ഇസ്ലാമിക സംവാദം

ഖുറാനിലെ 'മറിയംബീവി' ഒരു സാങ്കല്പിക കഥാപാത്രം!

Print By
about

20 - 08 - 2014       YouTube

ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന യേഹ്ശുവാ തന്നെയാണ് ഈസാനബി എന്ന മിഥ്യാധാരണ പരത്താന്‍ മുഹമ്മദ് കിണഞ്ഞു ശ്രമിക്കുകയും അനേകരെ ഈ കാപട്യത്തിലേക്ക് നയിക്കാന്‍ അവനു സാധിക്കുകയും ചെയ്തു. എന്നാല്‍, അവന്‍ പറയുന്ന 'ഈസാനബി' യേഹ്ശുവായുമായി യാതൊരു ബന്ധവുമില്ലാത്ത 'വ്യാജകഥാപാത്രം' ആയിരുന്നുവെന്ന് ദൈവവചനത്തെയും ഖുറാനെയും ആസ്പദമാക്കി അനേകം ലേഖനങ്ങള്‍  മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ലേഖനമാണ് യേഹ്ശുവായും 'ഈസാനബി'യും ഒരുവന്‍തന്നെയോ? എന്ന ശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ചത്.

യേഹ്ശുവായോടുള്ള അംഗീകാരമായിട്ടാണ് ഈസാനബിയെ ഖുറാനില്‍ അവതരിപ്പിച്ചതെന്ന് ആരും കരുതരുത്. ഈസാനബിയെന്ന ഒരു കഥാപാത്രത്തിലൂടെ യഥാര്‍ത്ഥ യേഹ്ശുവായുടെ സത്യത്തെ നിഷേധിക്കുകയെന്നതായിരുന്നു ഇവന്റെ ലക്ഷ്യം! യേഹ്ശുവായെ, അവിടുന്ന് ആയിരിക്കുന്നതുപോലെ അംഗീകരിച്ചാല്‍ മുഹമ്മദ് ജനിപ്പിച്ച സിദ്ധാന്തം ഗര്‍ഭത്തില്‍ വച്ചുതന്നെ അലസിപ്പോകുമായിരുന്നു. താനാണ് ഏറ്റവും ഉന്നതനെന്നും തനിക്കെതിരെയുള്ള ദൂഷണമാണ് ക്ഷമിക്കപ്പെടാത്ത പാപമെന്നും പ്രചരിപ്പിക്കണമെങ്കില്‍ യേഹ്ശുവായുടെ മഹത്വം ഇകഴ്ത്തി കാണിക്കേണ്ടത് മുഹമ്മദിന്റെ ആവശ്യമായിരുന്നു. യേഹ്ശുവായുടെ ദൈവപുത്രസ്ഥാനത്തെ അസാധുവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവത്തിനു മക്കളുണ്ടാകുകയെന്നത് അസാധ്യമാണെന്നും അപ്രകാരം പറയുന്നവര്‍ മഹാ അപരാധികളാണെന്നും മുഹമ്മദ് പ്രചരിപ്പിച്ചു. തന്റെ കപടവാദങ്ങള്‍ക്ക് കരുത്തു നല്‍കാനായി മുഹമ്മദ് വ്യാജമായി സൃഷ്ടിച്ച കഥാപാത്രമായിരുന്നു ഈസാനബി!

എന്നാല്‍, ദൈവമാണെന്നു പറഞ്ഞുകൊണ്ട് മുഹമ്മദ് അവതരിപ്പിച്ച ഖുറൈഷികളുടെ 'ഗോത്രദേവന്‍' അല്ലാഹുവിന് 'മൂന്ന്' പുത്രിമാരുണ്ടായിരുന്നുവെന്ന് ആരംഭത്തില്‍ മുഹമ്മദ് പഠിപ്പിച്ചിരുന്നു. ഇവരെ ആരാധിക്കുവാനും പ്രേരിപ്പിച്ചിരുന്നതായി ഹദീസുകളിലുണ്ട്. പിന്നീട് തന്റെ അബദ്ധം വ്യക്തമായപ്പോള്‍ ആ ആയത്തുകള്‍ സാത്താന്റെതായിരുന്നു എന്ന് സമ്മതിച്ചുകൊണ്ട് ഖുറാനില്‍നിന്ന് നീക്കം ചെയ്യുകയും പകരമായി ചില ആയത്തുകള്‍ ചേര്‍ക്കുകയും ചെയ്തു. ഇപ്രകാരം കൂട്ടിചേര്‍ത്ത ഒരു ഭാഗമാണിത്: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ: 19: 88-93). മറ്റൊരു വാക്യം ഇതാണ്: "( നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ: 112: 1-4).

ഇവയെക്കുറിച്ച് വ്യക്തമാക്കുന്ന 'സാത്താന്റെവചനങ്ങള്‍' എന്ന പുസ്തകം എഴുതിയ 'സല്‍മാന്‍ റുഷ്ദി'യെ ആണ് ഇസ്ലാമികര്‍ ഒന്നടങ്കം വേട്ടയാടിക്കൊണ്ടിരിക്കുന്നത്! ഖുറാനില്‍നിന്ന് നീക്കംചെയ്ത ഈ ഭാഗം മുന്‍പ് മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വായിക്കാത്തവര്‍ക്കായി ഒരിക്കല്‍ക്കൂടി കുറിക്കുന്നു. അള്ളായുടെ മക്കളില്‍ 'അല്‍ലാത്ത്' സൂര്യനെ പ്രതിനിധീകരിച്ചു. 'അല്‍ഉസ' പ്രഭാത നക്ഷത്തെയും 'അല്‍മനാത്ത്' വിധിയേയും. 'അല്‍ഇലാഹ്' എന്ന പ്രധാന ദൈവം ചന്ദ്രനെയാണ് പ്രതിനിധീകരിച്ചത്. 'അല്‍ ഉസ' എന്ന ദേവതയ്ക്ക്, മുഹമ്മദ്നബി ആടിനെ ബലി നല്‍കിയതായി ഹിഷാം അല്‍ കില്‍ബി എന്ന അറബി പണ്ഡിതന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ 'കിത്താബ് അല്‍ അസ്നാം' എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം. "We have been told that the Apostle of Allah once mentioned al-Uzza saying, "I have offered a white sheep to al-'Uzza, while I was a follower of the religion of my people."

