വിചാരണ

ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളും ക്രിസ്തീയവിരുദ്ധതയും!

Print By
about

26 - 01 - 2019

"ഇന്നലെവരെ ഞങ്ങള്‍ അനാഥരായിരുന്നു; ഇന്ന് ഞങ്ങള്‍ സനാഥരാണ്!" പിണറായി വിജയനെ രക്ഷകനും നാഥനുമായി പ്രഖ്യാപിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് സഭാനേതൃത്വം നടത്തിയ പ്രഖ്യാപനമാണിത്! തങ്ങള്‍ തിരഞ്ഞെടുത്ത തങ്ങളുടെ നാഥന്‍ തങ്ങളെ വഴിയിലുപേക്ഷിച്ചുവെന്നതാണ് ഇപ്പോഴത്തെ 'ഓര്‍ത്തഡോക്സ് വിലാപം'! തങ്ങള്‍ പ്രാണരക്തം നല്‍കി നിയമസഭയിലെത്തിച്ച വീണാജോര്‍ജ്ജും സജിചെറിയാനും പിണറായി സൂക്തങ്ങളുമായി നിലകൊള്ളുമ്പോള്‍ തങ്ങളുടെ അനാഥത്വം പൂര്‍ണ്ണമായതായി ഇവര്‍ തിരിച്ചറിയുന്നു. ഓര്‍ത്തഡോക്സ്-യാക്കോബായ ഗ്രൂപ്പുകളുടെ അപരിഹാര്യമായ തര്‍ക്കത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മനോവ തയ്യാറല്ല. എന്നാല്‍, ഇടതുപക്ഷ കുഴലൂത്തുകാരായി അധഃപഠിച്ച ചില പട്ടക്കാരും മേല്പട്ടക്കാരും കളംനിറഞ്ഞു കളിക്കുന്ന രണ്ടു സമൂഹങ്ങളായതുകൊണ്ട്, ചില രാഷ്ട്രീയ ചിന്തകളും ചര്‍ച്ചചെയ്യപ്പെടേണ്ടതായി വന്നേക്കാം.

കത്തോലിക്കാസഭയുമായോ മറ്റോ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍, ദിവ്യപരിവേഷം എടുത്തണിഞ്ഞ് അഭിപ്രായം പറയുന്ന ഒരു ചുവപ്പുകുപ്പായക്കാരന്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിലുണ്ട്. ഗീവര്‍ഗീസ് മാര്‍ കുറിലോസ് എന്നാണ് മേപ്പടിയാന്റെ പേര്! മൂന്നാറില്‍ കുരിശുവിവാദം സജ്ജീവ ചര്‍ച്ചയായപ്പോള്‍ കുരിശുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനും ഈ കക്ഷി രംഗത്തു വന്നിരുന്നു. ചില കുരിശുകളെ 'കയ്യേറ്റക്കുരിശുകള്‍' എന്ന് അധിക്ഷേപിച്ചപ്പോള്‍ സാത്താന്റെ സന്തതികള്‍ ഇയാള്‍ക്കുവേണ്ടി കരഘോഷം മുഴക്കി! സീറോമലബാര്‍ സമൂഹത്തില്‍ ഭൂമിവിവാദം ഉണ്ടായപ്പോഴും ഈ 'ദിവ്യന്‍' തന്റെ ഗീര്‍വാണങ്ങളുമായി രംഗത്തിറങ്ങിയത് നമുക്കറിയാം. മറ്റു സമൂഹങ്ങളിലേക്കു നോക്കിയിരുന്നു കൊഞ്ഞനം കുത്തുന്ന ഇയാളായിരുന്നു ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ നായകന്‍!

മറ്റു ക്രൈസ്തവ സമൂഹങ്ങളിലെ ആഭ്യന്തിരകാര്യങ്ങളില്‍പ്പോലും അഭിപ്രായം പറയാന്‍ ആരും ക്ഷണിക്കാതെ രംഗത്തിരങ്ങുമ്പോഴൊക്കെ തന്റെ സമൂഹത്തില്‍ തര്‍ക്കങ്ങളുടെ ഘോഷയാത്രകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നകാര്യം ഇയാള്‍ മറന്നു. തങ്ങളുടെ സമൂഹത്തിന്റെ പള്ളികളില്‍ പലതിന്റെയും താക്കോലുകള്‍ കളക്ടറേറ്റിലെ അലമാരയിലായിരുന്നപ്പോഴാണ് മറ്റു സഭകളുടെ കാര്യങ്ങളില്‍ ഈ 'ചെമ്മാന്‍' അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നത്. ഗീവര്‍ഗീസ് മാര്‍ കുറിലോസിനെ തത്ക്കാലം ഇവിടെ നിര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം.

ഓര്‍ത്തഡോക്സ്-യാക്കോബായ പക്ഷങ്ങള്‍ ഉണ്ടായ കാലംമുതല്‍ തര്‍ക്കവും ആരംഭിച്ചിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നവര്‍ ആരായിരുന്നാലും ഒരുകാര്യം മനസ്സിലാക്കിയിരിക്കുക. എന്തെന്നാല്‍, ഇവരുടെ തര്‍ക്കം പരിഹരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ യിസ്രായേല്‍-പലസ്തീന്‍ വിഷയം പരിഹരിക്കാന്‍ കഴിയും. ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ ആരെങ്കിലും ഇടപെടാവൂ. മനുഷ്യസാധ്യമായ ഒരു പരിഹാരവും ഈ വിഷയത്തില്‍ ഇല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ മനോവ ഇതു പറയുന്നത്. ഇക്കാര്യം വ്യക്തമാക്കിത്തരാനുള്ള ബാധ്യതയില്‍നിന്നു മനോവ ഒഴിഞ്ഞുമാറുന്നില്ല. എന്നാല്‍, പലസ്തീന്‍ വിഷയം ഇവിടെ പരാമര്‍ശിച്ചതുകൊണ്ട് ചുരുക്കം ചില വാക്കുകളില്‍ അതിന്റെ പരിഹാരം ആദ്യംതന്നെ നിര്‍ദ്ദേശിക്കാം.

യിസ്രായേല്‍-പലസ്തീന്‍ തര്‍ക്കത്തിനു പരിഹാരമുണ്ട്!

അപരിഹാര്യമെന്നു പലരും ചിന്തിക്കുന്ന തര്‍ക്കമാണ് യിസ്രായേലും പലസ്തീനിലെ അറബികളും തമ്മില്‍ നടക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യബോധത്തോടെ ഇടപെട്ടാല്‍ മൂന്നു മണിക്കൂര്‍കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നം മാത്രമേ ഇരുവിഭാഗങ്ങളും തമ്മിലുള്ളൂ. ലോകം ഇന്നുവരെ നിര്‍ദ്ദേശിച്ചിട്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങളെല്ലാം പരണത്തു വച്ച് നീതിയുക്തമായ മാര്‍ഗ്ഗം അവലംബിച്ചാല്‍ തര്‍ക്കങ്ങള്‍ എന്നേക്കുമായി അവസാനിക്കും. ഐക്യരാഷ്ട്രസഭയും ഇസ്ലാമികസമൂഹവും അതിനു തയ്യാറായാല്‍ ഒരു വട്ടമേശ സമ്മേളനപോലുമില്ലാതെ യിസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിനു പരിഹാരമാകും. എന്നാല്‍, പലസ്തീനിലെ പ്രശ്നം എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രശ്നപരിഹാരങ്ങളുമായി രംഗത്തുവരുന്നതെങ്കില്‍, ഒരിക്കലും പരിഹരിക്കപ്പെടാത്ത തര്‍ക്കമായി യിസ്രായേല്‍-പലസ്തീന്‍ പ്രശ്നം നിലനില്‍ക്കും. തര്‍ക്കങ്ങളെ ചരിത്രസത്യങ്ങളുമായി ചേര്‍ത്തുവച്ചു പരിഹരിക്കാനുള്ള ഒരു ശ്രമവും ഇന്നുവരെ നടക്കാത്തതുകൊണ്ടാണ് ഈ പ്രശ്നം അപരിഹാര്യമായി നിലനില്‍ക്കുന്നത്.

