വിചാരണ

കളപ്പുര ലൂസിയുടെ ആശ്രമസങ്കല്പങ്ങള്‍!

Print By
about

25 - 08 - 2019

"മാറുവിന്‍ മാറ്റുവിന്‍ മാറ്റിമറിക്കുവിന്‍,
മാറാല കെട്ടിയ നീതിശാസ്ത്രങ്ങളെ!
മാറിയില്ലെങ്കിലോ മാറ്റിയില്ലെങ്കിലോ,
മാറ്റണം നാംതന്നെ നമ്മുടെ ശക്തിയാല്‍!"

പഴയൊരു വിപ്ലവ മുദ്രാവാക്യത്തിന്റെ ശീലാണിത്. സമൂഹത്തിനു ഭീഷണിയായി നിലനില്‍ക്കുന്ന വ്യവസ്ഥിതികള്‍ക്കെതിരേ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാലോചിതമല്ലാത്ത നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരേ ഉയര്‍ത്താവുന്ന മുദ്രാവാക്യങ്ങളില്‍വച്ച് താരതമ്യേന ഭേദപ്പെട്ട ഒന്നാണിത്. ജീവിക്കാനുള്ള ഒരുവന്റെ അവകാശം നിഷേധിക്കപ്പെടുമ്പോഴും, അന്താരാഷ്ട്രതലത്തില്‍ത്തന്നെ മനുഷ്യനു കല്പിച്ചുനല്‍കിയിട്ടുള്ള അവകാശങ്ങള്‍ ലഭിക്കാതെവരുമ്പോഴും, ഓരോ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് അതതു രാജ്യങ്ങളുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്വരാജ്യത്തുതന്നെ നിഷേധിക്കപ്പെടുമ്പോഴുമൊക്കെ വിവിധങ്ങളായ പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. ഇന്ന് ലോകത്ത് നാം അനുഭവിക്കുന്ന അവകാശങ്ങളില്‍ പലതും ഇങ്ങനെ നേടിയെടുത്തതാണ്. പരിഷ്കൃത സമൂഹങ്ങള്‍ ജീവിച്ചിരുന്ന ദേശങ്ങളില്‍ നിലനില്‍ക്കുന്ന അവകാശങ്ങള്‍ ഒന്നുംതന്നെ ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചവയല്ല. എന്നാല്‍, ഇന്ത്യയെപ്പോലെ അപരിഷ്കൃത സമൂഹങ്ങള്‍ വസിച്ചിരുന്ന നാടുകളില്‍ ഇപ്പോള്‍ ഉണ്ടെന്നു പറയപ്പെടുന്ന അവകാശങ്ങളെല്ലാംതന്നെ പിടിച്ചുവാങ്ങിയവയാണ്. താഴ്ന്നജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശംപോലും ഇല്ലാതിരുന്ന നാടാണ് ഇന്ത്യ. ജാതിയില്‍ താഴ്ന്നവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. ഇന്നും ഈ അവസ്ഥകള്‍ക്ക് പൂര്‍ണ്ണമായ മാറ്റം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്നിട്ടില്ല. ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന പദവി ഇന്ത്യയ്ക്ക് ഉള്ളതുപോലെതന്നെ, ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന രാജ്യവും ഇന്ത്യതന്നെ! അടിമക്കച്ചവടത്തിന്റെ കാര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍പ്പോലും ഇന്ത്യയേക്കാള്‍ ബഹുദൂരം പിന്നിലാണ്.

സമരങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. സഹനസമരങ്ങള്‍, അക്രമസമരങ്ങള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ഈ സമരമുഖങ്ങളെ വേര്‍തിരിക്കാന്‍ കഴിയും. നിസ്സഹകരണം, നിരാഹാരം, പന്തംകൊളുത്തി പ്രകടനം, പണിമുടക്ക്, വിളംബര ജാഥകള്‍ ഇവയൊക്കെ ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്നതാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, മറ്റുള്ളവരുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം, കൊള്ളയും കൊലയും, ഗറില്ലായുദ്ധം തുടങ്ങിയവയെല്ലാം അക്രമസമരങ്ങളുടെ വിഭാഗത്തില്‍പ്പെടും. വ്യക്തികളുടെയും സമൂഹങ്ങളുടെയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ രണ്ടുതരം സമരമുറകളും പ്രയോഗിച്ചിട്ടുണ്ട്. അതുപോലെതന്നെ, സമരങ്ങളെ മറയാക്കി അധാര്‍മ്മികമായി നേടിയ അവിഹിത സൗകര്യങ്ങള്‍ അനുഭവിക്കുന്നവരും ലോകത്തുണ്ട് എന്ന വസ്തുതയും വിസ്മരിക്കാന്‍ പാടില്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളിലെല്ലാം ഈ അനീതി മറഞ്ഞിരിപ്പുണ്ട്‌. അദ്ധ്വാനവര്‍ഗ്ഗം എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ തങ്ങളെക്കുറിച്ചുതന്നെ പറയുന്നത്. എന്നാല്‍, അദ്ധ്വാനിക്കുന്നവന്റെ കൈവശമുള്ളത് അധാര്‍മ്മികമായി പിടിച്ചെടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ അദ്ധ്വാനം! ഇല്ലാത്തവന് ഉള്ളവനോടുള്ള അസൂയയും അസംതൃപ്തിയും അസഹിഷ്ണുതയുമാണ് കമ്മ്യൂണിസം എന്ന ആശയത്തിനു സ്വീകാര്യതയുണ്ടാക്കിയത്. മടിയന്മാര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ എക്കാലത്തും ദാരിദ്ര്യത്തിലായിരിക്കുമെന്നത് സ്വാഭാവിക പ്രതിഭാസമാണ്. ഇത്തരം രാജ്യങ്ങളിലാണ് കമ്മ്യൂണിസത്തിനു സ്വീകാര്യത ലഭിച്ചത്. അതായത്, പണിയെടുക്കാതെ തത്വം പറയുന്നരുടെയിടയില്‍ കമ്മ്യൂണിസത്തിന് ഇന്നും സാദ്ധ്യതയുണ്ട്.

ഈ ലേഖനത്തിലൂടെ പഠനവിധേയമാക്കുന്ന പ്രധാന വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പ് മനോവയുടെ നിലപാടുകളില്‍ 'ഇരട്ടത്താപ്പ്' ആരോപിക്കുന്ന ദോഷൈകദൃക്കുകളോടു ചിലതു പറയാനുണ്ട്. വല്ലപ്പോഴുമൊക്കെ മനോവയുടെ താളുകളില്‍ ദോഷൈകവീക്ഷണത്തിനായി വരുന്നതുകൊണ്ടായിരിക്കാം 'ഇരട്ടത്താപ്പ്' ആരോപിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അല്ലാത്തപക്ഷം, മനോവയെ എതിര്‍ക്കുകയെന്നത് അജണ്ടയായി സ്വീകരിച്ചിരിക്കുന്ന സമൂഹത്തിന്റെ ഭാഗമായിരിക്കാം നിങ്ങളും! ഈ രണ്ടു വിഭാഗത്തിലുംപെടാത്ത ആര്‍ക്കും മനോവയുടെ സന്ദേശങ്ങളില്‍ ഇരട്ടത്താപ്പ് ആരോപിക്കാന്‍ കഴിയില്ല. പരിശുദ്ധാത്മാവില്‍നിന്നു വചനത്തിലൂടെ ലഭിച്ചിട്ടുള്ള ബോദ്ധ്യങ്ങളെ താത്ക്കാലികമായിട്ടുപോലും അവഗണിക്കാന്‍ മനോവ ഒരിക്കലും തയ്യാറായിട്ടില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. മറിച്ചുള്ള പ്രചരണങ്ങളെല്ലാം മനോവ വായിക്കുന്ന ദൈവമക്കളെപ്രതി അസഹിഷ്ണുക്കളായി മാറിയിരിക്കുന്ന മനുഷ്യരിലൂടെ സാത്താന്‍ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണ്. ആയതിനാല്‍, മനോവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കിയതിനുശേഷം പഠനത്തിലേക്കു പ്രവേശിക്കാം.

