09 - 03 - 2019
മനുഷ്യസ്നേഹിയും മഹാനുമായിരുന്ന പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യക്കുവേണ്ടി തയ്യാറാക്കിയ ഭരണഘടനയുടെ അന്തഃസത്ത 'നാനാത്വത്തില്‍ ഏകത്വം' എന്നതാണ്. എന്നാല്‍, ഇന്ന് ചില വിഡ്ഢികള്‍ എല്ലാ ഇന്ത്യക്കാരെയും ഒരേ 'ട്രൗസര്‍' ധരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇത് ഏകീകൃത സിവില്‍കോഡിന്റെ പിന്നിലെ രഹസ്യ അജണ്ട വെളിപ്പെടുത്താന്‍ മാത്രമുള്ള ലേഖനമല്ല; മറിച്ച്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് നരാധമന്മാരുടെ 'ഏകലോകമത' സങ്കല്പത്തിന്റെ കുതികാലില്‍ പരിക്കേല്പിക്കാന്‍ കൂടിയുള്ള ഉദ്യമമാണ്! ആയതിനാല്‍, 'ചര്‍ച്ച് ആക്ട്' എന്ന തേനില്‍ പൊതിഞ്ഞ പാഷാണത്തെ കോടിയേരിയുടെ അണ്ണാക്കില്‍ത്തന്നെ തള്ളിക്കൊണ്ട് ആരംഭിക്കാം!
ചര്‍ച്ച് ആക്ടിനു പിന്നിലുള്ള ഭൗതിക അജണ്ടകള്‍ ഇതിനോടകം പലരിലൂടെയും വായനക്കാര്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടാകുമെന്നു മനോവ മനസ്സിലാക്കുന്നു. ഇടയലേഖനങ്ങളിലൂടെയും വിവിധ സഭകളിലെ പ്രഭാഷകരിലൂടെയും ലഭിച്ചിട്ടുള്ള അറിവുകളെയാണ് മനോവയിവിടെ ഉദ്ദേശിച്ചത്. എന്നാല്‍, ചര്‍ച്ച് ആക്ട്, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ മാരണങ്ങളുടെ പിന്നിലെ ആദ്ധ്യാത്മിക ഉന്മൂലന അജണ്ടകള്‍ ഒരുപക്ഷെ ആരുംതന്നെ പ്രചരിപ്പിക്കാന്‍ സാദ്ധ്യതയില്ല. ആയതിനാല്‍, മനോവ ഊന്നല്‍ കൊടുക്കുന്നത്, ക്രിസ്തീയ ആദ്ധ്യാത്മികതയുടെമേല്‍ കടന്നുകയറി, അതിനെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ നടത്തുന്ന നീക്കങ്ങളെ തുറന്നുകാണിക്കുന്നതിനാണ്!
ഒരു മേല്‍വിലാസം ആവശ്യമുള്ളതുകൊണ്ടു മാത്രം ക്രിസ്തീയതയുടെ ഭാഗമായിരിക്കുന്ന അനേകം നിരീശ്വരവാദികള്‍ വിവിധ സഭകളിലായി നിലകൊള്ളുന്നുണ്ട്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഏകീകൃത സിവില്‍കോഡും ചര്‍ച്ച് ആക്ടും സ്വീകാര്യമാണെന്നു മാത്രമല്ല, അതിന്റെ പ്രചാരകരോടൊപ്പം ഇവര്‍ സജ്ജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, കമ്മ്യൂണിസ്റ്റുകളുടെ പാര്‍ട്ടി ഓഫീസുകളില്‍നിന്നു വിശ്വാസത്തിന് സാക്ഷ്യപത്രം നേടിയിട്ടുള്ള ആക്ടിവ്സ്റ്റ് വിശ്വാസികള്‍ക്ക് അപ്പുറമുള്ള വിശ്വാസസമൂഹങ്ങളെ മാത്രം പരിഗണിക്കാനേ മനോവയ്ക്കു തത്ക്കാലം സൗകര്യമുള്ളു! സഭയുടെ നിയമങ്ങളും വിശ്വാസപ്രമാണങ്ങളും അംഗീകരിക്കുന്നവര്‍ മാത്രമാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍. അതുപോലെതന്നെ, മറ്റിതര സഭകള്‍ക്കും അവരുടേതായ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളുമുണ്ട്. അവയെല്ലാം അംഗീകരിക്കുന്ന വ്യക്തികളെ ആ സഭയിലെ വിശ്വാസികളായി പരിഗണിക്കുന്നു.
പരിശുദ്ധ കുര്‍ബ്ബാനയിലും കുംബസാരത്തിലും വിശ്വാസമില്ലെന്നു പറയുന്ന ഒരുവനെ കത്തോലിക്കാസഭയിലെ വിശ്വാസിയായി പരിഗണിക്കുകയില്ല. അവന്റെ വിശ്വാസപരമായ ആശയങ്ങളുമായി ചേര്‍ന്നുപോകുന്ന ഏതെങ്കിലും സഭകളുണ്ടെങ്കില്‍, ആ സഭയിലേക്കു കൂടുമാറാനുള്ള എല്ലാ സ്വാതന്ത്ര്യവും അവനുണ്ട്. തന്റെ ആശയങ്ങളുമായി ചേര്‍ന്നുപോകുന്ന സഭകളൊന്നും ഈ ഭൂമുഖത്തില്ലെങ്കില്‍, സ്വന്തമായി ഒരു സഭയുണ്ടാക്കാനുള്ള സ്വാതന്ത്ര്യവും അവനുണ്ട്. പകരം, താനായിരിക്കുന്ന സഭയിലെ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും തന്റെ ഇംഗിതത്തിനനുസരിച്ചു മാറ്റണമെന്ന് ഒരു വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്‍ക്കോ ആവശ്യപ്പെടാനുള്ള അവകാശമില്ല! എന്തെന്നാല്‍, കത്തോലിക്കാസഭ നിയമനിര്‍മ്മാണ സഭയോ നിയമപരിഷ്കരണ സഭയോ അല്ല; മറിച്ച്, നിയമനിര്‍വ്വഹണ സഭയാണ്!
മനുഷ്യനിര്‍മ്മിത നിയമങ്ങളാണ് ഒരു സഭ പിന്തുടരുന്നതെങ്കില്‍, ആ സഭയുടെ ഭരണഘടന തയ്യാറാക്കിയതും മനുഷ്യരായിരിക്കും. ഇങ്ങനെയുള്ള സഭകളിലും സംഘടനകളിലും ഭരണഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം നിയമഭേദഗതികള്‍ സാദ്ധ്യമാകും. മനുഷ്യര്‍ തയ്യാറാക്കിയ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പിന്തുടരുന്ന സഭകള്‍ക്കും സംഘടനകള്‍ക്കും കാലാനുസരണം ഭേദഗതികള്‍ വരുത്തേണ്ടിവരും എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്! രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പ്പോലും നിയമഭേദഗതിയെന്നത് അതാതു പ്രസ്ഥാനങ്ങളുടെ ഭരണഘടന അനുശാസിക്കുക്കുന്ന വിധത്തില്‍ മാത്രമേ സാദ്ധ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലാണ് നിയമഭേദഗതികള്‍ വരുത്തുന്നത്. പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനും പഴയവ നീക്കംചെയ്യുന്നതിനും ഈ മാനദണ്ഡം പാലിക്കണം. എന്നാല്‍, മതത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യാന്‍ ആ മതത്തിന് ഇന്ന് നേതൃത്വം നല്‍കുന്ന ആചാര്യനുപോലും സാധിക്കുകയില്ല. എന്തെന്നാല്‍, ഏതൊരു മതമായാലും, ആ മതത്തിനു രൂപംനല്‍കിയ വ്യക്തി ഉയര്‍ത്തുന്ന ആശയമാണ് അതിന്റെ അടിസ്ഥാനതത്വം! ഈ തത്വത്തിലേക്കാണ് ഒരുവന്‍ ആകൃഷ്ടനാകുന്നത്. ഇത്തരത്തില്‍ ആകൃഷ്ടരാകുന്ന വ്യക്തികള്‍ ആ മതത്തിലെ വിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്നു. ഈ വിശ്വാസികള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ തങ്ങള്‍ വിശ്വസിച്ചുപോരുന്ന മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളോട് വിയോജിപ്പുണ്ടായാല്‍, ആ നിമിഷംമുതല്‍ അവര്‍ വിശ്വാസികളല്ലാതായിക്കഴിഞ്ഞു!
യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മതനിയമങ്ങളില്‍ കടന്നുകയറാന്‍ ചില പൈശാചിക പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ശക്തമായ നേതൃത്വവും ആശയാടിസ്ഥാനവുമുള്ള മതങ്ങളുടെമേല്‍ നടന്നിട്ടുള്ള കടന്നുകയറ്റ ശ്രമങ്ങളൊന്നും ഇന്നേവരെ വിജയിച്ച ചരിത്രമില്ല! മതത്തോടും മതനിയമങ്ങളോടും കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള അസഹിഷ്ണുത കുപ്രസിദ്ധമാണ്! കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ രൂപംകൊടുത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസം. 'ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി സംഘങ്ങളുമായി ഈ പ്രസ്ഥാനത്തിന് ഏറെ സമാനതകള്‍ ഉള്ളതുകൊണ്ടുതന്നെ, ഈ വിഭാഗങ്ങളുടെയെല്ലാം പൈതൃകം ഒന്നാണെന്നു വ്യക്തം. കത്തോലിക്കാസഭയുടെ ശക്തമായ കൂട്ടായ്മയും ദൈവീകസംരക്ഷണവും കമ്മ്യൂണിസ്റ്റുകളെ എക്കാലത്തും അലോസരപ്പെടുത്തിയിട്ടുണ്ട്. ഈ സഭയ്ക്കെതിരേ പുറത്തുനിന്നുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യം ഇവരെ മറ്റു പല വഴികളും പരിഗണിക്കാന്‍ പ്രേരിപ്പിച്ചു. സഭയുമായി തോളോടുതോള്‍ ചേര്‍ന്നുനിന്ന് അതിന്റെ ആദ്ധ്യാത്മിക ചൈതന്യം കെടുത്തിക്കളയുകയെന്ന കുതന്ത്രം അതിന്റെ ഭാഗമായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഈ കുതന്ത്രം ഫലംകണ്ടു എന്നത് നമുക്കെല്ലാമറിയാം. പോപ്പിന്റെ പദവിയില്‍ തങ്ങളുടെ നോമിനിയെ എത്തിക്കാന്‍ കഴിഞ്ഞത് ഈ കുതന്ത്രത്തിലൂടെയാണ്!
ഇല്ല്യൂമിനാറ്റി-ഫ്രീമേസണ്‍ ആശയങ്ങള്‍ പിന്തുടരുന്നവരെയും വിഷയാസക്തരെയും നിരീശ്വരവാദികളെയും സെമിനാരികള്‍ വഴി വൈദികവൃത്തിയിലേക്കു കടത്തിവിട്ട് കത്തോലിക്കാസഭയിലെ വൈദീകസമൂഹത്തെ പൈശാചിക വത്ക്കരിക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ അജണ്ട. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമായി പതിനായിരക്കണക്കിനു അധര്‍മ്മികളെ ഇത്തരത്തില്‍ സെമിനാരികളില്‍ ചേര്‍ത്തു. ഇവരില്‍ ബഹുഭൂരിപക്ഷവും സഭയുടെ നേതൃത്വത്തില്‍ ഇന്നു വിഹരിക്കുകയാണ്. കര്‍ദ്ദിനാള്‍ സംഘത്തിലുള്ള പലരും ഇല്ല്യൂമിനാറ്റി സംഘത്തില്‍പ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. സഭയില്‍ നവീകരണം ആവശ്യപ്പെട്ടുകൊണ്ട് മുറവിളികൂട്ടുന്നത് ഈ ചാത്തന്മാരാണ്! നവീകരണം എന്നപേരില്‍ പൈശാചിക പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ സാധിക്കുമെന്നത് പിശാചിനും അവന്റെ കൂട്ടാളികള്‍ക്കും നന്നായറിയാം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ പ്രയോഗിക്കുന്നതും ഈ കുതന്ത്രമാണ്. നവോത്ഥാനം, നവകേരളം എന്നെല്ലാം പറഞ്ഞുകൊണ്ട് പിണറായിയും സംഘവും മലയാളികളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടിരിക്കുന്നു. ദൈവവിശ്വാസികളും മതവിശ്വാസികളും കര്‍ഷകരുമില്ലാത്ത ഒരു കേരളമാണ് കമ്മ്യൂണിസ്റ്റുകളുടെ സ്വപ്നം! ഇവരുടെ കാപട്യം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സകലരെയും ഉന്മൂലനം ചെയ്യുന്ന ശൈലിയും ഇവര്‍ അവലംബിക്കുന്നു.
ഫ്രാന്‍സീസ് എന്ന ചെഗുവേര ഭക്തനെ തിരിച്ചറിയാന്‍ പരിശുദ്ധാത്മാവുള്ള എല്ലാവര്‍ക്കും സാധിച്ചിട്ടുണ്ട്. ഇയാളിലെ പൈശാചികത തിരിച്ചറിയുകയും എതിര്‍ക്കുകയും ചെയ്യുന്ന ഓരോരുത്തരെയും ബാലപീഡനം ആരോപിച്ച് പുറത്താക്കിക്കൊണ്ടിരിക്കുന്നതും കമ്മ്യൂണിസ്റ്റുകളുടെ കളരിയില്‍ പരിശീലനം സിദ്ധിച്ചവന്റെ അടയാളമാണ്. ഫ്രാന്‍സീസും ഇയാളുടെ അധമസംഘത്തിലെ കൂട്ടാളികളും ചേര്‍ന്നു കെട്ടിച്ചമച്ച പീഡന പരാതികളുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരെയും പുറത്താക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റുകളുടെ പൊതുശൈലിയാണ്. യഥാര്‍ത്ഥ പീഡകരെല്ലാം ഫ്രാന്‍സീസിന്റെ സംരക്ഷണത്തില്‍ സുരക്ഷിതരായി കഴിയുന്നു! കേരളത്തിലെ ശശിമാരെ സംരക്ഷിക്കുന്നതുപോലെ, ആഗോളതലത്തില്‍ത്തന്നെ ഇത്തരം മ്ലേച്ഛതകളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളുടെ അജണ്ടയാണ്! കത്തോലിക്കാ-കമ്മ്യൂണിസ്റ്റ് ബാന്ധവം നിലനില്‍ക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രതിവൈകൃതങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നു നമുക്കറിയാം!
കത്തോലിക്കാസഭയിലേക്ക് കമ്മ്യൂണിസ്റ്റുകളായ ദൈവദൂഷകരെ തിരുകിക്കയറ്റാന്‍ തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. സഭയെ ആന്റി അപ്പസ്തോലന്മാരുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഈ മിഷന്‍ ആരംഭിച്ചത്. കത്തോലിക്കാസഭയുടെ പുറത്തുനിന്നുകൊണ്ട് അതിനെ വരുതിയിലാക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം പിശാചിന് അറിയാവുന്നതുപോലെതന്നെ, പിശാചിന്റെ സംഘടനയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്കും അറിയാം. ഒരു ആന്റി അപ്പസ്തോലനെ പോപ്പിന്റെ പദവിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും ഈ അറിവിന്റെ അടിസ്ഥാനത്തില്‍ കുതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചതുകൊണ്ടാണ്! ഈ ആന്റി പോപ്പിനുവേണ്ടി പി. ആര്‍ ജോലി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ്-ഇല്ല്യൂമിനാറ്റി പ്രസ്ഥാനങ്ങളാണെന്നു തിരിച്ചറിയാന്‍ കത്തോലിക്കരെന്നു പറയപ്പെടുന്ന പലര്‍ക്കും സാധിച്ചിട്ടില്ല. ദൈവത്തെക്കുറിച്ചും ദൈവീകനിയമങ്ങളെക്കുറിച്ചും വ്യക്തമായ അറിവുള്ളവര്‍ക്കു മാത്രമേ വ്യാജനെ തിരിച്ചറിയാന്‍ കഴിയുകയുള്ളു എന്നതാണു വസ്തുത! ഫ്രാന്‍സീസ് നടത്തുന്ന വചനവിരുദ്ധവും ദൈവദൂഷണപരവുമായ ജല്പനങ്ങള്‍ വിവേചിക്കാന്‍ കഴിയാത്തതും അജ്ഞതമൂലമാണ്!
