വിജാതിയതയുടെ ദുരന്തം

പട്ടരില്‍ പൊട്ടനില്ലെങ്കില്‍ അതിനു കാരണവുമുണ്ട്!

Print By
about

25 - 07 - 2012

ഴഞ്ചൊല്ലില്‍ പതിരില്ലെന്നു പറയാറുണ്ട്! ഇത്തരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് 'പട്ടരില്‍ പൊട്ടനില്ല' എന്നതും! പഴഞ്ചൊല്ലിലെ നെല്ലും പതിരും തിരയുകയെന്നതല്ല ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, പട്ടന്മാരില്‍ പൊട്ടന്മാരില്ലെന്ന ചൊല്ലില്‍ അല്പം അതിശയോക്തിയുണ്ടെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങളും ഇല്ലാതില്ല! ബ്രാഹ്മണ വിഭാഗത്തില്‍ പൊതുവേ ബുദ്ധിശാലികള്‍ കൂടുതലാണ് എന്ന അര്‍ത്ഥത്തില്‍ ഇതിനെ പരിഗണിക്കുന്നതാകും കുറച്ചുകൂടി ഭംഗി. തങ്ങളോടുതന്നെയുള്ള ബഹുമാനാര്‍ത്ഥം ബ്രാഹ്മണരുണ്ടാക്കിയ ചൊല്ലായി ഈ പഴഞ്ചൊല്ലിനെ പരിഗണിക്കുന്നതാണ് ഏറ്റവും നല്ലത്!

ബ്രാഹ്മണര്‍ ബുദ്ധിമാന്മാരായത് അവര്‍ മാംസം ഭക്ഷിക്കാത്തവരായതുകൊണ്ടാണെന്നു ചില സസ്യഭോജികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് കാര്യങ്ങളെ സത്യസന്ധമായി പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. മാംസം ഭക്ഷിക്കാത്തവരില്‍ ബുദ്ധിഹീനരും പലവിധ രോഗങ്ങളാല്‍ ക്ലേശിക്കുന്നവരും ഉണ്ടെന്നത് ഈ പ്രചാരണത്തിന്റെ നിരര്‍ത്ഥകതയെ വെളിവാക്കുന്നു. കൂടാതെ, ലോകത്തില്‍ ഇന്നുള്ള ബുദ്ധിപരമായ കണ്ടുപിടുത്തങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്നില്‍ മാംസം ഭക്ഷിക്കുന്നവരാണെന്ന വസ്തുതയും ഇത്തരം വാദങ്ങളുടെ മുനയോടിക്കുന്നു. അങ്ങനെയെങ്കില്‍, ബ്രാഹ്മണരുടെ ബൗദ്ധീക നിലവാരത്തിനു പിന്നിലെ ഘടകം എന്തായിരിക്കുമെന്ന് അന്വേഷിക്കുക തന്നെവേണം. അതിനുള്ള എളുപ്പവഴി, ഇവരുടെ വേരുകള്‍ തേടിയുള്ള യാത്രയായിരിക്കും എന്നകാര്യത്തില്‍ സംശയിക്കേണ്ട!

ബ്രാഹ്മണരുടെ പൊതുസ്വഭാവത്തോട് അടുത്തുനില്‍ക്കുന്ന മറ്റേതെങ്കിലും ജനത ഈ ഭൂമുഖത്തുണ്ടോയെന്ന് കണ്ടെത്തിയാല്‍ അന്വേഷണത്തിന്റെ ഒന്നാംഘട്ടം വിജയിച്ചു! മറ്റുള്ള ജനതകളെ തങ്ങളേക്കാള്‍ ചെറുതായി കാണുകയും അവരില്‍നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന രീതി ബ്രാഹ്മണരുടെ ഒരു പൊതുസ്വഭാവമാണെന്നു നമുക്കറിയാം. ലോകത്ത് ഒറ്റപ്പെടുമെന്ന സാഹചര്യം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍പ്പോലും മറ്റുള്ളവരുമായുള്ള സഹവാസം ഇവര്‍ ആഗ്രഹിക്കുന്നില്ല! സാധിക്കുന്നിടത്തോളം അകന്നുനില്‍ക്കാനും വേറിട്ട ജനതയായിരിക്കുവാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. തങ്ങളുടെ നിഴല്‍ വീഴുന്നിടത്തുപോലും മറ്റുള്ളവര്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്നുമിത് പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ലെന്നും നമുക്കറിയാം. ബ്രാഹ്മണര്‍ കൂട്ടമായി അഗ്രഹാരങ്ങളില്‍ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവുകള്‍ പാലക്കാടു ജില്ലയില്‍ ഇന്നുമുണ്ട്.

മംഗലാപുരം, ഉടുപ്പി എന്നിവിടങ്ങളില്‍നിന്ന് കേരളത്തില്‍ വ്യാപാരത്തിനായി വന്നിട്ടുള്ള, കമ്മത്ത്, ഷേണായി, പൈ തുടങ്ങിയ ബ്രാഹ്മണവിഭാഗക്കാര്‍ കൂട്ടായി വസിക്കുന്ന രീതി ഇവിടെയും നാം കാണുന്നു. സമൂഹവുമായി ഇടപഴകുന്നത് കച്ചവട താത്പര്യങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും, മറ്റെല്ലാറ്റിലും വേറിട്ട സമൂഹമായി നിലനില്‍ക്കാന്‍ ശ്രമിക്കുന്ന വിഭാഗമാണെന്നും ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. മറ്റു ജാതിയില്‍പ്പെട്ടവരെ ഭവനത്തില്‍ സ്വീകരിക്കാതെ, അവര്‍ക്കായി 'ഔട്ട്‌ ഹൗസ്' നിര്‍മ്മിക്കുന്ന പ്രവണതയും ഇവര്‍ സ്വീകരിക്കുന്നു. ഏതെങ്കിലും കാരണവശാല്‍, ആരെങ്കിലും തങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിച്ചാല്‍, ശുദ്ധികലശം നടത്തുന്നതും ഇവരുടെ രീതിയാണ്!

