വിചാരണ

അനുഭവങ്ങളെ പാഠമാക്കാതെ കത്തോലിക്കാസഭയിലെ ഇടയന്മാര്‍!

Print By
about

10 - 12 - 2014

ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന അതീവ ഗുരുതരമായ ഒരു വിഷയത്തെ വിശ്വാസസമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്യുവാനാണ് ഈ ലേഖനത്തിലൂടെ മനോവ ശ്രമിക്കുന്നത്! ഇതിനെ അവഗണിച്ചു മുന്നോട്ടുപോയാല്‍ ക്രിസ്തീയതയുടെ വേരറുക്കുന്ന ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയെന്ന ശാപം നമ്മെയും ഗ്രസിക്കും!

കാലത്തിന്റെ അടയാളങ്ങള്‍ അത്തിമരത്തില്‍നിന്നും തിരുവചനത്തില്‍നിന്നും പഠിക്കുന്ന വ്യക്തികള്‍ക്ക് യേഹ്ശുവായുടെ കാലൊച്ച പടിവാതില്‍ക്കല്‍ കേള്‍ക്കാന്‍ കഴിയും. കാരണം, അവിടുന്ന് അത്രത്തോളം അടുത്തെത്തിക്കഴിഞ്ഞു. ഈ വസ്തുത പ്രകൃതിപോലും തിരിച്ചറിഞ്ഞിട്ടും സത്യദൈവത്തിന്റെ സ്വന്തം ജനമെന്ന്‍ അഭിമാനിക്കുകയും പത്രോസിന്റെ പിന്തുടര്‍ച്ചയില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്ന 'അപ്പസ്തോലികസഭകള്‍' മാത്രം ഒന്നും അറിഞ്ഞിട്ടില്ല! ഉറങ്ങുന്നവരോ ഉറക്കം നടിക്കുന്നവരോ ആയ ചില സംഘങ്ങളാണ് ദൈവജനത്തെ നയിക്കാന്‍ നേതൃസ്ഥാനത്ത് കയറിക്കൂടിയിരിക്കുന്നതെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പല തീരുമാനങ്ങളും പുറത്തുവരുന്നത്. ഇതു പറയാന്‍ വ്യക്തമായ കാരണവുമുണ്ട്. അപ്പസ്തോലന്മാരുടെ സ്ഥാനം അലങ്കരിക്കുന്നവര്‍ തങ്ങളുടെ മുന്‍ഗാമികളോട് യേഹ്ശുവാ കല്പിച്ചിരിക്കുന്നത് എന്തായിരുന്നുവെന്ന് മറന്നുപോയിരിക്കുന്നു. യേഹ്ശുവാ അവരെ ഭരമേല്പിച്ച ചുമതല ഇതാകുന്നു: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16:15,16). വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടുമെന്നത് യേഹ്ശുവായ്ക്കു നാവു പിഴച്ചതാണെന്ന് ആരും കരുതേണ്ടാ!

ഒരു വചനംകൂടി നോക്കുക: "പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ യെരുശലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു"(ലൂക്കാ:24;47). പ്രവാചകരിലൂടെ മുന്‍കൂട്ടി അരുളിചെയ്തിട്ടുള്ള ഈ കാര്യം യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. പാപമോചനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍, ക്രിസ്തുവിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന സത്യമാണ് യേഹ്ശുവാ വെളിപ്പെടുത്തിയത്. യേഹ്ശുവാ വഴിയുള്ള സൗജന്യരക്ഷ പ്രഘോഷിക്കാന്‍ അയക്കപ്പെട്ടവര്‍ വിജാതിയതയോടും അതുവഴി പൈശാചികതയോടും സമരസപ്പെടുന്ന അതീവഗുരുതരമായ അവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല! അപ്പസ്തോലികസഭകള്‍ യഥാര്‍ത്ഥ ദൗത്യത്തില്‍നിന്നു പിന്നോട്ടുപോകുമ്പോള്‍, ദുരന്തം അതിന്റെ പൂര്‍ണ്ണതയിലെത്തും!

എന്താണ് അപ്പസ്തോലിക ദൗത്യം?

യേഹ്ശുവാ അപ്പസ്തോലന്മാരെ ഭരമേല്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയെന്നതാണ് അപ്പസ്തോലിക ദൗത്യമെന്ന് ഒറ്റ വാചകത്തില്‍ പറയാം! ഈ ദൗത്യം നിറവേറ്റാന്‍ വചനാധിഷ്ടിതമായ ഏതു മാര്‍ഗ്ഗം അവലംബിക്കുന്നതും സ്വീകാര്യമാണ്. എന്നാല്‍, തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും വചനത്തോട് ഐക്യപ്പെട്ടു നില്ക്കുന്നവയല്ല എന്നതാണ് പ്രശ്നം! മാത്രവുമല്ല, ദൗത്യനിര്‍വ്വഹണത്തിനായി നാം അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥ ഫലം പുറപ്പെടുവിക്കുന്നില്ലെങ്കില്‍, മാര്‍ഗ്ഗത്തെക്കുറിച്ച് പുനഃര്‍വിചിന്തനവും ആവശ്യമാകും. ഈ പുനരാലോചനയുടെ അഭാവമാണ് കത്തോലിക്കാസഭയില്‍ ഇന്നു സംഭവിച്ചിരിക്കുന്ന പ്രധാന വ്യതിചലനം!

യേഹ്ശുവാ, തന്റെ അപ്പസ്തോലന്മാരെ ഏല്‍പിച്ച ദൗത്യം ഇതായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവാനും അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവാനും അവിടുന്ന് കല്പിച്ചിട്ടുള്ള സകല കാര്യങ്ങളും അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവാനുമുള്ള യേഹ്ശുവായുടെ ആഹ്വാനത്തിനു വ്യക്തമായ കാരണമുണ്ടായിരുന്നു. ആ കാരണത്തെക്കുറിച്ച് അപ്പസ്തോലന്മാരുടെ തലവന്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 12).

രക്ഷപ്രാപിക്കുന്നതിനുള്ള ഏകവഴി യേഹ്ശുവാ ആയതുകൊണ്ടാണ്‌ ഈ ദൗത്യം അപ്പസ്തോലന്മാരെ ഭരമേല്പിച്ചത്. കേപ്പായുടെ ആദ്യത്തെ പ്രസംഗം കേട്ടവര്‍ അപ്പസ്തോലന്മാരോട് ഇപ്രകാരം ചോദിച്ചു: "സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?"(അപ്പ.പ്രവര്‍: 2; 37). കേപ്പാ അവരോടു പറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ;പ്രവര്‍: 2; 38-40).

ഇത്ര വ്യക്തമായി യേഹ്ശുവായും അപ്പസ്തോലന്മാരും പ്രഖ്യാപിച്ചിരിക്കേ, യേഹ്ശുവാ ഏകരക്ഷകനാണെന്നു ലോകത്തോടു വിളിച്ചുപറയാന്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവര്‍ അപ്പസ്തോലികസഭയുടെ പേരു പറയാന്‍ യോഗ്യരല്ലെന്ന് തിരിച്ചറിയണം! ഇതു മനോവയുടെ സ്വന്തമായ പ്രഖ്യാപനമല്ല; മറിച്ച്, യേഹ്ശുവായുടെ വാക്കുകളാണ്. ആ വാക്കുകള്‍ ഭയത്തോടെ ഓര്‍ക്കുക: "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 32, 33). ഈ തള്ളിക്കളയലിന്റെ ദുരന്തത്തെ നിസ്സാരമായി കണക്കാക്കുന്നവരുടെ പിടിയില്‍ സഭയിന്ന് അമര്‍ന്നുകൊണ്ടിരിക്കുകയാണ്. യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യം ലോകത്തോടു വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിനു പിന്നിലെ വികാരം ലജ്ജയോ ഭയമോ എന്നതാണ് വിവേചിക്കേണ്ടത്. ഒരുപക്ഷേ, യേഹ്ശുവായും അപ്പസ്തോലന്മാരും അറിയിച്ച സത്യത്തെ വിശ്വസിക്കാനുള്ള അനുഭവമില്ലാത്തതും കാരണമാകാം! ലോകത്തിന്റെ വിജ്ഞാനം ആത്മീയജ്ഞാനത്തില്‍നിന്ന്‍ സഭാനേതാക്കന്മാരെ വ്യതിചലിപ്പിച്ചത് അവര്‍പോലും തിരിച്ചറിഞ്ഞില്ല!

പരിശുദ്ധാത്മചൈതന്യത്തില്‍ ദൈവവചനം ഗ്രഹിക്കാതെ അന്യമതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പഠിക്കാനിറങ്ങിയപ്പോള്‍ വഴിപിഴച്ചുപോയവരും ഇന്നു സഭയുടെ നേതൃത്വത്തില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അന്വേഷണങ്ങളിലെ അപകടം ദൈവമായ യാഹ്‌വെ മുന്‍കൂട്ടി വെളിപ്പെടുത്തിയത് പലരും ഗ്രഹിക്കാതെപോകുകയോ പഴയനിയമം എന്നപേരില്‍ അവഗണിക്കുകയോ ചെയ്തു! വള്ളിയോ പുള്ളിയോ മാറ്റാന്‍ മനുഷ്യര്‍ക്ക് അവകാശമില്ലാത്തതും യുഗാന്ത്യംവരെ നിലനില്‍ക്കുന്നതുമായ വചനം ഇപ്രകാരം കല്പിക്കുന്നു: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 30, 31). ഈ കല്പനയെ അവഗണിച്ച് മുന്നോട്ടുപോയവര്‍, ഏതാണ് സത്യം ഏതാണ് മിഥ്യയെന്ന വിഭ്രാന്തിയില്‍ അകപ്പെടുകയും ഒടുവില്‍, എല്ലാം ഒന്നാണെന്ന മിഥ്യയില്‍ സായൂജ്യമടയുകയും ചെയ്തു!

ഇത്തരക്കാരുടെ സഭയിലുള്ള സ്വാധീനമാണ് സുവിശേഷപ്രഘോഷണത്തെ പിന്നോട്ടു നയിച്ചത്! അപ്പസ്തോലന്മാരാകുന്ന അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ട സഭ, തങ്ങളെ ഏല്പിച്ച ദൗത്യത്തില്‍നിന്നു വ്യതിചലിച്ചുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. യേഹ്ശുവാ സഭയെ ഏല്പിച്ച മൂന്നു ദൗത്യങ്ങളെ പരിശോധിച്ചുകൊണ്ട്‌, സഭയുടെ വ്യതിചലനം തിരിച്ചറിയാന്‍ നമുക്കു ശ്രമിക്കാം.

ശിഷ്യപ്പെടുത്തലും ശിഷ്യപ്പെടലും!

"ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍!" ഇത് വലിയൊരു കല്പനയായിട്ടാണ് സഭയെ ഭരമേല്പിച്ചത്! ഈ കല്പനയില്‍നിന്നു വ്യതിചലിക്കാന്‍ ഒരു വിശ്വാസിക്കും സാധ്യമല്ല; കാരണം, സഭയെന്നാല്‍ വിശ്വാസികളുടെ കൂട്ടമാണ്‌! അതായത്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ, വിശ്വാസികളായ നാം ഓരോരുത്തരുമാണ്. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.

ജനതകളെ ശിഷ്യപ്പെടുത്തുവാനാണ് യേഹ്ശുവാ നമ്മോടു കല്പിച്ചത്; മറിച്ച്, അവര്‍ക്കു ശിഷ്യപ്പെടുവാനല്ല! എന്നാല്‍, ശിഷ്യപ്പെടുത്തുന്നത്തിനു പകരം ശിഷ്യപ്പെട്ടുവെന്നതാണ് സഭയിലെ ചില ഉന്നത നേതാക്കന്മാരിലൂടെ വന്നുഭവിച്ച ദുരന്തം! 'ജനതകള്‍' എന്നതുകൊണ്ട് ദൈവമായ യാഹ്‌വെ ഉദ്ദേശിച്ചത് ആരെയാണെന്നു പലര്‍ക്കും വ്യക്തമായില്ല എന്നതാണ് മറ്റൊരു ദുരന്തം. ആരാണ് ജനതകള്‍ എന്ന്‍ അറിയണമെങ്കില്‍, പഴയനിയമ പുസ്തകത്തില്‍ പരിശോധിക്കണം. അവിടെ ഇങ്ങനെ കാണാം: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(യിരെമിയാഹ്: 10; 2). വിജാതിയരെയാണ് ജനതകളെന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഈ വചനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും! അതുകൊണ്ടുതന്നെ, വിജാതിയരെ സുവിശേഷം അറിയിച്ച്, അവരെ ശിഷ്യപ്പെടുത്തുകയെന്ന ആഹ്വാനമാണ് യേഹ്ശുവാ നല്‍കിയ കല്പനയിലെ ആദ്യത്തെ ഘടകം. ജനതകളുടെ രീതികള്‍ അനുകരിക്കുന്നതിലൂടെ അവര്‍ക്കു ശിഷ്യപ്പെടരുത് എന്ന മുന്നറിയിപ്പ് ഈ രണ്ടു വചനങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ തിരിച്ചറിയാന്‍ കഴിയും. അതായത്, പഴയനിയമവും പുതിയനിയമവും പരസ്പരം പൂരകങ്ങളാണ് എന്നതുതന്നെ!

ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ വഹിച്ചുകൊണ്ട് കുരിശില്‍ ബലിയായി സ്വയം സമര്‍പ്പിച്ച യേഹ്ശുവായെ ജനതകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും ഈ രക്ഷയെ അംഗീകരിക്കാന്‍ തയ്യാറാകുന്നവരെ ശിഷ്യപ്പെടുത്തി അവിടുത്തേക്ക്‌ സമര്‍പ്പിക്കുവാനുമുള്ള ബാദ്ധ്യത അപ്പസ്തോലിക സഭയ്ക്കുണ്ട്. കാരണം, യേഹ്ശുവാ സകല ജനത്തിനും വേണ്ടിയുള്ള രക്ഷകനാകുന്നു. വചനം ശ്രദ്ധിക്കുക: "ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, ദൈവപുത്രനായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു"(ലൂക്കാ: 2; 10, 11). യേഹ്ശുവാ സകല ജനത്തിനുമുള്ള രക്ഷയാണെങ്കിലും, സ്വീകരിക്കുന്നവര്‍ക്കു മാത്രമേ ഇതു പ്രാപ്യമാകുകയുള്ളു. രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് വചനം പറയുന്നത് ഇങ്ങനെയാണ്: "ആകയാല്‍, യേഹ്ശുവാ ദൈവപുത്രനാണ് എന്ന്‍ അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിച്ചു എന്ന്‍ ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമാ: 10; 9). പിന്നീടുള്ള വചനത്തില്‍ ഇതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുന്നു: "എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമാ: 10; 10). ഇതാണ് ഒരു മനുഷ്യന്റെ ആത്മരക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗം.

അപ്പസ്തോലനിലൂടെ വീണ്ടും പരിശുദ്ധാത്മാവു പറയുന്നു: "യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ: 10; 13). ഇവിടെ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരവും അപ്പസ്തോലന്‍ നല്‍കുന്നുണ്ട്: "എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്"(റോമാ: 10; 14, 15). രക്ഷ അറിയാത്തവരെ അറിയിക്കുവാനുള്ള ദൗത്യമാണ് സഭയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് തിരിച്ചറിയാതെ പോകരുത്. കാരണം, പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "ആകയാല്‍, വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമാ: 10; 17).

വിശ്വസിച്ചു എന്നതുകൊണ്ടുമാത്രം ഒരുവന്റെ രക്ഷ പൂര്‍ണ്ണമാകുന്നില്ല; താന്‍ വിശ്വസിച്ചവ അധരംകൊണ്ട് ഏറ്റുപറയുന്നതിലൂടെയാണ് പൂര്‍ണ്ണത കൈവരിക്കുന്നത്. കാരണം, വചനം ഇങ്ങനെ അറിയിക്കുന്നു: "ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു"(യാക്കോ: 2; 19). പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിരര്‍ത്ഥകമാണ് എന്നു സൂചിപ്പിക്കാന്‍ യാക്കോബ് ശ്ലീഹാ അറിയിക്കുന്ന വചനമാണിത്. എന്നാല്‍, ഇവിടെ അര്‍ത്ഥമാക്കുന്ന പ്രവൃത്തിയെ പലരും അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിച്ചിട്ടില്ല. ഏറ്റുപറയലിനെയാണ് പ്രവൃത്തിയായി ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വചനാധിഷ്ടിതമായ ഏതു മാര്‍ഗ്ഗവും അവലംബിക്കാവുന്നതാണ്. മറ്റു സത്കര്‍മ്മങ്ങളൊക്കെ ഇതിനോടുകൂടെ ചെയ്യേണ്ടവ മാത്രമാണ്. ശരീരത്തിന് ആവശ്യമായവ നല്‍കിയാല്‍ നമുക്ക് പ്രതിഫലം ലഭിച്ചേക്കാം! എന്നാല്‍, അവ സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മരക്ഷയാണ് എല്ലാറ്റിലും പ്രധാനം! ഇതിനുവേണ്ടിയാണ് യേഹ്ശുവാ വന്നതും ബലിയര്‍പ്പിച്ചതും! പിശാചുക്കള്‍ വിശ്വസിക്കുന്ന സത്യങ്ങള്‍ ഏറ്റുപറയുകയോ ദൈവത്തെ മഹത്വപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നുമാത്രമല്ല, ഈ സത്യം ലോകമറിയാതിരിക്കാന്‍ ആകുന്നത്ര ശ്രമിക്കുകയും ചെയ്യുന്നു!

അപ്പസ്തോലന്‍ ഉദ്ദേശിച്ച പ്രവൃത്തി എന്തായിരുന്നുവെന്ന് മനസ്സിലാകണമെങ്കില്‍, അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രം മതി! ജനതകളെ സുവിശേഷം അറിയിച്ചു ശിഷ്യപ്പെടുത്തുവാന്‍ യേഹ്ശുവാ തിരഞ്ഞെടുത്ത അവിടുത്തെ അപ്പസ്തോലന്മാര്‍ അവരുടെ ജീവിതകാലം മുഴുവന്‍ വിശ്വസ്ഥതയോടെ തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ചു. കൈവയ്പ്പുവഴി തങ്ങളുടെ പിന്‍ഗാമികളെ ഈ ശുശ്രൂഷ ഭരമേല്പിക്കുകയും ചെയ്തു. ജീവത്യാഗം ചെയ്തുകൊണ്ട് ശുശ്രൂഷയില്‍ വ്യാപരിച്ചവരുടെ ചുടുചോരയിലാണ് സഭ വളര്‍ന്നത്! ഇവരില്‍നിന്നു പകര്‍ന്നുകിട്ടിയ വിശ്വാസമാണ് നമ്മിലും ജ്വലിക്കുന്നത്! എന്നാല്‍, ഉടലെടുത്തുകൊണ്ടിരിക്കുന്ന ചില ആധുനിക ആശയങ്ങള്‍ ജനതകളുടെ രക്ഷയെ തടസ്സപ്പെടുത്തുന്നതും ക്രിസ്തുവിന്റെ വചനത്തിനു വിരുദ്ധവുമാണെന്നു പറയാതെ വയ്യാ!

ദൗത്യത്തില്‍നിന്നുള്ള സഭയുടെ വ്യതിചലനത്തെ വിശകലനം ചെയ്യുന്നതിനുമുന്‍പ് രണ്ടാമത്തെയും മൂന്നാമത്തെയും ഘടകങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

ജ്ഞാനസ്നാനത്തിന്റെ അനിവാര്യത!

ശിശുസ്നാനം, വിശ്വസിച്ചു സ്നാനം, മുങ്ങിസ്നാനം, മുങ്ങാതെ സ്നാനം എന്നിങ്ങനെ അനേകം സ്നാനങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. വ്യത്യസ്ഥ ആശയങ്ങള്‍ ഉണ്ടെങ്കിലും സ്നാനത്തിന്റെ അനിവാര്യതയെ സഭകളൊന്നും നിഷേധിക്കുമെന്ന് തോന്നുന്നില്ല. യേഹ്ശുവായോ അപ്പസ്തോലന്മാരോ ഒരുതരത്തിലും സൂചന നല്‍കാതിരുന്നിട്ടും സ്നാനത്തിനു പ്രായം നിശ്ചയിച്ചുകൊണ്ട് സ്വന്തം മക്കളെ യേഹ്ശുവായോട് ഐക്യപ്പെടുന്നതിനെ തടയുന്ന സഭകളും ക്രൈസ്തവരുടെ ഗണത്തിലുണ്ടെന്നതും മനോവ വിസ്മരിക്കുന്നില്ല! വിശ്വസിക്കുന്നവര്‍ക്ക് സ്നാനം നല്‍കുകയെന്ന ഒരു വചനത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. സമ്പത്തോ മറ്റെന്തെങ്കിലും ഭൌതീക സൌകര്യങ്ങളോ ലക്‌ഷ്യം വച്ചുകൊണ്ട് ക്രിസ്തീയതയിലേക്കു വരുന്നത് യഥാര്‍ത്ഥ വിശ്വാസമല്ല എന്നതുകൊണ്ട്, അത്തരത്തിലുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ഈ വചനത്തിലെ സൂചനകളില്‍ ഒന്ന്. മറ്റൊന്ന്, നിര്‍ബന്ധിത മതപരിവര്‍ത്തനവും ഭൗതിക വാഗ്ദാനങ്ങള്‍ നല്‍കിയുള്ള മതപരിവര്‍ത്തനവും അരുതെന്ന സൂചനയാണ്!

