വിചാരണ

കുണ്ടുകുളത്തിന്റെ പൈശാചിക തമാശകള്‍!

Print By
about

25 - 11 - 2017

കുണ്ടുകുളത്തിന്റെ തമാശകള്‍ ചില നാമമാത്ര ക്രിസ്ത്യാനികള്‍ക്കു സുഖിച്ചുവെന്നു മനോവ മനസ്സിലാക്കുന്നു. സത്യത്തെ നിഷേധിക്കാന്‍ വചനത്തെ വളച്ചൊടിക്കുന്നവരും വചനത്തെ ഉദരശുശ്രൂഷയായി ഏറ്റെടുത്തിരിക്കുന്നവരും കുണ്ടുകുളത്തിന്റെ ജല്പനങ്ങളെ മനോവയ്ക്കെതിരായ ആയുധമായി പരിഗണിക്കുന്നതും മനോവ തിരിച്ചറിയുന്നു. ഇത്തരത്തില്‍ ഒരു ഉദര ശുശ്രൂഷകനാണ് നോബിള്‍! ഇവന് സത്യദൈവം ആരാണെന്ന് ഇനിയും മനസ്സിലായിട്ടില്ല! ക്രൈസ്തവ നാമം വഹിക്കുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇക്കൂട്ടത്തില്‍പ്പെടുന്ന ചിലരാണ് 'നോബിള്‍ എന്ന വൈദീകവേഷധാരിയുടെ ജല്പനങ്ങള്‍' ആദരവോടെ ഏറ്റെടുത്തിരിക്കുന്നത്.

മനോവയെ വ്യക്തിപരമായി അവഹേളിക്കുന്ന പലരും ക്രൈസ്തവസഭകളുടെ ഭാഗമെന്ന ധാരണയില്‍ കഴിയുന്നുണ്ട്. ഇക്കൂട്ടരുടെ അവഹേളനങ്ങളോട് മനോവ പ്രതികരിക്കാറില്ല. അപവാദങ്ങളെയും അവഹേളനങ്ങളെയും പ്രതീക്ഷിക്കാതെ ഒരുവനും സത്യവചനത്തെ സത്യസന്ധമായി പ്രഘോഷിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് മനോവയ്ക്കുണ്ട്. ആശയപരമായി നേരിടാന്‍ ത്രാണിയില്ലാത്തവര്‍ തിരഞ്ഞെടുക്കുന്ന പല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അപകീര്‍ത്തിപ്പെടുത്തല്‍! ആയതിനാല്‍, വ്യക്തിപരമായ അധിക്ഷേപങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ആശയപരമായ ചിലത് മനോവ ഇവിടെ കുറിക്കുകയാണ്. നോബിള്‍ മനോവയ്ക്കെതിരേ വ്യക്തിപരമായി ഉയര്‍ത്തിയ അധിക്ഷേപങ്ങളെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. എന്നാല്‍, വിന്‍സന്റ് കുണ്ടുകുളം നടത്തിയ ഇസ്ലാമിക സ്നേഹസംവാദത്തെയും, ഈ സംവാദത്തിന് 'നോബിള്‍' നല്‍കിയ അപകടകരമായ പിന്തുണയെയും പ്രതിരോധിക്കാതിരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല!

2009- മുതല്‍ ഇക്കാലമത്രയും മനോവ പലരെയും വിചാരണയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്നോളം ആരെയും വിധിച്ചിട്ടില്ല; ഇനിയൊരിക്കലും വിധിക്കുകയുമില്ല. എന്തെന്നാല്‍, വിധി നടത്താന്‍ അവകാശമുള്ളത് മനുഷ്യപുത്രന്‍ കൂടിയായ യേഹ്ശുവായ്ക്കു മാത്രമാണ്! ഈ ബോധ്യത്തില്‍ നിലനില്‍ക്കുന്നിടത്തോളം വിധിയുടെ ഉത്തരവാദിത്വം മനോവ ഏറ്റെടുക്കുകയില്ല. വിചാരണയും വിധിയും തമ്മിലുള്ള അന്തരത്തിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ടില്ലാത്ത ചിലര്‍ മനോവ നടത്തുന്ന വിചാരണകളെ വിധിയായി തെറ്റിദ്ധരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! വിചാരണ നടത്തുമ്പോള്‍പ്പോലും മാനദണ്ഡം വ്യക്തമായി പാലിക്കാന്‍ മനോവ ശ്രമിക്കാറുണ്ട് എന്നതാണ് മറ്റൊരു വസ്തുത. ഏതൊരു വ്യക്തിയേയും ആശയങ്ങളേയും വിഷയങ്ങളേയും വിചാരണയ്ക്ക് വിധേയമാക്കുമ്പോള്‍, പിന്നീടൊരിക്കലും പശ്ചാത്തപിക്കാന്‍ ഇടയാകാത്തവിധം ആലോചനകളും പുനരാലോചനകളും നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, മനോവയുടെ താളുകളില്‍ കുറിക്കപ്പെട്ട ലേഖനങ്ങളിലൊന്നുംതന്നെ പിന്‍വലിക്കപ്പെട്ടിട്ടില്ല! ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ നടന്നിട്ടുള്ളൂ!

ദൈവവചനത്തില്‍ അടിയുറച്ചുനിന്നുകൊണ്ടു മാത്രമേ വിചാരണ നടത്തിയിട്ടുള്ളുവെന്നതാണ്‌ മറ്റൊരു യാഥാര്‍ത്ഥ്യം. ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി മനോവ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡമിതാണ്: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള ഏതെങ്കിലും ആരോപണം സ്വീകരിക്കരുത്. പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും. ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ ദൈവത്തിന്റെയും യേഹ്ശുവാ മ്ശിഹായുടെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു"(1 തിമോ: 5; 19-21). തിമോത്തേയോസിനോട്‌ പൗലോസ് അപ്പസ്തോലന്‍ പറഞ്ഞ വാക്കുകളാണിവ. സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള സകലരും ഈ അഭിഷേകം സൗജന്യമായി പ്രാപിച്ചിരിക്കുന്നു. വിമര്‍ശനങ്ങളും വിചാരണകളും മൂലം അനേകം നന്മകള്‍ സഭയിലുണ്ടാകുന്നു എന്നതാണു പരമാര്‍ത്ഥം. എന്തെന്നാല്‍, ശ്രേഷ്ഠനായി പരിഗണിക്കപ്പെടുന്ന ഒരു വ്യക്തിയുടെ വചനവിരുദ്ധമായ നിലപാടുകളെ അനുകരിക്കുന്ന അനേകം നിഷ്കപട വിശ്വാസികള്‍ സഭയിലുണ്ട്. ഇവരുടെ ഈ വിശ്വാസങ്ങളെ വചനാടിസ്ഥാനത്തില്‍ നവീകരിക്കാന്‍ വിമര്‍ശനങ്ങളും വിചാരണകളും ഹേതുവാകുന്നു! ശ്രേഷ്ഠന്മാരുടെ ആശയങ്ങള്‍ക്ക് വചനത്തിന്റെ പിന്‍ബലമുണ്ടോ എന്ന പരിശോധനയ്ക്കായെങ്കിലും വചനം പഠിക്കാന്‍ പലരും തയ്യാറാകുമെന്നതാണ് മറ്റൊരു നന്മ! ആയതിനാല്‍, വചനവിരുദ്ധ ആശയങ്ങളെ പ്രതിരോധിക്കാന്‍ വിശ്വാസികളോടൊപ്പം മനോവ എന്നുമുണ്ടാകും!

എന്തുകൊണ്ട് മനോവ പ്രതിരോധിക്കുന്നു?

ബൈബിളിലെ സത്യങ്ങളെയും ഖുറാനിലെ അസത്യങ്ങളെയും താരതമ്യപഠനത്തിനു വിധേയമാക്കിയാണ് മനോവ ഇതുവരെ സംവാദങ്ങള്‍ നടത്തിയിട്ടുള്ളതും തുടര്‍ന്നുകൊണ്ടിരിക്കുന്നതും! ദൈവം അനുവദിക്കുന്ന കാലത്തോളം ഈ ആശയസംവാദം തുടരുകതന്നെ ചെയ്യും! ഖുറാന്‍ എഴുതിയുണ്ടാക്കിയത് ക്രിസ്തീയതയെയും ക്രിസ്തുവിനെയും എതിര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് അത് വായിച്ചിട്ടുള്ള സത്യാന്വേഷികളായ ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ തിരിച്ചറിവിലേക്ക് കൂടുതല്‍ ക്രിസ്ത്യാനികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍, ക്രിസ്ത്യാനികളുടെയിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ആത്മീയ ഉണര്‍വിനെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഒരുവിഭാഗം സഭകളുടെ അകത്തളങ്ങളില്‍ വിഹരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ഈ അസഹിഷ്ണുതയുടെ പ്രതിഫലനമാണ് കുണ്ടുകുളങ്ങളിലൂടെ നാമിന്നു ദര്‍ശിക്കുന്നത്. കുണ്ടുകുളം ഒരു വ്യക്തിയാണെങ്കിലും, കുണ്ടുകുളത്തിലൂടെ പുറത്തുവരുന്നത് ഒരു വ്യക്തിയുടെ സ്വരമായി പരിഗണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, സമാനമായ ആശയങ്ങളില്‍ നിലകൊള്ളുന്ന അനേകരുടെ പ്രതിനിധിയായി കടന്നുവന്ന വ്യക്തിയാണ് 'വിന്‍സന്റ് കുണ്ടുകുളം'! കുണ്ടുകുളത്തിന്റെ പൈശാചിക തമാശകളെ ശ്ലാഘിച്ചുകൊണ്ട്‌ പ്രത്യക്ഷനായ 'നോബിള്‍ തോമസ്‌ പാറയ്ക്കല്‍' ഇക്കാര്യം തെളിയിച്ചു.

നോബിളില്‍നിന്ന് ഇതിനുമുമ്പും അനേകം പൈശാചിക ആശയങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൈശാചികതയെ എങ്ങനെ ക്രിസ്തീയ ആദ്ധ്യാത്മികതയുടെ ഭാഗമാക്കാം എന്നകാര്യത്തില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരുവനാണ് ഈ മനുഷ്യന്‍! ഓണത്തോടനുബന്ധിച്ച് 'കന്യാസ്ത്രികള്‍' നടത്തിയ തിരുവാതിരക്കളിയെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ നടത്തിയ വാക്ദ്ധോരണികള്‍ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. തിരുവാതിരക്കളിയിലെ ലാസ്യഭാവത്തിനും മുദ്രകള്‍ക്കും മാത്രമല്ല, അതില്‍ നിറഞ്ഞുനില്‍ക്കുന്ന വിഗ്രഹഭക്തിയ്ക്കുപോലും പുതിയ നിര്‍വ്വചനം രചിക്കാന്‍ നോബിള്‍ തയ്യാറായി! വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്ന കലാരൂപങ്ങളെ ഏറ്റെടുക്കുന്നതിനായി ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നത് ഒരു വൈദീകനു ഭൂഷണമല്ല. വൈദീകരും സഭാശുശ്രൂഷകളില്‍ വ്യാപരിക്കുന്നവരും ഇത്തരം മ്ലേച്ഛതകള്‍ ഏറ്റെടുക്കുന്നത് അതിന്റെ ഗൗരവം ഒന്നുകൂടി ആഴമുള്ളതാക്കും.

