കാലത്തിന്റെ അടയാളങ്ങള്‍

‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!

Print By
about

08 - 11 - 2022             YouTube

റ്റേതൊരു സമൂഹത്തിലും എന്നതിനേക്കാള്‍ പിശാചിന് അവന്റെ ആശയങ്ങള്‍ അവതരിപ്പിക്കാനും അത് സ്വീകാര്യമാക്കാനും എളുപ്പത്തില്‍ സാധിക്കുന്നത് കത്തോലിക്കാസഭയിലാണ്. അതിനു പല കാരണങ്ങളുണ്ട്. ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന മറ്റു പല ലിഖിതങ്ങളും കത്തോലിക്കാസഭയില്‍ സ്ഥാനംപിടിച്ചതാണ് ഒരു കാരണം. മറ്റൊരുകാരണം, വിശുദ്ധരുടെയും കന്യകാമാതാവിന്റെയും പ്രത്യക്ഷീകരണങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നുവെന്നതാണ്‌. ബൈബിളിനോളംതന്നെയോ ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെയോ പരിഗണിക്കപ്പെടുന്ന പുസ്തകങ്ങള്‍ കത്തോലിക്കാസഭയുടേതായി പ്രചാരത്തിലുള്ളത് നമുക്കറിയാം. ബൈബിള്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ലെങ്കിലും, വിശുദ്ധരെന്നു പറയപ്പെടുന്ന അനേകരുടെ ജീവചരിത്രങ്ങള്‍ സൂക്ഷ്മതയോടെ പഠിച്ചിട്ടുള്ളവര്‍ സഭയിലുണ്ട്. വചനവിരുദ്ധമായ ജീവിതം നയിച്ചിട്ടുള്ളവര്‍പോലും വിശുദ്ധരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചതു വഴി, ക്രിസ്തുവിന്റെ വചനങ്ങളും ദൈവികനിയമങ്ങളും അപ്രസക്തമായി എന്നതാണു ഭയാനകമായ യാഥാര്‍ത്ഥ്യം. രക്ഷപ്രാപിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍നിന്നു വേറിട്ട രക്ഷാമാര്‍ഗ്ഗങ്ങള്‍പ്പോലും അംഗീകരിക്കപ്പെടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു.

വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങളിലേറെയും പ്രചരിപ്പിക്കപ്പെടുന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലാണ്! ക്രിസ്തുവിന്റെ പേരില്‍പ്പോലും വചനവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്നതാണ്‌ വിഷയത്തെ കൂടുതല്‍ അപകടതരമാക്കുന്നത്. ആയതിനാല്‍, ബുക്ക് ഓഫ് ട്രൂത്ത്‌ എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബുക്ക് ഓഫ് ട്രാപ് ആണെന്നു സ്ഥിരീകരിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു! കാരണം, ക്രിസ്തു പ്രവചിച്ച അന്ത്യകാല അടയാളങ്ങളില്‍ ഒന്നാണ് ബുക്ക് ഓഫ് ട്രൂത്ത്‌ എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഈ ബുക്ക് ഓഫ് ട്രാപ്! അതേ, ഇതൊരു വലിയ ട്രാപ്പാണ്; അനേകരെ ഇപ്പോള്‍ത്തന്നെ കുരുക്കിലാക്കിയ പൈശാചിക ട്രാപ്! ആയതിനാല്‍, നമുക്കു വിഷയത്തിലേക്ക് പ്രവേശിക്കാം.

യേഹ്ശുവായുടെ പുനരാഗമനത്തോടടുത്ത കാലത്തെയാണ് അന്ത്യകാലം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. അന്ത്യകാലം, അവസാനകാലം, ആ ദിവസം, യുഗാന്തം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. അവയെല്ലാം ക്രിസ്തുവിന്റെ പുനരാഗമനവുമായി ബന്ധപ്പെട്ട സൂചനകളായി പരിഗണിച്ചാല്‍ തെറ്റുപറ്റും. എന്തെന്നാല്‍, ക്രിസ്തുവിന്റെ പുനരാഗമനം, ആയിരം വര്‍ഷത്തെ ഭരണം, അന്തിമയുദ്ധം, ന്യായവിധി, ഭൂമിയുടെ നാശം, സ്വര്‍ഗ്ഗരാജ്യപ്രവേശം എന്നതൊക്കെ അതിന്റെ ക്രമത്തില്‍ സംഭവിക്കേണ്ടിയിരിക്കുന്നു. ഈ സംഭവങ്ങളില്‍ പലതിനെയും സൂചിപ്പിക്കുന്നതിന് ഒരേ പദംതന്നെ ഉപയോഗിച്ചിരിക്കുന്നത് പരിഭാഷയിലെ പോരായ്മയോ പദദാരിദ്ര്യമോ കൊണ്ടാകാം. ആയതിനാല്‍, യേഹ്ശുവായുടെ പുനരാഗമനത്തെ സൂചിപ്പിക്കാന്‍ കൂടുതല്‍ അര്‍ത്ഥവത്തായ പദം യുഗാന്തം ആണ്! അതായത്, യേഹ്ശുവായുടെ പുനരാഗമാനത്തോടെ ഒരു യുഗം അവസാനിക്കുകയും മറ്റൊരു യുഗം ആരംഭിക്കുകയും ചെയ്യും. ആ യുഗം സ്വര്‍ഗ്ഗരാജ്യപ്രവേശം വരെ നീണ്ടുനില്‍ക്കുന്നതാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിനു തൊട്ടുമുന്‍പുള്ള നാളുകളെയാണ് അവസാനനാളുകള്‍ (The end of Days) എന്ന് പറയുന്നത്. നാമിവിടെ ചര്‍ച്ചചെയ്യുന്നതും ആ നാളുകളെക്കുറിച്ചുതന്നെയാണ്. ആ നാളുകളെക്കുറിച്ചും ആ നാളുകളെ തിരിച്ചറിയാനുള്ള അടയാളങ്ങളെക്കുറിച്ചും ആ നാളുകളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജപ്രവാചകന്മാരെക്കുറിച്ചും നാമിവിടെ ചര്‍ച്ചചെയ്യുന്നു.

യേഹ്ശുവായുടെ പുനരാഗമനം എന്നത് ഭൂമിയുടെ അവസാനമല്ല, യുഗാന്തമാണ്! വളരെ പ്രാധാന്യത്തോടെയാണ് യേഹ്ശുവാ അന്ത്യകാലത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അന്ത്യകാല അടയാളങ്ങള്‍ എന്തൊക്കെയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കാലത്ത് ദൈവമക്കള്‍ എപ്രകാരം വ്യാപരിക്കണമെന്നും എപ്രകാരം വ്യാപരിക്കാന്‍ പാടില്ലയെന്നും വെളിപ്പെടുത്തിയിട്ടുള്ളത് ബൈബിള്‍ മാത്രമാണ്. തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളെപ്പോലും വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്രിസ്തുവിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് യേഹ്ശുവാ നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ മുന്നറിയിപ്പുകള്‍ അറിയണമെങ്കില്‍, ബൈബിള്‍ വായിക്കുകതന്നെവേണം. വെറുതെ വായിച്ചാല്‍ മാത്രം പോരാ, ഗ്രഹിക്കുകയും വേണം. അതായത്, ബൈബിളിലെ പ്രവചനങ്ങളും പ്രബോധനങ്ങളും വ്യക്തതയോടെ പഠിച്ചാല്‍ മാത്രമേ അന്ത്യകാലത്ത് പ്രത്യക്ഷപ്പെടുന്ന അവതാരങ്ങളെയും അവരിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജപ്രബോധനങ്ങളെയും അതിജീവിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കുകയുള്ളു.

അന്ത്യകാലത്തെ സംബന്ധിച്ചുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന എല്ലാവരും സാത്താന്റെ സന്തതികളോ സേവകരോ ആണെന്നു മനോവ പറയുന്നില്ല. കാരണം, പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇരകളാണ്. ദൈവവചനത്തിലുള്ള അജ്ഞതയും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ചയും ഇവരെ വ്യാജപ്രബോധനങ്ങളുടെ അടിമകളാക്കി മാറ്റി എന്നതാണു സത്യം. അറിഞ്ഞുകൊണ്ടല്ലെങ്കില്‍പ്പോലും ഇവരും വ്യാജപ്രബോധകരായി മാറുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആയതിനാല്‍, ചില വചനസത്യങ്ങള്‍ ദൈവമക്കള്‍ക്കുവേണ്ടി മനോവ ഇവിടെ വെളിപ്പെടുത്തുകയാണ്. അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ നിറവേറേണ്ട ചില പ്രവചനങ്ങളാണ് ആദ്യമായി നാം പരിശോധിക്കുന്നത്. അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളോ? അതേ, അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങള്‍ എന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നതെന്നു മനോവ പറയാം.

അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങള്‍!

“കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം”(1 യോഹ: 2; 18). അപ്പസ്തോലനായ യോഹന്നാന്‍ ഇത് പറയുന്നത് ആദ്യനൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ്. അതിനുശേഷം പത്തൊന്‍പത് നൂറ്റാണ്ടുകള്‍ ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍, അവസാന മണിക്കൂര്‍ എന്നതുകൊണ്ട് യോഹന്നാന്‍ അര്‍ത്ഥമാക്കിയത് എന്താണ്? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ആദ്യമായി കണ്ടെത്തേണ്ടത്. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന പ്രവചനവുമായി യോഹന്നാന്‍ പറഞ്ഞ അവസാന മണിക്കൂറിനു ബന്ധമുണ്ട്. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നുപറഞ്ഞാല്‍ മൂന്നര എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് മൂന്നര മണിക്കൂര്‍ എന്നും മൂന്നര ദിവസമെന്നും മൂന്നര വര്‍ഷമെന്നും മാത്രമല്ല, മൂന്നര യുഗമെന്നുകൂടി അര്‍ത്ഥമുള്ളതായി തിരുവെഴുത്തുകളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. ബൈബിളില്‍ കണ്ടെത്താന്‍ കഴിയുന്ന സത്യമാണിത്.

ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കുക: “അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും”(ദാനിയേല്‍: 7; 25). സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന് ദാനിയേല്‍ ഇവിടെ പ്രവചിച്ചിരിക്കുന്നു. ഇതുതന്നെ വെളിപാടിന്റെ പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: “സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു”(വെളിപാട്: 12; 14). അവള്‍ എന്ന സംബോധനയ്ക്ക് ആധാരമായ വിഷയം വിശകലനം ചെയ്യുമ്പോള്‍ ഈ പ്രവചനത്തിന്റെ ഉള്‍ക്കാഴ്ച്ചകളിലൂടെ ഒരിക്കല്‍ക്കൂടി നമുക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, നാം വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന വിഷയത്തില്‍ നമുക്ക് പഠനം തുടരാം. ഇവിടെ കുറിച്ചിരിക്കുന്ന സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും സൂചിപ്പിക്കുന്നത് മൂന്നര വര്‍ഷത്തെയാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു പ്രവചനംകൂടി വെളിപാടിന്റെ പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. പ്രവചനമിതാണ്: “ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു”(വെളിപാട്: 13; 5). നാല്പത്തിരണ്ടു മാസം എന്നത് മൂന്നരവര്‍ഷമാണെന്ന് നമുക്കറിയാം. ഈ കാലയളവില്‍ തന്നെയാണ് മോശയും യേലിയാഹും അയയ്ക്കപ്പെടുന്നത്. 1260 ദിവസം അവര്‍ പ്രവചിക്കുമെന്നു പറഞ്ഞാല്‍, അത് മൂന്നരവര്‍ഷമാണ്‌. വെളിപാട് പതിനൊന്നിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്നരവര്‍ഷക്കാലം സഭ പ്രത്യേകമായി സംരക്ഷിക്കപ്പെടുമെന്നും വെളിപാട് പതിനൊന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ത്തന്നെ, സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നത് മൂന്നരവര്‍ഷത്തെ സൂചിപ്പിക്കുന്നുവെന്നതിനുള്ള തെളിവ് നമുക്കു ലഭിച്ചുകഴിഞ്ഞു. എന്നാല്‍, മൂന്നര എന്നത് വര്‍ഷത്തെ മാത്രം സൂചിപ്പിക്കുന്ന കണക്കല്ലെന്നു വ്യക്തമാക്കുന്ന പ്രവചനം വെളിപാടിന്റെ പുസ്തകത്തില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രവചനം ശ്രദ്ധിക്കുക: “മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു”(വെളിപാട്: 11; 11). മൂന്നരവര്‍ഷത്തെ (1260 ദിവസം) പ്രവചനത്തിനുശേഷം എതിര്‍ക്രിസ്തുവിനാല്‍ വധിക്കപ്പെടുന്ന യേലിയാഹും മോശയും ഉയിര്‍പ്പിക്കപ്പെടുന്നതിനെക്കുറിച്ചുള്ള പ്രവചനമാണിത്! ഈ രണ്ടു പ്രവചനങ്ങളില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യമുണ്ട്. എന്തെന്നാല്‍, വര്‍ഷങ്ങളെയും ദിവസങ്ങളെയും മൂന്നര എന്ന സംഖ്യകൊണ്ട് ബൈബിളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതായത്, സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മൂന്നര എന്ന സംഖ്യയെയാണെന്നും, ഈ സംഖ്യ വര്‍ഷങ്ങളെയും ദിവസങ്ങളെയും സൂചിപ്പിക്കുന്നുവെന്നും വ്യക്തം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കാലദൈര്‍ഘ്യത്തെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന് പ്രവചനങ്ങളില്‍ കുറിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍, ഈ സൂചന വര്‍ഷങ്ങളെയും ദിവസങ്ങളെയും മാത്രമല്ല, കാലഘട്ടങ്ങളെയും യുഗങ്ങളെയും സംബന്ധിച്ചുകൂടിയുള്ളതാണ്. അതായത്, സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നത് മൂന്നര യുഗത്തെയും കൂടി സൂചിപ്പിക്കുന്നു. അവസാനമണിക്കൂര്‍ എന്ന് യോഹന്നാന്‍ പറഞ്ഞതിന്റെ പിന്നിലെ രഹസ്യം ചുരുളഴിയുന്നത് ഇവിടെയാണ്‌!

ക്രിസ്തുവിന്റെ സഭ സ്ഥാപിതമായതോടെ ഒരു യുഗം അവസാനിക്കുകയും മറ്റൊരു യുഗം ആരംഭിക്കുകയും ചെയ്തു. അവസാനമണിക്കൂര്‍ എന്ന് യോഹന്നാന്‍ പറഞ്ഞത് ഈ യുഗത്തെക്കുറിച്ചാണ്. ഈ മണിക്കൂര്‍ അഥവാ യുഗത്തിന് നാല്പത് ജൂബിലിയുടെ (രണ്ടായിരംവര്‍ഷം) ദൈര്‍ഘ്യമുണ്ട്. സമയം എന്നത് ഈ യുഗമാണെങ്കില്‍, സമയങ്ങള്‍ ഏതു യുഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും സമയത്തിന്റെ പകുതി പ്രതിനിധീകരിക്കുന്നത് ഏത് യുഗത്തെയാണെന്നും നാം മനസ്സിലാക്കിയിരിക്കണം. സമയം എന്നത് രണ്ടായിരം വര്‍ഷമാണെങ്കില്‍, സമയത്തിന്റെ പകുതി സ്വാഭാവികമായും ആയിരം വര്‍ഷമായിരിക്കുമല്ലോ! അതേ, സമയത്തിന്റെ പകുതി എന്നത് ആയിരം വര്‍ഷമാണ്‌. അത് ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ ഭരണം നടത്തുന്ന ആയിരം വര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). ശെഖരിയാഹ് ഇപ്രകാരം പ്രവചിച്ചപ്പോള്‍ ആയിരം വര്‍ഷമെന്ന് പറഞ്ഞില്ലെന്നു മാത്രമല്ല, അക്കാലത്ത് യിസ്രായേലിനു വെളിപ്പെട്ടിരുന്ന യാഹ്‌വെ എന്ന പേരാണ് പറഞ്ഞത്. എന്നാല്‍, ആധുനിക യിസ്രായേലായ ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ പൂര്‍ണ്ണമായ പേരും രാജവാഴ്ചയുടെ കാലദൈര്‍ഘ്യവും വെളിപ്പെട്ടു!

ഈ പ്രവചനം ശ്രദ്ധിക്കുക: “അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു. പിന്നെ ഞാന്‍ കുറെ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു”(വെളിപാട്: 20; 2-4). ക്രിസ്തുവിന്റെ ഈ വാഴ്ചയെക്കുറിച്ച് ദാനിയേല്‍ പ്രവാചകനും പ്രവചിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ രാജത്വത്തിന് അവസാനമില്ല എന്നാണ് ദാനിയേല്‍ പ്രവചിച്ചത്. ആ പ്രവചനം സത്യമാണ്. ആയിരം വര്‍ഷത്തെ വാഴ്ചയാണ് ഭൂമിയിലുള്ളതെങ്കിലും, അതിന്റെ തുടര്‍ച്ചയാണ് സ്വര്‍ഗ്ഗത്തിലെ ശാശ്വതമായ വാഴ്ച! ഈ വിഷയത്തെ സംബന്ധിച്ച് വിശാലമായ വിവരണം ആവശ്യമുള്ളതുകൊണ്ട് അത് മറ്റൊരദ്ധ്യായത്തില്‍ നല്‍കാം.

