കാലത്തിന്റെ അടയാളങ്ങള്‍

യിസ്രായേലിനെ തൊട്ടാല്‍, തൊട്ടവന്‍ ഭസ്മം!

Print By
about

03 - 04 - 2012         YouTube

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് 'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ലേഖനപരമ്പരയുടെ ആറാമത്തെ ഭാഗമാണിത്. മുന്‍ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ സാധിക്കും.

ശീര്‍ഷകത്തില്‍ പറഞ്ഞത് വെറുംവാക്കല്ല! യിസ്രായേലിന്റെ ഭൂതകാലചരിത്രവും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും പരിശോധിക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന സത്യമാണത്. യിസ്രായേലിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെല്ലാം പ്രവചനങ്ങളുടെ പൂര്‍ത്തീകരണം മാത്രമാണ്. ഭൂതവും വര്‍ത്തമാനവും പ്രവചനാടിസ്ഥാനത്തില്‍ നിറവേറപ്പെട്ടുവെങ്കില്‍, ഭാവിയുടെ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട! ആയതിനാല്‍ നമുക്കു വിഷയത്തിലേക്കു കടക്കാം!

'യിസ്രായേലിനെ തൊട്ടാല്‍, തൊട്ടവന്‍ ഭസ്മം!'

"യെഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു- യാഹ്‌വെ അരുളിച്ചെയ്യുന്നു. കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്സിലുറപ്പിക്കുക. യിസ്രായേല്‍ കന്യകേ, മടങ്ങിവരിക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക"(യിരെമി: 31; 20, 21).

യിസ്രായേലിന്റെ ചെയ്തികള്‍മൂലം അവരെ ചിതറിക്കും എന്നുപറഞ്ഞ ദൈവം, യിസ്രായേലിനെ ഓടിച്ചുകളഞ്ഞ എല്ലാ ദേശത്തുനിന്നും അവരെ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം ആ വാക്ക് പാലിക്കുന്ന വിസ്മയകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്! എന്തുകൊണ്ടാണ് ഈ ജനത്തെ ചിതറിക്കുന്നതെന്ന് പ്രവാചകനിലൂടെ മുന്നറിയിപ്പു നല്‍കിയിരുന്നു. അന്യദേവാരാധനയാണ് ദൈവത്തെ പ്രകോപിപ്പിച്ചതെന്ന് ആ പ്രവചനം വായിച്ചാല്‍ മനസ്സിലാകും. "നിങ്ങള്‍ നിങ്ങളുടെ ദേശത്തുവച്ച് എന്നെ ഉപേക്ഷിച്ച് അന്യദേവന്മാര്‍ക്കു ശുശ്രൂഷചെയ്തു. അതുപോലെ നിങ്ങളുടേതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യര്‍ക്കു ശുശ്രൂഷചെയ്യും"(യിരെമി: 5; 19).

മറ്റു പാപങ്ങളെക്കാള്‍ ദൈവത്തിനു അസഹനീയമായത് അന്യദേവന്മാരെ പൂജിക്കുന്നതാണെന്ന് ഇതിലൂടെ വ്യക്തമാണ്. അതുകൊണ്ടുതന്നെ യിസ്രായേലിനെ നശിപ്പിക്കാന്‍ സാത്താനൊരുക്കുന്ന കുതന്ത്രം, അവരെ അന്യദേവാരാധനയിലേക്ക് നയിക്കുക എന്നതാണ്. ആധുനിക യിസ്രായേലായ ക്രൈസ്തവരുടെ കാര്യത്തിലും ഇതുതന്നെയാണ് അവന്‍ അനുവര്‍ത്തിക്കുന്നത്. മറ്റു പാപങ്ങളില്‍നിന്ന് അന്യദേവാരാധനയെ വ്യത്യസ്തമാക്കുന്നത്, ഒന്നാമത്തെ പ്രമാണത്തിന്റെ ലംഘനമാണെന്നതും സത്യദൈവത്തിനു പകരമായി അസത്യദൈവങ്ങളെ സേവിക്കുന്നു എന്നതുമാണ്! മറ്റെല്ലാ പാപങ്ങളിലും മനുഷ്യസഹജമായ ബലഹീനതയെന്ന ഒഴിവുകഴിവുണ്ടെങ്കിലും അന്യദേവാരാധനയില്‍ ഈ പരിഗണനയില്ല! എങ്കിലും പാപങ്ങളെല്ലാം ആത്മാവിന്റെ നാശത്തിനു കാരണമാകും എന്നത് വിസ്മരിക്കരുത്.

ആധുനികവും പൗരാണികവും എന്ന വ്യത്യാസമില്ലാതെ യിസ്രായേലിന് ഒരു നിയമമേയുള്ളൂ. വിജാതിയ ദേവന്മാരെ ആരാധിക്കുകയോ അവരുടെ ആചാരങ്ങള്‍ അനുകരിക്കുകയോ ചെയ്യരുതെന്ന് യിസ്രായേലിന് നല്‍കപ്പെട്ടിരിക്കുന്ന ചട്ടം ആകാശവും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം ഇടംവലംതിരിയാതെ അനുസരിക്കേണ്ടാതാണ്! "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഈ ഭൂമുഖത്തുനിന്നു നശിപ്പിച്ചുകളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മദ്ധ്യേ വസിക്കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെ അസഹിഷ്ണുവായ ദൈവമാണ്"(നിയമം: 6; 14, 15).

യിസ്രായേല്‍ജനത കാനാന്‍ദേശം അവകാശമാക്കി കഴിയുമ്പോള്‍ അവിടെയുള്ള വിജാതിയരെ യാഹ്‌വെ നീക്കം ചെയ്യുമെന്ന് മോശവഴി അവിടുന്ന് അരുളിച്ചെയ്തിരുന്നു. ആ ജനതകള്‍ പൂര്‍ണ്ണമായി നശിച്ചുകഴിയുമ്പോള്‍ അവരുടെ വിഗ്രഹാലയങ്ങള്‍ അഗ്നിയില്‍ ദഹിപ്പിച്ചുകളയണം എന്നാണ് യാഹ്‌വെ കല്പിച്ചത്. വിഗ്രഹങ്ങളിലുള്ള സ്വര്‍ണ്ണമോ വെള്ളിയോപോലും എടുക്കരുതെന്നും യാഹ്‌വെ കല്പിച്ചു. "അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ അഗ്നിയില്‍ ദഹിപ്പിക്കണം; നിങ്ങള്‍ക്ക് ഒരു കെണിയാകാതിരിക്കാന്‍ അവയിലുള്ള വെള്ളിയോ സ്വര്‍ണ്ണമോ മോഹിക്കുകയോ എടുക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്ക്‌ ഇതു നിന്ദ്യമാണ്. വിഗ്രഹത്തെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകാതിരിക്കാന്‍ നിന്ദ്യമായ ഒരു വസ്തുവും വീട്ടിലേക്കു കൊണ്ടുവരരുത്. അതിനെ നിശ്ശേഷം വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യണം; എന്തെന്നാല്‍, അതു ശാപഗ്രസ്തമാണ്"(നിയമം: 7; 25, 26).

വീട്ടില്‍പ്പോലും കയറ്റരുതെന്നു പറഞ്ഞിട്ടുള്ള ഈ മ്ലേച്ഛവിഗ്രഹങ്ങള്‍ പള്ളികളില്‍ സ്ഥാപിക്കുന്ന പരസ്യമായ ദൈവനിന്ദയിലാണ് ആധുനിക യിസ്രായേല്‍ എന്ന് അവകാശപ്പെടുന്ന ചില ക്രൈസ്തവസഭകള്‍! അതിനെ ന്യായീകരിക്കാന്‍ ചില ദൈവശാസ്ത്രങ്ങളും തട്ടിക്കൂട്ടിയിട്ടുണ്ട്. മോശയിലൂടെ നല്‍കിയ ഈ നിയമത്തെ ഉറപ്പിക്കാന്‍ അതിനു ദൃഷ്ടാന്തം നല്‍കാനും ദൈവം തയ്യാറായി. യോഹ്ഷ്വായുടെ പുസ്തകത്തില്‍ അതു കാണാന്‍ കഴിയും.