വിജാതിയര്‍ തങ്ങളുടെ ദേവീ-ദേവന്മാരെ പ്രസാദിപ്പിക്കാന്‍ നടത്തുന്ന നൃത്തങ്ങള്‍ക്കെല്ലാം വ്യക്തമായ ചുവടുകളും മുദ്രകളുമുണ്ട്. അവരുടെ ആരാധനാമൂര്‍ത്തികള്‍ക്കു പ്രിയങ്കരമായ ഈ കലകള്‍ ക്രിസ്ത്യാനികള്‍ ഏറ്റെടുക്കുന്നത് മാരകമായ പാപമാണ്. സത്യദൈവത്തിന്റെ ശത്രുക്കളെ പ്രീതിപ്പെടുത്താന്‍ അവയുടെ അടിമകള്‍ നടത്തുന്ന ഭക്തിപ്രകടനങ്ങള്‍ ക്രിസ്ത്യാനികള്‍ ഏറ്റെടുത്താല്‍, സത്യദൈവമായ യാഹ്‌വെയുടെ ക്രോധം ആളിക്കത്തും! ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളും ഗാനങ്ങളും അഭ്യസിക്കുന്ന ക്രിസ്ത്യാനികളുടെമേല്‍ ശക്തമായ വിജാതിയ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. ശാസ്ത്രീയ നൃത്തം അഭിസിച്ചിട്ടുള്ള ക്രൈസ്തവ നാമധാരികളായ യുവതികളെല്ലാം നശിച്ചുപോയ ചരിത്രം മാത്രമേ നമുക്കു മുന്നിലുള്ളൂ. ഹിന്ദുക്കളായ യുവാക്കളെ വിവാഹംകഴിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്ന അനേകം യുവതികള്‍ നമുക്കിടയിലുണ്ട്. വിഗ്രഹങ്ങള്‍ക്കു കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതുവഴി ഇവര്‍ സത്യദൈവത്തിന്റെ സന്നിധിയില്‍നിന്നു പൂര്‍ണ്ണമായി അകന്നുപോകും. ഇതൊരു യാഥാര്‍ത്ഥ്യമാണ്! ദേവദാസികള്‍ ആടിക്കൊണ്ടിരുന്ന കലാരൂപങ്ങളിലെല്ലാം വ്യഭിചാരത്തിന്റെ ദുരാത്മാവ്‌ കുടികൊള്ളുന്നു! എന്തെന്നാല്‍, ദേവദാസികള്‍ വേശ്യകളാണ്! ഈ വിഷയത്തെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലേഖനം വായിക്കുക: 'ശാസ്ത്രീയനൃത്തങ്ങളും കീര്‍ത്തനങ്ങളും!'

നൃത്തനൃത്യങ്ങളുമായി അരങ്ങുവാഴുന്നവര്‍ക്ക് നോബിളിന്റെ വക അന്ത്യോപദേശത്തോടെയാണ് ജല്പനം അവസാനിപ്പിക്കുന്നത്. ഇതാണ് ആ ഉപദേശം: "പ്രിയ വൈദീകരേ, സന്യസ്തരേ, സമര്‍പ്പിതരേ, നൃത്തം ചെയ്യാനറിയാവുന്നവര്‍ ചെയൂ...ഞങ്ങള്‍ ആസ്വദിക്കട്ടെ! കുറേപ്പേര്‍ പാട്ട് പാടൂ..ആ താളത്തില്‍ ഞങ്ങള്‍ ചുവടുകള്‍ വെക്കട്ടെ! മൂളിപ്പാട്ട് പാടി ഒന്നു നടക്കാന്‍ പോകൂ...പുറത്തുള്ളവര്‍ നിങ്ങളെ കാണട്ടെ! അല്ലെങ്കില്‍ നാളെ നിങ്ങളുടെ സാന്നിധ്യംപോലും അവര്‍ക്ക് ക്രിസ്തുവിരുദ്ധമാകും..!" വിജാതിയര്‍ തങ്ങളുടെ ദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന ആരാധനകളെ അനുകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് സത്യദൈവത്തോടുള്ള വെല്ലുവിളിയായി കാണണം. എന്തെന്നാല്‍, ദൈവത്തിന്റെ ശക്തമായ താക്കീതുകളെ പുച്ഛിച്ചുതള്ളുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ദൈവത്തിന്റെ വചനത്തെ തള്ളിക്കളഞ്ഞിരിക്കുന്ന ഇക്കൂട്ടര്‍, മാനുഷികനിയമങ്ങളെ ദൈവീകനിയമങ്ങള്‍ക്കു ബദലായി പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചുക്കള്‍ക്കാണ് എന്ന മുന്നറിയിപ്പ് ബൈബിളില്‍ വായിക്കുമ്പോള്‍, വിജാതിയരെക്കാള്‍ രോഷാകുലരാകുന്നത് ചില ക്രൈസ്തവനാമധാരികളാണ്. മനോവയ്ക്കെതിരെ ഇവര്‍ ഉറഞ്ഞുതുള്ളുന്നതും വചനവിരോധം ഒന്നുകൊണ്ടുതന്നെ! അപ്പസ്തോലിക പ്രബോധനങ്ങളെക്കാളും പ്രവാചകന്മാരുടെ പ്രവചനങ്ങളെക്കാളും ക്രിസ്തുവിന്റെ വചനങ്ങളെക്കാളും ഇവര്‍ക്കു പഥ്യം യുവജന മതബോധന ഗ്രന്ഥത്തെയാണെന്നത് ഗൗരവത്തോടെ നാം കാണേണ്ടിയിരിക്കുന്നു. ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെ നിഷേധിക്കുന്ന പ്രബോധനങ്ങളെയും ആശങ്കയോടെ കാണണം. 

ഒരുകാര്യം ഓര്‍ത്തിരിക്കുക: പൗരോഹിത്യ ശുശ്രൂഷകരുടെയോ സന്യസ്തരുടെയോ ആട്ടവും പാട്ടും വിജാതിയ അനുകരണങ്ങളും കാത്തിരിക്കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ അത് ക്രിസ്തീയവിരുദ്ധ സമൂഹംതന്നെയാണ്! ഇന്നത്തെ ആട്ടക്കാരുടെ മാതൃക കണ്ടിട്ടല്ല ക്രൈസ്തവസമൂഹങ്ങള്‍ രൂപംകൊള്ളുകയും ശക്തിപ്രാപിക്കുകയും ചെയ്തത്! കോമാളിവേഷങ്ങള്‍ കെട്ടിയാടുന്ന അഭിനവ ആചാര്യന്മാര്‍ മൂലം ക്രിസ്തീയത അവമതിക്കപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ! നോബിളിന്റെ ആത്മീയ കാഴ്ചപ്പാടുകളെ വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് ആമുഖമായി ഇത്രയും കുറിച്ചത്. ക്രൈസ്തവസഭകളിലെ ചില ആധുനിക വൈദീകസമൂഹങ്ങളുടെ പ്രതിനിധി മാത്രമാണ് 'നോബിള്‍'! പത്തുവര്‍ഷത്തോളം സെമിനാരിയില്‍ പരിശീലനം നേടിയ വൈദീകരില്‍ പലരും ഒരാവര്‍ത്തിയെങ്കിലും ബൈബിള്‍ പൂര്‍ണ്ണമായി വായിക്കാത്തവരാണ്. ഇനി നമുക്ക് ഇസ്ലാമിക 'കീര്‍ത്തനങ്ങളിലേക്ക്' മടങ്ങിവരാം.

ഇസ്ലാമിക പൈശാചികതയെ വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ള അനേകം യുവാക്കള്‍ ഇന്ന് ക്രൈസ്തവസഭകളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, ഇസ്ലാമികതയെ പ്രകീര്‍ത്തിക്കുന്ന ഒരു നേതൃത്വമാണ് ക്രൈസ്തവസഭകളുടെ, വിശിഷ്യാ അപ്പസ്തോലിക സഭകളുടെ നിയന്ത്രണം കൈയ്യാളുന്നത്. പോപ്പുമുതല്‍ താഴോട്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ വരെയുള്ള സകല ഘടകങ്ങളിലും വിജാതിയ പൈശാചികതയുടെ ആധിപത്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. കത്തോലിക്കാ ദൈവാലയങ്ങളില്‍ ഭാഗവത പാരായണം ആരംഭിച്ചതും ഇതിന്റെ തെളിവാണ്. ഖുറാനോ മറ്റേതു വിജാതിയ ഗ്രന്ഥങ്ങളോ ആയാലും, അവയൊക്കെ കത്തോലിക്കാ ദൈവാലയങ്ങളില്‍ പാരായണം ചെയ്യാന്‍ തയ്യാറാകുന്ന നേതാക്കന്മാരാണ് ഇന്ന് വിശ്വാസികളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അതായത്, സഭയിന്നു മുന്നോട്ടുപോകുന്നത് ദുര്‍ഘടമായ അവസ്ഥയിലൂടെയാണ്‌! ഹിന്ദുക്കളോ മുസ്ലീങ്ങളോ തങ്ങളുടെ ആരാധനാലയങ്ങളില്‍ മറ്റേതെങ്കിലും മതവിഭാഗത്തിന്റെ ഗ്രന്ഥങ്ങള്‍ വായിക്കുകയോ ആദരിക്കുകയോ ചെയ്യാറില്ല. ക്രൈസ്തവ വിഭാഗങ്ങളല്ലാതെ, മറ്റൊരു സമൂഹവും ഈ സാഹസത്തിനു മുതിരാറില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ആത്മാവിലും സത്യത്തിലും സത്യദൈവത്തെ ആരാധിക്കുന്ന ഏക സമൂഹം തങ്ങളുടെ ദൈവത്തിന്റെ മഹത്വം വിഗ്രഹങ്ങള്‍ക്കു കൈമാറുന്നു!