ഈ യുഗത്തെക്കുറിച്ചും വരാനിരിക്കുന്ന യുഗത്തെക്കുറിച്ചുമാണ് ഇതുവരെ നാം മനസ്സിലാക്കിയത്. ഈ യുഗത്തെയും വരാനിരിക്കുന്ന യുഗത്തെയും സംബന്ധിച്ച് യേഹ്ശുവായും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ നോക്കുക: “മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല”(മത്താ: 12; 31, 32). പരിശുദ്ധാത്മാവിനെതിരേയുള്ള പാപങ്ങള്‍ ഏതെല്ലാമാണെന്ന് വിശദ്ദീകരിക്കുന്ന ലേഖനം മനോവ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിനാല്‍, ഇവിടെ അത് ആവര്‍ത്തിക്കുന്നില്ല. നമുക്ക് വിഷയത്തിലേക്കു വരാം.

സമയവും സമയത്തിന്റെ പകുതിയും ഏതാണെന്നു നാം മനസ്സിലാക്കിയതിനാല്‍ ഇനി നാം മനസ്സിലാക്കേണ്ടത് സമയങ്ങളെ സംബന്ധിച്ചാണ്. രണ്ടു യുഗങ്ങളെ സൂചിപ്പിക്കുന്ന സമയങ്ങള്‍ എന്നത് രണ്ടു വിളികള്‍ അഥവാ രണ്ടു തിരഞ്ഞെടുപ്പാണ്. നോഹും അബ്രാഹവുമാണ് വിളിക്കപ്പെട്ട രണ്ടുപേര്‍! രണ്ട് ഉടമ്പടികളായും ഇതിനെ പരിഗണിക്കാവുന്നതാണ്. ദൈവത്താല്‍ എടുക്കപ്പെട്ട നീതിമാനായ ഒരു മനുഷ്യനുണ്ടായിരുന്നു. അവനാണ് ഹെനോക്ക്! ഹെനോക്കിനെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: “ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു”(സൃഷ്ടി: 5; 24). ഹെനോക്കിന്റെ പുത്രന്‍ മെത്തുശെലഹും മെത്തുശെലഹിന്റെ പുത്രന്‍ ലാമെക്കും ആയിരുന്നു. ലാമെക്കിന്റെ പുത്രനാണ് നോഹ്! ഭൂമുഖത്തുള്ള സകല ജീവജാലങ്ങളെയും നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, നോഹിനെ അവിടുന്ന് തിരഞ്ഞെടുത്തു രക്ഷിച്ചു. ആദ്യത്തെ ദൈവവിളിയും അതായിരുന്നു. അവനില്‍നിന്ന് ജനതകള്‍ ഉദ്ഭവിച്ചു. ദൈവം ആദ്യമായി ഉടമ്പടി സ്ഥാപിച്ചതും ഈ നോഹുമായിട്ടാണ്. നോഹുമായി സ്ഥാപിച്ച ഉടമ്പടിയുടെ കാലാവധി അബ്രാഹം വരെയായിരുന്നു. പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുമ്പോള്‍ പഴയ ഉടമ്പടി റദ്ദാക്കപ്പെടുമെന്നതാണ് ഉടമ്പടികളുടെ നിയമം. ഒരുടമ്പടി മുതല്‍ അടുത്ത ഉടമ്പടി വരെയുള്ള കാലഘട്ടമാണ് ഒരു യുഗം! അതായത്, നോഹു മുതല്‍ അബ്രാഹം വരെയുള്ള കാലഘട്ടത്തെ ഒന്നാമത്തെ യുഗമായും അബ്രാഹം മുതല്‍ ക്രിസ്തുവരെയുള്ള കാലഘട്ടത്തെ രണ്ടാമത്തെ യുഗമായും കണക്കാക്കാം. ഈ രണ്ടു കാലഘട്ടങ്ങളുടെയും ദൈര്‍ഘ്യം രണ്ടായിരം വര്‍ഷം വീതമാണ്. അതായത്, ക്രിസ്തുവിനുമുമ്പ് രണ്ടു യുഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആ യുഗങ്ങളില്‍ ഓരോന്നിന്റെയും ദൈര്‍ഘ്യം രണ്ടായിരം വര്‍ഷം വീതമായിരുന്നുവെന്നും വ്യക്തം. നാല്പത് ജൂബിലികള്‍ വീതമുള്ള രണ്ടു യുഗങ്ങളാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനുമുമ്പ് ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ, മൂന്നാമത്തെ യുഗത്തിന്റെ ദൈര്‍ഘ്യവും രണ്ടായിരം വര്‍ഷമായിരിക്കും.

മൂന്നാമത്തെ യുഗത്തിന്റെ ദൈര്‍ഘ്യം രണ്ടായിരം വര്‍ഷമായിരിക്കും എന്നതിന് മറ്റൊരു തെളിവുകൂടിയുണ്ട്‌. അത് വരാനിരിക്കുന്ന യുഗമായ നാലാമത്തെ യുഗത്തിന്റെ കാലയളവാണ് മൂന്നാമത്തെ യുഗത്തിന്റെ കാലയളവ് രണ്ടായിരമായിരിക്കുമെന്നു സ്ഥിരീകരിക്കുന്നത്. ഈ ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ ഭരണം നടത്തുന്നത് ആയിരം വര്‍ഷമായിരിക്കുമെന്നു സ്ഥിരീകരിക്കുന്ന വചനം നാം പരിശോധിച്ചതുകൊണ്ട് അത് ആവര്‍ത്തിക്കുന്നില്ല. ഇനി നാം ഉറപ്പുവരുത്തേണ്ടത് യോഹന്നാന്‍ അറിയിച്ച അവസാന മണിക്കൂറിനെ സംബന്ധിച്ചാണ്. ക്രിസ്തുവിനുമുമ്പ് അവസാനിച്ച രണ്ടു യുഗങ്ങളെ സമയങ്ങളായി പരിഗണിക്കാം. യോഹന്നാന്‍ പറഞ്ഞ അവസാന മണിക്കൂര്‍ അവസാനത്തെ യുഗമാണ്. അതായത്, നോഹ് മുതല്‍ അബ്രാഹം വരെ ഒരു പൂര്‍ണ്ണയുഗവും അബ്രാഹം മുതല്‍ ക്രിസ്തുവരെ മറ്റൊരു പൂര്‍ണ്ണ യുഗവും പൂര്‍ത്തിയായി. ക്രിസ്തുവിന്റെ മനുഷ്യാവതാരം മുതല്‍ അവിടുത്തെ പുനരാഗമനം വരെ നീണ്ടുനില്‍ക്കുന്ന അവസാനത്തെ പൂര്‍ണ്ണയുഗത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അതായത്, അവസാന മണിക്കൂര്‍ എന്ന് യോഹന്നാന്‍ പറഞ്ഞത് അവസാന യുഗത്തെക്കുറിച്ചാണ്. നാം ജീവിക്കുന്ന ഈ യുഗം തന്നെയാണ് അവസാന മണിക്കൂര്‍! ക്രിസ്തുവിന്റെ പുനരാഗമനംവരെ ഈ യുഗത്തിന് ദൈര്‍ഘ്യമുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ ആരംഭിക്കുന്ന ഒരു അര്‍ദ്ധയുഗം കൂടി ഈ ഭൂമിയില്‍ അവശേഷിക്കുന്നുണ്ടെന്നു നാം മനസ്സിലാക്കി. രണ്ടായിരം വീതമുള്ള മൂന്നു യുഗങ്ങളും ആയിരം വര്‍ഷം ദൈര്‍ഘ്യമുള്ള അര യുഗവും ചേരുമ്പോള്‍ സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുമാകും.

ഈ യുഗങ്ങളുമായി ബന്ധപ്പെട്ട് ഒരുകാര്യംകൂടി വെളിപ്പെടുത്താനുണ്ട്. അത് ഇനിയും രണ്ടു യുഗാന്തങ്ങള്‍ക്കൂടി ഉണ്ട് എന്ന കാര്യമാണ്. യുഗാന്തത്തെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ഒരേ യുഗാന്തത്തെക്കുറിച്ചാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ലെന്ന് നാം അറിഞ്ഞിരിക്കണം. ഇപ്പോള്‍ നാം ജീവിക്കുന്ന ഈ യുഗത്തിനും വരാനിരിക്കുന്ന അര്‍ദ്ധയുഗത്തിനും അന്തമുള്ളതുകൊണ്ടുതന്നെ, രണ്ടു യുഗാന്തങ്ങളെക്കുറിച്ചും വേറിട്ടുതന്നെ നാം മനസ്സിലാക്കണം. യുഗാന്തത്തെക്കുറിച്ച് ബൈബിളിലെ എല്ലാ പ്രതിപാദ്യങ്ങളും സമാനരീതിയില്‍ അല്ലെന്നു നമുക്കറിയാം. ചിലര്‍ ഇതിനെ വൈരുദ്ധ്യമായി കണക്കാക്കുന്നു. എന്നാല്‍, നമുക്കുമുന്നില്‍ ഇനി രണ്ടു യുഗങ്ങളും രണ്ടു യുഗാന്തങ്ങളും അവശേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കുമ്പോള്‍, വൈരുദ്ധ്യം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നു തിരിച്ചറിയും.  

