വിജാതിയതയുടെ ദുരന്തം

ദേവലോകവും സ്വര്‍ഗ്ഗരാജ്യവും പുനര്‍ജന്മവും!

Print By
about

തു മതത്തില്‍ വിശ്വസിച്ചാലും എല്ലാമതങ്ങളും ഒരേയൊരു സത്യത്തിലാണ് വിലയം പ്രാപിക്കുന്നതെന്ന ചിന്തകള്‍ ചിലരിലെങ്കിലുമുണ്ട്. സത്യാന്വേഷണത്തില്‍ പരാജയപ്പെട്ടവരോ പഠനങ്ങളില്‍ താത്പര്യമില്ലാത്തവരോ ആണ് ഇത്തരം ചിന്തകളില്‍ ചെന്നെത്തുന്നത്. ഇത്തരക്കാര്‍ തങ്ങളുടെ വാദഗതികളെ ന്യായീകരിക്കാന്‍ നിരവധി യുക്തി ചിന്തകള്‍ നിരത്തുന്നു. ഇത്തരത്തില്‍ ചിലരാണ് യുക്തിവാദികളായി പരിണമിക്കുന്നതും. കാര്യങ്ങളെ വ്യക്തതയോടെ അറിയാതെയും ചില അല്പമാത്ര അറിവുകളിലൂടെ സഞ്ചരിച്ചും മനുഷ്യര്‍ തങ്ങളെതന്നെ അജ്ഞതയില്‍ കെട്ടിയിടാറുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തങ്ങളുടെ കാര്യമല്ലെന്ന നിലപാടിലാണ്. മറ്റുചിലരാകട്ടെ, ദൈവവും ആത്മീയതയും സ്വര്‍ഗ്ഗവുമെല്ലാം തട്ടിപ്പും അന്ധവിശ്വാസങ്ങളുമായി ഗണിക്കുന്നു.  

ഇതൊക്കെയാണെങ്കിലും ബഹുഭൂരിപക്ഷം ആളുകളും ഏതോ ഒരു ശക്തിയുണ്ടെന്നു വിശ്വസിക്കുന്നു. എന്നാല്‍, ദൈവത്തെയും മരണാനന്തര ജീവിതത്തെയും ഓരോ മതങ്ങളും വിരുദ്ധമായ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നവരാണ്. മറ്റൊരു ലേഖനത്തില്‍ ഇസ്ലാമിന്റെ സ്വര്‍ഗ്ഗരാജ്യ ചിന്തകളെയാണു നാം വിചിന്തനം ചെയ്തത്. ഇന്നു നാം ചിന്തിക്കുന്നത് ഹിന്ദുമത വിഭാഗങ്ങളുടെ മരണാനന്തര വിശ്വാസങ്ങളെയാണ്.
 

ഈ ഭൂതലമാകെ ചിതറിപ്പാര്‍ത്ത ജനതകളില്‍ സത്യദൈവത്തെയല്ലാതെ വിഗ്രഹങ്ങളെയും പ്രകൃതിശക്തികളെയും ആരാധിച്ചിരുന്നവരെയാണ് വിജാതിയരെന്നു ബൈബിള്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യര്‍ പെരുകിയ കാലംമുതല്‍ക്കേ ഇത്തരം വിഭാഗങ്ങള്‍ നിലനിന്നിരുന്നു. സൃഷ്ടാവായ ദൈവത്തെമാത്രം ആരാധിച്ചിരുന്ന ചിലരെങ്കിലും അന്നുമുണ്ടായിരുന്നു എന്നതിന്റെ അവസാനത്തെ തെളിവായിരുന്നു നോഹ!
 
നോഹയുടെ കാലത്തെ പ്രളയത്തിനുശേഷം വീണ്ടും ജനതകള്‍ രൂപംകൊള്ളുകയും അവരുടെ സ്വതന്ത്രമായ ചിന്തകളെ സാത്താന്‍ ചൂഷണം ചെയ്തുകൊണ്ട് വിഗ്രഹങ്ങളിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ വിജാതിയര്‍ വീണ്ടും രൂപമെടുത്തു. എന്നാല്‍, വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ ശിരസ്സു നമിക്കാത്ത ഒരുവനെ ദൈവം തിരഞ്ഞെടുത്ത് അവിടുത്തെ വാഗ്ദാനം ഭരമേല്പിക്കുന്നു. അവനാണ്  അബ്രാഹം! ദൈവത്തിന്റെ സ്വരം ശ്രവിച്ച അബ്രാഹത്തിന്റെ കാലത്തും ദൈവമല്ലാത്തതിനെ(വിഗ്രഹങ്ങളെ) ആരാധിച്ചിരുന്ന മറ്റു വിഭാഗങ്ങളുണ്ടായിരുന്നു. ആകാശഗോളങ്ങളെയും കല്ലുകളെയും മരങ്ങളെയും തങ്ങള്‍ക്ക് തോന്നുന്ന സകലതിനെയും അവര്‍ ആരാധിച്ചുപോന്നു. ഇത്തരം ഒരു വിഭാഗമാണ് ഇന്ത്യയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചിരുന്ന സമൂഹം!
 