അന്താരാഷ്ട്രതലത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന നിഗൂഢ കര്‍മ്മപരിപാടികള്‍ തന്നെയാണ് കേരളത്തിലെ രക്തദാഹികളും പിന്തുടരുന്നത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പരിഗണിച്ച് ചില മാറ്റങ്ങള്‍ വരുത്തുന്നു എന്നതല്ലാതെ, അടിസ്ഥാനലക്ഷ്യത്തില്‍ മാറ്റമൊന്നുമില്ല. ഇപ്പോള്‍ കേരളത്തിലെ ക്രൈസ്തവസഭകളില്‍ കടന്നുകൂടി നിയമനിര്‍മ്മാണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയന്‍ എന്ന കൊലയാളിയും സംഘവും! കേരളത്തില്‍ ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടപ്പോള്‍ മുതല്‍ ക്രിസ്തീയതയ്ക്കെതിരേയുള്ള പോരാട്ടവും ആരംഭിച്ചു. അദ്ധ്വാനവര്‍ഗ്ഗത്തിന്റെ അപ്പസ്തോലന്മാര്‍ തങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തൊഴിലാളികളെ ഇവര്‍ വഞ്ചിച്ചത്. ദേഹമനങ്ങി പണിയെടുക്കുന്ന ഒരുവന്‍പോലും ഈ പ്രസ്ഥാനത്തിന്റെ വക്താക്കളായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല എന്നതാണു പരമാര്‍ത്ഥം. പണിയെടുക്കുന്നവരെ മടിയന്മാരും അലസ്സന്മാരുമാക്കി മാറ്റുന്നതാണ് ഇവരുടെ ശൈലി. തൊഴില്‍ദാദാവിനെതിരേ തൊഴിലാളികളെ ഇളക്കിവിട്ട് പലരെയും പട്ടിണിയിലേക്കു നയിച്ച പാരമ്പര്യം കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്. മണ്ണിനോടു മല്ലടിച്ച് പൊന്നു വിളയിക്കുന്നതില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ മുന്‍പന്തിയിലായിരുന്നുവെന്നു നമുക്കറിയാം. കടലിനോടു മല്ലിടുന്ന മത്സ്യത്തൊഴിലാളികളും ക്രിസ്ത്യാനികളാണ്.
കാര്‍ഷികരംഗത്ത് തൊഴിലാളികളെയും തൊഴില്‍ ദാദാവിനെയും തമ്മിലടിപ്പിച്ച്, കാര്‍ഷികമേഖലയെ തകര്‍ത്തത് മാറിമാറി വന്ന കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങളാണ്. കര്‍ഷകരെ മുഴുവന്‍ ജന്മികളെന്നും ബൂര്‍ഷ്വാകളെന്നും മുദ്രകുത്തി വകവരുത്താനാണ് ഇവര്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ക്രിസ്തീയതയോടുള്ള അടങ്ങാത്ത പകയാണ് ഇതിന്റെയൊക്കെ പിന്നിലെ കാരണം! വാരിക്കുന്തംകൊണ്ട് കര്‍ഷകരെ കൊന്നോടുക്കിയവര്‍ അതിന്റെപേരില്‍ സ്വാതന്ത്ര്യസമര പെന്‍ഷന്‍ കൈപ്പറ്റി സുഖമായി ജീവിക്കുന്നു! സ്വതന്ത്ര ഇന്ത്യയുടെ മുദ്രാവാക്യം, 'ജയ് ജവാന്‍ ജയ് കിസാന്‍' എന്നായിരുന്നുവെന്ന് നമുക്കറിയാം. ഇന്ന് 'ജയ് ജവാന്‍' മാത്രമേയുള്ളു! എല്ലാ തലത്തിലും ക്രിസ്തീയവിരുദ്ധത കാത്തുസൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ പുതിയലക്ഷ്യം കത്തോലിക്കാസഭയുടെ സമ്പത്താണ്! അദ്ധ്വാനിക്കാതെ എങ്ങനെ പണമുണ്ടാക്കാം എന്നതാണ് മുഴുവന്‍ കമ്മ്യൂണിസ്റ്റുകളുടെയും പ്രധാന ചിന്ത!
രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കു മുമ്പ് മറ്റൊരു പാര്‍ട്ടികോണ്‍ഗ്രസ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടേതായി നടന്നിരുന്നു. അന്ന് അവിടെ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് മതങ്ങളില്‍ നുഴഞ്ഞുകയറാന്‍ പാര്‍ട്ടി മെമ്പര്‍മാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ്. പള്ളിക്കമ്മിറ്റികളിലും അമ്പലക്കമ്മിറ്റികളിലും കടന്നുകൂടി, അതിന്റെയെല്ലാം നിയന്ത്രണം ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം എല്ലാ കീഴ്ഘടകങ്ങള്‍ക്കും അന്ന് നല്‍കി! ഓരോ ഇടവകകളിലെയും കമ്മിറ്റികളില്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇന്നലെവരെ പള്ളിയുടെ പരിസരത്തുപോലും കടന്നുവരാതിരുന്ന ലോക്കല്‍കമ്മിറ്റി മെമ്പര്‍മാര്‍ ഇന്ന് പള്ളിമേടകളില്‍ ഇരിപ്പിടമുറപ്പിച്ചിരിക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകാം. ഇത് പാര്‍ട്ടികോണ്‍ഗ്രസിന്റെ തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ്!
കേരളത്തിലെ കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രങ്ങളില്‍ കടന്നുകൂടാനുള്ള കമ്മ്യൂണിസ്റ്റുകളുടെ താത്പര്യത്തിനു പിന്നില്‍ സമ്പത്തു മാത്രമല്ല ഘടകം! സഭയുടെ നിയമങ്ങളിലെ ദൈവീകത ഇല്ലാതാക്കി, നശിപ്പിക്കപ്പെടാനുള്ള വെറുമൊരു വസ്തുവായി സഭയെ മാറ്റിയെടുക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്‌ഷ്യം! 'നവോത്ഥാനം' എന്നപേരില്‍ നിരീശ്വരത്വം പ്രചരിപ്പിക്കുകയും, അതുവഴി ദൈവവുമായി ബന്ധമില്ലാത്ത ഏകലോകമതം നിര്‍മ്മിക്കുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. തങ്ങള്‍ വിശ്വാസികളുടെ പക്ഷത്താണെന്നു ജല്പിച്ചുകൊണ്ട്, വിശ്വാസത്തിനു തങ്ങളുടേതായ നിര്‍വ്വചനം രചിക്കുന്നത് ഈ ലക്‌ഷ്യം മുന്‍നിര്‍ത്തിയാണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ സകലരും വഞ്ചിക്കപ്പെടും! അതുപോലെതന്നെ, ഇന്നേവരെ ഒരു നവോത്ഥാനത്തിന്റെയും ഭാഗമായിട്ടില്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ 'നവോത്ഥാന ഗീര്‍വാണങ്ങള്‍' തിരിച്ചറിയുകയും വേണം!
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് കമ്മ്യൂണിസ്റ്റുകളും ഇടത് ആക്ടിവിസ്റ്റുകളും വിശാസത്തിനു പുതിയ നിര്‍വ്വചനവുമായി രംഗപ്രവേശം ചെയ്തത്. മതപരമായ നിയമങ്ങള്‍ അനുസരിക്കുന്നവരല്ല; മറിച്ച്, തന്നിഷ്ടംപോലെ ജീവിക്കുന്ന ഇടത് ആക്ടിവിസ്റ്റുകളാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നു. ഇവറ്റകളുടെ ഈ പൈശാചികവാദത്തിനു വിശ്വാസികളുടെ ഭാഗത്തുനിന്ന് നല്ലൊരു മറുപടി ഇന്നുവരെ മനോവ കേട്ടില്ല. ആയതിനാല്‍, വിശ്വാസികളുടെ പക്ഷത്തുനിന്നുകൊണ്ട് ചില ചോദ്യങ്ങള്‍ മനോവ ഉയര്‍ത്തുകയാണ്! മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാത്ത ഒരുവനെ 'കുലംകുത്തി' എന്ന് മുദ്രകുത്തി പുറത്താക്കുക മാത്രമല്ല, വെട്ടിനുറുക്കുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? പാര്‍ട്ടിയുടെ ചട്ടങ്ങള്‍ അംഗീകരിക്കാത്തവരെ അംഗത്വത്തില്‍ തുടരാന്‍ നിങ്ങള്‍ അനുവദിക്കുമോ? താനാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് എന്നു പറഞ്ഞുകൊണ്ട് ഏതെങ്കിലുമൊരുവന്‍ എകെജി സെന്ററില്‍ കയറിവന്നാല്‍ അവന്റെ അവസ്ഥ എന്തായിരിക്കും? സംഘടനയുടെ പുറത്തുനില്‍ക്കുന്ന ആരെങ്കിലുമാണോ നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ചട്ടങ്ങളും നിയമങ്ങളും തീരുമാനിക്കുന്നത്?