മനോവയ്ക്ക് തെറ്റുപറ്റില്ല; കാരണം, ബൈബിളിലെ വചനത്തിനു തെറ്റുപറ്റുകയോ വചനം പരാജയപ്പെടുകയോ ചെയ്യില്ല. ഈ വചനത്തിലാണ് മനോവയുടെ അചഞ്ചലമായ ആശ്രയം. രാത്രിയില്‍ കാണുന്ന സ്വപ്നങ്ങള്‍ക്കോ പകല്‍ക്കിനാവുകള്‍ക്കോ വ്യാഖ്യാനം നല്‍കുന്നത് മനോവയുടെ ശൈലിയല്ല. ഒരിക്കലും പരാജയപ്പെടാത്ത വചനത്തെ ഇഴകീറി പരിശോധിക്കുകയും, അങ്ങനെ കണ്ടെത്തുന്ന സത്യങ്ങളെ ഇണവചനങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ് മനോവയുടെ ശുശ്രൂഷാശൈലി! ഇത്തരത്തില്‍ സ്ഫുടംചെയ്ത സത്യങ്ങളാണ് സമൂഹമദ്ധ്യത്തില്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ്, പറഞ്ഞ വാക്കുകള്‍ ഇന്നോളം പിന്‍വലിക്കേണ്ടിവരാത്തത്! മനോവ ഇനി പറയാന്‍പോകുന്ന കാര്യങ്ങളിലും വചനത്തിന്റെ സ്ഥിരീകരണം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ കേള്‍വിക്കാരും ശ്രദ്ധിക്കണം. രണ്ടു യുഗാന്തങ്ങള്‍ക്കൂടി അവശേഷിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് നാം ഇനി മനസ്സിലാക്കാന്‍ പോകുന്നത്.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 20). ഇവിടെ ഒരു യുഗാന്തത്തെക്കുറിച്ച് യേഹ്ശുവാ പറയുന്നുണ്ട്. സുവിശേഷപ്രചരണം എന്ന ദൗത്യം ഭരമേല്പിച്ചപ്പോഴാണ് ഈ വാഗ്ദാനം അവിടുന്ന് നല്‍കിയത്. ഈ വാഗ്ദാനം നല്‍കപ്പെട്ടത്‌ അവശേഷിച്ചിരുന്ന പതിനൊന്ന് അപ്പസ്തോലന്മാര്‍ക്കു മാത്രമായിരുന്നില്ല; മറിച്ച്, പരിശുദ്ധ കന്യകാമറിയവും മറ്റുചില സ്ത്രീകളുമടക്കം നൂറ്റിയിരുപതോളം ആളുകള്‍ ഒത്തുചേര്‍ന്ന സമൂഹത്തിനു മുഴുവനായി നല്‍കപ്പെട്ട വാഗ്ദാനമായിരുന്നു അത്. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായവും മത്തായി എഴുതിയ ക്രിസ്തുവിന്റെ സുവിശേഷത്തിലെ അവസാന വാചകവും (മത്തായി: 28; 20) ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. യുഗാന്തംവരെ കൂടെയുണ്ടായിരിക്കും എന്ന വാഗ്ദാനമാണ് അവിടുന്ന് നല്‍കിയത്. അന്ന് വാഗ്ദാനം സ്വീകരിച്ചവരെല്ലാം മരിച്ചുപോയെന്ന് നമുക്കറിയാം. അതിനാല്‍ത്തന്നെ, ആ വാഗ്ദാനത്തിന്റെ ഗുണഭോക്താക്കള്‍ അവര്‍ മാത്രമല്ലെന്നും, അവര്‍ ഭരമേറ്റ ശുശ്രൂഷയുടെ പിന്‍ഗാമികളായ നമ്മള്‍ക്കൂടിയാണെന്നും വ്യക്തം. അതായത്, സുവിശേഷ ശുശ്രൂഷയില്‍ വ്യാപരിക്കുന്ന സകലര്‍ക്കുമായി നല്‍കപ്പെട്ട വാഗ്ദാനമാണിത്. യേഹ്ശുവാ ഇവിടെ അരുളിച്ചെയ്തത് അവിടുത്തെ പുനരാഗമനത്തോടെ അവസാനിക്കുന്ന യുഗാന്തത്തെക്കുറിച്ചാണ്. ഈ യുഗമെന്നും വരാനിരിക്കുന്ന യുഗമെന്നും അവിടുന്ന് പറഞ്ഞതിലൂടെ, ഈ യുഗത്തിന്റെ അവസാനത്തെയാണ് അവിടുന്ന് ഉദ്ദേശിച്ചതെന്നു വ്യക്തം.

തന്റെ പുനരാഗമനത്തെക്കുറിച്ച് അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കെ, പുനരാഗമനംവരെയുള്ള യുഗത്തില്‍ തന്റെ ആത്മീയസാന്നിദ്ധ്യം സഭയോടുകൂടെ ഉണ്ടായിരിക്കും എന്നാണ് അവിടുന്ന് പ്രഖ്യാപിച്ചത്. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ലെന്ന് അരുളിച്ചെയ്ത യേഹ്ശുവായുടെ വാക്കുകള്‍ക്കൂടി ഇവിടെ ചേര്‍ത്തുവച്ചു മനസ്സിലാക്കണം. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും”(യോഹ: 14; 16-18). യേഹ്ശുവായുടെ പുനരാഗമനംവരെ തുടരേണ്ട ശുശ്രൂഷയാണ് സുവിശേഷ പ്രഘോഷണം. അതുപോലെതന്നെ, അപ്പം മുറിക്കല്‍ ശുശ്രൂഷയും അവിടുത്തെ പ്രത്യാഗമനംവരെ തുടരണം. വചനം പങ്കുവയ്ക്കുന്നതിനായി യേഹ്ശുവായുടെ പേരില്‍ സമ്മേളിക്കുമ്പോള്‍, അവിടുത്തെ ഓര്‍മ്മയ്ക്കായി ചെയ്യണമെന്ന് കല്പിച്ച ശുശ്രൂഷയാണ് കുര്‍ബ്ബാന എന്ന അപ്പം മുറിക്കല്‍ ശുശ്രൂഷ. എന്നുവരെയാണ് ഈ ശുശ്രൂഷ നാം തുടരേണ്ടതെന്ന് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്”(1 കോറി: 11; 26). യേഹ്ശുവായുടെ പ്രത്യാഗമനം വരെയാണ് സുവിശേഷം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ഈ യുഗത്തിന്റെ അവസാനത്തെക്കുറിച്ചു മാത്രമല്ല ബൈബിളില്‍ പ്രവചനങ്ങളുള്ളത്. ക്രിസ്തു രാജാവായി വാഴുന്ന ആയിരം വര്‍ഷത്തിനുശേഷം ഒരു യുഗാന്തംകൂടിയുണ്ട്. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കുന്ന ഒരു യുഗാന്തമാണത്. അപ്പസ്തോലപ്രമുഖനായ കേപ്ഫാ വെളിപ്പെടുത്തിയത് ആ യുഗാന്തത്തെക്കുറിച്ചാണ്. കേപ്ഫായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവായുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണം! ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍”(2 കേപ്ഫാ: 3; 10-12). ഇതാണ് അന്ത്യവിധിയുടെ ദിനം! വരാനിരിക്കുന്ന രണ്ടു യുഗാന്തങ്ങളെയുംകുറിച്ച് വെളിപാടിന്റെ പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. മനോവ മുന്‍പുതന്നെ ഇക്കാര്യങ്ങള്‍ വചനാടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഇനിയും അത് ആവര്‍ത്തിക്കുന്നില്ല. ആയതിനാല്‍, അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന യുഗാന്തത്തെക്കുറിച്ചുള്ള ചിന്തയില്‍ നമ്മുടെ മനസ്സുകളെ കേന്ദ്രീകരിക്കാം.

അവസാന മണിക്കൂര്‍ എന്ന് യോഹന്നാന്‍ പറഞ്ഞത് ഈ യുഗത്തെക്കുറിച്ചാണെങ്കില്‍, ഇപ്പോള്‍ നാം ആയിരിക്കുന്നത് അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളിലാണ്! ഈ സത്യം ആരും തിരിച്ചറിയാതെ പോകരുത്. കഴിഞ്ഞുപോയ രണ്ടുയുഗങ്ങളുടെയും കാലദൈര്‍ഘ്യം രണ്ടായിരം വര്‍ഷം അഥവാ, നാല്പത് ജൂബിലികള്‍ ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം നമുക്കു മുന്‍പില്‍ ദൃഷ്ടാന്തമായുണ്ട്. അതിനാല്‍ത്തന്നെ, ഇനി നമുക്കു മുന്നില്‍ അവശേഷിക്കുന്നത് ഏതാനും നിമിഷങ്ങള്‍ മാത്രമാണെന്നു തിരിച്ചറിയണം. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിന്റെ രണ്ടായിരാമത്തെ വാര്‍ഷികം 2033 -ല്‍ ആണെന്നും, അത് സഭയുടെ നാല്പതാമത്തെ ജൂബിലി ആണെന്നും ഗ്രഹിക്കാനുള്ള ജ്ഞാനം നാം ആര്‍ജ്ജിക്കുകയും വേണം.

സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന പ്രവചനത്തിന് യുഗങ്ങളുമായി ബന്ധപ്പെട്ട വ്യാഖ്യാനംകൂടി ഉണ്ടെന്നു മനസ്സിലാക്കാനുള്ള പഠനമാണ് ഇതുവരെ നാം നടത്തിയത്. ഇനി നാം പരിശോധിക്കാന്‍ പോകുന്നത് യോഹന്നാന്‍ പറഞ്ഞ അവസാന മണിക്കൂറിനെക്കുറിച്ചും, അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങളാണ്. യുഗാന്തസംഭവങ്ങളുമായി ബന്ധപ്പെട്ട് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രവചനങ്ങളും പരിശോധിക്കാന്‍ ഇവിടെ നമുക്കു സാധിക്കില്ല. എന്തെന്നാല്‍, സൃഷ്ടി മുതല്‍ വെളിപാട് വരെയുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക പ്രവചനങ്ങളും ഈ കാലത്തെ സംബന്ധിക്കുന്നതാണ്. ആയതിനാല്‍, തിരഞ്ഞെടുക്കപ്പെട്ട ചില പ്രവചനങ്ങള്‍ മാത്രമാണ് ഇവിടെ പഠനവിധേയമാക്കുന്നത്.

അന്ന്, ആ ദിവസം, അവസാനനാളുകള്‍ എന്നിങ്ങനെ കുറിക്കപ്പെട്ടിരിക്കുന്ന പ്രവചനങ്ങളില്‍ തൊണ്ണൂറുശതമാനവും സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ്. ഓരോദിവസവും അവയില്‍ പലതും നിറവേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, പ്രവചനങ്ങള്‍ നിറവേറുന്നതു കാണുമ്പോള്‍ യഥാര്‍ത്ഥ ദൈവമക്കള്‍ ആകുലപ്പെടുകയോ അസ്വസ്ഥരാകുകയോ വേണ്ട. എന്തെന്നാല്‍, കാലത്തിന്റെ അടയാളങ്ങളില്‍ പലതും നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുള്ള ദൃഷ്ടാന്തങ്ങളാണ്. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്‍കിയിരിക്കുന്ന ചില മുന്നറിയിപ്പുകള്‍ നാം ഗൗനിക്കുകതന്നെവേണം! എന്തെന്നാല്‍, ദൈവവചനം ഇപ്രകാരം നമ്മോടു പറയുന്നു: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26). ഈ മുന്നറിയിപ്പ് നല്‍കിയത് യേഹ്ശുവായാണ്. അതുതന്നെയാണ് ഈ മുന്നറിയിപ്പിനെ കൂടുതല്‍ ഗൗരവതരമാക്കുന്നതും!

അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെ ഓടുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയായി യേഹ്ശുവായുടെ വാക്കുകളെ നാം പരിഗണിക്കണം. അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് ദൈവത്തില്‍നിന്നു മാത്രമല്ലെന്ന് യേഹ്ശുവാതന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികളെയും സാത്താന്റെ പ്രവൃത്തികളെയും വിവേചിച്ചറിയാന്‍ ഇന്ന് മനുഷ്യര്‍ക്കു സാധിക്കുന്നില്ല. യേഹ്ശുവാ ഏകരക്ഷകനും ഏകദൈവവും ആണെന്നും അവിടുന്ന് വീണ്ടും വരുമെന്നും പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമേ ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നാം പ്രതീക്ഷിക്കാവൂ. വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇടങ്ങളിലും വിഗ്രഹാലയങ്ങളിലും നടക്കുന്ന അടയാളങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള അദ്ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍, ഈജിപ്തിലെ മന്ത്രവാദികള്‍ ചെയ്ത അദ്ഭുതപ്രവൃത്തികള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം. മോശയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളില്‍നിന്നു വേറിട്ടതായിരുന്നില്ല ഫറവോയുടെ മന്ത്രവാദികളിലൂടെ സാത്താന്‍ പ്രവര്‍ത്തിച്ചത്. അദ്ഭുതങ്ങളെയും അടയാളങ്ങളെയും വിവേചിക്കേണ്ടത്, അത് ആരുടെ പേരില്‍ സംഭവിക്കുന്നുവെന്നതിനെ പരിഗണിച്ചായിരിക്കണം. യേഹ്ശുവാ എന്ന പേര് വെളിപ്പെട്ടതിനുശേഷം, ഈ പേരിലല്ലാതെ നടക്കുന്ന അദ്ഭുതങ്ങള്‍ക്കോ അടയാളങ്ങള്‍ക്കോ പിന്നില്‍ സ്വര്‍ഗ്ഗത്തിലെ ദൈവം പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അത് സ്വര്‍ഗ്ഗത്തിലെ ദൈവത്തെയും അവിടുത്തെ വചനത്തെയും മനസ്സിലാക്കാത്തവര്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന സ്ഥലജല വിഭ്രാന്തിയാണ്! മാത്രവുമല്ല, യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പിലും ഈ സത്യം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

മോശയിലൂടെ നല്‍കിയ മുന്നറിയിപ്പ് അവസാനകാലത്ത് യേഹ്ശുവാ ആവര്‍ത്തിച്ചുവെന്നതാണ് യഥാര്‍ത്ഥ സത്യം. അടയാളങ്ങളെയും അദ്ഭുതങ്ങളെയും പരിഗണിക്കുമ്പോള്‍, അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ പദവിയല്ല പരിഗണിക്കേണ്ടതെന്ന് മോശ വ്യക്തമാക്കിയിട്ടുണ്ട്. മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്”(നിയമം: 13; 1-3). നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഘട്ടങ്ങളുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. ദൈവംതന്നെ നമ്മുടെ വിശ്വാസം പരീക്ഷിക്കുമെന്ന് മോശ പറഞ്ഞതിനെ യേഹ്ശുവാ തിരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, യേഹ്ശുവാ പഠിപ്പിച്ച സ്വര്‍ഗ്ഗത്തിന്റെ പ്രാര്‍ത്ഥന തിരുത്തിയ വിരുതന്മാരെ ക്രിസ്ത്യാനികള്‍ തിരിച്ചറിയണം. വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.

അദ്ഭുതങ്ങളെയും അടയാളങ്ങളെയും പരിഗണിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വ്യക്തതയോടെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍! തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കുന്ന അടയാളങ്ങളുമായി സാത്താന്യശക്തികള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, ആ കെണിയില്‍ ദൈവമക്കള്‍ വീഴാതിരിക്കേണ്ടതിനാവശ്യമായ എല്ലാ ഉപദേശങ്ങളും ബൈബിളിലുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രൈസ്തവരെ വചനത്തില്‍നിന്നു വിച്ഛേദിക്കാന്‍ ആധുനിക വെളിപാടുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനങ്ങളും വെളിപാടുകളും വിശകലനം ചെയ്തുകൊണ്ട് ദൈവജനത്തെ വഞ്ചിക്കുന്ന സ്വപ്നവിശകലനക്കാര്‍ എല്ലാക്കാലത്തും ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോശയുടെ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പ് അവന്‍ നല്‍കിയത്. ഫറവോയുടെ മന്ത്രവാദികള്‍ പുറത്തുള്ളവരായിരുന്നെങ്കില്‍, ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രവാചകന്മാര്‍. ഇപ്പോഴും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് അവസാനമണിക്കൂറിന്റെ അന്ത്യനിമിഷങ്ങളായതുകൊണ്ട് വ്യാജപ്രവാചകന്മാരും സ്വപ്നവിശകലനക്കാരും കൂടുതല്‍ സജ്ജീവമാണ്. ഇക്കൂട്ടര്‍ക്ക് ബൈബിളിലെ വചനങ്ങളോട് ആഭിമുഖ്യമില്ല. സ്വന്തം സ്വപ്നങ്ങളും വചനവിരുദ്ധ ആശയങ്ങളും വിശകലനം ചെയ്യുന്നവരാണ് ഇക്കൂട്ടര്‍!

അദ്ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍ അതിലേക്ക് മനുഷ്യരുടെ ശ്രദ്ധതിരിയുകയെന്നത് സ്വാഭാവികമാണ്. തെരുവോരങ്ങളിലെ കച്ചവടക്കാര്‍ ആളെക്കൂട്ടാന്‍ നടത്തുന്ന ചെപ്പടിവിദ്യകള്‍പ്പോലും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഈ സാദ്ധ്യതയാണ് സാത്താന്‍ കാലാകാലങ്ങളില്‍ ഫലപ്രദമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും അനേകര്‍ വഞ്ചിക്കപ്പെടുന്നത് അടയാളങ്ങളിലും അദ്ഭുതങ്ങളിലുമാണ്. ആയതിനാല്‍, അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ ദൈവം ചില മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു. അത് അദ്ഭുതങ്ങളും അടയാളങ്ങളും നിര്‍ത്തലാക്കിക്കൊണ്ടുള്ള മാറ്റമായിരിക്കും. ഇത് മനോവയ്ക്ക് ലഭിച്ച ദര്‍ശനമോ വെളിപാടോ അല്ല; മറിച്ച്, ദൈവവചനം പ്രഖ്യാപിച്ചിട്ടുള്ള സത്യമാണ്! ആ സത്യമാണ് ഇനി നാം പരിശോധിക്കാന്‍ പോകുന്നത്.

