21 - 01 - 2017 YouTube
ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൊന്നാണ് യിസ്രായേല്‍-പലസ്തീന്‍ തര്‍ക്കം. ഐക്യരാഷ്ട്രസഭയ്ക്കോ ഈ ഭൂമുഖത്തുള്ള ഏതെങ്കിലും സംഘടനകള്‍ക്കോ പരിഹരിക്കാന്‍ കഴിയാത്ത വിഷയമായി പലസ്തീനിലെ തര്‍ക്കം നിലനില്‍ക്കുന്നു. ഈ പ്രശ്നം ഇങ്ങനെതന്നെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ തന്നെയാണ് ഇത് തുടങ്ങിവച്ചതും നിലനിര്‍ത്തിപ്പോരുന്നതും. ലോകജനതയെ രണ്ടു ചേരികളിലാക്കുവാന്‍ ഇതിനോടകം ഈ തര്‍ക്കങ്ങള്‍ കാരണമായിട്ടുണ്ട്. ഇന്ന് ലോകത്തു ജീവിക്കുന്ന മനുഷ്യരില്‍ ബഹുഭൂരിപക്ഷവും പലസ്തീനെ പിന്തുണയ്ക്കുന്നവരാണെന്നതും യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. പലസ്തീനെതിരേ ഇസ്രായേല്‍ കടുത്ത മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്നാണ് ലോകത്തിന്റെ പക്ഷം! എന്നാല്‍, ലോകം മനസ്സിലാക്കി വച്ചിരിക്കുന്നതില്‍നിന്നു വ്യത്യസ്തമായ ചില സത്യങ്ങള്‍ പലസ്തീന്‍ വിഷയത്തിലുണ്ട്. യിസ്രായേലിന്റെ ചരിത്രത്തിലൂടെ യാത്രചെയ്താല്‍ മാത്രമേ ഈ സത്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ആയതിനാല്‍, ഇസ്രായേല്‍ എന്നൊരു രാജ്യം സ്ഥാപിതമായതിനുശേഷം ഇന്നുവരെയുള്ള ചരിത്രത്തിലൂടെ ഒരു യാത്രയ്ക്കു നാം തയ്യാറെടുക്കുകയാണ്.
പലസ്തീന്റെ ഭൂമി യിസ്രായേല്‍ കൈവശപ്പെടുത്തുകയും അവിടെ ഇവര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നതാണ് ഇസ്ലാമികലോകത്തിന്റെ പരാതി. ഐക്യരാഷ്ട്രസഭ യോഗംചേര്‍ന്ന് ഇക്കാര്യം സ്ഥിരീകരിക്കണമെന്ന വാദവുമായി ഇസ്ലാമികരാജ്യങ്ങളും കമ്മ്യൂണിസ്റ്റുകളും ഒറ്റക്കെട്ടായി നിലകൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അമേരിക്കയുടെ യിസ്രായേല്‍പക്ഷ നിലപാടുമൂലം കഴിഞ്ഞകാലം വരെയും ഇത് സാധിച്ചിരുന്നില്ല. എന്നാല്‍, ഈ അടുത്തനാളില്‍ ഒബാമ തന്റെ ഇസ്ലാമികമുഖം വ്യക്തമാക്കിക്കൊണ്ട് യിസ്രായേലിനെതിരെ നിലപാടെടുത്തു. സ്ഥാനമൊഴിയുന്നതിനുമുമ്പ് തനിക്കു ചെയ്യാന്‍ കഴിയുന്ന എല്ലാ പൈശാചികതയും ചെയ്തുതീര്‍ത്ത് ഇയാള്‍ വൈറ്റ്‌ഹൌസിന്റെ പടിയിറങ്ങുമ്പോള്‍, പൈശാചികശക്തികള്‍ വിലാപഗാനം ആലപിക്കുകയാണ്! യിസ്രായേല്‍ കൈവശപ്പെടുത്തിയെന്ന് പറയപ്പെടുന്ന ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ അറബികളാണോ? യാഥാര്‍ത്ഥ്യങ്ങളുടെ പിന്നാമ്പുറക്കഥകള്‍ തേടി ചരിത്രത്തിലൂടെയുള്ള യാത്ര നമുക്കിവിടെ ആരംഭിക്കാം.
അബ്രാഹം, അബ്രാഹത്തിന്റെ പിതാവ് തേരാഹ്, അബ്രാഹത്തിന്റെ ഭാര്യ സാറാ, സഹോദരപുത്രന്‍ ലോത്ത് എന്നിവര്‍ കല്‍ദായരുടെ ദേശമായിരുന്ന ഹൂറില്‍നിന്ന് ഹാരാനില്‍ വന്നു വസിച്ചവരായിരുന്നു. ഹാരാനില്‍വച്ചു പിതാവായ തേരാഹ് മരണമടഞ്ഞു. അവിടെവച്ചുതന്നെയാണ് അബ്രാഹത്തെ ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്ത് കാനാന്‍ദേശത്തേക്കു നയിച്ചതും. അന്ന് അബ്രാഹത്തിന്റെ പേര് 'അബ്രാം' എന്നായിരുന്നു. അബ്രാമിനോടു ദൈവം ഇപ്രകാരം അരുളിച്ചെയ്തു: "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും"(ഉത്പ: 12; 1- 3). ബി. സി. 1850- ല്‍ അബ്രാം തന്റെ ഭാര്യയോടും സഹോദരപുത്രന്‍ ലോത്തിനോടുമൊപ്പം കാനാനില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ബൈബിള്‍ നല്‍കുന്ന ചരിത്ര വിവരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു പ്രായം. അബ്രാം കാനാനില്‍ എത്തുമ്പോള്‍ അവിടെ കാനാന്‍കാര്‍ വസിച്ചിരുന്നു.
ഹാരാനില്‍ വസിച്ചിരുന്ന നാളുകളില്‍ നേടിയ സമ്പത്തും ആളുകളുമായിട്ടാണ് അബ്രാം കാനാന്‍ദേശത്ത് എത്തിയത്. ആളുകള്‍ എന്ന് ഉദ്ദേശിക്കുന്നത് ജോലിക്കാരായ ദാസരെയാണ്. എന്തെന്നാല്‍, അബ്രാമിന്റെ ഭാര്യ വന്ധ്യയായിരുന്നു; അവര്‍ക്കു മക്കളുണ്ടായിരുന്നില്ല. അബ്രാഹം മുതല്‍ യാക്കോബു വരെയുള്ള ചരിത്രത്തിന്റെ ലഘുവിവരണമാണ് ഇവിടെ നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്.
അബ്രാഹം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട അബ്രാമിന് വാര്‍ദ്ധക്യത്തിലും മക്കളില്ലാതിരുന്ന കാലത്ത് ദൈവമായ യാഹ്‌വെ പ്രത്യക്ഷപ്പെട്ട് ഒരു സന്തതിയെ വാഗ്ദാനം ചെയ്തു. അബ്രാം ഈ വാഗ്ദാനത്തില്‍ വിശ്വസിച്ചുവെങ്കിലും അവന്റെ ഭാര്യ സാറായി അതു വിശ്വസിച്ചില്ല. ഈ അവിശ്വാസത്തിന്റെ പരിണിതഫലമായി തന്റെ ഈജിപ്തുകാരി ദാസിയില്‍ സന്തതിയെ ജനിപ്പിക്കാന്‍ അവളെ ഭര്‍ത്താവിനു നല്‍കി. സാറായിയുടെ ദാസിയില്‍ അബ്രാമിനു സന്തതി ജനിക്കുകയും ചെയ്തു. അവനാണ് ഇസ്മായില്‍! എന്നാല്‍, അബ്രാഹത്തിന്റെ അനന്തരാവകാശിയായി ദൈവം നിശ്ചയിച്ചത് അവിടുത്തെ വാഗ്ദാനപ്രകാരം യഥാര്‍ത്ഥ ഭാര്യയില്‍ ജനിച്ച യിസഹാക്കിനെയായിരുന്നു. അബ്രാഹത്തിന്റെ യഥാര്‍ത്ഥ അവകാശിയെ സംബന്ധിച്ച് ദൈവമായ യാഹ്‌വെ നല്‍കിയ അടയാളം യിസഹാക്കിന്റെ തലമുറയില്‍ സ്ഥിരീകരിക്കപ്പെട്ടു. ഈ അടയാളം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു കൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും"(ഉത്പ: 15; 13, 14). യിസഹാക്കിന്റെ സന്തതിയായ യാക്കോബിലാണ് ഈ അടയാളം നാം ദര്‍ശിക്കുന്നത്. ഈജിപ്തിലെ നാനൂറു വര്‍ഷത്തെ അടിമത്തവും പിന്നീടുള്ള മടങ്ങിവരവും യാക്കോബിന്റെ സന്തതികളില്‍ നിറവേറി. തുടര്‍ന്നുവരുന്ന വചനങ്ങള്‍ ശ്രദ്ധിക്കുക: "നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചു പോരും"(ഉത്പ: 15; 16). അതായത്, യാക്കോബിന്റെ സന്തതികള്‍ തിരിച്ചു വരേണ്ടത് കാനാനിലേക്കുതന്നെയാണ്!
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അബ്രാഹത്തിനും അവന്റെ സന്തതികള്‍ക്കും എന്നേക്കുമായി നല്‍കിയ ദേശമാണ് കാനാന്‍ദേശം. അബ്രാഹത്തിനുശേഷം യിസഹാക്കിനും പിന്നീട് യാക്കോബിനും അവന്റെ സന്തതികള്‍ക്കുമായിട്ടാണ് ഈ ദേശം അവിടുന്ന് നല്‍കിയത്. ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം അബ്രാഹം തന്റെ സ്വത്തുക്കളുടെ അനന്തരാവകാശിയായി യിസഹാക്കിനെ നിയമിച്ചു. ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം യിസഹാക്കിനു കൊടുത്തു. തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ യിസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്കയച്ചു"(ഉത്പ: 25; 5, 6). അബ്രാഹത്തിന് യിസഹാക്കിനെയും യിസ്മായേലിനെയും കൂടാതെ, ആറ് ആണ്‍മക്കള്‍കൂടി ഉണ്ടായിരുന്നു. അവര്‍ക്കു നല്‍കിയ സമ്മാനങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. യിസ്മായേലും അവന്റെ സന്തതിപരമ്പരകളും വസിച്ചിരുന്നത് എവിടെയാണെന്നു നോക്കുക: "ഹവിലാമുതല്‍ ഷൂര്‍വരെയുള്ള ദേശത്ത് അവര്‍ വാസമുറപ്പിച്ചു. അസ്സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണ് ജീവിച്ചത്"(ഉത്പ: 25; 18). അതായത്, അബ്രാഹത്തിനുശേഷം കാനാന്‍ദേശത്തിന്റെ അവകാശം യിസാഹാക്കിനും സന്തതികള്‍ക്കും മാത്രമാണ്! ദൈവത്തിന്റെ തീരുമാനപ്രകാരം അബ്രാഹം നല്‍കിയതാണ് ഈ അവകാശം!
