കാലത്തിന്റെ അടയാളങ്ങള്‍

അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട ഇസ്മായേലും ഏസാവും!

Print By
about

മുഖവുര: ലോകാന്ത്യത്തെക്കുറിച്ച് യേഹ്ശുവായോടു ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍, അത്തിമരത്തില്‍നിന്നു പഠിക്കാനാണ് അവിടുന്ന് ഉപദേശിച്ചത്. ഈ അത്തിമരം ഇസ്രായേല്‍ ഭവനമാണെന്ന് ഈ ലേഖനപരമ്പരയുടെ ഒന്നാംഭാഗത്തു നാം കണ്ടു. ഈ അത്തിമരത്തെക്കുറിച്ചുള്ള വ്യക്തതയിലൂടെ ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി ഇസ്രായേല്‍ ഭവനം ഏതാണെന്നും എങ്ങനെയാണ് ഇത് കെട്ടിപ്പടുത്തതെന്നും മനസ്സിലാക്കിക്കൊണ്ട് ഈ പരമ്പര തുടരാം!

'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട യിസ്മായേലും യേസാവും'!

ദൈവത്തിന്റെ അനുഗൃഹവും വാഗ്ദാനവും അവിടുന്നു പിന്‍വലിക്കുന്നില്ല. എന്നാല്‍, ഇവയില്‍നിന്നു പിന്‍വലിയാന്‍ മനുഷ്യനു സാധിക്കും! യാഹ്‌വെ അനുഗൃഹിക്കുകയും തന്റെ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ അവയില്‍ നിലനില്‍ക്കാന്‍ ആവശ്യമായത് എന്തെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാഗ്ദാനത്തില്‍നിന്ന് ഒരുവന്‍ വിച്ഛേദിക്കപ്പെടുന്നുവെങ്കില്‍, അതിനു കാരണങ്ങളുണ്ട്. ഈ കാരണങ്ങള്‍ നാം തന്നെയാണെന്നും നമ്മിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്!

ഇതറിയണമെങ്കില്‍, വാഗ്ദാനം നല്‍കുന്നതുമുമ്പ് യാഹ്‌വെ അറിയിച്ചിരിക്കുന്ന കല്പന എന്താണെന്നറിയണം! "ഇന്നേദിവസം നിങ്ങളുടെ മുമ്പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിച്ചാല്‍ ആനുഗ്രഹം; നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്പിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരുടെ പുറകെപോയാല്‍ ശാപം"(നിയമം: 11; 26-28).

"അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെവച്ച് ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്റെ ഭവനത്തില്‍നിന്ന് അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും"(ഹോസി: 9; 15). എന്തായിരുന്നു ഗില്‍ഗാലില്‍വച്ച് സംഭവിച്ചതെന്ന് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ദൈവം അരുതെന്നു കല്പിച്ച അന്യദേവാരാധന ആയിരുന്നുവത്. അതിനാല്‍ യാഹ്‌വെ അരുളിച്ചെയ്തു; "അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്ക് കെണിയാവുകയും ചെയ്യും"(ന്യായാ: 2; 3).

ഇസ്രായേല്‍ ജനത്തിന് ദൈവം അനുഗൃഹം നല്‍കിയപ്പോള്‍ ശാപത്തെക്കുറിച്ചും സൂചനനല്‍കിയിരുന്നു. അനുഗൃഹത്തെമാത്രം പരിഗണിക്കുകയും ശാപത്തിനു കാരണമാകുന്ന പ്രവര്‍ത്തികളെ തിരിച്ചറിയാതെ അതിനെ അനുഗമിക്കുകയും ചെയ്യുമ്പോള്‍, അനുഗൃഹത്തെ നാം മനഃപൂര്‍വ്വം തള്ളിക്കളയുകയാണു ചെയ്യുന്നത്! ഇസ്മായേലും ഏസാവും പുറന്തള്ളപ്പെട്ടതും ഇതേ കാരണങ്ങള്‍ക്കൊണ്ടാണ്. ഇതിന്റെ വിശദാംശങ്ങളിലൂടെ കടന്നുപോയാല്‍ ഇസ്രായേലിന്റെ തിരഞ്ഞെടുപ്പും പുറന്തള്ളപ്പെടലും പുനഃരുദ്ധാരണവും മനസ്സിലാക്കാന്‍ കഴിയും!

എഴുന്നൂറുകോടിയോളം വരുന്ന ലോകജനസംഖ്യയില്‍ ഏറ്റവും ചെറിയ വിഭാഗമാണ് യഹൂദര്‍ അഥവാ ഇസ്രായേല്‍ ജനം! ഈ ഭൂഗോളത്തില്‍ അതിവസിക്കുന്ന യഹൂദരുടെ ജനസംഖ്യ ഒന്നരക്കോടിയില്‍ താഴെയാണ്. അവരില്‍ തന്നെ വെറും 55 ലക്ഷം യഹൂദര്‍ മാത്രമെ മാതൃരാജ്യമായ ഇസ്രായേലില്‍ വസിക്കുന്നുള്ളു. മൂന്നില്‍ രണ്ടോളം ഇസ്രായേല്‍ ജനത ലോകത്താകമാനം പരദേശികളായി വസിക്കുകയാണ്. ഈ ജനതയെക്കുറിച്ച് അറിയുകയെന്നാല്‍ ലോകത്തെ അറിയുന്നതിനു സമമാകുവാന്‍ ചില കാരണങ്ങളും ചരിത്രവുമുണ്ട്. അതിലേക്ക് ശ്രദ്ധ തിരിയുന്നതിനുമുന്‍പ് ഈ ജനതയുടെ ആരംഭവും സംഭവബഹുലമായ അവരുടെ മുന്നേറ്റങ്ങളും അറിയുകതന്നെ വേണം. എന്താണ് ഇവരുടെ ശക്തിയുടെ സ്രോതസ്? ആരാണിവരുടെ ശത്രുക്കള്‍? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ലോകചരിത്രത്തിന്റെ ഊടുവഴികളിലൂടെ വായനക്കാരോടൊപ്പം മനോവയും സഞ്ചരിക്കാന്‍ ഒരുങ്ങുന്നു. ഈ തീര്‍ത്ഥയാത്ര അബ്രാഹത്തില്‍നിന്നു തുടങ്ങി ലോകാന്ത്യത്തില്‍ അവസാനിപ്പിക്കാം!

ഈ ലേഖനപരമ്പരയുടെ ഒന്നാംഭാഗമായ 'ബൈബിളില്‍ നാല്‍പ്പത്തിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും' എന്ന മുന്‍ലേഖനത്തില്‍ പ്രാരംഭമായി ചിലതെല്ലാം അറിയിച്ചിരുന്നു. അബ്രാഹത്തെ തിരഞ്ഞെടുത്ത് അനുഗ്രഹിക്കുന്നതും സന്തതിപരമ്പരകളെ ഈ അനുഗൃഹത്തിനു അവകാശികളായി നിശ്ചയിക്കുന്നതും ഒന്നാംഭാഗത്ത്‌ നാം കണ്ടു. ഇനി ആ വിഷയങ്ങളെ സ്പര്‍ശിക്കാതെ മുന്നോട്ടുപാവുകയാണ് ഉചിതം. മനോവയുടെ പുതിയ വായനക്കാര്‍ ഒന്നാംഭാഗം വായിക്കാന്‍ ശ്രമിക്കുക!

ഇസ്മായേല്‍ വാഗ്ദാനത്തില്‍ നിലനിന്നില്ല!

അബ്രാഹത്തിനു ജനിച്ച എട്ടു സന്തതികളില്‍ ആദ്യത്തവന്‍ ഇസ്മായേല്‍ ആയിരുന്നിട്ടും എന്തുകൊണ്ടാണ് വാഗ്ദാനങ്ങള്‍ അവന്റെ തലമുറയ്ക്ക് ലഭിക്കാതെ ഇസഹാക്കിന്റെ സന്തതികളിലേക്ക് പകരപ്പെട്ടു? ഈ ചോദ്യത്തിനുള്ള ഉത്തരം ദൈവം നല്‍കിയ വാഗ്ദാനത്തില്‍തന്നെ അടങ്ങിയിട്ടുണ്ട്. അദ്യത്തെ കാര്യം ചിന്തിക്കാം. യാഹ്‌വെ വാഗ്ദാനം ചെയ്യുന്ന സമയത്ത് അബ്രാഹത്തിനു ഏകഭാര്യ മാത്രമാണുണ്ടായിരുന്നത്. ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ ജനിപ്പിക്കാന്‍ മാനുഷീകമായ ഉപായങ്ങള്‍ അവിടുന്ന് പ്രതീക്ഷിച്ചിട്ടില്ല. അബ്രാഹത്തിനു യൗവ്വനത്തില്‍തന്നെ കുഞ്ഞുങ്ങളെ നല്‍കാതെ വാര്‍ദ്ധക്യംവരെ സന്താനരഹിതനായി നിലനിര്‍ത്തിയത് മനുഷ്യന്റെ കഴിവുകൊണ്ട് നേടിയെന്ന് പറയാതിരിക്കുവാനാണ്.