ആഖാന്റെ പാപം എന്ന തലക്കെട്ടില്‍ യോഹ്ഷ്വായുടെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സംഭവം ഈ നിയമത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. യിസ്രായേല്‍ജനം യെരീക്കോ പിടിച്ചെടുത്തപ്പോള്‍ അവിടെയുള്ള ഒരു വസ്തുവും എടുക്കരുതെന്ന് യാഹ്‌വെ കല്പിച്ചിരുന്നു. "നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നും എടുക്കരുത്; അങ്ങനെ ചെയ്താല്‍ യിസ്രായേല്‍ പാളയത്തിനു നാശവും അനര്‍ത്ഥവും സംഭവിക്കും"(യോഹ്ഷ്വ: 6: 18). എന്നാല്‍, ഈ കല്പന യിസ്രായേലില്‍ ഒരുവനായ ആഖാന്‍ ലംഘിച്ചു. അതുവരെ യോഹ്ഷ്വയുടെ നേതൃത്വത്തില്‍ എല്ലാ യുദ്ധങ്ങളിലും വിജയിച്ച യിസ്രായേല്‍ജനം ആയ് നിവാസികളുടെ മുന്നില്‍ തോറ്റോടേണ്ടിവന്നു. എത്രവലിയ സൈന്യത്തോട് എതിരിട്ടപ്പോഴും യിസ്രായേല്‍പക്ഷത്ത് ഒരുവന്റെ ജീവന്‍പോലും നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍, ആയ് നിവാസികള്‍ മുപ്പത്താറോളം യിസ്രായേല്യരെ വധിച്ചു.

യോഹ്ഷ്വ യാഹ്‌വെയ്ക്കുമുമ്പില്‍ നിലവിളിച്ചപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തതു ശ്രദ്ധിക്കുക: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സമ്മാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മിമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വ: 7; 11, 12). യിസ്രായേലില്‍ ഒരുവന്‍ ചെയ്ത തെറ്റിനാണ് യാഹ്‌വെ ആ സമൂഹത്തില്‍നിന്ന് അകന്നുപോകുന്നത് എന്ന കാര്യം ഇവിടെ പ്രസക്തമാണ്! ഈ തിന്മ പ്രവര്‍ത്തിച്ച ആഖാനെ ജനത്തില്‍നിന്ന് വിച്ഛേദിച്ചതിനുശേഷമാണ് യാഹ്‌വെ വീണ്ടും യിസ്രായേലിനോടൊപ്പം ചരിച്ചത്!

ആധുനിക യിസ്രായേലെന്ന് അഭിമാനിക്കുന്ന ക്രൈസ്തവരിന്ന് നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി മാറാന്‍ കാരണമാകുന്ന അശുദ്ധികളും ചുമന്നുകൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്. അന്ന് ആഖാനെന്ന ഒരു സാധാരണ യിസ്രായേല്‍ക്കാരന്‍ ആയിരുന്നുവെങ്കില്‍, ഇന്ന് നേതാക്കന്മാരും അണികളും വിജാതിയവിഗ്രഹങ്ങളുടെ കാമുകന്മാരായിരിക്കുന്നു. ക്രിസോസ്റ്റം കൃഷ്ണവിഗ്രഹത്തെ വീട്ടില്‍ പ്രതിഷ്ഠിക്കുകയും പരസ്യമായി ഇത്തരം വിഗ്രഹങ്ങളെ വണങ്ങുകയും ചെയ്യുന്നതിനെ മനോവ ചൂണ്ടിക്കാണിച്ചിരുന്നു. മനോവയുടെ വിമര്‍ശനത്തിനെതിരെ ക്രൈസ്തവ നാമധാരികളായ ചില വിഗ്രഹാനുരാഗികള്‍ പ്രതികരിക്കുകയും ചെയ്തു! അവരോടു പറയാനുള്ളത് ഇതാണ്: ഇതൊന്നും മനോവയുണ്ടാക്കിയ നിയമങ്ങളല്ല; യാഹ്‌വെ അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്!

വെറുതെ അലങ്കാരത്തിനുപോലും ഇത്തരം വിഗ്രഹങ്ങള്‍ സൂക്ഷിക്കരുതെന്ന് ദൈവം പറഞ്ഞതിനെ ഗൗരവത്തോടെ കാണാതെ ഇവയെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നവര്‍ക്ക് വചനം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദൈവം നല്‍കിയതും പിന്നീട് പിന്‍വലിച്ചതുമായ നിയമമല്ല ഇത്; മറിച്ച്, തലമുറകളായി അനുസരിക്കുവാന്‍ കല്പിച്ചിരിക്കുന്ന ഈ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് യിസ്രായേല്‍ജനത! മാനവരാശിക്ക് ഒരു ദൃഷ്ടാന്തമായി ഭൂമിയുടെ കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ജനതയെ നോക്കി പാഠം പഠിക്കണം! ഈ അത്തിമരമാണ് ലോകത്തിന് അടയാളമായി ദൈവം നിശ്ചയിച്ചിരിക്കുന്നത്!

യിസ്രായേല്‍ പരിത്യജിക്കപ്പെടാനുണ്ടായ കാരണങ്ങളെ വിവരിക്കുന്ന കൂട്ടത്തില്‍ ആധുനിക യിസ്രായേലിന്റെ ഇന്നത്തെ അവസ്ഥയെ ചൂണ്ടിക്കാണിച്ചു എന്നു മാത്രമേയുള്ളു. യെഹൂദജനത എന്തു കാരണത്താല്‍ പുറന്തള്ളപ്പെട്ടുവോ അതേ കാരണങ്ങള്‍, അതിനേക്കാള്‍ ഗുരുതരമായി ക്രൈസ്തവസഭകളിലുണ്ട്. സഭകള്‍ ഇതു തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കില്‍ കാട്ടൊലിവിന്റെ ശിഖരങ്ങള്‍ വെട്ടി തീയില്‍ എറിയുകയും പഴയ ശിഖരങ്ങള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും! ഈ വചനം ഒരിക്കല്‍ക്കൂടി ഓര്‍ക്കുക: "സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ"(റോമാ: 11; 21, 22). വചനം വീണ്ടും പറയുന്നു: "അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്മേല്‍ സ്വാഭാവികമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്ത്തണ്ടിന്മേല്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം"(റോമാ: 11; 23, 24).

ഇത് യാഥാര്‍ത്ഥ്യമാകാനുള്ള ഒരുക്കങ്ങളാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്! അത്തിമരത്തില്‍നിന്ന് നാം പഠിക്കുക തന്നെവേണം! കാലത്തിന്റെ അടയാളങ്ങള്‍ ദര്‍ശിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ല!

യിസ്രായേലിന്റെ പുനരുദ്ധാരണം!

യിസ്രായേലിനെ പുനരുദ്ധരിക്കുമെന്ന് വാഗ്ദാനം ചെയ്തത്, വാക്കിനു വില കല്പിക്കുന്ന ദൈവമാണ്. അതിനുവേണ്ടി അവിടുന്ന് ഒരു സാമ്രാജ്യത്തിനു രൂപംകൊടുത്തു. ഈ സാമ്രാജ്യം ദൈവത്തോടു വേണ്ടത്ര നീതിപുലര്‍ത്തിയില്ല. അതുകൊണ്ടവരുടെ സാമ്രാജ്യത്വം യാഹ്‌വെ തകര്‍ത്തുകളഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യം യിസ്രായേലിനോടു കാണിച്ച ക്രൂരത മുന്‍ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ട്. യിസ്രായേലിന്റെ പുനരുദ്ധാരണം ആരംഭിക്കുന്നത് 1800 -ന് ശേഷമായിരുന്നു. ആയിരം യെഹൂദര്‍പോലും ഇല്ലാതിരുന്ന സ്വന്തം ദേശത്തേക്ക് അവര്‍ തിരിച്ചുപോക്ക് ആരംഭിച്ചു. 1897-ല്‍ 'സിയോണിസ്റ്റ് മൂവ്മെന്റ്' സംഘടനയ്ക്ക് രൂപംനല്‍കുകയും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന യെഹൂദര്‍ക്ക് ഈ സംഘടന സഹായം ചെയ്യുകയുമുണ്ടായി.

തേനും പാലും ഒഴുകിയിരുന്ന കാനാന്‍ദേശം യെഹൂദരെ പുറന്തള്ളിയതിനുശേഷം ഇരുമ്പുപോലുള്ള പ്രതലമായി മാറി! ഇവിടേക്കാണ് യെഹൂദര്‍ കുടിയേറ്റം ആരംഭിച്ചത്. 'തിയോഡര്‍ ഹെര്‍സലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'സിയോണിസ്റ്റ് മൂവ്മെന്റ്' ആണ് തിരിച്ചുപോക്കിനു സാഹചര്യമൊരുക്കിയത്.

