ഇസ്ലാമിക സംവാദം

അല്ലാഹുവും 'ബാല്‍'ദേവനും ഒരു താരതമ്യപഠനം!

Print By
about

12 - 08 - 2013

ബാല്‍-ഹുബാല്‍-അല്ലാഹു! ഇതായിരുന്നു അല്ലാഹുവിന്റെ പരിണാമചക്രം! അല്ലാഹുവിനെ ദൈവമാക്കാനുള്ള മുഹമ്മദിന്റെ കഠിനപ്രയത്നമാണ് ഖുറാനില്‍ നിറഞ്ഞുനില്‍ക്കുന്നത്. അല്ലാഹു ദൈവമല്ല എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഖുറാനില്‍തന്നെയുണ്ടായിട്ടും ക്രിസ്ത്യാനികളുടെ ഇടയില്‍പ്പോലും ഇതിനു വിരുദ്ധമായ പ്രചരണം ഇന്നു കാണാന്‍ കഴിയും. അപകടകരമായ ഈ അവസ്ഥയുടെ കാരണങ്ങളില്‍നിന്നുതന്നെ നമ്മുടെ പഠനം ആരംഭിക്കാം. ബൈബിളില്‍ നാം കാണുന്ന പൈശാചിക മൂര്‍ത്തിയായ 'ബാല്‍ദേവന്‍' തന്നെയാണ് മുഹമ്മദിന്റെ അല്ലാഹുവെന്ന് തെളിയിക്കാനുള്ള ശ്രമമാണ് മനോവ ഇവിടെ നടത്തുന്നത്. അല്ലാഹുവും ബാല്‍ദേവനും തമ്മിലുള്ള ബന്ധമാണ് മുഖ്യവിഷയമെങ്കിലും, സത്യദൈവത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളും ഇവിടെ ചര്‍ച്ചചെയ്യുന്നു.

നുണയുടെ മതമായ ഇസ്ലാം ഈ ലോകത്തു പ്രചരിപ്പിച്ച അനേകം നുണകളില്‍ വലിയൊരു നുണയായിരുന്നു അല്ലാഹുവിന്റെ ദൈവത്വം! അല്ലാഹുവെന്ന അറബിവാക്കിന് ദൈവമെന്ന അര്‍ത്ഥം കല്പിച്ചുകൊണ്ടാണ് ഇസ്ലാം അതിന്റെ നുണകള്‍ക്കെല്ലാം അടിസ്ഥാനമിട്ടത്. അതായത്, ഇസ്ലാമിന്റെ നുണകളുടെയെല്ലാം അടിസ്ഥാനം അല്ലാഹുവെന്ന വാക്കാണ്‌! അല്ലാഹുവെന്ന വാക്കിനെ ദൈവമാക്കിമാറ്റാന്‍ അറബിഭാഷയെ തങ്ങളുടെ കുത്തകയാക്കി മാറ്റുകയെന്ന കുതന്ത്രമാണ് ഇവര്‍ പ്രയോഗിച്ചത്. അറബിഭാഷ സംസാരിക്കുന്ന മറ്റു മതക്കാരെ ഉന്മൂലനം ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു! ഈ ഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ ഇപ്പോള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം മനോവ തള്ളിക്കളയുന്നില്ല. ഇസ്ലാമിന്റെ പിടിച്ചടക്കലിന്റെ കാലഘട്ടങ്ങളില്‍ നാമമാത്രമായി മാത്രമേ അറബി സംസാരിക്കുന്ന ക്രൈസ്തവര്‍ ഉണ്ടായിരുന്നുള്ളു. ഒരു ഭാഷയുടെമേല്‍ സര്‍വ്വാധിപത്യമുള്ള ജനതയ്ക്ക് ആ ഭാഷയില്‍ പരിഷ്കാരങ്ങള്‍ വരുത്തുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇവര്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ അംഗീകരിക്കാന്‍ മാത്രമേ മറ്റു ജനതകള്‍ക്കു കഴിയൂ!

ഉദാഹരണത്തിന്: മലയാളഭാഷയുടെ നിഘണ്ടു തയ്യാറാക്കിയത് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും, വ്യാകരണം രചിച്ചത് അര്‍ണോസ് പാതിരിയുമാണ്. ആവശ്യമായ പരിഷ്കാരങ്ങളോടെയാണ് അവര്‍ അതു ചെയ്തതെങ്കിലും ഇന്ന്‍ അനേകം മാറ്റങ്ങള്‍ ഈ മലയാളഭാഷയില്‍ ഉണ്ടായിട്ടുണ്ട്. അമ്പതുവര്‍ഷം മുന്‍പ് ഇറങ്ങിയ ഏതെങ്കിലും മലയാള ദിനപ്പത്രം വായിച്ചു മനസ്സിലാക്കാന്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് എളുപ്പമല്ല. അത്രയേറെ മാറ്റങ്ങള്‍ ഓരോ ഭാഷയിലും വന്നിട്ടുണ്ട്. പഴയ ഗ്രീക്കുഭാഷ സംസാരിക്കുന്നവര്‍ ഗ്രീസില്‍പ്പോലും ഇല്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്! ആയതിനാല്‍, ഇന്നത്തെ 'അറബിക്രിസ്ത്യാനികള്‍' സംസാരിക്കുന്നത് ഇസ്ലാം പരിഷ്കരിച്ചു നല്‍കിയ അറബിയാണ്. അതുകൊണ്ടുതന്നെ, ദൈവത്തെ സൂചിപ്പിക്കാന്‍ ഇവര്‍ അല്ലാഹുവെന്ന പദം ഉപയോഗിക്കുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട ഈ പദത്തിനു ദൈവമെന്ന അര്‍ത്ഥം ഇല്ലെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിയണം! 'കോള്‍ഗേറ്റ്' എന്ന ടൂത്ത്‌പേസ്റ്റ്‌ ഈ വിപണിയുടെ കുത്തക സ്വന്തമാക്കിയിരുന്ന കാലത്ത്, ടൂത്ത്‌പേസ്റ്റ്‌ എന്നതിനു പകരം 'കോള്‍ഗേറ്റ്' എന്നു പറഞ്ഞിരുന്നതുപോലെ, ദൈവം എന്നു വിളിക്കാന്‍ അല്ലാഹുവെന്ന പദം ഉപയോഗിച്ചു! അറബിലോകത്ത് അല്ലാഹുവിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്!

'ഇലാഹ്' എന്ന പദമാണ് ദൈവത്തെ സൂചിപ്പിക്കുന്നതിനായി അറബിഭാഷയില്‍ ഉള്ളത്. 'ഇലാഹ്' എന്ന വാക്ക് പരിഷ്കരിക്കപ്പെട്ടതാണ് 'അല്ലാഹു' എന്ന് ആരും ധരിക്കരുത്. ഇവ രണ്ടും വെവ്വേറെ പദങ്ങളാണ്. എന്തെന്നാല്‍, അറബിയിലെ ഒരു വാചകത്തില്‍ത്തന്നെ ഈ പദങ്ങള്‍ രണ്ടും ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക വിശ്വാസികള്‍ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട വാചകത്തില്‍ ഈ രണ്ടു പദങ്ങള്‍ ഒരുമിച്ചു വരുന്നത് നോക്കുക: 'ലാ ഇലാഹ് ഇല്‍ അള്ളാ'.

അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ് ഈ അറബി വാചകത്തിന്റെ അര്‍ത്ഥം! ഈ ചെറിയ വാചകത്തില്‍ ഇലാഹ്, അല്ലാഹു എന്നീ രണ്ടു വാക്കുകള്‍ വരുന്നുണ്ട്. ഇവടെ ദൈവം എന്നു സൂചിപ്പിക്കാന്‍ 'ഇലാഹ്' എന്ന പദം ഉപയോഗിച്ചിരിക്കുന്നു. അതായത്, 'അല്ലാഹു' എന്ന വാക്ക് ഒരു പേരുമാത്രമാണ്! ഒന്നുകൂടി വ്യക്തമായി പറയാം: യേഹ്ശുവായല്ലാതെ മറ്റൊരു ദൈവമില്ല എന്ന് അറബിഭാഷയില്‍ പറഞ്ഞുനോക്കിയാല്‍, ഇവരുടെ വാദങ്ങള്‍ തകര്‍ന്നടിയും! 'ലാ ഇലാഹ് ഇല്‍ യേഹ്ശുവാ' എന്ന് പറയുമ്പോള്‍, ഇവിടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നത് 'യേഹ്ശുവാ' എന്ന പദവും, പുറന്തള്ളപ്പെടുന്നത് 'അല്ലാഹു' എന്ന പദവുമാണ്. 'യേഹ്ശുവാ' എന്ന പദം ഒരു പേരാണെന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍, അല്ലാഹുവന്നതും ഒരു പേരുതന്നെയാണ്! അതായത്, ദൈവം എന്ന അര്‍ത്ഥം വരുന്ന അറബി പദം 'ഇലാഹ്' ആണ്; അല്ലാഹുവല്ല!

യേല്‍, യേലീ, യെലോഹീം, ഇലാഹ്!

