വിജാതിയതയുടെ ദുരന്തം

'രാമരാജ്യവും ഗാന്ധിയുടെ വിവരക്കേടും'!

Print By
about

28 - 12 - 2014

ന്ത്യയുടെ ഭരണതലത്തില്‍ യാതൊരു പങ്കും വഹിക്കാത്തതുകൊണ്ട് ഇന്നും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് മിസ്റ്റര്‍ എം കെ ഗാന്ധി! ഒരു വര്‍ഷമെങ്കിലും രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ ഈ 'വിഗ്രഹം' ഉടയുമായിരുന്നു എന്നകാര്യത്തില്‍ മനോവയ്ക്ക് സംശയമൊന്നുമില്ല. കാരണം, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു യാതൊരു വിലയും കൊടുക്കാത്ത, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു പിടിവാശിക്കാരനായിരുന്നു മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി! രാമായണം എന്ന സാഹിത്യഗ്രന്ഥം ചര്‍ച്ചചെയ്യപ്പെടുന്ന ഈ നാളുകളില്‍, സാമാന്യബുദ്ധിയുള്ള മനുഷ്യന്‍ പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട ചില സത്യങ്ങളുണ്ട്. എം കെ ഗാന്ധി എന്ന രാമഭക്തന്റെ ധൈഷണിക പാപ്പരത്വവും ചര്‍ച്ചചെയ്യപ്പെടണം. എന്തെന്നാല്‍, ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കുകയെന്ന ഗാന്ധിയന്‍ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന ധാര്‍മ്മിക ദുരന്തം അത്രമാത്രം വലുതാണ്‌. ആയതിനാല്‍, രാമന്‍ എന്ന സാങ്കല്പിക കഥാപാത്രത്തെയും ഗാന്ധി എന്ന രാമഭക്തനെയും പുനര്‍വായിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. സ്വാതന്ത്ര്യസമര നായികയും ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയുമായിരുന്ന സരോജിനി നായിഡു പറഞ്ഞ ഒരു വാചകത്തെ വിശകലനം ചെയ്തുകൊണ്ട് ഈ ലേഖനം ആരംഭിക്കാം.

"ഗാന്ധിയെ ദരിദ്രവേഷത്തില്‍ സംരക്ഷിക്കാന്‍ ഇന്ത്യയുടെ ഖജനാവ് കാലിയാക്കി" എന്നായിരുന്നു സരോജിനി നായിഡുവിന്റെ ആക്ഷേപം! പറഞ്ഞ വ്യക്തി അത്ര നിസ്സാരക്കാരി അല്ലാത്തതുകൊണ്ടുമാത്രം അവരുടെമേല്‍ കുതിരകയറാന്‍ ആരും തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗാന്ധിയുടെ ലളിതജീവിതം ഇന്ത്യയ്ക്ക് ഒരു ബാദ്ധ്യതയായിരുന്നു എന്ന വസ്തുത മനസ്സിലാക്കാന്‍ വലിയ സാമ്പത്തികശാസ്ത്രജ്ഞന്‍ ഒന്നും ആകേണ്ട കാര്യമില്ല. 'സ്ലീപ്പര്‍ കോച്ചില്‍' മാത്രമേ യാത്രചെയ്യുകയുള്ളുവെന്ന് ശഠിച്ചിരുന്ന ഗാന്ധിയുടെ ഓരോ യാത്രകളും ഇന്ത്യന്‍ ഖജനാവിനു ഭാരിച്ച ബാദ്ധ്യതയായി. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് 'ലോക്കല്‍ ട്രെയിനില്‍' യാത്രചെയ്യുമ്പോള്‍ ഓരോ സ്റ്റേഷനുകളിലും സുരക്ഷാസേനയെ വിന്യസിപ്പിക്കുന്നതിനുമാത്രം എത്രത്തോളം ചിലവുണ്ടായിരുന്നുവെന്ന്‍ കണക്കുകളെ ഉദ്ദരിച്ച് സരോജിനി നായിഡു വ്യക്തമാക്കിയിട്ടുണ്ട്!

ഇന്ത്യയുടെ വിഗ്രഹമായതുകൊണ്ടുമാത്രം വിമര്‍ശിക്കപ്പെടാത്ത ഒന്നിലധികം ക്രിമിനല്‍ കുറ്റങ്ങള്‍ ഗാന്ധിയില്‍ ഉണ്ടായിരുന്നു എന്നതും മറക്കരുത്. തന്റെ കിടക്കയില്‍ തനിക്ക് ഇരുവശവുമായി പ്രായപൂര്‍ത്തിയാകാത്ത രണ്ടു ബാലികമാരെ കിടത്തിയിരുന്നതായി ആത്മകഥയില്‍ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓരോ യാത്രകളിലും ബാലികമാരുടെ ഒരു സംഘം അനുഗമിക്കുന്നതും പതിവാണ്! മറ്റേതെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ ഇപ്രകാരം ചെയ്‌താല്‍, അവന്റെ അവസ്ഥ എന്തായിരിക്കുമെന്നു ചിന്തിച്ചാല്‍ ഗാന്ധിയുടെ ചെയ്തികളുടെ ഗൗരവം മനസ്സിലാകും! ഗാന്ധിയുടെ അനേകം നന്മകളെ നിഷേധിക്കാതെതന്നെ ചില അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.

ക്രിസ്തുവിനെ സ്നേഹിക്കുകയും ക്രിസ്ത്യാനികളെ വെറുക്കുകയും ചെയ്യുന്നുവെന്ന് ഇദ്ദേഹം വിളിച്ചുപറഞ്ഞപ്പോള്‍ ക്രൈസ്തവനാമധാരികളും അതിനെ ശ്ലാഘിച്ചത് ശ്രദ്ധേയമാണ്. ആരാണ് ക്രിസ്ത്യാനിയെന്ന് അറിയാത്തതുകൊണ്ടോ, ബ്രിട്ടീഷുകാരെ മാത്രം ക്രിസ്ത്യാനികളായി പരിഗണിച്ചതുകൊണ്ടോ ആയിരിക്കാം ഇത്തരം ജല്പനങ്ങള്‍ക്ക് ഗാന്ധി മുതിര്‍ന്നത്. ചര്‍ച്ചയുടെ വിഷയത്തില്‍നിന്നു വ്യതിചലിക്കുമെന്നതിനാലും, ക്രിസ്ത്യാനിയെന്ന വാക്കിന്റെ വ്യാഖ്യാനത്തിനുള്ള ശ്രമം ഇവിടെ ലക്ഷ്യമല്ലാത്തതിനാലും ഒറ്റ വാചകത്തില്‍ ഈ വിഷയം ഇവിടെ ഉപസംഹരിക്കുകയാണ്. ക്രിസ്തുവിനെ പൂര്‍ണ്ണമായും അനുഗമിക്കുന്ന വ്യക്തിയാണ് ക്രിസ്ത്യാനി! അതിനാല്‍ത്തന്നെ, വിശുദ്ധജനമാണ് ക്രിസ്ത്യാനി. ആരാണ് ക്രിസ്ത്യാനിയെന്ന് അറിയാന്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 കേപ്പാ: 2; 9). ആയതിനാല്‍, എം കെ ഗാന്ധിയെയും അയാളുടെ ജല്പനങ്ങളെയും അര്‍ഹിക്കുന്ന അവജ്ഞയോടെ മനോവ പുച്ഛിച്ചുതള്ളുന്നു!