ദൈവമായ യാഹ്‌വെ ഈ സത്യം വെളിപ്പെടുത്തിയ സന്ദര്‍ഭം ശ്രദ്ധിക്കുക: "ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്ന് ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്ന് ജനതകളുടെ രാജാക്കന്മാര്‍ ഉദ്ഭവിക്കും. അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? അബ്രാഹം ദൈവത്തോടു പറഞ്ഞു: യിസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ യിസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും"(ഉത്പ: 17; 15- 19). യിസ്മായേലിനുവേണ്ടി അബ്രാഹം നടത്തിയ പ്രാര്‍ത്ഥനയും ദൈവം സ്വീകരിച്ച് അവനെ അനുഗ്രഹിച്ചുവെങ്കിലും നിത്യമായ ഉടമ്പടി സ്ഥാപിച്ചില്ല. ദൈവമായ യാഹ്‌വെ ഈ സത്യം സ്ഥിരീകരിക്കുന്നത് ഇപ്രകാരം നാം വായിക്കുന്നു: "എന്നാല്‍, സാറായില്‍നിന്ന് അടുത്തവര്‍ഷം ഈ സമയത്ത് നിനക്ക് ജനിക്കാന്‍ പോകുന്ന യിസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക"(ഉത്പ: 17; 21). അബ്രാഹത്തിനു ദൈവം നല്‍കിയ കാനാന്‍ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികളെയാണ് ഇവിടെ പ്രഖ്യാപിച്ചത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്ത് കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. യാഹ്‌വെ അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും"(ഉത്പ: 12; 6, 7). ഈ വാഗ്ദാനമാണ് യാഹ്‌വെ ആവര്‍ത്തിച്ചത്!
അബ്രാഹവുമായി ദൈവമായ യാഹ്‌വെ സ്ഥാപിച്ച ഉടമ്പടി പുതുക്കുന്നത് യിസഹാക്കുമായിട്ടാണ്. ഈ ഉടമ്പടിപ്രകാരം കാനാന്‍ദേശത്തിന്റെ പിന്തുടര്‍ച്ചാവകാശം യിസഹാക്കില്‍ വന്നുചേരുന്നു. യിസഹാക്കിനുശേഷം ഈ ഉടമ്പടിയുടെ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ടത് യാക്കോബാണ്! ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ബൈബിളിലുണ്ട്. മാത്രവുമല്ല, അബ്രാഹത്തിന്റെ പരമ്പരയെ സംബന്ധിച്ചുള്ള മറ്റൊരു ലേഖനം മനോവ പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട ഇസ്മായേലും ഏസാവും!'
പ്രവാസകാലങ്ങള്‍!
കല്‍ദായരുടെ നാട്ടില്‍ വസിച്ചിരുന്ന അബ്രാമിനെയാണ് ദൈവമായ യാഹ്‌വെ കാനാന്‍ദേശത്തേക്കു നയിച്ചത്. തന്റെ ബന്ധുക്കളെയും പിതൃഭവനത്തെയും ഉപേക്ഷിച്ച് ഈ വിളിയോടു സഹകരിച്ചവനായിരുന്നിട്ടും അബ്രാമിന് പ്രവാസത്തിലേക്കു പോകേണ്ടിവന്നിട്ടുണ്ട്. അബ്രാമിന്റെ പ്രവാസ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍പ്പോയി പാര്‍ക്കാമെന്നു കരുതി അബ്രാം അങ്ങോട്ടു തിരിച്ചു"(ഉത്പ: 12; 10). ഇതായിരുന്നു ആദ്യത്തെ പ്രവാസം. അബ്രാഹത്തിന്റെ സന്തതികള്‍ക്ക് പലപ്പോഴായി പ്രവാസജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്. ഓരോ പ്രവാസത്തിനും പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. നിയമം നല്കപ്പെടുന്നതിനു മുന്‍പും നിയമം നല്കപ്പെട്ടതിനുശേഷവും നേരിടേണ്ടിവന്ന പ്രവാസങ്ങള്‍ എന്നിങ്ങനെ ഈ കാരണങ്ങളെ രണ്ടായി തിരിക്കാം. നിയമം നല്കപ്പെടുന്നതിനു മുന്‍പ് അബ്രാം പ്രവാസിയാക്കപ്പെട്ടത്, അബ്രാമിലൂടെ സകല ജനതകളും അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദാനം നിറവേറേണ്ടതിനായിരുന്നു. അബ്രാമിനെ സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതുവഴി ജനതകള്‍ അനുഗ്രഹിക്കപ്പെടണമെന്നത് ദൈവത്തിന്റെ ആഗ്രഹമാണ്. അതുപോലെതന്നെ, അബ്രാമിനെ തിരസ്ക്കരിക്കുന്ന ജനതകളെ ഈ തിരസ്ക്കരണം വഴി തിരിച്ചറിയാനും സാധിക്കും.
അബ്രാം വസിച്ചിരുന്ന ദേശങ്ങളെയെല്ലാം അവനെപ്രതി ദൈവം അനുഗ്രഹിച്ചതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ത്തന്നെ, അബ്രാമിന് വലിയ സ്വീകാര്യത ഓരോ ദേശങ്ങളിലും ലഭിച്ചു. അബ്രാം തനിക്ക് അര്‍ഹതയില്ലാത്തവ ഒരു രാജ്യത്തുനിന്നും സ്വീകരിച്ചില്ല. സോദോം രാജാവ് വച്ചുനീട്ടിയ സമ്പത്ത് നിഷേധിച്ചുകൊണ്ട് ഇപ്രകാരം അബ്രാം പറഞ്ഞു: "നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നുംതന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ"(ഉത്പ: 14; 23). അബ്രാമിനെയും അവന്റെ സമ്പത്തിനെയും അനുഗ്രഹിച്ചു വര്‍ദ്ധിപ്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്. അതായത്, തദ്ദേശിയരില്‍നിന്നു ബലമായി പിടിച്ചെടുത്ത ഒരുതരി മണ്ണുപോലും അബ്രാഹത്തിന്റെ സന്തതികളുടെ കൈവശമില്ല! പ്രവാസജീവിതകാലത്ത് അബ്രാഹത്തിന്റെ അദ്ധ്വാനഫലത്തെ ദൈവം വിസ്തൃതമാക്കി! അബ്രാഹം വഴി സകല ജനതകളും അനുഗ്രഹിക്കപ്പെടണം എന്ന ദൈവത്തിന്റെ ആഗ്രഹത്തെപ്രതിയുള്ള പ്രവാസമാണ് നിയമം നല്കപ്പെടുന്നതിനു മുന്‍പ് സംഭവിച്ചതെങ്കില്‍, നിയമം നല്കപ്പെട്ടതിനുശേഷം പ്രവാസികളാക്കപ്പെട്ടത് നിയമലംഘനം മൂലമായിരുന്നു. അബ്രാഹത്തിന്റെ രണ്ടാമത്തെ തലമുറയിലെ അവകാശിയായ യാക്കോബ് രണ്ടു ഘട്ടത്തില്‍ പ്രവാസിയായിട്ടുണ്ട്. നിയമം നല്കപ്പെടാതിരുന്ന കാലത്ത് നേരിട്ട ഈ പ്രവാസത്തിനു പിന്നില്‍ ദൈവത്തിന്റെ വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. അമ്മാവന്റെ വീട്ടില്‍ പ്രവാസിയായി ജീവിച്ചപ്പോള്‍ യാക്കോബ് അടിമയെപ്പോലെ ജോലിചെയ്തു. യാക്കോബിന് അഭയം നല്കിയതുമൂലം അവന്റെ അമ്മാവനായ ലാബാന്‍ അനുഗ്രഹിക്കപ്പെട്ടു. ലാബാന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നീ മൂലമാണ് യാഹ്‌വെ എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം"(ഉത്പ: 30; 27). യാക്കോബിന്റെ മറുപടികൂടി ശ്രദ്ധിക്കുക: "ഞാന്‍ വരുന്നതിനുമുമ്പ് വളരെക്കുറച്ച് ആടുകളേ അങ്ങേക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവ വളരെ പെരുകിയിരിക്കുന്നു. ഞാന്‍ പോയിടത്തെല്ലാം യാഹ്‌വെ അങ്ങയെ കടാക്ഷിച്ചിരിക്കുന്നു"(ഉത്പ: 30; 30).
അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളെ തിരിച്ചറിയാനുള്ള അടയാളമാണ് ഈ അനുഗൃഹം! അബ്രാഹത്തിനു ദൈവം നല്‍കിയ വാഗ്ദാനം വഹിക്കുന്ന ജനതയെ ആരെല്ലാം സ്വീകരിക്കുന്നുവോ അവരെല്ലാം അനുഗൃഹം പ്രാപിക്കുന്നു. യാക്കോബിന്റെ സന്തതിയായ യോസെഫിലൂടെ ഈജിപ്ത് അനുഗ്രഹിക്കപ്പെട്ടു. ഒരു അടിമയായി എത്തിയ യോസെഫ് ഈജിപ്തിന്റെ അധിപനായി മാറി! ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: "ഫറവോ സേവകന്മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെ കണ്ടെത്താന്‍ നമുക്കു കഴിയുമോ? ഫറവോ യോസെഫിനോടു പറഞ്ഞു: ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതു കൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല. നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും. ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു"(ഉത്പ: 41; 38- 41). ദൈവമായ യാഹ്‌വെ യോസെഫിലൂടെ യിസ്രായേലിനു സുരക്ഷിതമായ പ്രവാസജീവിതം ഒരുക്കുകയായിരുന്നു.