പ്രവാചകന്മാരിലൂടെ യാഹ്‌വെ അറിയിച്ച പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ഇത്: "ഞാന്‍ യെരുശലേമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്റെ സങ്കേതവുമാക്കും; യെഹൂദായിലെ നഗരങ്ങളെ വിജനഭൂമിയാക്കും. ഇതു ഗ്രഹിക്കാന്‍ ആര്‍ക്കു ജ്ഞാനമുണ്ട്?"(യിരെമി: 9; 11, 12). ഇതു ഗ്രഹിക്കാന്‍ ജ്ഞാനമുള്ളവര്‍ അന്നില്ലായിരുന്നുവെങ്കിലും അവരുടെ സന്തതികള്‍ അനുഭവത്തിലൂടെ അറിഞ്ഞു; ലോകം ഇതിനു സാക്ഷിയാവുകയും ചെയ്തു! 700 വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കാനിരിക്കുന്നത് ദൈവം അവിടുത്തെ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്‍കി! യാഹ്‌വെ അരുളിച്ചെയ്തത് വ്യക്തമായി ശ്രദ്ധിച്ചാല്‍ ഇന്നു ജീവിക്കുന്ന നമുക്കതു ഗ്രഹികാന്‍ കഴിയും. യാഹ്‌വെ അരുളിച്ചെയ്തു: "എന്റെ നിയമം അവര്‍ അവഗണിച്ചു; എന്റെ വാക്ക് അവര്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. തങ്ങളുടെ പിതാക്കന്മാരെപ്പോലെ, അവരും തന്നിഷ്ടത്തില്‍ മുറുകെപ്പിടിച്ച് ബാല്‍ദേവന്റെ പിറകേ നടന്നു. ആകയാല്‍ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ ജനത്തെ ഞാന്‍ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും. അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിതറിക്കും. അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും"(യിരെമി: 9; 13-16). ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിനു കേരളംപോലും സാക്ഷിയാണ്!

അന്യദേവന്മാര്‍ക്കു പിന്നാലെ പോയിട്ട് എന്തു സംഭവിച്ചുവെന്ന് ചോദിച്ചുകൊണ്ട് വിലസുന്ന ക്രിസോസ്റ്റം അടക്കമുള്ള മേലാളന്മാര്‍ക്ക് ഇതൊരു ഭീകര ദൃഷ്ടാന്തമാണ്! പാപം ചെയ്യുന്ന അതേ നിമിഷംതന്നെ പ്രഹരം നല്‍കാത്തത് യാഹ്‌വെയുടെ പിടിപ്പുകേടായി കരുതുന്നവരാണിവര്‍! പടുവൃദ്ധന്മാര്‍ വിഗ്രഹങ്ങളോടൊത്ത് 'അറുമാതിക്കുമ്പോള്‍' തലമുറയെ കൊലയ്ക്കു കൊടുക്കുകയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല! ഇന്ന് പലരും അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്കുപിന്നില്‍ ചില വിഗ്രഹങ്ങളുണ്ടെന്ന് തിരിച്ചറിയണം. അവയെ തിരിച്ചറിഞ്ഞ് മലിന്യംപോലെ വലിച്ചെറിയാതെ അതിനോടൊപ്പം കടന്നുവന്ന ദുരന്തങ്ങള്‍ നീങ്ങിപ്പോവുകയില്ല!

ദൈവത്തിന്റെവാഗ്ദാനവും കാരുണ്യവും ഒരിക്കലും അസ്തമിക്കുന്നതല്ല. യഥാകാലം തന്റെ ജനം ശിക്ഷയനുഭവിച്ചു കഴിയുമ്പോള്‍ അവിടുന്ന് അബ്രാഹത്തോടും യിസഹാക്കിനോടും യാക്കോബിനോടും ചെയ്ത വാഗ്ദാനം അനുസ്മരിക്കുകയും പ്രഹരിച്ച കരങ്ങള്‍ക്കൊണ്ടുതന്നെ തലോടുകയും ചെയ്യും! ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ കൂടുതല്‍ കരുത്തുറ്റവരാക്കി തിരികെ കൊണ്ടുവരികയും പൂര്‍വ്വാധികം അനുഗ്രഹിക്കുകയും ചെയ്യുമെന്നത് അവിടുത്തെ മാറ്റമില്ലാത്ത വാഗ്ദാനമാണ്.

"സീയോനില്‍ വിലപിക്കുന്നവര്‍ യാഹ്‌വെ നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടാനുംവേണ്ടി അവര്‍ക്കു വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപത്തിനു പകരം ആനന്ദത്തിന്റെ തൈലവും തളര്‍ന്ന മനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മ്മിക്കും; പൂര്‍വ്വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായി ഉണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും"(യേശയ്യാഹ്: 61; 3, 4).

യിസ്രായേലിന്റെ തകര്‍ച്ചയും അവരുടെ പുനരുദ്ധാരണവും സൂചിപ്പിക്കുന്ന പ്രവചനങ്ങള്‍ മുഴുവന്‍ എഴുതുവാന്‍ ഈ ഒരു ലേഖനം മതിയാവില്ല. യേശയ്യാഹിന്റെയും യിരെമിയാഹിന്റെയും അടക്കമുള്ള വലുതും ചെറുതുമായ എല്ലാ പ്രവചനഗ്രന്ഥങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഇവ! എങ്കിലും ഒരു പ്രവചനം അനുസ്മരിക്കേണ്ടത് അനിവാര്യമാണ്. ആ പ്രവചനം ഇങ്ങനെ: "ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമി: 31; 28). യിസ്രായേലിനെ പുനരുദ്ധരിക്കാന്‍ ആരംഭിച്ചാല്‍ പിന്നീട് അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു യാഹ്‌വെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതു സ്ഥിരീകരിക്കുന്ന അനേകം വചനങ്ങളിലൊന്ന് നോക്കുക: "പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വെ എന്ന നാമം ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവിധാനത്തിന് എന്റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു"(യിരെമി: 31; 35, 36).

റഷ്യയില്‍ കടുത്ത യെഹൂദപീഡനം നടന്നപ്പോള്‍ 1882-ല്‍ 'ലവേഴ്സ് ഓഫ് സിയോണ്‍' എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് യിസ്രായേലിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കി. 'ലവേഴ്സ് ഓഫ് സിയോണ്‍', 'സിയോണിസ്റ്റ് മൂവ്മെന്റ്' എന്നീ സംഘടനകള്‍, തിരിച്ചുപോകുന്ന യെഹൂദര്‍ക്ക് അറബികളുടെ കൈയ്യില്‍നിന്ന് ഭൂമി വാങ്ങാന്‍ 20 മില്യന്‍ ഡോളര്‍ നല്‍കി. തരിശായിക്കിടന്ന ഭൂമിക്ക് വലിയ വില ലഭിച്ചപ്പോള്‍ അറബികള്‍ കൂട്ടത്തോടെ ഭൂമി വില്‍ക്കാന്‍ തയ്യാറാവുകയും യെഹൂദരുടെ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു! സ്വന്തം ഭൂമിയില്‍നിന്ന് വെറുംകൈയ്യോടെ ആട്ടിയിറക്കപ്പെട്ടവര്‍ തങ്ങളുടെ പിറന്നമണ്ണ് വിലകൊടുത്തു വാങ്ങേണ്ടിവന്നു!

