ഇസ്ലാമിക സംവാദം

മറിയം, ഉമ്മു ഈസായും! മെത്രാസനത്തിലെ 'വിഷപ്പാമ്പും'!

Print By
about

08 - 07 - 2017

ക്രിസ്തീയ നാമങ്ങള്‍ ധരിച്ചിരിക്കുന്ന അനേകം വിഡ്ഢികള്‍ ഇന്നു ലോകത്ത് വിഹരിക്കുന്നുണ്ട്. ഇവര്‍ തങ്ങളെക്കുറിച്ചുതന്നെ കരുതിയിരിക്കുന്നത് തങ്ങളും ശ്രേഷ്ഠരായ ക്രിസ്ത്യാനികളാണ് എന്നുതന്നെ! ഇക്കൂട്ടത്തില്‍പ്പെട്ട ചില ക്രൈസ്തവ നാമധാരികള്‍ ഇപ്പോള്‍ ആഹ്ലാദപരവശരായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇവരുടെ ആഹ്ലാദത്തിനു നിദാനമായ കാര്യം ഗള്‍ഫിലാണ് അരങ്ങേറിയത്. അബുദാബിയില്‍നിന്നുള്ള ഈ വാര്‍ത്ത ഇക്കൂട്ടരെ വികാരപരവശരാക്കി. വാര്‍ത്തയ്ക്ക് ആധാരമായ വിഷയമിതാണ്: മുഷരിഫിലെ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ സയിദ് എന്നു പേരുള്ള ഒരു പള്ളി ഇസ്ലാമിന് അവിടെയുണ്ടായിരുന്നു. ഇത് അവിടെയുണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ ആയ ഒരു രാജാവിന്റെ പേരില്‍ അറിയപ്പെട്ട ഒരു ഇസ്ലാമിക ആരാധനാലയമാണ്. ഇതിന്റെ അറിയപ്പെട്ടിരുന്ന നാമം മാറ്റി മറ്റൊരു നാമം ഇതിനു നല്‍കാന്‍ ഇവര്‍ തയ്യാറായി. ഇതിനുള്ള അവകാശം ഇവര്‍ക്കുണ്ട്. എന്നാല്‍, ഇസ്ലാമിനു പ്രിയങ്കരമായ ഒരു നാമം അവര്‍ സ്വീകരിച്ചത് എങ്ങനെയാണ് ക്രിസ്തീയ നാമധാരികള്‍ക്കു സ്വീകാര്യമാകുന്നത്?

ഇസ്ലാമിക ഭരണകൂടം ക്രിസ്ത്യാനികളോടു കാട്ടിയ സ്നേഹവും പരിഗണനയുമാണ് ഈ നാമ മാറ്റത്തിനു പിന്നിലെന്ന് ചില ക്രൈസ്തവ നാമധാരികള്‍ തെറ്റിദ്ധരിച്ചതിന് അവരെ മനോവ കുറ്റപ്പെടുത്തുന്നില്ല. കാരണം, അവര്‍ക്ക് ലഭിച്ച വിവരക്കേടിന്റെ പഠനത്തില്‍നിന്നാണ് അവര്‍ ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍, ഇവരെ ഇത്തരം നിര്‍ജ്ജീവാവസ്ഥയില്‍ രൂപപ്പെടുത്തിയവര്‍ ആരുതന്നെയായിരുന്നാലും അവര്‍ കുറ്റക്കാരാണ്! ഒരുകാര്യംകൂടി പ്രത്യേകമായി ഓര്‍മ്മിപ്പിക്കട്ടെ! ക്രിസ്ത്യന്‍ നാമധേയങ്ങളില്‍ അറിയപ്പെടുമ്പോള്‍ത്തന്നെ ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നവരെയാണ്‌ 'ക്രിസ്തീയനാമധാരികള്‍' എന്ന് മനോവ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇവരെ ഇത്തരത്തില്‍ ആക്കിത്തീര്‍ത്തവരെ മനോവ കൂടുതലായി കുറ്റപ്പെടുത്തുന്നു. എന്തെന്നാല്‍, ഇവരുടെ കുറ്റം ഒരുതരത്തിലും ന്യായീകരിക്കപ്പെടാവുന്നതല്ല.

ഒരു സെക്കുലര്‍ മനോഭാവം ക്രിസ്ത്യാനികളുടെയിടയില്‍ വാര്‍ത്തെടുത്തത് ആരാണ്? ആരും നയിക്കാന്‍ ഇക്കാലംവരെ ഇല്ലാതിരുന്ന മറ്റു സമൂഹങ്ങള്‍പ്പോലും മതാത്മക ചിന്തയില്‍ വാര്‍ത്തെടുക്കപ്പെടുമ്പോഴും, മതത്തില്‍നിന്നു വിട്ടുള്ള ആശയങ്ങള്‍ ക്രിസ്തീയതയില്‍ അടിച്ചേല്പിച്ചത് ആരാണ്? ഇതിന്റെ ഉത്തരവാദികള്‍ ക്രിസ്തീയ ആചാര്യന്മാരായി വേഷംകെട്ടി ആടുന്നവര്‍ മാത്രമാണ്! ഇവിടെയാണ്‌ മറിയം, ഉമ്മു ഈസാ പ്രസക്തമാകുന്നത്. ആരാണ് മറിയം, ഉമ്മു ഈസാ? ക്രിസ്ത്യാനിയുമായി എന്തെങ്കിലും ബന്ധമുള്ള കഥാപാത്രമാണോ? ഈ നാമം ഒരു ഇസ്ലാം പള്ളിക്ക് നല്‍കിയതില്‍ എന്തിനാണ് ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവര്‍ ആഹ്ലാദിക്കുന്നത്?

ദൈവത്തെ അറിയാത്തവരും എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നു വിശ്വസിക്കുന്നവരുമായ ചിലരാണ് ഇത്തരം കുതന്ത്രങ്ങളെ ബഹുമതിയായി കരുതി ആഘോഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്താനുള്ള ശ്രമമാണ് ഈ ലേഖനം. ആരാണ് 'മറിയം, ഉമ്മു ഈസാ'? ഈ ചോദ്യത്തില്‍നിന്നുതന്നെ നമുക്ക് ആരംഭിക്കാം. ഇസ്ലാംമത വിശ്വാസികള്‍ ഒരു പ്രവാചകനായി കരുതുന്ന ഈസാനബിയുടെ അമ്മയാണ് മറിയം ബീവി! ഈസായുടെ അമ്മ മറിയം എന്ന അര്‍ത്ഥത്തിലാണ് 'മറിയം, ഉമ്മു ഈസാ' എന്ന പ്രയോഗം ഇസ്ലാം നടത്തുന്നത്. ഈസാനബി ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആരുമല്ല. അതുകൊണ്ടുതന്നെ, ഈസായുടെ അമ്മയെ ക്രിസ്ത്യാനികള്‍ പരിഗണിക്കേണ്ട കാര്യവുമില്ല. ഈസാ ആരാണെന്നും, ഈസായുടെ അമ്മ മറിയം ബീവി ആരാണെന്നുമുള്ള വിവരണത്തിലേക്കു കടക്കുന്നതിനു മുമ്പ് ഒരു സത്യം വെളിപ്പെടുത്താം. ഈസായും മറിയവും ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന രണ്ടു ബിംബങ്ങളാണ്‌! ഈ ബിംബങ്ങളെ ഖുറാനില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനുപിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. അതുകൊണ്ടുതന്നെ, ഈ ബിംബങ്ങള്‍ അവര്‍ക്കു സ്വീകാര്യരുമാണ്!

ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി മുഹമ്മദ്‌ കൗശലപൂര്‍വ്വം വാര്‍ത്തെടുത്ത രണ്ടു വ്യാജകഥാപാത്രങ്ങളാണ് ഈസാനബിയും മറിയം ബീവിയും! ഇസ്ലാംമതക്കാര്‍ നെഞ്ചോടു ചേര്‍ത്തിരിക്കുന്ന ഈസാനബി തന്നെയാണ് യേഹ്ശുവാ എന്ന അപകടകരമായ ചിന്തയില്‍ ചില ക്രൈസ്തവരെയെങ്കിലും തളച്ചിടാന്‍ ഇതിലൂടെ മുഹമ്മദിനു സാധിച്ചു! യേഹ്ശുവായി സാദൃശ്യമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതിലൂടെ മുഹമ്മദു ലക്ഷ്യമിട്ടത് യേഹ്ശുവായുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ നിഷേധിക്കുക എന്നതായിരുന്നു. മുഹമ്മദ്‌ വരച്ചുകാട്ടിയ ഈസാനബിയുമായി യേഹ്ശുവായ്ക്ക് യാതൊരു ബന്ധവുമില്ല. ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യന്റെ രൂപം സ്വീകരിച്ചു കടന്നുവന്ന യേഹ്ശുവായ്ക്ക് ഒരു വലിയ ദൗത്യമുണ്ടായിരുന്നു. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ നീക്കിക്കളയാനുള്ള ബലിയര്‍പ്പിക്കുക എന്നതായിരുന്നു ആ ദൗത്യം. കുരിശില്‍ സ്വയം അര്‍പ്പിച്ചുകൊണ്ട് അവിടുന്ന് തന്റെ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്തു. മരണാനന്തരം യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ ദൈവമാണ്. അവിടുന്ന് ദൈവമാണെന്ന സത്യം വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍! അവിടുത്തെ ബലിയും അതുവഴിയുള്ള നിത്യരക്ഷയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. അതായത്, ക്രിസ്തീയതയുടെ അടിസ്ഥാനം ക്രിസ്തുവാണ്! എന്നാല്‍, മുഹമ്മദിന്റെ ഈസായ്ക്ക് ഈ ഭൂമിയില്‍ പ്രത്യേകിച്ച് ദൗത്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ക്രിസ്തീയതയുടെ അടിസ്ഥാനമായ ക്രിസ്തുവുമായി ഈസാനബിയ്ക്കു യാതൊരു ബന്ധവുമില്ല എന്ന സത്യം തിരിച്ചറിയാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ക്രിസ്ത്യാനിയാകുന്നത്? ക്രിസ്ത്യാനിയുടെ യേഹ്ശുവാ കുരിശില്‍ മരിച്ചവനും ഉയിര്‍ത്തെഴുന്നേറ്റവനുമാണ്. മാത്രവുമല്ല, യേഹ്ശുവായെ ദൈവമായി അംഗീകരിക്കാന്‍ തയ്യാറാകുന്നവര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍! എന്നാല്‍, ഇസ്ലാം പരിചയപ്പെടുത്തുന്ന ഈസാനബി ദൈവമല്ലെന്നു മാത്രമല്ല, കുരിശില്‍ മരിച്ചിട്ടുമില്ല! കുരിശില്‍ മരിക്കുകയോ മാനവരക്ഷയ്ക്കായി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത ഈസാനബിയെ അവതരിപ്പിച്ചതിലൂടെ, യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ മുഹമ്മദ്‌ നിഷേധിച്ചു. യേഹ്ശുവാ തന്നെയാണ് ഈസായെന്ന് അംഗീകരിക്കുന്നവരും രക്ഷയെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

ആത്മരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവായാണെന്ന സത്യത്തെ നിഷേധിക്കാന്‍ കൗശലപൂര്‍വ്വം സൃഷ്ടിച്ച വ്യാജ കഥാപാത്രത്തെ കണ്ടു വഞ്ചിതരായ അനേകര്‍ ഇന്നുണ്ട്. ഇസ്ലാംമതം രൂപീകരിക്കപ്പെട്ടതുതന്നെ ഈ വഞ്ചനയിലാണ്. ഒരുകാലത്ത് ക്രൈസ്തവര്‍ മാത്രം അധിവസിച്ചിരുന്ന രാജ്യങ്ങളില്‍ ഇന്ന് ഇസ്ലാം മാത്രമേയുള്ളൂ. വഞ്ചിക്കപ്പെട്ട ക്രിസ്ത്യാനികളാണ് ഇസ്ലാംമതത്തിന്റെ പൂര്‍വ്വീകര്‍ എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ നാം തിരിച്ചറിയേണ്ടത്. രക്ഷയ്ക്കായുള്ള ഏക മാര്‍ഗ്ഗം നിഷേധിച്ചവരുടെ സമൂഹമാണ് ഇസ്ലാംമതം! എന്താണു രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗമെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വീട്ടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 11, 12). ഈ സത്യത്തില്‍ നിലനിന്ന സമൂഹത്തെയാണ് മുഹമ്മദ്‌ വഞ്ചിച്ചത്. ഈ വഞ്ചനയില്‍ അകപ്പെട്ടവരും അവരുടെ തലമുറയും രക്ഷയില്‍നിന്നു വിച്ഛേദിക്കപ്പെട്ടു! ഇവരെക്കുറിച്ച് പ്രവാചകന്‍ മുന്‍കൂട്ടി അരുളിച്ചെയ്തിരുന്നു. ഈ പ്രവചനം ശ്രദ്ധിക്കുക: "ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍- യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു"(ജറെ: 2; 12, 13).