ബാബിലോണ്‍ കാലഘട്ടത്തില്‍ ഭാഷയാല്‍ ഭിന്നമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്ത സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഇപ്രകാരം ചിതറിക്കപ്പെട്ട് സിന്ധുനദീതട പ്രദേശത്ത് വസിച്ചിരുന്നവരെ പിന്നീട് 'സിന്ധുക്കള്‍' എന്നു വിളിച്ചു. സിന്ധു നദീതട സംസ്കാരമെന്നു നാം കേട്ടിട്ടുണ്ടല്ലോ! പേര്‍ഷ്യക്കാര്‍ 'സ' എന്നത് 'ഹ' എന്ന് ഉച്ഛരിക്കുന്നതിനാല്‍ അവര്‍ വിളിച്ച 'ഹിന്ദു' എന്നത് ഈ വിഭാഗത്തിനു പേരായിയെന്ന് കരുതപ്പെടുന്നു! പേര്‍ഷ്യാക്കാരുടെ കടന്നുവരവിനുശേഷമാണ് അത്. വ്യക്തമായി പറഞ്ഞാല്‍, ആറാം നൂറ്റാണ്ടിനുശേഷമാണ് ഹിന്ദുക്കള്‍ എന്ന് ഇന്ത്യക്കാരെ വിളിക്കാന്‍ തുടങ്ങിയത്. അപ്പോഴും ഹിന്ദു എന്നൊരു മതം രൂപപ്പെട്ടിരുന്നില്ല. ആദ്യം കുടിയേറിയ ദ്രാവിഡരും പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം കുടിയേറിയ ആര്യന്മാരുമായിരുന്നു ഇന്ത്യയിലെ ജനസമൂഹങ്ങള്‍! ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദൈവസങ്കല്പങ്ങളിലും ഗ്രീക്കുകാരുമായി ഏറെ പൊരുത്തമുള്ള സമൂഹങ്ങളായിരുന്നു ഇവര്‍! ദൈവങ്ങളെ തിരഞ്ഞെടുത്തപ്പോഴും ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോഴും പുരാതന ഗ്രീക്ക് സ്വാധീനം ശക്തമായി കടന്നുവന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഹിന്ദു എന്നത് ഒരു മതമായി രൂപംപ്രാപിച്ചത്.
 
ഇവിടെ ജീവിച്ചിരുന്ന ചില മഹര്‍ഷിമാര്‍ക്ക് ലഭിച്ച ആത്മീയ ജ്ഞാനത്താല്‍ വേദങ്ങള്‍ രചിക്കപ്പെട്ടു എന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ലോകത്തെക്കുറിച്ചോ മറ്റു സംസ്ക്കാരങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തവര്‍ ഈ വാദങ്ങളെ സത്യമായി പരിഗണിച്ചു. ഗ്രീക്കുകാര്‍ ഉപേക്ഷിച്ച അവരുടെ വിഗ്രഹസംസ്ക്കാരത്തെ അതേപടി ഏറ്റെടുത്തു പരിഷ്ക്കരിച്ചപ്പോള്‍ അതിന് ആര്‍ഷഭാരത സംസ്ക്കാരമെന്ന പേര് വീണു! ഗ്രീക്ക് മിത്തോളജിയും അവരുടെ ഇതിഹാസങ്ങളും പകര്‍ത്തിയെഴുതുകയും ഇവയുടെ ഗ്രന്ഥകാരന്മാരായി വ്യാജനാമങ്ങളില്‍ ചിലരെ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ കാപട്യത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി! അതായത്, ഇല്ലാത്ത വ്യക്തികളെ ഗ്രന്ഥകാരന്മാരാക്കി, ആര്യന്മാര്‍ കൗശലപൂര്‍വ്വം തട്ടിക്കൂട്ടിയതാണ് ഇന്ത്യയിലെ വേദങ്ങളും ഉപനിഷത്തുകളും! ഇതിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ചെടുത്ത ഉപോത്പന്നമാണ് പുരാണങ്ങള്‍! ഇങ്ങനെ മോഷ്ടിച്ചെടുത്ത ആശങ്ങളെ അടിസ്ഥാനമാക്കി ചമച്ച കഥകളിലെ കഥാപാത്രങ്ങളാണ് ഹിന്ദുക്കളുടെ ദൈവങ്ങള്‍! അഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കംപോലുമില്ലാത്ത ഇത്തരം കൃതികള്‍ക്ക് അയ്യായിരം വര്‍ഷത്തിനുമേല്‍ പഴക്കം അവകാശപ്പെടുന്നു. എതിര്‍ക്കാന്‍ തക്കവിധം അറിവില്ലാത്ത ജനത്തിനുമേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് വ്യാജങ്ങള്‍ സത്യമായി പരിഗണിക്കപ്പെടുകയും ചെയ്തു!

