സഭകളില്‍ ശുദ്ധീകരണം

ക്നാനായ സഭ ക്രിസ്തീയസഭയല്ല!

Print By
about

14 - 01 - 2017

പൊതുസമൂഹത്തില്‍ ക്രൈസ്തവര്‍ക്ക് എന്നും പരിഹാസം മാത്രം സമ്മാനിച്ചിട്ടുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ ക്നാനായ സമൂഹം. ക്നാനായരില്‍ രണ്ടു വിഭാഗങ്ങളാണ് നിലവിലുള്ളത്. സീറോമലബാര്‍ കത്തോലിക്കരുടെ ഭാഗമായി നിലകൊള്ളുന്ന ഒരു വിഭാഗവും യാക്കോബായ സഭയുടെ ഭാഗമായി തുടരുന്ന മറ്റൊരു വിഭാഗവുമാണ് ഇവ. കേരളത്തിലെ രണ്ടു സഭകളിലായി സ്ഥാനം പിടിച്ചിരിക്കുന്ന ക്നാനായര്‍ക്ക് ക്രിസ്തീയതയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയാണ് നാമിവിടെ നടത്തുന്നത്. ക്രിസ്തീയത എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ ആരെല്ലാം ക്രിസ്ത്യാനികളാണെന്നു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍, ക്രിസ്തീയത എന്താണെന്നു പഠിക്കേണ്ടിയിരിക്കുന്നു. ക്രിസ്തീയതയെക്കുറിച്ചുള്ള പഠനത്തിന്റെ തുടര്‍ച്ചയായി ക്നാനായ സമൂഹത്തെ പഠിക്കുന്നതിലൂടെ ഈ സമൂഹത്തിനു ക്രിസ്തീയതയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മറ്റൊരു വിവരണത്തിന്റെയും സഹായമില്ലാതെ വായനക്കാര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും.

യേഹ്ശുവാ പഠിപ്പിച്ചത് ജീവിതത്തില്‍ പ്രായോഗികമാക്കുന്ന വ്യക്തികളാണ് ക്രിസ്ത്യാനികള്‍! യേഹ്ശുവായല്ലാതെ മറ്റൊരു രക്ഷയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരുടെ സമൂഹവുമാണ് ഇവര്‍. ഈ രക്ഷയെ സ്വീകരിച്ച സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്തം, തങ്ങള്‍ക്കു ലഭിച്ച ഈ സൗഭാഗ്യം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ്. സ്വര്‍ഗ്ഗത്തിലേക്കു മടങ്ങിപ്പോകുന്നതിനു തൊട്ടുമുന്‍പ് അവിടുന്ന് ഇപ്രകാരം കല്പിച്ചു: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28; 19, 20). യുഗാന്തവരെ തുടരേണ്ടതായ ഒരു ശുശ്രൂഷയാണ് ഇവിടെ യേഹ്ശുവാ പ്രഖ്യാപിച്ചത്. നാം അറിയിക്കുന്ന സുവിശേഷത്തില്‍ ഒരുവന്‍ വിശ്വസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അവന്‍ നമ്മുടെ കൂട്ടായ്മയുടെ ഭാഗമായിത്തീരുന്നു. അവന്‍ പിന്നീട് അന്യനോ പരദേശിയോ അല്ല. നമുക്കുള്ള എല്ലാ അവകാശങ്ങളും അവന്റെതുകൂടിയായി പരിണമിക്കുന്നു. അവന്‍ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും ആചാരങ്ങളെയും ഉപേക്ഷിച്ചാണ് നമ്മോടു ചേര്‍ന്നിരിക്കുന്നത്. മുന്‍പ് അവന്‍ അംഗമായിരുന്ന മതവും വിശ്വാസങ്ങളും അവന് അന്യമായിത്തീര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ വിജാതീയമായ വിശ്വാസങ്ങളെ ഉപേക്ഷിച്ചുവരുന്ന വ്യക്തികളെ പുനരധിവസിപ്പിക്കാന്‍ ഓരോ ക്രൈസ്തവ സഭകളും പ്രതിജ്ഞാബദ്ധമാണ്.

രക്ഷയിലേക്കു കടന്നുവന്നവരുടെ സമൂഹമാണ് ക്രൈസ്തവസഭ. വിശ്വാസംവഴി നീതികരിക്കപ്പെടുകയും ഏറ്റുപറച്ചിലിലൂടെ രക്ഷപ്രാപിക്കുകയും ചെയ്യുന്നവരെ സഭയോടു ചേര്‍ക്കുന്നത് ദൈവമാണ്. "ആകയാല്‍, യേഹ്ശുവാ രക്ഷകനാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമാ: 10; 9, 10). ഏറ്റുപറയാത്ത വിശ്വാസം ഒരുവനെ രക്ഷയിലേക്കു നയിക്കുന്നില്ല. യേഹ്ശുവാ ദൈവമാണെന്നും അവിടുത്തെകൂടാതെ മറ്റൊരു രക്ഷയില്ലെന്നും ആരെക്കാളും നന്നായി അറിയുന്നവന്‍ പിശാചാണ്. എന്നാല്‍, പിശാചിന്റെ ഈ വിശ്വാസം അവനെ രക്ഷിക്കുന്നില്ല. ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു. മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?"(യാക്കോ: 2; 19, 20). വിശ്വാസം പൂര്‍ണ്ണമാകുന്നത് പ്രവര്‍ത്തിയിലൂടെയാണ്. തനിക്കു ലഭിച്ച വിശ്വാസം ഏറ്റുപറയുന്നതാണ് ഈ പ്രവര്‍ത്തി. ഒരുവന്‍ വിശ്വാസത്തിലേക്കു നയിക്കപ്പെടുന്നത് കേള്‍വിയിലൂടെയാണെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി മ്ശിഹായെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമ: 10; 17).

കേള്‍വിയിലൂടെ നമുക്കു ദാനമായി ലഭിച്ച വിശ്വാസത്തെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയെന്നത് പ്രവര്‍ത്തിയാണ്. ഈ പ്രവര്‍ത്തിയെ തന്നെയാണ് ഏറ്റുപറച്ചില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മേ കേള്‍ക്കുന്നവരില്‍ പലര്‍ക്കും അവരുടെ കേള്‍വിയിലൂടെ വിശ്വസിക്കാനുള്ള കൃപ ലഭിക്കുന്നുണ്ട്. കേള്‍ക്കുന്ന എല്ലാവരും വിശ്വസിക്കുന്നില്ലെങ്കിലും, നിത്യജീവനു നിയോഗം ലഭിച്ചിരിക്കുന്നവര്‍ വിശ്വസിക്കും. ഇങ്ങനെ വിശ്വസിക്കുന്ന ഓരോരുത്തരും ദൈവത്തിന്റെ പുത്രീപുത്രന്മാരായി മാറുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: "യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. മ്ശിഹായോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും മ്ശിഹായെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിഹായില്‍ ഒന്നാണ്"(ഗലാ: 3; 26- 28). യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കാന്‍ കൃപ ലഭിച്ചിരിക്കുന്ന സകലരും ദൈവത്തിന്റെ മക്കളും പരസ്പരം സഹോദരങ്ങളുമാണ്. പക്ഷികളും മൃഗങ്ങളും എന്നല്ല, യേഹ്ശുവായില്‍ വിശ്വസിക്കാത്ത മനുഷ്യര്‍പ്പോലും വിശ്വാസികള്‍ക്കു സഹോദരങ്ങളല്ല!

വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണെങ്കില്‍ അവര്‍ ഒരേ ഭവനത്തിലെ അംഗങ്ങളുമാണ്. ഇതാണ് ക്രിസ്തീയഭവനവും ക്രിസ്തീയസഭയും! ഈ ഭവനത്തിലേക്ക്‌ കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഒരുവനെ തടയാന്‍  ഭവനത്തിലുള്ള ആര്‍ക്കും അധികാരമില്ല. എന്തെന്നാല്‍, ഈ ഭവനത്തിന്റെ നാഥനും അധികാരിയും യേഹ്ശുവായാണ്. ഈ ഭവനത്തില്‍ ആരെല്ലാം പ്രവേശിക്കണം എന്നു തീരുമാനിക്കുന്നതും അവിടുന്നുതന്നെ! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). വിശ്വസിക്കുന്ന ഓരോരുത്തരെയും തന്റെ സഭയില്‍ ചേര്‍ക്കുന്നത് യേഹ്ശുവാ ആയിരിക്കെ, തങ്ങളുടെ കൂട്ടത്തിലേക്ക് ആരെയും സ്വീകരിക്കില്ലെന്നു വാശിപിടിക്കുന്ന സഭ യേഹ്ശുവായുടെ സഭയല്ല! യഹൂദരെന്നോ ഗ്രീക്കുകാരെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ വ്യത്യാസമില്ലാതെ, യേഹ്ശുവായിലുള്ള വിശ്വാസംവഴി ദൈവമക്കളാണെന്നു ബൈബിള്‍ നമ്മോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, ക്നാനായ സമൂഹം പറയുന്നത്, തങ്ങള്‍ രക്തശുദ്ധി സൂക്ഷിക്കുന്നവരായതിനാല്‍, മറ്റാരെയും തങ്ങളോടൊപ്പം ചേര്‍ക്കാന്‍ കഴിയില്ലെന്നാണ്. യഹൂദരെക്കാള്‍ രക്തശുദ്ധിയുള്ളവരാണോ ക്നായി തൊമ്മന്റെ മക്കള്‍? യഹൂദര്‍ തങ്ങളുടെ മതത്തിലേക്ക് മറ്റുള്ളവരെ സ്വീകരിച്ചിരുന്നു എന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. യേഹ്ശുവാതന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു"(മത്താ: 23; 15). തങ്ങളുടെ സമൂഹത്തിലേക്കു മറ്റുള്ളവരെ സ്വീകരിക്കുന്ന രീതി യഹൂദര്‍ക്കുണ്ടായിരുന്നു എന്നല്ലേ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്?!

പരിച്ഛേദനം സ്വീകരിക്കുന്ന അടിമകളെ സ്വജനത്തില്‍ ചേര്‍ക്കുന്ന സമ്പ്രദായം ഇസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു. പെസഹാ ആചരണത്തെ സംബന്ധിച്ചുള്ള വിവരണത്തില്‍ ഇത് വായിക്കാന്‍ കഴിയും. ആധുനിക ഇസ്രായേലിന്റെ നിഴലായിരുന്നു പഴയ ഇസ്രായേല്‍! ഇസ്രായേല്‍ തങ്ങളുടെ വംശശുദ്ധി സംരക്ഷിച്ചത് വിശ്വാസത്തിലൂടെയാണ്. എന്തെന്നാല്‍, അബ്രാഹത്തെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് പറഞ്ഞത് ദൈവമാണ്. ഇസ്രായേലിന്റെ മാത്രം പിതാവല്ല അബ്രഹാം; മറിച്ച്, അനേകം ജനതകളുടെ പിതാവാണ്! പരിച്ഛേദനം സ്ഥാപിച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം അവിടുന്ന് നടത്തിയത്. ഇത് അബ്രാഹവുമായി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ സ്ഥാപിച്ച ഉടമ്പടിയായിരുന്നു. യാഹ്‌വെ അരുളിച്ചെയ്യുന്നു: "ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി; നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു"(ഉത്പ: 17; 4, 5). ഉടമ്പടി എന്തായിരുന്നുവെന്ന് ശ്രദ്ധിക്കുക: "നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം. നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍പ്പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്ഛേദനം ചെയ്യണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഉടമ്പടിയായി നിലനില്‍ക്കും"(ഉത്പ: 17; 10- 13).

അബ്രാഹത്തിന്റെ ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം അബ്രാഹത്തിന്റെ സന്തതികളാകുന്നു. അങ്ങനെയാണ് അനേകം ജനതകള്‍ക്ക് അബ്രാഹം പിതാവാകുന്നത്. അപ്പസ്തോലനായ പൗലോസ് നല്‍കുന്ന വിശദ്ദീകരണം ശ്രദ്ധിക്കുക: "അതിനാല്‍, വാഗ്ദാനം നല്കപ്പെട്ടത്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും - നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും - ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മെളെല്ലാവരുടെയും പിതാവാണ്"(റോമാ: 4; 16). ഇസ്രായേലും യഹൂദരും സൂക്ഷിച്ചത് വിശ്വാസത്തിലുള്ള വംശശുദ്ധിയാണ്. അതുതന്നെയാണ് ക്രൈസ്തവര്‍ കാത്തുസൂക്ഷിക്കേണ്ട വംശശുദ്ധിയും! അതിനാല്‍, ക്നാനായ ഭോഷ്ക്കുകള്‍ ക്രിസ്തീയതയുമായി ചേര്‍ന്നുപോകുന്നതല്ല. യഹൂദ പാരമ്പര്യം അവകാശപ്പെടുന്ന ക്നാനായര്‍ക്ക് യഹൂദരുമായി യാതൊരു ബന്ധവുമില്ലെന്നതിന് ഇതിലേറെ തെളിവുകളുടെ ആവശ്യവുമില്ല. ഈ സമൂഹത്തെ ഇത്തരം വംശശുദ്ധിക്കു പ്രേരിപ്പിച്ച ഇവരുടെ പിതാമഹനായ ക്നായി തൊമ്മനെ അയച്ചത് ദൈവമാണെന്നു കരുതാന്‍ എന്തെങ്കിലും ന്യായമുണ്ടോ? എന്തുകൊണ്ടാണ് മനോവ ഇപ്രകാരം ചോദിക്കുന്നതെന്നു വ്യക്തമാക്കാം.

കേരളത്തിലെ ക്രൈസ്തവസഭയെ പല കഷണങ്ങളായി മുറിക്കുന്നതിനു കാരണമായ കൂനന്‍കുരിശു സത്യത്തിന്റെ അലയടികള്‍ ക്നാനായരെയും ബാധിച്ചു. ഒന്നായിരുന്ന ക്നാനായര്‍ അങ്ങനെ രണ്ടായി. ഒരുവിഭാഗം കത്തോലിക്കാസഭയില്‍ ചേര്‍ന്നുനിന്നപ്പോള്‍ മറ്റൊരു വിഭാഗം പൗരസ്ത്യ പാരമ്പര്യത്തിന്റെ പക്ഷംപിടിച്ചു. കത്തോലിക്കാസഭയുടെ മൂന്നു റീത്തുകളാണു കേരളത്തിലുള്ളത്. ലാറ്റിന്‍ റീത്ത്, സീറോമലബാര്‍ റീത്ത്, സീറോമലങ്കര റീത്ത് എന്നിവയാണ് ഇവ. ഈ മൂന്നു റീത്തുകളും റോമന്‍ കത്തോലിക്കാസഭയുടെ ഭാഗമാണ്. ഭാരതത്തിലെ ക്രൈസ്തവസഭയില്‍നിന്നു ലത്തീന്‍ മേല്ക്കോയ്മയെ നീക്കംചെയ്യുന്നതിനു വേണ്ടിയായിരുന്നു കൂനന്‍കു‍രിശു സത്യം നടത്തിയതെന്നു ചരിത്രം പറയുന്നു. കൂനന്‍കുരിശു സത്യത്തിലൂടെ പൗരസ്ത്യ വാദികളില്‍ ഒരുവിഭാഗം കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയെങ്കിലും, വേറൊരു വിഭാഗം ഒരു പ്രത്യേക റീത്തായി സഭയില്‍ തുടര്‍ന്നു . ഈ വിഭാഗമാണ്‌ 'സീറോമലബാര്‍ റീത്ത്'! ആരാധനാക്രമങ്ങളില്‍ പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളുടെ സമ്മിശ്രമായ ശൈലിയാണ് ഈ റീത്ത് തുടര്‍ന്നുപോന്നത്. എന്നാല്‍, കടുത്ത പൗരസ്ത്യവാദികള്‍ ഇതില്‍നിന്നു വ്യത്യസ്തമായ ശൈലി പിന്തുടരാറുണ്ട്. കൂനന്‍കുരിശു സത്യത്തിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയായി ഈ ലേഖനത്തെ പരിഗണിക്കുന്നില്ലാത്തതുകൊണ്ട് നമുക്കു പ്രധാന വിഷയത്തില്‍ത്തന്നെ തുടരാം.

