ഇസ്ലാമിക സംവാദം

യേഹ്ശുവായും 'ഈസാനബി'യും ഒരുവന്‍തന്നെയോ?

Print By
about

20 - 09 - 2014

ബൈബിളിലെ യേഹ്ശുവായും ഖുര്‍ആനിലെ 'ഈസാനബിയും' ഒരുവന്‍തന്നെയോ എന്നതാണ് ഈ ലേഖനത്തിലൂടെ നാം പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ക്രൈസ്തവരിലും ഇസ്ലാംമതക്കാരിലും മാത്രമല്ല മറ്റുമതക്കാരിലും വലിയ തെറ്റിദ്ധാരണകളുണ്ട്. ഈ തെറ്റിദ്ധാരണകള്‍ മറ്റേണ്ടത് മനുഷ്യകുലം മുഴുവന്റെയും രക്ഷയ്ക്ക് ആവശ്യമായിരിക്കുന്നു.

പേരുകൊണ്ട് സാദൃശ്യമുള്ള അനേകം വ്യക്തികളുണ്ടെന്നു നമുക്കറിയാം. എങ്കിലും അവരെ തമ്മില്‍ തിരിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുമുണ്ട്. അവരുടെ ജനനതിയ്യതിയും ഔദ്യോഗിക മേഖലയുമൊക്കെ അവയില്‍ ചിലതുമാത്രം. വിദേശരാജ്യങ്ങളില്‍ പേരിനോടൊപ്പം ജനനതിയതിയും രേഖപ്പെടുത്തിയാണ് തിരിച്ചറിയല്‍ നടത്തുന്നത്. പേരും കുടുംബപേരും ജനനതിയ്യതിയും തിരിച്ചറിയലിനു സഹായിക്കും.

ഒരേ പേരിലുള്ള പലരെയും നമുക്കുചുറ്റും കാണാറുണ്ടല്ലോ! തിരഞ്ഞെടുപ്പുകളിലും മറ്റും അപരന്മാരായി പ്രത്യക്ഷപ്പെടുന്നവരുമുണ്ട്. നമ്മുടെ 'കറന്‍സി'യുടെ വ്യാജനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിക്കുന്നതായുള്ള വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. തത്ക്കാലത്തേക്ക് ചിലരെ കബളിപ്പിക്കാന്‍ കഴിഞ്ഞാലും വ്യാജന്‍ ഒരിക്കലും 'ഒറിജിനല്‍' ആകില്ല! കള്ളനോട്ട് തിരിച്ചറിയുന്നത് യഥാര്‍ത്ഥ നോട്ടുമായി ഒത്തുനോക്കിയാണ്; മറിച്ച്, കള്ളനോട്ടിനെ ആസ്പദമാക്കി 'ഒറിജിനലിനെ' കണ്ടെത്തേണ്ടതില്ല! അതുപോലെതന്നെ യേഹ്ശുവായെയും 'ഈസാനബി'യേയും തമ്മില്‍ തിരിച്ചറിയണമെങ്കിലും 'ഒറിജിനലു'മായി ഒത്തുനോക്കണം!

നമുക്കെല്ലാം അറിയാവുന്നതുപോലെ 'ഒറിജിനല്‍' നോട്ട് അച്ചടിച്ചതിനുശേഷമായിരിക്കും 'വ്യാജന്‍' ഇറങ്ങുന്നത്! അതിനാല്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് വന്ന യേഹ്ശുവായെയും ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിക്കപ്പെട്ട 'ഈസാനബി'യേയും തമ്മില്‍ തിരിച്ചറിയാന്‍, ആദ്യം പുറത്തിറങ്ങിയ ബൈബിള്‍ പരിശോധിക്കാതെ മറ്റു വഴികളൊന്നുമില്ല. എന്തെന്നാല്‍, ആദ്യം ഇറങ്ങിയതു 'വ്യാജന്‍' ആകില്ല എന്നതു വ്യക്തമായ സത്യമാണ്!

കഴിഞ്ഞ ആയിരത്തിനാനൂറ് വര്‍ഷങ്ങളായി അനേകരെ കബളിപ്പിച്ചുകൊണ്ട് യേഹ്ശുവായുടെ പേരില്‍ വിലസുന്ന കള്ളനാണയമാണ് 'ഈസാനബി'! യേശുദാസും യേഹ്ശുവായും ഒരുവനല്ലാത്തതുപോലെ, 'ഈസാനബി' യേഹ്ശുവായല്ല എന്നകാര്യം ക്രിസ്ത്യാനികളില്‍പോലും പലര്‍ക്കുമറിയില്ല! ഇക്കാര്യം വ്യക്തമാകണമെങ്കില്‍, ബൈബിളിലെ യേഹ്ശുവായെയും ഖുര്‍ആനിലെ 'ഈസാനബി'യേയും അറിയണം. ബൈബിളില്‍ നാം അറിയുന്ന യേഹ്ശുവായുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെയാണ് ഖുറാനിലൂടെ മുഹമ്മദ്‌ പരിചയപ്പെടുത്തിയിരിക്കുന്നത്. യേഹ്ശുവായുടെ ദൗത്യവും ഈസാനബിയുടെ ദൗത്യവും തമ്മില്‍ യാതോരുവിധത്തിലുള്ള പൊരുത്തവുമില്ല. യേഹ്ശുവായുടെ വരവിനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, ഖുറാനില്‍ വരച്ചുവച്ചിരിക്കുന്ന ഈസാനബിയെന്ന കഥാപാത്രത്തിനു പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. ഇനി വിഷയത്തിലേക്കു നമുക്കു പ്രവേശിക്കാം.

'ഈസാനബി'യെ ഇസ്ലാംമതക്കാര്‍ അവരുടെ പ്രവാചകനായി പരിഗണിക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള അവകാശമോ ബാധ്യതയോ മനോവയ്ക്കില്ല എന്നകാര്യം ആമുഖമായിത്തന്നെ വ്യക്തമാക്കുന്നു. എന്നാല്‍, യേഹ്ശുവായുടെ മേല്‍വിലാസത്തില്‍ 'ഈസാനബി' എന്ന വ്യാജനെ വിപണിയിലിറക്കിയിരിക്കുന്ന ഇസ്ലാമിന്റെ കുതന്ത്രം തുറന്നുകാണിക്കാനുള്ള ധാര്‍മ്മീക ഉത്തരവാദിത്വത്തില്‍നിന്നു പിന്നോട്ടുപോകാനും മനോവയ്ക്കാവില്ല! സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കി ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതുപോലെ നമ്മുടെ പേരിനോടു സാമ്യമുള്ള മറ്റൊരാളെ  എതിര്‍ക്കേണ്ട കാര്യം നമുക്കില്ല; എന്നാല്‍, ഇയാള്‍ നമ്മുടെ 'ബാങ്ക് അക്കൌണ്ട്' കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയുമോ?

യേഹ്ശുവാ ദൈവത്തിന്റെ ഏകജാതന്‍!

തന്റെപിതാവ് ആരാണെന്ന് യേഹ്ശുവായ്ക്ക് നന്നായി അറിയാം. യേഹ്ശുവായെ വിശ്വസിക്കന്നവര്‍ക്കും ഇക്കാര്യത്തില്‍ അവ്യക്തതയില്ല. എന്നാല്‍, 'ഈസാനബി'യുടെ അപ്പന്‍ ആരാണെന്ന് 'ഈസാ'യ്ക്കും ഇയാളുടെ 'സ്പോണ്‍സര്‍' മുഹമ്മദിനും അറിയില്ല. യേഹ്ശുവായെക്കുറിച്ച്, അവിടുത്തെ പിതാവായ ദൈവവും പ്രവാചകന്മാരും യേഹ്ശുവാതന്നെയും പറയുന്നത് പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകും. അതുപോലെതന്നെ 'ഈസാനബി'യെക്കുറിച്ച് അവന്റെ 'സ്പോണ്‍സര്‍' മുഹമ്മദു പറയുന്നതും നമുക്കു ശ്രദ്ധിക്കാം!

യേഹ്ശുവാ ദൈവപുത്രനാണെന്ന് ബൈബിളില്‍ വ്യക്തമാക്കിയിരിക്കുന്ന ചില വചനങ്ങള്‍ മാത്രമാണു കുറിക്കുന്നത്. മുഴുവന്‍ എഴുതണമെങ്കില്‍ ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തി എഴുതേണ്ടിവരും!

പ്രവചനം!

യേഹ്ശുവായെക്കുറിച്ച് പ്രവാകന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പ്രവചിച്ചിരുന്നുവെന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. ഇതിനെ സംബന്ധിച്ച് സംശയനിവാരണത്തിനായി ഏശയ്യായുടെ പ്രവചനം ശ്രദ്ധിക്കുക. യേഹ്ശുവായുടെ ജനനത്തിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന പ്രവാചകനായിരുന്നു ഏശയ്യ! പ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചു: "അതിനാല്‍, യാഹ്‌വെതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും"(ഏശയ്യാ: 7; 14). യുവതി എന്നത് ഗ്രീക്കുഭാഷയില്‍ കന്യകയെന്നാണര്‍ത്ഥം! യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് സുവിശേഷകനായ മത്തായി പറയുന്നത് നോക്കുക: "അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു യാഹ്‌വെ പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ്, ഇതെല്ലാം സംഭവിച്ചത്"(മത്താ: 1; 20-23).

ഗബ്രിയേല്‍ ദൈവദൂതന്‍ അറിയിച്ച ഈ സന്ദേശം, സുവിശേഷകന്‍ ലൂക്കാ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്നു പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും"(ലൂക്കാ: 1; 30-32). മറ്റൊരു പ്രവചനംകൂടി ശ്രദ്ധിക്കുക: "ബേത് ലെഹെം -എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ, ഉള്ളവനാണ്.അതിനാല്‍ ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും. യാഹ്‌വെയുടെ ശക്തിയോടെ തന്റെ ദൈവമായ യാഹ്‌വെയുടെ മഹത്വത്തോടെ, അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും"(മിക്കാ: 5; 2-4). യേഹ്ശുവായെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചിലതും, അവയുടെ പൂര്‍ത്തീകരണം സ്ഥിരീകരിക്കുന്ന സുവിശേഷഭാഗങ്ങളുമാണ് ഇവിടെ പ്രസ്താവിച്ചത്! സ്വര്‍ഗ്ഗത്തില്‍നിന്നുവന്ന മാലാഖയുടെ സാക്ഷ്യം ഇതിലുണ്ട്. അതുകൊണ്ടുതന്നെ സംശയിക്കേണ്ടതായ ഒന്നും ഇവയിലില്ല.

ദൈവത്തിന്റെ 'കൈയ്യൊപ്പ്'!

പ്രവാചകന്മാരുടെ സാക്ഷ്യങ്ങളും ദൈവദൂതന്റെ സാക്ഷ്യവും നാം കണ്ടുകഴിഞ്ഞു. തന്റെ പുത്രനാണെന്ന് യേഹ്ശുവായെന്നു ദൈവംതന്നെ സാക്ഷ്യപ്പെടുത്തുന്ന വചനങ്ങള്‍ ഇനി നമുക്ക് ശ്രദ്ധിക്കാം!

താന്‍ ഒരു പ്രവാചകനാണെന്നോ ദൈവപുത്രനാണെന്നോ ആര്‍ക്കും പറയാം. എന്നാല്‍, അതു സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രവചനങ്ങള്‍ നിറവേറപ്പെടുമ്പോള്‍ മാത്രമാണ് പ്രാവാചകന്‍ അംഗീകരിക്കപ്പെടുന്നത്. പ്രവാചകനെ എങ്ങനെയാണ് തിരിച്ചറിയേണ്ടതെന്നു ബൈബിളില്‍ പറഞ്ഞിരിക്കുന്നത് പരിശോധിക്കുക. ആദ്യമായി സത്യപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാമെന്നത് ബൈബിളിനെ അടിസ്ഥാനമാക്കി ചിന്തിക്കണം.

"അവളുടെ പ്രവാചകന്മാര്‍ യാഹ്‌വെ സംസാരിക്കാതിരിക്കെ യാഹ്‌വെ ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നു"(എസക്കി: 22; 28). പ്രവാചകനായി യാഹ്‌വെ അയയ്ക്കാത്ത വ്യാജപ്രവാചകന്മാര്‍ക്കെതിരെ ബൈബിളില്‍ പലയിടത്തും വെളിപ്പെടുത്തലുകളുണ്ട്. ദൈവത്തിന്റെ ഒരു മുന്നറിയിപ്പു നോക്കുക: "യാഹ്‌വെ അരുളിച്ചെയ്യുന്നു. സ്വന്തം നാവനക്കിയാല്‍ യാഹ്‌വെയുടെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്മാരെ ഞാന്‍ എതിര്‍ക്കുന്നു- വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ്- യാഹ്‌വെ അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചിട്ടില്ല. അധികാരപ്പെടുത്തിയുമില്ല"(ജറെ: 23; 31, 32). എന്നാല്‍, യഥാര്‍ത്ഥ പ്രവാചകന്മാരെ തിരിച്ചറിയാനുള്ള വഴിയും ബൈബിള്‍ പറഞ്ഞുതരുന്നു. "സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ യാഹ്‌വെയാല്‍ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്"(ജറെ: 28; 9). പ്രവാചകനെന്നാല്‍, വരാനിരിക്കുന്നവ മുന്‍കൂട്ടി അറിയിക്കുന്നവനാണല്ലോ?! അങ്ങനെയെങ്കില്‍ മുഹമ്മദ് എന്താണു പ്രവചിച്ചതെന്നും എന്താണു സംഭവിച്ചതെന്നും പരിശോധിച്ചാല്‍ അയാളുടെ പ്രവാചകത്വത്തിന്റെ പൊള്ളത്തരം വ്യക്തമാകും!

