വിജാതിയതയുടെ ദുരന്തം

`വിഗ്രഹാര്‍പ്പിത` ഭക്ഷണം!

Print By
about

"ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍. കാരണം, ഭൂമിയും അതിലുള്ള സര്‍വ്വവും യേഹ്ശുവായുടേതാണ്. അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്സാക്ഷിയല്ല അവന്റതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്"(1കോറി:10;25-29).

വിഗ്രഹങ്ങളേക്കുറിച്ചും വിഗ്രഹാര്‍പ്പിത വസ്തുക്കളേക്കുറിച്ചും പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. കാലഘട്ടത്തിനനുസരിച്ച് മാറിചിന്തിക്കേണ്ട കാര്യങ്ങളാണ് ഇവയെല്ലാമെന്നു ചിന്തിക്കുന്നവരും കുറവല്ല. എന്നാല്‍, ദേശമോ ഭാഷയോ വ്യത്യാസമില്ലാത്തതും, കാലത്തിനോ സംസ്കാരത്തിനോ മാറ്റിമറിക്കാന്‍ അനുവാദമില്ലാത്തതുമായ സത്യമാണ്  തിരുവചനം!

വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുവാന്‍ ദൈവം തന്റെ മക്കളെ അനുവദിച്ചിട്ടില്ല. ഇപ്രകാരം അനുവാദം നല്‍കാത്തതിനു പ്രത്യേക കാരണവുമുണ്ട്. എന്നാല്‍, ഏതു മതവിഭാഗത്തിലുള്ള വ്യക്തിയില്‍നിന്നും,  തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ വാങ്ങി ഭക്ഷിച്ചുകൊള്ളുവാന്‍ ദൈവം അനുവദിച്ചിരിക്കുന്നു. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയോ അല്ലാത്തവയോ എന്നു നാം അറിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു വചനം നമ്മുടെ ശ്രദ്ധയില്‍ വരേണ്ടത്. "നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍"(1കോറി: 10; 31). എങ്കിലും, ഇതു വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അതു ഭക്ഷിക്കുവാന്‍ ദൈവമക്കള്‍ക്ക് അനുവാദമില്ല. കാരണം, അറിഞ്ഞുകൊണ്ട് ചെയ്താല്‍ അത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. വിജാതിയ ആരാധനാലയങ്ങളില്‍നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുമ്പോള്‍, നാം സ്വീകരിച്ചിരിക്കുന്ന പരിശുദ്ധാത്മാവിനെ നിര്‍വ്വീര്യമാക്കുകയും അതുവഴി നമ്മിലെ അത്മീയത കെടുത്തപ്പെടുകയും ചെയ്യുന്നു.
 
ഇതിനെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതത്തെയും ആത്മീയതയേയും സ്വയം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം അറിവുകള്‍ നല്‍കാതിരിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളിലേക്കാണ് അവരെ നാം നയിക്കുന്നത്.
 
ദൈവം ഒരുവന്‍ മാത്രമെയുള്ളൂ! അതുകൊണ്ടുതന്നെ വിജാതിയ ആലയങ്ങളില്‍ ദൈവമില്ല.
"വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ദൈവമല്ലാത്ത ഒന്നിനെ ആരാധിക്കുമ്പോള്‍ അവ സ്വീകരിക്കാന്‍ ഓടിയെത്തുന്നതു പിശാചാണ്! ആരാധനെയെ കൊതിക്കുന്നവനാണു സാത്താന്‍! യേഹ്ശുവായോടുപോലും സാത്താന്‍ പറഞ്ഞു; അവനെയൊന്ന് ആരാധിച്ചാല്‍ സകലതും നല്‍കാമെന്ന്! അതുകൊണ്ടാണ് വിഗ്രഹങ്ങളില്‍ സാത്താന്‍ ഒളിച്ചിരിക്കുന്നത്. ദൈവമല്ലാത്ത ഒന്നിനെ ദൈവമെന്നു വിളിച്ചാല്‍ അവരാരും ദൈവമാകില്ല. നമ്മെ രക്ഷിക്കാന്‍ അവര്‍ക്കു സാധിക്കുകയുമില്ല. അറിവില്ലാതെയാണെന്നു പറഞ്ഞാല്‍ എന്തെങ്കിലും ഫലമുണ്ടാകുമോ? ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്നു ചിന്തിച്ച് ആര്‍ക്കോ അപേക്ഷ അയക്കുന്നതുപോലെയാണ് വിഗഹങ്ങളെ ദൈവമെന്നു വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്! മനുഷ്യന്റെ അജ്ഞതയെ ചൂഷണം ചെയ്ത് ആരാധന സ്വീകരിക്കുകയാണവന്‍! കോറിന്തോസ് ലേഖനം പൂര്‍ണ്ണമായുംതന്നെ വിഗ്രഹാരാധനയുടെ ദുരന്തങ്ങളാണ് വിവരിച്ചിരിക്കുന്നത്. അപ്പസ്തോലന്‍ വളരെ സ്നേഹത്തോടെ നമ്മേ ഓര്‍മ്മിപ്പിക്കുന്നു: "ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍"(1കോറി:10;14).
 