ദൈവത്തിന്റെ ഒരു വചനം ശ്രദ്ധിക്കുക: "ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍- യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു: ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു"(ജറെ: 2; 11-13). ഇന്നത്തെ ക്രൈസ്തവസഭകളുടെ അവസ്ഥയാണ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തത്. സത്യദൈവത്തെ മാത്രം ആരാധിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനികള്‍ തങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രഘോഷിക്കുന്നത് വ്യാജദേവന്മാരെയാണ്. വ്യാജദേവന്മാരായിരുന്നിട്ടുപോലും വിജാതിയര്‍ അവരുടെ ആരാധനാലയങ്ങളിലേക്ക് മറ്റൊരു ദൈവത്തെയും സ്വീകരിച്ചിട്ടില്ല. മറ്റൊരു മതഗ്രന്ഥങ്ങളെയും മഹത്വവത്ക്കരിക്കാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍, സത്യദൈവത്തിന്റെ ജനം തങ്ങളുടെ മഹത്വം വ്യര്‍ത്ഥതയ്ക്കുവേണ്ടി കൈവെടിയുന്നു. ജീവജലത്തിന്റെ ഉറവയെ ഉപേക്ഷിച്ച് പൊട്ടക്കിണറുകള്‍ കുഴിക്കുന്നതിനു തുല്യമാണ് ഈ പ്രവൃത്തി! ഇത്തരം മ്ലേച്ഛതകളെ അലങ്കാരമായി അണിഞ്ഞിരിക്കുന്നവരാണ് മനോവയെ ബൈബിള്‍ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുമായി അല്ലാഹുവിനോ അവന്റെ ദൂതനായ മുഹമ്മദിനോ യാതൊരു ബന്ധവുമില്ലെന്നു മനസ്സിലാക്കാത്ത ഏതൊരുവനും ജീവിക്കുന്നത് അന്ധകാരത്തിലാണ്. അവന് ജീവിക്കുന്ന ദൈവത്തിന്റെ രക്ഷയില്‍ ഭാഗഭാഗിത്വമില്ലെന്നു മാത്രമല്ല, അവന്‍ ക്രിസ്ത്യാനിയുമല്ല. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു തിരിച്ചറിയാത്തവരുടെ അവസ്ഥയും ഇതുതന്നെ! ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, ആരാധനാലയങ്ങളില്‍ കുംഭമേളയും രാമായണമാസവും കൊണ്ടാടുന്നത് ദൈവത്തോടുള്ള വെല്ലുവിളിയും പിശാചിനുവേണ്ടിയുള്ള വിടുവേലയുമാണ്! വിജാതിയരെപ്പോലും പിന്നിലാക്കിക്കൊണ്ട് ദൈവജനം മ്ലേച്ഛതകളെ സ്വയംവരിക്കും എന്നത് ജറെമിയാ പ്രവാചകനിലൂടെയുള്ള പ്രവചനമാണെങ്കില്‍, മിക്കാപ്രവാചകനിലൂടെ ദൈവം അവിടുത്തെ ഹിതം വ്യക്തമാക്കി. ഈ പ്രവചനം ശ്രദ്ധിക്കുക: "എല്ലാ ജനതകളും തങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ചരിക്കുന്നു. നാം നമ്മുടെ ദൈവമായ യാഹ്‌വെയുടെ നാമത്തില്‍ എന്നെന്നും വ്യാപാരിക്കും"(മിക്കാ: 4; 5). ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനു ദൈവജനത്തെ സജ്ജരാക്കുന്ന ശുശ്രൂഷയിലാണ് മനോവ!

കുണ്ടുകുളവും പ്രാദേശിക തമാശകളും!

'നിച്ച് ഓഫ് ട്രൂത്ത്‌ സംഘടപ്പിച്ച സംവാദത്തില്‍ താന്‍ നടത്തിയ ഇസ്ലാമിക സ്തുതിഗീതങ്ങള്‍ക്ക് പിന്തുണയുമായി നോബിള്‍ തോമസ്‌ എന്ന അവതാരം പ്രത്യക്ഷപ്പെട്ടതോടെ കുണ്ടുകുളം ആവേശത്തിന്റെ പാരമ്യതയില്‍ എത്തിപ്പെട്ടിരിക്കുകയാണ്. നോബിളിന്റെ ജല്പനങ്ങളെക്കുറിച്ച് നാം മനസ്സിലാക്കിക്കഴിഞ്ഞുവെങ്കിലും, കുണ്ടുകുളത്തിന്റെ പൈശാചിക സന്ദേശത്തെക്കുറിച്ചു കൂടുതലായി നാം ചര്‍ച്ചചെയ്തില്ല. ആയതിനാല്‍, ഇയാള്‍ ഇസ്ലാമിനെ മഹത്വമണിയിച്ചുകൊണ്ടു നടത്തിയ ഭോഷ്ക്കുകളെ സംബന്ധിച്ചുള്ള സംക്ഷിപ്തരൂപം ഇവിടെ അവതരിപ്പിക്കാം. അതോടൊപ്പം ഇയാളുടെ വാദഗതികളിലെ അസംബന്ധവും ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

ഇസ്ലാമിക ഭീകരതകൊണ്ട് ലോകമെങ്ങും ഭീതിയിലാണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇസ്ലാംമതത്തിന് ഏറെ 'മൈലേജ്' ഉണ്ടാക്കിക്കൊടുക്കുന്ന പ്രഘോഷണമാണ് കുണ്ടുകുളം കാഴ്ചവച്ചത്. വേദിയില്‍ ഉപവിഷ്ടരായിരുന്ന ഇസ്ലാമിക 'പണ്ഡിത' കുബുദ്ധികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഇസ്ലാംമതത്തെ മഹത്വംകൊണ്ടു മൂടാന്‍ കുണ്ടുകുളം അതീവതാല്‍പര്യം കാണിച്ചു. തന്റെ പ്രാദേശിക ഭാഷാശൈലിയില്‍ വിദൂഷകനാകാനും ഇയാള്‍ ശ്രമിച്ചു. കത്തോലിക്കാസഭയില്‍ ഇത്തരം ചില തമാശക്കാര്‍ അരങ്ങുതകര്‍ക്കുന്നത് നമുക്കറിയാം. സഭാവസ്ത്രം അണിഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഇകഴ്ത്താന്‍ ഇവര്‍ക്കു യാതൊരു മടിയുമില്ല. സദസ്സിലിരിക്കുന്നവരുടെ പ്രശംസ ലഭിക്കുമെന്നു കണ്ടാല്‍ ദൈവദൂഷണം പറയാനും ഇക്കൂട്ടര്‍ തയ്യാറാണ്. ഇത്തരത്തില്‍ അശ്ലീലച്ചുവയോടെ വഷളത്വം വിളമ്പുന്ന ഒരു സരസ്സനാണ് 'ജോസഫ് പുത്തന്‍പുര'! കേള്‍വിക്കാര്‍ ആസ്വദിക്കുന്നുവെന്നു കണ്ടാല്‍, തന്റെ വഷളന്‍ തമാശകളുടെ മൂര്‍ച്ച കൂട്ടുകയും, തമാശകള്‍ അസഭ്യവര്‍ഷത്തിലേക്ക് വഴിമാറ്റുകയും ചെയ്യും. അങ്ങനെയൊരിക്കലാണ് 'പ്രൊട്ടസ്റ്റന്റ്' വിശ്വാസികളുടെ തന്തയ്ക്കു വിളിക്കാന്‍ പുത്തന്‍പുര തയ്യാറായത്! ദൈവത്തിന്റെ വചനം ഇവര്‍ക്കൊക്കെ വെറും തമാശയാണ്! വചനത്തില്‍ അടങ്ങിയിരിക്കുന്ന ഗൗരവത്തെ മറച്ചുവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ഇക്കൂട്ടരെ ആസ്വദിക്കുന്ന അനേകരുണ്ട്. ലോകത്തില്‍ മാത്രം പ്രത്യാശയര്‍പ്പിച്ചിരിക്കുന്ന ഇവരെ അതില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അവതരിച്ചിരിക്കുന്നവരാണ് കത്തോലിക്കാസഭയിലെ ഈ വിദൂഷകര്‍!

പലസ്തീനായിലെ ചില തമാശക്കാരെ തിരഞ്ഞെടുത്തല്ല യേഹ്ശുവാ അവിടുത്തെ ശുശ്രൂഷ ഭരമേല്പിച്ചത്; മറിച്ച്, ദൈവവചനത്തെ ഗൗരവത്തോടെ സമീപിക്കാന്‍ തയ്യാറായ നിഷ്കപടരായ യെഹൂദരെയായിരുന്നു! ഇവരുടെ പ്രഘോഷണമാണ് ലോകത്ത് വിപ്ലവമുണ്ടാക്കിയത്. ഹാസ്യസാമ്രാട്ടുകള്‍ ആരും അപ്പസ്തോലന്മാരില്‍ ഉണ്ടായിരുന്നില്ല. തങ്ങള്‍ ഭയത്തോടും വിറയലോടും കൂടെ സമീപിച്ച ദൈവവചനം, അതേ വൈകാരികതയോടെതന്നെ അവര്‍ ലോകത്തോടു വിളിച്ചുപറഞ്ഞു! എന്നാല്‍, അഭിനവ 'അപ്പസ്തോലന്മാര്‍ക്ക്' ദൈവവചനം എന്നത് തമാശയാണ്! വചനമുപയോഗിച്ചു തമാശകള്‍ പറയുന്നവര്‍ യഥാര്‍ത്ഥ സത്യം തിരിച്ചറിയുന്നില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ചോദിക്കുന്നു: "എന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടം പോലെയുമല്ലേ?"(ജറെമി: 23; 29). അവിടുത്തെ ചോദ്യം ഏറ്റെടുത്ത അപ്പസ്തോലന്മാര്‍ ഇപ്രകാരം പ്രഖ്യാപിച്ചു: "ദൈവത്തിന്റെ വചനം സജ്ജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ: 4; 12). വചനം വാളായിരിക്കുന്നതുകൊണ്ടുതന്നെ, അത് കൈകാര്യം ചെയ്യുന്നത് ഗൗരവത്തോടെയായിരിക്കണം! കുരങ്ങന്റെ കയ്യിലെ പൂമാലപോലെയാണ് ഭോഷന്മാരുടെ കയ്യിലെ വചനം. വചനത്തെ തങ്ങളുടെ തമാശകള്‍ പ്രകടിപ്പിക്കാനായി ആരും ഉപയോഗിക്കരുത്.

ഇനി വിഷയത്തിലേക്കു മടങ്ങിവരാം. കുരുടന്‍ ആനയെ കണ്ടതുപോലെയാണ് കുണ്ടുകുളം ഇസ്ലാമിനെ മനസ്സിലാക്കി വച്ചിരിക്കുന്നതെന്നു പറയാതെവയ്യ! കാരണം, ഇസ്ലാമിനെ അടുത്തറിഞ്ഞിട്ടുള്ള ഏതൊരാള്‍ക്കും കുണ്ടുകുളത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ പൈശാചികതയില്‍നിന്നു വിവേചിക്കാന്‍ കഴിയുന്നത് ഇതാണ്. കുട്ടിക്കാലം മുതല്‍ ഇക്കാലംവരെയും വിന്‍സന്റ് കുണ്ടുകുളം അറിഞ്ഞിട്ടുള്ള ചുരുക്കം ചില ഇസ്ലാംമത വിശ്വാസികളെക്കുറിച്ചുള്ള ബാഹ്യവീക്ഷണം മാത്രമല്ല ഇസ്ലാംമതം. ഇസ്ലാംമതത്തെക്കുറിച്ചോ ഈ മതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചോ യാതൊരു വിവരവുമില്ലാതെ, ഈ മതത്തോടു സംവദിക്കാന്‍ ആരാണ് കുണ്ടുകുളത്തെ ചുമതലപ്പെടുത്തിയതെന്നു മനോവയ്ക്കറിയില്ല. ഖുറാന്‍ എന്ന ഗ്രന്ഥത്തെയും മുഹമ്മദിന്റെ ദിനചര്യകളെയും ആധാരമാക്കി നിലകൊള്ളുന്ന ഇസ്ലാംമതത്തില്‍നിന്നാണ് ഈ ലോകത്തു വിഹരിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൊടും ഭീകരരുടെയും ഉദ്ഭവം! ഇതില്‍നിന്നുതന്നെ ഈ മതത്തില്‍ നിലനില്‍ക്കുന്ന പൈശാചികതയെ തിരിച്ചറിയാന്‍ സാമാന്യബോധമുള്ള ഏതൊരുവനും സാധിക്കും. എന്നാല്‍, കുണ്ടുകുളത്തിനും ഇയാളുടെ ഉപജാപക സംഘത്തിനും ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ആയതിനാല്‍, 'കുരുടനും ആനയും' എന്ന പ്രയോഗം ഇവിടെ അനിവാര്യമായി വന്നു! അറിയാത്ത പണി ഏറ്റെടുക്കുന്ന ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന ദുരന്തംതന്നെയാണ് കുണ്ടുകുളത്തിനും ഭവിച്ചത്. എന്നാല്‍, ഇത്തരം 'ഊളത്തരങ്ങള്‍' അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമാകുമെന്ന വസ്തുത തിരിച്ചറിയാന്‍ സഭാനേതൃത്വം തയ്യാറാകണം.