ഒരു വചനംകൂടി ശ്രദ്ധിക്കുക: "യാഹ്‌വെ അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസ്സാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ യാഹ്‌വെയുടെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ ആ വാക്ക് യാഹ്‌വെ അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ"(നിയമം: 18; 21, 22).

ഇത്രയും കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനു കാരണമുണ്ട്. യേഹ്ശുവായെക്കുറിച്ച് പ്രവചിച്ചിരുന്നവരുടെ ആധികാരികത വ്യക്തമാക്കാനാണിത്! അന്ത്യപ്രവാചകനായ സ്നാപക യോഹന്നാനാണ് യേഹ്ശുവായെക്കുറിച്ച് അവസാനമായി പ്രവചിച്ചത്. യോഹന്നാന്റെ ജീവിതകാലത്തുതന്നെ ഇവ പൂര്‍ത്തീകരിക്കപ്പെട്ടു! പ്രവചനം ഇങ്ങനെ ആയിരുന്നു: "ഞാന്‍ ജലം കൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മദ്ധ്യേ നില്പുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല"(യോഹ: 1; 26, 27). യേഹ്ശുവാ ആരാണെന്നു യോഹന്നാന്‍ വ്യക്തമാക്കുന്നത് കാണുക: "സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്ര വയ്ക്കുന്നു. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. പിതാവു പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്പിക്കുകയും ചെയ്തിരിക്കുന്നു. പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്"(യോഹ: 3; 32-36).

യേഹ്ശുവായെ കണ്ടപ്പോള്‍ സ്നാപകയോഹന്നാന്‍ പറഞ്ഞത് ഒരു വലിയ വെളിപ്പെടുത്തലായിരുന്നു: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവവന്‍ എന്നെക്കാള്‍ വലിയവന്നാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം , എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ്, ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്"(യോഹ: 1; 29-31). ഭൂമിയിലെ ജനനപ്രകാരം യോഹന്നാനാണ്, യേഹ്ശുവായ്ക്കുമുമ്പ് ജനിച്ചതെന്നു നമുക്കറിയാം. എന്നാല്‍, തനിക്കുമുമ്പ് അവനുണ്ടായിരുന്നുവെന്ന് യേഹ്ശുവായെക്കുറിച്ച് യോഹന്നാന്‍ പറയുന്നത് ഗൌരവത്തോടെ ചിന്തിക്കണം!

തന്നോടൊപ്പം ചേര്‍ന്നുനിന്ന് സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയായ ഏകജാതനായ യേഹ്ശുവായെ തള്ളിപ്പറയുന്ന നീതിരഹിതനല്ല ദൈവം. അതുകൊണ്ട് പ്രവാചകന്മാരിലൂടെയും മാലാഖയിലൂടെയും സാക്ഷ്യപ്പെടുത്തിയതു കൂടാതെ, ദൈവം നേരിട്ട് തന്റെ പുത്രനെ വെളിപ്പെടുത്തി. ഇതൊന്നും അല്ലാഹുവിനും മുഹമ്മദിനും സുഖിക്കില്ല. കാരണം, അവരുടെ വരവ് നിത്യനരകത്തില്‍നിന്നാണ്. പുത്രനെ നിഷേധിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം! സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട 'അല്ലാഹു(ലൂസിഫര്‍)' എക്കാലത്തും യാഹ്‌വെയുടെയും അവിടുത്തെ മനുഷ്യരൂപമായ യേഹ്ശുവായുടെയും ശത്രുവാണ്. യേഹ്ശുവാ എന്ന പേരിന്റെ അര്‍ത്ഥം യാഹ്‌വെ രക്ഷിക്കുന്നു എന്നാണ്. മനുഷ്യനെ രക്ഷിക്കാനായി ദൈവതന്നെ  മനുഷ്യനായി ഇറങ്ങിവന്നപ്പോള്‍ അവിടുത്തെ നാമം യേഹ്ശുവാ എന്നായി. മനുഷ്യനെ രക്ഷിക്കാന്‍ കടന്നുവന്ന മനുഷ്യപുത്രന്‍ ഇപ്പോള്‍ ദൈവത്തിന്റെ മഹത്വത്തോടെ ഇരിക്കുന്നതു കാണുമ്പോള്‍ നെഞ്ചുപൊട്ടുന്ന 'അല്ലാഹു' അവനു ചേര്‍ന്ന കൂട്ടാളിയെ മരുഭൂമിയില്‍ കണ്ടെത്തി!

ദൈവമായിരുന്നിട്ടും ആ അവസ്ഥയെ കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിക്കുകയാണ് യാഹ്‌വെ ചെയ്തത്. താത്ക്കാലികമായി ദൈവത്വം സ്വര്‍ഗ്ഗത്തില്‍ വച്ചിട്ട് മനുഷ്യപുത്രനായി ഭൂമിയില്‍ വന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് മനുഷ്യനായി കടന്നുവന്ന യേഹ്ശുവായുടെ ജ്ഞാനസ്നാനവേളയില്‍ അനേകരെ സാക്ഷിനിര്‍ത്തിക്കൊണ്ട് അവിടുത്തെ ദൈവത്വം വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടുവെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ , ജലം കൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍ . ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു"(യോഹ: 1; 32-34). യേഹ്ശുവാ സ്നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ട സ്വരമാണ് യോഹന്നാന്‍ വെളിപ്പെടുത്തിയത്. അത് ഇങ്ങനെയായിരുന്നു: "ഇവന്‍ എന്റെ പ്രിയപുത്രന്‍ ; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു"(മത്താ: 3; 17). ദൈവംതന്നെ നേരിട്ട് യേഹ്ശുവായെ പുത്രനായി അംഗീകരിച്ചിട്ടും, യേഹ്ശുവാ ദൈവപുത്രനല്ലെന്നും ദൈവത്തിനു പുത്രന്മാരില്ലെന്നും അല്ലാഹുവും അവന്റെ 'സ്പോണ്‍സര്‍ ' മുഹമ്മദും ആണയിടുമ്പോള്‍ അല്ലാഹു ദൈവമല്ലെന്നു വ്യക്തമാകുമല്ലോ? ദൈവത്തിനു മനുഷ്യപുത്രനായി കടന്നുവരാന്‍ സാധിക്കില്ലെന്നു മുഹമ്മദിനു തോന്നിയത് അല്ലാഹുവിനെ ഇയാള്‍ ദൈവമായി പരിഗണിച്ചതുകൊണ്ടാണ്. ദൈവത്തിനു പരിമിതികളില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെങ്കില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കണം.

ഇനിയും പിതാവായ ദൈവം അവിടുത്തെ പുത്രത്വം വെളിപ്പെടുത്തുന്ന ഭാഗം ബൈബിളിലുണ്ട്. യേഹ്ശുവാ താബോര്‍  മലയില്‍വച്ച് രൂപാന്തരപ്പെടുന്ന വേളയിലാണത്. ശിഷ്യന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഇതിനു സാക്ഷികളുമാണ്. അന്ന് സ്വര്‍ഗ്ഗത്തില്‍നിന്നു  കേട്ടതായ സ്വരം ഇങ്ങനെയായിരുന്നു: "ഇവന്‍ എന്റെ പുത്രന്‍, എന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍ "(ലൂക്കാ: 9; 35). ഈ സംഭവം പത്രോസുതന്നെ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെകൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു"(2പത്രോ: 1; 18). ഏതൊരു കാര്യത്തിനും ഒന്നിലധികം സാക്ഷികള്‍ ആവശ്യമായതിനാല്‍ തന്നെയാണ് എല്ലാ പ്രധാന കാര്യങ്ങളിലും മൂന്നു ശിഷ്യന്മാരെ കൂടെ നിര്‍ത്താന്‍ യേഹ്ശുവാ ശ്രമിച്ചത്! പുത്രനില്ലാത്ത അല്ലാഹു സത്യദൈവമല്ലെന്ന് ഇതിലൂടെ വ്യക്തമാണ്!

യേഹ്ശുവാ സ്വയം വെളിപ്പെടുത്തുന്നു!

യേഹ്ശുവാ സ്വയം താന്‍ ദൈവപുത്രനാണെന്നു പറയുന്നില്ലെന്നാണ് ഇസ്ലാമിക പ്രബോധകരുടെ വാദം! ഇവര്‍ ഏതു ബൈബിളാണ് വായിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതെന്നും മനോവയ്ക്കു നന്നായി അറിയാം! പതിനാലാം നൂറ്റാണ്ടില്‍ തട്ടിക്കൂട്ടിയ 'ഗോസ്പല്‍ ഓഫ് ബര്‍ണാബാസ്' എന്ന ഈ പുസ്തകത്തെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ മനോവ വിശദ്ദീകരിച്ചിട്ടുണ്ട്! ആ ലേഖനം വായിക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക. ലോകം മുഴുവന്‍ വ്യാപിച്ചു നിലനില്‍ക്കുന്ന ക്രൈസ്തവസഭകളില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ബൈബിള്‍ വായിക്കുന്ന ഏവനും മനസ്സിലാകുന്ന സത്യമാണ് ഇവിടെ വിവരിക്കുന്നത്. ആദ്യമെതന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ! യേഹ്ശുവാ വന്നത് സ്വയം പുകഴ്ത്താനല്ല; തന്നെത്തന്നെ താഴ്ത്തി ആകൃതിയില്‍ മനുഷ്യനെപ്പോലെ ആയിത്തീരുകയും മനുഷ്യനുവേണ്ടി പരിഹാരം ചെയ്യാനും വേണ്ടിയായിരുന്നു. അതേ, യേഹ്ശുവാ ഈ ഭൂമിയിലേക്കു കടന്നുവന്നത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ്. ഇക്കാരണത്താല്‍, അവിടുന്ന് തന്നെത്തന്നെ മനുഷ്യപുത്രനെന്നു വെളിപ്പെടുത്തി. അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ മരണത്തിന് ഏല്പിച്ചുകൊടുക്കാന്‍ മനുഷ്യനായി മാറേണ്ടത് അവിടുത്തേക്ക്‌ അനിവാര്യമായിരുന്നു. മാത്രവുമല്ല, മനുഷ്യന്‍ ചെയ്ത പാപത്തിനു മനുഷ്യന്‍തന്നെ പരിഹാരം ചെയ്യണം. നീതിരഹിതര്‍ക്കുവേണ്ടി നീതിമാന്‍ നടത്തുന്ന പരിഹാരമാണ് ഇവിടെ ആവശ്യമായിരിക്കുന്നത്. എന്നാല്‍, മനുഷ്യരെല്ലാം പാപത്തില്‍ ജനിച്ചവരായതുകൊണ്ട് ഈ ദൗത്യം ദൈവംതന്നെ ഏറ്റെടുത്തു. പാപത്തിന്റെ കറപുരളാത്ത ദൈവം ആ പരിശുദ്ധിയില്‍തന്നെ പരിപൂര്‍ണ്ണ മനുഷ്യനായി കടന്നുവന്നു ബലിവസ്തുവായി സ്വയം അര്‍പ്പിച്ചു. 

നമുക്ക് ഓരോരുത്തര്‍ക്കും ദൈവത്തിന്റെ മക്കളായി മാറാമെന്ന സത്യവും യേഹ്ശുവാ നമ്മെ പഠിപ്പിക്കുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ്, എന്റെ സഹോദരനും സഹോദരിയും അമ്മയും"(മത്താ: 12; 50). ഇതാ യാഹ്‌വെയുടെ ദാസി, നിന്റെ വചനം എന്നില്‍ നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ട് മറിയം അമ്മയുടെ സ്ഥാനം നിലനിര്‍ത്തി. സഹോദരന്റെയും സഹോദരിയുടെയും സ്ഥാനങ്ങള്‍ യേഹ്ശുവാ നമുക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. യേഹ്ശുവായെ രക്ഷകനായി സ്വീകരിച്ച് അവിടുത്തെ സഹോദരങ്ങളായി മാറുന്നതോടൊപ്പം ദൈവത്തെ 'പിതാവേ' എന്നുവിളിക്കാനുള്ള അവകാശവും കൂടിയാണ് നമുക്കു ലഭ്യമാകുന്നത്. ഇതാണു ദൈവഹിതമെന്നു മറിയം തെളിയിച്ചുകഴിഞ്ഞു. സ്വന്തം പിതാവിലുള്ള അവകാശംപോലും പങ്കുവച്ചു തരുന്ന യേഹ്ശുവായെയും സ്വപുത്രന്റെ ശരീരവും രക്തവും പങ്കുവച്ചുതരുന്ന സ്നേഹനിധിയായ ദൈവത്തെയുമാണ് ബൈബിളില്‍ കാണുന്നത്. യേഹ്ശുവായുടെ ഔദാര്യത്തിലൂടെ അല്ലാതെ ദൈവത്തില്‍ ഒരുവനും പങ്കാളിത്തമില്ല! ദൈവത്തിന്റെ ശരീരമാണ് അവിടുത്തെ പുത്രത്വം!

യേഹ്ശുവാ ഒരിക്കല്‍ ശിഷ്യരോടു ചോദിച്ചു: "എന്നാല്‍, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍ ! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ: 16; 15-17). യേഹ്ശുവാ ചോദിക്കുന്നു: "പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നുവെന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവര്‍ത്തികളില്‍ വിശ്വസിക്കുവിന്‍ "(യോഹ: 10; 36-38). എന്തൊക്കെയായിരുന്നു ആ പ്രവര്‍ത്തികളെന്നു നോക്കുക: "പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു"(യോഹ: 5; 21).