ഇത്തരത്തില്‍ വേറിട്ട ജീവിതം നയിക്കുന്ന മറ്റു ജനതകളെ കണ്ടെത്താന്‍ ശ്രമിച്ചാല്‍, ചെന്നെത്തുന്നത് ഇസ്രായേല്‍ ഗോത്രങ്ങളില്‍ മാത്രമായിരിക്കും! മറ്റു ജനതകളെക്കാള്‍ ശ്രേഷ്ഠരാണ് തങ്ങളെന്ന ചിന്തയില്‍ ഔന്നത്യം ഭാവിക്കുന്ന ഒരു ജനതയാണ് ഇസ്രായേല്‍ജനത! ഇവര്‍ ലോകത്തെവിടെ ചിതറിക്കപ്പെട്ടാലും, അവിടെയെല്ലാം കൂട്ടമായി വസിക്കാന്‍ ശ്രമിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മട്ടാഞ്ചേരിയിലെ 'ജൂത' തെരുവും പാലക്കാട്ടുള്ള അഗ്രഹാരങ്ങളും ഇന്നും നമുക്കുമുന്നില്‍ ശേഷിക്കുന്നത് ചില സത്യങ്ങളിലേക്കു വഴിതുറക്കുന്നു.

യിസ്രായേലിലെ ഗോത്രങ്ങള്‍ തമ്മില്‍പ്പോലും അകലം സൂക്ഷിക്കുന്നത് ബൈബിളിലൂടെ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയും. സ്വന്തം സഹോദരങ്ങള്‍ തന്നെയായിരുന്ന ശെമരിയാക്കാരോടുപോലും സമ്പര്‍ക്കം പുലര്‍ത്താത്തവരായിരുന്നു ജൂതന്മാരെന്നു ബൈബിളില്‍ വായിക്കുന്നുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണര്‍ കുടിയേറ്റക്കാരായിരുന്നു എന്നതിന്റെ തെളിവുകള്‍ വേറെയുമുണ്ട്. ഇന്ത്യയിലെ രണ്ടു സംസ്കാരങ്ങളില്‍ ഒന്ന് ദ്രാവിഡവും മറ്റൊന്ന് ആര്യസംസ്കാരവുമാണ്‌. ഇന്നത്തെ ഇറാനുമായി വളരെയധികം ബന്ധം ആര്യന്മാര്‍ക്കുണ്ട്. ആദിമ ഇന്തോ-ഇറാനിയന്‍ ഭാഷക്കാര്‍ അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിക്കുന്ന നാമമാണ്‌ ആര്യന്‍. ഈ പദം സംസ്കൃതഭാഷയില്‍ കുലീനന്‍ അല്ലെങ്കില്‍ പുരുഷന്‍ എന്ന അര്‍ത്ഥമുള്ള ആര്യ എന്ന വാക്കില്‍ നിന്നാണ്‌ ഉല്‍ഭവിച്ചത്. മാക്സ് മുള്ളറാണ്‌ ആര്യന്‍ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്. എന്നാല്‍, മുള്ളര്‍ക്ക് മുന്‍പേതന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു.

'ഇറാന്‍' എന്ന വാക്ക് 'ആര്യന്‍' എന്നതില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്നു കരുതപ്പെടുന്നു. വിവേകാനന്ദന്‍ ഇന്ത്യക്കാരെ വിശേഷിപ്പിച്ചിരുന്നത് ആര്യസമുദായം എന്നായിരുന്നുവെങ്കിലും ആര്യന്മാര്‍ ഇന്ത്യയില്‍ കുടിയേറിയവരാണെന്ന വസ്തുതയിലേക്കാണ് എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, ഇന്ത്യ ഇന്ന് കൈവശംവച്ച് അനുഭവിക്കുന്ന പലതും ആര്യന്മാരുടെ സ്വന്തമായതിനാല്‍, ആര്യന്മാരുടെ പൈതൃകം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഭാരതീയര്‍ തയ്യാറല്ല. ആയുര്‍വേദം അടക്കം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരങ്ങളെല്ലാം ആര്യന്മാരുടെതാണ്! ഇന്ന് ആയുര്‍വേദം എന്ന് പറയുമെങ്കിലും, ആര്യവൈദ്യം എന്നായിരുന്നു ഇതിന്റെ മുന്‍കാല പേര്! ഇന്നു ചിലര്‍ക്കെങ്കിലും ഇതറിയാം; എന്നാല്‍, കാലാന്തരേണ ഇതു വിസ്മരിക്കപ്പെടും. ഇത്തരത്തില്‍, കൗശലപൂര്‍വ്വം വിസ്മൃതിയില്‍ തള്ളിയ പലതും കളഞ്ഞുകിട്ടിയ മുതലിന്റെ കൈവശാവകാശികളെപ്പോലെ ഇന്ത്യക്കാര്‍ ശിരസ്സില്‍ ചൂടുന്നുണ്ട്! കളഞ്ഞുകിട്ടി കൈവശപ്പെടുത്തിയതും പിന്നീട് കുത്തകാവകാശം പ്രഖ്യാപിച്ചതുമായ ചിലതിനെക്കുറിച്ചു മാത്രമായി ഒരു ലേഖനം ഇതിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്നതിനാല്‍, ഈ വിഷയം ഇവിടെ നിര്‍ത്തുകയാണ്!

ഇന്ത്യന്‍ ജനതയുടെ ആവിര്‍ഭാവം!

ഇന്ത്യയില്‍ ഇന്നുള്ള ജനതകളെ അഞ്ചു വിഭാഗങ്ങളായി തിരിക്കണം. ഈ അഞ്ചു സംസ്കാരങ്ങളുടെ സംഗമമാണ് ഇന്ത്യ! നീഗ്രോയ്ഡ്, ഓസ്ട്രലോയ്ഡ്, ദ്രാവിഡര്‍, ആര്യന്മാര്‍, അറബികള്‍ എന്നിവരാണ് ഇന്ത്യയില്‍ കുടിയേറിയ വിഭാഗങ്ങള്‍. ഇന്ത്യയില്‍ ആദ്യമായി വാസമുറപ്പിച്ച ജനവംശമാണ്‌ നീഗ്രോയ്ഡുകള്‍. ആഫ്രിക്കയില്‍ നിന്നെത്തിയ ഈ വംശജര്‍ക്ക് ആ ഭൂഖണ്ഡത്തിലെ ജനങ്ങളോട് രൂപസാദൃശ്യമുണ്ട്. ഈ വംശത്തിലെ വളരെക്കുറച്ചാളുകളേ ഉപഭൂഖണ്ഡത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നുള്ളൂ. എങ്കിലും ആന്‍ഡമാന്‍ ദ്വീപിലെ തദ്ദേശവാസികള്‍ ഈ വംശത്തില്‍പ്പെട്ടവരാണ്‌. ഇവര്‍ക്കുശേഷം ഇന്ത്യയിലെത്തിയത് ഓസ്ട്രലോയ്ഡ് വംശമായിരുന്നു. ഓസ്ട്രേലിയയിലെ തദ്ദേശവംശജരുമായി വളരെ അടുപ്പമുള്ള ഈ ജനവംശം, സാംസ്കാരികമായും അവരോളം തന്നെയേ പുരോഗതി പ്രാപിച്ചുള്ളൂ. മദ്ധ്യേന്ത്യയിലെ ഗിരിവംശജര്‍ ഈ വര്‍ഗ്ഗത്തില്‍പ്പെടുന്നു. ശ്രീലങ്കയിലെ വെദ്ധാകളും ഈ വംശത്തില്‍പ്പെടുന്നവരാണ്‌.

