ഇസ്ലാമിക സംവാദം

യേഹ്ശുവാ വാഗ്ദാനംചെയ്ത സഹായകന്‍ മുഹമ്മദോ?

Print By
about

'ട്ടുകാലി മമ്മൂഞ്ഞ്' എന്നൊരുവന്‍ നാട്ടില്‍ ജീവിച്ചിരുന്നു എന്നാണു പറയുന്നത്! ഇയാള്‍ക്കു ചില പ്രത്യേകതകളുണ്ടായിരുന്നു. നാട്ടില്‍ എന്തു നടന്നാലും അതിന്റെയെല്ലാം ഉത്തരവാദി താനാണെന്നു വീമ്പടിക്കും. എവിടെ അവിഹിത ഗര്‍ഭം ഉണ്ടായാലും അതെല്ലാം ഏറ്റെടുത്ത് സായൂജ്യമടയുന്നത് മമ്മൂഞ്ഞിന്റെ വിനോദമായിരുന്നു. 'ഷണ്ഡനായ' മമ്മൂഞ്ഞ് പറയുന്നത് നാട്ടുകാര്‍ അത്ര ഗൌരവമായി എടുക്കാറില്ല. അങ്ങനെയൊരിക്കല്‍ 'മാലതി' പ്രസവിച്ചു എന്ന് ഇയാള്‍ കേള്‍ക്കാന്‍ ഇടയായി. മമ്മൂഞ്ഞ് പറഞ്ഞു: മാസങ്ങള്‍ പോകുന്നത് അറിയുന്നേയില്ല; എല്ലാം ഇന്നലെ കഴിഞ്ഞപോലെ. നാടുകാരുടെ സംശയം: എന്തുപറ്റി മമ്മൂഞ്ഞേ? മമ്മൂഞ്ഞ് അഭിമാനത്തോടെ പറഞ്ഞു: അതും ഞമ്മളാടോ. അങ്ങനെ മാലതി എന്ന പശുവിന്റെ ഗര്‍ഭവും മമ്മൂഞ്ഞ് ഏറ്റെടുത്തു!

ഇതൊരു കെട്ടുകഥയോ സംഭവമോ എന്തുമാകട്ടെ; എന്നാല്‍, എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഒരുവന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു. അയാളുടെ അവകാശവാദങ്ങള്‍ അല്പം അതിരു വിട്ടതായിരുന്നു എന്നുമാത്രം! പരിശുദ്ധനായ ദൈവത്തിന്റെ ഏകജാതനായ യേഹ്ശുവാ ഭൂമിയില്‍ മനുഷ്യപുത്രനായി വന്ന് ലോകത്തിന്റെ പാപങ്ങള്‍ ഏറ്റെടുക്കുകയും, തിരിച്ചു പോയപ്പോള്‍ ഒരു സഹായകനെ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഈ സഹായകനായ പരിശുദ്ധാത്മാവിനെക്കുറിച്ച് വ്യക്തമായ അടയാളങ്ങള്‍ നല്‍കിയിട്ടാണ് യേഹ്ശുവാ പോയത്. വാഗ്ദാനപ്രകാരം വിശ്വാസികള്‍ ആത്മാവിനെ സ്വീകരിക്കുകയും ലോകത്തിന്റെ അതിര്‍ത്തികള്‍വരെ ഈ ആത്മാവിന്റെ സഹായത്താല്‍ യേഹ്ശുവായെ പ്രഘോഷിക്കുകയും ചെയ്തു. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെക്കുറിച്ചുള്ള അറിവു ലഭിച്ചവര്‍ അതു സ്വീകരിക്കുകയും നീതീകരിക്കപ്പെടുകയും ചെയ്തു. ക്രിസ്തീയതയുടെ ഉന്നതമായ വളര്‍ച്ചയില്‍ അസൂയാലുവായ ഒരുവന്‍ ഈ വിശ്വാസത്തെക്കുറിച്ച് ചില അല്പജ്ഞാനം സമ്പാദിച്ചു. അങ്ങനെ യേഹ്ശുവായുടെ വാഗ്ദാനമായ ആത്മാവിനെക്കുറിച്ചും ഇയാള്‍ കേട്ടു. കേട്ടപടി മമ്മൂഞ്ഞ് പറഞ്ഞു: 'അതു ഞമ്മളാ'!

ഈ 'എട്ടുകാലി മമ്മൂഞ്ഞാണു സാക്ഷാല്‍ 'മുത്തു നബി സല്ലല്ലാഹു അലയ്ഹിവസല്ലം' എന്ന വിശേഷണവുമായി അവതരിച്ച 'മുഹമ്മദ് നബി'!

ദൈവമായ യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്‍കുന്ന വാഗ്ദാനത്തെക്കുറിച്ച് ബൈബിളില്‍ നമുക്കു കാണാന്‍ കഴിയും. ലൂക്കായുടെ സുവിശേഷത്തില്‍ ഇങ്ങനെയാണു പ്രഖ്യാപിക്കുന്നത്: "എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയക്കുന്നു. ഉന്നതങ്ങളില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍"(ലൂക്കാ: 24; 49). അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളിലും ഈ വചനം കുറച്ചുകൂടി വ്യക്തമായി അറിയിക്കുന്നുണ്ട്. ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്ന സമയത്തെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് യേഹ്ശുവാ ഇക്കാര്യം പറയുന്നത്: "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍ത്തനങ്ങള്‍: 1; 8). ഈ ആത്മാവ് ഒരു ശക്തിയാണെന്നും അരൂപിയാണെന്നും യേഹ്ശുവായുടെ വാക്കുകളില്‍ത്തന്നെ വ്യക്തമാണ്!

ഈ നിര്‍ദ്ദേശവും വാഗ്ദാനവും പ്രതീക്ഷിച്ച് അപ്പസ്തോലന്മാര്‍ കന്യകാമറിയത്തോടൊപ്പം 'സെഹിയോന്‍' എന്ന മാളികയില്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടി. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പത്താംനാളില്‍ 'പന്തക്കുസ്താ' തിരുന്നാളായിരുന്നു. അന്ന് നൂറ്റിയിരുപതോളം ആളുകള്‍ അവിടെ സമ്മേളിച്ചിരുന്നതായി ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവം ബൈബിളില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: "പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാം ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നുനില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. അത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി"(അപ്പ. പ്രവര്‍: 2; 1-4).

"ആകാശത്തിനു കീഴിലുള്ള സകല ജനപദങ്ങളിലും നിന്നുവന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു"(അപ്പ. പ്രവര്‍: 2; 5, 6).