യേഹ്ശുവാ പറഞ്ഞു: "ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല. എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും "(യോഹ: 8; 54, 55).

യേഹ്ശുവാ ഫരിസേയരുമായി നടത്തിയ സംഭാഷണത്തില്‍, തന്നെക്കുറിച്ച് വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "യേഹ്ശുവാ വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും . അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. യേഹ്ശുവാ പ്രതിവചിച്ചു: ഞാന്‍തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയച്ച എന്റെ പിതാവും എന്നോടുകൂടെയുണ്ട്. രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് ഞാന്‍തന്നെ സാക്ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേഹ്ശുവാ പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു"(യോഹ: 8; 12-19).

അപ്പസ്തോലന്മാരുടെ സാക്ഷ്യം!

പ്രവാചകന്മാരും, ദൈവദൂതനും, ദൈവംതന്നെയും, യേഹ്ശുവാ സ്വയമായും പുത്രത്വം വെളിപ്പെടുത്തുന്നത് നാം കണ്ടുകഴിഞ്ഞു. ഇനിയും യേഹ്ശുവായെ ദൈവപുത്രനായി വെളിപ്പെടുത്തുന്ന വിഭാഗം അപ്പസ്തോലരാണ്. യേഹ്ശുവായോടൊപ്പം ജീവിച്ച് ദൈവപുത്രനെന്ന് അനുഭവിച്ചറിഞ്ഞ അവിടുത്തെ ശിഷ്യന്മാരും യഹൂദമതത്തില്‍ ആഴമായ അറിവുണ്ടായിരുന്ന ജ്ഞാനികളായ അപ്പസ്തോലന്മാരും തങ്ങളുടെ അനുഭവത്തിലൂടെയും നിയമഗ്രന്ഥങ്ങളുടെ സമഗ്രമായ വിശകലനത്തിലൂടെയും ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം മുഴുവനായി വിശദീകരിക്കുകയെന്നത് ശ്രമകരമായതിനാല്‍ ചില വെളിപ്പെടുത്തലുകള്‍ മാത്രം നമുക്കു പരിഗണിക്കാം!

യേഹ്ശുവായോടൊപ്പം എല്ലാക്കാര്യങ്ങളിലും സാക്ഷ്യം വഹിച്ച ഏതാനും ചില വ്യക്തികളില്‍ ഒരുവനാണ് യോഹന്നാന്‍. യേഹ്ശുവായുടെ ദൈവത്വത്തെ ഏറ്റവുമധികം വിവരിച്ചിട്ടുള്ളതു യോഹന്നാനാണ്. ഈ ശിഷ്യന്‍ എഴുതിയ സുവിശേഷത്തില്‍ ആദ്യാവസാനം വിളംബരം ചെയ്യുന്നത് യേഹ്ശുവായുടെ ദൈവീകതയും ദൈവപുത്ര സ്ഥാനവുമാകുന്നു. യേഹ്ശുവായുടെ വായില്‍നിന്നു കേട്ടത് അതേപടി കുറിച്ചു വച്ചിരിക്കുന്ന വചനം ഒരിക്കല്‍ക്കൂടി ഇവിടെ ആവര്‍ത്തിക്കുന്നു: "പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല"(യോഹ: 5; 21-23).

ദൈവവചനത്തില്‍ വീണ്ടും പറയുന്നു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നു കഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ: 5; 25-27). തന്നിലുള്ള മാനുഷീകതയും ദൈവീകതയും തന്റെ നാവിലൂടെത്തന്നെ യേഹ്ശുവാ വെളിപ്പെടുത്തുന്ന ഭാഗമാണ് യോഹന്നാന്‍ കുറിച്ചുവച്ചിരിക്കുന്നത്. ആദിമുതല്‍ക്കെ യേഹ്ശുവാ ദൈവമായിരുന്നു; ഇപ്പോഴും അവിടുന്ന് ദൈവംതന്നെയാണ്. എന്നാല്‍, മുപ്പത്തിമൂന്നു വര്‍ഷക്കാലം അവിടുന്ന് തന്റെ ദൈവത്വം പരിഗണിക്കാതെ പരിപൂര്‍ണ്ണ മനുഷ്യനായി ഈ ഭൂമിയില്‍ ജീവിച്ചു. ദൈവത്തിന് എല്ലാം സാധ്യമാണ്!

പണ്ഡിതനായ ഗമാലിയേലില്‍നിന്നും പാണ്ഡിത്യം പകര്‍ന്നുലഭിച്ച വ്യക്തിയായിരുന്നു സാവൂള്‍. യാഥാസ്ഥിതീക യഹൂദവിശ്വാസിയും, തീഷ്ണതയാല്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയും ചെയ്ത സാവൂള്‍ പൌലോസ് ആയത് എങ്ങനെയെന്നു ചരിത്രത്തില്‍ കാണാന്‍ കഴിയും. യഹൂദ 'റബ്ബി'മാര്‍ക്കുമുന്നിലും ഫരിസേയ പ്രമുഖര്‍ക്കുമുമ്പിലും യേഹ്ശുവാ ദൈവപുത്രനാണെന്നു വാദിച്ച് ഉത്തരം മുട്ടിക്കാന്‍ പൌലോസിനു കഴിഞ്ഞു. അനേകം വിജാതിയരെ യേഹ്ശുവായിലേക്ക് നയിക്കാന്‍ ഈ അപ്പസ്തോലന്‍ വഹിച്ച പങ്ക് വലുതാണ്. യേഹ്ശുവായുടെ ദൈവത്വത്തെ വ്യക്തമാക്കുകയെന്ന ദൌത്യം ആരുടെയെങ്കിലും പ്രബോധനത്തില്‍നിന്നു ലഭിച്ച ആശയമായിരുന്നില്ല. യേഹ്ശുവാതന്നെ നേരിട്ട് ഇടപെട്ട് ദൌത്യം ഏല്‍പ്പിക്കുകയായിരുന്നു. അന്നുവരെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ നടന്നിരുന്നയാള്‍ യേഹ്ശുവാ ദൈവമാണെന്നു പ്രഖ്യാപിക്കാന്‍ ജീവിതം സമര്‍പ്പിച്ചതില്‍ മാനുഷീകമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.

യേഹ്ശുവായുടെ ദൈവത്വത്തെ വെളിപ്പെടുത്തുവാനായി പൌലോസ് അപ്പസ്തോലന്‍ അറിയിച്ച വചനങ്ങളില്‍ ഒന്നുമാത്രം ഇവിടെ കുറിക്കുകയാണ്; "യേഹ്ശുവാ രക്ഷകനാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും "(റോമാ: 10; 9). ഇതല്ലാതെ മറ്റൊരു രക്ഷയും ഈ ലോകത്തിനു നല്‍കപ്പെട്ടിട്ടില്ല. യേഹ്ശുവാ മരിച്ചില്ലെന്നും ഉയിര്‍ത്തില്ലെന്നും പറഞ്ഞുനടക്കുകയും, യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ അന്ത്യം എന്തായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക! മനുഷ്യന്‍ രക്ഷപ്രാപിക്കരുതെന്നു ആഗ്രഹിക്കുന്ന പിശാചിന്റെ ആത്മാവാണ് ഇത്തരക്കാരെ നയിക്കുന്നത്. ഈ ആശയം ഏറ്റവും അധികം പ്രചരിപ്പിക്കുന്ന മതം ഇസ്ലാമാണ്. എന്നാല്‍, അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും അടിച്ചേല്പിക്കുകയും ചെയ്യുന്ന ഖുറാനില്‍ 'ഈസാനബി' എന്ന വ്യാജന്റെ മരണനാടകം കുറിച്ചിട്ടുണ്ട്.

എത്ര ഒളിച്ചുവച്ചാലും അറിയാതെ അവശേഷിപ്പിക്കുന്ന ഒരു തെളിവുണ്ടാകുമല്ലോ? മുഹമ്മദിന്റെ ഭാവനയിലുള്ള ഈസാനബി പറയുന്നതാണിത്: "ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും 'സക്കാത്ത്' കൊടുക്കുവാനും എന്നോട് അല്ലാഹു കല്പിച്ചിരിക്കുന്നു"(സുറ: 19; 31-33). ജീവിച്ചിരിക്കുന്ന കാലം എന്നാല്‍ മരണം ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഇനിയും സംശയമുണ്ടെങ്കില്‍ അടുത്ത വാക്യം ശ്രദ്ധിക്കുക: "അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണനാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!" ഇതു ക്രൈസ്തവര്‍ എഴുതിയ പുസ്തകമല്ല; ഇസ്ലാമിന് അല്ലാഹു കൊടുത്തെന്നു പറയുന്ന പുസ്തകത്തില്‍നിന്നുള്ള വാക്യങ്ങളാണ്! ഈ പുസ്തകത്തില്‍തന്നെ 'ഈസാനബി'യുടെ മരണത്തെക്കുറിച്ചു സൂചനയുണ്ട്. ഈസാ മരിക്കുകയോ മരിക്കാതിരിക്കുകയോ ചെയ്യട്ടെ!

ഈ എഴുതിയിരിക്കുന്ന വാക്കുകള്‍ യേഹ്ശുവാ പറഞ്ഞിട്ടുള്ളതല്ല. കാരണം യേഹ്ശുവാ ആര്‍ക്കും സക്കാത്ത് കൊടുത്തു നടന്നതായി ബൈബിളിലില്ല. യേഹ്ശുവായുടെ വരവിന്റെ ഉദ്ദേശം 'സക്കാത്ത്' (ഭിക്ഷ) കൊടുക്കലും വാങ്ങലും ആയിരുന്നില്ല. പലതും കെട്ടിച്ചമച്ച് യേഹ്ശുവായുടെ രൂപസാദൃശ്യത്തില്‍ ഒരു കഥാപാത്രത്തെ ഖുറാനില്‍ മെനഞ്ഞുണ്ടാക്കി. ദൈവനിന്ദയ്ക്കായി, ആ ഈസായെ യേഹ്ശുവായാണെന്നു പ്രചരിപ്പിച്ച് തറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു. ഇവര്‍ പറയുന്ന 'ഈസാനബി' മരിക്കാതെ സ്വര്‍ഗ്ഗത്തില്‍പോയ ആളാണ്. എന്നിട്ടും, ചത്തു ചീഞ്ഞുപോയ മുഹമ്മദിനെ 'ഈസാ'യുടെ മുകളില്‍ സ്ഥാപിക്കുന്നത് വിചിത്രം തന്നെ!

മുഹമ്മദ് ഈസായുടെ മുകളിലോ താഴെയോ എന്നത് ക്രൈസ്തവരെ സംബന്ധിക്കുന്ന കാര്യമല്ല; അത് ഇസ്ലാമിന്റെ ആഭ്യന്തിരകാര്യം മാത്രമാണ്! എന്നാല്‍, ഇവര്‍ വാര്‍ത്തുവച്ചിരിക്കുന്ന 'ഈസാനബി' യേഹ്ശുവായാണെന്നു പ്രചരിപ്പിച്ചാല്‍, അപ്പനാരെന്നു വ്യക്തതയുള്ള ഒരു ക്രൈസ്തവനും അതു സമ്മതിച്ചു തരില്ല. പിതാവിനെ 'തെറി'വിളിക്കുന്നതു കേട്ട് 'പല്ലിളിക്കുന്ന' ജാരസന്തതികള്‍ ഒരിക്കലും ക്രിസ്ത്യാനി ആണെന്നു മനോവ കരുതുന്നുമില്ല!

ബൈബിളില്‍ നാം കാണുന്നത് ദൈവത്തിന്റെ മനുഷ്യാവതാരമായ യേഹ്ശുവായെയാണ്. അവന്‍ സകല മര്‍ത്യരുടെയും പാപപരിഹാരത്തിനായി കുരിശില്‍ ബലിയായിത്തീരുകയും ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. ഇനി വിധിയാളനായി തിരിച്ചു വരുമെന്നുള്ള പ്രത്യാശയും ക്രിസ്തീയ വിശ്വാസത്തിന്റെ ആധാരശിലയാണ്. ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ആശയം ക്രിസ്തീയ സഭകളില്‍ ഒന്നിലുമില്ല. യേഹ്ശുവായുടെ മരണത്തിന് ഉറപ്പേകുന്ന 136 വാക്യങ്ങള്‍ പുതിയനിയമത്തിലുണ്ട്. മരണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒരു വചനംപോലും ബൈബിളിലില്ല. എന്നാല്‍, ഖുറാനില്‍ ഈസായുടെ മരണത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതായ നാലു വാക്യങ്ങളാണുള്ളത്. ഇവയില്‍തന്നെ മൂന്നെണ്ണവും മരണത്തിന്റെ സൂചന നല്‍കുന്നതാണ്. മുഹമ്മദിന് 'ചിത്തഭ്രമം' ഉണ്ടായിരുന്നതായി ഇസ്ലാം പണ്ഡിതന്മാര്‍തന്നെ വെളിപ്പെടുത്തുന്നതിനാല്‍, സ്ഥിരതയില്ലാത്ത ഒരുവന്റെ 'ജല്പനങ്ങളെ' മുഖവിലക്കെടുക്കുന്നത് എങ്ങനെയുള്ളവരായിരിക്കും?

യഹൂദരുടെ സാക്ഷ്യം!