സിപിഎം അടക്കമുള്ള എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും അവരുടെതായ അച്ചടക്കസമിതികളുണ്ട്. പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും തത്വങ്ങളും അനുസരിക്കാത്തവരുടെമേല്‍ അച്ചടക്കനടപടി സ്വീകരിക്കുന്നത് ഈ സമിതികളാണ്. കേരളത്തിലെ രാഷ്ട്രീയക്കാരില്‍നിന്നു നാം പലപ്പോഴായി കേട്ടിട്ടുള്ള ഒരുവാചകം ഇതാണ്: 'അച്ചടക്കുമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നനിലയില്‍, പാര്‍ട്ടി പറയുന്നതുപോലെ ഞാന്‍ ചെയ്യും'. ഇത് പാര്‍ട്ടിയുടെ നേതൃത്വത്തോടും പാര്‍ട്ടിയുടെ നയങ്ങളോടുമുള്ള വിധേയത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്. തങ്ങളുടെ സംഘടനയുടെ ചട്ടങ്ങള്‍ക്കു കീഴില്‍ വിനീതവിധേയരായി നിലക്കൊള്ളുന്ന ഇവരാണ് കത്തോലിക്കാസഭയിലെയും മറ്റിതര മതങ്ങളിലെയും നിയമങ്ങള്‍ക്കെതിരേ ജല്പനങ്ങള്‍ നടത്തുന്നതെന്നു മറക്കരുത്. ഇവരുടെ പാര്‍ട്ടിയില്‍ അച്ചടക്കം ലംഘിച്ചാല്‍, ലംഘിക്കുന്നവനെതിരേ നടപടിയെടുക്കും. പുറത്താക്കലാണ് ഏറ്റവും വലിയ ശിക്ഷ! സ്ത്രീകളെ പീഡിപ്പിച്ചാല്‍ ആറുമാസത്തേക്ക് സസ്പെന്‍ഷനാണ് കമ്മ്യൂണിസ്റ്റുകള്‍ക്കു ലഭിക്കുന്ന ശിക്ഷയെന്നു നമുക്കറിയാം.
പാര്‍ട്ടിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതിനെതിരേ മറ്റു പാര്‍ട്ടികളിലെ ആരെങ്കിലും ചോദ്യംചെയ്യാറില്ല. ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ആ പ്രസ്ഥാനത്തിനു പുറത്തുള്ളവര്‍ ചോദ്യംചെയ്യുന്നത് മാന്യതയല്ലെന്ന് അവര്‍ക്കെല്ലാമറിയാം. എന്നാല്‍, കത്തോലിക്കാസഭയിലെ സന്യാസസമൂഹമായ ഫ്രാന്‍സിസ്ക്കന്‍ ക്ലാരമഠത്തിന്റെ നിയമങ്ങളും ചട്ടങ്ങളും അവഗണിച്ച്, തന്നിഷ്ടപ്രകാരം നടക്കുന്ന ലുലുമോള്‍ക്കെതിരേ നടപടിയെടുക്കാന്‍ അവളുടെ അധികാരികള്‍ തീരുമാനിച്ചപ്പോള്‍ ഇടത് ആക്ടിവിസ്റ്റുകള്‍ക്കു കുരുപൊട്ടി! ഈ കുരുപൊട്ടലിനാണ് തന്തയ്ക്കു പിറക്കായ്ക എന്ന് വിശേഷിപ്പിക്കുന്നത്! ഇടതുബുദ്ധിജീവികള്‍ക്കും മാധ്യമനപുംസകങ്ങള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും. ലുലുമോളെയും അനുപമയെയും പോലുള്ള താടകമാരുടെ ഇംഗിതങ്ങള്‍ക്കനുസരണമായി കത്തോലിക്കാസഭ കീഴടങ്ങുകയും, ഇവറ്റകള്‍ക്കുവേണ്ടി സഭയുടെ നിയമങ്ങള്‍ ഭേദഗതിചെയ്യുകയും വേണമെന്നാണ് ആക്ടിവിസ്റ്റുകളുടെ മാധ്യമങ്ങളുടെയും ദുര്‍വ്വാശി! ഇത് അംഗീകരിക്കാന്‍ തയ്യാറുള്ള വട്ടോളിമാര്‍ കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്!
കത്തോലിക്കാസഭയിലെ പള്ളികളില്‍ ആരൊക്കെ വിശുദ്ധ കുര്‍ബ്ബാന നല്‍കണമെന്നു തീരുമാനിക്കുന്നത് ചാനല്‍ ചര്‍ച്ചക്കാരായ നീലാണ്ടനും ജയശങ്കറും റോയി മാത്യുവുമൊക്കെ ആണെന്നു വന്നാല്‍ അത് വലിയ ദുരന്തമായിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം മനോവ ഉപയോഗപ്പെടുത്തുകയാണ്. സഭാവസ്ത്രം മാറ്റി ചുരിദാറിട്ട ലുലുമോള്‍ക്കുവേണ്ടി സഭാവിരുദ്ധര്‍ അഴിഞ്ഞാടിയപ്പോള്‍, അവര്‍ക്ക് വിധേയപ്പെടാന്‍ തയ്യാറായ ഇടവക വികാരി ഓര്‍ക്കേണ്ടത് തോമസ് മൂറിനെയാണ്! ഇത്തരക്കാര്‍ ആഗ്രഹിക്കുന്നതാണ് സഭയില്‍ നിയമങ്ങളാകുന്നതെങ്കില്‍ കേരളത്തിലെ സഭയെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളോടു ചോദിക്കാന്‍ ഇനിയും ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. ശബരിമലവഴി മറ്റെല്ലാ മതങ്ങളെയും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ ഒരുകാര്യം വ്യക്തമാക്കുക. കോടതിവിധി നടപ്പാക്കിയെന്നു പറയുന്ന നിങ്ങള്‍, നിങ്ങളുടെ പ്രസ്ഥാനത്തില്‍ ഒരാളെ ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍, ആ വിധി നിങ്ങള്‍ നടപ്പാക്കുമോ? നിങ്ങളുടെ പാര്‍ട്ടിയില്‍ ഒരുവന് അംഗത്വം നല്‍കുന്നത് അവന്റെ പ്രവര്‍ത്തനത്തെയും പാര്‍ട്ടിയുടെ കീഴ്ഘടകത്തിന്റെ നാമനിര്‍ദ്ദേശത്തെയും പരിഗണിച്ചല്ലേ? യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഒരു രാഷ്ട്രീയപ്രസ്ഥാനത്തില്‍ ആരെയെങ്കിലും അംഗമാക്കണമെന്നു കോടതികള്‍ക്കു വിധിപ്രസ്താവം നടത്താന്‍ അധികാരമുണ്ടോ? ഇല്ല എന്നാണ് ഉത്തരം! ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിയമത്തിനു വിധേയരായിരിക്കുന്നവര്‍ക്കു മാത്രമേ ആ സംഘടനയില്‍ തുടരാന്‍ കഴിയുകയുള്ളുവെങ്കില്‍, ഈ ലോകത്തിനും അപ്പുറമുള്ള ജീവിതത്തെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന മതത്തിന്റെ നിയമങ്ങളുടെമേല്‍ കടന്നുകയറാന്‍ ഒരു കോടതിക്കും അവകാശമില്ല! അതിനാല്‍ത്തന്നെ, ശബരിമലയുടെ വിഷയത്തില്‍ കോടതിയില്‍നിന്നുണ്ടായ വിധിയെ ശുദ്ധ തെമ്മാടിത്തരം എന്നു മാത്രമേ പറയാന്‍ കഴിയൂ!
മതവിശ്വാസികള്‍ ജീവിക്കുന്നത് രാജ്യത്തിന്റെ നിയമത്തിനു കീഴിലാണ് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. മതങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളും രാജ്യത്തുതന്നെയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സിവിലായോ ക്രിമിനലായോ ഏതെങ്കിലും വ്യവഹാരങ്ങളുണ്ടായാല്‍ അത് തീര്‍പ്പാക്കുന്നതു രാജ്യത്തിന്റെ കോടതികളിലായിരിക്കും. കത്തോലിക്കാസഭയുടെയും മറ്റിതരസഭകളുടെയും കേസുകള്‍ പലതും കോടതികളുടെ പരിഗണനയില്‍ ഇപ്പോഴുമുണ്ട്. ഇക്കാര്യത്തില്‍ ഒരു സഭയ്ക്കും രാജ്യനിയമങ്ങളോട് പരാതിയുള്ളതായി മനോവയ്ക്കറിയില്ല. എന്നാല്‍, സഭയ്ക്കുള്ളിലെ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍, അത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൊലപാതകമോ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളോ ഉണ്ടാകുമ്പോള്‍, അതില്‍ ഇടപെടാന്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും, സഭയിലെ വിശ്വാസപരമായ ആചാരങ്ങളിലും നിയമങ്ങളിലും ഇടപെടാന്‍ പുറത്തുള്ള ഒരു സ്ഥാപനത്തിനും അധികാരമില്ല. അതുപോലെതന്നെ, രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വസ്തുവകകള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍, അവ കൈകാര്യം ചെയ്യാന്‍ ആരെ ഏല്പിക്കണമെന്ന് സഭ തീരുമാനിക്കും. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം പാര്‍ട്ടി ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ വ്യക്തികള്‍ക്കോ മാത്രമുള്ളതാണ്! പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലുമൊരുവന് ഈ അവകാശം വിട്ടുകൊടുക്കണമെന്നു പറയുന്നത് നീതിയല്ലെന്ന് അറിയാത്തവരായി കൊച്ചുകുട്ടികള്‍പ്പോലുമുണ്ടാകില്ല. അങ്ങനെയിരിക്കെയാണ് ക്രൈസ്തവസഭകളുടെമേല്‍ കടന്നുകയറാന്‍ കുത്സിതശ്രമവുമായി ഇടതുപക്ഷകോമരങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്!
ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം പറഞ്ഞുകഴിയുമ്പോള്‍, ആരാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്ന് നിങ്ങള്‍ക്കു ബോധ്യമാകും. ആയതിനാല്‍, ഏതെങ്കിലുമൊരു മതത്തിലെ വിശ്വാസികള്‍ ആരെല്ലാമാണെന്ന് ആ മതങ്ങളുടെ ആചാര്യന്മാരും പണ്ഡിതന്മാരും തീരുമാനിച്ചുകൊള്ളും! മതത്തിന്റെ നിയമങ്ങളും ആചാരങ്ങളും അംഗീകരിക്കുന്നവരാണ് ആ മതത്തിലെ വിശ്വാസികള്‍. ആയതിനാല്‍, കനകദുര്‍ഗ്ഗമാരെയും ചുമന്നുകൊണ്ട് കത്തോലിക്കാസഭയുടെ വാതില്‍ക്കലേക്ക് ഏതെങ്കിലുമൊരുത്തന്‍ വന്നാല്‍ വിവരമറിഞ്ഞേ തിരിച്ചുപോകുകയുള്ളൂ! കത്തോലിക്കാസഭയിലും മറ്റു സഭകളിലും പ്രശ്നങ്ങളുണ്ട്. അത് ചോദ്യംചെയ്യാനും പരിഹരിക്കാനും ആര്‍ജ്ജവമുള്ള ദൈവമക്കള്‍ സഭയില്‍ത്തന്നെയുണ്ടെന്ന് കമ്മ്യൂണിസ്റ്റുകള്‍ മനസ്സിലാക്കിയിരിക്കുക. കോടിയേരി ഇക്കാര്യത്തില്‍ കൂടുതല്‍ അസ്വസ്ഥപ്പെടാതിരുന്നാല്‍, നിരന്തരം നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മലബന്ധത്തിന് തെല്ലൊരു ശമനം ലഭിക്കും!
ഒരുകാര്യംകൂടി ആക്ടിവിസ്റ്റുകള്‍ അറിഞ്ഞിരിക്കേണ്ടതിനായി പറയുകയാണ്; എന്തെന്നാല്‍, ദേവസ്വംബോര്‍ഡ് പോലെയോ വഖഫ് ബോര്‍ഡ് പോലെയോ ഉള്ള സ്ഥാപനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പാകത്തിനുള്ള ഒരു ചില്ലിക്കാശുപോലും കത്തോലിക്കാസഭയുടെതായി നിലവിലില്ല! മാത്രവുമല്ല, കത്തോലിക്കാസഭയിലെ സന്യാസസഭകളുടെ സ്വത്തുക്കളും കത്തോലിക്കാസഭയിലെ വിശ്വാസികളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നകാര്യവും അസ്വസ്ഥതക്കാര്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്! അമൃതാനന്തമായി, രവിശങ്കര്‍, പതഞ്ജലി രാമന്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് ആള്‍ദൈവങ്ങള്‍ ഹിന്ദുമതത്തിന്റെ പേരില്‍ സ്വതന്ത്രമായി പ്രവൃത്തിക്കുന്നുണ്ട്. കണക്കില്ലാത്ത സ്വത്തുവകകളും ഇവര്‍ സ്വന്തമാക്കിവച്ചിരിക്കുന്നു. എല്ലാ ഹിന്ദുമത വിശ്വാസികളുടെയും കൂട്ടായ നിയന്ത്രണത്തിലോ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലോ ആണ് അവയെല്ലാമെന്ന് ആരും കരുതരുത്. മറിച്ച്, വ്യക്തികളോ ട്രസ്റ്റുകളോ ആണ് അവയെല്ലാം നിയന്ത്രിക്കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളുടെ കാര്യവും ഇതിനു സമാനമാണ്. എംഇഎസ് എന്നത് മുസ്ലീങ്ങളുടെ ഒരു സംഘടനയാണ്. അവര്‍ക്ക് അനേകം സ്ഥാപങ്ങളുണ്ട്. ഇതിന്റെയെല്ലാം നിയന്ത്രം വഖഫ് ബോര്‍ഡിനാണെന്നു ചിന്തിക്കുന്നതും അബദ്ധമാണ്.
മുസ്ലീങ്ങളുടെ നൂറുകണക്കിന് സംഘടനകളില്‍ ഒന്നിന്റെമേലും വഖഫ് ബോര്‍ഡിന്റെ നിയന്ത്രണമില്ല. അമൃതാനന്തമായിയുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ദേവസ്വംബോര്‍ഡ് കടന്നുചെന്നാല്‍ ജീവനോടെ തിരിച്ചുവരില്ലെന്ന് പിണറായിക്കും കൊടിയേരിക്കും നന്നായറിയാം. കത്തോലിക്കാസഭയിലെ ചില സന്യാസസമൂഹങ്ങള്‍ വിചാരിച്ചാല്‍ മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള കേരളത്തെ അളന്നുവാങ്ങാന്‍ സാധിക്കും. എന്നാല്‍, അമൃതാനന്തമയിയുടെയും മുസ്ലീം ട്രസ്റ്റുകളുടെയും സ്വത്തുക്കള്‍പ്പോലെതന്നെ, കത്തോലിക്കാസമൂഹങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള സംവീധാനം അതതു സഭകള്‍ക്കുള്ളില്‍ത്തന്നെയുണ്ട്. കത്തോലിക്കാസഭയ്ക്ക് മറ്റാരുടെയും ഔദാര്യമായി ഒന്നും ലഭിച്ചിട്ടില്ല; മറിച്ച്, മറ്റു സമുദായങ്ങള്‍ക്ക് കത്തോലിക്കാസഭയില്‍നിന്നുള്ള സമ്പത്തും സേവനങ്ങളും ഇഷ്ടംപോലെ ലഭിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതൊക്കെ കമ്മികള്‍ക്കും കെ ടി തോമസിനും നന്നായറിയാം എന്നുതന്നെയാണ് മനോവ കരുതുന്നത്. വഖഫ് ബോര്‍ഡിനോ ദേവസ്വംബോര്‍ഡിനോ ലഭിച്ചതുപോലെ, രാജാക്കന്മാരില്‍നിന്നു സൗജന്യമായി ലഭിച്ച സമ്പത്തോ വസ്തുവകകളോ കത്തോലിക്കാസഭയുടെ കൈവശമുണ്ടെന്ന് തെളിയിക്കാന്‍ നിങ്ങളെയും നിങ്ങളുടെ പൃഷ്ടം താങ്ങിയായ കെ ടി തോമസ് എന്ന ശുംഭനെയും മനോവ വെല്ലുവിളിക്കുന്നു!
ക്രിസ്തീയസഭകള്‍ക്കെതിരേ കെ ടി തോമസ് എന്ന ശുനകന്‍ കുരയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാര്‍ ഡാമിനെ നിലനിര്‍ത്താന്‍ തമിഴ്നാടിനുവേണ്ടി ഇവന്‍ കുരച്ചത് നാം കണ്ടതാണ്! 1961-ലെ വെള്ളപ്പൊക്കത്തിന്റെ നാളുകളില്‍ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക നിലനില്‍ക്കുകയാണ്. അതിനുശേഷം അമ്പത്തെട്ടു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സുര്‍ക്കി മിശ്രിതമുപയോഗിച്ചു പണികഴിപ്പിച്ച ഈ ഡാമിന് ശക്തമായ ഒരു മലവെള്ളപ്പാച്ചിലിനെയോ ഭൂകമ്പത്തെയോ ചെറുത്തുനില്‍ക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! ദൈവത്തിന്റെ സംരക്ഷണമല്ലാതെ, മറ്റൊരു സംരക്ഷണവും ഡാമിനു താഴെ ജീവിക്കുന്ന ദശലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് ഇന്നില്ല! ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണകാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ച മറ്റൊരു അണക്കെട്ടും ഇന്ന് ലോകത്തെവിടെയുമില്ല.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്നു പിന്‍വാങ്ങിയതോടെ അന്നുവരെയുണ്ടായിരുന്ന എല്ലാ കരാറുകളും നിയമപരമായി റദ്ദായെങ്കിലും, ഈ കരാര്‍ മാത്രം ദുരൂഹമായി ഇന്നും തുടരുന്നു. കാലാവധിയുടെ ഇരട്ടി വര്‍ഷങ്ങള്‍ പിന്നിട്ട ഈ അണക്കെട്ടുമൂലം യാതൊരു ജീവഹാനിയും സംഭവിക്കില്ലെന്നു പറയാന്‍ കെ ടി തോമസ് ദൈവമാണോ? ഈ നെറികെട്ടവന്‍ ആഗ്രഹിക്കുന്നത് ഒരു മഹാദുരന്തമാണെന്നു മനസ്സിലാകണമെങ്കില്‍ ആ ദുരന്തം സംഭവിക്കണം! ക്രിസ്ത്യാനികള്‍ക്കെതിരേ ഈ പൈശാചിക മനുഷ്യന്‍ നടത്തിയിട്ടുള്ള എല്ലാ ജല്പനങ്ങളും ചര്‍ച്ചചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നില്ല. 'ചര്‍ച്ച് ബില്‍' എന്ന ആശയവുമായി ക്രിസ്തീയതയെ നേരിടാന്‍ ശ്രമിക്കുന്ന ഇവന്‍ ഇന്നോളം നടത്തിയിട്ടുള്ള വിധിപ്രസ്താവങ്ങളിലെ ന്യായാന്യായങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ വാക്കുകളിലും ഇല്ല്യൂമിനാറ്റിയുടെ ആശയങ്ങള്‍ വിസ്സര്‍ജ്ജിക്കുന്ന കെ ടി തോമസിന് എത്രത്തോളം ആയുസ് നീട്ടിക്കിട്ടിയാലും 'ചര്‍ച്ച് ബില്‍' നടപ്പായി കാണാമെന്നു സ്വപ്നം കാണേണ്ട! പടമായി ഭിത്തിയില്‍ തൂങ്ങുന്നതിനുമുമ്പ് ക്രിസ്ത്യാനികളെ പഞ്ഞിക്കിടാമെന്ന വ്യാമോഹവുമായി കെ ടി തോമസ് തിളപ്പിച്ച വെള്ളത്തില്‍ കുറച്ചു 'ചെന്നാമുക്കി' ഇട്ട് വൈകുന്നേരങ്ങളില്‍ താന്‍തന്നെ സേവിച്ചാല്‍ രാവിലെ അല്പം ആശ്വാസം കിട്ടും!