ഇനി നമുക്കു യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം. ഹിന്ദുക്കളിലെ മതമൗലീകവാദികള്‍ ഉയര്‍ത്തുന്ന വാദങ്ങളാണ് രാമജന്മഭൂമി, രാമരാജ്യം തുടങ്ങിയ വിഷയങ്ങളെ സംബധിച്ചുള്ളത്. രാമായണം കഥയിലെ കഥാപാത്രമായ രാമന്‍ ജനിച്ച സ്ഥലമാണ് അയോദ്ധ്യയെന്ന മിഥ്യാധാരണയാണ് രാമജന്മഭൂമി എന്ന വാദത്തിനു പിന്നിലുള്ളതെങ്കില്‍, രാമന്‍ ഭരിച്ചതുപോലുള്ള ഭരണവും ഭരണഘടനയും ഇന്ത്യയില്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ്‌ രാമരാജ്യസങ്കല്പത്തിനു പിന്നില്‍! വിശ്വഹിന്ദു പരിഷത്ത്, RSS, BJP, ശിവസേന തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ വാദം ഉയര്‍ത്തുന്നതിനു മുന്‍പുതന്നെ ഈ ആശയം മുന്നോട്ടുവച്ച വ്യക്തി മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധിയായിരുന്നു! ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കണമെന്ന് സ്വപ്നംകാണുകയും ആദ്യമായി ഈ ആശയം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഗാന്ധിയെക്കുറിച്ചാണ് സഖാവ് ഇ. എം. എസ് നമ്പൂതിരിപ്പാട് മതമൗലീകവാദി എന്നു പരാമര്‍ശിച്ചത്! ഇത് ഇന്ത്യയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായതിനാല്‍ ഇതിലേക്കു കടക്കാനും മനോവ ഉദ്ദേശിക്കുന്നില്ല.

രാമന്‍ എന്ന സാങ്കല്പീക കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇവയാണ്; ഒന്നുകില്‍ ഗാന്ധി രാമായണം വായിച്ചിട്ടില്ല; അല്ലെങ്കില്‍, ഇ. എം. എസ് പറഞ്ഞതാണ് സത്യം! രാമനെയും ഗാന്ധിയുടെ രാമരാജ്യസങ്കല്പത്തെക്കുറിച്ചും വിശകലനം ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ വ്യക്തമാകും. ഇന്‍ഡോളജിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വൈദികനായിരുന്ന ‘കാമില്‍ ബുൽകെ’ 300 ഓളം രാമായണങ്ങള്‍ പല രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ചിലതാണ് ഇന്‍ഡോനേഷ്യന്‍ രാമായണം, ടിബറ്റന്‍ രാമായണം, ഖോത്താനീരാമായണം, ബര്‍മീസ് രാമായണം, തായ്‌ലൻഡ് രാമായണം, ഫിലിപ്പൈന്‍ രാമായണം, മലേഷ്യന്‍ രാമായണം, ജപ്പാന്‍ രാമായണം തുടങ്ങിയവ. ഇതില്‍ പലതിലും കഥകള്‍ പലതാണ്. ചിലതില്‍ രാമന്‍ നായകന്‍ ആവുമ്പോള്‍ ചിലതില്‍ ഹനുമാനാണ് പ്രാധാന്യം. ലങ്കയില്‍ രാവണന്‍ നായകനായ രാമായണമുണ്ട്. ഇവ ഇന്ത്യയില്‍നിന്നാണ് പുറത്തേക്കു പ്രചരിച്ചത് എന്ന് ചിലര്‍ വാദിക്കുമ്പോള്‍ പല രാജ്യക്കാരും അത് സമ്മതിക്കുന്നില്ല. കഥയിലെ സ്ഥലങ്ങള്‍ തങ്ങളുടെ നാട്ടിലെ സ്ഥലങ്ങള്‍ ആണെന്ന് ഉദാഹരണ സഹിതം ഓരോ രാജ്യക്കാരും സമര്‍ത്ഥിക്കുന്നു.

ബെല്‍ജിയംകാരനായ കാമില്‍ ബുല്‍ക്കെ, തുളസീദാസിന്റെ രാമചരിതമാനസം വായിക്കാന്‍ ഇടയാവുകയും തുടര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തിലും പൗരാണികതയിലും ആകൃഷ്ടനായി നമുക്ക് കണ്ടെത്തിതന്നത് വിലമതിക്കാനാവാത്ത വിവരങ്ങളാണ്. എന്നാല്‍ നാം എന്താണ് ചെയ്തത്? ഇതൊക്കെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗമായി കാണാതെ, പുരാണങ്ങള്‍ക്ക് ദൈവീക പരിവേഷങ്ങള്‍ കല്പിച്ചു നല്‍കി അമിത വൈകാരികത തിരുകി രാമരാജ്യം സ്ഥാപിക്കുവാനും മത സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുവാനും ദുരുപയോഗം ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ഹിന്ദി- ഇംഗ്ലീഷ് നിഘണ്ടുവില്‍ ഒന്ന് കാമില്‍ ബുല്‍ക്കെയുടെ രചനയാണ്.

പൗരുഷത്തിന്റെ പ്രതീകമായിട്ടാണ്‌ ഹിന്ദുക്കള്‍ രാമനെ കാണുന്നത്. അതുകൊണ്ട് ഇയാളുടെ പേരുകളിലൊന്ന് പുരുഷന്മാരില്‍ ഉത്തമന്‍ എന്ന അര്‍ത്ഥം വരുന്ന 'പുരുഷോത്തമന്‍' എന്നായി. ഉത്തമനായ പുരുഷന്റെ ലക്ഷണങ്ങളായി ഇവര്‍ പറയുന്ന അനേകം അടയാളങ്ങളില്‍ എന്തായിരുന്നു രാമനില്‍ ഉണ്ടായിരുന്നതെന്ന് നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. 'മര്യാദരാമന്‍' എന്ന പേരും ഇയാളെ വിളിക്കാറുണ്ട്. രാമന്റെ മര്യാദകള്‍ എന്തൊക്കെയായിരുന്നുവെന്നും ഉത്തമനായ പുരുഷനുവേണ്ട ഗുണങ്ങളില്‍ എന്തൊക്കെയായിരുന്നു ഈ കഥാപാത്രത്തിനുണ്ടായിരുന്നതെന്നും ഈ ലേഖനത്തിലൂടെ നാം പരിശോധിക്കുന്നു. അതുപോലെതന്നെ, ഒരു ഭരണാധികാരിക്കുവേണ്ട ഗുണങ്ങളില്‍ ഇയാള്‍ക്കുണ്ടായിരുന്നവയും പഠന വിഷയമാക്കണം. കാരണം, ഇന്ത്യയെ രാമരാജ്യമാക്കുമ്പോള്‍, രാമരാജ്യത്തിന്റെ മാഹാത്മ്യം അറിഞ്ഞിരിക്കണമല്ലോ!

എന്താണ് രാമായണം?

ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതും മതപരമായി അവരുടെ അടിസ്ഥാന തത്വസംഹിതകളായി  ആശ്രയിക്കുന്നതും വേദങ്ങളെയാണ്. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് വേദങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവാദമില്ലാത്തതുകൊണ്ട് ഇവരുടെ സന്മാര്‍ഗ്ഗജീവിതത്തിനായി ഇതിഹാസങ്ങള്‍ അഥവാ പുരാണങ്ങള്‍ രചിക്കപ്പെട്ടു! ഓരോ രാജ്യക്കാരും തങ്ങളുടെതായി അവകാശപ്പെടുന്ന രാമായണങ്ങളുണ്ടെന്നു നാം കണ്ടു. മുന്നൂറോളം രാമായങ്ങളില്‍ ചിലത് ഇന്ത്യക്കാരും സ്വന്തമാക്കി. ഇന്ത്യ സ്വന്തമാക്കിയ പ്രധാനപ്പെട്ട രണ്ടു ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും! ഇവയെ പൊതുവേ പഞ്ചമവേദങ്ങള്‍ എന്നു പറയും. നാലു വേദങ്ങള്‍ക്കുശേഷം സാധാരണക്കാര്‍ക്കായി സൃഷ്ടിക്കപ്പെട്ട അഞ്ചാമത്തെ ഗ്രന്ഥമായി ഇവ രണ്ടിനേയും ചേര്‍ത്തു പരിഗണിക്കുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്. ജനങ്ങളില്‍ സന്മാര്‍ഗ്ഗചിന്ത വളത്തുകയെന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കഥകള്‍ മാത്രമാണ് ഇവ. അതായത്, സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു സാഹിത്യസൃഷ്ടികള്‍ മാത്രമാണ് ഈ രണ്ടു ഗ്രന്ഥങ്ങള്‍! സിനിമകളും മറ്റും തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്നതുപോലെ, ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ് എന്ന് എഴുതിച്ചേര്‍ത്തില്ല എന്നതുകൊണ്ട് പലരും ഇവയെ യാഥാര്‍ത്ഥ്യങ്ങളായി പരിഗണിക്കുന്നു!

ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് വാമൊഴിയായി പകരപ്പെടുന്നവയെയാണ് ഇതിഹാസങ്ങള്‍ എന്നപേരില്‍ വിളിക്കുന്നത്. ലോകത്തില്‍ എന്നും ആദരിക്കപ്പെടുന്ന രണ്ടു സാഹിത്യകൃതികളാണ് രാമായണവും മഹാഭാരതവും. സാഹിത്യകൃതികള്‍ എന്നപേരില്‍ ഇവയെ മനസ്സിലാക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍, സാഹിത്യകൃതികള്‍ക്കുമപ്പുറം ഇവയ്ക്കു പ്രാധാന്യം കൊടുക്കുമ്പോഴാണ് ഇതിലെ കഥാപാത്രങ്ങള്‍ വിഗ്രഹങ്ങളായി മാറുന്നതും യഥാര്‍ത്ഥ ദുരന്തങ്ങള്‍ ഉടലെടുക്കുന്നതും.

മലയാളഭാഷയുടെ പിതൃത്വം ആരോപിക്കപ്പെടുന്ന വ്യക്തിയാണ് തുഞ്ചത്ത് എഴുത്തച്ഛന്‍. (ആരോപിക്കപ്പെടുന്നു എന്ന പ്രയോഗം മനഃപൂര്‍വ്വംതന്നെയാണ്). ഇദ്ദേഹം എഴുതിയ ആദ്ധ്യാത്മരാമായണമാണ് കേരളീയര്‍ പരമ്പരാഗതമായി പാരായണംചെയ്യുന്ന രാമായണം. സാഹിത്യകൃതി എന്ന നിലയില്‍ ഇത് മലയാളഭാഷയ്ക്കുതന്നെ മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അനേകം രാമായണങ്ങളില്‍ ഒന്നുമാത്രമാണ് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം എന്ന വസ്തുത പലര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ ഒന്നിലധികം രാമായണങ്ങള്‍ നിലവിലുണ്ട്. ഇന്ത്യയെക്കൂടാതെ മറ്റു പല രാജ്യങ്ങളിലും രാമായണം അംഗീകരിക്കപ്പെടുന്നുവെങ്കിലും ഈ കഥകളെല്ലാം ഒരേപോലെയല്ല. ഇന്ത്യ, ബര്‍മ്മ, മലേഷ്യ, ഇന്തോനേഷ്യ, തായലണ്ട്, ശ്രീലങ്ക തുടങ്ങിയ പല രാജ്യങ്ങളിലും വ്യത്യസ്തമായ കഥകളില്‍ രാമായണം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ബുദ്ധമതക്കാര്‍ക്കും ജൈനമതക്കാര്‍ക്കും കാര്യമായ വ്യത്യാസത്തോടുകൂടിയ രാമായണങ്ങളുണ്ട്.

ഇന്ത്യയിലെ മറ്റൊരു രാമായണമായ ആദ്ധ്യാത്മരാമായണവുമായി വാത്മീകിരാമായണത്തിനുള്ള വ്യത്യാസം മനസ്സിലാക്കുമ്പോള്‍ത്തന്നെ ഗുരുതരമായ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയും. വാത്മീകിരാമായണത്തിലെ രാമന്‍ ഒരു രാജാവും, ആദ്ധ്യാത്മരാമായണത്തിലെ രാമന്‍ വിഷ്ണുവിന്റെ അവതാരമായ ദേവനുമാണ്! ഏതാണ് യഥാര്‍ത്ഥ രാമായണമെന്ന് വിവേചിക്കാന്‍ കഴിയാത്തവിധം അനേകം രാമായണങ്ങള്‍ ഉണ്ടെന്നു ചുരുക്കം! രാമായണം എന്ന കഥയുടെ ഉത്പത്തിയെക്കുറിച്ചുതന്നെ മറ്റൊരു കഥയുണ്ട്. പിടിച്ചുപറിക്കാരനായ രത്നാകരന്‍ പിന്നീടു മഹര്‍ഷിയാകുകയും അയാള്‍ വാത്മീകി എന്നപേരില്‍ അറിയപ്പെടുകയും ചെയ്തു. ഈ കഥയുടെ വിശദാംശങ്ങളിലേക്ക് പോകാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എങ്കിലും, രാമായണത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവിലേക്കായി ഒരു ചെറിയ ഭാഗം ഉള്‍പ്പെടുത്തിയാല്‍, രാമനെ കൂടുതല്‍ മനസ്സിലാക്കാന്‍ അത് സഹായകമാകും.

ഒരിക്കല്‍ വാത്മീകിമഹര്‍ഷി നാരദനോടു ചോദിച്ചു: ലോകത്തിലെ മനുഷ്യരില്‍ ഏറ്റവും ഉത്തമനായ മനുഷ്യന്‍ ആരാണ്? ഉത്തമനായ ഒരു മനുഷ്യനുവേണ്ട ഗുണങ്ങളായി വാത്മീകി ചില അടയാളങ്ങളും നല്‍കി. ഇയാള്‍ ആവശ്യപ്പെടുന്ന യോഗ്യതകളില്‍ ചിലത് ഇവയാണ്: ഗുണവാന്‍, സത്യവാന്‍, ധര്‍മ്മനിഷ്ഠന്‍, നന്ദിയുള്ളവന്‍, സത്യസന്ധന്‍, തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നവന്‍ എന്നിങ്ങനെ യോഗ്യതകളുടെ പട്ടിക നീളുന്നു. രാമന്റെ ഗുണങ്ങള്‍ പരിശോധിക്കുവാനും രാമരാജ്യം നിലവില്‍വന്നാലുള്ള ഗുണദോഷങ്ങള്‍ മനസ്സിലാക്കാനുമുള്ള ശ്രമമായതിനാല്‍ മുഴുവന്‍ ഗുണങ്ങളെയും പരിഗണനയില്‍ എടുക്കുന്നില്ല. അല്ലാത്തപക്ഷം, ഈ ലേഖനം ഒരു രാമായണമായി മാറും! വാത്മീകി ചോദിച്ച ചോദ്യത്തിന് നാരദന്‍ പറഞ്ഞ മറുപടിയില്‍നിന്നു നമ്മുടെ പഠനം ആരംഭിക്കാം.

നാരദന്‍ ഇങ്ങനെ മറുപടി പറഞ്ഞു: "ഇക്ഷാകു വംശത്തിലെ രാമനാണ് ഈ യോഗ്യതകളൊക്കെ തികഞ്ഞ മനുഷ്യന്‍." ഇക്ഷാകു വംശമെന്നാല്‍ സൂര്യവംശമാണ്! ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു രാജവംശങ്ങളാണ് സൂര്യവംശവും ചന്ദ്രവംശവും. സൂര്യവംശത്തില്‍ വേറെയും പ്രധാനപ്പെട്ട രാജാക്കന്മാര്‍ ഉണ്ടായിരുന്നുവെന്നതാണ് ഐതീഹ്യം! അംശ്വമയന്റെ മകനായ ദിലീപന്‍, ദിലീപന്റെ മകനായ രഘു, രഘുവിന്റെ മകന്‍ അജന്‍, അജന്റെ മകന്‍ ദശരഥന്‍ എന്നിവര്‍ രാമന്റെ മുന്‍ഗാമികള്‍ ആയിരുന്നുവെന്ന് രാമായണകഥയില്‍ പറയുന്നുണ്ട്. ദശരഥന്റെ പുത്രന്മാരില്‍ ഒരുവനായിട്ടാണ് രാമനെ ചിത്രീകരിച്ചിരിക്കുന്നത്. ഈ വംശത്തെ രഘുവംശം എന്നപേരിലും വിളിക്കപ്പെടുന്നുണ്ട്. ഈ വംശം രാമനുശേഷവും തുടരുകയും അഗ്നിവര്‍ണ്ണന്‍ എന്ന രാജാവില്‍ അവസാനിക്കുന്നതുമായിട്ടാണ് കഥയുടെ ഗതി. രഘുവംശം എന്നറിയപ്പെടുന്ന ഈ വംശത്തിലെ രാജാവായിരുന്ന രഘുവിനെക്കുറിച്ച് രാമായണം നല്‍കുന്ന വിവരണത്തില്‍ ഒരു സംഭവം കാണാം. ഒരു പശുവിന്റെ ജീവന്‍ രക്ഷിക്കാനായി അതിനെ ആക്രമിക്കാന്‍ വന്ന സിംഹത്തോട്, പശുവിനു പകരമായി തന്റെ ശരീരം ഭക്ഷിച്ചുകൊള്ളാന്‍ പറയുന്നതാണ് സംഭവം! തന്റെ രാജ്യത്തെ മനുഷ്യര്‍ക്കു മാത്രമല്ല ജീവികള്‍ക്കുപോലും സുരക്ഷിതത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയായിട്ടാണ് രഘുവിനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇയാളെക്കാളെല്ലാം ശ്രേഷ്ഠനായി നാരദന്‍ പറയുന്ന രാമനെ നമുക്കു പരിശോധിക്കാം.

