17 - 01 - 2023 YouTube
പഴയിടം മോഹനന്‍ എന്ന ദേഹണ്ഡക്കാരനുവേണ്ടി ‘ക്രിസംഘികള്‍’ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ക്രൈസ്തവരോട് ചില സത്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ‘ക്രിസ്ത്യന്‍ ഐക്യവേദി’ എന്നപേരില്‍ ഒരു സംഘടനയ്ക്ക് ഹിന്ദു ഐക്യവേദി രൂപംകൊടുത്തിട്ടുണ്ട്. ക്രൈസ്തവരില്‍ ഒരുവന്‍പോലും അംഗമല്ലാത്തതും സംഘപരിവാരങ്ങള്‍ അംഗങ്ങളായുള്ളതുമായ ഒരു കടലാസ് സംഘടനയാണ് ‘ക്രിസ്ത്യന്‍ ഐക്യവേദി’! മറ്റു സമൂഹങ്ങള്‍ക്കിടയില്‍ ക്രിസ്ത്യാനികളെ വിഡ്ഢികളായി അവതരിപ്പിക്കുകയെന്നതാണ് ക്രിസ്ത്യന്‍ ഐക്യവേദി എന്ന ‘ഫേസ്ബുക്ക്’ സംഘടനയിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്! ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേക്കേറിയവരും, ഇപ്പോഴും പഴയ പേര് അതേപടി നിലനിര്‍ത്തിപ്പോരുന്നവരുമായ ചില അധമന്മാര്‍ ഈ വ്യാജസംഘടനയ്ക്ക് പിന്നിലുണ്ട്. സംഘപരിവാരങ്ങളാല്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ അക്രമികളോടൊപ്പം നിലകൊള്ളുകയും, ക്രൈസ്തവരും മുസ്ലിങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ ആളിക്കത്തിക്കുകയും ചെയ്യുന്നതാണ് ഇവറ്റകളുടെ പ്രവര്‍ത്തനരീതി! ‘ക്രിസംഘികള്‍’ എന്നപേരില്‍ അറിയപ്പെടുന്ന ഈ സംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു!
സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ദേഹണ്ഡക്കാരനായി പേരെടുത്ത വ്യക്തിയാണ് പഴയിടം മോഹനന്‍! കുറേക്കാലമായി ഈ രംഗത്ത് മറ്റാരുടെയും പേര് നാം കേട്ടിട്ടില്ല. പഴയിടത്തിന്റെ പാചകം എന്നത് സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇയാള്‍ ഈ രംഗത്ത് തന്റെ കുത്തക നിലനിര്‍ത്തുന്നുവെങ്കിലും, ഇക്കാലംവരെ ഒരു വിവാദവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. എന്നാല്‍, പഴയിടം മോഹനന്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ മനോവ പറഞ്ഞിരുന്നു. ക്രൈസ്തവരായ സഹോദരങ്ങള്‍ മാത്രം അറിഞ്ഞിരിക്കേണ്ട സത്യങ്ങളാണ് അന്ന് മനോവ പറഞ്ഞത്. കാരണം, മോഹനന്‍ വിളമ്പുന്ന ഭക്ഷണത്തിലൂടെ അപകടത്തില്‍പ്പെടുന്നത് നിത്യജീവനു നിയോഗം ലഭിച്ച ക്രിസ്ത്യാനികള്‍ മാത്രമാണ്. ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചാണ് മനോവ മുന്നറിയിപ്പ് നല്‍കിയതെങ്കിലും, സ്വകാര്യതയിലേക്ക് വലിഞ്ഞുകയറിവന്ന് എന്തിനുമേതിനും അഭിപ്രായം പറയുന്ന പരിവാരങ്ങള്‍ പതിവുപോലെ കൊലവിളിയുമായി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, അന്ന് മനോവ പറഞ്ഞത് പൂര്‍ണ്ണമായും സത്യമായിരുന്നുവെന്ന് പഴയിടം മോഹനന്‍ തന്നെ സമ്മതിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. അതുകൊണ്ടുതന്നെ, ഇപ്പോള്‍ ഉയര്‍ന്ന വിവാദം ദൈവഹിതപ്രകാരമുള്ളതാണെന്ന് മനോവ മനസ്സിലാക്കുന്നു. ഈ വിഷയത്തില്‍ മാത്രമല്ല, മനോവ ഉയര്‍ത്തിയിട്ടുള്ള വിഷയങ്ങളെല്ലാം ആദ്യം ആരും അംഗീകരിച്ചില്ലെങ്കിലും, വിദൂരമല്ലാത്ത ഭാവിയില്‍ സകലര്‍ക്കും അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്.
08.01.2023 ന് വൈകുന്നേരം ഏഴര മുതല്‍ എട്ടര വരെ മാതൃഭൂമി ചാനലിലും എട്ട് മുതല്‍ ഒന്‍പതു വരെ മനോരമ ചാനലിലും ‘കലോത്സവവിവാദം’ വിഷയമാക്കി അന്തിച്ചര്‍ച്ച നടന്നു. വേറെ ഏതെങ്കിലും ചാനലില്‍ അന്നേദിവസം അന്തിച്ചര്‍ച്ചയ്ക്കായി ഈ വിഷയം തിരഞ്ഞെടുത്തോ എന്ന് മനോവയ്ക്കറിയില്ല! എന്നാല്‍, തൊട്ടടുത്ത ദിവസം മറ്റുചില ചാനലുകള്‍ക്കൂടി ഈ വിഷയം ചര്‍ച്ചചെയ്തു. 08.01.2023 ന് മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് മോഹനന്‍ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്നവര്‍ക്കും ‘YouTube’ ല്‍ ഇപ്പോഴും അത് ലഭ്യമാണ്. തനിക്ക് ഒരു അജണ്ടയുണ്ടെന്നാണ് പഴയിടം മോഹനന്‍ പറഞ്ഞത്! ഈ ‘മഹാന്‍’ ഇത് വെളിപ്പെടുത്തിയത് മാതൃഭൂമി ചാനലിലെ മാതു സജി നയിച്ച അന്തിച്ചര്‍ച്ചയിലാണ്. തന്റെ അജണ്ട എന്താണെന്നു പറഞ്ഞില്ലെങ്കിലും, കേള്‍ക്കുന്നവരില്‍ ബോധമുള്ളവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നവിധം മറ്റൊരു കാര്യം അയാള്‍ വെളിപ്പെടുത്തി. അത് തന്റെ ഉപാസനാമൂര്‍ത്തികളെക്കുറിച്ചായിരുന്നു. താന്‍ പാചകം ചെയ്യുന്നത് ഈ മൂര്‍ത്തികളെ ഉപാസിച്ചാണെന്ന് പഴയിടം തുറന്നുപറഞ്ഞു! അതുതന്നെയാണ് പഴയിടം മോഹനന്‍ പറഞ്ഞ ആ രഹസ്യ അജണ്ട! മനോവ മുന്നറിയിപ്പു നല്‍കിയ അപകടവും അതുതന്നെ! ഇത് മറ്റു മതങ്ങളില്‍പ്പെട്ട ആരെയും ബാധിക്കുന്ന അപകടമല്ലെന്നും ക്രിസ്ത്യാനികളെ മാത്രം ബാധിക്കുന്ന അപകടമാണെന്നും വിഷയാവതരണത്തിനു മുന്‍പ് ഒരിക്കല്‍ക്കൂടി മനോവ വ്യക്തമാക്കുകയാണ്.
