വിചാരണ

ക്രൈസ്തവസഭകളിലെ ആള്‍ദൈവങ്ങള്‍!

Print By
about

12 - 12 - 2015

ള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്ന കാലമാണിത്. വിജാതിയ മതങ്ങളില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടെന്നത് ഒരു അതിശയോക്തിയല്ല; കാരണം, മനുഷ്യരും മൃഗങ്ങളും പ്രകൃതിശക്തികളുമാണ് ഇവരുടെ ദൈവങ്ങള്‍! ആയതിനാല്‍ത്തന്നെ, ഇവരുടെ ദൈവങ്ങളെക്കുറിച്ചു പറയുന്നതുപോലും നമുക്കു നിഷിദ്ധമാണ്. ഈ വചനം ശ്രദ്ധിക്കുക: "അന്യദേവന്‍മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). മോശയിലൂടെയാണ് ദൈവം ഈ കല്പന നല്‍കിയത്. മോശയുടെ പിന്‍ഗാമിയായ ജോഷ്വായും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഈ വചനം നോക്കുക: "ആകയാല്‍, മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതെല്ലാം വിശ്വസ്തതയോടെ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍; അതില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ഇവിടെ നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്നവരുമായി കൂടിക്കലരുകയോ അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കുകയോ അവരെക്കൊണ്ട് ആണയിടുകയോ അവരെ സേവിക്കുകയോ നമസ്‌കരിക്കുകയോ ചെയ്യാതിരിക്കുന്നതിനും നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യാഹ്‌വെയോടു വിശ്വസ്തത പാലിക്കുന്നതിനും വേണ്ടിയാണ് ഇത്"(ജോഷ്വാ:23;6-8). വിജാതിയദേവന്മാരുടെ പേരുകള്‍പ്പോലും മ്ലേച്ഛമാണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ദൈവമായ യാഹ്‌വെയാണ്! കാരണം, "മുകളില്‍ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യാഹ്‌വെയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍"(നിയമം:4;39). ഇത് അസഹിഷ്ണുവായ ദൈവത്തിന്റെ അലംഘനീയമായ കല്പനയാണ്!

ജറെമിയായിലൂടെ അരുളിച്ചെയ്ത മറ്റൊരു വചനം ശ്രദ്ധിക്കുക: "അവര്‍ തങ്ങളുടെ കൊത്തുരൂപങ്ങള്‍ക്കൊണ്ടും അന്യദേവന്മാരെക്കൊണ്ടും എന്തിനാണ് എന്നെ കുപിതനാക്കിയത്?"(ജറെ:8;19). ജനതകളുടെ ദേവന്മാര്‍ വ്യര്‍ത്ഥമാണെന്ന മുന്നറിയിപ്പു നിലനില്‍ക്കെ, അവരെ അനുകരിക്കുന്ന അനേകം നേതാക്കാന്മാര്‍ വിവിധ സഭകളിലുണ്ട്. ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കുകയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്. ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ത്ഥമാണ്"(ജറെ:10;2,3). ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ അനുസരിച്ച്, വിജാതിയരാണ് ജനതകള്‍! വിജാതിയമായ എല്ലാ ആരധനകളെയും വെറുക്കുന്ന ദൈവമാണ് സ്വര്‍ഗ്ഗത്തിലെ ദൈവം. മനുഷ്യന്റെ എല്ലാ പാപങ്ങളുടെയും ആധാരം അന്യദേവാരാധനായാണ്‌. ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്ന മറ്റൊരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: "പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും"(ജ്ഞാനം:14;27). പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ വെമ്പല്‍കൊള്ളുന്നത് ക്രൈസ്തവനാമധാരികളായ വൈദീകരാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമാകും. ദൈവത്തിന്റെ മുന്നറിയിപ്പുകള്‍ ദൈവജനത്തെ അറിയിക്കാന്‍ നിയുക്തരായവര്‍തന്നെയാണ് അന്യദേവന്മാരുടെ പ്രചാരകരായി ഇന്നു നിലകൊള്ളുന്നത്. ഇതിനേക്കാള്‍ ദുരന്തകരമായ അവസ്ഥ മറ്റൊന്നുമില്ല!

മോശയുടെ പിന്ഗാമിയായിരുന്ന ജോഷ്വയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആകയാല്‍, മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതെല്ലാം വിശ്വസ്തതയോടെ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍; അതില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ഇവിടെ നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്നവരുമായി കൂടിക്കലരുകയോ അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കുകയോ അവരെക്കൊണ്ട് ആണയിടുകയോ അവരെ സേവിക്കുകയോ നമസ്‌കരിക്കുകയോ ചെയ്യാതിരിക്കുന്നതിനും നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യാഹ്‌വെയോടു വിശ്വസ്തത പാലിക്കുന്നതിനും വേണ്ടിയാണ് ഇത്"(ജോഷ്വാ:23;6-8). അക്കാലത്തുണ്ടായിരുന്ന അന്യദേവന്മാര്‍ തന്നെയല്ലേ ഇന്നുമുള്ളത്? പുതിയ ഭാവത്തിലും രൂപത്തിലും പേരുകളിലും ഇന്നു ദേവന്മാര്‍ ഉദയംചെയ്യുന്നുണ്ടെങ്കിലും എല്ലാം ഒന്നുതന്നെ! പിശാചിന് അന്നും ഇന്നും ഒരേ സ്വഭാവം തന്നെയാണ്!

പഴയനിയമം അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ട് നിലകൊള്ളുന്ന അനേകര്‍ ഇന്നുണ്ട്. എല്ലാ സഭകളിലും ഇക്കൂട്ടരുണ്ടെന്നത് കൂടുതല്‍ അപകടകരമായ അവസ്ഥ സംജാതമാക്കുന്നു. എന്നാല്‍, പുതിയനിയമാകാലത്തെ പ്രഗത്ഭ സുവിശേഷകനായ പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ഇങ്ങനെയാണ് നാം വായിക്കുന്നത്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെങ്കില്‍, വിജാതിയരുടെ ആചാരങ്ങള്‍ കൊണ്ടാടുന്നത് ക്രൈസ്തവര്‍ക്കു ഒരിക്കലും ഭൂഷണമല്ല. കാരണം, പിശാചിനെ സേവിക്കുന്നവരുടെ ആചാരങ്ങള്‍ ക്രിസ്തീയതയില്‍ ചേര്‍ത്തുവയ്ക്കുന്നിടത്തോളം ദൈവനിന്ദ മറ്റെന്താണ്? ഇതിനാല്‍ത്തന്നെയാണ് വിജാതിയതയെ അനുകരിക്കുന്നതിനെതിരേ മോശയിലൂടെ ദൈവം മുന്നറിയിപ്പു നല്‍കിയത്. ആയതിനാല്‍, ഏതൊരു കാലത്തും വിജാതിയതയുമായി ദൈവജനത്തിനു യാതൊരു ബന്ധവുമില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി:6;14-18).

പുതിയനിയമം കടന്നുവന്നതോടുകൂടി പഴയനിയമത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു വാദിക്കുന്നവരുടെ പൊള്ളത്തരം വ്യക്തമാക്കാനാണ്, പുതിയനിയമത്തിലെ ശാസനകള്‍ക്കൂടി ഇവിടെ കുറിച്ചത്. പഴയനിയമം അവസാനിപ്പിച്ചുകൊണ്ട് പുതിയനിയമത്തെ അവതരിപ്പിക്കുകയല്ല യേഹ്ശുവാ ചെയ്തത്. മറിച്ച്, പഴയനിയമത്തെ കുറച്ചുകൂടി ഉറപ്പിക്കുകയും സ്ഥിരപ്പെടുത്തുകയുമായിരുന്നു! വിജാതിയതയെയോ അവരുടെ ദേവന്മാരെയോ അംഗീകരിക്കുന്ന ഒരു വാക്കുപോലും യേഹ്ശുവാ അരുളിച്ചെയ്തിട്ടില്ല. എന്നാല്‍, സ്വര്‍ഗ്ഗത്തിലേക്കുള്ള യഥാര്‍ത്ഥ വാതില്‍ താനാണെന്ന് അസന്നിഗ്ദ്ധമായി അവിടുന്നു പ്രഖ്യാപിച്ചു! അവിടുത്തെ വാക്കുകള്‍ ഇങ്ങനെ വായിക്കുന്നു: "ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും"(യോഹ:10;9). ഇതുകൂടാതെ, വിജാതിയതയെ സംബന്ധിച്ചുള്ള ഒരു താക്കീതും അവിടുന്ന് നല്‍കി. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്"(യോഹ:10;10-13). ആയതിനാല്‍ത്തന്നെ, വിജാതിയതയുമായി ക്രിസ്തീയതയ്ക്ക് യാതൊരു ബന്ധവുമില്ല.