അദ്ഭുതങ്ങളും അടയാളങ്ങളും നിലയ്ക്കും!

ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുന്‍പായി ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നിലയ്ക്കുമെന്നതാണ് ദൈവമക്കള്‍ ഗൗരവമായി അറിഞ്ഞിരിക്കേണ്ട ഒരു വചനസത്യം! അതിനാല്‍ത്തന്നെ, അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും പിന്നാലെ പോകുന്നവര്‍ സാത്താന്റെ കെണിയില്‍ വീണ് നശിക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ വഴിതെറ്റുന്നത് അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരിക്കുമെന്ന് യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പുമായി ഇത് ചേര്‍ത്തുവായിക്കപ്പെടണം. വ്യക്തിപരമായുള്ള ദൈവിക ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഇതിനര്‍ത്ഥമില്ല. അത് എക്കാലത്തും ദൈവമക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയും. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുകയും ചെയ്യും. എന്നാല്‍, ദൈവവചനം അനുസരിച്ച് അവിടുത്തോട്‌ ചേര്‍ന്നുനില്‍ക്കുന്ന ദൈവമക്കള്‍ക്ക് മാത്രമേ ഈ അനുഗ്രഹം ലഭിക്കുകയുള്ളു. മറിച്ച്, വചനം സ്ഥിരീകരിക്കുന്നതിനായി ദൈവം നല്‍കിക്കൊണ്ടിരുന്ന അടയാളങ്ങളും അദ്ഭുതങ്ങളും അവസാനകാലത്ത് അവിടുന്ന് നല്‍കുകയില്ല. ഇത് മനോവയുടെ സ്വന്തം അഭിപ്രായമോ വെളിപാടോ അല്ല; മറിച്ച്, യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുള്ള സത്യമാണ്.

ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ദൈവവചനത്തെ സ്ഥിരീകരിക്കുകയെന്നതാണ് ആ ലക്‌ഷ്യം. ബൈബിള്‍ പറയുന്നത് എന്താണെന്നു നോക്കുക: “അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് യേഹ്ശുവാ തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 14; 3). വചനത്തിനു സാക്ഷ്യം നല്‍കുന്നതിനാണ് ദൈവം അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു വചനംകൂടി ശ്രദ്ധിക്കുക: “അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. യേഹ്ശുവാ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു”(മര്‍ക്കോ: 16; 20). യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാര്‍ അവിടുത്തെ വചനം പ്രസംഗിച്ചപ്പോള്‍, ആ വചനത്തെ സ്ഥിരീകരിക്കാന്‍ യേഹ്ശുവാതന്നെ അവരോടോടൊപ്പം വ്യാപരിച്ച് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു. ക്രിസ്തു അറിയിച്ച സത്യവചനം പ്രസംഗിക്കപ്പെടുന്ന അവസരങ്ങളില്‍ മാത്രമേ ദൈവത്തില്‍നിന്ന് അദ്ഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കുകയുള്ളു. മാത്രവുമല്ല, യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയുടെ സുവിശേഷവും അവിടുത്തെ പുനരാഗമനവും പ്രഘോഷിക്കുവാന്‍ അയയ്ക്കപ്പെട്ട ക്രിസ്ത്യാനികള്‍, തങ്ങള്‍ക്കു തോന്നുന്നത് വിളിച്ചുപറഞ്ഞാല്‍, അവിടെയൊന്നും ദൈവം അദ്ഭുതം പ്രവര്‍ത്തിക്കില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് യേഹ്ശുവാ എന്ന പേരില്‍ മാത്രമാണ്. കാരണം, യേഹ്ശുവാ എന്നാണ് സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ പേര്. അപ്പസ്തോലന്മാര്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് യേഹ്ശുവാ എന്ന പേരില്‍ മാത്രമാണ്. അവര്‍ സ്നാനം നല്കിയതും യേഹ്ശുവാ എന്ന പേരില്‍ മാത്രമായിരുന്നു.

മോശയെ അയച്ചത് ദൈവമാണെന്ന് യിസ്രായേല്‍ജനവും ഫറവോയും ഗ്രഹിക്കേണ്ടതിനായി ദൈവം അദ്ഭുതങ്ങളും അടയാളങ്ങളും അവനിലൂടെ പ്രവര്‍ത്തിച്ചു. യേഹ്ശുവാ വന്നിരിക്കുന്നത് സ്വര്‍ഗ്ഗത്തില്‍നിന്നാണെന്ന് യെഹൂദരും സ്നാപകയോഹന്നാനും മനസ്സിലാക്കേണ്ടതിന് യേഹ്ശുവായും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. വരാനിരിക്കുന്ന ക്രിസ്തു (മ്ശിയാഹ്) തന്നെയാണോ എന്ന് അന്വേഷിക്കുന്നതിനായി സ്നാപകയോഹന്നാന്‍ അവന്റെ ശിഷ്യന്മാരെ യേഹ്ശുവായുടെ അടുക്കലേക്കയച്ചപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തത് ഇപ്രകാരമാണ്: “നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു”(ലൂക്കാ: 7; 22). അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ ലക്‌ഷ്യം വചനത്തിനു സാക്ഷ്യം നല്കുകയെന്നതാണ്. അതിനാല്‍ത്തന്നെ, വചനം പ്രസംഗിക്കപ്പെടാത്ത ഇടങ്ങളിലും വചനവിരുദ്ധമായ ആശയങ്ങള്‍ പ്രസംഗിക്കപ്പെടുന്ന ഇടങ്ങളിലും അദ്ഭുതങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണ്‌!

ദൈവവചനം സ്വീകരിക്കാന്‍ തയ്യാറാകാത്ത സമൂഹത്തിനുവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മനുഷ്യപുത്രനായ യേഹ്ശുവാ തയ്യാറായില്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ ഓര്‍ക്കണം. ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല”(മത്താ: 13; 58). അവരുടെ അവിശ്വാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, യേഹ്ശുവായെ രക്ഷകനായി അവര്‍ അംഗീകരിച്ചില്ല എന്നതാണ്. മറിച്ച്, ആ നാട്ടുകാര്‍ ദൈവവിശ്വാസികള്‍ ആയിരുന്നില്ലെന്നു പറയാന്‍ കഴിയില്ല. അതായത്, യേഹ്ശുവായാണ് രക്ഷകനായ ദൈവമെന്നു സ്ഥിരീകരിക്കുന്നതിനാണ് അദ്ഭുതങ്ങളും അടയാളങ്ങളും നല്‍കപ്പെടുന്നത്. അങ്ങനെയെങ്കില്‍, സെക്കുലര്‍ ആശയങ്ങളിലേക്ക് വഴിമാറി അധഃപതിച്ച ഒരു സമൂഹത്തിന്റെ കച്ചവടകേന്ദ്രങ്ങളില്‍ നടക്കുന്ന അടയാളങ്ങളെയും അദ്ഭുതങ്ങളെയും എങ്ങനെയാണ് നാം പരിഗണിക്കേണ്ടത്? വിശുദ്ധരുടെ പേര് പറഞ്ഞാല്‍ അദ്ഭുതം നടക്കുമോ?

വിശുദ്ധര്‍ മാദ്ധ്യസ്ഥം വഹിച്ചാല്‍ ദൈവം ഇടപെടില്ല എന്ന സന്ദേശമല്ല മനോവ നല്‍കുന്നത്. മറിച്ച്, യേഹ്ശുവാ എന്ന പേരില്‍ അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍നിന്ന് ഉത്തരം ലഭിക്കുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയായിരുന്നു. ക്രിസ്തു നല്‍കിയ വാഗ്ദാനം അതു മാത്രമാണ്. മാത്രവുമല്ല, ആരാണ് വിശുദ്ധരെന്നത് മനുഷ്യനു തീരുമാനിക്കാനുള്ള അവകാശം ക്രിസ്തു നല്‍കിയിട്ടില്ല. ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് വിധിയുടെ ഭാഗമാണ്. വിധി നടപ്പാക്കാനുള്ള അവകാശം യേഹ്ശുവായ്ക്ക് മാത്രമാണുള്ളത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു”(യോഹ: 5; 22). പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു ദൈവങ്ങളുണ്ടെന്നോ, ദൈവം ത്രിമൂര്‍ത്തികളാണെന്നോ ഉള്ള സന്ദേശം ഈ വചനത്തിലുണ്ടെന്ന് ആരും ധരിക്കരുത്. ഇത് പരിപൂര്‍ണ്ണ മനുഷ്യനായ യേഹ്ശുവായുടെ വാക്കുകളാണ്. മരിച്ചുയര്‍ത്ത യേഹ്ശുവാ മനുഷ്യന്‍ മാത്രമല്ല, ദൈവംകൂടിയാണ്. അന്ത്യവിധിവരെ യേഹ്ശുവാ ആയിരിക്കുന്നത് ദൈവവും മനുഷ്യനുമായിട്ടാണെന്നു സ്ഥിരീകരിക്കുന്ന വചനം അവിടുന്നുതന്നെ നല്‍കിയിട്ടുണ്ട്. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക:  “മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു”(യോഹ: 5; 27). അന്ത്യവിധിവരെ യേഹ്ശുവാ മനുഷ്യന്‍കൂടി ആയിരിക്കുമെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമുണ്ടോ? നമ്മുടെ വിഷയം വിശുദ്ധരെ പ്രഖ്യാപിക്കലിനു പിന്നിലെ വചനവിരുദ്ധതയെ സംബന്ധിച്ചായതുകൊണ്ട് മറ്റുവിഷയങ്ങളിലേക്ക് കടക്കുന്നില്ല.