പഴയിടം മോഹനന്‍ ഒരുകാര്യംകൂടി ചര്‍ച്ചയ്ക്കിടയില്‍ വെളിപ്പെടുത്തി. ഓരോവര്‍ഷവും ലക്ഷങ്ങളുടെ നഷ്ടം സഹിച്ചാണ് താന്‍ സ്കൂള്‍ കലോത്സവത്തിന്റെ ടെന്‍ഡര്‍ നിലനിര്‍ത്തുന്നത് എന്നാണ് മോഹനന്‍ പറഞ്ഞത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ അവസരം ലഭിക്കുകയെന്നത് ലക്ഷങ്ങള്‍ മുടക്കിയാലും ലഭിക്കാത്ത പരസ്യമാണ്. കാറ്ററിംഗ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വലിയൊരു കോര്‍പ്പറേറ്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ പരസ്യത്തിലൂടെ ലഭിക്കുന്ന മൈലേജ് ചെറുതായിരിക്കില്ല. എന്നാല്‍, പഴയിടം മോഹനന്‍ എന്ന ദേഹണ്ഡക്കാരന്‍ ഒരു കോര്‍പ്പറേറ്റ് ഭീമനോ വലിയൊരു ബ്രാന്‍ഡിന്റെ ഉടമയോ അല്ലെന്നിരിക്കെ, സ്ഥിരമായി ലക്ഷങ്ങള്‍ സഹിച്ചുകൊണ്ട് കലോത്സവത്തിലെ തന്റെ കുത്തക നിലനിര്‍ത്തുന്നുവെങ്കില്‍, അതിന്റെ പിന്നില്‍ ഒരു അജണ്ടയുണ്ട്. ഈ അജണ്ടയാണ് മോഹനന്‍ വെളിപ്പെടുത്തിയ ആ അജണ്ട! മോഹനനു പിന്നില്‍ സംഘപരിവാര്‍ ഉണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കണം. പഴയിടം മോഹനന്റെ ഭക്ഷണത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് പലരും ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. പഴയിടം പാകംചെയ്യുന്ന ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള അപദാനങ്ങളാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്. പഴയിടത്തിന്റെ മരണത്തോടെ സസ്യാഹാരമേഖലതന്നെ പ്രതിസന്ധിയിലാകുമെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് പുകഴ്ത്തുപാട്ടുകള്‍! ഇത് മലയാളികളുടെ ഒരു പ്രത്യേകതയാണ്. ഏതെങ്കിലും ഒരു വ്യക്തി, ഏതെങ്കിലും പ്രത്യേക മേഖലയില്‍ പ്രശസ്തനായാല്‍, അവനെ വിഗ്രഹമാക്കി തോളിലേറ്റുന്നതാണ് മലയാളികളുടെയും മലയാളമാധ്യമങ്ങളുടെയും രീതി!
ശ്രീധരന്‍ എന്ന മനുഷ്യനെ ‘മെട്രോമാന്‍’ എന്നപേരില്‍ തലയിലേറ്റിയപ്പോള്‍ നമ്മില്‍ പലരും ചിന്തിച്ചത് ശ്രീധരനുശേഷം പ്രളയമായിരിക്കുമെന്നാണ്. ആയതിനാല്‍, പഴയിടം മോഹനന് ‘രുചിമാന്‍’ പട്ടം നല്‍കുന്നതിനു മുന്‍പ് ഒരുകാര്യം മനസ്സിലാക്കിയിരിക്കുക. എന്തെന്നാല്‍, ഏറ്റവും രുചികരമായി സസ്യാഹാരം പാചകം ചെയ്യുന്ന ദേഹണ്ഡക്കാരന്‍ എന്നനിലയ്ക്കല്ല മോഹനന്‍ പ്രശസ്തനായത്; മറിച്ച്, ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിന്റെ പേരിലാണ്! മോഹനന്റെ പാചകത്തെക്കാള്‍ രുചികരമായി വെജിറ്റെറിയന്‍ ഭക്ഷണം പാച്ചകംചെയ്യുന്ന നൂറിലധികം പാചകക്കാര്‍ കേരളത്തിലുണ്ട്. വിവാഹത്തിനും മറ്റും സദ്യയൊരുക്കുന്നവരെല്ലാം പഴയിടം മോഹനന്റെ ശിഷ്യന്മാരല്ല. നമ്പൂരിയും നായരും ഈഴവനും മാത്രമല്ല, മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ‘വെജിറ്റേറിയന്‍’ ഭക്ഷണം തയ്യാറാക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചവരായുണ്ട്.