ദ്രാവിഡ കുടിയേറ്റം!

ബി.സി.3500-നു മുന്‍പാണ് ദ്രാവിഡര്‍ ഏഷ്യാ മൈനറില്‍നിന്നും ഇന്ത്യയിലെത്തിയത്. ഒരിടത്ത് സ്ഥിരതാമസമാക്കിയുള്ള വികസിതമായ ജീവിതരീതി ഇന്ത്യയില്‍ ആദ്യമായി എത്തിച്ചത് ദ്രാവിഡരാണ്. സിന്ധൂനദിയുടെ ഫലഭൂയിഷ്ടമായ തടത്തില്‍ വാസമുറപ്പിച്ച ദ്രാവിഡര്‍ മോഹന്‍ജൊ-ദാരോ പോലെയുള്ള സമ്പല്‍‌സമൃദ്ധമായ നഗരങ്ങള്‍ സ്ഥാപിച്ചു. ആര്യന്മാരുടെ കടന്നുവരവു മൂലമോ, സിന്ധൂനദിയിലെ വന്‍‌ വെള്ളപ്പൊക്കം മൂലമോ ഉത്തരേന്ത്യയിലെ ദ്രാവിഡര്‍ക്ക് ക്ഷയം സംഭവിച്ചതായി കരുതുന്നു. ഇന്ന് ഇന്ത്യയിലെ ജനസംഖ്യയിലെ 20% വരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലാണ് പ്രധാനമായും കണ്ടുവരുന്നത്.

ഇന്ത്യയിലേക്കെത്തിയ ഓരോ ജനവംശത്തിന്റെയും കടന്നുവരവിന്റെ പ്രധാന ചാലകശക്തി, കൃഷിക്കനുയോജ്യമായ ഉത്തരേന്ത്യയിലെ ഫലഭൂയിഷ്ടമായ സമതലമായിരുന്നു. കൂടുതല്‍ കാര്യക്ഷമമായ ആയുധങ്ങളും സാങ്കേതികതയും ഉപയോഗിച്ച് ഓരോ പുതിയ വംശവും മുന്‍പ് ഇവിടെ വാസമുറപ്പിച്ചവരെ താരതമ്യേന ദുര്‍ഘടമായ മേഖലകളിലേക്ക് പ്രയാണം ചെയ്യിച്ചു.

ആദ്യകാല ഗിരിവര്‍ഗ്ഗജനങ്ങളെ ദ്രാവിഡര്‍ മദ്ധ്യേന്ത്യയിലെ വനമേഖലയിലേക്ക് തുരത്തിയോടിച്ചു. തല്‍ഫലമായി ജീവിതം കൂടുതല്‍ ദുഷ്കരമായ ഈ മേഖലയിലെത്തിയ ജനങ്ങള്‍ വേട്ടയാടി ഭക്ഷണം ശേഖരിച്ചും മറ്റും അവികസിതമായ ജീവിതം നയിച്ചു പോന്നു. ആര്യന്മാരെത്തി ദ്രാവിഡരെ തുരത്തിയപ്പോള്‍ ഡെക്കാനിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അങ്ങനെ ഡെക്കാനും, ദക്ഷിണേന്ത്യയും ഇത്തരത്തില്‍ പലായനം ചെയ്ത വര്‍ഗ്ഗങ്ങളുടെ അധിവാസകേന്ദ്രമായി മാറി.

ആര്യന്മാര്‍!

മദ്ധ്യപൂര്‍വദേശത്തുനിന്നാണ് ആര്യന്മാര്‍ ഇന്ത്യയിലെത്തിയത്. ബി സി 1500-കളില്‍ ഇറാനില്‍ (പേര്‍ഷ്യ) കുടിയേറിയവരായിരുന്നു ആര്യന്മാരുടെ പിന്മുറക്കാര്‍. ഉപഭൂഖണ്ഡത്തില്‍ ഹിന്ദുമതത്തിന് അടിത്തറപാകുന്നതിന് ആര്യന്മാരുടെ കടന്നുവരവ് കാരണമായി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുകൂടെ പ്രവേശിച്ച ആര്യന്മാര്‍ അവിടെ അധിവസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്യിച്ചു. പുതിയ നാട്ടിലെത്തിയ ആര്യന്മാര്‍ തദ്ദേശീയരുമായി ഇണങ്ങിച്ചേരുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. മറിച്ച് അവരെ അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കി.

കന്നുകാലി വളര്‍ത്തലായിരുന്നു ആര്യന്മാരുടെ പ്രധാന തൊഴില്‍. ഇതുവഴി കൂടുതല്‍ വികസിച്ച ഒരു സംസ്കാരം ഇന്ത്യയിലെത്തിച്ചു. ഗണിതശാസ്ത്രത്തില്‍ ഇന്ത്യയിലെ ആര്യന്മാരുടെ സംഭാവന വിലപ്പെട്ടതാണ്. ദശാംശസമ്പ്രദായം കണ്ടുപിടിച്ചത് അവരാണ്. അതുപോലെ ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അനവധി കണ്ടെത്തലുകള്‍ അവര്‍ നടത്തി.

ബൈബിള്‍ വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഈ ജനത ആരാണെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വിശ്വാസങ്ങളില്‍നിന്നു വ്യതിചലിക്കപ്പെട്ടവരെങ്കിലും, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും പാരമ്പര്യത്തില്‍നിന്നു വന്ന ഇവരാണ് ഇന്ത്യയില്‍ ഹൈന്ദവത്വത്തിനു തുടക്കം കുറിച്ചത്. കന്നുകാലി വളര്‍ത്തല്‍ കുലത്തൊഴിലായി സ്വീകരിച്ചിരുന്ന ജനതയാണ് യിസ്രായേല്‍ ജനതയെന്നു നമുക്കറിയാം. അബ്രാഹവും യിസഹാക്കും യാക്കോബും അവന്റെ സന്തതികളും ആടുമാടുകളെ വളര്‍ത്തിയും കൃഷിചെയ്തും മുന്നേറിയവരായിരുന്നു എന്നത് ബൈബിളിലെ പശ്ചാത്തലത്തില്‍നിന്നു ഗ്രഹിക്കാന്‍ കഴിയും. ദശാംശം ഒരു നിയമമായി പരിഗണിച്ചിരുന്ന ഏകജനത യിസ്രായേല്‍ ആയിരുന്നതിനാല്‍, ആര്യന്മാരുടെ വേരുതേടി മറ്റെവിടെയും അലയേണ്ടതില്ല!

