വിജാതിയതയുടെ ദുരന്തം

രാമായണവും 'റൈറ്റ് സഹോദരന്മാരും'!

Print By
about

04 - 08 - 2019

രസ്പര വിരുദ്ധങ്ങളായ അനേകം രാമായണങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മില്‍ ചിലര്‍ക്കെങ്കിലും അറിയാം. ഒട്ടുമിക്ക രാമായണങ്ങളിലും രാമനാണ് നായകനെങ്കില്‍, രാവണന്‍ കേന്ദ്രകഥാപാത്രമാകുന്ന രാമായണവുമുണ്ട്. രാമന്റെ ഭാര്യയായി സീതയെ ചിത്രീകരിക്കുന്ന രാമായണത്തിനാണ് കൂടുതല്‍ പ്രചാരമെങ്കിലും, ചില രാമായണങ്ങളില്‍ രാമന്റെ സഹോദരിയാണു സീത! ജൈനമതക്കാര്‍ക്കും ഒരു രാമായണമുണ്ട്. ജൈനപാരമ്പര്യത്തിലെ അറുപത്തിമൂന്ന് ശ്രേഷ്ഠരില്ല്‍ ഒരാളാണ് രാവണനെന്ന് ജൈനരാമായണം പറയുന്നു. ജൈനരാമായണത്തിലും പാഠഭേദങ്ങളുണ്ടെന്ന് കാണാം. സീത രാവണന്റെ മകളാണെന്ന കഥ പറയുന്ന പാഠഭേദം അതിലുണ്ട്. ഹിന്ദു രാമായണങ്ങളില്‍നിന്ന് വ്യത്യസ്തമായി ജൈനരാമായണത്തില്‍, രാമന്‍ രാവണനെ കൊല്ലുന്നുപോലുമില്ല. ക്രൂരനായ രാവണന്‍ എന്ന സങ്കല്പമെല്ലാം പിന്നീടുണ്ടായ ഏകശിലാത്മകമായ വായനയിലൂടെ പ്രചരിപ്പിക്കപ്പെട്ടതാണ്. എന്നാല്‍, മാപ്പിളരാമായണം എന്നൊരു രാമായണംകൂടി ഉണ്ടെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം! ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് രാമന്‍ എന്ന അധാര്‍മ്മിക കഥാപാത്രത്തെ പുരുഷോത്തമന്‍ അഥവാ ഉത്തമനായ പുരുഷന്‍ എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തിയ ഹൈന്ദവ കൗശലത്തെക്കുറിച്ചാണ്. അതിനായി, രാമായണം ഒരു ചരിത്രമല്ലെന്നും മനുഷ്യന്റെ ഭാവനയില്‍ വിരിഞ്ഞ കഥ മാത്രമാണെന്നും സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ നിരത്തേണ്ടിയിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടു തുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളില്‍ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നുവെങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നുണ്ട്. അഞ്ചുനൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള പഴക്കം രാമായണത്തിന് നല്‍കുന്ന ഒരു പഠനവും ഇന്നുവരെ നടന്നിട്ടില്ല. അതായത്, അയ്യായിരവും ഏഴായിരവുമെല്ലാം വെറും ആര്‍ഷഭാരത 'തള്ളുകള്‍' മാത്രമാണ്!

ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന രാമായണത്തെക്കൂടാതെ, നൂറുകണക്കിന് രാമായണങ്ങള്‍ വിവിധ രാജ്യങ്ങളിലായി പ്രചരിക്കപ്പെടുന്നുണ്ട്. ടിബറ്റ്, തായ്‌ലന്റ്, ബര്‍മ്മ, ലാവോസ്, കംബോഡിയ, മലേഷ്യ, ജാവ, ഇന്തോനേഷ്യ തുടങ്ങി വിവിധ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ രാമായണത്തിന്റെ വാമൊഴി പാരമ്പര്യങ്ങളുണ്ടെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ രാമായണങ്ങള്‍ ഉണ്ടെന്നതും ഗൗരവമായി കാണണം. എ.കെ രാമാനുജന്റെ 'Three hundred ramayanas: Five examples and Three thoughts on translation' എന്ന ലേഖനത്തില്‍ വായിക്കുന്നത് ഹിന്ദുമത രൂപീകരണത്തിനായി നടത്തിയിട്ടുള്ള നിഗൂഢമായ കാര്യങ്ങളാണ്. രാമന്‍ എന്ന ദൈവത്തെ സൃഷ്ടിക്കാന്‍ അനേകം നുണകള്‍ക്കൊണ്ട് ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും വക്രമാക്കിയതും നിഗൂഢതതന്നെ! ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന രാമായണത്തില്‍ത്തന്നെ അനേകം രാമായണങ്ങള്‍ ഉണ്ടെന്നു സൂചന നല്‍കുന്ന പാഠഭാഗം ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്ന രാമായണത്തില്‍ത്തന്നെ വായിക്കാന്‍ കഴിയും. ഏതെങ്കിലും രാമായണത്തില്‍ സീത രാമനൊപ്പം കാട്ടില്‍ പോകാത്തതായി കേട്ടിട്ടുണ്ടോ എന്ന് ക്ഷുഭിതയായി ചോദിക്കുന്ന സീതയെ അദ്ധ്യാത്മരാമായണത്തില്‍ കാണാം. അനേകം രാമായണമുണ്ടെന്ന് രാമായണം തന്നെ പറയുന്നുവെന്നതാണ് അതിലെ അതിശയകരമായ കാര്യം. ഈ ഖണ്ഡം ശ്രദ്ധിക്കുക:

"രാമായണങ്ങള്‍ പലവും കവിവര-
രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍.
ജാനകിയോടുകൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?"
(അയോദ്ധ്യാകാണ്ഡം, അദ്ധ്യാത്മരാമായണം).

അദ്ധ്യാത്മരാമായണം രചിക്കുന്ന കാലത്തുതന്നെ മറ്റനേകം രാമായണങ്ങള്‍ ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യമല്ലേ ഇവിടെ മറനീക്കി പുറത്തുവരുന്നത്? ഇന്ന് കാണുന്ന രാമായണത്തില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നു വിദഗ്ദ്ധര്‍ വാദിക്കുന്നു. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദര്‍ഭങ്ങള്‍ എല്ലാംതന്നെ പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു‌. രാമായണത്തില്‍ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പില്‍ക്കാലത്ത് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തില്‍നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതുതന്നെ ഇതിനുള്ള തെളിവാണ്‌.

മാപ്പിള രാമായണം കൂടാതെ, വയനാടന്‍ രാമായണവുമുണ്ട്. അടിയരാമായണം ചെട്ടിരാമായണം എന്നിങ്ങനെ രാമായണത്തിന്റെ രണ്ട് പാഠങ്ങളാണ് വയനാടന്‍ രാമായണത്തിലുള്ളത്. ഈ രാമായണങ്ങളില്‍ സീതയും രാമനും വയനാട്ടിലെ പുല്‍പ്പള്ളിക്കാരാണ്. വാമൊഴിയായി പ്രചരിക്കപ്പെട്ട ഈ രാമായണങ്ങള്‍ ഡോക്ടര്‍ അസീസ്‌ തരുവണയാണ് വരമൊഴിയാക്കുന്നത്. അയോദ്ധ്യയില്‍ ജനിച്ചുവെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് വയനാടന്‍ രാമായണത്തെ തള്ളിപ്പറയാന്‍ കഴിയുമോ? ഡോക്ടര്‍ അസീസിന്റെ ഭാവനയില്‍ വിരിഞ്ഞ കഥയല്ല വയനാടന്‍ രാമായണം. വയനാട്ടിലെ കുറിച്ച്യ സമുദായം വാമൊഴിയായി പ്രചരിപ്പിക്കുന്ന കഥയെ വരമൊഴിയാക്കുക മാത്രമാണ് അസീസ്‌ ചെയ്തത്. അതായത്, തൃശ്ശിലേരി സ്വദേശി 'മാതൈ' എന്ന അടിയസമുദായ മൂപ്പനാണ്‌ അടിയരാമയാണത്തിന്റെ ആവേദകന്‍. വാമൊഴിയായി പ്രചരിച്ച ഈ രാമായണമാണ്‌ ഇപ്പോള്‍ വരമൊഴിയാക്കപ്പെട്ടിരിക്കുന്നത്. അടിയരാമായാണത്തില്‍ കഥ മുഴുവന്‍ നടക്കുന്നത്‌ വയനാട്ടിലും തൊട്ടടുത്ത കുടകു ജില്ലയിലുമാണ്‌. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കബനീനദിയുടെ ഇരുകരകളെയും പശ്ചാത്തലമാക്കിയാണ് രാമായണകഥ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അയോദ്ധ്യയെ രാമജന്മഭൂമിയാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരങ്ങളുടെ നിഗൂഢത നിറഞ്ഞ മൗഢ്യവും ഇവിടെ ചോദ്യംചെയ്യപ്പെടുന്നു. സംഘപരിവാരങ്ങളുടെ രഥം വൈകാതെതന്നെ വയനാട്ടിലേക്ക് ഉരുളാനുള്ള സാദ്ധ്യത മനോവ തള്ളിക്കളയുന്നില്ല. എന്തെന്നാല്‍, രാഹുല്‍ഗാന്ധിയുടെ ഇപ്പോഴത്തെ മണ്ഡലമാണ് അടിയരാമായണത്തിന്റെയും ചെട്ടിരാമായണത്തിന്റെയും പശ്ചാത്തലം!