മറ്റൊരു കാര്യവുംകൂടി ശ്രദ്ധിക്കുക: ദൈവമായ യാഹ്‌വെ അബ്രാഹത്തോടു മാത്രമായിരുന്നില്ല വാഗ്ദാനം ചെയ്തത്. അബ്രാഹത്തിന്റെ ഭാര്യയായ സാറായോടും വാഗ്ദാനം ചെയ്തിരുന്നു. ഈ വചനഭാഗം നോക്കുക: "നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു. യാഹ്‌വെ പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയെ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്ന് സാറാ ഇത് കേള്‍ക്കുന്നുണ്ടായിരുന്നു"(ഉല്‍പ:18;9,10). ഇത് വാഗ്ദത്ത സന്തതിയെ തിരിച്ചറിയാനുള്ള ഒരടയാളമാണ്‌. ഇസ്ലാംമതക്കാര്‍ മനുഷ്യരെ കബളിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ ഇത് എല്ലാവരും അറിഞ്ഞിരിക്കണം!

ദൈവം തിരഞ്ഞെടുത്ത ഉന്നതരെയെല്ലാം ശ്രദ്ധിക്കുമ്പോള്‍ അതു മനസ്സിലാകും. വന്ധ്യമാരുടെ ഉദരത്തില്‍ അദ്ഭുതകരമായി ജന്മങ്ങള്‍ നല്‍കിയാണ് ഇവരെ ഭൂമുഖത്തേക്ക് അയച്ചത്. അബ്രാഹത്തിന്റെ ഭാര്യ സാറാ മാത്രമല്ല, പുത്രനായ ഇസഹാക്കിന്റെ ഭാര്യ റബേക്കായും വന്ധ്യയായിരുന്നു(ഉല്‍പ:25;21). ഇനിയും അടുത്ത തലമുറയെ ശ്രദ്ധിക്കുക; ഇസഹാക്കിന്റെ കൈവെപ്പിലൂടെ വാഗ്ദാനത്തിനു പാത്രമായ യാക്കോബിന്റെ ഇഷ്ടഭാര്യ റാഹേലും വന്ധ്യയാണെന്നത് ശ്രദ്ധേയമാണ്! (ഉല്‍പ:29;31). പിതാവിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ച തിരിച്ചറിയാന്‍ ഇതു വലിയൊരു അടയാളമായി കാണണം. ഇസ്മായേലിന്റെയോ ഏസാവിന്റെയോ തലമുറയില്‍ ഇങ്ങനെയൊരു അടയാളം ചൂണ്ടിക്കാണിക്കാന്‍ ഇല്ല!

യാഹ്‌വെയുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവിടുന്ന് എപ്പോഴും തയ്യാറായിട്ടുണ്ട്. തങ്ങളുടെ കഴിവുകൊണ്ട് നേടിയതാണെന്നു പിന്നീടു പറയാനിടയാകാത്തവിധം വഴിനടത്തുന്ന ദൈവമാണ് സത്യദൈവമായ യാഹ്‌വെ! ഇസ്രായേല്‍ ജയിച്ചിട്ടുള്ള യുദ്ധങ്ങളെല്ലാം അപ്രകാരം തന്നെയായിരുന്നു. എന്നാല്‍, ഇസ്മായേലിന്റെ കാര്യത്തില്‍ അവനെ ദൈവം തള്ളിക്കളഞ്ഞുവെന്ന് പറയാന്‍ കഴിയില്ല. അവന് 'അര്‍ഹിക്കുന്ന' വിധത്തിലുള്ള അനുഗ്രഹം അവനും ലഭിച്ചു. അവന്റെ അമ്മയോടു ദൈവദൂതനിലൂടെ നല്‍കിയ അറിയിപ്പുകള്‍ നാം ആദ്യമേ കണ്ടുവല്ലോ! യഥാര്‍ത്ഥത്തില്‍ ഇസ്മായേലിനു നല്‍കിയത് അനുഗ്രഹങ്ങളാണെന്നു പറയാന്‍ കഴിയില്ല. അവനെ ഒരു വലിയ ജനതയാക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീടുള്ള വാക്കുകള്‍ അവനു സംഭവിക്കാന്‍ പോകുന്ന ദുരവസ്ഥയുടെ മുന്നറിയിപ്പുകളായിരുന്നു. കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനും സകലരോടും എതിരിടുന്നവനും സകലരാലും എതിര്‍ക്കപ്പെടുന്നവനും എന്നൊക്കെ പറയുന്നത് അനുഗ്രഹമായി കരുതാന്‍ കഴിയില്ല; മറിച്ച്, വരാനിരിക്കുന്ന കാര്യങ്ങളുടെ ദുഃസൂചനകളാണ്.

ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ അതു ശപിക്കുന്നതായി ചിന്തിക്കരുത്. അനന്തജ്ഞാനിയായ ദൈവം ഇസ്മായേല്‍ ചെയ്യാന്‍ പോകുന്നതു മുന്‍കൂട്ടി കണ്ടുവെന്നുമാത്രം. അബ്രാഹത്തിന്റെ ദൈവത്തില്‍നിന്ന് അകലുകയെന്നാല്‍, അവിടുത്തെ വാഗ്ദാനങ്ങളില്‍ നിന്നുകൂടിയുള്ള അകല്‍ച്ചയാണ്! ഇസ്മായേലിന്റെ പിന്നീടുള്ള ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാകും. അവന്‍ തന്റെ മാതാവിനോടൊപ്പം അവളുടെ ബന്ധുക്കളുടെ ഇടയിലാണു വസിക്കുന്നത്. മാത്രവുമല്ല, ഈജിപ്തിലുള്ള അവളുടെ ചാര്‍ച്ചക്കാരില്‍നിന്നു ഇസ്മായേലിനു ഭാര്യയെ കണ്ടെത്തുകയും ചെയ്തു. ഈജിപ്തില്‍ വസിച്ചിരുന്നവര്‍ അബ്രാഹത്തിന്റെ ദൈവത്തെ ആരാധിച്ചിരുന്നവര്‍ ആയിരുന്നില്ല. ഇസ്മായേലും അവരുടെ രീതികള്‍ സ്വീകരിച്ചു മുന്നോട്ടു പോയെന്നാണ് ഇതിലൂടെ അനുമാനിക്കേണ്ടത്. ഈ അനുമാനം സത്യമാണെന്നു വചനത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ വ്യക്തമാകും. ഇസ്മായേല്യര്‍ അഥവാ മിദിയാന്‍കാര്‍ എന്നറിയപ്പെട്ടിരുന്ന വിഭാഗം വിഗ്രഹാരാധകരായിരുന്നുവെന്ന് വചനത്തിലുണ്ട്. മാത്രവുമല്ല, എക്കാലവും ഇവര്‍ അബ്രാഹത്തിന്റെ സന്തതികളുടെ ശത്രുക്കളുമായിരുന്നു.

ചുരുക്കത്തില്‍ ഇസ്മായേല്‍ വാഗ്ദാനത്തില്‍നിന്ന് സ്വയം മാറുകയാണുണ്ടായത്! മാത്രവുമല്ല, അബ്രാഹത്തിന് സന്തതിയെ കൊടുക്കുമെന്ന് യാഹ്‌വെ അറിയിക്കുമ്പോള്‍ ഹാഗാറിനെ ഭാര്യയായി സ്വീകരിക്കാന്‍ അവിടുന്ന് കല്പിച്ചിട്ടില്ല. അതിനാല്‍, സ്വയമോ മറ്റാരുടെയെങ്കിലും പ്രേരണയാലോ അബ്രാഹം ചെയ്ത കാര്യത്തില്‍ ദൈവത്തിന്റെ വാഗ്ദാനം ഉണ്ടാകണമെന്നില്ല. അബ്രാഹത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കുള്ള പൊതുവായ അനുഗ്രഹത്തില്‍ ഇസ്മായേലിനും അവകാശമുണ്ട്‌. അതിനുള്ള ഉപാധി അബ്രാഹത്തിന്റെ ദൈവത്തെ സേവിക്കുകയെന്നതാണ്.

