കാലത്തിന്റെ അടയാളങ്ങള്‍

കത്തോലിക്കാസഭ പുരാവസ്തു മ്യൂസിയത്തിലേക്കെന്ന് ഫ്രാന്‍സീസ്!

Print By
about

13 - 04 - 2019

ത്തോലിക്കാസഭയെ പുരാവസ്തു 'മ്യൂസിയത്തില്‍' പ്രതിഷ്ഠിക്കാന്‍ തീവ്രപരിശ്രമം നടത്തിയ അനേകര്‍ ഈ ഭൂമുഖത്തു വന്നുപോയിട്ടുണ്ട്. അവരുടെ അവശിഷ്ടങ്ങളെ മ്യൂസിയങ്ങള്‍പ്പോലും തിരസ്കരിച്ചതിനാല്‍ വിസ്മൃതിയുടെ ചവറ്റുകൊട്ടയില്‍ അവ എറിയപ്പെട്ടു! എന്നാല്‍, ഈ അന്ത്യകാലത്തുപോലും കത്തോലിക്കാസഭ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ആരാലും വിസ്മരിക്കപ്പെടാന്‍ പാടില്ല! വൈരികളുടെ ഓര്‍മ്മകള്‍പോലും മാഞ്ഞുപോയിടത്താണ് കത്തോലിക്കാസഭ എന്തുകൊണ്ടു നിലനില്‍ക്കുന്നു എന്ന ചിന്തയ്ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നത്. സഭയുടെ നിലനില്പിന് ആധാരമായ ഘടകം അതിനെ നയിച്ച ആചാര്യന്മാരുടെ യോഗ്യതയോ ഭൗതികമായ മറ്റേതെങ്കിലും അനുകൂല സാഹചര്യങ്ങളോ അല്ല; മറിച്ച്, സഭയുടെ സ്ഥാപകന്‍ മനുഷ്യനായിരുന്നില്ല എന്നതാണ്! ഈ വിഷയം ചര്‍ച്ചചെയ്യുന്നതിനുമുമ്പ് മറ്റൊരു കാര്യമാണ് നാം ചര്‍ച്ചയ്ക്കെടുക്കുന്നത്. വലിയതോതില്‍ വാര്‍ത്താപ്രാധാന്യം നല്കപ്പെടാത്തതുകൊണ്ട് പലരുടെ ശ്രദ്ധയിപ്പെടാതെപോയ ഒരു പൈശാചികശബ്ദം ഇക്കഴിഞ്ഞ വിഡ്ഢിദിനപ്പിറ്റേന്ന് ലോകത്ത് മുഴങ്ങിക്കേട്ടു! വത്തിക്കാനിലെ ഭരണാധികാരി (സാങ്കേതികമായി) ആയിരിക്കുന്ന ഫ്രാന്‍സീസിന്റെതായിരുന്നു ആ ശബ്ദം! ഈ മനുഷ്യന്റെയും ഇയാളെ അയച്ചവന്റെയും ഹൃദയാഭിലാഷമാണ് ശബ്ദമായി പുറത്തുവന്ന് അന്തരീക്ഷത്തെ ശാപഗ്രസ്തമാക്കിയത്.

ക്രിസ്തുവില്‍പ്പോലും കുറ്റം ആരോപിക്കുന്ന ഫ്രാന്‍സീസിനെ എന്തിന്റെ പേരിലാണ് ക്രിസ്ത്യാനികള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതെന്നു വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം ഇയാളുടെ സ്തുതിപാടകര്‍ക്കുണ്ട്. എന്നാല്‍, സ്തുതിപാടകരില്‍നിന്നു മനോവ അത് പ്രതീക്ഷിക്കുന്നില്ല. കാരണം, ക്രിസ്തുവിന്റെയോ അവിടുത്തെ അപ്പസ്തോലന്മാരുടെയോ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദീകരണത്തിനു പകരം, 'രണ്ടാംവത്തിക്കാന്‍ സൂനഹദോസ്' എന്ന ക്രൈസ്തവവിരുദ്ധ സമ്മേളനത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാന്‍സീസിനെ ഇവര്‍ ചുമക്കുന്നത്. ക്രിസ്തുവും ക്രിസ്തുവിന്റെ വചനങ്ങളും ഇവര്‍ക്കു കാലഹരണപ്പെട്ട ആശയങ്ങള്‍ മാത്രമാണ്. മോശയിലൂടെ യാഹ്‌വെ (യേഹ്ശുവാതന്നെ) നല്‍കിയ നിയമങ്ങളാകട്ടെ 'അറുപഴഞ്ചന്‍' നിയമങ്ങളും! കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സീസ് നടത്തിയ 'വഷളന്‍' പ്രസ്താവന നാം കേട്ടതാണ്. ക്രിസ്തുവില്‍ കുറ്റം ആരോപിച്ചുകൊണ്ട് ഇയാള്‍ നടത്തിയ ആ 'വഷളന്‍' പ്രസ്താവന ചര്‍ച്ചചെയ്തതിനുശേഷം പ്രധാനവിഷയത്തിലേക്കു കടക്കാം.

ഈ ലോകത്തു ജീവിച്ചിരിക്കുന്നവരും മുന്‍കാലങ്ങളില്‍ ഇവിടെ ജീവിച്ചിരുന്നവരുമായ സകലരിലും കുറ്റം ആരോപിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളെ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. മഹിമയണിഞ്ഞ സകലരെയും ദുഷിക്കുകയും മ്ലേച്ഛതകളില്‍ ജീവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് പൈശാചികതയുടെ അടയാളമാണ്. ജന്മപാപംപോലും ഗ്രസിച്ചിട്ടില്ലാത്ത യേഹ്ശുവായില്‍ കുറ്റം ആരോപിക്കുന്ന ഫ്രാന്‍സീസിന് ചെഗുവേര എന്ന അധാര്‍മ്മികന്‍ പ്രിയങ്കരനാകുന്നതും പൈശാചികതയുടെ അടയാളമായിത്തന്നെ കാണണം. ഇന്നോളം ജനിച്ചവരില്‍ തന്നോളം ശ്രേഷ്ഠനായി ആരുമില്ലെന്ന ചിന്ത ഹൃദയത്തില്‍ താലോലിക്കുന്ന ഈ മനുഷ്യന്‍, മറ്റുള്ളവരില്‍ ഈ ധാരണ ജനിപ്പിക്കാന്‍ തീവ്രമായ പരിശ്രമവും നടത്തുന്നു. യേഹ്ശുവായെ കുറ്റക്കാരനാക്കാന്‍ ഇയാള്‍ തന്റെ ശാപഗ്രസ്തമായ നാവുയര്‍ത്തിയതും ഇതിന്റെ ഭാഗമായി കാണണം. ക്രിസ്തുവില്‍ കുറ്റം ആരോപിക്കുക മാത്രമല്ല, താന്‍ ആരോപിച്ച ആ കുറ്റത്തിന് അവിടുന്ന് മാപ്പുപറയാത്തതിനെയും ഈ 'പരമപരിശുദ്ധന്‍' പരിഹസിച്ചു. അനേകം യെഹൂദ പണ്ഡിതന്മാര്‍ കിണഞ്ഞുശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതും ഈ 'മഹായോഗ്യന്‍' കണ്ടെത്തിയതുമായ ആ കുറ്റം എന്തായിരുന്നുവെന്നു നോക്കാം.

യേഹ്ശുവായും അവിടുത്തെ മാതാപിതാക്കളും യെരുശലെമില്‍ പെസഹാത്തിരുനാളില്‍ പങ്കെടുക്കാന്‍ പോയതായി ബൈബിളില്‍നിന്നു നമുക്കറിയാം. ആണ്ടുതോറും അവര്‍ തിരുനാളിനു പോയിരുന്നതായി ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായ്ക്ക് പന്ത്രണ്ടു വയസ്സായപ്പോള്‍ തിരുനാളിനു പോയ സംഭവമാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിള്‍ വായിച്ചിട്ടില്ലാത്ത 'നാമമാത്ര' ക്രിസ്ത്യാനികള്‍ക്കുപോലും അറിയാവുന്ന ചരിത്രമായതുകൊണ്ട് കൂടുതല്‍ വിവരണത്തിനു തുനിയാതെ വിഷയത്തിലേക്കു കടക്കാം. പിശാചിന്റെ ബന്ധനത്തില്‍ കഴിഞ്ഞിരുന്ന യെഹൂദ പുരോഹിതന്മാരും പണ്ഡിതരും കിള്ളിക്കിഴിഞ്ഞിട്ടും കണ്ടെത്താതെപോയതും, രണ്ടായിരം വര്‍ഷത്തോടടുക്കുന്ന ഈ കാലയളവുവരെ ക്രിസ്തുവൈരികള്‍ തലകുത്തിമറിഞ്ഞിട്ടും ലഭിക്കാതെപോയതുമായ ഒരു കുറ്റമാണ് ഫ്രാന്‍സീസ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മാതാപിതാക്കളെ വിഷമത്തിലാഴ്ത്തിക്കൊണ്ട് മൂന്നു ദിവസം യെരുശലെമില്‍ യേഹ്ശുവാ തങ്ങിയതും, ഈ ഗുരുതരമായ കുറ്റത്തിന്  അവിടുന്ന് തന്റെ മാതാപിതാക്കളോട് മാപ്പുപറയാത്തതുമാണ് ഫ്രാന്‍സീസ് എന്ന ദിവ്യനെ അലോസരപ്പെടുത്തുന്ന വിഷയം! എങ്ങോട്ടാണ് ഇവന്റെ പോക്ക്?    

യേഹ്ശുവായില്‍ കുറ്റം ആരോപിച്ച് ആശ്വാസം കണ്ടെത്തുന്ന ഫ്രാന്‍സീസിനെ ഒരു ക്രിസ്ത്യാനിയായിപ്പോലും പരിഗണിക്കാന്‍ മനോവ ഒരുക്കമല്ല. ലോകത്തിന്റെ നിയമവും സദാചാര ചിന്തകളും പരിഗണനയിലെടുത്താല്‍പ്പോലും ഫ്രാന്‍സീസിന്റെ വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍, പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ഒരു ബാലനെ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ മാതാപിതാക്കളെ ശാസിക്കാനുള്ള നിയമം ഇന്ന് ലോകത്തുണ്ട്. മാത്രവുമല്ല, നിലനില്‍ക്കാത്തഒരു  കുറ്റം പന്ത്രണ്ടു വയസ്സുകാരനില്‍ ആരോപിച്ചതിന്റെ പേരില്‍ ഫ്രാന്‍സീസിനെതിരെയാണ് കേസെടുക്കേണ്ടത്. പന്ത്രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെതിരേ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകരമാണ്. ക്രിസ്തുവിലും ക്രിസ്തീയതയിലും കുറ്റങ്ങള്‍ കണ്ടുപിടിച്ച്, കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഉന്മൂലനം ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശമാണ് ഫ്രാന്‍സീസിന്റെ ഓരോ വഷളന്‍ ജല്പനങ്ങളിലും ദര്‍ശിക്കാന്‍ കഴിയുന്നത്. മഹിമയണിഞ്ഞ സകലരുടെമേലും കുറ്റങ്ങള്‍ കെട്ടിച്ചമയ്ക്കുകയും, അധാര്‍മ്മിക ജീവിതം നയിക്കുന്ന മ്ലേച്ഛന്മാരെ മഹിമയണിയിക്കുകയും ചെയ്യുന്ന രീതി ഇയാളില്‍ ദൃശ്യമാണ്! എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഏതറ്റംവരെയും പോകുന്ന ഇടത് ആശയത്തിന്റെ വക്താവുകൂടിയാണ്‌ ഫ്രാന്‍സീസ്. തന്റെ പൈശാചികത മറച്ചുവയ്ക്കാന്‍ മറ്റുള്ളവരില്‍ പൈശാചികത ആരോപിക്കുന്നു. ബാലപീഡനവും ലൈംഗീക കുറ്റങ്ങളും കെട്ടിച്ചമച്ചാണ് ഈ 'മാന്യന്‍' തന്റെ എതിരാളികളുടെ വായടപ്പിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും ബാലപീഡകരും ഇയാളുടെ പൈശാചിക സംഘത്തിലെ പ്രധാനികളായി വിഹരിക്കുന്നു!

