വിജാതിയതയുടെ ദുരന്തം

ചാത്തന്‍-ശാസ്താവ്- സാത്താന്‍!

Print By
about

01 - 04 - 2017        YouTube

ചാത്തന്‍ എന്ന മലയാള വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തേടിയാല്‍ എന്തായിരിക്കും ഉത്തരം? സാത്താന്‍, കുട്ടിച്ചാത്തന്‍, ശാസ്താവ്, ഒരു സേവാമൂര്‍ത്തി, പറയിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട ഒരാള്‍ എന്നിവയാണ് ചാത്തന്‍ എന്ന വാക്കിന്റെ അര്‍ത്ഥമായി വായിക്കാന്‍ കഴിയുന്നത്. ഇവയിലൊന്നായ ശാസ്താവിന്റെ അര്‍ത്ഥം പരിശോധിച്ചാല്‍, രാജാവ്, ബുദ്ധദേവന്‍, അയ്യപ്പന്‍, ശാസകന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്താണ് ഇതില്‍നിന്നും നാം തിരിച്ചറിയേണ്ടത്? സാത്താന്‍, കുട്ടിച്ചാത്തന്‍, ശാസ്താവ് തുടങ്ങിയ അര്‍ത്ഥങ്ങളെ പരിഗണിച്ചാല്‍, ഇവ മൂന്നും ഒരേ അര്‍ത്ഥങ്ങള്‍ വരുന്ന പദങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ശാസ്താ എന്ന പദത്തിന്റെ തത്ഭവമാണ് ചാത്തന്‍. ( a crude form of 'Sastha' ). അതായത്, ശാസ്താവും സാത്താനും ചാത്തനും ഒന്നുതന്നെ! പിശാചെന്നും സാത്താനെന്നും വിളിക്കപ്പെടുന്നത് ഒരുവനെത്തന്നെയാണെന്നു നമുക്കറിയാം. സാത്താന്റെ ഉദ്ഭവത്തെ സംബന്ധിച്ച്, ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി: 12; 7- 9).

പിശാചെന്നും സാത്താനെന്നും വിളിക്കപ്പെടുന്നത് പുരാതനസര്‍പ്പത്തെ തന്നെയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഈ സാത്താനെയാണ് ചാത്തനെന്നും ശാസ്താവെന്നും വിളിക്കുന്നത്. ശബരിമലയിലും മറ്റു പലയിടങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശാസ്താവിന്റെ യഥാര്‍ത്ഥ രൂപമാണ് ഇവിടെ നാം കണ്ടത്! ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട പിശാചുക്കള്‍ പല പേരുകളില്‍ വിജാതിയര്‍ക്ക് ദേവീ-ദേവന്മാരായി പരിണമിച്ചു. ദൈവം തള്ളിക്കളഞ്ഞ പിശാചുക്കളെ മനുഷ്യര്‍ ആദരവോടെ സ്വീകരിച്ചപ്പോള്‍, അവറ്റകളെ സ്വീകരിച്ച മനുഷ്യര്‍ക്ക് അവ ദൈവങ്ങളായി. ഇതാണ് വിജാതിയരുടെ ദൈവങ്ങള്‍! പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഒരു അപ്രിയസത്യമാണ് അപ്പസ്തോലന്‍ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിനെ അംഗീകരിക്കാത്ത ചിലരെങ്കിലും ക്രിസ്ത്യാനികളുടെ മേല്‍വിലാസത്തില്‍ വിവിധ സഭകളിലായി ജീവിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ ഗണത്തില്‍ എണ്ണപ്പെടുന്നുവെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളല്ല! എന്തെന്നാല്‍, ദൈവവചനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഒരുവനു ക്രിസ്ത്യാനിയായി തുടരാന്‍ കഴിയില്ല. വിജാതിയരുടെ ആരാധനാമൂര്‍ത്തികള്‍ പിശാചുക്കളായതുകൊണ്ടുതന്നെ, ഇവര്‍ തങ്ങളുടെ ദേവന്മാരുടെ പ്രീതിക്കായി നടത്തുന്ന ആരാധനാരീതികള്‍ അനുകരിക്കാന്‍ ക്രിസ്ത്യാനിക്ക് അനുവാദമില്ല. ഈ കല്പന നോക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4).

