കാലത്തിന്റെ അടയാളങ്ങള്‍

വിനാശത്തിന്റെ അശുദ്ധലക്ഷണം പോപ്പുതന്നെയോ?

Print By
about

24 - 01 - 2014

ഗോള കത്തോലിക്കാസഭയില്‍ പ്രതിഷ്ഠിക്കപ്പെട്ട വിനാശകരമായ മ്ലേച്ഛതയാണ് പോപ്പ് ഫ്രാന്‍സീസ് എന്ന യാഥാര്‍ത്ഥ്യം ഇതിനോടകം പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യമൊക്കെ ഈ വെളിപ്പെടുത്തലിനെ അംഗീകരിക്കാത്തവര്‍പ്പോലും ഇന്ന് സത്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു! എന്നിരുന്നാലും, സഭയില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍' സംഘത്തിന്റെ പിന്തുണയോടെ പല സത്യങ്ങളും മറച്ചുവയ്ക്കപ്പെടുന്നു എന്നകാര്യവും ദൈവജനം മറക്കരുത്! ദൈവത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ വ്യക്തതയില്ലാത്ത ചില ക്രൈസ്തവനാമധാരികളുടെ പിന്തുണ പോപ്പിനു ലഭിക്കുന്നുവെന്ന കാര്യവും മനോവ മനസ്സിലാക്കുന്നു. വിധേയത്വത്തെ യഥാവിധി മനസ്സിലാക്കാത്ത നിഷ്കളങ്ക വിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. പോപ്പ് പറയുന്നതിനപ്പുറം ദൈവത്തെ തിരിച്ചറിയാന്‍ ശ്രമിക്കാത്തവരുടെ അവസ്ഥ എത്ര അപകടകരമാണെന്ന് ഇവര്‍ അറിയുന്നില്ല. വിശ്വാസികളെ വഴിപിഴപ്പിക്കുന്ന ആശയങ്ങളുമായി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെടുമെന്ന ദൈവീക മുന്നറിയിപ്പിനെ ഗൗരവത്തിലെടുക്കാന്‍ നാമെല്ലാം തയ്യാറാകണം. ആയതിനാല്‍, അന്ത്യകാലത്തു മാത്രം പ്രത്യക്ഷപ്പെടാനിരിക്കുന്ന മ്ലേച്ഛതയുടെ ആള്‍രൂപം ഫ്രാന്‍സീസ് ആണോ എന്നത് വചനാടിസ്ഥാനത്തില്‍ പരിശോധിച്ചുകൊണ്ട് യഥാര്‍ത്ഥ വസ്തുത തിരിച്ചറിയുക!

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോയെ കത്തോലിക്കാസഭയുടെ പോപ്പായി പ്രതിഷ്ഠിച്ചതിനു പിന്നില്‍ സാത്താനു വ്യക്തമായ പദ്ധതിയുണ്ട്. രണ്ടുവര്‍ഷം മുന്‍പ് 'പാപ്പാ' സ്ഥാനം ഏറ്റെടുത്തതുമുതല്‍ ഇയാളില്‍നിന്നു പുറപ്പെട്ട ഓരോ വാക്കുകളും ഇയാള്‍ ചെയ്ത ഓരോ പ്രവര്‍ത്തികളും സൂക്ഷ്മനിരീക്ഷണം ചെയ്യുന്നവര്‍ക്ക് ഈ പദ്ധതി തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ദൈവത്തിന്റെ നിയമങ്ങള്‍ക്കുപരിയായി തന്റെതന്നെ നിയമങ്ങളെ സ്ഥാപിക്കുകയെന്ന പൈശാചിക അജണ്ടയുടെ കാര്യസ്ഥനാണ് താനെന്ന് ഇതിനോടകം ഫ്രാന്‍സീസ് വ്യക്തമാക്കിക്കഴിഞ്ഞു! ജനതകളോട് സുവിശേഷം അറിയിക്കാന്‍ നിയുക്തരായ ദൈവജനത്തെ ആക്ഷേപിക്കുവാനും സുവിശേഷപ്രഘോഷണത്തിന്റെ അനിവാര്യതയെ ഇല്ലാതാക്കുവാനും ഫ്രാന്‍സീസ് നടത്തിയ ശ്രമങ്ങളും നാം കണ്ടു. ക്രിസ്തീയതയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിനോളം മോശമായ മറ്റൊരു ചെയ്തിയുമില്ലെന്നു പ്രഖ്യാപിച്ചതിലൂടെ ഇയാള്‍ തന്റെ വിശ്വരൂപം വെളിപ്പെടുത്തുകയായിരുന്നു! സുവിശേഷത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച പൂര്‍വ്വപിതാക്കന്മാരെ പരിഹസിക്കുന്നവന് ഒരു നിമിഷംപോലും ഇരിക്കാന്‍ യോഗ്യതയില്ലാത്ത സിംഹാസനത്തിലാണ് ഫ്രാന്‍സീസ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ദൗത്യവുമായി കത്തോലിക്കാസഭയുടെ അധികാരം പിടിച്ചെടുത്ത ഇയാള്‍ തിടുക്കത്തില്‍ വിളിച്ചുചേര്‍ത്ത സിനഡിന്റെ ഉദ്ദേശവും മറ്റൊന്നായിരുന്നില്ല.

അന്ത്യകാലത്ത് സഭയില്‍ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ബൈബിള്‍ നമുക്കു മുന്നറിയിപ്പു തന്നിട്ടുണ്ട്. ദൈവത്തെയും അവിടുത്തെ പുത്രനായ യേഹ്ശുവാ മ്ശിഹായെയും നിഷേധിക്കുന്ന ആത്മാവ് സഭയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നുള്ള മുന്നറിയിപ്പാണ് ഇത്. കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സീസ് വിളിച്ചുചേര്‍ത്ത സിനഡ് ചില സൂചനകള്‍ നമുക്കു നല്‍കുന്നുണ്ട്. വരാനിരിക്കുന്ന സൂനഹദോസിനു മുന്നോടിയായുള്ള തയ്യാറെടുപ്പു മാത്രമായിരുന്നു ഈ സിനഡ്. തന്നോട് എതിരിടുന്ന ആളുകളെ തിരിച്ചറിഞ്ഞ്, അവരെ ഉന്മൂലനം ചെയ്യുകയോ നിര്‍വ്വീര്യരാക്കുകയോ ചെയ്യാനുള്ള ഫ്രാന്‍സീസിന്റെ കൗശലം മാത്രമായി ഈ സിനഡിനെ കണ്ടാല്‍ മതി. ഈ ലേഖനത്തില്‍ പലവട്ടം ആവര്‍ത്തിക്കേണ്ടിയിരിക്കുന്ന ഒരു വചനം ഇവിടെ കുറിക്കുന്നു. ദാനിയേല്‍ പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചു: "നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെ മേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനി: 9; 27).

ഈ മ്ലേച്ഛതയെക്കുറിച്ചാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഏത് ദൈവാലയത്തില്‍ നടത്തിവരുന്ന ബലിയാണ് അവന്‍ നിര്‍ത്താലാക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍, അനേകം സംശയങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കഴിയും. ദാനിയേല്‍ പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ദൈവാലയം ജറുസലേമിലായിരുന്നുവെന്ന് നമുക്കറിയാം. ഈ ദൈവാലയം ഇന്നില്ല. അതുകൊണ്ടുതന്നെ, ബലികളും കാഴ്ചകളും അവിടെ അര്‍പ്പിക്കപ്പെടുന്നുമില്ല. ബൈബിളിലെ പ്രവചനങ്ങളൊക്കെതന്നെയും യേഹ്ശുവായെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നുവെന്ന് വിവേചിക്കാന്‍ കഴിയാത്ത ചിലര്‍ ജറുസലേം ദൈവാലയത്തിന്റെ പുനഃസ്ഥാപനത്തെ പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്. ജറുസലേമിലെ ദൈവാലയം പുനഃസ്ഥാപിക്കപ്പെടുകയും അവിടെ നിരന്തരദഹനബലി ആരംഭിച്ചതിനുശേഷം അത് നിര്‍ത്തലാക്കുകയും ചെയ്യുമെന്നാണോ പ്രവചനം? ഇത് ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സാത്താന്‍ കൗശലപൂര്‍വ്വം അവതരിപ്പിക്കുന്ന ആശയമാണ്. ഇന്ന് ജറുസലേമില്‍ ഒരു ആലയം ദൈവത്തിനില്ല. ആയതിനാല്‍ത്തന്നെ, അത് സ്ഥാപിതമാകുകയും ദഹനബലി ആരംഭിക്കുകയും ചെയ്തതിനുശേഷമാണ് എതിര്‍ക്രിസ്തുവിന്റെ ആഗമനമെന്ന ധാരണ ദൈവജനത്തിനിടയില്‍ പ്രചരിപ്പിച്ചാല്‍, തന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുമെന്ന് സാത്താനറിയാം. ഉടനെയൊന്നും യേഹ്ശുവായുടെ പുനരാഗമനം ഉണ്ടാകില്ലെന്ന ചിന്തയില്‍ ദൈവജനം വ്യാപരിക്കാന്‍ ഇതു കാരണമാകും. ജറുസലേമില്‍ ഒരു ആലയം ദൈവത്തിനായി സ്ഥാപിക്കപ്പെടുന്നതുവരെ എതിര്‍ക്രിസ്തു പ്രത്യക്ഷനാകില്ലെന്ന അബദ്ധത്തിലേക്കാണ് ഈ ആശയം നയിക്കുന്നത്.

കത്തോലിക്കാസഭയെ എതിര്‍ക്കുവാനായി ആധുനീകസഭകള്‍ ആവിഷ്ക്കരിക്കുന്ന ഇത്തരം ആശയങ്ങളില്‍പ്പെട്ടു വഞ്ചിതരാകാതിരിക്കുവാനുള്ള മുന്നറിയിപ്പാണ് മനോവ ഇവിടെ നല്‍കുന്നത്. കാരണം, ജറുസലേമില്‍ ഒരു ദൈവാലയം സ്ഥാപിതമാകുന്നതുവരെ എതിര്‍ക്രിസ്തു പ്രത്യക്ഷനാകില്ല എന്ന ആശയം ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സാത്താനായിരിക്കും. തന്റെ വരവിനെ ദൈവമക്കളില്‍നിന്നു മറച്ചുപിടിച്ചാല്‍ എളുപ്പത്തില്‍ അവരെ വഞ്ചിക്കാമെന്നു സാത്താന്‍ കണ്ടു. ഈ വചനംകൂടി ശ്രദ്ധിക്കുക: "ജനം തങ്ങളുടെ പാപം നിമിത്തം അവന്റെ പിടിയില്‍ അമര്‍ന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയം നേടി"(ദാനി: 8; 12). ഇനിയും നമ്മുടെ ചിന്ത നിരന്തരദഹനബലിയിലേക്കുതന്നെ തിരിയണം. ദൈവത്തിന്റെ ആത്മാവ് ഇപ്രകാരം ദാനിയേലിലൂടെ പ്രവചിച്ചു: "അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍: 11; 31). ഇവിടെയാണ്‌ നമ്മുടെ ആത്മീയനേത്രങ്ങള്‍ തുറക്കപ്പെടേണ്ടത്.

നിരന്തരദഹനബലി നിര്‍ത്തലാക്കണമെങ്കില്‍, ഇങ്ങനെയൊരു ബലിയര്‍പ്പണം നിലവിലുണ്ടായിരിക്കണം. ജറുസലേമിലെ ദൈവാലയം ആദ്യനൂറ്റാണ്ടില്‍ത്തന്നെ തകര്‍ക്കപ്പെട്ടുവെന്നും നിരന്തരദഹനബലി നിര്‍ത്തലാക്കപ്പെട്ടുവെന്നും നമുക്കറിയാം. മാത്രവുമല്ല, യേഹ്ശുവായുടെ ശരീരം ബലിയായി അര്‍പ്പിച്ചതിലൂടെ യഹൂദരുടെ ബലിയര്‍പ്പണം പൂര്‍ത്തിയാക്കപ്പെട്ടു. കാരണം, യേഹ്ശുവാ അര്‍പ്പിക്കാനിരുന്ന ബലിയുടെ സൂചന മാത്രമായിരുന്നു പഴയനിയമത്തിലെ ബലികള്‍! യഥാര്‍ത്ഥ ബലി അര്‍പ്പിക്കപ്പെട്ടതിലൂടെ അപൂര്‍ണ്ണമായ ബലിയുടെ സാധുത ഇല്ലാതായി! ഇനിയും നാം തുടരേണ്ടത് യേഹ്ശുവായുടെ ബലിയുടെ അനുസ്മരണം മാത്രമാണ്. ഇതുതന്നെയാണ് അവിടുന്ന് നമ്മെ അറിയിച്ചതും! ഈ വചനം നോക്കുക: "യേഹ്ശുവാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പ ടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവാ മ്ശിഹായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"(1കോറി: 11; 23-26). ഇതിന്റെ അനുസ്മരണമാണ് കത്തോലിക്കാസഭ ഇന്നും തുടര്‍ന്നുവരുന്ന വിശുദ്ധ കുര്‍ബ്ബാന! കാല്‍വരിയില്‍ യാഗമായി സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ പ്രതീകാത്മകമായി തന്റെ ശരീരരക്തങ്ങള്‍ ശിഷ്യന്മാര്‍ക്കു പങ്കുവച്ചു നല്‍കി. അര്‍പ്പിക്കപ്പെട്ട ബലിയുടെ അനുസ്മരണം തന്റെ പുനരാഗമനംവരെ തുടരണമെന്നത് അവിടുത്തെ കല്പനയായിരുന്നു.