പ്രാഞ്ചിയുടെ വിഡ്ഢിദിന സന്ദേശം!

"ഇങ്ങനെപോയാല്‍ കത്തോലിക്കാസഭയുടെ സ്ഥാനം പുരാവസ്തു മ്യൂസിയത്തിലായിരിക്കും"(ഫ്രാന്‍സീസ്-വിഡ്ഢിദിന സന്ദേശം). വിഡ്ഢിദിന സന്ദേശം എന്ന് മനോവ പറഞ്ഞത് ആലങ്കാരികമായി മാത്രം പരിഗണിച്ചാല്‍ മതി. വിഡ്ഢിദിനമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ഏപ്രില്‍ ഒന്നിനു ശേഷംവന്ന ദിവസങ്ങളിലാണ് ഫ്രാന്‍സീസ് തന്റെ ഉള്ളിലെ പൈശാചികമോഹം വ്യക്തമാക്കിയത്. ഫ്രാന്‍സീസ് എന്ന വ്യാജന്റെ ആഗ്രഹവും ലക്ഷ്യവും ഇതുതന്നെയാണെന്നു വ്യക്തമാക്കിയത് ഇതാദ്യമായല്ല; വത്തിക്കാനില്‍ വലിഞ്ഞുകയറി വന്ന ഉടനെതന്നെ വിളിച്ചുപറഞ്ഞതും ഇതുതന്നെയായിരുന്നു! അന്ന് സ്വവര്‍ഗ്ഗഭോഗികള്‍ക്കുവേണ്ടിയാണ് ഈ മനുഷ്യരൂപിയില്‍നിന്നു കുരശബ്ദം പുറത്തുവന്നത്. അന്ന് അത് ഏറ്റുപിടിക്കാന്‍ കേരളത്തിലെ ഇല്ല്യൂമിനാറ്റി നായകന്‍ പോള്‍ തെലേക്കാടനും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമുണ്ടായിരുന്നു. 'സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരും' എന്നാണ് വ്യാജപ്രവാചകന്‍ അന്ന് പ്രവചിച്ചത്! ഫ്രാന്‍സീസിന്റെ ഈ  പ്രവചനത്തോടു ചേര്‍ത്തുവച്ചു ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ് വിഡ്ഢിദിന സന്ദേശവും!

സ്വവര്‍ഗ്ഗാനുരാഗികളെ കത്തോലിക്കാസഭയുടെ ഭാഗമാക്കാനും ഈ രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവാഹം സഭയുടെ ആശിര്‍വാദത്തോടെ നടത്തിക്കൊടുക്കാനുമാണ് ഫ്രാന്‍സീസ് പറഞ്ഞത്. സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരുമെന്ന് പറഞ്ഞതിലൂടെ ഈ അധമനായ മനുഷ്യന്‍ ഉദ്ദേശിച്ചത് ഇതുതന്നെയല്ലേ! പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുമുള്ള രതിവൈകൃതത്തെ വിവാഹം എന്ന കൂദാശയിലൂടെ അംഗീകരിക്കണമെന്നു പറയണമെങ്കില്‍, പൈശാചികത അതിന്റെ പൂര്‍ണ്ണതയില്‍ പ്രാപിച്ചവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഇത്തരം മ്ലേച്ഛതകളെ മഹത്വവത്ക്കരിക്കുന്നതും മ്ലേച്ഛത തന്നെയാണ്. അതിനാല്‍ത്തന്നെ, ഫ്രാന്‍സീസ് എന്ന മനുഷ്യരൂപിയെ പിതാവെന്നു വിളിക്കുന്നവരെപ്പോലും ശാപം ഗ്രസിക്കുമെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. മ്ലേച്ഛതയെന്നു ദൈവം പറഞ്ഞ ഒന്നിനെ മഹത്വവത്ക്കരിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയും അധിക്ഷേപവുമായി മാത്രമേ മനോവ കാണുന്നുള്ളു! മ്ലേച്ഛത പ്രവര്‍ത്തിക്കുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും 'മ്ലേച്ഛന്മാര്‍' എന്നുതന്നെയാണു വിളിക്കേണ്ടത്!

ഫ്രാന്‍സീസിന്റെ മ്ലേച്ഛതയ്ക്കു പിന്തുണയുമായി കേരളത്തിലെ മെത്രാന്മാരും വൈദീകരും രംഗത്തുവന്നതിനെയും നിസ്സാരമായി കാണാന്‍ മനോവ തയ്യാറല്ല. പരസ്പരം എതിരിടുന്നവരെങ്കിലും, ഈ വിഷയത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും പോള്‍ തെലേക്കാടന്റെയും ശബ്ദം ഒന്നായിരുന്നു. അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക: 'സ്വവര്‍ഗ്ഗരതിക്കാരെ അകറ്റിനിര്‍ത്തരുത്; അവര്‍ ദൈവവിശ്വാസികളാണെങ്കില്‍ രക്ഷപ്പെടില്ലെന്നു പറയാന്‍ കഴിയില്ല'(സീറോമലബാര്‍ വക്താവ്). ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വവര്‍ഗ്ഗരതിയില്‍ തുടരുന്ന ഒരുവനു സഭയില്‍ അംഗമായിരിക്കാന്‍ കഴിയുമോ? ഇല്ല എന്നതാണ് യഥാര്‍ത്ഥ സത്യം. പാപത്തെ ഉപേക്ഷിച്ചവരുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ! അതായത്, സാങ്കേതികമായി കത്തോലിക്കാസഭയുടെ ഭാഗമായി തുടരുന്നവരെല്ലാം കത്തോലിക്കാരോ ക്രിസ്ത്യാനികളോ അല്ല. ഒരുവന്‍ പാപം ചെയ്യുമ്പോള്‍, സ്വാഭാവികമായും അവന്‍ സഭയില്‍നിന്നു പുറത്താണ്. പിന്നീട്, അനുരഞ്ജനമെന്ന കൂദാശയിലൂടെ പാപമോചനം നേടുന്നതിലൂടെയാണ് സഭയിലേക്ക് അവന്‍ വീണ്ടും ചേര്‍ക്കപ്പെടുന്നത്. കാരണം, സഭയെന്നാല്‍, വിശുദ്ധരുടെ കൂട്ടായ്മയാണ്‌! പാപികള്‍ക്ക് അതില്‍ പ്രവേശനമില്ല! അനുതപിച്ചു പാപമോചനം നേടുന്നതുവരെ, ഒരു പാപി സഭയുടെ പുറത്തായിരിക്കെ, സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഏതു സഭയില്‍ സ്ഥാനമുണ്ടെന്നാണ് ആലഞ്ചേരി പറഞ്ഞത്?

കാനോന്‍ നിയമങ്ങള്‍ അറിയാവുന്ന അനേകര്‍ സഭയില്‍ ഇന്നുള്ളത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍മൂലമാണെന്ന് 'തിരുമേനിമാര്‍' തിരിച്ചറിയുക! പിശാചിന്റെ മനുഷ്യാവതാരമായ ഫ്രാന്‍സീസിന് എന്തും പറയാം! എന്നാല്‍, ആലഞ്ചേരിയെപ്പോലെ ധാര്‍മ്മീകതയ്ക്ക് എന്തെങ്കിലും വിലകല്പിച്ചിട്ടുള്ളവരില്‍നിന്ന്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്തതാണ് ഇത്തരം വാക്കുകള്‍! കത്തോലിക്കാസഭ എന്നത് മ്ലേച്ഛന്മാരുടെ ഗുഹായാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ഫ്രാന്‍സീസിന്റെ ഉത്തരവാദിത്വമാണ്. സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരുമെന്ന് പറയുന്നതിലൂടെ സഭയെ ഇയാള്‍ ലോകത്തിനു മുന്നില്‍ തെറ്റായി വരച്ചുകാട്ടുകയാണു ചെയ്യുന്നത്. സ്വവര്‍ഗ്ഗരതിക്കാരോ അവരെ പിന്താങ്ങുന്ന ആരെങ്കിലുമോ കത്തോലിക്കാസഭയുടെ പരിസരത്തുപോലും വരില്ല. ഒരു ക്രിസ്ത്യാനിപോലുമല്ലാത്ത ഫ്രാന്‍സീസ് കത്തോലിക്കാസഭയില്‍ അംഗമാണെന്നു കരുതുന്നുവെങ്കില്‍, അത് സാങ്കേതികമായി മാത്രമാണ്. മനോവ പറഞ്ഞതിനെ എതിര്‍ക്കാനുള്ള എന്തെങ്കിലും പ്രാഞ്ചിയാനികളുടെ കയ്യിലുണ്ടോ? ബൈബിളില്‍നിന്നുള്ള ഉദ്ധരണി വേണമെങ്കില്‍ അതും തരാം. ഇതു വായിക്കുക: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ഇതാണ് സഭ! സ്വവര്‍ഗ്ഗാനുരാഗികളെ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി പ്രഖ്യാപിക്കുന്നവരും സഭയുടെ പുറത്താണെന്ന് ആരും മറക്കരുത്!

രണ്ടായിരം വര്‍ഷമായി വിട്ടുവീഴ്ച്ചകളില്ലാതെ തുടരുന്ന വിശ്വാസസത്യങ്ങളെ പൊളിച്ചെഴുതാനുള്ള മുന്നൊരുക്കമാണ്‌ ആരംഭത്തില്‍ത്തന്നെ ഫ്രാന്‍സീസ് പുറത്തെടുത്തത്. സ്വവര്‍ഗ്ഗരതിക്കാരെ പ്രീണിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന വചനം അറിയാത്തതുകൊണ്ടാണെന്ന് ഏതായാലും ചിന്തിക്കാന്‍ കഴിയില്ല! എന്നാല്‍, ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ദുരുദ്ദേശമുണ്ട്. കത്തോലിക്കാസഭയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഏറ്റവും വലിയ കിട്ടമാണ് സ്വവര്‍ഗ്ഗഭോഗികളായ പുരോഹിതര്‍! ഇവരെ പുറത്താക്കുക എന്നത് സഭയെ പിരിച്ചുവിടുന്നതിനു തുല്യമാണ്! ഈ പൈശാചിക ശക്തികളുടെ ആജ്ഞാനുവര്‍ത്തിയാകാന്‍ വിസമ്മതിച്ചതാണ് ബെനഡിക്റ്റ് മാര്‍പ്പാപ്പ പുറത്തുപോകാനുള്ള കാരണങ്ങളിലൊന്ന്. കത്തോലിക്കാസഭയിലെ വൈദീകപദവിയില്‍ കയറിക്കൂടിയിരിക്കുന്ന സ്വവര്‍ഗ്ഗഭോഗികളുടെ യഥാര്‍ത്ഥ തലവനാണ് ഫ്രാന്‍സീസ്. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനും, സ്വവര്‍ഗ്ഗഭോഗികളായ തന്റെ സംഘാംഗങ്ങളെ സഭയുടെ ഭാഗമാക്കി നിലനിര്‍ത്താനും വേണ്ടിയാണ് നിരപരാധികളായ വൈദീകരെ ബാലപീഡന കുറ്റം ചുമത്തി പുറത്താക്കിക്കൊണ്ടിരിക്കുന്നത്. തൊണ്ണൂറു വയസ്സുകഴിഞ്ഞ വൃദ്ധരായ വൈദീകരുടെ പേരില്‍പ്പോലും വ്യാജമായ കേസുകളുണ്ടാക്കാന്‍ കേമന്മാരായ അധമന്മാര്‍ ഫ്രാന്‍സീസിന്റെ മാഫിയാസംഘത്തിലുണ്ട്. മയക്കുമരുന്ന്, മനുഷ്യക്കടത്ത്, സാത്താന്‍സേവ, അവയവക്കച്ചവടം തുടങ്ങിയ പൈശാചിക കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇല്ല്യൂമിനാറ്റി സംഘംതന്നെയാണ് ഫ്രാന്‍സീസിനുവേണ്ടി വ്യാജസാക്ഷികളെ രംഗത്തിറക്കുന്നത്.