മുഹമ്മദ് അറബികളോട് പറഞ്ഞു ഇത്ര നാളും ഞാനും നിങ്ങളും ആരാധിച്ച അള്ളാ എന്ന ദൈവത്തിന്റെ കുട്ടാളികളായ മറ്റ് ദൈവങ്ങളെ ഞാന്‍ എടുത്തുമാറ്റുന്നു. ഇനി മുതല്‍ അള്ളാ എന്ന ദൈവം ഏകനാണ്. യെഹൂദരോടും ക്രിസ്ത്യാനികളോടും പറഞ്ഞു; അല്ലാഹുവെന്ന ഈ ദൈവം നിങ്ങളുടെയും കൂടിയാണ്. അറബികളുടെ അല്ലാഹുവിനെയും സ്വന്തം അല്ലാഹുവിനെയും വ്യക്തമായി അറിയാവുന്നതുകൊണ്ട് അവര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. കബയില്‍ ആരാധിക്കുന്ന വിഗ്രഹം സത്യദൈവമല്ലെന്ന് ഈ ദേവനെ വ്യക്തമായി അറിയാവുന്ന ക്രൈസ്തവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ അല്ലാഹുവെന്ന ഗോത്രദേവനെ യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും തലയില്‍ കെട്ടിവയ്ക്കാനുള്ള മുഹമ്മദിന്റെ ശ്രമം വിഫലമായി!

കബയിലെ കറുത്ത  കല്ലില്‍ ആവസിച്ചിരുന്ന അല്ലാഹുവെന്ന പൈശാചിക ശക്തിയെ സര്‍വ്വശക്തനായ  യാഹ്‌വെയാക്കാനുള്ള മുഹമ്മദിന്റെ 'കുത്സിതശ്രമം' ക്രൈസ്തവരുടെയും യെഹൂദരുടെയും ഇടയില്‍  വിലപ്പോയില്ല. മുഹമ്മദിന്റെ ഇഷ്ടത്തിനനുസരിച്ച് അയാള്‍ക്കുവേണ്ടി ആയത്തിറക്കി  മറ്റുള്ളവരെ അടിമകളാക്കി വാഴുന്ന അല്ലാഹുവിനെ അവര്‍  തിരസ്കരിച്ചു.

യേഹ്ശുവാ ദൈവപുത്രനല്ലെന്നു സ്ഥാപിക്കാനുള്ള നീക്കത്തിന് അല്ലാഹുവിന്റെ പുത്രിമാര്‍ തടസ്സമായപ്പോഴാണ് നിഷ്കരുണം ഇവളുമാരെ മുഹമ്മദ് തള്ളിപ്പറയുകയും അവരെക്കുറിച്ചുള്ള ആയത്തുകളെല്ലാം സാത്താന്റെതായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. സാത്താനെയും ദൈവത്തെയും തിരിച്ചറിയാനാകാത്ത ഒരുവനെയാണ് ഇസ്ലാംമതക്കാര്‍ പ്രവാചകനായി ചുമക്കുന്നത് എന്നതുതന്നെ പ്രവാചകരോടുള്ള നിന്ദയായി പരിഗണിക്കേണ്ടിവരും! താന്‍ പലപ്പോഴും സ്വര്‍ഗ്ഗത്തില്‍ പോകാറുണ്ടെന്ന് ഭ്രാന്ത് മൂക്കുമ്പോള്‍ ഇയാള്‍ വിളിച്ചുപറയാറുണ്ടായിരുന്നു. സ്വര്‍ഗ്ഗവുമായി ഇത്രമാത്രം അടുത്ത ബന്ധമുള്ള ഇയാളെ സാത്താന്‍ കബളിപ്പിച്ചുവെന്ന് സമ്മതിച്ചതിലൂടെ താനാരാണെന്നുള്ള എറ്റുപറച്ചിലാണ് നടത്തിയത്!

യേഹ്ശുവായോട് പേരുകൊണ്ടും രൂപംകൊണ്ടും വിശേഷണങ്ങള്‍കൊണ്ടും ഏറെ സമാനതകളുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യം ഖുറാനില്‍ അനിവാര്യമായിരുന്നു. അതിനാല്‍, ദൈവപുത്രനല്ലാത്തതും കുരിശില്‍ മരിക്കാത്തതുമായ 'ഈസാനബിയെ' മുഹമ്മദ് തന്റെ ഭാവനയില്‍ രൂപപ്പെടുത്തി! ഒരു 'കഥാകാരന്‍' എന്ന നിലയില്‍ മുഹമ്മദിനുള്ള ഈ അവകാശത്തെ മനോവ ചോദ്യം ചെയ്യുന്നില്ല. എങ്കിലും, ദൈവജനത്തോട് ഒരു അപേക്ഷയുണ്ട്; ഖുറാനില്‍ മുഹമ്മദു വരച്ചുവച്ചിരിക്കുന്ന ഈസാനബി യേഹ്ശുവായാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അപ്രകാരം ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ മുഹമ്മദിനോടൊപ്പം നിങ്ങളും നിത്യനരകത്തില്‍ ശിക്ഷയനുഭവിക്കേണ്ടിവരും!

ഈസായെ യേഹ്ശുവായാക്കാന്‍വേണ്ടി മുഹമ്മദ് പല അഭ്യാസങ്ങളും പയറ്റുന്നത് ഖുറാനില്‍ കാണാം. അതിനുവേണ്ടി മുഹമ്മദ്‌ നടത്തിയ ഒരുക്കങ്ങങ്ങള്‍ മാത്രമാണ് നാം മുകളില്‍ കണ്ടത്. യേഹ്ശുവായെ ഈസാനബിയിലേക്ക് രൂപാന്തപ്പെടുത്തുന്നതിന് ഒത്തിരി സാഹസങ്ങള്‍ മുഹമ്മദിനു വേണ്ടിവന്നു. യേഹ്ശുവായുടെ അമ്മയായ കന്യകാമറിയത്തെ ഈസായുടെ അമ്മയായി ചിത്രീകരിക്കേണ്ടത് ഈ വാദത്തെ സാധൂകരിക്കാന്‍ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ മറിയത്തിന്റെ പേരില്‍ ഒരു അദ്ധ്യായംതന്നെ ഖുറാനില്‍ ഉള്‍ക്കൊള്ളിക്കാന്‍ മുഹമ്മദും അനുയായികളും നിര്‍ബന്ധിതരായി. ഇതിനായി മുഹമ്മദിന് പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവന നിസ്തുലമാണ്. സുറിയാനികള്‍ എഴുതിയുണ്ടാക്കിയ പാഷണ്ഡ പുസ്തകങ്ങളും ഖുറാനും ചേര്‍ത്തുവച്ചു പഠിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും.