അന്ത്യത്താഴവേളയില്‍ പാനപാത്രമെടുത്തു ശിഷ്യന്മാര്‍ക്കു നല്‍കിക്കൊണ്ട് ഇപ്രകാരമാണ് യേഹ്ശുവാ അരുളിച്ചെയ്തത്: "ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്"(ലൂക്കാ: 22; 20). ഈ പുതിയ ഉടമ്പടി സ്ഥാപിതമായതോടെ പഴയ ഉടമ്പടി നീക്കംചെയ്യപ്പെട്ടു. നിയമങ്ങളെയും പ്രവചനങ്ങളെയും പൂര്‍ത്തീകരിക്കുകയെന്ന പ്രക്രിയയാണ് ഇവിടെ സംഭവിച്ചത്. യെരുശലേമിലെ ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ബലികളുടെ പൂര്‍ണ്ണത യേഹ്ശുവായിലാണ് അന്വര്‍ത്ഥമായത്. യേഹ്ശുവായുടെ മരണത്തിനുശേഷം യെരുശലേം ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ബലികളെല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ആയതിനാല്‍ത്തന്നെ, ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചതും, യോഹന്നാനിലൂടെ വെളിപ്പെട്ടതുമായ നിരന്തരദഹനബലി യെരുശലേമിലെ ബലിയല്ല! അതായത്, യെരുശലേമില്‍ ഇനിയൊരു ദൈവാലയം ഉയരുകയും, ഈ ദൈവാലയത്തില്‍ നിരന്തരദഹനബലി ആരംഭിക്കുകയും ചെയ്യുമെന്ന പ്രത്യാശയില്‍ ക്രൈസ്തവര്‍ കാത്തിരിക്കുന്നത് നിരര്‍ത്ഥകമാണ്! യേഹ്ശുവായുടെ രക്തം ചിന്തപ്പെട്ടതിനുശേഷവും മൃഗബലിയ്ക്കു പ്രാധാന്യം കല്പിക്കുന്നവര്‍ അവിടുത്തെ ബലിയുടെ പവിത്രതയെ നിഷേധിക്കുകയോ ഇകഴ്ത്തുകയോ ആണ് ചെയ്യുന്നത്! പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായി"(ഹെബ്രാ: 10; 11, 12). എന്നേക്കുമുള്ള ഏക ബലിയാണ് യേഹ്ശുവാ അര്‍പ്പിച്ചതെങ്കില്‍, യെരുശലേം ദൈവാലയത്തില്‍ ആടുകളെ അര്‍പ്പിക്കുന്നതിനെ ഇനിയും പ്രാധാന്യത്തോടെ കാണാന്‍ ദൈവം ഉപദേശിക്കുമോ?

നിരന്തരദഹനബലി നിര്‍ത്തലാക്കാനായി അന്ത്യകാലത്തു പ്രത്യക്ഷപ്പെടുന്ന വ്യാജപ്രവാചകന്‍ ലക്ഷ്യംവയ്ക്കുന്നത് യെരുശലേം ദൈവാലയമായിരിക്കില്ലെന്നു മനസ്സിലാക്കാതിരുന്നാല്‍ അത് അപകടമായിരിക്കും! കാരണം, യെരുശലേമില്‍ ഒരു ദൈവാലയം നിലവിലില്ലെന്നു മാത്രമല്ല, ഇനിയൊരു ആലയം നിര്‍മ്മിച്ചാല്‍തന്നെ അവിടെ അര്‍പ്പിക്കപ്പെടുന്ന ബലികളെ ദൈവം ഗൗരവമായി കാണുകയുമില്ല! നിരര്‍ത്ഥകമായ ഈ ബലി നിര്‍ത്തലാക്കാനാണ് വ്യാജപ്രവാചകന്‍ പ്രത്യക്ഷപ്പെടുന്നതെന്നു പഠിപ്പിക്കുന്ന ചില ആധുനീകസഭക്കാര്‍ ഇന്നുണ്ട്. ക്രിസ്തുവിന്റെ കല്പനയെ അനുധാവനം ചെയ്തുകൊണ്ട്, അവിടുത്തെ ഓര്‍മ്മയ്ക്കായി നിരന്തരദഹനബലി അനുസ്മരണമായി കൊണ്ടാടുന്ന ഏക സഭയായ കത്തോലിക്കാസഭയെ എതിര്‍ക്കുകയെന്ന ലക്ഷ്യമാണ്‌ ഈ പഠിപ്പിക്കലുകളുടെ പിന്നിലുള്ളത്. എന്നാല്‍, ഇതിലൂടെ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആഘാതം ചെറുതായിരിക്കില്ല!

എന്നേക്കുമുള്ള ഏക ബലി യേഹ്ശുവായുടെ ബലിയായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ? മനോവയ്ക്കു തര്‍ക്കമില്ല! പൗലോസ് അപ്പസ്തോലന് തെറ്റുപറ്റിയെന്ന്‍ ആരെങ്കിലും വാദിക്കുമോ? മനോവ ഒരിക്കലും വാദിക്കില്ല! ഇനി നോക്കുക: ജറുസലേം ദൈവാലയത്തില്‍ തുടര്‍ന്നുവന്ന ബലിയുടെ അപൂര്‍ണ്ണതയെ വെളിപ്പെടുത്തിയ അപ്പസ്തോലന്‍തന്നെയാണ് യേഹ്ശുവായുടെ ബലിയുടെ അനുസ്മരണം എന്നേക്കും തുടരണമെന്ന് പറഞ്ഞതും. പൗലോസ് സ്വമേധയാ ഇത് പറയുകയായിരുന്നില്ല; മറിച്ച്, യേഹ്ശുവായുടെ ആഹ്വാനത്തെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. കര്‍ത്തൃമേശ, അപ്പംമുറിക്കല്‍ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ 'ബലിയര്‍പ്പണം' എന്ന മാഹാത്മ്യത്തെ ഇകഴ്ത്തുവാന്‍ ശ്രമിക്കുന്നത് ദൈവവചനവിരുദ്ധമാണെന്ന് ആരും വിസ്മരിക്കരുത്. അന്ത്യകാലത്തു വ്യാജപ്രവാചകന്‍ വന്ന് അപ്പംമുറിക്കല്‍ നിര്‍ത്തലാക്കുമെന്നോ കര്‍ത്തൃമേശ അവസാനിപ്പിക്കുമെന്നോ അല്ല ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത്; നിരന്തരദഹനബലി എന്നുതന്നെയാണ്! അതായത്, യേഹ്ശുവായുടെ ബലിയോടെ യഹൂദരുടെ ബലി അസാധുവാക്കപ്പെട്ടു! അസാധുവാക്കപ്പെട്ട ഈ ബലിയെക്കുറിച്ച് ഇത്രത്തോളം പ്രാധാന്യത്തോടെ യേഹ്ശുവാ ഓര്‍മ്മപ്പെടുത്തില്ല. യെരുശലേം ദൈവാലയത്തിലെ ബലിയുടെ കാര്യമായിരുന്നു പ്രവാചകന്‍ പ്രവചിച്ചതെങ്കില്‍, ഇതുതന്നെ യേഹ്ശുവാ ആവര്‍ത്തിച്ചത് എന്തിനായിരുന്നു? യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിക്കട്ടെ-"(മത്താ: 24; 15). ഇക്കാരണത്താല്‍ത്തന്നെ, ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചതും യേഹ്ശുവായും, തുടര്‍ന്ന്‍ അപ്പസ്തോലനായ പൗലോസും ആവര്‍ത്തിച്ചതുമായ ബലി ജറുസലേം ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെട്ടിരുന്ന ബലിയല്ല!

വിനാശകരമായ മ്ലേച്ഛത ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെടുമെന്ന് ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചതും  യേഹ്ശുവാ ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നു. ദൈവാലയവും ബലിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ബലി യേഹ്ശുവായുടെ ബലി ആണെങ്കില്‍ ദൈവാലയം അവിടുത്തെ സഭയാണ്! തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലനും ഇതുതന്നെ ആവര്‍ത്തിക്കുന്നു: "എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും"(2തെസലോ: 2; 3, 4).

ഈ ദൈവാലയത്തെക്കുറിച്ചു ചിന്തിക്കുന്നതിനുമുന്‍പ് നിരന്തരദഹനബലിയുടെ വിവരണം പൂര്‍ത്തിയാക്കാം. ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചത് യഹൂദരുടെ ബലിയെക്കുറിച്ചായിരുന്നുവെന്ന് ഒരു തര്‍ക്കത്തിനുവേണ്ടി സമ്മതിക്കാം. എന്നാല്‍, യേഹ്ശുവായുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അരനൂറ്റാണ്ടിനോടടുത്ത കാലത്താണ് അപ്പസ്തോലനായ യോഹന്നാനു വെളിപാട് ലഭിക്കുന്നത്. ഈ വെളിപാടില്‍ വിവരിക്കുന്നതും ദാനിയേല്‍പ്രവാചകന്റെ പ്രവചനവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. അങ്ങനെയെങ്കില്‍, ഏതാണ് ആ ദൈവാലയമെന്നും ഏതു ബലിയാണ് നിര്‍ത്തലാക്കപ്പെടുന്നതെന്നും നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

ഏതാണ് ആ ദൈവാലയം?

നിരന്തരദഹനബലി നിര്‍ത്തലാക്കപ്പെടുമെന്നു ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചത് ജറുസലേം ദൈവാലയത്തിലെ ബലിയാണോ? ഇതുവരെ പൂര്‍ത്തീകരിക്കപ്പെടാത്തതും യഥാകാലം പൂര്‍ത്തീകരിക്കപ്പെടേണ്ടതുമായ പ്രവചനത്തില്‍ നാം വായിക്കുന്നത് ജറുസലേം ദൈവാലയത്തിലെ ബലിയല്ല! ഇന്നു ജറുസലേമില്‍ ഒരു ദൈവാലയം ഇല്ലാത്തതുകൊണ്ടുതന്നെ അവിടെയൊരു ബലിയര്‍പ്പണവും നടക്കുന്നില്ലെന്നു നാം മനസ്സിലാക്കി. ആയതിനാല്‍ത്തന്നെ, ജറുസലേമിലേക്കു ജനശ്രദ്ധതിരിച്ചുകൊണ്ട് ഫലംകൊയ്യാന്‍ ആഗ്രഹിക്കുന്ന ഒരു അജ്ഞാതശക്തി നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വളച്ചുകെട്ടില്ലാതെ ഒരുകാര്യം വ്യക്തമാക്കാം. അന്ത്യകാലത്തെ സംബന്ധിച്ചുള്ള പ്രബോധനങ്ങള്‍ ഏറ്റവുമധികമായി നല്‍കിക്കൊണ്ടിരിക്കുന്നത് ആധുനീക സഭകളാണ്. ഇവരുടെ ആത്മാര്‍ത്ഥതയെ ശ്ലാഘിച്ചുകൊണ്ടുതന്നെ മനോവ വെളിപ്പെടുത്തുന്നു: അറിഞ്ഞോ അറിയാതെയോ ഇവരിലൂടെ പുറത്തുവരുന്നത് അപകടകരമായ അര്‍ത്ഥസത്യങ്ങളാണ്!

ദാനിയേല്‍പ്രവാചകന്റെ പ്രവചനങ്ങളെയും വെളിപാട് പുസ്തകത്തെയും വ്യാഖ്യാനിച്ചുകൊണ്ട് ഇവര്‍ പ്രഖ്യാപിക്കുന്ന ദൈവാലയം ഇവരുടെ ഭാവന മാത്രമാണ്. എന്നാല്‍, പ്രവാചകന്‍ പ്രവചിച്ച ദൈവാലയം ഏതാണെന്ന് സത്യസന്ധമായി അന്വേഷിക്കുന്നവര്‍ ചെന്നെത്തുന്നത് കത്തോലിക്കാസഭയിലായിരിക്കും. ഇക്കാരണത്താല്‍ത്തന്നെ, ആധുനീക സഭകള്‍ ഇവ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. യെഹൂദരുടെ ദൈവാലയത്തെ ചുറ്റിപ്പറ്റി പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ യേഹ്ശുവായെ അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ച് യേഹ്ശുവാ പറഞ്ഞപ്പോള്‍, അവിടുത്തെ ശിഷ്യന്മാര്‍പോലും അത് ഗ്രഹിച്ചില്ല! ബൈബിളിലെ ഈ വിവരണം നോക്കുക: "യേഹ്ശുവാ മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു: ഈ ദൈവാലയം പണിയാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അത് പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്"(യോഹ: 2; 19-21). ക്രിസ്തുവിന്റെ ശരീരമാണ് ദൈവാലയമെന്ന് അവിടുന്നുതന്നെ നമ്മോടു വ്യക്തമാക്കി. അവിടുത്തെ ശരീരം ഏതാണെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ വിവരണം ശ്രദ്ധിക്കുക: "നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"(1കോറി: 12; 27). ഈ വാക്യങ്ങള്‍ക്കൂടി വായിക്കുക: "എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ്"(എഫേ: 5; 23).