സീറോമലബാര്‍സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പല ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഭാഗത്ത് വീഴ്ചകള്‍ വന്നിട്ടുണ്ടെന്നും മനോവ ചൂണ്ടിക്കാണിച്ചിരുന്നു. ബിഷപ്‌ ഫ്രാങ്കോയുടെ കാര്യത്തിലും മനോവയുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിലൊക്കെ മനോവ സ്വീകരിച്ചിട്ടുള്ളത് വിമത വിഭാഗത്തോടു ചേര്‍ന്നുനിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് മനോവയുടെ കുറ്റവുമല്ല. ദൈവവചനത്തിന്റെയും ആദിമസഭയുടെ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ മനോവ നിലപാടുകള്‍ സ്വീകരിക്കുകയുള്ളു. ഇത്തരം നിലപാടുകള്‍ ഏതെങ്കിലും വിഭാഗത്തിന്റെ ചില ആശയങ്ങളുമായി ചേര്‍ന്നുപോകുന്നതാണെങ്കില്‍, അത് സ്വാഭാവികം മാത്രമാണ്. ഏതെങ്കിലും പക്ഷത്തെ വെള്ളപൂശുകയെന്നത് മനോവയുടെ ദൗത്യമല്ല. എന്നാല്‍, ക്രിസ്തുവിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏതുഭാഗത്തു കണ്ടാലും അവയെ അംഗീകരിക്കുകയും ശ്ലാഘിക്കുകയും ചെയ്യാന്‍ മനോവ മടിക്കുകയുമില്ല.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കെതിരേ വ്യാജരേഖകള്‍ നിര്‍മ്മിച്ചവരെ പിന്തുണയ്ക്കാന്‍ മനോവ തയ്യാറാകണമെന്ന് ആഗ്രഹിക്കുന്ന ചില ശുംഭന്മാരുണ്ട്. അധാര്‍മ്മികമായ ഒന്നിനെയും പിന്തുണയ്ക്കില്ലെന്നു മാത്രമല്ല, ഇവരുടെ പൈശാചികമുഖം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയെന്ന ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍നിന്നു മനോവ വിരമിക്കുകയുമില്ല. മനോവ എക്കാലത്തും ക്രിസ്തുവിന്റെ പക്ഷത്താണ്. വചനവിരുദ്ധതയെ എതിര്‍ക്കാന്‍ മനോവയ്ക്കു പ്രതിജ്ഞാബദ്ധതയുണ്ട്. ആലഞ്ചേരിയുടെ ഭാഗത്തു നന്മകണ്ടാല്‍ അതിനെ അംഗീകരിക്കുകയും, തിന്മയായതു കാണുമ്പോള്‍ പ്രവാചകാഭിഷേകത്തോടെ എതിരിടുകയെന്നതുമാണ് മനോവയുടെ ദൗത്യം! അതായത്, മനോവയുടെ പിന്തുണയും എതിര്‍പ്പും വിഷയാധിഷ്ഠിതമാണ്. വിമതരുടെ പക്ഷത്ത് യാതൊരു ധാര്‍മ്മികതയും ഇല്ലെന്നു തിരിച്ചറിയാന്‍ മനോവയ്ക്ക് ദൈവവചനത്തിന്റെ വെളിച്ചം മാത്രം മതി. ഇല്ല്യുമിനാറ്റി എന്ന പൈശാചിക സംഘടനയുടെ സാമ്പത്തിക പിന്തുണയും വിജാതിയത എന്ന പൈശാചികതയുടെ കായിക പിന്തുണയുമാണ് വിമത പക്ഷത്തിനുള്ളത്. ഈ രണ്ടു പിന്തുണയും മനോവയെ സംബന്ധിച്ചിടത്തോളം നികൃഷ്ടവും നിഷിദ്ധവുമാണ്. സഭയെ നശിപ്പിക്കുകയെന്ന പൈശാചിക ലക്ഷ്യമാണ്‌ തെലേക്കാടനും വട്ടോളിയും നേതൃത്വംകൊടുക്കുന്ന ഇല്ല്യുമിനാറ്റി സംഘത്തിനുള്ളത്. ഏത് നീചമാര്‍ഗ്ഗവും അതിനായി അവര്‍ സ്വീകരിക്കും. ഇസ്ലാമിക ഭീകരസംഘടനയായ എസ്ഡിപിഐ യുടെയും സംഘപരിവാരങ്ങളുടെയും മാത്രമല്ല, ക്രിസ്തീയതയെയും കത്തോലിക്കാസഭയെയും എതിര്‍ക്കുന്ന എല്ലാ ശക്തികളുടെയും പിന്തുണയോടെയാണ് വിമതര്‍ സഭയ്ക്കെതിരേ പോരാടുന്നത്. കൊച്ചിയിലെ സമരവേദിയില്‍ നാമിത് കണ്ടതാണ്.

വിജാതിയരുടെ പിന്തുണയോടെ നടത്തുന്ന ഏതൊരു നീക്കത്തെയും ക്രിസ്തീയമായി കാണാന്‍ മനോവയ്ക്കു കഴിയില്ല. എന്തെന്നാല്‍, വിജാതിയതയില്‍ പിശാചിന്റെ വ്യക്തമായ സാന്നിദ്ധ്യമുണ്ട്. ആയതിനാല്‍, വിജാതിയരുടെ പിന്തുണയിലൂടെ ലഭിക്കുന്നത് പിശാചിന്റെ പിന്തുണയാണ്. ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: "ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും"(ദാനിയേല്‍: 11; 39). ഇത് അന്ത്യകാലത്തിന്റെ അടയാളമാണ്. അന്യദേവന്റെ സഹായത്തോടെ കത്തോലിക്കാസഭയ്ക്കെതിരേ നടത്തുന്ന പോരാട്ടമാണ് കേരളത്തില്‍ ഇന്ന് കാണുന്നത്. അതിനെ പിന്തുണയ്ക്കാനുള്ള അവിവേകം മനോവയ്ക്കുണ്ടെന്നു ചിന്തിക്കുന്നത് മനോവയെ അറിയാത്തവരാണ്! മുന്‍കാലങ്ങളില്‍ മനോവ ഉയര്‍ത്തിപ്പിടിച്ച സത്യങ്ങളില്‍നിന്നു കടുകിടയെങ്കിലും മനോവ വ്യതിചലിച്ചുവെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? 

മനോവയുടെ താളുകളില്‍ 'വിചാരണ' എന്നൊരു പംക്തിയുണ്ട്‌. പരിശുദ്ധ കത്തോലിക്കാസഭയെയോ ക്രിസ്തീയതയെയോ മലിനമാക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെയും ആശയങ്ങളെയും വചനാധിഷ്ഠിതമായി വിചാരണചെയ്യുന്ന പംക്തിയാണത്. സഭ എന്താണെന്നു വ്യക്തമായ ധാരണയുള്ള ഏതൊരു സഭാംഗത്തിനും സഭാവിരുദ്ധ ആശയങ്ങള്‍ക്കുനേരേ കണ്ണടയ്ക്കാനോ മൗനം അവലംബിക്കാനോ സാധിക്കില്ല. സഭയ്ക്ക് ഉള്ളില്‍നിന്നു മാത്രമേ ആര്‍ക്കെങ്കിലും സഭയെ മലിനപ്പെടുത്താന്‍ സാധിക്കുകയുള്ളു. സഭയ്ക്കു പുറത്തുള്ളവര്‍ക്ക് സഭയെ ആക്രമിക്കാന്‍ കഴിയുമെങ്കിലും സഭയെ മലിനമാക്കാന്‍ കഴിയില്ല. അതായത്, സഭയ്ക്ക് രണ്ടുതരം ശത്രുക്കളുണ്ട്. ഒന്നാമത്തെ ശത്രു സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് സഭയെ മലിനമാക്കാന്‍ ശ്രമിക്കുമ്പോള്‍, രണ്ടാമത്തെ ശത്രു സഭയ്ക്കു പുറത്തുനിന്നുകൊണ്ട് സഭയെ ആക്രമിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളെയും മനോവ വിചാരണ ചെയ്തിട്ടുണ്ട്. സഭയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ശത്രുക്കളാണ് മനോവയുടെ വിചാരണയ്ക്ക് വിധേയരായവരില്‍ ഏറെയും. എന്നാല്‍, ഈ ലേഖനത്തിലൂടെ വിചാരണ ചെയ്യപ്പെടുന്നത് സഭയ്ക്കു പുറത്തും അകത്തും നില്‍ക്കുന്ന രണ്ടുവിഭാഗങ്ങളാണ്.

