ഇസ്ലാമിക സംവാദം

‘മുല്ലപ്പൂവിപ്ലവം’ ഒരു ഇസ്ലാമികനാടകം!

Print By
about

കുറേ നാളുകളായി നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് മുല്ലപ്പൂവിപ്ലവം അഥവാ അറബ് വസന്തം! ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ വിമതര്‍ നയിക്കുന്ന സായുധവിപ്ലവത്തെയാണ് മുല്ലപ്പൂവിപ്ലവം' എന്നപേരില്‍ വിളിക്കുന്നത്. ഈ രാജ്യങ്ങളെ ലോകം അറിയുന്ന വിധത്തിലേക്ക് ഉയര്‍ത്തുകയും സമ്പന്നമാക്കുകയും ചെയ്ത വ്യക്തികളായിരുന്നു ഈ ഏകധിപതികള്‍ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം!

പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നുന്നതും സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഒളിഞ്ഞിരിക്കുന്ന തിന്മയെ തിരിച്ചറിയാന്‍ സാധിക്കുന്നതുമായ മുല്ലപ്പൂവിപ്ലവത്തിലെ നിഗൂഢതകള്‍ മറനീക്കാനുള്ള ഉദ്യമമാണ് മനോവ ഇവിടെ നടത്തുന്നത്. അതിനാല്‍, ഇവിടെ കുറിക്കപ്പെടുന്ന ഓരോ വരികളേയും  സസൂക്ഷമം പരിശോധിക്കുകയും ആനുകാലികസംഭവങ്ങളെ ചേര്‍ത്തുവച്ച് ചിന്തിക്കുകയും ചെയ്യണമെന്ന് മുഖവുരയായി ഉണര്‍ത്തിക്കുന്നു.

ജനാധിപത്യത്തിനുവേണ്ടിയുള്ള മുറവിളിയായിട്ടാണ് മുല്ലപ്പൂവിപ്ലവത്തെ ലോകജനത കണ്ടതെങ്കിലും സത്യം അതായിരുന്നില്ല. ഇസ്ലാമിക മതമൗലികവാദികള്‍ക്ക് സ്വൈര്യമായി വിഹരിക്കുവാനുള്ള സാഹചര്യമുണ്ടാക്കാന്‍ ഭീകരവാദികള്‍ തയ്യാറാക്കിയ പദ്ധതിയില്‍ ജനങ്ങളെ പങ്കാളികളാക്കുകയായിരുന്നു എന്നതാണ് വസ്തുത! വിപ്ലവാനന്തരം ഇവിടങ്ങളില്‍ നടമാടുന്ന അരാജകത്വം ഇതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ്. ഒരു ഏകാധിപതിയുടെ ഭരണം നിലനില്‍ക്കുമ്പോള്‍ അവിടെ ചെറുതോ വലുതോ ആയ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്നതാണ് തീവ്രവാദികളുടെ പ്രശ്നം. തങ്ങള്‍ക്കു ഭീഷണിയാകാന്‍ സാധ്യതയുള്ള ഏതൊരു മുന്നേറ്റങ്ങളെയും മുളയിലെ നുള്ളാന്‍ എല്ലാ സ്വേച്ഛാധിപതികളും കരുതലോടെയിരിക്കും. ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെങ്കില്‍ ശക്തരായ ഏകാധിപതികളുടെ ഭരണം ഇല്ലാതാകണം!

ഏകാധിപതികളുടെ ഭരണത്തെ ചോദ്യം ചെയ്യാതിരുന്നാല്‍ അവരില്‍നിന്നാര്‍ക്കും ഒരു ഭീഷണിയുമുണ്ടാകില്ല എന്നതാണ് സത്യം. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ ഇസ്ലാമികരാജ്യങ്ങളിലെ ഏകാധിപതികളുടെ കീഴില്‍ സാദ്ധ്യമായിരുന്നു.

സദ്ദാംഹുസൈന്റെ ഇറാക്കിലും ഹോസ്നി മുബാറക്കിന്റെ ഈജിപ്തിലും കേണല്‍ ഗദ്ദാഫിയുടെ ലിബിയയിലും ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ കൂടുതലായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നത് സമാധാനന്തരീക്ഷത്തിനു തെളിവായി പരിഗണിക്കാന്‍ കഴിയും. ഒറ്റപ്പെട്ട ചില ആക്രമണങ്ങളിലപ്പുറം ക്രൂരമായ മതപീഡനങ്ങള്‍ ഈ ഏകാധിപതികളുടെ ഭരണകാലത്ത് ഉണ്ടായിട്ടില്ല. സദ്ദാമിന്റെ തൊട്ടടുത്ത അനുയായിയും ഭരണത്തിലെ രണ്ടാമനുമായിരുന്ന താരീഖ് അസ്സീസ് ഒരു ക്രൈസ്തവനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, സദ്ദാമിനുശേഷമുള്ള ഇറാക്കില്‍ ക്രൈസ്തവപീഡനം ഒരു നിത്യസംഭവമായി മാറി! ഇന്ന് ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഇറാക്കാണ്. ഇതിന് സമാനമായ അന്തരീക്ഷമാണ് ഈജിപ്തിലും ലിബിയയിലും ഇന്നുള്ളത്.

ഏകാധിപത്യത്തിന്റെ ഗുണദോഷങ്ങള്‍!

ഏകാധിപത്യത്തിന് അനേകം ദോഷഫലങ്ങളുണ്ടെങ്കിലും ഇച്ഛാശക്തിയുള്ള ഒരു അധികാരിയാണെങ്കില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണഫലം! എതിര്‍പ്പുകൂടാതെ പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ഏകാധിപതിക്ക് ആകുമെന്നത് ഏകാധിപത്യത്തിന്റെ മേന്മയാണ്. ജനാധിപത്യ വ്യവസ്ഥിതിയെ അപേക്ഷിച്ച് ഏകാധിപത്യഭരണത്തില്‍ ഉദ്യോഗസ്ഥതലത്തിലെ അഴിമതി തുലോം കുറവായിരിക്കും എന്നതിലും തര്‍ക്കമില്ല. സമാധാനപൂര്‍ണ്ണമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഏകാധിപത്യത്തില്‍ യാതൊരു ക്ലേശവും ഉണ്ടാകില്ല എന്നത് അനുഭവം തെളിയിച്ചിട്ടുണ്ട്.

അനാവശ്യമായ സമരങ്ങളും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലുകളും ഏകാധിപത്യഭരണത്തില്‍ ഉണ്ടാകില്ല എന്നത് സ്വൈര്യജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാണെന്ന് പറയേണ്ടതില്ലല്ലോ! ഇന്ത്യയില്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥ എന്തുകൊണ്ടും രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ ഗുണം ചെയ്തുവെന്ന് വിസ്മരിക്കരുത്! ഏകാധിപത്യത്തിന് സമാനമായ അന്തരീക്ഷമാണ് അടിയന്തരവസ്ഥയിലും എന്നകാര്യം നമുക്കറിയാം. വിപ്ലവരാഷ്ട്രീയക്കാര്‍ക്ക് അവരുടെ സ്ഥാപിതതാത്പര്യത്തിന് സ്വാതന്ത്ര്യമില്ലാതിരുന്നത് അവരെ അലോസരപ്പെടുത്തിയെങ്കിലും, സമാധാനജീവിതം നയിച്ചവര്‍ക്ക് ഒരു ദോഷവും അന്ന് ഉണ്ടായില്ല. കേരളത്തിലെ വന്‍കിട ജലവൈദ്യുതപദ്ധതിയായ ഇടുക്കി 'ഡാം' സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് സംസ്ഥാനത്തിന് അടിയന്തരാവസ്ഥയിലൂടെ ലഭിച്ച നേട്ടമാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയൊട്ടാകെ ഭരകക്ഷിക്ക് തിരിച്ചടി ആയപ്പോഴും കേരളത്തിലെ പ്രബുദ്ധരായ ജനത വന്‍ഭൂരിപക്ഷം നല്‍കിയത് ഇതിന്റെ തെളിവാണ്!

ഏത് പിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍ക്കും സംഘടിക്കുവാനും രാഷ്ട്രപുരോഗതിയെ തടസ്സപ്പെടുത്തുവാനും കഴിയുമെന്ന ജനാധിപത്യത്തിലെ ന്യൂനത ഏകാധിപത്യത്തിലില്ല. എതിരാളികളാണ് ഭരണം നടത്തുന്നതെങ്കില്‍ അവരുടെ ഏതു നല്ല നയങ്ങളെയും എതിര്‍ക്കുകയും അതുവഴി രാജ്യത്തിന്‍റെ നന്മയെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത ജനാധിപത്യത്തിന്റെ ഗുണവും ദോഷവും അനുഭവിച്ച നാം അടുത്തറിഞ്ഞിട്ടുണ്ട്. ഈ വിധത്തിലുള്ള എതിര്‍പ്പുകളോ ശത്രുരാജ്യങ്ങളുടെ ചട്ടുകങ്ങളായി വര്‍ത്തിക്കുന്ന 'സന്നദ്ധസംഘടനകളുടെ' പ്രവര്‍ത്തനങ്ങളോ ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ വിലപ്പോവില്ല. അതുകൊണ്ടുതന്നെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള ഒരു ഏകാധിപതി രാഷ്ട്രത്തിന്‍റെ ഉന്നതിക്ക് കാരണമാകും. ലോകചരിത്രം പരിശോധിച്ചാല്‍ ഇത് സത്യമാണെന്നു തിരിച്ചറിയാന്‍ കഴിയുന്നതാണ്!

