തോറ, ബൈബിള്‍, ഖുര്‍ആന്‍! സൃഷ്ടിയുടെ ക്രമമനുസരിച്ച് ഇങ്ങനെയാണ്. യഹൂദരുടെ നിയമപുസ്തകമായ തോറായില്‍നിന്നാണ് ബൈബിളിന്റെ ആരംഭം. യഹൂദപാരമ്പര്യം അനുസരിച്ച് പഴയനിയമ ഗ്രന്ഥങ്ങളെ തോറാ,നബിയിം, ക്-ത്തൂബിം എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്. മലയാളത്തില്‍ ഇത് യഥാക്രമം നിയമം, പ്രവാചകന്മാര്‍, ലിഖിതങ്ങള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉല്‍പ്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം, എന്നീ അഞ്ച് ഗ്രന്ഥങ്ങളാണ് 'തോറാ' അഥവാ നിയമം. മൂന്നായി തിരിക്കപ്പെട്ടിരിക്കുന്ന യഹൂദരുടെ വിശുദ്ധഗ്രന്ഥത്തെ അതേപടി ബൈബിളിലെ പഴയനിയമ ഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
യോഹ്ഷ്വ, ന്യായാധിപന്മാര്‍, ശമുയേലിന്റെ രണ്ടുപുസ്തകങ്ങളും, രാജാക്കന്മാരുടെ രണ്ടുപുസ്തകങ്ങളും മുന്‍കാല പ്രവാചകന്മാര്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. യേശൈയാഹ്, യിരെമിയാഹ്, യെസെക്കിയേല്‍, പന്ത്രണ്ടു ചെറിയ പ്രവാചകന്മാര്‍ ഇവയെ പില്‍കാല പ്രവാചന്മാരുടെ എന്ന ഗണത്തിലും തിരിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളും ചേര്‍ന്നതാണ് പ്രവചനകന്മാര്‍(നബിയിം).
'ഹെബ്രായകാനന്‍' അനുസരിച്ച് ശേഷിക്കുന്ന പതിനൊന്നു ഗ്രന്ഥങ്ങളാണ് 'ലിഖിതങ്ങള്‍' (ക്-ത്തൂബിം) എന്ന പേരിലറിയപ്പെടുന്നത്. ഇതിലുള്‍പ്പെടാത്ത കാനോനികഗ്രന്ഥങ്ങള്‍കൂടി കണക്കിലെടുത്ത് ക്രൈസ്തവര്‍ പഴയനിയമ ഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നു പൊതുവേ മൂന്നായി തിരിക്കുന്നു. ഇവിടെവരെ യെഹൂദരും ക്രൈസ്തവരുംതമ്മില്‍ വിശ്വാസങ്ങളില്‍ തര്‍ക്കമൊന്നുമില്ല.
യേഹ്ശുവായ്ക്കുശേഷം ഒന്നാംനൂറ്റാണ്ടിന്റെ അന്ത്യംവരെ ഇതിനെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് യെഹൂദരും ക്രൈസ്തവരും തങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്തിയത്. പിന്നീട് ക്രിസ്തുവര്‍ഷം 80 -100 കാലഘട്ടങ്ങളില്‍നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ച് ചില ഭാഗങ്ങള്‍ അപ്രാമാണികമായി യെഹൂദര്‍ തള്ളിക്കളഞ്ഞു. ഇതിന് യെഹൂദര്‍ പറയുന്ന വിശദീകരണം, ഹെബ്രായഭാഷയില്‍ രചിക്കപ്പെട്ടവയെ പ്രാമാണിക ഗ്രന്ഥങ്ങളായി പരിഗണിക്കുകയും ഗ്രീക്ക്- അരമായ ഭാഷകളിലുള്ളവയെ അപ്രാമാണികമായി അവഗണിക്കുന്നു എന്നുമാണ്.
യെഹൂദര്‍ തള്ളിക്കളഞ്ഞ വചനഭാഗങ്ങള്‍ യഥാര്‍ത്ഥ ക്രൈസ്തവര്‍ ഉപേക്ഷിച്ചില്ല. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആവിര്‍ഭവിച്ച സഭകള്‍ യെഹൂദരുടെ പ്രവര്‍ത്തിയെ അംഗീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്തു. കത്തോലിക്കസഭ മാത്രമാണ് ആരംഭംമുതലുള്ള ഗ്രന്ഥങ്ങളെ പൂര്‍ണ്ണമായി ആധികാരികഗ്രന്ഥങ്ങളായി വിശ്വസിച്ചുപോരുന്നത്. അതിനാല്‍, കത്തോലിക്കരുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളും മറ്റു ക്രൈസ്തവസഭകള്‍ അറുപത്തിയാറ് പുസ്തകങ്ങളുമാണുള്ളത്. യെഹൂദര്‍ തള്ളിക്കളഞ്ഞവ ക്രൈസ്തവരും തള്ളിക്കളയുക എന്നത് ദൈവത്തിനു സ്വീകാര്യമായിരുന്നുവെങ്കില്‍ ആദ്യം തള്ളേണ്ടത് യേഹ്ശുവായെ ആകുമായിരുന്നു! അതുകൊണ്ട്, യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്ന കാലത്ത് ഏതെല്ലാം പുസ്തകങ്ങളെ യെഹൂദര്‍ അംഗീകരിച്ചിരുന്നുവോ, അവയെല്ലാം അവിടുന്ന് സ്ഥാപിച്ച സഭയില്‍ ഇന്നുമുണ്ട്!
നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമാണ് യേഹ്ശുവാ. പ്രവചനങ്ങളുടെ വ്യാഖ്യാനങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത യഹൂദര്‍ യേഹ്ശുവായെ സ്വീകരിച്ചില്ല. എന്നാല്‍, തിരിച്ചറിഞ്ഞവര്‍ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. വിശുദ്ധ പൌലോസ് ഈ വിശ്വാസത്തെ സ്വീകരിക്കാത്ത യഹൂദ പണ്ഡിതനായിരുന്നുവെങ്കിലും പിന്നീട് സ്വീകരിക്കുകയും, തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷ്യം വഹിക്കുകയും ചെയ്തു. പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണെങ്കിലും യേഹ്ശുവായെ വധിക്കുന്നതില്‍ മുഖ്യസൂത്രധാരകരായിരുന്നു യഹൂദര്‍! അപ്പസ്തോലനായ പൌലോസ് പറയുന്നു: "എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെതന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രതകാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്വഴങ്ങിയില്ല. വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു" (റോമാ:10;3,4). യേഹ്ശുവാ അറിയിക്കുന്നത് ഇങ്ങനെയാണ്: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്" (മത്താ:5;17). യേഹ്ശുവായുടെ 'ഘാതകര്‍' അപ്രധാനമെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ വചനഭാഗങ്ങള്‍, അവരെ അനുകരിച്ച് തള്ളിക്കളയുന്ന ക്രൈസ്തവസഭകള്‍ പുനരാലോചന നടത്തണം.
കൂടാതെ, യേഹ്ശുവാ വെളിപ്പെടുത്തിയ ഈ വചനത്തില്‍ വലിയ ഒരു സത്യം മറനീക്കി പുറത്തുവന്നു. നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല അവിടുന്ന് വന്നിരിക്കുന്നതെന്ന പ്രഖ്യാപനം നാം ഗൗരവമായി കാണണം. ബൈബിള്‍ എന്നാല്‍ നിയമവും പ്രവചനവും മാത്രമല്ല, ചരിത്രവുംകൂടിയാണ്! ചരിത്രത്തെ അനേകം വ്യക്തികള്‍ വിവരിക്കുമ്പോള്‍ ആശയപരമായി വ്യതിയാനമില്ലാതെ ആവിഷ്ക്കാരത്തില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്! ഒരു സംഭവം നേരിട്ട് കണ്ടിട്ടുള്ള വ്യക്തികളില്‍ രണ്ടുപേര്‍, ആ സംഭവം വിവരിച്ചാല്‍, വിവരണത്തില്‍ മാറ്റം ഉണ്ടാവുകയും ആശയത്തില്‍ മാറ്റം ഉണ്ടാവാതിരിക്കുകയും വേണം! അതുകൊണ്ടാണ്, നിയമത്തിലും പ്രവചനത്തിലും വള്ളിയോ പുള്ളിയോ മാറ്റരുതെന്നു പറയുമ്പോള്‍ത്തന്നെ, ചരിത്രത്തിന്റെ കാര്യത്തില്‍ മൗനംപാലിക്കുന്നത്! അതുകൊണ്ട്, ചരിത്ര വിവരണത്തിലെ വ്യത്യാസം പരിഗണിക്കേണ്ടതില്ല. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍, സ്ഥലം, സാഹചര്യം എന്നിവയില്‍ മാറ്റമുണ്ടായാല്‍, ആ ചരിത്രത്തെ സത്യമായി പരിഗണിക്കാന്‍ പാടില്ല!
ഇസ്രായേല്‍ജനത വിമോചനവും രക്ഷയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വിമോചകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മുന്‍കൂട്ടി ദൈവം പ്രവാചകന്മാരിലൂടെ നല്‍കി. യഹൂദരും ക്രൈസ്തവരും ഒന്നുപോലെ അംഗീകരിക്കുന്ന പ്രവാചകര്‍ പ്രവചിച്ച എല്ലാ പ്രവചനങ്ങളും യേഹ്ശുവായില്‍ പൂര്‍ത്തിയാകുന്നുണ്ട്. എന്നാല്‍, ഈ ഭൂമിയില്‍ ഭരണം സ്ഥാപിക്കുന്ന ഒരു ഭരണാധികാരിയെയാണ് യഹൂദര്‍ പ്രതീക്ഷിച്ചത്. അതിനാല്‍തന്നെ, യേഹ്ശുവാ അവര്‍ക്ക് സ്വീകാര്യനായില്ല. യഹൂദര്‍ രക്ഷയെ തള്ളിക്കളഞ്ഞപ്പോള്‍ അത് സ്വീകരിച്ച വിജാതിയര്‍ക്ക് അനുഗ്രഹമായി മാറി. "ഇസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതിയര്‍ക്കു രക്ഷ ലഭിച്ചു"(റോമാ:11;11).
ഇപ്പോള്‍ യഹൂദര്‍ എന്തുകൊണ്ടാണ് യേഹ്ശുവായെ അംഗീകരിക്കാത്തത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; വിജാതിയരുടെ രക്ഷ! അപ്പസ്തോലന്‍ പറയുന്നു: "ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ:11;25,26).