അരക്ഷിതരും ഭയവിഹ്വലരുമായി യഹൂദരെ ഭയന്ന് ഒളിച്ചുകഴിഞ്ഞ അപ്പസ്തോലന്മാര്‍ ധൈര്യപൂര്‍വ്വം യേഹ്ശുവായെ പ്രസംഗിക്കാന്‍ ആരംഭിച്ചത് അപ്പോള്‍മുതലാണ്. അങ്ങനെ യേഹ്ശുവായുടെ വാഗ്ദാനം അവിടെ നിറവേറുകയായിരുന്നു. ശിഷ്യന്മാരോടൊപ്പം ആയിരുന്ന പരസ്യജീവിതകാലത്ത് യേഹ്ശുവാ പറഞ്ഞു: "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും"(യോഹ:14;16,17). യേഹ്ശുവാ പറഞ്ഞ ഈ ആത്മാവാണ് താനെന്ന് മുഹമ്മദ് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചു. എല്ലാക്കാലവും ശിഷ്യരോടൊത്ത് വസിക്കുമെന്നു പറഞ്ഞത് മുഹമ്മദിനെക്കുറിച്ചായിരുന്നുവെങ്കില്‍, ഇയാള്‍ സഹായകന്‍ ആയിരുന്നില്ല; ഒരു 'പാര'യായിരുന്നു! യേഹ്ശുവായുടെ ശിഷ്യന്മാര്‍ നുണയന്മാരാണെന്നു പ്രചരിപ്പിച്ച മുഹമ്മദാണോ സഹായകന്‍! മത്രവുമല്ല, ശിഷ്യന്മാര്‍ മരിച്ച് അഞ്ഞൂറുകൊല്ലം കഴിഞ്ഞ് എന്തു സഹായമാണ്, ശിഷ്യര്‍ക്ക് ഇയാളില്‍നിന്ന് ഉണ്ടായതെന്നു നമുക്കറിയാമല്ലോ!

യേഹ്ശുവാ വാഗ്ദാനം ചെയ്ത സഹായകന്‍ എക്കാലവും ഉണ്ടായിരിക്കേണ്ടവനും മരണമില്ലാത്തവനുമാണ്. അറുപത്തിമൂന്നാമത്തെ വയസ്സില്‍ രോഗംവന്ന് ഒടുങ്ങിപ്പോയ ഒരുവനെ ക്രിസ്ത്യാനികളുടെ സഹായകനായി അംഗീകരിപ്പിക്കാന്‍ ഇസ്ലാം ശ്രമിക്കേണ്ട. മുഹമ്മദിന്റെ മരണം എങ്ങനെയായിരുന്നുവെന്നത് ഇന്നും ഇസ്ലാം മറച്ചുവച്ചിരിക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നാണ് ഇയാള്‍ മരിച്ചതെന്നു ഹദീസുകളില്‍ സൂചനയുണ്ട്. കടുത്ത ലൈംഗീകരോഗം പിടിപെട്ടായിരുന്നു മരണമെന്നു മറ്റൊരു വാദവുമുണ്ട്. ഏതോ സ്ത്രീ വിഷം കൊടുത്തു കൊന്നതാണെന്നും സൂചനയുണ്ട്. വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്ലാം തയ്യാറായില്ലെങ്കില്‍, മുഹമ്മദിന്റെ 'ചരിത്രം' തുറന്നു പറയാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകും! ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്നോണം ആരംഭംകുറിച്ച ശുശ്രൂശയിലാണ് ഇന്നു മനോവ!

എ.ഡി. 632 ജൂണ്‍ 7 തിങ്കളാഴ്ച മരണമടഞ്ഞ ഒരുവനെയാണോ എന്നേക്കും നമ്മോടുകൂടെ വസിക്കുമെന്ന വാഗ്ദാനത്തോടെ യേഹ്ശുവാ അയച്ചത്?

പരിശുദ്ധാത്മാവിന്റെ ദൗത്യം!

പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആത്മാവാണ്! ഈ ആത്മാവിനു വ്യക്തമായ സ്വഭാവസവിശേഷതകളും വ്യക്തമായ ദൗത്യവുമുണ്ട്. പരിശുദ്ധാത്മാവിനെ എങ്ങനെയാണു തിരിച്ചറിയേണ്ടതെന്നു വചനത്തിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. മുന്‍ലേഖനങ്ങളില്‍ മനോവതന്നെ ഇതു സസൂക്ഷ്മം വ്യക്തമാക്കിയതാണെങ്കിലും സന്ദര്‍ഭോചിതമായി ഒരു വചനമെങ്കിലും കുറിക്കേണ്ടിയിരിക്കുന്നു. യേഹ്ശുവാ ദൈവമാണെന്ന് ഏറ്റുപറയുന്ന ആത്മാവാണു പരിശുദ്ധാത്മാവ്! "യേഹ്ശുവാ മ്ശിയാഹ് ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ ക്രിസ്തുവിന്റെ ആത്മാവാണ് അത്"(1 യോഹ: 4; 2, 3). യോഹന്നാന്‍ എഴുതിയ ലേഖനങ്ങളില്‍ ഈ സത്യം കൂടുതലായി വെളിപ്പെടുത്തിയിട്ടുണ്ട്. യേഹ്ശുവാ ദൈവമാണെന്ന സത്യത്തെ നിഷേധിക്കാനായി കടന്നുവന്ന മുഹമ്മദില്‍ വസിച്ചത് എതിര്‍ക്രിസ്തുവിന്റെ ആത്മാവായിരുന്നു എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?

വചനത്തിനു സാക്ഷ്യം നല്‍കുകയെന്നതാണ് പരിശുദ്ധാത്മാവിന്റെ പ്രഥമവും പ്രാധാനവുമായ ദൗത്യം! വചനം എന്നാല്‍ യേഹ്ശുവായാണ്. അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും പരിശുദ്ധാത്മാവ് വചനത്തെ(യേഹ്ശുവായെ) സ്ഥിരീകരിക്കുന്നു. വചനം മാംസമായതാണ് യേഹ്ശുവായെന്നു നമുക്കെല്ലാം അറിയാം. ഈ വചനം ആദിയിലേ ഉണ്ടായിരുന്നതാണെന്നും ദൈവവചനം വ്യക്തമാക്കുന്നുണ്ട്: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ:1;1-5).

യേഹ്ശുവായുടെ നാമത്തില്‍ പിതാവായ ദൈവം അയക്കുന്ന സഹായകനാണ് പരിശുദ്ധാത്മാവ്. തന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നവര്‍ക്കെല്ലാം പരിശുദ്ധാത്മാവിനെ ലഭിക്കുമെന്ന് യേഹ്ശുവാ വാഗ്ദാനം ചെയ്തിട്ടുണ്ട്. "സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!"(ലൂക്കാ: 11; 13). യേഹ്ശുവാ വീണ്ടും പറയുന്നു: "നിങ്ങള്‍ എന്റെ പേരില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്കു നല്‍കും"(യോഹ: 16; 23).

പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്കു ചില അധികാരങ്ങള്‍ യേഹ്ശുവാ കല്പിച്ചു നല്‍കുന്നുണ്ട്. യേഹ്ശുവാ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ(ക്ഷമിക്കാതിരിക്കുക) അവ ബന്ധിക്കപ്പെട്ടിരിക്കും"(യോഹ: 20; 22, 23). ഇത് ഒരു അധികാര കൈമാറ്റമായിരുന്നു! കൂടാതെ, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്കു മാത്രമാണ് ഈ അധികാരം ലഭിക്കുന്നതെന്ന കാര്യവും നാം മനസ്സിലാക്കിയിരിക്കണം.

മുഹമ്മദ് തെറ്റിദ്ധരിക്കുകയും അനേകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതുപോലെ, യേഹ്ശുവാ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് മുഹമ്മദല്ല. യേഹ്ശുവാ പിതാവിന്റെ സന്നിധിയില്‍നിന്ന് ഒരു സഹായകനെ അയക്കുമെന്നു പറഞ്ഞിരുന്നു. ആ സഹായകനായ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതുവരെ ജറുസലേംവിട്ടു പുറത്തുപോകരുതെന്ന് ശിഷ്യന്മാരോട് അവന്‍ കല്പിച്ചു. അത് അറുന്നൂറു വര്‍ഷങ്ങള്‍ ശിഷ്യന്മാരെ ജറുസലേമില്‍ പിടിച്ചിരുത്തുകയായിരുന്നില്ല. യേഹ്ശുവാ ഇങ്ങനെയാണു പറഞ്ഞത്: "നിങ്ങള്‍ യെരുശലേം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെന്നാല്‍, യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏല്‍ക്കും"(അപ്പ. പ്രവര്‍: 1; 4, 5).