യേഹ്ശുവാ ഉപമകളിലൂടെ സംസാരിച്ചതെല്ലാം തന്‍റെ ദൈവപുത്രസ്ഥാനത്തെ സംബന്ധിച്ചായിരുന്നു. മത്തായി, മര്‍ക്കോസ്, ലൂക്കാ തുടങ്ങിയ മൂന്നു സുവിശേഷകരും വിവരിക്കുന്ന ഉരുപമയാണ്, മുന്തിരിത്തോട്ടവും കൃഷിക്കാരും എന്ന ഉപമ. മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ടതിന് ഉടമസ്ഥന്‍ ഭൃത്യന്മാരെ അയച്ചു. കൃഷിക്കാര്‍ ഇവരോട് അവര്‍ക്കിഷ്ടമുള്ളതുപോലെ ഒരുവനെ അടിക്കുകയും അപരനെ വധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാറ്റിന്റെയും അവകാശിയായ പുത്രനെ അയക്കുന്നു. ഇക്കാര്യം ഇങ്ങനെയാണു പറയുന്നത്: "അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍ പറഞ്ഞു: ഞാന്‍ എന്താണു ചെയ്യുക? എന്‍റെ പ്രിയപുത്രനെ ഞാന്‍ അയക്കും. അവനെ അവര്‍ മാനിച്ചേക്കും. പക്ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്പരം പറഞ്ഞു: ഇവനാണ്, അവകാശി; ഇവനെ നമുക്ക് കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും. അവര്‍ അവനെ മുന്തിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു"(ലൂക്കാ: 20; 13-15). ഇവിടെ തന്റെ ദൈവപുത്രസ്ഥാനവും വരാനിരിക്കുന്ന മരണവും യേഹ്ശുവാ വെളിപ്പെടുത്തുന്നു.

യേഹ്ശുവാ, താന്‍ ദൈവപുത്രനാണെന്ന് പറയുന്നില്ലെന്നാണ് ഇസ്ലാംമതക്കാര്‍ പറഞ്ഞുനടക്കുന്നത്. ബൈബിള്‍ വായിക്കാത്തതുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നു മനോവയ്ക്കറിയാം. ഇങ്ങനെ പറയണമെന്നത് ഈ മതത്തിന്റെ അടിസ്ഥാന തത്ത്വമാണ്. എന്നാല്‍, താന്‍ ദൈവപുത്രനാണെന്ന് യേഹ്ശുവാ പറഞ്ഞതാണ് യഹൂദരെ ചൊടിപ്പിച്ചതെന്നു ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും. യേഹ്ശുവായെ വധിക്കുവാന്‍ കാരണമായി യഹൂദര്‍ അവന്റെമേല്‍ ചുമത്തിയ പ്രധാന ആരോപണം, താന്‍ ദൈവപുത്രനാണെന്നു പറഞ്ഞു എന്നതായിരുന്നു! "യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്; ആ നിയമമനുസരിച്ച് ഇവന്‍ മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു"(യോഹ: 19; 7).

പുരോഹിതപ്രമുഖരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘത്തിന്റെ ചോദ്യവും അതിനുള്ള യേഹ്ശുവായുടെ മറുപടിയും ശ്രദ്ധിക്കുക: "നീ മ്ശിഹായാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല. ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലതുവശത്ത് ഇരിക്കും. അവരെല്ലാവരുംകൂടി ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ദൈവപുത്രനാണോ? അവന്‍ പറഞ്ഞു: നിങ്ങള്‍തന്നെ പറയുന്നുവല്ലോ, ഞാന്‍ ആരാണെന്ന്. അവര്‍ പറഞ്ഞു: ഇനി നമുക്ക് വേറെ സാക്ഷ്യം എന്തിന്? അവന്റെ നാവില്‍നിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞു"(ലൂക്കാ: 22; 70, 71).

പിശാചിന്റെ സാക്ഷ്യം!

യേഹ്ശുവാ ദൈവപുത്രനാണെന്ന് ഏറ്റവും വ്യക്തമായി അറിയാവുന്നത് പിശാചിനാണ്. പിശാച് യേഹ്ശുവായെ സ്വര്‍ഗ്ഗത്തില്‍ വച്ചുതന്നെ അറിഞ്ഞിരുന്നു. കാരണം, പുറത്താക്കപ്പെട്ട മാലാഖാമാരാണ് പിശാചുക്കളായി മാറിയത്. അവര്‍ യേഹ്ശുവായെ യഥാര്‍ത്ഥ മഹത്വത്തില്‍ ദര്‍ശിച്ചിട്ടുമുണ്ട്. മരുഭൂമിയില്‍വച്ച് യേഹ്ശുവായെ അവിടുത്തെ ദൌത്യത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കുന്നത് നാം വായിക്കുന്നുണ്ടല്ലോ!? മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ മൂന്നു സുവിശേഷകരും ഇത് തങ്ങളുടെ സുവിശേഷത്തില്‍ എഴുതിയിട്ടുണ്ട്. കല്ലുകളെ അപ്പമാക്കാന്‍ കഴിവുള്ളവനാണ് യേഹ്ശുവായെന്ന് സാത്താനറിയാം. "നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്പിക്കുമെന്നും നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ"(ലൂക്കാ: 4; 9-11). സാത്താന്റെ മുന്നില്‍ ദൈവത്വം തെളിയിക്കുകയെന്നത് ആയിരുന്നില്ലല്ലോ യേഹ്ശുവായുടെ ദൌത്യം! പരസ്യമായി പിശാചു വിളിച്ചു പറയുന്ന സംഭവവും ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഒരു പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ് ആ സംഭവം. "യേഹ്ശുവായെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേഹ്ശുവായേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു"(ലൂക്കാ: 8; 28). മത്തായിയുടെ വിവരണത്തില്‍ "സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?" എന്നുകൂടി സാത്താന്‍ ചോദിക്കുന്നതായി കാണാം!

'ഒറിജിനലിന്' എപ്പോഴും താന്‍ 'ഒറിജിനല്‍' ആണെന്നു വിളിച്ചു പറയേണ്ട കാര്യമില്ല. തന്നെക്കുറിച്ചുതന്നെ സംശയമുള്ളവര്‍ക്കാണ്‌ ഇതിന്റെ ആവശ്യം!

'യേഹ്ശുവാ മനുഷ്യപുത്രന്‍!'

ഏതു മതത്തില്‍ വിശ്വസിക്കുന്നവരും പൊതുവായി വിശ്വസിക്കുന്ന കാര്യമാണ് മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെന്നുള്ളത്! ആ ദൈവം ഏതാണെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളു. ദൈവം ഒരുവനെയുള്ളുവെന്ന് പറയുമ്പോഴും വിഭിന്നമായ സ്വഭാവക്കാരായ ദൈവങ്ങളെ നാം കാണുന്നു. അതുകൊണ്ടാണ്, മോശയിലൂടെ നല്‍കിയ പ്രമാണങ്ങളില്‍ ആദ്യത്തേത് പ്രസക്തമാകുന്നത്. അത് ഇപ്രകാരമാണ്: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 1-3). ഒരു ദൈവമേയുള്ളുവെന്ന വാദത്തിന്, ഇവിടെയെന്താണു പ്രസക്തി? സത്യദൈവം ഒരുവന്‍ മാത്രമെയുള്ളു എന്നതാണു നാം മനസ്സിലാക്കേണ്ടത്. എന്നാല്‍, കാലാകാലങ്ങളില്‍ വ്യജദേവന്മാര്‍ വരികയും മനുഷ്യനെ വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ട്.

ഇനി  കാര്യത്തിലേക്കു വരാം; മനുഷ്യന്‍ പാപം ചെയ്ത് ദൈവത്തില്‍നിന്ന് അകന്നപ്പോള്‍, വീണ്ടും ദൈവവുമായി ചേരണമെങ്കില്‍ അനുരഞ്ജനം ആവശ്യമായിരുന്നു. മനുഷ്യന്‍ ചെയ്ത പാപത്തിനു മനുഷ്യന്‍ തന്നെ പരിഹാരം ചെയ്യണം! ആദത്തിന്റെ പാപം അവനില്‍  അവസാനിച്ചിരുന്നെങ്കില്‍ പരിഹാരവും ആദത്തിനു ചെയ്യാമായിരുന്നു. ഈ പാപം തലമുറകളിലേക്കു പകര്‍ന്നപ്പോള്‍ പൊതുവായ ഒരു പരിഹാരം ആവശ്യമായിവന്നു. മനുഷ്യനെ  സൃഷ്ടിച്ച ദൈവം കാരുണ്യവാനും സ്നേഹനിധിയും ആയതിനാല്‍ ശിക്ഷമുഴുവന്‍ മനുഷ്യരുടെ  തലയില്‍ ചുമത്തുവാന്‍ തയ്യാറായില്ല.  അവിടുന്ന് ആര്‍ക്കുവേണ്ടി സൃഷ്ടി നടത്തിയോ  അവനെത്തന്നെ പരിഹാരമാക്കി. ദൈവം അവിടുത്തെ പുത്രനുവേണ്ടിയായിരുന്നു സകലതും  സ്രുഷ്ടിച്ചത്. "സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ:1;3). "അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു"(ഹെബ്രാ:1;2). "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്"(കൊളോ:1;15-18).

ദൈവത്തിനുരക്തംചിന്തുവാനോ മരിക്കുവാനോ കഴിയാത്തതിനാല്‍ അവിടുത്തേക്ക്‌ മനുഷ്യനായി അവതരിക്കേണ്ടത് ആവശ്യമായി. "നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല"(ഹെബ്രാ:9;22). അങ്ങനെ ദൈവത്വം നിശ്ചിതകാലത്തേക്കു മാറ്റിവച്ച് മനുഷ്യപുത്രനായി! "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ അത്യധികമായി ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേഹ്ശുവായുടെ നാമത്തിനുമുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹായാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്"(ഫിലി:2;6-11).

യേഹ്ശുവാ ആദിമുതലെ ദൈവമാണെന്ന കാര്യം അവിടുത്തേക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഇക്കാര്യം എപ്പോഴും ഇത് ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. താന്‍ അര്‍ഹിക്കാത്ത സ്ഥാനത്ത് ഇരിക്കുന്നുവെന്നു ബോധ്യമുള്ളവര്‍ക്കും വ്യാജവേഷം ധരിച്ചവര്‍ക്കും തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് എല്ലാവരോടും വിളിച്ചുപറയുകയും സ്വയം ബോധ്യപ്പെടുത്തുകയും വേണം! പുത്തന്‍ പണക്കാര്‍ സ്വയം 'മുതാലാളി'യെന്നു സംബോധന ചെയ്യുന്നതുപോലെ തറവാടികള്‍ അങ്ങനെ ചെയ്യാറില്ലല്ലോ!

എന്നാല്‍, യേഹ്ശുവാ തന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടതായ കാര്യം, താന്‍ ഭൂമിയില്‍ ആയിരിക്കുന്നിടത്തോളം 'മനുഷ്യപുത്രന്‍' ആണെന്ന വസ്തുതയാണ്. അതിനാല്‍, യേഹ്ശുവാ എപ്പോഴും ഇത് ഊന്നിപ്പറഞ്ഞിരുന്നു. താത്ക്കാലികമായെങ്കിലും ദൈവത്വത്തെ പരിപൂര്‍ണ്ണമായും ത്യജിക്കാതെ തന്റെ ദൌത്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മനുഷ്യപുത്രനായിത്തീര്‍ന്ന യേഹ്ശുവായ്ക്കറിയാം! അനിവാര്യമായ ഈ മരണത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ സാത്താനും അവന്റെ അനുയായികളും നടത്തുന്ന ശ്രമിക്കുന്നതിന്റെ ഭാഗമായി, യേഹ്ശുവായെ അവിടുത്തെ ദൈവീകത അവര്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. താന്‍ ദൈവമാണെന്ന വസ്തുത തന്റെ മരണശേഷം മാത്രമെ വെളിപ്പെടുത്തവൂ എന്ന് ശിഷ്യന്മാരെ താക്കീതു ചെയ്യുന്നതു ബൈബിളില്‍ കാണാം!

എന്തുകൊണ്ടാണ് താന്‍ ദൈവപുത്രനാണെന്ന കാര്യം ലോകത്തോടു താത്ക്കാലികമായി മറച്ചുവച്ച്, ശിഷ്യന്മാര്‍ക്കു മാത്രമായി വെളിപ്പെടുത്തിയതെന്നു വളരെ ലളിതമായി വ്യക്തമാക്കാം. യേഹ്ശുവാ ദൈവപുത്രനാണെന്ന് അറിഞ്ഞാല്‍ കുരിശുമരണം സാധ്യമാകില്ല. ദൈവപുത്രനെ വധിക്കാന്‍ ആരും തയ്യാറാകില്ല എന്നു മാത്രമല്ല, അതിനു മുതിരുന്നവരെ ജനങ്ങള്‍ വെറുതെ വിടുകയുമില്ല. അതുവഴി യേഹ്ശുവായുടെ വരവിലൂടെ ദൈവം ഒരുക്കിയ രക്ഷ ലോകത്തിനു ലഭിക്കാതെയാകും. ലോകത്തെ രക്ഷിക്കാന്‍ യേഹ്ശുവായുടെ മരണം അനിവാര്യമായിരുന്നു. അതു മനുഷ്യന്‍റെ പ്രതിനിധിയായിത്തന്നെ വേണ്ടിയിരുന്നു. അതിനാല്‍ മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ അവന്‍ പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ചു. 'മനുഷ്യപുത്രന്‍' എന്ന യേഹ്ശുവായുടെ ആവര്‍ത്തനം മനുഷ്യരുടെ പ്രതിനിധിയാണു താനെന്നു തന്നെത്തന്നെയും ലോകത്തെയും ബോധ്യപ്പെടുത്തുവാനായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്ന ഏതെങ്കിലും മനുഷ്യന്‍ തന്നെത്തന്നെ എപ്പോഴും 'മനുഷ്യപുത്രന്‍' എന്നു പരിചയപ്പെടുത്താറുണ്ടോ? ഇതൊരു താത്ക്കാലിക നിയമനം മാത്രമായിരുന്നു! ദൈവമെന്ന ഉന്നത സ്ഥാനത്തുനിന്നു താഴ്ന്നിറങ്ങിയ ശൂന്യവത്ക്കരണം!