ഈ വചനങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍, ഏതാണ് യഥാര്‍ത്ഥ ദൈവാലയമെന്നും ആ ദൈവാലയം ഇന്ന് എവിടെയാണെന്നും വ്യക്തമാകും. ദൈവാലയം എന്നതുകൊണ്ട് യേഹ്ശുവാ ഉദ്ദേശിച്ചത് തന്റെ ശരീരത്തെയാണെന്നു നാം മനസ്സിലാക്കി. റോമാക്കാര്‍ നശിപ്പിച്ച ഈ ആലയം മൂന്നു ദിവസത്തിനകം പുനരുദ്ധരിക്കപ്പെട്ടുവെന്നും നമുക്കറിയാം. യേഹ്ശുവായുടെ ശരീരത്തെ ഉയിര്‍പ്പിച്ചത് പിതാവായ ദൈവമാണെന്നു നമുക്കെല്ലാം അറിവുള്ളതാണ്. എന്നാല്‍, ഈ ആലയം നശിപ്പിച്ചാല്‍ താന്‍ അത് പുനരുദ്ധരിക്കുമെന്നാണ് യേഹ്ശുവാ പറഞ്ഞത്. അതിനാല്‍ത്തന്നെ, ഈ വാക്കുകള്‍ പ്രതീകാത്മകമായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, താന്‍ സ്ഥാപിക്കാന്‍ പോകുന്ന സഭയെയാണ് തന്റെ ശരീരം എന്നതിലൂടെ പ്രതീകാത്മകമായി സൂചിപ്പിച്ചത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉത്ഥിതനായ യേഹ്ശുവായുടെ ശരീരമാണ് അവിടുത്തെ സഭ. ഈ സഭയുടെ ശിരസ്സും അവിടുന്നുതന്നെ! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌(മ്ശിഹാ)"(എഫേ: 2; 19, 20).

ദൈവഭവനത്തിലെ അംഗങ്ങള്‍ എന്നാണു നാം വിളിക്കപ്പെടുന്നതെങ്കില്‍, നാംതന്നെയല്ലേ അവിടുത്തെ ആലയം? അതായത്, ക്രിസ്തുവില്‍(മ്ശിഹാ) വിശ്വസിക്കുന്നവരുടെ സമൂഹമാണ് ഭൗമീകമായ ദൈവാലയം! "നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്"(2കോറി: 6; 16). അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറയുടെ മൂലക്കല്ലും ശിരസ്സും ശരീരവും ക്രിസ്തുതന്നെയാണെന്നു(മ്ശിഹാ) നാം മനസ്സിലാക്കി. ഈ ആലയം പണിയപ്പെട്ടിരിക്കുന്ന പ്രതലം ഭൂമിയാണോ? അല്ല എന്നകാര്യം യേഹ്ശുവാതന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും"(മത്താ: 16; 18). പത്രോസിനുമേലാണ് സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം അംഗീകരിക്കാന്‍ വിഷമിക്കുന്ന ചില സഭകളുണ്ട്. ഇക്കൂട്ടര്‍ പത്രോസിനെ പാറക്കഷണമാക്കുകയും ഇവിടെ പ്രഖ്യാപിച്ച പാറ യേഹ്ശുവായാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു! തൊട്ടടുത്ത വചനം പരിശോധിച്ചാല്‍ ഇവരുടെ വാദങ്ങളിലെ പൊള്ളത്തരം മനസ്സിലാകും. വചനം നോക്കുക: "സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 19). യേഹ്ശുവായുടെ വാക്കുകളാണിത്! ഞാന്‍ നിനക്കു തരും എന്ന് യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ സ്വയം പറഞ്ഞതാണെന്ന് സാമാന്യബോധമുള്ള ആരെങ്കിലും കരുതുമോ? എന്നാല്‍, പത്രോസിനെ ഈ മഹത്തായ പദവിയിലേക്ക് ഉയര്‍ത്തിയത് തന്റെ വിശ്വാസപ്രഖ്യാപനമായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്. ഇതാണ് ആ പ്രഖ്യാപനം: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌(മ്ശിഹാ)"(മത്താ: 16; 16). വിശ്വാസം ഏറ്റുപറഞ്ഞപ്പോള്‍ പത്രോസിനുമേല്‍ സഭ സ്ഥാപിച്ചുവെങ്കില്‍, തന്റെ സ്നേഹം പ്രഖ്യാപിച്ചപ്പോള്‍ അജപാലകനായി ഈ അപ്പസ്തോലനെ ഉയര്‍ത്തി!

ഈ വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ(അദോനീ), ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ"(യോഹ: 21; 15). മൂന്നുവട്ടം ഇതേ ചോദ്യം യേഹ്ശുവാ ആവര്‍ത്തിക്കുകയും പത്രോസിനെക്കൊണ്ട് തന്റെ സ്നേഹപ്രഖ്യാപനം നടത്തിക്കുകയും ചെയ്തതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. പത്രോസിന്റെ പ്രഖ്യാപനത്തിനു മറുപടിയായി യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "എന്റെ കുഞ്ഞാടുകളെ മേയിക്കുക"(മത്താ: 16; 16). പത്രോസിന് യേഹ്ശുവായില്‍ ഉണ്ടായിരുന്ന വിശ്വാസവും സ്നേഹവും അതേയളവില്‍ ഇല്ലാത്തവര്‍ക്ക് അവന്റെ പിന്‍ഗാമിയാകാന്‍ കഴിയില്ല! യേഹ്ശുവായെ സ്നേഹിക്കുന്നവനെ തിരിച്ചറിയാനുള്ള അടയാളം അവിടുന്ന് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്"(യോഹ: 14; 21). സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് യേഹ്ശുവാ നല്‍കിയ കല്പന ഇതായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍ യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20). സഭയുടെ അജപാലക ദൗത്യം ഏറ്റെടുത്തുകൊണ്ട് പത്രോസ് ഇപ്രകാരം ലോകത്തോടു വിളിച്ചുപറഞ്ഞു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12).

ഈ വിശ്വാസം ഏറ്റുപറയാത്ത ഒരുവനും പത്രോസിന്റെ പിന്‍ഗാമിയല്ല! സകല മതങ്ങളിലും രക്ഷയുണ്ടെന്ന പ്രഖ്യാപനവുമായി നടക്കുന്നവരും, ക്രിസ്തീയതയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുന്നത് അപരാധമായി പ്രഖ്യാപിക്കുന്നവരും പത്രോസിന്റെ അധികാരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്! എന്നിരുന്നാലും, ദൈവത്തിന്റെ ആലയമായ സഭ കത്തോലിക്കാസഭ മാത്രമാണ്! കത്തോലിക്കാസഭയാണ് യേഹ്ശുവാ സ്ഥാപിച്ച യഥാര്‍ത്ഥ സഭയെന്നു പറയാന്‍ മനോവയ്ക്കു മുന്നില്‍ വ്യക്തമായ തെളിവുകളുണ്ട്. പത്രോസിന്റെ അധികാരകൈമാറ്റം കൃത്യതയോടെ തുടരുന്നത് ഈ സഭ മാത്രമാണ്. എന്നാല്‍, ഇതിനേക്കാളെല്ലാം ഉപരിയായ ഒരു അടയാളം കത്തോലിക്കാസഭയുടെമേലുണ്ട്! അതാണ്‌ നിരന്തരദഹനബലി!

കത്തോലിക്കാസഭയും നിരന്തരദഹനബലിയും!

എല്ലാ ദിവസവും ബലിയര്‍പ്പിക്കുന്ന ഏക സഭ കത്തോലിക്കാസഭയാണെന്ന യാഥാര്‍ത്ഥ്യം എത്രപേര്‍ക്ക് അറിയാം? ബലിയര്‍പ്പണം നടത്തുന്ന അനേകം സഭകളുണ്ടെങ്കിലും, കത്തോലിക്കാസഭയ്ക്ക് മാത്രമാണ് അനുദിനബലിയര്‍പ്പണം നിയമമായി നിലനില്‍ക്കുന്നത്! എല്ലാ ദിവസവും ദിവ്യബലി അര്‍പ്പിക്കണമെന്ന നിയമം ഈ സഭയിലെ ഓരോ വൈദീകരുടെമേലും നിലനില്‍ക്കുന്നു. യുവതലമുറയിലെ വൈദീകര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെങ്കിലും, കത്തോലിക്കാസഭയുടെ എക്കാലത്തെയും നിയമം ഇതാണ്!

ആടുമാടുകളെ ബലിയര്‍പ്പിക്കുന്ന രീതി അവസാനിപ്പിച്ചത് യേഹ്ശുവായാണ്. അതിനു പകരമായി മറ്റൊരു ബലിയും ഉടമ്പടിയും അവിടുന്ന് സ്ഥാപിക്കുകയും ചെയ്തു. അഹറോന്റെ ക്രമപ്രകാരം അര്‍പ്പിച്ചുകൊണ്ടിരുന്ന ബലിയാണ് യേഹ്ശുവാ കാല്‍വരിയില്‍ അര്‍പ്പിച്ചത്. അവിടെ അര്‍പ്പിക്കപ്പെട്ട ബലിയില്‍ ബലിവസ്തുവായ കുഞ്ഞാട് യേഹ്ശുവായായിരുന്നു. അന്നുവരെ അര്‍പ്പിച്ചിരുന്ന ബലികളുടെയെല്ലാം പോരായ്മകള്‍ പരിഹരിക്കപ്പെടുകയും എന്നേയ്ക്കുമുള്ള ഏക ബലി അര്‍പ്പിക്കപ്പെടുകയും ചെയ്തു! ഇനിമേല്‍ അഹറോന്റെ ക്രമപ്രകാരമുള്ള ബലികള്‍ അപ്രസക്തമാണ്. അതിനു പകരമായി സ്ഥാപിക്കപ്പെട്ട ബലിയുടെ ഉടമ്പടി അന്ത്യത്താഴവേളയിലാണ് നാം കാണുന്നത്. ഇതാണ് 'മെല്‍ക്കിസെദേക്കിന്റെ' ക്രമപ്രകാരമുള്ള ബലി! ആരാണ് മെല്‍ക്കിസെദേക്ക് എന്ന് നോക്കുക: "രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ: 7; 1-3). അബ്രാഹത്തിനുമുമ്പ് താനുണ്ടായിരുന്നുവെന്ന യേഹ്ശുവായുടെ വാക്കുകള്‍ ഇതുമായി ചേര്‍ത്തുവായിക്കണം. മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതന്‍ യേഹ്ശുവായാണെന്നതിന്റെ അടയാളമാണ് 'അപ്പവും വീഞ്ഞും'! "സാലെം രാജാവായ മെല്‍ക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍"(ഉല്‍പത്തി: 14; 18). ഇതാണ് അന്ത്യത്താഴവേളയില്‍ ദൃഷ്ടാന്തമായത്!

പുതിയ ഉടമ്പടി സ്ഥാപിതമായതോടെ പഴയ ഉടമ്പടി അസാധുവാകുകയെന്നത് സ്വാഭാവിക പ്രതിഭാസം മാത്രമാണ്! ആയതിനാല്‍ത്തന്നെ, അഹറോന്റെ ക്രമപ്രകാരമുള്ള ബലിയുടെ പ്രസക്തി ഇല്ലാതായി! യേഹ്ശുവാ അര്‍പ്പിക്കാനിരിക്കുന്ന പരിപൂര്‍ണ്ണമായ ബലിയുടെ പ്രതീകം മാത്രമായിരുന്നു ഈ ബലി. മാനവരക്ഷയ്ക്കായി അര്‍പ്പിക്കപ്പെടേണ്ട യഥാര്‍ത്ഥ ബലി അന്വര്‍ത്ഥമായതിനുശേഷവും ഈ ബലിയുടെ സൂചനയായി അര്‍പ്പിച്ചുകൊണ്ടിരുന്ന ബലി തുടരുകയെന്നത് ദൈവഹിതമല്ല! സംഭവിച്ചുകഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് പ്രവചിക്കുന്നത് പ്രവാചകനു ഭൂഷണമല്ലാത്തതുപോലെ, അഹറോന്റെ ക്രമപ്രകാരമുള്ള ബലി ഇനിയും അര്‍പ്പിക്കുന്നത് നിരര്‍ത്ഥകമാണ്! എന്നാല്‍, അന്ത്യകാലത്തെക്കുറിച്ചുള്ള ദാനിയേല്‍പ്രവചനം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. യേഹ്ശുവായും അപ്പസ്തോലന്മാരും ഇതേ പ്രവചനം ആവര്‍ത്തിച്ചു എന്നത് ഗൗരവത്തോടെ നാം കാണണം. വിനാശകരമായ മ്ലേച്ഛത ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും നിരന്തരദഹനബലി നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമെന്നുള്ള പ്രവചനം യെഹൂദരുമായി ബന്ധപ്പെട്ടതല്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്! കാരണം, യെഹൂദരുടെ ദൈവാലയം തകര്‍ക്കപ്പെടുകയും ബലി അസാധുവാക്കപ്പെടുകയും ചെയ്തു. ദൈവാലയം പുനഃസ്ഥാപിക്കപ്പെട്ടാലും, അസാധുവാക്കപ്പെട്ട ബലി പുനഃസ്ഥാപിക്കപ്പെടുകയില്ല!