ജീവജലത്തിന്റെ ഉറവ താനാണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രവിക്കുക: "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവന്റെ അരുവികള്‍ ഒഴുകും"(യോഹ: 7; 38). മറ്റൊരു വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോടാവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവന്റെ ജലം തരുകയും ചെയ്യുമായിരുന്നു"(യോഹ: 4; 10). സമരിയാക്കാരി സ്ത്രീയോട് യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകളാണിത്. അവിടുന്ന് വീണ്ടും അരുളിച്ചെയ്യുന്നത് ശ്രദ്ധിക്കുക: "എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും"(യോഹ: 4; 14). പ്രവാചകന്‍ പ്രവചിച്ചത് യേഹ്ശുവായെക്കുറിച്ചായിരുന്നു എന്ന് സ്ഥിരീകരിക്കുന്ന അനേകം വചനങ്ങള്‍ വേറെയുമുണ്ട്. ജീവജലത്തിന്റെ ഉറവ ആരാണെന്നു വ്യക്തമാകാന്‍ ഇത്രയും വചനങ്ങള്‍തന്നെ ധാരാളമായതുകൊണ്ട് മറ്റു വചനങ്ങളിലേക്കു കടക്കുന്നില്ല.

മനുഷ്യന്റെ രക്ഷയ്ക്കുള്ള മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! പാപംമൂലം ശാപഗ്രസ്തമായ ഭൂമിയെ ശാപത്തില്‍നിന്നു വീണ്ടെടുത്ത് ദൈവവുമായി അനുരഞ്ജിപ്പിച്ചത് യേഹ്ശുവായാണ്. അവിടുന്ന് കുരിശില്‍ ചിന്തിയ രക്തംവഴിയാണ് സമാധാനം പുനഃസ്ഥാപിച്ചത്. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു"(കൊളോ: 1; 20). യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ല എന്നു പ്രഖ്യാപിക്കുന്നതിനുവേണ്ടിയാണ് 'ഈസാനബി' എന്നൊരു കഥാപാത്രത്തെ മുഹമ്മദു സൃഷ്ടിച്ചത്. കുരിശില്‍ മരിച്ചിട്ടില്ലാത്ത ഈസാനബിയും, കുരിശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നു കരുതുന്നവര്‍ എത്രമാത്രം അന്ധകാരത്തിലാണ് വസിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ! ഒന്നുകില്‍ കുരിശില്‍ മരിച്ച യേഹ്ശുവായെ സ്വീകരിക്കുക; അല്ലെങ്കില്‍, കുരിശില്‍ മരിക്കാത്ത ഈസായെ സ്വീകരിക്കുക! ഇവര്‍ ഇരുവരും ഒരാള്‍തന്നെയാണെന്ന അബദ്ധം വിളിച്ചുപറയാതിരിക്കുക. എന്തെന്നാല്‍, അതാണ്‌ ഏറ്റവുംവലിയ ശാപം!

മുഹമ്മദിനാല്‍ സൃഷ്ടിക്കപ്പെട്ട ഈസായെക്കുറിച്ച് മുഹമ്മദുതന്നെ പറയുന്നത് ഇപ്രകാരമാണ്: "അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു"(സുറ: 4; 157, 158). യേഹ്ശുവായുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ആറാംനൂറ്റാണ്ടില്‍ ജനിച്ച മുഹമ്മദാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇവന്റെ വാക്കുകേട്ട് ജീവജലത്തിന്റെ ഉറവയായ യേഹ്ശുവായെ ഉപേക്ഷിച്ചു പൊട്ടക്കിണര്‍ കുഴിച്ചവരുടെ തലമുറയാണ് ഇന്നത്തെ ഇസ്ലാം!

മറിയം, ഉമ്മു ഈസാ!

മറിയം, ഉമ്മു ഈസാ എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ഈസായുടെ അമ്മ മറിയം എന്നാണെന്നു നാം കണ്ടു. ഈസാനബിയെ സൃഷ്ടിച്ചത് യേഹ്ശുവായെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനാണെന്നും നാം മനസ്സിലാക്കി. ഈ ഈസാനബിയ്ക്ക് ഒരു അമ്മയെ സൃഷ്ടിക്കേണ്ടതും മുഹമ്മദിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. അതിനായി ഒരു വ്യാജ കഥാപാത്രത്തെ അവന്‍ സൃഷ്ടിച്ചു. യേഹ്ശുവായുടെ അമ്മയുടെ പേരുതന്നെ മുഹമ്മദ്‌ തന്റെ വ്യാജ കഥാപാത്രത്തിനു നല്‍കുകയും ചെയ്തു! ഈസാനബിയും യേഹ്ശുവായും ഒരുവന്‍ അല്ലാത്തതുകൊണ്ടുതന്നെ, മറിയം ബീവി എന്ന കഥാപാത്രം ഈസാ എന്ന കഥാപാത്രത്തിന്റെ മാത്രം അമ്മയാണ്. അതായത്, യേഹ്ശുവായുടെ അമ്മയായ മറിയവുമായി ഈസാനബിയുടെ അമ്മയെ പരിഗണിക്കേണ്ടതില്ല.

അറബിനാട്ടിലെ ഒരു മുസ്ലീം പള്ളിക്ക് 'മറിയം, ഉമ്മു ഈസാ' എന്ന് പേരിടുന്നത്, മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി പരിഗണിക്കാന്‍ കഴിയുമോ? ഈസാനബിയെ യേഹ്ശുവായായി തെറ്റിദ്ധച്ചിരിക്കുന്ന ചിലര്‍ക്ക് ഇതിനെ ശ്രേഷ്ഠമായി കാണാന്‍ സാധിച്ചേക്കാം. എന്നാല്‍, അത് തികച്ചും അവരുടെ മാത്രം വിവരക്കേടായി മനസ്സിലാക്കാന്‍ വിവരമുള്ള ക്രിസ്ത്യാനികള്‍ക്കു സാധിക്കും! ക്രിസ്തീയതയെക്കുറിച്ചോ ക്രിസ്തുവിനെക്കുറിച്ചോ എന്തെങ്കിലും അറിവുള്ള ഒരുവനുപോലും, 'മറിയം, ഉമ്മു ഈസാ' എന്ന പേരുകേട്ട് ആഹ്ലാദിക്കാന്‍ കഴിയില്ല! അബുദാബിയിലെ ഭരണകൂടം ചെയ്ത ഔദാര്യമായി ഈ പുനര്‍നാമകരണത്തെ ആഘോഷമാക്കിയത് ഇസ്ലാമതത്തില്‍പ്പെട്ട ആരുമല്ല. ക്രിസ്തീയ നാമങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തീയതയെ അവഹേളിക്കുന്ന ചില ശുംഭന്മാരാണ് പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഇവരെ മാത്രം കുറ്റപ്പെടുത്താന്‍ മനോവയ്ക്കു കഴിയില്ല. എന്തെന്നാല്‍, സ്വന്തം പിതൃത്വത്തെപ്പോലും തള്ളിപ്പറയാന്‍ തക്കവണ്ണം ഇവരെ രൂപപ്പെടുത്തിയെടുത്തത് സഭയുടെ നേതൃത്വത്തില്‍ കയറിക്കൂടിയിരിക്കുന്ന സാത്താന്റെ സന്തതികളാണ്‌!

