സഭകളില്‍ ശുദ്ധീകരണം

ക്രിസ്തീയത നേരിടുന്ന വെല്ലുവിളി വ്യഭിചാരമോ?

Print By
about

22 - 09 - 2018

ളരെ ഗുരുതരമായ പാപമായിട്ടാണ് വ്യഭിചാരത്തെ ദൈവം കാണുന്നത്. ഒന്നാംപ്രമാണത്തെയും ആറാംപ്രമാണത്തെയും ഗൗരവകരമാക്കുന്നത് ഇവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ പാപങ്ങളില്‍ നിപതിക്കുന്ന ഒരുവന് അതില്‍നിന്നുള്ള വിടുതല്‍ എളുപ്പമല്ല എന്നതാണ് ഇവയുടെ പൊതുസ്വഭാവം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നമ്മുടെ മുന്നില്‍ വച്ചിരിക്കുന്നത് പത്തു പ്രമാണങ്ങളാണെന്നു നമുക്കറിയാം. ഏതൊരു പ്രാമാണലംഘനവും കുറ്റകരമാണ്. എന്തെന്നാല്‍, പ്രമാണങ്ങളെല്ലാം ലഭിച്ചിരിക്കുന്നത് ഒരുവനില്‍നിന്നു തന്നെയാകുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, മോശയിലൂടെ നല്‍കിയിരിക്കുന്ന പ്രമാണങ്ങളെ രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കാന്‍ സാധിക്കും. ഒന്നുമുതല്‍ മൂന്നുവരെയുള്ള മൂന്നു പ്രമാണങ്ങള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ളതാണ്. നാലുമുതല്‍ പത്തുവരെയുള്ള ഏഴു പ്രമാണങ്ങളാണ് സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളത്. മൂന്ന്, ഏഴ് എന്നീ പൂര്‍ണ്ണ സംഖ്യകള്‍ പ്രമാണങ്ങളുടെ പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. പത്തു പ്രമാണങ്ങളാണ് നല്കപ്പെട്ടിരിക്കുന്നതെങ്കിലും, ഈ പ്രമാണങ്ങള്‍ക്ക് അനേകം ശാഖകളും ഉപശാഖകളുമുണ്ട്. ശാഖകളും ഉപശാഖകളും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങളാണ്. പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം തുടങ്ങിയ ഗ്രന്ഥങ്ങളിലായി പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു!

പാപങ്ങളുടെ വലിപ്പച്ചെറുപ്പം ചര്‍ച്ചചെയ്യുന്നതിനുള്ള ഉദ്യമമായി ഈ ലേഖനത്തെ ആരും കാണരുത്. എന്നിരുന്നാലും, വ്യഭിചാരമെന്ന പാപത്തെ സംബന്ധിച്ചുള്ള പരാമശങ്ങള്‍ ഈ ലേഖനത്തിന്റെ പലഭാഗങ്ങളിലും കടന്നുവരും എന്നതിനാല്‍, ഇതുസംബന്ധമായ ചെറിയൊരു വിവരണം അനിവാര്യമാകുന്നു. ഒന്നാംപ്രമാണവും ആറാംപ്രമാണവും കൂടുതല്‍ ഗൗരവമുള്ള കല്പനകളാണെന്നു നാം കണ്ടു. അതുപോലെതന്നെ, ഈ കല്പനകളിലൂടെ നിഷിദ്ധമാക്കിയിരിക്കുന്ന പാപങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുമാണിരിക്കുന്നത്. എന്നാണ് ഈ പാപങ്ങള്‍ക്കു പരസ്പരമുള്ള ബന്ധമെന്നു മനസ്സിലാക്കിയതിനുശേഷം യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിക്കുന്നതായിരിക്കും ഉചിതം.

വിഗ്രഹാരാധനയും അന്യദൈവാരാധനയും വിലക്കുക്കൊണ്ടുള്ള കല്പനയാണ് ഒന്നാംപ്രമാണം. ആറാംപ്രമാണമാകട്ടെ, വ്യഭിചാരത്തെ നിഷിദ്ധമാക്കുന്ന പ്രമാണവും! അടിപ്പെട്ടുപോയാല്‍ മോചനം ദുഷ്ക്കരമായ പാപങ്ങളാണ് ഇവ രണ്ടും. അന്യദൈവാരാധനയെയും വിഗ്രഹാരാധനയെയും വ്യഭിചാരത്തോട് ഉപമിച്ചുകൊണ്ടുള്ള സന്ദേശം ബൈബിളില്‍ വായിക്കാന്‍ കഴിയും. വിഗ്രഹങ്ങളുമായുള്ള വ്യഭിചാരമെന്നാണ് വിഗ്രഹാരാധനയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു"(എസക്കി: 23; 37). വ്യഭിചാരവും വിഗ്രഹാരാധനയും തമ്മിലുള്ള പരസ്പരബന്ധത്തെ വ്യക്തമാക്കാനാണ് ഈ വചനം നാം പരിശോധിച്ചത്. വ്യഭിചാരമെന്ന പാപത്താല്‍ ബന്ധിതനായ ഒരുവന്‍ വിഗ്രഹാരാധനയിലേക്ക് വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ, വിഗ്രഹാരാധകന്‍ വിഭിചാരത്തില്‍ അകപ്പെടുന്നതായും മനസ്സിലാക്കാന്‍ സാധിക്കും. വ്യഭിചാരദുര്‍ഭൂതം ഒരുവനില്‍ വാസമുറപ്പിച്ചാല്‍ അവനു സത്യദൈവത്തിലേക്കു മടങ്ങിവരാന്‍ കഴിയില്ല എന്നതാണ് അവനെ വിഗ്രഹങ്ങളുമായി അടുപ്പിക്കുന്ന ഘടകം. ഈ വെളിപ്പെടുത്തല്‍ വായിക്കുക: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല"(ഹോസിയാ: 5; 4).

വ്യഭിചാരം ചെയ്യുന്നവന്‍ സത്യദൈവത്തെ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. ഈ വചനം നോക്കുക: "വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു. പരസംഗത്തിനുവേണ്ടി തങ്ങളുടെ ദൈവത്തെ അവര്‍ പരിത്യജിച്ചു"(ഹോസിയാ: 4; 12). വ്യഭിചാരത്തിന്റെ പരിണിതഫലം വിഗ്രഹാരാധയാണെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം സോളമനാണ്‌. ദാവീദിന്റെ പുത്രനും പിന്‍ഗാമിയുമായ സോളമന്റെ അധഃപതനത്തിനു കാരണമായത് വ്യഭിചാരമായിരുന്നു. ഈ വ്യഭിചാരം അവനെ കൊണ്ടുചെന്നെത്തിച്ചത് അന്യദേവന്മാരിലേക്കും വിഗ്രഹങ്ങളിലേക്കുമാണ്. സോളമന്റെ അധഃപതനത്തെക്കുറിച്ചു ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: "സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശത്തില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു; നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും; അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് യാഹ്‌വെ അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു. അവനു രാജ്ഞിസ്ഥാനമുള്ള എഴുന്നൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു. സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ യാഹ്‌വെയോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണ്ണവിശ്വസ്തത പാലിച്ചില്ല. സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ യാഹ്‌വെയുടെ മുമ്പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു"(1 രാജാ: 11; 1-6).

എല്ലാ വ്യഭിചാരങ്ങളും ആദ്യഘട്ടത്തില്‍ത്തന്നെ വിഗ്രഹാരധനയിലേക്കും അന്യദൈവാരാധനയിലേക്കും കടക്കണമെന്നില്ല എന്നകാര്യവും പ്രത്യേകം ഓര്‍മ്മിപ്പിക്കുകയാണ്. എന്നാല്‍, എല്ലാ വിഗ്രഹാരാധനയും വ്യഭിചാരമാണെന്നതു നാം വിസ്മരിക്കരുത്. മറ്റു പാപങ്ങളില്‍നിന്നു വ്യഭിചാരത്തെയും വിഗ്രഹാരാധനയെയും വേറിട്ടുനിര്‍ത്തുന്നത് അവയുടെ പൊതുസ്വഭാവമാണെന്നു മനസ്സിലാക്കിയതിനാല്‍, ഈ ലേഖനം അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. ക്ഷമിക്കപ്പെടാത്ത പാപത്തിലേക്കു വഴിനടത്തുന്ന പാതകളായി ഈ പാപങ്ങള്‍ വര്‍ത്തിക്കുന്നു എന്നതാണ് ഈ ഘട്ടത്തില്‍ നാം മനസ്സിലാക്കാന്‍ പോകുന്നത്.