എന്താണു കുണ്ടുകുളം കണ്ട ഇസ്ലാം?

ചെറിയചെറിയ തമാശകളിലൂടെ ഇസ്ലാമിക മഹത്വം പ്രഘോഷിച്ചു തുടങ്ങിയ കുണ്ടുകുളം ചെന്നെത്തിയത് പൈശാചികതയുടെ പൂര്‍ണ്ണതയിലായിരുന്നു. തുടക്കം ഇങ്ങനെ: തന്റെ സ്വദേശമായ ചിറ്റാട്ടുകരയിലെ അങ്ങാടിയില്‍ കച്ചവടം നടത്തുന്ന ഏക മുസ്ലീമാണത്രെ 'മൊയ്ദീക്ക'! നാരങ്ങാമിഠായി കിട്ടുമെന്ന കാരണത്താല്‍ കുണ്ടുകുളം സ്ഥിരമായി ഇയാളുടെ കടയില്‍നിന്നു മാത്രമാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. ക്രിസ്ത്യാനികള്‍ മാത്രം അധിവസിക്കുന്ന ഒരു പ്രദേശത്ത് കച്ചവടവുമായി നിലനില്‍ക്കാന്‍ 'മൊയ്ദീക്ക' പ്രയോഗിച്ച കച്ചവടതന്ത്രം മനസ്സിലാക്കാന്‍ ബാലനായിരുന്ന കുണ്ടുകുളത്തിനു സാധിക്കാതെപോയത് സ്വാഭാവികം. എന്നാല്‍, വാര്‍ദ്ധക്യത്തോടടുത്ത ഈ കാലഘട്ടത്തിലും നാരങ്ങാമിഠായിയുടെ 'ട്രിക്' തിരിച്ചറിയാതെപോകുന്നത് ഒരു പോരായ്മ തന്നെയാണ്! പിന്നീട് കുണ്ടുകുളം ഇസ്ലാമിനെ പരിചയപ്പെടുന്നത് പാവറട്ടി സ്കൂളിലേക്കുള്ള യാത്രകളിലായിരുന്നു. സ്കൂളിലേക്കു പോകുന്നവഴി സ്ഥിരമായി കല്ലെറിയുന്ന മാവിന്റെ ഉടമ ഒരു പ്രവാസിയുടെ ഭാര്യയാണ്. കല്ലെറിയുമ്പോള്‍ ജനാലയുടെ ചില്ലുകളും മേല്‍ക്കൂരയിലെ ഓടുകളും പൊട്ടാറുണ്ട്. കുണ്ടുകുളത്തിന്റെയും സംഘത്തിന്റെയും ശല്യം സഹിക്കാതെവന്നപ്പോള്‍, കല്ലേറില്‍നിന്നു രക്ഷപ്പെടാനായി ആ സ്ത്രീ മാങ്ങ പറിച്ചുകൊടുത്തു! അതില്‍ തൃപ്തരാകാത്ത കുണ്ടുകുളവും സംഘവും മാവിലേറ് തുടര്‍ന്നുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ ആ സ്ത്രീ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഓടും ചില്ലും പൊട്ടിക്കാതെ എറിയണം എന്നതായിരുന്നു ആ നിര്‍ദ്ദേശം! ആ മുസ്ലീം സ്ത്രീയുടെ ഹൃദയവിശാലതയെക്കുറിച്ചാണ് പിന്നീട് കുണ്ടുകുളം വാചാലനായത്!

ഇവിടെ എന്താണു നാം മനസ്സിലാക്കേണ്ടത്! ക്രിസ്ത്യാനികളുടെയിടയില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു സ്ത്രീയാണ് അവര്‍. അവരുടെ ഭര്‍ത്താവ് വിദേശത്തു ജോലിചെയ്യുന്നു. മൂന്നു കുഞ്ഞുമക്കളോടൊപ്പം ജീവിക്കുന്ന ആ സ്ത്രീ വിവേകത്തോടെ പ്രവര്‍ത്തിച്ചു എന്നതില്‍ക്കവിഞ്ഞ്‌, ഇസ്ലാമിന്റെ ഹൃദയവിശാലതയായി ഈ സംഭവത്തെ പരിഗണിക്കേണ്ടതുണ്ടോ? ഇസ്ലാമുമായി സംവദിക്കാന്‍ കടന്നുവന്ന ഒരു വൈദീകനാണ് ഇസ്ലാമിക കീര്‍ത്തനങ്ങളുമായി വേദിയില്‍ നിറഞ്ഞുനിന്നത്. ഇവിടംകൊണ്ടൊന്നും കുണ്ടുകുളം സ്തുതികള്‍ അവസാനിപ്പിച്ചില്ല. തന്നോടൊപ്പം സ്കൂളില്‍ പഠിച്ച അഷ്‌റഫിലാണ് ഇസ്ലാമിന്റെ മഹത്വം മൂന്നാമതായി കുണ്ടുകുളം ദര്‍ശിച്ചത്! അഷ്റഫിന്റെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന കോഴി വറുത്തതിന്റെ രുചിയെ ഇസ്ലാമിന്റെ മഹത്വമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴയകാലത്തൊക്കെ സ്കൂളില്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ കൂട്ടുകാര്‍ പരസ്പരം കറികള്‍ പങ്കുവയ്ക്കുന്ന ഒരു നല്ലശീലം ഉണ്ടായിരുന്നുവെന്നത് പുതുതലമുറയ്ക്ക് ഒരുപക്ഷെ അജ്ഞാതമായിരിക്കാം. എന്നാല്‍, നാല്പതു കഴിഞ്ഞ ആരും ഇക്കാര്യത്തില്‍ അജ്ഞരായിരിക്കില്ല. ജാതിമതഭേദമന്യേ സകല കുട്ടികളും ശീലിച്ചിരുന്ന സംസ്ക്കാരമാണിത്! ഇതിലൂടെയൊക്കെ ഇസ്ലാമിന്റെ മാത്രം മഹത്വമാണ് കുണ്ടുകുളം കാണുന്നതെങ്കില്‍, ഇദ്ദേഹത്തിനു സാരമായിത്തന്നെ എന്തോ സംഭവിച്ചിട്ടുണ്ട്.

ഇസ്ലാമിക കീര്‍ത്തനങ്ങള്‍ ഇവിടംകൊണ്ടും അവസാനിച്ചില്ല. ആലുവ മംഗലപ്പുഴ സെമിനാരിയിലെ ഒരു വിദ്യാര്‍ത്ഥി റോഡപകടത്തില്‍ മരിച്ചപ്പോള്‍, സെമിനാരിയുടെ സമീപത്തുള്ള ജുമാ മസ്ജിദിലെ മൗലവിയും കൂട്ടാളികളും ക്ഷേമാന്വേഷണത്തിനായി വന്നുവെന്നതാണ് മറ്റൊരു മാഹാത്മ്യമായി കുണ്ടുകുളം കാണുന്നത്. മരണവീട്ടില്‍ സന്ദര്‍ശനം നടത്തുകയെന്നത് മനുഷ്യരായ എല്ലാ അയല്‍വാസികളും ചെയ്യുന്നതാണ്. കടുത്ത ശത്രുതയില്‍ കഴിയുന്നവരാണെങ്കില്‍പ്പോലും, മരണവിവരം അറിയുമ്പോഴും അപകടങ്ങള്‍ സംഭവിക്കുമ്പോഴും പഴയ ശത്രുതകളെല്ലാം അവഗണിക്കുന്നത് സര്‍വ്വസാധാരണമായ ഒരു കാര്യമായിട്ടാണ്‌ മനോവ ഇന്നുവരെ ധരിച്ചുവച്ചിരുന്നത്!

മതഗ്രന്ഥത്തെ അറിഞ്ഞതുകൊണ്ട്‌ മതത്തെ അറിയാന്‍ കഴിയില്ലെന്നാണ് കുണ്ടുകുളത്തിന്റെ അഭിപ്രായം. ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടത് ബൈബിളിലെ ഉപദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ഇസ്ലാം ജീവിക്കുന്നത് ഖുറാനിലെയും ഹദീസുകളിലെയും ഉപദേശങ്ങളെ അടിസ്ഥാനമാക്കിയാണ്. മുഹമ്മദിന്റെ ദിനചര്യകള്‍ എന്തായിരുന്നുവെന്ന് ഒരു മുസ്ലീം മനസ്സിലാക്കുന്നത് ഹദീസുകളിലൂടെയാണെന്നു നമുക്കറിയാം. ഇസ്ലാമിക ശരിയത്ത് നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതും ഈ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ്. അതുപോലെതന്നെ, സനാതന ധര്‍മ്മം അനുസരിക്കുന്നവനാണ് യഥാര്‍ത്ഥ ഹിന്ദു. ഓരോ മതങ്ങളുടെയും ഗ്രന്ഥങ്ങള്‍ നല്‍കുന്ന ഉപദേശങ്ങളാണ് ആ മതങ്ങളുടെ രൂപവും ഭാവവും സംസ്ക്കാരവും. അങ്ങനെയെങ്കില്‍, മതഗ്രന്ഥത്തെ പഠിക്കുക എന്നതില്‍ക്കവിഞ്ഞ് മതത്തെ പഠിക്കാനുള്ള മാര്‍ഗ്ഗം മറ്റെന്തോ ആണെന്നു പറയുന്നതിലൂടെ, വിവിധോദ്ദേശയങ്ങളാണ് ഇദ്ദേഹം പറയാതെ പറയുന്നത്. അതായത്, ഖുറാനിലെ പൈശാചികത നോക്കി ഇസ്ലാമിന്റെ സംസ്ക്കാരം അറിയാന്‍ ശ്രമിക്കരുത് എന്ന ഉപദേശമാണ് വിവിധോദ്ദേശങ്ങളില്‍ ഒന്നാമത്തേത്. ഇസ്ലാമിക സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന ക്രൈസ്തവ യുവാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് രണ്ടാമത്തെ ലക്‌ഷ്യം. ഇക്കാലഘട്ടത്തില്‍ അനേകര്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞത് സംവാദങ്ങളും ബൈബിള്‍ വ്യാഖ്യാനങ്ങളും പരിശോധിച്ചതുകൊണ്ടാണ്. അല്ലാഹു പിശാചാണെന്നും ഈസാനബി എതിര്‍ക്രിസ്തുവാണെന്നും അനേകര്‍ മനസ്സിലാക്കിയത് മനോവയിലൂടെയായിരിക്കാം. ഇതൊന്നും കത്തോലിക്കാസഭയിലെ ചില ആചാര്യന്മാര്‍ക്ക് സുഖിക്കുന്നില്ല!