കിരാതനായ സ്വേച്ഛാധിപതിയെന്ന് ഇല്ല്യുമിനാറ്റി-ഇടത് പ്രസ്ഥാനങ്ങള്‍ മുദ്രയടിച്ചിട്ടുള്ള  ഹിറ്റ്‌ലറെ ഒരു ഉദാഹരണമായി എടുക്കാവുന്നതാണ്. ഹിറ്റ്‌ലറെ ഒരു ഏകാധിപതിയാണെന്ന് പ്രചരിപ്പിച്ചതും ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും ജോസഫ് സ്റ്റാലിന്‍ എന്ന കിരാത ഭരണാധികാരിയുടെ അനുയായികളാണ്. എന്നാല്‍, ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ചാന്‍സിലര്‍ ആയത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടായിരുന്നു. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടപ്പാക്കിയ സ്റ്റാലിനോ അവന്റെ പൂര്‍വ്വികാരോ പിന്‍ഗാമികളോ ഒരുകാലത്തും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഈ സ്റ്റാലിനാണ് ജനനായകനായിരുന്ന ഹിറ്റ്‌ലറെ ഏകാധിപതിയായും സ്വേച്ഛാധിപതിയായും മുദ്രകുത്തിയത്. ദശലക്ഷക്കണക്കിന് യെഹൂഹൂദരെയും ക്രിസ്ത്യാനികളെയും നിഷ്ക്കരുണം കൊന്നുതള്ളിയ നീചനായ ജോസഫ് സ്റ്റാലിന്‍, തന്റെ ക്രൂരകൃത്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഹിറ്റ്‌ലറുടെമേല്‍ കെട്ടിവച്ചു. ഹിറ്റ്‌ലറെ സംബന്ധിക്കുന്ന യഥാര്‍ത്ഥ ചരിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിച്ചത് യുദ്ധാനന്തരജര്‍മ്മനിയുടെ ഭരണം ഏറ്റെടുത്ത സ്റ്റാലിനും സംഖ്യകളും ചേര്‍ന്നാണ്. രണ്ടാം ലോകമഹായുദ്ധത്തെയും ഹിറ്റ്‌ലറെയും സംബന്ധിച്ച് ലോകത്ത് പ്രചരിക്കപ്പെട്ട മുഴുവന്‍ ചരിത്രവും വ്യാജമായി കെട്ടിച്ചമച്ചവയാണ് എന്ന യാഥാര്‍ത്ഥ്യം ജര്‍മ്മനിയിലെ പുതുതലമുറയ്ക്കുപോലും അറിയില്ല. ഈ വിഷയത്തിലേക്ക് കൂടുതലായി കടക്കാതെ, യഥാര്‍ത്ഥ വിഷയം നമുക്ക് ചര്‍ച്ചചെയ്യാം.

നിശ്ചയദാര്‍ഢ്യവും ആജ്ഞാശക്തിയുമുള്ള ഉത്തമനായ ഒരു ജനനേതാവായിരുന്നു ഹിറ്റ്‌ലര്‍ എന്നകാര്യത്തില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നാക്കി ജര്‍മ്മനിയെ ഉയര്‍ത്തിയതിനുപിന്നില്‍ ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവുമായിരുന്നു എന്ന യാഥാര്‍ത്ഥ്യം ശത്രുക്കള്‍പ്പോലും സമ്മതിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നല്ല ഹൈവേയും (ഓട്ടോബാന്‍) ട്രാഫിക് സംവിധാനവും ഹിറ്റ്‌ലറുടെ സംഭാവനയാണ്! 'ഫോള്‍ക്സ് വാഗണ്‍' അടക്കം ഓട്ടോമൊബൈല്‍ രംഗത്തെ ജര്‍മ്മനിയുടെ മുന്നേറ്റത്തിനുപിന്നിലും ഹിറ്റ്‌ലര്‍ തന്നെയായിരുന്നു. വ്യാവസായിക രംഗത്ത് ജര്‍മ്മനിയെ ലോകത്തിനുമുന്നിലെത്തിച്ചത് സ്വേച്ഛാധിപതിയെന്ന് ലോകം വിളിക്കുന്ന ഹിറ്റ്‌ലര്‍ ആയിരുന്നുവെന്നതാണ്  യഥാര്‍ത്ഥ സത്യം. ചുറ്റുമുള്ള രാജ്യങ്ങളുമായി ഭൂപ്രകൃതിയില്‍ ഒരു വ്യത്യാസവുമില്ലാത്ത ഈ രാജ്യം വികസനത്തില്‍ മറ്റെല്ലാ അയല്‍ രാഷ്ട്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയത് ആ രാജ്യങ്ങളില്‍ ഒരു ഹിറ്റ്‌ലര്‍ ഭരിച്ചില്ല എന്നതുകൊണ്ടാണ്! ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ വ്യാവസായികവും സാമ്പത്തികവും സൈനികവുമായി ലോകത്തെ ഒന്നാമത്തെ ശക്തിയായി ജര്‍മ്മനി വളരുന്നത് കണ്ട് അസ്വസ്ഥരായ കമ്മ്യൂണിസ്റ്റുകളും ഇല്ല്യുമിനാറ്റികളുമാണ് രണ്ടാം ലോകമഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.

മനുഷ്യാവകാശങ്ങള്‍ എറ്റവുമധികം ആദരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും ജനാധിപത്യത്തിലാണ് എന്ന പൊതുധാരണ നിലവിലുണ്ട്. എന്നാല്‍, ജനാധിപത്യ ഭരണകൂടങ്ങളെല്ലാം മികവുറ്റതാണെന്ന് പറയാന്‍ കഴിയില്ല. ജനാധിപത്യത്തിലും അതിന്റെതായ പോരായ്മകളുണ്ട്. പരിഷ്കൃത സമൂഹത്തില്‍ ജനാധിപത്യം ശ്രേഷ്ഠമാണെങ്കിലും അപരിഷ്കൃത രാജ്യങ്ങളില്‍ ഇത് നന്മയുള്ളതാകണമെന്നില്ല. കാരണം, ഭൂരിപക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് ജനാധിപത്യത്തില്‍ അധികാരിയാകുന്നത്. ഒരു രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും മതഭീകരവാദികളും കിരാതരുമാണെങ്കില്‍ അവരുടെ പ്രതിനിധിയായി വരുന്നയാള്‍ അവരേക്കാള്‍ നിഷ്ഠൂരനായിരിക്കും എന്നതില്‍ സംശയമില്ല. ഇത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ന്യൂനതയാണ്! അതായത്, നിരക്ഷരരും പ്രാകൃതരുമായ ആളുകള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യമോ രാജഭരണമോ ആയിരിക്കും.

അറുപത്തിയഞ്ചു വര്‍ഷമായി ജനാധിപത്യഭരണം നടക്കുന്ന ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍, ഇന്നും ജനാധിപത്യം എത്തിയിട്ടില്ല എന്നകാര്യം ഒരു യാഥാര്‍ത്ഥ്യമാണ്. വടക്കേ ഇന്ത്യയിലെ ചില മേഖലകളില്‍ ഇന്നും ഗോത്രത്തലവന്മാരാണ് ഭരണം കൈയ്യാളുന്നത്. തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യേണ്ടതെന്ന് ഈ ഗോത്രത്തലവന്മാര്‍ നിശ്ചയിക്കും. ഇപ്രകാരം ഗോത്രത്തലവന്മാരുടെ ശിങ്കിടികളായ കൊലയാളികളും ഗുണ്ടാനേതാക്കളുമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ വിധത്തിലുള്ള ജനാധിപത്യത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് രാജഭരണമായിരിക്കും എന്നതില്‍ സംശയിക്കേണ്ട! അറിവും വിവേചനാശക്തിയും ഉള്ളവരുടെ ഇടയില്‍ ജനാധിപത്യം എന്തുകൊണ്ടും അനുയോജ്യമാണ്!

ജനാധിപത്യത്തെയും ഏകാധിപത്യത്തെയും താരതമ്യം ചെയ്യുവാനല്ല ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. എന്നാല്‍, ഇവിടെ കുറിക്കുന്ന വിഷയത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിന് ഈ സംവീധാനങ്ങളെക്കുറിച്ചുള്ള ലഘുവിവരണം അനിവാര്യമായിരുന്നു. ഇനി വിഷയത്തിലേക്ക് ശ്രദ്ധതിരിക്കാം.

ജനാധിപത്യത്തിനുവേണ്ടിയുള്ള മുറവിളിയാണ് ഇസ്ലാമികരാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മുല്ലപ്പൂവിപ്ലവം എന്ന മിഥ്യാധാരണ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യവാദികള്‍ ഈ മുന്നേറ്റത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി കാണാം. എന്നാല്‍, ഇസ്ലാമികരാജ്യങ്ങളില്‍ ജനാധിപത്യം ഗുണകരമല്ല എന്ന് ഇതുവരെയുള്ള അനുഭവം തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇസ്ലാമിക സമൂഹത്തിനിടയില്‍ ജനാധിപത്യം ഗുണം ചെയ്യാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്! ഇസ്ലാമിക സമൂഹത്തില്‍ ഭൂരിപക്ഷവും മതമൗലികവാദികള്‍ ആണെന്നത് ജനാധിപത്യം ദുരുപയോഗിക്കപ്പെടുന്നതിനു കാരണമാകുന്നു. ജനാധിപത്യം സ്ഥാപിക്കപ്പെടുന്നതിലൂടെ ഇസ്ലാമിക മൗലികവാദികളും ഭീകരവാദികളും അടങ്ങുന്ന ഒരു സംഘമാണ് ഭരണം ഏറ്റെടുക്കുന്നത്. ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ എന്നാല്‍, മതഭ്രാന്തന്മാരുടെ ചട്ടുകങ്ങളാണെന്ന് എല്ലാ ഇസ്ലാമിക 'ഡെമോക്രസി'യും തെളിയിച്ചു കഴിഞ്ഞു.