സ്വവര്‍ഗ്ഗഭോഗികളായ പുരോഹിതരെ അംഗീകരിക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് പ്രസ്താവനയിലൂടെ ഫ്രാന്‍സീസ് അന്നു നടത്തിയതെങ്കില്‍, ഇപ്പോള്‍ നടത്തിയിരിക്കുന്നത് അതിന്റെ തുടര്‍ച്ചയായി കണ്ടാല്‍ മതി. സ്വവര്‍ഗ്ഗാനുരാഗികളെ അവഗണിച്ചാല്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയുമെന്നു പലവട്ടം ഫ്രാന്‍സീസ് പറഞ്ഞുകഴിഞ്ഞു. എന്നാല്‍, കത്തോലിക്കാസഭയില്‍ ഇപ്പോഴും വിശുദ്ധരായ കര്‍ദ്ദിനാളന്മാരും വൈദീകരും ഉള്ളതുകൊണ്ട് ഫ്രാന്‍സീസിന്റെ ലക്‌ഷ്യം നടപ്പാക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ഇയാള്‍ വളരെ അസ്വസ്ഥനാണ്. ഈ അസ്വസ്ഥതയാണ് പുലഭ്യങ്ങളും ജല്പനങ്ങളുമായി ഇടയ്ക്കിടെ ഇയാള്‍ പുറത്തേക്കു തള്ളിക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളെ അംഗീകരിക്കുന്നതിലൂടെ കത്തോലിക്കാസഭയെ ക്രിസ്തുവിന്റെ സഭയല്ലാതാക്കി മാറ്റാന്‍ സാധിക്കുമെന്ന് സാത്താനും ഫ്രാന്‍സീസിനും അറിയാം. സഭയുടെ സര്‍വ്വനാശം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അധമസംഘത്തിന്റെ രഹസ്യവും പരസ്യവുമായ പിന്തുണ ഫ്രാന്‍സീസിനുണ്ട്. അല്പമെങ്കിലും നന്മ അവശേഷിക്കുന്ന വ്യക്തികളെയെല്ലാം വ്യക്തിഹത്യനടത്തി നിശബ്ദരാക്കുന്ന ശൈലി ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന അനേകം കാര്യങ്ങളുണ്ട്. മ്ലേച്ഛതയില്‍ വ്യാപരിക്കുന്നവരെ നിലനിര്‍ത്തിക്കൊണ്ട് വിശുദ്ധരെയെല്ലാം പുറത്താക്കിയാല്‍ കത്തോലിക്കാസഭയെ പൈശാചികസഭയാക്കി മാറ്റാന്‍ സാധിക്കും.

ക്രിസ്തുവിന്റെ നിയമങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞവരുടെ സംഘമായി മാറുന്നതോടെ കത്തോലിക്കാസഭ വെറുമൊരു സംഘടനയായി അധഃപതിക്കും. പിന്നീട് അത് സഭയല്ലാതാകും. എന്നാല്‍, ഫ്രാന്‍സീസിന്റെ ഈ ലക്‌ഷ്യം ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടുകയില്ലെന്നു ഫ്രാന്‍സീസിനും പിശാചിനും അറിയാം. സാധിക്കുന്നിടത്തോളം ദൈവമക്കളെ വഴിതെറ്റിക്കുകയും, പുതുതായി ഒരാളും സഭയിലേക്കു ദൈവപൈതലായി കടന്നുവരാതിരിക്കാനുള്ള പ്രതിരോധം തീര്‍ക്കുകയുമാണ് ഇപ്പോഴത്തെ ലക്‌ഷ്യം. കത്തോലിക്കാസഭയുടെ ചിലവില്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി പൈശാചികസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. സുവിശേഷം പ്രസംഗിക്കുകയോ ക്രിസ്ത്യാനിയാകാന്‍ ആരെയെങ്കിലും ക്ഷണിക്കുകയോ ചെയ്യരുതെന്ന്‌ ഇയാള്‍ എല്ലായിടത്തും പ്രസംഗിക്കുന്നു. വലിയ വാര്‍ത്താപ്രാധാന്യത്തോടെ ഇല്ല്യൂമിനാറ്റി മാധ്യമങ്ങള്‍ ഇതിനെ ശ്ലാഘിക്കുന്നതു കാണുമ്പോള്‍ ഈ സംഘത്തിന്റെ സ്വാധീനം എത്രത്തോളം ശക്തമാണെന്നു നാം തിരിച്ചറിയണം. ഇങ്ങനെപോയാല്‍ കത്തോലിക്കാസഭയുടെ സ്ഥാനം പുരാവസ്തു മ്യൂസിയത്തിലായിരിക്കുമെന്നു പറഞ്ഞത് നിയമപരിഷ്ക്കാരത്തെ അംഗീകരിക്കാത്തതിന്റെ വിലാപമായി കണക്കാക്കിയാല്‍ മതി. കാമം കരഞ്ഞുതീര്‍ക്കുകയല്ലാതെ കഴുതയ്ക്കു മറ്റു വഴികളില്ലല്ലോ! എന്നാല്‍, ഫ്രാന്‍സീസിന്റെ കാപട്യം തിരിച്ചറിയാത്ത അനേകര്‍ നാശത്തില്‍ നിപതിക്കും എന്ന തിരിച്ചറിവ് ദൈവമക്കള്‍ക്കുണ്ടായിരിക്കണം. ഈ തിരിച്ചറിവാണ് സഭയെക്കുറിച്ചു മനോവയെ ജാഗ്രത് ആക്കുന്നത്!

സ്വവര്‍ഗ്ഗഭോഗത്തെ സാധൂകരിക്കുന്ന ലോകനിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങളുമായി യാതൊരുവിധ സന്ധിയുമില്ല. ഫ്രാന്‍സീസിനോ സ്വര്‍ഗ്ഗത്തിലെ ഏതെങ്കിലും ദൂതന്മാര്‍ക്കുപോലുമോ തിരുത്താന്‍ സാധിക്കുന്നതല്ല കത്തോലിക്കാസഭയിലെ നിയമങ്ങള്‍! ഈ നിയമങ്ങളെ ഇല്ലാതാക്കിക്കൊണ്ട് പാപം ഇല്ലാതാക്കുകയെന്ന കുതന്ത്രമാണ് ഫ്രാന്‍സീസ് ലക്ഷ്യമിടുന്നത്. പൊതുസ്ഥലത്ത് പുകവലിക്കരുത് എന്ന നിയമം നിലനില്‍ക്കുന്നതുകൊണ്ടാണ്, അങ്ങനെ ചെയ്‌താല്‍ അത് കുറ്റകരമാകുന്നത്. ഈ നിയമം റദ്ദാക്കിയാല്‍, അന്നുമുതല്‍ പൊതുസ്ഥലത്തു പുകവലിക്കുന്നതു കുറ്റമല്ലാതാകും. ഇത്തരത്തില്‍ ഓരോ നിയമങ്ങളെയും അസാധുവാക്കുന്നതിലൂടെ കുറ്റങ്ങള്‍ത്തന്നെ ഇല്ലാതാകും! ഈ കൗശലമാണ് ലോകത്തിപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കത്തോലിക്കാസഭയിലെ പൈശാചിക പണ്ഡിതന്മാരും ഇത്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

പാപത്തെ ഇല്ലാതാക്കാന്‍, പാപത്തെ പാപമല്ലെന്നു പ്രഖ്യാപിക്കുകയെന്ന മാര്‍ഗ്ഗം ചില 'കു'ബുദ്ധികള്‍ പ്രയോഗിച്ചുവരുന്നുണ്ട്! അതിനുള്ള 'റിസേര്‍ച്ച് സെന്ററുകളും' കത്തോലിക്കാസഭ നടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിലുള്ള 'കു'ബുദ്ധികളുടെ കേന്ദ്രമായ 'ജെസ്യൂട്ട്' സഭയുടെ പ്രതിനിധിയാണ് ഫ്രാന്‍സീസ് എന്നകാര്യവും ഓര്‍മ്മിക്കണം. ലോകമെമ്പാടും ക്രിസ്തീയത പ്രചരിപ്പിക്കാന്‍ 'ജെസ്യൂട്ട്' വൈദീകര്‍ നല്‍കിയ സംഭാവനയെ തലകുനിച്ച് ആദരിച്ചുകൊണ്ടുതന്നെയാണ് ഇന്നത്തെ ജീര്‍ണ്ണതയെ തുറന്നുകാണിക്കുന്നത്. ആകാശത്തുനിന്നു നിപതിച്ച നക്ഷത്രമാണ് ഇന്നത്തെ 'ജെസ്യൂട്ട്' സമൂഹം! ഈ സമൂഹത്തിന്റെ സന്തതികളിലൊരുവന്‍ വത്തിക്കാനില്‍ ആധിപത്യം നേടിയപ്പോള്‍ 'നരകം' എന്നത് വെറും കെട്ടുകഥയാണെന്നു പ്രഖ്യാപിക്കപ്പെട്ടു. പാപത്തില്‍ നൈപുണ്യം നേടിയവര്‍ക്ക് ഈ പ്രഖ്യാപനം തെല്ലൊന്നുമല്ല ആവേശം പകര്‍ന്നത്. മരണാനന്തരം നരകയാതന അനുഭവിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു ഇവരുടെ ഏക വെല്ലുവിളി. എന്നാല്‍, അറുമാതിച്ചു ജീവിക്കുന്നവരുടെ ജീവിതം ഈ ലോകത്തുതന്നെ അവസാനിക്കുമെന്ന പ്രാഞ്ചിയുടെ പ്രഖ്യാപിച്ചിരിക്കുന്നു. പാപത്തിന്റെ നൈമിഷിക സുഖങ്ങള്‍ ആവോളം ആസ്വദിക്കാം. മരണാനന്തരം ആവിയായിപ്പോകുന്ന ആത്മാവിനു നരകത്തില്‍ പീഡനമേല്ക്കേണ്ടി വരുകയുമില്ല. മരണാനന്തരം ഒരു ദുരന്തവും ബാധിക്കുകയില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനും അങ്ങനെ ആശ്വസിക്കാനും പരിശീലിക്കുകയാണ് ഇക്കൂട്ടര്‍! എല്ലാം കരുണാമയനായ ഫ്രാന്‍സീസിന്റെ അപ്രമാധിത്യാധികാരം ദാനങ്ങള്‍! അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നു തിരിച്ചരിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.

