വിചാരണ

'പ്രാഞ്ചിയേട്ടന്‍' ഒരു സെയിന്റോ ഡെവിളോ?

Print By
about

ണവും സൗകര്യങ്ങളും ആവശ്യത്തിലേറെ ഉണ്ടെങ്കിലും വേണ്ടത്ര പ്രശസ്തി തനിക്കില്ലെന്ന തോന്നലാണ് 'പ്രാഞ്ചിയേട്ടന്റെ' പ്രശ്നം! മറ്റുള്ളവരുടെ മുന്നില്‍ നിവര്‍ന്നുനില്‍ക്കണമെങ്കില്‍ പ്രശസ്തി അനിവാര്യമാണെന്ന ഉപദേശം നല്‍കാന്‍, അരിക്കച്ചവടക്കാരനായ ഫ്രാന്‍സീസിനു കൂട്ടുകാരെയും കിട്ടി. അങ്ങനെയാണ് ഫ്രാന്‍സീസ് എന്ന 'പ്രാഞ്ചിയേട്ടന്‍' വളഞ്ഞ വഴികളിലൂടെ പ്രശസ്തി നേടാനുള്ള ശ്രമം ആരംഭിച്ചത്! വേദനിക്കുന്ന കോടീശ്വരന്‍ അല്ലെങ്കിലും പ്രശസ്തി കൊതിക്കുന്ന ഒരു പാവം തൃശൂര്‍ക്കാരന്‍ പണക്കാരന്റെ കഥ രഞ്ജിത്തിന്റെ ഭാവനയില്‍ വിരിഞ്ഞപ്പോള്‍ അതിന്റെ പേരാണ് 'പ്രാഞ്ചിയേട്ടന്‍ ദി സെയിന്റ്'!

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ഒത്തിരി നന്മകളുള്ള ഒരു പാവം മനുഷ്യനാണ്! ആവശ്യത്തിലേറെ സമ്പത്തെല്ലാം നേടിക്കഴിയുമ്പോള്‍ സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി ഒരു ശൂന്യത ദര്‍ശിക്കുന്ന മനുഷ്യനെയാണ്‌ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥയിലെ നായകന്റെ ശൂന്യത, സാമൂഹികമായ അംഗീകാരത്തിന്റെ അഭാവമായിരുന്നുവെങ്കില്‍, മറ്റു പലരുടെയും ശൂന്യതകള്‍ വ്യത്യസ്ഥമായിരിക്കും. സമാനമായ അവസ്ഥയിലുള്ള അനേകം വ്യക്തികളുടെ പ്രതിനിധിയായിരുന്നു പ്രാഞ്ചിയേട്ടന്‍!

പണംകൊണ്ട് അധികാരങ്ങളും പ്രശസ്തിയും നേടിയെടുത്ത പലരെയും നമുക്കറിയാം. രാജ്യസഭയിലെ അംഗത്വംപോലും പണം കൊടുത്തു വാങ്ങിയ വ്യക്തിയെ മലയാളികള്‍ക്കു പരിചയമുണ്ട്. ചിലര്‍ക്കു സ്ഥാനമാനങ്ങള്‍ ഒരു വികാരമാണെങ്കില്‍, മറ്റു ചിലര്‍ക്ക് സമ്പത്തുണ്ടാക്കാനും അതു നിലനിര്‍ത്താനുമുള്ള മാര്‍ഗ്ഗമായി അധികാരത്തെ കാണുന്നു! വേറെ ചിലരാകട്ടെ, തങ്ങളുടെ ചില താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള ഉപാധിയായി സ്ഥാനമാനങ്ങളെ ഉപയോഗിക്കുന്നു. എന്നാല്‍, സ്ഥാനമാനങ്ങളെയും അധികാരങ്ങളെയും സാത്താന്‍ ഉപയോഗിക്കുന്ന രീതി അല്പം വ്യത്യസ്ഥമാണ്! തന്നെ സേവിക്കുന്നവര്‍ക്ക് ഭൂമിയിലെ അധികാരങ്ങളും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുന്ന ശൈലി പിശാചിനുണ്ട്. ഇതു വ്യക്തമാക്കുന്ന സംഭവം ബൈബിളില്‍ വായിക്കാന്‍ കഴിയും. "വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ:4;8,9). യേഹ്ശുവായോടുപോലും സാത്താന്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയെങ്കില്‍, സകല മനുഷ്യര്‍ക്കും അവന്‍ നല്‍കുന്ന വാഗ്ദാനം ഈ ലോകത്തിന്റെ അധികാരങ്ങള്‍ ആയിരിക്കും. ഭൗതീക മേഖലയില്‍ താത്കാലികമായ സൗകര്യങ്ങള്‍ നല്‍കാന്‍ സാത്താനും സാധ്യമാണ്. എന്നാല്‍, അതോടൊപ്പം ഈ ലോകത്തുതന്നെ ദുരന്തം അനുഭവിക്കേണ്ടിവരും എന്നുമാത്രമല്ല, നിത്യമായ നരകത്തില്‍ തള്ളപ്പെടുകയും ചെയ്യും!

ഭരണരംഗത്തും രാഷ്ട്രീയ-സാമൂഹിക രംഗത്തും മാത്രമല്ല, സര്‍വ്വ മേഖലയിലും സാത്താന്‍ അവന്റെ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. ന്യായാധിപന്മാരില്‍പ്പോലും സാത്താന്റെ സേവകര്‍ ഉണ്ടെന്നത് വിസ്മരിക്കരുത്. കലാരംഗത്തും സാംസ്കാരിക രംഗത്തും ഇവരുടെ ആധിപത്യം നിലനില്‍ക്കുന്നു! വിദ്യാഭ്യാസ മേഖലയുടെയും ആതുരശുശ്രൂഷാ മേഖലയുടെയും നിയന്ത്രണം ഇവര്‍ ഏറ്റെടുത്തുവന്നത് ഏറെ ദുരന്തകരമാണ്! ഇതിനേക്കാളെല്ലാം ഗുരുതരമായ അവസ്ഥ, കത്തോലിക്കാസഭയുടെ നേതൃനിരയില്‍ ഭൂരിപക്ഷവും സാത്താന്റെ ശുശ്രൂഷകരാണ് എന്നുള്ളതാകുന്നു! അന്ത്യകാലത്ത് സംഭവിക്കുമെന്നു വചനം മുന്നറിയിപ്പു നല്‍കിയിരിക്കുന്ന ഈ അവസ്ഥ ഇപ്പോള്‍തന്നെ സംജാതമായെങ്കില്‍, യേഹ്ശുവായുടെ സന്ദര്‍ശനം അടുത്തു എന്നുതന്നെ അനുമാനിക്കണം!

അധികാരസ്ഥാനങ്ങളില്‍ തന്റെ ആരാധകരായ അനുയായികളെ പ്രതിഷ്ഠിക്കുന്നതിലൂടെ ലോകത്തിന്റെ മുഴുവന്‍ നിയന്ത്രണവും പിടിച്ചടക്കുക എന്ന ലക്ഷ്യമാണ്‌ സാത്താന്‍ നടപ്പാക്കുന്നത്. വിദ്യാലയങ്ങളിലെ മതബോധനം നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ ലോകവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്! എല്ലാ മതങ്ങളുടെയും മതബോധനം അവസാനിപ്പിക്കുമെന്നു പറയുമെങ്കിലും ഫലത്തില്‍ ക്രിസ്തീയതയെ മാത്രമേ ഇതു ബാധിക്കുകയുള്ളു എന്നതാണു യാഥാര്‍ത്ഥ്യം. ഇസ്ലാമിക രാജ്യങ്ങളില്‍ അവരുടെ മതബോധനം തടയുവാന്‍ ആര്‍ക്കും കഴിയില്ലെന്നു നമുക്കറിയാം. മദ്രസകള്‍ വിദ്യാഭ്യാസസ്ഥാപങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവയല്ലാത്തതിനാല്‍ അവ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നില്ല! ഹിന്ദുത്വം ഒരു സംസ്കാരം മാത്രമാണെന്ന പ്രചരണം നിലനില്‍ക്കുന്നതിനാല്‍, അതു പാഠ്യവിഷയമായി സിലബസിലുണ്ട്! അതുകൊണ്ടുതന്നെ, ഈ നിയമം ബാധിക്കുന്നത് ക്രിസ്തീയതയെ മാത്രമായിരിക്കും. ഇന്ത്യയില്‍ ഞായറാഴ്ചകളില്‍ നടത്തുന്ന മതബോധന ക്ലാസുകള്‍ പോലെയല്ല വിദേശരാജ്യങ്ങളില്‍ മതബോധനം നടത്തുന്നത്. വിദ്യാഭ്യാസത്തോടൊപ്പംതന്നെ മതബോധനവും നടത്തുന്ന രീതി യൂറോപ്പില്‍ പിന്തുടരുന്നു. കാരണം, യൂറോപ്പിലെ വിദ്യാലയങ്ങളെല്ലാം ഏതെങ്കിലും ക്രൈസ്തവ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് നടത്തപ്പെടുന്നത്.

ക്രിസ്ത്യാനികള്‍ നടത്തുന്ന സ്കൂളുകളിലെ ക്രിസ്തീയ മുദ്രകള്‍(കുരിശ്) നീക്കംചെയ്യണം എന്ന വാദവുമായി ഇസ്ലാം ഇപ്പോള്‍ത്തന്നെ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. യൂറോപ്പിലെ ജനസംഖ്യയില്‍ അഞ്ചു ശതമാനംപോലും ഇല്ലാത്ത ഇസ്ലാമിനെ ഈ ധാര്‍ഷ്ട്യത്തിലേക്കു നയിച്ചത് രണ്ടാംവത്തിക്കാന്‍ സൂനഹദോസും ജോണ്‍പോള്‍ രണ്ടാമനുമാണ് എന്നകാര്യം വിസ്മരിക്കാന്‍ കഴിയില്ല! വിദ്യാഭ്യാസ മേഖലയിലെ ഫ്രീമേസണ്‍ സ്വാധീനംവഴി തകര്‍ക്കപ്പെടുന്നത് ക്രിസ്തീയത മാത്രമാണെന്ന് ഓര്‍മ്മപ്പെടുത്താനാണ് ഇത്രയും കുറിച്ചത്. 'പ്രാഞ്ചിയേട്ടന്‍' കോംപ്ലക്സിലേക്കുതന്നെ തിരിച്ചുവരാം.

ലോകത്തിന് ഇമ്പമുള്ളതും എന്നാല്‍, ദൈവീകനിയമങ്ങള്‍ക്ക് എതിരായിട്ടുള്ളതുമായ നിയമങ്ങളും ജീവിതരീതികളും ഭൂമിയില്‍ വ്യാപകമാക്കാന്‍ സാത്താന്‍ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് എല്ലാ അധികാരസ്ഥാനങ്ങളിലും അവന്റെ ആളുകളെ പ്രതിഷ്ഠിക്കുന്നത്. ഓരോ രാജ്യങ്ങളുടെയും പൊതുനയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതു വ്യക്തമാകും. ക്രൈസ്തവരാജ്യങ്ങളില്‍പ്പോലും ക്രിസ്തീയ വിരുദ്ധമായ നിയമങ്ങളാണ് ഇന്നുള്ളത്. നിയമനിര്‍മ്മാണ സഭകളിലും ന്യായാധിപസംഘങ്ങളിലും സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ സ്ഥാനംപിടിച്ചതാണ് ഇതിനു കാരണം. തൊഴില്‍സ്ഥാപനങ്ങളിലെ നിയമങ്ങളിലും വ്യക്തമായ പൈശാചികത തിരിച്ചറിയാന്‍ കഴിയുന്നു. മനുഷ്യാവകാശത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും പേരില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ ഇതു രാജ്യങ്ങളുടെമേല്‍ അടിച്ചേല്പിക്കുകയും ചെയ്യുമ്പോള്‍ ദൈവീകനിയമങ്ങള്‍ അവജ്ഞയോടെ തള്ളപ്പെടുന്നു. ഇതെല്ലാം ആത്മീയമനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ പ്രതിസന്ധികളാണ്! എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാന്‍ ഒന്നുണ്ടായിരുന്നു. ദൈവീകനിയമങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ലോകനിയമങ്ങളെ എതിരിടുന്ന ആദ്ധ്യാത്മിക നേതൃത്വം ഉണ്ട് എന്നതായിരുന്നു അവന്റെ ആശ്വാസം! അതുകൊണ്ടുതന്നെയാണ്, കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കാലങ്ങളായി സാത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്!

ലോകത്തെ പരിപൂര്‍ണ്ണമായി തന്റെ ആധിപത്യത്തില്‍ ഉറപ്പിക്കണമെങ്കില്‍, കത്തോലിക്കാസഭയെ തന്റെ വരുതിയില്‍ നിര്‍ത്തേണ്ടത് അനിവാര്യമാണെന്നു സാത്താന് നന്നായി അറിയാം. 1717-ല്‍ ഫ്രീമേസണ്‍ സംഘടനയ്ക്കു രൂപംനല്‍കിയതുതന്നെ ഈ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. 1738 മുതല്‍ ഓരോ മാര്‍പ്പാപ്പമാരും ഈ സത്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 1832-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്‍ 'മിയാറി വോസ്' (Miari Vos) എന്ന അപ്പസ്തോലിക വിളംബരത്തില്‍ ഒരു കാര്യം വ്യക്തമാക്കി. കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍ ഫിലോസഫി' നുഴഞ്ഞുകയറിക്കഴിഞ്ഞു എന്ന സത്യമാണ് ഈ വിശുദ്ധന്‍ പ്രഖ്യാപിച്ചത്! പിന്നീടുവന്ന മാര്‍പ്പാപ്പാമാരില്‍ ആരും ഈ പൈശാചികത പുറത്തുപോയതായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, സഭയില്‍ കയറിക്കൂടിയ ദുര്‍ഭൂതം ഇവിടെ പെറ്റുപെരുകി എന്നതാണു വസ്തുത!

