വെളിപാടിന്റെ പുസ്തകം പതിമൂന്നാം അദ്ധ്യായത്തില്‍ അപ്പസ്തോലനായ യോഹന്നാനു ലഭിക്കുന്ന വെളിപ്പെടുത്തല്‍, എല്ലാ മനുഷ്യരും ശ്രദ്ധിച്ചിരിക്കേണ്ടത് അനിവാര്യമാണ്. വചനം ഇങ്ങനെയാണ് മുന്നറിയിപ്പു നല്‍കുന്നത്: "ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളിപാട്:13;18).
പലരും ഈ വചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. മനുഷ്യരെ സ്നേഹിക്കുന്ന ദൈവം ഇക്കാര്യം വളരെ മുന്‍കൂട്ടി അറിയിച്ചിരിക്കുകയാണ്. എതിര്‍ക്രിസ്തുവെന്ന അരാജകത്തിന്റെ മനുഷ്യനെക്കുറിച്ചാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ തന്ത്രപൂര്‍വ്വം സാത്താന്‍(എതിര്‍ക്രിസ്തു) അവന്റെ അടയാളം മനുഷ്യരില്‍ പതിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ കാലഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നു.
ഇതു സാത്താന്റെ നാമം ആയിരിക്കുന്നതുകൊണ്ട്; അവ പതിക്കപ്പെട്ടിരിക്കുന്നിടത്ത് അവന്‍ കടന്നുകൂടി നശിപ്പിക്കും. '666' എന്ന സംഖ്യയെക്കുറിച്ച് ബോധ്യമുള്ളവര്‍ അത് സ്വീകരിക്കില്ലെന്ന് സാത്താന് കൃത്യമായി അറിയാവുന്നതുകൊണ്ട് മറ്റു രൂപങ്ങളിലൂടെയാണ് അവയെ നമ്മിലേക്കു കടത്തിവിടുന്നത്. അതിനു ചെറിയൊരു ഉദാഹരണം ശ്രദ്ധിക്കാം.
'പ്രോക്ടര്‍ ആന്റ് ഗാംപിള്‍' എന്ന കമ്പനി തങ്ങളുടെ സ്ഥാപനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുപങ്ക് സാത്താനെ ആരാധിക്കുന്ന സംഘങ്ങളുടെ വളര്‍ച്ചയ്ക്കായി നല്‍കുന്നു. അവര്‍ എതിര്‍ക്രിസ്തുവിന്റെ അടയാളം സ്വീകരിച്ചിരിക്കുന്നത് ആരും പെട്ടന്ന് തിരിച്ചറിയാത്ത വിധത്തിലാണ്. 13; 18 എന്ന രഹസ്യ `കോഡ്` എന്താണെന്നു മനസ്സിലാക്കുമ്പോള്‍ ഇതിന്റെ പിന്നിലെ '666' തിരിച്ചറിയാന്‍ കഴിയും. എന്താണ് 13; 18? വെളിപാടിന്റെ പുസ്തകം 13; 18-ല്‍ ആണ് 666 എന്താണെന്നു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്തന്നെ സാത്താന്‍ വചനം ഉപയോഗിച്ചു കൊണ്ട് ഒളിച്ചുകളി നടത്തുന്നു.
ഇങ്ങനെ പല വിധത്തില്‍ ആത്മീയമനുഷ്യരിലേക്കു പ്രവേശിക്കാന്‍ അവന്‍ ശ്രമിക്കുന്നു. അക്കാരണത്താലാണ് ദൈവം പറയുന്നത്; ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെയെന്ന്. കണക്കിലെ കള്ളകളികളിലൂടെ അവന്‍ തന്ത്രപൂര്‍വ്വം നമ്മെ കബളിപ്പിക്കുകയാണ്. ഏതു വിധത്തിലെങ്കിലും മൂന്ന് '6'കളെ സംയോജിപ്പിക്കുകയാണ് സാത്താന്റെ നിഗൂഢമായ പദ്ധതി. പ്രോക്ടര്‍ ആന്റ് ഗാംപിള്‍ പോലെതന്നെ പല കമ്പനികളും സാത്താന്റെ ഊര്‍ജ്ജസ്രോതസുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊക്ക കോള, മാക്ഡോണാള്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മുതലായ കമ്പനികളും, ലീഡില്‍ എന്ന സൂപ്പര്‍മാര്‍ക്കറ്റും ഇപ്പോള്‍ പ്രോക്ടര്‍ ആന്റ് ഗാംപിളിന്‍റെ കീഴിലാണ്. നാം അവരുടെ ഉത്പന്നങ്ങള്‍ക്കായി പണം മുടക്കുമ്പോള്‍ അറിയാതെതന്നെ സാത്താന്റെ പള്ളികള്‍ക്ക് സമ്പത്ത് കൈമാറുന്നു.