സനാതനം എന്ന ആര്‍ഷസംസ്ക്കാരം കെട്ടിപ്പടുക്കാനായി ആര്യന്മാര്‍ ഗ്രീസില്‍ പോയിട്ടില്ല. മറിച്ച്, ആര്യന്മാര്‍ ഇന്ത്യയില്‍ കുടിയേറിയ കാലത്ത് ഇവിടെയുണ്ടായിരുന്ന ജനത ഗ്രീക്കുകാരായിരുന്നു. അതായത്, ദ്രാവിഡര്‍ എന്ന ജനവിഭാഗത്തിന്റെ യഥാര്‍ത്ഥ വേര് ഗ്രീസിലാണ്. ദ്രാവിഡര്‍ മെഡിറ്ററേനിയന്‍ വംശജരാണെന്ന് ചില ഗവേഷകര്‍ കരുതുന്നു. ജീന്‍ പഠനങ്ങളും അതാണ്‌ തെളിയിക്കുന്നത്. ബി സി 3500- ന് മുന്‍പ് ഏഷ്യാമൈനറില്‍നിന്ന് കുടിയേറിയ ഗ്രീക്ക് വംശജരാണ്‌ ദ്രാവിഡര്‍. ദ്രാവിഡര്‍ക്കു മുന്‍പ് ഇന്ത്യയില്‍ കുടിയേറിയവര്‍ യഥാക്രമം, നീഗ്രോയ്ഡ്, ഓസ്ട്രലോയ്ഡ് വംശജരായിരുന്നു. ആഫ്രിക്കയില്‍നിന്നു കുടിയേറിയ കറുത്തവര്‍ഗ്ഗക്കാരാണ് നീഗ്രോയ്ഡുകള്‍. ഓസ്ട്രലോയ്ഡ് വംശജര്‍ ഓസ്ട്രേലിയക്കാരായിരുന്നു. ഈ രണ്ടു വിഭാഗങ്ങളാണ് ഇന്ത്യയിലെ ആദ്യ കുടിയേറ്റക്കാര്‍. ദ്രാവിഡരുടെ വരവോടെയാണ് നഗരങ്ങളും സംസ്ക്കാരവും ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. സിന്ധുനദീതട സംസ്കാരത്തിന്റെ ശില്പികള്‍ ദ്രാവിഡരായിരുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആര്യന്മാരുടെ കടന്നുവരവോടെയാണ് ദ്രാവിഡരുടെ മേല്‍ക്കോയ്മ അവസാനിച്ചത്. ആര്യന്മാര്‍ക്ക് എക്കാലവും ദ്രാവിഡരോട് അയിത്ത മനോഭാവമായിരുന്നു. ഈജിപ്തുകാര്‍ക്ക് ഗ്രീക്കുകാരോടും ഇതേ മനോഭാവമായിരുന്നു എന്നതുകൊണ്ടുതന്നെ, ദ്രാവിഡരുടെ വേരുകള്‍ ഗ്രീക്കുകാരാണെന്നു മനസ്സിലാക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ ജീവിച്ചിരുന്ന ഗ്രീക്കുകാരുടെമേല്‍ ആര്യന്മാര്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍, ഗ്രീക്കുകാരുടെതായി ഉണ്ടായിരുന്ന സകലതും ആര്യന്മാര്‍ തട്ടിയെടുത്തു. ഗ്രീക്കുകാരുടെ ദേവീ-ദേവന്മാരെയും അവരുടെ സംസ്കാരവും തട്ടിയെടുക്കുകയും സ്വന്തമാക്കുകയും ചെയ്തപ്പോള്‍, വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും എഴുതിയുണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. എല്ലാ വിജാതിയതയുടെയും ഈറ്റില്ലമായ ഗ്രീസില്‍നിന്നാണ് പൈശാചിക മതങ്ങളുടെ ഉദ്ഭവം! ഇന്ത്യയിലെ ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന അവതാരകഥകള്‍പ്പോലും ഗ്രീക്ക് മിത്തോളജിയുടെ ഭാഗമാണ്. ഗ്രീക്കുകാരുടെ അവതാരകഥയിലെ ഇരുപത്തിരണ്ട് അവതാരങ്ങളെ ആര്യന്മാര്‍ സ്വന്തമാക്കി. പിന്നീട് ഈ അടുത്തകാലത്ത് അത് പത്തായി ചുരുക്കുകയും ദാശാവതാരങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. വിജാതിയതയുടെ പൂര്‍വ്വപിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തയില്‍നിന്നാണ് പഞ്ചഭൂതങ്ങള്‍ എന്ന സങ്കല്‍പം ഉണ്ടായതെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വിജാതിയതയെയും സൂചിപ്പിക്കാനായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നത് ഗ്രീക്കുകാരെയാണെന്ന് മനോവ മുന്‍പ് വിശദ്ദീകരിച്ചിട്ടുണ്ട്. ഭാരതത്തിലെ വിജാതിയതയുടെ ബീജവും ഗ്രീക്ക് തത്വചിന്തകള്‍ ആണെന്ന് അതില്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചഭൂതങ്ങളെ സംബന്ധിച്ചുള്ള ഭാരതീയ കാഴ്ചപ്പാടുകള്‍ ഈ വെളിപ്പെടുത്തലുകളെ സ്ഥിരീകരിക്കുന്നതാണ്. കാരണം, പുരാതന ഗ്രീക്ക് ദര്‍ശനങ്ങളില്‍ ഭൂമി, ജലം, വായു, അഗ്നി എന്നിങ്ങനെ നാല് മൂലകങ്ങളെയാണ് പ്രകൃതിയുടെ ആധാരങ്ങളായി ഗണിക്കുന്നത്.

ഹിന്ദു എന്ന മതം ഉണ്ടായിട്ട് രണ്ടു നൂറ്റാണ്ടിലേറെയായിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആര്യന്മാര്‍ തങ്ങളെ ബ്രാഹ്മണരായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ജാതിവ്യവസ്ഥ സ്ഥാപിച്ചു. ആര്യന്മാര്‍ക്ക് പുരാതനകാലം മുതല്‍ക്കേ ഈ വിവേചനമുണ്ടായിരുന്നു. ഗ്രീക്കുകാരെ സ്പര്‍ശിക്കുന്നതുപോലും മലിനതയായി ഇവര്‍ കരുതി. ഗ്രീസില്‍ കടന്നുചെന്ന് ജാതിവ്യവസ്ഥ സ്ഥാപിക്കാനുള്ള കഴിവോ സാഹചര്യമോ ഇല്ലാതുകൊണ്ടുമാത്രം അത് ചെയ്തില്ല. എന്നാല്‍, ഗ്രീസില്‍നിന്നു പുറത്തുവരുന്ന ഗ്രീക്കുകാരെ അധഃകൃതരായി മാറ്റിനിര്‍ത്താന്‍ എക്കാലവും ആര്യന്മാര്‍ ശ്രമിച്ചിട്ടുണ്ട്. തത്വചിന്തകളിലും കലാനൈപുണ്യത്തിലും സംസ്കാരിക ഉന്നതിയിലും ഗ്രീക്കുകാരെ വെല്ലാന്‍ കഴിവുള്ള ഒരു ജനതയും ഈ ഭൂമുഖത്തുണ്ടായിട്ടില്ല. ചരിത്രങ്ങള്‍ എഴുതി സൂക്ഷിക്കുന്ന രണ്ടു ജനതകള്‍ മാത്രമേ ഈ ഭൂമുഖത്തുണ്ടായിരുന്നുള്ളൂ. ഇസ്രായേല്യരും ഗ്രീക്കുകാരുമാണ് അത്! ആര്യന്മാര്‍ ദ്രാവിഡരരെ കീഴടക്കിയതോടെ ഈ നല്ല സ്വഭാവം ഇന്ത്യയില്‍ ഇല്ലാതായി. സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ പരിശോധിച്ചാല്‍ ഗ്രീക്കുകാരുടെ പിന്മുറക്കാരായ ദ്രാവിഡരുടെ സംസ്കാരം മനസ്സിലാക്കാന്‍ കഴിയും. ഇന്ത്യയില്‍ത്തന്നെ ബുദ്ധിമാന്മാരുടെയും ചിന്തകരുടെയും പട്ടിക പരിശോധിച്ചാല്‍ ഭൂരിഭാഗവും ദ്രാവിഡരാണെന്നു കാണാന്‍ കഴിയും! ചരിത്ര വിവരണത്തില്‍നിന്നു തത്ക്കാലത്തേക്കെങ്കിലും വിരമിച്ചുകൊണ്ട്, ഹൈന്ദവരുടെ ദേവലോക സങ്കല്പത്തിലേക്ക്‌ തിരിയേണ്ടിയിരിക്കുന്നു.