വിഷയത്തിലേക്കു മടങ്ങിവരാം. മനുഷ്യാവകാശം, പൗരാവകാശം തുടങ്ങിയ വിഷയത്തിലൂടെയാണ് നാം കടന്നുവന്നത്. ഈ അവകാശങ്ങളുടെ പരിധിയില്‍വരുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ഏതൊരു മനുഷ്യനും അറിഞ്ഞിരിക്കണം. എന്തെന്നാല്‍, മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും, അവരുടെ അവകാശങ്ങളിലേക്കു കടന്നുകയറുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും ഈ അറിവ് സഹായിക്കും. മറ്റുള്ളവന്റെ അവകാശങ്ങള്‍ മാനിക്കാത്ത ഒരുവനു സ്വന്തം അവകാശങ്ങളെക്കുറിച്ചു സംസാരിക്കാന്‍പോലും അര്‍ഹതയില്ല. ജീവിക്കാനുള്ള തന്റെ അവകാശത്തെക്കുറിച്ചു വാചാലനാകാന്‍ കൊലപാതകിയായ ഒരുവനു ധാര്‍മ്മികമായി അര്‍ഹതയില്ലാത്തതുപോലെ, മറ്റുള്ളവന്റെ സ്വകാര്യതയില്‍ കടന്നുകയറുന്നവര്‍ക്ക് തങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നു വാദിക്കാനും കഴിയില്ല. ഒരുവന്റെ സ്വാതന്ത്ര്യം അപരന്റെ അവകാശങ്ങളെ തകിടംമറിക്കുന്നതാവരുത്. ഇതായിരിക്കണം മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന മാനദണ്ഡം. എന്നാല്‍, ഇന്നത്തെ മനുഷ്യാവകാശ നിയമങ്ങളില്‍ പലതിലും അധാര്‍മ്മികതയും അനീതിയും ദര്‍ശിക്കാന്‍ കഴിയും. ഗര്‍ഭസ്ഥശിശുക്കളെ വധിക്കാന്‍ അനുവാദം നല്‍കുന്ന നിയമത്തെ ഉദാഹരണമായെടുക്കാം. ഭ്രൂണഹത്യയെ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമായി അംഗീകരിക്കുമ്പോള്‍, ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശമാണ് കവര്‍ന്നെടുക്കപ്പെടുന്നത്. അതുപോലെതന്നെ, സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അവകാശം നല്‍കുന്ന നിയമത്തില്‍ മറഞ്ഞിരിക്കുന്നതും പിശാചിന്റെ അജണ്ടയാണ്. ലൈംഗിക വൈകൃതങ്ങളില്‍ മുഴുകി ജീവിക്കുന്ന രണ്ടു മ്ലേച്ഛരായ വ്യക്തികള്‍ വളര്‍ത്തുന്ന കുഞ്ഞിന്റെ അവസ്ഥ എത്രത്തോളം ദാരുണമായിരിക്കുമെന്നു മനസ്സിലാക്കാന്‍ മനഃശാസ്ത്ര പാണ്ഡിത്യമൊന്നും ആവശ്യമില്ല. അനാഥക്കുഞ്ഞുങ്ങളുടെ  സംരക്ഷണം പിശാചിനെ ഭരമേല്പിക്കുന്നതുപോലെയാണിത്‌.

ഭൂമിയെ ശാപഗ്രസ്തമാക്കുന്ന പാപങ്ങള്‍ക്കു സാമൂഹിക അംഗീകാരം നല്‍കുമ്പോഴും, മ്ലേച്ഛതകളെ മനുഷ്യന്റെ അവകാശമായി അംഗീകരിക്കുമ്പോഴും സംഭവിക്കുന്നത് നിസ്സാരമായ ദുരന്തങ്ങളല്ല. മനുഷ്യാവകാശ നിയമങ്ങളില്‍ പലതും ദൈവത്തോടുള്ള വെല്ലുവിളിയാണെന്നു തിരിച്ചറിയാന്‍ സാധിക്കാത്തവിധം മിഥ്യാബോധം മനുഷ്യനെ ഗ്രസിച്ചിരിക്കുന്നു. അപരിഹാര്യമായ ദുരന്തങ്ങള്‍ ഭൂമിയുടെമേല്‍ പതിക്കുമ്പോഴും, വ്യര്‍ത്ഥമായ കാരണങ്ങളിലേക്കു മനുഷ്യന്റെ ചിന്തകളെ നയിക്കുന്നതും അവനെ ഗ്രസിച്ചിരിക്കുന്ന മിഥ്യാബോധംതന്നെയാണ്! സോദോം-ഗോമോറാ ദേശങ്ങള്‍ ചാമ്പലാക്കപ്പെട്ടത് അതിലെ നിവാസികളുടെ സ്വവര്‍ഗ്ഗാനുരാഗമായിരുന്നുവെന്നു വിശ്വസിക്കാന്‍ കഴിയാത്തതും, നോഹിന്റെ കാലത്തെ ജലപ്രളയത്തെ ശിക്ഷയായി കണക്കാക്കാന്‍ തയ്യാറാകാത്തതും മിഥ്യാബോധത്തിന്റെ മറ്റൊരു തലമാണെന്നു മനസ്സിലാക്കാന്‍ സാധിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ. അനീതിനിറഞ്ഞ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ അവയെ നീതിയുക്തമായി പരിഗണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും മിഥ്യാബോധംതന്നെ! ഇന്നത്തെ നിയമപരിഷ്കരണങ്ങളെല്ലാം പിശാചിന്റെ പ്രേരണയ്ക്ക് അനുസൃതമായിട്ടാണ്. അതിനാല്‍ത്തന്നെ, പുത്തന്‍ നിയമങ്ങളിലെല്ലാം അധാര്‍മ്മികതയും അനീതിയും നിറഞ്ഞുനില്‍ക്കുന്നു.

ഇസ്ലാമിക ഭീകരതയുടെ പരിണിതഫലമായി ഭീകരരുടെ തലമുറകള്‍ അഭയാര്‍ത്ഥികളായി മാറുന്നുണ്ട്. ഈ വിധത്തില്‍ അഭയാര്‍ത്ഥികളായി മാറുന്ന ഭീകരരെ യൂറോപ്യന്‍ ജനതയുടെമേലോ, ധാര്‍മ്മികതയിലൂന്നി സമാധാനത്തോടെ ജീവിതം നയിക്കുന്ന മറ്റേതെങ്കിലും ജനതയുടെമേലോ കെട്ടിവയ്ക്കാനുള്ള നിയമം ഐക്യരാഷ്ട്രസഭ പാസാക്കിയിട്ടുണ്ട്. അധാര്‍മ്മികവും പൈശാചികവുമായ ഈ നിയമംമൂലം നിരപരാധികളും നിഷ്കളങ്കരുമായ ഒരു ജനതയാണു സഹിക്കേണ്ടിവരുന്നത്. തങ്ങളുടേതല്ലാത്ത ഒരു മതവും ഈ ഭൂമിയില്‍ ഉണ്ടായിരിക്കാന്‍ പാടില്ലെന്നു വാശിപിടിക്കുന്ന ഒരു ജനതയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നതിനെ മനുഷ്യാവകാശ സംരക്ഷണമെന്നല്ല, സമാധാനപ്രിയരും ധര്‍മ്മിഷ്ഠരുമായ മനുഷ്യരുടെ അവകാശങ്ങളുടെമേല്‍ പിശാചുക്കള്‍ നടത്തുന്ന കടന്നുകയറ്റമെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. മനുഷ്യാവകാശങ്ങളെ നിശ്ചയിക്കുമ്പോള്‍ അത് നീതിയുടെമേല്‍ അനീതിയ്ക്കു ലഭിക്കുന്ന വിജയമാകാന്‍ പാടില്ല. അതായത്, നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്ക് മുന്തിയ പരിഗണന നല്കിക്കൊണ്ടാല്ലാതെ നിശ്ചയിക്കപ്പെടുന്ന മനുഷ്യാവകാശ നിയമങ്ങളിലെല്ലാം പിശാചിന്റെ അജണ്ട മറഞ്ഞിരിപ്പുണ്ട്. കളപ്പുര ലൂസിയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഉയരുന്ന മുറവിളികള്‍ ശ്രവിക്കുമ്പോഴും, മറഞ്ഞിരിക്കുന്ന ഈ അജണ്ട തിരിച്ചറിയണം.

സന്യാസസമൂഹങ്ങളും അച്ചടക്കനിയമങ്ങളും!