ക്രിസ്തു -മ്ശിഹാ- വരുമെന്നും രക്ഷിക്കുമെന്നും വിശ്വസിക്കുന്ന യഹൂദര്‍ക്ക് യേഹ്ശുവായെ ക്രിസ്തുവായി അംഗീകരിക്കാന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടില്ല എന്നതാണ് അടിസ്ഥാനപരമായി യഹൂദരും ക്രൈസ്തവരും തമ്മിലുള്ള ഏകവ്യത്യാസം. യേഹ്ശുവായെ ക്രിസ്തുവായി അംഗീകരിക്കതെ ഒരുവനും രക്ഷപ്രാപിക്കാന്‍ കഴിയുകയില്ല. രക്ഷ വിദൂരത്തായിരുന്ന വിജാതിയന് ഇതുവഴി രക്ഷ സമീപത്തായിരിക്കുന്നു. യഹൂദരെല്ലാം യേഹ്ശുവായെ തള്ളിക്കളഞ്ഞുവെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, ആ ചിന്ത അബദ്ധമാണ്. എന്തെന്നാല്‍, യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് ആദ്യകാല ക്രിസ്ത്യാനികള്‍! അപ്പസ്തോലന്മാരെല്ലാവരും യഹൂദരായിരുന്നു. പത്രോസിന്റെ ആദ്യത്തെ പ്രസംഗം ശ്രവിച്ചു വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്ത മൂവായിരത്തോളം ആളുകള്‍ യഹൂദരായിരുന്നുവെന്നു മാത്രമല്ല, ആരംഭകാലത്ത് യഹൂദരോടു മാത്രമായിരുന്നു സുവിശേഷം അറിയിച്ചത്. അനേകം നിയമജ്ഞരും പുരോഹിതരും യഹൂദരില്‍നിന്നു ക്രിസ്തീയതയിലേക്ക് കടന്നുവന്നിട്ടുണ്ട്.
യേഹ്ശുവായെ രക്ഷകനായി അംഗീകരിച്ച് ഏറ്റുപറയാതെ ഒരുവനും രക്ഷയില്ല. ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും യേഹ്ശുവായിലൂടെയല്ലാതെ നിത്യജീവന്‍ പ്രാപിക്കുക അസാധ്യമാണ്. യേഹ്ശുവാ പറയുന്ന ചില വചനങ്ങള്‍ ശ്രദ്ധിക്കുക! "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയര്‍പ്പിക്കുകയും ചെയ്യും"(യോഹ:6;40). "പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സതം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്"(യോഹ:5;23,24). "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്"(യോഹ:3;36).
ഇത്രയും വചനങ്ങളില്‍നിന്നുതന്നെ യഥാര്‍ത്ഥ സത്യത്തെ അറിയണമെന്ന് ആഗ്രഹിക്കുന്ന ഏവര്‍ക്കും അതു സാധിക്കും.
ഖുറാനിലെ ഈസാനബി!
ക്രിസ്തുവിനുശേഷം ആറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട മതവിഭാഗമാണ് ഇസ്ലാംമതം. ഇവരുടെ മതഗ്രന്ഥമായ 'ഖുറാനി'ലും യേഹ്ശുവായെ സൂചിപ്പിക്കുന്നതിനായി ഒരു വ്യക്തിയെ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രമാണ് ഈസാനബി! ഇരുപത്തിയഞ്ച് ഇടങ്ങളില്‍ ഈസായെക്കുറിച്ചുള്ള വിവരണം കാണുന്നു. യേഹ്ശുവായുടെ കുട്ടിക്കാലം എന്ന് തോന്നിപ്പിക്കുന്നവിധത്തില്‍ ഈസായുടെ ശൈശവവും ബാല്യവും ഖുറാനില്‍ എഴുതിവയ്ക്കാന്‍ വളരെ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയും. ബൈബിളില്‍ യേഹ്ശുവായുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതലായി ഈസായെക്കുറിച്ചു ഖുറാനില്‍ വിവരണമുണ്ട്. യേഹ്ശുവാതന്നെയാണ് ഈസാ എന്ന് ധരിച്ചുവച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഖുറാനെ അംഗീകരിക്കാന്‍ ഇത് ധാരാളമാണ്! ഇതു തന്നെയാണ് ഇതിന്റെ സൃഷ്ടാക്കളുടെ ലക്ഷ്യവും. എന്നാല്‍, ബൈബിളിലെ യേഹ്ശുവായും ഖുറാനില്‍ പറയുന്ന ഈസാനബിയും രണ്ടു വ്യക്തികളാണെന്ന സത്യം ക്രിസ്ത്യാനികള്‍പ്പോലും തിരിച്ചറിയാത്തതാണ് സാത്താന്റെ വിജയം! ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ മനോവയുടെ താളുകളിലുണ്ട്!