ഇന്നു പലര്‍ക്കും ആത്മീയകാര്യങ്ങളില്‍ ഒരു പ്രത്യേക വിരക്തി അനുഭവപ്പെടുന്നു. എത്ര ആഗ്രഹിച്ചാലും പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തവിധം വലിയൊരു ബന്ധനം അനുഭവിക്കുന്നവരുമുണ്ട്. ലോകത്തിന്റെ മറ്റെല്ലാക്കാര്യങ്ങള്‍ക്കും സമയമുണ്ടെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ മാത്രം സമയം കണ്ടെത്താന്‍ കഴിയുന്നില്ല. പ്രാര്‍ത്ഥനയിലും ഭക്തികാര്യങ്ങളിലും ശ്രദ്ധാപൂര്‍വ്വം പങ്കുകൊണ്ടിരുന്ന മക്കള്‍ ഇന്നു ദൈവീക കാര്യങ്ങളില്‍നിന്നും അകന്നുപോയി; ലോകത്തോടുള്ള അതിശക്തമായ ഒരു ആസക്തി മനുഷ്യരെ വിഴുങ്ങുന്നു; ആത്മീയ കൂദാശകളോട് സംശയങ്ങളും എതിര്‍ചിന്തകളും കൊണ്ട് നിറയുന്നു. ആദ്ധ്യാത്മികതയില്‍നിന്ന് അതിഭൌതീകതയിലേക്കുള്ള വ്യതിചലനം! ആഘോഷങ്ങള്‍ക്കും മേളങ്ങള്‍ക്കും വേണ്ടി ദൈവാലയത്തിലും മറ്റും പോകുവന്‍ കഴിയുമെങ്കിലും;യഥാര്‍ത്ഥ ആത്മീയ ചൈതന്യത്തില്‍നിന്നും അകന്ന് ബാഹ്യപ്രകടനങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന അവസ്ഥ!

മനുഷ്യനെ ദൈവത്തില്‍നിന്നും അകറ്റുവാന്‍ പിശാച് ഒരുക്കുന്ന മാരകമായ കെണിയാണിത്! അജ്ഞതയാലോ അഹങ്കാരത്താലോ വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലൂടെ ദൈവമക്കളിലേക്ക് കടന്നുവന്ന സാത്താന്റെ ആധിപത്യം! പരിപൂര്‍ണ്ണമായ അധഃപതനത്തിനുശേഷമെ ഇതിനെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ! എന്നാല്‍, യഥാര്‍ത്ഥ കാരണങ്ങള്‍ ചിന്തിക്കാതെ, മറ്റു പലതിലേക്കും ചിന്തകള്‍ കടന്നുപോകും!
 
അത്യാധുനിക കാഴ്ചപ്പാടുകളിലൂടെ എല്ലാത്തിനേയും സ്വീകരിക്കാനുള്ള ഒരു ഉദാരഭാവം മനുഷ്യനില്‍ ജനിപ്പിക്കുകയെന്നതാണ് സാത്താന്റെ ഏറ്റവുംവലിയ വിജയം. പലപ്പോഴും ഒഴിച്ചുകൂടാന്‍ കഴിയാത്ത ചില ബന്ധങ്ങളിലൂടെ സാത്താന്‍ നമ്മുടെ സ്വകാര്യതകളില്‍ കടന്നുകൂടുന്നു. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ കഴിക്കുവാനും, വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കാനും സാത്താന്‍ ഒരുക്കുന്ന വലിയൊരു കെണിയാണ് ഇത്തരം ബന്ധങ്ങള്‍! ഇക്കാര്യത്തിലെ ഗൗരവം പരിഗണിച്ചുകൊണ്ട്, പരിശുദ്ധാത്മാവ് മുന്‍കൂട്ടിത്തന്നെ ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?"(2കോറി:6;14). സത്യാത്മാവ് വീണ്ടും നമ്മേ ഓര്‍മ്മപ്പെടുത്തുന്നു: "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍"(2കോറി:6;17). 