ക്ഷമിക്കപ്പെടാത്ത പാപങ്ങള്‍!

പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണത്തെയാണ്‌ ക്ഷമിക്കപ്പെടാത്ത പാപമായി യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പാപത്തില്‍ വ്യാപരിക്കുന്ന ഒരുവന്‍ സ്വാഭാവികമായും ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവനായിരിക്കും. പരിശുദ്ധാത്മാവിനെതിരായ പാപത്തിന്റെ വിവിധ മേഖലകള്‍ ചര്‍ച്ചചെയ്തുകൊണ്ടുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍, ഈ ലേഖനത്തിന് അനിവാര്യമായ കാര്യങ്ങള്‍ മാത്രമാണ് നാമിവിടെ പരിശോധിക്കുന്നത്. ക്ഷമിക്കപ്പെടാത്ത പാപത്തെക്കുറിച്ച് യേഹ്ശുവാ എന്താണു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിക്കുക: "അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ: 12; 31, 32). പരിശുദ്ധാത്മാവിനെതിരായ പാപം ക്ഷമിക്കപ്പെടില്ല എന്ന മുന്നറിയിപ്പാണ് ഇവിടെ നാം വായിക്കുന്നത്. എന്താണ് ഈ പാപം എന്നതിനെക്കുറിച്ചുള്ള വിവരണവും ബൈബിള്‍ നമുക്കു നല്‍കുന്നുണ്ട്. കൂടുതല്‍ വിവരണകൂടാതെതന്നെ അതു വ്യക്തമാക്കാം.

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു"(ഹെബ്രാ: 6; 4-6). സത്യദൈവത്തെ അറിഞ്ഞതിനുശേഷം വ്യാജദൈവങ്ങളിലേക്കു തിരിയുകയോ പൈശാചികതയെ മഹത്വപ്പെടുത്തുകയോ ചെയ്യുന്നവര്‍ പരിശുദ്ധാത്മാവിനെതിരേ പാപം ചെയ്യുന്നു. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥംപോലും പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണമാണെന്നു വ്യക്തമാക്കുന്നതാണ് അപ്പസ്തോലന്റെ ഈ വാക്കുകള്‍. വിജാതിയതയെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നല്‍കുന്ന വിവരണത്തെയാണു മനോവ ഇവിടെ ഉദ്ദേശിച്ചത്.

സത്യം അറിയുകയും സത്യത്തെ സ്വീകരിക്കുകയും ചെയ്തവരുടെ സമൂഹമാണ് ക്രൈസ്തവസഭ! ഈ സമൂഹത്തിന്റെ ആധികാരികത കത്തോലിക്കാസഭയാണ്. ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ള അനേകരുണ്ടെങ്കിലും മനോവ പറഞ്ഞാതാണു സത്യം! വിഷയത്തില്‍ ഉറച്ചുനിന്നുകൊണ്ട് പഠനം തുടരേണ്ടതിനാല്‍, സഭയുടെ ആധികാരികത ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. സത്യം അറിഞ്ഞവരുടെ സമൂഹമായ ക്രൈസ്തവസഭയെ അസത്യത്തിലേക്കു നയിക്കുന്ന ഏതൊരു പ്രബോധനവും പരിശുദ്ധാത്മാവിനെതിരായ ദൂഷണമായി പരിഗണിക്കപ്പെടണം. ആയതിനാലാണ്, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പരിശുദ്ധാത്മാവിനെതിരേയുള്ള ദൂഷണമാണെന്നു മനോവ പറയുന്നതിലെ സാംഗത്യം! ദൈവജനത്തെ അന്യദേവന്മാരിലേക്കു നയിക്കുന്നത് പ്രവാചകനാണെങ്കില്‍പ്പോലും അവന്‍ വധിക്കപ്പെടണമെന്ന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ കല്പിച്ചിട്ടുണ്ട്. മോശയിലൂടെ അവിടുന്ന് അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആപ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം"(നിയമം: 13; 1-4).

സത്യദൈവത്തില്‍നിന്നു ദൈവമക്കളെ അകറ്റാന്‍ ശ്രമിക്കുന്ന പ്രബോധകരോടു ചെയ്യേണ്ടത് എന്താണെന്നു നോക്കുക: "അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 5). കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലൂടെ വ്യാജദൈവങ്ങളിലേക്കു നയിക്കുന്ന ഉപദേശങ്ങളുണ്ട്. വിജാതിയതയെ മഹത്വവത്ക്കരിക്കുന്ന പ്രബോധനങ്ങളുമായി കടന്നുവന്നവര്‍ ആരായിരുന്നാലും അവരെ നാം സ്വീകരിക്കരുത്. അവരെ സ്വീകരിക്കുന്നവര്‍ അതിലൂടെ അവരുടെ പാപത്തില്‍ പങ്കുചെരുന്നു. നമ്മുടെ പഠനം പ്രധാന വിഷയത്തില്‍ ഒതുക്കി നിര്‍ത്തേണ്ടതിനാല്‍, മതബോധനഗ്രന്ഥത്തെ സംബന്ധിച്ചുള്ള ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നില്ല.

അന്യദൈവാരാധന എങ്ങനെയാണ് പരിശുദ്ധാത്മാവിനെതിരേയുള്ള പാപമായി പരിണമിക്കുന്നതെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ നാം കണ്ടു. സത്യം അറിഞ്ഞതിനുശേഷം അസത്യത്തിലേക്കു കടന്നുപോകുന്നവര്‍ക്കു മടങ്ങിവരാന്‍ കഴിയാത്തവിധം അസത്യത്തില്‍ അവര്‍ കെട്ടിയിടപ്പെടുന്നു. സത്യത്തെ സ്നേഹിക്കുന്നതിനു പകരം അസത്യത്തെ സ്നേഹിക്കുന്നവരില്‍ ദൈവം ഉണര്‍ത്തുന്ന മിഥ്യാബോധത്തെയാണ്‌ 'കെട്ടിയിടല്‍' എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 11, 12). മിഥ്യാബോധം എന്നത് വലിയൊരു കുരുക്കാണ്‌. വിജാതിയ അനുകരണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ തങ്ങളെത്തന്നെ ന്യായീകരിച്ചുകൊണ്ട് നിലകൊള്ളുന്നത് അവര്‍ മിഥ്യാബോധത്തിന്റെ കുരുക്കില്‍ അകപ്പെട്ടുപോയതുകൊണ്ടാണ്! എല്ലാം പാപങ്ങളും ഗുരുതരമായ പ്രത്യാഗാതങ്ങള്‍ ഉണ്ടാക്കുമെങ്കിലും, അവയെല്ലാം ക്ഷമിക്കപ്പെടുമെന്ന ആശ്വാസം നമുക്കുണ്ട്. ആയതിനാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ലാത്ത പാപത്തെയാണ് നാം കൂടുതല്‍ ഗൗരവത്തോടെ മനസ്സിലാക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍, എല്ലാ പാപങ്ങള്‍ക്കും ഉപരിയായി നാം ഭയപ്പെടേണ്ടത് ഒന്നാംപ്രമാണ ലംഘനത്തെയാണ്.

ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയത്തെ നാം സമീപിച്ചു കഴിഞ്ഞു. ക്രൈസ്തവര്‍ ഇന്ന് നേരിടുന്ന വെല്ലുവിളി എന്നത് ഒന്നാംപ്രമാണ ലംഘനമാണ്. വ്യഭിചാരത്തെയോ മറ്റേതൊരു പാപത്തെയോ ലഘൂകരിക്കുന്ന സന്ദേശമായി ഈ ലേഖനത്തെ ആരും കാണരുത്. ഏതൊരു പാപത്തിനും അതിന്റേതായ ഗൗരവമുണ്ടെന്നു സമ്മതിക്കുമ്പോഴും, ക്ഷമിക്കപ്പെടാത്ത പാപത്തെ മറ്റെല്ലാ പാപങ്ങളില്‍നിന്നും വേറിട്ടുതന്നെ നാം പരിഗണിക്കണം. എന്തെന്നാല്‍, നിത്യജീവന്‍ എന്നേക്കുമായി നഷ്ടപ്പെടുത്തുന്ന പാപങ്ങളുടെ ഗൗരവം അത്ര വലുതാണ്‌. മാത്രവുമല്ല, തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും ഈ പാപത്തെക്കുറിച്ച് വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. അജ്ഞതയാണ് ഇതിന്റെ പ്രധാന കാരണം. വ്യഭിചാരികള്‍ വിചാരണ ചെയ്യപ്പെടുന്നതുപോലെ, അന്യദേവാരാധകര്‍ വിചാരണ ചെയ്യപ്പെടുന്നില്ല എന്നതും നാം തിരിച്ചറിയണം. ചര്‍ച്ചകളില്‍ സ്ഥാനംപിടിക്കുന്നത് വ്യഭിചാരാരോപണങ്ങള്‍ ആയതുകൊണ്ട്, ക്രൈസ്തവസഭകളുടെ പ്രധാന വെല്ലുവിളി ഇതുതന്നെയാണെന്ന് പലരും ചിന്തിക്കുന്നു. ഇന്ന് ക്രൈസ്തവസഭകളെ ഗ്രസിച്ചിരിക്കുന്ന പ്രധാന ജീര്‍ണ്ണത വ്യഭിചാരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി!

ക്രൈസ്തവസഭകളില്‍ വ്യഭിചാരദുര്‍ഭൂതം!

കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും വ്യഭിചാരദുര്‍ഭൂതം ഭരണം നടത്തുന്നുണ്ട്. മറ്റു മതങ്ങളിലും മതമില്ലാത്ത മതങ്ങളിലും ഈ ദുര്‍ഭൂതം ഇല്ലെന്നല്ല മനോവ ഉദ്ദേശിച്ചത്. വിജാതിയ മതങ്ങളെ നയിക്കുന്നതുതന്നെ വ്യഭിചാരദുര്‍ഭൂതമാണെന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്ത്യാനികളും അവരും തമ്മിലുള്ള വ്യത്യാസം ദൈവവും പിശാചും തമ്മിലുള്ള വ്യത്യാസംപോലെയാണ്. അതിനാല്‍ത്തന്നെ, വിജാതിയതയെ ഗ്രസിച്ചിരിക്കുന്ന വ്യഭിചാരദുര്‍ഭൂതത്തെ ആരും ചര്‍ച്ചയിലേക്കു വലിച്ചിഴച്ച് ആഘോഷമാക്കാറില്ല. സത്യദൈവത്തിന്റെ സമൂഹങ്ങളായ ക്രൈസ്തവസഭകളെ ഗ്രസിക്കുന്ന തിന്മകളെക്കുറിച്ചു സാത്താന്റെ സന്തതികളും ജാഗ്രത പുലര്‍ത്താറുണ്ട്. ഒരുപരിധിവരെയെങ്കിലും ഈ ജാഗ്രത നല്ലതാണെന്ന പക്ഷത്താണ് മനോവ! ഈ ജാഗ്രത അതിരുകടന്ന് ക്രിസ്തീയതയെ അധിക്ഷേപിക്കുന്ന വിധത്തില്‍ വളരുന്നതുവരെ സഹിഷ്ണുതയോടെ നിലകൊള്ളാന്‍ മനോവ ഒരുക്കവുമാണ്.

ക്രൈസ്തവസഭകളില്‍ കടന്നുകൂടിയ വ്യഭിചാരദുര്‍ഭൂതത്തെ ആട്ടിയോടിക്കാനുള്ള ഉത്തരവാദിത്വം സഭകളിലെ ദൈവമക്കള്‍ക്കുണ്ട്. എന്നാല്‍, ഈ ദുര്‍ഭൂതത്തെ പിടിച്ചുകെട്ടാന്‍ വിജാതിയരെയും സാത്താന്റെ പ്രസ്ഥാനങ്ങളെയും കൂട്ടുപിടിക്കുന്നതിനോടു യോജിക്കാന്‍ മനോവയെ കിട്ടില്ല! തങ്ങളില്‍ കുടികൊള്ളുന്ന വ്യഭിചാരദുര്‍ഭൂതത്തെ ഊട്ടിവളര്‍ത്തുന്ന ചിലരാണ് കത്തോലിക്കാസഭയിലെ ദുര്‍ഭൂതത്തെക്കുറിച്ചു കവലപ്രസംഗങ്ങള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള കപട സദാചാരവാദികളുടെ ജല്പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമ്പോള്‍ത്തന്നെ, സഭയുടെ ശുദ്ധീകരണം അനിവാര്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. എന്തെന്നാല്‍, മറ്റുള്ളവരുടെ ലക്‌ഷ്യം എന്തുതന്നെയായിരുന്നാലും, നമ്മുടെ സഭയെ വ്യഭിചാരദുര്‍ഭൂതം നയിക്കുന്ന അവസ്ഥ ആശാസ്യമല്ല. എല്ലാക്കാലത്തും വ്യഭിചാരികള്‍ സഭയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത് കത്തോലിക്കാസഭയിലോ മറ്റിതര ക്രൈസ്തവ സഭകളിലോ മാത്രമുള്ള പ്രതിഭാസമല്ല; മറിച്ച്, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനത്തിനിടയിലും വ്യഭിചാരികളുടെ സാന്നിദ്ധ്യം ശക്തമായ കാലമുണ്ടായിരുന്നു. അപ്പോഴൊക്കെ പ്രവാചകന്മാരിലൂടെ ദൈവം അവര്‍ക്കു താക്കീതുകള്‍ നല്‍കി! എന്നാല്‍, ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സഭകളില്‍ ഉയരുന്ന പ്രവാചകശബ്ദങ്ങളെ ഗൗനിക്കുന്ന നേതാക്കന്മാരല്ല ഇന്ന് സഭകളെ നയിക്കുന്നത്.

ദൈവമായ യാഹ്‌വെ പ്രവാചകന്മാരിലൂടെ നല്‍കിയ താക്കീതുകള്‍ എപ്രകാരം അന്നത്തെ ഇസ്രായേല്‍ജനം അവഗണിച്ചുവോ, അതിനേക്കാള്‍ ശക്തമായ അവഗണനയാണ് ഇന്നത്തെ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ക്രിസ്തുവിനു മുന്‍പത്തെ ഇസ്രായേലിലേക്ക് അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു. ഗോത്രമോ തൊഴിലോ സമൂഹത്തിലുള്ള അംഗീകാരമോ പരിഗണിച്ചായിരുന്നില്ല പ്രവാചകര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആമോസിനെപ്പോലുള്ള ആട്ടിടയന്മാരും ബാല്യം പിന്നിടാത്ത ജറെമിയായും പ്രവാചകരായി അയയ്ക്കപ്പെട്ടു. ഇവരുടെ വാക്കുകളെ അനുസരിച്ചപ്പോഴൊക്കെ ശിക്ഷകള്‍ പിന്‍വലിക്കാന്‍ ദൈവം തയ്യാറായി. യോനാപ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാന്‍ തയ്യാറായ നിനവേവാസികള്‍, തങ്ങളുടെമേല്‍ അയയ്ക്കപ്പെടാനിരുന്ന മഹാമാരിയില്‍നിന്നു രക്ഷപെട്ടു. വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇസ്രായേല്‍ക്കാര്‍ ഇപ്രകാരം പ്രവാചകന്മാരെ അനുസരിക്കാന്‍ തയ്യാറായിട്ടുള്ളത്‌. പ്രവാചകന്മാരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നതില്‍ ഇസ്രായേല്‍ക്കാര്‍ കുപ്രസിദ്ധരായിരുന്നു! രാജാക്കന്മാരും പുരോഹിതരും നിമിത്തം അനേകം ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുള്ള ജനമാണ് ഇസ്രായേല്‍!