'ഹവ്വാ' എന്ന ഒരു സ്ത്രീയുലൂടെ ഈ ലോകത്തേക്ക് പാപം കടന്നുവന്നുവെന്ന് നമുക്കറിയാം. അവള്‍ മനുഷ്യകുലത്തിന്റെ ആദ്യമാതാവായിരുന്നു. പിന്നീട്, വിശ്വാസികളുടെ ആദ്യമാതാവായി തിരഞ്ഞെടുക്കപ്പെട്ട സാറയുടെ അവിവേകം നിറഞ്ഞ തീരുമാനത്തിലൂടെ ഈ ലോകത്തിനു വിനാശകരമായ ഇസ്ലാംമതവും ഉണ്ടായി! അബ്രാഹത്തിന് സാറായിലൂടെ സന്തതികളെ നല്‍കുമെന്ന് ദൈവം പറഞ്ഞത് ക്ഷമയോടെ കാത്തിരിക്കുന്നതിനുപകരം തന്റെ ദാസിയില്‍ സന്തതിയെ ജനിപ്പിക്കാനുള്ള ഉപദേശം സാറായില്‍നിന്നായിരുന്നു. അങ്ങനെ ജനിച്ച ഇസ്മായേലിന്റെ പരമ്പരയിലാണ് മുഹമ്മദിന്റെ ജനനമെന്ന് ഇസ്ലാംതന്നെ അവകാശപ്പെടുന്നുണ്ട്.

വാഗ്ദത്തപുത്രനെക്കുറിച്ച് അബ്രാഹത്തോടു യാഹ്‌വെ വെളിപ്പെടുത്തിയ അടയാളങ്ങള്‍ ഇസഹാക്കിലും യാക്കോബിലും അവന്റെ സന്തതികളായ ഇസ്രായേല്‍ ജനത്തിലുമാണ് കാണാന്‍ കഴിയുന്നത്. ഏറ്റവും പ്രധാനമായി അറിയിച്ച കാര്യം നാനൂറു വര്‍ഷത്തെ അടിമത്തവും പിന്നീടുള്ള അദ്ഭുതകരമായ വിമോചനവുമായിരുന്നു. ഇസ്മായേല്‍ തലമുറകളില്‍ ഇതിനു സമാനമായ ഒരു ചരിത്രവുമില്ല. എന്നാല്‍, യാക്കോബിന്റെ മക്കളില്‍ ഇത് അന്വര്‍ത്ഥമായി! ആരാണു വാഗ്ദാനം വഹിക്കുന്ന ജനതയെന്ന് തെറ്റിദ്ധാരണ പരത്തിക്കൊണ്ടുള്ള ഇസ്ലാമിക പ്രഘോഷകരുടെ കപട പ്രചരണത്തെ തള്ളിക്കളയുവാനും സത്യം തിരിച്ചറിയുവാനുമാണ് ഇക്കാര്യങ്ങള്‍ മുഖവുരയായി കുറിച്ചത്.

യിസ്മായേലിന്റെ തലമുറ; വാഗ്ദാനങ്ങളില്‍നിന്ന് വിച്ഛേദിക്കപ്പെട്ടവര്‍!

യിസ്മായേല്‍ തലമുറ അബ്രാഹത്തിന്റെ ദൈവത്തില്‍നിന്ന് അകന്നു പോകുകയും അതുവഴി വാഗ്ദാനങ്ങളില്‍നിന്ന് വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതിനുള്ള ഉത്തമമായ ഉദാഹരണങ്ങള്‍ നാം കണ്ടു. ഇവരാണ് പിന്നീട് മിദിയാന്‍കാര്‍ എന്നറിയപ്പെട്ടിരുന്ന വിഭാഗം! ഇസ്രായേല്‍ ജനം ജീവിച്ചിരുന്ന ദേശത്തിനു ചുറ്റും ഇസ്മായേല്യര്‍ ചിതറി പാര്‍ത്തിരുന്നു. അതില്‍ ഒരു വിഭാഗം മാത്രമാണ് മിദിയാന്‍കാര്‍! ഈജിപ്തിലും മറ്റു പലയിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നതായി വചനത്തില്‍നിന്നു മനസ്സിലാക്കുന്നതു കൂടാതെ ചരിത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യിസ്രായേല്യര്‍ ചിതറി പാര്‍ത്തതുപോലെ ആയിരുന്നില്ല യിസ്മായേല്‍ മക്കള്‍ ചിതറിയത്. ഇവര്‍ കാര്‍ഷികവൃത്തിയിലോ അബ്രാഹത്തിന്റെ പാരമ്പര്യമനുസരിച്ച് ആട്ടിടയന്മാരോ ആയിരുന്നതായി ചരിത്രത്തിലും ബൈബിളിലും സാക്ഷ്യമില്ല. എന്നാല്‍, ഇവരുടെ തൊഴില്‍ കച്ചവടമായിരുന്നു എന്നതിനു തെളിവുണ്ട്. ഈ പാരമ്പര്യമാണ് മുഹമ്മദിനെയും കച്ചവടക്കാരനാക്കിയത്. മിദിയാന്‍കാരായ കച്ചവടക്കാര്‍ക്കാണ് പൂര്‍വ്വപിതാവായ ജോസഫിനെ സഹോദരങ്ങള്‍ വിറ്റത്. ഇവര്‍ ഈജിപ്തിലേക്ക് കച്ചവടത്തിനായി പോകുകയായിരുന്നു എന്നും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്(ഉല്‍പ:37;28). കച്ചവടവുമായി ബന്ധപ്പെട്ട് പലദേശങ്ങളില്‍ പോവുകയും ആ ദേശങ്ങളില്‍ പ്രവാസികളായി വളരുകയും ചെയ്തു. അങ്ങനെയുള്ള ഒരു സമൂഹമായിരുന്നു മിദിയാന്‍കാര്‍! ഗിലയാദെന്ന ദേശത്തും ഇസ്മായേല്യര്‍ ജീവിച്ചിരുന്നതായി ബൈബിളിലുണ്ട്. ജോഷ്വായുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം നശിപ്പിച്ചുകളഞ്ഞ മുപ്പത്തൊന്നു രാജാക്കന്മാരില്‍ ഗിലയാദിന്റെ അധികാരിയും ഉള്‍പ്പെടുന്നു. ജോഷ്വായുടെ പുസ്തത്തില്‍ പന്ത്രണ്ടാം അധ്യായത്തില്‍ ഇക്കാര്യം അറിയിക്കുന്നുണ്ട്.

'മിദിയാന്‍കാര്‍' എന്നറിയപ്പെടുന്ന ഇസ്മായേല്‍ സന്തതികളടക്കം വിജാതിയരെ മുഴുവന്‍ ഇസ്രായേല്‍ ജനത്തിന്റെ കൈകളില്‍ ഏല്പിച്ച് നശിപ്പിച്ചുകളയാന്‍ എന്താണു കാരണമായതെന്നു ബൈബിള്‍ വ്യക്തമായും മനസ്സിലാക്കി തരുന്നുണ്ട്. മോശയുടെ നേതൃത്വത്തിലും പിന്നീട് ജോഷ്വായുടെ നേതൃത്വത്തിലും നശിപ്പിക്കപ്പെട്ട ജനതകള്‍ സത്യദൈവത്തെവിട്ട് സൂര്യചന്ദ്രന്മാരെയും ആകാശഗോളങ്ങളെയും മറ്റ് വിഗ്രഹങ്ങളെയും ആരാധിക്കുകവഴി യാഹ്‌വെയെ ഉപേക്ഷിച്ചവരായിരുന്നു. ദൈവം സൃഷ്ടിച്ച ഭൂമിയെ വിഗ്രഹങ്ങളാല്‍ മലിനപ്പെടുത്തുകയും സകല സൃഷ്ടികള്‍ക്കുംമേലെ അവകാശം ഭരമേല്പിക്കപ്പെട്ട മനുഷ്യന്‍ സൃഷ്ടികളെയും പിശാചുക്കളെയും വണങ്ങിയതുവഴി ദൈവത്തെ അപമാനിക്കുകയാണ് ചെയ്തത്. കാരണം, ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്! ദൈവത്തിന്റെ സാദൃശ്യമുള്ള മനുഷ്യന്‍ സാത്താനുമുന്നില്‍ വണങ്ങുകയും കീഴടങ്ങുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്റെ സാദൃശ്യത്തെ അവയ്ക്കുമുന്നില്‍ അടിയറവച്ച് അവഹേളിക്കുന്നു.