പത്തു ദിവസങ്ങളിലെ പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും പ്രതിഫലമായി ശിഷ്യസമൂഹം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. അന്നുമുതല്‍ തുടങ്ങിയ പ്രഘോഷണം തലമുറകള്‍ കടന്ന് ഇന്നും തുടരുന്നു. ഇതൊന്നും അറിയാതെ താനാണു പരിശുദ്ധാത്മാവെന്നു വിളിച്ചുപറയുന്നവനെ ഭ്രാന്തനായി കരുതാന്‍ മാത്രമെ ക്രൈസ്തവര്‍ക്കു കഴിയുകയുള്ളൂ. 'എട്ടുകാലി' മമ്മൂഞ്ഞിനെപ്പോലെ 'നായ' പെറ്റെന്നു കേട്ടാലും അതിന്റെ ഉത്തരവാദി 'ഞമ്മളാ'ണെന്നു പറയുന്ന ഒരുവനായിട്ടാണ്, മുഹമ്മദിനെ ദൈവമക്കള്‍ കാണുന്നത്!

ഉച്ചമയക്കത്തില്‍ കാണുന്ന സ്വപ്നങ്ങളെല്ലാം ദൈവത്തിന്റെ അരുളപ്പാടാണെന്നു കരുതരുത്. സ്വപ്നത്തില്‍ ദൈവം സംസാരിച്ചേക്കാം; എന്നാല്‍, അതു ദൈവത്തില്‍നിന്നാണെങ്കില്‍ വിവരക്കേടാവില്ല. യഥാര്‍ത്ഥ സത്യങ്ങളെ മുഴുവന്‍ തള്ളിക്കളയുന്ന സന്ദേശങ്ങള്‍ ദൈവത്തില്‍നിന്നല്ല. സ്വര്‍ഗ്ഗത്തില്‍നിന്നുവന്ന യേശുവിനേക്കാള്‍ സ്വര്‍ഗ്ഗത്തെ അറിയുന്നവന്‍ ആരുമില്ല. എന്നാല്‍, മുഹമ്മദ് സ്ഥിരമായി കാണുന്നതുപോലെ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഒരു സ്വപ്നം കണ്ടു. ആ സ്വപ്നം മുഹമ്മദിന്റെ സ്വര്‍ഗ്ഗയാത്രയായിരുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയുടെ ആരംഭത്തില്‍ യെരുശലെം ദൈവാലയത്തില്‍ അഞ്ചുവട്ടം നിസ്ക്കരിച്ചു എന്നാണു മുഹമ്മദ് പറയുന്നത്. ദൈവം പറയുന്നത് സംഭവിക്കുകതന്നെ ചെയ്യും! എന്നാല്‍, ഇത് സംഭവിക്കാത്തതിലൂടെ അല്ലാഹു ദൈവമല്ലെന്നു സ്ഥിരീകരിച്ചു. മുഹമ്മദു ജനിക്കുന്നതിനുമുമ്പ് ജറുസലേം ദൈവാലയം തകര്‍ക്കപ്പെട്ടിരുന്നു എന്നുപോലും അറിയാത്ത അല്ലാഹുവും മുഹമ്മദുംകൂടി പരിശുദ്ധാത്മാവിന്റെ അവതാരമായി 'സ്വപ്നം' കണ്ടാല്‍, ആണോ പെണ്ണോ ആയി ജനിച്ച ഒരു ക്രിസ്ത്യാനിയും അതു ഗൌനിക്കില്ല!

താന്‍ കാണുന്ന സ്വപ്നങ്ങളെല്ലാം നിയമങ്ങളാക്കാന്‍ വാശിപിടിക്കുന്ന മുഹമ്മദു കണ്ട ഈ ദുഃസ്വപനത്തിന്റെ തുടര്‍ച്ചയാണ് അഞ്ചു നേരത്തെ നിസ്ക്കാരമെന്ന നിയമമായി മാറിയത്. സ്വപ്നം ഇങ്ങനെയാണു തുടരുന്നത്; മുഹമ്മദ് സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ ഒന്നാംസ്വര്‍ഗ്ഗത്തില്‍ 'ആദംനബി'യെ കണ്ടു. പിന്നീടു പല പ്രവാചകന്മാരെയും കണ്ടകൂട്ടത്തില്‍ 'ഈസാനബി'യെയും കണ്ടെന്നാണു പറയുന്നത്. മാലാഖമാര്‍ അകത്തേക്കു കയറുന്ന ഒരു മുറിയില്‍ ഇബ്രാഹിംനബിയെയും കാണാന്‍ കഴിഞ്ഞു. അല്ലാഹുവിനെ മുഖം കാണിച്ചു മടങ്ങുന്നവഴി മുഹമ്മദിനോട് മൂസാനബി(മോശയാണു മൂസാനബിയെന്ന് ഇസ്ലാം പറയുന്നു) ചോദിച്ചു; 'അല്ലാഹു എന്താണു താങ്കളോടു പറഞ്ഞത്?' അമ്പതുനേരം നിസ്ക്കരിക്കണമെന്നാണ് അല്ലഹുവിന്റെ കല്പനയെന്നു മുഹമ്മദു മറുപടി പറഞ്ഞു. അപ്പോള്‍ മൂസാനബി പറഞ്ഞു; 'ഞാനിത് ജനത്തോടു പറഞ്ഞിട്ട് അവര്‍ ചെയ്തില്ല; അതിനാല്‍, താങ്കള്‍ മടങ്ങിച്ചെന്ന് അല്ലാഹുവില്‍നിന്ന് ഇളച്ചു വാങ്ങുക'. മുഹമ്മദ് വീണ്ടും അല്ലാഹുവിങ്കല്‍ എത്തി. നാല്‍പ്പത്തഞ്ചായി കുറച്ചുകിട്ടി. മൂസാനബി വീണ്ടും ഇളവിനായി മുഹമ്മദിനെ അല്ലാഹുവിങ്കലേക്ക് അയച്ചു. പലവട്ടം ഇളവു വാങ്ങി അഞ്ചാക്കി കുറച്ചതാണ് ഇന്നത്തെ 'നിസ്ക്കാരം'!(സുറ: 17; 1).

ഒരുവട്ടംകൂടി പോയിരുന്നെങ്കില്‍ ഈ പരിപാടിതന്നെ ഒഴിവാകുമായിരുന്നു! ഇതൊന്നും മനോവയുടെ സാങ്കല്‍പ്പിക കഥകളല്ല. ഖുറാന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ കുറിക്കുന്നത്.