ഖുറാനില്‍ മുഹമ്മദ് വരച്ചിട്ടിരിക്കുന്ന 'മറിയംബീവി'യ്ക്ക് പരിശുദ്ധ കന്യകാമറിയവുമായി യാതൊരു ബന്ധവുമില്ല എന്നകാര്യം ബൈബിളും ഖുറാനും വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രചരണം നടത്തുന്നവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല! അതുകൊണ്ടുതന്നെ, ഖുറാനിലെ മറിയംബീവിയെന്ന വിഗ്രഹത്തെ യേഹ്ശുവായുടെ അമ്മയായി വിശ്വാസികള്‍ ആദരിക്കുന്ന ദാരുണമായ അവസ്ഥ ഇന്നുണ്ട്. ചില ധ്യാനമന്ദിരങ്ങളിലൂടെയാണ് ഈ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നകാര്യം വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു!

ഈ ആള്‍മാറാട്ടത്തെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയെന്ന ക്രൈസ്തവ ധര്‍മ്മമാണ് മനോവ ഇവിടെ നിറവേറ്റുന്നത്! വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്ന് അപ്പസ്തോലന്‍ പ്രഖ്യാപിച്ചതിനു കാരണം, വ്യാജകഥാപാത്രങ്ങളില്‍ കടന്നുകൂടുന്നത് അവനായതുകൊണ്ടാകുന്നു. ആരാധനയ്ക്കു വിഷയമായതും ആദരിക്കപ്പെടുന്നതുമായ എല്ലാ വ്യാജങ്ങളിലും അവന്‍ സാന്നിദ്ധ്യം ഉറപ്പിക്കുണ്ട്. ആരാധനയോടും ആദരവിനോടും ആദിമുതലേ അവനുള്ള അഭിനിവേശമാണ് ഇതിന് ആധാരം! യേഹ്ശുവായോടുപോലും ആരാധന ആവശ്യപ്പെട്ടവനാണ് സാത്താനെന്നും നമുക്കറിയാം.

ആയതിനാല്‍, മുഹമ്മദ് മെനഞ്ഞെടുത്ത ഈസാനബിയിലും മറിയംബീവിയിലും സാത്താന്‍ അതിവസിക്കുന്നുണ്ടെന്ന് ദൈവജനം തിരിച്ചറിയണം. നമ്മുടെ രക്ഷകനായ യേഹ്ശുവായും അവിടുത്തെ അമ്മയുമാണ് ഖുറാനില്‍ ഉള്ളതെന്നു ധരിച്ച് ആദരിക്കാനോ ആരാധിക്കാനോ തയ്യാറാകുമ്പോള്‍, വന്നുഭവിക്കുന്ന അപകടം നാം തിരിച്ചറിയുക തന്നെവേണം. യഥാര്‍ത്ഥത്തില്‍ ആരാധിക്കേണ്ടതിനെ മാറ്റിനിര്‍ത്തി അതിനുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും മിഥ്യയെ സ്വീകരിക്കാനുള്ള പ്രവണത സൃഷ്ടിക്കുകയും ചെയ്യുന്നത് സാത്താന്റെ കൌശലമാണ്! ഈ വചനം നോക്കുക: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2തെസ: 2; 3, 4).

ഇത്തരത്തിലുള്ള അപകടകരമായ പ്രചരണങ്ങള്‍ പല സുവിശേഷപ്രഘോഷകരും ചെയ്യുന്നുണ്ടെങ്കിലും 'ഡിവൈന്‍' ധ്യാനമന്ദിരമാണ് ഇതില്‍ ഏറെ മുന്‍പന്തിയിലുള്ളത്. ഓരോ ആഴ്ചയിലും ആയിരങ്ങള്‍ സുവിശേഷം കേള്‍ക്കാന്‍ കടന്നുവരുന്ന കേന്ദ്രത്തെതന്നെ സാത്താന്‍ തന്റെ ദൂത് അറിയിക്കാന്‍ തിരഞ്ഞെടുത്തതില്‍ ആതിശയിക്കേണ്ടതില്ല! ഇസ്ലാമില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് കടന്നുവന്ന ചിലരാണ് ഈ പ്രചരണം ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ആത്മീയ മുന്നേറ്റത്തിന് കാരണമാകുകയും അനേകരില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തിട്ടുള്ള 'നായ്ക്കംപറമ്പിലച്ചന്‍' ഈ സന്ദേശം അറിയിക്കുമ്പോള്‍ അപകടം കൂടുതല്‍ തീവ്രതയുള്ളതാകും. കന്യകാമറിയത്തെക്കുറിച്ച് അച്ചന്‍ വെളിപ്പെടുത്തുമ്പോഴെല്ലാം ഖുറാനെ ഉദ്ധരിക്കുന്നത് ശ്രദ്ധേയമാണ്! ഒളിഞ്ഞിരിക്കുന്ന അപകടത്തെ മനസ്സിലാക്കാതെയുള്ള ഈ പ്രചരണം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു മനോവ വാദിക്കുന്നില്ല. എങ്കിലും, ദൈവീകമല്ല എന്നു വെളിപ്പെടുത്താതിരിക്കാന്‍ കഴിയുകയുമില്ല.

അതുപോലെതന്നെ മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ യേഹ്ശുവായുടെ ചില അടയാളങ്ങളോടുകൂടിയ വ്യക്തികളുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രചരണം നടത്തുന്നവരും ഏറെയാണ്. വിജാതിയരുടെ ഗ്രന്ഥങ്ങളിലേക്ക് ദൈവമക്കളെ നയിക്കുവാനും എല്ലാം ഒന്നാണെന്ന മിഥ്യാധാരണ ജനിപ്പിക്കാനും സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ ഈ കെണിയില്‍ അനേകര്‍ അകപ്പെട്ടിട്ടുണ്ട്. ഒരുകാര്യം മനോവ വ്യക്തമാക്കുന്നു: ക്രിസ്തുവിനെ അറിയണമെങ്കില്‍ ബൈബിള്‍ അല്ലാതെ മറ്റൊരു ഗ്രന്ഥവും നല്‍കപ്പെട്ടിട്ടില്ല! യേഹ്ശുവാതന്നെ ഇതു വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: "യേഹ്ശുവാ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ: 24; 4, 5). ഇതൊരു വ്യക്തിയെമാത്രം സൂചിപ്പിക്കുന്നതാണെന്നു കരുതേണ്ടാ; ആശയങ്ങളും ഇതില്‍പ്പെടാം.

