വിജാതിയതയുടെ ദുരന്തം

മതാന്തര സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികള്‍ ശ്രദ്ധിക്കുക!

Print By
about

28 - 01 - 2017

സ്ലാമിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകം യുവാക്കളെ മനോവ ശ്രദ്ധിക്കാറുണ്ട്. ഈ യുവാക്കളുടെ തീക്ഷ്ണതയെ ശ്ലാഘിക്കാന്‍ മനോവയ്ക്കു യാതൊരു പിശുക്കുമില്ല. ഇവരെക്കുറിച്ച്‌ അഭിമാനംകൊള്ളുന്നതോടൊപ്പം ചില ആകുലതകള്‍ പങ്കുവയ്ക്കുക എന്ന ലക്‌ഷ്യവുംകൂടി ഈ ലേഖനത്തിനു പിന്നിലുണ്ട്. തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന ആരെയെങ്കിലും കുറ്റപ്പെടുത്തുവാനോ നിരുത്സാഹപ്പെടുത്തുവാനോ അല്ല ഇവിടെ ശ്രമിക്കുന്നത്; മറിച്ച്, ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിന്റെ അടിസ്ഥാനത്തിലും അനുഭവത്തിന്റെ വെളിച്ചത്തിലും ചില അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഇസ്ലാമിക മതപ്രചാരകരും മറ്റിതര വിജാതിയ മതങ്ങളുടെ പ്രചാരകരും നടത്തുന്ന ക്രിസ്തീയവിരുദ്ധ പ്രചരണങ്ങളില്‍ മനംനൊന്ത ക്രിസ്ത്യാനികള്‍ തങ്ങളാലാകുന്നവിധം പ്രതിരോധം തീര്‍ത്തു. ക്രിസ്ത്യാനികള്‍ മതാന്തര സംവാദങ്ങളിലേക്ക് കടന്നുവരാനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് പ്രതിരോധത്തിന്റെ അനിവാര്യത തന്നെയായിരുന്നു. യേഹ്ശുവായെ സംബന്ധിച്ചും ബൈബിളിനെ സംബന്ധിച്ചും നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന ഇസ്ലാമിനുള്ള മറുപടിയുമായി ക്രിസ്ത്യാനികള്‍ രംഗത്തിറങ്ങി. ഇസ്ലാമിന്റെ ചുവടുപിടിച്ച് ഹിന്ദുക്കള്‍ ഇറങ്ങിത്തിരിച്ചതും നാം കണ്ടു. യാതൊരു ആധികാരികതയുമില്ലാത്ത ആശയങ്ങള്‍ക്ക് ശാസ്ത്രപരിവേഷം നല്‍കിക്കൊണ്ട് ഹിന്ദുക്കള്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ഇവരെ പ്രതിരോധിക്കേണ്ടതും ക്രിസ്ത്യാനികളുടെ ഉത്തരവാദിത്വമായി മാറി! ഇസ്ലാമും ഹിന്ദുക്കളും മാത്രമല്ല, ഈ ഭൂമുഖത്തുള്ള ഓരോ വിജാതിയ മതങ്ങളും തങ്ങളുടെ പ്രതിയോഗിയായി കാണുന്നത് ക്രിസ്തീയതയെ ആണെന്നതും ശ്രദ്ധേയമാണ്!

മതം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്നു പരിശോധിച്ചുകൊണ്ട് ഈ പഠനം ആരംഭിക്കാം. ക്രിസ്തീയത ഒരു മതമല്ല, ഒരു മാര്‍ഗ്ഗമാണെന്ന് ചില ക്രിസ്ത്യാനികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇസ്ലാംമതക്കാര്‍ പറയുന്നതും ഇങ്ങനെതന്നെയാണ്. ഹിന്ദുക്കളാകട്ടെ, തങ്ങളുടേത് സനാതന മാര്‍ഗ്ഗമാണെന്നു പറയുന്നു. മതം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തവരാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത്.

അഭിപ്രായം, ഇഷ്ടം, വിശ്വാസം, സമ്മതം, സിദ്ധാന്തം, ധര്‍മ്മം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് മതം എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ, മതമില്ലാത്തവര്‍ക്കും മതമുണ്ട്. എന്തെന്നാല്‍, മതമില്ല എന്നതാണ് അവരുടെ മതം! നാസ്തികവാദംപോലും ഒരു മതംതന്നെയാണ്. ദൈവമില്ല എന്ന അഭിപ്രായത്തെ മുറുകെപ്പിടിക്കുന്നവരാണ് നാസ്തികവാദികള്‍. വിശ്വാസം എന്ന അര്‍ത്ഥം പരിഗണിച്ചാലും, നാസ്തികവാദം എന്നത് ഒരു വിശ്വാസംതന്നെയാണ്. എന്തെന്നാല്‍, ദൈവമില്ലെന്നു നാസ്തികവാദികള്‍ വിശ്വസിക്കുന്നു! മതമില്ലാത്തവരായി ആരെങ്കിലും ഈ ഭൂമുഖത്തുണ്ടെങ്കില്‍, അത് ബുദ്ധിവികാസം പ്രാപിക്കാത്തവരും ചിന്താശേഷിയില്ലാത്തവരും മാത്രമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവരെ മാത്രമായി വിശ്വാസികള്‍ എന്ന സമൂഹത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ലോകത്തിന്റെ സമീപനമാണ് പൊളിച്ചെഴുത്തേണ്ടത്. ദൈവത്തില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരവരുടെ മതമായിരിക്കുന്നതുപോലെ, ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ഏതൊരുവനും വിശ്വാസിതന്നെയാണ്! ലോകത്തിന്റെ മാനദണ്ഡം അനുസരിച്ച്, 'വിശ്വാസികള്‍' എന്ന വിഭാഗത്തില്‍ ഗണിക്കപ്പെട്ടിരിക്കുന്ന എല്ലാവരും ദൈവത്തിലാണോ വിശ്വസിക്കുന്നത് എന്നതും ചിന്തിക്കണം. ദൈവവിശ്വാസികളെന്നു വിളിക്കപ്പെടുന്നവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് യഥാര്‍ത്ഥ ദൈവത്തില്‍ വിശ്വസിക്കുന്നതെന്ന വസ്തുത നാം തിരിച്ചറിയണം.

ഒരു മതത്തില്‍ത്തന്നെ അനേകം ദൈവങ്ങളുള്ളതും നമുക്കറിയാം. പല പേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും ഒരു ദൈവത്തെ തന്നെയാണ് എല്ലാവരും വിളിക്കുന്നതെന്നു പ്രചരിപ്പിക്കുന്ന ചിലരുണ്ട്. ഇത്തരം വാദങ്ങളില്‍ യാതൊരു സത്യവുമില്ല. എന്തെന്നാല്‍, പലതരം ജീവികളെയും പല രൂപങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട വിഗ്രഹങ്ങളെയും ദൈവമെന്നു വിളിക്കുകയും വ്യത്യസ്തമായ പേരുകള്‍ ഇവര്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു. ഒരു മതത്തില്‍ത്തന്നെ അനേകം ദൈവങ്ങളുണ്ടായിരിക്കെ, ഇവരെല്ലാം എങ്ങനെ ഒരു ദൈവമാകും? സത്യദൈവത്തെയല്ലാതെ, മറ്റു സങ്കല്പങ്ങളെ ദൈവമെന്നു വിളിച്ചാല്‍ അവ ദൈവങ്ങളാകുമെന്നത് തികച്ചും അവാസ്തവമാണ്. മനുഷ്യന്‍ നിര്‍മ്മിച്ചതും ദൈവീകത്വം കല്പിച്ചു നല്‍കിയതുമായ ദൈവങ്ങള്‍ ഒരിക്കലും ദൈവമാകില്ല. കല്ലിലും മണ്ണിലും പക്ഷിമൃഗാദികളിലും ദൈവീകത ആരോപിച്ചുകൊണ്ട് ആരാധനകള്‍ നടത്തുന്ന സമൂഹങ്ങള്‍ ലോകത്തുണ്ട്. ചരിത്രപുരുഷന്മാരിലും കഥകളിലെ കഥാപാത്രങ്ങളിലും ദൈവീകത ആരോപിക്കുകയും ദൈവങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നവര്‍ സത്യദൈവത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ആരാധകരുടെ സമൂഹങ്ങളെ 'ജാതികള്‍' അഥവാ വിജാതിയര്‍ എന്നു വിളിക്കുന്നു. ഇവരുടെ ദൈവങ്ങള്‍ ഇവരാല്‍ നിര്‍മ്മിക്കപ്പെട്ടതും ഇവരുടെ ഭാവനയുടെ ഉത്പന്നങ്ങളുമാണ്. ഈ 'ദൈവങ്ങള്‍' ഒരിക്കലും തങ്ങളെത്തന്നെ വെളിപ്പെടുത്തുകയോ തങ്ങള്‍ ദൈവങ്ങളാണെന്നു പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ, ഇവയുടെ ആരാധകര്‍ തങ്ങളുടെ ദൈവങ്ങളെ 'ദൈവസങ്കല്‍പ്പങ്ങള്‍' എന്നു വിശേഷിപ്പിക്കുന്നു. എന്നാല്‍, സത്യദൈവം ഒരിക്കലുമൊരു സങ്കല്പമല്ല; യാഥാര്‍ത്ഥ്യമാണ്! തന്നെത്തന്നെ വെളിപ്പെടുത്തുകയും താന്‍ മാത്രമാണു ദൈവമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ഒരേയൊരു ദൈവമേയുള്ളു. മറ്റുള്ളവയെല്ലാം സങ്കല്പങ്ങളും വ്യാജ ദൈവങ്ങളുമാണ്! വ്യാജദൈവങ്ങളെ ആരാധിക്കുന്ന വിജാതിയരും ലോകത്തിന്റെ ദൃഷ്ടിയില്‍ 'വിശ്വാസികള്‍' തന്നെയാണ്!