പോപ്പ് ഫ്രാന്‍സീസിന്റെ എല്ലാ പ്രഖ്യാപനങ്ങളിലും വ്യക്തമായ 'ഫ്രീമേസണ്‍' അജണ്ട കാണാന്‍ സാധിക്കും. ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കാനുള്ള സാത്താന്റെ പദ്ധതി നടപ്പാക്കാന്‍ പടിപടിയായി നടത്തുന്ന ശ്രമത്തെ തിരഞ്ഞെടുക്കപ്പെട്ടവര്‍പോലും തിരിച്ചറിയാത്തതു കാണുമ്പോള്‍ ഈ വചനം ഓര്‍ക്കുക: "സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 24). ദൈവവചനവിരുദ്ധമായ ഒരു പ്രസ്താവന നടത്തുന്നതിനുമുന്‍പ് പോപ്പ് ഫ്രാന്‍സീസ് നടത്തുന്ന 'ഗോഷ്ടികള്‍' പരിശുദ്ധാത്മാവില്‍ നിറഞ്ഞവര്‍ക്കു മാത്രമേ തിരിച്ചറിയാന്‍ കഴിയുന്നുള്ളു. അതുകൊണ്ടുതന്നെയാണ് യേഹ്ശുവാ ഈ വചനം മുന്‍കൂട്ടി നല്‍കിയത്! പോപ്പ് ഫ്രാന്‍സീസ് ഇന്നുവരെ നടത്തിയിട്ടുള്ള വചനവിരുദ്ധവും സഭാവിരുദ്ധവുമായ പ്രഖ്യാപനങ്ങളും അതിനുമുന്‍പ്‌ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും സൂക്ഷമമായി വിശകലനം ചെയ്‌താല്‍ ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. പൈശാചിക തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇദ്ദേഹം നടത്തുന്ന കുതന്ത്രങ്ങളും രഹസ്യ അജണ്ടകളും വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മനോവ ഈ ലേഖനം സമര്‍പ്പിക്കുന്നത്!

അന്ത്യകാലത്തു സഭയില്‍ രണ്ട് ഇടയന്മാര്‍!

ബൈബിളിലെ ഒരു പ്രവചനം ഇവിടെ നിറവേറപ്പെടുകയാണ്! അന്ത്യകാല സംഭവങ്ങളുമായി ബന്ധപ്പെട്ട് സഖറിയാ പ്രവാചകന്റെ പുസ്തകത്തില്‍ രണ്ട് ഇടയന്മാരെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വായിക്കുന്നുണ്ട്. ഇവരില്‍ രണ്ടാമത്തെ ഇടയനെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്: "ഞാന്‍ ദേശത്തേക്ക് ഒരു ഇടയനെ അയയ്ക്കും. അവന്‍ നശിക്കുന്നവയെ രക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അന്വേഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോ ചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു. ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന എന്റെ നീചനായ ഇടയനു ദുരിതം! വാള്‍ അവന്റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ്‍ ചൂഴ്ന്നെടുക്കട്ടെ. അവന്റെ കൈ പൂര്‍ണ്ണമായും ശോഷിച്ചുപോകട്ടെ. അവന്റെ വലത്തുകണ്ണ്‍ തീര്‍ത്തും അന്ധമാകട്ടെ"(സഖറിയാ: 11; 16, 17). ജനം ഒന്നടങ്കം ദുഷിച്ചുപോകുന്ന നാളുകളില്‍ ജനത്തിനുമേല്‍ യാഹ്‌വെ അയയ്ക്കുന്ന ശിക്ഷയായിട്ടാണ് ഈ ഇടയനെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എങ്കിലും, ദൈവജനത്തെ ശ്രദ്ധിക്കാതെ തന്റെ മഹത്വം മാത്രം അന്വേഷിക്കുന്ന ഈ നീചനായ ഇടയനു വരാനിരിക്കുന്ന ദുരന്തവും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

പോപ്പ് ഫ്രാന്‍സീസിന്റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക്, ഇദ്ദേഹത്തില്‍ ഈ ഇടയന്റെ അടയാളങ്ങള്‍ കാണുവാന്‍ സാധിക്കും. കത്തോലിക്കാസഭയില്‍ രണ്ട് ഇടയന്മാരുള്ള കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവു തിരഞ്ഞെടുത്ത മാര്‍പ്പാപ്പയായ ബെനഡിക്റ്റ് പതിനാറാമന്‍ ജീവിച്ചിരിക്കുമ്പോള്‍, മറ്റൊരു പോപ്പിനെ തിരഞ്ഞെടുക്കുന്നത് ഉചിതമായ നടപടിയല്ല. ബെനഡിക്റ്റ് പതിനാറാമന്‍ അനാരോഗ്യത്തെ തുടര്‍ന്ന്‍ സ്വയം വിരമിച്ചതാണെന്ന പ്രചരണം കല്ലുവച്ച നുണയാണെന്ന് വത്തിക്കാനില്‍ പലര്‍ക്കും അറിയാം. മാത്രവുമല്ല, മാര്‍പ്പാപ്പയ്ക്കു സ്വയം വിരമിക്കാനോ, മറ്റുള്ളവര്‍ക്ക് പാപ്പയെ പുറത്താക്കാനോ സാധിക്കുകയില്ല! കാരണം, ദൈവത്തിന്റെ വിളിയും ദാനങ്ങളും ഒരിക്കലും പിന്‍വലിക്കപ്പെടുന്നില്ല എന്നതുതന്നെ! ബൈബിള്‍ നമ്മോടു പറഞ്ഞുതരുന്ന സത്യം ഇതാണ്: "എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല"(റോമാ: 11; 29). അങ്ങനെയെങ്കില്‍, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ വിളി പിന്‍വലിച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതവും ചില സ്ഥാപിത താത്പര്യക്കാരുടെ സ്വപ്നവുമാണ്!

വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയിലേക്ക് അധികാരം കൈമാറ്റപ്പെടുമ്പോള്‍ ദൈവത്തിന്റെ വാഗ്ദാനവും പകരപ്പെടുന്നു. ആയതിനാല്‍, സഭയുടെ തലവനായി പത്രോസിനെ ചുമതലപ്പെടുത്തിക്കൊണ്ട് യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ മാര്‍പ്പാപ്പയ്ക്കും ബാധകമാണ്. അവിടുന്ന് അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും"(യോഹ: 21; 18). അനേകര്‍ തെറ്റായി മനസ്സിലാക്കി വച്ചിരിക്കുന്ന ഒരു വചനമാണിത്. കാരണം, ഈ വചനത്തിലൂടെ യേഹ്ശുവാ ഉദ്ദേശിച്ചതല്ല യോഹന്നാന്‍ മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ തെറ്റായ ഒരു വ്യാഖ്യാനം ഈ വചനത്തോടൊപ്പം അപ്പസ്തോലന്‍ കുറിച്ചുവച്ചു. അത് ഇങ്ങനെയാണ്: "ഇത് അവന്‍ പറഞ്ഞത്, ഏതുവിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനായിരുന്നു"(യോഹ: 21; 19). വിശുദ്ധ പത്രോസിന്റെ മരണവുമായി ബന്ധപ്പെട്ട വചനമല്ല ഇതെന്നു മനസ്സിലാകണമെങ്കില്‍, ഏതുവിധത്തിലായിരുന്നു ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം എന്നു നോക്കിയാല്‍ മതി.

വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വം കുരിശിലായിരുന്നുവെന്ന് നമുക്കറിയാം. തന്നെ കുരിശില്‍ തറയ്ക്കുന്നതിനുമുമ്പ് അദ്ദേഹം ആവശ്യപ്പെട്ടത്, തന്റെ ഗുരുവും രക്ഷകനുമായ യേഹ്ശുവാ മരിച്ചതുപോലെ മരിക്കാനുള്ള യോഗ്യതയില്ലാത്തതിനാല്‍, തലകീഴായി തറയ്ക്കണം എന്നായിരുന്നു. ഈ അപേക്ഷ സ്വീകരിച്ചുകൊണ്ട് പത്രോസ് ശ്ലീഹായെ തലകീഴായി കുരിശില്‍ തറച്ചു! അങ്ങനെയെങ്കില്‍, യോഹന്നാന്‍ ശ്ലീഹാ നല്‍കിയിരിക്കുന്ന വ്യാഖ്യാനം ഈ മരണത്തെ സൂചിപ്പിക്കുന്നതാകാന്‍ സാധ്യതയില്ല. യേഹ്ശുവാ പത്രോസിനോടു പറഞ്ഞത് അധികാരത്തെയും അതില്‍ അടങ്ങിയിരിക്കുന്ന ശുശ്രൂഷയേയും ആണ്. പത്രോസിനും പിന്‍ഗാമികള്‍ക്കും നല്‍കിയിരിക്കുന്ന അധികാരം ശുശ്രൂഷയുടെ അധികാരമാകുന്നു. ('അരമുറുക്കല്‍' എന്ന പ്രയോഗം ഒരു ദൗത്യവുമായി ഇറങ്ങിത്തിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്!) ഈ അധികാരം സ്വയമായി ഒരുവന്‍ ഏറ്റെടുക്കുന്നതുമല്ല. പ്രത്യുത, അഭിഷേകത്താല്‍ ഭരമേല്പിക്കപ്പെടുന്നതാകുന്നു. അതുകൊണ്ടുതന്നെ സ്വമേധയാ ഒഴിഞ്ഞുപോകാനോ മനുഷ്യരില്‍ ആര്‍ക്കെങ്കിലും പുറത്താക്കാനോ സാധിക്കുന്ന സ്ഥാനമല്ല പത്രോസിനു നല്കപ്പെട്ടിരിക്കുന്നത്! പത്രോസിനോ വരാനിരിക്കുന്ന പിന്‍ഗാമികള്‍ക്കോ സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെ മുന്നില്‍ക്കണ്ടു തന്നെയാണ് ഈ പ്രഖ്യാപനം യേഹ്ശുവാ നടത്തിയതെന്ന് നാം തിരിച്ചറിയണം. ചെറുപ്പമായിരുന്നപ്പോള്‍ സ്വന്തമായി അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തതുപോലെ, ഇഷ്ടംപോലെ ഉപേക്ഷിച്ചു പോകാന്‍ കഴിയുന്ന സ്ഥാനത്തല്ല മാര്‍പ്പാപ്പ നിയുക്തനായത്!

ദൈവം വിളിച്ചു ദാനമായി നല്‍കിയിരിക്കുന്ന സ്ഥാനത്തു മരണംവരെ തുടരുകയെന്നതാണ് പത്രോസിന്റെ പിന്‍ഗാമിയില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം! അവിടുത്തെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല എന്ന വചനം നല്‍കിയിരിക്കുന്നത് പരിശുദ്ധാത്മാവായതിനാല്‍ ഇതു സ്വര്‍ഗ്ഗത്തിന്റെ തീരുമാനമാണെന്നു സ്ഥിരീകരിക്കപ്പെടുന്നു! ഏതെങ്കിലും ചില ഗൂഢസംഘത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാണിക്കുന്ന മാര്‍പ്പാപ്പയെ പുറത്താക്കാനോ ഭീഷണിപ്പെടുത്തി സ്ഥാനത്യാഗം ചെയ്യിപ്പിക്കാനോ സാധ്യതയുണ്ടെന്നു യേഹ്ശുവാ മുന്‍കൂട്ടി കണ്ടു. അവിടുന്നു കണ്ട ആ ദുരന്തമാണ് കത്തോലിക്കാസഭയില്‍ ഇപ്പോള്‍ വന്നുഭവിച്ചിരിക്കുന്നത്! അതായത്, പരിശുദ്ധാത്മാവ് അഭിഷേകംചെയ്ത ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ജീവിച്ചിരിക്കുന്നിടത്തോളം ഇദ്ദേഹം മാത്രമായിരിക്കും മാര്‍പ്പാപ്പ! ബെനഡിക്റ്റ് പാപ്പാ സ്വമേധയാ പിരിഞ്ഞുപോയതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, സ്വമേധയാ പിരിയാനുള്ള അവകാശം ഒരു മാര്‍പ്പാപ്പയ്ക്കും നല്‍കിയിട്ടുമില്ല! ഭൗതീകമോ ആത്മീയമോ ആയ മരണത്തിലൂടെ മാത്രമാണ് ഒരു മാര്‍പ്പാപ്പയുടെ പിന്‍ഗാമി ഉണ്ടാകാന്‍ പാടുള്ളു!

സഭയുടെ വചനാധിഷ്ഠിതമായ പാരമ്പര്യങ്ങളില്‍നിന്ന്‍ അണുവിട വ്യതിചലിക്കാതിരുന്ന ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വമേധയാ സ്ഥാനത്യാഗം ചെയ്തതല്ലെന്നും അദ്ദേഹത്തെ 'ഫ്രീമേസണ്‍' സംഘം പുറത്താക്കിയതാണെന്നുമുള്ള യാഥാര്‍ത്ഥ്യം അരമനരഹസ്യമാണെങ്കിലും ഇപ്പോള്‍ അത് അങ്ങാടിയില്‍ പാട്ടായിക്കഴിഞ്ഞു!

കത്തോലിക്കാസഭയില്‍ രണ്ട് ഇടയന്മാര്‍ ഉണ്ടാകണം എന്നത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന വസ്തുത മനോവ അംഗീകരിക്കുന്നു. കാരണം, ഇത് നിറവേറപ്പെടേണ്ട ഒരു പ്രവചനമാണ്. അന്ത്യകാലത്തു സംഭവിക്കുമെന്നു പ്രവചിക്കപ്പെട്ടിട്ടുള്ളവ സംഭവിക്കണമെങ്കില്‍ ഇതു കൂടിയേതീരൂ! എന്നാല്‍, രണ്ടാമനെ അനുഗമിക്കുന്നവരുടെ ദുരന്തത്തെക്കുറിച്ചും വ്യക്തമായ പ്രവചനം ബൈബിളിലുണ്ട്. അതുകൊണ്ടുതന്നെ, ദൈവജനം വിവേകത്തോടെ തങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം! അല്ലാത്തപക്ഷം നഷ്ടം സംഭവിക്കുന്നത് നമുക്കു മാത്രമായിരിക്കും.