ഇസ്രായേലിന്റെ പൂര്‍ണ്ണതയും മഹത്വവുമാണ് കത്തോലിക്കാസഭ! യഹൂദരെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി മാത്രം ഇസ്രായേല്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗമാണ്‌. ഇക്കാര്യത്തില്‍ ക്രൈസ്തവരുടെ ഇടയില്‍പ്പോലും വേണ്ടത്ര അവബോധമില്ല എന്നതാണു യാഥാര്‍ത്ഥ്യം! അബ്രാഹത്തിന്റെ സന്തതികളില്‍ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടില്ല എന്നകാര്യം നാം വിസ്മരിക്കരുത്. ശാരീരികമായി അബ്രാഹത്തിന്റെ മക്കളായിരുന്നവരില്‍ പലരും തള്ളിക്കളയപ്പെട്ടപ്പോള്‍, വിശ്വാസത്താല്‍ അവന്റെ സന്തതികളാകാന്‍ അനേകര്‍ക്കു ഭാഗ്യം ലഭിച്ചു. ഇസഹാക്കിന്റെ മക്കളുടെ കാര്യത്തിലും ഇതുതന്നെയാണു നാം കാണുന്നത്. ഏസാവും യാക്കോബും ശാരീരികമായി ഇസഹാക്കിന്റെ മക്കളായിരിക്കെ ഒരുവന്‍ തിരഞ്ഞെടുക്കപ്പെടുകയും അപരന്‍ പരിത്യജിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ശാരീരികമായി ഇസഹാക്കിന്റെ മക്കളല്ലാത്തവര്‍ വിശ്വാസത്തിലൂടെ മക്കളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ഇത് ശാരീരികമായ പുത്രത്വത്തിനും അപ്പുറമായ പുത്രത്വത്തെക്കുറിച്ചുള്ള സൂചന നല്‍കാനായിരുന്നു. വരാനിരിക്കുന്ന ഇസ്രായേലിന്റെ ഘടനയും സ്വഭാവവും വ്യക്തമാക്കുന്ന പ്രവചനമായി ഈ പ്രക്രിയയെ പരിഗണിക്കാന്‍ കഴിയും.

ഇസഹാക്കിന്റെ പുത്രനായ യാക്കോബിനെ ദൈവം തിരഞ്ഞെടുത്തപ്പോള്‍, ആ തിരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങളുണ്ടായി. അവനോടൊപ്പം അവന്റെ സന്തതികളില്‍ ഒന്നൊഴിയാതെ സകലരും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ശാരീരികമായി യാക്കോബിന്റെ മക്കളായിരുന്നവര്‍ മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടത്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇസ്രായേലിന്റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചു. വിശ്വാസംവഴി സംലഭ്യമാകുന്ന പുത്രത്വത്തിന്റെ പ്രവചനമായി ഈ തിരഞ്ഞെടുപ്പിനെ കാണാന്‍ കഴിയും. യേഹ്ശുവായിലുള്ള വിശ്വാസംവഴി അവനിലൂടെ പ്രാപിക്കാന്‍ കഴിയുന്ന നിത്യരക്ഷയും പുത്രത്വവുമാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രവചിക്കപ്പെട്ടത്! വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും സംഭവങ്ങളിലൂടെയും പ്രവചനങ്ങള്‍ സാധ്യമാകും എന്നതാണ് നമുക്കു മുന്നിലുള്ള ദൃഷ്ടാന്തം!

ശാരീരികമായി അബ്രാഹത്തിന്റെയോ ഇസഹാക്കിന്റെയോ യാക്കോബിന്റെയോ മക്കളല്ലാത്തവര്‍ക്കു വിശ്വാസംവഴി മക്കളാകാന്‍ അവസരം ലഭിക്കുമ്പോള്‍, വിശ്വാസത്തിന്റെ അടയാളമായി അവര്‍ പരിച്ഛേദനം സ്വീകരിക്കണം. എന്നാല്‍, പരിച്ഛേദനം സ്വീകരിക്കുന്ന എല്ലാവരും മക്കളാകുന്നില്ല. എന്തെന്നാല്‍, സത്യദൈവമായ യാഹ്‌വെയിലുള്ള വിശ്വാസത്തിന്റെ അടയാളമായി സ്വീകരിക്കുന്ന പരിച്ഛേദനമാണ് ഇസ്രായേലില്‍ ഒരുവന്റെ ഭാഗധേയം സ്ഥിരീകരിക്കുന്നത്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ഒന്നാണെങ്കിലും, യാക്കോബിന്റെ തലമുറയുടെ ഭാഗമായാല്‍ മാത്രമേ ദൈവജനം എന്ന് വിളിക്കപ്പെടുകയുള്ളു. എന്തെന്നാല്‍, അബ്രാഹത്തിന്റെ സന്തതികളില്‍പ്പെട്ടവരും, എന്നാല്‍ ഇസഹാക്കിന്റെ മക്കളല്ലാത്തവരുമായ ചിലര്‍ പരിച്ഛേദനം സ്വീകരിക്കാറുണ്ട്. അവരില്‍ പലരും അബ്രാഹത്തിന്റെ ദൈവത്തില്‍ വിശ്വസിക്കുന്നവരും ആയിരുന്നേക്കാം. അതുപോലെതന്നെ, ഇസഹാക്കിന്റെ പുത്രനായ ഏസാവിന്റെ തലമുറയിലും പരിച്ഛേദിതരുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇവരിലാരും ദൈവജനത്തിന്റെ ഭാഗമാകുന്നില്ല. എന്നാല്‍, ഇവര്‍ക്കും തന്റെ ജനത്തിന്റെ ഭാഗമാകാനുള്ള അവസരം ദൈവം തുറന്നിട്ടിരിക്കുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം!

യാഹ്‌വെയില്‍ വിശ്വസിച്ച് പരിച്ഛേദനം സ്വീകരിക്കുകയും, അവിടുന്ന് മോശയിലൂടെ നല്‍കിയിരിക്കുന്ന നിയമങ്ങള്‍ അനുസരിക്കുകയും, അവിടുത്തെ സാബത്ത് ആചരിക്കുകയും ചെയ്യുന്ന ഏതൊരുവനും ഇസ്രായേലിന്റെ ഭാഗമാകാന്‍ സാധിക്കും. എന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്മതയോടെ പാലിക്കാത്തവര്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടും. ശാരീരികമായി അവര്‍ ഇസ്രായേലിന്റെ ഭാഗമാണെന്നത് അവരുടെ വിച്ഛേദിക്കപ്പെടലിനു തടസ്സമാകില്ല. അബ്രാഹത്തിന്റെ പുത്രീപുത്രന്മാരായി സകല ജനതകളിലും നിന്നുള്ളവര്‍ തിരഞ്ഞെടുക്കപ്പെടുന്നതുപോലെ, അവന്റെ മക്കളുടെ പദവിയിലുള്ളവര്‍ തങ്ങളുടെ നിയമലംഘനത്തിലൂടെ തത്സ്ഥാനത്തുനിന്നു ബഹിഷ്കൃതരാകുകയും ചെയ്യുന്നു. അബ്രാഹത്തിനു നല്‍കപ്പെട്ട വാഗ്ദാനമിതാണ്: "ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു"(ഉത്പ: 17; 4, 5). അബ്രാഹവുമായി ദൈവം സ്ഥാപിച്ച ഉടമ്പടിയുടെ അടയാളം എന്താണെന്നു നോക്കുക: "ദൈവം അബ്രാഹത്തോടു കല്പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം. നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്"(ഉത്പ: 17; 9-11).

ശാരീരികമായി അബ്രാഹത്തിന്റെ സന്തതികളല്ലാത്തവര്‍ക്കും ഉടമ്പടിപ്രകാരം മക്കളാകാന്‍ സാധിക്കുമെന്നതിന്റെയും മക്കളുടെ പദവിയിലുള്ളവര്‍ ഉടമ്പടി ലംഘിച്ചാല്‍ പുറന്തള്ളപ്പെടും എന്നതിന്റെയും പ്രഖ്യാപനം ശ്രദ്ധിക്കുക: "നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍പ്പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്‌ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്‌ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും. പരിച്‌ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു"(ഉത്പ: 17; 12-14). യാക്കോബില്‍നിന്നു പുറപ്പെടുന്ന ഇസ്രായേല്‍ജനത്തിന്റെ ഭാഗമാകാനുള്ള അവസരം എല്ലാവര്‍ക്കും നല്‍കിയെന്നതാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നീതിപരത!