കത്തോലിക്കാസഭയുടെ ഭാഗമായി നിലനിന്ന സീറോമലബാര്‍ റീത്തിന്റെ ഉപവിഭാഗമായി ക്നാനായയിലെ ഒരു വിഭാഗം നിലയുറപ്പിച്ചപ്പോള്‍, മറ്റൊരു വിഭാഗം തീവ്രസുറിയാനി പക്ഷത്തു ചേക്കേറി! എന്നാല്‍, ക്നാനായര്‍ എന്നും ക്നാനായരായി തുടരുന്നു. യാക്കോബായ സുറിയാനിസഭയുടെ ഭാഗമായി തുടരുന്ന ക്നാനായര്‍ തങ്ങളുടെ പെണ്‍കുട്ടികളെ തങ്ങള്‍ അംഗമായ യാക്കോബായ യുവാക്കള്‍ക്ക് വിവാഹംകഴിച്ചു കൊടുക്കുകയില്ല. അതുപോലെതന്നെ, യാക്കോബായ സഭയിലെ പെണ്‍കുട്ടികളെ തങ്ങളുടെ യുവാക്കള്‍ക്കുവേണ്ടി ഭാര്യമാരായി സ്വീകരിക്കുകയുമില്ല. ഇതിനു വിരുദ്ധമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ ക്നാനായ സമൂഹത്തില്‍നിന്നു പുറത്താക്കും. യാക്കോബായ സഭയുടെ വിശ്വാസങ്ങളും ആരാധനാക്രമങ്ങളും അധികാരങ്ങളും ഇവര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും വിവാഹബന്ധം അനുവദിക്കുന്നില്ല. ഇതുതന്നെയാണ് കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ക്നാനായരുടെ കാര്യത്തിലും നിലനില്‍ക്കുന്ന അവസ്ഥ! കത്തോലിക്കാസഭയിലെ റീത്തുകള്‍ തമ്മില്‍ വിവാഹബന്ധത്തിനു യാതൊരു തടസ്സവുമില്ല. സീറോമലബാര്‍ റീത്തിലെ അംഗത്തിന് ലത്തീന്‍ റീത്തില്‍നിന്നോ മലങ്കര റീത്തില്‍നിന്നോ വിവാഹം കഴിക്കാം. എന്നാല്‍, സീറോമലബാര്‍ റീത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ക്നാനായര്‍ക്ക് വിവാഹത്തിന്റെ കാര്യംവരുമ്പോള്‍ ക്നാനായരല്ലാത്ത സീറോമലബാര്‍ അംഗങ്ങള്‍ അനഭിമതരാണ്!

അതായത്, യാക്കോബായ സുറിയാനിസഭയ്ക്കും കത്തോലിക്കാസഭയ്ക്കും ബാധ്യതകളായി രണ്ടു ക്നാനായ വിഭാഗങ്ങളും നിലകൊള്ളുന്നു! രണ്ടു സഭകളിലും ക്നാനായര്‍ക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്. സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ അതിഭദ്രാസനവും(ചിങ്ങവനം) ക്നാനായക്കാര്‍ മാത്രം ഉള്‍പ്പെട്ടതാണ്. ക്രിസ്തീയതയുടെ അന്തസ്സിനു നിരക്കാത്ത ആശയങ്ങളുമായി നിലകൊള്ളുന്നവര്‍ക്ക് എന്തിനാണ് ക്രിസ്തീയസഭകളില്‍ അഭയം നല്‍കുന്നത്? ദൈവത്തിനു സ്വീകാര്യമല്ലാത്ത ഉച്ചനീചത്വങ്ങളുടെ വിഴുപ്പുകളുമായി നിലകൊള്ളുന്നവരുടെ ഇടത്താവളങ്ങളാണോ സീറോമലബാര്‍ സഭയും യാക്കോബായ സഭയും? വിവാഹബന്ധത്തിലൂടെ തങ്ങളുടെ ശുദ്ധത നഷ്ടപ്പെടുമെന്നു കരുതുന്നവര്‍ സ്വതന്ത്രമായി നില്‍ക്കട്ടെ! ക്രിസ്തീയതയ്ക്ക് അവഹേളനമല്ലാതെ, ക്രിസ്തീയതയ്ക്ക് എന്തു നേട്ടമാണ് ഈ വിഭാഗത്തെക്കൊണ്ട് ഉണ്ടായിട്ടുള്ളത്? ക്രിസ്തീയതയുടെ പ്രധാന ദൗത്യം സുവിശേഷ പ്രഘോഷണമാണ്. ക്നാനായര്‍ സുവിശേഷം പ്രഘോഷിക്കുന്നു എന്നുതന്നെയിരിക്കട്ടെ; ഇവരുടെ പ്രഘോഷണത്തില്‍ ആകൃഷ്ടരായി കടന്നുവരുന്നവരെ ഇവര്‍ എവിടെ ചേര്‍ക്കും?

ക്നാനായരുടെ വിചിത്രമായ ആചാരങ്ങള്‍മൂലം മാത്രമല്ല ഇവര്‍ കത്തോലിക്കാസഭയ്ക്ക് ഭാരമാണെന്നു പറയുന്നത്. 1992 മുതല്‍ കാല്‍നൂറ്റാണ്ടായി കത്തോലിക്കാസഭ വേട്ടയാടപ്പെടുന്നത് സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. അഭയയെ കൊന്നത് വൈദീകരല്ലെങ്കില്‍, ആരാണ് അത് ചെയ്തതെന്നു വെളിപ്പെടുത്താനെങ്കിലും ക്നാനായ അധികാരികള്‍ തയ്യാറാകേണ്ടിയിരുന്നു. ക്നാനായരുടെ ഈ പാപഭാരം മുഴുവന്‍ ചുമക്കുന്നത് കത്തോലിക്കാസഭയാണ്! കോട്ടയത്തെ അരമനയില്‍നിന്നു പുറപ്പെടുവിക്കുന്ന ശാസനകള്‍ക്കപ്പുറം സീറോമലബാര്‍ സഭയുടെ മെത്രാന്മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെ ഇവര്‍ സ്വീകരിക്കാറില്ല. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും തനതായ പാരമ്പര്യം പിന്തുടരുന്ന ഇവരുടെ സ്വകാര്യപാപം (അഭയ കേസ്) എന്തിനാണ് കത്തോലിക്കാസഭയുടെ പൊതുസ്വത്തായി പരിഗണിക്കുന്നത്?