ഭീകരവാദികളുടെ ആജ്ഞാനുസരണം ശരിയത്ത് നിയമം നടപ്പാക്കിയിരിക്കുന്ന രാജ്യങ്ങളാണ് നിലവിലുള്ള ഇസ്ലാമികഭരണകൂടങ്ങളെല്ലാം. മതപീഡനങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ജനാധിപത്യഭരണം നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളിലാണെന്ന കാര്യവും മറക്കരുത്! എകാധിപതിയില്‍നിന്ന് അധികാരം മതമൗലികവാദികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയെന്ന പ്രക്രിയയാണ് മുല്ലപ്പൂവിപ്ലവത്തിലൂടെ ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്! ഈ വിപ്ലവത്തിലൂടെ അധികാരമാറ്റം നടപ്പായ രാജ്യങ്ങളിലെല്ലാം സംഭവിച്ചത് ഇതുതന്നെയാണ്!

മുല്ലപ്പൂവിപ്ലവം ഇസ്ലാമിനൊരു 'നെയ്യപ്പം'!

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നപോലെ മുല്ലപ്പൂവിപ്ലവത്തിലൂടെ ഇസ്ലാമിക കുബുദ്ധികള്‍ രണ്ടുകാര്യം ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ പൂര്‍ണ്ണമായി ഇസ്ലാമിക നിയമത്തിന്‍കീഴില്‍ ആക്കുകയും അവിടെയുള്ള മറ്റുമതക്കാരെ ഉന്മൂലനം ചെയ്യുകയും വഴി മുഹമ്മദിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. എന്നാല്‍, രണ്ടാമത്തെ ലക്ഷ്യം പലരും തിരിച്ചറിയാത്ത വലിയൊരു നിഗൂഢതയാണ്! യൂറോപ്പിനെ നശിപ്പിക്കുകയെന്ന ഇസ്ലാമിന്റെ എക്കാലത്തെയും വലിയ ആഗ്രഹപൂര്‍ത്തീകരണമാണ് ഈ നിഗൂഢത!

ഇസ്ലാമിന് ഭീഷണിയിലൂടെ മതപരിവര്‍ത്തനം നടത്താന്‍ സാധിക്കാത്ത ഭൂഖണ്ഡങ്ങളിലൊന്നാണ് യൂറോപ്പ്! അതുകൊണ്ടുതന്നെ ഇസ്ലാമികവിഷം യൂറോപ്പില്‍ നിറയ്ക്കണമെങ്കില്‍ കുടിയേറ്റമല്ലാതെ മറ്റു മാര്‍ഗ്ഗം ഒന്നുമില്ല. യൂറോപ്പുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്ലാമികരാജ്യങ്ങളിലാണ് 'അറബ് വസന്തം' എന്നപേരില്‍ നാടകം അരങ്ങേറുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ ചില ദുരൂഹതകളും ചുരുളഴിയുന്നുണ്ട്. ഈ ദുരൂഹതയിലേക്ക് മനോവ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ഒരു രാജ്യത്ത് ആഭ്യന്തിരലഹള നടക്കുമ്പോള്‍ അയല്‍ നാടുകളിലേക്ക് അഭയാര്‍ത്ഥികളുടെ പ്രവാഹം ഉണ്ടാവുന്നത് സ്വാഭാവിക പ്രതിഭാസമാണ്. സിറിയ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ത്ഥികള്‍ തുര്‍ക്കിവഴി യൂറോപ്പിലേക്ക് പ്രവഹിക്കുകയാണ്. തൊട്ടടുത്തുതന്നെ സമ്പന്നമായ മറ്റ് അറബിരാജ്യങ്ങളുണ്ടെങ്കിലും അവിടേക്കൊന്നും പോകാതെ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനുപിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇനിയും ഇസ്ലാമികവിഷം ആവശ്യമില്ലെന്നും ഈ വിഷം വിസ്സര്‍ജ്ജിക്കേണ്ടത് യൂറോപ്പിലാണെന്നും നാടകം തയ്യാറാക്കിയവര്‍ക്ക് നന്നായി അറിയാം!

ഇസ്ലാമികതയെന്ന 'കാളകൂടവിഷം' ആവശ്യാനുസരണം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ 'റിക്രൂട്ടിംഗ് ഏജന്റ്' ആയി നിലകൊള്ളുന്നത് തുര്‍ക്കിയാണ്! ഇതിനുവേണ്ടിയാണ് സൗഹൃദം നടിച്ച് തുര്‍ക്കികള്‍ 'നാറ്റോ' യില്‍ അംഗമായി ചേര്‍ന്നത്‌!

അറബികള്‍ക്ക് 'വസന്തം' യൂറോപ്പില്‍ അത് 'വസന്ത'!

അറബിവസന്തം ഇസ്ലാമിന് വസന്തമാണെങ്കില്‍ യൂറോപ്യന്‍ ജനതയ്ക്ക് ഇത് ഇതൊരു 'വസന്ത'യാണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍, ഇസ്ലാമികലോകത്തിന് ഇതു നന്നായി അറിയാം. ഇസ്ലാമികരാജ്യങ്ങളില്‍ ആഭ്യന്തിര കലഹം നടക്കുമ്പോള്‍ തൊട്ടടുത്ത് സമാധാനവും സമ്പന്നതയും നിലനില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങള്‍ അനേകമുണ്ടെങ്കിലും അവിടേക്ക് പലായനം ചെയ്യാന്‍ അഭയാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല. ഭൂപടം എടുത്തു പരിശോധിച്ചാല്‍ ഇവരോടടുത്ത് സമ്പന്നമായ അനേകം ഇസ്ലാമികരാജ്യങ്ങള്‍ കാണാം. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളെല്ലാം എണ്ണകൊണ്ട് സമ്പന്നമാണ്. ഇസ്ലാമിക അഭയാര്‍ത്ഥികളിലാരും ഈ രാജ്യങ്ങളിലേക്ക് കുടിയേറുകയോ, ഈ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുകയോ ചെയ്യുന്നില്ല. എന്താണിതിനു കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

യൂറോപ്പ് സമ്പന്നമായതുകൊണ്ടാണോ? ഒരിക്കലുമല്ല! ചുരുക്കം ചില രാജ്യങ്ങളൊഴികെ യൂറോപ്പ്യന്‍ രാജ്യങ്ങളെല്ലാം കടക്കെണിയിലും തൊഴിലില്ലായ്മയിലുമാണ്! ജര്‍മ്മനിയും ഫ്രാന്‍സും ബ്രിട്ടനുമല്ലാതെ നിവര്‍ന്നുനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു യൂറോപ്യന്‍ രാജ്യവുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇസ്ലാമിക അഭയാര്‍ത്ഥികള്‍ ഒന്നടങ്കം യൂറോപ്പിലേക്ക് പ്രവഹിക്കുന്നത്? ഇത് വളരെ ഗൌരവമായി പരിശോധിക്കേണ്ട കാര്യമാണ്! കടംമൂലം നട്ടംതിരിയുന്ന ഇറ്റലി, സ്പെയിന്‍, ഗ്രീസ് മുതലായ രാജ്യങ്ങളിലേക്കാണ് മുസ്ലിങ്ങള്‍ മുഴുവന്‍ വന്നടിയുന്നത്. പിന്നീട്, ഇവിടങ്ങളില്‍നിന്ന് യൂറോപ്പില്‍ മുഴുവന്‍ ചിതറുകയാണ് പതിവ്!

ഇസ്ലാമികരാജ്യങ്ങളിലേക്ക് അഭയം തേടാതിരിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമതായി മരുഭൂമിയിലേക്ക് ഇനിയും മണലു കയറ്റേണ്ടതില്ലെന്ന സാമാന്യബുദ്ധി! ഇസ്ലാമികതയെന്ന വിഷവും അവരുടെ തീവ്രവാദവും ആവശ്യത്തിലേറെ അവിടെ ഉള്ളതിനാല്‍ ഇവയില്ലാത്തിടത്ത് എത്തിക്കുകയാണല്ലോ സാത്താന്റെ ദൗത്യം! ഇസ്ലാം എന്ന പൈശാചികസിദ്ധാന്തം പ്രചാരം നേടാത്തിടത്ത് അതു വിസ്സര്‍ജ്ജിച്ചുവയ്ക്കുക എന്ന അവരുടെ നയത്തിന്റെ ഭാഗമാണ് ഈ കുടിയേറ്റത്തിനു കാരണം.