ഗൗരവകരമായ മറ്റൊരു വെളിപ്പെടുത്തല്‍കൂടി ശ്രദ്ധിക്കുക: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ: 24; 23-26). ഈ മുന്നറിയിപ്പിനെ നാം അവഗണിക്കരുത്. മരുഭൂമിയെന്ന് യേഹ്ശുവാ നല്‍കുന്ന സൂചന ഇവിടെ ഗൗരവമായി എടുക്കണം. മരുഭൂമിയില്‍നിന്ന് വരാനിരിക്കുന്ന വ്യാജപ്രവാചകനെയും അവനൊരുക്കുന്ന വ്യാജക്രിസ്തുവിനെയും യേഹ്ശുവാ മുന്‍കൂട്ടി നമുക്ക് വെളിപ്പെടുത്തുകയായിരുന്നു.!

ആമുഖമായി ഇത്രയും കുറിച്ചുകൊണ്ട് ഖുറാനിലെ മറിയംബീവിയെ മനോവ പരിചയപ്പെടുത്താം.

ഖുറാനിലെ 'മര്‍യംബീവി'

ഖുറാനിലെ പത്തൊമ്പതാമത്തെ അദ്ധ്യായത്തിന്റെ പേര് 'മര്‍യം' എന്നാകുന്നു. ഈസാനബിയെന്ന കഥാപാത്രത്തെ മെനഞ്ഞെടുക്കാന്‍ മുഹമ്മദൊരുക്കിയ കൗശലങ്ങളെല്ലാം ഈ അദ്ധ്യായത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം. കാരണം, യേഹ്ശുവായാണെന്ന ധാരണ മനുഷ്യരില്‍ ജനിപ്പിക്കുകയും അതോടൊപ്പം ദൈവപുത്രനല്ലെന്ന് ധരിപ്പിക്കുകയും ചെയ്യണമെങ്കില്‍ ഏറെ സാഹസം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ, യുക്തിസഹമല്ലാത്തതും മൗഢ്യവുമായ അവതരണമാണ് ഇവിടെ കാണുന്നത്. ചരിത്രപരമായ സത്യങ്ങളെപ്പോലും നിഷേധിക്കുന്ന വൈരുദ്ധ്യം അവതരണത്തില്‍ കടന്നുവന്നത് ഇസ്ലാമല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാക്കാനും സാധിക്കും!

യേഹ്ശുവാ ജനിക്കുന്ന കാലഘട്ടത്തിലെ പാലസ്തീനായില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും യെഹൂദരുടെ നിയമങ്ങളും അറിയാത്ത ഒരു വ്യക്തിയാണ് ഖുറാനിലെ വിവരണം നല്‍കിയിരിക്കുന്നത് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. അറിയാമെങ്കില്‍ തന്നെയും തങ്ങളുടെ പ്രധാന ലക്ഷ്യം നിറവേറ്റുന്നതിന്റെ ബദ്ധപ്പാടില്‍ പല പിഴവുകളും വന്നുഭവിച്ചത് തിരിച്ചറിഞ്ഞില്ല. ഒന്നാമത്തെ ലക്ഷ്യം യേഹ്ശുവായെ ദൈവപുത്രസ്ഥാനത്തിനിന്ന് താഴെയിറക്കുക എന്നതായിരുന്നുവെന്ന് ആദ്യമേ നാം കണ്ടു. ഈ തിരക്കിനിടയില്‍ അവഗണിച്ചത് പലതും ചരിത്ര രേഖകളായിരുന്നു എന്നതാണ് പിശാചിനും അവന്റെ ദൂതന്‍ മുഹമ്മദിനും പറ്റിയ അമളി!

യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് പ്രവാചകന്മാരിലൂടെ നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ദൈവം വെളിപ്പെടുത്തിയിരുന്നു. അതിന്റെ വ്യക്തമായ പൂര്‍ത്തീകരണമാണ് ബേത്‌ലെഹെമില്‍ സംഭവിച്ചത്. ഭാവിയില്‍ വരാനിരിക്കുന്ന കള്ളന്മാരെക്കുറിച്ച് അറിവുണ്ടായിരുന്ന ദൈവം അവരുടെ കാപട്യങ്ങളെ മുന്‍കൂട്ടി പൊളിച്ചു! യെഹൂദാ രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന വിധത്തിലായിരുന്നു ഇവയെല്ലാം ദൈവം ക്രമീകരിച്ചത്.

അക്കാലത്ത് യെഹൂദാരാജ്യം റോമായുടെ അധീനതയില്‍ ആയിരുന്നുവെന്ന് ചരിത്രം തെളിവു നല്‍കുന്നുണ്ട്. 'അഗസ്റ്റസ് സീസര്‍' ആയിരുന്നു അക്കാലത്ത് റോമിന്റെ ഭരണാധികാരി. സീസറിന്റെ വിളംബരപ്രകാരം കാനേഷുമാരി കണക്കെടുപ്പ് നടക്കുന്ന ദിനങ്ങളിലൊന്നില്‍ ആയിരുന്നു യേഹ്ശുവായുടെ ജനനം. എന്നാല്‍, വരാനിരിക്കുന്ന പിശാചുക്കള്‍ക്ക് മായ്ക്കാനാകാത്തവിധം എഴുതിച്ചേര്‍ത്തത് 'കാട്ടറബി' അറിഞ്ഞില്ല! യേഹ്ശുവായുടെ ജനനത്തെ സംബന്ധിച്ചുള്ള ബൈബിളിലെ വിവരണം നോക്കിയിട്ട് മുഹമ്മദിന്റെ സാങ്കല്പിക കഥയിലേക്ക് കടക്കാം.

യേഹ്ശുവായുടെ ജനനം; ബൈബിളിലെ സത്യങ്ങള്‍!

ക്രിസ്തുവിനുമുമ്പ് പതിനെട്ടു പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിയ പ്രവചനങ്ങളുടെ പരിപൂര്‍ത്തിയായിട്ടാണ് യേഹ്ശുവാ മനുഷ്യരൂപം സ്വീകരിച്ച് ഈ ഭൂമിയില്‍ അവതരിച്ചത്. യേഹ്ശുവായുടെ മുപ്പത്തിമൂന്നു വര്‍ഷത്തെ മനുഷ്യജീവിതം എല്ലാ പ്രവചനങ്ങളെയും പൂര്‍ത്തീകരിച്ചുവെന്ന് പറയാന്‍ സാധിക്കുകയില്ല. ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ട പ്രവചനം അവിടുത്തെ വീണ്ടും വരവാകുന്നു! മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്ഥമായി ഒന്നും യേഹ്ശുവായുടെ ജനനംമുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള ഒരു സംഭവങ്ങളിലും ഉണ്ടായിട്ടില്ല. ആദിമസഭയിലേക്ക് പരിശുദ്ധാത്മാവിനെ അയച്ചതും പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു.

