കാലത്തിന്റെ അടയാളങ്ങള്‍

‘LGBTQ’ അഥവാ വിനാശകരമായ മ്ലേച്ഛത!

Print By
about

14 - 01 - 2024            YouTube

‘LGBTQ അഥവാ വിനാശകരമായ മ്ലേച്ഛത! യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ട് മനോവ നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ മറ്റൊരദ്ധ്യായമാണിത്. യുഗാന്തത്തെ തിരിച്ചറിയാന്‍ കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയണമെന്ന് യേഹ്ശുവാ നമുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചാണ് ഇന്നിവിടെ വെളിപ്പെടുത്തുന്നത്. ആ അടയാളമാണ്‌ LGBTQ അഥവാ വിനാശകരമായ മ്ലേച്ഛത!

യേഹ്ശുവാ അരുളിച്ചെയ്ത ഒരു വചനം ശ്രദ്ധിക്കുക: “ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ”(മത്തായി: 24; 15). യുഗാന്തവുമായി ബന്ധപ്പെട്ട് സംഭവിക്കാനിരിക്കുന്ന ഒരടയാളമാണ്‌ യേഹ്ശുവാ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. യേഹ്ശുവാ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ദാനിയേലിന്റെ പ്രവചനഗ്രന്ഥത്തെ ആധാരമാക്കിയാണ്. ദാനിയേലിന്റെ പ്രവചനഗ്രന്ഥത്തില്‍ ഇങ്ങനെ നാം വായിക്കുന്നു: “നിരന്തരദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്‌ളേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുന്നൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും. ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍”(ദാനിയേല്‍: 12; 11, 12). വിനാശകരമായ മ്ലേച്ഛത എന്നതുകൊണ്ട് എന്താണിവിടെ ഉദ്ദേശിക്കുന്നതെന്നും, വിനാശകരമായ മ്ലേച്ഛത എപ്പോഴാണ് വിശുദ്ധസ്ഥലത്ത് പ്രതിഷ്ഠിക്കപ്പെട്ടതെന്നും ഇന്ന് നാം മനസ്സിലാക്കാന്‍ പോകുന്നു.

യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് എതിര്‍ക്രിസ്തു പ്രത്യക്ഷപ്പെടുമെന്നും, ഈ ലോകം അവന്റെ ആധിപത്യത്തിന്‍ കീഴിലാകുമെന്നും ബൈബിളില്‍ പ്രവചനമുണ്ട്. പ്രത്യക്ഷഭരണം മൂന്നര വര്‍ഷക്കാലമായിരിക്കുമെങ്കിലും, പരോക്ഷഭരണവുംകൂടി ചേര്‍ത്ത് ഏഴു വര്‍ഷം അവന്‍ ഭരണം നടത്തും. അതായത്, ആദ്യത്തെ മൂന്നരവര്‍ഷം അവന്റെ നേരിട്ടുള്ള ഭരണം ആയിരിക്കില്ല; മറിച്ച്, ഭൂമിയിലെ രാജ്യങ്ങളിലെ ഭരണാധികാരികളെയെല്ലാം ആ കാലയളവില്‍ അവനായിരിക്കും നിയന്ത്രിക്കുന്നത്. മൂന്നരവര്‍ഷം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ മറ്റെല്ലാ ഭരണാധികാരികളെയും സ്ഥാനഭ്രഷ്ടരാക്കിക്കൊണ്ട് എതിര്‍ക്രിസ്തു ഭരണമേറ്റെടുക്കും. ബൈബിളില്‍ ഈ മൂന്നരവര്‍ഷത്തെ പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നത് സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നാണ്. ദാനിയേലിന്റെ പ്രവചനം ശ്രദ്ധിക്കുക: “അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും”(ദാനിയേല്‍: 7; 25). എതിര്‍ക്രിസ്തുവിന്റെ ഭരണത്തെക്കുറിച്ചുള്ള മറ്റൊരു പ്രവചനം നോക്കുക: “അത് സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ ആയിരിക്കും. വിശുദ്ധജനത്തിന്റെ ശക്തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവ നിവൃത്തിയാകും”(ദാനിയേല്‍: 12; 7).

സമയം എന്നത് ഒരു വര്‍ഷത്തെയും സമയങ്ങള്‍ എന്നത് രണ്ടുവര്‍ഷത്തെയും സമയത്തിന്റെ പകുതി എന്നത് അരവര്‍ഷത്തെയുമാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്. ചില പ്രവചനങ്ങളില്‍ മൂന്നര ദിവസത്തെയും മൂന്നര യുഗത്തെയും സൂചിപ്പിക്കാന്‍ സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും പ്രതീകമാക്കുന്നുണ്ട്. എന്നാല്‍, എതിര്‍ക്രിസ്തുവിന്റെ ഭരണവുമായി ബന്ധപ്പെട്ട് സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നത് മൂന്നരവര്‍ഷത്തെയാണ്‌. ഇത് സ്ഥിരീകരിക്കുന്ന മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും അതിനു കൊടുത്തു. അതിന്റെ തലകളിലൊന്ന് മാരകമായി മുറിപ്പെട്ടതുപോലെ തോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമി മുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു. മൃഗത്തിന് അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും? ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്പത്തിരണ്ടു മാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു”(വെളിപാട്: 13; 2-5). നാല്പത്തിരണ്ടു മാസം എന്നത് മൂന്നരവര്‍ഷമാണെന്നു നമുക്കറിയാം. വെളിപാട് പുസ്തകത്തില്‍നിന്നുള്ള ഒരു സൂചനകൂടി നോക്കുക: “നാല്പത്തിരണ്ടു മാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും”(വെളിപാട്: 11; 2).

എതിര്‍ക്രിസ്തുവിന്റെ ഭരണകാലത്ത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചിലതാണ് ഇവിടെ നാം വായിച്ചത്. യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കുന്നവരുടെ കൂട്ടായ്മയായ യഥാര്‍ത്ഥ സഭയെ ഈ കാലയളവില്‍ ദൈവം സംരക്ഷിക്കുമെന്ന ഉറപ്പും പ്രവചനങ്ങളിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപ്പെട്ട് തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീക്കു വന്‍കഴുകന്റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു”(വെളിപാട്: 12; 14). സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും യേഹ്ശുവാ എന്ന പേര് വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് യഥാര്‍ത്ഥ സഭ! ഈ സഭയെയാണ് സ്ത്രീ എന്നും അവള്‍ എന്നും സംബോധന ചെയ്തിരിക്കുന്നത്. സത്യദൈവത്തിന്റെ പേര് അറിയുകയും, ആ പേര് വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളു. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും”(സങ്കീ: 91; 14, 15). ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു പേര് യേഹ്ശുവാ എന്ന പേരാണ്! വായില്‍തോന്നുന്ന പേരുകള്‍ വിളിച്ചാല്‍ ആരെങ്കിലും സംരക്ഷിക്കാന്‍ കടന്നുവരുമെന്ന് ചിന്തിക്കരുത്. ഈ പ്രഖ്യാപനം നോക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 12). ഇക്കാര്യം വ്യക്തമാക്കുന്ന അനേകം വചനങ്ങളുണ്ടെങ്കിലും അവയെല്ലാം ഇവിടെ നാം പരിശോധിക്കുന്നില്ല. കാരണം, നാമിവിടെ ചിന്തിക്കുന്ന പ്രധാന വിഷയം മറ്റൊന്നാണ്!

എതിര്‍ക്രിസ്തുവിന്റെ ഭരണകാലത്ത് ദൈവമക്കളെ ശക്തിപ്പെടുത്താന്‍ ദൈവത്താല്‍ അയയ്ക്കപ്പെടുന്ന രണ്ടു പ്രവാചകന്മാരെക്കുറിച്ചും പ്രവചനമുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്‌നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്”(വെളിപാട്: 11; 3-6). മോശയെയും യേലിയാഹിനെയും കുറിച്ചാണ് ഈ പ്രവചനം. തങ്ങളുടെ പ്രവചനകാലത്ത് മഴപെയ്യാതിരിക്കാന്‍ ആകാശം അടച്ചുകൊണ്ട് ദൃഷ്ടാന്തം നല്‍കിയത് യേലിയാഹ് ആയിരുന്നുവെങ്കില്‍, ജലാശയങ്ങളെ രക്തമാക്കിയത് മോശയായിരുന്നു! യേഹ്ശുവായുടെ പുനരാഗമനത്തിനുമുമ്പ് നിവര്‍ത്തിയാകേണ്ട പ്രവചനങ്ങളാണ് ഇവയെല്ലാം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവം എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണമാണ്. എതിര്‍ക്രിസ്തുവിന്റെ ഒരടയാളംകൂടി മനസ്സിലാക്കിയതിനുശേഷം പ്രധാന വിഷയത്തിലേക്ക് നമുക്ക് കടക്കാം.

‘എതിര്‍ക്രിസ്തു’ അഥവാ ‘നിയമനിഷേധി’!

നിയമനിഷേധി എന്നുകൂടി എതിര്‍ക്രിസ്തുവിനെ ബൈബിളില്‍ വിശേഷിപ്പിക്കുന്നുണ്ട്. കാരണം, അവന്‍ ആദ്യം എതിര്‍ക്കുന്നത് ദൈവത്തിന്റെ നിയമങ്ങളെയാണ്! ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും”(2 തെസലോനിക്കാ: 2; 9-12). നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ചും അവന്‍മൂലം ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള മുന്നറിയിപ്പാണ് പൗലോസിലൂടെ ഇവിടെ നല്‍കിയിരിക്കുന്നത്. ഈ മുന്നറിയിപ്പിനെപ്പോലും അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും ലോകത്തെ ആകമാനം ഗ്രസിക്കുന്ന മിഥ്യാബോധം. ഇത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമായിരിക്കില്ല. തെറ്റായ പ്രബോധനങ്ങളിലൂടെയും അധാര്‍മ്മികമായ നിയമപരിഷ്ക്കരണങ്ങളിലൂടെയും പടിപടിയായി ഇത് ലോകത്തെ ആകമാനം ഗ്രസിക്കും! ലോകം പഠിപ്പിക്കുന്ന ആശയങ്ങളെയും, ഈ ആശയങ്ങളില്‍ അധിഷ്ഠിതമായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളെയും സ്വീകരിക്കാന്‍ ആത്മീയനേതാക്കന്മാര്‍ തയ്യാറാകുമ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും വഴിതെറ്റിപ്പോകും എന്നതാണ് ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട ഗുരുതരമായ കാര്യം.

തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കണമെങ്കില്‍ ആത്മീയപരിവേഷത്തോടെ സമീപിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് നമുക്കറിയാം. അതിനായി നിയമനിഷേധികളായ ആത്മീയനേതാക്കന്മാരെ ക്രൈസ്തവസമൂഹങ്ങളില്‍ സാത്താന്‍ പ്രതിഷ്ഠിക്കും! ദൈവികനിയമങ്ങളെ അവഗണിച്ചുകൊണ്ട് അവയ്ക്കുപരി ലോകത്തിന്റെ നിയമങ്ങളെ അവതരിപ്പിക്കുകയും, അതിനെ ന്യായീകരിക്കാന്‍ നവോത്ഥാനത്തെയും പുരോഗമനത്തെയും കൂട്ടുപിടിക്കുകയും ചെയ്യുന്നതാണ് ഈ അഭിനവാചാര്യന്മാരുടെ ജോലി. ലോകത്തിന്റെ അധാര്‍മ്മിക നിയമങ്ങള്‍ക്കുവേണ്ടി ദൈവികനിയമങ്ങളെ തള്ളിക്കളയുമ്പോള്‍ തങ്ങള്‍ ചോദ്യംചെയ്യപ്പെടാതിരിക്കേണ്ടതിനായി ഇവര്‍തന്നെ നിര്‍മ്മിച്ചെടുത്തിട്ടുള്ള ചില അധികാരസ്ഥാനങ്ങളും കാനോന്‍നിയമങ്ങളുമുണ്ട്! അപ്രമാധിത്യം, തെറ്റാവരം തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ വിശ്വാസികളെ കാലങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ അധികാരസ്ഥാനങ്ങള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാനാണ്. ദൈവദൂഷണപരമായ നിയമപരിഷ്കരണങ്ങള്‍ക്കും ഇവര്‍ ഈ പദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ദൈവവചനത്തില്‍ വളരാത്ത വിശ്വാസികള്‍ ഇവരുടെ കാല്പനികപദവികളെ ദൈവനിയോഗമായി പരിഗണിക്കുന്നതുകൊണ്ട് പൈശാചികനിയമങ്ങള്‍ എളുപ്പത്തില്‍ കാനോന്‍നിയമങ്ങളായി അംഗീകരിക്കപ്പെടും! അതായത്, കത്തോലിക്കാസഭയടക്കം ഇന്നത്തെ ക്രൈസ്തവസമൂഹങ്ങളുടെയെല്ലാം കാനോന്‍നിയമങ്ങളില്‍ ഭൂരിപക്ഷവും സാത്താന്റെ നിയമങ്ങളാണ്! സഭകളില്‍ ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമപരിഷ്കരണങ്ങള്‍ കാണുമ്പോള്‍, ഇത് നിയമനിഷേധിയുടെ ആഗമനത്തിനുള്ള കളമൊരുക്കലായി നാം മനസ്സിലാക്കണം!

ദൈവിക നിയമങ്ങളെ സംബന്ധിച്ചും അവയുടെ പ്രാധാന്യത്തെ സംബന്ധിച്ചും അറിവുണ്ടായിരിക്കുകയെന്നതാണ് ഇവിടെ പരമപ്രധാനം. നിയമനിഷേധിയുടെ ആഗമനം തിരിച്ചറിയാന്‍ ഇത് അനിവാര്യമാണ്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ കാലഹരണപ്പെട്ടുവെന്ന പ്രബോധനവുമായി പല പണ്ഡിതവേഷധാരികളും രംഗത്തുള്ളത് നമുക്കറിയാം. നിയമനിഷേധിയുടെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ് അക്കൂട്ടര്‍! മോശയിലൂടെ നല്‍കപ്പെട്ട ദൈവിക നിയമങ്ങളുടെ മാഹാത്മ്യത്തെക്കുറിച്ച് മോശതന്നെ നല്‍കിയ സാക്ഷ്യം കൂടാതെ, സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന യേഹ്ശുവായും സാക്ഷ്യം നല്‍കിയിട്ടുണ്ട്! ആദ്യം മോശയുടെ സാക്ഷ്യം എന്താണെന്നു നോക്കുക: “ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെ എന്നോടു കല്പിച്ചപ്രകാരം അവന്റെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിപൂര്‍ണ്ണമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?”(നിയമം: 4; 5-8).

മോശ നല്‍കുന്ന ഈ മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: “ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍”(നിയമം: 4; 2). മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ അനുസരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ബാദ്ധ്യതയുണ്ടോ എന്നറിയാന്‍ യേഹ്ശുവായുടെ വാക്കുകള്‍ക്കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് യേഹ്ശുവായാണ്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെക്കുറിച്ച് യേഹ്ശുവാ അരുളിചെയ്തിരിക്കുന്നത് നോക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവസാനവാക്കാണിത്!

പണ്ഡിതവേഷത്തില്‍ വന്ന് വിശ്വാസികളെ നിയമനിഷേധത്തിനു പ്രേരിപ്പിക്കുകയും നിയമപരിഷ്കരണങ്ങളിലൂടെ സഭകളെ സാത്താന്റെ ഗുഹകളാക്കി മാറ്റുകയും ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും യേഹ്ശുവാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 20). നിയമജ്ഞരുടെയും ഫരിസേയരുടെയും സ്ഥാനത്താണ് തങ്ങളെന്ന് വാദിക്കുന്ന മെത്രാന്‍സംഘത്തെ നാം കരുതിയിരിക്കണം. അവര്‍ നിര്‍മ്മിക്കുന്ന നീതിരഹിതവും അധാര്‍മ്മികവും മ്ലേച്ഛവുമായ നിയമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയും വേണം. എന്തെന്നാല്‍, നിയമനിഷേധിയുടെ ദുരാത്മാവാണ് അവരില്‍ കുടികൊള്ളുന്നത്! നിയമങ്ങളെ ദുര്‍ബ്ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ മാറ്റിമറിക്കാനോ നടത്തുന്ന ഏതൊരു ശ്രമത്തിന്റെയും പിന്നില്‍ നിയമനിഷേധിക്കുവേണ്ടിയുള്ള വിടുവേല നാം തിരിച്ചറിയണം. ദൈവം വെറുക്കുന്ന കാര്യങ്ങളെയാണ് നിയമംമൂലം അവിടുന്ന് നമുക്ക് നിഷിദ്ധമാക്കിയിരിക്കുന്നത്. അതായത്, ദൈവം ഇഷ്ടപ്പെടുന്നതെന്തെന്നും ദൈവം വെറുക്കുന്നതെന്തെന്നും മനസ്സിലാക്കണമെങ്കില്‍, അവിടുത്തെ പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മതി!