ജോതിശാസ്ത്രവും വൈദ്യശാസ്ത്രവുമെല്ലാം യിസ്രായേലില്‍ ശക്തമായിരുന്നതിന് ബൈബിളിലെ പുസ്തകങ്ങളോളം ആധികാരികമായ അറിവ് നല്‍കാന്‍ മറ്റൊരു ഗ്രന്ഥത്തിനുമാകില്ല! യേഹ്ശുവായുടെ ജനനത്തെ ഗണിച്ചറിഞ്ഞ് പൗരസ്ത്യ ദേശത്തുനിന്നു വന്ന ജ്ഞാനികളെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. നക്ഷത്രത്തെ നോക്കിയാണ് അവര്‍ യാത്ര ചെയ്തതെന്നും ബൈബിള്‍ വ്യക്തമാക്കുന്നു! വൈദ്യശാസ്ത്രത്തില്‍ അനേകം കണ്ടെത്തലുകള്‍ ആര്യന്മാര്‍ നടത്തിയിരുന്നതായി ഇവരെക്കുറിച്ചുള്ള ചരിത്രം വിളിച്ചുപറയുമ്പോള്‍, ആധുനിക വൈദ്യശാസ്ത്രത്തില്‍ യെഹൂദരുടെ സംഭാവനയെ ചേര്‍ത്തുവായിക്കണം. 'മോഡേണ്‍ മെഡിസി'നില്‍ അമ്പതു ശതമാനത്തിലേറെയും യെഹൂദരുടെ സംഭാവനയാണെന്നു ലോകത്തിനറിയാം! മദ്ധ്യപൂര്‍വദേശത്തുനിന്നു വന്നവരെന്നു പറയുമ്പോള്‍, പശ്ചിമേഷ്യയില്‍നിന്ന് മദ്ധ്യപൂര്‍വദേശം വഴി കടന്നുവന്നുവെന്നു കരുതിയാല്‍ മതി. ഇതുതന്നെയാണു യാഥാര്‍ത്ഥ്യവും! ഇവരുടെ ചരിത്രവുമായി ഈ ലേഖനം മുന്നോട്ടുപോകണം എന്നതിനാല്‍, ഇവര്‍ക്കുശേഷം കുടിയേറിയ മുസ്ലിങ്ങളെക്കുറിച്ച് കൂടുതലായ വിവരണം നല്‍കുന്നില്ല. എന്നിരുന്നാലും, ചെറുതായെങ്കിലും അവരെ അവതരിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാല്‍, ചുരുക്കം ചില വാക്കുകളില്‍ മുസ്ലിം കുടിയേറ്റം ചിന്തിച്ചതിനുശേഷം നമുക്കു തിരികേവരാം.

മുസ്ലിം കുടിയേറ്റവും മുഗള്‍ സാമ്രാജ്യവും!

എട്ട്, പതിനെട്ട് നൂറ്റാണ്ടുകള്‍ക്കിടയിലുള്ള കാലയളവില്‍ പല ഘട്ടങ്ങളിലായാണ് മുസ്ലീങ്ങള്‍ ഇന്ത്യയിലെത്തിയത്. അറബി വ്യാപാരികളിലൂടെയാണ് ഇന്ത്യ ആദ്യമായി ഇസ്ലാംമതത്തെ പരിചയപ്പെടുന്നതെങ്കിലും പിന്നീട് അഫ്ഘാനികളും മുഗളരും ഇന്ത്യയിലേക്ക് പടയോട്ടം നടത്തുകയും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ദില്ലി കേന്ദ്രമാക്കി ഇവര്‍ സ്ഥാപിച്ച മുഗള്‍ സാമ്രാജ്യം ഇന്ത്യയുടെ വളരെ വിസ്തൃതമായ ഒരു ഭൂവിഭാഗം ഏകീകരിച്ച് ഒറ്റ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. ഈ ലേഖനത്തിന്റെ ഇതിവൃത്തം മറ്റൊന്നായതിനാല്‍, നമുക്ക് അങ്ങോട്ടുതന്നെ തിരിയാം.

യാക്കോബിന്റെ സന്തതികള്‍ ചിതറിക്കപ്പെട്ടപ്പോള്‍!

കച്ചവടത്തിനും മതപ്രചരണത്തിനും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാനുമായി മുസ്ലിങ്ങള്‍ വിവിധ രാജ്യങ്ങളിലേക്കു കടന്നുകയറിയപ്പോള്‍, യാക്കോബിന്റെ മക്കളായ യിസ്രായേല്‍ജനത മറ്റു കാരണങ്ങളാലാണു പ്രവാസികളായത്! ഇവര്‍ ആദ്യമായി പ്രവാസജീവിതം നയിച്ചത് ഈജിപ്തിലായിരുന്നു. ലോകം മുഴുവനെയും ബാധിച്ച ക്ഷാമവും അതുമൂലമുണ്ടായ പട്ടിണിയുമാണ് അന്നത്തെ പ്രവാസത്തിന്റെ പ്രധാന കാരണം. എന്നാല്‍, പിന്നീട് ഇവര്‍ ചിതറിക്കപ്പെടുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടുതരത്തിലുള്ള ചിതറിക്കല്‍ യിസ്രായേല്‍ജനം നേരിട്ടിട്ടുണ്ടെങ്കിലും രണ്ടിന്റെയും കാരണം നിയമലംഘനം തന്നെയായിരുന്നു. അന്യദേവന്മാരെ ആരാധിക്കുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുന്നവനെ ജനത്തില്‍നിന്നു വിച്ഛേദിച്ചുകളയണം എന്നത് യിസ്രായേലില്‍ ഒരു ചട്ടമായിരുന്നു! "എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന്‍ ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 5).