എന്നാല്‍, ഇത്തരത്തിലുള്ള സഭകള്‍, തങ്ങളുടെ മക്കള്‍ക്ക്‌ സ്നാനം നല്‍കാതിരിക്കുകയും പണവും മറ്റു സൗകര്യങ്ങളും നല്‍കി പ്രലോഭിപ്പിച്ചു സഭയില്‍ അംഗബലം കൂട്ടുകയും ചെയ്യുന്നത് വചനവിരുദ്ധമാണെന്ന് തിരിച്ചറിയുന്നില്ല! ശിശുക്കള്‍ക്കു സ്നാനം നിഷേധിക്കുന്നവര്‍ ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കാത്തവരാണ്! എന്താണ് ജ്ഞാനസ്നാണമെന്ന് വചനത്തെ അടിസ്ഥാനപ്പെടുത്തി നമുക്കു പരിശോധിക്കാം.

ജ്ഞാനസ്നാനം ഒരിക്കല്‍മാത്രം സ്വീകരിക്കേണ്ട കൂദാശയാണെന്ന് ആദ്യംതന്നെ മനസ്സിലാക്കണം. വചനം പറയുന്നു: "ഒരു ദൈവവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളു"(എഫേ: 4; 5). സഭകള്‍ മാറുമ്പോള്‍ വീണ്ടും സ്വീകരിക്കുന്ന ജ്ഞാനസ്നാനം വെറുമൊരു 'കുളി' മാത്രമാണെന്ന് ഈ വചനത്തില്‍ വ്യക്തമാകുന്നു! യേഹ്ശുവാ എന്ന പേരിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് ഉറപ്പുവരുത്തുക മാത്രമാണ് നാം ചെയ്യേണ്ടത്! ഇനി, സ്നാനത്തിലൂടെ എന്തു മാറ്റമാണു സംഭവിക്കുന്നതെന്നു നോക്കുക: "യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു"(റോമാ: 6; 3, 4). യേഹ്ശുവായുടെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തുന്നതാണ് ജ്ഞാനസ്നാനമെന്ന് ഈ വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായുടെ പുനരുത്ഥാനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം അവനോടൊത്ത് സംസ്കരിക്കപ്പെടേണ്ടിയിരിക്കുന്നു. യേഹ്ശുവായോടുകൂടെയുള്ള സംസ്കരണമാണ് ജ്ഞാനസ്നാനമെങ്കില്‍, സ്നാനമേല്‍ക്കാതെ മരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കും? പുനരുത്ഥാനത്തില്‍ എപ്രകാരമാണ് പങ്കാളികളാകുന്നതെന്നു വചനം പറയുന്നത് ശ്രദ്ധിക്കുക: "അവന്റെ മരണത്തിനു സദൃശ്യമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശ്യമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും"(റോമാ: 6; 5). മറ്റൊരു വചനം ഇങ്ങനെ പറയുന്നു: "ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു"(ഗലാ: 3; 27).

ഈ ഐക്യപ്പെടലിന്റെ അനിവാര്യതയാണ് യേഹ്ശുവാതന്നെ നേരിട്ട് അറിയിച്ചത്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). സ്നാനം സ്വീകരിക്കാത്ത 'ഒരുവനും' എന്നാണ് യേഹ്ശുവാ പറഞ്ഞിരിക്കുന്നത്. ഇവിടെ പ്രായം നിശ്ചയിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ? ജലത്താലും ആത്മാവിനാലും ജനിക്കുക എന്നതിലൂടെ രണ്ടുതരം സ്നാനത്തെയാണിവിടെ സൂചിപ്പിക്കുന്നത്. ജലത്താലുള്ള സ്നാനം ശിശുക്കളായിരിക്കുമ്പോള്‍ നല്‍കുന്നുവെങ്കിലും ആത്മാവിലുള്ള സ്നാനം(സ്ഥൈര്യലേപനം) കുറച്ചുകൂടി വളര്‍ന്നതിനുശേഷമാണ് കത്തോലിക്കാസഭ നല്‍കുന്നത്. ഇതുതന്നെയാണ് യേഹ്ശുവാ ആഗ്രഹിച്ചതും! കാരണം, ജലത്താല്‍ സ്നാനമേല്‍ക്കാത്തവന്‍ യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടുന്നില്ല; ഇപ്രകാരം ഐക്യപ്പെട്ടവരാണ് സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത്. യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടാത്തവര്‍ അവിടുത്തെ പുനരുത്ഥാനത്തില്‍ പങ്കാളികളുമാകുന്നില്ല! ശിഷ്യപ്പെടുത്താനും സ്നാനപ്പെടുത്താനും അവിടുന്ന് ഓരോ ക്രിസ്തുശിഷ്യരെയും അയച്ചത് സകലരുടെയും രക്ഷയെ മുന്‍നിര്‍ത്തിയാണെന്നു നാം വിസ്മരിക്കരുത്! പുത്തന്‍ ദൈവശാസ്ത്രങ്ങളുടെ പേരില്‍ ഈ ദൗത്യത്തില്‍നിന്നു വ്യതിചലിക്കാന്‍ അപ്പസ്തോലിക സഭകള്‍ ശ്രമിക്കുമ്പോള്‍ സഭയുടെ ആധികാരികതയാണ് ഇല്ലാതാകുന്നത്!

ജ്ഞാനസ്നാനംവഴി ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ നാം ചേര്‍ക്കപ്പെടുന്നുവെന്ന് തെളിയിക്കുന്ന വചനം നോക്കുക: "നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു"(1 കോറി: 12; 13). കാരണം, "സഭ അവന്റെ ശരീരമാണ്"(എഫേ: 1; 23). ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുന്നതില്‍നിന്ന്‍ ശിശുക്കളെ തടയുന്നവരോട് അവിടുന്ന് പറയുന്നു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്"(മത്താ: 19; 14). ശിശുക്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ആര്‍ക്കാണെന്നതിനെ സംബന്ധിച്ച് പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "പിന്തുടര്‍ച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളം കാലം അടിമയില്‍നിന്നു വിഭിന്നനല്ല. പിതാവ് നിശ്ചയിച്ച കാലാവധിവരെ അവന്‍ രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്മാരുടെയും സംരക്ഷണത്തിലായിരിക്കും. നമ്മുടെ കാര്യവും ഇതുപോലെത്തന്നെ"(ഗലാ: 4; 1-3). അടിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് യജമാനന്‍ ആണെന്ന കാര്യത്തില്‍ ഏതെങ്കിലും സഭകള്‍ക്കു സംശയമുണ്ടോ?

അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ ദൈവം തിരഞ്ഞെടുത്ത പ്രവാചകന്മാരെയും പൂര്‍വ്വപിതാക്കന്മാരെയും നാം കാണുന്നുണ്ട്. അവരുടെ മാതാപിതാക്കള്‍ ആത്മീയജ്ഞാനമുള്ളവരായിരുന്നതിനാല്‍, അവരെ, നിയമപ്രകാരമുള്ള പരിച്ഛേദനം നടത്തുകയും നിയമം അഭ്യസിപ്പിക്കുകയും ചെയ്തു! നിയമപ്രകാരം എട്ടാം ദിവസമാണ് പരിച്ഛേദനമെന്ന് നമുക്കറിയാം. പ്രവാചകനായ യേശൈയാഹിന്റെ വാക്കുകള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ഗര്‍ഭത്തില്‍ത്തന്നെ എന്നെ യാഹ്‌വെ വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു"(യേശൈയാഹ്: 49; 1). സ്നാപകയോഹന്നാന്‍ തന്റെ അമ്മയുടെ ഉദരത്തില്‍വച്ച് പരിശുദ്ധാത്മാവില്‍ നിറയുന്നത് നാം ബൈബിളില്‍ വായിച്ചിട്ടുണ്ട്. വെറും ആറുമാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന് ആത്മാവില്‍ നിറയാമെങ്കില്‍, അതേ ആത്മാവുതന്നെയല്ലേ ഇന്നുമുള്ളത്?! ഇവരോടെല്ലാം അനുവാദം വാങ്ങുകയും മുദ്രപ്പത്രത്തില്‍ ഒപ്പുവയ്പ്പിക്കുകയും വിശ്വാസം ഏറ്റുപറയിക്കുകയും ചെയ്തതായി മനോവ മനസ്സിലാക്കിയിട്ടില്ല!

പരിച്ഛേദനത്തിന്റെ ആധുനീകരൂപമാണ് ജ്ഞാനസ്നാനമെന്നും ബൈബിളില്‍ സൂചന നല്‍കുന്നുണ്ട്. ഈ വചനം നോക്കുക: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന ക്രിസ്തുവിന്റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു"(കൊളോ: 2; 11, 12).

ഇരുപതാം നൂറ്റാണ്ടില്‍ ഉടലെടുത്ത പാഷാണ്ഡസഭകള്‍ അല്ലാതെ മറ്റൊരു സഭകളും ശിശുക്കളെ ദൈവത്തില്‍നിന്നും അകറ്റിനിര്‍ത്തുന്ന 'ഭോഷ്ക്' കാണിക്കുന്നില്ല! ആദ്യനൂറ്റാണ്ടില്‍ത്തന്നെ ശിശുസ്നാനം നിലനിന്നിരുന്നുവെന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. 80 വയസ്സിലധികം പ്രായമുള്ളവരും വളരെ ചെറുപ്പത്തില്‍തന്നെ വി. മാമോദീസ സ്വീകരിച്ചവരുമായ അനേകം വ്യക്തികളെ നേരിട്ടു കണ്ടിട്ടുള്ളതായി ഏകദേശം എ. ഡി. 156-ല്‍ കാലം ചെയ്ത ജസ്റ്റിന്‍മാര്‍ട്ടിയര്‍ എന്ന പിതാവ് രേഖപ്പെടുത്തിയിരിക്കുന്നു. എങ്കില്‍ എ. ഡി.156-ല്‍ 80 വയസ്സ് പ്രായമുള്ള വ്യക്തി, എ.ഡി.70-നും 80-നും ഇടയില്‍ സ്നാനം സ്വീകരിച്ചിരിക്കണമല്ലോ! ഒന്നാം നൂറ്റാണ്ടില്‍തന്നെ ശിശുക്കള്‍ക്കു സ്നാനം നല്‍കിയിരുന്നു എന്നതിന് ഇതില്‍ കൂടുതലായി ഒരു തെളിവു വേണോ?