പുല്‍പ്പള്ളി രാജ്യത്ത്‌ അടിയരുടെ 'പാക്കതെയ്യം' ഉണ്ട്‌. പാക്കതെയ്യം ഒരിക്കല്‍ പുല്‍പ്പള്ളി രാജ്യത്ത്‌ വസിക്കുന്ന സീതയോട്‌ അവിടെനിന്നും പുറത്തുപോവാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ പുല്‍പ്പള്ളിയില്‍നിന്നും കുട്ടയും വട്ടിയുമെടുത്ത്‌ കുന്നും മലയും കയറിയിറങ്ങി പോകുമ്പോഴാണ്‌ ഒരു യുദ്ധം കഴിഞ്ഞ്‌ രാമലക്ഷ്‌മണന്മാര്‍ അതുവഴി വന്നത്‌. സീത അവര്‍ക്കു വഴിമാറി കൊടുത്തു. കുറച്ചു ദൂരം ചെന്നപ്പോഴാണ്‌ സീതയെ തനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട വിവരം രാമന്‍ സഹോദരനായ ലക്ഷ്‌മണനോട്‌ പറയുന്നത്‌. ഈ സമയം കുന്നിന്റെ മറ്റൊരു ചെരിവിലൂടെ വന്ന രാവണന്‍ സീതയെ തടഞ്ഞുനിര്‍ത്തുകയും കുശലം പറയുകയും ചെയ്‌തു. അവര്‍ തമ്മില്‍ സ്‌നേഹമായി. തുടര്‍ന്ന്‌ സീതയെ രാവണന്‍ ലങ്കയിലേക്ക്‌ കൊണ്ടുപോയതായി അടിയരാമായണം പറയുന്നു. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചത്‌ ഹനുമാനും കരടിയും ചേര്‍ന്നാണത്രേ. പാലം നിര്‍മ്മിക്കുന്നതിനിടെ കരടിയും ഹനുമാനും തര്‍ക്കമുണ്ടാവുകയും ദേഷ്യം വന്ന ഹനുമാന്‍ ഗരുഡമല വാലുകൊണ്ട്‌ ചുറ്റി മറിച്ചിടാന്‍ ശ്രമിക്കുകയുംചെയ്‌തു. സീതയുടെ അപേക്ഷയെ തുടര്‍ന്നാണ്‌ ഹനുമാന്‍ പിന്‍വാങ്ങിയത്‌.

ലങ്കയിലെത്തിയ സീത, പന്ത്രണ്ടു വര്‍ഷം കഴിയുന്നതുവരെ തന്റെ ശരീരത്തില്‍ തൊടരുതെന്ന നിബന്ധനയും രാവണന്‌ മുന്നില്‍ വയ്ക്കുന്നുണ്ട്‌. സീതയെ അന്വേഷിച്ച്‌ രാമന്‍ കാട്ടിലൂടെ അലയുന്നതിനിടെ കണ്ടുമുട്ടിയ ഹനുമാനോട്‌ തിരക്കിയപ്പോഴാണ്‌ സീത ലങ്കയിലെത്തിയതായി അറിയുന്നത്‌. തുടര്‍ന്ന്‌ സീതയെ കൊണ്ടുവരാന്‍ ഹനുമാന്‍ ലങ്കയിലെത്തി നഗരം കത്തിക്കുകയും ചെയ്‌തു. സീതയെ കണ്ട ഹനുമാന്‍, രാമനെ കുറിച്ച്‌ നല്ലതും രാവണെ കുറിച്ച്‌ കുറ്റവും പറഞ്ഞു. ഹനുമാന്റെ നുണക്കഥകള്‍ സീത വിശ്വസിച്ചു. അങ്ങനെ സീതയുമായി ഇരപ്പിലേക്ക്‌(കുടക്‌ ജില്ല) എത്തി രാമന്‌ അവളെ കൈമാറി. പിന്നീട്‌ രാമനും സീതയും വിവാഹിതരായതായും അടിയരാമായണം പറയുന്നു. വാല്‍മീകി രാമായണത്തില്‍നിന്ന്‌ വളരെ വ്യത്യസ്‌തമായ ഒരു പാഠമാണ്‌ അടിയരാമായണം മുന്നോട്ടുവയ്ക്കുന്നത്‌. അതായത്, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം രാമനെ ദൈവമാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ്. രാവണന്റെ ഭാര്യയെ നുണപറഞ്ഞു തട്ടിയെടുത്ത രാമനെ പുരുഷോത്തമനും ദൈവവുമാക്കണമെങ്കില്‍ വലിയ സാഹസംതന്നെ വേണ്ടിവരുമെന്ന് ഊഹിക്കാവുന്നതെയുള്ളു. ഹിന്ദുരാമായണത്തില്‍ ഈ സാഹസം വ്യക്തമായി ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍, ഹിന്ദുത്വം എന്ന പൈശാചികതയാല്‍ നിറയപ്പെടുന്ന വ്യക്തികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയില്ല! മിഥ്യാബോധത്തിന്റെ തടവുകാരാക്കപ്പെടുന്ന ഇവരെ സ്ഥലജല വിഭ്രാന്തി ഗ്രസിക്കുന്നതുകൊണ്ടാണ് അത്.

തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ രാമനിലെ ഭര്‍ത്താവിനെയും പിതാവിനെയും അടിയരാമായണം ചോദ്യം ചെയ്യുന്നുണ്ട്‌. വേട്ടയാടി വരുന്ന രാമന്‌ സീത കാപ്പിയും പലഹാരവും നല്‍കും. അതിലെല്ലാം മാലിന്യങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാട്ടി രാമന്‍ സീതയെ മിക്കപ്പോഴും വഴക്കു പറയും. സീത ഗര്‍ഭിണിയായപ്പോള്‍ നാട്ടില്‍ സന്തോഷവും സംശയവുമുണ്ടായി. ഇത്‌ രാമന്റെ ചെവിയിലുമെത്തി. ചോറില്‍ കല്ല്‌ പെട്ടതിനെ തുടര്‍ന്ന്‌ രാമന്‍ ഒരിക്കല്‍ സീതയെ വഴക്കുപറഞ്ഞു. തുടര്‍ന്നാണ്‌ അവളെ പിഴച്ചവളെന്ന്‌ മുദ്രകുത്തി കൊന്നുകളയാന്‍ ലക്ഷ്‌മണനോട്‌ പറയുന്നത്‌. ജേൃഷ്‌ഠന്റെ ഈ തെറ്റിദ്ധാരണ തിരുത്താന്‍ ലക്ഷ്‌മണന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാമന്റെ ആജ്ഞപ്രകാരം ലക്ഷ്‌മണന്‍ സീതയെയും കൂട്ടി ഗരുഡമലയിലെത്തി. എന്നാല്‍, ഗര്‍ഭിണിയായ സീതയെ കൊല്ലാന്‍ ലക്ഷ്‌മണനു മനസ്സുവന്നില്ല. സ്വന്തം ഭാര്യയുടെ സ്‌നേഹവും പാതിവ്രത്യവും തിരിച്ചറിയാന്‍ കഴിയാത്തവനായി രാമനെ ചിത്രീകരിക്കുമ്പോള്‍ സ്‌നേഹസമ്പന്നനായാണ്‌ ലക്ഷ്‌മണനെ അടിയരാമായണം ചിത്രീകരിക്കുന്നത്‌. അദ്ധ്യാത്മരാമായണ കഥയിലും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റൊരു വീക്ഷണകോണിലാണ് ഇവയെ വ്യാഖ്യാനിച്ചിരിക്കുന്നത്. രാമനെ ധര്‍മ്മിഷ്ഠനായി വരച്ചുകാട്ടാന്‍ നടത്തുന്ന കോപ്രായങ്ങള്‍ തിരിച്ചറിയാന്‍ നിക്ഷ്പക്ഷമതികള്‍ക്കു സാധിക്കുമെങ്കിലും, ഹിന്ദുത്വം എന്ന പൈശാചികതയുടെ ബന്ദികള്‍ക്ക് അതു സാധിക്കില്ല! അധാര്‍മ്മികതയെ ധാര്‍മ്മികതയായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ അവസ്ഥയെയാണ് മിഥ്യാബോധം എന്ന് പറയുന്നത്.

ഉപേക്ഷിക്കപ്പെട്ട സീതയെ പുല്‍പ്പള്ളിക്കടുത്ത ആശ്രമംകൊല്ലിയിലേക്ക്‌ വാല്‍മീകിയുടെ ശിക്ഷ്യന്മാര്‍ കൊണ്ടുപോയെന്നും ലവനും കുശനും അവിടെ വളര്‍ന്നുവെന്നും രാമന്‍ അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചുകെട്ടിയെന്നും കഥയില്‍ രാമായണകഥയില്‍ വിവരണമുണ്ട്. കുതിരയെ അന്വേഷിച്ചുവന്ന ഹനുമാനെയും ലക്ഷ്‌മണനെയും പരാജയപ്പെടുത്തിയ ലവകുശന്മാര്‍ പിതാവായ രാമനെയും ലക്ഷ്‌മണനെയും ഹനുമാനെയും ബന്ധിച്ചു. സീത ഉടനെ വള്ളിയൂര്‍ക്കാവിലെയും പുല്‍പ്പള്ളിയിലെയും ഭഗവതിമാര്‍ക്കും തിരുനെല്ലി, കൊട്ടിയൂര്‍ എന്നിവിടങ്ങളിലെ പെരുമാള്‍മാര്‍ക്കും സിദ്ധപ്പനും നെഞ്ചപ്പനും മാതപ്പ ദൈവത്തിനും കത്തുകളയച്ചു. അവര്‍ വന്ന്‌ രാമലക്ഷ്‌മണന്‍മാരെ വിചാരണ ചെയ്‌തു. വിചാരണക്കൊടുവിലാണ്‌ രാമന്‍ തന്റെ മക്കളെയും ഭാര്യയെയും തിരിച്ചറിയുന്നത്‌.