നിയമത്തിനും അധികാരത്തിനും കീഴിലുള്ളവര്‍ അതിനു കീഴടങ്ങിയേ തീരൂ. കത്തോലിക്കാസഭയിലെ വിശ്വാസികളില്‍നിന്നു വ്യത്യസ്തമായി, സന്യാസസമൂഹങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളുണ്ട്. സഭയിലെ വിശ്വാസികളുടെമേലുള്ള ഏക അധികാരി ക്രിസ്തുവാണ്‌. എന്നാല്‍, സന്യാസസമൂഹങ്ങളില്‍ അവരുടെതായ അധികാരസ്ഥാനങ്ങളും നിയമങ്ങളുമുണ്ട്. അവര്‍ അതിനു കീഴ്പ്പെട്ടു ജീവിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കര്‍ദ്ദിനാള്‍മാര്‍ക്കും അവരുടെമേല്‍ അധികാരസ്ഥാനങ്ങള്‍ നിലവിലുണ്ട്. വൈദികര്‍ മെത്രാന്മാര്‍ക്കും, മെത്രാന്മാര്‍ കര്‍ദ്ദിനാള്‍മാര്‍ക്കും, കര്‍ദ്ദിനാള്‍മാര്‍ പോപ്പിനും കീഴിലാണ്. സന്യാസസമൂഹങ്ങളില്‍ സുപ്പീരിയര്‍മാരാണ് അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നത്. ഈ ഉപദേശം ശ്രദ്ധിക്കുക: "ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ''(റോമാ: 13; 1). അധികാരത്തിനു കീഴിലുള്ളവരോട് പൗലോസ് ഇത് പറഞ്ഞിരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് ബാധകമല്ല. എന്തെന്നാല്‍, വിശ്വാസികളുടെമേല്‍ അധികാരികളില്ല, ശുശ്രൂഷിക്കാനും പരിചരിക്കാനുമായി കാര്യസ്ഥന്മാരെയാണ് ക്രിസ്തു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് വിശ്വാസികളെ സംബന്ധിക്കുന്ന വിഷയമല്ലാത്തതുകൊണ്ട് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി മറ്റൊരു ലേഖനത്തിന്റെ 'ലിങ്ക്' ഇവിടെ ചേര്‍ക്കുന്നു: 'അധികാരികള്‍ക്ക് വിധേയപ്പെടുന്നവര്‍ അധികാരത്തെ തിരിച്ചറിയണം! 

ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സമൂഹത്തില്‍ നിലവിലുള്ള നിയമങ്ങളെയും ചട്ടങ്ങളെയും അംഗീകരിച്ചുകൊണ്ട് ജീവിക്കുന്ന തൊണ്ണൂറ്റിയൊന്‍പത് സന്യാസിനിമാരുടെ അവകാശങ്ങളുടെമേല്‍ കടന്നുകയറിക്കൊണ്ട് ലൂസിയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു വാദിക്കുന്നവരുടെ ധാര്‍മ്മികബോധം എത്രത്തോളം അധഃപതിച്ചതും അന്ധകാരപൂര്‍ണ്ണവുമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ലൂസി ആഗ്രഹിക്കുന്ന ഒരുകാര്യവും അന്യായമാണെന്നു മനോവ പറയില്ല. തികച്ചും ന്യായമായ അവകാശങ്ങള്‍ മാത്രമാണ് ലൂസി ടീച്ചര്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍, ഈ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടണമെങ്കില്‍, സ്വന്തം ഭവനത്തില്‍ തനിച്ചു ജീവിക്കുന്ന ഒരുവളായി ലൂസി ടീച്ചര്‍ മാറണം. എന്തെന്നാല്‍, ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസസമൂഹം സ്ഥാപിച്ചതും നിലനില്‍ക്കുന്നതും ചില ആദ്ധ്യാത്മികനിഷ്ഠകളുടെ അടിസ്ഥാനത്തിലാണ്. തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം പ്രാവര്‍ത്തികമാക്കാന്‍ അങ്ങനെയുള്ള നിഷ്ഠകള്‍ അനിവാര്യമാണെന്ന് ആ സന്യാസസമൂഹം ചിന്തിക്കുന്നു. അവരുടെ ചിന്തകളില്‍ ശരിതെറ്റുകള്‍ ഉണ്ടാകാം. എന്നാല്‍, അത് ആ സന്യാസസമൂഹത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ചേരുന്ന വ്യക്തികളെ മാത്രം ബാധിക്കുന്ന കാര്യമാണ്. മാത്രവുമല്ല, പതിനെട്ടു വയസ്സ് പൂര്‍ത്തിയായ വ്യക്തികളാണ് സന്യാസസമൂഹത്തിന്റെ ഭാഗമായി ചേരുന്നത്. രാജ്യം ഭരിക്കാനുള്ള ഭരണാധികാരി ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശംപോലും പതിനെട്ടു തികഞ്ഞവര്‍ക്കുണ്ട്!

ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസസമൂഹത്തെപ്പോലെ നൂറുകണക്കിന് സന്യാസസമൂഹങ്ങള്‍ കത്തോലിക്കാസഭയുടെ ഭാഗമായി ലോകത്താകമാനമുണ്ട്. ഓരോ സമൂഹങ്ങളും ഏറ്റെടുത്തിരിക്കുന്നത് വെവ്വേറെ ദൗത്യങ്ങളാണ്. ജീവിതരീതികളിലും ആഭ്യന്തരനിയമങ്ങളിലും സാരമായ വ്യത്യാസങ്ങള്‍ ഈ സന്യാസസമൂഹങ്ങള്‍ തമ്മിലുണ്ട്. പുറത്തുനില്‍ക്കുന്ന വ്യക്തികള്‍ക്ക് കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നത് അവരുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങള്‍ കൊണ്ടായിരിക്കാം. എന്നാല്‍, വസ്ത്രധാരണത്തിലെ വൈവിധ്യങ്ങള്‍ ഭൗതികമായ അടയാളപ്പെടുത്തല്‍ മാത്രമാണ്. ക്രിസ്തുവിന്റെ സഭയെ ശുശ്രൂഷിക്കാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളിലെ വ്യതിരിക്തതയാണ് സന്യാസസമൂഹങ്ങള്‍ തമ്മിലുള്ള യഥാര്‍ത്ഥ വൈവിധ്യം. പ്രാര്‍ത്ഥനാരീതികളും അനുഷ്ഠാനങ്ങളും ചട്ടങ്ങളുമെല്ലാം ഈ വൈവിധ്യങ്ങളില്‍പ്പെടും. ഇതെല്ലാം വ്യക്തമായി മനസ്സിലാക്കിട്ടാണ് ഒരു വ്യക്തി തന്റെ സന്യാസസമൂഹം ഏതാണെന്നു തിരഞ്ഞെടുക്കുന്നത്. ഏതൊരു സന്യാസസമൂഹത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാനുള്ള സൗകര്യം കത്തോലിക്കാസഭയിലുണ്ട്. ഇതൊന്നും അറിയാത്ത സാംസ്ക്കാരിക അശ്രീകരങ്ങള്‍ക്ക് വേശ്യാനെറ്റ് വിനുവിനെപ്പോലെയുള്ള മാധ്യമ നപുംസകങ്ങളോടൊപ്പം അന്തിച്ചര്‍ച്ചകള്‍ നടത്തുകയോ 'പായ' വിരിക്കുകയോ ചെയ്യാം. 

എല്ലാ സന്യാസസഭകളുടെയും ലക്ഷ്യവും മാര്‍ഗ്ഗവും നിയമങ്ങളും ഒന്നായിരുന്നുവെങ്കില്‍ ഒരു സന്യാസസമൂഹം മാത്രമേ കത്തോലിക്കാസഭയില്‍ ഉണ്ടാകുമായിരുന്നുള്ളു. വൈവിധ്യങ്ങളാണ് സന്യാസസമൂഹങ്ങളുടെ പിറവിയ്ക്കു നിദാനം. ഒരു സന്യാസസമൂഹത്തില്‍ അംഗമായിരിക്കെ, തന്റെ ദൗത്യം മറ്റൊന്നാണ് എന്ന തിരിച്ചറിവ് ആര്‍ക്കെങ്കിലുമുണ്ടായാല്‍ പുതിയൊരു സന്യാസസമൂഹത്തിനു തുടക്കമിടാന്‍ അവര്‍ക്ക് കഴിയും. കളപ്പുര ലൂസിയെ പിന്തുണയ്ക്കുന്നവര്‍ തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണിത്. തന്റെ  ആശയങ്ങളെ അംഗീകരിക്കുന്ന ആരെങ്കിലും ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സമൂഹത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരെ സഹകരിപ്പിച്ചുകൊണ്ട്‌ പുതിയൊരു സമൂഹത്തിനു തുടക്കമിടാന്‍ ലൂസിക്ക് കഴിയുമായിരുന്നു. ലൂസി ശ്രമിച്ചത് നേരായ മാര്‍ഗ്ഗത്തില്‍ സഭയെ ശുശ്രൂഷിക്കാനല്ല; മറിച്ച്, ക്രിസ്തുവിനെയും അവിടുത്തെ സഭയെയും അവഹേളിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ആഭാസന്മാരോടൊപ്പം ചേര്‍ന്ന് സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ്.