രാമരാജ്യത്തിലെ കാട്ടുനീതി!

ഗാന്ധിയുടെ ദൃഷ്ടിയില്‍ ശ്രേഷ്ഠമായ മാതൃക രാമരാജ്യമാണെങ്കില്‍, തീര്‍ച്ചയായും ആ മാതൃക എന്തായിരുന്നുവെന്ന് പഠിക്കുകതന്നെ വേണം! അതിനാല്‍, രാമരാജ്യത്തു നടപ്പാക്കിയ ഒരു വിധി നമുക്ക് പരിശോധിക്കാം. രാമന്‍ തന്റെ രാജ്യത്ത് ഭരണം നടത്തിക്കൊണ്ടിരിക്കേ, ഒരു ബ്രാഹ്മണന്‍ പരാതിയുമായി രാജാവിനെ സമീപിച്ചു. ഇയാളുടെ കുട്ടി മരിച്ചുപോയെന്നും, അതിനു കാരണം ഈ രാജ്യത്ത് എന്തോ കുഴപ്പം നടക്കുന്നതുകൊണ്ടാണെന്നും ഇയാള്‍ രാമനെ ധരിപ്പിക്കുന്നു. തപസ്സുചെയ്യാന്‍ അവകാശമില്ലാത്ത ഒരു ശൂദ്രന്‍ അതു ചെയ്തതാണ് എല്ലാ അനര്‍ത്ഥങ്ങളുടെയും കാരമാണെന്നുകൂടി ബ്രാഹ്മണന്‍ രാമനെ അറിയിച്ചു! ഈ ശൂദ്രന്റെ തപസ്സ് ഒരു പ്രത്യേക രീതിയിലായിരുന്നു. ഒരു മരച്ചില്ലയില്‍ തലകീഴായി തൂങ്ങിക്കിടന്നാണ് ഇയാള്‍ തപസ്സുചെയ്തിരുന്നത്. മാത്രവുമല്ല, ചുവട്ടില്‍ ആഴികൂട്ടുകയും ചെയ്തിരുന്നു. കീഴ്ജാതിക്കാര്‍ക്ക് നിഷിദ്ധമായ തപസ്സ് ഇയാള്‍ അനുഷ്ഠിച്ചതാണ് ബാഹ്മണന്റെ കുഞ്ഞ് മരിക്കാനുണ്ടായ കാരണമെന്ന് ഇവര്‍ കണ്ടെത്തി! രാമന്‍ സ്ഥലം സന്ദര്‍ശിച്ചു നീതിനടപ്പാക്കുന്നതാണ് അടുത്ത ഘട്ടം. തലകീഴായി തൂങ്ങിക്കിടക്കുന്ന ശൂദ്രസന്യാസിയുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ, അയാളുടെ തലവെട്ടിക്കൊണ്ട് രാമന്‍ തന്റെ രാമരാജ്യനീതി നടപ്പാക്കി! ഇതാണ് രാമരാജ്യ നീതിയുടെ ഒരു മാതൃക!

ഒരു രാജാവില്‍നിന്ന്‍ ഇതില്പരം എന്തു നീതിയാണ് പ്രജകള്‍ക്കു ലഭിക്കേണ്ടത്? ഇതായിരുന്നോ ഗാന്ധിജി സ്വപ്നംകണ്ട രാമരാജ്യവും കിണാശ്ശേരിയും? നരേന്ദ്രമോഡിയും സംഘവും സ്ഥാപിക്കുമെന്നു പ്രതിജ്ഞചെയ്തിരിക്കുന്ന രാമരാജ്യം ഇതുതന്നെയാണോ? ഇവിടെ ഒരുകാര്യംകൂടി മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, രാമായണം എഴുതിയുണ്ടാക്കുന്ന കാലത്ത് ബ്രാഹ്മണന്‍ ഉണ്ടായിരുന്നു! എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ ഇന്ത്യയില്‍ രൂപംകൊണ്ട ജാതിവ്യവസ്ഥയുടെ ഭാഗമാണ് ബ്രാഹ്മണന്‍! അതായത്, എണ്ണൂറുവര്‍ഷത്തെ പഴക്കംപോലും ഇല്ലാത്ത ബ്രാഹ്മണനെ രാമായണത്തില്‍ പ്രതിഷ്ഠിച്ചത് ആരാണെങ്കിലും, അവന്‍ മരിച്ചിട്ട് അധികം കാലമൊന്നും ആയിട്ടില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ രാമായണം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല! ഈ പുസ്തകത്തിനാണ് അയ്യായിരം വര്‍ഷത്തെ പഴക്കം ഗോപാലകൃഷ്ണന്മാര്‍ അവകാശപ്പെടുന്നത്!

രാമന്‍ ഒരു ഉത്തമനായ ഭര്‍ത്താവോ?

ഒരു ഭര്‍ത്താവെന്ന നിലയില്‍ രാമന്‍ മാതൃകാപുരുഷന്‍ ആയിരുന്നോ എന്നു പരിശോധിക്കാം. സീതയായിരുന്നു രാമന്റെ ഭാര്യാകഥാപാത്രം എന്നു നമുക്കറിയാം. പിതാവായ ദശരഥന്റെ ആജ്ഞയനുസരിച്ച്, രാജ്യഭരണം സഹോദരനായ ഭരതനെ ഏല്പിച്ചു രാമന്‍ വനവാസത്തിനു പോകുന്നു. കൂട്ടത്തില്‍ ഭാര്യ സീതയും മറ്റൊരു സഹോദരനായ ലക്ഷ്മണനും ഉണ്ട്. വനവാസത്തിനിടയില്‍ ഒരുനാള്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് യുദ്ധത്തിലൂടെ അവളെ രാമന്‍ മോചിപ്പിക്കുകയും ചെയ്യുന്നു. വീണ്ടെടുക്കപ്പെട്ട സീതയോട് രാമന്‍ പറയുന്ന വാക്കുകള്‍ ഇങ്ങനെ: "ഞാന്‍ യുദ്ധംചെയ്തത് നിന്നെ രക്ഷിക്കാന്‍ ആയിരുന്നില്ല; എന്റെ മഹത്തായ വംശത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ആയിരുന്നു. രാവണന്റെകൂടെ ജീവിച്ച നിന്നെ കാണുന്നതുപോലും എനിക്കിഷ്ടമില്ല."

പിന്നീട് അഗ്നിപരീക്ഷ നടത്തി സീതയുടെ പാതിവ്രത്യം തെളിയിച്ചാണ് രാമന്‍ അവളെ സ്വീകരിക്കുന്നത്. സീത എന്ന കഥാപാത്രത്തിന്റെ കഷ്ടകാലം ഇവിടംകൊണ്ട് അവസാനിച്ചുവെന്ന് ആരും കരുതേണ്ടാ. ഉത്തമനായ ഭര്‍ത്താവില്‍നിന്ന് ഒരു ഭാര്യയ്ക്കു ലഭിക്കാവുന്ന എല്ലാ 'സൗഭാഗ്യങ്ങളും' സീതയ്ക്കു കിട്ടി! മറ്റൊരു സംഭവം പരിശോധിക്കുമ്പോള്‍ സീതയുടെ സൗഭാഗ്യം എന്താണെന്നു വ്യക്തമാകും.