പിതാവിന്റെ സ്‌നേഹവും പരിലാളനയും ലഭിക്കാതെ വളര്‍ന്ന കുട്ടികള്‍ ഇതിലപ്പുറവും ചെയ്യുമെന്ന്‌ രാമനെ ഈ അവസരത്തി ല്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. തെറ്റ്‌ ബോധ്യപ്പെട്ട രാമന്‍ സീതയെ തിരികെ വിളിച്ചുവെങ്കിലും അഭിമാനിയായ സീത അത്‌ നിരസിച്ചു. അങ്ങനെ തന്നെ സ്വീകരിക്കാന്‍ ഭൂമിയോട്‌ ആവശ്യപ്പെട്ടു. പുല്‍പ്പള്ളിക്കടുത്ത്‌ രണ്ടായി പിളര്‍ന്ന ഭൂമിയിലേക്ക്‌ സീത ഇറങ്ങിച്ചെല്ലുമ്പോള്‍ രാമന്‍ അവളുടെ തലമുടിയില്‍ പിടിച്ച്‌ വലിച്ചുകൊണ്ട് അവളെ വിലക്കി. ജട മുറിഞ്ഞ്‌ വരികയല്ലാതെ രാമന്റെ ശ്രമം ഫലിച്ചില്ല. പരാജയപ്പെട്ട ഭര്‍ത്താവിന്‌ മുന്നില്‍ വീണ്ടും സീത വന്നില്ലെന്നും കഥയിലുണ്ട്. ഇതിനു പശ്ചാത്തലമായി തിരഞ്ഞെടുത്ത പ്രദേശമാണ്‌ 'ജടയറ്റകാവ്‌' എന്ന പേരിലറിയപ്പെടുന്നതെന്ന്‌ അടിയരാമായണവും ചെട്ടിരാമയണവും പറയുന്നു.

വയനാട്ടിലെ 23 സ്ഥലനാമങ്ങള്‍ക്കു പിന്നില്‍ രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുണ്ട്. ഈ സ്ഥലനാമങ്ങളെല്ലാം രാമായണത്തിലെ ഓരോ സംഭവങ്ങള്‍ നടന്ന ഇടങ്ങളാണെന്ന മിത്തുകള്‍ ഇവിടങ്ങളിലെ വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ വിശ്വാസിക്കുന്നതായി ഡോക്ടര്‍ അസീസ്‌ തരുവണ പറയുന്നു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത ബത്തേരിക്കടുത്ത പൊന്‍കുഴിയെന്ന സ്ഥലത്തു വെച്ച്‌ കരഞ്ഞുവെന്നും, ഇങ്ങനെയുണ്ടായ കണ്ണീര്‍ ഒരു തടാകമായതായും, ഇതാണ്‌ ഇന്ന്‌ 'സീതാകുളം' എന്ന്‌ അറിയപ്പെടുന്നതെന്നും ചെട്ടിരാമായണത്തില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെനിന്നുള്ള വിലാപം കേട്ടാണ്‌ ആശ്രമംകൊല്ലിയിലെ വാല്‍മീകിയുടെ ആശ്രമത്തില്‍നിന്നും മുനിമാര്‍ വന്നത്‌. ആശ്രമത്തിലേക്ക്‌ കൊണ്ടുപോകുന്ന വഴി ഇരുട്ടു പടര്‍ന്നതിനാല്‍ സീത ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ഈ സ്ഥലം പിന്നീട്‌ 'ഇരുളം' എന്നപേരില്‍ അറിയപ്പെട്ടു.   സുല്‍ത്താന്‍ ബത്തേരിക്കും പുല്‍പ്പള്ളിയ്ക്കുമിടയിലുള്ള സ്ഥലമാണ് 'ഇരുളം'! ഈ സ്ഥലത്ത് ലവകുശന്മാരുടെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. രാമായണകഥയില്‍ രാമന്റെയും സീതയുടെയും പുത്രന്മാരാണ് ലവനും കുശനുമെന്ന് നമുക്കറിയാം!

ഗര്‍ഭിണിയായ സീത ആശ്രമംകൊല്ലിയിലെ ഒരു ഊരാളി കുറുമക്കുടിലില്‍ വച്ചാണ്‌ ലവനെ പ്രസിവിച്ചതെന്ന് വയനാടന്‍ രാമായണത്തില്‍ പറയുന്നു. ലവകുശന്മാര്‍ കളിച്ചുവളര്‍ന്ന കുന്നുകളെ 'ശിശുമല' എന്ന്‌ വിളിച്ചു. അതാണ്‌ ഇന്നത്തെ 'ശശിമല'. ലവകുശന്മാര്‍ വിവാഹം ചെയ്‌തത്‌ ചെട്ടി സമുദായത്തില്‍ നിന്നാണെന്ന്‌ ചെട്ടിരാമായണം പറയുന്നു. ഏരിയപള്ളിയിലെ ഒരു ദരിദ്രചെട്ടി കുടുംബത്തിന്‌ ഒരു വലിയ തൊഴുത്തും നിറയെ എരുമകളെയും ഇവര്‍ നല്‍കി. ഏരിയപള്ളി എന്ന്‌ ഈ സ്ഥലത്തിന്‌ പേരുവന്നത്‌ അങ്ങനെയാണ്‌. വയനാട്ടിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ സ്ഥലങ്ങള്‍ക്ക്‌ അമ്പുകത്തിയെന്ന്‌ പേരുണ്ട്‌. സീതയെ അന്വേഷിച്ച്‌ ഹനുമാന്‍ പോയ വഴികളിലെല്ലാം അമ്പ്‌കുത്തി അടയാളം സൃഷ്‌ടിച്ചതാണ്‌ ഇതെന്നും വയനാടന്‍ രാമായണങ്ങള്‍ പറയുന്നു. ആല്‍ത്തറ, ആലില്‍കുളം, രാംപള്ളി, യോഗിമൂല, വരദൂര്‍, ചെതലയം, പുല്‍പ്പള്ളി, സീതാമൗണ്ട്‌, അമ്പുകുത്തി, കണ്ടത്തുവയല്‍, ജടയറ്റകാവ്‌, പൂതാടി, ചൂതുപാറ, മാനിക്കാവ്‌, തിരുനെല്ലി, മാനന്തവാടി എന്നീ സ്ഥലനാമങ്ങളുമായും വയനാടന്‍ രാമായണത്തെ ബന്ധിപ്പിക്കുന്നുണ്ട്‌.

വിജാതിയ സമൂഹങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന കഥകളിലൊന്ന് ഹിന്ദുമതത്തിന്റെ ഉപജ്ഞാതാക്കള്‍ അടിച്ചെടുത്തു എന്നതാണ് യഥാര്‍ത്ഥ സത്യം! വയനാട്ടില്‍പ്പോലും രണ്ടുതരം രാമായണങ്ങള്‍ ഉണ്ടായതുതന്നെ ഈ മോഷണത്തിനുള്ള തെളിവാണ്. വയനാട്ടിലെ ആദിവാസികള്‍ക്കും അല്ലാത്തവര്‍ക്കും ഇടയില്‍ വ്യത്യസ്‌ത പാഠഭേദങ്ങളുണ്ട്‌. സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇവയുടെയും വളര്‍ച്ച. ഡോകടര്‍ അസീസിന്റെ വയനാടന്‍ രാമായണമെന്ന ഈ പുസ്‌തകത്തിന്നു രണ്ടു ഭാഗങ്ങളുണ്ട്‌. രണ്ടാം ഭാഗത്തില്‍, വിദേശ രാമായണങ്ങളെ കുറിച്ചും ജൈന-ബൗദ്ധ-മുസ്ലിം രാമായണങ്ങളെക്കുറിച്ചും വിവരിക്കുന്നു.

ഇന്ത്യക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് രാമായണങ്ങള്‍ വാമൊഴിയായി പ്രചരിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളില്‍ ചിലതാണ് നാമിവിടെ പരിശോധിച്ചത്. ഇവയില്‍നിന്നുള്ള ആശയങ്ങള്‍ സ്വരുക്കൂട്ടി ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ ഹിന്ദുമത സ്ഥാപകര്‍ക്കു കഴിഞ്ഞു. അനേകം സാഹസങ്ങളിലൂടെയാണ് ഇതൊക്കെ ഇവര്‍ക്കു സാധിച്ചത്. ഹിന്ദുത്വം എന്ന പൈശാചികതയുടെ ബാധയേല്‍ക്കാത്തവര്‍ക്ക് ഇവര്‍ നടത്തിയ കൗശലങ്ങള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍, ഹൈന്ദവപൈശാചികതയുടെ അടിമകളായ വ്യക്തികള്‍ക്ക് ഒന്നും മനസ്സിലാകില്ല! എണ്ണിയാല്‍ തീരാത്തത്ര മോഷണങ്ങളും നുണപ്രചരണങ്ങളുമാണ് 'ഹിന്ദുമതം' സ്ഥാപിക്കാന്‍ അതിന്റെ സ്ഥാപകനേതാക്കന്മാര്‍ നടത്തിയത്. മോഷണമുതല്‍ ഉപയോഗിച്ച് മതമുണ്ടാക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന എല്ലാ പാളിച്ചകളും ഹിന്ദുമതത്തിലും കാണാം. 'അടിച്ചെടുത്ത' ആശയങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ മതഗ്രന്ഥങ്ങള്‍ക്കു ഗ്രന്ഥകര്‍ത്താവിനെ കണ്ടെത്താനും വലിയ സാഹസങ്ങള്‍ വേണ്ടിവന്നു. പിടിച്ചുപറിക്കാരനായ രത്നാകരനെ വാത്മീകിയാക്കിയതും തുഞ്ചത്ത് എഴുത്തച്ഛന്‍ ഒന്നൊരു വ്യക്തിയെ സൃഷ്ടിച്ചെടുത്തതും വലിയ സാഹസത്തിലൂടെയാണ്. മലയാളഭാഷയുടെ പിതൃസ്ഥാനം ആരോപിക്കപ്പെടുന്ന എഴുത്തച്ഛന്‍ ഒരു ഭാവനാസൃഷ്ടിയാണെന്നു കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റിയില്‍ ചുളിവുകള്‍ വീഴുമെന്നു മനോവയ്ക്കറിയാം. എന്നാല്‍, അതാണു യാഥാര്‍ത്ഥ്യം! നുണകള്‍ ആവര്‍ത്തിച്ചുകൊണ്ട് മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു മായാവിയാണ് തുഞ്ചത്തെഴുത്തച്ഛന്‍! ഒരു ആരോപണമായി ഉന്നയിക്കുക മാത്രമല്ല, അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക കൂടിയാണ് മനോവ ഇവിടെ ചെയ്യുന്നത്.