ഒരു സന്യാസമൂഹത്തില്‍നിന്നു പുറത്തുവന്ന് മറ്റൊരു സന്യാസസമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന ചരിത്രമാണ് കത്തോലിക്കാസഭയ്ക്കുള്ളത്. അവരെ ഒറ്റപ്പെടുത്തുന്ന നിലപാട് കത്തോലിക്കാസഭയുടെ പാരമ്പര്യമല്ല; മറിച്ച്, അങ്ങനെയുള്ളവരെ മരണാനന്തരം വിശുദ്ധരായി പ്രഖ്യാപിക്കുന്ന പാരമ്പര്യമാണ് കത്തോലിക്കാസഭയുടേത്! വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടായി ഈ വാക്കുകളെ ആരും കാണേണ്ട. ഒരു സന്യാസസമൂഹത്തില്‍നിന്നു പുറത്തുവന്ന് മറ്റൊരു സന്യാസസമൂഹം രൂപീകരിക്കുന്നതിനോട് കത്തോലിക്കാസഭ എപ്രകാരമാണ് പ്രതികരിക്കുന്നതെന്നു വ്യക്തമാക്കാനാണ് ഇക്കാര്യം ഇവിടെ കുറിച്ചത്. വിശുദ്ധരെ പ്രഖ്യാപിക്കുന്ന 'കലാപരിപാടി' വചനവിരുദ്ധമാണെന്ന മുന്‍നിലപാടില്‍ മനോവ ഉറച്ചുനില്‍ക്കുന്നു.

സന്യാസസമൂഹങ്ങളില്‍നിന്നു പുറത്തുവരുന്നവര്‍ക്ക് സഭാസമൂഹത്തില്‍നിന്നു തിക്താനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുവെന്ന തെറ്റായ പ്രചരണത്തെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. എന്തെന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും പ്രതിരോധിക്കാനുംകൂടിയാണ് മനോവ വിളിക്കപ്പെട്ടിരിക്കുന്നത്. ഒരു സന്യാസസമൂഹത്തില്‍നിന്നു പുറത്തുവന്ന് മറ്റൊരു സന്യാസസമൂഹം കെട്ടിപ്പടുത്ത വ്യക്തികള്‍ ആദരിക്കപ്പെട്ടത്തിന്റെ ഒടുവിലത്തെ ദൃഷ്ടാന്തം മദര്‍ തെരേസയാണ്. 'സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ' എന്ന സന്യാസസമൂഹത്തില്‍നിന്നു പുറത്തുവന്നാണ് 'മിഷണറീസ് ഓഫ് ചാരിറ്റി' എന്ന സമൂഹത്തിനു മദര്‍ തെരേസ രൂപംകൊടുത്തത്. ഇപ്പോള്‍ 133 രാജ്യങ്ങളിലായി ഏതാണ്ട് നാലായിരത്തിയഞ്ഞുറോളം സന്യാസിനിമാര്‍ ഈ സമൂഹത്തിന്റെ പേരിൽ സന്നദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. 45 വര്‍ഷത്തോളം ലോകത്തിന്റെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവര്‍ മാറി.

ഓട്ടമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്ള സ്കോപ്യായ് എന്ന സ്ഥലത്തു ജനിച്ച ആഗ്നസ് ആണ് പിന്നീട് മദര്‍ തെരേസ എന്നപേരില്‍ ലോകത്തിന്റെ ആദരവിനു പാത്രമായത്. ആഗ്നസിന്റെ മാതാപിതാക്കള്‍ അല്‍ബേനിയക്കാരായിരുന്നു. ചെറുപ്പം മുതല്‍ക്കേ ഇടവകപ്പള്ളിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവസാന്നിദ്ധ്യമായിരുന്ന ആഗ്നസ് പതിനെട്ടാമത്തെ വയസിലാണ് 'സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ' എന്ന സന്യാസസമൂഹത്തില്‍ ചേര്‍ന്നത്. തുടര്‍ന്ന് അയര്‍ലണ്ടിലുള്ള ലൊറേറ്റോ ആശ്രമത്തില്‍ ഇംഗ്ലീഷ് പഠനത്തിനായി ആഗ്നസ് അയക്കപ്പെട്ടു. ലോറെറ്റോ ആശ്രമം തങ്ങളുടെ ഇന്ത്യയിലുള്ള സ്കൂളുകളില്‍ അദ്ധ്യാപകരാകാന്‍ താല്പര്യമുള്ളവരെ തിരഞ്ഞെടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. പാവപ്പെട്ടവരെ സഹായിക്കുകയെന്നതാണ് തന്റെ നിയോഗമെന്ന് ആഗ്നസ് തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിലെ ദാരിദ്രരുടെ ദുരവസ്ഥയെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ തന്റെ താത്പര്യം അവര്‍ അധികാരികളെ അറിയിച്ചു. അങ്ങനെ അവര്‍ 1929-ല്‍ ഇന്ത്യയിലെത്തി. ഡാര്‍ജിലിങ്ങില്‍ 'ലോറേറ്റോ' സന്യാസിനികളുടെ കേന്ദ്രത്തില്‍ അര്‍ത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. മിഷണറിമാരുടെ മദ്ധ്യസ്ഥയായി പരിഗണിക്കപ്പെട്ടിരുന്ന തെരേസയുടെ പേരാണ് അവര്‍ സന്യാസിനീനാമമായി സ്വീകരിച്ചത്. തുടര്‍ന്ന് ആറാമത്തെ വര്‍ഷത്തിന്റെ അന്ത്യത്തില്‍ 1937 മേയ് 14-നു സിസ്റ്റര്‍ തെരേസ നിത്യവ്രതം സ്വീകരിച്ചു. ശശികലമാരും ഗോപാലകൃഷ്ണന്മാരും അന്ന് ഭൂജാതരായിരുന്നില്ല!

1943-ലെ ഭക്ഷ്യക്ഷാമവും 1946-ലുണ്ടായ ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളും കൊല്‍ക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയപ്പോള്‍, ആശ്രമത്തിലെ അന്തേവാസികളായ കുട്ടികള്‍ പട്ടിണിയിലായി. ഈ കുട്ടികള്‍ക്കുവേണ്ടി തെരുവിലേക്ക് ഇറങ്ങിയ സന്യാസിനിമാരുടെ കൂട്ടത്തില്‍ സിസ്റ്റര്‍ തെരസയും ഉണ്ടായിരുന്നു. അയ്യായിരത്തോളം ആളുകള്‍ ആ കലാപത്തില്‍ മരണമടഞ്ഞു. ദരിദ്രരുടെ ദുരിതങ്ങള്‍ തൊട്ടറിഞ്ഞ അവര്‍ ധ്യാനത്തിനായി ഡാര്‍ജിലിംഗിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധര്‍മ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു. 1946 സെപ്റ്റംബര്‍ 10-നു വാര്‍ഷികധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍വെന്റിലേക്കുള്ള യാത്രാമദ്ധ്യേയാണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാനുള്ള ഉറച്ച തീരുമാനത്തിലെത്തുന്നത്. 'ലൊറെറ്റോ സമൂഹത്തില്‍നിന്നു വിട്ടിറങ്ങി പാവങ്ങള്‍ക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം. 'ദൈവവിളിക്കുള്ളിലെ ദൈവവിളി' എന്നാണ് മദര്‍ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ലൊറെറ്റോ സന്യാസിനികളുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ള കോട്ടണ്‍സാരി വേഷമായി സ്വീകരിച്ചു. കൊല്‍ക്കത്ത നഗരസഭയില്‍ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്.

