ഇസ്ലാമിക സംവാദം

ഖുറാന്‍ മനുഷ്യനിര്‍മ്മിത ഗ്രന്ഥമല്ല!

Print By
about

24 - 11 - 2018

പൂര്‍ണ്ണമായും ദൈവീകമായ ഒരു ഗ്രന്ഥമാണ് 'ഖുറാന്‍' എന്ന വാദത്തെ അടിസ്ഥാനമാക്കി പ്രചരണം നടത്തുന്ന മതവിഭാഗമാണ് ഇസ്ലാം. ഒരു ശാസ്ത്ര പുസ്തകമായിപ്പോലും ഇതിനെ ഉയര്‍ത്തിക്കാട്ടാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, ഇതിനു വിരുദ്ധമായി 'ഖുറാന്‍' എന്ന ഗ്രന്ഥം പൂര്‍ണ്ണമായും മാനുഷീകമാണെന്നു സ്ഥാപിക്കാന്‍ ക്രൈസ്തവരിലെ ഒരു വിഭാഗം ശ്രമിക്കുന്നു. ഇതിനായി ഇവര്‍ ആശ്രയിക്കുന്നത് യുക്തിവാദികള്‍ ഉയര്‍ത്തുന്ന വാദങ്ങളെയാണ്! ഇവിടെയാണ്‌ 'ഖുറാന്‍' എന്ന മതഗ്രന്ഥം മാനുഷികമോ ദൈവീകമോ അല്ലെന്ന യാഥാര്‍ത്ഥ്യം ലോകത്തോടു വിളിച്ചുപറയേണ്ടതിന്റെ അനിവാര്യത! ക്രൈസ്തവരില്‍ ചിലരും യുക്തിവാദികളും ചേര്‍ന്ന് ഖുറാനെ മാനുഷീക ഗ്രന്ഥമാക്കാന്‍ ശ്രമിക്കുന്നതിലെ അപകടങ്ങളെ അനാവരണം ചെയ്യുകയെന്ന ദൗത്യമാണ് മനോവ ഈ ലേഖനത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്.

ഖുറാനിലെ ദൈവീകതയും മാനുഷീകതയും എന്ന വിഷയത്തില്‍ മനോവയുടെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ടുതന്നെ വിവരണത്തിലേക്കു കടക്കാം. ഖുറാന്റെ രചനയില്‍ ദൈവത്തിന്റെ യാതൊരു ഇടപെടലും നടന്നിട്ടില്ല എന്ന അടിസ്ഥാനപരമായ സത്യമാണ് ഈ വിഷയത്തില്‍ ആദ്യമായി മനോവയ്ക്കു പറയാനുള്ളത്. അങ്ങനെയെങ്കില്‍ ഈ ഗ്രന്ഥം മാനുഷീകമാണോ എന്ന് മനോവയോട് ആരെങ്കിലും ചോദിച്ചാല്‍, പൂര്‍ണ്ണമായും മാനുഷീകമാണെന്നു പറയാന്‍ മനോവയ്ക്കു കഴിയില്ല. കാരണം, ഖുറാന്‍ പൂര്‍ണ്ണമായും മാനുഷീകമല്ല എന്നതുകൊണ്ടുതന്നെ! ദൈവം ഇടപെടാത്തതും, എന്നാല്‍, മനുഷ്യന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ അല്ലാത്തതുമായ ഈ ഗ്രന്ഥസൃഷ്ടിയില്‍ ഇടപെട്ട മൂന്നാമത്തെ ശക്തിയെയാണ് നാം തിരിച്ചറിയേണ്ടത്. ഈ തിരിച്ചറിവിനു ശ്രമിക്കാത്തതാണ് ക്രിസ്ത്യാനികളുടെ പ്രചാരണത്തിനു പിന്നിലെ ദുരന്തവും!

ഖുറാനിലെ ദൈവീകത പ്രചരിപ്പിക്കുന്ന ഇസ്ലാമിനെക്കാള്‍ അപകടകാരികള്‍, ഈ ഗ്രന്ഥത്തെ മാനുഷികമാക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനികളാണ്! കാരണം, മാനുഷീകമാണെന്ന വാദങ്ങള്‍ നിരത്തുന്നവര്‍ക്കുമുന്നില്‍ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങള്‍ ഇവരെ ആശയക്കുഴപ്പത്തില്‍ കൊണ്ടുചെന്നെത്തിക്കും. കടുത്ത ഇസ്ലാമിക വിമര്‍ശകരില്‍ പലരും പിന്നീട് ആ മതത്തെ സ്വീകരിക്കാന്‍ കാരണമായത് ഇക്കാരണത്താലാണ്. ഇസ്ലാമിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചിലരൊക്കെ പിന്നീട് ഇസ്ലാമില്‍ ചേക്കേറിയ ചരിത്രം മനോവയ്ക്കറിയാം! ബൈബിളില്‍ പരിചയപ്പെടുന്ന പല ചരിത്രപുരുഷന്മാരുടെയും പേരുകളോടു സാമ്യമുള്ള പേരുകള്‍ ഖുറാനില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, ഈ രണ്ടു ഗ്രന്ഥങ്ങളിലും പരിചയപ്പെടുന്നത് ഒരേ വ്യക്തികളെത്തന്നെയാണെന്നു പലരും തെറ്റിദ്ധരിക്കുന്നു. ഖുറാനിലൂടെ അതിന്റെ ഉപജ്ഞാതാവ് ഇച്ഛിച്ചതും ഇങ്ങനെയൊരു ആശയക്കുഴപ്പം സൃഷ്ടിക്കുകയെന്നതാണ്.  അബ്രാഹത്തിന്റെ പാരമ്പര്യത്തില്‍നിന്നുള്ള ഒരു മതമാക്കി ഇസ്ലാമിനെ മാറ്റേണ്ടത് പിശാചിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. അതു സാധ്യമാകേണ്ടതിനാണ് യഹൂദരുടെ പൂര്‍വ്വീകരെത്തന്നെ ഏറ്റെടുക്കാന്‍ മുഹമ്മദിനെ പിശാചു പ്രേരിപ്പിച്ചത്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും പരമ്പരയില്‍നിന്നു കടന്നുവരുന്ന രക്ഷയെ തടസ്സപ്പെടുത്തണമെങ്കില്‍, ഇസ്ലാംമതവും അബ്രാഹത്തിന്റെ തലമുറയുടെ ഭാഗമാണെന്നു വരുത്തിത്തീര്‍ത്തേ മതിയാകൂ!

മോശമുതല്‍ സകല പ്രവാചകന്മാരും നടത്തിയ പ്രവചനങ്ങള്‍ തന്നെക്കുറിച്ചായിരുന്നുവെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മുഹമ്മദു കണ്ടെത്തിയ ഉപായങ്ങളാണ് ഖുറാന്റെ ഇതിവൃത്തം! ക്രിസ്തുവിന്റെ നാമത്തില്‍ മാത്രം സാധ്യമാകുന്ന നിത്യരക്ഷയെയും, അവിടുത്തെ അനുഗമിക്കുന്നവര്‍ക്കു മാത്രം പ്രാപ്യമാകുന്ന നിത്യജീവനനെയും തടസ്സപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഇസ്ലാംമതം സ്ഥാപിക്കപ്പെട്ടത്. അതിനാല്‍ത്തന്നെ, ഈ മതത്തിന്റെ സ്ഥാപകനെ തിരിച്ചറിയാന്‍ എളുപ്പമാണ്. അതുപോലെതന്നെ, ഈ മതത്തിന്റെ പ്രചാരണത്തിനായി എഴുതപ്പെട്ട ഖുറാന്റെ പിന്നിലെ ബുദ്ധികേന്ദ്രത്തെയും മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും മാത്രമല്ല, ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെയും പൊതുശത്രുവായ പിശാചാണ് ഇസ്ലാംമതത്തിന്റെ സ്ഥാപകന്‍! മുഹമ്മദ്‌ എന്ന അറബിയെ അവന്‍ അതിനായി ഉപയോഗിച്ചുവെന്നതാണ് പരമാര്‍ത്ഥം! യേഹ്ശുവായെ ഈസാനബിയാക്കുക എന്നതു മാത്രമായിരുന്നു ഇസ്ലാംമത സ്ഥാപനത്തിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത്. ഇതിനായി മറ്റു പല കഥാപാത്രങ്ങളെയും പുനരാവിഷ്ക്കരിക്കേണ്ടതായി വന്നു. ആദംമുതല്‍ യേഹ്ശുവാ വരെയുള്ള സകലരെയും ഖുറാനുവേണ്ടി ഏറ്റെടുത്തപ്പോള്‍ ചരിത്രസത്യങ്ങള്‍ തിരുത്തപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്തു.