വാത്മീകിയും എഴുത്തച്ഛനും അന്യഗ്രഹജീവികളോ!?

ഹിന്ദുമതത്തിന്റെ നേരേ ഉയരുന്ന ചോദ്യങ്ങളെ ഉടുതുണി ഉയര്‍ത്തി നേരിടുകയെന്നതാണ് ഹിന്ദുക്കളുടെ ശൈലി! ആശയപരമായി നേരിടാനുള്ള ത്രാണിയില്ലാത്തവര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നത് മാരകായുധങ്ങളെ ആയതുകൊണ്ട് അതുപയോഗിച്ചും സംഘികള്‍ പ്രതിയോഗികളെ നേരിടുന്നുണ്ട്. മാരകായുധങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തിടത്തേക്കാണ് സ്വന്തം ഉടുതുണി ഇവര്‍ ഉയര്‍ത്തുന്നത്. ഹിന്ദുമതത്തിന്റെ ഭോഷ്ക്കുകളെ ചോദ്യംചെയ്തുകൊണ്ട് മനോവ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയെല്ലാം ചുവടേ സംഘപരിവാരങ്ങളുടെ നഗ്നതാപ്രദര്‍ശനമുണ്ട്. അവിടെയൊന്നും ആശയപരമായി സംവദിക്കാനുള്ള സഹിഷ്ണുത പരിവാരങ്ങളില്‍നിന്ന്‍ ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല. മോഷ്ടിച്ചെടുത്ത ആശയങ്ങള്‍ക്കൊണ്ട് സംവദിക്കാന്‍ തുനിഞ്ഞാല്‍ തൊണ്ടിസഹിതം പിടിക്കപ്പെടുമെന്നു മോഷ്ടാക്കള്‍ തിരിച്ചറിയുന്നതുകൊണ്ടാണ് ഉടുതുണി ഉയര്‍ത്തി ഇവര്‍ പ്രതികരിക്കുന്നത്!

വിഷയത്തിലേക്കു കടക്കാം. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് ലോകത്തിനുള്ള അറിവുകള്‍ വെറും ഊഹങ്ങള്‍ മാത്രമാണ്. സ്മാരകങ്ങള്‍പ്പോലും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരുവനാണ് എഴുത്തച്ഛന്‍. ഈ പേരില്‍ പുരസ്കാരങ്ങളും നല്‍കിവരുന്നു. എന്നാല്‍, ഏതു കാലഘട്ടത്തിലാണ് ഇങ്ങനെയൊരുവന്‍ ജീവിച്ചിരുന്നതെന്ന് കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതുതന്നെയാണ് എഴുത്തച്ഛന്റെ പിന്നിലെ പ്രധാന ദുരൂഹതയും! എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണോ പതിനാറാം നൂറ്റാണ്ടിലാണോ എന്നകാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല. എഴുത്തച്ഛന്‍ എന്നപേരില്‍ ഖ്യാതി നേടിയിട്ടുള്ള ഈ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര് രാമാനുജന്‍ എന്നാണെന്നും, അതല്ല കൃഷ്ണന്‍ എന്നാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം 'തുഞ്ചന്‍' എന്നാണെന്നു വാദിക്കുന്നവരുമുണ്ട്. 'തുഞ്ചന്‍പറമ്പ്' എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കിയാണ് സാഹിത്യകാരനായിരുന്ന കുനിയേടത്തു ബാലകൃഷ്ണ കുറുപ്പ് ഈ നിരീക്ഷണം നടത്തിയത്. ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ തൃക്കണ്ഡിയൂര്‍ ശിവക്ഷേത്രത്തിനടുത്തുളള തുഞ്ചന്‍പറമ്പാണ് എഴുത്തച്ഛന്റെ  ജന്മസ്ഥലം എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു  കിടക്കുകയാണ്. 

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ രചനകളുടെ കര്‍ത്താവായി എഴുത്തച്ഛനെ പ്രഖ്യാപിച്ചത് ആരാണെന്ന് ആര്‍ക്കുമറിയില്ല. ഇന്ത്യയിലെ ഇതിഹാസകാവ്യങ്ങള്‍ എന്ന് അവകാശപ്പെടുന്ന വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിട്ടാണ് ഈ രചനകളെ കണക്കാക്കിയിരിക്കുന്നത്. ഹിന്ദുമതത്തിന്റെതായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക കൃതികളുടെയും പിതൃത്വം ആരോപിക്കുന്നത് എഴുത്തച്ഛന്റെമേലാണ്. ഹൈന്ദവ ഭക്തകവി എന്നും എഴുത്തച്ഛന്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം , ശിവപുരാണം, ദേവീ മാഹാത്മ്യം, ഉത്തരരാമയണം, ശതമുഖരാമായണം, കൈവല്യനവനീതം എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഇരുപത്തിനാലു വൃത്തം എന്ന കൃതി എഴുത്തച്ഛന്റേതാണെന്ന്‍ ഇരുപതാംനൂറ്റാണ്ടുവരെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂര്‍, എന്‍. കൃഷ്ണപിള്ള, എ. കൃഷ്ണപിഷാരടി തുടങ്ങിയവര്‍ ഈ വാദം തെറ്റാണെന്ന്‍ ശക്തമായ രചനാലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ത്ഥിച്ചിട്ടുണ്ട്.

ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തില്‍ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്. ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയായി കരുതിപ്പോരുന്നുണ്ടെങ്കിലും, കെ. എന്‍. എഴുത്തച്ഛൻ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളില്‍ നടത്തിയ പഠനങ്ങളില്‍നിന്ന് ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ ശിഷ്യരില്‍ ആരുടെയോ രചനയാണെന്ന് സമര്‍ത്ഥിക്കുന്നു. എഴുത്തച്ഛനെക്കുറിച്ചോ അയാളുടെ ശിഷ്യരെക്കുറിച്ചോ വ്യക്തമായ അറിവുകളൊന്നും ആര്‍ക്കുമില്ല. ഹിന്ദുമതത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്നു ലോകത്തെ ധരിപ്പിക്കാന്‍ നടത്തിയ കൗശലമാണ് എഴുത്തച്ഛന്‍, വാത്മീകി തുടങ്ങിയ ഗ്രന്ഥകര്‍ത്താക്കളെ വ്യാജമായി സൃഷ്ടിച്ചതിനു പിന്നിലുള്ളത്. ഏഴായിരവും അയ്യായിരവും വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഗ്രന്ഥങ്ങളുടെ യഥാര്‍ത്ഥ കര്‍ത്താക്കള്‍ ആരാണെന്നു വെളിപ്പെടുത്തിയാല്‍ എല്ലാ കള്ളത്തരവും പൊളിയുമെന്നു ഹിന്ദുമത സ്ഥാപകര്‍ക്കു നന്നായറിയാം. അതിനാല്‍ത്തന്നെ, ഊരുംപേരുമില്ലാത്ത ഗ്രന്ഥകര്‍ത്താക്കളെ അവര്‍തന്നെ സൃഷ്ടിച്ചു. എഴുത്തച്ഛന്റെയും വാത്മീകിയുടെയും വ്യാസന്റെയുമൊക്കെ ജനനത്തിനു പിന്നില്‍ പ്രയോഗിക്കപ്പെട്ടത് ഹിന്ദുമത സ്ഥാപകരുടെ കൗശലമാണ്.