വിഗ്രഹങ്ങളെ സേവിക്കാന്‍ ബൈബിളില്‍ ഒരു തിരിമറി!

വിഗ്രഹാലയങ്ങളില്‍ സന്ദര്‍ശനം നടത്താനും മറ്റുള്ളവരെ ഈ തിന്മയിലേക്കു നയിക്കാനുമായി സാത്താന്റെ സേവകര്‍ ബൈബിളില്‍പ്പോലും കൈകടത്തി എന്നതാണ് ജാഗ്രതോടെ കാണേണ്ടത്! വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കരുതെന്ന ഉപദേശം നല്‍കിയിരിക്കുന്ന ഭാഗത്തുതന്നെ സാത്താന്‍ ഇടപെട്ടു! വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണസാധനങ്ങളെക്കുറിച്ചു വ്യക്തമായ വിവരണം കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ നല്‍കിയിട്ടുണ്ട്. ഗ്രീക്ക് മൂലത്തിലുള്ള യഥാര്‍ത്ഥ വിവരണം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയവര്‍ കൌശലപൂര്‍വ്വം ചില മാറ്റങ്ങള്‍ വരുത്തി. നേരേ വിപരീതമായ അര്‍ത്ഥം വരുന്ന ഈ പരിഭാഷ നോക്കുക: "ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം"(1കോറി:8;4). ഇതു വായിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം വിഗ്രഹം ഇല്ലെന്ന ചിന്തയിലേക്കു നയിക്കപ്പെടുകയും വിഗ്രഹങ്ങളെ വിഗ്രഹമല്ലെന്നു ധരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍, ഇത്തരത്തില്‍ ഒരു വിവരണം മൂലഗ്രന്ഥത്തില്‍ ഇല്ലെന്നതാണു സത്യം! മൂലഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്, വിഗ്രഹം എന്നൊന്നില്ല എന്നല്ല; മറിച്ച്, വിഗ്രഹം ഒന്നുമല്ല എന്നാണ്! ചെറിയൊരു കൗശലത്തിലൂടെ വിപരീത അര്‍ത്ഥം വരുന്ന വിവരണം നടത്തിയത് സഭയിലെ വിഗ്രഹാനുരാഗികളാണ്! പി. ഓ. സി ബൈബിള്‍ പരിഭാഷപ്പെടുത്തിയ വ്യക്തികളുടെ പേരുകള്‍ ആരംഭത്തില്‍ കുറിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ പിശാചിന്റെ സന്തതികള്‍ ആണെന്ന് അവര്‍തന്നെ തെളിയിച്ചിട്ടുള്ളതാണ്! ഗണപതിയടക്കം സകല പൈശാചികമൂര്‍ത്തികളെയും യേഹ്ശുവായോടൊപ്പം പൂജിക്കുന്ന 'സമീക്ഷ' എന്ന ആദ്ധ്യാത്മിക വ്യഭിചാരശാലയുടെ ഇന്നത്തെ മേലാളനായ 'ശ്രീമാന്‍ സെബാസ്റ്റ്യന്‍ പൈനാടത്ത് ബൈബിളിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ സ്ഥാനംപിടിച്ചുവെങ്കില്‍, വിശ്വാസികള്‍ ഭയപ്പെടണം.

വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ച് വിശ്വാസികളില്‍ മിഥ്യാധാരണയുണ്ടാക്കാന്‍ സാത്താന്‍ നടത്തിയ കൗശലത്തിലൂടെ പല മ്ലേച്ഛന്മാരും ബൈബിളിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ സ്ഥാനംപിടിച്ചപ്പോള്‍, വിഗ്രഹംതന്നെ ഇല്ലാതായി! വിഗ്രഹം ഇല്ലാത്തപ്പോള്‍, വിഗ്രഹാര്‍പ്പിത ഭക്ഷണത്തിനു പ്രസക്തിയില്ലല്ലോ! ഇനി നമുക്കു വിഷയിത്തിലേക്കുതന്നെ തിരിയാം.

