സഭകളില്‍ ശുദ്ധീകരണം

'കല്‍ദായ' വത്ക്കരണവും ഭാരതീയ വത്ക്കരണവും പിശാചിന്റെ കുതന്ത്രം!

Print By
about

സീറോമലബാര്‍സഭയില്‍ നിലനില്‍ക്കുന്ന അപകടകാരികളായ രണ്ടു ജീര്‍ണ്ണതകളാണ് കല്‍ദായവാദവും വിജാതിയവത്ക്കരണവും! വിജാതിയവത്ക്കരണത്തെ ന്യായീകരിക്കാന്‍ ഈ പൈശാചികതയ്ക്ക് 'ഭാരതീയവത്ക്കരണം' എന്ന ഓമനപ്പേര് ചാര്‍ത്തിക്കൊടുക്കാനും കല്‍ദായര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ഇത്തരം പൈശാചിക അനുകരണങ്ങള്‍ക്ക് 'പച്ചക്കൊടി' ലഭിച്ചതിനാല്‍, പിശാചുക്കള്‍ അത്യധികം ആഹ്ളാദത്തിലുമാണ്! മൂന്നു നൂറ്റാണ്ടുകള്‍ക്കപ്പുറം ഇന്ത്യയ്ക്ക് ഭാരതം എന്നൊരു അപരനാമം ഉണ്ടായിരുന്നില്ല എന്ന സത്യത്തെപ്പോലും തമസ്ക്കരിച്ചുകൊണ്ടാണ് കല്‍ദായ മാടമ്പിമാര്‍ 'ഭാരതിയവത്ക്കരണം' നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. വിശ്വാസികളില്‍ പലരും അത്രകണ്ട് ഗൗനിക്കാത്തതും, അതുകൊണ്ടുതന്നെ അബദ്ധത്തില്‍ വ്യാപരിക്കാന്‍ കാരണമായിട്ടുള്ളതുമായ ഈ ദുരന്തത്തിന്റെ ആഴങ്ങളെ അനാവരണം ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.

തങ്ങളെ ഭരിക്കുന്ന നേതാക്കള്‍ നിര്‍ദ്ദേശിക്കുന്ന പാതയില്‍ സഞ്ചരിക്കുക എന്നതില്‍ക്കവിഞ്ഞ്‌ ആത്മീയമോ അതിന്റെ ചരിത്രപരമോ ആയ സത്യങ്ങളെ അന്വേഷിക്കാന്‍ തയ്യാറാകാത്ത വിശ്വാസികളാണ് കത്തോലിക്കാസഭയില്‍ ഏറിയ പങ്കും! ഇവരുടെ ഈ അലംഭാവത്തെയും ഇതില്‍നിന്നുണ്ടായ അജ്ഞതയെയും ചൂഷണം ചെയ്തുകൊണ്ട് തഴച്ചുവളരുന്ന രണ്ടു പാഷാണ്ഡതകളാണ് കല്‍ദായവാദവും വിജാതിയ അനുകരണവും! സൂക്ഷ്മമായി പരിശോധിച്ചാല്‍, ഇവ രണ്ടും ഒറ്റവേരില്‍ കിളിര്‍ത്തതും ആ വേരിലൂടെ ഊര്‍ജ്ജം സ്വീകരിച്ചു വളരുന്നതുമായ വിനാശങ്ങളാണെന്നു തിരിച്ചറിയാന്‍ കഴിയും! സീറോമലബാര്‍സഭയിലെ വൈദീകരില്‍ പാശ്ചാത്യവാദികള്‍ പൗരസ്ത്യവാദികള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്! ആരാധനാക്രമവുമായി ബന്ധപ്പെട്ടാണ് ഇവരില്‍ ഭിന്നത നിലനില്‍ക്കുന്നത്. ഇരു വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ നിലപാടുകള്‍ ശക്തമായതിനാല്‍, പൂര്‍ണ്ണമായി ഇതു പരിഹരിക്കുകയെന്നത് അസാദ്ധ്യമെന്നുതന്നെ പറയാം. പൗരസ്ത്യ പാരമ്പര്യം അഥവാ കല്‍ദായ പാരമ്പര്യത്തിനുവേണ്ടി വാദിക്കുന്ന വൈദീകര്‍ കുറവാണെങ്കിലും, മെത്രാന്മാരില്‍ ഭൂരിപക്ഷവും ഈ വാദത്തിന്റെ വക്താക്കളാണ്!

ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ദേഹവിയോഗത്തോടെയാണ് സീറോമലബാര്‍സഭയില്‍ കല്‍ദായവാദികള്‍ സ്വാധീനമുറപ്പിച്ചത്! സഭയിലെ എക്കാലത്തെയും മഹാപണ്ഡിതനായിരുന്ന മാര്‍. മങ്കുഴിക്കരിയുടെ കാലത്ത് ചങ്ങനാശ്ശേരിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കല്‍ദായവാദികള്‍, അദ്ദേഹത്തിന്റെ വിയോഗത്തോടെ സടകുടഞ്ഞെഴുന്നേറ്റു എന്നതാണു യാഥാര്‍ത്ഥ്യം! സഭയില്‍ പ്രത്യേക പദവിയൊന്നും നിലവിലില്ലാത്ത തൂങ്കുഴി പിതാവിന്റെ ശബ്ദം കല്‍ദായവിരുദ്ധര്‍ക്ക് ശക്തിപകരാന്‍ പ്രാപ്തവുമല്ല! എങ്കിലും, സീറോമലബാര്‍സഭയിലെ വൈദീകരില്‍ മഹാഭൂരിപക്ഷവും കല്‍ദായവാദത്തെ അംഗീകരിക്കുന്നില്ല!

കേരളത്തിലെ രണ്ടു മേജര്‍ സെമിനാരികളാണ്‌ ആലുവാ മംഗലപ്പുഴയും കോട്ടയം വടവാതൂരും. തൊണ്ണൂറുകളുടെ അന്ത്യത്തിലൊക്കെത്തന്നെയും ഈ രണ്ടു സെമിനാരികളും വ്യത്യസ്ഥമായ രണ്ടു വാദങ്ങളുടെ 'നിര്‍മ്മാണശാലകള്‍' ആയിരുന്നു. കല്‍ദായവാദികളായ വൈദീകരെ വാര്‍ത്തെടുക്കുന്നതില്‍ വടവാതൂര്‍ സെമിനാരിയുടെ പങ്ക് നിര്‍ണ്ണായകമാണെന്നു പറയാം! എന്നാല്‍, മംഗലപ്പുഴ സെമിനാരി നേരേ തിരിച്ചായിരുന്നു! ഏതു സെമിനാരിയില്‍നിന്നാണ് എന്ന ചോദ്യം വൈദീകരുടെ ഇടയിലെ ഒരു 'കോഡ്' ആയി പരിഗണിച്ചിരുന്ന കാലവുമുണ്ട്!

തങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും കാര്യമില്ലെന്നു ചിന്തിക്കുന്നവരാണ് സഭയിലെ അത്മായരില്‍ ഏറിയപങ്കും. എന്നാല്‍, ഈ വിഷയത്തിലെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധമില്ലായ്മ വലിയ ദുരന്തമാണ് സഭയില്‍ വരുത്താന്‍പോകുന്നതെന്നു നാം തിരിച്ചറിഞ്ഞേ മതിയാകൂ! സഭയിലെ അംഗത്വം വെറുമൊരു അലങ്കാരമായി മാത്രം കരുതുന്നവര്‍ക്ക് ഇതൊന്നും പ്രശ്നമുള്ള കാര്യമല്ല. എന്നാല്‍, ആദ്ധ്യാത്മിക ജീവിതത്തിനു ഗൗരവം കൊടുത്തിട്ടുള്ള വിശ്വാസികള്‍ സത്യം അറിയാതിരുന്നാല്‍, നിത്യനാശമായിരിക്കും ഫലം! അതിനാല്‍, സീറോമലബാര്‍ സഭയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗിയതയുടെ പിന്നാമ്പുറക്കഥകള്‍ മനോവയിവിടെ അനാവരണം ചെയ്യുകയാണ്!

പത്തൊമ്പതാം ശതകത്തിന്റെ അന്ത്യത്തില്‍, സീറോമലബാര്‍സഭയുടെ അന്നത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍. വര്‍ക്കി വിതയത്തില്‍ പറഞ്ഞ വാചകം ഇവിടെ ഉദ്ധരിക്കുന്നതു അവസരോചിതമായിരിക്കും. കര്‍ദ്ദിനാള്‍ പറഞ്ഞത് ഇതാണ്: 'സീറോമലബാര്‍ സഭയില്‍ പിശാചുണ്ട്'! സംശയമുള്ളവര്‍ അന്നു പ്രചാരത്തിലുണ്ടായിരുന്ന സഭയുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍, അതു പരിഹരിക്കപ്പെടും. ആഗോള കത്തോലിക്കാസഭയിലെ വിശ്വാസസത്യങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും വിശ്വാസികളെ വിടുവിച്ച് പഴയ പാഷാണ്ഡതകളിലേക്കു നയിക്കാനുള്ള കൗശലം കല്‍ദായവാദത്തിനു പിന്നിലുണ്ടെന്ന സത്യം വിശ്വാസികള്‍ തിരിച്ചറിയാതെപോയാല്‍ അധികം വൈകാതെ സീറോമലബാര്‍സഭ കത്തോലിക്കാസഭയില്‍നിന്നു വേര്‍പിരിയും! അത്തരത്തില്‍ വേര്‍പിരിയുമ്പോള്‍ വിശ്വാസികളെ തങ്ങളുടെ പക്ഷത്തു നിര്‍ത്താനുള്ള പരിശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍! ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാര്‍ത്ഥന, ക്രൂശിതരൂപത്തോടുള്ള ആദരവ് തുടങ്ങിയ കാര്യങ്ങളില്‍നിന്നു വിശ്വാസികളെ വ്യതിചലിപ്പിക്കാനുള്ള നീക്കങ്ങളിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതിനുമുമ്പ്, എന്താണ് കല്‍ദായവാദം എന്ന്‍ മനസ്സിലാക്കണം.

നസ്രാണികള്‍ സുറിയാനികളായതിലെ പരിണാമസിദ്ധാന്തം!

A.D. 52-ല്‍ ക്രിസ്തുശിഷ്യനായ തോമസ്‌ ഇന്ത്യയിലെ കൊടുങ്ങല്ലൂരുണ്ടായിരുന്ന 'മുസ്സരീസ്' തുറമുഖത്ത് കപ്പലിറങ്ങി. ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു നഷ്ടപ്പെട്ടുപോയ ആടുകളെ തേടിയുള്ള ക്രിസ്തുശിഷ്യന്മാരുടെ പ്രേഷിതയാത്രകളുടെ ഭാഗമായിരുന്നു ഇത്. പല ഘട്ടങ്ങളിലായി പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇസ്രായേല്‍മക്കളും യഹൂദരും വന്നിട്ടുണ്ടായിരുന്നു എന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലും കൊടുങ്ങല്ലൂരും യഹൂദരുടെ ശക്തമായ സ്വാധീനമുള്ള മേഖലയായിരുന്നു. അതിന്റെ ശേഷിപ്പാണ് മട്ടാഞ്ചേരിയില്‍ ഇന്നു കാണുന്ന 'ജൂതത്തെരുവ്'! യഹൂദ കുടിയേറ്റങ്ങളുടെ ചരിത്രം കൂടുതലായി വിവരിക്കാന്‍ ഇവിടെ മുതിരാത്തതിനു കാരണം, ആ വിഷയം 'ചരിത്രത്തെ വളച്ചൊടിക്കുന്നവരുടെ ആഗോള അജണ്ട' എന്ന ലേഖനത്തിലും 'പട്ടരില്‍ പൊട്ടനില്ലെങ്കില്‍ അതിനു കാരണവുമുണ്ട്' എന്ന ലേഖനത്തിലും വിവരിച്ചിട്ടുള്ളതുകൊണ്ടാണ്.

ഏതു ദൗത്യവുമായാണോ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നത്, ആ ദൗത്യമാണ്‌ അപ്പസ്തോലന്‍ ഇവിടെ നിര്‍വ്വഹിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സമൂഹം യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികള്‍ ആയിരുന്നു! ഒരു കാര്യം സ്ഥിരീകരിക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ നമുക്കു സ്വീകരിക്കാന്‍ കഴിയും. ഒരുവനെ കുറ്റവാളിയോ കുറ്റവിമുക്തനോ ആക്കുന്നതിന് കോടതികള്‍ സ്വീകരിക്കുന്നതും ഈ മാര്‍ഗ്ഗങ്ങളാണ്. ഒന്നാമതായി പരിഗണിക്കുന്നത് ദൃക്സാക്ഷികളുടെ സാക്ഷ്യമാണെങ്കില്‍, രണ്ടാമതായി ശാസ്ത്രീയമായ തെളിവുകള്‍ പരിഗണിക്കും. ദൃക്സാക്ഷികള്‍ ഇല്ലാത്തതും ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതുമായ സാഹചര്യങ്ങളില്‍ പരിഗണനയ്ക്കെടുക്കുന്നത് സാഹചര്യത്തെളിവുകള്‍ ആയിരിക്കും. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രത്തിന്റെ കാര്യത്തിലും ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതായുണ്ട്.

രണ്ടു നൂറ്റാണ്ടിനപ്പുറമുള്ള ഇന്ത്യയുടെ ചരിത്രത്തിന്റെ കാര്യത്തില്‍ ദൃക്സാക്ഷികളാല്‍ എഴുതപ്പെട്ട രേഖകള്‍ പരിമിതമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ. പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തതും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തിയതുമായ ശാസ്ത്രീയ നിഗമനങ്ങളാണ് ഇന്ത്യന്‍ ചരിത്രത്തിന്റെ ആധികാരിക രേഖകളായി പരിഗണിക്കപ്പെടുന്ന മിക്കതും. അത്തരത്തിലുള്ള നിഗമനങ്ങളില്‍ മായംചേര്‍ത്തു വിപണനം നടത്തുന്ന അനേകര്‍ ഇന്നുണ്ട്! തങ്ങളുടെ ആശയങ്ങളെ ബലപ്പെടുത്തുവാന്‍ ഇവര്‍ക്കിത് അനിവാര്യവുമാണ്‌! ഇന്ത്യയിലെ നസ്രാണികളുടെ ചരിത്രത്തിലും ഇത്തരം മായംചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നു മാത്രമല്ല, ഇപ്പോള്‍ അതിനുള്ള പരീക്ഷണശാലകള്‍പ്പോലും രഹസ്യമായി ഉയര്‍ന്നുകഴിഞ്ഞു! നസ്രാണികളുടെ പരിണാമത്തിലേക്കുതന്നെ നമ്മുടെ ശ്രദ്ധതിരിക്കാം.

നസ്രായന്റെ അനുയായികളെന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന വാക്കാണ്‌ 'നസ്രാണികള്‍' എന്നു നമുക്കറിയാം. എന്നാല്‍, യഹൂദരില്‍നിന്നു നസ്രായമാര്‍ഗ്ഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയാണ് നസ്രാണികള്‍ എന്നു വിളിച്ചിരുന്നത്. കേരളത്തിലെ ആദ്യകാല ക്രൈസ്തവരെ ഈ പേരില്‍ വിളിച്ചിരുന്നതില്‍നിന്നുതന്നെ ഇവര്‍ മുന്‍പ് യഹൂദരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും! അതിനാല്‍, തോമാശ്ലീഹാ രൂപംകൊടുത്ത ക്രൈസ്തവസമൂഹങ്ങള്‍ യഹൂദരുടെ പിന്‍തലമുറക്കാരും ആ പാരമ്പര്യത്തില്‍നിന്നുള്ളവരും ആയിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല! യേഹ്ശുവായുടെ ശിഷ്യന്മാര്‍ ആദ്യകാലങ്ങളില്‍ യഹൂദരെ മാത്രമായിരുന്നു ശിഷ്യപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ വാദത്തെ ബലപ്പെടുത്തുന്നു! 'നസ്രാണി' എന്ന പദം അറബിഭാഷയില്‍നിന്നു വന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഭാഷയുടെ പ്രചാരം വ്യാപകമായ ആറാംനൂറ്റാണ്ടു മുതല്ക്കായിരിക്കാം യഹൂദക്രിസ്ത്യാനികള്‍ 'നസ്രാണികള്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്!

മിശിഹായെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സമൂഹത്തെയല്ലാതെ മറ്റാരെയാണ് ഇത്രയെളുപ്പത്തില്‍ ഈ മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്! തോമാശ്ലീഹാ ഒരു യഹൂദനായിരുന്നുവെന്നു മാത്രമല്ല, ഈ അപ്പസ്തോലനില്‍നിന്നു സ്നാനമേറ്റവരും യഹൂദരായിരിക്കെ, എങ്ങനെയാണിവരുടെ തലമുറ സുറിയാനികളും കല്‍ദായരുമൊക്കെ ആയതെന്ന് ചിന്തിക്കുമ്പോള്‍ ഗുരുതരമായ ചില കള്ളക്കളികളുടെ ചുരുളഴിയും. കാരണം, യഹൂദര്‍ കല്‍ദായരോ സുറിയാനികളോ ആയിരുന്നില്ല!