ഊരുംപേരുമില്ലാത്ത, ജീവിച്ച കാലഘട്ടം എതെന്നുപോലും വ്യക്തമല്ലാത്ത എഴുത്തച്ഛന്‍ എന്ന മായാവിയെ മലയാളഭാഷയുടെ പിതാവായി പ്രഖ്യാപിച്ചത് ആരാണെന്നു മനോവയ്ക്കറിയില്ല. പതിനാലാം നൂറ്റാണ്ടിലോ പതിനഞ്ചാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ ഭാഷാപിതാവായി പ്രഖ്യാപിച്ചതിനു പിന്നിലും വ്യക്തമായ ഹിന്ദുത്വ അജണ്ടയുണ്ട്. ക്രിസ്ത്യാനികളായ വിദേശ മിഷണറിമാരെ മലയാളഭാഷയുടെ പിതാക്കന്മാരായി അംഗീകരിക്കാനുള്ള ജാള്യതയും ക്രിസ്ത്യന്‍ മിഷണറിമാരോട് ഹിന്ദുത്വശക്തികള്‍ക്കുള്ള അടങ്ങാത്ത പകയുമാണ് മലയാളഭാഷയുടെ പിതൃത്വം മായാവിയുടെമേല്‍ കെട്ടിവയ്ക്കാന്‍ കാരണമായത്. മലയാള ഭാഷയ്ക്ക് ഒരു വ്യാകരണം തയ്യാറാക്കിയത് 'യൊവാന്‍ ഏര്‍ണസ് ഹാങ്സില്‍ഡന്‍' എന്ന 'അര്‍ണോസ്' പാതിരിയാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ജര്‍മ്മനിയില്‍നിന്ന് ഇന്ത്യയില്‍ വന്നു സുവിശേഷ പ്രചരണത്തിലേര്‍പ്പെട്ട അര്‍ണോസ് പാതിരി കൊലചെയ്യപ്പെട്ടത് 1732-ല്‍ ആയിരുന്നു. അന്ന് ഹിന്ദുമതം ഉണ്ടായിട്ടില്ലെങ്കിലും ജാതിവ്യവസ്ഥ ഉടലെടുത്തു കഴിഞ്ഞിരുന്നു. സുവിശേഷ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന സവര്‍ണ്ണരുടെ താക്കീതിനെ അവഗണിച്ച അര്‍ണോസ് പാതിരിക്ക് കിരാതമായ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. കേരളത്തിലെ സവര്‍ണ്ണ പൈശാചികശക്തികളുടെ തടവറയിലായിരുന്ന അദ്ദേഹത്തെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ടു കൊത്തിപ്പിച്ചാണ് കൊന്നത്.

1732 ജൂലൈ 27-ന് ജര്‍മ്മന്‍കാരനായ ഫാദര്‍ ബെര്‍ണാര്‍ഡ് ബിഷോപ് അര്‍ണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകളുണ്ട്. എതിരാളികളെപ്പോലെതന്നെ അനുകൂലികളും കേരളത്തില്‍ അര്‍ണോസ് പാതിരിക്കുണ്ടായിരുന്നു. സവര്‍ണ്ണര്‍ക്കു മാത്രം പഠനാനുമതിയുള്ള സംസ്കൃതം പഠിക്കാന്‍ പാതിരിയെ സഹായിച്ചതും നമ്പൂരിമാരാണ്. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ സഹായവും പാതിരിക്കു ലഭിച്ചു. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് വിമര്‍ശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരില്‍ ഒരാളായിരുന്നു അര്‍ണോസ് പാതിരി. സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയ അര്‍ണോസ് പാതിരി മലയാളഭാഷയ്ക്കു നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല. മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോര്‍ട്ടുഗീസ് നിഘണ്ടു, മലയാളം-പോര്‍ട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana), സംസ്കൃത-പോര്‍ട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum) എന്നിവ രചിച്ചത് ഇദ്ദേഹമായിരുന്നു. മലയാളത്തിലും സംസ്കൃതത്തിലുമായി പതിനേഴോളം കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വാമൊഴിയായും വരമൊഴിയായും സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ വിജയിച്ച വ്യക്തിയായിരുന്നു അര്‍ണോസ് പാതിരി. ഉള്ളൂര്‍ അടക്കമുള്ള സാഹിത്യകുലപതികള്‍ ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതെങ്കിലും മലയാളികള്‍ ശ്രദ്ധിക്കണമായിരുന്നു. 

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പാതിരിയെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: “വിദേശീയനായ ക്രിസ്ത്യാനികളില്‍ കവിത്വംകൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അര്‍ണ്ണോസു പാതിരിയാകുന്നു". നാനാജാതി മതസ്ഥരായ കേരളീയ വിദ്യാര്‍ത്ഥികള്‍ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂര്‍ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങള്‍ സംസ്കൃതത്തിന്റെ അതിപ്രസരംമൂലം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരില്‍ അഗ്രഗണ്യന്‍ അര്‍ണ്ണോസ് പാതിരി ആയിരുന്നുവെന്ന സത്യം നന്ദികെട്ട മലയാളികള്‍ മറന്നു. ശൂരനാട്ട് കുഞ്ഞന്‍ പിള്ളയുടെ വാക്കുകള്‍: "കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍മ്മിക്കേണ്ട സേവനങ്ങള്‍കൊണ്ട് അനശ്വര കീര്‍ത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അര്‍ണ്ണോസ് പാതിരി. ഈ മഹാനെ പറ്റി ഇന്നും കേരളീയര്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ വേണ്ടപോലെ അറിഞ്ഞിട്ടില്ലാ എന്നത് ഖേദകരമാണ്". (അവലംബം: പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികള്‍- അര്‍ണ്ണോസ് പാതിരി, പ്രസാധകര്‍: കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കേരള; 1982).

എഴുത്തച്ഛന്‍ ജീവിച്ചിരുന്നതായി അനുമാനിക്കുന്ന കാലഘട്ടത്തില്‍ മലയാളഭാഷയ്ക്ക് വ്യാകരണമുണ്ടായിരുന്നില്ല എന്നല്ലേ നാം മനസ്സിലാക്കേണ്ടത്! പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ് മലയാളഭാഷയ്ക്ക് വ്യാകരണം തയ്യാറാക്കപ്പെട്ടതെന്നു ചരിത്രം പറയുമ്പോള്‍, എഴുത്തച്ഛന്‍ ഒരു ദുരൂഹതയായി നിലനില്‍ക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അര്‍ണ്ണോസ് പാതിരി തയ്യാറാക്കിയ വ്യാകരണം എങ്ങനെ പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചുവെന്ന് പറയപ്പെടുന്ന എഴുത്തച്ഛനു ലഭിച്ചു?! വ്യാകരണമില്ലാതെയാണോ എഴുത്തച്ഛന്‍ രചനകള്‍ നടത്തിയത്? വ്യാകരണമില്ലാതെ രചനകള്‍ നടത്തിയവനെത്തന്നെ ഭാഷയുടെ പിതാവക്കേണ്ട ഗതികേട് മലയാളത്തിനല്ലാതെ മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാന്‍ കഴിയില്ല! മലയാളഭാഷയുടെ പിതാവായി എഴുത്തച്ഛന്‍ എന്ന മായാവിയെ പരിഗണിച്ചതിനു പിന്നില്‍ ക്രിസ്ത്യാനികളെ ഒഴിവാക്കുകയെന്ന താത്പര്യം മാത്രമായിരുന്നു. മലയാളഭാഷയ്ക്ക് നിഘണ്ടു തയ്യാറാക്കിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെയും ബെഞ്ചമിന്‍ ബെയ്‌ലിയെയുമെല്ലാം പിന്തള്ളിയാണ് ഊരുംപേരും നിശ്ചയമില്ലാത്ത എഴുത്തച്ഛന്റെ പിതൃത്വത്തിന്‍ കീഴില്‍ ഭാഷയെ കുടിയിരുത്തിയത്! സാംസ്കാരിക കേരളമേ, ഈ നന്ദികേടിന് നീ കൊടുക്കേണ്ടിവരുന്ന വില എന്തായിരിക്കും? പൊതുസമൂഹത്തിനു മുന്‍പില്‍ പട്ടാപ്പകല്‍ ഉടുതുണി ഉരിഞ്ഞുപോകുമെന്നു മറക്കരുത്!

എഴുത്തച്ഛന്റെ കാര്യത്തില്‍ മാത്രമല്ല, ഹിന്ദുമതത്തിന്റേതെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഏതൊരു ഗ്രന്ഥങ്ങളുടെയും കര്‍ത്താക്കള്‍ ഊരുംപേരും ഇല്ലാത്തവരാണ്. വാത്മീകിയും വ്യാസനുമെല്ലാം ഈ ഗണത്തില്‍പ്പെടും. ഊരുമില്ല പേരുമില്ല ജീവിച്ചിരുന്ന കാലഘട്ടവും നിശ്ചയമില്ല! അതിനാലാണ് ഇവരൊക്കെ അന്യഗ്രഹജീവികളാണോ എന്ന് മനോവ സംശയിക്കുന്നത്. ഹിന്ദുമതത്തിന്റെ പിതൃത്വം തേടാന്‍ മനോവയെ പ്രേരിപ്പിക്കുന്നത് സകലതും തങ്ങളുടെതാണെന്ന് ആ മതത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നതുകൊണ്ടാണ്. വ്യാജമേല്‍വിലാസത്തില്‍ മതഗ്രന്ഥങ്ങള്‍ തയ്യാറാക്കുന്നതുപോലും ഈ വാദങ്ങളെ ആരും ചോദ്യം ചെയ്യാതിരിക്കേണ്ടതിനാണ്. എന്നാല്‍, എഴുത്തച്ഛന്‍ എന്ന അശരീരിയില്‍നിന്ന് വള്ളത്തോളില്‍ എത്തുമ്പോള്‍ ഹൈന്ദവകുതന്ത്രങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും.

വള്ളത്തോളും രാമായണവും!