ഇതിനേക്കാളെല്ലാം ഗുരുതരമായ ഒരു സംഗതി വിവിധോദ്ദേശങ്ങളില്‍ മറഞ്ഞിരിപ്പുണ്ട്. യുവാക്കള്‍ ബൈബിളിലേക്കു തിരിയുന്നതിലെ അസ്വസ്ഥതയാണത്! എന്തെന്നാല്‍, നേതാക്കന്മാരുടെ കാട്ടിക്കൂട്ടലുകളും വിജാതിയ അനുകരണങ്ങളും യുവാക്കളില്‍ അസംതൃപ്തി ജനിപ്പിക്കുന്നത് ബൈബിളില്‍ അവഗാഹം നേടിയതുകൊണ്ടാണ്. വചനവിരുദ്ധമായ ആശയങ്ങളുമായി കടന്നുവരുന്ന വൈദീകരെ അവഗണിക്കാന്‍ ഇന്നത്തെ യുവാക്കള്‍ക്കു സാധിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്ന യുവാക്കളുടെ മുന്‍പില്‍ കാറ്റുപോയ ബലൂണ്‍പോലെ നില്‍ക്കാനല്ലാതെ, മറുപടിപറയാന്‍ കഴിയാത്ത അവസ്ഥ നേതാക്കന്മാര്‍ക്കിടയിലുണ്ട്. പത്തുവര്‍ഷത്തോളം സെമിനാരിയില്‍ പഠിച്ചവരെക്കാള്‍ ആഴത്തില്‍ വചനം പഠിച്ച പതിനെട്ടുകാര്‍ ഇന്ന് കേരളത്തിലുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. ഈ തിരിച്ചറിവുകള്‍ സഭാനേതാക്കന്മാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഈ അവസ്ഥയ്ക്കു കാരണം ബൈബിളാണെന്ന് ഇവര്‍ തിരിച്ചറിയുന്നു. മതഗ്രന്ഥമല്ല മതത്തെ പഠിക്കാനുള്ള മാര്‍ഗ്ഗമെന്നുള്ള കുണ്ടുകുളത്തിന്റെ ജല്പനം കേള്‍ക്കുന്നവര്‍ നേതാക്കന്മാരുടെ അജണ്ട തിരിച്ചറിയട്ടെ!

ബൈബിളില്‍നിന്നല്ലാതെ പൂര്‍ണ്ണതയോടെ യേഹ്ശുവായെ കണ്ടെത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ബൈബിള്‍ വായിച്ചതുകൊണ്ടു മാത്രം ക്രിസ്തുമതം സ്വീകരിച്ച പലരെയും മനോവയ്ക്കറിയാം. പള്ളികള്‍ സന്ദര്‍ശിക്കുകയോ പ്രഘോഷണങ്ങള്‍ കേള്‍ക്കുകയോ ചെയ്യാതെ, ബൈബിളിലെ വചനങ്ങള്‍ വായിച്ചതിലൂടെ മാറ്റിമറിക്കപ്പെട്ട അനേകം ജീവിതങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇതു ഗ്രഹിക്കാന്‍ കുണ്ടുകുളത്തിനും സഹകാരികള്‍ക്കും സാധിക്കില്ല. കാരണം, ഇവര്‍ ബൈബിള്‍ പഠിച്ചിട്ടില്ല എന്നതുതന്നെ! ബൈബിളും ഖുറാനും മനസ്സിലാക്കാത്തവന്‍ ഇസ്ലാമിക സംവാദത്തിനു തുനിയരുത്. അല്ലാത്തപക്ഷം, കുണ്ടുകുളത്തെപ്പോലെ 'കുണ്ടില്‍' പതിക്കും! ഇക്കാര്യം വ്യക്തമാക്കുന്ന പ്രകടനമാണ് ഇദ്ദേഹം പിന്നീടു കാഴ്ചവച്ചത്. എല്ലാ മതഗ്രന്ഥങ്ങളും പ്രഖ്യാപിക്കുന്നത് സനാതനവും സമാധാനവുമാണെന്ന പ്രഖ്യാപനത്തിലൂടെ, തനിക്ക് ഒരു മതഗ്രന്ഥത്തെയും അറിയില്ലെന്ന യാഥാര്‍ത്ഥ്യം ഇയാള്‍ വ്യക്തമാക്കി. ബൈബിളിലെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ബൈബിളിനെ ഇകഴ്ത്താനും കുണ്ടുകുളം തയ്യാറായി. കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തിലെ പത്താം അദ്ധ്യായത്തിലെ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഇയാള്‍ നടത്തിയത് വിജാതിയ പ്രീണനമായിരുന്നു. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്ന മുന്നറിയിപ്പിനെ പുച്ഛിച്ചുതള്ളാനായി കുണ്ടുകുളത്തിന്റെ വക ഒരു വിവരണവുമുണ്ടായിരുന്നു.

പൗലോസ് അപ്പസ്തോലന്‍ ഉദ്ദേശിച്ചത് അന്യമതക്കാരെയല്ല എന്ന വിചിത്രമായ ന്യായവാദമാണ് കുണ്ടുകുളം നിരത്തിയത്. സാത്താന്‍സേവ നടത്തിക്കൊണ്ടിരുന്ന ചിലര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍, അവര്‍ക്കു നല്‍കിയ ഉപദേശമായിരുന്നത്രെ അത്. അതുപോലെതന്നെ, സാത്താന്‍സേവ നടത്തുന്നവരുടെ വീട്ടിലെ ഭക്ഷണം മാത്രമാണ് വിഗ്രഹാര്‍പ്പിതമെന്ന വിവരംകെട്ട വ്യാഖ്യാനവും ഇയാള്‍ നടത്തി! അതായത്, സാത്താന്‍ എന്ന പേരില്‍ പൂജകള്‍ നടത്തുന്നവര്‍ മാത്രമാണ് വിജാതിയര്‍; ഈ പൂജകളില്‍ അര്‍പ്പിക്കപ്പെടുന്ന കാഴ്ചകള്‍ മാത്രമാണ് വിഗ്രഹാര്‍പ്പിതം! സെക്കുലറിസത്തിന്റെ ദുരാത്മാവിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന സാത്താന്റെ അടിമകള്‍ ഇന്ന് പഠിപ്പിക്കുന്നത് ഈ പൈശാചികതയാണ്. മാനവരാശിയെ ഒന്നടങ്കം നരകത്തില്‍ പതിപ്പിക്കാനുള്ള മുഴുവന്‍ ആയുധങ്ങളും ധരിച്ചാണ് സഭാധികാരികള്‍ ഇന്ന് നിലയുറപ്പിച്ചിരിക്കുന്നത്. മംഗലപ്പുഴ സെമിനാരിയിലെ അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത് ഈ പൈശാചികതയാണെങ്കില്‍, ഇവരില്‍നിന്നു പഠിച്ചിറങ്ങുന്നവരില്‍ കുടികൊള്ളുന്നത് എത്രത്തോളം പൈശാചികതയായിരിക്കും!

ഏറ്റവും കൂടുതല്‍ തവണ മനോവ ഉപയോഗിച്ചിട്ടുള്ളതും അതീവപ്രാധാന്യമുള്ളതുമായ ബൈബിള്‍ ഉപദേശം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). സാത്താന്‍സേവക്കാരെ മാത്രമാണ് വിജാതിയരുടെ ഗണത്തില്‍ അപ്പസ്തോലന്‍ വിവക്ഷിച്ചതെങ്കില്‍ ഇങ്ങനെയൊരു വെളിപ്പെടുത്തലിന്റെ ആവശ്യംതന്നെയില്ല. എന്തെന്നാല്‍, സാത്താന്‍സേവക്കാര്‍ ആരാധിക്കുന്നത് സാത്താനെയാണ് ആരാധിക്കുന്നതെന്നു മനസ്സിലാക്കാന്‍ പൗലോസിന്റെ വെളിപ്പെടുത്തല്‍ ആവശ്യമുണ്ടോ? ഗ്രീക്കുകാര്‍ ബുദ്ധിമാന്ദ്യം സംഭവിച്ച ജനതയാണെന്ന് കുണ്ടുകുളം ധരിക്കരുത്; മറിച്ച്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വശാസ്ത്രജ്ഞരെല്ലാം ഗ്രീക്കുകാരായിരുന്നു. വിജ്ഞാനം അന്വേഷിക്കുന്ന സമൂഹമാണ് ഗ്രീക്കുകാരെന്നു വെളിപ്പെടുത്തിയത് പൗലോസ് തന്നെയാണ്. ഇതു നോക്കുക: "യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു"(1 കോറി:1; 22). സാത്താന്‍സേവക്കാര്‍ ആരാധിക്കുന്നത് സാത്താനെയാണെന്ന് ഗ്രീക്കുകാരോട് പറയാന്‍ തക്കവിധം അല്പജ്ഞാനിയായ മനുഷ്യനായിരുന്നില്ല പൗലോസ്! അപ്പസ്തോലന്‍ ഇവിടെ വ്യക്തമാക്കിയത് സത്യദൈവത്തെ ആരാധിക്കാതെ, അന്യദേവന്മാരെ ആരാധിക്കുന്ന സമൂഹത്തെ തന്നെയാണ്. അന്യദേവന്മാരെ ആരാധിക്കുന്നവരാണ് വിജാതിയര്‍ എന്ന് വെളിപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഒരു ഗ്രന്ഥംതന്നെ നിര്‍മ്മിക്കാന്‍ കഴിയും.

സാത്താന്‍സേവക്കാരും മറ്റു വിജാതിയരും തമ്മില്‍ ചെറിയൊരു വ്യത്യാസം മാത്രമേയുള്ളൂ. എന്തെന്നാല്‍, സാത്താനെ സാത്താനായിതന്നെ അംഗീകരിച്ചുകൊണ്ട് സാത്താന്‍സേവക്കാര്‍ അവനെ ആരാധിക്കുന്നുവെങ്കില്‍, സാത്താനെ ദൈവമെന്നു വിളിച്ച് വിജാതിയര്‍ ആരാധിക്കുന്നു. സാത്താനെ ദൈവമായി ആരാധിക്കുന്നതാണ് കൂടുതല്‍ ഗൗരവമുള്ള തിന്മ! കാരണം, മഹത്വപൂര്‍ണ്ണനായ ദൈവത്തിന്റെ പദവിയിലേക്കു ശപിക്കപ്പെട്ട സാത്താനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇവര്‍! വിജാതിയതയെക്കുറിച്ചും വിഗ്രഹങ്ങളെക്കുറിച്ചും കുണ്ടുകുളം നല്‍കുന്ന വിവരണത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് സാത്താന്റെ ലക്ഷ്യമാണ്‌. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക സന്ദേശങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചവര്‍ ഇന്നു സഭയില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായി 'കുണ്ടുകുളങ്ങളെ' പരിഗണിക്കാം! കുണ്ടുകുളമേ, വിശ്വാസികളുടെ ചില സംശയങ്ങള്‍ നിവര്‍ത്തിച്ചുതരാന്‍ താങ്കള്‍ക്കു കഴിയുമോ? ഇതാണ് ഒരു ചോദ്യം: സാത്താനെ ആരാധിക്കാത്തവരും ക്രിസ്തുവിനെ പ്രതീക്ഷയോടെ കാത്തിരുന്നവരും യാക്കോബിന്റെ സന്തതികളുമായ സമരിയാക്കാര്‍ എങ്ങനെയാണ് വിജാതിയരുടെ ഗണത്തില്‍ എണ്ണപ്പെട്ടത്? അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങള്‍ വിജാതിയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍"(മത്താ: 10; 5, 6).