എന്നാല്‍, അന്ത്യകാലത്ത് പ്രത്യക്ഷപ്പെടുന്ന അരാജകത്വത്തിന്റെ മനുഷ്യനിലൂടെ നിരന്തരദഹനബലി നിരോധിക്കപ്പെടുന്നതിനെ ഗൗരവത്തോടെയാണ് വചനം മുന്നറിയിപ്പു തരുന്നത്. അങ്ങനെയെങ്കില്‍ ഈ ദൈവാലയവും അവിടെ അര്‍പ്പിക്കപ്പെടുന്ന നിരന്തരദഹനബലിയും അതീവപ്രാധാന്യമുള്ളതുതന്നെ! തന്റെ പ്രത്യാഗമനംവരെ അനുസ്മരിക്കപ്പെടണം എന്ന കല്പനയോടെ യേഹ്ശുവാ സ്ഥാപിച്ച ബലിയുടെ പ്രസക്തി ഇവിടെയാണ്‌ നാം തിരിച്ചറിയേണ്ടത്! അപ്പവും വീഞ്ഞും ദൈവസന്നിധിയില്‍ അര്‍പ്പിച്ച മഹാപുരോഹിതനായ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കുമുള്ള പുരോഹിതനായ യേഹ്ശുവായുടെ പൗരോഹിത്യമാണ് ക്രൈസ്തവരില്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നതെങ്കില്‍, യെരുശലേം ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മിതിയിലേക്കും അവിടെ പുനരാരംഭിക്കാന്‍ സാദ്ധ്യതയുള്ള അഹറോന്റെ ബലിയിലേക്കും കണ്ണുംനട്ടിരിക്കേണ്ട ആവശ്യം ഇവര്‍ക്കില്ല! മാത്രവുമല്ല, ഇത്തരത്തിലുള്ള കാത്തിരിപ്പിലൂടെ മറ്റൊരു അപകടവും സംജാതമാകും.

എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചുള്ള അബദ്ധധാരണ പ്രചരിപ്പിക്കുന്നതില്‍ പിശാച് നിതാന്തജാഗ്രതയിലാണ്! നിലവിലില്ലാത്ത ജറുസലേം ദൈവാലയം നിര്‍മ്മിച്ചതിനുശേഷമേ അവന്‍ പ്രത്യക്ഷപ്പെടുകയുള്ളുവെന്ന ചിന്തയിലേക്കു ദൈവജനത്തെ നയിക്കാനുള്ള കുതന്ത്രമാണ് ഇന്നു പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്! ഇനിയും സമയമുണ്ടെന്ന ധാരണയില്‍ ദൈവജനം കഴിയുമ്പോള്‍, ആ ദിവസം ഒരു കെണിപോലെ കടന്നുവരും! ബൈബിളില്‍ വായിക്കുന്ന ഏതെങ്കിലും പ്രവചനങ്ങളില്‍ തിന്മയുടെ സൂചനയുണ്ടെങ്കില്‍, അവയെല്ലാം കത്തോലിക്കാസഭയെ സൂചിപ്പിക്കുന്നതാണെന്ന് പ്രസംഗിച്ചുനടക്കുന്ന ആധുനീക 'വെളിച്ചപ്പാടുകള്‍' ഒരുകാര്യം ഓര്‍ക്കുക: അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന മുഴുവന്‍ സംഭവങ്ങളും കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്! ആയതിനാല്‍ത്തന്നെ, നിങ്ങള്‍ പരിഹസിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയാണ് ഈ നിരന്തരദഹനബലി! പിശാചുപോലും ഇത് തിരിച്ചറിഞ്ഞിട്ടും നിങ്ങളില്‍നിന്ന് എന്തുകൊണ്ട് ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെട്ടു? ഇതിന് ഒരുത്തരമേയുള്ളൂ: നിങ്ങളുടെ ഉദ്ഭവം ദൈവം അഭിലഷിച്ചതല്ല!

വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നത് കത്തോലിക്കാസഭയിലാണെന്നു വിശ്വസിക്കുന്നവര്‍ എന്തുകൊണ്ടാണ് പ്രവചിക്കപ്പെട്ടിരിക്കുന്ന ദൈവാലയം കത്തോലിക്കാസഭയാണെന്നു സമ്മതിക്കാന്‍ വിമുഖത കാണിക്കുന്നത്? അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ട് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്ന നിരന്തരദഹനബലിയാണ് ഇന്നും കത്തോലിക്കാസഭ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നു സമ്മതിക്കുന്ന നിമിഷംതന്നെ മറ്റെല്ലാ സഭകളുടെയും ആധികാരികത ഇല്ലാതാകും! കാരണം, നിരന്തരദഹനബലിയുടെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിച്ചുകൊണ്ട് അത് അര്‍പ്പിക്കുന്ന ഏക സഭ 'റോമന്‍ കത്തോലിക്കാസഭ' മാത്രമാണ്! ഈ സഭയുടെ ഭാഗമായി കരുതപ്പെടുന്ന പൗരസ്ത്യ 'റീത്തുകള്‍' അനുദിനബലിയെ അംഗീകരിക്കുന്നവരല്ല. ആഴ്ചയില്‍ ഒരിക്കല്‍മാത്രം അര്‍പ്പിക്കപ്പെടേണ്ടതാണ് വിശുദ്ധ കുര്‍ബ്ബാനയെന്നും വാദിക്കുന്നവരും കത്തോലിക്കാസഭയുടെ ഭാഗമായി നിലനില്‍ക്കുന്നതിനുവേണ്ടി അനുദിനബലിയര്‍പ്പണം അംഗീകരിക്കുന്നു! പ്രവചനത്തെ ആധാരമാക്കി ഇവരോട് ഒരു ചോദ്യം മനോവ ചോദിക്കുന്നു. ഇതാണ് ആ പ്രവചനം: "പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും"(ദാനി: 9; 27). എല്ലാ ദിവസവും ബലിയര്‍പ്പണം ഇല്ലെങ്കില്‍ എങ്ങനെയാണ് പകുതി ആഴ്ചത്തേക്ക് മാത്രമായി ഇത് നിര്‍ത്തലാക്കപ്പെടുന്നത്? ഉത്തരം തരണമെന്നില്ല; സ്വയം ചിന്തിച്ചാല്‍ മതി.

പ്രധാന വിഷയത്തിലേക്കു കടക്കാന്‍ സമയമായി. വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കപ്പെടുന്ന ദൈവാലയവും അവിടെ അര്‍പ്പിക്കപ്പെടുന്ന നിരന്തരദഹനബലിയും ഏതാണെന്ന പഠനമാണ് ഇതുവരെ നാം നടത്തിയത്. പ്രവചിക്കപ്പെട്ട ദൈവാലയത്തെയും ബലിയെയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ആയിരിക്കുന്നത് ഗുരുതരമായ അപകടത്തിലാണെന്ന ഓര്‍മ്മപ്പെടുത്തലും ഇതോടൊപ്പം മനോവ ചേര്‍ത്തുവയ്ക്കുന്നു! കത്തോലിക്കാസഭയില്‍ പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനാശകരമായ മ്ലേച്ഛതകള്‍ എന്താണെന്നു പരിശോധിച്ചുകൊണ്ട് ഈ പഠനം നമുക്കു തുടരാം.

വിനാശകരമായ മ്ലേച്ഛത!

വിനാശകരമായ മ്ലേച്ഛതകള്‍ പലതുണ്ടെങ്കിലും, അതിന്റെ പൂര്‍ണ്ണതയെന്നത് വിജാതിയ അനുകരണമാണെന്ന് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 31). വിജാതിയതയുടെ അടിസ്ഥാനം വിഗ്രഹാരാധനയാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ഹുബാല്‍ എന്ന ചന്ദ്രദേവനെ ആരാധിക്കുന്ന ഇസ്ലാം അടക്കം എല്ലാ വിജാതിയ മതങ്ങളുടെയും ആരാധനാ മൂര്‍ത്തികള്‍ വിഗ്രഹങ്ങളാണ്. ദൈവമല്ലാത്ത ഒന്നിനെ ദൈവമായി കരുതുന്നതും ആരാധിക്കുന്നതും വിഗ്രഹാരാധനയുടെ പൂര്‍ണ്ണതയാണെന്നു പലരും തിരിച്ചറിയുന്നില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ വിജാതിയതയുടെ പ്രചാരകരായി അധഃപതിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്! മ്ലേച്ഛതയാണെന്നു ദൈവം പ്രഖ്യാപിച്ചിട്ടുള്ള എന്തിനെയെങ്കിലും വിശുദ്ധമാണെന്നു പ്രചരിപ്പിക്കലല്ല ക്രൈസ്തവരുടെ ദൗത്യം. ദൈവത്തിന്റെ വചനം ഇതാണ്: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). ഇത്തരത്തിലുള്ള ദുരിതം ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും തിരിച്ചറിഞ്ഞ് എതിര്‍ക്കാനുള്ള ഉത്തരവാദിത്വം സഭാമക്കള്‍ക്കുണ്ട്.

മ്ലേച്ഛതകള്‍ എങ്ങനെയാണ് വിനാശകരമാകുന്നതെന്നു നോക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ വിസ്മരിക്കുകയും മറ്റു ദേവന്മാരുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ മുന്നറിയിപ്പു തരുന്നു"(നിയമം: 8; 19). വിജാതിയത എന്ന മ്ലേച്ഛതയെ അംഗീകരിക്കുന്നതിലൂടെ വന്നുഭവിക്കുന്ന നാശത്തെയാണ് 'വിനാശകരമായ മ്ലേച്ഛത' എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്! മ്ലേച്ഛത നാശത്തിനു കാരണമാകുമെങ്കില്‍, അത് വിനാശകരമായ മ്ലേച്ഛത തന്നെയാണ്! വിജാതിയതയെ മഹത്വപ്പെടുത്തുന്ന വിധത്തിലുള്ള പ്രസ്താവനകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ലക്‌ഷ്യം എന്താണെന്ന് ഇതിലൂടെ നമുക്ക് വ്യക്തമാകും. അന്യദേവന്മാരുടെ പ്രചാരകരെ വിളിച്ചുവരുത്തി ആദരിക്കുന്നതിലൂടെ നാശത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്. മ്ലേച്ഛതകളുടെ പ്രചാരകര്‍ക്ക് വത്തിക്കാനില്‍ സ്വീകരണമൊരുക്കുകയും വിനാശത്തെ സമാധാനമെന്നു പ്രഘോഷിക്കുകയും ചെയ്യുമ്പോള്‍, വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു പ്രതിഷ്ഠിക്കപ്പെടുകയാണെന്നു നാം തിരിച്ചറിയണം!

വിജാതിയതയാണ് വിനാശമെങ്കില്‍, ഏതെങ്കിലും ഒരു വിജാതിയതയെ മാത്രം വിനാശമായി പരിഗണിക്കുന്നതില്‍ യാതൊരു സത്യവുമില്ല. വിനാശകരമായ മ്ലേച്ഛതയെ വിശുദ്ധസ്ഥലത്തു പ്രതിഷ്ഠിക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയുടെ അകത്തളങ്ങളില്‍ അധികാരം കൈയ്യാളുകയാണ്. ആയതിനാല്‍, ഇത് തിരിച്ചറിയാത്തവരെല്ലാം ദുരന്തത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു! അതുകൊണ്ടുതന്നെ, ഈ കാലഘട്ടത്തില്‍ ദൈവജനം തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍ മനോവ ഇവിടെ വെളിപ്പെടുത്തുകയാണ്!

ഇസ്ലാമിനു നോവുമ്പോള്‍ ഉണരുന്ന മാനവീകത!

ആധുനീക കാലഘട്ടത്തില്‍ ഏറ്റവുമധികം ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെട്ടത് ഫ്രാന്‍സീസ് പോപ്പായതിനു ശേഷമാണ്. ഈ അവസരങ്ങളിലൊന്നും ഈ ക്രൂരതയെ അപലപിക്കുന്ന ഒരുവാക്കുപോലും ഇയാള്‍ ഉരിയാടിയിട്ടില്ല. ഓരോ ക്രൈസ്തവരേയും കൊന്നുതള്ളിയത് ഇസ്ലാമിക ഭീകരന്മാരാണെന്നും, ഈ ചെയ്തികളെല്ലാം ഖുറാന്‍ എന്ന പുസ്തകത്തിന്റെ പേരിലാണെന്നും ലോകത്തിനു മുഴുവന്‍ അറിയാം. ക്രിസ്ത്യാനികളായ മുന്നൂറു കുഞ്ഞുങ്ങളെ നൈജീരിയയില്‍നിന്നു തട്ടിക്കൊണ്ടുപോയി ഇസ്ലാംമതത്തില്‍ ചേര്‍ത്തതും ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥത്തിന്റെ പേരിലാണ്. സിറിയയിലും ഇറാക്കിലും ഒന്നൊഴിയാതെ മുഴുവന്‍ ക്രിസ്ത്യാനികളും ഇസ്ലാമിന്റെ പൈശാചികതയ്ക്ക് ഇരയായി വധിക്കപ്പെട്ടു! സമാധാനത്തില്‍ കഴിയുന്ന രാജ്യങ്ങളില്‍ ഇസ്ലാമികത കടന്നുവരുമ്പോള്‍, ആ രാജ്യങ്ങള്‍ അസ്സമാധാനത്തിലേക്കും ഭീതിയിലേക്കും നയിക്കപ്പെടുന്നത് സകലരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളിലും ക്രൈസ്തവര്‍ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ഈ അവസരങ്ങളിലൊക്കെ വത്തിക്കാനില്‍ വീണവായിച്ചിരുന്ന ഫ്രാന്‍സീസിനു വേദനയാരംഭിച്ചത് ഇസ്ലാം പരസ്പരം പോരാടി മരിക്കാന്‍ തുടങ്ങിയപ്പോഴാണ്! കുര്‍ദ്ദുകള്‍ ആക്രമിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ പോപ്പിന്റെ ദീനരോദനം മാധ്യമങ്ങളില്‍ മുഴങ്ങി!