ഹിന്ദുമതത്തിന് നൂറുവയസ്സ് പിന്നിട്ട കാലത്താണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇന്ത്യയിലുണ്ടായിരുന്ന നൂറുകണക്കിന് പാഗണ്‍ മതങ്ങളെ ഒരുമിച്ചുകൂട്ടാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായിരുന്നു ഹിന്ദുമതം. വിവേകാനന്ദനും എംകെ ഗാന്ധിയുമൊക്കെയായിരുന്നു അതിന്റെ സ്ഥാപകനേതാക്കന്മാര്‍! വിവേകാനന്ദനു മുന്‍പ് ഹിന്ദു എന്നൊരു മതമുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും എവിടെയുമില്ല. മോഷ്ടിച്ചെടുത്ത ആശയങ്ങളുടെ പിതൃത്വം എഴുത്തച്ഛന്‍, വാത്മീകി, വ്യാസന്‍ തുടങ്ങിയ ഭാവനാകഥാപാത്രങ്ങള്‍ക്കു നല്‍കിക്കൊണ്ടാണ് മതഗ്രന്ഥങ്ങള്‍ തയ്യാറാക്കിയത്. ഇന്ത്യയ്ക്കകത്തും പുറത്തും അനേകര്‍ വാമൊഴിയായും വരമൊഴിയായും സൂക്ഷിച്ചിരുന്ന കഥകള്‍ മതഗ്രന്ഥങ്ങള്‍ക്കായി കൊള്ളയടിച്ചു. ഈ കഥകളിലെ കഥാപാത്രങ്ങളുടെമേല്‍ ദൈവീകത ആരോപിച്ചപ്പോള്‍ അവയെല്ലാം ഹിന്ദുക്കളുടെ ദൈവങ്ങളായി മാറി. ഹനുമാന്‍, ഗണപതി തുടങ്ങിയ വിചിത്രജീവികളും മനുഷ്യകഥാപാത്രങ്ങളോടൊപ്പം ദൈവങ്ങളായി അവരോധിക്കപ്പെട്ടു!

ജ്ഞാനത്തിന്റെയും സാമാന്യബോധത്തിന്റെയും കാര്യത്തില്‍ മസ്തിഷ്കമരണം സംഭവിച്ച മനുഷ്യരുടെ സമൂഹമാണ് സംഘപരിവാര്‍! സ്വയമായി ചിന്തിക്കാനുള്ള ശേഷി ഈ മാംസപിണ്ഡങ്ങള്‍ക്കില്ല. പശുക്കള്‍ ശ്വസിക്കുന്നതും ഉച്ഛ്വസിക്കുന്നതും ഓക്സിജനാണെന്ന് ഹിന്ദുത്വവാദിയായ ഒരു വിഡ്ഢി ജല്പിച്ചപ്പോള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ സംഘപരിവാരങ്ങള്‍ തയ്യാറായതിലൂടെ അവരുടെ മസ്തിഷ്കമരണമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഹിന്ദുത്വ ആശയത്തിലേക്ക് കടന്നുചെല്ലുന്നതോടെ ഏതൊരുവന്റെയും ബുദ്ധിയില്‍ അന്ധകാരം നിറയുകയും പരസ്യമായിത്തന്നെ ഭോഷ്ക്കുകള്‍ വിളിച്ചുപറയുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഐഎഎസ് കാരനെന്നോ ഐപിഎസ് കാരനെന്നോ ഐഎസ്ആര്‍ഓ യിലെ ശാസ്ത്രജ്ഞാരെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല! ഹിന്ദുത്വത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അന്ധകാരമാണ് പണ്ഡിതന്മാരെ പാമരന്മാരാക്കുന്നത്! കണ്ണന്താനവും ജേക്കബ് തോമസുമൊക്കെ നമുക്കു മുന്‍പില്‍ ദൃഷ്ടാന്തങ്ങളായി നില്പുണ്ട്.

സാമാന്യബോധം നഷ്ടപ്പെട്ടുപോയ ഒരു ജനതയുടെമേല്‍ നുണകള്‍ അടിച്ചേല്പിച്ചപ്പോള്‍ ഹിന്ദുമതമുണ്ടായി! ഈ മതത്തിനുവേണ്ടി സൃഷ്ടിച്ച വിചിത്രദൈവങ്ങളെ സ്വീകരിക്കാന്‍ തക്കവിധം പൈശാചികതയില്‍ നിറഞ്ഞ വ്യക്തികളാണ് ആദ്യകാല ഹിന്ദുക്കള്‍. പൈശാചികതയാല്‍ നിറയുന്നതോടെ ഒരുവന്റെ സാമാന്യബോധം നഷ്ടപ്പെടുകയും സ്ഥലജല വിഭ്രാന്തി ബാധിക്കുകയും ചെയ്യും. ഇത്തരം ആളുകള്‍ പെരുകുന്നതിനനുസരിച്ച് ഹിന്ദുമതം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഹിന്ദുമതം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് മിഥ്യാബോധത്തില്‍ ജീവിക്കുന്നവരുടെ സമൂഹത്തിലായതുകൊണ്ട് രാമായണവും മഹാഭാരതവും ചോദ്യംചെയ്യപ്പെടാതെ നിലനില്‍ക്കുന്നു. എഴുത്തച്ഛനും വാത്മീകിയും വ്യാസനും മാത്രമല്ല, അവരുടെ രചനകളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കഥകളിലെ കഥാപാത്രങ്ങളും ചോദ്യംചെയ്യപ്പെടുന്നില്ല. സാമാന്യബോധമുള്ള ആരെങ്കിലുമുണ്ടെങ്കില്‍, അവരാരും ഹിന്ദുമതത്തില്‍ തുടരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇവിടെയാണ്‌ ഗാന്ധിയേക്കാള്‍ മഹത്വം നെഹ്രുവില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്!

വിഷയത്തിലേക്കു മടങ്ങിവരാം. എഴുത്തച്ഛനില്‍നിന്നു വള്ളത്തോളിലേക്കു തിരിയുമ്പോള്‍ ഹിന്ദുമതത്തിന്റെ കുതന്ത്രങ്ങള്‍ കുറച്ചുകൂടി വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിക്കും. പതിനേഴാം നൂറ്റാണ്ടിലാണ് മലയാളഭാഷയ്ക്ക് വ്യാകരണം തയ്യാറാക്കപ്പെട്ടതെന്നു നാം കണ്ടു. അതിനാല്‍ത്തന്നെ, എഴുത്തച്ഛന്‍ രചിച്ചതെന്നു പറയുന്ന കൃതികളില്‍ ഒന്നുംതന്നെ അയാളുടേതായി പരിഗണിക്കാന്‍ കഴിയില്ല. പതിനേഴാം നൂറ്റാണ്ടിനുശേഷം മറ്റാരോ രചിച്ച കഥകള്‍ക്ക് ആധികാരികതയുണ്ടാകാന്‍ എഴുത്തച്ഛന്‍ എന്നൊരു കഥാകാരനെ വ്യാജമായി സൃഷ്ടിക്കുകയായിരുന്നു. വാമൊഴിയായി പ്രചരിക്കപ്പെട്ടിരുന്ന അനേകം രാമായണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ഹിന്ദുക്കള്‍ ഇന്ന് തങ്ങളുടെ മതത്തിന്റെ ഭാഗമാക്കിയ രാമായണം അക്കാലത്തൊന്നും രചിക്കപ്പെട്ടിരുന്നില്ല. ഹിന്ദുക്കള്‍ അവകാശപ്പെടുന്ന രാമായണത്തിന്റെ രചന നടന്നത് വള്ളത്തോളിന്റെ കാലത്താണെന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇന്ത്യക്ക് അകത്തും പുറത്തുമായി ജീവിക്കുന്ന വിജാതിയ സമൂഹങ്ങള്‍ തങ്ങളുടേതായി അവകാശപ്പെടുന്ന രാമായണങ്ങളില്‍നിന്നു പ്രകടമായ വ്യത്യാസങ്ങളോടെ ഒരു രാമായണം ഹിന്ദുക്കള്‍ എഴുതിയുണ്ടാക്കി. അതിന്റെ മലയാളം പതിപ്പ് തയ്യാറാക്കിയത് വള്ളത്തോള്‍ നാരായണമേനോന്‍ ആയിരുന്നു. രാമായണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്ന വ്യക്തികളില്‍ വള്ളത്തോള്‍ നാരായണമേനോന്‍ മാത്രമാണ് ജീവിച്ചിരുന്നതായി തെളിവുകളുള്ളത്. 1878 ഒക്ടോബര്‍ 16-ന് തിരൂരിനു സമീപം വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും TV മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. ആധുനിക രാമായണം ഹിന്ദുക്കള്‍ക്കുവേണ്ടി പുതുക്കിയെഴുതിയത് വള്ളത്തോളാണ്. വാത്മീകിരാമായണത്തിലെ രാമന്‍ ഒരു രാജാവും, അദ്ധ്യാത്മരാമായണത്തിലെ രാമന്‍ വിഷ്ണുവിന്റെ അവതാരമായ ദൈവവുമാണ്! അതായത്, എഴുത്തച്ഛന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അദ്ധ്യാത്മരാമായണത്തിലേക്കു എത്തിച്ചേര്‍ന്നപ്പോഴാണ് രാമായണത്തിലെ കഥാപാത്രങ്ങള്‍ക്ക് ദൈവപരിവേഷം നല്‍കപ്പെടുന്നത്. ഇവിടംകൊണ്ട് പരിണാമം പൂര്‍ത്തിയായില്ല. വള്ളത്തോളില്‍ എത്തിയപ്പോഴേക്കും രാമായണത്തില്‍ 'പുഷ്പകവിമാനം' പ്രത്യക്ഷപ്പെട്ടു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം പരിശോധിച്ച രാമായണങ്ങളിലൊന്നും 'പുഷ്പകവിമാനം' ഉണ്ടായിരുന്നില്ലെന്നു നാം മനസ്സിലാക്കിയതാണ് സീതയെ ലങ്കയിലേക്കു കൊണ്ടുപോകാന്‍ പാലം നിര്‍മ്മിക്കുന്ന രാവണനെയാണ് ആ രാമായണങ്ങളില്‍ നാം കണ്ടത്. എന്നാല്‍, വള്ളത്തോള്‍ നാരായണമേനോന്റെ കാലമായപ്പോഴേക്കും 'റൈറ്റ് സഹോദരന്മാര്‍' വിമാനം നിര്‍മ്മിച്ചിരുന്നു.