എന്നാല്‍, വിജാതിയതയുമായി ക്രിസ്തീയതയെ ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്ന ചില സംഘങ്ങള്‍ ക്രൈസ്തവസഭകളില്‍ കയറിക്കൂടിയിട്ടുണ്ട്! വിജാതിയതയുടെ മുഖ്യ ഘടകമായ ആള്‍ദൈവ സംസ്കാരത്തിലേക്ക് ദൈവജനത്തെ നയിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. ഇത്തരം ആള്‍ദൈവങ്ങളെയാണ് ഈ ലേഖനത്തിലൂടെ മനോവ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്.

അഭിനവ ആള്‍ദൈവങ്ങള്‍!

പുരാതനകാലം മുതല്‍ ആള്‍ദൈവങ്ങള്‍ വിജാതിയതയുടെ ഭാഗമാണ്. അങ്ങനെയെങ്കില്‍, ഇസ്ലാംമതത്തിന് ആള്‍ദൈവങ്ങള്‍ ഉണ്ടോ എന്ന മറുചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഇസ്ലാമിനെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നും ഉയരുന്ന ചോദ്യമാണിത്. എന്നാല്‍, ഇസ്ലാമിന് ആള്‍ദൈവങ്ങള്‍ ഉണ്ടെന്നതാണ് യഥാര്‍ത്ഥ സത്യം. ഇസ്ലാമിന്റെ ആള്‍ദൈവങ്ങളില്‍ ഏറ്റവും പ്രധാനി മുഹമ്മദാണ്! അല്ലാഹുവിനെയാണ് ഇവര്‍ ദൈവമായി പരിഗണിക്കുന്നതെങ്കിലും മുഹമ്മദിനെ സ്തുതിക്കണമെന്ന കല്പന അല്ലാഹുവില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് ഹദീസുകള്‍ പറയുന്നു. ഈ ഹദീസ് നോക്കുക: "അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ സഅ്ദുബിന്‍ ഉബാദ(റ)യുടെ സദസ്സിലിരിക്കെ റസൂല്‍(സ) ഞങ്ങളുടെ അടുത്ത് വന്നു. തദവസരം ബഷീര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു"(മുസ്ലീം:9). മറ്റൊരു ഹദീസ് ഇങ്ങനെ പറയുന്നു: "നബി(സ) പേരില്‍ സ്വലാത്ത് ചൊല്ലല്‍: അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടിട്ടുണ്ട്. എന്റെ പേരില്‍ വല്ലവനും സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനെ പത്ത് പ്രാവശ്യം അനുഗ്രഹിക്കും"(മുസ്ലിം). മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: "അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക; അത് അംഗീകരിക്കപ്പെടുന്നതാണ്"(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്). സ്വന്തം മഹത്വത്തിനുവേണ്ടി കൊതിക്കുന്ന ഒരുവന്റെ വിലാപമാണിത്!

അല്ലാഹു സകലരുടെയും രക്ഷിതാവാണെന്നും അവന്‍ ആരെയും ആശ്രയിക്കുന്നില്ലെന്നും പ്രചരിപ്പിക്കുന്ന ഇസ്ലാമിക ഗ്രന്ഥങ്ങള്‍ത്തന്നെ, ഈ അല്ലാഹുവിനെ ദുര്‍ബ്ബലനായി ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ദയനീയമായ അവസ്ഥയില്‍ അല്ലാഹുവിനെ ചിത്രീകരിച്ചിരിക്കുന്നത് മുഹമ്മദിനെ ഉയര്‍ത്താനാണ്! ഖുറാന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച്‌ നിര്‍ത്തുകയും ചെയ്യുന്നതാണ്‌"(സുറ:47;7). അല്ലാഹു എത്രമാത്രം ഗതികെട്ട അവസ്ഥയിലാണുള്ളതെന്ന് ഈ ആയത്തിലൂടെ വ്യക്തമല്ലേ? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആരോടെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചതായി നാളിതുവരെ നാം കേട്ടിട്ടുണ്ടോ? സര്‍വ്വശക്തനായ ദൈവമാണ് അല്ലാഹുവെന്ന ഇസ്ലാമിക വാദത്തിന്റെ മുനയൊടിക്കുന്നത് ഖുറാന്‍തന്നെയാണ്! മനുഷ്യരോട് സഹായം യാചിക്കുന്ന ദൈവത്തെ സര്‍വ്വശക്തനെന്നു വിളിക്കാന്‍ കഴിയില്ല! ഇസ്രായേല്‍ ജനത്തെ യാഹ്‌വെ പരിപാലിച്ചത് ആ ജനത്തിന്റെ സഹായത്തിനു പ്രത്യുപകാരമായിട്ടല്ല. മറിച്ച്, മനുഷ്യന്‍ പാപിയായിരിക്കെ അവന്റെ രക്ഷയ്ക്കായി അവിടുന്ന് തന്റെ ഏകജാതനെ ബലിയായി നല്‍കി. മനുഷ്യര്‍ തങ്ങളുടെ പുത്രന്മാരെ അവിടുത്തേയ്ക്ക് ബലി നല്‍കിയാല്‍ മാത്രമേ അവിടുന്ന് തന്റെ പുത്രനെ നല്‍കുകയുള്ളൂവെന്ന് സൈന്യങ്ങളുടെ ദൈവം പറഞ്ഞില്ല! മാത്രവുമല്ല, ഇസ്രായേലിന്റെ ദൈവത്തിനു മനുഷ്യരുടെ സഹായം ആവശ്യവുമില്ല!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടു സങ്കീര്‍ത്തകന്‍ പറയുന്നു: "ദൈവമേ, അങ്ങയുടെ ശക്തിയും നീതിയും ആകാശത്തോളമെത്തുന്നു; ദൈവമേ, വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്ന അങ്ങേക്കു തുല്യനായി ആരുണ്ട്?"(സങ്കീര്‍ത്തനങ്ങള്‍:71; 19). മഹാപ്രവാചകനായ മോശയുടെ വാക്കുകള്‍ ഇപ്രകാരമാണ്: "യാഹ്‌വേ, ദേവന്മാരില്‍ അങ്ങേക്കുതുല്യനായി ആരുണ്ട്? യാഹ്‌വേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്?"(പുറ:15;11). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുന്നില്‍ മനുഷ്യരും സകല സൃഷ്ടികളും മാത്രമല്ല, മാലാഖാമാര്‍പ്പോലും ഭയന്നു വിറയ്ക്കുന്നു! എന്നാല്‍, അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമാണ്! അല്ലാഹുപോലും മുഹമ്മദിനെ സ്തുതിക്കുന്നുവെന്നാണ് ഇയാളുടെ വാദം! അല്ലാഹുവും മലക്കുകളും മനുഷ്യരും മാത്രമല്ല, ഉറുമ്പുകളും മത്സ്യങ്ങളുംപോലും മുഹമ്മദിനു സലാത്തു പറയുന്നുവെന്ന് ഹദീസ് വ്യക്തമാക്കുന്നു(മുന്ന ഡോട്ട്‌കോം). ഇസ്ലാംമതത്തിലെ ഏറ്റവും വലിയ ആള്‍ദൈവം മുഹമ്മദാണെന്നും, ഇസ്ലാമില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടെന്നും തെളിയിക്കുവാനാണ് ഇത്രയും കുറിച്ചത്. അതായത്, ഇസ്ലാംമതം സ്ഥാപിച്ചവന്‍ തന്നെയാണ് ഇവരുടെ പ്രഥമ ആള്‍ദൈവം!