മുഹമ്മദിന്റെ മൂഢസങ്കല്പത്തെ സൂചിപ്പിക്കാനാണ് ഈ സംഭവം ഇവിടെ വിവരിച്ചത്. പഴയനിയമത്തിലേയും പുതിയനിയമത്തിലേയും വ്യക്തികളുടെ പേരുകള്‍ മാത്രമെടുത്ത്, ചരിത്രത്തെ വളച്ചൊടിച്ച്, നൂറ്റാണ്ടുകള്‍ക്കൊണ്ട് രചിക്കപ്പെട്ട സാങ്കല്പിക കഥയാണു ഖുറാന്‍! മുഹമ്മദിനു ലഭിച്ചുവെന്നു പറയുന്ന 'ഖുറാന്‍' കണ്ടവരായ ആരെങ്കിലും ഈ ഭൂമിയിലുണ്ടോ? അങ്ങനെ ആരെങ്കിലും ഈ ഭൂമിയില്‍ ഉണ്ടായിരുന്നതായി ചരിത്രത്തിലുണ്ടോ? മുത്തശ്ശിക്കഥപോലെ വാമൊഴിയായി പ്രചരിപ്പിച്ച കെട്ടുകഥ മാത്രമാണു ഖുറാന്റെ 'ദിവ്യാവതാരം'! അര്‍ത്ഥമെന്തെന്ന് അറിയാതെ നിരക്ഷരര്‍ അത് ഏറ്റുപാടി!

എന്നാല്‍, ബൈബിളിലെ ഓരോ വാക്യങ്ങളുടെയും മൂലകൃതിയായ കൈയ്യെഴുത്തുപ്രതികള്‍ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു! ഇവ എഴുതപ്പെട്ട കാലഘട്ടങ്ങളും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടതാണ്.

'ഭ്രാന്ത്' അതിന്റെ ഉച്ഛകോടിയില്‍ എത്തുമ്പോള്‍!

ഇസ്ലാംമതക്കാര്‍ അംഗീകരിക്കുന്ന ഒരു ഹദീസില്‍ വിവരിക്കുന്നതാണു ചുവടെ കുറിക്കുന്നത്. ആത്മാക്കളെക്കുറിച്ച് വ്യക്തമാക്കുന്നതിനാണ് ഈ 'ഹദീസ്' രചിക്കപ്പെട്ടത്. മുഹമ്മദ് തന്റെ പ്രവാചക ദൌത്യത്തിലുടനീളം കാണുന്ന 'മായാദര്‍ശനങ്ങളില്‍' ഒന്നാണിത്! താന്‍ സ്വര്‍ഗ്ഗത്തില്‍ പോയിട്ടുണ്ടെന്ന് അനുയായികളെ ധരിപ്പിക്കുന്ന ഒരു പതിവ് മുഹമ്മദിനുണ്ടായിരുന്നുവെന്ന് ഖുറാനിലൂടെ നാം മനസ്സിലാക്കി. ഇത്തരമൊരു ആകാശയാത്രയാണ് ഇവിടെ സൂചിപ്പിക്കുന്നത്. എല്ലാ പ്രവാചകന്മാരെക്കാളും ശ്രേഷ്ഠന്‍ താനാണെന്നു ലോകത്തെ ധരിപ്പിക്കേണ്ട ചുമതല മുഹമ്മദിനുണ്ടല്ലോ!

ഇസ്ലാമിക പണ്ഢിതന്റെ വിവരണം അതേപടി പകര്‍ത്തുകയല്ലാതെ, ഇതില്‍ മനോവയുടെ ഓരക്ഷരംപോലും ചേര്‍ക്കുന്നില്ല!

മഹാനായ നബി(സ) തങ്ങള്‍ മിഅ്റാജിന്റെ രാത്രി ആകാശലോകത്ത് കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം മലക്കുകള്‍ മറ്റൊരു വിഭാഗം മലക്കുകളുടെ അടുത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. അവര്‍ അവരുടെ സഞ്ചാരം തുടരുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല. അപ്പോള്‍ നബി(സ) ജിബ്‌രീല്‍(അ) മിനോട് ചോദിച്ചു; 'ജിബ്രീലെ, ഇക്കൂട്ടര്‍ ആരാണ്? ഇവരുടെ അവസ്ഥ എന്താണ്?' ജിബ്‌രീല്‍(അ) പറഞ്ഞു; 'എനിക്കും അവരെ കുറിച്ച് വ്യക്തമായി അറിയുകയില്ല. കാലങ്ങളായി അവര്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു'. നബിയും (സ) ജിബരീലും(അ) അവരുടെ കൂട്ടത്തില്‍നിന്ന് ഒരു മലക്കിനെ വിളിച്ചു കാര്യമന്വേഷിച്ചു. ആ മലക്ക് പറഞ്ഞു; എന്റെ ആയുസ്സിനെക്കുറിച്ച് എനിക്ക് യാതൊരു തിട്ടവുമില്ല. എങ്കിലും ഈ സഞ്ചാരത്തിനിടയില്‍ നാലായിരംവര്‍ഷം തികയുമ്പോള്‍ ഞാന്‍ ഒരു നക്ഷത്രത്തെ കാണാറുണ്ട്‌. ആ നക്ഷത്രത്തെ എന്റെ സഞ്ചാരത്തിനിടയില്‍ നാല് ലക്ഷം പ്രാവശ്യം കണ്ടിട്ടുണ്ട്. ആ നക്ഷത്രം ഹബീബായ നബി(സ) യുടെ പ്രകാശമാണ്.

അതായത്, പതിനെട്ടുകോടി വര്‍ഷം മുമ്പാണ് മുഹമ്മദിന്റെ ആത്മാവുണ്ടായത്. ആദ്യം സൃഷ്ടിക്കപ്പെട്ട ആത്മാവ് മുഹമ്മദിന്റെതാണെന്നും സ്വയം വാദിക്കുന്നുണ്ട്. ആദത്തിന്റെ ആത്മാവുപോലും തനിക്കുശേഷമാണത്രെ ഉണ്ടായത്! ഭ്രാന്തിന്റെ ഓരോ അവസ്ഥകള്‍!! ശാരീരികമായി എല്ലാവരുടെയു പിതാവ് ആദം ആണെങ്കിലും, ആദത്തിന്റെതടക്കം സകലരുടെയും ആത്മാക്കള്‍ മുഹമ്മദിന്റെ ആത്മാവില്‍നിന്നാണ് ഉണ്ടായതെന്ന് ഇയാള്‍ സ്വയം സമാധാനിക്കുന്നു.

ഖുര്‍ആനില്‍ ശാസ്ത്രീയമായ യാതൊരു പിഴവുമില്ലെന്നും എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം ഈ പുസ്തകമാണെന്നും വാദിക്കുന്ന ഇസ്ലാമിക 'കു'ബുദ്ധിജീവികളുടെ പൊള്ളയായ വാദത്തിന് ഇവിടെ ഉത്തരമുണ്ട്. ഭൂമി സൂര്യനെ വലംവയ്ക്കുന്നതിനാലാണ് ഓരോ ദിവസവും വര്‍ഷവുമൊക്കെ ഉണ്ടാകുന്നതെന്ന സത്യം അറിയാതെയാണോ മലക്കുകള്‍ പ്രായം നിശ്ചയിച്ചത്? മലക്കുകള്‍ക്കും മുഹമ്മദിന്റെ ജ്ഞാനമേയുള്ളൂവെന്ന് ഇവിടെ തിരിച്ചറിയാന്‍ കഴിയുന്നു. സ്വന്തം പ്രായംപോലും നിശ്ചയമില്ലാത്ത മലക്കുകളും, മലക്കുകളുടെ അവസ്ഥയെന്തെന്ന് അറിയാത്ത മലക്കുകളുടെ തലവന്‍ 'ജിബ്രീലും' മുഹമ്മദിനേക്കാള്‍ എത്രയോ നിസ്സാരര്‍!