ലോകത്താദ്യമായി വായുവില്‍ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിര്‍മ്മിച്ചത് റൈറ്റ് 'സഹോദരന്മാര്‍' എന്നറിയപ്പെടുന്ന വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റുമാണ്‌. 1903 ഡിസംബര്‍ 17-ന്‌ പകല്‍ 12 മണിയ്ക്ക് അവരിരുവരും ചേര്‍ന്നു നിര്‍മ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവില്‍ പറന്നു. ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത് 1905-ല്‍ തുടങ്ങിയ വാത്മീകി രാമായണ വിവര്‍ത്തനം 1907-ല്‍ വള്ളത്തോള്‍ പൂര്‍ത്തിയാക്കി. പുഷ്പകവിമാനം എന്ന ആശയം എങ്ങനെയാണ് സംഘപരുവാരങ്ങളുടെ പിതാക്കന്മാര്‍ക്കു ലഭിച്ചതെന്ന് മനസ്സിലാക്കാന്‍ നമുക്കു സാധിക്കുന്നത് വള്ളത്തോള്‍ എന്ന ഭക്തകവിയെ നിരീക്ഷിക്കുമ്പോഴാണ്‌! ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ പ്രതിനിധിയായ മാധവന്‍ നായരെപ്പോലും അന്ധകാരത്തില്‍ കെട്ടിയിടാന്‍ ഹിന്ദുത്വ പൈശാചികതയ്ക്കു ശക്തിയുണ്ട്. ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് സംഘപരിവാരങ്ങള്‍ പ്രഖ്യാപിക്കുന്ന കുപ്രസിദ്ധമായ എട്ടു മണ്ടത്തരങ്ങള്‍ ഉടലെടുത്തത് രാമായണം, മഹാഭാരതം തുടങ്ങിയ കൊള്ളമുതലില്‍നിന്നാണ്! ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പകവിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്‌, ലോകത്തെ ആദ്യത്തെ എഞ്ചിനിയര്‍ ശ്രീരാമന്‍ എന്നിങ്ങനെ നീളുന്ന കുപ്രസിദ്ധമായ എട്ടു 'തള്ളുകള്‍' സംഘപരിവാരങ്ങളുടെതായുണ്ട്!

ആത്മാഹൂതി ചെയ്ത 'ദൈവം'!

കഥയിലെ കഥാപാത്രങ്ങള്‍ക്കു ദൈവികപരിവേഷം നല്‍കുന്നത് വിഗ്രഹനിര്‍മ്മാണമാണ്. അങ്ങനെയിരിക്കെ, എല്ലാ അര്‍ത്ഥത്തിലും അധാര്‍മ്മികതയുടെ ആള്‍രൂപവും ആത്മാഹൂതി ചെയ്ത് ജീവിതം അവസാനിപ്പിച്ചവനുമായി വരച്ചുവച്ചിരിക്കുന്ന കഥാപാത്രത്തിനു ദൈവികപരിവേഷം നല്‍കുന്നത് ദൈവനിഷേധമല്ലാതെ മറ്റെന്താണ്? സരയൂനദിയില്‍ ചാടി ആത്മഹത്യചെയ്ത കഥാപാത്രമാണ് ശ്രീരാമന്‍! ധര്‍മ്മിഷ്ഠനും പുരുഷന്മാരില്‍ ഉത്തമനും എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തിന്റെ ധര്‍മ്മനിഷ്ഠയും ഉത്തമ പുരുഷ അടയാളങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. ഹിന്ദുക്കള്‍ ഏറ്റെടുത്തിരിക്കുന്ന രാമായണത്തെ അധികരിച്ചുകൊണ്ട് ചില പരിശോധനകള്‍ നടത്താം. ഒരിക്കല്‍ വാത്മീകിമഹര്‍ഷി നാരദനോടു ചോദിച്ചു: ലോകത്തിലെ മനുഷ്യരില്‍ ഏറ്റവും ഉത്തമനായ മനുഷ്യന്‍ ആരാണ്? ഉത്തമനായ ഒരു മനുഷ്യനുവേണ്ട ഗുണങ്ങളായി വാത്മീകി ചില അടയാളങ്ങളും നല്‍കി. ഇയാള്‍ ആവശ്യപ്പെടുന്ന യോഗ്യതകളില്‍ ചിലത് ഇവയാണ്: ഗുണവാന്‍, സത്യവാന്‍, ധര്‍മ്മനിഷ്ഠന്‍, നന്ദിയുള്ളവന്‍, സത്യസന്ധന്‍, തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നവന്‍ എന്നിങ്ങനെ യോഗ്യതകളുടെ പട്ടിക നീളുന്നു. നാരദന്‍ ഇങ്ങനെ മറുപടി പറഞ്ഞു: "ഇക്ഷാകു വംശത്തിലെ രാമനാണ് ഈ യോഗ്യതകളൊക്കെ തികഞ്ഞ മനുഷ്യന്‍." ഇക്ഷാകു വംശമെന്നാല്‍ സൂര്യവംശമാണ്! ഭാരതത്തിലെ പ്രധാനപ്പെട്ട രണ്ടു രാജവംശങ്ങളാണ് സൂര്യവംശവും ചന്ദ്രവംശവും. സൂര്യവംശത്തില്‍ വേറെയും പ്രധാനപ്പെട്ട രാജാക്കന്മാര്‍ ഉണ്ടായിരുന്നുവെന്നതാണ് ഐതീഹ്യം! അംശ്വമയന്റെ മകനായ ദിലീപന്‍, ദിലീപന്റെ മകനായ രഘു, രഘുവിന്റെ മകന്‍ അജന്‍, അജന്റെ മകന്‍ ദശരഥന്‍ എന്നിവര്‍ രാമന്റെ മുന്‍ഗാമികള്‍ ആയിരുന്നുവെന്ന് രാമായണകഥയില്‍ പറയുന്നുണ്ട്.

ദശരഥന്റെ പുത്രന്മാരില്‍ ഒരുവനായിട്ടാണ് രാമനെ ചിത്രീകരിച്ചിരിക്കുന്നത്. ഈ വംശത്തെ രഘുവംശം എന്നപേരിലും വിളിക്കപ്പെടുന്നുണ്ട്. ഈ വംശം രാമനുശേഷവും തുടരുകയും അഗ്നിവര്‍ണ്ണന്‍ എന്ന രാജാവില്‍ അവസാനിക്കുന്നതുമായിട്ടാണ് കഥയുടെ ഗതി. രഘുവംശം എന്നറിയപ്പെടുന്ന ഈ വംശത്തിലെ രാജാവായിരുന്ന രഘുവിനെക്കുറിച്ച് രാമായണം നല്‍കുന്ന വിവരണത്തില്‍ ഒരു സംഭവം കാണാം. ഒരു പശുവിന്റെ ജീവന്‍ രക്ഷിക്കാനായി അതിനെ ആക്രമിക്കാന്‍ വന്ന സിംഹത്തോട്, പശുവിനു പകരമായി തന്റെ ശരീരം ഭക്ഷിച്ചുകൊള്ളാന്‍ പറയുന്നതാണ് സംഭവം! തന്റെ രാജ്യത്തെ മനുഷ്യര്‍ക്കു മാത്രമല്ല ജീവികള്‍ക്കുപോലും സുരക്ഷിതത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയായിട്ടാണ് രഘുവിനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇയാളെക്കാളെല്ലാം ശ്രേഷ്ഠനായി നാരദന്‍ പറയുന്ന രാമനെ നമുക്കു പരിശോധിക്കാം.

രാമന്‍ തന്റെ രാജ്യത്ത് ഭരണം നടത്തിക്കൊണ്ടിരിക്കേ, ഒരു ബ്രാഹ്മണന്‍ പരാതിയുമായി രാജാവിനെ സമീപിച്ചു. ഇയാളുടെ കുട്ടി മരിച്ചുപോയെന്നും, അതിനു കാരണം ഈ രാജ്യത്ത് എന്തോ കുഴപ്പം നടക്കുന്നതുകൊണ്ടാണെന്നും ഇയാള്‍ രാമനെ ധരിപ്പിക്കുന്നു. തപസ്സുചെയ്യാന്‍ അവകാശമില്ലാത്ത ഒരു ശൂദ്രന്‍ അതു ചെയ്തതാണ് എല്ലാ അനര്‍ത്ഥങ്ങളുടെയും കാരമാണെന്നുകൂടി ബ്രാഹ്മണന്‍ രാമനെ അറിയിച്ചു! ഈ ശൂദ്രന്റെ തപസ്സ് ഒരു പ്രത്യേക രീതിയിലായിരുന്നു. ഒരു മരച്ചില്ലയില്‍ തലകീഴായി തൂങ്ങിക്കിടന്നാണ് ഇയാള്‍ തപസ്സുചെയ്തിരുന്നത്. മാത്രവുമല്ല, ചുവട്ടില്‍ ആഴികൂട്ടുകയും ചെയ്തിരുന്നു. കീഴ്ജാതിക്കാര്‍ക്ക് നിഷിദ്ധമായ തപസ്സ് ഇയാള്‍ അനുഷ്ഠിച്ചതാണ് ബാഹ്മണന്റെ കുഞ്ഞ് മരിക്കാനുണ്ടായ കാരണമെന്ന് ഇവര്‍ കണ്ടെത്തി! രാമന്‍ സ്ഥലം സന്ദര്‍ശിച്ചു നീതിനടപ്പാക്കുന്നതാണ് അടുത്ത ഘട്ടം. തലകീഴായി തൂങ്ങിക്കിടക്കുന്ന ശൂദ്രസന്യാസിയുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ, അയാളുടെ തലവെട്ടിക്കൊണ്ട് രാമന്‍ തന്റെ രാമരാജ്യനീതി നടപ്പാക്കി! ഇതാണ് രാമരാജ്യ നീതിയുടെ ഒരു മാതൃക!

