വിജാതിയതയുടെ ദുരന്തം

മതസൗഹാര്‍ദ്ദം വരുത്തിവയ്ക്കുന്ന വിനകള്‍!

Print By
about

10 - 11 - 2019

തസൗഹാര്‍ദ്ദമാണോ മനുഷ്യസൗഹാര്‍ദ്ദമാണോ യാഥാര്‍ത്ഥ്യമാക്കേണ്ടതെന്ന് ഓരോരുത്തരും തങ്ങളുടെ സ്വബോധം വീണ്ടെടുത്ത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! മിഥ്യാബോധത്തില്‍ ജീവിക്കുന്ന അനേകര്‍ നമുക്കിടയില്‍ ഉള്ളതുകൊണ്ടാണ് സ്വബോധം വീണ്ടെടുത്തു ചിന്തിക്കണമെന്ന് പറഞ്ഞത്! നമുക്കുചുറ്റും അനേകം മനുഷ്യരും, അവരുടെ മതങ്ങളുമുണ്ട്. ഈ മനുഷ്യരോടാണോ ഇവര്‍ വിശ്വസിക്കുന്ന മതങ്ങളോടാണോ നാം സൗഹാര്‍ദ്ദം പുലര്‍ത്തേണ്ടത്? ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കുന്നതിനു മുന്‍പ് സൗഹാര്‍ദ്ദം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കേണ്ടിയിരിക്കുന്നു. 'മൈത്രി' എന്ന പദമാണ് സൗഹാര്‍ദ്ദം എന്ന വാക്കിന്റെ അര്‍ത്ഥങ്ങളില്‍ ഏറ്റവും ഇണക്കമുള്ളത്. സൗഹാര്‍ദ്ദം, മൈത്രി എന്നീ വാക്കുകള്‍ മതത്തോടു ചേര്‍ത്തുവച്ച് ധാരാളം നാം കേട്ടിട്ടുണ്ട്. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ വായുവിനെ പ്രഹരിച്ചിട്ടുള്ള രണ്ടു പദങ്ങളാണ് മതസൗഹാര്‍ദ്ദം, മതമൈത്രി എന്നിവ! കപടമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഈ രണ്ടു പദങ്ങളെ ആധാരമാക്കിയുള്ള ഒരു സുപധാന പഠനമാണ് നാമിവിടെ ലക്ഷ്യമിടുന്നത്. കത്തോലിക്കാസഭയെയും മറ്റു ക്രൈസ്തവസമൂഹങ്ങളെയും പായല്‍പോലെ പറ്റിപ്പിടിച്ചിരിക്കുന്ന 'സെക്കുലര്‍' ദുര്‍ഭൂതങ്ങളെ വിറളിപിടിപ്പിക്കുന്ന വാക്കുകള്‍ക്കൊണ്ട് ഈ ലേഖനം സമ്പന്നമായിരിക്കും എന്ന മുഖവുരയോടെ ആരംഭിക്കുന്നു!

ഒരു അപ്രിയസത്യം പ്രഖ്യാപിച്ചുകൊണ്ടുതന്നെ തുടങ്ങാം. ക്രിസ്തുവിന്റെ സഭയ്ക്ക് ഏതെങ്കിലും വിജാതിയ മതങ്ങളുമായി എന്തെങ്കിലും തരത്തിലുള്ള സൗഹാര്‍ദ്ദം ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല! ലോകത്തോടുപോലും മൈത്രിയില്ലാത്ത ഒരു മതത്തിന് എങ്ങനെയാണ് വിജാതിയ മതങ്ങളോടു മൈത്രിയുണ്ടാകുന്നത്! ലോകത്തേക്കാള്‍ ഒരുപടിയോ ഒന്നിലധികം പടികളോ മുന്നിട്ടുനില്‍ക്കുന്ന പൈശാചികത വിജാതിയ മതങ്ങളില്‍ ഉണ്ടെന്നാണ് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന ഔദ്യോഗിക മതബോധനം! ബൈബിളിലെ സൃഷ്ടി മുതല്‍ വെളിപാട് വരെയുള്ള പുസ്തകങ്ങളില്‍ അസന്ദിഗ്ദ്ധമായിത്തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണിത്. വിജാതിയതയെ സംബന്ധിച്ച് കേപ്ഫായുടെമേല്‍ സ്ഥാപിതമായ സഭയുടെ ഔദ്യോഗിക പ്രബോധനം എന്താണെന്നു നോക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു ഭൂതഗണങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ ഭൂതഗണങ്ങളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”(1 കോറി: 10; 20). ദുര്‍ഭൂതങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്ന സമൂഹങ്ങളുമായി ദൈവത്തിന്റെ സഭയ്ക്ക് എന്ത് സൗഹൃദമാണുള്ളത്?! സാത്താന്റെ ദൂതന്മാണ് പിശാചുക്കള്‍! ദുര്‍ഭൂതങ്ങളാകട്ടെ, പിശാചുക്കളുടെ ആത്മാക്കളും! നേരിട്ടുതന്നെ സാത്താനുമായി നേരിട്ടുള്ള ബന്ധമാണ് വിജാതിയതയ്ക്കുള്ളത്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, വിജാതിയത എന്നത് സാത്താന്റെ സ്വന്തം സംവിധാനമാണ്!

നേരിട്ടല്ലെങ്കില്‍ക്കൂടി ലോകവും പിശാചും തമ്മില്‍ ബന്ധമുണ്ട്. അതിനാലാണ് കേപ്ഫായുടെ സഭയ്ക്ക് ലോകത്തോടു യാതൊരു മൈത്രിയുമില്ലാത്തത്. ആദിമസഭയിലെ മൂന്നു ശ്രേഷ്ഠന്മാരില്‍ ഒരുവനായ യാക്കോബ് ഇപ്രകാരം പ്രബോധനം നല്‍കിയിരിക്കുന്നു: “വിശ്വസ്തത പുലര്‍ത്താത്തവരേ,  ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോ: 4; 4). ലോകത്തോടുള്ള മൈത്രിയും മതമൈത്രിയും രണ്ടല്ല; മറിച്ച്, ലോകത്തോടുള്ള മൈത്രിയുടെ പൂര്‍ണ്ണമായ ഭാവവും ദൃഷ്ടാന്തവുമാണ് മതമൈത്രി! അതായത്, രണ്ടും ഒന്നുതന്നെയാണ്! ലൗകികമതം സ്വര്‍ഗ്ഗീയമതം എന്നിങ്ങനെ രണ്ടു മതങ്ങള്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളുവെന്നതാണ് ബൈബിള്‍ പ്രഖ്യാപിക്കുന്ന സത്യം. കത്തോലിക്കാസഭയും ക്രൈസ്തവസമൂഹവും ഈ സത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. എന്നാല്‍, കത്തോലിക്കാസഭയെന്നും ക്രിസ്തീയതയെന്നും ലോകം അംഗീകരിച്ചിരിക്കുന്നത് യഥാര്‍ത്ഥ സഭയെയോ ക്രിസ്തീയതയെയോ അല്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. ക്രിസ്തു ശിരസ്സും മൂലക്കല്ലുമായ സഭയാണ് കേപ്ഫാ എന്ന പാറമേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ സഭയുടെ സ്ഥാപകന്‍ ക്രിസ്തുതന്നെയാണ്. ക്രിസ്തുവിന്റെ ഈ സഭയെ പൂര്‍ണ്ണതയോടെ മനസ്സിലാക്കാന്‍ ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന പലര്‍ക്കും സാധിച്ചിട്ടില്ല എന്നതാണു പരമാര്‍ത്ഥം!