വിജാതിയതയുടെ മുഖമുദ്രയാണ് ആള്‍ദൈവങ്ങള്‍ എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എല്ലാ വിജാതിയ മതങ്ങളുടെയും ഉറവിടമായ ഗ്രീക്ക് സംസ്കാരത്തില്‍നിന്നാണ് ഈ ആള്‍ദൈവങ്ങളുടെ ഉദ്ഭവം! രണ്ടു നൂറ്റാണ്ടിനിടയില്‍ രൂപംകൊണ്ട ഹിന്ദുമതം അടക്കം സകല വിജാതിയ മതങ്ങളെയും പരിശോധിച്ചാല്‍, ചെന്നുനില്‍ക്കുന്നത് ഗ്രീക്ക് സംസ്കാരത്തിലായിരിക്കും. ഹിന്ദുക്കളുടെ അവതാര കഥകളും സൂര്യാരാധനയും ജ്യോതിഷവും മന്ത്രവാദവും മാത്രമല്ല, ഇവര്‍ സ്വന്തമാക്കി വച്ചിരിക്കുന്ന യോഗപോലും ഗ്രീക്കുകാരുടെ ശേഷിപ്പാണ്! ഹിന്ദുക്കള്‍ ഇന്നും കൊണ്ടുനടക്കുന്ന ആചാരങ്ങളെല്ലാം പ്രാചീന ഗ്രീസില്‍ ഉണ്ടായിരുന്നതാണ്. ഗ്രീക്ക് സംസ്കാരം ക്രിസ്തീയതയ്ക്ക് വഴിമാറിയപ്പോള്‍, മറ്റു പ്രാകൃത ജനതകള്‍ ആ സംസ്ക്കാരം ഏറ്റെടുത്തു! പ്രാശ്നികര്‍, വെളിച്ചപ്പാടുമാര്‍, ലക്ഷണം പറയുന്നവര്‍, ക്ഷുദ്രപ്രയോഗം നടത്തുന്നവര്‍, മന്ത്രവാദികള്‍, ആഭിചാരം ചെയ്യുന്നവര്‍ എന്നിങ്ങനെ ഇന്ന് ഹിന്ദുക്കള്‍ അവകാശമാക്കിവച്ചിരിക്കുന്ന എല്ലാ ദുരാചാരങ്ങളും ഗ്രീസില്‍ ഉണ്ടായിരുന്നു. മോശയുടെ കാലത്തും അതിനുമുമ്പും വിജാതിയര്‍ ഇങ്ങനെതന്നെയായിരുന്നു എന്നതിനു ബൈബിള്‍ തെളിവു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മോശ ഇപ്രകാരം കല്പിച്ചത്: "മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്‌ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം"(നിയമം:10-13).

തൊണ്ണൂറ്റിയേഴു ശതമാനത്തിലേറെ ക്രൈസ്തവര്‍ ജീവിക്കുന്ന ഗ്രീസിലെ ജനതകള്‍ക്ക് ഇന്ന് മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും എന്താണെന്നുപോലും അറിയില്ല. എന്നാല്‍, ഈ പട്ടികയിലുള്ള എല്ലാ സംഗതികളും മഹത്വമായി കരുതിയിരിക്കുന്ന മതവിഭാഗമാണ് ഹിന്ദുക്കള്‍! ആയതിനാത്തന്നെ, ഇന്ത്യയില്‍ ജീവിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കും ഇവയെല്ലാം സുപരിചിതമാണ്!

നിന്റെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം എന്ന് പറഞ്ഞാണ് ഈ നിയമം മോശ നല്‍കിയത്. അതായത്, ഇവയിലെന്തെങ്കിലും പ്രവര്‍ത്തിക്കുന്നവര്‍ കുറ്റവാളികളാകും എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല, ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണെന്ന മുന്നറിയിപ്പും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഈ സത്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ചില ക്രൈസ്തവര്‍ നിലകൊള്ളുന്നത് ലജ്ജാവഹമാണ്! വൈദീകവേഷത്തില്‍ സഭകളില്‍ നുഴഞ്ഞുകയറിയ ചില ആഭിചാരക്കാര്‍ ഉള്ളതാണ് ഇന്നു ദൈവജനം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. വിജാതിയരെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ ഇത്തരക്കാര്‍ പരസ്യമായി അഴിഞ്ഞാടുന്നു. സഭകളില്‍ സാത്താന്‍ വിതച്ച ഇത്തരം ചില വിഷവിത്തുകളെ ഇനി നമുക്കു മനസ്സിലാക്കാം.

കന്നിമൂലയില്‍ 'കക്കൂസ്' പണിതാല്‍....!

കേരളത്തിലെ ഏറ്റുമാനൂരിനു സമീപം ഒരു വൈദീകവേഷധാരിയുണ്ട്. വിശ്വാസികളുടെ 'പ്രശ്നങ്ങള്‍' പരിഹരിക്കലാണ് ഇയാളുടെ പ്രധാന ജോലി. സാമ്പത്തീക പ്രശ്നങ്ങള്‍, ജോലി തടസ്സം, രോഗങ്ങള്‍, വിവാഹ തടസ്സം എന്നിവയാല്‍ ക്ലേശിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ഇദ്ദേഹം കടന്നുവരും. കേള്‍ക്കുമ്പോള്‍ ഇത് വലിയൊരു ശുശ്രൂഷയായി തോന്നിയേക്കാം. ഇത്തരം അവസ്ഥകളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന സാന്ത്വനങ്ങളും പ്രാര്‍ത്ഥനകളും ശ്ലാഘിക്കപ്പെടേണ്ടവ തന്നെയാണ്. എന്നാല്‍, ഈ സാന്ത്വനങ്ങളുടെ മറവില്‍ ഇയാള്‍ നടത്തുന്ന ആഭിചാര ക്രിയകളെയാണ് മനോവ ഇവിടെ വെളിപ്പെടുത്തുന്നത്. വൈദീകവേഷത്തില്‍ വിഹരിക്കുന്ന ഈ 'കടമറ്റത്തു കത്തനാര്‍' നടത്തുന്ന ആഭിചാര ക്രിയകള്‍ ഒറ്റപ്പെട്ട സംഭവമല്ല. കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും നുഴഞ്ഞുകയറി, ആത്മീയ പരിവേഷത്തോടെ വിലസുന്ന അനേകരില്‍ ഒരുവന്‍ മാത്രമാണ് ഈ 'കത്തനാര്‍'!

ഇക്കൂട്ടരുടെ രീതികള്‍ ഇവിടെ വിവരിക്കുമ്പോള്‍ പലരുടെയും മുഖം വായനക്കാരുടെ മുന്‍പില്‍ തെളിഞ്ഞുവരും. കാരണം, ഏറ്റുമാനൂര്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഈ ശക്തികളുടെ 'വിളയാട്ടം'! ഓരോ പ്രദേശങ്ങളിലും തന്റെ 'അംബാസിഡര്‍മാരെ' സാത്താന്‍ നിയോഗിച്ചിട്ടുണ്ട്! വിവിധ രൂപത്തിലും ഭാവത്തിലും കടന്നുവരുന്ന ഈ സ്ഥാനപതികള്‍ പ്രചരിപ്പിക്കുന്ന ആശയത്തില്‍ യാതൊരു വൈവിദ്ധ്യവുമില്ല. ആയതിനാല്‍, ഇവരുടെയെല്ലാം പ്രതിനിധിയായി 'ഏറ്റുമാനൂര്‍ കത്തനാരെ' മനോവ തിരഞ്ഞെടുക്കുകയാണ്. ഇയാളുടെ പ്രവര്‍ത്തനങ്ങളിലെ പൈശാചികത തിരിച്ചറിയുന്നതിലൂടെ, സമാന ആശയങ്ങളുമായി ഊരുചുറ്റുന്ന പിശാചിന്റെ വക്താക്കളെ മനസ്സിലാക്കാനും ജാഗ്രത പാലിക്കാനും കഴിയും. അതുകൊണ്ട്, വായനക്കാരുടെ ശ്രദ്ധ 'ഏറ്റുമാനൂര്‍ കത്തനാരിലേക്ക്' മനോവ ക്ഷണിക്കുന്നു.