കത്തോലിക്കാസഭയിലെ ഒരു സന്യാസസമൂഹത്തില്‍ അംഗമായിരിക്കുമ്പോള്‍ പാലിക്കേണ്ടത് ആ സമൂഹത്തിലെ ആഭ്യന്തരനിയമങ്ങളാണ്. അംഗങ്ങള്‍ക്ക് വ്യക്തിപരമായി നിയമങ്ങള്‍ ഉണ്ടാക്കാനോ ദൗത്യം പുനര്‍നിര്‍ണ്ണയിക്കാനോ അവകാശമില്ല. ആ സമൂഹത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവരാണ് അതില്‍ അംഗങ്ങളാകുന്നത്. പിന്നീടെപ്പോഴെങ്കിലും തന്റെ ദൗത്യം മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞാല്‍, താന്‍ ആയിരിക്കുന്ന സമൂഹത്തില്‍നിന്നു പുറത്തുവരികയും മറ്റൊരു ശുശ്രൂഷ തിരഞ്ഞെടുക്കുകയും ചെയ്യാം. ഇതാണ് തലയ്ക്കു വെളിവുള്ള മാന്യസ്ത്രീകള്‍ ചെയ്യുന്നത്. വിവാഹിതയായി ജീവിക്കാനാണ് തന്റെ നിയോഗമെന്നു തിരിച്ചറിഞ്ഞവര്‍ പുറത്തുവന്ന് മാന്യമായ കുടുംബജീവിതം നയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള വിവേചനം ഇവരോടു സഭ പുലര്‍ത്താറില്ല. ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സമൂഹത്തെ ചട്ടം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന ലൂസി ടീച്ചറുടെ കാര്യമോര്‍ക്കുമ്പോള്‍ മനോവയ്ക്ക് സഹതാപമുണ്ട്.

ലൊറെറ്റോ സമൂഹത്തില്‍നിന്നു പുറത്തുവന്നതിനുശേഷം അതിനെ കുറ്റപ്പെടുത്തിക്കൊണ്ട് പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയായിരുന്നില്ല മദര്‍ തെരേസ ചെയ്തത്. താന്‍ അംഗമായിരുന്ന സന്യാസസമൂഹത്തെ വിലകുറച്ചുകാണാന്‍ മദര്‍ തെരേസ ഒരിക്കലും ശ്രമിച്ചില്ല; മറിച്ച്, തന്റെ ദൗത്യം മറ്റൊന്നാണെന്നു തിരിച്ചറിയുകയാണ് അവര്‍ ചെയ്തത്. നല്ല മാതാപിതാക്കള്‍ക്കു ജനിക്കുകയും മാന്യമായ പരിതസ്ഥിതിയില്‍ ജീവിക്കുകയും ചെയ്താലേ ഇങ്ങനെയൊക്കെയാകാന്‍ സാധിക്കുകയുള്ളു. അഭാസന്മാരെ അടുക്കളവാതിലിലൂടെ അകത്തുകയറ്റുന്ന സംസ്കാരത്തിന് തേവിടിശ്ശി സംസ്കാരമെന്നാണ് നാട്ടില്‍ പറയുന്നത്. സ്വൈരിണികളായ സ്ത്രീകള്‍ തങ്ങളുടെ ഭവനത്തിലേക്ക് ജാരന്മാരെ പ്രവേശിപ്പിക്കുന്നത് യഥാര്‍ത്ഥ വാതിലിലൂടെയായിരിക്കില്ല. ഈ സംസ്കാരത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് ലൂസി ടീച്ചറെ പിന്തുണയ്ക്കാന്‍ തോന്നുക സ്വാഭാവികമാണ്. വിനു വി ജോണിനോടൊപ്പം അന്തിച്ചര്‍ച്ച കൊഴുപ്പിക്കുന്നവരുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും.

കത്തോലിക്കാസഭയുടെ ഭാഗമായി കന്യാസ്ത്രിമാരുടെ 'മിണ്ടാമഠം' എന്നൊരു സംവിധാനമുണ്ട്. കത്തോലിക്കാസഭയെ നന്നാക്കിയേക്കാം എന്ന ചിന്തയോടെ ഇറങ്ങിയിരിക്കുന്ന ജയശങ്കരനും ആശാ ഉണ്ണിത്താനും നീലാണ്ടനുമൊക്കെ സഹിക്കാവുന്നതിനും അപ്പുറമാണ് ഇതൊക്കെയെന്ന് മനോവയ്ക്കറിയാം. അമൃതാനന്തമായി നടത്തുന്ന ആശ്രമവേശ്യാലയങ്ങളിലെ മാംസക്കച്ചവടങ്ങളെക്കുറിച്ചൊന്നുമില്ലാത്ത ചൊറിച്ചില്‍ ഈ സാംസ്ക്കാരിക അശ്രീകരങ്ങള്‍ക്ക് കത്തോലിക്കാസഭയുടെ കാര്യത്തിലുണ്ടെന്നും മനോവ മനസ്സിലാക്കിയിട്ടുണ്ട്. അമൃതാനന്തമയിയുടെ മഠത്തിലെ ആഭ്യന്തരനിയമങ്ങളെ ചോദ്യംചെയ്യാന്‍ മനോവയ്ക്ക് അവകാശമില്ല. അത് അവരെ മാത്രം ബാധിക്കുന്ന വിഷയമാണ്. ഏതൊരു പ്രസ്ഥാനത്തിനും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും മറ്റിതര സ്ഥാപനങ്ങള്‍ക്കും അവരുടേതായ അച്ചടക്കസമിതികള്‍ ഉണ്ടായിരിക്കണം. സംഘടനയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ അച്ചടക്കനടപടികള്‍ക്കു വിധേയരാക്കുന്നത് ഈ സമിതികളാണ്. സംഘടനയില്‍നിന്നു പുറത്താക്കലാണ് ഏറ്റവും കടുത്ത ശിക്ഷാനടപടി. ഈ നടപടിയെ ചോദ്യംചെയ്യാനുള്ള അവകാശം പുറത്തുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇല്ല. രാഷ്ട്രത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുള്ളതുപോലെ, ഒരു മതത്തിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ ആ മതത്തിലെ അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. സന്യാസസമൂഹങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. രാജ്യത്തിന്റെ കോടതികള്‍ ഈ വിഷയത്തില്‍ ഇടപെടുകയില്ല. കാരണം, രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങളുടെയുള്ളില്‍ നിന്നുകൊണ്ടാണ് ഓരോ മതങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നത്.

കത്തോലിക്കാസഭയുടെ കീഴിലുള്ള മിണ്ടാമഠങ്ങളില്‍ ഒരു വ്യക്തി അംഗമാകുന്നത് സ്വമനസ്സാലെയാണ്. ഉച്ചത്തില്‍ പാട്ടുപാടുക എന്നത് മിണ്ടാമഠത്തിലെ അന്തേവാസികളുടെ അവകാശമായി പരിഗണിക്കാന്‍ കഴിയില്ല. മിണ്ടാനും മിണ്ടാതിരിക്കാനും ഒരുവനു സ്വാതന്ത്ര്യമുള്ളത് അനുവദനീയമായ ഇടങ്ങളില്‍ മാത്രമാണ്. കോടതികളുടെ മുമ്പിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഹോണടിക്കാന്‍ അവകാശമില്ല. നാം ആയിരിക്കുന്ന ഇടങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യം മാത്രമേ നമുക്ക് അനുഭവിക്കാനുള്ള അവകാശമുള്ളു. പ്രവേശനം വിലക്കിയിരിക്കുന്ന ഇടങ്ങളിലേക്ക് ഇടിച്ചുകയറി സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളവര്‍ അവിടെ പ്രവേശിക്കുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നിടത്ത് അങ്ങനെ ചെയ്യാന്‍ അവിടെ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കടമയുണ്ട്. അന്യന്റെ കിടപ്പറയില്‍ എത്തിനോക്കുകയെന്നത് ഒരുവന്റെയും സ്വാതന്ത്ര്യമല്ല! ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സമൂഹത്തിന്റെ മഠങ്ങളിലെ നിയമങ്ങള്‍ അതിലെ അംഗങ്ങളെ മാത്രം ബാധിക്കുന്നവയാണ്. ആ മഠത്തില്‍ ആരെയെല്ലാം പ്രവേശിപ്പിക്കണമെന്നു തീരുമാനിക്കുനത് അവരാണെന്നു മനസ്സിലാക്കാനുള്ള വിവരമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കണം. അമൃതാനന്തമയിയുടെ ആശ്രമത്തില്‍ കടന്ന് ബാങ്കുവിളിക്കാന്‍ ഏതെങ്കിലും മുക്രിയെ അവര്‍ അനുവദിക്കുമോ?