അരമായ, ഹീബ്രു, സുറിയാനി, അറബി തുടങ്ങിയ ഭാഷകള്‍ തമ്മില്‍ വളരെയേറെ അടുപ്പമുണ്ട്. ഈ ഭാഷകളിലുള്ള പല പദങ്ങളും തമ്മില്‍ ഉച്ചാരണത്തിലുള്ള ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളു. പേരുകളില്‍പ്പോലും ഈ ചെറിയ വ്യത്യാസം കാണാന്‍ കഴിയും. അബ്രാഹം എന്ന പേരിനെ ഇബ്രാഹീം എന്നും, ദാവീദിനെ ദാവൂദ് എന്നും അറബിയില്‍ പറയുന്നു. യേഹ്ശുവായെ ഈസായെന്നാണ് അറബികള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ പറയുന്ന ഈസയും നമ്മുടെ നാഥനായ യേഹ്ശുവായും ഒരു വ്യക്തിയല്ലെന്നു നമുക്കറിയാം. എങ്കിലും, ഇവര്‍ ഉദ്ദേശിക്കുന്നത് യേഹ്ശുവായെത്തന്നെയാണ്. അറബിഭാഷയില്‍ എത്തുമ്പോള്‍, ബൈബിളിലെ എല്ലാ വ്യക്തികളുടെയും പേരുകളുടെ ഉച്ചാരണത്തില്‍ അല്പം മാറ്റങ്ങളുണ്ട്. എന്നാല്‍, ബൈബിളിലുള്ള ഒരു പേരുമാത്രം ഖുറാനിലോ അറബിയിലോ ഇസ്ലാമിന്റെ അധരങ്ങളിലോ ഇല്ല. അത് യാഹ്‌വെ എന്ന പദമാണ്! എന്തുകൊണ്ട് ഇസ്ലാമിന് ഈ പദം അസ്വീകാര്യമായി? ഇതിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് മറ്റൊരു നിഗൂഢതയുടെ ചുരുളഴിക്കെണ്ടിയിരിക്കുന്നു.

ഭൂമിയിലുള്ള ഏതൊരു ഭാഷയിലെയും വാക്കുകള്‍ അറബിയില്‍ എത്തുമ്പോഴും, അറബിയില്‍നിന്നു മറ്റു ഭാഷകളിലേക്ക് ചെല്ലുമ്പോഴും അല്പസ്വല്പം വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹു എന്ന വാക്കിനെ സ്ഥിരതയോടെ നിര്‍ത്തുവാന്‍ നിഗൂഢമായ ഒരു ശ്രമം ഇസ്ലാം നടത്തുന്നു. അല്ലാഹുവിനെ ആഗോളവത്ക്കരിക്കണമെങ്കില്‍ യാഹ്‌വെയെ വിസ്മൃതിയിലാക്കേണ്ടത് അനിവാര്യമാണ്. അതിനുവേണ്ടിയാണ്, യാഹ്‌വെ എന്ന പദം അപ്പാടെ അവഗണിക്കുകയും അല്ലാഹുവിനെ തനതു രൂപത്തിലും ഭാവത്തിലും നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നത്!

യേല്‍, യേലി, യെലോഹീം എന്നിവ ദൈവത്തെ വിളിക്കാനായി ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളില്‍ ചിലതാണ്. ഇതിന്റെ അറബി രൂപമാണ് 'ഇലാഹ്'! അല്ലാഹുവെന്ന പദം അറബികളിലെ ഖുറൈഷി ഗോത്രക്കാര്‍ പരമ്പരാഗതമായി ആരാധിച്ചിരുന്ന മുന്നൂറ്റിയറുപത് ദേവന്മാരില്‍ ഒരുവന്‍ മാത്രമായിരുന്നു! ഇവരുടെ മറ്റുള്ള ഗോത്രദേവന്മാരില്‍ ആരെയും അല്ലാഹുവെന്നു സംബോധന ചെയ്തിരുന്നില്ല. ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന 'ഹുബാല്‍' എന്ന ദേവനെ മാത്രമാണ് അല്ലാഹുവെന്നു വിളിച്ചിരുന്നത്. 'അല്ലാഹു' എന്നത് ഹുബാലിന്റെ മറ്റൊരു പേരായതുകൊണ്ടാണ് 'അല്ലാഹു' മാത്രമാണ് 'ഇലാഹ്' എന്നു പ്രഖ്യാപിക്കാന്‍ മുഹമ്മദ്‌ തയ്യാറായത്! ഈ കൗശലം മറനീക്കി പുറത്തുവന്നത് മലേഷ്യയില്‍ ആയിരുന്നു. അവിടെയുള്ള മറ്റു മതക്കാര്‍ തങ്ങളുടെ ദൈവങ്ങളെ അല്ലാഹുവെന്നു സംബോധന ചെയ്യരുതെന്ന് നിയമം കൊണ്ടുവന്നു! ഈ നിയമത്തിലൂടെ, അല്ലാഹു എന്നത് ഇസ്ലാം ആരാധിക്കുന്ന ദൈവത്തിന്റെ പേരാണെന്ന് സമ്മതിക്കുകയാണ് ചെയ്തത്!

അല്ലാഹുവിനെ അല്ലഹുവായി നിലനിര്‍ത്താന്‍ ഇസ്ലാമികലോകം ശ്രമിക്കുന്നതിനെ മനോവ കുറ്റപ്പെടുത്തുകയില്ല; മറിച്ച്, ഈ ശ്രമത്തെ ശ്ലാഘിക്കുകയാണ് ചെയ്യുന്നത്. കാരണം, ഭാഷയുടെ അതിര്‍വരമ്പുകള്‍ പേരുകളില്‍ വ്യതിയാനം വരുത്തുന്ന രീതി ശരിയല്ല. പേരുകള്‍ക്ക് വ്യക്തമായ അര്‍ത്ഥമുണ്ടെന്നു നമുക്കറിയാം. ഒരു വ്യക്തിയുടെ ദൗത്യവുമായി ബന്ധപ്പെടുത്തി പേരുകളില്‍ മാറ്റംവരുത്താന്‍ ദൈവം ഇടപെട്ട സംഭവങ്ങള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. അബ്രാമിനെ അബ്രാഹമാക്കിയത് പിതാവായ ദൈവമാണ്. യാക്കോബിനെ യിസ്രായേല്‍ എന്ന് പുനര്‍നാമകരണം ചെയ്തതും ഇതേ ദൈവംതന്നെയായിരുന്നു. പിതാവായ ദൈവത്തിന്റെ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പുത്രനായ യേഹ്ശുവായും നിലകൊണ്ടു. യോനായുടെ പുത്രനായ ശിമയോനോട് യേഹ്ശുവാ പറഞ്ഞു: "ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ: 16; 18). 'ഞാങ്ങണ' എന്ന അര്‍ത്ഥമുള്ള 'യോനാ'യെ പാറയെന്ന അര്‍ത്ഥമുള്ള 'കേപ്പാ' ആക്കുകയാണ് യേഹ്ശുവാ ചെയ്തത്!

ഒരു വ്യക്തിയുടെ പേരും സ്വഭാവവും തമ്മില്‍ വലിയ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ, പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര ഗൗരവം ആവശ്യവുമാണ്. ബൈബിളിലെ ചില വ്യക്തികള്‍ക്ക്, അവര്‍ അമ്മയുടെ ഉദരങ്ങളിലായിരിക്കുമ്പോള്‍ത്തന്നെ നാമകരണം നടത്തുന്നതായി ബൈബിളില്‍ കാണാം. അവര്‍ ഏതു പേരുകളില്‍ അറിയപ്പെടണമെന്ന് ദൈവംതന്നെ മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കുന്നു. സ്നാപകയോഹന്നാന്റെ പേര് ഇപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടതായിരുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ദൂതന്‍ അവനോടു പറഞ്ഞു: ശെഖരിയാഹ് ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ യെലീഷെവായില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം"(ലൂക്കാ: 1; 13). യേഹ്ശുവായുടെ നാമകരണത്തെക്കുറിച്ചും സമാനമായ രീതി കാണാം. ഈ വചനം നോക്കുക: "ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം"(ലൂക്കാ:1;30,31).

പേരിനെ എത്ര ഗൗരവത്തോടെയാണ് ദൈവം പരിഗണിക്കുന്നത് എന്നതിന്റെ തെളിവാണ് നാമിവിടെ കണ്ടത്. ആയതിനാല്‍, സ്വര്‍ഗ്ഗത്തിലെ ദൈവം എപ്രകാരം പേരുകളെ പരിഗണിക്കുന്നുവോ, അപ്രകാരംതന്നെ ഗൗരവത്തോടെ നാമും അതിനെ പരിഗണിക്കണം. പേരുകള്‍ അതെപടിതന്നെ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം നാം തള്ളിക്കളയരുത്. അല്ലാഹുവെന്ന പേര് അതേപടി നിലനിര്‍ത്താനുള്ള ഇസ്ലാമിന്റെ ജാഗ്രതയെ ശ്ലാഘനീയമെന്നു മനോവ പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍, ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കൊടുത്തിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ബൈബിള്‍ പരിഭാഷകളില്‍പ്പോലും ഈ അപകടം വ്യക്തമായി കാണാന്‍ കഴിയും. ഭാഷാപരമായ വ്യതിയാനങ്ങള്‍ പേരുകളില്‍ വരുത്തിയിരിക്കുന്നതിനെ ന്യായീകരിക്കാന്‍ മനോവ ഒരുക്കമല്ല. കാരണം, ഭാഷാപരമായ വ്യതിയാനങ്ങള്‍ വരുത്തുമ്പോള്‍, പേരിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം നിലനിര്‍ത്താന്‍ കഴിയില്ല എന്നതുതന്നെ! യേശു, ഈശോ എന്നൊക്കെ വിളിക്കപ്പെടുന്ന നമ്മുടെ രക്ഷകന്റെ യഥാര്‍ത്ഥ പേര് 'യേഹ്ശുവാ' എന്നാണ്! ഈ പേരിന്റെ അര്‍ത്ഥം 'യാഹ്‌വെ രക്ഷിക്കുന്നു' എന്നാണ്! ഈശോ, യേശു, ജീസസ് തുടങ്ങിയ പേരുകളിലൊന്നും ഈ അര്‍ത്ഥം അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ, യാഹ്‌വെയെന്ന പേരിനോടു ചേര്‍ന്നുനില്‍ക്കാത്ത പേരുകളൊന്നുംതന്നെ യഥാര്‍ത്ഥമല്ല!