വിജാതിയരുടെ ആരാധനാരീതികള്‍ അനുകരിക്കരുതെന്നു മാത്രമല്ല, അത് എങ്ങനെയെന്ന് അന്വേഷിക്കാനായി അവരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്താനും ദൈവമക്കളെ അനുവദിച്ചിട്ടില്ല. ദൈവജനത്തിനു നല്‍കപ്പെട്ടിരിക്കുന്ന കര്‍ശനമായ താക്കീത് ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). പിശാചുക്കള്‍ക്ക് അര്‍പ്പിക്കുന്ന വിധത്തിലുള്ള ആരാധകളെ ദൈവം സ്വീകരിക്കുന്നില്ല; അത് അവിടുത്തേക്ക്‌ വെറുപ്പാണ്! ശാസ്താവ് എന്ന് ഹിന്ദുക്കള്‍ വിളിക്കുന്ന അവരുടെ ആരാധനാമൂര്‍ത്തിയുടെ പര്യായപദങ്ങളാണ് സാത്താനും ചാത്തനും! സാത്താനാണെന്ന പ്രഖ്യാപനത്തോടെതന്നെയാണ് അവര്‍ അതിനെ പൂജിക്കുന്നത്. ഇത് മനോവയുടെ ആരോപണങ്ങളായി ആരും കാണേണ്ടതില്ല. എന്തെന്നാല്‍, മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അനേകം നിഘണ്ടുക്കളില്‍ ഒന്നുപോലും മനോവ തയ്യാറാക്കിയിട്ടില്ല!

വിജാതിയതയുടെ വേരുതേടിയുള്ള ഏതൊരു യാത്രയും അവസാനിക്കുന്നത് പിശാചില്‍ത്തന്നെയായിരിക്കും എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ശാസ്താവ്. ശാസ്താവിനെക്കുറിച്ച് ഹൈന്ദവര്‍ പറയുന്നതുമാത്രം പരിഗണിച്ചാല്‍, അവരുടെ എല്ലാ ദേവീ-ദേവന്മാരും പിശാചിന്റെ അവതാരങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം പിശാചുക്കളുടെ ആഘോഷങ്ങളാണ് ഹൈന്ദവരുടെ എല്ലാ ഉത്സവങ്ങളും. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ ദേശീയ ഉത്സവങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സകലതും പിശാചുക്കളുടെ ഉത്സവങ്ങളാണെന്നതും നാം തിരിച്ചറിയണം. സാത്താനാണെന്നു പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ ശാസ്താവിനെ ആരാധിക്കുന്ന സമൂഹമാണ് ഹൈന്ദവര്‍! ക്രൈസ്തവ നാമധാരികളായ പലരും ഈ പിശാചിനെ തിരിച്ചറിഞ്ഞിട്ടില്ല എന്നകാര്യം ഇവിടെ പ്രത്യേകമായി ഓര്‍മ്മിക്കേണ്ടതുണ്ട്. മാത്രവുമല്ല, ശാസ്താവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മറ്റിതര വിജാതിയ മൂര്‍ത്തികള്‍ ആരെല്ലാമാണെന്ന അന്വേഷണവും അനിവാര്യമായിരിക്കുന്നു. എന്തെന്നാല്‍, സത്യം തിരിച്ചറിയാതെ വഞ്ചിക്കപ്പെട്ടിട്ടുള്ള ആര്‍ക്കെങ്കിലും ഈ അന്വേഷണം തങ്ങളുടെ രക്ഷയ്ക്കു കാരണമായേക്കാം.

ശബരിമല ശാസ്താവ് അഥവാ അയ്യപ്പന്‍!

ശാസ്താവ് എന്നത് സാത്താന്റെ പര്യായപദമാണെന്നു നാം കണ്ടു. ഈ സാത്താനെ ധര്‍മ്മിഷ്ടനായി അവരിപ്പിച്ചിരിക്കുന്ന പ്രതിഷ്ഠയാണ് ശബരിമലയിലേത്. 'ശബരിമല ശ്രീ ധര്‍മ്മശാസ്താവ്' എന്ന് ഈ പ്രതിഷ്ഠയെ ഹൈന്ദവര്‍ വിളിക്കുന്നു. പിശാചിനെ ധര്‍മ്മിഷ്ടനും നീതിമാനും വിശുദ്ധനുമൊക്കെയായി പരിഗണിക്കുകയെന്നതാണ് വിജാതിയതയുടെ അടിസ്ഥാനം! ശബരിമലയിലെ അയ്യപ്പന്റെ കാര്യത്തിലും ഈ ശൈലിതന്നെ ഇവര്‍ സ്വീകരിച്ചിരിക്കുന്നു. ശൈവ-വൈഷ്ണവ തേജസായ ഹരിഹരപുത്രന്‍ എന്നാണ് ധര്‍മ്മശാസ്താവിനെ ഹൈന്ദവര്‍ സങ്കല്പിച്ചിരിക്കുന്നത്. വിഷ്ണുവിനെ വിളിക്കുന്ന മറ്റൊരു പേരാണ് 'ഹരി' എന്നതെങ്കില്‍, ശിവനെ 'ഹരന്‍' എന്നും വിളിക്കാറുണ്ട്. അതായത്, വിഷ്ണുവിന്റെയും ശിവന്റെയും പുത്രനാണ് അയ്യപ്പന്‍ എന്ന ശാസ്താവ്! മോഹിനീവേഷം പൂണ്ട വിഷ്ണുവില്‍ ശിവനു ജനിച്ച പുത്രനാണ് ശാസ്താവ്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ശാസ്താവ് എന്ന സാത്താന്റെ മാതാപിതാക്കള്‍ ശിവനും വിഷ്ണുവുമാണ്. ശിവനും വിഷ്ണുവും ചേര്‍ന്നു സാത്താനു ജന്മം നല്‍കിയെങ്കില്‍, മാതാപിതാക്കള്‍ പിശാചുക്കളാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതുണ്ടോ? ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളില്‍ ഏറ്റവും ഉന്നതരായി പരിഗണിക്കപ്പെടുന്നത് ബ്രഹ്മാവും വിഷ്ണുവും ശിവനുമാണ്. മറ്റു ദേവന്മാരില്‍ പലരും വിഷ്ണുവിന്റെ അവതാരങ്ങളാണെന്നു പറയപ്പെടുന്നു. ശാസ്താവിന് ചാത്തനെന്നും സാത്താനെന്നും അര്‍ത്ഥമുണ്ടെങ്കില്‍, ഈ ശാസ്താവിന്റെ മാതാപിതാക്കളും സാത്താന്മാരാണെന്നു സമ്മതിക്കേണ്ടിവരും. എന്തെന്നാല്‍, ബൈബിള്‍ ഇപ്രകാരം പറയുന്നു: "മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്തവൃക്ഷം ചീത്തഫലവും നല്‍കുന്നു"(മത്താ: 7; 16, 17).

പരബ്രഹ്മസ്വരൂപനായ ലോകനാഥന്‍തന്നെയാണ് അയ്യപ്പനെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശനിമൂലമുള്ള ദുരിതങ്ങളെ ഇല്ലാതാക്കി ആരോഗ്യവും ഐശ്വര്യവും മോക്ഷവും ലഭിക്കുവാന്‍ ശനീശ്വരനായ ശബരിമല ശാസ്താവിനെ ദര്‍ശിച്ചു നെയ്യഭിഷേകം നടത്തിയാല്‍ മതിയെന്നാണ് അയ്യപ്പഭക്തരുടെ വിശ്വാസം! പന്തളരാജകുമാരനായ അയ്യപ്പന്‍, ശബരിമലയിലെ ശ്രീ ധര്‍മ്മശാസ്താവില്‍ ലയിച്ചു ചേര്‍ന്നതായും ഹൈന്ദവര്‍ പ്രചരിപ്പിക്കാറുണ്ട്. അയ്യപ്പമുദ്രയായ മാലയിട്ടാല്‍, അത് ഇടുന്ന ഭക്തനും സാക്ഷാല്‍ ഈശ്വരനായി മാറുമെന്നതാണ് ഹൈന്ദവചിന്ത! ശബരിമല ദര്‍ശനത്തിനു മാലയിടുന്ന സ്വാമിമാരെ 'അയ്യപ്പന്മാര്‍' എന്ന് വിളിക്കുന്നത് ഇക്കാരണത്താലാണ്. മോക്ഷപ്രാപ്തിക്കുള്ള വഴി താനാണെന്ന പ്രഖ്യാപനത്തിലൂടെ അയ്യപ്പന്‍ തന്നിലെ പൈശാചികത കൂടുതല്‍ വ്യക്തമാക്കുന്നു. അതുപോലെതന്നെ, തന്റെ മുദ്രയുള്ള മാലയിടുന്നതിലൂടെ ഒരുവനു ദൈവമായി മാറാന്‍ കഴിയുമെന്ന നുണയും ഇവന്‍ പ്രചരിപ്പിക്കുന്നു. പറുദീസയില്‍ കടന്നുവന്ന് ഇവന്‍ പറഞ്ഞ നുണകള്‍തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം"(ഉത്പ: 3; 4, 5).

ശാസ്താവില്‍നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുമുണ്ട്. അയ്യപ്പനെക്കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്തുവച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസിക്കുകയും കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് 'മണികണ്ഠന്‍' എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍, രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനായി രാജ്ഞിയെ മന്ത്രി വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും ചെയ്തു. രാജ്ഞിയുടെ വയറുവേദന മാറ്റുന്നതിനുള്ള ഔഷധമായി കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ നിശ്ചയിച്ചു. ഗൂഢപദ്ധതിയനുസരിച്ച് കാട്ടില്‍നിന്നു പുലിപ്പാല്‍ കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍, പുലിപ്പാലുമായി വിജയശ്രീലാളിതനായി അയ്യപ്പന്‍ മടങ്ങിയെത്തി.

അയ്യപ്പനെ ദൈവമാക്കാന്‍ പന്തളം രാജാവ് തീരുമാനിച്ചത് ഇക്കാരണത്താലാണ്. അയ്യപ്പന്റെ നിര്‍ദ്ദേശപ്രകാരം രാജാവ് ശബരിമലയില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചു നല്‍കി. പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്കു പോകുമ്പോള്‍ തയ്യാറാക്കിയതാണ് 'ഇരുമുടിക്കെട്ട്' എന്നൊരു വിശ്വാസവും നിലവിലുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം. ശാസ്താവില്‍ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്.

ബഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികളില്‍ ആരംഭിക്കുന്ന ദൈവസങ്കല്പമാണ് ഹിന്ദുത്വത്തിന്റെ അടിത്തറ! ഇവരുടെ ഇരുപത്തിനാല് അവതാരങ്ങളെ പത്തായി വെട്ടിച്ചുരുക്കിയപ്പോള്‍ ദശാവതാരങ്ങളായി! ഈ അവതാരങ്ങളെലാം ഹിന്ദുക്കള്‍ക്ക് ദൈവങ്ങളാണ്. ഇവരെക്കൂടാതെ 'മുന്നൂറ്റിമുക്കോടി' ദേവീ-ദേവന്മാര്‍ ഇവര്‍ക്കുണ്ട്. പത്തായി ചുരുക്കപ്പെട്ട അവതാരങ്ങളില്‍ എട്ടാമത്തെ അവതാരമായി ചിലര്‍ അംഗീകരിച്ചിരിക്കുന്നത് ബലരാമനെയാണ്. എന്നാല്‍ ചിലരാകട്ടെ, ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ദശാവതാരങ്ങളില്‍ ഒരുവനാക്കി. ബുദ്ധമതക്കാരുടെ സ്വീകാര്യതയ്ക്കുവേണ്ടിയോ ഹിന്ദുത്വത്തിന്റെ ആധികാരികതയ്ക്കുവേണ്ടിയോ നടത്തിയ തിരിമാറിയാകാം ഇത്. ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്ന് കടംകൊണ്ടപ്പോള്‍ ഇരുപത്തിനാല് അവതാരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഇരുപത്തിമൂന്നാമനായി ബുദ്ധനെ അവതരിപ്പിച്ചിരിക്കുന്നു. ദശാവതാരങ്ങള്‍ തട്ടിക്കൂട്ടിയപ്പോഴും ബുദ്ധനെ ഇവര്‍ അവഗണിച്ചില്ല. എല്ലാ വിജാതിയതയുടെയും ഈറ്റില്ലം ഗ്രീസായിരുന്നു. യേഹ്ശുവായെ രക്ഷകനും നാഥനുമായി ഗ്രീക്കുകാര്‍ സ്വീകരിച്ചപ്പോള്‍ അനാഥരായ പൈശാചിക മൂര്‍ത്തികളെ ഹിന്ദുക്കള്‍ ഏറ്റെടുത്തുവെന്നതാണു യാഥാര്‍ത്ഥ്യം! ഏതായാലും, ഏകീകൃതമായ ഒരു അഭിപ്രായം അവതാരകഥയെ സംബന്ധിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ ഇല്ല. അയ്യപ്പനെക്കുറിച്ച് സൃഷ്ടിച്ച കഥയിലും ഇതുതന്നെയാണ് അവസ്ഥ. ബുദ്ധനുമായി ചേര്‍ത്തുവച്ച് അയ്യപ്പനെ പരിഗണിക്കുന്നവരും ഹിന്ദുക്കളില്‍ കുറവല്ല.

ശാസ്താവ്‌ അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനുമുമ്പ് അത് ഒരു ദ്രാവിഡ ദേവനായിരുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുര്‍ഗ്ഗക്ഷേത്രങ്ങളും കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ബുദ്ധമതാനുയായികളുടെ ശരണം വിളിയും 'അയ്യപ്പ' ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു. ബുദ്ധമതത്തിലെ ആചാരങ്ങള്‍ മാത്രമല്ല ശാസ്താവിനെ ബുദ്ധനായി പരിഗണിക്കാന്‍ കാരണമാകുന്ന ഘടകങ്ങള്‍. അയ്യപ്പവിഗ്രഹത്തിന് ബുദ്ധവിഗ്രഹവുമായുള്ള സമാനതയും ഈ വാദത്തെ ബലപ്പെടുത്തുന്നതാണ്. ദൈവത്തെയും പുനരുത്ഥാനത്തെയും നിഷേധിച്ച വ്യക്തിയായിരുന്നു ബുദ്ധന്‍! ആത്മാവില്ലെന്ന വാദത്തിലൂടെ അനേകരെ വഴിതെറ്റിച്ച ബുദ്ധനെ അവന്റെ അനുയായികള്‍ ദൈവമാക്കി! മാത്രവുമല്ല, 'ലാമ'മാരിലൂടെ ബുദ്ധന്‍ പുനര്‍ജനിക്കുന്നുവെന്ന വിഡ്ഢിത്തത്തില്‍ ഇന്നുമിവര്‍ വിശ്വസിക്കുന്നു! ദൈവത്തെയും പുനരുത്ഥാനത്തെയും നിഷേധിക്കുന്നത് പിശാചും അവന്റെ സന്തതികളുമാണെന്ന് നമുക്കറിയാം. അതിനാല്‍ത്തന്നെ, ബുദ്ധന്‍ ആരാണെന്നു തിരിച്ചറിയാന്‍ ദൈവജനത്തിനു സാധിക്കും!

എല്ലാ വിജാതിയതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വാദത്തെ ഉറപ്പിക്കുന്നതാണ് അയ്യപ്പന്റെ ഈ ബുദ്ധബാന്ധവം! സാത്താനെക്കുറിച്ചു ബൈബിള്‍ നല്‍കിയിട്ടുള്ള എല്ലാ സൂചനകളും വിജാതിയരുടെ ആരാധനാമൂര്‍ത്തികളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഹൈന്ദവ ദേവീ-ദേവന്മാരുമായി ഏറ്റവും അടുത്ത ബന്ധമാണ് സര്‍പ്പത്തിനും താമരയ്ക്കും ഉള്ളത്. ഇവരുടെ ഒരു ആരാധനാമൂര്‍ത്തികൂടിയാണ് സര്‍പ്പം. ഭാരതത്തിലുടനീളം സര്‍പ്പക്കാവുകളുണ്ടെന്നു നമുക്കറിയാം. സര്‍പ്പദോഷമാണ് എല്ലാ അനര്‍ത്ഥങ്ങളുടെയും കാരണം  എന്ന അന്ധവിശ്വാസത്തില്‍ കഴിയുന്ന ഹിന്ദുക്കളും കുറവല്ല. ശിവന്റെ ആഭരണം സര്‍പ്പമാണെങ്കില്‍, വിഷ്ണു ശയിക്കുന്നത് സര്‍പ്പത്തിന്റെ മേലെയാണ്! എന്നാല്‍, സര്‍പ്പത്തെ സാത്താന്റെയും തിന്മയുടെയും പ്രതീകമായിട്ടാണ്‌ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ നാം കണ്ടുകഴിഞ്ഞതുകൊണ്ട് കൂടുതല്‍ വിവരണങ്ങളിലേക്കു കടക്കുന്നില്ല.

സര്‍പ്പത്തെയെന്നപോലെതന്നെ ഹൈന്ദവ ദേവീ-ദേവന്മാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് താമര! എന്നാല്‍, താമരയെയും തിന്മയുടെ പ്രതീകമായിട്ടാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്. ബൈബിളിന്റെ രചന നടന്ന പശ്ചാത്തലങ്ങളിലൊന്നും താമരയില്ലെങ്കിലും, ജോബിന്റെ പുസ്തകത്തില്‍ ഈ പുഷ്പം കാണാം. പിശാചിനെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നിടത്താണ് താമര കാണുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. താമര അവനു തണല്‍ നല്‍കുന്നു"(ജോബ്‌: 40; 21). ഇതിനു തൊട്ടുമുന്‍പത്തെ വചനംകൂടി പരിശോധിക്കാം: "അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്‌; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ"(ജോബ്‌: 40; 19). നീര്‍ക്കുതിര എന്ന കേവലം ഒരു ജീവിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലായി ഇതിനെ കാണാന്‍ കഴിയില്ല. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തോല്പിക്കാന്‍ കഴിയാത്തവിധം ശക്തിയുള്ള ജീവിയല്ല നീര്‍ക്കുതിര (Hippopotamus) എന്ന ജലജന്തു. സൃഷ്ടികളില്‍ ഒന്നാമനാണ്‌ നീര്‍ക്കുതിര എന്നതും തെറ്റാണ്. ജോബിന്റെ പുസ്തകത്തില്‍ വിവരിക്കുന്ന നീര്‍ക്കുതിര ഒരു പ്രതീകം മാത്രമാണ്. ബൈബിളില്‍ അതിനു നല്‍കിയിരിക്കുന്ന വിശേഷണങ്ങളൊന്നും നീര്‍ക്കുതിര എന്ന ജലജന്തുവിനു ചേരുന്നതല്ല. എന്നാല്‍, സാത്താനെ സംബന്ധിച്ചിടത്തോളം ഈ അടയാളങ്ങളില്‍ പലതും ഒത്തുപോകുന്നതാണ്! താമരയും പിശാചും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതലായി അറിയാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: താമരയുടെ തണലില്‍ വസിക്കുന്ന ഭാരതീയ പൈശാചികത!

ഹിന്ദുക്കളുടെ ദേവീ-ദേവന്മാരെപ്പോലെതന്നെ ഇസ്ലാമിന്റെ അല്ലാഹുവും പിശാചാണെന്ന സത്യം ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബൈബിളില്‍ നാം വായിക്കുന്ന 'ബാല്‍ദേവന്‍' എന്ന പൈശാചിക മൂര്‍ത്തി തന്നെയാണ് ഇസ്ലാമിന്റെ അല്ലാഹു! 'ഹുബാല്‍' എന്ന ചന്ദ്രദേവനെ 'അല്ലാഹു' എന്ന് പുനര്‍നാമകരണം ചെയ്ത് ലോകത്തെ ഇവര്‍ കബളിപ്പിക്കുന്നു. 'ബാല്‍' എന്ന ഗണത്തില്‍പ്പെട്ട അനേകം ദേവന്മാരുണ്ടായിരുന്നു. അവയില്‍ ഒരുവനാണ് 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍! ഇസ്രായേല്‍ജനം പലപ്പോഴും സത്യദൈവത്തില്‍നിന്നു വ്യതിചലിച്ച് ബാല്‍ദേവന്മാരുടെ പിന്നാലെ പോയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ഇസ്രായേല്‍ജനം യാഹ്‌വെയുടെ മുമ്പില്‍ തിന്മ ചെയ്തു. ബാല്‍ദേവന്മാരെ സേവിച്ചു"(ന്യായാധിപന്മാര്‍:2;11,12). ഇസ്രായേല്‍ജനത്തിനു നേരേ ദൈവത്തിന്റെ കോപം ജ്വലിക്കാന്‍ ഇത്തരം വ്യതിചലനങ്ങള്‍ കാരണമായിട്ടുണ്ട്. ഒരു വചനംകൂടി നോക്കുക: "ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ യാഹ്‌വെയെ പ്രകോപിപ്പിച്ചു. അവര്‍ യാഹ്‌വെയെ ഉപേക്ഷിച്ച് ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു"(ന്യായാധി:2;12;13).

ഈ വിഷയത്തെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണം മറ്റൊരു ലേഖനത്തില്‍ മനോവ നല്‍കിയിട്ടുണ്ട്. ആയതിനാല്‍, കൂടുതല്‍ വിവരണങ്ങള്‍ക്കു മുതിരാതെ, ആ ലേഖനത്തിന്റെ 'ലിങ്ക്' ഇവിടെ ചേര്‍ക്കുന്നു: 'അല്ലാഹുവും 'ബാല്‍'ദേവനും ഒരു താരതമ്യപഠനം!'

വിജാതിയര്‍ ആരാധിക്കുന്ന അവരുടെ ദേവന്മാരെല്ലാം പിശാചുക്കള്‍ തന്നെയാണെന്ന് ബൈബിള്‍ നല്‍കിയ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കാനാണ് മനോവ ഇവിടെ ശ്രമിച്ചത്. അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്നും അവയ്ക്ക് അര്‍പ്പിക്കപ്പെടുന്ന ആരാധനകളെ ദൈവജനം അനുകരിക്കരുതെന്നും ദൈവമായ യാഹ്‌വെ കല്പിച്ചത് ഇക്കാരണത്താലാണ്. പിശാചുക്കള്‍ക്ക് അവരുടെ ആരാധകര്‍ അര്‍പ്പിക്കുന്ന ആരാധനകള്‍ അതിനാല്‍ത്തന്നെ പൈശാചികമാണെന്ന തിരിച്ചറിവ് ഓരോ ദൈവമക്കള്‍ക്കും ഉണ്ടാകണം. ഇത്തരം ആരാധനകള്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍ ഉപകരിക്കുന്നവയല്ല. ദൈവത്തിന്റെ പരിശുദ്ധിക്ക് ചേരാത്ത ഇത്തരം അനുകരണത്തിലെ അപകടമാണ് അനേകതവണ ആവര്‍ത്തിച്ചുകൊണ്ട് മോശ വ്യക്തമാക്കിയത്! എന്നാല്‍, ദൈവത്തിന്റെ നാമത്തെ എപ്രകാരമെല്ലാം മലിനപ്പെടുത്താം എന്ന വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് വൈദീകസമൂഹം! ആഘോഷങ്ങളിലും ആരാധനകളിലും പൈശാചികത നിറയ്ക്കാന്‍ ഇവര്‍ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്റെ സന്നിധിയില്‍ വരാന്‍, എന്റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന് ആര്‍ നിങ്ങളോടു പറഞ്ഞു? വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേച്ഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതിനിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു"(ഏശയ്യാ: 1; 12- 14). 

വിജാതിയര്‍ അവരുടെ പൈശാചിക മൂര്‍ത്തികള്‍ക്കുവേണ്ടി കൊണ്ടാടുന്ന ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നവരായി ക്രിസ്തീയസഭകളിലെ വൈദീകര്‍ അധഃപതിച്ചിരിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ എല്ലാ പിശാചുക്കളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുവെന്നാണ് ഇവര്‍ പറയുന്നത്! ഇത്തരം മൂര്‍ത്തികളുടെ ആഘോഷങ്ങള്‍ നടത്തുന്ന പള്ളികള്‍ കേരളത്തിലും വിദേശരാജ്യങ്ങളിലുമുണ്ട്. ജര്‍മ്മനിയിലെ ഒരു സിഎംഐ വൈദീകന്റെ നേതൃത്വത്തില്‍ വിഷുവും ഈസ്റ്ററും ഒരുമിച്ച് ആഘോഷിക്കുന്നതും പള്ളിയിലാണ്. ഇയാളുടെ നേതൃത്വത്തില്‍ത്തന്നെ ഓണകുര്‍ബ്ബാനയും അരങ്ങേറാറുണ്ട്! ചാത്തനെന്നും സാത്താനെന്നും പര്യായനാമങ്ങളുള്ള ശാസ്താവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാനങ്ങളെഴുതി അപഹാസിതനായ ഒരു വിരുതന്‍ വൈദീകവേഷത്തില്‍ വിലസുന്നുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ ഇയാള്‍ പുറത്തിറക്കിയ പൈശാചിക CD യുടെ പരസ്യത്തില്‍ ഇയാള്‍ സഭാവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. 'ശബരിഗിരീശന്‍' എന്നപേരില്‍ ഇറക്കിയ പൈശാചിക ഗാനങ്ങളെക്കുറിച്ച് അറിയാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക!

ഓര്‍ത്തഡോക്സ് വൈദീകരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പൈശാചികതയായി ഇതിനെ കാണേണ്ടതില്ല. പിശാചിനെ പാടിസ്തുതിക്കുന്ന 'പാടും പാതിരിയും', പിശാചിനെ ആടി സ്തുതിക്കുന്ന 'ആടും പാതിരിയും' കത്തോലിക്കാസഭയിലുണ്ട്! പൈശാചിക അനുകരണങ്ങളില്‍ ഓരോ സഭകളിലെയും വൈദീകര്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്! സഭകളില്‍ കടന്നുകൂടിയിട്ടുള്ള മ്ലേച്ഛതകളുടെ ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു: 'സഭകളിലെ മ്ലേച്ഛതകള്‍'!

ആയതിനാല്‍, യാഹ്‌വെയ്ക്കു പറയാനുള്ളതുതന്നെയാണ് മനോവയ്ക്കും പറയാനുള്ളൂ: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്"(നിയമം: 12; 30). ഒരു വച്ചനംകൂടി ചേര്‍ത്തുവയ്ക്കുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്നതാണ് നിങ്ങളുടെ ഇടവപ്പള്ളിയിലെ തിരുനാള്‍ ആഘോഷമെങ്കില്‍, അതില്‍ പങ്കെടുക്കാതെ ദൈവത്തിന്റെ പ്രമാണങ്ങളെ പാലിക്കുക. അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന പ്രസംഗങ്ങള്‍ നിങ്ങളുടെ വൈദീകരില്‍നിന്നുപോലും കേള്‍ക്കാന്‍ ചെവികൊടുക്കരുത്! എന്തെന്നാല്‍, കേള്‍വി നിങ്ങളെ അശുദ്ധരാക്കും!

'അയ്യോ' എന്ന നിലവിളി!

ജാതിമതഭേദമന്യേ മലയാളികളുടെ അധരങ്ങളില്‍നിന്ന്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള നിലവിളി ശബ്ദമാണ് 'അയ്യോ' എന്നത്! തമിഴന്മാരും ഇപ്രകാരം നിലവിളിക്കാറുണ്ട്. അപകടങ്ങള്‍ സംഭവിക്കുമ്പോഴും അതിശയങ്ങള്‍ കാണുമ്പോഴും ഈ പദം ഉപയോഗിച്ച് വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍, എന്താണ് ഈ നിലവിളിയുടെ അര്‍ത്ഥമെന്ന് നിലവിളിക്കുന്നവര്‍ക്ക് അറിയില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ ലേഖനത്തിലുടനീളം നാം ചര്‍ച്ച ചെയ്തത് ചാത്തനെന്നും ശാസ്താവെന്നും വിളിക്കപ്പെടുന്ന സാത്താനെക്കുറിച്ചാണ്. ശാസ്താവിന്റെ മറ്റൊരു പേരാണ് അയ്യപ്പന്‍ എന്ന പേരെന്നും നാം മനസ്സിലാക്കി. അതുപോലെതന്നെ, അയ്യപ്പനെ വിളിക്കുന്ന മറ്റൊരു പേര് അയ്യന്‍ എന്നാണ്. ആയതിനാല്‍, അയ്യോ എന്ന് ഒരുവന്‍ നിലവിളിക്കുമ്പോള്‍, അവന്‍ അയ്യനെ വിളിക്കുകയാണ്‌ ചെയ്യുന്നത്.

പഴയ കാരണവന്മാരുള്ള വീടുകളില്‍ ഒരുപക്ഷേ ഇക്കാര്യങ്ങളൊക്കെ അവര്‍ പറഞ്ഞിട്ടുണ്ടാകും. അയ്യോ എന്ന് കുട്ടികള്‍ നിലവിളിക്കുമ്പോള്‍, ആത്മീയജ്ഞാനമുള്ള മാതാപിതാക്കള്‍ അവരെ വിലക്കാറുണ്ട്. അയ്യോ എന്ന് പറയരുത്, ദൈവം എന്നേ പറയാവൂ എന്നൊക്കെ അവര്‍ ഉപദേശിക്കും. അയ്യന്‍ എന്നത് പിശാചാണെന്നു പറഞ്ഞുകൊടുക്കുന്ന മാതാപിതാക്കളും നമ്മുടെയിടയിലുണ്ട്. ആദ്ധ്യാത്മിക പക്വതയുള്ള നമ്മുടെ പൂര്‍വ്വീകര്‍ നമുക്കു നല്‍കിയ നല്ല ഉപദേശങ്ങളില്‍ ചിലതാണ് ഇത്തരം വിലക്കുകള്‍! എന്നിരുന്നാലും, ചിലപ്പോഴൊക്കെ അറിയാതെയെങ്കിലും ഈ പദം വായില്‍നിന്നു പുറത്തുവരാറുണ്ട്. മനഃപൂര്‍വം അല്ലെങ്കില്‍ക്കൂടി ഈ നാമം നമ്മുടെ നാവില്‍നിന്നു കേള്‍ക്കുന്നത് ദൈവത്തിനു സ്വീകാര്യമല്ല. ആയതിനാലാണ് അവിടുന്ന് മോശയിലൂടെ അത് വിലക്കിയിരിക്കുന്നത്. നമ്മുടെ ഓരോ വ്യര്‍ത്ഥ വാക്കിനും അന്ത്യവിധിദിനത്തില്‍ നാം കണക്കു ബോധിപ്പിക്കേണ്ടിവരും! ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

ചേര്‍ത്തുവായിക്കാന്‍: പൂര്‍വ്വീകര്‍ പകര്‍ന്നുതന്ന നല്ല പാരമ്പര്യങ്ങള്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍, ആ പാരമ്പര്യങ്ങളെയെല്ലാം അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ട്, പൈശാചികതയെ പാരമ്പര്യമായി പരിഗണിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്! പൂര്‍വ്വീകര്‍ തങ്ങളുടെ ആദ്ധ്യാത്മിക വിശുദ്ധി നമുക്ക് പകര്‍ന്നുതന്നപ്പോള്‍ നല്ല കുടുംബബന്ധങ്ങള്‍ നിലനിന്നു. നമ്മുടെ ആദ്ധ്യാത്മികതയുടെ ചുമതല 'ബുദ്ധിജീവികള്‍' ഏറ്റെടുക്കുകയും ആര്‍ഷഭാരത പാരമ്പര്യത്തെ പിതൃത്വമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ക്രിസ്തീയതയുടെ ചൈതന്യം സഭകളില്‍നിന്നു വിട്ടുപോയി! നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി ഈ സമൂഹം മാറുകയും ചെയ്തു! "അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കില്ല"(ജോഷ്വ: 7; 12). വിജാതിയതയെ തോളിലേറ്റിയിരിക്കുന്ന മുഴുവന്‍ ക്രൈസ്തവ സഭകളോടുമുള്ള യാഹ്‌വെയുടെ വാക്കുകളാണിത്!

എഴുതാന്‍ വിട്ടുപോയത്: 'അയ്യപ്പന്‍' എന്ന് വിളിക്കുന്നവര്‍ സാത്താനെ അപ്പാ എന്ന് വിളിക്കുന്നു! ധര്‍മ്മശാസ്താവ് എന്ന് പറയുന്നവര്‍ സാത്താനെ ധര്‍മ്മിഷ്ടനായി പ്രഖ്യാപിക്കുന്നു! അരവണപ്പായസം രുചിയോടെ ഭുജിക്കുന്നവര്‍ സാത്താന്റെ അമേദ്യം ഭക്ഷിക്കുന്നു!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-       YouTube

    73879 views

LOG IN

Lost your password?

SIGN UP

LOST PASSWORD