അബ്രാഹത്തിന്റെ പരമ്പര ഇസഹാക്കിലൂടെയും, ഇസഹാക്കിന്റെ തലമുറ യാക്കൊബിലൂടെയുമാണ് നിലനിക്കുന്നതെങ്കില്‍, യാക്കോബിന്റെ തലമുറ നിലനില്‍ക്കുന്നത് അവന്റെ പന്ത്രണ്ടു മക്കളിലൂടെയാണ്. എന്നാല്‍, യൂദാ, ബഞ്ചമിന്‍ എന്നീ മക്കളില്‍ നിന്നല്ലാത്തവര്‍ നിയമലംഘനത്തിലൂടെ പുറന്തള്ളപ്പെടുന്നതാണ് പിന്നീടു നാം കാണുന്നത്. വാഗ്ദാനത്തില്‍ നിലനിന്നവരാകട്ടെ, യഹൂദര്‍ എന്ന് വിളിക്കപ്പെട്ടു. ഇവിടെയും പുറന്തള്ളപ്പെടല്‍ ശാശ്വതമായിരുന്നില്ല എന്നു മനസ്സിലാക്കാന്‍ കഴിയും. യഹൂദമതം സ്വീകരിക്കാന്‍ ഏവര്‍ക്കും അവസരം നല്‍കിക്കൊണ്ട് ദൈവം അവിടുത്തെ നീതി വെളിപ്പെടുത്തി. മറ്റു ജനതകളില്‍നിന്നു യഹൂദമതം സ്വീകരിക്കാനുള്ള അവസരമുണ്ടെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. അവയിലൊന്ന് ഇപ്രകാരം നാം വായിക്കുന്നു: "ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ? പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ"(അപ്പ. പ്രവര്‍: 2; 5-11).      

ആധുനിക ഇസ്രായേലിനെ സംബന്ധിച്ചുള്ള ദൈവഹിതമാണ് ഇനി നാം പരിശോധിക്കേണ്ടത്. അബ്രാഹത്തിനു നല്‍കപ്പെട്ട വാഗ്ദാനം ഇസഹാക്കിലൂടെയും, ഇസഹാക്കിനു ലഭിച്ച വാഗ്ദാനം യാക്കോബിലൂടെയുമാണ് തലമുറകളിലേക്കു കൈമാറപ്പെട്ടതെന്നു നമുക്കറിയാം. എന്നാല്‍, യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ യൂദാ, ബെഞ്ചമിന്‍ എന്നീ രണ്ടുപേരുടെ തലമുറകള്‍ മാത്രമാണു വാഗ്ദാനത്തില്‍ നിലനിന്നത്. അവശേഷിച്ച പത്തു ഗോത്രങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. അബ്രാഹത്തിന്റെ മക്കളില്‍ ആരംഭിച്ച വെട്ടിയൊരുക്കലാണ് യഹൂദരില്‍ എത്തിയത്. വെട്ടിയൊരുക്കപ്പെട്ട മുന്തിരിച്ചെടിപോലെ യഹൂദരെ പരിഗണിക്കുന്നതിലും തെറ്റില്ല. എന്നാല്‍, യഹൂദരില്‍ അവസാനിക്കുന്നതായിരുന്നില്ല ദൈവത്തിന്റെ വെട്ടിയൊരുക്കല്‍! അബ്രാഹത്തിനു ജനിച്ച ഇസ്മായേലിനെയും മറ്റു മക്കളെയും വെട്ടിമാറ്റിയപ്പോള്‍ വാഗ്ദാനത്തിന്റെ അവകാശി ഇസഹാക്കു മാത്രമായി. ഏസാവിനെ വെട്ടിമാറ്റിയതിലൂടെ ഇസഹാക്കിന്റെ തലമുറയില്‍ യാക്കോബ് അവശേഷിച്ചു. യൂദായെയും ബെഞ്ചമിനെയും നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ള ഗോത്രങ്ങളെ വെട്ടിമാറ്റിയപ്പോള്‍ 'യഹൂദര്‍' എന്ന സമൂഹമുണ്ടായി. വെട്ടിമാറ്റപ്പെട്ട സകലര്‍ക്കും കൂടിച്ചേരാനുള്ള അവസരം നല്‍കിക്കൊണ്ടാണ് അവിടുന്ന് ഓരോ ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചത്.

യഹൂദരില്‍ നടത്തിയ വെട്ടിയൊരുക്കലിന്റെ അനന്തരഫലമായി സ്ഥാപിക്കപ്പെട്ടതാണ് ക്രിസ്തുവിന്റെ സഭ! ക്രിസ്തുവിന്റെ സഭ സ്ഥാപിതമായതോടെ യഹൂദമതത്തിന്റെ പ്രസക്തി എന്നേക്കുമായി നീക്കംചെയ്യപ്പെട്ടു! ക്രിസ്തുവിലൂടെ തുടരുന്ന വെട്ടിയൊരുക്കലിനു വിധേയരായ യഹൂദരാണ് ആദ്യത്തെ ക്രൈസ്തവസമൂഹം. ക്രിസ്തീയതയോടു ചേരാത്ത യഹൂദരുടെ അവസ്ഥ ഏസാവുഭവനത്തിന്റേതു പോലെയാണ്! ക്രിസ്തുവിന്റെ നാമത്തില്‍ വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് വാഗ്ദാനം പ്രാപിച്ച് ഇസ്രായേലിന്റെ ഭാഗമായി തുടരാന്‍ സാധിക്കുകയുള്ളു! അതായത്, അബ്രാഹത്തില്‍ ആരംഭിച്ച വാഗ്ദാനത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ച യേഹ്ശുവായിലൂടെ മാത്രമാണു തുടരുന്നത്! ഇസ്മായേലും ഏസാവും പരിത്യക്തരായതുപോലെ, ക്രിസ്തുവില്‍ വിശ്വസിക്കാത്ത സമാന്തരസമൂഹങ്ങളെല്ലാം പരിത്യക്തരാകുന്നു! യഹൂദരെന്നോ ഗ്രീക്കുകാരെന്നോ ഉള്ള വ്യത്യാസമില്ലാതെ, സകലര്‍ക്കും ബാധകമായ നിയമവും ശാശ്വതമായ ഉടമ്പടിയുമാണിത്! വിജാതിയര്‍ പ്രാപിക്കുന്ന രക്ഷയും യേഹ്ശുവായുടെ ദാനമാണ്. സ്വാഭാവിക ശിഖരങ്ങള്‍ ഫലം പുറപ്പെടുവിക്കാത്തതുമൂലം അവ വെട്ടിമാറ്റപ്പെടുകയും, അവയ്ക്കു പകരമായി ഒട്ടിച്ചുചേര്‍ക്കപ്പെടുകയും ചെയ്തതിലൂടെ വിജാതിയര്‍ അവടുത്തെ കാരുണ്യത്തിനു പാത്രമായി!

അപ്പസ്തോലനായ പൗലോസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും. തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെനല്ല ഒലിവിന്മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവിക ശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം"(റോമാ: 11; 17-24). വിജാതിയര്‍ രക്ഷപ്രാപിക്കുന്നത് ഇപ്രകാരമാണ്!