അബ്രാഹത്തിന്റെ സന്തതികള്‍ തങ്ങള്‍ക്കു സ്വന്തമല്ലാത്ത നാട്ടില്‍ നാനൂറു കൊല്ലം പരദേശികളായി ജീവിക്കുമെന്ന് ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് നിറവേറേണ്ടിയിരുന്നു. ഇത് യഥാര്‍ത്ഥ പിന്‍ഗാമികളുടെ അടയാളം കൂടിയാണ്. ക്ഷാമകാലത്ത് അബ്രാഹം ഈജിപ്തില്‍ പോയി വസിച്ചതുപോലെ, തന്റെ രണ്ടുമുതല്‍ ആറുവരെയുള്ള തലമുറകള്‍ ഈജിപ്തില്‍ പരദേശികളായി! അബ്രാഹം കാനാന്‍ദേശത്തേക്കു കടന്നുവന്നത് പ്രവാസിയായിട്ടായിരുന്നില്ല. രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തീകാമോ ആയ ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ സ്വന്തം നാട്ടില്‍നിന്ന് മറ്റൊരു നാട്ടില്‍ താത്ക്കാലികമായി അഭയം തേടുന്നതിനെയാണ് പ്രവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ പ്രവാസികള്‍ സ്വദേശത്തേക്കു മടങ്ങിവരും. ഇനിയൊരു തിരിച്ചുപോക്കില്ല എന്ന തീരുമാനത്തോടെയുള്ള കുടിയേറ്റമാണ് അബ്രാഹം കാനാന്‍ദേശത്തു നടത്തിയത്. വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ അവന്‍ അദ്ധ്വാനിച്ചു വളരുകയായിരുന്നു. ആരുടേയും ഒന്നും അനധികൃതമായി കൈവശപ്പെടുത്തിയില്ല. എന്നാല്‍, കാനാന്‍ദേശത്തു ക്ഷാമം ബാധിച്ചപ്പോള്‍ അബ്രാഹം ഈജിപ്തിലേക്കു പോയത് താത്ക്കാലികമായിട്ടാണ്. അതുപോലെതന്നെ, യാക്കോബും സന്തതികളും ഈജിപ്തിലേക്കു പോയതും ഒരു ക്ഷാമകാലത്തായിരുന്നു. അതായത്, സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ മടങ്ങിവരണമെന്ന നിശ്ചയത്തോടെയുള്ള യാത്ര!
ഈ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ് യാക്കോബിന്റെയും യോസെഫിന്റെയും അന്ത്യമൊഴികള്‍. മരണത്തിനു തൊട്ടുമുന്‍പ് യാക്കോബ് തന്റെ മക്കളോട് ഇപ്രകാരം പറഞ്ഞു: "ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്മാരുടെയടുത്ത് എന്നെയും അടക്കുക"(ഉത്പ: 49; 29). യോസെഫിന്റെ അന്ത്യമൊഴി ശ്രദ്ധിക്കുക: "യോസെഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്ന് നിങ്ങളെ കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കൊണ്ടുപോകണം എന്ന് തന്റെ സഹോദരന്മാരോടു പറഞ്ഞ് യോസെഫ് അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു"(ഉത്പ: 50; 24, 25). ഈജിപ്തിന്റെ അധിപനായിരുന്നപ്പോഴും തന്റെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്കായിരുന്നു യോസെഫിന്റെ മനസ്സില്‍. പിതാക്കന്മാര്‍ക്ക് ദൈവം വാഗ്ദാനംചെയ്ത നിത്യമായ അവകാശമാണ് കാനാന്‍ദേശം. പിതാക്കന്മാര്‍ അദ്ധ്വാനിച്ചു നേടിയ ഈ മണ്ണ് ആര്‍ക്കെങ്കിലും വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടല്ല ഇവര്‍ ഈജിപ്തിലേക്കു പോയത്. മടങ്ങിവരുമ്പോള്‍ ഈ മണ്ണിന്റെ അവകാശികള്‍ ഇവര്‍ത്തന്നെയായിരിക്കും. ആരെങ്കിലും ഈ മണ്ണ് അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ തിരിച്ചുപിടിക്കാനുള്ള ധാര്‍മ്മികാവകാശം യിസ്രായേലിന്റെ മക്കള്‍ക്കുണ്ട്! മരുഭൂമിയിലൂടെ നാല്പതു വര്‍ഷം യാത്രചെയ്തു കാനാന്‍ദേശത്തു തിരിച്ചുവന്ന യിസ്രായേല്‍ ചെയ്തത് ഈ തിരിച്ചുപിടുത്തമായിരുന്നു.
സ്വന്തം മണ്ണില്‍ അനധികൃതമായി കുടിയേറിയവരെ നീക്കംചെയ്തതില്‍ അധാര്‍മ്മീകമായി ഒന്നുമില്ല. എന്തെന്നാല്‍, ഈ ദേശം യിസ്രായേലിന്റെ പിതൃസ്വത്താണ്! ഇത് തങ്ങള്‍ക്കു നല്‍കിയ തങ്ങളുടെ ദൈവം തങ്ങളോടൊപ്പം വസിക്കണമെങ്കില്‍ അന്യദേവന്മാരുടെയോ വിഗ്രഹങ്ങളുടെയോ സാന്നിദ്ധ്യം യിസ്രായേലില്‍ ഉണ്ടാകാന്‍ പാടില്ല. അന്യദേവന്മാരെ ആരാധിക്കുന്നവര്‍ തങ്ങളുടെയിടയില്‍ വസിച്ചാല്‍, അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ കാരണമാകും. ആയതിനാല്‍, അന്യജനതയെ തങ്ങളുടെയിടയില്‍നിന്നു നീക്കംചെയ്യേണ്ടത് യിസ്രായേലിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. യാക്കോബിന്റെ മക്കള്‍ക്ക് ഈ മണ്ണ് അവകാശമായി നല്‍കിയ അവരുടെ ദൈവത്തിന്റെ കല്പനപ്രകാരമായിരുന്നു ഈ ശുദ്ധീകരണം!
യിസ്രായേല്‍ജനത്തിനു ദൈവം നല്‍കിയ ദേശത്തുനിന്നു പിന്മാറാന്‍ അവിടെ കുടിയേറിയവര്‍ക്ക് അവസരം നല്‍കണം. ഇതാണ് ആ നിയമം: "യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നു തരുകയും ചെയ്‌താല്‍ നഗരവാസികള്‍ അടിമകളായി നിങ്ങളെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധിചെയ്യാതെ നിങ്ങള്‍ക്കെതിരേ യുദ്ധം ചെയ്‌താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം"(നിയമം: 20; 10- 12). ഇത്തരത്തില്‍ നീതിപൂര്‍വ്വമായ അനേകം യുദ്ധനിയമങ്ങള്‍ യാഹ്‌വെ നല്‍കിയിട്ടുണ്ട്. അവയെല്ലാം ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നില്ല. വിജാതിയരെ തങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്നതിലൂടെ അവരുടെ ആചാരങ്ങള്‍ അനുകരിക്കാന്‍ യിസ്രായേലിനു കാരണമാകും എന്നതുകൊണ്ടാണ് ഇവരെ നീക്കംചെയ്യാന്‍ അവിടുന്ന് കല്പിച്ചത്. പിശാചുക്കള്‍ക്ക് ബലിപീഠം നിര്‍മ്മിച്ചുകൊണ്ട് വിജാതിയര്‍ ദൈവത്തെ പ്രകോപിപ്പിച്ചാല്‍ ദേശവാസികള്‍ ഒന്നടങ്കം അവിടുത്തെ ക്രോധത്തിനു പാത്രമാകും. ആയതിനാല്‍, എല്ലാ തരത്തിലുമുള്ള വിഗ്രഹങ്ങളും വിജാതിയ ആചാരങ്ങളും നീക്കംചെയ്ത് സ്വന്തം സുരക്ഷ ഉറപ്പിക്കാന്‍ യിസ്രായേല്‍ ബാദ്ധ്യസ്ഥരാണ്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ കല്പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം. അവര്‍ തങ്ങളുടെ ദേവന്മാരുടെ മുമ്പില്‍ ചെയ്യുന്ന മ്ലേച്ഛതകള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കെതിരായി നിങ്ങള്‍ പാപം ചെയ്യാതിരിക്കാനുമാണ് ഇപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളത്"(നിയമം: 20; 17, 18).
കാനാന്‍ദേശത്തുനിന്ന് ഈജിപ്തിലേക്ക് കടന്നുപോയ തങ്ങളുടെ പൂര്‍വ്വീകര്‍ക്കു പാരമ്പര്യമായി ഉണ്ടായിരുന്ന ഭൂമി എതെല്ലാമായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് അറിയില്ല. ഈജിപ്തില്‍ വച്ച് ജനിച്ച ആരും കാനാന്‍ദേശത്ത് പ്രവേശിച്ചില്ല എന്നതും നാം ഓര്‍ക്കണം. തങ്ങളുടേതെന്നു കരുതി മറ്റുള്ളവരുടെ ഭൂമി കൈവശപ്പെടുത്തി അനീതി പ്രവര്‍ത്തിക്കാതിരിക്കേണ്ടതിന് ദൈവം അവരുടെ അതിര്‍ത്തി നിശ്ചയിച്ചു നല്‍കി. ദൈവജനത്തിന് അനുവദിച്ചു നല്‍കിയ ദേശത്തിന്റെ അതിരുകള്‍ ഏതാണെന്നു നോക്കുക: "നീയും ജനം മുഴുവനും ഉടനെ തയ്യാറായി യോര്‍ദ്ദാന്‍നദി കടന്ന് ഞാന്‍ യിസ്രായേല്‍ ജനത്തിനു നല്‍കുന്ന ദേശത്തേക്കു പോവുക. മോശയോടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. തെക്കുവടക്ക് മരുഭൂമി മുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ് യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാ ദേശങ്ങളുമടക്കം മഹാസമുദ്രംവരെയും നിങ്ങളുടേതായിരിക്കും"(യോഹ്ഷ്വ: 1; 2- 4). ഈ അതിര്‍ത്തികള്‍ ഇന്നുവരെയും യിസ്രായേല്‍ജനം ഭേദിച്ചിട്ടില്ല! എന്നാല്‍, യിസ്രായേലിന്റെ അതിര്‍ത്തികള്‍ ഭേദിക്കാന്‍ അനേകം രാജ്യങ്ങളും സാമ്രാജ്യങ്ങളും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കും ദൈവം എന്നേക്കുമായി നല്‍കിയ ദേശത്ത് ശത്രുക്കള്‍ ആധിപത്യമുറപ്പിച്ച കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെ നിയമങ്ങള്‍ അവഗണിക്കുകയും അവിടുത്തേക്കു നിന്ദ്യമായ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത അവസരങ്ങളിലാണ് ശത്രുക്കളുടെ മുമ്പില്‍ യിസ്രായേല്‍ കീഴടങ്ങിയിട്ടുള്ളത്. വിജാതിയ ആചാരങ്ങളും വിഗ്രഹങ്ങളും മൂലം യിസ്രായേല്‍ജനം അശുദ്ധരായ നാളുകളില്‍ ദൈവത്തിന്റെ സാന്നിദ്ധ്യവും സഹായവും ഇവര്‍ക്ക് നഷ്ടപ്പെട്ടു.