കത്തോലിക്കാസഭയെ വ്യക്തമായി മനസ്സിലാക്കാതെ, സഭയുടെ വിശ്വാസപ്രഖ്യാപനത്തെയോ നയങ്ങളെയോ വിലയിരുത്തിയാല്‍ തെറ്റുപറ്റും. കത്തോലിക്കാസഭയിലെ അംഗങ്ങളായി പരിഗണിക്കപ്പെടുന്നവര്‍ക്കുപോലും ഈ തെറ്റുപറ്റിയിട്ടുണ്ട്. ക്രിസ്തു സ്ഥാപിച്ച സഭയെ മനസ്സിലാക്കുന്നതിലൂടെ കത്തോലിക്കാസഭയെയും ക്രിസ്തുമതത്തെയും പൂര്‍ണ്ണതയോടെ അറിയാന്‍ നമുക്കു സാധിക്കും. സഭയെ സംബന്ധിച്ചുള്ള അറിവില്‍ പൂര്‍ണ്ണത പ്രാപിക്കുന്നവര്‍ക്കാണ് സഭയുടെ യഥാര്‍ത്ഥ പ്രബോധനം എന്താണെന്നു പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളു. സഭയുടേതല്ലാത്ത പ്രബോധനങ്ങള്‍ സഭയിലേക്ക് ആരെങ്കിലും കടത്തിക്കൊണ്ടുവന്നാല്‍, അവയെ തിരിച്ചറിയാന്‍ സാധിക്കുന്നതും ഇവര്‍ക്കാണ്. ചെറിയ അവഗണനകളിലൂടെ സഭയില്‍ സ്ഥാനംപിടിച്ച അനേകം അബദ്ധപ്രബോധനങ്ങള്‍ ഇന്ന് സഭയുടേതായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാനും ദൈവീകനിയമങ്ങള്‍ അസാധുവാക്കാനുമുള്ള അവകാശം പോപ്പുമാര്‍ക്കുണ്ടെന്നു സഭാംഗങ്ങളെ വിശ്വസിപ്പിക്കാന്‍ വൈദികസമൂഹത്തിനു സാധിച്ചതാണ് അബദ്ധപ്രബോധനങ്ങള്‍ക്ക് ആധികാരികത കൈവരാന്‍ കാരണമായത്. കെട്ടാനും അഴിക്കാനും കേപ്ഫായ്ക്കു നല്‍കിയ അധികാരം, ദൈവികനിയമങ്ങളെ അസാധുവാക്കാനും മാനുഷികനിയമങ്ങളെ പ്രമാണമാക്കാനുമുള്ളതാണെന്ന് സഭാംഗങ്ങളെ ഇവര്‍ പറഞ്ഞുപഠിപ്പിച്ചു. സഭയെ കെട്ടിപ്പടുക്കാനുള്ള അധികാരത്തെ തങ്ങളുടെ ഭോഷ്ക്കുകളും പൈശാചിക ആശയങ്ങളും ദൈവജനത്തിനുമേല്‍ സ്ഥാപിക്കുന്നതിനുള്ള അംഗീകാരമായി ഇവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേപ്ഫായുടെ സഭയെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്‌!

വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ഒരുകാര്യംകൂടി പറഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, മതസൗഹാര്‍ദ്ദം എന്ന വിഷയം പഠിക്കുന്നതിന് സഭയുടെ ചരിത്രം എന്തിനാണു ചികയുന്നതെന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. ഇത്തരം ചിന്തകള്‍ക്കുള്ള ഉത്തരംകൂടി നല്‍കിയതിനുശേഷം യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിക്കുന്നതാകും അഭികാമ്യം. ക്രിസ്തുവിന്റെ സഭയ്ക്ക് വിജാതിയതയോടുള്ള സൗഹൃദം എന്താണെന്നറിയാന്‍ തീര്‍ച്ചയായും അവിടുത്തെ സഭയുടെ സ്ഥാപനവും സ്ഥാപിതലക്ഷ്യവും മനസ്സിലാക്കിയാല്‍ സാധിക്കുന്നതാണ്. ഇന്ന് നാം കാണുന്ന ഏതെങ്കിലും സഭയെ വിലയിരുത്തിക്കൊണ്ട് ക്രിസ്തുവിന്റെ സഭയുടെ സ്ഥാപിതലക്ഷ്യം എന്തായിരുന്നുവെന്ന് അറിയാന്‍ കഴിയില്ല എന്നകാര്യം പ്രത്യേകമായി മനസ്സിലാക്കിയിരിക്കണം. കാരണം, ഇപ്പോള്‍ നാം കാണുന്ന സഭകളും ക്രിസ്തു സ്ഥാപിച്ച സഭയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലുമില്ല. അതിനാല്‍ത്തന്നെ, ഇന്നത്തെ സഭകളുടെ നയങ്ങളും ലക്ഷ്യങ്ങളും പരിശോധിച്ച് ക്രിസ്തുവിന്റെ ഹൃദയാഭിലാഷം ഗ്രഹിക്കാമെന്ന് ആരും ചിന്തിക്കരുത്! വിഷയം ഏതുതന്നെയായാലും ആ വിഷയത്തില്‍ ക്രിസ്തീയതയുടെയും കത്തോലിക്കാസഭയുടെയും നയമെന്തെന്നറിയാന്‍, ക്രിസ്തു സഭ സ്ഥാപിച്ചത് എന്തിനായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും മനസ്സിലാക്കിയേ തീരൂ!

സഭയുടെ സ്വഭാവം അറിയാനും രണ്ടായിരം വര്‍ഷം പിന്നോട്ടുപോകണം. ബാഹ്യമായി നാം കാണുന്നതോ കേള്‍ക്കുന്നതോ ആയ കത്തോലിക്കാസഭയുമായി ക്രിസ്തു സ്ഥാപിച്ച സഭയ്ക്കുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലെയാണെങ്കിലും, കത്തോലിക്കാസഭ മാത്രമാണ് ക്രിസ്തു സ്ഥാപിച്ച സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ച. ഈ ഭൂമിയില്‍ ഇന്ന് ആധികാരികതയുള്ള ഏക സഭയാണ് കത്തോലിക്കാസഭ. എന്നാല്‍, ഫ്രാന്‍സീസിസ് എന്ന് വിളിക്കപ്പെടുന്ന ബെര്‍ഗോളിയും ഇയാളുടെ ഉപജാപകസംഘവും നയിക്കുന്ന സഭയാണ് കത്തോലിക്കാസഭയെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കരുത്. ബാഹ്യമായി നാം കാണുന്ന ചട്ടക്കൂടിനുള്ളില്‍ ദൈവത്തിന്റെ വചനത്താലും നിയമങ്ങളാലും സംരക്ഷിക്കപ്പെടുന്ന ഒരു വിശുദ്ധ സഭയുണ്ട്. കത്തോലിക്കാസഭയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ യഥാര്‍ത്ഥ സഭയ്ക്കെതിരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ല. ആയതിനാല്‍, ക്രിസ്തു സ്ഥാപിച്ച സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയായ കത്തോലിക്കാസഭയെ വ്യക്തതയോടെ മനസ്സിലാക്കുയതിനുശേഷം മതസൗഹാര്‍ദ്ദം എന്ന വിഷയത്തിലേക്കു കടക്കാം.

ലൗകികമതവും സ്വര്‍ഗ്ഗീയമതവും!

തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തെ കുറച്ചുകൂടി വിശാലമായ ചര്‍ച്ചയ്ക്കായി പരിഗണിക്കുകയാണ്. ഈ ഭൂമിയില്‍ രണ്ടേരണ്ടു മതങ്ങള്‍ മാത്രമേയുള്ളുവെന്ന യാഥാര്‍ത്ഥ്യം സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് വിശാലമായ ഈ ചര്‍ച്ചയ്ക്കു തയ്യാറാകുന്നത്. ആശയപരമായി സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അനേകം മതങ്ങള്‍ ഉണ്ടെന്ന് മനുഷ്യന്‍ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. ആശയസംഘര്‍ഷങ്ങള്‍ കായികമായ ഉന്മൂലനങ്ങളിലേക്കു വഴിമാറിയിട്ടുള്ള ചരിത്രങ്ങള്‍ക്കൊണ്ട് ഭൂതകാലം സമ്പന്നമായിരിക്കുന്നതുപോലെ, വര്‍ത്തമാനകാലത്തും അതുതന്നെ തുടരുന്നു. മതങ്ങള്‍ തമ്മിലെന്നപോലെ ഉപമതങ്ങള്‍ തമ്മിലും യുദ്ധങ്ങള്‍ ഒരു തുടര്‍ക്കഥയാണ്. ഓരോ മതങ്ങള്‍ക്കും അതാതിന്റേതായ ദൈവങ്ങളും ദൈവസങ്കല്പങ്ങളുമുണ്ടെന്നു നമുക്കറിയാം. എന്നാല്‍, ഒരേ ദൈവസങ്കല്പത്തില്‍ വിശ്വസിക്കുന്നവരുടെയിടയില്‍പ്പോലും ആശപരമായ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നതായും നാം മനസ്സിലാക്കുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ നാം തിരിച്ചറിയുന്നത് അനേകം മതങ്ങളും ദൈവങ്ങളും ഉണ്ടെന്നും, ചരിത്രാതീതകാലം മുതല്‍ക്കേ ഈ മതങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുമാണ്. ഇതൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴാണ് രണ്ടേരണ്ടു മതങ്ങളേയുള്ളുവെന്ന് മനോവ പറയുന്നത്. മറ്റേതൊരു വിഷയത്തിലുമെന്നപോലെ ഇക്കാര്യത്തിലും മനോവ പറയുന്നതാണു സത്യം!