'എതിര്‍ക്രിസ്തു' ഒരു വ്യക്തിയോ?
സാത്താന്‍ ഈ ഭൂമുഖത്തേക്ക് കൊണ്ടുവന്ന പാപത്തിന്റെ പിടിയില്‍നിന്നും മനുഷ്യരാശിയെ രക്ഷിക്കുവാനാണ് ദൈവംതന്നെയായ യേഹ്ശുവാ ഭൂമിയില്‍ വന്നതും ബലിയായിതീര്‍ന്നതും. അങ്ങനെ യേഹ്ശുവായില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും രക്ഷ സൗജന്യമായി ലഭിക്കുന്നു. ഇതു നരകത്തിനെതിരെയുള്ള ദൈവത്തിന്റെ വിജയമാണ്! യേഹ്ശുവായെ എതിര്‍ക്കുവാനും നരകരാജ്യത്തേക്ക് ആളെക്കൂട്ടുവാനുമാണ് 'എതിര്‍ക്രിസ്തു' വരുന്നത്. യേഹ്ശുവാ ഒരു വ്യക്തിയായിരുന്നു എന്നത് വാസ്തവമായിരിക്കുന്നതുപോലെ, 'എതിര്‍ക്രിസ്തുവും' യാഥാര്‍ത്ഥ്യമാണെന്നു ബൈബിള്‍ തെളിവു നല്‍കുന്നുണ്ട്.
യേഹ്ശുവായുടെ വരവിനു നൂറ്റാണ്ടുകള്‍ക്കുമുന്‍പേ വിശുദ്ധരായ പ്രവാചകന്മാര്‍വഴി അവിടുത്തെ വരവിനെക്കുറിച്ചു ലോകത്തിനു മുന്നറിയിപ്പു ലഭിച്ചിരുന്നു. എന്നാല്‍, ഇതിനെ പ്രത്യാശയോടെ കാത്തിരുന്നവര്‍ അധികമുണ്ടായിരുന്നില്ല. പ്രത്യാശിച്ചിരുന്നവര്‍ പലരും യേഹ്ശുവായെ കണ്ടപ്പോള്‍ വിശ്വസിച്ചില്ല. യേഹ്ശുവായെക്കുറിച്ചുള്ള അറിവിന്റെ അപൂര്‍ണ്ണതയായിരുന്നു അതിന് കാരണം. അവരുടെ സങ്കല്‍പങ്ങളിലുള്ള രക്ഷകന്റെ അടയാളം മറ്റൊരു രീതിയിലുള്ളതായിരുന്നു. ദൈവത്തിന്റെ വചനത്തെ സമീപിച്ചതിലുള്ള പോരയ്മ മൂലം അവര്‍ക്കു രക്ഷ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ 'എതിര്‍ക്രിസ്തു'വിനെക്കുറിച്ച് ചിന്തിക്കുമ്പോളും അതേ അജ്ഞത നിലനില്‍ക്കുന്നു. ഈ അജ്ഞതമൂലം സാത്താനും അവന്റെ മനുഷ്യരൂപമായ 'എതിര്‍ക്രിസ്തുവും' വിജയിക്കുവാന്‍ ഇടയാകരുത്. അതിനായി ദൈവവചനത്തില്‍ 'എതിര്‍ക്രിസ്തു'വിനെക്കുറിച്ച് നല്‍കിയിരിക്കുന്ന സൂചനകള്‍ വ്യക്തമായി മനസ്സിലാക്കുകയും പഠിക്കുകയും ആവശ്യമാണ്. ബുദ്ധിയുള്ളവന്‍ അവന്റെ സഖ്യ കണക്കുകൂട്ടട്ടെ എന്നു വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു(വെളിപാട്: 13; 18). മൃഗം എന്നാണ് ബൈബിളില്‍ 'എതിര്‍ക്രിസ്തു'വിനെ സൂചിപ്പിച്ചിരിക്കുന്നത്(ദാനിയേല്‍: 7; 17- 28), (വെളിപാട്: 13; 1-18), (വെളി: 14; 10- 12). എന്നാല്‍, അവന്‍ ഒരു മനുഷ്യന്‍ തന്നെയാണെന്നു വചനം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.
പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: "എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു"(2തെസലോ:2;3).
ഇവയെല്ലാം തെറ്റാണെന്നു പ്രചരിപ്പിക്കാന്‍ അനേകര്‍ കടന്നുവന്നേക്കാം. ഇതിനക്കുറിച്ചും വചനം മുന്നറിയിപ്പു തരുന്നുണ്ട്. യേഹ്ശുവായുടെ പ്രത്യാഗമനവും അതിനു മുന്‍പ് വരാനിരിക്കുന്ന അരാജകത്വത്തിന്റെ മനുഷ്യനും വെറും സങ്കല്‍പമാണെന്ന് ഇക്കൂട്ടര്‍ പഠിപ്പിക്കുമെന്നാണ് വചനം പറയുന്നത്. "അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും. അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ച നാള്‍ മുതല്‍ സകല കാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ"(1പത്രോ:3,4).
എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തിലും ദാനിയേല്‍ പ്രവാചകന്റെ പ്രവചനത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയിച്ചിട്ടുണ്ട്. യേഹ്ശുവാ നേരിട്ട് പറയുന്ന വചനം അപ്പസ്തോലനായ മത്തായിയുടെ സുവിശേഷത്തില്‍ കാണാം. "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ:24;24).
തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുവാന്‍ ഉതകുന്ന ശക്തിയോടെയാണ് അവന്റെ വരവെന്ന്‍ യേഹ്ശുവാ നേരിട്ടു പറയുമ്പോള്‍ സാത്താന്റെ ശക്തിയെ കുറച്ചു കാണിക്കുന്നവരുടെ ഉദ്ദേശം എന്തെന്നു വ്യക്തമാണ്! നാം ജാഗ്രതയോടെ ഇരുന്നാല്‍ 'എതിര്‍ക്രിസ്തുവിന്റെ' പദ്ധതികള്‍ നടപ്പിലാവുകയില്ല. അതുകൊണ്ട് അവന്റെ ശുശ്രൂഷകര്‍ നമുക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നു. "അദ്ഭുതപ്പെടേണ്ടാ, പിശാചുക്കള്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15).
ദൈവവചനത്തെ വളച്ചൊടിച്ചു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവര്‍ക്കാണ് യേഹ്ശുവാ വന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിയാതെപോയത്. ഇത്തരക്കാര്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് യേഹ്ശുവാ പറയുന്നതിങ്ങനെയാണ്: "കപടനാട്യക്കാരായ നിയമജ്ഞരെ,ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14).
'എതിര്‍ക്രിസ്തു'വിനെക്കുറിച്ച് അപ്പസ്തോലനായ യോഹന്നാന്‍ തന്റെ ലേഖനത്തില്‍ രണ്ടു ഭാഗങ്ങളില്‍ എഴുതിയിട്ടുണ്ട്. "യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍തന്നെ അതു ലോകത്തുണ്ട്"(1യോഹ:4;3). എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ വചനത്തില്‍നിന്ന് മനസ്സിലാക്കാം. അപ്പസ്തോലന്‍ തന്നെ വീണ്ടും പറയുന്നു: "വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിര്‍ക്രിസ്തുവും"(2യോഹ:1;7).
പല മതവിഭാഗങ്ങളും ദൈവത്തിന് എന്നരീതിയില്‍ പ്രാര്‍ത്ഥനകളും പൂജകളും ചെയ്യാറുണ്ട്. എന്നാല്‍, ദൈവവചനം വ്യക്തമാക്കുന്നത് മറ്റൊന്നാണ്. "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ:1;9-11).