ഒരു ഭൂമിക്കുവേണ്ടി രണ്ടു വ്യക്തികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടാല്‍ അത് പരിഹരിക്കാന്‍ നീതിപീഠം സ്വീകരിക്കുന്ന മാര്‍ഗ്ഗം ഏതായിരിക്കും? ഈ വ്യക്തികളില്‍ ആര്‍ക്കാണ് ആ വസ്തുവിന്റെമേല്‍ നിയമപരമായ അവകാശം ഉള്ളതെന്ന് പരിശോധിക്കുകയാകും ആദ്യം ചെയ്യുക. ഇപ്പോള്‍ ആ ഭൂമി ആരാണ് കൈവശംവച്ച് ഉപയോഗിക്കുന്നതെന്നും പരിശോധിക്കും. എന്തെങ്കിലും വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണോ ആ ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന അന്വേഷണവും അനിവാര്യമാണ്. അതുപോലെതന്നെ, കൈവശം വച്ചിരിക്കുന്ന വ്യക്തി ആ ഭൂമിയില്‍ അനധികൃതമായി കുടിയേറിയതാണോ എന്ന അന്വേഷണവും വേണ്ടിവരും. ഈ ഭൂമിയുടെമേല്‍ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ ആരുടെയെങ്കിലും പൈതൃക സ്വത്താണോ അതെന്നു പരിശോധിക്കുന്നതോടൊപ്പം, ആര്‍ക്കെങ്കിലും അത് നിയമപരമായി കൈമാറ്റം  ചെയ്തിട്ടുണ്ടോ എന്നുകൂടി നോക്കണം. ഇക്കാര്യങ്ങളെല്ലാം വസ്തുതാപരമായി പരിശോധിക്കാനുള്ള സാങ്കേതിക സംവീധാനങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ആയതിനാല്‍, തര്‍ക്കഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുന്നതോടെ തര്‍ക്കം അവസാനിപ്പിക്കാന്‍ സാധിക്കും.

ഒരുകാര്യം ഉറപ്പാണ്; എന്തെന്നാല്‍, ആ ഭൂമിയുടെമേല്‍ അവകാശം ഉന്നയിക്കുന്ന രണ്ടു സമൂഹങ്ങളില്‍ ഒരു സമൂഹം മാത്രമാണ് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍! അര്‍ഹതയുള്ള വിഭാഗത്തിന് ആ മണ്ണ് നല്‍കുകയും, അനര്‍ഹരായി കണ്ടെത്തുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കി ഈ ഭൂമുഖത്തിന്റെ മറ്റേതെങ്കിലും കോണില്‍ അവരെ പറിച്ചു നടുകയും ചെയ്യുക. ഇതുമാത്രമാണ് യിസ്രായേല്‍-പലസ്തിന്‍ വിഷയത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന പ്രായോഗിക നടപടി. അപ്രായോഗിക നിര്‍ദ്ദേശങ്ങളുമായി പലസ്തീന്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം പ്രശ്നപരിഹാരമല്ല.

ഒരുവന്‍ തന്റെ പിതൃസ്വത്ത് പണമോ മറ്റെന്തെങ്കിലുമോ പകരം വാങ്ങി മറ്റൊരാള്‍ക്ക് വിറ്റാല്‍ പിന്നീട് ആ സ്വത്തിന്റെമേലുള്ള അവകാശം അത് വാങ്ങിയ വ്യക്തിക്കായിരിക്കും. വില്പന നടത്തിയ വ്യക്തിക്കോ അവന്റെ തലമുറയില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ ആ സ്വത്തിന്റെമേല്‍ പിന്നീട് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. എന്നാല്‍, ദുര്‍ബ്ബലനായ ഒരു വ്യക്തിയുടെ പിതൃസ്വത്ത് മറ്റൊരുവന്‍ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തി ഉടമയെ പുറത്താക്കുകയും പിന്നീട് ഈ ദുര്‍ബ്ബലന്റെ തലമുറയില്‍ ശക്തനായ ഒരുവന്‍ ജനിക്കുകയും അവന്‍ തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍, അവന്റെ ശ്രമം നീതിയുക്തമാണ്. അനധികൃതമായി സ്വത്തുക്കള്‍ കൈവശപ്പെടുത്തിയവന്റെ തലമുറയില്‍പ്പെട്ട  ആരെങ്കിലുമായിരിക്കാം ഇന്ന് ആ സ്വത്തുക്കള്‍ കൈവശം വച്ചിരിക്കുന്നത്. എന്നിരുന്നാലും തന്റെ പൂര്‍വ്വീകര്‍ അന്യായമായി നേടിയ സ്വത്തിന്റെമേല്‍ അവനു ധാര്‍മ്മികമായി അവകാശമൊന്നുമില്ല. യഥാര്‍ത്ഥ അവകാശി വരുമ്പോള്‍ അവനു തിരിച്ചുനല്‍കാന്‍ അനധികൃത കുടിയേറ്റക്കാരുടെ തലമുറയ്ക്കു ബാധ്യതയുണ്ട്. ഇതില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളിലൊന്നും നീതിയുടെ കണികപോലുമില്ല.

പത്തൊമ്പതു നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്വന്തം മണ്ണില്‍നിന്ന് ആട്ടിയിറക്കപ്പെട്ട സമൂഹമാണ് യിസ്രായേല്‍ജനം എന്നത് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്നത്തെ യിസ്രായേല്‍ജനത്തിന്റെ പിതാക്കന്മാരെ തങ്ങളുടെ നാട്ടില്‍നിന്നും ആട്ടിപ്പുറത്താക്കിയപ്പോള്‍, ആരും അവരുടെ മണ്ണിന്റെ വില നല്‍കുകയോ അതിന്റെ ആധാരമെഴുതി സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. യിസ്രായേല്‍ജനം തങ്ങളുടെ മണ്ണില്‍നിന്നു ഭൂമിയുടെ നാനാഭാഗങ്ങളിലേക്കു പലായനം ചെയ്തതിനുശേഷം അനേകം വര്‍ഷങ്ങള്‍ ആ മണ്ണ് മനുഷ്യവാസമില്ലാതെ തരിശ്ശായി കിടന്നു. പിന്നീട് അനേകം ജനതകള്‍ ആ മണ്ണില്‍ അവകാശം സ്ഥാപിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടിനുശേഷം തുര്‍ക്കികള്‍ അത് കൈവശപ്പെടുത്തുകയും അറബികളെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. പലസ്തീനികള്‍ എന്ന് അറിയപ്പെടുന്ന ജനതയുടെ പൂര്‍വ്വികരാണ് ആ അറബികള്‍. യിസ്രായേല്‍ജനം ഒരിക്കലും മടങ്ങിവന്ന് അവരുടെ ഭൂമിയില്‍ വാസമുറപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് അറബികളെ അവിടെ താമസിപ്പിച്ചത്. യാതൊരു കൃഷിയും ചെയ്യാതെ അലസരായി അറബിനാട്ടില്‍ കഴിഞ്ഞവരായിരുന്നു ആ അറബികള്‍. ഈ അലസത തന്നെയാണ് യിസ്രായേലില്‍ വാസമുറപ്പിച്ചപ്പോഴും അറബികള്‍ അനുവര്‍ത്തിച്ചത്. തുര്‍ക്കിയും മറ്റ് ഇസ്ലാമിക സമൂഹങ്ങളും നല്‍കുന്നതുകൊണ്ട് അവര്‍ ഉപജീവനം കഴിച്ചു. പലസ്തീനികള്‍ എന്ന് വിളിക്കപ്പെടുന്ന അറബികള്‍ ഇന്നും ഉപജീവനം കഴിക്കുന്നത് ഐക്യരാഷ്ട്രസഭയും ഇസ്ലാമിക സമൂഹങ്ങളും വാരിക്കോരി നല്‍കുന്ന സമ്പത്തുകൊണ്ടാണ്.