മതവിരോധത്തിലും ദൈവനിഷേധത്തിലും അടിത്തറയിട്ടിരിക്കുന്ന ഒരു അരാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മൂണിസം! മനുഷ്യസ്നേഹത്തിന്റെ മുഖംമൂടി ധരിച്ചിരിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ രക്തദാഹം കുപ്രസിദ്ധമാണ്! ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ ഇസ്ലാമിനോടു മത്സരിച്ചിട്ടുള്ളതും മത്സരിച്ചുകൊണ്ടിരിക്കുന്നതുമായ ചരിത്രമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. ഈ ചരിത്രമെല്ലാം മറന്നുകൊണ്ട് ചില വൈദീകവേഷധാരികള്‍ വിവിധ ക്രൈസ്തവസഭകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നതും ജാഗ്രതയോടെ കാണേണ്ടതുണ്ട്. ളോഹ ധരിക്കാത്ത വട്ടോളിയും ളോഹയിട്ട ഗീവര്‍ഗ്ഗീസ് കുറിലോസ് എന്ന അധമനും മാത്രമല്ല ആട്ടിന്‍തോലണിഞ്ഞു രംഗത്തുള്ളത്. കമ്മ്യൂണിസത്തെ ക്രിസ്തീയതയോടു ചേര്‍ത്തുവച്ചു കെട്ടാനും മഹത്വവത്ക്കരിക്കാനുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സകല ളോഹധാരികളും വ്യാജന്മാരാണെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്കുണ്ടാകണം. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന നിഗൂഢലക്ഷ്യത്തോടെ നവീകരണ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഇവറ്റകളെ രംഗത്തിറക്കിയിരിക്കുന്നത് പിശാചാണെന്നു മനസ്സിലാക്കാനുള്ള വിവേകവും വിശ്വാസികള്‍ ആര്‍ജ്ജിക്കണം.
അവസരം ലഭിക്കുമ്പോഴെല്ലാം അതു പാഴാക്കാതെ ക്രിസ്തീയതയെ അവഹേളിക്കുന്ന ഒരു കുപ്രസിദ്ധ ശുംഭന്‍ നിരണം ഭദ്രാസനത്തിലിരുന്നു ജല്പനങ്ങള്‍ നടത്തുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് കൊമ്പുണ്ടോ എന്നാണ് ഇവന്‍ അവസാനമായി ജല്പിച്ചത്. തന്റെ മൂര്‍ദ്ധാവില്‍ കിളിര്‍ത്ത കൊമ്പുകള്‍ തുണിയിട്ട് മറച്ചിരിക്കുന്ന ഇവനു കുന്തമുനയുള്ള വാലും ഉണ്ടെന്നതാണു യാഥാര്‍ത്ഥ്യം! ഇല്ലായിരുന്നുവെങ്കില്‍ കോതമംഗലം പള്ളിയുടെ മുഖവാരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കാന്‍ അണികളെ അയയ്ക്കുമായിരുന്നില്ല! ഈ സഖാവാണ് മറ്റു സഭകളെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്! ഇടതുപക്ഷം എന്നത് പിശാചിന്റെ പക്ഷമാണെന്ന് ഉത്പത്തി മുതല്‍ വെളിപാടു വരെയുള്ള എഴുപത്തിമൂന്നു പുസ്തകങ്ങളിലായി അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ളതുകൊണ്ട്, 'ഇവന്‍' എന്നോ ശുംഭനെന്നോ ഉള്ള സംബോധനകളെല്ലാം സഖാവ് കുറിലോസിനെ സംബന്ധിച്ചിടത്തോളം അര്‍ഹിക്കുന്നതില്‍വച്ച് ഏറ്റവും സഭ്യമായതാണ്. സാത്താന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്ന ഒരുവനെ ബഹുമാനിക്കുന്നതിലൂടെ പരോക്ഷമായി ദൈവത്തെയും ദൈവത്തിന്റെ പക്ഷത്തെയും അവഹേളിക്കുകയാണു ചെയ്യുന്നതെന്നു തിരിച്ചറിയാന്‍ മനോവയ്ക്കു കഴിയും! ആദരം അര്‍ഹിക്കുന്നവര്‍ക്ക് അതു നല്‍കാന്‍ മനോവയ്ക്കു നന്നായറിയാം! ഇടതുപക്ഷം എന്ന പൈശാചികപക്ഷത്തെ കൂടുതലായി അറിയാന്‍ ഈ ലേഖനം വായിക്കുക: 'ഇടതുപക്ഷവും വലതുപക്ഷവും ദൈവത്തിന്റെ പക്ഷവും!'
ഏകീകൃത സിവില്‍കോഡും ചില കാണാക്കുരുക്കുകളും!
'ഞാന്‍ ഈ ലോകത്തിന്റെ ഏത് കോണിലിരുന്നും...ഏതവസ്ഥയിലിരുന്നും...മനസ്സറിഞ്ഞു വിളിച്ചാല്‍, എവിടെയോ ഒരു ശക്തി അത് കേള്‍ക്കുന്നുണ്ട് എന്ന ഒരു മനസ്സിന്റെ വിശ്വാസമാണ് ദൈവം...!!!'
ദൈവം ഇല്ലെന്നു വിളിച്ചുപറഞ്ഞിട്ട് പഴയതുപോലെ ഏശാത്തതുകൊണ്ട് സാത്താന്റെ സന്തതികള്‍ നടത്തുന്ന പുതിയ പരീക്ഷണങ്ങളില്‍ ഒന്നാണിത്! ആയതിനാല്‍, ഇത് മനോവയുടെ പ്രബോധനമാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് എല്ലാ വായനക്കാരോടും അപേക്ഷിക്കുന്നു. ഇതുവരെ പ്രഖ്യാപിച്ച സത്യങ്ങളില്‍നിന്നു മാറിയൊരു നിലപാട് മനോവയ്ക്കില്ല! നവമാധ്യമങ്ങളില്‍ ചിലരെങ്കിലും വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു സന്ദേശവും അതിന്റെ പിന്നിലെ നിഗൂഢതയും വ്യക്തമാക്കാനാണ് ഇതിവിടെ കുറിച്ചത്. ഇത്തരത്തില്‍ രഹസ്യ അജണ്ട മറഞ്ഞിരിക്കുന്ന സന്ദേശങ്ങളുടെ പ്രചരണം ഇന്ന് ശക്തമാണ്. പ്രഥമദൃഷ്ട്യാ മഹനീയമെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം സന്ദേശങ്ങളുടെ പിന്നില്‍ മറച്ചുവച്ചിരിക്കുന്ന നിഗൂഢമായ പൈശാചികതയെ തിരിച്ചറിയണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ!
ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും ദുരൂഹമായ അജണ്ടകള്‍ മറഞ്ഞിരിക്കുന്നതുമായ അനേകം സന്ദേശങ്ങളിലൊന്നാണ് നാമിവിടെ പരിശോധിച്ചത്. ക്രൈസ്തവനാമധാരികളാണ് ഇത്തരം പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും! ഒരു ദൈവമേയുള്ളുവെന്നും മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്നുമുള്ള സന്ദേശങ്ങളില്‍ ആകൃഷ്ടരാകുന്നവരില്‍ അധികവും ക്രൈസ്തവനാമധേയങ്ങളില്‍ അറിയപ്പെടുന്നവരാണ്. അല്പംകൂടി കടന്ന്, ഒരു ദൈവമേയുള്ളുവെന്നും എല്ലാ മതങ്ങളും ഈ ദൈവത്തിലേക്കു നയിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളാണെന്നും കേള്‍ക്കുമ്പോള്‍, ഇക്കൂട്ടര്‍ സന്തോഷത്താല്‍ തുള്ളിച്ചാടും. കാരണം, കത്തോലിക്കാസഭയിലെ ഇല്ല്യൂമിനാറ്റി സംഘം തയ്യാറാക്കിയ മതബോധനഗ്രന്ഥത്തിലെ കാതലായ സന്ദേശമാണ് വാട്സ് ആപ്പിലൂടെ തങ്ങളുടെ മുന്‍പിലെത്തിയിരിക്കുന്നത്. ഏകലോകമതത്തിലേക്കു ജനങ്ങളെ നയിക്കുന്നതിനുവേണ്ടി കൗശലപൂര്‍വ്വം ചിട്ടപ്പെടുത്തിയിരിക്കുന്ന അനേകം സന്ദേശങ്ങള്‍ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഒരു ദൈവമേയുള്ളുവെങ്കില്‍ സ്വാഭാവികമായും ഒരേ നിയമങ്ങളും ആചാരങ്ങളും മാത്രമേ ആവശ്യമുള്ളു. നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും ഏകീകരിച്ചു നല്‍കാന്‍ പ്രാഗത്ഭ്യമുള്ള പണ്ഡിതസംഘം ഐക്യരാഷ്ട്രസഭയിലുള്ളതിനാല്‍, അക്കാര്യത്തിലും ഒരു തീരുമാനമായി! കേരളത്തിലെ ഈഴവരുടെ ദൈവം പ്രഖ്യാപിച്ചതുപോലെ, 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്ന തത്വമാണ് ഏകലോകമതത്തിന്റെ അടിസ്ഥാനതത്വമെന്നു പറഞ്ഞാലും അതില്‍ തെറ്റില്ല. ലോകം ഇന്ന് ദ്രുതഗതിയില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത് ഈ അവസ്ഥ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിലേക്ക് ഇന്ത്യ നല്‍കുന്ന സംഭാവനയാണ് ഏകീകൃത സിവില്‍കോഡ്! അതായത്, 'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വത്തിന് പുനര്‍വ്യാഖ്യാനം നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. വിവിധ മതങ്ങളിലും ആചാരങ്ങളിലും സംസ്ക്കാരങ്ങളിലും ജീവിക്കുന്നവര്‍ ഒരുമിച്ചു ജീവിക്കുന്ന രാജ്യം എന്നനിലയ്ക്കാണ് നാനാത്വത്തില്‍ ഏകത്വത്തെ മുന്‍പ് വ്യാഖ്യാനിച്ചിരുന്നതെങ്കില്‍, പുതിയ വ്യാഖ്യാനം ഇതല്ല. മറിച്ച്, ഏകീകരിച്ച നിയമങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കീഴിലേക്ക് ഇന്ത്യയിലെ വിവിധ മതവിശ്വാസികളെ കൊണ്ടുവരിക എന്നതാണ് പുത്തന്‍ വ്യാഖ്യാനം. ഏകലോകമതത്തിലേക്കുള്ള ചുവടുവയ്പ്പുതന്നെയാണ് ഏകീകൃത സിവില്‍കോഡിലൂടെ ഇന്ത്യ നടത്തുന്നത്. ഈ അപകടം കൗശലത്തെ തിരിച്ചറിയാത്ത അനേകര്‍ ക്രൈസ്തവസഭകളിലുണ്ട്. ഗീവര്‍ഗ്ഗീസ് കുറിലോസിനെപ്പോലെയുള്ള ജാരന്മാര്‍ ഇതിനെ സ്വാഗതം ചെയ്യുന്നത് വ്യക്തമായ അറിവോടെതന്നെയാണ്. എന്തെന്നാല്‍, ഈ പൈശാചിക അജണ്ടയുമായി നിലകൊള്ളുന്നവരാണ് അവരും!
ഗീവര്‍ഗ്ഗീസ് കുറിലോസ് എന്ന ചുവപ്പുകുപ്പായക്കാരന്റെ പൈശാചികത കമ്മ്യൂണിസത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കത്തോലിക്കാസഭയിലെ വലുതും ചെറുതുമായ എല്ലാ പ്രശ്നങ്ങളിലും അഭിപ്രായങ്ങളുമായി കടന്നുവരുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഇയാള്‍! അയല്‍പക്കത്തെ വീട്ടിലേക്ക് എത്തിനോക്കി കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ അതീവതാത്പര്യം കാണിക്കുന്ന ചില സംസ്കാരശൂന്യരായ മനുഷ്യരുണ്ട്. അയല്‍പക്കത്തെ പെണ്‍കുട്ടികള്‍ ആരോടൊക്കെ സംസാരിക്കുന്നു കണ്ടിപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ പിഴച്ചുപെറ്റാലും ഇക്കൂട്ടര്‍ അറിയില്ല. ഇതുതന്നെയാണ് കുറിലോസിന്റെ അവസ്ഥ! ദൈവത്തിനുപോലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ തന്റെ സഭയിലുള്ളപ്പോഴാണ് അന്യസഭയെ സദാചാരം പഠിപ്പിക്കാന്‍ ഇയാള്‍ ഇറങ്ങുന്നത്. കുറിലോസിനെ അയാളുടെ വഴിക്കുവിട്ടുകൊണ്ട് നമുക്കു തുടരാം.
ഏകീകൃത സിവില്‍കോഡിനെ സംബന്ധിച്ചു ചിന്തിക്കുമ്പോള്‍ രസകരവും, എന്നാല്‍ ദുരൂഹവുമായ ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന മെത്രാന്മാര്‍ക്കും വൈദീകര്‍ക്കും ഏകീകൃത സിവില്‍കോഡിനോട് എതിര്‍പ്പില്ല എന്നതാണ് കൗതുകത്തോടൊപ്പം ദുരൂഹവുമായിരിക്കുന്ന കാര്യം. ചര്‍ച്ച് ആക്ടും ഏകീകൃത സിവില്‍കോഡും തമ്മില്‍ പ്രകടമായൊരു വ്യത്യാസമുള്ളതുകൊണ്ടാണ് ഒന്നിനെ എതിര്‍ത്തുകൊണ്ട് മറ്റൊന്നിനെ അനുകൂലിക്കാന്‍ മെത്രാന്മാര്‍ തയ്യാറാകുന്നത്. എന്നാല്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. മാത്രവുമല്ല, ഏകീകൃത സിവില്‍കോഡിനെ കൂടുതല്‍ ശക്തിയോടെ എതിര്‍ക്കണം. ഈ നിയമങ്ങള്‍ തമ്മിലുള്ള പ്രധാന അന്തരമെന്താണെന്നു മനസ്സിലാക്കിയാല്‍, മെത്രാന്മാരുടെ ഇരട്ടത്താപ്പിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തുവരും.
സഭയുടെ സാമ്പത്തിക മേഖലയുടെമേല്‍ നിയന്ത്രണം വരുന്നില്ല എന്നതാണ് ചര്‍ച്ച് ആക്ടില്‍നിന്ന് വ്യത്യസ്തമായി ഏകീകൃത സിവില്‍കോഡിലെ നിയമം! അതുകൊണ്ടുതന്നെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍നിയമത്തെ മെത്രാന്മാര്‍ ഭയക്കുന്നില്ല. മാത്രവുമല്ല, ഇന്ത്യയിലെ ക്രൈസ്തവസഭകളില്‍ ഒട്ടുമിക്കതും ഇപ്പോള്‍തന്നെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കിക്കഴിഞ്ഞു എന്നതാണു പരമാര്‍ത്ഥം! അതായത്, എല്ലാ ഇന്ത്യക്കാരും ഒരേ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്കാരവും പിന്തുടരണമെന്നതാണ് വിവാദമായ ഈ സിവില്‍ നിയമത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. സാംസ്ക്കാരിക അനുരൂപണം ഒരു വ്രതമായി സ്വീകരിച്ചിരിക്കുന്ന കത്തോലിക്കാ മെത്രാന്മാര്‍ക്കും മറ്റിതര പൗരസ്ത്യസഭകള്‍ക്കും ഇത് ആഹ്ലാദം പകരുന്ന നിയമമാണെന്നു നമുക്കറിയാം. എന്നാല്‍, വിവാഹം, വിവാഹമോചനം, ആരാധനാരീതികള്‍, ആഘോഷങ്ങള്‍, ആചരണങ്ങള്‍ എന്നിവയെല്ലാം ഹിന്ദുമതം അനുശാസിക്കുന്ന രീതിയിലേക്കു മാറ്റുന്ന ഈ നിയമത്തെയാണ് വിശ്വാസികള്‍ ഏറെ ജാഗ്രതയോടെ എതിര്‍ക്കേണ്ടത്! ചര്‍ച്ച് ആക്ടിലൂടെ സഭയിലെ നിയമങ്ങളിലേക്കു കടന്നുകയറുന്നത് ഘട്ടംഘട്ടമായാണെങ്കില്‍, ഏകീകൃത സിവില്‍കോഡ് അങ്ങനെയല്ല! ഈ നിയമം അംഗീകരിക്കുന്ന ദിവസംതന്നെ അത് പ്രാബല്യത്തില്‍ വരും!