രണ്ടാമത്തെ കാരണം, പണിയെടുക്കാതെ ചിലവിനു തരാന്‍ അറബികള്‍ തയ്യാറാകില്ല എന്നുള്ളതാണ്! ഗള്‍ഫ് രാജ്യങ്ങളില്‍ അനേകം വിദേശികള്‍ ജോലിചെയ്യുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് കൂലിയും ലഭിക്കുന്നു. എന്നാല്‍, അറബികളില്‍ ഭൂരിപക്ഷവും പണിയെടുക്കാതെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ്. അതുപോലെ ജീവിക്കാന്‍, വിദേശത്തുനിന്ന് ആരെയും ഇറക്കുമതി ചെയ്യേണ്ടതില്ലായെന്ന് അവര്‍ക്കു നന്നായി അറിയാം. തിന്നുകയും കുടിക്കുകയും മക്കളെ ജനിപ്പിക്കലും മാത്രമായി ജീവിക്കാന്‍ സാഹചര്യമുള്ള രാജ്യങ്ങളെ ഉന്നം വച്ചാണ് മുസ്ലിങ്ങള്‍ യൂറോപ്പിലേക്ക് കുടിയേറുന്നത്. ഇത് വ്യക്തമാകണമെങ്കില്‍ യൂറോപ്പിലെ അഭയാര്‍ത്ഥികളുടെ സൗകര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഇസ്ലാമികരാജ്യങ്ങളിലെ പ്രവാസികളോട് അവര്‍ കാണിക്കുന്ന വിവേചനവും നിന്ദയും യൂറോപ്പിലെ പ്രവാസികളോട് ഇവര്‍ കാണിക്കുന്നില്ല. കഷ്ടതയനുഭവിക്കുന്നവരോട് സഹാനുഭൂതിയും ദരിദ്രരോട് അനുകമ്പയുമുള്ളവരാണ് ക്രിസ്തീയ പാരമ്പര്യമുള്ള യൂറോപ്യന്‍ ജനത. ഈ കാരുണ്യത്തെ വേണ്ടുവോളം അനുഭവിച്ചുകൊണ്ടും ഇവരുടെ ദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്തുകൊണ്ടും തിന്നുകൊഴുക്കുന്ന വിഭാഗമാണ് ഇവിടെ കുടിയേറിപ്പാര്‍ക്കുന്ന ഇസ്ലാംമതക്കാര്‍! സൗജന്യമായി മരുന്നും ഭക്ഷണവും പാര്‍പ്പിടവും നല്‍കി സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ നല്‍കുന്നത് സമ്പന്നതയുടെ നീക്കിയിരിപ്പില്‍ നിന്നാണെന്ന് ആരും ധരിക്കരുത്. കടക്കെണിയില്‍ കഴിയുന്ന രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ തീറ്റിപ്പോറ്റാന്‍ വീണ്ടും കടമെടുക്കുകയാണ്!

ഇതിലെല്ലാമുപരി യൂറോപ്പിലേക്ക് ഇസ്ലാമിനെ ആകര്‍ഷിക്കുന്ന വലിയൊരു സാഹചര്യമുണ്ട്. കൂടുതല്‍ മക്കളെ ജനിപ്പിക്കുന്നതിനെ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. മാത്രവുമല്ല, ജനിക്കുന്ന ഓരോ കുഞ്ഞിനും പ്രായപൂര്‍ത്തിയാകുന്നതുവരെ ചിലവിനുകൊടുക്കുന്നത് ഭരണകൂടങ്ങളാണ്! കൂടുതല്‍ മക്കളെ ജനിപ്പിച്ചാല്‍ മാതാപിതാക്കള്‍ ജോലിക്കു പോകേണ്ടതില്ല; അവരുടെ ചിലവും സര്‍ക്കാര്‍ നല്‍കും. ഇസ്ലാമിന് ഇതില്‍ക്കൂടുതല്‍ എന്താണു വേണ്ടത്!'രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും....!'

പാമ്പിനെ പാലൂട്ടുന്ന യൂറോപ്പ്!

മക്കളുണ്ടായാല്‍  അത് ബാധ്യതയായി കരുതി ജീവിക്കുന്ന യൂറോപ്പിലെ പുതുതലമുറ കഠിനാദ്ധ്വാനം ചെയ്ത്  ജീവിത സൗകര്യം മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്. മക്കളില്ലാത്തവര്‍ കൂടുതല്‍  നികുതി കൊടുക്കണമെന്ന നിയമം നിലവിലുള്ളതിനാല്‍ അദ്ധ്വാനത്തിന്റെ വലിയപങ്കും  നികുതിയായി അടയ്ക്കുന്നു. തങ്ങളുടെ ശേഷിക്കുമപ്പുറം സന്തതികളെ ജനിപ്പിക്കുന്ന ഇസ്ലാമിനു മക്കളെ വളര്‍ത്താന്‍ യൂറോപ്യന്‍ജനത എല്ലുമുറിയെ പണിയെടുക്കുന്നു! തദ്ദേശിയരുടെ പരമ്പര അവസാനിക്കുകയും അഭയാര്‍ത്ഥികളുടെ 'ജിഹാദ്' സന്തതികള്‍ പെരുകുകയും ചെയ്യുന്ന ഈ സൗകര്യം ഇസ്ലാമിനുകിട്ടിയ സൗഭാഗ്യമാണ്! ആരാന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തുന്ന ഇസ്ലാമിനെക്കുറിച്ച് മനോവ മുന്‍പ് വിവരിച്ചിട്ടുണ്ട്!

ഈ അടുത്തനാളില്‍ ജര്‍മ്മനിയില്‍ ഇസ്ലാം നടത്തിയ പൈശാചിക പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രം മതി ഇവരെ തിരിച്ചറിയാന്‍. ഇവിടെ വന്നടിയുന്ന അഭയാര്‍ത്ഥികളെ സാമ്പത്തീകമായി സംരക്ഷിക്കുന്നതോടൊപ്പം ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനുശേഷം ആരോഗ്യമുള്ളവര്‍ ജോലി ചെയ്യണം. വര്‍ഷങ്ങളായി സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്ന ഒരു ഇസ്ലാമിനോട് തൊഴില്‍വകുപ്പിലെ ഒരു ഉദ്യോഗസ്ഥ ജോലിക്കു പോകാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ അഭ്യര്‍ത്ഥന ഇഷ്ടപ്പെടാതെ അമ്പത്തിരണ്ടുകാരനായ ഈ ഇസ്ലാമികപിശാച് മുപ്പത്തിരണ്ടു വയസ്സുകാരിയും ഒരു പിഞ്ചികുഞ്ഞിന്റെ അമ്മയുമായ യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. 'പാല് കൊടുക്കുന്ന കൈയ്ക്ക് കൊത്തുക' എന്നല്ലാതെ ഈ പ്രവര്‍ത്തിയെ എന്താണ് വിളിക്കേണ്ടത്? ഒരു ഇസ്ലാമിനല്ലാതെ മറ്റാര്‍ക്കാണ് ഇത്തരം നീചപ്രവര്‍ത്തി ചെയ്യാന്‍ കഴിയുന്നത്?

ആരെങ്കിലും പറഞ്ഞറിഞ്ഞ കാര്യമല്ലിത്‌; മനോവയ്ക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല ഇസ്ലാമിക പരിഷകളുടെ അഴിഞ്ഞാട്ടം. ഇവിടുത്തെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഔദാര്യത്തില്‍ ജീവിക്കുകയും മക്കളെ ജനിപ്പിച്ച് വളര്‍ത്തുകയും ചെയ്യുന്ന ഇവറ്റകള്‍ ഇപ്പോള്‍ ഖുറാനുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

ജര്‍മ്മന്‍ ജനതയുടെ മതവിശ്വാസം മോശമാണെന്നും എല്ലാവരും നിര്‍ബന്ധമായും ഖുറാനില്‍ വിശ്വസിക്കണമെന്നുമാണ് ഇവരുടെ വാദം. ഇവിടുത്തെ ജനതയുടെ മഹാമനസ്കതയെ ചൂഷണംചെയ്ത് അഞ്ചു മക്കളെയെങ്കിലും സര്‍ക്കാര്‍ ചിലവില്‍ വളര്‍ത്താത്ത ഒറ്റ ഇസ്ലാംപോലും ജര്‍മ്മനിയിലില്ല. ഇവിടുത്തെ ജനങ്ങള്‍ ഇസ്ലാം ആയിരുന്നെങ്കില്‍ ഇവറ്റകള്‍ ഇതുപോലെ ജീവിക്കില്ലായിരുന്നു എന്നത് മറ്റൊരു സത്യം. ഖുറാന്‍ പ്രചരണം തടഞ്ഞ പോലീസുകാരെ ആക്രമിച്ചുകൊണ്ട് ഇസ്ലാമിന്റെ തനിനിറവും സാംസ്കാരിക പൈതൃകവും വെളിപ്പെടുത്താനും അവര്‍ മറന്നില്ല.

ഇവിടെയുള്ള വിദ്യാലയങ്ങള്‍ ക്രൈസ്തവസഭകള്‍ നടത്തുന്നതായതിനാല്‍ സ്കൂളുകളില്‍ കുരിശ് സ്ഥാപിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളായ ഇസ്ലാമിന്റെ മക്കള്‍ക്ക് അത് അരോചകമായതുകൊണ്ട് കുരിശുകള്‍ മാറ്റണമെന്നാണ് ഇവറ്റകളുടെ വാദം! ഇസ്ലാമികഭൂരിപക്ഷമുള്ള എവിടെയെങ്കിലും ഇത്തരം ന്യായങ്ങള്‍ മറ്റുമതസ്ഥര്‍ ഉയര്‍ത്തിയാല്‍ എന്താകും സ്ഥിതി? ഒട്ടകത്തിന് ഇടം കൊടുത്തപോലെയുള്ള അവസ്ഥയിലാണ് യൂറോപ്പിലെ ഇന്നത്തെ സാഹചര്യം. കുതിരക്കാരനായി വന്നവന്‍ കുടുംബക്കാരനായി എന്നപോലെ!

ഈ ശപിക്കപ്പെട്ട വിഭാഗമിപ്പോള്‍ വലിയ കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍ മുഴുവന്‍ ഇസ്ലാമിനെക്കൊണ്ട് എന്നു നിറയ്ക്കും എന്നതിന് വ്യക്തമായ കണക്കുകള്‍ അവര്‍ നിരത്തുന്നുണ്ട്. ഇവരുടെ കണക്കുപ്രകാരം 2050-നു മുമ്പ് യൂറോപ്പ് ഇസ്ലാമിക 'റിപ്പബ്ലിക്' ആകുമെന്നാണ് പറയുകയും സ്വപ്നം കാണുകയും ചെയ്യുന്നത്. സ്വപ്നസാക്ഷാത്ക്കാരത്തിനായി ക്രൈസ്തവരുടെ ചിലവില്‍ മക്കളെ ജനിപ്പിക്കുകയും യുവാക്കളെ ഉപയോഗിച്ച് 'ലവ് ജിഹാദ്' നടത്തുകയും ചെയ്യുന്നു.