ഖുറാനില്‍ പരിചയപ്പെടുത്തുന്ന മറിയം ആരാണെന്നു വെളിപ്പെടുത്തിക്കൊണ്ട്‌ ഇതിനോടകം ഒന്നിലധികം ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈബിളിനെ ആധാരമാക്കി രചിച്ചിട്ടുള്ള ഈ ലേഖനങ്ങളില്‍ ഒന്നെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് യഥാര്‍ത്ഥ സത്യം വ്യക്തമാകും. മറിയം ബീവിയെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: ഖുറാനിലെ 'മറിയംബീവി' ഒരു സാങ്കല്പിക കഥാപാത്രം!

ദൈവജനത്തെ അജ്ഞതയില്‍ കെട്ടിയിടാന്‍ അവതാരംചെയ്ത ചില പൈശാചിക സന്തതികളാണ്‌ ഇന്നു പല സഭകളെയും നയിക്കുന്നത്. ജ്ഞാനികളായി സ്വയം നടിക്കുന്ന ഇവര്‍തന്നെയാണ് സഭകളുടെ മതബോധന ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും! ഇവരുടെ വിജ്ഞാനാഭാസങ്ങളില്‍ രൂപപ്പെട്ട വിശ്വാസ സമൂഹങ്ങള്‍ ഇന്ന് തീര്‍ത്തും മലിനപ്പെട്ടുപോയി. സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടവരാണ് ഇന്നിവര്‍. ദൈവത്തെയും പിശാചിനെയും വേര്‍തിരിച്ചറിയാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. ഇക്കാരണത്താലാണ്, എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന് ഇവര്‍ ജല്പിക്കുന്നത്. എല്ലാ മതക്കാരും വിളിക്കുന്നത് ഒരേ ദൈവത്തെതന്നെയാണെന്നു പറയാന്‍ മടിയില്ലാത്ത വിവരദോഷികള്‍ ഇന്ന് സഭകളെ നയിക്കുന്നുണ്ട്‌. ഒന്നാംപ്രമാണം എന്താണെന്നുപോലും അറിയാത്ത ഇത്തരം ശുംഭന്മാരാല്‍ നയിക്കപ്പെടുന്നവരുടെ അന്ത്യം ഭയാനകമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല! ദൈവത്തെയും ദൈവീകനിയമങ്ങളെയും ചവിട്ടിമെതിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിഞ്ഞ് ഇവരില്‍നിന്നു വിടുതല്‍ പ്രാപിക്കുകയെന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

ദൈവത്തിന്റെ ആലയത്തെയും വിഗ്രഹാലയങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന ഇക്കൂട്ടര്‍മൂലം മലിനമാക്കപ്പെട്ട അനേകം ക്രൈസ്തവ ദൈവാലയങ്ങളുണ്ട്. ഇസ്ലാമിനു തങ്ങളുടെ ദേവനായ അല്ലാഹു എന്ന പിശാചിനെ ആരാധിക്കാന്‍ ദൈവാലയങ്ങള്‍ തുറന്നുകൊടുത്ത നരകസന്തതികള്‍ ക്രൈസ്തവസഭകളിലെ വൈദീകരായി തുടരുന്നു. ഇസ്ലാമിനും മറ്റു വിജാതിയര്‍ക്കും അവരുടെ ദേവന്മാരെ ആരാധിക്കാനായി ക്രൈസ്തവ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കുന്നവര്‍ ഈ വചനം ഓര്‍ക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പിശാചിന് ആരാധനയര്‍പ്പിക്കാന്‍ ദൈവത്തിന്റെ ആലയം തുറന്നുകൊടുക്കുന്നവരെ എങ്ങനെയാണ് മനോവ വിശേഷിപ്പിക്കേണ്ടത്? പിശാചിനു ബലിയര്‍പ്പിക്കുന്നവര്‍ ആരാധിക്കുന്നതും പിശാചിനെത്തന്നെയാണെന്നു തിരിച്ചറിയാനുള്ള വിവേകം ഇവര്‍ക്കില്ലേ? ഇത്രമാത്രം വിവേകരഹിതരാണ് സഭകളെ നയിക്കുന്നതെങ്കില്‍, ആ സഭകളുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കും? സാമാന്യ ജ്ഞാനമെങ്കിലും ഇല്ലാത്തര്‍ സഭകളുടെ വക്താക്കളായി നിലകൊള്ളുമ്പോള്‍ ഈ വചനം പ്രസക്തമാകുന്നു: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14). ആദ്ധ്യാത്മിക അന്ധത ബാധിച്ച ഒരു സംഘമാണ് വിശ്വാസികളെ കൈപിടിച്ചുനടത്താന്‍ തയ്യാറായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ അനുഗമിക്കുന്ന സകലരും അപകടത്തില്‍ നിപതിക്കും.

ഇത്തരം നേതാക്കന്മാരെക്കുറിച്ച് യേഹ്ശുവാ പറഞ്ഞ മറ്റൊരു വചനം ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14). സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകളെ അടച്ചുകൊണ്ട്‌ വാതില്‍ക്കല്‍ നില്‍ക്കുന്ന മാരണങ്ങളെ കഴുത്തിനുപിടിച്ചു പുറത്താക്കാന്‍ തയ്യാറായില്ലെങ്കില്‍ വിനാശമായിരിക്കും പ്രതിഫലം. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഏക രക്ഷാമാര്‍ഗ്ഗത്തെ നിഷേധിക്കുകയാണ്. അതുവഴി മനുഷ്യരുടെ നിത്യരക്ഷ ഇവര്‍ ഇല്ലാതാക്കുന്നു. ഇവരാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകളെ അടച്ചുകൊണ്ട്‌ നിലകൊള്ളുന്ന നരകസന്തതികള്‍! 'അവരെ വിട്ടേക്കൂ' എന്ന് നമ്മോട് ആഹ്വാനം ചെയ്യുന്നത് ഏകരക്ഷകനായ യേഹ്ശുവായാണ്. അവിടുന്നാണ് രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം! ഈ മാര്‍ഗ്ഗത്തിലൂടെയല്ലാതെ ആര്‍ക്കെങ്കിലും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാമെന്നു കരുതരുത്.

കണ്ണൂരിലെ 'വിഷപ്പാമ്പ്'!