ഉപ്പുനിലങ്ങളിലെ ഉപ്പുവെള്ളം ഊറ്റിക്കളയുകയും മരുഭൂമിയില്‍ വെള്ളമൊഴിക്കുകയും ചെയ്ത് യെഹൂദര്‍ അവിടെ കൃഷിയാരംഭിച്ചു. മരുഭൂമിയും ചതുപ്പുനിലങ്ങളും ഇവര്‍ വാങ്ങിക്കൂട്ടി. 130 വര്‍ഷംമുമ്പ് 20 മില്യന്‍ അമേരിക്കന്‍ ഡോളറിന് എന്തു മൂല്യമുണ്ടായിരുന്നെന്ന് ചിന്തിച്ചാല്‍, അവര്‍ നല്‍കിയത് 'പൊന്നുവില' ആണെന്നു മനസ്സിലാകും! 850 ലക്ഷം മരങ്ങളാണ് അക്കാലത്ത് യെഹൂദര്‍ അവിടെ വച്ചുപിടിപ്പിച്ചത്. യെഹൂദര്‍ അവിടെനിന്ന് പുറത്താക്കപ്പെടുമ്പോള്‍ ആ നാട് എത്ര സമൃദ്ധമായിരുന്നുവെന്ന് ബൈബിളില്‍ തെളിവുകളുണ്ട്. കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച ചാരന്മാര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: "നീ പറഞ്ഞയച്ച ദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനും ഒഴുകുന്നതാണ് അത്. ഇതാ അവിടുത്തെ പഴങ്ങള്‍ "(സംഖ്യ: 13; 27). ഒരു മുന്തിരിക്കുല രണ്ടുപേര്‍ ചേര്‍ന്ന് ചുമന്നുകൊണ്ടാണ് അവര്‍ മടങ്ങിവന്നത്. ഇത്രമാത്രം ഫലപുഷ്ടിയുള്ള മണ്ണായിരുന്നു യാക്കോബിന്റെ സന്തതികള്‍ക്ക് യാഹ്‌വെ നല്‍കിയത്. എന്നാല്‍, ഈ ജനത പുറന്തള്ളപ്പെട്ടതിനുശേഷം ആ ഭൂമി ഇരുമ്പുപോലെയായത് എങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!

എ. ഡി. എഴുപതുകളില്‍ പടിയിറക്കപ്പെട്ടതിനുശേഷം യെഹൂദര്‍ സ്വന്തം ദേശത്തേക്ക് മടങ്ങിവരവ് ആരംഭിച്ചത് 1800 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. അതുവരെ അവിടെ മറ്റുജനതകള്‍ പാര്‍ത്തിരുന്നു. 400 വര്‍ഷത്തോളം തുര്‍ക്കികള്‍ അതു കൈവശപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തില്‍ യെഹൂദര്‍ക്ക് നല്‍കാന്‍ ബ്രിട്ടീഷുകാര്‍ തുര്‍ക്കികളില്‍നിന്നു മോചിപ്പിച്ചെങ്കിലും അവര്‍ അതു നല്‍കിയില്ല. റഷ്യയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം യിസ്രായേലിലേക്ക് കപ്പലുകളില്‍ വന്ന യെഹൂദരെ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിക്കൊല്ലുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്!

യിസ്രായേല്‍രാജ്യത്തിനു പകരമായി മറ്റുപല ദേശങ്ങളും ലോകരാജ്യങ്ങള്‍ യെഹൂദര്‍ക്ക് വച്ചുനീട്ടി. എന്നാല്‍, യാക്കോബിന്റെ സന്തതികള്‍ക്ക് ശാശ്വതമായി നല്‍കുമെന്ന് യാഹ്‌വെ വാഗ്ദാനംചെയ്ത കാനാന്‍ദേശത്തിനു പകരമായി വയ്ക്കാന്‍ മറ്റൊരു ദേശത്തിനുമാകില്ല. യിരെമിയാഹിലൂടെ യാഹ്‌വെ അരുളിച്ചെയ്തത് പൂര്‍ത്തിയാകാതെ തരമില്ല: "അവര്‍ ബെന്യാമിന്‍ദേശത്തും യെരുശലെമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദായിലും മലമ്പ്രദേശത്തും നിലങ്ങള്‍ വിലയ്ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും"(യിരെമി: 32; 44). സ്വന്തം മണ്ണു വിലയ്ക്കു വാങ്ങുമെന്ന് അരുളിചെയ്തവനു ബുദ്ധി ഉപദേശിക്കാന്‍ ലോകത്താര്‍ക്കാണു സാധിക്കുക! ഇവരെ മടക്കിക്കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തത് സിയോനിലേക്കായതിനാല്‍, യാഹ്‌വെയുടെ ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ ശേഷിയുള്ള പ്രഭുത്വങ്ങള്‍ ഈ ഭൂമുഖത്തുണ്ടോ?

1948 മെയ് 14 ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ യിസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! എന്തായിരുന്നു ആ പ്രവചനമെന്നു നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(യേശയ്യാ: 66; 8, 9).

ബൈബിളിലെ ദൈവം യിസ്രായേലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളവയൊന്നും നിറവേറാതിരിക്കില്ല. അവയുടെ പൂര്‍ത്തീകരണമെന്നാല്‍, യേഹ്ശുവായുടെ രണ്ടാംവരവുമായി ബന്ധപ്പെട്ടുള്ളതാണ്. ചിതറിക്കപ്പെട്ട യിസ്രായേല്‍ ഒരുമിച്ചുകൂട്ടപ്പെടുകയെന്നത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. ലോകത്ത് അന്യജനങ്ങാളാല്‍ ഇത്രമാത്രം പീഡിപ്പിക്കപ്പെട്ട മറൊരു ജനതയുമില്ല. ഭൂമിയിലെ ഏതു ശക്തികള്‍ ഒരുമിച്ചാലും ദൈവവചനം നിറവേറുന്നതിന് അതൊരു തടസ്സമല്ല എന്ന് യിസ്രായേലിനെ നോക്കിയാല്‍ മനസ്സിലാകും. നയിക്കാന്‍ ഒരു നേതാവില്ലാതെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ ചിതറിക്കപ്പെട്ട യാക്കോബിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടുമെന്നത് യാഹ്‌വെയുടെ മാറ്റമില്ലാത്ത വാഗ്ദാനമാണ്!

സ്വന്തഭാഷപോലും നശിച്ചുപോയ യെഹൂദരെനോക്കി ഈ ഭാഷ ഇനി മടങ്ങിവരില്ലെന്ന് ലോകം വിധിയെഴുതിയെങ്കില്‍, ഇന്ന് യിസ്രായേലില്‍ ഹെബ്രായഭാഷ അല്ലാതെ മറ്റൊരു ഭാഷയുമില്ല! സ്വന്തംഭാഷ ഇനി തിരിച്ചുവരില്ലെന്ന് 'ബ്രിട്ടാനിക്കാ എന്‍സൈക്ലോപീഡിയ' യും ലോകത്തിലെ പണ്ഡിതന്മാരും വിധിയെഴിതിയാലും സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ വചനത്തിനു മാറ്റമുണ്ടാകില്ല. പ്രവചനം നോക്കുക: "അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ യാഹ്‌വെയോടു കൂറു പ്രഖ്യാപിക്കുന്നതുമായ അഞ്ചു പട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും"(യേശയ്യാ: 19; 18). പണ്ഡിതന്മാരുടെ പാണ്ഡിത്യത്തെ പരിഹസിക്കുന്നതാണ് പ്രവചനങ്ങളുടെ നിറവേറല്‍!

ഈ ഭൂമുഖത്ത് യെഹൂദര്‍ ഇത്രത്തോളം പീഡിപ്പിക്കപ്പെട്ടുവെങ്കില്‍, അതിനു കാരണമുണ്ട്. സീയോനിലേക്ക് മടങ്ങിപ്പോകാനുള്ള ആഗ്രഹം വളര്‍ത്തുകയായിരുന്നു ഈ പീഡനങ്ങളിലൂടെ! മറ്റു രാജ്യങ്ങളിലൊന്നും ജീവിക്കാന്‍ കഴിയാത്തവിധം ഭീതിയുടെ നിഴലില്‍ കഴിയേണ്ടിവന്നത് ദൈവത്തിന്റെ തീരുമാനം നടപ്പാകേണ്ടതിനുവേണ്ടി ആയിരുന്നു.

യിസ്രായേലിനെ കൈവിട്ടാല്‍ അമേരിക്ക ഇല്ലാതാകും!

യിസ്രായേലിനെ ദൈവം ഒരുമിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നത് അവരെ രക്ഷിക്കാനാണ്. വചനം ഇതു വെളിപ്പെടുത്തിയിട്ടുണ്ട്: "യിസ്രായേലില്‍ കുറേപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളു. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം . അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ: 11; 25, 26). പൗരാണികഗ്രന്ഥത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന പ്രവചനം ഇതിനെ സ്ഥിരീകരിക്കുന്നു: "സീയോനിലേക്ക്, തിന്മകളില്‍നിന്നു പിന്‍തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക്, യാഹ്‌വെ രക്ഷകനായി വരും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെമേലുള്ള എന്റെ ആത്മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും, നിന്റെയോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല"(യേശയ്യാ: 59; 20, 21).

പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ കാക്കുന്നതുപോലെ അവരെ സംരക്ഷിക്കാന്‍ ഓരോ കാലഘട്ടങ്ങളിലും ചില സാമ്രാജ്യങ്ങളെ ദൈവം ഉയര്‍ത്തി. അപ്രകാരം യിസ്രായേലിനെ സംരക്ഷിക്കാന്‍ ദൈവമുയര്‍ത്തിയ രണ്ടു സാമ്രാജ്യങ്ങളില്‍ ഒന്നായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം. എന്നാല്‍, അവര്‍ ദൈവത്തിന്റെ ജനത്തിനു ദ്രോഹം ചെയ്തപ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഒരു കൊച്ചുദ്വീപു മാത്രമായി ചുരുങ്ങി. യിസ്രായേലിനെ പീഡിപ്പിച്ച ജനതകളോടും രാജ്യങ്ങളോടും യാഹ്‌വെ പ്രതികാരം ചെയ്യുമെന്ന് അനേക വചനങ്ങളിലൂടെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഈ പ്രതികാരം യിസ്രായേലിന്റെ വൈരികളോട് അവിടുന്ന് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടനു സംഭവിച്ചത് അവരുടെ പതനത്തിന്റെ ആരംഭം മാത്രമാണ്. ആര്‍ക്കുവേണ്ടിയാണോ ബ്രിട്ടീഷുകാര്‍ ഇസ്രായേലിനെ ദ്രോഹിച്ചത്; അതേ ജനതയാണിന്ന് ആ രാജ്യത്തിനു ഭീഷണി. ഇസ്ലാമിക തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇവരാണ്! യാക്കോബിന്റെ സന്തതികളെ പീഡിപ്പിച്ച സോവ്യറ്റ് ഭരണകൂടം ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു!

ബ്രിട്ടീഷുകാര്‍ യിസ്രായേലിനോടു ചെയ്ത ക്രൂരതയെക്കുറിച്ച് അവര്‍ സ്വയം ചിന്തിച്ചാല്‍, ഇന്നവര്‍ നേരിടുന്ന ഭീഷണിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിയും. 1917-ല്‍ യെഹൂദനുവേണ്ടി മോചിപ്പിച്ചെടുത്ത പലസ്തീന്‍ ദേശത്തെക്കുറിച്ച് നാം കണ്ടു. അന്ന് അവര്‍ യെഹൂദര്‍ക്ക് അതു നല്‍കാതെ മൂന്നില്‍ രണ്ടുഭാഗം കീറിമുറിച്ച് യോര്‍ദ്ദാന്‍ എന്നൊരു രാഷ്ട്രമുണ്ടാക്കി. ശേഷിക്കുന്ന മൂന്നിലൊന്നു ഭാഗം വീണ്ടും മൂന്നായി മുറിച്ച് ഒരു ചെറിയ ഭാഗമാണ് യെഹൂദര്‍ക്ക് നല്‍കിയത്. ഈ വിശ്വാസവഞ്ചന യെഹൂദരോടായിരുന്നില്ല; മറിച്ച് യാക്കോബിന്റെ സന്തതികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ ദേശത്തെ കീറിമുറിച്ചതുവഴി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടാണ് ബ്രിട്ടന്‍ അവിശ്വസ്തത കാണിച്ചത്. അന്നുമുതല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധഃപതനം ആരംഭിച്ചുവെന്നത് ചരിത്രം വായിച്ചാല്‍ മനസ്സിലാകും. അവരുടെ കൈവശമുണ്ടായിരുന്ന സകല രാജ്യങ്ങളെയും യാഹ്‌വെ അവരില്‍നിന്ന് എടുത്തുമാറ്റി. അവര്‍ ആര്‍ക്കുവേണ്ടി യിസ്രായേലിനോട് അനീതി പ്രവര്‍ത്തിച്ചുവോ ആ ജനത അവര്‍ക്കു ഭീഷണിയായി നിലകൊള്ളുന്നു!

അബ്രാഹത്തോട് അവന്റെ ദൈവം പറഞ്ഞു: "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും"(ഉല്‍പ: 12; 3). കഴിഞ്ഞ കാലങ്ങളില്‍ യിസ്രായേലിനെ സഹായിച്ചതുകൊണ്ടാണ് അമേരിക്ക അനുഗ്രഹിക്കപ്പെട്ടത്! ഇതില്‍നിന്ന് അവര്‍ പിന്നോട്ടുപോയാല്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് വര്‍ത്തമാനകാലം തെളിവു നല്‍കിക്കൊണ്ടിരിക്കുന്നു.

ഇവിടെ പറഞ്ഞിരിക്കുന്ന വചനത്തോടൊപ്പം ചേര്‍ത്തുവച്ചിരിക്കുന്ന മറ്റൊരു വചനം പലരും ശ്രദ്ധിച്ചിട്ടില്ല. ശ്രദ്ധിച്ചവരില്‍ പലരും അര്‍ത്ഥം ഗ്രഹിച്ചിട്ടുമില്ല. അബ്രാഹത്തെ ദൈവം അനുഗ്രഹിക്കുക മാത്രമല്ല ചെയ്തത്; അവനെ അനുഗ്രഹമാക്കി മാറ്റുകകൂടി ചെയ്തു. "നിന്റെ പേര്, ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും"(ഉല്‍പ: 12; 2). അബ്രാഹം അനുഗ്രഹമായിരിക്കുന്നതുകൊണ്ട് അവനെ സ്വീകരിക്കുന്നവരും അങ്ങനെ ആയിത്തീരും. അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തി നമ്മുടെ ഭവനത്തിലോ ദേശത്തോ ഉണ്ടെങ്കില്‍ അവന്‍മൂലം അവിടം അനുഗ്രഹിക്കപ്പെടും. ഈ അനുഗ്രഹപരമ്പര യിസഹാക്ക്, യാക്കോബ് എന്നിവരിലൂടെ യിസ്രായേല്‍ മുഴുവനിലും പകരപ്പെട്ടിരിക്കുന്നു. യിസ്മായേലും യേസാവും ഈ വാഗ്ദാനത്തില്‍നിന്ന് വിച്ഛേദിക്കപ്പെട്ടവരാണെന്നതിന് ഉത്തമമായ ദൃഷ്ടാന്തമുണ്ട്. യെഹൂദരെ ആരെല്ലാം സംരക്ഷിച്ചിട്ടുണ്ടോ അവരെല്ലാം അനുഗ്രഹിക്കപ്പെട്ടു. എന്നാല്‍, ഇസ്ലാമിനെ സംരക്ഷിക്കാന്‍ തുനിഞ്ഞിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കും അവര്‍ ഭീഷണിയായിത്തീര്‍ന്നു. വാഗ്ദാനം വഹിക്കുന്ന ജനത ആരാണെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും!

ചുറ്റുമുള്ള 22 ഇസ്ലാമികരാജ്യങ്ങള്‍ പലവിധത്തില്‍ യിസ്രായേലിനെതിരെ പോരാടി. ഈ രാജ്യങ്ങളെല്ലാം ഇന്ന് പരസ്പരം കൊന്നൊടുക്കുന്നവിധം ആഭ്യന്തിര കലാപങ്ങളിലാണ്! കഴിഞ്ഞ 64 വര്‍ഷത്തിനിടയില്‍ യിസ്രായേലിനോടു പൊരുതി ഇഹലോകവാസം വെടിഞ്ഞ മുസ്ലിങ്ങളുടെ കണക്ക് എണ്ണിത്തിട്ടപ്പെടുത്തുവാന്‍ സാധിക്കുന്നതല്ല! യിസ്രായേലിനെതിരെ പോരിനിറങ്ങുന്ന സകല ഇസ്ലാമിനും ദൈവം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്നെ പീഡിപ്പിച്ചവനും നിന്റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും. നിന്റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്റെ പുത്രന്മാരെ വാങ്ങിയ നഗരവും. നിന്റെ പതനത്തില്‍ സന്തോഷിക്കുകയും നിന്റെ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും. ജനത്തിന്റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാന്‍ ഇല്ലാതാക്കും"(ബാറുക്ക്: 4; 31-34). യിസ്രായേലിനെതിരെ ഉപരോധംതീര്‍ത്ത ഇസ്ലാമികരാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിയും വരാനിരിക്കുന്ന ഭീകര ദുരിതവും ഈ വചനത്തിലുണ്ട്.