വിധി പ്രഖ്യാപിക്കാനുള്ള അവകാശം തന്നില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നുവെന്ന സത്യം യേഹ്ശുവാതന്നെയാണ് വെളിപ്പെടുത്തിയത്. യേഹ്ശുവായുടെ ഈ വാക്കുകളെ മറികടന്ന് ആര്‍ക്കെങ്കിലും വിശുദ്ധരെ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നത് സ്വര്‍ഗ്ഗത്തിന്റെ തീരുമാനത്തെയും അപ്പസ്തോലിക പാരമ്പര്യത്തെയും നിഷേധിക്കുന്നതാണ്. സഭയിലേക്ക് കടന്നുവരാന്‍ ദൈവം അനുവദിക്കുന്ന എല്ലാവരെയും വിശുദ്ധരെന്ന് സംബോധന ചെയ്യുന്ന ശൈലി അപ്പസ്തോലന്മാര്‍ അവലംബിച്ചിരുന്നു. അത് മരണാനന്തരം ഒരുവനു നല്‍കുന്ന ബഹുമതിയായിരുന്നില്ല. രക്തസാക്ഷിത്വം വഹിച്ച സഹ അപ്പസ്തോലന്മാരെപ്പോലും വിശുദ്ധരായി പ്രഖ്യാപിക്കാനോ അവരുടെ പേരില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ നടത്താനോ കേപ്പ തയ്യാറായില്ല എന്നതും നാം തിരിച്ചറിയണം. സ്തെഫാനോസും യാക്കോബും രക്തസാക്ഷികളായപ്പോള്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ കേപ്പാ തയ്യാറായില്ലെങ്കില്‍, അതില്‍നിന്നു വ്യത്യസ്തമായ ഒരു പാരമ്പര്യം ക്രിസ്ത്യാനികള്‍ക്കില്ല. വിശുദ്ധരെ പ്രഖ്യാപിക്കല്‍ എന്ന വചനവിരുദ്ധ ആശയത്തിനു പിന്നില്‍ ചില സ്ഥാപിതതാത്പര്യക്കാരുടെ കൗശലമാണ്. തങ്ങള്‍ വിശുദ്ധരായി ഉയര്‍ത്തിയ വ്യക്തികളുടെ പേരില്‍ വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ കുതന്ത്രത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. വിശുദ്ധരെ പ്രഖ്യാപിക്കുകയെന്ന സാഹസംതന്നെ, വചനവിരുദ്ധമായ ആശയങ്ങള്‍ക്കു ദിവ്യപരിവേഷം ചാര്‍ത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ സാഹസം?

പിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ വചനവിരുദ്ധമായ അനേകം ദുരാചാരങ്ങള്‍ ഇതിലൂടെ ഇക്കൂട്ടര്‍ സഭയില്‍ നടപ്പാക്കിയിട്ടുണ്ട്. ക്രൈസ്തവസഭകളില്‍ ഇന്ന് സ്ഥാനംപിടിച്ചിട്ടുള്ള ദുരാചാരങ്ങളെയും വചനവിരുദ്ധമായ ദൈവശാസ്ത്രങ്ങളെയും പരിശോധിച്ചാല്‍, അതിന്റെയെല്ലാം പിന്നില്‍ മനുഷ്യരാല്‍ വിശുദ്ധപദവി ആരോപിക്കപ്പെട്ട വ്യക്തികളുടെ പേരുകള്‍ കാണാന്‍ കഴിയും. വചനവിരുദ്ധവും പൈശാചികവുമായ അവസ്ഥയിലേക്ക് ക്രിസ്തീയതയെ നയിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധരെ പ്രഖ്യാപിക്കല്‍ എന്ന സാഹസത്തിന് ഇവര്‍ മുതിര്‍ന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വിശുദ്ധരെ പ്രഖ്യാപിക്കുന്ന കലാപരിപാടിയെ ധനസമാഹരണ മാര്‍ഗ്ഗമായും ഇവര്‍ കാണുന്നുണ്ട്. എന്നാല്‍, ഇതിനെല്ലാമപ്പുറം മറ്റുചില പദ്ധതികള്‍ക്കൂടി ഇതിനു പിന്നിലുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. അത് അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതിയാണ്. തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്ന മായാജാലങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വചനവിരുദ്ധമായ ആശയങ്ങള്‍ക്ക് ആധികാരികത അവകാശപ്പെടാനും തങ്ങള്‍ വ്യാജകഥകള്‍ ചമച്ച്  വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ പേരുകള്‍ ആവശ്യമാണ്‌. ഇവരുടെ പ്രത്യക്ഷീകരണ കഥകളിലൂടെ അനേകം ദുര്‍ബ്ബല വിശ്വാസികളെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ഇവര്‍ക്കും ഇവരുടെ പിതാവായ സാത്താനും നന്നായറിയാം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെ ഇക്കൂട്ടര്‍ പരിഗണിക്കുന്ന ചില കൊച്ചുപുസ്തകങ്ങള്‍ പരിശോധിച്ചാല്‍, ഇവരെ നയിക്കുന്ന സാത്താനെ തിരിച്ചറിയാന്‍ കഴിയും.

കത്തോലിക്കാസഭയിലെ വിശ്വാസികളുടെമേല്‍ വചനവിരുദ്ധ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനായി അനേകം വ്യക്തികളെയും അവരുടെ പേരില്‍ അനേകം പുസ്തകങ്ങളും ഇല്ല്യുമിനാറ്റികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈജിപ്തില്‍ ജനിച്ച ഗ്രീക്കുകാരിയായ വാസുലാ റീഡണ്‍ ഇക്കൂട്ടത്തില്‍പ്പെടും. ഇവള്‍ക്ക് ലഭിച്ചുവെന്ന് പറയപ്പെടുന്ന സന്ദേശങ്ങളെല്ലാം കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാലോമും കാരിസ് ഭവനുമെല്ലാം ഈ പുസ്തക പരമ്പരയുടെ കേരളത്തിലെ വിതരണക്കാരായിരുന്നു. സത്യവും മിഥ്യയും അര്‍ദ്ധസത്യങ്ങളും കൂട്ടിക്കലര്‍ത്തി തയ്യാറാക്കിയിട്ടുള്ള ഈ സന്ദേശങ്ങളുടെ മുഖ്യ പ്രചാരകരായി രംഗത്തുവന്നത് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഭാഗമായി അറിയപ്പെടുന്ന മരിയന്‍ മൂവ്മെന്റ് ആണ്. ക്രിസ്തുവും കന്യകാമറിയവുമാണ് തനിക്ക് സന്ദേശങ്ങള്‍ നല്‍കുന്നതെന്ന് വാസുലാ റീഡണ്‍ അവകാശപ്പെടുന്നു. വചനവിരുദ്ധമായ ആശയങ്ങള്‍ തങ്ങളുടെ ദുഃസ്വപ്നങ്ങളാണെന്നു പറഞ്ഞാല്‍ ആരും സ്വീകരിക്കില്ലെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ടാണ് ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും പേരുകള്‍ ഇക്കൂട്ടര്‍ ദുരുപയോഗിക്കുന്നത്. അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ ഇത്തരം പടുകുരുപ്പകള്‍ മുളപൊട്ടുമെന്ന് യേഹ്ശുവാ മുന്‍കൂട്ടി അറിയുകയും, ഈ പൈശാചികശക്തികളുടെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ്, ചെറുക്കേണ്ടതിനുവേണ്ടി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രാരംഭത്തില്‍ നാം വായിച്ചത് ആ മുന്നറിയിപ്പാണ്. യേഹ്ശുവാ നമുക്ക് നല്‍കിയിരിക്കുന്ന ആ മുന്നറിയിപ്പ് ഒരിക്കല്‍ക്കൂടി പരിശോധിച്ചതിനുശേഷം വാസുലായുടെ ദുരൂഹസന്ദേശങ്ങളിലെ വചനവിരുദ്ധത വ്യക്തമാക്കാം. യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പ് ഇതാണ്: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26).   