തന്റെ രാജ്യത്തെ പ്രജകള്‍ക്കു തന്നെക്കുറിച്ച് എന്താണ് അഭിപ്രായമെന്നറിയാന്‍ രാമന്‍ ചില ചാരന്മാരെ നിയോഗിച്ചു. അവരുടെ അന്വേഷണത്തിലൂടെ ഒരു അലക്കുകാരന്‍ ചില അപവാദങ്ങള്‍ പറയുന്നതായി കണ്ടെത്തി. രാവണനോടൊപ്പം ജീവിച്ച സീതയെ വീണ്ടും ഭാര്യയായി സ്വീകരിച്ചതിനെക്കുറിച്ചാണ് ഈ അലക്കുകാരന്‍ അപവാദം പ്രചരിപ്പിച്ചത്. പരദൂഷകനായ ഈ അലക്കുകാരന്റെ വാക്കുകേട്ട് ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ ഉത്തമപുരുഷനും നീതിമാനുമായ രാമന്‍ പദ്ധതിയിട്ടു! അനുകൂലമായ സാഹചര്യം പ്രതീക്ഷിച്ചിരുന്ന രാമന്റെ മുന്നില്‍ സീത ഒരു ആഗ്രഹവുമായെത്തി. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് സ്വാഭാവികമായും ഈ കാലയളവില്‍ ചില ആഗ്രഹങ്ങളൊക്കെ ഉണ്ടാകാറുണ്ടല്ലോ! തങ്ങള്‍ മുന്‍പ് വസിച്ച വനത്തില്‍ ഒന്നുകൂടി പോകണം എന്നതായിരുന്നു സീതയുടെ മോഹം! ഇത് നല്ലൊരു അവസരമായി രാമന്‍ കാണുകയും ലക്ഷ്മണനോടൊപ്പം സീതയെ കാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. രാമന്റെ രഹസ്യനിര്‍ദ്ദേശപ്രകാരം സീതയെ ലക്ഷ്മണന്‍ വനത്തില്‍ ഉപേക്ഷിച്ചു! രാമന്റെ മുഴുവന്‍ പോക്രിത്തരങ്ങളും നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്നത് ലക്ഷ്മണനായിരുന്നു.

രാജാവിനു കുറ്റവാളികളെ ശിക്ഷിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, വിചാരണകൂടാതെ ശിക്ഷിക്കുന്ന രാജാക്കന്മാരെ നീതിമാന്മാരായി പരിഗണിക്കാന്‍ കഴിയില്ല! പൂര്‍ണ്ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഏതോ ഒരു പരദൂഷകന്റെ വാക്കുകേട്ട് ഉപേക്ഷിച്ചവനെ എന്തു പേരിലാണ് വിളിക്കേണ്ടത്? അഗ്നിപരീക്ഷ നടത്തി സംശുദ്ധയാണെന്നു തെളിയിക്കപ്പെട്ട ഭാര്യയാണ് സീതയെന്നു വിസ്മരിക്കരുത്! പ്രസവത്തിനുള്ള അവസരംപോലും നല്‍കാതെ സ്വന്തം ഭാര്യയെ കാട്ടില്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവന്‍ പുരുഷവര്‍ഗ്ഗത്തിനുതന്നെ അപമാനമായിവേണം കരുതാന്‍! ഇതാണ് ഉത്തമനായ പുരുഷനും, നീതിമാനായ ഭരണാധികാരിയും, അവനു ചേര്‍ന്ന സഹോദരനും!

സീതയുടെ ജീവിതത്തിലെ ദുരന്തം ഇവിടംകൊണ്ട് അവസാനിച്ചുവെന്നു കരുതിയാല്‍ തെറ്റി. പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീ തനിച്ച് കാട്ടിലകപ്പെട്ടാലുള്ള അവസ്ഥ എത്ര ദാരുണമായിരിക്കുമെന്ന് നമുക്കു ചിന്തിക്കാന്‍ കഴിയും. ഭര്‍ത്താവോ ബന്ധുമിത്രാദികളോ തുണയില്ലാതെ, കൊട്ടാരത്തില്‍നിന്നു പുറത്താക്കപ്പെട്ട രാജപത്നിയാണിവള്‍! സ്ത്രീ അമ്മയാണെന്നും ദേവിയാണെന്നുമൊക്കെ ലോകത്തോടു വീമ്പടിക്കുന്ന ഭാരതസംസ്ക്കാരം ഈ പുസ്തകത്തില്‍നിന്നാണോ രൂപപ്പെട്ടത്? രാജപത്നിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സീത വെറുമൊരു രാജപത്നി മാത്രമായിരുന്നില്ല; അവള്‍ ഒരു ദേവികൂടിയായിരുന്നു! സ്ത്രീകളോടുള്ള രാമന്റെ സമീപനം അറിയണമെങ്കില്‍ ഇയാള്‍ വധിച്ച അനേകം സ്ത്രീകളെക്കുറിച്ചു മനസ്സിലാക്കണം. രാമന്റെ വാളിനിരയായ അനേകം സ്ത്രീകളില്‍ ഒരുവളായിരുന്നു 'താടക'!

രാമന്റെ ക്രൂരതയ്ക്കിരയായ മറ്റൊരു സ്ത്രീയായിരുന്നു ശൂര്‍പ്പണക. ഇവളോട്‌ രാമന്‍ പ്രവര്‍ത്തിച്ച അനീതി ചുരുക്കമായി ഇവിടെ വിവരിക്കാം. 'ശൂര്‍പ്പണക' എന്ന സ്ത്രീയുടെ കഥ രാമായണത്തില്‍ വായിക്കുന്നവര്‍ക്ക് രാമന്‍ സ്ത്രീകളോടു കാണിച്ച അനീതികളും രാമായണത്തിലെ ആതിഥേയസംസ്കാരവും മനസ്സിലാക്കാന്‍ സാധിക്കും! ഇവളുടെ കഥകൂടി മനസ്സിലാക്കിയതിനുശേഷം സീതയിലേക്കുതന്നെ നമുക്കു മടങ്ങിവരാം. ലങ്കയുടെ ഭരണാധികാരിയായ രാവണന്റെ സഹോദരിയായിരുന്നു ശൂര്‍പ്പണക. രാവണന്റെ കൈപ്പിഴയാല്‍ ഇവളുടെ ഭര്‍ത്താവ് വധിക്കപ്പെട്ടു. ഇതിനു പരിഹാരമായി തനിക്ക് ഇഷ്ടപ്പെട്ട ഏതു പുരുഷനെയും ഭര്‍ത്താവായി സ്വീകരിച്ചുകൊള്ളാന്‍, വിധവയായ സഹോദരിയോട്‌ രാവണന്‍ പറഞ്ഞു. ലങ്കയില്‍ മുഴുവന്‍ അന്വേഷിച്ചിട്ടും തനിക്കിഷ്ടപ്പെട്ട പുരുഷനെ കണ്ടെത്താന്‍ ശൂര്‍പ്പണകയ്ക്കു സാധിച്ചില്ല. അങ്ങനെയിവള്‍, രാമലക്ഷ്മണന്മാര്‍ വനവാസത്തിലായിരുന്ന കാലത്ത് ആ കാട്ടിലെത്തി. ഉത്തമനായ പുരുഷനായതുകൊണ്ടാകാം, രാമനെ കണ്ടമാത്രയില്‍ ശൂര്‍പ്പണകയ്ക്ക് അവനില്‍ അഭിലാഷം തോന്നി! തന്‍റെ ഇംഗിതം അവള്‍ രാമനെ അറിയിക്കുകയും ചെയ്തു. തനിക്ക് ഒരു ഭാര്യയുണ്ടെന്നും ആയതിനാല്‍ നിന്നെ സ്വീകരിക്കാന്‍ കഴിയില്ലെന്നും രാമന്‍ അവളോടു മറുപടിപറഞ്ഞു. കൂടാതെ, തന്റെ സഹോദരനായ ലക്ഷ്മണനു നിന്നെ സ്വീകരിക്കാന്‍ സാധിക്കുമെന്ന ഉപദേശത്തോടെ അവളെ അവന്റെ അരികിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.