സത്യദൈവം തിരഞ്ഞെടുത്തു വളര്‍ത്തിയ യിസ്രായേലിനെയും അവരുടെ പിന്‍ഗാമികളും യിസ്രായേല്‍ ഭവനത്തിലെ പങ്കാളികളുമായ ക്രൈസ്തവരെയും ഒരേപോലെ എതിര്‍ക്കാന്‍ സാത്താന്‍ അവന്റെ സന്തതിയിലൂടെ നടത്തിയ കാപട്യമായിരുന്നു ഇസ്ലാംമതം. യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് മുഹമ്മദ് നല്‍കുന്ന നുണവിവരണം സത്യത്തിനു വിരുദ്ധമായതും ഗൂഢലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. അവിടുത്തെ ജനനത്തെക്കുറിച്ച് അമ്മയായ മറിയത്തിനും യേഹ്ശുവായോടും കന്യകാമറിയത്തോടുമൊപ്പം ജീവിച്ചിരുന്ന ശിഷ്യന്മാര്‍ക്കും നല്‍കാന്‍ കഴിയുന്നതിനും അപ്പുറമായി വിവരിക്കാന്‍ മുഹമ്മദിനോ മാറ്റാര്‍ക്കും തന്നെയോ കഴിയില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളിലൂടെ മനുഷ്യരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാരുന്നു മുഹമ്മദ്!

യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് ബൈബിളില്‍ വിവരണം നല്‍കിയിരിക്കുന്ന മത്തായി, മര്‍ക്കോസ്, യോഹന്നാന്‍ എന്നിവര്‍ പരിശുദ്ധ കന്യകാമറിയവുമായി അടുത്തു സഹവര്‍ത്തിച്ചവരായിരുന്നു എന്നത് ബൈബിളിലെ വിവരണത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. ലൂക്കാ സുവിശേഷകന്‍ പൗലോസിന്റെ അനുയായിയും അപ്പസ്തോലന്മാരെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തിയുമായിരുന്നുവെന്ന് ചരിത്രവും വചനവും സാക്ഷ്യമാണ്! മാത്രവുമല്ല, സുവിശേഷകനായ യോഹന്നാന്‍ യേഹ്ശുവായുടെ മാതൃസഹോദരിയുടെ പുത്രനായിരുന്നുവെന്ന് പചനം പരിശോധിച്ചാല്‍ മനസ്സിലാകും. ഇവരുടെ വിവരണങ്ങളില്‍നിന്ന് വ്യത്യസ്ഥമായ വിവരണവുമായി ആറാം നൂറ്റാണ്ടില്‍ ഒരുവന്‍ പ്രത്യക്ഷപ്പെട്ടാല്‍ ക്രൈസ്തവര്‍ അതിനെ മാലിന്യംപോലെ തള്ളിക്കളയണം. അല്ലാത്തപക്ഷം സാത്താനൊരുക്കിയ കെണിയില്‍ അകപ്പെടുകയാകും സംഭവിക്കുക!

“ആറാംമാസം ഗബ്രിയേല്‍ദൂതന്‍ ഗെലീലെയായില്‍ നസ്രെത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട യോസെഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ!”(ലൂക്കാ: 1; 26-28). ആറാംമാസം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് സ്നാപകയോഹന്നാനെ എലിസബത്ത് ഗര്‍ഭം ധരിച്ചതിന്റെ ആറാം മാസത്തെയാണെന്നു വചനത്തിലെ ആദ്യഭാഗം വായിച്ചാല്‍ മനസ്സിലാകും.

ഖുറാന്‍ എന്ന പുസ്തകം കെട്ടിച്ചമച്ച മുഹമ്മദിന് യെഹൂദരുടെ സാമൂഹിക പശ്ചാത്തലവും വിവാഹനിയമങ്ങളും അറിവില്ലായിരുന്നു എന്നതിലും, യിസ്രായേല്‍ നാട്ടിലെ ഭൂപ്രകൃതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു എന്നകാര്യത്തിലും ഇയാളെ മനോവ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, അബദ്ധങ്ങളെ സത്യങ്ങളാക്കാന്‍ സകല സത്യങ്ങളെയും ചവിട്ടിമെതിക്കുന്ന തെമ്മാടിത്തരത്തെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നുമാത്രം! മുഹമ്മദിന്റെ ഭാവനയില്‍ വിരിഞ്ഞ മറിയംബീവി വിവാഹിതയായിരുന്നില്ല. അവിവാഹിതയായ മറിയംബീവി 'ജിബ്രീല്‍'മലക്കില്‍ നിന്നാണു ഗര്‍ഭം ധരിച്ചത്! അതുകൊണ്ടുതന്നെ, നാട്ടില്‍ ദുഷ്പേരുണ്ടാവുക സ്വാഭാവികം! ഈ ചീത്തപ്പേരു മാറ്റാനും മുഹമ്മദു തന്റെ പൊടിക്കൈ ഖുറാനില്‍ പ്രയോഗിക്കുന്നുണ്ട്. ആ 'പൊടിക്കൈ' വിവരിക്കുന്നതിനുമുമ്പ് യഹൂദരുടെ വിവാഹനിയമം അറിഞ്ഞിരിക്കണം.

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കുക എന്നത് പിതാവിന്റെ ഉത്തരവാദിത്വമായി യെഹൂദനിയമം അനുശാസിക്കുന്നു. യെഹൂദരുടെ വിവാഹത്തിനു രണ്ടു ഘട്ടങ്ങളാണുള്ളത്; വിവാഹനിശ്ചയവും വിവാഹവുമാണിത്. വിവാഹനിശ്ചയം കഴിഞ്ഞാല്‍ ഇവരെ ഭാര്യാഭര്‍ത്താക്കന്മാരായി കണക്കാക്കപ്പെടും എന്നു മാത്രമല്ല, ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശവുമുണ്ട്. ഈ അവസരത്തില്‍ സ്ത്രീ ഗര്‍ഭം ധരിച്ചാലും യെഹൂദരടെയിടയില്‍ അസ്വാഭാവികമായി ഒന്നിമില്ല. അതുകൊണ്ടുതന്നെ, കന്യകാമറിയത്തിന്റെ ഗര്‍ഭധാരണത്തെ യെഹൂദര്‍ മോശമായി കണ്ടിട്ടുമില്ല. മറിയം പ്രസവിച്ച കുഞ്ഞിന്റെ പിതാവായി യോസെഫിനെ തദ്ദേശിയര്‍ അംഗീകരിച്ചിരുന്നതായി ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍, മറിയംബീവിയുടെയും ഈസാനബിയുടെയും കാര്യം ഇങ്ങനെ ആയിരുന്നില്ല.

