ഇസ്ലാമിക സംവാദം

'ഹലാല്‍' ഭക്ഷണത്തിലെ പൈശാചികശക്തി!

Print By
about

24 - 02 - 2018              YouTube

വിഗ്രഹാര്‍പ്പിത ഭക്ഷണത്തില്‍ കുടികൊള്ളുന്ന പൈശാചികതയെ സംബന്ധിച്ചുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. എന്നാല്‍, 'ഹലാല്‍' ഭക്ഷണത്തെക്കുറിച്ച് ചെറിയൊരു സൂചന മാത്രമേ ആ ലേഖനത്തിലൂടെ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും, 'ഹലാല്‍' ഭക്ഷണവും വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് എന്ന യാഥാര്‍ത്ഥ്യം നാം അതിലൂടെ മനസ്സിലാക്കി. ഇക്കാര്യത്തില്‍ നാം കൂടുതല്‍ അറിവുള്ളവരായിരിക്കണം എന്ന് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. എന്തെന്നാല്‍, ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകൂടിയ വ്യാജപ്രബോധകര്‍ തങ്ങളുടെ പൈശാചിക ആശയത്താല്‍ സകലരെയും മിഥ്യാബോധത്തിലേക്കു നയിച്ചിരിക്കുന്നു! നിത്യജീവനില്‍നിന്നു ദൈവമക്കളെ അകറ്റുവാന്‍ പിശാച് അയച്ച അവന്റെ ദൂതന്മാരാണ് ഇന്ന് പ്രബോധകരായി അഭിനയിക്കുന്നത്! ഇക്കാരണത്താല്‍ത്തന്നെ, ദൈവജനം ദൈവീകസത്യത്തില്‍നിന്നു ബഹുദൂരം അകന്നുപോയി. കാലാകാലങ്ങളില്‍ സഭകളെ നയിച്ച ആചാര്യന്മാരുടെ അജ്ഞതയും ഇതിനു കാരണമായിട്ടുണ്ട്. എന്നാല്‍, ഈ അജ്ഞതയുടെ പിന്നിലും സാത്താന്റെ വ്യക്തമായ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. ഇടംവലം വ്യതിചലിക്കാതെ അനുസരിക്കേണ്ട നിയമങ്ങളെപ്പോലും നിസ്സാരമായി അവഗണിക്കാന്‍ ആചാര്യന്മാര്‍ വിശ്വാസികള്‍ക്കു പ്രബോധനം നല്‍കിയതാണ് ആദ്ധ്യാത്മിക മന്ദതയുടെ കാരണം.

'ഹലാല്‍' ഭക്ഷണത്തെക്കുറിച്ചും അതില്‍ കുടികൊള്ളുന്ന മരണകരമായ ദുരന്തത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാകണമെങ്കില്‍ സൂക്ഷ്മതയോടെയുള്ള വിവരണം അനിവാര്യമാണ്. ഈ അനിവാര്യത മനസ്സിലാക്കിയതുകൊണ്ടാണ്‌ ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ മനോവ തയ്യാറാകുന്നത്. ആയതിനാല്‍, ഈ വിഷയത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ ഒരു വിവരണം ഇവിടെ കുറിക്കുന്നു. വിശകലനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ചെറിയൊരു ആമുഖം ആവശ്യമാണ്‌. നിയമങ്ങളുടെ പ്രാധാന്യം ഗ്രഹിക്കാന്‍ ഈ ആമുഖം പഠിതാക്കളെ സഹായിക്കും.

കല്പനകള്‍ അനുശാസിക്കുന്ന കാര്യത്തിലും വചനത്തെ അനുധാവനം ചെയ്യുന്ന കാര്യത്തിലും ക്രിസ്ത്യാനികള്‍ മറ്റു മതവിശ്വാസികളെക്കാള്‍ ബഹുദൂരം പിന്നിലാണ്. ആദ്ധ്യാത്മിക കാര്യങ്ങളിലുള്ള മന്ദതയും, നിയമങ്ങള്‍ പാലിക്കുന്നതിലുള്ള അലസതയും ക്രിസ്ത്യാനികളുടെ ശൈലിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സത്യദൈവമായ യാഹ്‌വെയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ പേര് തുടച്ചു മാറ്റും"(നിയമം: 29; 18-20). കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരവും ആ മരത്തിന്റെ വേരും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം. കല്പനകളെ നിസ്സാരമാക്കുന്ന വിധത്തിലുള്ള പ്രബോധനങ്ങള്‍ നല്കുന്നവരെ സൂചിപ്പിക്കാനാണ് കയ്പുള്ള മരത്തെയും അതിന്റെ വേരിനെയും പ്രതീകങ്ങളാക്കിയിരിക്കുന്നത്. ഈ വചനം നോക്കുക: "ഈജിപ്തില്‍ നാം വസിച്ചിരുന്നതും ജനതകളുടെ ഇടയില്‍ക്കൂടി നാം കടന്നുപോന്നതും എങ്ങനെയെന്നു നിങ്ങള്‍ക്കറിയാമല്ലോ. അവരുടെ മ്ലേച്ഛതകള്‍ - മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങള്‍ - നിങ്ങള്‍ കണ്ടില്ലേ? അവരുടെ ദേവന്മാരെ സേവിക്കാനായി നമ്മുടെ ദൈവമായ യാഹ്‌വെയില്‍നിന്ന് ഇന്നു തന്റെ ഹൃദയത്തെ അകറ്റുന്ന പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്"(നിയമം: 29; 16-18).

കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരിനെ നാം മനസ്സിലാക്കി. മരണകരമായ ആശയങ്ങളിലൂടെ ദൈവജനത്തെ യാഹ്‌വെയില്‍നിന്നും അവിടുത്തെ നിയമങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്നവരാണ് ആ വിഷവൃക്ഷങ്ങള്‍! ഇത്തരം വ്യക്തികളുടെ പ്രബോധനങ്ങളിലൂടെയാണ് കത്തോലിക്കാസഭയും മറ്റിതര ക്രൈസ്തവസഭകളും ഉറകെട്ട ഉപ്പുപോലെ ആയിത്തീര്‍ന്നത്! അലസതയിലും നിസംഗതയിലുമാണ് ഇന്ന് ബഹുഭൂരിപക്ഷം വിശ്വാസികളും വ്യാപരിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ, വിഗ്രഹങ്ങളെയും വിഗ്രഹാര്‍പ്പിത വസ്തുക്കളെയും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. തിരിച്ചറിയാനുള്ള കഴിവു ലഭിച്ചവര്‍ അവയിലൂടെ വന്നുഭവിക്കുന്ന ദുരന്തങ്ങളുടെ തീവ്രത മനസ്സിലാക്കുന്നില്ല. പ്രതികൂലങ്ങളും തകര്‍ച്ചകളും തങ്ങളുടെ ജീവിതങ്ങളെ ഗ്രസിക്കുമ്പോള്‍, പരിഹാരങ്ങള്‍ക്കായി പലയിടങ്ങളിലൂടെയും ഓടിനടക്കുന്നു. ഇത്രയേറെ ദുരിതങ്ങള്‍ തങ്ങളുടെമേല്‍ വന്നുഭവിക്കാന്‍ എന്ത് അപരാധാമാണ് തങ്ങള്‍ ചെയ്തതെന്നു സ്വയം ന്യായീകരിക്കുകയും ചെയ്യും. തങ്ങള്‍ നിസ്സാരമായി കരുതിയവ ഗൗരവമുള്ളതായിരുന്നുവെന്ന തിരിച്ചറിവിലേക്ക് അപ്പോഴും ഇവര്‍ക്ക് വളരാന്‍ കഴിയില്ല. കാരണം, പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ഇവര്‍ക്കു ലഭിച്ചിരിക്കുന്ന പഠനം യഥാര്‍ത്ഥ സത്യത്തില്‍നിന്നു വേറിട്ടതാണ്! ഇവിടെയാണ്‌ പുനര്‍വിചിന്തനം അനിവാര്യമാകുന്നത്!