അതിനാല്‍ത്തന്നെ, മോഹനകീര്‍ത്തനങ്ങള്‍ പാടുന്ന സംഘങ്ങളുടെ അജണ്ടയും പരിശോധിക്കപ്പെടണം. സ്കൂള്‍ കലോത്സവത്തിന്റെ പാചകപ്പുരയില്‍ മറ്റാരും കടന്നുവരരുത് എന്ന നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണല്ലോ എന്തു നഷ്ടം സഹിക്കാനും പഴയിടം തയ്യാറാകുന്നത്! ഒന്നോരണ്ടോ വര്‍ഷമല്ല, തുടര്‍ച്ചയായ പതിനാറു വര്‍ഷവും നഷ്ടമായിരുന്നുവെന്ന് ഇയാള്‍ത്തന്നെ പറയുന്നു. ഓരോവര്‍ഷവും ലക്ഷങ്ങളുടെ നഷ്ടം സഹിച്ചുകൊണ്ട് കാരാര്‍ ജോലിയില്‍ ഒരുവന്‍ ഏര്‍പ്പെടുന്നുവെങ്കില്‍, മറ്റെന്തെങ്കിലും ലാഭം അവന്‍ ലക്ഷ്യമിടുന്നുണ്ടാകണം. അതെ, മോഹനന്‍ മാത്രമല്ല, മോഹനനെ പിന്തുണയ്ക്കുന്ന സംഘികളും ക്രിസംഘികളും ലക്ഷ്യമിടുന്നത് ഒരേകാര്യം തന്നെയാണ്. അതാണ് മോഹനന്‍ പറഞ്ഞ ഉപാസനകളില്‍ അധിഷ്ഠിതമായ അജണ്ട! ഈ അജണ്ടയെക്കുറിച്ച് വെളിപ്പെടുത്തുന്നതിനുമുമ്പ്, ഇതുമായി ബന്ധമുള്ളതും ക്രിസ്ത്യാനികള്‍ ഗൗരവമായി മനസ്സിലാക്കിയിരിക്കേണ്ടതുമായ മറ്റൊരു വിഷയം ഓര്‍മ്മപ്പെടുത്തേണ്ടിയിരിക്കുന്നു. കേരളം പലവട്ടം ചര്‍ച്ചചെയ്തിട്ടുള്ള ഭക്ഷണസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് ആ വിഷയം.
ബീഫ് കഴിക്കരുതെന്ന് ഹിന്ദുക്കളെ ഉപദേശിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഹൈന്ദവ ആചാര്യന്മാര്‍ക്കുണ്ട്. അതുപോലെതന്നെ, പന്നിമാംസം ഭക്ഷിക്കരുതെന്ന് ഇസ്ലാംമത വിശ്വാസികളെ പഠിപ്പിക്കാന്‍ ഇസ്ലാമിക മതബോധകര്‍ക്കും അവകാശമുണ്ട്. ഇതൊക്കെ മതത്തിന്റെയുള്ളില്‍ ഒതുങ്ങുന്ന അവകാശങ്ങളാണ്! മതത്തില്‍ വിശ്വസിക്കാനും, മതവിശ്വാസം ഉപേക്ഷിക്കാനും ഓരോ മനുഷ്യനും അവകാശമുള്ളതുപോലെ, മതാചാര്യന്മാരുടെ ഉപദേശങ്ങളെ സ്വീകരിക്കാനും തള്ളിക്കളയാനും മനുഷ്യന് അവകാശമുണ്ട് എന്ന യാഥാര്‍ത്ഥ്യവുംകൂടി അംഗീകരിക്കപ്പെടുന്നിടതാണ് മനുഷ്യാവകാശം പൂര്‍ണ്ണമായി അനുഭവവേദ്യമാകുന്നത്. ഏതെങ്കിലും ഭക്ഷണത്തിന് ഒരു മതത്തില്‍ വിലക്കുണ്ടെങ്കില്‍, ആ വിലക്ക് അംഗീകരിക്കാന്‍ മതത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം ഏതൊരു വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. മതത്തിന്റെ ഭാഗമായിരിക്കണമെങ്കില്‍ മതനിയമങ്ങള്‍ അംഗീകരിക്കണം! മതത്തിനുള്ളിലെ നിയമങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയില്‍ മാത്രമേ ഒരുവന്‍ മതത്തിന്റെയുള്ളിലായിരിക്കുകയുള്ളു. അതായത്, നിയമങ്ങള്‍ ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ മതത്തിനു പുറത്താണ്! മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണഘടന നിലവിലുള്ള മറ്റിതര പ്രസ്ഥാനങ്ങള്‍ക്കും ബാധകമായ കാര്യമാണിത്. ഹിന്ദുവിനും ഇസ്ലാമിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഉള്ളതുപോലെ, ശക്തമായ നിയമങ്ങള്‍ ക്രിസ്ത്യാനിക്കും നിലവിലുണ്ട്. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിയമംമൂലം ക്രിസ്ത്യാനിക്ക് വിലക്കിയിരിക്കുന്നു. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ വിലക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ക്രിസ്ത്യാനികള്‍ തങ്ങളുടെ മതനിയമങ്ങള്‍ക്കു വിധേയരായി ജീവിക്കുന്നതു കാണുമ്പോള്‍ പുറത്തുള്ള പലരും അസ്വസ്ഥരാകുന്നു! എന്താണ് ഈ അസ്വസ്ഥതയ്ക്കും അസഹിഷ്ണുതയ്ക്കും കാരണം?
ലോകം എല്ലാക്കാലത്തും ക്രിസ്തീയതയ്ക്ക് എതിരായിരിന്നുവെന്ന് മാത്രമല്ല, എതിരായിരിക്കുകയും ചെയ്യും! അതായത്, ക്രിസ്ത്യാനിയും ക്രിസ്തീയതയും ലോകത്തിന്റെ ശത്രുവാണ്! ദൈവത്തിലേക്കുള്ള ഒരേയൊരു മാര്‍ഗ്ഗം ക്രിസ്തീയതയായതിനാല്‍, ലോകവും അതിന്റെ മുഴുവന്‍ സംവിധാനങ്ങളും ക്രിസ്തുമാര്‍ഗ്ഗത്തിനെതിരായിരിക്കും. യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ പേരുമൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല”(യോഹ: 15; 18-21). കൂടുതല്‍ വിശദാംശങ്ങള്‍ ഈ വചനത്തിന് ആവശ്യമില്ലാത്തതുകൊണ്ടുതന്നെ, അതിന് മുതിരുന്നില്ല. നമുക്കു വിഷയത്തിലേക്കു വരാം.