ക്രിസ്തു അവിടെ അലെങ്കില്‍ ഇവിടെ എന്നൊക്കെ പറഞ്ഞുകൊണ്ട് മറ്റു വിജാതിയ ഗ്രന്ഥങ്ങളിലേക്ക് ദൈവമക്കളുടെ ശ്രദ്ധതിരിക്കുന്ന പ്രവണത ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, ബൈബിളില്‍ അല്ലാതെ മറ്റൊരു പുസ്തകത്തിലും യഥാര്‍ത്ഥ യേഹ്ശുവായെ കണ്ടെത്താന്‍ കഴിയില്ല! ഈ യാഥാര്‍ത്ഥ്യം യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ സാധിക്കും: "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്‍, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ:24;4,5). മറ്റൊരു വചനംകൂടി നോക്കുക: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ:24;23,24).
സര്‍വ്വശക്തനായ ദൈവം, തന്റെ ഏകജാതനായ യേഹ്ശുവായെ ഈ ഭൂമിയിലേക്ക് അയച്ചത് പ്രവാചക ദൗത്യവുമായിട്ടല്ല; പാപികളുടെ രക്ഷയ്ക്കുവേണ്ടി ബലിയായി തീരുവാനാണ്. ഈ സത്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് യേഹ്ശുവായെ പ്രസംഗിക്കുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. കുരിശുമരണവും ഉത്ഥാനവും നിഷേധിക്കുന്നത് ആരായിരുന്നാലും അവര്‍ മനുഷ്യരുടെയും ദൈവത്തിന്റെയും ശത്രുവാണ്. മനുഷ്യരെയും ദൈവത്തെയും തമ്മില്‍ ഒരുമിപ്പിക്കാന്‍വേണ്ടിയാണ് യേഹ്ശുവാ വന്നതെന്ന് അംഗീകരിക്കാത്തതും, ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും ഏറ്റുപറയാത്തതുമായ ഒരു പുസ്തകവും ദൈവത്തില്‍ നിന്നുള്ളതല്ല! ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഇത്തരം പുസ്തകങ്ങള്‍ വെറും കടലാസും മഷിയും മാത്രമാണ്. അത് കൈവശം വയ്ക്കുന്നതുപോലും ദൂരവ്യാപകമായ ദുരന്തം വരുത്തും. ദൈവത്തില്‍നിന്നും സത്യത്തില്‍നിന്നും മനുഷ്യരെ അകറ്റി, സാത്താന്റെ അടിമത്വത്തില്‍ തളച്ചിടുവാന്‍വേണ്ടി അവന്‍ ഒരുക്കിയ കെണിയാണിതെന്ന് വിളിച്ചു പറയാന്‍ ധൈര്യമില്ലാത്തവന്‍ ക്രിസ്ത്യാനിയല്ല!
യഥാര്‍ത്ഥ സത്യം മറച്ചുവച്ചുകൊണ്ട് യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും എഴുതി വച്ചാല്‍ ക്രൈസ്തവര്‍ അതിലെ കെണി മനസ്സിലാക്കണം. യേഹ്ശുവായുടെ കുരിശുമരണമാണ് സാത്താന്റെ തല തകര്‍ത്തത്. പറുദീസായില്‍വച്ച് ആദിമനുഷ്യന്‍ ചെയ്ത പാപംമൂലം മനുഷ്യരാശിക്കു വന്നുഭവിച്ച മരണത്തെ യേഹ്ശുവായുടെ ഉത്ഥാനത്തിലൂടെ അസാധുവാക്കി! യേഹ്ശുവായില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അന്ത്യവിധിദിവസം അവനെ ദൈവം ഉയിര്‍പ്പിക്കും! ഇസ്ലാംമതത്തിലൂടെ സാത്താന്‍ ഒരുക്കിയ കെണികളെക്കുറിച്ചു കൂടുതല്‍ അറിയണമെങ്കില്‍ 'ഇസ്ലാമിക സംവാദം' എന്ന ലിങ്ക് സന്ദര്‍ശിക്കുക!
വ്യാജം പറയുന്നത് ബൈബിളോ ഖുറാനോ'?
യേഹ്ശുവായെക്കുറിച്ച് എന്നതുപോലെ ചരിത്രത്തെക്കുറിച്ചും ബൈബിളില്‍നിന്നും തികച്ചും വിപരീതമായ വെളിപ്പെടുത്തലുകളാണ് ഖുറാനി'ലുള്ളത്. വളരെ പ്രാധാന്യമുള്ള ചരിത്രപരമായ പാരമ്പര്യങ്ങളിലെ ചില വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാം.
ക്രിസ്തുവിനും ആയിരത്തിയെണ്ണൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അബ്രാഹം. അബ്രാഹത്തിനുണ്ടായ മക്കളില്‍ രണ്ടുപേരെ ബൈബിളും തോറായും ഖുറാനും പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് സാറായുടെ ഈജിപ്തുകാരിയായ ദാസി 'ഹാഗാറില്‍' ജനിച്ച ഇസ്മായേലും, അബ്രാഹത്തിനു നൂറുവയസ്സുള്ളപ്പോള്‍, തന്റെ തൊണ്ണൂറുകാരി ഭാര്യ സാറായില്‍ ജനിച്ച ഇസഹാക്കും! ക്രൈസ്തവരും യഹൂദരും ഇത് പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ബൈബിളും, തോറായും ഈ വിശ്വാസത്തെ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നുമുണ്ട്.