പാപത്തിന്റെ ഗൗരവമനുസരിച്ച് ശിക്ഷയുടെ കാഠിന്യവും വര്‍ദ്ധിക്കുമായിരുന്നു. നീചമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കു വധശിക്ഷയാണെങ്കില്‍, മറ്റു ചില നിയമലംഘനങ്ങള്‍ക്കു ഊരുവിലക്കായിരുന്നു ശിക്ഷ! വധിക്കപ്പെടേണ്ടവരില്‍ ചിലരെല്ലാം പ്രാണരക്ഷാര്‍ത്ഥം നാടുവിടുന്ന അവസ്ഥയും യിസ്രായേല്‍ജനത്തിനിടയില്‍ ഉണ്ടായിരുന്നു! സമൂഹം ഒന്നാകെ നിയമം ലംഘിച്ച നാളുകളും യിസ്രായേലില്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ യാഹ്‌വെ ഇവരെ പ്രവാസത്തിനയയ്ക്കുകയോ ഭൂമുഖമാകെ ചിതറിക്കുകയോ ചെയ്തിട്ടുമുണ്ട്. ഇപ്രകാരം ഭൂമുഖം മുഴുവനും ചിതറിക്കപ്പെട്ടിട്ടുള്ള ഒരു ജനതയാണ് യിസ്രായേല്‍! ഇവര്‍ ചെയ്ത പാപം നിമിത്തമാണ് ഇവര്‍ ചിതറിക്കപ്പെട്ടതെങ്കിലും, ഇവരുടെ പാപം അനേകര്‍ക്കു രക്ഷയാക്കി മാറ്റാന്‍ യാഹ്‌വെ ദീര്‍ഘവീക്ഷണത്തോടെ പദ്ധതിയൊരുക്കി! ഇവര്‍ ചിതറിക്കപ്പെട്ട നാടുകളിലേക്കാണ് യേഹ്ശുവാ അവിടുത്തെ രക്ഷയുടെ സുവിശേഷവുമായി അപ്പസ്തോലന്മാരെ അയച്ചത്! യിസ്രായേലിന്റെ തിരസ്ക്കരണവും നിയമലംഘനവും ലോകത്തിനു രക്ഷയായപ്പോള്‍, സൈന്യങ്ങളുടെ യാഹ്‌വെ അബ്രാഹത്തോടു ചെയ്ത ഉടമ്പടി നിറവേറ്റുകയായിരുന്നു. അവിടുന്ന് അബ്രാഹത്തോട്‌ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും"(ഉല്‍പ: 12; 3).

വിഷയത്തില്‍നിന്നു വിട്ടുപോകാതെ യിസ്രായേലിന്റെ പലായനങ്ങളിലേക്കുതന്നെ നമുക്കു തിരിച്ചുവരാം. ഊരുവിലക്കിലൂടെ പുറത്താക്കപ്പെടുന്നവരോ പ്രാണഭയത്താല്‍ ഒളിച്ചോടുന്നവരോ ആയ ആദ്യത്തെ വിഭാഗത്തെക്കുറിച്ചാണു നാം ഇവിടെ ചിന്തിക്കുന്നത്. പാപത്തിന്റെ അശുദ്ധി നിലനില്‍ക്കുന്നവരും യിസ്രായേലിനോടു വൈര്യമുള്ളവരുമായിരിക്കും ഈ വിഭാഗം എന്നത് സ്വാഭാവികമായിത്തന്നെ ചിന്തിക്കാന്‍ കഴിയും! തങ്ങളെ പുറത്താക്കിയ സമൂഹത്തോടും അതിനു കല്പന നല്‍കിയ യിസ്രായേലിന്റെ ദൈവത്തോടുമുള്ള പകയുമായി ഊരുചുറ്റുന്ന ഇവര്‍, തങ്ങള്‍ ചെയ്ത പാപം കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കുമെന്നത് മനഃശാസ്ത്രപരമായിത്തന്നെ സാദ്ധ്യതയുള്ള കാര്യമാണ്. ഇതുതന്നെയാണ് ഇക്കൂട്ടര്‍ ലോകത്തോടു പ്രവര്‍ത്തിച്ചത്!

മൃഗവേഴ്ച, സ്വവര്‍ഗ്ഗരതി, അന്യദേവാരാധന തുടങ്ങിയവ യിസ്രായേലില്‍ വധശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാണ്. ഇത്തരം കുറ്റങ്ങള്‍ ചെയ്തവര്‍ വധശിക്ഷ ഭയപ്പെട്ട് ഒളിച്ചോടുകയും പരദേശികളായി പലയിടങ്ങളിലും അലയുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ, മറ്റിതര പാപങ്ങളാല്‍ സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ടവരും വിവിധ നാടുകളിലേക്കു ചേക്കേറി. സത്യദൈവത്തെ ഉപേക്ഷിച്ച ഇവര്‍ ദൈവങ്ങളെയും മതങ്ങളെയും ഉണ്ടാക്കി! ഹിന്ദുമതത്തിനു വിത്തുപാകിയത് ആര്യന്മാരാണെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കെ, ആര്യന്മാര്‍ ആരെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും സ്ഥാനമില്ല! കാരണം, യിസ്രായേലിലും ഗ്രീക്കുകാരുടെയിടയിലും നിലനിന്ന ആരാധനകളിലെ ദുരാചാരങ്ങളുടെ ആകെത്തുകയാണ് ഹൈന്ദവം!

പശുക്കളെ 'ഗോമാതാവ്' എന്നുവിളിച്ചു ദൈവമാക്കിയത് ഹിന്ദുക്കളാണെങ്കില്‍, അതിന് യിസ്രായേല്‍ജനതയുമായി അഭേദ്യമായ ബന്ധമുണ്ട്. നാല്പതു ദിവസത്തെ പ്രാര്‍ത്ഥനയ്ക്കായി മോശ മലമുകളിലേക്കു കയറിയപ്പോള്‍, കാളക്കുട്ടികളെ നിര്‍മ്മിച്ച്‌ ആരാധിച്ചവരാണ് ഈ ജനത. ഹൈന്ദവരുടെ സര്‍പ്പക്കാവുകള്‍ക്കും നാഗാരധനയ്ക്കും യിസ്രായേലിലെ പാപികളുമായി ആഴമായ ബന്ധമാണുള്ളത്! മരുഭൂമിയില്‍ വച്ച് മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെ യിസ്രായേല്‍ജനം പിന്നീട് ആരധിക്കുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. ഇതാണ് ഹെസക്കിയാരാജാവ് തകര്‍ത്തുകളഞ്ഞത്. "മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുമ്പില്‍ യിസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2 രാജാ: 18; 4). ഇന്നു ഹൈന്ദവര്‍ പ്രവര്‍ത്തിക്കുന്ന മന്ത്രവാദം, ശകുനം നോക്കല്‍, ക്ഷുദ്രപ്രയോഗങ്ങള്‍ തുടങ്ങിയ എല്ലാ തിന്മകളുടെയും വക്താക്കള്‍ യിസ്രായേലില്‍ ഉണ്ടായിരുന്നു! "അവര്‍ ദൈവമായ യാഹ്‌വെയുടെ എല്ലാ കല്പനകളും പരിത്യജിച്ച് തങ്ങള്‍ക്കായി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി; അഷേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും ബാല്‍ദേവനെ സേവിക്കുകയും ചെയ്തു. അവര്‍ പുത്രീപുത്രന്മാരെ ദഹനബലിയായി അര്‍പ്പിക്കുകയും ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും, യാഹ്‌വെ കാണ്‍കെ തിന്മയ്ക്കു തങ്ങളെത്തന്നെ വില്‍ക്കുകയും ചെയ്തത് അവിടുത്തെ പ്രകോപിപ്പിച്ചു. അതിനാല്‍, യാഹ്‌വെ യിസ്രായേലിന്റെ നേരേ ക്രുദ്ധനായി അവരെ തന്റെ കണ്‍മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല"(2 രാജാ: 17; 16-18).