അനധികൃതമായി അറബികള്‍ കയ്യേറിയ മണ്ണിലേക്ക് ഇസ്രായേല്‍ജനം മടങ്ങിവരാന്‍ ആരംഭിക്കുന്നതുവരെ അവിടെ ഒരു പുല്‍ക്കൊടിപോലും വളര്‍ന്നിരുന്നില്ല. യാക്കോബിന്റെ മക്കള്‍ തേനും പാലും ഒഴുക്കിയിരുന്ന ദേശത്ത് അറബികള്‍ വാസം തുടങ്ങിയപ്പോള്‍ വന്ന പരിണാമമാണിത്. ബൈബിളിലെ ഒരു പ്രവചനം അന്വര്‍ത്ഥമായി എന്നതാണു വാസ്തവം. പ്രവചനമിതാണ്:  "ഞാന്‍ യെരുശലേമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്റെ സങ്കേതവുമാക്കും; യെഹൂദാഹിലെ നഗരങ്ങളെ വിജനഭൂമിയാക്കും. ഇതു ഗ്രഹിക്കാന്‍ ആര്‍ക്കു ജ്ഞാനമുണ്ട്?"(ജറെമി: 9; 11, 12). രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത് പ്രവചിച്ചത്. ഈ പ്രവചനം പൂര്‍ത്തിയായെങ്കില്‍, യിസ്രായേല്‍ജനം തങ്ങളുടെ പിതാക്കന്മാരുടെ മണ്ണിലേക്കു മടങ്ങിവരും എന്ന പ്രവചനം പൂര്‍ത്തിയാകാതിരിക്കുമോ? ആ ജനം ശാശ്വതമായി അവിടെ വസിക്കും എന്ന പ്രവചനം പൂര്‍ത്തിയാകാതിരിക്കുമോ? യിസ്രായേല്‍ജനത്തിന്റെ മടങ്ങിവരവിനെക്കുറിച്ചും രാജ്യം പുനസ്ഥാപിക്കപ്പെടും എന്നതിനെക്കുറിച്ചും നടത്തിയിട്ടുള്ള പ്രവചനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ പ്രവചനം നോക്കുക: "സീയോനില്‍ വിലപിക്കുന്നവര്‍ യാഹ്‌വെ നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടാനുംവേണ്ടി അവര്‍ക്കു വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപത്തിനു പകരം ആനന്ദത്തിന്റെ തൈലവും തളര്‍ന്ന മനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മ്മിക്കും; പൂര്‍വ്വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായി ഉണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും"(ഏശയ്യാ: 61; 3, 4). തിരിച്ചുവരവിനെ സംബന്ധിക്കുന്ന നൂറുകണക്കിന് പ്രവചനങ്ങളില്‍ ഒന്നുമാത്രമാണിത്.

എ. ഡി. എഴുപതുകളില്‍ പടിയിറക്കപ്പെട്ടതിനുശേഷം യെഹൂദര്‍ സ്വന്തം ദേശത്തേക്ക് മടങ്ങിവരവ് ആരംഭിച്ചത് 1800 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. അതുവരെ അവിടെ മറ്റുജനതകള്‍ പാര്‍ത്തിരുന്നു. 400 വര്‍ഷത്തോളം തുര്‍ക്കികള്‍ അതു കൈവശപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തില്‍ യെഹൂദര്‍ക്ക് നല്‍കാന്‍ ബ്രിട്ടീഷുകാര്‍ തുര്‍ക്കികളില്‍നിന്നു മോചിപ്പിച്ചെങ്കിലും അവര്‍ അതു നല്‍കിയില്ല. റഷ്യയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം യിസ്രായേലിലേക്ക് കപ്പലുകളില്‍ വന്ന യെഹൂദരെ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിക്കൊല്ലുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്! തങ്ങളുടെ പൂര്‍വ്വീകര്‍ ജീവിച്ച മണ്ണിലേക്കു മടങ്ങിവന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ജനത്തെ നിഷ്കരുണം പുറത്താക്കുകയായിരുന്നില്ല യിസ്രായേല്‍ക്കാര്‍ ചെയ്തതെന്നും നാം മനസ്സിലാക്കണം. തങ്ങളില്‍നിന്നു ബലമായി എടുത്ത ഭൂമിയ്ക്ക് പൊന്നുംവില നല്‍കിയാണ്‌ അവര്‍ തിരികെ വാങ്ങിയത്. ഈ വിലയ്ക്കുവാങ്ങലും ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. ഈ പ്രവചനം ശ്രദ്ധിക്കുക: "അവര്‍ ബെന്യാമിന്‍ദേശത്തും യെരുശലെമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാഹിലും മലമ്പ്രദേശത്തും നിലങ്ങള്‍ വിലയ്ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും"(ജറെമി: 32; 44). അനീതിയുടെ ചെറു കണികപോലും യിസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നിട്ടും ലോകരാജ്യങ്ങള്‍ മുഴുവന്‍ ഈ ജനത്തെ ഭീകരരായി മുദ്രകുത്തുന്നു!

ആധാരവും പട്ടയവും സാക്ഷ്യപ്പെടുത്താന്‍ സാധിക്കുന്ന മണ്ണില്‍നിന്ന് ഒരുവനെ പുറത്താക്കാന്‍ ഏത് നീതിപീഠത്തിനാണ് സാധിക്കുക? പ്രവാചകകാലത്തുപോലും ആധാരമെഴുത്ത് നിലനിന്നിരുന്ന സംസ്കാരസമ്പന്നമായ ഒരു ജനതയായിരുന്നു യിസ്രായേല്‍ജനം! വെട്ടിപ്പിടിക്കല്‍ മാത്രം പൈതൃകമായുള്ള സമൂഹങ്ങളാണ് ഈ സാംസ്ക്കാരിക സമ്പന്നതയെ ഇന്ന് കൊഞ്ഞനംകുത്തുന്നത്! ഇക്കാര്യത്തിലും പ്രവചനത്തിന്റെ നിറവേറല്‍ ദര്‍ശിക്കാന്‍ നമുക്കു സാധിക്കും. ഇതാണ് ആ പ്രവചനം: "യെരുശലെമിനെയും യെഹൂദാഹിനെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു യെരുശലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്ന് കുടിച്ച് വേച്ചുവീഴും. അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും. യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്ക് പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കു ഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന് യെഹൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും"(ശെഖരിയാഹ്: 12; 2-4).

ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ട ഒരു വലിയ യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, യിസ്രായേലിനെ മടക്കിക്കൊണ്ടുവരും എന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറിയെങ്കില്‍, അവരെ തങ്ങളുടെ പിതാക്കന്മാര്‍ക്ക് വാഗ്ദാനം ചെയ്ത ദേശത്ത് സുസ്ഥിരമായി നിലനിര്‍ത്തുമെന്നു വ്യക്തമാക്കുന്ന പ്രവചനവും അന്വര്‍ത്ഥമാകും എന്നകാര്യത്തില്‍ സംശയിക്കേണ്ട! യിസ്രായേലിന്റെ ചുറ്റിലും വസിച്ചുകൊണ്ട് അതിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പോരാടുന്ന മുഴുവന്‍ ജനതകളും ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെടും. പലസ്തീനികളെന്നു ലോകം വിശേഷിപ്പിക്കുന്ന അറബികളുടെ പ്രാണന്‍ നിലനിര്‍ത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍, ആ ബുദ്ധിശൂന്യരായ ജനത്തെ അവടെനിന്നു പിഴുതെടുക്കുകയും അവരുടെ പിതാക്കന്മാര്‍ വസിച്ചിരുന്ന അറബിനാട്ടില്‍ നട്ടുപിടിപ്പിക്കുകയുമാണ്‌ ചെയ്യേണ്ടത്. പലസ്തീനില്‍ പാര്‍ക്കുന്ന വിഡ്ഢികളെ അവിടെ നിലനിര്‍ത്താന്‍ കോടാനുകോടി ഡോളറാണ് ഇന്ന് ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ കണക്കെടുത്താല്‍ ആളോഹരി പ്രതിവര്‍ഷം മൂന്നുകൊടിയിലധികം രൂപ ചിലവഴിക്കുന്നു. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ക്കു ലഭിക്കുന്നത് യിസ്രായേലിന്റെ ഔദാര്യത്തില്‍നിന്നാണെന്നു നാം മനസ്സിലാക്കണം.