അബ്രാഹത്തിന് വാഗ്ദാനപ്രകാരം ലഭിച്ച സന്തതിയായ ഇസഹാക്കിനെയാണ് ബലിയര്‍പ്പിക്കാനായി ദൈവം ആവശ്യപ്പെടുന്നതും, അതുപ്രകാരം ബലിയര്‍പ്പണത്തിനു തയ്യാറാകുന്നതും. എന്നാല്‍, ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇസ്മായേലാണ് വാഗ്ദത്ത സന്തതി. ക്രിസ്തുവിന്റെ രക്ഷാകരചരിത്രത്തിനുശേഷം അറുന്നൂറോളം വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇസ്ലാമിന്റെ ആവിര്‍ഭാവം. എന്നാല്‍, ഇസ്ലാംമതക്കാര്‍ അവകാശപ്പെടുന്നത് ആരംഭംമുതല്‍ അവരുണ്ടെന്നാണ്! ആറാം നൂറ്റാണ്ടില്‍ മുഹമ്മദിനു ലഭിച്ചുവെന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ രണ്ടായിരത്തിനാന്നൂറ് വര്‍ഷം തുടര്‍ന്നുവന്ന പാരമ്പര്യം അപ്പാടെ തിരുത്തിക്കുറിക്കപ്പെട്ടു! അങ്ങനെ 'ഒറിജിനല്‍ ' 'ഡൂപ്ലിക്കറ്റും', 'ഡൂപ്ലിക്കറ്റ്' ഒറിജിനലുമായി. ഒരു 'ചൈന ഇഫെക്റ്റ്'!
ഇസ്ലാംമതക്കാര്‍ വിശ്വസിക്കുന്നതനുസരിച്ച് ഗബ്രിയേല്‍ ജിബ്രീല്‍ മലക്കാണ് 'ഖുറാന്‍' മുഹമ്മദിനു നല്‍കിയതെന്നു മുഹമ്മദ് അവകാശപ്പെടുന്നു. ബൈബിളില്‍ നാം കാണുന്ന ദൈവദൂതനായ ഗബ്രിയേലാണ് 'ജിബ്രീല്‍ മലക്ക്' എന്ന ധാരണയിലാണ് ഇസ്ലാം എക്കാലവും നിലകൊള്ളുന്നത്. മുഹമ്മദിനും അറുന്നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേ മാലാഖതന്നെയാണ് കന്യകാമറിയത്തോട് യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് അറിയിപ്പുനല്‍കിയതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍, ഖുറാനിലെ മലക്കുമായി ഗബ്രിയേല്‍ ദൂതനു യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയാന്‍ ഈ ഗ്രന്ഥങ്ങള്‍ പരിശോധിച്ചിട്ടുള്ളവര്‍ക്കു സാധിക്കും. അന്ന് യേഹ്ശുവായെക്കുറിച്ച് മാലാഖയും മറിയവും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: 'ദൂതന്‍ അവളോടു പറഞ്ഞു; മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണംനടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല. മറിയം ദൂതനോട് പറഞ്ഞു; ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു; പരിശുദ്ധാത്മാവ് നിന്റെമേല്‍വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും'(ലൂക്കാ:1;30-35). ഈസായുടെ ജനനത്തെക്കുറിച്ച് മറിയം ബീവിയെ ജിബ്രീല്‍ മലക്ക് അറിയിക്കുന്നത് ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഖുറാനില്‍ കാണുന്ന ഈസാനബി അല്ലാഹുവിന്റെ പുത്രനല്ല. മാത്രവുമല്ല, ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ കന്യകാമറിയത്തോടു പറഞ്ഞതില്‍നിന്നു വ്യത്യസ്തമായിട്ടാണ് മറിയം ബീവിക്കു പുത്രനായി ഈസാ ജനിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തോടു ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞത്, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും എന്നായിരുന്നുവെന്ന് നാം കണ്ടു. എന്നാല്‍, ഖുറാനിലെ മറിയം ബീവിയുടെ പുത്രന്‍ പരിശുദ്ധനുമല്ല ദൈവപുത്രനുമല്ല! യേഹ്ശുവായുടെ ദൈവപുത്രസ്ഥാനത്തെ നിഷേധിക്കാനാണ് ഈസായെ സൃഷ്ടിച്ചതെന്നു വ്യക്തമാക്കുന്ന വിവരണമാണ് ഖുറാനിലെ ഈസായെക്കുറിച്ചു മുഹമ്മദ് നടത്തിയിരിക്കുന്നത്. ഈ വിവരണം നോക്കുക: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും.(അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ:19:88 -93).
മറ്റൊരു വിവരണം ഇതാണ്: "( നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ:112:1-4). ഈസായുടെ ജന്മം എങ്ങനെയായിരുന്നുവെന്ന് ഖുറാനില്‍ വ്യക്തമായിരിക്കുന്നത് ശ്രദ്ധിക്കുക: "വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു"(സുറ:19;16-22).
ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ സാമാന്യജനങ്ങളില്‍നിന്ന് ഉണ്ടാകാം. ദൈവസന്നിധിയില്‍ നില്‍ക്കുന്ന പരിശുദ്ധ ദൂതനായ ഗബ്രിയേല്‍ മനുഷ്യരെ കബളിപ്പിച്ചുവോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരിക്കല്‍ മാനവകുലത്തിന്റെ രക്ഷയ്ക്ക് ഈ ഭൂമിയില്‍ അവതരിക്കുന്ന രക്ഷകനെ പ്രഖ്യാപിച്ചു. അവന്‍ ദൈവത്തിന്റെ പുത്രനാണെന്ന് അറിയിക്കുകയും ചെയ്തു. ഈ മാലാഖ, അറുന്നൂറ് വര്‍ഷത്തിനുശേഷം യേഹ്ശുവാ ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും, കുരിശുമരണം എന്നത് ഒരു 'മാജിക്' ആയിരുന്നുവെന്നും തിരുത്തിപ്പറയുമോ? ഇപ്പോള്‍ ചില മായാജാലക്കാര്‍ 'വാട്ടര്‍ എസ്കേപ്പും, ഫയര്‍ എസ്കേപ്പും' നടത്തുന്നതുപോലെ , ഒരു 'ക്രോസ് എസ്കേപ്പ്' ആയിരുന്നുവെന്നാണല്ലോ ഇസ്ലാമിന്റെ വാദം! യേഹ്ശുവായുടെ കുരിശു വഹിക്കാന്‍ സഹായിക്കുന്ന ശിമയോന്‍ എന്ന വ്യക്തിയെ ആള്‍മാറാട്ടത്തിലൂടെ കുരിശില്‍ തറച്ചുവെന്നും, യേഹ്ശുവാ മറഞ്ഞുവെന്നും പ്രചരിപ്പിക്കുന്ന ഒരു പുസ്തകത്തില്‍, യേഹ്ശുവായുടെ അപരനായ ഈസായെക്കുറിച്ചുള്ള പ്രശംസകള്‍ കൊമ്പന്‍സ്രാവിനെ പിടിക്കാന്‍ കോര്‍ക്കുന്ന 'ചെറുമീന്‍'പോലെയാണ്.
ഇത്തരം ഒരു വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും ദൈവം തയ്യാറാകുമെന്ന സൂചനയിലൂടെ, ദൈവത്തിന്റെ വിശ്വസ്ഥതയെപോലും കുറച്ചു കാണിക്കുകയാണ്. ഇങ്ങനെയൊരു നാടകം നടത്തിയെന്ന പ്രചരണത്തിന്റെ ലക്ഷ്യം യേഹ്ശുവായെയും ദൈവത്തെയും നിന്ദിക്കാനാണെന്നത് സ്പഷ്ടം! സ്വര്‍ഗ്ഗത്തിലെ ദൈവമായ യാഹ്‌വെയുമായി അല്ലാഹുവിനു യാതൊരു ബന്ധവുമില്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ, മുഹമ്മദ് ഖുറാനില്‍ വിവരിക്കുന്നതും ബൈബിളിലെ വ്യക്തികളോട് സാമ്യമുള്ളതുമായ കഥാപാത്രങ്ങളെ ആരും ഭയപ്പെടേണ്ടതില്ല! അവയെല്ലാം തികച്ചും സാങ്കല്പികമാണ്!
മറ്റൊരു വലിയ വൈരുദ്ധ്യം ബൈബിളും ഖുറാനും തമ്മില്‍ കാണുന്നുണ്ട്. ഖുറാന്‍ ഈസായെ ശ്രേഷ്ഠനായ പ്രവാചകനായി പരിചയപ്പെടുത്തുന്നു. മറിയം ബീവിയെ കന്യകയും പരിശുദ്ധയായ വ്യക്തിത്വമായും വെളിപ്പെടുത്തന്നതായി മനസ്സിലാക്കാന്‍ കഴിയും. ഈസായോളം ശ്രേഷ്ഠനായ മറ്റൊരു പ്രവാചകന്‍ ഇല്ലെന്നുപോലും അറിയിക്കുന്ന മതവിഭാഗം എന്തുകൊണ്ടാണ് ഈസായെക്കാള്‍ ശ്രേഷ്ഠനായി മുഹമ്മദിനെ പരിഗണിക്കുന്നത്. മുഹമ്മദിന്റെ ജന്മദിനം നബിദിനം എന്നപേരില്‍ ആഘോഷിക്കുന്നവര്‍ ഈസായുടെ ജന്മദിനം ആഘോഷിക്കാറില്ല! ഈസാതന്നെയാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ട് യേഹ്ശുവാ പറഞ്ഞവ സ്വീകാര്യമല്ലാതായി? യേഹ്ശുവാ വ്യക്തവും ആധികാരികവുമായി പ്രഖ്യാപിച്ച ഒരുകാര്യംപോലും അംഗീകരിക്കാനോ അനുസരിക്കാനൊ ഇസ്ലാം തയ്യാറാകുന്നില്ല. ക്രിസ്തുവിന്റെ സന്ദേശങ്ങളെ സ്വീകരിച്ചിരുന്നുവെങ്കില്‍ മുഹമ്മദിനെ പ്രവാചകന്‍ എന്നു വിളിക്കുമായിരുന്നില്ല! കാരണം; സ്നാപകയോഹന്നാനാണ് അവസാനത്തെ പ്രവാചകന്‍ എന്ന് യേഹ്ശുവാ പറഞ്ഞിട്ടുണ്ട്. യേഹ്ശുവാ സത്യദൈവത്തില്‍നിന്നും വന്ന പ്രവാചകനാണെന്നെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് ഈ വാക്കുകള്‍ തള്ളിക്കളയാന്‍ കഴിയില്ല.