ഒരു മലയാള സിനിമയില്‍ 'ഞാന്‍ ബീക്കോം ഫസ്റ്റ് ക്ലാസ്' ആണെന്നു നായകന്‍ പറയുന്നുണ്ട്. ഒന്നുകില്‍ അയാളുടേത് 'വ്യാജസര്‍ട്ടിഫിക്കേറ്റ്' ആയിരിക്കാം; അല്ലെങ്കില്‍ കോപ്പിയടിച്ച് ജയിച്ചതാകാം. ഏതായാലും തന്‍റെ 'ഡിഗ്രി'യില്‍ അയാള്‍ക്ക് വിശ്വാസമില്ലെന്ന കാര്യം ഉറപ്പാണ്! അതുപോലെയാണ്, മുഹമ്മദു'പ്രവാചകന്‍റെ' സ്വയം വെളിപ്പെടുത്തല്‍! പ്രവാചകനാണെന്നു ആരും വിശ്വസിക്കില്ലെന്ന 'കോംപ്ലക്സ്' മുഹമ്മദിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് 'പ്രവാചകനിന്ദ' ഏറ്റവും വലിയ പാപമായി അയാള്‍ പ്രഖ്യാപിച്ചത്!

ഇനി ഖുറാനില്‍ കാണുന്ന 'ഈസാനബി' യേഹ്ശുവായാണോ എന്നു പരിശോധിക്കാം!

ഖുറാനിലെ 'ഈസാനബി' യേഹ്ശുവായല്ല!

ദൈവം അനുവദിച്ചാല്‍, യേഹ്ശുവായുടെ പ്രത്യാഗമനംവരെ എന്തുവിവരക്കേടും ആര്‍ക്കും പ്രചരിപ്പിക്കാം! ഈ അനുവാദം ഇസ്ലാമിനും ബാധകമായിരിക്കുന്നിടത്തോളം അവര്‍ക്കും ഇതു തുടരാം! എങ്കിലും, ദൈവമായ യേഹ്ശുവായുടെ അപരനെ സൃഷ്ടിച്ചുകൊണ്ടുള്ള പിശാചിന്റെ കുതന്ത്രത്തെ അംഗീകരിച്ചുകൊടുക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകില്ലെന്നു മാത്രമല്ല, യേഹ്ശുവായെ യഥാര്‍ത്ഥമായി അറിഞ്ഞിട്ടുള്ള ക്രിസ്ത്യാനികള്‍ ഇസ്ലാമിന്റെ ഈ കുപ്രചരണങ്ങളെ തകര്‍ത്തുകളയുക തന്നെ ചെയ്യും!

എന്തുകൊണ്ടാണ് ഇത്തരം ആഭാസങ്ങള്‍ ദൈവം അനുവദിക്കുന്നതെന്ന് ചോദിച്ചാല്‍ അതിനുത്തരമുണ്ട്. നമയും തിന്മയും നിങ്ങളുടെ മുന്നിലുണ്ട് എന്തു തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു. തിന്മയുള്ളതുകൊണ്ടാണല്ലോ നന്മയുടെ മാഹാത്മ്യം നമുക്ക് കൂടുതല്‍ വ്യക്തമാകുന്നത്! എല്ലാ വീടുകളും (മറ്റെന്തായാലും) ഒരു പ്രത്യേക തരത്തില്‍ മാത്രമാണു നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ കൂടുതല്‍ മനോഹരമെന്ന് ഒന്നിനേയും വേര്‍തിരിക്കാന്‍ കഴിയില്ല. സാത്താനും അവന്റെ ദൂതന്മാരും ആരംഭംമുതല്‍ ഭൂമിയില്‍ ഉള്ളതിനാല്‍ അവനെ സ്വീകരിക്കുന്നവര്‍ക്ക് അവന്റെ രാജ്യത്ത് നിത്യകാലം വസിക്കാം. ദൈവത്തെയാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ നിത്യസൌഭാഗ്യത്തിലേക്കു നാം പ്രവേശിക്കും!

ഒരിക്കല്‍ ദൈവപുത്രരെന്നു വിളിക്കപ്പെടാന്‍ യോഗ്യതയുണ്ടായിരുന്ന മനുഷ്യരെ ആ സ്ഥാനത്തുനിന്ന് വിച്ഛേദിക്കാന്‍ പറുദീസായില്‍ കടന്നുവന്ന് വിജയിച്ച സാത്താന്‍ ഇന്നും നമുക്കിടയിലുണ്ട്. ഒരിക്കല്‍ അവന്റെ തന്ത്രത്തില്‍ കുടുങ്ങി നഷ്ടപ്പെടുത്തിയ പുത്രസ്ഥാനം, ദൈവപുത്രനായ യേഹ്ശുവായിലൂടെ പ്രാപ്യമാക്കിയപ്പോള്‍, പുത്രനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവം അത് അച്ചാരമായി നല്‍കി. പ്രവാചകന്മാരുടെ കാലങ്ങളില്‍ പാപമോചനത്തിനായി ആടുകളെ ബലികഴിച്ചതിനു പകരമായി എന്നേക്കുമുള്ള ഏകബലിയായി സ്വപുത്രനെ നിശ്ചയിച്ചു നല്‍കി. അബ്രാഹത്തോട് ഇസഹാക്ക് (ഇസ്മായില്‍ അല്ല) ചോദിച്ചു: "വിറകും തീയുമുണ്ട് ബലിക്കുള്ള കുഞ്ഞാടെവിടെ?" അബ്രാഹം പറഞ്ഞു: "കുഞ്ഞാടിനെ ദൈവം തരും". അബ്രാഹം ചിന്തിച്ചത് എന്തായിരുന്നാലും അതൊരു പ്രവചനം ആയിരുന്നു. "ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" എന്ന് സ്നാപകയോഹന്നാന്‍ യേഹ്ശുവായെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

യേഹ്ശുവായുടെ മുന്നില്‍ പരാജയപ്പെട്ട സാത്താന്‍, തന്റെ പരാജയം മറച്ചുവച്ചുകൊണ്ട് മറ്റൊരുവിധത്തില്‍ വിജയം വരിക്കാന്‍ ശ്രമിക്കുകയാണ്. യേഹ്ശുവായിലൂടെയുള്ള രക്ഷ ലഭ്യമാകണമെങ്കില്‍ ഇത് വിശ്വസിക്കുകയും ഏറ്റുപറയുകയും വേണം. അതിനാല്‍, ഈ സത്യത്തില്‍നിന്ന് മനുഷ്യനെ അകറ്റുകയെന്നത് സ്വാഭാവികമായും സാത്താന്റെ ആവശ്യമാണ്. അതിനുവേണ്ടി കാലാകാലങ്ങളില്‍ അവന്‍ ഒരുക്കുന്ന സംവീധാനങ്ങളില്‍ ഒന്നുമാത്രമാണ് ഇസ്ലാംമതം! ഈ മതത്തിലൂടെ അവതരിപ്പിക്കപ്പെട്ട 'ഈസാനബി' യേഹ്ശുവായാണോ എന്നത് 'ഖുറാന്‍' പരിശോധിച്ച് മനസ്സിലാക്കേണ്ടത് ആവശ്യമല്ലെങ്കില്‍കൂടി, ഇസ്ലാമിന്റെ വിവരക്കേട് മനസ്സിലാക്കാന്‍ ആ പുസ്തകം സഹായകമാകും. എന്തെന്നാല്‍, 'ഖുറാനില്‍' പറഞ്ഞിരിക്കുന്ന 'അല്ലാഹുവും' 'ജിബ്രീല്‍ മലക്കും' 'ഈസാനബിയും' യാഥാര്‍ത്ഥ്യത്തിന്റെ നിഴല്‍പോലുമല്ല.

മലക്കിന്റെ 'മലക്കംമറിയല്‍'!

"അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തുയുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും. സ്വര്‍ഗ്ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു"(വെളിപാട്:12;7-10).

ദൈവദൂഷകരായ മാലാഖമാര്‍ക്ക് സംഭവിച്ച ദുരന്തമാണിത്. ദൈവത്തോടും ദൈവദൂതന്മാരോടും എതിരിട്ട ഇവര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് വലിച്ചെറിയപ്പെട്ടു. ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട തൊഴിലാളി, തന്റെ പഴയ ജോലിസ്ഥലത്തെയും അധികാരിയേയും ദുഷിക്കുന്നതുപോലെ, സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കപ്പെട്ട ദൂതന്മാര്‍ (പിശാചുക്കള്‍) ദൈവത്തെ എതിര്‍ക്കുകയെന്ന സ്വാഭാവിക കര്‍മ്മമാണ്‌ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. സ്വര്‍ഗ്ഗത്തെക്കുറിച്ചും അവിടെ അധികാരം കയ്യാളുന്നവരെക്കുറിച്ചും വ്യാജം പറഞ്ഞു നടക്കുന്നത് എക്കാലവും അവന്‍ തുടരും. സ്വര്‍ഗ്ഗത്തിലെ അവസ്ഥകള്‍ ശരിയായി അവന്‍ ആരോടും പറയില്ല. സാധ്യമെങ്കില്‍ അജ്ഞതയില്‍ കഴിയുന്നവരോട് താന്‍ അവിടുത്തെ അധികാരിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. അവിടെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കാനും സാധ്യതയുണ്ട്!

ദൈവദൂതരായിരുന്നവര്‍ സാത്താന്മാരായി അധഃപതിച്ചതായിരുന്നു 'മലക്കുകളുടെ' ആദ്യത്തെ 'മലക്കം ' മറിച്ചില്‍! ഇന്ന് ഈ പിശാചുക്കള്‍ മാലാഖാമാരാണെന്നു സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ദൈവവചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. "പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം ?"(2കോറി:11;14,15).

ഇത്തരത്തിലുള്ള ഒരു വേഷം കെട്ടാണ്, 'ജിബ്രീല്‍ മലക്ക്'! യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് ഗബിയേല്‍ മാലാഖ അറിയിക്കുന്നത് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ദൂതന്‍ യേഹ്ശുവായെക്കുറിച്ച് പറയുന്നത് "അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടും"എന്നാണെന്നു നാം കണ്ടു. യേഹ്ശുവാ (യാഹ്‌വെശുവ) എന്ന പേരിന്റെ അര്‍ത്ഥം യാഹ്‌വെ രക്ഷിക്കുന്നവന്‍ എന്നാണ്. ഗബ്രിയേലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പേര് നല്‍കുന്നതും. ഇതേ മാലാഖയുടെ പേരില്‍ അവതാരംചെയ്ത 'ജിബ്രീല്‍മലക്ക്' യഥാര്‍ത്ഥത്തില്‍ 'ഗബ്രിയേല്‍' ആയിരുന്നുവെങ്കില്‍ യേഹ്ശുവാ ദൈവപുത്രനാണെന്ന പ്രസ്താവന തിരുത്തുമായിരുന്നില്ല. ഇതില്‍നിന്നുതന്നെ ആള്‍മാറാട്ടം വ്യക്തമാണ്! ഇങ്ങനെ സ്ഥിരതയില്ലാത്ത ഒരു ദൂതനെ നിയോഗിക്കാന്‍ മാത്രം വിവരം കെട്ടവനാണ് 'അല്ലാഹു' എന്നു വെളിപ്പെടുത്തുന്നതിലൂടെ അല്ലാഹുവും യാഹ്‌വെയും ഒന്നല്ല എന്നു വ്യക്തമാകുകയും ചെയ്യുന്നു.

യേഹ്ശുവായെക്കുറിച്ച് ചില കേട്ടറിവുകള്‍ അല്ലാതെ വ്യക്തമായിട്ട് ഒന്നും ഖുറാനില്‍ ഇല്ല. മരിച്ചവരെ ഉയിര്‍പ്പിച്ചു രോഗികളെ സുഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ പറയുമ്പോള്‍, ആരെ, എവിടെ വച്ച് , എങ്ങനെ ഇതൊന്നു ഖുറാന്റെ നിര്‍മ്മാതാക്കള്‍ക്ക് അറിയില്ല! ഇതു 'മലക്കിന്റെ' അജ്ഞതയായി കരുതേണ്ടിവരും. യേഹ്ശുവായെക്കുറിച്ച് മുഹമ്മദിനുള്ള അജ്ഞത മുഴുവന്‍ 'മലക്കിന്റെ' തലയില്‍ വച്ചുകെട്ടി! അതിലൂടെ പരിശുദ്ധരായ ദൈവദൂതന്മാരെ അപകീര്‍ത്തിപ്പെടുത്തുവാനും അവനു സാധിച്ചു! യേഹ്ശുവാ ചെയ്ത കാര്യങ്ങള്‍ അവ്യക്തതയോടെ കുറിക്കുകയും സത്യങ്ങള്‍ മുഴുവന്‍ മറച്ചുവക്കുകയും ചെയ്തതുവെന്നു മാത്രമല്ല, ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുന്ന പുസ്തകമാണ് മുഹമ്മദിന്റെ 'മലക്ക് മറിമായം'!