സമാനമായ അര്‍ത്ഥം വരുന്നുവെന്ന പ്രഖ്യാപനത്തോടെ നടത്തുന്ന ഭാഷാവത്ക്കരണം പേരിന്റെ ശക്തി ചോര്‍ത്തിക്കളയുന്നു എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു ഉദാഹരണം നോക്കുക: "എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും"(യോഹ: 14; 14). മറ്റൊരു വചനം ഇങ്ങനെ: "തന്‍മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും"(യോഹ: 15; 16). യേഹ്ശുവാ പറയുന്ന ഈ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവിടുത്തെ നാമത്തിലാണ് നാം അവിടത്തോട് ചോദിക്കേണ്ടത്. ഇപ്രകാരം ചോദിക്കണമെങ്കില്‍ പ്രാഥമീകമായി നാം അറിഞ്ഞിരിക്കേണ്ടത് അവിടുത്തെ നാമമാണ്. ഒരേ അര്‍ത്ഥംതന്നെ വരുന്ന മറ്റേതെങ്കിലും പേരുകള്‍ വിളിച്ചാല്‍ നമുക്ക് ഇഷ്ടപ്പെടാത്തതുപോലെ, ദൈവം പ്രഖ്യാപിച്ച അവിടുത്തെ നാമമാണ് അവിടുത്തേക്കു സ്വീകാര്യം! ഈ വചനം ശ്രദ്ധിക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ: 17; 11). പിതാവായ ദൈവത്തിന്റെ നാമംതന്നെയാണ് പുത്രനു നല്‍കപ്പെട്ടത്‌ എന്നതിന് ഇതില്പരമൊരു തെളിവിന്റെ ആവശ്യമില്ല! പിതാവായ ദൈവത്തിനു നാമകരണം നടത്താന്‍ ഓടിനടക്കുന്ന 'ന്യൂ ജനറേഷന്‍' പ്രസ്ഥാനങ്ങള്‍ ഈ വചനം കണ്‍‌തുറന്നു വായിക്കുന്നത് നല്ലതാണ്! ഈ വിഷയത്തെക്കുറിച്ച് ഏറെ പറയാനുണ്ടെങ്കിലും തത്ക്കാലം അതിലേക്കു കടക്കുന്നില്ല.

ഒരേ അര്‍ത്ഥം വരുന്ന മറ്റൊരു പേരുവിളിച്ചാല്‍ നമുക്ക് അതു സ്വീകാര്യമാകും? ഇല്ലെന്നു തെളിയിക്കാന്‍ ഒരു ഉദാഹരണം കുറിക്കാം. ഇന്ത്യയിലെ ഒരു ചെറുപ്പക്കാരന്റെ പേര് 'രാജ്' എന്നാണെന്നിരിക്കട്ടെ. അമേരിക്കയില്‍ എത്തുമ്പോള്‍ 'കിംഗ്‌' എന്ന് അവനെ വിളിച്ചാല്‍ അവനതു സ്വീകാര്യമാകുമോ? 'രാജ്' എന്ന വ്യക്തിയുടെ 'സര്‍ട്ടിഫിക്കറ്റ്' പരിഭാഷപ്പെടുത്തുമ്പോള്‍, പേരില്‍ 'കിംഗ്‌' എന്നു മാറ്റംവരുത്തുമോ? അഥവാ അങ്ങനെ മാറ്റംവരുത്തിയാല്‍, ആ 'സര്‍ട്ടിഫിക്കറ്റ്' അംഗീകരിക്കപ്പെടാത്തതായി മാറും! പേരില്‍ വരുന്ന അക്ഷരത്തെറ്റുകള്‍പ്പോലും ഗൗരവമുള്ളതാണെന്നു നമുക്കറിയാം. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, ക്രിസ്തുവിന്റെ പേരില്‍ വരുത്തുന്ന മാറ്റങ്ങളുടെ പിന്നില്‍ ചില കെണികള്‍ മറഞ്ഞിരിപ്പുണ്ട്!

യേശു, ജീസസ്, ഈശോ, ഈസാ എന്നിങ്ങനെ വിവിധ തരത്തില്‍ ഓരോ ഭാഷകളില്‍ വിളിക്കപ്പെടുമ്പോള്‍, എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നുതന്നെയാണോ എന്ന് ആരും അന്വേഷിക്കാറില്ല. മറ്റൊരു മതക്കാരും അവര്‍ ദൈവമായി കരുതിപ്പോരുന്ന ദേവന്മാരുടെ പേരുകളില്‍ ഭാഷയ്ക്ക് അനുസരണമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്! കൃഷ്ണന്‍ എല്ലാ ദേശത്തും എല്ലാ ഭാഷകളിലും കൃഷ്ണന്‍തന്നെ ആയിരിക്കുന്നതുപോലെ, രാമന്‍, ഗണപതി, ബുദ്ധന്‍, ഹനുമാന്‍, ലക്ഷ്മി, പാര്‍വ്വതി തുടങ്ങിയവരുടെയൊന്നും പേരുകള്‍ക്ക് ഭാഷാടിസ്ഥാനത്തില്‍ മാറ്റം വന്നിട്ടില്ല!

പേരുകള്‍ക്ക് അര്‍ത്ഥം ഉള്ളതുകൊണ്ടുതന്നെ, അവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. 'യേഹ്ശുവാ' എന്ന പേരിനു മഹത്തായ ഒരു അര്‍ത്ഥമുണ്ടെന്നു നാം കണ്ടു. 'യാഹ്‌വെ രക്ഷിക്കുന്നു' എന്നാണ് ഈ പേരില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥം! എന്നാല്‍, ജീസസ് എന്ന വാക്കിന് യാതൊരു അര്‍ത്ഥവുമില്ലാത്ത വെറും അക്ഷരങ്ങള്‍ മാത്രമാണ്. ഇംഗ്ലീഷില്‍ ഈ വാക്ക് ഉണ്ടായത് എങ്ങനെയാണെന്നു മനസ്സിലാക്കുമ്പോള്‍ ഈ പേരിന്റെ പൊള്ളത്തരവും വെളിപ്പെടും. അതിനാല്‍, 'ജീസസ്' എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷം, ദൈവത്തെ സൂചിപ്പിക്കാനുള്ള 'എലോഹീം' എന്ന വാക്കിലേക്ക് മടങ്ങിവരാം.

'യേഹ്ശുവാ' എങ്ങനെ 'ജീസസ്' ആയി?

മനുഷ്യരുടെയും അന്യദൈവങ്ങളുടെയും മാത്രമല്ല, പിശാചുക്കളുടെപോലും  പേരുകളില്‍ യാതൊരു വ്യത്യാസവും വരുത്താന്‍ തയ്യാറാകാതിരിക്കുമ്പോള്‍, സത്യദൈവത്തിന്റെ പേരില്‍മാത്രം തോന്നിയതുപോലെ മാറ്റങ്ങള്‍ വരുത്തുന്നത് ദുരൂഹമാണ്. ബൈബിളില്‍ സൂചനകള്‍ ഒന്നും ഇല്ലെങ്കില്‍പ്പോലും, പിശാചുക്കളുടെ തലവനെ 'ലൂസിഫര്‍' എന്നു വിളിക്കാറുണ്ട്. എല്ലാ ദേശത്തും എല്ലാ ഭാഷകളിലും ഇവന്‍ 'ലൂസിഫര്‍' തന്നെയായി തുടരുന്നു! എന്നാല്‍, ഒരിക്കലും മാറ്റംവരുത്താന്‍ പാടില്ലെന്ന കല്പനയോടെ യാഹ്‌വെ വെളിപ്പെടുത്തിയ അവിടുത്തെ സുസ്ഥിര പേരിനെ മാറ്റിമറിക്കുന്നതിനു പിന്നില്‍ ഒരു പൈശാചിക അജണ്ടയുണ്ട്! അവിടുന്ന് തന്റെ പേര് വെളിപ്പെടുത്തിയതിനുശേഷം ഇപ്രകാരം പ്രഖ്യാപിച്ചു: "ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറപ്പാട്: 3; 15). ഈ കാരണംകൊണ്ടുതന്നെയാണ്, അവിടുത്തെ പേരിനെ മാത്രം വികലമാക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നത്. ദൈവം പറയുന്നതിന്റെ വിപരീതമായതു ചെയ്യുകയെന്നത് മനുഷ്യന്റെ ആദിമുതല്‍ക്കേയുള്ള ശൈലിയായിരുന്നു!

തന്റെ പേരില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് ഇപ്രകാരം കാര്‍ക്കശ്യത്തോടെ കല്പിച്ചിട്ടുള്ളത്‌ ദൈവം മാത്രമാണ്. എന്നിട്ടും അവിടുത്തെ പേര് മാത്രം തന്നിഷ്ടപ്രകാരം മനുഷ്യര്‍ തിരുത്തുന്നു! ദൈവം അവിടുത്തെ പേരുമാത്രമല്ല, അവിടുത്തെ തിരിച്ചറിയാനുള്ള അടയാളവും മോശയോടു വെളിപ്പെടുത്തുകയുണ്ടായി. ആരും വഞ്ചിക്കപ്പെടരുതെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു ഈ വെളിപ്പെടുത്തല്‍! ആ പേരെന്താണെന്നും തിരിച്ചറിയലിനായി നല്‍കിയ അടയാളം എന്തായിരുന്നുവെന്നും നമുക്കിവിടെ പരിശോധിക്കാം!

ബൈബിളിന്റെ മൂലഗ്രന്ഥത്തില്‍ ദൈവത്തിന്റെ പേര് യാഹ്‌വെ എന്നാണ് എഴുതിയിരിക്കുന്നത്. പുറപ്പാട് പുസ്തകത്തില്‍നിന്ന് ഒരു തെളിവ് ഇവിടെ കുറിക്കാം. ദൈവമായ യാഹ്‌വെയോട് മോശ ചോദിച്ച ചോദ്യവും അതിന് അവിടുന്നു നല്‍കിയ ഉത്തരവും നോക്കുക: "മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?"(പുറപ്പാട്: 3; 13). "ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. യിസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു"(പുറപ്പാട്: 3; 14). ഞാന്‍ ഞാന്‍തന്നെ, ഞാനാകുന്നവന്‍ എന്നീ വാക്കുകളെ പ്രതിനിധീകരിക്കുന്ന ഹീബ്രു പദം 'യാഹ്‌വെ' എന്നാണ്! ഇത് മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍, ചില കുബുദ്ധികള്‍ തന്നിഷ്ടപ്രകാരം അര്‍ത്ഥശൂന്യമായ ചില വാക്കുകള്‍ സ്വീകരിച്ചു. മലയാളികള്‍ക്ക് കര്‍ത്താവിനെ ലഭിച്ചത് അങ്ങനെയാണ്. ഇംഗ്ലീഷുകാര്‍ക്ക് ലോര്‍ഡും (Lord) കിട്ടി. ഈ പദത്തിന്റെ അര്‍ത്ഥമാണ് സ്വീകരിച്ചത്.