കണ്ണൂരിലെ മെത്രാസനത്തില്‍ ഇരിക്കുന്ന വിഷപ്പാമ്പിനെ ഈ നാളുകളില്‍ നാം കണ്ടു. എത്രത്തോളം വിഷമുള്ള സര്‍പ്പങ്ങളാണ് വിശുദ്ധസ്ഥലങ്ങളില്‍ ഇരിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു നാം കണ്ടത്. പള്ളികളില്‍ നിസ്ക്കാരപ്പായ് വിരിക്കുന്ന ഭോഷന്മാരെയെല്ലാം ഇവന്‍ കടത്തിവെട്ടി! അലക്സ് വടക്കുംതല എന്ന നരകസര്‍പ്പമാണ് കണ്ണൂര്‍ രൂപതയിലെ അജഗണത്തെ നയിക്കുന്നതെങ്കില്‍, എത്രയോ വലിയ അപകടത്തിലാണ് ഈ അജഗണം! വടക്കുംതല എന്ന മനുഷ്യന്റെ 'വെടക്കുതലയില്‍' ഉദിച്ച ആശയം മാത്രമായി ഇതിനെ ചുരുക്കിക്കാണാന്‍ നമുക്ക് കഴിയില്ല. കാരണം, കത്തോലിക്കാ മതബോധനഗ്രന്ഥത്തെ ബൈബിളിനെക്കാള്‍ കൂടുതലായി പരിഗണിക്കുന്ന ഏതൊരാള്‍ക്കും ഇവന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍, ഇസ്ലാംമത വിശ്വാസികളോടൊപ്പം 'നിസ്ക്കരിക്കുന്ന' അലക്സ് വടക്കുംതലയുടെ ചെയ്തികള്‍ കണ്ടു വേദനിച്ച അനേകം നിഷ്ക്കളങ്ക വിശ്വാസികള്‍ കത്തോലിക്കാസഭയിലുണ്ട്.

കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നിനോടനുബന്ധിച്ചു 'വെടക്കുംതല' നടത്തിയ പൈശാചിക ഗോഷ്ടികള്‍ എന്തുകൊണ്ട് സഭയില്‍ എതിര്‍ക്കപ്പെട്ടില്ല? ഈ വീഡിയോ കണ്ടിട്ട് വിശ്വാസികള്‍ പ്രതികരിക്കുക! ദൈവത്തെയും പിശാചിനെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത ഇവനെയൊക്കെ ആരാണ് കത്തോലിക്കാസഭയിലെ മെത്രാസനത്തില്‍ ഇരുത്തിയത്? ദൈവജനത്തെ വഴിതെറ്റിക്കുന്ന ഇവനെ ഇനിയും ദൈവജനം ചുമക്കണമോ? സഭയിലെ നേതൃത്വം എത്രത്തോളം അധഃപതിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അലക്സ് വെടക്കുംതല! ഇവന്റെ മോതിരം മുത്തുന്ന വിധേയ വിശ്വാസികള്‍ ഒരുകാര്യം മറക്കാതിരിക്കുക: നിങ്ങള്‍ ചുംബിക്കുന്നത് പിശാചിന്റെ അഭിഷേകമുദ്രയാണ്! കാരണം, അലക്സ് വെടക്കുംതലയെ അഭിഷേകം ചെയ്ത് അയച്ചത് പിശാചാണ്, ദൈവമല്ല! ദൈവജനത്തെ വഴിതെറ്റിക്കുന്ന ഒരുത്തനെ അഭിഷേകം ചെയ്യാന്‍ തക്കവിധം ദൈവം ഒരു ദുഷ്ടനാണെന്ന് ആരും ചിന്തിക്കരുത്. വലിഞ്ഞുകയറി വന്ന ഈ പൈശാചിക മനുഷ്യന്റെ സാന്നിദ്ധ്യംപോലും ദൈവജനത്തെ അശുദ്ധരാക്കും! കാരണം, പിശാചിനെ ആരാധിക്കുന്നവന്‍ പിശാചിന്റെ പുത്രനാണ്; യേഹ്ശുവായുടെ നാമത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍ ദൈവത്തിന്റെ പുത്രീ-പുത്രന്മാരും!

യഹൂദരും ക്രിസ്ത്യാനികളും ആരാധിക്കുന്ന സത്യദൈവമായ യാഹ്‌വെയെ തന്നെയാണ് ഇസ്ലാംമതക്കാര്‍ ആരാധിക്കുന്നതെന്ന അബദ്ധധാരണയില്‍ കഴിയുന്ന ചിലര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. കത്തോലിക്കാ മതബോധന ഗ്രന്ഥത്തിലും ഈ അബദ്ധ സിദ്ധാന്തം കടന്നുകൂടിയിരിക്കുന്നു എന്നതാണ് കൂടുതല്‍ ആപത്ക്കരമായ കാര്യം. എന്നാല്‍, ഇസ്ലാം ആരാധിക്കുന്ന അല്ലാഹുവും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും തമ്മില്‍ യാതൊരു പൊരുത്തവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇസ്ലാമിന്റെ ദേവനായ അല്ലാഹുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ചിലര്‍ ക്രൈസ്തവരുടെ നായകത്വം ഏറ്റെടുത്തതാണ് ഈ അബദ്ധചിന്ത വിശ്വാസികളില്‍ കടന്നുകൂടാന്‍ കാരണം. അറബികളിലെ ഖുറൈഷി ഗോത്രക്കാരുടെ അനേകം ദേവന്മാരില്‍ ഒരുവനായ 'ഹുബാല്‍' എന്ന ചന്ദ്രദേവന് അല്ലാഹു എന്ന നാമം നല്‍കിയത് മുഹമ്മദാണ്! ചിലരെല്ലാം ധരിച്ചു വച്ചിരിക്കുന്നതുപോലെയും ഇസ്ലാം പ്രചരിപ്പിക്കുന്നതുപോലെയും ദൈവം എന്നതിന്റെ അറബി പദമല്ല അല്ലാഹു! ദൈവം എന്നതിന് അറബിയില്‍ ഉപയോഗിക്കുന്ന പദം 'ഇലാഹ്' എന്നാണ്. 'ലാ ഇലാഹ് ഇല്‍ അല്ലാഹ്' എന്ന് ഇസ്ലാംമതക്കാര്‍ എപ്പോഴും ഉരുവിടാറുണ്ട്. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇലാഹ്, അല്ലാഹ് എന്നീ പദങ്ങള്‍ ഈ വാചകത്തില്‍ കാണാം. ഇലാഹ് എന്നത് ദൈവത്തെ സൂചിപ്പിക്കുന്ന പദവും അല്ലാഹ് എന്നത് പേരുമാണ്! ഇസ്ലാമിന്റെ വഞ്ചനയില്‍ അകപ്പെട്ട ക്രൈസ്തവ നാമധാരികളും അല്ലാഹുവിനെ ദൈവമായി പരിഗണിക്കുന്നു!