കൂടുതല്‍ വിവരണങ്ങളിലേക്കു കടക്കാതെതന്നെ യിസ്രായേല്‍-പലസ്തീന്‍ പ്രശനത്തിനുള്ള പരിഹാരം നിര്‍ദ്ദേശിക്കാം. ഇന്ന് പലസ്തീനില്‍ ജീവിക്കുന്ന അറബികളെ മുഴുവന്‍ സൗദിഅറേബ്യ എന്ന പൈതൃകരാജ്യത്തേക്ക് തിരികെക്കൊണ്ടുപോയി രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു പരിഹാരവും ഈ വിഷയത്തിലില്ല. എന്തെന്നാല്‍, യിസ്രായേല്‍ജനത്തിനു സൈന്യങ്ങളുടെ ദൈവം നിശ്ചയിച്ചു നല്‍കിയ അതിര്‍ത്തിയ്ക്കുള്ളിലാണ് പലസ്തീനിലെ അറബികള്‍ വസിക്കുന്നത്. താന്‍ നിശ്ചയിച്ചുറപ്പിച്ച അതിര്‍ത്തിക്കുള്ളില്‍ അനധികൃതമായി കടന്നുകൂടിയ കളകളെ ചുട്ടുകളയാന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനു സാധിക്കില്ലെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? ചുട്ടുചാമ്പലാക്കും എന്നുതന്നെയാണു പ്രവചനം! ഈ പ്രവചനങ്ങള്‍ ശ്രദ്ധിക്കുക: "അന്ന് ഞാന്‍ യെഹൂദാഹിന്റെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. യെരുശലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും"(ശെഖരിയാഹ്: 12; 6). "യാക്കോബിന്റെ ഭവനം അഗ്‌നിയും, യോസഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; യേസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. യേസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല -യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു"(ഒബാദിയാഹ്: 1; 18).

യിസ്രായേല്‍-പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ ഇങ്ങനെയൊരു മാര്‍ഗ്ഗമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍, ഓര്‍ത്തഡോക്സ്-യാക്കോബായ സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ ഇങ്ങനെയൊരു മാര്‍ഗ്ഗംപോലുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇതിന്റെ കാര്യകാരണങ്ങളിലേക്കാണ് നമ്മുടെ വിശകലനം ഇനി കടക്കുന്നത്.

നാഥനില്ലാത്ത സഭകള്‍!

തങ്ങള്‍ക്കു നാഥനില്ലെന്നു വിളിച്ചുപറഞ്ഞത് ഓര്‍ത്തഡോക്സ് സമുദായം തന്നെയാണ്. യാക്കോബായ പക്ഷത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളതെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. എന്തെന്നാല്‍, ഭൗതിക സ്വത്തുക്കളുടെ കാര്യത്തിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ഒരേ തൂവല്‍പ്പക്ഷികളാണ് ഇരുവിഭാഗങ്ങളും. പൈശാചികമായ ആചാരങ്ങളെല്ലാം സജ്ജീവമായി നിലനിര്‍ത്താന്‍ ഇരുകൂട്ടരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പിണറായിയെ തങ്ങളുടെ നാഥനായി പ്രഖ്യാപിച്ചതിലൂടെയും, പിന്നീട് നാഥനില്ലാത്തവരാണ് തങ്ങളെന്നു വിലപിച്ചതിലൂടെയും ഓര്‍ത്തഡോക്സ് സമൂഹം നടത്തിയത് തങ്ങള്‍ക്ക് ക്രിസ്തുവുമായോ ക്രിസ്തീയതയുമായോ യാതൊരു ബന്ധവുമില്ലെന്നാണ്! എന്തെന്നാല്‍, ക്രിസ്തുവിന്റെ അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: "അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും"(2 പത്രോ: 2; 2). ക്രിസ്ത്യാനികളാണെങ്കില്‍ അവരുടെ നാഥന്‍ ക്രിസ്തുവായിരിക്കണം. തങ്ങളുടെ നാഥന്‍ പിണറായി വിജയനാണെന്നും തങ്ങള്‍ക്കു നാഥനില്ലെന്നും മാറിമാറിപ്പറഞ്ഞ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ നാഥനായി വലിഞ്ഞുകയറാന്‍ ക്രിസ്തു തയ്യാറാകില്ല. ആയതിനാല്‍ത്തന്നെ, ഇന്ന് തെരുവുയുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളുമായി ക്രിസ്തുവിനോ ക്രിസ്തീയതയ്ക്കോ യാതൊരു ബന്ധവുമില്ല!

മറ്റൊരു കാര്യംകൂടി നാമിവിടെ ചിന്തിക്കേണ്ടതുണ്ട്. അത് ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഇടതുപക്ഷ നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്നതാണ്. ഇടതുപക്ഷ നിലപാടെടുക്കുന്നതിലൂടെ ഏതൊരു ക്രൈസ്തവസമൂഹവും ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു എന്നത് ദൈവംതന്നെ അരുളിചെയ്തിട്ടുള്ള സത്യമാണെന്നു നാം അറിഞ്ഞിരിക്കണം. ദൈവത്തിന്റെ ശത്രുപക്ഷമായും തിന്മയുടെ പക്ഷമായുമാണ് ഇടതുപക്ഷത്തെക്കുറിച്ച് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിചെയ്യുന്നത്. അവിടുന്ന് അറിയിച്ച ചില വചനങ്ങള്‍ ശ്രദ്ധിക്കുക:
"ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു"(സഭാപ്രസംഗകന്‍: 10; 2). "ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു"(സങ്കീ: 14; 1). "ദൈവമില്ല എന്നു ഭോഷന്‍ ഹൃദയത്തില്‍ പറയുന്നു"(സങ്കീ: 53; 1). "യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു"(സങ്കീ: 14; 2).
വലതുപക്ഷം എന്നത് ദൈവത്തിന്റെ അനുഗൃഹമാണെന്നു വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഒരു വചനം ശ്രദ്ധിക്കുക: "നമുക്കായി അവിടുത്തെ വലത്തു ഭാഗത്തുനിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു"(നിയമം: 33; 2).

യേഹ്ശുവായും ഇതുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. അന്ത്യവിധിയുടെ ദിനത്തില്‍ നീതിമാന്മാര്‍ക്കായി അവിടുന്ന് ഒരുക്കിയിരിക്കുന്നത് വലതുവശമാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍"(മത്താ: 25; 31-34).

ഇടതുവശത്തു നില്‍ക്കുന്നവരോട് യേഹ്ശുവാ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: "അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍"(മത്താ: 25; 31-34). ശപിക്കപ്പെട്ടവര്‍ നില്‍ക്കേണ്ടതായ ഇടതുവശമാണ് ഒരു വ്യക്തിയോ സമൂഹമോ  തിരഞ്ഞെടുക്കുന്നതെങ്കില്‍, അവര്‍ തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. ഇടതുപക്ഷം എന്നത് ദൈവത്തിന് എതിരായുള്ള പക്ഷമായതുകൊണ്ടുതന്നെ ക്രിസ്തീയവിരുദ്ധവുമാണ്. ഇടത് അനുകൂല നിലപാടെടുക്കുന്ന വ്യക്തികളെയോ സമൂഹങ്ങളെയോ ക്രിസ്ത്യാനികളായി പരിഗണിക്കാനും കഴിയില്ല.