ക്നാനായര്‍ പിന്തുടരുന്ന ഭോഷ്ക്കുകളില്‍ അമര്‍ഷമുള്ള അനേകം വിശ്വാസികള്‍ ഈ സമൂഹത്തിലുണ്ട്. സഭയിലെ ആചാര്യന്മാരുടെ പിടിയില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഇവരില്‍ ഏറെയും. ഈ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ചു തിരിച്ചറിഞ്ഞ ചിലരെല്ലാം മാറ്റത്തിന്റെ പാത തേടുന്നു എന്നത് ആശാവഹമായ കാര്യമാണ്. ക്‌നാനായ കത്തോലിക്ക നവീകരണ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014 -ല്‍ മെത്രാന്മാരുടെ സമ്മേളനനഗരയിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ നടത്തിയ പ്രതിഷേധപ്രകടനം ഇതിന്റെ ഭാഗമായിരുന്നു. ക്നാനായ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സ്വന്തം സമുദായത്തില്‍ സ്ത്രീകള്‍ ഇല്ലാതായതും ഇവരെ പ്രതിസന്ധിയിലാക്കി! ഉന്നത വിദ്യാഭ്യാസത്തിനു പോയ സ്ത്രീകളില്‍ ഏറെപ്പേരും സമുദായത്തില്‍നിന്ന് അകന്നുപോയി. മറ്റു സഭകളിലെ പുരുഷന്മാരെ മാത്രമല്ല, അന്യമതക്കാരെയും ഭര്‍ത്താക്കന്മാരായി സ്വീകരിച്ച് അവര്‍ കടന്നുപോയപ്പോള്‍ ക്നാനായ സമൂഹത്തിലെ പുരുഷന്മാര്‍ 'പുരനിറഞ്ഞു'! മദ്ധ്യവയസ്ക്കരായ അവിവാഹിതരെക്കൊണ്ട് ക്നാനായ സഭ സമ്പന്നമായി! സ്വന്തം സമുദായത്തില്‍ മക്കളെ ജനിപ്പിക്കാന്‍ സാഹചര്യമില്ലാത്തതുകൊണ്ടും, മറ്റു സഭകളില്‍നിന്നു വിവാഹം ചെയ്തു വംശവര്‍ദ്ധനവിനു നിയമം അനുവദിക്കാത്തതുകൊണ്ടും ഇവരില്‍ പലരും അവിഹിത വേഴ്ച്ചകളില്‍ ആശ്രയം കണ്ടെത്തുന്നു. ഇത്തരത്തിലുള്ള ക്നാനായ സങ്കരജന്മങ്ങള്‍ സമുദായത്തിനു പുറത്ത് ജീവിക്കുന്നുണ്ട്. ജാരസന്തതികള്‍ക്കു ജന്മം നല്‍കിയവരാകട്ടെ, രഹസ്യപാപം എന്ന പരിഗണനയില്‍ ഇന്നും സമുദായത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നു! 

ഇത്തരം ജീര്‍ണ്ണതകളുടെ ഉത്തരവാദികള്‍ ആരെല്ലാമാണ്? ക്നാനായ സമൂഹത്തിന്റെ ആദ്ധ്യാത്മിക ആചാര്യനും പൂര്‍വ്വപിതവുമായി കരുതപ്പെടുന്ന ക്നായി തൊമ്മന്‍ തന്നെയല്ലേ ഒന്നാംപ്രതി? ഇത് അറിയണമെങ്കില്‍ ഈ വിഭാഗത്തിന്റെ ഉദ്ഭവത്തെയും പരിണാമത്തെയും സംബന്ധിച്ചുള്ള ചരിത്രം പരിശോധിക്കണം. ആയതിനാല്‍, ക്നാനായ സമുദായത്തിന്റെ ചരിത്രം എന്താണെന്ന്‍ നമുക്കു പരിശോധിക്കാം.

ക്നാനായ ചരിതം!

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായര്‍ അഥവാ തെക്കുംഭാഗര്‍. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടില്‍ ക്നായിതോമായുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ കാനാ എന്ന സ്ഥലത്തുനിന്നും കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവര്‍ എന്നു പറയപ്പെടുന്നു. ക്നാനായരെ സംബന്ധിച്ച് അനേകം കഥകളും ഉപകഥകളും പ്രചരിക്കുന്നുണ്ടെങ്കിലും ഇവയില്‍ ഒന്നുതന്നെ വസ്തുതാപരമായി തെളിയിക്കാന്‍ കഴിയുന്നതല്ല. മാത്രവുമല്ല, ഇവര്‍ ഉയര്‍ത്തുന്ന പല ന്യായവാദങ്ങളും അസംബന്ധങ്ങളുമാണ്. അല്പമെങ്കിലും വിശ്വാസയോഗ്യമായ ചിലതാണ് ഇവിടെ കുറിക്കുന്നത്. ക്നായി തോമായൊടൊപ്പം AD 345-ല്‍ കൊടുങ്ങല്ലൂരെത്തിയ ക്രൈസ്തവസംഘത്തിന് ദേശാധികാരിയായിരുന്ന ചേരമാന്‍ പെരുമാള്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ തന്റെ കൊട്ടാരത്തിന്റെ തെക്കു ഭാഗത്തായി താമസിച്ച് വ്യാപാരം നടത്തുവാനുള്ള അനുവാദം നല്‍കി. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചിരുന്ന ക്നാനായര്‍ കാലക്രമത്തില്‍ അവിടെ നിന്നും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറി. ജലമാര്‍ഗ്ഗം എത്തിപ്പെടുവാന്‍ സാധിക്കുമായിരുന്ന ഉദയമ്പേരൂര്‍, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയവയായിരുന്നു അവയില്‍ പ്രധാനപ്പെട്ട പ്രദേശങ്ങള്‍. മാര്‍ തോമാ നസ്രാണികള്‍ അഥവാ വടക്കുംഭാഗര്‍ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ 'സവര്‍ണ്ണ' ക്രിസ്ത്യാനികളുമായി പൊതുവെ സഹകരണത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്നുവെങ്കിലും അവര്‍ തമ്മില്‍ വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരുന്നില്ല.

പേര്‍ഷ്യയില്‍നിന്ന് കച്ചവടത്തിനായി കേരളത്തിലെത്തിയ നാനൂറോളം വ്യാപാരികളുടെ സംഘത്തലവനായിരുന്നു ക്നായി തൊമ്മന്‍ എന്ന് പറയപ്പെടുന്നു. ഇവര്‍ യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളായിരുന്നു എന്നാണ് ക്നാനായര്‍ പറയുന്നത്. വംശശുദ്ധി എന്ന ഭോഷ്ക്ക് യഹൂദ ക്രിസ്ത്യാനികള്‍ പിന്തുടര്‍ന്നില്ല എന്നതുതന്നെ ഇവരുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. സിറിയയുടെ സമീപത്തുള്ള ഏതെങ്കിലും ഗോത്രവിഭാഗത്തില്‍നിന്നു ക്രിസ്തീയതയിലേക്ക് കടന്നുവന്നവരാകാനാണ് സാധ്യത. വിവാഹവേളകളില്‍ ഇവര്‍ ആചരിക്കുന്ന മൈലാഞ്ചിയിടീല്‍ ഒരു ഗോത്രവര്‍ഗ്ഗാചാരമാണ്. ഇസ്ലാംമതക്കാര്‍ക്ക് ഈ ആചാരം ലഭിച്ചതും പേര്‍ഷ്യയിലെ ഗോത്രങ്ങളില്‍നിന്നായിരുന്നു! വിവാഹത്തോടനുബന്ധിച്ച് ഇസ്ലാംമതക്കാര്‍ നടത്തുന്ന പല ആഘോഷങ്ങളും ക്നാനായര്‍ക്കുമുണ്ട്. ഇസ്ലാമിന്റെ ഒപ്പനയും ക്നാനായരുടെ മാര്‍ഗ്ഗംകളിയും ഒരേ ഉറവിടത്തില്‍നിന്നുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ!