യേഹ്ശുവാ അറിയിക്കുന്ന ഈ വചനം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. "നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു"(ലൂക്കാ:16;16). ഇത് യേഹ്ശുവാ നേരിട്ട് പറയുന്ന കാര്യമാണ്. ക്രിസ്തുവിനുശേഷം ഒരു പ്രവാചകനു പ്രസക്തിയില്ല. ദൈവം, തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിനുശേഷവും പ്രവാചകന്‍മാരെ എന്തിനയക്കണം! സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന യേഹ്ശുവായെക്കാള്‍ ആധികാരികമായി ആര്‍ക്കാണ് സ്വര്‍ഗ്ഗത്തിന്റെ നിയമവും സംവീധാനങ്ങളും അറിവുള്ളത്? സുപ്രീം കോടതിയുടെ വിധിയെ കീഴ്കോടതി ചോദ്യം ചെയ്യുന്നതുപോലെയാണിത്!
യേഹ്ശുവായുടെ സുവിശേഷം പ്രസംഗിക്കാന്‍ ചുമതലയേറ്റ അപ്പസ്തോലന്‍മാര്‍ ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്തമറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2 കോറി:11;4). യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുന്‍പ് സഹായകനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വാഗ്ദാനമായ പരിശുദ്ധാത്മാവിനെക്കുറിച്ചാണ് അപ്പസ്തോലന്‍ ആത്മാവ് എന്ന് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, 'ഇസ്ലാം' കരുതിയിരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ സഹായകന്‍ മുഹമ്മദാണെന്നാണ്! ഇത് മുന്‍കൂട്ടി അറിഞ്ഞിരുന്നതുകൊണ്ട് പരിശുദ്ധാത്മാവ് അപ്പസ്തോലനിലൂടെ മുന്നറിയിപ്പു നല്‍കി.
പുതിയ രൂപത്തിലും ഭാവത്തിലും ക്രിസ്തുവിനെ ഇവിടെ സാത്താന്‍ അവതരിപ്പിക്കുമെന്ന് യേഹ്ശുവായും പറഞ്ഞിട്ടുണ്ട്. ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ അപ്പസ്തോലന്‍ ഒരുകാര്യംകൂടി അറിയിക്കുന്നു. "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ:1;8). ഇതിന്റെ കാരണവും അപ്പസ്തോലന്‍ വെളിപ്പെടുത്തുന്നു: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15). വിരുദ്ധമായ ആശയങ്ങളുമായി പിന്നീട് അവതരിച്ചുവെന്ന് പറയപ്പെടുന്ന 'ജിബ്രീല്‍ മലക്ക്' ആരാണെന്ന് ഈ വചനം വ്യക്തമാക്കുന്നുണ്ട്!
യേഹ്ശുവായുടെ കുരിശുമരണത്തെയും ഉത്ഥാനത്തെയും നിഷേധിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്ന് ആരും വരില്ലെന്ന് ദൈവത്തിന്റെ വചനം വ്യക്തമാക്കിയിട്ടുണ്ട്. സൗഹാര്‍ദ്ദത്തിന്റെ പേരില്‍ 'മുഹമ്മദിനെ' 'നബി'യെന്നു സംബോധന ചെയ്യുന്ന ക്രൈസ്തവര്‍ വചനത്തിന്റെ സത്യത്തിനും അപ്രമാധിത്യത്തിനും എതിരെ പാപംചെയ്യുന്നു. മനുഷ്യരുടെ സൗഹാര്‍ദ്ദത്തിനുവേണ്ടി ദൈവത്തിന്റെ സൗഹൃദം നഷ്ടപ്പെടുത്തരുത്. മുഹമ്മദിനെ അല്ലാഹുവിന്റെ പ്രവാചകനായി പരിഗണിക്കുന്നതില്‍ തെറ്റില്ല; എന്നാല്‍, അല്ലാഹുവിനെ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആയി അംഗീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടം വരുത്തിവയ്ക്കുന്നു! ഇസ്ലാമിനു വേദനിക്കും എന്ന വാദത്തോടെ അല്ലാഹുവിനെ ദൈവമാക്കുന്നവര്‍ തങ്ങള്‍ക്ക് നരകത്തില്‍ അനുഭവിക്കേണ്ടിവരുന്ന വേദനെയെക്കുറിച്ചു ചിന്തിക്കുന്നില്ല. മനുഷ്യരുടെ അംഗീകാരത്തിനായി ദൈവത്തിന്റെ വചനത്തെ തള്ളിക്കളയുന്നത് അപകടമാണ്. ഇസ്ലാമിനോടും മറ്റു വിജാതിയരോടുമുള്ള ഭയമോ ബഹുമാനമോ മൂലം സത്യത്തിനെതിരേ നിലകൊള്ളുന്നവര്‍ ഈ വചനം ഓര്‍ക്കുക: "നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 26-28).
എത്ര ആസൂത്രിതമായി ചെയ്യുന്ന കുറ്റകൃത്യങ്ങളിലും ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് കുറ്റാന്വേഷകര്‍ പറയാറുണ്ട്. അത് ദൈവം ഒരുക്കുന്ന തെളിവാണ്. ഇത് ഇസ്ലാംമതഗ്രന്ഥത്തിലും ദൈവം വരുത്തി. 'ഖുറാന്‍' പറയുന്നു: 'ഇതു വായിക്കുമ്പോള്‍ എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍, ആദ്യം നിയമം ലഭിച്ചിരിക്കുന്നവരോട് സംശയനിവാരണം നടത്തണമെന്ന്!' ഇസ്ലാമിനുമുന്‍പ് നിയമം ലഭിച്ചിരിക്കുന്നത് യഹൂദനും ക്രൈസ്തവനുമാണ്. ഇസ്ലാമിന് ലഭിക്കുന്നതിനു തൊട്ടുമുന്‍പു ലഭിച്ചത് ക്രൈസ്തവര്‍ക്കായതിനാല്‍, ഇവരിലൂടെയല്ലാതെ സത്യം അറിയാന്‍ കഴിയില്ല. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പലരും അങ്ങനെ സത്യം കണ്ടെത്തിയിട്ടുണ്ട്. യഹൂദരും ക്രിസ്ത്യാനികളും സൗഹൃദത്തിലായിരുന്ന നാളുകളിലല്ല ബൈബിള്‍ രചിക്കപ്പെട്ടത്. യഹൂദരുമായി ആശയപരമായ ഭിന്നത നിലനില്‍ക്കുന്ന കാലത്ത്, യഹൂദര്‍ അംഗീകരിച്ചിരുന്ന അവരുടെ ഗ്രന്ഥത്തെ അക്ഷരംപ്രതി സ്വീകരിച്ചുകൊണ്ടാണ് ബൈബിള്‍ രചിക്കപ്പെട്ടത്. വള്ളിയോ പുള്ളിയോ അതില്‍നിന്നു തിരുത്തപ്പെടാതെ ഇന്നും ബൈബിള്‍ നിലനില്‍ക്കുന്നു! തോറയില്‍ ഉള്ളതെല്ലാം ബൈബിളില്‍ അന്നും ഇന്നുമുണ്ട്! പരസ്പരം ഭിന്നിച്ചുനിന്നിരുന്ന യഹൂദരും ക്രിസ്ത്യാനികളും ചേര്‍ന്ന് എന്തെങ്കിലും തിരുത്തല്‍ വരുത്തിയെന്ന് സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ല!
ഖുറാനിലെ ഒരുവാചകം കുറിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു!
"ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്"
സ്വതന്ത്രമായി ചിന്തിക്കുക ദൃഷ്ടാന്തം ലഭിക്കും!
ക്രിസ്ത്യാനികളോടു മുഖവുരകൂടാതെ: കത്തോലിക്കാസഭയുടെ പുതിയ നേതൃത്വം മതാന്തരസംവാദങ്ങളുടെ തിരക്കിലാണ്. അവരെ ബോധവത്കരിക്കാനുള്ള സംവിധാനം നമ്മുടെ സഭയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം നമുക്കെല്ലാം അറിയാം. കാരണം, നാം ഭരിക്കപ്പെടേണ്ടവരാണെന്ന നുണസിദ്ധാന്തം നമ്മുടെമേല്‍ അടിച്ചേല്പിക്കുകയും, നാം ആ നുകത്തിനു കഴുത്തുനീട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ഈ അവസ്ഥയ്ക്കു വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല! എങ്കിലും, ഈ സംവാദങ്ങള്‍ക്കൊണ്ട് എന്താണു ലക്ഷ്യമിടുന്നതെന്ന് വിശ്വാസികള്‍ക്കൂടി അറിഞ്ഞിരിക്കേണ്ടേ? ഖുറാനിലെ ഈസായെ പ്രവാചകനായി അംഗീകരിക്കാന്‍ കത്തോലിക്കാസഭ തയ്യാറാണെന്ന് ഇസ്ലാമിനോടു വിളിച്ചുപറയാനാണോ ഈ സംവാദം? അല്ലെങ്കില്‍, ബൈബിളിലെ യേഹ്ശുവാ മരിച്ചുയിര്‍ത്ത ദൈവപുത്രനാണെന്ന് ഇസ്ലാമിനെക്കൊണ്ട് അംഗീകരിപ്പിക്കാനോ? രണ്ടാമത്തേതാണു ലക്ഷ്യമിടുന്നതെങ്കില്‍, ഇസ്ലാംമതം പിരിച്ചുവിട്ട് ക്രിസ്തുമാര്‍ഗ്ഗത്തില്‍ അവര്‍ ലയിക്കേണ്ടിവരും! ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നംപോലെ ആയതിനാല്‍, ആദ്യത്തേതിനാണു സാദ്ധ്യത! കാരണം, സഭയിലെതന്നെ പല ഉന്നതരും കൊതിക്കുന്നത് ഇതുതന്നെയാണ്! യേഹ്ശുവാ ഏകരക്ഷകനാണെന്നു കേള്‍ക്കുന്നതുപോലും സഹിക്കാനാവാത്ത പുരോഹിതന്മാരെ മനോവയ്ക്കറിയാം! അതിനാല്‍, വിശ്വാസികള്‍ ജാഗരൂകരാവുക!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-