അമേരിക്കയെന്ന രാജ്യത്തെ രൂപപ്പെടുത്തിയത് യിസ്രായേലിനെ പരിപാലിക്കാനും അവരുടെ തിരുച്ചുവരവിന് പാതയൊരുക്കുവാനും വേണ്ടിയായിരുന്നു. യഥാര്‍ത്ഥ്യം തിരിച്ചറിയാത്ത അമേരിക്കയിന്ന് തലമറന്ന് എണ്ണ തേച്ചുകൊണ്ടിരിക്കുകയാണ്! യിസ്രായേലിന്റെ വൈരികളോട് സഹാനുഭൂതിയുമായി അമേരിക്ക നിലപാട് മാറ്റിയപ്പോള്‍ അവരുടെ പതനവും ആരംഭിച്ചു! യിസ്രായേലിനെ എന്ന് അമേരിക്ക പൂര്‍ണ്ണമായി കൈവിടുന്നുവോ അന്ന് ഈ ഭൂമിയിലെ ഒരു ദരിദ്രരാഷ്ട്രമായി ആവര്‍ മാറും! ഇത് അത്തിമരത്തില്‍നിന്ന് പഠിച്ച ഒരു പാഠമാണ്!

അമേരിക്കയുടെ പതനം ആരംഭിച്ചതിന്റെ നാള്‍വഴികളെ നമുക്ക് പരിശോധിച്ചു നോക്കാം. ജോര്‍ജ്ജ് ബുഷിനു വിനാശകാലത്തു തോന്നിയ ഒരു വിപരീത ബുദ്ധിയാണ് അധഃപതനത്തിനു തുടക്കമായത്. ഒരു പലസ്തീന്‍ രാജ്യമുണ്ടാക്കണമെന്ന തോന്നല്‍ ബുഷിന്റെ തലയില്‍ ഉദിച്ചു. റഷ്യയുടെയും യു.എന്നിന്റെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണ ഇതിനായി അമേരിക്ക നേടിയെടുത്തു. ഈ നാലു വന്‍ശക്തികള്‍ ഒരുമിച്ചുകൊണ്ട് പലസ്തീനില്‍ സമാധാനമുണ്ടാക്കാന്‍ കൊണ്ടുവന്ന പോംവഴിയായിരുന്നു ഇത്! ജോര്‍ജ്ജ് ബുഷ് മുന്നോട്ടുവച്ചത് മൂന്നു പടികളായിരുന്നു. അതില്‍ രണ്ടാമത്തെ പടിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍.
 

ഒന്നാമത്തെ പടിയായി 'ഗാസ' യിസ്രായേലില്‍നിന്ന് വിടുവിച്ച് പലസ്തീനികള്‍ക്ക് വിട്ടുകൊടുക്കലായിരുന്നു. യിസ്രായേലിന്റെ കൈയ്യില്‍ സമാധാനത്തോടെ ഇരുന്ന ഈ പ്രദേശം അമേരിക്കയുടെ സമ്മര്‍ദ്ദത്താല്‍ ഒരു രാഷ്ട്രമാക്കി മാറ്റാന്‍ വിട്ടുകൊടുത്തു. ഭൂപടമെടുത്തു പരിശോധിച്ചാല്‍ ഇതിലെ അനീതി വ്യക്തമാകും. ഈ രാഷ്ട്രം ഉടലെടുത്തതോടെ ഇവിടം 'ഹാമാസ്' എന്ന തീവ്രവാദികളുടെ കയ്യില്‍ അമരുകയാണു ചെയ്തത്! പിഎല്‍ഓയുടെ നേതൃത്വത്തില്‍ ഭരണമുണ്ടാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

രണ്ടാമത്തെ പടിയായി 'വെസ്റ്റ്ബാങ്ക്' വിട്ടുകൊടുക്കുന്ന നടപടികളിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഹെബ്രോണ്‍, യെരീക്കോ മുതലായ എട്ടു പട്ടണങ്ങള്‍ അമേരിക്കയുടെ സമ്മര്‍ദ്ദഫലമായി ഇപ്പോള്‍ വിട്ടുകൊടുത്തു കഴിഞ്ഞു. വെസ്റ്റ്ബാങ്കിനു വേണ്ടിയുള്ള മുറവിളികളാണ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതുവരെ 'വെസ്റ്റ്ബാങ്ക്' വിട്ടുകൊടുത്തിട്ടില്ലെങ്കിലും അവര്‍ അതു വിട്ടുകൊടുക്കുമെന്ന് ബൈബിളില്‍ പ്രവചനമുണ്ട്. ഇതുവരെ സംഭവിച്ചതെല്ലാം പ്രവചനങ്ങളുടെ നിറവേറലുകള്‍ ആയിരുന്നതിനാല്‍ ഇക്കര്യത്തിലും അതിനു മാറ്റമുണ്ടാവുകയില്ല. പ്രവചനം ശ്രദ്ധിക്കുക: "നെഗെബിലുള്ളവര്‍ യേസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ യെഫ്രായിമിന്റെയും ശെമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബെന്യാമിന്‍ ഗിലയാദ് സ്വന്തമാക്കും"(ഒബാദിയ: 1; 19). ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അടുത്തുതന്നെ സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ മാത്രം കുറിക്കപ്പെട്ട ഒരു അദ്ധ്യായം മാത്രമുള്ള പ്രവചനപുസ്തകമാണ് ഒബാദിയ പ്രവാചകന്റെത്! യെഫ്രായിം, ശെമരിയാ എന്നീ പ്രദേശങ്ങളാണ് 'വെസ്റ്റ്ബാങ്ക്' എന്നു വിളിക്കപ്പെടുന്നത്. ഇപ്പോള്‍ അത് യിസ്രായേലിന്റെ കൈവശം ആയതിനാല്‍തന്നെ അതു പിടിച്ചെടുക്കും എന്ന പ്രവചനം നിറവേറണമെങ്കില്‍ അതു വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു. അതിനുശേഷം അവരതു തിരിച്ചുപിടിക്കും എന്നത് മാറ്റമില്ലാത്ത പ്രവചനമാണ്! 'വെസ്റ്റ്ബാങ്ക്' വിട്ടുകൊടുക്കില്ലെന്ന് യിസ്രായേല്‍ പറഞ്ഞാല്‍പ്പോലും ദൈവവചനം സത്യമായതുകൊണ്ട് അതു വിട്ടുകൊടുക്കുകതന്നെ ചെയ്യും! അതായത്, തിരിച്ചുപിടിക്കാനുള്ള വിട്ടുകൊടുക്കല്‍!

മൂന്നാമത്തെ പടിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. യെരുശലെമിനുവേണ്ടിയുള്ള വിലപേശലാണ് മൂന്നാമതായി ഉണ്ടാകാന്‍ പോകുന്നത്. മൂവായിരം വര്‍ഷംമുമ്പ് ദാവീദ് തുടങ്ങിയ പിടിച്ചെടുക്കല്‍ സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. ലോകത്തുള്ള എല്ലാ പ്രഭുത്വങ്ങളും യെരുശലെമിനെ പിടിച്ചടക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും യെരുശലെമിനെ ഉറ്റുനോക്കുകയും അതിനെ വിഴുങ്ങാന്‍ എല്ലാ ഹൃദയങ്ങളും കൊതിക്കുകയും ചെയ്യുന്നത്? ഇതിന് ഒരുത്തരമേയുള്ളു; യെരുശലെം ലോകത്തിന്റെ തലസ്ഥാനവും ഭൂമിയുടെ കേന്ദ്രബിന്ദുവുമാണ്! ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അവിടുത്തെ രാജ്യം സ്ഥാപിതമാകുമ്പോള്‍ യെരുശലേം ആയിരിക്കും ആ രാജ്യത്തിന്റെ തലസ്ഥാനം. അത് പിശാചിനും അറിയാം. അതുകൊണ്ടുതന്നെ, എല്ലാ പൈശാചികശക്തികളും യെരുശലേമിനെ സ്വന്തമാക്കാന്‍ കൊതിക്കുന്നു!