വിശേഷാവസരങ്ങളില്‍, പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങള്‍ ക്നാനായരുടെയിടയില്‍ നിലവിലുണ്ട്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീല്‍, ചന്തം ചാര്‍ത്തല്‍, നെല്ലും നീരും കൊടുക്കല്‍, വാഴൂപിടിത്തം, പാലും പഴവും കൊടുക്കല്‍, കച്ച തഴുകല്‍, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകള്‍ ഒട്ടേറെയുണ്ട്. എന്നാല്‍, ഇതിന്റെയൊക്കെ അടിസ്ഥാനം എന്താണെന്ന് ആര്‍ക്കും അറിയില്ല. ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒട്ടേറെ ദുരാചാരങ്ങള്‍ വേറെയുമുണ്ട്. ക്രിസ്തീയവിരുദ്ധമായ ആചാരങ്ങള്‍മൂലം അന്യംനിന്നുപോകുന്ന ഈ സമുദായത്തിന് ക്രിസ്തുവിന്റെ സന്ദേശങ്ങളോടുള്ള പ്രതിബദ്ധതയേക്കാള്‍ തങ്ങളുടെ തനിമ നിലനിര്‍ത്താനുള്ള വ്യഗ്രതയാണു കാണുന്നത്. തങ്ങളുടെ സമുദായം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ കാണാതെ, മറ്റുള്ളവരുടെമേല്‍ പഴിചാരുന്ന മാനസീക വിഭ്രാന്തിയിലാണ് 'വംശശുദ്ധി വാദികള്‍'! കേരളത്തിലെ ക്നാനായരില്‍ ഏറെപ്പേരും യാഥാര്‍ത്ഥ്യബോധത്തിലേക്ക്‌ ഉയര്‍ന്നുവെങ്കിലും, അബദ്ധങ്ങളില്‍ തളച്ചിടാന്‍ പെടാപ്പാടുപെടുന്ന ഒരു വിഭാഗം അമേരിക്കയില്‍നിന്നുകൊണ്ട് ചരടുവലികള്‍ നടത്തുന്നു. ഇവരുടെ സമുദായത്തിനു വന്നുഭവിച്ച സ്വാഭാവിക ദുരന്തത്തിന്റെ ഉത്തരവാദിത്വം പരിപൂര്‍ണ്ണമായി പോര്‍ച്ചുഗീസ് മിഷനറിമാരുടെ തലയില്‍ വച്ചുകെട്ടുന്ന ശൈലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്നാനായര്‍ക്കു മാത്രമല്ല, കേരളത്തിലെ സുറിയാനികള്‍ക്കെല്ലാം പോര്‍ച്ചുഗീസുകാര്‍ 'പറങ്കികള്‍' ആണ്. പോര്‍ച്ചുഗീസ് മിഷനറിമാര്‍ സുറിയാനികളോടു ചെയ്ത തെറ്റെന്താണ്?

ക്രിസ്ത്യാനികള്‍ക്ക് അനുവദനീയമല്ലാത്തതും തികച്ചും പൈശാചികവുമായ ചില ദുരാചാരങ്ങള്‍ നീക്കിക്കളയാന്‍ ഉപദേശിച്ചതാണോ യൂറോപ്യന്‍ മിഷനറിമാര്‍ സുറിയാനികളോടു ചെയ്ത വഞ്ചന? ഭാരതീയ സംസ്ക്കാരം എന്ന ഓമനപ്പേരിട്ട് ഇവിടെ നിലനിന്നിരുന്ന പൈശാചികതയെ മുഴുവന്‍ സ്വന്തമാക്കിയിരുന്ന നാമമാത്ര ക്രിസ്ത്യാനികളെ യഥാര്‍ത്ഥ ക്രിസ്തീയതയിലേക്കു നയിച്ചതാണോ ഈ മിഷനറിമാര്‍ ചെയ്ത ദ്രോഹം? ഒരുകാര്യം നാം വിസ്മരിക്കരുത്. പോര്‍ച്ചുഗീസുകാരോ യൂറോപ്യന്‍ മിഷനറിമാരോ കേരളത്തിലെ സുറിയാനികളെ പിടിച്ചടക്കാന്‍ ഇടിച്ചുകയറി വന്നിട്ടില്ല. എന്നാല്‍, ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് വ്യാജപ്രചരണങ്ങള്‍ നടത്തുന്നതില്‍ എന്നും കേമാന്മാരായിരുന്ന സിറിയക്കാരുടെ കുതന്ത്രം ഒരു പരിധിവരെ ഇവിടെയും ഫലം കണ്ടു. തങ്ങള്‍ യഹൂദരും ജറുസലേം നിവാസികളുമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കേരളത്തിലെ നസ്രാണികളുടെമേല്‍ ആധിപത്യം സ്ഥാപിച്ചവരാണ് സിറിയക്കാര്‍! തങ്ങളുടെ ഇസ്മായേല്യ പാരമ്പര്യം മറച്ചുവയ്ക്കാനായി ഇവര്‍ എടുത്തണിയുന്ന മുഖമൂടിയാണ് യഹൂദ മേല്‍വിലാസം! കൂനന്‍കുരിശു സത്യം എന്ന ആഭാസത്തിലൂടെ യഥാര്‍ത്ഥ സത്യത്തില്‍നിന്നു വിശ്വാസികളെ അടര്‍ത്തിമാറ്റാന്‍ നേതൃത്വം നല്കിയതും ഈ വ്യാജ യഹൂദര്‍ തന്നെയായിരുന്നു. ജറുസലേമില്‍നിന്നുള്ള യഹൂദ ക്രിസ്ത്യാനിയും മെത്രാനുമാണെന്നു വാദിച്ചുകൊണ്ട് കടന്നുവന്ന അബ്ദുല്‍ ജലീലും അഹത്തുള്ളയും വഞ്ചിച്ചത് യഥാര്‍ത്ഥ യഹൂദ പാരമ്പര്യമുള്ള നസ്രാണികളെയാണ്.

അബ്ദുല്‍ ജലീല്‍, അഹത്തുള്ള തുടങ്ങിയ പേരുകള്‍ യാക്കോബിന്റെ മക്കള്‍ ഇക്കാലമത്രയും സ്വീകരിച്ചിട്ടില്ല. ഇത് സിറിയയുടെ സമീപപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഖുറൈഷി ഗോത്രക്കാരുടെ പേരുകളാണ്. ഈ ഗോത്രത്തില്‍ നിന്നുതന്നെയാണ് ആഗോള ഭീകരതയായ ഇസ്ലാമിന്റെ പിറവിയും! 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍ ഖുറൈഷികളുടെ മാത്രം ഗോത്രദേവനായിരുന്നു. 'അബ്ദുല്‍' എന്നാല്‍ അല്ലാഹുവിന്റെ അടിമ എന്നാണ് അര്‍ത്ഥം! അല്ലാഹുവുമായി ബന്ധമുള്ള അഹത്തുള്ള, അബ്ദുല്‍ ജലീല്‍ തുടങ്ങിയ പേരുകള്‍ സ്വീകരിക്കാന്‍ യഹൂദര്‍ ഒരിക്കലും തയ്യാറാകില്ല. എന്തെന്നാല്‍, പേരുകളുടെ കാര്യത്തില്‍ കര്‍ശനമായ നിഷ്ഠ പാലിക്കുന്ന സമൂഹമാണ് യഹൂദര്‍! പോര്‍ച്ചുഗീസ് മിഷനറിമാരുടെ ചരിത്രത്തിലേക്കുതന്നെ തിരിച്ചുവരാം.

പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തിലെത്തിയത് എങ്ങനെയായിരുന്നു എന്നതിന്റെ വ്യക്തമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. വാസ്കോഡഗാമ എന്ന വ്യാപാരിയാണ് ആദ്യമായി കേരളത്തില്‍ എത്തിയ പോര്‍ച്ചുഗീസുകാരന്‍. സമുദ്രമാര്‍ഗ്ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ യൂറോപ്യന്‍ സഞ്ചാരികൂടിയാണ് വാസ്കോ ഡ ഗാമ. 1498-ല്‍ ഇന്ത്യയിലേക്ക് ആഫ്രിക്കന്‍ വന്‍കര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാര്‍ഗ്ഗം കണ്ടെത്തിയത് ഈ പോര്‍ച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്. പോര്‍ച്ചുഗല്‍ രാജാവായിരുന്ന മാനുവല്‍ ഒന്നാമന്റെ ആശിര്‍വാദവും പിന്തുണയും വാസ്കോഡഗാമയുടെ സഞ്ചാരത്തിനു പിന്നിലുണ്ടായിരുന്നു. എന്തെന്നാല്‍, അക്കാലംവരെയും ഇന്ത്യയുമായുള്ള വ്യാപാരബന്ധം അറബികള്‍ കയ്യടക്കി വച്ചിരിക്കുകയായിരുന്നു. കേരളത്തില്‍ സുലഭമായിരുന്ന സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി, കറുവപ്പട്ട തുടങ്ങിയവ യൂറോപ്യര്‍ക്കു ലഭിച്ചിരുന്നത് അറബികളില്‍നിന്നാണ്. നിസ്സാര വിലയ്ക്ക് കേരളത്തിലെ കര്‍ഷകരില്‍നിന്നു വാങ്ങുന്ന ഉത്പന്നങ്ങള്‍ ഭീമമായ ലാഭമെടുത്താണ് ഇവര്‍ വിറ്റിരുന്നത്. അതിനാല്‍, നേരിട്ടുള്ള വ്യാപാരബന്ധത്തിനായി യൂറോപ്പ് ശ്രമിച്ചുകൊണ്ടിരുന്നു. വാസ്കോഡഗാമയുടെ സന്ദര്‍ശനത്തോടെ യൂറോപ്പിന് കൈവന്നത് ഈ വ്യാപാരാവസരമായിരുന്നു. അന്നുവരെ ലഭിക്കാത്ത വില ലഭിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ അറബികളെ കൈവിട്ട് യൂറോപ്യന്‍ വ്യാപാരികളുമായി കൈകോര്‍ത്തു!

കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ക്കും പുതിയ സുഹൃത്തുക്കളെ ബോധിച്ചു. അമ്പും വില്ലും ഉപയോഗിച്ച് പരസ്പരം പോരാടിയിരുന്ന ഇവര്‍ക്ക് പുതിയ സൗഹൃദത്തിലൂടെ ലഭിച്ചത് തോക്കും പീരങ്കിയുമൊക്കെയാണ്. ഏതെങ്കിലുമൊരു യൂറോപ്യന്‍ രാജ്യത്തെ തങ്ങളുടെ പക്ഷത്തു നിര്‍ത്താന്‍ നാട്ടുരാജ്യങ്ങള്‍ മത്സരിച്ചു. കൊച്ചിരാജാവിന്റെ സംരക്ഷണം പോര്‍ച്ചുഗീസുകാരാണ് ഏറ്റെടുത്തത്. ഇക്കാലത്ത് സാമുതിരി രാജാവിന്റെ പക്ഷത്തുനിന്നത് ഡച്ചുകാരായിരുന്നു. ഇത് അറബികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. വ്യാപാരത്തിലെ കുത്തക നഷ്ടപ്പെട്ടതു മാത്രമല്ല, ടിപ്പുവിന്റെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമികവത്ക്കരണത്തിനു തടയിട്ടതും അറബികളെ പ്രകോപിതരാക്കി. മൈസൂരില്‍നിന്നു പടയോട്ടം നയിച്ചുവന്ന ടിപ്പുവിനെ ഭാരപ്പുഴയുടെ മറുകരയില്‍ തടഞ്ഞുനിര്‍ത്തിയത്‌ കൊച്ചിയുടെ സംരക്ഷകരായ പോര്‍ച്ചുഗീസുകാരായിരുന്നു. ഈ അവസരത്തിലാണ് കേരളത്തിലെ 'സുറിയാനി' ക്രിസ്ത്യാനികള്‍ വാസ്കോഡഗാമയുടെ സഹായം തേടിയത്. തങ്ങള്‍ ഈ നാട്ടില്‍ അരക്ഷിതരാണെന്നും തങ്ങളെ പോര്‍ച്ചുഗീസ് ഭരണത്തിന്‍കീഴില്‍ ആക്കണമെന്നും സുറിയാനി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ അഭ്യര്‍ത്ഥനയോടുള്ള വാസ്കോഡഗാമയുടെ പ്രതികരണം മറ്റൊരു രീതിയിലായിരുന്നു. ക്രിസ്തീയതയെ വികലമായി പേറുന്ന ഇവര്‍ക്ക് രാഷ്ട്രീയ സംരക്ഷണത്തെക്കാള്‍ അനിവാര്യം ആദ്ധ്യാത്മിക സംരക്ഷണമാണെന്ന് ഗാമ മനസ്സിലാക്കി. പോര്‍ച്ചുഗലില്‍നിന്ന് വൈദീകരെയും മിഷനറിമാരെയും വരുത്തിയത് അങ്ങനെയായിരുന്നു. എല്ലാവിധ അനാചാരങ്ങളും അലങ്കാരമായി ചുമന്നിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളില്‍ നവീകരണം ആരംഭിച്ചത് അന്നുമുതലാണ്!

ഉദയംപേരൂര്‍ സൂനഹദോസിലൂടെ കേരളത്തിലെ ക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയുടെ ഭാഗമായി. കേരളത്തിലെ ക്രൈസ്തവര്‍ തുടര്‍ന്നിരുന്ന അനാചാരങ്ങളായ രാഹുകാലം നോക്കല്‍, മന്ത്രവാദം, ജാതകം എഴുത്ത്, അയിത്തം, തീണ്ടലും തൊടീലും തുടങ്ങിയ മുഴുവന്‍ പൈശാചികതകളും നീക്കിക്കളയാന്‍ നിര്‍ദ്ദേശിച്ചത് ഈ സൂനഹദോസിലാണ്. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ ക്രിസ്തീയതയില്‍ ചേരാന്‍ ആഗ്രഹിച്ചാല്‍ അവരെ തടയരുതെന്നു കല്പിച്ചതും ഈ സൂനഹദോസിലെ തീരുമാനപ്രകാരമായിരുന്നു. സുറിയാനികള്‍ അന്നുവരെ ഇത് അനുവദിച്ചിരുന്നില്ല. താഴ്ന്ന ജാതികളില്‍നിന്ന്‍ ക്രിസ്തീയ മാര്‍ഗ്ഗത്തിലേക്കു കടന്നുവന്നവരെ 'പുതുക്രിസ്ത്യാനികള്‍' എന്നപേരില്‍ മാറ്റിനിര്‍ത്തുന്ന രീതി ഇന്നും സുറിയാനികള്‍ പിന്തുടരുന്ന പൈശാചികതയാണ്! സെമിത്തേരികളിലെ കുഴിവെട്ടുകാരും പള്ളിപ്പറമ്പിലെ പണിക്കാരുമായി ഇന്നും ഇക്കൂട്ടരെ കാണാം. ഇത് ക്രിസ്തീയതയ്ക്ക് യോജിച്ച പാരമ്പര്യമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. വിശ്വസിക്കുന്നവര്‍, യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്വതന്ത്രരെന്നോ അടിമകളെന്നോ വ്യത്യാസമില്ലാതെ, ഒരേ ശരീരത്തിലെ അവയവങ്ങളാണ്. ഇതുതന്നെയാണ് യഥാര്‍ത്ഥ ക്രൈസ്തവ പാരമ്പര്യം. ഇല്ലാത്ത പാരമ്പര്യത്തിന്റെ പേരില്‍ ദൈവത്തിന്റെ നിയമങ്ങളെ ചവിട്ടിമെതിച്ച ഒരു സമൂഹത്തെ ക്രിസ്തീയ പാരമ്പര്യത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തി എന്ന 'തെറ്റ്' മാത്രമേ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തില്‍ ചെയ്തുള്ളൂ! എന്നാല്‍, അന്ധവിശ്വാസങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത ചില സുറിയാനി വാദികള്‍ക്ക് ഈ നവീകരണം സ്വീകാര്യമായിരുന്നില്ല.

പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തോട് കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് (നസ്രാണി)ആയിരുന്നില്ല അസ്വസ്ഥത; മറിച്ച്, ഇവരെ നൂറ്റാണ്ടുകളായി പാഷാണ്ഡതകളിലൂടെ നയിക്കുകയും അടക്കി വാഴുകയും ചെയ്തിരുന്ന സിറിയക്കാര്‍ക്കായിരുന്നു. അവര്‍ പ്രചരിപ്പിച്ച ക്രിസ്തീയവിരുദ്ധ പാഷാണ്ഡതകളെ ഉന്മൂലനം ചെയ്യുകയും അവരുടെ സ്വാധീനം അസ്തമിക്കുകയും ചെയ്തതാണ് അവരെ രോഷാകുലരാക്കിയത്. 1650-ല്‍ തോമ്മാ ആര്‍ച്ച് ഡീക്കന്‍ അന്ത്യോക്ക്യയിലെ സുറിയാനി പാത്രിയാര്‍ക്കീസിനോടും അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാര്‍ക്കീസിനോടും തങ്ങളെ ഭരിക്കുന്നതിന് ഒരു മെത്രാനെ അയച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇഗ്നാത്തിയൂസ് അഹത്തുള്ള എന്ന സുറിയാനി ഓര്‍ത്തഡോക്സ് മെത്രാന്‍ മൈലാപ്പൂരില്‍ എത്തി. ഇദ്ദേഹമായിരുന്നു കൂനന്‍കുരിശു സത്യത്തിന്‍റെ സൂത്രധാരന്‍! കൂനന്‍കുരിശു സത്യത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക.

തീവ്ര സുറിയാനി വാദികള്‍ കൂനന്‍കുരിശു സത്യത്തിലൂടെ കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയി. എന്നാല്‍, സുറിയാനികളില്‍ ചിലര്‍ കത്തോലിക്കാസഭയില്‍ തുടര്‍ന്നു. ഈ വിഭാഗമാണ്‌ 'സീറോമലബാര്‍' റീത്ത്! ഒരിക്കല്‍ പിരിഞ്ഞുപോയവര്‍ കത്തോലിക്കാസഭയിലേക്ക് മടങ്ങിവന്നപ്പോള്‍ 'സീറോമലങ്കര' എന്ന മറ്റൊരു റീത്തുകൂടി സഭയുടെ ഭാഗമായി. എന്നാല്‍, സീറോമലബാര്‍, സീറോമലങ്കര വിഭാഗങ്ങളില്‍പ്പെട്ട ചിലര്‍ക്ക് കത്തോലിക്കാസഭയെ പൂര്‍ണ്ണമായി സ്വീകരിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആരാധനാക്രമങ്ങളെ ചൊല്ലി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ക്ക് പോര്‍ച്ചുഗീസുകാര്‍ ഇപ്പോഴും 'പറങ്കികള്‍' ആണ്. സുറിയാനികളെ നശിപ്പിച്ചു എന്ന ആരോപണമാണ് പോര്‍ച്ചുഗീസുകാരുടെമേല്‍ ഇന്നും ഇവര്‍ക്കു ചാര്‍ത്താനുള്ളത്. കൂനന്‍കുരിശിലൂടെ പിരിഞ്ഞുപോകാനുള്ള എല്ലാ അവസരങ്ങളും മുന്നിലുണ്ടായിരുന്ന ഇവരെ ആരാണ് കത്തോലിക്കാസഭയില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്? അമേരിക്കയിലെ ക്നാനായ വാദികളുടെ വിലാപവും പോര്‍ച്ചുഗീസുകാരെ ചൊല്ലിയാണ്! ഇവരെ ആരെങ്കിലും കത്തോലിക്കാസഭയില്‍ കെട്ടിയിട്ടിട്ടുണ്ടോ? കൗശലത്തിലൂടെ കത്തോലിക്കാസഭയില്‍ കയറിക്കൂടിയവരല്ലേ ഇവര്‍? പത്താം പീയൂസ് മാര്‍പ്പാപ്പയെ കബളിപ്പിച്ച്‌ നേടിയെടുത്ത സ്ഥാനമാനങ്ങളെക്കുറിച്ചു നിങ്ങള്‍ മറന്നോ? കത്തോലിക്കാസഭയും ക്രിസ്തീയ പാരമ്പര്യങ്ങളും നിങ്ങള്‍ക്ക് ഭാരമാണെങ്കില്‍ എന്തിനായിരുന്നു ആ കുതന്ത്രം? പത്താം പീയൂസ് മാര്‍പ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ തടസ്സമായി അന്ന് ഉയര്‍ന്ന വാദം, ക്നാനായരുടെ വഞ്ചനയ്ക്ക് പാത്രമായി എന്നതായിരുന്നു. ക്രിസ്തീയതയ്ക്ക് ഇണങ്ങാത്ത പാരമ്പര്യവാദവുമായി നിലകൊള്ളുന്ന ഈ വിചിത്ര സമുദായത്തെ സഭയുടെ ഭാഗമാക്കി എന്ന കാരണംകൊണ്ട് പത്താം പീയൂസ് പാപ്പാ വിമര്‍ശിക്കപ്പെട്ടു.

ക്രിസ്തീയ നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വ്യാജമായ ശുദ്ധത അവകാശപ്പെടുന്ന ഇവര്‍ ദൈവവത്തിന്റെ സഭയ്ക്ക് എങ്ങനെ സ്വീകാര്യരാകും? സുവിശേഷം ലോകത്തു പ്രചരിക്കുന്നതിനും, അതുവഴി മനുഷ്യര്‍ രക്ഷയിലേക്കു കടന്നുവരുന്നതിനും തടസ്സമായി നിലകൊള്ളുന്ന ഇവര്‍ സാത്താന്റെ അജണ്ടയാണ് നടപ്പാക്കുന്നത്. താഴ്ന്ന ജാതിക്കാരെന്നു വിളിച്ചുകൊണ്ട് മനുഷ്യരെ വേര്‍തിരിക്കാന്‍ ഇവര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. ഇത്തരം വേര്‍തിരിവ് പ്രഖ്യാപിക്കുന്ന ഇവരേക്കാള്‍ ഹീനജാതിക്കാരായി മറ്റാരും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം! ക്നാനായ സമുദായത്തിലെ ഒരു ഞരമ്പുരോഗിയുടെ രോദനം ശ്രദ്ധിക്കുക: "ക്നാനായ ചരിത്രം പഠിച്ചിട്ടുള്ള വൈദിക, മെത്രാന്‍ തമ്പുരാക്കന്മാര്‍ മണ്ടത്തരങ്ങളും വിഡ്ഢിതരങ്ങളും വിളിച്ചു കൂവി ഇപ്പോള്‍ ചക്ക അരക്കില്‍ കുളിച്ചതുപോലായി. മൂലക്കട്ടു മെത്രാനു മുമ്പ് എത്രയോ മെത്രാന്മാര്‍ ക്നാനായ സമുദായത്തിനു ഉണ്ടായിരുന്നു. അവര്‍ക്ക് ആര്‍ക്കും 'ചങ്കരനെയും പാറു പണിക്കത്തിയെയും' ക്നനായത്തില്‍ തിരുകി കയറ്റണം എന്നുള്ള സൂക്കേട് ഇല്ലായിരുന്നു. കാരണം ആ പിതാക്കന്മാര്‍ ഒക്കെ ക്നാനായ പിതാക്കന്മാര്‍ക്ക് ജനിച്ചവരായിരുന്നു. ക്നാനായ ചരിത്രം പഠിച്ചവര്‍ ആയിരുന്നു"(അമേരിക്കയില്‍ നിന്നൊരു ക്നാനായ വാദി).

