ഇസ്ലാമിക സംവാദം

ആദ്യത്തെ മതനിന്ദകന്‍ മുഹമ്മദുനബി!

Print By
about

25 - 07 - 2011

തനിന്ദയുടെ പേരുപറഞ്ഞ് ലോകത്ത് അശാന്തി വിതയ്ക്കുന്ന ഇസ്ലാമിക മതഭ്രാന്തന്മാര്‍ തിരിച്ചറിയേണ്ടതും സ്വയം ചോദിക്കേണ്ടതുമായ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ആരാണ് ആദ്യമായി മതനിന്ദ നടത്തിയ വ്യക്തി? മതനിന്ദയുടെ ആരംഭം എവിടെയായിരുന്നെന്നു പരിശോധിക്കാനും, അത് എത്രമാത്രം ഗൗരവകരമായിരുന്നുവെന്ന് മനസ്സിലാക്കി തരുവാനുമാണ് ഇവിടെ മനോവ ശ്രമിക്കുന്നത്!

ലോകത്താകമാനം കേട്ടുവരുന്ന ഒരു വാക്കാണ് മതനിന്ദ! തങ്ങളുടെ മതത്തിന് പ്രീതികരമല്ലാത്ത എന്തും മതനിന്ദയായി പരിഗണിക്കുന്ന ഒരു പതിവ് എല്ലാക്കാലങ്ങളിലുമുണ്ട്. ഏതെങ്കിലും ഒരു മതം, അവരുടെ തത്വസംഹിതകള്‍ പ്രചരിപ്പിച്ചാല്‍ അതു മറ്റേതെങ്കിലും മതത്തിന് എതിരായിരിക്കും എന്നത് സ്വാഭാവികമായ കാര്യമാണ്. ഈ തിരിച്ചറിവ് എല്ലാ മതങ്ങള്‍ക്കും ഉണ്ടായിരിക്കണം. മറ്റൊരു മതത്തെ വളര്‍ത്തുവാനല്ല ആരും മതം പ്രചരിപ്പിക്കുന്നതെന്ന് അറിയാമല്ലോ! ഒരു മതത്തില്‍ പോരായ്മയുണ്ടെന്ന് മനസ്സിലാക്കുന്ന വ്യക്തികളാണ് മറ്റൊരു മതത്തില്‍ ചേരുകയോ പുതുതായി മതമുണ്ടാക്കുകയോ ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ തന്റെ ഈ മാറ്റത്തിന്റെ കാരണം വിശദ്ദീകരിക്കേണ്ടത് അവന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി വരും. താന്‍ ഉപേക്ഷിച്ച മതത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന തന്റെ തിരഞ്ഞെടുപ്പിനെ സാധൂകരിക്കുന്നതിന് അനിവാര്യമാകുന്നു. അതിനെ മതനിന്ദയായികണ്ട് കായികമായി നേരിടുന്നതിനുപകരം ആ മതത്തില്‍ നിലനില്‍ക്കുന്നവര്‍ ചെയ്യേണ്ടത് തങ്ങള്‍ എന്തുകൊണ്ട് ഇപ്പോഴും ഈ മതത്തില്‍ തുടരുന്നു എന്നത് ആശയപരമായി വെളിപ്പെടുത്തുകയാണ്!

ആശയപരമായി നേരിടുവാന്‍ ആശയങ്ങളുടെ കലവറ ശുഷ്ക്കമായിരിക്കുമ്പോഴാണ് ആയുധപ്പുര തുറക്കുന്നത്. ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിന്റെ മറ്റൊരു രീതിയാണിത്. ഒരുകാര്യം ഉറപ്പിച്ചുകൊള്ളുക; മതനിന്ദയുടെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗം ആയുധമെടുക്കുന്നുണ്ടെകില്‍ എതിരാളികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ അടിസ്ഥാനമുള്ളതായിരിക്കും. ഇതിനെ മറച്ചുവയ്ക്കാന്‍ എതിരാളികളുടെ വായടപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല. ആശയപരമായി അതിനെ നേരിടാന്‍ ഒരുങ്ങിയാല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരികയും സ്വയം നിന്ദിതരായി മാറുകയും ചെയ്യുമെന്ന് അവര്‍ക്കുറപ്പുണ്ട്. ഇത്തരം വെളിപ്പെടുത്തലുകളെയാണ് അപ്രിയസത്യങ്ങള്‍ എന്നു വിളിക്കുന്നത്‌.

ആരോപണങ്ങള്‍ ഉന്നയിച്ചവരെ കായികമായി ഇല്ലായ്മ ചെയ്യുകയോ പ്രത്യാരോപണങ്ങള്‍ക്കൊണ്ട് അവരെ നിര്‍വ്വീര്യരാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനുപകരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തെളിയിക്കുകയാണ് ആവശ്യം. അല്ലാത്തപക്ഷം അരോപണങ്ങള്‍ അപ്പാടെ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ തിരിച്ചറിയുന്നില്ല. ഒരാളെ ഇല്ലായ്മ ചെയ്യുമ്പോള്‍ അയാളോടൊപ്പം അയാള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുന്നില്ല. ഒരു ഉദാഹരണം ഇതിലേക്കായി ചിന്തിക്കാം.

ഈയടുത്തനാളില്‍ പ്രതിപക്ഷനേതാവ് അച്യുതാനന്ദനെതിരെ തന്റെതന്നെ പാര്‍ട്ടിയിലെ ഉന്നതനായ നേതാവ് എം. എം. ലോറന്‍സ് ഒരു ആരോപണം ഉന്നയിച്ചു. അച്യുതാനന്ദന്‍ പുന്നപ്രവയലാര്‍ സമരകാലത്ത് ജയില്‍വാസമനുഭവിക്കാതെ ഭയന്ന് ഓളിച്ചാടിയെന്നായിരുന്നു ആ ആരോപണം. ഉടനെ അച്യുതാനന്ദന്‍ പ്രത്യാരോപണവുമായി വന്നു. ലോറന്‍സിന്റെ ഭാര്യയെ അയാള്‍ ഭ്രാന്താശുപത്രിയില്‍ തള്ളിയെന്നാണ് പ്രത്യാരോപണം. ഈ പ്രത്യാരോപണംകൊണ്ട് ഒരുപക്ഷെ ലോറന്‍സിന്റെ വായടപ്പിക്കാന്‍ താത്ക്കാലികമായി കഴിഞ്ഞേക്കാം. അപ്പോഴും അയാളുയര്‍ത്തിയ ആരോപണം അവിടെത്തന്നെ നില്‍ക്കുകയാണ്! ഇത്തരം പ്രതികരണംകൊണ്ട് ലോറന്‍സിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ആരെങ്കിലും ധരിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. അതുപോലെതന്നെ, ആരോപണങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന മതവിഭാഗങ്ങളെ സംശയത്തോടെ ജനങ്ങള്‍ കാണുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ ജയില്‍വാസം അനുഭവിച്ചിരുന്നെന്നും തെളിയിച്ചിരുന്നെങ്കില്‍ തന്റെ മഹത്വം വര്‍ദ്ധിപ്പിക്കുകയും എതിരാളിയുടെ മാന്യതയെ ഇല്ലാതാക്കുകയും ചെയ്യാമായിരുന്നു.