"أول ما خلق الله روحي" "അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്റെ റൂഹി (ആത്മാവ്) നെയാണ്". പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിനു മുന്‍പുതന്നെ ആത്മാവിനെ സൃഷ്ടിക്കുകയും അതുതന്നെ പുണ്യറസൂലിന്റെതുമായിരുന്നു. ഈ രണ്ടു കാര്യങ്ങള്‍ അഥവാ പ്രപഞ്ചത്തിന്റെ ഉല്പത്തി ആത്മാവും, നബി(സ) യുടെ റൂഹ് മുഴുവന്‍ റൂഹുകളുടെയും പിതാവുമാണ് എന്നതാണ് ആത്മാവിന് ശരീരത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ആദിമ മനുഷ്യന്‍ ആദംനബി (അ) ശരീരങ്ങളുടെ പിതാവാണെങ്കില്‍ മഹാനായ റസൂല്‍(സ) അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ആത്മാക്കളുടെയും പിതാവാണ്. ഖുദ്സിയായ ഹദീസില്‍ പറയുന്നു.
"خلقت روح محمد صلّى الله عليه وسلم من نور وجهي" "മഹാനായ നബിയുടെ ആത്മാവ് എന്റെ മുഖത്തെ പ്രകാശത്തില്‍നിന്ന് ഞാന്‍ സൃഷ്ടിച്ചു". അപ്പോള്‍ നമ്മുടെ ആത്മാവിന്റെ അടിസ്ഥാനം നബി(സ) യും, നബി (സ)യുടെ ആത്മാവ് അല്ലാഹുവിന്റെ പ്രകാശവുമാണ്.

ഇത്രയും അധഃപതിച്ച ഒരുവനില്‍നിന്നാണ് നമ്മുടെ ആത്മാവിന്റെ ഉത്ഭവമെങ്കില്‍ നാം ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത്!

യേഹ്ശുവായെക്കുറിച്ച് ബൈബിള്‍ പറയുന്നതിങ്ങനെ: "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്"(കൊളോ:1;15-18).

താന്‍ പരിശുദ്ധാത്മാവാണെന്ന് മുഹമ്മദ് പ്രചരിപ്പിക്കാനുള്ള കാരണം വ്യക്തമാണ്. യേഹ്ശുവാ പരിശുദ്ധാത്മാവിനെ വളരെ ഉയര്‍ന്ന സ്ഥാനം നല്‍കി അവതരിപ്പിച്ചിരുന്നു. പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം ഈ ലോകത്തോ വരാനിരിക്കുന്ന ലോകത്തോ ക്ഷമിക്കപ്പെടില്ല എന്നാണ് അവിടുന്നു പറഞ്ഞത്. അതിനാല്‍ത്തന്നെ, ഇതിലും വലിയൊരു സ്ഥാനം വേറെയില്ലെന്നു മുഹമ്മദ് മനസ്സിലാക്കി. ഇക്കാരണത്താല്‍ ഇവന്‍ സ്വയം പരിശുദ്ധാത്മാവായി നടിച്ചു. എല്ലാം വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവായി പ്രഖ്യാപിച്ച മുഹമ്മദിന് മാലാഖമാരുടെ ആയുസ്സോ തന്റെ വരാനിരിക്കുന്ന അവസ്ഥയോ അറിയില്ലായിരുന്നു എന്നതാണു രസകരം! ദൈവത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവെന്നു മുഹമ്മദിനോ ഇവന്റെ അനുയായികള്‍ക്കോ മനസ്സിലായില്ല. ഓരോരുത്തര്‍ക്കും ആത്മാവുള്ളതുപോലെ മുഹമ്മദിനും ആത്മാവുണ്ട്. ശരീരവും ആത്മാവും മനസ്സും ചേരുന്നതാണ് ഓരോ വ്യക്തികളും. ത്രിത്വത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്!

"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യുമെന്ന് എനിക്കുതന്നെ അറിയില്ല"(സുറ:46;8,9). എന്നു പറഞ്ഞത് മുഹമ്മദു തന്നെയാണ്. ഇങ്ങനെയൊരുവന്‍ പ്രവചിക്കുന്നത് ആരാണു ഗൌനിക്കുന്നത്? പരിശുദ്ധാത്മാവാണെന്നു താനെന്നു വാദിച്ച മുഹമ്മദ് അശുദ്ധാത്മാവിന്റെ പ്രവര്‍ത്തികളില്‍ വ്യാപരിച്ചവനായിരുന്നു. ഏതൊരു സ്ത്രീയില്‍ ഇയാള്‍ക്കു താത്പര്യം തോന്നിയാലും അവളുടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു മുഹമ്മദിനു വിവാഹം ചെയ്തു കൊടുക്കണമെന്ന് നിയമം ഇറക്കിയതും മുഹമ്മദാണ്.

യേഹ്ശുവായെ കുരിശിലേക്കു നയിച്ച് സകല മനുഷ്യരെയും സ്നേഹിച്ച ദൈവാത്മാവിനെയാണു നാം ബൈബിളില്‍ കാണുന്നത്. എന്നാല്‍, സ്വന്തം ശരീരത്തിന്റെ ആശകള്‍ നിവര്‍ത്തിക്കാനും സ്വന്തം കുടുംബത്തിന്റെ സുഖത്തിനുവേണ്ടി നിയമങ്ങളുണ്ടാക്കിയ മുഹമ്മദാണോ പരിശുദ്ധാത്മാവ്? സ്വന്തം വളര്‍ത്തുമകന്റെ ഭാര്യയെപ്പോലും ഇയാള്‍ വെറുതെ വിട്ടില്ല! എങ്കിലും, മുഹമ്മദിന്റെ ഏകപുത്രി ഫാത്തിമയുടെ ഭര്‍ത്തവിനുമാത്രം ഒരു ഭാര്യയെ അനുവാദമുള്ളൂ. വിചിത്രമായ ഈ നിയമത്തിനു കാരണമായി മുഹമ്മദ് പറയുന്നത് ഇങ്ങനെ; 'എന്റെ മകള്‍ വേദനിക്കുന്നതു കാണാന്‍ എനിക്കു കഴിയില്ല!' ഇയാള്‍ പരിശിദ്ധാത്മാവോ അശുദ്ധാത്മാവോ?

അറുപത്തിമൂന്നാമത്തെ വയസ്സില്‍ മരണമടഞ്ഞ് മരുഭൂമിയില്‍ കുഴിച്ചുമൂടപ്പെട്ട ആത്മാവാണോ പരിശുദ്ധാത്മാവ്? ഉയിര്‍പ്പിക്കപ്പെടാത്തതും പുഴു തിന്നതുമായ ഈ ആത്മാവ് മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിനടിയില്‍ വിധികാത്ത് കിടക്കുകയാണ്!

ഈ ആത്മാവ് ചില കാലയളവില്‍ മന്ത്രവാദത്തിന് അടിമയായിരുന്നുവെന്നു പറയുന്നതും മനോവയല്ല! സഹി അല്‍ ബുക്കാരി: Vol.7 ബുക്ക്:71, ഹദീസ് നമ്പര്‍: 660,661 പ്രകാരം അല്ലഹുവിന്റെ പ്രവാചകനായ 'അശുദ്ധാത്മാവിന്റെമേല്‍ ആഭിചാരം ഫലിച്ചു. ഇത് പ്രവാചകത്വം ലഭിച്ചതിനുശേഷമാണെന്നും വിവരണമുണ്ട്. സഹിഅല്‍ബുക്കാരി: Vol.4: ബുക്ക് 53; ഹദീസ് നമ്പര്‍: 400 പരിശോദിച്ചാലും ഇതു മനസ്സിലാകും. "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിന് ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23). എന്നരുളിച്ചെയ്ത ദൈവമാണ് അല്ലാഹുവെങ്കില്‍ അവന്റെ പ്രവാചകനെപ്പോലും ക്ഷുദ്രവിദ്യയില്‍നിന്നു രക്ഷിക്കാന്‍ കഴിയാത്തതെന്ത്? നിസ്സരനായ ഒരു മന്ത്രവാദിക്കു മുന്നില്‍പ്പോലും തറപറ്റിയ മുഹമ്മദാണോ പരിശുദ്ധാത്മാവ്?