ഈസാനബിയെ പ്രസവിച്ച മറിയംബീവിയെ സമൂഹം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി ഖുറാനില്‍ വരച്ചുവച്ചിരിക്കുന്ന മുഹമ്മദിന് യഹൂദനിയമങ്ങളെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിവരമുള്ളവര്‍ക്കു ഗ്രഹിക്കാന്‍ സാധിക്കും. 'ഖുറാന്‍' എന്ന പൈശാചിക സിദ്ധാന്തത്തിലെ പത്തൊമ്പതാമത്തെ അദ്ധ്യായം മുഴുവന്‍ മുഹമ്മദു കെട്ടിയാടിയ നെറികെട്ട നാടകമായിരുന്നു. വചനത്തില്‍ വ്യക്തമായ അറിവില്ലാത്ത പലരെയും കബളിപ്പിക്കാന്‍ ഇതുമൂലം ഈ നരകസന്തതിക്കു കഴിഞ്ഞു. വായിച്ചറിയാന്‍ ബൈബിള്‍ വ്യാപകമല്ലാത്ത നാളുകളില്‍ വ്യാജപ്രവാചകന്റെ കുതന്ത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍പോലും കുടുങ്ങിയെങ്കില്‍, ബൈബിള്‍ പഠിക്കാന്‍ മനസ്സുവയ്ക്കാത്തവരാണ് ഇന്ന് കുടുങ്ങുന്നത്!

ഖുറാനിലെ വിവരണം ശ്രദ്ധിക്കുക: "വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു'(സുറ: 19; 16-22).

ഖുറാനിലെ വാക്കുകള്‍ അതേപടി പകര്‍ത്തി വച്ചതാണ് ഇപ്പോള്‍ വായിച്ചത്! ജിബ്രീല്‍ മലക്കിനെക്കൊണ്ട് ഒരു ദുരൂഹതയുണ്ടാക്കുകയും അത് ഇന്നത്തെ ജിഹാദികള്‍ പാടിനടക്കുകയും ചെയ്യണമെന്ന് സാത്താന്‍ കാലേക്കൂട്ടി പദ്ധതിയൊരുക്കിയിരുന്നു. അതുകൊണ്ടാണ്, ആത്മാവെന്ന് എഴുതിയിടത്തൊക്കെ 'ജിബ്രീല്‍' എന്നൊരു വിശദ്ദീകരണം ബ്രായ്ക്കറ്റില്‍ ചേര്‍ത്തിരിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുകയെന്നൊക്കെ ഗ്രഹിക്കാന്‍ മാത്രമുള്ള പാകത ഇത് എഴുതിയവന് ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല; യേഹ്ശുവായെയും മറിയത്തെയും ഉയര്‍ത്തുകയെന്നത് അവന്റെ ലക്ഷ്യവുമായിരുന്നില്ല. സന്ദേശം ശ്രവിച്ച 'മറിയംബീവി' കിഴക്കുദേശത്തേയ്ക്ക് തനിയെയാണു പോയത്. ഒരു ഹെബ്രായ സ്ത്രീയെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യങ്ങളാണിതെല്ലാം. മുഹമ്മദു കണ്ടിട്ടുള്ളത് ഖുറൈഷി ഗോത്രത്തിലെ അഴിഞ്ഞാട്ടക്കാരികളെ മാത്രമായിരുന്നു!

മുഹമ്മദിന്റെ ഭാവനകള്‍ ഇവിടെ തീര്‍ന്നില്ല; ഖുറാനിലെ ആയത്തുകള്‍ ശ്രദ്ധിക്കുക: 'അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ'(സുറ: 19; 23-26).

ശാരീരിക അഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ ആയിരുന്നില്ല കന്യകമറിയം ഗര്‍ഭം ധരിച്ചതെന്ന് സകല ക്രൈസ്തവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ, സാധാരണ സ്ത്രീകളെപ്പോലെ പ്രസവവേദന അനുഭവിക്കേണ്ട ആവശ്യവും യേഹ്ശുവായുടെ അമ്മയ്ക്കില്ല. കാരണം, പ്രസവവേദനയുടെ ഉദ്ഭവത്തെക്കുറിച്ച് ഉല്‍പത്തി പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് ഈ സത്യത്തിനു ബലമേകുന്നതാണ്. പാപമില്ലാത്തവളും കന്യകയുമായ മറിയത്തിന് പ്രസവേദന ഉണ്ടായിയെന്നത് മുഹമ്മദിന്റെ ഭാവനയിലെ പാപ്പരത്തമായിരുന്നു.

കന്യകത്വത്തിനു ഭംഗംവരാതെ യേഹ്ശുവായെ ഉദരത്തില്‍ നിക്ഷേപിച്ച ദൈവത്തിന്, ആ കന്യകത്വത്തിന് യാതൊരു പോറലുമേല്ക്കാതെ തന്റെ പുത്രനെ പുറത്തെടുക്കാനും കഴിയും. അല്ലാഹുവിനെപ്പോലെ കഴിവുകെട്ടവനും അശക്തനുമായ ഒരുവനായി സൈന്യങ്ങളുടെ യാഹ്‌വെയെ ഗണിച്ചത് മുഹമ്മദിന്റെ മറ്റൊരു അജ്ഞത! താന്‍ വസിച്ചിരുന്ന അറബിനാടിനു തുല്യമാണ് ലോകം മുഴുവനുമെന്ന് ധരിച്ചുവച്ച മുഹമ്മദിന്റെ മൂഢസങ്കല്പങ്ങളില്‍ ഒന്നായിരുന്നു ഈന്തപ്പന! ഇയാളുടെ തിരക്കഥയില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ 'സെറ്റ്' തയ്യാറാക്കിയപ്പോഴും അവിടെ മുഴുവന്‍ ഈന്തപ്പനകൊണ്ട് നിറയ്ക്കാന്‍ 'കാട്ടറബി' മറന്നിരുന്നില്ല! ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലും ഈന്തപ്പനകള്‍ നട്ടുപിടിപ്പിച്ച മുഹമ്മദ് പശ്ചാത്തലം അറബിനാട്ടിലെ ഏതോ വിജനപ്രദേശത്തേയ്ക്ക് പറിച്ചുനട്ടു! മാത്രവുമല്ല, ഈന്തപ്പനകള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ത്തന്നെ പ്രസവവേദനകൊണ്ട് പുളഞ്ഞ് സ്വയം ശപിക്കുന്ന 'മറിയംബീവി' ആ വേദനയിലും ഈന്തപ്പഴം തിന്നാന്‍ സമയം കണ്ടെത്തി! മുഹമ്മദിന്റെ സാങ്കല്പിക കഥാപാത്രങ്ങളായ മറിയംബീവിയും ഈസാനബിയും ബൈബിളിലെ കന്യകാമറിയവും യേഹ്ശുവായുമാണെന്ന് കരുതാന്‍ സാമാന്യബുദ്ധിയുള്ള ഒരു ക്രിസ്ത്യാനിക്കും കഴിയില്ല.