അപ്രിയസത്യങ്ങള്‍ താത്ക്കാലികമായി പലരെയും അസ്വസ്ഥരാക്കുമെങ്കിലും, സത്യാന്വേഷികള്‍ക്ക് ഭാവിയില്‍ അത് സ്ഫുടംചെയ്തു ലഭിക്കുമ്പോള്‍ അവരുടെ അസ്വസ്ഥതകള്‍ ശാന്തതയ്ക്ക് വഴിമാറും! പലപ്പോഴും എടുത്തുപറഞ്ഞിട്ടുള്ളതുപോലെ, വിജാതിയരോട് മനോവയ്ക്കു വെറുപ്പില്ല; എന്നാല്‍, വിജാതിയതയെ മനോവ വെറുക്കുന്നു. പിശാചിനോട്‌ മനോവയ്ക്കുള്ള വെറുപ്പുപോലെതന്നെ, പിശാചിന്റെ എല്ലാ സംവിധാനങ്ങളോടും മനോവയ്ക്കു വെറുപ്പാണ്! ഈ സത്യം മറച്ചുവച്ചുകൊണ്ട് സുവിശേഷശുശ്രൂഷ ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. ഏതൊരു മതത്തെയും സത്യസന്ധമായി പ്രചരിപ്പിച്ചാല്‍, മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ അത് അലോസരപ്പെടുത്തും എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, കപടനാട്യക്കാരായ ചിലര്‍ മറ്റെല്ലാക്കാര്യങ്ങളിലും എന്നപോലെ, സ്നേഹം, കരുണ, സാഹോദര്യം തുടങ്ങിയ പദാവലികളുടെ സഹായത്തോടെ നിരര്‍ത്ഥകമായ വാഗ്ദ്ധോരണികള്‍ മുഴക്കുന്നതായി നമുക്കറിയാം. സ്വന്തം ഭവനത്തിലും സ്വന്തം സമൂഹത്തിലും ഈ പദങ്ങള്‍ക്കു ഭ്രഷ്ട് കല്പിച്ചരിക്കുന്നവരാണ് ആഗോളാടിസ്ഥാനത്തില്‍ പരീക്ഷണശാലകള്‍ തുറക്കാന്‍ ഒരുമ്പെടുന്നത്! ഒരു കണികപോലും ആത്മാര്‍ത്ഥതയില്ലാത്തവരുടെ കപടസൗഹാര്‍ദ്ദ പ്രഘോഷണങ്ങളിലാണ് ലോകത്തിന്റെ മുഴുവന്‍ പ്രത്യാശ!

ലോകം പ്രത്യാശിക്കുന്നതു നല്‍കാന്‍ സത്യത്തിനു സാക്ഷ്യംവഹിക്കുന്ന ഒരാള്‍ക്കും സാധിക്കില്ല എന്നതുകൊണ്ട്, ലോകത്തെ അലോസരപ്പെടുത്തുന്നതു മാത്രമേ മനോവ ഇന്നുവരെ നല്‍കിയിട്ടുള്ളു. മനോവയെ ലോകത്തിനു സ്വീകരിക്കാന്‍ കഴിയാത്തതിന്റെ യഥാര്‍ത്ഥ കാരണവും ഇതുതന്നെ! ലോകത്തിന്റെ അവസാനം അടുത്തിരിക്കുന്നതിനാല്‍, ലോകം അതിന്റെ തനതുഭാവം കൂടുതല്‍ സ്പഷ്ടതയോടെ ഇന്ന് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. പോസിറ്റിവായ ചിന്തകളും പ്രബോധനങ്ങളും മാത്രമേ പാടുള്ളുവെന്ന് ലോകം പഠിപ്പിക്കുന്നതിന്റെ പിന്നിലും അവസാനം അടുത്തുവെന്ന തിരിച്ചറിവാണുള്ളത്. അപ്രിയസത്യങ്ങളെയെല്ലാം ലോകം വിളിക്കുന്നത് നെഗറ്റിവ് ചിന്തകള്‍ (negative thoughts) എന്നാണ്. അതായത്, ഒരുവന്‍ ആയിരിക്കുന്ന അപകടകരമായ അവസ്ഥയില്‍നിന്ന്‍ അവനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരു പ്രബോധനങ്ങളെയും തടയുകയെന്നതാണ് ലോകത്തിന്റെ ലക്‌ഷ്യം. ഏത് അപകടകരമായ അവസ്ഥയില്‍ തുടര്‍ന്നാലും ആര്‍ക്കും ഒരുപദ്രവവും ഉണ്ടാകില്ല എന്ന സന്ദേശം പ്രചരിപ്പിക്കുന്നവരെ പോസിറ്റിവ് ആശയങ്ങളുടെ പ്രചാരകരായി ലോകം അംഗീകരിക്കുന്നു. ഇത്തരം ആശയപ്രചാരകരെ ആദരിക്കാന്‍ അനേകം സമ്മാനങ്ങളും ലോകം ഒരുക്കിവച്ചിട്ടുണ്ട്. പശ്ചാത്താപത്തെ എന്നേക്കുമായി ഇല്ലാതാക്കുക എന്നതാണ് ഇതിന്റെയെല്ലാം പിന്നിലെ നിഗൂഢമായ അജണ്ട! “ ”  ‘ ’

ഇക്കാര്യത്തെക്കുറിച്ച് ബൈബിള്‍ എന്താണു പറയുന്നതെന്നു നോക്കുക: “ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും”(2 തിമോ: 4; 3, 4). തങ്ങള്‍ ആയിരിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ അവസ്ഥയിലാണെന്നും, ഈ അവസ്ഥയില്‍ തുടരുന്നതാണ് നിങ്ങളെക്കുറിച്ചുള്ള ദൈവഹിതമെന്നും അറിയിക്കുന്ന സ്തുതിപാഠകരെയാണ് ലോകമനുഷ്യന്‍ ഇന്ന് ആഗ്രഹിക്കുന്നത്. സത്യത്തിനു സാക്ഷ്യംവഹിക്കുന്ന ആര്‍ക്കെങ്കിലും സ്തുതിപാഠകരായി നിലകൊള്ളാന്‍ കഴിയാത്തതുകൊണ്ടുതന്നെ, അവര്‍ അവമതിക്കപ്പെടുന്നു. പശ്ചാത്തപിക്കാന്‍ ആഹ്വാനംചെയ്യുന്ന ദൈവദാസരെ നിയമംമൂലം നിരോധിക്കാന്‍പോലും ലോകമിന്ന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവന്‍ സ്ഥാപിച്ച മതത്തെയാണ് സ്വര്‍ഗ്ഗീയമതം എന്ന് മനോവ വിശേഷിപ്പിച്ചത്. ക്രിസ്തുമതത്തിന്റെ സ്ഥാപകനെയല്ലാതെ, മറ്റൊരു മതസ്ഥാപകനെയും സ്വര്‍ഗ്ഗീയനെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല! തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിനുശേഷം മടങ്ങിപ്പോകുമ്പോള്‍, താന്‍ പോകുന്നത് സ്വര്‍ഗ്ഗത്തിലേക്കാണെന്നു പറഞ്ഞ മറ്റൊരു മതസ്ഥാപകാനും ഇന്നോളം അവതരിച്ചിട്ടുമില്ല. മനുഷ്യനായി കടന്നുവന്ന് മരിക്കുകയും, മുന്‍കൂട്ടി അറിയിച്ചതുപോലെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത മറ്റൊരു മതസ്ഥാപകനെയും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. മരണാനന്തരം മനുഷ്യനു പുനരുത്ഥാനം ഉണ്ടെന്നതിന് നമുക്കു മുന്‍പിലുള്ള ഏക ദൃഷ്ടാന്തം യേഹ്ശുവാ മാത്രമാണ്! ക്രിസ്തു സ്ഥാപിച്ച മതത്തെ സ്വര്‍ഗ്ഗീയമതമെന്നു വിശേഷിപ്പിക്കാന്‍ ഇത്രയും അടയാളങ്ങള്‍ പോരെങ്കില്‍ തുടന്നുള്ള പഠനങ്ങളില്‍ ഇനിയും നല്‍കാം.