മനുഷ്യരെ മുഴുവന്‍ സാത്താന്റെ അനുയായികളാക്കുവാന്‍ അവന്റെ അനുയായികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മനസ്സിലാക്കണമെങ്കില്‍ ആത്മീയജ്ഞാനം അത്യാവശ്യമാണ്. ആദ്യം സൂചിപ്പിച്ചതുപോലെ വളരെ തന്ത്രപൂര്‍വ്വം ദൈവമക്കളില്‍ അവന്റെ മുദ്രകള്‍ പതിപ്പിക്കുവാന്‍ ഇറങ്ങിയിട്ടുണ്ട്. അവന്റെ മുദ്രപതിക്കാത്തവര്‍ക്ക് കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കുമെന്നാണ് വചനത്തില്‍ മുന്നറിയിപ്പു തരുന്നത്(വെളി:13;17).
'പ്രോക്ടര്‍ ആന്റ് ഗാംപിള്‍' പോലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ച അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇപ്പോള്‍തന്നെ പ്രധാനപ്പെട്ട പല കമ്പനികളെയും അവര്‍ വിലയ്ക്കെടുത്തു കഴിഞ്ഞു. അവരുടെ വളര്‍ച്ചയ്ക്കുപിന്നില്‍ അറിയാതെയെങ്കിലും നമ്മുടെ പണവും ഉണ്ടെന്നത് വേദനാജനകമായ കാര്യമാണ്. ഇവയെ പ്രതിരോധിക്കുകയെന്നാല്‍ ഇവരുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക എന്നതുതന്നെ. "ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യംകൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍"(1കോറി :10; 25). "എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച് വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്സാക്ഷിയല്ല അവന്റേതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്"(1കോറി:10;28,29). പിശാചിന് അര്‍പ്പിച്ചവ തന്നെയാണ് അവന്റെ സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന സകലതും. അറിവു ലഭിക്കുന്നതുവരെ പാപത്തില്‍നിന്ന്‍ നമുക്ക് ഒഴിവു ലഭിച്ചേക്കാം. എന്നാല്‍, ഇപ്പോള്‍ അറിവു ലഭിച്ച നമ്മള്‍, ആ അറിവിനോട് സഹകരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു.
നാം നമ്മുടെ മക്കള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുവാന്‍ മത്സരിക്കുമ്പോള്‍ ശ്രദ്ധിക്കുക! ഊണിലും ഉറക്കത്തിലും യാത്രകളിലും അവരുടെ ചെവിയില്‍ തിരുകി വച്ചിരിക്കുന്ന സംഗീത സംവീധാനം, സാത്താനെ സ്തുതിക്കുന്ന വാക്കുകള്‍ `തിരിച്ചുംമറിച്ചും` ക്രമീകരിച്ചിരിക്കുന്ന വാക്കുകളാണെന്ന്. സങ്കീര്‍ത്തനങ്ങള്‍ക്കു പകരം സാത്താന്റെ കീര്‍ത്തനങ്ങള്‍! അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ, അമ്മയുടെ ചിന്തകള്‍ പോലും സ്വാധീനിക്കുമെന്ന് ആധുനിക ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞിട്ടും; രാവും പകലും കേട്ടുകൊണ്ടിരിക്കുന്ന ഈ തിന്മയുടെ കീര്‍ത്തനങ്ങള്‍ അവരുടെ ഹൃദയത്തിലും ഇന്ദ്രിയങ്ങളിലും മുദ്ര പതിപ്പിക്കുമെന്നു ചിന്തിക്കുന്നില്ല !
സാത്താന്‍ വളരെ തന്ത്രപൂര്‍വ്വം കൊണ്ടുവന്നിരിക്കുന്ന അനേകം സംവീധാനങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തതും, അഥവാ തിരിച്ചറിഞ്ഞാലും അത്ര ഗൗനിക്കാത്തതുമായ നിരവധി മുദ്രകള്‍!
എതിര്‍ക്രിസ്തുവിന്‍റെ മുദ്ര എല്ലാവരിലും പതിപ്പിക്കുകയാണ് അവന്റെ ലക്‌ഷ്യം! ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തവിധം നിഗൂഡമായ പദ്ധതിയിലൂടെ അവന്‍ അത് പതിപ്പിക്കുന്നു. ഇവ തിരിച്ചറിയണമെങ്കില്‍ ദൈവത്തിന്റെ ജ്ഞാനം അത്യാവശ്യമാണ്. "മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ, ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു"(വെളി:20 ;4). തന്ത്രപൂര്‍വമുള്ള ഒരു മുദ്രണം ശ്രദ്ധിക്കുക. 'ത്രിബ്ള്‍ എക്സ്' (x x x)എന്ന് വസ്ത്രങ്ങളിലും മറ്റും എഴുതി ചേര്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. 'എക്സ്' ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിനാലാമത്തെ അക്ഷരമാണ്. രണ്ടും നാലും ചേര്‍ന്നാല്‍ ആറാകും. ഇത്തരത്തിലും '666 ' പതിക്കും എന്നതുകൊണ്ടാണ് ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ എന്ന് പറഞ്ഞിരിക്കുന്നത്.
എന്നേക്കുമുള്ള ഏകബലി യേഹ്ശുവാ ആയിരിക്കെ അസുരരാജാവ് (അസുരന്മാര്‍ തിന്മയുടെ പ്രതീകമാണെന്ന് അവയുടെ ആഘോഷക്കാര്‍ തന്നെ പറയുന്നു) എന്നറിയപ്പെടുന്ന; ജനിച്ചിട്ടുപോലുമില്ലാത്ത ഒരുവനെ 'മഹാബലി'യെന്നു വിളിക്കുന്നതിലൂടെ ക്രിസ്തുവിനെ അപമാനിക്കുന്നു. നാടെങ്ങും അവന്റെ വരവിനെ ആഘോഷിക്കുമ്പോള്‍ `666` പതിക്കപ്പെടുകയാണ്. "നിങ്ങളുടെ ഉത്സവങ്ങളും അമാവാസികളും ഞാന്‍ വെറുക്കുന്നു"(ഏശയ്യ:1;14)എന്ന പ്രവചനം ഇവിടെ ഓര്‍ക്കുക!
ആരും ഒരുപക്ഷെ പെട്ടന്നു ചിന്തിക്കാത്ത ഒന്നാണ് 'ഇടത് വലത്' പക്ഷങ്ങള്‍. ദൈവവചനത്തില്‍ പലയിടത്തും ഇടതു വശത്തെ തിന്മയുടെ പ്രതീകമായി പറയുന്നുണ്ട്. അന്ത്യ വിധിയുടെ സമയത്ത്, ദുഷ്ടരെ ഇടതുവശത്തേയ്ക്കു മാറ്റി നിര്‍ത്തുമെന്നാണ് പറയുന്നത്. ഇടതു വശം മോശമെന്നും വലതുവശം നല്ലതെന്നും ഇതിനര്‍ത്ഥമില്ല. എന്നാല്‍, ഞാന്‍ ഇടതു പക്ഷത്താണ് എന്നു പറയുന്നതിലൂടെ സാത്താന്‍ അവന്റെ മുദ്ര അവരില്‍ അടിക്കും. ദൈവത്തിന്റെ വചനത്തില്‍ പറഞ്ഞിരിക്കുന്ന ഒരുകാര്യത്തിനും മാറ്റമില്ല.
ഭൂമിയില്‍ ഇന്നോളം ജനിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റവും ജ്ഞാനിയെന്നു ബൈബിള്‍ പരിചയപ്പെടുത്തുന്നത് സോളമനെയാണ്. സര്‍വ്വ മഹത്വങ്ങളും സോളമന് ദൈവം നല്‍കി. എന്നാല്‍, `666` എന്ന അടയാളം അവനില്‍ പതിക്കപ്പെട്ടപ്പോഴുള്ള അവസ്ഥ ദൈവവചനത്തില്‍ നമുക്കു കാണാം. ഷേബാരാജ്ഞി സോളമനെ സന്ദര്‍ശിക്കുന്നതും, പിന്നീടുള്ള ഭാഗങ്ങളില്‍ സോളമന്‍ രാജാവിന് 666 താലന്ത് സ്വര്‍ണ്ണം ലഭിച്ചിരുന്നതായും വിവരിക്കുന്നുണ്ട് (2ദിനവൃത്താന്തം:9;13)(1രാജാക്കന്മാര്‍:10;14). അടുത്തത്ത അദ്ധ്യായത്തിന്റെ ശീര്‍ഷകം `സോളമന്റെ പതനം` എന്നാണ്.
ലോകത്തിലെ ഏറ്റവും വിജ്ഞാനിയായ സോളമനെപ്പോലും 666` തകര്‍ക്കുന്നു. സോളമന്‍ പണികഴിപ്പിച്ച ജറുസലേം ദൈവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെട്ടു.
സോളമനുശേഷം ഭരണമേറ്റ പുത്രന്‍ റഹോബോവാമിനെക്കുറിച്ച് ബൈബിളില്‍ പറയുന്നത്; "വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാം"(പ്രഭാ:47;23)എന്നാണ്. നോക്കുക, ജ്ഞാനികളില്‍ ഒന്നാമനായിരുന്ന സോളമനു ജനിച്ചത് ബുദ്ധിശൂന്യനായ പുത്രനായിരുന്നു. സോളമന്റെമേല്‍ പതിച്ച 666` തലമുറകളിലേക്കുപോലും കടന്നുപോകുന്നു. എന്നാല്‍ ദാവീദ് എന്ന നീതിമാനെപ്രതി യാഹ്‌വെ അവരുടെ ശാപം നീക്കിക്കളയുകയാണ്. റഹോബോവാം എന്ന ഈ ബുദ്ധിശൂന്യന്റെ തലമുറയില്‍ത്തന്നെ യേഹ്ശുവാ ജനിക്കുന്നു.
ഒരു പക്ഷെ 'ബ്ലാക്ക് മാസ്സി'നെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. പിശാചിനു ബലിയര്‍പ്പിക്കുന്ന സംഘങ്ങള്‍! ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധകൊടുക്കുന്നത് '666`ന്റെ പ്രചാരണത്തിനാണ്. സാത്താന്‍ അവന്റെ രാജ്യം വളര്‍ത്തുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായ നാം അലസരായിരുന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നു ചിന്തിക്കുന്നതു നല്ലതാണ്. സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെകൂടി വഴിതെറ്റിക്കുകയാണ് അവന്റെ പദ്ധതിയെന്നു വചനത്തിലൂടെ നമ്മള്‍ അറിഞ്ഞുകഴിഞ്ഞു. വചനം നമ്മുടെ ജീവിതത്തിനു ഒരു 'പരചയായി' മാറണമെങ്കില്‍, നാം യഥാര്‍ത്ഥ വിശ്വാസികളായി മാറണം. തിന്മയ്ക്കെതിരെ പടപൊരുതാനുള്ള വാളാണ് ദൈവവചനം.
അന്യദേവന്മാര്‍ എതിര്‍ക്രിസ്തുവിനെ സഹായിക്കുമെന്നു ദൈവവചനത്തില്‍ അറിയിക്കുന്നുണ്ട്(ദാനി:12;39). അതുകൊണ്ടുതന്നെ വിജാതീയമായ ആരാധനയിലൂടെ സാത്താന്റെ ചിഹ്നം പതിക്കപ്പെടും. ചില ദൈവ ശാസ്ത്രങ്ങള്‍പോലും അവനെ സഹായിക്കുന്നതിനായി, അവന്‍ തന്നെ രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഈ കഴിഞ്ഞ നാളുകളില്‍ ഒരു വൈദികന്റെ നേതൃത്വത്തില്‍ മാവേലിയെ സ്വീകരിക്കാന്‍ പാട്ടുകുര്‍ബ്ബാന നടത്തി. ജര്‍മ്മനിയിലെ പ്രവാസികള്‍ക്കിടയില്‍ നടന്ന കാര്യമാണിത്. അതിനും കുറേ മാസങ്ങള്‍ക്കുമുമ്പാണ് ജര്‍മ്മനിയില്‍ തന്നെ ഒരു ദൈവാലയത്തോടുചേര്‍ന്നു ഈസ്റ്ററും വിഷുവും ഒരുമിച്ച് ആഘോഷിച്ചത്. കുരുടന്മാര്‍ നയിക്കുന്ന നേതൃത്വങ്ങള്‍ വലിയ അപകടം വിളിച്ചു വരുത്തും.