യിസ്രായേലില്‍ നിലനിന്നിരുന്ന പാപങ്ങള്‍ ഏതെല്ലാം ആയിരുന്നുവെന്നതിന്റെ ചെറിയൊരു സൂചനയാണിത്. ഇത്തരത്തിലുള്ള പാപങ്ങള്‍മൂലം തന്റെ ദേശത്തുനിന്നു നീക്കം ചെയ്ത ജനമാണ് ആര്യന്മാരെന്ന പുതിയ നാമം സ്വീകരിച്ച് ഇന്ത്യയിലെത്തിയത്! ഇവര്‍ എഴുതിയുണ്ടാക്കിയ വേദങ്ങളില്‍ യേഹ്ശുവായോടു സാമ്യമുള്ള കഥാപാത്രങ്ങള്‍ ഉണ്ടായതും ഇതേ കാരണത്താല്‍ തന്നെയാണ്. യേശൈയാഹ്, യിരെമിയാഹ്, യേലിയാഹ് തുടങ്ങിയ ജൂത നാമങ്ങള്‍, മുത്തയ്യയും രാമയ്യയും അടക്കമുള്ള എല്ലാ അയ്യര്‍മാരുടെയും നാമങ്ങളില്‍ കടന്നുവന്നതും ആര്യന്മാരുടെ തനിരൂപമാണ് വ്യക്തമാക്കുന്നത്! ശത്രുവിന്റെ ശത്രു, മിത്രമെന്ന തത്വമാണ് ഇവരിലൂടെ സാത്താന്‍ സ്വീകരിച്ചത്. സത്യദൈവത്തെ നിഷേധിച്ചു പുറത്തുവന്നവരെ ഉപയോഗപ്പെടുത്തി ലോകത്തെ നശിപ്പിക്കുവാനുള്ള മാരക വിഷമായ ഹിന്ദുമതത്തെ അവനുണ്ടാക്കി. നികൃഷ്ട ജീവികളെപ്പോലും ദൈവമാക്കിക്കൊണ്ട് സത്യദൈവത്തെ നിന്ദിക്കുന്ന മതത്തിനു തുടക്കമിട്ടത് യിസ്രായേലില്‍നിന്നു പുറത്താക്കപ്പെട്ടവരും ആര്യന്‍മാരായി പിന്നീട് അവതരിച്ചവരുമായ അബ്രാഹത്തിന്റെ വഴിപിഴച്ച സന്തതികളാണ്‌ എന്നതില്‍ സംശയിക്കേണ്ട! തെളിവുകള്‍ മുഴുവന്‍ അവരിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ദേവദാസി സമ്പ്രദായം!

സത്യദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ച സകലതും ആര്യന്മാര്‍ രൂപംകൊടുത്ത സമൂഹത്തിന്റെ ആചാരങ്ങളാക്കിയത്, ഇവര്‍ക്ക് യാഹ്‌വെയോടും അവിടുത്തെ നിയമങ്ങളോടുമുള്ള അടങ്ങാത്ത പകയെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ജാതികളെയെല്ലാം തട്ടിക്കൂട്ടി പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഇല്ല്യുമിനാറ്റികള്‍ ഹിന്ദുമതം ഉണ്ടാക്കിയപ്പോള്‍, ലോകത്തുനിന്ന് അപ്രത്യക്ഷമായ പൈശാചികതകളെപ്പോലും ഈ മതത്തിന്റെ ആചാരങ്ങളാക്കി! ഈ ആധുനിക കാലഘട്ടത്തില്‍പ്പോലും ഹൈന്ദവര്‍ തങ്ങളുടെ ആചാരമായി ദേവദാസി സമ്പ്രദായം നിലനിര്‍ത്തുന്നുവെന്നത് ഇന്ത്യന്‍ സംസ്കാരത്തിനു ബഹുമതിയായി കാണുന്നുവെങ്കില്‍, അതു പരിഹാസ്യമാണ്. എന്നാല്‍, ഇത് ഇന്ത്യയുടെ മണ്ണില്‍ ആരംഭിച്ച തിന്മയല്ല; മറിച്ച്, യിസ്രായേലിലെ വഴിപിഴച്ചവര്‍ അവരുടെയിടയിലെ വിജാതിയരെ അനുകരിച്ചു ചെയ്തിരുന്ന മ്ലേച്ഛതയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ ഇതിനെതിരെ യിസ്രായേലില്‍ നിയമം ഉണ്ടാകുമായിരുന്നില്ല. മോശയുടെ നിയമം നോക്കുക: "യിസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. യിസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്"(നിയമം: 23; 17).

സത്യദൈവത്തെ നിന്ദിക്കുകയെന്ന ലക്ഷ്യമായിരുന്നു ഹിന്ദുമതത്തിലൂടെ ഇല്ല്യുമിനാറ്റികള്‍ നടപ്പാക്കിയത് എന്നതിന്റെ മറ്റൊരു തെളിവാണ്, ദേവദാസി സമ്പ്രദായം! 

യിസ്രായേലിന്റെ കൂടുവിട്ടു കൂടുമാറല്‍!

ക്രിസ്തുവിനു മുന്‍പും ക്രിസ്തുവിനുശേഷവും ഇസ്രായേല്‍ക്കാരോളം പീഡിപ്പിക്കപ്പെട്ട മറ്റൊരു ജനതയും ഇല്ലെന്നുതന്നെ പറയാം. ക്രൈസ്തവര്‍ ഏറെ പീഡിപ്പിക്കപ്പെട്ടവരാണെങ്കിലും ഇവരോടു തുലനം ചെയ്യാന്‍ കഴിയില്ല! ക്രൈസ്തവര്‍ ആദ്യകാലങ്ങളില്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങളെയും ഇസ്ലാമിക രാജ്യങ്ങളില്‍ ഇപ്പോഴും നടക്കുന്ന നരനായാട്ടുകളെയും ലഘൂകരിക്കുകയല്ല; എന്നാല്‍, ഈ കഴിഞ്ഞ നൂറ്റാണ്ടില്‍പ്പോലും കൂട്ടക്കുരുതിക്കിരയായ യിസ്രായേല്‍ജനതയെപ്പോലെ പീഡന പരമ്പരകളെ മറ്റൊരു സമൂഹവും നേരിടേണ്ടിവന്നിട്ടില്ല.

