേഹ്ശുവാ പറയുന്നത്. കുരിശും സഹനവും ഇല്ലാതെ ക്രിസ്തീയതയില്ല. യേഹ്ശുവാ രക്തം വിയര്‍ത്താണ് പ്രാര്‍ത്ഥിച്ചതെന്നു വചനത്തില്‍ കാണാം(ലൂക്കാ:22;44).

സഭ വിശുദ്ധരായി പരിഗണിക്കുന്ന പുണ്യവ്യക്തികള്‍ പ്രാര്‍ത്ഥിച്ചതും ജീവിച്ചതും എപ്രകാരമാണെന്ന് അവരുടെ ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാകും. ഫ്രാന്‍സ്സിസ് അസ്സീസിയും കൊച്ചുത്രേസ്യായും സഹനം സ്വയം ഏറ്റെടുത്തു ജീവിച്ചപ്പോള്‍, അവരുടെ പേരില്‍ നടത്തുന്ന `കോണ്‍ക്രിയേഷനുകള്‍` യോഗയുടെ പ്രചാരകരായെങ്കില്‍, ഇനിയും യേഹ്ശുവായുടെ വരവ് വൈകുകയില്ല!

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം! എന്തുകൊണ്ട് ഏറ്റവും അധികം ധ്യാനമന്ദിരങ്ങളും വചന പ്രഘോഷകരുമുള്ള ഇന്ത്യയില്‍ മാത്രം ക്രിസ്ത്യാനികള്‍ രണ്ടര ശതമാനമായി നില നില്‍ക്കുന്നു. വിജാതിയ ആചാരങ്ങള്‍ അനുകരിച്ചതു കൊണ്ടാണെന്നതില്‍ സംശയമില്ല. എന്നല്‍, ഭൗതിക സമ്പത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് സഭകള്‍! സഭകളുടെ വളര്‍ച്ച ഭൗതികമായി മാത്രം ആണെന്നതാണ് സത്യം! ആത്മീയത `ചീഞ്ഞ്` ഭൗതീകതയ്ക്കു വളമായി. ഒന്നു ചീയുമ്പോഴാണല്ലോ മറ്റൊന്നിനു വളമാകുന്നത്!

യോഗയിലും മറ്റും എത്രതന്നെ നന്മയുണ്ടെങ്കിലും, ദൈവം അരുതെന്നു കല്പിച്ചത് അതിലുണ്ടെങ്കില്‍ നമുക്കത് അനുവദനീയമല്ല. നന്മയുടെ രൂപത്തില്‍ തിന്മ നമ്മെ കീഴ്പ്പെടുത്താതിരിക്കന്‍ ജാഗരൂകരായിരിക്കാം. വചനത്തിന്റെ ജ്ഞാനത്തില്‍ പ്രകാശപൂരിതരായി സാത്താന്റെ കുടില തന്ത്രങ്ങളെ അതിജീവിക്കാം. `പീഢനാനന്ദ` സ്വാമികളെയും `ശ്രീശ്രീ` ആള്‍ദൈവങ്ങളെയും തിരിച്ചറിഞ്ഞ് ബഹിഷ്കരിക്കാം. യേഹ്ശുവായുടെ സന്ദര്‍ശനത്തില്‍ 'എതിര്‍ക്രിസ്തു`വിന്റെ അടയാളങ്ങള്‍ പതിക്കാത്തവരായി നമുക്കു നിലനില്‍ക്കാം.

"രക്ഷകനായ യേഹ്ശുവായേ വേഗം വരണമേ!"(വെളിപാട്:22;20).

യോഗയുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങള്‍!

`യോഗ` ഒരു ഹൈന്ദവ കുതന്ത്രം!

'യോഗാ' അഥവാ ഹൈന്ദവ ഫിലോസഫി!

`സൂര്യഭഗവാന്‍` കണ്ണുതുറന്നു; `ഓസോണ്‍ഭഗവാന്‍` കണ്ണടച്ചു!

വഴിപിഴപ്പിക്കുന്ന ഉത്തരങ്ങളുമായി `ശാലോം ടെലിവിഷന്‍`!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5419 views

LOG IN

Lost your password?

SIGN UP

LOST PASSWORD