ഈ വചനത്തില്‍നിന്നു കുണ്ടുകുളം മനസ്സിലാക്കിയത് എന്താണ്? സാത്താന്‍സേവക്കാരും സമരിയാക്കാരും തമ്മില്‍ എന്തു പൊരുത്തമാണുള്ളത്? യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയവരില്‍ സമരിയാക്കാരെ എന്തുകൊണ്ട് പരിഗണിച്ചില്ല? സമരിയാക്കാരും യിസ്രായേല്‍ വംശത്തില്‍നിന്നു നഷ്ടപ്പെട്ടുപോയവരാണ്. എന്നാല്‍, വിജാതിയരുമായി സഹാവസിച്ചു എന്നതാണ് സമരിയാക്കാരുടെ പോരായ്മ! യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി കടന്നുവരുമ്പോള്‍ മൂന്നു സമൂഹങ്ങള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. യഹൂദര്‍, സമരിയാക്കാര്‍, വിജാതിയര്‍ അഥവാ ഗ്രീക്കുകാര്‍. ഗ്രീക്കുകാരെയാണ് സകല വിജാതിയതയുടെയും പ്രതിനിധിയായി ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, സത്യദൈവമായ യാഹ്‌വെയെ മാത്രം ആരാധിക്കുകയും യെരുശലേമില്‍ ആരാധനയര്‍പ്പിക്കുകയും ചെയ്തിരുന്ന യൂഹൂദാ-ബെന്യാമിന്‍ ഗോത്രക്കാരെയാണ് യെഹൂദര്‍ എന്ന് വിളിച്ചിരുന്നത്! മറ്റു പത്തു ഗോത്രങ്ങള്‍ അറിയപ്പെട്ടിരുന്നത് സമരിയാക്കാര്‍ എന്നപേരിലാണ്. ഇവര്‍ക്ക് യെരുശലേമില്‍ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെങ്കിലും, യാഹ്‌വെയായിരുന്നു ഇവരുടെയും ദൈവം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യഹൂദരോ സമരിയാക്കാരോ അല്ലാതെ മറ്റൊരു ജനതയും സത്യദൈവമായ യാഹ്‌വെയെ ആരാധിച്ചിരുന്നില്ല. ഇവരെക്കൂടാതെയുള്ള മറ്റെല്ലാ ജനതകളും വിജാതിയരാണെന്നു മാത്രമല്ല, ആ ജനതകള്‍ സേവിക്കുന്നത് സത്യദൈവത്തെയുമല്ല! സത്യദൈവമായ യാഹ്‌വെയെയല്ലാതെ, മറ്റെന്തിനെ ആരാധിക്കുന്നുവോ, അവയെല്ലാം വിഗ്രഹങ്ങളും പിശാചുക്കളുമാണ്. പൗലോസ് അപ്പസ്തോലന്‍ പ്രഖ്യാപിച്ചതും ഈ സത്യംതന്നെ!

വിജാതിയരുമായി സഹവസിച്ചതിലൂടെ വിജാതിയവരുടെ ഗണത്തില്‍ എണ്ണപ്പെട്ടവരാണ് സമരിയാക്കാര്‍ എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കി. സമരിയാക്കാര്‍ വിജാതിയരോടൊപ്പം എണ്ണപ്പെട്ടതുകൊണ്ടുതന്നെ, വിജാതിയരല്ലാത്തവരായി ഈ ഭൂമുഖത്ത് അവശേഷിച്ചത് യഹൂദര്‍ മാത്രമാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യഹൂദരില്‍നിന്നു മാത്രമല്ല, വിജാതിയരില്‍നിന്നുകൂടിയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു"(റോമ: 9; 24). യഹൂദര്‍, വിജാതിയര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി മാനവരാശി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത തെളിയിക്കാനാണ് ഈ ബൈബിള്‍വാക്യം ഇവിടെ ചേര്‍ത്തത്. നന്മയും തിന്മയും എന്നതാണ് ഈ വിഭജനത്തിന്റെ ആധാരം! തിന്മയില്‍നിന്നു നമയിലേക്കു മാറാനും വിജാതിയതയില്‍നിന്നു സ്വജാതിയതയിലേക്കു മാറാനും നമുക്കു മുന്നില്‍ ദൈവം ഒരുക്കിയിരിക്കുന്ന സാധ്യതയാണ് യേഹ്ശുവാ! യേഹ്ശുവായിലൂടെ ഏതൊരുവനും ദൈവപൈതലായി മാറാന്‍ സാധിക്കും! ഈ വിധത്തിലല്ലാതെ ആര്‍ക്കും ദൈവത്തിന്റെ മക്കളാകാന്‍ സാധിക്കില്ല! ഈ വചനം ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാ കാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). ദൈവത്തിന്റെ മക്കള്‍ ആരെന്നും സാത്താന്റെ മക്കള്‍ ആരെന്നും കുണ്ടുകുളത്തിന് അറിയില്ലെങ്കില്‍ മനോവ പറഞ്ഞുതരാം! ഈ വെളിപ്പെടുത്തല്‍ സൂക്ഷമതയോടെ പരിശോധിക്കുക: "യേഹ്ശുവായാണ് ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്"(1 യോഹ: 5; 1).

യഹൂദനായി എന്നതുകൊണ്ട് ആരും ദൈവത്തിന്റെ പുത്രനാകുന്നില്ല; മറിച്ച്, ദൈവപുത്രനില്‍ വിശ്വസിക്കുന്നവനാണ് ദൈവത്തിന്റെ പുത്രന്‍! അല്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ ആരാണെന്നു നോക്കുക: "യേഹ്ശുവാ അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്. ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്"(യോഹ: 8; 42-44). ഇതില്‍ക്കൂടതലായ തെളിവ് ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ? സ്വര്‍ഗ്ഗത്തിലെ ദൈവത്തില്‍നിന്നു വന്ന യേഹ്ശുവായുടെ വാക്കുകളെ ഖണ്ഡിക്കാനുള്ള എന്തെങ്കിലും ആശയങ്ങള്‍ കുണ്ടുകുളത്തിന്റെ പക്കലുണ്ടോ? യേഹ്ശുവായെയും അവനെ അയച്ചവനെയും വിശ്വസിക്കാത്ത സകലരും പിശാചിന്റെ മക്കളാണെന്നു മനോവ പറയുന്നത് സ്വമേധയാ അല്ല; യേഹ്ശുവായെയും അവിടുന്നയച്ച പരിശുദ്ധാത്മാവിനെയും കൂട്ടുപിടിച്ചാണ്! ദൈവത്തിന്റെ മക്കളാണ് ദൈവത്തിനു ബലിയര്‍പ്പിക്കുന്നത്; പിശാചിന്റെ മക്കള്‍ ദൈവത്തിനു ബലിയര്‍പ്പിക്കുകയില്ല! ആയതിനാല്‍, തെറ്റുപറ്റിയത് പൗലോസിനോ മനോവയ്ക്കോ അല്ല; കുണ്ടുകുളത്തിനും സമാന ചിന്താഗതിക്കാര്‍ക്കുമാണ്!

കത്തോലിക്കാസഭയിലെയും മറ്റുചില സഭകളിലെയും ആചാര്യന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന 'സെക്കുലര്‍' പ്രബോധനങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. വിജാതിയരുടെ വേദികളില്‍ കടന്നുചെന്ന് അവരെ അവരുടെ പൈശാചികതയില്‍ സ്ഥൈര്യപ്പെടുത്തുന്ന ചില വൈദീകവേഷധാരികള്‍ അവതരിച്ചിട്ടുണ്ട്. രക്ഷപ്രാപിക്കാനുള്ള വിജാതിയരുടെ സാധ്യതകള്‍ ഇല്ലാതാക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇക്കൂട്ടര്‍ നിറവേറ്റുന്നത്. വിജാതിയതയുടെ മാഹാത്മ്യം പ്രഘോഷിക്കുന്ന ഇക്കൂട്ടരില്‍നിന്നു മാറിനില്‍ക്കാന്‍ ദൈവമക്കള്‍ തയ്യാറാകണം. വിജാതിയരുടെ രക്ഷയ്ക്കു വിഘാതമായി നില്‍ക്കുന്ന ഒരുവനെയും ദൈവം അഭിഷേകം ചെയ്തിട്ടില്ല. ദൈവമക്കളെപ്പോലും തങ്ങള്‍ക്കു ലഭിച്ച മഹത്തായ ഭാഗ്യത്തില്‍നിന്നു വ്യതിചലിപ്പിച്ച് പിശാചിന്റെ ദത്തുപുത്രന്മാരാക്കാന്‍ അവന്‍ അഭിഷേകം ചെയ്ത് അയച്ചിട്ടുള്ളവര്‍ ഇന്ന് വിവിധ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിട്ടുണ്ട്. കുണ്ടുകുളത്തിന്റെ പ്രബോധനത്തിലൂടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു! വിജാതിയതയെ പിശാചുമായി ചേര്‍ത്തുവച്ചു പ്രസംഗിക്കുകയോ പഠിപ്പിക്കുകയോ ചെയ്‌താല്‍ സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാകുമെന്നും, വിജാതിയരെ അത് വേദനിപ്പിക്കുമെന്നുമാണ് കുണ്ടുകുള ആശയക്കാര്‍ കണ്ടെത്തുന്ന ന്യായം! ഇതൊന്നും അറിയാത്ത ദൈവമാണ് യേഹ്ശുവായെന്നു മനോവ കരുതുന്നില്ല. വിജാതിയരെ അവരുടെ പാപത്തില്‍ മരിക്കാന്‍ അനുവദിക്കുന്നിടത്തോളം അപകടം മറ്റൊന്നിലും മനോവ കാണുന്നുമില്ല!