എന്നാല്‍, ക്രിസ്തീയത നല്‍കുന്ന വ്യാഖ്യാനത്തില്‍ വിജാതിയര്‍ വിശ്വാസികളല്ല; മറിച്ച്, അവിശ്വാസികള്‍ എന്ന വിശേഷണമാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നത്. അതായത്, ദൈവത്തില്‍ വിശ്വസിക്കാത്തവരെയും വ്യാജദൈവങ്ങളില്‍ വിശ്വസിക്കുന്നവരെയും അവിശ്വാസികളുടെ ഗണത്തിലാണ് ചേര്‍ത്തിരിക്കുന്നത്. ഇതിനു വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, സത്യദൈവത്തെ വിശ്വസിക്കാത്തരെല്ലാം ഒരേ പ്രതിഫലത്തിനു പാത്രമാകുന്നു. സത്യദൈവത്തില്‍ വിശ്വസിക്കാത്ത ആരും മരണാനന്തരം അവിടുത്തെ സന്നിധിയില്‍ എത്തിച്ചേരുന്നില്ല. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന പ്രത്യാശയില്ലാത്തവര്‍ക്കും ദൈവസന്നിധിയില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രഖ്യാപനവുമായി ചിലര്‍ അവതരിച്ചിട്ടുണ്ട്. ഏതു ദൈവത്തില്‍ വിശ്വസിച്ചാലും ദൈവരാജ്യത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന സന്ദേശവുമായി കടന്നുവന്നവരുടെ തലമുറയില്‍പ്പെട്ടവരാണ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്തെന്നാല്‍, നീതിമാന്മാര്‍പോലും കഷ്ടിച്ചു മാത്രമാണു രക്ഷപ്രാപിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, പാപിയുടെ കാര്യം പറയാനുണ്ടോ?! അന്ധവിശ്വാസം പോലെതന്നെ അവിശ്വാസവും പാപംതന്നെയാണ്! സത്യവിശ്വാസത്തിനു പുറത്തുള്ള സകലരും അവിശ്വാസികളുടെ ഗണത്തില്‍പ്പെടുന്നു എന്നു മാത്രമല്ല, അവരെല്ലാം അരക്ഷിതാവസ്ഥയിലാണു തുടരുന്നത്. നരകത്തില്‍ നിപതിക്കുന്നവരുടെ പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മോഹികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി: 21; 8).

ചുരുക്കത്തില്‍, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ഈ ഭൂമുഖത്തുള്ള ജനങ്ങളെ വേര്‍തിരിക്കാം! സത്യദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വിശ്വാസികളുടെ ഗണത്തിലും, ദൈവത്തില്‍ വിശ്വസിക്കാത്തവരും അസത്യദൈവങ്ങളില്‍ വിശ്വസിക്കുന്നവരുമായ വ്യക്തികളുടെ സമൂഹങ്ങള്‍ അവിശ്വാസികളുടെ ഗണത്തിലും ഉള്‍പ്പെടുന്നു. അവിശ്വാസികളുടെ ഗണത്തില്‍പ്പെടുന്ന രണ്ടു വിഭാഗങ്ങളോടാണ് ക്രിസ്ത്യാനികള്‍ ആശയപരമായ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, അവിശ്വാസികളിലെ രണ്ടു വിഭാഗങ്ങളും ക്രിസ്തീയതയോട് എതിരിടുന്നത് ആശയപരമായി മാത്രമല്ല! 

എല്ലാ മതങ്ങളും തങ്ങളുടെ പൊതുശത്രുവായി ക്രിസ്തീയതയെ കാണുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന ചില വസ്തുതകളുണ്ട്. ക്രിസ്തീയതയെ എതിര്‍ക്കുന്നതിനുവേണ്ടി ആണെങ്കില്‍പ്പോലും വിജാതിയ മതങ്ങള്‍ക്കെല്ലാം കൈകോര്‍ക്കാന്‍ കഴിയും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാഷ്ട്രീയത്തില്‍ മുന്നണി സംവീധാനങ്ങള്‍ നാം കണ്ടിട്ടുണ്ട്. ആശയപരമായി ഒത്തുപോകാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളുടെ ഏകോപനമാണ് മുന്നണി സംവീധാനം. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലും മുന്നണികള്‍ രൂപപ്പെടാറുണ്ട്. ഏതു തരത്തിലുള്ള മുന്നണി സംവീധാനമാണെങ്കിലും ഈ കൂട്ടായ്മയ്ക്ക് പൊതുവായ ഒരു ലക്ഷ്യമുണ്ടായിരിക്കും. എന്നാല്‍, മുന്നണിയില്‍ അംഗങ്ങളായിട്ടുള്ള ഓരോ പ്രസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ തത്വസംഹിതകളുണ്ട്. ഈ തത്വസംഹിതകളുടെയെല്ലാം ലക്‌ഷ്യം ഒന്നുതന്നെയാണെങ്കില്‍ ഇവര്‍ക്കു ചേര്‍ന്നുനിന്നു മുന്നേറാന്‍ സാധിക്കും. ആശയങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും അവ പരസ്പരം പോരടിക്കുന്നതല്ലെങ്കില്‍ മാത്രമേ ഇത്തരം ഏകോപനങ്ങള്‍ സാധ്യമാകുകയുള്ളു. പൊതുശത്രുവിനെ നേരിടാനുള്ള ശക്തി സ്വന്തമായി ഇല്ലാത്തപ്പോഴാണ് മുന്നണി സംവീധാനങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്. സകല വിജാതിയരുടെയും പൊതുശത്രുവായി ക്രിസ്തീയതയെ അവര്‍ കാണുന്നതിന്റെ കാരണവും ഇതുതന്നെ!

ലോകത്തിന്റെ ദൃഷ്ടിയില്‍ ഇന്ന് അനേകം മതങ്ങളുണ്ടെങ്കിലും, അടിസ്ഥാനപരമായി രണ്ടു മതങ്ങള്‍ മാത്രമേയുള്ളൂ. സത്യദൈവത്തെ ആരാധിക്കുന്നവരുടെ സമൂഹവും അസത്യദൈവങ്ങളെ ആരാധിക്കുന്നവരുടെ സമൂഹങ്ങളുമാണ് ഈ രണ്ടു മതങ്ങള്‍! (നാസ്തികവാദികളെ അസത്യദൈവങ്ങളെ ആരാധിക്കുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ കാരണം നാം കണ്ടുകഴിഞ്ഞു). സത്യദൈവത്തെ ആരാധിക്കുന്നവര്‍ വിവിധ സമൂഹങ്ങളായി നിലകൊള്ളുന്നുവെങ്കിലും, ഇവര്‍ സേവിക്കുന്ന ദൈവത്തിന്റെ നാമം ഒന്നാണ്. എന്നാല്‍, അസത്യദൈവങ്ങളെ ആരാധിക്കുന്നവര്‍ ഒരേ ദൈവത്തെത്തന്നെ വ്യത്യസ്ത പേരുകളില്‍ വിളിക്കുന്നു. ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്ന ഏക ഗ്രന്ഥം ബൈബിളാണ്. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇവിടെയാണ്‌ വിജാതിയ 'ഫിലോസഫിയുടെ' പൊരുള്‍ തെളിഞ്ഞുവരുന്നത്. എല്ലാ ദൈവങ്ങളും ഒന്നാണെന്ന വിജാതിയ തത്വശാസ്ത്രം അവരുടെ ദേവന്മാരെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്താണ്! പിശാചില്‍ സമന്വയിക്കുന്ന വിവിധ ചാലുകളാണ് അവരുടെ ദേവന്മാര്‍! പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍പ്പോലും വിജാതിയരുടെ ആരാധനാമൂര്‍ത്തികളായി വര്‍ത്തിച്ചുകൊണ്ട്‌ പിശാചിലേക്ക് ആരാധനകളെ എത്തിക്കുന്നു.