ഏകലോകമതം എന്ന അന്താരാഷ്‌ട്ര ആശയത്തിന് ഇന്ത്യയുടെ സംഭാവനയാണ് 'ഏകീകൃത സിവില്‍കോഡ്' എന്ന് മനോവ പറഞ്ഞതിന്റെ പൊരുള്‍ വായനക്കാര്‍ക്കു മനസ്സിലായെന്നു കരുതുന്നു. ഈ പൈശാചിക നിയമത്തോട് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ആയതിനാല്‍, ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്നതിന്റെ പതിന്മടങ്ങു ശക്തിയോടെ ഏകീകൃത സിവില്‍ നിയമത്തെ ദൈവമക്കള്‍ എതിര്‍ക്കണം! എല്ലാ അധികാരവും ദൈവത്തില്‍നിന്നാണ് എന്ന് പൗലോസ് അപ്പസ്തോലന്‍ റോമായിലെ സഭയുടെ പ്രത്യേക സാഹചര്യത്തെ കണക്കിലെടുത്തു നല്‍കിയ ഉപദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ചില തത്പരകക്ഷികള്‍ രംഗത്തിറങ്ങാനുള്ള സാദ്ധ്യത നാം മുന്നില്‍ക്കാണണം. തങ്ങളുടെ നിലനില്പിനുവേണ്ടി മാത്രം വചനത്തെ പരിഗണിക്കുന്ന ഇക്കൂട്ടരെ ഇവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുക! ഇന്ത്യയിലെ മുസ്ലീങ്ങളാണ് ഈ നിയമത്തെ ശക്തമായി എതിര്‍ക്കുന്നത്. അതിനാല്‍ത്തന്നെ, ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വരണമെങ്കില്‍, മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തണം!
ഏകീകൃത സിവില്‍ നിയമത്തില്‍ അനേകം കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ദൈവമക്കളെ ഗുരുതരമായി ബാധിക്കുന്ന വിഷയം ഏകലോകമതമാണ്. കത്തോലിക്കാസഭയിലെയോ മറ്റിതര സഭകളിലെയോ മെത്രാന്മാര്‍ എതിര്‍പ്പുമായി ഇറങ്ങുകയില്ല എന്നതുകൊണ്ടുതന്നെ, വിശ്വാസികളുടെ എതിര്‍പ്പിനെ ഭരണകൂടങ്ങള്‍ ഗൗരവമായി എടുക്കുമെന്നു കരുതാന്‍ കഴിയില്ല. വൈദീകസമൂഹം നേതൃത്വം നല്‍കാത്ത ഒരു മുന്നേറ്റവും കത്തോലിക്കാസഭയിലെ വിശ്വാസികള്‍ നടത്തിയിട്ടില്ല എന്ന വസ്തുത നാം വിസ്മരിക്കരുത്. മെത്രാന്മാരും വൈദീകരും ചേര്‍ന്ന് നടപ്പാക്കുന്ന വിജാതിയവത്ക്കരണമാണ് ഇന്ന് സഭയിലുള്ളത്. അതില്‍നിന്ന് അകന്നുനില്‍ക്കാനുള്ള സാഹചര്യം ഉണ്ടെന്നതാണ് ദൈവമക്കളുടെ ആശ്വാസം. എന്നാല്‍, നിയമംമൂലം നമ്മുടെമേല്‍ പൈശാചികത അടിച്ചേല്പിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ഗുരുതരമായ വിശ്വാസത്യാഗത്തിനു കാരണമാകും. ഇവിടെ മറ്റൊരു കാര്യം പ്രത്യേകമായി ചിന്തിക്കേണ്ടതുണ്ട്. എന്തെന്നാല്‍, മുസ്ലീങ്ങളുടെ എതിര്‍പ്പുമൂലം നിയമം നടപ്പാക്കാന്‍ സാധിക്കാതെ വന്നാല്‍, അതിന്റെ ഗുണഭോക്താക്കളാകാന്‍ ക്രിസ്ത്യാനികള്‍ക്കും സാധിക്കുമെന്നതാണ് ചിന്തനീയമായ ആ കാര്യം!
യിസ്രായേജനത്തിന്റെ തിന്മമൂലം അവര്‍ വിജാതിയരുടെ കരങ്ങളില്‍ ഏല്പിക്കപ്പെട്ടിട്ടുണ്ടെന്നു നമുക്കറിയാം. അന്നൊക്കെ ഈ അവസ്ഥ യിസ്രായേല്‍ജനത്തിനും വന്നുഭവിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സ്വന്തം ആചാരങ്ങള്‍ ഉപേക്ഷിച്ച് എല്ലാവരും ഒരു ജനതയായിത്തീരണമെന്ന് രാജാവ് രാജ്യത്തെങ്ങും കല്പന വിളംബരം ചെയ്തു.വിജാതീയരെല്ലാം രാജകല്പന സ്വാഗതം ചെയ്തു. യിസ്രായേലില്‍ നിന്നുപോലും വളരെപ്പേര്‍ അവന്റെ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങള്‍ക്കു ബലിസമര്‍പ്പിക്കുകയും സാബത്ത് അശുദ്ധമാക്കുകയും ചെയ്തു"(1 മക്കബായര്‍: 1; 41-43). ഏകീകൃത സിവില്‍കോഡില്‍ മറഞ്ഞിരിക്കുന്ന അനേകം കെണികളില്‍ 'സുപ്രധാന' കെണി ഇതുതന്നെയാണ്. ജനാധിപത്യ സംവീധാനങ്ങള്‍ നിലവില്‍ വരുന്നതിനുമുമ്പ് രാജാവിന് ഇപ്രകാരമൊരു വിളംബരത്തിലൂടെ അവന്റെ ഇംഗിതം നടപ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഭരണാധികാരികളിലൂടെ സാത്താനു തന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ഇത്തരം കൗശലങ്ങള്‍ കൂടിയേതീരൂ! നവോത്ഥാന-നവകേരള ജല്പനങ്ങളുടെ പിന്നില്‍ മറച്ചുവച്ചിരിക്കുന്ന അജണ്ടയും ഇതുതന്നെ! ഒഴിഞ്ഞുനില്‍ക്കാന്‍ അവസരമുണ്ടായിട്ടും വിജാതിയ അനുകരണങ്ങള്‍ക്കൊണ്ട് സത്യദൈവമായ യാഹ്‌വെയെ പ്രകോപിപ്പിച്ച ക്രിസ്ത്യാനികള്‍ക്കുള്ള ശിക്ഷയായി ഏകീകൃത സിവില്‍ കോഡിനെയും ചര്‍ച്ച് ആക്ടിനെയും കാണേണ്ടിയിരിക്കുന്നു.
ഏകീകൃത സിവില്‍ നിയമം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വന്നാല്‍ ഇടതുപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ ബില്ലിനുണ്ടാകും എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട! എന്തെന്നാല്‍, ഈ ബില്ലിലെ എല്ലാക്കാര്യങ്ങളും ഇടതുപക്ഷത്തിനു സ്വീകാര്യമാണ്. മുസ്ലീംലീഗിനു സ്വാധീനമുള്ള സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ മാത്രമേ എതിര്‍പ്പ് ശക്തമാകുകയുള്ളു.
പ്രത്യേക ശ്രദ്ധയ്ക്ക്: നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം കമ്മ്യൂണിസ്റ്റുകള്‍ക്കു നല്‍കി ദൈവകോപം നിങ്ങളുടെയും നിങ്ങളുടെ കുടുംബങ്ങളുടെയുംമേല്‍ ക്ഷണിച്ചുവരുത്താതിരിക്കുക! ഇടതുപക്ഷം മാത്രമല്ല, ഇടതുപക്ഷം ആരെയെല്ലാം പിന്തുണയ്ക്കുന്നുവോ അവരെല്ലാം തിന്മയുടെ പക്ഷമാണെന്നു നാം തിരിച്ചറിയണം. ഒന്നുകില്‍ ക്രിസ്ത്യാനിയായിരിക്കുക; അല്ലെങ്കില്‍, ഇടതുപക്ഷമായിരിക്കുക! ക്രിസ്ത്യാനികള്‍ക്ക് ഒരേസമയം ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റുമായി തുടരാന്‍ കഴിയില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-