സത്യത്തെ തമസ്കരിച്ച് അസത്യത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മാവിനെ ലോകത്തിനുമേല്‍ അഭിഷേകം ചെയ്തത് പിശാചാണ്! ഈ ആത്മാവിന്റെ പ്രവര്‍ത്തനമാണ് ഇസ്ലാംമതത്തിനു സ്വീകര്യതയുണ്ടാക്കിയതും അതിനെ വളര്‍ത്തിയതും. തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന വിധത്തിലാണ് ഇസ്ലാംമതത്തിന്റെ സ്ഥാപനം. ക്രൈസ്തവരെന്നു കരുതപ്പെടുന്നവര്‍പ്പോലും ഇസ്ലാമിനാല്‍ വഞ്ചിക്കപ്പെട്ടു. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥങ്ങളില്‍പ്പോലും ശ്രേഷ്ഠമായ സ്ഥാനം ഇസ്ലാമിനു ലഭിച്ചുവെങ്കില്‍, പിശാചിന്റെ കൗശലത്തെ നാം ചെറുതായി കാണരുത്. ക്രിസ്തുവിലൂടെയുള്ള രക്ഷയെ നിഷേധിക്കുന്നതിനുവേണ്ടി സ്ഥാപിതമായ മതത്തെ ക്രൈസ്തവസഭകള്‍ ആദരിക്കുന്നുവെന്നത് ഒരു ചെറിയ കാര്യമല്ല. ഖുറാന്റെയും ഇസ്ലാമിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചതു ദൈവമാണെന്നു പറയുന്ന ക്രൈസ്തവ ആചാര്യന്മാര്‍ എന്തുകൊണ്ടാണ് തങ്ങളുടെ സഭകള്‍ പിരിച്ചുവിട്ട് ഇസ്ലാമിനെ വരിക്കാത്തത്? ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന ഖുറാനില്‍ ദൈവീകതയുണ്ടെങ്കില്‍ ക്രിസ്തുവിനും ക്രിസ്തീയതയ്ക്കും എന്തു പ്രസക്തിയാണുള്ളത്? യേഹ്ശുവാ ദൈവമല്ലെന്നു വിളിച്ചുപറയുന്ന ഇസ്ലാമിനു പിന്നില്‍ ദൈവമാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍, ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും പ്രഘോഷിക്കുന്ന ക്രിസ്തീയത ഒരു വഞ്ചനയല്ലേ?

ക്രിസ്തു മരിക്കുകയും ഉയിര്‍പ്പിക്കപ്പെടുകയും സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോകുകയും ചെയ്തുവെന്ന് വിശ്വസിക്കുകയും, അവിടുത്തെ പുനരാഗമനത്തില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുന്ന സഭയാണ് കത്തോലിക്കാസഭയെങ്കില്‍ ഒരുകാര്യ വ്യക്തമാക്കിയേ മതിയാകൂ. എന്തെന്നാല്‍, ഖുറാനില്‍ ചിത്രീകരിച്ചിട്ടുള്ള ഈസാനബിയെ യേഹ്ശുവായായും, മറിയം ബീവിയെ പരിശുദ്ധ കന്യകാമാതാവായും കത്തോലിക്കാസഭ അംഗീകരിക്കുന്നുണ്ടോ? കത്തോലിക്കാസഭ എന്നത് വിശ്വാസികളുടെ സമൂഹമാണെങ്കില്‍, ഈ സമൂഹം ഈസാനബിയെയും മറിയംബീവിയെയും ഉച്ഛിഷ്ടംപോലെ തള്ളിക്കളയുന്നു. എന്നാല്‍, കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘത്തിന്റെ നിലപാട് വ്യത്യസ്തമാണ്. കത്തോലിക്കാസഭയ്ക്കുവേണ്ടി ഈ നിഗൂഢസംഘം തയ്യാറാക്കിയ മതബോധനഗ്രന്ഥങ്ങളില്‍ ഈസാനബിയെ യേഹ്ശുവായായും മറിയംബീവിയെ യേഹ്ശുവായുടെ അമ്മയായ കന്യകാമറിയമായും അംഗീകരിക്കുന്നു. ഇതാണ് വിശുദ്ധസ്ഥലത്തു സ്ഥാനമുറപ്പിച്ച പൈശാചികത!

അപ്പസ്തോലന്മാരിലൂടെ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). എന്നാല്‍, വിജാതിയരെയും വിജാതിയതയെയും സംബന്ധിച്ചിടത്തോളം കത്തോലിക്കാസഭയിലെ അധമന്മാര്‍ പറയുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങളില്‍ ഒന്നായ 'യുവജനമതബോധന ഗ്രന്ഥത്തില്‍' ചാത്തന്മാര്‍ എഴുതിയിരിക്കുന്നത് എന്തൊക്കെയാണെന്നു പരിശോധിക്കാം. ചോദ്യോത്തരങ്ങള്‍ എന്ന വിധത്തിലാണ് ഇതു കാണുന്നത്. നൂറ്റിമുപ്പത്തിയാറാമത്തെ ചോദ്യം ഇങ്ങനെ: "സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു?"

ഉത്തരം: "മറ്റു മതങ്ങളില്‍ നന്മയായും സത്യമായും കാണുന്നവയെയെല്ലാം സഭ ബഹുമാനിക്കുന്നു. മനുഷ്യാവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. എന്നാലും മനുഷ്യവംശം മുഴുവന്റെയും ഏകരക്ഷകന്‍ 'യേശുക്രിസ്തു' (യേഹ്ശുവാ മ്ശിഹാ)ആണെന്നു സഭ പറയുന്നു. അവിടുന്നു മാത്രമാണ് വഴിയും സത്യവും ജീവനും"(841-848). കത്തോലിക്കാസഭയിലെ വിജാതിയ അനുകരണങ്ങളെ സാധൂകരിക്കാനായി ആചാര്യന്മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രബോധനമാണിത്. ഇവിടെ നാം എന്തു മനസ്സിലാക്കണം? വിജാതിയ അനുകരണങ്ങളെ കര്‍ശനമായി വിലക്കിയ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു തെറ്റുപറ്റിയെന്നല്ലേ ചാത്തന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്! യേഹ്ശുവാ മാത്രമാണ് വഴിയും സത്യവും ജീവനും എന്ന് സമ്മതിച്ചുകൊണ്ട്, മറ്റു മതങ്ങളിലെ നന്മ അന്വേഷിക്കാന്‍ ശ്രമിക്കുന്നതിലെ സാംഗത്യം മനസ്സിലാകാത്തത് മനോവയ്ക്കു മാത്രമല്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ആര്‍ക്കും മനസ്സിലാകാത്ത ന്യായവാദങ്ങളാണ് സഭയില്‍ കടന്നുകൂടിയ 'പണ്ഡിതനാട്യക്കാര്‍' ഉയര്‍ത്തുന്നത്. വചനവിരുദ്ധമായ ഇത്തരം വാദങ്ങളുടെ സമാഹാരമായി പരിഗണിക്കാന്‍ കഴിയുന്ന പുസ്തകങ്ങളാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങള്‍! യുവജന മതബോധന ഗ്രന്ഥത്തിലെ അടുത്ത ഭാഗത്തേക്കു നമുക്കു കടക്കാം. "ദൈവത്തെ അന്വേഷിക്കുന്ന ആരും ക്രൈസ്തവരായ നമ്മോട് അടുപ്പമുള്ളവരാണ്"(പേജ് നമ്പര്‍: 84). വിജാതിയര്‍ ആരാധിക്കുന്നത് ദൈവത്തെയല്ല എന്ന സാമാന്യ തത്വംപോലും കത്തോലിക്കാസഭയിലെ പണ്ഡിതന്മാര്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നില്ല. സത്യദൈവത്തെ കണ്ടെത്തിയവരാണ് ക്രൈസ്തവര്‍! ആ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശികളാകാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം.

എന്നാല്‍, ക്രിസ്തുവിലൂടെയുള്ള ഏകരക്ഷ അറിയിക്കുന്നതിനു പകരം, എല്ലാ മതങ്ങളും നിത്യജീവനിലേക്കുള്ള വിവിധ പാതകളാണെന്നു പ്രഖ്യാപിക്കാനാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ശ്രമിക്കുന്നത്. നിത്യജീവനിലേക്കുള്ള പാതയില്‍ മാര്‍ഗ്ഗതടസ്സമായി നിലകൊള്ളുന്ന ഗ്രന്ഥമാണിതെന്നു മനസ്സിലാക്കാന്‍ ഈ പ്രഖ്യാപനം മാത്രം മതിയാകും! വിജാതിയര്‍ അവരുടെ മാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോയാല്‍ നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്തിനാണ് സുവിശേഷം പ്രസംഗിക്കാന്‍ അപ്പസ്തോലന്മാരെ യേഹ്ശുവാ അയച്ചത്? ഈ വചനം ശ്രദ്ധിക്കുക: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). യേഹ്ശുവായുടെ വചനങ്ങള്‍ വ്യാജമായിരുന്നുവെന്നു സ്ഥാപിക്കേണ്ടത് പിശാചിന്റെ ലക്ഷ്യമാണ്‌. വിശ്വസിച്ചു സ്നാനം സ്വീകരിക്കാന്‍ തയ്യാറാകാത്ത സകലരും ശിക്ഷിക്കപ്പെടും എന്ന സത്യം ഇവര്‍ ലോകത്തിനു മുന്‍പില്‍ മറച്ചുവയ്ക്കുക മാത്രമല്ല, ഏതു മാര്‍ഗ്ഗവും സത്യത്തിലേക്കു നയിക്കുന്നു എന്ന അപകടകരമായ നുണ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മതബോധനഗ്രന്ഥം നോക്കുക: "ക്രിസ്തുവിനെയും സഭയെയും സ്വന്തം കുറ്റത്താലല്ലാതെ അറിയാതിരിക്കുകയും എന്നാലും ആത്മാര്‍ത്ഥമായി ദൈവത്തെ തേടുകയും മനഃസാക്ഷിയുടെ സ്വരം അനുസരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നിത്യരക്ഷ പ്രാപിക്കാന്‍ കഴിയുമെന്നും സഭ പഠിപ്പിക്കുന്നു"(പേജ് നമ്പര്‍: 84). എത്ര കൗശലത്തോടെയാണ് രക്ഷയെയും ഏകരക്ഷകനെയും നിഷേധിച്ചിരിക്കുന്നതെന്നു നോക്കുക! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സുവിശേഷം മറ്റുള്ളവരെ അറിയിക്കുക എന്ന ദൗത്യത്തില്‍നിന്നു കത്തോലിക്കാസഭ വിരമിച്ചു എന്നതാണു യാഥാര്‍ത്ഥ്യം!