കത്തോലിക്കാസഭയില്‍ രണ്ട് ഇടയന്മാരുടെ അനിവാര്യത എന്തിനാണെന്നു വ്യക്തമാക്കിയതിനുശേഷം, ബെനഡിക്റ്റ് പിതാവിനെ പുറത്താക്കിയതിന്റെ കാരണവും അതിന്റെ നാള്‍വഴികളും കുറിക്കാം.

രണ്ട് ഇടയന്മാര്‍ എന്തിനുവേണ്ടി?

എന്തിനുവേണ്ടിയാണ് സഭയില്‍ രണ്ടിടയന്മാര്‍ ഉണ്ടാകേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ കാലഘട്ടത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. സഭയില്‍ രണ്ടിടയന്മാര്‍ ഉണ്ടാകുന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്നാമത്തെ കാരണം, സാത്താന്റെ ഇഷ്ടനിര്‍വ്വഹണം ആണെങ്കില്‍, രണ്ടാമത്തെ കാരണം ദൈവത്തിന്റെ കാരുണ്യമായി പരിഗണിക്കേണ്ടിവരും. അതായത്, സാത്താന്‍ തിന്മയ്ക്കായി കൊണ്ടുവരുന്നവയെ ദൈവം നന്മയ്ക്കായി മാറ്റുന്നു. യേഹ്ശുവായുടെ സഭയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സാത്താന്റെ പദ്ധതിയുടെ ഭാഗമായി ഒരു ഇടയനെ അവന്‍ ഉപയോഗിക്കുമ്പോള്‍, ദൈവജനത്തിനുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടാതെ അവനെ തടഞ്ഞുനിര്‍ത്താന്‍ യഥാര്‍ത്ഥ ഇടയനെ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്നു! ഇടംവലം തിരിയാതെ ദൈവത്തിന്റെ പ്രമാണങ്ങളെ മുറുകെപ്പിടിക്കുന്ന ചുരുക്കം ചില ദൈവമക്കള്‍ സഭയില്‍ അവശേഷിക്കുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി നിയോഗിച്ച ഒരിടയന്‍ സഭയില്‍ ഉണ്ടാകണം എന്നത് അവിടുത്തെ തീരുമാനമാണ്!

ദൈവീകനിയമങ്ങളെ അവഗണിച്ചുകൊണ്ട് ലോകത്തിനു സ്വീകാര്യമായ നിയമങ്ങളെ സഭയുടെ നിയമമാക്കി അവതരിപ്പിക്കുകയും അങ്ങനെ ലോകത്തിന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യുന്നതിലൂടെ വ്യാജപ്രവാചകന്‍ തന്റെ സ്ഥാനമുറപ്പിക്കും. ഇവിടെ ഒരു വചനം കുറിച്ചതിനുശേഷം അടുത്ത ഭാഗം ചിന്തിക്കാം. വചനം ഇതാണ്: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4). അന്ത്യകാലത്ത് രൂഢമൂലമാകാനിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള അപ്പസ്തോലന്റെ മുന്നറിയിപ്പായിരുന്നു ഇത്. ലോകമെമ്പാടും വ്യാപിച്ച ഈ പ്രതിഭാസം കത്തോലിക്കാസഭയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. വിശ്വാസികളില്‍ ഭൂരിപക്ഷവും ഈ അവസ്ഥയിലേക്ക് അധഃപതിക്കുമ്പോള്‍ യാഹ്‌വെ അനുവദിക്കുന്ന ദുരന്തമാണ് 'വ്യാജയിടയന്‍' അഥവാ 'ആന്റിപോപ്പ്'!

ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു പരിശോധിക്കാം: രണ്ടായിരം വര്‍ഷമായി ദൈവത്തിന്റെ പക്ഷത്തുനിന്ന് ലോകത്തോടു പോരാടുകയായിരുന്നു കത്തോലിക്കാസഭ. ദൈവത്തിന്റെ നിയമത്തിനുവിരുദ്ധമായ നിയമങ്ങള്‍ ഈ ലോകത്തു സ്ഥാപിക്കാന്‍ ഒരുങ്ങുമ്പോള്‍ അതിനെതിരെ ഉറച്ച നിലപാടെടുക്കാന്‍ സഭ എന്നും തയ്യാറായിട്ടുണ്ട്. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം,കുടുംബജീവിതം എന്നിവയുടെ കാര്യത്തില്‍ കത്തോലിക്കാസഭ എടുത്തിട്ടുള്ള ശക്തമായ നിലപാടുകള്‍ ഇവയില്‍ ചിലതുമാത്രം! ഇത്തരം നിലപാടുകള്‍മൂലം സഭയ്ക്ക് 'യാഥാസ്ഥിതികം' എന്ന പേരുണ്ടായി! അതുകന്നെയാണ് ദൈവം അഭിലഷിച്ചതും! കാരണം, 'യഥാസ്ഥിതം' എന്ന വാക്കില്‍നിന്നാണ് യാഥാസ്ഥിതികം എന്ന വിശേഷണം രൂപപ്പെട്ടിരിക്കുന്നത്. മുമ്പിരുന്നതുപോലെ എന്നാണ് 'യഥാസ്ഥിതം' എന്ന വാക്കിന്റെ അര്‍ത്ഥം. അതായത്, ആയിരിക്കുന്ന അവസ്ഥയില്‍ത്തന്നെ തുടരുന്നതിനെയാണ് യാഥാസ്ഥിതികം എന്ന വാക്കുകൊണ്ട് പരിചയപ്പെടുത്തുന്നത്.ക്രിസ്തു സഭയെ സ്ഥാപിച്ചപ്പോള്‍ ഉണ്ടായിരുന്ന ആശയങ്ങളില്‍നിന്നു വ്യതിചലിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ സഭയുടെ ശത്രുക്കളാണ്!

മോശയുടെ നിയമത്തില്‍നിന്നു വ്യത്യസ്ഥമായ നിയമങ്ങള്‍ നിര്‍മ്മിച്ച നിയമജ്ഞരെയും അഹറോനില്‍നിന്നു വ്യതിചലിച്ചു ബലിയര്‍പ്പിച്ച പുരോഹിതരെയും ദൈവമായ യാഹ്‌വെ അംഗീകരിക്കാത്തതുപോലെ, ദാവീദില്‍നിന്നു വ്യത്യസ്ഥമായ ഭരണം നടത്തിയ ഭരണാധികാരികളെയും അവിടുന്നു ശ്രേഷ്ഠരായി പരിഗണിച്ചില്ല! ഇതുതന്നെയാണ് കത്തോലിക്കാസഭയില്‍നിന്നു യേഹ്ശുവാ പ്രതീക്ഷിക്കുന്നതും! മോശയുടെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട്, അവന്റെ നിയമം പഠിപ്പിക്കുന്ന നിയമജ്ഞരെ അനുസരിക്കണം എന്നാണ് യേഹ്ശുവാ നമ്മെ ഉപദേശിച്ചത്. എന്നാല്‍, സത്യദൈവത്തില്‍നിന്നു വ്യാജദൈവങ്ങളിലേക്കു നയിക്കുന്നവരെ അവഗണിക്കാന്‍ യേഹ്ശുവാ ആഹ്വാനംചെയ്തിട്ടുമുണ്ട്. മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നവരെന്ന്‍ ഒരിക്കല്‍ യേഹ്ശുവാ പറഞ്ഞ നിയമജ്ഞരെയും ഫരിസേയരെയും കുറിച്ച് അവിടുന്നുതന്നെ പറയുന്ന മറ്റൊരു വചനം നോക്കുക: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14). യേഹ്ശുവായുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇടര്‍ച്ചയുണ്ടായ ഫരിസേയരെക്കുറിച്ച് ശിഷ്യന്മാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അവിടുന്ന് ഇതു പറഞ്ഞത്. ഇന്നത്തെ അവസ്ഥയും മറിച്ചല്ല; യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരും പറയുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ ഇന്നത്തെ അധികാരികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നു. യേഹ്ശുവാ ഏകരക്ഷകനാണെന്നു കേള്‍ക്കുന്നതുപോലും ചില പുരോഹിതരെ അസ്വസ്ഥരാക്കുന്നതായി മനോവയ്ക്കു നേരിട്ടറിയാം. ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കാനും വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തി സഭയോടു ചേര്‍ക്കുവാനുമുള്ള യേഹ്ശുവായുടെ ആഹ്വാനം തള്ളിക്കളഞ്ഞ വ്യക്തികളാണ് സഭയുടെ അധികാരികളായി ചടഞ്ഞിരിക്കുന്നത്!

പോപ്പ് ഫ്രാന്‍സീസ് ഈ ആഹ്വാനത്തെ പുച്ഛിച്ചുകൊണ്ട് ഒരു പത്രപ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖം നാം വായിച്ചതാണ്. ക്രിസ്ത്യാനിയാകാന്‍ ഒരുവനെ ക്ഷണിക്കുന്നത് മഹാ അപരാധമായിട്ടാണ് ഈ മനുഷ്യന്‍ കാണുന്നത്! ഇതില്‍നിന്നുതന്നെ ഇയാള്‍ രണ്ടാമത്തെ ഇടയനായ 'ആന്റി അപ്പസ്തോലന്‍' ആണെന്നു വ്യക്തമാകും! ഈ വിഷയത്തിലേക്ക് കൂടുതലായി പ്രവേശിക്കുന്നതിനുമുമ്പ് രണ്ടിടയന്മാരുടെ ആവശ്യകത വ്യക്തമാക്കേണ്ടിയിരിക്കുന്നു.

യാഹ്‌വെ നിയമങ്ങള്‍ നല്‍കിയത് മനുഷ്യരുടെ ഇംഗിതം അന്വേഷിച്ചിട്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജനഹിതം മാനിച്ചു പൊളിച്ചെഴുതേണ്ട നിയമങ്ങളല്ല അവിടുന്നു നല്‍കിയത്! ലോകവും മനുഷ്യരും ഉള്ളിടത്തോളം ഇടംവലം തിരിയാതെ അനുസരിക്കാന്‍ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയ ചട്ടങ്ങളാണു ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്നത്. ഇതു പൊളിച്ചെഴുതുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ അവന്റെ ആളുകളെ സഭയില്‍ കടത്തിവിട്ടിരിക്കുന്നു. സാത്താന്‍ എങ്ങനെയാണ് കത്തോലിക്കാസഭയില്‍ 'ആന്റി അപ്പസ്തോലന്മാരെ' കടത്തിവിടുന്നത് എന്നു വ്യക്തമായി വിവരിക്കുന്ന പുസ്തകമാണ്, 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍'! ഈ പുസ്തകത്തിന്‍റെ മലയാളം പരിഭാഷ 'സോഫിയാ ബുക്സ്' പുറത്തിറക്കിയിട്ടുണ്ട്!

1717-ല്‍ ഫ്രീമേസണ്‍ സംഘടനകള്‍ക്ക് രൂപംനല്‍കിയതുതന്നെ കത്തോലിക്കാസഭയെ ലക്ഷ്യംവച്ചുകൊണ്ടായിരുന്നു. അന്നുമുതല്‍ കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചു. സെമിനാരി പഠനത്തിനായി ഇവര്‍ ആളുകളെ 'റിക്രൂട്ട്' ചെയ്ത് അയക്കുന്ന രീതിയാണ് ഇവരും ഇവരുടെ പോഷകസംഘടനയായ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവലംബിക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്തുന്ന അനുഭവസാക്ഷ്യമാണ് 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം. ഇത്തരത്തില്‍ ഈ സംഘടനകള്‍ കയറ്റിവിട്ട ഇവരുടെ ആജ്ഞാനുവര്‍ത്തികളാണ് കത്തോലിക്കാസഭയുടെ നിയന്ത്രണം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഓരോ പ്രഖ്യാപനങ്ങളെയും സസൂക്ഷ്മം പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയും. ഒരു ആന്റി പോപ്പിനെ പ്രതിഷ്ഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇവര്‍ നടത്തിയ നിഗൂഢനീക്കങ്ങള്‍ പലവട്ടം ഫലം കാണാതെ പോയി. കപ്പിനും ചുണ്ടിനുമിടയില്‍ ഇവരുടെ ദൗത്യം പരാജയപ്പെട്ടത് 1903-ല്‍ ആയിരുന്നു. ലിയോ പതിമൂന്നാമനുശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ 'റോംപൊള്ള' (Rompolla)യിലൂടെ സാത്താന്‍ അവന്റെ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും ആ ഉദ്യമം പരിശുദ്ധാത്മാവ് തകര്‍ത്തു. ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ 'വീറ്റോ' അധികാരമാണ് അന്നു സഭയുടെ രക്ഷയ്ക്കായി ദൈവം അനുവദിച്ചത്!

ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യം തലവെട്ടിയത് ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റേതായിരുന്നുവെന്ന് അറിയുമ്പോഴാണ് ഈ സംഘത്തിനു ലോകത്തുള്ള സ്വാധീനം വ്യക്തമാകുന്നത്. കത്തോലിക്കാസഭയില്‍ ആന്റി അപ്പസ്തോലനെ സ്ഥാപിക്കുകയെന്ന ലക്ഷ്യം 1958-ലാണ് സാധ്യമായത്. ഗ്രിഗറി പതിനേഴാമന്‍ എന്ന തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ വീട്ടുതടങ്കലില്‍ ആക്കിക്കൊണ്ട് 'ഫ്രീമേസണ്‍' തലവന്‍ കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി' സ്വയംപ്രഖ്യാപിത പോപ്പായി! ഇയാളാണ് കുപ്രസിദ്ധമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ശില്പിയായ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍! 1935-ല്‍ ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയായിരിക്കുമ്പോള്‍, പാരീസില്‍വച്ച് 'ഓര്‍ഡര്‍ ഓഫ് റോസിക്രൂസിയന്‍'(Order of Rosicrucians) എന്ന 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വം എടുത്ത വ്യക്തിയായിരുന്നു ഇയാള്‍. ഇയാളിലൂടെ സാത്താന്‍ അവന്റെ പദ്ധതികള്‍ ഓരോന്നായി നടപ്പാക്കി തുടങ്ങിയെങ്കിലും അവ പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിയുന്നതിനുമുമ്പ് ദൈവം ഇടപെട്ടു! രണ്ടാംവത്തിക്കാന്‍ സൂനഹദോസ് അവസാനിക്കുന്നതിനു മുന്‍പുതന്നെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ദുരന്തത്തെ ഈ ഭൂമുഖത്തുനിന്നു യാഹ്‌വെ നീക്കി!

നീങ്ങിപ്പോയ ദുരന്തമായ 'റോംപൊള്ള'യുടെയും പാതിവഴിയില്‍ ദൗത്യം അവസാനിപ്പിക്കേണ്ടിവന്ന ജോണ്‍ ഇരുപത്തിമൂന്നാമന്റെയും കുതന്ത്രങ്ങളും കുതികാല്‍വെട്ടും മനോവയുടെ താളുകളില്‍ വിവരിച്ചിട്ടുള്ളതിനാല്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല. ഇവരുടെ പിന്‍ഗാമിയായ പോപ്പ് ഫ്രാന്‍സീസിന്റെ കുതന്ത്രങ്ങളെ വായനക്കാര്‍ക്കു വെളിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ ലേഖനത്തിലൂടെ മനോവ ഏറ്റെടുത്തിരിക്കുന്നത്. അതിനുമുന്‍പ്‌ ഈ ഉപശീര്‍ഷകത്തിലെ വിഷയം പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു. അന്ത്യകാലത്ത് എന്തിനുവേണ്ടിയാണ് രണ്ടിടയന്മാരെ യാഹ്‌വെ അനുവദിക്കുന്നത് എന്ന വിഷയം പൂര്‍ത്തിയാക്കാം.

'ഫ്രീമേസണ്‍' സംഘത്തിന്റെയും കമ്യൂണിസ്റ്റുകളുടെയും ആജ്ഞാനുവര്‍ത്തിയായ വ്യാജ അപ്പസ്തോലന്‍ കത്തോലിക്കാസഭയില്‍ ഭരണം നടത്തുമ്പോള്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരും നിത്യജീവനു നിയോഗം ലഭിച്ചവരുമായ സഭാമക്കള്‍ക്ക് ഇവനിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയും. അതിനാല്‍ത്തന്നെ, ഇവന്‍ നടപ്പാക്കുന്ന പൈശാചിക പരിഷ്ക്കാരങ്ങളെ യഥാര്‍ത്ഥ വിശ്വാസികള്‍ എതിര്‍ക്കുകയും വിഘടിക്കുകയും ചെയ്യും. ഈ അവസരത്തില്‍ വ്യജപ്രവാചകന്‍ സത്യവിശ്വാസികളെ സഭയില്‍നിന്നു പുറത്താക്കുകയും സഭയെ അധര്‍മ്മികളുടെ ഗുഹയാക്കി മാറ്റുകയും ചെയ്യുമെന്ന്‍ യാഹ്‌വെ മുന്‍കൂട്ടി കണ്ടു. എന്നാല്‍, ഔദ്യോഗികമായി അധികാരത്തിലിരിക്കുന്ന വ്യക്തി യഥാര്‍ത്ഥ ഇടയനല്ലാത്തതുകൊണ്ട് ഈ പുറത്താക്കല്‍ സാധുവായിരിക്കുകയില്ല! യഥാര്‍ത്ഥത്തില്‍ പുറത്താക്കാന്‍ അധികാരമുള്ളവനും പത്രോസിന്റെ പിന്‍ഗാമിയുമായ മാര്‍പ്പാപ്പ ആരെയും പുറത്താക്കുന്നില്ലാത്തതുകൊണ്ടുതന്നെ, 'ആന്റി അപ്പസ്തോലന്റെ' പ്രഖ്യാപനങ്ങള്‍ക്കൊന്നും സ്വര്‍ഗ്ഗത്തിന്റെ അംഗീകാരം ഉണ്ടാകുകയില്ല. അതായത്, പുറത്താക്കപ്പെടുന്ന വിശ്വാസികളുടെ കൂട്ടമായിരിക്കും യഥാര്‍ത്ഥ സഭ! അവശേഷിക്കുന്നവര്‍ സാത്താന്റെ സിനഗോഗിലെ ശുശ്രൂഷകരായിരിക്കും! ഇതായിരിക്കും സഭയുടെ മാറ്റപ്പെടല്‍!

ഇവിടെ ഒരു വചനം കുറിക്കുന്നു: "മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദൃശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു"(വെളി: 19; 20). രണ്ടിടയന്മാരില്‍ ഒരുവനായ വ്യാജപ്രവാചകനാണ്‌ 'ആന്റിക്രൈസ്റ്റ്' എന്ന്‍ ആരും കരുതരുത്. അവനു വഴിയൊരുക്കുന്ന അവന്റെ സേവകന്‍ മാത്രമായിരിക്കും ഇവന്‍! വ്യാജപ്രവാചകനും മൃഗവും എറിയപ്പെട്ട ഗന്ധകാഗ്നിത്തടാകത്തിലേക്ക് എതിര്‍ക്രിസ്തുവെന്ന പിശാചും എറിയപ്പെട്ടതിനുശേഷമാണ് യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം! ഈ വിഷയത്തെ സംബന്ധിക്കുന്ന വ്യക്തമായ വിവരണം മറ്റൊരു ലേഖനത്തില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വിഷയത്തിലേക്കു തിരിച്ചുവരാം.

പോപ്പ് ഫ്രാന്‍സീസ് 'ആന്റി' അപ്പസ്തോലനോ?

അപ്പസ്തോലിക നിയമങ്ങളെ അവഗണിക്കുകയും അവയ്ക്ക് ഉപരിയായി സ്വന്തം നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുവനായിരിക്കും 'ആന്റി അപ്പസ്തോലന്‍'! കത്തോലിക്കാസഭയുടെ നിയമങ്ങളെയും ഉത്സവദിനങ്ങളെയും മാറ്റുവാന്‍ മറ്റൊരു അധികാരിക്കും സാധിക്കുകയില്ല. ലോകത്തെ മുഴുവന്‍ ഭരണകൂടങ്ങളും ഐക്യരാഷ്ട്രസഭയും ഒരുമിച്ചു ചേര്‍ന്നാലും കത്തോലിക്കാസഭയില്‍ അര്‍പ്പിക്കപ്പെടുന്ന ബലി നിര്‍ത്തലാക്കാനും കഴിയില്ല. കാരണം, ഈ ഭൂമുഖത്ത് ഒരു കത്തോലിക്കാ പുരോഹിതനെങ്കിലും അവശേഷിക്കുന്ന കാലത്തോളം രഹസ്യമായിട്ടെങ്കിലും ഈ ബലിയര്‍പ്പണം തുടരുകതന്നെ ചെയ്യും! എന്നാല്‍, കത്തോലിക്കാസഭയുടെ പോപ്പ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ചു വിളംബരം ചെയ്‌താല്‍, ആ നിമിഷംമുതല്‍ എല്ലാം നിര്‍ത്തലാക്കപ്പെടും!

ഇനി ഈ വചനം നോക്കുക: "നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി: 7; 25). ബാറാക് ഒബാമ വൈറ്റ്‌ഹൌസില്‍ ഇരുന്ന് ആലോചിച്ചാലും 'ബാന്‍കീമൂണ്‍' ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചാലും കത്തോലിക്കാസഭയുടെ നിയമങ്ങള്‍ മാറ്റാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍, ഈ വ്യാജപ്രവാചകന്റെ ഉദയം എവിടെനിന്നായിരിക്കും? മറ്റൊരു വചനം ശ്രദ്ധിക്കുക: "അവന്റെ സൈന്യം വന്ന്‍ ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും. ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും"(ദാനി: 11; 31, 32). വിനീതവിധേയരായി കഴിയുന്നവര്‍ കണ്ണുതുറന്നു വായിക്കുകയും ഹൃദയംതുറന്നു ഗ്രഹിക്കുകയും ചെയ്യേണ്ട വചനമാണിത്! അതുകൊണ്ടുതന്നെ, വ്യാജപ്രവാചകന്റെ പ്രത്യക്ഷീകരണം കത്തോലിക്കാസഭയില്‍നിന്നു തന്നെയായിരിക്കും. ഇതു തിരിച്ചറിയാന്‍ പ്രാവിനെപ്പോലെ നിഷ്കളങ്കരായാല്‍ മാത്രം പോരാ; സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരുമായിരിക്കണം.

വചനത്തില്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ള എല്ലാ അടയാളങ്ങളും പോപ്പ് ഫ്രാന്‍സീസില്‍ വ്യക്തമായി കാണാന്‍ കഴിയും. ഇതു തിരിച്ചറിയണമെങ്കില്‍, ദൈവവചനവും അപ്പസ്തോലിക പാരമ്പര്യങ്ങളും മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. വ്യാജപ്രവാചകനെക്കുറിച്ചു ബൈബിള്‍ നല്‍കിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ അറിയാത്തവര്‍ക്കു തെറ്റുപറ്റും. അതുപോലെതന്നെ, അപ്പസ്തോലിക സഭയുടെ പാരമ്പര്യങ്ങളും അറിഞ്ഞിരിക്കണം. വ്യാജപ്രവാചകനെ തിരിച്ചറിയുന്നതിനായി ബൈബിള്‍ നല്‍കുന്ന ആദ്യത്തെ മുന്നറിയിപ്പ് നിയമാവര്‍ത്തന പുസ്തകത്തിലാണ് വായിക്കുന്നത്. അതീവ ഗൗരവത്തോടെ അറിഞ്ഞിരിക്കേണ്ട ആ വചനം ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന്‍ ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്"(നിയമം: 13; 1, 2). പോപ്പ് ഫ്രാന്‍സീസിന്റെ ഓരോ പ്രഖ്യാപനങ്ങളിലും ഈ വചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രവാചകനെയും സ്വപ്ന വിശകലനക്കാരനെയും കാണാം.

ദൈവീകനിയമങ്ങളെയും അപ്പസ്തോലിക പ്രബോധനങ്ങളെയും അവഗണിച്ച്, ലോകത്തിന്റെ നിയമങ്ങള്‍ സഭയില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് പോപ്പ് ഫ്രാന്‍സീസിന്റെ ഭാഗത്തുനിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ക്രിസ്തുവിനെതിരായ പ്രഖ്യാപനങ്ങള്‍ പോപ്പിന്റെ ഓരോ വാക്കുകളിലും നിറഞ്ഞുനില്‍ക്കുന്നു. എതിര്‍ക്രിസ്തുവിനു വഴിയൊരുക്കുകയെന്ന ദൗത്യവുമായി അവന്‍ അയച്ച അവന്റെ ദൂതനാണ്‌ ഫ്രാന്‍സീസ് എന്ന വസ്തുത വെളിപ്പെടുത്തേണ്ടത് മനോവയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ പുറത്താക്കുകയും പകരക്കാരനായി ഫ്രാന്‍സീസിനെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തത് കത്തോലിക്കാസഭയില്‍ പിടിമുറുക്കിയ 'ഫ്രീമേസണ്‍-കമ്യൂണിസ്റ്റ്' കൂട്ടുകെട്ടാണെന്നു തിരിച്ചറിയാതെപോയാല്‍ നാം അപകടത്തില്‍പ്പെടും. ബെനഡിക്റ്റ് പതിനാറാമന്‍ അധികാരം ഏറ്റെടുത്ത അന്നുമുതല്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കവും വത്തിക്കാനില്‍ ആരംഭിച്ചിരുന്നു. ഫ്രീമേസണ്‍ സംഘത്തിന്റെയും കമ്യൂണിസ്റ്റുകളുടെയും താത്പര്യങ്ങള്‍ക്കു വിരുദ്ധനായ ഈ മാര്‍പ്പാപ്പ എന്നും അവരുടെ കണ്ണിലെ കരടായിരുന്നു. ജോണ്‍പോള്‍ രണ്ടാമനിലൂടെ ഇവര്‍ നടപ്പാക്കാന്‍ പദ്ധതിയിട്ട പൈശാചിക പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം ലഭിക്കാതെപോയത് അന്നത്തെ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ കാരണമായിരുന്നു. വിശുദ്ധനായ ഈ കര്‍ദ്ദിനാളാണ്‌ പിന്നീടു ബെനഡിക്റ്റ് പതിനാറാമന്‍ എന്നപേരില്‍ മാര്‍പ്പാപ്പയായത്!