ഇംഗ്ലീഷില്‍ ഈ വചനം ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: "God replied, I am who am. Then he added, This is what you shall tell the Israelites: I AM sent me to you"(Exodus:3;14). മൂലഭാഷയായ ഹീബ്രുവില്‍നിന്ന് പേരിനെ പരിഭാഷപ്പെടുത്തിയതിലൂടെ വന്ന വലിയ പിഴവാണിത്! പരിഭാഷയില്‍ കടന്നുകൂടിയ അബദ്ധം മനസ്സിലാക്കാനായി ഈ വചനംകൂടി ശ്രദ്ധിക്കുക: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്"(പുറപ്പാട്:20;2). ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെ: "I, the LORD, am your God, who brought you out of the land of Egypt, that place of slavery."(Exodus:20;2). ദൈവം എന്ന ഭാഗത്ത് 'God' എന്നും, കര്‍ത്താവ് എന്നതിന് (Lord) എന്നുമാണ് വായിക്കുന്നത്. എന്നാല്‍, ഹീബ്രുമൂലത്തില്‍ ദൈവം എന്ന ഭാഗത്ത് എലോഹിം എന്നും കര്‍ത്താവ് എന്ന പദത്തിന്റെ ഭാഗത്ത് 'യാഹ്‌വെ' എന്നുമാണ് എഴുതിയിരിക്കുന്നത്. പേരിനെ അതേപടി നിലനിര്‍ത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരുന്നുവെങ്കില്‍ ഈ വചനം ഇപ്രകാരമായിക്കും ഉണ്ടാകുക: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ എലോഹിം ആയ  യഹോവ"(പുറപ്പാട്:20;2). ഇവിടെ ദൈവം എന്ന അര്‍ത്ഥം വരുന്ന 'എലോഹിം' എന്ന പദത്തെ പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റില്ലെങ്കിലും, ദൈവത്തിന്റെ പേരായിരിക്കുന്ന യാഹ്‌വെ അഥവാ 'യഹോവ' എന്ന പദത്തെ പരിഭാഷപ്പെടുത്താന്‍ പാടില്ല. അതായത്, 'നിന്റെ ദൈവമായ യഹോവ' എന്നുതന്നെ പറയണം!

സത്യദൈവമായ യാഹ്‌വെയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി അവിടുന്നുതന്നെ നല്‍കിയിരിക്കുന്ന അടയാളം എന്താണെന്നു നോക്കാം. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെ എന്നാണ് അവിടുന്ന് സ്വയം വെളിപ്പെടുത്തിയത്. അബ്രാഹവും ഇസഹാക്കും യാക്കോബും ആരെയാണോ ദൈവമെന്നു വിളിച്ചത്, അവിടുന്നു മാത്രമാണ് സത്യദൈവം! ഇതാണ് സത്യദൈവത്തെ തിരിച്ചറിയുന്നതിനുള്ള അടയാളം! മൂന്നാളുടെ സാക്ഷ്യം ഇവിടെയും അനിവാര്യമായിരുന്നു. തന്നെത്തന്നെ ദൈവം വെളിപ്പെടുത്തിയപ്പോള്‍, ഇപ്രകാരം മൂന്നു വ്യക്തികളെ എടുത്തുപറഞ്ഞതില്‍ വലിയ കാര്യമുണ്ട്. അബ്രാഹത്തിന്റെ മറ്റു പുത്രന്മാര്‍ വിളിച്ച ദൈവവും യിസഹാക്ക് വിളിച്ചപേക്ഷിച്ച ദൈവവും ഒരാള്‍തന്നെ ആകണമെന്നില്ല. അതുപോലെതന്നെ യിസഹാക്കിന്റെ പുത്രനായ യാക്കോബിന്റെ സഹോദരങ്ങളും വ്യതിചലിച്ചിട്ടുണ്ടാകാം. അതായത്, യാക്കോബിനും അവന്റെ സന്തതികള്‍ക്കും പൈതൃകമായി ലഭിച്ച ദൈവമാണ് സത്യദൈവം! അതുതന്നെയാണ് യിസ്രായേലിന്റെ ദൈവവും! ഈ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ മഹത്തായ പേര് 'യാഹ്‌വെ' എന്നാണ്. 'ഞാന്‍ ആകുന്നവന്‍ അഥവാ ഞാന്‍ ഞാന്‍തന്നെ' എന്നാണ് യാഹ്‌വെ എന്ന വാക്കിന്റെ അര്‍ത്ഥം! (ആയിരിക്കുക എന്നര്‍ത്ഥമുള്ള 'ഹയാ' എന്ന ധാതുവില്‍നിന്നാണ് 'യാഹ്‌വെ' എന്ന ഹീബ്രു പദം വരുന്നത്.)

സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ അറിയപ്പെടണം എന്ന കല്പന തള്ളിക്കളഞ്ഞുകൊണ്ട്, അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്കൊണ്ട് ദൈവത്തിനു മനുഷ്യന്‍ നാമകരണം നടത്തുന്നു! 'യാഹ്‌വെ' എന്ന നാമത്തിനു പകരമായി ഉണ്ടാക്കിയെടുത്ത പദമാണ് 'ലോര്‍ഡ്‌'(Lord) എന്നത്. മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോള്‍ ഇത് കര്‍ത്താവായി. 'യാഹ് വെ' എന്ന പേര് കൂടുതലായി ഉപയോഗിക്കുന്നതിലൂടെ അവിടുത്തെ പേര് വൃഥാ ഉപയോഗിക്കരുതെന്ന കല്പന ലംഘിക്കപ്പെടുമെന്ന വാദത്തോടെ യഹൂദരാണ് ഈ ബുദ്ധി ഉപദേശിച്ചതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു! ഈ പ്രമാണത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കാത്തവരുടെ ബുദ്ധിരഹിതമായ തീരുമാനമായിരുന്നു അത്. എന്നാല്‍, ഈ ചെയ്തിയിലൂടെ രണ്ടാംപ്രമാണം ലംഘിക്കപ്പെടുകയായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം! യാഹ്‌വെ എന്ന നാമവുമായി ബന്ധപ്പെട്ട കുറച്ചു വിവരണങ്ങള്‍ക്കൂടി നല്‍കിയതിനുശേഷം ഈ വിഷയം ചര്‍ച്ചചെയ്യാം.

യാഹ്‌വെ എന്ന നാമത്തോടുചേര്‍ത്ത് മറ്റുചില പദങ്ങള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. അവയിലൊന്നായ 'യാഹ്‌വെയിരെ'(Yah·weh-yir·’eh;) എന്ന പദത്തിന് യാഹ്‌വെ പ്രദാനം ചെയ്യുന്നു എന്നാണ് അര്‍ത്ഥം! യാഹ്‌വെയോടു ചേര്‍ത്തുവച്ചിരിക്കുന്ന മറ്റൊരു പദമായ 'യാഹ്‌വെനിസ്‌സി'(Yah·weh-nis·sî) എന്നതിന്റെ അര്‍ത്ഥം 'യാഹ്‌വെ എന്റെ പതാക' എന്നാകുന്നു. 'യാഹ്‌വെ-ഷാലോം'(Yah·weh-šā·lō·wm) എന്നതുകൊണ്ട് യാഹ്‌വെ-സമാധാനം എന്നാണ് അര്‍ത്ഥമാക്കുന്നത്! യാഹ്‌വെയോടു ചേര്‍ത്തുവച്ച മറ്റൊരു വാക്കാണ്‌ 'യാഹ്‌വെഷമാഹ്'(Yah·weh-šām·māh). ഈ വാക്കിന്, യാഹ്‌വെ ഇവിടെയുണ്ട് എന്ന അര്‍ത്ഥമാണുള്ളത്.

ദൈവത്തെ പേരുചൊല്ലി സ്തുതിക്കുന്നതിനായി 'ഹല്ലേലൂയാ' എന്ന് പറയാറുണ്ട്. ദൈവത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഈ വാക്കിന്റെ ഉത്പത്തി. 'ഹല്ലേലൂ' എന്ന വാക്കും 'യാഹ്' എന്ന വാക്കും ചേര്‍ന്നുണ്ടായ പദമാണ് 'ഹല്ലേലൂയാഹ്'(Hallelujah)! ഇതുതന്നെയാണ് 'ഹല്ലേലൂയാ'(Hallēlouia) എന്ന സ്തുതിപദം! ഹല്ലേലൂ എന്ന വാക്കിന്റെ അര്‍ത്ഥം സ്തുതി എന്നാണ്. 'യാഹ്' എന്നാല്‍ ദൈവത്തിന്റെ പേരായ യാഹ്‌വെയെ കുറിക്കുന്നു. ഈ രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ 'ഹല്ലേലൂയാഹ്' എന്ന പദത്തിന് ദൈവത്തിനു സ്തുതി എന്നാണ് അര്‍ത്ഥം!