ഇന്ന് യെരുശലെമില്‍ വസിക്കുന്നത് 108 രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയ യാക്കോബിന്റെ സന്തതികളാണ്. യെരുശലെമിനെ ജനതകള്‍ ആസക്തിയോടെ നോക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കില്‍ ശെഖരിയാഹ് പ്രവചനം വായിക്കണം. പ്രവാചകന്‍ ഇതു മുന്‍കൂട്ടി പ്രവചിച്ചത് നോക്കുക: "യെരുശലെമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു യെരുശലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്ന് കുടിച്ച് വേച്ചുവീഴും. അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും. യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്ക് പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കു ഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന് യെഹൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും"(ശെഖരിയാഹ്: 12; 2-4).

അന്ന് യെരുശലെമിനെ ഭാരമുള്ള കല്ലാക്കും എന്നാണു പറഞ്ഞിരിക്കുന്നതെങ്കില്‍ ഏതായിരിക്കും ആ ദിവസം? ആ പ്രവചനം പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ആ ദിവസമെന്നത് യേഹ്ശുവായുടെ രണ്ടാംവരവാണ്! ഈ വിഷയം അടുത്ത ലേഖനത്തില്‍ സസൂക്ഷ്മം വിശകലനം ചെയ്യേണ്ടതിനാല്‍ അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എന്നാല്‍, മൂവായിരം വര്‍ഷത്തിനിടയില്‍ യെരുശലെം പിടിച്ചടക്കിയ രാജാക്കന്മാരെയും പ്രഭുത്വങ്ങളെയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദാവീദു പിടിച്ചടക്കിയ യെരുശലെമിനെ പിന്നീടു കീഴടക്കുന്നത് ബാബിലോണ്‍ സാമ്രാജ്യമാണ്! ബി.സി. 589-ല്‍ യെരുശലെം ആക്രമിക്കപ്പെടുകയും ബി.സി. 587 മുതല്‍ ബാബിലോണിന്റെ കീഴിലാവുകയും ചെയ്തു. റോമന്‍ സാമ്രാജ്യംതന്നെയാണ് 'ബാബിലോണ്‍' എന്നറിയപ്പെടുന്നത്.

യിസ്രായേല്‍ ബാബിലോണ്‍ പ്രവാസത്തിലേക്ക് പോയപ്പോള്‍, ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ യെരുശലെം ഭരിച്ചു. അതിനുശേഷം പേര്‍ഷ്യന്‍ രാജാവ് മേദ്യരോടുചേര്‍ന്ന് പിടിച്ചടക്കി. ബി.സി. 551 മുതല്‍ 522 വരെ പേര്‍ഷ്യന്‍ രാജാവ് സൈറസ് യെരുശലെമില്‍ ആധിപത്യം പുലര്‍ത്തി. അതിനുശേഷം ഗ്രീക്കു സാമ്രാജ്യമാണ് യെരുശലെമിനെ പിടിച്ചെടുത്തത്. പിന്നീട് റോമാക്കാര്‍ യെരുശലെമിനെ കീഴടക്കി ഭരിച്ചു. അതിനുശേഷം യെരുശലെമിനെ പിടിച്ചെടുത്തത് 'ബൈസന്റൈന്‍' ഭരണകൂടമാണ്. പിന്നീട് അറബികള്‍ പിടിച്ചടക്കുകയും ആധിപത്യം പുലര്‍ത്തുകയും ചെയ്തു. പിന്നീട് 'കുരിശുയുദ്ധ'ത്തിലൂടെ ക്രിസ്ത്യാനികള്‍ യെരുശലെം പിടിച്ചെടുത്തു! അതിനുശേഷം വീണ്ടും അറബികള്‍ ഇവിടം പിടിച്ചെടുത്തു. പിന്നീട് 400 വര്‍ഷം തുര്‍ക്കികള്‍ ഭരിച്ചു. തുര്‍ക്കികളില്‍നിന്ന് ബ്രിട്ടീഷുകാര്‍ മോചിപ്പിച്ച് അത് കൈവശപ്പെടുത്തി. ബ്രിട്ടന്റെ കൈയ്യില്‍നിന്ന് യോര്‍ദ്ദാന്റെ കൈയ്യിലേക്ക് യെരുശലെം വന്നുചേര്‍ന്നു! യോര്‍ദ്ദാന്റെ കൈയ്യില്‍നിന്ന് 1967-ല്‍ യിസ്രായേല്‍ ഈ ഭൂമി പിടിച്ചെടുത്തു!

ദാവീദുമുതല്‍ ഇന്നുവരെയുള്ള പിടിച്ചെടുക്കലിന്റെ ചരിത്രമിതാണ്. യിസ്രായേല്‍ പിടിച്ചടക്കുന്നതിനുമുമ്പുവരെ യെരുശലെമിനെ പിടിച്ചടക്കിയ ആര്‍ക്കും അതു ഭാരമുള്ള കല്ലായിരുന്നില്ല. എന്നാല്‍, ഇന്ന് യെരുശലെം ഭാരമുള്ള ഒരു കല്ലായിരിക്കുന്നത് പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണെന്ന് തിരിച്ചറിയണം! "അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും"(ശെഖരിയാഹ്: 12; 2, 3). 'അന്ന്' എന്ന വാക്ക് ബൈബിളില്‍ സൂചിപ്പിച്ചിരിക്കുന്നത് യേഹ്ശുവായുടെ വീണ്ടും വരവിനെയാണെന്നു നാം കണ്ടു. അത്തിമരത്തില്‍നിന്ന് പാഠം പഠിക്കുന്നവര്‍ക്ക് ഇതൊരു വെളിപാടായിരിക്കും. യേഹ്ശുവായുടെ വരവുമായി ബന്ധപ്പെട്ട ഈ വിഷയം അടുത്ത ലേഖനത്തില്‍ വിശദമായി ചര്‍ച്ചചെയ്യാം! യിസ്രായേല്‍ ഭാരമുള്ള കല്ലായിത്തീര്‍ന്നു എന്നതിന് തെളിവ് നല്‍കുക മാത്രം ചെയ്തുകൊണ്ട് ഈ വിഷയത്തെ അടുത്ത ലേഖനത്തിലേക്ക് മാറ്റിവയ്ക്കുകയാണ്!

എപ്പോഴാണ് യെരുശലെം ഭാരമുള്ള കല്ലായിത്തീര്‍ന്നത്? പഴയകാല പത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 1980 ജൂലയ് മാസം യെരുശലെമിനെ യിസ്രായേലിന്റെ നിത്യതലസ്ഥാനമായി അവര്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ഭാരമുള്ള കല്ലായിത്തീര്‍ന്നു! ഇതിനുള്ള തെളിവ് മനോവ നല്‍കാം. യെരുശലെമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷം അതേ വര്‍ഷംതന്നെ സെപ്തംബറില്‍ മൊറോക്കോയില്‍വച്ച് ഇസ്ലാമികരാജ്യങ്ങളിലെ നേതാക്കന്മാര്‍ ഒത്തുകൂടി ഒരു തീരുമാനമെടുത്തു. യെരുശലെമിനെ മോചിപ്പിക്കാന്‍ 'വിശുദ്ധയുദ്ധം' പ്രഖ്യാപിക്കണം എന്നതായിരുന്നു ആ തീരുമാനം. 2490 വര്‍ഷങ്ങള്‍ക്കുമുമ്പ് ശെഖരിയാഹ് പ്രവാചകന്‍ വിളിച്ചുപറഞ്ഞ പ്രവചനം നിറവേറുന്നതാണ് പിന്നീടു ലോകം കണ്ടത്.

സകല രാജ്യങ്ങളും ശ്രമിച്ചിട്ടും പരിഹരിക്കാന്‍ കഴിയാത്ത വിഷയമാണ് യെരുശലെമിനെ സംബന്ധിച്ചുള്ളത്. ലോകത്തിനു മുഴുവന്‍ ഭാരമുള്ള കല്ലായി യെരുശലേം മാറി. ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: "അന്ന് ഞാന്‍ യെഹൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. യെരുശലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും"(ശെഖ: 12; 6). മറ്റൊരു പ്രവാചകനിലൂടെയും ദൈവം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: "യാക്കോബിന്റെ ഭവനം അഗ്‌നിയും, യോസെഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; യേസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. യേസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല -യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു"(ഒബാദിയ: 1; 18).

ഈ പ്രവചനങ്ങളുടെ ഗൗരവം മനസ്സിലാക്കണമെങ്കില്‍ 1973-ലെ ഒരു സംഭവത്തെ ഓര്‍ക്കണം. അന്ന് യിസ്രായേലിനെ ആക്രമിക്കുവാന്‍ സിറിയയും ഈജിപ്തും സംയുക്തമായി കടന്നുവന്നു. ഈ യുദ്ധമാണ് ചരിത്ര പ്രസിദ്ധമായ 'യോംകിപ്പര്‍ വാര്‍' എന്നപേരില്‍ അറിയപ്പെടുന്നത്! ഈ യുദ്ധം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുശേഷമായിരുന്നു യുദ്ധത്തിന്റെ പരിസമാപ്തി എങ്ങനെയായിരുന്നുവെന്ന് ലോകം അറിഞ്ഞത്. 1976-ല്‍ ഇത് വെളിപ്പെടുത്തിയത് 'ടൈം മാഗസിന്‍' ആയിരുന്നു.

യിസ്രായേലിന്റെ വടക്കുഭാഗത്തുനിന്ന് സിറിയ 'ഗോലന്‍ ഹൈറ്റ്സ്' ലൂടെ വിജയിച്ചുമുന്നേറുന്നു. തെക്കുഭാഗത്തുനിന്ന് ഈജിപ്തുകാര്‍ അവരുടെ സര്‍വ്വസന്നാഹവുമായി സീനായ് മരുഭൂമിയും കടന്ന് മുന്നേറ്റം നടത്തുന്നു. എല്ലയിടത്തുനിന്നും പരാജയം ഉറപ്പായതോടെ യിസ്രായേല്‍ എടുത്ത തീരുമാനമാണ്, 'സാംസണ്‍ ഓപ്ഷന്‍'! അവര്‍ പ്രഖ്യാപിച്ച മുദ്രാവാക്യമിതാണ്: “We Go Down, Everyone Goes!” ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസണെ അനുകരിക്കുകയായിരുന്നു അത്. സാംസണ്‍ പറഞ്ഞു: "ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ"(ന്യായാ: 16; 30). അവന്‍ അപ്രകാരംതന്നെ ചെയ്തു! "മരണസമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു"(ന്യായാ: 16; 30 ). സാംസണ്‍ തന്റെ മുഴുവന്‍ ശത്രുക്കളെയും കൊന്നൊടുക്കിക്കൊണ്ടാണ് മരിച്ചത്!

ഇതിനെ അനുകരിച്ചുകൊണ്ട് സകല ഇസ്ലാമിനോടുമോപ്പം നശിക്കാന്‍ യിസ്രായേല്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി തങ്ങളുടെ ആയുധപ്പുര തുറന്ന് 'സാറ്റ് ലൈറ്റ്' ലൂടെ അമേരിക്കയെയും റഷ്യയെയും അണ്വായുധശേഖരം കാണിച്ചുകൊടുത്തു. ‍യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സിറിയയും ഈജിപ്തും പിന്തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളെ മുഴുവന്‍ അന്ന് അവര്‍ ചാമ്പലാക്കുമായിരുന്നു! "യേസാവുഭവനത്തില്‍ ഒരുവനും അവശേഷിക്കുകയില്ല"(ഒബാദിയ: 1; 18) എന്ന മാറ്റമില്ലാത്ത പ്രവചനം പൂര്‍ത്തിയാകാനുള്ള സമയം അല്പംകൂടി കാത്തിരിക്കേണ്ടതുണ്ട് എന്നര്‍ത്ഥം!

യേസാവുഭവനമെന്നത് ഇസ്ലാമിനെയാണ് സൂചിപ്പിക്കുന്നത് എന്ന വസ്തുത മുന്‍ലേഖനങ്ങളില്‍ മനോവ വ്യക്തമാക്കിയിട്ടുണ്ട്. മരണം അടുത്തുവരുമ്പോള്‍ മരണത്തിലേക്ക് യാന്ത്രികമായി യാത്രചെയ്യുന്ന പ്രതിഭാസമാണ് യിസ്രായേലിനോട് പോരാടാനുള്ള ഇസ്ലാമികരാജ്യങ്ങളുടെ ആഗ്രഹത്തിനു പിന്നിലുള്ളത്! യിസ്രായേലിന്റെ വൈരികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതായ ഒരുകാര്യമുണ്ട്; അവരെ തൊട്ടാല്‍ തൊട്ടവര്‍ ചാമ്പലാകും!

ഇവയെല്ലാം സ്ഥിരീകരിക്കുന്ന അനേകം വചനങ്ങളുണ്ടെങ്കിലും അത് മുഴുവന്‍ എഴുതാനും, എഴുതിയാല്‍തന്നെ വായിച്ചു തീര്‍ക്കാനും സമയം പോരാ! യേഹ്ശുവാ ഒരിക്കല്‍ ഭൂമിയില്‍ വന്നപ്പോള്‍ യെഹൂദരുടെ ഹൃദയം കടുപ്പപ്പെട്ടില്ലായിരുന്നുവെങ്കില്‍ കുരിശുമരണവും അതുവഴിയുള്ള രക്ഷയും സാദ്ധ്യമാകുമായിരുന്നില്ല. അതുപോലെതന്നെ യിസ്രായേലിന്റെമേലുള്ള ദൈവീക സംരക്ഷണത്തെക്കുറിച്ച് ഇസ്ലാമിനു വിവരമുണ്ടാകുന്നതും പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനു തടസ്സമാകും. അതിനാല്‍, അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തിരിക്കുന്നു. ഈ കാരണംകൊണ്ടാണ്, ഈയാമ്പാറ്റകള്‍ അഗ്നിയിലേക്കെന്നവണ്ണം മുസ്ലിങ്ങള്‍ യിസ്രായേലിനുനേരെ പറന്നടുക്കുന്നത്. ഖുറാന്‍ ദൈവത്തിന്റെ സന്ദേശമാണെന്നും മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നും ഇസ്ലാംമതക്കാര്‍ തെറ്റിദ്ധരിച്ചതും പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്!

ഒന്നൊഴിയാതെ മുഴുവന്‍ ഇസ്ലാമും ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടുമെന്ന് അവര്‍ അറിയുന്നില്ല! അതുപോലെതന്നെ യിസ്രായേലിനെപ്രതിയാണ് അമേരിക്ക അനുഗ്രഹിക്കപ്പെട്ടതെന്ന് ഒബാമയും അറിയുന്നില്ല! "അന്ന് യെരുശലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെ ഇടയിലെ ഏറ്റവും ദുര്‍ബ്ബലനായവന്‍ അന്ന് ദാവീദിനെപ്പോലെയാകും"(ശെഖരിയാഹ്: 12; 8).

ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണവുംകൂടി കുറിച്ചുകൊണ്ട് ഈ ലേഖനപരമ്പരയുടെ ആറാംഭാഗം ഉപസംഹരിക്കാം. "യാഹ്‌വെ ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു"(യിരെമി: 31; 22). യിസ്രായേലിലെ 'എമിഗ്രേഷന്‍' പരിശോധനകള്‍ നടത്തുന്നത് ആരാണെന്ന് അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം. ആ രാജ്യത്തേക്ക് ഒരുവനു പ്രവേശിക്കണമെങ്കില്‍ സുരക്ഷാപരിശോധകള്‍ക്ക് വിധേയരാകണം. മിക്കവാറും ഓഫീസുകളുടെയെല്ലാം നിയന്ത്രണം വനിതകളുടെ മേല്‍നോട്ടത്തിലാണ്! പുരുഷന്‍ രാജ്യത്തെ സംരക്ഷിക്കുമ്പോള്‍, സ്ത്രീ പുരുഷനെ പരിപാലിക്കുന്നത് കാണണമെങ്കില്‍ യിസ്രായേലില്‍ പോയാല്‍ മതി!

തുടരും......

അത്തിമരത്തില്‍നിന്ന് പഠിക്കുക എന്ന ലേഖനപരമ്പരയുടെ ഏഴാംഭാഗമായ' ഇമാം മഹ്ദി' വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു! എന്ന ലേഖനം വായിക്കുക!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    31359 views

LOG IN

Lost your password?

SIGN UP

LOST PASSWORD