ദൈവം പരിശുദ്ധനായിരിക്കുന്നതുകൊണ്ട് അശുദ്ധിയില്‍ വ്യാപരിക്കാന്‍ അവിടുത്തേക്ക്‌ സാധിക്കില്ല എന്നതാണ് അടിസ്ഥാനപരമായി നാം അറിഞ്ഞിരിക്കേണ്ട സത്യം! ദൈവത്തിനു നമ്മോടൊപ്പം വസിക്കണമെങ്കില്‍ നമ്മുടെയിടയില്‍ അവിടുന്ന് വെറുക്കുന്നതൊന്നും ഉണ്ടാകാന്‍ പാടില്ല. വിശുദ്ധരുടെ കൂട്ടായ്മയായ സഭയില്‍ ദൈവം വെറുക്കുന്ന മ്ലേച്ഛതകള്‍ പ്രത്യക്ഷപ്പെട്ടാല്‍, ആ സഭയോടൊപ്പം ദൈവത്തിന്റെ സംരക്ഷണമോ സാന്നിദ്ധ്യമോ ഉണ്ടായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തിടത്തോളം കാലം സഭാംഗങ്ങള്‍ അരക്ഷിതാവസ്ഥയില്‍ തന്നെയാണ്! ഈ അരക്ഷിതാവസ്ഥയില്‍ സഭ എത്തിച്ചേരുമ്പോള്‍ മാത്രമേ സാത്താന് അതിനെ തകര്‍ക്കാന്‍ കഴിയുകയുള്ളു! ദൈവം കൂടെയുണ്ട് എന്ന ധാരണയില്‍ മുന്നോട്ടുപോകുകയും, യഥാര്‍ത്ഥത്തില്‍ അവിടുന്ന് കൂടെയില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അരക്ഷിതാവസ്ഥയുടെ ഏറ്റവും മാരകമായ തലം! ഈ തലത്തില്‍ ക്രൈസ്തവരെ എത്തിക്കുകയെന്ന ടാര്‍ജററ്റ് ഇപ്പോള്‍ത്തന്നെ സാത്താന്‍ അച്ചീവ് ചെയ്തുകഴിഞ്ഞു! ഇത് ദാനിയേല്‍പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ്! ഒന്നൊഴിയാതെ എല്ലാ ക്രൈസ്തവസമൂഹങ്ങളും ഈ അരക്ഷിതാവസ്ഥയില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നത് ഗൗരവമായി നാം ചിന്തിക്കണം! മാത്രവുമല്ല, ഈ അവസ്ഥയില്‍നിന്നു പുറത്തുകടക്കാനുള്ള മാര്‍ഗ്ഗവും നാം കണ്ടെത്തണം! അതെ, ക്രൈസ്തവസമൂഹങ്ങള്‍ എങ്ങനെ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടുവെന്നതിനെക്കുറിച്ചും, ഈ അരക്ഷിതാവസ്ഥയില്‍നിന്നു പുറത്തുകടക്കാന്‍ എന്താണ് പോംവഴി എന്നതുമാണ്‌ നാമിവിടെ പരിശോധിക്കുന്നത്! ദാനിയേല്‍ പ്രവചനം നാം ഓര്‍മ്മിക്കേണ്ടത് ഇവിടെയാണ്‌.

ക്രൈസ്തവരെ അരക്ഷിതാവസ്ഥയില്‍ എത്തിച്ച ‘തെറ്റാവരവും അപ്രമാധിത്യാധികാരവും’!

അപ്രമാധിത്യം, തെറ്റാവരം എന്നീ ദുരൂഹപദങ്ങളെ സംബന്ധിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്. ഈ ഭൂമിയില്‍ ആര്‍ക്കും തെറ്റാവരമോ അപ്രമാധിത്യാധികാരമോ ഇല്ല എന്നതാണ് ആ സത്യം! സഭയുടെ ഏകപരമാധികാരി യേഹ്ശുവായാണ്! സഭയിലെ അംഗങ്ങള്‍ ഓരോരുത്തരും വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്യുന്നുണ്ടെങ്കിലും, അവരാരും സഭയുടെ പരമാധികാരികളല്ല. യേഹ്ശുവാ മുന്‍കൂട്ടി കല്പിച്ചിട്ടുള്ളതനുസരിച്ച് തങ്ങളുടെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍ ചുമതലപ്പെട്ടിട്ടുള്ള സേവകര്‍ മാത്രമാണ് അവരെല്ലാം. ക്രിസ്തുവിന്റെ സഭയില്‍ ഒരാളെ ചേര്‍ക്കുന്നത് യേഹ്ശുവായായതുകൊണ്ടുതന്നെ, സഭയില്‍നിന്ന് ഒരുവനെ പുറത്താക്കാന്‍ ഒരു മനുഷ്യനും അവകാശമില്ല എന്നതാണ് മറ്റൊരു സത്യം. ഒരുവനെ സഭയുടെ കൂട്ടായ്മയില്‍ ചേര്‍ക്കുന്നത് ആരാണെന്നു നോക്കുക: “അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍: 2; 47). രക്ഷപ്രാപിക്കുന്നവരെ സഭാസമൂഹത്തിലേക്ക് ചേര്‍ക്കുന്നത് യേഹ്ശുവായാണെന്ന് ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു! യേഹ്ശുവായാണ് ഒരുവനെ സഭയില്‍ ചേര്‍ക്കുന്നതെങ്കില്‍, അവനെ പുറത്താക്കാന്‍ മനുഷ്യര്‍ക്കു സാധിക്കുമോ? യേഹ്ശുവാതന്നെ പറഞ്ഞിരിക്കുന്നതെന്താണെന്ന് ശ്രദ്ധിക്കുക: “പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല”(യോഹ: 6; 37).

തന്റെ അടുക്കല്‍ വരുന്ന ആരെയും താന്‍ തള്ളിക്കളയുകയില്ലെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. യേഹ്ശുവായുടെ നിയമത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം ഒരുവനു സഭയില്‍ തുടരാന്‍ സാധിക്കും. എന്നാല്‍, യേഹ്ശുവായെ ഉപേക്ഷിച്ച് അന്യദൈവങ്ങളുടെ പിന്നാലെ പോകുകയോ, അവിടുത്തെ പ്രമാണങ്ങളില്‍നിന്നു വ്യതിചലിക്കുകയോ ചെയ്യുന്ന ഏതൊരുവനും സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്തുപോകും. അങ്ങനെയുള്ളവരെ ആരും പുറത്താക്കേണ്ട ആവശ്യമില്ല; മറിച്ച്, അവര്‍ സ്വാഭാവികമായും സഭയ്ക്കു പുറത്താണ്! അതായത്, ഒരുവന്‍ സ്വമേധയാ വിശ്വാസം ഉപേക്ഷിക്കുമ്പോള്‍ മാത്രമേ അവന്‍ രക്ഷയില്‍നിന്നു പുറത്തുപോകുകയുള്ളു. യേഹ്ശുവായുടെ സഭ എന്നാല്‍, രക്ഷയിലേക്കു കടന്നുവന്നവരുടെ കൂട്ടായ്മയാണ്! യേഹ്ശുവായുടെ വചനത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം ഓരോരുത്തരും അവിടുത്തെ ശിഷ്യന്മാരുമാണ്. ഇത് ശ്രദ്ധിക്കുക: “തന്നില്‍ വിശ്വസിച്ച യെഹൂദരോട് യേഹ്ശുവാ പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്”(യോഹ: 8; 31). വചനത്തില്‍ നിലനിലക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും അവര്‍ക്ക് ശിഷ്യന്മാരായിരിക്കാന്‍ സാധിക്കില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!

അപ്രമാധിത്യാധികാരം, തെറ്റാവരം എന്നതൊക്കെ വെറും കാല്പനിക പദവികള്‍ മാത്രമാണ്. വിശ്വാസികളെ തങ്ങളുടെ കീഴാളന്മാരായി നിലനിര്‍ത്താന്‍ നാലാംനൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ പദവികള്‍! അപ്പസ്തോലന്മാരുടെ തലവനായ കേപ്ഫായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍”(1 കേപ്ഫാ: 1; 15, 16). മ്ലേച്ഛത പ്രവര്‍ത്തിക്കുന്ന ആര്‍ക്കും യേഹ്ശുവായുടെ സഭയില്‍ തുടരാന്‍ സാധിക്കില്ല. സ്വവര്‍ഗ്ഗഭോഗികള്‍ യേഹ്ശുവായുടെ സഭയില്‍ അംഗങ്ങളാണെന്നു പറയുന്നവര്‍ക്ക് അവിടുത്തെ സഭയെക്കുറിച്ച് ഒന്നുമറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം! കാരണം, ഇന്നലെയും ഇന്നും എന്നും ഒരുവന്‍തന്നെയായിരിക്കുന്ന യേഹ്ശുവാ മോശയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത് സ്വവര്‍ഗ്ഗഭോഗം മൃഗവേഴ്ചയും മ്ലേച്ഛതയാണെന്നാണ്. ഈ നിയമം നോക്കുക: “സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്”(ലേവ്യര്‍: 18; 22, 23). ഈ നിയമം പരസ്യമായി ലംഘിച്ചുകൊണ്ട് സഭയില്‍ ആര്‍ക്കെങ്കിലും തുടരാന്‍ സാധിക്കുമോ? ഇവര്‍ക്കുമാത്രമല്ല, ഇവരെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന ഏതൊരുവനും സഭയുടെ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു!

സഭയിലെ അംഗങ്ങളെക്കുറിച്ച് സഭാശ്രേഷ്ഠന്‍ പറയുന്നത് നോക്കുക: “നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്”(1 കേപ്ഫാ: 2; 9). സഭയിലേക്കു ചേര്‍ക്കപ്പെട്ടവരെക്കുറിച്ച് പൗലോസ് പറയുന്നതുകൂടി ശ്രദ്ധിക്കുക: “സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേഹ്ശുവായുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്”(ഹെബ്രാ: 12; 22-24).

കേപ്ഫായോ സഹഅപ്പസ്തോലന്മാരില്‍ ആരെങ്കിലുമോ നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. ക്രിസ്തുവിന്റെ വചനത്തിനു വിരുദ്ധമായതോ മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെ അപ്രസക്തമാക്കുന്നതോ ആയ ഒരു പ്രബോധനവും ഇവര്‍ നല്‍കിയിട്ടില്ല എന്നതും നാം ശ്രദ്ധിക്കണം. അപ്പസ്തോലന്മാരുടെ തലവനായി യേഹ്ശുവായാല്‍ നിശ്ചയിക്കപ്പെട്ട കേപ്ഫാ ഒരിക്കലും തനിക്ക് തെറ്റാവരമുണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല. കാരണം, മനുഷ്യര്‍ക്ക് തെറ്റുപറ്റുമെന്ന യാഥാര്‍ത്ഥ്യം കേപ്ഫായും സഹഅപ്പസ്തോലന്മാരും മനസ്സിലാക്കിയിരുന്നു. കേപ്ഫായില്‍ തെറ്റുകണ്ടപ്പോള്‍ പൗലോസ് അത് ചൂണ്ടിക്കാണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുള്ളത് നമുക്കറിയാം. അതിന്റെ പേരില്‍ പൗലോസിനെ ആരും സഭയില്‍നിന്നു പുറത്താക്കിയിട്ടില്ല. മറിച്ച്, കേപ്ഫാ തന്റെ തെറ്റ് തിരുത്താനുള്ള എളിമ കാണിച്ചു! യഥാര്‍ത്ഥ നേതാവിന്റെ അടയാളമിതാണ്! മാത്രവുമല്ല, തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയല്ല അവര്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായത്! സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ക്ക് അപ്രമാധിത്യവും തെറ്റാവരവുമൊക്കെ ആയുധങ്ങളായി പരിഗണിക്കേണ്ടി വരും! ഒരുകാര്യം ഇവിടെ പ്രത്യേകമായി അറിഞ്ഞിരിക്കണം. എന്തെന്നാല്‍, ക്രിസ്തുവിന്റെ സഭ നിയമനിര്‍മ്മാണസഭയല്ല, നിയമനിര്‍വ്വഹണസഭയാണ്. യേഹ്ശുവാ സ്ഥിരീകരിച്ചുറപ്പിച്ച നിയമങ്ങളും പ്രബോധനങ്ങളും സഭയില്‍ പഠിപ്പിക്കുകയെന്നതാണ് അപ്പസ്തോലിക ദൗത്യം. യേഹ്ശുവായുടെ സഭയ്ക്ക് ഇരുന്നൂറ്റിയെണ്‍പത് വയസ്സാകുന്നതുവരെ നിയമനിര്‍മ്മാണങ്ങളോ നിയമപരിഷ്ക്കരണങ്ങളോ സഭയില്‍ നടന്നിട്ടില്ല. കാരണം, അന്ന് സഭയെ നയിച്ചിരുന്നത് യേഹ്ശുവായുടെ ആത്മാവായിരുന്നു!

ക്രിസ്തുവിന്റെ സഭയുടെ നിയന്ത്രണം കോണ്‍സ്റ്റന്റൈന്‍ ഏറ്റെടുത്തതിനുശേഷമാണ് സഭയില്‍ നിയമനിര്‍മ്മാണങ്ങളും പരിഷ്ക്കരണങ്ങളും ആരംഭിച്ചത്. ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങള്‍ നീക്കംചെയ്യുകയും അവയ്ക്കുപരി തങ്ങളുടെ അഭിരുചിക്കിണങ്ങിയ നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിനായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് തെറ്റാവരം എന്ന വചനവിരുദ്ധ ആശയം. ഇന്നും അനേകര്‍ ഈ പൈശാചിക ആശയത്തിന്റെ അടിമകളായി കത്തോലിക്കാസഭയിലുണ്ട്. തങ്ങളുടെ ആത്മീയാചാര്യന്മാരെ നയിക്കുന്നത് നിയമനിഷേധിയുടെ ആത്മാവാണെന്ന് ഈ അടിമകള്‍ അറിയുന്നില്ല! അത്രമാത്രം ആഴത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ നിയമനിഷേധിയുടെ ആത്മാവിനു സാധിച്ചുവെന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം! യേഹ്ശുവാ അരുളിച്ചെയ്ത വചനങ്ങള്‍പ്പോലും വിശ്വാസികളില്‍നിന്നു മറച്ചുവയ്ക്കപ്പെട്ടു. മാത്രവുമല്ല, തങ്ങളുടെ സ്ഥാനങ്ങള്‍ പരിരക്ഷിക്കപ്പെടേണ്ടതിനായി യേഹ്ശുവായുടെ വചനങ്ങളെ അവര്‍ വളച്ചൊടിച്ചു. ഇത്തരത്തില്‍ വളച്ചൊടിക്കപ്പെട്ട ഒരു വചനം ശ്രദ്ധിക്കുക: “നിയമജ്ഞരും ഫരിസേയരും മോശയുടെ പീഠത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നതു പ്രവര്‍ത്തിക്കുന്നില്ല”(മത്താ: 23; 2, 3). മോശയുടെ പീഠം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളാണ്! മറിച്ച്, മോശ ഏതെങ്കിലും പീഠത്തില്‍ ഇരുന്നതായി നമുക്കറിയില്ല. എന്നാല്‍, മോശ അറിയപ്പെടുന്നത് നിയമങ്ങളുടെ പേരിലാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, മോശയുടെ പീഠത്തില്‍ ഇരിക്കുകയെന്നാല്‍, മോശയിലൂടെ പ്രഖ്യാപിക്കപ്പെട്ട നിയമങ്ങള്‍ അനുസരിക്കാന്‍ ദൈവജനത്തെ പഠിപ്പിക്കുകയെന്നതാണ്.

മോശയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും വാക്കുകള്‍ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നതിനെകുറിച്ചാണ് യേഹ്ശുവാ ഇവിടെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മോശയുടെ നിയമങ്ങള്‍ക്കു പകരം തങ്ങളുടെ യുക്തിവിചാരങ്ങള്‍ക്ക് ഇണങ്ങിയവിധം പരുവപ്പെടുത്തിയ നിയമങ്ങളാണ് ഇവര്‍ പഠിപ്പിക്കുന്നതെങ്കില്‍ ഇവരെ അനുസരിക്കാന്‍ നമുക്കു ബാദ്ധ്യതയില്ല. യേഹ്ശുവാതന്നെയാണ് ഇക്കാര്യവും നമുക്ക് മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. യേഹ്ശുവാ നല്കിയിരിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും”(മത്താ: 15; 14). മോശയുടെ പീഠത്തില്‍ ഇരിക്കുന്നവര്‍ എന്ന് യേഹ്ശുവാ പറഞ്ഞ ഫരിസേയരെക്കുറിച്ചാണ് ഈ മുന്നറിയിപ്പും അവിടുന്ന് നല്‍കിയിരിക്കുന്നത്. നിയമജ്ഞരെയും ഫരിസേയരെയും കുറിച്ച് യേഹ്ശുവാ അരുളിച്ചെയ്ത മറ്റൊരു വചനം നോക്കുക: “യേഹ്ശുവാ പറഞ്ഞു: ശ്രദ്ധിക്കുവിന്‍; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍”(മത്താ: 16; 6). ഈ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ ശിഷ്യന്മാര്‍ക്ക് സാധിച്ചില്ല എന്ന് മനസ്സിലാക്കിയ യേഹ്ശുവാ തന്റെ വചനത്തിനു വിശദീകരണവും നല്‍കി. വിശദീകരണം ഇങ്ങനെയാണ് വായിക്കുന്നത്: “ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍. അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ് സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്ചെയ്തതെന്ന് അവര്‍ക്ക് അപ്പോള്‍ മനസ്സിലായി”(മത്താ: 16; 11, 12). ഇവിടെ എന്താണ് നാം മനസ്സിലാക്കേണ്ടത്?