തോമാശ്ലീഹായെ കല്‍ദായനാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. തങ്ങള്‍ കൊണ്ടുവരുന്ന പാഷാണ്ഡതകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ അപ്പസ്തോലന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കുത്സിതശ്രമവും ഇവര്‍ നടത്തുന്നുണ്ട്. ദുരൂഹതകളുടെ ആകെത്തുകയായ മാനിക്കെയിന്‍ കുരിശ്(ക്ലാവര്‍ കുരിശ്) മാര്‍ത്തോമാ കുരിശായത് ഇങ്ങനെയാണ്! കെട്ടിച്ചമച്ച ചരിത്രരേഖകളെക്കാളും, ശാസ്ത്രീയമെന്ന വാദത്തോടെ മണ്ണുമാന്തിയെടുത്ത നിഗമനങ്ങളെക്കാളും ആധികാരികതയോടെ സ്വീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ ബൈബിളില്‍ ഉള്ളതിനാല്‍, വചനത്തിന്റെ വെളിച്ചത്തില്‍ ഈ സത്യം നമുക്കു കണ്ടെത്താം.

കല്‍ദായവേരുകള്‍ ബൈബിളില്‍!

കല്‍ദായരുടെ വേരുതേടി യാത്രചെയ്താല്‍, ഉല്‍പത്തിയുടെ പുസ്തകത്തിലാണ് ഇതിന്റെ തുടക്കം കാണുന്നത്. അബ്രാഹം ജനിച്ച നാടാണ് കല്‍ദായദേശം എന്നു മനസ്സിലാക്കാന്‍ കഴിയും. അനേകം ദേവന്മാരെ ആരാധിച്ചിരുന്ന ഈ കുലത്തിന്റെ ദേവീ-ദേവന്മാരെ ആരാധിക്കാന്‍ തയ്യാറാകാതെ, അവരില്‍നിന്നു വേര്‍പിരിഞ്ഞ വ്യക്തിയായിരുന്നു അബ്രാഹത്തിന്റെ പിതാവ് തേരഹ്! ബൈബിളില്‍ ഇങ്ങനെ കാണുന്നു: "തേരഹ് കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കു യാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും, അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടുപോയി"(ഉല്‍പ: 11; 31). എന്നാല്‍, കാനാനില്‍ അവര്‍ എത്തിയില്ലെന്നും വഴിമദ്ധ്യേ ഹാരാനില്‍ തങ്ങി അവിടെ വാസമുറപ്പിക്കുകയും ചെയ്തതായും പിന്നീടുള്ള ഭാഗത്ത് കാണാം. തേരഹിന്റെ മരണശേഷമാണ് അബ്രാമിനെ യാഹ്‌വെ തിരഞ്ഞെടുക്കുന്നത്!

കല്‍ദായരുടെ കുലദൈവങ്ങളെ ആരാധിക്കാതെ വേറിട്ടുനിന്ന അബ്രാമിനെ യാഹ്‌വെ വിളിക്കുകയും കാനാന്‍ ദേശം അവകാശമായി നല്‍കുകയും ചെയ്തു. ആ വിളി ഇങ്ങനെയാണു നാം വായിക്കുന്നത്: "യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും"(ഉല്‍പ: 12; 1, 2). ഇതൊരു വേര്‍പെടുത്തലായിരുന്നു. താന്‍ വസിച്ചിരുന്ന ദേശത്തുനിന്നും അവിടെയുണ്ടായിരുന്ന സകല അനീതികളില്‍നിന്നുമുള്ള വേര്‍പെടുത്തല്‍! നോഹയുടെ കാലത്തെ ജലപ്രളയത്തിനുശേഷം ജനതകള്‍ രൂപംകൊള്ളുകയും, ഇവര്‍ സത്യദൈവത്തെ പൂര്‍ണ്ണമായും ത്യജിച്ച് വ്യാജദൈവങ്ങളില്‍ ആശ്രയിക്കുകയും ചെയ്തു. ഇവരില്‍നിന്നു വേറിട്ടുനിന്ന അബ്രാമിനെയാണ് സത്യദൈവം ഏറ്റെടുത്ത് അനുഗൃഹമാക്കിയത്! ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ വിവരിച്ചിരിക്കുന്ന വചനഭാഗം നോക്കുക: "കല്‍ദായവംശത്തില്‍പ്പെട്ടവരാണീ ജനം. കല്‍ദായയില്‍ വസിച്ചിരുന്ന തങ്ങളുടെ പിതാക്കന്മാരുടെ ദേവന്മാരെ ആരാധിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഒരു കാലത്ത് അവര്‍ക്ക് മെസൊപ്പൊട്ടാമിയായില്‍ പോയി താമസിക്കേണ്ടിവന്നു. ഇവര്‍ പൂര്‍വ്വീകരുടെ മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച്, തങ്ങള്‍ അറിയാന്‍ ഇടയായ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ആരാധിച്ചു. അതിനാല്‍, അവരുടെ ദേവന്മാരുടെ മുമ്പില്‍നിന്ന്‍ ഇവര്‍ പുറന്തള്ളപ്പെടുകയും മെസൊപ്പൊട്ടാമിയായിലേക്ക് ഓടിപ്പോയി അവിടെ ദീര്‍ഘകാലം വസിക്കുകയും ചെയ്തു. തങ്ങള്‍ ജീവിച്ചിരുന്ന സ്ഥലം വിട്ട് കാനാന്‍ എന്ന ദേശത്തേക്കു പോകാന്‍ അവരുടെ ദൈവം കല്പിച്ചു"(യൂദിത്ത്: 5; 6-9).

യിസ്രായേല്‍ ജനതയുടെ ചരിത്രത്തിന്റെ ലഘുവിവരണം തുടങ്ങുന്നതാണ് നാം ഇവിടെ കണ്ടത്! ആരായിരുന്നു കല്‍ദായരെന്നും അവരുടെ ദേവന്മാരും സംസ്കാരവും എന്തായിരുന്നുവെന്നും മനസ്സിലാക്കാന്‍ ഇത് പ്രയോജനപ്പെടും. പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെയും ആ സംസ്കാരത്തെയും നിഷേധിച്ച അബ്രാമിനെയാണ് യാഹ്‌വെ തിരഞ്ഞെടുത്ത് പുതിയ നാമം നല്‍കിയത്. ആ സംസ്കാരത്തിലേക്കു തിരികെപ്പോകാത്ത അബ്രാഹത്തിന്റെ സന്തതികള്‍ അനുഗൃഹത്തിന്റെ തലമുറകളായി. എന്നാല്‍, പിതാക്കന്മാര്‍ ഉപേക്ഷിച്ചുപോന്ന സംസ്കാരത്തിലേക്കു മടങ്ങിപ്പോയ മക്കളെ അനുഗൃഹത്തില്‍നിന്നു വിച്ഛേദിക്കാനും യാഹ്‌വെ തയ്യാറായി. യിസ്മായേലും യേസാവും ഇത്തരത്തില്‍ വിച്ഛേദിക്കപ്പെട്ടവരായിരുന്നു. ഈജിപ്തുകാരിയായിരുന്ന തന്റെ അമ്മയുടെ ബന്ധുക്കളില്‍നിന്നു ഭാര്യയെ കണ്ടെത്തിയതോടെ ഇസ്മായേല്‍ വാഗ്ദാനത്തില്‍നിന്നു പുറത്തായി. യിസ്മായേലിന്റെ പുത്രിയെ വിവാഹംചെയ്ത യേസാവും അവന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നു. യാഹ്‌വെ തിരഞ്ഞെടുത്തു വേര്‍തിരിച്ചിരിക്കുന്ന ഒരു സമൂഹം അന്യദൈവാരാധകരുമായി ഇടകലരാനോ അവരുടെ ആചാരങ്ങള്‍ അനുകരിക്കാനോ ശ്രമിച്ചാല്‍, തിരഞ്ഞെടുപ്പില്‍നിന്ന്‍ അവര്‍ പുറത്താകും! ആധുനിക യിസ്രായേലിനും ബാധകമായ നിയമമാണിത് എന്ന യാഥാര്‍ത്ഥ്യം പലരും അവഗണിക്കുന്നു!

ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ എല്ലാക്കാലത്തും ദ്രോഹിച്ച ജനതയായിരുന്നു കല്‍ദായരെന്നു ബൈബിള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാകും. ഇസ്രായേല്‍ജനം പാപം ചെയ്തപ്പോഴൊക്കെ അവരെ കല്‍ദായരുടെ ക്രൂരതകള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഇസ്രായേലിന്റെ പാപങ്ങളില്‍ ഏറ്റവും ഗൗരവമേറിയത് അന്യദേവാരാധനയായിരുന്നതിനാല്‍, ഇത്തരം പാപങ്ങളില്‍ ഇവര്‍ മുഴുകുമ്പോള്‍ ഇവരെ വിഗ്രഹാരാധകരുടെ കരങ്ങളിലാണ് ഏല്പിച്ചുകൊടുത്തിരുന്നത്. അതായത്, മക്കളെ പ്രഹരിക്കാന്‍ പിതാവ് ഉപയോഗിക്കുന്ന വടിയായിരുന്നു കല്‍ദായര്‍! ദൈവജനത്തോടു കല്‍ദായര്‍ പ്രവര്‍ത്തിച്ച ക്രൂരതകള്‍ നിസ്സാരമായിരുന്നില്ല. ഈ വചനഭാഗം ശ്രദ്ധിക്കുക: "അപ്പോള്‍ യിരെമിയാഹ്പ്രവാചകനു യാഹ്‌വെയുടെ അരുളപ്പാടുണ്ടായി: യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു; എന്റെ ഹിതം ആരായാന്‍ നിങ്ങളെ എന്റെ അടുക്കലേക്ക് അയച്ച യെഹൂദാരാജാവിനോടു പറയുവിന്‍. നിങ്ങളെ രക്ഷിക്കാന്‍ വന്ന ഫറവോയുടെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്തിലേക്കു മടങ്ങും. കല്‍ദായര്‍ തിരിച്ചുവരും. അവര്‍ ഈ നഗരത്തിനെതിരേ യുദ്ധം ചെയ്യുകയും അതു പിടിച്ചടക്കി അഗ്നിക്കിരയാക്കുകയും ചെയ്യും. യാഹ്‌വെ അരുളിച്ചെയ്യുന്നു: കല്‍ദായര്‍ നമ്മെ വിട്ടു പൊയ്ക്കൊള്ളും എന്നു പറഞ്ഞ് നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കേണ്ടാ. അവര്‍ ഇവിടംവിട്ടു പോവുകയില്ല. നിങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യുന്ന കല്‍ദായരുടെ സകല സൈന്യത്തെയും നിങ്ങള്‍ പരാജയപ്പെടുത്തുകയും മുറിവേറ്റവര്‍ മാത്രമേ അവശേഷിച്ചുള്ളു എന്നു വരികയും ചെയ്താലും ആ മുറിവേറ്റ ഓരോരുത്തരും കൂടാരങ്ങളില്‍ നിന്നെഴുന്നേറ്റ്‌ ഈ നഗരം ചുട്ടു ചാമ്പലാക്കും"(യിരെമി: 37; 6-10). കല്‍ദായര്‍ ദൈവജനത്തെ പീഡിപ്പിച്ചതിനുള്ള ഒരു തെളിവു മാത്രമാണിത്. യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍, ഇത്തരത്തിലുള്ള അനേകം പീഡനങ്ങളുടെ പരമ്പര കാണാന്‍ കഴിയും.

യിസ്രായേലിനെ നിരന്തരം പീഡിപ്പിച്ച ബാബിലോണിയര്‍ തന്നെയാണ് കല്‍ദായരെന്നു വിളിക്കപ്പെടുന്ന വിഭാഗം. ഇവരുടെ പ്രവാസത്തിലേക്ക് യിസ്രായേല്‍ ജനം എത്തിപ്പെടുന്ന ഭാഗം ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "എന്നാല്‍, കല്‍ദായസൈന്യം രാജാവിനെ അനുധാവനം ചെയ്ത് ജറീക്കോ സമതലത്തില്‍വച്ചു മറികടന്നു. അപ്പോള്‍ അവന്റെ പടയാളികള്‍ ചിതറിപ്പോയി. കല്‍ദായര്‍ രാജാവിനെ പിടിച്ച് റിബ് ലയില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. പുത്രന്മാരെ അവന്റെ കണ്‍മുമ്പില്‍ വച്ചു നിഗ്രഹിച്ചു. അവനെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതിനുശേഷം, ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി"(2 രാജാ: 25; 5-7). യെരുശലെമിലെ യാഹ്‌വെയുടെ ആലയം അഗ്നിക്കിരയാക്കിയതും ഈ ശപിക്കപ്പെട്ട കല്‍ദായരായിരുന്നുവെന്ന് ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. വചനം ഇങ്ങനെ വെളിപ്പെടുത്തുന്നു: "ബാബിലോണ്‍രാജാവായ നബുക്കദ്നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവന്റെ അംഗരക്ഷകന്മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ യെരുശലെമില്‍ വന്നു. അവിടെ യാഹ്‌വെയുടെ ആലയവും രാജകൊട്ടാരവും യെരുശലെമിലെ വീടുകളും അഗ്നിക്കിരയാക്കി; മാളികകള്‍ കത്തി ചാമ്പലായി. അവനോടുകൂടെ ഉണ്ടായിരുന്ന കല്‍ദായ സൈന്യം യെരുശലെമിനു ചുറ്റുമുള്ള കോട്ട തകര്‍ത്തു"(2 രാജാ: 25; 8-10). തുടര്‍ന്നുള്ള ഭാഗത്ത് കല്‍ദായസൈന്യത്തിന്റെ ക്രൂരതകള്‍ വിവരിച്ചിട്ടുണ്ട്. ദൈവാലയത്തിലെ സകലതും കൊള്ളയടിച്ചതായി അവിടെ വായിക്കാന്‍ കഴിയും!

യാഹ്‌വെയുടെ ചട്ടങ്ങളില്‍നിന്നു വ്യതിചലിച്ചപ്പോള്‍, ദൈവജനത്തെ മ്ലേച്ഛരായ കല്‍ദായരുടെ ആധിപത്യത്തിനു വിട്ടുകൊടുത്തു! കല്‍ദായരുടെ ഈ ദുഷിച്ച പാരമ്പര്യത്തിനുവേണ്ടിയാണ് സീറോമലബാര്‍സഭയിലെ പൈശാചിക ശക്തികള്‍ മുറവിളികൂട്ടുന്നത്‌! അബ്രാഹം ഉപേക്ഷിച്ചുകളഞ്ഞ ഈ പൈശാചികപാരമ്പര്യമാണോ ശ്രേഷ്ഠമാണെന്ന വാദത്തോടെ കത്തോലിക്കാസഭയില്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറെടുക്കുന്നത്? ക്രിസ്ത്യാനി പിന്തുടരേണ്ടത് യഹൂദരുടെ പാരമ്പര്യമാണ്. കാരണം, സ്വര്‍ഗ്ഗത്തിലെ ദൈവം രൂപപ്പെടുത്തിയ സംസ്കാരം അതുമാത്രമേയുള്ളു. തങ്ങള്‍ ആയിരിക്കുന്ന മ്ലേച്ഛതയുടെ സംസ്കാരത്തില്‍നിന്നും ആചാരങ്ങളില്‍നിന്നും പൂര്‍ണ്ണമായ വിടുതല്‍നേടി മഹത്തായ സംസ്കാരത്തിലേക്കും വിശ്വാസത്തിലേക്കും കടന്നുവരാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്! എന്നാല്‍, നിങ്ങള്‍ ആചരിച്ചുപോന്ന ദുരാചാരങ്ങളെ നിങ്ങളോടൊപ്പം സ്വീകരിക്കാന്‍ ക്രിസ്തീയതയ്ക്കു കഴിയുകയില്ല!

കത്തോലിക്കാസഭയിലെ കല്‍ദായവാദികള്‍ തോമാശ്ലീഹായെ കല്‍ദായനാക്കാനുള്ള കുതന്ത്രങ്ങളും പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. യിസ്രായേലിലെ യെഹൂദാ, ബെന്യാമിന്‍ ഗോത്രങ്ങളാണ് യെഹൂദരെന്നു വിളിക്കപ്പെടുന്ന വിഭാഗമെന്ന് നമുക്കറിയാം. യെഹൂദനായി ജനിച്ച് ആ പാരമ്പര്യത്തില്‍ വളര്‍ന്നവര്‍ മാത്രമായിരുന്നു രക്ഷകനായ യേഹ്ശുവായുടെ ശിഷ്യന്മാര്‍. അങ്ങനെയെങ്കില്‍, യെഹൂദനായ തോമാശ്ലീഹായെ കല്‍ദായനാക്കാനുള്ള ശ്രമത്തിനുപിന്നില്‍ ദുരൂഹമായ ചില താത്പര്യങ്ങളുണ്ട്! യെഹൂദര്‍ കല്‍ദായപാരമ്പര്യം പിന്തുടരാത്തിടത്തോളം തോമാശ്ലീഹായുടെ പാരമ്പര്യം കല്‍ദായമല്ലെന്ന് ഏതു കൊച്ചുകുഞ്ഞിനും മനസ്സിലാകും. അതുകൊണ്ടുതന്നെ ഇത്തരം കൗശലങ്ങള്‍ സത്യവിശ്വാസികള്‍ തിരിച്ചറിയുകതന്നെ ചെയ്യും!