ഇനിയുമുണ്ട് ചരിത്രം! 'മലക്കു'വന്ന് ദൂത് അറിയിക്കുമ്പോള്‍ പേടിച്ചരണ്ട് പുതപ്പിനുള്ളില്‍ കയറി ഭാര്യയോട് 'എന്നെ പുതപ്പിക്കുക' എന്നു നിലവിളിക്കുന്ന മുഹമ്മദാണോ പരിശുദ്ധാത്മാവ്? ഏതാണു പരിശുദ്ധാത്മാവ് എന്നറിയണമെങ്കില്‍ ബൈബിള്‍ വായിക്കുക. വചനം പറയുന്നു: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്ര സ്വീകാര്യത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്"(റോമാ: 8; 15). ആത്മാവിനെ സ്വീകരിക്കുന്നവര്‍ക്കുപോലും ഭയത്തില്‍നിന്നു വിടുതല്‍ കിട്ടുമ്പോള്‍, താന്‍ പരിശുദ്ധാത്മാവാണെന്നു പുലമ്പുന്നവന്‍ പുതപ്പിനടിയില്‍ ഒളിക്കുന്നു! ഈ ഭീരുത്വത്തിന്റെ ആത്മാവിനെ സ്വീകരിച്ചവരാണ് തങ്ങളെ മറ്റുള്ളവര്‍ നശിപ്പിക്കുമെന്നു ഭയന്ന് സകലരെയും കൊന്നൊടുക്കുന്നത്!

യേഹ്ശുവാ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരെല്ലാം ശക്തി പ്രാപിക്കുകയും ധൈര്യം നേടുകയും ചെയ്തു! അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ഇതു വായിക്കുന്നുണ്ട്. പേടിച്ചരണ്ട് കതകടച്ച് കഴിഞ്ഞവര്‍, ആത്മാവിനെ സ്വീകരിച്ചതിനുശേഷം എന്താണു ചെയ്തതെന്ന് ആരംഭത്തില്‍ എഴുതിയിട്ടുണ്ടല്ലോ! ഈ ആത്മാവിനെ സ്വീകരിച്ചവര്‍ 'കൈവെട്ടുകാരെയും, തലവെട്ടുകാരെയും'ഭയപ്പെടില്ല; പകരം, പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരെ കണ്ട് ഇക്കൂട്ടര്‍ പരിഭ്രാന്തരാകും!

മുഹമ്മദ് പറഞ്ഞതിലെ സത്യങ്ങള്‍!

മുഹമ്മദ് പറഞ്ഞത് പൂര്‍ണ്ണമായും അസത്യമാണെന്നു മനോവ വാദിക്കുന്നില്ല. യേഹ്ശുവായും ഈസാനബിയും ഒരുവനാണെന്നുള്ള മുഹമ്മദിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും ഞങ്ങള്‍ തള്ളിക്കളയുന്നു എന്നുമാതമേയുള്ളൂ. എന്നാല്‍, പതിനെട്ടുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് അല്ലാഹു ആദ്യമായി സൃഷ്ടിച്ച പ്രകാശമുള്ള നക്ഷത്രമാണു താനെന്ന മുഹമ്മദിന്റെ വാദത്തെ പൂര്‍ണ്ണമായി തള്ളിക്കയാന്‍ സാധിക്കില്ല. കാരണം ബൈബിളില്‍ ഇങ്ങനെയൊരു സൂചനയുണ്ട്.

"അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തുയുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും. സ്വര്‍ഗ്ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു"(വെളിപാട്:12;7-10).

മുഹമ്മദ് വെളിപ്പെടുത്തിയ അല്ലാഹുവിനെ മിഖായേലും അവന്റെ ദൂതന്മാരും ഭൂമിയിലേക്ക് വലിച്ചെറിഞ്ഞതാണ്. ഒരുപക്ഷെ പതിനെട്ടുകോടി  വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കാം! അന്ന് ദൈവത്തോടു പ്രതികാരം ചെയ്യാന്‍ അല്ലാഹു  നടത്തിയ സൃഷ്ടിയാണു മുഹമ്മദ് എന്നകാര്യം മനോവ അംഗീകരിക്കുന്നു. നശിച്ചുപോയ  മാലാഖാമാരാണു പിശാചുക്കളെന്നു വചനം വെളിപ്പെടുത്തുന്നുണ്ടല്ലോ! മിഖായേലിനോടും  അവന്റെ ദൂതഗണങ്ങളോടും പരാജിതനായ സാത്താന്‍, തന്നെ അനുഗമിച്ച മൂന്നിലൊന്നു  ദൂതന്മാരെയും അവനോടൊപ്പം കൂട്ടി.  ഈ വചനം നോക്കുക: "അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു: സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍"(വെളി:12;4,5).

യേഹ്ശുവാ മനുഷ്യനായി ജനിക്കുമ്പോള്‍, അവിടുത്തെ വിഴുങ്ങാനായി ഈ 'നക്ഷത്രങ്ങള്‍' കാത്തുനില്‍ക്കുകയായിരുന്നു. ഇന്നും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ദൗത്യവുമായാണ് മുഹമ്മദിനെ ഭൂമിയിലേക്കു സാത്താന്‍ അയച്ചത്. മുഹമ്മദിന്റെ ആശയങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതു വ്യക്തമായും ഗ്രഹിക്കാന്‍ കഴിയും.

ദാനിയേല്‍ പ്രവചനം നോക്കുക: "അത് ആകാശസൈന്യത്തോളം വളര്‍ന്നു വലുതായി. നക്ഷത്രവ്യൂഹങ്ങളില്‍ ചിലതിനെ കുത്തിവീഴ്ത്തി ചവിട്ടിമെതിച്ചു"(ദാനി:8;10). ഈ പുരാതനസര്‍പ്പമാണ് പറുദീസായില്‍ വഞ്ചകനായി വന്നത്. ഈ വഞ്ചകനായ സര്‍പ്പത്തോട് ദൈവമായ യാഹ്‌വെ പറഞ്ഞു: "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും"(ഉല്‍പ്പത്തി:3;15).