മോശയുടെ പീഠത്തില്‍ ഇരിക്കുന്നവര്‍ പറയുന്നത് അനുസരിക്കണമെന്ന് യേഹ്ശുവാ പറഞ്ഞപ്പോള്‍, അത് തങ്ങളുടെ അധികാരത്തെയും അപ്രമാധിത്യത്തെയും സ്ഥിരീകരിക്കുന്ന പ്രഖ്യാപനമായി പരിഗണിക്കുകയും, അവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിനെ സൗകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്യുന്നതാണ് അഭിനവ നിയമജ്ഞരുടെ കൗശലം! ഇവിടെ നാം സ്വീകരിക്കേണ്ട നിലപാട് സൂക്ഷ്മതയുള്ളതായിരിക്കണം. യേഹ്ശുവാ സ്ഥിരീകരിച്ച നിയമങ്ങളെ അസ്ഥിരപ്പെടുത്തുന്ന പ്രബോധനങ്ങളെയും നിയമഭേദഗതികളെയും അപ്പാടെ തള്ളിക്കളയാനുള്ള വിവേകമാണ് നാമിവിടെ പുലര്‍ത്തേണ്ടത്. അല്ലാത്തപക്ഷം വിനാശകരമായ മ്ലേച്ഛതകള്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ അതിനെ ദൈവത്തിന്റെ തിരുവിഷ്ടമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകും. പുരാതന യിസ്രായേല്‍ ശത്രുകരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടതും അവരുടെ ദൈവാലയം ശത്രുക്കള്‍ നശിപ്പിച്ചതും നമുക്കു മുന്‍പില്‍ ദൃഷ്ടാന്തമായുണ്ട്. അവരുടെ നിയമജ്ഞരും നേതാക്കന്മാരും നടപ്പിലാക്കുന്ന നിയമവിരുദ്ധമായ കാര്യങ്ങളെ ദൈവത്തിന്റെ അരുളപ്പാടുകളായി അവര്‍ തെറ്റിദ്ധരിച്ചു. പിതാക്കന്മാരുടെ വഴിപിഴച്ച പാരമ്പര്യങ്ങളെ ആചാരങ്ങളായി സ്വീകരിക്കുകയും ചെയ്തു. അതിന് അവര്‍ക്ക് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു!

പുരാതന യിസ്രായേലില്‍ അന്ന് സംഭവിച്ചതുതന്നെയാണ് ഇന്ന് ആധുനിക യിസ്രായേലായ നമ്മുടെയിടയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്! സഭയുടെ സാങ്കേതിക നേതൃത്വം മ്ലേച്ഛന്മാര്‍ കയ്യടക്കിയാല്‍ സഭയില്‍ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടും. അതുപോലെതന്നെ, അധാര്‍മ്മിക നിയമങ്ങള്‍ കാനോനുകളായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ നാം തിരിച്ചറിയേണ്ടത് സഭയുടെ സാങ്കേതിക നേതൃത്വം അധമസംഘത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യമാണ്! നിയമനിഷേധിയുടെ ആഗമനത്തിനു വഴിയൊരുക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ആധുനിക യിസ്രായേലില്‍ നടന്നുകൊണ്ടിരിക്കുന്നത് നാം കാണാതെപോകരുത്. മാത്രവുമല്ല, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു! ദൈവത്തിന്റെ നിയമത്തില്‍നിന്ന് സകല മനുഷ്യരെയും വേര്‍പ്പെടുത്തുക എന്നതാണ് വണ്‍വേള്‍ഡ് ഓര്‍ഡറിലൂടെ നിയമനിഷേധി ലക്ഷ്യമിടുന്നത്. മറിച്ച്, നിയമം പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്നതല്ല. അതായത്, നിയമനിഷേധം എന്നത് ലോകത്തിന്റെ പൈശാചിക നിയമങ്ങളെ നിഷേധിക്കുന്ന അവസ്ഥയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. നിയമനിഷേധം എന്നത് ദൈവത്തിന്റെ നിയമങ്ങള്‍ക്കെതിരേയുള്ള യുദ്ധമാണ്!

ലോകാരംഭം മുതല്‍ ലോകത്തിന്റെ നിയമം ദൈവത്തിന്റെ നിയമത്തിനെതിരായിരുന്നു. ലോകമുള്ള കാലത്തോളം അത് അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. എന്നാല്‍, ക്രിസ്തുവിന്റെ സഭയുടെ അഭിനവാചാര്യന്മാര്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണങ്ങള്‍ ആരംഭിക്കുമ്പോള്‍ അത് യുഗാന്താടയാളമായി നാം തിരിച്ചറിഞ്ഞേ മതിയാകൂ! കാരണം, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറ്റപ്പെടാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച യേഹ്ശുവായാണ് സഭയുടെ ഏകപരമാധികാരി! യേഹ്ശുവാ മുദ്രയിട്ടുറപ്പിച്ച നിയമങ്ങളെ അംഗീകരിക്കാത്ത സകലരും സഭയ്ക്കു പുറത്താണ്! ഈ ലോകത്തുള്ള ഒരു സംഘടനയില്‍ അംഗമാകണമെങ്കില്‍പ്പോലും ആ സംഘടനയുടെ നിയമാവലികള്‍ അംഗീകരിക്കണം. അതുപോലെതന്നെ, ഒരു രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വാസവും കൂറും പ്രഖ്യാപിച്ചാല്‍ മാത്രമേ ആ രാജ്യത്തിന്റെ പൗരത്വം ഒരുവനു ലഭിക്കുകയുള്ളു! രാഷ്ട്രീയസംഘടനകളിലും മതങ്ങളിലും അംഗങ്ങളായി തുടരണമെങ്കിലും ഇത് ബാധകമാണ്. മനുഷ്യനിര്‍മ്മിത മതങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നിയമങ്ങള്‍ മനുഷ്യനിര്‍മ്മിതമായിരിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, അവയില്‍ ഭേദഗതികള്‍ വരുത്താന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മനുഷ്യനിര്‍മ്മിത നിയമങ്ങളില്‍ ഭേദഗതികള്‍ സാദ്ധ്യമാണ്. എന്നാല്‍, ദൈവം നിര്‍മ്മിച്ച നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ഭൂമിയിലെ ഏതെങ്കിലും മനുഷ്യനോ ഏതെങ്കിലും പ്രഭുത്വങ്ങള്‍ക്കോ അധികാരമില്ല! ക്രിസ്തീയനിയമങ്ങള്‍ മനുഷ്യനിര്‍മ്മിതമല്ല; മറിച്ച്, ദൈവം തന്റെ ചൂണ്ടുവിരല്‍ക്കൊണ്ട് എഴുതിയവയാണ്!

മോശയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഹോറെബില്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നിങ്ങള്‍ നിന്ന ദിവസം യാഹ്‌വെ എന്നോട് ആജ്ഞാപിച്ചു. ജനത്തെ എന്റെ മുന്‍പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനും എന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ. നിങ്ങള്‍ അടുത്തുവന്ന് പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു. ആകാശത്തോളം ഉയര്‍ന്ന അഗ്‌നിയാല്‍ പര്‍വ്വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്തിരുന്നു. അപ്പോള്‍ അഗ്‌നിയുടെ മദ്ധ്യത്തില്‍ നിന്ന് യാഹ്‌വെ നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ശബ്ദം കേട്ടു - ശബ്ദം മാത്രം; രൂപം കണ്ടില്ല. തന്റെ ഉടമ്പടി അവന്‍ നിങ്ങളോട് പ്രഖ്യാപിച്ചു. നിങ്ങളോട് അനുഷ്ഠിക്കാന്‍ അവന്‍ ആജ്ഞാപിച്ച പത്തു കല്പനകളാണവ. രണ്ടു കല്പലകകളില്‍ അവന്‍ അവ എഴുതി. നിങ്ങള്‍ ചെന്നു കൈവശമാക്കുന്ന ദേശത്തു നിങ്ങള്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ യാഹ്‌വെ അന്ന് എന്നോടു കല്പിച്ചു”(നിയമം: 4; 10-14). സമസ്തവും നിറവേറുവോളം നിലനില്‍ക്കുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചത് ഈ നിയമങ്ങളെക്കുറിച്ചാണ്! കല്പലകകളില്‍ നിയമങ്ങള്‍ എഴുതിയ യാഹ്‌വെ തന്നെയാണ് യേഹ്ശുവാ! മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ച യേഹ്ശുവാ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും കൈയ്യാളുന്ന ദൈവമാണ്! അവന് മാതാവോ പിതാവോ വംശാവലിയോ ഇല്ല! ആരംഭമോ അവസാനമോ ഇല്ലാത്ത ദൈവം നിര്‍മ്മിച്ച നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള വിഫലശ്രമമാണ്‌ കൃമിയും കീടവുമായ ചില മനുഷ്യര്‍ നടത്തുന്നത്!

മാറുന്ന മനുഷ്യനും മാറ്റമില്ലാത്ത ദൈവവും!

ദൈവം നിയമങ്ങള്‍ നിര്‍മ്മിച്ചത് തന്റെ സ്വഭാവത്തിന് ചേര്‍ന്നവിധമാണ്! ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ, ദൈവികനിയമങ്ങളിലും പരിശുദ്ധി ദര്‍ശിക്കാന്‍ കഴിയും. എന്തെന്നാല്‍, ദൈവത്തെപ്പോലെ ദൈവമക്കളും പരിശുദ്ധരായിരിക്കേണ്ടതിനാണ് അവിടുന്ന് നിയമങ്ങള്‍ നല്‍കിയത്! കേപ്ഫായുടെ ഉപദേശം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍”(1 കേപ്ഫാ: 1; 15, 16). പരിശുദ്ധനായ ദൈവത്തിന് നമ്മോടോത്തു വസിക്കണമെങ്കില്‍ നമ്മില്‍ അശുദ്ധമായതൊന്നും ഉണ്ടാകാന്‍ പാടില്ല. അശുദ്ധി നിലനില്‍ക്കുന്നിടത്ത് ദൈവത്തിനു വസിക്കാനോ സന്ദര്‍ശിക്കാന്‍പോലുമോ സാധിക്കില്ല എന്നതും അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്! ആഖാന്‍ എന്ന ഒരു വ്യക്തിയുടെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന നിഷിദ്ധവസ്തുക്കള്‍ മൂലം യിസ്രായേല്‍ജനത്തില്‍നിന്നുതന്നെ അകന്നുപോയ പരിശുദ്ധനാണ്‌ നമ്മുടെ ദൈവം! ആ ദൈവത്തിന് അന്നുമിന്നും ഒരേ സ്വഭാവംതന്നെയാണ്. മനുഷ്യന്റെ സ്വഭാവം മാറുന്നതിനനുസരിച്ച് ദൈവത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ മ്ശിയാഹ് ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്”(ഹെബ്രായര്‍: 13; 8).

ദൈവത്തിന്റെ പരിശുദ്ധിക്ക് മാറ്റം സംഭവിച്ചാല്‍ മാത്രമേ അവിടുത്തെ നിയമങ്ങളില്‍ മാറ്റമുണ്ടാകുകയുള്ളു! ദൈവമായ യാഹ്‌വെയുടെ പരിശുദ്ധിക്ക് ഒരിക്കലും മാറ്റമില്ലാത്തതുപോലെ, അവിടുത്തെ പരിശുദ്ധിക്ക് യോജിച്ചവിധം അവിടുന്ന് പ്രഖ്യാപിച്ച നിയമങ്ങളിലും മാറ്റമുണ്ടാകില്ല. മ്ലേച്ഛതയെന്ന് അവിടുന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മ്ലേച്ഛതയും ലൈംഗികവൈകൃതമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ലൈംഗികവൈകൃതവുമാണ്. യാഹ്‌വെ ഒരിക്കലും വ്യാജം പറഞ്ഞിട്ടില്ല; പറഞ്ഞ കാര്യത്തെയോര്‍ത്ത് അവിടുന്ന് അനുതപിക്കുകയുമില്ല! ഈ വചനം ശ്രദ്ധിക്കുക: “വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവന്‍ മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവന്‍ ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?”(സംഖ്യ: 23; 19). യാഹ്‌വെ തന്നെയാണ് യേഹ്ശുവാ! അതുകൊണ്ടുതന്നെ, യേഹ്ശുവാ സ്ഥിരീകരിച്ച നിയമങ്ങള്‍ അവിടുന്ന് പിന്‍വലിക്കുകയുമില്ല! മനുഷ്യരിലാരെങ്കിലും അതിനു ശ്രമിക്കുന്നുവെങ്കില്‍, അവരെ നയിക്കുന്നത് നിയമനിഷേധിയുടെ ദുരാത്മാവാണെന്ന് നാം തിരിച്ചറിയണം! യേഹ്ശുവാ ആരെണെന്ന് വെളിപ്പെടുത്തിയിരിക്കുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: “ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും”(വെളിപാട്: 22; 13). തന്റെ വചനം കഠിനമാണെന്ന് പറഞ്ഞുകൊണ്ട് അനേകര്‍ തന്നെ ഉപേക്ഷിച്ചുപോയപ്പോഴും, തന്റെ നിലപാടില്‍നിന്ന് ഒരു ചുവടുപോലും പിന്നോട്ടുപോകാത്തവനാണ് യേഹ്ശുവാ! അവശേഷിച്ചത് പന്ത്രണ്ട് ശിഷ്യന്മാര്‍ മാത്രമായിരുന്നു. ബൈബിളില്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല. യേഹ്ശുവാ പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?”(യോഹ: 6; 66, 67).

തന്റെകൂടെ അവശേഷിച്ച പന്ത്രണ്ടുപേരെ തന്നോടൊപ്പം നിലനിര്‍ത്തേണ്ടതിനായി യേഹ്ശുവാ തന്റെ വചനങ്ങള്‍ മയപ്പെടുത്തിയില്ല. മറിച്ച്, നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ എന്നാണ് അവിടുന്ന് തന്റെ ശിഷ്യന്മാരോടു ചോദിച്ചത്! പ്രബോധനങ്ങളിലോ നിയമങ്ങളിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും (Compromise) ദൈവം ഒരിക്കലും തയ്യാറായിട്ടില്ല! പരിശുദ്ധിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ ദൈവം ദൈവമല്ലാതായി മാറും!

മനുഷ്യന്‍ അധഃപതിക്കുന്നതിനനുസരിച്ച് ദൈവവും അധഃപതിക്കുമോ?

നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്! മനുഷ്യന്റെ അധഃപതനത്തിന് അനുസരണമായി ദൈവവും അധഃപതിക്കുമോ? പുരോഗമനമെന്ന് മനുഷ്യന്‍ പറയുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ ധാര്‍മ്മികമായ അധഃപതനമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദൈവത്തിന്റെ നിയമങ്ങള്‍ അപരിഷ്കൃതമാണെന്ന വാദമുയര്‍ത്തിയാണ് മനുഷ്യന്‍ അവ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത്! തങ്ങളുടെ ധാര്‍മ്മിക അധഃപതനത്തെ പുരോഗമനമെന്ന് വിളിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്‌. സഹസ്രാബ്ദങ്ങളായി മാനവരാശി നിലനിന്നത് കുടുംബം എന്ന സംവിധാനം നിലനിന്നിരുന്നതുകൊണ്ടാണ്! പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുകയും സന്തതികളെ ജനിപ്പിക്കുകയും ചെയ്തതുകൊണ്ട് മാനവരാശി നിലനിന്നു. ദൈവത്തില്‍നിന്നു നിയമം ലഭിക്കാത്ത സമൂഹങ്ങള്‍പ്പോലും വിവാഹത്തെ മാന്യമായി പരിഗണിച്ചു. സ്വവര്‍ഗ്ഗവിവാഹത്തെ മ്ലേച്ഛതയായി കാണാന്‍ വിജാതിയമതങ്ങള്‍പോലും തയ്യാറായി! എന്നാല്‍, നിയമനിഷേധിയുടെ സ്വാധീനം ലോകത്ത് ശക്തമായപ്പോള്‍ എല്ലാ ദൈവിക സംവിധാനങ്ങള്‍ക്കും എതിരായി നിയമനിര്‍മ്മാണങ്ങള്‍ ആരംഭിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം!

സ്വവര്‍ഗ്ഗവിവാഹത്തിന് ലോകം അനുമതി നല്‍കുന്നതില്‍ അതിശയിക്കാനൊന്നുമില്ല. കാരണം, ലോകം എപ്പോഴും ദൈവത്തിനെതിരായിരിക്കുമെന്ന് നാം കണ്ടതാണ്. ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ അനുഗമിക്കുകയും ചെയ്യുന്നവരുടെ സംഖ്യ വലുതായിരുന്നപ്പോള്‍, ദൈവത്തിനെതിരേ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ലോകത്തിനു പരിമിതികളുണ്ടായിരുന്നു. എന്നാല്‍, ദൈവത്തെ ഭയപ്പെടുന്നവരുടെ സഖ്യ കുറയുന്നതിനനുസരിച്ച് ലോകത്തിന് ദൈവികനിയമങ്ങളെ എതിര്‍ക്കാനുള്ള ശക്തി വര്‍ദ്ധിക്കും. യേഹ്ശുവായുടെ പുനരാഗമനം ത്വരിതപ്പെടുമ്പോള്‍ ദൈവവിശ്വാസികളുടെ എണ്ണം ക്രമാതീതമായി കുറയുമെന്നതാണ് ബൈബിളില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന സത്യം. യേഹ്ശുവാ വേദനയോടെ ചോദിക്കുന്നത് ഇപ്രകാരമാണ്: “മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?”(ലൂക്കാ: 18; 8). യേഹ്ശുവായുടെ ഈ ചോദ്യം വളരെ പ്രസക്തമാണ്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ അതു വ്യക്തമാകും. ദൈവവിശ്വാസികളെന്നു പറയപ്പെടുന്നവര്‍പ്പോലും യഥാര്‍ത്ഥ ദൈവഭക്തരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദൈവഭക്തരെന്ന് അവകാശപ്പെടുകയും ദൈവികനിയമങ്ങളെ വെറുക്കുകയും ചെയ്യുന്നവരെ യഥാര്‍ത്ഥ ദൈവവിശ്വാസികളായി പരിഗണിക്കാന്‍ കഴിയുമോ?

ഭൂമിയിലെ ജനങ്ങളില്‍ ഭൂരിപക്ഷവും സത്യദൈവത്തിനെതിരായിരിക്കുമ്പോള്‍, ലോകത്തിന്റെ നിയമങ്ങള്‍ ദൈവത്തിനെതിരാകുന്നത് ഒരു സ്വാഭാവിക പ്രതിഭാസമായി പരിഗണിക്കുന്നതുപോലെയല്ല ക്രൈസ്തവസമൂഹങ്ങളുടെ കാര്യം. എന്തെന്നാല്‍, ക്രിസ്തുവിന്റെ പേരില്‍ അറിയപ്പെടുന്ന സമൂഹങ്ങള്‍ ദൈവികനിയമങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. സാത്താനെയും ഈ ലോകത്തെയും പ്രീതിപ്പെടുത്താന്‍ ദൈവത്തിന്റെ നിയമങ്ങളെ പൊളിച്ചെഴുതുന്ന രീതി ക്രൈസ്തവസഭകളില്‍ ആരംഭിച്ചത് ഇന്നോ ഇന്നലെയോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്! സഭയുടെ നിയന്ത്രണം കോണ്‍സ്റ്റന്റൈന്‍ ഏറ്റെടുത്ത കാലം മുതല്‍ ഓരോ ഘട്ടങ്ങളിലും നിയമപരിഷ്ക്കരണങ്ങളും നിയമനിര്‍മ്മാണങ്ങളും നടന്നിട്ടുണ്ടെന്ന് പ്രാരംഭത്തില്‍ നാ കണ്ടു. വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന നിയമം നിലനില്‍ക്കെ, വിജാതിയരുമായുള്ള വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തിക്കൊടുത്തുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കുന്നവരാണ് കത്തോലിക്കാ ആചാര്യന്മാര്‍! വിജാതിയര്‍പ്പോലും ചെയ്യാത്ത ഈ പൈശാചികത അരങ്ങേറുന്ന ഭൂമിയിലെ ഏക മതമാണ്‌ കത്തോലിക്കാമതം! ക്രൈസ്തവസമൂഹങ്ങളില്‍ നിയമനിഷേധികളുടെ സംഖ്യ വര്‍ദ്ധിച്ചുവെന്നും, തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രൈസ്തവസമൂഹങ്ങളില്‍ ജനിക്കേണ്ടിവന്ന അവിശ്വാസികളെക്കൊണ്ട് ഈ സമൂഹങ്ങള്‍ നിറഞ്ഞുവെന്നും നാമിവിടെ തിരിച്ചറിയണം!

മ്ലേച്ഛതയും വിനാശവും!

ഈ പ്രവചനം ശ്രദ്ധിക്കുക: “ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും”(ദാനിയേല്‍: 9; 27). ക്രിസ്തുവിന്റെ സഭയാണ് യഥാര്‍ത്ഥ ദൈവാലയം! ക്രിസ്തുവിന്റെ സഭയാണ് ദൈവാലയമെങ്കില്‍, പറക്കാനുള്ള അവയവമാണ് ചിറക്! ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതോടെ പറക്കാനുള്ള കഴിവ് നഷ്ടപ്പെടും. പറന്നുയരാനോ പറന്ന് രക്ഷപ്പെടാനോ കഴിയാത്ത അവസ്ഥയില്‍ സഭയെ കെട്ടിയിടുന്ന അവസ്ഥയാണ് വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതോടെ സംജാതമാകുന്നത്. സഭയുടെ വളര്‍ച്ച അവസാനിക്കുമെന്നു മാത്രമല്ല, പരിഹാസപാത്രമായി മാറുകയും ചെയ്യും. ഇതാണ് വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതോടെ സഭയ്ക്കു സംഭവിക്കാന്‍ പോകുന്നത്! മ്ലേച്ഛത എന്താണെന്നും വിനാശം എന്താണെന്നും ബൈബിളില്‍നിന്നു മനസ്സിലാക്കിയാല്‍ വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടത് എപ്പോഴാണെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കും.

യെരുശലേമില്‍ തകര്‍ന്നുകിടക്കുന്ന ആലയമാണ് പ്രവചനങ്ങളില്‍ പരാമര്‍ശിക്കുന്ന ദൈവാലയമെന്ന് തെറ്റിദ്ധരിക്കപ്പെട്ട അനേകര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ശലോമോന്‍ പണികഴിപ്പിച്ചതും പിന്നീട് പലപ്പോഴായി തകര്‍ക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തിട്ടുള്ളതുമായ ഈ ആലയം ഇന്ന് കല്ലിന്മേല്‍ കല്ലു ശേഷിക്കാത്തവിധം തകര്‍ക്കപ്പെട്ട അവസ്ഥയിലാണുള്ളത്. ഈ ആലയം പുനഃസ്ഥാപിക്കപ്പെടും എന്ന മിഥ്യാധാരണയിലാണ് യെഹൂദര്‍ ജീവിക്കുന്നത്! പ്രവചനങ്ങളെ വേണ്ടവിധത്തില്‍ ഗ്രഹിക്കാത്തവരുടെ തലമുറയിലെ ശേഷിപ്പാണ് ഇന്ന് നാം കാണുന്ന യെഹൂദര്‍ എന്നതുകൊണ്ട്, തങ്ങളുടെ കാത്തിരിപ്പിന്റെ വ്യര്‍ത്ഥത അവര്‍ മനസ്സിലാക്കാന്‍ പോകുന്നില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവര്‍ യെഹൂദരുടെ മിഥ്യാധാരണയെ പിന്തുടരുന്നതിലെ സാംഗത്യമാണ് മനോവയ്ക്ക് മനസ്സിലാകാത്തത്! കൂടുതല്‍ വിവരണത്തിനു മുതിരാതെ, പ്രവചനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ദൈവാലയം ഏതാണെന്നു വ്യക്തമാക്കാം. പ്രവചനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത് ശലോമോന്‍ നിര്‍മ്മിച്ച ദൈവാലയമല്ല, യേഹ്ശുവാ നിര്‍മ്മിക്കുന്ന ദൈവാലയമായ അവിടുത്തെ സഭയാണ്! ഇത് മനസ്സിലാകണമെങ്കില്‍ യെസെക്കിയേല്‍ പ്രവചിച്ചിരിക്കുന്ന ഭാവിദൈവാലയത്തെക്കുറിച്ച് പഠിച്ചാല്‍ മതി. നിലവിലുള്ള ദൈവാലയത്തെക്കുറിച്ചാണ് പ്രവചനമെങ്കില്‍ ഭാവിദൈവാലയം എന്ന് പറയുമായിരുന്നില്ല; മറിച്ച്, പുനരുദ്ധാരണം എന്നേ പറയുമായിരുന്നുള്ളു. യെസെക്കിയേല്‍ പ്രവചിച്ചത് യേഹ്ശുവാ സ്ഥാപിച്ച സഭയെക്കുറിച്ചാണ്. ഈ സഭയിലാണ് വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നത്! സഭയുടെ ചിറകില്‍ വിനാശകരമായ മ്ലേച്ഛത വന്നാല്‍, അതോടെ സഭയുടെ വളര്‍ച്ച ഇല്ലാതാകുകയും, ശിഥിലീകരണം ആരംഭിക്കുകയും ചെയ്യും! അതാണ്‌ യേഹ്ശുവാ അരുളിച്ചെയ്ത വിശ്വാസത്യാഗം!

അനേകര്‍ വിശ്വാസം സ്വീകരിക്കുകയും ക്രിസ്തുവിന്റെ സഭയിലേക്ക് കടന്നുവരികയും ചെയ്യുന്ന വളര്‍ച്ചയുടെ കാലഘട്ടം അവസാനിച്ച്, അനേകര്‍ വിശ്വാസം ഉപേക്ഷിക്കുന്ന വിശ്വാസത്യാഗത്തിന്റെ കാലഘട്ടം ആരംഭിക്കുന്നതാണ് വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതിന്റെ അടയാളങ്ങളില്‍ ഒന്ന്! വിശ്വാസത്യാഗത്തിന്റെ ഈ കാലഘട്ടത്തെക്കുറിച്ച് യേഹ്ശുവാതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും”(മത്താ: 24; 10). യുഗാന്തത്തിന്റെ അടയാളം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്. ദാനിയേല്‍പ്രവചനം ഉദ്ധരിച്ചുകൊണ്ട് വിനാശകരമായ മ്ലേച്ഛത പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയതും ഈ അവസരത്തില്‍ത്തന്നെയാണ്! പതിനഞ്ചാമത്തെ വാക്യത്തില്‍ അത് വായിക്കാന്‍ കഴിയും! ഇതിലൂടെ ഒരുകാര്യം നമുക്കു വ്യക്തമാകും. എന്തെന്നാല്‍, വിനാശകരമായ മ്ലേച്ഛത പ്രത്യക്ഷപ്പെടുന്നതോടെയാണ് വിശ്വാസത്യാഗം വര്‍ദ്ധിക്കുന്നത്. അപ്പസ്തോലന്മാര്‍ ശുശ്രൂഷചെയ്തിരുന്ന ആദ്യനൂറ്റാണ്ടില്‍ സഭയിലേക്ക് വിശ്വാസികള്‍ ദിനംപ്രതി പ്രവഹിച്ചുകൊണ്ടിരുന്നുവെങ്കില്‍, ഇന്ന് ദിനംപ്രതി വിശ്വാസം ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം അതിനേക്കാള്‍ പതിന്മടങ്ങാണ്. വിജാതിയ മതങ്ങളിലേക്കും നാസ്തികതയിലേക്കും അതുവഴി നിത്യനാശത്തിലേക്കും കടന്നുപോകുന്നവരുടെ സംഖ്യ യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലെ, വിശിഷ്യാ കിഴക്കന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് ചേക്കേറി നശിക്കുന്നത് ആരും ശ്രദ്ധിക്കുന്നുപോലുമില്ല!

ക്രിസ്തുവിന്റെയോ ക്രിസ്തുമാര്‍ഗ്ഗത്തിന്റെയോ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടല്ല ഇവര്‍ സത്യവിശ്വാസം ഉപേക്ഷിക്കുന്നത്. മറിച്ച്, ക്രൈസ്തവസഭകളുടെ ആചാര്യന്മാര്‍ ക്രിസ്തുവൈരികളായി മാറിയതുകൊണ്ട്, ആടുകളുടെ കാര്യത്തില്‍ ഇവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല! മാത്രവുമല്ല, വിജാതിയരുടെയിടയില്‍പ്പോലും കാണാത്ത മ്ലേച്ഛതകള്‍ ക്രൈസ്തവസഭകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതും വിശ്വാസത്യാഗത്തിന് കാരണമായി! ഈ വെളിപ്പെടുത്തല്‍ നോക്കുക: “ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെതന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് യേഹ്ശുവാ. അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്”(1 തെസലോ: 4; 5-8). കാമവികാരത്തില്‍ അധിഷ്ഠിതമായ ഒരു മ്ലേച്ഛതയെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട്. അത് സ്വവര്‍ഗ്ഗരതിയാണ്! വിനാശം, മ്ലേച്ഛത എന്നീ വാക്കുകളില്‍ ഒന്നിനെ ഈ മാരകപാപം പ്രതിനിധീകരിക്കുന്നു. 

ആയതിനാല്‍, ദൈവം വെളിപ്പെടുത്തിയ മ്ലേച്ഛത ഏതാണെന്നു നോക്കുക: “സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു”(ലേവ്യര്‍: 18; 22). സ്വവര്‍ഗ്ഗരതിയാണ് മ്ലേച്ഛതയെങ്കില്‍, ഈ തിന്മയുമായി വിനാശത്തിന് ബന്ധമുണ്ട് എന്നതാണ് യഥാര്‍ത്ഥ സത്യം. സോദോം-ഗോമോറാ ദേശങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുന്നവര്‍ക്ക് അത് മനസ്സിലാകും. സ്വവര്‍ഗ്ഗരതി എന്ന മ്ലേച്ഛതമൂലം ആ ദേശങ്ങളെ വിനാശം ഗ്രസിച്ചു. പിന്നീടിന്നുവരെ ആ ദേശങ്ങള്‍ പൂര്‍വ്വസ്ഥിതി പാപിച്ചിട്ടില്ല എന്നതിലൂടെ അവയ്ക്കുമേല്‍ നിപതിച്ചത് വിനാശമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതായത്, സ്വവര്‍ഗ്ഗരതി എന്നത് വിനാശത്തെ ക്ഷണിച്ചുവരുത്തുന്ന മ്ലേച്ഛതയാണ്! സോദോം-ഗോമോറാ ദേശങ്ങളെ എങ്ങനെ വിനാശം ഗ്രസിച്ചുവോ, അതുപോലെതന്നെ സ്വവര്‍ഗ്ഗരതിയെ അംഗീകരിക്കുന്ന രാജ്യങ്ങളെയും സമൂഹങ്ങളെയും വിനാശം ഗ്രസിക്കും! അതേ, പൂര്‍വ്വസ്ഥിതി പ്രാപിക്കാത്തവിധം അവ നശിപ്പിക്കപ്പെടും! ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. അല്ലാത്തപക്ഷം, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ഒരുപക്ഷെ വിനാശം ഗ്രസിച്ചേക്കാം!

‘LGBTQ’ അഥവാ വിനാശകരമായ മ്ലേച്ഛത!

LGBTQ എന്ന ചുരുക്കപ്പേര് ലോകവ്യാപകമായി പ്രചാരത്തിലുണ്ടെങ്കിലും ഇതിന്റെ പിന്നിലെ പൈശാചികത പൂര്‍ണ്ണതയോടെ പലര്‍ക്കും അറിയില്ല. എല്ലാ ലൈംഗിക വൈകൃതങ്ങളെയും ഒറ്റ കൊടിക്കീഴില്‍ ചേര്‍ത്തുനിര്‍ത്തി ദൈവത്തെ വെല്ലുവിളിക്കുന്ന പൈശാചികസംഘമാണ് LGBTQ കമ്മ്യൂണിറ്റി! മ്ലേച്ഛതയെന്നും വൈകൃതമെന്നും ദൈവം പ്രഖ്യാപിച്ചിട്ടുള്ള സകല പൈശാചികതകളും LGBTQ എന്ന കൊടിക്കീഴില്‍ സംഘം ചേര്‍ന്നിട്ടുണ്ട്. പുരുഷനുമായി ഇണചേരുന്ന പുരുഷനും സ്ത്രീയുമായി ഇണചേരുന്ന സ്ത്രീയും മൃഗങ്ങളുമായി വേഴ്ച നടത്തുന്ന സ്ത്രീപുരുഷന്മാരും മാത്രമല്ല, ശവങ്ങളുമായി വേഴ്ച്ചനടത്തുന്നവരും ലൈംഗികത ആസ്വദിക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്നവരും ഈ അധമസംഘത്തിന്റെ ഭാഗമാണ്! LGBTQഎന്ന ചുരുക്കപ്പേരിന്റെ പൂര്‍ണ്ണരൂപം മനസ്സിലാക്കുമ്പോള്‍ എത്രത്തോളം വലിയ പൈശാചികതയാണ് ഇതെന്നു വ്യക്തമാകും.

LGBTQ എന്ന ചുരുക്കപ്പേരിലെ ഓരോ അക്ഷരവും ഓരോ മ്ലേച്ഛതയെ പ്രതിനിധാനം ചെയ്യുന്നു. ലെസ്ബിയന്‍ (Lesbian), ഗേ (Gay), ബൈസെക്ഷ്വല്‍ (Bisexual), ട്രാന്‍സ് സെക്ഷ്വല്‍ (Transgender/Transsexual), ക്വീര്‍ (Queer/Questioning) എന്നീ ലൈംഗിക വൈകൃതങ്ങളെയാണ് LGBTQ എന്ന ചുരുക്കപ്പേരില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ഇത് മൂന്നുതരം രതിവൈകൃതങ്ങളുടെ കൂട്ടായ്മയായിരുന്നു. LGBഎന്ന ചുരുക്കപ്പേരിലാണ് അന്ന് ഈ പൈശാചികസംഘം അറിയപ്പെട്ടിരുന്നത്. L എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത് സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതിവൈകൃതത്തെയാണ്. പുരുഷനും പുരുഷനും തമ്മിലുള്ള രതിവൈകൃതത്തെ G എന്ന അക്ഷരം പ്രതിനിധീകരിക്കുന്നു. എന്നാല്‍, ബൈസെക്ഷ്വലിന്റെ ചുരുക്കമായ Bഎന്ന അക്ഷരം ലിംഗഭേദം പരിഗണിക്കാത്തവരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതായത്, ഇക്കൂട്ടര്‍ സ്വവര്‍ഗ്ഗരതിയും എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായുള്ള ലൈംഗികബന്ധവും ഒരേപോലെ ആസ്വദിക്കും. ഈ മൂന്നു വിഭാഗങ്ങള്‍ ചേരുന്ന മ്ലേച്ഛസംഘമാണ് LGBഎന്നപേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ഓരോ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഈ പൈശാചികസമൂഹത്തെ വിപുലപ്പെടുത്തി. ട്രാന്‍സ് സെക്ഷ്വല്‍ വിഭാഗത്തെയുംകൂടി ചേര്‍ത്തപ്പോള്‍ ഈ കമ്മ്യൂണിറ്റിയുടെ പേര് LGBTഎന്നായി! ലിംഗമാറ്റം നടത്തിയവരാണ് ട്രാന്‍സ് സെക്ഷ്വലുകള്‍! ട്രാന്‍സ് ജെന്റര്‍, ട്രാന്‍സ് വുമണ്‍ എന്നിങ്ങനെ ഈ ജീവികള്‍ അറിയപ്പെടുന്നു. പുരുഷനായി ജനിക്കുകയും, എന്നാല്‍ സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിച്ച് ശരീരത്തില്‍ രൂപമാറ്റം വരുത്തുകയും ചെയ്തവരാണ് ഇവരില്‍ ഒരുവിഭാഗം. മറ്റേ വിഭാഗമാകട്ടെ, സ്ത്രീയായി ജീവിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് പുരുഷലിംഗത്തിലേക്ക് രൂപമാറ്റം വരുത്തുന്നവരാണ്. ലിംഗമാറ്റം നടത്തിയവര്‍ ജീവിതകാലം മുഴുവന്‍ ഹോര്‍മ്മോണ്‍ പ്രയോഗം നടത്തിക്കൊണ്ടാണ് തങ്ങളുടെ പുതിയ രൂപമാറ്റത്തില്‍ തുടരുന്നത്. 

അടുത്തതായി ഈ പൈശാചികസംഘത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത് Q എന്ന അക്ഷരമാണ്. ഏതുതരത്തിലുള്ള ലൈംഗിക ആസ്വാദനത്തിനും വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നു വാദിക്കുന്നവരെയാണ് Q എന്ന അക്ഷരം സൂചിപ്പിക്കുന്നത്. ക്വീര്‍ (Queer) അല്ലെങ്കില്‍ ക്വസ്റ്റ്യനിംഗ് (Questioning) എന്നതിന്റെ ചുരുക്കമാണ് Q! പെഡോഫീലിയ (Paedophilia), നെക്രോഫീലിയ (Necrophilia), സുവോഫീലിയ (Zoophilla) തുടങ്ങിയ മാരക ലൈംഗിക മനോരോഗത്തിന് അടിമപ്പെട്ടവരും ഈ വിഭാഗത്തിലുണ്ട്. പെഡോഫീലിയ എന്നത് ശിശുക്കളെയും ബാലികാബാലന്മാരെയും ലൈംഗികമായി പീഡിപ്പിക്കുന്ന മനോരോഗമാണ്. മൃതദേഹങ്ങളുമായി രതിവൈകൃതത്തില്‍ ഏര്‍പ്പെടുന്ന മനോരോഗമാണ് നെക്രോഫീലിയ! മൃഗങ്ങളുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന മനോരോഗത്തിന് സുവോഫീലിയ എന്ന് വിശേഷിപ്പിക്കുന്നു. മൃഗവേഴ്ചക്കാരും ശവവേഴ്ച്ചക്കാരും മുലകുടിക്കുന്ന കുഞ്ഞിനെപ്പോലും രതിവൈകൃതങ്ങള്‍ക്കായി ഉപയോഗിക്കാന്‍ മടിയില്ലാത്തവരുമായ ശപിക്കപ്പെട്ടവരുടെ സംഘത്തെയാണ് Qഎന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്. Qഎന്ന അക്ഷരവുംകൂടി ചേര്‍ത്ത് വിപുലീകരിച്ചപ്പോള്‍ ഈ പൈശാചികസംഘത്തിന്റെ പേര് LGBTQ എന്നായി മാറി! നിയമംമൂലം ദൈവം നിരോധിക്കുക മാത്രമല്ല, മ്ലേച്ഛതയാണെന്നും വൈകൃതമാണെന്നും പ്രഖ്യാപിച്ചിട്ടുള്ള മാരകപാപങ്ങളാണ് ഇവയെല്ലാം. ദൈവം നല്‍കിയിരിക്കുന്ന നിയമം നോക്കുക: “സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്”(ലേവ്യര്‍: 18; 23).

LGBTQ എന്ന ചുരുക്കപ്പേരിനോടൊപ്പം I, Aഎന്നീ അക്ഷരങ്ങള്‍ക്കൂടി ചേര്‍ത്ത് ഇവറ്റകളുടെ സംഘശക്തി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതായത്, ഈ രതിവൈകൃത സംഘത്തിന്റെ ഏറ്റവും പുതിയ ചുരുക്കപ്പേര് LGBTQIA+എന്നാണ്. രതിവൈകൃതങ്ങളുടെ പുത്തന്‍ പരീക്ഷണങ്ങള്‍ ഇനിയുമുണ്ടാകും എന്നതുകൊണ്ടാണ് പ്ലസ് +ചിഹ്നം ചേര്‍ത്തിരിക്കുന്നത്. അതായത്, LGBTQIA+ എന്ന ചുരുക്കെഴുത്ത് തുടര്‍ച്ചയായി വിപുലീകരിക്കുന്നതിലേക്ക് നയിക്കുന്ന ഒരു തുടര്‍പ്രക്രിയയാണ്. LGB ആദ്യം LGBT ആയി, തുടര്‍ന്ന് LGBTQ ആയി, ഒടുവില്‍ LGBTQIA+ ആയി നില്‍ക്കുന്നു. പുതുതായി ചേര്‍ക്കപ്പെട്ട I, Aഎന്നീ പൈശാചികകളെക്കൂടി പരിചയപ്പെടുത്തിയാല്‍ മാത്രമേ വിനാശകരമായ മ്ലേച്ഛത അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളു.

I, Aഎന്നീ അക്ഷരങ്ങളില്‍ Iഎന്ന അക്ഷരം മ്ലേച്ഛതയാണെങ്കില്‍ A എന്ന അക്ഷരത്തെ മ്ലേച്ഛതയായി കണക്കാന്‍ കഴിയില്ല. ആയതിനാല്‍, ആദ്യം നമുക്ക് Iഎന്ന ചുരുക്കെഴുത്ത് പ്രതിനിധാനം ചെയ്യുന്ന മ്ലേച്ഛത എന്താണെന്നു പരിശോധിക്കാം. ഇന്റെര്‍സെക്സ് (intersex) എന്നതിന്റെ ചുരുക്കെഴുത്താണ് Iഎന്ന് LGBTQIA+ സമൂഹം പറയുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇന്റെര്‍സെക്സിനെ മാത്രമല്ല ഈ അക്ഷരം സൂചിപ്പിക്കുന്നത്. പൊതുസമൂഹം ഒന്നടങ്കം തങ്ങളെ കല്ലെറിയുമെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പരിഗണനകള്‍ ഒറ്റയടിക്ക് നഷ്ടപ്പെടുമെന്നും ഉറപ്പുള്ളതുകൊണ്ട് ഇവര്‍ യഥാര്‍ത്ഥ സത്യം മറച്ചുവയ്ക്കുന്നു. അതായത്, Iഎന്ന ചുരുക്കെഴുത്തിനു പിന്നില്‍ ഇന്റെര്‍സെക്സ് (intersex) എന്ന വിഭാഗം മാത്രമല്ല, ഇന്‍സെസ്റ്റ് (Incest) എന്ന വിഭാഗം കൂടിയുണ്ട്. രക്തബന്ധമുളളവര്‍ തമ്മിലുളള ലൈംഗികബന്ധമാണിത്. ഇതിന്റെ മലയാളപദം അഗമ്യഗമനം എന്നാണ്. മകനും അമ്മയും തമ്മിലും, മകളും പിതാവും തമ്മിലും, സഹോദരീസഹോദരന്മാര്‍ തമ്മിലും ഏര്‍പ്പെടുന്ന ലൈംഗികബന്ധം ഇന്‍സെസ്റ്റ് വിഭാഗത്തില്‍പ്പെടുന്നു! ഇത്തരം ലൈംഗികവേഴ്ച്ചകളെ നിയമംമൂലം ദൈവം നിരോധിച്ചിട്ടുണ്ട്. ദൈവത്തിന്റെ നിയമം ശ്രദ്ധിക്കുക: “നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്‌നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ് യാഹ്‌വെ”(ലേവ്യര്‍: 18; 6).

അഗമ്യഗമനത്തെ സംബന്ധിക്കുന്ന ദൈവികനിയമം ശ്രദ്ധിക്കുക: “നിന്റെ മാതാവിന്റെ നഗ്‌നത അനാവൃതമാക്കി നിന്റെ പിതാവിനെ അപമാനിക്കരുത്. അവള്‍ നിന്റെ അമ്മയായതുകൊണ്ടും അവളുടെ നഗ്‌നത അനാവൃതമാക്കരുത്. നിന്റെ പിതാവിന്റെ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെതന്നെ നഗ്‌നതയാണ്. നിന്റെ സഹോദരിയുടെ - നിന്റെ പിതാവിന്റെയോ മാതാവിന്റെയോ പുത്രിയുടെ, അവള്‍ സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - നഗ്‌നത അനാവൃതമാക്കരുത്. നിന്റെ മകന്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്‌നത നിന്റെതന്നെ നഗ്‌നതയാണ്. നിന്റെ പിതാവിന്റെ ഭാര്യയില്‍ അവനു ജനിച്ച മകള്‍ നിന്റെ സഹോദരിയാണ്; നീ അവളുടെ നഗ്‌നത അനാവൃതമാക്കരുത്. നിന്റെ പിതാവിന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ പിതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്. നിന്റെ മാതാവിന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ മാതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്. നിന്റെ പിതൃസഹോദരനെ അവന്റെ ഭാര്യയുടെ നഗ്‌നത അനാവൃതമാക്കി അപമാനിക്കരുത്. അവള്‍ നിന്റെ ചാര്‍ച്ചക്കാരിയാണ്. നിന്റെ മരുമകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. നിന്റെ സഹോദരന്റെ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ സഹോദരന്റെ നഗ്‌നതയാണ്”(ലേവ്യര്‍: 18; 7-16). വിവാഹത്തിലൂടെയോ അല്ലാതെയോ ലൈംഗികബന്ധം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്ന ബന്ധങ്ങള്‍ ഇതൊക്കെയാണ്.

പാപത്തിന്റെ ഗണത്തില്‍ പരിഗണിക്കാന്‍ കഴിയാത്ത Asexual എന്ന ലൈംഗിക ന്യൂനപക്ഷത്തെയാണ് A എന്ന ചുരുക്കെഴുത്ത് സൂചിപ്പിക്കുന്നത്. ഇത് ലൈംഗികതാത്പര്യങ്ങളില്ലാത്ത പ്രണയമാണ്. പ്രണയത്തിന്റേതായ വികാരങ്ങള്‍ ഇക്കൂട്ടര്‍ക്കുണ്ടെങ്കിലും ലൈംഗികതാത്പര്യം ഇവര്‍ക്കില്ല! അതായത്, അസെക്ഷ്വല്‍ ആയിരിക്കുക എന്നതിനര്‍ത്ഥം ഒരാള്‍ക്ക് മറ്റ് ആളുകളോട് ലൈംഗിക ആകര്‍ഷണം അനുഭവപ്പെടുന്നില്ല എന്നാണ്. അസെക്ഷ്വല്‍ ആളുകള്‍ക്ക് മറ്റുള്ളവരുമായി പ്രണയബന്ധം പുലര്‍ത്താനും മറ്റുള്ളവരോട് പ്രണയ ആകര്‍ഷണം അനുഭവിക്കാനും കഴിയും. എന്നാല്‍ അവര്‍ക്ക് ലൈംഗിക താത്പര്യമില്ല. വ്യഭിചാരത്തോടു കൂടെയല്ലാത്ത പ്രണയങ്ങളില്‍ എങ്ങനെയാണ് പാപം ആരോപിക്കാന്‍ നമുക്കു സാധിക്കുന്നത്?! ശരീരിരികാമോ മാനസികമോ ആയ വൈകല്യത്തോടെ ഒരുവന്‍ ജനിക്കുന്നത് അവന്റെ കുറ്റമല്ലെന്നു നമുക്കറിയാം. ഷണ്ഡനായി ജനിക്കുന്നതും ഒരു പാപമല്ല. നിയമങ്ങള്‍ പാലിക്കുകയും നീതിപൂര്‍വ്വം ജീവിക്കുകയും ചെയ്‌താല്‍ അവനു നിത്യജീവന്‍ ലഭിക്കുമെന്ന് ദൈവംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാത്ത ഷണ്ഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ, യാഹ്‌വെയ്ക്കെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോ ചെയ്യാത്ത ഷണ്ഡനും അനുഗൃഹീതനാണ്. അവന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും. യാഹ്‌വെയുടെ ആലയത്തില്‍ അവന് ആനന്ദകരമായ സ്ഥാനം ലഭിക്കും”(ജ്ഞാനം: 3; 14).

യേശൈയാഹിന്റെ പ്രവചനം ശ്രദ്ധിക്കുക: “ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ! യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ശബാത്ത് ആചരിക്കുകയും എന്റെ ഹിതം അനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ഷണ്ഡന്മാര്‍ക്ക് ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും പേരും നല്‍കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത പേരായിരിക്കും അത്”(യേശൈയാഹ്: 56; 3-5). നിയമം അനുസരിച്ചു ജീവിക്കുക മാത്രമല്ല, ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഷണ്ഡന്‍ അനുഗ്രഹിക്കപ്പെടുന്നത്. ശാശ്വതമായ ഉടമ്പടി എന്നത് ജ്ഞാനസ്നാനമാണ്! അതായത്, വിശ്വാസത്തിലും വിശ്വസ്തതയിലും ഉറച്ചുനിന്നാല്‍ ഷണ്ഡനും ദൈവരാജ്യത്ത് മഹാനീയസ്ഥാനം ലഭിക്കും. എന്നാല്‍, LGBTQ എന്ന നാരകീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതോടെ അവര്‍ ഉടമ്പടിയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു. എന്തെന്നാല്‍, ക്രിസ്തുവിന്റെ സഭയിലും പൈശാചികസംഘടനയിലും ഒരേസമയം അംഗമായിരിക്കാന്‍ ഒരുവനു കഴിയില്ല! ഒരേസമയം ദൈവത്തെയും സാത്താനെയും സേവിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഒരുവന്‍ LGBTQIA+എന്ന സംഘടനയുടെ ഭാഗമാകുന്നതോടെ രക്ഷപ്രാപിക്കാനുള്ള അവന്റെ അവസരം നഷ്ടമാകുകയാണ് ചെയ്യുന്നത്!

മ്ലേച്ഛതകളെയെല്ലാം ഒരു കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് LGBTQIA+എന്ന സമൂഹത്തിനു രൂപംനല്കിയതിനു പിന്നില്‍ സാത്താന് വ്യക്തമായ ലക്ഷ്യമുണ്ട്. ഒറ്റയ്ക്കു നിന്നാല്‍ ഇവരില്‍ പലരും ചികിത്സയിലൂടെയോ മനഃശാസ്ത്ര കൗണ്‍സിലിങ്ങിലൂടെയോ രക്ഷപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നു സാത്താനറിയാം. ഈ സാദ്ധ്യത ഇല്ലാതാക്കി മ്ലേച്ഛതകളില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്നതാണ് LGBTQIA+എന്ന വിനാശസംഘടനയുടെ പിന്നിലെ ലക്‌ഷ്യം! തങ്ങള്‍ ആയിരിക്കുന്നത് പാപകരമായ അവസ്ഥയില്‍ അല്ലെന്ന ബോദ്ധ്യം നല്‍കുന്നതിലൂടെ മ്ലേച്ഛപാപത്തില്‍ അവരെ കെട്ടിയിടാന്‍ കൂട്ടായ്മയ്ക്ക് സാധിക്കും! ലജ്ജാകരമായ പ്രവൃത്തികള്‍ക്ക് സാമൂഹിക പരിരക്ഷയും അംഗീകാരവും നേടിക്കൊടുക്കുന്നതുവഴി, നിര്‍ലജ്ജം ഇവര്‍ സമൂഹത്തില്‍ വ്യാപരിക്കുന്നു! സാത്താന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങളും രാഷ്ട്രീയ-സാംസ്കാരിക പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമെല്ലാം വലിയ പിന്തുണയാണ് ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഇവരെ പാപത്തില്‍ വളര്‍ത്തുകയും വിനാശകരമായ മ്ലേച്ഛതയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു! നാം പ്രാരംഭത്തില്‍ മനസ്സിലാക്കിയതുപോലെ, ലോകാരംഭം മുതല്‍ ലോകത്തിന്റെ നിയമം ദൈവത്തിന്റെ നിയമത്തിനെതിരാണ്. അതുകൊണ്ടുതന്നെ, ലോകം നല്‍കുന്ന പിന്തുണയെ അതിശയത്തോടെ നാം കാണേണ്ടതില്ല. എന്നാല്‍, ക്രൈസ്തവസഭകള്‍ എന്ന് പറയപ്പെടുന്ന സമൂഹങ്ങളുടെ അധഃപതനത്തെ നാം ഗൗരവമായി കാണണം. എന്തെന്നാല്‍, അത് യുഗാന്താടയാളമാണ്!

വിനാശകരമായ മ്ലേച്ഛത പ്രത്യക്ഷപ്പെട്ടു!

എന്താണ് മ്ലേച്ഛതയെന്നും എന്താണ് വിനാശമെന്നും നാം കണ്ടു. മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്ന ഇടങ്ങളില്‍ വിനാശം നിപതിക്കും എന്നതാണ് ബൈബിളില്‍നിന്നു നാം മനസ്സിലാക്കിയ സത്യം. സോദോം-ഗോമോറാ ദേശങ്ങളുടെമേല്‍ വിനാശം നിപതിക്കാന്‍ കാരണമായത് സ്വവര്‍ഗ്ഗഭോഗം എന്ന മ്ലേച്ഛപാപമായിരുന്നു. ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു പ്രാധാന കാര്യമുണ്ട്. എന്തെന്നാല്‍, LGBTQIA+എന്ന നശീകരണ സംഘത്തിലെ അനേകം രതിവൈകൃതങ്ങളില്‍ ഒന്നുമാത്രമാണ് സ്വവര്‍ഗ്ഗഭോഗം! ഈ ഒരു മ്ലേച്ഛതയാണ് രണ്ടു ദേശങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചുകളഞ്ഞത്. നാലായിരത്തോളം വര്‍ഷങ്ങള്‍ പിന്നിട്ട്, ഇന്നും ആ പട്ടണങ്ങള്‍ ഈ ഭൂമിയില്‍ ഒരു ഭീകരദൃഷ്ടാന്തമായി നിലകൊള്ളുന്നു. ഇത് ലോകത്തിനു നല്‍കപ്പെട്ടിരിക്കുന്ന ഒരു താക്കീതാണ്! അങ്ങനെയെങ്കില്‍, എല്ലാ രതിവൈകൃതങ്ങളെയും ഒറ്റ പ്ലാറ്റ്ഫോമില്‍ അണിനിരത്തുന്ന LGBTQIA+ഈ ലോകത്തിനു സമ്മാനിക്കുന്നത് എത്രവലിയ വിനാശമായിരിക്കും! LGBTQIA+എന്നത് മ്ലേച്ഛതയുടെ പൂര്‍ണ്ണതയാണ്! ലോകം ദൈവത്തിന്റെ ശത്രുവായതുകൊണ്ടും LGBTQIA+ലോകത്തിന്റെ സ്വന്തമായതുകൊണ്ടും ലോകത്തിനു പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല! എന്നാല്‍, LGBTQIA+എന്ന വിനാശകരമായ മ്ലേച്ഛത ക്രൈസ്തവസമൂഹങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടാല്‍ സമ്പൂര്‍ണ്ണ നാശമായിരിക്കും ഫലം!      

ക്രൈസ്തവ മേല്‍വിലാസത്തില്‍ ജീവിക്കുകയും സ്വവര്‍ഗ്ഗവിവാഹത്തെ ആശിര്‍വദിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ ഈ വചനം ശ്രദ്ധിക്കുക: “ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ ദൈവമായ യാഹ്‌വെ”(ലേവ്യര്‍: 18; 29, 30). ഇക്കൂട്ടരെ നമ്മള്‍ ആയിരിക്കുന്ന വിശ്വാസസമൂഹത്തില്‍നിന്ന് വിച്‌ഛേദിക്കണം എന്നാണ് യാഹ്‌വെ കല്പിച്ചിരിക്കുന്നത്. എന്നാല്‍, യിസ്രായേലിന് അവകാശമായി നല്‍കിയ നാട്ടില്‍ വച്ച് ആരെങ്കിലും ഈ ഹീനകൃത്യം ചെയ്‌താല്‍ അവര്‍ക്ക് ദൈവം വിധിച്ചിരിക്കുന്ന ശിക്ഷ ക്യാപ്പിറ്റല്‍ പണീഷ്മെന്റ് ആണ്. “ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ”(ലേവ്യര്‍: 20; 13). ഈ കല്പനകൂടി ശ്രദ്ധിക്കുക: “മൃഗത്തോടുകൂടെ ശയിക്കുന്നവനെ വധിക്കണം. മൃഗത്തെയും കൊല്ലണം. ഒരു സ്ത്രീ ഏതെങ്കിലും മൃഗത്തെ സമീപിച്ച് അതിന്റെകൂടെ ശയിച്ചാല്‍ അവളെയും മൃഗത്തെയും നിങ്ങള്‍ വധിക്കണം. അവര്‍ മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ”(ലേവ്യര്‍: 20; 15, 16).

സ്വവര്‍ഗ്ഗവിവാഹം ആശിര്‍വദിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഫ്രാന്‍സീസ് നടത്തിയ പ്രസ്താവനയോടെ കത്തോലിക്കാസഭയില്‍ വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടു! ഔദ്യോഗിക പ്രഖ്യാപനം നടന്നത് 2023 ഡിസംബറില്‍ ആണെങ്കിലും, അഞ്ചുവര്‍ഷം മുന്‍പുതന്നെ ആശിര്‍വാദങ്ങള്‍ അനൗദ്യോഗികമായി ആരംഭിച്ചിരുന്നുവെന്നതാണ്‌ സത്യം! അതായത്, സ്വവര്‍ഗ്ഗ വിവാഹം ആശിര്‍വദിക്കാനുള്ള അനുവാദം ഔദ്യോഗികമായി നല്‍കിയത് ഈ അടുത്തകാലത്താണെങ്കിലും മൗനാനുവാദത്തോടെ ആശിര്‍വാദം തുടങ്ങിയത് കൊറോണാ കാലത്തിനും മുന്‍പാണ്. മാത്രവുമല്ല, യൂറോപ്പിലെ കത്തോലിക്കാസഭയുടെയും പ്രൊട്ടസ്റ്റന്റ്‌ സഭകളുടെയും സ്ഥാപനങ്ങളുടെ മുന്‍പില്‍ LGBTQIA+സമൂഹത്തിന്റെ പതാകയും ഉയര്‍ത്തിക്കഴിഞ്ഞു! പള്ളികളുടെയും ആശുപത്രികളുടെയും മറ്റു സ്ഥാപനങ്ങളുടെയും മുന്‍പില്‍ വിനാശകരമായ മ്ലേച്ഛതയുടെ പതാക വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ, ഇപ്പോള്‍ ഈ സഭകള്‍ പുറത്തിറക്കുന്ന നോട്ടീസുകള്‍പ്പോലും മ്ലേച്ഛപതാകയുടെ നിറത്തിലാണ്.

വത്തിക്കാനില്‍ അധികാരം പിടിച്ചെടുത്ത നാള്‍മുതല്‍ ഫ്രാന്‍സീസ് ശ്രമിച്ചുകൊണ്ടിരുന്നത് വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കാനുള്ള അവസരത്തിനുവേണ്ടിയായിരുന്നു. കാലാകാലങ്ങളില്‍ അനേകം മ്ലേച്ഛതകള്‍ സഭയില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടിരുന്നില്ല. ഒളിഞ്ഞുംതെളിഞ്ഞും പലവട്ടം സൂചന നല്‍കിയിരുന്നുവെങ്കിലും 2019 -ലാണ് ഒരു പ്രഖ്യാപനംപോലെ ഫ്രാന്‍സീസില്‍നിന്ന് നാം അത് കേട്ടത്. സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കാത്തോലിക്കാസഭ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് വത്തിക്കാനിലെ ഭരണാധികാരിയായ ഫ്രാന്‍സീസ് 2019 ഏപ്രില്‍ മാസത്തില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവരെ ചേര്‍ത്തുനിര്‍ത്തുന്നത് വഴിയാണ് സഭ തകര്‍ന്നടിയാന്‍ പോകുന്നതെന്ന് ഫ്രാന്‍സീസിനും അറിയാമായിരുന്നു. ഏകദേശം ആ നാളുകളില്‍ തന്നെയാണ് കത്തോലിക്കാസഭയുടെ പള്ളികളില്‍ സ്വവര്‍ഗ്ഗവിവാഹം ആശിര്‍വദിക്കാന്‍ തുടങ്ങിയത്.

കത്തോലിക്കാസഭയുടെ കീഴിലുള്ള ഏതെങ്കിലുമൊരു പള്ളിയില്‍ സ്വവര്‍ഗ്ഗവിവാഹം നടന്നിട്ടുണ്ടെങ്കില്‍, അത് കത്തോലിക്കാസഭയുടെ എല്ലാ പള്ളികളിലും നടത്തപ്പെട്ടതിനു തുല്യമായി പരിഗണിക്കപ്പെടും. കാരണം, കത്തോലിക്കാസഭയുടെ എല്ലാ പള്ളികളും ഏകപരമാധികാരത്തിനു കീഴിലാണ്! സഭയിലെ ഏതെങ്കിലുമൊരു വൈദികനോ മെത്രാനോ സ്വതന്ത്രമായി എന്തെങ്കിലും തീരുമാനം നടപ്പാക്കാന്‍ കഴിയില്ല. കത്തോലിക്കാസഭ അംഗീകരിക്കാത്ത പ്രവൃത്തികളില്‍ ഏതെങ്കിലും വൈദികന്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ നടപടിക്കു വിധേയനാകേണ്ടിവരും എന്നതാണ് ഇതുവരെ തുടര്‍ന്നുവന്ന നിയമം! ആയതിനാല്‍, ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പുതന്നെ ആരംഭിച്ച മ്ലേച്ഛപ്രവൃത്തികള്‍ക്ക് ഫ്രാന്‍സീസിന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നു വ്യക്തം! അതുകൊണ്ടുതന്നെ, കത്തോലിക്കാസഭയുടെ പള്ളികളില്‍നിന്നു യേഹ്ശുവായുടെ സാന്നിദ്ധ്യം പിന്‍വലിക്കപ്പെട്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുവെന്ന് നാം മനസ്സിലാക്കണം! ഇന്ന് കത്തോലിക്കാസഭയില്‍ നടക്കുന്ന സ്ഥാനാരോഹണങ്ങള്‍ക്കോ സ്ഥാനാവരോഹണങ്ങള്‍ക്കോ ക്രിസ്തുവുമായി ഒരു ബന്ധവുമില്ല!

2019 -ല്‍ സ്വവര്‍ഗ്ഗവിവാഹം ആശിര്‍വദിക്കാന്‍ തുടങ്ങിയതിനു പിന്നാലെ കൊറോണ എന്ന മഹാമാരി ലോകത്തെ ഗ്രസിക്കുകയും കത്തോലിക്കാസഭയുടെ പള്ളികള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. കാലത്തിന്റെ അടയാളങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിവേചിക്കാനുള്ള കഴിവ് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്കില്ല എന്നത് അവര്‍തന്നെ തെളിയിച്ചിട്ടുള്ള കാര്യമാണ്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് സ്തുതിപാഠകാരുടെ നടുവില്‍ കഴിയുന്ന നേതാക്കന്മാര്‍ അറിയുന്നില്ല. അല്ലെങ്കില്‍, അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുന്നു. ലോകത്തിന്റെ കൈയ്യടിയും സാത്താന്റെ പ്രീതിയുമാണ് ഇന്നത്തെ സഭാചാര്യന്മാര്‍ ആഗ്രഹിക്കുന്നത്! ലോകത്തിന്റെ പ്രശംസയില്‍ ഇവര്‍ അഭിരമിക്കുന്നു! എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഏത് നീചമാര്‍ഗ്ഗവും പ്രയോഗിക്കുന്ന ഇല്ല്യുമിനാറ്റി ശൈലി ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പൈതൃകം തെളിയിച്ചത് കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നു. എന്നാല്‍, കത്തോലിക്കാസഭയില്‍ ഇത് കാലങ്ങളായി അനുവര്‍ത്തിച്ചുവന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! എങ്കിലും, ഈ പൈശാചികത അതിന്റെ പൂര്‍ണ്ണഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ഒരു കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി കത്തോലിക്കാസഭയുടെ അമരത്ത് ഇരിപ്പിടമുറപ്പിച്ചതോടെയാണ്!

സ്വവര്‍ഗ്ഗവിവാഹത്തെ ആശിര്‍വദിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നയുടനെ ഫ്രാന്‍സീസിന്റെ കീഴ്ജീവനക്കാര്‍ എല്ലാവരും ന്യായീകരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കര്‍ദ്ദിനാള്‍മാര്‍ മുതല്‍ ഷെവലിയാര്‍മാര്‍ വരെയുള്ള കീഴ്ജീവനക്കാരാണ് ന്യായീകരിക്കാന്‍ പെടാപ്പാടുപെടുന്നത്! ക്രൈസ്തവരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നവരുടെ ആത്മീയ അന്ധത എത്രത്തോളമാണെന്ന് ഇവരുടെ ന്യായീകരണം കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് മനസ്സിലാകും! സ്വവര്‍ഗ്ഗവിവാഹം ആശിര്‍വദിക്കാന്‍ അനുവാദം നല്‍കിയതിനെ ന്യായീകരിച്ചുകൊണ്ട് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നല്‍കിയ അഭിമുഖം കണ്ടപ്പോള്‍ മനോവയ്ക്ക് സഹതാപമാണ് തോന്നിയത്. കാരണം, സീറോമലബാര്‍ സമൂഹത്തിന്റെ മതബോധനം അടക്കം വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഈ മനുഷ്യന്‍ ന്യായീകരണത്തിനായി കൂട്ടുപിടിച്ചത് ധൂര്‍ത്തപുത്രന്റെ ഉപമയാണ്. ധൂര്‍ത്തപുത്രന്‍ പശ്ചാത്തപിച്ച്‌ മടങ്ങിവന്നപ്പോള്‍ മാത്രമാണ് പിതാവ് അവനെ സ്വീകരിച്ചതെന്ന് ബൈബിള്‍ ഒരുവട്ടമെങ്കിലും വായിച്ചിട്ടുള്ളവര്‍ക്കെല്ലാം മനസ്സിലാകും. അവന്‍ പാപത്തില്‍ ജീവിച്ച കാലത്തൊന്നും പിതാവ് അവനെ അന്വേഷിച്ചിട്ടില്ല. അവന്റെ സമ്പത്തെല്ലാം തീരുകയും പന്നിയെ മേയ്ക്കുന്ന ജോലി ചെയ്യുകയും പട്ടിണിമൂലം വലയുകയും ചെയ്തപ്പോഴോന്നും പിതാവ് അവന് പണം അയച്ചുകൊടുത്തിട്ടുമില്ല. മകന്റെ തിരിച്ചുവരവിനായി തന്റെ ഭവനത്തില്‍ കാത്തിരിക്കുകയായിരുന്നു പിതാവ്!

സ്വവര്‍ഗ്ഗഭോഗികളും മൃഗവേഴ്ച്ചക്കാരും അവരുടെ മ്ലേച്ഛതകള്‍ ഉപേക്ഷിച്ച് മടങ്ങിവന്നാല്‍ ദൈവം അവരെ സ്വീകരിക്കും. ഇത്തരക്കാരോട് പുലര്‍ത്താവുന്ന പരമാവധി കാരുണ്യം എന്നത് അവരെ അവരുടെ തെറ്റ് ബോദ്ധ്യപ്പെടുത്തുക എന്നത് മാത്രമാണ്. ബോദ്ധ്യത്തിലേക്ക് അവര്‍ വരുന്നില്ലെങ്കില്‍, അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് അവരോടു കരുണകാണിക്കുക! എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍”(യെഹൂദാസ്: 1; 23). അത് അവരില്‍നിന്നുള്ള അകന്നുനില്‍ക്കലാണ്! കാരണം, വൈറസിനെക്കാള്‍ മാരകമാണ് വിനാശകരമായ മ്ലേച്ഛത! എന്നാല്‍, അവര്‍ സഹതാപം അര്‍ഹിക്കുന്നവരാണ് എന്ന പൊതുബോധം സൃഷ്ടിച്ച് അവരെ മ്ലേച്ഛതയില്‍ കെട്ടിയിടാന്‍ സാത്താനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, തങ്ങള്‍ ഈ സമൂഹത്തിന് ഭീഷണിയും സ്വന്തം ആത്മാവിനെ നിത്യനരകത്തിലേക്ക് നയിക്കുന്നവരും ആണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. അവരെ കാത്തിരിക്കുന്ന ശിക്ഷയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുന്നതിനു പകരം അവരുടെ തിന്മകള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനം ക്രിസ്തുവിന്റെ ശുശ്രൂഷകര്‍ക്ക് ഭൂഷണമല്ലെന്നു മാത്രമല്ല, ദുരന്തവുമാണ്.

ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!”(യേശൈയാഹ്: 5; 20). നിയമലംഘകരെ കാത്തിരിക്കുന്ന ശിക്ഷയെ മറച്ചുവച്ചുകൊണ്ട് ദൈവത്തിന്റെ കാരുണ്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരെക്കുറിച്ച് അവിടുന്ന് പറയുന്നത് വിഷഫലം കായ്ക്കുന്ന വൃക്ഷത്തിന്റെ വേര് എന്നാണ്. ഈ വചനംകൂടി വായിക്കുക: “കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ പേര് തുടച്ചുമാറ്റും”(നിയമം: 29; 18-20). ക്രിസ്തുവിന്റെ സഭയ്ക്കും ഇതില്‍നിന്നു വ്യത്യസ്തമായ നിയമമൊന്നുമില്ല!

എന്നാല്‍, അഭിനവ ആചാര്യന്മാര്‍ ക്രിസ്തുവിനെക്കാള്‍ വലിയവരാണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ക്രിസ്തുവിനെക്കാള്‍ ഉപരിയായി ആരെങ്കിലും തന്നെത്തന്നെ ഉയര്‍ത്തുന്നതു കാണുമ്പോള്‍ എതിര്‍ക്രിസ്തുവിന്റെ സാന്നിദ്ധ്യമാണ് സഭയില്‍ നാം തിരിച്ചറിയേണ്ടത്! തങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് തങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുള്ളവരെയാണെന്ന് ആചാര്യന്മാര്‍ തിരിച്ചറിയുന്നില്ല. വത്തിക്കാനിലെ ഫ്രാന്‍സീസിനെ ന്യായീകരിക്കാന്‍ ഇറങ്ങിയിരിക്കുന്ന ന്യായീകരണത്തൊഴിലാളികള്‍ക്ക് ഈ സത്യം മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ആചാര്യന്മാരുടെ ആഭാസനിയമങ്ങളെ ന്യായീകരിക്കാന്‍ ചില സഭാമാധ്യമങ്ങളും രംഗത്തുണ്ട്. കത്തോലിക്കാസഭയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇല്ല്യൂമിനാറ്റി മാധ്യമങ്ങള്‍ ഇപ്പോള്‍ ന്യായീകരിച്ചു ന്യായീകരിച്ച് സ്വയം വഷളായിക്കൊണ്ടിരിക്കുകയാണ്. വചനങ്ങള്‍ വളച്ചൊടിച്ച് ന്യായീകരിക്കാന്‍ ശാലോം ചാനലുമായി മറ്റു രണ്ടു ചാനലുകള്‍ മത്സരിക്കുന്നതും കാണാം. വിനാശത്തിനുമേല്‍ അടയിരുന്ന് സര്‍പ്പങ്ങളെ വിരിയിക്കുന്നവരാണ് കേരളത്തിലെ മൂന്ന് കത്തോലിക്കാചാനലുകള്‍! വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിച്ചവരെ ന്യായീകരിക്കുന്നത് അതുകൊണ്ടാണ്! സ്വവര്‍ഗ്ഗവിവാഹത്തിന് ആശിര്‍വാദം നല്‍കുന്നതും സ്വവര്‍ഗ്ഗഭോഗത്തെ അംഗീകരിക്കുന്നതും ഒന്നുപോലെയാണ്. നമ്മുടെ ന്യായീകരണം ദൈവത്തിന്റെ മുന്‍പില്‍ വിലപ്പോവണമെങ്കില്‍ അതിനു നിയമത്തിന്റെ പിന്തുണയുണ്ടായിരിക്കണം. എല്ലാ നിയമങ്ങളും എതിരായിരിക്കെ, ന്യായീകരണവുമായി രംഗത്തിറങ്ങുന്നത് സ്വബോധമുള്ള ആര്‍ക്കും ഇണങ്ങുന്ന കാര്യമല്ല!

വിവാഹം നടക്കേണ്ടത് പുരുഷനും സ്ത്രീയും തമ്മിലായിരിക്കണം. പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവം അരുളിച്ചെയ്തത് പുരുഷന്‍ തന്റെ മാതാപിതാക്കളെ വിട്ട് സ്ത്രീയോടു ചേരും എന്നാണ്. അതുകൊണ്ടുതന്നെ ദൈവം അനുഗ്രഹിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ്! ലിംഗമാറ്റം നടത്തിയവര്‍ തമ്മിലുള്ള വിവാഹത്തെയും ദൈവം അംഗീകരിക്കുന്നില്ല. കാരണം, ലിംഗമാറ്റം എന്നത് നിയമലംഘനമാണ്. ഈ നിയമം ശ്രദ്ധിക്കുക: “സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യരാണ്”(നിയമം: 22; 5). വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചാണ് ഈ നിയമമെന്ന് ആരും തെറ്റിദ്ധരിക്കരുത്. പുരുഷന്‍ സ്ത്രീയായും സ്ത്രീ പുരുഷനായും മാറുന്നതിനെതിരായ നിയമമാണിത്. മറ്റൊരു നിയമം നോക്കുക: “വൃഷണം ഉടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ യാഹ്‌വെയുടെ സഭയില്‍ പ്രവേശിക്കരുത്”(നിയമം: 23; 1). ആധുനികലോകം അംഗീകരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന മഹാപാപത്തെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്ന വചനമാണിത്. രക്ഷിക്കപ്പെട്ടവരുടെ സമൂഹത്തില്‍നിന്ന് ട്രാന്‍സ് ജെന്റര്‍മാര്‍ എന്നേക്കുമായി വിച്ഛേദിക്കപ്പെടുന്നു. ഇക്കൂട്ടര്‍ക്ക് ദൈവത്തിന്റെ സഭയില്‍ അംഗമാകാന്‍ കഴിയുകയുമില്ല! സഭയില്‍ പ്രവേശനമില്ലാത്തവരും പരസ്യമായി നിയമം ലംഘിക്കുന്നവരുമായവരെ പള്ളിയില്‍ കയറ്റി ആശിര്‍വദിക്കുന്നത് ആരോടുള്ള വെല്ലുവിളിയാണെന്നു ചിന്തിക്കുക!

ഈ പ്രവചനം നോക്കുക: “വാക്കുകള്‍കൊണ്ടു നിങ്ങള്‍ യാഹ്‌വെയ്ക്കു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് ഞങ്ങള്‍ അവനെ അസഹ്യപ്പെടുത്തിയത്? തിന്‍മ പ്രവര്‍ത്തിക്കുന്ന ഏവനും യാഹ്‌വെയുടെ മുന്‍പില്‍ നല്ലവനാണ്, യാഹ്‌വെ അവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്”(മലാക്ഖി: 2; 17). മ്ലേച്ഛതകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കും എതിരാണ്! എന്തെന്നാല്‍, ക്രിസ്തുവിന്റെ സഭ എന്നത് മ്ലേച്ഛന്മാരുടെ കൂട്ടായ്മയല്ല, വിശുദ്ധരുടെ കൂട്ടായ്മയാണ്! എന്നാല്‍, ഇന്ന് ഈ ഭൂമിയിലുള്ള സാങ്കേതിക സഭകളുടെയെല്ലാം നിയന്ത്രണം എതിര്‍ക്രിസ്തു ഏറ്റെടുത്തിരിക്കുന്നു!

സ്വവര്‍ഗ്ഗവിവാഹം ആശിര്‍വദിക്കാന്‍ അനുമതി നല്‍കിയതോടെ വത്തിക്കാന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലുംനിന്ന് ക്രിസ്തുവിന്റെ സാന്നിദ്ധ്യം എന്നേക്കുമായി വിട്ടുപോയി! അത് ഇപ്പോള്‍ വെറുമൊരു കോര്‍പ്പറേറ്റ് സ്ഥാപനം മാത്രമാണ്! വത്തിക്കാന്റെ അധികാരപരിധിയിലുള്ള പള്ളികളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഇല്ലാതായിട്ട് ഏകദേശം അഞ്ചുവര്‍ഷത്തോളമായി എന്നതാണ് യഥാര്‍ത്ഥ സത്യം! അതായത്, നാം മനസ്സിലാക്കിയതുപോലെ ഫ്രാന്‍സീസിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ ദൈവത്തിന്റെ സാന്നിദ്ധ്യം കത്തോലിക്കാപള്ളികളില്‍നിന്നു പിന്‍വലിക്കപ്പെട്ടിരുന്നു. സഭാവിശ്വാസികള്‍ അത് ഗ്രഹിക്കുന്നതിനുവേണ്ടിയാണ് കൊറോണയെ അയച്ച് പള്ളികളെല്ലാം അടപ്പിച്ചത്! ഈ സത്യം 2020-ല്‍ മനോവ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2020 ഓഗസ്റ്റ് മുതല്‍ നാലു ലേഖനങ്ങളുടെ പരമ്പര മനോവ പ്രസിദ്ധീകരിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിലാണ് ആ ലേഖനങ്ങള്‍ തയ്യാറാക്കിയത്. പള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ? എന്ന ചോദ്യം ശീര്‍ഷകമാക്കി ആരംഭിച്ച ലേഖനപരമ്പര ഉപസംഹരിച്ചത് ക്രിസ്തു അടച്ചുപൂട്ടുന്ന ആരാധനാലയങ്ങള്‍! എന്ന ശീര്‍ഷകത്തില്‍ തയ്യാറാക്കിയ ലേഖനത്തോടെയായിരുന്നു.

എന്തുകൊണ്ടാണ് യേഹ്ശുവാ ക്രൈസ്തവസഭകളുടെ സ്ഥാപനങ്ങളില്‍നിന്നു തന്റെ സാന്നിദ്ധ്യം പിന്‍വലിച്ചത് എന്നറിയണമെങ്കില്‍ ഈ ദൈവികനിയമം ശ്രദ്ധിക്കുക: “ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. നിങ്ങള്‍ക്കുമുന്‍പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈദേശം നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുക വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ ദൈവമായ യാഹ്‌വെ”(ലേവ്യര്‍: 18; 24-30). യേഹ്ശുവായോ അവിടുത്തെ ദൂതന്മാരോ ഇന്ന് പള്ളികളുടെ പരിസരത്തുപോലും വരില്ല എന്ന യാഥാര്‍ത്ഥ്യം സകലരും അറിഞ്ഞിരിക്കുക! ഇന്ന് പള്ളികളില്‍ നടക്കുന്നത് വെറും നാടകങ്ങള്‍ മാത്രമാണ്! മാത്രവുമല്ല, യേഹ്ശുവായുടെ യഥാര്‍ത്ഥ സഭ ഇപ്പോള്‍ എടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സത്യം നാം തിരിച്ചറിയുകയും വേണം!

യേഹ്ശുവായുടെ സഭ എടുക്കപ്പെടുന്നു!

ഇപ്പോള്‍ ഈ ഭൂമിയിലെ ക്രൈസ്തവസഭകളില്‍ ഒരു പ്രോസസ്സിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. സഭ എടുക്കപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രോസസ്സിംഗ് ആണത്! അതെ, ക്രിസ്തുവിന്റെ സഭ എടുക്കപ്പെടും! ഈ വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ തത്ക്കാലം കടക്കുന്നില്ല. കാരണം, ഇത് ഒരു പ്രത്യേക വിഷയമായിത്തന്നെ അവതരിപ്പിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, ഇവിടെ ചര്‍ച്ചചെയ്യപ്പെട്ട വിഷയത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചെറിയൊരു സൂചന ഇപ്പോള്‍ നല്‍കാം.

യേഹ്ശുവായുടെ പുനരാഗമനത്തിനുമുമ്പ് അവിടുത്തെ സഭ എടുക്കപ്പെടുമെന്നത് പ്രവാചകന്മാരിലൂടെ നമുക്കു നല്‍കപ്പെട്ടിരിക്കുന്ന മുന്നറിയിപ്പാണ്. യേഹ്ശുവായുടെ ആടുകളെ നാശത്തിലേക്കു നയിക്കുന്ന ഇടയന്മാരുടെ കരാളഹസ്തങ്ങളില്‍നിന്നു വിടുവിക്കുന്ന പ്രക്രിയയ്ക്കാണ് സഭയുടെ എടുക്കപ്പെടല്‍ എന്ന് പറയുന്നത്. ഈ പ്രവചനം ശ്രദ്ധിക്കുക: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്ഖി: 2; 7-9). യേഹ്ശുവായുടെ ആടുകളുടെ ഇന്നത്തെ അവസ്ഥയാണിത്! ഈ ഇടയന്മാരുടെ പിടിയില്‍നിന്ന് ദൈവമായ യേഹ്ശുവാ അവിടുത്തെ വചനമാകുന്ന വാള്‍ അയച്ച് തന്റെ ആടുകളെ മോചിപ്പിക്കും.

ഈ പ്രവചനം ശ്രദ്ധിക്കുക: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോടു ചേര്‍ന്നു നില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബ്ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും”(ശെഖരിയാഹ്: 13; 7). ആടുകള്‍ ചിതറിക്കപ്പെട്ടാല്‍ മാത്രമേ അവരെ വ്യാജ ഇടയന്മാരുടെ പിടിയില്‍നിന്നു മോചിപ്പിക്കാന്‍ കഴിയുകയുള്ളു. വ്യാജ ഇടയന്മാരുടെ സംഘമാണ് ഇന്ന് ആടുകളുടെ ഉടമസ്ഥര്‍ ചമഞ്ഞ് നടക്കുന്നത്. പ്രധാന ഇടയന്‍ വ്യാജനായിരിക്കുന്നതുകൊണ്ടുതന്നെ, അവന്റെ അജ്ഞാനുവര്‍ത്തികളായ സഹയിടയന്മാരും ഫലത്തില്‍ വ്യാജന്മാര്‍തന്നെ! അതുകൊണ്ടുതന്നെ, വാള്‍ അയച്ച് വ്യാജ ഇടയന്മാരില്‍നിന്ന് ആടുകളെ മോചിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രവചനം നോക്കുക: “ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എന്റെ നീചനായ ഇടയനു ദുരിതം! വാള്‍ അവന്റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവന്റെ കൈ പൂര്‍ണ്ണമായും ശോഷിച്ചു പോകട്ടെ. അവന്റെ വലത്തുകണ്ണ് തീര്‍ത്തും അന്ധമാകട്ടെ”(ശെഖരിയാഹ്: 11; 17).

വിവിധ സഭകളിലായി ചിതറിക്കിടക്കുന്ന യഥാര്‍ത്ഥ വിശ്വാസികളെ ഒരുമിച്ചുകൂട്ടുകയും ഒരിടയനും ഒരു തൊഴുത്തും എന്ന അവസ്ഥയില്‍ ആക്കിത്തീര്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സഭയുടെ എടുക്കപ്പെടല്‍! ആടുകളുടെ ഇന്നത്തെ അവസ്ഥ നോക്കുക: “ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്മാരുടെ യഥാര്‍ത്ഥമായ അഭയവും പ്രത്യാശയുമായ യാഹ്‌വെയ്ക്കെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല”(യിരെമിയാഹ്: 50; 6, 7). ആദ്യനൂറ്റാണ്ടില്‍ യേഹ്ശുവായുടെ സഭ എങ്ങനെയായിരുന്നുവോ, ആ അവസ്ഥയിലേക്ക് അവിടുത്തെ സഭ ആയിത്തീരും. അങ്ങനെ പുനരുദ്ധരിക്കപ്പെടുന്ന സഭയിലേക്കാണ് യേഹ്ശുവാ വീണ്ടുംവരുന്നത്! അതായത്, യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പുതന്നെ അവിടുത്തെ സഭ ആദ്യനൂറ്റാണ്ടില്‍ ആയിരുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിക്കണം. അതിന്റെ ക്രമീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. കാരണം, യേഹ്ശുവായുടെ പുനരാഗമനത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു!

ആദിമസഭ ഇന്നും ഈ ഭൂമിയിലുണ്ട്. എന്നാല്‍, ആ സഭയിലെ അംഗങ്ങള്‍ ഇന്ന് വിവിധ സഭകളിലും സമൂഹങ്ങളിലുമായി ചിതറിക്കഴിയുകയാണ്. അവരെയെല്ലാം തന്റെ യഥാര്‍ത്ഥ സഭയിലേക്ക് യേഹ്ശുവാ പുനരാനയിക്കുമ്പോള്‍ ഒരിടയനും ഒരു തൊഴുത്തുമാകും. ഇന്ന് ഈ ഭൂമിയില്‍ അനേകം സഭകളും സമൂഹങ്ങളും ക്രിസ്തുവിന്റെ പേരിലുണ്ടെങ്കിലും, അവയില്‍ കത്തോലിക്കാസഭയ്ക്ക് വേറിട്ട പ്രസക്തിയുണ്ട്. എന്തെന്നാല്‍, അംഗങ്ങളുടെ എണ്ണത്തിലും ആധികാരികതയിലും കത്തോലിക്കാസഭയ്ക്കു മുന്നില്‍ വേറൊരു സഭയുമില്ല! യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷനായി വന്നപ്പോള്‍ യിസ്രായേലില്‍ യെഹൂദാഭവനം എങ്ങനെയായിരുന്നുവോ, അതാണ്‌ ക്രൈസ്തവസഭകള്‍ക്കിടയില്‍ കത്തോലിക്കാസഭയുടെ സ്ഥാനം! രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് യേഹ്ശുവാ ഈ ഭൂമിയില്‍ വന്നപ്പോള്‍ യിസ്രായേല്‍ ചിതറിക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് നമുക്കറിയാം. വിജാതിയരുമായി ഇടകലര്‍ന്ന് മലിനപ്പെട്ട ശെമരിയാക്കാരെ അപേക്ഷിച്ച് യെഹൂദാഗോത്രത്തിനുണ്ടായിരുന്ന ഏക യോഗ്യത, യിസ്രായേലിന്റെ വിമോചകനും രക്ഷകനുമായ യേഹ്ശുവാ മനുഷ്യനായി ജനിക്കുന്ന ഗോത്രം എന്ന യോഗ്യത മാത്രമായിരുന്നു. വിമോചകനെ സംബന്ധിക്കുന്ന പ്രവചനങ്ങളെല്ലാം വിരല്‍ചൂണ്ടിയത് യെഹൂദാഭവനത്തിനു നേരേയായിരുന്നു എന്നത് വലിയ യോഗ്യതയാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല! എന്നാല്‍, യെഹൂദായിലെ ചുരുക്കംചിലര്‍ മാത്രമേ യേഹ്ശുവായെ സ്വീകരിച്ചുള്ളു എന്നുമാത്രമല്ല, അവര്‍ യേഹ്ശുവായെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തു.

അതായത്, മലിനപ്പെട്ടുപോയെങ്കിലും, പ്രവചനങ്ങള്‍ നിറവേറാന്‍ ദൈവം തിരഞ്ഞെടുത്തത് യെഹൂദാഭവനത്തെയായിരുന്നു. അതുപോലെതന്നെ, യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ട പ്രവചനങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് കത്തോലിക്കാസഭയിലേക്കാണ്! അന്ന് യേഹ്ശുവാ യെഹൂദാഭവനത്തിലേക്ക് ശെമരിയാക്കാരെ തിരികേക്കൊണ്ടുവന്ന് യിസ്രായേലിനെ പുനരുദ്ധരിച്ചില്ല എന്നതും നാം ഓര്‍ക്കണം. അവിടുന്ന് ചെയതത് തന്നില്‍ വിശ്വസിക്കുന്ന യെഹൂദരെയും യിസ്രായേല്‍ക്കാരെയും ഒരുമിച്ചുചേര്‍ത്ത് സഭയുണ്ടാക്കുകയായിരുന്നു. അന്ന് യേഹ്ശുവാ സ്ഥാപിച്ച സഭയാണ് യഥാര്‍ത്ഥ യിസ്രായേല്‍! അവിടുന്ന് സ്ഥാപിച്ച സഭ ഇന്ന് എത്ര കഷണങ്ങളായി ചിതറിക്കപ്പെട്ടുവെന്നത് അവിടുത്തേക്ക്‌ മാത്രമേ അറിയൂ! എന്നാല്‍, യേഹ്ശുവായുടെ സഭ സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് യെഹൂദാഭവനം ആയിരുന്നതുപോലെ, അവിടുത്തെ പുനരാഗമനകാലത്ത് കത്തോലിക്കാസഭ ആയിത്തീരും! അതായത്, പ്രവചനങ്ങള്‍ നിറവേറേണ്ടതിനു മാത്രമുള്ള ഒരു സംവിധാനമായിരിക്കും കത്തോലിക്കാസഭ! യേഹ്ശുവായുടെ മനുഷ്യാവതാരകാലത്ത് ഹെരോദെസ് രാജാവിനുണ്ടായിരുന്ന വിലയായിരിക്കും അവിടുത്തെ പുനരാഗമനത്തില്‍ കത്തോലിക്കാസഭയിലെ പോപ്പിന് ഉണ്ടായിരിക്കുന്നത്! സകല മ്ലേച്ഛതകളും സ്ഥാപിക്കുകയും ദൈവത്തിന്റെ നിയമങ്ങളെ തള്ളിക്കളയുകയും ചെയ്ത ഒരു സമൂഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ യേഹ്ശുവാ ഇന്ന് മനുഷ്യന്‍ മാത്രമല്ല, അസഹിഷ്ണുവും ദഹിപ്പിക്കുന്ന അഗ്നിയുമായ ദൈവമാണ്. ഈ ദൈവത്തെ എല്ലാ സഭകളെയുംപോലെ കത്തോലിക്കാസഭയും തങ്ങളുടെ സമൂഹത്തില്‍നിന്നു തുരത്തി എന്നതാണ് യാഥാര്‍ത്ഥ്യം!

ദൈവമായ യേഹ്ശുവായെ തുരത്തിയെന്നു പറഞ്ഞതില്‍ ആരും അതിശയിക്കേണ്ട. കാരണം, മനോവയിവിടെ പ്രവാചകവചനം ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. ഈ പ്രവചനം ശ്രദ്ധിക്കുക: “ദൈവത്തില്‍നിന്നുള്ള ദര്‍ശനങ്ങളില്‍ എന്നെ യെരുശലെമില്‍ അകത്തെ അങ്കണത്തിന്റെ വടക്കേ വാതില്‍ക്കലേക്കു കൊണ്ടുപോയി. അസൂയ ജനിപ്പിക്കുന്ന അസൂയാവിഗ്രഹത്തിന്റെ പീഠം അവിടെ ഉണ്ടായിരുന്നു. അതാ, അവിടെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം. സമതലത്തില്‍വച്ചു ഞാന്‍ കണ്ട ദര്‍ശനത്തിലേതുപോലെതന്നെ ആയിരുന്നു അത്. അവന്‍ എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തുക. ഞാന്‍ വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തി. അതാ, ബലിപീഠത്തിന്റെ വാതില്‍ക്കല്‍ വടക്കുവശത്ത് ആ അസൂയാവിഗ്രഹം നില്‍ക്കുന്നു. അവന്‍ എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത് നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധസ്ഥലത്തുനിന്ന് എന്നെ തുരത്താന്‍വേണ്ടി യിസ്രായേല്‍ജനം അവിടെ ചെയ്തുകൂട്ടുന്ന കടുത്ത മ്ലേച്ഛതകള്‍ നീ കാണുന്നുണ്ടോ? ഇതിനെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ ഇനിയും കാണും”(യെസെക്കി: 8; 3-6). യെസെക്കിയേലിന്റെ പ്രവചനത്തില്‍ ഭാവിദൈവാലയം എന്ന് വായിക്കുന്നുണ്ട്. യെസെക്കിയേല്‍ പ്രഖ്യാപിച്ച ഭാവി ദൈവാലയം എന്നത് ക്രൈസ്തവ സഭയാണ്. പുരാതന ദൈവാലയത്തില്‍ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ ആ ആലയത്തില്‍നിന്ന് ദൈവത്തിന്റെ സാന്നിദ്ധ്യം അകന്നുപോയി. ദൈവം തന്റെ വിശുദ്ധ നിയമങ്ങളാല്‍ നിഷിദ്ധമാക്കിയ നിഷിദ്ധ വസ്തുക്കള്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചപ്പോഴാണ് ഈ അവസ്ഥ ഉണ്ടായത്.

മ്ലേച്ഛത സ്ഥാപിക്കപ്പെട്ടാല്‍ ദൈവം അവിടെ നില്‍ക്കില്ലെന്ന് സാത്താനു നന്നായറിയാം. അതിനാല്‍ത്തന്നെ, മ്ലേച്ഛത സ്ഥാപിച്ചതിനുപിന്നില്‍ ദൈവാത്മാവിനെ തുരത്തുകയെന്ന ലക്‌ഷ്യം സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കുണ്ടായിന്നു എന്നുവേണം മനസ്സിലാക്കാന്‍! അതായത്, വിശുദ്ധസ്ഥലത്തുനിന്നു ദൈവത്തെ തുരത്താന്‍ വിശുദ്ധസ്ഥലം അവര്‍ അശുദ്ധമാക്കി! അതേ, മനുഷ്യനിര്‍മ്മിതമായ പുരാതന ദൈവാലയത്തില്‍  സ്ഥാപിക്കപ്പെട്ടതിനേക്കാള്‍ വലിയ മ്ലേച്ഛതകള്‍ ആണ് ദൈവം നിര്‍മ്മിച്ച പുതിയ ദൈവാലയമായ സഭയില്‍ ഇന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്! വിശുദ്ധസ്ഥലത്തു വച്ച് വിജാതിയര്‍ക്കു തങ്ങളുടെ മക്കളെ വിവാഹം ചെയ്തുകൊടുത്തു! ഈ പ്രവചനം നോക്കുക: “യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദൈവത്തിന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്‌ഛേദിക്കട്ടെ”(മലാക്ഖി: 2; 11, 12).

ഒരുകാര്യം നാം പ്രത്യേകമായി ശ്രദ്ധിക്കണം. എന്തെന്നാല്‍, വിനാശകരമായ മ്ലേച്ഛത എവിടെയെങ്കിലും പ്രതിഷ്ഠിക്കപ്പെട്ടതായി കണ്ടാല്‍, ആ ഇടത്തോട് എന്തു സമീപനമാണ് നാം സ്വീകരിക്കേണ്ടത് എന്നതിന് ലോത്തും അവന്റെ കുടുംബവുമാണ് നമുക്കു മുന്‍പിലുള്ള ദൃഷ്ടാന്തം! മ്ലേച്ഛതയുടെ പട്ടണങ്ങളുടെമേല്‍ ദൈവം വിനാശം അയച്ചപ്പോള്‍ ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാന്‍ അവിടുന്ന് തീരുമാനിച്ചു. ലോത്തും അവന്റെ പെണ്‍മക്കളും ദൈവത്തിന്റെ തീരുമാനത്തോടു സഹകരിച്ച് തങ്ങളുടെ ജീവന്‍ നിലനിര്‍ത്തി. എന്നാല്‍, ലോത്തിന്റെ ഭാര്യ ശങ്കിച്ചുനിന്നു! അവള്‍ തിരിഞ്ഞുനോക്കിയത് ഉപേക്ഷിക്കപ്പെടുന്ന സൗകര്യങ്ങളെയാണ്! തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന സമ്പത്തും ഭവനവും ഉപേക്ഷിച്ച് ഇല്ലായ്മയിലേക്ക്‌ പോകേണ്ടിവന്നാല്‍, അവിടെ തങ്ങളുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനുള്ള മണ്ണുപോലും ലഭിക്കില്ലെന്ന് അവള്‍ ചിന്തിച്ചുകാണും! ആറടി മണ്ണെങ്കിലും സ്വന്തമായി ലഭിക്കാന്‍ സാദ്ധ്യതയുള്ള ഇടത്തേക്ക് അവള്‍ തിരിഞ്ഞുനോക്കിയപ്പോള്‍, അവള്‍ അവിടെ ഉപ്പുതൂണായി ഉറച്ചുപോയി! ഇന്നും അത് നമുക്കു മുന്‍പില്‍ ഒരു ഭീകരദൃഷ്ടാന്തമായി നിലകൊള്ളുന്നു! വിനാശകരമായ മ്ലേച്ഛത സഭയില്‍ പ്രതിഷ്ഠിക്കപ്പെട്ടത് കാണുമ്പോള്‍, ആദിമസഭയുടെ കൂട്ടായ്മയിലേക്ക് ഓടിമാറാന്‍ തയ്യാറാകാത്ത സകലരും ലോത്തിന്റെ ഭാര്യയെപ്പോലെ ഉപ്പുതൂണുകളായി മാറുമെന്ന് മറക്കരുത്! ക്രിസ്തു തന്റെ സഭയെ പുനരുദ്ധരിക്കുന്ന ഈ നാളുകളില്‍ നാം അവനോടു സഹകരിക്കണം. അതേ, സഭ എടുക്കപ്പെടുമ്പോള്‍, ആ സഭയിലായിരിക്കണം നമ്മുടെ സ്ഥാനം! മറിച്ച്, വിനാശം നിഴല്‍ വിരിച്ചുനില്‍ക്കുന്ന മരണത്തിന്റെ താഴ്വരയിലെ ഉപ്പുതൂണുകളായി നാം മാറരുത്!

ഈ സന്ദേശം ഇവിടെ അപൂര്‍ണ്ണമായി ഉപസംഹരിക്കുമ്പോള്‍, അര്‍ഹിക്കുന്ന ഗൗരവത്തോടെ ചിന്തിക്കേണ്ടത് യേഹ്ശുവായുടെ പുനരാഗമനത്തിനുള്ള കൗണ്ട് ഡൗണ്‍ 2024-ല്‍ ആരംഭിക്കുന്നതിനെ സംബന്ധിച്ചാണ്! ഈ ലോകത്തിന്റെ മനുഷ്യരെ സംബന്ധിച്ചിടത്തോളം മനോവയുടെ വാക്കുകളെ ഭ്രാന്തന്‍ ജല്പനങ്ങളായി പരിഹസിച്ചുതള്ളിയേക്കാം. നോഹിന്റെ കാലത്തു ജീവിച്ചിരുന്നവരും അങ്ങനെത്തന്നെയായിരുന്നു! ജലം അവരെ മൂടുകയും അപരിഹാര്യമായ ദുരന്തം വിഴുങ്ങുകയും ചെയ്തപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു! അതുകൊണ്ട് മനോവ സംസാരിക്കുന്നത് ലോകത്തോടല്ല; ലോകത്തില്‍നിന്നു ദൈവം തിരഞ്ഞെടുത്തവരോടാണ്! യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് നമുക്കു മുന്‍പില്‍ ഇനി അവശേഷിക്കുന്ന പരമാവധി സമയം പത്തുവര്‍ഷമാണെന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അറിഞ്ഞിരിക്കുക! ഇനിയുള്ള നാളുകളില്‍ ആശ്വാസത്തിന്റെതായ വാക്കുകളൊന്നും ലോകത്തുനിന്ന് ആരും കേള്‍ക്കുകയില്ല! കാരണം, എതിര്‍ക്രിസ്തുവിന്റെ ഭരണത്തിലേക്ക് ലോകം പ്രവേശിക്കാന്‍ പോകുകയാണ്! നമുക്കു മുന്നിലുള്ള പ്രത്യാശ യേഹ്ശുവായുടെ പുനരാഗമനം മാത്രമായിരിക്കണം! നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി അവന്‍ വരും!

ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “നമ്മുടെ നാഥനായ യേഹ്ശുവാ മ്ശിയാഹിന്റെ പ്രത്യാഗമനത്തെയും അവന്റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയുംപറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു: യേഹ്ശുവായുടെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും”(2 തെസലോനിക്കാ: 2; 1-4).

മറ്റൊരു മുന്നറിയിപ്പ് ഇങ്ങനെവായിക്കുന്നു: “നാഥനായ യേഹ്ശുവാ തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ ഉന്മൂലനംചെയ്യുകയും ചെയ്യും”(2 തെസലോനിക്കാ: 2; 8). അതേ, നമ്മുടെ ശത്രുവിനെ യേഹ്ശുവാ സംഹരിക്കും! അവനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന നമ്മെ അവന്‍ രക്ഷിക്കുകയും ചെയ്യും! നമുക്കു നല്‍കപ്പെട്ടിരിക്കുന്ന ആശ്വാസത്തിന്റെ സന്ദേശം നോക്കുക: “അതുപോലെതന്നെ മ്ശിയാഹും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28).

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    1543 views

LOG IN

Lost your password?

SIGN UP

LOST PASSWORD