ഈസാനബി തൊട്ടിലില്‍ കിടന്നു പറയുന്നതായി ഖുറാനില്‍ വിവരിക്കുന്ന വാക്കുകള്‍തന്നെ യേഹ്ശുവായും ഈസായും വ്യത്യസ്ഥരാണെന്ന യാഥാര്‍ത്ഥ്യം തുറന്നുകാണിക്കുന്നുണ്ട്. യേഹ്ശുവായുടെ അമ്മയായ മറിയത്തെക്കുറിച്ച് യഹൂദരുടെയിടയില്‍ എന്തെങ്കിലും സംശയമുണ്ടാകാനുള്ള സാധ്യതകള്‍ ഒന്നുമില്ല! എന്നാല്‍, യഹൂദരുടെ നിയമങ്ങളെക്കുറിച്ച് അവബോധമില്ലാത്ത മുഹമ്മദിനെ സംബന്ധിച്ചിടത്തോളം കന്യക ഗര്‍ഭംധരിക്കുകയെന്നത് ചിന്തിക്കാന്‍ കഴിയില്ല! യഹൂദനിയമമനുസരിച്ച്, വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു ജീവിക്കുകയും അവര്‍ക്കു സന്തതികള്‍ ജനിക്കുകയും ചെയ്യുകയെന്നത് കുറ്റകരമായ കാര്യമല്ല! കാരണം, വിവാഹനിശ്ചയം എന്നത് വിവാഹത്തിനു തുല്യമായ ചടങ്ങാണ്! ഒരുമിച്ചു ജീവിക്കുമ്പോള്‍, ശാരീരിക ബന്ധത്തിനുള്ള അവകാശം ഇവര്‍ക്കുണ്ട്. അതുപോലെതന്നെ, തന്റെ കന്യകയെ കന്യകയായിത്തന്നെ നിലനിര്‍ത്താനുള്ള അവകാശവും പുരുഷനുണ്ട്. ഇപ്രകാരം ജീവിക്കുന്ന ദമ്പതികള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെയാണ് പൗലോസ് അപ്പസ്തോലന്‍ ഈ ഉപദേശം നല്‍കിയിരിക്കുന്നത്: "ഒരുവനു തന്റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍യൗവ്വനത്തിന്റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍, ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്"(1കോറി:7;36,37). ജോസഫ്-മറിയം ദമ്പതിമാരുടെ കാര്യത്തില്‍ സംഭവിച്ചത് കന്യകയെ കന്യകയായി സൂക്ഷിക്കുകയെന്ന രീതിയായിരുന്നു. എന്നാല്‍, യഹൂദര്‍ മനസ്സിലാക്കിയത് അങ്ങനെയായിരുന്നില്ല. ജോസഫിന്റെയും മറിയത്തിന്റെയും പുത്രനായിട്ടാണ് യേഹ്ശുവായെ അവര്‍ പരിഗണിച്ചത്. ജോസഫോ മറിയമോ അത് തിരുത്താനും ശ്രമിച്ചില്ല.

യഹൂദര്‍ പറയുന്നതു ശ്രദ്ധിക്കുക: "ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു"(ലൂക്കാ:4;22). ജോസഫോ കന്യകാമറിയമോ യഹൂദരെ തിരുത്താന്‍ ശ്രമിക്കാത്തത് സാമൂഹികമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ മുന്നില്‍ക്കണ്ടാണ്. യേഹ്ശുവായോടുപോലും ഈ രീതിയിലാണ് ഇവര്‍ പെരുമാറിയത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു"(ലൂക്കാ:2;48). യഹൂദരുടെ നിയമങ്ങളെക്കുറിച്ച് ചില കേട്ടറിവുകള്‍ മാത്രമായിരുന്നു മുഹമ്മദിന്റെ സമ്പാദ്യം. അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ ജനനവുമായി ബന്ധപ്പെട്ട് വലിയ കോളിളക്കം ഉണ്ടായെന്നു ചിന്തിക്കുകയും, അതിനെ മറികടക്കാന്‍ ചില പൊടിക്കയ്കള്‍ പ്രയോഗിക്കുകയും ചെയ്തു! യേഹ്ശുവായാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ഈസാനബിയെ വാര്‍ത്തെടുത്തപ്പോള്‍ പ്രയോഗിച്ചത് ഈ തന്ത്രമായിരുന്നു. കന്യകയായ ഒരു സ്ത്രീ ഗര്‍ഭംധരിച്ചാല്‍ ഉണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങളാണ് മുഹമ്മദിനെക്കൊണ്ട് ഇത്തരം കഥ ചമയ്ക്കുവാന്‍ പ്രേരിപ്പിച്ചത്! യഹൂദര്‍ എക്കാലവും യേഹ്ശുവായെ ജോസഫിന്റെ പുത്രനായി കണ്ടിരുന്നു. അതിനാല്‍, മറിയത്തെ സംശയിച്ചിരുന്നുമില്ല.

ഖുറാനില്‍ പറയുന്ന സംഭവം മുഹമ്മദിന്റെ ഭാവനയായിരുന്നു. വിശ്വാസികളില്‍ ഭിന്നതയുണ്ടാക്കുകയെന്ന സാത്താന്‍ തന്റെ പദ്ധതിയുടെ ഭാഗമായി മുഹമ്മദിന്റെ അജ്ഞതയെയും അതില്‍നിന്ന് ഉടലെടുത്ത മാനസീകവിഭ്രാന്തിയെയും വേണ്ടവിധം ഉപയോഗിച്ചു! 'ജിബ്രീല്‍ മലക്ക്' ദൈവദൂതനായിരുന്നെങ്കില്‍, കുറഞ്ഞത് യേഹ്ശുവാ പറഞ്ഞ കാര്യങ്ങളെങ്കിലും അറിയുമായിരുന്നു. സ്നാപകയോഹന്നാനാണ് അവസാനത്തെ പ്രവാചകന്‍ എന്നു പറഞ്ഞത് യേഹ്ശുവായായിരുന്നു. അറുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിനു മാറ്റം വരുത്താന്‍ ഇറങ്ങിയ 'ജിബ്രീലിനു' സ്വര്‍ഗ്ഗത്തെയോ ദൈവത്തെയോ ദൈവപുത്രനെയോ ഒന്നും അറിയാത്ത മൂഢനായി മാറേണ്ടിവന്നു. യേഹ്ശുവാ ദൈവപുത്രനാണെന്നു പറഞ്ഞ ഗബ്രിയേലാണ് മുഹമ്മദിന്റെ 'ജിബ്രീല്‍' എങ്കില്‍, യേഹ്ശുവായെ പുത്രസ്ഥാനത്തുനിന്നു തരംതാഴ്ത്തി പ്രവാചകനാക്കുകയും, പ്രവാചക പരമ്പര അവസാനിച്ചതിനുശേഷം മുഹമ്മദിനെ പ്രവാചകനാക്കുകയും ചെയ്യുമോ?

എല്ലാ സേവകരെയും അയച്ചതിനുശേഷമാണ് പുത്രനെ അയക്കുന്നതെന്ന യാഥാര്‍ത്ഥ്യം മുന്തിരിത്തോട്ടത്തിലെ ഉപമയില്‍ നാം കണ്ടതാണ്. പുത്രനുശേഷം പ്രവാചകന്മാരെ അയക്കാന്‍ ദൈവം മുതിരില്ല. അതുകൊണ്ടുതന്നെ, തോട്ടം ഉടമയായ ദൈവവും മുഹമ്മദിനെ അയച്ച അല്ലാഹുവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അല്ലാഹുവിന്റെ പ്രവാചകനായി മുഹമ്മദിനെ അവന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നതില്‍ മനോവയ്ക്ക് ഒന്നും പറയാനില്ല. എന്നാല്‍, ഈ അല്ലാഹുവെന്ന ചന്ദ്രദേവനെ സ്വര്‍ഗ്ഗത്തിലെ ദൈവമായി അവതരിപ്പിക്കുന്നത് അംഗീകരിച്ചുതരാന്‍ ദൈവമക്കള്‍ക്കു സാധിക്കില്ല എന്നകാര്യം ഇസ്ലാം ഓര്‍ത്തിരുന്നാല്‍ നന്ന്! അല്ലാഹുവും മലക്കും ഈസാനബിയുമെല്ലാം മുഹമ്മദിന്റെ ദുഃസ്വപ്നത്തിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. എന്നാല്‍, ഈ കഥാപാത്രങ്ങളെ വിശ്വാസികളുടെ തലയില്‍ കെട്ടിയേല്പിക്കാന്‍ ചില ചാത്തന്മാര്‍ ക്രൈസ്തവസഭകളില്‍ കയറിക്കൂടി ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്! ക്രിസ്ത്യാനികളുടെ ഇന്നത്തെ മുഖ്യശത്രുക്കള്‍ യഥാര്‍ത്ഥത്തില്‍ ഇവറ്റകളാണ്!

വളരെ രസകരമായ ഒരു കാര്യമുണ്ട്. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അവിടുന്ന് ലോകത്തിന് ഒരു വാഗാദാനം നല്‍കി. സഹായകനായി പരിശുദ്ധാത്മാവിനെ അയക്കുമെന്നായിരുന്നു ഈ വാഗ്ദാനം. ഇത് മുഹമ്മദ് മനസ്സിലാക്കിയെങ്കിലും പന്തക്കുസ്താ നാളില്‍ ഈ സത്യാത്മാവിനെ അപ്പസ്തോലന്മാര്‍ സ്വീകരിച്ചത് ഇവന്‍ അറിഞ്ഞില്ല. അതിനാല്‍, താനാണ് ഈ പരിശുദ്ധാത്മാവെന്നു ഈ വിരുതന്‍ പ്രഖ്യാപിച്ചു! ചുരുക്കത്തില്‍ 'ഈസാനബി'യുടെ അപ്പനാണു താനെന്നു പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ഈ ഭോഷന്‍! ഈസാനബി ജനിച്ചത് 'റൂഹില്‍'(ആത്മാവ്) നിന്നാണല്ലോ!

അല്ലാഹു മച്ചനാണ്!

"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ:112:1-4).

സൃഷ്ടികളില്‍നിന്ന് തികച്ചും വ്യത്യസ്ഥനാണവന്‍. ഭാര്യയോ മക്കളോ ഉണ്ടാവുക എന്നത് അവന്റെ മഹത്വത്തിന് ഒരിക്കലും നിരക്കുന്നതല്ല. അതിനാല്‍, അത്തരം വാദഗതികളോട് അവന് അങ്ങേയറ്റത്തെ വെറുപ്പാണുള്ളത്. ദൈവപുത്ര സ്ഥാനത്തെ അല്ലാഹു അതിനിശിതമായി എതിര്‍ക്കുന്നത് കാണുക: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ:19:88 -93). യേഹ്ശുവാ ദൈവപുത്രനാണെന്നും യേഹ്ശുവായില്‍ വിശ്വസിക്കുന്ന തങ്ങളെല്ലാം ദൈവമക്കളാണെന്നും ക്രിസ്ത്യാനികള്‍ പറയാന്‍ തുടങ്ങിയിട്ട് രണ്ടായിരം വര്‍ഷത്തോളമായി! ഇതുവരെ ആകാശം പൊട്ടിപ്പിളരുകയോ ഭൂമി വിണ്ടുകീറുകയോ പര്‍വ്വതങ്ങള്‍ തകര്‍ന്നുവീഴുകയോ ചെയ്തിട്ടില്ല! ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം; നാമാരും അല്ലാഹുവിനു പുത്രനുണ്ടെന്നു പറയാറില്ല! ഇതില്‍നിന്നുതന്നെ, അല്ലാഹു ദൈവമല്ലെന്നു വ്യക്തമാണല്ലോ! ദൈവത്തിനു മക്കളുണ്ടെന്നു പറയുമ്പോള്‍ അല്ലാഹുവിനും അവന്റെ ദൂതനും കൃമി കടിക്കേണ്ട കാര്യമില്ലല്ലോ!

മക്കള്‍ എന്നു കേള്‍ക്കുന്നത് ഇത്രമാത്രം വെറുപ്പുള്ള വ്യക്തിയാണ് അല്ലാഹു. മക്കള്‍ ഇല്ലെന്നു തെളിയിക്കാന്‍ 'ഡി.എന്‍. എ. ടെസ്റ്റ്‌' പോലും നടത്താന്‍ തയ്യാറായി നില്‍ക്കുന്ന അല്ലാഹുവിനെയാണ് ഖുറാനില്‍ കാണുന്നത്. ഇവന്‍ എന്റെ പ്രിയപുത്രന്‍ എന്നുപറഞ്ഞ് വാത്സല്യം തൂകുന്ന ദൈവത്തെ ബൈബിളില്‍ കാണുമ്പോള്‍, പുത്രനെന്നു കേള്‍ക്കുമ്പോള്‍ കലിയിളകുന്ന ഭീകരരൂപിയായ അല്ലാഹുവിനെ ഖുറാന്‍ പരിചയപ്പെടുത്തുന്നു. ഇത്രമാത്രം വൃത്തികെട്ട പ്രവര്‍ത്തിയാണ് സന്താനങ്ങള്‍ക്കു ജന്മം നല്‍കുന്നതെങ്കില്‍, അല്ലാഹുവിന്റെ ദൂതന്‍ സകല അടവും പ്രയോഗിച്ചതല്ലേ മക്കളെ ജനിപ്പിക്കാന്‍? ഇവനുണ്ടായ സന്തതികളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനെയും സംഹരിച്ചത് അല്ലാഹുതന്നെയായിരിക്കാം!