ഇവിടെ സ്വാഭാവികമായും രണ്ടു ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. അറബി ബൈബിളില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദമല്ലേ ഉപയോഗിക്കുന്നത്? അറബികളായ ക്രിസ്ത്യാനികള്‍ ദൈവത്തെ അല്ലാഹു എന്നാണല്ലോ വിളിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. ഇസ്ലാംമതം സ്ഥാപിച്ചതുതന്നെ അറബിഭാഷയില്‍ നൈപുണ്യമുള്ള സിറിയന്‍ ക്രിസ്ത്യാനികളായിരുന്നു എന്നതാണ് ലളിതമായ ഉത്തരം. വഴിതെറ്റിപ്പോയ ക്രിസ്ത്യാനികള്‍ സ്ഥാപിച്ചതും പോറ്റിവളര്‍ത്തിയതുമായ ഇസ്ലാംമതത്തിന്റെ ഔദ്യോഗിക ഭാഷ അറബി ആയപ്പോള്‍, സിറിയന്‍ ഭാഷയടക്കം മറ്റെല്ലാ ഭാഷകളും അപ്രസക്തമായി! ഇസ്ലാംമതക്കാരുടെ ചാര്‍ച്ചക്കാരായി ജീവിക്കാന്‍ മാത്രമേ, ന്യൂനപക്ഷമായി മാറിയ ക്രിസ്ത്യാനികള്‍ക്കു സാധിച്ചിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇവര്‍ അവരുടെ ചാര്‍ച്ചക്കാര്‍ തന്നെയാണല്ലോ! ഭരണതലത്തിലോ സാമൂഹികമായ മറ്റു തലങ്ങളിലോ സ്വാധീനമില്ലാതിരുന്ന ക്രിസ്ത്യാനികള്‍ എന്നും ഇസ്ലാമിന്റെ അടിമകള്‍ മാത്രമായിരുന്നു. ഭാഷ പരിഷ്ക്കരിക്കുന്നതും വിദ്യാഭ്യാസമേഖല കയ്യാളുന്നതും ഇസ്ലാം മാത്രമാണ്. ഈ സാഹചര്യത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന ദുരന്തമാണ് ബൈബിളില്‍ കടന്നുകൂടിയ അല്ലാഹു! അജ്ഞത അനുഗ്രഹമല്ലാത്തതുകൊണ്ടുതന്നെ, അറബി ക്രിസ്ത്യാനികള്‍ ദൈവത്തെ അല്ലാഹു എന്ന് സംബോധന ചെയ്യുന്നുണ്ടെങ്കില്‍ അതു ന്യായീകരിക്കാന്‍ മനോവ ഒരുക്കമല്ല. ബൈബിളിനു പകരമായി പൂര്‍വ്വീക പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്ന സമൂഹത്തിനു വന്നുഭവിക്കാന്‍ സാധ്യതയുള്ള ദുരന്തമായും ഇതിനെ കാണാം.

പൗലോസ് അപ്പസ്തോലന്റെ കാലത്തുതന്നെ അനേകം ദുരാചാരങ്ങള്‍ സിറിയന്‍ ക്രിസ്ത്യാനികള്‍ പിന്തുടര്‍ന്നിരുന്നു എന്നതിനു ബൈബിളില്‍ തെളിവുകളുണ്ട്. ഗലാത്തിയരെക്കുറിച്ച് അപ്പസ്തോലന്‍ ഏറെ ആകുലനായിരുന്നു. ക്രിസ്ത്യാനികളായി മാറിയതിനുശേഷവും വിജാതിയ പാരമ്പര്യങ്ങളെ അവര്‍ മുറുകെപ്പിടിച്ചു എന്നതായിരുന്നു പൗലോസ് അപ്പസ്തോലന് അവരെക്കുറിച്ചുണ്ടായിരുന്ന വ്യഗ്രത. അപ്പസ്തോലന്‍ ഇക്കാര്യം അവരെ അറിയിച്ചത് നോക്കുക: "ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലയോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാ: 4; 9-11). ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ ഗലാത്തിയാ എന്ന പട്ടണത്തില്‍ ഇന്ന് ക്രിസ്ത്യാനികള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം ഇതോടൊപ്പം കൂട്ടിവായിക്കണം. കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളെ സൂക്ഷിച്ചു വീക്ഷിച്ചാല്‍ 'ഗലാത്തിയന്‍' സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ത്ഥന ഒരു ഉദാഹരണം മാത്രം! കിഴക്കോട്ടു തിരിഞ്ഞുനിന്നുള്ള പ്രാര്‍ത്ഥന ദൈവവചനം അനുശാസിക്കുന്ന ഒന്നല്ല. ഇത് സൂര്യാരാധകരായ വിജാതിയരുടെ പ്രാര്‍ത്ഥനാരീതിയാണ്.

ഇത്തരം പൈശാചിക ആരാധന ഇസ്രായേല്‍ജനവും അനുകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പ്രവാചകന്മാര്‍ മുഖേന ദൈവം അവര്‍ക്കു താക്കീതു കൊടുത്തു. ഈ താക്കീത് ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിനു പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്ക്കരിക്കുകയായിരുന്നു. അവിടുന്ന് ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളാണോ?"(എസെക്കി: 8; 16, 17). മോശയിലൂടെ ദൈവം നല്‍കിയ നിയമങ്ങളിലൊന്നു ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും-കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം:4;19). സൂര്യനെ ആരാധിക്കുന്ന ജനതയുടെ രീതികള്‍ അനുകരിക്കുന്നത് ദൈവത്തിനു സ്വീകാര്യമല്ലാത്തതുകൊണ്ടുതന്നെ, കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ത്ഥന ദൈവനിന്ദയാണ്. നമുക്കു വിഷയത്തിലേക്കുതന്നെ തിരിയാം.