ഫ്രാന്‍സീസിന് അപ്രമാധിത്യാധികാരം അഥവാ തെറ്റാവരം ഉണ്ടെന്ന ധാരണയില്‍ ജീവിക്കുന്ന അനേകര്‍ കത്തോലിക്കാസഭയിലുണ്ട്. മാര്‍പ്പാപ്പമാര്‍ ഒരു നിയമം നിര്‍മ്മിച്ചാല്‍ ദൈവീകനിയമങ്ങള്‍ അസാധുവാകുമെന്നാണ് ഈ സാധുക്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇടവകപ്പള്ളിയിലെ കൊച്ചച്ചനുപോലും തെറ്റാവരമുണ്ടെന്നാണ് ചിലരുടെയെല്ലാം ധാരണ! കീലുപോലെ ഉറച്ചുപോയ അബദ്ധപഠനങ്ങളാണ് ക്രൈസ്തവസഭകളിലെ ഏറ്റവും വലിയ ദുരന്തം. ഫ്രാന്‍സീസിന് അപ്രമാധിത്യാധികാരമുണ്ടെങ്കില്‍, ഇനി മരിച്ചവര്‍ക്കുവേണ്ടിയുള്ള ബലികളും പ്രാര്‍ത്ഥനകളും തുടരുന്നതില്‍ അര്‍ത്ഥമില്ലന്നല്ലേ മനസ്സിലാക്കേണ്ടത്?! കാരണം, ആവിയായിപ്പോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സമയം പാഴാക്കുന്നത് വെറും മൗഢ്യമല്ലേ! വിശുദ്ധരുടെ ആത്മാക്കളെല്ലാം സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുകയും വിശുദ്ധരല്ലാത്തവരുടെ ആത്മാക്കള്‍ ആവിയായിപ്പോകുകയും ചെയ്യുമെങ്കില്‍ മരിച്ചര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുടെ ഗുണഭോക്താക്കള്‍ ആരാണ്? ക്രിസ്ത്യാനികള്‍ ഒരുകാര്യം മനസ്സിലാക്കുക; എന്തെന്നാല്‍, ദൈവത്തിന്റെ നിയമങ്ങളെയോ ദൈവീകസംവീധാനങ്ങളെയോ തകിടംമറിക്കാന്‍ ഒരു മനുഷ്യനും അധികാരമില്ല! മാത്രവുമല്ല, പരസ്പര വിരുദ്ധമായ ജല്പനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സീസ് യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനിപോലുമല്ല!

സ്വവര്‍ഗ്ഗഭോഗികളും നിരീശ്വരവാദികളും സ്വര്‍ഗ്ഗത്തില്‍ പോകുമെന്നാണ് ഫ്രാന്‍സീസ് ആദ്യം പറഞ്ഞത്. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ക്രിസ്ത്യാനിയാകേണ്ട ആവശ്യമില്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒടുവില്‍ ഇയാള്‍ എത്തിനില്‍ക്കുന്നത് നരകം ഇല്ലെന്ന ആശയത്തിലാണ്. ഇതില്‍ ഏത് ആശയത്തിലാണ് കത്തോലിക്കര്‍ വിശ്വസിക്കേണ്ടത്? സ്വവര്‍ഗ്ഗഭോഗികളും നിരീശ്വരവാദികളും അണ്ടനും അഴകോടനുമെല്ലാം സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോകുമ്പോള്‍, ആവിയായിപ്പോകും എന്നുപറഞ്ഞത് ആരുടെ ആത്മാവിനെക്കുറിച്ചായിരിക്കും! ഇതെല്ലാം ചിന്തിക്കാനുള്ള ബുദ്ധിയും വിവേകവുമുള്ള ജീവിയായിട്ടാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. എന്നാല്‍, ദൈവത്തെക്കാളും ദൈവീകനിയമങ്ങളെക്കാളും ഉപരിയായി മാനുഷിക അധികാരങ്ങളെയും മാനുഷിക നിയമങ്ങളെയും മാനിക്കാനാണ് വിശ്വാസികള്‍ക്കു ലഭിച്ചിരിക്കുന്ന വ്യാജോപദേശങ്ങള്‍!

നരകമില്ലെന്നു പ്രഖ്യാപിക്കുന്നതിലൂടെ ഫ്രാന്‍സീസ് നടത്തിയിരിക്കുന്നത് ദൈവത്തെയും അവിടുത്തെ വചനത്തെയും നിഷേധിക്കലാണ്. ഫ്രാന്‍സീസിനെ നയിക്കുന്നതു പിശാചാണെന്നു വ്യക്തമാക്കുന്ന അനേകം ദൃഷ്ടാന്തങ്ങളില്‍ ഒന്നാണിത്. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യനായി കടന്നുവന്ന ദൈവംതന്നെയായ യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "അനന്തരം അവന്‍ തന്റെ ഇടത്തുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍"(മത്താ: 25; 41). ഏതാണ് ഈ നിത്യാഗ്നി? നരകത്തെക്കുറിച്ച് യേഹ്ശുവാ നടത്തിയിട്ടുള്ള അനേകം വെളിപ്പെടുത്തലുകളില്‍ ഒന്നാണു നാം വായിച്ചത്. ഈ വചനത്തെ 'അപ്രമാധിത്യാധികാരം' സാങ്കല്പിക അധികാരംകൊണ്ട് അസാധുവാക്കാമെന്നു ചിന്തിക്കുന്നതും പഠിപ്പിക്കുന്നതും ദൈവനിശേധമാണ്. യേഹ്ശുവാ കല്പിച്ചിട്ടുള്ളവ മാത്രം പ്രഘോഷിക്കാനാണ് സഭയ്ക്ക് അധികാരമുള്ളു. നരകമില്ലെന്നും പിശാചില്ലെന്നും പ്രചരിപ്പിക്കേണ്ടത് പിശാചിന്റെ ദൗത്യമാണ്. ഫ്രാന്‍സീസിലെ പൈശാചികത തിരിച്ചറിയാന്‍ ഇതുകൊണ്ടൊന്നും സാധിക്കുന്നില്ലെങ്കില്‍, അവരെയോര്‍ത്തു സഹതപിക്കാന്‍ മാത്രമേ മനോവയ്ക്കു സാധിക്കുകയുള്ളു.

ദൈവനിഷേധത്തിലും സ്വവര്‍ഗ്ഗരതിയിലും തുടര്‍ന്നുകൊണ്ട് നിത്യജീവനില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നു പ്രബോധനം നല്കുന്നവനെ ഏതുവിധത്തിലാണ് സംബോധനചെയ്യേണ്ടത്? സ്വവര്‍ഗ്ഗഭോഗത്തെ ന്യായീകരിക്കുക മാത്രമല്ല, ഇവിടെ ചെയ്തിരിക്കുന്നതെന്നു നാം മനസ്സിലാകണം. പ്രകൃതിവിരുദ്ധമെന്നാണ് ലോകംപോലും ഈ മ്ലേച്ഛതയെ കണക്കാക്കുന്നത്. നികൃഷ്ടജീവികള്‍പോലും ചെയ്യാത്ത മ്ലേച്ഛതകള്‍, ബുദ്ധിയും വിവേകവുമുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍ നിര്‍ലജ്ജം പ്രവര്‍ത്തിക്കുന്നു. അതായത്, സ്വവര്‍ഗ്ഗരതിക്കാരെ പരിഗണിക്കേണ്ടത് നികൃഷ്ടജീവികളെക്കാള്‍ തരംതാണവരായിട്ടാണ്. ഈ പൈശാചികതയെ അനുകൂലിക്കുന്നവരുടെ സ്ഥാനവും ഇവരോടൊപ്പം മാത്രമായിരിക്കണം. എന്തെന്നാല്‍, ദൈവമായ യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു: "സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു"(ലേവ്യര്‍: 18; 22). ഇവരെ പരിഗണിക്കേണ്ടത് എങ്ങനെയെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 18; 29). ഏറ്റവും മ്ലേച്ഛമെന്നു ദൈവം വിലയിരുത്തിയിട്ടുള്ള പാപങ്ങളെപ്പോലും നിസ്സാരവത്ക്കരിക്കുന്നത് ആര്‍ക്കുവേണ്ടിയുള്ള വിടുവേലയാണെന്നു ചിന്തിക്കാന്‍ നാം തയ്യാറാകേണ്ടതില്ലേ?

സോദോം-ഗോമോറാ ദേശങ്ങളെ കത്തിച്ചു ചാമ്പലാക്കിക്കളഞ്ഞ ദൈവത്തെ കുറ്റംവിധിക്കുന്നതുപോലെയാണ് ഫ്രാന്‍സീസിന്റെ ജല്പനങ്ങള്‍! യേഹ്ശുവായ്ക്കു പന്ത്രണ്ടു വയസ്സായിരുന്നപ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു മൂലമുണ്ടായ വീഴ്ചയ്ക്ക്, യേഹ്ശുവാ തന്റെ മാതാപിതാക്കളോടു മാപ്പുപറയണം എന്നുപറഞ്ഞ മനുഷ്യനാണ് ഫ്രാന്‍സീസ്! അതിനാല്‍ത്തന്നെ, സോദോമിലും ഗോമോറയിലും ജീവിച്ചിരുന്ന സ്വവര്‍ഗ്ഗഭോഗികളോടു മാപ്പുപറയണമെന്നു പറയാന്‍ ഈ മനുഷ്യന്‍ മടിക്കില്ല. ഒരുപക്ഷെ, തന്റെ പ്രചാരകരായ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ അകമ്പടിയോടെ സോദോമില്‍ പോയി പ്രതീകാത്മക മാപ്പുപറച്ചില്‍ നടത്തിയാലും അദ്ഭുതപ്പെടാനില്ല! ഇയാള്‍ കാട്ടിക്കൂട്ടുന്ന അല്പത്തങ്ങള്‍ വച്ചുനോക്കിയാല്‍ ഈ പറഞ്ഞതിനും സാദ്ധ്യതയുണ്ട്. ഇയാളെ പിടിച്ചുകെട്ടി കാരാഗൃഹത്തിലടയ്ക്കാന്‍ 'സൂത്രി കൗണ്‍സില്‍' ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, സഭയുടെമേല്‍ ഈ അധാര്‍മ്മികമനുഷ്യന്‍ ദൈവക്രോധം ക്ഷണിച്ചുവരുത്തും! ഇത് കത്തോലിക്കാസഭയുടെ മാത്രം ദുരന്തമായി ആരും കാണരുത്; മറിച്ച്, ക്രിസ്തീയതയ്ക്കും മുഴുവന്‍ ദുരന്തമായിട്ടാണ് ഫ്രാന്‍സീസ് അവതരിച്ചിരിക്കുന്നത്! മനുഷ്യര്‍ക്കു നിത്യരക്ഷപ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗത്തെ നിഷേധിക്കുകയും ദുഷിക്കുകയും ചെയ്യുന്നതിലൂടെ സകല ജനതകള്‍ക്കുമുള്ള അവസരം ഇവന്‍ അടച്ചുകളയുന്നു! ഈ വചനം ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14).