ഇസ്ലാംമത വിശ്വാസികള്‍ക്ക് ‘ഹലാല്‍’ അല്ലാത്ത മാംസം ഭക്ഷിക്കാന്‍ അനുവാദമില്ല! ഇസ്ലാംമതത്തിലെ നിയമമാണിത്. ഈ നിയമം ഇസ്ലാംമത വിശ്വാസികള്‍ പാലിക്കുന്നതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അതുപോലെതന്നെ, വിഗ്രഹങ്ങള്‍ക്ക് (ഹൈന്ദവമൂര്‍ത്തികള്‍) അര്‍പ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അനുവദനീയമാണ്. അരവണപ്പായസവും വിഗ്രഹങ്ങള്‍ക്ക് നിവേദിച്ച വസ്തുക്കളും പൂജ്യമായി കരുതുന്നവരാണ് ഹിന്ദുക്കള്‍! ഹിന്ദുക്കളുടെ ഈ വിശ്വാസസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാന്‍ ക്രൈസ്തവര്‍ക്കോ മുസ്ലിങ്ങള്‍ക്കോ അവകാശമില്ല! ഇസ്ലാമിനു ‘ഹലാല്‍’ ആക്കപ്പെട്ട ഭക്ഷണവും ഹിന്ദുക്കള്‍ക്ക് വിഗ്രഹാര്‍പ്പിതഭക്ഷണവും (നിവേദ്യം) ശ്രേഷ്ഠമാണെങ്കില്‍, ക്രൈസ്തവര്‍ക്ക് ഇവരണ്ടും നിഷിദ്ധമാണ്. ക്രൈസ്തവര്‍ക്ക് ഇവ നിഷിദ്ധാമാണെന്നത് ഹിന്ദുക്കളെയോ മുസ്ലിംങ്ങളെയോ ഒരുതരത്തിലും ബാധിക്കുന്നില്ല. ഇസ്ലാമിനു പന്നിമാംസവും ഹിന്ദുവിന് പശുവിറച്ചിയും നിഷിദ്ധമായിരിക്കുന്നതിനെ വിമര്‍ശിക്കാന്‍ ക്രിസ്ത്യാനിക്ക് യാതൊരു അവകാശവുമില്ലാത്തതുപോലെ, വിഗ്രഹാര്‍പ്പിതഭക്ഷണങ്ങളില്‍നിന്ന് അകന്നിരിക്കണമെന്ന് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന നിയമവും ചോദ്യചെയ്യപ്പെടരുത്. മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്തവിധത്തില്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ ലഭിക്കുന്ന അനുവാദമാണ് വിശ്വാസസ്വാതന്ത്ര്യം! ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിശ്വാസം ഉപേക്ഷിക്കാനുമുള്ള അവകാശം ലഭിക്കുന്നുവെങ്കില്‍ മാത്രമേ വിശ്വാസസ്വാതന്ത്ര്യം പൂര്‍ണ്ണമാകുകയുള്ളു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഓരോരുത്തര്‍ക്കുമുള്ള അവകാശം ചോദ്യംചെയ്യപ്പെടാതിരിക്കുന്നതിനെയാണ് മതേതരത്വം എന്ന് വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യം എന്നത് മതസ്വാതന്ത്ര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്!
‘ഹലാല്‍’ ഭക്ഷണത്തിലെ പൈശാചികതയെ സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത് മനോവയാണ്. ക്രൈസ്തവരോട് ഇത് പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. ക്രിസ്ത്യാനിയെ ശരിയായ പാതയില്‍ നയിക്കുക എന്നതുതന്നെയാണ് മനോവ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! അതില്‍ മറ്റാരും പരിതപിക്കേണ്ടതില്ല; പരിതപിച്ചിട്ട് കാര്യവുമില്ല! മനോവ പറഞ്ഞതിനുശേഷം അനേകം വ്യക്തികളും സംഘടനകളും ‘ഹലാല്‍’ ഭക്ഷണത്തെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. എന്നാല്‍, അവരാരും ആത്മീയമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നില്ല ‘ഹലാല്‍’ ഭക്ഷണത്തെ എതിര്‍ത്തത്. ഇസ്ലാമിനെ സാമൂഹികമായി ഒറ്റപ്പെടുത്താനും രാഷ്ട്രീയമായി നേട്ടങ്ങളുണ്ടാക്കാനുമാണ് അവരെല്ലാം ശ്രമിച്ചത്. മനോവയ്ക്ക് അങ്ങനെയൊരു ലക്‌ഷ്യം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇസ്ലാമിന് ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ അംഗീകരിക്കുകയും ചെയ്തു. ഇവിടെയാണ് മനോവയും ക്രിസംഘികളും തമ്മിലുള്ള പ്രധാന വ്യത്യാസം! ക്രിസ്ത്യാനിയെ ആത്മീയമായി ഇല്ലായ്മചെയ്യുന്ന ഒന്നാണ് ‘ഹലാല്‍’ ഭക്ഷണമെന്ന് മനോവ മുന്നറിയിപ്പ് നല്‍കിയത് ദൈവവചനത്തെ അടിസ്ഥാനമാക്കിയാണ്. ആത്മീയമായി ഇല്ലായ്മചെയ്യപ്പെടുകയെന്നത് ആത്മീയമരണമാണെന്നും, അതുവഴി സാമൂഹികമായ ഉന്മൂലനവും സംഭവിക്കുമെന്നും മനോവ അന്ന് മുന്നറിയിപ്പു നല്‍കി. ഇന്ന് ലോകം മുഴുവനിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ജ്ഞാനമില്ലാത്തവരും വചനവിരോധികളും നിയമനിഷേധികളുമായ നേതാക്കന്മാരാല്‍ നയിക്കപ്പെടുന്ന ഏതൊരു സമൂഹത്തിനും സംഭവിക്കാവുന്ന ദുരന്തം ക്രൈസ്തവസമൂഹങ്ങളെയും ഗ്രസിച്ചു!
‘ഹലാല്‍’ ഭക്ഷണത്തിലൂടെ ക്രിസ്ത്യാനിക്ക് നഷടമാകുന്നത് അവന്‍ ജ്ഞാനസ്നാനത്തിലൂടെ സ്വീകരിച്ച പരിശുദ്ധാത്മാവിനെയാണെന്ന് പറഞ്ഞുകൊടുക്കാനുള്ള ആത്മീയജ്ഞാനമുള്ള നേതാക്കന്മാര്‍ ക്രൈസ്തവസമൂഹങ്ങളില്‍ ഇന്നില്ല! ദൈവീകനിയമങ്ങളെ നിസ്സാരമായി കാണാന്‍ പഠിപ്പിക്കുന്ന നേതാക്കന്മാരാണ് ക്രൈസ്തവസമൂഹങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം. വിഗ്രഹാര്‍പ്പിതഭക്ഷണം കഴിക്കരുതെന്ന കല്പന നിലനില്‍ക്കുമ്പോള്‍, വിഗ്രഹംതന്നെ ഇല്ലെന്ന നുണ പ്രചരിപ്പിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നു. ക്രിസ്ത്യാനിക്ക് നല്‍കപ്പെട്ടിരിക്കുന്ന ഒരു നിയമം ശ്രദ്ധിക്കുക: “വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!”(അപ്പ. പ്രവര്‍: 15; 29). ‘ഹലാല്‍’ ഭക്ഷണവും വിഗ്രഹാര്‍പ്പിതമാണ്. ഇസ്ലാമിന്റെ ആരാധാനാമൂര്‍ത്തിയായ അല്ലാഹുവിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടതിനെയാണ് ‘ഹലാല്‍’ എന്ന് വിളിക്കുന്നത്. യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവര്‍ ‘ഹലാല്‍’ ഭക്ഷണത്തിലെ അപകടത്തെ ഗൗരവമായെടുക്കുന്നില്ല! ഒരു ക്രിസ്ത്യാനിയെ ക്രിസ്ത്യാനിയല്ലാതാക്കുന്നതാണ് ‘ഹലാല്‍’ ഭക്ഷണം! ഈ സത്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ മനോവ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, വിഗ്രഹാര്‍പ്പിത ഭക്ഷണമെന്നാല്‍ ‘ഹലാല്‍’ ഭക്ഷണം മാത്രമാണോ? ക്രിസ്ത്യാനികളുടെ പ്രഥമ ആത്മീയാചാര്യനായ കേപ്ഫാ ഇത് പറയുമ്പോള്‍ ഇസ്ലാംമതമോ ‘ഹലാല്‍’ ഭക്ഷണമോ ഈ ഭൂമുഖത്തുണ്ടായിരുന്നില്ല! എന്നാല്‍, വിഗ്രഹാര്‍പ്പിതഭക്ഷണം അന്നുമുണ്ടായിരുന്നു. അതായത്, സത്യദൈവത്തിനല്ലാതെ അര്‍പ്പിക്കപ്പെടുന്നതെന്തും വിഗ്രഹാര്‍പ്പിതമാണ്. സത്യദൈവത്തെയല്ലാതെ, മറ്റേതെങ്കിലും മൂര്‍ത്തികളെ ദൈവമായി പരിഗണിക്കുന്നവരാണ് വിജാതിയര്‍! ഇവര്‍ ബലിയര്‍പ്പിക്കുന്ന മൂര്‍ത്തികളെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”(1 കോറി: 10; 20). സഭയ്ക്കുള്ളില്‍ ഈ സത്യം പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം സഭാചാര്യന്മാരെന്നു വിളിക്കപ്പെടുന്നവര്‍ക്കുണ്ട്. എന്നാല്‍, ഈ സത്യം സഭയ്ക്കുള്ളില്‍ പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, ദൈവത്തിന്റെ നിയമങ്ങളെ നിസ്സാരവത്ക്കരിക്കുന്ന പ്രബോധനങ്ങളാണ് ഇവര്‍ നടത്തുന്നത്. ഇവരെക്കുറിച്ച് പ്രവാചകനായ മോശയിലൂടെ അരുളിചെയ്തിരിക്കുന്നത് എന്താണെന്നു നോക്കുക: “കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ പേര് തുടച്ചുമാറ്റും”(നിയമം: 29; 18-20). ക്രിസ്ത്യാനികള്‍ ഇന്ന് രണ്ടുംകെട്ട അവസ്ഥയില്‍ ജീവിക്കുന്നതിന്റെ കാരണം ഈ വചനത്തിലുണ്ട്!
ക്രിസ്ത്യാനികള്‍ എങ്ങനെയാണ് ‘ക്രിസംഘികള്‍’ ആയതെന്ന് അറിയണമെങ്കില്‍ ഈ വചനം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക: “നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും”(പുറപ്പാട്: 34; 12). തുടര്‍ന്നുള്ള ഭാഗംകൂടി ശ്രദ്ധിക്കുക: “മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള യാഹ്‌വെ അസഹിഷ്ണുവായ ദൈവംതന്നെ. ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നു വരാം”(പുറപ്പാട്: 34; 14-16). ഈ മുന്നറിയിപ്പിനെ ഗൗരവമായെടുക്കാത്തവരാണ് ‘ക്രിസംഘികളും ക്രിസ്ലാമുകളും’ ആയി അധഃപതിച്ചത്! സംഘപരിവാരങ്ങളുമായുള്ള ബാന്ധവത്തിലൂടെ വിഗ്രഹാര്‍പ്പിതഭക്ഷണം ഭുജിച്ചുവെന്നു മാത്രമല്ല, തങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടിലുമാണ് ‘ക്രിസംഘികള്‍’ ജീവിക്കുന്നത്. തങ്ങളുടെ പെണ്‍മക്കള്‍ ഹിന്ദുക്കളെ വിവാഹംചെയ്ത് ഹിന്ദുമതത്തിലേക്ക് കടന്നുപോകുമ്പോള്‍, ഒരു വ്യഭിചാരദല്ലാളിനെപ്പോലെ ‘ക്രിസംഘി’ അത് നോക്കിനില്‍ക്കുന്നു!
ഭക്ഷണവുമായി ബന്ധപ്പെട്ട ക്രിസ്തീയനിയമങ്ങള്‍!
“ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍. കാരണം, ഭൂമിയും അതിലുള്ള സര്‍വ്വവും യേഹ്ശുവായുടേതാണ്. അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്സാക്ഷിയല്ല അവന്റേതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?”(1 കോറി: 10; 25-29). ഭക്ഷണകാര്യത്തില്‍ ക്രിസ്ത്യാനിക്ക് ലഭിച്ചിരിക്കുന്ന നിയമങ്ങളിലൊന്ന് ഇതാണ്. എന്തും ഭക്ഷിക്കാനുള്ള അനുവാദം ക്രിസ്ത്യാനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ ഒരുകാര്യം ഗൗരവമായി ചിന്തിക്കണം. എന്തെന്നാല്‍, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയാണ് എന്ന അറിവ് ലഭിച്ചതിനുശേഷം അത് ഭക്ഷിക്കാന്‍ ക്രിസ്ത്യാനിക്ക് അനുവാദമില്ല. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കളില്‍നിന്ന് അകന്നിരിക്കണമെന്ന നിയമത്തിനാണ് ഇവിടെ പ്രഥമസ്ഥാനം! അതായത്, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതാണെങ്കില്‍ക്കൂടി, അത് വിഗ്രഹത്തിന് അര്‍പ്പിച്ചതാണെന്ന അറിവ് നമുക്കില്ലെങ്കില്‍, ആ വസ്തു നമുക്ക് വിലക്കപ്പെട്ടതല്ല! വിഗ്രഹാര്‍പ്പിതമാണെന്ന അറിവ് ലഭിക്കുന്നതുവരെ മാത്രമാണ് ഇങ്ങനെയൊരു ഇളവ് ലഭിക്കുന്നത് എന്നകാര്യം മറക്കരുത്.
ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയെ ക്ഷുദ്രപ്രയോഗത്തിലൂടെയോ ആഭിചാരത്തിലൂടെയോ അപായപ്പെടുത്താന്‍ കഴിയില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ പേരില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കയ്യിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല”(മര്‍ക്കോ: 16; 17, 18). മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: “ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല”(ലൂക്കാ: 10; 19). ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ പ്രബോധനത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സംരക്ഷണമാണിത്. എന്നാല്‍, ഒരുകാര്യം നാമിവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവത്തില്‍നിന്നുള്ള സംരക്ഷണം ലഭിക്കുന്നത് അവിടുത്തെ നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കുന്നവര്‍ക്കു മാത്രമാണ്. ഇടംവലം തിരിയാതെ അവിടുത്തെ നിയമങ്ങള്‍ പാലിക്കുന്നവര്‍ മാത്രമാണ് യിസ്രായേലിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നത്. അവിടുത്തെ നിയമങ്ങള്‍ ലംഘിക്കുന്ന ഏതൊരുവനും യിസ്രായേല്‍ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടും. യിസ്രായേലിന്റെ ഭാഗമായിരിക്കുന്നിടത്തോളം ഒരുവനു ദൈവം നല്‍കുന്ന സംരക്ഷണമിതാണ്: “യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; യിസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല”(സംഖ്യ: 23; 23). നിയമനിഷേധത്തിന് ക്രൈസ്തവരെ ഈ ലോകം നിര്‍ബ്ബന്ധിക്കുന്നതിനു പിന്നിലെ കാരണം, അവരെ ദൈവികസംരക്ഷണത്തില്‍നിന്നു പുറത്തുകൊണ്ടുവരിക എന്നതാണ്. അപ്പോള്‍ മാത്രമേ ലോകത്തിന് അവരെ നശിപ്പിക്കാന്‍ കഴിയുകയുള്ളു!
അശുദ്ധമെന്നു ദൈവം പ്രഖ്യാപിച്ചിട്ടുള്ളവയാണ് നമുക്ക് അശുദ്ധമായിരിക്കുന്നത്. അവ ശുദ്ധീകരിക്കപ്പെടുന്നതുവരെ അശുദ്ധമായിരിക്കും. എന്നാല്‍, ശുദ്ധീകരിക്കപ്പെട്ടതിനുശേഷവും അവയെ അശുദ്ധമായി മാറ്റിനിര്‍ത്തേണ്ടതില്ല. ഒരിക്കല്‍ അശുദ്ധമായി പരിഗണിക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിന്നീട് ശുദ്ധീകരിക്കപ്പെട്ടത് എങ്ങനെയായിരുന്നുവെന്ന് ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു”(കൊളോ: 1; 20). യേഹ്ശുവായുടെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ടത് മനുഷ്യര്‍ മാത്രമല്ല; മറിച്ച്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളുമാണ്! ഇപ്രകാരം ദൈവം നടത്തിയ ശുദ്ധീകരണ പ്രക്രിയയിലൂടെ എല്ലാം ശുദ്ധമാക്കപ്പെട്ടതുകൊണ്ടാണ് ക്രിസ്ത്യാനിക്ക് എല്ലാ ഭക്ഷണവും അനുവദനീയമായത്. ദൈവത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്”(അപ്പ. പ്രവര്‍: 11; 9). കപടോപദേഷ്ടാക്കള്‍ കടന്നുവരികയും സത്യവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ ബൈബിളിലെ ഈ ഉപദേശം ഓര്‍ക്കുക: “അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവര്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചവയാണ്. എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്. കൃതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നു”(1 തിമോ: 4; 3-5). കൃതജ്ഞതാപൂര്‍വ്വമാണ് ഭക്ഷിക്കുന്നതെങ്കില്‍ ക്രിസ്ത്യാനിക്ക് ഒന്നും നിഷിദ്ധമല്ല!
എന്നാല്‍, എത്രത്തോളം വിശുദ്ധീകരിക്കപ്പെട്ട വസ്തുവാണെങ്കിലും, അത് വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുന്നതോടെ അശുദ്ധവും നിന്ദ്യവുമായി മാറും! വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതാണെന്ന അറിവ് നമുക്കു ലഭിക്കുന്നില്ലെങ്കില്‍, യേഹ്ശുവായുടെ പേരില്‍ കൃതജ്ഞതയര്‍പ്പിച്ച് അത് നമുക്ക് ഭക്ഷിക്കാം. അറിവ് ലഭിച്ചതിനുശേഷമാണ് ഭക്ഷിക്കുന്നതെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കപ്പെടും. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കളില്‍നിന്ന് അകന്നിരിക്കുകയെന്നത് ക്രിസ്ത്യാനിക്ക് ലഭിച്ചിരിക്കുന്ന നിയമമാണ്! ക്രിസ്ത്യാനികളെ നിയമലംഘകരാക്കാന്‍ സഭകള്‍ക്കുള്ളില്‍ത്തന്നെ ശത്രുക്കള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. നിയമത്തെ പഴയതും പുതിയതും എന്ന് രണ്ടായിത്തിരിച്ച്, പഴയനിയമം ക്രിസ്ത്യാനികള്‍ക്ക് ബാധകമല്ലെന്നു പഠിപ്പിക്കുന്നത് ഈ നുഴഞ്ഞുകയറ്റക്കാരാണ്. ഇവരെക്കുറിച്ചാണ് ‘വിഷഫലം കായ്ക്കുന്ന വൃക്ഷത്തിന്റെ വേര്’ എന്ന് മോശ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍, നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യേഹ്ശുവാ എന്താണ് അരുളിച്ചെയ്തിരിക്കുന്നതെന്നു നോക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). നിയമം അനുസരിക്കുകയും അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരെ താന്‍ എങ്ങനെ പരിഗണിക്കുന്നുവെന്ന് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ, നിയമം ലംഘിക്കുകയും ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന പ്രതിഫലവും അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ഈ നിയമത്തിന്റെ പ്രാബല്യം യുഗാന്തംവരെയാണ്.
വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കണമെന്ന നിയമത്തിനു പ്രാബല്യമില്ലായിരുന്നുവെങ്കില്‍, അപ്പസ്തോലനായ കേപ്ഫാ ഒരിക്കലും അങ്ങനെയൊരു താക്കീത് നല്‍കുമായിരുന്നില്ല. കേപ്ഫാ മാത്രമല്ല, പൗലോസും താക്കീത് നല്‍കിയിട്ടുണ്ട്. അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു പാരമ്പര്യവും ക്രിസ്തുവിന്റെ സഭയ്ക്കില്ല! ആയതിനാല്‍, നാം മുന്‍പ് മനസ്സിലാക്കിയതുപോലെ, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുവാണെന്ന അറിവ് ലഭിക്കാത്തിടത്തോളം ക്രിസ്ത്യാനിക്ക് എന്തും ഭക്ഷിക്കാം. എന്നാല്‍, ഭക്ഷണപദാര്‍ത്ഥം എന്തുതന്നെയായിരുന്നാലും, അത് യേഹ്ശുവായുടെ പേരില്‍ കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളു. ഈ ഉപദേശം ശ്രദ്ധിക്കുക: “അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍”(1 കോറി: 10; 31). എന്നാല്‍, ചില വചനങ്ങള്‍ മുറിച്ചെടുത്ത് വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന ആളുകളുണ്ട്. അങ്ങനെയുള്ളവര്‍ പ്രചരിപ്പിക്കുന്ന ഒരു വചനം പൂര്‍ണ്ണമായി ഇവിടെ കുറിക്കുന്നു: “വിഗ്രഹത്തിനു സമര്‍പ്പിച്ച ആഹാരപദാര്‍ത്ഥമോ വിഗ്രഹംതന്നെയോ എന്തെങ്കിലും ആണെന്നു ഞാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം യേഹ്ശുവായുടെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. യേഹ്ശുവായുടെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. യേഹ്ശുവായില്‍ നാം അസൂയ ഉണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ?”(1 കോറി: 10; 19-22). വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെങ്കില്‍, വിജാതിയരുടെ വിഗ്രഹങ്ങള്‍ പിശാചുക്കളാണെന്നു വ്യക്തം! എന്നാല്‍, വിഗ്രഹം എന്നൊന്നില്ല എന്ന് വാദിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നവരും ഇന്ന് സഭകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്.
ക്രൈസ്തവരുടെയിടയിലെ പണ്ഡിതന്മാരായി നടിച്ചുകൊണ്ടാണ് ഇവര്‍ വിഹരിക്കുന്നത്. വിഗ്രഹം ഇല്ലെന്ന തങ്ങളുടെ വാദത്തെ സാധൂകരിക്കാന്‍ ബൈബിളിലെ പരിഭാഷയില്‍പ്പോലും ഇവര്‍ കൈകടത്തി. തെറ്റായ ഒരു പരിഭാഷ ശ്രദ്ധിക്കുക: “വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം”(1 കോറി: 8; 4). മൂലഗ്രന്ഥത്തില്‍നിന്നുള്ള യഥാര്‍ത്ഥ പരിഭാഷ ഇങ്ങനെയാണ്: “വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹം ഒന്നുമല്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം”(1 കോറി: 8; 4). ചെറിയൊരു തിരിമറിയിലൂടെ വലിയൊരു ദുരന്തമാണ് മെത്രാന്‍സമിതി മലയാളികള്‍ക്ക് സംഭാവനചെയ്തത്! ഒരു വചനവുംകൂടി ശ്രദ്ധിക്കുക: “ഞാനാണു യാഹ്‌വെ; അതാണ് എന്റെ പേര്. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല”(യേശൈയാഹ്: 42; 8). വിഗ്രഹങ്ങള്‍ക്ക് പുത്തന്‍ നിര്‍വ്വചനങ്ങള്‍ നല്‍കിക്കൊണ്ട് ആധുനിക ‘പണ്ഡിതന്മാര്‍’ ക്രൈസ്തവരെ വഞ്ചിക്കുകയാണ്. പല വേഷങ്ങളില്‍ ഇവര്‍ നമുക്കിടയിലുണ്ട്. സൃഷ്ടികള്‍ക്കു മുന്‍പില്‍ ആരാധനയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ആശങ്ങള്‍പ്പോലും ഇവര്‍ പ്രചരിപ്പിക്കുന്നുവെന്നത് ഗൗരവത്തോടെ നാം കാണണം. സൃഷ്ടികളെ ആരാധിക്കുന്നതിലൂടെ സൃഷ്ടാവിനെത്തന്നെയാണ് ആരാധിക്കുന്നതെന്ന് ഈ വിരുതന്മാര്‍ വാദിക്കുന്നു. എന്നാല്‍, ദൈവം എന്താണ് പറയുന്നതെന്നു നോക്കുക: “സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്”(ജ്ഞാനം: 11; 15, 16).
ഒരു വചനംകൂടി ശ്രദ്ധിക്കുക: “പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും”(ജ്ഞാനം: 14; 27). എന്നാല്‍, അഭിനവപണ്ഡിതന്മാര്‍ പറയുന്നതുകേട്ടാല്‍ ദൈവത്തിനു തെറ്റുപറ്റിയെന്നു തോന്നിപ്പോകും. യിസ്രായേല്‍ജനം പ്രതിമകള്‍ക്കു മുന്‍പില്‍ പ്രണമിക്കുന്നതു കണ്ടപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും അവിടുത്തെ വിശുദ്ധപ്രവാചകന്മാരും അത് വിഗ്രഹാരാധനയാണെന്നു തെറ്റിദ്ധരിച്ചു! വാസ്തവത്തില്‍ അത് വിഗ്രഹാരാധന ആയിരുന്നില്ലെന്നു ബുദ്ധിമാന്മാരും വിവേകികളുമായ അഭിനവ ക്രൈസ്തവാചാര്യന്മാര്‍ പറഞ്ഞപ്പോഴല്ലേ നാം സത്യമറിയുന്നത്! സൃഷ്ടവസ്തുക്കളെ പ്രണമിച്ചുകൊണ്ട് അതിന്റെ സൃഷ്ടാവിനെത്തന്നെ അവര്‍ മഹത്വപ്പെടുത്തുകയായിരുന്നു! ഇതാണ് അഭിനവ ദൈവശാസ്ത്രജ്ഞന്മാരിലൂടെ സഭയില്‍ സാത്താന്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍! വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യാജപ്രബോധകരാണിവര്‍! ഇവരുടെ പ്രബോധനങ്ങളില്‍നിന്ന് അകന്നിരിക്കാന്‍ എല്ലാ ക്രൈസ്തവര്‍ക്കും ഉത്തരവാദിത്വമുണ്ട്. കാരണം, ഇത്തരം വ്യാജപ്രബോധനങ്ങള്‍ക്ക് വശംവദരായതിന്റെ പരിണിതഫലമാണ് ക്രൈസ്തവര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്!
സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കുന്നത് ആരാണ്? സര്‍പ്പക്കാവുകള്‍ നിര്‍മ്മിക്കുന്നതാരാണ്? വിലകെട്ട ജന്തുക്കളുടെ ഗണത്തില്‍ ഹനുമാനും ഗണപതിയുംപെടില്ലേ? അഗ്നിക്ക് സമര്‍പ്പിച്ചുകൊണ്ടാണ് പഴയിടം മോഹനന്‍ പാചകം ആരംഭിക്കുന്നതെങ്കില്‍, അത് വിളമ്പുന്നത് ഗണപതിക്ക് സമര്‍പ്പിച്ചതിനുശേഷമാണ്! പാലുകാച്ചല്‍ എന്നത് നിഷ്കപടമായ ഒരു ചടങ്ങാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അഗ്നിദേവന് സമര്‍പ്പിക്കുന്ന പൈശാചികതയ്ക്ക് നല്‍കപ്പെട്ടിരിക്കുന്ന നിഗൂഢമായ വിശേഷണമാണ് പാലുകാച്ചല്‍ എന്ന പേര്! ഹിന്ദുക്കള്‍ പൂര്‍ണ്ണമായ അറിവോടെ ഇത് ആചരിക്കുമ്പോള്‍, അഹിന്ദുക്കള്‍ വിഡ്ഢികളെപ്പോലെ ഇത് അനുകരിക്കുന്നു! ഒരുകാര്യം അറിഞ്ഞിരിക്കുക; എന്തെന്നാല്‍, പഴയിടം മോഹനന്‍ പറഞ്ഞ ഉപാസനാമൂര്‍ത്തികളില്‍ ഗണപതിയും അഗ്നിദേവനുമുണ്ട്! പഴയിടം മോഹനന്‍ വിളമ്പുന്നത് വിഗ്രഹാര്‍പ്പിതഭക്ഷണമാണോ എന്ന് ഇനി ഓരോരുത്തരും ചിന്തിക്കുക! ഈ മനുഷ്യന്‍ സ്വയം വെളിപ്പെടുത്തിയ അജണ്ടയും ഇതുതന്നെയാണ്! ഈ വചനം നോക്കുക: “ജനതകളുടെ വിഗ്രഹങ്ങള്‍ക്കും ശിക്ഷയുണ്ടാകും, ദൈവസൃഷ്ടിയുടെ ഭാഗമെങ്കിലും അവ മ്ലേച്ഛതയും മനസ്‌സിന് പ്രലോഭനവും മൂഢന്മാരുടെ പാദങ്ങള്‍ക്കു കെണിയുമായിത്തീര്‍ന്നിരിക്കുന്നു”(ജ്ഞാനം: 14; 11).
ക്രിസ്ത്യാനികളെ ഹിന്ദുമതത്തില്‍ ലയിപ്പിക്കാന്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന ക്രിസംഘികളുടെ അജണ്ടയും നാം തിരിച്ചറിയണം. ഇസ്ലാമിനും ഹാലാലിനും എതിരേ ശ്രദ്ധതിരിച്ചുകൊണ്ട് ഹൈന്ദവപൈശാചികതയ്ക്ക് മറപിടിക്കുന്നതും ക്രിസംഘികളാണ്. ഈ വചനം ശ്രദ്ധയിലുണ്ടായിരിക്കട്ടെ! “നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും”(പുറപ്പാട്: 34; 12). ഇസ്ലാമിനെ എതിര്‍ക്കാന്‍ സംഘപരിവാരങ്ങളുമായി കൈകോര്‍ക്കുന്നവര്‍ ഈ വചനത്തിന്റെ ഗൗരവം മനസ്സിലാക്കിയിരിക്കണം! ഹലാല്‍ പോലെതന്നെ മരണകരമായതാണ് പഴയിടം മോഹനന്മാര്‍ പാചകംചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും! എന്നാല്‍, ശാസ്ത്രീയ നൃത്തങ്ങളും ശാസ്ത്രീയ സംഗീതവും അരങ്ങില്‍ അവതരിപ്പിക്കുന്നവര്‍ക്ക് എന്തുവേണമെങ്കിലും ഭക്ഷിക്കാം. കാരണം, അവര്‍ തങ്ങളെത്തന്നെ പൂര്‍ണ്ണമായും വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ചവരാണ്! അതെ, പിശാചുക്കള്‍ക്ക് തങ്ങളെത്തന്നെ സമര്‍പ്പിച്ചവരെ സംബന്ധിച്ചിടത്തോളം വിഗ്രഹാര്‍പ്പിതഭക്ഷണത്തിലൂടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല! ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube