ക്രിസ്തുവിനെ തെറിവിളിക്കുകയും ബൈബിള്‍ തിരുത്തപ്പെട്ട ഗ്രന്ഥമാണെന്നു തെരുവുകള്‍തോറും വിളിച്ചുപറയുകയും ചെയ്യുന്നവര്‍ക്കു മറുപടി കൊടുത്താല്‍, അവരെ നേരിടുന്നത് കത്തോലിക്കാസഭയില്‍ കയറിക്കൂടിയ ചില ജാരന്മാരാണ് എന്നകാര്യം മനോവ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു. ശത്രുക്കളെ സ്നേഹിക്കുക, അവരോടു ക്ഷമിക്കുക തുടങ്ങിയ മഹത് വചനങ്ങള്‍ ഇതിനായി ഇവര്‍ തയ്യാറാക്കി വച്ചിട്ടുമുണ്ട്. എന്നാല്‍, ഈ ക്ഷമയൊന്നും മനോവയോടു കാണുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമായിരിക്കുന്നു. യേഹ്ശുവായുടെ ക്രൂശീകരണം കെട്ടുകഥയാണെന്നും യേശു ദൈവമല്ലെന്നും പ്രഖ്യാപിക്കുന്ന ഇസ്ലാമിനെതിരേ കാണിക്കുന്ന സഹിഷ്ണുതയില്‍ അടങ്ങിയിരിക്കുന്ന പൈശാചിക അജണ്ട വ്യക്തമാക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമാണ്. അതിനാല്‍, സ്നേഹവും ക്ഷമയും മുഖമുദ്രയാക്കിയിരിക്കുന്ന ചിലരുടെ കാപട്യങ്ങളും അതില്‍ അടങ്ങിയിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതവുമാണ് ഈ ലേഖനത്തില്‍ കുറിക്കുന്നത്.
കത്തോലിക്കാസഭയില്‍ ഇരുന്നുകൊണ്ട് ലോകത്തുള്ള വിജാതിയരെ മുഴുവന്‍ സഹോദരങ്ങളായി പരിഗണിക്കുകയും അവരുടെ ചീത്തവിളികള്‍ കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ ജീവിക്കുകയും ചെയ്യുന്ന ചില കപട മനുഷ്യസ്നേഹികളെ മനോവയ്ക്ക് അറിയാം. ഇവരുടെ യഥാര്‍ത്ഥ സ്വഭാവം അറിയണമെങ്കില്‍, പെന്തക്കോസ്തുകാരുമായുള്ള സംവാദങ്ങള്‍ കാണണം. ഇത്തരം സംവാദങ്ങളില്‍ ഇവരുടെ ഭാഗത്തുനിന്ന് യാതൊരു സഹിഷ്ണുതയും കാണാന്‍ മനോവയ്ക്കു കഴിഞ്ഞിട്ടില്ല! ക്രിസ്തുവിനെ ഏകരക്ഷകനായി അംഗീകരിക്കുന്ന പെന്തക്കൊസ്തുകാര്‍ക്ക് വചനത്തില്‍ ചില അബദ്ധ ധാരണകള്‍ ഉണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. എന്നിരുന്നാലും, വിജാതിയര്‍ പിന്തുടരുന്ന മ്ലേച്ഛതയോട് ഇവരെ തുലനംചെയ്യാന്‍ സാധിക്കില്ല. ഒരു പെന്തക്കോസ്തുകാരനും രക്ഷകനായ യേഹ്ശുവായെ തള്ളിപ്പറയാറില്ലെന്നു മാത്രമല്ല, സാധിക്കുന്നിടത്തോളം ഈ രക്ഷയെ പ്രഘോഷിക്കാറുമുണ്ട്. എന്നാല്‍, വിജാതിയരോട് പുലര്‍ത്തുന്ന സഹിഷ്ണുത പെന്തക്കോസ്തുകാരോടു കാണിക്കാന്‍ തയ്യാറാകാത്ത കപട കത്തോലിക്കാപ്രേമികള്‍ ക്രിസ്തുവിന്റെ ശത്രുക്കളാണ്! കത്തോലിക്കാസഭയുടെ വക്താവെന്ന പേരില്‍ വിലസുന്ന പോള്‍ തെലേക്കാട്ട് നടത്തിയ രണ്ടു പ്രസ്താവനകള്‍ ഇയാളിലെ പൈശാചിക മുഖം വ്യക്തമാക്കുന്നതായിരുന്നു. ഒരു വിശദ്ദീകരണത്തിനു ശ്രമിക്കുന്നില്ലെങ്കിലും ചെറിയൊരു സൂചന നല്‍കാം.
കമ്മ്യൂണിറ്റി ബൈബിള്‍ എന്ന പൈശാചിക ഗ്രന്ഥത്തെ പരിചയപ്പെടുത്തിക്കൊണ്ട് വിജാതിയതയെ ശ്ലാഘിക്കുന്ന അഭിമുഖം ഇയാള്‍ മാധ്യമങ്ങള്‍ക്കു നല്‍കി. മറ്റൊരു അവസരത്തില്‍ ഇയാള്‍ ജല്പിച്ചത്, കരിസ്മാറ്റിക്കുകളും പെന്തക്കൊസ്തുകളും ക്രിസ്ത്യാനികള്‍ അല്ലെന്നും അവര്‍ പിശാചില്‍നിന്നുള്ളവരാണെന്നും ആയിരുന്നു. ഇവറ്റകളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കാന്‍ ഇത്രയും കുറിച്ചുകൊണ്ട് വിഷയത്തിലേക്കു തിരിച്ചുവരാം.
ക്രിസ്തുവിനെ എത്ര അധിക്ഷേപിച്ചാലും കേട്ടതായി ഭാവിക്കാത്തവര്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചോ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍, ഫ്രാന്‍സീസ് തുടങ്ങിയ പോപ്പുമാരെക്കുറിച്ചോ എന്തെങ്കിലും കേട്ടാല്‍ വെളിച്ചപ്പാടുകളായി ഉറഞ്ഞുതുള്ളും! എന്താണിതിനു കാരണം? ക്രിസ്തുവിനെക്കാളും ബൈബിളിനെക്കാളും പ്രാധാന്യമുള്ളതായി രണ്ടാംവത്തിക്കാന്‍ സൂനഹദോസും അതിന്റെ ഗുണഭോക്താക്കളായ പോപ്പുമാരും മാറിയതെങ്ങനെ?
ഇതറിയണമെങ്കില്‍ അവരിലൂടെയും ഈ സൂനഹദോസിലൂടെയും വിസ്സര്‍ജ്ജിക്കപ്പെട്ട വിഷത്തിന്‍റെ കാഠിന്യം മനസ്സിലാക്കിയാല്‍ മതി. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്തായിരുന്നുവെന്നും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നിലെ കളികളും മനോവ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, വീണ്ടും അത് ആവര്‍ത്തിക്കുന്നില്ല. എന്നാല്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്നു കേള്‍ക്കുമ്പോള്‍ സിരകളില്‍ രക്തം തിളയ്ക്കുന്ന കപട സഭാസ്നേഹികളെ തുറന്നുകാണിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യത ആയതിനാല്‍, മനോവ അതു ചെയ്യുന്നു!
1978 മുതല്‍ 2005 വരെയുള്ള ഇരുപത്തിയേഴു വര്‍ഷക്കാലം കത്തോലിക്കാസഭയുടെ തലവനായിരിക്കുകയും അനേകം ചാക്രികലേഖനങ്ങള്‍ രചിക്കുകയും ലോകംമുഴുവന്‍ ചുറ്റിനടക്കുകയും ചെയ്ത് ലോകത്തിന്റെ കയ്യടി നേടിയിട്ടുള്ള വ്യക്തിയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍! ജീവിച്ചിരിക്കുമ്പോള്‍തന്നെ വിശുദ്ധനാക്കാന്‍ കഴിയുമോയെന്ന്‍ അന്വേഷിച്ചുകൊണ്ട് സ്തുതിപാടകര്‍ പഠനങ്ങള്‍ നടത്തിയിരുന്നു. മാനദണ്ഡങ്ങളെയെല്ലാം മറികടന്ന് തനിക്കു വിശുദ്ധനാകാന്‍ സ്വയം നിയമങ്ങള്‍ നിര്‍മ്മിച്ച വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. 'ഡെവിള്‍സ് കോര്‍ട്ട്' നിര്‍ത്തലാക്കിയത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് അറിയാത്തവര്‍ വത്തിക്കാനില്‍ ഇല്ല!
ഒരു വിശുദ്ധനുവേണ്ട തെളിവുകളെല്ലാം ജോണ്‍പോള്‍ രണ്ടാമന്‍ ജീവിച്ചിരുന്ന നാളുകളില്‍ സ്വയം ശേഖരിച്ചു വെച്ചിരുന്നുവെന്ന് ടോണി ബുഷ്ബിയുടെ 'മാര്‍പാപ്പയുടെ ഇരുണ്ട കാല ചരിത്രം' എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധനായി ഉയര്‍ത്തുവാനുള്ള എല്ലാ നടപടികളും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ജീവിച്ചിരുന്ന കാലങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് കത്തോലിക്കാ ലോകത്തിന് അജ്ഞാതമായിരുന്നു. 1983-ല്‍ ആയിരുന്നു അതിനായിട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ആ വര്‍ഷം യാതൊരു മുന്നറിയിപ്പും കൂടാതെ പിശാചിനുവേണ്ടി വാദിക്കുന്ന വത്തിക്കാനിലെ ഓഫീസ് അദ്ദേഹം നിര്‍ത്തല്‍ ചെയ്തു. നാമകരണത്തിനുള്ള കടമ്പകളില്‍ പ്രധാനപ്പെട്ടതായിരുന്നു 'ഡെവിള്‍സ് കോര്‍ട്ട്'!
മാര്‍പാപ്പയുടെ ആരോഗ്യം വഷളായികൊണ്ടിരുന്ന 1999-ല്‍ ആയിരുന്നു രണ്ടാമത്തെ നീക്കം നടത്തിയത്. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിനു പൂര്‍ണ്ണമായ ബോദ്ധ്യവുമുണ്ടായിരുന്നു. ഒരാള്‍ മരിച്ചുകഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞേ പുണ്ണ്യാളന്‍ എന്ന പദവിയിലേക്കുള്ള ക്രമാനുഷ്ഠാനങ്ങള്‍ തുടങ്ങാവൂയെന്ന കീഴ്വഴക്കം ഇല്ലാതാക്കി. ഒരു വ്യക്തിയുടെ പുണ്യ ചരിതമായ ജീവിതത്തെ വിലയിരുത്തുന്ന നിലവിലുണ്ടായിരുന്ന അന്വേഷണങ്ങള്‍ യാതൊന്നുമില്ലാതെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ ജോണ്‍പോള്‍ മാര്‍പാപ്പായുടെ നാമകരണ നടപടികള്‍ തുടങ്ങിയതും ചരിത്രത്തിന്‍റെ വിരോധാഭാസം ആയിരുന്നു. അദ്ദേഹത്തിന്‍റെ മുന്‍കാല കര്‍മ്മ ജീവിതത്തിലെ വസ്തുനിഷ്ഠതകള്‍ക്ക് തെല്ലും പ്രാധാന്യം കല്പ്പിക്കാതെയായിരുന്നു നാമകരണ നടപടികള്‍ തുടങ്ങിയത്. അങ്ങനെ ജോണ്‍പോള്‍ രണ്ടാമന്‍തന്നെ നിയമങ്ങള്‍ മാറ്റിയതുകൊണ്ട് കത്തോലിക്കാസഭാ ചരിത്രത്തിലെ അതിവേഗപുണ്യാളന്മാരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമനായി. മദര്‍ തെരേസാക്കുവേണ്ടി നിയമങ്ങളില്‍ മാറ്റം വരുത്തിയെന്നായിരുന്നു ജനം അന്ന് ചിന്തിച്ചത്. ജോണ്‍പോള്‍ രണ്ടാമനു സ്വയം പുണ്യാളനാകാനുള്ള വഴിയൊരുക്കലായിരുന്നു ഇതെന്ന സത്യം ജനത്തിന് ഇന്ന് മനസ്സിലായിക്കൊണ്ടിരിക്കുന്നു. വിശുദ്ധനാകാന്‍ പത്താം പീയുസിന് 40 വര്‍ഷങ്ങളും അഞ്ചാം പീയൂസിന് 140 വര്‍ഷങ്ങളും വേണ്ടിവന്നു. പയസ് ഒമ്പതാമനെ ബയാറ്റിഫികേഷന്‍(Beatification) ചെയ്തിട്ട് 140 വര്‍ഷം കഴിഞ്ഞു. ബയാറ്റിഫികേഷന്‍(Beatification) എന്ന പദവിക്കായി ജോണ്‍പോളിനും മദര്‍ തെരസാക്കും 6 വര്‍ഷങ്ങളേ വേണ്ടി വന്നുള്ളൂ.
A.D 985 മുതല്‍ A.D 996 വരെ മാര്‍പാപ്പായായിരുന്ന ജോണ്‍ പതിനാറാമന്‍ വിശുദ്ധരെ നാമകരണം ചെയ്യുന്നതിനുള്ള നടപടികളില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി. അദ്ദേഹത്തിന്റെ മരണശേഷം ഈ തീരുമാനം പ്രായോഗികമാക്കണമെന്നും നിര്‍ദ്ദേശിച്ചു. വിശുദ്ധരെ നാമകരണം ചെയ്യുന്ന നടപടികളെ ദുര്‍വിനിയോഗം ചെയ്തിരുന്നതുകൊണ്ട്, വിശുദ്ധരാക്കപ്പെടുന്നവരുടെ ഗുണദോഷങ്ങളെ വിലയിരുത്തുവാന്‍ പിശാചിന്റെ വക്കീല്‍ സമ്പ്രദായം 1587-ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പ്പാപ്പ നടപ്പില്‍ വരുത്തി. പിശാചിനുവേണ്ടി വാദിക്കുന്ന വക്കീല്‍ വിശുദ്ധ പദവിക്കായി പരിഗണനയിലുള്ള വ്യക്തി അര്‍ഹനല്ലെന്ന് വാദിച്ച് തെളിവുകള്‍ ഹാജരാക്കണമായിരുന്നു. തെളിവുകളെ സംശയകരമായി വീക്ഷിക്കുക, തെളിവുകളെ ചോദ്യം ചെയ്യുക, വിശുദ്ധ പദവിക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി ജീവിതകാലത്തു ചെയ്ത തിന്മകള്‍ നിരത്തുക എന്നിവയായിരുന്നു പിശാചിന്റെ ഭാഗം വാദിക്കുന്ന വക്കീലിന്റെ ജോലി.
ഇങ്ങനെ അനേക കടമ്പകള്‍ കടന്ന് ഒരാളെ വിശുദ്ധനാക്കുന്നതിന് നീണ്ട കാലങ്ങള്‍, ചിലപ്പോള്‍ നൂറ്റാണ്ടുകള്‍തന്നെ വേണ്ടിവന്നു. അത്ര എളുപ്പത്തില്‍ ഒരാള്‍ക്ക് വിശുദ്ധ പദവിയിലെത്താന്‍ സാധിച്ചിരുന്നുമില്ല. സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി, അനേക കത്തോലിക്കാ സംഘടനകളുടെ എതിര്‍പ്പുകളെ അവഗണിച്ച് ആറു വര്‍ഷങ്ങള്‍ക്കൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ ബയാറ്റിഫികേഷന്‍(Beatification) ചെയ്ത് പുണ്യാള സ്ഥാനത്ത് അലങ്കരിക്കുന്നതും സഭയുടെ ചരിത്രത്തിന്റെ പുതിയ നാഴിക കല്ലാണ്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുറന്നിടുകയും അടയ്ക്കാന്‍ മറന്നുപോകുകയും ചെയ്ത വാതായനങ്ങളിലൂടെ കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ദുര്‍ഭൂതങ്ങളാണ് ഇന്നു ഭരണചക്രം തിരിക്കുന്നത്! അന്ത്യകാല പ്രവചനങ്ങളില്‍ പ്രധാനപ്പെട്ടതായ നിയമങ്ങളുടെ പൊളിച്ചെഴുത്തു സാധ്യമാകണമെങ്കില്‍ അരാജകത്വത്തിന്റെ മനുഷ്യന്‍ പോപ്പിന്‍റെ കസേരയില്‍ ഇരുന്നേ മതിയാകൂ! 'ഫ്രീമേസണ്‍' സംഘടനകളില്‍ അംഗത്വമുള്ളവര്‍ക്ക് കത്തോലിക്കാസഭയിലെ അംഗത്വം റദ്ദാക്കപ്പെടുമെന്ന നിയമമുള്ളപ്പോള്‍, ഈ സംഘടനയില്‍ അംഗത്വമുള്ള ജോണ്‍ ഇരുപത്തിമൂന്നാമന്‍ എങ്ങനെ കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായി എന്നത് ഇന്നും ദുരൂഹമാണ്. തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ പുറത്താകുകയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ തത്സ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്തത് 'ഫ്രീമേസണ്‍ മാജിക്ക്' ആയി മാത്രമേ കാണാന്‍ കഴിയൂ!
കോണ്‍ക്ലേവിന്റെ അവസാനഘട്ടത്തിലും തിരഞ്ഞെടുക്കപ്പെടുന്ന കര്‍ദ്ദിനാള്‍ തന്റെ പുതിയ നാമം സ്വീകരിക്കുന്ന രീതിയാണ് കത്തോലിക്കാസഭയില്‍ ഉള്ളത്. ഈ നിയമം അനുസരിച്ച് കര്‍ദ്ദിനാള്‍ ഗിയുസ്പെ സിരി(Giusppe Siri) തിരഞ്ഞെടുക്കപ്പെടുകയും ഗ്രിഗറി പതിനേഴാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തതാണ്. വത്തിക്കാന്‍ റേഡിയോ അടക്കമുള്ള മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും, വത്തിക്കാനില്‍ നടന്ന അന്തര്‍നാടകത്തിന്‍റെ പരിണിതഫലമായി ഗ്രിഗറി പതിനേഴാമന്‍ എന്ന മാര്‍പ്പാപ്പ കത്തോലിക്കാസഭയില്‍ ഉണ്ടായില്ല! പകരം, 1935-ല്‍ പാരീസില്‍വച്ച് 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വമെടുത്ത കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി അപ്രതീക്ഷിതമായി മാര്‍പ്പാപ്പയുടെ സിംഹാസനത്തിലെത്തി! ഇയാളായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പോപ്പ്! 1958 കാലങ്ങളില്‍ കര്‍ദ്ദിനാള്‍മാര്‍ അടക്കം നൂറ്റിയമ്പതോളം 'ഫ്രീമേസണ്‍' അംഗങ്ങള്‍ കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതായി ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ടുതന്നെ, ജോണ്‍ ഇരുപത്തിമൂന്നാമനെ തിരഞ്ഞെടുത്തത് ക്രിസ്തുവല്ല എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട! ദൈവം തിരഞ്ഞെടുത്തത് ഗ്രിഗറി പതിനേഴാമനെ ആയിരുന്നുവെന്നും ജോണ്‍ ഇരുപത്തിമൂന്നാമനെ തിരഞ്ഞെടുത്തത് സാത്താനായിരുന്നു എന്നതിനുമുള്ള തെളിവാണ് ഇയാള്‍ നടത്തിയ പൈശാചിക പരിഷ്കാരങ്ങള്‍! കത്തോലിക്കാസഭയെ ക്രിസ്തീയമല്ലാതാക്കാന്‍ ശ്രമമാരംഭിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നു.
ഇന്നു വാഴ്ത്തപ്പെട്ടവനെന്ന സ്ഥാനത്തേയ്ക്ക് എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഉയര്‍ത്തപ്പെട്ട ഇയാള്‍ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു ദുരന്തമായിരുന്നു! ആ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉടന്‍തന്നെ ഇയാള്‍ അള്‍ത്താരയില്‍ വണങ്ങപ്പെടും. ഒരു അദ്ഭുതംപോലും സ്ഥിരീകരിക്കപ്പെടാതെ കത്തോലിക്കാസഭയില്‍ വിശുദ്ധനാക്കപ്പെടുന്ന ആദ്യത്തെ വിശുദ്ധനെന്ന കുപ്രസിദ്ധിയും ഇയാള്‍ക്കു സ്വന്തം!
ജോണ്‍ ഇരുപത്തിമൂന്നാമനോടൊപ്പം വിശുദ്ധ പദവിയില്‍ എത്താനിരിക്കുന്ന മറ്റൊരു വ്യക്തിയാണ് ജോണ്‍പോള്‍ രണ്ടാമന്‍. ഇദ്ദേഹത്തിലൂടെ കത്തോലിക്കാസഭയില്‍ കടന്നുവന്ന മഹാദുരന്തം തിരിച്ചറിയാതിരുന്നാല്‍, അതിലൂടെ സംഭവിക്കുന്ന നഷ്ടം ചെറുതായിരിക്കില്ല എന്നതിനാല്‍ മനോവ അതിവിടെ കുറിക്കുകയാണ്!
വട്ടോനെ ഇട്ടു വാളയെ പിടിച്ച ജോണ്‍പോള്‍ രണ്ടാമന്‍!
വട്ടോനെ എറിഞ്ഞുകൊടുത്തു വാളയെ പിടിക്കുകയെന്നത് ഒരു പ്രയോഗമാണ്. കൈവിട്ടുപോയാലും നഷ്ടമില്ലാത്ത ചിലതിനെ നഷ്ടപ്പെടുത്തിക്കൊണ്ട് പ്രധാനമായ പലതും നേടിയെടുക്കുന്ന കുതന്ത്രത്തെ സൂചിപ്പിക്കാനാണ് ഇങ്ങനെയൊരു പ്രയോഗം നിലവിലുള്ളത്. വക്രതായാര്‍ന്ന ലോകത്തിന്റെ ശൈലിയായി ഇതിനെ പരിഗണിക്കാന്‍ കഴിയും. മര്‍മ്മപ്രധാനമായ ഒരു വിഷയത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍, കുറച്ചുകൂടി ആഴമായി ഈ പ്രയോഗത്തെ വെളിപ്പെടുത്തിയതിനുശേഷം വിഷയത്തിലേക്കു കടക്കാം.
നല്ലവനെന്ന പേരു സമ്പാദിച്ച ഒരു വ്യക്തി ചെയ്യുന്ന തെറ്റുകള്‍ ജനങ്ങള്‍ക്കു വിശ്വസിക്കാന്‍ പ്രയാസമായിരിക്കും എന്നത് സ്വാഭാവികമാണ്. ഉദാഹരണത്തിന്: ഏ. കെ. ആന്റണിയെക്കുറിച്ച് അഴിമതിരഹിതനായ രാഷ്ട്രീയക്കാരന്‍ എന്ന പൊതുധാരണ സമൂഹത്തിലുണ്ട്. ശത്രുക്കള്‍പ്പോലും അദ്ദേഹത്തിനെതിരെ വരുന്ന ആരോപണങ്ങളെ പരിഗണിക്കാറില്ല. ഇത്തരത്തിലൊരു മേല്‍വിലാസം ആന്റണിക്ക് ഉള്ളതിനാല്‍, ഇദ്ദേഹത്തില്‍നിന്ന്‍ എന്തെങ്കിലും അഴിമതി ഉണ്ടായാല്‍പ്പോലും അത് അവഗണിക്കപ്പെടും. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്! എന്നാല്‍, കൗശലപൂര്‍വ്വം ഇങ്ങനെയൊരു 'ഇമേജ്' ഉണ്ടാക്കിയെടുക്കുന്നവരും സമൂഹത്തിലുണ്ട്. കുറ്റവാളികളുടെ മനഃശാസ്ത്രത്തില്‍ പഠനം നടത്തിയിട്ടുള്ളവര്‍ കണ്ടെത്തിയ വലിയൊരു സത്യം ഇങ്ങനെയാണു പറയുന്നത്: 'എല്ലാക്കാര്യങ്ങളിലും സത്യം പറയുന്ന വ്യക്തിയെന്ന പേര് സമ്പാദിച്ചിട്ടുള്ള ആളുകളെ സംശയത്തോടെ കാണണം. കാരണം, അവര്‍ വലിയൊരു സത്യം മറച്ചുവച്ചിട്ടുണ്ട്'. വലിയൊരു രഹസ്യം മറച്ചുവയ്ക്കാനുള്ള വ്യക്തിയ്ക്ക്, താന്‍ സത്യം മാത്രം പറയുന്നവനാണെന്നു ലോകത്തെ ധരിപ്പിക്കേണ്ടതുണ്ട്!
ഗാന്ധി ചെയ്ത നന്മകളുടെ മറവില്‍ അദ്ദേഹത്തിന്റെ പല തെറ്റുകളും അവഗണിക്കപ്പെടുകയോ മഹത്വവത്ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തിട്ടുള്ള പല കാര്യങ്ങളും സാധാരണക്കാരന്‍ ചെയ്‌താല്‍ ജാമ്യംപോലും കിട്ടാതെ അകത്തുപോകും എന്നതാണു യാഥാര്‍ത്ഥ്യം! രണ്ടു ബാലികമാരുടെ മധ്യത്തില്‍ കിടന്നുറങ്ങുകയും അവരുടെ തോളില്‍ത്താങ്ങി മാത്രമേ യാത്രചെയ്യൂ എന്നു ശഠിക്കുകയും ചെയ്യുന്നത് നമ്മില്‍ ആരെങ്കിലുമായിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും! ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രമായ കൃഷ്ണന്‍ കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങളെ 'കൃഷ്ണലീലകള്‍' എന്ന ഓമനപ്പേരിട്ട് ആദരിക്കുന്നതുപോലെയാണ് ഇതും!
ലോകത്തിനുമുന്‍പില്‍ 'നല്ലപിള്ള' ചമഞ്ഞുകൊണ്ട് കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളില്‍ മാലിന്യം കലര്‍ത്തിയ വ്യക്തിയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ എന്ന വസ്തുത പലര്‍ക്കും അറിയില്ല. ബൈബിളോ സഭയുടെ പാരമ്പര്യങ്ങളോ അറിയാത്തവരാണ് ഇദ്ദേഹത്തിന്റെ കാപട്യം തിരിച്ചറിയാതെപോയത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധനാക്കാന്‍ തയ്യാറുള്ള സ്തുതിപാടകരായ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ കൌശലപൂര്‍വ്വം ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു! ലോകത്തിന് ഇമ്പമുള്ളതും എന്നാല്‍, ദൈവത്തിനു വിരുദ്ധവുമായ പ്രസ്തവനകളിലൂടെയും എഴുത്തുകളിലൂടെയും ജോണ്‍പോള്‍ മുന്നേറിയപ്പോള്‍ ലോകത്തിന്റെ കൈയ്യടി നേടാന്‍ കഴിഞ്ഞു. ലോകത്തിനു സ്വീകാര്യമായത് ദൈവത്തിനും സ്വീകര്യമാകുമെന്ന് പലരും കരുതി. കാരണം, കത്തോലിക്കാസഭാ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ബൈബിള്‍ കണ്ടിട്ടുപോലും ഇല്ലാത്തവരാണ്!
ജോണ്‍പോള്‍ രണ്ടാമന്റെ കാലത്തു പുറത്തിറങ്ങിയ അനേകം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ പലതും ലോകശ്രദ്ധ നേടിയവയുമായിരുന്നു. ലോകം എന്ത് ആഗ്രഹിക്കുന്നുവോ, അവയെല്ലാം സഭയുടെ നിയമങ്ങളാണെന്ന ധാരണ പരത്തുന്ന സന്ദേശങ്ങള്‍ ഓരോ എഴുത്തുകളിലും ഉണ്ടായിരുന്നതാണ് ഈ സ്വീകാര്യതയുടെ കാരണം. ഇത്തരത്തില്‍ അടിച്ചേല്‍പിക്കപ്പെട്ട പുസ്തകങ്ങളിലെ ക്രൈസ്തവ വിരുദ്ധമായ ചില സന്ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു.
ജോണ്‍പോള്‍ രണ്ടാമന്‍റേതായി പുറത്തിറങ്ങിയ ഒരു പ്രധാന പുസ്തകമാണ് 'യുവജന മതബോധന ഗ്രന്ഥം'! കത്തോലിക്കാ വിശ്വാസത്തിന്‍റെ കാതലായ വശങ്ങളെല്ലാം ഈ പുസ്തകത്തിലുണ്ടെന്ന ധാരണ പലരും വച്ചുപുലര്‍ത്തുന്നു. ധ്യാനമന്ദിരങ്ങളിലും വചനപ്രഘോഷണ വേദികളിലും ഈ പുസ്തകത്തെ ആധാരമാക്കി പഠിപ്പിക്കലുകള്‍ നടക്കുന്നുമുണ്ട്. ചില പ്രഘോഷകര്‍ ഈ പുസ്തകത്തെ ബൈബിളിനേക്കാള്‍ ആധികാരികമെന്ന പ്രഖ്യാപനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നു! എന്നാല്‍, അനേകം നന്മകളുടെ അകമ്പടിയോടെ അതീവ ഗുരുതരമായ പൈശാചികതയും ഈ പുസ്തകത്തില്‍ ഉണ്ടെന്നതാണു യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയിലെ വിജാതിയവാദികളും 'ഫ്രീമേസണ്‍' സംഘവും ഈ പൈശാചികതയെ മാത്രം ഉയത്തിപ്പിടിക്കാന്‍ പരിശ്രമിക്കുന്നത് ശ്രദ്ധേയമാണ്. ക്രിസ്തുവിന്റെ വചനത്തിനും അപ്പസ്തോലന്മാരുടെ പ്രബോധനത്തിനും വിരുദ്ധമായതും യുവജന മതബോധന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ളതുമായ ഒരു ഭാഗം കുറിക്കാം.
ചോദ്യോത്തരങ്ങള്‍ എന്ന വിധത്തിലാണ് ഇതു കാണുന്നത്. നൂറ്റിമുപ്പത്തിയാറാമത്തെ ചോദ്യം ഇങ്ങനെ: "സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു?"
ഉത്തരം: "മറ്റു മതങ്ങളില്‍ നന്മയായും സത്യമായും കാണുന്നവയെയെല്ലാം സഭ ബഹുമാനിക്കുന്നു. മനുഷ്യാവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. എന്നാലും മനുഷ്യവംശം മുഴുവന്റെയും ഏകരക്ഷകന്‍ 'യേശുക്രിസ്തു' (യേഹ്ശുവാ മ്ശിഹാ)ആണെന്നു സഭ പറയുന്നു. അവിടുന്നു മാത്രമാണ് വഴിയും സത്യവും ജീവനും"(841-848).
ഇതിനുള്ള മനോവയുടെ ഉത്തരം നല്‍കിയതിനുശേഷം അടുത്ത ഭാഗത്തേക്കു കടക്കാം. വഴിയും സത്യവും ജീവനും യേഹ്ശുവാ മാത്രമാണെന്നു സമ്മതിക്കുകയും മറ്റു മതങ്ങളിലെ നന്മയെ ബഹുമാനിക്കുന്നുവെന്ന് പറയുകയും ചെയ്യുമ്പോള്‍ സാധാരണ വിശ്വാസികള്‍ എന്താണു ഗ്രഹിക്കേണ്ടത്? വിജാതിയരുടെ ദൈവങ്ങള്‍ പിശാചുക്കളാണെന്നു കത്തോലിക്കാസഭ വിതരണംചെയ്യുന്ന ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ വചനം ബൈബിളില്‍ നിലനില്‍ക്കുന്നിടത്തോളം, യുവജന മതബോധന ഗ്രന്ഥത്തിലെ വാക്കുകള്‍ക്ക് എന്തു വിലയാണുള്ളത്? വിശ്വാസികള്‍ ബൈബിളില്‍ വിശ്വസിക്കണോ, ജോണ്‍പോള്‍ രണ്ടാമന്‍ എഴുതിയുണ്ടാക്കിയ പുസ്തകത്തില്‍ വിശ്വസിക്കണോ? ജോണ്‍പോള്‍ രാണ്ടാമാനെയാണ് വിശ്വാസത്തിലെടുക്കേണ്ടതെങ്കില്‍, ബൈബിളിലെ വചനം നീക്കംചെയ്യണം. ബൈബിളിനെയാണ് നാം കണക്കിലെടുക്കേണ്ടതെങ്കില്‍, പിശാചിനെ സേവിക്കുന്ന മതങ്ങളില്‍നിന്നു ലഭ്യമാകാവുന്ന നന്മകള്‍ എന്തെല്ലാമെന്നു സഭ വെളിപ്പെടുത്തണം! ദൈവവചനം പ്രഖ്യാപിച്ചിരിക്കുന്ന വലിയൊരു സത്യത്തെ ഇവിടെയാണു നാം ഗൗരവത്തോടെ കാണേണ്ടത്! വചനമിതാണ്: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷംകെട്ടാറുണ്ടല്ലോ"(2 കോറി: 11; 14).
അതായത്, പിശാചുക്കള്‍ നന്മയുടെ മേലങ്കിയിട്ടു (ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍) വന്നാല്‍, വിശ്വാസികളെ ജാഗരൂകരാക്കേണ്ട ഉത്തരവാദിത്വമുള്ളവര്‍, ആടുകളെ കള്ളന്റെ ആലയത്തിലേക്കു നയിക്കുകയല്ലേ ചെയ്യുന്നത്? അവരുടെ മുഖംമൂടി പിച്ചിച്ചീന്തേണ്ടവര്‍ എന്തുകൊണ്ടാണ് കപടമായി വര്‍ത്തിക്കുന്നത്? മലാക്കി പ്രവചനം ഇവിടെ അന്വര്‍ത്ഥമാവുകയല്ലേ? പ്രവചനമിങ്ങനെ: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍, നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 7-9). രക്ഷ യേഹ്ശുവായിലൂടെ മാത്രമേയുള്ളൂ എന്നു പറയുമ്പോഴും അന്യമതങ്ങളിലെ നന്മകള്‍ അന്വേഷിക്കാനുള്ള വ്യഗ്രത എന്തിന്റെ സൂചനയാണെന്നു ദൈവജനം ചിന്തിക്കണം. രണ്ടായിരം വര്‍ഷമായിട്ടും യേഹ്ശുവായെ സകലയിടത്തും പ്രഘോഷിക്കാന്‍ തയ്യാറാകാതെ, സഭയിലെ വിശ്വാസികളെക്കൂടി നഷ്ടപ്പെടുത്തുവാന്‍ നടത്തുന്ന കോമാളിത്തരങ്ങള്‍ ആരെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നുകൂടി വ്യക്തമാക്കണം.
യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ യേശു പറഞ്ഞ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണു ക്രിസ്തുവിന്റെ സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കുന്നത്? യേഹ്ശുവായെക്കൂടാതെ മറ്റു വഴികള്‍ അന്വേഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവിടുന്നല്ലാത്ത സത്യങ്ങളുണ്ടോ എന്നു പരീക്ഷിക്കുന്നവരെ ബഹുമാനിക്കുകയും ചെയ്യുന്നത് ക്രിസ്തുശിഷ്യനു ഭൂഷണമല്ല. അവിടുന്നാണ് ജീവനെങ്കില്‍, മറ്റാരിലൂടെയും നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയുകയില്ല! അതുകൊണ്ടാണ്, പ്രഥമ മാര്‍പ്പാപ്പ ഇങ്ങനെ പ്രഖ്യാപിച്ചത്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). ഈ അപ്പസ്തോലന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട്, മറ്റു രക്ഷയെ പ്രഘോഷിക്കുന്നവര്‍ ക്രിസ്തുവിന്റെയും അപ്പസ്തോലിക സഭയുടെയും ശത്രുക്കളാണെന്നു പറയാതിരിക്കാന്‍ കഴിയില്ല!
യുവജന മതബോധന ഗ്രന്ഥത്തിലെ അടുത്ത ഭാഗത്തേക്കു നമുക്കു കടക്കാം. "ദൈവത്തെ അന്വേഷിക്കുന്ന ആരും ക്രൈസ്തവരായ നമ്മോട് അടുപ്പമുള്ളവരാണ്"(പേജ് നമ്പര്‍: 84). ഇതാണ് ജോണ്‍പോള്‍ രണ്ടാമന്റെ അടുത്ത വെളിപാട്! ദൈവത്തെ അന്വേഷിക്കുന്നവര്‍ അവരുടേതായ രീതിയില്‍ അന്വേഷിക്കട്ടെയെന്ന അലസ്സമനോഭാവം ആദിമ ക്രൈസ്തവരും അപ്പസ്തോലന്മാരും സ്വീകരിച്ചിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ എത്ര ശപിക്കപ്പെട്ടതാകുമായിരുന്നു എന്നെങ്കിലും ഇദ്ദേഹം ചിന്തിക്കണമായിരുന്നു. ക്രൈസ്തവനു വിജാതിയരുമായി എന്ത് അടുപ്പമാണുള്ളതെന്ന്‍ ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. വചനം ഇങ്ങനെ പറയുന്നു: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന്‍ യേഹ്ശുവാ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-18). സത്യദൈവത്തെ വിശ്വസിക്കാത്തവരെയാണ് അവിശ്വാസികള്‍ എന്ന്‍ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഇന്നത്തെപ്പോലെതന്നെ അന്നും ഏതെങ്കിലും ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ തന്നെയായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. മാത്രവുമല്ല, ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത് എന്ന പ്രമാണത്തില്‍ത്തന്നെ അന്യദൈവങ്ങളുടെ സൂചനയുണ്ട്. ആയതിനാല്‍, ദൈവത്തെ തെടുന്നവരെല്ലാം ക്രിസ്ത്യാനിയുടെ ചാര്‍ച്ചക്കാരാണെന്ന മണ്ടത്തരത്തെ പരിശുദ്ധാത്മാവുള്ള ഒരു വ്യക്തിയ്ക്കു സ്വീകാര്യമല്ല!
വിജാതിയതയുമായി കൈകോര്‍ത്തു വ്യാപരിക്കുന്നതിലൂടെ യേഹ്ശുവായുടെ സാന്നിദ്ധ്യം നമ്മെ വിട്ടുപോകുകയും ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ നമ്മെ കീഴ്പ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ഇതുതന്നെയാണ് സഭയില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളുടെ താത്പര്യവും! മതബോധന ഗ്രന്ഥത്തിലെ അടുത്ത ഭാഗം ശ്രദ്ധിക്കുക: "മുസ്ലിങ്ങളോട് സവിശേഷമായ ഒരളവില്‍ 'ചാര്‍ച്ച'യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാംമതവും ഏകദൈവ വിശ്വാസമുള്ള മതമാണ്(ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു"(പേജ് നമ്പര്‍: 84). ഇത്രയും ചിന്തിച്ചതിനുശേഷം അടുത്ത ഭാഗത്തേക്കു നീങ്ങുന്നതാകും ഉചിതം.
യഹൂദരും ക്രിസ്ത്യാനികളും വിശ്വസിക്കുന്ന യാഹ്‌വെയെ അല്ല ഇസ്ലാംമതക്കാര്‍ അല്ലാഹുവെന്നു വിളിക്കുന്നതെന്ന് കത്തോലിക്കാസഭയിലെ കൊച്ചുകുട്ടികള്‍ക്കുപോലും ഇപ്പോള്‍ അറിയാമെന്നിരിക്കെ, ഇസ്ലാംമതക്കാരുടെ കളിത്തോഴനായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ ഇതു പറഞ്ഞതില്‍ ആരും അദ്ഭുതപ്പെടേണ്ട! ഖുറാന്‍ ചുംബിച്ചുകൊണ്ടും ഇസ്ലാമിനു പള്ളി പണിതു കൊടുത്തുകൊണ്ടും യൂറോപ്പില്‍ അവര്‍ക്ക് തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരമുണ്ടാക്കിയ വ്യക്തിയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍!
ക്രൈസ്തവരും യഹൂദരും പൊതുവായി വിശ്വസിക്കുന്ന യാഹ്‌വെയല്ല ഇസ്ലാമിന്‍റെ അല്ലാഹു. അറബികളിലെ ഖുറൈഷി ഗോത്രക്കാരുടെ 360 പൈശാചിക ദേവന്മാരില്‍ ഒരുവനായ 'ഹുബാല്‍' എന്ന ചന്ദ്രദേവനു യാഹ്‌വെയുമായി ഒരു ബന്ധവുമില്ല! അല്ലാഹുതന്നെ ഇതു വ്യക്തമാക്കിയിരിക്കെ, ഇവനെ യാഹ്‌വെയാക്കാനുള്ള ജോണ്‍പോളിന്റെ ശ്രമത്തിനുപിന്നില്‍ പിശാചിന്റെ ആത്മാവാണു പ്രവര്‍ത്തിച്ചത്! യാഹ്‌വെയ്ക്ക് ഒരു പുത്രനുണ്ടെന്നും ആ പുത്രന്‍ ലോകരക്ഷകനായ യേഹ്ശുവായാണെന്നും അറിയാത്ത കൊച്ചുകുട്ടികള്‍പ്പോലും കത്തോലിക്കാസഭയില്‍ ഇല്ല! എന്നാല്‍, അല്ലാഹുവിന്റെ വാക്കുകള്‍ ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: 'സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക'(സുറ: 17; 111). അല്ലാഹുവിനു പുത്രനെക്കുറിച്ചു കേള്‍ക്കുന്നത് എത്ര അരോചകമാണെന്നു നോക്കുക: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും.(അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ: 19: 88 -93). പുത്രനുണ്ടെന്നു പറയുന്നവരെ മുഴുവന്‍ പ്രാകുന്ന അല്ലാഹുവിനെയാണ് ഖുറാനില്‍ കാണുന്നത്!
അല്ലാഹു മച്ചനാണെന്നതിനു ഖുറാനില്‍ ഇനിയും അനേകം തെളിവുകളുണ്ട്. ഈ ആയത്ത് നോക്കുക; 'ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് അവന്‍ ഇഷ്ടപ്പെടുന്നത് അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍'(സുറ: 39; 4). ഒരു പ്രസ്താവനകൂടി ശ്രദ്ധിക്കുക: "(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ: 112: 1-4). ബൈബിളിലെ ദൈവമായ യാഹ്‌വെ എന്തെല്ലാം അരുതെന്നു കല്പിച്ചുവോ അവയെല്ലാം പുണ്യമെന്നു പ്രഖ്യാപിച്ച അല്ലാഹു എങ്ങനെയാണ് ക്രിസ്ത്യാനിക്കു സ്വീകാര്യനാകുന്നത്? അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് യാഹ്‌വെയെന്നു വെളിപ്പെടുത്തിയിരിക്കുന്നത് അവിടുന്നു തന്നെയാണ്. ഒരിക്കല്‍പ്പോലും ഇസ്മായേലിന്റെയോ ഏസാവിന്‍റെയോ ദൈവമാണു താനെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അങ്ങനെ അറിയപ്പെടാന്‍ യാഹ്‌വെ ആഗ്രഹിച്ചിട്ടുമില്ല! യാഹ്‌വെ പറഞ്ഞു: "ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം "(പുറ: 3; 6). മോശയോടു പറഞ്ഞ ഈ വചനത്തില്‍ എന്തുകൊണ്ടാണ് യിസ്മായേലിന്റെ പേരു പറയാതിരുന്നത്? ഈജിപ്തില്‍ പോയി വസിക്കുകയും അവരില്‍നിന്നു ഭാര്യയെ സ്വീകരിക്കുകയും ചെയ്ത വ്യക്തിയുടെ ദൈവം യാഹ്‌വെയല്ല എന്നതുകൊണ്ടുതന്നെ!
ബൈബിളിലെ വചനം നോക്കുക: "എന്തെന്നാല്‍, ഇസ്രായേല്‍ വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല. അബ്രാഹത്തിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. അതായത്, വംശമുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ത്ഥ മക്കളായി കണക്കാക്കപ്പെടുന്നത്"(റോമാ: 9; 6-8). ഈ ദൈവം തന്നെയാണ് 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍ എന്നു പറയണമെങ്കില്‍ തലയ്ക്കു 'നൊസ്സ്' വേണം! യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ എന്നുമുതലാണ് യിസ്രായേലിന്റെ വൈരികളുടെ ദൈവമായതെന്നുകൂടി ഈ മഹാപണ്ഡിതന്മാര്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ഒരു വഴിമാത്രമേയുള്ളു അവിടുത്തെ കണ്ടെത്താന്‍; അത് രക്ഷകനായ യേഹ്ശുവായാണ്! അവിടുന്നു പറഞ്ഞു: "എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). ദൈവത്തിലേക്കുള്ള വഴിയറിയാതെ, തെറ്റായ പാതകളില്‍ അവിടുത്തെ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് യഥാര്‍ത്ഥ വഴി നിര്‍ദ്ദേശിക്കുന്നതിനുപകരം, അവരുടെ പ്രവര്‍ത്തികളെ ശ്ലാഘിക്കുന്നവര്‍ അവരുടെയും ദൈവത്തിന്റെയും ശത്രുക്കളാണ്! മാത്രവുമല്ല, ദുര്‍ബലരായ വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്ന ഇത്തരക്കാരോടായി യേഹ്ശുവാ പറയുന്നു: "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും"(മത്താ: 18; 6). ആരായാലും എന്ന വാക്കിനു വലിയ പ്രാധാന്യമുണ്ട്!
ഇസ്ലാമിനെക്കുറിച്ചുള്ള ജോണ്‍പോള്‍ രണ്ടാമന്‍റെ കാഴ്ചപ്പാടുകള്‍ കത്തോലിക്കാ യുവജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നത് ഇവിടംകൊണ്ട് അവസാനിച്ചില്ല. ഗ്രന്ഥത്തില്‍ ഇങ്ങനെ തുടരുന്നു: "അബ്രാഹത്തെ തങ്ങളുടെ വിശ്വാസത്തിന്‍റെ പിതാവായി ബഹുമാനിക്കുന്നു"(പേജ് നമ്പര്‍: 84). മനോവ ചോദിക്കുന്നു: ക്രൈസ്തവരും യഹൂദരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അബ്രാഹത്തെയാണ് ഇസ്ലാമികസമൂഹം ഇബ്രാഹീം നബി എന്നപേരില്‍ വിളിക്കുന്നതെങ്കില്‍, അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇസ്മായേലിനെയായിരുന്നു എന്ന്‍ തിരുത്തിപ്പറയാന്‍ കത്തോലിക്കാസഭ തയ്യാറുണ്ടോ? അബ്രാഹത്തിന്റെ ഏകജാതന്‍ എന്നു യാഹ്‌വെ പറഞ്ഞിട്ടുള്ള വാഗ്ദത്ത പുത്രന്‍ ഇസഹാക്കല്ല, ഇസ്മായേല്‍ ആയിരുന്നുവെന്നു സമ്മതിക്കുമോ? അങ്ങനെയെങ്കില്‍, അബ്രാഹത്തിന്റെയും യിസ്മായേലിന്റെയും യേസാവിന്റെയും ദൈവം എന്നായിരുന്നില്ലേ അവിടുന്നു പറയേണ്ടിയിരുന്നത്? യിസ്മായേലില്‍ നിന്നാണോ യിസ്രായേല്‍ ഉണ്ടായത്? ആ വംശാവലിയില്‍ ആണോ മനുഷ്യപുത്രനായ യേഹ്ശുവാ ജനിച്ചത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാതെ, അബ്രാഹത്തെ ബഹുമാനിക്കുന്നുവെന്ന പേരില്‍ ക്രൈസ്തവര്‍ക്ക് ഇസ്ലാം സ്വീകര്യമാകില്ല!
അബ്രാഹത്തിന്റെ സന്തതിയായി ജനിച്ചു എന്നതുകൊണ്ട് ഒരുവന്‍ നീതീകരിക്കപ്പെടുന്നില്ല. യേഹ്ശുവായെ ഒറ്റിക്കൊടുത്ത യൂദാസും അബ്രാഹത്തിന്റെ സന്തതിയായിരുന്നു. വാഗ്ദാനപ്രകാരം ജനിക്കുകയും വാഗ്ദാനത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അബ്രാഹത്തിന്റെ സന്തതികളായി പരിഗണിക്കപ്പെടുന്നത്! അബ്രാഹം സേവിച്ച സത്യദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്തവരാണ് യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍. ഈജിപ്തിലെ ദേവന്മാരെ സേവിക്കുകയും അവരില്‍നിന്നു ഭാര്യയെ സ്വീകരിക്കുകയും ചെയ്ത ഇസ്മായേല്‍ അബ്രാഹത്തിനു ലഭിച്ച വാഗ്ദാനത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടു. അബ്രാഹവും ഇസഹാക്കും യാക്കോബും സേവിച്ച ദൈവത്തിലേക്കു മടങ്ങിവരാന്‍ തയ്യാറാകുന്നവര്‍ വിശ്വാസംവഴി അബ്രാഹത്തിന്‍റെ സന്തതികളാകും. ഇനി ഇതു സാധ്യമാകുന്നത് യേഹ്ശുവാ വഴി മാത്രമാണ്! കാരണം, പുതിയനിയമത്തില്‍ നമുക്ക് ഒരു പിതാവു മാത്രമേയുള്ളു! വചനം ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം. വിജാതിയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടികണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്‌വാര്‍ത്ത നേരത്തേതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്. ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു"(ഗലാ: 3; 7-9).
ഇത് യേഹ്ശുവാ വഴിയുള്ള ദത്തെടുക്കലിനെയാണു സൂചിപ്പിക്കുന്നത്. എന്നാല്‍, യേശുവിനെ നിഷേധിക്കുന്ന മതങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഈ അവകാശത്തില്‍ പങ്കാളിയാകാന്‍ സാധിക്കുകയില്ല. ഇതിനു വിരുദ്ധമായ ആശയം കൌശലപൂര്‍വ്വം ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കാനാണ് ജോണ്‍പോള്‍ രണ്ടാമന്‍ ശ്രമിച്ചത്. ഇതു വ്യക്തമാക്കുന്ന ഭാഗം യുവജന മതബോധന ഗ്രന്ഥത്തില്‍നിന്നു മനോവ ഇവിടെ കുറിക്കുന്നു: "യേഹ്ശുവായെ വലിയൊരു പ്രവാചകനായി ഖുറാന്‍ പരിഗണിക്കുന്നു"(പേജ് നമ്പര്‍ 84). യേഹ്ശുവായെ പ്രവാചകനായി പരിഗണിക്കുന്നതാണ് ഇസ്ലാമിന്റെ മഹത്വമായി ജോണ്‍പോള്‍ രണ്ടാമന്‍ കരുതുന്നതെങ്കില്‍, വിവരക്കേട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല! ഇന്ത്യന്‍ പ്രസിഡന്റിനെ പഞ്ചായത്തു പ്രസിഡന്റായി പരിഗണിച്ചാല്‍ അതു മഹത്വമായി കാണാനുള്ള വിവരക്കേട് ജോണ്‍പോളിനു മാത്രമേ അവകാശപ്പെടാന്‍ കഴിയൂ! പോപ്പ് ഫ്രാന്‍സീസിനെ കപ്പ്യാരെന്നു വിളിച്ചാല്‍ അതു പുകഴ്ത്തലോ ഇകഴ്ത്തലോ? ദൈവമായ യേഹ്ശുവായെ പ്രവാചകനായി പരിഗണിക്കുന്ന ഇസ്ലാമിക കുതന്ത്രത്തിനു ദൈവജനത്തെ മുഴുവന്‍ ഇരയാക്കാനുള്ള പൈശാചിക അജണ്ടയാണ് ഈ മതബോധനഗ്രന്ഥം!
ഇതു മനോവയുടെ ആരോപണമായി ആരു തെറ്റിദ്ധരിക്കരുത്. യേഹ്ശുവായെ ഇത്രയധികം അധിക്ഷേപിക്കുന്ന മറ്റൊരു മതഗ്രന്ഥം ഈ ഭൂമുഖത്തില്ല. ഖുറാനിലെ ആയത്തുകളുടെ അടിസ്ഥാനത്തില്‍ ഈ വിഷയം പലവട്ടം മനോവ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഇവിടെ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ മനുഷ്യാവതാരത്തില്‍ ഏറ്റവും പ്രധാനമായത് അവിടുത്തെ കുരിശുമരണവും പുനഃരുത്ഥാനവുമാണ്. അതുകൊണ്ടുതന്നെ, ഇതിനെ നിഷേധിക്കുന്നതിനോളം ഗുരുതരമായ നിന്ദ മറ്റൊന്നുമില്ല!
ഖുറാനിലെ കഥാപാത്രമായ ഈസാനബി ദൈവപുത്രന്‍ അല്ലാത്തതുകൊണ്ടും കുരിശില്‍ മരിക്കാത്തവന്‍ ആയതുകൊണ്ടും ബൈബിളിലെ യേഹ്ശുവായായി ഇയാളെ അംഗീകരിക്കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കുകയില്ല! അതുകൊണ്ടുതന്നെ, ഇസ്ലാംമതക്കാര്‍ പ്രവാചകനായി ബഹുമാനിക്കുന്നുവെന്നു പറയപ്പെടുന്ന വ്യക്തി യേഹ്ശുവായല്ല! അങ്ങനെയെങ്കില്‍, യേഹ്ശുവായെ ഇസ്ലാംമതക്കാര്‍ പ്രവാചകനായി ബഹുമാനിക്കുന്നു എന്നത് ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, അവര്‍ പ്രവാചകനായി ബഹുമാനിക്കുന്നത് യേഹ്ശുവായെയല്ല, ഈസായെ ആണ്! ഈസാനബി എന്ന വ്യക്തിയുമായി ക്രിസ്ത്യാനിക്കു യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍, ജോണ്‍പോള്‍ രണ്ടാമന്റെ ആശയത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികള്‍ തള്ളിക്കളയണം! എന്തെന്നാല്‍, ഇതു ബൈബിള്‍ നല്‍കിയിരിക്കുന്ന ശക്തമായ താക്കീതാണ്! വചനം പറയുന്നു: "നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 9).
ബൈബിളില്‍നിന്നു വ്യത്യസ്ഥമായി യേഹ്ശുവായെ പരിചയപ്പെടുത്തുന്നവന്‍ ശപിക്കപ്പെട്ടവനാണെങ്കില്‍, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ശപിക്കപ്പെട്ടവനാണ്! നാം സ്വീകരിച്ച യേഹ്ശുവായെയല്ലാതെ മറ്റൊരു യേഹ്ശുവായെ പരിചയപ്പെടുത്തുന്ന പുസ്തകം ശപിക്കപ്പെട്ട പുസ്തകവുമാകുന്നു. ഈ പുസ്തകത്തെ ചുംബിച്ചുകൊണ്ട് വിശ്വാസികളെ വഞ്ചിക്കുന്ന വ്യക്തിയെ വിശുദ്ധനാക്കുന്നതിലൂടെ വിശുദ്ധരുടെ പദവിയെ അപമാനിക്കുകയാണ് ചെയ്യുന്നത്! ലോകത്തിന്റെ പാപങ്ങളെ സ്വയം ഏറ്റെടുത്തു കുരിശില്‍ പരിഹാരം ചെയ്ത യേഹ്ശുവായെയാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. ഈ രക്ഷകന്‍ ദൈവത്തിന്റെ ഏകജാതനുമാണ്! ഈ യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്നതുപോലെ അംഗീകരിക്കാന്‍ തയ്യാറാകാതെ, അവിടുത്തെ സത്തയെ നിഷേധിക്കുന്നവര്‍ ക്രൈസ്തവരുടെ ചാര്‍ച്ചക്കാരല്ല! ആണെന്നു പറയുന്നവര്‍ ആരുതന്നെയായിരുന്നാലും അവരും ശപിക്കപ്പെട്ടവരാണ്!
ദൈവമല്ലാത്ത യേഹ്ശുവാ നമുക്ക് ആരുമല്ലാത്തതുപോലെ, നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കുരിശില്‍ ബലിയര്‍പ്പിക്കാത്ത യേഹ്ശുവാ നമ്മുടെ രക്ഷകനുമല്ല. യേഹ്ശുവായുടെ കുരിശുമരണം ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ച നുണയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്ലാംമതം കടന്നുവന്നതും നിലനില്‍ക്കുന്നതും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യേഹ്ശുവായുടെ ദൈവത്വവും കുരിശുമരണവും നിഷേധിക്കാന്‍ മാത്രമാണ് ഈ മതം സ്ഥാപിതമായത്! ക്രിസ്തുവിനെ നിഷേധിക്കാനുള്ള ആഹ്വാനം എവിടെനിന്നാണു വരുന്നതെന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത് നോക്കുക: "യേഹ്ശുവായാണു ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് എതിര്‍ക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല"(1 യോഹ: 2; 22, 23). ഇസ്ലാമിനെക്കുറിച്ചുള്ള ദൈവത്തിന്റെ മുഴുവന്‍ വെളിപ്പെടുത്തലുകളും ഈ വചനത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല എന്ന ബൈബിള്‍ വചനത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനി തിരിച്ചറിയേണ്ടത്, ഇസ്ലാമിന്റെ ദൈവമായ അല്ലാഹു യേഹ്ശുവായുടെ പിതാവായ യാഹ്‌വെ അല്ല എന്ന യാഥാര്‍ത്ഥ്യമാണ്! സ്രഷ്ടാവായ ദൈവം യേഹ്ശുവായുടെയും ക്രിസ്ത്യാനികളുടെയും പിതാവായിരിക്കെ, ഇസ്ലാം ആരാധിക്കുന്നത് സ്രഷ്ടാവായ ദൈവത്തെയാണെന്നു ജോണ്‍പോള്‍ രണ്ടാമനോ സ്വര്‍ഗ്ഗത്തിലെ ഒരു ദൂതന്‍ തന്നെയോ പറഞ്ഞാലും നാം അത് അവജ്ഞയോടെ തള്ളിക്കളയുക!
പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്നവിധത്തില്‍ ഒരു കഥാപാത്രത്തെ ഖുറാന്‍ സൃഷ്ടിച്ചിട്ടുണ്ട്. മറിയംബീവി എന്നാണ് ഈ കഥാപാത്രത്തിനു മുഹമ്മദു നല്‍കിയിരിക്കുന്ന നാമം. യേഹ്ശുവാതന്നെയാണ് ഈസാനബി എന്നു സ്ഥാപിക്കാനായി ഈസാനബിയുടെ അമ്മയുടെ 'റോളില്‍' മറിയംബീവിയെ അവതരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുവാന്‍ മെനഞ്ഞെടുത്ത ഈ കഥാപാത്രങ്ങള്‍ വഴി അനേകര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സുവിശേഷ ശുശ്രൂഷകരില്‍ ചിലര്‍പോലും ഈ വഞ്ചനയില്‍ കുടുങ്ങിയെന്നതാണ് ഏറെ പരിതാപകരം! അത്രമാത്രം പൈശാചിക സ്വാധീനം ഈ കഥാപാത്രങ്ങള്‍ക്കു നല്‍കാന്‍ സാത്താന് സാധിച്ചുവന്നതാണ് ഇതിനു കാരണം! മുപ്പത്തിയാറ് ആവര്‍ത്തി മറിയംബീവിയുടെ പേര് ഖുറാനില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, സാത്താന്‍ വലിയ കൗശലം ഇവിടെ പ്രയോഗിച്ചിരിക്കുന്നു! ഈ മറിയംബീവിയാണ് പരിശുദ്ധ കന്യകാമറിയമാണെന്നും, മറിയംബീവിയുടെ പുത്രനായ ഈസാനബി യേഹ്ശുവായാണെന്നും വിശ്വസിപ്പിക്കാന്‍ ഇസ്ലാമികലോകം ഓടിനടക്കുമ്പോള്‍, ആത്മീയജ്ഞാനമില്ലാത്ത ക്രൈസ്തവനേതാക്കാള്‍ അവരുടെ കുതന്ത്രത്തില്‍ അകപ്പെടുകയും അവരുടെ പ്രചാരകരായി അധഃപതിക്കുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്താണ്! ഇത്തരത്തില്‍ വ്യാജകഥാപാത്രങ്ങളെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ദുരാത്മാവിനെ കത്തോലിക്കാസഭയില്‍ അഴിച്ചുവിട്ടത് ജോണ്‍പോള്‍ രണ്ടാമനായിരുന്നു!
ഖുറാനിലെ ഈസായെ യേഹ്ശുവായായി സ്വീകരിക്കാന്‍ പഠിപ്പിക്കുന്നവര്‍, ഭാവിതലമുറയെ അന്ധകാരത്തിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. ഈസാനബിയും യേഹ്ശുവായും ഒരുവന്‍തന്നെയാണെങ്കില്‍, ഇസ്ലാമിന്‍റെ വാദങ്ങളാണ് സത്യമെന്നു വിശ്വസിക്കാന്‍ ഭാവിതലമുറയെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്നു ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തവും ഇതുതന്നെയാണ്!
വ്യാജമായതിനെ സ്വീകരിക്കാനുള്ള മിഥ്യാബോധം മനുഷ്യരില്‍ ജനിപ്പിക്കുന്നത് സാത്താനല്ല, ദൈവമാണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഏതു വിഭാഗത്തില്‍പ്പെട്ട വ്യക്തികളിലാണ് മിഥ്യാബോധം ജനിപ്പിക്കുന്നതെന്നും എന്തു കാരണത്താലാണ് ഇത് അനുവദിക്കുന്നതെന്നും വായിക്കുമ്പോള്‍ ചില സത്യങ്ങള്‍ മറനീക്കി പുറത്തുവരും! വചനം ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). വളരെ കരുതലോടെ സമീപിക്കേണ്ട ഒരു വചനമാണിത്. താഴെ വിവരിക്കാന്‍പോകുന്ന വിഷയത്തിലും ഈ വചനത്തിന്റെ പ്രസക്തി വലുതായതുകൊണ്ട് സൂക്ഷ്മതയോടെ ഇതിനെ സമീപിക്കുക.
ഈ വചനത്തിന്റെ അന്തസത്ത ഇതാണ്: സത്യത്തെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവരെയാണ് വഞ്ചകന്റെ കെണിയില്‍ അകപ്പെടാന്‍ ദൈവം അനുവദിക്കുന്നത്. എന്താണ് സത്യമെന്ന്‍ അറിയാന്‍ ശ്രമിക്കുകയും അതിനോടു ചേര്‍ന്നുനില്‍ക്കാന്‍ തയ്യാറാവുകയും ചെയ്യാത്തവരെ ദൈവം സ്വീകരിക്കുകയില്ല. എന്താണു സത്യമെന്നുള്ള വെളിപ്പെടുത്തല്‍ യേഹ്ശുവാ നല്‍കിക്കഴിഞ്ഞു. യേഹ്ശുവാ മാത്രമാണു സത്യമെന്നു തിരിച്ചറിയുകയും അവിടുത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യാത്തവരെ പിതാവായ ദൈവം സ്വീകരിക്കാതെ വരുമ്പോള്‍ അവര്‍ മിഥ്യാബോധത്തിന് അടിമകളാവുകയും അതുവഴി ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്യും! ഒരു വചനംകൂടി ഓര്‍ക്കുക: "ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു"(റോമാ: 8; 1, 2). യേഹ്ശുവായോടുള്ള ഐക്യപ്പെടലിന്റെ പ്രാധാന്യം വ്യക്തമാക്കാനാണ് ഈ വചനം ഇവിടെ കുറിച്ചത്. നമുക്കു വിഷയത്തിലേക്കു തിരികേവരാം.
ഖുറാനിലെ വ്യാജങ്ങളെ സ്വീകരിക്കാനുള്ള മൗഢ്യം ഒരുവനില്‍ ജനിക്കുന്നത് ക്രിസ്തുവിനോട് (ദൈവവചനത്തോട്) പൂര്‍ണ്ണമായി ഐക്യപ്പെടാത്തതുകൊണ്ടാണ്! ലോകത്തോടുള്ള മൈത്രിമൂലം സഭാനേതാക്കന്മാരില്‍ പലരും ക്രിസ്തുവുമായുള്ള ഐക്യത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇത്തരക്കാരാണ് ദൈവവചനത്തെ അവഗണിച്ചുകൊണ്ട് വിഗ്രഹാലയങ്ങളുമായി സന്ധിചെയ്തിരിക്കുന്നത്. വചനം ഇങ്ങനെ പറയുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). വിജാതിയതയെ ശ്ലാഘിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കു പിന്നിലും ലോകത്തോടുള്ള മൈത്രിയാണു കാണാന്‍ കഴിയുന്നത്! ലോകത്തിന്റെ അംഗീകാരത്തിനുവേണ്ടി ദൈവത്തിന്റെ നിയമങ്ങളെയും വചനങ്ങളെയും വളച്ചൊടിക്കുകയും മായംചേര്‍ത്തു കച്ചവടം നടത്തുകയും ചെയ്യുന്നവരാണ് വിജാതിയതയിലെ നന്മ പെറുക്കാന്‍ പരിപൂര്‍ണ്ണ നന്മയെ ഉപേക്ഷിക്കുന്നത്! യുവജന മതബോധന ഗ്രന്ഥത്തിലൂടെ ജോണ്‍പോള്‍ രണ്ടാമന്‍ ലക്ഷ്യമിട്ടതും വ്യത്യസ്ഥമല്ല! ബൈബിളിലെ നന്മ പഠിപ്പിക്കാന്‍ സമയമില്ലാത്തവര്‍ വിജാതിയതയിലെ നന്മയെ അന്വേഷിച്ചുനടക്കുന്ന അവസ്ഥയാണ് ഇന്നു നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി!
ഖുറാനിലെ മറിയംബീവിയെ പരിശുദ്ധ കന്യകാമറിയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഖുറാന്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യം മനോവ ഉയര്‍ത്തുകയാണ്. മുപ്പത്തിയാറു തവണ മറിയംബീവിയെക്കുറിച്ചു ഖുറാന്‍ ആവര്‍ത്തിക്കുകയും 'മറിയം' എന്ന പേരില്‍ ഒരു അദ്ധ്യായംതന്നെ എഴുതിച്ചേര്‍ക്കുകയും ചെയ്തപ്പോള്‍, അവ എന്താണെന്ന് അന്വേഷിക്കുവാനുള്ള മര്യാദയെങ്കിലും ജോണ്‍പോള്‍ കാണിക്കണമായിരുന്നു. മറിയംബീവി ആരാണെന്നു വ്യക്തമാക്കുന്ന ലേഖനം മനോവയുടെ താളില്‍ ഉണ്ട്. വായിച്ചിട്ടില്ലാത്തവര്‍, 'ഖുറാനിലെ `മറിയംബീവി` ഒരു സാങ്കല്പിക കഥാപാത്രം!' എന്ന ലേഖനം വായിക്കുക! ഖുറാനിലെ മറിയംബീവിയും ബൈബിളിലെ കന്യകാമറിയത്തെയും വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന ഈ ലേഖനത്തിന്റെ ചുരുക്കമിതാണ്: ദൈവവും ലോകരക്ഷകനുമായ യേഹ്ശുവായുടെ അമ്മയായ മറിയത്തെയല്ല ഖുറാനിലെ മറിയംബീവിയില്‍ കാണുന്നത്. മാത്രവുമല്ല, ജിബ്രീല്‍ മലക്കില്‍നിന്നു ഗര്‍ഭംധരിക്കുകയും ഈസായെ പ്രസവിക്കുകയും ചെയ്തുവെന്ന് ഇസ്ലാംമതക്കാര്‍ പ്രചരിപ്പിക്കുന്ന സ്ത്രീ എങ്ങനെയാണ് നമ്മുടെ അമ്മയാകുന്നത്? ഒരിക്കലെങ്കിലും ഖുറാന്‍ വായിച്ചിട്ടുള്ള ആര്‍ക്കും ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുമെന്നിരിക്കെ, ജോണ്‍പോള്‍ രണ്ടാമന്‍ തന്റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നത് നോക്കുക: "അവിടുത്തെ അമ്മയായ മറിയത്തെ പ്രവാചകന്റെ അമ്മയായി ആദരിക്കുന്നു"(പേജ് നമ്പര്‍ 84).
പരിശുദ്ധ കത്തോലിക്കാസഭ കന്യകാമറിയത്തെ പ്രവാചകന്റെ അമ്മയായിട്ടല്ല പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്. യേഹ്ശുവാ രക്ഷകനായതുകൊണ്ട് അവിടുത്തെ അമ്മയെ സഭ രക്ഷകന്റെ അമ്മയായി ആദരിക്കുന്നു! രക്ഷകന്റെ മാതാവിനെ പ്രവാചകന്റെ അമ്മയായി തരംതാഴിത്തിയതാണോ ഇസ്ലാമിനെ ശ്രേഷ്ഠമായി പരിഗണിക്കാനും, ദൈവനിഷേധത്തിന്റെ ഗ്രന്ഥമായ ഖുറാനെ ചുംബിക്കാനും ജോണ്‍പോള്‍ രണ്ടാമനെ പ്രേരിപ്പിച്ചത്? പതിനാലു നൂറ്റാണ്ടുകളിലേറെ പണിപ്പെട്ടിട്ടും യൂറോപ്പിന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിയാതിരുന്ന ഇസ്ലാമിനെ യൂറോപ്പില്‍ കുടിയിരുത്തിയത് ഇദ്ദേഹമാണ്! സ്വൈര്യമായി ജീവിച്ചിരുന്ന ഒരു ജനതയുടെമേല്‍ മഹാമാരി വരുത്തിവച്ച ജോണ്‍പോള്‍ ഇവിടുത്തെ ക്രിസ്തീയതയുടെ വേരറുക്കുകയാണു ചെയ്തത്! ബൈബിളിനെ ധിക്കരിച്ചുകൊണ്ട് വിഗ്രഹാലയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍ ശിരസ്സുനമിക്കുകയും ചെയ്ത ജോണ്‍പോള്‍ രണ്ടാമനില്‍നിന്ന്‍ വിശ്വാസികള്‍ ഇതിലധികം പ്രതീക്ഷിക്കേണ്ടതില്ല! കത്തോലിക്കാ യുവതയെ ഉന്മൂലനംചെയ്യാന്‍ ജോണ്‍പോള്‍ രണ്ടാമനിലൂടെ സാത്താന്‍ ഒരുക്കിയ കെണിയായിരുന്നു യുവജന മതബോധന ഗ്രന്ഥം! വിഗ്രഹാലയങ്ങളും ജോണ്‍പോള്‍ രണ്ടാമനും തമ്മിലുള്ള ആത്മബന്ധം അടുത്തറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: 'ജോണ്‍പോള്‍ രണ്ടാമനും അന്യദേവന്മാരും'
ക്രിസ്തീയതയുമായി ഇസ്ലാമികതയ്ക്കു യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, ക്രിസ്തീയതയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം! ശത്രുക്കളെ സ്നേഹിക്കുകയെന്ന വചനത്തിന്റെ പരിഗണന ഇസ്ലാമികതയ്ക്കോ മറ്റേതെങ്കിലും വിജാതിയ ആശയങ്ങള്‍ക്കോ നല്‍കാന്‍ കഴിയില്ല! ഈ വചനത്തെ ദുരുപയോഗിക്കാന്‍ പഠിപ്പിക്കുന്നത് ശത്രുവായ സാത്താനാണ്! നാം സ്നേഹിക്കേണ്ടത്, ആത്മീയ ശത്രുക്കളെയല്ല; മറിച്ച്, വ്യക്തിയെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഭൗതീകമായി ആരില്‍നിന്നെങ്കിലും ഉപദ്രവം ഏല്‍ക്കേണ്ടിവന്നാല്‍, അതിനുപിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയോടു ക്ഷമിക്കുവാനാണ് വചനം നിര്‍ദ്ദേശിക്കുന്നത്. യേഹ്ശുവായെയും അവിടുത്തെ സഭയെയും എതിര്‍ക്കുന്ന ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളെപ്പോലും എതിര്‍ക്കാതെ സഹിഷ്ണുതയുടെ സുവിശേഷവുമായി ഇറങ്ങിയിരിക്കുന്നവര്‍ കപടനാട്യക്കാരാണ്. വ്യക്തിപരമായ ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടിവരുമ്പോള്‍ ഇക്കൂട്ടരുടെ തനിനിറം നമുക്കു വ്യക്തമാകും! ക്രിസ്തുവിനെ ആക്ഷേപിച്ചുകൊണ്ട് ഭാരതത്തിലെ വിജാതിയര്‍ പ്രചരണം നടത്തുമ്പോള്‍ ക്രൈസ്തവസഭകള്‍ അവരോടു കാണിക്കുന്ന സഹിഷ്ണുത, സഭയുടെ സമ്പത്തില്‍ കൈവച്ചാല്‍ എവിടെപ്പോകുമെന്നു നമുക്കറിയാം. ആത്മീയമായ ദ്രോഹങ്ങളോട് സഹിഷ്ണുതയും ഭൗതീകമായ ദ്രോഹങ്ങളോട് അസഹിഷ്ണുതയും എന്നതാണ് ക്രൈസ്തവ സഭകളുടെ നയം! അതുകൊണ്ടാണ്, ജാലിയന്‍ വാലാബാഗ്, നക്സലൈറ്റ്, മാവോയിസ്റ്റ് തുടങ്ങിയ പദങ്ങളുമായി മെത്രാന്മാര്‍ തെരുവിലിറങ്ങേണ്ടി വരുന്നത്!
കത്തോലിക്കാസഭയിലെ യുവാക്കളെ വഞ്ചിക്കുവാനായി ചില താത്വീകമായ ഭോഷ്ക്കുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടി ഇവിടെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. "ക്രിസ്തുവിനെയും സഭയെയും സ്വന്തം കുറ്റത്താലല്ലാതെ അറിയാതിരിക്കുകയും എന്നാലും ആത്മാര്‍ത്ഥമായി ദൈവത്തെ തേടുകയും മനഃസാക്ഷിയുടെ സ്വരം അനുസരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നിത്യരക്ഷ പ്രാപിക്കാന്‍ കഴിയുമെന്നും സഭ പഠിപ്പിക്കുന്നു"(പേജ് നമ്പര്‍ 84). എത്ര കൗശലത്തോടെയാണ് രക്ഷയെയും ഏകരക്ഷകനെയും നിഷേധിച്ചിരിക്കുന്നതെന്നു നോക്കുക! യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് അവസാനമായി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണു ബൈബിളില്‍ വായിക്കുന്നത്: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). സ്വര്‍ഗ്ഗത്തിന്റെ അവകാശിയായവന്‍ പറഞ്ഞ ഈ വാക്കിനെ അസാധുവാക്കാന്‍ ശക്തനായി സ്വര്‍ഗ്ഗത്തില്‍പ്പോലും ആരുമില്ലെന്നിരിക്കെ, ഈ വചനത്തിനു വിരുദ്ധമായി ഭൂമിയിലെ ഏത് ഉന്നതന്‍ പറഞ്ഞാലും അതു ഗൌനിക്കെണ്ടാതില്ല. സുവിശേഷ പ്രസംഗത്തിലൂടെ അനേകര്‍ രക്ഷപ്രാപിക്കുന്നതു കണ്ടിട്ടുള്ള സാത്താന്റെ അസ്വസ്ഥത ചില വ്യക്തികളിലൂടെ പ്രകടമാകുന്നതാണ് ഇത്!
മനഃസാക്ഷിയുടെ സ്വരം അനുസരിച്ചു ജീവിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കാനല്ല യേഹ്ശുവാ കല്പിച്ചത്. "ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 20). യേഹ്ശുവാ കല്പിച്ചിട്ടുള്ള സത്യങ്ങള്‍ അനുസരിക്കാന്‍ ലോകം മുഴുവനിലുമുള്ള എല്ലാവരെയും പഠിപ്പിക്കുവാനാണ് അവിടുന്ന് ആഹ്വാനം ചെയ്തത്! അവ വിശ്വസിക്കുന്നവര്‍ മാത്രമാണ് രക്ഷിക്കപ്പെടുന്നതെന്നും വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള സത്യം മറച്ചുവച്ചുകൊണ്ട് ലോകത്തെയൊന്നാകെ ശിക്ഷാവിധിയ്ക്കു വിധേയരാക്കാനുള്ള സാത്താന്റെ അജണ്ടയാണ് ജോണ്‍പോള്‍ രണ്ടാമന്‍ നടപ്പാക്കാന്‍ ശ്രമിച്ചത്! ഈ പരിശ്രമങ്ങള്‍ ഒരു പരിധിവരെ വിജയംകണ്ടു എന്നതാണു യാഥാര്‍ത്ഥ്യം!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ക്രിസ്തുവിനെയും സഭയെയും അറിയാത്തവര്‍ക്കു നിത്യരക്ഷ വാഗ്ദാനം ചെയ്യുന്ന ജോണ്‍പോള്‍ രണ്ടാമനു നിത്യരക്ഷയെന്താണെന്ന് അറിയാഞ്ഞിട്ടാണോ? നിത്യജീവനെക്കുറിച്ചുള്ള യേഹ്ശുവായുടെ വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. അവയില്‍ ചിലതു ശ്രദ്ധിക്കുക: "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്‍റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും"(യോഹ: 6; 40). തന്നെ കാണുകയും തന്നില്‍ വിശ്വസിക്കുകയും ചെയ്യാതെ നിത്യജീവന്‍ ലഭിക്കുന്നില്ലെന്ന് യേഹ്ശുവാ വ്യക്തമാക്കുമ്പോള്‍, മതബോധനഗ്രന്ഥം വാഗ്ദാനം ചെയ്യുന്ന നിത്യരക്ഷ ഏതായിരിക്കുമെന്ന് മനോവയ്ക്കറിയില്ല! എന്നാല്‍, എന്താണ് യഥാര്‍ത്ഥ നിത്യജീവന്‍ എന്നകാര്യവും യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണു നിത്യജീവന്‍"(യോഹ: 17; 3). സത്യദൈവത്തെയും അവിടുന്നയച്ച യേഹ്ശുവായെയും അറിയുകയെന്നതാണ് നിത്യജീവനെങ്കില്‍, ദൈവത്തെ അന്വേഷിച്ചു നടക്കുകയും, യേഹ്ശുവായില്‍ വിശ്വസിക്കാതെ മനഃസാക്ഷിയുടെ സ്വരം അനുസരിച്ചു ജീവിക്കുകയും ചെയ്‌താല്‍ നിത്യരക്ഷ പ്രാപിക്കുമെന്ന നുണ പ്രചരിപ്പിച്ചവന്‍ സകലരെയും വഞ്ചിക്കുകയായിരുന്നു!
മനഃസാക്ഷിയുടെ സ്വരം അനുസരിച്ചു ജീവിച്ചാല്‍ നിത്യരക്ഷപ്രാപിക്കുമെന്ന അബദ്ധസിദ്ധാന്തം പാപത്തെ ന്യായീകരിക്കാനുള്ള കുതന്ത്രമാണ്! ഒരു വ്യക്തിയുടെ മനഃസാക്ഷി രൂപപ്പെടുന്നത് അവനു ലഭിച്ചിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലാണ്. തെറ്റായ അറിവുകളിലൂടെ രൂപപ്പെടുന്ന മനഃസാക്ഷി നിര്‍മ്മലമോ നീതിപൂര്‍വ്വകമോ ആയിരിക്കില്ല. അതുകൊണ്ടുതന്നെ, ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ നീതിരഹിതമായിരിക്കും. ശുദ്ധമനഃസാക്ഷിക്കായി പ്രാര്‍ത്ഥിക്കണമെന്ന അപ്പസ്തോലന്‍റെ ഉപദേശം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. വിജാതിയര്‍ തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തുടര്‍ന്നാലും നിത്യരക്ഷ പ്രാപിക്കുമെന്നു പറയുമ്പോള്‍, പൗലോസ് അപ്പസ്തോലന്‍ വിജാതിയരുടെ അവസ്ഥയെക്കുറിച്ച് ഇങ്ങനെ പറയുന്നു: "നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടിരിക്കുന്നു"(എഫേ: 4; 17, 18).
മനഃസാക്ഷി ശുദ്ധമല്ലെങ്കില്‍ ആ സ്വരം സ്വീകാര്യമല്ല എന്നതുകൊണ്ടാണല്ലോ തിമോത്തേയോസിനെ പൗലോസ് ഇങ്ങനെ ഉപദേശിച്ചത്: "എന്റെ മകനായ തിമോത്തേയോസേ, നിന്നെക്കുറിച്ചു നേരത്തേ ഉണ്ടായിട്ടുള്ള പ്രവചനങ്ങള്‍ക്കനുസൃതം വിശ്വാസത്തോടും നല്ല മനഃസാക്ഷിയോടും കൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാന്‍ ഭരമേല്പിക്കുന്നു"(1 തിമോ: 1; 18, 19). മനഃസാക്ഷിയില്‍ത്തന്നെ നല്ലതും ചീത്തയും ഉണ്ടെന്നു വ്യക്തം! തെറ്റായ അറിവില്‍ രൂപപ്പെട്ട മനഃസാക്ഷി നല്ലതായിരിക്കില്ല! ഇങ്ങനെയുള്ള മനഃസാക്ഷിയെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം"(1 തിമോ: 4; 1, 2). ഇത്തരത്തില്‍ കത്തിക്കരിഞ്ഞ മനഃസാക്ഷിയുടെ ഉടമ, ആ മനഃസാക്ഷിയുടെ സ്വരം സ്വീകരിച്ചാല്‍ നിത്യരക്ഷ പ്രാപിക്കുമെന്ന പ്രഖ്യാപനം ക്രിസ്തുവിനു വിരുദ്ധവും പൈശാചികവുമാണ്!
മനഃസാക്ഷി മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് അപ്പസ്തോലന്മാരുടെ തലവന്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍"(1 പത്രോ: 3; 16). ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള അപ്പസ്തോലന്റെ വിശദ്ദീകരണം നോക്കുക: "അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനമല്ല, മറിച്ച്, ശുദ്ധമനഃസാക്ഷിക്കായി യേഹ്ശുവാ മ്ശിഹായുടെ ഉത്ഥാനംവഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ത്ഥനായാണ്"(1 പത്രോ: 3; 21). ജ്ഞാനസ്നാനത്തെ ശുദ്ധമനഃസാക്ഷിക്കായുള്ള പ്രാര്‍ത്ഥനയായി പരിഗണിക്കുന്നുവെങ്കില്‍, സ്നാനം സ്വീകരിക്കാത്തവരുടെ മനഃസാക്ഷിയെ നിര്‍മ്മലമായി കരുതാന്‍ കഴിയില്ല! ദൈവത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ള വ്യക്തികള്‍, തങ്ങളുടെ മനഃസാക്ഷിയുടെ സ്വരം ശ്രവിച്ചു മുന്നോട്ടുപോയാല്‍ തെറ്റുപറ്റില്ല! എന്നാല്‍, സത്യദൈവത്തെ കണ്ടെത്താത്തവരുടെ മനഃസാക്ഷിയെ അംഗീകരിക്കുന്നത് തികച്ചും ദുരുപദേശപരമാണെന്നു പറയാതെവയ്യ!
രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആരംഭിച്ച പൈശാചിക പരിഷ്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവുമേറെ പരിശ്രമിച്ച വ്യക്തിയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍! യുവജന മതബോധന ഗ്രന്ഥത്തില്‍ മാത്രമല്ല, ജീവന്റെ സുവിശേഷം എന്ന ചാക്രികലേഖനത്തിലും പൈശാചികമായ സന്ദേശങ്ങള്‍ കൌശലപൂര്‍വ്വം അവതരിപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്! ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് എഴുതിവച്ചിരിക്കുന്ന തെറ്റായ വിവരങ്ങള്‍ മുന്‍പൊരിക്കല്‍ മനോവ വിശദ്ദീകരിച്ചിരുന്നു.
മനഃസാക്ഷിയുടെ സ്വരം ശ്രവിച്ച് രക്ഷപ്രാപിക്കാമെന്ന വ്യാമോഹത്തില്‍ കഴിയുന്നവര്‍ വഞ്ചിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് മനോവയ്ക്കു നല്‍കാനുള്ളത്! മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി അവസാന തുള്ളി രക്തംവരെയും ചിന്തി ജീവന്‍ സമര്‍പ്പിച്ച രക്ഷകനായ യേഹ്ശുവാ പഠിപ്പിച്ചത് മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുവാന്‍ ആയിരുന്നില്ല. സ്വജീവനെക്കാളേറെ ക്രിസ്തുവിനെയും അവിടുത്തെ സഭയെയും സ്നേഹിച്ച അപ്പസ്തോലന്മാരും ഈ ഭോഷ്ക്ക് പഠിപ്പിച്ചില്ല! എന്നാല്‍, സഭയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച്, സുഖജീവിതം നയിക്കുക മാത്രം ചെയ്തിട്ടുള്ളവര്‍ക്ക് ആത്മാക്കളുടെ രക്ഷ പ്രധാനമല്ല എന്നതാണു യാഥാര്‍ത്ഥ്യം!
രക്ഷപ്രാപിക്കാന്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്ന്‍ അപ്പസ്തോലന്മാരെ നോക്കി ജനങ്ങള്‍ ചോദിച്ചപ്പോള്‍, നിങ്ങള്‍ മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുവാനല്ല പറഞ്ഞത്; മറിച്ച്, അവര്‍ ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്‍റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ.പ്രവര്‍:2;38,39). സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയുടെ വാക്ക് അന്നത്തെ മനുഷ്യര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല എന്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. തടവറയില്‍ അദ്ഭുതം നടന്നപ്പോള്‍ പൗലോസിന്റെയും സീലാസിന്റെയും കാല്ക്കല്‍ വീണുകൊണ്ട് കാവല്‍ക്കാരന്‍ ചോദിച്ചു: "യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവര്‍ പറഞ്ഞു: രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 16; 30, 31). യേഹ്ശുവാ ഭരമേല്പിച്ച ദൗത്യത്തില്‍നിന്നു വിരമിച്ചവര്‍, അനേകരെ വഞ്ചിക്കുന്ന പൈശാചിക സന്ദേശങ്ങള്‍ കത്തോലിക്കാസഭയില്‍ നിയമങ്ങളാക്കിയപ്പോള്‍ അവര്‍ വാഴ്ത്തപ്പെട്ടവരായി. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സൂത്രധാരകനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി പോപ്പും' ഇയാളുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ചു മരിച്ച ജോണ്‍പോള്‍ രണ്ടാമനുമാണ് അള്‍ത്താര വണക്കത്തിനായി ഉടന്‍തന്നെ നിയുക്തരാകുന്ന അഭിനവ വിശുദ്ധര്‍!
1935-ല്‍ പാരീസിലെ വത്തിക്കാന്‍ സ്ഥാനപതിയായിരിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ റോങ്കാളി എന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ 'ദി ഓര്‍ഡര്‍ ഓഫ് റോസിക്രൂസിയന്‍സ്' (the Order of Rosicrucians) എന്ന 'ഫ്രീമേസണ്‍' സംഘത്തില്‍ അംഗമായിരുന്നുവെന്നും അവരുടെ ലോഡ്ജുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും FBI അന്വേഷണ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 1994-ല്‍ പോര്‍ച്ചുഗീസ് പത്രങ്ങളായ 'ഓ ദിയാ' (O Dia), 'കൊറെയോ ദ് ഡൊമിങ്കോ' (Correio de Domingo) എന്നിവയിലായിരുന്നു വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. ഇത്തരം സംഘടനകളില്‍ അംഗങ്ങളാകുന്നവര്‍ കത്തോലിക്കാസഭയില്‍നിന്നു പുറത്താകുമെന്ന നിയമം ഇപ്പോഴും നിലവിലുണ്ട്. അവര്‍ക്ക് പരിശുദ്ധ കുര്‍ബ്ബാനയടക്കം ഒരു കൂദാശകളും സ്വീകരിക്കാന്‍ അനുവാദമില്ല. കത്തോലിക്കാസഭയിലെ ഈ നിയമങ്ങള്‍ ജോണ്‍ ഇരുപത്തിമൂന്നാമനു ബാധകമല്ലെന്നുണ്ടോ?! 1738 മുതല്‍ സഭയുടെ മാര്‍പ്പാപ്പമാരായിരുന്നിട്ടുള്ള 21 പോപ്പുമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള ഈ നിയമം നീക്കംചെയ്തതായി അറിവില്ല! പ്രഖ്യാപനം നടത്തിയ എല്ലാ മാര്‍പ്പാപ്പാമാരുടെയും വിവരങ്ങള്‍ മനോവ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു വായിക്കാത്തവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സൂനഹദോസ്!
'ഗ്രിഗറി പതിനേഴാമന്‍' എന്ന തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പയെ ഭീഷണിപ്പെടുത്തി അധികാരം തട്ടിയെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍റെ പൈശാചിക മുഖം വായനക്കാര്‍ക്കുമുന്നില്‍ തുറന്നുകാണിക്കാന്‍ മനോവ തയ്യാറെടുക്കുകയാണ്. പരിശുദ്ധ കന്യകാമറിയത്തെ ഇകഴ്ത്തുകയും ഫാത്തിമാ സന്ദേശങ്ങളെ അവഹേളിക്കുകയും ചെയ്ത വ്യക്തിയെ അള്‍ത്താരവണക്കത്തിനു യോഗ്യനായി പ്രഖ്യാപിക്കുവാനുള്ള ഫ്രാന്‍സീസിന്റെ നീക്കവും 'ഫ്രീമേസണ്‍' സംഘം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഫാത്തിമയിലെ സന്ദേശങ്ങള്‍ മാനസീക വിഭ്രാന്തിയുടെ പരിണിതഫലമാണെന്നു പ്രഖ്യാപിക്കുകയും അവയെ പരിഹസിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍! ജപമാലയെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ ഇയാള്‍ മരണമടഞ്ഞതുകൊണ്ട് സാത്താന്റെ ഉദ്യമം ഫലിച്ചില്ല. കത്തോലിക്കാസഭയോട് ദൈവം കാണിച്ച കരുണയായിരുന്നു ഇയാളുടെ അപ്രതീക്ഷിത മരണം!
ദിവ്യകാരുണ്യ ഭക്തിയുടെ മറവില്‍ പരിശുദ്ധ കുര്‍ബ്ബാനയെ അവഹേളിച്ച ജോണ്‍പോള്‍ രണ്ടാമന്റെ പ്രവര്‍ത്തികളും കൗശലം നിറഞ്ഞതായിരുന്നു. ദ്യവ്യകാരുണ്യത്തിനു നല്‍കിവന്ന ആദരവുകള്‍ തന്ത്രപൂര്‍വ്വം ഇല്ലാതാക്കിയതും അള്‍ത്താരയില്‍ സ്ത്രീകളെ പ്രതിഷ്ഠിച്ചുകൊണ്ട് മലിനമാക്കാന്‍ അനുവദിച്ചതും ഇദ്ദേഹം തന്നെയാണ്. 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമായി പരിശുദ്ധ കുര്‍ബ്ബാന 'ബ്ലാക്ക് മാസ്' നടത്തുന്നവരുടെ കൈകളില്‍ എത്തിക്കാനായിരുന്നു ഇയാള്‍ നടത്തിയ മറ്റൊരു പരിഷ്കാരം! സ്ത്രീ പൗരോഹിത്യവും സ്വവര്‍ഗ്ഗരതിയെ അംഗീകരിക്കുന്ന നിയമവും ഒപ്പുവയ്ക്കാന്‍ തയ്യാറെടുക്കുന്നതിനു മുന്‍പുതന്നെ ഇദ്ദേഹവും മരണമടഞ്ഞു. പിന്നീടുവന്ന ബെനഡിക്റ്റ് പതിനാറാമന്‍ ഈ പൈശാചികത പിന്തുടരാത്ത ഒറ്റ കാരണത്താല്‍, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും 'ഫ്രീമേസണ്‍' അജണ്ട നടപ്പാക്കാന്‍ കൌശലക്കാരനായ ഫ്രാന്‍സീസിനെ പ്രതിഷ്ഠിക്കുകയും ചെയ്തത് സഭയില്‍ കടന്നുകൂടിയ സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ്.
രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ശില്പിയും അതിന്റെ പ്രചാരകനുമാണ് ഉടന്‍ വിശുദ്ധരാകാന്‍ പോകുന്നത്. സുവിശേഷ പ്രഘോഷണത്തെയും ക്രിസ്തീയതയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിനെയും പരിഹസിക്കുന്ന പോപ്പ് ഫ്രാന്‍സീസ് തന്നെയാണ് ഇവരുടെ യഥാര്‍ത്ഥ പിന്‍ഗാമി!
ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍, ഫ്രാന്‍സീസ് തുടങ്ങിയ മൂന്നു പോപ്പുമാരുടെയും തിരഞ്ഞെടുപ്പുകള്‍ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഗ്രിഗറി പതിനേഴാമനെ ബന്ദിയാക്കി സ്ഥാനം അപഹരിച്ചുവെങ്കില്‍, ജോണ്‍പോള്‍ രണ്ടാമന്‍ സ്ഥാനമേല്‍ക്കുവാന്‍ കാരണമായത് ജോണ്‍പോള്‍ ഒന്നാമന്റെ അകാലത്തിലുള്ള മരണമായിരുന്നു. ഈ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു! ഇപ്പോള്‍ ഫ്രാന്‍സീസ് സ്ഥാനമേറ്റത് ബെനഡിക്റ്റ് പതിനാറാമനെ പുറത്താക്കിക്കൊണ്ടാണ്. സ്വയം രാജിവച്ചുവെന്നു പറയപ്പെടുന്ന ബെനഡിക്റ്റ് പതിനാറാമനെ പുറത്താക്കിയതും ഫ്രാന്‍സീസിനെ പ്രതിഷ്ഠിച്ചതും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ ചേര്‍ന്നാണെന്ന സത്യം ലോകത്തെ അറിയിക്കേണ്ടതു മനോവയുടെ ദൌത്യമായിരിക്കുന്നു. ഫ്രാന്‍സീസ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പരിഷ്കാരങ്ങളും 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്! ഇദ്ദേഹത്തിനുവേണ്ടി ആരാധകരെ സൃഷ്ടിക്കുന്നതും മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതും മാത്രമല്ല, ഇദ്ദേഹത്തിനുവേണ്ടി വന്‍ സമ്മേളനങ്ങള്‍ ഒരുക്കുന്നതും ഈ സംഘമാണ്. വത്തിക്കാനിലേക്കു തീര്‍ഥാടകരെ അയയ്ക്കാന്‍ 'ഫ്രീമേസണ്‍' സംഘങ്ങള്‍ മത്സരിക്കുകയാണ്. തീര്‍ഥാടനത്തിന്റെ മറവില്‍ പൈശാചിക ശക്തികള്‍ വത്തിക്കാനില്‍ അഴിഞ്ഞാടുന്ന കാഴ്ച അവിടെ ചെല്ലുന്നവര്‍ക്കു കാണാം! പോപ്പ് ഫ്രാന്‍സീസിന്റെ പൈശാചിക അജണ്ടകള്‍ തുറന്നുകാണിക്കുന്ന ലേഖനവും മനോവ തയ്യാറാക്കിയിട്ടുണ്ട്. യേഹ്ശുവാ അനുവദിക്കുമ്പോള്‍ അതു പ്രസിദ്ധീകരിക്കും! ഒരുകാര്യം മനോവ വ്യക്തമാക്കുന്നു: അല്ലാഹുവിനെ യാഹ്‌വെയാക്കാന്‍ ജോണ്‍പോള്‍ നടത്തിയ കുതന്ത്രം അതേപടി പ്രയോഗിക്കുന്ന ഫ്രാന്‍സീസിനെ കാണുമ്പോള്‍, ഇവര്‍ മൂവരിലും പ്രവര്‍ത്തിച്ചത് ഒരേ ആത്മാവാണെന്നും അത് പിശാചാണെന്നും വ്യക്തമാകുന്നു!
രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ദുര്‍ഭൂതമായിരുന്നു 'സെക്കുലറിസം'! എല്ലാ ദൈവങ്ങളും ഒന്നാണെന്ന അബദ്ധം പഠിപ്പിച്ചുകൊണ്ട് ഒന്നാംപ്രമാണത്തിനെതിരെ പാപം ചെയ്യാന്‍ ദൈവജനത്തെ വഞ്ചിച്ച ദുര്‍ഭൂതം! ഇതിന്റെ ഉത്പന്നങ്ങളാണ് ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍പോള്‍ രണ്ടാമനും ഫ്രാന്‍സീസും! അല്ലാഹുവും യാഹ്‌വെയും ഒന്നാണെന്നു പഠിപ്പിച്ച ഇവര്‍ സത്യത്തെ നിഷേധിച്ചു. അല്ലാഹുവിനു പുത്രനില്ലെന്ന് അവന്‍തന്നെ ആണയിടുമ്പോള്‍, അവനാണ് യാഹ്‌വെയെന്നു പറയുന്നവര്‍ യേഹ്ശുവാ ദൈവമല്ല എന്നു പറയാന്‍ വൈകില്ല! ഒടുവില്‍ ഫ്രാന്‍സീസ് ഇതു പറയുമ്പോള്‍ മാത്രമായിരിക്കും ഇയാളുടെ സ്തുതിപാടകര്‍ക്കു യാഥാര്‍ത്ഥ്യബോധം ഉണ്ടാവുന്നത്!
ഏതായാലും, വരും ദിവസങ്ങളില്‍ കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ രണ്ടു 'വിശുദ്ധര്‍' പ്രത്യക്ഷപ്പെടും! ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനും വിജാതിയതയെ വളര്‍ത്താനും അക്ഷീണം യത്നിച്ചു കടന്നുപോയ രണ്ടു വ്യക്തികള്‍! യൂറോപ്പിലെ ക്രിസ്തീയതയ്ക്കു കല്ലറ പണിതവര്‍! വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ വായിക്കുന്നവര്‍ ഗ്രഹിക്കട്ടെ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-