യാഹ്‌വെ എന്നത് ഭാഷകള്‍ക്കും അപ്പുറമായി ദൈവത്തിന്റെ നാമമാണെങ്കില്‍, 'ഏല്‍' അഥവാ എലോഹിം ദൈവം എന്നതിന്റെ ഹീബ്രു പദമാണ്. ഏതെങ്കിലും പദത്തോടൊപ്പം 'ഏല്‍' എന്ന് ചേര്‍ക്കുമ്പോള്‍ വരുന്ന അര്‍ത്ഥം പരിശോധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും. അത്തരത്തിലുള്ള ചില പദങ്ങളും അവയുടെ അര്‍ത്ഥവും നോക്കുക: 'ബഥേല്‍'- ദൈവത്തിന്റെ ഭവനം, 'പെനുവേല്‍'(pə·nū·’êl;)- ദൈവത്തിന്റെ മുഖം, 'ഇസ്രായേല്‍'(yiś·rā·’êl,)- ദൈവവുമായി മല്പിടുത്തം നടത്തുന്നവന്‍, 'ഏല്‍ഏലോഹെയ് ഇസ്രായേല്‍'- ഇസ്രായേലിന്റെ ദൈവമായ ദൈവം, 'ഏല്‍ബേഥേല്‍'(’êl-bêṯ-’êl)- ബേഥേലിലെ ദൈവം അഥവാ ദൈവഭവനത്തിലെ ദൈവം, 'എലിയേസര്‍'(’ĕ·lî·‘e·zer)-ദൈവം സഹായിക്കുന്നു. ഇവയെല്ലാം സ്ഥലങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ ആണെങ്കില്‍, പേരിനോടൊപ്പം 'ദൈവം' എന്നു ചേര്‍ത്തുവച്ച വ്യക്തികളെയും ബൈബിളില്‍ കാണുന്നുണ്ട്. ദൈവദൂതന്മാരുടെ പേരുകളെല്ലാം ഇത്തരത്തിലുള്ളതാണ്. സ്വര്‍ഗ്ഗത്തിലെ പ്രധാനദൂതനായ മിഖായേലിന്റെ പേരിന്റെ അര്‍ത്ഥം  'ദൈവത്തെപ്പോലെ ആരുണ്ട്' എന്നാകുന്നു. ഗബ്രിയേല്‍, റഫായേല്‍ തുടങ്ങിയ ദൂതന്മാരെക്കുറിച്ചും ബൈബിളില്‍ പരാമര്‍ശമുണ്ട്. റാഫായും യേലും ചേര്‍ന്നുണ്ടായ 'റഫായേല്‍' എന്ന പദത്തിന്റെ അര്‍ത്ഥം ദൈവം സൗഖ്യപ്പെടുത്തുന്നു എന്നാണ്!

പ്രവാചകന്മാര്‍ യാഹ്‌വെയെ അണിഞ്ഞവര്‍!

'യെലോഹിം'(’ĕ·lō·hîm) എന്ന പദവും ഈ പദത്തില്‍നിന്നുള്ള 'യേല്‍' എന്ന പദവുമാണ് ദൈവത്തെ സൂചിപ്പിക്കാന്‍ ഹീബ്രുവില്‍ ഉപയോഗിക്കുന്നതെന്നു നാം മനസ്സിലാക്കി. അവിടുത്തെ നാമം 'യാഹ്‌വെ' എന്നാണെന്നും നാം കണ്ടു. യാഹ്‌വെ അയച്ച പ്രവാചകന്മാരില്‍ മിക്കവരുടെയും പേരിനോടൊപ്പം 'യാഹ്‌വെ' എന്നോ 'യേല്‍' എന്നോ ചേര്‍ത്തിട്ടുണ്ട്. പ്രവാചകരില്‍ ഉന്നതരായിരുന്ന ഏലിയാ, എലീഷാ തുടങ്ങിയവരുടെ പേരുകളില്‍ ഈ രണ്ടു പദങ്ങളും ഉണ്ട്. യേല്‍+യാഹ്‌വെ= യേലിയാഹ് ആണ് ഏലിയായുടെ യഥാര്‍ത്ഥ പേര്! ഹീബ്രുവില്‍ ഈ പേരിന്റെ ഉച്ചാരണം '’ê·lî·yā·hū' എന്നാണ്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോള്‍ 'Elijah' എന്നായി! പതിനഞ്ചാം നൂറ്റാണ്ടിനുശേഷം ഇംഗ്ലീഷ് അക്ഷരമാലയില്‍ വന്ന പരിഷ്കാരമാണ് ഇതിനു കാരണം!

എലിഷാപ്രവാചകന്‍ വഹിക്കുന്നത് 'യേല്‍' എന്ന പദത്തോടൊപ്പം പുത്രനായ ദൈവത്തിന്റെ പേരുകൂടിയാണ്! അതായത്, യേല്‍+യേഹ്ഷ്വാ= യെലീഹ്ഷാ (Elisha). പേരിനോടൊപ്പം ദൈവത്തെ സൂചിപ്പിക്കുന്ന ഹീബ്രു പദവുംകൂടി വഹിക്കുന്ന പ്രവാചകന്മാര്‍ ഇവരാണ്: സാമുവേല്‍(šə·mū·’êl), എസക്കിയേല്‍(yə·ḥez·qêl), ദാനിയേല്‍(dā·nî·yêl), ജോയേല്‍(yō·w·’êl).

ദൈവത്തിന്റെ നാമം വഹിക്കുന്ന പ്രവാചകന്മാരെ നോക്കുക: നെഹെമിയാ(nə·ḥem·yāh), ഏശയ്യാ(yə·ša‘·yā·hū), ജറെമിയാ(yir·mə·yā·hū), ഹോസിയാ(hō·wō·šê·a‘), ഒബാദിയ(‘ō·ḇaḏ·yāh;), യോനാ(yō·w·nāh), സെഫാനിയാ(ṣə·p̄an·yāh), സഖറിയാ(zə·ḵar·yāh) എന്നിവരുടെ പേരുകളില്‍ യാഹ്‌വെ എന്ന നാമവും ചേര്‍ന്നിരിക്കുന്നു. വായനക്കാര്‍ക്ക് ഇതു വ്യക്തമാകുന്നതിനുവേണ്ടിയാണ് ഹീബ്രു ഉച്ചാരണവും കുറിച്ചിരിക്കുന്നത്.

യാഹ്‌വെ(Yah·weh) എന്ന നാമത്തിന് ഇത്രമാത്രം ശക്തിയും പ്രാധാന്യവും ഉള്ളതുകൊണ്ടുതന്നെയാണ് ഈ നാമത്തില്‍ മിനുക്കുപണികള്‍ നടത്താന്‍ സാത്താനും അവന്റെ പിണയാളുകളും തയ്യാറായത്. രോഗങ്ങള്‍ സൗഖ്യപ്പെടുത്തുവാനും പിശാചുക്കളെ ബഹിഷ്ക്കരിക്കുവാനും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും ഈ നാമത്തിനു വലിയ ശക്തിയുണ്ട്. ഈ നാമം വികലമാക്കുന്നതിലൂടെ ഇതില്‍ അടങ്ങിയിരിക്കുന്ന ശക്തി ഇല്ലാതാക്കുകയെന്ന കുതന്ത്രമാണ് ദുഷ്ടാരൂപി ലക്‌ഷ്യംവച്ചത്! തമ്പുരാന്‍, ഭഗവാന്‍, ഈശ്വരന്‍, ദേവന്‍, ഗുരു..ഇങ്ങനെ പല വിശേഷണങ്ങളിലൂടെ സാത്താന്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. കാരണം, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "എന്തെന്നാല്‍, യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ:10;13). അവിടുത്തെ നാമം എന്താണെന്നറിയാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? നമുക്ക് സൗകര്യമുള്ള പേരു വിളിച്ചാല്‍ അവിടുന്നു കേള്‍ക്കുമോ? നിങ്ങളില്‍ ആരെങ്കിലും നിങ്ങളുടെ പേരിന്റെ അര്‍ത്ഥമുള്ള മറ്റൊരു പേരു വിളിച്ചാല്‍ വിളികേള്‍ക്കുമോ?

രാജന്‍ എന്ന് പേരുള്ള നിങ്ങളെ 'കിംഗ്‌' എന്നു വിളിച്ചാല്‍ അതു പരിഹാസമായിട്ടെ കണക്കാക്കൂ! മറ്റു പേരുകളില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാത്തതുകൊണ്ടുതന്നെയാണ്, അവിടുത്തെ നാമം വെളിപ്പെടുത്തിയപ്പോള്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചത്: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറപ്പാട്:3;15). പിതാവായ ദൈവത്തോട് നാം പ്രാര്‍ത്ഥിക്കുമ്പോള്‍, തന്റെ നാമത്തില്‍ വേണമെന്ന് യേഹ്ശുവാ പറഞ്ഞത് ഈ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. യേഹ്ശുവായുടെ ഈ വാക്കുകള്‍ അനുസ്മരിക്കുക: "നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും"(യോഹ:16;23,24). നമ്മില്‍ പലരുടെയും പാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണങ്ങളില്‍ ഒന്ന്‍ ഇതായിരിക്കാം. ഏതൊക്കെയോ നാമങ്ങള്‍ വിളിച്ചപേക്ഷിച്ചു സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തി!

ഇനി നമുക്ക് 'യേഹ്ശുവാ' എങ്ങനെയാണ് യേശുവും ഈശോയും ജീസസും ഒക്കെയായി പരിണമിച്ചതെന്നു നോക്കാം.

'യേഹ്ശുവാ'യുടെ ജീസസിലേക്കുള്ള പരിണാമം!

'യേഹ്ശുവാ' എന്ന നാമം സുറിയാനിയില്‍ വന്നപ്പോള്‍ 'ഈശോ' ആയതിലും ഇംഗ്ലീഷില്‍ 'ജീസസ്' ആയതിലുമൊക്കെ ചില ദുരൂഹതകളുണ്ട്. 'യേഹ്ശുവാ' എന്ന പേരിന്റെ അര്‍ത്ഥം എന്താണെന്ന് ആദ്യമേ നാം കണ്ടു. യാഹ്‌വെ, രക്ഷകന്‍ എന്നീ വാക്കുകള്‍ ചേര്‍ന്നതാണ് 'യേഹ്ശുവാ' എന്ന നാമം. രക്ഷകന്‍ എന്നതിന് 'ശുവാ' എന്ന വാക്കാണ്‌ ഹീബ്രുവില്‍ ഉള്ളത്. അതായത്, യാഹ്‌വെ(പിതാവായ ദൈവത്തിന്റെ പേര്) + ശുവാ(രക്ഷകന്‍) = 'യാഹ്‌വെശുവാ' അഥവാ 'യേഹ്ശുവാ' (യാഹ്‌വെ രക്ഷിക്കുന്നു അഥവാ രക്ഷകനായ യാഹ്‌വെ)! ഇതുതന്നെയാണ് യേഹ്ശുവാ! എന്നാല്‍, ഇതിനു പകരമായി വിളിക്കുന്ന മറ്റൊരു പേരുകളിലും ഈ അര്‍ത്ഥം ഇല്ല! വെറും അക്ഷരങ്ങള്‍ എന്നതിലുപരി ആ വാക്കുകളില്‍ രക്ഷിക്കുന്ന ശക്തിയുമില്ല!