ആയതിനാല്‍ മനോവയല്ല, പരിശുദ്ധാത്മാവുതന്നെ പറയുന്നു: മനുഷ്യവംശം മുഴുവന്റെമേലും നിപതിച്ചിരിക്കുന്ന ആനുകാലിക ദുരന്തവും ശാപവുമാണ് ഫ്രാന്‍സീസ്! ഇന്നുവരെ ഇയാള്‍ നടത്തിയിട്ടുള്ള ഓരോ പ്രസ്താവനകളും ഇടപെടലുകളും സൂക്ഷമതയോടെ നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. യേഹ്ശുവാ അവിടുത്തെ സഭയെ ഭരമേല്പിച്ച ദൗത്യമിതാണ്: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). എല്ലാ സത്യങ്ങളും ഈ വചനത്തില്‍ അടങ്ങിയിട്ടുണ്ട്. സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതിന്റെ അനിവാര്യത, വിശ്വസിക്കുന്നതിലൂടെയും ജ്ഞാനസ്നാന സ്വീകരണത്തിലൂടെയും പ്രാപിക്കാന്‍ കഴിയുന്ന രക്ഷ, വിശ്വസിക്കാത്ത സകലരുടെമേലും നിപതിക്കുന്ന ശിക്ഷ എന്നിവയെല്ലാം ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍, ഫ്രാന്‍സീസ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് നേര്‍വിപരീതമായ മായ പ്രവര്‍ത്തനങ്ങളാണ്. അത് എന്തൊക്കെയാണെന്നു പരിശോധിക്കാം.

വത്തിക്കാന്‍ രാജാവിന്റെ 'മൊറോക്കന്‍' സുവിശേഷം!

യേഹ്ശുവാ അവിടുത്തെ സഭയോട് ആഹ്വാനം ചെയ്തത് ലോകമെങ്ങുംപോയി, സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനും, വിശ്വസിക്കുന്നവരെ സ്നാനത്തിലൂടെ സഭയുടെ ഭാഗമാക്കുവാനുമാണെങ്കില്‍, ഫ്രാന്‍സീസ് ലോകമെങ്ങുംപോയി, ആരെങ്കിലും സുവിശേഷം പ്രസംഗിക്കുന്നവരായി അവശേഷിക്കുന്നുണ്ടെങ്കില്‍, അവരെയെല്ലാം വിലക്കിക്കൊണ്ട് 'ആന്റി അപ്പസ്തോലിക' സന്ദര്‍ശനങ്ങള്‍ (Anti Apostolic visit of pope Francis) ആഘോഷമാക്കുകയാണ്! ഈ മനുഷ്യരൂപി മൊറോക്കോയില്‍ നടത്തിയ പ്രഖ്യാപനം എന്തായിരുന്നു? ക്രിസ്തുവിന്റെ നാമത്തിലുള്ള രക്ഷ പ്രഘോഷിക്കപ്പെടുന്നതു കാണുമ്പോള്‍ പിശാച് അനുഭവിക്കുന്ന അസ്വസ്ഥത മുഴുവന്‍ ഫ്രാന്‍സീസിന്റെ വാക്കുകളിലുണ്ടായിരുന്നു. ക്രിസ്തുവിന്റെ സുവിശേഷത്തോടു പിശാചിനുള്ള മുഴുവന്‍ അസഹിഷ്ണുതയും ആവാഹിച്ചെടുത്തവനെപ്പോലെയാണ് മൊറോക്കോയില്‍ ഇവന്‍ പ്രഖ്യാപനം നടത്തിയത്. മനുഷ്യരൂപം ധരിച്ചുവന്ന പിശാചിന്റെ പ്രസ്താവനയായി മാത്രമേ ഇവന്റെ വാക്കുകളെ മനോവയ്ക്കു പരിഗണിക്കാന്‍ കഴിയുകയുള്ളു.

സുവിശേഷം പ്രസംഗിക്കരുതെന്ന പൈശാചിക സന്ദേശവുമായി ലോകംമുഴുവന്‍ ചുറ്റിനടക്കുന്ന ഫ്രാന്‍സീസിനെ ആരെങ്കിലും പിന്തുണയ്ക്കുന്നുവെങ്കില്‍, അത് പിശാചിന്റെ ബീജത്തില്‍നിന്നു ജനിച്ചവര്‍ മാത്രമായിരിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരം!"(യെശയ്യാഹ്: 52; 7). തന്റെ സഭയോട് യേഹ്ശുവാ ആഹ്വാനംചെയ്തതും ഇതുതന്നെയാണ്. അവിടുത്തെ വാക്കുകള്‍ നാം പരിശോധിച്ചുകഴിഞ്ഞു. അപ്പസ്തോലന്മാര്‍ ഏറ്റെടുത്ത അവിടുത്തെ സുവിശേഷമാണ് സകല ക്രൈസ്തവരുടെമേലും അഭിഷേകമായി കടന്നുവന്നിരിക്കുന്നത്. സുവിശേഷ പ്രഘോഷണമെന്നത് ക്രിസ്തുവിന്റെ പുനരാഗമനം വരെ തുടരേണ്ട ദൗത്യമാണ്. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!"(1 കോറി: 9; 16).

യേഹ്ശുവായുടെ നാമത്തിലുള്ള രക്ഷ അറിയിക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. അപ്പസ്തോലന്‍ ഓര്‍മ്മപ്പെടുത്തിയതും ഈ കടമയെക്കുറിച്ചാണെന്നു നമുക്കറിയാം. എന്നാല്‍, പ്രഘോഷിക്കാതിരിക്കുന്നതിലൂടെ സംഭവിക്കുന്ന ദുരിതത്തിനു പാത്രമാകുന്നത് പ്രഘോഷണത്തില്‍നിന്നു വിരമിച്ചവര്‍ മാത്രമല്ല; മറിച്ച്, ഒരുവന്‍ പ്രഘോഷിക്കാതിരുന്നതുമൂലം ആര്‍ക്കെല്ലാം രക്ഷയുടെ സുവിശേഷം അറിയാന്‍ കഴിയാതെപോയോ, അവരെല്ലാം ദുരിതത്തിനു പാത്രമാകുന്നു. ഈ ദുരിതത്തിന്റെ മൊത്തക്കച്ചവടമാണ് ഫ്രാന്‍സീസ് ഏറ്റെടുത്തിരിക്കുന്നത്! യേഹ്ശുവായുടെ സത്യസുവിശേഷം ജനതകളോടു പ്രസംഗിച്ച പത്രോസിന്റെ നിഴല്‍ പതിക്കുന്നിടംപോലും അനുഗൃഹീതമായിരുന്നുവെങ്കില്‍, സുവിശേഷത്തെ തടയുന്നവന്റെ നിഴല്‍ വീഴുന്ന ഇടങ്ങളെല്ലാം ശാപഗ്രസ്തമായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട! ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്! എന്തെന്നാല്‍, വചനം നിത്യജീവന്‍ നല്‍കുന്നുവെങ്കില്‍, വചനത്തെ തടയുകയുന്നതിലൂടെ നിത്യജീവന്‍ തടയപ്പെടുന്നു! ശാപങ്ങളില്‍ വച്ച് ഏറ്റവും വലിയ ശാപമെന്നും, ശാപങ്ങളുടെ ശാപമെന്നും ഇതിനെ വിശേഷിപ്പിക്കാം. ആയതിനാല്‍, ഫ്രാന്‍സീസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൈശാചികതയ്ക്ക് സമാനതകളില്ല എന്നതാണു യാഥാര്‍ത്ഥ്യം!

പ്രഥമ മാര്‍പ്പാപ്പയായിരുന്ന പത്രോസ് ജനതകളോടു പ്രഖ്യാപിച്ച സത്യമിതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). പത്രോസിന്റെ പദവിയില്‍ ഉപവിഷ്ടരാകുന്ന ഏതൊരു വ്യക്തിയും ഏറ്റെടുക്കേണ്ടത് ഈ പ്രഖ്യാപനമാണ്. പത്രോസില്‍നിന്നു കൈമാറപ്പെടുന്ന ശുശ്രൂഷയാണ് സുവിശേഷകരുടെ നേതാവ് എന്ന പദവി! സുവിശേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് അവരെ പ്രോജ്ജ്വലരാക്കുക എന്നതാണ് ഈ പദവിയില്‍ ഇരിക്കുന്ന വ്യക്തിയുടെ പ്രധാന ഉത്തരവാദിത്തം. ഇത് ഏതെങ്കിലുമൊരു പ്രത്യേക കാലഘട്ടത്തിലേക്കു മാത്രമായി പ്രഖ്യാപിക്കപ്പെട്ട രക്ഷയല്ലാത്തതുകൊണ്ടുതന്നെ, യേഹ്ശുവായുടെ പുനരാഗമനം വരെ അവിശ്രാന്തം ഇതു തുടര്‍ന്നേ മതിയാകൂ. പത്രോസിന്റെ പദവിയിലാണ് ഫ്രാന്‍സീസ് ഇരിക്കുന്നതെങ്കില്‍, പത്രോസ് പ്രഖ്യാപിച്ച സത്യത്തില്‍നിന്നു അണുവിട വ്യതിചലിക്കാന്‍ ഫ്രാന്‍സീസിനെ ആരും അനുവദിച്ചിട്ടില്ല. എന്നാല്‍, പത്രോസ് പ്രഖ്യാപിച്ചതില്‍നിന്നു മാത്രമല്ല, ക്രിസ്തുവിന്റെ ആഹ്വാനത്തെയും തള്ളിക്കളഞ്ഞുകൊണ്ട് ചുറ്റിത്തിരിയുന്ന ഫ്രാന്‍സീസിനെയാണു നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. ക്രിസ്തുവുമായോ പത്രോസിന്റെ പദവിയുമായോ ഫ്രാന്‍സീസിനു യാതൊരു ബന്ധവുമില്ല എന്ന സത്യം തിരിച്ചറിയാന്‍ ഇതിനപ്പുറമൊരു തെളിവിന്റെ ആവശ്യമുണ്ടോ? ഇതെല്ലാമായിട്ടും ഫ്രാന്‍സീസിന്റെ ആരാധകരായി തുടരുന്നവരെ ദൈവമക്കളായി പരിഗണിക്കാന്‍ മനോവയ്ക്കു സാധിക്കില്ല!

പത്രോസും 'ആന്റി' പോപ്പും!

'ആന്റി' ക്രൈസ്റ്റ് (എതിര്‍ക്രിസ്തു) ഉള്ളതുപോലെതന്നെ ആന്റി അപ്പസ്തോലനും ഉണ്ട്. ആരാണ് ആന്റി അപ്പസ്തോലന്‍? പത്രോസിന്റെ വിശ്വാസസത്യങ്ങളെ തള്ളിപ്പറയുന്നവാനാണ് 'ആന്റി' അപ്പസ്തോലന്‍! നിത്യരക്ഷ പ്രാപിക്കാനുള്ള മാര്‍ഗ്ഗം വെളിപ്പെടുത്തുക എന്നതാണ് ഏതൊരു അപ്പസ്തോലന്റെയും ദൗത്യം. ഈ സത്യത്തെ നിഷേധിക്കുന്നവരും ഈ സത്യം പ്രചരിപ്പിക്കുന്നതിനു പ്രതിബന്ധമായി നിലകൊള്ളുന്നവരും അപ്പസ്തോല ദൗത്യത്തിന്റെ പ്രതിയോഗികളാണ്. അപ്പസ്തോലന്മാര്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായ രക്ഷാമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരും ആന്റി അപ്പസ്തോലന്മാരുടെ ഗണത്തില്‍പ്പെടും. എന്തെന്നാല്‍, വ്യാജമായ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട്, രക്ഷയിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍നിന്നു മനുഷ്യരെ ഇവര്‍ വ്യതിചലിപ്പിക്കുന്നു. യേഹ്ശുവാ അറിയിച്ച സത്യങ്ങളില്‍ മായംചേര്‍ക്കാതെ പ്രഘോഷിച്ചവരാണ് അപ്പസ്തോലന്മാര്‍! പാപികളോടു പശ്ചാത്തപിക്കുവാനും പാപമോചനത്തിനായി യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുവാനും ഇവര്‍ ആഹ്വാനംചെയ്തു. ഇവരുടെ ആഹ്വാനമാണ് യഥാര്‍ത്ഥ സത്യം!