മതം എന്ന വാക്കിന് അഭിപ്രായം, ആശയം എന്നീ അര്‍ത്ഥങ്ങളുണ്ട്. ഏത് ആശയത്തില്‍ ഒരുവന്‍ വിശ്വസിക്കുന്നുവോ, അതാണ്‌ അവന്റെ മതം! ആയതിനാല്‍ത്തന്നെ, ആത്മീയതയുമായി ബന്ധമില്ലാത്ത മതങ്ങളും മതവിശ്വാസികളും ലോകത്ത് നിലനില്‍ക്കുന്നു. അതായത്, വൈരുദ്ധ്യാത്മക ഭൗതികവാദവും യുക്തിവാദവും മതങ്ങള്‍തന്നെയാണ്. ദൈവമില്ലെന്ന് അഭിപ്രായപ്പെടുന്നവരുടെ മതമാണ്‌ നാസ്തികത! നാസ്തികരെ നിരീശ്വരവാദികള്‍ എന്ന് മലയാളികള്‍ തെറ്റായി വിശേഷിപ്പിക്കാറുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍, ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ എന്നിങ്ങനെ മാത്രം മനുഷ്യനെ വേര്‍തിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, അജ്ഞേയതാവാദികള്‍ എന്നൊരു വിഭാഗംകൂടി മനുഷ്യരുടെയിടയിലുണ്ട്. ദൈവമുണ്ടെന്നോ ദൈവമില്ലെന്നോ ഇവര്‍ വാദിക്കുന്നില്ല; മറിച്ച്, ഇക്കാര്യം തങ്ങള്‍ക്ക് അജ്ഞാതമാണെന്ന് ഇവര്‍ തുറന്നു സമ്മതിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും മനുഷ്യസ്നേഹിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ഒരു അജ്ഞേയതാവാദിയായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മതം എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണെങ്കില്‍, അജ്ഞേയതാവാദത്തെയും ഒരു പ്രത്യേക മതവിഭാഗമായി പരിഗണിക്കപ്പെടേണ്ടിവരും. ആയതിനാല്‍, മതങ്ങളെ പൊതുവേ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ദൈവവിശ്വാസികള്‍, ദൈവത്തെ നിഷേധിക്കുന്നവര്‍, ദൈവത്തെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെയാണ് ഈ മൂന്നു മതങ്ങള്‍! ദൈവവിശ്വാസികളില്‍ത്തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. സത്യദൈവത്തില്‍ വിശ്വസിക്കുന്നവരും വ്യാജദൈവങ്ങളില്‍ വിശ്വസിക്കുന്നവരും എന്നിങ്ങനെയാണ് ആ വിഭജനം.

ദൈവം ഇല്ലെന്നു സ്ഥാപിക്കാന്‍ ജീവിതംതന്നെ ഉഴിഞ്ഞുവച്ച വിഭാഗമാണ്‌ നാസ്തികരെങ്കില്‍, ദൈവം ഉണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ തങ്ങളുടെ അജ്ഞത സമ്മതിക്കുന്ന വിഭാഗമാണ്‌ അജ്ഞേയതാവാദികള്‍! ഒരുകൂട്ടര്‍ തങ്ങളുടെ അജ്ഞത സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുമ്പോള്‍, മറുകൂട്ടര്‍ തങ്ങളുടെ അജ്ഞതയെ വിജ്ഞാനമായി പരിഗണിച്ച് ദൈവനിഷേധം പ്രചരിപ്പിക്കുന്നു! ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരുകൂട്ടരും അന്ധകാരത്തിലാണ് ജീവിക്കുന്നതെങ്കിലും, പാപത്തിന്റെ ഗൗരവം തുല്യമാണെന്നു പറയാന്‍ നമുക്കു സാധിക്കില്ല. വ്യാജദൈവങ്ങളില്‍ വിശ്വസിക്കുന്നവരെയും നാസ്തികവാദികളെയും അപേക്ഷിച്ച് അജ്ഞേയതാവാദികള്‍ക്കു രക്ഷപ്പെടാനുള്ള അവസരം കൂടുതലാണ്. മനഃപൂര്‍വ്വം ദൈവത്തെ നിഷേധിക്കുന്നില്ല എന്നതും, പിശാചുക്കളെ ദൈവമായി പരിഗണിക്കുന്നില്ല എന്നതുമാണ് ഇവരുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. അന്യദൈവങ്ങളെ ആരാധിക്കുന്നവരെക്കാള്‍ ഒരുപടിയെങ്കിലും മുകളിലാണ് ഇവര്‍ക്കുള്ള സ്ഥാനം! മരണവേളയിലെങ്കിലും സത്യദൈവത്തെ അറിയാനും സ്വീകരിക്കാനും ഇവര്‍ക്കു സാധിച്ചേക്കാം. സത്യാന്വേഷണത്തിനുള്ള സാദ്ധ്യതകള്‍ കൂടുതലുള്ളതും അജ്ഞേയതാവാദികള്‍ക്കു തന്നെ!

അജ്ഞേയതാവാദത്തിന്റെയും നാസ്തികവാദത്തിന്റെയും അടിസ്ഥാനം ഭൗതികതയിലായതുകൊണ്ട് ലൗകികമതം എന്ന വിഭാഗത്തില്‍ ഇവരണ്ടിനെയും പരിഗണിക്കാം. ഡയലക്ടിക്കല്‍ മെറ്റീരിയലിസം അഥവാ, വൈരുദ്ധ്യാത്മക ഭൗതികവാദം എന്നത് സ്വര്‍ഗ്ഗത്തെയോ മരണാനന്തര ജീവിതത്തെയോ അംഗീകരിക്കുന്നില്ലെന്നു നമുക്കറിയാം. നാസ്തികവാദത്തില്‍ ഊന്നിയുള്ള മതവിരുദ്ധമതമാണ്‌ അത്. ആയതിനാല്‍, ലൗകികമതത്തിലെ മുഖ്യകക്ഷിയായി എക്കാലത്തും അതുണ്ട്. അജ്ഞേയതാവാദമതവും അതിന്റെ സ്ഥാനം ലൗകികമതത്തില്‍ നിലനിര്‍ത്തുന്നു. ഇടതുപക്ഷ ഏകോപനസമിതി എന്നുവേണമെങ്കില്‍, ഈ മതങ്ങളുടെ കോണ്‍ഫെഡറേഷനെ കണക്കാക്കാവുന്നതാണ്. ഇനി നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മതമാണ്‌ പൈശാചികമതം അഥവാ, നരകത്തിന്റെ മതം.

ആത്മാവിലും മരണാനന്തര ജീവിതത്തിലും ദൈവത്തിലും വിശ്വസിക്കുന്ന മതംതന്നെയാണ് പൈശാചികമതവും. എന്നാല്‍, ഇവര്‍ വിശ്വസിക്കുന്നത് സ്വര്‍ഗ്ഗത്തിലെ ദൈവത്തെയല്ല എന്നതുകൊണ്ടാണ് നരകത്തിന്റെ മതം അഥവാ, പൈശാചികമതം എന്ന് ഈ വിഭാഗം വിശേഷിപ്പിക്കപ്പെടുന്നത്. അറിഞ്ഞുകൊണ്ടോ അറിയാതെയോ പിശാചിനെ ദൈവമായി ആരാധിക്കുന്നവരെല്ലാം ഈ മതത്തിന്റെ ഭാഗമാണ്. ദൈവം ഇവരെ വിജാതിയര്‍ എന്ന് വിളിക്കുന്നു. വന്ന വഴിയിലൂടെ അല്ലെങ്കില്‍പ്പോലും, ഈ പഠനം തുടങ്ങിയിടത്തേക്കുതന്നെ നാമിപ്പോള്‍ തിരികെയെത്തി. വിജാതിയര്‍ ആരാധിക്കുന്നത് ദുര്‍ഭൂതങ്ങളെയാണെന്ന അപ്രിയസത്യം പ്രഖ്യാപിച്ചുകൊണ്ടാണല്ലോ നാം പഠനം ആരംഭിച്ചത്! ഈ ആരാധനയിലേക്കു മനുഷ്യനെ വശീകരിക്കുന്നതും ആരാധനയില്‍ നിലനിര്‍ത്തുന്നതും പിശാചുക്കള്‍ തന്നെയാണ്. പിശാചിനെ ദൈവമായി ആരാധിക്കുന്നവരെല്ലാം വ്യക്തമായ ബോദ്ധ്യത്തോടെയാണ് അത് ചെയ്യുന്നതെന്നു പറയാന്‍ കഴിയില്ല. അജ്ഞതമൂലം പൈശാചിക ആരാധനകളില്‍ തുടരുന്നവരും അനേകരാണ്. എന്നാല്‍, സത്യത്തെ നിഷേധിക്കുന്നതിനായി വ്യാജമായ കഥകള്‍ ചമയ്ക്കുന്ന വിജാതിയരെ അജ്ഞതയുടെ ബലിമൃഗങ്ങളായി കണക്കാക്കാന്‍ കഴിയില്ല. കുപ്രസിദ്ധ ഹൈന്ദവപ്രബോധകരായ ഗോപാലകൃഷ്ണനും ശശികലയുമൊക്കെ വ്യാജകഥകള്‍ ചമച്ചുകൊണ്ട് സത്യത്തെ നിഷേധിക്കുന്നവരാണ്. തങ്ങളുടെ പൈശാചിക ആരാധനകളെ ദൈവികമാണെന്നു സ്ഥാപിക്കാനും ഇവറ്റകള്‍ വ്യാജകഥകള്‍ ചമയ്ക്കുന്നു.

സൃഷ്ടിയെ സ്രഷ്ടാവായി പരിഗണിക്കുന്നതിനെയാണ് അടിസ്ഥാനപരമായി വിജാതിയത എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ഇഴജന്തുക്കളുടെയും രൂപത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളെ ദൈവങ്ങളായി ഇവര്‍ പരിഗണിക്കുന്നു. പ്രകൃതിശക്തികളെയും ആകാശഗോളങ്ങളെയും ആരാധിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വിജാതിയരുടെ ആരാധനാവൈകൃതവും അതിന്റെ ഭോഷത്തവും നോക്കുക: “സമ്പത്തിനും വിവാഹത്തിനും മക്കള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നിര്‍ജ്ജീവമായ അതിനെ വിളിച്ചപേക്ഷിക്കാന്‍ അവനു ലജ്ജയില്ല. ആരോഗ്യത്തിന് ദുര്‍ബ്ബലവസ്തുവിനോടും, ജീവന് നിര്‍ജ്ജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തതിനോടും, യാത്രാമംഗളത്തിന് അചരവസ്തുവിനോടും, അവന്‍ പ്രാര്‍ത്ഥിക്കുന്നു. ധനസമ്പാദനത്തിനും ജോലിക്കും പ്രവൃത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്, ശക്തിഹീനമായ കരത്തോടു പ്രാര്‍ത്ഥിക്കുന്നു”(ജ്ഞാനം: 13; 17-19). വിജാതിയതയുടെ അവസ്ഥയാണിത്!

മറ്റൊരു വചനം ശ്രദ്ധിക്കുക: “ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്മകളില്‍നിന്ന് ഉണ്മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്പിയെ തിരിച്ചറിഞ്ഞില്ല. അഗ്‌നി, വായു, കാറ്റ് നക്ഷത്രവലയങ്ങള്‍, ക്‌ഷോഭിച്ച സമുദ്രം, ആകാശതേജസ്‌സുകള്‍ ഇവ ലോകത്തെ ഭരിക്കുന്ന ദൈവങ്ങളായി അവര്‍ കരുതി. അവയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് മനുഷ്യര്‍ അവയെ ദൈവങ്ങളായി സങ്കല്പിച്ചെങ്കില്‍, അവയെക്കാള്‍ ശ്രേഷ്ഠനാണ് അവയുടെ സ്രഷ്ടാവെന്ന് അവര്‍ ഗ്രഹിക്കട്ടെ! സൗന്ദര്യത്തിന്റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്. അവയുടെ ശക്തിയും പ്രവര്‍ത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കില്‍, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതല്‍ ശക്തനെന്ന് അവയില്‍നിന്ന് അവര്‍ ധരിക്കട്ടെ! സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം. ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താന്‍ ഇച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവര്‍ വ്യതിചലിക്കുന്നത്. അവരെ തികച്ചും കുറ്റപ്പെടുത്താന്‍ വയ്യാ. അവിടുത്തെ സൃഷ്ടികളുടെ മദ്ധ്യേ ജീവിച്ച് അവര്‍ അന്വേഷണം തുടരുകയാണ്, ദൃശ്യവസ്തുക്കള്‍ മനോഹരമാകയാല്‍ അവര്‍ അതില്‍ പ്രത്യാശയര്‍പ്പിക്കുന്നു; എങ്കിലും, അവര്‍ക്കു ന്യായീകരണമില്ല. ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത് എന്തുകൊണ്ട്? സ്വര്‍ണ്ണം, വെള്ളി ഇവയില്‍ നിര്‍മ്മിച്ച രൂപങ്ങളെയോ മൃഗങ്ങളുടെ രൂപങ്ങളെയോ, പണ്ടെങ്ങോ നിര്‍മ്മിച്ച നിരുപയോഗമായ ശിലയെയോ ദൈവങ്ങളാക്കി നിര്‍ജ്ജീവമായ അവയില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ നില ശോചനീയമാണ്”(ജ്ഞാനം: 13; 1-10). സത്യദൈവത്തിന്റെ ആത്മാവാണ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്. ഇതാണ് അപ്രിയസത്യം!

വിജാതിയരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന അനേകം അപ്രിയസത്യങ്ങളുടെ സമാഹാരമാണ് ബൈബിള്‍! എന്നാല്‍, വിജാതിയരെ അസ്വസ്ഥരാക്കുകയെന്ന ഉദ്ദേശത്തോടെയല്ല ബൈബിളില്‍ സത്യം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്; മറിച്ച്, ഒരുവന്‍പോലും നശിച്ചുപോകാതെ, സകലരും രക്ഷപ്രാപിക്കേണ്ടതിനുവേണ്ടിയാണ്! സര്‍വ്വജ്ഞാനിയായ ദൈവത്തിന് എല്ലാം അറിയാമായിരുന്നിട്ടും, ദൈവനിഷേധികളും മ്ലേച്ഛരുമായ മനുഷ്യരെ ഈ ഭൂമുഖത്തുനിന്നു നീക്കംചെയ്യാത്തത് അവിടുത്തെ പോരായ്മയായി ആരും കാണേണ്ടതില്ല! “അവരുടെ ജനനം തിന്മയിലാണെന്നും, ദുഷ്ടത അവര്‍ക്കു ജന്മസിദ്ധമെന്നും, അവരുടെ ചിന്താഗതിക്കു മാറ്റമില്ലെന്നും അങ്ങ് അറിഞ്ഞിട്ടും അവരെ പടിപടിയായി ശിക്ഷിച്ച് അനുതപിക്കാന്‍ അങ്ങ് അവര്‍ക്ക് അവസരം നല്‍കി. അവര്‍ ജന്മനാ ശപിക്കപ്പെട്ട വംശമാണ്; അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‍കാതിരുന്നത് അങ്ങ് ആരെയെങ്കിലും ഭയപ്പെട്ടിട്ടല്ല”(ജ്ഞാനം: 12; 10, 11). പിശാചിനെ ആരാധിക്കുന്ന പുരുഷനും സ്ത്രീയും തമ്മിലുള്ള വേഴ്ചയിലൂടെ ജനിക്കുന്ന സന്തതികള്‍ ജന്മനാ ശപിക്കപ്പെട്ടവരാണ്. ജനിച്ചപ്പോള്‍ത്തന്നെ ഇവര്‍ ഉന്മൂലനം ചെയ്യപ്പെടാതിരുന്നത് അനുതപിക്കാന്‍ നല്‍കപ്പെട്ട അവസരമായി കണ്ടാല്‍മതി!

ലൗകികമതത്തെയും നാരകിയമതത്തെയുമാണ് നാമിവിടെ കണ്ടുകഴിഞ്ഞത്. ഇനിയൊരു മതത്തെക്കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. അതാണ്‌ സ്വര്‍ഗ്ഗീയമതം. സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിനുള്ള ഏകമാര്‍ഗ്ഗത്തില്‍ വ്യാപരിക്കുന്നവരുടെ മതമാണത്. ഏകസത്യദൈവത്തെയും അവിടുന്ന് അയച്ച രക്ഷയെയും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ സമൂഹം! സത്യദൈവത്തെ അറിയുകയും അവിടുത്തേക്ക്‌ തന്നെത്തന്നെ സമര്‍പ്പിക്കുകയും അവിടുത്തെ പേര് മാത്രം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവനാണ് സ്വര്‍ഗ്ഗീയമതത്തിന്റെ ഭാഗമായിരിക്കുന്നവന്‍! അടിസ്ഥാനപരമായി ഈ ഭൂമിയില്‍ രണ്ടു മതങ്ങള്‍ മാത്രമേയുള്ളുവെന്നാണ് മനോവ തുടക്കത്തില്‍ പറഞ്ഞത്. അതില്‍നിന്നു വ്യത്യസ്തമായ ആശയത്തിലേക്കാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ആരും ചിന്തിക്കേണ്ട. എന്തെന്നാല്‍, സത്യദൈവത്തെ മാത്രം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയമതത്തെ കൂടാതെ, അനേകം മതങ്ങളും ഉപമതങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം ആദ്യമേതന്നെ മനോവ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഈ മതങ്ങളുടെയെല്ലാം ഉദ്ഭവവും അവസാനവും ഒന്നുതന്നെയായതിനാല്‍, ഒറ്റമതമായി ഇവയെ കണക്കാക്കാന്‍ സാധിക്കും. പിശാചുതന്നെയാണ് എല്ലാ വിജാതിയ സമൂഹങ്ങളുടെയും ഉടയവന്‍! ദൈവത്തില്‍ വിശ്വസിക്കാത്തവരാണെങ്കില്‍ക്കൂടി, നാസ്തികവാദികളും അജ്ഞേയതാവാദികളും ഫലത്തില്‍ ഇവരോടൊപ്പംതന്നെ എണ്ണപ്പെടുന്നു. എന്തെന്നാല്‍, സത്യദൈവത്തെ വിളിച്ചപേക്ഷിക്കാത്ത ആരും രക്ഷപ്രാപിക്കുകയോ നിത്യജീവന്‍ അവകാശമാക്കുകയോ ചെയ്യുന്നില്ല!

അതായത്, സ്വര്‍ഗ്ഗീയമതം, നാരകീയമതം എന്നിങ്ങനെ രണ്ടു മതങ്ങള്‍ മാത്രമേ നിലവിലുള്ളു. നാരകീയമതത്തെ ലൗകികമതം എന്നു വിളിച്ചാലും തെറ്റില്ല. എന്തെന്നാല്‍, ലോകവും പിശാചും ഒരുമിച്ചു ചേര്‍ന്നാണ് ദൈവത്തോടും ദൈവികസംവിധാനങ്ങളോടും പോരാടുന്നത്. അതിനാല്‍ത്തന്നെ, സ്വര്‍ഗ്ഗീയമതത്തില്‍ ആയിരിക്കുന്നവര്‍ക്ക് ലോകവുമായുള്ള ബന്ധം പരിമിതപ്പെട്ടിരിക്കുന്നു. സ്വര്‍ഗ്ഗരാജ്യത്തിന്റെ മക്കള്‍ക്കുള്ള യേഹ്ശുവായുടെ ഉപദേശം ശ്രദ്ധിക്കുക: “നിങ്ങള്‍  ലോകത്തിന്റെതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും”(യോഹ: 15; 19, 20). ലൗകികമതവും നാരകീയമതവും ഇരട്ടസന്തതികളാണെന്നു മനസ്സിലാക്കാന്‍ ഈ ഉപദേശത്തിലൂടെ സാധിക്കും. അപ്പസ്തോലനായ പൗലോസ് വ്യക്തമാക്കുന്ന സത്യമിതാണ്: “നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും”(റോമാ; 12; 2). ലോകത്തിന് അനുരൂപരായി ജീവിക്കുന്ന മനുഷ്യര്‍ക്ക് ദൈവഹിതം ഗ്രഹിക്കാനോ സത്യവും മിഥ്യയും തമ്മില്‍ വിവേചിക്കാനോ സാധിക്കില്ല!

നരകത്തെപ്പോലെതന്നെ ലോകവും ദൈവത്തിന്റെ ശത്രുവാണ്. ആത്മീയമനുഷ്യന്റെ ചൈതന്യം കെടുത്തിക്കളയുകയും മിഥ്യാബോധത്തിലേക്ക് അവനെ നയിക്കുകയും ചെയ്യുന്ന ആത്മാവാണ് ലോകത്തിന്റെ ആത്മാവ്. ആയതിനാല്‍, അപ്പസ്തോലനായ യാക്കോബ് ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: “വിശ്വസ്തത പുലര്‍ത്താത്തവരേ,  ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോ: 4; 4). ആരംഭത്തില്‍ കണ്ട വെളിപ്പെടുത്തലുകളില്‍ ഒന്നാണിത്. ക്രിസ്ത്യാനികള്‍ ലോകത്തുനിന്ന് എപ്രകാരമാണ് വേറിട്ടിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഇതിനപ്പുറം തെളിവുകളൊന്നും ആവശ്യമുണ്ടെന്നു കരുതുന്നില്ല. ക്രിസ്തുവിന്റെ സഭയ്ക്ക് വിജാതിയതയുമായുള്ള ബന്ധമാണ് അപ്പസ്തോലന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. യേഹ്ശുവായില്‍നിന്നു നേരിട്ടു പഠിക്കാന്‍ ഭാഗ്യം ലഭിച്ച അപ്പസ്തോലനാണ് യാക്കോബ്. അങ്ങനെയെങ്കില്‍, ക്രിസ്തുവിനു നമ്മോടു പറയാനുള്ളത് ഇതില്‍നിന്നു വ്യത്യസ്തമായ മറ്റൊന്നായിരിക്കില്ല. യേഹ്ശുവാ വന്നതോടെ യാഹ്‌വെയുടെ നിലപാടുകളില്‍ മാറ്റം വന്നുവെന്ന് പ്രചരണം നടത്തുന്ന പൈശാചികസന്തതികള്‍ ലോകത്താകമാനം വ്യാപരിക്കുന്നുണ്ട്. ക്രിസ്തീയതയുടെ പേരില്‍ പിശാചിനുവേണ്ടി വിടുവേല ചെയ്യുന്ന ഇവറ്റകള്‍ക്ക് ദൈവത്തെയോ ദൈവത്തില്‍നിന്നുള്ള രക്ഷയെയോ മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണെന്നു മനോവ കരുതുന്നില്ല. വ്യക്തമായ അജണ്ടയോടെ പിശാച് അയച്ചിരിക്കുന്ന അവന്റെ ദൂതന്മാരാണ് യാഹ്‌വെയുടെ മാനസാന്തരകഥയും കരുണയുടെ ദുര്‍വ്യാഖ്യാനവുമായി അലഞ്ഞുതിരിയുന്നത്!

വിജാതിയരുടെയിടയിലേക്കു നിയോഗിക്കപ്പെട്ട അപ്പസ്തോലന്‍ എന്ന് ആദിമസഭ വിശേഷിപ്പിച്ചിരുന്നത് പൗലോസിനെയാണെന്നു നമുക്കറിയാം. വിജാതിയരുടെ അപ്പസ്തോലനായിരുന്നിട്ടുപോലും വിജാതിയതയുമായി ദൈവമക്കള്‍ പാലിക്കേണ്ട അകലം പൗലോസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: “നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയുമായി എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് നാഥന്‍ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ നാഥന്‍ അരുളിച്ചെയ്യുന്നു”(2 കോറി: 6; 14-18). പഴയനിയമം എന്ന പേരുചാര്‍ത്തി, അഭിനവ ആചാര്യന്മാര്‍ അപ്രസക്തമാക്കിയ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് പൗലോസ് ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നത്.

മോശയിലൂടെ യാഹ്‌വെ നല്‍കിയ നിയമങ്ങളിലും യേശൈയാഹിന്റെ പ്രവചനത്തിലും വായിക്കുന്ന സത്യങ്ങള്‍ത്തന്നെ അപ്പസ്തോലന്‍ ആവര്‍ത്തിച്ചതിലൂടെ നാം തിരിച്ചറിയേണ്ടത് നവീനദൈവശാസ്ത്രത്തിലെ പൈശാചികതയാണ്. മനുഷ്യനെ നിത്യനാശത്തിലേക്കു നയിക്കാനുള്ള പുതിയ കുതന്ത്രങ്ങള്‍ മെനയുന്ന പരീക്ഷണശാലകളാണ് ഓരോ ലിറ്റര്‍ജിക്കല്‍ സെന്ററുകളും! ഏകലോകമതമാണ് ഈ ശപിക്കപ്പെട്ടവര്‍ ലക്ഷ്യമിടുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള ഉത്തരവാദിത്തം ഓരോ ക്രൈസ്തവനുമുണ്ട്. എന്തെന്നാല്‍, ആത്മരക്ഷയും ആത്മനാശവും അവനവന്‍ തന്നെയാണു തിരഞ്ഞെടുക്കേണ്ടത്! സ്വര്‍ഗ്ഗീയമതത്തിന് നാരകീയമതവുമായി എന്തെങ്കിലും സൗഹൃദം ആരോപിക്കുന്നത് സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധിയ്ക്കെതിരേയുള്ള ക്ഷമിക്കപ്പെടാത്ത പാപമാണ്! സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ യാതൊരു സൗഹൃദവും ഇന്നോളമുണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല! സ്വര്‍ഗ്ഗവും നരകവും തമ്മിലില്ലാത്ത ബന്ധം സ്വര്‍ഗ്ഗീയമാര്‍ഗ്ഗവും നാരകീയമാര്‍ഗ്ഗവും തമ്മിലുണ്ടാകുമോ? അതുപോലെതന്നെ, ദൈവമക്കള്‍ക്കും പിശാചിന്റെ സന്തതികള്‍ക്കുമിടയില്‍ എന്തു സൗഹൃദമാണ് നിലനില്‍ക്കുന്നത്?

സ്വര്‍ഗ്ഗത്തെയും നരകത്തെയും ഒന്നിപ്പിക്കുവാന്‍ സാധിക്കുമോ?

ദൈവവുമായുള്ള ബന്ധത്തില്‍നിന്നു മനുഷ്യന്‍ വിച്ഛേദിക്കപ്പെട്ടത് പാപംവഴിയായിരുന്നു. മനുഷ്യന്റെ ഈ ദുരവസ്ഥയില്‍നിന്ന് അവനെ മോചിപ്പിച്ച്‌, ദൈവവുമായി അനുരഞ്ജിപ്പിക്കുക എന്നതായിരുന്നു അവിടുത്തെ മനുഷ്യാവതാരത്തിന്റെ ലക്‌ഷ്യം. ദൈവംതന്റെ ദൈവത്വത്തില്‍നിന്നു മനുഷ്യന്‍ എന്ന അവസ്ഥയിലേക്ക് ഇറങ്ങിവന്ന് ആ ദൗത്യം പൂര്‍ത്തിയാക്കി! ആകൃതിയില്‍ നമുക്കു മനുഷ്യനായി കാണപ്പെട്ട യേഹ്ശുവായുടെ ദൗത്യം സ്വര്‍ഗ്ഗത്തെയും മനുഷ്യനെയും തമ്മില്‍ അനുരഞ്ജിപ്പിക്കുക എന്നതായിരുന്നുവെങ്കില്‍, മതസൗഹാര്‍ദ്ദം എന്ന ഗോഷ്ടിയുടെ വക്താക്കള്‍ ലക്ഷ്യമിടുന്നത് സ്വര്‍ഗ്ഗത്തെ നരകവുമായി ലയിപ്പിക്കുകയെന്ന അസംഭവ്യമായ കാര്യമാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു”(കൊളോ: 1; 20). ക്രിസ്തു ഏറ്റെടുത്തു പൂര്‍ത്തീകരിച്ച ദൗത്യം ഇതുമാത്രമായിരുന്നു. നരകവുമായി ഒരു ബന്ധവും അവിടുന്ന് സ്ഥാപിച്ചിട്ടില്ല; പിശാചിനെ അവിടുന്ന് സ്വര്‍ഗ്ഗത്തിനു യോഗ്യനാക്കുകയും ചെയ്തിട്ടില്ല!

എന്നാല്‍, പുത്തന്‍ ദൈവശാസ്ത്രങ്ങളുമായി മനുഷ്യനെ വഞ്ചിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ പറയുന്നത്, ക്രിസ്തുവിന്റെ രക്തത്താല്‍ പിശാചുപോലും വിശുദ്ധനാക്കപ്പെട്ടു എന്ന നുണയാണ്! പൈശാചികത കുടികൊള്ളുന്ന മ്ലേച്ഛവിഗ്രഹങ്ങള്‍പ്പോലും ഇവറ്റകള്‍ പരിശുദ്ധമായി പരിഗണിക്കുന്നു. ഇവരുടെ പൈശാചിക ആശയങ്ങളെ എതിര്‍ക്കുന്നവരെ ഇവര്‍ നേരിടുന്നത്, ക്രിസ്തുവിന്റെ രക്തത്തെ വിലകുറച്ചു കാണുന്നവരെന്ന് ആക്ഷേപിച്ചുകൊണ്ടാണ്! ക്രിസ്തുവിന്റെ പരിശുദ്ധിയെക്കുറിച്ചു പ്രഘോഷിക്കുന്ന ദൈവമക്കളെ ഇവര്‍ പിശാചുബാധിതരായി മുദ്രകുത്തുന്നു. യേഹ്ശുവായുടെ ഛായാചിത്രവും പേരും വിജാതിയ വിഗ്രഹങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കാന്‍ ആവേശത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ക്രൈസ്തവപേരുധാരികളായ ആചാര്യന്മാരാണ്. എന്തെന്നാല്‍, വിജാതിയര്‍ അവിടുത്തെ പേരിനെ ഭയപ്പെടുമ്പോള്‍, ആ പേരിനെ ദുഷിക്കാന്‍ ക്രൈസ്തവപേരുധാരികള്‍ ധൈര്യം കാണിക്കുന്നു. തലമുറകളെ കാത്തിരിക്കുന്ന ദുരന്തം ഇവറ്റകള്‍ വകവയ്ക്കുന്നില്ല!

സത്യമതത്തെ അസത്യമതത്തെയും ഒരുമിപ്പിക്കാതെ ഏകലോകമതം യാഥാര്‍ത്ഥ്യമാകില്ലെന്നു സാത്താനറിയാം. വിജാതിയരോ ഈ ഭൂമിയിലുള്ള മറ്റേതെങ്കിലും സംവിധാനങ്ങളോ വിചാരിച്ചാല്‍ സത്യമതത്തെ അസത്യമതവുമായി ലയിപ്പിക്കാന്‍ കഴിയില്ലെന്നും സാത്താന്‍ തിരിച്ചറിയുന്നു. അവന്റെ പദ്ധതി നടപ്പാകണമെങ്കില്‍, ക്രൈസ്തവനാമങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തീയസഭയില്‍ സാങ്കേതികമായെങ്കിലും കയറിക്കൂടിയേ മതിയാകു! ആയതിനാലാണ്, വിജാതിയരില്‍പ്പോലും ദര്‍ശിക്കാത്ത മതസൗഹാര്‍ദ്ദ ആവേശം ക്രൈസ്തവസഭകളില്‍ ദര്‍ശിക്കുന്നത്!