സൂര്യനമസ്കാരത്തിലേക്ക് ഇസ്രായേല്‍ ജനത്തെ നയിക്കാന്‍ വിജാതിയരിലൂടെ സാത്താന്‍ അവതരിപ്പിക്കുന്ന പുതിയ രൂപമാണ് 'യോഗാ' എന്ന കുതന്ത്രം! ഇതിന് ശാസ്ത്രീയതയുടെയും 'പോസിറ്റീവ് എനര്‍ജി'യുടെയും വ്യാജ ലേബലുമുണ്ട്. ഇത്തരം ആരാധനകളില്‍ വീഴ്ത്തിയാല്‍ മാത്രമെ ഇസ്രായേലിനെ നശിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സാത്താനറിയാം. ഇന്ന് മൂന്നുകോടി അമേരിക്കന്‍ ജനത ഇതിന്റെ അടിമത്വത്തിലാണ്. ഇതിന്റെ പകുതിയോളം ആളുകള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലും സൂര്യനെ വണങ്ങുന്നരായുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും തകര്‍ച്ചയുടെ പല കാരണങ്ങളില്‍ ഒന്ന് ഇതുമാകാം!

ഇത്തരം മ്ലേച്ഛതകള്‍ ചെയ്തിരുന്നവരെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാന്‍ ഇസ്രായേല്‍ ജനതയെ ദൈവം ഉപയോഗിച്ചു. ഇസ്മായേല്‍മക്കള്‍ ഇതുപോലുള്ള ആരാധനയുടെ വക്താക്കളായിരുന്നു. സൂര്യചന്ദ്രന്മാരെ ആരാധിച്ചിരുന്ന ഇവരുടെ ചന്ദ്രദേവനാണ് പിന്നീട് അല്ലാഹുവായി പരിണമിച്ചത്. മുഹമ്മദിന്റെ പൂര്‍വ്വീകര്‍ ആരാധിച്ചിരുന്ന പലദേവന്മാരില്‍ ഒരുവനായിരുന്ന ചന്ദ്രദേവന്‍ എന്ന അല്ലാഹുവിനെയാണു ഇയാള്‍ പിന്നീടു പ്രധാന ദേവനാക്കിയത്. ഈ ദേവന്‍ സത്യദൈവമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ദൈവത്തിന്റെ പ്രാവാചകന്മാരെയെല്ലാം അല്ലാഹുവുന്റെ പ്രവാചകന്മാരാണെന്നു പ്രചരിപ്പിച്ചു. തങ്ങളുടെ പൂര്‍വ്വീകര്‍ സേവിച്ചിരുന്ന അല്ലാഹുവാണ് യാഹ്‌വെയെന്നു തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു മുഹമ്മദിന്റെ 'കുബുദ്ധി'!

മുഹമ്മദിന്റെ പൂര്‍വ്വീകര്‍ സേവിച്ചിരുന്നത് സത്യദൈവത്തെ ആയിരുന്നുവെങ്കില്‍ അവരെ നശിപ്പിക്കാന്‍ യാഹ്‌വെ മോശയോടും ജോഷ്വായോടും കല്പിക്കുമായിരുന്നില്ല. ഈ ദേവനാണ് ഇസ്ലാംമതക്കാരുടെ ആരാധനാലയങ്ങളുടെ മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന 'ചന്ദ്രക്കല'! മിദിയാന്‍കാര്‍ എന്നു വിളിക്കപ്പെടുന്ന ഇസ്മായേല്യര്‍ ആരാധിച്ചിരുന്ന 'ബാല്‍ദേവന്‍' തന്നെയാണ് 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍! ഈ ദേവനെയാണ് മുഹമ്മദ്‌ അല്ലാഹുവെന്ന് പുനര്‍നാമകരണം ചെയ്തത്.

അതുപോലെതന്നെ ഇസ്രായേല്‍ ജനത്തോട് ദൈവം കല്പിച്ച മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. തങ്ങള്‍ നശിപ്പിച്ചു കളയുന്ന ജനതകളെ അനുകരിക്കുകയോ അവരുടെ ആരാധനകള്‍ എപ്രകാരമെന്ന് അന്വേഷിക്കുകയോ അരുതെന്നായിരുന്നു ഈ കല്പന! "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;29-31). ഇതിനു കാരണവും യാഹ്‌വെ വ്യക്തമാക്കുന്നുണ്ട്. അതെന്താണെന്നു നോക്കുക; "നിങ്ങളുടെ നീതിയോ ഹൃദയപരമാര്‍ത്ഥതയോ നിമിത്തമല്ല നിങ്ങള്‍ അവരുടെ രാജ്യം കൈവശമാക്കാന്‍ പോകുന്നത്; ആ ജനതയുടെ ദുഷ്ടതനിമിത്തവും, നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു യാഹ്‌വെ ചെയ്ത വാഗ്ദാനം നിറവേറ്റുന്നതിനുവേണ്ടിയും ആണ് അവരെ അവിടുന്നു നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്"(നിയമം:9;5).

ഇസ്മായേലിന്റെ തലമുറകള്‍ ചെയ്തുപോന്ന നീചപ്രവര്‍ത്തികള്‍ ബൈബിളില്‍ വിവരിക്കുന്നത് മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. മുഹമ്മദിനുമുന്‍പുവരെ പരസ്യമായി സൂര്യചന്ദ്രന്മാരെ ആരാധിച്ചിരുന്ന ഇവര്‍ പിന്നീട് ചന്ദ്രദേവന്റെ പ്രതീകമായ അല്ലാഹുവിനെ പേരു വെളിപ്പെടുത്താതെ ആരാധിച്ചുവരുന്നു. അല്ലാഹുവെന്ന വാക്കിന് ദൈവമെന്നാണ് അര്‍ത്ഥമെങ്കില്‍ അറബിഭാഷയില്‍ എല്ലാ ദേവന്മാരെയും അല്ലാഹുവെന്നു ചേര്‍ത്താണു വിളിക്കുന്നത്. ഇസ്മായേല്‍ വംശക്കാര്‍ വസിച്ചിരുന്ന ദേശം യാക്കോബിന്റെ മക്കള്‍ക്ക് നല്‍കിയപ്പോള്‍ മോശ പറയുന്നത് നോക്കുക; "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്"(നിയമം:18;9-12).

മുഹമ്മദുനബി മന്ത്രവാദത്തിന് അടിമയായ ഒരു വ്യക്തിയായിരുന്നുവെന്ന് ഇസ്ലാംമതം വ്യക്തമാക്കുന്നുണ്ട്. തനിക്ക് പ്രവാചക ദൌത്യം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന നാളുകള്‍ക്കുശേഷമാണ് ഇത്തരം ക്ഷുദ്രവിദ്യകള്‍ മുഹമ്മദ് ചെയ്തത്. ഇന്നും ഇസ്ലാംമതക്കാരുടെ പുരോഹിതര്‍ എന്ന് പറയപ്പെടുന്നവര്‍ ഇത്തരം ക്ഷുദ്രങ്ങള്‍ തുടരുന്നുണ്ട്. 'ചരടും ഏലസ്സും തകിടു'കളുമെല്ലാം ഇസ്ലാമിന്റെ മുഖ്യഘടകങ്ങളാണ്! പ്രധാന വിഷയത്തിലേക്ക് വീണ്ടും നമുക്കു തിരിച്ചുവരാം.

വാഗ്ദാനങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെട്ടതുകൊണ്ട് ഇസ്മായേല്‍ തലമുറയില്‍ ആരെയും ദൈവം പ്രവാചകദൌത്യം ഏല്പിച്ചില്ല. സ്വയം പ്രവാചകനായി പ്രഖ്യാപിച്ച മുഹമ്മദ്, 'യാഹ്‌വെ' എന്ന നാമം പറയാന്‍ ധൈര്യപ്പെടാത്തതും ഇയാളുടെ പ്രവാചകത്വം യഹോവയില്‍നിന്ന് അല്ലെന്നതിനു തെളിവാണ്. വഗ്ദാനസന്തതികളെ ഉപയോഗിച്ച് ഇസ്മായേല്‍ തലമുറയെ ദൈവം ഉന്മൂലനം ചെയ്യാന്‍ എക്കാലവും മുതിരുന്നതു കാണാം! അബ്രാഹംമുതല്‍ മുഹമ്മദുവരെയുള്ള കാലഘട്ടം രണ്ടായിരത്തിയഞ്ഞൂറു വര്‍ഷമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, ഈ രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ഒറ്റപ്രവാചകന്മാരെപോലും ഇസ്മായേലിന്റെ തലമുറയില്‍ അഭിഷേകം ചെയ്തില്ല. ഒടുവില്‍ പരിശുദ്ധാത്മാവിനെപ്പോലും ദുഷിപ്പിക്കുന്നവിധത്തില്‍ താനാണ് ആ ആത്മാവെന്നു പ്രഖ്യാപിച്ചുകൊണ്ട് വ്യാജനായ മുഹമ്മദു പ്രത്യക്ഷപ്പെട്ടു.

തന്റെ പിന്‍ഗാമികളില്‍ ഒരു പ്രവാചകനെയും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് സകലരും പ്രവാചകരായിരുന്നു എന്നമട്ടില്‍ ഒരുലക്ഷത്തി ഇരുപത്തിനാലായിരം എന്ന ഊഹക്കണക്ക് വിളിച്ചുപറയുകയും ചെയ്തു. എന്തായിരുന്നു ഈ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നു പറയാന്‍ ചരിത്രരേഖകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇസഹാക്കിന്റെ തലമുറയിലെ പ്രവാചകന്മാരെ തങ്ങളുടെ പ്രാവചകന്മാരായി വ്യാഖ്യാനിക്കുകയാണുണ്ടായത്. മുഹമ്മദിന്റെ പൂര്‍വ്വീകരെ കൊന്നൊടുക്കിയ മോശയും ദാവീദും സോളമനുമൊക്കെ ഇസ്ലാമിനും പ്രവാചകരായി! ഒരു കാലാവസ്ഥാ പ്രവചനംപോലും നടത്തിയിട്ടില്ലാത്ത മുഹമ്മദ് പ്രവാചകശ്രേഷ്ഠനെന്നും അന്ത്യപ്രവാചകനെന്നും സ്വയം ഞെളിയുകയും ചെയ്തു.

മുഹമ്മദ് പ്രവാചകനാണെന്നു സമ്മതിക്കുന്നതിലും അല്പംകൂടി ഭേദം, കാലാവസ്ഥ പ്രവചിക്കുന്നവരെ പ്രവാചകരെന്നു വിളിക്കുന്നതാണ്! ആരാണ് അബ്രാഹത്തിനു ലഭിച്ച വാഗ്ദാനങ്ങളുടെ പിന്‍ഗാമിയെന്നു വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങള്‍ വിശദ്ദീകരിച്ചത്. അബ്രഹം ഇസഹാക്ക് യാക്കോബ് ഇങ്ങനെയായിരുന്നു വാഗ്ദാനത്തിന്റെ പാരമ്പര്യ അവകാശികള്‍! യാക്കോബിന്റെ പന്ത്രണ്ടു മക്കളുടെ നാമത്തില്‍ അറിയപ്പെടുന്ന ഗോത്രങ്ങളാണ് ഇസ്രായേല്‍ജനമെന്ന് അറിയപ്പെടുന്നത്. യാഹ്‌വെയുടെ പ്രവാചകന്മാരെല്ലാം വിളിക്കപ്പെട്ടത് ഈ തലമുറയില്‍നിന്നു മാത്രമാണ്!

യേസാവ് എങ്ങനെ പുറത്താക്കപ്പെട്ടു?

അബ്രാഹത്തിന്റെ വാഗ്ദത്തപുത്രനായ ഇസഹാക്കിനു ഇരട്ടസന്തതികളാണ് ജനിക്കുന്നത്. അവരില്‍ കടിഞ്ഞൂല്‍പുത്രന്‍ ഏസാവായിരുന്നുവെങ്കിലും വാഗ്ദാനത്തിന്റെ അവകാശി അവനായിരുന്നില്ല. ഇസഹാക്കിനു കൂടുതല്‍ പ്രിയങ്കരനായിരുന്നു ഏസാവ് എന്ന്‍ ബൈബിള്‍ പഠിക്കുമ്പോള്‍ മനസ്സിലാകും. എന്നാല്‍, പിതാവിന്റെ വാത്സല്യക്കൂടുതലോ കുറവോ മാത്രമല്ല അനുഗൃഹം ലഭിക്കുന്നതിനു മാനദണ്ഡം എന്ന് ഏസാവിലൂടെ നമുക്ക് വ്യക്തമാകും! അനുഗൃഹത്തെയും വാഗ്ദാനത്തെയും നാം എത്രമാത്രം വിലമതിക്കുന്നു എന്നതും, ഇവ പ്രാപിക്കുന്നതിന് അളവുകോലാകാം.

ലഭിക്കുന്ന പദവിയെ വിലമതിക്കാത്തവര്‍ക്ക് അതു നല്‍കിയാല്‍, ആ ഈ പദവിയെ ദുരുപയോഗിക്കാന്‍ കാരണമാകാം. കടിഞ്ഞൂല്‍ പുത്രസ്ഥാനത്തിന് ഒരു പാത്രം പായസത്തിന്റെ വിലപോലും കല്പിക്കാത്തത് ഏസാവ് പുറന്തള്ളപ്പെടാന്‍ ഒരു കാരണമായി. അവന്‍ അതിനെ നിസ്സാരമായി പ്രഖ്യാപിക്കുന്നതും ബൈബിളില്‍ കാണാം. ബൈബിളിലെ വാക്കുകള്‍ നോക്കുക: "കടിഞ്ഞൂലവകാശംകൊണ്ട് എനിക്കിനി എന്തു പ്രയോജനം?"(ഉല്‍പ: 25; 32). ഇതിനു നിമിത്തമായ സംഭവം നമുക്കറിയാം. യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കെ വയലില്‍നിന്നു വിശന്നുവലഞ്ഞ് എത്തിയ ഏസാവ് കുറച്ചു പായസം ആവശ്യപ്പെടുന്നു. പകരമായി തന്‍റെ കടിഞ്ഞൂല്‍പുത്ര സ്ഥാനം യാക്കോബ് ആവശ്യപ്പെട്ടു.

യാക്കോബിന് ഈ സ്ഥാനത്തിന്‍റെ മഹത്വവും വിലയും നിശ്ചയമുണ്ടായിരുന്നു എന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. എന്നാല്‍, ഏസാവ് ഇതിനെ ഗൗരവമായി കണ്ടില്ലെന്ന് അവന്റെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്. പിന്നീട് ഏസാവ് ചെയ്തത് ബൈബിളില്‍ ഇങ്ങനെയാണു കാണുന്നത്; "ഏസാവ് ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു കൊടുത്തു. യാക്കോബ് അവന് അപ്പവും പയറുപായസവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റു പോയി. അങ്ങനെ ഏസാവ് കടിഞ്ഞൂലവകാശം നിസ്സാരമായിക്കരുതി"(ഉല്‍പ: 25; 33, 34 ).

ഇസ്മായേല്‍ വിജാതിയരുമായി വിവാഹത്തിലേര്‍പ്പെട്ട് പിതാക്കന്മാരുടെ ദൈവത്തില്‍നിന്നു മാറുന്നത് നാം കണ്ടതുപോലെ ഏസാവും ഇസ്മായേലിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നത് പിന്നീടു നാം കാണുന്നു. ഇസഹാക്കിനെ ചാര്‍ച്ചക്കാരില്‍നിന്നുതന്നെ വിവാഹം കഴിപ്പിക്കുന്നതില്‍ അബ്രാഹം ശ്രദ്ധിച്ചിരുന്നു എന്നതും നാം കണ്ടുകഴിഞ്ഞു. ഏസാവാകട്ടെ പിതാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിച്ച് ഇസ്മായെലിനെ അനുകരിക്കുകയാണ് ചെയ്തത്. ഇസ്മായേല്‍ വിജാതിയ സ്ത്രീയില്‍ ജനിപ്പിച്ച പുത്രിയെ ഏസാവ് വിവാഹം ചെയ്തതിലൂടെ അവനും ഇസ്മായെലിനോട് കൂട്ടാളിയായി! ഇത് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. "കാനാന്യസ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഓഹോലിബാമ. ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമാണ് ബസ്മത്ത്"(ഉല്‍പ: 36; 1-3 ).

ഏസാവിനു ഭാര്യയെ തിരഞ്ഞെടുക്കുമ്പോള്‍, കാനാന്‍കാരികളെ തിരഞ്ഞെടുക്കരുതെന്ന് അബ്രാഹം ശഠിക്കുന്നത് ബൈബിളില്‍ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ യാഹ്‌വെയുടെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യം ചെയ്യിക്കും. എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് എന്റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടു പിടിക്കണം"(ഉല്‍പത്തി: 24; 3, 4). അബ്രാഹത്തിന്റെ ആഗ്രഹപ്രകാരം അവന്റെ ചാര്‍ച്ചക്കാരില്‍നിന്ന് ഇസഹാക്ക് ഭാര്യയെ തിരഞ്ഞെടുത്തതുപോലെ യാക്കോബ് വിവാഹം ചെയ്തത് തന്റെ അമ്മാവനായ ലാബാന്റെ പുത്രിമാരെയാണ് ഭാര്യമാരായി സ്വീകരിച്ചത്. വംശശുദ്ധി നിലനിര്‍ത്തുന്നതില്‍ യാക്കോബ് ശ്രദ്ധകാണിച്ചു എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്‌. വാഗ്ദാനത്തിനു പാത്രമാകുന്നതിന് ഇത് കാരണമായി.

ശപഥം ചെയ്ത് കടിഞ്ഞൂലവകാശം വാങ്ങിയെങ്കിലും അത് പിതാവായ ഇസഹാക്കിന്റെ അറിവോടെ ആയിരുന്നില്ല. പിതാവില്‍നിന്ന് അനുഗൃഹം നേടേണ്ട സമയമായപ്പോള്‍ അത് കൌശലത്തിലൂടെ നേടിയെടുക്കാനും യാക്കോബ് തയ്യാറാകുന്നത് കാണാം. ഈ അനുഗൃഹത്തിനു യാക്കോബ് നല്‍കിയ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പിതാവ് അനുഗ്രഹിക്കുമ്പോള്‍ അതിലൂടെ ദൈവത്തിന്റെ അനുഗൃഹമാണ് വന്നുചേരുന്നതെന്ന് യാക്കോബ് മനസ്സിലാക്കിയിരുന്നു. അതിനാല്‍, മറ്റെന്തിനെക്കാളും ഈ അനുഗ്രഹത്തിന് അവന്‍ വിലകൊടുത്തു.

ദൈവത്തിന്റെ അനുഗ്രഹത്തിനുവേണ്ടി യാക്കോബ് എത്രമാത്രം അഭിലഷിച്ചിരുന്നുവെന്ന്‍ പിന്നീടുള്ള ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. ദൈവദൂതനോടുപോലും അനുഗ്രഹത്തിനായി മല്പിടുത്തം നടത്തുന്ന യാക്കോബിനെയാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ മല്പിടുത്തത്തോടെ തന്‍റെ പേരുപോലും മാറ്റപ്പെടുന്നു. "ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നു വിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു"(ഉല്‍പ: 32; 28).

ദൈവത്തിന്റെ അഭിഷേകത്തിനു വിലകൊടുക്കാത്ത ഏസാവ് അവിടുത്തെ പ്രീതിക്ക് പാത്രമായില്ല. പൌലോസ് അപ്പസ്തോലന്റെ ലേഖനത്തിലും ഇതു വെളിപ്പെടുത്തുന്നുണ്ട്. "യാക്കോബിനെ ഞാന്‍ സ്നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു"(റോമാ: 9; 13). ഉദരത്തില്‍ ആയിരിക്കുമ്പോള്‍തന്നെ ശിശുക്കളെക്കുറിച്ച് അമ്മയായ റബേക്കായോട് യാഹ്‌വെ പറഞ്ഞിരുന്നു: "മൂത്തവന്‍ ഇളയവനു ദാസ്യവൃത്തിചെയ്യും"(ഉല്‍പ: 25; 23). വരാനിരിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി അറിയാവുന്ന ദൈവം ഇതു അമ്മക്ക് വെളിപ്പെടുത്തി എന്നുമാത്രം. മലാക്കി പ്രവാചകനിലൂടെ ഇസ്രായേല്‍ ജനത്തോടു പറഞ്ഞത് ശ്രദ്ധിക്കുക: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്നാല്‍, നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങ് ഞങ്ങളെ സ്നേഹിച്ചത്? യാഹ്‌വെ അരുളിച്ചെയ്യുന്നു: ഏസാവ് യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും ഞാന്‍ യാക്കോബിനെ സ്നേഹിക്കുകയും ഏസാവിനെ വെറുക്കുകയും ചെയ്തു. ഞാന്‍ അവന്റെ മലമ്പ്രദേശം ശൂന്യമാക്കി; അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു വിട്ടുകൊടുത്തു"(മലാക്കി: 1; 3).

യാക്കോബിന്റെ സന്തതികള്‍!

അബ്രാഹത്തിന്റെ പിന്‍ഗാമി ഇസഹാക്കും, ഇസഹാക്കിന്റേത് യാക്കോബും ആയിരുന്നിട്ടും യാക്കോബിന്റെ തലമുറയിലേക്ക് എത്തുമ്പോള്‍ പന്ത്രണ്ടു മക്കളും അവകാശികളും വാഗ്ദാനത്തിന്റെ സന്തതികളും ആകുന്നതു ശ്രദ്ധേയമാണ്.

"പാദാന്‍ആരാമില്‍നിന്നു പോന്നപ്പോള്‍ ദൈവം യാക്കോബിന് പ്രത്യക്ഷപ്പെട്ട്, അവനെ അനുഗ്രഹിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു: യാക്കോബ് എന്നാണ് നിന്റെ പേര്. എന്നാല്‍, ഇനി മേലില്‍ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ ഇസ്രായേല്‍ എന്നു വിളിക്കപ്പെട്ടു. ദൈവം അവനോടു വീണ്ടും അരുളിച്ചെയ്തു: ഞാന്‍ സര്‍വ്വശക്തനായ ദൈവമാണ്. നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക. ജനതയും ജനതകളുടെ ഗണങ്ങളും നിന്നില്‍നിന്ന് ഉദ്ഭവിക്കും. രാജാക്കന്മാരും നിന്നില്‍നിന്ന് ജന്മമെടുക്കും. അബ്രാഹത്തിനും ഇസഹാക്കിനും ഞാന്‍ നല്‍കിയ നാട് നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും ഞാന്‍ നല്‍കും"(ഉല്‍പ: 35; 9-12).

ഈ തിരഞ്ഞെടുപ്പാണ് തലമുറകളായി യാക്കോബിന്റെ സന്തതികള്‍ ഇസ്രായേല്‍ജനം എന്നു വിളിക്കപ്പെടാനും അനുഗൃഹീതരാകാനും കാരണമായത്‌. എങ്കിലും യാഹ്‌വെയുടെ പ്രമാണങ്ങളില്‍നിന്ന് എപ്പോഴെല്ലാം ഇവര്‍ അകന്നിട്ടുണ്ടോ അപ്പോഴൊക്കെ കനത്ത പ്രഹരമേല്‍ക്കേണ്ടി വന്നിട്ടുമുണ്ട്. ഇസ്രായേല്‍ജനതയെ ദൃഷ്ടാന്തമാക്കിക്കൊണ്ട് മാത്രമേ ഈ ലോകവും ദൈവവും തമ്മിലുള്ള ഉടമ്പടി പൂര്‍ണ്ണമാവുകായുള്ളൂ. കേവലം ചെറുതെന്നു തോന്നിക്കുന്ന ഈ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഭൂമുഖത്തിന്റെ ഭാവി നിശ്ചയിക്കാന്‍ സാധിക്കുകയില്ല. ഇതാണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ മഹത്വവും അവിടുത്തെ തീരുമാനത്തിന്റെ അപ്രമാധിത്യവും!

ഇസ്രായേലിനെ ദൃഷ്ടാന്തമാക്കി ലോകത്തിന്റെ ഭാവിയെക്കുറിച്ച് എന്തൊക്കെയാണ് ദൈവം പ്രവചിച്ചിട്ടുള്ളതെന്നും അവയില്‍ ഏതെല്ലാം നിവര്‍ത്തിക്കപ്പെട്ടുവെന്നും ഇനിയും പൂര്‍ത്തിയാകാനുള്ള പ്രവചനങ്ങള്‍ ഏതെല്ലാമെന്നും ചിന്തിക്കുകയാണ് ലേഖനപരമ്പരയിലൂടെ!

വിശ്വാസംവഴി ഇസ്രായേല്‍ ജനത്തോടു ചേര്‍ക്കപ്പെടാനും അവിശ്വാസത്തിലൂടെ ഈ ഗണത്തില്‍നിന്ന് പുറത്താക്കപ്പെടാനും ഒരുവന് സാധിക്കും! ശാരീരികമായി അബ്രാഹത്തിന്റെ സന്തതികള്‍ അല്ലെങ്കില്‍ക്കൂടി വിശ്വാസത്തിലൂടെ വാഗ്ദാനം പ്രാപിക്കുന്നതുപോലെ വിശ്വാസത്തില്‍നിന്നുള്ള വ്യതിചലനത്തിലൂടെ വാഗ്ദാനത്തില്‍നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. ഇത് വ്യക്തമാക്കുന്ന ബൈബിളിലെ ചരിത്രങ്ങള്‍ അല്പമൊന്നു ശ്രദ്ധിക്കാം.

വാഗ്ദാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവനും; അശുദ്ധിയോടു സന്ധിചെയ്യാത്തവനും!

വിശുദ്ധിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സത്യദൈവമായ യാഹ്‌വെ ഇന്നുവരെ തയ്യാറായിട്ടില്ല. അത് തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലാണെങ്കില്‍ ആദ്യം അവരെ ശിക്ഷിക്കുന്ന രീതിയാണ് യാഹ്‌വെ സ്വീകരിക്കുന്നത്. ഇസ്രായേല്‍ജനം വാഗ്ദത്തനാട്ടില്‍ എത്തിയശേഷം അവര്‍ ബാലിനെ ആരാധിച്ച് യാഹ്‌വെയുടെ മുമ്പില്‍ തിന്മപ്രവര്‍ത്തിച്ചു. ജോഷ്വായുടെ മരണശേഷം അങ്ങനെ ഒരു അശുദ്ധി ഉടലെടുക്കുന്നത് ന്യായാധിപന്മാരുടെ പുസ്തകത്തി വായിക്കുന്നുണ്ട്. സമീപദേശത്തെ ജനതകളെ അനുകരിച്ച് തന്റെ ജനം പാപം ചെയ്തപ്പോള്‍ അവരില്‍നിന്ന് യാഹ്‌വെ അകന്നുപോകുന്നത് അവിടുത്തെ പരിശുദ്ധിയെയാണു വെളിപ്പെടുത്തുന്നത്. ഈ വചനം നോക്കുക: "ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുമ്പില്‍ കുമ്പിട്ടു. അങ്ങനെ അവര്‍ യാഹ്‌വെയെ പ്രകോപിപ്പിച്ചു. അവര്‍ യാഹ്‌വെയെ ഉപേക്ഷിച്ച് ബാല്‍ ദേവന്മാരെയും അസ്താര്‍ത്തെദേവതകളെയും സേവിച്ചു. ഇസ്രായേലിനെതിരെ യാഹ്‌വെയുടെ കോപം ജ്വലിച്ചു; അവിടുന്ന് അവരെ കവര്‍ച്ചക്കാര്‍ക്ക് ഏല്പിച്ചുകൊടുത്തു. അവര്‍ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല"(ന്യായാ: 2; 12-14).

യാഹ്‌വെയോടു ചേര്‍ന്നുനിന്ന് അവിടുത്തെ കല്പനകള്‍ പാലിച്ചിരുന്നനാളുകളില്‍ അദ്ഭുതകരമായ വിജയം നേടിയവരാണ് വെറും കവര്‍ച്ചക്കാര്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞതെന്ന് ഓര്‍ക്കണം. അബ്രാഹത്തിനു ദൈവം നല്‍കിയ വാഗ്ദാനസന്തതിയെന്ന് ഇസ്ലാം അവകാശപ്പെടുന്ന ഇസ്മായേല്യരെ ദൈവം നശിപ്പിച്ചുകളയാന്‍ വെറും മുന്നൂറ് ഇസ്രായേല്യരെ മാത്രമാണ് ഉപയോഗിച്ചത്. ഗിദെയോന്റെ നേതൃത്വത്തില്‍ മുപ്പതതിനായിരം യുദ്ധവീരന്മാരായ ഇസ്രയേല്യരാണു അവരെ നേരിടാന്‍ തയ്യാറായി നിന്നത്. ഇസ്മായേല്യരോടൊപ്പം ഇസ്രായേലിനെ എതിര്‍ക്കാന്‍ അമലോക്യരും പൌരസ്ത്യരും ഒരുമിച്ചുകൂടി(ന്യായാ: 6; 33). എന്നാല്‍, മുപ്പതിനായിരം യോദ്ധാക്കളുമായിവന്ന ഗിദെയോനോട് യാഹ്‌വെ അരുളിച്ചെയ്തത് ശ്രദ്ധിക്കുക: "നിങ്ങളുടെ സംഖ്യ അധികമായതിനാല്‍ മിദിയാന്‍കാരെ(ഇസ്മയേല്യര്‍)ഞാന്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കുന്നില്ല. സ്വന്തം കൈകൊണ്ടുതന്നെ രക്ഷപ്രാപിച്ചു എന്ന് ഇസ്രായേല്‍ എന്റെ നേരെനോക്കി വീമ്പടിച്ചേക്കും. അതുകൊണ്ട് ഭയന്നു വിറക്കുന്നവര്‍ വീടുകളിലേക്കു തിരിച്ചു പൊയ്ക്കൊള്ളുക എന്നു ജനത്തോടു പറയണം"(ന്യായാ: 7; 2, 3).

പിന്നീട് അവശേഷിച്ച പതിനായിരം പേരില്‍നിന്ന് മുന്നൂറുപേരെ മാത്രം തിരഞ്ഞെടുത്താണ് മൂന്നു ജനതകളെ കൂട്ടത്തോടെ നശിപ്പിച്ചത്. പിന്നീടുള്ള ഏതാനും വചനങ്ങള്‍ക്കൂടി പരിശോധിച്ചാല്‍ ഇതു വ്യക്തമാകും . ദൈവം കൂടെയുള്ളപ്പോഴും അവിടുന്ന് അകന്നു നില്‍ക്കുമ്പോഴുമുള്ള യിസ്രായേല്യരുടെ രണ്ടുമുഖങ്ങളാണ് ഇവിടെ ദര്‍ശിക്കുന്നത്! വാഗ്ദാനങ്ങള്‍ പ്രാപിക്കണമെങ്കില്‍ കല്പനകള്‍ അനുസരിക്കുക തന്നെവേണം. അപ്പോള്‍ യാഹ്‌വെ കൂടെനിന്ന് ഇസ്രായേലിനുവേണ്ടി പൊരുതും. ഒരു സംഭവം ശ്രദ്ധിക്കുക: യെരീക്കോയെ നശിപ്പിക്കുമ്പോള്‍ അതില്‍നിന്ന് ഒന്നും എടുക്കരുതെന്ന കല്പനയെ മറികടന്ന് നിഷിദ്ധവസ്തുക്കളില്‍ ചിലതെടുക്കുവാന്‍ യിസ്രായേല്യനായ 'ആഖാന്‍' തയ്യാറായി. നിസ്സാരമെന്നു തോന്നാവുന്ന ഈ നിഷേധത്തിനുപോലും വലിയ വിലകൊടുക്കേണ്ടി വരുമെന്നത് ഭയത്തോടെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ക്രിസ്ത്യാനികളും അറിവു ലഭിച്ചവരെന്ന് അഭിമാനിക്കുന്നവരുമായ പലരുമിന്ന് നിഷിദ്ധമായവയെ പുല്‍കിയിരിക്കുന്നു. അങ്ങനെ വാഗ്ദാനത്തിന്റെ ഓഹരിയില്‍നിന്ന് വിച്ഛേദിക്കപ്പെടുന്ന ദാരുണമായ അവസ്ഥയാണുള്ളത്! എന്നാല്‍, ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, വാഗ്ദാനം തങ്ങളോടൊപ്പം ഉണ്ടെന്ന ധാരണയാണ് കൂടുതല്‍ അപകടകരം!

ആഖാന്റെ പാപത്തെപ്രതി ഇസ്രായേലിനുവേണ്ടി വിലപിച്ച യോഹ്ഷ്വായോട് യാഹ്‌വെ പറയുന്നത് വായിക്കുക: "എഴുന്നേല്‍ക്കുക; നീ എന്തിന് ഇങ്ങനെ സാഷ്ടാംഗംവീണു കിടക്കുന്നു? യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സമ്മാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍ , അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വാ: 7; 10-12). 'ആഖാന്‍' എന്ന ഒരുവ്യക്തിയുടെ പാപം ഒരു സമൂഹത്തിനു മുഴുവന്‍ അപകടമായി മാറിയതിനെ പ്രാധാന്യത്തോടെ നാം കാണണം! ഇന്നു ചില ക്രൈസ്തവസഭകളില്‍ നിഷിദ്ധവസ്തുക്കള്‍ കടന്നുകൂടിയിട്ടില്ലേ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. പല ശാസ്ത്രീയമാനങ്ങളും തിന്മയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. 'പോസിറ്റീവ് എനര്‍ജി'യുടെ പ്രചാരകരായി വര്‍ത്തിക്കുന്നവരും സകലരുടെയും അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു.

യിസ്രായേലിന്റെ പാപംമൂലം അവര്‍ ശിക്ഷിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്താലും അനുതപിക്കുമ്പോള്‍ കൂടെനിന്നു നയിക്കാന്‍ ദൈവം തയ്യാറാകുന്നത് ചരിത്രത്തില്‍ ഉടനീളം കാണാം. വളരെ പ്രാധാന്യത്തോടെ കാണേണ്ടതായ മറ്റൊരു സംഗതിയുണ്ട്. ഇവര്‍ കുറ്റം ചെയ്തിട്ടാണെങ്കില്‍പോലും ഇവരെ ആക്രമിക്കുകയോ ശപിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ദൈവം നല്‍കിയ മുന്നറിയിപ്പ് ഓര്‍മ്മിക്കുക! ഇത്‌ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേലിനെ അടിമകളാക്കിയ ഈജിപ്തിനു വന്നുഭവിച്ചത് ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. കാനാനിലേക്കുള്ള യാത്രാമദ്ധ്യേ യിസ്രായേലിനെ സഹായിച്ചര്‍ക്ക് വാഗ്ദാനപ്രകാരം അനുഗ്രഹം നല്‍കാന്‍ ദൈവം തയ്യാറായി. തങ്ങളുടെ ദേശത്ത് പ്രവേശനം നിഷേധിക്കുകയും യിസ്രായേലിനോടു പോരടിക്കുകയും ചെയ്തവരെ പൂര്‍ണ്ണമായും തുടച്ചുമാറ്റിക്കൊണ്ട് ശാപത്തിന്റെ മുന്നറിയിപ്പും ദൈവം നടപ്പാക്കി!

ഇനിയും ഒരു സംഭവംകൂടി ശ്രദ്ധിക്കുക: യിസ്രായേല്‍ജനം മൊവാബു താഴ്വരയില്‍ എത്തിയപ്പോള്‍ മൊവാബ്യരും മിദിയാന്‍കാരും (മുഹമ്മദ്നബിയുടെ പൂര്‍വ്വീകരായ ഇസ്മയേല്യര്‍) ചേര്‍ന്ന് യിസ്രായേലിനെ ശപിച്ചു തോല്പിക്കാന്‍ ശ്രമിക്കുന്നു! അതിനായി 'ബാലാം' എന്ന പ്രവാചകനെ വരുത്തി യിസ്രായേല്‍ ജനത്തെ ശപിക്കാന്‍ കല്പിച്ചു. എന്നാല്‍, ബാലാം ശപിക്കുന്നതിനു പകരം അനുഗ്രഹിക്കുന്നതാണു കാണുന്നത്. അവന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: "ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും ? യാഹ്‌വെ ഭര്‍ത്സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്സിക്കും?"(സംഖ്യ: 23; 8). ബാലാം അന്നു പറഞ്ഞു: "യാക്കോബിന്, ആഭിചാരം ഏല്‍ക്കുകയില്ല; യിസ്രായേലിനു ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23). സംഖ്യയുടെ പുസ്തം ഇരുപത്തഞ്ചാം അദ്ധ്യായം വായിച്ചാല്‍ അബ്രാഹത്തിന്റെ പുത്രനായിരുന്ന ഇസ്മായേലിന്റെ വംശത്തിനു വന്ന അധഃപതനം കാണാന്‍ കഴിയും. അബ്രാഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഇക്കൂട്ടരെ ഒന്നൊഴിയാതെ നശിപ്പിക്കാന്‍ യാഹ്‌വെ കല്പിച്ചത് അവരുടെ വിഗ്രഹാരാധനയും വേശ്യാവൃത്തിയും മൂലമാണ്!

യിസ്രായേല്‍ജനത്തെ നശിപ്പിക്കാന്‍ നബുക്കദ്നേസര്‍ രാജാവിന്റെ പദ്ധതിപ്രകാരം സര്‍വ്വസൈന്യാധിപന്‍ ഹോളോഫര്‍ണസ് പുറപ്പെട്ടു. അസ്സീറിയ രാജാവായ നബുക്കദ്നേസറിനെ അല്ലാതെ ആരെയും ആരാധിക്കരുതെന്ന കല്പന അനുസരിക്കാത്ത ഏകജനം യിസ്രായേല്‍ ആയിരുന്നു. യിസ്രായേലിന്റെ ശക്തിയും പ്രതാപവും എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്നറിയാന്‍ സൈന്യാധിപന്‍ അമോന്യരുടെ നേതാവായ ആഖിയോറിനോട് ഉപദേശം തേടി. അന്ന് ആഖിയോര്‍ പറഞ്ഞതു ശ്രദ്ധിക്കുക: "തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളം കാലം അവര്‍ക്ക് അഭിവൃത്തിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു"(യൂദിത്ത്: 5; 17).

യിസ്രായേല്‍ ജനത്തെ എങ്ങനെ തോല്പിക്കാന്‍ കഴിയുമെന്നുള്ള കാര്യവും ആഖിയോര്‍ സൈന്യാധിപനെ അറിയിച്ചു: "അറിവുകൂടാതെ വല്ലപിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നുപോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്പിക്കാം. എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ യാഹ്‌വെ അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും"(യൂദിത്ത്: 5; 20, 21).

യിസ്രായേലിന്റെ ഭാഗമായിരിക്കുമ്പോള്‍ കര്‍ശനമായി പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ഇതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ ഈ ജനതയില്‍നിന്ന് വിച്ഛേദിക്കപ്പെടും എന്നതിനു ബൈബിളില്‍ അനേകം തെളിവുകളുണ്ട്. അന്യദേവന്മാരെ സേവിക്കുകയും നിഷിദ്ധമായതു സൂക്ഷിക്കുകയും ചെയ്യുന്നവരെ ജനത്തില്‍നിന്നു പുറത്താക്കാന്‍ ശ്രേഷ്ഠന്മാരോടു ദൈവം കല്പിക്കുന്നു. ജനം ഒന്നടങ്കം നശിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യാന്‍ കല്പിച്ചിരിക്കുന്നതെന്നു ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെതന്നെ യിസ്രായേലിനു നല്‍കിയിരിക്കുന്ന പ്രമാണങ്ങളെ അനുസരിക്കാന്‍ തയ്യാറാവുകയും  സത്യദൈവത്തെ ആരാധിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നവരെ യിസ്രായേലിനോടു  ചേര്‍ക്കാനും ദൈവം തിരുമനസ്സായി! കാട്ടൊലിവിന്റെ ശിഖരങ്ങള്‍ അങ്ങനെ നാട്ടൊലിവിനോടു ചേര്‍ക്കപ്പെടുന്നു! അപ്രകാരം യിസ്രായേലിലേക്ക് മറ്റു ജനതകളെ ചേര്‍ക്കുന്ന കണ്ണിയാണ് യേഹ്ശുവാ മ്ശിഹാ! ക്രിസ്തീയതയിലൂടെ ഏതൊരുവനും യിസ്രായേലിന്റെ ഭാഗമാകാന്‍ അവകാശം നല്‍കുന്ന ദൈവത്തിന്റെ ദാനമാണ് ദൈവംതന്നെയായ യേഹ്ശുവാ! യിസ്രായേലിന്റെ പൂര്‍ണ്ണത യേഹ്ശുവായാണ്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്ത്യാനികളാണ് യഥാര്‍ത്ഥ യിസ്രായേല്‍!

ചേര്‍ത്തുവായിക്കാന്‍:  യിസ്രായേലിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ ഈ ജനത്തില്‍നിന്നു മാത്രമേ ആരെയെങ്കിലും ചുമതലപ്പെടുത്തുകയുള്ളു. ഇവര്‍ക്കെതിരേ വിരല്‍ ചൂണ്ടിയിട്ടുള്ള ഒരു ജനതയെയും ദൈവം വേറുതേവിട്ടിട്ടില്ല. അതുപോലെതന്നെ, ആധുനിക യിസ്രായേലിന്റെ കാര്യത്തിലും ഇതു ബാധകമാണ്! സഭയ്ക്കുള്ളില്‍ നിന്നല്ലാതെ സഭയെ എതിര്‍ക്കുന്നവരെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ യാഹ്‌വെ തകര്‍ത്തുകളയും! കത്തോലിക്കാസഭയ്ക്കെതിരേ പോരാടുന്ന ഇതര സഭകളുടെയും മതങ്ങളുടെയും അവസ്ഥ നോക്കിയാല്‍ ഇതു മനസ്സിലാകും!
തുടരും.....

ഈ ലേഖനപരമ്പരയുടെ മൂന്നാംഭാഗം: 'ക്രൈസ്തവരും യിസ്രായേല്‍ജനതയുടെ ഭാഗമോ?' വായിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5629 views

LOG IN

Lost your password?

SIGN UP

LOST PASSWORD