ക്രിസ്തീയനാമം വഹിക്കുന്ന അനേകം വ്യക്തികള്‍ കമ്മ്യൂണിസ്റ്റുകാരായുണ്ട്. അവിശ്വാസികളുമായി കൂട്ടുചേരരുത് എന്ന അപ്പസ്തോലിക നിയമത്തിനു വിരുദ്ധമായ നിലപാടെടുത്തുകൊണ്ട് ക്രിസ്ത്യാനിയായി തുടരാന്‍ കഴിയില്ല എന്ന വസ്തുത നാം വിസ്മരിക്കരുത്. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-18). ഈ വിഷയത്തില്‍ ദൈവത്തിനും ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്കും ദൈവത്തിന്റെ സഭയ്ക്കും ഒരേ അഭിപ്രായംതന്നെയാണ്! ഇതിനു വിരുദ്ധമായ ഒരു നിലപാട് വ്യക്തികളോ സമൂഹങ്ങളോ എടുക്കുന്നതിലൂടെ അവര്‍ ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെടും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ! അവര്‍ ആരുതന്നെ ആയിരുന്നാലും ദൈവത്തിനു മുഖംനോട്ടമില്ല!

അവിശ്വാസികളുമായി കൂട്ടുചേരുകപോലും അരുതെന്ന നിയമം ക്രിസ്തീയതയില്‍ നിലനില്‍ക്കെ, അവിശ്വാസികളുടെ തലവനെ തങ്ങളുടെ നാഥനായി പ്രഖ്യാപിക്കുന്ന സമൂഹങ്ങളുടെ അവസ്ഥ എത്ര ദുരന്തപൂര്‍ണ്ണമായിരിക്കും! ഇത്രത്തോളം പൈശാചികമായ പ്രഖ്യാപനം നടത്തിയിട്ടും, തങ്ങളെ ക്രിസ്ത്യാനികളുടെ പട്ടികയില്‍ ചേര്‍ത്തുവച്ചു പരിചയപ്പെടുത്തുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണു ജീവിക്കുന്നത്! ക്രിസ്തുവിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സമൂഹത്തിന്റെ തലവനില്‍നിന്ന്‍ ആരും  പ്രതീക്ഷിക്കാത്ത വാക്കുകള്‍ ഓര്‍ത്തഡോക്സ് മേല്പട്ടക്കാരനില്‍നിന്നു നാം കേട്ടു. തങ്ങളുടെ സമൂഹത്തിനു നാഥനില്ലായിരുന്നുവത്രേ! പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടുപോലും! പറയാന്‍ പാടില്ലാത്തതാണെങ്കിലും, പറഞ്ഞതു സത്യംതന്നെയാണ്‌! ക്രിസ്തു നാഥനായിട്ടുള്ള ഒരു സമൂഹത്തിനു യോജിച്ച ഒരടയാളംപോലും ഓര്‍ത്തഡോക്സ്-യാക്കോബായ സമൂഹങ്ങളില്‍ കണ്ടെത്താന്‍ കഴിയില്ല. ഹിന്ദുക്കളില്‍പ്പോലും കാണാത്ത ദുരാചാരങ്ങളുടെ കലവറകളാണ് ഈ സമൂഹങ്ങള്‍. മന്ത്രവാദം, കോഴിവെട്ട്, രാഹുകാലം നോക്കല്‍, ജാതകം, ഹരിശ്രീകുറിക്കല്‍ എന്നിങ്ങനെ എല്ലാ പൈശാചികതകളും ഈ സമൂഹങ്ങളിലുണ്ട്. നിലവിളക്ക് തെളിക്കാതെ വീട് വെഞ്ചരിക്കാന്‍ തയ്യാറാകാത്ത ഓര്‍ത്തഡോക്സ്-യാക്കോബായ പാതിരിമാരെ മനോവയ്ക്കറിയാം.

ഇത്തരത്തിലുള്ള മ്ലേച്ഛതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ നാഥനായിരിക്കാന്‍ യേഹ്ശുവാ തയ്യാറാകില്ല എന്നകാര്യത്തില്‍ മനോവയ്ക്ക് ഉറപ്പുണ്ട്. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളിലേതിനു സമാനമായ അവസ്ഥ ഇന്ത്യയിലെ മറ്റു പല സഭകളിലുമുണ്ടെന്നു നമുക്കറിയാം. ആ സഭകളെ ന്യായീകരിക്കാനോ വെള്ളപൂശാനോ മനോവ ഒരിക്കലും തയ്യാറായിട്ടില്ല; മറിച്ച്, ആ സമൂഹങ്ങളെയെല്ലാം വിചാരണ ചെയ്യാനുള്ള ആര്‍ജ്ജവം തെളിയിച്ചിട്ടുണ്ട്. സഭകളിലെ പൈശാചികവത്ക്കരണ വാദികളുടെ കണ്ണിലെ കരടായി മനോവ മാറിയതും അങ്ങനെയാണ്. കത്തോലിക്കാസഭയിലെ പൗരസ്ത്യപക്ഷവും പാശ്ചാത്യപക്ഷവും ഇന്ന് മാത്സര്യത്തോടെ വിജാതിയവത്ക്കരണം (പൈശാചിക വത്ക്കരണം) നടത്തിക്കൊണ്ടിരിക്കുന്നു. അതൊന്നും വിസ്മരിച്ചുകൊണ്ടല്ല ഓര്‍ത്തഡോക്സ്-യാക്കോബായ സമൂഹങ്ങള്‍ക്കു നേരേ വിമര്‍ശനത്തിനു തയ്യാറാകുന്നത്. പിന്നെയോ, ചേരിതിരിഞ്ഞ് തെരുവുയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു സമൂഹങ്ങളുടെ ക്രിസ്തീയവിരുദ്ധത തുറന്നുകാണിക്കുന്നതിലൂടെ ഒരു ദൈവപൈതലിനെയെങ്കിലും അന്ധകാരത്തില്‍നിന്നു വെളിച്ചത്തിലേക്ക് ആനയിക്കാന്‍ കഴിയുമെന്ന പ്രത്യശയുള്ളതുകൊണ്ടാണ്.

അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഒരുകാര്യം മനോവ വ്യക്തമാക്കുന്നു: ക്രിസ്തീയ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന ഏതെങ്കിലും സഭയില്‍ വിജാതിയതയുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍, ആ സഭയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ടാകില്ല. എന്തെന്നാല്‍, അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന ഒരിടത്തും സത്യദൈവം കടന്നുവരികയില്ല എന്നത് അവിടുത്തെ പരിശുദ്ധിയുടെ പ്രത്യേകതയാണ്. വിജാതിയ അനുകരണത്തിലൂടെ അന്യദേവന്മാരുടെ സ്മരണ ജനിപ്പിക്കപ്പെടുന്നില്ലെന്നു പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? വിജാതിയരുടെ ആലയങ്ങളിലെ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെ സ്മരിക്കപ്പെടുന്നത് പൈശാചിക മൂര്‍ത്തികളെയാണ്. ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ തലയ്ക്കു വെളിവുള്ള ആര്‍ക്കും കഴിയില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട ഈ നിയമം നിഷേധിക്കുന്നവര്‍ക്ക് എങ്ങനെയാണ് ക്രിസ്ത്യാനിയായിരിക്കാന്‍ സാധിക്കുന്നത്? സാംസ്കാരികതയുടെയോ ദേശീയതയുടെയോ പേരില്‍ വിജാതിയതയെ അനുകരിക്കുന്ന ഏതൊരു സമൂഹവും ദൈവീകനിയമത്തെ നിഷേധിക്കുന്നവരുടെ സംഘമായി മാത്രമേ കണക്കാക്കപ്പെടുകയുള്ളു. അതിനാല്‍ത്തന്നെ, ഈ സംഘത്തിന്റെ ഏഴയലത്തുപോലും സത്യദൈവം കടന്നുവരികയുമില്ല!

ദൈവമായ യേഹ്ശുവാ കൂടെയില്ലാത്തതുകൊണ്ടുതന്നെ, തങ്ങള്‍ നാഥനില്ലാത്തവരാണ് എന്ന ഇവരുടെ വിലാപത്തിന് അടിസ്ഥാനമുണ്ടെന്നു മനോവ പറയും! വാസ്തവത്തില്‍ ഇവര്‍ സനാഥരല്ല; അനാഥര്‍തന്നെയാണ്! അതായത്, തെരുവില്‍ പോര്‍വിളികള്‍ നടത്തുന്ന പട്ടക്കാരും, ഇവര്‍ക്കു പിന്നില്‍ അണിനിരക്കുന്ന വിശ്വാസികളും അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരാണ്. ഇവരെക്കുറിച്ച് യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്ന വചനമിതാണ്: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14).