'ഹുബാല്‍' എന്ന ചന്ദ്രദേവന്‍ നമ്മുടെ ബൈബിളിലും യഹൂദരുടെ ഗ്രന്ഥങ്ങളിലുമുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍, പ്രവചനഗ്രന്ഥങ്ങളിലും ബൈബിളിലും ഇവനെ പരിചയപ്പെടുത്തുന്നത് ദൈവമായിട്ടല്ല! സാത്താന്റെ പ്രതീകമായി ബൈബിളിലും യഹൂദഗ്രന്ഥങ്ങളിലും കാണുന്ന 'ബാല്‍ ദേവന്‍' തന്നെയാണ് 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍! ക്രിസ്ത്യാനികളും യഹൂദരും ഇത് തിരിച്ചരിയാതിരിക്കാനാണ് 'അല്ലാഹു' എന്ന പേര് അവനു നല്‍കിയത്. അല്ലാഹു എന്നത് പേരല്ല എന്നു വാദിക്കുന്ന ഇസ്ലാമിനോടും സഹയാത്രികരോടും മനോവ ഒരു ചോദ്യം ചോദിക്കുന്നു: അങ്ങനെയെങ്കില്‍ എന്താണ് അല്ലാഹുവിന്റെ പേര്? സത്യദൈവം അവിടുത്തെ നാമം വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും സ്മരിക്കപ്പെടേണ്ടതിന് അവിടുന്ന് വെളിപ്പെടുത്തിയ നാമം 'യാഹ്‌വെ' എന്നാണ്! അല്ലാഹു എന്നത് പേരല്ലെങ്കില്‍, അല്ലാഹുവിന്റെ പേര് വെളിപ്പെടുത്തുക! സത്യദൈവം പേര് വെളിപ്പെടുത്താന്‍ മടിയില്ലാത്തവനാണ്! അല്ലാഹു വ്യാജനായതുകൊണ്ട് ഒളിച്ചുകളി നടത്തുന്നു! കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക: അല്ലാഹുവും 'ബാല്‍'ദേവനും ഒരു താരതമ്യപഠനം!

കണ്ണൂര്‍ മെത്രാസനത്തില്‍ കയറിയിരിക്കുന്ന വ്യാജന് ഇതൊന്നും അറിയില്ലെങ്കില്‍ പോയി പഠിക്കുക! വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നതെന്നു ബൈബിളില്‍ വായിച്ചിട്ടില്ലെന്നു 'വെടക്കുംതല പറയില്ലല്ലോ! അങ്ങനെയെങ്കില്‍, വിജാതിയരോടൊപ്പം അവരുടെ ആരാധനയില്‍ പങ്കെടുത്തിട്ട് നിഷ്ക്കളങ്കനായിരിക്കാന്‍ തനിക്കു സാധിക്കുമോ? ആയതിനാല്‍, അലക്സ് വെടക്കുംതലയും ഇവന്റെ കൂട്ടാളികളായ ഇടയവേഷധാരികളും ദൈവത്തിന്റെ ഈ വചനം ശ്രദ്ധിക്കുക: "ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്"(ലൂക്കാ: 17; 2). ഇത്തരത്തില്‍ കടലില്‍ കെട്ടിത്താഴ്ത്തപ്പെടേണ്ട അനേകര്‍ ഇന്ന് വിവിധ ക്രൈസ്തവസഭകളില്‍ കയറിക്കൂടി ഭരണം കയ്യാളുന്നുണ്ട്! ഇത്തരം നികൃഷ്ട ജീവികളെ 'പിതാവേ' എന്നു വിളിക്കുന്നവര്‍ പിശാചിനെയാണ് 'പിതാവേ' എന്നു വിളിക്കുന്നത്. ഇവരെയൊന്നും അധികാരികളായി ദൈവം ചുമതലപ്പെടുത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ തിരിച്ചറിയണം.

'അധികാരം' എന്താണെന്നു പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം ഭരമേല്പിച്ച അധികാരം ഇതാണ്: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2 കോറി: 10; 8). എന്നാല്‍, ദൈവത്തില്‍നിന്നുള്ള അധികാരം എന്താണെന്നും, അധികാരികള്‍ ആരെല്ലാമാണെന്നും തിരിച്ചറിയാതെ, പിശാചിനും അവന്റെ നിയമങ്ങള്‍ക്കും വിധേയപ്പെട്ടു ജീവിക്കുന്നവരുടെ കഴുത്തിലെ നുകം എടുത്തുമാറ്റേണ്ടത് മനോവയുടെ ഉത്തരവാദിത്വമായിരിക്കുന്നു! ദൈവത്തില്‍നിന്നല്ലാത്തതും തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി മാത്രം രൂപംകൊടുത്തതുമായ നിയമങ്ങള്‍ ജനത്തിനുമേല്‍ അടിച്ചേല്പിച്ചിരിക്കുന്ന അവസ്ഥ ഇന്നുണ്ട്! ഇതു തിരിച്ചറിയണമെങ്കില്‍, ദൈവജനം നിയമം അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം പിശാചിന്റെ നിയമങ്ങള്‍ക്കു വിധേയപ്പെട്ടു നിത്യശിക്ഷയില്‍ നിപതിക്കുമെന്നു വചനം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്!

"മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?"(പുറ: 32; 21). മോശ ചോദിച്ച ഇതേ ചോദ്യമാണ് ഇന്നത്തെ പുരോഹിതരോടു മനോവ ആവര്‍ത്തിക്കുന്നത്: 'ഈ ജനത്തിന്റെമേല്‍ അനര്‍ത്ഥം വരുത്തിവയ്ക്കാന്‍ എന്ത് അപരാധമാണ് ഇവര്‍ നിങ്ങളോടു ചെയ്തത്'? അഹറോന്റെ ഈ പ്രവര്‍ത്തിയെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെയാണ്: "ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെ അനുവദിച്ചു"(പുറ: 32; 25). ഇന്നത്തെ കത്തോലിക്കാസഭയുടെ അവസ്ഥയും ഇതുതന്നെയാണ്! വിജാതിയരുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം, അവര്‍പോലും ഉപേക്ഷിച്ച മ്ലേച്ഛതകള്‍ സഭയില്‍ സ്ഥാപിച്ചുകൊണ്ട് ദൈവജനത്തെ അഴിഞ്ഞാട്ടക്കാരാക്കുന്നത് സഭയുടെ നേതാക്കന്മാരാണ്! ആരും നയിക്കാനില്ലെങ്കിലും ആടുകള്‍ ഒരുപക്ഷെ തനിയെ മേഞ്ഞുകൊള്ളും; എന്നാല്‍, വഞ്ചകരായ ഇടയന്മാരുടെ സ്വരം ശ്രവിച്ചു ആടുകള്‍ മേഞ്ഞാല്‍ ചെന്നായ്ക്കള്‍ക്ക് ഇരയാകും എന്നകാര്യത്തില്‍ സംശയമില്ല!

ഉപസംഹാരം!

എതിര്‍ക്രിസ്തുവിന്റെ അമ്മയുടെ നാമത്തിലുള്ള മുസ്ലീം പള്ളിയെ ഓര്‍ത്ത് ക്രൈസ്തവ നാമധാരികള്‍ അഭിമാന പുളകിതരാകുന്നതിന്റെ കാരണം വ്യക്തമായി കാണുമല്ലോ! 'ആശാന് അക്ഷരം ഒന്ന് പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്' എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. ഇതുതന്നെയാണ് ക്രൈസ്തവസഭകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്! ഇവിടെ ആശാന്മാര്‍ക്ക് പിഴച്ചത് ഒരക്ഷരമല്ല എന്ന പ്രത്യേകത കൂടിയുണ്ട്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്നുമാത്രമല്ല, അക്ഷരങ്ങളെല്ലാം സ്ഥാനം തെറ്റിയ അവസ്ഥയിലുമാണ് ഇന്നത്തെ സഭകളിലെ ആശാന്മാര്‍! ഇവരില്‍നിന്നു പരിശീലനം സിദ്ധിക്കുന്ന ശിഷ്യന്മാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ!