കത്തോലിക്കാസഭയില്‍ സ്ത്രീ പൗരോഹിത്യം, സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കല്‍, പുരോഹിതരുടെ വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ സഭയുടെ നിയമങ്ങളില്‍ മാറ്റംവരുത്താന്‍ പോപ്പ് ജോണ്‍പോള്‍ തയ്യാറെടുക്കുന്ന നാളുകളിലാണ്‌ അദ്ദേഹം മരിച്ചത്. പിന്നീടുവന്ന ബെനഡിക്റ്റ് പതിനാറാമനുമേല്‍ ഈ വിഷയത്തെച്ചൊല്ലി സമ്മര്‍ദ്ദമുണ്ടായി. ജോണ്‍പോളിന്റെ കാലത്ത് വിവാഹത്തിനായി തയ്യാറായിരുന്ന പുരോഹിതരെ നിരാശരാക്കിക്കൊണ്ടായിരുന്നു ബെനഡിക്റ്റ് പതിനാറാമന്റെ തിരഞ്ഞെടുപ്പ്! ജോണ്‍പോള്‍ രണ്ടാമന് ഒപ്പുവയ്ക്കാന്‍ സാധിക്കാതെപോയ നിയമങ്ങള്‍ ബെനഡിക്റ്റ് പതിനാറാമനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഒരു നീക്കവും വിജയിക്കാതെ വന്നപ്പോഴാണ് ഈ പാപ്പയെ പുറത്താക്കിയത്. പ്രായാധിക്യത്താല്‍ സ്വയം വിരമിച്ചതാണെന്ന് പ്രചരിപ്പിക്കുന്നതും 'ഫ്രീമേസണ്‍ സംഘം' തന്നെയാണെന്നു വിശ്വാസികളില്‍ പലര്‍ക്കും അറിയില്ല! ഒന്നര വര്‍ഷക്കാലം അബോധാവസ്ഥയില്‍ കഴിഞ്ഞ ജോണ്‍പോള്‍ രണ്ടാമന്‍ ഭരിച്ചപ്പോള്‍ കത്തോലിക്കാസഭയ്ക്ക് യാതൊന്നും സംഭവിച്ചില്ലെന്നു നമുക്കറിയാം. സഭയെ ഭരിക്കേണ്ടതു വ്യക്തിയല്ല; പരിശുദ്ധാത്മാവ് ആയിരിക്കണം. സഭയുടെ ഭരണം കൈയ്യാളിയ വ്യക്തികളുടെ പേശീബലം കൊണ്ടാണ് സഭ രണ്ടായിരം വര്‍ഷത്തോട് അടുക്കുന്നതെന്ന അബദ്ധധാരണയും പാടില്ല!

മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പുകളെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണെന്ന് കരുതുന്നത് സത്യമായിരുന്നെങ്കില്‍, ഗ്രിഗറി പതിനേഴാമനെ പുറത്താക്കി ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആ സ്ഥാനത്ത് എത്തുമായിരുന്നില്ല. കറുത്തപുകയും വെളുത്തപുകയും കോണ്‍ക്ലേവുമൊക്കെ വിശ്വാസികളെ വഞ്ചിക്കുന്ന വെറുമൊരു പുകമറ മാത്രമായി മാറിയെന്നതാണു യാഥാര്‍ത്ഥ്യം! അന്നു ഗ്രിഗറി പതിനേഴാമനെ പുറത്താക്കുകയും രഹസ്യതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്ത അതേ 'ലോബി' ഇന്നു കൂടുതല്‍ ശക്തിയോടെ സഭയില്‍ ആധിപത്യം ഉറപ്പിച്ചതുകൊണ്ട്, ബെനഡിക്റ്റ് പതിനാറാമന്‍ പുറത്താക്കപ്പെടുകയും ഫ്രാന്‍സീസ് അവരോധിക്കപ്പെടുകയും ചെയ്തു! പോപ്പ് ഫ്രാന്‍സീസിനെ നിയന്ത്രിക്കുന്നത് 'ഫ്രീമേസണ്‍-കമ്യൂണിസ്റ്റ്' കൂട്ടുകെട്ടാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട! ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും അതു വ്യക്തവുമാണ്!

പ്രാഞ്ചിയേട്ടന്റെ കുതന്ത്രങ്ങള്‍!

കത്തോലിക്കാസഭയില്‍ തന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ അതിവിപുലമായ കുതന്ത്രങ്ങളാണ് പോപ്പ് ഫ്രാസീസും ഇയാളുടെ സ്തുതിപാടകരും ആവിഷ്കരിച്ചിരിക്കുന്നത്. ലോകമെമ്പാടും 'ഫാന്‍സ്‌ ക്ലബ്ബുകള്‍' സ്ഥാപിച്ചും മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ഉതകുന്ന 'ഗിമ്മിക്കുകള്‍' കാണിച്ചും ലോകത്തിന്റെ കൈയ്യടി നേടുന്നതില്‍ ഇവര്‍ വിജയിച്ചു. ലോകത്തിനു പ്രീതികരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് ദൈവീകനിയമങ്ങളെ വെല്ലുവിളിക്കുമ്പോള്‍, ക്രിസ്തുവിനേക്കാള്‍ വലിയവനെന്നു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. സഭയിലെ 'ഫ്രീമേസണ്‍' സംഘവും സ്വവര്‍ഗ്ഗാനുരാഗികളുമാണ് ഇയാളുടെ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയകളിലൂടെ മത്സരിക്കുന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ താത്പര്യമില്ലാത്തവരും കൂദാശാജീവിതത്തെ ഉപേക്ഷിച്ചവരുമെല്ലാം ഒറ്റക്കെട്ടായി ഫ്രാന്‍സീസിനു സ്തുതിപാടുന്നതു കാണുമ്പോള്‍ ഹേറോദേസിന്റെ ദുരന്തമാണ് ഓര്‍മ്മയില്‍ വരുന്നത്! ചുരുങ്ങിയ കാലംകൊണ്ട് കത്തോലിക്കാസഭയിലെ ആള്‍ദൈവമായി പ്രാഞ്ചിയേട്ടന്‍ മാറിയെങ്കില്‍, ഇനി വരാനിരിക്കുന്നത് ഭീകരദുരന്തമാണെന്നു മറക്കേണ്ടാ!

സഭയുടെ പാരമ്പര്യങ്ങള്‍ക്കും ക്രിസ്തുവിന്റെ നിയമങ്ങള്‍ക്കും എതിരായി പ്രസ്താവനകള്‍ നടത്തുകയും, മുന്‍കാല മാര്‍പ്പാപ്പമാരെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ കൈയ്യടിക്കുന്നവരെ നയിക്കുന്നത് ഏതാത്മാവാണെന്നു തിരിച്ചറിയാന്‍ മനോവയ്ക്കു കഴിയും. 'ഫ്രീമേസണ്‍' സംഘം ആവിഷ്ക്കരിച്ച പദ്ധതികളാണ് പോപ്പ് ഫ്രാന്‍സീസ് ഇന്നു സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദൈവവചന വിരുദ്ധമായ ഈ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ വിശ്വാസികളില്‍നിന്ന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എതിര്‍പ്പുകളെ നേരിടാനുള്ള മുന്നൊരുക്കമായി ഇയാള്‍ അനേകം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നു! ലോകത്തിലെ ഏറ്റവും മഹാനായ വ്യക്തിയെന്ന സ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ വലിയ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. മാധ്യമങ്ങളെ വിളിച്ചുകൂട്ടി നടത്തുന്ന നാടകങ്ങളെല്ലാം 'പ്രാഞ്ചിയേട്ടന്‍' കളിയുടെ ഭാഗമാണ്!

മെത്രാനായിരുന്ന കാലത്ത് ബസ്സില്‍ യാത്രചെയ്ത ചിത്രങ്ങളും മറ്റും മാധ്യമങ്ങള്‍ക്കു നല്‍കാനും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കു മുന്നില്‍ വിരൂപരായ വ്യക്തികളെ ചുംബിക്കാന്‍ 'പോസ്' ചെയ്യുന്നതുമൊക്കെ, ലോകത്തിനു മുന്നില്‍ സ്വയം വലുതാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്! വത്തിക്കാനിലെ രാജകീയ സൗകര്യങ്ങള്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്താന്‍ ലോകമാധ്യമങ്ങളെ വിളിച്ചു പത്രസമ്മേളനം നടത്തിയ ഉടനെ ഒരു 'ഫ്രീമേസണ്‍' അജണ്ട പ്രഖ്യാപിച്ചതു നാം കണ്ടു. രണ്ടായിരം വര്‍ഷമായി തുടര്‍ന്നുവരുന്ന പരിശുദ്ധമായ പാരമ്പര്യങ്ങളെ തള്ളിപ്പറയാന്‍, സ്വയം വലുതാകേണ്ടത് അനിവാര്യമാണെന്ന് പ്രഞ്ചിയേട്ടനു നന്നായി അറിയാം. സ്വവര്‍ഗ്ഗാനുരാഗികളെ ശ്ലാഘിച്ചുകൊണ്ട്‌ ഇയാള്‍ നടത്തിയ പ്രസ്താവന ലോകം കേട്ടു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം, സ്ത്രീ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുവെന്ന പൈശാചിക ശബ്ദമാണ് ഈ 'ആന്റി' അപ്പസ്തോലനില്‍നിന്ന്‍ നാം ആദ്യമായി കേട്ടത്!

കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങളെ മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെ, തന്റെ മഹത്വം ഉയര്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങളെല്ലാം. യേഹ്ശുവായുടെ പുനരാഗമനംവരെ തുടര്‍ന്നുപോകേണ്ട സുവിശേഷ പ്രഘോഷണത്തിന്റെ അനിവാര്യത അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ആഹ്വാനത്തിനു വിരുദ്ധമായി പോപ്പ് ഫ്രാന്‍സീസ് നടത്തിയ പ്രസ്താവന പരിശോധിച്ചതിനുശേഷം ഇയാളെ ദൈവജനം വിലയിരുത്തുക!

ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യൂജിനിയോ സ്കാലഫാരിയുമായി പോപ്പ് ഫ്രാന്‍സീസ് നടത്തിയ അഭിമുഖത്തില്‍ തന്റെ പൈശാചിക അജണ്ടകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഗൗരവത്തോടെ കാണണം. ഇടതുപക്ഷ നിലപാടുള്ള ഈ പത്രത്തിന്റെ പത്രാധിപര്‍ നിരീശ്വരവാദിയാണെന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസം ഒന്നാംതിയ്യതി പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ മനോവ ഇവിടെ കുറിക്കാം.

പത്രാധിപരുടെ ഒരു ചോദ്യത്തിനു മറുപടിയായി പോപ്പ് ഫ്രാന്‍സീസ് ഇങ്ങനെ പറഞ്ഞു: "ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ 'യേശുവിലും' അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. 'യേശു' എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം."

യേഹ്ശുവായെ ദൈവമായി ഏറ്റുപറയാന്‍ പരിശുദ്ധാത്മാവു മുഖേന മാത്രമേ സാധിക്കുകയുള്ളു. കത്തോലിക്കാസഭയിലെ ഇന്നുവരെയുള്ള എല്ലാ മാര്‍പ്പാപ്പമാരും യേഹ്ശുവായെ ദൈവമായിട്ടാണ് അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. 'അദ്ദേഹം' എന്ന പ്രയോഗംപോലും ദൈവത്തിനു ചേര്‍ന്നതല്ലെന്നു നമുക്കറിയാം. പിതാവും ഞാനും ഒന്നാണെന്നു പ്രഖ്യാപിച്ച യേഹ്ശുവായെ പിതാവില്‍നിന്നും വേറിട്ടവനായി പ്രഖ്യാപിക്കുന്നത് ക്രിസ്തീയതയ്ക്കും കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങള്‍ക്കും എതിരാണ്. യേഹ്ശുവായെ പ്രവാചകനായി പ്രഖ്യാപിക്കാന്‍ ഇസ്ലാമുമായി ചേര്‍ന്നു ഫ്രാന്‍സീസ് നടത്തുന്ന നീക്കങ്ങള്‍ ഈ പ്രഖ്യാപനവുമായി കൂട്ടിവായിക്കണം. യേഹ്ശുവായുടെ ദൈവത്വത്തെ അംഗീകരിക്കാതെ ഭൂമിയിലെ ഒരു ഗുരുവായോ മഹാനായോ കാണുന്നതു ക്രിസ്തീയമല്ല! ലോകത്തിലെ എല്ലാ മതങ്ങളും നിരീശ്വര പ്രസ്ഥാനങ്ങളും യേഹ്ശുവായെ ഒരു പ്രവാചകനോ സാമൂഹിക പരിഷ്കര്‍ത്താവോ ആയി അംഗീകരിക്കുന്നു. ഇത് അവരുടെ ആത്മരക്ഷയ്ക്കു കാരണമാകുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. യേഹ്ശുവായെ മ്ശിഹായും ദൈവവുമായി സ്വീകരിക്കാത്തവര്‍ ദൈവരാജ്യത്തിനു യോഗ്യരല്ല!