അബ്രാഹത്തിന്റെ സന്തതികളെ അതതു ഘട്ടങ്ങളില്‍ വെട്ടിയൊരുക്കി ക്രിസ്തുവിന്റെ സഭയാക്കി മാറ്റിയതിന്റെ നാള്‍വഴികളാണ് നാമിവിടെ പരിശോധിച്ചത്. ഒന്നാംപ്രമാണത്തെയും ആറാംപ്രമാണത്തെയും ചേര്‍ത്തുവച്ചുകൊണ്ടുള്ള പഠനത്തിന്റെ വഴിമാറ്റമായി ഇതിനെ കാണേണ്ടതില്ല. എന്തെന്നാല്‍, നേരായ വഴിയിലൂടെയുള്ള പഠനംതന്നെയാണു നമ്മെ ഇവിടെ എത്തിച്ചത്. പ്രവാചക കാലഘട്ടത്തിലെ ഇസ്രായേലിന്റെ പിന്തുടര്‍ച്ചയായി ക്രിസ്തീയത പരിഗണിക്കപ്പെടുന്നത് എങ്ങനെയാണെന്നു വ്യക്തമായാല്‍ മാത്രമേ, മോശയുടെ നിയമങ്ങള്‍ ക്രിസ്തീയതയിലും തുടരുന്നതിന്റെ സാംഗത്യം ഗ്രഹിക്കാന്‍ കഴിയുകയുള്ളു. അതായത്, പ്രമാണങ്ങളുടെ നിലനില്‍പ്പും വാഗ്ദാനത്തിന്റെ പിന്തുടര്‍ച്ചയും വേറിട്ടു നില്‍ക്കുന്നവയല്ല; മറിച്ച്, ചേര്‍ത്തുവയ്ക്കപ്പെടേണ്ടവയാണ്.

ഇസ്രായേലും കത്തോലിക്കാസഭയും!

ക്രിസ്തു സ്ഥാപിച്ച സഭയുടെ പ്രായം രണ്ടായിരത്തോടടുക്കുന്നു. അതുപോലെതന്നെ, അബ്രാഹത്തിന്റെ കാലംമുതല്‍ ക്രിസ്തുവിന്റെ ക്രൂശീകരണവും ഉയിര്‍പ്പുംവരെയുള്ള കാലയളവ് ഏകദേശം രണ്ടായിരം വര്‍ഷങ്ങളാണ്. അതായത്, അബ്രാഹത്തിന്റെ സന്തതികളെ ക്രിസ്തുവിലെത്തിക്കാന്‍ രണ്ടായിരം വര്‍ഷത്തെ വെട്ടിയൊരുക്കല്‍ ആവശ്യമായി വന്നു! ക്രിസ്തുവിന്റെ സഭയിലും അനേകം വെട്ടിയൊരുക്കലുകള്‍ നടന്നിട്ടുണ്ട്. രണ്ടായിരത്തോടടുത്ത പ്രായത്തില്‍ എത്തിനില്‍ക്കുന്ന കത്തോലിക്കാസഭയില്‍ നടന്നിട്ടുള്ള വെട്ടിയൊരുക്കലില്‍ പുറന്തള്ളപ്പെട്ട ശിഖരങ്ങളാണ് സ്വകാര്യസഭകളായി ചിതറിക്കിടക്കുന്നത്! യേഹ്ശുവാ മുതല്‍ പിന്നോട്ടുള്ള രണ്ടായിരം വര്‍ഷങ്ങളിലും മുന്നോട്ടുള്ള രണ്ടായിരം വര്‍ഷങ്ങളിലും നടന്നിട്ടുള്ള വെട്ടിയൊരുക്കല്‍ നമുക്കു മുന്നില്‍ വലിയൊരു ദൃഷ്ടാന്തമാണ്! നാല്പതു ജൂബിലികള്‍ ക്രിസ്തുവിനുമുമ്പും, നാല്പതു ജൂബിലികള്‍ ക്രിസ്തുവിനുശേഷവും എന്നതാണ് ജൂബിലികളുടെ കണക്ക്! ക്രിസ്തുവിന്റെ സഭ നാല്പതാമത്തെ ജൂബിലി ആഘോഷിക്കാന്‍ പോകുന്നത് രണ്ടായിരത്തിമുപ്പത്തിമൂന്നിലാണ് (2033). ഇനി വിഷയത്തിലേക്കു കടക്കാം.

അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും തലമുറയില്‍നിന്നു തിരഞ്ഞെടുത്ത ഇസ്രായേലിനെ നിയമങ്ങളും ചട്ടങ്ങളും പഠിപ്പിച്ചത് ക്രിസ്തീയതയിലൂടെ യുഗാന്തംവരെ അവ അനുസരിക്കേണ്ടതിനാണ്. ഇടയ്ക്കുവച്ച് അസാധുവാക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ യേഹ്ശുവാ അതു ചെയ്യുമായിരുന്നു. അവിടുന്ന് അപ്രകാരം ചെയ്തില്ലെന്നു മാത്രമല്ല, അതു ഒന്നുകൂടി ഉറപ്പിക്കുകയും സ്ഥിരീകരിക്കുകയുമാണു ചെയ്തത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17, 18). യേഹ്ശുവായാല്‍ സ്ഥിരീകരിക്കപ്പെട്ട നിയമങ്ങളെ മാറ്റിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവന്‍ ആരായിരിക്കുമെന്നുള്ള മുന്നറിയിപ്പ് നമുക്കു നല്‍കിയിരിക്കുന്നത് പരിശുദ്ധാത്മാവാണ്.

ഈ പ്രവചനം നോക്കുക: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്‍പിക്കപ്പെടും"(ദാനിയേല്‍: 7; 25). എതിര്‍ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമാണിത്. ദൈവീകനിയമങ്ങളെ നിഷേധിക്കുന്ന നിയമങ്ങളെല്ലാം നിര്‍മ്മിക്കുന്നത് അവന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ്. ലോകത്തിന്റെ നിയമങ്ങളെല്ലാം അവനുവേണ്ടിയാണു നിര്‍മ്മിക്കപ്പെടുന്നത്. ഭൂമിയിലെ രാജ്യങ്ങളെല്ലാം എതിര്‍ക്രിസ്തുവിന്റെ നിയമങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. നീതിരഹിതമായ നിയമങ്ങളില്‍നിന്നു നീതി പ്രതീക്ഷിക്കുന്നതില്‍ക്കവിഞ്ഞ ബുദ്ധിശൂന്യത വേറെയുണ്ടോ?

ഇവിടെയാണ്‌ വിശുദ്ധരുടെ സഹനശക്തി പരീക്ഷിക്കപ്പെടുന്നത്. ലോകത്തിന്റെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് ദൈവീകനിയമങ്ങള്‍ മുറുകെപ്പിടിക്കാന്‍ ക്രിസ്ത്യാനികള്‍ ശക്തരാകണം. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഒരുവന്റെ മുടിനാരിഴപോലും സംരക്ഷിക്കപ്പെടുന്ന ദിനങ്ങളായിരിക്കും അത്! ഒന്നും ആറും പ്രമാണങ്ങളെ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. മറ്റു പ്രമാണങ്ങള്‍ അവഗണിക്കാനുള്ള ആഹ്വാനമായി ഇതിനെ കാണരുതെന്നു പ്രാരംഭത്തില്‍ത്തന്നെ മനോവ വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഈ പ്രമാണങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കി! വിശുദ്ധജനമായിരിക്കാന്‍ ഓരോരുത്തരും കര്‍ശനമായ ജാഗ്രതപാലിക്കണം. എന്തെന്നാല്‍, ഒന്നും ആറും പ്രമാണങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരെ സമീപിക്കാന്‍ ശത്രുവിന് സാധിക്കില്ല! ലോകത്തിന്റെ നീതിപീഠങ്ങളില്‍നിന്നു നീതി ലഭിക്കില്ല എന്നതുകൊണ്ട്, കോടതി വ്യവഹാരങ്ങളില്‍നിന്നു പരമാവതി ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കണം. എന്തെന്നാല്‍, ഇത് അന്ത്യകാലമാണ്!