സ്നാനത്തെക്കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സഹോദരരേ, നമ്മുടെ പിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റ് മോശയോടു ചേര്‍ന്നു"(1 കോറി: 10; 1, 2). യിസ്രായേല്‍ജനം കാനാന്‍ദേശത്തേക്ക് പോയപ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഈജിപ്തില്‍ ഉപേക്ഷിച്ചുവെന്നാണോ പുതുതലമുറ സഭകള്‍ ചിന്തിക്കുന്നത്? അവരുടെ കുഞ്ഞുങ്ങള്‍ അവരോടൊപ്പം ഈ സ്നാനത്തില്‍ ഭാഗഭാക്കുകളായി എന്നകാര്യം മനസ്സിലാക്കാന്‍ മനോവയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല!

ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വചനങ്ങളില്‍ ചിലതാണ് നാം ഇവിടെ പരിശോധിച്ചത്. ഒരു മനുഷ്യന്റെ രക്ഷയ്ക്ക് സ്നാനം എത്രമാത്രം അനിവാര്യമാണെന്ന്‍ നാം കണ്ടു. ഇതേ കാരണംകൊണ്ടുതന്നെയാണ് അപ്പസ്തോലന്മാരെ ഈ ദൗത്യം ഭരമേല്പിച്ചത്! എന്നാല്‍, കത്തോലിക്കാസഭ ഇന്ന് സ്നാനത്തെ എത്രമാത്രം ലാഘവത്തോടെയാണ് കാണുന്നതെന്ന് നാം ചിന്തിക്കണം. ശിശുക്കള്‍ക്ക് സ്നാനം നല്‍കുന്ന പാരമ്പര്യം തുടരുന്നത് ശ്ലാഘനീയമെങ്കിലും വിജാതിയരെ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നതില്‍നിന്ന് വളരെയധികം പിന്നോട്ടുപോയത് തികച്ചും നിന്ദ്യമാണ്! സ്വന്തം മക്കള്‍ ശിശുക്കളായിരിക്കെ ക്രിസ്തുവിന്റെ ശരീരത്തില്‍നിന്ന്‍ അകറ്റിനിര്‍ത്തുന്ന പുത്തന്‍സഭകള്‍, വിജാതിയരെ പ്രലോഭനങ്ങളില്‍ കുടുക്കി സ്നാനപ്പെടുത്തുന്നതും വചനവിരുദ്ധമാണെന്ന വസ്തുത മനസ്സിലാക്കുന്നില്ല! വടക്കേ ഇന്ത്യയില്‍ അനേകം തവണ സ്നാനപ്പെട്ട വിജാതിയരുണ്ട്! ഓരോ സഭകളും നല്‍കുന്ന സൌകര്യങ്ങള്‍ സ്വീകരിച്ചു സ്നാനപ്പെടുകയും വിജാതിയരായിത്തന്നെ കഴിയുകയും ചെയ്യുന്ന കൌശലക്കാര്‍ അനേകരുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം! എന്നാല്‍, ആഗ്രഹത്തോടെ ആവശ്യപ്പെട്ടു വന്നാലും സ്നാനം നല്‍കാന്‍ ഭയപ്പെടുന്ന കത്തോലിക്കാസഭയും അപ്പസ്തോലിക ദൗത്യത്തില്‍ നിലനില്‍ക്കുന്നുവെന്ന് പറയാന്‍ മനോവ തയ്യാറല്ല!

ശിഷ്യപ്പെടുത്തലിനുപകരം ശിഷ്യപ്പെടലും സ്നാനം നല്‍കലിനുപകരം വിജാതിയ അനുകരണവുമായി ഭാരതത്തിലെ കത്തോലിക്കാസഭ അധഃപതിച്ചുവെന്നത് ഏറെ ദുരന്തകരമാണ്! മരിച്ചവര്‍ക്കുവേണ്ടിപ്പോലും ജ്ഞാനസ്നാനം സ്വീകരിച്ചിരുന്ന പാരമ്പര്യമുള്ള സഭയുടെ കണ്ണികളാണ് നാം എന്നകാര്യം സൌകര്യപൂര്‍വ്വം പലരും വിസ്മരിച്ചു. മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്ന പതിവ് പൌലോസിന്റെ കാലത്ത് നിലനിന്നിരുന്നുവെന്ന് വചനം വ്യക്തമായ സൂചന നല്‍കുന്നുണ്ട്(1 കോറി: 15; 29).

ദൗത്യത്തിലെ മൂന്നാംഭാഗം!

ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യേഹ്ശുവാ ഭരമേല്പിച്ച ദൌത്യത്തിലെ മൂന്നാമത്തെ ഘടകം ഇതാണ്. ജനതകളെ ശിഷ്യപ്പെടുത്തുകയും അവരെ ജ്ഞാനസ്നാനപ്പെടുത്തി യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടുത്തുകയും ചെയ്തതിനുശേഷം അവിടുത്തെ കല്പനകള്‍ അനുസരിക്കാന്‍ പഠിപ്പിക്കണം. ഈ മൂന്നു കാര്യങ്ങളില്‍ ഇടംവലം തിരിയാതെ വ്യാപരിക്കുന്നവര്‍ക്ക് അവിടുന്നു നല്‍കിയിരിക്കുന്ന വാഗ്ദാനമാണ്, 'യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' എന്നുള്ളത്!

ശിഷ്യപ്പെടുത്തുകയോ സ്നാനപ്പെടുത്തുകയോ ചെയ്യാത്തിടത്തോളം മൂന്നാമത്തെ ഘടകം ബാധകമല്ല എന്നതിനാല്‍, ഫലത്തില്‍ ഈ മൂന്നു ദൗത്യങ്ങളില്‍നിന്നും അപ്പസ്തോലികസഭകള്‍ വിരമിച്ചിരിക്കുന്നു. പാരമ്പര്യമായി സഭയിലുള്ളവരുടെപോലും വിശ്വാസപരമായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഭാധികാരികളില്‍ പലരും തയ്യാറാകുന്നില്ല എന്നകാര്യം നമുക്കറിയാം. ആരെങ്കിലും ഒരുവന്‍ ബൈബിള്‍പരമായ സംശയങ്ങളുമായി അധികാരികളെ സമീപിച്ചാല്‍, അവരെ വിമതരായി കണക്കാക്കുന്ന സാഹചര്യം ഇന്നുണ്ട്. വായനക്കാരില്‍ പലര്‍ക്കും ഈ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവാരാണെന്ന് മനോവയ്ക്കറിയാം. 

ദൗത്യത്തില്‍നിന്നു വിരമിക്കാനായി വചനത്തിനു പുതിയ വ്യാഖ്യാനങ്ങളുമായി ഇറങ്ങിയിരിക്കുന്ന ദുരന്തകരമായ അവസ്ഥയും ഇന്നുണ്ട്! ജനതകളെ പഠിപ്പിക്കാന്‍ അയയ്ക്കപ്പെട്ടവര്‍ ജനതകളില്‍നിന്നു പഠിക്കാനുള്ള വ്യഗ്രതയിലാണ് എന്നതും നാമിന്നു കാണുന്നു. ഒടുവില്‍, എല്ലാം ഒന്നാണെന്നും, ജനതകളുടെ രീതികള്‍ നമ്മുടേതിനേക്കാള്‍ ശ്രേഷ്ഠമാണെന്നും ദൈവത്തെ പഠിപ്പിക്കുന്ന അവസ്ഥയിലേക്ക് 'വിജ്ഞാനികള്‍' വളര്‍ന്നുകഴിഞ്ഞു! എന്നാല്‍, ദൗത്യവാഹകര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അനുഗൃഹം തങ്ങളോടുകൂടെ ഉണ്ടെന്ന മിഥ്യാധാരണയിലാണ് ഇക്കൂട്ടര്‍!

വിജാതിയര്‍ ആചരിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അവരുടെ ആഭിചാര ക്രിയകള്‍ക്കും ശാസ്ത്രീയ മാനം ഉണ്ടാക്കിക്കൊടുക്കുവാനുള്ള തീവ്രപരിശ്രമവും ദൗത്യവാഹകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ക്രിസ്ത്യാനികള്‍ ജീവിക്കുന്ന രാജ്യങ്ങളിലേക്ക് ഇവിടുത്തെ അപരിഷ്കൃത ആചാരങ്ങള്‍ കയറ്റുമതി ചെയ്യുമെന്ന് പ്രതിജ്ഞചെയ്ത കര്‍ദ്ദിനാളിനെയും മലയാളികള്‍ക്കു കാണേണ്ടിവന്നു. ഇതൊരു മധുരമായ പ്രതികാരമാണ്! ഭാരതത്തിലെ ദുരാചാരങ്ങളില്‍ പലതും നീക്കംചെയ്ത വിദേശമിഷ്ണറിമാരോട് സാത്താന്‍ നടത്തുന്ന പ്രതികാരം!

ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി ശുശ്രൂഷകളെ ഗതിമാറ്റുന്നവര്‍ ഒരുകാര്യം തിരിച്ചറിയുക: യേഹ്ശുവായ്ക്കു തെറ്റുപറ്റിയിട്ടില്ല; തെറ്റുപറ്റുകയുമില്ല. തെറ്റുപറ്റിയിരിക്കുന്നത് വ്യാഖ്യാതാക്കള്‍ക്കാണ്! ക്രിസ്തുവിനോ ക്രിസ്തീയതയ്ക്കോ പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന തിരിച്ചറിവിലേക്ക് വളരുകയാണുവേണ്ടത്. ജനതകളുടെ രീതികള്‍ ശ്രേഷ്ഠമായിരുന്നുവെങ്കില്‍ അവരെ പഠിപ്പിക്കാനായി യേഹ്ശുവാ ആരെയും അയക്കുമായിരുന്നില്ല! ഹിന്ദുമതത്തെ സനാതനം എന്നു പുകഴ്ത്തുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും ഈ വാക്കിന്റെ അര്‍ത്ഥം ഗ്രഹിച്ചിട്ടുണ്ടോ എന്നകാര്യം മനോവയ്ക്ക് അറിയില്ല! എന്നാല്‍, ആ വാക്കിന്റെ അര്‍ത്ഥം മനോവ മനസ്സിലാക്കിയിട്ടുണ്ട്. സനാതനം എന്ന വാക്കിന് ശാശ്വതം, നിത്യമായ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണുള്ളത്! നിത്യവും ശാശ്വതവുമായ മാര്‍ഗ്ഗം ഹൈന്ദവമാണെങ്കില്‍ 'വയലറ്റ്' അരപ്പട്ടയുംകെട്ടി എന്തിനു ദൈവജനത്തെ വഞ്ചിക്കണം?!