രക്ഷതേടി സമീപിച്ചവരോട് പത്രോസ് ഇപ്രകാരം കല്പിച്ചു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39). അനേകം അറിവുകളാണ് ഈ ഒരു പ്രഖ്യാപനത്തിലൂടെ നമുക്കു മുമ്പില്‍ തുറക്കപ്പെട്ടിരിക്കുന്നത്. രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചവരോടാണ് ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ടതെന്നു നമുക്കറിയാം. രക്ഷപ്രാപിക്കാന്‍ പശ്ചാത്താപം അനിവാര്യമാണെന്ന് ഈ പ്രഖ്യാപനത്തില്‍ നമുക്കു വായിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍, പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്ന ഒരു വ്യക്തിക്കു പാപമോചനം സാദ്ധ്യമാകുന്നത് യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്നതിലൂടെയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഈ രണ്ടു വിഷയങ്ങള്‍ ചിന്തിച്ചതിനുശേഷം അടുത്ത വിഷയങ്ങളിലേക്കു കടക്കാം.

നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ പശ്ചാത്തപിക്കുകയും യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുകയും വേണം എന്നത് സ്ഥിരീകരിക്കപ്പെട്ട സത്യമാണ്. എന്നാല്‍, പശ്ചാത്താപവും യേഹ്ശുവായുടെ നാമത്തിലുള്ള സ്നാനവുമാണ് തന്നെ നിത്യരക്ഷയിലേക്കു പ്രവേശിപ്പിക്കുന്നത് എന്ന സത്യം ഒരുവന്‍ എങ്ങനെ അറിയും? ഈ പ്രബോധനം ശ്രദ്ധിക്കുക: "വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമാ: 10; 17). പശ്ചാത്താപത്തിലേക്കും ജ്ഞാനസ്നാനത്തിലേക്കും ഒരുവന്‍ നയിക്കപ്പെടുന്നത് രക്ഷയുടെ സുവിശേഷം കേള്‍ക്കുന്നതിലൂടെയാണെങ്കില്‍, പ്രസംഗിക്കാന്‍ പ്രസംഗകര്‍ അനിവാര്യമാണ്! അപ്പസ്തോലന്മാരുടെ കാലത്തു ജീവിച്ചിരുന്നവര്‍ക്കുവേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള രക്ഷ പ്രഖ്യാപിക്കപ്പെട്ടതെന്നു നാം ചിന്തിക്കരുത്. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അവരെ വിശ്വസിക്കുകയുമരുത്. എന്തെന്നാല്‍, പത്രോസ് പ്രഖ്യാപിച്ചത്, നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന സകലര്‍ക്കുമുള്ള രക്ഷ എന്നാണ്! അന്ന് ജീവിച്ചിരുന്ന വ്യക്തികളുടെ തലമുറകള്‍ക്കുകൂടിയുള്ള രക്ഷയാണ് പത്രോസ് പ്രഖ്യാപിച്ചത്! അതില്‍ വിദൂരസ്ഥരും സമീപസ്ഥരുമുണ്ട്; യെഹൂദരും ഗ്രീക്കുകാരുമുണ്ട്. സൂര്യനും ചന്ദ്രനും ആകാശത്ത് നിലനില്‍ക്കുന്ന കാലത്തൊക്കെയും രക്ഷയ്ക്കായി മറ്റു മാര്‍ഗ്ഗങ്ങളൊന്നും നിശ്ചയിക്കപ്പെടുകയില്ല. ഇത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വാഗ്ദാനമാണ്.

യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വെ എന്ന നാമം ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുന്‍പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്‍പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു. മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ യിസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു"(ജറെ: 31; 35-37). സകല ജനതകളെയും യിസ്രായേലിനോടു ചേര്‍ത്തു രക്ഷിക്കുന്നതിനായി യാഹ്‌വെ സ്ഥാപിച്ച ഏകമാര്‍ഗ്ഗമാണ് യേഹ്ശുവാ! രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്ന സകലര്‍ക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ശാശ്വതനാമമാണിത്! ഈ രക്ഷ ലോകം മുഴുവനിലും വിളംബരം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. രക്ഷയുടെ ഈ സദ്‌വാര്‍ത്ത വിളംബരം ചെയ്യുന്നവരുടെ പാദങ്ങളെയാണ് അവിടുന്ന് മനോഹരമാക്കി നിലനിര്‍ത്തിയിരിക്കുന്നത്. പാമ്പുകളെയും തേളുകളെയും സാത്താന്റെ സകല ശക്തികളെയും ചവിട്ടിമെതിക്കാന്‍ അധികാരം നല്കപ്പെട്ടിരിക്കുന്നത് ഈ പാദങ്ങള്‍ക്കാണ്! നീറോയും മുഹമ്മദും ജോസഫ് സ്റ്റാലിനും തകര്‍ക്കാന്‍ നോക്കിയതും ഈ പാദങ്ങളെത്തന്നെ!

യേഹ്ശുവായിലൂടെ മാത്രമേ നിത്യരക്ഷ പ്രാപിക്കാന്‍ കഴിയുകയുള്ളു എന്ന സത്യത്തെ തടയുവാനായി ഓരോ കാലഘട്ടങ്ങളിലും പിശാച് പല കുതന്ത്രങ്ങളും ആവിഷ്ക്കരിച്ചിട്ടുണ്ട്. സുവിശേഷത്തെ ഉന്മൂലനം ചെയ്യുന്നതിനായി പിശാച് അഭിഷേകംചെയ്ത് ലോകത്തേക്കയച്ച അനേകം വ്യക്തികളില്‍ പ്രധാനികളെയാണ് ഇവിടെ പേരെടുത്തു പരാമര്‍ശിച്ചത്! പത്രോസിന്റെ സിംഹാസനം (പദവി) സ്ഥാപിക്കപ്പെട്ടിട്ട് 1986 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നത് ഈ വര്‍ഷമാണ്‌. ഇത്രയും വര്‍ഷങ്ങങ്ങളുടെ പഴക്കമുണ്ട് ഈ പദവിക്കെതിരെയുള്ള പിശാചിന്റെ യുദ്ധത്തിനും. ഓരോ കാലങ്ങളിലും വ്യത്യസ്തമായ ആശയങ്ങളുമായി അവന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, ഈ പത്രോസിന്റെ പദവിക്കു കീഴില്‍ രക്ഷയുടെ സുവിശേഷം കൂടുതല്‍ കരുത്തോടെ ഭൂമിയില്‍ പ്രചരിക്കപ്പെട്ടു. എന്തെന്നാല്‍, പരിശുദ്ധാത്മാവിന്റെ ദാനമായ രക്ഷ ലോകത്തോടു പ്രസംഗിക്കുന്നതിന് എതിരെയുള്ള എതിര്‍പ്പുകള്‍ അവസരങ്ങളാക്കി മാറ്റിയത് പരിശുദ്ധാത്മാവു തന്നെയാണ്. പത്രോസ് പ്രഖ്യാപിച്ച സത്യത്തില്‍നിന്നു വ്യതിചലിക്കാതിരിക്കുന്ന കാലത്തൊക്കെയും പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല എന്നതാണ് കൂട്ടിച്ചേര്‍ത്തു പറയാനുള്ള സത്യം! ജോണ്‍ ഇരുപത്തിമൂന്നാമന്റെ കാലംവരെ പത്രോസിന്റെ സിംഹാസത്തില്‍നിന്നോ സിംഹാസനത്തിനു കീഴിലെ പ്രബോധകരില്‍നിന്നോ വേറിട്ടൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ക്രിസ്തുവിലൂടെ മാത്രമേ നിത്യരക്ഷ പ്രാപിക്കാന്‍ സാധിക്കുകയുള്ളു എന്ന സത്യത്തെ നേരിട്ടല്ലെങ്കില്‍ക്കൂടി, പരോക്ഷമായി നിഷേധിക്കാന്‍ തുടക്കം കുറിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമനും ഇയാള്‍ വിളിച്ചുചേര്‍ത്ത സൂനഹദോസും ആയിരുന്നു. പരിശുദ്ധാത്മാവിനെതിരേയുള്ള യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു ഇത്! ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുടക്കമിട്ടത് പരിശുദ്ധാത്മാവിനെതിരേയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു എന്നുപറയാന്‍ കാരണമുണ്ട്. ആ കാരണം എന്താണെന്നു നോക്കാം.

പശ്ചാത്തപിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ക്കു പരിശുദ്ധാത്മാവിന്റെ ദാനം ലഭിക്കുമെന്നാണല്ലോ പത്രോസ് നടത്തിയ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്ന മറ്റൊരു സത്യംകൂടിയുണ്ട്. അതായത്, രക്ഷ എന്നത് പരിശുദ്ധാത്മാവിന്റെ ദാനമാണ്! പൂര്‍ണ്ണമായി പറഞ്ഞാല്‍, ഒരുവന്‍ രക്ഷയെക്കുറിച്ചുള്ള യഥാര്‍ത്ഥ സത്യം കേള്‍ക്കുകയും, ഈ കേള്‍വിയിലൂടെ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അവനു പശ്ചാത്തപിക്കാനുള്ള കൃപ ലഭിക്കുന്നു. കൃപ ലഭിച്ചവന്‍ പശ്ചാത്തപിക്കുകയും പാപമോചനം നേടുന്നതിനായി യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നു. രക്ഷയിലേക്ക് ഒരുവന്‍ കടന്നുവരുന്നത് ഇങ്ങനെയാണ്. രക്ഷയിലേക്കു കടന്നുവന്ന എല്ലാവരും യേഹ്ശുവായുടെ ശിഷ്യന്മാരായി മാറുന്നു. രക്ഷിക്കപ്പെട്ടവരെല്ലാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണ്. ഇതോടെ സുവിശേഷ പ്രസംഗകന്റെയും രക്ഷിക്കപ്പെട്ടവന്റെയും ഉത്തരവാദിത്തം അവസാനിച്ചുവെന്ന് ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. സ്നാനം സ്വീകരിച്ചതോടെ രക്ഷ പൂര്‍ത്തിയായെന്നാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. യേഹ്ശുവായുടെ ശിഷ്യരായിത്തീര്‍ന്നതോടെ രക്ഷ പൂര്‍ണ്ണമാകുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! മറിച്ചായിരുന്നുവെങ്കില്‍, 'സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍' എന്ന ഒരേയൊരു ഉപദേശത്തോടെ അപ്പസ്തോലന്മാരെ യേഹ്ശുവാ അയയ്ക്കുമായിരുന്നു.  