ഓരോരുത്തരും വ്യക്തിപരമായി പാലിക്കേണ്ടതാണ് നിയമങ്ങള്‍. ഒന്നാംപ്രമാണവും ആറാംപ്രമാണവും കര്‍ശനമായി പാലിക്കേണ്ടതും വ്യക്തിപരമായ സുരക്ഷിതത്വത്തെ കരുതിയായിരിക്കണം. എന്തെന്നാല്‍, പ്രവാചക കാലഘട്ടത്തിലെ ഇസ്രായേലില്‍നിന്നു ചെറിയൊരു വ്യത്യാസം ആധുനിക ഇസ്രായേലിനുണ്ട്. പ്രവാചകകാലത്തെ ഇസ്രായേലില്‍ ഒരുവന്‍ നിഷിദ്ധമായ പാപംചെയ്‌താല്‍, അവനെ ജനത്തില്‍നിന്നു വിച്ഛേദിക്കണമായിരുന്നുവെങ്കില്‍, ആധുനിക ഇസ്രായേലില്‍ ഒരുവന്‍ നിഷിദ്ധമായതു പ്രവര്‍ത്തിച്ചാല്‍ അവനെ ആരും സഭയില്‍നിന്നു വിച്ഛേദിക്കേണ്ടതില്ല. കാരണം, പാപം ചെയ്യുന്ന ഒരുവന്‍ സ്വാഭാവികമായിത്തന്നെ സഭയുടെ പുറത്താണ്! ജലത്താല്‍ കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി തനിക്കായി യേഹ്ശുവാ പരിപാലിക്കുന്ന സഭയില്‍ അശുദ്ധര്‍ക്കു പ്രവേശനമില്ല! അതുകൊണ്ടാണ് കത്തോലിക്കാസഭയെ പരിശുദ്ധ കത്തോലിക്കാസഭ എന്ന് വിശേഷിപ്പിക്കുന്നത്. ഈ വചനം ശ്രദ്ധയോടെ വായിക്കുക: "അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്"(എഫേ: 5; 26, 27). വ്യഭിചാരിയോ വിഗ്രഹാരാധകാനോ ആയ ഒരുവനും സഭയുടെ ഭാഗമല്ല! എന്നാല്‍, പശ്ചാത്തപിച്ചു പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ അവനു സ്വാഭാവികമായും സഭയിലേക്കു വീണ്ടും പ്രവേശനം ലഭിക്കും. പാപം ചെയ്യുന്നതു മുതല്‍ പശ്ചാത്തപിക്കുന്നതുവരെയുള്ള കാലയളവില്‍ ഒരുവന്‍ പാപിയായിരിക്കുന്നതുകൊണ്ട് അവനു സഭയിലുള്ള അംഗത്വം സാങ്കേതികമായി മാത്രമായിരിക്കും.

ക്രിസ്തുവിന്റെ സഭ അവിടുത്തെ മൗതികശരീരമാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"(1 കോറി: 12; 27). അവിടുത്തെ ശരീരം പരിശുദ്ധമാണെങ്കില്‍ അവിടുത്തെ സഭയും പരിശുദ്ധമായിരിക്കും. അതിനാല്‍ത്തന്നെ, പാപത്തില്‍ തുടരുന്ന ആരും അവിടുത്തെ സഭയുടെ ഭാഗമല്ല! പാപംവഴി സഭയില്‍നിന്നു വിച്ഛേദിക്കപ്പെടുന്ന ഒരുവന്‍ അനുരജ്ഞനത്തിന്റെ കൂദാശയിലൂടെ സഭയിലേക്കു വീണ്ടും പ്രവേശിക്കുന്നു. ആയതിനാല്‍, സഭയില്‍ വ്യഭിചാരികളോ വിഗ്രഹാരാധകാരോ ഇല്ല! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, കത്തോലിക്കാസഭ നേരിടുന്ന വെല്ലുവിളി എങ്ങനെയാണ് വ്യഭിചാരമാകുന്നത്? വ്യഭിചാരം ചെയ്യുന്നത് എത്ര ഉന്നതനാണെങ്കിലും അവന്‍ സഭയ്ക്കു പുറത്താണ്. അതുകൊണ്ടുതന്നെ, വ്യഭിചാരംമൂലം സഭ അശുദ്ധമാകുന്നില്ല! എന്നാല്‍, അന്യദൈവാരാധനയും വിഗ്രഹാരാധനയും സഭയുടെ ഔദ്യോഗിക ഭാഗമാകുന്നതിലൂടെ സഭയിലെ അംഗങ്ങള്‍ സഭയില്‍നിന്നു വിച്ഛേദിക്കപ്പെടുകയും സഭ ശൂന്യമാകുകയും ചെയ്യും. അതുപോലെതന്നെ, വിജാതിയ അനുകരണത്തിലൂടെയും വിഗ്രഹങ്ങളിലൂടെയും ദൈവാലയങ്ങള്‍ അശുദ്ധമാകുകയും ദൈവീകസാന്ന്യദ്ധ്യം നഷ്ടപ്പെടുകയും ചെയ്യുന്നു!

കത്തോലിക്കാസഭ നേരിടുന്ന വെല്ലുവിളി!

സഭ നേരിടുന്ന വെല്ലുവിളി വ്യഭിചാരമോ വ്യക്തികള്‍ ചെയ്യുന്ന ഏതെങ്കിലും സ്വകാര്യപാപങ്ങളോ അല്ല; മറിച്ച്, അബദ്ധപ്രബോധനങ്ങളാണ് സഭ നേരിടുന്ന ഒരേയൊരു വെല്ലുവിളി. വ്യഭിചാരം ചെയ്യുന്നവന്‍ തന്നെത്തന്നെയാണു ശിക്ഷിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ വ്യഭിചാരം ചെയ്തെങ്കില്‍, അത് അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പം വ്യഭിചാരത്തില്‍ പങ്കാളിയായിട്ടുള്ള വേശ്യകളെയുമാണ് ബാധിക്കുന്നത്. അതുമൂലം നമ്മില്‍ ആരുടെയെങ്കിലും ആത്മാവ് ശിക്ഷിക്കപ്പെടുകയില്ല. ഭാര്യാഭര്‍തൃ ബന്ധത്തില്‍ അല്ലാതെയുള്ള ലൈംഗീകബന്ധത്തെയാണ് വ്യഭിചാരം എന്നുപറയുന്നത്. വിവാഹബന്ധത്തിനു പുറത്ത് ആരുമായെങ്കിലും ഒരു പുരുഷന്‍ ലൈംഗീകബന്ധം പുലര്‍ത്തിയാല്‍ അവനെ വ്യഭിചാരി എന്നാണു വിളിക്കുന്നതെന്നു നമുക്കറിയാം. അതുപോലെതന്നെ, അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ വേശ്യയെന്നു വിളിക്കുന്നു. ജലന്തര്‍ രൂപതയുടെ 'ഗസ്റ്റ് ഹൗസില്‍' അനധികൃതമായി താമസിച്ചുവരുന്ന സ്ത്രീകളുമായി ബിഷപ്പ് ഫ്രാങ്കോ വ്യഭിചാരം ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ ശിക്ഷ കത്തോലിക്കാസഭയിലെ മറ്റാരെങ്കിലും അനുഭവിക്കേണ്ടതില്ല! എന്നാല്‍, ബിഷപ്പ് ഫ്രാങ്കോയോ, അദ്ദേഹത്തോടൊപ്പം വ്യഭിചാരം ആസ്വദിച്ച പങ്കാളികളോ നടത്തുന്ന വചനവിരുദ്ധമായ പ്രബോധനങ്ങള്‍ അനേകരെ ശിക്ഷയിലേക്കു നയിക്കാന്‍ കാരണമാകും. ആയതിനാല്‍, പരിശുദ്ധാത്മാവിനെതിരേയുള്ള ദൂഷണങ്ങള്‍ നിറഞ്ഞ മതബോധനഗ്രന്ഥങ്ങളും, ഇവയുടെ പ്രചാരകരുമാണ് കത്തോലിക്കാസഭ നേരിടുന്ന വെല്ലുവിളി!