പലസ്തീനികള്‍ ഇസ്രായേലിനെ അകാരണമായി ആക്രമിക്കുകയും അവരുടെ യുവാക്കളെ കഴുത്തറുത്തു കൊല്ലുകയും ചെയ്തപ്പോള്‍ ഫ്രാന്‍സീസിന്റെ മാനവീകതയും കാരുണ്യവും ആരും കണ്ടില്ല. എന്നാല്‍, ഇസ്രായേല്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാളുടെ വിലാപം അണപൊട്ടിയൊഴുകി! സത്യദൈവമായ യാഹ്‌വെയെ ആരാധിക്കുന്ന രണ്ടു മതങ്ങള്‍ മാത്രമാണ് ഈ ഭൂമുഖത്തുള്ളത്. ഇവര്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം അവലംബിക്കുന്ന മാധ്യമങ്ങളെക്കുറിച്ചു മനോവയ്ക്ക് ഒന്നും പറയാനില്ല. എന്നാല്‍, ദൈവജനത്തിന്റെ കാവല്‍ക്കാരനായി അറിയപ്പെടുന്നവന്റെ ദുരൂഹമായ മൗനത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇവിടെയൊരു വചനം അനിവാര്യമായിരിക്കുന്നു: "ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6). ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെടുകയെന്നത് ചെന്നായ്ക്കള്‍ക്ക് ഇരയാകുന്നതിനേക്കാള്‍ ഭീകരമായ വിപത്താണ്. തങ്ങളെ സുരക്ഷിതരായി നയിക്കാന്‍ നിയുക്തരായിരിക്കുന്നവരാല്‍ തന്നെ ശത്രുപാളയത്തിലേക്കു നയിക്കപ്പെടുന്ന അവസ്ഥയാണ് ആടുകളെ സംബന്ധിച്ച് ഏറ്റവും വലിയ അരക്ഷിതാവസ്ഥ!

അപ്പസ്തോലനായ യോഹന്നാന്റെ ലേഖനങ്ങള്‍ മാത്രം വായിച്ചാല്‍പ്പോലും ഇസ്ലാമാണ് എതിര്‍ക്രിസ്തുവിന്റെ മതമെന്നു തിരിച്ചറിയാന്‍ സാധിക്കുമെന്നിരിക്കെ, ഈ മതത്തെ സമാധാനമെന്നു പ്രഖ്യാപിക്കുന്നവന്‍ ആരാണെന്നു ദൈവജനം തിരിച്ചറിയണം. യേഹ്ശുവായെ നിഷേധിക്കാന്‍ ഉടലെടുത്ത തത്വസംഹിതയായ ഖുറാനെയും, അതിന്റെ ഉത്പന്നമായ ഇസ്ലാമികതയെയും ശ്ലാഘിക്കാനായി ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങള്‍ കത്തോലിക്കാസഭയില്‍നിന്നുള്ള ആദ്യത്തെ ദുരന്തമല്ല! ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ എന്ന നരകസന്തതിയുടെ പൈശാചിക പഠനങ്ങളാണ് കത്തോലിക്കാസഭ ഔദ്യോഗികമായി ഇന്നു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവന്‍ തയ്യാറാക്കിയ യുവജന മതബോധനഗ്രന്ഥത്തിന്റെ എണ്‍പത്തിനാലാം പേജില്‍ ഈ പൈശാചികതയുടെ പൂര്‍ണ്ണത ദര്‍ശിക്കാന്‍ കഴിയും! പോപ്പ് ഫ്രാന്‍സീസ് അധികാരമേറ്റ അന്നുമുതല്‍ ഇസ്ലാമികതയെ വെള്ളപൂശാനുള്ള ശ്രമവും ഇയാള്‍ ആരംഭിച്ചു. എന്നാല്‍, ആഗോള കത്തോലിക്കാസഭയില്‍ ദുരന്തത്തിനു തുടക്കമിട്ടത് ഫ്രാന്‍സീസ് അല്ല. എതിര്‍ക്രിസ്തുവിനെ ഭരണമേല്പിക്കാനുള്ള നടപടിക്രമങ്ങള്‍ സഭയില്‍ ആരംഭിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിന്റെ കാലത്താണ്! ഇക്കാലത്തും അതിനുശേഷവും ഈ നടപടികള്‍ക്ക് തടസ്സമായി നിലകൊണ്ടത് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിഗര്‍ ആയിരുന്നു.

കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായി ഉയര്‍ത്തപ്പെട്ട ഇദ്ദേഹമാണ് ബെനഡിക്റ്റ് പതിനാറാമന്‍! എന്നാല്‍, സഭയില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിച്ച സാത്താനോടു ചെറുത്തുനില്‍ക്കാന്‍ ഈ പാപ്പയ്ക്ക് കഴിഞ്ഞില്ല. യഥാകാലം പൂര്‍ത്തിയാകേണ്ട ദൈവത്തിന്റെ വചനത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഇദ്ദേഹം പുറത്താക്കപ്പെടുകയും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ തുറന്നുവിട്ട സെക്കുലറിസത്തിന്റെ ദുരാത്മാവ്‌ പുതിയ രൂപംധരിച്ച് 'മതാന്തര സംവാദം' എന്ന പേരില്‍ ഇറങ്ങിയിരിക്കുന്നതിനെ വിശ്വാസികള്‍ ഗൗരവത്തോടെ കാണണം. സകല മതങ്ങളിലും രക്ഷയുണ്ടെന്ന വിനാശത്തിന്റെ സന്ദേശമാണ് കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ചെകുത്താന്മാര്‍ ഇന്നു പ്രചരിപ്പിക്കുന്നത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു പ്രഖ്യാപിച്ച ഫ്രാന്‍സീസ് ഒന്നുകൂടി കൂട്ടിച്ചേര്‍ത്തത് ശ്രദ്ധേയമാണ്. ക്രിസ്ത്യാനികളില്‍ തീവ്രവാദികള്‍ ഉള്ളതുപോലെ മാത്രമേ ഇസ്ലാമിലും തീവ്രവാദികള്‍ ഉള്ളുവെന്ന ജല്പനമായിരുന്നു അത്. ഇത് പ്രഖ്യാപിക്കപ്പെടുന്ന നിമിഷത്തില്‍പ്പോലും ഇസ്ലാമിന്റെ കൂട്ടക്കുരുതിയ്ക്ക് ക്രൈസ്തവര്‍ ഇരയായത് ലോകമറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ ഫ്രാന്‍സീസ് നടിച്ചു! ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള ഏതെങ്കിലും രാജ്യത്ത് ഇസ്ലാമോ മറ്റേതെങ്കിലും മതവിശ്വാസികാളോ വധിക്കപ്പെടുന്നുണ്ടെങ്കില്‍ ഫ്രാന്‍സീസ് അത് വെളിപ്പെടുത്തുക! സ്വയം വലുതാകാന്‍വേണ്ടി ദൈവജനത്തെ അവഹേളിക്കുന്ന ഈ ജല്പനങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ദൈവജനത്തിനുണ്ടെന്നു താങ്കള്‍ മനസ്സിലാക്കണം!

ബൊക്കോഹറാം എന്ന ഇസ്ലാമികസംഘടന തുടര്‍ന്നുവരുന്ന നരഹത്യയെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കപടസമാധാനത്തിന്റെ വക്താവിനു കഴിയാത്തതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. 'സമാധാനത്തിന്റെ' മതം യൂറോപ്പില്‍ ഭീതിപരത്തുമ്പോള്‍, വിജാതിയരുടെ തീര്‍ഥാടനകേന്ദ്രങ്ങളില്‍ വിരുന്നുസത്ക്കാരത്തില്‍ പങ്കെടുക്കുകയാണ് ഫ്രാന്‍സീസ്! പരസ്പരസ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞിരുന്ന യൂറോപ്യന്‍ ജനതയുടെമേല്‍ അക്രമം അഴിച്ചുവിടുന്നത് ഏതു മതത്തിന്റെയും ഗ്രന്ഥത്തിന്റെയും പേരിലാണെന്നു പറയാന്‍ അഭിനവ പോപ്പിനു ബാധ്യതയുണ്ട്. ഭീകരതയെ സമാധാനം എന്നു പേരുചൊല്ലി വിളിക്കുന്നവരെ ഇനിയും തിരിച്ചറിയാതിരുന്നാല്‍ വന്നുഭവിക്കുന്നത് മഹാദുരന്തമായിരിക്കുമെന്നു മറക്കരുത്. ഇവിടെയൊരു വചനം അനിവാര്യമായിരിക്കുന്നു: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). ജര്‍മ്മനിയിലെ ജനസംഖ്യയുടെ നാലരശതമാനം മാത്രമുള്ള ഇസ്ലാമാണ് ഈ രാജ്യത്തു വിനാശം വിതയ്ക്കുന്നതെങ്കില്‍, അല്പംകൂടി ഈ മതം വളര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ? സര്‍വ്വനാശത്തിന്റെ മതത്തെ സമാധാനമെന്നു വിളിക്കുന്നവര്‍ കത്തോലിക്കാസഭയില്‍ നില്‍ക്കുന്നതിനെയാണ്, വിശുദ്ധസ്ഥലത്തു നില്‍ക്കുന്ന വിനാശത്തിന്റെ അശുദ്ധലക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്!

ഇസ്ലാമിന്റെ ഉത്പത്തിമുതല്‍ അത് ലോകത്തിനു ഭീഷണിയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. വാളുകൊണ്ട് വളര്‍ന്ന മതമാണ്‌ ഇസ്ലാമെന്ന വസ്തുത ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു. പിന്നെങ്ങനെയാണ് ഫ്രാന്‍സീസിനു മാത്രം ഇസ്ലാംമതം സമാധാനത്തിന്റെ മതമായത്? ഇവിടെയാണ്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍ ദൈവജനം മനസ്സിലാക്കേണ്ടത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സാത്താന്‍ അവതരിപ്പിച്ച ആശയമാണ് ഇന്ന് കത്തോലിക്കാസഭയിലെ നേതാക്കാന്മാര്‍ അനുധാവനം ചെയ്യുന്നത്. ഈ ആശയത്തെ ഊട്ടിവളര്‍ത്താന്‍ തയ്യാറാക്കിയ പൈശാചിക ഗ്രന്ഥമാണ് യുവജനമതബോധനഗ്രന്ഥം! വിജാതിയതയ്ക്ക് മാഹാത്മ്യം കല്പിച്ചുകൊണ്ട് ദൈവീകനിയമങ്ങളെ അവഗണിക്കാനുള്ള പ്രവണത ദൈവജനത്തില്‍ ജനിപ്പിക്കുകയെന്ന ദുരുദ്ദേശമാണ് ഈ ഗ്രന്ഥത്തിന്റെ ഉപജ്ഞാതാക്കള്‍ക്കുള്ളത്. ദൈവീകനിയമങ്ങളില്‍ നിന്നു ദൈവജനത്തെ വ്യതിചലിപ്പിക്കാനുള്ള ഫ്രാന്‍സീസിന്റെ ശ്രമങ്ങളെ ഇതുമായി ചേര്‍ത്തു വായിക്കണം. സത്യദൈവത്തിന്റെ നിയമങ്ങളില്‍ നിലനിന്നാല്‍, കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരുമെന്ന് പറയുന്നവന്‍ ആരുതന്നെയായിരുന്നാലും അവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല! ദൈവീകനിയമങ്ങള്‍ക്ക് ഉപരിയായി തന്റെ നിയമങ്ങളെ സ്ഥാപിക്കാന്‍ ഫ്രാന്‍സീസ് ശ്രമിക്കുമ്പോള്‍ ഈ പ്രവചനം ഓര്‍ക്കുക: "നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി: 7; 25).

ഇസ്ലാമികതയെ ലോകത്തിനുമുന്നില്‍ മഹത്വവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കേണ്ടത് ക്രൈസ്തവ ധര്‍മ്മമാണ്. യേഹ്ശുവായെ നിഷേധിക്കാനായി മാത്രം അവതരിപ്പിക്കപ്പെട്ട ആശയമായിരുന്നു ഇസ്ലാമെന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സകലര്‍ക്കും അറിയാം. ക്രൈസ്തവര്‍ ശിരശ്ച്ഛേദം ചെയ്യപ്പെടുമ്പോഴും ശത്രുപക്ഷത്തിനുവേണ്ടി വാദിക്കുന്നവന്റെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയാത്തവരെക്കുറിച്ചു മനോവയ്ക്കു സഹതപിക്കാന്‍ മാത്രമേ കഴിയൂ! എതിര്‍ക്രിസ്തുവിന്റെ മതമാണ്‌ ഇസ്ലാംമതമെന്നു വ്യക്തമാക്കുന്ന അനേകം ലേഖനങ്ങള്‍ മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ ഈ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു. ഫ്രാന്‍സീസിന്റെ പ്രബോധനങ്ങളെ ആത്മാവില്‍ വിവേചിക്കാന്‍ കഴിയുന്നവര്‍ അപ്രകാരം ചെയ്യുക!

മതാന്തരസംവാദങ്ങളും പിശാചിന്റെ അലര്‍ച്ചയും!