എന്നാല്‍, യേഹ്ശുവാ ഭരമേല്പിച്ച ദൗത്യം ശിഷ്യപ്പെടുത്തല്‍ മാത്രമായിരുന്നോ എന്നത് ശ്രദ്ധിക്കുക: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). ഒരുവന്‍ യേഹ്ശുവായില്‍ വിശ്വസിച്ച് സ്നാനം സ്വീകരിച്ചതിനുശേഷവും പിന്മാറാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. സ്നാനമേറ്റ് ശിഷ്യരായ പലരും ഇസ്ലാംമതത്തിന്റെ പ്രചാരകരായിട്ടുള്ളതും വിജാതിയ ആചാരങ്ങളില്‍ മുഴുകി ജീവിക്കുന്നതും നമുക്കു മുമ്പില്‍ ദൃഷ്ടാന്തങ്ങളായി നിലനില്‍ക്കുന്നു. സ്നാനത്തിലൂടെ ശിഷ്യനാകാനുള്ള അവകാശം ലഭിച്ചുവെങ്കിലും, ഈ ശിഷ്യത്വം അവസാനിപ്പിക്കാനും അവനു സാധിക്കും. ശിഷ്യത്വത്തില്‍നിന്നു വിരമിച്ച യെഹൂദാസ്‌ യിസ്ക്കരിയോത്തയെ അറിയാത്ത ക്രിസ്ത്യാനികളുണ്ടോ? ക്രിസ്തീയനാമങ്ങള്‍ ധരിച്ചുകൊണ്ടുതന്നെ വിജാതിയ ആചാരങ്ങള്‍ അനുകരിക്കുന്നവരെല്ലാം ശിഷ്യത്വം ഉപേക്ഷിച്ച വ്യക്തികളാണ്. ഒരേസമയം രണ്ടു ഗുരുക്കന്മാരുടെ ശിഷ്യത്വം ക്രിസ്തീയതയില്‍ അനുവദിച്ചിട്ടില്ല. ഒരേസമയം രണ്ട് യജമാനന്മാരെ സേവിക്കുന്നതും ക്രിസ്തീയതയില്‍ വിലക്കപ്പെട്ടിരിക്കുന്നു!

യേഹ്ശുവാ ഭരമേല്പിച്ചത് മൂന്നു ദൗത്യങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക എന്നിങ്ങനെ മൂന്നു ദൗത്യങ്ങളാണ് യേഹ്ശുവാ ഭരമേല്പിച്ചിരിക്കുന്നത്. അതായത്, യേഹ്ശുവായുടെ നാമത്തില്‍ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ച് ഒരുവനെ ബോധ്യപ്പെടുത്തുന്നതിലൂടെ അവനെ അവിടുത്തെ ശിഷ്യനാക്കുകയും, ഈ ശിഷ്യനു പാപമോചനം ലഭിക്കേണ്ടതിനു സ്നാനം നല്‍കി അവനെ സഭയുടെ ഭാഗമാക്കുകയും ചെയ്യുന്നു. സഭ എന്നാല്‍ വിശുദ്ധരുടെ കൂട്ടായ്മയാണ്! ഈ കൂട്ടായ്മയില്‍ നിലനില്‍ക്കണമെങ്കില്‍ യേഹ്ശുവാ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ തയ്യാറാകണം. യേഹ്ശുവാ എന്തൊക്കെയാണ് അപ്പസ്തോലന്മാരോടു കല്പിച്ചിരിക്കുന്നതെന്നു പഠിക്കാതെ എങ്ങനെയാണ് അവ അനുസരിക്കാന്‍ സാധിക്കുന്നത്? രക്ഷിക്കപ്പെട്ടവനെ സംബന്ധിച്ചിടത്തോളം നിയമങ്ങളൊന്നും ബാധകമല്ല എന്ന ധാരണയിലാണ് പലരും ജീവിക്കുന്നത്. ഇക്കൂട്ടര്‍ വല്ലപ്പോഴും യെഹൂദാസിനെ അനുസ്മരിക്കുന്നത് നല്ലതാണ്. യേഹ്ശുവാ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ പഠിക്കുന്നത് രക്ഷയില്‍ നിലനില്‍ക്കുന്നതിനുവേണ്ടിയാണെന്നു മറക്കാതിരിക്കുക. നിയമത്തില്‍നിന്ന് ഒരു വള്ളിയോ പുള്ളിയോപോലും മാറ്റാതെ, സകല നിയമങ്ങളും വചനത്താല്‍ സ്ഥിരീകരിച്ചത് യേഹ്ശുവായാണെങ്കില്‍, അവിടുന്ന് അനുസരിക്കാന്‍ കല്പിച്ചത് മോശയിലൂടെ അവിടുന്നുതന്നെ നല്‍കിയ നിയമങ്ങളാണ്. ഇവ അനുസരിക്കാനുള്ള കൃപയാണ് പരിശുദ്ധാത്മാവിന്റെ ദാനം! പാപമോചനത്തിനായി യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്ന വ്യക്തികള്‍ക്കു ലഭിക്കുമെന്നു പത്രോസ് പറഞ്ഞത് പരിശുദ്ധാത്മാവിന്റെ ഈ ദാനമാണ്!

ഇവിടെ പറഞ്ഞതെല്ലാം ഒരുവനില്‍ സാദ്ധ്യമാകണമെങ്കില്‍, അടിസ്ഥാനപരമായി വേണ്ടതെന്താണ്? സുവിശേഷം പ്രസംഗിക്കപ്പെടണം! ഒരുവന്റെ നിത്യരക്ഷയ്ക്കു കാരണമാകുന്ന സുവിശേഷ പ്രഘോഷണത്തെ തടയുകയെന്നാല്‍, അവനു പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കാനുള്ള അവസരത്തെ തടയുന്നു എന്നുകൂടി അര്‍ത്ഥമുണ്ട്. അങ്ങനെയെങ്കില്‍, സുവിശേഷത്തിന്റെ ഏതുവിധത്തിലുള്ള പ്രചരണത്തെ തടസ്സപ്പെടുത്തുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി പരിഗണിക്കപ്പെടണം! സുവിശേഷ പ്രഘോഷണത്തിന്റെ പ്രസക്തിയെ ഇകഴ്ത്തുന്ന നിലപാടിനു തുടക്കമിട്ടത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരുന്നു എന്നകാര്യത്തില്‍ എതിരഭിപ്രായമുള്ളത് ക്രിസ്തുവിന്റെ പ്രബോധങ്ങളോട് അസഹിഷ്ണുതയുള്ളവര്‍ക്കും പൈശാചിക ബന്ധത്തില്‍ കഴിയുന്നവര്‍ക്കും മാത്രമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു തൊട്ടുമുന്‍പുവരെ സുവിശേഷ പ്രഘോഷണം സഭയുടെ പ്രഖ്യാപിത നിലപാടായിരുന്നു എന്നതിനു വ്യക്തമായ ദുഷ്ടാന്തങ്ങള്‍ നമുക്കു മുന്നില്‍ സജ്ജീവമായി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ സുവിശേഷവുമായി കടന്നുവന്ന പോര്‍ച്ചുഗീസ് മിഷനറിമാരാണ് ആ ദൃഷ്ടാങ്ങളിലൊന്ന്‍! ഒരു നൂറ്റാണ്ടിനു മുമ്പുവരെ സുവിശേഷം പ്രസംഗിക്കാന്‍ കത്തോലിക്കാസഭയുടെ മിഷനറിമാര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. സംശയമുള്ളവര്‍ 'മിഷനുകളുടെ പത്തൊമ്പത്‌ നൂററണ്ടുകള്‍' എന്ന പുസ്‌തകം എവിടെയെങ്കിലും ലഭിക്കുമെങ്കില്‍ വാങ്ങി വായിക്കുക!

അതായത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ സുവിശേഷ പ്രചരണം തന്നെയായിരുന്നു കത്തോലിക്കാസഭയുടെ പ്രധാന ദൗത്യം! പത്തൊന്‍പതു നൂറ്റാണ്ടുകള്‍ തുടര്‍ന്നുവന്ന ഈ ദൗത്യത്തിന് ഇരുപതാം നൂറ്റാണ്ടിലേക്കു കടന്നപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞ പോരായ്മ എന്താണെന്നു ചര്‍ച്ചചെയ്യാന്‍ സമയമില്ലെങ്കിലും ഒരുകാര്യം തറപ്പിച്ചുപറയാം; എന്തെന്നാല്‍, ക്രിസ്തുവിന്റെ സഭ സ്ഥാപിതമായ കാലംമുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യവരെയും ഈ സഭയുടെ വൈരികള്‍ സഭയ്ക്കു പുറത്തായിരുന്നു. പുറത്തുനിന്നു പൊരുതിയ പത്തൊമ്പതു നൂറ്റാണ്ടുകളിലും സഭയെ തകര്‍ക്കാന്‍ അതിന്റെ വൈരികള്‍ക്കു കഴിഞ്ഞില്ല. എന്നാല്‍, സഭയ്ക്കു പുറത്തുനിന്ന് അതിനോടു പൊരുതിയവര്‍ സഭയുടെ അകത്തളങ്ങളില്‍ കടന്നുകൂടി സ്ഥാനമുറപ്പിച്ചപ്പോള്‍ സ്വാഭാവികമായി സംഭവിക്കാവുന്ന നയവ്യതിയാനമാണ് ഇവിടെയും സംഭവിച്ചത്! പുറത്തുനിന്നു പൊരുതിയവര്‍ എന്ത് ആഗ്രഹിച്ചുവോ, അതുതന്നെ അവര്‍ അകത്തുകടന്നപ്പോള്‍ പ്രാവര്‍ത്തികമാക്കി! സഭയുടെ വൈരികളെ ആരംഭംമുതല്‍ അലോസരപ്പെടുത്തിയത് ക്രിസ്തുവിന്റെ നാമം പ്രഘോഷിക്കുന്നതു മാത്രമായിരുന്നു. ഓരോ കാലത്തും വ്യത്യസ്തരായ വ്യക്തികളുടെയും വ്യത്യസ്തമായ സമൂഹങ്ങളുടെയും രൂപത്തിലും ഭാവത്തിലും കടന്നുവന്നത് ഒരാള്‍ തന്നെയാണെന്നതും നാം അറിഞ്ഞിരിക്കണം. ഏതു വേഷത്തില്‍ വരുമ്പോഴും അവന്റെ ലക്‌ഷ്യം ഒന്നുതന്നെ! ക്രിസ്തുവിന്റെ നാമം പ്രചരിക്കുകയോ ആ നാമത്തില്‍ ആരെങ്കിലും രക്ഷപ്രാപിക്കുകയോ ചെയ്യരുത് എന്നതാണ് അവന്റെ എല്ലാക്കാലത്തെയും ആഗ്രഹം!

യെഹൂദ പുരോഹിതരുടെയും ഫരിസേയരുടെയും വേഷത്തില്‍ വന്നപ്പോള്‍ അവന്‍ വിലക്കിയത്  അപ്പസ്തോലന്മാരുടെ പ്രസംഗമായിരുന്നു. ബൈബിളില്‍ ഇപ്രകാരമാണ് നാം വായിക്കുന്നത്: "എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതുചെയ്യാം. അവര്‍ അവരെ വിളിച്ച് യേഹ്ശുവായുടെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു"(അപ്പ. പ്രവര്‍: 4; 17, 18). സഭയ്ക്കുള്ളില്‍ കടന്നുകൂടിയ പിശാച് ആദ്യം പ്രവര്‍ത്തിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നികൃഷ്ടനായ മനുഷ്യനിലൂടെയായിരുന്നു. ഇന്ന് പിശാച് അവന്റെ പൂര്‍ണ്ണഭാവത്തോടെ ഫ്രാന്‍സീസില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നതിന്റെ അവസാനത്തെ ദൃഷ്ടാന്തമാണ് മൊറോക്കോയില്‍ നാം കണ്ടത്. അപ്പസ്തോലന്മാരായിരുന്ന പത്രോസിനോടും യോഹന്നാനോടും അന്ന് പിശാചു കല്പിച്ചതും ഫ്രാന്‍സീസ് ഇന്ന് മൊറോക്കോയിലെ സഭയോടു കല്പിച്ചതും ഒരേകാര്യംതന്നെ! അന്നത്തെ പുരോഹിതവേഷധാരികളോട് എങ്ങനെയാണ് അപ്പസ്തോലന്മാര്‍ പ്രതികരിച്ചതെന്നു നോക്കുക: "പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാദ്ധ്യമല്ല"(അപ്പ. പ്രവര്‍: 4; 19, 20).