ഏതൊരു വ്യക്തിയുടെയും മനസ്സാക്ഷിയെ സത്യമായി പരിഗണിക്കാന്‍ കഴിയില്ല. അജ്ഞതയില്‍ തുടരുന്ന ഒരുവന്റെ മനസ്സാക്ഷി എങ്ങനെയാണ് സത്യമായി പരിഗണിക്കാന്‍ സാധിക്കുന്നത്? മനഃസാക്ഷി മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് അപ്പസ്തോലന്മാരുടെ തലവന്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍"(1 പത്രോ: 3; 16). ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള അപ്പസ്തോലന്റെ വിശദ്ദീകരണം നോക്കുക: "അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനമല്ല, മറിച്ച്, ശുദ്ധമനഃസാക്ഷിക്കായി യേഹ്ശുവാ മ്ശിഹായുടെ ഉത്ഥാനംവഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ത്ഥനായാണ്‌"(1 പത്രോ: 3; 21). ജ്ഞാനസ്നാനത്തെ ശുദ്ധമനഃസാക്ഷിക്കായുള്ള പ്രാര്‍ത്ഥനയായി പരിഗണിക്കുന്നുവെങ്കില്‍, സ്നാനം സ്വീകരിക്കാത്തവരുടെ മനഃസാക്ഷിയെ നിര്‍മ്മലമായി കരുതാന്‍ കഴിയില്ല! ദൈവത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ള വ്യക്തികള്‍, തങ്ങളുടെ മനഃസാക്ഷിയുടെ സ്വരം ശ്രവിച്ചു മുന്നോട്ടുപോയാല്‍ തെറ്റുപറ്റില്ല! എന്നാല്‍, സത്യദൈവത്തെ കണ്ടെത്താത്തവരുടെ മനഃസാക്ഷിയെ അംഗീകരിക്കുന്നത് തികച്ചും ദുരുപദേശപരമാണെന്നു പറയാതെവയ്യ!

ക്രൈസ്തവരായ നമുക്ക് അവിശ്വാസികളുമായി അടുപ്പമുണ്ടെന്നു പ്രഖ്യാപിക്കുന്ന നരകസന്തതികള്‍ ഈ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന്‍ യേഹ്ശുവാ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-18). നിത്യജീവന്‍ നല്‍കുന്ന ദൈവവചനങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനങ്ങളില്‍നിന്നു മനുഷ്യനെ അകറ്റുന്നതിനായി പിശാചും അവന്റെ ദൂതന്മാരും ചേര്‍ന്നു തയ്യാറാക്കിയതാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങള്‍! സകലരെയും നശിപ്പിക്കാന്‍ ശേഷിയുള്ള ഉഗ്രവിഷമാണ് ഈ ഗ്രന്ഥത്തിലെ അക്ഷരങ്ങള്‍!

ഇസ്ലാംമതവുമായി ബന്ധപ്പെട്ട വിഷയത്തിലേക്കുതന്നെ നമ്മുടെ പഠനം തിരിച്ചുവിടാം. ഇസ്ലാമിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്തവരാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍. എല്ലാം അറിയാമെന്ന ഭാവത്തില്‍ കഴിയുന്ന ഇവര്‍ക്ക് ഒന്നുമറിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍, ഇവരുടെ അറിവുകേടുകളെ മഹാജ്ഞാനമായി കരുതുന്ന അനേകം വിശ്വാസികള്‍ സഭയിലുണ്ട്. ഇവരെക്കുറിച്ചാണ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14). കത്തോലിക്കാസഭയ്ക്കുവേണ്ടി മതബോധനഗ്രന്ഥം തയ്യാറാക്കിയത് അന്ധരോ, അന്ധത നടിക്കുന്നവരോ ആകാം. ഇരുവിഭാഗവും ഫലത്തില്‍ അപകടകാരികളാണ്. ഇസ്ലാമിനെക്കുറിച്ച് മതബോധനഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍, അന്ധത വരുത്തിവച്ച വിന എത്ര ഗുരുതരമാണെന്നു വ്യക്തമാകും. "മുസ്ലിങ്ങളോട് സവിശേഷമായ ഒരളവില്‍ 'ചാര്‍ച്ച'യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാംമതവും ഏകദൈവ വിശ്വാസമുള്ള മതമാണ്‌(ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു"(പേജ് നമ്പര്‍: 84). ഇസ്ലാമിനെക്കുറിച്ച്, അവര്‍ ഏകദൈവ വിശ്വാസികളാണെന്ന കണ്ടെത്തല്‍ ഖുറാനില്‍നിന്നു ലഭിച്ചതല്ലെന്നു വ്യക്തം. വത്തിക്കാനില്‍ വന്നു സത്ക്കാരം സ്വീകരിച്ചുപോയ ഏതൊ ഇമാം പറഞ്ഞുകൊടുത്ത അറിവില്‍നിന്നാണ് ഇസ്ലാമിനെ ഇവര്‍ പഠിച്ചത്. അല്ലാഹു എന്ന ബാല്‍ദേവനെ മാത്രമായിരുന്നില്ല ഇസ്ലാം ആരാധിച്ചിരുന്നത്. അല്ലാഹുവിന്റെ പുത്രിമാരെക്കൂടി ഇവര്‍ ആരാധിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാകണമെങ്കില്‍ ഖുറാനില്‍ പരിശോധിക്കണം.

അറബികളിലെ 'ഖുറൈഷി' ഗോത്രക്കാര്‍ ആരാധിച്ചിരുന്ന 360 ദേവന്മാരില്‍ ഒരുവന്‍ മാത്രമായിരുന്ന അല്ലാഹുവിനെ ഏകദൈവമാക്കാന്‍ മുഹമ്മദിലൂടെ സാത്താന്‍(അല്ലാഹു) ശ്രമിച്ചപ്പോള്‍, അല്ലാഹുവിന്റെ പുത്രിമാരായ 'അല്‍ലാത്ത്, അല്‍മനാത്ത, അല്‍ഉസ' എന്നീ ദേവതകളെക്കൂടി പരിഗണിക്കേണ്ടിവന്നു. ഇക്കാര്യം വ്യംഗ്യമായി സമ്മതിക്കുന്ന ആയത്തു നോക്കുക: 'Have you thought upon al-Lat and al-'Uzza and Manat, the third, the other?These are the high-flying cranes; verily their intercession is accepted with approval. Are yours the males and his the females? That indeed were an unfair division!' (53: 19-22). ഖുറാന്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതകളാണ് ഇവയെല്ലാം. ഏകദൈവ വിശ്വാസികളെല്ലാം ക്രിസ്ത്യാനികളുടെ ചാര്‍ച്ചക്കാരാണെന്നു പറയണമെങ്കില്‍, പൈശാചികത ഒരുവനില്‍ പൂര്‍ണ്ണപ്രാപിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു. ഇസ്ലാം വിശ്വസിക്കുന്ന ഏകദൈവത്തിന്റെ പേര് 'അല്ലാഹു' എന്നാണ്. ഖുറൈഷികള്‍ ആരാധിച്ചിരുന്ന 'ഹുബാല്‍' എന്ന ചന്ദ്രദേവനെയാണ് അല്ലാഹുവെന്ന് പുനര്‍നാമകരണം ചെയ്തത്. കത്തോലിക്കാസഭയ്ക്കുവേണ്ടി മതബോധനഗ്രന്ഥങ്ങള്‍ തയ്യാറാക്കിയവര്‍ ബൈബിള്‍ വായിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഈ ഹുബാലിനെ പിശാചിന്റെ രൂപത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. ബൈബിളില്‍ നാം കാണുന്ന ബാല്‍ദേവന്മാരില്‍ ഒരുവനാണ് ഈ 'ഹുബാല്‍'! പേരില്‍ത്തന്നെ ഇവന്റെ മേല്‍വിലാസം ഉണ്ടായിരിക്കെ, ഇവന്‍ സാത്താനാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവരാണ് മതബോധനഗ്രന്ഥത്തിലൂടെ കത്തോലിക്കരെ നശിപ്പിക്കാന്‍ അവതരിച്ചത്!

അറിവില്ലാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയെന്നതാണ് ജ്ഞാനികള്‍ അവലംബിക്കുന്ന ശൈലി. എന്നാല്‍, വിഡ്ഢികള്‍ തങ്ങള്‍ക്ക് അജ്ഞാതമായ കാര്യങ്ങളില്‍ തീര്‍പ്പുകല്പിക്കും! ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: "ജ്ഞാനിയുടെ വചനം പ്രസാദകരമാണ്; ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു. അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്; സംസാരത്തിന്റെ അവസാനം തനി ഭ്രാന്തും. തനിക്കുശേഷം എന്തു സംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല; വരാനിരിക്കുന്നത് ആരും അറിയുന്നില്ല; എങ്കിലും ഭോഷന്‍ അതിഭാഷണം ചെയ്യുന്നു"(സഭാപ്രസംഗകന്‍: 10; 12-14). മറ്റൊരു വചനം നോക്കുക: "വിവേകിയുടെ നാവ് അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തം വര്‍ഷിക്കുന്നു"(സുഭാഷിതങ്ങള്‍: 15; 2). കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ എണ്‍പത്തിനാലാം പേജ് വായിക്കുന്നത് പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരാണെങ്കില്‍, അവര്‍ക്കെല്ലാം അതിലെ ഭോഷത്തം ഗ്രഹിക്കാന്‍ കഴിയും.