തോമാശ്ലീഹാ പാശ്ചാത്യനോ പൗരസ്ത്യനോ?

തോമാശ്ലീഹായെ പൗരസ്ത്യനാക്കാന്‍ ശ്രമിക്കുന്ന പൗരസ്ത്യവാദികള്‍ക്ക് പാശ്ചാത്യവും പൗരസ്ത്യവും തമ്മിലുള്ള അന്തരം മനസ്സിലായിട്ടില്ലെന്നു തോന്നുന്നു! യിസ്രായേലിനെ പൗരസ്ത്യത്തിന്റെ ഭാഗമാക്കാന്‍ തുനിയുന്നവര്‍ക്ക് മനോവ നല്‍കുന്നത് ബൈബിള്‍ വായിക്കുകയെന്ന ഉപദേശമാണ്! ബൈബിളിലെ ആധികാരികതയോടു തുലനംചെയ്യാന്‍, മനുഷ്യര്‍ മെനഞ്ഞുണ്ടാക്കിയതോ മണ്ണുമാന്തിയെടുത്തതോ ആയ ഒരു ചരിത്രവും പര്യാപ്തമല്ല! അതിനാല്‍, ആരാണ് പൗരസ്ത്യരെന്ന് അറിയണമെങ്കില്‍ ബൈബിള്‍ അതു പറഞ്ഞുതരും. ന്യായാധിപന്മാരുടെ കാലഘട്ടത്തില്‍ യിസ്രായേല്‍ ജനത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നവര്‍ ആരൊക്കെയായിരുന്നു എന്ന്‍ പരിശോധിക്കുമ്പോള്‍ അവിടെ പൗരസ്ത്യരെയും കാണാന്‍ കഴിയും. ഇസ്രായേലിന്റെ പാപംനിമിത്തം യാഹ്‌വെ ഇവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെ കരങ്ങളില്‍ ഏല്പിച്ചു കൊടുക്കുന്നുണ്ട്(ന്യായാ: 6; 1). അക്കാലത്തെ ഇവരെ പീഡിപ്പിച്ച ജനതകള്‍ ആരായിരുന്നുവെന്ന് നോക്കുക: "യിസ്രായേല്‍ക്കാര്‍ വിത്തു വിതച്ചുകഴിയുമ്പോള്‍ മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും വന്ന് അവരെ ആക്രമിച്ചിരുന്നു. അവര്‍ യിസ്രായേലിനെതിരായി താവളമടിച്ച് ഗാസായുടെ പരിസരപ്രദേശംവരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു"(ന്യായാ: 6; 3, 4).

മറ്റൊരു വചനം ശ്രദ്ധിക്കുക: "മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി, യോര്‍ദ്ദാന്‍ കടന്ന് യെസ്രേല്‍ താഴ്വരയില്‍ താവളമടിച്ചു"(ന്യായാ: 6; 33). യിസ്രായേലും പൗരസ്ത്യരും ഒന്നായിരുന്നുവെങ്കില്‍, അവരെങ്ങനെ യിസ്രായേലിനു ശത്രുവാകും? സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ ഈ പൗരസ്ത്യവാദത്തെ മുഖവിലയ്ക്കെടുക്കുമോ? യിസ്രായേലും പൗരസ്ത്യരും ഒന്നല്ലെന്നു തെളിയിക്കാന്‍ അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. അവയെല്ലാം ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെങ്കിലും, ഒരു വചനംകൂടി കുറിക്കുന്നു: "ഹേറോദേസ് രാജാവിന്റെ കാലത്ത് യെഹൂദായിലെ ബേത് ലെഹെമില്‍ യേഹ്ശുവാ ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ യെരുശലെമിലെത്തി"(മത്താ; 2; 1). യേഹ്ശുവായോ അവിടുത്തെ ശിഷ്യന്മാരോ പൗരസ്ത്യരല്ലെന്നു ഗ്രഹിക്കാന്‍ ഇത്രയും വചനങ്ങള്‍ ധാരാളം മതിയാകും!

യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരും പാശ്ചാത്യരോ പൗരസ്ത്യരോ ആയിരുന്നില്ല; യേഹ്ശുവാ സകലര്‍ക്കുംവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നുവന്ന മനുഷ്യപുത്രനായിരുന്നു. അവിടുത്തെ ശിഷ്യന്മാരാകട്ടെ, സകല ജനതകള്‍ക്കുമായി നിയോഗിക്കപ്പെട്ട രക്ഷയുടെ ദൂതന്മാരും! ഇവരെ പിടിച്ചു പാശ്ചാത്യരും പൗരസ്ത്യരുമാക്കാനുള്ള കുത്സിതശ്രമങ്ങള്‍ മുളയിലേതന്നെ നുള്ളാതിരുന്നതാണ് സഭയ്ക്കു ദുരന്തമായത്!

നസ്രാണികളെ സുറിയാനികള്‍ 'ഹൈജാക്ക്' ചെയ്തു!

കേരളത്തിലെ യെഹൂദക്രിസ്ത്യാനികളായ നസ്രാണികള്‍ എങ്ങനെയാണ് സുറിയാനികളായതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാല്‍തന്നെ യഥാര്‍ത്ഥ സത്യം അറിഞ്ഞിട്ടുണ്ടോ? പലരും അന്വേഷിക്കുകയോ അറിയുകയോ ചെയ്തിട്ടില്ല എന്നതാണ് പരമാര്‍ത്ഥം!

കേരളത്തിലെ ആദ്യകാല ക്രൈസ്തവ സമൂഹത്തെ ആരംഭത്തില്‍ നാം കണ്ടു. യെഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ഇവരുടെ വ്യക്തമായ ചരിത്രം രേഖകളില്‍ ഇല്ലാത്തത് ഇന്നും ദുരൂഹമായി തുടരുന്നു. യെഹൂദര്‍ തങ്ങളുടെ ചരിത്രം രേഖപ്പെടുത്തി സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധവച്ചിട്ടുള്ളവരായിരുന്നു. എന്നാല്‍, ഇവിടെ സൂക്ഷിക്കപ്പെട്ട ചരിത്രങ്ങള്‍ ഇല്ലാതെപോയതാണ് ഈ ദുരൂഹതയ്ക്കു കാരണം! ഇതിന്റെ പിന്നിലുള്ള കുതന്ത്രത്തെ കാണാതെപോകരുത്! കേരളത്തില്‍ ആദ്യനൂറ്റാണ്ടുമുതല്‍ ക്രിസ്ത്യാനികള്‍(നസ്രാണികള്‍) ഉണ്ടായിരുന്നുവെങ്കിലും ഒരു സഹസ്രാബ്ദത്തിലേറെ കാലം അവരുടെ ചരിത്രം അജ്ഞാതമാണ്! തരിസാപ്പിള്ളി ചെപ്പേടുകള്‍പോലുള്ള ചില രേഖകളുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവസാന്നിധ്യം ഉണ്ടായിരുന്നതായി ഉറപ്പിക്കുന്നത്! യെഹൂദരായിരുന്നിട്ടും ഇവര്‍ തങ്ങളുടെ ചരിത്രം കുറിച്ചുവച്ചില്ല എന്നത് അവിശ്വസനീയമാകുന്നു. അതുകൊണ്ടുതന്നെ, രേഖകള്‍ നശിപ്പിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഇത് നശിപ്പിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ചിലരുടെ നേരെ സംശയത്തിന്റെ മുന നീളുന്നു! ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെങ്കില്‍ തോമാശ്ലീഹായ്ക്കുശേഷമുള്ള ക്രൈസ്തവരെക്കുറിച്ചു ചിന്തിക്കണം.

'ഇടയനെ അടിച്ചു, ആടുകള്‍ ചിതറിപ്പോയി' എന്ന വചനത്തെ അന്വര്‍ത്ഥമാക്കുന്ന വിധം കേരളത്തിലെ ക്രൈസ്തവര്‍ക്കും ഇടയനില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. ഭാരതത്തിലെ ആടുകളെ നയിക്കാന്‍ നിയോഗിക്കപ്പെട്ട ഇടയനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം അക്ഷരാര്‍ത്ഥത്തില്‍ ആടുകള്‍ക്കേറ്റ പ്രഹരമായി മാറി. അതോടെ ഭയപ്പെട്ടുപോയ വിശ്വാസികള്‍ക്കു നേതൃത്വംനല്‍കാന്‍ ആരുമില്ലാത്ത അവസ്ഥ വരികയും നിരാലംബരായിത്തീരുകയും ചെയ്തിട്ടുണ്ടാകാം! ഇക്കാരണത്താല്‍ത്തന്നെ ഇവിടെയുണ്ടായിരുന്ന ആര്യന്മാരിലെ ഒരു ഉപവിഭാഗത്തെപ്പോലെ ജീവിക്കേണ്ടിവന്നു. വിശ്വാസത്തില്‍ വേറിട്ടതെങ്കിലും, ആചാരത്തിലും അനുഷ്ഠാനങ്ങളിലും വിജാതിയരെപ്പോലെ ആയിതീര്‍ന്നതും അതുകൊണ്ടുതന്നെ. ജാതിവ്യവസ്ഥ വന്നകാലത്ത് തങ്ങള്‍ ഉന്നതകുലജാതരാണെന്നു പ്രചരിപ്പിക്കുകയും, ദ്രാവിഡവിഭാഗത്തെ തങ്ങളുടെ വിശ്വാസത്തിലേക്കു സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. മാത്രവുമല്ല, ക്രിസ്തീയത പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ അറിഞ്ഞില്ല!

ലോകത്താകമാനം ക്രിസ്തീയത പടര്‍ന്നു പന്തലിക്കുകയും യൂറോപ്യന്‍ ഭൂഖണ്ഡം പൂര്‍ണ്ണമായും ക്രിസ്തീയമാക്കപ്പെടുകയും ചെയ്തത് ഇവിടെ ജീവിച്ചവര്‍ അറിയാതെപോയി. മറ്റു ക്രൈസ്തവ സമൂഹങ്ങളുമായി യാതൊരുവിധത്തിലും ബന്ധപ്പെടാതിരുന്നതുകൊണ്ട് വിശ്വാസത്തില്‍ വളരാതെ വിജാതിയ അനുകരണങ്ങളുമായി ഇവര്‍ ഒതുങ്ങിക്കൂടി. മറ്റു ക്രൈസ്തവരെല്ലാം തിന്മയായി കരുതുകയും ഉപേക്ഷിക്കുകയും ചെയ്ത ജാതകം, മന്ത്രവാദം തുടങ്ങിയ ആചാരങ്ങള്‍ ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് അലങ്കാരമായതും ഈ കാരണത്താലാണ്!

എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മറ്റു ക്രൈസ്തവ സമൂഹങ്ങള്‍ ഇന്ത്യയിലേക്കു വരാന്‍ ആരംഭിച്ചത് ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ ആവേശം കൊള്ളിച്ചു എന്നുവേണം കരുതാന്‍! അത്തരത്തില്‍ കടന്നുവന്ന സമൂഹങ്ങളെ തങ്ങളുടെ തലവന്മാരായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറായത് ഇതിനുള്ള തെളിവാണ്! ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ ക്രൈസ്തവരുടെ നേതാക്കന്മാരായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് കടന്നുവന്നത് സിറിയയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യപ്പെട്ട സുറിയാനികളായിരുന്നു! ഇവരാണ് പിന്നീട് നസ്രാണികളുടെ പിതൃത്വം ഏറ്റെടുത്തത്! മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യാക്കോബിന്റെ സന്തതികളായ നസ്രാണികളുടെമേല്‍ ഇസ്മായെലിന്റെയും ഏസാവിന്റെയും പിന്മുറക്കാര്‍ നേടിയ ആധിപത്യമായിരുന്നു ഇത്! ഇതു മനസ്സിലാകണമെങ്കില്‍ സുറിയാനികളുടെ ചരിത്രം അന്വേഷിക്കണം.  

കേരളത്തിലെ ആദ്യകാല ക്രൈസ്തവര്‍ യഹൂദില്‍ നിന്നായിരുന്നുവെങ്കില്‍ സിറിയയിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഇസ്മായേല്‍, ഏസാവ് എന്നിവരുടെ പിന്മുറക്കാരായിരുന്നു! ബാബിലോണിലും അസീറിയായിലും ജീവിച്ചിരുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഈ വംശക്കാരായിരുന്നുവെന്ന്‍ വചനത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിയും! ഇസ്രായേലിനു ചുറ്റുമുണ്ടായിരുന്ന ജനതയെ ബൈബിള്‍ പരിചയപ്പെടുത്തുന്നത് എസാവു ഭവനമെന്നാണ്. തന്റെ ജനത്തെ പീഡിപ്പിച്ച ബാബിലോണിനെക്കുറിച്ചും സിറിയയെക്കുറിച്ചും യാഹ്‌വെ ജറെമിയാപ്രവാചകനിലൂടെ അരുളിച്ചെയ്തിരിക്കുന്ന വചനങ്ങള്‍ നോക്കുക: "കല്‍ദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാ പ്രവാചകനു ലഭിച്ച യാഹ്‌വെയുടെ അരുളപ്പാട്: ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി ഘോഷിക്കുക, ഒന്നും ഒളിച്ചുവയ്ക്കാതെ വിളംബരം ചെയ്യുക. ബാബിലോണ്‍ പിടിക്കപ്പെട്ടു. ബേല്‍ ലജ്ജിക്കുന്നു: മെറോദാക് സംഭ്രമിക്കുന്നു. ബാബിലോണിന്റെ വിഗ്രഹങ്ങള്‍ അപമാനിതമായി, അവളുടെ ബിംബങ്ങള്‍ കിടിലംകൊള്ളുന്നു. വടക്കുനിന്ന്‌ ഒരു ജനത അവള്‍ക്കെതിരേ വന്നിരിക്കുന്നു അവര്‍ അവളുടെ ദേശം ശൂന്യമാക്കും. ആരും അവിടെ വസിക്കുകയില്ല. മനുഷ്യരും മൃഗങ്ങളും പലായനം ചെയ്യും"(ജറെ: 50; 1-3). ഈ പ്രവചനം എത്രത്തോളം നിറവേറപ്പെട്ടുവെന്ന് ഇറാക്കിലേക്കു നോക്കിയാല്‍ മനസ്സിലാകും!

സിറിയയ്ക്കെതിരെയുള്ള പ്രവചനമിതാണ്: "ദമാസ്ക്കസിനെക്കുറിച്ച്: ഹമാത്തും അര്‍പ്പാദും പരിഭ്രാന്തരാകുന്നു. അവര്‍ക്കു ദുഃഖവാര്‍ത്ത ലഭിച്ചിരിക്കുന്നു. അവര്‍ ഭയന്നു വിറയ്ക്കുന്നു. അടങ്ങാത്ത കടല്‍പോലെ അവര്‍ പ്രക്ഷുബ്ധരായിരിക്കുന്നു. ദമാസ്ക്കസ് ദുര്‍ബ്ബലയായി. അവള്‍ ഓടാന്‍ ശ്രമിച്ചു. എന്നാല്‍, സംഭ്രമം അവളെ തടഞ്ഞുനിര്‍‍ത്തി. പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ വേദനയും വിഷമവും അവളെ കീഴടക്കി. ആഹ്ലാദത്തിന്‍റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് അവളുടെ യുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും. ദമാസ്ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീ കൊളുത്തും. അതു ബന്‍ഹദാദിന്റെ ദുര്‍ഗ്ഗങ്ങളെ വിഴുങ്ങും"(ജറെ: 49; 23-27). സിറിയയിലേക്ക് ഇപ്പോള്‍ നോക്കിയാല്‍ കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനു കഴിയും!

ഇസ്രായേലിനോട് ഇവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതികാരമായിരുന്നു ഇതെന്നു മനസ്സിലാക്കാന്‍ ഈ വചനംകൂടി വായിക്കുക: "സിംഹങ്ങള്‍ വേട്ടയാടുന്ന ആടിനെപ്പോലെയാണ് ഇസ്രായേല്‍. ആദ്യം അസ്സീറിയാരാജാവ് അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോണ്‍രാജാവായ നബുക്കദ്നേസര്‍ അവന്റെ അസ്ഥികള്‍ കാര്‍ന്നുതിന്നുന്നു. അതിനാല്‍, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണ്‍രാജാവിനെയും അവന്റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കുന്നു"(ജറെ: 50; 17, 18). മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കല്‍ദായരെക്കുറിച്ച് യാഹ്‌വെയ്ക്കു പറയാനുള്ളത് ഇതാണ്: "ബാബിലോണും കല്‍ദായജനതയും സീയോനില്‍ ചെയ്ത അതിക്രമങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ കണ്‍മുമ്പില്‍വച്ച് അവരോടു പകരം ചോദിക്കും. ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വ്വതമേ, ഞാന്‍ നിനക്കെതിരേ കൈനീട്ടി പാറയിടുക്കില്‍നിന്നു നിന്നെ ഉരുട്ടിയിടും. നീ കരിഞ്ഞ പര്‍വ്വതമാകും - യാഹ്‌വെ അരുളിച്ചെയ്യുന്നു. മൂലക്കല്ലിനോ അടിസ്ഥാനശിലയ്ക്കോ വേണ്ടി ആരും ഒരു കല്ലും നിന്നില്‍നിന്ന്‍ എടുക്കുകയില്ല. നീ നിത്യശൂന്യതയാകും"(ജറെ: 51; 24-26). ഈ ജനതകളുടെ പാരമ്പര്യമാണോ ക്രിസ്ത്യാനി ചുമക്കേണ്ടത്?

ഫിലിസ്ത്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഏദോം, ഏലാം, കേദാര്‍, ഹാസോര്‍, ഈജിപ്ത്, ദമാസ്ക്കസ് എന്നിവര്‍ക്കെതിരെ യാഹ്‌വെ പ്രതികാരം ചെയ്യുമെന്നു പറഞ്ഞത്, അവര്‍ യിസ്രായേലിനെതിരേ നടത്തിയ ക്രൂരതയ്ക്കുള്ള മറുപടിയായിട്ടാണ്! ആരാണ് ഈ ഏദോം എന്നു നോക്കുക: "ശിക്ഷയുടെ നാളില്‍ യേസാവിന്റെമേല്‍ ഞാന്‍ ദുരിതം വരുത്തും. മുന്തിരി ശേഖരിക്കുന്നവര്‍ കുറച്ചെങ്കിലും അവശേഷിപ്പിക്കാറില്ലേ? രാത്രിയില്‍ വരുന്ന കള്ളന്മാര്‍ തങ്ങള്‍ക്കു വേണ്ടതല്ലേ എടുക്കൂ? യേസാവിനെ ഞാന്‍ ശൂന്യനാക്കി. അവന്റെ ഒളിസങ്കേതങ്ങള്‍ ഞാന്‍ തുറന്നിട്ടു. അവന് ഒളിച്ചിരിക്കാന്‍ കഴിയുകയില്ല. അവന്റെ മക്കളും സഹോദരരും അയല്‍ക്കാരും നശിച്ചു. അവന്‍ ഇല്ലാതായി"(യിരെമി: 49; 8-10). യിസ്മായേലിന്റെയും യേസാവിന്റെയും തലമുറയെക്കുറിച്ചാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്!

കല്‍ദായരും സുറിയാനികളും ആരാണെന്നു വ്യക്തമാക്കാന്‍വേണ്ടിയാണ് ഇത്രയും വചനങ്ങള്‍ നാം പരിശോധിച്ചത്. ഈ രണ്ടു വിഭാഗങ്ങളും വിജാതിയരാണെന്ന് തിരിച്ചറിയാന്‍ ഇത്രയും വചനങ്ങള്‍തന്നെ മതിയായതാണ്. യിരെമിയാഹിലൂടെ മാത്രമല്ല, യേശയ്യാപ്രവാചകനിലൂടെയും ഈ വിഭാഗങ്ങള്‍ക്കെതിരെ യാഹ്‌വെ താക്കീത് നല്‍കിയിരിക്കുന്നു. യേശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ പതിമൂന്നാം അദ്ധ്യായംമുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായംവരെ ഇതു വിവരിക്കുന്നുണ്ട്. പൂര്‍വ്വപിതാക്കന്മാര്‍ തള്ളിക്കളഞ്ഞ ആചാരങ്ങളെ ശ്രേഷ്ഠമാണെന്ന വാദത്തോടെ ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതില്‍ സാത്താന്റെ കരങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വാദങ്ങളെ സാധൂകരിക്കുന്നതിനായി അനേകം വ്യാജങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതും കാണാതെപോകരുത്! തോമാശ്ലീഹായെപ്പോലും കല്‍ദായനാക്കാനുള്ള ഇവരുടെ ശ്രമത്തിനുപിന്നില്‍ മഹിമയണിഞ്ഞവരെ ദുഷിക്കുകയെന്ന സാത്താന്റെ കുതന്ത്രവും ഒളിഞ്ഞിരിക്കുന്നു! 

ഇതൊക്കെയാണെങ്കിലും രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കാന്‍ ഇവര്‍ തയ്യാറായപ്പോള്‍ കണ്ണിലെ കണ്‍മണിപോലെ ഇവരെ സംരക്ഷിക്കാനും യാഹ്‌വെ തയ്യാറായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൗലോസ് അപ്പസ്തോലന്‍! ലോകചരിത്രത്തില്‍ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമായി ദ്രുതഗതിയില്‍ വളര്‍ന്നുവന്നവര്‍ ദമാസ്ക്കസിലെ സഭയായിരുന്നു. ഈ സമൂഹത്തെ പീഡിപ്പിക്കാന്‍ യഹൂദപുരോഹിതരില്‍നിന്നു സമ്മതിപത്രവുമായി പുറപ്പെട്ട ശവുലിനെ വഴിമദ്ധ്യേ തടഞ്ഞുനിര്‍ത്തുകയും, ഈ ജനത്തിന്റെ കാവല്‍ക്കാരനായി ഇവനെ നിയോഗിക്കുകയും ചെയ്തത് യേഹ്ശുവായായിരുന്നു! എന്നിട്ടും എന്തുകൊണ്ടാണ് ഈ ക്രൈസ്തവ സമൂഹം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ന്നടിഞ്ഞതെന്നും നാം ചിന്തിക്കണം! വിശ്വാസത്തിലേക്കു കടന്നുവന്നെങ്കിലും തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോയത് ദൈവത്തെ പ്രകോപിപ്പിച്ചു. യാഹ്‌വെ നല്‍കിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും യിസ്രായേല്‍ജനതയുടേതു മാത്രമായിരിക്കെ, കല്‍ദായരുടെയും അസ്സീറിയായുടെയും പാരമ്പര്യത്തിനുവേണ്ടി മഹത്തായ പാരമ്പര്യം ഇവര്‍ തള്ളിക്കളഞ്ഞു! ഇവരിലെ ഒരു പുരോഹിതനായിരുന്നു ഇസ്ലാംമതത്തിന്റെ ആശയങ്ങള്‍ക്കു രൂപം നല്‍കിയതെന്നും, ഇയാളെ ചതിവില്‍ കൊലചെയ്ത് ഈ ആശയം മുഹമ്മദു തട്ടിയെടുക്കുകയായിരുന്നുവെന്നും മനോവ മുന്‍പു വ്യക്തമാക്കിയിട്ടുണ്ട്!

സുറിയാനികളുടെ പാരമ്പര്യം പരിശോധിച്ചാല്‍, വിശ്വാസത്തില്‍ ഉറപ്പില്ലാത്ത ഒരു ജനതയായിരുന്നു ഇവരെന്നു മനസ്സിലാക്കാന്‍ സാധിക്കും. കാരണം, എത്ര ആവേശത്തോടെ ക്രിസ്തീയതയെ സ്വീകരിച്ചുവോ, അതിനേക്കാള്‍ വേഗത്തില്‍ ഈ വിശ്വാസത്തെ ത്യജിക്കാനും ഇവര്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇതിന്റെ തെളിവാണ് സുറിയാനികളുടെ കോട്ടയായിരുന്ന സിറിയയും പരിസരപ്രദേശങ്ങളുടെയും ഇന്നത്തെ അവസ്ഥ! കല്‍ദായരും ഇക്കാര്യത്തില്‍ വിഭിന്നരായിരുന്നില്ല! കല്‍ദായരുടെ ആസ്ഥാനദേശമായ ഇറാക്കിനെ നോക്കിയാല്‍ അതു തിരിച്ചറിയാം! യിസ്മായേലിന്റെയും യേസാവിന്റെയും മക്കള്‍ അവരുടെ സ്വന്തം മതം ഉടലെടുത്തപ്പോള്‍ അതിലേക്കു പിന്തിരിഞ്ഞു എന്നുകരുതുന്നതും തെറ്റാകില്ല. ഇവരില്‍ ഒരുവന്‍തന്നെ തങ്ങളുടെ പിതാക്കന്മാരുടെ പൈശാചികത അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ചതാണ് ഇസ്ലാംമതം! ഇവരോടൊപ്പം ചേരാന്‍ വിസമ്മതിച്ചവര്‍, തങ്ങളുടെ ദേശത്തുതന്നെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാതെ കൂട്ടത്തോടെ മറ്റിടങ്ങളിലേക്കു പലായനം ചെയ്തു. ഇത്തരത്തില്‍ പല ഘട്ടങ്ങളിലായി ഇന്ത്യയിലും ഇവര്‍ വന്നെത്തി!

ഇന്ത്യയില്‍ നാഥനില്ലാതെ ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഇവര്‍ സ്വീകാര്യരായത് സ്വാഭാവികം. തങ്ങളേക്കാള്‍ കുറച്ചുകൂടി പരിഷ്കൃതരായ അഥിതികളെ നായകന്മാരായി സ്വീകരിക്കുന്നതിനും തദ്ദേശീയര്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല! മാത്രവുമല്ല, രോഗികളുടെ അഭിരുചിക്കനുസരിച്ച് മരുന്നു കുറിക്കാന്‍ തയ്യാറുള്ള വൈദ്യന്‍ സ്വീകാര്യനായി മാറാന്‍ അധികകാലം വേണ്ടിവരില്ലല്ലോ! വിജാതിയ അനുകരണത്തില്‍ സംതൃപ്തിയോടെ കഴിഞ്ഞിരുന്ന ജനതയ്ക്ക് അവര്‍ തുടര്‍ന്നുവരുന്ന ആചാരങ്ങളെ ശക്തിപ്പെടുത്തുന്ന നായകന്മാരെ ലഭിച്ചപ്പോള്‍, പൈശാചികത അതിന്റെ പൂര്‍ണ്ണതയിലെത്തി. മന്ത്രവാദം, കോഴിവെട്ട്, ജാതകം, കൂടോത്രം തുടങ്ങിയ എല്ലാ അനാചാരങ്ങളും പള്ളിയില്‍പ്പോലും അഹങ്കാരത്തോടെ തുടരാന്‍ ആധുനിക യുഗത്തില്‍പ്പോലും തയ്യാറാകുന്ന ഈ ജനതയാണ്, കേരളത്തിലെ നസ്രാണികളെ സുറിയാനികളാക്കിയത്!

വിജാതിയതയ്ക്ക് കല്‍ദായമെന്നോ സുറിയാനിയെന്നോ ആര്‍ഷഭാരതമെന്നോ ഭേദമില്ല; ഇവയെല്ലാം ഒരേ ഉറവയില്‍നിന്ന്‍ ഉദ്ഭവിച്ച വിഷജലമാണ്! ഇതു കുടിക്കുന്നവര്‍ മരിക്കും! ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ കല്‍ദായപാരമ്പര്യമോ സുറിയാനിപാരമ്പര്യമോ അവകാശപ്പെടുന്നവര്‍ വിജാതിയത പൂര്‍ണ്ണമായും ഉപേക്ഷിക്കാത്തവരാണ്! അല്ലെങ്കില്‍, വിജാതിയതയിലേക്കു പടിപടിയായി മടങ്ങിപ്പോകാനുള്ള ശ്രമത്തിന്റെ ഭാഗമായും ചിന്തിക്കാം. ക്രിസ്തുവിനെ അറിയുന്നതിനുമുമ്പ് തങ്ങള്‍ ആയിരുന്ന അവസ്ഥയില്‍നിന്നു പരിപൂര്‍ണ്ണമായ വിടുതല്‍ നേടാത്തവര്‍ ക്രിസ്ത്യാനികളെന്ന പേരിനു യോഗ്യരല്ല. അത്തരം പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്ന ആളുകളെക്കുറിച്ച് വചനം പറയുന്നത് ഇങ്ങനെയാണ്: "ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്"(സുഭാ: 26; 11). അപ്പസ്തോലനായ പത്രോസ് നല്‍കുന്ന താക്കീതു നോക്കുക: "നമ്മുടെ നാഥനും രക്ഷകനുമായ യേഹ്ശുവാ മ്ശിഹായെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും. കാരണം, തങ്ങള്‍ക്കു ലഭിച്ച വിശുദ്ധ കല്പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍നിന്നു പിന്മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു. നായ ഛര്‍ദ്ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്"(2 പത്രോ: 2; 20-22).

"പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ"(1 പത്രോ: 1; 18, 19). പിതാക്കന്മാരുടെ ജീവിതരീതികളിലേക്കും ആചാരങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്ക് ഈ രക്തത്തിനെതിരേയുള്ള പാപമാണ്! മറ്റൊരു വചനത്തില്‍ ഇങ്ങനെ ഉപദേശിക്കുന്നു: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8).

വിജാതിയതയെന്നാല്‍ വ്യര്‍ത്ഥതയാണെന്നു വചനം വ്യക്തമാക്കിയിട്ടും ആ അചാരങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ആരുടെ പക്ഷത്താണെന്നു നാം തിരിച്ചറിയണം. "നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടിരിക്കുന്നു"(എഫേ: 4; 17, 18). ഇതു ദൈവവചനം നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണ്! യാക്കോബിന്റെ സന്തതികളായ നസ്രാണികള്‍ ഇസ്മായേലിന്റെയും ഏസാവിന്റെയും പാരമ്പര്യം സ്വീകരിക്കുകയെന്നാല്‍, നമ്പൂരി പുലയമാര്‍ഗ്ഗം സ്വീകരിക്കുന്നതിനു തുല്യമാണ്!

കല്‍ദായ ഭ്രാന്ത് തലയ്ക്കുപിടിച്ച് പരക്കംപായുന്ന ഒരു വ്യക്തി ഈ അടുത്തനാളില്‍ അയാളുടെ 'ബ്ലോഗില്‍' കുറിച്ചത് രസകരമായിരുന്നു. യേഹ്ശുവായുടെ എഴുപത്തിരണ്ട് ശിഷ്യന്മാരില്‍ രണ്ടുപേര്‍ കല്‍ദായരായിരുന്നുവെന്നാണ് ഇയാളുടെ കണ്ടുപിടുത്തം. ഇസ്രായേലിലെ യൂദാ , ബഞ്ചമിന്‍ ഗോത്രങ്ങളില്‍നിന്നല്ലാത്ത ഒരാളെയും യേഹ്ശുവാ അവിടുത്തെ ശിഷ്യരായി തിരഞ്ഞെടുത്തിട്ടില്ല. ഈ ഗോത്രങ്ങളില്‍ കല്‍ദായരുണ്ടെന്ന കണ്ടെത്തല്‍ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുണ്ടായതാണെന്നു പറയാതെവയ്യ! കല്‍ദായ പാരമ്പര്യത്തെ മഹത്വവത്ക്കരിക്കാന്‍ എന്ത് അസംബന്ധവും എഴുന്നള്ളിക്കാന്‍ തയ്യാറാണ് ഇവരെന്ന് ഈ വാദം തെളിയിക്കുന്നു!

കല്‍ദായരും സുറിയാനികളും വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ രഹസ്യമായി തയ്യാറാക്കുന്ന നിയമങ്ങളും അതിന്റെ ദുരന്തങ്ങളും ഇനി നമുക്കു പരിശോധിക്കാം!

ജപമാലയ്ക്കുപകരം കിഴക്കോട്ടുതിരിഞ്ഞ് യാമപ്രാര്‍ത്ഥന!

കത്തോലിക്കാസഭയിലെ ക്രൈസ്തവവിശ്വാസികള്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന പ്രാര്‍ത്ഥനയാണ് ജപമാല! ഈ പ്രാര്‍ത്ഥനയുടെ മാഹാത്മ്യവും ശക്തിയും ഇത് അനുഷ്ഠിക്കുന്നവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ്. ഓരോ ജപമാല മണികളിലൂടെയും ഉയരുന്ന പ്രാര്‍ത്ഥനകള്‍ സാത്താന്റെ കോട്ടകള്‍ക്കു നേരെയുള്ള 'മിസൈലുകള്‍' ആണെന്നു സാത്താനും തിരിച്ചറിഞ്ഞിട്ടുണ്ട്! അതുകൊണ്ടുതന്നെ, വിശ്വാസികളുടെ അധരങ്ങളില്‍നിന്ന്‍ ഈ പ്രാര്‍ത്ഥന നീക്കിക്കളയേണ്ടത് അവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാകുന്നു!

ജപമാലയിലെ രഹസ്യങ്ങളില്‍ ധ്യാനിക്കുന്നത് മനുഷ്യപുത്രനായ യേഹ്ശുവായുടെ രക്ഷാകരചരിത്രമാണ്. ഇത് അനുസ്മരിക്കുന്നത് ദൈവജനത്തിനു ശക്തിയാണെങ്കില്‍, സാത്താനും അവന്റെ അനുയായികള്‍ക്കും അസഹനീയമായ വേദനയാണ്! കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഭവനത്തിന്റെ സമീപത്തുപോലും സാത്താനു പ്രവേശിക്കുവാന്‍ സാധിക്കില്ല! ഈ പ്രാര്‍ത്ഥനയുടെ പ്രഹരം ഏറ്റവും ശക്തമായി അനുഭവിച്ചിട്ടുള്ള ചെകുത്താന്‍, തന്റെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് ഈ പ്രാര്‍ത്ഥന ഇല്ലാതാക്കാന്‍ ദീര്‍ഘനാളായി ശ്രമിക്കുന്നു. അതിന്റെ അന്തിമഘട്ടത്തിലാണ് സീറോമലബാര്‍സഭയിലെ കല്‍ദായവാദികള്‍! ജപമാലയിലൂടെ യേഹ്ശുവായുടെ രക്ഷാകരചരിത്രം ധ്യാനിക്കുന്നതും ദൈവവചനം ആവര്‍ത്തിച്ചു ചൊല്ലുന്നതും സാത്താന് അസഹനീയമായിരിക്കെ, ഈ പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ പിണിയാളുകളാണെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല!

കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയാണു ജപമാല എന്നകാര്യം എല്ലാ വിശ്വാസികള്‍ക്കും അറിവുള്ളതാണ്. ഓരോ കത്തോലിക്കാവിശ്വാസിയുടെയും ആത്മീയജീവിതത്തിന്റെ ഭാഗമായി ജപമാല സ്വീകരിക്കപ്പെട്ടുവെന്നതും യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രാര്‍ത്ഥനയെ വിശ്വാസികളില്‍നിന്നു നീക്കിക്കളയുകയെന്നത് ശ്രമകരവും അസാദ്ധ്യവുമാകുന്നു. ഈ സത്യം സാത്താനുമറിയാം. അതിനാല്‍, വളരെ കൗശലത്തോടെയാണ് അവന്റെ ഓരോ ചുവടുവയ്പ്പും! ജപമാലപ്രാര്‍ത്ഥനയെ വിശ്വാസികളില്‍നിന്ന്‍ എടുത്തുമാറ്റാന്‍ കാലാകാലങ്ങളില്‍ ചിലര്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അവിടെയൊന്നും വിജയംവരിക്കാന്‍ സാത്താനോ അവന്റെ അനുചരന്മാര്‍ക്കോ കഴിഞ്ഞിട്ടില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ഇത്തരത്തിലുള്ള വലിയൊരു നീക്കം നടന്നുവെങ്കിലും അതും നിഷ്ഫലമായി! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാപരിഷ്കാരങ്ങളുടെ ശില്പിയായിരുന്ന മോണ്‍സിഞ്ഞോര്‍ അനിബേല്‍ ബുനീനി, കൊന്തയുടെ ഘടനമാറ്റം നിര്‍ദ്ദേശിച്ചുവെങ്കിലും പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അതു തള്ളിക്കളഞ്ഞു! ജോണ്‍ ഇരുപത്തിമൂന്നാമന്റെ മരണത്തെത്തുടര്‍ന്ന്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റത് സാത്താന്റെ പദ്ധതിക്കേറ്റ തിരിച്ചടിയായിരുന്നു! ജപമാലയുടെ ഉദ്ഭവവും പരിണാമവും വിവരിക്കുന്ന ലേഖനം മനോവ പ്രസിദ്ധീകരിച്ചുട്ടുള്ളതിനാല്‍, ഈ വിഷയം ഇവിടെ നിര്‍ത്തുന്നു! 

ജപമാലയെ തള്ളിപ്പറയാതെതന്നെ പുതിയ പ്രാര്‍ത്ഥനാരീതികള്‍ കൊണ്ടുവരികയും, അതാണു നമ്മുടെ പൂര്‍വ്വീകരുടെ പാരമ്പര്യമെന്നു പ്രചരിപ്പിക്കുന്ന കുതന്ത്രമാണ് ഇവരുടെ ശൈലി! കല്‍ദായ പാരമ്പര്യം എന്നുപറഞ്ഞ് ക്രിസ്തീയവിരുദ്ധമായ പ്രാര്‍ത്ഥന ദൈവജനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞില്ലെങ്കില്‍, നാശം പടിവാതില്‍ക്കലാണെന്നു മറക്കരുത്. പടിപടിയായി ജപമാലയെ പടികടത്താനുള്ള കുത്സിത നീക്കമാണ് യാമപ്രാര്‍ത്ഥനയുടെ പിന്നിലുള്ളത്! ഈ പ്രാര്‍ത്ഥനയില്‍ അടങ്ങിയിരിക്കുന്ന വചനവിരുദ്ധമായ കാര്യങ്ങള്‍ വിശ്വാസികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു വചനംപോലും ബൈബിളില്‍ ഇല്ലെന്നു മാത്രമല്ല, ഈ ഭക്താഭാസത്തെ നിഷേധിക്കുന്ന വചനം ബൈബിളില്‍ ഉണ്ടെന്നതാണ് സത്യം! ആ വചനം നോക്കുക: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളാണോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ക്കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു"(എസക്കി: 8; 16, 17). എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും ദിക്കുനോക്കിയുള്ള പ്രാര്‍ത്ഥന ക്രിസ്തീയമല്ല എന്നതിനു വചനംതന്നെ സാക്ഷി! ഭൂമിയുടെ ഏതു ഭാഗത്തു നിന്നാലും സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് കിഴക്കാണെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ സൂര്യനമസ്കാരമെന്ന വിജാതിയ ആരാധനയുടെ ഭാഗമാണ് ഈ കിഴക്കുനോക്കി പ്രാര്‍ത്ഥന! 

ദിക്കു നോക്കിയുള്ള പ്രാര്‍ത്ഥനയെ പൂര്‍ണ്ണമായും നിഷേധിക്കാന്‍ മനോവയ്ക്കു കഴിയില്ല. എന്നാല്‍, കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ത്ഥനയെ യാഹ്‌വെതന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക ദിശയിലേക്കു തിരിഞ്ഞുള്ള പ്രാര്‍ത്ഥന ബൈബിള്‍ അംഗീകരിക്കുന്നത് എപ്രകാരമാണെന്നു നമുക്കു പരിശോധിക്കാം. പ്രവാചകനായ ദാനിയേല്‍ ബാബിലോണില്‍ കല്‍ദായ രാജാവിന്റെ കീഴില്‍ പ്രവാസിയായി ജീവിച്ചിരുന്ന കാലത്ത് പ്രാര്‍ത്ഥന നടത്തുന്നതാണ് സംഭവം. അവിടെ ഇങ്ങനെയാണു കാണുന്നത്: "വീടിന്റെ മുകളിലത്തെ നിലയില്‍ യെരുശലെമിനുനേരെ തുറന്നുകിടക്കുന്ന ജനാലകളുണ്ടായിരുന്നു. താന്‍ മുമ്പ് ചെയ്തിരുന്നതുപോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്മേല്‍ നിന്ന്‍ തന്റെ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു"(ദാനിയേല്‍: 6; 10). യെരുശലേം ദൈവാലയത്തിന് അഭിമുഖമായുള്ള പ്രാര്‍ത്ഥന ബൈബിളില്‍ അടിസ്ഥാനമുള്ളതാണ്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം, ഈ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ശലോമോന്‍ യാഹ്‌വെയ്ക്കു മുന്‍പില്‍ ഉണര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകളില്‍ ചിലതു ശ്രദ്ധിക്കുക: "നാട്ടില്‍ ക്ഷാമമുണ്ടാവുകയോ വസന്ത, കതിര്‍വാട്ടം, പൂപ്പല്‍, വെട്ടുക്കിളി, കീടം എന്നിവകൊണ്ട് വിളവു നശിക്കുകയോ ശത്രുക്കള്‍ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുകയോ, മഹാമാരിയോ മറ്റു രോഗമോ അവരെ അലട്ടുകയോ ചെയ്യുമ്പോള്‍, വ്യക്തികളോ ജനം മുഴുവനുമോ വ്യഥയാല്‍ ഈ ഭവനത്തിനുനേരെ കൈനീട്ടി പ്രാര്‍ത്ഥിച്ചാല്‍, അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്ന്‍ അതു ശ്രവിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്യണമേ"(1 രാജാ: 8; 37-39).

"അങ്ങയുടെ ജനമായ യിസ്രായേലില്‍പ്പെടാത്ത വിദേശി അങ്ങയുടെ മഹനീയ നാമത്തെയും അങ്ങയുടെ കരുത്തുറ്റ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നീട്ടിയ ഭുജത്തെയുംപറ്റി കേട്ട് അങ്ങയെത്തേടി വന്ന്‍ ഈ ആലയത്തിനുനേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍, അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വ്വ ജനതകളും അങ്ങയുടെ നാമം അറിയുവാനും അങ്ങയെ ഭയപ്പെടാനും, ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മ്മിച്ചിരിക്കുന്നുവെന്നു ഗ്രഹിക്കാനും വേണ്ടി, അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്ന്‍ അവന്റെ പ്രാര്‍ത്ഥന ശ്രവിക്കുകയും യാചനകള്‍ സാധിച്ചുകൊടുക്കുകയും ചെയ്യണമേ"(1രാജാ: 8; 41-43). ഈ യാചനകള്‍ക്കു യാഹ്‌വെ നല്‍കുന്ന പ്രത്യുത്തരം ഇതാണ്: "നീ എന്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും യാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മ്മിക്കുകയും എന്നേക്കുമായി എന്റെ നാമം പ്രതിഷ്ഠിക്കുകയും ചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ഹൃദയപൂര്‍വ്വമായ കടാക്ഷം സദാ അവിടെ ഉണ്ടായിരിക്കും"(1രാജാ: 9; 3). സോളമന്റെ ഈ പ്രാര്‍ത്ഥനകളുടെയും അതിനു യാഹ്‌വെ നല്‍കിയ പ്രത്യുത്തരത്തിന്റെയും അടിസ്ഥാനത്തിലാണ് ദാനിയേല്‍ ബാബിലോണില്‍ വച്ച് അപ്രകാരം പ്രാര്‍ത്ഥിച്ചത്! ഈ പ്രാര്‍ത്ഥനയെയാണ് കല്‍ദായര്‍ അനുകരിക്കുന്നതെങ്കില്‍, നിങ്ങള്‍ കിഴക്കോട്ടല്ല തിരിയേണ്ടത്; പടിഞ്ഞാറോട്ടാണ്! ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ദിക്കറിയാതെ, വട്ടം കറങ്ങുന്നത് ദുരൂഹമായിരിക്കുന്നു.

കേരളത്തിലെ കല്‍ദായകേന്ദ്രത്തില്‍ നിന്നുകൊണ്ട് കിഴക്കോട്ടു നിങ്ങള്‍ തിരിഞ്ഞാല്‍, നിങ്ങളുടെ പൃഷ്ഠമായിരിക്കും യാഹ്‌വെയ്ക്കുനേരെ തിരിയുന്നത്! കേരളത്തിനു കിഴക്കുഭാഗത്തല്ല ജറുസലേം സ്ഥിതിചെയ്യുന്നതെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും ഇപ്പോള്‍ അറിയാം. ഇവിടെ ഒരു വചനം കുറിക്കുന്നത് ഉചിതമായിരിക്കും: "അവര്‍ മുഖമല്ല പൃഷ്ഠമാണ് എന്റെ നേരെ തിരിച്ചിരിക്കുന്നത്"(ജറെ: 2; 27). യാഹ്‌വെയ്ക്കുനേരെയുള്ള ഈ പൃഷ്ഠംതിരിക്കല്‍ പ്രാര്‍ത്ഥനയ്ക്ക് ക്രിസ്തീയതയുമായോ യാഹ്‌വെ തിരഞ്ഞെടുത്ത ജനമായ ഇസ്രായേലിന്റെ ആചാരങ്ങളുമായോ യാതൊരു പൊരുത്തവുമില്ലെന്നു മാത്രമല്ല, വിപരീതവുമാണ്! കിഴക്കുനോക്കികള്‍ ഉയര്‍ത്തുന്ന വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ എന്താണെന്ന് ഇനി നമുക്കു പരിശോധിക്കാം.

ദാനിയേല്‍ പ്രവാചകന്‍ ജറുസലേമിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിച്ചതിനെ അനുസ്മരിച്ചാണ് ഇങ്ങനെയൊരു പ്രാര്‍ത്ഥന ഇവര്‍ നടത്തിയിരുന്നതെന്നും, അവിടുത്തെ ആലയം തകര്‍ക്കപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗീയജറുസലേമിലേക്കു തിരിഞ്ഞുവെന്നുമാണ് ഒരുവാദം. സ്വര്‍ഗ്ഗീയജറുസലെമിനെ കിഴക്കു സ്ഥാപിച്ചത് ഏതു കല്‍ദായ പാതിരിയാണെന്ന് ഇവര്‍ വ്യക്തമാക്കണം! ഇവിടെയും ഇസ്ലാമിന്റെ സ്വാധീനം കാണാന്‍ കഴിയും. ഈ ആശയങ്ങളെല്ലാം കുത്തിനിറച്ച്, ഇവര്‍തന്നെ പടച്ചെടുത്ത മതത്തില്‍ ഈ സ്വാധീനം ഉണ്ടാകാതിരിക്കാന്‍ ന്യായമില്ലല്ലോ! സ്വര്‍ഗ്ഗം കിഴക്കായിരുന്നുവെങ്കില്‍ ഏലിയായെ യാഹ്‌വെ കിഴക്കോട്ടെടുത്തു എന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ?! ഉരുണ്ട ഭൂമിയില്‍ സകലരും കിഴക്കോട്ടു നോക്കിനില്‍ക്കുന്നതിലെ അപഹാസ്യത തിരിച്ചറിയാന്‍ ആധുനീക സമൂഹത്തിനു കഴിയാത്തതും പൈശാചികതയുടെ ശക്തി വെളിപ്പെടുത്തുന്നു.

കിഴക്കിന്റെസാക്ഷികള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം രസകരമാണ്. 'സൂര്യന്‍ കിഴക്കുദിക്കുന്നു; അതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു' പരക്കെയെന്ന പ്രയോഗം തങ്ങളുടെ ഇടയില്‍ എന്നു തിരുത്തിപ്പറയുന്നതാകും കൂടുതല്‍ ഉചിതം. ഇനി പറയാം, നീതിസൂര്യനായ ക്രിസ്തുവിന്റെ പ്രതിനിധിയാണ് സൂര്യനെന്ന വാദം പൈശാചികമാണ്! കാരണം, പിശാചിനെക്കുറിച്ച് ബൈബിള്‍ പറയുന്നതു നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). ഇനിയും നോക്കുക: "ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷതങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും"(ഏശയ്യാ: 14; 13). ആരാണ് പ്രാഭാതനക്ഷത്രം എന്നു മനസ്സിലാക്കാന്‍ മലയാളം മാത്രം പഠിച്ചാല്‍ മതി! സൂര്യന്‍ ഒരു നക്ഷത്രമാണെന്നും പ്രഭാതനക്ഷത്രം സൂര്യനാണെന്നും പ്രൈമറി സ്കൂളില്‍ പഠിപ്പിച്ചപ്പോള്‍ 'കപ്പലണ്ടി' പെറുക്കി നടന്നവരാണ് കത്തോലിക്കാസഭയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇവര്‍ കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നത് ആരോടാണെന്ന് ഇവിടെ വ്യക്തമാണ്! അതുകൊണ്ടാണ് ഇവരുടെ പിതാക്കന്മാരോട് എസക്കിയേല്‍ പ്രവാചകനിലൂടെ തങ്ങളുടെ മ്ലേച്ഛത യാഹ്‌വെ  തുറന്നുകാട്ടിയത്. ആരാധന കൊതിക്കുന്ന സാത്താന്‍, അവന്റെ അനുയായികളെ ഇപ്പോള്‍ ഇളക്കിവിട്ടിരിക്കുകയാണ്!

കിഴക്കിന്റെ സാക്ഷികള്‍ തങ്ങളുടെ അബദ്ധങ്ങളെ ന്യായീകരിക്കാന്‍ ബൈബിളില്‍നിന്നെടുത്തിരിക്കുന്ന വചനങ്ങള്‍ നോക്കിയാല്‍ ഇവരുടെ ആത്മീയതയുടെ പാപ്പരത്വവും ബൗദ്ധീക നിലവാരത്തകര്‍ച്ചയും വിളിച്ചോതുന്നതു കാണാം. ഇത്തരത്തില്‍ സ്വയം ന്യായീകരണത്തിനായി ഇവര്‍ കണ്ടെത്തിയ വചനങ്ങളും അവയിലെ സത്യവും നമുക്കു പരിശോധിക്കാം. ഇതാണ് ഒരു വചനം: "കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം"(മത്താ: 24; 27). ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി, യേഹ്ശുവായുടെ ആഗമനം കാത്തിരിക്കുന്നു എന്നാണ് ഇവരുടെ വിശദ്ദീകരണം. മിന്നല്‍പ്പിണര്‍ കിഴക്കുനിന്നു പടിഞ്ഞാറോട്ടാണ് പായുന്നതെന്നും അതുപോലെതന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം എന്നും പറയുന്നത് ദിക്കിനെ സൂചിപ്പിക്കാനാണെന്ന കണ്ടെത്തല്‍ വളരെ രസകരമാണ്! ഇവരുടെ പൊള്ളയായ ഈ വാദം മനസ്സിലാക്കണമെങ്കില്‍, ഈ വചനത്തിന്റെ ആരംഭവുംകൂടി വായിക്കണം. കണ്ണിമയ്ക്കുന്ന വേഗതയിലായിരിക്കും യേഹ്ശുവായുടെ പുനഃരാഗമനമെന്നും അതിനായി ഒരുങ്ങിയിരിക്കണമെന്നുമുള്ള ഉപദേശമാണ് ഈ വചനത്തിലുള്ളത്. വചനം പൂര്‍ണ്ണമായി ഇങ്ങനെയാണ്: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം. ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും"(മത്താ: 24; 23-28).

കിഴക്കുനിന്നായിരിക്കും യേഹ്ശുവാ വരുന്നതെന്ന സൂചനയാണോ, ഇത്തരക്കാരുടെ വിടുവാത്തരങ്ങള്‍ക്കു ചെവികൊടുക്കരുത് എന്ന സൂചനയാണോ ഈ വചനത്തിലുള്ളത്? ഇടിമിന്നല്‍ വരുന്നത് ആരും അറിയാറില്ല; അതു വന്നുകഴിയുമ്പോള്‍ മാത്രമാണ് നാം അറിയുന്നത്. പലരെയും ഈ മിന്നല്‍ പ്രഹരിക്കുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ, ഇടിമിന്നല്‍ അപ്രതീക്ഷിതമായി വരികയും പ്രഹരിക്കുകയും ചെയ്യുന്നതുപോലെ മനുഷ്യപുത്രന്റെ ആഗമനവും ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും എന്ന സൂചനയാണ് ഇവിടെയുള്ളത്! ഇവരുടെ വരട്ടുവാദങ്ങളെ ബലപ്പെടുത്താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകമാണ് 'ഡിഡാക്കെ'! ബൈബിളിനേക്കാള്‍ ആധികാരികതയുള്ള പുസ്തകമാണ് ഇതെന്ന വാദം തികച്ചും ദുരുദ്ദേശപരമാണ്! കാരണം, A.D 230-ല്‍ രചിച്ചതായി പറയപ്പെടുന്ന ഈ പുസ്തകം നിര്‍മ്മിക്കുമ്പോള്‍ യേഹ്ശുവായുടെ അപ്പസ്തോലന്മാരില്‍ ആരുംതന്നെ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല എന്ന്‍ നമുക്കറിയാം. അതുകൊണ്ടുതന്നെ, ചില വിശ്വാസികള്‍ തയ്യാറാക്കിയ നിയമാവലി എന്നതില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും ഈ പുസ്തകത്തിനില്ല. ബൈബിളിലെ സത്യങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന സന്ദേശങ്ങള്‍ ആരു കൊണ്ടുവന്നാലും അതിനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ മടിക്കേണ്ടതില്ല. എന്നാല്‍, ബൈബിളിലെ വചനങ്ങളുമായി ചേര്‍ന്നുനില്‍ക്കാത്ത ആശയങ്ങളുടെ ഉറവിടത്തെ ജാഗ്രതയോടെ കാണണം. കാരണം, ഇത്തരത്തിലുള്ള വ്യാജപ്രബോധകര്‍ പൗരസ്ത്യ ക്രിസ്ത്യാനികളുടെയിടയില്‍ വ്യാപകമായിരുന്നു! ഇങ്ങനെയുള്ള ഒരു 'സുറിയാനി' അപ്പസ്തോലനായിരുന്നു ഖുറാനുണ്ടാക്കിയതും!

ഓര്‍ത്തഡോക്സ് വിശ്വാസികളുടെ പ്രാര്‍ത്ഥനയും ഇസ്ലാമിന്റെ ജുമാനമസ്ക്കാരവും തമ്മില്‍ അഭേദ്യമായ ബന്ധം കാണുന്നത്, ഇവര്‍ ഇരുകൂട്ടരും പ്രാര്‍ത്ഥിക്കുന്നത് ഒരുവനോടാണ് എന്നതിന്റെ തെളിവായി പരിഗണിക്കാം. ഇവര്‍ തങ്ങളുടെ പ്രാര്‍ത്ഥനയെക്കുറിച്ചു വിവരിക്കുന്ന വിവരണങ്ങളില്‍ ഒരു ഭാഗം നോക്കിയാല്‍ ഇസ്ലാമുമായുള്ള പൊരുത്തം വ്യക്തമാകും. ഇതു നോക്കുക: 'കിഴക്കോട്ടു തിരിഞ്ഞുനിന്ന്‍ കൈകള്‍ നെഞ്ചത്ത് അടക്കിവച്ച് സമയാസമയങ്ങളില്‍ കുമ്പിട്ട്‌ ആരാധിക്കുകയെന്നതാണ് ഓര്‍ത്തഡോക്സ് പാരമ്പര്യം'. ഈ പാരമ്പര്യം തുടരുന്ന മറ്റൊരു വിഭാഗമാണ്‌ ഇവരില്‍നിന്ന് ഉദ്ഭവിച്ച ലോകപൈശാചികത! ഈ പ്രാര്‍ത്ഥനയെ ന്യായീകരിച്ചുകൊണ്ട് ഇവര്‍ പറയുന്നതു നോക്കുക: 'ഇത് അച്ചടക്കത്തിന്റെ പ്രതീകമാണ്. മറ്റു ചിലരെപ്പോലെ, ഒരാള്‍ വടക്കോട്ടും മറ്റൊരാള്‍ തെക്കോട്ടും തോന്നിയപോലെ വട്ടംകൂടിയുള്ള പ്രാര്‍ത്ഥനയല്ല ഞങ്ങളുടേത്'. ഇവിടെ സ്വാഭാവികമായും ഉയരാവുന്ന ചോദ്യം മനോവ ഉന്നയിക്കുന്നു. അത് ബൈബിളില്‍ യേഹ്ശുവായുടെതായി രേഖപ്പെടുത്തിയിരിക്കുന്ന വചനമാണ്: "എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ: 18; 20). ബൈബിളിലെ യേഹ്ശുവായോടല്ല ഇവര്‍ പ്രാര്‍ത്ഥിക്കുന്നതെന്നും കത്തോലിക്കാസഭ പ്രത്യാശിക്കുന്ന യേഹ്ശുവായെയല്ല ഇവര്‍ കാത്തിരിക്കുന്നതെന്നും ഇതില്‍നിന്നുതന്നെ വ്യക്തമാണ്! നമ്മുടെ മധ്യേ സന്നിഹിതനായിരിക്കുന്ന യേഹ്ശുവായെ അവഗണിച്ച്, കിഴക്കോട്ടു നോക്കിയിരിക്കുന്ന ഇവറ്റകളെ എന്തു പേരിലാണ് വിളിക്കേണ്ടത്!

അന്ത്യോക്ക്യയിലും കല്‍ദായനാട്ടിലും ഉടലെടുത്ത കിഴക്കന്‍ പ്രത്യയശാസ്ത്രത്തെ ഒരര്‍ത്ഥത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല! ആ നാട്ടില്‍ ജീവിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ജറുസലേം കിഴക്കായിരുന്നു എന്നകാര്യം സത്യമാണ്. അവിടുത്തെ ആലയം തകര്‍ക്കപ്പെട്ടുവെങ്കിലും യേഹ്ശുവായുടെ രക്തം വീണ മണ്ണ് അവിടെയാണെന്നും സമ്മതിക്കാം. എന്നാല്‍, കേരളത്തിലും മറ്റു പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ജറുസലേം കിഴക്കല്ല സ്ഥിതിചെയ്യുന്നത് എന്ന സത്യം ഇവര്‍ തിരിച്ചറിയുന്നില്ല! മുഹമ്മദു പറഞ്ഞതും കാട്ടിക്കൂട്ടിയതും അനുകരിക്കുന്ന ഇസ്ലാമിനെപ്പോലെ അഹത്തുള്ളയും അബ്ദുള്‍ജലീലും പഠിപ്പിച്ച ഭോഷ്ക്കുകളുമായി സുറിയാനികളും കല്‍ദായരും കറങ്ങുന്നത് അപഹാസ്യമാണ്! യേഹ്ശുവാ കൂടെയുള്ള ജനതയാണ് ക്രൈസ്തവരെങ്കില്‍, കിഴക്കുനോക്കികള്‍ ഈ സത്യം തിരിച്ചറിഞ്ഞിട്ടില്ല! ഇവരുടെ കിഴക്കന്‍ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ബൈബിളില്‍നിന്ന്‍ അടര്‍ത്തിയെടുത്ത ഒരു വചനംകൂടി നോക്കുക: "യാഹ്‌വെയുടെ മഹത്വം കിഴക്കേപടിപ്പുരയിലൂടെ ദൈവാലയത്തില്‍ പ്രവേശിച്ചു"(എസക്കി: 43; 4). എസക്കിയേല്‍ പ്രവാചകനു ദൈവം നല്‍കിയ ഒരു ദര്‍ശനമാണിത്. കിഴക്കേപടിപ്പുരയിലൂടെ ദൈവാലയത്തിലേക്കു പ്രവേശിച്ച അവിടുത്തെ മഹത്വത്തെ ഇനിയും കിഴക്കോട്ടു വായും പൊളിച്ചു നിന്നാല്‍ കാണാന്‍ കഴിയുമോ? മഹത്വം ദൈവാലയത്തിലേക്കു പ്രവേശിച്ചതിനുശേഷം എന്താണ് വചനം പറയുന്നതെന്നു നോക്കുക: "അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു"(എസക്കി: 43; 5).

ദൈവാലയത്തില്‍ ദൈവമഹത്വം നിറഞ്ഞുനില്‍ക്കുമ്പോള്‍ കിഴക്കോട്ടു വായില്‍നോക്കി നില്‍ക്കുന്നവരെക്കുറിച്ചു പ്രവാചകനിലൂടെ പറയുന്ന വചനം ഇതാണ്: "അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു"(എസക്കി: 8; 15, 16). ഇനിയും കൂടുതലായ വിവരണം നല്‍കാതെതന്നെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് വായനക്കാര്‍ക്കുണ്ടെന്നു മനോവ കരുതുന്നു.

കിഴക്കന്‍വാദികളുടെ ഒരു ദുര്‍വ്യാഖ്യാനം കൂടി അവര്‍ വിവരിക്കുന്നുണ്ട്; അതിങ്ങനെ: "അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു"(ഉല്‍പ: 2; 8). അതിനാല്‍, നാം വിട്ടുപോന്ന പറുദീസായെ കാംഷിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി പ്രാര്‍ത്ഥിക്കുന്നു! എത്ര മനോഹരമായ ആശയം! ഏദനു കിഴക്ക് യാഹ്‌വെ സ്ഥാപിച്ച ഈ തോട്ടത്തിനു പിന്നീട് എന്തു സംഭവിച്ചുവെന്ന് ഇവര്‍ക്കറിയില്ലേ? ഈ വചനം നോക്കുക: "മനുഷ്യനെ പുറത്താക്കിയതിനുശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാവശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു"(ഉല്‍പ: 3; 24). ഭൂമിയില്‍നിന്ന് എടുക്കപ്പെട്ട ഈ തോട്ടത്തിന്റെ ഇന്നത്തെ സ്ഥിതി മറ്റൊന്നാണെന്ന് വചനം വായിച്ചിട്ടുള്ള ഏവര്‍ക്കും അറിയാം. യേഹ്ശുവായുടെ മരണശേഷം 'നല്ലകള്ളനെ' അടക്കം സകല നീതിമാന്മാരെയും അവിടെ പ്രവേശിപ്പിച്ചുവെന്നു നാം മനസ്സിലാക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ അത് ഏദനു കിഴക്കല്ല സ്ഥിതിചെയ്യുന്നത്. പിന്നീട് ഏദനു കിഴക്കു വാസമുറപ്പിച്ച ഒരു വിരുതനെ നമുക്കു ബൈബിളില്‍ കാണാം. സഹോദരനെ കൊന്ന കായേന്‍ ആയിരുന്നു അത്. വചനം ഇങ്ങനെ: "കായേന്‍ യാഹ്‌വെയുടെ സന്നിധിവിട്ട് ഏദനു കിഴക്കു നോദു ദേശത്ത് വാസമുറപ്പിച്ചു"(ഉല്‍പ: 4; 16). യാഹ്‌വെയുടെ സന്നിധിവിട്ട് അകന്നുപോയവനാണ് പിന്നീട് ഏദനു കിഴക്ക് വസിച്ചതെങ്കില്‍, കിഴക്കുനോക്കികള്‍ യാഹ്‌വെയുടെ സന്നിധിയിലേക്കാണു നോക്കുന്നതെന്ന വാദത്തിനു കഴമ്പില്ല!

ഇവരുടെ ഗോഷ്ടികളെ എതിര്‍ക്കുന്ന വചനങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ കുബുദ്ധികള്‍  ബൈബിളിനെ എതിര്‍ക്കുകയും പകരം ചില 'കൊച്ചുപുസ്തകങ്ങള്‍' ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നത്! പ്രാര്‍ത്ഥനയെക്കുറിച്ച് യേഹ്ശുവാ പറഞ്ഞതുകൂടി വെളിപ്പെടുത്തിക്കൊണ്ട് യാമപ്രാര്‍ത്ഥനയുടെ വിവരണം ഉപസംഹരിക്കാം. സമരിയാക്കാരി സ്ത്രീയോട് അവിടുന്ന് പറഞ്ഞു: "സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്. എന്നാല്‍, യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്"(യോഹ: 4; 21-24). ഇത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നര്‍ക്കു മാത്രം ബാധകമായ വിഷയമാണ്. ഈ ആത്മാവിനോട് എതിര്‍ത്തുനില്‍ക്കുന്നവര്‍ ഇത്തരം പ്രാര്‍ത്ഥനകളെ പരിഹസിക്കാറുണ്ട്. ആദിമസഭയില്‍ ഈ പ്രാര്‍ത്ഥനയായിരുന്നു എന്നത് വചനവിരോധികള്‍ക്കു ഗ്രഹിക്കാന്‍ പ്രയാസമാണ്. കരിസ്മാറ്റിക് പ്രാര്‍ത്ഥനകളെ കല്‍ദായവാദികളും സുറിയാനികളും ഒന്നുപോലെ എതിര്‍ക്കുന്നതും ആത്മാവില്‍ സ്നാനം സ്വീകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ്!

രക്ഷ യഹൂദരില്‍ നിന്നാണെന്നു കേള്‍ക്കുന്നത് ഇസ്മായേലിന്റെയും ഏസാവിന്റെയും മക്കള്‍ക്കു ദഹിക്കില്ല. അതുകൊണ്ടുതന്നെ, വിജാതിയ പ്രാര്‍ത്ഥനാരീതികള്‍ ഇവര്‍ പരീക്ഷിക്കുന്നു! സൂര്യനമസ്കാരം കഴിഞ്ഞു ബാക്കിയുള്ള സമയം മുഴുവന്‍ റോമന്‍ കത്തോലിക്കാസഭയുടെ ആസ്ഥാനമായ റോമിലേക്കു നോക്കിയിരിക്കുകയാണ് ഇവര്‍! ആധുനിക ബാബിലോണ്‍ റോമാണെന്ന ഇവരുടെ അബദ്ധധാരണയാണ് ഇതിനു കാരണം. സകല കത്തോലിക്കാവിരുദ്ധരും ഒന്നുപോലെ സ്വപ്നം കാണുന്നത് റോമിന്റെ പതനമാണ്! ഭൂപടം എടുത്തു പരിശോധിക്കുന്നവര്‍ക്ക് ബാബിലോണ്‍ എന്നത് പൗരസ്ത്യസഭയുടെ ഭാഗമാണെന്നു കാണാന്‍ കഴിയും. ശിഥിലമായിക്കിടക്കുന്ന പൗരസ്ത്യസഭയുടെ പൂര്‍ണ്ണ നാശത്തെയാണ് വചനം ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നത്: "അവന്‍ ശക്തമായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭല്‍സവുമായ സകല പക്ഷികളുടെയും താവളവുമായി"(വെളി: 18; 2). ബാബിലോണ്‍ എന്നത് ഇന്നത്തെ ഇറാക്കാണെന്നും അവിടെനിന്നാണ് കല്‍ദായം ഉടലെടുത്തതെന്നും നമുക്കറിയാം. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന സഭ പൗരസ്ത്യസഭയാണെന്ന് അറിയാത്തവര്‍ ആരാണുള്ളത്! ഈ വചനത്തില്‍ പറയുന്ന മ്ലേച്ഛതകള്‍ മുഴുവന്‍ അലങ്കാരമായി ചുമക്കുന്ന ജനത ഏതാണെന്നും തിരിച്ചറിയാത്തവര്‍ കല്‍ദായവാദികള്‍ മാത്രമായിരിക്കും!  

റോമന്‍ കത്തോലിക്കാസഭയുടെ വിരോധികള്‍ പൊതുവായി തിരഞ്ഞെടുത്തിരിക്കുന്ന കിഴക്കുനോക്കി പ്രാര്‍ത്ഥനയെ മഹത്വവത്ക്കരിക്കുകയും, കത്തോലിക്കാസഭയുടെ പാവനമായ പ്രാര്‍ത്ഥനകളെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന കല്‍ദായ-സുറിയാനി റീത്തുകള്‍ ശത്രുപക്ഷത്താണു നിലയുറപ്പിച്ചിരിക്കുന്നത്. ബാബിലോണില്‍നിന്നും അസ്സീറിയായില്‍നിന്നും തോളിലേറ്റിയ ഈ മാലിന്യങ്ങള്‍ തങ്ങളുടെ നാശത്തിനു കാരണമാക്കിയതുപോലെ കത്തോലിക്കാസഭയെ ഒന്നടങ്കം നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്പിലേക്കു കയറ്റി അയയ്ക്കുകയാണ്! യോഗയെന്ന പേരില്‍ ഇവര്‍ വിപണനം നടത്തുന്ന പൈശാചിക ആരാധന റോമന്‍സഭയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കല്‍ദായവാദികള്‍ സഭയില്‍ പ്രചരിപ്പിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ഉരുത്തിരിഞ്ഞ പൈശാചികതയുടെ പിന്നില്‍ പൗരസ്ത്യസഭകളുടെ രഹസ്യ അജണ്ടയായിരുന്നു! വിജാതിയതയെ പൈശാചികമാണെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബൈബിളിനോടുള്ള അസഹിഷ്ണുതയാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന നാലാംകിട പുസ്തകത്തിന്റെ രചനയ്ക്ക് ഇവറ്റകളെ പ്രേരിപ്പിച്ചത്.

ക്രൂശിതരൂപത്തിനു പകരം 'ക്ലാവര്‍' കുരിശും ശിവലിംഗവും!

രക്ഷകനായ യേഹ്ശുവായുടെ കുരിശിലെ ബലിയെക്കുറിച്ചുള്ള ഓര്‍മ്മപോലും സാത്താനെ ഭയപ്പെടുത്തുന്നു. അതിനാല്‍, ആറാം നൂറ്റാണ്ടില്‍ അവന്റെ സന്തതിയായ ഒരു പൗരസ്ത്യ പാതിരിയിലൂടെ ഇസ്ലാംമതത്തിനു രൂപം നല്‍കുകയും കുരിശുമരണത്തെ നിഷേധിച്ചുകൊണ്ട് പ്രചരണമാരംഭിക്കുകയും ചെയ്തു. ഈ പാതിരിയെ തന്ത്രത്തില്‍ വധിച്ച്‌, മുഹമ്മദ്‌ എന്ന ദുഷ്ടന്‍ ഈ മതത്തിന്റെ പ്രവാചകനായി സ്വയം പ്രഖ്യാപനം നടത്തി. ഇവന്‍റെ ഭാര്യയുടെ അമ്മാവനായിരുന്ന പൗരസ്ത്യ പാതിരിയെക്കുറിച്ച് മനോവ മുന്‍പ് വിവരിച്ചിട്ടുള്ളതിനാല്‍ ഇനിയുമൊരു വിവരണം അനാവശ്യമായിരിക്കും. ആയതിനാല്‍, വിഷയത്തിലേക്കു നേരിട്ടു പ്രവേശിക്കുകയാണ്.

ക്രൂശിക്കപ്പെട്ട യേഹ്ശുവായുടെ രൂപം കാണുന്നതുപോലും അസഹനീയമായതിനാല്‍, ക്രൂശിതരൂപം ഭൂമുഖത്തുനിന്നു നീക്കംചെയ്യാന്‍ പലപ്പോഴായി പലപല സംവീധാനങ്ങള്‍ സാത്താന്‍ ഉപയോഗിച്ചു. മുഹമ്മദിനുശേഷം പ്രൊട്ടസ്റ്റന്റുകളെയും പെന്തക്കോസ്തുകാരെയും ഇവന്‍ പ്രയോഗിച്ചിട്ടും ക്രൂശിതരൂപത്തെ നീക്കംചെയ്യാന്‍ ഇവനു കഴിഞ്ഞില്ല! ക്രൂശിതരൂപത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഏക ക്രൈസ്തവസഭ റോമന്‍ കത്തോലിക്കാസഭ ആയതിനാല്‍, അവന്‍ ഏറ്റവും വെറുക്കുന്നത് ഈ സഭയെയാണ്! കത്തോലിക്കാസഭയോടുള്ള ഇവന്റെ പകയ്ക്കു വേറെയും കാരണമുണ്ട്. ക്രൂശിതരൂപത്തെ സംബന്ധിക്കുന്ന വിഷയത്തില്‍നിന്നു വ്യതിചലിക്കാന്‍ കഴിയാത്തതുകൊണ്ട് ആ കാരണങ്ങള്‍ മറ്റൊരവസരത്തില്‍ വിവരിക്കാന്‍ ശ്രമിക്കാം. കത്തോലിക്കാസഭയിലെ ക്രൂശിതരൂപത്തിനെതിരെ ഈ സഭയ്ക്കുള്ളില്‍ കടന്നുകൂടിയ ചില പാഷാണ്ഡറീത്തുകള്‍ കാലങ്ങളായി അണിയറ നീക്കങ്ങള്‍ നടത്തുന്നുവെങ്കിലും ആഗ്രഹിച്ച വിധത്തിലുള്ള ഫലം കണ്ടിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ക്രിസ്തു തോളില്‍ വഹിച്ചതോ ജീവന്‍ ബലിയര്‍പ്പിച്ചതോ ആയ കുരിശാണോ ഇവരിന്നു ചുമന്നുനടക്കുന്ന 'ക്ലാവര്‍' കുരിശ് എന്നുള്ള അന്വേഷണമാണ് ഇവിടെ ആവശ്യം. അതിന് കുരിശിനെക്കുറിച്ചുള്ള ചെറിയൊരു വിവരണം ആവശ്യമാണ്‌.

വിവിധ തരത്തില്‍പ്പെട്ട കുരിശുകള്‍ നാം കണ്ടിട്ടുണ്ട്. പലതരം അലങ്കാരപ്പണികള്‍ നടത്തിയ കുരിശുകളും ഇക്കൂട്ടത്തില്‍പ്പെടും. അവയെക്കുറിച്ചൊന്നും വിവരിക്കാന്‍ മനോവ ഇവിടെ ഉദ്യമിക്കുന്നില്ല. കാരണം, വിവിധതരം കുരിശുകള്‍ എന്നു മനോവ സൂചിപ്പിച്ചത് അവയിലെ അലങ്കാരപ്പണികളെയല്ല; മറിച്ച്, അവയുടെ ആകൃതിയെയാണ്! യേഹ്ശുവാ തന്റെ ശരീരം ബലിയായി സമര്‍പ്പിച്ചത് കുരിശിലായിരുന്നുവെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഓരോ ക്രൈസ്തവരും. അതുപോലെതന്നെ, അവിടുത്തെ അപ്പസ്തോലന്മാരായ പത്രോസും അവന്റെ സഹോദരന്‍ അന്ത്രയോസും വധിക്കപ്പെട്ടത് കുരിശിലായിരുന്നുവെന്നും അറിയാത്തവര്‍ കുറവായിരിക്കും. ബൈബിളില്‍ ഇക്കാര്യം വ്യക്തമാക്കാത്തതുകൊണ്ട് ചില സഭക്കാര്‍ വിശ്വസിക്കാന്‍ സാധ്യത കുറവാണെങ്കിലും അവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം! യേഹ്ശുവായുടെ കുരിശും അപ്പസ്തോലന്മാരായ കേപ്പാ, അന്ത്രയോസ് എന്നിവരുടെ കുരിശുകളും വ്യത്യസ്ഥങ്ങളായിരുന്നുവെന്നു നാം അറിഞ്ഞിരിക്കണം.

കേപ്പായെതലകീഴായ കുരിശിലും അന്ത്രയോസിനെ 'എക്സ്'(x) ആകൃതിയിലുള്ള കുരിശിലുമായിരുന്നു തൂക്കിയത്‌! റെയില്‍വേ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഗുണനചിഹ്നത്തിനു അന്ത്രയോസ് കുരിശ്(st.andrew's cross) എന്നു വിളിക്കപ്പെടാന്‍ കാരണവും ഇതുതന്നെ! യേഹ്ശുവായുമായും അവിടുത്തെ അപ്പസ്തോലന്മാരുമായും ബന്ധപ്പെട്ട് ഇത്തരത്തില്‍ മൂന്നുവിധത്തിലുള്ള കുരിശുകളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അന്നത്തെക്കാലത്ത് സാധാരണയായി കുറ്റവാളികളെ ക്രൂശിക്കാന്‍ തിരഞ്ഞെടുക്കുന്നത് യേഹ്ശുവായെ തറച്ച കുരിശിന്റെ മാതൃകയിലുള്ളവയായിരുന്നു. അതിനാല്‍ത്തന്നെ, കുരിശിന്റെ യഥാര്‍ത്ഥ മാതൃകയും ഇതുതന്നെ! അതായത്, രണ്ടു മരക്കഷണങ്ങളോ ദണ്ഡുകളോ ഏതെങ്കിലും വിധത്തില്‍ ചേര്‍ത്തുവച്ചാല്‍ യഥാര്‍ത്ഥ കുരിശാകുന്നില്ല. അതിനു കൃത്യവും വ്യക്തവുമായ കണക്കുകളുണ്ട്. സ്തംഭമായി നിര്‍ത്തുന്ന(നാട്ടി നിര്‍ത്തുന്ന) ഭാഗത്തിന്റെ മൂന്നില്‍ രണ്ടുഭാഗം വലിപ്പമാണ് ലംബമായി ഉറപ്പിക്കുന്ന മരക്കഷണത്തിന് ഉണ്ടാകാന്‍ പാടുള്ളു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉടലിനെ വഹിക്കുന്ന സ്തംഭത്തിന് മൂന്നു മീറ്റര്‍ നീളമുണ്ടെങ്കില്‍, കരങ്ങളെ വഹിക്കുന്ന ഭാഗത്തിനു രണ്ടു മീറ്റര്‍ നീളമായിരിക്കും ഉണ്ടാവുക! സ്തംഭമായി നിര്‍ത്തിയിരിക്കുന്ന മരക്കുറ്റിയുടെ ഉയരം മൂന്നായി ഭാഗിച്ചാല്‍, മുകളില്‍നിന്ന് ഒരുഭാഗം അവസാനിക്കുന്നിടത്ത് ലംബമായി ഉറപ്പിക്കേണ്ട ദണ്ഡു ഘടിപ്പിക്കും. ലംബമായി ബന്ധിച്ചിട്ടുള്ള ദണ്ഡിന്റെ ഇരുവശങ്ങളിലേക്കും തള്ളിനില്‍ക്കുന്ന നീളവും മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന നീളവും തുല്യമായിരിക്കും. താഴോട്ടുള്ള ഭാഗത്തിന്റെ അളവും ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ മൊത്തം നീളവും തുല്യമായിരിക്കും. ഇതാണ് യേഹ്ശുവാ വഹിച്ചതും യേഹ്ശുവായെ വഹിച്ചതുമായ കുരിശ്!

യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മറ്റേതെങ്കിലും ആകൃതിയില്‍ കുരിശുകള്‍ നിര്‍മ്മിച്ചാല്‍, അവയൊന്നും യേഹ്ശുവായെ പ്രതിനിധീകരിക്കുന്ന കുരിശാകും എന്നു കരുതരുത്! കാരണം, ഓരോന്നും വ്യത്യസ്ഥമായ ആശയങ്ങളെയാണ് ധ്വനിപ്പിക്കുന്നത്. കല്‍ദായ മെത്രാന്മാരുടെ അംശവടിയിലുള്ളതും 'ക്ലാവര്‍' ഘടിപ്പിച്ചതുമായ കുരിശ് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന വാദം തികച്ചും നിരര്‍ത്ഥകമാകുന്നു. കാരണം, ഈ കുരിശിന്റെ സ്തംഭവും ലംബവും ഒരേ വലിപ്പത്തില്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ, അധികചിഹ്നം(+) മാത്രമായി ഇതിനെ പരിഗണിച്ചാല്‍ മതി! കൂട്ടല്‍ചിഹ്നം കാണുമ്പോള്‍ അതിനെ കുരിശായി കണ്ട് ആരെങ്കിലും ആദരിക്കാറുണ്ടോ? ഇത്തരത്തിലുള്ള കുരിശ് മനുഷ്യരെ ക്രൂശിക്കാന്‍ ഉപയോഗിക്കാറില്ല. പിശാചിന് ഈ കുരിശു കാണുമ്പോള്‍, യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാകാറുമില്ല! ഇക്കാരണത്താലാണ് 'ഫ്രീമേസണ്‍സംഘം' ഈ കുരിശിനുവേണ്ടി മുറവിളികൂട്ടുന്നതും! ഈ കുരിശിന്റെ ഉറവിടം തോമാശ്ലീഹായില്‍ ആരോപിക്കുന്നത് ഇവരുടെ കൗശലത്തിന്റെ ഭാഗമാണ്. യിസ്രായേല്‍ ഗോത്രത്തിലെ യെഹൂദരില്‍നിന്നു വന്ന, ഈ അപ്പസ്തോലനെ കല്‍ദായനാക്കാനുള്ള ശ്രമവും ഈ അജണ്ടയുടെ ഭാഗംതന്നെ!

അപ്പസ്തോലനായ തോമസ്‌ ഒരു കല്‍ദായനല്ലെന്നു മാത്രമല്ല; മാര്‍ത്തോമാ കുരിശിന് ഈ അപ്പസ്തോലനുമായി യാതൊരു ബന്ധവുമില്ല. ഈ കുരിശിന്റെ ഉടമയായ തോമാ മറ്റൊരു തോമായാണണെന്ന സത്യം പലര്‍ക്കും അറിയില്ല! ഈ അജ്ഞത വേണ്ടവിധം ഉപയോഗിക്കുന്നതില്‍, കല്‍ദായ-ഫ്രീമേസണ്‍ സംഘം താത്ക്കാലികമായെങ്കിലും വിജയിച്ചു.

ഇറാനില്‍ ജനിച്ച് അവിടെത്തന്നെ മണ്ണടിഞ്ഞുപോയ മാനിക്കയിന്‍ തോമാ എന്ന കല്‍ദായന്‍ എങ്ങനെയാണ് മാര്‍ത്തോമാ ആയതെന്ന് വിശ്വാസികള്‍ ചിന്തിച്ചിട്ടുണ്ടോ? ഇയാളെക്കൂടാതെ മറ്റൊരു തോമാകൂടി കല്‍ദായര്‍ക്കുണ്ട്. കൂനന്‍കുരിശു സത്യത്തിനുശേഷം മെത്രാനില്ലാതെ അലഞ്ഞുതിരിഞ്ഞപ്പോള്‍, സുറിയാനികളുടെ നേതാവായ തോമാ കത്തനാരെ മെത്രാനാക്കിയതു ചരിത്രത്തില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. മെത്രാപ്പോലീത്തയാണെന്നു സ്വയം പരിചയപ്പെടുത്തി വന്ന അബ്ദുള്‍ജലീലാണ് ഇയാള്‍ക്കു കൈവയ്പ്പു നല്‍കിയത്! ഇയാള്‍ പിന്നീടു മാര്‍ത്തോമാ എന്നപേരില്‍ അറിയപ്പെട്ടു! ഈ രണ്ടു തോമാമാരാണ് 'ക്ലാവര്‍'കുരിശിന്റെ വക്താക്കള്‍! പവ്വത്തില്‍ മെത്രാന്‍ അദ്ദേഹത്തിന്റെ 'കുരിശുശാസ്ത്ര'ത്തില്‍ നല്‍കുന്ന വിവരണം വിചിത്രവും രസകരവും അതോടൊപ്പം പൈശാചികവുമാണ്‌! ഉത്ഥിതനായ യേഹ്ശുവായുടെ കുരിശെന്നാണ് ഈ വിവാദ കുരിശിനു പവ്വത്തിലും സംഘവും നല്‍കുന്ന വിശദ്ദീകരണങ്ങളില്‍ ഒന്ന്! ഈ സംഘത്തോട് മനോവ ഒന്നു ചോദിക്കട്ടെ: 'യേഹ്ശുവാ ഉത്ഥാനം ചെയ്തത് കുരിശില്‍നിന്നോ കല്ലറയില്‍നിന്നോ?' കത്തോലിക്കാ വിശ്വാസികള്‍ പരമ്പരാഗതമായി ഏറ്റുപറയുന്ന വിശ്വാസപ്രമാണം ഇങ്ങനെയാണ്: 'പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിക്കുകയും, കുരിശില്‍ തറയ്ക്കപ്പെട്ടു മരിക്കുകയും, കല്ലറയില്‍ അടക്കപ്പെടുകയും, കല്ലറയില്‍നിന്നു മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു....' ഈ വിശ്വാസം മുറുകെപ്പിടിക്കുന്ന വിശ്വാസിയോട് ഇത്തരം വചനനിഷേധങ്ങള്‍ പറയുമ്പോള്‍ മറ്റൊരു കാര്യംകൂടി ഓര്‍മ്മിക്കണം. കുരിശില്‍നിന്ന്‍ 'എസ്കേപ്പ്' ചെയ്ത ഒരു വ്യാജനെ ഖുറാന്‍ പരിചയപ്പെടുത്തുന്നുണ്ട്! ഇന്നത്തെ കല്‍ദായരുടെ പൂര്‍വ്വീകനാണ് ഈ 'വ്യാജക്രിസ്തു'വിന്റെ ശില്പി! അങ്ങനെയെങ്കില്‍ കല്‍ദായര്‍ ചുമന്നുനടക്കുന്ന ഈ കുരിശ് ഈസാനബിയുടേതാകാനും സാധ്യതയുണ്ട്!

ഇസ്ലാമും കല്‍ദായരും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ മറ്റൊരു തെളിവുകൂടിയാണിത്! എന്നിട്ടും എന്തുകൊണ്ടാണ് ഇസ്ലാമികരാജ്യങ്ങളില്‍ കല്‍ദായക്രിസ്ത്യാനികള്‍ വധിക്കപ്പെടുന്നതെന്ന ചോദ്യമുയരാം. അതിനും മനോവ ഉത്തരം നല്‍കാം: സാത്താന്‍ കൊലപാതകിയായതിനാല്‍, ഇസ്ലാമിനു കൊലപാതകത്തില്‍നിന്നു വിരമിക്കാന്‍ കഴിയുകയില്ല! മറ്റു മതക്കാരെ കിട്ടുന്നില്ലെങ്കില്‍, ചേരിതിരിഞ്ഞു പരസ്പരം കൊല്ലുന്നത് നാം കാണുന്നുണ്ടല്ലോ! ഇതുതന്നെയാണ് ഈ ചോദ്യത്തിനുള്ള മനോവയുടെ ഉത്തരവും!

ക്രൂരന്മാരായ കുറ്റവാളികളെ കുരിശില്‍ തറച്ചു കൊല്ലുമ്പോള്‍, അവരുടെ കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിത്തിന്നുന്ന പതിവുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കല്‍ദായകുരിശിനു മുകളില്‍ ഒരു കഴുകനെയും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്! ഈ കഴുകനെക്കുറിച്ചും പവ്വത്തിലിന്റെ ശാസ്ത്രം വിചിത്രമായ വിവരണം നല്‍കിയിട്ടുണ്ട്. യേഹ്ശുവായെ ഉയിര്‍പ്പിച്ചത് പരിശുദ്ധാത്മാവാണെന്നും അതിനെ അനുസ്മരിപ്പിക്കുന്ന പ്രാവിനെയാണ് കുരിശിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നുമാണ് ഇവരുടെ 'ദൈവശാസ്ത്രം'! ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി മനോവ പറയുന്നു: "യേഹ്ശുവാ ഉത്ഥിതനായത് കുരിശില്‍നിന്നല്ല; കല്ലറയില്‍നിന്നാണ്. മാത്രവുമല്ല, അവിടുത്തെ ഉയിര്‍പ്പിച്ചത് പിതാവായ ദൈവമാണ്; പരിശുദ്ധാത്മാവല്ല!' വചനം ഇങ്ങനെ പഠിപ്പിക്കുന്നു: "ആകയാല്‍, യേഹ്ശുവാ ദൈവമാണ് എന്ന്‍ അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമാ: 10; 9). പരിശുദ്ധാത്മാവാണ് യേഹ്ശുവായെ ഉയിര്‍പ്പിച്ചതെന്നു വാദിക്കുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വചനം സൂക്ഷമമായി വായിച്ചാല്‍, അതില്‍ത്തന്നെ അവരുടെ വിവരക്കേട് വ്യക്തമാകും. ഇതാണ് ആ വചനം: "യേഹ്ശുവായെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേഹ്ശുവാ മ്ശിഹായെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനംചെയ്യും"(റോമാ: 8; 11). യേഹ്ശുവായെ ഉയിര്‍പ്പിച്ചവന്റെ ആത്മാവ് എന്നുപറഞ്ഞാല്‍, ഉയിര്‍പ്പിച്ചത് ആത്മാവാണെന്നു മനസ്സിലാക്കേണ്ടതുണ്ടോ? മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, യേഹ്ശുവായെ ഉയിര്‍പ്പിക്കാന്‍ ആത്മാവിനു പറന്നിറങ്ങേണ്ട  ആവശ്യമില്ല; കാരണം, പരിശുദ്ധാത്മാവ് യേഹ്ശുവായോടുകൂടെ എല്ലായ്പ്പോഴും ഉണ്ട്!

യേഹ്ശുവായെ ഉയിര്‍പ്പിച്ചത് ആരായിരുന്നുവെന്നു വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനങ്ങള്‍ നോക്കുക: "ആ യേഹ്ശുവായെ ദൈവം ഉയിര്‍പ്പിച്ചു"(അപ്പ. പ്രവര്‍: 2; 31). "നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേഹ്ശുവായെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി"(അപ്പ. പ്രവര്‍: 5; 30, 31). "നിങ്ങള്‍ കുരിശില്‍ തറച്ചുകൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത യേഹ്ശുവാ മ്ശിഹായുടെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖംപ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്"(അപ്പ. പ്രവര്‍: 4; 10).

പരിശുദ്ധാത്മാവിന്റെ സ്ഥിരരൂപമായി പ്രാവിനെ പരിഗണിക്കുന്നതും അജ്ഞതയുടെ പരിണിതഫലമാണെന്നു പറയാതെവയ്യാ! ജോര്‍ദ്ദാനിലെ ജ്ഞാനസ്നാന വേളയില്‍ മാത്രമാണ് ആത്മാവ് പ്രാവിന്റെ രൂപത്തില്‍ വന്നത്. സെഹിയോന്‍ മാളികയില്‍ അഗ്നിനാളങ്ങളായി ആത്മാവ് എഴുന്നള്ളിവന്നത് നാം വായിക്കുന്നുണ്ട്. എന്നാല്‍, കുരിശില്‍ കിടക്കുന്ന യേഹ്ശുവായെ ഉയിര്‍പ്പിക്കാന്‍ പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവു വന്നുവെന്ന വാദം, ദൈവവചനത്തിനു വിരുദ്ധവും ദുരൂഹവുമാണ്! ക്രൂശിക്കപ്പെടുന്ന കുറ്റവാളികളുടെ കണ്ണുകള്‍ കൊത്തിപ്പറിക്കാന്‍ കഴുകന്മാര്‍ വരുമെങ്കിലും യേഹ്ശുവായെ സമീപിക്കാന്‍ ഒരു ജീവിയും മുതിര്‍ന്നില്ല. കാരണം, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തങ്ങളുടെ സൃഷ്ടാവിനെ അറിയാം! വചനം ശ്രദ്ധിക്കുക: "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല"(ഏശയ്യാ: 1; 3). അതിനാല്‍, കഴുകന്‍ ആര്‍ത്തിയോടെ പറന്നിറങ്ങിയത് യേഹ്ശുവായുടെ കുരിശിലേക്കല്ല!

നമ്മുടെ ആദ്ധ്യാത്മികപിതാവായ തോമാശ്ലീഹായെ ഈ വിവാദകുരിശു പിടിപ്പിക്കാനുള്ള 'ഫ്രീമേസണ്‍ സംഘ'ത്തിന്റെ കുടിലത നാം തിരിച്ചറിയണം. തോമാശ്ലീഹായുടെ പേരില്‍ ഒരു കുരിശും നിലവിലില്ല. ഈ വിശുദ്ധന്‍ ഇന്ത്യയില്‍ വന്നത് കുരിശു കച്ചവടം നടത്താനായിരുന്നില്ല! കുരിശില്‍ മരിച്ചവനും കല്ലറയില്‍നിന്ന്‍ ഉത്ഥാനം ചെയ്തവനുമായ മിശിഹായെ പ്രഘോഷിക്കാനായിരുന്നു അപ്പസ്തോലന്‍ വന്നത്. ഓരോ അപ്പസ്തോലന്മാരും രക്തസാക്ഷിത്വം വരിച്ച ആയുധത്താലാണ് സഭ പരിചയപ്പെടുത്തുന്നത്. അവരുടെ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഈ ആയുധങ്ങള്‍ അവരുടെ കൈകളില്‍ ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഗദകൊണ്ടുള്ള പ്രഹരമേറ്റ്‌ വധിക്കപ്പെട്ട യൂദാശ്ലീഹായുടെ കൈകളില്‍ അതു ചിത്രീകരിച്ചിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ കുരിശെന്നും അന്ത്രയോസിന്റെ കുരിശെന്നും അറിയപ്പെടുന്ന പ്രതീകങ്ങളെ നാം മുന്‍പു മനസ്സിലാക്കി. അതുപോലെ, തോമാശ്ലീഹായെ ചിത്രീകരിക്കുന്നത്, ആ അപ്പസ്തോലനെ വധിച്ച കുന്തത്തോടൊപ്പമാണെന്നു നമുക്കറിയാം. പിന്നെ എങ്ങനെയാണ് തോമാശ്ലീഹായുടെ പേരില്‍ ഒരു കുരിശു വന്നത്? അതുകൊണ്ട്, ഇവര്‍ പറയുന്ന മാര്‍ത്തോമാ നമ്മുടെ തോമാശ്ലീഹായല്ല! ഒന്നുകില്‍, മാനിക്കെയ്ന്‍ തോമായോ, അല്ലെങ്കില്‍ കൂനന്‍കുരിശു തോമായോ ആയിരിക്കാം ഈ കുരിശിന്റെ ഉസ്താദ്! അതുകൊണ്ടുതന്നെ, ഈ കഴുകന്‍ കുരിശ് ശിവന്റെ ലിംഗത്തിനുമുകളിലോ പാര്‍വ്വതിയുടെ ഗുഹ്യഭാഗത്തോ സ്ഥാപിച്ചാല്‍ വിശ്വാസികള്‍ വേദനിക്കേണ്ടതില്ല; അര്‍ഹിക്കുന്ന സ്ഥലത്തുതന്നെ ഇരിക്കുന്നുവെന്നു കരുതിയാല്‍ മതി! എന്നാല്‍, ശിവന്റെയും പാര്‍വ്വതിയുടെയും രതിവൈകൃതങ്ങളെ ക്ലാവര്‍ കുരിശോടുകൂടെ അള്‍ത്താരയില്‍ സ്ഥാപിക്കുന്ന അവസ്ഥയെ ചെറുക്കുക തന്നെവേണം!

കല്‍ദായ വാദികള്‍ക്കു താമരയോടുള്ള പ്രണയവും ക്ലാവര്‍കുരിശില്‍ കാണാം. തോമാശ്ലീഹാ ഇങ്ങനെയൊരു അബദ്ധം കാണിക്കുമെന്ന് ആരും കരുതേണ്ടതില്ല. കാരണം, താമരയെക്കുറിച്ചു ബൈബിളില്‍ ഒരിടത്തു മാത്രമേ എഴുതിയിട്ടുള്ളൂ. ഇസ്രായേലില്‍ എവിടെയുമില്ലാത്ത ഈ ചെടിയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് പിശാചുമായി ബന്ധപ്പെടുത്തിയാണ്. ആ വചനം നോക്കുക: "താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. താമര അവനു തണല്‍ നല്‍കുന്നു"(ജോബ്‌: 40; 21, 22).

ജോബിന്റെ പുസ്തകത്തില്‍, താമരയുടെ തണലില്‍ കിടക്കുന്ന നീര്‍ക്കുതിരയെ പിശാചിന്റെ പ്രതീകമായിട്ടാണു വിവരിച്ചിരിക്കുന്നത്! ഈ വചനം പൂര്‍ണ്ണമായി വായിക്കുന്നവര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിയും. അതിനെക്കുറിച്ചുള്ള വിവരണത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: "അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്‌; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ"(ജോബ്‌: 40; 19). ദൈവം സൃഷ്ടിച്ചവയില്‍ ആദ്യത്തേതു മാലാഖാമാരായിരുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചതിനെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെ: "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു"(ഉല്‍പത്തി:1;1). ദൈവത്തിന്റെ സൃഷ്ടികളില്‍ ആദ്യത്തേതു പ്രപഞ്ചവും അവസാനത്തേതു മനുഷ്യനുമായിരുന്നു. നീര്‍ക്കുതിരകള്‍ അടക്കമുള്ള മറ്റെല്ലാ ജീവജാലങ്ങളും ഇതിനിടയിലുള്ള ദിവസങ്ങളിലാണു സൃഷ്ടിക്കപ്പെട്ടത്! അങ്ങനെയെങ്കില്‍, ജോബിന്റെ പുസ്തകത്തില്‍ പറയപ്പെടുന്ന നീര്‍ക്കുതിര ഈ ഭൂമിയില്‍ കണ്ടുവരുന്ന നീര്‍ക്കുതിരയല്ല! ആ നീര്‍ക്കുതിര, സ്വര്‍ഗ്ഗത്തിലെ ആദ്യസൃഷ്ടികളായ മാലാഖാമാരുടെ കൂട്ടത്തില്‍നിന്ന് അധഃപതിച്ചു സാത്താന്മാരായിത്തീര്‍ന്നവരും,  പിന്നീടു ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവരുമാണ്! ഈ വചനം നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). അന്നു വലിച്ചെറിയപ്പെട്ട നക്ഷത്രങ്ങള്‍ പലപല ദേവന്മാരായി ഭൂമിയില്‍ ഇന്നു വിലസുകയാണ്! താമരയില്‍ ശയിക്കുന്നവന്‍ ഇന്ത്യയില്‍ വിരാജിക്കുന്നു! തുടര്‍ന്നുള്ള വചനം ഇങ്ങനെയാണ്: "നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്‍റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാതഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടു"ഏശയ്യാ: 14: 13-15). ഈ വിഭാഗമാണു പലപല പേരുകളില്‍ ആരാധിക്കപ്പെടുന്ന വിജാതിയരുടെ ദേവീദേവന്മാര്‍!

കല്‍ദായരും സുറിയാനികളും ഇസ്ലാമിനോടു മാത്രമല്ല അനുഭാവം പുലര്‍ത്തുന്നത്. കത്തോലിക്കാസഭയെ സാസ്കാരികതയുടെ പേരില്‍ വിജാതിയവത്കരിക്കുന്നതിന്‍റെ സൂത്രധാരകര്‍ ഇവരാണ്! ഒരുകാര്യം മനോവ ഉറപ്പിച്ചു പറയുന്നു: ഈസാനബി 'എസ്കേപ്പ്' ചെയ്തതും ശവംതീനി കഴുകന്‍ പറന്നിറങ്ങുന്നതും സാത്താന് തണല്‍ നല്‍കുന്ന താമരയില്‍ സ്ഥാപിച്ചതും അധികചിഹ്നത്തിന്റെ ആകൃതിയില്‍ ഉള്ളതുമായ കുരിശല്ല ക്രൈസ്തവരുടെ അടയാളം. ക്രൂശിതനായ യേഹ്ശുവായുടെ കുരിശിനെയാണ് ക്രിസ്ത്യാനി ഹൃദയത്തോടു ചേര്‍ത്തിരിക്കുന്നത്! അതു കാണുന്ന സാത്താന്‍ ഞെട്ടി വിറയ്ക്കുകയും ഭയന്നോടുകയും ചെയ്യും! ഈ വചനം ഓര്‍ക്കുക: "ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1കോറി: 1; 23). ക്രൂശിതരൂപം വഹിക്കുന്നവരെ കാണുമ്പോള്‍ ഭോഷന്മാരെന്നു വിളിക്കുന്നുവെങ്കില്‍, അവരില്‍ കുടികൊള്ളുന്നത് വിജാതിയതയുടെ ആത്മാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇസ്ലാമിന്റെയും കല്‍ദായരുടെയും മുഴുവന്‍ വിജാതിയരുടെയും ശത്രു ക്രൂശിക്കപ്പെട്ട ക്രിസ്തുവാണ്‌! ഇതുതന്നെയാണ്, ക്ലാവര്‍ കുരിശിനോടുള്ള കല്‍ദായരുടെ പ്രണയത്തിന് ആധാരവും! 

പരിശുദ്ധവും പരിപാവനവുമായ ബലിപീഠത്തില്‍ ഇതുപോലൊരു പാഷാണ്ഡത പ്രതിഷ്ഠിക്കുന്നത് തികച്ചും നിന്ദ്യമാണ്! ദിവ്യസക്രാരിയെ പ്രഥമസ്ഥാനത്തുനിന്നു നീക്കി, ഈ മ്ലേച്ഛത അവിടെ പ്രതിഷ്ഠിക്കുവാനുള്ള തീരുമാനം സാത്താന്റെ അന്ത്യകാല പ്രവര്‍ത്തികളില്‍ ഒന്നാകുന്നു! വചനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: "അവന്റെ സൈന്യം വന്ന്‍ ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍: 11; 31). ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കുന്ന കല്‍ദായര്‍, അടുത്തപടിയായി ബലിയര്‍പ്പണത്തെ കടന്നുപിടിക്കും. അതിനുള്ള തയ്യാറെടുപ്പുകളും അണിയറയില്‍ നടക്കുന്നുണ്ട്! ഇവരുടെ ഇണക്കിളിയായ ഓര്‍ത്തഡോക്സ് വിഭാഗം അതിനുള്ള പരിശ്രമത്തിലാണ്! കടമാറ്റത്തു കത്തനാരുടെ ആത്മാവു ബാധിച്ച ഒരു പാതിരി ഇന്റെര്‍നെറ്റിലൂടെ പരിശുദ്ധ കുര്‍ബാനയ്ക്കെതിരായ കൊലവിളി നടത്തുന്നത് ഇതുമായി കൂട്ടിവായിക്കണം!

ദിവ്യകാരുണ്യ ആരധനയ്ക്കെതിരെ സീറോമലബാര്‍സഭയില്‍ ആരംഭിച്ചിരിക്കുന്ന യുദ്ധത്തെക്കുറിച്ചു വിവരിക്കാന്‍ ഈ ലേഖനത്തില്‍ ശ്രമിക്കുന്നില്ല. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാല്‍, മറ്റൊരു ലേഖനം അതിനുവേണ്ടി തയ്യാറാക്കാന്‍ യേഹ്ശുവാ മനോവയെ ശക്തിപ്പെടുത്തട്ടെ!
തുടരും..!

ഈ ലേഖനത്തിന്റെ തുടര്‍ച്ച: 'കത്തോലിക്കാസഭ ദിവ്യകാരുണ്യ കേന്ദ്രീകൃതം!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7242 views

LOG IN

Lost your password?

SIGN UP

LOST PASSWORD