യാതൊരു അര്‍ത്ഥവുമില്ലാത്ത 'JESUS' എന്ന പേരിലേക്ക് രക്ഷകനായ ദൈവത്തെ പരിവര്‍ത്തനം ചെയ്തതിന്റെ മുഖ്യ സൂത്രധാരന്‍ 'കോണ്‍സ്റ്റന്റയിന്‍' ചക്രവര്‍ത്തിയാണ്. A.D. 312-ല്‍ ഭാഗീകമായി ക്രിസ്തുമതം സ്വീകരിച്ച സൂത്രപ്പണിയാണ് ജീസസിന്റെ ഉത്പത്തിക്കു നിദാനം! യഥാര്‍ത്ഥ പേരുമായി ഒരു ബന്ധവുമില്ലാത്ത ഈ പേരിടാന്‍ ഇയാളെ പ്രേരിപ്പിച്ച ഘടകങ്ങള്‍, ഇയാളുടെ കടുത്ത യഹൂദവിരോധവും കുലദൈവമായിരുന്ന സൂര്യദേവനോടുണ്ടായിരുന്ന അന്ധമായ ആരാധനയുമായിരുന്നു! യഹൂദരോടുള്ള വെറുപ്പുമൂലം 'ഹീബ്രുഭാഷയില്‍നിന്ന്‍ യേഹ്ശുവായെ അടര്‍ത്തിമാറ്റാന്‍ ഇയാള്‍ തീരുമാനിച്ചു. പകരം നല്‍കാനുള്ള പേര് തന്റെ കുലദൈവമായിരുന്ന സൂര്യദേവനില്‍നിന്നു സ്വീകരിക്കുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചുവെങ്കിലും, ക്രിസ്ത്യാനിയായിരിക്കെ സൂര്യദേവനായ 'സിയുസി'നെ  ആരാധിച്ചിരുന്ന വ്യക്തിയാണ് 'കോണ്‍സ്റ്റന്റൈന്‍'! സിയൂസിന്റെ പുത്രനായ 'അപ്പോളോ' ഭൂമിയില്‍ അവതരിച്ചതാണ് 'യേഹ്ഷ്വാ' എന്നായിരുന്നു ഇയാളുടെ വിശ്വാസം!

യഹൂദന്മാരെ വെറുത്തിരുന്ന  കോണ്‍സ്റ്റന്റൈന്‍, യഹൂദ  ബന്ധമില്ലത്ത  ഒരു പുതിയ  മതം ഉണ്ടാക്കാനാണ്  ശ്രമിച്ചത്‌. അതിന്റെ ഭാഗമായി 'യേഹ്ശുവാ'യുടെ പേര്  'ഇ- സിയുസ്'  (IE-ZIUS) എന്നാക്കി   മാറ്റി. ഇതിനു വാഴ്ത്തപ്പെട്ട  സിയുസ്(Hail Zius) എന്നാണ് അര്‍ത്ഥം! ഇവിടെനിന്നാണ് ഈശോയുടെയും ഈസായുടെയും ജീസസിന്റെയും പരിണാമം ആരംഭിക്കുന്നത്. ജീസസ് എന്ന  പേര് ഹിബ്രുവോ ഇംഗ്ലീഷോ അല്ല, ഇത് ഗ്രീക്കില്‍നിന്നും English- ലേക്കു വന്ന തെറ്റായ പുനഃപരിഭാഷയാണ്. ഹിബ്രുവില്‍നിന്നും യേഹ്ശുവാ  ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഗ്രീക്കില്‍ 'ശ്' എന്ന അക്ഷരം ഇല്ലായിരുന്നു. അതിനാല്‍, 'ഇ- സിയുസ്'(IE-ZIUS) എന്നായി മാറി. അങ്ങനെ 'യേഹ്ശുവാ' വാഴ്ത്തപ്പെട്ട സിയുസായി!

ഏകദേശം A.D. 400 ആയപ്പോള്‍ ലാറ്റിന്‍ഭാഷ ക്രിസ്ത്യാനികളുടെ പ്രധാന ഭാഷയായി മാറുകയും, അപ്പോള്‍ ഗ്രീക്കില്‍നിന്നും 'ലാറ്റിന്‍'ഭാഷയിലേക്ക് 'ഇ- സിയൂസ്' എന്ന പദം  പരിഭാഷപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇ-സീയൂസിന്റെ പരിണാമം 'ഇസൂസ്' എന്ന രൂപത്തിലെത്തി! ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അബദ്ധം അതിന്റെ പൂര്‍ണ്ണതയിലെത്തി. പതിനഞ്ചാം നൂറ്റാണ്ടുവരെ ഇംഗ്ലീഷ് ഭാഷയില്‍ ഇരുപത്തിനാല് അക്ഷരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് 'J' എന്ന അക്ഷരത്തിന് i,y തുടങ്ങിയ അക്ഷരങ്ങളുടെ ശബ്ദമായിരുന്നു നല്‍കിയിരുന്നത്. അതിനാല്‍, ഐ, വൈ തുടങ്ങിയ അക്ഷരങ്ങളുടെ ശബ്ദം ആവശ്യമുള്ളിടത്തെല്ലാം 'J' എഴുതുകയും, ഉച്ചാരണത്തില്‍ i,y തുടങ്ങിയ അക്ഷരങ്ങളുടെ ശബ്ദം സ്വീകരിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്: 'Hallelujah' എന്നെഴുതുകയും 'Halleluyah'  എന്ന് വായിക്കുകയും ചെയ്യുന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ 'യ' (Y/i)  എന്ന ശബ്ദം വേണ്ടിടത്തെല്ലാം അവര്‍ 'J' എന്ന അക്ഷരം ഉപയോഗിച്ചു. Jacob  എന്ന് എഴുതുകയും  yacob (യാക്കോബ്)  എന്ന് വായിക്കുകയും ചെയ്തിരുന്നു. അതുപോലെ Jesus എന്ന് എഴുതുകയും IESUS(ഈസൂസ്) എന്നു വായിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം  വര്‍ഷങ്ങള്‍ക്കൊണ്ടാണ് 'ജെ' എന്ന അക്ഷരത്തിന് ഇന്നത്തേതുപോലെ യഥാര്‍ത്ഥ ഉച്ചാരണം ലഭിക്കുന്നത്. ഈ മാറ്റം വന്നപ്പോള്‍ പുതിയ ഉച്ചാരണ വ്യത്യാസമനുസരിച്ച് അക്ഷരം  മാറ്റി എഴുതിയില്ല എന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. പല ഭാഷകളിലും 'J' എന്ന അക്ഷരം ഇപ്പോഴും 'യ' എന്ന ശബ്ദത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്! ജര്‍മ്മന്‍ ഭാഷയില്‍ 'Jesus' എന്ന് എഴുതിയാലും 'യേസുസ്' എന്നാണ് വായിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിയുസ് എന്ന സൂര്യദൈവമാണ് ജീസസ്! യേഹ്ശുവായുമായി സിയുസിനോ ജീസസിനോ ഒരു ബന്ധവുമില്ല.

കോണ്‍സ്റ്റന്റൈന്‍ തുടക്കമിട്ട തിന്മ ഇംഗ്ലീഷിലൂടെ ലോകം മുഴുവനിലും വ്യാപിച്ചുവന്നതാണ് യാഥാര്‍ത്ഥ്യം! ഈ ഭാഷയെ ലോകഭാഷയാക്കാന്‍ സാത്താന്‍ ഒരു സാമ്രാജ്യംതന്നെ സ്ഥാപിച്ചു. അതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം! ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും അടക്കിവാണതോടൊപ്പം ഈ ഭാഷയും പ്രചരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലൂടെ സാത്താന്‍ ഒരുക്കിയ അനേകം കെണികളുണ്ട്. അവയെല്ലാം ഈ ലേഖനത്തില്‍ കുറിച്ചാല്‍, നാം വിഷയത്തില്‍നിന്നു വ്യതിചലിക്കും എന്നതിനാല്‍, അതിനു മുതിരുന്നില്ല! 'യേഹ്ഷുവ' എന്ന പേര് ജീസസ് ആക്കിയതുകൂടാതെ, ബൈബിളിലെ പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും പേരുകള്‍ വികലമാക്കാന്‍ ഈ ഭാഷയ്ക്കായി! അത്തരത്തില്‍ വികലമാക്കപ്പെട്ട ചില പേരുകളും അവയുടെ മൂലശബ്ദവും നമുക്ക് പരിശോധിക്കാം.

യാക്കോബ് = ജേക്കബ്‌ (Jacob), യോസെഫ് = ജോസെഫ് (Joseph), യോഹ്ശ്വ = ജോഷുവ (Joshua), യിരമിയാഹ് = ജെറെമിയ(Jeremiah), യോവേല്‍= ജോയേല്‍(Joel), ബെന്‍യാമിന്‍= ബെഞ്ചമിന്‍(Benjamin), യിയൗബ്= ജോബ്‌(Job), യോനാഹ്= ജോനാ(Jonah) തുടങ്ങിയ പേരുകളെല്ലാം ഇംഗ്ലീഷിന്റെ കുതന്ത്രത്തില്‍ അകപ്പെട്ടു വിരൂപമായവയാണ്!