മതാന്തരസംവാദങ്ങളുടെ മറവില്‍ ഫ്രാന്‍സീസ് നടത്തിക്കൊണ്ടിരിക്കുന്ന ആഭാസങ്ങളും പിശാചിന്റെ ആജ്ഞാനുസരണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കത്തോലിക്കാസഭയുടെ മതാന്തര സംവാദങ്ങള്‍ക്ക് ഒരു സമിതിയുണ്ട്. ഭാരതത്തിലെ സനാതന ആള്‍ദൈവങ്ങളുടെ തലതൊട്ടപ്പനായ ക്ളിമ്മീസാണ് ഈ സമിതിയുടെ അദ്ധ്യക്ഷനെന്ന് അറിയുമ്പോള്‍, കത്തോലിക്കാസഭ ഈ സംവാദങ്ങള്‍ക്കൊണ്ട് എന്താണു ലക്ഷ്യമിടുന്നതെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല!

ഈയടുത്തനാളില്‍ വത്തിക്കാനില്‍ ഒരു മതാന്തരസമ്മേളനം നടന്നു. ഹിന്ദുമതത്തിന്റെ പ്രതിനിധിയായി ഇന്ത്യയില്‍നിന്നു വത്തിക്കാനിലെത്തിയത് 'കുപ്രസിദ്ധ' വേശ്യയായ അമൃതാനന്തമായിയാണ്. ക്ളിമ്മീസിന് ഈ അഭിസാരികയുമായുള്ള അവിഹിതബന്ധം അറിയാത്തവരായി കേരളത്തില്‍ ആരുമുണ്ടാകില്ല. സ്വന്തം പുകഴ്ചയ്ക്കുവേണ്ടി എത്രത്തോളം തരംതാണ രാഷ്ട്രീയവും കളിക്കാന്‍ ക്ളിമ്മീസിനുള്ള വൈഭവം കുപ്രസിദ്ധവുമാണ്. മലങ്കരസഭയെ തന്റെ അധീനതയിലാക്കാന്‍ കളിച്ച അതേ കളിതന്നെയാണ് ആഗോളസഭയെ വരുതിയിലാക്കാന്‍ ഇയാള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവനായി വാഴുന്ന ശ്രീമാന്‍ ക്ളിമ്മീസിനു ദൈവവിളിയില്ലെന്ന പേരില്‍ സെമിനാരിയില്‍ പ്രവേശനം നിഷേധിച്ചതാതാണെന്നും പിന്നീട്, പിന്‍വാതിലിലൂടെ കടന്നുകൂടിയതാണെന്നും അറിയാവുന്നവര്‍ മലങ്കരസഭയിലുണ്ട്! ഒടുവില്‍, ആഗോള കത്തോലിക്കാസഭയെ ഭീഷണിപ്പെടുത്തി 'കര്‍ദ്ദിനാള്‍' പദവിയും പിടിച്ചെടുത്തു. ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തിയെ കത്തോലിക്കാസഭയുടെ ഉന്നതപദവിയില്‍ പ്രതിഷ്ഠിച്ചതിലൂടെ സാത്താന്‍ അവന്റെ ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നു.

കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്തതിനുശേഷം വത്തിക്കാനിലെ ചത്വരത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ പറഞ്ഞത് അന്നുതന്നെ മനോവ വെളിപ്പെടുത്തിയിരുന്നു. ആര്‍ഷഭാരത സംസ്കാരത്തെ ആഗോളതലത്തില്‍ എത്തിക്കുകയെന്നതാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യമെന്ന് ഇയാള്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് മനോവ കേട്ടത്. മണിക്കൂറുകള്‍ക്കകം ഇയാള്‍ മറന്നുപോയത്, കര്‍ദ്ദിനാള്‍ പദവി നല്‍കിക്കൊണ്ട് മാര്‍പ്പാപ്പ നല്‍കിയ കല്പനയായിരുന്നു. കര്‍ദ്ദിനാള്‍മാരെ വാഴിക്കുന്ന ചടങ്ങിന്റെ ലഘുവിവരണം ഇവിടെ കുറിക്കാം. പരിശുദ്ധ  കത്തോലിക്കാസഭയുടെ പാപ്പായായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ രാജകുമാരന്മാരെ വാഴിക്കുന്ന ചടങ്ങിലേക്ക് വായനക്കാരുടെ ശ്രദ്ധതിരിയട്ടെ! മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തിലുള്ള വചനശുശ്രൂഷാമദ്ധ്യേയാണ് ക്ലിമ്മീസ് അടക്കമുള്ള ആറുപേരെ കര്‍ദ്ദിനാള്‍മാരായി ഉയര്‍ത്തിയത്.

സുവിശേഷ വായനയോടെ ആരംഭിച്ച ശുശ്രൂഷയില്‍ സഭയുടെ സാര്‍വ്വലൗകിക സ്വഭാവം വ്യക്തമാക്കിക്കൊണ്ട് മാര്‍പ്പാപ്പ പ്രഭാഷണം നടത്തി. ഏകവും വിശുദ്ധവും സാര്‍വ്വത്രികവും അപ്പസ്തോലികവുമായ സഭയിലൂടെയാണ് മ്ശിഹായുടെ രക്ഷാദൗത്യം സകല ജനതകള്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നതെന്നും, വിവിധ രാഷ്ട്രങ്ങളെയും സഭാ സമൂഹങ്ങളെയും റീത്തുകളെയും പ്രതിനിധീകരിക്കുന്ന നവകര്‍ദ്ദിനാളന്മാര്‍ സഭയുടെ സാര്‍വ്വത്രിക സ്വാഭാവം പ്രതിഫലിപ്പിക്കുന്നുവെന്നും പാപ്പ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

ദാവീദിന്റെ പുത്രനായി ജനിച്ച ക്രിസ്തു പിന്നിട് ‘മനുഷ്യപുത്രന്‍’ എന്ന യഹൂദ യുഗാന്ത്യ വിവരണത്തിലെ സംജ്ഞ സ്വീകരിച്ചുകൊണ്ട് സകല മനുഷ്യര്‍ക്കുംവേണ്ടിയുള്ള തന്റെ രക്ഷാദൗത്യം വെളിപ്പെടുത്തിയെന്നും പാപ്പ വിവരിച്ചു. വിഭാഗീയതയുടെ വൈചിത്ര്യങ്ങളെ വെല്ലുന്നതാണ് സഭാദര്‍‍ശനവും കാഴ്ചപ്പാടുമെന്നും, യേഹ്ശുവായാല്‍ സ്ഥാപിതമായ സഭയുടെ ലക്ഷ്യം സകല ജനങ്ങളെയും വിശ്വാസത്തില്‍ ഒന്നിപ്പിക്കുവാനും രക്ഷിക്കുവാനുമാണെന്നും പാപ്പ പ്രസ്താവിച്ചു. മ്ശിഹായുടെ പുനരുത്ഥാനത്തിനുശേഷം വിവിധ ഭാഷക്കാരെയും സംസ്ക്കാരങ്ങളെയും കൂട്ടിയിണക്കിയ അപ്പസ്തോല കൂട്ടായ്മയുടെ പെന്താക്കൂസ്താ അനുഭവമാണ് ഇന്നും ക്രൈസ്തവരെ നയിക്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. യേഹ്ശുവായുടെ സ്നേഹത്തിന്റെ നീണ്ട കരങ്ങളാല്‍ ആശ്ലേഷിക്കപ്പെടുന്ന ലോകത്തില്‍ വിശ്വസ്തതയോടും ധീരതയോടുംകൂടെ സുവിശേഷ സാക്ഷ്യമേകാന്‍ നവകര്‍ദ്ദിനാളന്മാര്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെ പാപ്പ പ്രബോധനം ഉപസംഹരിച്ചു.

പ്രബോധനത്തെ തുടര്‍ന്ന് കര്‍ദ്ദിനാളന്മാരുടെ വാഴിക്കലായിരുന്നു. പരിശുദ്ധ സിംഹാസനത്തോടും റോമിലെ സഭയോടുമുള്ള വിധേയത്വവും അനുസരണയും പ്രഖ്യാപിക്കുന്ന ചടങ്ങാണ് പുതിയ കര്‍ദ്ദിനാളന്മാരുടെ വാഴിക്കലെന്ന് പാപ്പ ആമുഖപ്രാര്‍ത്ഥനയിലൂടെ ഏവരെയും അനുസ്മരിപ്പിച്ചു. തുടര്‍ന്ന് നവകര്‍ദ്ദിനാളന്മാര്‍ ദൈവവജനസമക്ഷം സഭയുടെ വിശ്വാസപ്രമാണം പരസ്യമായി ഏറ്റുചൊല്ലുകയും പത്രോസിന്റെ പിന്‍ഗാമിയായ പാപ്പായോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള വിശ്വസ്തതയും വിധേയത്വവും അനുസരണയും വ്യക്തിപരമായും പരസ്യമായും ഏറ്റുപറയുകയും ചെയ്തു.

കര്‍ദ്ദിനാള്‍മാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കുന്നതിനുമുന്‍പ് ഇത്രയും കാര്യങ്ങളാണ് അവിടെ നടന്നത്. മാര്‍പ്പാപ്പയുടെ മുന്നില്‍ അന്നു നടത്തിയ പ്രതിജ്ഞയുടെ പരസ്യമായ ലംഘനമാണ് അല്പസമയത്തിനകം വത്തിക്കാനിലെ ചത്വരത്തില്‍ കണ്ടത്! ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷിയായി ജീവിക്കുമെന്നു പ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സനാതന സംസ്കാരവുമായി ഊരുചുറ്റുമെന്ന പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനം നടത്തിയതിലൂടെ, ഇയാള്‍ക്കു ലഭിച്ച കര്‍ദ്ദിനാള്‍ പദവി ദൈവസന്നിധിയില്‍ റദ്ദാക്കപ്പെട്ടു! ഒരുപാത്രം പായസത്തിനുവേണ്ടി കടിഞ്ഞൂല്‍പ്പുത്രസ്ഥാനം വിറ്റുതുലച്ച ഏസാവിനെപ്പോലെ ദൈവസന്നിധിയില്‍നിന്നു തിരസ്ക്കരിക്കപ്പെട്ടവാനാണ് ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ ഇന്നത്തെ അദ്ധ്യക്ഷന്‍! സഭയുടെ രാജകുമാരന്‍ എന്ന പദവി, ലോകത്തിന്റെ അംഗീകാരങ്ങള്‍ക്കുവേണ്ടി നിസ്സാരമായി അവഗണിച്ചവനാണ് 'ശ്രീമാന്‍' ക്ലിമ്മീസ്! വത്തിക്കാനിലെ ചത്വരത്തില്‍വച്ച് ഇയാള്‍ ലോകത്തോട്‌ പ്രഖ്യാപിച്ച തന്റെ പൈശാചിക ദൗത്യം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണ്, അമൃതാനന്തമയി എന്ന കുപ്രസിദ്ധ വേശ്യയെ വത്തിക്കാനില്‍ എത്തിച്ചത്. കത്തോലിക്കാസഭയുടെ മതാന്തരസംവാദങ്ങള്‍ക്കുള്ള സമിതിയുടെ അദ്ധ്യക്ഷസ്ഥാനം നേടിയെടുത്തതും ഇതിനുവേണ്ടി തന്നെയാണ്. ഭാരതത്തിലെ സംഘപരിവാര്‍ സംഘടനകളുമായി ഇയാള്‍ക്കുള്ള ബന്ധം അറിയാത്തവരായി ആരുമില്ല. ക്രൈസ്തവരെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ക്ളിമ്മീസിനു രഹസ്യധാരണയുണ്ടെന്നത് ഉടന്‍തന്നെ ലോകം മനസ്സിലാക്കും!

കര്‍ദ്ദിനാള്‍ പദവി നേടിയെടുത്തതിനുശേഷം ഇന്ത്യയില്‍ വന്ന ക്ളിമ്മീസിനെ പാദപൂജ നടത്തി സ്വീകരിച്ചത് അദ്ധ്വൈതാശ്രമത്തിലെ സനാതന ആള്‍ദൈവങ്ങളായിരുന്നുവെന്നതും മറക്കരുത്! പാദപൂജയ്ക്കായി കാലുകള്‍ നീട്ടി വിനീതവിധേയനായി ഇരിക്കുന്ന ശ്രീമാന്‍ ക്ളിമ്മീനെ കാണാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക! ഈ ചിത്രം കണ്ടവര്‍ ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി ഒരുകാര്യം ചിന്തിക്കണം. വിജാതിയരുടെ ആരാധനകളും പൂജകളും സ്വീകരിക്കുന്നത് ആരാണ്? വിജാതിയര്‍ അര്‍പ്പിക്കുന്ന ഓരോ ബലികളും പൂജകളും സ്വീകരിക്കുന്നത് സാത്താനാണെന്ന മുന്നറിയിപ്പ് ബൈബിള്‍ നമുക്കു നല്‍കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി: 10; 20). അതായത്, വിജാതിയരാല്‍ അര്‍പ്പിക്കപ്പെടുന്ന പൂജകളുടെ സ്വീകര്‍ത്താവ് പിശാചാണ്! അങ്ങനെയെങ്കില്‍, വിജാതിയരുടെ പൂജ സ്വീകരിക്കാന്‍ ഇരുന്നുകൊടുത്ത ക്ലിമ്മീസ് ആരുടെ പ്രതീകമാണ്? ദൈവവചനത്തെ അടിസ്ഥാനമാക്കിയാണു നാം ചിന്തിക്കുന്നതെങ്കില്‍, ക്ളിമ്മീസിനെ നയിക്കുന്നത് ആരാണെന്നു തിരിച്ചറിയാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല!