സമൂഹത്തിലെ പുറന്തള്ളപ്പെട്ടവരും നിരക്ഷരരുമായ വ്യക്തികളെയാണ് യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരായി തിരഞ്ഞെടുത്തതെന്നു നമുക്കറിയാം. മൂന്നര വര്‍ഷക്കാലം യേഹ്ശുവായോടൊപ്പം ജീവിക്കുകയും യേഹ്ശുവായില്‍നിന്നു പഠിക്കുകയും ചെയ്തിട്ടും, പഠിച്ചതൊന്നും വ്യക്തമായി ഗ്രഹിക്കാനോ ജീവിതത്തില്‍ പകര്‍ത്താനോ ഈ ശിഷ്യന്മാര്‍ക്കു കഴിഞ്ഞില്ലെന്നത് നാം ഓര്‍ക്കണം. യേഹ്ശുവാ പിടിക്കപ്പെട്ടതോടെ ചിതറിയോടുകയും ശിഷ്യരെന്നു സമ്മതിക്കാന്‍പോലും തയ്യാറാകാതിരുന്നതും ബൈബിളിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. മനുഷ്യരെ പിടിക്കാന്‍ ഇറങ്ങിയവര്‍ മീന്‍പിടുത്തത്തിലേക്കു മടങ്ങിയതും നാം കണ്ടു. വിശ്വാസപ്രഖ്യാപനങ്ങള്‍ പലതും പത്രോസും തോമസും വിസ്മരിച്ചു! എന്നാല്‍, പന്തക്കുസ്താനാളില്‍ സ്ഥിതിയാകെ മാറി! ഭയന്ന്‍ ഒളിച്ചിരുന്നവര്‍ ധൈര്യപൂര്‍വ്വം പുറത്തിറങ്ങി; യേഹ്ശുവായില്‍നിന്നു പഠിച്ചതെല്ലാം ഓര്‍മ്മയില്‍ തിരിച്ചുവരികയും സ്ഫടിക സമാനമാകുകയും ചെയ്തു! പിന്നീട് ഇവര്‍ പഠിക്കുകയായിരുന്നില്ല; പഠിപ്പിക്കുകയായിരുന്നു! നിരക്ഷരരില്‍നിന്നു പുറപ്പെടുന്ന ജ്ഞാനത്തെ ജനം അതിശയത്തോടെ ശ്രവിച്ചു! ഒറ്റ ദിവസംകൊണ്ട് മൂവായിരം ആളുകളെ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും ചെയ്തു! ഇത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായിരുന്നു!

എന്നാല്‍, രണ്ടായിരം വര്‍ഷമായിട്ടും കത്തോലിക്കാസഭയുടെ പഠനങ്ങള്‍ എവിടെയും എത്തിയിട്ടില്ല. അപൂര്‍ണ്ണമായ പഠനങ്ങളെ നിയമമാക്കുകയും, പിന്നീട് അവയെല്ലാം തെറ്റാണെന്നു കണ്ടെത്തി തിരുത്തുകയും ചെയ്യുന്ന അവസ്ഥയ്ക്ക് കാരണം, പരിശുദ്ധാത്മാവിന്റെ സഹായം തേടാതെ സ്വന്തം ബുദ്ധിയില്‍ ആശ്രയിച്ച് പഠനം നടത്തുന്നതുകൊണ്ടാണ്! തിരുത്തേണ്ടിവരുന്ന നിയമങ്ങള്‍ പരിശുദ്ധാത്മാവില്‍നിന്ന്‍ ലഭിച്ചതല്ലെന്നത് അതില്‍ത്തന്നെ വ്യക്തമാണല്ലോ! പ്രവാചകന്മാരോ അപ്പസ്തോലന്മാരോ ഊഹങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്ന് ബൈബിള്‍ പരിശോധിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. അസന്ദിഗ്ദ്ധമായ പ്രഖ്യാപനമാണ് ബൈബിളിലെ ശൈലി! എന്നാല്‍, ആധുനീക 'ദൈവശാസ്ത്രജ്ഞന്മാര്‍' ബൈബിളിനു വ്യാഖ്യാനം രചിച്ചപ്പോള്‍ പലതും ഊഹങ്ങളായി മാറി. ബൈബിളിനു ചുവടെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വ്യാഖ്യാനങ്ങളില്‍ പലതിലും 'അങ്ങനെ ആയിരിക്കാം' തുടങ്ങിയ പ്രയോഗങ്ങളാണ് കാണുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനഫലമായി വിരചിതമായ ബൈബിളിനെ ലോകാത്മാവ് വ്യാഖ്യാനിച്ചതിലുണ്ടായ തകരാറാണ് ഇവിടെ സംഭവിച്ചത്. ഇത് വിജാതിയര്‍ക്കു മാത്രമല്ല, വിശ്വാസികളില്‍പ്പോലും ഇടര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഈ ഇടര്‍ച്ചയാണല്ലോ സാത്താനും അഭിലഷിച്ചത്!

പഠിപ്പിക്കലിന്റെ കാര്യത്തില്‍ അപ്പസ്തോലിക സഭകള്‍ ചെയ്യുന്ന ഏറ്റവും വലിയ അപരാധം, വിജാതിയരെ പഠിപ്പിക്കാത്തതു മാത്രമല്ല, യഥാര്‍ത്ഥ വിശ്വാസികളെ വഴിതെറ്റിക്കുന്ന അബദ്ധസിദ്ധാന്തങ്ങള്‍ അടിച്ചേല്പിക്കുന്നതുംകൂടിയാണ്! "വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക"(2 തിമോത്തി: 4; 2). ഒരു വചനംകൂടി ശ്രദ്ധിക്കുക: "ഇന്ന്‍ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍"(ഹെബ്രാ: 3; 13). ആരെങ്കിലും ഉപദേശം നാളത്തേയ്ക്ക് മാറ്റിവയ്ക്കരുത്; കാരണം, നാളെ എന്നൊന്ന് ഉണ്ടോയെന്നു നമുക്കറിയില്ല!

അവസരം നഷ്ടമാക്കിയ കത്തോലിക്കാസഭ!

തോമാശ്ലീഹാ ഇവിടെ വന്ന് നമ്മുടെ പൂര്‍വ്വീകരായ യഹൂദരെ ശിഷ്യരാക്കി! പോര്‍ച്ചുഗീസുകാരും ഡച്ചുകാരും യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്നു വന്ന മിഷനറിമാരും നമ്മുടെ നാട്ടില്‍ വിശ്വാസം പകര്‍ന്നുനല്‍കുകയും പലരെയും ശിഷ്യപ്പെടുത്തുകയും ചെയ്തു! അവരില്‍നിന്നു പകര്‍ന്നുകിട്ടിയ വിശ്വാസം ഇന്ത്യയിലെ ജനതകള്‍ക്ക് നല്‍കുവാനോ അവരെ ശിഷ്യപ്പെടുത്തുവാനോ ഭാരതസഭ തയ്യാറായില്ല. ഭാരതത്തെ മുഴുവനായും ശിഷ്യപ്പെടുത്തുവാന്‍ ആവശ്യമായ എല്ലാ സാഹചര്യങ്ങളും കാലാകാലങ്ങളില്‍ ദൈവം ഒരുക്കിത്തന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം!

ക്രൈസ്തവര്‍ക്ക് സ്വതന്ത്രമായി സുവിശേഷം പ്രചരിപ്പിക്കാനുള്ള എല്ലാ ഭൗതീക സാഹചര്യങ്ങളും സംരക്ഷണവും ദൈവം നല്‍കിയിട്ടും, അവയൊന്നും വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ല. പകരം, വിജാതിയമായ ആചാരങ്ങളെ ക്രിസ്തീയമാക്കിയതിലൂടെ അവരുടെ വിശ്വാസങ്ങളില്‍ ക്രിസ്തീയതയെ ലയിപ്പിക്കുന്ന ദൈവനിന്ദയാണ് ഇവര്‍ ചെയ്തത്! ഭാരതത്തില്‍ നിലനിന്ന എല്ലാ ദുരാചാരങ്ങളും ജാതിവ്യവസ്ഥയും ക്രിസ്ത്യാനികള്‍ അതേപടി തുടര്‍ന്നു. ക്രിസ്തുവില്‍ രൂപാന്തരപ്പെടാത്ത നാമമാത്ര ക്രിസ്ത്യാനികളായി ഇവിടെയുള്ള ക്രൈസ്തവര്‍ ജീവിക്കുകയും ഹിന്ദുക്കളിലെ ഒരു ഉപജാതിയായി പരിഗണിക്കപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഇതിന് അല്പമെങ്കിലും മാറ്റമുണ്ടായത്!

കേരളത്തിലെ നാട്ടുരാജാക്കന്മാരുടെമേല്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന രണ്ടു രാജ്യങ്ങളായിരുന്നു പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്(ഡച്ച്‌)എന്നിവ. രാഷ്ട്രീയമായി ക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യവും പരിഗണനയും ലഭിക്കാന്‍ ഈ രാജ്യങ്ങള്‍മൂലം അവസരമൊരുങ്ങി! ഇവരുടെ പിന്തുണയോടെ സ്കൂളുകളും ആതുരാലയങ്ങളും സ്ഥാപിക്കുവാനും സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാനും ക്രിസ്ത്യാനികള്‍ക്ക് സാധിച്ചു. എന്നാല്‍, ഈ അവസരങ്ങള്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനോ ജനതകളെ ശിഷ്യപ്പെടുത്തുന്നതിനോ ഉപയോഗിച്ചില്ല. ദൈവം ഒരുക്കിത്തന്ന സൌകര്യങ്ങളെ അവിടുന്ന് ആഗ്രഹിച്ച വിധത്തില്‍ ഉപയോഗിക്കാത്തതുകൊണ്ട് ഇന്ന്‍ ആ മേഖലയില്‍ ക്രൈസ്തവര്‍ അപമാനിക്കപ്പെടുന്നത് സ്വാഭാവികം മാത്രം!

മതപ്രചരണത്തിനും മതപരിവര്‍ത്തനത്തിനും കടിഞ്ഞാണില്ലാതിരുന്ന കാലത്ത് അതിനു ശ്രമിക്കാത്തവര്‍ ഇന്നു തങ്ങളുടെ ജാള്യത മറയ്ക്കാനുള്ള തത്രപ്പാടിലാണ്. വിജാതിയതയില്‍നിന്നു വ്യത്യസ്ഥമായ ശ്രേഷ്ഠതയൊന്നും ഇക്കൂട്ടര്‍ ക്രിസ്തീയതയില്‍ കാണുന്നില്ലെന്നു മാത്രമല്ല, അവരുടെ വിഗ്രഹങ്ങള്‍ക്ക് അവരര്‍പ്പിക്കുന്ന പൂജകളുടെ അനുകരണത്തിലൂടെ ദൈവത്തിന്റെ പ്രമാണങ്ങളെ നിസ്സാരമാക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കാണ് മനുഷ്യരെ നയിക്കുന്നതെന്ന മൂഢസങ്കല്‍പം അപ്പസ്തോലികസഭകളുടെ അധഃപതനത്തിന്റെ തെളിവാണ്! ഇവിടെ തെറ്റുപറ്റിയത്, സുവിശേഷം പ്രചരിപ്പിക്കാന്‍ ആഹ്വാനംചെയ്ത യേഹ്ശുവായ്ക്കോ, ഈ ആഹ്വാനം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച അപ്പസ്തോലന്മാര്‍ക്കോ? ഇതിനുള്ള ഉത്തരം നല്‍കേണ്ടത് അപ്പസ്തോലിക സഭകളുടെ നേതാക്കന്മാരാണ്!