താന്‍ രാമന്റെ വെറുമൊരു ദാസന്‍ മാത്രമായതിനാല്‍, തന്റെ ഭാര്യയായിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് രാമന്റെ ഭാര്യയായിരിക്കുന്നതാണ് എന്ന ഉപദേശത്തോടെ ലക്ഷ്മണന്‍ അവളെ അവന്റെ അടുക്കലേക്കുതന്നെ മടക്കി അയച്ചു. ഈ വിധത്തില്‍ പലവട്ടം ശൂര്‍പ്പണകയെ രാമലക്ഷ്മണന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചപ്പോള്‍, ഏതൊരു സ്ത്രീയ്ക്കും ഉണ്ടാകുന്ന രോഷം ഇവള്‍ക്കുമുണ്ടായി. ഇതിന്റെ പേരില്‍ സീതയുമായി ശൂര്‍പ്പണക കശപിശയുണ്ടാക്കിയപ്പോള്‍ രാമന്‍ നടത്തിയ വിധിയാണു ശ്രദ്ധേയം! ശൂര്‍പ്പണകയുടെ മുലകളും മൂക്കും മുറിക്കാനാണ് നീതിമാനും ധര്‍മ്മിഷ്ഠനും പുരുഷന്മാരില്‍ ഉത്തമനുമായ രാമന്‍ അനുജനോടു കല്പിച്ചത്! രാമന്റെ എല്ലാ അനീതിക്കും കൂട്ടുനില്‍ക്കുന്ന ലക്ഷ്മണന്‍ ഈ ശിക്ഷ നടപ്പാക്കി! ഇതാണ്, രാമരാജ്യത്തുനിന്നു ഭര്‍ത്താവിനെ സ്വീകരിക്കാന്‍ വന്ന ഒരു രാജകുമാരിയുടെ അവസ്ഥ! മുലകളും മൂക്കും ഉണ്ടായിരുന്ന കാലത്തുപോലും ഭര്‍ത്താവിനെ കിട്ടാതിരുന്ന ശൂര്‍പ്പണകയുടെ ഭാവി എന്തായിത്തീര്‍ന്നുവെന്ന്‍ ഊഹിക്കാവുന്നതെയുള്ളു! ഇതിനു പ്രതികാരമായിട്ടാണ് രാമന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതെങ്കില്‍ രാവണനെ കുറ്റംവിധിക്കാന്‍ നമുക്കു സാധിക്കുമോ?

നീതി നിഷേധിക്കപ്പെട്ട സീത!

സീതയുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ ഇവിടംകൊണ്ടൊന്നും അവസാനിച്ചില്ല. ഭര്‍ത്താവിനാല്‍ വഞ്ചിക്കപ്പെട്ട ഇവള്‍ വനത്തില്‍വച്ച് ഇരട്ടക്കുട്ടികള്‍ക്കു ജന്മംനല്‍കി. വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ സംരക്ഷണയിലാണ് സീതയും മക്കളും കഴിഞ്ഞത്. സീതയുടെയും രാമന്റെയും മക്കളായ ലവനും കുശനും വളര്‍ന്നത് വാത്മീകിയുടെ ആശ്രമത്തിലായിരുന്നു. ഒരിക്കല്‍ രാമന്റെ കൊട്ടാരത്തില്‍വച്ചു നടന്ന യാഗത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ ചെല്ലുകയും, വാത്മീകി പഠിപ്പിച്ച തങ്ങളുടെ പിതാവിന്റെ കഥ അവിടെ പാടുകയും ചെയ്തു. ഇവര്‍ തന്റെ മക്കളാണെന്ന സത്യം അവിടെവച്ചാണ് രാമന്‍ തിരിച്ചറിയുന്നത്. ത്രികാലജ്ഞാനിയായ ദൈവമാണ് രാമന്‍ എന്ന കാര്യം നാം മറക്കരുത്!

ഈ സംഭവത്തോടെ സീതയെ വാത്മീകി കൊട്ടാരത്തില്‍ കൊണ്ടുവരികയും, അവളെ രാമന് എല്പിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, രാമന്‍ അവളെ സ്വീകരിക്കുന്നതിനുപകരം വീണ്ടും പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ് ചെയ്തത്. എല്ലാം അറിയുന്ന 'ദൈവത്തിന്റെ' സംശയം ഇനിയും മാറിയിട്ടില്ല! അഗ്നിപരീക്ഷകള്‍ പലതിനെയും അതിജീവിച്ച്, തന്റെ നിഷ്കളങ്കത തെളിയിച്ച സീതയോട് വീണ്ടുമൊരു പ്രതിജ്ഞയാണ് രാമന്‍ ആവശ്യപ്പെടുന്നത്. താന്‍ പതിവൃതയാണെന്നു പ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സീത ഇപ്രകാരം പറഞ്ഞു: "ഞാന്‍ പരിശുദ്ധയാണെങ്കില്‍ എന്റെ അമ്മ എന്നെ തിരിച്ചെടുക്കൂ." ഉടനെ ഭൂമിപിളര്‍ന്ന് സീതയെ ഭൂമി സ്വീകരിച്ചു എന്നാണ് കഥ! ഭൂമിയാണ്‌ സീതയുടെ അമ്മയെന്ന് രാമായണത്തില്‍ വിവരിച്ചിട്ടുണ്ട്. രാമന്റെ ഭാര്യയായി ജനിച്ചതുകൊണ്ടു മാത്രം സഹിക്കാവുന്നതിന്റെ അപ്പുറം ഈ സ്ത്രീ സഹിച്ചു. ഭാര്യയെ ഇത്രമാത്രം പീഡിപ്പിച്ച മറ്റൊരു പുരുഷനെ എവിടെയും നമുക്കു കാണാന്‍ കഴിയില്ല!

രാമന്റെ മഹത്തായ സഹോദരസ്നേഹം!

തന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുകയും ഒരു നിഴല്‍പ്പോലെ കൂടെ നടക്കുകയും ചെയ്ത ലക്ഷമണനോട്‌ രാമന്‍ കാണിച്ച നന്ദികേട് സഹിക്കാവുന്നതിലും അപ്പുറമാണ്! ഒരു നിസ്സാര കാര്യത്തിന് ലക്ഷ്മണനെ വധിക്കാന്‍ ആലോചിക്കുകയും പിന്നീട് വധം ഒഴിവാക്കി അവനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു! ഇതില്‍ മനംനൊന്ത് സരയൂനദിയില്‍ ചാടി ലക്ഷ്മണന്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്! ഉത്തമനായ പുരുഷനും നീതിമാനായ ഭരണകര്‍ത്താവുമായ രാമന്‍ തന്റെ ഭാര്യയോടും സഹോദരനോടും മക്കളോടും കാണിച്ച നീതി ഇതായിരുന്നു!

അതിഥിയെ ദൈവത്തെപ്പോലെ പരിഗണിക്കുന്ന സംസ്ക്കാരമാണ് ആര്‍ഷഭാരത സംസ്കാരമെന്ന് വീമ്പടിക്കാറുണ്ട്. ലങ്കയില്‍നിന്ന് അതിഥിയായി ഭാരതത്തില്‍ എത്തിയ ശൂര്‍പ്പണകയുടെ മുലകളും മൂക്കും മുറിച്ചുകൊണ്ട് രാമന്‍ അതു തെളിയിച്ചു! 'അതിഥി ദേവോ ഭവഃ'!

രാമന്റെ ദാരുണ അന്ത്യം!