ആടുകളെ വഴിതെറ്റിക്കുന്ന വ്യാജ ഇടയനെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന അടയാളങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണെന്നറിയുമ്പോള്‍, ഫ്രാന്‍സീസ് ആരാണെന്നു വ്യക്തമാകും. ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുടങ്ങിവച്ച പൈശാചികതയുടെ പിന്‍ഗാമിയും അന്ത്യകാലത്തു പ്രത്യക്ഷപ്പെടുമെന്നു പറഞ്ഞിരിക്കുന്ന വ്യാജപ്രവാചകനുമാണ് ഇദ്ദേഹം എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല! ഇസ്ലാമിനെ ക്രിസ്ത്യാനികളുടെ സഹോദരങ്ങളാണെന്ന പ്രഖ്യാപനത്തിനു പിന്നിലും സാത്താന്റെ കൈയ്യോപ്പുണ്ട്. യേശു ദൈവപുത്രനല്ലെന്നും, ഏകരക്ഷകനല്ലെന്നും അവിടുന്നു കുരിശില്‍ മരിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കാനുള്ള നീക്കങ്ങളുടെ ആദ്യപടിയായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

പിശാചിനെയും വിജാതിയരെയും ക്രിസ്തുവിന്റെ വൈരികളായ മുഴുവന്‍ ആളുകളെയും ഏറെ സന്തോഷിപ്പിച്ച മറ്റൊരു പ്രഖ്യാപനം ഇങ്ങനെയായിരുന്നു: "ഞങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ല; ജനങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, നിരാശകള്‍, പ്രത്യാശ എന്തൊക്കെയെന്ന് ശ്രദ്ധിക്കുകയാണ്." രക്ഷ പ്രഘോഷിക്കുകയും രക്ഷ സ്വീകരിക്കുന്നവരെ സഭയോടു ചേര്‍ക്കുകയും ചെയ്യാനാണ് ഓരോ ക്രൈസ്തവനെയും യേഹ്ശുവാ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ ദൗത്യത്തിനിടയില്‍ അനേകം വിശുദ്ധര്‍ രക്തസാക്ഷികളായിട്ടുണ്ട്. പൂര്‍വ്വീകരായ വിശുദ്ധര്‍ നടത്തിയ ത്യാഗങ്ങളുടെ ഫലം ആസ്വദിച്ചുകൊണ്ട്‌ അവരെ പരിഹസിക്കുന്നവന്‍ ആരുതന്നെയായാലും അവന്റെ പരിഹാസം ക്രിസ്തുവിനെതിരെയാണ്! ഈ പ്രസ്താവന ലോകത്തെ സന്തോഷിപ്പിച്ചുവെന്നു തിരിച്ചറിഞ്ഞപ്പോള്‍ പോപ്പിന്റെ ആവേശം വര്‍ദ്ധിക്കുകയും കൂടുതല്‍ കരുത്തോടെ വചനനിഷേധം ആവര്‍ത്തിക്കുകയും ചെയ്തു. അടുത്ത പ്രസ്താവന ഇങ്ങനെ: "ആരെയും ക്രിസ്ത്യാനിയാക്കാന്‍ ശ്രമിക്കരുത്; മറിച്ച്, നല്ല മനുഷ്യരായി ജീവിക്കാന്‍ ഉപദേശിക്കുകയാണു വേണ്ടത്."

ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ഇപ്രകാരം അനുയായികളെ ഉപദേശിച്ചു: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). യുഗാന്തംവരെ നമ്മോടുകൂടെ യേഹ്ശുവാ ഉണ്ടായിരിക്കണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ നാം അനുസരിക്കണം. ശിഷ്യപ്പെടുത്തുക, ജ്ഞാനസ്നാനപ്പെടുത്തുക, യേഹ്ശുവാ കല്പിച്ചവ അനുസരിക്കാന്‍ ജനത്തെ പഠിപ്പിക്കുക എന്നിവയാണ് അവിടുന്നു വാഗ്ദാനത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന ദൗത്യങ്ങള്‍! ഈ ദൗത്യത്തില്‍നിന്നു വ്യതിചലിച്ചാല്‍, അവിടുന്നു നമ്മോടുകൂടെ ഉണ്ടാവുകയില്ല എന്ന യാഥാര്‍ത്ഥ്യം സാത്താനറിയാം. അതുകൊണ്ടാണ് അവന്റെ ആജ്ഞാനുവര്‍ത്തിയായ 'ആന്റി' അപ്പസ്തോലനിലൂടെ സുവിശേഷ ശുശ്രൂഷയെ അപഹസിക്കുന്നത്! സുവിശേഷത്തില്‍നിന്നു വ്യതിചലിച്ച സഭയില്‍ പരിശുദ്ധാത്മാവിന്റെ വഴിനടത്തല്‍ ഉണ്ടാവുകയില്ല. കാരണം, വചനത്തിനു സാക്ഷ്യം നല്‍കലാണ് പരിശുദ്ധാത്മാവിന്റെ പ്രധാന ദൗത്യം. വചനമാകുന്ന യേഹ്ശുവായെ സാക്ഷ്യപ്പെടുത്തുന്നത് പരിശുദ്ധാത്മാവാണെന്നു നമുക്കറിയാം.

ഇസ്രായേല്‍ജനത്തെ നശിപ്പിക്കണമെങ്കില്‍ അവരുടെ ദൈവമായ യാഹ്‌വെ അവരില്‍നിന്ന് അകലണം. അന്യദേവന്മാരെ സേവിക്കുകയും ഇസ്രായേലിന്റെ ദൈവത്തിനു നിഷിദ്ധമായ പാപം ഇവര്‍ ചെയ്യുകയും ചെയ്‌താല്‍ യാഹ്‌വെയുടെ സാന്നിദ്ധ്യം ഇവരില്‍നിന്ന് അകന്നുപോവുകയും ശത്രുക്കള്‍ക്ക് നിഷ്പ്രയാസം ഇവരെ കീഴ്പ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ഇതുതന്നെയാണ്, ആധുനിക ഇസ്രായേലായ ക്രൈസ്തവരെ സംബന്ധിച്ചുള്ള നിയമവും! വിനാശകരമായ മ്ലേച്ഛത സഭയില്‍ കടന്നുവന്നാല്‍, കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുമെന്ന യാഥാര്‍ത്ഥ്യം സാത്താനറിയാം. നിയമങ്ങളും നിലപാടുകളും മാറ്റിമറിച്ചുകൊണ്ട്, ദൈവത്തെ അസഹിഷ്ണുവാക്കാന്‍ സാത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അതിന്റെ അന്തിമഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുന്നു. പത്രോസിനെ സഭയുടെ നേതാവായി നിയോഗിച്ചുകൊണ്ട് യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ നിലനില്‍ക്കുന്നതല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരം. യേഹ്ശുവായുടെ വചനം എന്നും നിലനില്‍ക്കും എന്നുതന്നെയാണ് ഇതിനുള്ള ഉത്തരം. എന്നാല്‍, വാഗ്ദാനം നല്‍കിയിരിക്കുന്നത് ഉപാധികളോടെയാണെങ്കില്‍ ആ ഉപധികള്‍ക്കൂടി പരിഗണനയില്‍ എടുക്കേണ്ടിവരും.

അബ്രാഹത്തിനു വാഗ്ദാനം നല്കിയതും ഇസ്രായേല്‍ജനത്തിനു മോശയിലൂടെ വാഗ്ദാനം നല്കിയതും യാഹ്‌വെ തന്നെയായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്. യാഹ്‌വെ ഇവരോടു ചെയ്ത വാഗ്ദാനങ്ങളില്‍നിന്ന്‍ അവിടുന്നു പിന്മാറിയിട്ടില്ല. എന്നാല്‍, വാഗ്ദാനങ്ങള്‍ നല്‍കിയപ്പോള്‍ അവിടുന്ന് മുന്നോട്ടുവച്ച ഉപാധികളില്‍നിന്ന് ജനം പിന്മാറിയപ്പോള്‍, അനുഗൃഹത്തെ സ്വീകരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുകയാണ് ചെയ്തത്! മോശയിലൂടെ വാഗ്ദാനം നല്‍കിയപ്പോള്‍ അനുഗൃഹവും ശാപവും മുന്നില്‍ വച്ചത് നിയമപുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. "ഇതാ, ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ യാഹ്‌വെയെ സ്നേഹിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും. എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്‌താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും, ജോര്‍ദ്ദാന്‍ കടന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു"(നിയമം: 30; 15-19).

പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ഒരുവന്‍തന്നെയാണ്. യുഗാന്തത്തിലും അവിടുത്തേക്ക് മാറ്റം ഉണ്ടാവുകയില്ല. മനുഷ്യന്റെ ബുദ്ധിവികാസത്തിന് അനുസരണമായി ദൈവത്തിന്റെ ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല. അതുകൊണ്ടുതന്നെ, അന്നും ഇന്നും ഒരുവന്‍തന്നെയായിരിക്കുന്ന യേഹ്ശുവായുടെ വചനത്തില്‍ നിലനില്‍ക്കുന്നിടത്തോളം, നരകകവാടങ്ങള്‍ പ്രബലപ്പെടാത്ത സഭയാണ് നമ്മുടെതെന്ന് ഉറച്ചു വിശ്വസിക്കാം. എന്നാല്‍, ദൈവമായ യേഹ്ശുവാ ഏല്പിച്ച ദൗത്യത്തില്‍നിന്നു വ്യതിചലിച്ചാലും അവിടുത്തെ അനുഗ്രഹം നമ്മോടുകൂടെ ഉണ്ടായിരിക്കുമെന്ന ചിന്ത അപകടം വരുത്തിവയ്ക്കും! സുരക്ഷിതരല്ലാതിരിക്കെ, തങ്ങള്‍ സുരക്ഷിതരാണെന്ന ധാരണ ദൈവജനത്തിനുമേല്‍ ഉണര്‍ത്തിക്കൊണ്ട്, ഇവരെ നേരിടുകയെന്ന തന്ത്രമാണു സാത്താന്‍ ഇന്നു പ്രയോഗിക്കുന്നത്. അതിനായി സുവിശേഷപ്രഘോഷകരുടെയും സഭാധികാരികളുടെയും വേഷത്തില്‍ ചിലരെ സാത്താന്‍ കത്തോലിക്കാസഭയില്‍ നിയോഗിച്ചിട്ടുണ്ട്! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും വിജാതിയ മതങ്ങളിലെ നന്മയെ കണ്ടെത്തി അവ നാം സ്വീകരിക്കണമെന്നുമൊക്കെ വിളിച്ചുപറയുന്നവര്‍ ഇത്തരത്തില്‍ സാത്താനാല്‍ നിയോഗിക്കപ്പെട്ട അവന്റെ സേവകരാണ്!

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിച്ചുകൊണ്ട് നരകത്തിലേക്ക് മനുഷ്യരെ 'റിക്രൂട്ട്' ചെയ്യുന്ന ഇടനിലക്കാരനെയാണ് പ്രാഞ്ചിയേട്ടനില്‍ കാണുന്നത്! ലളിതജീവിതവും ജീവകാരുണ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപനങ്ങളുമൊക്കെ വെറും പുകമറ മാത്രമാണെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് ഏറെ ദുരന്തകരം! യേഹ്ശുവായെ ദൈവമായി അംഗീകരിക്കാതിരിക്കുകയും യേഹ്ശുവായുടെ കുരിശുമരണത്തെ നിഷേധിക്കുകയും ബൈബിള്‍ കെട്ടിച്ചമച്ച പുസ്തകമാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിനെ സഹോദരമതമായി പ്രഖ്യാപിച്ചതുവഴി പോപ്പ് ഫ്രാന്‍സീസ് തന്റെ യഥാര്‍ത്ഥ അജണ്ടയാണ് വ്യക്തമാക്കിയത്. യേഹ്ശുവായെ വെറുമൊരു ചരിത്രപുരുഷന്‍ മാത്രമായി പ്രചരിപ്പിക്കുവാന്‍ 'ഫ്രീമേസണ്‍' സംഘം ആവിഷ്കരിച്ച അജണ്ട നടപ്പാക്കുകയെന്ന കൗശലം പോപ്പിന്റെ ഓരോ നീക്കങ്ങളിലും കാണാം.

കത്തോലിക്കാസഭയുടെ യാഥാസ്ഥിതീക നിലപാടുകളാണ് ഈ സഭയുടെ ശക്തി. ദൈവീകനിയമങ്ങളെയും അപ്പസ്തോലിക പ്രബോധനങ്ങളെയും മുറുകെപ്പിടിച്ച്‌, ഇടംവലം തിരിയാതെയുള്ള സഭയുടെ പ്രയാണം സാത്താന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസ്സമായി. ഭ്രൂണഹത്യ, വിവാഹമോചനം, സ്വവര്‍ഗ്ഗവിവാഹം തുടങ്ങിയ കാര്യങ്ങളില്‍ കപട മനുഷ്യസ്നേഹികളുടെ വാദങ്ങള്‍ക്കുമുന്നില്‍ അടിയറവുപറയാതെ ദൈവപക്ഷത്ത് നിലയുറപ്പിക്കാന്‍ കത്തോലിക്കാസഭയ്ക്ക് ഈ അടുത്തകാലംവരെ സാധിച്ചിട്ടുണ്ട്. ലോകംമുഴുവനെയും തന്റെ ആധിപത്യത്തില്‍ കൊണ്ടുവരാന്‍ പരക്കംപായുന്ന സാത്താന് കത്തോലിക്കാസഭയെ തൊടാന്‍ കഴിയാത്തതിനുപിന്നില്‍ സഭയുടെ ഈ അടിയുറച്ച നിലപാടുകളും കാരണമായിട്ടുണ്ട്. പോപ്പ് ഫ്രാന്‍സീസ് സ്ഥാനമേറ്റെടുത്ത ഉടനെ നടത്തിയ പ്രസ്താവന ഈ മൂന്നു വിഷയത്തില്‍ നിലപാട് മയപ്പെടുത്തും എന്നായിരുന്നു. സാത്താനെയും ഈ ലോകത്തെയും ഏറെ സന്തോഷിപ്പിച്ചുവെങ്കിലും ദൈവമക്കള്‍ ഇതു വേദനയോടെയാണ് ശ്രവിച്ചത്. ലോക മാധ്യമങ്ങളും നിരീശ്വരപ്രസ്ഥാനങ്ങളും അന്യമതക്കാരും ഒന്നുപോലെ ആഘോഷിക്കുകയും പോപ്പിനെ വാനോളം പുകഴ്ത്തുകയും ചെയ്തത് ആരുടെ താത്പര്യപ്രകാരമായിരുന്നു?