വ്യക്തമായി വിശകലനം ചെയ്യേണ്ടതായ ഒരു വചനമാണിത്. സ്ത്രീയുടെ സന്തതിയെക്കുറിച്ചും സാത്താന്റെ സന്തതിയെക്കുറിച്ചും ഇവിടെ ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. സാത്താന്റെ സന്തതി എന്നത് പതിനെട്ടുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ജനിച്ച നക്ഷത്രം തന്നെ! സ്ത്രീ പ്രസവിച്ചത് യേഹ്ശുവായെയാണെന്നതു വ്യക്തമാണ്. സാത്താന്റെ തല അവിടുന്നു തകര്‍ത്തത് കുരിശിലാണ്. തല തകര്‍ക്കും എന്നു പറഞ്ഞതിനുശേഷമാണ് നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും എന്നു പറഞ്ഞിരിക്കുന്നത്. കുതികാലില്‍ പരിക്കേല്പിക്കുകയെന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമുണ്ടാക്കുക എന്നാണു മനസ്സിലാക്കേണ്ടത്. ആരാണു ക്രിസ്തീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിനു പ്രധാന വെല്ലുവിളി ഉയര്‍ത്തിയത്? ഈ വചനത്തിലൂടെ അതു വ്യക്തമാകും: "ദൈവകല്പന കാക്കുന്നവരും, യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ അവശേഷിക്കുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു. അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയുറപ്പിച്ചു"(വെളി:12;17,18).

മണല്‍ത്തിട്ടയില്‍ നിലയുറപ്പിച്ചവന്‍ മണലാരണ്യത്തിലെ പ്രവാചകനാണോ എന്നതു ശ്രദ്ധിക്കുക! യേഹ്ശുവാ കുരിശില്‍വച്ച് യോഹന്നാനെ പ്രതിനിധിയാക്കി തന്റെ സകല അനുയായികള്‍ക്കും അമ്മയായി മറിയത്തെ തന്നു. യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്ന അവളുടെ സന്തതികളിലെ ശേഷിക്കുന്നവര്‍ എന്ന പ്രയോഗം ഇതാണ് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ അനുയായികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ഇസ്ലാം കാണിക്കുന്ന ജാഗ്രത വചനത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിലും നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടത്തിയ കൂട്ടക്കൊല ഒരു തുടര്‍ച്ച മാത്രം! ലോകത്തുള്ള മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളിലും ക്രൈസ്തവര്‍ കൊലചെയ്യപ്പെടുന്നു!

ആകാശത്തു പ്രഭചൊരിഞ്ഞുനിന്ന നക്ഷത്രം ഏതാണെന്നു കുറച്ചുകൂടി വ്യക്തമായി അവതരിപ്പിക്കുന്ന ബൈബിള്‍ ഭാഗം ശ്രദ്ധിക്കുക: "ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). ഇവന്റെ വീഴ്ചയുടെ കാരണവും പിന്നീടുള്ള ഭാഗങ്ങളിലുണ്ട്: "നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതങ്ങളില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കുമീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍ നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു"(ഏശയ്യാ: 14; 13-15). ഇതിനെക്കുറിച്ച് യേഹ്ശുവാ പറയുന്നതും ശ്രദ്ധിക്കുക; "അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു"(ലൂക്കാ: 10; 18).

ഈ നക്ഷത്രത്തെക്കുറിച്ച് എസക്കിയേല്‍ പ്രവാചകനിലൂടെ എന്താണുപറയുന്നത് എന്നു നോക്കാം: "നീ ദൈവത്തിന്റെ വിശുദ്ധഗിരിയില്‍ ആയിരുന്നു. തീപോലെ തിളങ്ങുന്ന രത്നങ്ങളുടെ ഇടയില്‍ നീ സഞ്ചരിച്ചു. നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ അധര്‍മ്മം നിന്നില്‍ പ്രത്യക്ഷപ്പെട്ടതുവരെ നീ നിഷ്കളങ്കനായിരുന്നു. വ്യാപാരത്തിന്റെ പെരുപ്പത്തില്‍ അക്രമവും പാപവും നിന്നില്‍ നിറഞ്ഞു. അതുകൊണ്ട് ദൈവത്തിന്റെ ഗിരിയില്‍നിന്ന് നിന്നെ ഞാന്‍ അശുദ്ധവസ്തുവായി ദൂരെയെറിഞ്ഞു. നിനക്കു കാവല്‍നിന്ന കെരൂബ് തിളങ്ങുന്ന രത്നങ്ങളുടെയിടയില്‍നിന്ന് നിന്നെ ആട്ടിപ്പുറത്താക്കി"(എസക്കി: 28; 14-16).

ദൈവത്തെപ്പോലെ ആകാന്‍ ശ്രമിച്ചാല്‍ പുറത്താക്കപ്പെടുമെന്നു സാത്താനു തന്റെ അനുഭവത്തിലൂടെ വ്യക്തമായി അറിവു ലഭിച്ചു. അതുകൊണ്ടാണ്, ഈ തന്ത്രം പറുദീസായില്‍ അവന്‍ പ്രയോഗിച്ചത്! മനുഷ്യര്‍ പുറത്താക്കപ്പേടാന്‍ സാത്താനൊരുക്കിയ 'കുതന്ത്ര'മായിരുന്നല്ലോ പറുദീസായില്‍ അരങ്ങേറിയത്! ഖുറാനില്‍ അല്ലാഹുവിനെക്കുറിച്ചു പറയുന്നതും 'കുതന്ത്രം' ഒരുക്കുന്നവന്‍ എന്നാണ്! ഈ ആയത്ത് നോക്കുക: "നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല"(സുറ:7;99).

മുഹമ്മദ് പറഞ്ഞതെല്ലാം മറ്റൊരുവിധത്തില്‍ ശരിയാണ്! എന്നാല്‍, മനുഷ്യര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയതിലാണു പിഴവു പറ്റിയത്! താന്‍ ദൈവത്തിന്റെ പ്രവാചകനാണെന്ന് മുഹമ്മദ്‌ ഒരിക്കലും പറഞ്ഞിട്ടില്ല; മറിച്ച്, അല്ലാഹുവിന്റെ പ്രവാചകന്‍ എന്നേ പറഞ്ഞിട്ടുള്ളൂ! സാത്താനെയാണു വിജാതിയര്‍ ദൈവമെന്നു വിളിക്കുന്നതെന്ന് ബൈബിളിലൂടെ നാം പഠിക്കുന്നുണ്ട്. അല്ലാഹുവിനു പുത്രനില്ലെന്നു പറയുമ്പോള്‍, ഇയാള്‍ യേഹ്ശുവായുടെ പിതാവായ ദൈവമല്ലെന്നു വ്യക്തമാകുന്നു. ഈസാനബി മരിച്ചില്ലെന്ന വാദത്തിലൂടെ അവന്‍ യേഹ്ശുവായല്ലെന്നും വ്യക്തം! അതിനാല്‍ത്തന്നെ യേഹ്ശുവാ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവും അല്ലാഹു അയച്ച മുഹമ്മദെന്ന ആത്മാവും രണ്ടാണ്!

'മുഹമ്മദ്, അറിയാതെ പറഞ്ഞുപോയ സത്യം!'

മുകളില്‍ കുറിച്ച ആയത്ത് ഒരിക്കക്കൂടി കുറിക്കുകയാണ്: 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല'(സുറ:7;99). അല്ലാഹു തന്റെ തന്ത്രത്തില്‍ കുടുക്കാന്‍ ശ്രമിക്കാത്തത്, നഷ്ടം പറ്റിയവരുടെ കൂട്ടത്തെ മാത്രമാണെന്നു പറയുമ്പോള്‍, നഷ്ടം പറ്റാത്തവരും രക്ഷയില്‍ ജീവിക്കുന്നവരുമായ ആളുകളെ അല്ലാഹു തന്ത്രത്തില്‍ കുടുക്കാന്‍ ശ്രമിക്കുമെന്നല്ലേ കരുതേണ്ടത്? നന്മയില്‍ ജീവിക്കുന്നവര്‍ നഷ്ടം പറ്റിയവരാകാന്‍ സാധ്യതയില്ലല്ലോ! അല്ലാഹുവിനെ അനുഗമിച്ച് നഷ്ടം സംഭവിച്ചവരെ അല്ലാഹു വെറുതെ വിടും. എന്നാല്‍, നാശത്തില്‍ പതിക്കാത്തവരെ തന്ത്രത്തില്‍ കുടുക്കാന്‍ അല്ലാഹു ശ്രമിക്കും! അങ്ങനെയെങ്കില്‍ ആരായിരിക്കും ഈ അല്ലാഹു? ഇതിന്റെ ഉത്തരം ബൈബിളിലുണ്ട്. വചനം ശ്രദ്ധിക്കുക: "ഇതാ ക്രിസ്തു ഇവിടെ ആല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും (മത്താ:24; 23, 24).