യൂറോപ്പില്‍ അല്ലാതെ മറ്റേതു നാട്ടിലാണ് തദ്ദേശിയരെ കൊലപ്പെടുത്തിയും നിയമപാലകരെ കയ്യേറ്റം ചെയ്തും പാരദേശിക്കു വിലസാന്‍ സാധിക്കുന്നത്? ഈ ഹീനകൃത്യങ്ങള്‍ നടന്നിട്ടും ഒരൊറ്റ ഇസ്ലാമിനെപ്പോലും തിരിച്ചാക്രമിക്കാന്‍ ഇവിടുത്തെ ജനത തയ്യാറായില്ല. എക്കാലവും ഈ ആത്മസംയമനം ഇസ്ലാം പ്രതീക്ഷിക്കേണ്ടതില്ല. ഇവിടുത്തെ ആത്മസംയമനവും സഹിഷ്ണുതയും ക്രിസ്തീയ പാരമ്പര്യത്തില്‍നിന്ന് ലഭിച്ച പൈതൃകസമ്പത്താണ്. ഈ വിശ്വാസങ്ങളാണ് ഖുറാനിലെ  'തെരുവ്' സംസ്കാരത്തിലേക്ക് വഴിമാറണമെന്ന് ഇസ്ലാം വാദിക്കുന്നത്!

ലോകത്തു മുഴുവന്‍ കലാപമുണ്ടാക്കുകയെന്ന ഇസ്ലാമിന്റെ ദൗത്യം യൂറോപ്പിന്റെ മണ്ണില്‍ പരാജയപ്പെടുന്നത് ഇവിടുത്തെ ക്രൈസ്തവരുടെ സഹിഷ്ണുതകൊണ്ടാണ്! സഹികെട്ട് ആരെങ്കിലും തിരിച്ചടിച്ചാല്‍ വംശീയ ആക്രമണമെന്ന് മുറവിളികൂട്ടിക്കൊണ്ട് കേരളത്തില്‍പ്പോലും ഹര്‍ത്താല്‍ നടത്താന്‍ ആളുണ്ടാകും!

'അറബ് വസന്തം' മറയാക്കി 'താലിബാന്‍' യൂറോപ്പിലേക്ക്!

അറബ് വസന്തം ഇസ്ലാമികരാജ്യത്ത് അരങ്ങേറിയപ്പോള്‍ യൂറോപ്പിലേക്ക് പലായനം ചെയ്തത് അഭയാര്‍ത്ഥികളായിരുന്നില്ല. അഭ്യാര്‍ത്ഥികളുടെ വേഷത്തില്‍ യൂറോപ്പിലേക്ക് കടന്നുകൂടിയവരില്‍ അധികവും ഇസ്ലാമിക തീവ്രവാദികളായിരുന്നു. ഇസ്ലാമികമെന്ന പൈശാചികത യൂറോപ്പില്‍ പ്രചരിപ്പിക്കുവാനും ഈ രാജ്യങ്ങളില്‍ ചോരപ്പുഴയൊഴുക്കാനും തീവ്രവാദികള്‍ തയ്യാറാക്കിയ രഹസ്യപദ്ധതിയാണ് മുല്ലപ്പൂവിപ്ലവം അഥവാ അറബ് വസന്തം! മതമൌലീകവാദികളുടെ കരങ്ങളില്‍ ഇസ്ലാമികരാജ്യങ്ങളുടെ ഭരണമെത്തിക്കുകയും യൂറോപ്പിലേക്ക് ഇസ്ലാമിക പടര്‍ത്തുകയും ചെയ്യാനുള്ള ഗൂഢതന്ത്രമായിരുന്നു ഇതിനുപിന്നില്‍.

യൂറോപ്പിലെ ജനങ്ങളുടെയും ഭരണകൂടങ്ങളുടെയും മാത്രമല്ല അവിടെ നിലനില്‍ക്കുന്ന ക്രിസ്തീയതയുടെയും സഹാനുഭൂതിയെ തീവ്രവാദികള്‍ക്കു നന്നായി അറിയാം! ഈ കൂട്ടത്തില്‍ മനുഷ്യാവകാശസംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദവുംകൂടി ആയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. സാമ്പത്തീകമായി നട്ടംതിരിയുന്ന യൂറോപ്പിലെ രാജ്യങ്ങള്‍ക്ക് അഭയാര്‍ത്ഥികളെ പങ്കിട്ടു നല്‍കുന്നതിനുപകരം എന്തുകൊണ്ട് സമ്പന്നരായ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇവരുടെ ചുമതല നല്‍കാന്‍ മനുഷ്യാവകാശ സംഘടനകള്‍ തയ്യാറാകുന്നില്ല എന്നതും ദുരൂഹമാണ്! അന്ത്യകാലങ്ങളില്‍ ലോകത്തെ മുഴുവന്‍ സംവീധാനങ്ങളും പൈശാചികതയുടെ പക്ഷത്ത് അണിചേരുമെന്ന് ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണിത്!

യൂറോപ്പിലെ ക്രൈസ്തവസഭകളും ഭരണകൂടങ്ങളും ഉണര്‍ന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഇതിനുള്ള ബദല്‍ സംവീധാനങ്ങള്‍ ആലോചിക്കുന്നതിനു പകരം പിശാചിന്റെ സന്തതികളെ താലോലിക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം. യൂറോപ്പില്‍ 'താലീബാനിസം' വളര്‍ത്താന്‍ എല്ലാവിധ സഹായങ്ങളും ചെയ്യുന്നത് കാരിത്താസ് അടക്കമുള്ള ക്രൈസ്തവ സന്നദ്ധസംഘടനകളാണെന്നത് ഇവര്‍പോലും അറിയുന്നില്ല. ഇസ്ലാമികതയെ വളര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്തുകൊടുത്തിട്ട് മാസംതോറും മെത്രാന്മാര്‍ സമ്മേളനം നടത്തുന്നത് ക്രിസ്തീയത നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ തരണംചെയ്യും എന്നതാണ്! ഇവര്‍ക്കൊന്നും ഇനിയും നേരംപുലര്‍ന്നിട്ടില്ലെന്നു നിശ്ചയം!

ക്രിസ്ത്യാനികളില്‍നിന്ന്‍ പിരിച്ചെടുക്കുന്ന ദശാംശം മറ്റുള്ള രാജ്യങ്ങളില്‍ വിജാതിയര്‍ക്കു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയും ആ പണം ഇവിടുത്തെ ക്രിസ്തീയതയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുകയും ചെയ്‌താല്‍ പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കപ്പെടും. ക്രിസ്തീയമായി കുടുംബജീവിതം നയിക്കുന്നവര്‍ക്ക് മക്കളെ ജനിപ്പിക്കാനുള്ള പ്രോത്സാഹനവും സഹായവും നല്‍കാന്‍ സഭകള്‍ തയ്യാറാകണം. ഇവിടെ പിരിച്ചെടുക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ ഈ പിരിവ് ഇനിയും അധികനാള്‍ നടത്തില്ല!

സര്‍ക്കാര്‍ നല്‍കുന്ന സഹായംകൂടാതെ ജര്‍മ്മനിയിലെ ജിഹാദികളെ വളര്‍ത്താന്‍ കാരിത്താസ് മുഖേന ഓരോ മാസവും കോടികള്‍ കത്തോലിക്കാസഭ ചിലവഴിക്കുന്നു. ഈ കാര്യത്തില്‍ മറ്റു സഭകളും ഒട്ടും പിന്നിലല്ല. ഈ സഹായങ്ങളെല്ലാം സ്വീകരിച്ചുകൊണ്ട് ഖുറാന്‍ പ്രചരിപ്പിക്കുകയും ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ക്രൈസ്തവസഭകളും പാമ്പുവളര്‍ത്തലില്‍ അല്ലെന്നു പറയാന്‍ കഴിയില്ല.

ആദിമസഭയുടെ ചൈതന്യത്തിലേക്ക് ക്രൈസ്തവസഭകള്‍ മടങ്ങിപ്പോവുകയും വിശ്വാസികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുകയും ചെയ്യാന്‍ ഇനിയും വൈകരുത്. ക്രൈസ്തവരുടെ സഹായം സ്വീകരിച്ചുകൊണ്ട് ക്രിസ്തീയതയെ തകര്‍ക്കുന്ന പ്രവണതയാണ് വിജാതിയരില്‍നിന്ന് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. നിത്യമായ നരകശിക്ഷയില്‍നിന്ന് വിജാതിയരെ രക്ഷിക്കുകയാണ് യഥാര്‍ത്ഥ ജീവകാരുണ്യം എന്ന സത്യം സഭകള്‍ മറക്കരുത്. ഈ ലോകത്തിലുള്ള കുറഞ്ഞകാലത്തെ സഹനത്തില്‍ ആശ്വാസം നല്‍കുമ്പോള്‍, നിത്യമായ നാശത്തില്‍നിന്ന് എങ്ങനെ മോചനം നേടാമെന്ന് അറിയിക്കാതിരുന്നാല്‍ കാരുണ്യപ്രവര്‍ത്തികള്‍ക്ക് യാതൊരു ഫലവുമുണ്ടാകില്ല.