ജോണ്‍പോള്‍ രണ്ടാമന്റെ ആശിര്‍വാദത്തോടെ മതബോധനഗ്രന്ഥം തയ്യാറാക്കിയത് ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ആയിരുന്നു. ഇസ്ലാമിനെ ക്രൈസ്തവരുടെ ചാര്‍ച്ചക്കാരായി സ്വീകരിക്കാന്‍ ഇയാളെ പ്രേരിപ്പിച്ച അറിവുകള്‍ അപാരമാണ്! തന്റെ ഭോഷത്തം എഴുത്തിപ്പിടിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "അബ്രാഹത്തെ തങ്ങളുടെ വിശ്വാസത്തിന്റെ പിതാവായി ബഹുമാനിക്കുന്നു"(പേജ് നമ്പര്‍: 84). അബ്രാഹത്തിന്റെ വാഗ്ദത്ത പുത്രനായ ഇസഹാക്കിനെ ബലികഴിക്കാന്‍ കൊണ്ടുപോയി എന്നതാണ് ക്രൈസ്തവരുടെ വിശ്വാസം. ഈ വിശ്വാസമാണ് സത്യമെന്നു തെളിയിക്കാനുള്ള അനേകം തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. അങ്ങനെയെങ്കില്‍, യേഹ്ശുവാ വന്ന് തന്റെ രക്ഷാകര ദൗത്യം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്കു തിരികെപ്പോയത്തിനുശേഷം, ആറാം നൂറ്റാണ്ടില്‍ ഒരുവന്‍ വന്ന് മറ്റൊരു ചരിത്രം അവതരിപ്പിച്ചാല്‍, അത് ക്രൈസ്തവര്‍ക്കു സ്വീകരിക്കാനുള്ള അനുവാദമുണ്ടോ? ക്രിസ്തുവിന്റെ സത്യങ്ങള്‍ക്കു വിരുദ്ധമായ സന്ദേശവുമായി ആരെങ്കിലും വന്നാല്‍, അവനെ സ്വീകരിക്കുകയോ അവന്റെ വാക്കുകള്‍ ശ്രവിക്കുകയോ അരുതെന്നാണ് ബൈബിള്‍ നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ക്രിസ്തുവിന്റെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളെ നിഷേധിക്കുന്ന ആശയങ്ങളുമായി ആരെങ്കിലും സമീപിച്ചാല്‍, അവരോടു സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു നോക്കുക: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8). ഇതാണ് നമുക്കു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്!

ഇസ്ലാമിനെ ക്രിസ്ത്യാനികളുടെ ചാര്‍ച്ചക്കാരാക്കാന്‍ ശ്രമിക്കുന്നത് സാത്താന്റെ സന്തതികളാണെന്നു നാം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, ക്രിസ്തുവിന്റെ ദൈവീകതയെ നിഷേധിക്കാനായി സ്ഥാപിക്കപ്പെട്ട മതമാണ്‌ ഇസ്ലാംമതം. അടുത്തുനിന്നോ അകലെനിന്നോ ഇസ്ലാമിനെ വീക്ഷിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. യേഹ്ശുവായുടെ സഹോദരനും അപ്പസ്തോലനുമായ യോഹന്നാന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 9-11).

യോഹന്നാന്റെ ഉപദേശം ഇതായിരിക്കെ, കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ ഉപദേശം ശ്രദ്ധിക്കുക: "യേശുവിനെ (യേഹ്ശുവായെ) വലിയൊരു പ്രവാചകനായി ഖുറാന്‍ പരിഗണിക്കുന്നു"(പേജ് നമ്പര്‍ 84). ദൈവമായ യേഹ്ശുവായെ പ്രവാചകന്‍ മാത്രമായി അംഗീകരിക്കുക എന്നത് ദൈവനിഷേധമാണെന്നു മനസ്സിലാക്കാന്‍പോലുമുള്ള ആത്മീയജ്ഞാനമില്ലാത്ത ഭോഷന്മാരാണ് കത്തോലിക്കാസഭയില്‍ മതബോധനം നടത്തുന്നതെങ്കില്‍, ഈ ജനത്തിന്റെ അവസ്ഥ എത്ര പരിതാപകരം! ഇവരുടെ മറ്റൊരു കണ്ടെത്തല്‍ നോക്കുക: "അവിടുത്തെ അമ്മയായ മറിയത്തെ പ്രവാചകന്റെ അമ്മയായി ആദരിക്കുന്നു"(പേജ് നമ്പര്‍ 84). വിഡ്ഢികളില്‍ ഒന്നാമനും വിവേകികളില്‍ അവസാനത്തവനുമായ റഹോബൊവാമിനു മുന്‍പ് ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ജനിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ പേര് ബൈബിളില്‍ എഴുതേണ്ടിവരുമായിരുന്നു! ഇവിടെ നാം മനസ്സിലാക്കേണ്ടതായ ഒരു വലിയ യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ബൈബിളിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആത്മാവും ഖുറാന്റെ സൃഷ്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആത്മാവും ഒന്നല്ല എന്നാതാണ് ആ യാഥാര്‍ത്ഥ്യം! ഒരേ ആത്മാവുതന്നെ പരസ്പര വിരുദ്ധമായ ആശയം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നു കരുതാന്‍ ഒരുവന്റെ സാമാന്യബുദ്ധി അവനെ അനുവദിക്കുന്നില്ല. ആയതിനാല്‍ത്തന്നെ, ഏതു ഗ്രന്ഥമാണ് പരിശുദ്ധാത്മാവിനാല്‍ വിരചിതമായതെന്നു വ്യക്തമാക്കാന്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ തയ്യാറാകണം. എതെങ്കിലുമൊന്നിനെ മാത്രമേ ദൈവീകമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളു. രണ്ടിനെയും ദൈവീകമായി കണക്കാക്കുന്നുവര്‍ ദൈവത്തെ പരിഹസിക്കുകയാണു ചെയ്യുന്നത്!

പൈശാചികതയെ ദൈവീകമായി അവതരിപ്പിക്കുന്നവരെ സൂക്ഷിക്കുക!

യേഹ്ശുവായുടെയും അവിടുത്തെ അമ്മയായ മറിയത്തിന്റെയും പേരുകള്‍ ഖുറാനില്‍ ഉണ്ടെന്ന വാദവുമായി ചില വ്യാജപ്രബോധകര്‍ ഇറങ്ങിയിട്ടുണ്ട്. ഇക്കൂട്ടരുടെ വഞ്ചനയില്‍ അകപ്പെട്ടുപോയ അനേകം ക്രൈസ്തവര്‍ ഇന്ന് ആശയക്കുഴപ്പത്തിലാണ്. കത്തോലിക്കാസഭയുടെ മേല്‍വിലാസത്തിലും ഇത്തരത്തിലൊരുവന്‍ സജ്ജീവമായി രംഗത്തുണ്ട്. മാരിയോ ജോസഫ് എന്നപേരില്‍ ഖുറാനെ അടിസ്ഥാനമാക്കി സുവിശേഷം പ്രസംഗിക്കുന്ന ഈ വ്യക്തിയുടെ പ്രചാരകരായി നിലകൊള്ളുന്നത് ക്രൈസ്തവ നാമധാരികളായ കത്തോലിക്കരാണ്! ഖുറാന്‍ പരിചയപ്പെടുത്തുന്ന ഈസാനബിയെയോ മറിയമിനെയോ മനസ്സിലാക്കിയാല്‍ അത് യേഹ്ശുവായെയും അവിടുത്തെ അമ്മയായ മറിയത്തെയും കണ്ടെത്തിയെന്നു പറയാന്‍ കഴിയില്ല. എന്തെന്നാല്‍, ഖുറാനിലെ കഥാപാത്രങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. വെറും സാങ്കല്പിക കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ തയ്യാറാക്കിയ ഒരു പുസ്തകം മാത്രമാണ് ഖുറാന്‍! ഇതിലെ ചരിത്രപശ്ചാത്തലങ്ങള്‍പ്പോലും സാങ്കല്പികമാണ്.

'മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്' എന്ന രീതിയില്‍ വിവരദോഷികളായ കത്തോലിക്കാ വൈദീകരുടെയിടയില്‍ ഇവന്റെ വാക്കുകള്‍ക്ക് അപ്രമാധിത്യം കല്പിച്ചു നല്‍കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഏതെങ്കിലുമൊരുവന്റെ ഉപദേശമായിരിക്കാം മതബോധനഗ്രന്ഥം തയ്യാറാക്കാന്‍ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികളെ ഒന്നടങ്കം നാശത്തില്‍ പതിപ്പിക്കാന്‍ തക്കവിധം പ്രഹരശേഷിയുള്ളതാണ് മാരിയോ ജോസഫിന്റെ പ്രബോധനങ്ങള്‍! ഇത് തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷത്തിനും വലിയ വില കൊടുക്കേണ്ടിവരും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഈസാനബിയുടെ പേര് ഇരുപത്തിയഞ്ചു പ്രാവശ്യവും മറിയംബീവിയുടേത് മുപ്പത്തിയാറു തവണയും ഖുറാനില്‍ വായിക്കാന്‍ കഴിയുന്നുവെന്നും, അത് യേഹ്ശുവായ്ക്കും കന്യകാമറിയത്തിനും ഇസ്ലാം നല്‍കുന്ന പ്രാധാന്യമാണ് വിളിച്ചോതുന്നതെന്നും ഇയാള്‍ വാദിക്കുന്നു. ഈസായുടെയും മറിയമിന്റെയും പേരുകള്‍ ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നകാര്യത്തില്‍ അഭിപ്രായവ്യത്യാസം ഒന്നുമില്ല. എന്നാല്‍, ഈ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്തുദ്ദേശത്തോടെയാണെന്ന പരിശോധനയാണ് മനോവ നടത്തിയത്. ഒരു വ്യക്തിയെ അവഹേളിക്കാനും അസംഭ്യം പറയാനുമായി അനേകം തവണ അവന്റെ പേര് ഉപയോഗിക്കുന്നത് മാഹാത്മ്യമായി അവന്‍ കരുതുമോ? ക്രിസ്തുവിലൂടെയുള്ള രക്ഷയെ പരിഹസിക്കാനും അവിടുത്തെ ദൈവത്വം നിഷേധിക്കാനുമായി അനേകം തവണ 'ഈസാ, മറിയം' എന്നീ പേരുകള്‍ ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ മഹത്വമായി പരിഗണിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അവര്‍ ജനിച്ചതു പിശാചിന്റെ ബീജത്തില്‍നിന്നായിരിക്കും!

യേഹ്ശുവായുടെ മരണവും പുനരുത്ഥാനവും അസത്യമാണെങ്കില്‍ ക്രിസ്തുമതത്തിനു യാതൊരു പ്രസക്തിയുമില്ല. യേഹ്ശുവായുടെ മരണവും ഉത്ഥാനവും യാഥാര്‍ത്ഥ്യങ്ങളാണെന്നു വിശ്വസിക്കുകയും അവിടുത്തെ പുനരാഗമനത്തെ പ്രത്യാശയോടെ കാത്തിരിക്കുന്നവരുമാണ് ക്രിസ്ത്യാനികളായ നാമോരോരുത്തരും. എന്നാല്‍, ഖുറാന്‍ ചിത്രീകരിച്ചിരിക്കുന്ന ഈസാ ആരാണെന്നു നോക്കുക: "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"(സുറ:4: 157-159). ഇതാണ് ഇസ്ലാംമതത്തിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത്!

എന്നാല്‍, ക്രിസ്ത്യാനികളുടെ പ്രത്യാശയായ യേഹ്ശുവായെ മറ്റൊരു മതഗ്രന്ഥങ്ങളിലും അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയില്ല. അവിടുത്തെ കണ്ടെത്തണമെങ്കില്‍ ബൈബിളില്‍ പരിശോധിക്കണം. നമ്മുടെ ദൈവം ഇതാണ്: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ ദൈവമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 6- 11). സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും കയ്യാളുന്നവനിലാണ് ക്രിസ്ത്യാനികളുടെ വിശ്വാസവും പ്രത്യാശയും. ഏതെങ്കിലും ഒരു പ്രവാചകന്റെ സ്ഥാനമാണ് യേഹ്ശുവാ വഹിക്കുന്നതെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, സര്‍വ്വശക്തനും സകലത്തിന്റെയും സൃഷ്ടാവുമായ ദൈവത്തെ അവന്‍ അവമതിക്കുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18). സകലത്തിന്റെമേലും അധികാരിയായിരിക്കുന്ന ദൈവമാണ് യേഹ്ശുവാ! ഈ ഭൂമിയില്‍ കടന്നുവന്നു പാപികള്‍ക്കുവേണ്ടി തന്നെത്തന്നെ ബലിയായി സമര്‍പ്പിച്ച നിമിഷംവരെ മാത്രമാണ് അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായിരുന്നത്.

യേഹ്ശുവായുടെ നാമത്തിനു മുകളിലായി മറ്റൊരു നാമവുമില്ലെന്നിരിക്കെ, ഖുറാനില്‍ കാണുന്ന ഈസാനബിയ്ക്ക് ഈ മഹത്വം നല്‍കിയിട്ടുണ്ടോ? സാധിക്കുന്നിടത്തെല്ലാം അവിടുത്തെ താഴ്ത്തി പ്രതിഷ്ഠിക്കുവാനാണ് ഖുറാന്റെ ശില്പികള്‍ ശ്രമിച്ചത്. യേഹ്ശുവാ ആയിരിക്കുന്ന മഹത്വത്തോടെ അവിടുത്തെ അറിയണമെങ്കില്‍ ബൈബിളില്‍ അന്വേഷിക്കണം. മറ്റെല്ലാം കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരുമാണ്. മറ്റു മതഗ്രന്ഥങ്ങളിലോ മറ്റെവിടെയെങ്കിലുമോ യേഹ്ശുവായുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ വിശ്വസിക്കുകയോ അനുഗമിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ: 24; 23-26). മരുഭൂമിയിലെ ഖുറൈഷി ഗോത്രത്തില്‍നിന്നുള്ള മുഹമ്മദിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ ഈസാനബിയെക്കുറിച്ചാണ് വ്യാജപ്രവാചകനെന്നും കള്ളക്രിസ്തുവെന്നും യേഹ്ശുവാ മുന്നറിയിപ്പു തന്നത്!

ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈസായുമായി ദൈവപുത്രനായ യേഹ്ശുവായ്ക്ക് ഒരു ബന്ധവുമില്ല. ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന യേഹ്ശുവായുടെ യോഗ്യതകളില്‍ ഒന്നുപോലുമില്ലാത്ത ഈസായെ ക്രിസ്ത്യാനികളുടെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ശപിക്കപ്പെട്ടവരാണ്! ദൈവമായ യാഹ്‌വെ പ്രഖ്യാപിച്ചിട്ടുള്ള സകല മഹാമാരികളും അവരുടെമേല്‍ പതിക്കും! ആയതിനാല്‍, മാരിയോ ജോസഫ് പ്രചരിപ്പിക്കുന്ന പൈശാചികതയെ തിരിച്ചറിയാത്തവരുടെമേല്‍ പതിക്കാനിരിക്കുന്ന ദുരന്തത്തെ നിസ്സാരമായി ആരും കാണരുത്. മാനവകുലത്തിനുവേണ്ടി ദൈവം ഒരുക്കിയ രക്ഷയെ തടസ്സപ്പെടുത്തുന്നതിനായി പിശാച് അവതരിപ്പിച്ച ഗ്രന്ഥത്തെ 'പരിശുദ്ധം' എന്ന വിശേഷണത്തോടെ പരിചയപ്പെടുത്തന്നവന്‍ ആരുതന്നെയായിരുന്നാലും അവനെ സൂക്ഷിക്കണം. സാത്താനുവേണ്ടി വിടുവേല ചെയ്യുന്ന അനേകം വ്യക്തികള്‍ ക്രിസ്ത്യാനികളുടെയിടയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവരെ ഉയര്‍ത്തിനിര്‍ത്തുന്നത് സഭയിലെ ആചാര്യന്മാര്‍ തന്നെയാണ്! മിഥ്യാബോധത്തില്‍ കഴിയുന്നവരെ വഞ്ചിക്കുന്ന ആത്മാവാണ് ഇത്തരക്കാരില്‍ പ്രവര്‍ത്തിക്കുന്നത്.

പുറത്തുനിന്നു പ്രവര്‍ത്തിക്കുന്ന എം എം അക്ബര്‍ എന്ന ഭീകരനെക്കാള്‍, അകത്തുനിന്നു പ്രവര്‍ത്തിക്കുന്ന മാരിയോ ജോസഫുമാരാണ് ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ അപകടകാരികള്‍! 'ഡിവൈന്‍' ധ്യാനകേന്ദ്രത്തെപ്പോലും ഇവന്‍ 'ഹൈജാക്ക്' ചെയ്തിരിക്കുന്നുവെന്നതാണ് ആ സ്ഥാപനത്തെ ഗ്രസിച്ച അനേകം അപചയങ്ങളില്‍ പ്രധാനപ്പെട്ടത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പല വൈദീകരും ഇന്ന് ഖുറാനിലെ ഈസാനബിയെയും മറിയംബീവിയെയും പ്രഘോഷിക്കുന്നവരായി അധഃപതിച്ചിരിക്കുന്നു. തങ്ങളുടെ പ്രബോധനങ്ങളെ ആധികാരികമാക്കാന്‍ മതബോധനഗ്രന്ഥത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. മാരിയോ ജോസഫ് എന്ന കൗശലക്കാരനു വളരാന്‍ ഇതില്‍ക്കൂടുതല്‍ ഫലഭൂയിഷ്ഠമായ മണ്ണ് മറ്റെവിടെ ലഭിക്കാന്‍! അനേകര്‍ ഇവന്‍മൂലം വഞ്ചിക്കപ്പെടുന്നത് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ തിരിച്ചറിയുന്നില്ല. ഖുറാനില്‍ ഇരുപത്തിയഞ്ചു തവണ ക്രിസ്തുവിനെ ആക്ഷേപിക്കുന്നത് അംഗീകാരമായി ഇവര്‍ കാണുന്നു. യേഹ്ശുവായുടെ മരണത്തെപ്പോലും തള്ളിപ്പറയാനാണ് ഈസാനബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരുടെയിടയില്‍ മാരിയോ ജോസഫുമാര്‍ വിത്തിറക്കിയാല്‍ നൂറുമേനിതന്നെ കൊയ്യും!

ഈസാനബിയും എതിര്‍ക്രിസ്തുവും ഒരുവന്‍തന്നെ!

അന്ത്യകാലത്തേയ്ക്കായി ഒരുക്കിവച്ചിരിക്കുന്ന മഹാദുരന്തമാണ് ഈസാനബി! യേഹ്ശുവായുടെ പുനരാഗമനം പ്രതീക്ഷിക്കുന്ന ക്രിസ്ത്യാനികളെ വഞ്ചിക്കാനായി സാത്താനൊരുക്കിയ കെണിയാണ്‌ ഖുറാനിലെ ഈ കഥാപാത്രം! ഇസ്ലാമിന്റെ വിശ്വാസപ്രകാരം, ഇമാം മഹ്ദിയുടെ സഹായിയായി ഈസാനബി വരും. ലോകത്തെ മുഴുവന്‍ ഇസ്ലാമിക വത്ക്കരിക്കാനുള്ള പ്രയത്നത്തില്‍ മഹ്ദിയുടെ സഹായിയായി ഈസാനബിയുണ്ടാകും. ഇവിടെയെയാണ് ജ്ഞാനം അനിവാര്യമാകുന്നത്. ഈസാനബിയും യേഹ്ശുവായും ഒരുവനാണെന്നു കരുതിയിരിക്കുന്ന വിഡ്ഢികളെല്ലാം ഈസാനബിയെ അനുഗമിക്കുമെന്നതാണ് ഇവനിലൂടെ ഒരുക്കിവച്ചിരിക്കുന്ന കെണി! തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും എതിര്‍ക്രിസ്തുവിന്റെ അനുയായികളായി അധഃപതിക്കണമെങ്കില്‍ ഇത്തരമൊരു കെണി അനിവാര്യമാണ്.

അന്ത്യകാലത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണത്തില്‍ അഞ്ചു വ്യക്തികളെ നാം കാണുന്നുണ്ട്. വ്യാജപ്രവാചകന്‍, എതിര്‍ക്രിസ്തു (അരാജകത്വത്തിന്റെ മനുഷ്യന്‍), ഏലിയാ, മോശ, യേഹ്ശുവാ എന്നീ ക്രമത്തിലാണ് ഈ വ്യക്തികളെ നാം കാണുന്നത്. എന്നാല്‍, ഇസ്ലാമിന്റെ വിവരണത്തില്‍ കാണുന്നത് നാലു വ്യക്തികളെ മാത്രമാണ്. ഇമാംമഹ്ദി, ജഹ്ജാഹ്, മസീഹു ദജ്ജാല്‍, ഈസാനബി എന്നിവരാണ് അവര്‍! ഈ ലോകത്തെ ഏറ്റവും വലിയ സമൂഹമായി ഇസ്ലാമിനെ സജ്ജമാക്കാന്‍ കടന്നുവരുന്ന വ്യക്തിയാണ് ഇമാംമഹ്ദി. മുഹമ്മദ്‌ എന്ന വ്യാജപ്രവാചകന്റെ വീണ്ടുംവരവാണ് ഇതെന്ന് ഇസ്ലാംപോലും സമ്മതിക്കുന്നില്ലെങ്കിലും, യാഥാര്‍ത്ഥ്യമിതാണ്! എന്തെന്നാല്‍, ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന വ്യാജപ്രവാചകന്റെ എല്ലാ അടയാളങ്ങളും ഇമാംമഹ്ദിയില്‍ കാണാന്‍ കഴിയും. മാത്രവുമല്ല, അന്ത്യപ്രവാചകന്‍ താനാണെന്നു മുഹമ്മദുതന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മഹ്ദിയെക്കുറിച്ച് വിവിധ ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളതെങ്കിലും, ഇസ്ലാമിലെ വിഭാഗിയതകളെല്ലാം പരിഹരിക്കുവാനും ഒരുമിച്ചുനിര്‍ത്തുവാനും കടന്നുവരുന്ന മഹ്ദിയെ എല്ലാ ഇസ്ലാമും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഈ മഹ്ദിയെ എതിര്‍ക്കുന്നതിനുവേണ്ടി രണ്ടുപേര്‍ രംഗപ്രവേശം ചെയ്യുമെന്നാണ് ഇസ്ലാം വാദിക്കുന്നത്. ജഹ്ജാഹ്, മസീഹു ദജ്ജാല്‍ എന്നിവരാണ് ഈ ഇരുവര്‍! ഇവരില്‍ മസീഹു ദജ്ജാല്‍ ആണ് 'എതിര്‍ക്രിസ്തു' എന്ന് ഇസ്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇസ്ലാമിലൂടെ സാത്താന്‍ ഒരുക്കിയ ഏറ്റവും വലിയ തട്ടിപ്പ്. എന്തെന്നാല്‍, യഥാര്‍ത്ഥ എതിര്‍ക്രിസ്തുവിനെ മറച്ചുവയ്ക്കാനും, അവനെ ലോകത്തിനു സ്വീകാര്യനാക്കാനും വലിയൊരു കൗശലം ഇവിടെ സാത്താന്‍ പ്രയോഗിച്ചിട്ടുണ്ട്. ഈസാനബിയും യേഹ്ശുവായും ഒരുവന്‍ തന്നെയാണെന്നു പ്രചരിപ്പിക്കാന്‍ ഇസ്ലാമിലൂടെയും കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി സംഘങ്ങളിലൂടെയും സാത്താന്‍ കിണഞ്ഞു ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. മസീഹു ദജ്ജാലിനെയാണ് ഇസ്ലാംമതക്കാര്‍ എതിര്‍ക്രിസ്തുവായി അവതരിപ്പിച്ചിരിക്കുന്നതെന്നു നാം മനസ്സിലാക്കി. ഈ ദജ്ജാലിന്റെ സഹായിയായി കടന്നുവരുന്നത് 'ജഹ്ജാഹ്' ആണ്. എന്നാല്‍, യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്നോടിയായി അയയ്ക്കപ്പെടുന്ന ഏലിയായെയും മോശയെയുമാണ് ഇവര്‍ ദുഷ്ടകഥാപാത്രങ്ങളായ ജഹ്ജാഹ്, ദജ്ജാല്‍ എന്നീ പേരുകളില്‍ പരിചയപ്പെടുത്തുന്നത്!

ഏലിയായും മോശയും വരുമെന്നും അവര്‍ എതിര്‍ക്രിസ്തുവിനാല്‍ വധിക്കപ്പെടുമെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്ലാം പറയുന്നത് ജഹ്ജാഹ്, ദജ്ജാല്‍ എന്നിവരെ ഈസാനബി വധിക്കുമെന്നാണ്. ഇതില്‍നിന്നുതന്നെ ഈസാനബി ആരാണെന്ന കാര്യം വ്യക്തം! ഇസ്ലാമിന്റെ പ്രവചനം ഇവിടംകൊണ്ട് അവസാനിക്കുന്നുവെങ്കില്‍, ഇവിടെയാണ്‌ പരമപ്രധാനമായ വിഷയം ആരംഭിക്കുന്നത്. ഏലിയായുടെയും മോശയുടെയും മൃതദേഹങ്ങള്‍ സംസ്ക്കരിക്കപ്പെടാതെ മൂന്നുദിവസം തെരുവില്‍ കിടക്കുകയും, യേഹ്ശുവാ വന്ന് അവരെ ഉയിര്‍പ്പിക്കുകയും ചെയ്യും. ഈസാനബി എന്ന എതിര്‍ക്രിസ്തുവിനെ വധിക്കുന്നതും യേഹ്ശുവായാണ്! ഈ സത്യം മറച്ചുവയ്ക്കുന്നതിനാണ് ഈസാനബി തന്നെയാണ് യേഹ്ശുവാ എന്ന് പ്രചരിപ്പിക്കാന്‍ പിശാചും അവന്റെ സംവീധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബൈബിളിലെ പ്രവചനമനുസരിച്ച് ഈസാനബി അഥവാ എതിര്‍ക്രിസ്തു സകല മനുഷ്യര്‍ക്കും സ്വീകര്യനായിരിക്കും. ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇവന്‍ സ്വീകര്യനാകുന്നത് ഇവനെ യേഹ്ശുവായായി തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്. 110 കോടിയിലേറെ അംഗങ്ങളുള്ള കത്തോലിക്കാസഭയെ എതിര്‍ക്രിസ്തുവിനുവേണ്ടി സജ്ജമാക്കുന്നതിനാണ് മതബോധനഗ്രന്ഥവും പ്രാഞ്ചിയും മാരിയോ ജോസഫുമാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്! ഈസാനബി തന്നെയാണ് എതിര്‍ക്രിസ്തു എന്നകാര്യം ബൈബിളിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. അതിനായി ഈ ലിങ്ക് സന്ദര്‍ശിക്കുക: 'ഈസാനബി എന്ന എതിര്‍ക്രിസ്തു!'