ദൈവം, അവിടുത്തെ ജ്ഞാനത്താലും സര്‍വ്വ മഹത്വത്താലും സോളമന്‍ രാജാവിനെ അലങ്കരിച്ചു. എന്നാല്‍,  അവന്‍ തന്റെ വിജാതിയരായ ഭാര്യമാരോടൊപ്പം അവരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചതിലൂടെ പതനം ആരംഭിക്കുന്നു. സോളമന്‍ സത്യദൈവത്തെ മാത്രം ആരാധിച്ചിരുന്നവനാണ്. വിജാതിയ ഭാര്യമാരുടെ നിര്‍ബന്ധത്താല്‍ വെറും സന്ദര്‍ശകനായിട്ടാണ്  അദ്ദേഹം വിഗ്രഹാലയങ്ങളില്‍ പോയത്. ദിനവൃത്താന്തങ്ങളുടെ രണ്ടാം പുസ്തകത്തിലും രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തിലും പരിശോധിക്കുമ്പോള്‍ സോളമന്റെ പതനത്തിന്റെ നാള്‍വഴികള്‍ നമുക്കുകാണാം. ഇതൊക്കെ ചരിത്രസംഭവങ്ങളാണെന്നു ചിന്തിക്കണം. സര്‍വ്വജ്ഞാനിയായിരുന്ന സോളമനു ജനിച്ചപുത്രനെക്കുറിച്ച് വചനം പറയുന്നത്: "വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയവന്‍"(പ്രഭാ:47;23) എന്നാണ്.
 
നമ്മില്‍ ആരെങ്കിലും സോളമനേക്കാള്‍ വലിയവരാണോ? ദൈവത്തിന്റെ അനുഗ്രഹത്താല്‍ മഹത്വം പ്രാപിച്ച അദ്ദേഹത്തിനു തന്റെ സര്‍വ്വ മഹത്വങ്ങളോ പിതാവിന്റെ മഹത്തായ പാരമ്പര്യമോ, വിഗ്രഹാലയങ്ങളില്‍ നിന്നേറ്റ ശാപങ്ങളില്‍നിന്ന് മുക്തി നല്‍കിയില്ല!

 
വിനോദയാത്രകളിലും മറ്റും കുട്ടികള്‍ ഇത്തരം ആലയങ്ങളില്‍ സന്ദര്‍ശിക്കുകയും, അവിടെനിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുകയും ചെയ്യുമ്പോള്‍ സൂക്ഷിക്കുക. ഇത് പടിപടിയായി ആദ്ധ്യാത്മകതയില്‍നിന്ന് അവരെ അകറ്റുകയും ലോകമനുഷ്യരാക്കി അവരെ മാറ്റുകയും ചെയ്യും. ശരീരത്തിനു രോഗം വരുമ്പോള്‍ അതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, എല്ലാതരത്തിലും നാശം വിതയ്ക്കുന്ന പൈശാകികതയ്ക്ക് എതിരെ നാം എത്രത്തോളം ജാഗ്രത പാലിക്കുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവഭക്തിയില്‍ ജീവിക്കുന്ന ഒരു കുഞ്ഞ് ആയിരം പാപികളേക്കാള്‍ മഹത്തരമാണ്! സാത്താന്റെ കുടില തന്ത്രങ്ങളില്‍നിന്നു നാം മക്കളെ രക്ഷിക്കുന്നില്ലെങ്കില്‍ നാളെ അവരെയോര്‍ത്ത് വേദനിക്കേണ്ടിവരും. ക്ളാസിക്കല്‍ ഡാന്‍സുകളിലൂടെയും ഗാനങ്ങളിലൂടെയും സാത്താന്‍ അതീവ രഹസ്യമായി സ്തുതികളെ സ്വീകരിക്കുകയാണ്. കീര്‍ത്തനങ്ങളില്‍ ആരെയാണ്, പ്രകീര്‍ത്തിക്കുന്നത് എന്നും, നൃത്തച്ചുവടുകളില്‍ ആര്‍ക്കാണ് മുദ്രകള്‍ ചാര്‍ത്തുന്നതെന്നും ചിന്തിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന മാരകവിഷം മനസ്സിലാക്കാന്‍ കഴിയും. ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ആത്മീയ ജീവിതത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ കാണുക! കുമ്പസാരം, കുര്‍ബ്ബാന തുടങ്ങിയവയോട് വിരക്തിയുള്ളവരും,ശരീരത്തില്‍(ലൈംഗീക മേഖലയില്‍)സൂക്ഷിക്കേണ്ട വിശുദ്ധിയ്ക്ക് ഒരു പ്രാധാന്യവും നല്‍കാത്തവരുമായി മാറുന്നു. കൌണ്‍സലിംങ് ശുശ്രൂഷകളിലൂടെ അനേകം കുട്ടികളുടെ അനുഭവങ്ങള്‍ കേട്ട അറിവില്‍നിന്നാണ് ഇതെഴുതുന്നത്.
 