ആദ്യമായി യിസ്രായേലിനു തോല്‍വിയെ നേരിടേണ്ടിവന്ന സാഹചര്യം നോക്കുക: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വ: 7; 11, 12). പുരാതന യിസ്രായേലിനു മാത്രമല്ല, ആധുനീക യിസ്രായേലിനും അവിടുത്തെ ചട്ടങ്ങള്‍ ബാധകമാണ്. ഏതു വിജാതിയനും കയറി നിരങ്ങാന്‍ തക്കവിധം ക്രിസ്ത്യാനികള്‍ ഇന്ന് നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി അധഃപതിച്ചത് വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം മൂലമാണ്. ലോകത്തു നിലവിലുള്ള എല്ലാ ദുരാചാരങ്ങളും സ്വന്തമാക്കാന്‍ ഓടിനടക്കുന്ന ക്രൈസ്തവസഭകള്‍ തങ്ങളുടെ നാശത്തില്‍നിന്നുപോലും പാഠം പഠിക്കുന്നില്ല.
യിസ്രായേലിനു ശത്രുക്കളെ നേരിടാന്‍ ലോകത്തുള്ള മറ്റൊരു ജനതയുടെയോ രാജ്യങ്ങളുടെയോ പിന്തുണ ആവശ്യമില്ല; അവരുടെ ദൈവം അവരോടൊപ്പം നിലയുറപ്പിച്ചാല്‍ മാത്രം മതി! യിസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത ഭൂമിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ന് ഇവരുടെ കൈവശമുള്ളു. എന്തുകൊണ്ടാണ് ഇവര്‍ക്കു തങ്ങളുടെ ഭൂമി പൂര്‍ണ്ണമായി ലഭിക്കാത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി നാം കണ്ടെത്തേണ്ടത്.
യിസ്രായേലിന്റെ തിരിച്ചുവരവ്!
യേഹ്ശുവായെ നിഷേധിക്കുകയും വധിക്കുകയും ചെയ്തതാണ് യിസ്രായേലിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് വാദിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. ഒരു വാദത്തിനുവേണ്ടി ഉന്നയിക്കാമെന്നല്ലാതെ, ഇത് പൂര്‍ണ്ണമായ സത്യമല്ല. എന്തെന്നാല്‍, യേഹ്ശുവായെ വിധിച്ചതോ വധിച്ചതോ യെഹൂദരല്ല; മറിച്ച്, റോമാക്കാരാണ്. യേഹ്ശുവായെ യെഹൂദര്‍ സ്വീകരിച്ചില്ല എന്നതും അടിസ്ഥാനരഹിതമായ ആരോപണമാണ്. യേഹ്ശുവായുടെ പന്ത്രണ്ടു ശിഷ്യന്മാരും എഴുപത്തിരണ്ട് അനുയായികളും യെഹൂദരായിരുന്നു. പത്രോസിന്റെ ആദ്യത്തെ പ്രസംഗത്തിലൂടെ മാനസാന്തരപ്പെട്ടു ജ്ഞാനസ്നാനം സ്വീകരിച്ച മൂവായിരത്തോളം ആളുകള്‍ മുഴുവന്‍ യെഹൂദരായിരുന്നു. യെഹൂദ പുരോഹിതര്‍പോലും സ്നാനം സ്വീകരിച്ചു ക്രിസ്ത്യാനികളായി മാറി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവവചനം പ്രചരിക്കുകയും യെരുശലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 6; 7). എന്നാല്‍, വിജാതിയരെക്കൂടി രക്ഷിക്കാന്‍ ആഗ്രഹിച്ച ദൈവം ഒരു ചെറിയ വിഭാഗം യെഹൂദരുടെ ഹൃദയങ്ങളെ കഠിനമാക്കി. അല്ലായിരുന്നുവെങ്കില്‍ രക്ഷ യിസ്രായേലില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. യിസ്രായേലിന്റെ ഹൃദയകാഠിന്യം എക്കാലത്തേക്കും നിലനില്‍ക്കുമെന്ന് ആരും ധരിക്കരുത്. എന്തെന്നാല്‍ ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "യിസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളു. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ: 11; 25, 26).
ആയതിനാല്‍, യിസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത ദേശം പൂര്‍ണ്ണമായി ലഭിക്കാത്തതിന്റെ കാരണം വിഗ്രഹങ്ങള്‍ തന്നെയാണ്. എന്തു കാരണംകൊണ്ട് ഇവര്‍ പരിത്യജിക്കപ്പെട്ടുവോ, ആ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പിശാചുക്കളില്‍ ഏറ്റവും ദുഷ്ടനായ അല്ലാഹുവിന്റെ ആലയങ്ങള്‍ ഇസ്രായേലിന്റെ മണ്ണില്‍ ഉണ്ടെന്നു നമുക്കറിയാം. അതുപോലെതന്നെ, യിസ്രായേലിനു നിഷിദ്ധമായ പലതും തങ്ങളുടെ രാജ്യത്തു കയറിക്കൂടിയിട്ടുണ്ട്. തൊഴില്‍ തേടി വന്ന വിജാതിയരിലൂടെ കടന്നുവന്ന വിഗ്രഹങ്ങള്‍ മാത്രമല്ല, ശാസ്ത്രീയ പരിവേഷം ചാര്‍ത്തപ്പെട്ട വിഗ്രഹാരാധനയായ യോഗയും യിസ്രായേലില്‍ സ്ഥാനംപിടിച്ചു. ഇവയ്ക്കെല്ലാം പുറമെയാണ് പലസ്തീനിയന്‍ പൈശാചികതയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പലസ്തീന്‍ നിലനില്‍ക്കുന്നത് യിസ്രായേലിന്റെ ഔദാര്യത്തിന്റെ തണലിലാണ് എന്ന വസ്തുത പലര്‍ക്കും അറിയില്ല. ഈ വിഷയം ചര്‍ച്ചചെയ്യുന്നതിനുമുമ്പ് യിസ്രായേലിന്റെ തകര്‍ച്ചയും പുനരുദ്ധാരണവും സംബന്ധിച്ച ചില വസ്തുതകള്‍ പരിശോധിക്കാം.
യിസ്രായേല്‍ തങ്ങളുടെ സ്വന്തം രാജ്യത്തുനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടത് AD 70- ല്‍ ആയിരുന്നു. ബാബിലോണ്‍ രാജാവും അസ്സീറിയന്‍ രാജാവും മാറിമാറി യിസ്രായേലിനെ അധീനതയിലാക്കിയിട്ടുണ്ട്. എന്നാല്‍, അവസാനമായി യിസ്രായേലിനുമേല്‍ ആധിപത്യം സ്ഥാപിച്ചത് റോമന്‍ സാമ്രാജ്യത്വമായിരുന്നു. യേഹ്ശുവായുടെ മനുഷ്യാവതാര കാലത്തൊക്കെ യിസ്രായേലിനെ ഭരിച്ചിരുന്നത് റോമക്കാരാണ്. BC 957- ല്‍ ശലോമോന്‍ പണികഴിപ്പിച്ച യെരുശലെമിലെ ദൈവാലയം മുന്നൂറ്റിയെഴുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ബാബിലോണിയര്‍ പരിപൂര്‍ണ്ണമായി തകര്‍ത്തുകളഞ്ഞു. BC 586-ലായിരുന്നു ഇത്. പേര്‍ഷ്യക്കാര്‍ ബാബിലോണിനെ തകര്‍ക്കുന്നതുവരെ യെരുശലെമില്‍ ദൈവാലയമുണ്ടായിരുന്നില്ല. പേര്‍ഷ്യന്‍ ആധിപത്യത്തിനു കീഴില്‍ യെഹൂദര്‍ക്കു മടങ്ങിവരാനുള്ള സാഹചര്യമൊരുങ്ങുകയും, മടങ്ങിവന്നവര്‍ ദൈവാലയം പുതുക്കിപ്പണിയുകയും ചെയ്തു. BC 63- ല്‍ റോമാക്കാര്‍ യിസ്രായേലിനെ കീഴടക്കിയതിനുശേഷം AD 73- ല്‍ ദൈവാലയം തകര്‍ക്കപ്പെടുന്നതുവരെ അത് അവിടെയുണ്ടായിരുന്നു. AD 300- ല്‍ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്റൈന്‍ ക്രിസ്തു മതം സ്വീകരിച്ചപ്പോള്‍ ഈ മതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതവുമായി. ആ കാലഘട്ടത്തില്‍ അവിടത്തെ ജനതയില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളായിരുന്നു. ഈ കാലത്തൊന്നും അറബികള്‍ ഈ ദേശത്തെവിടെയും ഉണ്ടായിരുന്നില്ല. യെഹൂദരെയും ശെമരിയാക്കാരെയും കൂടാതെ റോമന്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും മാത്രമേ യിസ്രായേലില്‍ ഉണ്ടായിരുന്നുള്ളു.