നിത്യനാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു ആത്മാവിനെ നിത്യരക്ഷയിലേക്ക് നയിക്കുന്നതിനു പകരം വയ്ക്കാന്‍ എന്തു ജീവകാരുണ്യപ്രവര്‍ത്തിക്കാണ് സാധിക്കുക? മരണാനന്തര ജീവിതമാണ് ക്രൈസ്തവന് ഒന്നാമതായുള്ളത്. ലോകത്തുള്ള സകലതും കൂട്ടിവച്ചാലും ഒരാത്മാവിനു പകരമാകില്ല! "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തുകൊടുക്കും?"(മത്താ: 16; 26). ആത്മാവിന്റെ രക്ഷയെ അവഗണിച്ചുകൊണ്ട് ഭൗതീകരക്ഷയ്ക്ക് ഊന്നല്‍ കൊടുക്കുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കത്തോലിക്കാസഭയാണ്! മറ്റുസഭകള്‍ ആത്മരക്ഷയ്ക്ക് കുറച്ചുകൂടി പരിഗണന നല്‍കിയിട്ടുള്ളതില്‍ മനോവ അവരെ ശ്ലാഘിക്കുന്നു.

ഇന്ത്യയിലെ കത്തോലിക്കാസഭ ഇന്ന് തിരിച്ചടി നേരിടുന്നത് ഒരു പാഠമാക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം. വിദ്യാഭാസവും ആതുരശുശ്രൂഷയും നടത്തി ഇന്ത്യയെ ഉദ്ധരിക്കാന്‍ നെടുനായകത്വം വഹിച്ചത് കത്തോലിക്കാസഭയായിരുന്നു. എന്നാല്‍, ഒരാളെപ്പോലും സുവിശേഷം അറിയിക്കാന്‍ അവര്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ ഇതേ മേഖലയില്‍ ക്രൈസ്തവസഭകള്‍ ഇന്ന് അവഹേളിക്കപ്പെടുന്നു. സൗജന്യമായി വിദ്യാഭ്യാസവും ആതുരസേവനവും ആവശ്യമായിരുന്ന ഘട്ടത്തില്‍ മറ്റൊരു സമുദായവും ഈ മേഖലയില്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഈ രണ്ടു മേഖലകളും വാണീജ്യവത്ക്കരിക്കപ്പെട്ടപ്പോള്‍ അനേകം സമുദായങ്ങള്‍ രംഗത്തെത്തി. ഇനി ക്രൈസ്തവസഭകള്‍ പിന്‍മാറുകയാണ് ഉചിതം! അല്ലെങ്കില്‍ ഇനിയും അപമാനിക്കപ്പെടും! ഇത് ദൈവം അയക്കുന്ന ശിക്ഷയാണെന്ന് സഭകള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ത്യയെ മുഴുവന്‍ സുവിശേഷവത്ക്കരിക്കാന്‍ ദൈവം അനുവദിച്ച സൗകര്യങ്ങള്‍ ഉപയോഗിക്കാതെ ഭൗതീക രക്ഷയെ മാത്രം ശ്രദ്ധിച്ചതിന് ദൈവം അതിലൂടെതന്നെ പ്രഹരിക്കുന്നു!

വിഷയത്തില്‍നിന്ന് വ്യതിചലിക്കാതെ അതിലേക്ക് തിരിച്ചുവരാം. സന്ദര്‍ഭോചിതമായി ഇവകൂടി വ്യക്തമാക്കിയെന്നു മാത്രമേയുള്ളു.

തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും!

യൂറോപ്യന്‍ യൂണിയന്‍ നിലവില്‍വന്ന നാള്‍മുതല്‍ അതില്‍ അംഗമാകാന്‍ തുര്‍ക്കി ശ്രമിക്കുന്നതാണ്. ചില രാജ്യങ്ങളുടെ എതിര്‍പ്പു കാരണമാണ് അതിനു സാധിക്കാത്തത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യൂണിയനിലുള്ള ഏത് രാജ്യത്തും തടസ്സമില്ലാതെ കടന്നുചെല്ലാം. മാത്രവുമല്ല, 'ഷെങ്കെന്‍ വിസ' (Schengen)യുള്ള വിദേശിക്കും ഇതു സാധ്യമാകും. ഈ സൌകര്യം ഉപയോഗിച്ച് ഇസ്ലാമിനെ മുഴുവന്‍ യൂറോപ്പില്‍ നിറയ്ക്കാനുള്ള തുര്‍ക്കിയുടെ തന്ത്രമാണ് അംഗത്വത്തിനു ശ്രമിക്കുന്നതിനു പിന്നിലുള്ള രഹസ്യതാത്പര്യം! യൂറോപ്പിനോടു ചേര്‍ന്നുകിടക്കുന്ന ഏഷ്യന്‍ രാജ്യമാണെങ്കില്‍ യൂറോപ്യന്‍ അംഗത്വത്തിനുള്ള തുര്‍ക്കിയുടെ ശ്രമത്തിനുപിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്.

ഇപ്പോള്‍തന്നെ അനധികൃതമായി ഇസ്ലാമിക കുടിയേറ്റത്തിന്റെ ഏജന്‍സിയായി നിലകൊള്ളുന്നത് ഇവരാണ്! യൂണിയനില്‍ അംഗത്വം നേടിയാല്‍ നേരായ മാര്‍ഗ്ഗത്തില്‍ സകല ഇസ്ലാമിനെയും യൂറോപ്പില്‍ എത്തിക്കാന്‍ തുര്‍ക്കിക്കു കഴിയും. യൂറോപ്പിനെ ഇസ്ലാമിക റിപ്പബ്ലിക് ആക്കുകയെന്ന തുര്‍ക്കിയുടെയും ഇസ്ലാമിക ലോകത്തിന്റെയും എക്കാലത്തെയും സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പിന്നീട് ദിവസങ്ങള്‍ മാത്രമേ വേണ്ടിവരികയുള്ളു!

അറബ് വസന്തത്തിനുനേരെ അമേരിക്കയുടെ 'കഴുകന്‍'‍ കണ്ണുകള്‍!

മുല്ലപ്പൂവിപ്ലവത്തില്‍ വിമതരെ സഹായിക്കുന്ന അമേരിക്കയുടെ നിലപാട് ജനാധിപത്യത്തോടുള്ള അവരുടെ പ്രണയമാണെന്ന് ആരും ധരിക്കരുത്. ഏകാധിപതികളുടെ വാഴ്ചയുടെ കീഴില്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ കൂടുതലായി സംരക്ഷിക്കപ്പെടുകയില്ല എന്ന സത്യം അവര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയതാണ്. അറബിരാജ്യങ്ങളിലെ എണ്ണക്കുപകരം ആയുധവും യുദ്ധസഹായവുമെന്ന അവരുടെ തന്ത്രപരമായ നയത്തിനുപുറമേ മറ്റൊരു ഗൂഢനീക്കവും കൂടി അമേരിക്കയുടെ ഭാഗത്തുണ്ട്.

യൂറോപ്പില്‍ ഒരു യൂണിയന്‍ കെട്ടിപ്പടുക്കുകയും പൊതു 'കറന്‍സി'യായി 'യൂറോ' നിലവില്‍ വരികയും ചെയ്തതിലൂടെ 'ഡോളര്‍'ന്റെ അപ്രമാധിത്യം ചോദ്യംചെയ്യപ്പെട്ടു! ഡോളറിനെതിരെ യൂറോ വെല്ലുവിളി ഉയര്‍ത്തിയത് അമേരിക്കയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. യൂറോപ്പിനോട് സൗഹൃദം നടിക്കുകയും യൂറോപ്യന്‍ യൂണിയന്റെ പതനം ആഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക! ലോകസാമ്പത്തീക വ്യതിയാനങ്ങളെ സൂക്ഷമമായി വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഏതൊരാള്‍ക്കു മനസ്സിലാകുന്ന യാഥാര്‍ത്ഥ്യമാണിത്.

യൂറോപ്പിനോട് അടുത്തുകിടക്കുന്ന ഇസ്ലാമികരാജ്യങ്ങളിലെ ആഭ്യന്തിരപ്രശനങ്ങളെ കൂടുതല്‍ വഷളാക്കുന്നതില്‍ അമേരിക്ക മുഖ്യകാര്‍മ്മികത്വം വഹിക്കുന്നുണ്ട്. എരിതീയില്‍ എണ്ണ എന്നപോലെയാണ് ഇവര്‍ നിലകൊള്ളുന്നത്. തങ്ങളുടെ ആയുധം വില്‍ക്കുക മാത്രമല്ല ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. അറബ് രാഷ്ട്രങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ അവിടെനിന്ന് അഭയാര്‍ത്ഥികളുടെ പ്രവാഹമുണ്ടാകുമെന്ന് അമേരിക്കയ്ക്ക് അറിയാം. അദ്ധ്വാനത്തോട് വിരക്തിയും ഭക്ഷണത്തോട് ആര്‍ത്തിയുമുള്ള ഇസ്ലാമിക അഭയാര്‍ത്ഥികള്‍ സ്വാഭാവികമായും പലായനം ചെയ്യുന്നത് യൂറോപ്പിലേക്ക് ആയിരിക്കുമെന്നും അമേരിക്ക തിരിച്ചറിയുന്നു.

ഒരൊറ്റ ഇസ്ലാമിനെപ്പോലും അമേരിക്കയുടെ അതിര്‍ത്തിക്കുള്ളില്‍ കടത്താതിരിക്കാന്‍ അതീവ ജാഗ്രതയിലാണിവര്‍ എന്നത് ശ്രദ്ധേയമാണ്. സിനിമാനടന്മാരായ മമ്മൂട്ടിയെയും ഷാരൂഖ് ഖാനെയും മാത്രമല്ല, ഇന്ത്യയുടെ മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാമിനെപ്പോലും സംശയത്തോടെ കാണുകയും 'എയര്‍പോര്‍ട്ടില്‍' തടഞ്ഞുവക്കുകയും ചെയ്തത് ഇസ്ലാമിക നാമങ്ങളോടുള്ള ജാഗ്രതമൂലമായിരുന്നു. ഇസ്ലാമും അതുവഴി ഖുറാനും ഒരു നാട്ടിലെത്തിയാല്‍ ആ നാട് മുടിയാന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് ഇവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാമികമതക്കാര്‍ ചേക്കേറുന്നതിലൂടെ യൂറോപ്പ് നശിക്കും എന്നുള്ള തിരിച്ചറിവാണ്, ഇവിടേക്കുള്ള ഇസ്ലാമിക കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ള അമേരിക്കന്‍ താത്പര്യം! 'മുല്ലപ്പൂ'വിപ്ലവത്തെ സഹായിക്കുകവഴി ഇത്തരമൊരു ഉദ്ദേശവും ഇവരുടെ തലയിലുണ്ട്.