പാമ്പിനോടുള്ള ഭയംമൂലമാണ് മനുഷ്യര്‍ അതിനെ കൊല്ലുന്നത്; അതുപോലെതന്നെ തങ്ങളെ ഉപദ്രവിക്കുമെന്നുള്ള ഭയത്താല്‍ പാമ്പുകള്‍ മനുഷ്യരെ ഉപദ്രവിക്കുന്നു. യഥാര്‍ത്ഥത്തില്‍, പാമ്പുകള്‍ക്കും മനുഷ്യര്‍ക്കും ഇടയിലുള്ള ഈ തെറ്റിദ്ധാരണ ഇല്ലാതാക്കാന്‍ ആരും മദ്ധ്യസ്ഥശ്രമം നടത്താത്തതിനാല്‍, ഈ ശത്രുത തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതുപോലെത്തന്നെയാണ് യിസ്രായേലിനോടു ലോകത്തിനും ലോകത്തിന് അവരോടുമുള്ള ശത്രുതയുടെ കാരണമെന്ന് ആലങ്കാരികമായി പറയാം. എന്നാല്‍, ആത്മീയമായ മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. അത് യാഹ്‌വെയുടെ വചനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. യിസ്രായേലിനോട് ലോകത്തിനുള്ള വെറുപ്പ് ഭയത്തില്‍നിന്ന് ഉടലെടുത്ത വികാരമാണെന്ന് നാം തിരിച്ചറിയണം. ഈ ഭയത്തിന്റെ കാരണം, അവര്‍ സംഖ്യയില്‍ വലുതായതുകൊണ്ടല്ലെന്നു നമുക്കറിയാം. റഷ്യയില്‍ പ്രവാസജീവിതം നയിച്ചപ്പോള്‍, സ്വന്തം കുഞ്ഞുങ്ങളെ കണ്‍മുന്നില്‍വച്ചു വധിച്ചപ്പോഴും നിര്‍വ്വികാരരായി നോക്കിനിന്നവരാണ് ജൂതസമൂഹം! ഇതിനര്‍ത്ഥം, ഇവരുടെ അംഗബലമോ കായികക്ഷമതയോ അല്ല ഇവരോടുള്ള ഭയത്തിന് ആധാരം എന്നുള്ളതാണ്. എന്നാല്‍, ഇവരോടുള്ള ജനതകളുടെ ഭയത്തിന്റെ യഥാര്‍ത്ഥ കാരണം നോക്കുക: "യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം: 28; 10).

യാഹ്‌വെയുടെ നാമം വഹിക്കുന്നു എന്നതാണ് ഇവരോടുള്ള ജനതകളുടെ ഭയത്തിന്റെ മൂലകാരണം. ഈ ഭയമാണ് ഇവരെ ആക്രമിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും! ഇത് തിരിച്ചറിഞ്ഞ യെഹൂദരില്‍ മിക്കവരും പരദേശികളായി കഴിയുന്ന നാടുകളില്‍ തങ്ങളുടെ അസ്ഥിത്വം വെളിപ്പെടുത്താറില്ല. ഇത് തങ്ങള്‍ ആക്രമിക്കപ്പെടുമോ എന്നുള്ള ഇവരുടെ ഭയംമൂലമായിരുന്നു. വിശ്വാസത്തില്‍ അടിയുറച്ച യെഹൂദര്‍ സ്വയം വെളിപ്പെടുത്തിയിരുന്നെങ്കിലും, പാപത്താല്‍ പുറത്താക്കപ്പെട്ടവരും വധശിക്ഷയില്‍നിന്ന് ഓടിയൊളിച്ചവരും യിസ്രായേല്‍ജനം എന്നപേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചില്ല! പരമ്പരാഗത വേഷങ്ങളോ സ്വന്തം ഭാഷപോലുമോ ഉപയോഗിച്ചില്ല എന്നതാണ് വാസ്തവം!

സ്പെയിനില്‍ ജീവിച്ചവര്‍ സ്പാനിഷും ഹീബ്രുവും ചേര്‍ത്ത് 'ലാഡിനോ' ഭാഷയുണ്ടാക്കിയപ്പോള്‍ ജര്‍മ്മനിയില്‍ ജീവിച്ച യെഹൂദര്‍ ജര്‍മ്മന്‍ഭാഷയും ഹെബ്രായഭാഷയും ചേര്‍ത്ത് 'ഇഡ്ഡിഷ്' ഭാഷയുണ്ടാക്കി. അനേക പുസ്ത്കങ്ങള്‍ 'ലാഡിനോ' 'ഇഡ്ഡിഷ്' എന്നീ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ആര്യന്മാര്‍ സ്വന്തമാക്കിവച്ച സംസ്കൃതം ആരുടെ സംഭാവനയാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകും. അവര്‍ണ്ണരെ പഠിക്കാന്‍ അനുവദിക്കാതെ സംസ്കൃതം വേദഭാഷയായി സ്വന്തമാക്കിവച്ചിരുന്നത് ബ്രാഹ്മണരായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്! ഒരു നൂറ്റാണ്ടിനുമുമ്പുവരെ ബ്രാഹ്മണരല്ലാതെ മറ്റാരും ഈ ഭാഷയില്‍ അറിവുനേടിയിരുന്നില്ല!