ഹിന്ദുമതത്തിലെ രണ്ട് ഉപജാതികളായി മാത്രമേ ഇക്കൂട്ടരെ കണക്കാക്കാന്‍ കഴിയുകയുള്ളു. വിജാതിയതയുടെ വിഴുപ്പ് പേറുന്ന ഏതൊരു സമൂഹത്തിന്റെയും കാര്യം ഇതുതന്നെയാണ്. താന്‍ തിരഞ്ഞെടുത്ത ഇസ്രായേല്‍ജനത്തിനിടയില്‍ അന്യദേവന്മാരുടെ സാന്നിദ്ധ്യമുണ്ടായപ്പോഴൊക്കെ അവരില്‍നിന്ന് അകന്നുപോകാന്‍ ദൈവമായ യാഹ്‌വെ തയ്യാറായി. അവരുടെയിടയില്‍നിന്നു പൈശാചികദേവന്മാരുടെ സാന്നിദ്ധ്യം അവര്‍തന്നെ നീക്കിക്കളയുകയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും ചെയ്തപ്പോഴാണ് യാഹ്‌വെ അവരെ സമീപിക്കാന്‍ തയ്യാറായത്. ഈ പരിശുദ്ധി ഇന്നും അതേപടി നിലനില്‍ക്കുന്നതുകൊണ്ട്, അശുദ്ധമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ഒരിടത്തും അവിടുത്തെ സാന്നിദ്ധ്യം ഉണ്ടായിരിക്കില്ല. സര്‍വ്വശക്തന്റെ വചനം ശ്രദ്ധിക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 11, 12). ഈ സ്വഭാവസവിശേഷതകളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത ദൈവത്തില്‍നിന്നു നാം പ്രതീക്ഷിക്കേണ്ടതും ഈ പരിശുദ്ധിയാണ്! നിലവിളക്കുപോലുള്ള നിഷിദ്ധവസ്തുക്കളും നിഷിദ്ധമായ ആചാരാനുഷ്ഠാനങ്ങളും നീക്കിക്കളയാത്തിടത്തോളം, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായിരിക്കും സഭകള്‍!

നിലവിളക്കുള്ളിടത്ത് ക്രിസ്തുവില്ല!

ഇതൊരു പരമമായ സത്യമാണ്! ശിവപാര്‍വ്വതിമാരുടെ സാന്നിദ്ധ്യമുള്ളിടത്ത് സത്യദൈവമായ യാഹ്‌വെയുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നവരുടെ ആത്മീയ പാപ്പരത്തം സങ്കല്പിക്കാവുന്നതിനും അപ്പുറത്താണെന്നു പറയാതെവയ്യ! മന്ത്രവാദങ്ങള്‍ക്കും ആഭിചാരക്രിയകള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു സാധനമാണ് നിലവിളക്ക്. ഗണപതിഹോമം, ഭൂമിപൂജ തുടങ്ങിയ എല്ലാ പൈശാചിക ക്രിയകള്‍ക്കും നിലവിളക്ക് അനിവാര്യമാണ്. ശിവനും പാര്‍വ്വതിയും തമ്മിലുള്ള ലൈംഗികവേഴ്ചയുടെ പ്രതീകമായിട്ടാണ്‌ നിലവിളക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മ്ലേച്ഛവസ്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ക്രിസ്തുവിനു കടന്നുവരാന്‍ സാധിക്കില്ല. എന്തെന്നാല്‍, പരിശുദ്ധിയുടെ പൂര്‍ണ്ണതയായ യാഹ്‌വെ തന്നെയാണ് യേഹ്ശുവാ!

നിലവിളക്കിനെ സംബന്ധിച്ചുള്ള ഒന്നിലധികം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍, ഈ മ്ലേച്ഛവിഗ്രഹത്തെക്കുറിച്ച് കൂടുതലായി വിവരിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍, വിനാശകരമായ മ്ലേച്ഛതകള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആരാധനാലയങ്ങളെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നറിയിപ്പുകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിക്കട്ടെ-"(മത്താ: 24; 15). അന്ത്യകാല അടയാളങ്ങളിലൊന്നായി വിശുദ്ധഗ്രന്ഥത്തില്‍ കുറിക്കപ്പെട്ടിരിക്കുന്ന പ്രവചനമാണിത്. ഇത് അവഗണിക്കുന്നവനെ ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയില്ല. ഒരു സമൂഹത്തെ മുഴുവന്‍ അന്ധകാരത്തിലൂടെ നിത്യനരകത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടും മൗനിയായിരിക്കാന്‍ മനോവയ്ക്കു കഴിയുകയുമില്ല.

നിലവിളക്ക് സ്ഥാപിക്കുമ്പോള്‍ മാത്രമല്ല; മറിച്ച്, വിജാതിയ ആചാരങ്ങളില്‍ ഏതെങ്കിലുമൊന്ന് അനുകരിക്കുമ്പോഴും പൈശാചിക സാന്നിദ്ധ്യം അവിടെയുണ്ടാകുന്നു. ആയതിനാല്‍, നിലവിളക്ക് സ്ഥാപിക്കുകയോ വിജാതിയ ആചാരങ്ങള്‍ അനുകരിക്കുകയോ ചെയ്യുന്ന ആരാധനാലയങ്ങളുടെ പരിസരത്തുപോലും ക്രിസ്തു വരില്ല. വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചിരിക്കുന്ന ഇളക്കമില്ലാത്ത പരമസത്യമാണിത്! ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുടെ ആരാധനാലയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിലവിളക്ക് പ്രതിഷ്ഠിക്കാത്തതായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. മറ്റു സഭകളുടെ ആരാധനാലയങ്ങളിലും നിലവിളക്ക് എന്ന മ്ലേച്ഛവിഗ്രഹം സ്ഥാനംപിടിച്ചു കഴിഞ്ഞിരിക്കുന്നു.  'ദൈവാലയം' എന്ന് വിളിക്കാന്‍ കഴിയാത്തവിധം പൈശാചികത പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇത്തരം ആലയങ്ങളില്‍ പ്രവേശിക്കുന്നതുപോലും അപകടമാണ്! ഈ ആലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബ്ബാനകളില്‍ ക്രിസ്തു കടന്നുവരുമെന്ന് ആരും പ്രതീക്ഷിക്കേണ്ട! മനോവ ഉറപ്പിച്ചുപറയുന്നു: നിലവിളക്ക് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആരാധനാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബ്ബാനകളില്‍ യേഹ്ശുവാ കടന്നുവരികയില്ല. വിഗ്രഹങ്ങള്‍ക്കൊണ്ടു മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു ആരാധനാലയത്തില്‍ യേഹ്ശുവാ കടന്നുവരുമെന്നു പറയുന്നതുപോലും അവിടുത്തെ പരിശുദ്ധിക്കെതിരായ പാപമാണ്!