ശ്രീകൃഷ്ണന്റെ മരണത്തെക്കുറിച്ച് ഹിന്ദുക്കള്‍ പഠിപ്പിക്കാറുണ്ടെങ്കിലും രാമന്റെ മരണത്തെക്കുറിച്ച് ഇവര്‍ മൗനംപാലിക്കുന്നു! സ്കൂള്‍ തലത്തില്‍പ്പോലും കൃഷ്ണന്റെ ജീവിതവും മരണവുമൊക്കെ പഠിപ്പിക്കുമ്പോള്‍, രാമന്റെ മരണചരിത്രം സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നതില്‍ കാര്യമുണ്ട്. കുട്ടികള്‍ക്ക് അനുകരണീയമായ അന്ത്യമായിരുന്നില്ല രാമന്റേത് എന്നതുമാത്രമല്ല, ലോകത്തിനുമുന്നില്‍ ഹിന്ദുദൈവത്തിന്റെ അന്ത്യം പരിഹാസത്തിനു കാരണമാകും എന്ന തിരിച്ചറിവുകൂടി ഈ ഒളിച്ചുകളിക്കു പ്രേരിപ്പിക്കുന്നു!

ആത്മഹത്യചെയ്ത ഒരു ദൈവത്തെ പരിഷ്കൃത ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന അപമാനം തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഹിന്ദുക്കള്‍ക്ക് ഇപ്പോള്‍ ഉണ്ട്! ഇവര്‍ പരസ്യപ്പെടുത്തുന്നില്ലെങ്കിലും, ഓ. എന്‍. വി. കുറുപ്പ് എഴുതിയ 'സരയുവിലേക്ക്' എന്ന കവിതയില്‍ രാമന്റെ മരണം വിവരിച്ചിട്ടുണ്ട്! ഭാര്യയോടും സഹോദരനോടും താന്‍ ചെയ്ത അപരാധങ്ങളില്‍ മനോനില തെറ്റിയ രാമന്‍ സരയൂനദിയില്‍ ചാടി ആത്മഹത്യചെയ്യുന്നതാണ് കഥ! ഒരു കഥയിലെ കഥാപാത്രത്തിന്റെ അന്ത്യം ഏതുവിധത്തില്‍ ആവിഷ്കരിക്കാനും രചയിതാവിന് അവകാശമുണ്ട്! എന്നാല്‍, ഈ കഥാപാത്രത്തെ ദൈവമാക്കുന്നതിലൂടെ സത്യദൈവത്തെ അപമാനിക്കുകയാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല! യഥാര്‍ത്ഥത്തില്‍ ക്ഷമിക്കപ്പെടാനാകാത്ത ദൈവനിന്ദയായിരുന്നു രാമനും രാമായണവും! കല്ലിനെയും മണ്ണിനെയും ആകാശഗോളങ്ങളെയും പ്രകൃതിശക്തികളെയും ദൈവമായി ആരാധിക്കുന്ന ഒരു സമൂഹം, ഇത്തരത്തിലുള്ള സാങ്കല്പിക കഥാപാത്രങ്ങളെ ദൈവമായി കരുതുകയും പൂജിക്കുകയും ചെയ്യുന്നതിനെ ചോദ്യംചെയ്യുന്നില്ല! കാരണം, നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിട്ടുണ്ട്! എന്നാല്‍, ഈ വിശ്വാസങ്ങള്‍ ആരുടെയെങ്കിലുംമേല്‍ അടിച്ചേല്പിക്കുകയെന്നത് മനുഷ്യാവകാശലംഘനമായി പരിഗണിക്കണം! ഇത്തരത്തില്‍ മതപരമായ ആചാരങ്ങള്‍ സകല ജനവിഭാഗങ്ങളുടെമേല്‍ അടിച്ചേല്പിച്ചതാണ് ഇന്ത്യയുടെ മതേതരത്വം!

ദേശീയ ഉത്സവങ്ങളും ദേശീയ പുഷ്പംപോലും ഹിന്ദുമതത്തിന്റെ സ്വാധീനത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതാണ്. സര്‍ക്കാരിന്റെ ചിലവില്‍ മന്ത്രവാദവും ഭൂമി പൂജയുമൊക്കെ നടക്കുന്ന ഏക രാജ്യവും ഇന്ത്യതന്നെ! 'വന്ദേമാതരം'  എന്ന ദേശഭക്തിഗാനം ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും വിശ്വാസത്തിനെതിരായിട്ടും അത് അടിച്ചേല്പിക്കപ്പെടുന്നു. ഈ വിഷയം ഇവിടെ കൂടുതലായി വിവരിക്കാന്‍ ഒരുങ്ങുന്നില്ല. ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ രാമരാജ്യമാണെങ്കില്‍, അത് എന്താണെന്നു വ്യക്തമാക്കാനാണ് ഇവിടെ ശ്രമിച്ചത്. ഒന്നുകില്‍ രാമന്‍ ആരെന്ന് ഗാന്ധിക്ക് അറിയില്ലായിരുന്നു; അല്ലെങ്കില്‍, ഇദ്ദേഹം ഒരു ഹിന്ദു മതമൌലീക വാദിയായിരുന്നു. സഖാവ് ഇ. എം. എസ് പറഞ്ഞതുപോലെ രണ്ടാമത്തെ അവസ്ഥയ്ക്കാണ് സാധ്യത കൂടുതല്‍! കാരണം, 'ഹേ റാം ഹേ റാം' എന്നു നിലവിളിച്ചുകൊണ്ടായിരുന്നു ഗാന്ധി അന്ത്യശ്വാസം വലിച്ചത്! ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം, ആത്മീയ അജ്ഞതയാണെന്നതു മറ്റൊരു സത്യം!

ഗാന്ധി ആഗ്രഹിച്ച രാമരാജ്യം സ്ഥാപിക്കാന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മോഡിയും അയാളുടെ പാര്‍ട്ടിയും ആണെന്നത് ശ്രദ്ധേയമാണ്. ഗാന്ധിയന്‍ പാര്‍ട്ടിയെന്നു കോണ്‍ഗ്രസ്സുകാര്‍ പറയുന്നുവെങ്കിലും, രാമരാജ്യത്തിനായി അവര്‍ ശ്രമിക്കുന്നതായി കാണുന്നില്ല! അതുകൊണ്ടുതന്നെ, ഗാന്ധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ കോണ്‍ഗ്രസ്സുകാരാണോ ബിജെപി ക്കാരാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന ഗാന്ധിയുടെ ആഹ്വാനം ഇതുമായി ചേര്‍ത്തുവായിച്ചാല്‍ ചില ദുരൂഹതകള്‍ കാണാന്‍ കഴിയും! ഗാന്ധിയെക്കാള്‍ എന്തുകൊണ്ടും മതേതരവാദിയായിരുന്ന വ്യക്തി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! ഇന്ത്യന്‍ മതേതരത്വത്തിനേറ്റ തിരിച്ചടിയും ഗാന്ധിജിയെ ഏറെ വേദനിപ്പിച്ച സംഭാവവുമായിരുന്നു ഇന്ത്യാ-പാക്കിസ്ഥാന്‍ വിഭജനം എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍, അവിഭക്ത ഇന്ത്യ ഒരു താലീബാന്‍ കേന്ദ്രമായി മാറുമായിരുന്നു! ഗാന്ധിയുടെ സ്വപ്നങ്ങളില്‍ പലതും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുന്ന ആശയങ്ങളായിരുന്നുവെന്ന് സൂക്ഷ്മതയോടെ പരിശോധിക്കുന്നവര്‍ക്കു വ്യക്തമാകും!