മതാന്തര സംവാദങ്ങള്‍ എന്തിനുവേണ്ടി?

മതാന്തര സംവാദം എന്ന ആഭാസത്തിനുള്ള മുറവിളിയുമായി ചില സ്ഥാപിത താത്പര്യക്കാര്‍ ഏറെ നാളുകളായി സഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അടുത്ത നാളുകളില്‍ ഇതു കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ സംവാദങ്ങളിലൂടെ എന്താണ് സഭ ലക്ഷ്യമിടുന്നത് എന്നറിയാന്‍ വിശ്വാസികള്‍ക്കു താത്പര്യമുണ്ട്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതു ഒന്നുതന്നെ എന്ന രീതിയില്‍ ഈ ആഭാസത്തിന്റെ തലവനായി 'ക്ലിമ്മീസിനെ' വത്തിക്കാന്‍ ചുമതലപ്പെടുത്തിയതായാണ് അറിയാന്‍ കഴിഞ്ഞത്! അങ്ങനെ ക്ലിമ്മീസ് ഇച്ഛിച്ചതുതന്നെ കത്തോലിക്കാസഭ കല്പിച്ചു! അതുകൊണ്ടുതന്നെ കത്തോലിക്കാസഭയെ കാവിയുടുപ്പിക്കാനും 'സുന്നത്തു' ചെയ്യിക്കാനുമുള്ള തീരുമാനം അധികം വൈകാതെയുണ്ടാകും എന്നു കരുതാം! മതാന്തര സമ്മേളനത്തിന്റെ പേരില്‍ തന്റെ പ്രാണപ്രേയസിയായ അമൃതാനന്തമയി എന്ന കുപ്രസിദ്ധ വേശ്യയെ വത്തിക്കാനില്‍ എത്തിച്ചതും ക്ലിമ്മീസാണ്!

മതാന്തര സംവാദങ്ങള്‍ പുതിയ കാര്യമൊന്നുമല്ല എന്നത് നമുക്കറിയാം. ഇത്തരം സംവാദങ്ങള്‍ക്കൊണ്ട് ഇതുവരെയുണ്ടായ നേട്ടങ്ങള്‍ എന്താണെന്ന തിരിച്ചറിവാണ് ഇവിടെ അനിവാര്യം. യേഹ്ശുവാ ഏകരക്ഷകനാണെന്നു വിജാതിയരുടെയിടയില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമില്ലാത്തവര്‍ മതാന്തര സംവാദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ എന്താണോ സംഭവിക്കുന്നത്, അതുതന്നെയാണ് ഇക്കാലമത്രയും സംഭവിച്ചത്. അനുഭവങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളാതെ ഭോഷത്തം ആവര്‍ത്തിക്കുന്നത് ചില അജണ്ട നടപ്പാക്കാനാണ് എന്നകാര്യത്തില്‍ സംശയമില്ല. വചനം ഇപ്രകാരം പറയുന്നു: "ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്‌"(സുഭാ: 26; 11). ക്രിസ്ത്യാനികളുടെ ചിലവില്‍ വിജാതിയര്‍ക്ക് അവരുടെ മതം പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നത് ഈ അജണ്ടയുടെ ഒരു ഭാഗം മാത്രം! എല്ലാ മതങ്ങളും ഒന്നാണെന്ന് ക്രൈസ്തവരിലെ ചില ശുംഭന്മാര്‍ പറയുമെങ്കിലും വിജാതിയരാരും അതു സമ്മതിച്ചു തരുന്നില്ല എന്നതാണ് സംഘാടകര്‍ക്കുള്ള ഏക വേദന!

'സെക്കുലറിസം'കൊണ്ട് വിജാതിയരെ ക്രൈസ്തവരാജ്യങ്ങളില്‍ സംരക്ഷിക്കുകയെന്ന ദൗത്യം നടപ്പാക്കുമ്പോഴും, അവരുടെ രാജ്യങ്ങളില്‍ ക്രിസ്തീയത കൂടുതല്‍ പീഡിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. മതാന്തര സംവാദങ്ങളുടെ പരിണിതഫലമായി ക്രൈസ്തവരാജ്യങ്ങളില്‍ വിഗ്രഹാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും വിജാതിയരുടെ ആവാസകേന്ദ്രങ്ങളില്‍ ബൈബിള്‍പോലും നിഷിദ്ധമാണെന്നു നമുക്കറിയാം! 'കാരിത്താസ്' എന്ന ജീവകാരുണ്യ സംഘടനയിലൂടെ വിജാതിയത വളര്‍ത്തുന്നത് മനോവയ്ക്കു നേരിട്ടറിയാം!

വത്തിക്കാനില്‍നിന്നു പുറത്തിറങ്ങിയ പുതിയ പത്രക്കുറിപ്പില്‍, യൂറോപ്പില്‍ ക്രിസ്തീയത പീഡിപ്പിക്കപ്പെടുന്നു എന്നാണ് പരിതപിക്കുന്നത്! ഇത് മതാന്തര സംവാദങ്ങളിലൂടെ യൂറോപ്പിനു ലഭിച്ച ദുരന്തമാണെന്നു തിരിച്ചറിഞ്ഞിട്ടും കാരിത്താസിലൂടെ നിയമലംഘകരെ പോഷിപ്പിക്കുന്ന രീതി ഈ രാജ്യങ്ങളില്‍ കാണാം. യൂറോപ്പിലും ലോകം മുഴുവനിലും ഇത്തരത്തില്‍ പൈശാചികത വളര്‍ത്തുന്നതില്‍ കാരിത്താസിന്റെ പങ്ക് ചെറുതൊന്നുമല്ല. ജര്‍മ്മനിയില്‍ അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് ഇവിടുത്തെ ഭരണകൂടം എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. അതോടൊപ്പം കാരിത്താസിന്റെ വകയായി വീണ്ടും വാരിക്കോരി കൊടുക്കുമ്പോള്‍ ഫിലിപ്യന്‍സ് എന്ന രാജ്യത്ത് പട്ടിണിമൂലം കത്തോലിക്കാ പെണ്‍കുട്ടികള്‍ ബാല്യത്തില്‍തന്നെ വേശ്യകളാകുന്നു. ഗള്‍ഫില്‍നിന്നു വരുന്ന അറബി വൃദ്ധന്മാര്‍ ഇവരെ വിലയ്ക്കുവാങ്ങി ഭാര്യമാരാക്കുന്നത് കത്തോലിക്കാസഭ ഇനിയും അറിഞ്ഞിട്ടില്ല! ജര്‍മ്മനിയിലെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാംമതക്കാര്‍ പിടിക്കപ്പെടുമ്പോള്‍ സൗജന്യമായി ഇവര്‍ക്ക് നിയമസഹായം നല്‍കുന്നതും കാരിത്താസ് എന്ന 'ജീവകാരുണ്യ' സംഘടനയാണെന്നത് രസകരമായ മറ്റൊരുകാര്യം!

ഇനിയും ക്രൈസ്തവ പീഡനത്തെക്കുറിച്ച് വിലപിക്കുന്ന കത്തോലിക്കാസഭയോട് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പറയുന്നത് ശ്രദ്ധിക്കുക: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും?"(പ്രഭാ: 12; 13).

'അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും' എന്നൊരു ചൊല്ലുണ്ട്. എന്നാല്‍, ചൊറിഞ്ഞുപൊട്ടി വൃണമായാലും തിരിച്ചറിയാത്ത നേതാക്കന്മാര്‍ കത്തോലിക്കാസഭയെ 'ഹൈജാക്ക്' ചെയ്തിരിക്കുകയാണ്! കത്തോലിക്കാസഭയുടെ ഔദാര്യം പറ്റിക്കൊണ്ട് വിജാതിയര്‍ തങ്ങളുടെ മതം പ്രചരിപ്പിക്കുമ്പോള്‍, അവര്‍ നമ്മുടെ വിവരക്കേടിനെയോര്‍ത്ത് മനസ്സില്‍ ഊറിച്ചിരിക്കുന്നു!

മതാന്തര സംവാദങ്ങള്‍ക്കൊണ്ട് ക്രിസ്തീയതയുടെ വളര്‍ച്ചയ്ക്ക് ഇന്നുവരെ ഒരു ഗുണവും ചെയ്തിട്ടില്ലെന്നു തിരിച്ചറിഞ്ഞ് ഈ ഭോഷ്ക്കില്‍നിന്നു സഭ പിന്തിരിയുകയും, ഇതിനുപയോഗിക്കുന്ന പണം, പീഡനം അനുഭവിക്കുന്ന ക്രൈസ്തവരുടെ ഉന്നമനത്തിനായി ചിലവഴിക്കുകയും ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലെ ദൈവം സന്തോഷിക്കും! വിജാതിയതയുമായി സമരസ്സപ്പെടാന്‍ ശ്രമിക്കുന്നവര്‍ ഈ വചനംകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും: "ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാ: 4; 9-11).  

പാഷാണ്ഡതകളുടെ ഉറവിടം!

ഓരോ ക്രൈസ്തവരും അനേകം തവണ കേട്ടിട്ടുള്ള വാക്കാണ്‌ 'പാഷാണ്ഡത' എന്നത്! എന്നാല്‍, എന്താണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. സത്യവിശ്വാസത്തിനു വിരുദ്ധമായ പഠിപ്പിക്കലുകളെയാണ് പാഷാണ്ഡതയെന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മതവിരുദ്ധമെന്നും ദൈവനിഷേധമെന്നുമൊക്കെ നിഘണ്ടുവില്‍ ഇതിന് അര്‍ത്ഥം കുറിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അനേകം പാഷാണ്ഡതകള്‍ സഭയില്‍ ഉടലെടുക്കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. അനേകരെ വഴിപിഴപ്പിച്ച് നിത്യനാശത്തില്‍ പതിപ്പിക്കാന്‍ ഇത്തരം പാഷാണ്ഡതകള്‍ക്കു സാധിച്ചിട്ടുണ്ട് എന്നതാണ് ഇവയുടെ ദുരന്തം!