തന്‍റെ ഏകജാതനായ യേഹ്ശുവായെ സ്നേഹിക്കുകയും തനിക്കുള്ളതെല്ലാം പുത്രനെ ഭരമേല്പിക്കുകയും ചെയ്ത വാത്സല്യനിധിയായ പിതാവാണ് യാഹ്‌വെ! മാത്രവുമല്ല, യേഹ്ശുവായെ വിശ്വസിക്കുന്ന ഏവനേയും പുത്രസ്ഥാനത്തേക്ക് ഉയര്‍ത്തുന്ന യാഹ്‌വെയെയാണ് ബൈബിളിലൂടെ നാം മനസ്സിലാക്കുന്നത്. "ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണു നാം ആബ്ബാ-പിതാവേ- എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ അത്മാവോടുചേര്‍ന്നു സാക്ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ നാം അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും മ്ശിഹായുടെ കൂട്ടവകാശികളും"(റോമാ:8;14-17).

ഖുര്‍ആനില്‍ പറയുന്ന 'അല്ലാഹു' മനുഷ്യരെ ദാസരും അടിമകളുമായി കരുതുമ്പോള്‍, ബൈബിളിലെ 'യാഹ്‌വെ' ആരാണെന്ന തിരിച്ചറിവിനായി ഒരു വചനം കൂടി നോക്കുക: "എന്നാല്‍, കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്, അധീനനായി ജനിച്ചു. അങ്ങനെ നമ്മളെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ!- എന്നുവിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്"(ഗലാ:4;4-7).

"യേഹ്ശുവായാണ് ക്രിസ്തുവെന്നു(മ്ശിഹായെന്നു) വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്"(1യോഹ:5;1). ഇക്കാര്യം അല്ലാഹുവിനും മുഹമ്മദിനും വ്യക്തമായി അറിയാം. കാരണം, യേഹ്ശുവായെ ദൈവപുത്രനായി ഏറ്റുപറയുന്നവര്‍ മാത്രമാണ് ദൈവമക്കള്‍ എന്നത് പിശാചിനും നന്നായി അറിയാമല്ലോ! അല്ലാഹു ദൈവമല്ലാത്തതിനാല്‍ യേഹ്ശുവാ അല്ലാഹുവിന്റെ പുത്രനമല്ല. അതിനാല്‍ത്തന്നെ, യേഹ്ശുവായെ ദൈവപുത്രന്‍ എന്നു ക്രിസ്ത്യാനികള്‍ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍, അല്ലാഹുവിനും അവന്റെ ദൂതനും ഹാലിളകേണ്ട ആവശ്യവുമില്ല! അല്ലാഹു 'ഷണ്ഠന്‍' ആണോ എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രശ്നമുള്ള കാര്യമല്ല. 'ഈസാനബി' ദൈവപുത്രനല്ല എന്ന് മുഹമ്മദ് പറഞ്ഞാല്‍ അതും ക്രൈസ്തവര്‍ സമ്മതിച്ചു തരും. എന്നാല്‍, ഈസാനബി യേഹ്ശുവായാണെന്നു പറഞ്ഞാല്‍, ആണായിട്ടോ പെണ്ണായിട്ടോ ജനിച്ച ക്രൈസ്തവര്‍ ആരും അതു വകവയ്ക്കില്ല. ഇതു രണ്ടുമല്ലാത്തവരെപ്പോലെ ജീവിക്കുന്നവരെ ഒരുപക്ഷെ മുഹമ്മദിന്റെ  പാദസേവകര്‍ക്കു കിട്ടിയേക്കും! അത്തരക്കാരെ മനോവയോ ക്രൈസ്തവരില്‍ ആരെങ്കിലുമോ ഗൗനിക്കുന്നില്ല.

എത്ര 'ഹജ്ജ്' നടത്തിയാലും ഇസ്ലാമിനെ എന്നും ദാസരായി(അടിമ) മാത്രം പരിഗണിക്കുന്ന അല്ലാഹു! മക്കളില്ലാത്തവനും മക്കള്‍ എന്നു കേള്‍ക്കുന്നതില്‍പ്പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്നവനുമായ അല്ലാഹു! ഇവന്‍ ഒരിക്കലും സത്യദൈവമായ യാഹ്‌വെയല്ലെന്നു ഖുറാനിലൂടെത്തന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ 'ഖുറാന്‍' വരച്ചുകാണിക്കുന്ന 'ഈസാനബി'യെ ആരും മാനിക്കേണ്ടതില്ല. അവന്‍ ദൈവപുത്രനും രക്ഷകനുമായ യേഹ്ശുവായല്ല!

ദൈവത്തിന്റെ പുത്രനല്ലാത്ത; പിതാവ് ആരെന്നു വ്യക്തതയില്ലാത്ത; മരിക്കുകയോ ഉത്ഥിതനാകുകയോ ചെയ്യാത്ത; നിഴല്‍പോലെ കൂടെനടന്ന ശിഷ്യന്മാരെയും വിധവയായ അമ്മയേയും വഞ്ചിച്ച് എങ്ങോ പോയ്മറഞ്ഞ 'ഈസാനബി'യാണോ ബൈബിളിലെ യേഹ്ശുവാ? അല്ലേയല്ല! ഈസാനബിയെന്ന പിശാചിനെ മഹത്വവത്കരിക്കാനുള്ള തീവ്രയജ്ഞത്തിലാണ് കത്തോലിക്കാസഭയിലെ ഇന്നത്തെ അധികാരികള്‍! ബൈബിളിനെ മാറ്റിവച്ചുകൊണ്ട് ഇന്നിവര്‍ പ്രചരിപ്പിക്കുന്ന പൈശാചിക പുസ്തകമായ യുവജനമതബോധനഗ്രന്ഥത്തെ ഭവനത്തില്‍ സൂക്ഷിക്കുന്നവര്‍പ്പോലും ദൈവകോപത്തിനിരയാകും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ!

എതിര്‍ക്രിസ്തു (ആന്റി ക്രൈസ്റ്റ്)!

മനുഷ്യരെ വഴിതെറ്റിക്കാന്‍ 'എതിര്‍ക്രിസ്തു' (ആന്റിക്രൈസ്റ്റ്) വരുമെന്ന് യേഹ്ശുവായും അപ്പസ്തോലന്മാരും നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. യഥാര്‍ത്ഥ സത്യത്തില്‍നിന്നു വ്യതിചലിപ്പിച്ച് നാശത്തില്‍ തളച്ചിടുകയാണ് അവന്റെ ലക്ഷ്യം! യേഹ്ശുവായെ ദൈവമായി അംഗീകരിക്കാത്ത ആത്മാവിനെയാണ്, 'എതിര്‍ക്രിസ്തു'വെന്ന് ബൈബിള്‍ പഠിപ്പിക്കുന്നത്. 'എതിര്‍ക്രിസ്തു'വിനെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കിത്തരുന്ന എല്ലാ അടയാളങ്ങളും തെളിഞ്ഞു നില്‍ക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ ഖുര്‍ആനില്‍ കാണുന്നുണ്ട്. അല്ലാഹു, ഈസാനബി, മുഹമ്മദ്നബി എന്നിവരാണവര്‍!

യേഹ്ശുവായുടെ വീണ്ടുംവരവിനുമുമ്പ് പ്രത്യക്ഷപ്പെടാനിരിക്കുന്ന അരാജകത്വത്തിന്റെ മനുഷ്യനാണ് എതിര്‍ക്രിസ്തു. എന്നാല്‍, ഇവന്റെയാളുകള്‍ ഇപ്പോള്‍തന്നെ നമുക്കിടയിലുണ്ട്. ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. അതേദൈവം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയില്‍ വന്നു. സാത്താന്റെ മനുഷ്യരൂപമായ എതിര്‍ക്രിസ്തുവും ഭൂമിയില്‍ വരും. യേഹ്ശുവായുടെ വരവിനു മുന്നോടിയായി 'ഏലിയാ' വരുന്നതുപോലെ എതിര്‍ക്രിസ്തുവിന്റെ അഭിഷേകം സ്വീകരിച്ച വ്യാജപ്രവാചകന്മാരും വ്യാജദൈവങ്ങളും ഭൂമിയില്‍ പ്രത്യക്ഷപ്പെടും. ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാം എന്നത് ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ഇത്തരം ചില വചനങ്ങള്‍ പരിശോധിച്ചുകൊണ്ട് ഖുറാനിലെ 'ത്രിമൂര്‍ത്തികള്‍' ആരെന്നു നോക്കാം!

"പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍, പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു"(1യോഹ:4;1-4).

"വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിഹാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണ്, വഞ്ചകനും എതിര്‍ക്രിസ്തുവും "(2യോഹ:1;7).

യേഹ്ശുവായോടൊപ്പം ഏറ്റവും അടുത്തു സഹവസിച്ച ശിഷ്യനായ യോഹന്നാനാണ് എതിര്‍ക്രിസ്തുവിനെക്കുറിച്ച് കൂടുതലായി നമ്മെ അറിയിക്കുന്നത്. വീണ്ടും പറയുന്നു: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാന മണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"(1യോഹ:2;18,19). നമ്മുടെ കൂട്ടത്തില്‍നിന്നു പുറത്തുപോയവരാണ് എതിര്‍ക്രിസ്തുവിന്റെ അനുയായികളായി മാറിയതെങ്കില്‍, ഈ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടുന്നത് ഇസ്ലാംമതത്തിലേക്കാണ്! കാരണം, ഇസ്ലാംമതം ആവിര്‍ഭവിച്ചത് പൗരസ്ത്യ ക്രൈസ്തവരുടെയിടയിലെ പാഷണ്ഡതകളില്‍ നിന്നായിരുന്നു. 'വറക്ക ഇബ്നു നൗഫല്‍' എന്ന ക്രിസ്ത്യന്‍ പാതിരിയാണ് ഖുറാന്‍ എന്ന പൈശാചിക ആശയത്തിന്റെ ശില്പി. മുഹമ്മദില്‍ പ്രവാചകത്വം ആരോപിച്ചതും ഈ ചെകുത്താനായിരുന്നു!

എതിര്‍ക്രിസ്തുവിനെ വ്യക്തമായി തിരിച്ചറിയാനുള്ള സൂചന നല്‍കുന്ന ഒരു വചനഭാഗം കാണുക: "യേഹ്ശുവായാണ് ക്രിസ്തു (മ്ശിഹാ) എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണ് കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് 'എതിര്‍ക്രിസ്തു'. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും "(1യോഹ:2;22,23). മറ്റൊരു വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു"(1യോഹ:4;15).

യേഹ്ശുവാ ഒരു പ്രവാചകന്‍ മാത്രമാണെന്നു പ്രഖ്യാപിക്കുകയും അവിടുത്തെ കുരിശുമരണത്തെ നിഷേധിക്കുകയും ചെയ്യുന്ന ഇസ്ലാംമതത്തിലൂടെ സാത്താന്‍ ഒരുക്കിവച്ചിരിക്കുന്നത് മാരകമായ ഒരു കെണിയാണെന്ന യാഥാര്‍ത്ഥ്യം ക്രൈസ്തവര്‍പോലും വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല! അവിടുത്തെ കുരിശുമരണം സംഭവിച്ചിട്ടില്ലെന്നു പ്രചരിപ്പിക്കുവാന്‍ സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയാണ് 'ഈസാനബി'യെന്ന കഥാപാത്രം! യേഹ്ശുവായോടു ചില സാദൃശ്യങ്ങളുള്ള ഈ കഥാപാത്രത്തെ മെനഞ്ഞെടുത്തതിലൂടെ ദൈവപുത്രനെ നിഷേധിക്കുകയെന്ന ലക്‌ഷ്യം മാത്രമേ സാത്താനും അവന്റെ അനുയായികളായ ഇസ്ലാമും മുന്നില്‍ക്കണ്ടിട്ടുള്ളൂ! തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാനുള്ള കുതന്ത്രമായിരുന്നു ഇത്. ഈ വ്യാജനിലൂടെ അനേകരെ വഴിതെറ്റിക്കാന്‍ സാത്താനും മുഹമ്മദിനും സാധിച്ചുവെന്നത് ഇവരുടെ വിജയമായി കാണേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ പേരില്‍ ഇത്തരം വ്യക്തികളും കഥാപാത്രങ്ങളും വരികയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ദൈവവചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. വ്യാജക്രിസ്തുമാരെക്കുറിച്ചുള്ള അപ്പസ്തോലന്റെ മുന്നറിയിപ്പിനെ കാര്യമായെടുക്കാത്തര്‍ ഇന്നും ക്രൈസ്തവസഭകളിലുണ്ട്. സഭാധികാരികളുടെ രൂപത്തില്‍പ്പോലും എതിര്‍ക്രിസ്തുവിന്റെ അനുയായികള്‍ കത്തോലിക്കാസഭയില്‍ കയറിക്കൂടിയതിന്റെ ഏറ്റവും വലിയ തെളിവായി 'യുവജനമതബോധന ഗ്രന്ഥത്തെ കാണണം! വിശുദ്ധ പത്രോസിലൂടെ പരിശുദ്ധാത്മാവു നല്‍കുന്ന ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ചമാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും "(2പത്രോ:2;1,2).