'യേഹ്ശുവാ' എന്ന യഥാര്‍ത്ഥ ഉച്ചാരണത്തോടു അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് യേശുവെന്ന പേരുമാത്രമാണ്. കോണ്‍സ്റ്റന്റൈന്‍ ഉണ്ടാക്കിയ ഇ-സിയുസിനോടു സാമ്യമുള്ള 'ഈസുസ്' എന്ന പദമാണ് ലാറ്റിനില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, പാശ്ചാത്യസഭ എന്നറിയപ്പെടുന്ന യൂറോപ്പിലെ മറ്റൊരു ഭാഷകളിലും ഇതിന്റെ സ്വാധീനം കടന്നുകൂടിയില്ല. ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ട്ടുഗീസ്‌, ഇറ്റാലിയന്‍, ഡാനിഷ്, പോളിഷ് തുടങ്ങിയ ഭാഷകളിലെല്ലാം 'യേശു' എന്ന ഉച്ചാരണത്തോടു ചേര്‍ന്നുനില്‍ക്കുന്നു. ഈ ഭൂമുഖത്തുള്ള മുഴുവന്‍ പൗരസ്ത്യസഭകളും 'ഇ-സീയൂസ്' എന്ന സൂര്യദൈവത്തിന്റെ പേരിനോടു സാമ്യമുള്ള ഈശോ, ഈസൂസ്, ഈസോസ് എന്നിവ സ്വീകരിച്ചുവെന്നതാണ്‌ മറ്റൊരു യാഥാര്‍ത്ഥ്യം. ഓര്‍ത്തഡോക്സ് സ്വാധീന മേഖലകളായ ഗ്രീസിലും പഴയ സോവ്യറ്റ് രാജ്യങ്ങളിലെയും ഭാഷകളില്‍ ഈസൂസിന്റെ വകഭേദങ്ങളായ പദങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും, അറബിഭാഷയില്‍ യേഹ്ശുവായെ വിളിക്കുന്നത് യേഹ്ശുവായുമായി അടുപ്പമുള്ള 'യെസുവാ' എന്നാണ്! മുഹമ്മദ്‌ പറയുന്ന 'ഈസാ' എന്ന ഉച്ചാരണമുള്ളത് തുര്‍ക്കിഷ് ഭാഷയില്‍ മാത്രമാണ്! അറബിയില്‍ 'യെസുവാ' ആയിരിക്കുന്നതുകൊണ്ടുതന്നെ യേഹ്ശുവായും ഈസായും ഒരു വ്യക്തിയല്ല എന്നകാര്യം സ്പഷ്ടമാണ്!

ദൈവത്തെ സൂചിപ്പിക്കുന്നതിനുള്ള ഹീബ്രുപദവും അതിന്റെ ശാഖകളും നാം പരിശോധിച്ചു. അതുപോലെതന്നെ, ദൈവത്തിന്റെ പേര് എന്താണെന്നും മനസ്സിലാക്കി! ബൈബിളിനെ അടിസ്ഥാനമാക്കി ഇവയുടെ പ്രാധാന്യം വ്യക്തമാക്കുകയെന്ന ദൗത്യമാണ് മനോവ ഇവിടെ നിര്‍വ്വഹിച്ചത്. ഇസ്ലാംമതം പ്രഖ്യാപിക്കുന്ന വ്യാജദൈവത്തെ തിരിച്ചറിയണമെങ്കില്‍ ഇത്രയും കാര്യങ്ങള്‍ നാം അടിസ്ഥാനമായി മനസ്സിലാക്കിയിരിക്കണം. 'അല്ലാഹു' എന്നത് ദൈവം എന്ന്‍ അര്‍ത്ഥമുള്ള വാക്കല്ലെന്നും, 'ഇലാഹ്' എന്ന പദമാണ് ദൈവത്തെ സൂചിപ്പിക്കുന്നതിനുള്ള യഥാര്‍ത്ഥ പദമെന്നും ഗ്രഹിക്കാന്‍ ഈ വിവരണം സഹായകമായി എന്ന്‍ മനോവ കരുതുന്നു. അല്ലാഹു എന്നത് മുഹമ്മദിന്റെ ദൈവത്തെ വിളിക്കുന്ന പേരാണെന്ന് തിരിച്ചറിയാത്ത അനേകര്‍ ക്രൈസ്തവരുടെ ഇടയിലുണ്ട്! മാത്രവുമല്ല, സത്യദൈവമായ യാഹ്‌വെയുടെ പ്രവാചകനാണ്‌ മുഹമ്മദ്‌ എന്ന അബദ്ധം അലങ്കാരമായി ചുമക്കുന്നവരും ക്രിസ്ത്യാനികളെന്ന പേരില്‍ ജീവിക്കുന്നു!

ദൈവത്തിന്റെ പ്രവാചകന്മാരുടെയെല്ലാം പേരിനോടൊപ്പം യാഹ്‌വെ എന്നോ 'യേല്‍/യെലോഹിം' എന്ന അവിടുത്തെ പേരോ ചേര്‍ത്തിരിക്കുന്നതു നാം കണ്ടു. പ്രവാചകനെ തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഒന്നായി ഇതിനെ പരിഗണിച്ചാല്‍, മുഹമ്മദിന്റെ പ്രവാചകത്വം ദൈവത്തില്‍നിന്നല്ല എന്നു വ്യക്തമാകും. ആയതിനാല്‍, ഈ വ്യാജപ്രവാചകന്റെ ദേവനായ അല്ലാഹുവിന്റെ വംശാവലി ചരിത്രം പഠിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.

അല്ലാഹുവെന്ന അടിമ!

ദൈവമായ യാഹ്‌വെ സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമാണ്! അവിടുത്തെ കണ്ണില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല; ആദിയും അന്തവുമായ അവിടുത്തേക്ക്‌ അജ്ഞാതമായ ഒന്നുമില്ല! എന്നാല്‍, മുഹമ്മദ്‌ അവതരിപ്പിച്ച അല്ലാഹു ഇങ്ങനെയല്ല. മുഹമ്മദിന്റെ ജ്ഞാനത്തില്‍ പങ്കുപറ്റി ജീവിക്കുന്ന ഒരു കുടികിടപ്പുകാരന്‍ മാത്രമാണ്! അല്ലാഹുവിന്റെ ഉപദേശകനും ശക്തിയുമെല്ലാം മുഹമ്മദുതന്നെയാണ്! ഖുറാന്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. അല്ലാഹുവിന് എല്ലാം അറിയാമെന്നും അസാദ്ധ്യമായി ഒന്നുമില്ലെന്നുമുള്ള പ്രഖ്യാപനങ്ങള്‍ക്കൊണ്ട് സമ്പന്നമായ ഖുറാനില്‍ ഉടനീളം പരിശോധിച്ചാല്‍, മുഹമ്മദോ അല്ലാഹുവോ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചതായി കാണാന്‍ കഴിയില്ല. ബൈബിളിലെ യഹോവയുടെ അദ്ഭുതങ്ങളെ അല്ലാഹുവിന്റെതാക്കി മാറ്റിയ കൗശലമാണ് ഖുറാനില്‍ കാണുന്നത്!

അല്ലാഹു ആനയാണെന്ന് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന മുഹമ്മദിന് ഈ ആനയിട്ട പിണ്ടമെങ്കിലും കാട്ടിത്തരാനുള്ള ഉത്തരവാദിത്വമുണ്ട്! അല്ലാതെ, ഈ ആനയുടെ പാപ്പാനാണ് താനെന്നു പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ല! വേശ്യകള്‍ തങ്ങള്‍ക്ക് അവിഹിതമായി ജനിച്ച സന്തതികളോട് അവരുടെ പിതാവിനെക്കുറിച്ചു പറയുന്ന കഥകള്‍പ്പോലെയാണ് അല്ലാഹുവിനെക്കുറിച്ചു മുഹമ്മദ്‌ പറയുന്ന കാര്യങ്ങള്‍! നിങ്ങളുടെ അപ്പന്‍ ദൂരെയാണ്, വലിയ ജോലിയിലാണ്, എപ്പോഴും തിരക്കാണ്, അടുത്ത വര്‍ഷം വരും, ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടുവരും...തുടങ്ങിയ കഥകള്‍ തന്നെയാണ് മുഹമ്മദ്‌ അല്ലാഹുവിനെക്കുറിച്ചു പറയുന്നതും!

അല്ലാഹുവെന്ന പേരിന്റെ ഉത്പത്തിയിലെക്കുതന്നെ നമുക്ക് ശ്രദ്ധതിരിക്കാം. ഇസ്രായേല്‍ജനത്തെ വഴിതെറ്റിച്ച ഒരു പൈശാചിക മൂര്‍ത്തിയെ ബൈബിളില്‍ കാണുന്നുണ്ട്. അവന്റെ പേര് 'ബാല്‍' എന്നാണ്! വിജാതിയര്‍ തങ്ങളുടെ ദേവനായി ആരാധിച്ചിരുന്ന പൈശാചിക മൂര്‍ത്തിയായ ബാലിനെ ആരാധിക്കാന്‍ ഇസ്രായേലില്‍ ചിലരും തയ്യാറായിട്ടുണ്ട്. അപ്പോഴെല്ലാം യാഹ്‌വെ തന്റെ ജനത്തെ താത്കാലികമായെങ്കിലും കൈവിടുകയും, ഇവരെ ശത്രുക്കളുടെ ആക്രമണത്തിനു വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ജനത്തെ വഞ്ചിച്ച ഈ 'ബാല്‍ദേവന്‍' ഏതു നാട്ടുകാരനാണെന്ന് നമുക്കു പരിശോധിക്കാം. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ഇസ്രായേല്‍ജനം യാഹ്‌വെയുടെ മുമ്പില്‍ തിന്മ ചെയ്തു. ബാല്‍ദേവന്മാരെ സേവിച്ചു"(ന്യായാധിപന്മാര്‍:2;11,12). 'ബാല്‍' എന്നത് ഒന്നിലധികം ദേവന്മാരുടെ ഒരു സംഘമാണ് എന്ന യാഥാര്‍ത്ഥ്യം ഇവിടെ വ്യക്തമാകുന്നു. തൊട്ടടുത്ത വിവരണത്തില്‍ ഈ ദേവന്മാരെ കുറച്ചുകൂടി അനാവരണം ചെയ്യുന്നുണ്ട്.