വിജാതിയരെ നരകത്തിലേക്ക് അയച്ചുകൊണ്ടാല്ല അവരോടുള്ള സ്നേഹം പ്രഖ്യാപിക്കേണ്ടത്‌; മറിച്ച്, അവരെ സത്യം അറിയിച്ചുകൊണ്ടായിരിക്കണം. യേഹ്ശുവാ അരുളിച്ചെയ്തു: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). ആരോടു സുവിശേഷം പ്രസംഗിക്കാനാണ് യേഹ്ശുവാ ആഹ്വാനം ചെയ്തത്? സുവിശേഷം അറിഞ്ഞു രക്ഷിക്കപ്പെടാത്ത ജനങ്ങളോടല്ലേ? സുവിശേഷത്തില്‍ വിശ്വസിക്കാന്‍ തയ്യാറാകാതെ, തങ്ങളുടെ വിശ്വാസങ്ങളില്‍ത്തന്നെ തുടരുന്ന വിജാതിയരുടെ പ്രതിഫലം നിത്യശിക്ഷയാണെന്നു പ്രഖ്യാപിച്ചത് യേഹ്ശുവായാണ്. അവിടുത്തെ വാക്കുകള്‍ സത്യവുമാണ്! ഈ സത്യം വെളിത്തുകയെന്നതാണ് വിജാതിയരോടു നാം ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠമായ ജീവകാരുണ്യ പ്രവൃത്തി! ഈ സത്യം മറച്ചുവയ്ക്കുന്നവന്‍ സാത്താനുവേണ്ടി വിടുവേല ചെയ്യുന്നു. കുണ്ടുകുളത്തിന്റെ പൈശാചികതയില്‍ എന്തെങ്കിലും കുറവുവന്നാല്‍ അത് പരിഹരിക്കുന്നതിനായി അവതരിച്ചിരിക്കുന്ന പൈശാചിക പൂര്‍ണ്ണതയാണ് 'നോബിള്‍ തോമസ്‌ പാറയ്ക്കല്‍'! ഇവരൊക്കെ ഒരുകാര്യത്തില്‍ ആശ്വാസം കൊള്ളുന്നുണ്ട്. വിജാതിയത പൈശാചികതയാണെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും മനോവയെപ്പോലെ വളരെ ചെറിയൊരു വിഭാഗം മാത്രമേയുള്ളുവെന്നതാണ്‌ ഇവരുടെ ഏക ആശ്വാസം. കത്തോലിക്കാസഭയില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്ന വസ്തുതയാണ് ഇവരിലൂടെ പ്രഖ്യാപിക്കപ്പെട്ടത്!

വിജാതിയതയെ അനുകരിച്ചുകൊണ്ട് ദൈവവചനത്തെ ധിക്കരിക്കുന്ന അനേകര്‍ ക്രൈസ്തവസഭകളുടെ ആചാര്യന്മാരായി വിലസുന്നുണ്ട്. തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നതിനായി വിജാതിയതയെ പുകഴ്ത്തുന്ന ഇവരുടെ കുഴലൂത്തുകാരുടെ പ്രതിനിധിയായി കുണ്ടുകുളത്തെയും പരിഗണിക്കാന്‍ കഴിയും. സുന്ദരിയായ ഭാര്യ അടുത്തുണ്ടായിരിക്കെ, അയല്‍വാസിയുടെ വിരൂപയായ ഭാര്യയെ അഭിലഷിക്കുന്ന ചില മനോരോഗികള്‍ നമുക്കിടയിലുണ്ട്. ഇത്തരം മനോവൈകല്യമുള്ള വ്യക്തികളാണ് വിജാതിയതയെ മഹത്വപ്പെടുത്തിക്കൊണ്ടു സഭകളില്‍ വ്യാപരിക്കുന്നത്. ഈ വിഷയത്തിലേക്കു കൂടുതലായി കടക്കാതെ, കുണ്ടുകുളത്തിന്റെ മറ്റുചില പൈശാചിക ആശയങ്ങള്‍ക്കൂടി പരിശോധിക്കാം.

കുണ്ടുകുളം പറയുന്നു: "വൈവിദ്ധ്യതയും സാര്‍വ്വത്രികതയും ഉള്‍ക്കൊള്ളുന്ന ഒരു മതത്തെ മാത്രമേ ഞാന്‍ ഒരു മതമായി കാണുന്നുള്ളു. അത് ഞാന്‍ ഇസ്ലാമില്‍ കാണുന്നതുകൊണ്ടാണ് ഇസ്ലാമിനെ ഞാന്‍ ആദരിക്കുന്നത്"(വിന്‍സന്റ് കുണ്ടുകുളം: 12-11-2017, എറണാകുളം ടൗണ്‍ഹാള്‍). ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന എഡിറ്റ്‌ ചെയ്യപ്പെട്ട വീഡിയോയില്‍ കുണ്ടുകുളത്തിന്റെ ഇസ്ലാമിക സ്തുതികള്‍ ആരംഭിച്ചത് ഇപ്രകാരമായിരുന്നു. ആയതിനാല്‍, ഇവിടെനിന്നുതന്നെ നമുക്കും ആരംഭിക്കാം. വൈവിദ്ധ്യങ്ങളെയും സാര്‍വ്വത്രികതയെയും ഉള്‍ക്കൊള്ളുന്ന മതമാണോ ഇസ്ലാംമതം? ഇസ്ലാമിന്റെ പുണ്യഭൂമിയായി അവര്‍ പരിഗണിക്കുന്നത് മക്കയെയാണെന്നും, ഈ മക്ക സ്ഥിതിചെയ്യുന്നത് സൗദിഅറേബ്യയിലാണെന്നും നമുക്കറിയാം. അതിനാല്‍ത്തന്നെ, ഇസ്ലാമിനെ പഠിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സംസ്ക്കാരത്തെ മാറ്റിനിര്‍ത്തിയുള്ള പഠനം അസാദ്ധ്യമാണ്‌. ആ രാജ്യത്തു ജോലിചെയ്യുന്ന സ്ത്രീകളെല്ലാം ഇസ്ലാംമത വിശ്വാസികളല്ലെങ്കിലും, വസ്ത്രധാരണത്തില്‍ ഇസ്ലാമിക സ്ത്രീകളെ അനുകരിക്കണം എന്ന നിയമം അവിടെയുണ്ട്. ഇസ്ലാമിക ശരിയത്ത് നിയമങ്ങള്‍ അനുസരിച്ചു മാത്രമേ മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ അനുവാദമുള്ളുവെന്ന നിയമം വൈവിദ്ധ്യത്തെ അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ നിയമമല്ല!

തങ്ങളുടെ സംസ്ക്കാരം എല്ലാവരും ഏറ്റെടുക്കണമെന്നു ശഠിക്കുന്നവരെ വൈവിദ്ധ്യതയുടെയും സാര്‍വ്വത്രികതയുടെയും വക്താക്കളായി അവതരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, 'കുരുടനും ആനയും' എന്ന പ്രയോഗം വീണ്ടും പ്രസക്തമാകും! സൗദിയുടെ മണ്ണില്‍ ജീവിക്കുന്ന അമുസ്ലീങ്ങള്‍ 'പന്നിമാംസം' ഭക്ഷിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നു നമുക്കറിയാം. തങ്ങള്‍ ഭക്ഷിക്കുന്നതു മാത്രമേ മറ്റുള്ളവരും ഭക്ഷിക്കാവൂ എന്ന് ഏതെങ്കിലും മതം ശഠിക്കുന്നുവെങ്കില്‍, ആ മതം വൈവിദ്ധ്യതയെയോ സാര്‍വ്വത്രികതയെയോ അംഗീകരിക്കുന്ന മതമായി കഴിയില്ല. നോമ്പുകാലത്ത് മറ്റുള്ളവരുടെ ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കുന്നത് സൗദിയില്‍ മാതമാല്ലെന്നു നമുക്കറിയാം. എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും, ഇസ്ലാം ഭൂരിപക്ഷമായിരിക്കുന്ന പ്രദേശങ്ങളിലും ഈ നിയമം അവര്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ മാത്രമല്ല ഇസ്ലാം മറ്റുള്ളവരുടെമേല്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ അടിച്ചേല്പിക്കുന്നത്. തങ്ങളുടെതല്ലാത്ത ഒരു മതവിഭാഗത്തെയും ഭൂമിയില്‍ വച്ചുപൊറുപ്പിക്കരുതെന്നു പ്രഖ്യാപിച്ചിട്ടുള്ള ഏക മതഗ്രന്ഥം ഖുറാനാണ്. ഇതു മനസ്സിലാകണമെങ്കില്‍, വള്ളിട്രൗസറിട്ടു നടന്ന ബാല്യകാലത്ത്‌ 'മൊയ്ദീക്ക' വച്ചുനീട്ടിയ 'നാരങ്ങാമിഠായി'യുടെ മധുരം ഓര്‍മ്മിച്ചെടുത്തതുകൊണ്ടു സാധിക്കില്ല; മറിച്ച്, ഖുറാനില്‍നിന്നും, ഖുറാന്റെ സന്ദേശങ്ങളെ ജീവിതചര്യയാക്കി മാറ്റിയ ഇസ്ലാംമത വിശ്വാസികളില്‍നിന്നും പഠിക്കാന്‍ തയ്യാറാകണം. അപ്പോള്‍ മാത്രമേ ഇസ്ലാമികതയെന്നത് പിശാചിന്റെ പ്രസ്ഥാനമാണെന്നു മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ക്രിസ്തുവിന്റെ ദൈവത്വവും ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയും നിഷേധിക്കാന്‍ അവതരിച്ചിട്ടുള്ള ഒരു മതത്തെ ശ്ലാഘിക്കുന്നവന്‍ ചെയ്യുന്നത് ക്രിസ്തുവിനെയും രക്ഷയെയും നിഷേധിക്കുകയാണ്.

കുണ്ടുകുളം നടത്തിയ ജല്പനങ്ങളെല്ലാം ഇവിടെ കുറിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍, ഒരുകാര്യംകൂടി കുറിക്കുന്നു. ഒരുലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരുണ്ടെന്നു ഖുറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് വലിയ ശ്രേഷ്ഠതയായിട്ടാണ് കുണ്ടുകുളം കാണുന്നത്. ഈ പ്രവാചകന്മാരാണത്രെ, അനേകമതങ്ങളിലായി ആരാധനകള്‍ സ്വീകരിക്കുന്ന ദേവന്മാര്‍! ഖുറാനില്‍ത്തന്നെ ഇരുപത്തിയെട്ടോളം പ്രവാചകന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവരില്‍ പലരെയും ക്രിസ്ത്യാനികളും യഹൂദരും അംഗീകരിക്കുന്നുവെന്നുമാണ് കുണ്ടുകുളം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഇത്രത്തോളം മൗഢ്യത്തില്‍ ജീവിക്കുന്ന ഒരുവനാണ് കത്തോലിക്കാസഭയുടെ സെമിനാരിയില്‍ അദ്ധ്യാപനം നടത്തുന്നത്. പിശാച് ആഗ്രഹിക്കുന്നതും ഇതുതന്നെ! മനോവ വീണ്ടും പറയുന്നു: ക്രിസ്തുവിനെ നിഷേധിക്കാന്‍ അവതരിക്കപ്പെട്ട ഒരു മതത്തിന്റെ ഗ്രന്ഥത്തിലുള്ളതെല്ലാം വ്യാജങ്ങളാണ്! സാത്താന്‍ കൗശലപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തെ അംഗീകരിക്കുകയോ അത് അംഗീകരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്!