അദ്ധ്വാനിക്കുന്ന ജനങ്ങളാണ് ഒരു നാടിന്റെ സമ്പത്ത്. ഒരു നശിച്ച വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് അന്യന്റെ അദ്ധ്വാനഫലം ആസ്വദിക്കാന്‍ ജന്മംകൊണ്ട ഇസ്ലാമാണ് ഇന്ന് യൂറോപ്പ് നേരിടുന്ന ഭീഷണി. അല്‍ബാനിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കടന്നുകൂടിയ ഇസ്ലാംമതക്കാരാണ് യൂറോപ്പിലെ മോഷ്ടാക്കള്‍. സാമാധാനത്തോടെ ജീവിച്ചിരുന്ന ഒരു ജനത സ്വയം വരുത്തിവച്ച വിനയാണിതെന്ന് പറയാതെവയ്യാ! അര്‍ഹതയില്ലാത്തവരോടു കാണിച്ച കാരുണ്യത്തിനു ലഭിച്ച തിരിച്ചടിയാണിത്.

"അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍;അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍ നിന്ന്"(പ്രഭാ: 12; 1,2). സാത്താന്റെ സന്തതികളെയാണു സഹായിച്ചതെന്ന് ഇവരുടെ പ്രതിഫലത്തില്‍നിന്ന് വ്യക്തമാകുന്നു. ഇസ്ലാംമതം പിശാചില്‍നിന്നുണ്ടായ നരഹത്യയുടെ മതമാണ് ഇവരെ സഹായിച്ചാല്‍ യാഹ്‌വെയില്‍നിന്ന് പ്രതിഫലം ലഭിക്കില്ല. കാരണം, യേഹ്ശുവായുടെ ദൈവത്വവും കുരിശിലൂടെയുള്ള രക്ഷയെയും നിഷേധിക്കുന്ന ഏതൊരുവനും ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും ശത്രുവായിരിക്കും. അനുഭവത്തിലൂടെ യൂറോപ്യന്‍ജനത ഇപ്പോള്‍ ഇതു മനസ്സിലാക്കിതുടങ്ങി. ഭിക്ഷയാചിച്ചു വന്നവര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത് ഇസ്ലാമിന്റെ പൈശാചികതയുടെ വ്യക്തമായ വെളിപ്പെടുത്തലാണ്! ഒരു വചനംകൂടി ഓര്‍ക്കുക: "ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കുപകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക"(പ്രഭാ: 12; 4,5). ഈ വചനം യൂറോപ്പില്‍ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

സര്‍പ്പസന്തതികളെ പാലൂട്ടിയ കരങ്ങളെ അവറ്റകള്‍ തിരിച്ചുകൊത്തുന്നത് സ്വാഭാവികമാണ്. ബൈബിളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും?"(പ്രഭാ: 12; 13,14). ചുരുക്കത്തില്‍, അറബ് വസത്തത്തിന്റെ ദുരന്തം അനുഭവിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. സ്വന്തം അദ്ധാനഫലം മക്കള്‍ക്ക് കൊടുക്കാന്‍ സാധിക്കാതെ അന്യന്‍ അനുഭവിക്കുന്ന ദുരവസ്ഥയാണിവിടെ. നന്ദികെട്ട വിഭാഗത്തെയാണ് ഊട്ടുന്നതെന്ന തിരിച്ചറിവ് വൈകിയുദിച്ച വിവേകമായതിനാല്‍ മൌനമായി സഹിക്കുന്നു.

അമേരിക്ക നേരിടാന്‍ പോകുന്ന തിരിച്ചടി!

അമേരിക്കയുടെ പിന്തുണയോടെ വളരുകയും പിന്നീട് അവരുടെ വൈരികളായി മാറുകയും ചെയ്ത അനേകം ഇസ്ലാമികരാജ്യങ്ങളുണ്ട്. ഇവയില്‍ ഒന്നുമാത്രമാണ് ഇറാക്ക്! അറബ് വസന്തത്തിനുവേണ്ടി അമേരിക്ക ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമികരാജ്യം ഖത്തറാണ്. വിമതരെ സാമ്പത്തീകമായി പിന്തുണച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍ ലോകസമാധാനത്തിനു ഭീഷണിയാകാന്‍ ഇനി അധികം താമസമില്ല.

അമേരിക്കയുടെ താലീബാന്‍ വിരോധം ഒരു പ്രഹസനം മാത്രമാണെന്ന് അവരുടെ ചില ചെയ്തികളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഇവരുടെ സഖ്യകക്ഷിയായ ഖത്തറാണ് താലീബാന് ഓഫീസ് തുറക്കാന്‍ അനുവദിച്ച ഏക രാജ്യം. ലോകത്തെ മറ്റുചില രാജ്യങ്ങള്‍ രഹസ്യമായി പിന്തുണക്കുന്നുണ്ടെങ്കിലും പരസ്യമായി താലീബാന്‍ വിരുദ്ധ നിലപാടാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. സൗദിപോലും പരസ്യമായി പിന്തുണക്കാന്‍ മടിക്കുമ്പോള്‍, ദോഹയില്‍ ഓഫീസ് തുറക്കാനുള്ള സാഹചര്യമുണ്ടാക്കിയത് അമേരിക്കന്‍ സ്വാധീനത്തിലുള്ള ഖത്തറാണെന്നത് ഏറെ ദുരൂഹമായിരിക്കുന്നു.

ഒരുവശത്തുകൂടി താലീബാന്‍ വേട്ടയും മറുവശത്തുകൂടി പിന്തുണ നല്‍കുകയും ചെയ്യുന്നതിലൂടെ അമേരിക്കന്‍ നിലപാടുകളിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം രാജ്യത്തെ സുരക്ഷിതമാക്കുകയും മറ്റു രാജ്യങ്ങളെ അശാന്തിയുടെ താഴ്വരകളാക്കുകയും ചെയ്യുന്ന ഈ ദുരൂഹതയെ ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിനാശകാലേ വിപരീതബുദ്ധി എന്നപോലെ നാശം അടുത്തപ്പോള്‍ അമേരിക്ക ചില വിനാശകരമായ നീക്കങ്ങളിലാണ്. ഇവരുടെ ഇപ്പോഴത്തെ നിലപാടുകളെ സൂക്ഷമതയോടെ നിരീക്ഷിച്ചാല്‍ ഇതു വ്യക്തമാകും. ഇസ്രായേലിനെ കൈവിട്ട് അവരുടെ എക്കാലത്തെയും ശത്രുക്കളായ ഇസ്ലാമികരാജ്യങ്ങളെ പ്രീണിപ്പിക്കുന്ന നയമാണിത്. പടിപടിയായി ഇസ്രായേലിനെ ഒഴിവാക്കുന്ന നയമാണ് ഇന്ന് അമേരിക്ക സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. യഹൂദരെ ഇല്ലായ്മചെയ്യുവാന്‍ രൂപംകൊണ്ട 'ഹമാസ്' എന്ന ഭീകരസംഘടനയെ ഖത്തര്‍ ദത്തെടുത്തു സഹായിക്കുന്നതിനുപിന്നില്‍ അമേരിക്കയുടെ മൗനാനുവാദമുണ്ട്. അമേരിക്കയെ എതിര്‍ത്തുകൊണ്ട് ഒരു ചുവടുപോലും മുന്നോട്ടുപോകാന്‍ കെല്‍പ്പില്ലാത്ത ഖത്തര്‍ എന്ന രാജ്യം സ്വീകരിച്ച ഈ നിലപാട് ഇസ്രായേലിനോടുള്ള ഇരുവരുടെയും വെല്ലുവിളിയായി വേണം കാണാന്‍!

ഖത്തറിന്റെ ഭരണത്തലവന്‍ 'ഗാസാ' സന്ദര്‍ശിക്കുകയും അവിടെ ഭരണം കയ്യാളുന്ന 'ഹമാസ്' എന്ന ഭീകരസംഘടനയ്ക്ക് സഹായവാഗ്ദാനം നല്‍കുകയും ചെയ്തത് ഇസ്രായേല്‍ അപലപിക്കുമ്പോള്‍, അമേരിക്ക-ഇസ്രായേല്‍ ബന്ധത്തിലെ അകല്‍ച്ച വ്യക്തമാകും!

ഗാസായില്‍ തമ്പടിച്ച് ഇസ്രായേലിനെതിരെ പോരാടാന്‍ ഇറാനും ഖത്തറും ആക്കം കൂട്ടുന്നത് തങ്ങളുടെതന്നെ നാശത്തിനാണ്. ഇസ്ലാമികലോകം മുഴുവന്‍ അവര്‍ക്കുപിന്നില്‍ നേരിട്ടോ അല്ലാതെയോ ഉണ്ട്. എന്നാല്‍, ബൈബിളിലെ മാറ്റമില്ലാത്ത പ്രവചനം ഇവര്‍ ഭയത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഗാസായെക്കുറിച്ച് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നത് ശ്രദ്ധിക്കുക: "ഗാസാ ശൂന്യമായി; അഷ്കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്റെ അവശിഷ്ടജനമേ, എത്രനാള്‍ നിങ്ങളെത്തന്നെ മുറിവേല്പിക്കും? യാഹ്‌വെയുടെ വാളേ നീ എന്നു നിശ്ചലമാകും? നീ ഉറയിലേക്കു മടങ്ങി നിശ്ചലമായിരിക്കുക. യാഹ്‌വെ നിയോഗിച്ചിരിക്കേ അതെങ്ങനെ നിശ്ചലമാകും? അഷ്കലോണിനും സമുദ്രത്തിനുമെതിരേ യാഹ്‌വെ അതിനെ അയച്ചിരിക്കുന്നു"(ജറെ: 47: 5-7).