വിദ്യാര്‍ത്ഥികളുടെ നിലവാരംപോലും ഇല്ലാത്തവരായ അദ്ധ്യാപകരാണ് ഇന്ന് ക്രൈസ്തവ സഭകളിലുള്ളത്. ഈ അദ്ധ്യാപകരെയൊക്കെ ആരാണ് പരിശീലിപ്പിച്ചത്? എവിടെനിന്നാണ് ഇവര്‍ പരിശീലനം നേടിയത്? ഇത്രമാത്രം വിവരമില്ലായ്മ പരിശീലിക്കാന്‍ പത്തുവര്‍ഷം ആവശ്യമുണ്ടോ? പതിനാറാമത്തെ വയസ്സുമുതല്‍ പത്തുവര്‍ഷം പരിശീലനം നേടി പുറത്തിറങ്ങുമ്പോള്‍ ഒരുവന്‍ ഇത്രമാത്രം ദൈവദൂഷകരും വിവരദോഷികളുമായി മാറുമെങ്കില്‍ ഈ പരിശീലനകേന്ദ്രം ഒരു 'മഹാസംഭവം' തന്നെ! ദൈവജനത്തെ പഠിപ്പിക്കാനും ആത്മീയതയില്‍ നയിക്കാനുമുള്ള പരിശീലനമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ന വ്യര്‍ത്ഥചിന്തയിലാണ് സാധാരണ വിശ്വാസികള്‍! അതുകൊണ്ടുതന്നെ, പത്തുവര്‍ഷത്തെ തീവ്രപരിശീലനം കഴിഞ്ഞു പുറത്തിറങ്ങുന്നവരെ 'പണ്ഡിതര്‍' എന്ന പരിഗണനയോടെ ഈ പാവങ്ങള്‍ നോക്കിക്കാണുന്നു! സെമിനാരി വിദ്യാഭ്യാസ കാലത്ത് ഇവരെന്താണ് പഠിക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ല. ദൈവത്തിന്റെ വചനം ഇവര്‍ പഠിക്കുന്നില്ല എന്നകാര്യം മനസ്സിലാക്കാന്‍, പുറത്തിറങ്ങുന്ന വൈദീകരോടു സംസാരിച്ചാല്‍ സാധിക്കും. ബൈബിള്‍ വായിച്ചിട്ടുള്ള ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന കാര്യമാണിത്. ബൈബിള്‍ കണ്ടിട്ടുപോലുമില്ലാത്ത ചിലര്‍ക്കിത് തിരിച്ചറിയാന്‍ പ്രയാസമാണ് എന്നത് മറ്റൊരു വസ്തുത!

സഭയുടെ സ്ഥാപനങ്ങള്‍ നോക്കിനടത്താന്‍ പത്തുവര്‍ഷത്തെ പഠനമൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. ഡോക്ടര്‍, എഞ്ചിനിയര്‍ എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ഡിഗ്രികള്‍ നേടുന്നതിനുപോലും അഞ്ചുവര്‍ഷം മതിയാകും. അങ്ങനെയെങ്കില്‍, ബാക്കിയുള്ള കാലം ഇവര്‍ പരിശീലിക്കുന്നത് ദൈവനിഷേധമായിരിക്കാം. കാരണം, ബൈബിള്‍ സംബന്ധമായ എന്തെങ്കിലും സംശയ നിവാരണത്തിനു വൈദീകരെ സമീപിച്ചാല്‍, ഒന്നുകില്‍ ഒഴിഞ്ഞുമാറും അല്ലെങ്കില്‍ ദേഷ്യപ്പെടും! ഇവ രണ്ടും അജ്ഞതയുടെ ബാഹ്യമായ പ്രകടനങ്ങളാണ്! ദൈവജനത്തെ എങ്ങനെയൊക്കെ ദൈവവചനത്തില്‍നിന്നും അകറ്റാം എന്ന വിഷയമാണ് ഇവര്‍ പരിശീലിക്കുന്നത് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ബൈബിള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരെ ഇവര്‍ക്ക് വെറുപ്പും ഭയവുമാണ്! എന്നാല്‍, ചില വൈദീകരെങ്കിലും സ്വന്തമായി ബൈബിള്‍ പഠിക്കാന്‍ തയ്യാറാകുന്നവരുണ്ട്‌. സെമിനാരി പരിശീലനത്തിന്റെ ഭാഗമായല്ല ഇവര്‍ വചനം പഠിച്ചത്. തങ്ങളിലുള്ള പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ സ്വയം തയ്യാറായി ഇറങ്ങിയവരാണ് ഈ ശ്രേഷ്ഠ വൈദീകര്‍! എന്നാല്‍, ഇവരെ സഭയുടെ മേലാളന്മാര്‍ക്ക് താത്പര്യമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ദൈവജനത്തിനു രക്ഷയില്‍ വ്യാപരിക്കാന്‍ സാധിക്കുന്നത്!

ഒരു വചനം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഈ ലേഖനം ഉപസംഹരിക്കാം. വചനമിതാണ്: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 7-9).

എഴുതാന്‍ വിട്ടുപോയത്: 'മറിയം, ഉമ്മു ഈസാ' എന്നപേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട ഇസ്ലാം മസ്ജിദിനെ പ്രതി ആഹ്ലാദിക്കുന്ന ക്രൈസ്തവ നാമധാരികളോട് ഒരുകാര്യം ചോദിക്കട്ടെ! ക്രിസ്ത്യാനികളോടുള്ള പ്രണയത്തിന്റെ അടയാളമായി നിങ്ങള്‍ പരിഗണിച്ചിരിക്കുന്ന ഈ പള്ളിയില്‍ നിങ്ങള്‍ക്ക് യേഹ്ശുവായുടെ നാമത്തില്‍ ആരാധന നടത്താനോ, യേഹ്ശുവായുടെ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ ജപമാല അര്‍പ്പിക്കാനോ അബുദാബിയിലെ ഭരണകൂടം അനുവാദം നല്‍കിയിട്ടുണ്ടോ? കുറേ ആഘോഷ കമ്മിറ്റിക്കാര്‍ ഇറങ്ങിയിരിക്കുന്നു!!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5427 views

LOG IN

Lost your password?

SIGN UP

LOST PASSWORD