AD 70-ല്‍ യെരുശലേം തകര്‍ക്കപ്പെട്ടതിനുശേഷം യെഹൂദര്‍ വിവിധ നാടുകളിലേക്കു പലായനം ചെയ്തു. ജനവാസമില്ലാത്ത ദേശമായി യിസ്രായേല്‍ മാറി. തേനും പാലും ഒഴുകിയിരുന്ന കാനാന്‍ദേശം തരിശുഭൂമിയായി രൂപാന്തരപ്പെട്ടു. നൂറ്റാണ്ടുകളോളം ഈ അവസ്ഥയിലായിരുന്നു യിസ്രായേല്‍! റോമന്‍ സാമ്രാജ്യത്വം തകര്‍ന്നടിയുകയും യിസ്രായേല്‍ ശൂന്യമാകുകയും ചെയ്തതിനുശേഷം AD 634- ല്‍ ഇസ്ലാമിന്റെ കുടിയേറ്റം ആരംഭിച്ചു. പലസ്തീന്‍ കീഴടക്കി കുടിയേറ്റം ആരംഭിച്ചത് അറബികളായ മുസ്ലീങ്ങളായിരുന്നു. അന്ന് അവിടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികളെയും യെഹൂദരെയും മുസ്ലീങ്ങള്‍ വാളിനിരയാക്കി. യെരുശലെമില്‍ യെഹൂദ ദൈവാലയം നിന്നിരുന്ന സ്ഥലത്ത് ഇസ്ലാമിക മോസ്ക്ക് പണികഴിപ്പിച്ചത് ഉമ്മായദ് ഖലീഫ ആയിരുന്ന മര്‍വാന്‍ ആയിരുന്നു. അതാണിപ്പോഴും അവിടെ ഉള്ള 'ഡോം ഓഫ് ത റോക്ക്' എന്ന മുസ്ലിം പള്ളി. ഈജിപ്ത്, സിറിയ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നത് വിവിധ മുസ്ലീം രാജാക്കന്മാരുടെ സഹായത്തോടെയായിരുന്നു. കാരണം, ഒന്നാംലോക മഹായുദ്ധംവരെ വിവിധ മുസ്ലീം രാജാക്കന്മാരുടെ കൈകളിലായിരുന്നു പലസ്തീന്‍. ഈ കാലഘട്ടത്തിലാണ് യിസ്രായേല്‍ നാശക്കൂമ്പാരമായി മാറിയത്. ഇസ്ലാമിക ഭരണത്തില്‍ കീഴലായപ്പോള്‍ നീണ്ട യുദ്ധങ്ങളും പടയോട്ടങ്ങളുടെയും പോരാട്ടങ്ങളുടെയും പരിണിതഫലമായി ഭൂമി നശിച്ചുപോയി.
മുഹമ്മദിന്റെ കാലത്തെ ഇസ്ലാമിക സാമ്രാജ്യത്തില്‍ പലസ്തീന്‍ പ്രദേശം ഉണ്ടായിരുന്നില്ല. അത് ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ക്രിസ്ത്യാനികളും യഹൂദരുമായിരുന്നു അവിടെ വസിച്ചിരുന്നത്. അറബികളായ മുസ്ലിങ്ങള്‍ വസിച്ചിരുന്നത് അറേബ്യയിലെ ഇസ്ലാമിക സാമ്രാജ്യത്തിലും. പിന്നീട് ഭരിച്ച ഖലീഫന്മാര്‍ സാമ്രാജ്യം വിസ്‌തൃമാക്കി. മൂന്നാമത്തെ ഖലിഫ ഉമറായിരുന്നു പാലസ്തീന്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ത്തത്. നാലു നൂറ്റാണ്ടു കാലം ക്രിസ്ത്യാനികളുടെ നിയന്ത്രണത്തിലായിരുന്ന ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ അറബികളുടെ നിയന്ത്രണത്തിലായപ്പോള്‍ അത് തിരികെ പിടിച്ചെടുക്കാന്‍ ക്രിസ്ത്യാനികള്‍ പല യുദ്ധങ്ങളും നടത്തി. അതിനെ കുരിശുയുദ്ധങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു. കുരിശുയുദ്ധങ്ങളിലൂടെയാണ് ക്രിസ്ത്യാനികള്‍ പലസ്തീന്‍ തിരികെ പിടിച്ചത്. എന്നാല്‍, ഇസ്ലാമിക സാമ്രാജ്യം തുടരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. ക്രിസ്ത്യാനികള്‍ പരാജയപ്പെടുകയും പലസ്തീന്‍ വീണ്ടും ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി തീരുകയും ചെയ്തു. 1187 ല്‍ കുര്‍ദിഷ് സേനാനി ആയിരുന്ന സലാദിന്‍ യെരുശലെം പിടിച്ചടക്കി ക്രൈസ്തവ ഭരണം അവസാനിപ്പിച്ചു.
പിന്നീടു നാലു നൂറ്റാണ്ടു കാലം ഇസ്ലാമിക ഭരണത്തിനു സ്ഥിരതയുണ്ടായില്ല. പല പേരുകളിലുള്ള ഇസ്ലാമിക ഭരണം അവിടെ നടന്നു. കിടമത്സരത്തിന്റെ ഫലമായി ഇസ്ലാമിക സാമ്രാജ്യം പല കഷണങ്ങളായി വിഭജിച്ചും പോയി. മംഗോള്‍ ആക്രമണത്തില്‍ കുറച്ചു കാലം പാലസ്തീന്‍ മംഗോളിയരുടെ അധീനതയിലും ആയിട്ടുണ്ട്. മംഗോളിയരെ പരാജയപ്പെടുത്തി വീണ്ടും ഇസ്ലാമിക ഭരണം ഉണ്ടായി. വടക്കു ഭാഗത്തു ശക്തി പ്രാപിച്ചു വന്ന ഓട്ടോമന്‍ തുര്‍ക്കികള്‍ 1516- ല്‍ പലസ്തീന്‍ അധീനപ്പെടുത്തി. തുര്‍ക്കികള്‍ പലസ്തീന്‍ കൈവശപ്പെടുത്തിയപ്പോള്‍ ഇസ്ലാമിക കുടിയേറ്റത്തിന് ഏറ്റവുമധികം പ്രോത്സാഹനം ലഭിച്ചു. നാനൂറു വര്‍ഷത്തോളം വിശുദ്ധനാട് തുര്‍ക്കികളുടെ കൈകളിലായിരുന്നു.
1800 ആയപ്പോഴേക്കും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു. പലസ്തീനുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അവരുടെ സ്വാധീനം നാമമാത്രമായി. ഒന്നാം ലോക മഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടു. പാലസ്തീന്‍ പ്രദേശം ബ്രിട്ടന്റെ അധീനതയില്‍ വന്നു. അതിനുശേഷമാണ് യെഹൂദരുടെ തിരിച്ചുവരവ് ആരംഭിച്ചത്. AD 70- ല്‍ കുടിയിറക്കപ്പെട്ട യെഹൂദരില്‍ ഏറെയും ക്രിസ്തുമതം സ്വീകരിച്ചു. ശേഷിച്ചവര്‍ തങ്ങള്‍ ജീവിച്ച ഓരോ രാജ്യങ്ങളിലും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി. സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകാനുള്ള ആഗ്രഹം ജനിച്ചതുതന്നെ ഈ പീഡനങ്ങള്‍ മൂലമായിരുന്നു. റഷ്യയില്‍ കടുത്ത യെഹൂദപീഡനം നടന്നപ്പോള്‍ 1882-ല്‍ 'ലവേഴ്സ് ഓഫ് സിയോണ്‍' എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് യിസ്രായേലിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തീക സഹായം നല്‍കി. 'ലവേഴ്സ് ഓഫ് സിയോണ്‍', 'സിയോണിസ്റ്റ് മൂവ്മെന്റ്' എന്നീ സംഘടനകള്‍, തിരിച്ചുപോകുന്ന യെഹൂദര്‍ക്ക് അറബികളുടെ കൈയ്യില്‍നിന്ന് ഭൂമി വാങ്ങാന്‍ 20 മില്യന്‍ ഡോളര്‍ നല്‍കി. തരിശായിക്കിടന്ന ഭൂമിക്ക് വലിയ വില ലഭിച്ചപ്പോള്‍ അറബികള്‍ കൂട്ടത്തോടെ ഭൂമി വില്‍ക്കാന്‍ തയ്യാറാവുകയും യെഹൂദരുടെ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു! സ്വന്തം ഭൂമിയില്‍നിന്ന്‍ വെറുംകൈയ്യോടെ ആട്ടിയിറക്കപ്പെട്ടവര്‍ തങ്ങളുടെ പിറന്നമണ്ണ് വിലകൊടുത്തു വാങ്ങേണ്ടിവന്നു! പിന്നീട് ലോകം കണ്ടത് ബൈബിള്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനായി യാഹ്‌വെ നടത്തുന്ന അദ്ഭുതങ്ങളാണ്.
ഈ പ്രവചനം ശ്രദ്ധിക്കുക: "അവര്‍ ബെന്യാമിന്‍ദേശത്തും യെരുശലെമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദായിലും മലമ്പ്രദേശത്തും നിലങ്ങള്‍ വിലയ്ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും"(യിരെമി: 32; 44). തങ്ങളുടെതന്നെ മണ്ണ് വിലകൊടുത്തുവാങ്ങി രാജ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമം അന്നവിടെ ആരംഭിച്ചു. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മര്‍ദ്ദം ശക്തമായതോടെ 1917 നവംബര്‍ 2 -ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ പലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിക്കാതെ, 1920-ല്‍ പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷന്‍സ് ബ്രിട്ടണ് നല്‍കി. പിന്നീട് ബ്രിട്ടന്റെ വഞ്ചനയാണ് ലോകം കണ്ടത്. 1917-ല്‍ യെഹൂദനുവേണ്ടി മോചിപ്പിച്ചെടുത്ത പലസ്തീന്‍ ദേശം യെഹൂദര്‍ക്കു നല്‍കാതെ, മൂന്നില്‍ രണ്ടുഭാഗം കീറിമുറിച്ച് യോര്‍ദ്ദാന്‍ എന്നൊരു രാഷ്ട്രമുണ്ടാക്കി ഇസ്ലാമിനു നല്‍കി. ഇസ്ലാം അതുകൊണ്ടും തൃപ്തരായില്ല. പലസ്തീന്റെമേല്‍ അവകാശവാദവുമായി അവര്‍ നിലകൊണ്ടു. ശേഷിക്കുന്ന മൂന്നിലൊന്നു ഭാഗം വീണ്ടും മൂന്നായി മുറിച്ച് രണ്ടു ഭാഗം ഇസ്ലാമിനും ഒരുഭാഗം യെഹൂദര്‍ക്കും നല്‍കി. ഈ വിശ്വാസവഞ്ചന യെഹൂദരോടായിരുന്നില്ല; മറിച്ച് യാക്കോബിന്റെ സന്തതികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ ദേശത്തെ കീറിമുറിച്ചതുവഴി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടാണ് ബ്രിട്ടന്‍ അവിശ്വസ്തത കാണിച്ചത്. ഈ വീതംവയ്പ്പില്‍ യെഹൂദര്‍ തൃപ്തരായെങ്കിലും ഇസ്ലാമിന് സ്വീകാര്യമായിരുന്നില്ല. യെഹൂദരെ ഈ ഭൂമിയില്‍നിന്നു തുടച്ചുമാറ്റണം എന്നതായിരുന്നു ഇസ്ലാമിക ഭീകരന്മാരുടെ ആഗ്രഹം.