ഈ വിവരണം നോക്കുക: "ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ യാഹ്‌വെയെ പ്രകോപിപ്പിച്ചു. അവര്‍ യാഹ്‌വെയെ ഉപേക്ഷിച്ച് ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു"(ന്യായാധി: 2; 12; 13). ബാല്‍ദേവന്മാരെ ആരാധിച്ചിരുന്ന ഈ ജനതകള്‍ ആരെല്ലാമായിരുന്നുവെന്നും ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ന്യായാധിപന്മാരുടെ പുസ്തകത്തിലെ ആറ്, ഏഴ്, എട്ട് അദ്ധ്യായങ്ങളില്‍ ആ ജനതകളെ കാണാം. ബാല്‍ദേവന്മാരെയും അഷേരാപ്രതിഷ്ഠകളെയും ആരാധിച്ചിരുന്ന ജനതകളെയും അവരുടെ ദേവന്മാരെയും നശിപ്പിച്ചത് ഗിദെയോനാണ്. ഇതു വ്യക്തമാക്കുന്ന ഭാഗങ്ങള്‍ ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: "ഇസ്രായേല്‍ജനം യാഹ്‌വെയുടെ മുന്‍പില്‍ തിന്മചെയ്തു. യാഹ്‌വെ അവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു. മിദിയാന്‍കാരുടെ കരം ഇസ്രായേലിന്റെ മേല്‍ ശക്തിപ്പെട്ടു. അവരെ ഭയന്ന് ഇസ്രായേല്‍ജനം പര്‍വ്വതങ്ങളില്‍ മാളങ്ങളും ഗുഹകളും ദുര്‍ഗങ്ങളും നിര്‍മിച്ചു. ഇസ്രായേല്‍ക്കാര്‍ വിത്തു വിതച്ചുകഴിയുമ്പോള്‍ മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും വന്ന് അവരെ ആക്രമിച്ചിരുന്നു"(ന്യായാ:6;1-3).

ഇസ്രായേലിനെ ഈ ജനതകളുടെ കരങ്ങളില്‍നിന്നു രക്ഷിക്കാനാണ് ഗിദെയോനെ യാഹ്‌വെ വിളിച്ചത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി, യോര്‍ദ്ദാന്‍ കടന്ന് യെസ്രേല്‍ താഴ്‌വരയില്‍ താവളമടിച്ചു. യാഹ്‌വെയുടെ ആത്മാവു ഗിദെയോനില്‍ ആ വസിച്ചു"(ന്യായാ: 6; 33, 34). ഈ ജനതകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഗിദെയോനോടു ദൈവമായ യാഹ്‌വെ കല്പിച്ച കാര്യങ്ങള്‍ ഇവയാണ്: "ആ രാത്രി യാഹ്‌വെ അവനോടു കല്‍പിച്ചു: നിന്റെ പിതാവിന്റെ ഏഴുവയസ്‌സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരുക. അവന്‍ ഉണ്ടാക്കിയിട്ടുള്ള ബാലിന്റെ യാഗ പീഠം ഇടിച്ചു നിരത്തുകയും അതിന്റെ സമീപത്തുള്ള അഷേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തുകയും ചെയ്യുക. ഈ ദുര്‍ഗത്തിന്റെ മുകളില്‍ കല്ലുകള്‍ യഥാക്രമം അടുക്കി നിന്റെ ദൈവമായ യാഹ്‌വെയ്ക്ക് ഒരു ബലിപീഠം പണിയുക. വെട്ടിവീഴ്ത്തിയ അഷേരാപ്രതിഷ്ഠയുടെ തടി കത്തിച്ച് ആ രണ്ടാമത്തെ കാളയെ ദഹനബലിയായി അര്‍പ്പിക്കുക"(ന്യായാ: 6; 25, 26).

ബാലിനെ സേവിച്ചിരുന്ന ഈ മിദിയാന്‍കാരാണ് 'ഇസ്മായേല്യര്‍' എന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ബൈബിളില്‍ കാണാം. ഇതു ശ്രദ്ധിക്കുക: "അപ്പോള്‍ കുറെ മിദിയാന്‍കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര്‍ അവനെ ആ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു"(ഉത്പത്തി:37;28). മുഹമ്മദിന്റെ പൂര്‍വ്വീകരെന്നു പറയപ്പെടുന്ന ഇസ്മായേല്യരുടെ ആരാധനാമൂര്‍ത്തികളില്‍ ബാല്‍ദേവന്മാരും ഉണ്ടായിരുന്നു എന്നകാര്യം ഇവിടെ വ്യക്തമായി! ഈ ബാല്‍ദേവന്മാരില്‍ ഒരുവനാണ് 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍! ഇവനാണ് പിന്നീട് 'കബ്ബ'യുടെ നാഥനായ അല്ലാഹുവായി രൂപാന്തരപ്പെട്ടത്! 'ബാല്‍-ഹുബാല്‍-അല്ലാഹു' എന്ന ക്രമത്തിലായിരുന്നു പരിണാമം! ഈ പിശാചിനെയാണ് സത്യദൈവമായ യാഹോവയാക്കാന്‍ മുഹമ്മദും അനുയായികളും തുനിഞ്ഞിറങ്ങിയത്! ഈ ശപിക്കപ്പെട്ട മതത്തിന്റെ 'കിത്താബ്' ചുംബിച്ച വ്യക്തിയെയാണ് പോപ്പ് ഫ്രാന്‍സീസ് വിശുദ്ധനാക്കി വിശ്വാസികളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്! മാത്രവുമല്ല, ബാലിന്റെ മതത്തെ യൂറോപ്പില്‍ ഊട്ടിവളര്‍ത്തുന്നവരാണ് കത്തോലിക്കാസഭയെ ഇന്നു നയിക്കുന്നവര്‍!

അറബിഭാഷയില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത പദമാണ് അല്ലാഹ് അഥവാ അള്ളാ എന്നത്. ദൈവം എന്നതിന് അറബിയില്‍ ഉപയോഗിക്കുന്ന പദം 'ഇലാഹ്' എന്നു മാത്രമാണ്. കൂടാതെ, 'കര്‍ത്താവ്(LORD) എന്ന പദത്തിനു പകരമായി അറബിയിലുള്ള പദം 'റബ്ബ്' എന്നാണ്. മനോവയുടെ ഈ വാദത്തെ സംശയിക്കുന്നവര്‍ 'ഗൂഗിള്‍ ട്രാന്‍സിലേഷന്‍' നോക്കുക. 'God' എന്ന അര്‍ത്ഥം വരുന്ന ഹീബ്രുപദമായ 'ഏല്‍' ( אֵ֣ל ) ഗൂഗിളില്‍ കൊടുത്താല്‍ അതിന്റെ അറബി പദമായി 'ഇലാഹ്' (إله) എന്ന്‍ ഉത്തരം ലഭിക്കും. അതുപോലെതന്നെ, 'എലോഹ്' ( إله ) എന്ന ഈ അറബി പദം 'ഗൂഗിളില്‍' കൊടുത്താല്‍ ഉത്തരം 'GOD' എന്നായിരിക്കും! ഇനിയും സംശയം ബാക്കിയുള്ളവര്‍ക്ക് പരിശോധിക്കാനായി 'Google Translate' ലിങ്ക് ഇവിടെ കൊടുക്കുന്നു! (ഇവിടെ കൊടുത്തിരിക്കുന്ന ഗീബ്രു, അറബി പദങ്ങള്‍ 'കോപ്പി&പേസ്റ്റ്' ചെയ്‌താല്‍ മതിയാകും).

"കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെനാമം 'യാഹ്‌വെ' എന്നാണ്"(ആമോസ്:5;8). ഈ വചനംകൂടി നോക്കുക: "നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ രാജദേവനായ സക്കൂത്തിനെയും നക്ഷത്രദേവനായ കൈവാനെയും ചുമന്നുകൊണ്ടുപോകുവിന്‍. ദമാസ്‌ക്കസിന് അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ പ്രവാസികളായി അയയ്ക്കും -'യാഹ്‌വെ'  അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ ദൈവമെന്നാണ് അവിടുത്തെനാമം"(ആമോസ്:5;26,27). ദമാസ്ക്കസിന് അപ്പുറത്ത് പ്രവാസികളായി കഴിയുന്ന വിഗ്രഹാരാധകര്‍ ആരാണെന്നും അവര്‍ ചുമക്കുന്ന അല്ലാഹുവിന്റെ വിശ്വരൂപം എന്താണെന്നും ഈ വചനത്തിലുണ്ട്! കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

ചേര്‍ത്തുവായിക്കാന്‍: കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥത്തിലെ എണ്‍പത്തിനാലാം പേജ് വായിച്ചാല്‍, ഈ ഗ്രന്ഥം തയ്യാറാക്കിയവരിലെ പൈശാചികത വ്യക്തമാകും. യേഹ്ശുവായെ ഈസാനബിയാക്കാനും പരിശുദ്ധ കന്യകാമറിയത്തെ മറിയം ബീവിയാക്കാനും മാത്രമല്ല, അല്ലാഹുവിനെ യാഹോവയാക്കാനും ഇവര്‍ ശ്രമിച്ചിരിക്കുന്നു! യൂറോപ്പില്‍ ഇസ്ലാമിനെ പാലൂട്ടിവളര്‍ത്താന്‍ ഈ ഗ്രന്ഥത്തിലൂടെ എത്രമാത്രം കൗശലമാണ് സാത്താന്‍ പ്രയോഗിച്ചിരിക്കുന്നതെന്നു തിരിച്ചറിയണമെങ്കില്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടണം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    33704 views

LOG IN

Lost your password?

SIGN UP

LOST PASSWORD