കുടുമിവച്ച് പൂണൂലും ധരിച്ച് വേഷപ്രച്ഛന്നരായി ഇവര്‍ ഇന്ത്യയില്‍ ജീവിച്ചപ്പോള്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. അതിനാല്‍ത്തന്നെ ഇവര്‍ പീഡിപ്പിക്കപ്പെട്ടുമില്ല. എന്നാല്‍, പ്രവാസത്തില്‍ കഴിഞ്ഞവരും വിശ്വാസത്തില്‍ ഉറച്ചുനിന്നവരുമായ യെഹൂദര്‍ സ്വന്തം മേല്‍വിലാസത്തില്‍ അറിയപ്പെടുകയും അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു! ഇന്ത്യയിലും ഇത്തരത്തിലുള്ള ജൂതന്മാര്‍ ഇന്നുമുണ്ടെന്ന് നമുക്കറിയാം. ആള്‍മാറാട്ടം നടത്തുന്നതില്‍ ഇവരുടെ നൈപുണ്യം അബ്രാഹത്തിന്റെ കാലം മുതല്‍ ഇവര്‍ തെളിയിച്ചിട്ടുള്ളതാണ്. ഒരു ക്ഷാമകാലത്ത് അബ്രാഹം ഈജിപ്തില്‍പ്പോയി പാര്‍ക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുന്ദരിയായ ഭാര്യയെ തന്നില്‍നിന്ന് കവര്‍ന്നെടുക്കുന്നതിനായി, തന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്നു ഭയപ്പെട്ട അബ്രാഹം നടത്തിയ കൗശലം ആള്‍മാറാട്ടമായിരുന്നു. ബൈബിളില്‍ വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന്‍ എനിക്കറിയാം. നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം"(ഉല്‍പ: 12; 11-13). ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍പ്പോലും തന്റെ ജീവന്‍ നിലനിര്‍ത്തണമെന്ന് അബ്രാഹത്തിനു തോന്നിയ ആഗ്രഹം, അവന്റെ സന്തതികളിലും വേരൂന്നിയിരുന്നു! 

വിശ്വാസികളുടെ സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ടവരും മാരകപാപത്തിന്റെ അടിമകളുമായ യിസ്രായേല്‍ക്കാരാണ് പുത്തന്‍ സംസ്കാരങ്ങളും മതങ്ങളും സ്ഥാപിച്ചത്. അവര്‍ സ്ഥാപിച്ച മതങ്ങളിലും സംസ്കാരങ്ങളിലും അവരുടെ പൂര്‍വ്വ പാപങ്ങളുടെ സ്വാധീനം വ്യക്തമാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ച ആചാരങ്ങളും വിഗ്രഹങ്ങളും തങ്ങളുണ്ടാക്കിയ മതങ്ങളിലും സംസ്കാരങ്ങളിലും ആവേശത്തോടെ പ്രതിഷ്ഠിച്ചു! ഹിന്ദുമതതിലെ ദേവീദേവന്മാരെയും അവയ്ക്ക് അര്‍പ്പിക്കുന്ന പൂജകളെയും ശ്രദ്ധിച്ചാല്‍ ഇക്കാര്യം തിരിച്ചറിയാന്‍ കഴിയും. സത്യദൈവത്തോടുള്ള വെല്ലുവിളിയായിരുന്നു ഇന്ത്യന്‍ ദേവീദേവന്മാരുടെ സൃഷ്ടിക്ക് ആധാരം! ലോകത്ത് ഏറ്റവുമധികം ആള്‍ദൈവങ്ങളുള്ള മതം ഹിന്ദുമതമാണെന്ന സത്യവും ഇവിടെ ചിന്താവിഷയമാക്കേണ്ടിയിരിക്കുന്നു. യിസ്രായേലിലെ പല രാജാക്കന്മാരും സ്വയം ദൈവമായി പ്രഖ്യാപിക്കുകയും തങ്ങളെയല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കരുതെന്നു വിളംബരം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്!

ഭാരതത്തിന്റെ പൈതൃകമെന്നും ആര്‍ഷഭാരത സംസ്കാരമെന്നും വിളിച്ചുപറയുന്നവര്‍ ഇതിന്റെ ഉറവിടം തിരിച്ചറിയാതെ, ഐതീഹ്യങ്ങളെ ആശ്രയിക്കുകയാണ്. ലോകത്തെ സകല ജനതകളും തങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടും പരിഷ്കൃതരായി പരിഗണിക്കപ്പെടുന്ന ആര്യന്മാര്‍ എന്തുകൊണ്ട് ഇതു ചെയ്തില്ല? ക്രിസ്തുവിനുമുമ്പുതന്നെ പരിഷ്കൃത സമൂഹമായി മാറിയ ജനതയായിരുന്നു ഇന്ത്യക്കാര്‍! എന്നിട്ടും ഭാവിലോകത്തിനു നല്‍കാന്‍ തെളിവുകള്‍ ശേഷിപ്പിക്കാതിരുന്നതും യെഹൂദന്റെ കൗശലമായിത്തന്നെ കാണണം. ചരിത്രം കുറിക്കപ്പെട്ടാല്‍ അതിലൂടെ തങ്ങളുടെ വേരു കണ്ടെത്തുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള ബുദ്ധി യെഹൂദനുണ്ടായിരുന്നു. മാത്രവുമല്ല, ഭാവിതലമുറപോലും പിതൃഭവനത്തിലേക്ക്‌ മടങ്ങിപ്പോകാന്‍ ശ്രമിക്കരുതെന്ന് ഇവരില്‍ കുടികൊണ്ട സാത്താന്‍ ചിന്തിപ്പിച്ചു! സത്യദൈവത്തോടുള്ള സാത്താന്റെ പ്രതികാരമാണ് ഇവിടെ കാണുന്നത്. പിതാക്കന്മാരുടെ തെറ്റുകളെ അനുകരിക്കാതെ അവയെ തള്ളിപ്പറഞ്ഞു തന്നിലേക്കു തിരിഞ്ഞാല്‍, ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു ദൈവം യിസ്രായേലിനുണ്ടെന്നു സാത്താനു നന്നായറിയാം!

യിസ്രായേലിലെ ഗോത്രങ്ങളെപ്പോലെതന്നെ ആര്യന്മാരും വിവിധ വിഭാഗങ്ങളായി ഭാരതത്തില്‍ ജീവിച്ചുവെന്നതിന്റെ തെളിവാണ് ബ്രാഹ്മണരിലുള്ള വ്യത്യസ്ഥ വിഭാഗങ്ങള്‍! സത്തയില്‍ ഒന്നാണെങ്കിലും നമ്പൂരിപ്പാട്, ഭട്ടതിരിപ്പാട്, അയ്യര്‍, ഷേണായി, കമ്മത്ത്, പൈ തുടങ്ങിയ വിഭാഗങ്ങളായി ഇവര്‍ അറിയപ്പെട്ടത് പാരമ്പര്യത്തിന്റെ അംശം ഇവരില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. ആയതിനാല്‍, ഇന്ത്യയില്‍ ജാതിവ്യവസ്ഥയ്ക്ക് രൂപംനല്‍കിയതും, അതിലൂടെ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കിയതും ആര്യന്മാരാണ്‌! എന്നാല്‍, ഹിന്ദുമതം ഉണ്ടായത് നൂറ്റാണ്ടുകള്‍ക്കുശേഷം പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും ആര്യന്മാരുടെ ബുദ്ധിതന്നെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7990 views

LOG IN

Lost your password?

SIGN UP

LOST PASSWORD