ഏതെങ്കിലും ഒരു സഭയോ മതമോ തങ്ങളുടെ നിയമങ്ങള്‍ കടുപ്പിക്കുകയോ മൃദുലപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അന്യവ്യക്തികളോ പ്രസ്ഥാനങ്ങളോ അഭിപ്രായം പറയേണ്ടതുണ്ടോ? കത്തോലിക്കാസഭയുടെ നിയമങ്ങള്‍ മറ്റു മതങ്ങളുടെമേലോ സഭകളുടെമേലോ അടിച്ചേല്‍പിക്കാറില്ല. സഭയ്ക്കുള്ളിലുള്ളവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളില്‍ പുറത്തുള്ളവര്‍ ആഹ്ലാദിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഈ നിയമങ്ങള്‍ ലോകത്തെ മുഴുവനും ബാധിക്കുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. അതായത്, സാത്താന്‍ തന്റെ ഇഷ്ടനിര്‍വ്വഹണത്തിനു കെട്ടിയിട്ട് ഉപയോഗിക്കുന്ന അവന്റെ സേവകരാണ് സഭയെ തകര്‍ക്കുന്ന നിയമങ്ങളില്‍ ആഹ്ലാദിക്കുന്നത്. സഭയില്‍ അന്യദേവന്മാരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും സംരക്ഷണവും അതുവഴി നഷ്ടമാകണമെന്നും ആഗ്രഹിക്കുന്ന ഒരു ഗൂഢസംഘം സഭയുടെ അധികാരശ്രേണിയില്‍ സ്ഥാനപിടിച്ചുകഴിഞ്ഞുവെന്ന് ആനുകാലിക സംഭവങ്ങളില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. ഈ മാഫിയാകളുടെ തലവനാണ് പോപ്പ് ഫ്രാന്‍സീസ് എന്നു വിളിച്ചുപറയാന്‍ മനോവയ്ക്കു ഭയമില്ല!

കന്യാസ്ത്രീകളും ക്രിക്കറ്റും പോപ്പിന്റെ അജണ്ടയും!

പ്രാര്‍ത്ഥനകളും പരിത്യാഗ പ്രവര്‍ത്തികളുമായി സന്യാസമഠങ്ങളില്‍ ജീവിക്കുന്ന സന്യാസിനിമാര്‍ കത്തോലിക്കാസഭയുടെ എക്കാലത്തെയും പ്രധാനപ്പെട്ട മറ്റൊരു ശക്തിയാണ്. സാത്താന്റെ തലയെ തകര്‍ക്കുന്ന പ്രഹരമായി മഠങ്ങളുടെ നാലു ചുമരുകള്‍ക്കുള്ളില്‍നിന്നും ഉയരുന്ന പ്രാര്‍ത്ഥനകള്‍ അവന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വ്വീര്യമാക്കുന്നു. പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് യേഹ്ശുവാ നല്‍കിയിരിക്കുന്ന ഉപദേശത്തെ സഭ ഇന്നോളം ഗൗരവമായി കണ്ടിട്ടുണ്ട്. സഭയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സഹോദരങ്ങളുടെ പ്രാര്‍ത്ഥനയായിരുന്നു അപ്പസ്തോലന്മാരുടെ ശക്തി! അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിലും വിശുദ്ധ പൗലോസ് എഴുതിയ ലേഖനങ്ങളിലും ഇതു വായിക്കാന്‍ കഴിയും. ലോകം മുഴുവനിലുമുള്ള സുവിശേഷ പ്രഘോഷകരുടെ മദ്ധ്യസ്ഥയായി സഭ തിരഞ്ഞെടുത്തിരിക്കുന്നത് വിശുദ്ധ കൊച്ചുത്രേസ്യയെ ആയതുതന്നെ കത്തോലിക്കാസഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിന്റെ തെളിവാണ്! സന്യാസഭവനങ്ങളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ സാത്താനെ എത്രമാത്രം അലോസരപ്പെടുത്തുന്നുവന്നത്, സന്യാസിനികളെ ക്രിക്കറ്റ് കളിക്കാന്‍ ആഹ്വാനംചെയ്ത പോപ്പിന്‍റെ വാക്കുകളില്‍ കാണാം. കന്യാസ്ത്രീകളുടെ പ്രാര്‍ത്ഥനകള്‍ ഇല്ലാതായിട്ട് കാലങ്ങളായെങ്കിലും, ചുരുക്കം ചിലരെങ്കിലും പ്രാര്‍ത്ഥനയുടെ നിറവില്‍ ജീവിക്കുന്നുണ്ട്. അവരെക്കൂടി ലൗകീകരാക്കുകയെന്ന ഫ്രാന്‍സീസിന്റെ പൈശാചിക അജണ്ടയെ ലോകം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു!

ക്രിക്കറ്റും ക്രിസ്തീയതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടും ആരംഭിക്കുന്നത് ഒരേ അക്ഷരത്തില്‍ ആണെന്നതാണ് ഇവ തമ്മിലുള്ള പൊരുത്തം. എന്നാല്‍, ക്രിസ്തീയ വിരുദ്ധമായ പലതും ക്രിക്കറ്റിലുണ്ട്. ഈ വിഷയത്തെ സംബന്ധിക്കുന്ന പൂര്‍ണ്ണമായ വിവരണം മറ്റൊരിക്കല്‍ മനോവ നല്‍കാം. എന്നിരുന്നാലും, ഒരുകാര്യം ഇവിടെ സൂചിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. ഇംഗ്ലണ്ടില്‍ ആരംഭിച്ച 'ഫ്രീമേസണ്‍'സംഘം സത്യദൈവത്തെ നിഷേധിക്കാന്‍ അവിടെ ആരംഭിച്ച കായികവിനോദങ്ങളില്‍ ഒന്നാണ് ക്രിക്കറ്റ്! ഈ കളിയുടെ എക്കാലത്തെയും സ്പോണ്‍സര്‍മാര്‍ സാത്താന്‍സേവക്കാരായ ഫ്രീമേസണുകളാണ്. ക്രിക്കറ്റ് കളിയിലെ ഓരോ നിയമങ്ങളിലും ഒളിഞ്ഞിരിക്കുന്ന ദൈവനിഷേധം വ്യക്തമാക്കാന്‍ ഈ ലേഖനത്തില്‍ ഇടമില്ലാത്തതിനാല്‍, പ്രധാനപ്പെട്ട ഒരുകാര്യം മാത്രം ഇവിടെ വെളിപ്പെടുത്താം. ത്രിത്വൈക ദൈവത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന മൂന്നു 'സ്റ്റമ്പുകളില്‍' എറിഞ്ഞുകൊണ്ട് സാത്താനെ പ്രീതിപ്പെടുത്തുക എന്നതാണ് ഈ കളിയിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ഇവര്‍ രഹസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കളിക്കാരോ ആരാധകരോ ഒരുപക്ഷെ ഈ സത്യം അറിഞ്ഞില്ലെങ്കിലും, മറ്റേതു കളികളെക്കാളും 'അഡിപ്ഷന്‍' ഉണ്ടാകുന്ന കളിയാണിതെന്നതില്‍ തര്‍ക്കമില്ല! 'സിക്സ്' അടിക്കുകയെന്നതാണ് ബാറ്റ്സ്മാനെ ഏറെ സന്തോഷിപ്പിക്കുന്നതെങ്കില്‍, എതിരാളിയുടെ സന്തോഷം ത്രിത്വത്തെ തകര്‍ക്കലാണ്! ക്രിക്കറ്റും 'ആറും' തമ്മിലുള്ള ബന്ധത്തില്‍ എതിര്‍ക്രിസ്തുവിന്റെ മുദ്രയുണ്ട്! വൈദീകരുടെ 'ക്രിക്കറ്റ്' ടീം കളിതുടങ്ങിയത് നാം കണ്ടുകഴിഞ്ഞു!

ഇറ്റലിയില്‍നിന്ന് ലാറ്റിനമേരിക്കയില്‍ കുടിയേറിയ കുടുംബത്തില്‍ ജനിച്ച പോപ്പ് ഫ്രാന്‍സീസിനു കാല്‍പ്പന്തിനോടില്ലാത്ത കമ്പം ക്രിക്കറ്റിനോടുണ്ടായതും ദുരൂഹമാണ്! പോപ്പിനെ നയിക്കുന്നത് ആത്മാവാണെന്ന കാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ല; എന്നാല്‍, ഈ ആത്മാവിനെ പരിശുദ്ധാത്മാവെന്നു വിളിക്കുന്നത് അപകടമാണ്! എതിരാളികളുടെ പ്രതിരോധത്തെ തകര്‍ത്തുകൊണ്ട് യുദ്ധം നടത്തുന്ന തന്ത്രമാണ് സാത്താന്‍ അവലംബിക്കുന്നത്. കത്തോലിക്കാസഭയെ ശത്രുക്കളില്‍നിന്നു പ്രതിരോധിക്കുന്ന കവചങ്ങളില്‍ പ്രധാനപ്പെട്ടത് പ്രാര്‍ത്ഥനയാണെന്ന യാഥാര്‍ത്ഥ്യം സാത്താനുമറിയാം. ശക്തമായ ഈ കവചത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് സഭയില്‍ കടന്നുകയറി അതിനെ നശിപ്പിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് 'ആന്റി' അപ്പസ്തോലനായ പോപ്പ് ഫ്രാന്‍സീസ് ആണ്. ദൈവജനത്തെ ആദ്ധ്യാത്മികതയിലേക്കോ പ്രാര്‍ത്ഥനയിലേക്കോ നയിക്കുന്ന ഒരു ആഹ്വാനവും ഈ വ്യക്തിയില്‍നിന്ന് ഇക്കാലമത്രയും ഉണ്ടായിട്ടില്ല! കന്യാസ്ത്രീകളെ ഭൗതീകതയിലേക്ക് ആകര്‍ഷിച്ചുകൊണ്ട് സന്യാസത്തെതന്നെ ഇല്ലായ്മചെയ്യാനുള്ള കൗശലമാണ് പോപ്പ് ഫ്രാന്‍സീസിലൂടെ സാത്താന്‍ പ്രയോഗിക്കുന്നത്. ഫലത്തില്‍നിന്ന് വൃക്ഷത്തെ തിരിച്ചറിയേണ്ടത് ഇവിടെയാണ്‌!

സ്വയം മഹത്വവത്ക്കരിക്കാന്‍ ഇദ്ദേഹം നടത്തുന്ന കോപ്രായങ്ങളെ ദൈവജനം തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും സഭയില്‍ സംഭവിക്കാന്‍ പോകുന്നത്. ഭൂരിപക്ഷമായ ലൗകീകമനുഷ്യരെ പ്രീതിപ്പെടുത്തുകയും അവരുടെ ആരാധനാമൂര്‍ത്തിയായി മാറുകയും ചെയ്‌താല്‍, ന്യൂനപക്ഷത്തിന്റെ ശബ്ദത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം കണക്കുകൂട്ടുന്നു! ഇതിന്റെ ഭാഗമായി മുന്‍ഗാമികളായ വിശുദ്ധരുടെ പ്രവര്‍ത്തികള്‍ തെറ്റായിരുന്നുവെന്നു പരോക്ഷമായെങ്കിലും പ്രചരിപ്പിക്കണം. കത്തോലിക്കാസഭ ഒരു പോപ്പിന് അനുവദിച്ചിരിക്കുന്ന സൗകര്യങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചതിലൂടെ മറ്റു മാര്‍പ്പാപ്പമാരെല്ലാം സുഖലോലുപരും ധൂര്‍ത്തന്മാരും ആയിരുന്നുവെന്ന് പറയാതെ പറയുകയാണ്‌ ഇദ്ദേഹം. പത്രോസിന്റെ സിംഹാസനം ഒഴിവാക്കി 'കൊരണ്ടിയില്‍' ഇരിക്കുന്നതും കൊട്ടാരം പരിത്യജിച്ച് അഗതിമന്ദിരത്തില്‍ ജീവിക്കുന്നതും പൂര്‍വ്വീകരെ പുച്ഛിക്കാനും തന്നെത്തന്നെ മഹത്വപ്പെടുത്താനുമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം 'ഗിമ്മിക്കുകള്‍' തിരിച്ചറിയാന്‍ കഴിയാത്ത വിവേകശൂന്യരാണ് ദൈവജനമെന്നു 'പ്രാഞ്ചിയേട്ടനും' ഉപജാപകസംഘവും കരുതരുത്!

ആരുടേയും പ്രശംസയ്ക്ക് ശ്രമിക്കാതെ, സ്വയം പരിത്യജിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുന്ന അനേകം വിശുദ്ധര്‍ ഇന്നു കത്തോലിക്കാസഭയിലുണ്ട്. ആരുടേയും അംഗീകാരത്തിനു കാത്തുനില്‍ക്കാതെ, കുഷ്ഠരോഗികളെയും എയിഡ്സ് രോഗികളെയും പരിചരിക്കുന്ന സമര്‍പ്പിതരെയും അത്മായരെയും കാണാതെപോകുമ്പോള്‍, മാധ്യമങ്ങളെ വിളിച്ചുകൂട്ടി നാടകം കളിക്കുന്ന 'പ്രാഞ്ചിയേട്ടനെ' പാടിപ്പുകഴ്ത്തുന്ന ഒരു 'ലോബി' പ്രവര്‍ത്തിക്കുന്നതു നാം തിരിച്ചറിയണം! ക്രിസ്തുവിനും സഭയ്ക്കും വിരുദ്ധമായ നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് പോപ്പ് ഫ്രാന്‍സീസ് കൗശലപൂര്‍വ്വം ഒരുക്കുന്ന പുകമറയാണ് ഈ വാര്‍ത്താസമ്മേളനങ്ങള്‍! നിസ്സാര കാര്യങ്ങളെപ്പോലും പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ വാര്‍ത്താമാധ്യമങ്ങള്‍ കാണിക്കുന്ന ഉത്സാഹത്തിനുപിന്നിലും 'കമ്യൂണിസ്റ്റ്-ഫ്രീമേസണ്‍' കൂട്ടുകെട്ടിന്റെ ബുദ്ധിയാണു പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റുകളും ഫ്രീമേസണ്‍ സംഘവും കത്തോലിക്കാസഭയില്‍ കടത്തിവിട്ടിരിക്കുന്ന 'ആന്റി അപ്പസ്തോലന്മാരുടെ തലവനെ പോപ്പിന്റെ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍, തങ്ങളുടെ അജണ്ട നടപ്പാക്കുന്നതുവരെ അവനെ താങ്ങിനിര്‍ത്തേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കുതന്നെ!