വിഗ്രഹങ്ങളും വിഗ്രാഹാര്‍പ്പിത ഭക്ഷണങ്ങളും പോലെതന്നെ നമ്മെ നശിപ്പിക്കുന്ന ഒന്നാണ് വിഗ്രഹാരാധകരും. ഇത്തരക്കാരുമായുള്ള ചങ്ങാത്തം ഓരോരുത്തരെയും സത്യദൈവത്തില്‍നിന്നും അകറ്റുമെന്ന് വചനം പഠിപ്പിക്കുന്നു. ഇവരുമായി കാണുകയോ കേള്‍ക്കുകയൊ സമീപിക്കുകയോ അരുതെന്നല്ല; പങ്കാളിത്തമോ കൂട്ടുകെട്ടോ അരുതെന്നു തന്നെയാണു ബൈബിള്‍ അറിയിക്കുന്നത്. തിന്മ പ്രവര്‍ത്തിക്കുന്ന ഏവനും ഒരിക്കല്‍ കനത്ത പരാജയം ഏറ്റുവാങ്ങും. അപ്പോള്‍ അവനോട് ചേര്‍ന്നുനില്‍ക്കുന്നവരും ഫലം അനുഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. കൂട്ടു വ്യാപാരത്തില്‍ ഒരുവന്‍ മാത്രമായി നഷ്ടം അനുഭവിക്കുമോ?
 
വിഗ്രഹങ്ങളില്‍നിന്നും വിഗ്രഹാര്‍പ്പിതമായ എല്ലാറ്റില്‍നിന്നും അകന്നുനിന്ന് സത്യദൈവത്തെ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടുംകൂടെ ആരാധിക്കാം! വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സകലത്തില്‍നിന്നും ജാഗ്രതയോടെ അകന്നു നില്‍ക്കണം. അത്തരം ആചാര രീതികളില്‍നിന്നും ജീവിതചര്യകളില്‍നിന്നും ദൈവമക്കള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടട്ടെ!

പറുദീസായിലെ പ്രലോഭനവുമായി സാത്താന്‍ ഇന്നും ഭൂമിയില്‍ തുടരുന്നു. ഫലം നിറഞ്ഞുനില്‍ക്കുന്ന അനേകം വൃക്ഷങ്ങള്‍ ഉണ്ടായിട്ടും, ദൈവം അരുതെന്നു കല്പിച്ചതിനെ സ്വീകരിക്കാന്‍ മനുഷ്യനെ അവന്‍ പ്രേരിപ്പിക്കുകയാണ്.

'ഹലാല്‍' ഭക്ഷണങ്ങളും വിഗ്രഹാര്‍പ്പിതം തന്നെ!

'ഹലാല്‍' ഭക്ഷണം എന്നത് ഇസ്ലാമിന് അവരുടെ ദേവനായ അല്ലാഹു അനുവദിച്ചു നല്‍കിയത് എന്നാണ് അര്‍ത്ഥം. 'ഹറാം' എന്നത് നിഷിദ്ധവും 'ഹലാല്‍' എന്നത് അനുവദിക്കപ്പെട്ടതും! ഹുബാല്‍ എന്ന ചന്ദ്രദേവനാണ് ഇസ്ലാമിന്റെ ദേവനായ അല്ലാഹു. ഈ വിഗ്രഹത്തിനു പ്രീതികരമായത് സത്യദൈവമായ യാഹ്‌വെയ്ക്കു പ്രീതികരമല്ല! അല്ലാഹുവിന്റെ നാമത്തിനു സമര്‍പ്പിക്കുന്നതിലൂടെ ഒരു വസ്തു മലിനമായിത്തീരുന്നു. അത് ഭക്ഷണമായാലും മറ്റെന്തായാലും അങ്ങനെതന്നെ!
 
'ദൈവം വെറുക്കുന്നവയെ നമുക്കും വെറുക്കാം! ശുദ്ധമെന്നു യാഹ്‌വെ പറഞ്ഞത് ശുദ്ധവും, അശുദ്ധമെന്ന് പറഞ്ഞവ അശുദ്ധവുമായിരിക്കട്ടെ!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7213 views

LOG IN

Lost your password?

SIGN UP

LOST PASSWORD