വീണിടത്തു കിടന്നുരുണ്ട കുണ്ടുകുളം!

കുണ്ടുകുളം ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണ്. ടൗണ്‍ഹാളില്‍ ഇയാള്‍ നടത്തിയ പൈശാചിക പ്രഘോഷണം തന്നെയാണ് ഈ ഉരുളലിനു കാരണമായത്. പ്രസംഗം കേട്ടവരില്‍ ദൈവമക്കളില്‍ പലരും വിവരമുള്ളവര്‍ ആയിരുന്നതുകൊണ്ട് പ്രതികരണങ്ങളുമുണ്ടായി. ഈ പ്രതികരണങ്ങള്‍ക്കുള്ള മറുപടിയുമായാണ് കുണ്ടുകുളം ഉരുളുന്നത്. ഇസ്ലാമിനെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള ക്രൈസ്തവ യുവാക്കള്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ കുണ്ടുകുളത്തെ പഞ്ഞിക്കിട്ടുകൊണ്ടിരിക്കുന്ന വിവരും ഏവരും അറിഞ്ഞുകാണുമല്ലോ! 'നിച്ച് ഓഫ് ട്രൂത്ത്' എന്ന സംഘടനയെയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും സംബന്ധിച്ച് നല്ല അവബോധമുള്ളവര്‍ ക്രൈസ്തവ യുവാക്കള്‍ക്കിടയിലുണ്ട്. ക്രിസ്ത്യാനികളെ പുലഭ്യം പറയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഇസ്ലാമിക സംഘടനയാണ് 'നിച്ച് ഓഫ് ട്രൂത്ത്‌'! ഇതിന്റെ സ്ഥാപക നേതാക്കളായ സക്കീര്‍ നായിക്കും എംഎം അക്ബറും ഇന്ന് ഒളിവിലാണ്. ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ എന്‍ഐഎ  അന്വേഷണം തുടങ്ങിയപ്പോഴാണ് ഇരുവരും രാജ്യംവിട്ടത്. ഇവരുടെ അനുയായികള്‍ സംഘടിപ്പിച്ച വേദിയിലായിരുന്നു കുണ്ടുകുളത്തിന്റെ പ്രസംഗാഭാസം!

കുണ്ടുകുളത്തെ ആദ്യമായി പഞ്ഞിക്കിട്ടത് ക്രിസ്ത്യാനികളായിരുന്നില്ല; മറിച്ച്, സംഘാടകര്‍ തന്നെയായിരുന്നു. തന്റെ പ്രസംഗം കഴിഞ്ഞയുടനെ കുണ്ടുകുളം സ്ഥലംവിട്ടു. എന്നാല്‍, പിന്നീടുവന്ന ഇസ്ലാമിക പ്രബോധകര്‍ ഇയാള്‍ക്കു നല്‍കിയ സത്ക്കാരം വിഭവസമൃദ്ധമായിരുന്നു. ഇസ്ലാമിനെ പ്രകീര്‍ത്തിച്ചവനു കിട്ടേണ്ടതുതന്നെ കിട്ടി! ഇസ്ലാമിനുവേണ്ടിയും മറ്റു വിജാതിയര്‍ക്കുവേണ്ടിയും ബൈബിളിലെ സത്യവചനങ്ങളെ വളച്ചൊടിച്ച കുണ്ടുകുളം, ഖുറാനെ സാര്‍വ്വത്രികമാക്കാന്‍ അതില്‍നിന്ന് ഒരു ആയത്തെടുത്തു തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ചപ്പോഴാണ് ഇയാള്‍ക്ക് പ്രഹരമേറ്റത്. ആയത്ത് ഇപ്രകാരമായിരുന്നു: "(മുഹമ്മദ്‌ നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല"(സുറ: 2; 62). എത്രത്തോളം വിശാലമായ വീക്ഷണവും രക്ഷയുമാണ് ഖുറാന്‍ ലോകത്തിനു മുന്‍പില്‍ വച്ചിരിക്കുന്നതെന്ന് കുണ്ടുകുളം ചോദിക്കുന്നു! അതായത്, മുഹമ്മദിലും അല്ലാഹുവിലും വിശ്വസിക്കാന്‍ തയ്യാറാകുന്നവരെ, ജാതിയോ മതമോ വര്‍ഗ്ഗമോ നോക്കാതെ രക്ഷിക്കുന്ന സന്ദേശം! യേഹ്ശുവായിലൂടെ മാത്രമുള്ള രക്ഷ ബൈബിള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജാതിയോ മതമോ വര്‍ഗ്ഗമോ ഭാഷയോ പരിഗണിക്കാതെ, സകലര്‍ക്കും യേഹ്ശുവായുടെ നാമത്തില്‍ ലഭിക്കുന്ന രക്ഷ കുണ്ടുകുളത്തിനു സ്വീകാര്യമല്ല.

ബൈബിള്‍ വായിക്കുന്നതുപോലും കുറ്റകരമാണെന്ന ധ്വനിയാണ് ഇയാളുടെ ശബ്ദത്തില്‍ നിറഞ്ഞുനിന്നത്. എന്നിരുന്നാലും ഈ വചനം ഒന്നു ശ്രദ്ധിക്കുക: "നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനംചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു"(1 കോറി: 12; 13). ഇതൊന്നും കുണ്ടുകുളത്തിനുവേണ്ടി എഴുതിയതല്ല; മറിച്ച്, നിങ്ങളാല്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ള പാവപ്പെട്ട ദൈവമക്കള്‍ക്കുവേണ്ടിയാണ്! എന്നാല്‍, ഇസ്ലാമിലൂടെ മാത്രമേ രക്ഷയുള്ളുവെന്നും മുഹമ്മദിലും അല്ലാഹുവിലും വിശ്വസിച്ചാല്‍ ദുഖിക്കേണ്ടിവരില്ലെന്നും കേട്ടപ്പോള്‍ കുണ്ടുകുളത്തിന് ഇസ്ലാം സ്വീകാര്യമായി. കുണ്ടുകുളമേ, താങ്കള്‍ ഈ വചനം വായിച്ചിട്ടില്ലെങ്കില്‍ വായിക്കുക: "അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല"(റോമ: 10; 11). അല്ലാഹുവിനെക്കുറിച്ചോ മുഹമ്മദിനെക്കുറിച്ചോ അല്ല ഈ സന്ദേശമെന്നു മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു!

ഖുറാന്‍ വ്യാഖ്യാനത്തിനു മുതിര്‍ന്ന കുണ്ടുകുളത്തിനു മറുപടിപറഞ്ഞുകൊണ്ട് ഇസ്ലാം നടത്തിയ പ്രസംഗത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക: "ഏതു മതം സ്വീകരിച്ചവനാണെങ്കിലും അവന്‍ വിശ്വസിക്കുകയും തന്റേതായ ആശയങ്ങളും ആദര്‍ശങ്ങളുമായി ജീവിച്ചാല്‍, അവര്‍ക്കെല്ലാം സ്വര്‍ഗ്ഗമുണ്ട് എന്ന അര്‍ത്ഥതലത്തിലല്ല അല്ലാഹു അവിടെ സംസാരിച്ചിട്ടുള്ളത്. വളരെ വ്യക്തമാണ് ആയത്ത്. ഒരുവശത്ത് ദൈവമുണ്ടെന്നു പറയുകയും ദൈവവിശ്വാസികളാണെന്നു പറയുകയും, അതേസമയം മറ്റൊരുവശത്ത്‌ ത്രിത്വദൈവ സങ്കല്പങ്ങള്‍ വച്ചുപുലര്‍ത്തുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിച്ചേര്‍ന്ന ത്രിത്വത്തില്‍ അധിഷ്ഠിതമായ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുമ്പോള്‍ എങ്ങനെയാണ് ആ വിശ്വാസം അല്ലാഹു പഠിപ്പിച്ച വിശ്വാസത്തനിമയുടെ പൂര്‍ണ്ണതയാകുക? ആരു പാപം ചെയ്താലും അവരുടെയെല്ലാം പാപഭാരം ഏറ്റെടുക്കാന്‍ ക്രിസ്തു വരുമെന്നും വിശ്വസിക്കുന്നവര്‍ക്കു രക്ഷനല്‍കുന്നതല്ല ഇസ്ലാമിക വിശ്വാസം. മുഹമ്മദ്‌ കാണിച്ചുതന്ന തന്റെ ജീവിതം അനുകരിച്ചു ജീവിക്കുന്നവര്‍ മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നത്"(നിച്ച് ഓഫ് ട്രൂത്ത്‌: എറണാകുളം ടൗണ്‍ഹാള്‍, 12-11-2017). വടികൊടുത്ത് അടിവാങ്ങാന്‍ കുണ്ടുകുളത്തിന്റെ ജീവിതം ഇനിയും ബാക്കി! കുണ്ടുകുളത്തെപ്പോലെയുള്ളവര്‍ ഒരുകാര്യം മനസ്സിലാക്കുക: ഇസ്ലാമിനെ ശരിയാംവണ്ണം പഠിക്കാതെ സംവാദങ്ങള്‍ക്കായി മുതിരരുത്. കത്തോലിക്കാ യുവജന മതബോധനഗ്രന്ഥത്തില്‍ എഴുതിവച്ചിരിക്കുന്ന പൈശാചികതയുടെ പിന്‍ബലത്തില്‍ സാധ്യമാകുന്ന കാര്യമല്ല മതാന്തരസംവാദം! ഇസ്ലാമല്ലാത്ത സകലരെയും കൊന്നൊടുക്കാന്‍ കൊലവിളി നടത്തുന്ന ഖുറാനെ മഹത്വവത്ക്കരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ സാത്താന്റെ സന്തതികളാണ്‌! ഇക്കാര്യങ്ങളെല്ലാം ഖുറാനെ അടിസ്ഥാനപ്പെടുത്തി സ്ഥിരീകരിക്കുന്ന അനേകം ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്കില്‍' നിന്ന് തിരഞ്ഞെടുത്തു വായിക്കുക: 'ഇസ്ലാമിക സംവാദം'

ഇസ്ലാമില്‍നിന്നുള്ള പ്രഹരം തന്റെ അഭാവത്തില്‍ വേദിയില്‍ വച്ചായിരുന്നുവെങ്കില്‍, യുവാക്കളായ ദൈവമക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഹരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആത്മീയത ഇനിയും കൈമോശം വന്നിട്ടില്ലാത്ത ചില വൈദീകരും കുണ്ടുകുളത്തെ പഞ്ഞിക്കിട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. തെറ്റ് സമ്മതിക്കാന്‍ ഇനിയും തയ്യാറാകാത്ത ഇയാള്‍ ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണ്. ബൈബിള്‍ വ്യാഖ്യാനിച്ചതും ഖുറാന്‍ വ്യാഖ്യാനിച്ചതും തെറ്റിയ കുണ്ടുകുളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഇത്രയുംകൂടി പറയുന്നു: 'കുണ്ട് കാണാത്തവന്‍ കുണ്ട് കണ്ടാല്‍ കണ്ട കുണ്ടെല്ലാം വൈകുണ്ഠം'!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7398 views

LOG IN

Lost your password?

SIGN UP

LOST PASSWORD