വിളിച്ചാല്‍ വിളിപ്പുറത്തു വന്നു കുടിയിരിക്കുന്ന പൈശാചികശക്തികള്‍ ഉണ്ടായിരിക്കാം. എന്നാല്‍, വിളിച്ചുവരുത്തി മ്ലേച്ഛതയില്‍ കുടിയിരുത്താന്‍ ശ്രമിച്ചാല്‍, അതിനു വഴങ്ങാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ കിട്ടില്ല. ആദിമുതല്‍ ദൈവത്തിന്റെ സ്വഭാവമിതാണ്. അനന്തതയിലും ഇതേ അവസ്ഥയില്‍ത്തന്നെ അവിടുന്ന് തുടരുകയും ചെയ്യും. അശുദ്ധിയോടു സന്ധിചെയ്യില്ല എന്നകാര്യത്തില്‍ ദൈവത്തിനുള്ള കടുംപിടുത്തത്തെപ്രതി അവിടുന്ന് അനുതപിക്കുമെന്ന് ആരെങ്കിലും കരുന്നുണ്ടോ? ഇങ്ങനെയൊരു അബദ്ധചിന്ത ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: "വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?"(സംഖ്യ: 23; 19). ദൈവത്തിനു വാക്കിലോ പ്രവൃത്തിയിലോ തെറ്റുപറ്റുകയില്ല. അതിനാല്‍ത്തന്നെ അവിടുത്തേക്ക്‌ അനുതപിക്കേണ്ട ആവശ്യവുമുണ്ടാകില്ല. ഇവിടെ 'മനുഷ്യപുത്രന്‍' എന്ന പ്രയോഗത്തെ നാം ഗൗരവത്തോടെ മനസ്സിലാക്കണം. യേഹ്ശുവായെ ഉദ്ദേശിച്ചുള്ള പ്രയോഗമാണിത്. ഈ ഭൂമിയിലേക്കു രക്ഷകനായി യാഹ്‌വെ കടന്നുവന്നത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടായിരുന്നു. തിന്മനിറഞ്ഞ ഭൂമിയില്‍ കടന്നുവന്ന് പാപികളോടൊത്തു വസിക്കാന്‍ ദൈവത്തിനു കഴിയില്ല എന്നതുകൊണ്ടുകൂടിയാണ് അവിടുന്ന് മനുഷ്യനായി കടന്നുവന്നത്. മരണം വരിക്കേണ്ടതിനും മനുഷ്യാവതാരം അനിവാര്യമായിരുന്നു. മറ്റുചില കാര്യങ്ങള്‍ക്കൂടി മനുഷ്യാവതാരത്തിന്റെ അനിവാര്യതയ്ക്കു പിന്നിലുണ്ടെങ്കിലും, ആ വിഷയങ്ങളിലേക്കു നമ്മുടെ പഠനം വഴിതിരിക്കുന്നില്ല.

യേഹ്ശുവാ മനുഷ്യനായതുകൊണ്ടു മാത്രമാണ് അവിടുത്തേക്ക്‌ പാപികളുടെയിടയില്‍ ജീവിക്കാനും മരിക്കാനും സാധിച്ചത്. ദൈവത്തിന് ഇവരണ്ടും സാധ്യമല്ല. എന്നാല്‍, പാപത്തിന്റെ കണികപോലും യേഹ്ശുവായില്‍ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം പരിഗണിക്കണം. മാത്രവുമല്ല, ഉത്ഥിതനായ യേഹ്ശുവാ മനുഷ്യന്‍ മാത്രമായിരുന്നില്ല എന്നതും മനസ്സിലാക്കിയിരിക്കേണ്ടതായുണ്ട്. അതായത്,  ജനനം മുതല്‍ മരണം വരെയുള്ള മുപ്പത്തിമൂന്നു വര്‍ഷക്കാലം ആയിരുന്ന അവസ്ഥയില്‍നിന്നു വ്യത്യസ്തമായ അവസ്ഥയിലാണ് ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം യേഹ്ശുവാ ആയിരുന്നത്. മരണത്തിനു തൊട്ടുമുമ്പുവരെ തന്നോടൊപ്പം ഒരു സ്നേഹിതയെപ്പോലെ അടുത്തു പെരുമാറിയിരുന്ന മഗ്ദലേന മറിയത്തിനോ ശിഷ്യന്മാര്‍ക്കോ ഉത്ഥിതനായ യേഹ്ശുവായെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇന്ന് അവിടുന്ന് ദൈവമാണ്! അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെ എങ്ങനെയായിരുന്നുവോ, അങ്ങനെതന്നെയാണ് ഇന്ന് യേഹ്ശുവാ! ആയതിനാല്‍, ദൈവമായ യേഹ്ശുവായെ പൈശാചിക ആചാരങ്ങളിലൂടെ മഹത്വപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട! വിഗ്രഹങ്ങളാല്‍ മലിനമാക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ആരാധനാലയങ്ങളിലേക്ക് അവിടുന്ന് കടന്നുവരുമെന്നു കരുതുകയും വേണ്ട!

ദൈവത്തിന്റെ പരിശുദ്ധിയ്ക്ക് ഭംഗം സംഭവിച്ചിട്ടില്ല എന്നതാണ് നിങ്ങളുടെ വിശ്വസിക്കുന്നതെങ്കില്‍ നിലവിളക്ക് സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളില്‍ ദൈവം വരില്ലെന്നുകൂടി വിശ്വസിക്കണം.

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം പൈശാചികതയുടെ പൂര്‍ണ്ണത!

ഇന്ത്യാ-പാക് വിഭജനകാലത്ത് എന്തു സംഭവിച്ചുവോ, അതിനു സമാനമായ അന്തരീക്ഷമായിരുന്നു ഓര്‍ത്തഡോക്സ്-യാക്കോബായ വിഭജനകാലത്തും സംജാതമായത്. ഒരേ കുടുംബത്തില്‍പ്പെട്ട ബന്ധുക്കള്‍ രണ്ടു രാജ്യങ്ങളിലായതുപോലെ, സഹോദരങ്ങള്‍ രണ്ടു വിഭാഗങ്ങളായി മാറി. ക്രിസ്തീയതയുടെ പേരില്‍ അറിയപ്പെടുന്ന ഇവര്‍ ബദ്ധവൈരികളായി തെരുവില്‍ ഏറ്റുമുട്ടി? ഇവരില്‍ ആരുടെ പക്ഷത്ത് ക്രിസ്തു നില്‍ക്കും? വിശ്വാസങ്ങളിലോ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ യാതൊരു വ്യത്യാസവും ഇവര്‍ തമ്മിലില്ല. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും ആഭിചാരക്രിയകളുടെ കാര്യത്തിലും ഇരട്ടപെറ്റ സഹോദരങ്ങളാണ്! സമ്പത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇവര്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ തര്‍ക്കമുള്ളൂ. ഭൗതിക സമ്പത്തിനെച്ചൊല്ലി മാത്രമുള്ള ഇവരുടെ ഈ തര്‍ക്കത്തില്‍ ക്രിസ്തു ഇടപെടില്ലെന്നു മാത്രമല്ല, ഈ രണ്ടു വിഭാഗങ്ങളെയും ക്രിസ്ത്യാനികളായി അംഗീകരിക്കുകയുമില്ല. ഇവര്‍മൂലം വിജാതിയരുടെയിടയില്‍ ക്രിസ്തുവിന്റെ നാമം ദുഷിക്കപ്പെടുന്നത് ഇവര്‍ അറിയുന്നില്ല! ക്രിസ്തു ദുഷിക്കപ്പെട്ടാലും സമ്പത്തു നഷ്ടപ്പെടരുത് എന്ന ചിന്ത മാത്രമേ ഇവര്‍ക്കുള്ളു.

സ്വന്തം ഇടവകപ്പള്ളിയുടെ സെമിത്തേരിയില്‍ സംസ്ക്കരിക്കാന്‍ അനുമതി നിഷേധിച്ചതിന്റെ പേരില്‍ ദിവസങ്ങളോളം മൊബൈല്‍ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കേണ്ടിവന്നത് ഈ അടുത്തകാലത്താണ്. വിശ്വാസികളില്‍ ഭൂരിപക്ഷവും യാക്കോബായ പക്ഷത്തായിരിക്കെ, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ചില പള്ളികളുടെമേല്‍ അവകാശം ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ നെരേതിരിച്ചുമുണ്ടെന്നു നമുക്കറിയാം. വിശ്വാസികളുടെ അംഗബലവുമായി പള്ളിയുടെമേലുള്ള അവകാശത്തിനു ബന്ധമില്ല എന്നല്ലേ ഇതിലൂടെ മനസ്സിലാക്കേണ്ടത്. അതായത്, പട്ടക്കാരും മേല്പട്ടക്കാരും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തെരുവുയുദ്ധം നടത്താന്‍ മാത്രം വിധിക്കപ്പെട്ടവരാണ് വിശ്വാസികള്‍! എതിര്‍പക്ഷത്തുള്ള ഒരു വൈദീകന്റെ പിതാവായിപ്പോയി എന്ന 'കുറ്റം' കൊണ്ടാണ് ഒരു വിശ്വാസിയുടെ മൃതദേഹം അടക്കംചെയ്യപ്പെടാതെ ശീതീകരിച്ച് സൂക്ഷിക്കെണ്ടിവന്നത്!