'666`എന്ന പൈശാചിക ശക്തിക്കെതിരെ പോരാടുന്നവര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല. അവര്‍ പ്രധാന ദൈവദൂതനായ വിശുദ്ധ മിഖായേലിന്റെ സംരക്ഷണത്തിലാണ്. ദൈവജനത്തിന്റെ ചുമതലവഹിക്കുന്നവന്‍, മഹാപ്രഭുവായ മിഖായേലാണെന്നു വചനം പറയുന്നു(ദാനി:11;39). ദാനിയേല്‍ പ്രവാചകന്‍ അന്യദേവന്മാര്‍ക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍, പ്രവാചകനെ സഹയിക്കുവാനെത്തുന്നത് മിഖായേല്‍ ദൂതനാണ്(ദാനി:10;13), (ദാനി:10;21). മിഖായേലും അവന്റെ ദൂതന്മാരുമാണ് സാത്തനെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നതെന്ന് വെളിപാടിന്റെ പുസ്തകം പറയുന്നു(വെളി:12;7). മിഖായേല്‍ ദൂതനോട് ഒരിക്കല്‍ പരാജിതനായി ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവനാണ് വഞ്ചകനായ സാത്താന്‍(വെളി:12;9). നാം ദൈവത്തിന്റെ പക്ഷത്താണെങ്കില്‍ മിഖായേല്‍ നമ്മുടെ കൂടെയുണ്ടാകും. കാരണം ദൈവത്തിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്നവന്‍ മിഖായേലാണല്ലോ!?
എന്നാല്‍, താല്ക്കാലിക സുഖങ്ങള്‍ക്കുവേണ്ടി എതിര്‍ക്രിസ്തുവിനോടും അവന്റെ കൂട്ടാളികളോടും ഒപ്പംചേരുന്നവര്‍ക്ക് വലിയദുരന്തമാണ് വരുവാനിരിക്കുന്നത്. "ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്‍റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും"(വെളി:14;9,10). വീണ്ടും പറയുന്നു: "മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല. ഇവിടെയാണ് ദൈവത്തിന്റെ കല്പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേഹ്ശുവായിലുള്ള വിശ്വാസവും വേണ്ടത്"(വെളി:14;11,12).
"നിങ്ങള്‍ സര്‍പ്പത്തെപോലെ വിവേകികളും പ്രാവിനെപ്പോലെ നിഷ്കളങ്കരുമാവുക" എന്നാണ് വചനം പഠ്പ്പിക്കുന്നത്.
സാത്താന്റെ സഭയെ വളര്‍ത്തുവാനും, '666'ന്റെ പ്രചരണത്തിനുമായി സാമ്പത്തീക സഹായം ചെയ്യുന്ന പ്രോക്ടര്‍ ആന്റ് ഗാംപിളിന്റെയും മറ്റിതര കമ്പനികളുടെയും ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ കുറിക്കുന്നു. സാത്താന്റെ മുദ്ര സ്വീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ചിലതുകൂടി വെളിപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ മനോവയിലൂടെ അറിയിക്കും.
Body wash & Soap : - Camay, Ivory, Noxzema, Olay, Old Spice, Safe Guard, Zest..
cosmetics:- Oil of Olaz, Ellen Betrix, Clearasil, Vidal, Velda, Cover Girl, Max Factor...
Feminine Care:- Always, Tempax, Blendax, Tempo
Baby Care:- Pampers, Luvs,..
Hair Care:- Aussie, Fekkal, Head & Shoulders, Herbal Essence, Infusium 23, Pantene...
Hair Color:- Clairol..
Skin care:- Braun, Olay, Gillette Complete Skin Care..
Prestg Fragrances:- AnnaSui, Baldes Sarini, Boss, Boss skin, christino Aguilera, Dunhil
Escada, Giorgio Beverly Hills, Hugo. Jean Palou, Lacoste, Mexx, Naomi Campbell, Puma
Replay, Tom Tailor......
Toilet Care:- Bounty..
Deodorant&Antiperspirants:- Old Spice, Secret, Mum, .......
Super Market:- Lidl, Walmart,.......
Medi :- Wicks, Hexal,..........
Wash :- Ariel, Lenor, Dash......
Others :- Coca-Cola, pepsi, Jonson&Johnson, McDonald........
സാത്താന്റെ മുദ്ര സ്വീകരിച്ചിരിക്കുന്ന ചില സ്ഥാപനങ്ങള്‍!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-