മതസൗഹാര്‍ദ്ദ സമ്മേളനങ്ങളിലൂടെ ഇന്നോളം നഷ്ടം സംഭവിച്ചിട്ടുള്ളത് ക്രൈസ്തവര്‍ക്കു മാത്രമാണ്. വിജാതിയര്‍ക്ക് തങ്ങളുടെ മൂര്‍ത്തികളായ പിശാചുക്കള്‍ക്ക് ആരാധയര്‍പ്പിക്കാനായി ദൈവത്തിന്റെ ആലയങ്ങള്‍ തുറന്നുകിട്ടുന്നു. സത്യദൈവത്തോടൊപ്പം പ്രതീകാത്കമായെങ്കിലും വേദിപങ്കിടാന്‍ പിശാചുക്കള്‍ക്കു സാധിക്കുന്നതും മതസൗഹാര്‍ദ്ദ സമ്മേളനങ്ങളിലൂടെയാണ്. ഇതിനേക്കാള്‍ വലിയൊരാനന്ദം പിശാചുക്കള്‍ക്കു ലഭിക്കാനുണ്ടോ!? ദൈവമക്കളെ വിജാതിയതയിലേക്ക് ആകര്‍ഷിക്കാനുള്ള അവസരം ക്രൈസ്തവപേരുധാരികള്‍തന്നെ സൃഷ്ടിക്കുന്നുവെന്ന പ്രത്യേകതയും ഈ ആഭാസസമ്മേളനങ്ങള്‍ക്കുണ്ട്. അസത്യമതങ്ങളുടെ കോണ്‍ഫെഡറേഷനുകളില്‍നിന്ന് സത്യമതത്തിലേക്ക് ആരും വശീകരിക്കപ്പെടുന്നില്ല. എന്നാല്‍, സത്യമതത്തില്‍നിന്ന്, ചെറിയൊരു പിഴവിലൂടെപ്പോലും ദൈവമക്കളെ വശീകരിച്ചു കൊണ്ടുപോകാന്‍ പിശാച് കെണിയൊരുക്കി കാത്തിരിക്കുന്നു. ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു നടത്തുന്ന സമ്മേളനങ്ങളില്‍ ദൈവികസാന്നിദ്ധ്യം ഇല്ലാതതുകൊണ്ടുതന്നെ, പിശാചിന് പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. ഇത് മതസൗഹാര്‍ദ്ദം എന്ന വചനവിരുദ്ധ ആശയത്തിലെ ഏറ്റവും വലിയ ദുരന്തം!

ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന മുന്നറിയിപ്പില്‍ത്തന്നെ ഈ ലേഖനത്തിന്റെ ഇതിവൃത്തം പൂര്‍ണ്ണമാണ്. സ്വര്‍ഗ്ഗത്തിനോ സ്വര്‍ഗ്ഗത്തിലെ ദൈവത്തിനോ ലോകത്തോടു യാതൊരുവിധ മൈത്രിയുമില്ല എന്ന സത്യം ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗ്ഗീയമതത്തിന് നാരകിയ മതവുമായി യാതൊരു സൗഹൃദവും നിലനില്‍ക്കുന്നില്ല; വിജാതിയരുടെ ആരാധനാമൂര്‍ത്തികളുമായി സത്യദൈവത്തിനു കൂട്ടുകെട്ടുമില്ല! ക്രിസ്തീയതയ്ക്ക് വിജാതിയതയുമായി യാതൊരു പൊരുത്തവും ഇല്ലാത്തപ്പോള്‍ എന്തിനാണ് മതസൗഹാര്‍ദ്ദം എന്ന പ്രഹസനവുമായി ക്രൈസ്തവപേരുധാരികള്‍ വിഹരിക്കുന്നത്? ദൈവമക്കളെക്കൊണ്ട് വിജാതിയ ദൈവങ്ങളുടെ പേരുകള്‍ സ്മരിപ്പിക്കുക എന്ന കൗശലവും വിഗ്രഹങ്ങളോടൊപ്പം ദൈവത്തിന്റെ സ്ഥാനം തുല്യമാക്കി അവഹേളിക്കുക എന്ന പൈശാചിക അജണ്ടയുമാണ് ഈ ആഭാസത്തിനു പിന്നിലുള്ളത്. ദൈവത്തിന്റെ നിയമം ശ്രദ്ധിക്കുക: “മറ്റൊരു ദൈവത്തിന്റെ പേര് കീര്‍ത്തിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). മതസൗഹാര്‍ദ്ദ സമ്മേളനങ്ങളിലൂടെ സാത്താന്‍ ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതിയാണ് 'ലൗജിഹാദ്'! അതായത്, ക്രൈസ്തവരായ യുവതികളെ പിശാചിന്റെ സന്തതികള്‍ക്കു കൂട്ടിക്കൊടുക്കുകയെന്ന കുതന്ത്രവും ഈ വ്യഭിചാരദല്ലാള്‍മാര്‍ നടപ്പാക്കുന്നു.

ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക: എന്തെന്നാല്‍, മതസൗഹാര്‍ദ്ദത്തിനുവേണ്ടി അമിതാവേശം കാണിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം ദൈവമക്കളുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാക്കുക എന്നതാണ്! “ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം”(കൊളോ: 2; 8).

വിശ്വാസപരമല്ലാത്ത വിഷയങ്ങളില്‍ മാത്രമേ വിജാതിയരുമായി ദൈവമക്കള്‍ക്കു ബന്ധം അനുവദിച്ചിട്ടുള്ളു. വിശ്വാസത്തില്‍നിന്നു വ്യതിചലിക്കാന്‍ സാദ്ധ്യതയുള്ള യാതൊരു ബന്ധവും വിജാതിരുമായി നമുക്ക് അനുവദിച്ചിട്ടില്ല. വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നതടക്കം അനേകം ദുരന്തങ്ങള്‍ വിജാതിയ സൗഹൃദങ്ങളില്‍ മറഞ്ഞിരിപ്പുണ്ട്‌. വിജാതിയരുടെ വിശാസങ്ങള്‍ക്കും അവരുടെ ദൈവങ്ങള്‍ക്കും ആമ്മേന്‍ പറയേണ്ടിവരുന്ന സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കാതിരിക്കുക! ഇക്കാര്യങ്ങളെ അവഗണിച്ച് മുന്നോട്ടുപോയിട്ടുള്ള സകലരും നാശത്തില്‍ നിപതിച്ചിട്ടുണ്ട് എന്ന സത്യം മറക്കരുത്! മതസൗഹാര്‍ദ്ദം എന്ന വാക്കുപോലും ദൈവനിന്ദയാണെന്നു നാം തിരിച്ചറിയണം. മതങ്ങളുമായല്ല, മനുഷ്യരുമായാണ് സൗഹാര്‍ദ്ദം വേണ്ടത്. ഈ സൗഹാര്‍ദ്ദംപോലും നമ്മുടെ ആത്മരക്ഷ ഉറപ്പുവരുത്തിക്കൊണ്ടും ദൈവികനിയമങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കണം. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മതാനുകരണം നടത്തുന്ന ആഭാസന്മാരും ക്രൈസ്തവരുടെയിടയില്‍ കടന്നുകൂടിയിട്ടുണ്ടെന്നു നമുക്കറിയാം. ഇക്കൂട്ടരാല്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: മതസൗഹാര്‍ദ്ദം എന്നാല്‍ മതാനുകരണമല്ല!

തങ്ങള്‍ എത്രത്തോളം ദൈവദൂഷകരായി ജീവിച്ചാലും തങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ദൈവത്തെ ന്യൂജന്‍ക്രിസ്ത്യാനികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എന്ത് നിരൂപിക്കുന്നുവോ, അതിനെ ഒരു അടിമയെപ്പോലെ പിന്തുണയ്ക്കുന്ന ദൈവത്തെയാണ് ഇവര്‍ വാര്‍ത്തെടുത്തിരിക്കുന്നത്! തങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും അനുസൃതമായി എത്രത്തോളം വേണമെങ്കിലും വഴങ്ങിക്കൊടുക്കുന്നവനാണ് ഈ ദൈവം! ഒരു ഫ്ലെക്സിബിള്‍ ദൈവം! ഈ ദൈവം ക്രിസ്തുവാണെന്ന് പറയാന്‍പോലും ഇവര്‍ മടിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം! പൈശാചികതയുടെ പല അവസ്ഥാന്തരങ്ങളില്‍ ഒന്നാണിത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5211 views

LOG IN

Lost your password?

SIGN UP

LOST PASSWORD