ഇസ്രായേലിനോടു പോരാടുന്ന ഒരു ജനതെയേയും ഈ ഭൂമുഖത്ത് അവശേഷിപ്പിക്കില്ല എന്നു പറഞ്ഞിരിക്കുന്നത് ആകാശവും ഭൂമിയും സൃഷ്ടിച്ച സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആയതിനാല്‍, ഈ വചനത്തിനു മാറ്റമുണ്ടാകില്ല. വചനമറിയാത്ത ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികളായി ശുംഭന്മാരെ പ്രതിഷ്ഠിച്ചാല്‍, അമേരിക്ക പാഠംപഠിക്കും എന്നത് നമുക്ക് കാത്തിരുന്നു കാണാം!

ഇതൊന്നും അവിചാരിതമല്ല;കാലത്തിന്റെ അന്ത്യത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാഹ്‌വെ മുന്‍കൂട്ടി അറിയിച്ച പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജറെമിയ പ്രവാചകനിലൂടെ യാഹ്‌വെ അരുളിച്ചെയ്തത് വായിക്കുക: "നിനക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല; നിന്റെ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യം ലഭിക്കുകയുമില്ല. നിന്റെ സ്നേഹിതരെല്ലാം നിന്നെ മറന്നിരിക്കുന്നു. അവര്‍ നിന്റെ കാര്യം അന്വേഷിക്കുന്നതേയില്ല"(ജറെ: 30; 13,14). ഇതെല്ലാം ഇസ്രായേലിനുമേല്‍ വരുത്തിയത് യാഹ്‌വെ തന്നെയാണെന്ന് അവിടുന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതുകണ്ട് സന്തോഷിക്കുകയും ഇവരോട് ഇത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കുള്ള താക്കീതും യാഹ്‌വെ നല്‍കുന്നു: "ഞാനാണ് ഇവയെല്ലാം നിന്നോടു ചെയ്തത്. അതിനാല്‍ നിന്നെ വധിക്കുന്നവരെല്ലാം വധിക്കപ്പെടും. നിന്റെ ശത്രുക്കള്‍ ഒന്നൊഴിയാത് പ്രവാസികളാകും. നിന്നെ കൊള്ളയടിച്ചവര്‍ കൊള്ളയടിക്കപ്പെടും; നിന്നെ കവര്‍ച്ചചെയ്യുന്നവരെ ഞാന്‍ കവര്‍ച്ചയ്ക്കു വിധേയരാക്കും. ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും"(ജറെ: 30; 15-17).

എന്തുകൊണ്ടാണ് യാഹ്‌വെ ഇസ്രായേലിനെ ഇത്ര കഠിനമായി ശിക്ഷിച്ചത് എന്നറിയണമെങ്കില്‍ എസക്കിയേല്‍ പ്രവചനം വായിക്കണം. അവിടെ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ചകൂട്ടിയ വാള്‍. വധത്തിനായി അതിനു മൂര്‍ച്ചകൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാന്‍ അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്ക് ഉല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങള്‍പ്പോലെ നിങ്ങള്‍ നിന്ദിച്ചു. ആകയാല്‍ ഉടനെ പ്രയോഗിക്കാന്‍ വേണ്ടിത്തന്നെ അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കയ്യില്‍ കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു"(എസക്കി: 21; 9-11). യേഹ്ശുവായെ നിഷേധിച്ചതാണ് ഇസ്രായേലിനു വന്നുഭവിച്ച ഏറ്റവും വലിയ ദുരന്തം!

എന്നാല്‍, ഇസ്രായേല്‍ പുനരുത്ഥരിക്കപ്പെടുമ്പോള്‍ അവരുടെ ശത്രുക്കളോട് എപ്രകാരമാണ് യാഹ്‌വെ പ്രവര്‍ത്തിക്കുന്നതെന്നു കാണുക: "ഇതാ, യാഹ്‌വെയുടെ കൊടുങ്കാറ്റ്! ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി ദുഷ്ടന്റെ തലയില്‍ ആഞ്ഞടിക്കും. തന്റെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ യാഹ്‌വെയുടെ ഉഗ്രകോപം ശമിക്കുകയില്ല. അവസാനനാളുകളില്‍ നിങ്ങള്‍ അതു ഗ്രഹിക്കും"(ജറെ: 30; 23,24).

അമേരിക്കയില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റും ഇസ്രായേലിനോടുള്ള അവരുടെ സമീപനത്തില്‍ ഇസ്ലാമിനുവേണ്ടി വരുത്തിയ മാറ്റങ്ങളും കൂട്ടിവായിക്കപ്പെടാവുന്നതാണ്! ഖത്തറിലെ ഭരണാധികാരി ഗാസായില്‍ കാലുകുത്തിയ അന്നുതന്നെ അമേരിക്കയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് ഒരു താക്കീതു മാത്രമാണ്! ഗാസാ ഭരിക്കുന്ന ഹമാസിനെ അംഗീകരിക്കാന്‍ ഒബാമ എടുത്ത തീരുമാനം അമേരിക്കയുടെ വിദേശനയത്തിലെ വ്യതിയാനമാണെങ്കില്‍ അവരുടെ അന്ത്യത്തിനുള്ള ആരംഭമാണിത്! രണ്ടായിരത്തിയഞ്ഞൂറു വര്‍ഷംമുമ്പ് പ്രവാചകനിലൂടെ വെളിപ്പെടുത്തിയത് നിറവേറാന്‍ ഒരു ഒബാമ അനിവാര്യമായിരുന്നു! ബുദ്ധിയുള്ളവന്‍ ഗ്രഹിക്കട്ടെ!

അവകാശങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കുക!

അവകാശങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കുക. അല്ലാത്തപക്ഷം അപകടം പതിയിരിക്കുന്നു എന്നത് വിസ്മരിക്കരുത്!ഒരു ഭരണാധികാരിയുടെ വിവരക്കേടിന്റെ ഫലം ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അനുഭവിക്കേണ്ടി വരും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 'തുക്ലക്' പരിഷ്കരമെന്ന് കുപ്രസിദ്ധി നേടിയ ഭരണത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ചത് അതു നടപ്പാക്കിയവന്‍ മാത്രമല്ല. ഭരണത്തിലെ ഗുണവും ദോഷവും അനുഭവിക്കാന്‍ ഭരിക്കപ്പെടുന്ന ജനതകള്‍ ബാധ്യസ്ഥരാകും എന്നത് നമുക്കെല്ലാം അറിയാം. അതുപോലെതന്നെ ജ്ഞാനമില്ലാത്ത ഭരണാധികാരികളുടെ ചെയ്തികളുടെ പരിണിതഫലം അനുഭവിക്കുന്നതില്‍നിന്ന് ആര്‍ക്കും വിട്ടുനില്‍ക്കാനാവില്ല.

ദൈവത്തെയും വചനത്തെയും ധിക്കരിച്ചുകൊണ്ട് ഒരു സമൂഹം മുന്നോട്ടുപോയാല്‍ അവര്‍ക്ക് സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങള്‍ ബൈബിളില്‍ വ്യക്തമായി അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുള്ളതുകൊണ്ട് ആ രാജ്യത്തെ നിയമങ്ങളും നയങ്ങളും ജനങ്ങളുടെ കൂട്ടുത്തരവാദിത്വത്തില്‍ ഉള്ളതാണ്. അനീതിയുടെ വക്താക്കളെ തിരഞ്ഞെടുക്കുന്നതിലൂടെ രാജ്യത്തേക്ക് വന്നുഭവിക്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല എന്നതാണു സത്യം. അതായത്, ഭരണാധികാരിയുടെ നല്ല പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കുന്നതുപോലെ തിന്മയുടെ ഫലവും അനുഭവിക്കണം.

അതിനാല്‍, വിശ്വാസികളും ദൈവഭയമുള്ളവരുമായ നാം നമ്മുടെ അധികാരികളെ തിരഞ്ഞെടുക്കുമ്പോള്‍ അവിശ്വാസികളെയും ദൈവനിന്ദകരെയും തിരഞ്ഞെടുക്കരുത്. അപ്രകാരം ചെയ്താല്‍ അവരുടെ ദുഷ്പ്രവര്‍ത്തികളില്‍ നമ്മളും പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു ദുഷ്ടന്റെ പ്രവര്‍ത്തിമൂലം എന്തിനു വെറുതെ നാം ശിക്ഷയനുഭവിക്കണം?

നമ്മുടെ അവകാശങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കുന്നതോടൊപ്പം ജ്ഞാനികളും ദൈവഭയമുള്ളവരുമായ ഭരണാധികാരികളെ ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. സാത്താന്റെ തടവറയില്‍നിന്ന് അധികാരികള്‍ വിടുതല്‍ പ്രാപിക്കുന്നതിനും ദൈവമക്കളുടെ പ്രാര്‍ത്ഥന അനിവാര്യമാണ്! രാജാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവമക്കളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് എന്നകാര്യം മറക്കരുത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7763 views

LOG IN

Lost your password?

SIGN UP

LOST PASSWORD