കന്യാസ്ത്രി മഠങ്ങളില്‍ പ്രവേശിക്കുകയെന്നത് ആരുടെയെങ്കിലും അവകാശമായി കാണരുത്. ആ സ്ഥാപനത്തിന്റെ അധികാരികള്‍ അനുവദിക്കുന്നവര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ പ്രവേശിക്കാന്‍ കഴിയും മുന്‍വാതിലിലൂടെയോ പിന്‍വാതിലിലൂടെയോ ആരെങ്കിലും പ്രവേശിക്കുന്നത് അനുവാദത്തോടെയും വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും ആയിരിക്കണം. ഒരു ഭവനത്തിന്റെയോ സ്ഥാപനത്തിന്റെയോ പിന്‍വാതിലിലൂടെയുള്ള പ്രവേശനം ശരിയായ ലക്ഷ്യത്തോടെയുള്ളതായിരിക്കില്ല. ജാരന്മാരും കള്ളന്മാരുമാണ് പിന്‍വാതിലിലൂടെ കടന്നുകൂടാന്‍ ശ്രമിക്കുന്നത്. അതുപോലെതന്നെ, പിന്‍വാതിലിലൂടെ ഒരുവനെ പ്രവേശിപ്പിക്കുന്നവരുടെ ലക്ഷ്യവും നേരായതായിരിക്കില്ല. സ്വൈരിണികള്‍ തങ്ങളുടെ ജാരന്മാരെ പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കുന്നു. ലൂസി ടീച്ചറുടെ കിടപ്പറയിലേക്ക് പിന്‍വാതിലിലൂടെ പ്രവേശിച്ച മില്‍ട്ടണ്‍ ഫ്രാന്‍സീസ് എന്ന മാധ്യമപ്രവര്‍ത്തകന്റെ മുഖത്തു ദര്‍ശിച്ചതും വിടന്റെ ഭാവമായിരുന്നു. ആ മഠത്തില്‍ പ്രവേശിക്കുകയെന്നത് മില്‍ട്ടണ്‍ ഫ്രാസീസിന്റെ അവകാശമാണെന്ന് ആരും ചിന്തിക്കരുത്. അത് മുന്‍വാതിലിലൂടെയായിരുന്നാലും അവന്റെ അവകാശമല്ല!

മില്‍ട്ടണ്‍ ഫ്രാന്‍സീസിന്റെ പിന്‍വാതില്‍ പ്രവേശനങ്ങള്‍!

മില്‍ട്ടണ്‍ ഫ്രാന്‍സീസിന്റെ ജാരസന്ദര്‍ശനം തെളിയിക്കുന്ന CCTV ദൃശ്യങ്ങള്‍ പുറത്തുവിട്ടത് നോബിള്‍ പാറയ്ക്കലാണ്. മാനന്തവാടി രൂപതയുടെ PRO ആയി ചുമതലയുള്ള പാറയ്ക്കലിന്റെ നടപടിയെ സാധൂകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യേണ്ടത് മനോവയുടെ ജോലിയല്ല. എന്നാല്‍, ഈ വിഷയത്തില്‍ മനോവയുടെ നിലപാട് പാറയ്ക്കലിന്റെ നിലപാടിനോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. നോബിള്‍ പാറയ്ക്കല്‍ എന്ന വ്യക്തിയുടെ വചനവിരുദ്ധ നിലപാടുകളെ ശക്തമായ ഭാഷയില്‍ മനോവ വിമര്‍ശിക്കുകയും വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ആ നിലപാടുകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ഇക്കാര്യത്തില്‍ മനോവ പ്രതികരിക്കുന്നത്.

ആദ്യമേതന്നെ പറയട്ടെ, CCTV ദൃശ്യങ്ങള്‍ പുറത്തുവിട്ട നോബിള്‍ പാറയ്ക്കലിന്റെ പ്രവൃത്തി കുറ്റകരമാണെങ്കില്‍, ആ ദൃശ്യങ്ങള്‍ ഏറ്റെടുത്തു പ്രദര്‍ശിപ്പിച്ച ഓരോ ദൃശ്യമാധ്യമങ്ങളും സമാനമായ കുറ്റകൃത്യത്തിലാണ് ഏര്‍പ്പെട്ടത്. അതായത്, നോബിള്‍ പാറയ്ക്കലിനെതിരേ കേസേടുത്തതുപോലെ, അത് പ്രദര്‍ശിപ്പിച്ച ഓരോ മാധ്യമങ്ങളുടെയും പേരില്‍ കേസെടുക്കണം! ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിച്ചുകൊണ്ട് ചര്‍ച്ചനടത്തിയ വിനു വി ജോണിനെതിരേയും ഏഷ്യാനെറ്റ് എന്ന വേശ്യാചാനലിനെതിരേയും കേസെടുക്കാന്‍ കേരളാ പൊലിസ് തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അതുപോലെതന്നെ, മില്‍ട്ടണ്‍ ഫ്രാന്‍സിസ് മഠത്തില്‍ നടത്തിയ ജാരസന്ദര്‍ശനവും കുറ്റകരമാണ്. ഇവനെപ്പോലെയുള്ള ആഭാസന്മാര്‍ക്ക് പിന്‍വാതില്‍ തുറന്നുകൊടുത്ത ലൂസിയുടെ നിലപാട് ചോദ്യംചെയ്യാനുള്ള അവകാശം മാനന്തവാടി രൂപതയ്ക്കുണ്ട്. രൂപതയുടെ PRO ആയിരിക്കുന്നിടത്തോളം നോബിള്‍ പാറയ്ക്കലിനും അത് ചോദ്യംചെയ്യാം. എന്തെന്നാല്‍, കളപ്പുര ലൂസി അനധികൃതമായി തങ്ങുന്ന മഠം സ്ഥിതിചെയ്യുന്നത് മാനന്തവാടി രൂപതയുടെ കീഴിലാണ്. ഒരു സ്വതന്ത്ര സന്യാസസമൂഹമാണെങ്കില്‍പ്പോലും കത്തോലിക്കാസഭയുടെ രൂപതകള്‍ക്ക് വ്യവസ്ഥാപിതമായ ചില അധികാരങ്ങള്‍ ഈ സ്ഥാപനങ്ങളുടെമേലുണ്ട്. അതായത്, തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ ഏതെങ്കിലും സന്യാസസമൂഹങ്ങളെ കത്തോലിക്കാസഭ കയറൂരിവിട്ടിട്ടില്ല!

മില്‍ട്ടണ്‍ എന്ന ജാരന്റെ കാര്യത്തിലെക്കുതന്നെ തിരികെവരാം. തന്റെ ജാരസന്ദര്‍ശനം തെളിവുസഹിതം പിടിക്കപ്പെട്ടപ്പോള്‍, അതിന്റെ ജാള്യത മറയ്ക്കാന്‍ സ്വന്തം ഭാര്യയെ രംഗത്തിറക്കിയവനാണ് ഈ അധമന്‍! വേശ്യാനെറ്റിലെ അന്തിച്ചര്‍ച്ചയില്‍ വന്നിരുന്നു നടത്തിയ ചാരിത്ര്യപ്രസംഗം നമ്മില്‍ പലരും ശ്രദ്ധിച്ചതാണ്. പച്ചക്കള്ളങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ മലയാളികളോടു വിളിച്ചുപറയാന്‍ ഇവള്‍ക്കു സാധിച്ചതിനെ അതിശയത്തോടെ മനോവ കാണുന്നില്ല. കാരണം, മില്‍ട്ടണ്‍ എന്ന മനുഷ്യന്റെ ഭാര്യയില്‍നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നതാണ് അബദ്ധം! കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ, മില്‍ട്ടണ്‍ ഫ്രാന്‍സീസിന്റെ ഭാര്യ പറഞ്ഞ പച്ചക്കള്ളം മനോവ തെളിയിക്കാം.