നഷ്ടം സംഭവിക്കാത്തവരെ തേടി ഇറങ്ങിയിരിക്കുന്ന വഞ്ചകനാണ് അല്ലാഹുവെന്നു വെളിപ്പെടുത്തിയത് അവന്റെ പ്രവാചകനായ മുഹമ്മദാണ്! 'വഞ്ചകന്‍' എന്നത് അല്ലാഹുവിന്റെ പേരാണെന്ന് അറിയിച്ചതും മുഹമ്മദു തന്നെയാണ്. ഖുറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്, എല്ലാ വിശിഷ്ടനാമങ്ങളും അല്ലാഹുവിന്റെതാകുന്നു എന്നാണ്. തൊണ്ണൂറ്റിയൊമ്പത് വിശിഷ്ട നാമങ്ങളില്‍ ഒന്ന് 'ദാര്‍'(വഞ്ചകന്‍) എന്നാകുന്നു! ഇതും ഖുറാന്റെ വെളിപ്പെടുത്തലാണ്. ബൈബിളിലൂടെ സാത്താന്‍ വഞ്ചകനാണെന്നു മുന്നറിയിപ്പു തരുമ്പോള്‍, ആ വഞ്ചകന്‍ അല്ലാഹുവാണെന്ന് അവന്റെ പ്രവാചകന്‍തന്നെ വിളിച്ചുപറയുന്നു.

"അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും"(വെളി: 20; 10). വഴിതെറ്റിക്കുന്നതു പിശാചാണെന്നു ബൈബിള്‍ വ്യക്തമാക്കുമ്പോള്‍, വഴിതെറ്റിക്കുന്നത് അല്ലാഹുവാണെന്നു 'ഖുര്‍ആന്‍' പറയുന്നു! 'അല്ലാഹു മനുഷ്യനെ വഴിപിഴപ്പിക്കുന്നു'(സുറ: 7; 184). മനുഷ്യരെ വഴിപിഴപ്പിക്കുന്നത് ആരാണെന്ന് ദൈവത്തിന്റെ വചനം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

'തിന്മ അല്ലാഹുവില്‍നിന്നു വരുന്നു'(സുറ:4;79). എന്നാല്‍, ബൈബിള്‍ പറയുന്നു; "തിന്മയെ അനുകരിക്കരുത്; നന്മയെ അനുകരിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്. തിന്മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല"(3 യോഹ: 11). "ദൈവഭക്തി തിന്മയെ വെറുക്കലാണ്"(സുഭാ: 8; 13). "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്"(1 യോഹ: 3; 8). "അവനില്‍ പാപമില്ല. അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല"(1 യോഹ: 3; 6).

'അല്ലാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്'(സുറ: 6; 123). ഉണ്ടാക്കുക മാത്രമല്ല, ഉണ്ടാക്കിക്കുകയും ചെയ്യുമെന്ന് വാദിക്കുന്നത് മനോവയല്ല!

'അല്ലാഹു സത്യനിഷേധികളെ വഞ്ചിക്കും'(സുറ: 4; 142). ദൈവത്തിനു വഞ്ചിക്കേണ്ട ആവശ്യമുണ്ടോ? ശിക്ഷിക്കുമെന്നു പറഞ്ഞാല്‍ അംഗീകരിക്കാമായിരുന്നു!

ഭൂമിയില്‍ അനേകം മതങ്ങളുണ്ട്. ഓരോ മതങ്ങളിലും ദൈവവും പിശാചും നന്മതിന്മകളുടെ പ്രതിനിധികളായി കാണാം. അസത്യദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളില്‍പ്പോലും ദൈവത്തെ നല്ലവനായാണ് പരിചയപ്പെടുത്തുന്നത്. മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന നല്ലവനായ ദൈവവും വഴിപിഴപ്പിച്ച് തിന്മയിലേക്ക് നയിക്കുന്ന പിശാചും! കുതന്ത്രങ്ങളും നാശവുമെല്ലാം സാത്താന്റെ ഭാഗമായിട്ടാണ് സകലരും ചിന്തിക്കുന്നത്. മനുഷ്യനെ വശീകരിച്ച് തിന്മയിലേക്ക് നയിക്കുകയും പാപത്തിന് അവസരം ഒരുക്കുകയുമെല്ലാം ചെയ്യുന്നത് പിശാചാണെന്ന് ഭൂരിപക്ഷം മതങ്ങളും പഠിപ്പിക്കുന്നു. ദൈവമില്ലെന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നിരീശരവാദികളും യുക്തിവാദികളുംപോലും 'തിന്മ' പ്രവര്‍ത്തികളെ 'പൈശാചികം' എന്നു പറയാറുണ്ട്!

എന്നാല്‍, മനുഷ്യനെ തിന്മയില്‍നിന്നു മോചിപ്പിക്കുന്നതിനു പകരം തിന്മചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ദൈവത്തെ പരിചയപ്പെടുത്തുന്ന ഏക മതം, ഇസ്ലാംമതമാണ്! ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: 'പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം അവരുടെ ചെയ്തികള്‍ ആകര്‍ഷകമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ വഴിപിഴച്ച് വിഹരിക്കുന്നു. അവരത്രെ ദുഷ്ടമായ ശിക്ഷയുള്ളവര്‍. പരലോകത്തില്‍ ഏറ്റം നഷ്ടപ്പെട്ടവരും അവര്‍ തന്നെയാകുന്നു'(സുറ: 27; 4, 5).

അള്ളായും പിശാചും ഒരേകാര്യം ചെയ്യുന്നത് ഖുറാനില്‍ മാത്രമേ ഒരു പക്ഷെ വായിക്കാനാകൂ. അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിര്‍ത്താന്‍ അള്ളായും ചെകുത്താനും തമ്മില്‍ മത്സരമാണ്. അല്ലാഹുവെന്ന വിചിത്ര ദൈവം പിശാചിന്റെ പണി സ്വയം ഏറ്റെടുക്കുന്ന കാഴ്ച്ച നാമെല്ലാം ഖുറാനിലൂടെ കാണുന്നു. ഖുറാനിലൂടെ മൊഹമ്മദ് പരിചയപ്പെടുത്തുന്ന ദൈവം അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്താന്‍ വളരെയധികം കഷ്ടപ്പെടുന്നതായി കാണാം.

അറിഞ്ഞോ അറിയാതെയോ മുഹമ്മദുതന്നെ തന്റെ യജമാനനെക്കുറിച്ച് വെളിപ്പെടുത്തിയ സത്യങ്ങളാണിവ!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4779 views

LOG IN

Lost your password?

SIGN UP

LOST PASSWORD