സത്യദൈവത്തിലുള്ള വിശ്വാസത്തെയും അസത്യദൈവങ്ങളിലുള്ള വിശ്വാസത്തെയും ഒന്നുപോലെ എതിര്‍ക്കുന്നവരാണ് നാസ്തികവാദികള്‍. അസത്യദൈവങ്ങളെ എതിര്‍ത്തുകൊണ്ടുള്ള ഇവരുടെ പ്രഘോഷണങ്ങളെ പിന്തുണയ്ക്കുന്നവരും പ്രചരിപ്പിക്കുന്നവരുമായി ചില ക്രിസ്ത്യാനികള്‍ നിലകൊള്ളുന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു ശത്രുവിനെ നേരിടാന്‍ മറ്റൊരു ശത്രുവിനെ ഉയര്‍ത്തുന്ന സമീപനമാണിത്. അസത്യദൈവങ്ങളെ വിശ്വസിക്കുന്നവരെ നേരിടുന്നതിനു നാസ്തികവാദികളുടെ പങ്കാളിത്തമോ, നാസ്തികവാദികളെ നേരിടുന്നതിന് അസത്യദൈവങ്ങളില്‍ വിശ്വസിക്കുന്നവരുടെ പങ്കാളിത്തമോ ക്രിസ്ത്യാനി തേടരുത്. എന്തെന്നാല്‍, ഇവര്‍ ഇരുകൂട്ടരും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളും സത്യദൈവത്തിന്റെ ശത്രുക്കളുമാണ്! ഒരു സാത്താനെ എതിരിടാന്‍ മറ്റൊരു സാത്താനെ കൂട്ടുപിടിക്കുന്നവര്‍ ദൈവത്തിനു സ്വീകാര്യരല്ല! അതായത്, ഒരു സാത്താനെ കൂട്ടുപിടിച്ച് മറ്റൊരു സാത്താനെ എതിരിടേണ്ട ആവശ്യം ദൈവത്തിനില്ലാത്തതുപോലെതന്നെ, ദൈവത്തിന്റെ ശുശ്രൂഷകര്‍ക്കുമില്ല! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ മതാന്തരസംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിജാതിയര്‍ അര്‍പ്പിക്കുന്ന എല്ലാ ബലികളുടെയും സ്വീകര്‍ത്താവ് പിശാചാണെങ്കില്‍, അവരെല്ലാം പൊതുവായി എതിര്‍ക്കുന്നത് ദൈവത്തെയാണ്. വ്യക്തമായ അറിവോടുകൂടിയുള്ള എതിരിടലായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെങ്കിലും ഫലം ഒന്നുതന്നെയാകുന്നു. എന്തെന്നാല്‍, നിത്യജീവനെ സംബന്ധിച്ചുള്ള അറിവു നേടുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ്.

ഇവിടെയാണ്‌ ഓരോ മതങ്ങളും ഉയര്‍ത്തുന്ന തത്വങ്ങളുടെ അന്തഃസത്ത പ്രസക്തമാകുന്നത്. മനുഷ്യന്റെ നന്മയെ ലക്ഷ്യംവച്ചാണ് എല്ലാ മതങ്ങളും നിലകൊള്ളുന്നതെന്ന പൊതുധാരണ നിലവിലുണ്ട്. എന്നാല്‍, ഒരു മനുഷ്യന് ഏതു വിധത്തിലുള്ള നന്മയാണു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതും പരിഗണിക്കപ്പെടണം. ക്രിസ്തീയതയും വിജാതിയതയും തമ്മിലുള്ള പ്രധാന അന്തരം ഈ വിഷയത്തിലൂന്നിയുള്ളതാണ്. വിജാതിയ മതങ്ങളില്‍നിന്നു വ്യത്യസ്തമായി, ആത്മരക്ഷയ്ക്കും നിത്യജീവനും ആവശ്യമായ മാര്‍ഗ്ഗം തുറന്നുവയ്ക്കുന്നത് ക്രിസ്തീയതയില്‍ മാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മതത്തിലൂടെ ഒരുവന്‍ ലക്ഷ്യംവയ്ക്കുന്നതെന്തോ, ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്ന ആശയത്തെയാണ് അവന്‍ സ്വീകരിക്കേണ്ടത്.

വിജാതിയതയിലെ ഒരു ഉപവിഭാഗമായ ഇസ്ലാംമതം മരണാനന്തര ജീവിതത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും, അതിന് അവര്‍ കാണിച്ചുതരുന്ന മാര്‍ഗ്ഗത്തിനു വിശ്വാസ്യതയില്ല. ഇവര്‍ കാണിച്ചുതരുന്ന മാര്‍ഗ്ഗത്തിലൂടെ ഒരുവനു രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നതിന് തെളിവു നല്‍കാന്‍ ഇവരുടെ പ്രവാചകനുപോലും സാധിച്ചിട്ടില്ല എന്നതാണു വസ്തുത. മുഹമ്മദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌"(സുറ: 46; 9). മുഹമ്മദുതന്നെ ഊഹത്തെയാണ് പിന്തുടരുന്നതെങ്കില്‍, മുഹമ്മദിലൂടെ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളെ പ്രത്യാശിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും. മുഹമ്മദിന്റെ മറ്റൊരു പ്രഖ്യാപനം നോക്കുക: "അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു"(സുറ: 10; 20). ഉറപ്പില്ലാത്ത ഒന്നിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഇസ്ലാമിന് മുഹമ്മദു വാഗ്ദാനം ചെയ്തിരിക്കുന്നത്. പരമപ്രധാനമായ ഒന്നിനുവേണ്ടി ഉറപ്പില്ലാത്ത മാര്‍ഗ്ഗം സ്വീകരിക്കുന്നത് ഒരു പരീക്ഷണം മാത്രമാണ്. പിന്നീടൊരിക്കലും തിരുത്താന്‍ കഴിയാത്ത ജീവന്റെയും മരണത്തിന്റെയും തിരഞ്ഞെടുപ്പാണ് നമുക്കു മുന്നിലുള്ളത്. ബൈബിള്‍ പറയുന്നു: "ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു"(നിയമം: 30; 15). മരണാനന്തരമുള്ള ജീവിതത്തിനു ദൃഷ്ടാന്തം നല്‍കിയിട്ടുള്ള ഒരേയൊരു മതം ക്രിസ്തുമതം മാത്രമാണ്! ആയതിനാല്‍, നിത്യജീവന്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ടതും ഈ സത്യത്തെയാണ്‌!

ദൈവനിവേശിതമായ ഏക ഗ്രന്ഥം!

ദൈവത്തിന്റെ അധരങ്ങള്‍ സംസാരിക്കുകയും, അത് ദൈവീകമനുഷ്യര്‍ എഴുതിവയ്ക്കുകയും ചെയ്തിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍! മറ്റൊരു മതഗ്രന്ഥത്തിലെ ആശയങ്ങള്‍ കടമെടുക്കാത്ത ഏക മതഗ്രന്ഥവും ബൈബിള്‍തന്നെ! ബൈബിളിന്റെ രചന ആരംഭിക്കുന്ന കാലത്ത് ഈ ഭൂമുഖത്തുണ്ടായിരുന്ന മറ്റു ജനതകള്‍ക്കൊന്നും മതഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നില്ല. സകല വിജാതിയതകളുടെയും പ്രതീകമായിരുന്ന ഗ്രീക്കുകാര്‍ വിജ്ഞാന കുതുകികളായിരുന്നതിനാല്‍, ലോകത്തിന്റെ അറിവുകള്‍ നേടാനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിജ്ഞാനം അന്വേഷിച്ചുള്ള അവരുടെ യാത്രകള്‍ അനേകം തത്വസംഹിതകളുടെ രചനകള്‍ക്ക് കാരണമായി. ഭാവനാസമ്പന്നമായ അനേകം ഇതിഹാസങ്ങളും തത്വശാസ്ത്രങ്ങളും ഗ്രീക്കുകാര്‍ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. പിന്നീടുണ്ടായ വിജാതിയ മതങ്ങളെല്ലാം തങ്ങളുടെ തത്വസംഹിതകള്‍ രൂപപ്പെടുത്തിയത് ഇവരില്‍നിന്നു കടംകൊണ്ടുകൊണ്ടാണ്. ഈ വിജാതിയര്‍ തങ്ങളുടെ ദേവീ-ദേവന്മാര്‍ക്ക് രൂപംനല്‍കിയതുപോലും ഗ്രീക്ക് ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെ സാദൃശ്യത്തിലാണ്! അതായത്, ഗ്രീക്ക് സംസ്കാരമാണ് സകല വിജാതിയതകളുടെയും മാതാവ്!