കത്തോലിക്കാസഭയ്ക്കുവേണ്ടി മതബോധനഗ്രന്ഥം തയ്യാറാക്കാന്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണിനെ അയച്ചതു സാത്താനാണെന്നു മനസ്സിലാകണമെങ്കില്‍ ജ്ഞാനം കൂടിയേതീരൂ! ഷോണ്‍ബോണും സംഘവും ചേര്‍ന്നു തയ്യാറാക്കിയ മതബോധനഗ്രന്ഥത്തില്‍ നന്മയുടെ സന്ദേശങ്ങളുണ്ട്‌ എന്നകാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ല. തിന്മകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഗ്രന്ഥം രചിക്കപ്പെട്ടാല്‍ അതു സ്വീകരിക്കാന്‍ ആരും തയ്യാറാകില്ല എന്ന യാഥാര്‍ത്ഥ്യം മനുഷ്യരെക്കാള്‍ നന്നായി അറിയാവുന്നവനാണ് പിശാച്. അനേകം നന്മകള്‍ക്കിടയില്‍ ഉഗ്രപ്രഹരശേഷിയുള്ള ആശയം അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യത അവന്‍ മനസ്സിലാക്കുന്നു. അവന്റെ ആജ്ഞാനുവര്‍ത്തികളും അക്കാര്യത്തില്‍ ബോധവാന്മാരാണ്. എതിര്‍ക്രിസ്തുവിലേക്കു നയിക്കുന്നതുവഴി സകലരെയും നിത്യനാശത്തില്‍ പതിപ്പിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ക്കറിയാം. നന്മകളുടെയിടയില്‍ ഒളിപ്പിച്ചിരിക്കുന്ന തിന്മ തിരിച്ചറിയാത്തവരെല്ലാം സാത്താന്റെ കെണിയില്‍ അകപ്പെടും. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെ, അതിലുള്ള നന്മകള്‍ പരിഗണിക്കാതെതന്നെ തള്ളിക്കളയണമെന്നു മനോവ പറയുന്നത് ഇക്കാരണത്താലാണ്! ക്രിസ്ത്യാനികളുടെ ഭവനത്തില്‍ ഈ ഗ്രന്ഥം സൂക്ഷിക്കരുത്. എന്തെന്നാല്‍, അത്രത്തോളം നശീകരണശക്തിയുള്ള ആശയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മറഞ്ഞിരിക്കുന്നു!

ക്രൈസ്തവരുടെയിടയില്‍ നുഴഞ്ഞുകയറി ഈസാനബിയെ പരിചയപ്പെടുത്തുന്ന മാരിയോ ജോസഫിനെയും സൂക്ഷിക്കണം. ഇസ്ലാംമതത്തില്‍നിന്നു ക്രിസ്തുമതത്തിലേക്കു കടന്നുവന്ന അനേകം വ്യക്തികളെ നമുക്കറിയാം. തങ്ങള്‍ ആയിരുന്ന സമൂഹത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇസ്ലാംമതത്തില്‍ ആയിരിക്കുന്നവരെ രക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കും. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള 'മര്‍ക്കസുല്‍ ബിസാറ' എന്ന സ്ഥാപനത്തെക്കുറിച്ചു വായനക്കാര്‍ കേട്ടിട്ടുണ്ടാകും. ലൂഥറന്‍ സഭയിലെ ഫാദര്‍ അലവിയാണ് ഈ സ്ഥാപനത്തിന്റെ സാരഥി. ഇസ്ലാംമതത്തില്‍നിന്നു ക്രിസ്തുമതത്തിലേക്കു കടന്നുവന്ന ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിക സമൂഹത്തിനിടയിലാണ്. അലവി അച്ചന്റെ ശുശ്രൂഷകളിലൂടെ ക്രിസ്തുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്ത അനേകം വ്യക്തികളെ മനോവയ്ക്കറിയാം. രഹസ്യമായി സ്നാനം സ്വീകരിക്കുകയും ക്രിസ്ത്യാനികളായി ജീവിക്കുകയും ചെയ്യുന്ന അനേകര്‍ മലപ്പുറം ജില്ലയിലുണ്ട്. ഭര്‍ത്താവോ മക്കളോ അറിയാതെ അവരോടൊപ്പം ജീവിക്കുന്ന അനേകം സ്ത്രീകള്‍ ഇന്ന് ക്രിസ്ത്യാനികളാണ്. ഇസ്ലാമിക ഭവനങ്ങളില്‍ തങ്ങളുടെ കുടുംബാംഗങ്ങളോടൊത്തു 'രഹസ്യക്രിസ്ത്യാനികളായി' ജീവിക്കുന്നവര്‍ മലപ്പുറത്തും മലബാറിലെ പല പ്രദേശങ്ങളിലും ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആരും അതിശയിക്കേണ്ട!

ക്രിസ്തുവിനു രഹസ്യശിഷ്യന്മാരുണ്ടായിരുന്നുവെന്ന് നമുക്കറിയാം. അങ്ങനെയുള്ള ഒരു രഹസ്യശിഷ്യന്‍ തനിക്കുവേണ്ടി നിര്‍മ്മിച്ച കല്ലറയിലാണ് യേഹ്ശുവായെ സംസ്ക്കരിച്ചത്. അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ യേഹ്ശുവായുടെ ശിഷ്യനായിരുന്നു. ഈ വചനം ശ്രദ്ധിക്കുക: "യഹൂദരോടുള്ള ഭയംനിമിത്തം യേഹ്ശുവായുടെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ് യേഹ്ശുവായുടെ ശരീരം എടുത്തുമാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു"(യോഹ: 19; 38). കേരളത്തിലും യേഹ്ശുവായ്ക്കു രഹസ്യശിഷ്യരുണ്ട്! ഫാദര്‍ അലവി ഇസ്ലാമിനോടു ക്രിസ്തുവിനെക്കുറിച്ചു പറയുന്നുവെങ്കില്‍, മാരിയോ ജോസഫ് ക്രിസ്ത്യാനികളോട് ഈസായെക്കുറിച്ചു പറയുന്നു! ഇതാണ് മാരിയോയുടെ കൗശലം! ഇസ്ലാമിനോടു സംവദിക്കാനോ, അവരെ ക്രിസ്തീയതയിലേക്കു നയിക്കാനോ ശ്രമിക്കുന്നതിനു പകരം ക്രിസ്ത്യാനികളുടെയിടയില്‍ മാത്രം ഇവന്‍ ചുറ്റിത്തിരിയുന്നത് എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്രിസ്ത്യാനികള്‍ക്കു ക്രിസ്തുവിനെ അറിയാന്‍ ഇസ്ലാമില്‍നിന്ന് ഒരുവന്‍ വന്നു പറയേണ്ടതില്ല. ഖുറാനില്‍നിന്നു ക്രിസ്തുവിനെ കണ്ടെത്താന്‍ കഴിയുകയുമില്ല. ഖുറാനിലെ ഈസാനബിയെ തിരിച്ചറിഞ്ഞവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍!

ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ മാരിയോ ജോസഫ് നടത്തുന്ന പ്രചരണങ്ങളില്‍ ചില അര്‍ദ്ധസത്യങ്ങളുണ്ട് എന്നതു വസ്തുതയാണ്. എന്നാല്‍, ഈ അര്‍ദ്ധസത്യങ്ങള്‍ക്കിടയിലൂടെ അതീവഗുരുതരമായ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നത് നിസ്സാരമായി കാണരുത്. ഇസ്ലാമിക അഭിവാദ്യങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇവന്റെ പ്രചാരകരായി രംഗത്തുവരുന്നത് ക്രൈസ്തവനാമധാരികളാണ്. ദൈവത്തെക്കുറിച്ചോ ദൈവത്തില്‍നിന്നുള്ള രക്ഷയെക്കുറിച്ചോ അറിവില്ലാത്ത ഇവരുടെ ജീവിതങ്ങളെ അന്ധകാരത്തില്‍ തളച്ചിടാന്‍ മാരിയോയുടെ പ്രബോധനങ്ങള്‍ കാരണമാകുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസും മതബോധനഗ്രന്ഥവുമാണ് ഇവര്‍ തങ്ങളുടെ രക്ഷയ്ക്കായി പരിഗണിച്ചിരിക്കുന്നത്. മാരിയോ ജോസഫ് പഠിപ്പിക്കുന്ന അപകടകരമായ ആശയങ്ങളെ സാധൂകരിക്കുന്ന സന്ദേശങ്ങള്‍ മതബോധനഗ്രന്ഥത്തില്‍ ഉള്ളതുകൊണ്ടും, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ പൈശാചികതയ്ക്ക് ദിവ്യപരിവേഷം ചാര്‍ത്തപ്പെട്ടതുകൊണ്ടും വിശ്വാസം ഒരു പ്രഹസനമായി മാറി. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടവരുടെ കൂട്ടമായി സഭയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും അധഃപതിച്ചത് നാം കാണാതെപോകരുത്. ആയതിനാല്‍, വ്യാജപ്രബോധകരെ തിരിച്ചറിഞ്ഞ് അവരില്‍നിന്ന് അകന്നുനില്‍ക്കുക! 

മതബോധന ഗ്രന്ഥത്തിലെ ദുരൂഹതകള്‍!    

ആദ്ധ്യാത്മികതയില്‍ ഒരു മിഥ്യാബോധം ജനിപ്പിക്കുന്ന മതബോധനമാണ് കത്തോലിക്കാസഭയില്‍ ഇന്നുള്ളത്. പൈശാചികത തിരിച്ചറിയാന്‍ കഴിയാത്തവരുടെ ആള്‍ക്കൂട്ടമായി സഭ മാറിക്കൊണ്ടിരിക്കുന്നു. ഇവര്‍ നയിക്കപ്പെടുന്നത് ഒരേസമയം പിശാചിനെയും ദൈവത്തെയും സേവിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മാവിനാലാണ്. എല്ലാ മതങ്ങളിലും രക്ഷയുണ്ട് എന്ന അബദ്ധചിന്ത ഇവരെ ഭരിക്കുന്നു. ദൈവവചനത്തെക്കാളും ദൈവീക നിയമങ്ങളെക്കാളും ഉപരിയായി മാനുഷിക പ്രബോധനങ്ങളെയും മാനുഷിക നിയമങ്ങളെയും സ്വീകരിക്കാനാണ്‌ ഇവര്‍ക്കു താത്പര്യം. ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെ മതബോധനഗ്രന്ഥം അംഗീകരിക്കപ്പെടുന്ന അവസ്ഥയും ഇന്ന് കത്തോലിക്കാസഭയിലുണ്ട്. വചനപ്രഘോഷകര്‍ ഇതിന്റെ പ്രചാരകരായി അധഃപതിക്കുന്നു എന്നതാണ് ഗുരുതരമായ മറ്റൊരുകാര്യം. ഇവരുടെ പ്രസംഗങ്ങളില്‍ വചനത്തെക്കാള്‍ പ്രാധാന്യത്തോടെ മതബോധനഗ്രന്ഥങ്ങള്‍ സ്ഥാനംപിടിച്ചതും അടുത്തകാലത്താണ്. ഈ ഗ്രന്ഥങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പൈശാചികതയാണ് ഇവയ്ക്കു വശ്യത നല്‍കുന്നത്.   