മഠത്തിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്ന ഭര്‍ത്താവിനോടൊപ്പം താനുമുണ്ടായിരുന്നു എന്നാണ് ഭാര്യ വാദിച്ചത്. എന്നാല്‍, ഇവളുടെ വാദം തികച്ചും വ്യാജമാണെന്ന് ആ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. താന്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. എന്നാല്‍, വാഹനത്തില്‍നിന്ന് ഇറങ്ങിയതിനുശേഷം 'റിമോട്ട്' ഉപയോഗിച്ച് വാഹനം അടയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഒരാളെ ഉള്ളില്‍ ഇരുത്തിക്കൊണ്ട് എങ്ങനെയാണ് 'റിമോട്ട്' ഉപയോഗിച്ച് ഒരു വാഹനം ആരെങ്കിലും 'ലോക്ക്' ചെയ്യുമോ?! സാങ്കേതികമായി അറിവുള്ളവര്‍ ഇക്കാര്യത്തില്‍ ഉത്തരം പറയട്ടെ! ഭര്‍ത്താവിന്റെ വ്യഭിചാരങ്ങളെ മറച്ചുപിടിക്കാന്‍ ഒരു സ്ത്രീ തയ്യാറാകുന്നുവെങ്കില്‍, അവള്‍ എത്തരക്കാരിയായിരിക്കുമെന്ന് ഊഹിക്കാന്‍ നിയമതടസ്സം എന്തെങ്കിലും ഉള്ളതായി മനോവ കരുതുന്നില്ല! മില്‍ട്ടണ്‍ ഫ്രാന്‍സിസും ഭാര്യയും തമ്മിലുള്ള പരസ്പര സഹകരണമായി അതിനെ വ്യാഖ്യാനിക്കുന്നവരെ കുറ്റപ്പെടുത്താന്‍ മനോവ ഏതായാലും ശ്രമിക്കുന്നില്ല!

നീലാണ്ടന്മാര്‍ നിലയ്ക്കുനില്‍ക്കുക!

നീലാണ്ടനും ജയശങ്കറിനും ആശാ ഉണ്ണിത്താനുമൊക്കെ കത്തോലിക്കാസഭയ്ക്കെതിരേ എന്തെങ്കിലും വ്യാമോഹങ്ങളുണ്ടെങ്കില്‍ അത് ചിലവാകുന്നിടത്തു ചിലവാക്കാന്‍ ശ്രമിക്കുക! പിതൃശൂന്യരായ സാംസ്കാരിക അശ്രീകരങ്ങളുടെ സാക്ഷ്യപത്രം കത്തോലിക്കാസഭയ്ക്കു വേണ്ടെന്നു മാത്രമല്ല, ഇവറ്റകളുടെ ഓരോ ജല്പനങ്ങളെയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു! ആസനത്തില്‍ കിളിര്‍ത്ത ആലിന്റെ ചുവടു കിളച്ചു വെള്ളവും വളവുമിട്ടു പരിപാലിക്കുന്ന ഇവരെ എങ്ങനെ കൈകാര്യംചെയ്യനമെന്നു സഭയ്ക്കറിയാം. കത്തോലിക്കാസഭയെ ധാര്‍മ്മികതയും സദാചാരവും പഠിപ്പിക്കാനുള്ള ഒരു യോഗ്യതയും നിങ്ങളുടെ ജന്മങ്ങള്‍ക്കില്ല!

ഇന്ത്യയില്‍ നിലനിന്നിരുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചോദ്യംചെയ്യപ്പെട്ടത് ക്രൈസ്തവ മിഷനറിമാരുടെ കടന്നുവരവോടെയായിരുന്നു. ഇന്ന് കത്തോലിക്കാസഭയെ മനുഷ്യാവകാശവും സദാചാരബോധവും അഭ്യസിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാംസ്ക്കാരിക അശ്രീകരങ്ങളുടെ അമ്മമാര്‍ തങ്ങളുടെ മുലകള്‍ മറയ്ക്കുന്നുണ്ടെങ്കില്‍, അത് കത്തോലിക്കാസഭയും ക്രൈസ്തവ മിഷനറിമാരും വച്ചുനീട്ടിയ ഔദാര്യമാണെന്നു മറക്കരുത്. ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ വീരസ്യം വിളമ്പുന്ന ആശമാരും ഗീതമാരും വഴിയിലിറങ്ങി നടക്കുന്നതുപോലും ക്രൈസ്തവര്‍ ഇവിടെ നടത്തിയ സാംസ്കാരിക ശുദ്ധീകരണത്തിന്റെ പരിണിതഫലമായിട്ടാണ്.

കളപ്പുര ലൂസിക്ക് അനേകം രക്ഷകര്‍ത്താക്കള്‍ ഇന്നുണ്ട്. കത്തോലിക്കാസഭയുടെ സകല വൈരികളും ഇന്ന് ലൂസിയുടെ രക്ഷകര്‍ത്താക്കളാണ്. നീലാണ്ടനും ജയശങ്കറും ആശാ ഉണ്ണിത്താനും സാറാജോസഫും റോയി മാത്യുവുമൊക്കെ സ്ഥിരം ക്ഷണിതാക്കളായി വിനുവിന്റെ സംഘത്തിലുണ്ട്. റീമാ കല്ലിങ്കല്‍, ഹാഷിഷ് അബു, ഗീത, ജോസഫ് സി മാത്യു, നടന്‍ ജോയി മാത്യു, ഹരീഷ് വാസുദേവന്‍ തുടങ്ങിയവരൊക്കെ കത്തോലിക്കാസഭയെ സദാചാരം പഠിപ്പിക്കാന്‍ പലപ്പോഴായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ആഭാസസമൂഹത്തിന്റെ ഉപദേശങ്ങള്‍ക്ക് നിന്നുതരാന്‍ കത്തോലിക്കാസഭയെ കിട്ടുമെന്നോ, ഇവരുടെ ജല്പനങ്ങളിലൂടെ സഭയെ ഇല്ലാതാക്കാന്‍ സാധിമെന്നോ ഇവര്‍ കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. രാത്രികാലങ്ങളില്‍ പാണ്ടിലോറി ചരക്കുകയറ്റി വരുമ്പോള്‍ റോഡില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ചൊറിത്തവളകളെ മനോവ കണ്ടിട്ടുണ്ട്. വിനു വി ജോണിന്റെ ചര്‍ച്ചകളിലെ സഹകാരികളെ കാണുമ്പോള്‍ ഈ ദൃശ്യമാണ് മനോവയുടെ ഓര്‍മ്മയില്‍ വരുന്നത്. വിനു വി ജോണ്‍ എന്ന മാധ്യമഹിജഡയ്ക്ക് കത്തോലിക്കാസഭയോടുള്ള അസഹിഷ്ണുത എല്ലാവര്‍ക്കും അറിവുള്ളതാണ്. കത്തോലിക്കാസഭയെ അവഹേളിക്കാന്‍ സാഹചര്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, അത് സൃഷ്ടിച്ചെടുക്കുന്നവനാണ് ഈ അധമന്‍!

കത്തോലിക്കാസഭയ്ക്കെതിരേ അനേകം പട്ടികള്‍ കുരച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷമാണ് ഒരു പട്ടിയുടെ പരമാവധി ആയുസ്സെന്നു നമുക്കറിയാം. അതിനപ്പുറം ഒരു കുരയും നീണ്ടുനിന്നിട്ടില്ല. കുരിശിനുനേരേ കയ്യുയര്‍ത്തിയ വെങ്കിട്ടരാമന്‍ വീണതുപോലെ വീഴാനിരിക്കുന്നവരാണ് ഇനി അവശേഷിക്കുന്നവരും! കാലം ഇവരെ വീഴ്തുകതന്നെ ചെയ്യും. ക്രിസ്ത്യാനികള്‍ക്കുവേണ്ടി പ്രതികാരം ചെയ്യുന്നവന്‍ ഇന്നുവരെ കാലവിളംബം വരുത്തിയിട്ടില്ല! ഇതൊക്കെ പറയാന്‍ മനോവ ആരെന്നു മനസ്സില്‍ ചോദിക്കുന്നവരുണ്ടാകും! കത്തോലിക്കാസഭയ്ക്കുവേണ്ടി പ്രതിരോധം തീര്‍ക്കാന്‍ മനോവയ്ക്ക് എന്ത് അവകാശമാണുള്ളതെന്നു തെളിയിക്കിണ്ടിടത്തു തെളിയിച്ചുകൊള്ളാം. ഇക്കാര്യത്തില്‍ ആരും ആകുലപ്പെടുകയോ കുരുപൊട്ടിക്കുകയോ വേണ്ട!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4250 views

LOG IN

Lost your password?

SIGN UP

LOST PASSWORD