ദൈവത്തില്‍നിന്നു വന്ന അനേകം വ്യക്തികളെ പഴയനിയത്തിലും പുതിയനിയമത്തിലും നാം കാണുന്നുണ്ട്. ബൈബിള്‍ അവരെ ദൈവപുരുഷന്മാരെന്നു വിളിക്കുന്നു. ദൈവജനം ഇവരെ ആദരിച്ചിരുന്നതുകൊണ്ട്, ചില ഘട്ടങ്ങളിലൊക്കെ ഇവര്‍ക്കുമുന്നില്‍ അവര്‍ പ്രണമിക്കാന്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍, ഇത്തരം ആരാധനകളോടും അനുഷ്ഠാനങ്ങളോടും ദൈവപുരുഷന്മാരുടെ സമീപനം എന്തായിരുന്നുവെന്നത് ഓരോ ആദ്ധ്യാത്മിക നേതാക്കന്മാരും മനസ്സിലാക്കിയിരിക്കണം. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൈവദൂതന്മാര്‍പോലും തങ്ങള്‍ക്കു മുന്നില്‍ പ്രണമിക്കുന്നതിനെ വിലക്കുന്നു. ഇതിന്റെ കാരണമെന്താണെന്ന് നാം കണ്ടു. അപ്പസ്തോലനായ യോഹന്നാനു ലഭിച്ച വെളിപാടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയും ചെയ്തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്; ഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്‌. ദൈവത്തെ ആരാധിക്കുക"(വെളി: 22; 8, 9). ദൈവത്തില്‍നിന്നു വരുന്നവരെ തിരിച്ചറിയാനുള്ള അടയാളമാണിത്! ദൈവത്തില്‍നിന്നു വരുന്നവരാരും മനുഷ്യരുടെ ആരാധനകള്‍ സ്വീകരിക്കില്ല; മറിച്ച്, ആരാധനയ്ക്ക് അര്‍ഹാനായവനെ ചൂണ്ടിക്കാണിക്കുകയെയുള്ളൂ!

ഇതിനു സമാനമായ മറ്റൊരു സംഭവം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നുണ്ട്. പൗലോസ് അപ്പസ്തോലന്‍ സുവിശേഷ പ്രഘോഷണവുമായി 'ലിസ്ത്രാ' എന്ന പ്രദേശത്ത് എത്തി. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായിലുണ്ടായിരുന്നു. ജന്മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പൗലോസ് പ്രസംഗിക്കുന്നത് അവന്‍ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി ഉച്ചത്തില്‍ അവനോടു പറഞ്ഞു: "എഴുന്നേറ്റ് കാലുറപ്പിച്ചു നില്‍ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു. പൗലോസ് ചെയ്ത ഈ പ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്മാര്‍ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു"(അപ്പ.പ്രവര്‍: 14; 10, 11). പിന്നീട് ജനങ്ങള്‍ ഒന്നടങ്കം പൗലോസിനും ബാര്‍ണബാസിനും ബലിയര്‍പ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതു കേട്ടപ്പോള്‍ പൗലോസും ബാര്‍ണബാസും എപ്രകാരമാണ് പ്രതികരിച്ചതെന്നു നോക്കുക: "ഇതറിഞ്ഞ് അപ്പസ്തോലന്മാരായ ബാര്‍ണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ത്ഥമായ ഈ രീതികളില്‍നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു"(അപ്പ. പ്രവര്‍: 14; 14, 15). ഇവരും ദൈവത്തില്‍നിന്നു വന്നവരാണെന്ന തെളിവാണ് ഇവിടെ നമുക്കു ലഭിച്ചത്! ക്ലിമ്മീസ് വന്നത് ദൈവത്തില്‍നിന്നാണെങ്കില്‍, ഇത്തരം വ്യര്‍ത്ഥമായ ആരാധനകളില്‍നിന്നു സത്യദൈവത്തിലേക്കു തിരിയാന്‍ അവരെ ഉദ്ബോധിപ്പിക്കുകയാണു വേണ്ടത്! അങ്ങനെയെങ്കില്‍ മനോവ ക്ളിമ്മീസിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും!

ആര്‍ഷഭാരതസംസ്കാരം ലോകത്തിന്റെ അതിര്‍ത്തികളിലേക്കു വ്യാപിപ്പിക്കുമെന്ന പ്രതിജ്ഞയുമായി ഊരുചുറ്റുന്ന ക്ളിമ്മീസില്‍നിന്ന്‍ ഇത്തരമൊരു ഉദ്ബോധനം ആരും പ്രതീക്ഷിച്ചിട്ടു കാര്യമില്ല! കാരണം, സത്യദൈവത്തില്‍നിന്നു വ്യര്‍ത്ഥ ദൈവങ്ങളിലേക്കു ദൈവജനത്തെ നയിക്കുകയെന്ന പൈശാചിക അജണ്ടയുമായി നിലകൊള്ളുന്ന വ്യക്തിയാണ് ഇയാള്‍! അതിനാല്‍ത്തന്നെ, ദൈവജനം ഇയാളെ തിരിച്ചറിയുകയും അകന്നുമാറുകയുമാണ്‌ യഥാര്‍ത്ഥ പ്രതിവിധി. വിജാതിയരുടെ ആരാധനകളെ പ്രകീര്‍ത്തിക്കുന്ന ഒരുവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. വിജാതിയരുടെ ആരാധനകള്‍ സ്വീകരിക്കുന്നവന്‍ ആരാണെന്നു ബൈബിളിലൂടെ നാം മനസ്സിലാക്കുകയും ചെയ്തു. വചനത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോള്‍, ഇവര്‍ പിശാചുക്കളാണെങ്കില്‍ ഇവരുമായുള്ള നമ്മുടെ ബന്ധം എപ്രകാരമായിരിക്കണം? തിരുമേനി, പരിശുദ്ധ ബാവ, മോറന്‍മോര്‍, പിതാവ് തുടങ്ങിയ വിശേഷണങ്ങളിലൂടെ ഇവരെ സംബോധനചെയ്യുന്നത് കടുത്ത ദൈവനിന്ദയാണ്! കാരണം, ദൈവത്തില്‍നിന്നു വന്നിട്ടുള്ളവരെ മാത്രമാണ് നാം ഇത്തരം സംബോധനകളിലൂടെ ആദരിക്കേണ്ടത്. വ്യര്‍ത്ഥമായ ആരാധനകള്‍ നടത്തുന്നവരെ ഉദ്ബോധനത്തിലൂടെ നേര്‍വഴിക്കു നയിക്കാനായി അഭിഷേകം ചെയ്യപ്പെട്ടവരാണ് അപ്പസ്തോലന്മാര്‍! ഈ അപ്പസ്തോലന്മാരുടെ സ്ഥാനപതികളാണ് കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളന്മാര്‍! എന്നാല്‍, ജനത്തെ വ്യര്‍ത്ഥതയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ക്ലിമ്മീസ് ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, അവരോടൊപ്പം വ്യര്‍ത്ഥതയില്‍ വ്യാപരിക്കുകയും ചെയ്യുന്നു!

ആള്‍ദൈവങ്ങളുടെ സന്തതസഹചാരിയായി കഴിയുന്നതോടൊപ്പം കര്‍ദ്ദിനാള്‍ പദവിയും വഹിക്കുന്നത് ഒരുവനു ഭൂഷണമല്ല. കൂടാതെ, മഹത്തായ ഈ പദവി ആള്‍ദൈവങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുന്നത് ഏറ്റവും നിന്ദ്യവുമാണ്. ഇതാണോ മതാന്തരസംവാദങ്ങളുടെ സംഘത്തലവനുവേണ്ട അടിസ്ഥാന യോഗ്യത? ക്രിസ്തീയതയെ വിജാതിയതയിലേക്കു നയിക്കാനും വ്യര്‍ത്ഥതയില്‍ ലയിപ്പിക്കുവാനും മാത്രമേ ഈ മതാന്തരസംവാദങ്ങള്‍ക്കൊണ്ട് സാധ്യമാകൂ. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമുള്ള എല്ലാ സംവാദങ്ങളുടെയും പരിണിതഫലം ഇതുതന്നെയായിരുന്നു! സ്വന്തം ശിഷ്യന്മാരുമായി കാമകേളികളില്‍ ഏര്‍പ്പെടുകയും, തന്റെ ആശ്രമത്തിലെ സന്യാസിനിമാരെ അന്താരാഷ്‌ട്ര വിപണിയില്‍ വേശ്യാവൃത്തിയ്ക്കായി വില്‍ക്കുകയും ചെയ്ത അമൃതാനന്തമയിയുടെ അപകീര്‍ത്തി മാറ്റിയെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ക്ലിമ്മീസ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസുമായി അമൃതാനന്തമയിയുടെ മുന്‍കാല ശിഷ്യ നടത്തിയ വെളിപ്പെടുത്തല്‍ ഈ വീഡിയോയില്‍ ദര്‍ശിക്കാം!

എല്ലാവിധ തിന്മകളുടെയും പൂര്‍ണ്ണതയായ ഈ മഹാവേശ്യയെ വത്തിക്കാനിലേക്ക് നയിച്ചത് ക്ലിമ്മീസിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്നു. ലോകത്തിനുമുമ്പില്‍ നിന്ദാപാത്രമായിത്തീര്‍ന്ന ഇവളെ വെള്ളപൂശേണ്ട ഉത്തരവാദിത്വമാണ് സാത്താനില്‍നിന്നു ക്ലിമ്മീസ് ഏറ്റെടുത്തിരിക്കുന്നത്. മാത്രവുമല്ല, ഹിന്ദുത്വത്തെ ലോകമെമ്പാടും പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞചെയ്തവന്റെ പിന്നീടുള്ള ഓരോ നീക്കങ്ങളും ശ്രദ്ധിച്ചാല്‍ ഇവനിലെ പൈശാചികത നമുക്കു വ്യക്തമാകും. ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കങ്ങളുടെപിന്നിലും ക്ളിമ്മീസിന്റെ പിന്തുണയുണ്ട്. 'ഘര്‍ വാപ്‌സി' എന്നപേരില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഘടിപ്പിച്ചുവരുന്ന പൈശാചികതയിലേക്കുള്ള തിരിഞ്ഞുനടത്തവും ക്ളിമ്മീസിന്റെ അജണ്ടയുടെ ഭാഗംതന്നെ! ക്രിസ്തീയതയെ ഉന്മൂലനംചെയ്യാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ ദൂതനാണ്‌ ക്ലിമ്മീസ്! ഫ്രാന്‍സീസ് എന്ന ആന്റി അപ്പസ്തോലന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി നിലകൊള്ളുന്ന ഇയാളെയും നാം സൂക്ഷിക്കണം. എന്നാല്‍, വിനാശത്തിന്റെ അശുദ്ധലക്ഷണം അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിക്കുന്നത് ഫ്രാന്‍സീസിലാണ്!

സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും!

അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രവര്‍ത്തനനിരതനായിരിക്കുന്നത് എത്രകാലമാണെന്നു ബൈബിള്‍ മുന്നറിയിപ്പ് തരുന്നുണ്ട്. അധികാരമേറ്റ് ഒന്നരവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സീസ് ഒരുകാര്യം വ്യക്തമാക്കി. ഇനിയും രണ്ടുവര്‍ഷങ്ങള്‍ക്കൂടി മാത്രമേ താന്‍ അധികാരത്തില്‍ തുടരുകയുള്ളൂ എന്ന പ്രഖ്യാപനമായിരുന്നു അത്. അതായത്, തന്റെ ഭരണകാലം മൂന്നര വര്‍ഷമായിരിക്കുമെന്ന് ഫ്രാന്‍സീസ് വ്യക്തമാക്കി. വിനാശകരമായ മ്ലേച്ഛതയായ അരാജകത്വത്തിന്റെ മനുഷ്യനെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലുകളിലൊന്ന്‍ ഇതുതന്നെയാണ്! ഈ പ്രവചനം നോക്കുക: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും"(ദാനി: 7; 25).

ഒരു പ്രവചനംകൂടി നോക്കുക: "അതു സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ ആയിരിക്കും. വിശുദ്ധജനത്തിന്റെ ശക്തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവ നിവൃത്തിയാകും"(ദാനി: 12; 7). സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നതിലൂടെ മൂന്നരവര്‍ഷത്തെയാണ്‌ സൂചിപ്പിക്കുന്നത്. അതായത്, സമയമെന്നത് ഒരു വര്‍ഷവും സമയങ്ങള്‍ രണ്ടു വര്‍ഷവും സമയത്തിന്റെ പകുതി അരവര്‍ഷവും! ഈ കണക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഈ വചനം ശ്രദ്ധിക്കുക: "നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്‌ളേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും"(ദാനി: 12; 11). ആയിരത്തിയിരുന്നൂറ്റിത്തൊണ്ണൂറു ദിവസമെന്നാല്‍ മൂന്നരവര്‍ഷമാണെന്നു മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യം ആവശ്യമുണ്ടോ? താന്‍ ആരാണെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞോ അറിയാതെയോ ഫ്രാന്‍സീസ് വെളിപ്പെടുത്തുകയായിരുന്നു എന്നതാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്.