മധ്യകേരളത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിലെ സംഭവമാണ് ആദ്യമായി പങ്കുവയ്ക്കുന്നത്. ഭൗതീകമായ അനേകം തകര്‍ച്ചകളെ ഈ കുടുംബത്തിനു നേരിടേണ്ടിവന്നു. ഭൗതീകമായ തകര്‍ച്ച എന്നു പറയുമ്പോള്‍ത്തന്നെ എല്ലാം അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍, ഏതു വിധത്തിലുള്ള തകര്‍ച്ചകളായിരുന്നു ആ ഭവനം നേരിടേണ്ടിവന്നത് എന്ന വിവരണം ഇവിടെ അനിവാര്യമല്ല. എന്നാല്‍, ഈ തകര്‍ച്ചകള്‍ക്കു കാരണമായി ചില കാര്യങ്ങള്‍ പ്രാശ്നീകനായ ഈ വൈദീകനു തെളിഞ്ഞുകിട്ടി. കന്നിമൂലയില്‍ 'കക്കൂസ്' നിര്‍മ്മിച്ചതാണത്രെ ഈ ഭവനത്തെ ഗ്രസിച്ച എല്ലാ അനര്‍ത്ഥങ്ങള്‍ക്കും ആധാരം! വൈദീകവേഷത്തില്‍നിന്നുകൊണ്ട് പറയുന്ന എല്ലാ പൈശാചികതകള്‍ക്കും ദിവ്യത്വം കല്പിക്കുന്നവര്‍ക്ക് ഈ വാക്കുകളും ദൈവീക അരുളപ്പാടായി തോന്നാനുള്ള സാധ്യത ഏറെയാണ്‌. ഈ സാധുക്കള്‍ക്കും അങ്ങനെതന്നെ തോന്നി! ആയതിനാല്‍, കന്നിമൂലയിലെ 'കക്കൂസ്' ഇവര്‍ പൊളിച്ചുമാറ്റി. അവിടംകൊണ്ട് പ്രശ്നങ്ങള്‍ തീരാതെവന്നപ്പോള്‍, പ്രാശ്നീകന്‍ വീണ്ടും പ്രശ്നം വയ്ക്കുകയും മറ്റൊരു സംഗതികൂടി തെളിഞ്ഞുകിട്ടുകയും ചെയ്തു. അതാ, 'കോടിക്കുത്തില്‍' മറ്റൊരു 'കക്കൂസ്'! കത്തനാരുടെ 'ദിവ്യ' നിര്‍ദ്ദേശപ്രകാരം അതും അടിച്ചുനിരത്തി! പ്രാഥമീക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിര്‍വ്വാഹമില്ലാതായി എന്നല്ലാതെ മറ്റൊരു മാറ്റവും ഈ ഭവനത്തില്‍ സംഭവിച്ചില്ല. വൈദീകനു പ്രശ്നത്തിലൂടെ തെളിഞ്ഞുകിട്ടിയ മറ്റുചില കാര്യങ്ങള്‍ക്കൂടി ഉണ്ടെങ്കിലും, അതിലേക്കു കടക്കുന്നതിനുമുമ്പ് മനോവയ്ക്കു ചിലത് പറയാനുണ്ട്.

ആദ്യമായി മനോവ ഉയര്‍ത്തുന്നത് ഒരു ചോദ്യമാണ്. ഈ വൈദീകനു പുറത്തെവിടെയെങ്കിലും വച്ച് വയറിളക്കം പിടിപെട്ടാല്‍ 'കന്നിമൂല'യില്‍ സ്ഥാപിച്ച കക്കൂസിനുവേണ്ടി അന്വേഷിച്ചുനടക്കുമോ? ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ട്രെയിനിലോ വിമാനത്തിലോ യാത്രചെയ്യുമ്പോള്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടിവന്നാല്‍ ഇയാള്‍ എന്തുചെയ്യും? രണ്ടോ മൂന്നോ സെന്റ്‌ സ്ഥലം മാത്രമുള്ള ഒരുവന്‍ തന്റെ വീട് പണിയുമ്പോള്‍, ആ സ്ഥലത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കും നിര്‍മ്മാണം നടത്തുന്നത്. വീടിന്റെ 'പ്ലാനിനു ചേരുന്നവിധവും അവിടെ ജീവിക്കുന്നവര്‍ക്ക് സൌകര്യപ്രദവുമായ സ്ഥാനത്താണ് 'ടോയ്‌ലറ്റ്' സ്ഥാപിക്കാന്‍ അവന്‍ ശ്രമിക്കുകയുള്ളൂ. വിദേശരാജ്യങ്ങളില്‍ ആരെങ്കിലും കന്നിമൂലയും കോടിക്കുത്തും നോക്കിയല്ല വീടുകള്‍ നിര്‍മ്മിക്കുന്നത്. ഈ രാജ്യങ്ങളില്‍പ്പോയി ജോലിചെയ്യുന്ന ഇന്ത്യക്കാര്‍, കന്നിമൂലയിലും കോടിക്കുത്തിലും നിര്‍മ്മിക്കപ്പെട്ട 'കക്കൂസില്‍' പ്രാഥമീക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു സമ്പന്നരാകുന്നു. ഇങ്ങനെ സമ്പാദിച്ച പണമുപയോഗിച്ച് നാട്ടില്‍ വീട് പണിയുമ്പോള്‍ മാത്രമാണ് കന്നിമൂലയുടെ പ്രശ്നം കടന്നുവരുന്നത്. പ്രാശ്നീകനായ വൈദീകന്‍ പിന്നീടു കണ്ടെത്തിയ ചില കണ്ടെത്തലുകള്‍ക്കൂടി പരിശോധിച്ചതിനുശേഷം വ്യക്തമായ മറുപടിയിലേക്കു മനോവ പ്രവേശിക്കാം.

കിടപ്പുമുറിയുടെ സ്ഥാനവും കണക്കും ശരിയല്ലാത്തതാണ് ഈ കുടുംബത്തിലെ അനര്‍ത്ഥങ്ങളുടെ മറ്റൊരു കാരണമായി പ്രാശ്നീകന്‍ കണ്ടെത്തിയത്! പണ്ടെന്നോ തേങ്ങാ സൂക്ഷിച്ച മുറി ഇന്ന് കിടപ്പുമുറി ആക്കിയതും തകര്‍ച്ചയ്ക്കു കാരണമായി ഈ വിദ്വാനു വെളിപാട് ലഭിച്ചു! കന്നുകാലിത്തൊഴുത്തിന്റെ സ്ഥാനവും ഗുരുതരമായ പ്രശ്നംതന്നെ! ഇത്തരത്തിലുള്ള നൂറുനൂറു പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സമീപിച്ചിട്ടുള്ള ആഭിചാരക്കാരെ ഒരു പക്ഷെ നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടാകാം. കുടുംബത്തിലെ തകര്‍ച്ചകളുടെ യഥാര്‍ത്ഥ കാരണം ഇക്കൂട്ടര്‍ത്തന്നെയാണ്! എന്തെന്നാല്‍, തകര്‍ച്ചകളുടെ യഥാര്‍ത്ഥ കാരണം മറച്ചുവച്ചുകൊണ്ട്, ദൈവജനത്തെ അന്ധകാരത്തിലേക്കു നയിക്കുന്നവരാണ്‌ എല്ലാ ദുരന്തങ്ങളുടെയും മുഖ്യ ഹേതു! കന്നിമൂലയിലും കോടിക്കുത്തിലും പിശാച് ഉണ്ടെങ്കില്‍ അവനെ ബന്ധിച്ചു നിര്‍വീര്യനാക്കാന്‍ അധികാരം ലഭിച്ചവനാണ് ക്രിസ്ത്യാനി എന്ന യാഥാര്‍ത്ഥ്യമാണ് ഇക്കൂട്ടര്‍ മറച്ചുവയ്ക്കുന്നത്. യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല"(ലൂക്കാ:10;19).
ഇത്തരം അധികാരങ്ങള്‍ കയ്യാളുന്നവരാണ് സാത്താനെ ഭയപ്പെട്ട് ഓടിയൊളിക്കുന്നത്! ക്രിസ്ത്യാനിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മഹാശക്തിയെ മറച്ചുവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടത് സാത്താന്റെ നിലനില്പിന് അനിവാര്യമായ ഘടകമാണ്. ആയതിനാല്‍, അവന്റെ ദാസന്മാരെ ഈ ദൗത്യവുമായി ഭൂമിയില്‍ വിന്യസിച്ചിരിക്കുന്നു.

വിജാതിയരെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസം എന്നത് അവരുടെ ആരാധനയുടെയും വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. എന്നാല്‍, ദൈവജനത്തെ സംബന്ധിച്ചിടത്തോളം ഇവയൊന്നും അനുവദിക്കപ്പെട്ടിട്ടില്ല. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്സ്യരെയും പ്രാശ്നീകരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അതിനനുവദിച്ചിട്ടില്ല"(നിയമം:18;14). പ്രാശ്നീകരെയോ ജ്യോത്സ്യരെയോ ശ്രവിക്കുന്നതുപോലും കുറ്റകരമാണെന്ന നിയമം നല്‍കപ്പെട്ട ജനതയാണ് നാമെങ്കില്‍, നമ്മുടെ സഭയില്‍ പ്രാശ്നീകരെ നിയമിച്ചത് ഈ ദൈവമല്ല. ആയതിനാല്‍ത്തന്നെ, ഇക്കൂട്ടര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് ആരും വഞ്ചിതരാകാതിരിക്കട്ടെ!

കട്ടിളപ്പടിയുടെ ചുവട്ടിലും, വീടിന്റെയും പറമ്പിന്റെയും മൂലകളിലും മാത്രമല്ല 'ക്ലോസറ്റിന്റെ' ചുവട്ടില്‍പ്പോലും കുരിശു നിക്ഷേപിക്കാന്‍ ഉപദേശിക്കുന്ന വൈദീകരെ മനോവയ്ക്കറിയാം. രക്ഷകനായ യേഹ്ശുവാ തന്റെ ശരീരം ബലിയായി സമര്‍പ്പിച്ച അവിടുത്തെ ബലിപീഠമാണ് കുരിശ്! ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചിരുന്ന ബലിപീഠത്തിനുപോലും ഉയര്‍ന്ന സ്ഥാനവും പവിത്രതയും കല്പിച്ചുവെങ്കില്‍, സകല ജനതകളെയും രക്ഷിക്കാന്‍ ശക്തിയുള്ള ബലിയര്‍പ്പണം നടന്ന ബലിപീഠം എത്ര മഹത്തായ സ്ഥാനമാണ് അലങ്കരിക്കുന്നത്! മനുഷ്യര്‍ക്ക്‌ ചവിട്ടാനും കവച്ചുകടക്കാനും വേണ്ടി കട്ടിളപ്പടിയുടെ ചുവട്ടില്‍ കുരിശു സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതുതന്നെയാണ് ആ ഭവനത്തിന്റെ എല്ലാ തകര്‍ച്ചകളുടെയും ആധാരം! ബലിപീഠത്തില്‍ നിന്റെ നഗ്നത പ്രദര്‍ശിപ്പിക്കരുതെന്ന ശക്തമായ താക്കീത് യാഹ്‌വെ നലിയിട്ടുണ്ട്. അഹറോനും അവന്റെ സന്തതികളും ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച്‌ ദൈവത്തിന്റെ നിയമം ഇതാണ്: "അവരുടെ നഗ്നത മറയ്ക്കാന്‍ ചണത്തുണികൊണ്ട് അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം. അഹറോനും പുത്രന്മാരും സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷ ചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ ഇവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും"(പുറ:28;42,43). അതായത്, അഹറോനും പുത്രന്മാരും അടിവസ്ത്രം ധരിച്ചിരിക്കണം എന്നാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, എന്നേയ്ക്കുമുള്ള ഏക ബലിയായ യേഹ്ശുവായുടെ ശരീരം അര്‍പ്പിക്കപ്പെട്ട ബലിപീഠം കട്ടിളപ്പടിയുടെ കീഴെ സ്ഥാപിക്കാന്‍ ഉപദേശിച്ചത് പിശാചിന്റെ സ്ഥാനപതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ! ഓരോ പ്രാവശ്യവും കട്ടിളപ്പടിയില്‍ ചവിട്ടുമ്പോഴും അതിനെ കവച്ചു കടന്നുപോകുമ്പോഴും ഭയത്തോടെ ഓര്‍ക്കുക: നിങ്ങള്‍ ചവിട്ടിക്കടന്നത് യേഹ്ശുവായുടെ ബലിപീഠത്തെയാണ്‌!

ഇന്ന് പല ഭവനങ്ങളുടെയും തകച്ചയുടെ കാരണങ്ങളില്‍ ഒന്നാണ് നാം ഇപ്പോള്‍ മനസ്സിലാക്കിയത്. ക്രൈസ്തവരുടെ ഭവനങ്ങളില്‍ പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതാണ് കുരിശ്. എന്നാല്‍, ഈ കുരിശുരൂപങ്ങള്‍ കട്ടിളപ്പടിയുടെ ചുവട്ടിലും നടക്കല്ലിന്റെ ചുവട്ടിലും പറമ്പിന്റെ നാലു മൂലകളിലും കുഴിച്ചിട്ടാല്‍ ആ ഭവനത്തില്‍ സമാധാനം എങ്ങനെ സ്ഥാപിതമാകും? ഇത്തരം പൈശാചിക ഉപദേശങ്ങളെ തിരിച്ചറിയുവാനുള്ള ആത്മീയജ്ഞാനം ഓരോ വിശ്വാസിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള വീടുകള്‍ മറ്റൊരാള്‍ക്കു വിറ്റാല്‍, അത് വാങ്ങുന്നവനും അറിയാതെതന്നെ പാപത്തിന്റെ ഓഹാരിക്കാരനാകും. അതായത്, ഈ പ്രവര്‍ത്തി ചെയ്തവന്‍ ശാപമേല്‍ക്കുന്നതുകൂടാതെ, മറ്റു വ്യക്തികള്‍ക്ക് അവന്‍ പാപഹേതുവായിത്തീരുകയും ചെയ്യുന്നു! എത്രമാത്രം ഗുരുതരമായ പാപമാണ് സ്വയം വരുത്തിവയ്ക്കുന്നതെന്ന് ഇവര്‍ അറിയുന്നില്ല! വിജാതിയരെ അനുകരിച്ചുകൊണ്ട് 'പുരവാസ്തുബലി' നടത്തുന്ന അനേകം ക്രൈസ്തവരുണ്ട്. സ്വന്തം ഭവനത്തെ 'വാസ്തു' എന്ന പിശാചിന് അടിയറവയ്ക്കുന്ന ചടങ്ങാണ് 'പുരവാസ്തുബലി'! ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്നവര്‍ തകര്‍ച്ചയിലേക്കുള്ള യാത്രയിലാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരക്കാരെയാണ് ആള്‍ദൈവങ്ങളായ പ്രാശ്നീകര്‍ വലയില്‍ വീഴ്ത്തുന്നത്. പുരവാസ്തുബലിയിലെ പൈശാചികത വ്യക്തമാക്കുന്ന ലേഖനം വായിക്കാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: പുര വാസ്തോലി അഥവാ വാസ്തുബലി!

വൈദീകാരോ ഉപദേശിമാരോ ആരുതന്നെയും ആകട്ടെ; അവര്‍ ഒരു വ്യക്തിയുടെയോ ഭവനത്തിന്റെയോ തകര്‍ച്ചകളില്‍നിന്ന് അവരെ വിടുവിക്കാന്‍ പ്രാര്‍ത്ഥിക്കണം. ഈ തകര്‍ച്ചകളുടെ യഥാര്‍ത്ഥ കാരണം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ഒരു ആത്മീയ ശുശ്രൂഷകന്റെ കടമയാണിത്. എന്നാല്‍, വിജാതിയരെപ്പോലെ ജീവിക്കാനുള്ള ഉപദേശം നല്‍കുന്നത് പൈശാചികമാണ് എന്നകാര്യം ഓര്‍ക്കുക! സത്യദൈവത്തില്‍ ആശ്രയിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം അവന്റെമേല്‍ ഒരു ക്ഷുദ്രവിദ്യയും ഫലിക്കുകയില്ല. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ:23;23). ആയതിനാല്‍, ഏതെങ്കിലും ഒരു വ്യക്തിയോ ഭവനമോ തകര്‍ച്ചയിലാണെങ്കില്‍, അവരെ യാക്കോബും ഇസ്രായേലുമാക്കി മാറ്റാനാണ് ശുശ്രൂഷകര്‍ ശ്രമിക്കേണ്ടത്. യാക്കോബും ഇസ്രായേലും ആരായിരുന്നുവെന്ന അറിവ് ഓരോ ശുശ്രൂഷകര്‍ക്കും ഉണ്ടായിരിക്കണം. അന്യജനതയുടെ ആചാരങ്ങളില്‍ പങ്കുചേരാത്തവരും അന്യദേവന്മാരുടെ പേരുകള്‍ സ്മരിക്കാത്തവരും വിഗ്രഹങ്ങള്‍ക്കൊണ്ട് മലിനരാകാത്തവരുമാണ് ഇസ്രായേലും യാക്കോബും! അവരുടെയിടയില്‍ ആഭിചാരക്കര്‍, വെളിച്ചപ്പാടുമാര്‍, ക്ഷുദ്രവിദ്യക്കാര്‍, പ്രാശ്നീകര്‍, മന്ത്രവാദികള്‍, മൃതസന്ദേശവിദ്യക്കാര്‍, ശകുനം നോക്കുന്നവര്‍, ലക്ഷണം പറയുന്നവര്‍ തുടങ്ങിയ മ്ലേച്ഛന്മാര്‍ ഇല്ല. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഇസ്രായേലില്‍ ഉടലെടുത്താല്‍ അവര്‍ സ്വജനത്തില്‍നിന്നു പുറത്താക്കപ്പെടും.

ഇസ്രായേലിനു നിഷിദ്ധമായ കാര്യങ്ങളില്‍നിന്ന് ഒരുവനെ വിടുവിക്കുമ്പോഴാണ്‌ അവന്റെമേലുള്ള ശാപങ്ങളും തകര്‍ച്ചകളും നീങ്ങിപ്പോകുന്നത്. എന്നാല്‍, തകര്‍ച്ചകളില്‍നിന്നു മഹാദുരന്തങ്ങളിലേക്കു നയിക്കുന്ന കപട ആദ്ധ്യാത്മികതയുടെ വക്താക്കള്‍ ഇന്നു ലോകത്തിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ഇക്കൂട്ടരാണ് ക്രൈസ്തവസഭകളിലെ ആള്‍ദൈവങ്ങള്‍! സ്വന്തം തത്വങ്ങള്‍ പഠിപ്പിച്ചുകൊണ്ട് ജനത്തെ വശീകരിക്കുകയും തങ്ങളോടൊപ്പം ദൈവജനത്തെയും നാശത്തില്‍ പതിപ്പിക്കുകയും ചെയ്യുന്ന ഈ ആള്‍ദൈവങ്ങളാണ് സഭകളുടെ എക്കാലത്തെയും ദുരന്തം!

യേഹ്ശുവായെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാനുള്ള ഉപദേശമാണ് നാം നല്‍കേണ്ടത്; മറിച്ച്, 'കന്നിമൂലയും കോടിക്കുത്തും' പ്രസംഗിക്കാനല്ല നാം അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്! കന്നിമൂലയും കൊടിക്കുത്തും രാഹുവും ഗുളികനുമൊന്നും ഒരു ക്രിസ്ത്യാനിയെയും സമീപിക്കില്ല. എന്നാല്‍, അവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയാണോ എന്ന് സ്വയം പരിശോധിക്കണം! ഇത്തരം പൈശാചിക ശക്തികളുടെ തലതകര്‍ക്കാന്‍പോന്ന ശക്തി യഥാര്‍ത്ഥ ക്രിസ്ത്യാനിയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഒരുവന്റെ ഭവനം രക്ഷപ്രാപിക്കാന്‍ കന്നിമൂലയിലെ കക്കൂസ് പൊളിക്കേണ്ട കാര്യമില്ല! രക്ഷപ്രാപിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്: "രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍:16; 31). കാരണം: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" - (അപ്പ.പ്രവ: 4; 12).

ഇതില്‍നിന്നു വ്യത്യസ്തമായ രക്ഷയുടെ സന്ദേശവുമായി നിങ്ങളെ സമീപിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത് സ്വര്‍ഗ്ഗത്തിലെ ദൈവമല്ല. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം:13;1-3). വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അന്യദേവന്മാരിലേക്കു നയിക്കുന്ന ആത്മീയ ആചാര്യന്മാരെക്കുറിച്ചു നല്‍കുന്ന മുന്നറിയിപ്പുകളില്‍ ഒന്ന്‍ ഇങ്ങനെ: "ഞങ്ങള്‍ ജ്ഞാനികളാണ്; യാഹ്‌വെയുടെ നിയമം ഞങ്ങള്‍ അനുസരിക്കുന്നു എന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? നിയമജ്ഞന്‍മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു"(ജറെ: 8; 8). മറ്റൊരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: "വിശുദ്ധവും അശുദ്ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ സാബത്തുകള്‍ അവര്‍ അവഗണിക്കുന്നു. തന്മൂലം അവരുടെയിടയില്‍ ഞാന്‍ അപമാനിതനായിരിക്കുന്നു. അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെയാണ്. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്തം ചൊരിയുകയും ജീവന്‍ നശിപ്പിക്കുകയും ചെയ്യുന്നു. അവളുടെ പ്രവാചകന്മാര്‍ യാഹ്‌വെ സംസാരിക്കാതിരിക്കെ യാഹ്‌വെ ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെതെറ്റുകള്‍ മൂടിവയ്ക്കുന്നു"(എസക്കി: 22; 26-28).