തങ്ങളോ തങ്ങളുടെ പൂര്‍വ്വീകാരോ അദ്ധ്വാനിച്ചിട്ടില്ലാത്ത ഒരു ദേശത്തിന്റെ പേരിലാണ് ഇസ്ലാം അവകാശവാദം നടത്തുന്നത്. മാനവീകതയുടെ കപടമുഖം അണിഞ്ഞ ലോകമിന്ന് ഇസ്ലാമിനോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. എന്നാല്‍, ദൈവത്തിനു തന്റെ ജനത്തെ തള്ളിക്കളയാന്‍ കഴിയില്ല. ഈ പ്രവചനം നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(യേശയ്യാ: 66; 8, 9). 1948 മെയ് 14 ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ യിസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! തങ്ങളുടെ യഥാര്‍ത്ഥ അവകാശത്തിന്റെ ഒന്‍പതില്‍ ഒരുഭാഗം പ്രദേശത്താണ് ഈ രാജ്യം സ്ഥാപിതമായത്! എന്നാല്‍, ഇന്ന് യിസ്രായേലിന്റെ വിസ്തൃതി ഒന്‍പതില്‍ ഒന്നല്ല! യിസ്രായേല്‍ കടന്നുകയറി പിടിച്ചെടുക്കാതിരുന്നിട്ടും തങ്ങളുടെ ഭൂവിസ്തൃതി എങ്ങനെ വിശാലമാക്കപ്പെട്ടു? ഇസ്ലാമിന്റെ അത്യാഗ്രഹവും ദുര്‍മ്മോഹവും നിമിത്തമാണ് യിസ്രായേലിന്റെ വിസ്തൃതി വര്‍ദ്ധിച്ചത്.
മുഹമ്മദിന് ചില ദുര്‍മ്മോഹങ്ങളുണ്ടായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഇയാളുടെ ദുര്‍മ്മോഹങ്ങള്‍ നിവര്‍ത്തിക്കാന്‍ നിയമംപോലും നിര്‍മ്മിച്ച വീരനായിരുന്നു മുഹമ്മദ്. ഇയാള്‍ ഏതെങ്കിലും സ്ത്രീയെ കണ്ടു മോഹിച്ചാല്‍ അവളുടെ ഭര്‍ത്താവ് അവളെ മുഹമ്മദിന് വിട്ടുകൊടുക്കണം എന്ന നിയമം കുപ്രസിദ്ധമാണ്. സ്വന്തം വളര്‍ത്തുമകന്റെ ഭാര്യയെപ്പോലും ഇത്തരത്തില്‍ സ്വന്തമാക്കിയ വിഷയലമ്പടനായിരുന്നു ഇയാള്‍! ഈ സ്വഭാവം ഇസ്ലാമിന് പകര്‍ന്നുകിട്ടിയിട്ടുണ്ട്. ആരുടെയെങ്കിലും സമ്പത്തോ സൗകര്യങ്ങളോ കണ്ടാല്‍ അത് തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ദുര്‍വ്വാശി ഇസ്ലാമിന്റെ സ്വതസിദ്ധമായ സ്വഭാവദോഷങ്ങളിലൊന്നാണ്. യിസ്രായേല്‍ രാജ്യത്തിന്റെ ഒന്‍പതില്‍ എട്ടുഭാഗവും അനര്‍ഹമായി ലഭിച്ചിട്ടും, യെഹൂദരുടെ പക്കലുണ്ടായിരുന്ന തുണ്ടുഭൂമിക്കായി അറബികള്‍ യുദ്ധം പ്രഖ്യാപിച്ചു. കഠിനാദ്ധ്വാനത്തിലൂടെ പറുദീസാപോലെയാക്കി മാറ്റിയ യെഹൂദരുടെ ഭൂമികണ്ട് മടിയന്മാരായ അറബികളുടെ നെഞ്ചുപൊട്ടി എന്നതാണു വാസ്തവം! യോര്‍ദ്ദാന്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളോടൊപ്പം സമീപ പ്രദേശങ്ങളിലെ ഇസ്ലാമികരാജ്യങ്ങള്‍ മിക്കതും പലസ്തീനിലെ മുസ്ലിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യാന്‍ വന്നു. യുദ്ധത്തില്‍ അറബികള്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, കിഴക്കന്‍ യെരുശലെം ഉള്‍പ്പടെ കൂടുതല്‍ ഭൂവിഭാഗങ്ങള്‍കൂടി യിസ്രയേല്‍ കയ്യടക്കി. 1948 -ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ യിസ്രായേലിന്റെ ഭൂവിസ്തൃതി വര്‍ദ്ധിച്ചു.
1967- ല്‍ വീണ്ടും അറബി രാഷ്ട്രങ്ങളൊന്നായി ചേര്‍ന്ന് യിസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിച്ച യിസ്രയേല്‍, പലസ്തീന്‍ പ്രദേശം മുഴുവനായും പിടിച്ചെടുത്തു. കൂടാതെ സിറിയയില്‍നിന്നും ഗോലാന്‍ കുന്നുകളും, ഈജിപ്തില്‍നിന്നും സീനായ് ഭാഗവും കയ്യടക്കി. 1973 -ല്‍ വീണ്ടും അറബികള്‍ യിസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിച്ച യിസ്രയേല്‍ ഈജിപ്തിലേക്കും സിറിയയിലേക്കും കൂടുതല്‍ മുന്നേറി. 1979 -ല്‍ ഈജിപ്റ്റുമായി കരാറുണ്ടാക്കി വെടിനിറുത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ സിനായില്‍നിന്നും പിന്മാറുകയും ചെയ്തു. 1980 ജൂലയ് മാസം യെരുശലെമിനെ തങ്ങളുടെ നിത്യതലസ്ഥാനമായി യിസ്രായേല്‍ പ്രഖ്യാപിച്ചു. ഇത് ആരുടേയും ഔദാര്യമല്ല; മറിച്ച്, യിസ്രായേലിന് അവരുടെ ദൈവം നല്‍കിയ പിതൃസ്വത്താണ്! വിനാശകാലം വരുമ്പോള്‍ അറബികള്‍ക്ക് ചില വിപരീതബുദ്ധികള്‍ തലയിലുദിക്കും. ഗാസയും വെസ്റ്റ് ബാങ്കും യെരുശലെമും പിടിച്ചടക്കാന്‍ ഓലപ്പടക്കവുമായി യിസ്രായേലിനെ സമീപിക്കുകയും, തങ്ങളുടെ കൈവശം നിലവിലുണ്ടായിരുന്നതുകൂടി യിസ്രായേലിനു നല്‍കിയിട്ട് മടങ്ങിപ്പോകുകയും ചെയ്യും. അതായത്, യിസ്രായേലിന്റെ ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ അറബികള്‍ നല്‍കുന്ന സംഭാവന ചെറുതല്ല.
യിസ്രായേല്‍-പലസ്തീന്‍ തര്‍ക്കം പരിഹരിക്കാനുള്ള ഒറ്റമൂലി!
പലസ്തീന്‍ വിഷയം പരിഹരിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. യാക്കോബിന്റെ സന്തതികള്‍ക്ക് അവരുടെ ദൈവം നല്‍കിയ ദേശത്തുനിന്ന് അറബികള്‍ തങ്ങളുടെ സ്വന്തം ദേശത്തേക്ക് മടങ്ങിപ്പോവുക എന്നതല്ലാതെ ഈ വിഷയം പരിഹരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ആരും പരീക്ഷിക്കേണ്ടതില്ല. ഇസ്ലാമിനോ ഇവരുടെ പൂര്‍വ്വീകരായ അറബികള്‍ക്കോ യിസ്രായേലുമായി യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, മുഹമ്മദ് എന്തെങ്കിലും തമാശകള്‍ പറഞ്ഞു എന്നത് യിസ്രായേലിനെയോ യിസ്രായേലിന്റെ ദൈവത്തെയോ ബാധിക്കുന്ന വിഷയവുമല്ല. സ്വപ്നം കാണാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, തലേന്ന് രാത്രിയില്‍ കണ്ട സ്വപ്നത്തിന്‍ താന്‍ രാജാവായിരുന്നു എന്നതുകൊണ്ട് രാജ്യഭരണം ലഭിച്ചതായി പരിഗണിക്കുന്നത് ചികിത്സ അനിവാര്യമായ രോഗമാണ്!
പലസ്തീനികളുടെ വീര്യം ചോര്‍ന്നുപോകാതെ നിലനിര്‍ത്തുന്നതിനായി ശതകോടികളാണ് ഓരോ ഇസ്ലാമിക രാജ്യങ്ങളും ചിലവഴിക്കുന്നത്. ക്രിസ്ത്യാനികളുടെയിടയിലെ വിവരദോഷികളും പലസ്തീനുവേണ്ടി പാട്ടപ്പിരിവ് നടത്തുന്നു. പലസ്തീനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ സഹായിക്കുന്നത്. എന്നാല്‍, നൂറ്റാണ്ടുകളായി ഇവര്‍ സൗജന്യമായി ആസ്വദിക്കുന്ന ഈ സമ്പത്തുകൊണ്ട് എന്ത് അടിസ്ഥാന സൗകര്യമാണ് ഇവര്‍ ഉണ്ടാക്കിയത്. യിസ്രായേല്‍ നല്‍കുന്ന ഔദാര്യമാണ് ഇന്നും ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യം. കൃഷിയോ മറ്റെന്തെങ്കിലും ജോലികളോ ചെയ്യാന്‍ പലസ്തീനികള്‍ തയ്യാറല്ല. ജിഹാദിനുവേണ്ടി രാവിലെ ഉണരുകയും യിസ്രായേലിന്റെ അഭിവൃത്തിയില്‍ മനംനൊന്ത് നഷ്ടബോധത്തോടെ ഓരോ രാത്രികളിലും ഉറങ്ങുകയും ചെയ്യുന്നവരാണ് പലസ്തീനില്‍ കുടിയേറിയിരിക്കുന്ന അറബികള്‍! ‘ഹുക്ക’ വലിക്കാനും സ്ത്രീകളെ പ്രാപിക്കാനുമായി ഈ മ്ലേച്ഛജന്മങ്ങള്‍ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു! പണത്തിന് ആവശ്യം വരുമ്പോള്‍, സ്ത്രീകളെയും കുട്ടികളെയും പരിചകളാക്കി യിസ്രായേലിനെതിരേ യുദ്ധത്തിനിറങ്ങും. യിസ്രായേലില്‍നിന്നുള്ള പ്രത്യാക്രമണം മാത്രമാണ് ഇവരുടെ ലക്‌ഷ്യം. മറ്റെവിടെയെങ്കിലും ഇസ്ലാമിക ഭീകരന്മാര്‍ കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ചിത്രവുമായി നിലവിളികള്‍ ഉയര്‍ത്താന്‍ ഇസ്ലാമിക ലോകം എല്ലായ്പ്പോഴും സജ്ജമാണ്.