കാര്‍ക്കശ്യത്തോടെ അനുസരിക്കണം എന്ന മുന്നറിയിപ്പോടെയാണ് യാഹ്‌വെ നമുക്കു നിയമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ നിയമങ്ങളില്‍ ഓരോന്നിന്റെയും പ്രാധാന്യവും അപ്രാധാന്യവും നിശ്ചയിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല. എന്നാല്‍, ചില ഉപദേശകര്‍ ദൈവീകനിയമങ്ങള്‍ക്ക് 'ഗ്രേഡ്' നിശ്ചയിക്കുന്നു. ദൈവം നല്‍കിയ എല്ലാ നിയമങ്ങളും പ്രാധാന്യമുള്ളതാണെന്ന യാഥാര്‍ത്ഥ്യം വിശ്വാസികളില്‍നിന്നു മറച്ചുവച്ചത് ഇവരുടെ നേതാക്കന്മാരായി ചമഞ്ഞിറങ്ങിയ ആചാര്യന്മാരാണ്. ചില നിയമങ്ങള്‍ ഗൗരവം കുറഞ്ഞവയാണെന്ന മിഥ്യാധാരണ ഇവര്‍ ജനിപ്പിച്ചു. നിസ്സാരമെന്നു കരുതുന്നവപോലും ഗൗരവമുള്ളതാണെന്നും ഏതു നിയമം ലംഘിച്ചാലും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള തിരിച്ചറിവാണ് ദൈവമക്കള്‍ ആര്‍ജ്ജിക്കേണ്ടത്‌. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17-20).

വളരെ ഗൗരവമുള്ള മൂന്നു കാര്യങ്ങളാണ് ഇവിടെ യേഹ്ശുവാ പ്രഖ്യാപിച്ചത്. ഒന്നാമതായി അവിടുന്ന് എല്ലാ നിയമങ്ങളെയും സ്ഥിരപ്പെടുത്തുകയും സമസ്തവും നിറവേറുവോളം ആ നിയമങ്ങളുടെ സ്ഥിരത പ്രഖ്യാപിക്കുകയും ചെയ്തു. ആയതിനാല്‍, നിയമത്തില്‍നിന്നു നാം മോചിതരായെന്ന് ആരെങ്കിലും നമ്മോടു പറഞ്ഞാല്‍, ആ പറഞ്ഞവന്റെ വാക്കുകളെ നാം സ്വീകരിക്കരുത്. രണ്ടാമതായി യേഹ്ശുവാ പ്രഖ്യാപിച്ച കാര്യവും തുല്യപ്രാധാന്യമുള്ളതാണ്. നിസ്സാരമെന്നു കരുതുന്ന ഏതെങ്കിലും നിയമം ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും എന്ന സത്യമാണ് യേഹ്ശുവാ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം കേട്ട് ചിലരെങ്കിലും ആശ്വസിക്കുന്നുണ്ടാകാം. നിയമം ലംഘിക്കുകയോ ലംഘിക്കാന്‍ പഠിപ്പിക്കുകയോ ചെയ്യുന്നവര്‍ ചെറിയവരെന്നു വിളിക്കപ്പെടുന്നത് സ്വര്‍ഗ്ഗരാജ്യത്തില്‍ ആയതുകൊണ്ട്, നിയമലംഘകരും ലംഘിക്കാന്‍ പഠിപ്പിക്കുന്നവരും സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരും എന്നതാണ് ഇവരുടെ ആശ്വാസം. എന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ ഇവര്‍ പ്രവേശിക്കും എന്നല്ല വചനം പറയുന്നത്. ഇത്തരക്കാര്‍ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ഇവരെക്കുറിച്ച് സ്വര്‍ഗ്ഗം പരിഗണിക്കുന്ന സ്ഥാനമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടത്. സ്വര്‍ഗ്ഗം ഒരുവനെ ചെറിയവനെന്നോ വലിയവനെന്നോ സംബോധന ചെയ്യുന്നത് നിയമത്തെ അവന്‍ എപ്രകാരം പരിഗണിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഓരോരുത്തരും തങ്ങളെത്തന്നെ പരിശോധിച്ചാല്‍ തങ്ങള്‍ ചെറിയവനോ വലിയവനോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

മൂന്നാമതായി യേഹ്ശുവാ അറിയിച്ചത് ആദ്യത്തെ രണ്ടു കാര്യങ്ങളിലെയും സംശയങ്ങള്‍ ദൂരീകരിക്കുന്നതും സത്യത്തെ സ്ഥിരപ്പെടുത്തുന്നതുമാണ്. അതായത്, നിയമജ്ഞരും ഫരിസേയരും പഠിപ്പിക്കുന്ന നീതിയെ അതിശയിക്കുന്ന നീതി ഓരോരുത്തരും പരിശീലിക്കണം എന്ന പ്രഖ്യാപനത്തില്‍ സകലതും അടങ്ങിയിട്ടുണ്ട്. സഭാമക്കളെ പരിശീലിപ്പിക്കാന്‍ കടന്നുവരുന്നവര്‍ നിയമജ്ഞരുടെയും ഫരിസേയരുടെയും ചുമതലകളാണ് വഹിക്കുന്നത്. ഇവര്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അതേപടി വിഴുങ്ങുന്നുവെങ്കില്‍ ഇവരുടെ നീതിയെ അതിശയിക്കുന്നതാണ് നമ്മുടെ നീതിയെന്നു പറയാന്‍ കഴിയില്ല. അതായത്, ഇവര്‍ പഠിപ്പിക്കുന്നതിനപ്പുറമാണോ സത്യമെന്ന് അന്വേഷിക്കുകയും ആ സത്യത്തെ മുറുകെപ്പിടിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ നീതി ഇവരുടെ നീതിയെ അപേക്ഷിച്ച് അതിശയകരമാകുന്നത്! എന്നാല്‍, കാലാകാലങ്ങളില്‍ കടന്നുവന്ന നിയമജ്ഞരുടെ പരസ്പരവിരുദ്ധമായ പഠിപ്പിക്കലുകളെ അതേപടി വിഴുങ്ങിയതിലൂടെ സഭാമക്കള്‍ മലിനരാക്കപ്പെട്ടു! ദൈവത്തെക്കുറിച്ചും ദൈവീക നിയമങ്ങളെക്കുറിച്ചും വികലമായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവരായി ക്രൈസ്തവരില്‍ ഭൂരിപക്ഷവും അധഃപതിച്ചു! ക്രിസ്തീയ ചൈതന്യം നഷ്ടപ്പെട്ട ഇവര്‍, ക്രൈസ്തവനാമധാരികള്‍ മാത്രമായി ഇന്ന് ഭൂമിയില്‍ വ്യാപരിക്കുന്നു! നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്ന നീതി നാം പ്രാപിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം ലഭിക്കില്ല എന്നു പ്രഖ്യാപിച്ചത് സ്വര്‍ഗ്ഗത്തിന്റെ അധിപതിയായ യേഹ്ശുവായാണ്. അവിടുന്ന് തന്നെക്കുറിച്ചുതന്നെ പ്രഖ്യാപിച്ചിരിക്കുന്നത് എന്താണെന്നു നോക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18).

നിയമങ്ങളുടെ പ്രാധാന്യവും സ്ഥൈര്യതയുമാണ് നാമിവിടെ മനസ്സിലാക്കിയത്. ഇനി നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വിഗ്രഹങ്ങളെയും വിഗ്രഹാര്‍പ്പിത വസ്തുക്കളെയും സംബന്ധിച്ചാണ്. വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനും വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളെ സ്വീകാര്യമാക്കുന്നതിനുമായി സാത്താന്‍ അനേകം സംവീധാനങ്ങള്‍ വിജയകരമായി സ്ഥാപിച്ചിട്ടുണ്ട്. ക്രൈസ്തവസഭകളില്‍പ്പോലും ഇത്തരം സംവീധാനങ്ങള്‍ സ്ഥാപിതമായതിനെ നാം ഗൗരവത്തോടെ കാണണം. മലയാളത്തിലേക്കു ബൈബിള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ സാത്താന്‍ നടത്തിയ കൈകടത്തല്‍ ശ്രദ്ധിക്കുക: "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം"(1 കോറി: 8; 4). ഇത് POC പ്രസിദ്ധീകരിച്ചിട്ടുള്ള മലയാളം ബൈബിളില്‍നിന്നുള്ള ഉദ്ധരണിയാണ്. ഇത് വായിക്കുന്നവര്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നത് എന്താണ്? വിഗ്രഹം ഇല്ല എന്ന പ്രഖ്യാപനമായി മാത്രമേ ഈ ഉദ്ധരണിയെ പരിഗണിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍, യഥാര്‍ത്ഥ മൂലഗ്രന്ഥത്തില്‍നിന്നുള്ള പരിഭാഷകള്‍ പരിശോധിക്കുമ്പോള്‍ സാത്താന്റെ ഇടപെടല്‍ വ്യക്തമാകും. വിഗ്രഹം എന്നൊന്നില്ല എന്നല്ല മൂലഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ളത്; മറിച്ച്, വിഗ്രഹം ഒന്നുമല്ല എന്നാണ്. മലയാള പരിഭാഷയില്‍ സാത്താന്‍ ഇടപെട്ടത് എങ്ങനെയെന്ന് അറിയണമെങ്കില്‍, ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഉള്ള ബൈബിള്‍ പരിശോധിച്ചാല്‍ മതിയാകും. ഇംഗ്ലീഷ് ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "So, then, as to the question of taking food offered to images, we are certain that an image is nothing in the world, and that there is no God but one"( 1 Corinthians: 8; 4). വിഗ്രഹം 'ഒന്നുമല്ല' എന്ന പ്രഖ്യാപനം എങ്ങനെയാണ് വിഗ്രഹം 'എന്നൊന്നില്ല' എന്ന പ്രഖ്യാപനമായി മലയാളം ബൈബിളില്‍ പ്രത്യക്ഷപ്പെട്ടത്? മലയാളത്തില്‍ കടന്നുകൂടിയ ഗുരുതരമായ വീഴ്ചയെ ആയുധമാക്കിയാണ് വിഗ്രഹാരാധകര്‍ സഭയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പൈശാചിക പഠിപ്പിക്കലുകള്‍ക്ക് ഇരയായവരുടെ ജീവിതവും ഇന്ന് അപകടത്തിലാണ്. എന്തിനെയെങ്കിലും നിസ്സാരമായി കണക്കാക്കുന്നു (അവഗണിക്കുന്നു) എന്ന് സൂചിപ്പിക്കാനാണ് 'ഒന്നുമല്ല' എന്ന പ്രയോഗം നടത്തുന്നത്.

ഉദാഹരണത്തിന്: അവനൊന്നും എനിക്ക് ഒന്നുമല്ല; ഈ മഴയൊന്നും എനിക്ക് ഒന്നുമല്ല; ഒരു തല്ലൊന്നും അവന് ഒന്നുമല്ല; ഈ പുഴ നീന്തിക്കടക്കുന്നത് എനിക്ക് ഒന്നുമല്ല....ഇത്തരത്തില്‍ അനേകം ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. ആയതിനാല്‍, വിഗ്രഹം മനോവയ്ക്ക് ഒന്നുമല്ല! ഇവിടെ ഒരുകാര്യംകൂടി നാം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, നീന്തല്‍ അറിയില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം ഒരു പുഴ നീന്തിക്കടക്കുകയെന്നത് 'ഒന്നുമല്ല' എന്ന വാക്കിലൂടെ നിസ്സാരമാക്കാന്‍ സാധിക്കില്ല. അതുപോലെതന്നെ, ചിലരെ സംബന്ധിച്ചിടത്തോളം വിഗ്രഹങ്ങള്‍ 'ഒന്നുമല്ലാത്ത' വസ്തുക്കളല്ല!

വിഗ്രഹങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ ജനിപ്പിക്കുന്നത് സാത്താനും അവന്റെ ആജ്ഞാനുവര്‍ത്തികളുമാണ്. ഇത്തരം ആജ്ഞാനുവര്‍ത്തികളില്‍ ചിലര്‍ സഭകളുടെ ആചാര്യന്മാരായി കടന്നുകൂടിയിട്ടുമുണ്ട്. ആയതിനാല്‍, വിഗ്രഹം ഇല്ലെന്ന പ്രചരണത്തിന്റെ വക്താക്കളെ സൂക്ഷിക്കണം. വിഗ്രഹം ഇല്ലെങ്കില്‍ വിഗ്രഹാരാധന നിരോധിച്ചുകൊണ്ടുള്ള നിയമംപോലും നിരര്‍ത്ഥകമാണ്! ഇല്ലാത്ത ഒന്നിനെ നിയമംമൂലം നിരോധിക്കാന്‍ ദൈവം തയ്യാറാകുമോ? വിഗ്രഹാരാധനയെ സംബന്ധിച്ച് ഒരുവന് തിരിച്ചറിവ് ലഭിക്കുന്നത് വിഗ്രഹം എന്താണെന്ന് മനസ്സിലാകുമ്പോള്‍ മാത്രമാണ്! ബൈബിളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള നിയമമാണ് 'വിഗ്രഹാരാധന' അരുത് എന്നത്. നിയമത്തിലും പ്രവചനങ്ങളിലും ഈ ആവര്‍ത്തനം നൂറിലധികം തവണ നാം വായിക്കുന്നു. ദൈവമായ യാഹ്‌വെ നല്‍കിയ കല്പനകള്‍ പരിശോധിക്കുമ്പോള്‍, വിഗ്രഹാരാധനയെ നിരോധിക്കുന്ന നിയമമാണ് ഒന്നാമതായി നാം വായിക്കുന്നത്. ഇതിലൂടെയെല്ലാം വ്യക്തമാകുന്നത് ഈ പാപത്തിന്റെ ഗൗരവമാണ്.

വിഗ്രഹാരാധന അതീവ ഗൗരവമുള്ള പാപമാണെങ്കില്‍ വിഗ്രഹാര്‍പ്പിത ഭക്ഷണവും ഗുരുതരംതന്നെ! എന്നാല്‍, ഈ പാപത്തെ നിസ്സാരവത്ക്കരിക്കുന്ന നിലപാടാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ സ്വീകരിക്കുന്നത്. കുമ്പസാരക്കൂടുകളില്‍പ്പോലും ഇവര്‍ പൈശാചികതയുടെ വക്താക്കളായി മാറുകയാണ്. വിശ്വാസികളില്‍ തെറ്റായ ബോധ്യങ്ങള്‍ നിറയ്ക്കുന്നത് ഇത്തരം വൈദീകരാണ്. ഇവര്‍ക്കോ പ്രവേശനമില്ലാത്ത സ്വര്‍ഗ്ഗരാജ്യത്തില്‍ ആരും പ്രവേശിക്കരുതെന്ന് ഇവര്‍ ചിന്തിക്കുന്നു. ആദിമസഭയിലെ ഇടയന്മാര്‍ തങ്ങളുടെ ആടുകളെക്കുറിച്ച് എത്രത്തോളം ജാഗ്രത പുലര്‍ത്തിയിരുന്നു എന്നത് ഇവിടെ ചിന്തിക്കേണ്ടതുണ്ട്. പുതുതായി സഭയിലേക്കു കടന്നുവന്ന ആചാര്യനായ പൗലോസിനോടു പത്രോസ് നിര്‍ദ്ദേശിച്ചത് ഇങ്ങനെയാണ്: "വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്"(അപ്പ. പ്രവര്‍: 21; 25). ആദിമസഭയില്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍, ഇന്നത്തെ സഭയ്ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. ഇടക്കാലത്തു കയറിവന്ന ആചാര്യന്മാരല്ല ദൈവത്തിന്റെ സഭയുടെ അസ്ഥിത്വം നിര്‍ണ്ണയിക്കേണ്ടത്. ഏതു സഭയാണെങ്കിലും, ആ സഭ ക്രിസ്തുവിന്റെ സഭയാണെങ്കില്‍ വ്യത്യസ്തമായ ഒരു നിയമവും നിര്‍മ്മിക്കാന്‍ പാടില്ല. ക്രിസ്തുവിന്റെ സഭയുടെ നിയമം മുന്‍കൂട്ടി എഴുതപ്പെട്ടതാണ്. ആ നിയമം അനുശാസിക്കുന്നവര്‍ മാത്രമാണ് ക്രിസ്തീയസഭയിലെ അംഗങ്ങള്‍! ക്രിസ്തീയസഭയിലെ അംഗങ്ങളെ തിരിച്ചറിയുന്നതും നിയമങ്ങളുടെ അനുശാസനത്തിലൂടെയാണ്. വിഭിന്നമായ ആശയങ്ങളുമായി ആരെങ്കിലും വിശ്വാസികളെ സമീപിച്ചാല്‍, അവരെ അവഗണിക്കുകയെന്നതാണ് ഓരോ വിശ്വാസികളുടെയും കര്‍ത്തവ്യം!

എന്തെല്ലാമാണ് വിഗ്രഹങ്ങള്‍?!

വിഗ്രഹങ്ങളുടെ പട്ടികയില്‍ എന്തെല്ലാം ഉള്‍പ്പെടും എന്നതിനെ സംബന്ധിച്ചുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു ചെറിയ വിവരണം ഇവിടെ ചേര്‍ക്കുകയാണ്. ദൈവമല്ലാത്ത മറ്റെല്ലാം വിഗ്രഹമായി മാറാമെണെന്നതാണ് വിഗ്രഹങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും ശരിയായ നിര്‍വ്വചനം! അതിനാല്‍ത്തന്നെ, ഈ ലോകത്തു ജീവിക്കുന്ന ഓരോ വ്യക്തിയുടെയും സമീപത്ത് വിഗ്രഹങ്ങളുണ്ട്. വിഗ്രഹങ്ങള്‍ നമ്മുടെ സമീപത്തുണ്ടായിരിക്കുന്നതല്ല പാപം; മറിച്ച്, ഈ വിഗ്രഹങ്ങള്‍ക്ക് സത്യദൈവമായ യാഹ്‌വെയെക്കാള്‍ മുന്തിയ പരിഗണന നാം നല്‍കിയാല്‍ അത് വിഗ്രഹാരാധനയാണ്. നമുക്കു ചുറ്റിലുമുള്ള പലതും വിഗ്രഹങ്ങളാണെങ്കിലും, ഇവയൊന്നും നമ്മെ ഭരിക്കുന്നില്ല. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ വിഗ്രഹങ്ങളാകാന്‍ സാധ്യതയുള്ള വ്യക്തിബന്ധങ്ങളാണ്. എന്നാല്‍, ഇതിനെല്ലാമപ്പുറം ചില വിഗ്രഹങ്ങള്‍ ഈ ലോകത്തുണ്ട്. അത് വിജാതിയര്‍ സേവിക്കുന്ന അവരുടെ ദേവീ-ദേവന്മാരാണ്. പല രൂപങ്ങളിലും ഭാവങ്ങളിലും ഇത്തരം ദേവീ-ദേവന്മാര്‍ അവതരിച്ചിട്ടുണ്ട്. ഇവിടെ നാം ചിന്തിക്കേണ്ടത് വിജാതിയത എന്താണെന്നതാണ്. സത്യദൈവമായ യാഹ്‌വെയെ അല്ലാതെ മറ്റേതെങ്കിലും ദൈവങ്ങളെ ആരാധിക്കുന്നവരാണ് വിജാതിയര്‍. അങ്ങനെയെങ്കില്‍, ഇത്തരം വ്യാജദൈവങ്ങളെ ആരാധിക്കുന്ന പ്രവണതയാണ് വിജാതിയത.

ദൈവമല്ലാത്ത ഒന്നിനെ ദൈവമാണെന്നു ധരിച്ചുകൊണ്ടു ആരാധന അര്‍പ്പിച്ചാല്‍ അത് വിഗ്രഹാരാധനയാകും. എന്തെന്നാല്‍, ഇത്തരം ആരാധനകളെല്ലാം സ്വീകരിക്കുന്നത് പിശാചാണ്. അതുകൊണ്ടാണ് അപ്പസ്തോലന്‍ ഇപ്രകാരം പ്രഖ്യാപിച്ചത്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇതിനേക്കാള്‍ അപ്പുറമായി വിജാതിയതയുടെയും വിജാതിയരുടെ ആരാധനാമൂര്‍ത്തികളുടെയും തനിനിറം വ്യക്തമാക്കേണ്ടതുണ്ടോ?! സത്യദൈവമായ യാഹ്‌വെ അല്ലാതെ മറ്റൊരു ദൈവമില്ല. ഈ ദൈവമല്ലാതെ, മറ്റേതു ദൈവങ്ങളും വിഗ്രഹങ്ങളാണ്. ഇങ്ങനെയുള്ള ആരാധനയാണ് നേരിട്ടുള്ള വിഗ്രഹാരാധന! നേരിട്ടല്ലാതെയുള്ള വിഗ്രഹങ്ങളും ഈ ലോകത്തുണ്ട്. അത്തരത്തിലുള്ള ചില വിഗ്രഹങ്ങളെ നമുക്കു പരിചയപ്പെടാം. ബൈബിള്‍ നമുക്കു നല്‍കിയിരിക്കുന്ന ഈ ഉപദേശം ശ്രദ്ധിക്കുക: "വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി"(കൊളോ: 3; 5). ദ്രവ്യാസക്തിയും വിഗ്രഹാരാധനയാണെന്ന് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍, ധനം നമ്മുടെ ജീവിതത്തില്‍ വിഗ്രഹമായി മാറാം. നമ്മുടെ സമീപത്ത് അനേകം സഹോദരങ്ങള്‍ ദാരിദ്രത്തില്‍ കഴിയുമ്പോള്‍, അവരെക്കുറിച്ചു ചിന്തിക്കാതെ നമുക്കുള്ളതെല്ലാം സ്വന്തമെന്നു കരുതി ദുര്‍വ്യയം ചെയ്യാന്‍ പാടില്ല. സമ്പത്താണ്‌ പലരുടെയും ദൈവം. ഇത്തരക്കാരും വിഗ്രഹാരധകര്‍ തന്നെയാണ്.

ആദിമസഭയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്ന മനോഭാവം സഭയിലുണ്ടായിരുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച്‌ വിതരണം ചെയ്യപ്പെട്ടു"(അപ്പ. പ്രവര്‍: 4; 34, 35). ആദിമസഭയിലെ ശൈലി ഇതായിരുന്നുവെന്നതിനു വേറെയും തെളിവുകളുണ്ട്. അപ്പസ്തോലനായ പൗലോസ് തന്റെ മാനസാന്തരത്തിനുശേഷം പത്രോസിനേയും യാക്കോബിനെയും സന്ദര്‍ശിക്കുന്നതിനായി ജറുസലെമില്‍ പോയി. പതിനാലു വര്‍ഷത്തിനുശേഷമായിരുന്നു അത്. അന്ന് പത്രോസും യാക്കോബും ഇപ്രകാരമാണ് പൗലോസിനെ ഉപദേശിച്ചത്: "പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം"(ഗലാ: 2; 10). സമ്പത്ത് ആര്‍ക്കെങ്കിലും വിഗ്രഹമാകുന്നുവെങ്കില്‍, ഈ സമ്പത്ത് അവന്‍ ആര്‍ക്കും പങ്കുവയ്ക്കില്ല! ഇതുപോലെ അനേകം വിഗ്രഹങ്ങളുണ്ടെന്നു നമുക്കറിയാം. വിഗ്രഹങ്ങളെക്കുറിച്ചും വിഗ്രഹാരാധനയെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ടുള്ള അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍ത്തന്നെ, ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരണം ഇനിയും അനിവാര്യമാണെന്നു മനോവ കരുതുന്നില്ല. വിഗ്രഹങ്ങളെയും വിഗ്രഹാരാധനയെയും സംബന്ധിച്ചുള്ള കൂടുതല്‍ അറിവുകള്‍ നേടേണ്ടതിനായി ഈ ലേഖനം വായിക്കുക: ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്!

നാമിവിടെ പ്രധാനമായും ചിന്തിക്കുന്നത് വിഗ്രഹാര്‍പ്പിത വസ്തുക്കളെ സംബന്ധിച്ചാണ്. അതില്‍ത്തന്നെ, 'ഹലാല്‍' ഭക്ഷണത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നു. 'ഹലാല്‍' ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് മറ്റിതര വിഗ്രാഹാര്‍പ്പിത ഭക്ഷണങ്ങളെക്കുറിച്ച് അല്പമൊന്നു സ്പര്‍ശിക്കേണ്ടിയിരിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങളിലും മറ്റിതര വിജാതിയ ആരാധനാലയങ്ങളിലും ബലിയര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ സ്വാഭാവികമായും വിഗ്രഹാര്‍പ്പിതമാണ്. ഹൈന്ദവ ആരാധനാലയങ്ങളില്‍നിന്നു ലഭിക്കുന്ന പ്രസാദം എന്താണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അരവണപ്പായസം എന്നപേരില്‍ ടിന്നിലടച്ചു ലഭിക്കുന്ന പായസം വിഗ്രഹാര്‍പ്പിതമാണെന്നു സമ്മതിക്കാന്‍ തയ്യാറുള്ള വൈദീകര്‍പ്പോലും ഇന്നില്ല. വിഗ്രഹം ഇല്ലെന്ന ബൈബിള്‍ പരിഭാഷയുടെ വക്താക്കളാണ് ഇവര്‍. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കളില്‍നിന്ന് അകന്നുനില്‍ക്കണം എന്നത് ക്രിസ്തീയ നിയമമാണെന്ന് പത്രോസ് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ത്തന്നെ, ക്രിസ്തീയത നിലനില്‍ക്കുന്ന കാലത്തോളം ഈ നിയമവും നിലനില്‍ക്കും. അരവണപ്പായസം എന്നത് വിഗ്രഹാര്‍പ്പിതമായിരിക്കുന്നതുപോലെതന്നെ ക്രിസ്തീയതയുടെ പേരില്‍ 'അരവണപ്പായസം' ഉണ്ടാക്കുന്നതും വിഗ്രഹാര്‍പ്പിതം തന്നെയാണ്. ശബരിമലയില്‍നിന്നു ലഭിക്കുന്ന വിഗ്രഹാര്‍പ്പിത ഭക്ഷണമായ 'അരവണപ്പായസം' സ്വീകരിക്കാത്ത ദൈവമക്കളെ വഞ്ചിക്കാന്‍ ക്രിസ്തീയതയുടെ പേരില്‍ അവതരിപ്പിച്ചിരിക്കുന്ന വിഗ്രഹാര്‍പ്പിത ഭക്ഷണത്തെയും നാം തിരിച്ചറിയണം.

അരവണപ്പായസവും പ്രസാദവും വിഗ്രഹാര്‍പ്പിതമാണെന്നു നമുക്കെല്ലാം വ്യക്തമായി അറിയാം. എന്നാല്‍, കൗശലപൂര്‍വ്വം ദൈവമക്കളെ വിഗ്രഹാര്‍പ്പിത ഭക്ഷണം ഭുജിക്കുന്നവരാക്കുന്ന അനേകം സംവീധാനങ്ങള്‍ ഇന്ന് ലോകത്തുണ്ട്. കേരളത്തിലെ യുവജനോത്സവങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഭക്ഷണം പാചകം ചെയ്യാന്‍ കടന്നുവരുന്ന പഴയിടം മുരളിയെ അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പൈശാചിക പൂജകളോടെയാണ് ഇയാള്‍ പാചകം ആരംഭിക്കുന്നത്. ബ്രാഹ്മണരുടെ നേതൃത്വത്തില്‍ പാചകം നടക്കുന്ന സകലയിടങ്ങളിലും വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണമാണ് ലഭിക്കുന്നത്. 'വെജിറ്റേറിയന്‍' ഹോട്ടലുകളില്‍ വിതരണംചെയ്യുന്ന എല്ലാ ഭക്ഷണവും വിഗ്രഹാര്‍പ്പിതമാണ്. അതുപോലെതന്നെ, ഇസ്ലാംമതക്കാരുടെ ഭക്ഷണശാലകളിലും വിഗ്രഹാര്‍പ്പിത ഭക്ഷണമാണ് വിതരണം ചെയ്യപ്പെടുന്നത്. ഹിന്ദുവിന്റെ ഭോചനശാലയിലും ഇസ്ലാമിന്റെ ഭോചനശാലയിലും മാത്രമാണ് വിഗ്രഹാര്‍പ്പിത ഭക്ഷണം വില്‍ക്കപ്പെടുന്നതെന്ന് ആരും കരുതരുത്. ക്രിസ്ത്യാനികള്‍ നടത്തുന്ന ഹോട്ടലുകളിലും വിതരണം ചെയ്യപ്പെടുന്നത് 'ഹലാല്‍' ഭക്ഷണമാണ് എന്നത് നാം ഗൗരവമായി കാണണം. ക്രൈസ്തവനാമധാരികളെ സംബന്ധിച്ചിടത്തോളം വിഗ്രഹാര്‍പ്പിത ഭക്ഷണവും വിഗ്രഹാര്‍പ്പിതം തന്നെയായ 'ഹലാല്‍' ഭക്ഷണവും ഒരു പ്രശ്നമായി കണക്കാക്കുന്നില്ല. ഇവരുടെ ഭവനങ്ങളില്‍ നടത്തുന്ന ആഘോഷങ്ങളില്‍പ്പോലും 'ഹലാല്‍' ഭക്ഷണം വിതരണം ചെയ്യുന്നു. ഇസ്ലാമിനെ അതിഥിയായി ക്ഷണിച്ചാല്‍, അവനുവേണ്ടി സകലര്‍ക്കും 'ഹലാല്‍' ഭക്ഷണം വിളമ്പുന്നു.

'ഹലാല്‍' ഭക്ഷണത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ മനോവയെ പ്രേരിപ്പിച്ചത് ഈ അടുത്തകാലത്ത് മാതൃഭൂമിയുടെ ടെലിവിഷന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഒരു പ്രോഗ്രാമാണ്. ഈ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും 'ഹലാല്‍' ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ 'ചിക്കിംഗ്' എന്ന സ്ഥാപനത്തിന്റെ സാരഥിയാണ് ലോകത്തോട് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂറോപ്പിലടക്കം എഴുപതു രാജ്യങ്ങളിലും ആയിരം 'ഔട്ട്‌ലെറ്റുകള്‍' തുറക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. രണ്ടായിരത്തിയിരുപത്തിയഞ്ചോടെ ഈ ലക്‌ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ഇവര്‍ പറയുന്നു. ഫ്രാഞ്ചൈസികള്‍ നല്‍കാനാണ് ഇവര്‍ ശ്രമിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളില്‍നിന്നും ഇവരുടെ 'ഫ്രാഞ്ചൈസി' എടുക്കാന്‍ 'ക്രിസ്ത്യാനികള്‍' കടന്നുവന്നപ്പോള്‍, അവരോട് ആവശ്യപ്പെട്ടത് 'ഹലാല്‍' ഭക്ഷണം മാത്രമേ വിതരണം ചെയ്യാവൂ എന്നായിരുന്നു. 'ഹലാല്‍' ഭക്ഷണം വിളമ്പുന്നതില്‍ ഇവര്‍ക്ക് മടിയില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതിലൂടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. ക്രൈസ്തവനാമധാരികളുടെ സ്ഥാപനങ്ങളില്‍പ്പോലും ഇന്ന് വിളമ്പുന്നത് വിഗ്രഹാര്‍പ്പിത ഭക്ഷണമാണ്. ഇസ്ലാംമതക്കാര്‍ കുടിയേറുന്ന രാജ്യങ്ങളില്‍, അവര്‍ക്കുവേണ്ടി 'ഹലാല്‍' ഭക്ഷണം വിതരണം ചെയ്യാന്‍ വ്യാപാരികള്‍ നിര്‍ബ്ബന്ധിതരാകുന്നു. എന്തും തിന്നാന്‍ മടിയില്ലാത്ത ക്രൈസ്തവനാമധാരികളെ ആരും പരിഗണിക്കുന്നില്ല. എന്നാല്‍, യഥാര്‍ത്ഥ ക്രൈസ്തവര്‍ക്ക് വിഗ്രഹാര്‍പ്പിതമാല്ലാത്ത ഭക്ഷണം ലഭിക്കാന്‍ സാധ്യതയില്ലാത്ത അവസ്ഥ സംജാതമാകുന്നത് നാം കാണാതെപോകരുത്.

യൂറോപ്പില്‍ കുടിയേറിയിരിക്കുന്ന ഇസ്ലാമിനെപ്രതി 'ഹലാല്‍' ഭക്ഷണം വിതരണം ചെയ്യാന്‍ എല്ലാ കച്ചവടസ്ഥാപനങ്ങളും തയ്യാറാകുന്നത് ദുരന്തമാണെന്നു തിരിച്ചറിയുമ്പോള്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സീസിനെയും ഐക്യരാഷ്ട്രസഭയെയും ഓര്‍മ്മിക്കാതെ തരമില്ല. സത്യവിശ്വാസികളുടെ ഈറ്റില്ലമായിരുന്ന യൂറോപ്പിനെ ഈ അവസ്ഥയില്‍ എത്തിച്ചത് ആരെല്ലാംചേര്‍ന്നാണ്? ക്രിസ്ത്യാനിക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കാനോ അവര്‍ക്കുവേണ്ടി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കാനോ ആരും തയ്യാറാകുന്നില്ല. എന്താണ് ഇതിനു കാരണം? ക്രിസ്ത്യാനിക്ക് അതിന്റെയൊന്നും ആവശ്യമില്ലെന്നു ലോകത്തിനറിയാം. മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെതായ നിയമങ്ങള്‍ ഉണ്ടെങ്കിലും, സത്യദൈവത്തിന്റെ മക്കള്‍ക്ക് നിയമം ഒരു പ്രശ്നമല്ല. യൂറോപ്പിലെ ജനസംഖ്യയില്‍ മൂന്നുശതമാനം മാത്രമുള്ള ഇസ്ലാമിനുവേണ്ടി ക്രിസ്ത്യാനികള്‍ അടക്കമുള്ള സകലരെയും 'ഹലാല്‍' ഭക്ഷണത്തിന്റെ അടിമകളാക്കാന്‍ ശ്രമിക്കുന്നത് നാം നിസ്സാരമായി കാണരുത്. 'ഹലാല്‍' ഭക്ഷണം ആസ്വദിക്കാന്‍ മടിയില്ലാത്ത ഈ വിഭാഗത്തിനുവേണ്ടി അതിന്റെ യഥാര്‍ത്ഥ സത്യം ഇവിടെ തുറന്നുവയ്ക്കുകയാണ്.

'ഹലാല്‍' (അറബിക്:حلال) എന്നത് അനുവദനീയമായത് എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ്‌. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയില്‍. എന്നാല്‍ അറബി ഭാഷയില്‍ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങള്‍ ഈ 'ഹലാല്‍' ആദര്‍ശം പിന്തുടരുന്നു. 'ഹറാം' എന്നതാണ് ഇതിന്റെ വിപരീത വാക്ക്. നിഷിദ്ധമാക്കപ്പെട്ടത് എന്ന അര്‍ത്ഥമാണ് 'ഹറാം' എന്ന അറബി വാക്കിന് ഉള്ളത്.

ഹലാല്‍ ഭക്ഷണം!

എന്താണ് 'ഹലാല്‍' ഭക്ഷണം? ഇസ്ലാം ഭക്ഷണകാര്യത്തില്‍ വളരെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാംസഭക്ഷണത്തില്‍ ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ കശാപ്പുചെയ്താല്‍ മാത്രമേ അത് ഹലാലാവുകയുള്ളൂ. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുറാന്‍ ഇങ്ങനെ പറയുന്നു: "ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെമേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"(സുറ: 2; 173).

അല്ലാഹുവിന്റെ പേരില്‍ അറക്കപ്പെടുക എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?മറ്റൊരു ആയത്ത് ഇങ്ങനെ: "ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു"(സുറ: 5; 3). അല്ലാഹുവിന്റെ പേരില്‍ അറക്കപ്പെടുക എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്? അല്ലാഹുവിന്റെ പേരില്‍ അറക്കപ്പെടുകയെന്നാല്‍, അല്ലാഹുവിനു ബലിയര്‍പ്പിക്കുക എന്നുതന്നെയാണ് വിവക്ഷിക്കുന്നത്! ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇതു നിഷിദ്ധമാണ്! ദൈവവചനത്തിലൂടെ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരുവന്‍ ഭക്ഷിക്കുന്നതിലൂടെ ദൈവത്തിന്റെ സംരക്ഷണത്തില്‍നിന്ന് അവന്‍ വിച്ഛേദിക്കപ്പെടുന്നു. സംരക്ഷണമില്ലാത്ത അവസ്ഥയെന്നത് നാശത്തിനായി സമര്‍പ്പിക്കപ്പെട്ട അവസ്ഥതന്നെയാണ്‌! ജിഹാദികള്‍ക്കു തങ്ങളുടെ ഇംഗിതത്തിന് ക്രിസ്ത്യാനികളെ ഇരയാക്കണമെങ്കില്‍, ഈ അവസ്ഥയില്‍ അവരെ എത്തിക്കണം. നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി ക്രിസ്ത്യാനികളെ രൂപാന്തരപ്പെടുത്തുന്നതിന് `ഹലാല്‍` ഭക്ഷണം വലിയയളവില്‍ കാരണമാകുന്നു! 

ഇസ്ലാമിന് അനുവദനീയമായ വസ്തുക്കള്‍!

പാല്‍, തേന്‍, ലഹരിയില്ലാത്ത സസ്യങ്ങള്‍, പച്ചക്കറികള്‍, സംസ്കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങള്‍, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍, ഇസ്‌ലാമിക നിയമപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം. മോശയുടെ നിയമങ്ങളില്‍ തനിക്കു സ്വീകാര്യമായതു മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുഹമ്മദ്‌ അനുവദനീയമാക്കിയ വസ്തുക്കളാണ് ഇവ. അനുവദനീയമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ഈ മാനദണ്ഡമാണ് മുഹമ്മദ്‌ പരിഗണിച്ചിരിക്കുന്നത്. അല്ലാഹു എന്ന വ്യാജന് സ്വീകാര്യത ലഭിക്കാന്‍ ഇത്തരം ചില പൊടിക്കൈകള്‍ അനിവാര്യമാണല്ലോ!

അനുവദനീയമല്ലാത്ത വസ്തുക്കള്‍!

പന്നി, പട്ടി മുതലായവ, പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങള്‍(സിംഹം, കടുവ മുതലായവ), പരുന്ത്, കഴുകന്‍ പോലുള്ള പക്ഷികള്‍, എലി, പഴുതാര തുടങ്ങിയ ജീവികള്‍, ഈച്ച, തേന്‍തുമ്പി, മരംകൊത്തി മുതലായവ, രക്തം, അള്ളാഹു അല്ലാത്തവയുടെ പേരില്‍ അറുക്കപ്പെട്ടത്, ശവം, വീണു ചത്ത മൃഗങ്ങള്‍, അടിച്ചു കൊന്നത് മുതലായവയും മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും. ഇവയൊക്കെയാണ് ഇസ്ലാമിനു നിഷിദ്ധമായ വസ്തുക്കള്‍. ഇവിടെ പ്രധാനമായും നാം കാണേണ്ടത്, അല്ലാഹുവല്ലാത്തവയുടെ പേരില്‍ അറുക്കപ്പെട്ടതും അര്‍പ്പിക്കപ്പെട്ടതുമാണ്. അല്ലാഹുവിന്റെ നാമത്തിലല്ലാതെ, മറ്റാരുടെയെങ്കിലും നാമത്തില്‍ അറുക്കപ്പെടുകയോ അര്‍പ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഒന്നും ഇസ്ലാമിനു സ്വീകാര്യമല്ല. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന ഒരു നിയമം ശ്രദ്ധിക്കുക: "നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍"(1കോറി: 10; 31). ഇത് ക്രിസ്ത്യാനി വിശ്വസിക്കുന്ന സത്യദൈവത്തിന്റെ നാമത്തിലാണു ചെയ്യേണ്ടത്. ഇപ്രകാരം സമര്‍പ്പിക്കപ്പെട്ടവ ഇസ്ലാമിനു സ്വീകാര്യമല്ല. അതായത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമത്തിലോ യേഹ്ശുവായുടെ നാമത്തിലോ അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ ഇസ്ലാമിനു നിഷിദ്ധമാണ്. ഇതില്‍നിന്നുതന്നെ അല്ലാഹുവും യാഹ്‌വെയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ത്താനെ, അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ട മാംസം ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വിഗ്രഹാര്‍പ്പിതമാണ്. എന്നാല്‍, ക്രൈസ്തവരുടെ ആചാര്യന്മാര്‍ ഇതിനെയെല്ലാം നിസ്സാരങ്ങളായി കാണുന്നു. അങ്ങനെ വഴിപിഴച്ചുപോയ ഒരു തലമുറയായി ക്രൈസ്തവര്‍ രൂപപ്പെട്ടു!

കശാപ്പു ചെയ്യുന്നതെങ്ങനെ?

അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹലാലാകുവാന്‍ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോള്‍ താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

കശാപ്പുകാരന്‍ പ്രായപൂര്‍ത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മറ്റുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് ക്രിസ്ത്യന്‍ - യഹൂദമതക്കാര്‍ കശാപ്പുചെയ്താലും മതിയാകും. കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം. കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂര്‍ച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാന്‍ പാടുള്ളതല്ല. ഒരു മൃഗത്തിന്റെ മുന്നില്‍ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാന്‍ പാടില്ല. കശാപ്പു ചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക. കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം. കശാപ്പുചെയ്യുമ്പോള്‍ "ബിസ്മില്ലാഹി അള്ളാഹു അക്ബര്‍" (അള്ളാഹുവിന്റെ നാമത്തില്‍, അള്ളാഹു വലിയവനാണ്) എന്ന് പറയണം. കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.

ഹലാല്‍ സാക്ഷ്യപത്രം!

ഒരു സ്ഥാപനം അല്ലെങ്കില്‍ ഭോജനശാല ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകള്‍ നല്‍കുന്ന സാക്ഷ്യപത്രമാണ് ഹലാല്‍ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയ്ക്കുമ്പോള്‍ 'ഹലാല്‍' സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഹലാല്‍ സാക്ഷ്യപത്രം നല്‍കുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നു. അവയില്‍ ചിലത് ഇവിടെ കുറിക്കാം. ജാമിഅത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്, ഹലാല്‍ ഇന്ത്യ, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ്.

അടിസ്ഥാനപരമായി ഒരു ഏകീകൃത നേതൃത്വംപോലുമില്ലാത്ത ഇസ്ലാമിക വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ക്ക് ഇത്രത്തോളം വലിയ ജാഗ്രതയുണ്ട്. ലോകത്ത് എല്ലായിടത്തും 'ഹലാല്‍' ഭക്ഷണം ലഭ്യമാക്കുന്നതിന് ഇവര്‍ ജാഗ്രതയോടെ വര്‍ത്തിക്കുന്നു. വിഗ്രഹാര്‍പ്പിത ഭക്ഷണത്തെ സംബന്ധിച്ച് ക്രൈസ്തവരുടെയിടയില്‍ ഒരു പൊതുധാരണ ഇല്ലാതെപോയത് എന്തുകൊണ്ട് എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ക്രൈസ്തവരുടെയിടയില്‍ അനേകായിരം സഭകളുണ്ട്. ഓരോ സഭകളും ബൈബിളിനെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്നു. ഈ സഭകളില്‍ വച്ച് ഏറ്റവും അംഗസംഖ്യയുള്ളതും വ്യക്തമായ നേതൃത്വമുള്ളതുമായ സഭയാണ് കത്തോലിക്കാസഭ. ഈ സഭയ്ക്ക് ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭരണസംവീധാനങ്ങളില്‍പ്പോലും നിര്‍ണ്ണായക സ്വാധീനമുണ്ട്. ഈ സ്വാധീനങ്ങളൊന്നും സഭയിലെ അംഗങ്ങളുടെ ആത്മീയ ജീവിതത്തെ സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. വിഗ്രഹാര്‍പ്പിത ഭക്ഷണത്തില്‍നിന്നു വിശ്വാസികളെ രക്ഷിക്കാനുള്ള തീഷ്ണത ആദിമസഭയിലെ ആചാര്യന്മാരില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ ആചാര്യന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തു നിലപാടാനുള്ളത് എന്ന് നാം ചിന്തിക്കണം.

'ഹലാല്‍' ഭക്ഷണം വിഗ്രഹാര്‍പ്പിതമാണെന്നു മനസ്സിലാക്കാന്‍ മനോവ വെളിപ്പെടുത്തിയ ഈ കാര്യങ്ങള്‍ മാത്രം മതി. ക്രൈസ്തവ രാജ്യങ്ങളില്‍പ്പോലും ഈ ഭക്ഷണം വിതരണം ചെയ്യാന്‍ ഇസ്ലാമിക സമൂഹം അരയുംതലയും മുറുക്കി രംഗത്തുണ്ട്. എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍ ക്രിസ്ത്യാനികളുടെ ആചാര്യന്മാര്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ഭൗതീക സുരക്ഷിതത്വം മാത്രം ലക്ഷ്യമിട്ടു നിലകൊള്ളുന്ന സമൂഹമാണ് കത്തോലിക്കാസഭയിലെ വൈദീകസമൂഹം! ആടുകള്‍ക്ക് എന്തു സംഭവിച്ചാലും ഇവര്‍ക്ക് വേദനിക്കില്ല! പ്രവാചക കാലഘട്ടത്തില്‍ മാത്രം നിലനില്‍ക്കുന്ന നിയമമല്ല വിഗ്രഹാര്‍പ്പിത ഭക്ഷണത്തെ സംബന്ധിച്ചുള്ളത്. അപ്പസ്തോലന്മാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ ശാസനകള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലുമൊരു ഭക്ഷണസാധനം വിഗ്രഹാര്‍പ്പിതമാണെന്ന അറിവു ലഭിച്ചാല്‍ അത് ഭക്ഷിക്കരുതെന്നു കര്‍ശനമായ താക്കീത് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിട്ടുണ്ട്. 'ഹലാല്‍' ഭക്ഷണം വിതരണം ചെയ്യപ്പെടുന്ന ഓരോ സ്ഥാപനങ്ങളിലും ഇത് നൂറുശതമാനം 'ഹലാല്‍' ആണെന്നു പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ത്തന്നെ, ഈ സ്ഥാപനങ്ങളില്‍നിന്നു എന്തെങ്കിലും വാങ്ങുന്നവന്‍ സത്യദൈവത്തെ ധിക്കരിക്കുകയും അതുവഴി തന്റെ ശിക്ഷാവിധി ഏറ്റെടുക്കുകയും ചെയ്യുന്നു.

ദൈവവചനം അനുസരിച്ചു ജീവിക്കുന്നതിന്‌ ക്രൈസ്തവരെ സഹായിക്കുന്ന ആചാര്യന്മാര്‍ ഇന്ന് ഒരു സഭയിലുമില്ല. ദൈവത്തിന്റെ നിയമങ്ങളെ തള്ളിക്കളഞ്ഞ ശപിക്കപ്പെട്ടവരുടെ സംഘമാണ് ക്രൈസ്തവ സഭകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ നാം ഒരു യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. ഈ അടുത്തനാളുകളില്‍ ഇസ്ലാമിന്റെതായി പുറപ്പെടുവിക്കപ്പെട്ട ഫത്‌വയുണ്ടായിരുന്നു. എന്തായിരുന്നു അതെന്നു ചിന്തിക്കുമ്പോള്‍, ഇസ്ലാമിന്റെ ആത്മീയ കാര്യങ്ങളിലെ ജാഗ്രത തിരിച്ചറിയാന്‍ കഴിയും. KFC ചിക്കന് (കെന്റുകി ഫ്രൈഡ് ചിക്കന്‍) എതിരായ ഫത്‌വയായിരുന്നു അത്. ആ വാര്‍ത്ത ശ്രദ്ധിക്കുക: മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുതെന്ന് ഫത്‌വ. ഉത്തര്‍പ്രേദശിലെ ബറെയ്‌ലിയിലാണ് സംഭവം. പ്രമുഖ ഫുഡ് ഔട്ട്‌ലറ്റായ കെന്റുകി ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നത് പാപമാണെന്നാണ് ദര്‍ഗ്ഗാ- ഇ - അല- ഹസ്രറത്തിലെ മുസ്ലിം പണ്ഡിതന്റെ ഫത് വ. ദര്‍ഗ്ഗയുടെ വക്താവായ സലീം നൂറിയാണ് അപൂര്‍വ്വമായ ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്.

കെഎഫ്‌സി ചിക്കന്‍ കഴിക്കുന്നത് സംബന്ധിച്ച് നിരവധി പേര്‍ സംശയവുമായി സസമീപിച്ചതോടെയാണ് വാക്കാലുള്ള ഫത് വയുമായി മുഫ്തി രംഗത്തെത്തുന്നത്. ഇന്ത്യയിലെ ഔട്ട്‌ലറ്റുകള്‍ ഹലാല്‍ മൂല്യങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും മുഫ്തി ആരോപിക്കുന്നു. ബറെയ്‌ലിയിലെ കെഎഫ്‌സി ഔട്ട്‌ലറ്റിനെ ലക്ഷ്യം വെച്ചാണ് മുഫ്തിയുടെ പ്രസ്താവനയെങ്കിലും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷ്യ ഔട്ട്‌ലറ്റുകളെയും ഇത് ബാധിക്കും.

കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ലെന്നും അതിനാല്‍ മുസ്ലിങ്ങള്‍ കെഎഫ്‌സിയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പാപമാണെന്നുമാണ് മുസ്ലിം പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുന്നത്. (വാര്‍ത്തയുടെ പൂര്‍ണ്ണരൂപം)

പരിപൂര്‍ണ്ണമായും 'ഹലാല്‍' ആണെന്ന പ്രഖ്യാപനവുമായി ഇസ്ലാം തുറന്നുവച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍നിന്നു ക്രിസ്ത്യാനികള്‍ അകന്നുനില്‍ക്കാന്‍ തയ്യാറാകണം. ക്രൈസ്തവനാമധാരികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍പ്പോലും ഇന്ന് 'ഹലാല്‍' മാംസമാണ് വില്‍ക്കപ്പെടുന്നത്. ആയതിനാല്‍ത്തന്നെ, ഇന്ന് ഏറ്റവും സുരക്ഷിതമായ മാംസം പന്നിമാംസമാണ്! എന്തെന്നാല്‍, പന്നിമാംസം ഒരിക്കലും ഹലാല്‍ ആക്കപ്പെടുന്നില്ല. ഹലാല്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മടിയില്ലാത്ത ക്രൈസ്തവനാമധാരികള്‍ അത് ആയിരിക്കുന്ന അവസ്ഥയില്‍ത്തന്നെ വിപണനം ചെയ്യുന്നു. ഇവിടെ ഒരുകാര്യംകൂടി ഓര്‍മ്മപ്പെടുത്തുകയാണ്. സ്വര്‍ഗ്ഗത്തിലെ ദൈവം നേരിട്ടു നിയമങ്ങള്‍ നല്‍കിയത് യിസ്രായേല്‍ജനത്തിനു മാത്രമാണ്. യിസ്രായേലിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരായ ക്രിസ്ത്യാനികള്‍ക്കു ലഭിച്ചത് ഈ നിയമമാണെന്നു നാം അറിഞ്ഞിരിക്കണം. ഈ നിയമങ്ങള്‍ ലംഘിക്കുന്ന ഏതൊരുവനും ദൈവരാജ്യത്തു പ്രവേശനം അനുവദിക്കപ്പെടുന്നില്ല. ക്രിസ്ത്യാനികളെ നിയമലംഘകരാക്കിയത് അവരുടെ നേതാക്കന്മാരായി ചമഞ്ഞിറങ്ങിയവര്‍ തന്നെയാണെന്നു നാം മനസ്സിലാക്കി. ഈ ആചാര്യന്മാരുടെ ആജ്ഞ അനുസരിക്കുന്നവര്‍ അവരോടൊപ്പം നിത്യ നരകാഗ്നിക്ക് ഇരയാകും എന്നകാര്യത്തിനു വചനം സാക്ഷിയാണ്. ഈ വചനം ഒരിക്കല്‍ക്കൂടി അനുസ്മരിക്കപ്പെടട്ടെ: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ പേര് തുടച്ചു മാറ്റും"(നിയമം: 29; 18-20).

പത്തിരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ 'ഹലാല്‍' അല്ലാത്ത മാംസം സുലഭമായി ലഭിക്കുമായിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്. ക്രിസ്ത്യാനികള്‍ വ്യതിചലിച്ചുപോയതുകൊണ്ട് എല്ലായിടത്തും ഹലാല്‍ മാംസമാണ് വിതരണം ചെയ്യപ്പെടുന്നത്. കോഴികളെ ജീവനോടെ വാങ്ങി, അവയെ കൊന്നു ഭക്ഷിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് അവസരമുണ്ട്. അതുപോലെതന്നെ, പഴയകാല രീതിയില്‍ ക്രിസ്ത്യാനികള്‍ ഒന്നുചേര്‍ന്ന് കന്നുകാലികളെ വാങ്ങി കാശാപ്പുചെയ്യാനും സാധിക്കും. 'ഹലാല്‍' അല്ലാത്ത മാംസം എന്ന് പരസ്യംചെയ്തിരിക്കുന്ന സ്ഥാപനങ്ങളില്‍നിന്നുള്ളവയും ക്രിസ്ത്യാനിക്ക് ആസ്വദിക്കാം. വിഗ്രഹാര്‍പ്പിതമെന്നു വ്യക്തമായി മനസ്സിലാക്കിയതിനുശേഷവും അത് ആസ്വദിക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവ നാമധാരികളെ സംബന്ധിച്ച് മനോവയ്ക്ക് ഒന്നും പറയാനില്ല! വിശ്വാസികളോടായി ഒന്നു പറയാം: 'ഹലാല്‍' അല്ലാത്ത ഒന്നും ലഭ്യമല്ലെങ്കില്‍ മാംസഭോജനം അവസാനിപ്പിക്കുക! സ്വര്‍ഗ്ഗരാജ്യത്തെപ്രതി നഷ്ടപ്പെടുത്തുന്നതെല്ലാം നിങ്ങള്‍ക്കു നൂറിരട്ടിയായി ലഭിക്കും. ഇത് സത്യദൈവത്തിന്റെ വാഗ്ദാനമാണ്!

ചേര്‍ത്തുവായിക്കാന്‍: 'ചിക്കിംഗ്' എന്ന ബ്രാന്‍ഡില്‍ വില്‍ക്കപ്പെടുന്ന എല്ലാ വിഭവങ്ങളില്‍നിന്നും ക്രിസ്ത്യാനികള്‍ അകന്നുനില്‍ക്കുക! സ്വന്തം ആത്മാവിനു പകരമായി വയ്ക്കാന്‍ ഒന്നുമില്ലെന്നു തിരിച്ചറിയുക! കെ എഫ് സി യെ തകര്‍ക്കാന്‍ ഇസ്ലാമികലോകം ഉയര്‍ത്തിപ്പിടിക്കുന്ന ബ്രാന്‍ഡ് ആണ് 'ചിക്കിംഗ്'! ഈ വിഭവം പൂര്‍ണ്ണമായും പൈശാചികമാണെന്ന് ഇതിന്റെ വക്താക്കള്‍ത്തന്നെ തുറന്നുസമ്മതിക്കുന്നു!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    8126 views

LOG IN

Lost your password?

SIGN UP

LOST PASSWORD