അടുത്ത ആയത്തില്‍ മുഹമ്മദിന്റെ വിവരക്കേട് അതിന്റെ പൂര്‍ണ്ണതയില്‍ കാണാമെന്നു മാത്രമല്ല, മറിയംബീവി ആരാണെന്നുള്ള യാഥാര്‍ത്ഥ്യം ഗ്രഹിക്കാനും കഴിയും. ഖുറാനിലെ ആയത്ത്: "അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരുകാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു:തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങള്‍ എങ്ങനെ സംസാരിക്കും?അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അവന്‍ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്റെ മാതാവിനോട്‌ നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌"(സുറ: 19; 27-34).

മുഹമ്മദിന്റെ ഈസാനബി യേഹ്ശുവായാണെന്നു വരുത്തുവാന്‍ അയാള്‍ നടത്തുന്ന സാഹസങ്ങളിലൊന്നാണിത്. യേഹ്ശുവായെക്കുറിച്ച് ഈ ഭൂമിയിലുള്ള ഒരു ക്രൈസ്തവനും യാതൊരു തര്‍ക്കവുമില്ല. അങ്ങനെയെങ്കില്‍ മുഹമ്മദ് എന്തിനാണു തര്‍ക്കത്തെക്കുറിച്ച് പറയുന്നത്?! അത് അയാളുടെ സ്വന്തം ആശയസംഘര്‍ഷത്തെയാണു വെളിപ്പെടുത്തിയത്. യേഹ്ശുവായെക്കുറിച്ച് മുഹമ്മദിനുണ്ടായിരുന്ന തര്‍ക്കം അവന്റെ അനുയായികളും ഇന്നു ചുമക്കുന്നു. ഈ ആയത്തിന്റെ ആരംഭത്തില്‍ പറഞ്ഞിരിക്കുന്നത് യെഹൂദരുടെ നിയമങ്ങളെക്കുറിച്ചും യേഹ്ശുവായുടെ ജനനത്തെക്കുറിച്ചും തികഞ്ഞ അജ്ഞത വ്യാജപ്രവാചകനുണ്ടായിരുന്നു എന്നതിനാലാണ്! യേഹ്ശുവായുടെ അമ്മയായ മറിയത്തിന്റെ സദാചാരം തെളിയിക്കാന്‍ തൊട്ടിലില്‍ കിടന്ന ശിശുവായ യേഹ്ശുവായെക്കൊണ്ട് സംസാരിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം, യെഹൂദനിയമപ്രകാരം അനുവദിക്കപ്പെട്ടവനോടൊപ്പം ജീവിക്കുമ്പോഴാണ് കന്യകാമറിയത്തിന് ശിശു ജനിക്കുന്നത്. അതിനാല്‍, മുഹമ്മദിനുണ്ടായിരുന്ന ആവലാതി യെഹൂദര്‍ക്ക് ഉണ്ടായിരുന്നില്ല.

യോസെഫ് ദാവീദിന്റെ പരമ്പരയില്‍ ജനിച്ചതുകൊണ്ടാണ് ഇരുവരും ദാവീദിന്റെ പട്ടണത്തില്‍ പേരു ചേര്‍ക്കാന്‍ പോയത്. ഇത്തരം വിഷയങ്ങളിലൊന്നും യെഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ തര്‍ക്കങ്ങളൊന്നും ഇല്ലാതിരിക്കെ, ആശയക്കുഴപ്പവുമായി അവതരിച്ചത് മുഹമ്മദായിരുന്നു. ആ ആശയക്കുഴപ്പം ഇന്നും അവരുടെ തലമുറയെ വേട്ടയാടുന്നു.

മുഹമ്മദ്, മറിയംബീവിയെ ഹാറൂന്റെ സഹോദരിയാക്കിയതിലൂടെ ക്രൈസ്തവരില്‍ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ അതു നീങ്ങുകയും ചെയ്തു. കാരണം, യേഹ്ശുവായുടെ അമ്മയായ മറിയത്തിന്, 'ഹാറൂണ്‍' എന്നൊരു സഹോദരന്‍ ഇല്ലായിരുന്നു. മാതാപിതാക്കള്‍ക്ക് ഏക പുത്രിയായിരുന്നു മറിയമെന്ന് സഭാചരിത്രവും പാരമ്പര്യവും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഹാറൂന്റെ സഹോദരിയായ മറിയംബീവിയെ യേഹ്ശുവായുടെ അമ്മയായി പരിഗണിക്കേണ്ട ആവശ്യം ക്രൈസ്തവര്‍ക്കില്ല. എവിടെ നിന്നാണു മുഹമ്മദിന് ഹാറൂണിനെ കിട്ടിയതെന്ന കാര്യം അറിയുമ്പോള്‍ ഇയാളുടെ ഭോഷത്തരം കുറേക്കൂടി വ്യക്തമാകും.