ഇത്തരം ആളുകളോട് നാം സ്വീകരിക്കേണ്ടതായ നിലപാടിനെക്കുറിച്ച് വചനം എന്താണു പറയുന്നതെന്നു നോക്കാം; "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവരെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്ടപ്രവര്‍ത്തികളില്‍ പങ്കുകേരുകയാണ്"(2യോഹ:1;9-11). പിശാചിന്റെ പ്രഥമവും പ്രധാനവുമായ ലക്‌ഷ്യം എന്താണെന്നു തിരിച്ചറിയേണ്ടത് ദൈവജനത്തിന്റെ ഉത്തരവാദിത്വമാണ്. യേഹ്ശുവായുടെ കുരിശുമരണം വഴിയുള്ള ഏകരക്ഷയും അവിടുത്തെ ദൈവത്വവും വിശ്വസിച്ച് ഏറ്റുപറയുന്നതിലൂടെ ലഭ്യമാകുന്ന നിത്യജീവനില്‍നിന്നു മനുഷ്യനെ തടയുകയെന്നതാണ് പിശാചിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാമത്തേത്! അതിനുവേണ്ടി അവന്‍ സൃഷ്ടിച്ച വ്യാജകഥാപാത്രമായ ഈസാനബിയെ യേഹ്ശുവായാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ക്രൈസ്തവസഭകളില്‍ അവന്റെ ദൂതന്മാരെ പ്രതിഷ്ഠിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. ഈസാനബി എന്നൊരു വ്യക്തി ഇതുവരെയും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, ഈസാനബി വരികയും അനേകരെ നരകത്തിലേക്കു നയിക്കുകയും ചെയ്യും! അവനാണ് യഥാര്‍ത്ഥ എതിര്‍ക്രിസ്തു!

എതിര്‍ക്രിസ്തു ഈ ഭൂമിയില്‍ വരികയും കപടസമാധാനത്തോടെ ഇവിടെ ഭരണം നടത്തുകയും ചെയ്യുമെന്ന് ബൈബിള്‍ നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സകലരും അവനെ സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെ നാം ഗൗരവമായിത്തന്നെ കാണണം. എതിര്‍ക്രിസ്തുവിനെ(Anti Christ) കടന്നുവരുമ്പോള്‍ അവനെ സകലരും സ്വീകരിക്കേണ്ടാതിനുള്ള മുന്നൊരുക്കങ്ങളാണ് ലോകത്താകമാനം നാം കണ്ടുകൊണ്ടിരിക്കുന്നത്. യഹൂദര്‍ പ്രതീക്ഷിച്ചിരിക്കുന്ന മ്ശിഹായും ക്രൈസ്തവര്‍ പ്രത്യാശിക്കുന്ന യേഹ്ശുവായും ഒരുവന്‍തന്നെയാണെന്നു നമുക്കറിയാം.  ഇവര്‍ ഇരുകൂട്ടരും ഒരുവനെയാണു പ്രത്യാശിക്കുന്നതെങ്കിലും, അവിടുത്തെ വരവിന്റെ ഉദ്ദേശത്തെ സംബന്ധിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. രാജ്യം പുനഃസ്ഥാപിച്ച്, അതിന്റെ നേതൃത്വം ഏറ്റെടുക്കുന്ന ഭരണാധികാരിയായിട്ടാണ് യഹൂദര്‍ മ്ശിഹായെ പ്രതീക്ഷിക്കുന്നതെങ്കില്‍, അന്ത്യവിധിക്കായി കടന്നുവരുന്ന വിധിയാളനായി ക്രൈസ്തവര്‍ യേഹ്ശുവായെ പ്രതീക്ഷിക്കുന്നു! പ്രവചനങ്ങളെ ശരിയായി വ്യാഖ്യാനിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ വന്നുപോയ യേഹ്ശുവായെ തിരിച്ചറിയാതെപോയതാണ് യഹൂദരുടെ വീഴ്ച! വീണ്ടും വരാനിരിക്കുന്ന യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണത്തെയും അന്ത്യവിധിയെയും അവ്യക്തതയോടെ മനസ്സിലാക്കിയതാണ് ക്രിസ്തീയ സഭകള്‍ക്കു സംഭവിച്ച വീഴ്ച! ഇവയെ താരതമ്യംചെയ്തുകൊണ്ടുള്ള വിവരണം മറ്റൊരവസരത്തിലേക്കു മാറ്റിവച്ചുകൊണ്ട്, എതിര്‍ക്രിസ്തുവിന്റെ ആഗമനത്തെ സംബന്ധിച്ച വിഷയം ഇവിടെ പൂര്‍ത്തിയാക്കാം.

യഹൂദരും ക്രൈസ്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന യേഹ്ശുവായുടെ രൂപത്തിലും ഭാവത്തിലും കടന്നുവരുമ്പോള്‍, അനേകരെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി തിരഞ്ഞെടുക്കപ്പെട്ടവരില്‍ പലരെയും തന്റെ അനുയായികളാക്കി മാറ്റാനും സാധിക്കുമെന്ന തിരിച്ചറിവാണ് ഈസാനബിയുടെ സൃഷ്ടിക്ക് ആധാരം! മുന്‍പേതന്നെ വന്നുപോയ യേഹ്ശുവായെ ഈസാനബിയാക്കിയതിലൂടെ, വരാനിരിക്കുന്ന ഈസാനബിയ്ക്കുള്ള കളമൊരുക്കലാണ് മുഹമ്മദ്‌ നടത്തിയത്. ഈസാനബിയും യേഹ്ശുവായും ഒരുവനാണെന്നു വിശ്വസിക്കുന്ന മുഴുവന്‍ ക്രിസ്ത്യാനികളും എതിര്‍ക്രിസ്തുവിനോടൊപ്പം നിത്യനരകാഗ്നിയില്‍ പതിക്കും! ക്രൈസ്തവരുടെയിടയില്‍ ഈ പ്രചാരണവുമായി നിലകൊള്ളുന്നവരെ സൂക്ഷിച്ചില്ലെങ്കില്‍ അത് വലിയ ദുരന്തമായി മാറുമെന്നു മറക്കരുത്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ മറഞ്ഞിരിക്കുന്നതും ഈ സാത്താനാണ്‌! എതിര്‍ക്രിസ്തുവിനെ സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന എല്ലാ അടയാളങ്ങളും ഈസാനബിയിലുണ്ട്. അതുപോലെതന്നെ, എതിര്‍ക്രിസ്തുവിന്റെ മതത്തെ സംബന്ധിച്ചുള്ള അടയാളങ്ങളെല്ലാം ഒത്തിണങ്ങിയ ഏക മതം ഇസ്ലാംമതവുമാണ്!

ലോകത്താകമാനം ഇന്നു നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍-ഇസ്ലാം സംവാദങ്ങള്‍ അന്ത്യകാത്തിന്റെ അടയാളമാണ്! ക്രിസ്തീയതയെ ഇസ്ലാമികതയുമായി ലയിപ്പിക്കാന്‍ നടത്തുന്ന കത്തോലിക്കാസഭയുടെ തീവ്രപരിശ്രമങ്ങളെ ആരും കാണാതെപോകരുത്. രണ്ടായിരത്തിപതിമൂന്നില്‍ വത്തിക്കാനില്‍ നടന്ന ഇസ്ലാമിക്-കാത്തലിക് നേതൃസമ്മേളനത്തിലെ തീരുമാനങ്ങള്‍ എതിര്‍ക്രിസ്തുവിനുവേണ്ടി അവന്റെ അനുയായികള്‍ കൈക്കൊണ്ടതായിരുന്നു. ബെനഡിക്റ്റ് പതിനാറാമനെ പുറത്താക്കുകയും ഫ്രീമേസണ്‍ തലവനായ ഫ്രാന്‍സീസിനെ തത്സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്തത് എതിര്‍ക്രിസ്തുവായിരുന്നുവെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ ഫലത്തില്‍നിന്നു മനസ്സിലാക്കുക! ഫ്രാന്‍സീസും സംഘവും നടപ്പാക്കാന്‍ ശ്രമിക്കുന്ന അജണ്ടകളെ വചനവുമായി ചേര്‍ത്തുവച്ചു പരിശോധിക്കുന്നവര്‍ക്ക് ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എതിര്‍ക്രിസ്തുവിനെ തിരിച്ചറിയാന്‍ കഴിയും. അധികാരത്തിന്റെ അതിരുകള്‍ തിരിച്ചറിയാതെ അന്ധകാരത്തിനു വിധേയപ്പെട്ടു ജീവിക്കുന്ന വിശ്വാസസമൂഹമാണ് ഇവരുടെ ഇരകള്‍! സഭയിലെ 'അധികാരികളില്‍' രണ്ടു വിഭാഗങ്ങളാണ് അജ്ഞതയിലേക്കു നയിക്കുന്നത്. വ്യക്തമായ ബോധ്യത്തോടെ പിശാചിനുവേണ്ടി നിലകൊള്ളുന്നവരാണ് ഒരു വിഭാഗമെങ്കില്‍, അജ്ഞതമൂലം അന്ധകാരത്തിന്റെ വക്താക്കളായി അധഃപതിച്ചവരാണ് മറ്റൊരു പ്രധാന വിഭാഗം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇവര്‍ ഇരുകൂട്ടരും ഒന്നുപോലെ അപകടകാരികളാണ്! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികള്‍ അധികാരസ്ഥാനത്ത് എത്തിപ്പെടാതിരിക്കാന്‍ സാത്താന്‍ അവന്റെ സകല സംവീധാനങ്ങളും ഉപയോഗിക്കുന്നു!

2013 മാര്‍ച്ച് 13-ന് അധികാരമേറ്റ ഉടനെതന്നെ പോപ്പ് ഫ്രാന്‍സീസ് ഇസ്ലാമിനുവേണ്ടി കുഴലൂത്ത് ആരംഭിച്ചു. ഇസ്ലാം-കത്തോലിക്കാ സമ്മേളനത്തിനുവേണ്ടി അഭിനവ പോപ്പ് തിടുക്കം കൂട്ടുകയും ആദ്യനാളുകളില്‍ത്തന്നെ ഇത് നടപ്പാക്കുകയും ചെയ്തു. പൈശാചികതയില്‍ ബിരുദാനന്തരബിരുദം നേടിയ ചില 'ഫ്രീമേസണ്‍' കര്‍ദ്ദിനാളന്മാരുടെ വലയത്തിനുള്ളില്‍ നിലയുറപ്പിച്ചിരിക്കുന്ന ഫ്രാന്‍സീസിന്റെ ഓരോ ചുവടുകളും സൂക്ഷ്മതയോടെയും വ്യക്തമായ ലക്ഷ്യത്തോടെയുമാണ്! ഇവരുടെ സംഘത്തില്‍പ്പെട്ട കര്‍ദ്ദിനാള്‍ ജീന്‍ ലൂയീസ് നൗറാന്‍ ആയിരുന്നു ഇസ്ലാമിക സമ്മേളനത്തിലെ ക്രൈസ്തവസംഘത്തെ നയിച്ചത്. രണ്ടായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കത്തോലിക്കാസഭ ഈ സമ്മേളനത്തിലൂടെ ഒരു കണ്ടെത്തല്‍ നടത്തി. ഭൗതീകവും ആത്മീയവുമായ കാര്യങ്ങളില്‍ ഇരുമതങ്ങളും(ഇസ്ലാമും ക്രിസ്തീയതയും) ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്നവരാണെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയത്! പൈശാചികതയെ കിരീടമായും പമ്പരവിഡ്ഢിത്തരത്തെ ചെങ്കോലായും ധരിച്ചിരിക്കുന്നവരാണ്‌ ഇന്നു കത്തോലിക്കാസഭയെ നയിക്കുന്നതെന്ന് ഈ പ്രസ്താവനയില്‍നിന്നു വ്യക്തമാണ്! ഇരിങ്ങാലക്കുട രൂപത വളരെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വായിക്കാത്തവര്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക!

കത്തോലിക്കാസഭയിലെ ദൈവജനത്തിനുമേല്‍ ഈസാനബിയെ അടിച്ചേല്‍പിക്കാന്‍ അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യണം. എതിര്‍ക്രിസ്തു കടന്നുവരുമ്പോള്‍, വിശ്വാസികളുടെയിടയില്‍ അവനു സ്വീകാര്യതയുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ ഫ്രാന്‍സീസും സംഘവും നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിളിനെക്കാള്‍ അധികമായി യുവജനമതബോധന ഗ്രന്ഥം പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്! പള്ളികളിലെയും ധ്യാനമന്ദിരങ്ങളിലെയും പ്രധാനപ്പെട്ട കച്ചവടച്ചരക്കും ഇതുതന്നെയാണ്! ക്രിസ്തുവിനെ നിഷേധിക്കുവാനായി സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ ഈ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, അവന്റെ ചിഹ്നം നിങ്ങളുടെമേല്‍ പതിക്കപ്പെടും!

'എതിര്‍ക്രിസ്തു'വിന്റെ നാമത്തിന്റെ സംഖ്യ '666' ആണെന്നു ബൈബിള്‍ പറയുന്നു(വെളി:13;18). '6666' വാക്യങ്ങളുള്ള 'ഖുറാന്‍' എതിര്‍ക്രിസ്തുവിന്റെ നാമം വഹിക്കുന്നു! ഇതുവരെ പ്രത്യക്ഷപ്പെടാത്തവനും ഉടനെ പ്രത്യക്ഷപ്പെടാനിരിക്കുന്നവനുമായ ഈസാനബിക്കുവേണ്ടി ലോകം ഉണര്‍ന്നുകഴിഞ്ഞു!

പൗലോസിന്റെ വാക്കുകള്‍ തന്നെയാണു മനോവയ്ക്കും പറയാനുള്ളത്: "ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം"(1കോറി:15;14).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10216 views

LOG IN

Lost your password?

SIGN UP

LOST PASSWORD