ഇന്നു ലോകത്തുള്ള എല്ലാ പ്രധാന മാധ്യമങ്ങളുടെയും നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ പിടിയിലാണ്. കലാ-സാംസ്കാരിക രംഗങ്ങളിലെല്ലാം ഇവരുടെ സ്വാധീനം ശക്തമായിക്കഴിഞ്ഞു. ഭൂരിപക്ഷം രാജ്യങ്ങളുടെയും ഭരണസിരാകേന്ദ്രങ്ങളിലും ഇവരുടെ സാന്നിദ്ധ്യം ശക്തമായി. ഇന്ത്യയിലടക്കം ലോകത്തെ ഒട്ടുമിക്ക കോടതികളിലും ന്യായാധിപന്മാരായി ഇരിക്കുന്നത് ഫ്രീമേസണ്‍ ലോഡ്ജുകളിലെ ഉന്നത 'റാങ്കില്‍' ഉള്ളവരാണ്! ഈ അടുത്തനാളില്‍ മരണമടഞ്ഞ തിരുവിതാങ്കൂര്‍ രാജാവ് ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു കേരളത്തിലെ 'ഫ്രീമേസണ്‍' സംഘത്തിന്റെ തലവന്മാരില്‍ ഒരുവനെന്നു മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പൈശാചിക സ്വാധീനത്തിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ഇവന്‍!


പിന്‍വാതിലിലൂടെ വിശുദ്ധ പദവിയില്‍ എത്തിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാരീസിലെ 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗമായിരുന്നു എന്നതുകൊണ്ട് 'വിശുദ്ധരുടെ' പദവിയിലും സാത്താന്‍ സാന്നിദ്ധ്യമുറപ്പിച്ചു! അതായത്, ആദ്യത്തെ 'വിശുദ്ധ' സാത്താനെ പ്രഖാപിക്കാനുള്ള 'ഭാഗ്യം' മറ്റൊരു ആന്റി അപ്പസ്തോലനല്ലാതെ മറ്റാര്‍ക്കാണ് ലഭിക്കേണ്ടത്?! ഏതെങ്കിലും ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘടനകളില്‍ അംഗമായിരുന്നുകൊണ്ട് ഒരുവന്‍ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിനെ കത്തോലിക്കാസഭ വിലക്കിയുട്ടുണ്ട്. അതായത്, ഇത്തരം സംഘടനകളില്‍ അംഗമാകുന്നതോടെ കത്തോലിക്കാസഭയില്‍നിന്നു സ്വാഭാവികമായും അവന്‍ പുറത്താകും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയതും അതിനു തുടക്കമിട്ടതും സഭയില്‍ അംഗമല്ലാത്ത വ്യാജ ഇടയനായിരുന്നു! അതുകൊണ്ടുതന്നെ, ഈ സൂനഹദോസില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുദ്രയില്ല! ഈ വ്യാജ ഇടയനെ മറ്റൊരു വ്യാജന്‍ വിശുദ്ധനായി പ്രഖ്യാപിച്ച ദുരന്തവും നാം കണ്ടുകഴിഞ്ഞു!

പോപ്പ് ഫ്രാന്‍സീസിന്റെ വായില്‍നിന്നു പുറപ്പെടുന്നതെല്ലാം ദൈവീകമാണെന്നു ധരിച്ചുവച്ചിരിക്കുന്ന 'പള്ളിഭക്തര്‍' കത്തോലിക്കാസഭയിലുണ്ട്. അധികാരികള്‍ പറയുന്നതിലെ ദൈവീകതയും പൈശാചികതയും വിവേചിച്ചറിയാതെ കണ്ണടച്ചു വിശ്വസിച്ചാല്‍, നിത്യരക്ഷപ്രാപിക്കുമെന്ന ചിന്തയിലാണ് ഇക്കൂട്ടര്‍! ഇവരെ ഈ വിധത്തില്‍ വാര്‍ത്തെടുക്കുന്നതില്‍ സാത്താന്റെ പങ്കും ചെറുതല്ല. അധികാരികളുടെ വേഷത്തില്‍ കടന്നുവരുന്നവരില്‍ സാത്താന്‍ പക്ഷക്കാരെ തിരിച്ചറിയാന്‍ വചനത്തില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദൈവവചനത്തിനു വിരുദ്ധമായതോ അന്യദേവന്മാരെ ശ്ലാഘിക്കുന്നതോ ആയ ഉപദേശവുമായി ആരെങ്കിലും നമ്മെ സമീപിച്ചാല്‍, അവരെ നാം സ്വീകരിക്കുകയോ അനുസരിക്കുകയോ ചെയ്യരുതെന്നാണ് സത്യദൈവം കല്പിച്ചിരിക്കുന്നത്. യോഹന്നാനുശേഷം പ്രവാചകന്മാരില്ലെന്നും, അന്ത്യപ്രവാചകന്‍ യോഹന്നാനാണെന്നും നമ്മോടു പ്രഖ്യാപിച്ചത് യേഹ്ശുവായാണ്. മാത്രവുമല്ല, യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുന്നവനാണ് വ്യാജപ്രവാചകനും എതിര്‍ക്രിസ്തുവുമെന്ന് വചനം മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഇതിനു വിരുദ്ധമായി മുഹമ്മദിനെ പ്രവാചകനായി ബഹുമാനിക്കുന്ന പോപ്പിനെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നിത്യനരകത്തില്‍ പതിക്കുമെന്ന കാര്യം വിസ്മരിക്കരുത്. മതാന്തര സംവാദങ്ങള്‍ എന്ന പ്രഖ്യാപനവുമായി പ്രാഞ്ചിയേട്ടനും സംഘവും ഇറങ്ങിയിരിക്കുന്നത് കത്തോലിക്കാസഭയില്‍നിന്നു ക്രിസ്തുവിനെ ഒഴിവാക്കുവാനും വ്യാജപ്രവാചകനെ അവിടെ സ്ഥാപിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. അന്ത്യകാലത്ത് ഇതു സംഭവിക്കുമെന്നുള്ള പ്രവചനം നാം കാണാതെപോകരുത്. അവനെ അനുഗമിക്കുന്നവരും അവനോടൊപ്പം ഗന്ധകാഗ്നിത്തടാകത്തിലേക്കു വലിച്ചെറിയപ്പെടും!

കെട്ടാനും അഴിക്കാനുമുള്ള അധികാരം എന്നതുകൊണ്ട് ദൈവവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനോ കല്പനകളെ പുതുക്കുവാനോ ഉള്ള അധികാരമായി ആരും കരുതരുത്. അധികാരികള്‍ ചൂണ്ടിക്കാണിക്കുന്ന വിഗ്രഹങ്ങളെ വിധേയത്വത്തിന്റെ പേരില്‍ പ്രണമിച്ചാലും നരകത്തിലെ അഗ്നിയുടെ ജ്വാല കുറയുമെന്ന് ചിന്തിക്കുകയും വേണ്ട. ഇസ്രായേല്‍ജനത്തിന് ആരാധിക്കുവാനായി കാളക്കുട്ടിയെ നിര്‍മ്മിച്ചുനല്കിയത് അഹറോന്‍ ആയിരുന്നുവെന്ന് നമുക്കറിയാം. അഹറോന്റെ പൗരോഹിത്യ അധികാരത്തിന് ഈ പാപത്തെ സാധൂകരിക്കാന്‍ കഴിഞ്ഞില്ലെന്നും നാം അറിയുന്നു. അതുകൊണ്ട്, അഹറോനെക്കാള്‍ വലിയ പുരോഹിതന്മാരൊന്നും ഇപ്പോഴില്ലെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കുക!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ആ സ്ഥാനത്ത് അവിഹിതമായി കയറിക്കൂടുകയും ചെയ്തത് വ്യക്തമായ പദ്ധതികളോടുകൂടിയാണ്. ബെനഡിക്റ്റ് പിതാവ് നടപ്പാക്കാന്‍ വിസമ്മതിച്ച ദൈവവചന വിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കുകയെന്ന പൈശാചിക അജണ്ടയാണിത്. ഈ മനുഷ്യന്‍ സ്ഥാനമേറ്റയുടനെ പ്രഖ്യാപിച്ചത്, സഭ കാലത്തിനനുസരിച്ചു മാറണം എന്നായിരുന്നു. എന്താണ് ഈ മാറ്റമെന്നു നാം കണ്ടു. സുവിശേഷപ്രചരണത്തെ ഇല്ലാതാക്കുക, യേഹ്ശുവാ ഏകരക്ഷകനാണെന്നു പറയുന്നത് പാപമായി പ്രഖ്യാപിക്കുക, മ്ലേച്ഛമെന്നു യാഹ്‌വെ പറഞ്ഞ സ്വവര്‍ഗ്ഗരതിയെ പുണ്യമായി പ്രഖ്യാപിക്കുക, ഘട്ടംഘട്ടമായി ഭ്രൂണഹത്യയെ പാപമല്ലാതാക്കുക, സ്ത്രീകളെ പുരോഹിതരാക്കിക്കൊണ്ട് പൗരോഹിത്യത്തിന്റെ പാവനത ഇല്ലാതാക്കുക, പ്രാര്‍ത്ഥിക്കുന്നവരെ പരിഹസിച്ചുകൊണ്ട് അവരെ നിര്‍വ്വീര്യരാക്കുക, ജപമാലപ്രാര്‍ത്ഥനയും നിരന്തരദഹനബലിയും നിര്‍ത്തലാക്കുക, മനുഷ്യാവകാശമെന്നാല്‍ പാപം ചെയ്യാനുള്ള അവകാശമായി പ്രഖ്യാപിക്കുക, പുരോഹിതര്‍ക്കു സ്വവര്‍ഗ്ഗവിവാഹംപോലും അനുവദനീയമാക്കുക, നിരീശ്വരത്വത്തെ ശ്ലാഘിച്ചുകൊണ്ട്‌ ദൈവവിശ്വാസികളെ പരിഹസിക്കുക, എല്ലാ ദൈവങ്ങളും ഒന്നാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ഒന്നാംപ്രമാണത്തെ അസാധുവാക്കുക തുടങ്ങിയ നിഗൂഢപദ്ധതികളാണ് പ്രാഞ്ചിയേട്ടന്‍ ഒരുക്കിവച്ചിരിക്കുന്നത്! ഓരോന്നും പ്രഖ്യാപിക്കുന്നതിനുമുമ്പ് മാധ്യമങ്ങളെ വിളിച്ചുകൂട്ടി ചില പൊറാട്ടുനാടകങ്ങള്‍ നടത്തും. ഇതു കാണുന്ന ഇയാളുടെ 'ഫാന്‍സ്‌ ക്ലബ്ബുകള്‍' ഇയാളെ ദൈവദൂതനെന്നു വാഴ്ത്തുകയും 'ഫ്ലെക്സ് ബോര്‍ഡുകളും' പ്രതിമകളും സ്ഥാപിക്കുകയും ചെയ്യും! ഈ ആഘോഷങ്ങളുടെ മറവില്‍ ഇയാള്‍ തന്റെ പൈശാചിക പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും!

യേഹ്ശുവാ ഏകരക്ഷകനാണെന്നു കേട്ടാല്‍ നെറ്റിചുളിക്കുന്ന അഭിനവ പ്രവാചകന്മാര്‍ ഈ വചനം ശ്രദ്ധിക്കുക: "പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും ദൈവവുമായ യേഹ്ശുവാ മ്ശിഹായെ തള്ളിപ്പറയുകയും ചെയ്യുന്നു"(യൂദാസ്: 1; 4). സത്യവചനത്തിനു വിരുദ്ധമായ ആശയങ്ങളുമായി നിങ്ങളെ ആരെങ്കിലും സമീപിക്കുമ്പോള്‍ ഈ വചനം ഓര്‍ത്തിരിക്കുക: "ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേയ്ക്ക് ഇറങ്ങിയിട്ടുണ്ട്"(വെളി: 12; 12). ഈ പിശാചിനെ തിരിച്ചറിയാനുള്ള അടയാളങ്ങളിലൊന്ന്‍ ഇതാണ്: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?(2 കോറി: 11; 14,15).

ദൈവവചനത്തെയും സഭയുടെ പാവനമായ പാരമ്പര്യങ്ങളെയും അവഗണിച്ചുകൊണ്ട് തന്റെ പൈശാചിക അജണ്ട നടപ്പാക്കാന്‍ വ്യഗ്രതകാട്ടുന്ന പ്രാഞ്ചിയേട്ടന്‍ സെയിന്റാണോ ഡെവിളാണോ എന്നത് വായനക്കാര്‍ തീരുമാനിക്കുക! വ്യാജപ്രവാചകനായ മുഹമ്മദിനെ പ്രവാചകനായും, അല്ലാഹുവെന്ന ചന്ദ്രദേവനെ യാഹോവയായും അംഗീകരിച്ചുവെന്ന ഒറ്റ കാരണം മാത്രം മതി, ഫ്രാന്‍സീസ് ആരാണെന്ന് മനോവയ്ക്കു തിരിച്ചറിയാന്‍! ദൈവവചനത്തിനു വിരുദ്ധമായതും അപ്പസ്തോലിക പ്രബോധനങ്ങളെ അവഗണിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി ലോകത്തിന്റെ കൈയ്യടിനേടാന്‍ ഉത്സാഹിക്കുന്ന പോപ്പിനെ നോക്കി ഈ വചനം വായിക്കുക: "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4).

അന്ത്യകാലത്തു സംഭവിക്കുമെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളില്‍ ഒന്നാണ്, എതിര്‍ക്രിസ്തു സ്ഥാപിക്കുന്ന ഏകരാജ്യവും ഏകമതവും! അതിനു വഴിയൊരുക്കുന്ന സന്ദേശം പോപ്പിന്റെ ഓരോ പ്രഖ്യാപനങ്ങളെയും വിലയിരുത്തിയാല്‍ കാണാം.

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5855 views

LOG IN

Lost your password?

SIGN UP

LOST PASSWORD