ക്നാനായ മാടമ്പികള്‍ക്ക് പാറുക്കുട്ടി അനഭിമതയാകുന്നത് സമുദായത്തിന്റെ ഭാഗമാക്കുന്നതില്‍ മാത്രമാണ്.  പാറുക്കുട്ടിയിലും ചിരുതയിലും ക്നാനായ ജാരസന്തതികള്‍ക്കു ജന്മം നല്‍കുന്നതില്‍ യാതൊരു പ്രശ്നവുമില്ല. ക്നാനായ 'ശുദ്ധരക്തത്തില്‍' പിറന്ന അശുദ്ധജന്മങ്ങള്‍ അനാഥത്വത്തില്‍ കഴിയുമ്പോള്‍, സമുദായ കോമരങ്ങള്‍ അമേരിക്കയിലെ നിശാക്ലബ്ബുകളില്‍ ഇരുന്ന് തനിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ക്നാനായരെ തങ്ങളുടെ ദുരവസ്ഥയില്‍നിന്നു കരകയറ്റാന്‍ ശ്രമിക്കുന്നവരെ തകര്‍ക്കാന്‍ സാമ്പത്തീകസ്രോതസായി നിലകൊള്ളുന്ന ഇവരാണ് യഥാര്‍ത്ഥ സമുദായദ്രോഹികള്‍! സമുദായത്തെ ക്രിസ്തീയവിരുദ്ധ അവസ്ഥയില്‍നിന്നു മോചിപ്പിക്കാന്‍ ശ്രമിക്കുന്ന വൈദീകരുടെയും മെത്രാന്മാരുടെയും ക്നാനായ പിതൃത്വത്തെ ചോദ്യചെയ്യുന്ന ഇവന്റെ ജന്മം തനിമയില്‍നിന്നാണ് എന്നതിന് എന്തു തെളിവുണ്ട്?! ഇവന്റെതെന്ന് കരുതി ഇവന്‍ വളര്‍ത്തുന്ന മക്കളുടെ കാര്യത്തില്‍പ്പോലും ഇതല്ലേ അവസ്ഥ? ക്നാനായ പുരുഷന്മാര്‍ക്ക് ചിരുതയില്‍ സന്തതികള്‍ ജനിക്കുന്നതുപോലെ, ചങ്കരന്റെ മക്കളെ ക്നാനായ ഭവനത്തില്‍ വളര്‍ത്തുന്നില്ലെന്നു പറയാന്‍ ഈ തനിമക്കാര്‍ക്ക് ആകുമോ?

ചങ്കരനും പാറുവിനും രക്ഷ നിഷേധിക്കുന്ന ഈ ശുംഭന്‍ കത്തോലിക്കനാണെന്നു പറയുന്നതുപോലും ദൈവത്തിനു വേദനിക്കും. യേഹ്ശുവായുടെ കല്പനകളെ ധിക്കരിക്കുന്ന ഇക്കൂട്ടര്‍ സ്ഥാനം ക്രിസ്തീയതയുടെ പുറത്താണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഇവരെക്കുറിച്ച് യേഹ്ശുവാ ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല"(മത്താ: 25; 12). ക്നാനായരുടെ പൈശാചിക ആശയങ്ങളില്‍ മനംനൊന്ത്, സത്യത്തിന്റെ പക്ഷം പിടിച്ച വൈദീകരോടും മെത്രാന്മാരോടുമാണ് ഇയാളുടെ ആക്രോശം! ക്നാനായ സമൂഹത്തിലെ അനേകര്‍ക്ക് തിരിച്ചറിവ് ലഭിക്കുകയും ഭോഷ്ക്കുകളെ അവഗണിക്കുകയും ചെയ്യുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച ആളുകള്‍ മാറിച്ചിന്തിക്കാന്‍ തയ്യാറായതാണ് പിശാചുക്കളെ ഏറെ രോഷാകുലനാക്കുന്നത്. ക്രിസ്ത്യാനി എന്ന ലേബലില്‍ പിശാചുക്കള്‍ അഴിഞ്ഞാടുമ്പോള്‍, ഇക്കൂട്ടരെ സഭയില്‍ സംരക്ഷിക്കുന്ന നിലപാടാണ് വിചിത്രം!

ക്രിസ്തീയത എന്താണെന്നും ക്രിസ്ത്യാനികളുടെ ദൗത്യം എന്താണെന്നും ഈ ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ നാം മനസ്സിലാക്കി. ക്നാനായര്‍ പിന്തുടരുന്ന ആചാരങ്ങളിലെ പൈശാചികതയും നാം തിരിച്ചറിഞ്ഞു. ക്രിസ്തീയതയുമായി ഒത്തുപോകാത്ത ഈ ആചാരങ്ങളില്‍ തുടരുന്നവരെ ചുമക്കാനുള്ള ബാധ്യത ക്രിസ്തീയ സഭകള്‍ക്കുണ്ടോ എന്നത് പുനര്‍വിചിന്തനത്തിനു വിഷയമാക്കണം. ക്രിസ്ത്യാനികളായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനേകര്‍ ഈ സമുദായത്തിലുണ്ട്. ഇവരെ കത്തോലിക്കാ റീത്തുകളില്‍ ലയിപ്പിക്കുകയാണു വേണ്ടത്. എന്തെന്നാല്‍, ക്നായി തൊമ്മനെ അനുകരിക്കുന്നവര്‍ അയാളോടൊപ്പം നാശത്തില്‍ നിപതിക്കും. യഹൂദ ക്രിസ്ത്യാനിയാണെന്ന പ്രഖ്യാപനത്തോടെ കടന്നുവന്ന തൊമ്മന്‍ ഒരു ദുരൂഹതയാണ്! ഇയാളില്‍നിന്നു പകര്‍ന്നുകിട്ടിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശ്രദ്ധിക്കുന്നവര്‍ക്ക് ഇത് മനസ്സിലാകും. ക്രിസ്തീയ പൈതൃകമാണ് ക്രിസ്ത്യാനിക്കു ഭൂഷണം; മറിച്ച്, ക്നായി തൊമ്മന്റെ ക്രിസ്തീയവിരുദ്ധ പൈതൃകമല്ല! പിതാക്കന്മാര്‍ തിന്ന പച്ചമുന്തിരി മക്കളുടെ പല്ലുകളെ പുളിപ്പിക്കാതിരിക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    20364 views

LOG IN

Lost your password?

SIGN UP

LOST PASSWORD