പലസ്തീനിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനിര്‍ത്തേണ്ടത് ഓരോ ഇസ്ലാമിന്റെയും ആവശ്യമായിരിക്കുന്നു. ലോകമെമ്പാടും ഇസ്ലാം ചെയ്തുകൂട്ടുന്ന നരഹത്യകളെ വാര്‍ത്തകളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ പലസ്തീനിലെ മനുഷ്യാവകാശ ലംഘനമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. തുര്‍ക്കി, സിറിയ, സൗദിഅറേബ്യാ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പലസ്തീനിലേക്ക് കയറ്റിവിട്ട അറബികളെ തിരിച്ചുവിളിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനപ്പുറം മറ്റൊരു പ്രശ്നപരിഹാരം അവിടെ സാദ്ധ്യവുമല്ല! ഇസ്ലാമിക വിശ്വാസിയായ ഒരുവനെങ്കിലും യിസ്രായേലില്‍ അവശേഷിക്കുന്നിടത്തോളം അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ആരെങ്കിലും വ്യാമോഹിക്കേണ്ട. യെരുശലെമില്‍ സ്ഥാപിച്ചിട്ടുള്ള അല്ലാഹുവിന്റെ കബറിടം പൊളിച്ചുമാറ്റി ഇസ്ലാമിനെ ഒന്നടങ്കം പടിയിറക്കാന്‍ യിസ്രായേല്‍ തയ്യാറാകണം. എന്തെന്നാല്‍, യെരുശലെമില്‍ അല്ലാഹുവിന്റെ ശവകുടീരമല്ല; ദൈവത്തിന്റെ ആലയമാണ് വേണ്ടത്. ഇസ്ലാം കടന്നുചെല്ലുന്ന ദേശങ്ങളിലെ ഇതര വിശ്വാസികളെ ഉന്മൂലനം ചെയ്യുകയും അവരുടെ ആരാധനാലയങ്ങളുടെ സ്ഥാനത്ത് പൈശാചിക സ്ഥാപിക്കുകയും ചെയ്യുന്ന ശൈലി എക്കാലത്തും ഇവര്‍ തുടര്‍ന്നുപോരുന്നു. രാമക്ഷേത്രം പൊളിച്ച് ബാബറിന് മന്ദിരം പണിതതുപോലെ, യെരുശലെമില്‍ ഇസ്ലാം നടത്തിയ അനധികൃത നിര്‍മ്മാണമാണ് ഇന്ന് അവിടെക്കാണുന്ന പൈശാചിക മന്ദിരം!
ഇസ്ലാമിന് എവിടെ വേണമെങ്കിലും ആരാധന നടത്തുന്നതിനു തടസ്സമില്ല; എന്നാല്‍, യിസ്രായേലിന്റെ കാര്യം അങ്ങനെയല്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പറയുന്ന സ്ഥലത്തല്ലാതെ, തോന്നുന്നിടത്തു ബലിയര്‍പ്പിക്കുന്നതില്‍നിന്ന് യിസ്രായേലിനെ അവിടുന്ന് വിലക്കിയിട്ടുണ്ട്. മോശയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും സമര്‍പ്പണങ്ങളും യാഹ്‌വെയ്ക്കു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം"(നിയമം: 12; 10, 11). ദൈവമായ യാഹ്‌വെ മോശയിലൂടെ തുടരുന്നു: "തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്. നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു യാഹ്‌വെ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹനബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍"(നിയമം: 12; 13, 14). അതായത്, ഇസ്ലാമിനെപ്പോലെ മറ്റുള്ളവരുടെ ആരാധനാലയങ്ങളില്‍ ആരാധനയര്‍പ്പിക്കാന്‍ ദൈവജനത്തിന് അനുവാദമില്ല. യിസ്രായേലിനു തങ്ങളുടെ ദൈവത്തിന്റെ സന്നിധിയില്‍ ദഹനബലിയര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം യെരുശലെമാണ്. സാഹചര്യം ഇതായിരിക്കെ, ഈ സ്ഥലത്തുതന്നെ മോസ്ക്ക് പണിതതിലൂടെ ഇസ്ലാമിന്റെ ധാര്‍ഷ്ട്യമാണ് വ്യക്തമാകുന്നത്. സമാധാനം, സമാധാനം എന്ന് വിളിച്ചുകൂവുന്ന കപട സമാധാനക്കാര്‍ ചെയ്യേണ്ടത് ഈ മന്ദിരം പൊളിച്ചു മാറ്റുകയും യെഹൂദര്‍ക്ക് ആരാധനാലയം നിര്‍മ്മിക്കാന്‍ അവസരമൊരുക്കുകയുമാണ്!
ലോകത്തിന്റെ പല കോണുകളിലിരുന്ന് പലസ്തീന്‍ പ്രശ്നം ചര്‍ച്ചചെയ്യുന്നുണ്ട്. സമയവും സമ്പത്തും നഷ്ടപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് യാതൊരു ഫലവും ഇന്നുവരെ ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞിട്ടില്ല. സത്യത്തിന്റെയും നീതിയുടെയും ശബ്ദം ഈ ചര്‍ച്ചകളിലൊന്നും മുഴങ്ങിയിട്ടില്ല എന്നതാണ് എല്ലാ പരാജയങ്ങളുടെയും കാരണം. ഐക്യരാഷ്ടസഭ തട്ടിക്കൂട്ടിയ അന്താരാഷ്ട്രനിയമങ്ങളെയും കപട മാനവീകതയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. യിസ്രായേലിനും ആധുനീക യിസ്രായേലായ ക്രൈസ്തവര്‍ക്കും നിയമം നല്‍കിയിരിക്കുന്നത് ഇവരെ തിരഞ്ഞെടുത്ത ദൈവമാണ്. ഇവര്‍ക്കു ലഭിച്ചിരിക്കുന്ന നിയമങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു നിയമവും ഈ ലോകത്ത് നിലവിലില്ല; ഇനി ഉണ്ടാകുകയുമില്ല! ഐക്യരാഷ്ട്രസഭ ചമയ്ക്കുന്ന 'ഫ്രീമേസണ്‍' നിയമങ്ങളെല്ലാം ദൈവീകനിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇസ്ലാമിന്റെയോ മറ്റിതര വിജാതിയ മതങ്ങളുടെയോ നിയമങ്ങളെയോ തൊടാന്‍പോലും ധൈര്യമില്ലാത്ത ഐക്യരാഷ്ട്രസഭ, സത്യദൈവത്തിന്റെ നിയമങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുന്നത് ഈ സംഘടനയുടെ അസ്ഥിത്വം വെളിപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചാല്‍, ഈ ലോകത്ത് സമാധാനം നിലനിര്‍ത്തേണ്ടത് യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന് തോന്നിപ്പോകും! ദൈവീകനിയമങ്ങള്‍ക്കു ബദലായി ലോകത്തിന്റെ നിയമം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ബൈബിള്‍ പരിശോധിച്ച്, അതിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെ വിദൂഷകന്മാര്‍ക്ക് തുല്യരാണ്! എന്തെന്നാല്‍, ദൈവത്തിന്റെ ജീവനുള്ള വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും"(ശെഖരിയാഹ്: 12; 2, 3). യെരുശലെമിനെ ഭാരമേറിയ കല്ലാക്കിയത് ദൈവമാണെന്ന് അവിടുത്തെ വാക്കുകളില്‍തന്നെ വ്യക്തമാണ്. ദൈവം ഭാരമാക്കി വച്ചിരിക്കുന്ന കല്ല് പൊക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്നും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിലെ എല്ലാ ജനതകളും യെരുശലെമിനെതിരേ ഒത്തുചേരുമെന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണം നാമിന്നു കണ്ടുകൊണ്ടിരിക്കുന്നു. യിസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നല്‍കാനുള്ള ആലോചനകള്‍ നടന്ന കാലത്ത് ലോകരാജ്യങ്ങള്‍ ഒരു ഉപാധി മുന്നോട്ടുവച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. യെഹൂദര്‍ക്ക് ഈ ഭൂമുഖത്തുള്ള മറ്റേതെങ്കിലും ഭാഗത്ത് ആവശ്യമായ വിസ്തൃതിയില്‍ ഒരു രാജ്യം നല്‍കാമെന്നായിരുന്നു ആ ഉപാധി. അതായത്, യാക്കോബിന്റെ സന്തതികള്‍ക്ക് സൈന്യങ്ങളുടെ ദൈവം എന്നേക്കുമായി നല്‍കിയ ഭൂമി ഉപേക്ഷിച്ച് മറ്റൊരിടംകൊണ്ട് അവര്‍ തൃപ്തിപ്പെടണം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അനധികൃത കുടിയേറ്റക്കാര്‍ക്കുവേണ്ടി യഥാര്‍ത്ഥ ഉടമസ്ഥര്‍ വീടൊഴിഞ്ഞു കൊടുക്കണമെന്ന 'മഹത്തായ' ന്യായവിധി! സ്വന്തം ഭാര്യയ്ക്ക് പകരമായി മറ്റൊരു സ്ത്രീയെ ഭാര്യയായി നല്‍കാമെന്നു പറയുന്ന നീതി മുഹമ്മദിന് പ്രിയങ്കരമായിരിക്കാം. എന്നാല്‍, ആണായി പിറന്നവര്‍ക്ക് ഇത്തരം ആഭാസനിയമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പിതാക്കന്മാര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ മക്കളാണ്! ആയതിനാല്‍, പലസ്തീനിലേക്ക് അറബികളെ കയറ്റിവിടുകയും അവരെ അവിടെ നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍, തങ്ങളുടെ രാജ്യങ്ങളിലേക്ക് അവരെ മടക്കിവിളിക്കുക എന്നതല്ലേ യഥാര്‍ത്ഥ നീതി?