ഇവിടെ നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുതയുണ്ട്. സഹോദരനെ സ്നേഹിക്കാത്തവരുടെ മതസൗഹാര്‍ദ്ദമാണ് നാം തിരിച്ചറിയേണ്ട ആ വസ്തുത. മുസ്ലീങ്ങളുടെ നോമ്പുകാലം വരുമ്പോള്‍, അവര്‍ക്ക് നിസ്ക്കരിക്കാന്‍ പള്ളികള്‍ തുറന്നുകൊടുക്കാന്‍ മത്സരിക്കുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ വൈദീകരുടെ മതസൗഹാര്‍ദ്ദം വിളമ്പരം ചെയ്തുകൊണ്ടുള്ള വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം കേള്‍ക്കുന്നു. ശബരിമലയിലേക്കു പോകുന്നവര്‍ക്ക് 'കെട്ടുനിറയ്ക്കാന്‍' പള്ളി തുറന്നുകൊടുത്തവരും ഇവരിലുണ്ട്. സഭാസൗഹാര്‍ദ്ദം ഇല്ലാത്തവരുടെ മതസൗഹാര്‍ദ്ദം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ എന്താണു നാം മനസ്സിലാക്കേണ്ടത്! ഈ പള്ളികളുമായി ദൈവത്തിനു യാതൊരു ബന്ധവുമില്ലെന്നല്ലേ?!

മദ്ബഹയില്‍ പുറംതിരിഞ്ഞു നില്‍ക്കാന്‍ അള്‍ത്താര ശുശ്രൂഷകരെപ്പോലും അനുവദിക്കാത്ത സഭയാണ് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയിലെ ആരെങ്കിലും ഓര്‍ത്തഡോക്സ് പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കാറുമില്ല. ഇവരാണ് ഇസ്ലാമിനുവേണ്ടി പള്ളി തുറന്നുകൊടുത്ത്‌ മതസൗഹാര്‍ദ്ദം കാണിച്ചത്! ഇസ്ലാമിക വിശ്വാസികള്‍ക്ക് നിസ്ക്കരിക്കാന്‍ സാധിക്കുന്ന ഓര്‍ത്തഡോക്സ് പള്ളിയില്‍ യാക്കോബയാ വിശ്വാസികള്‍ക്കു ആരാധന നടത്താന്‍ അനുവാദമില്ല! ഇതൊരു വിചിത്രമായ മതസൗഹാര്‍ദ്ദം തന്നെയാണ്! ഇസ്ലാം ആരാധിക്കുന്നത് ദൈവത്തെയാണെന്നു വിശ്വസിക്കുന്നവരാണോ ഓര്‍ത്തഡോക്സ് സഭ? മാത്രവുമല്ല, സഭയുടെ എല്ലാ ആചാരങ്ങളെയും മാറ്റിവച്ചുകൊണ്ട്, മദ്ബഹയിലേക്ക് ആസനം തിരിച്ചുവയ്ക്കാന്‍ ഇസ്ലാമിക വിശ്വാസികളെ അനുവദിച്ചത് എന്തുകൊണ്ടാണ്? സ്വന്തം സഭയിലെ അംഗങ്ങള്‍ക്കു പുറംതിരിയാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഇതെന്നതും നാമിവിടെ ചിന്തിക്കണം! അല്ലാഹു എന്ന പിശാചിനെ ആരാധിക്കാന്‍ തുറന്നുകൊടുക്കപ്പെട്ട ഓര്‍ത്തഡോക്സ് ചാപ്പലില്‍നിന്നു ദൈവം അകന്നുപോയി! പിശാചിനെയും ദൈവത്തെയും ഒരുമിച്ച് ആരാധിക്കുന്ന ഒരു ആലയങ്ങളും ഭൂമിയിലില്ല; ഇനിയൊട്ട് ഉണ്ടാകുകയുമില്ല!

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി:10; 20). ബൈബിള്‍ നമ്മെ പഠിപ്പിക്കുന്ന പാഠമാണിത്! പൗലോസ് അപ്പസ്തോലനെയും ഈ അപ്പസ്തോലന്റെ ദൈവവിളിയെയും അംഗീകരിക്കുന്ന സഭയാണ് ഓര്‍ത്തഡോക്സ് സഭയെങ്കില്‍, കുന്നംകുളത്തു നടന്നത് പൈശാചിക ആരാധനയാണെന്ന് ഇവര്‍ സമ്മതിച്ചേ മതിയാകൂ! ദൈവത്തെയും പിശാചിനെയും ഒരുമിച്ചു സേവിക്കാന്‍ ദൈവജനത്തിന് അനുവാദമില്ല. ഇപ്രകാരം ചെയ്യുന്നവരെല്ലാം ദൈവീകസന്നിധിയില്‍നിന്നു പുറംതള്ളപ്പെട്ടവരാണ്! ആയതിനാല്‍ത്തന്നെ, അല്ലാഹുവിനെ ആരാധിക്കാന്‍ തുറന്നുകൊടുത്ത പള്ളിയുടെ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ 'കുന്നംകുളം' തന്നെയാണെന്നു പറയാതെവയ്യ! ഇങ്ങനെയുള്ള 'കുന്നംകുളം സഭകള്‍' കേരളത്തില്‍ മാത്രമല്ല ഉള്ളത്; ലോകത്താകമാനം ഇന്ന് കുന്നംകുളം സഭകള്‍ നിറഞ്ഞുനില്‍ക്കുകയാണ്! എന്താണ് യാഥാര്‍ത്ഥ്യമെന്നും എന്താണ് വ്യാജമെന്നും (കുന്നംകുളം) തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധകാരത്തില്‍ അകപ്പെട്ടുപോയ ഒരു ജനതയും ഈ ലോകത്തുണ്ട്!

ആചാരങ്ങളുടെ കാര്യത്തിലും ദുരാചാരങ്ങളുടെ കാര്യത്തിലും ഒരേതൂവല്‍പ്പക്ഷികളായ രണ്ടു സമൂഹങ്ങള്‍ നടത്തുന്ന ഈ തെരുവുയുദ്ധം ഒരിക്കലും അവസാനിക്കാത്തതും ആര്‍ക്കും പരിഹരിക്കാന്‍ സാധിക്കാത്തതുമാണ്‌! എന്തെന്നാല്‍, ദൈവമോ ദൈവത്തെ അറിയുന്നവരോ ഇവരുടെയിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടപെടില്ല. ലോകവും ലോകത്തിന്റെ നീതിപീഠങ്ങളും ഈ വിഷയത്തില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ വഷളാകും എന്നല്ലാതെ പരിഹരിക്കപ്പെടില്ല! അതുതന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും!

ദൈവത്തിനു താത്പര്യമില്ലാത്ത വിഷയമായതിനാല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ മനോവയ്ക്കും താത്പര്യമില്ല! ദൈവമില്ലാത്ത ആലയങ്ങളെ ഉപേക്ഷിച്ച് ദൈവമാര്‍ഗ്ഗത്തിലേക്കു തിരിയാന്‍ ഈ സമൂഹങ്ങള്‍ തയ്യാറായാല്‍ തങ്ങളുടെ ആത്മാവിന്റെ നിത്യനാശം ഒഴിവാക്കാന്‍ സാധിക്കുമെന്ന ഒരേയൊരുപദേശം നല്‍കിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു!

ചില ഓര്‍ത്തഡോക്സ്-യാക്കോബായ മ്ലേച്ഛതകള്‍!

ഗീവര്‍ഗീസ് മാര്‍ കുറിലോസ്!

ഓര്‍ത്തഡോക്സ് സഖാവ്!

ഓര്‍ത്തഡോക്സ്-യാക്കോബായ ആഭിചാരങ്ങള്‍!

ശബരിഗിരീശന്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5515 views

LOG IN

Lost your password?

SIGN UP

LOST PASSWORD