യേഹ്ശുവായുടെ ഗിരിപ്രഭാഷണമാണ് തന്നെ ഏറെ സ്വാധീനിച്ചത് എന്ന ഗാന്ധിയുടെ വാദത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇദ്ദേഹത്തെ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനികളും ഇന്ത്യയിലുണ്ട്! ബൈബിളില്‍നിന്നു തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം എടുത്തതിനുശേഷം ക്രിസ്തുവിനെയും അവിടുത്തെ ദൈവത്വത്തെയും നിഷേധിച്ച പലരും ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. 'കാറല്‍ മാര്‍ക്സ്' തന്റെ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ ഏറ്റവുമധികം ആശ്രയിച്ചതും ബൈബിളിനെ ആയിരുന്നു! ലക്ഷക്കണക്കിനു ക്രിസ്ത്യാനികളെയും യഹൂദരെയും കൊന്നൊടുക്കാന്‍ ഇയാളുടെ ആശയങ്ങളെയാണ് ജോസഫ് സ്റ്റാലിന്‍ എന്ന നരനായാട്ടുകാരന്‍ സ്വീകരിച്ചതെന്ന കാര്യവും ചരിത്രത്തിന്റെ ശേഷിപ്പായി നിലനില്‍ക്കുന്നു! ആയതിനാല്‍, ബൈബിളിലെ വാക്യങ്ങളെ സ്വന്തം മഹത്വത്തിനായി ഉപയോഗിച്ചുവെന്നത് ശ്ലാഘനീയമായി മനോവ കാണുന്നില്ല. മറിച്ച്, ക്രിസ്തുവിനെ തന്റെ ഏകരക്ഷകനായി സ്വീകരിച്ചുവോ എന്നതാണു പ്രധാനം!

'ക്ലിമ്മീസും ആര്‍ഷഭാരത സംസ്കാരവും!'

കര്‍ദ്ദിനാള്‍ പദവി ഏറ്റെടുത്തതിനുശേഷം 'ക്ലിമ്മീസ്' നടത്തിയ ആദ്യത്തെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ പലരെയും ഞെട്ടിച്ചുവെങ്കിലും മനോവ അതുകേട്ടു ഞെട്ടിയില്ല! ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതുകൊണ്ട്, ഇദ്ദേഹത്തില്‍നിന്ന്‍ ഇതില്പരം പ്രതീക്ഷിക്കുവാന്‍ മനോവയ്ക്കു കഴിയില്ല എന്നതാണ് ഇതിനു കാരണം. ആര്‍ഷഭാരത സംസ്കാരം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിക്കുക എന്ന ദൗത്യമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന പ്രസ്താവന ഇദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പരസ്യമായ സാക്ഷ്യപ്പെടുത്തല്‍ മാത്രമായിട്ടേ മനോവ കണ്ടുള്ളു! കിരീട സ്വീകരണത്തിനായി വത്തിക്കാനിലേക്കു വിമാനം കയറിയപ്പോള്‍ തന്റെ ഇടത്തും വലത്തുമായി രണ്ടുപേരെ ക്ലിമ്മീസ് കൂടെക്കൂട്ടിയത് നാം കണ്ടതാണ്. ഇവരില്‍ ഒരുവനായ പാളയം ഇമാമിനെ സ്ത്രീപീഡനത്തിന്റെ പേരില്‍ ഇസ്ലാം പുറത്താക്കിയത് പിന്നീടു നാം കണ്ടു. ഇസ്ലാംപോലും പുറത്താക്കണമെങ്കില്‍ ഇയാളുടെ കൈയ്യിലിരിപ്പ്‌ എത്ര ഗുരുതരമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു!

'ആര്‍ഷഭാരത' സംസ്കാരം പ്രചരിപ്പിക്കാന്‍ ക്രിസ്തീയവേഷത്തില്‍ ഇറങ്ങിയിട്ടുള്ള അനേകരില്‍ ഒരുവന്‍മാത്രമാണ് ക്ലിമ്മീസ് എന്നകാര്യം നാം വിസ്മരിക്കരുത്! അപരിഷ്കൃതമായ കെട്ടുകഥകളില്‍നിന്നു രൂപീകരിച്ച ഒരു സംസ്കാരത്തെ ക്രിസ്തീയതയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന പൈശാചിക ശക്തികള്‍ നിര്‍മ്മിച്ച പുസ്തകമാണ് 'കമ്യൂണിറ്റി ബൈബിള്‍'! ഇതു വിശകലനം ചെയ്യുന്ന ലേഖനം വായിക്കാത്തവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: 'കമ്മ്യൂണിറ്റി ബൈബിള്‍' ഒരു സംഘപരിവാര്‍ അജണ്ട! 'ആര്‍ഷഭാരത' സംസ്കാരത്തെ തലയില്‍ ചുമക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഗുരുതരമായ രണ്ടു ദുരന്തങ്ങളെയാണ് ലോകത്തിനു സമ്മാനിക്കുന്നത്! മനുഷ്യന്റെ ഭാവനയില്‍ മെനഞ്ഞെടുത്ത കഥയെയും കഥാപാത്രങ്ങളെയും ചരിത്രസത്യമായ ബൈബിളിനോടും ജീവനുള്ള ദൈവത്തോടും ചേര്‍ത്തുവയ്ക്കുമ്പോള്‍ മിഥ്യയെ സത്യമായി പരിഗണിക്കപ്പെടാനുള്ള സാധ്യതയാണ് ഒരു ദുരന്തം! വെറും കെട്ടുകഥകളുമായി സത്യത്തെ ചേര്‍ത്തുവയ്ക്കുമ്പോള്‍, ബൈബിള്‍ എന്ന നിത്യസത്യത്തെ രാമായണമെന്ന സാങ്കല്പിക കഥയ്ക്കൊപ്പം നിസ്സാരമാക്കുന്നുവെന്നത് രണ്ടാമത്തെ ദുരന്തം!

കത്തോലിക്കാസഭയുടെ മറവില്‍ കച്ചവടം നടത്തുന്ന ചില സന്യാസസമൂഹങ്ങളുണ്ട്. അതില്‍ പ്രധാനികളായ CMI, MCBS, ജെസ്യുട്ട്, ബെനഡിക്റ്റന്‍ തുടങ്ങിയ പൈശാചിക സമൂഹങ്ങളാണ് കത്തോലിക്കാസഭയെ വിജാതിയതയില്‍ ലയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 'ചാവറ കള്‍ച്ചറല്‍ സെന്റര്‍' എന്ന പ്രസ്ഥാനത്തിന്റെ പേരില്‍ രാമായണമാസം ആചരിക്കുന്നത് CMI എന്ന കച്ചവടസഭക്കാരാണ്! സകല പൈശാചികതകളുടെയും വക്താക്കളായ ഈ സമൂഹങ്ങളെ ഭവനത്തില്‍ സ്വീകരിക്കുന്നതുപോലും അപകടമാണെന്നു തിരിച്ചറിയുക!

ചില കല്‍ദായ മെത്രാന്മാര്‍ നരേന്ദ്രമോഡിയുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയത് രാമരാജ്യം എന്ന ലക്ഷ്യത്തോടെയാണോ എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്! ക്രൈസ്തവരെ കൂട്ടത്തോടെ ഹിന്ദുമതത്തില്‍ ലയിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞചെയ്ത് ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ പിശാചുക്കളുടെ വെള്ളവും വളവുമായി വര്‍ത്തിക്കുന്നത് ഇന്ത്യയിലെ ചില ക്രൈസ്തവ നേതാക്കന്മാരാണ്! ഇവരെ നിയന്ത്രിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് പോപ്പ് ഫ്രാന്‍സീസും!

ചേര്‍ത്തുവായിക്കാന്‍: സാംസ്കാരിക അനുകരണങ്ങള്‍ എന്നപേരില്‍ ക്രിസ്തുവിനെ ഭാരതീയവത്ക്കരിക്കാനും പത്മാസനത്തില്‍ ഇരുത്താനും നടത്തുന്ന ശ്രമങ്ങളെല്ലാം സാത്താന്റെ കുടിലതന്ത്രങ്ങളുടെ ഭാഗമാണെന്നു തിരിച്ചറിയുകയും, പാരമ്പര്യങ്ങളിലെ പമ്പര വിഡ്ഢിത്തരങ്ങളെ അവജ്ഞയോടെ തള്ളുകയും ചെയ്തില്ലെങ്കില്‍, പാമ്പിനെ മടിശീലയില്‍ സൂക്ഷിക്കുന്നതുപോലെ അപകടകരമായിരിക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10013 views

LOG IN

Lost your password?

SIGN UP

LOST PASSWORD