പലസ്തീനിലെ കുടിയേറ്റക്കാരായ അറബികളെ പുനരധിവസിപ്പിക്കാനുള്ള സമ്പത്തും ഭൂവിസ്തൃതിയും ഇസ്ലാമികരാജ്യങ്ങള്‍ക്കുണ്ട്. എന്നാല്‍, ഇസ്ലാമികലോകം ഇതിനു തയ്യാറാകില്ല. എന്തെന്നാല്‍, പലസ്തീനിലെ അറബികളിലൂടെ ഇസ്ലാമികലോകം ലക്ഷ്യമിടുന്നത് ദൈവജനത്തിന്റെ ഉന്മൂലനമാണ്! ലോകത്തുള്ള സകല ഇസ്ലാമും ഒത്തുചേര്‍ന്നാലും ഈ മോഹം നടക്കില്ലെന്നു പിശാചിനറിയാം. അതിനാല്‍, ഇസ്ലാമിനു പുറത്തുള്ള മറ്റു ജനതകളെക്കൂടി യിസ്രായേലിനെതിരെ അണിനിരത്താന്‍ അവന്‍ ശ്രമിക്കുന്നു. ഇതിനുവേണ്ടി അവന്‍ രൂപംകൊടുത്ത പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! ഇന്ന് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടന്നുകൂടിയ ഇസ്ലാം നാളെ ഉയര്‍ത്താന്‍ പോകുന്ന വാദവും വ്യത്യസ്തമായിരിക്കില്ല. ഇസ്ലാമിനുവേണ്ടി യൂറോപ്പിലെ ജനത കുടിയിറങ്ങേണ്ടിവരും. ഇസ്ലാമിനോടു സഹാനുഭൂതി കാണിക്കുന്നത് ഒട്ടകത്തിന് ഇടം കൊടുക്കുന്നതുപോലെയാണ്!
യെരുശലെമിനെ തങ്ങളുടെ നിത്യതലസ്ഥാനമായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അത് ഒരു ഭാരമേറിയ കല്ലായി മാറി. യാക്കോബിന്റെ സന്തതികള്‍ക്ക് ദൈവം നല്‍കിയ മണ്ണില്‍ വിജാതിയരുടെ ആരാധനാലയങ്ങള്‍ അവിടുന്ന് അനുവദിച്ചിട്ടില്ല. യെരുശലെമിലും യിസ്രായേലിലെ മറ്റിടങ്ങളിളിലുമുള്ള എല്ലാ വിജാതിയ ആരാധനാലയങ്ങളും നീക്കംചെയ്യുകയും വിജാതിയര്‍ തങ്ങളുടെ ദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യുകയെന്നതല്ലാതെ മറ്റൊരു പരിഹാരമാര്‍ഗ്ഗവും ആ മണ്ണിനെ സംബന്ധിച്ചു സാദ്ധ്യമല്ല! ഇസ്ലാമിക ആരാധനാലയങ്ങള്‍ നീക്കംചെയ്യുകയെന്നത് അനീതിയും അധാര്‍മ്മികവുമാണെന്ന് ആരും കരുതേണ്ട. സൗദിഅറേബ്യയടക്കം ഈ ലോകത്തുള്ള പല ഇസ്ലാമികരാജ്യങ്ങളും മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അനിസ്ലാമികം എന്നപേരില്‍ മറ്റിതര മതഗ്രന്ഥങ്ങള്‍ നിരോധിച്ചിട്ടുള്ള ഇസ്ലാമികരാജ്യങ്ങളും അനേകമാണ്. ഇതിനെതിരേ ഉയരാത്ത ധാര്‍മ്മീകരോഷമൊന്നും യിസ്രായേലിന്റെ കാര്യത്തില്‍ ഉയര്‍ത്താതിരിക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ നിലനില്പിനു നല്ലത്! തങ്ങളുടെ രാജ്യത്ത് മറ്റിതര മതങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുകയും, യൂറോപ്പിലേക്ക് കുടിയേറുന്ന ഭീകരന്മാര്‍ക്കുവേണ്ടി അവിടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സമ്പത്തു ചിലവഴിക്കുകയും ചെയ്യുന്ന സൗദിഅറേബ്യയുടെ നീക്കങ്ങളെ ജാഗ്രതയോടെ കാണണം. ഇവരും ഖത്തറും അടങ്ങുന്ന ഇസ്ലാമികരാജ്യങ്ങളാണ് പലസ്തീനിലെ ഭരണം കയ്യാളുന്നത്. സൗദിയടക്കം പല ഇസ്ലാമികരാജ്യങ്ങളും തങ്ങളുടെ 'ബഡ്ജറ്റ്' അവതരിപ്പിക്കുന്നത് പലസ്തീനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്!
സൗദിയില്‍ ക്രിസ്ത്യാനികളുടെയും മറ്റിതര വിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഇസ്ലാം ഉയര്‍ത്തുന്ന വാദങ്ങളെക്കാള്‍ ബലമുള്ളതാണ് യിസ്രായേലില്‍നിന്ന് ഇസ്ലാമിന്റെ മോസ്ക്കുകള്‍ പൊളിച്ചുമാറ്റണം എന്ന വാദം. ആയതിനാല്‍, ലോകത്തിന്റെ വാക്കുകളെ പുച്ഛിച്ചു തള്ളിക്കൊണ്ട് കൂടുതല്‍ ശക്തമായ നിലപാടുകളിലേക്ക് യിസ്രായേല്‍ നീങ്ങണം. അപ്പോള്‍ മാത്രമേ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇവരോടൊപ്പം ശക്തമായി നിലയുറപ്പിക്കുകയുള്ളു. അല്ലാഹുവിന്റെ ആലയം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു നിഷിദ്ധമാണ്! ഇസ്ലാമിനെ അവരുടെ നാടുകളിലേക്കു തിരിച്ചുവിളിക്കുകയും അവരുടെ സ്മാരകങ്ങള്‍ ദൈവമക്കളുടെയിടയില്‍നിന്നു നീക്കിക്കളയുകയും ചെയ്യുകയെന്നതാണ് വിവേകപരമായ പരിഹാരമാര്‍ഗ്ഗം! പലസ്തീനില്‍നിന്നു തുരങ്കങ്ങളിലൂടെ യിസ്രായേലില്‍ കടന്നുകയറി ആക്രമണം നടത്തുന്ന ഹമാസ് ഭീകരന്മാരെ ധീരന്മാരായി കാണുകയും, യിസ്രായേലിന്റെ തിരിച്ചടികളെ ഭീകരതയായി ചിത്രീകരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും കപട മനുഷ്യസ്നേഹികളും നാവടക്കണം. ഇസ്ലാം എവിടെയുണ്ടോ, അവിടെയെല്ലാം ഭീകരതയുമുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ആയതിനാല്‍, യിസ്രായേലിനെ തകര്‍ക്കാന്‍ ഇസ്ലാമികലോകം പലസ്തീനില്‍ വളര്‍ത്തുന്ന അറബികളെ പൂര്‍ണ്ണമായും അവിടെനിന്നു തുടച്ചുമാറ്റണം! ഇതിനു തയ്യാറാകാത്തിടത്തോളം പലസ്തീനിലെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയേയുള്ളു.
ബൈബിളിലെ ഈ പ്രവചനം എല്ലാ ഇസ്ലാമും ഇസ്ലാമിക കുഴലൂത്തുകാരും ഓര്‍ത്തിരിക്കുക: "അന്ന് ഞാന്‍ യെഹൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. യെരുശലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും"(ശെഖരിയാഹ്: 12; 6). മറ്റൊരു പ്രവാചകനിലൂടെയും ദൈവം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: "യാക്കോബിന്റെ ഭവനം അഗ്‌നിയും, യോസെഫിന്റെ ഭവനം തീജ്ജ്വാലയും ആയിരിക്കും; യേസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. യേസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല - യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു"(ഒബാദിയ: 1; 18). പലസ്തീനില്‍നിന്ന് സകല മുസ്ലീങ്ങളും നീക്കംചെയ്യപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ; എന്തെന്നാല്‍, പ്രവചനത്തില്‍ ഇപ്രകാരം വായിക്കുന്നു: "നെഗെബിലുള്ളവര്‍ യേസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ യെഫ്രായിമിന്റെയും ശെമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബെന്യാമിന്‍ ഗിലയാദ് സ്വന്തമാക്കും"(ഒബാദിയ: 1; 19). ഫിലിസ്ത്യരുടെ ദേശം എന്നറിയപ്പെടുന്നത് പലസ്തീന്‍ തന്നെയാണ്!
യിസ്രായേലിനെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഹിതം എന്താണെന്നു നാം മനസ്സിലാക്കി. ലോകത്തുള്ള മുഴുവന്‍ സംവിധാനങ്ങളും ദൈവഹിതത്തിനു വിപരീതമായി വിധി പ്രഖ്യാപിച്ചാലും യിസ്രായേലിന്റെ തീരുമാനം ദൈവഹിതത്തോടു ചേര്‍ന്നതായിരിക്കണം. എന്തെന്നാല്‍, ദൈവത്തെക്കാള്‍ ഉപരിയായി മനുഷ്യരെ അനുസരിക്കാന്‍ ദൈവജനത്തിനു ബാദ്ധ്യതയില്ല!
ചേര്‍ത്തുവായിക്കാന്‍: ഈ ലോകത്തെ ഒരു മതത്തിന്റെ കീഴിലാക്കാനുള്ള ശ്രമമാണ് ഇസ്ലാം നടത്തുന്നത്. ഇസ്ലാം മാത്രമുള്ള ലോകം സ്വപ്നം കാണുകയും ഈ ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇവരെ തുടച്ചുനീക്കാത്തിടത്തോളം ലോകത്തില്‍ സമാധാനം സ്ഥാപിക്കുക എന്നത് മനുഷ്യസാദ്ധ്യമായ കാര്യമല്ല! സ്ത്രീകളെയും കുട്ടികളെയും മറയാക്കി പലസ്തീനില്‍ അറബികള്‍ നടത്തുന്ന യുദ്ധത്തെ തള്ളിപ്പറയുന്നതിനു പകരം യിസ്രായേലിനെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളും കപട മനുഷ്യസ്നേഹികളും രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ചോദ്യങ്ങള്‍ ഇവയാണ്: അറബികള്‍ക്ക് തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമില്ലേ? അറബികള്‍ക്കു വേണ്ടാത്ത തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം യിസ്രായേലിനെ ഏല്‍പ്പിച്ചതാരാണ്? ശതുക്കളില്‍നിന്നു തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മറ്റു ഭരണകൂടങ്ങള്‍ക്കുള്ളതുപോലെ യിസ്രായേലിലെ ഭരണകൂടത്തിനുമില്ലേ?
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube