24 - 03 - 2018
ജര്‍മ്മനിയിലെ പുരാതന നഗരമായ വുപ്പര്‍റ്റാലിന്റെ തെരുവിലൂടെ കഴിഞ്ഞ ദിവസം നടന്ന ഒരു പ്രതിഷേധറാലി കാണാനിടയായി! ഏകദേശം അമ്പതുപേര്‍ അണിചേര്‍ന്ന ഈ റാലിയില്‍ പങ്കെടുത്തത് മുസ്ലീങ്ങള്‍ മാത്രമാണ്. റഷ്യയ്ക്ക് എതിരെയുള്ള മുദ്രാവാക്യവുമായാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന റാലി കടന്നുപോയത്. പലസ്തീനിലെ ഹമാസ് ഭീകരന്മാര്‍ക്ക് പിന്തുണയുമായി റാലി നടത്തുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കാറുള്ള ചിത്രങ്ങള്‍ ഇവിടെയും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. മുറിവേറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഇവര്‍ ശേഖരിച്ചു വയ്ക്കാറുള്ളത് നമുക്കറിയാമല്ലോ! 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന കൊടുംഭീകരര്‍ ക്രിസ്ത്യാനികള്‍ക്കുനേരേ നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങളാണ് ഇവയില്‍ അധികവും! പ്രകടനമായി നീങ്ങിയവരുടെ ചരിത്രം അന്വേഷിച്ചാല്‍, ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതിനുശേഷം യൂറോപ്പിലേക്കു കടന്നുവന്ന ഭീകരന്മാരും അവരുടെ കുടുംബവുമാണെന്നു മനസ്സിലാകും! യൂറോപ്യന്‍ രാജ്യങ്ങളുടെ തെരുവീഥികളില്‍ ഇത്തരം ചില 'കുരകള്‍' മുഴങ്ങിക്കേള്‍ക്കുന്നത് സ്വാഭാവികമാണ്.
കാപട്യത്തിലൂടെ യൂറോപ്പിലേക്കു കയറിക്കൂടിയവരെ സ്വാഗതംചെയ്യാന്‍ പൂച്ചെണ്ടുകളുമായി കാത്തുനിന്നവര്‍ ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങള്‍ അടിമകള്‍ക്കു തുല്യമാണ്. യൂറോപ്പിലെ ആഘോഷങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ താത്പര്യമില്ലാത്ത ഇവറ്റകള്‍ക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങള്‍ തിരുത്തുന്നുവെങ്കില്‍ അത് അടിമത്വത്തിന്റെ പൂര്‍ണ്ണതയായി കാണണം! യൂറോപ്പില്‍ എന്തും നടക്കുമെന്ന് ഇസ്ലാമിക ഭീകരര്‍ക്ക് അറിയാം. ഇവരുടെ തലതൊട്ടപ്പനായ വത്തിക്കാന്‍ ഇമാം ഫ്രാന്‍സീസിന്റെ പിന്തുണയും യൂറോപ്പിലെ നിയമങ്ങളും ഇവര്‍ക്ക് ആശ്വാസമാകുന്നു. യൂറോപ്യന്‍ ജനതയുടെ മനുഷ്യത്വം ചൂഷണം ചെയ്തുകൊണ്ട് അവരോടു മനുഷ്യത്വരഹിതമായി നിലകൊള്ളുന്ന ഈ സാത്താന്റെ സന്തതികളെ സ്വീകരിക്കാന്‍ മറ്റൊരു രാജ്യങ്ങളും തയ്യാറാകാത്തത് അവരുടെ വിവേകമാണ് വെളിവാക്കുന്നത്. യൂറോപ്പിലെ തെരുവീഥികളില്‍ ഈ ശപിക്കപ്പെട്ടവര്‍ നടത്തുന്ന റാലികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് സാത്താന്റെ ശബ്ദമാണ്. റഷ്യയ്ക്കെതിരേ ഇവര്‍ മുഴക്കിയത് ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്ന മുദ്രാവാക്യമാണെന്നു തിരിച്ചറിയുമ്പോഴാണ് യൂറോപ്പില്‍ ഇവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും, ആ സ്വാതന്ത്ര്യത്തില്‍നിന്ന്‍ ഉടലെടുത്ത ധാര്‍ഷ്ട്യവും വെളിപ്പെടുന്നത്. റഷ്യയ്ക്കെതിരേയുള്ള ഇവരുടെ ആക്രോശങ്ങളുടെ പശ്ചാത്തലത്തില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ മനോവ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ആയതിനാല്‍, ഇസ്ലാമിക ഭീകരന്മാരുടെ ഒളിത്താവളങ്ങള്‍ക്കുനേരേ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍സേനയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ലേഖനം ആരംഭിക്കുകയാണ്!
സിറിയയിലെ ഭീകരപ്രവര്‍ത്തകര്‍ക്കെതിരേ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട് തുടങ്ങാം. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പുകളോടൊപ്പം ഇസ്ലാമികലോകത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് റഷ്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. 'വ്ലാഡിമിര്‍ പുട്ടിന്‍' എന്ന ഉരുക്കുമനുഷ്യന്റെ നിശ്ചയദാര്‍ഢ്യം ഇവിടെ സ്മരണീയമാണ്. പുട്ടിന്റെ നിലപാടുകള്‍ക്ക് ദൈവത്തിന്റെ പിന്തുണയുണ്ടോയെന്നു തിരിച്ചറിയണമെങ്കില്‍ ബൈബിളിലെ പ്രവചനങ്ങളും സിറിയയുടെ ചരിത്രവും നാം പരിശോധിക്കണം. ആ പരിശോധനയിലേക്കു കടക്കുന്നതിനുമുമ്പ് പുട്ടിനു ലഭിച്ച അംഗീകാരം എന്താണെന്നു നോക്കാം.
ഇന്ന് യൂറോപ്പിലെ രാജ്യങ്ങളിലെല്ലാം തൂക്കുപാര്‍ലമെന്റുകളാണ് ഭരണം നടത്തുന്നത്. ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷമുള്ള കക്ഷികള്‍ ഒരു രാജ്യത്തുമില്ല. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അനവധിയുണ്ട്. ഈ അവസ്ഥ യൂറോപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല; ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. എന്നാല്‍, ഈ അടുത്തദിവസം തിരഞ്ഞെടുപ്പിനെ നേരിട്ട 'പുട്ടിന്‍' നേടിയ വിജയം ചര്‍ച്ചചെയ്യുക തന്നെവേണം. എന്തെന്നാല്‍, 76 ശതമാനം വോട്ടുകളുടെ പിന്തുണയോടെയാണ് പുട്ടിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത പ്രതിപക്ഷ കക്ഷിയായ കമ്മ്യൂണിസ്റ്റുകള്‍ക്ക് ലഭിച്ചത് 16 ശതമാനം വോട്ടുകള്‍ മാത്രമാണ്. മറ്റെല്ലാ കക്ഷികളുംകൂടി എട്ടുശതമാനം വോട്ടുകള്‍ നേടി! ഇത്രവലിയ ഭൂരിപക്ഷത്തോടെയുള്ള പുട്ടിന്റെ വിജയം അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് സ്വന്തം ജനത നല്‍കിയ പിന്തുണയാണ് തെളിയിക്കുന്നത്! മിഥ്യാബോധത്തിന്റെ തടവറയില്‍ കഴിയുന്ന യൂറോപ്യന്‍ ജനതയില്‍നിന്നു വ്യത്യസ്തമായി, റഷ്യയിലെ ജനങ്ങളില്‍ ജ്ഞാനമുള്ളവരാണ് ഭൂരിപക്ഷമെന്ന് അവര്‍ത്തന്നെ തെളിയിച്ചു! നാലാം തവണയും തങ്ങളെ നയിക്കാന്‍ റഷ്യന്‍ജനത പുട്ടിനെ തിരഞ്ഞെടുത്തുവെങ്കില്‍ ഈ തിരഞ്ഞെടുപ്പിനു വലിയ പ്രാധാന്യമുണ്ട്. നാലോ അതിലധികമോ തവണ ഭരണാധികാരികളായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ മറ്റു രാജ്യങ്ങളിലുമുണ്ടെന്നു നമുക്കറിയാം. എന്നാല്‍, അവര്‍ക്കെല്ലാം ഓരോ തിരഞ്ഞെടുപ്പുകളിലും ജനസമ്മിതി കുറയുന്നതും തൂക്കുപാര്‍ലമെന്റുകളില്‍ ഭരണസാരഥ്യം ഏറ്റെടുക്കേണ്ടിവരുന്നതുമാണ് നാം കണ്ടിട്ടുള്ളത്. ഉദാഹരണമായി, ജര്‍മ്മനിയിലെ ആംഗെലാ മെര്‍ക്കലിന്റെ മന്ത്രിസഭയെ പരിഗണിക്കാം.
പുട്ടിന്റെ വിജയത്തിളക്കം ചൂണ്ടിക്കാണിക്കുന്ന വസ്തുത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനപിന്തുണയാണ്. തിരഞ്ഞെടുപ്പു കാലത്ത് ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുന്നത് അവസാനകാലങ്ങളിലെ പ്രവര്‍ത്തനങ്ങളെയായിരിക്കും. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആരംഭിക്കുകയും തിരഞ്ഞെടുപ്പുവേളയിലും തുടരുകയും ചെയ്ത ഒരു നയത്തെ ഇവിടെ അനുസ്മരിക്കെണ്ടിയിരിക്കുന്നു. സിറിയയുടെ കാര്യത്തില്‍ പുട്ടിന്‍ സ്വീകരിച്ച നയമാണ് അത്. നിലവിലുള്ള ഭരണത്തെ അട്ടിമറിക്കാനുള്ള ഇസ്ലാമികഭീകരരുടെ നീക്കത്തിനെതിരേ ഭരണകൂടത്തെ സഹായിക്കാന്‍ പുട്ടിന്‍ തീരുമാനിച്ചു. ഒബാമ അമേരിക്കയില്‍ ഭരണം നടത്തിയ കാലത്താണ് പശ്ചിമേഷ്യയില്‍ നിലനിന്ന ഏകാധിപത്യ ഭരണങ്ങളെ മുഴുവന്‍ വിമതരെ ഉപയോഗിച്ചു തകര്‍ത്തത്. ഈ വിമതരാണ് പിന്നീട് 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന കൊടുംഭീകര സംഘടനായി മാറിയത്. 'മുല്ലപ്പൂവിപ്ലവം' എന്ന ഓമനപ്പേരിട്ട് മാധ്യമങ്ങള്‍ പുകഴ്ത്തിയ ഈ മുന്നേറ്റത്തിന്റെ അനന്തരഫലമായി സിറിയയില്‍നിന്ന് ക്രിസ്ത്യാനികള്‍ തുടച്ചുമാറ്റപ്പെട്ടു! ഏകാധിപതികളുടെ ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ക്ക് ആരാധനാസ്വാതന്ത്ര്യമുണ്ടായിരുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്കപ്പുറം ക്രൈസ്തവര്‍ അവിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഏകാധിപതികള്‍ സ്ഥാനഭ്രാഷ്ടരാക്കപ്പെട്ടതോടെ ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളായ കുര്‍ദ്ദുകളും ആക്രമണത്തിനിരയായി. അവരുടെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സുന്നിമുസ്ലിങ്ങള്‍ വെറുതെവിട്ടില്ല. കഴുത്തറുത്തും തോക്കിനിരയാക്കിയും വംശഹത്യനടത്തപ്പെട്ടു. ഇക്കാലയളവിലോന്നും പാശ്ചാത്യരാജ്യങ്ങളോ ഐക്യരാഷ്ട്രസഭയോ ഇടപെട്ടില്ല എന്നതാണ് ഏറ്റവും ദുരൂഹമായി അവശേഷിക്കുന്ന സത്യം! ലോകമാധ്യമങ്ങള്‍ സംവാദങ്ങള്‍ നടത്തുകയോ വിലപിക്കുകയോ ചെയ്തില്ല. മനുഷ്യാവകാശ സംഘടനകള്‍ മൗനം ദീക്ഷിച്ചു.
സിറിയയിലെ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ചെറുതായെങ്കിലും ശ്രമിച്ചത് ന്യൂനപക്ഷങ്ങളായ കുര്‍ദ്ദുകള്‍ മാത്രമാണ്. ഇസ്ലാമിലെതന്നെ ഒരു വിഭാഗമായിരുന്നിട്ടുപോലും കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യാന്‍ ശപിക്കപ്പെട്ട സുന്നികള്‍ തയ്യാറായി! ഏകാധിപതികള്‍ പടിയിറക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും ഇന്ന് അരാജകത്വമാണ് നടമാടുന്നത്. സിറിയയും ലിബിയയും അടക്കമുള്ള രാജ്യങ്ങളില്‍ സുന്നിമുസ്ലീങ്ങള്‍ അഴിഞ്ഞാടുകയാണ്. തുര്‍ക്കിയുടെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ് ഇവിടെ കൊള്ളയും കൊലയും അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകൂടങ്ങളെ പിന്തുണച്ചുകൊണ്ട് പുട്ടിന്റെ റഷ്യ രംഗത്തിറങ്ങിയത്. വിമതരായ ഭീകരരുടെ ഒളിത്താവളങ്ങളെ ആകാശമാര്‍ഗ്ഗം നേരിട്ടുകൊണ്ട് സുന്നികള്‍ക്ക് റഷ്യ ആഘാതമേല്പിച്ചപ്പോള്‍ ഇസ്ലാമിന്റെ എക്കാലത്തെയും യുദ്ധമുറ ഭീകരര്‍ ഇവിടെയും പുറത്തെടുത്തു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പരിചയാക്കുക എന്നതാണ് ഇസ്ലാമിന്റെ യുദ്ധമുറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പലസ്തീനിലെ ഹമാസ് ഭീകരന്മാരും ഇതേ യുദ്ധതന്ത്രമാണ് പരീക്ഷിക്കുന്നത്. ഇസ്ലാമുമായി എവിടെ യുദ്ധമുണ്ടായാലും അവിടെയെല്ലാം പ്രദര്‍ശിപ്പിക്കാന്‍ അനേകം ചിത്രങ്ങളും വീഡിയോകളും ഇവര്‍ തയ്യാറാക്കിവച്ചിട്ടുണ്ട്! ജര്‍മ്മനിയുടെ തെരുവീഥികളില്‍ മനോവ കണ്ടതും ഈ ചിത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആക്രോശങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും വാക്കുകള്‍ക്ക് പുല്ലുവിലപോലും നല്‍കാതെ, നെഞ്ചുറപ്പോടെ നിലയുറപ്പിച്ചിരിക്കുന്ന പുട്ടിനെയാണ് ഈ ശുംഭന്മാര്‍ പുലഭ്യം പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്!
ക്രിസ്ത്യാനികള്‍ നിലവിളിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രതിരോധമൊരുക്കാന്‍ ഓരോകാലത്തും ദൈവം ചിലരെ നിയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ദൈവം ഉയര്‍ത്തിയ വ്യക്തിയായിരുന്നു ഡോണാള്‍ഡ് ട്രംപ്! എന്നാല്‍, ട്രംപിനു ചില പരിമിതികളുണ്ട്. ഒന്നാമത്തെ പരിമിതി കോണ്‍ഗ്രസിലും സെനറ്റിലും അദ്ദേഹത്തിനുള്ള ഭൂരിപക്ഷം തുലോ തുച്ഛമാണ് എന്നതാണെങ്കില്‍, വേറെയും ചില പരിമിതികള്‍ ട്രംപിനെ തടസ്സപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളും സാംസ്ക്കാരിക കാപട്യക്കാരും ഹോളിവുഡിലെ വേശ്യകളും ഒന്നുചേര്‍ന്നുള്ള മുന്നേറ്റം ട്രംപിനെതിരേ ആരംഭംമുതല്‍ ഉണ്ട്. മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച നാള്‍മുതല്‍ ഈ പൈശാചികശക്തികളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം നേരിട്ടിരുന്നു. മാത്രവുമല്ല, അമേരിക്കയുടെ വ്യവസായ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും പ്രസിഡന്റിന്റെ ചുമലിലാണ്. ഈ കാരണങ്ങളൊക്കെ നിലനില്‍ക്കുന്നതുകൊണ്ട്, പൂര്‍ണ്ണമായ രീതിയില്‍ തന്റെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ഡോണാള്‍ഡ് ട്രംപിനു സാധിക്കുന്നില്ല. ഇവിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസക്തി! അമേരിക്കയെ പുലഭ്യം പറയുന്നതുപോലെ, റഷ്യയെ പുലഭ്യം പറയാന്‍ സാംസ്കാരിക അധമര്‍ക്കോ മാധ്യമങ്ങള്‍ക്കോ എന്നല്ല, ഇടതുപക്ഷ വക്താക്കള്‍ക്കോ സാധിക്കില്ല. ഇത് പുട്ടിന് അനുകൂലമായ അവസ്ഥയാണ്. ചൈന, വടക്കന്‍കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും റഷ്യയോടൊപ്പം ഉണ്ട്. ഇതിനെല്ലാം അപ്പുറമാണ് സ്വന്തം രാജ്യത്തെ പൗരന്മാരുടെ നിര്‍ലോഭമായ പിന്തുണയുടെ ശക്തി! എഴുപത്തിയാറു ശതമാനം ജനങ്ങളും നല്‍കിയ പിന്തുണ പുട്ടിന്റെ ഇരട്ടി ശക്തിയുള്ളവനാക്കിയിരിക്കുന്നു.
ബൈബിളിലെ പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കാനാണോ വ്ലാഡിമിര്‍ പുട്ടിന്‍ ഉയര്‍ത്തപ്പെട്ടത്? പുട്ടിനു ലഭിച്ച വലിയ വിജയം എന്തിന്റെ സൂചനയാണ്? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം നാം കണ്ടെത്തണം. പുട്ടിന്റെ വിജയവും ബൈബിള്‍ പ്രവചനങ്ങളും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ പലതും മറനീക്കി പുറത്തുവരും എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്തെന്നാല്‍, ബൈബിളിലെ പ്രവചനങ്ങളെല്ലാം യഥാകാലം പൂര്‍ത്തിയാകേണ്ടതു തന്നെയാണ്! ഇവിടെ മറ്റൊരു കാര്യംകൂടി നാം ചിന്തിക്കണം. ദൈവം നല്‍കുന്ന വിജയമാണെങ്കില്‍ അത് ഒരു തൂക്കു പാര്‍ലമെന്റ് ആയിരിക്കില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടുള്ള വിജയമാണ് ദൈവം നല്‍കുന്ന വിജയത്തിന്റെ പ്രത്യേകത! യിസ്രായേല്‍ നേടിയിട്ടുള്ള വിജയങ്ങളെല്ലാം ഇങ്ങനെയുള്ള വിജയങ്ങളായിരുന്നു. യിസ്രായേലിന്റെ ഒരു പടയാളിയുടെപോലും ജീവന്‍ നഷ്ടപ്പെടാതെയാണ് അവര്‍ ശത്രുസൈന്യത്തെ പൂര്‍ണ്ണമായും സംഹരിച്ചിട്ടുള്ളത്! ബൈബിള്‍ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം ബോദ്ധ്യമാകും.
സിറിയയുടെ പേരില്‍ വ്യാപകമായ വിലാപങ്ങള്‍ ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്നതു നാം കേട്ടു! ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്ത കാലത്ത് കേള്‍ക്കാത്തതാണ് ഇന്നത്തെ രോദനങ്ങള്‍. ഉച്ചസ്ഥാനത്തു കേള്‍ക്കുന്ന ഈ വിലാപങ്ങളെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ സിറിയയുടെ ചരിത്രപശ്ചാത്തലംകൂടി നാം മനസ്സിലാക്കിയിരിക്കണം. ഈ ഭൂമുഖത്തു ജനതകള്‍ രൂപംപ്രാപിക്കുന്ന കാലംമുതല്‍ നാശത്തിന്റെ പക്ഷത്തുനിന്ന ഒരു സമൂഹവും ഭൂവിഭാഗവുമായിരുന്നു സിറിയ! സുറിയാനി ക്രിസ്ത്യാനികള്‍ എന്നപേരില്‍ വഞ്ചിക്കപ്പെട്ട ഒരു വിഭാഗം ഇന്ത്യയില്‍ രൂപമെടുക്കാന്‍ കാരണവും ഈ ശപിക്കപ്പെട്ട ഭൂപ്രദേശമാണ്. ഇന്ന് ലോകത്തു മുഴുവന്‍ ഭീകരത സൃഷ്ടിക്കുന്നതും സിറിയന്‍ വംശജരാണെന്നു മനസ്സിലാക്കുമ്പോഴാണ് ഈ സമൂഹത്തിന്റെമേല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന പൈശാചികതയുടെ യഥാര്‍ത്ഥ ഭാവം മനസ്സിലാക്കാന്‍ കഴിയുകയുള്ളു. പൈശാചികതയുടെ പൂര്‍ണ്ണതയായ ഈ സമൂഹത്തിനുവേണ്ടി ഉയര്‍ന്നുകേള്‍ക്കുന്ന രോദനങ്ങള്‍ക്കു ചെവികൊടുത്ത യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍, സിറിയന്‍ മുസ്ലിങ്ങള്‍ യാതൊരു കരുണയും അര്‍ഹിക്കുന്ന ജനതയല്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും.
അഭയം നല്കുന്നവന്റെ കഴുത്തു വെട്ടുന്ന ഒരു ജനത കരുണ അര്‍ഹിക്കുന്നവരാണോ? ഇവര്‍ക്കുവേണ്ടി മുറവിളികൂട്ടുന്നവര്‍ എന്തുകൊണ്ടാണ് ഇവരെ സ്വീകരിക്കാത്തത്? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങള്‍ പലവട്ടം നാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ആയതിനാല്‍, ഇപ്പോഴത്തെ ചില സംഭവവികാസങ്ങളുടെ യഥാര്‍ത്ഥ വസ്തുത ചര്‍ച്ച ചെയ്യാനാണ് നാമിവിടെ ശ്രമിക്കുന്നത്. സിറിയയുടെ ചരിത്രം പരിശോധിച്ചാല്‍ കണ്ടെത്തുന്ന ചില വസ്തുതകള്‍ ലളിതമായി കുറിക്കാം. ബി.സി. മൂന്നും രണ്ടും സഹസ്രാബ്ദങ്ങളില്‍ പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ കഴിഞ്ഞിരുന്ന സംസ്കാരസമ്പന്നമായ ഒരു സെമിറ്റിക് ജനവര്‍ഗ്ഗത്തിന്റെ അധിവാസഭൂമിയാണ് അസീറിയ. നിനവെ പട്ടണത്തെ കേന്ദ്രമാക്കിക്കൊണ്ടു പ്രസരിച്ച ഈ സാംസ്കാരിക പ്രവാഹത്തിന്റെ ചരിത്രം ബാബിലോണിയയുടേതുമായി വേര്‍തിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ഈ അസീറിയയില്‍നിന്നാണ് സിറിയ രൂപംകൊണ്ടത്.
മാനവസംസ്കാരം പിറന്നത് ഈജിപ്തിലോ ചൈനയിലോ ടൈഗ്രീസ്- യൂഫ്രട്ടെസ് നദീതടങ്ങളിലോ സിന്ധു-ഗംഗാ സമതലങ്ങളിലോ എന്ന പ്രശ്നത്തിന് ഉത്തരം എന്തുതന്നെ ആയിരുന്നാലും ബി.സി. 3000-600 കാലഘട്ടത്തില്‍ സാംസ്കാരികവും രാഷ്ട്രീയവുമായ വികാസം ബാബിലോണിയയുമൊത്ത് അസീറിയയില്‍ ആകെപ്പാടെ വ്യാപിച്ചിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ നബൊ പൊലസ്സര്‍ രാജാവ് അസീറിയയുടെ ആധിപത്യം നിശ്ശേഷം തകര്‍ത്തതോടുകൂടിയാണ് ഈ പ്രാചീനജനപദം ബാബിലോണിയന്‍ സംസ്കാര പ്രവാഹത്തില്‍ ആമൂലാഗ്രം ലയിക്കുന്നത്. പതിനഞ്ചോളം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസീറിയന്‍ കാലഘട്ടത്തില്‍ അക്ഷരവിദ്യ, ഇനാമല്‍വേല, ചിത്രരചന, പ്രതിമാശില്പം, വേഷവിധാനം, വൈദ്യശാസ്ത്രം, സംഗീതം, സൈന്യഘടന തുടങ്ങിയ മനുഷ്യപ്രവര്‍ത്തനമേഖലകളുടെ എല്ലാ ശാഖകളിലും ഈ പ്രദേശം ഉന്നതമായ നിലവാരം പുലര്‍ത്തിയിരുന്നു.
ഭൂമിശാസ്ത്രപരമായി നോക്കിയാല്‍, അസീറിയയുടെ തലസ്ഥാനനഗരിയായിരുന്ന അസൂര്‍ (അശ്ശൂര്‍, അഷൂര്‍, അസ്ഹൂര്‍, ആധുനിക ഖലാത്ത് ഷര്‍ക്കത്ത്) ടൈഗ്രീസ് നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ഇതിനു 96 കി.മീ. വടക്കാണ് നിനവെ (ആധുനിക കുയൂന്‍ജിക്) എന്ന പ്രാചീന നഗരത്തിന്റെ ആസ്ഥാനം. ഈ നഗരങ്ങള്‍ക്കിടയില്‍ കലാക്ക് (നിമ്റുദ്) സ്ഥിതിചെയ്യുന്നു. നിനവെയ്ക്കു വടക്കു കിഴക്കായി അസീറിയന്‍ രാജാവായിരുന്ന സാര്‍ഗണിന്റെ ആസ്ഥാനമായ ദുര്‍ഷാറുക്കിന്‍ (ആധുനിക ഖൊര്‍സാബാദ്) സ്ഥിതിചെയ്തിരുന്നു. പ്രാചീനനഗരങ്ങളായ അര്‍ബേല, ഹറാന്‍ എന്നിവയും ഈ പ്രദേശത്തുള്‍പ്പെട്ടിരുന്നു.
പ്രാകൃതഗോത്രങ്ങളുടെയും അലഞ്ഞുതിരിഞ്ഞു കഴിഞ്ഞുവന്ന ജനവിഭാഗങ്ങളുടെയും ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിന് അസീറിയയിലെ ജനങ്ങള്‍ പ്രാചീനകാലം മുതല്‍ പല പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. കാലാവസ്ഥയും ഇവിടത്തെ ജനങ്ങളുടെ സ്വഭാവരൂപവത്കരണത്തില്‍ ഗണ്യമായ പങ്കുവഹിച്ചു. നിരന്തരം യുദ്ധങ്ങളിലേര്‍പ്പെട്ടിരുന്ന അസീറിയന്‍ ജനത സാംസ്കാരിക വളര്‍ച്ചയില്‍ സമീപസ്ഥിതരായിരുന്ന ബാബിലോണിയരെക്കാള്‍ പിന്നിലായിരുന്നു. അസീറിയക്കാരുടെ പ്രാചീന ശിലാലിഖിതങ്ങളില്‍ സൈനിക പ്രവര്‍ത്തനങ്ങളെയാണ് അധികവും പരാമര്‍ശിച്ചിട്ടുള്ളത്. പുരാവസ്തു ഗവേഷകരുടെ ഉത്ഖനനങ്ങളുടെ ഫലമായി ഈ പ്രദേശത്തിന്റെ പ്രാചീനചരിത്രം (ഗ്രാമങ്ങളായിരുന്ന കാലം മുതല്‍ ബി.സി. 3000-ല്‍ എഴുത്തുവിദ്യ നിലവില്‍ വരുന്ന കാലം വരെ) മനസ്സിലാക്കുവാന്‍ കഴിയുന്നു. ബി.സി. 4750-ല്‍ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള കാലഘട്ടങ്ങളിലെ സംസ്കാര സമ്പന്നരായ ജനവിഭാഗങ്ങളുടെ ജീവിതരീതി പ്രതിഫലിപ്പിക്കുന്ന പുരാവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുനിന്നു ലഭിച്ചിട്ടുണ്ട്. ഗ്രീക്ക്, ബാബിലോണ്‍ ജനതകളുടെ സമകാലികരായിരുന്ന അസീറിയാക്കാര്‍ സാംസ്ക്കാരികമായും വികാസം പ്രാപിച്ചവരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സാംസ്കാരികമായ വികാസമെന്നത് ആത്മീയമായ ഔന്നത്യമായി ആരും കണക്കാക്കരുത്!
സിറിയയിലെ വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ പരിശോധിക്കുന്നതിനുമുമ്പ് ബൈബിളില്‍ സിറിയയെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. സമഗ്രമായ വിശകലനത്തിനു മുതിരാതെ, ബൈബിളിലെ പ്രവചനങ്ങള്‍ മാത്രം കുറിച്ചുകൊണ്ട് പഠനം ആരംഭിക്കാം. ദൈവജനവുമായി എക്കാലത്തും ശത്രുത പുലര്‍ത്തിയിരുന്ന ഒരു ജനതയാണ് സിറിയാക്കാര്‍.
ബാബിലോണിയര്‍, അസീറിയാക്കാര്‍, ഗ്രീക്കുകാര്‍, യിസ്രയേല്യര്‍ എന്നീ ജനതകളായിരുന്നു വികാസംപ്രാപിച്ച സമകാലികരായ സമൂഹങ്ങള്‍! ഇവരില്‍ ബാബിലോണ്‍, അസീറിയ തുടങ്ങിയ സാമ്രാജ്യത്വശക്തികള്‍ പലപ്പോഴായി യിസ്രായേലില്‍ അധിനിവേശം നടത്തുകയും ആ ജനതയെ അടിമകളാക്കുകയും ചെയ്തിട്ടുണ്ട്. ദൈവജനത്തെ അടിമകളാക്കിയ അസീറിയായെ നോക്കുക: "യിസ്രായേല്‍രാജാവായ പെക്കാഹിന്റെ കാലത്ത് ഇയോണ്‍, ആബെല്‍ ബെത് മാക്കാ, യനോവാ, കേദെഷ്, ഹസോര്‍, ഗിലെയാദ്, ഗെലീലെയ എന്നിങ്ങനെ നഫ്താലിദേശം മുഴുവന്‍ അസ്സീറിയാരാജാവായ തിഗ്ലാത് പിലേസര്‍ പിടിച്ചടക്കി; ജനത്തെ തടവുകാരാക്കി അസ്സീറിയായിലേക്കു കൊണ്ടുപോയി"(2 രാജാ: 15; 29). ദാവീദിന്റെ പുത്രനായ ശലോമോനുശേഷം പലപ്പോഴായി അസ്സീറിയാക്കാര്‍ യിസ്രായേല്‍ക്കാരെ അടിമകളാക്കി പീഡിപ്പിച്ചിട്ടുണ്ട്. യാക്കോബിന്റെ മക്കളായ ശെമരിയാക്കാരെ അന്യദേവന്മാരിലേക്കു നയിച്ചതും അസ്സീറിയാക്കാരായിരുന്നു. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അസ്സീറിയാരാജാവ് ബാബിലോണ്‍, കുത്താ, അവ്വാ, ഹമാത്, സെഫാര്‍വയിം എന്നിവിടങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് യിസ്രായേല്‍ ജനത്തിന് പകരം ശെമരിയാനഗരങ്ങളില്‍ പാര്‍പ്പിച്ചു"(2 രാജാ: 17; 24). ഈ ജനതകള്‍മൂലമാണ് ശെമരിയായില്‍ വിഗ്രഹങ്ങള്‍ ആധിപത്യം സ്ഥാപിച്ചത്. അസ്സീറിയായുടെ ആധുനിക രൂപമായ സിറിയക്കാര്‍ ഇന്ന് യൂറോപ്പില്‍ പരീക്ഷിക്കുന്നതും ഈ തന്ത്രമാണ്! ഇസ്ലാമികലോകം സിറിയയില്‍ ആസൂത്രണംചെയ്ത വ്യാജ ആക്രമണത്തിന്റെ മറവില്‍ ലോകം മുഴുവനിലുമുള്ള ഏറ്റവും നികൃഷ്ടരായ ഇസ്ലാമിനെ യൂറോപ്പിലേക്ക് കയറ്റിവിടുന്നു. യിസ്രായേലിന്റെ ചരിത്രത്തിലുടനീളം അസ്സീറിയാക്കാരും ബാബിലോണ്‍കാരും പരീക്ഷിച്ചു വിജയിച്ച പൈശാചിക തന്ത്രമാണിത്.
സത്യദൈവത്തില്‍നിന്ന് യിസ്രായേലിനെ വ്യതിചലിപ്പിച്ചാല്‍ മാത്രമേ അവരെ തോല്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ശത്രുക്കള്‍ക്കറിയാം. ആയതിനാല്‍, പൈശാചികതയില്‍ ഏറ്റവും ശക്തിപ്രാപിച്ച ജനതകളെ യിസ്രായേലില്‍ പാര്‍പ്പിച്ചു. അവരുടെ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യംമൂലം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇസ്രായേല്‍ ജനത്തിന്റെ മദ്ധ്യത്തില്‍നിന്ന് അകന്നുപോയി! ഇതാണ് യിസ്രായേലില്‍ സംഭവിച്ചതും യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും! സിറിയാരാജാവ് യിസ്രായേലിനോടു ചെയ്തത് എന്താണെന്നു നോക്കുക: "സിറിയാരാജാവായ ബെന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേര്‍ന്നു. അവന്‍ ചെന്ന് ശെമരിയായെ വളഞ്ഞ് ആക്രമിച്ചു. അവന്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് യിസ്രായേല്‍രാജാവായ ആഹാബിനെ അറിയിച്ചു: ബെന്‍ഹദാദ് അറിയിക്കുന്നു, നിന്റെ വെള്ളിയും സ്വര്‍ണ്ണവും എന്റേതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്. യിസ്രായേല്‍രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതുപോലെ തന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്. അവന്റെ ദൂതന്മാര്‍ വന്നു വീണ്ടും പറഞ്ഞു: ബെന്‍ഹദാദ് അറിയിക്കുന്നു, നിന്റെ വെള്ളിയും സ്വര്‍ണ്ണവും ഭാര്യമാരും പുത്രന്മാരും എന്നിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ. നാളെ ഈ നേരത്തു ഞാന്‍ എന്റെ സേവകന്മാരെ അയയ്ക്കും. അവര്‍ നിന്റെ അരമനയും സേവകന്മാരുടെ വീടുകളും പരിശോധിച്ച് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോരും"(1 രാജാ: 20; 1-6). എന്നാല്‍, അവരുടെ ഈ ഉദ്യമത്തെ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നിസ്സാരമായി തകര്‍ത്തുകളഞ്ഞു. എന്തെന്നാല്‍, യിസ്രായേല്‍രാജാവിനെ ഉപദേശിക്കാന്‍ യാഹ്‌വെയുടെ പ്രവാചകന്‍ അവിടെയുണ്ടായിരുന്നു.
ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദേശം നിറഞ്ഞുനിന്ന സിറിയാക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ഗണമായി താവളമടിച്ച യിസ്രായേല്‍സൈന്യം ചെറിയ രണ്ട് ആട്ടിന്‍പറ്റംപോലെ തോന്നി"(1 രാജാ: 20; 27). യിസ്രായേലിനെ കൊള്ളയടിക്കുമെന്നു വീമ്പുപറഞ്ഞ സിറിയാരാജാവിനെയും അവന്റെ സൈന്യത്തെയും നേരിടാന്‍ യിസ്രായേല്‍ പക്ഷത്തുണ്ടായിരുന്നത് ഏഴായിരം പേര്‍ വരുന്ന സൈന്യവും ദേശാധിപതികളുടെ ഇരുന്നൂറ്റിമുപ്പത്തിരണ്ടു സേവകരും മാത്രമാണ്. യിസ്രായേലിന്റെ ദൈവം ഇപ്രകാരം അരുളിച്ചെയ്തു: "യാഹ്‌വെ ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍, ഞാന്‍ ഈ വലിയ സൈന്യത്തെ നിന്റെ കയ്യില്‍ ഏല്പിച്ചുതരും. ഞാനാണ് യാഹ്‌വെയെന്ന് നീ അറിയും"(1 രാജാ: 20; 28). പിന്നീട് സംഭവിച്ചത് ഇതാണ്: "യിസ്രായേല്‍ക്കാര്‍ ഒറ്റദിവസംകൊണ്ട് ഒരുലക്ഷം സിറിയന്‍ഭടന്മാരെ വധിച്ചു. അഫേക്ക് നഗരത്തിലേക്കു പലായനം ചെയ്ത ശേഷിച്ച ഇരുപത്തേഴായിരം ഭടന്മാരുടെമേല്‍ പട്ടണത്തിന്റെ മതില്‍ ഇടിഞ്ഞുവീണു"(1 രാജാ: 20; 29, 30). യിസ്രായേലില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടതിനുശേഷം നടന്ന യുദ്ധങ്ങളില്‍ സിറിയാക്കാരും ബാബിലോണ്‍കാരും വിജയിച്ചു. യിസ്രായേല്‍ജനം അവരില്‍നിന്ന് ഏറ്റത് കൊടിയ യാതനകളാണ്!
യിസ്രായേലില്‍ തിന്മ വര്‍ദ്ധിക്കുമ്പോള്‍ അവരെ അടിക്കാനുള്ള ആയുധങ്ങളായി ബാബിലോണ്‍, അസീറിയ തുടങ്ങിയ സാമ്രാജ്യത്വങ്ങളെ ദൈവമായ യാഹ്‌വെ ഉപയോഗിച്ചിരുന്നു എന്നുവേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്തെന്നാല്‍, ഈ ഭൂമുഖത്ത് വസിക്കുന്ന ജനതകളില്‍വച്ച് ഏറ്റവും കരുണയില്ലാത്ത ജനതകള്‍ ഇവര്‍ ഇരുകൂട്ടരുമായിരുന്നു. ഇവര്‍ ജനതകളായി രൂപംകൊണ്ട കാലംമുതല്‍ ഇവര്‍ പൈശാചികതയുടെ പക്ഷത്ത് ഉറച്ചുനിന്നു. ഇന്നോളം ഈ ജനത ആ പക്ഷത്തുനിന്നു മാറിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ക്രിസ്തീയതയുടെ തുടക്കത്തില്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറായ ഇവര്‍ തങ്ങളുടെ പൈശാചിക പാരമ്പര്യത്തില്‍നിന്നു വിരമിക്കാന്‍ തയ്യാറായില്ല. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ബൈബിളിലുണ്ട്. അസ്സീറിയന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്ന ഗലാത്തിയര്‍ക്ക് പൗലോസ് അപ്പസ്തോലന്‍ എഴുതിയ കത്ത് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഗലത്തിയരെക്കുറിച്ച് അപ്പസ്തോലന്‍ ഇങ്ങനെ ആകുലപ്പെട്ടു: "ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലയോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാത്തി: 4; 8-11).
ഈ ഭയത്തിന് അടിസ്ഥാനമുണ്ടെന്നു കാലം തെളിയിച്ചു. ഇസ്ലാം എന്ന പൈശാചിക ആശയം ഉടലെടുത്തതും ലോകം മുഴുവന്‍ വ്യാപരിച്ചതും സിറിയയിലായിരുന്നുവെന്നു നമുക്കറിയാം. ഇന്ന് ലോകം മുഴുവനിലേക്കും ഭീകരത കയറ്റിയയ്ക്കുന്നതും അസ്സീറിയന്‍ സാമ്രാജ്യത്തില്‍നിന്നാണ്! ഈ ഭീകരരുടെ കരങ്ങളില്‍ ഏല്പിച്ചുകൊടുകൊണ്ടാണ് യിസ്രായേല്‍ജനത്തിനു ദൈവം ശിക്ഷണം നല്‍കിയിട്ടുള്ളത്. ഇത് സ്ഥിരീകരിക്കുന്ന ചില വചനങ്ങള്‍ നമുക്കു പരിശോധിക്കാം. അധര്‍മ്മം പെരുകിയപ്പോള്‍ ദൈവമായ യാഹ്‌വെ അരുളിച്ചെയ്തു: "എന്റെ കോപത്തിന്റെ ദണ്ഡും രോഷത്തിന്റെ വടിയുമായ അസ്സീറിയാ! അധര്‍മ്മികളായ ജനതയ്ക്കെതിരേ ഞാന്‍ അവനെ അയയ്ക്കുന്നു. എന്റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവര്‍ച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിത്തേയ്ക്കാനും ഞാന്‍ അവനു കല്പന നല്‍കുന്നു. എന്നാല്‍, അവന്റെ ഉദ്ദേശമതല്ല. അവന്റെ മനസ്സിലെ വിചാരവും അപ്രകാരമല്ല. നാശം മാത്രമാണ് അവന്‍ ചിന്തിക്കുന്നത്. അനേകം ജനതകളെ വിച്ഛേദിച്ചുകളയുകയാണ് അവന്റെ ഉദ്ദേശ്യം"(യേശൈയാഹ്: 10; 5-7). തന്റെ ജനത്തെ ശിക്ഷണങ്ങളിലൂടെ തിരികെക്കൊണ്ടുവരിക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശമെങ്കില്‍, അസ്സീറിയന്‍ ജതയുടെ ലക്‌ഷ്യം സര്‍വ്വനാശമാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇതുസംബന്ധമായ വേറെയും തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ സാധിക്കും.
അസ്സീറിയാക്കാരുടെ കരങ്ങളില്‍ യിസ്രായേലിനെ ഏല്പിച്ചുകൊടുക്കുമ്പോള്‍ യാഹ്‌വെ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്നു നോക്കുക: "സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: സീയോനില്‍ വസിക്കുന്ന എന്റെ ജനമേ, ഈജിപ്തുകാര്‍ ചെയ്തതുപോലെ അസ്സീറിയാക്കാര്‍ തങ്ങളുടെ വടികൊണ്ടു പ്രഹരിക്കുകയും നിങ്ങള്‍ക്കെതിരേ ദണ്ഡ് ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ഭയപ്പെടരുത്. എന്തെന്നാല്‍, അല്പസമയത്തിനുള്ളില്‍ എന്റെ രോഷം ശമിക്കുകയും എന്റെ ക്രോധം അവരുടെ വിനാശത്തിനായി തിരിച്ചുവിടുകയും ചെയ്യും. സൈന്യങ്ങളുടെ യാഹ്‌വെ ഓറെബിലെ പാറയ്ക്കടുത്തുവച്ചു മിദിയാനെ പ്രഹരിച്ചതുപോലെ അവരെ പ്രഹരിക്കും. ഈജിപ്തില്‍വച്ചു ചെയ്തതുപോലെ അവിടുന്ന് സമുദ്രത്തിന്മേല്‍ ദണ്ഡ് ഉയര്‍ത്തിപ്പിടിക്കും. അന്ന് അവന്റെ ഭാരം നിന്റെ തോളില്‍നിന്നു നീങ്ങുകയും നിന്റെ കഴുത്തിലുള്ള നുകം തകര്‍ക്കപ്പെടുകയും ചെയ്യും"(യേശൈയാഹ്: 10; 24-27). ഇവിടെയെല്ലാം വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം എന്താണ്? അന്ന് യിസ്രായേലിനെ വഴിനടത്തിയ ദൈവംതന്നെയാണ് ആധുനിക യിസ്രായേലിനെ വഴിനടത്തുന്നത്. അന്ന് അവരെ പീഡിപ്പിച്ച ജനതകളെ പ്രഹരിച്ചതുപോലെ, ആധുനിക യിസ്രായേലിന്റെ വൈരികളെയും അവിടുന്ന് പ്രഹരിക്കും. ആ പ്രഹരമാണ് സിറിയയില്‍ ഇന്നു നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്! ഈ വചനം ശ്രദ്ധിക്കുക: "യാഹ്‌വെ അസഹിഷ്ണുവായ ദൈവവും പ്രതികാരം ചെയ്യുന്നവനുമാണ്. യാഹ്‌വെ പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. യാഹ്‌വെ തന്റെ വൈരികളോടു പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി ക്രോധം കരുതിവയ്ക്കുകയും ചെയ്യുന്നു. യാഹ്‌വെ ദീര്‍ഘക്ഷമയുള്ളവനും അതിശക്തനുമാണ്. ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല"(നാഹും: 1; 1-3).
ഈ വചനം നോക്കുക: "സൈന്യങ്ങളുടെ യാഹ്‌വെ ശപഥം ചെയ്തിരിക്കുന്നു: ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും. ഞാന്‍ നിശ്ചയിച്ചതു നിറവേറും. എന്റെ ദേശത്തുള്ള അസ്സീറിയക്കാരനെ ഞാന്‍ തകര്‍ക്കും; എന്റെ പര്‍വ്വതത്തില്‍ ഞാന്‍ അവനെ ചവിട്ടിമെതിക്കും. അവന്റെ നുകം അവരില്‍നിന്നു നീങ്ങിപ്പോകും; അവരുടെ തോളില്‍നിന്ന്‍ അവന്റെ ഭാരവും. ഭൂമി മുഴുവനെയും സംബന്ധിക്കുന്ന നിശ്ചയമാണിത്. എല്ലാ ജനതകളുടെയുംമേല്‍ നീട്ടപ്പെട്ടിരിക്കുന്ന കരം ഇതാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ യാഹ്‌വെയാണ് ഇതു നിശ്ചയിച്ചത്. ആര്‍ക്ക് അതിനെ ദുര്‍ബ്ബലമാക്കാന്‍ കഴിയും? അവിടുന്ന് കരംനീട്ടിയിരിക്കുന്നു. ആര്‍ക്ക് അതിനെ പിന്തിരിപ്പിക്കാന്‍ കഴിയും?"(യേശൈയാഹ്: 14; 24-27). മനോവയ്ക്കു ചോദിക്കാനും പറയാനുമുള്ളത് ഇതുതന്നെയാണ്. ദൈവമായ യാഹ്‌വെ നിശ്ചയിച്ചുറപ്പിച്ച ഈ തീരുമാനത്തെ ദുര്‍ബ്ബലമാക്കാന്‍ ശക്തമായ കരങ്ങളൊന്നും ഈ ഭൂമുഖത്തോ പ്രപഞ്ചത്തിലോ ഇല്ല. ഇവിടെ നാം വായിച്ച പ്രവചനത്തെ സൂക്ഷമമായി പരിശോധിക്കുന്നവര്‍ക്ക് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ മിഴിവോടെ ദര്‍ശിക്കാന്‍ സാധിക്കും. ഇസ്രായേലിനു ദൈവമായ യാഹ്‌വെ പതിച്ചുനല്‍കിയ മണ്ണില്‍ കടന്നുകൂടിയിരിക്കുന്നത് പലസ്തീനികള്‍ യഥാര്‍ത്ഥത്തില്‍ അസ്സീറിയന്‍ വംശജരാണ്. അതുപോലെതന്നെ, യിസ്രായേലിനെ മണ്ണായ ഗോലാന്‍ കുന്നുകളില്‍ ആധിപത്യം സ്ഥാപിച്ചതും ഇവരാണ്. യാഹ്‌വെയുടെ പര്‍വ്വതത്തില്‍ അവിടുന്ന് അവനെ ചവിട്ടിമെതിക്കും എന്ന പ്രവചനത്തെ ചേര്‍ത്തുവച്ചു പരിശോധിക്കേണ്ടത് ഗോലാന്‍ കുന്നുകളിലെ ഇസ്ലാമിക അധിനിവേശത്തെയാണെങ്കില്‍, എന്റെ ദേശത്തുള്ള അസ്സീറിയക്കാരനെ ഞാന്‍ തകര്‍ക്കും എന്ന പ്രവചനം ജോര്‍ദ്ദാന്‍ മുതല്‍ പലസ്തീന്‍ വരെയുള്ള ഭൂപ്രദേശത്തു വസിക്കുന്ന ഇസ്ലാമിനെയാണ്. എന്തെന്നാല്‍, ഇവിടങ്ങളില്‍ വസിക്കുന്ന സകലരും അസ്സീറിയന്‍ വംശജരായതുകൊണ്ടുതന്നെ!
സിറിയയെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന ദൈവത്തിന്റെ പ്രഖ്യാപനത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. ശക്തമായ ഈ പ്രവചനം ശ്രദ്ധിക്കുക: "ദമാസ്ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും. അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും"(യേശൈയാഹ്: 17; 1, 2). ഇന്നുവരെ പൂര്‍ത്തിയാകാത്ത ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. ഇതിനെതിരേ യൂറോപ്പിന്റെ തെരുവീഥികളില്‍ റാലികള്‍ നടത്തുന്നവരും ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്കെതിരേ പിറുപിറുക്കുന്നവരും ഏതു മാളത്തില്‍ ഒളിച്ചാലും അവിടെവച്ച് അവര്‍ പ്രഹരിക്കപ്പെടും! എന്തെന്നാല്‍, ദൈവമായ യാഹ്‌വെയുടെ തീരുമാനങ്ങള്‍ക്കെതിരേ ഉയരുന്ന കരങ്ങളെല്ലാം അവിടുന്ന് ഛേദിച്ചുകളയും. സിറിയയില്‍ ഒരു ക്രിസ്ത്യാനിയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടിയും പ്രവചനമുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "സിറിയയില്‍ അവശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും. സൈന്യങ്ങളുടെ യാഹ്‌വെയാണ് ഇത് അരുളിചെയ്യുന്നത്"(യേശൈയാഹ്: 17; 3). പുരാതന യിസ്രായേലിലെ, അതായത് യാക്കോബിന്റെ സന്തതികളിലെ കഠിനഹൃദയര്‍ അന്ന് പരിത്യജിക്കപ്പെടുകയും യേഹ്ശുവായിലേക്കു തിരിയുന്നവര്‍ രക്ഷപ്രാപിക്കുകയും ചെയ്യും. ഇത് വ്യക്തമാക്കുന്ന പ്രവചനം ബൈബിളിലുണ്ട്.
ഈ പ്രവചനം സൂക്ഷതയോടെ ഗ്രഹിക്കുക: "അന്ന് യാക്കോബിന്റെ മഹത്വം ക്ഷയിച്ചുപോകും. അവന്റെ ശരീരം മേദസ്സു ക്ഷയിച്ചു മെലിഞ്ഞുപോകും. അതു കൊയ്ത്തുകാരന്‍ ധാന്യം കൊയ്തെടുക്കുന്നതുപോലെയും റഫായിംതാഴ്വരയില്‍ കാലാപെറുക്കുന്നതുപോലെയും ആയിരിക്കും. ഒലിവു തല്ലുമ്പോള്‍ അതിന്റെ ഉയര്‍ന്ന കൊമ്പുകളുടെ അറ്റത്തു രണ്ടുമൂന്നു പഴങ്ങളോ, ഫലവൃക്ഷത്തിന്റെ ശാഖകളില്‍ നാലഞ്ചു കായ്കളോ ഉണ്ടാകുന്നതുപോലെ കാലാപെറുക്കാന്‍ ചിലത് അവശേഷിക്കും എന്ന് യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു. അന്നു ജനം തങ്ങളുടെ സൃഷ്ടാവിനെക്കുറിച്ചു ചിന്തിക്കുകയും യിസ്രായേലിന്റെ പരിശുദ്ധനിലേക്കു തങ്ങളുടെ കണ്ണുകളുയര്‍ത്തുകയും ചെയ്യും. അവര്‍ തങ്ങളുടെ കരവേലയായ ബലിപീഠങ്ങളെക്കുറിച്ചു ചിന്തിക്കുകയോ തങ്ങള്‍ നിര്‍മ്മിച്ച അഷേരാ പ്രതിഷ്ഠയിലേക്കോ ധൂപപീഠത്തിലേക്കോ നോക്കുകയോ ഇല്ല. അന്ന് അവരുടെ പ്രബലനഗരങ്ങള്‍ ഹിവ്യരും അമോര്യരും യിസ്രായേല്‍മക്കളുടെ മുമ്പില്‍ ഉപേക്ഷിച്ചുപോയ പട്ടണങ്ങള്‍പോലെ വിജനമായിത്തീരും. എന്തെന്നാല്‍, നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങള്‍ മറന്നുകളയുകയും നിങ്ങളുടെ അഭയശിലയെ നിങ്ങള്‍ വിസ്മരിക്കുകയും ചെയ്തു"(യേശൈയാഹ്: 17; 4-11). രക്ഷകനായ ദൈവം ആരാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്! യേഹ്ശുവാ എന്ന നാമത്തിന്റെ അര്‍ത്ഥം എന്താണെന്നു മനസ്സിലാക്കുമ്പോള്‍ രക്ഷകനായ ദൈവത്തെ തിരിച്ചറിയാന്‍ സാധിക്കും. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമാണ് യേഹ്ശുവാ എന്ന നാമത്തിലുള്ളത്! ഈ യേഹ്ശുവാതന്നെയാണ് അഭയശിലയെന്നതു നമുക്കറിയാം. അഭയശില, അഭയനഗരം, അഭയസങ്കേതം എന്നീ മൂന്നു ആലങ്കാരിക പദങ്ങള്‍ യേഹ്ശുവായിലുള്ള രക്ഷയെ സൂചിപ്പിക്കുന്നതിനു പ്രവാചകഗ്രന്ഥങ്ങളിലും നിയമപുസ്തകങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയവുമായി കൂടുതല്‍ ബന്ധമില്ലാത്തതുകൊണ്ടും ലേഖനത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാകും എന്നതിനാലും ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഇവിടെ കുറിക്കുന്നില്ല.
യിസ്രായേലിന്റെ വൈരികളിലേക്കുതന്നെ മടങ്ങിവരാം. യിസ്രായേലിന്റെ വൈരികള്‍ എന്നതിലൂടെ വിവക്ഷിക്കുന്നത് യെഹൂദരെ മാത്രമാണെന്ന് ആരും ധരിക്കരുത്. യെഹൂദരും ശെമരിയാക്കാരും ക്രിസ്ത്യാനികളും യിസ്രായേലിന്റെ ഭാഗമാണ്. ശെമരിയാക്കാര്‍ യിസ്രായേലിലെ നഷ്ടപ്പെട്ടുപോയ ആടുകളായിരുന്നുവെങ്കില്‍, ക്രൈസ്തവര്‍ യിസ്രായേലിന്റെ പൂര്‍ണ്ണതയാണ്. ആയതിനാല്‍, യിസ്രായേലിന്റെ വൈരികള്‍ ഈ മൂന്നു വിഭാഗത്തിന്റെയും പൊതുവൈരികളായി പരിഗണിക്കണം. ബാബിലോണ്‍കാരും അസ്സീറിയാക്കാരുമാണ് യിസ്രായേലിന്റെ എക്കാലത്തെയും വൈരികളെന്നു നാം മനസ്സിലാക്കി. സ്ഥിരീകരണത്തിനായി ഒരു വെളിപ്പെടുത്തല്‍ക്കൂടി പരിശോധിക്കാം: "സിംഹങ്ങള്‍ വേട്ടയാടുന്ന ആടിനെപ്പോലെയാണ് യിസ്രായേല്‍. ആദ്യം അസ്സീറിയാരാജാവ് അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോണ്‍രാജാവായ നബുക്കദ്നേസര്‍ അവന്റെ അസ്ഥികള്‍ കാര്‍ന്നുതിന്നുന്നു. അതിനാല്‍ യിസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണ്‍രാജാവിനെയും അവന്റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കുന്നു"(യിരെമിയാഹ്: 50; 17, 18). അസ്സീറിയാക്കാരാണ് സിറിയക്കാര്‍ എന്ന് മനസ്സിലായിട്ടുണ്ടെങ്കിലും ബാബിലോണിനെ സംബന്ധിച്ച് ചിലര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. കത്തോലിക്കാസഭയുടെ എതിരാളികള്‍ പ്രചരിപ്പിക്കുന്ന ബാബിലോണ്‍ റോമാണ്! മഹാവേശ്യയായ ബാബിലോണ്‍ എന്ന് കത്തോലിക്കാസഭയുടെ ആസ്ഥാനത്തെ വിളിച്ചുകൊണ്ട് ഇക്കൂട്ടര്‍ സായൂജ്യമടയുന്നു. എന്നാല്‍, ഇന്നത്തെ ഇറാക്കിനെയാണ് ബാബിലോണ്‍ എന്ന് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ബാബിലോണിന്റെ വിശേഷണങ്ങളെല്ലാം ഇറാക്കിന്റെ നേരെയാണ് വിരല്‍ചൂണ്ടുന്നത്. എന്തെന്നാല്‍, ബാബിലോണിയന്‍ ജനതയെ വിശേഷിപ്പിക്കുന്നത് 'കല്‍ദായര്‍' എന്നാണ്! കല്‍ദായര്‍ ജീവിച്ചതും ജീവിക്കുന്നതും ഇറാക്കിലും സമീപപ്രദേശങ്ങളിലുമാണെന്നു ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇവിടെ ശ്രമിച്ചാല്‍ നമ്മുടെ വിഷയത്തില്‍നിന്ന്‍ നാം വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍, ഇവിടെ നാം പഠിച്ചുകൊണ്ടിരിക്കുന്ന സിറിയന്‍ വിഷയത്തിലൂന്നി നമുക്കു മുന്നോട്ടുപോകാം!
ഇന്നത്തെ സിറിയയില്‍നിന്നു ദുരന്തം അനുഭവിക്കുന്ന ജനതകള്‍ ഏതൊക്കെയാണെന്നു ചിന്തിക്കുമ്പോള്‍ അത് ക്രിസ്ത്യാനികളും യെഹൂദരുമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. യിസ്രായേല്‍ എന്ന രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളെല്ലാം ഇസ്ലാമികരാജ്യങ്ങളാണ്. അക്കൂട്ടത്തില്‍ ഒരു രാജ്യമാണ് സിറിയ. യിസ്രായേലിനു സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയ ഭൂപ്രദേശങ്ങളില്‍ ചിലത് ഇന്നും സിറിയയുടെ കയ്യിലാണെന്ന കാര്യം നാം വിസ്മരിക്കരുത്. യിസ്രായേലിനെതിരേ ഇസ്ലാമികരാജ്യങ്ങള്‍ യുദ്ധത്തിനു വരുമ്പോള്‍ സിറിയയില്‍ അവര്‍ സൈനീകത്താവളമൊരുക്കുന്നു. തങ്ങള്‍ തകര്‍ന്നടിയുന്നതുവരെ പലസ്തീന്‍ ഭീകരര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നതും സിറിയയായിരുന്നു. അതുപോലെതന്നെ, സിറിയയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളുടെ അന്തകരായത് സിറിയയിലെ സുന്നിമുസ്ലീങ്ങള്‍ ആയിരുന്നുവെന്നത് മനസ്സിലാക്കാത്തവരായി ഈ ഭൂമുഖത്ത് ആരുംതന്നെയുണ്ടാകില്ല. ഇപ്പോള്‍, യൂറോപ്പിലേക്കു കടന്നുകൂടി, ക്രിസ്ത്യാനികള്‍ക്കു ദുരന്തം വിതയ്ക്കുന്നതും പഴയ അസ്സീറിയന്‍ ജനതതന്നെയാണ്!
അസ്സീറിയന്‍ ജനതയ്ക്കെതിരെയുള്ള യാഹ്‌വെയുടെ പ്രതികാരത്തെക്കുറിച്ച് എഴുതപ്പെട്ട മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ദണ്ഡുകൊണ്ട് പ്രഹരിക്കുമ്പോള്‍ അവിടുത്തെ സ്വരം കേട്ട് അസ്സീറിയര്‍ ഭയവിഹ്വലരായിത്തീരും. ശിക്ഷാദണ്ഡുകൊണ്ട് യാഹ്‌വെ അടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉയരും. കരം ചുഴറ്റി അവിടുന്ന് അവരോടു യുദ്ധം ചെയ്യും. ദഹിപ്പിക്കാനുള്ള സ്ഥലം പണ്ടേ ഒരുക്കിയിട്ടുണ്ട്; രാജാവിനു വേണ്ടിയാണ് അത് ഒരുക്കിയിരിക്കുന്നത്. അതിന്റെ ചിത ആഴമേറിയതും വിസ്ഥാരമുള്ളതുമാണ്; അഗ്നിയും വിറകും ധാരാളം കരുതിയിട്ടുണ്ട്. യാഹ്‌വെയുടെ നിശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ ജ്വലിപ്പിക്കുന്നു"(യേശൈയാഹ്: 30; 31-33). ഏശയ്യാപ്രവാചകന്‍ മാത്രമല്ല ഇക്കാര്യങ്ങള്‍ പ്രവചിച്ചിട്ടുള്ളത്; ചെറുതും വലുതുമായ എല്ലാ പ്രവചനഗ്രന്ഥങ്ങളിലും ഈ പ്രവചനങ്ങള്‍ വായിക്കാന്‍ കഴിയും. യിരമിയാ പ്രവാചകന്റെ ഈ പ്രവചനം നോക്കുക: "ആഹ്ലാദത്തിന്റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് അവളുടെ യുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും. ദമാസ്ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീകൊളുത്തും. അത് ബന്‍ഹദാദിന്റെ ദുര്‍ഗ്ഗങ്ങളെ വിഴുങ്ങും"(യിരെമിയാഹ്: 49; 25-27). സൈന്യങ്ങളുടെ യാഹ്‌വെയ്ക്കുവേണ്ടി പ്രവാചകന്മാര്‍ നടത്തിയ അനേകം പ്രവചനങ്ങളില്‍ ചിലതാണ് ഇവിടെ നാം വായിച്ചത്.
സെഫാനിയാപ്രവാചകന്‍ എന്താണു പ്രവചിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക: "അവിടുന്ന് ഉത്തരദിക്കിനെതിരേ കൈ നീട്ടി അസ്സീറിയായെ നശിപ്പിക്കും. അവിടുന്ന് നിനവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും. അതിന്റെ മധ്യത്തില്‍ ആട്ടിന്‍പറ്റങ്ങള്‍ മേയും; വന്യമൃഗങ്ങളും കഴുകനും മുള്ളന്‍പന്നിയും തകര്‍ന്ന തൂണുകളുടെ ഇടയില്‍ പാര്‍ക്കും. കിളിവാതില്ക്കലിരുന്നു മൂങ്ങ മൂളും; വാതില്പടിയിലിരുന്നു മലങ്കാക്ക കരയും. അവളുടെ സെദാര്‍ശില്പങ്ങള്‍ ശൂന്യമായിക്കിടക്കും. ഞാന്‍ മാത്രമേയുള്ളു, മറ്റാരുമില്ല എന്നു പറഞ്ഞ് സുരക്ഷിതമായി നിലകൊണ്ട്, വിലസിയ നഗരം ഇതുതന്നെ. ഇത് എത്ര ശൂന്യമായി, വന്യമൃഗങ്ങളുടെ സങ്കേതമായി! അതിനരികിലൂടെ കടന്നുപോകുന്നവര്‍ ചൂളമടിച്ചു പരിഹസിക്കുകയും കൈ വീശുകയും ചെയ്യും"(സെഫാനിയാഹ്: 2; 13-15). പ്രവചനങ്ങള്‍ പൂര്‍ത്തിയാകാനുള്ള ക്രമീകരണങ്ങളാണ് ഇന്ന് സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സഖറിയാപ്രവാചകന്‍ എന്താണു പ്രവചിച്ചിരിക്കുന്നതെന്നു നോക്കുക: "അരുളപ്പാട്: യാഹ്‌വെയുടെ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു. അതു ദമാസ്ക്കസിന്റെമേല്‍ പതിക്കും"(ശെഖരിയാഹ്: 9; 1). ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: "അവര്‍ ഈജിപ്ത് കടലിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ഓളങ്ങളെ അടിക്കും. നൈലിന്റെ ആഴങ്ങള്‍ വറ്റിപ്പോകും; അസ്സീറിയായുടെ അഹങ്കാരം ശമിക്കും; ഈജിപ്തിന്റെ ചെങ്കോല്‍ നീങ്ങിപ്പോകും"(ശെഖരിയാഹ്: 10; 11). ഇനിയുമേറെ പ്രവചനങ്ങള്‍ അസ്സീറിയായുടെ നാശത്തെ സംബന്ധിച്ചു ബൈബിളിലുണ്ട്. അവയെല്ലാം കുറിക്കാതെതന്നെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഈ പ്രവചനങ്ങള്‍ ധാരാളമാണ്! എന്നാല്‍, ലോകത്തിന് ഇവയൊന്നും ഗ്രഹിക്കാന്‍ സാധിക്കില്ല!
ദൈവത്തിന്റെ വചനങ്ങളെക്കാള്‍ ലോകത്തിന്റെ ആശയങ്ങളെയും അറിവുകളെയും അനുധാവനം ചെയ്യുന്ന മനുഷ്യര്‍ക്ക് പ്രവചനങ്ങള്‍ വെറും തമാശയാണ്! എന്തെന്നാല്‍, ദൈവത്തിന്റെ വചനം പ്രവചിച്ചവയാണ് ഇന്ന് ലോകത്തു സംഭവിക്കുന്നതെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം ഇവരുടെ ബുദ്ധിയില്‍ അന്ധകാരം വ്യാപിച്ചിരിക്കുന്നു. ഇനി മറ്റൊരു ചിന്തയിലേക്ക് നമ്മുടെ ഹൃദയങ്ങളെ കൊണ്ടുപോകാം. നാമിവിടെ വായിച്ച പ്രവചനങ്ങളെല്ലാം സംഭവിക്കേണ്ടതാണ്. അവയെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ടായിരിക്കും യേഹ്ശുവാ പുനരാഗമനം. യേഹ്ശുവായുടെ പുനരാഗമനം പ്രതീക്ഷിച്ചു കാത്തിരുന്നവരായിരുന്നു അവിടുത്തെ ശിഷ്യന്മാരെന്നു നമുക്കറിയാം. അപ്പസ്തോലനായ യോഹന്നാനു ലഭിച്ച വെളിപാട് ഇപ്രകാരമാണ് ഉപസംഹരിക്കുന്നത്: "ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമ്മേന്‍; രക്ഷകനായ യേഹ്ശുവായേ, വരണമേ"(വെളിപാട്: 22; 20). അതായത്, യേഹ്ശുവായുടെ പുനരാഗമനം ത്വരിതപ്പെടുവാന്‍ അഭിലഷിക്കുന്നവരാണ് ക്രിസ്ത്യാനികള്‍! അവിടുത്തെ പുനരാഗമനത്തിലുള്ള പ്രത്യാശയാണ് ക്രിസ്തീയതയുടെ അടിസ്ഥാനം. അതു സംഭവിക്കണമെങ്കില്‍ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണം. യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ട് അവിടുത്തെ ശിഷ്യന്മാര്‍ ഇപ്രകാരം അവിടുത്തോട് ചോദിച്ചു: "ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!"(മത്താ: 24; 3). ഇതിനുള്ള മറുപടിയാണ് പിന്നീടുള്ള വചനത്തില്‍ നാം വായിക്കുന്നത്. എല്ലാ പ്രവാചകന്മാരുടെയും പ്രവചനങ്ങളുടെ അന്തഃസത്തയാണ് യേഹ്ശുവായുടെ മറുപടി! ഇവയെല്ലാം സംഭവിച്ചതിനുശേഷമാണ് യുഗാന്തമെന്ന് അവിടുന്ന് വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെയെങ്കില്‍, ക്രിസ്ത്യാനികളായ നാം എന്താണു ചെയ്യേണ്ടത്?
ഓരോ ക്രിസ്ത്യാനികളും യോഹാന്നാന്‍ പറഞ്ഞതുപോലെ, 'യേഹ്ശുവായേ, വേഗം വരണമേ!' എന്നു പ്രാര്‍ത്ഥിക്കണം. ഈ പ്രാര്‍ത്ഥന നടത്തുന്ന ഒരു വ്യക്തി എന്തിനാണ് പ്രവചനങ്ങളുടെ പൂര്‍ത്തീകരണം കാണുമ്പോള്‍ അസ്വസ്ഥനാകുന്നത്? കത്തോലിക്കാസഭയുടെ അമരത്തു കയറിയിരിക്കുന്നവന്‍ ഇന്ന് വലിയതോതില്‍ അസ്വസ്ഥനാണ്! ക്രിസ്ത്യാനികള്‍ക്ക് പീഡനമേറ്റപ്പോള്‍ ഉണ്ടാകാത്ത അസ്വസ്ഥത ഈ മനുഷ്യനെ ഭ്രാന്തനാക്കി മാറ്റിയിരിക്കുന്നു! പ്രവചനങ്ങള്‍ നിറവേറാതിരിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവനെപ്പോലെയാണ് ഇയാളുടെ ചേഷ്ടകള്‍! ക്രിസ്ത്യാനിയാണെങ്കില്‍ ഏതൊരുവന്റെയും ആഗ്രഹം യേഹ്ശുവായുടെ ആഗമനം വേഗമാകണം എന്നായിരിക്കും. എന്നാല്‍, വത്തിക്കാനിലിരുന്ന്‍ ഇസ്ലാമിനെ ശുശ്രൂഷിക്കുന്ന 'മനുഷ്യന്‍' ഇപ്പോള്‍ സിറിയയിലെ ദുരന്തങ്ങള്‍ നീങ്ങിപ്പോകേണ്ടതിനു ക്രിസ്ത്യാനികളോടെ ഉപവസിക്കാന്‍ കല്പിച്ചിരിക്കുകയാണ്! ഈ കല്പന ഏറ്റെടുത്തിരിക്കുന്ന അനേകര്‍ കത്തോലിക്കാസഭയിലുണ്ട്. ഈ ലോകത്തിനുവേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കുന്നവരാണ് അവര്‍! അവരെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്"(1 കോറി: 15; 19). വത്തിക്കാന്‍ ഇമാമും അനുചരന്മാരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ ഹിതത്തിനെതിരെയാണ്. അതായത്, പ്രവചനങ്ങള്‍ പൂര്‍ത്തിയാകാതിരിക്കാനുള്ള പ്രാര്‍ത്ഥന! യേഹ്ശുവായുടെ പുനരാഗമനം അനന്തമായി നീട്ടിവയ്ക്കേണ്ടതിനുള്ള പ്രാര്‍ത്ഥന! യഥാകാലം പൂര്‍ത്തിയാകേണ്ട ദൈവത്തിന്റെ വചനം പൂര്‍ത്തീകരിക്കപ്പെടണം എന്ന ദൈവത്തിന്റെ ഹിതത്തിനെതിരേ നടത്തുന്ന പ്രാര്‍ത്ഥനകള്‍ വെറും മുഴങ്ങുന്ന ചേങ്ങല മാത്രമാണ്! എന്തെന്നാല്‍, ലോകസൃഷ്ടിക്കു മുമ്പുതന്നെ അവിടുത്തെ ജ്ഞാനത്തില്‍ ഉറപ്പിച്ചിരിക്കുന്ന സമയത്തെ മാറ്റിവയ്ക്കാന്‍ അവിടുത്തെ വൈരികള്‍ക്കു സാധിക്കില്ല!
പ്രവചനങ്ങള്‍ നിറവേറുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങളില്‍ വ്ലാഡിമിര്‍ പുട്ടിന്റെയും റഷ്യയുടെയും ദൗത്യം എന്താണെന്ന ചിന്തയിലേക്കു തിരികേവന്നുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. ഇന്ന് സിറിയയില്‍ സുന്നിമുസ്ലിങ്ങള്‍ അനുഭവിക്കുന്നത് അനിവാര്യമായ ദുരന്തംതന്നെയാണ്. ക്രൈസ്തവരുടെ രക്തത്തിനുള്ള യാഹ്‌വെയുടെ പ്രതികാരം! ക്രൈസ്തവരെ ഉന്മൂലനം ചെയ്യാന്‍ സുന്നിമുസ്ലിങ്ങളെ സഹായിച്ചത് ഒബാമയുടെ നേതൃത്വത്തിലുള്ള സഖ്യസേനയായിരുന്നു. വിമതരെ ഭരണത്തിലേറ്റാന്‍ കാരണമായ 'മുല്ലപ്പൂവിപ്ലവത്തിന്' ആളും അര്‍ത്ഥവും നല്‍കി സഹായിക്കുന്നതിനു നേതൃത്വം നല്‍കിയ ഒബാമയ്ക്കും ഐക്യരാഷ്ട്രസഭയ്ക്കും വ്യക്തമായ അജണ്ടയുണ്ടായിരുന്നുവെങ്കിലും, ഇവരോടൊപ്പം ചേര്‍ന്ന സഖ്യകക്ഷികള്‍ക്ക് ഈ അജണ്ട തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കുക എന്ന അജണ്ട തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അവര്‍ ആ ദൗത്യത്തില്‍ പങ്കാളികളാകുമായിരുന്നില്ല. ഒബാമയുടെയും ഐക്യരാഷ്ട്രസഭയുടെയും രഹസ്യ അജണ്ട തിരിച്ചറിയാതെ, അവരോടൊപ്പം അണിചേര്‍ന്ന യൂറോപ്പ് അതിന്റെ ദുരന്തം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെയാണ് റഷ്യയുടെയും പുട്ടിന്റെയും ദൗത്യം പ്രസക്തമാകുന്നത്. ബൈബിളിലെ പ്രവചനങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി യാഹ്‌വെയുടെ കയ്യിലെ ഒരു ഉപകരണമായി പുട്ടിന്‍ ഇന്ന് നിലകൊള്ളുകയാണ്. അവിടുത്തെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തില്‍ റഷ്യയുടെയും പുട്ടിന്റെയും പങ്കെന്താണെന്നു കാലം തെളിയിക്കട്ടെ! എന്നാല്‍, പ്രവചനങ്ങളില്‍ പലതും നിറവേറുന്നത് വര്‍ത്തമാനകാലത്തുതന്നെ നാം കണ്ടുകൊണ്ടിരിക്കുന്നു. തുര്‍ക്കിയടക്കം മുഴുവന്‍ ഇസ്ലാമികരാജ്യങ്ങളുടെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് സിറിയയില്‍ റഷ്യ ഇടപെടുന്നത്. സ്വന്തം രാജ്യത്തെ പൗരന്മാരുടെ പിന്തുണ പുട്ടിന് ലഭിക്കുന്നുവെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം! ഈ തിരഞ്ഞെടുപ്പില്‍ നാം കണ്ടത് ദൈവത്തിന്റെ ഇടപെടലാണെങ്കില്‍, ആ ഇടപെടലിനോട് അനുകൂലമായി പ്രതികരിച്ച റഷ്യന്‍ജനതയ്ക്ക് മനോവയുടെ അഭിവാദ്യങ്ങള്‍! പുട്ടിനെയും റഷ്യന്‍ ജനതയെയും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഉയര്‍ത്തി സംരക്ഷിക്കട്ടെ!
യേഹ്ശുവായേ, വേഗം വരണമേ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-