ഖുറാനും ഇസ്ലാമികതയ്ക്കും ക്രൈസ്തവരുടെയിടയില്‍ സ്വീകാര്യതയുണ്ടാക്കാനുള്ള ശ്രമം സഭയുടെയുള്ളില്‍നിന്നുതന്നെ കാണുമ്പോള്‍, എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കാണ് സഭ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നാം അറിയണം. ക്രിസ്തുവിനെ നിഷേധിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ മതത്തിന്റെ പിന്നില്‍ ദൈവമാണെന്നു ചിന്തിക്കുന്നതുപോലും ശാപമാണ്. ഖുറാന്റെ പിന്നില്‍ ദൈവമാണെന്നു സമ്മതിക്കുന്ന ക്രൈസ്തവനാമധാരികള്‍ എന്തിനാണു ക്രിസ്തീയതയുടെ ഭാഗമായി തുടരുന്നതെന്ന് സ്വയം ചിന്തിക്കുക! പരസ്പരം ഏറ്റുമുട്ടുന്ന ആശയങ്ങളില്‍ ഒന്നിനു മാത്രമേ ദൈവത്തിന്റെ അംഗീകര മുദ്ര ലഭിക്കുകയുള്ളു. അതിനാല്‍ത്തന്നെ ക്രിസ്ത്യാനികള്‍ രണ്ടിലൊന്ന് തിരഞ്ഞെടുക്കുക. ദൈവീകമായി അംഗീകരിക്കുന്നത് ബൈബിളിനെയാണെങ്കില്‍, ഖുറാന്‍ എന്ന ഗ്രന്ഥത്തെ പരിപൂര്‍ണ്ണമായി തള്ളിക്കളയുക! ഖുറാനില്‍ ദൈവീകത ദര്‍ശിക്കുന്നുവെങ്കില്‍ ബൈബിള്‍ നിങ്ങള്‍ക്ക് നിഷിദ്ധമായിരിക്കട്ടെ! ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍"(1 രാജാ: 18; 21). മഹാപ്രവാചകനായ ഏലിയായുടെ വാക്കുകളാണിത്.

ക്രിസ്ത്യാനികളെ ഈസാനബിയിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്ലാംമതം സ്ഥാപിക്കപ്പെടുന്നതിനു മുന്‍പുതന്നെ സാത്താന്‍ ആരംഭിച്ചിരുന്നു. യേഹ്ശുവായുടെ നാമത്തെ പരിഷ്ക്കരിച്ചുകൊണ്ടാണ് ഈ ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനം അവന്‍ തുടങ്ങിവച്ചത്. 'യാഹ്‌വെ രക്ഷിക്കുന്നു' എന്ന അര്‍ത്ഥമുള്ള 'യേഹ്ശുവാ' എന്ന മഹത്തായ നാമത്തിനു പകരമായി അര്‍ത്ഥമില്ലാത്ത പേരുകള്‍ സ്വീകരിക്കാന്‍ ക്രൈസ്തവ ആചാര്യന്മാരെ പ്രേരിപ്പിച്ചത് സാത്താനാണ്‌. യേഹ്ശുവാ എന്ന നാമത്തിനു പകരമായി ഓരോ ഭാഷകളിലും വ്യത്യസ്തങ്ങളായ പേരുകള്‍ ഇന്നുണ്ട്. ഈശോ, യേശു, ജീസസ്,...എന്നിങ്ങനെയുള്ള പേരുകളില്‍ ഒന്നിനുപോലും 'യാഹ്‌വെ രക്ഷിക്കുന്നു' എന്ന അര്‍ത്ഥമില്ല. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ആജ്ഞ തള്ളിക്കളഞ്ഞുകൊണ്ടാണ് 'യേഹ്ശുവാ' എന്ന നാമത്തിനു പകരം മറ്റു നാമങ്ങള്‍ സ്വീകരിച്ചത്. യാതൊരു അര്‍ത്ഥവുമില്ലാത്ത 'ഈസാ' എന്ന നാമത്തിലേക്കു നയിക്കാനുള്ള കുത്സിത ശ്രമം ആരംഭിച്ചത് ഹെബ്രായഭാഷ ഉപേക്ഷിച്ചതു മുതലാണ്‌. ഹീബ്രുഭാഷയ്ക്കു പകരമായി ഗ്രീക്കുഭാഷ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും സാത്താന്‍തന്നെ! പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പേരുകളുടെ പരിഷ്കരണം പൂര്‍ത്തിയാക്കി. ഈസായും യേഹ്ശുവായും ഒരുവനാണെന്നു ധരിപ്പിക്കാന്‍ ഈ പരിഷ്കരണം അനിവാര്യമായിരുന്നു. എല്ലാ ഭാഷകളിലുംനിന്നുള്ള ക്രിസ്ത്യാനികള്‍ 'യേഹ്ശുവാ' എന്ന യഥാര്‍ത്ഥ നാമത്തിലായിരുന്നു അവിടുത്തെ വിളിച്ചിരുന്നതെങ്കില്‍, 'ഈസാ' എന്ന വ്യാജനെ സ്വീകരിക്കാന്‍ ആരും തയ്യാറാകുമായിരുന്നില്ല. യേഹ്ശുവായെ വിവിധ പേരുകളില്‍ വിളിച്ചിരുന്നതുകൊണ്ട് 'ഈസാ' എന്ന പേരിനുപിന്നിലെ കൗശലം ആരും തിരിച്ചറിഞ്ഞില്ല എന്നതും സ്വീകാര്യതയ്ക്കു കാരണമായി!

രക്ഷിക്കാന്‍ കഴിവുള്ള നാമമാണ് യേഹ്ശുവാ എന്ന നാമം. എന്നാല്‍, രക്ഷിക്കാന്‍ കഴിവുള്ള ഈ നാമത്തില്‍ വിളിച്ചപേക്ഷിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം കണക്കാക്കാന്‍ കൈവിരലുകള്‍ മാത്രം മതിയാകും! എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ അവിടുത്തെ പുനരാഗമാനത്തിനുമുമ്പ് യഥാര്‍ത്ഥ നാമം വിളിച്ചപേക്ഷിക്കും! പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും"(സെഫാനിയ: 3; 9). യാഹ്‌വെയുടെ നാമംതന്നെയാണ് യേഹ്ശുവാ വഹിക്കുന്നത്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു"(യോഹ: 17; 6). വീണ്ടും അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നു: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ: 17; 11). യേഹ്ശുവാ തുടരുന്നു: "അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും"(യോഹ: 17; 26). അവിടുത്തെ നാമം അറിയുകയും ആ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ രക്ഷപ്രാപിക്കും. അവരിലാരും ഈസാനബിയാല്‍ വഞ്ചിക്കപ്പെടുകയുമില്ല!

ചേര്‍ത്തുവായിക്കാന്‍: ഇസ്ലാമിനെ തങ്ങളുടെ ചാര്‍ച്ചക്കാരായി പരിഗണിക്കുന്ന ക്രൈസ്തവനാമധാരികള്‍ ഒരുകാര്യം തിരിച്ചറിയണം. എന്തെന്നാല്‍, പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ ഒരേ ആത്മാവില്‍നിന്നു പുറപ്പെടില്ല! പരസ്പരം എതിരിടുന്ന ആശയങ്ങളാണ് ബൈബിളും ഖുറാനും. ഇവരണ്ടും സത്യദൈവത്തില്‍നിന്നു പുറപ്പെട്ടതാണെന്നു പ്രഖ്യാപിക്കുന്നവര്‍ പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറയുകയാണു ചെയ്യുന്നത്.ഒന്നുകില്‍ ബൈബിളിനെ ദൈവീകമായി അംഗീകരിക്കുക; അല്ലെങ്കില്‍, ഖുറാനെ ദൈവീകമായി പരിഗണിക്കുക! അല്ലാത്തപക്ഷം, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തയ്യാറാക്കിയവരെ നോക്കി ശിശുക്കള്‍പ്പോലും മൂക്കത്തു വിരല്‍വയ്ക്കും! ഈ വചനവുംകൂടി വായിക്കുക: "യേലിയാഹ് ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍"(1 രാജാ: 18; 21). ഹുബാല്‍ എന്ന ബാല്‍ദേവനാണ് അല്ലാഹുവെന്ന് തിരിച്ചറിഞ്ഞ ദൈവമക്കളാണു ക്രൈസ്തവര്‍! ഈ ദൈവമക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ഏതൊരുവനെയും ദൈവമായ യാഹ്‌വെ ബന്ധിച്ച് നിര്‍വ്വീര്യരാക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5857 views

LOG IN

Lost your password?

SIGN UP

LOST PASSWORD