ഗ്രീക്ക് സംസ്കാരത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി അവതരിപ്പിച്ച ഏറ്റവും വലിയ മതം ഹിന്ദുമതമാണ്‌. ഗ്രീക്കുകാരുടെ അവതാരകഥകള്‍ യാതൊരു ലജ്ജയുമില്ലാതെ ഇവര്‍ ദശാവതാരമാക്കി! ഗ്രീക്ക് തത്വചിന്തകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ചപ്പോള്‍ 'സനാതനധര്‍മ്മം' രൂപപ്പെട്ടു! അപഹരിച്ചെടുത്ത ഈ സംസ്കാരത്തെ തങ്ങളുടെ തനതു സംസ്കാരമായി അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും കാവിവേഷക്കാര്‍ ഉലകം ചുറ്റുകയാണ്. 'കാക്കത്തൊള്ളായിരം' വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഈ തത്വങ്ങള്‍ ഭാരതത്തിന്റെ സ്വന്തമായിട്ട് നൂറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂ. എന്തെന്നാല്‍, ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലവില്‍വന്നതിനുശേഷമാണ് ഈ സംസ്കാരം ഉടലെടുത്തത്. തങ്ങളുടെ മഹത്തായ തത്വമായി ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ശ്ലോകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന തത്വത്തോളം ശ്രേഷ്ഠമായ മറ്റൊരു തത്വവും ഈ ഭൂമുഖത്തില്ലെന്ന് ഹിന്ദുക്കള്‍ വാദിക്കുന്നു. ഒരു ശ്ലോകത്തെ പകുതിയാക്കി അവതരിപ്പിച്ച ഹൈന്ദവകുതന്ത്രം പലരും തിരിച്ചറിഞ്ഞിട്ടില്ല. ഈ ശ്ലോകത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്: "ഗോ ബ്രാഹ്മണേഭ്യാ ശുഭമസ്തുനിത്യം ലോകാസമസ്താ സുഖിനോ ഭവന്തു". പശുവിനും ബ്രാഹ്മണര്‍ക്കും നിത്യം സുഖമെങ്കില്‍, സമസ്ത ലോകത്തിനും സുഖം എന്നാണ് ഇതിന്റെ അര്‍ത്ഥം. ലോകത്തിനു മുഴുവനും സുഖം നേരുന്ന ഹൈന്ദവകുതന്ത്രം ഇതാണ്. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ഉപദ്രവമുണ്ടാക്കാതിരുന്നാല്‍ മറ്റുള്ളവരെ സുഖമായിരിക്കാന്‍ അനുവദിക്കാം! ഇവിടെ ബ്രാഹ്മണര്‍ എന്ന പ്രയോഗമാണ് നാം ശ്രദ്ധിക്കേണ്ടത്. ജാതിവ്യവസ്ഥ ഉടലെടുത്തപ്പോള്‍ മാത്രമാണ് ബ്രാഹ്മണര്‍ എന്ന വിഭാഗം വേര്‍തിരിക്കപ്പെട്ടത്.

കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത് A. D. 800 മുതല്‍ 1200 വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു. ഇതിനോടടുത്ത കാലഘട്ടത്തിലാണ് ഇന്ത്യയില്‍ ഇതിനു തുടക്കമിട്ടത്. ബ്രാഹ്മണരെ ദൈവതുല്യരായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന തത്വസംഹിതകള്‍ രചിച്ചതും ഈ കാലഘട്ടത്തിലാണ്. ബ്രാഹ്മണരല്ലാത്ത താഴ്ന്ന ജാതിക്കാരെ അസുരന്മാരായി പ്രഖ്യാപിക്കാന്‍ തട്ടിക്കൂട്ടിയ കഥകളാണ് ഇന്ന് ഹിന്ദുക്കള്‍ തങ്ങളുടെ മതഗ്രന്ഥങ്ങളായി പരിഗണിക്കുന്നത്. ഗ്രീക്ക് ഇതിഹാസങ്ങളോടൊപ്പം അല്പം ഭാവനയും ചേര്‍ന്നപ്പോള്‍ രാമായണവും മഹാഭാരതവും മറ്റിതര കഥകളും ജന്മംകൊണ്ടു! ഗ്രീക്കുകാര്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ കുലദേവന്മാരെ ആദരവോടെ ഏറ്റുവാങ്ങിയത് ഭാരതത്തിലെ സനാതന ബ്രാഹ്മണരായിരുന്നു. ക്രിസ്തീയത കടന്നുവന്നപ്പോള്‍, ഈ മഹത്തായ രക്ഷയെ ഗ്രീക്കുകാര്‍ ഒന്നടങ്കം സ്വീകരിച്ചു. പൈശാചിക സംസ്കാരവും അന്ധവിശ്വാസങ്ങളും അവര്‍ തങ്ങളുടെയിടയില്‍നിന്നു നീക്കിക്കളഞ്ഞു. ഇത്തരത്തില്‍ അനാഥമാക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അഭയം നല്കിയ ഭാരതീയര്‍ ഈ പൈശാചികതകള്‍ക്ക് 'സനാതനം'  എന്ന പേരു നല്‍കി! അങ്ങനെയാണ് ഗ്രീക്കുകാരുടെ ഉച്ഛിഷ്ടത്തെ ആര്‍ഷഭാരത സംസ്കാരമെന്നു വിളിച്ചു തുടങ്ങിയത്.

ഹൈന്ദവര്‍ തങ്ങളുടെ മതഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന വേദങ്ങളോ ഉപനിഷത്തുക്കളോ പുരാണങ്ങളോ യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ പൈതൃക സ്വത്തുക്കളായി പരിഗണിക്കാന്‍ കഴിയില്ല. ഗ്രീക്ക് തത്വസംഹിതകള്‍ മാത്രമല്ല, ബൈബിളും ഇസ്ലാമിക ജീവിതചര്യകളും കൂട്ടിക്കലര്‍ത്തി സംസ്കൃതഭാഷയില്‍ രൂപപ്പെടുത്തിയ 'അവിയല്‍' ഗ്രന്ഥങ്ങളാണ് ഇവയെല്ലാം. ഇസ്ലാംമതം ഉടലെടുത്തതിനുശേഷമാണ് ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടതെന്നും മനസ്സിലാക്കാന്‍ സാധിക്കും. നാലു വേദങ്ങളടക്കം അനേകം പുസ്തകങ്ങള്‍ ഹിന്ദുമതത്തിനുണ്ട്. നൂറ്റിയെട്ടോളം ഉപനിഷത്തുകളും, സ്മൃതികളും, രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളും പതിനെട്ടുവീതം പുരാണങ്ങളും ഉപപുരാണങ്ങളും കൂടാതെ സ്തോത്രങ്ങള്‍, സുഭാഷിതങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ ഹിന്ദുക്കള്‍ക്കുണ്ടെങ്കിലും എല്ലാവരും എല്ലാം അംഗീകരിക്കുന്നില്ല.

ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വേദങ്ങളാണ്. 'വിദ്' എന്ന ധാതുവില്‍നിന്നാണ് വേദം എന്ന വാക്കുണ്ടായത്. 'വിദ്' എന്നാല്‍ അറിയുകയെന്നായതിനാല്‍ അറിവിന്റെ ഗ്രന്ഥമെന്ന് വേദത്തെ കണക്കാക്കുന്നു. മഹര്‍ഷിമാര്‍ക്ക് വെളിപാടിലൂടെ ലഭിച്ചതാണ് വേദങ്ങളെന്ന് ഹൈന്ദവര്‍ പറഞ്ഞുനടക്കുന്നു. ഉറവിടം വ്യക്തമാക്കിയാല്‍ കള്ളത്തരം പുറത്തുവരും എന്നതിനാല്‍, ഇല്ലാത്ത മഹര്‍ഷിമാരെ ഉണ്ടാക്കി എന്നതാണു വസ്തുത! വേദങ്ങളെ നാലായി തിരിച്ചത് വേദവ്യാസനാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. എന്നാല്‍, 'വ്യാസന്‍' ഒരു വ്യക്തിയല്ലെന്നും ഇവര്‍ പറയാറുണ്ട്. ഋക്, യജുസ്, സാമം, അഥര്‍വം എന്നിവയാണ് നാലു വേദങ്ങള്‍. ഇവയില്‍ അഥര്‍വത്തെ ചിലര്‍ ഉള്‍ക്കൊള്ളാത്തതിനാല്‍ വേദങ്ങളെ 'ത്രയീ' എന്നാണ് വിളിക്കുന്നത്. ഓരോ വേദത്തെയും വീണ്ടും മൂന്നായി തിരിക്കുന്നുണ്ട്. കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം ഇവയാണത്. പരംപൊരുളിനെ പ്രീതിപ്പെടുത്താന്‍ ആവശ്യമായ കര്‍മ്മങ്ങളാണ് കര്‍മ്മകാണ്ഡത്തിലുള്ളത്. ആരാധന, ധ്യാനം തുടങ്ങിയവ ഉപാസനാകാണ്ഡത്തിലും മനുഷ്യാത്മാവ്, ലോകം, മോക്ഷം എന്നീ വിഷയങ്ങള്‍ ജ്ഞാനകാണ്ഡത്തിലും അടങ്ങുന്നു. 'ഋക്' എന്ന വാക്കിന് സ്തുതി എന്നാണര്‍ത്ഥം. ആയിരത്തിയിരുപത്തിയെട്ടു സൂക്തങ്ങളുള്ള പത്ത് മണ്ഡലങ്ങള്‍  ഋഗ്വേദത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഈ ഋഗ്വേദത്തിലാണ് യേഹ്ശുവായോടു രൂപസാദൃശ്യമുള്ള പ്രജാപതിയെ കൗശലപൂര്‍വ്വം പ്രതിഷ്ഠിച്ചിരിക്കുന്നത്. ബൈബിളിനെയും ഖുറാനെയും ബുദ്ധമത തത്വങ്ങളെയും മാത്രമല്ല, ലോകത്ത് അന്നുവരെയുണ്ടായിരുന്ന ഒരു ഗ്രന്ഥങ്ങളെയും സനാതനക്കാര്‍ വെറുതെവിട്ടില്ല!

ഇന്ദ്രന്‍, അഗ്നി, യമന്‍( കാലന്‍), വരുണന്‍ (പശ്ചിമദിക്കിന്റെ അധിപനായ ദേവന്‍), വായു, സരസ്വതി, പ്രജാപതി, മരുത്തുക്കള്‍(കാറ്റുകള്‍), വിശ്വകര്‍മ്മാവ്, സവിതാവ്, രുന്ദ്രന്‍, പുഷാവ്, അദിതി, ഉഷസ്, വസുക്കള്‍ ഇവയായിരുന്നു ഋഗ്വേദത്തിലെ പ്രധാന ദേവീ-ദേവന്മാര്‍! വേദത്തില്‍ ഒരു ദൈവമേയുള്ളുവെന്നും  അത് പ്രജാപതിയാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, ഇതിനെ പല ഹൈന്ദവരും അംഗീകരിക്കുന്നില്ല. ഋഗ്വേദം  ആരംഭിക്കുന്നതുതന്നെ 'അഗ്നിദേവനെ' സ്തുതിച്ചുകൊണ്ടാണ്. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരില്‍ പ്രധാനി ഇന്ദ്രനും, തുടര്‍ന്ന് അഗ്നി, വരുണന്‍ എന്നിവരുമാകുന്നു. വളരെ കുറച്ച് സൂക്തങ്ങളില്‍ മാത്രം പ്രതിപാദിക്കുന്ന ഒരു ദേവനാണ് പ്രജാപതി! യേഹ്ശുവായോടു സാദൃശ്യം പ്രജാപതിയ്ക്കു നല്‍കിയതുതന്നെ ആര്യന്മാരുടെ വലിയ കുതന്ത്രമാണ്. ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധനേടിയിട്ടുള്ള ഒരുവന്റെ സാന്നിദ്ധ്യത്തിലൂടെ തങ്ങളുടെ കാപട്യങ്ങള്‍ക്കു മറയിടാനും അതുവഴി ആധികാരികത ലഭിക്കാനും കാരണമാകുമെന്ന് അവര്‍ ചിന്തിച്ചു. ഭവിഷ്യല്‍പുരാണത്തില്‍ മുഹമ്മദിനെ തിരുകിക്കയറ്റിയതും ഇയാളുടെ പ്രശസ്തിയെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാകാം!

പുരാണത്തില്‍ മുഹമ്മദിനെക്കുറിച്ചും വേദങ്ങളില്‍ യേഹ്ശുവായെക്കുറിച്ചും സൂചന നല്‍കുന്ന ഭാഗങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നില്ല. കാരണം, ഗ്രീക്ക് തത്വചിന്തകളെ തങ്ങളുടേതാക്കി അവതരിപ്പിച്ചിട്ടുള്ള 'സനാതന' ഗ്രന്ഥങ്ങളില്‍ യാതൊരു ദൈവീകതയും ഇല്ല എന്നതുതന്നെ! ഖുറാന്റെ അവസ്ഥയും മറിച്ചല്ല! ബൈബിളിലെ ചരിത്ര പശ്ചാത്തലങ്ങളെയും വ്യക്തികളെയും വികലമാക്കി അവതരിപ്പിക്കുകയും യഥാര്‍ത്ഥ സംഭവങ്ങളെ നിഷേധിക്കുകയും ചെയ്തുകൊണ്ട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഖുറാന്റെ ലക്‌ഷ്യം. യഥാര്‍ത്ഥ സംഭവങ്ങളെ നിഷേധിക്കുന്നതോടൊപ്പം നുണകളെ യഥാര്‍ത്ഥ സംഭവങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളും ഖുറാനില്‍ കാണാം. സത്യത്തെ നിഷേധിച്ചുകൊണ്ട് അസത്യത്തെ പ്രതിഷ്ഠിക്കുകയെന്നതാണ് എല്ലാ വിജാതിയതയിലും പൊതുവായി അടങ്ങിയിരിക്കുന്ന തത്വം! ആയതിനാല്‍, ഇവരുടെ തത്വസംഹിതകളാകുന്ന ഗ്രന്ഥങ്ങളിലെല്ലാം പിശാചിന്റെ വ്യക്തമായ സ്വാധീനം കാണാന്‍ സാധിക്കും. മുഹമ്മദിനെ മഹാവിഷ്ണുവിന്റെ അവതാരമായി ഭവിഷ്യല്‍പുരാണം ചിത്രീകരിച്ചത് ഈ പൊതുസ്വാധീനത്തിന്റെ തെളിവാണ്. യേഹ്ശുവാ എന്ന ഏകരക്ഷയെ നിഷേധിക്കുകയെന്നതാണ് ഇവയുടെയെല്ലാം പൊതുലക്ഷ്യം! രക്ഷകനായ യേഹ്ശുവായെ മറ്റൊരു മതഗ്രന്ഥത്തിലും കാണാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ, ഇവരുടെ ഗ്രന്ഥങ്ങളില്‍ യേഹ്ശുവായുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളെ കാണുമ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളയണം. വിജാതിയ മതങ്ങളില്‍ ദൈവീകതയുണ്ടെന്നു ധരിപ്പിക്കാന്‍ സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയില്‍ ക്രൈസ്തവര്‍ അകപ്പെടരുത്!

ഇന്ന് നിലവിലുള്ള വിജാതിയ മതഗ്രന്ഥങ്ങളിലെ ആശയങ്ങളെല്ലാം ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്നും മോഷ്ടിക്കപ്പെട്ടവയാണ് എന്നത് ഒരു വശം. എന്നാല്‍, മറ്റൊരു വശംകൂടി കാണേണ്ടതുണ്ട്. എന്തെന്നാല്‍, എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സത്യവും നീതിയും നന്മയുമാണെന്ന പൊതുധാരണയാണു നിലവിലുള്ളത്. ഇത് തികച്ചും അടിസ്ഥാനരഹിതമായ ചിന്തയാണ്. കാരണം, സമാധാനത്തിന്റെ മതമാണ് തങ്ങളുടേതെന്ന് ഇസ്ലാം അവകാശപ്പെടുന്നുവെങ്കിലും, ഈ മതത്തിന്റെ ഗ്രന്ഥത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടവരാണ് ഇന്ന് സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നത്. സത്യവും നീതിയും സമാധാനവും പ്രഘോഷിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗ്രന്ഥങ്ങളില്‍നിന്ന് പൈശാചികത പ്രവര്‍ത്തിക്കാനുള്ള വീര്യം ലഭിക്കുമോ? ഇത് ഇസ്ലാമിക മതഗ്രന്ഥത്തിന്റെ മാത്രം പ്രത്യേകതയല്ല; എല്ലാ വിജാതിയരുടേയും ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പൈശാചികതയ്ക്ക് ദിവ്യപരിവേഷം നല്‍കിയിരിക്കുന്നതു കാണാന്‍ കഴിയും. പൈശാചികതയെ ദൈവീകമായി അവതരിപ്പിച്ചുകൊണ്ട് തിന്മയെ സ്വീകാര്യമാക്കുക എന്ന കുതന്ത്രമാണ് ഇവയിലെല്ലാം പ്രയോഗിച്ചിരിക്കുന്നത്. ലോകത്തിനു സന്തോഷം പകരുന്ന ചില തത്വങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത് ഈ കുതന്ത്രത്തിന്റെ ഭാഗമാണ്.

വേദങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതെന്ന് അവകാശപ്പെടുന്ന ഹൈന്ദവ പുരാണങ്ങളില്‍ നന്മയുടെ പ്രതീകങ്ങളായി ദേവന്മാരെയും തിന്മയുടെ പ്രതീകങ്ങളായി അസുരന്മാരെയും കാണാം. എന്നാല്‍, ഹിന്ദുത്വത്തിന്റെ തിമിരം ബാധിച്ചിട്ടില്ലാത്ത കണ്ണുകള്‍ക്കൊണ്ട് ദര്‍ശിക്കുന്ന ഒരുവന് ദേവന്മാരെ നന്മയുടെ പ്രതീകങ്ങളോ അസുരന്മാരെ തിന്മയുടെ പ്രതീകങ്ങളോ ആയി കാണാന്‍ കഴിയില്ല. അനീതിയുടെയും അക്രമത്തിന്റെയും വക്താക്കളായി മാത്രമാണ് ദേവന്മാര്‍ നിലകൊണ്ടത്. അസുരന്മാരാകട്ടെ, നീതി പ്രവര്‍ത്തിച്ചിട്ടും ദേവന്മാരുടെ അധര്‍മ്മങ്ങള്‍ക്ക് ഇരകളായി ചതിവില്‍ വധിക്കപ്പെടുന്ന രക്തസാക്ഷികളും! മഹാഭാരത യുദ്ധത്തില്‍ കൗരവര്‍ ചെയ്ത തെറ്റെന്താണ്? അര്‍ഹതയില്ലാതിരുന്നിട്ടും പാണ്ഡവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ആദരിക്കുക മാത്രമാണ് കൗരവര്‍ ചെയ്തത്! ഈ കൗരവരെ ചതിവില്‍ കൊല്ലാന്‍ പ്രേരിപ്പിച്ച കൃഷ്ണന്റെ പൈശാചികതയെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും. ചതിയും വഞ്ചനയും മാത്രമാണ് ദേവന്മാരുടെ അടിസ്ഥാന യോഗ്യതകള്‍! പാണ്ഡവരുടെയും കൗരവരുടെയും കഥയിലൂടെ ലോകത്തിനു നല്‍കുന്നത് അധര്‍മ്മത്തിന് ആഹ്വാനംചെയ്യുന്ന സന്ദേശമാണ്. ഈ അധാര്‍മ്മികതയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ഗീതോപദേശത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

രാമനെയും രാവണനെയും താരതമ്യം ചെയ്യുമ്പോഴും നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് ദേവന്മാരുടെ പൈശാചികത തന്നെയാണ്. മാന്യതയുടെ പ്രതിരൂപമായി മാത്രമേ അസുര ചക്രവര്‍ത്തിയായ രാവണനെ ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, എല്ലാവിധത്തിലും അധര്‍മ്മം പ്രവര്‍ത്തിക്കുകയും ഒടുവില്‍ പരാജിതനായി ആത്മഹത്യ ചെയ്യുകയും ചെയ്ത ദേവനാണു രാമന്‍! 'ശൂര്‍പ്പണക' എന്ന സ്ത്രീയുടെ കഥ രാമായണത്തില്‍ വായിക്കുന്നവര്‍ക്ക് രാമന്‍ സ്ത്രീകളോടു കാണിച്ച അനീതികളും രാമായണത്തിലെ ആതിഥേയസംസ്കാരവും മനസ്സിലാക്കാന്‍ സാധിക്കും! ലങ്കയുടെ ഭരണാധികാരിയായ രാവണന്റെ സഹോദരിയായിരുന്നു ശൂര്‍പ്പണക. രാവണന്റെ കൈപ്പിഴയാല്‍ ഇവളുടെ ഭര്‍ത്താവ് വധിക്കപ്പെട്ടു. ഇതിനു പരിഹാരമായി തനിക്ക് ഇഷ്ടപ്പെട്ട ഏതു പുരുഷനെയും ഭര്‍ത്താവായി സ്വീകരിച്ചുകൊള്ളാന്‍, വിധവയായ സഹോദരിയോട്‌ രാവണന്‍ പറഞ്ഞു. ലങ്കയില്‍ മുഴുവന്‍ അന്വേഷിച്ചിട്ടും തനിക്കിഷ്ടപ്പെട്ട പുരുഷനെ കണ്ടെത്താന്‍ ശൂര്‍പ്പണകയ്ക്കു സാധിച്ചില്ല. അങ്ങനെയിവള്‍, രാമലക്ഷ്മണന്മാര്‍ വനവാസത്തിലായിരുന്ന കാലത്ത് ആ കാട്ടിലെത്തി. ഉത്തമനായ പുരുഷനായതുകൊണ്ടാകാം, രാമനെ കണ്ടമാത്രയില്‍ ശൂര്‍പ്പണകയ്ക്ക് അവനില്‍ അഭിലാഷം തോന്നി! തന്റെ ഇംഗിതം അവള്‍ രാമനെ അറിയിക്കുകയും ചെയ്തു. തനിക്ക് ഒരു ഭാര്യയുണ്ടെന്നും ആയതിനാല്‍ നിന്നെ സ്വീകരിക്കാന്‍ കഴിയില്ലെന്നും രാമന്‍ അവളോടു മറുപടിപറഞ്ഞു. കൂടാതെ, തന്റെ സഹോദരനായ ലക്ഷ്മണനു നിന്നെ സ്വീകരിക്കാന്‍ സാധിക്കുമെന്ന ഉപദേശത്തോടെ അവളെ അവന്റെ അരികിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു. ലക്ഷ്മണനും അവളെ നിരാകരിച്ചു.

അവര്‍ ഇരുവരും അവളെ സ്വീകരിച്ചില്ല എന്നത് കുറ്റമല്ല. എന്നാല്‍, ഈ സ്ത്രീയുടെ സ്തനങ്ങള്‍ മുറിച്ചുമാറ്റാന്‍ ലക്ഷ്മണനോട് രാമന്‍ കല്പിച്ചു. രാമന്റെ ആജ്ഞ സ്വീകരിച്ച ലക്ഷ്മണന്‍ അപ്രകാരംതന്നെ ചെയ്തു. തന്റെ സഹോദരിയെ ഇത്തരത്തില്‍ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തവരോടുള്ള പ്രതികാരമായിട്ടാണ് രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, രാമനെപ്പോലെ സംസ്കാരശൂന്യമായ പെരുമാറ്റം രാവണനില്‍നിന്നുണ്ടായില്ല. സീതയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ രാവണന്‍ ശ്രദ്ധിച്ചു. ദേവന്മാരെക്കാള്‍ നന്മനിറഞ്ഞ മനസ്സ് അസുരന്മാരില്‍ കാണാന്‍ കഴിയും. രാമായണത്തിലും മഹാഭാരതത്തിലും മാത്രമല്ല, ഹിന്ദുക്കളുടെ എല്ലാ പുരാണങ്ങളിലും ഐതീഹ്യങ്ങളിലും ഇങ്ങനെതന്നെയാണ്! മഹാബലിയുടെ കഥ മറ്റൊരു ഉദാഹരണമായി പരിഗണിക്കാം. അസുരഗണത്തില്‍പ്പെട്ട ഒരു രാജാവായി മഹാബലിയെ ചിത്രീകരിച്ചിരിക്കുന്ന കഥയിലും വില്ലനായി കടന്നുവരുന്നത് ദേവനാണ്! യുക്തി ഉപയോഗിക്കാതെ വായിക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കഥകള്‍ മാത്രമാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍! എന്നാല്‍, സാധാരണ കഥകളില്‍നിന്നു വ്യത്യസ്തമായി, ദുഷ്ടന്മാരായ നായക കഥാപാത്രങ്ങളെയും സല്‍ഗുണസമ്പന്നരായ വില്ലന്മാരെയും ഈ കഥകളില്‍ വരച്ചുവച്ചിരിക്കുന്നു! എല്ലാവിധ തിന്മകളെയും ന്യായീകരിക്കുന്നതിനുവേണ്ടിയാണ് ദേവന്മാരെ ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. നന്മയെ തിന്മയും, തിന്മയെ നന്മയുമാക്കി അവതരിപ്പിക്കാന്‍ സാത്താന്‍ നടത്തുന്ന ശ്രമമാണ് ഭാരതീയ സനാതനം!

ക്രിസ്തീയതയെ എതിര്‍ക്കുന്ന ആശയങ്ങളാണ് വിജാതിയരുടെ ഗ്രന്ഥങ്ങളിലെല്ലാം പൊതുവായി കാണുന്നത്. സത്യദൈവത്തിനും അവിടുത്തെ ജനത്തിനും സമാന്തരമായി നിലകൊണ്ടിരുന്ന വിജാതിയതയുടെ ഉറവിടമായ ഗ്രീക്ക് സംസ്കാരം പുതിയ മേല്‍വിലാസത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ലൗകീക മനുഷ്യര്‍ക്ക് അത് സ്വീകാര്യമായി. ഇസ്ലാംമതത്തെക്കാള്‍ അപകടകരമായി ഇന്ന് ലോകത്തില്‍ വ്യാപരിക്കുന്നതും ഇതുതന്നെയാണ്. എല്ലാ വിജാതിയതയും ക്രിസ്തീയതയുടെ ശത്രുക്കളാണ്. നാസ്തികവാദവും അന്യദൈവാരാധനയും ഒന്നുപോലെതന്നെ ക്രിസ്തീയതയുടെ ശത്രുപക്ഷത്തു നില്‍ക്കുന്നു. വിജാതിയത പരസ്പരം പോരടിക്കുന്നുവെങ്കിലും, അതിനെ വെറുമൊരു കുടുംബ കലഹമായി കണ്ടാല്‍മതി.

ഇസ്ലാമിക ഭീകരതയുടെ മറവില്‍ സാത്താന്‍ ഫലം കൊയ്യുന്നത് മറ്റു വിജാതിയ മതങ്ങളിലൂടെയാണ്. പിശാചിന്റെ ഈ കൗശലം അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇസ്ലാമിലേക്കു തിരിച്ചുകൊണ്ട് ഹിന്ദുത്വവും മറ്റിതര പൈശാചിക മതങ്ങളും പ്രചരിപ്പിക്കുന്നത് സാത്താനാണ്‌. ഏഷ്യയില്‍ വേരുറപ്പിച്ച പൈശാചികതയെ യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും ഈ വിധത്തില്‍ നട്ടുവളര്‍ത്തുന്നു. ക്രിസ്തീയ ആചാര്യന്മാരുടെ തലതിരിഞ്ഞ ആദ്ധ്യാത്മിക പഠിപ്പിക്കലുകളുടെ പരിണിതഫലമായി വിശ്വാസം നഷ്ടപ്പെട്ടുപോയ ജനതയാണ് യൂറോപ്പിലുള്ളത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം വന്നുഭവിച്ച ഈ ദുരന്തത്തിന്റെ ഗുണഭോക്താവായി സാത്താന്‍ മാറിയത് ഭാരതീയ മതങ്ങളിലൂടെയാണ്. ഇക്കാര്യത്തില്‍ ക്രിസ്തീയ ആചാര്യന്മാര്‍ വഹിച്ച പങ്കും ചെറുതല്ല. യോഗയും നിലവിളക്കും മാത്രമല്ല, ഹൈന്ദവ സനാതനത്തിന്റെ പ്രചാരകരായും ഇവര്‍ നിലകൊള്ളുന്നു. എല്ലാവരുടെയും ശ്രദ്ധ ഇസ്ലാമിന്റെ ഭീകരതയിലേക്ക് തിരിച്ചുനിര്‍ത്തിക്കൊണ്ടാണ് സനാതന പൈശാചികത വിതയ്ക്കുന്നത്! ക്രൈസ്തവ ആചാര്യന്മാര്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് യാതൊരു ആകുലതയുമില്ല. മനുഷ്യനെ നിത്യജീവനില്‍നിന്ന് അകറ്റുന്ന ഏതൊരു മുന്നേറ്റത്തെയും വേദനയോടെ കാണുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി. എന്നാല്‍, നിത്യജീവന്‍ എന്താണെന്നുപോലും അറിയാത്ത വെറും മാംസപിണ്ഡങ്ങള്‍ മാത്രമായി അധഃപതിച്ചുപോയവരാണ് സഭകളെ ഇന്നു നയിക്കുന്നത്. ഇതുതന്നെയാണ് ക്രിസ്തീയത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും!

നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു മതം!

മരണാനന്തര ജീവിതത്തെക്കുറിച്ചു വ്യക്തത നല്‍കുകയും ആ ജീവന്‍ പ്രാപിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്ന ഏക മതമാണ്‌ ക്രിസ്തീയത. ഇസ്ലാംമതത്തിന്റെ സ്ഥാപകനായ മുഹമ്മദിനു തന്റെ നിത്യജീവനെക്കുറിച്ചുപോലും ഉറപ്പുണ്ടായിരുന്നില്ല എന്നകാര്യം നാം കണ്ടുകഴിഞ്ഞു. അതിനാല്‍, ഇസ്ലാം നല്‍കുന്ന വാഗ്ദാനങ്ങളെ പരിഗണിക്കുന്നത് വിഡ്ഢിത്തമാകും. മറ്റു വിജാതിയ മതങ്ങളൊന്നും നിത്യജീവനെ സംബന്ധിച്ച് ആധികാരികമായ ഉറപ്പു നല്‍കുന്നുമില്ല. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി നിത്യജീവനെ സംബന്ധിച്ചുള്ള ഉറപ്പു നല്‍കുകയും, മരണാനന്തരം ഉയിര്‍ത്തെഴുന്നേറ്റുകൊണ്ട് ദൃഷ്ടാന്തമാകുകയും ചെയ്തത് യേഹ്ശുവാ മാത്രമാണ്. ഈ യേഹ്ശുവായിലൂടെയല്ലാതെ രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന് ആരും കരുതുകയും വേണ്ട!

നിത്യജീവനുമായി ബന്ധപ്പെട്ട് ക്രിസ്തീയത വാഗ്ദാനംചെയ്യുന്ന ഉറപ്പുകള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എന്തെന്നാല്‍, ഇക്കാര്യം ചര്‍ച്ചചെയ്യുന്ന ലേഖനങ്ങള്‍ക്കൊണ്ട് മനോവയുടെ താളുകള്‍ സമ്പന്നമാണ്! എന്നാല്‍, നിത്യജീവനിലേക്കുള്ള ഏക മാര്‍ഗ്ഗത്തെ തടഞ്ഞുകൊണ്ട് നിലകൊള്ളുന്ന മതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇവിടെ അനിവാര്യമാണ്. രക്ഷയ്ക്കുവേണ്ടി നല്‍കപ്പെട്ടിട്ടുള്ള ഏക മാര്‍ഗ്ഗത്തെ നിഷേധിക്കുന്ന സകല ആശയങ്ങളും ക്രിസ്തീയവിരുദ്ധവും സാത്താനില്‍നിന്നു പുറപ്പെട്ടതുമാണ്. ആയതിനാല്‍, വിജാതിയ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ ദൈവീകത അംഗീകരിക്കുന്ന വിധത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രദ്ധിക്കണം. യേഹ്ശുവായുമായി സാദൃശ്യമുള്ള ആരെയെങ്കിലും അവരുടെ ഗ്രന്ഥങ്ങളില്‍ കണ്ടെത്തിയാല്‍, ഈ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ അപകടമാണ്. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ അംഗീകരിക്കാത്ത ഗ്രന്ഥങ്ങളിലൊന്നും അവിടുത്തെ സാന്നിദ്ധ്യമില്ല എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടായിരിക്കണം ചര്‍ച്ചകള്‍. യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ വ്യക്തതയോടെ അറിയുകയെന്നത് സംവാദത്തിന് അനിവാര്യമായ ഘടകമാണ്. അതുപോലെതന്നെ, അവിടുത്തെ യഥാര്‍ത്ഥ നാമവും അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം എതിരാളികളുടെ മതഗ്രന്ഥങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളെ തെറ്റിദ്ധരിക്കാന്‍ ഇടയാകും. ഖുറാനിലെ കഥാപാത്രമായ ഈസാനബിയെ യേഹ്ശുവായി അംഗീകരിച്ചുകൊണ്ട് സംവാദങ്ങളില്‍ പങ്കെടുക്കുന്ന അനേകം ക്രിസ്ത്യാനികളുണ്ട്. ഇക്കൂട്ടരില്‍ ചിലരെല്ലാം ഇസ്ലാം എന്ന ദുരന്തത്തെ സ്വയംവരിച്ചിട്ടുമുണ്ട്.

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ എങ്ങനെ അവിടുത്തെ ശത്രുക്കളുടെ പക്ഷത്തേക്കു കൂറുമാറി? വിശ്വാസത്തില്‍ ഉറപ്പില്ലാത്തതും യേഹ്ശുവായെ വ്യക്തതയോടെ അറിയാതെ സംവാദത്തിന് ഇറങ്ങിയതും അവരുടെ നിത്യനാശത്തിനു കാരണമായി. സംവാദങ്ങള്‍ക്കായി ഒരുങ്ങുന്ന ഓരോ ക്രൈസ്തവനും താന്‍ ഏര്‍പ്പെടാന്‍ പോകുന്ന യുദ്ധത്തിന്റെ ഗൗരവം മനസ്സിലാക്കിയിരിക്കണം. ദൈവമായിരുന്നവനും മനുഷ്യനായി ഭൂമിയില്‍ കടന്നുവന്നു പാപപരിഹാരാര്‍ത്ഥം സ്വയം ബലിയായി അര്‍പ്പിച്ചവനുമായ യേഹ്ശുവായെയാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്. മുപ്പത്തിമൂന്നു വര്‍ഷം അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഓരോ സംവാദകരുടേയും മനസ്സിലുണ്ടായിരിക്കണം. യേഹ്ശുവായുടെ ദൈവത്വത്തെ ചോദ്യംചെയ്തുകൊണ്ട് പ്രതിയോഗികള്‍ സമീപിക്കുമ്പോള്‍, അവിടുന്ന് മനുഷ്യനായിരുന്ന കാലഘട്ടത്തെ അംഗീകരിക്കാന്‍ തയ്യാറാകണം.ആദിയില്‍ ദൈവമായിരുന്ന യേഹ്ശുവാ ഇന്നും ദൈവമാണ്. എന്നാല്‍, പാപപരിഹാരാര്‍ത്ഥം അര്‍പ്പിക്കേണ്ട ബലിയുടെ അനിവാര്യത പരിഗണിച്ച് മനുഷ്യനോളം താഴാന്‍ അവിടുന്ന് തയ്യാറായി. മരണംവരെ അവിടുന്ന് മനുഷ്യനായി തുടരുകയും ചെയ്തു. ഈ യേഹ്ശുവായ്ക്കുവേണ്ടിയാണ് നാം സംവദിക്കുന്നത്; മറിച്ച്, ഖുറാനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈസാനബിയ്ക്ക് ദൈവത്വം കല്പിച്ചുനല്കാന്‍ ശ്രമിക്കരുത്. പൗരസ്ത്യ ക്രൈസ്തവരുടെയിടയില്‍ വ്യാപകമായിരുന്ന അബദ്ധസിദ്ധാന്തങ്ങളുടെ മറ്റൊരു രൂപം മാത്രമാണ് ഖുറാന്‍! ത്രിത്വത്തെക്കുറിച്ചുള്ള അബദ്ധചിന്തകള്‍ ഖുറാനില്‍ സ്ഥാനംപിടിച്ചത് പൗരസ്ത്യ ആശയങ്ങളില്‍നിന്നാണ്. ത്രിത്വം എന്നത് 'ഈശോ മറിയം യൗസേപ്പ്' ആണെന്ന വിവരക്കേട് പ്രചരിപ്പിച്ചിരുന്ന പൗരസ്ത്യ ക്രൈസ്തവരുണ്ടായിരുന്നു. ഇന്നും ഈ ആശയങ്ങള്‍ ചുമക്കുന്ന 'ക്രിസ്ത്യാനികള്‍' പൗരസ്ത്യരുടെയിടയിലുണ്ട്.

നമ്മോടു സംവദിക്കുന്ന ഓരോ ഇസ്ലാമും ഈസായുടെ ദൈവത്വവും കുരിശുമരണവും നിഷേധിക്കുമ്പോള്‍, ഈ വാദങ്ങളെ നാം എതിര്‍ക്കേണ്ടതില്ല. കാരണം, നാം പ്രതിനിധീകരിക്കുന്ന യേഹ്ശുവായുമായി ഈസാനബിയ്ക്ക് യാതൊരു ബന്ധവുമില്ല. ഈസായുടെ മരണം സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്ന സംവാദക്കാര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. യേഹ്ശുവാ തന്നെയാണ് ഈസാ എന്ന് കരുതിയിരിക്കുന്നവരും ഇസ്ലാമുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇക്കൂട്ടരാണ് ഈസായ്ക്ക് 'ജനന സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും' നല്‍കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നത്! ഖുറാനില്‍ വരച്ചുവച്ചിരിക്കുന്ന ഈസാനബി രക്ഷകനോ ദൈവമോ അല്ല! അതുപോലെതന്നെ, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുമായി അല്ലാഹുവിനു യാതൊരു ബന്ധവുമില്ല എന്ന സത്യവും നാം അറിഞ്ഞിരിക്കണം.

വിജാതിയരുടെ ഗ്രന്ഥങ്ങള്‍ക്ക് ദൈവീകത കല്പിച്ചു നല്‍കുന്ന വിധത്തിലേക്ക് ചര്‍ച്ചകള്‍ കടന്നുപോകുന്നതും അപകടമാണ്. ഇത് ദൈവത്തെ വേദനിപ്പിക്കും എന്നുമാത്രമല്ല, പിശാചിനെ സന്തോഷിപ്പിക്കുകയും ചെയ്യും! യേഹ്ശുവായിലൂടെ മനുഷ്യന്‍ രക്ഷയിലേക്കു പ്രവേശിക്കുന്നതു കണ്ട് അരിശംപൂണ്ട സാത്താന്‍ കൗശലപൂര്‍വ്വം മെനഞ്ഞെടുത്ത വ്യാജ കഥാപാത്രമാണ് ഈസാനബി! ഈ വ്യാജനു മേല്‍വിലാസം തരപ്പെടുത്തിക്കൊടുക്കാന്‍ ചില ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഈസാ എതിര്‍ക്രിസ്തുവാണെന്ന തിരിച്ചറിവില്ലാതെ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരും അല്ലാഹുവിന്റെ അടിമകളായി അധഃപതിക്കാന്‍ സാധ്യതയുണ്ട്. മതാന്തരസംവാദങ്ങളില്‍ ഏര്‍പ്പെടുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട സത്യങ്ങളാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ചചെയ്തത്. എല്ലാ വിജാതിയതയും നാസ്തികവാദവും ക്രിസ്തീയതയുടെ എതിര്‍പക്ഷത്താണ്. ഒരു തിന്മയെ എതിര്‍ക്കാന്‍ മറ്റൊരു തിന്മയെ നാം കൂട്ടുപിടിക്കരുത്. ഇസ്ലാമിനെ എതിര്‍ത്തുകൊണ്ട് ഹൈന്ദവരും നാസ്തികവാദികളും രംഗത്തുവരുമ്പോള്‍ നാം ആരുടെയെങ്കിലും പക്ഷത്തു ചേരാതിരിക്കാന്‍ ശ്രദ്ധിക്കണം! യുക്തിവാദികളുടെ പ്രസംഗങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും വിജാതിയതയെ നേരിടുമ്പോള്‍, ഇതേ യുക്തിവാദികള്‍തന്നെ ക്രിസ്തീയതയെ എതിര്‍ത്തുകൊണ്ട് രംഗപ്രവേശം ചെയ്യുമെന്ന് മറക്കരുത്. ആയതിനാല്‍, ഏതെങ്കിലും നാസ്തികവാദികളുടെയോ വിജാതിയ മതങ്ങളുടെയോ പ്രചരണായുധങ്ങളായി നാം മാറാതിരിക്കുക! എല്ലാ വിജാതിയതയും നാസ്തികവാദവും പിശാചില്‍നിന്നു പിറന്നതായതുകൊണ്ട് ഇവരുടെയെല്ലാം നാഥന്‍ അവന്‍തന്നെയാണ്!

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു"(1 പത്രോ: 5; 8).

ചിന്തിക്കാനും തിരിച്ചറിയാനും: വിജാതിയര്‍ തങ്ങളുടെ ഗ്രന്ഥങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ പരിവേഷം നല്‍കാന്‍ നെട്ടോട്ടമോടുന്നു. എന്നാല്‍, ശാസ്ത്രലോകം തങ്ങളുടെ കണ്ടെത്തലുകളെ സ്ഥിരീകരിക്കാന്‍ ബൈബിളിനെ ആശ്രയിക്കുന്നു! ശാസ്ത്രം ഇന്നുവരെ കണ്ടെത്തിയതെല്ലാം ബൈബിള്‍ സത്യങ്ങള്‍ സ്ഥിരീകരിക്കുന്നതു മാത്രമാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8218 views

LOG IN

Lost your password?

SIGN UP

LOST PASSWORD