ഗ്രീക്കുകാരില്‍നിന്ന്‍ അപഹരിച്ചെടുത്ത ആശയങ്ങളില്‍നിന്നു വേദങ്ങള്‍ രചിക്കുകയും, ഈ വേദങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട കഥകളിലെ കഥാപാത്രങ്ങളെ ദൈവവും ദേവീദേവന്മാരുമായി പരിഗണിച്ച് ആര്യന്മാര്‍ ആരാധിക്കുവാന്‍ തുടങ്ങി. എന്നാല്‍, ഈ ദേവന്മാരില്‍ പലരെയുംതന്നെയാണ് ദ്രാവിഡരും ആരാധിച്ചത്. ഇന്ന് ആരാധിക്കപ്പെടുന്ന മൂര്‍ത്തികളും അവതാരങ്ങളും ആവിര്‍ഭവിച്ചത് ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്നു മാത്രമാണ്. സൂര്യനും ചന്ദ്രനും മറ്റ് ആകാശഗോളങ്ങളും മാത്രമല്ല, പ്രപഞ്ചശക്തികളെ ആരാധിക്കുന്ന രീതിയും ഗ്രീക്കുകാരുടെ സംഭാവനയാണ്. പുനരുത്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി പുനര്‍ജന്മ സങ്കല്പം നിലനില്‍ക്കുന്നതിനാല്‍ ദേവീ-ദേവന്മാരുടെ പരമ്പരയും അവസാനിക്കാതെ ഇന്നും തുടരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന അവതാരങ്ങളും ഇവരുടെ പിന്തുടര്‍ച്ചയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്!  
 
ശക്തിയുള്ളതും തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതുമായ എന്തിനെയും ദൈവമായി വണങ്ങി അവര്‍ക്കു കീഴടങ്ങുന്ന പ്രവണതായാണ് വിജാതിയത്വം എന്നു പറയപ്പെടുന്നതെന്നു ചുരുക്കത്തില്‍ ചിന്തിക്കാം! തങ്ങള്‍ക്കു നാശം വരുത്തുന്ന അഗ്നിയും കൊടുങ്കാറ്റുമെല്ലാം ദൈവങ്ങളായി പരിണമിച്ചു.
സര്‍പ്പങ്ങളില്‍നിന്ന് മനുഷ്യന്  ഉപദ്രവമുണ്ടായപ്പോള്‍ സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ച് പാമ്പുകളെയും ആരാധിക്കാന്‍ തുടങ്ങി! ചെകുത്താനോടും ഇവര്‍ക്കു അവഗണനയില്ലെന്നതിന്റെ തെളിവാണല്ലോ ചാത്തന്‍ 'ഭഗവാന്‍' എന്നു വിളിച്ച് സേവകള്‍ നടത്തുന്നത്! സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ആരാധനാ മൂര്‍ത്തികളായി മാറി!
 
അടിസ്ഥാനപരമായ നേതൃത്വത്തിന്റെ അഭാവം ഇവരെ തങ്ങള്‍ക്കു തോന്നുന്ന സകലതിനെയും അവതാരങ്ങളായി പരിഗണിക്കാന്‍ പ്രേരണയായി. തലമുറകളിലേക്കു പകര്‍ന്നുകൊണ്ട് ഇത്തരം അവതാരങ്ങള്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. ജീവനില്ലാത്ത വസ്തുക്കള്‍പോലും ദൈവങ്ങളായി മാറിയത് ഇങ്ങനെയാണ്!
 
ഒരു പ്രദേശത്തു ജീവിച്ചിരുന്ന ജനതയുടെ ജീവിതരീതിയും വിശ്വാസവുമാണ്  ഹിന്ദുത്വമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനാല്‍തന്നെ നിരവധി ആചാര്യന്മാര്‍ ഈ വിഭാഗത്തിലുണ്ടെങ്കിലും സ്ഥാപകനെന്നോ നിയമനിര്‍മ്മാതാവെന്നോ ചൂണ്ടിക്കാണിക്കാന്‍ ഒരു വ്യക്തിയില്ല. നിയമസംഹിതകളൊന്നും ഇല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും തോന്നുന്നതാണ് ഇവരുടെ വിശ്വാസം. അതുകൊണ്ട് ഇവരുടെ എല്ലാ വിശ്വാസങ്ങളെയും സങ്കല്പങ്ങളെന്നു പറയുന്നു. മരണാനന്തര ജീവിതവും ഇവര്‍ക്കു സങ്കല്പം മാത്രമാണ്!  
 

ഇസ്ലാംമതക്കാര്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നുവെങ്കിലും ഇതു സങ്കല്പം മാത്രമാണെന്നതാണു സത്യം! മുഹമ്മദിന്റെ ആശയങ്ങളില്‍ വിവരിക്കപ്പെട്ട ഒരു വെളിപ്പെടുത്തലാണിവരുടെ സ്വര്‍ഗ്ഗമെന്നു നാം കണ്ടു. ക്രിസ്തുവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നുവെന്ന് പറയാന്‍ വേറെ ആര്‍ക്കു കഴിഞ്ഞിട്ടില്ല.
 