വിജാതിയരുടെ ദേവന്മാരെ ശ്ലാഘിക്കുന്ന അനേകം സുവിശേഷ പ്രഘോഷകരെ മനോവ കണ്ടിട്ടുണ്ട്. വിജാതിയ ആചാരങ്ങളെ മഹത്വപ്പെടുത്തുന്ന ആചാര്യന്മാര്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലുമുണ്ട്. യോഗാധ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ധ്യാനമന്ദിരങ്ങള്‍ കത്തോലിക്കാസഭയുടെ കീഴില്‍ ഉള്ളതായും നമുക്കറിയാം. സുവിശേഷ പ്രഘോഷണ വേദികളില്‍പ്പോലും അന്യദേവന്മാരെ ഉദാഹരിച്ചുകൊണ്ട് പ്രഭാഷണം നടത്തുന്ന വൈദീകരെ നമുക്കു കാണാന്‍ കഴിയും. അന്യദൈവങ്ങളിലേക്ക് ദൈവജനത്തെ നയിക്കുന്ന വ്യാജപ്രവാചകരാണ് ഇവരൊക്കെ! സഭയോടുള്ള വിധേയത്വത്തിന്റെ പേരില്‍ ഇവര്‍ക്ക് കീഴ്പ്പെട്ടാല്‍ നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ മറ്റൊരു യേഹ്ശുവാ ഇല്ലെന്ന യാഥാര്‍ത്ഥ്യം മറക്കരുത്! അന്ധകാരത്തില്‍നിന്നു നമ്മേ വീണ്ടെടുത്ത് പ്രകാശത്തിലേക്കു നയിച്ചവന്റെ വാക്കുകളെയാണ് നാം പിഞ്ചെല്ലേണ്ടത്. അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ പഠനങ്ങളുമായി നിങ്ങളെ സമീപിക്കുന്ന ഏതൊരുവനില്‍നിന്നും നിങ്ങള്‍ അകന്നുനില്‍ക്കുക. പാരമ്പര്യം എന്നൊക്കെ പറഞ്ഞുകൊണ്ട് അനേകര്‍ കറങ്ങിത്തിരിയുന്നുണ്ട്. എന്നാല്‍, അപ്പസ്തോലനായ പൗലോസ് ഇപ്രകാരം വ്യക്തമാക്കുന്നു: "അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ മേല്‍പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്"(1 കോറി: 11; 16). 

ഈ മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: "വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി:1;6-9). ബൈബിള്‍ പറയുന്നപ്രകാരം ശപിക്കപ്പെട്ടവരായ യോഗാഗുരുക്കന്മാര്‍ സഭകളില്‍ കടന്നുകൂടിയിട്ടുണ്ട്. അന്യദേവന്മാരിലേക്കു ദൈവജനത്തെ പടിപടിയായി നയിക്കാന്‍ സാത്താനില്‍നിന്ന്‍ അച്ചാരം വാങ്ങിയിട്ടുല്ലവരാണ് ഇക്കൂട്ടര്‍! നമുക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുകയും ഇന്ന് പരിപൂര്‍ണ്ണ ദൈവമായി സ്വര്‍ഗ്ഗത്തില്‍ വാഴുകയും ചെയ്യുന്ന യേഹ്ശുവാ മ്ശിഹായില്‍നിന്നു നമ്മെ അകറ്റുന്ന ഇത്തരം കീടങ്ങളെ നാം നമ്മില്‍നിന്നും അകറ്റിനിര്‍ത്തുക!

യേഹ്ശുവായെ പ്രഘോഷിക്കുന്നതിനു പകരമായി തങ്ങളെത്തന്നെ മഹത്വപ്പെടുത്തുകയും ലോകത്തിന്റെ കയ്യടി നേടാനായി ദൈവവചനത്തെ നിഷേധിക്കുകയും ചെയ്യുന്ന അഭിനവ ആചാര്യന്മാര്‍ എത്ര ഉന്നതരായിരുന്നാലും നമ്മുടെ ശത്രുക്കളാണ്. ഇവരൊക്കെയാണ് ക്രൈസ്തവസഭകളിലെ ആള്‍ദൈവങ്ങള്‍! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധങ്ങളായ പാതകളാണെന്ന വിഡ്ഢിത്തരം വിളിച്ചുകൂകുന്നവരെയും ജാഗ്രതയോടെ കാണണം. പേരുപറയാന്‍ കൊള്ളാത്ത ദേവന്മാരെന്നാണ് വിജാതിയ ദൈവങ്ങളെ സംബന്ധിച്ച് മോശയിലൂടെ യാഹ്‌വെ അരുളിച്ചെയ്തത്. പേരുപറയാന്‍ കൊള്ളാത്ത ഇവറ്റകളിലൂടെ സ്വര്‍ഗ്ഗരാജ്യം സാധ്യമാകുമെന്ന് പറയുന്നവരുടെ ലക്ഷ്യമെന്താണ്‌? നിരീശ്വരവാദികളും സ്വവര്‍ഗ്ഗഭോഗികളും സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തുമെന്നു വാദിക്കുന്നവനും ഒരു ആള്‍ദൈവമാണെന്ന കാര്യം വിസ്മരിക്കേണ്ട! "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ:5;20).

സുവിശേഷ പ്രഘോഷകരായി അറിയപ്പെടുന്ന പല ധ്യാന ഗുരുക്കന്മാരുടെയും പ്രഭാഷണങ്ങളില്‍ യേഹ്ശുവാ ഇല്ല. ശ്രീബുദ്ധനെയും ശ്രീരാമനെയും കൃഷ്ണനെയുമൊക്കെ പ്രഘോഷിക്കുന്ന ധ്യാന മന്ദിരങ്ങള്‍ ഇന്നു കേരളത്തിലുണ്ട്. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന ആശ്രമങ്ങള്‍ കത്തോലിക്കാസഭയുടെ കീഴില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതും നമുക്കറിയാം. സമീക്ഷ എന്നപേരില്‍ ഒരു ആദ്ധ്യാത്മിക പഠനകേന്ദ്രം കേരളത്തിലുണ്ട്. എറണാകുളം ജില്ലയിലെ കാലടി എന്ന സ്ഥലത്താണ് അത് സ്ഥിതിചെയ്യുന്നത്. ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ! വൈദീകനാണെന്ന് അവകാശപ്പെടുന്ന ശ്രീമാന്‍ സെബാസ്റ്റ്യന്‍ പൈനേടത്താണ് ഈ സ്ഥാപനത്തിന്റെ തലവന്‍! ഇയാളെ ഒരിക്കല്‍പ്പോലും വൈദീകവേഷത്തില്‍ ആരും കണ്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല.

കേരള കത്തോലിക്കാസഭയിലെ മറ്റൊരു ആള്‍ദൈവമാണ് 'ബോബി ജോസ് കപ്പൂച്ച്യന്‍'! വിജാതിയ മതഗ്രന്ഥങ്ങളാണ് ഇയാളുടെ പ്രബോധന വിഷയം! കൃഷ്ണനെയും ബുദ്ധനെയുമൊക്കെ ഇയാള്‍ സംബോധന ചെയ്യുന്നത് 'ഭഗവാന്‍' എന്നാണ്! അന്യദേവന്മാരെ നിങ്ങള്‍ സ്മരിക്കരുതെന്നും അവരുടെ നാമം നിങ്ങളുടെ അധരങ്ങളില്‍നിന്നു കേള്‍ക്കാന്‍ ഇടയാകരുതെന്നും പറഞ്ഞ ദൈവത്തിന്റെ വാക്കുകള്‍ക്ക് ഇവര്‍ പുല്ലുവിലയാണ് കൊടുത്തിരിക്കുന്നത്. ഇവര്‍ നശിക്കുന്നതോടൊപ്പം അനേകരെ നശിപ്പിക്കുകയും ചെയ്യുന്ന ഇവരാണ് ഏറ്റവും ശപിക്കപ്പെട്ടവര്‍! സുവിശേഷ പ്രഘോഷകന്‍ എന്ന 'ലേബലില്‍' ചാത്തന്മാരെ പ്രസംഗിക്കുന്ന അനേകം ബോബി ജോസുമാര്‍ കത്തോലിക്കാസഭയിലും മറ്റിതര അപ്പസ്തോലിക സഭകളിലുമുണ്ട്. ദൈവവചനത്തെക്കുറിച്ച് അജ്ഞതയില്‍ ജീവിക്കുന്ന 'നാമമാത്ര' ക്രിസ്ത്യാനികളെ ഇക്കൂട്ടര്‍ക്ക് തങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ സാധിക്കുന്നു!

കപ്യൂച്ച്യന്‍ സംഘത്തില്‍നിന്ന്‍ ഒരു വ്യാജപ്രവാചകന്‍കൂടി ഈ അടുത്തനാളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ ഇയാളുടെ അധരവ്യായമങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഡാനി കപ്യൂച്ച്യന്‍ എന്നപേരില്‍ ഇയാള്‍ പ്രചരിപ്പിക്കുന്നത് ദൈവവചനവിരുദ്ധമായ സന്ദേശമാണ് എന്ന തിരിച്ചറിവ് പലര്‍ക്കുമില്ല. യോഗാ, നിലവിളക്ക്, ഓണം തുടങ്ങിയവയാണ് ഇയാളുടെ മുഖ്യ പ്രചരണ വിഷയം. വിജാതിയ അനുകരണത്തെ അംഗീകരിക്കാതെ മാറിനില്‍ക്കുന്ന ദൈവജനത്തെ ആക്ഷേപിക്കുവാനും, വിജാതിയതയുടെ ഉച്ഛിഷ്ടം പേറിനടക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുകയുമാണ് ഇവന്റെ ജോലി! യേഹ്ശുവായെ മാത്രമേ പ്രഘോഷിക്കുകയുള്ളുവെന്ന് പ്രതിജ്ഞ ചെയ്താണ് ഒരുവന്‍ വദീകവൃത്തിയില്‍ പ്രവേശിക്കുന്നത്. ഉടമ്പടി ലംഘിച്ചു തോന്നിയപോലെ വ്യാപരിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ദൈവജനത്തിനു നാശമായിരിക്കും. നിലവിളക്കും യോഗയും ഓണവും പ്രചരിപ്പിക്കാനാണോ നിങ്ങള്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്? പാതാളത്തില്‍നിന്നു കയറിവരുന്നവനെയാണോ ദൈവജനം കാത്തിരിക്കേണ്ടത്? യേഹ്ശുവായുടെ രണ്ടാംവരവിനെപ്പോലും സംശയത്തോടെ വീക്ഷിക്കുന്ന ദൈവശാസ്ത്ര പാമരന്മാര്‍ക്ക് മാവേലിയുടെ കാര്യത്തില്‍ യാതൊരു സംശയവുമില്ല! അതുകൊണ്ടാണല്ലോ ജോസഫ് പാംപ്ലാനി എന്ന ദൈവശാസ്ത്ര 'അജ്ഞന്‍' ഓണത്തിന്റെ പ്രചാരകനായി അധഃപതിച്ചത്! ബൈബിളിലെ പല ചരിത്രങ്ങളും ഇയാള്‍ക്ക് യക്ഷിക്കഥയാണെങ്കിലും, ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം കണ്ടെത്താനുള്ള തീവ്രയജ്ഞത്തിലാണ് പാംപ്ലാനി!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും നിന്റെ പിതാക്കന്മാര്‍ക്കും അജ്ഞാതരായ അന്യദേവന്മാരെ നമുക്കു സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം. ആ ദേവന്മാര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാരായിരിക്കാം. എന്നാല്‍, നീ അവനു സമ്മതം നല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്. അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്പിന്നീട്, ജനം മുഴുവന്റെയും. നീ അവനെ കല്ലെറിഞ്ഞു കൊള്ളണം. എന്തെന്നാല്‍, അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ രക്ഷിച്ച നിന്റെ ദൈവമായ യാഹ്‌വെയില്‍നിന്ന് നിന്നെ അകറ്റാനാണ് അവന്‍ ശ്രമിച്ചത്. ഇസ്രായേല്‍ജനം മുഴുവന്‍ ഇതു കേട്ടു ഭയപ്പെടും. മേലില്‍ ഇതുപോലുള്ള ദുഷ്കൃത്യങ്ങള്‍ക്ക് ആരും ഒരുങ്ങുകയില്ല"(നിയമം:13; 6-11).

ജനത്തെ ഒന്നടങ്കം നിത്യനാശത്തിലേക്കു നയിക്കുന്നവര്‍ക്ക് വധശിക്ഷ തന്നെയാണ് അനിവാര്യം! പേപിടിച്ച നായയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കാണുന്നവരെയെല്ലാം അത് കടിക്കും. മനുഷ്യനെന്നോ മൃഗമെന്നോ അതിനു വ്യത്യാസമില്ല. വിഗ്രഹാരാധകരുടെയും വ്യഭിചാരികളുടെയും ആഭിചാരക്കാരുടെയും സ്ഥിതി ഇതുതന്നെയാണ്. തങ്ങളിലെ പൈശാചികത മറ്റുള്ളവരിലേക്കു പകരുകയെന്നതാണ് ഇവരുടെ ശൈലി. മ്ലേച്ഛ പാപങ്ങള്‍ക്ക് അടിപ്പെട്ട വ്യക്തികളുടെ അവസ്ഥയും പേപ്പട്ടിയുടേതിനു സമാനമാണ്. ആയതിനാല്‍, ഇവരെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കുക എന്നതില്‍ കുറഞ്ഞ പ്രതിവിധികള്‍ ഒന്നുംതന്നെയില്ല! സഹോദരനോ സഹോദരിയോ ഭാര്യയോ സുഹൃത്തോ ആരുതന്നെയായിരുന്നാലും, അന്യദേവന്മാരിലേക്കു വശീകരിക്കുന്നവരാണെങ്കില്‍ അവരുമായുള്ള ബന്ധം വിച്ഛേദിക്കണം എന്നത് ദൈവീകനിയമമാണ്! കാരണം: "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ:19; 29). യേഹ്ശുവാ ഈ ലോകത്തേക്കു വന്നത് നമുക്ക് ജീവനുണ്ടാകുന്നതിനുവേണ്ടിയാണ്. ഈ ജീവനെ നഷ്ടപ്പെടുത്തുന്ന ബന്ധങ്ങളെല്ലാം യേഹ്ശുവായുടെ ബലിയുടെ ശത്രുക്കളാണ്! യേഹ്ശുവാ നേടിത്തന്ന നിത്യജീവനില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കുന്ന ആശയങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ നമ്മുടെ ജീവിതത്തില്‍ മരിച്ചവരാണ്‌!

ഏറ്റുമാനൂര്‍ കത്തനാരും ബോബി ജോസും സെബാസ്റ്റ്യന്‍ പൈനേടത്തും മാത്രമല്ല, അന്യദേവന്മാരിലേക്കോ അവരുടെ ആചാരങ്ങളിലേക്കോ ദൈവജനത്തെ നയിക്കുന്നവര്‍ ആരുമായിക്കൊള്ളട്ടെ; ഇവരെയൊന്നും സ്വര്‍ഗ്ഗത്തിലെ ദൈവം അയച്ചതല്ല! സ്വന്തം പുകഴ്ചയ്ക്കുവേണ്ടി ദൈവവചനത്തെ നിഷേധിക്കുകയും യേഹ്ശുവായെ അവഗണിക്കുകയും ചെയ്യുന്ന പോപ്പ് ഫ്രാന്‍സീസിനെ അയച്ചത് ദൈവമാണോ എന്നത് സഭാമക്കള്‍ വിവേചിക്കുക! ഇന്ന് കത്തോലിക്കാസഭയിലെ ഏറ്റവും വലിയ ആള്‍ദൈവമാണ് ഈ മനുഷ്യന്‍ എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമൊന്നുമില്ല! ഈ പ്രവചനം ശ്രദ്ധിക്കുക: "സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള പ്രവാചകന്മാരും പ്രാശ്നികരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവരുടെ സ്വപ്നങ്ങളെ വിശ്വസിക്കരുത്. അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്. ഞാന്‍ അവരെ അയച്ചിട്ടില്ല"(ജറെ: 29; 8,9).

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ചതും, യേഹ്ശുവാ അസാധുവാക്കാത്തതുമായ എല്ലാ നിയമങ്ങളും ലോകാന്ത്യംവരെ നിലനില്‍ക്കും! അതിനു വിരുദ്ധമായ ശബ്ദങ്ങള്‍ക്ക് നാം ചെവികൊടുത്താല്‍ നാശമായിരിക്കും ഓഹരി!

"ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്കു സമാനായി ആരുണ്ട്? അവന്‍ അത് ഉദ്ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ!"(ഏശയ്യാ:44; 7).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5882 views

LOG IN

Lost your password?

SIGN UP

LOST PASSWORD