വിശ്വാസികളെ വിജാതിയതയിലേക്കു നയിക്കുന്ന തെലേക്കാടന്മാരെയാണു നാം നിയന്ത്രിക്കേണ്ടത്! വിജാതിയരോടൊപ്പം കൈകോര്‍ത്തുകൊണ്ട് ക്രിസ്തീയതയെ പുലഭ്യം പറഞ്ഞ അധമന്മാരാണ് കത്തോലിക്കാസഭയുടെ ഭീഷണി! ജ്ഞാനസ്നാനത്തിലൂടെ സഭയിലേക്കു കടന്നുവരുന്ന ദൈവമക്കളെ അന്യദേവന്മാരിലേക്കു നയിക്കുകയും വചനവിരുദ്ധമായ ആശയങ്ങളിലൂടെ വഴിതെറ്റിക്കുകയും ചെയ്യുന്നവരാണ് കത്തോലിക്കാസഭ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍, ഇതില്‍നിന്നു ശ്രദ്ധതിരിക്കാന്‍ കൗശലപൂര്‍വ്വം ചില ലൈംഗീകാരോപണങ്ങളുമായി അധമന്മാര്‍ രംഗത്തിറങ്ങുന്നു. ഒരുവനെ ഉന്മൂലനം ചെയ്യാന്‍ ഇതിനേക്കാള്‍ മോശമായ മറ്റൊരു വിഷയമില്ലാത്തതിനാല്‍,ഞരമ്പുരോഗികള്‍ തിരഞ്ഞെടുക്കുന്നത് ഈ വിഷയമായിരിക്കും. വത്തിക്കാനിലെ രാജാവ് തന്റെ എതിരാളികളെ നശിപ്പിക്കാനും സഭയെ അവഹേളിക്കാനും തിരഞ്ഞെടുക്കുന്നത് ഇതേ വിഷയംതന്നെയാണ്! ലൈംഗീക പീഡനകഥകള്‍ കെട്ടിച്ചമയ്ക്കാനും പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് ആഘോഷമാക്കാനുമായി ഒരു സംഘത്തെത്തന്നെ വത്തിക്കാനില്‍ ഇയാള്‍ വളര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥ പീഡകരെയൊന്നും ഇയാള്‍ ഇന്നുവരെ പുറത്താക്കിയിട്ടില്ല. തന്റെ നയങ്ങളെ ചോദ്യംചെയ്യുന്നവരെ മാത്രമാണ് ഇയാള്‍ ഇരയാക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയുടെ വിഷയത്തില്‍ ഫ്രാന്‍സീസ് മൗനം അവലംബിച്ചത് ചീഞ്ഞുനാറുന്നതിനു വേണ്ടിയായിരുന്നു. രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് മൂലക്കുരു പൊട്ടിയാല്‍പ്പോലും അറിയുന്ന ഫ്രാന്‍സീസിനു ബിഷപ്പ് ഫ്രാങ്കോയുടെ വിഷയം അറിയില്ലായിരുന്നുവെന്നാണ് തെലേക്കാടനും അവന്റെ ഇല്ല്യുമിനാറ്റി സംഘവും പറഞ്ഞുപരത്തുന്നത്. കത്തോലിക്കാസഭയുടെ എല്ലാ ശത്രുക്കളെയും അണിനിരത്തുകയും വേശ്യകളെക്കൊണ്ടു ചാരിത്ര്യ പ്രസംഗം നടത്തിക്കുകയും ചെയ്തത് കേരളത്തിലെ പ്രാഞ്ചിയാനികളാണ്. ഒന്നാം തലാക്കും രണ്ടാം തലാക്കും മുത്തലാക്കും ചൊല്ലി തെരുവിലൂടെ അലഞ്ഞുനടക്കുന്ന ചില ഇസ്ലാമിക വേശ്യകളെക്കൊണ്ടും തെലേക്കാടന്‍ സഭയെ ചീത്തവിളിപ്പിച്ചു. കേരളത്തിലെ മുഴുവന്‍ ആഭാസന്മാരെയും അഭിസാരികമാരെയും കൂട്ടുപിടിച്ചാണ് ഇവന്റെ പൈശാചിക വിഷം സഭയ്ക്കുനേരേ ചീറ്റിയത്! കത്തോലിക്കാസഭയിലെ പോപ്പു മുതല്‍ സാധാരണ വിശ്വാസികള്‍ വരെയുള്ള സകലര്‍ക്കും ഓരോ ആത്മാക്കള്‍ വീതമേയുള്ളു. ആര് തെറ്റുചെയ്താലും അവരുടെ സ്ഥാനം സഭയ്ക്കു പുറത്തുമാണ്. അങ്ങനെയെങ്കില്‍, ബിഷപ്പ് ഫ്രാങ്കോയും തെലേക്കാടനും തലശ്ശേരിക്കാരി വേശ്യയും ചെയ്യുന്ന വ്യഭിചാരത്തിനു ശിക്ഷിക്കപ്പെടുന്നത് ഇവര്‍ മാത്രമായിരിക്കും. ആലഞ്ചേരി പിതാവിനെ 'ഹണിട്രാപ്പില്‍' കുടുക്കാന്‍ ശ്രമിച്ച അഭിസാരികയുടെ ശിക്ഷയും മറ്റാരും ഏല്‍ക്കേണ്ടതില്ല! എന്നാല്‍, തെറ്റായ പ്രബോധനങ്ങള്‍ നല്‍കി ദൈവജനത്തെ വഞ്ചിക്കുന്ന തെലേക്കാടന്‍ ചെയ്യുന്ന പാപത്തോളം വലുതല്ല സഭയിലെ വ്യഭിചാരങ്ങള്‍! വ്യക്തികളുടെ സ്വകാര്യപാപങ്ങള്‍ക്കുള്ള ശിക്ഷ അവര്‍ അനുഭവിച്ചുകൊള്ളും.    

സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടി തെലേക്കാടന്‍ നടത്തിയ പൈശാചിക വാദം മലയാളികള്‍ കേട്ടതാണ്. കൃഷ്ണനെയും ക്രിസ്തുവിനെയും ചേര്‍ത്തുവച്ചുകൊണ്ട് ഈ ആഭാസന്മാര്‍ തട്ടിക്കൂട്ടിയ കമ്മ്യുണിറ്റി ബൈബിളിന്റെ മാഹാത്മ്യവും ഇവന്‍ വിളമ്പിയിട്ടുണ്ട്. കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി സംഘത്തിലെ മുഖ്യ കാര്‍മ്മികനായ തെലേക്കാടന്‍, ഇവന്റെ പൈശാചികത മുഴുവന്‍ കത്തോലിക്കാസഭയില്‍ വിസ്സര്‍ജ്ജിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം മറയിടുന്നതിനാണ് സദാചാര കാപട്യവുമായി ഇറങ്ങിയിരിക്കുന്നതെന്ന് പലരും മനസ്സിലാക്കിയിട്ടില്ല! കത്തോലിക്കാസഭയെ ആധുനികവത്ക്കരിക്കാന്‍ എതിര്‍ക്രിസ്തുവില്‍നിന്ന് അച്ചാരവും വാങ്ങി ഇറങ്ങിയിരിക്കുന്ന പൈശാചികശക്തികളെ തിരിച്ചറിയാന്‍ ശ്രമിക്കാത്തവര്‍ തങ്ങളുടെതന്നെ ശിക്ഷാവിധി ഇരന്നുവാങ്ങുകയാണ്! കത്തോലിക്കാസഭയെ വിജാതിയവത്ക്കരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവറ്റകളുടെ സദാചാര ജല്പനങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നവര്‍ വലിയ വിലകൊടുക്കേണ്ടിവരും! ഉപസംഹരിക്കുന്നതിനുമുമ്പ് ഒരുകാര്യംകൂടി ഓര്‍മ്മിപ്പിക്കുന്നു; എന്തെന്നാല്‍, സ്വൈരിണികളുടെ വിഹാര ഭൂമികയായി സഭ മാറുന്നുവെങ്കില്‍, ഈ അവസ്ഥയെ നാം ഭീതിയോടെ നോക്കിക്കാണണം!

"രണ്ടോ മുന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോ: 5; 19). വേശ്യകള്‍ പറയുന്ന ബലാല്‍സംഗ കഥകള്‍ മുഖവിലയ്ക്കെടുത്തുകൊണ്ട് പ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ ഭയപ്പെടുകതന്നെവേണം! എന്തെന്നാല്‍, നിങ്ങളെ കാത്തിരിക്കുന്ന വിലാപ ദിനങ്ങളില്‍ ആശ്വാസത്തിനായി ചുറ്റിലും നോക്കുമ്പോള്‍, നിങ്ങളുടെ കണ്‍മുന്‍പില്‍ ഭയപ്പെടുത്തുന്ന വിജനത മാത്രമായിരിക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3839 views

LOG IN

Lost your password?

SIGN UP

LOST PASSWORD