ഹൈന്ദവരുടെ മരണാനന്തര സങ്കല്പം!
 
ക്രിസ്തീയതയില്‍നിന്നും ഇസ്ലാമില്‍നിന്നും വ്യത്യസ്തമായി ഹൈന്ദവ സങ്കല്പപ്രകാരം മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കുംപോലും ആത്മാവുണ്ട്! ഇതു ക്രിസ്തീയവിശ്വാസങ്ങള്‍ക്ക് എതിരാണ്. ജീവനുള്ള സകലതിനും ആത്മാവുണ്ടെന്ന ഹൈന്ദവമതത്തിന്റെ വാദം,  അവരുടെ പുനര്‍ജന്മസിദ്ധാന്തത്തിന്റെ ആധികാരികതയെത്തന്നെ തളര്‍ത്തുന്നു. അടുത്ത ജന്മം എന്നത് ഈ ജന്മത്തിലെ പുണ്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഇക്കൂട്ടര്‍ പറയുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുള്ളപ്പോള്‍ ഒരു ദിവസംപോലും ആയുസ്സില്ലാത്ത കൂണുകള്‍ക്കും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ബാക്ടീരിയകള്‍ക്കും വൈറസ്സുകള്‍ക്കുംപോലും ആത്മാവുണ്ടാകണം! ഇവയൊക്കെ ഈ ജന്മത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ഫലമാണ് വരാന്‍ പോകുന്ന ജന്മത്തിന്റെ മാഹാത്മ്യം.  
 

സ്വതന്ത്രമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സസ്യജാലങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമുള്ള വരാനിരിക്കുന്ന അവസ്ഥ മറ്റു ജന്മങ്ങളായി പുനര്‍ജനിക്കുക എന്നതാണെങ്കില്‍ മുറ്റത്തുനിന്നു പറിച്ചുകളയുന്ന 'പുല്ലും' ദേഹത്തു വന്നിരിക്കുമ്പോള്‍ അടിച്ചുകൊല്ലുന്ന കൊതുകുകളും തങ്ങളുടെതന്നെ ഭവനത്തില്‍ സന്തതികളായി ജനിക്കാനും സാധ്യതയുണ്ട്. മരിച്ചുപോയ പൂര്‍വ്വീകര്‍ കൊതുകായും മുറ്റത്തെ പുല്ലായും മടങ്ങിവരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല!
 
ചെയ്ത പാപങ്ങള്‍ക്ക് പല ജന്മങ്ങളിലൂടെ പരിഹാരം ചെയ്ത് ഒടുവില്‍ മോക്ഷത്തില്‍ വിലയം പ്രാപിക്കുകയെന്ന രീതിയാണ്  ഹൈന്ദവ ആത്മീയതയുടെ പരിണാമാന്ത്യം!
 
ദേവലോകത്തെ 'പശു'!
 
ദേവതകളുടെ ആരാധനാപാത്രമായ ദേവലോകത്തെ പശുവാണ് സുരഭി! ദേവലോകത്ത് പശുക്കളും ഉണ്ടെന്നര്‍ത്ഥം!  ഇല്ലെങ്കില്‍ 'ഗോപാലകൃഷ്ണന്‍' എന്തുചെയ്യും! ദേവലോകത്തെ പശുക്കളുടെ സാന്നിദ്ധ്യത്തിനു മഹാഭാരതത്തില്‍ തെളിവുണ്ട്. ഇത് ശ്രദ്ധിക്കുക; ഒരുനാള്‍ ഏങ്ങലടിച്ച് നെഞ്ചുരുകി കരഞ്ഞുപോയി സുരഭി. ദേവതകളുടെ ആരാധനാപാത്രമായ, ദേവലോകത്തിലെ പശുവാണ് കരയുന്നത്. കാരണമന്വേഷിച്ച ദേവേന്ദ്രനോട് സുരഭി സങ്കടം ബോധിപ്പിച്ചു.
'മനുഷ്യര്‍ക്കടിമപ്പെട്ട് ലോകത്തില്‍ എന്റെ മക്കള്‍ ക്ലേശിക്കുന്നത് അങ്ങു കാണുന്നില്ലെന്നുണ്ടോ? അതാ നോക്കൂ, എല്ലുന്തി മാംസവും മജ്ജയും വറ്റിയ ആ ശക്തിഹീനനായ മകനാണ് ഇപ്പോള്‍ എന്റെ ദുഃഖം. അവന്റെകൂടെ കലപ്പയില്‍ കെട്ടിയിരിക്കുന്ന ശക്തനായ കാളക്കൊപ്പമെത്താന്‍ കഴിയുന്നില്ല അവന്. അതിനായി ഉഴവുകാരന്‍ അവനെ ചമ്മട്ടി കൊണ്ടടിക്കുന്നു, കോല്‍കൊണ്ടു കുത്തുന്നു, വാല്‍ പിടിച്ചൊടിക്കുന്നു. ആ പാവം മരണവേദനയനുഭവിക്കയാണ്.'
 
'നിന്റെ മറ്റു മക്കളും ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ. പിന്നെ ഇവനു മാത്രമെന്താ പ്രത്യേകത? ' ദേവേന്ദ്രന്‍ വിശദീകരണം അവശ്യപ്പെട്ടു. 'എനിക്കെല്ലാ പുത്രരോടും സ്‌നേഹമുണ്ട്. പക്ഷേ, അശക്തനും ദുഃഖിതനുമായവനോടു കൂടുതല്‍ സ്‌നേഹം തോന്നിപ്പോകുന്നു. 'സുരഭി തന്റെ പക്ഷഭേദത്തിന് ന്യായീകരണം നല്‍കി.
 
ഇതില്‍ തൃപ്തനായ ദേവേന്ദ്രന്‍ കടുത്ത മഴ വീഴ്ത്തി, ഉഴവു നിര്‍ത്താന്‍ ഉഴവുകാരന്‍ നിര്‍ബന്ധിതനുമായി. ഇത് മഹാഭാരതത്തില്‍ നിന്നൊരേടാണ്. വ്യാസമഹര്‍ഷി ധൃതരാഷ്ട്രരെ ഉപദേശിക്കവെ സാന്ദര്‍ഭികമായി ഉദാഹരിച്ച കഥ. (അവലംബം: ഭാരതസംഗ്രഹം, സ്വാമി ദയാനന്ദതീര്‍ത്ഥ). ദേവലോകത്തിന്റെ വേദനകള്‍ക്കുള്ള പരിഹാരമായി മോഡിയും യോഗി ആദിത്യനാഥും അവതരിച്ചതുകൊണ്ട് പശുക്കള്‍ക്ക് ഇന്ത്യയില്‍ നല്ലകാലം!
 

പശുക്കള്‍ മാത്രമല്ല മനുഷ്യര്‍ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന അനേകം ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമാണു ദേവലോകം!
 
ദേവലോകത്തും 'എലി'ശല്യം!
 
എല്ലാ ഹൈന്ദവദേവന്മാരോടും ചേര്‍ന്ന് ഒട്ടിനില്‍ക്കുന്ന ചില ക്ഷുദ്രജീവികളുണ്ട്. അതിനാല്‍തന്നെ ഇത്തരം ജീവികളെയും ഹിന്ദുക്കള്‍ ആരാധിക്കുന്നു.
വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എലിയെ കൊന്നാല്‍ അതു ഹൈന്ദവരെ ചൊടിപ്പിക്കുന്നതു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കാരണം, ഗണപതിയെന്ന വിചിത്രരൂപിയായ 'ദേവന്റെ' വാഹനം എലിയാണത്രെ! അങ്ങനെയെങ്കില്‍, ഗണപതി ഇരിക്കുന്ന ദേവലോകത്ത് എലികള്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല! ശബരിമലയില്‍ 'മകരവിളക്കു' തെളിക്കുന്ന അയ്യപ്പന്‍ പുലിപ്പുറത്താണു യാത്ര! സകല ഹൈന്ദവദേവന്മാര്‍ക്കും ഇങ്ങനെയുള്ള വിചിത്ര വാഹനങ്ങളുണ്ടെന്നു പറയപ്പെടുന്നു.  
 

അതുപോലെതന്നെ ഹനുമാന്‍ ദേവലോകത്തുണ്ടെങ്കില്‍ അവന്റെ പൂര്‍വ്വീകരായ മറ്റു കുരങ്ങന്മാരും അവിടെ ഉണ്ടാകും. ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുരങ്ങന്മാരെ പൂജിക്കുന്നുണ്ടല്ലോ! ഇത്തരത്തില്‍ കുരങ്ങുകളെ ആരാധിക്കുന്ന ഒരിടമാണ് തിരുവിലാമല.
 
പരസ്പര വിരുദ്ധങ്ങളായ ഇഷ്ടങ്ങളും ശീലങ്ങളുമായി പോരടിച്ചുകൊണ്ടിരിക്കുന്ന മുന്നൂറ്റിമുക്കോടി ദേവഗണങ്ങള്‍ വാഴുന്ന ദേവലോകത്തെ ജീവിതം എത്ര ദുസ്സഹമായിരിക്കുമെന്നു ആലോചിച്ചുനോക്കുക! ഒരുദേവനെ പ്രീതിപ്പെടുത്തിയാല്‍ മറ്റൊരുവന് അപ്രിയമാകും. കോപാകുലരും എടുത്തുചാട്ടക്കാരുമാണ് തങ്ങളെന്ന് അവരുടെ മനുഷ്യാവതാരങ്ങളിലൂടെ അവര്‍തന്നെ തെളിയിച്ചിട്ടുണ്ട്. ഗണപതിയുടെ കൊമ്പുപോയതും ക്ഷിപ്രകോപത്തിന്റെ പരിണിതഫലമാണെന്നാണു കഥ. മാവേലിയോട് അസൂയപൂണ്ട വിഷ്ണു വാമനാവതാരം നടത്തി എന്താണു ചെയ്തതെന്ന് ഓര്‍ക്കുക! ഏതെങ്കിലും ഒരു ദേവനോട് അല്പം കൂടുതല്‍ താത്പര്യം തോന്നിയാല്‍ അവന്റെ കാര്യം കഷ്ടമായിരിക്കും.
 
ചാത്തനെയും ദുര്‍ശ്ശക്തികളെയും ദൈവമായി ആരാധിക്കുന്നതിനാല്‍ ദേവലോകത്ത് എല്ലാ ചാത്തന്മാരും ഉണ്ടാകുമെന്നുറപ്പാണല്ലോ! ഈഴവരുടെ 'സ്പെഷ്യല്‍' ദേവനായ പറശ്ശിനിക്കടവു മുത്തപ്പനാണല്ലോ മലബാറിന്റെ അതിര്‍ത്തികടന്നു മദ്ധ്യകേരളത്തിലെത്തുമ്പോള്‍ ചാത്തനെന്ന് അറിയപ്പെടുന്നത്.
 
മൃഗങ്ങളും നികൃഷ്ടജീവികളും പാമ്പുകളുമെല്ലാം ആരാധനാമൂര്‍ത്തികളായതിനാല്‍ ദേവലോകത്ത് ഏറ്റവും താഴ്ന്നവര്‍ മനുഷ്യര്‍ തന്നെയായിരിക്കും എന്നു ചിന്തിക്കേണ്ടിവരും.
 
ദേവലോകജീവിതം ഒരു 'സര്‍പ്പയജ്ഞം'!
 
അനേകം പാമ്പുകളോടൊപ്പം ദിവസങ്ങളോളം ജീവിച്ച് 'ഗിന്നസ് ബുക്കില്‍' കയറിപ്പറ്റുകയും ഒടുവില്‍ സര്‍പ്പദംശനമേറ്റ് മരിക്കുകയും ചെയ്ത 'പാമ്പുവേലായുധനു'പോലും ദേവലോകജീവിതം അത്ര സുഖകരമായിരിക്കില്ല!
 
ദൈവത്തോടു പ്രതികാരം ചെയ്യാന്‍ സാത്താന്റെ ഉപകരണമായി ആദ്യം അധഃപതിച്ചത് സര്‍പ്പമായിരുന്നു. അതുകൊണ്ടുതന്നെ, തിന്മയുടെ പ്രതീകമായി ബൈബിളിലുടനീളം സര്‍പ്പത്തെ അവതരിപ്പിക്കുന്നുണ്ട്. പാപം പാമ്പില്‍നിന്നു വന്നതിനാല്‍ പാപികളെ അണലിസന്തതികള്‍ എന്നു ദൈവവചനം വിളിക്കുന്നു. സ്നാപകയോഹന്നാന്റെ പ്രഭാഷണം ഇങ്ങനെയാണു തുടങ്ങുന്നത്:
"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍"(മത്താ:3;7,8). മനുഷ്യകുലത്തെ വഞ്ചിച്ച സര്‍പ്പത്തോട് ദൈവം പറഞ്ഞ ശാപവാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവമായ യാഹ്‌വെ സര്‍പ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞുനടക്കും ജീവിതകാലം മുഴുവന്‍ നീ പൊടിതിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും"(ഉല്‍പത്തി:3;15).
 
ദൈവം ശപിക്കുകയും തല തകര്‍ക്കാനായി ഒരുവനെ പ്രഖ്യാപിക്കുകയും ചെയ്തത് സാത്താന്റെ പ്രതിരൂപമായ സര്‍പ്പത്തോടാണ്. എന്നാല്‍ ഈ തിന്മയെ ആഭരണമായി ധരിച്ചുകൊണ്ട് വിലസുന്നവരെ ദൈവമെന്നു വിളിക്കുന്നതിലെ വൈരുദ്ധ്യം നാം തിരിച്ചറിയണം. ഹൈന്ദവര്‍ ദൈവങ്ങളെന്നു വിളിക്കുന്ന സകല അവതാരങ്ങളും പാമ്പുകളുമായി ചങ്ങാത്തത്തിലുള്ളവരാണ്. ഇതില്‍നിന്നുതന്നെ ഇവര്‍ ദൈവമാണോ സാത്താനാണോ എന്നു തിരിച്ചറിയാന്‍ സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും! ഹിന്ദു ദേവന്മാരുടെ 'പാമ്പുപ്രേമം' ഇനി നമുക്കു പരിശോധിക്കാം.
 

മഹാവിഷ്ണു ശയിക്കുന്നത് നാഗശയ്യയിലാണെന്ന് ഹിന്ദുക്കള്‍ പറയുന്നു. പരമശിവന്‍ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണം സര്‍പ്പത്തെയാണ്. ഇയാളുടെ പുത്രന്‍ എന്നു പറയപ്പെടുന്ന ഗണപതി കുറച്ചുകൂടി കടുത്ത 'നാഗാനുരാഗി' ആയിരുന്നു. അവന്‍ പൂണൂലായി ധരിച്ചിരിക്കുന്നത് സര്‍പ്പത്തെയാണത്രെ! ഇയാളുടെ അമ്മയായ പാര്‍വ്വതി കിരാതരൂപം പൂണ്ടപ്പോള്‍ ശിരസ്സിന് അലങ്കാരമാക്കിയത് സര്‍പ്പത്തെയാണെന്നും പറയുന്നു. ഈ കുടുംബം മുഴുവന്‍ സര്‍പ്പത്തോടൊപ്പമാണ് ദേവലോകത്ത് വിലസുന്നത്. ഇതുകൂടാതെ ഗണപതിയുടെ 'മോട്ടോര്‍ ബൈക്ക്' എലിയാണെന്നു മുന്‍പ് നാം കണ്ടു!
 
ഇനിയുമുണ്ട് സര്‍പ്പാനുരാഗികളായ ദേവലോകവാസികള്‍!
നാഗത്തെ ഒരു ആയുധമായും കയറായും 'ദുര്‍ഗ്ഗാദേവി' ഉപയോഗിക്കുമ്പോള്‍ 'കാളീദേവി'യാകട്ടെ വളയായി അണിയുന്നു. സര്‍പ്പങ്ങളാകുന്ന കയറുകൊണ്ട് ഏഴു കുതിരകളെ പൂട്ടിയ രഥത്തിലിരിക്കുന്ന വീരനാണ്,'സൂര്യഭഗവാന്‍'! ദക്ഷിണാമൂര്‍ത്തി ഉത്തരീയമായും തോള്‍വളകളായും പാമ്പുകളെ ധരിക്കുന്നു. 'ത്വരിതാദേവി'യെന്ന കഥാപാത്രം കുണ്ഡലമായാണ്, സര്‍പ്പത്തെ ഉപയോഗിക്കുന്നത്. നീലസരസ്വതിയുടെ മാലകള്‍ സര്‍പ്പങ്ങളാണ്!
 
'കാളിയസര്‍പ്പ'ത്തിന്റെ ഫണാഗ്രത്തില്‍ നൃത്തം ചെയ്യുന്ന 'ധീരനാ'ണ് ശ്രീകൃഷ്ണന്‍! ഗരുഢനാകട്ടെ സര്‍പ്പങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. സപ്തമാതൃക്കളില്‍ മഹേശ്വരി, വന്‍ പാമ്പുകളാകുന്ന വളകളും കുണ്ഡലങ്ങളും ധരിച്ചിരിക്കുന്നു. വരുണഭഗവാന്‍ വലിയ തമാശക്കാരനാണെന്നു തോന്നുന്നു. അയാള്‍ കുടയായി ഉപയോഗിക്കുന്നത് പാമ്പിന്റെ പത്തിയാണ്! ഇവിടെ 'പാമ്പുവേലായുധന്‍' തോല്‍ക്കുമോ അതോ തോല്‍ക്കില്ലേ?
 