ഇക്കാലമത്രയും ഉണ്ടായിട്ടുള്ള പാഷാണ്ഡതകളെ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സഭയുടെ വിശ്വാസത്തിലും ശുശ്രൂഷകളിലും മൂല്യച്യുതി സംഭവിച്ച കാലങ്ങളിലാണ് ഇവ ഉടലെടുത്തിട്ടുള്ളത്‌! ഉദാഹരണത്തിന് മാര്‍ട്ടിന്‍ ലൂഥറിന്റെ കാലംതന്നെ എടുക്കാം: 95 വാദങ്ങളുമായി ലൂഥര്‍ കത്തോലിക്കാസഭയില്‍ നവീകരണത്തിന് ശ്രമിച്ചപ്പോള്‍, ദുരാചാരങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. കാരണം, ലൂഥര്‍ ഉയര്‍ത്തിയ '95' വാദങ്ങളില്‍ '41' എണ്ണമാണ് ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടത്. മാര്‍ട്ടിന്‍ ലൂഥറെ കത്തോലിക്കാസഭയില്‍നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ട സംഭവം ഇങ്ങനെ: '95 വാദങ്ങള്‍' ഉള്‍പ്പെടെയുള്ള രചനകളിലെ 41 നിലപാടുകള്‍ 60 ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ലൂഥറെ സഭാഭ്രഷ്ടനാക്കുമെന്ന് മാര്‍പ്പാപ്പ 1520 ജൂണ്‍ 15-ലെ ഒരുത്തരവില്‍ മുന്നറിയിപ്പു നല്‍കി. ഈ ഉത്തരവിനെ ജൊഹാന്‍ എക്ക്, ജര്‍മ്മനിയിലെ നഗരങ്ങളില്‍ പ്രചരിപ്പിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ കാള്‍ വോണ്‍ മില്‍റ്റിറ്റ്സ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍പ്പാപ്പയുടെ ഉത്തരവിനെ 1520 ഡിസംബര്‍ 10-ന് ലൂഥര്‍ വിറ്റന്‍ബര്‍ഗില്‍ പരസ്യമായി അഗ്നിക്കിരയാക്കി. തുടര്‍ന്ന് 1521 ജനുവരി 3-ന് ലിയോ പത്താമന്‍ മാര്‍പ്പാപ്പ ലൂഥറെ സഭയില്‍നിന്നു പുറത്താക്കുകയും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിലക്കു കല്പിക്കുകയും ചെയ്തു.

ഇവിടെ തിരിച്ചറിയേണ്ടതായ ഒരു യാഥാര്‍ത്ഥ്യമുണ്ട്; '95' വാദങ്ങളില്‍ '41' വാദങ്ങള്‍ ലൂഥറിന്റെ പാഷാണ്ഡതകള്‍ ആയിരുന്നുവെങ്കില്‍, ബാക്കിയുള്ള '54' നിര്‍ദ്ദേശങ്ങള്‍ സഭയില്‍ നിലനിന്നിരുന്ന പാഷാണ്ഡതകളായി കാണണം! 54 വാദങ്ങളെ എതിര്‍ക്കാതിരുന്നത്, പക്ഷം പിടിക്കാതെ ചിന്തിക്കുന്നവര്‍ക്കു സഭയുടെ കുറ്റസമ്മതമായി മനസ്സിലാകും. ഇതുപോലെതന്നെ, എല്ലാ പാഷാണ്ഡതകളും ആരംഭിക്കുന്നത് സഭയുടെ വ്യതിചലനത്തിനുള്ള ശിക്ഷയായിട്ടായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. ഇന്ന്‍ കത്തോലിക്കാസഭയില്‍ ഉടലെടുക്കുന്ന പാഷാണ്ഡതകളും വ്യത്യസ്ഥമായ സാഹചര്യത്തിലല്ല; സഭയിലെ ജീര്‍ണ്ണതകളുടെ തിരിച്ചടി തന്നെയാണ്!

യേഹ്ശുവായെ ഏകരക്ഷകനായി ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം വിജാതിയതയെ വെള്ളപൂശുകയും സഭയെ വിജാതിയതയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത് സത്യവിശ്വാസികളെ മാത്രമല്ല, സ്വര്‍ഗ്ഗത്തിലെ ദൈവത്തെയും വേദനിപ്പിക്കുന്നു! മാനന്തവാടി രൂപതയില്‍ ചാവറയച്ചന്റെ പേരില്‍ ഒരു പള്ളി നിര്‍മ്മിച്ചിട്ടുണ്ട്. സി.എം.ഐ. സഭയുടെ കുപ്പായമണിഞ്ഞ ഒരു 'കപട'പുരോഹിതന്‍ കെട്ടിപ്പൊക്കിയ ഈ 'ശിവലിംഗദേവാലയം' കേരളത്തിലെ കത്തോലിക്കാസഭയുടെ ആശിര്‍വാദത്തോടെയാണെന്നത് ദൈവജനത്തെ വഞ്ചിക്കുന്നവര്‍ എവിടെയാണെന്നു തിരിച്ചറിയാന്‍ പര്യാപ്തമാണ്! ഇത് മനോവ വ്യാജമായി തയ്യാറാക്കിയ കഥയല്ലെന്ന് മനസ്സിലാക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക! ഈ അടുത്തനാളുകളില്‍ 'ചാവറ കള്‍ച്ചറല്‍ സെന്റെര്‍' രാമായണമാസം ആഘോഷിച്ചത് മാധ്യമങ്ങളിലൂടെ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും! സി. എം. ഐ എന്ന എന്ന 'മാഫിയാസഭ'യെക്കൊണ്ട് യേഹ്ശുവായ്ക്കും കത്തോലിക്കാസഭയ്ക്കും എന്തു നേട്ടമാണ് ഉള്ളതെന്ന്‍ ഈ അവസരത്തില്‍ നാം ചിന്തിക്കണം! രാമായണ മാസാചരണത്തിന്റെ ചിത്രമാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. സനാതന കര്‍ദ്ദിനാള്‍ ക്ലിമ്മീസിന്റെ രാമായണ സന്ദേശം കേള്‍ക്കുന്നവര്‍ക്ക് സഭാനേതൃത്വത്തിന്റെ ദുരവസ്ഥ തിരിച്ചറിയാന്‍ കഴിയും. 'ക്ലിമ്മീസിന്റെ ജല്പനകള്‍'

ചാവറയച്ചന്റെ പേരില്‍ വ്യഭിചാരശാല പണികഴിപ്പിച്ച വൈദീക വേഷധാരി ഈ അടുത്തനാളില്‍ മരിച്ചു. ഇവന്റെ മരണം തന്നെയാണ് ദൈവജനത്തിനുള്ള ദൃഷ്ടാന്തം. എങ്ങനെയുള്ള മരണമായിരുന്നു ഇവനെ തേടിയെത്തിയതെന്ന്‍ ആ ഇടവകയിലെ ജനങ്ങളോടു ചോദിക്കുക. ഇതുകൊണ്ടൊന്നും പാഠം പഠിക്കാതെ സി. എം. ഐ. സഭ മുന്നോട്ടുപോകുന്നതില്‍ മനോവയ്ക്ക് ആശ്ചര്യമില്ല. കാരണം, ഒന്നൊഴിയാതെ സകലരും അധഃപതിച്ചുപോയ മൂന്നു സന്യാസസഭാകളില്‍ ഒന്നാണ് ഇത്!

സാംസ്കാരികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ വിജാതിയപാരമ്പര്യം തുടരുന്നവര്‍ പുതിയ സൃഷ്ടിയാകാത്തവരാണ്. പുതിയ സൃഷ്ടിയാകണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. പഴയ മനുഷ്യനെ പൂര്‍ണ്ണമായും ഉരിഞ്ഞുമാറ്റാത്തവര്‍ ക്രിസ്തുവില്‍ നവീകരിക്കപ്പെട്ടവരോ സ്വര്‍ഗ്ഗത്തിനു യോഗ്യരോ അല്ല! വചനം പറയുന്നു: "നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടിരിക്കുന്നു"(എഫേ:4; 17, 18). ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടവരുടെ ആചാരങ്ങളാണ് ശ്രേഷ്ഠമെന്നു കരുതുന്നവര്‍ തികച്ചും അന്ധകാരത്തിലാണെന്നു പറയാതെവയ്യാ! ഈ വചനം തുടരുന്നത് ഇപ്രകാരമാണ്: "നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍"(എഫേ: 4; 22). എല്ലാറ്റിലും പ്രധാനമായി ഒരു ക്രൈസ്തവന്‍ ആയിരിക്കേണ്ടത് എപ്രകാരമാണെന്നു വചനം മുന്നറിയിപ്പു തരുന്നു: "പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം"(ഗലാ: 5; 15).

എല്ലാ ദൈവങ്ങളും ഒന്നാണെന്നു പ്രഖ്യാപിച്ച്, സുവിശേഷ പ്രഘോഷണങ്ങളില്‍നിന്നു വിരമിച്ചവര്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ വെല്ലുവിളിക്കുകയും അവിടുത്തെ പ്രമാണങ്ങളെ പുച്ഛിച്ചുതള്ളുകയുമാണ്‌ ചെയ്യുന്നത്. കാരണം, അവിടുന്ന് നമ്മോട് അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 1-3). യാഹ്‌വെയല്ലാതെ മറ്റു ദേവന്മാരും ദൈവങ്ങളും അന്നും ഇന്നും ഉണ്ടെന്നു നമുക്കറിയാം. എന്നാല്‍, സത്യദൈവമായ യാഹ്‌വെയാണ് നമ്മുടെ ദൈവമെന്നും അവിടുത്തെയല്ലാതെ നാം സേവിക്കരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടും, വിഗ്രഹങ്ങളെ സത്യദൈവത്തോടൊപ്പം ആരാധനാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നവര്‍ ആരുടെ വക്താക്കളാണെന്ന് ദൈവജനം തിരിച്ചറിയണം. ഈ വചനം കല്പനയായി അറിയിച്ചതിനുശേഷം യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ഭയത്തോടെ നാം കണ്ടേ മതിയാകൂ. വചനം ഇതാണ്: "എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറ: 20; 5, 6). തങ്ങള്‍ക്കു മക്കളില്ലെന്ന സമാധാനത്തിലാണ് ഇത്തരക്കാര്‍ ആഭാസങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കില്‍, ഇവരെ അനുകരിച്ച് വഞ്ചിതരാകരുതെന്നാണ് ദൈവജനത്തോടു മനോവയ്ക്കു പറയാനുള്ളത്!

അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു നാം പുറത്തുകടന്നവരാണെങ്കിലും, ആ ഭവനത്തിലെ വിഗ്രഹങ്ങളെ ചുമക്കുന്ന അവസ്ഥയാണ് വിജാതിയ അനുകരണത്തിലൂടെ സംഭവിക്കുന്നത്. അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്ക് നയിക്കപ്പെട്ടവരായ ക്രൈസ്തവര്‍, അന്ധകാര ജീവിതത്തിലെ സംസ്കാരമല്ല പാരമ്പര്യമായി പരിഗണിക്കേണ്ടത്. നാം പുതിയ പാരമ്പര്യത്തിലേക്ക്‌ സ്വീകരിക്കപ്പെട്ടവരാണെന്നു തിരിച്ചറിയാത്തവരാണ് പൗരസ്ത്യ പാരമ്പര്യവും പാശ്ചാത്യ പാരമ്പര്യവും പ്രധാനമായി കാണുന്നത്! എന്നാല്‍, പൗലോസ് അപ്പസ്തോലന്‍ പറയുന്നു: "അഭിപ്രായ വ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത് ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്"(1 കോറി: 11; 16). ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഈ വചനത്തെ മനസ്സിലാക്കരുത്; അപ്പസ്തോലന്മാര്‍ പഠിപ്പിച്ച പാരമ്പര്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണിത്!

വ്യാഖ്യാനം ആവശ്യമില്ലാത്ത വചനങ്ങളെപ്പോലും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് വളച്ചൊടിച്ചുകൊണ്ട് വചന പ്രഘോഷണത്തെ തടസ്സപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് പാഷാണ്ഡതകളിലേക്കു വളരുന്നത്! ഉന്നതരായി പരിഗണിക്കപ്പെടുന്നവര്‍ സഭാധികാരികളുടെ സമ്മതത്തോടെ കാട്ടിക്കൂട്ടുന്ന പ്രവൃത്തികളും പാഷാണ്ഡതകളുടെ ഭാഗംതന്നെയാണെന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്! ദൈവത്തിന്റെ ആലയത്തിലെ മലിനതകള്‍ തുടച്ചുനീക്കാന്‍ ജറുസലേമില്‍ യേഹ്ശുവാ ചെയ്ത പ്രവൃത്തി, വയനാട്ടിലെ പാതിരിയുടെ അനുയായികള്‍ ഓര്‍ക്കുന്നതു നന്ന്! സത്യസന്ധമായി വചനം പ്രസംഗിച്ചാല്‍, ലോകം തങ്ങളെ വെറുക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ വിജാതിയരോട് സന്ധിചെയ്യാനായി കാട്ടിക്കൂട്ടുന്ന വെപ്രാളമാണ് മതാന്തരസംവാദങ്ങളുടെ പിന്നിലെ തന്ത്രം! വചനത്തോട് അലസത കാണിക്കുന്ന ഇത്തരക്കാരെക്കുറിച്ചും ബൈബിളില്‍ മുന്നറിയിപ്പുണ്ട്: "അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു സഹോദരരേ, ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പിക്കുന്നു"(2 തെസലോ: 3; 6).  

ദൈവത്തിന്റെ ആലയങ്ങളില്‍ 'ബാല്‍'ദേവന്മാരെയും അവരുടെ ചിഹ്നങ്ങളും സ്ഥാപിക്കുന്നവരെ കാണുമ്പോള്‍ ഈ വചനം വിശ്വാസികള്‍ ഓര്‍ക്കുക: "ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനം ചെയ്യട്ടെ"(മത്താ: 24; 15, 16). ദാനിയേല്‍ പ്രവചനത്തില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നതു നോക്കുക: "ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവം ഒരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനിയേല്‍: 9; 27). ദൈവാലയത്തിന്റെ ചിറക് എന്നത് വ്യാഖ്യാനം ആവശ്യമുള്ള വാക്കാണ്‌. ദൈവാലയത്തിനു ചിറകുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയര്‍ന്നേക്കാം. ഇതിന്റെ ലളിതമായ വ്യാഖ്യാനം ഇവിടെ കുറിക്കാം.

ചിറക് ഉപയോഗിക്കുന്നത് പറക്കാനാണ്‌ എന്നകാര്യം നമുക്കെല്ലാം അറിയാം. ദൈവാലയം എന്നത് ദൈവത്തിന്റെ സഭയെയാണ് സൂചിപ്പിക്കുന്നത്. ഉയര്‍ന്നു പറക്കുന്നതിന് തടസ്സമായി സഭയുടെ ചിറകിന്മേല്‍ എന്തെങ്കിലും വന്നിരുന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു! സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന വിനാശകരമായ മ്ലേച്ഛത വിജാതിയ അനുകരണമാണെന്ന് നാം അനുഭവത്തിലൂടെ അറിഞ്ഞുകഴിഞ്ഞു! ഇത്തരത്തിലുള്ള മ്ലേച്ഛതകള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ദൈവം ഒരുക്കിയ വിധി അതിന്റെമേല്‍ വന്നുപതിക്കും!

എല്ലാ പാപങ്ങളെയും ന്യായീകരിക്കുന്ന പുതിയ ദൈവശാസ്ത്രവുമായി ചുറ്റിത്തിരിയുന്ന കപട അപ്പസ്തോലന്മാര്‍ വിശുദ്ധ പത്രോസിനെ അംഗീകരിക്കുന്നുവെങ്കില്‍ ഈ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുക: "വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും? നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപ്പെടുന്നുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!"(1 പത്രോ: 4; 17, 18). വിജാതിയരുടെ രക്ഷയെ തടസ്സപ്പെടുത്തിക്കൊണ്ട് അവരെ വഞ്ചിക്കുന്നവരാണ് വിജാതിയത്വം ശ്രേഷ്ഠമാണെന്നു പ്രഖ്യാപിക്കുന്നത്. അജ്ഞത ഒരു അനുഗ്രഹമായി ആരും കരുതരുത്: "അപ്പോള്‍ അവന്‍, ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരം ചെയ്യും. അവര്‍ ദൈവത്തിന്റെ സന്നിധിയില്‍നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും"(2 തെസലോ: 1; 8, 9).

വ്യര്‍ത്ഥമായതിനെ സ്വീകരിക്കാനുള്ള പ്രവണത, അന്ത്യകാലത്ത് കലശലാകുമെന്നത് വചനം വ്യക്തമാക്കിയിരിക്കുന്ന സത്യമാണ്. വചനം പറയുന്നു: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). ഈ വചനങ്ങളെയൊക്കെ വെറും തമാശയായി കാണുന്നവരാണ് സഭയില്‍ കടന്നുകൂടി ദൈവജനത്തെ വഞ്ചിക്കുന്നത്!

യേഹ്ശുവായെ ഏകരക്ഷകനായി ലോകത്തോട് വിളിച്ചുപറയാന്‍ തയ്യാറാകാത്തവര്‍ അപ്പസ്തോലികസഭയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല; ഇത്തരക്കാരുടെ സ്വാധീനം സഭയില്‍ ശക്തമാകുമ്പോള്‍ പാഷാണ്ഡതകള്‍ കടന്നുവരുമെന്നത് യാഥാര്‍ത്ഥ്യവുമാണ്! യേഹ്ശുവായെ വിശ്വസിച്ച്, ഏറ്റുപറയുന്നതിലൂടെ രക്ഷപ്രാപിക്കാനുള്ള അവസരം തടസ്സപ്പെടുത്തുന്ന വിജ്ഞാനികളോട് യേഹ്ശുവായ്ക്കു പറയാനുള്ളതും മനോവയ്ക്കു പറയാനുള്ളതും ഒന്നുതന്നെ: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14).

ഈ ലേഖനം ഉപസംഹരിക്കുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി മനോവ ആവര്‍ത്തിക്കുകയാണ്: അപ്പസ്തോലിക ദൗത്യമെന്നാല്‍, വിജാതിയര്‍ക്ക് വേദിയൊരുക്കലല്ല; മറിച്ച്, ജനതകളെ ശിഷ്യപ്പെടുത്തുക, അവരെ സ്നാനപ്പെടുത്തുക, യേഹ്ശുവാ കല്പിച്ചവ അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക! ഇതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷമില്ല! ഇതില്‍നിന്നു വ്യത്യസ്തമായി മനോവതന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഒരു ദൂതനോ വന്നു പ്രസംഗിച്ചാല്‍ അവര്‍ ശപിക്കപ്പെട്ടവരാകട്ടെ! ബൈബിളിനേക്കാള്‍ ഏറെ പ്രാധാന്യത്തോടെ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്ന പുസ്തകമാണ് കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം! ഇവരുടെ മുഴുവന്‍ പൈശാചികതകളെയും മഹത്വവത്ക്കരിക്കുന്ന ഈ പുസ്തകം ഭവനത്തില്‍ സൂക്ഷിക്കുന്നതുപോലും ദൈവകോപം വിളിച്ചുവരുത്തും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ!

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ കണ്ണുതുറന്ന് വായിക്കാനും അറിവുണ്ടെന്നു ഭാവിക്കുന്നവര്‍ അറിയേണ്ടത് അറിയുവാനുമായി ഒരു അനുബന്ധം: യേഹ്ശുവാ ദൈവമല്ലെന്നും അവിടുന്ന് കുരിശില്‍ മരിച്ചുവെന്നത് ക്രൈസ്തവര്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥയാണെന്നും ഇസ്ലാംമതക്കാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. യേഹ്ശുവായെ ആയിരിക്കുന്ന അവസ്ഥയില്‍ അവര്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, കിട്ടുന്ന വേദികളിലെല്ലാം നിഷേധിക്കുന്നു! അതുപോലെതന്നെ, ഇന്ത്യയില്‍ വന്ന് വിജ്ഞാനം സമ്പാദിച്ചാണ് യേഹ്ശുവാ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും തങ്ങളുടെ വേദങ്ങള്‍ കോപ്പിയടിച്ചാണ് ബൈബിള്‍ എഴുതിയതെന്നും ഹിന്ദുക്കളും പ്രചരിപ്പിക്കുന്നു. ഈ മതവിഭാഗങ്ങള്‍ക്കെല്ലാം അവരുടെതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മറ്റൊരു മതങ്ങളുടെയും ആചാരങ്ങള്‍ അവര്‍ കടംകൊള്ളുന്നുമില്ല! ക്രൈസ്തവരുടെ പരമ്പരാഗതമായ ആചാരങ്ങളില്‍ ഒന്നുപോലും മറ്റു മതങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്! ഈ വസ്തുതകളെല്ലാം നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍, നമുക്കുമാത്രം എന്തിനാണീ അവിഹിതസമ്പാദ്യം? അത്രമാത്രം ആശയദാരിദ്ര്യം അനുഭവിക്കുന്നവരാണോ സത്യദൈവത്തിന്റെ സ്വന്തം ജനം?  

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4322 views

LOG IN

Lost your password?

SIGN UP

LOST PASSWORD