ഖുറാനില്‍ 'ഹാറൂണ്‍' എന്ന് വിളിക്കപ്പെടുന്നത് പുരോഹിതനും മോശയുടെ സഹോദരനുമായ അഹറോനെയാണെന്നു കാണാം. ഈ അഹറോന്, 'മിരിയാം' എന്ന ഒരു സഹോദരിയുണ്ടെന്ന് ബൈബിളിലെ സംഖ്യാ പുസ്തകത്തില്‍ പന്ത്രണ്ടാം അദ്ധ്യായത്തില്‍ വായിക്കുന്നുണ്ട്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ചരിത്രം എഴുതാന്‍ തുനിഞ്ഞ മുഹമ്മദിനു പറ്റിയ അമളിയായിരുന്നു ഈ വിഭ്രാന്തിയുടെ കാരണം! പരിശുദ്ധ കന്യകാമറിയത്തെയും അഹറോന്റെ സഹോദരിയായ മറിയത്തെയും ഒരാളായി ധരിച്ച മുഹമ്മദ് അപ്രകാരംതന്നെ ഖുറാനില്‍ വരച്ചുവയ്ക്കുകയും ചെയ്തു. സംഖ്യാപുസ്തകത്തിലെ മിരിയാം അഹറോന്റെ ഭാര്യയാണോ സഹോദരിയാണോ എന്നു സംശയമുള്ളവര്‍ ഈ വചനം വായിക്കുക: "അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കയ്യിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തം ചെയ്തുകൊണ്ട് അവളെ അനുഗമിച്ചു"(പുറ: 15; 20). പിന്നീട് ഇവ ക്രോഡീകരിച്ചവരും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നതിനാല്‍ തിരുത്തുകയും ചെയ്തില്ല. യുക്തിക്കു നിരക്കാത്തതും പരസ്പരവിരുദ്ധവുമായ അനേകം ആയത്തുകള്‍ കത്തിച്ചുകളഞ്ഞ ചരിത്രം ഖുറാനുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. സാത്താന്റെ വചനങ്ങളെന്ന വിഖ്യാത സംഭവം ഇത്തരത്തില്‍പ്പെടുന്നതാണ്! ഇപ്പോഴും ഖുറാന്റെ മൂലപ്രതി എവിടെയാണെന്ന് അല്ലാഹുവിനുപോലും അറിയില്ല!

കേട്ടുകേള്‍വിയില്‍നിന്നു ലഭിച്ച വികലമായ അറിവുകളാണ് മുഹമ്മദിന്റെ കഥാപാത്രസൃഷ്ടികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹാറൂണിന്റെ സോദരീ, എന്ന് മറിയംബീവിയെ സംബോധനചെയ്യുകയും, ഈ മറിയംബീവിയുടെ സന്തതിയായി ഈസായെ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ മുഹമ്മദിന് ഒരു പിഴവുകൂടി പറ്റിയിട്ടുണ്ട്. അത് മറിയംബീവിയുടെ പിതാവിന്റെ കാര്യത്തിലാണ്. മറിയംബീവിയുടെ ജനനത്തെ സംബന്ധിച്ചുള്ള ഖുറാനിലെ ഈ ആയത്ത് ശ്രദ്ധിക്കുക: “ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു”(സുറ: 3; 35, 36). മറിയംബീവിയുടെ പിതാവിന്റെ പേര് 'ഇംറാന്‍' എന്നാണെന്നു മുഹമ്മദ്‌ പറയുന്നു. അഹറോന്റെയും മോശയുടെയും സഹോദരിയായ മിരിയാമിനെയാണ് 'മറിയംബീവി' ആക്കിയതെന്ന് ഇവിടെ വ്യക്തമാകുന്നു. അഹറോന്റെയും മോശയുടെയും പിതാവിനെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അമ്രാം തന്റെ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവനു അഹറോന്‍, മോശ എന്നിവര്‍ ജനിക്കുകയും എന്നിവര്‍ ജനിക്കുകയും ചെയ്തു”(പുറ: 6; 20). അബ്രാഹത്തെ ഇബ്രാഹിം ആക്കിയതുപോലെ അമ്രാമിനെ ഇമ്രാം ആക്കിയാണ് മറിയംബീവിക്ക് മുഹമ്മദ്‌ പിതാവിനെ സൃഷ്ടിച്ചത്!

പിരിവെട്ടിപ്പോയ ഒരുവന്റെ വാക്കുകേട്ട് യേഹ്ശുവായുടെ അമ്മയാണു മറിയം ബീവിയെന്നു ധരിച്ച് ധ്യാനമന്ദിരങ്ങളില്‍ പ്രഘോഷിക്കുന്നവര്‍ പറയുക: യേഹ്ശുവായുടെ അമ്മ അഹറോന്റെ സഹോദരിയോ ഇംറാന്റെ പുത്രിയോ ആണോ? അഹറോന്‍ യേഹ്ശുവായുടെ അമ്മാവനോ ആണോ? അല്ലെന്നാണ് ഉത്തരമെങ്കില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അവസാനിപ്പിക്കുക! മുപ്പത്തിയാറു പ്രാവശ്യമല്ല നൂറ്റൊന്നു പ്രാവശ്യം ഖുറാനില്‍ പേരുവന്നാലും, എന്താണു പറഞ്ഞിരിക്കുന്നത് എന്നതാണു പ്രധാനം. ഇനി ഒന്നുകൂടി മനസ്സിലാക്കുക: തൊട്ടിലില്‍ കിടന്ന് 'ഈസാനബി' പുലമ്പിയത് എന്താണെന്ന് തൊട്ടടുത്ത ആയത്തിലുണ്ട്. അതുകൂടി വായിച്ചിട്ട് പറയുക, ഖുറാന്‍ യേഹ്ശുവായെയുംയും മറിയത്തെയും വ്യാജമായി അവതരിപ്പിച്ചത് എന്തിനായിരുന്നുവെന്ന്!

ഇതാണ് ഈസായുടെ 'തിരുമൊഴി': "ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. എന്നിട്ട്‌ അവര്‍ക്കിടയില്‍നിന്ന്‌ കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം'(സുറ: 19; 35-37). യേഹ്ശുവാ ദൈവപുത്രനല്ലെന്ന് പ്രചരിപ്പിക്കാന്‍ മുഹമ്മദൊരുക്കിയ കെണി തിരിച്ചറിയാത് ഖുറാനെന്ന പൈശാചിക ഗ്രന്ഥത്തെ പൊക്കിപ്പിടിക്കുന്നവര്‍ ആ പാപത്തില്‍ ഓഹരി പറ്റുകയാണു ചെയ്യുന്നത്! അധിക്ഷേപിക്കാനായി ആയിരംവട്ടം പേരുപയോഗിച്ചാലും അത് ബഹുമതിയായി പരിഗണിക്കാന്‍ കഴിയില്ല.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ: 24; 4, 5). അവിടുന്ന് വീണ്ടും പറയുന്നു: "അനേകം വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും"(മത്താ: 24; 11). ഒരു വചനവുംകൂടി പങ്കുവച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2തെസലോ: 2; 9-11).

എതിര്‍ക്രിസ്തുവിന്റെ (ആന്റി ക്രൈസ്റ്റ്) അമ്മയായ മറിയം ബീവിയെ യേഹ്ശുവായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമായി ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും മാരകമായ പാപമാണ്!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-          YouTube

    8358 views

LOG IN

Lost your password?

SIGN UP

LOST PASSWORD