എതിര്‍ക്രിസ്തുവിനെയും അവന്റെ പ്രവാചകന്മാരെയും സംബന്ധിക്കുന്ന അടയാളങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നാമിവിടെ കണ്ടത്! സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും! താന്‍ അധികാരമേറ്റയുടനെ മൂന്നരവര്‍ഷം എന്ന തന്റെ കാലാവധി വെളിപ്പെടുത്തിയാല്‍ അനേകം വിശ്വാസികള്‍ തന്നെ തിരിച്ചറിയും എന്നതുകൊണ്ടാണ് ഒന്നരവര്‍ഷത്തിനുശേഷം ഫ്രാന്‍സീസ് ഇതു പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തെ വിശ്വാസികള്‍ തിരിച്ചറിയാതെപോയതിലൂടെ താത്കാലികമായി ഇയാള്‍ വിജയിച്ചു. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുവാന്‍ ഫ്രാന്‍സീസിനു സാധിക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. മാറ്റാന്‍ ആലോചിക്കും എന്നുമാത്രമേ വചനം മുന്നറിയിപ്പു തന്നിട്ടുള്ളൂ. അധികാരമേറ്റ അന്നുമുതല്‍ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള ശ്രമം ഫ്രാന്‍സീസ് നടത്തുന്നത് നാം കാണുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വിളിച്ചുചേര്‍ത്ത അസാധാരണ സിനഡിലൂടെ ലക്ഷ്യമിട്ടത് നിയമപരിഷ്കരണമായിരുന്നുവെന്ന് നമുക്കറിയാം. വേണ്ടത്ര ഭൂരിപക്ഷം ലഭിക്കാത്തതുമൂലം ഫ്രാന്‍സീസിന്റെ ലക്‌ഷ്യം ഫലംകണ്ടില്ല! അടുത്ത ഒക്ടോബറില്‍ നടത്താനിരിക്കുന്ന മൂന്നാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് എതിരാളികളെ ഉന്മൂലനം ചെയ്യുകയും തന്റെ ആജ്ഞാനുവര്‍ത്തികളെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്യാനുള്ള ശ്രമം ഇയാള്‍ ആരംഭിച്ചുകഴിഞ്ഞു.

അമേരിക്കയിലെ യാഥാസ്ഥിതികനായ കര്‍ദ്ദിനാളെ പുറത്താക്കിയത് ഇതിന്റെ ഭാഗമാണ്. തനിക്ക് എതിരായവരെ സ്ഥാനഭ്രഷ്ടരാക്കുകയും തന്റെ സ്തുതിപാടകരെ സ്ഥാനമാനങ്ങള്‍ക്കൊണ്ട് ബഹുമാനിക്കുകയും ചെയ്യുന്നത് വ്യാജപ്രവാചകന്റെ മറ്റൊരു അടയാളമാണ്! ഈ പ്രവചനം ശ്രദ്ധിക്കുക: "തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും"(ദാനി: 11; 39). തന്റെ ആജ്ഞാനുവര്‍ത്തികളായ 'ഫ്രീമേസണ്‍' സംഘാംഗങ്ങളെ കര്‍ദ്ദിനാള്‍ പദവി നല്‍കി ആദരിക്കാനുള്ള ഫ്രാന്‍സീസിന്റെ നീക്കങ്ങളെ ഈ പ്രവചനത്തോടു ചേര്‍ത്തു വായിക്കണം. ക്ളിമ്മീസിനെ തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി പ്രതിഷ്ഠിച്ചിരിക്കുന്നതും ഇതിന്റെ ഭാഗംതന്നെ!

അരാജകത്വത്തിന്റെ മനുഷ്യന്റെ മറ്റൊരു അടയാളം നോക്കുക: "വിശുദ്ധ ഉടമ്പടിക്കെതിരേ പ്രവര്‍ത്തിക്കും. അവന്‍ പിന്‍വാങ്ങി വിശുദ്ധ ഉടമ്പടി ഉപേക്ഷിച്ചവരുടെ വാക്കുകള്‍ ശ്രവിക്കും"(ദാനി: 11; 30). ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: "ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും"(ദാനി: 11; 32). ഇവിടെ നാം മനസ്സിലാക്കേണ്ടത് വിശുദ്ധ ഉടമ്പടി എന്താണെന്നും അത് ലംഘിച്ചവര്‍ ആരാണെന്നുമാണ്. എന്താണ് വിശുദ്ധ ഉടമ്പടി? യേഹ്ശുവാ സ്ഥാപിച്ച ഉടമ്പടിയാണ് വിശുദ്ധ ഉടമ്പടി! അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: "ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്"(ലൂക്കാ: 22; 20). വിജാതിയരാണ് ഈ ഉടമ്പടിയെ നിഷേധിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, ഉടമ്പടി ഉപേക്ഷിച്ചവര്‍ ഇസ്ലാമാണ്! കാരണം, ക്രിസ്തീയതയില്‍ നിന്നാണ് ഇസ്ലാം ഉണ്ടായത്. ആയതിനാല്‍, ഉടമ്പടി ലംഘിച്ചവരുമായി കൂട്ടുചേരുകയും മുഖസ്തുതികൊണ്ട് അവരെ വഞ്ചിക്കുകയും ചെയ്യുന്ന ഫ്രാന്‍സീസില്‍ തെളിഞ്ഞുനില്‍ക്കുന്നത് അരാജകത്വത്തിന്റെ മനുഷ്യനാണ്! മുഖസ്തുതികൊണ്ട് ഇസ്ലാമിനെ മൂടുന്നതില്‍ ഫ്രാന്‍സീസിനു മുന്നില്‍നില്‍ക്കുന്ന ആരും ഈ ഭൂമുഖത്തില്ല! ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍പോലും അംഗീകരിക്കാത്തപ്പോള്‍, 'അഭിനവ പോപ്പ്' അതു വിളിച്ചുപറഞ്ഞു! അതിലൂടെ, മ്ശിഹായുടെ രക്തത്തിലുള്ള പുതിയ ഉടമ്പടിക്കെതിരേ നിലകൊള്ളുന്നവനാണു താനെന്ന്‍ ഇയാള്‍ പ്രഖ്യാപിച്ചു! ഉടമ്പടിയെ പരസ്യമായി നിഷേധിച്ചാല്‍ ദൈവജനം അത് തിരിച്ചറിയുമെന്നു ഇയാള്‍ക്കറിയാം. അതിനാല്‍, പരസ്യമായി നിഷേധിക്കാതെ, ഉടമ്പടിയുടെ നിഷേധകരെ അംഗീകരിക്കുകയും അവരുടെ തിന്മകളെ നന്മകളായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കൗശലാമാണ് ഫ്രാന്‍സീസ് അവലംബിക്കുന്നത്. വചനത്തെക്കുറിച്ചു വ്യക്തമായ അവബോധമില്ലാത്തവര്‍ക്ക് ഈ കുടിലത മനസ്സിലാക്കാന്‍ കഴിയുന്നില്ല! എന്നിരുന്നാലും, സത്യദൈവത്തെ പൂര്‍ണ്ണതയോടെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുമെന്നാണ് ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചത്. ഇതുതന്നെയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നതും!

ക്രൈസ്തവര്‍ എക്കാലത്തെക്കാളും അധികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഫ്രാന്‍സീസ് വിജാതിയ ആലയങ്ങളില്‍ തീര്‍ഥാടനം നടത്തുന്ന തിരക്കിലാണ്! അന്യദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്ന ദൈവീകനിയമം ഇയാള്‍ക്കു ബാധകമല്ലെങ്കില്‍, ദൈവജനത്തെ നയിക്കാനുള്ള യോഗ്യതയും ഇയാള്‍ക്കില്ല. ഈ വചനം നോക്കുക: "അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്‍മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്"(നിയമം: 12; 30). ഈ വചനംകൂടി ശ്രദ്ധിക്കുക: "ഇസ്രായേല്‍ വഴിപിഴച്ച കാലത്ത് എന്നില്‍നിന്നകന്ന് വിഗ്രഹങ്ങളുടെ പുറകേ പോയ ലേവ്യര്‍ അതിനുള്ള ശിക്ഷ അനുഭവിക്കും. ദൈവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദൈവാലയത്തിലെ പരിചാരകരായും അവര്‍ എന്റെ വിശുദ്ധസ്ഥലത്ത് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേവനം ചെയ്യാന്‍ ചുമതലപ്പെട്ടവരാണ്. അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്തുകൊണ്ട് ഇസ്രായേല്‍ ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥം ചെയ്തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കും; ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു. എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍ എന്നെയോ എന്റെ വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങളുടെ മേച്ഛതകള്‍നിമിത്തം അവര്‍ അപമാനം സഹിക്കണം"(എസക്കി: 44; 10-13). അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പുരോഹിതശുശ്രൂഷ ചെയ്യാനുള്ള യോഗ്യത നഷ്ടപ്പെടും എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ വചനം!

കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ പോപ്പിന് അസഹിഷ്ണുത!

"വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്"(ജറെ: 29; 6). പ്രവാചകന്‍ മുഖേന ദൈവം അറിയിച്ച വാക്കുകളാണിത്. മനുഷ്യനെ സൃഷ്ടിച്ച് അവനു പങ്കാളിയെ നല്‍കിയതിനുശേഷം അവിടുന്ന് ഇപ്രകാരം അനുഗ്രഹിച്ചു: "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍''(ഉല്പത്തി: 1; 28). ജലപ്രളയത്തിനുശേഷം നോഹയെ അനുഗ്രഹിച്ചതും വ്യത്യസ്തമായിരുന്നില്ല. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു: സന്താനപുഷ്ടി ഉണ്ടായി, പെരുകി ഭൂമിയില്‍ നിറയുവിന്‍''(ഉല്പത്തി: 9; 1). അബ്രാഹത്തെ തിരഞ്ഞെടുത്ത് അനുഗ്രഹിച്ചതും ഇപ്രകാരം തന്നെയാണ്. ഈ വചനം നോക്കുക: ''ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്ന് ജനതകള്‍ പുറപ്പെടും''(ഉല്പത്തി: 17; 6). തന്റെ ജനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ അഭിലാഷമാണ് ഈ വചനങ്ങളിലെല്ലാം നാം കാണുന്നത്.

ദൈവജനത്തിന്റെ വര്‍ദ്ധനവിനെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത് വിജാതിയരും അവരെ നയിക്കുന്ന പിശാചുമാണ്! ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനും അവര്‍ക്കുമേല്‍ വളരുവാനും ഇച്ഛിക്കുന്നത് വിജാതിയരാണെന്നു നമുക്കറിയാം. ഇവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സീസ് നടത്തിയ പ്രഖ്യാപനത്തെ ദൈവജനം തിരിച്ചറിയണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തീയത തകര്‍ന്നുകൊണ്ടിരിക്കുന്നത് വംശവര്‍ദ്ധനവില്‍ വന്ന കുറവുകൊണ്ടാണ്. വിവാഹം കഴിക്കുകയോ സന്തതികളെ ജനിപ്പിക്കുകയോ ചെയ്യാത്തവരായി യൂറോപ്പിലെ ക്രിസ്ത്യാനികള്‍ അധഃപതിച്ചു. എന്നാല്‍, ഈ രാജ്യങ്ങളില്‍ കുടിയേറുന്ന വിജാതിയര്‍ അഞ്ചും ആറും സന്തതികളെ ജനിപ്പിച്ചുകൊണ്ട്‌ ക്രിസ്ത്യാനികളുടെമേല്‍ ആധിപത്യം ഉറപ്പിക്കുകയാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, കത്തോലിക്കരെ പരിഹസിച്ചുകൊണ്ട് ഫ്രാന്‍സീസ് ഈ അടുത്തനാളില്‍ ജല്പിച്ചത് നാം കേട്ടു! മുയല്‍ പെറ്റുകൂട്ടുന്നതുപോലെ കത്തോലിക്കര്‍ സന്തതികളെ ജനിപ്പിക്കരുതെന്ന ഉപദേശമാണ് ഇയാള്‍ നല്‍കിയത്! താന്‍ വന്നിരിക്കുന്നത് ദൈവത്തില്‍നിന്നല്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു ഫ്രാന്‍സീസ്!

ചില അലിഖിത നിയമങ്ങള്‍ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഫ്രാന്‍സീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പോപ്പ് പറയുന്നത് കത്തോലിക്കാസഭയുടെ നിയമങ്ങളാണെന്ന തെറ്റിദ്ധാരണ ദൈവജനത്തിനുണ്ടാകുക സ്വാഭാവികമാണ്. കാരണം, പോപ്പിനു സ്വമേധയാ നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശമില്ലെന്ന വസ്തുത പലര്‍ക്കും അറിയില്ല! സൂനഹദോസ് വിളിച്ചുചേര്‍ത്ത് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ നിര്‍മ്മിക്കുന്നതാണ് കത്തോലിക്കാസഭയുടെ നിയമം! ഇങ്ങനെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ദൈവവചനത്തിനു വിരുദ്ധമാകാന്‍ പാടില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മോശയുടെ നിയമങ്ങളെയും യേശുവിന്റെ വചനങ്ങളെയും നിഷേധിക്കുന്ന നിയമങ്ങളൊന്നും കത്തോലിക്കാസഭയില്‍ നിലവിലില്ല. എന്നാല്‍, ചില വ്യക്തികള്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ സഭയുടെ നിയമമായി തെറ്റിദ്ധരിക്കുന്ന അവസ്ഥയുണ്ടെന്നത് മനോവ വിസ്മരിക്കുന്നില്ല! ഏതെങ്കിലും വ്യക്തികളോ, പോപ്പുതന്നെയോ കാണുന്ന ദുഃസ്വപ്നങ്ങള്‍ സഭയുടെ നിയമമായി ആരും പരിഗണിക്കേണ്ടതില്ല!

ഇനിയും ഈ മനുഷ്യനെ തിരിച്ചറിയാത്തവരെക്കുറിച്ച് മനോവയ്ക്കു സഹതപിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9446 views

LOG IN

Lost your password?

SIGN UP

LOST PASSWORD