ഇതാണ് അരോപണ വിധേയരാകുന്നവര്‍ക്കുള്ള മനോവയുടെ ഉപദേശം! മതങ്ങള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ അവ ഉടലെടുത്ത കാലംമുതല്‍ ഉണ്ട്. മതം എന്നാല്‍ അഭിപ്രായം എന്നായിരിക്കുന്നതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ മതങ്ങള്‍ ഉടലെടുക്കാനുള്ള കാരണം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് അഭിപ്രായവ്യത്യാസമുള്ളവര്‍ സംഘടിച്ച് മറ്റൊന്നിനു രൂപംനല്‍കുന്നതുപോലെ മതങ്ങളുമുണ്ടാകുന്നുണ്ട്. രാഷ്ടീയമെന്നത് ഭൗതീകതയും മതമെന്നത് ആത്മീയതയും ആണെന്ന വ്യത്യാസം മാത്രമേയുള്ളു.

എതിരാളികളുടെ വിമര്‍ശനങ്ങളെ ഭയപ്പെടുന്നതും അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതും വിജാതിയതയുടെ പ്രത്യേകതയാണ്! ഇസ്ലാംമതത്തോടു മാത്രമേ നിന്ദനമുള്ളുവെന്ന പ്രചരണമാണ് ഇസ്ലാമിക കുബുദ്ധികള്‍ നടത്തുന്നത്. ഇത് തികച്ചും അവാസ്തവമായ പ്രചരണമാണെന്ന് ഇസ്ലാമിനൊഴികെ മറ്റെല്ലാവര്‍ക്കും അറിയാം. മറ്റു മതങ്ങളുടെ വിശ്വാസങ്ങളുടെമേലുള്ള അതിക്രമവും അവഹേളനങ്ങളും ഇസ്ലാമിക പ്രചാരകര്‍ നടത്തുന്നതിനെ കണ്ടില്ലെന്നു നടിക്കുകയും ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് അവരുടെ ധാര്‍ഷ്ട്യത്തിന്റെ ഭാഗമാണ്! അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആ രാജ്യത്തുണ്ടായിരുന്ന ബുദ്ധവിഗ്രഹങ്ങളെല്ലാം തകര്‍ത്തുകളഞ്ഞത് ഒരുദാഹരണം മാത്രം!

ഇസ്ലാമിനെതിരെയുള്ള മതനിന്ദകള്‍!

ഇസ്ലാമികനിയമം അനുസരിച്ച്, അവര്‍ പ്രവാചകനെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്നത് മഹാപരാധമാണ്. ചിത്രം വരയ്ക്കരുതെന്ന നിയമമുണ്ടെങ്കില്‍ വരയ്ക്കരുത്. അവരുടെ മതത്തില്‍ അങ്ങനെയൊരു നിയമമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യം മറ്റു മതക്കാര്‍ക്കില്ല. അവര്‍ ആ നിയമം അനുസരിച്ച് ജീവിച്ചുകൊള്ളട്ടെ! പക്ഷെ ഈ നിയമം ഇസ്ലാമിനു മാത്രമുള്ള നിയമമാണ്. ഇസ്ലാംമത വിശ്വാസിയല്ലാത്ത ഒരുവന്റെമേല്‍ ഈ നിയമം അടിച്ചേല്പിക്കുന്ന രീതി അത്ര നല്ലതല്ല. മുഹമ്മദിന്റെ ചിത്രം വരയ്ക്കരുതെന്ന് ക്രിസ്ത്യാനികളുടെയോ ഹിന്ദുക്കളുടെയോ ബുദ്ധമതക്കാരുടെയോ നിയമത്തില്‍ എഴുതിയിട്ടില്ല. തന്റെ ചിത്രം ഭൂമിയില്‍ ആരും വരയ്ക്കരുതെന്നു പറയാന്‍ മാത്രം ധാര്‍ഷ്ട്യം മുഹമ്മദു കാണിക്കുന്നത് ഭൂഷണമല്ല. ഇങ്ങനെയൊരു നിയമമുണ്ടാക്കാന്‍ മുഹമ്മദിനെന്നല്ല, ആര്‍ക്കും അവകാശമില്ല. ഇസ്ലാംമത വിശ്വാസികള്‍ അനുഷ്ഠിക്കണമെന്നു കല്പിച്ചിരിക്കുന്നത് ആഗോള നിയമമായി പ്രഖ്യാപിക്കാന്‍ ഇറങ്ങിയാല്‍ ഇവര്‍ ഭൂമിയില്‍ ഒറ്റപ്പെടുമെന്ന് ചരിത്രം തെളിയിച്ചുകഴിഞ്ഞു.

ഓരോ മതങ്ങള്‍ക്കും അവരുടെതായ നിയമമുണ്ട്. ഈ നിയമങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമുള്ളതാണെന്ന് ഇസ്ലാം എന്തുകൊണ്ടു തിരിച്ചറിയുന്നില്ല? സൗദിഅറേബ്യപോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ അവര്‍ ആചരിക്കുന്ന എല്ലാ നിമങ്ങളും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പ്പിക്കുന്ന പ്രവണതയുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതു നന്നായി അറിയാം. മറ്റു മതങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് വിലക്കുന്നതുകൂടാതെ ഇസ്ലാമിക നിയമങ്ങള്‍ സകലരും ആചരിക്കണമെന്നു ശാഠ്യം പിടിക്കുന്നത് മനുഷ്യാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണ്! ഇതുതന്നെയാണ് ഹിന്ദുക്കളും ചെയ്യുന്നത്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പശു അവരുടെ ആരാധാമൂര്‍ത്തിയാണ്. പശുവിനെ കൊല്ലരുതെന്നും തിന്നരുതെന്നും നിയമമുണ്ടെങ്കില്‍ ഹിന്ദുക്കള്‍ ആ നിയമം അനുസരിക്കട്ടെ! ക്രിസ്ത്യാനിയെയും മുസ്ലീമിനെയും സംബന്ധിച്ചിടത്തോളം പശുവിറച്ചി രുചികരവും ആരോഗ്യദായകവുമായ ഭക്ഷ്യവസ്തുവാണ്! ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഇസ്ലാമിനും അവരവരുടെ മതനിയമങ്ങള്‍ അനുവദിച്ചു നല്‍കിയിരിക്കുന്ന വിശിഷ്ടവിഭവങ്ങളില്‍ ഒന്നാണ് കാളയിറച്ചി! ഇത് തടയാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടോ? എന്നാല്‍, മറ്റുള്ളവരുടെ അവകാശങ്ങളുടെമേല്‍ കടന്നുകയറുകയെന്ന വിജാതിയരുടെ ശൈലി ഹിന്ദുക്കളും സ്വീകരിക്കുന്നു!

ഇസ്ലാമികരാജ്യങ്ങളെയും ഹിന്ദുക്കള്‍ക്കു സ്വാധീനമുള്ള ഭരണകൂടങ്ങളെയും അനുകരിച്ച് മറ്റു മതങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതു മതനിന്ദയായി കരുതി അക്രമം അഴിച്ചുവിടുന്നു. എന്നാല്‍, ഇവര്‍ ചെയ്യുന്ന വിവരക്കേടുകള്‍ അനുകരിക്കാതിരുന്നാലും അതു മതനിന്ദയാണെന്നു പറയുന്നതിലെ പൊരുത്തക്കേട് മനസ്സിലാകുന്നില്ല. ഹിന്ദുക്കള്‍ ഈയിടെ ആരംഭിച്ചതാണ് ഈ ധാര്‍ഷ്ട്യമെങ്കില്‍, ഇസ്ലാമിന്റെ ആരംഭം മുതല്‍ ഇവരുടെ ശൈലി ഇതുതന്നെയാണ്! ഇവരുടെ ഇത്തരം ഇരട്ടത്താപ്പുകള്‍ക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ അവരെ മത മൗലീകവാദികള്‍ എന്നു മുദ്രകുത്താന്‍ മുന്നിനില്‍ക്കുന്നതും ഇവര്‍ തന്നെയാണ്. ചുരുക്കത്തില്‍, ഇസ്ലാം നിശ്ചയിക്കുന്ന വിഢിത്തരത്തിനൊത്ത് ലോകം നീങ്ങണമെന്നാണ് ഈ കോമരങ്ങള്‍ വാശിപിടിക്കുന്നത്. മറ്റു മതവിശ്വാസികളുടെ നിസംഗതയാണ് ഈ പിശാചുക്കളുടെ അഴിഞ്ഞാട്ടത്തിനു കാരണമെന്നു പറയാതിരിക്കാന്‍ കഴിയില്ല. ചെറുത്തു നില്‍ക്കേണ്ട കാര്യങ്ങളില്‍ അതു ചെയ്തില്ലെങ്കില്‍ ഈ വിഡ്ഢികള്‍ ഇനിയുമിവിടെ താണ്ഡവമാടും!

എതിരാളികളെ ഇല്ലായ്മചെയ്യാന്‍ 'വ്യാജ' മതനിന്ദകള്‍!

എതിരാളികളെ ഇല്ലായ്മചെയ്യാനുള്ള ഇസ്ലാമിന്റെ ഒരു കുതന്ത്രമാണ് മിക്കവാറും എല്ലാ മതനിന്ദകളുടെയും പിന്നിലുള്ളത്. എതിരാളികള്‍ മൌനമായിരിക്കുമ്പോള്‍ അവരെ ആക്രമിച്ചാല്‍ ഇസ്ലാംമതം പൂര്‍ണ്ണമായും ഒറ്റപ്പെടുമെന്ന് അവര്‍ക്കറിയാം. (ഇസ്ലാമിക രാജ്യങ്ങങ്ങളില്‍ ഇത്തരം ആക്രമണങ്ങളും നടക്കുന്നുവെന്നത്‌ മറ്റൊരു യാഥാര്‍ത്ഥ്യം!) അതിനാല്‍, മറ്റു മതക്കാരെ ആക്രമിക്കണമെന്നു തോന്നുമ്പോള്‍ അവരുടെമേല്‍ മതനിന്ദയുടെ ആരോപണം കെട്ടിച്ചമയ്ക്കുന്ന രീതി ഇസ്ലാമിനുണ്ട്. ഇത്തരം കെട്ടിച്ചമയ്ക്കപ്പെട്ട ആരോപണങ്ങളുടെ പേരില്‍ ആഗോളലഹള ഇവര്‍ അഴിച്ചുവിടുന്നതിന്റെ തെളിവാണ് ഈ നാളുകളില്‍ പാക്കിസ്ഥാനില്‍ അരങ്ങേറിയത്. 'റിംഷ മാസി' എന്ന പതിനാലുകാരി ക്രിസ്ത്യന്‍ ബാലികയുടെമേല്‍ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ ജയിലിലടച്ചു. അടുപ്പില്‍ തീ പിടിപ്പിക്കാന്‍ ഖുറാന്റെ താളുകള്‍ ഉപയോഗിച്ചു എന്നായിരുന്നു ഈ ബാലികയുടെ പേരില്‍ ആരോപിച്ചത്! ഈ സംഭവത്തെ തുടര്‍ന്ന് വ്യാപകമായ മതപീഡനം ഇവര്‍ നടത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന് സത്യാവസ്ഥ പുറത്തുവന്നു. കത്തിക്കരിഞ്ഞ കടലാസുകളുടെ ഇടയില്‍ ഭാഗീകമായി കത്തിച്ച ഖുറാന്റെ താളുകള്‍ തിരുകിവച്ച് ഒരു ഇസ്ലാമിക പുരോഹിതന്‍ ചെയ്ത കള്ളത്തരമായിരുന്നു ഇത്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഖുറാന്‍ കത്തിച്ചത് ആരാണ്?

ഇസ്ലാംമതക്കാര്‍ ഖുറാന്‍ കത്തിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍തന്നെ അനേകം ഖുറാന്‍ ആയത്തുകള്‍ കത്തിച്ചു കളഞ്ഞുവെന്ന് ഇസ്ലാമികചരിത്രം വ്യക്തമാക്കുന്നുണ്ട്.

ഖുറാന്‍ ക്രോഡീകരിക്കാന്‍ മുഹമ്മദ് ചുമതലപ്പെടുത്തിയത് നാലു വ്യക്തികളെയായിരുന്നു. എന്നാല്‍, ഇത് ക്രോഡീകരിക്കുന്ന കാലത്ത് ഇവരിലാരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. മനോവ കണ്ടുപിടിച്ച വെളിപ്പെടുത്തലാണെന്ന് വായനക്കാരാരും തെറ്റിദ്ധരിക്കേണ്ട. ഇസ്ലാംമതക്കാര്‍ ഖുറന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗീകരിക്കുന്നത് ഹദീസുകളെയാണ്. സഹി അല്‍ബുക്കാരി :VOL:6 ഹദീസ് നമ്പര്‍ 509-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇക്കാര്യം ഭൂമിയിലുള്ള ഏതെങ്കിലും ഇസ്ലാമിക വിശ്വാസിക്ക് എതിര്‍ക്കാനാകുമോ? അതായത്, ഇന്നു പ്രചരിപ്പിക്കുന്ന ഖുറാന്‍ മുഹമ്മദിന്റെ അനുവാദത്തോടെ ക്രോഡീകരിക്കപ്പെട്ടതല്ല. മുഹമ്മദ് പറഞ്ഞുകൊടുത്ത ഖുറാന്‍ വാക്യങ്ങളില്‍ പലതും അവ ക്രോഡീകരിക്കുന്ന വേളയില്‍ ഖലീഫാ ഉത്തുമാന്‍ കത്തിച്ചുകളഞ്ഞു എന്നതിനും ഹദീസുകളില്‍ തെളിവുണ്ട്. സഹി അല്‍ബുക്കാരി:VOL:6, ഹദീസ് നമ്പര്‍ 510-ല്‍ ഇതു വെളിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് ഇതു കണ്ടെത്തി വായിക്കാന്‍ സാധിക്കും!

എന്തിനായിരുന്നു ഖുറാന്‍ ക്രോഡീകരിക്കുമ്പോള്‍ ഖലീഫാ ഉത്തുമാന്‍ അവയില്‍ പലതും കത്തിച്ചുകളഞ്ഞത്? ഈ ദുരൂഹതയുടെ കാരണം, പരസ്പരവിരുദ്ധവും മനുഷ്യരുടെ മുന്നില്‍ അവതരിപ്പിച്ചാല്‍ പരിഹാസിതമാകും എന്നുറപ്പുള്ളതുമായ വിവരക്കേടുകളായിരുന്നു ഇവയെന്ന് സ്വാഭാവികമായും സംശയിക്കാം! അല്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറക്കികിട്ടിയതെന്ന് വിളിച്ചുകൂവുന്ന ആയത്തുകള്‍ കത്തിക്കുമോ? ഇതില്‍നിന്നുതന്നെ ഖുറാന്റെ ആധികാരികത ഇല്ലാതായി!

ഖുറാന്‍ കത്തിക്കലിനു തുടക്കമിട്ടത് ഇതു ക്രോഡീകരിച്ച ഖലീഫാ ഉത്തുമാന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്താനാണ് ഇത്രയും എഴുതിയത്. ഖുറാന്‍ കത്തിക്കുന്നത് മഹാ അപരാധവും മതനിന്ദയും ആണെങ്കില്‍ ഖലീഫാ ഉത്തുമാനാണ് ആദ്യത്തെ ഇസ്ലാമിക മതനിന്ദകന്‍!

സാത്താന്റെ വചനങ്ങളും സല്‍മാന്‍ റുഷ്ദിയും!

ഇസ്ലാമിന്റെ ആദ്ധ്യാത്മിക നേതാവും ഇറനിലെ ഒരു മതഭ്രാന്തനുമായ അയ്ത്തുള്ള അലി ഖുമൈനി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന വ്യക്തിയാണ് എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി. ഇദ്ദേഹം ചെയ്ത അപരാധം 'സാത്താന്റെ വചനങ്ങള്‍' എന്നപേരില്‍ ഒരു കഥ രചിച്ചു എന്നുള്ളതാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ ആദ്യമായി ഈ സാത്താന്റെ വചനങ്ങള്‍ പ്രചരിപ്പിച്ചത് എന്ന സത്യം അറിയുമ്പോള്‍ ഇസ്ലാമിന്റെ കള്ളക്കളി മനസ്സിലാകും. അല്ലാഹുവിന്റെ മഹാപ്രവാചകനായ മുഹമ്മദുനബി ആദ്യകാലങ്ങളില്‍ പഠിപ്പിക്കുകയും പിന്നീട് അവ സാത്താന്റെതാണെന്നു പറഞ്ഞ് അയാള്‍തന്നെ ഉപേക്ഷിക്കുകയും ചെയ്ത ഖുറാനിലെ ആയത്തുകളാണിവ! ഖുറാനിലെ ദൈവീകത എത്രത്തോളം വിശ്വസനീയമാണെന്ന് ഇതിലൂടെയെങ്കിലും മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും കഴിയണം! കുറച്ചു കാലംകൂടി മുഹമ്മദ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നെങ്കില്‍ ഖുറാനിലെ എല്ലാ വചനങ്ങളും സാത്താന്റെതാണെന്ന തിരിച്ചറിവ് അയാള്‍ ക്കുണ്ടാകുമായിരുന്നു. ഇപ്പോള്‍ ഈ ഭൂമിയില്‍ നടക്കുന്ന ഭീകരത ഉടലെടുക്കുകയും ഇല്ലായിരുന്നു.

സാത്താന്റെ വചനങ്ങള്‍ എന്നപേരില്‍ കുറേ ആയത്തുകള്‍ മുഹമ്മദ് നീക്കം ചെയ്തില്ലായിരുന്നുവെങ്കില്‍ അല്ലാഹു ഏകദൈവമാണെന്ന് ഇസ്ലാമിനു പ്രചരിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. യേഹ്ശുവാ ദൈവപുത്രനല്ലെന്ന് പ്രചരിപ്പിക്കാന്‍ മുഹമ്മദ് അനേകം കൌശലങ്ങള്‍ പ്രയോഗിച്ചതില്‍ ഒന്ന് അല്ലാഹുവിനു മക്കളില്ല എന്നായിരുന്നു. എന്നാല്‍, ഖുറഷികള്‍ അല്ലാഹുവെന്ന് വിളിച്ചിരുന്ന അല്ലാഹുവിനു മൂന്ന് പുത്രിമാരുണ്ട്. ഖുറൈഷി ഗോത്രക്കാരുടെ പ്രീതിനേടാനായി ആദ്യകാലങ്ങളില്‍ ഈ പുത്രിമാരെ ദേവിമാരായി പരിഗണിക്കാന്‍ മുഹമ്മദ് തയ്യാറായിരുന്നു. പിന്നീട് ഖുറൈഷികളില്‍ ഇസ്ലാംമതം സ്വീകരിക്കാത്തവരെ ഉന്മൂലനം ചെയ്തതിനുശേഷം ഈ വാക്യങ്ങളെ സാത്താന്റെതെന്നു പറഞ്ഞ് തള്ളുകയായിരുന്നു. ക്രിസ്തീയതയെ നിഷേധിക്കണമെങ്കില്‍ ഇത് അനിവാര്യമായിരുന്നു. തള്ളിക്കളഞ്ഞ ആ വാക്കുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.

'Have you thought upon al-Lat and al-'Uzza and Manat, the third, the other?These are the high-flying cranes; verily their intercession is accepted with approval. Are yours the males and his the females? That indeed were an unfair division!' (53:19,20,21,22).
മുസ്ലിങ്ങളുടെ രണ്ട് അവകാശവാദങ്ങളാണിവിടെ തകര്‍ന്നുവീഴുന്നത്. 1. മുഹമ്മദിനുമുമ്പും ഖുറേഷികള്‍ ആരാധിച്ചിരുന്ന അള്ളാ തന്നെയായിരുന്നു മുഹമ്മദ് നിര്‍ദ്ദേശിച്ച പുതിയ ദൈവമായ അള്ളാ എന്ന വാദവും! 2. ഖുറാനിലെ ഏതെങ്കിലും ഒരായത്ത് സൃഷ്ടിക്കാന്‍ മറ്റാര്‍ക്കും ആകില്ല എന്ന വാദവും!
'അല്‍ലാത്ത്, അല്‍മനാത്ത, അല്‍ഉസ' എന്നീ ദേവതകള്‍ അറബികളുടെ ദൈവത്തിന്റെ പെണ്‍മക്കളാണെന്ന് വ്യംഗ്യമായി സമ്മതിക്കുന്ന ഈ ആയത്തുതന്നെ ആദ്യത്തെ അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്നു.

ഈ ദേവിമാരെ ഉന്മൂലനംചെയ്യാനും അതുവരെ പ്രചരിപ്പിച്ചവ സാത്താന്റെ വചനങ്ങളായിരുന്നുവെന്ന് പറഞ്ഞ് തടുയൂരാനും മുഹമ്മദ് നടത്തിയ പാഴ്ശ്രമങ്ങളായിരുന്നു ഈ വാക്കുകള്‍! സല്‍മാന്‍ റുഷ്ദിക്കെതിരെ മരണവാറണ്ട് പുറപ്പെടുവിച്ചവര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് മനുഷ്യരെ കബളിപ്പിച്ച പ്രവാചകനെതിരെ തിരിയുകയായിരുന്നു.

ജോസഫ് സാറിന്റെ കൈവെട്ടിയത് ഇരട്ടത്താപ്പ്!

കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയത്. അതിന് അധാരമായ സാഹചര്യവും അതിലെ യഥാര്‍ത്ഥ കുറ്റവാളി ആരായിരുന്നുവെന്ന കാര്യവും പലര്‍ക്കും അറിയില്ല. എം. എല്‍. എയും സിനിമാ സംവീധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് എഴുതിയ ഒരു പുസ്തകം യൂണിവേഴ്സിറ്റി സിലബസില്‍ ഉണ്ടായിരുന്നു. തിരക്കഥയുടെ നീതിസാരം എന്ന ഈ പുസ്തകത്തിലെ ഒരു ഭാഗം പരീക്ഷയ്ക്ക് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് അധ്യാപകന്‍ ചെയ്ത തെറ്റ്! ആ പുസ്തകം എഴുതിയ വ്യക്തിക്ക് ശിക്ഷയില്ല; മറിച്ച് അതിലെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകന്‍ ശിക്ഷിക്കപ്പെടുന്നു. പുസ്തകം എഴുതിയ വ്യക്തി ഇസ്ലാംമതക്കാരനും ചോദ്യം തയ്യാറാക്കിയ ആള്‍ ക്രിസ്ത്യാനിയും ആയതാണോ ശിക്ഷയില്‍ ഈ ഇരട്ടത്താപ്പിനു കാരണം?

ഈ പുസ്തകം പാഠ്യവിഷയമാക്കിയ യൂണിവേഴ്സിറ്റിക്കോ വിദ്യാഭ്യാസവകുപ്പിനോ കുറ്റമില്ല. ഇത് എഴുതിയ കുഞ്ഞുമുഹമ്മദും കുറ്റവിമുക്തന്‍! ഇതു പഠിപ്പിച്ച മറ്റ് അദ്ധ്യാപകരും നിരപരാധികള്‍തന്നെ! എന്നാല്‍, ഈ പുസ്തകത്തില്‍നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കിയ വ്യക്തിയെ മതനിന്ദകനായി ചിത്രീകരിച്ച് ശിക്ഷനടപ്പാക്കി! ഇസ്ലാമികമായി ഇതിനൊരു കാരണമുണ്ട്. ക്രിസ്തീയതയോടും ക്രിസ്ത്യാനികളോടും സാത്താനും അവന്റെ മതത്തിനുമുള്ള അടങ്ങാത്ത പകയാണ് ഇതിന്റെ പിന്നില്‍!

ക്രിസ്ത്യാനിയുടെ സഹിഷ്ണുത ഇസ്ലാമിന്റെ അഴിഞ്ഞാട്ടത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇസ്ലാമിന്റെ ശിക്ഷാനടപടികള്‍ക്ക് വിധേയനായ അദ്ധ്യാപകനു സ്വന്തം സമുദായം നല്കിയ സമ്മാനമാണ് ഇസ്ലാം നടപ്പാക്കിയ ശിക്ഷയെക്കാള്‍ ഭീകരമായത്. വേദനയോടെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജോലിയില്‍നിന്നു പുറത്താക്കിക്കൊണ്ട് കത്തോലിക്കാസഭയുടെ നേതാക്കന്മാരായി വിലസുന്നവര്‍ കൊടുത്ത സ്നേഹസമ്മാനം! ഈ നേതാക്കന്മാരാണ് ആക്രമിക്കപ്പെട്ടതെങ്കില്‍ സഭാമക്കളെ തെരുവില്‍ ഇറക്കും എന്നത് നമുക്ക് അനുഭവമുണ്ട്. സഭയുടെ 'നേതാക്കന്മാരുടെ' ഇത്തരം സമീപനങ്ങളാണ് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതെന്നു നാം തിരിച്ചറിയണം!

അന്യമതക്കാരുടെ ജീവിതംതന്നെ ഇസ്ലാമിനു മതനിന്ദ!

ഇസ്ലാമിക ശരിയത്ത് നിയമം അനുസരിച്ചല്ലാതെ ഈ ഭൂമുഖത്ത് ഒരുവന്‍ ജീവിക്കുന്നതുപോലും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മതനിന്ദയാണ്. ഇതിന്റെ പ്രകടമായ തെളിവാണ് നൈജീരിയയിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും നടക്കുന്നത്. ഇസ്ലാമിക ശരിയത്ത് നിയമം സകലരുടെയുംമേല്‍ അടിച്ചേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവിടെയുള്ള ക്രിസ്ത്യാനികളെ വേട്ടയാടുന്നു. സ്വന്തം മതത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുവെന്നല്ലാതെ ഇസ്ലാമിനെതിരെ ചെറുവിരല്‍പോലും അനക്കാത്തവരാണ് ആഫ്രിക്കയിലെ ക്രൈസ്തവര്‍! ചുരുക്കത്തില്‍ ഇസ്ലാമല്ലാതെ ഒരുവന്‍ ജീവിക്കുന്നതുതന്നെ മതനിന്ദയായി കരുതുന്ന ഒരു മതവിഭാഗമാണ് ഇസ്ലാംമതം!

ഇസ്ലാംമതത്തെ മഹത്വവത്ക്കരിക്കാന്‍ ആ മതക്കാര്‍ അന്യമതക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഖുറാന്‍ വാക്യമുണ്ട്. ഈ ആയത്തിലുള്ള കാപട്യം പലരും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. തങ്ങളുടെ മതം മറ്റു മതക്കാരെ ബഹുമാനിക്കുന്ന മതമാണെന്ന് ധരിപ്പിക്കാന്‍ ഇവര്‍ പ്രയോഗിക്കുന്ന ഖുറാന്‍ ആയത്തുകള്‍ നോക്കുക: "അവിശ്വാസികളോട് ക്ഷമിക്കുക; സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം "(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256).

ഏതു സാഹചര്യത്തിലാണ് ഈ ആയത്തുകള്‍ മുഹമ്മദ് പ്രചരിപ്പിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ കാപട്യത്തിന്റെ ആരംഭം വ്യക്തമാകും. അറബിനാട്ടില്‍ സ്വന്തം ഗോത്രക്കാര്‍പോലും അംഗീകരിക്കാതെ ഭീതിയുടെ നിഴലില്‍ ജീവിച്ചിരുന്ന ഒരു കാലം മുഹമ്മദിനും അനുയായികള്‍ക്കും ഉണ്ടായിരുന്നു. മുഹമ്മദും അബുബക്കറും ചുരുക്കം ചില അനുയായികളുമായി അറബികളുടെ ആക്രമണത്തെ ഭയന്ന് ജീവിച്ചിരുന്ന നാളില്‍ മുഹമ്മദ് പ്രഖ്യാപിച്ച കാപട്യമായിരുന്നു ഈ ആയത്ത്. ഇതു മനസ്സിലാകണമെങ്കില്‍ ഇസ്ലാം അംഗബലത്തില്‍ കുറച്ചുകൂടി വളര്‍ന്നപ്പോള്‍ ഇറക്കിയ ആയത്ത് ശ്രദ്ധിച്ചാല്‍ മതിയാകും. ആ ആയത്ത് ഇങ്ങനെ: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194).

ഇതുകൊണ്ടൊന്നും അവസാനിച്ചില്ല മുഹമ്മദിന്റെ കുതന്ത്രങ്ങള്‍! അറബികളുടെയിടയില്‍ തന്റെ ആധിപത്യം ഉറപ്പിച്ചതിനുശേഷം ഇസ്ലാമിന്റെ യഥാര്‍ത്ഥ ആയത്ത് അയാള്‍ ഇറക്കി. ഇന്ന് ഇസ്ലാംമതം മുറുകെപ്പിടിച്ചിരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ ആ പൈശാചിക ആയത്ത് ശ്രദ്ധിക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6).

ആദ്യഘട്ടത്തില്‍ ഇറക്കിയ ആയത്തുകള്‍ മാത്രമാണ് അന്യമതക്കാരെ ഇവര്‍ അറിയിക്കുകയുള്ളൂ. എന്നാല്‍, ഇവര്‍ ഇസ്ലാംമതക്കാര്‍ നടപ്പാക്കുന്ന ആയത്ത് ഇതല്ല. മുഹമ്മദിന്റെ കാപട്യം ആയിരത്തിനാനൂറു വര്‍ഷമായി അതേപടി തുടരുകയാണ് ഈ പൈശാചിക മതം! ഇസ്ലാമിന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. അത്തരത്തിലുള്ള ചില ആയത്തുകള്‍ നോക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ: 47; 4).

"നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ: 8; 12).

"വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ"(സുറ: 9; 29). "നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു"(സുറ: 60; 4).

ക്രിസ്തീയതയ്ക്കെതിരെ പോരാടാന്‍ ഇസ്ലാം ഒരുക്കുന്ന 'വ്യാജമതനിന്ദകള്‍'!

പാക്കിസ്ഥാനിലെ ബാലികയ്ക്കെതിരെ ഇസ്ലാം കെട്ടിച്ചമച്ച ആരോപണങ്ങള്‍പോലെ എല്ലാ മതനിന്ദകളുടെയും പിന്നില്‍ ഇസ്ലാമിന്റെ 'കറുത്ത'കൈകളുണ്ട്! ബുദ്ധിശൂന്യരായ ഇസ്ലാമിക മതഭ്രാന്തന്മാരെ ഇളക്കിവിട്ട് ക്രിസ്ത്യാനികളുടെ ചോരകുടിക്കാനായി ഇസ്ലാംതന്നെ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ മതനിന്ദളെല്ലാം. അക്രമം അഴിച്ചുവിടുന്ന ഇസ്ലാമിക പോരാളികള്‍ ഈ അക്രമത്തിന്റെ മറവില്‍ അനേകം ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും ക്രൈസ്തവരെ കൊന്നൊടുക്കുകയും ചെയ്യുന്നു. അമേരിക്കന്‍ സിനിമയുടെ പേരില്‍ ലോകത്താകമാനം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇതേ കാരണം പറഞ്ഞ് 82 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആരാധനാലയം പാക്കിസ്ഥാനില്‍ അഗ്നിക്കിരയാക്കി! ക്രിസ്തീയനാമമാണ് സിനിമാ സംവീധായകന്റെത് എന്ന കാരണത്താല്‍ ക്രിസ്ത്യാനിക്കെതിരെ പോരാടാനുള്ള അവസരമായി ഇവരിതിനെ കാണുന്നു. ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്ന വ്യക്തിയല്ല ഈ സംവീധായകന്‍ എന്നകാര്യം അയാളുടെ മുന്‍കാല ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും.

'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എഴുതിയതും 'ഡാവിഞ്ചി കോഡ്' എഴുതിയതും ക്രിസ്തീയ നാമം വഹിക്കുന്നവരായിരുന്നു. അവരെയാരും ക്രിസ്ത്യാനിയായി കാണുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഇവരെയൊക്കെ വധിക്കാന്‍ ക്രൈസ്തവ നേതൃത്വം മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുമില്ല. കാരണം, ഇവര്‍ക്കുള്ള പ്രതിഫലം കൊടുക്കാന്‍ കഴിവുള്ളവനെയാണ് ക്രിസ്ത്യാനി ദൈവമെന്നു വിളിക്കുന്നത്. തങ്ങള്‍ വിളിക്കുന്ന ദൈവം കഴിവുകെട്ടവനാണെന്ന് വ്യക്തതയുള്ളവര്‍ ആ ദൈവത്തെ നിലനിര്‍ത്താന്‍ സംരക്ഷകരായി മാറേണ്ടിവരും!

നൂറോളം ക്രിസ്ത്യാനികളെ അവരുടെ ആരാധനാലയത്തിലിട്ട് വധിച്ചപ്പോള്‍ പാക്കിസ്ഥാനു കിട്ടിയ പ്രതിഫലം അവര്‍ മറന്നുപോയി. ഒരു മാസംപോലും കാത്തിരിക്കുന്നതിനുമുമ്പ് ദൈവത്തില്‍നിന്ന് വന്ന മഹാപ്രളയം പതിനായിരക്കണക്കിന് ഇസ്ലാമിനെ പാക്കിസ്ഥാനില്‍ വിഴുങ്ങി! അന്ന് അവര്‍ക്ക് ആശ്വാസവുമായി ലോകം മുഴുവനിലുമുള്ള കത്തോലിക്കാ പള്ളികളില്‍ പിരിവുനടത്തിയിരുന്നു. അന്നു കൈനീട്ടി വാങ്ങിയ പണത്തില്‍ ഒരു വിഹിതമാണ് അമേരിക്കന്‍ സംവീധായകന്റെ തലയെടുക്കുന്നവന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരുലക്ഷം 'അമേരിക്കന്‍ഡോളര്‍'! കത്തോലിക്കാസഭ അടുത്ത പിരിവിനായി തയ്യാറെടുക്കേണ്ട സമയമായി എന്നത് ആനുകാലിക സംഭവങ്ങളിലൂടെ മനസ്സിലാക്കാം! അതിന്റെ സൂചനയാണ്, ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ഈ പോരാട്ടം! കത്തോലിക്കാസഭ ഇനിയും പഠിച്ചിട്ടില്ലെന്നു ചുരുക്കം!

ഇസ്ലാമിനെതിരെയുള്ള മതനിന്ദയായതിനാല്‍ 'ഇന്നെസന്‍സ് ഓഫ് മുസ്ലിംസ്' എന്ന ചിത്രം  ഇന്റെര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയടക്കമുള്ള  രാജ്യങ്ങളില്‍ ഇസ്ലാം മുറവിളികൂട്ടുന്നത്. ക്രിസ്തീയ രാജ്യങ്ങളില്‍ ഭിക്ഷ യാചിച്ച്  കഴിയുന്ന മുസ്ലിങ്ങളും ആ രാജ്യങ്ങളില്‍ ഇത് നിരോധിക്കണമെന്ന മുറവിളിയിലാണ്. എന്നാല്‍, സൗദിഅറേബ്യയില്‍പോലും ഇപ്പോഴും ഈ ചിത്രം ഇന്റെര്‍നെറ്റിലുണ്ട്. അപ്പോള്‍  ഇത് നിരോധിക്കണമെന്ന മുറവിളിയുടെ ആത്മാര്‍ത്ഥത സംശയകരമാണ്. ഇതിന്റെപേരില്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളു എന്നതിന്റെ വ്യക്തമായ തെളിവാണിത്. അറബിയില്‍ ഈ ചിത്രം പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നതിനുപിന്നില്‍ ഇസ്ലാം തന്നെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മറ്റു മതക്കാരെ ഉന്മൂലനം ചെയ്യുകയെന്ന ഇസ്ലാമിക നയത്തിന്റെ ഭാഗമായി അവര്‍തന്നെ ഒരുക്കുന്ന വ്യാജമതനിന്ദകളാണ് ഇതെല്ലാം! ഇതിന്റെയെല്ലാം പിന്നില്‍ ഇസ്ലാമികമായ ഒരു അജണ്ട ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം വ്യക്തം!

'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' മുഹമ്മദിനു നേരെപിടിച്ച കണ്ണാടി!

ഖുറാനും ഹദീസുകളും വായിച്ചിട്ടുള്ള വ്യക്തികള്‍ മനസ്സില്‍ വരച്ചിട്ട മുഹമ്മദിന്റെ രൂപം അതിശയോക്തികളില്ലാതെ പകര്‍ത്തിയ സിനിമയാണ് 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്'! അതുകൊണ്ടുതന്നെയാണ് കാപട്യക്കാര്‍ക്ക് ഇതു പിടിക്കാതെ പോയത്. മുഹമ്മദിന്റെ വ്യക്തിജീവിതത്തിനു നേരേപിടിച്ച വക്രതയില്ലാത്ത ഒരു കണ്ണാടിയാണ് ഈ ചിത്രമെന്ന് ഖുറാന്‍ വായിച്ചിട്ട് ഈ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. യഥാര്‍ത്ഥ സത്യം പുറത്തറിയുന്നത് വേദനയായി മാറിയാല്‍ അതിനു കാരണം സത്യപറയുന്നവനല്ല; മറിച്ച്, അവന്‍ പറയുന്ന സത്യങ്ങളുടെ കാരണക്കാരനാണ്.

മുഹമ്മദിന്റെ സ്വകാര്യജീവിതം പച്ചയായി അവതരിപ്പിച്ചിട്ടുള്ള ചലച്ചിത്രമാണ്, 'ഇന്നെസന്‍സ് ഓഫ് മുസ്ലിംസ്'! ഈ ചിത്രത്തിലുള്ള ഏതെങ്കിലും സംഭവം മുഹമ്മദിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഇസ്ലാമിനു പറയാന്‍ കഴിയില്ല. അങ്ങനെ പറയാന്‍ തുനിഞ്ഞാല്‍ ഖുറാനും ഹദീസുകളും പച്ചക്കള്ളമാണെന്നു സമ്മതിക്കുന്നതിനു തുല്യമാകും!

മുഹമ്മദിനെ മ്ലേച്ഛമായി ചിത്രീകരിച്ചുവെന്നാണ് ഈ ചിത്രത്തിന്റെ വിമര്‍ശകര്‍ പറയുന്നത്. മ്ലേച്ഛമായ ജീവിതം നയിച്ച മുഹമ്മദോ, അതിനെ തുറന്നുകാണിച്ച വ്യക്തിയോ ആരാണ് യഥാര്‍ത്ഥ തെറ്റുകാരന്‍? ഖുറാനും ഹദീസുകളും നിരോധിക്കാത്തിടത്തോളം ഈ സിനിമയും നിരോധിക്കേണ്ടതില്ല

മുഹമ്മദാണ് ആദ്യത്തെ മതനിന്ദകന്‍!

ഇനി യഥാര്‍ത്ഥ വിഷയം  അവതരിപ്പിക്കാം. മുഹമ്മദ് ഒരു മതനിന്ദകനായിരുന്നു എന്നത് വെറുമൊരു ആരോപണം  മാത്രമല്ല; തികച്ചും വസ്തുതാപരമായ കാര്യമാണ്! ക്രിസ്തുവിനെയും ക്രിസ്തീയ മാര്‍ഗ്ഗത്തെയും അവഹേളിച്ചുകൊണ്ട് പ്രചരണം നടത്തുകയും, ഈ അവഹേളനങ്ങളെ മുഴുവന്‍ ഖുറാന്‍ എന്നപേരില്‍ പുസ്തകമാക്കുകയും ചെയ്ത മതനിന്ദകനും ദൈവനിന്ദകനുമായിരുന്നു മുഹമ്മദ് എന്ന വ്യാജപ്രവാചകന്‍!

ക്രിസ്ത്യാനികള്‍ ദൈവപുത്രനും ദൈവവുമായി ആരാധിക്കുന്ന യേഹ്ശുവായെ അവന്‍ ദൈവപുത്രനല്ലെന്ന് പ്രചരിപ്പിച്ചതിനെ മതനിന്ദയും ദൈവനിന്ദയുമായി കാണാതിരിക്കാന്‍ കഴിയുമോ? മാനവരാശിയുടെ മുഴുവന്‍ രക്ഷയ്ക്കായി കുരിശില്‍ മരിച്ച യേഹ്ശുവാ മരിച്ചിട്ടില്ലെന്നും ക്രിസ്ത്യാനികള്‍ വ്യാജം പറയുകയാണെന്നുമുള്ള മുഹമ്മദിന്റെ ജല്പനം മതനിന്ദയുടെ ഭാഗമായി പരിഗണിക്കാന്‍ പാടില്ലെന്നോ? ലോകത്തുള്ള മുഴുവന്‍ ക്രിസ്ത്യാനികളും സ്വന്തം ജീവനെക്കാള്‍ വിലമതിക്കുന്ന ബൈബിള്‍ കെട്ടിച്ചമച്ചതാണെന്ന മുഹമ്മദിന്റെ ഭ്രാന്തന്‍വാദം മതനിന്ദയില്‍പ്പെടില്ലേ? ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന പരിശുദ്ധാത്മാവ് താനാണെന്ന് പ്രഖ്യാപിച്ച് സ്വയം കോമാളിയായിത്തീര്‍ന്ന മുഹമ്മദിന്റെ ഈ വാദം മതനിന്ദയുടെ പരിധിയില്‍ ഉള്‍പ്പെടില്ലേ?

മുഹമ്മദു നടത്തിയ ഈ മതനിന്ദകളെ വെളിപ്പെടുത്തുന്ന ഖുറാന്‍ ആയത്തുകള്‍ ഇവിടെ കുറിക്കുന്നു. ഇതു വായിച്ചിട്ട് വായനക്കാര്‍ തീരുമാനിക്കുക, ആരായിരുന്നു ആദ്യത്തെ മതനിന്ദകന്‍ എന്ന്!

"പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(19:88 -93).

യേഹ്ശുവായുടെ ദൈവപുത്രസ്ഥാനത്തെ നിഷേധിക്കാന്‍ മുഹമ്മദുണ്ടാക്കിയ ആയത്താണിത്. ഇയാള്‍ ആദ്യകാലങ്ങളില്‍ പാടിനടന്നത് അല്ലാഹുവിന്, മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു എന്നാണ്. യേഹ്ശുവായെ നിഷേധിക്കാനായി ഈ പെണ്‍മക്കളെയും ചുട്ടുകൊന്നു! എന്നാല്‍, മനോവ വ്യക്തമാക്കുന്നു: യേഹ്ശുവാ അല്ലാഹുവിന്റെ പുത്രനല്ല; യാഹ്‌വെയുടെ പുത്രനാണ്!

യേഹ്ശുവായുടെ മരണത്തെ നിഷേധിക്കാന്‍ മുഹമ്മദു പ്രചരിപ്പിക്കുന്ന വാക്കുകളിലൊന്ന് ഇതാണ്: "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു."(4:157-159).

ക്രിസ്തീയതയെ നിന്ദിച്ചുകൊണ്ട് മതനിന്ദ നടത്തിയ മുഹമ്മദ് ആദ്യത്തെ  മതനിന്ദകാനായിരുന്നു എന്ന സത്യം വിസ്മരിച്ചുകോണ്ടാണ് ഇസ്ലാംമതക്കാര്‍  മതനിന്ദയുടെപേരില്‍ നരനായാട്ടു നടത്തുന്നത്. ക്രിസ്ത്യാനികള്‍ മാത്രമല്ല, യഹൂദരും  അന്നത്തെ റോമന്‍ ഭരണകൂടവും സ്ഥിരീകരിച്ചതാണ് ക്രിസ്തുവിന്റെ മരണം. ലോകം മുഴുവന്‍  ചരിത്രസത്യമായി ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ മരണവും  ഉത്ഥാനവും അസത്യമായിരുന്നെങ്കില്‍ ക്രിസ്തീയതയെന്നത് ഒരു മിഥ്യയായി പരിഗണിക്കേണ്ടി  വരുമായിരുന്നു.

ഉത്ഥാനശേഷം യേഹ്ശുവായെ ദര്‍ശിച്ച അഞ്ഞൂറിലധികം വ്യക്തികളോ സ്വര്‍ഗ്ഗാരോഹണം നേരില്‍ക്കണ്ട നൂറ്റിയിരുപതു വ്യക്തികളില്‍ ഒരുവന്‍പോലുമോ അവരുടെ മരണംവരെ ഈ സത്യത്തിനു വിരുദ്ധമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കേ അഞ്ഞൂറു വര്‍ഷത്തിനുശേഷം ഒരു 'കാട്ടറബി' ഭ്രാന്തു പറഞ്ഞപ്പോള്‍ മതനിന്ദയ്ക്കെതിരെ വാളെടുക്കാന്‍ ക്രിസ്ത്യാനി മുതിര്‍ന്നില്ല. ഇന്ന് ഇസ്ലാം ചെയ്യുന്നത് അന്ന് ക്രിസ്ത്യാനികള്‍ ചെയ്തിരുന്നെങ്കില്‍ മുഹമ്മദും ഇസ്ലാമും വെറും ചരിത്രം മാത്രമാകുമായിരുന്നു. ഇന്നാണെങ്കില്‍പ്പോലും അതുതന്നെയായിരിക്കും ഫലം!

ക്രൈസ്തവരുടെ സഹിഷ്ണുതയില്‍ തഴച്ചുവളര്‍ന്ന ഒരു പടുമരമാണ് ഇസ്ലാംമതം! ഗര്‍വ്വും ധാര്‍ഷ്ട്യവുമാണ് ഇവരുടെ മുഖമുദ്ര! ആശയപരമായി എതിര്‍ക്കുന്നവരെ കായികമായി ഇല്ലായ്മചെയ്യുക എന്നതാണ് ഇവരുടെ നയം! മറ്റു മതങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കുമെതിരെ എന്തും പറയാനും പ്രവര്‍ത്തിക്കാനും മുതിരുകയും തങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പാടില്ലെന്ന് ശഠിക്കുകയും ചെയ്യുന്ന രീതിയെ എന്തു പേരിട്ടാണു വിളിക്കേണ്ടത്?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7156 views

LOG IN

Lost your password?

SIGN UP

LOST PASSWORD