ഒരു ഭര്‍ത്താവെന്ന നിലയില്‍ രാമന്‍ മാതൃകാപുരുഷന്‍ ആയിരുന്നോ എന്നു പരിശോധിക്കാം. സീതയായിരുന്നു രാമന്റെ ഭാര്യയെന്നു നമുക്കറിയാം. പിതാവായ ദശരഥന്റെ ആജ്ഞയനുസരിച്ച്, രാജ്യഭരണം സഹോദരനായ ഭരതനെ ഏല്പിച്ചു രാമന്‍ വനവാസത്തിനു പോകുന്നു. കൂട്ടത്തില്‍ ഭാര്യ സീതയും മറ്റൊരു സഹോദരനായ ലക്ഷ്മണനും ഉണ്ട്. വനവാസത്തിനിടയില്‍ ഒരുനാള്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് യുദ്ധത്തിലൂടെ അവളെ രാമന്‍ മോചിപ്പിക്കുകയും ചെയ്യുന്നു. വീണ്ടെടുക്കപ്പെട്ട സീതയോട് രാമന്‍ പറയുന്ന വാക്കുകള്‍ ഇങ്ങനെ: "ഞാന്‍ യുദ്ധംചെയ്തത് നിന്നെ രക്ഷിക്കാന്‍ ആയിരുന്നില്ല; എന്റെ മഹത്തായ വംശത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ആയിരുന്നു. രാവണന്റെകൂടെ ജീവിച്ച നിന്നെ കാണുന്നതുപോലും എനിക്കിഷ്ടമില്ല."

പിന്നീട് അഗ്നിപരീക്ഷ നടത്തി സീതയുടെ പാതിവ്രത്യം തെളിയിച്ചാണ് രാമന്‍ അവളെ സ്വീകരിക്കുന്നത്. സീതയുടെ കഷ്ടകാലം ഇവിടംകൊണ്ട് അവസാനിച്ചുവെന്ന് ആരും കരുതേണ്ടാ. ഉത്തമനായ ഭര്‍ത്താവില്‍നിന്ന് ഒരു ഭാര്യയ്ക്കു ലഭിക്കാവുന്ന എല്ലാ 'സൗഭാഗ്യങ്ങളും' സീതയ്ക്കു കിട്ടി! മറ്റൊരു സംഭവം പരിശോധിക്കുമ്പോള്‍ സീതയുടെ സൗഭാഗ്യം എന്താണെന്നു വ്യക്തമാകും. തന്റെ രാജ്യത്തെ പ്രജകള്‍ക്കു തന്നെക്കുറിച്ച് എന്താണ് അഭിപ്രായമെന്നറിയാന്‍ രാമന്‍ ചില ചാരന്മാരെ നിയോഗിച്ചു. അവരുടെ അന്വേഷണത്തിലൂടെ ഒരു അലക്കുകാരന്‍ ചില അപവാദങ്ങള്‍ പറയുന്നതായി കണ്ടെത്തി. രാവണനോടൊപ്പം ജീവിച്ച സീതയെ വീണ്ടും ഭാര്യയായി സ്വീകരിച്ചതിനെക്കുറിച്ചാണ് ഈ അലക്കുകാരന്‍ അപവാദം പ്രചരിപ്പിച്ചത്. പരദൂഷകനായ ഈ അലക്കുകാരന്റെ വാക്കുകേട്ട് ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ ഉത്തമപുരുഷനും നീതിമാനുമായ രാമന്‍ പദ്ധതിയിട്ടു! അനുകൂലമായ സാഹചര്യം പ്രതീക്ഷിച്ചിരുന്ന രാമന്റെ മുന്നില്‍ സീത ഒരു ആഗ്രഹവുമായെത്തി. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് സ്വാഭാവികമായും ഈ കാലയളവില്‍ ചില ആഗ്രഹങ്ങളൊക്കെ ഉണ്ടാകാറുണ്ടല്ലോ! തങ്ങള്‍ മുന്‍പ് വസിച്ച വനത്തില്‍ ഒന്നുകൂടി പോകണം എന്നതായിരുന്നു സീതയുടെ മോഹം! ഇത് നല്ലൊരു അവസരമായി രാമന്‍ കാണുകയും ലക്ഷ്മണനോടൊപ്പം സീതയെ കാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. രാമന്റെ രഹസ്യനിര്‍ദ്ദേശപ്രകാരം സീതയെ ലക്ഷ്മണന്‍ വനത്തില്‍ ഉപേക്ഷിച്ചു! രാമന്റെ മുഴുവന്‍ പോക്രിത്തരങ്ങളും നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്നത് ലക്ഷ്മണനായിരുന്നു.

സീതയുടെ ജീവിതത്തിലെ ദുരന്തം ഇവിടംകൊണ്ട് അവസാനിച്ചുവെന്നു കരുതിയാല്‍ തെറ്റി. പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീ തനിച്ച് കാട്ടിലകപ്പെട്ടാലുള്ള അവസ്ഥ എത്ര ദാരുണമായിരിക്കുമെന്ന് നമുക്കു ചിന്തിക്കാന്‍ കഴിയും. ഭര്‍ത്താവോ ബന്ധുമിത്രാദികളോ തുണയില്ലാതെ, കൊട്ടാരത്തില്‍നിന്നു പുറത്താക്കപ്പെട്ട രാജപത്നിയാണിവള്‍! സ്ത്രീ അമ്മയാണെന്നും ദേവിയാണെന്നുമൊക്കെ ലോകത്തോടു വീമ്പടിക്കുന്ന ഭാരതസംസ്ക്കാരം ഈ പുസ്തകത്തില്‍നിന്നാണോ രൂപപ്പെട്ടത്? രാജപത്നിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സീത വെറുമൊരു രാജപത്നി മാത്രമായിരുന്നില്ല; അവള്‍ ഒരു ദേവികൂടിയായിരുന്നു! സ്ത്രീകളോടുള്ള രാമന്റെ സമീപനം അറിയണമെങ്കില്‍ ഇയാള്‍ വധിച്ച അനേകം സ്ത്രീകളെക്കുറിച്ചു മനസ്സിലാക്കണം. രാമന്റെ വാളിനിരയായ അനേകം സ്ത്രീകളില്‍ ഒരുവളായിരുന്നു 'താടക'!

രാമന്റെ ക്രൂരതയ്ക്കിരയായ മറ്റൊരു സ്ത്രീയായിരുന്നു ശൂര്‍പ്പണക. ഇവളോട്‌ രാമന്‍ പ്രവര്‍ത്തിച്ച അനീതി ചുരുക്കമായി ഇവിടെ വിവരിക്കാം. 'ശൂര്‍പ്പണക' എന്ന സ്ത്രീയുടെ കഥ രാമായണത്തില്‍ വായിക്കുന്നവര്‍ക്ക് രാമന്‍ സ്ത്രീകളോടു കാണിച്ച അനീതികളും രാമായണത്തിലെ ആതിഥേയസംസ്കാരവും മനസ്സിലാക്കാന്‍ സാധിക്കും! ശൂര്‍പ്പണകയുടെ മുലകള്‍ മുറിച്ചുകളഞ്ഞത് രാമന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഈ വിഷയങ്ങളെല്ലാം സമഗ്രമായി വിവരിക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍, ഇനിയും ആവര്‍ത്തിക്കേണ്ടതില്ലെന്നു മനോവ കരുതുന്നു. ആ ലേഖനം ഇതാണ്: 'രാമരാജ്യവും ഗാന്ധിയുടെ വിവരക്കേടും'! അനീതിയുടെയും അധാര്‍മ്മികതയുടെയും ആള്‍രൂപമായി സൃഷ്ടിക്കപ്പെട്ട രാമനെയാണ് രാമായണത്തില്‍ നാം കാണുന്നത്. രാമന്റെ ധാര്‍മ്മികത മനസ്സിലാക്കാന്‍ ഈ ലേഖനം വായിച്ചാല്‍ മതി. കൃഷ്ണന്റെ ധാര്‍മ്മികത മറ്റൊരു ലേഖനത്തില്‍ നമുക്കു പരിശോധിക്കാം. ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ മനോവയ്ക്കു പറയാന്‍ ഇതേയുള്ളു: ക്രിസ്തീയ വീക്ഷണകോണില്‍ നിന്നുകൊണ്ട് പരിശോധിച്ചാല്‍ രാമായണം ഒരു പൈശാചികഗ്രന്ഥമാണ്. അങ്ങനെയെങ്കില്‍, ഈ ഗ്രന്ഥം നിലവിളക്കു തെളിയിച്ച് ഈ ഗ്രന്ഥം പാരായണം ചെയ്യുന്ന ക്രൈസ്തവനാമധാരികളെ എങ്ങനെയാണ് നാം പരിഗണിക്കേണ്ടത്?! 'ആസനം തുടച്ച കടലാസുകൊണ്ട് മുഖം തുടയ്ക്കുന്നവര്‍' എന്ന വിശേഷണമാണ് മനോവ ഇവര്‍ക്കു നല്‍കുന്നതെങ്കില്‍, അതിനേക്കാള്‍ അനുയോജ്യമായ വിശേഷണം മറ്റൊന്നില്ല! സാംസ്കാരികതയുടെ പേരില്‍ വിജാതിയ അനുകരണം നടത്തുന്ന ക്രൈസ്തവ നാമധാരികള്‍ക്കെല്ലാം ഈ വിശേഷണം തന്നെയാണ് അനുയോജ്യം!

ഈ ലേഖനത്തിന്റെ പ്രചരണചുമതല മനോവയുടെ വൈരികളെ ഭരമേല്പിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4851 views

LOG IN

Lost your password?

SIGN UP

LOST PASSWORD