ഇതിനെല്ലാം ഉപരിയായി ഹൈന്ദവര്‍ മോക്ഷപ്രാപ്തിക്കായി ഉരുവിടുന്ന ഗായത്രീമന്ത്രം ജപിക്കേണ്ട രീതി വിവരിക്കുന്നുണ്ട്. അതിപ്രകാരമാണ്:
'വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി ഉയര്‍ത്തിപ്പിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച് ദേഹം ഇളകാതിരുന്നാണ് ഗായത്രീമന്ത്രം ജപിക്കേണ്ടത്.'(ദേവീഭാഗവതം നവമസ്കന്ധം)
 
ക്രിസ്തീയതയില്‍ പാമ്പ് പാപത്തിന്റെ പ്രതീകമാകുമ്പോള്‍, ഹിന്ദുമതത്തില്‍ അവരുടെ ദേവന്മാരുടെ ഉറ്റതോഴനാണു പാമ്പ്! ഇവരുടെ പ്രാര്‍ത്ഥനകള്‍പോലും പാമ്പുകളെ ഓര്‍മ്മിപ്പിക്കുന്നതാണെങ്കില്‍ ഈ മതത്തിനു സര്‍പ്പവുമായി(സാത്താന്‍) നിലനില്‍ക്കുന്ന ബന്ധം മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടാണ്  പൌലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് ഇങ്ങനെ പറഞ്ഞത്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി: 10; 20). യേഹ്ശുവാ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരോടു പറയുന്നു: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ: 10; 19). ഈ അധികാരം കൈയ്യാളുന്നുവെന്ന് പറയപ്പെടുന്ന ചില ക്രൈസ്തവര്‍ ഈ പാമ്പുകള്‍ക്കു മുന്നില്‍ കീഴടങ്ങി, അവരുടെ പ്രാര്‍ത്ഥനാരീതികളും ആചാരങ്ങളും കടമെടുത്ത് അവഹേളിതരാകുന്ന കാഴ്ച്ച ദയനീയമാണ്! സത്യദൈവത്തെ ആരാധിക്കാന്‍ സാത്താന്റെ ആചാരങ്ങള്‍ കടമെടുക്കുന്നവര്‍, 'കോളാമ്പിയില്‍ വീഞ്ഞു പകരുന്നവരെപ്പോലെയാണ്'. സ്വതവേ ഭോഷന്മാരായ ഇവര്‍ ദൈവമക്കളെ ഭോഷത്തത്തിലേക്കു കൈപിടിച്ചു നടത്തുന്നു.
 

യേഹ്ശുവാ പ്രാര്‍ത്ഥനയ്ക്കായി തിരഞ്ഞെടുത്ത രീതികളില്‍ എന്തൊക്കെയോ പോരായ്മകള്‍ കണ്ടതുകൊണ്ടാകാം പി.എച്ച്.ഡി. ക്രിസ്ത്യാനികള്‍ വിജാതിയരുടെ 'കോളാമ്പി' തേടി ഓടുന്നത്!
 
ദേവലോകകീര്‍ത്തനം അഥവാ 'ഭരണിപ്പാട്ട്'!
 

ദേവലോകത്തെ പ്രധാനപ്പെട്ട ഒരു അന്തേവാസിനിയാണ് കൊടുങ്ങല്ലൂരമ്മ(ഭദ്രകാളി)! പച്ചത്തെറി വിളിക്കാതെ പ്രീതിപ്പെടാത്ത ഒരു അവതാരമാണ് ഈ കക്ഷി! പൂരപ്പാട്ടെന്നും ഭരണിപ്പാട്ടെന്നും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഈ അവതാരം ഉള്ളിടത്ത് പ്രായപൂര്‍ത്തിയാകാത്ത ആര്‍ക്കും പ്രവേശനമുണ്ടാകില്ല! കാമം ഉണര്‍ത്തുന്ന ഏറ്റവും വൃത്തികെട്ട പാട്ടാണ് ഇവള്‍ക്കു പ്രിയം. അതായത് അല്പമെങ്കിലും സംസ്ക്കാരമുള്ള ഒരാള്‍ക്കു ഇവളെ സമീപിക്കാന്‍ സാധിക്കില്ലെന്നര്‍ത്ഥം! 
 
ഭൂമിയില്‍തന്നെ പതിനാറായിരത്തിയെട്ടു ഭാര്യമാരുമായി ചുരുങ്ങിയ കാലയളവില്‍ 'ലീലകള്‍' ആടിയ കൃഷ്ണനും, കാമക്രീഢകളുടെ മൂര്‍ത്തീഭാവമായ കൊടുങ്ങല്ലൂരമ്മയും മാത്രമല്ല, ലൈംഗീക അരാജകത്വത്തിന്റെ പ്രവാചകനായ "ഓഷോ രജനീഷ്' എന്ന ആള്‍ദേവനും ഈ ദേവലോകത്തുണ്ടാകാതെ തരമില്ല! രജനീഷ് മരിച്ചത് എയിഡ്സ് ബാധിച്ചാണെന്ന് അറിയാമല്ലോ?!
 
ഈ കക്ഷികളെല്ലാം പരസ്പരം പോരടിക്കുന്ന 'യുദ്ധഭൂമി'യാണ് ഹിന്ദുമതം വാഗ്ദാനം ചെയ്യുന്ന ദേവലോകം! ഇതെല്ലാമായിട്ടും എല്ലാ മതങ്ങളും ലക്ഷ്യം വയ്ക്കുന്നത് ഒരേ സത്യത്തിലേക്കാണെന്ന ബുദ്ധിജീവികളുടെ കണ്ടെത്തല്‍ വിചിത്രമെന്നല്ലാതെ എന്തുപറയാന്‍!
 

"തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5581 views

LOG IN

Lost your password?

SIGN UP

LOST PASSWORD