സുവിശേഷ പ്രഘോഷണത്തിനെതിരെ ഫ്രാന്‍സീസ് ഉറഞ്ഞുതുള്ളി പുലഭ്യം പറയുമ്പോള്‍ നമ്മില്‍നിന്നു ദൈവം ആഗ്രഹിക്കുന്നതും അപ്പസ്തോലന്മാര്‍ നടത്തിയ പ്രതികരണം തന്നെയാണ്! പത്രോസും യോഹന്നാനും സ്വീകരിച്ച പരിശുദ്ധാത്മാവിനെ അളവില്‍ അല്പംപോലും കുറയാതെതന്നെയാണ് മനോവയും സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ നാമത്തില്‍ വിളിക്കപ്പെട്ട ഓരോ ക്രിസ്ത്യാനിയും ഈ ആത്മാവിനെ ഉദാരമായിത്തന്നെ സ്വീകരിച്ചിട്ടുണ്ട്. ഫ്രാന്‍സീസിന്റെ ജല്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയാനും മുഖത്തുനോക്കി എതിര്‍ക്കാനുമുള്ള അഭിഷേകം പരിശുദ്ധാത്മാവിലുണ്ട്. അപ്പസ്തോലന്മാരില്‍ നിറഞ്ഞ അതേ പരിശുദ്ധാത്മാവുതന്നെയാണ് ഇന്ന് ക്രൈസ്തവരില്‍ നിറയുന്നതെങ്കില്‍, അവരില്‍നിന്നു പുറപ്പെട്ട ഫലംതന്നെ നമ്മില്‍നിന്നും പുറപ്പെടുവിക്കണം! പിശാചില്‍നിന്നുള്ള പ്രവൃത്തികളെയും ദൈവത്തില്‍നിന്നുള്ള പ്രവൃത്തികളെയും വിവേചിക്കാന്‍ പരിശുദ്ധാത്മാവാണ് ഓരോരുത്തരെയും സഹായിക്കുന്നത്. നാസ്തികവാദികള്‍ (ദൈവനിഷേധികള്‍) സ്വര്‍ഗ്ഗരാജ്യം അവകാശമാക്കും എന്നു ജല്പിച്ചതിലൂടെ, ദൈവവിശ്വാസത്തിന്റെ മാഹാത്മ്യത്തെ തള്ളിപ്പറയുകയാണു ചെയ്തതെന്നു തിരിച്ചറിയാന്‍ ഈ ആത്മാവിന്റെ നിറവ് അനിവാര്യമാണ്. ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുതെന്നും, നല്ല മനുഷ്യരാകാന്‍ ഉപദേശിച്ചാല്‍ മതിയെന്നും പോപ്പ് ഫ്രാന്‍സീസ് പറഞ്ഞപ്പോള്‍, ലോകം ഇയാളെ വാനോളം ഉയര്‍ത്തി. ഇവിടെ തെറ്റുപറ്റിയത് യേഹ്ശുവായ്ക്കും അവിടുത്തെ അപ്പസ്തോലന്മാര്‍ക്കും ആണോ? അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യത്തില്‍നിന്നു വിരമിക്കുകയോ, ആ ദൗത്യത്തിന്റെ പ്രാധാന്യം നിഷേധിക്കുകയോ ചെയ്യുന്നവരെ ആന്റി അപ്പസ്തോലനായി കണക്കാക്കാന്‍ കഴിയും.    

ഈ വചനം ശ്രദ്ധയോടെ വായിക്കുക: "വാക്കുകള്‍കൊണ്ടു നിങ്ങള്‍ യാഹ്‌വെയ്ക്കു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത്? തിന്മ പ്രവര്‍ത്തിക്കുന്ന ഏവനും യാഹ്‌വെയുടെ മുന്‍പില്‍ നല്ലവനാണ്, അവിടുന്ന് അവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്"(മലാക്കി: 2; 17). സ്വവര്‍ഗ്ഗഭോഗികളെയും നാസ്തികവാദികളെയും, അവരുടെ മ്ലേച്ഛതകളോടുകൂടെ അംഗീകരിക്കുന്നതിലൂടെ യാഹ്‌വെയ്ക്കു മടുപ്പുവരുത്തുക തന്നെയാണ് ഫ്രാന്‍സീസ് ചെയ്തുകൊണ്ടിരിക്കുന്നത്. സുവിശേഷം പ്രചരിക്കപ്പെടരുത് എന്ന പിശാചിന്റെ ലക്ഷ്യമാണ്‌ താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നു പറയാതെപറയുന്ന ഫ്രാന്‍സീസിനെ നമുക്കു ദര്‍ശിക്കാന്‍ കഴിയും. കത്തോലിക്കാസഭയുടെ സ്ഥാനം പുരാവസ്തു മ്യൂസിയത്തിലായിരിക്കും എന്ന് വിളിച്ചുപറയുന്ന ഫ്രാന്‍സീസിന്റെ ശരീരഭാഷയില്‍പ്പോലും പൈശാചികത നിറഞ്ഞുനില്‍ക്കുന്നു. ഫ്രാന്‍സീസിന്റെയും ഇവനെ അനുഗമിക്കുന്നവരുടെയും സ്ഥാനം പുരാവസ്തുശേഖരത്തോടൊപ്പം ആയിരിക്കും എന്നകാര്യം തീര്‍ച്ചയാണ്. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും! എന്നാല്‍, ക്രിസ്തുവിന്റെ പുനരാഗമനത്തിലും കത്തോലിക്കാസഭ നിലനില്‍ക്കുകയും, അതിന്റെ രാജത്വം എന്നേക്കുമായി യേഹ്ശുവാ ഏറ്റെടുക്കുകയും ചെയ്യും!

ഉപസംഹാരം!

"നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്മാരെ ഓര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍. യേഹ്ശുവാ മ്ശിഹാ ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്"(ഹെബ്രാ: 13; 7, 8). ഇവിടെ രണ്ടുകാര്യം വ്യക്തമാകുന്നു. ഒന്നാമതായി വ്യക്തമാക്കുന്നത് നമ്മോടു സുവിശേഷം പ്രസംഗിച്ച നേതാക്കന്മാരെ ഓര്‍മ്മിക്കലാണ്. പുത്തന്‍ ആശയങ്ങളുമായി കടന്നുവരുന്ന അഭിനവ ആചാര്യന്മാരെയല്ല അനുസ്മരിക്കേണ്ടതെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ജീവിതചര്യയുടെ ഫലം കണക്കിലെടുക്കുമ്പോള്‍ ആരാണ് ഓര്‍മ്മിക്കപ്പെടേണ്ടതെന്നു വ്യക്തമാകും. അപ്പസ്തോലന്മാരുടെ ജീവിതചര്യയുടെ ഫലമാണ് ക്രിസ്തീയതയെ ഭൂമിയിലെ ഏറ്റവും ഉന്നതമായ സമൂഹമാക്കി ഉയര്‍ത്തിയത്. അഭിനവ ആചാര്യന്മാര്‍ അതിന്റെ ഔന്നത്യം ഇകഴ്ത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനോടു ചേര്‍ന്നുനില്‍ക്കുന്നത്തന്നെയാണ് രണ്ടാമത്തെ കാര്യവും.

നിത്യരക്ഷയുടെ രഹസ്യം ആദ്യമായി ലോകത്തോടു പ്രഖ്യാപിച്ചത് പത്രോസാണ്‌. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി യേഹ്ശുവായുടെ നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന പ്രഖ്യാപനത്തിലൂടെയാണ് സഭയുടെ ദൗത്യത്തിനു തുടക്കംകുറിക്കപ്പെട്ടത്. ഈ ദൗത്യനിര്‍വ്വഹണത്തിനു വേണ്ടിയാണ് സഭ സ്ഥാപിക്കപ്പെട്ടതും. പത്രോസ് പ്രഖ്യാപിച്ച രക്ഷയുടെ രഹസ്യത്തെ സ്വീകരിക്കുന്നവരെല്ലാം സഭയുടെ ഭാഗമായി. അങ്ങനെ പത്രോസ് ഈ ഭൂമിയില്‍ കെട്ടിയത് സ്വര്‍ഗ്ഗത്തിലും അംഗീകരിക്കപ്പെട്ടു. പത്രോസ് അന്നു പ്രഖ്യാപിച്ച രക്ഷയുടെ രഹസ്യം തലമുറകള്‍ ഏറ്റെടുത്തു പ്രചരിപ്പിച്ചതിലൂടെയാണ് സഭ വളര്‍ന്നത്. ഭൂമിയിലെ സകല ജനതകളെയും ഈ രഹസ്യം അറിയിച്ചതിനുശേഷമേ യേഹ്ശുവായുടെ പുനരാഗമനം യാഥാര്‍ത്ഥ്യമാകുകയുള്ളു. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും"(മത്താ: 24; 14). ക്രിസ്തുവിന്റെ പുനരാഗമനത്തെ പ്രത്യാശയോടെ കാത്തിരിക്കുന്നവരെല്ലാം ആ ദിനം വേഗം വന്നെത്തണമെന്നു തീക്ഷ്ണമായി അഭിലഷിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ക്രിസ്തുവിനെ നിഷേധിക്കുന്ന ഇസ്ലാംമതത്തിനു മൃഗീയ ഭൂരിപക്ഷമുള്ള മൊറോക്കോയിലെ ക്രൈസ്തവരോടു ഫ്രാന്‍സീസ് ജല്പിച്ചത് ദൈവനിഷേധമല്ലാതെ മറ്റെന്താണ്!? ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ കത്തോലിക്കാസഭയുടെ ആവശ്യകത എന്താണ്? ക്രിസ്തുവിനെ പ്രസംഗിക്കാത്ത കത്തോലിക്കാസഭ പുരാവസ്തു മ്യൂസിയത്തിനുപോലും ഒരു ബാധ്യതയായിരിക്കും!

യേഹ്ശുവാ അന്നും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കപ്പെട്ട രണ്ടാമത്തെ കാര്യം. സഭയുടെ മൂലക്കല്ലും ശിരസ്സും ക്രിസ്തുവാണെന്നു നമുക്കറിയാം. ക്രിസ്തുതന്നെയാണു സഭയെന്നും നാമോരോരുത്തരും അവിടുത്തെ ശരീരത്തിലെ അവയവങ്ങളാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ആദിയിലും അനന്തതയിലും മാറ്റമില്ലാത്തവനായ ദൈവത്തിന്റെ ഭാവത്തിലും രൂപത്തിലും മാറ്റംവരുത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്താണെന്നു തിരിച്ചറിയാനുള്ള വിവേകം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരിക്കണം. അന്നും ഇന്നും എന്നും ഒരേയാള്‍ തന്നെയായിരിക്കുന്ന യേഹ്ശുവായുടെ സഭയും അങ്ങനെതന്നെയാണ്! അങ്ങനെതന്നെ ആയിരിക്കുകയും വേണം! ആയതിനാല്‍, നിയമപരിഷ്കാരികളെയും നവോത്ഥാന ജല്പകരെയും അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാം! പുരാവസ്തു മ്യൂസിയത്തില്‍പ്പോലും അവര്‍ സൂക്ഷിക്കപ്പെടാതിരിക്കട്ടെ!

"യാഹ്‌വേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ. ദുഷ്ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍ നീചത്വം ആദരിക്കപ്പെടുന്നു"(സങ്കീ: 12; 7, 8).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4573 views

LOG IN

Lost your password?

SIGN UP

LOST PASSWORD