തന്റെ പുനരാഗമനത്തിനു മുന്‍പ് പുതിയ സന്ദേശങ്ങളുമായി ഒരിക്കലും യേഹ്ശുവാ പ്രത്യക്ഷപ്പെടുകയില്ല എന്ന പ്രഖ്യാപനം ഈ മുന്നറിയിപ്പിലുണ്ട്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച സുവിശേഷമല്ലാതെ, മറ്റൊരു സുവിശേഷം സ്വര്‍ഗ്ഗത്തില്‍നിന്നു വരില്ല! എന്തെന്നാല്‍, യുഗാന്തംവരെ (ഈ യുഗം) പ്രഘോഷിക്കാനുള്ള സുവിശേഷമാണ് അപ്പസ്തോലന്മാരെ ഭരമേല്പിച്ചത്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ സുവിശേഷവുമായി ഒരുവനെയും അവിടുത്തെ പുനരാഗമനത്തിനു മുന്‍പ് അയയ്ക്കില്ല! യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് വരാനിരിക്കുന്നത് യേലിയാഹും മോശയുമാണ്. അവര്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശുശ്രൂഷ മാത്രമേ അവര്‍ ചെയ്യുകയുള്ളു. യേഹ്ശുവാ പ്രസംഗിച്ചതും അപ്പസ്തോലന്മാര്‍ ആവര്‍ത്തിച്ചതുമായ സുവിശേഷത്തെ അസാധുവാക്കുന്ന ഒരു സന്ദേശവും ഇവര്‍ നമുക്കു നല്‍കില്ല. എന്തെന്നാല്‍, യുഗാന്തംവരെ യേഹ്ശുവായാല്‍ മുദ്രയിടപ്പെട്ട സുവിശേഷമാണ് അവിടുന്ന് നല്‍കിയിരിക്കുന്നത്. തങ്ങള്‍ പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ സുവിശേഷവുമായി വ്യാജന്മാര്‍ രംഗപ്രവേശം ചെയ്യുമെന്ന് അപ്പസ്തോലന്മാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് പൗലോസ് ഇപ്രകാരം പ്രഖ്യാപിച്ചത്: “എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക”(2 കോറി: 11; 4).

ഇക്കാര്യംതന്നെ കുറച്ചുകൂടി കടുപ്പത്തില്‍ അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: “ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാത്തി: 1; 8, 9). ക്രിസ്തുവിന്റെ സുവിശേഷം വചനത്താല്‍ത്തന്നെ മുദ്രയിടപ്പെട്ടതാണ്. ഈ മുദ്ര പൊട്ടിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കുപോലും അവകാശമില്ലെന്നിരിക്കെ, ദൂതന്മാരെക്കാള്‍ താഴ്ന്നവര്‍ അതിനു ശ്രമിക്കുന്നുവെങ്കില്‍, അവരും ശപിക്കപ്പെട്ടവര്‍തന്നെ! അതായത്, വചനവിരുദ്ധ ആശയങ്ങളുമായി പ്രത്യക്ഷപ്പെടുന്നവര്‍ എത്ര ഉന്നതരായി കാണപ്പെട്ടാലും, അവരെയെല്ലാം ശപിക്കപ്പെട്ടവരുടെ ഗണത്തില്‍ പരിഗണിച്ചാല്‍ മതി! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, വാസുലാമാര്‍ക്ക് സന്ദേശം നല്‍കുന്ന ക്രിസ്തു കള്ളക്രിസ്തുവും മാതാവ് പെരുംകള്ളിയുമാണ്‌! യേഹ്ശുവാതന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍, മനോവയ്ക്ക് ഇതു പറയാന്‍ ഒരു ഭയവുമില്ല! ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുകയും അതിനനുസരിച്ച് ജാഗ്രതപുലര്‍ത്തുകയും ചെയ്യാത്തവരാണ് വഴിതെറ്റിപ്പോകുന്നത്‌.

അജ്ഞതയില്‍നിന്നു രൂപപ്പെട്ട വിശ്വാസത്തിന്റെ പ്രചാരകയാണ് വാസുലാ റീഡണ്‍ എന്ന് മനസ്സിലാക്കാന്‍ അവരുടെ പുസ്തകങ്ങളിലെ വരികള്‍ പരിശോധിച്ചാല്‍ മതി. ഈ സ്ത്രീയുടെ ആദ്ധ്യാത്മിക വിവരക്കേടുകള്‍ കോറിയിട്ട പുസ്തകങ്ങളുടെ നാലാം വാല്യത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: “നിങ്ങളുടെ പരിശുദ്ധ മാതാവായ ഞാന്‍ നിങ്ങളുടെ സമീപത്തുണ്ട്; എന്റെ മക്കളേ, ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. എന്റെ പുത്രന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തില്‍ ഭരണം നടത്തട്ടെ”(വാസുലാ റീഡണ്‍ എഴുതിയ ദൈവത്തിലുള്ള യഥാര്‍ത്ഥ ജീവിതം എന്ന പുസ്തകത്തിന്റെ നാലാം വാല്യം അമ്പത്തിയാറാം പേജ്). മറിയം നല്‍കിയതാണ് ഈ സന്ദേശമെന്ന് ഈ സ്ത്രീ അവകാശപ്പെടുന്നു. ഇത് ഏതായാലും പരിശുദ്ധ കന്യകാമറിയമല്ല എന്നകാര്യത്തില്‍ സംശയമൊന്നും വേണ്ട. കാരണം, തികച്ചും വചനവിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറയാന്‍ കന്യകാമറിയം തയ്യാറാകില്ലെന്നു മാത്രമല്ല, തന്നെത്തന്നെ പരിശുദ്ധ മാതാവെന്ന് പരിചയപ്പെടുത്തുകയുമില്ല. കന്യകാമറിയത്തെ അറിയാവുന്ന എല്ലാവര്‍ക്കും ഇക്കാര്യവും അറിയാം. യേഹ്ശുവാപോലും തന്നെക്കുറിച്ച് പരിശുദ്ധനെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടില്ല. യേഹ്ശുവായും കന്യകാമറിയവും പരിശുദ്ധരാണെന്നു നമുക്കറിയാം. എന്നാല്‍, അവര്‍ ഒരിക്കലും തങ്ങളെത്തന്നെ പരിശുദ്ധര്‍ എന്ന് സ്വയം സംബോധന ചെയ്തിട്ടില്ല. മാത്രവുമല്ല, വാസുലായ്ക്ക് സന്ദേശം നല്‍കിയെന്നു പറയപ്പെടുന്ന സ്ത്രീ പറയുന്നത് താന്‍ ദൈവത്തിന്റെ അമ്മയാണെന്നാണ്. സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവമേയുള്ളുവെന്നും ആ ദൈവത്തിനു മാതാവോ പിതാവോ വംശാവലിയോ ഇല്ലെന്നുമുള്ള യാഥാര്‍ത്ഥ്യം വാസുലായ്ക്ക് അറിയില്ല എന്നതുകൊണ്ടാണ് അവള്‍ക്ക് സന്ദേശം നല്‍കിയ സ്ത്രീയും ഇക്കാര്യത്തില്‍ വിവരക്കേട് വച്ചുപുലര്‍ത്തുന്നത്! കാരണം, മറിയത്തിന്റെ സന്ദേശമെന്ന വ്യാജേന വാസുലാ റീഡണ്‍ കുറിച്ചുവച്ചിരിക്കുന്നത് തന്റെതന്നെ തെറ്റായ അറിവുകളാണ്!

യേഹ്ശുവാ എന്തുകൊണ്ടാണ് തന്റെ കുരിശുമരണത്തിനു തൊട്ടുമുന്‍പ് കന്യകാമറിയത്തെ യോഹന്നാന് അമ്മയായി നല്‍കുകയും, മറിയത്തിനു മകനായി യോഹന്നാനെ നല്‍കുകയും ചെയ്തത്? കന്യകാമറിയം മനുഷ്യപുത്രന്റെ അമ്മയായിരുന്നുവെന്നതുകൊണ്ടും, മരണത്തിനുശേഷം യേഹ്ശുവാ ഉത്ഥിതനാകുന്നത് ദൈവം എന്ന അവസ്ഥയിലേക്കു കൂടിയാണ് എന്നതുകൊണ്ടുമാണ് മരണത്തിനു തൊട്ടുമുന്‍പ് ഒരു കൈമാറ്റം അവിടുന്ന് നടത്തിയത്! ഈ സത്യം നമ്മുടെ അമ്മയായ കന്യകാമറിയത്തിന് അറിയാം. എന്നാല്‍, വാസുലാ റീഡണ്‍ പറയുന്ന മാതാവിന് ഇക്കാര്യത്തില്‍ കാര്യമായ അറിവൊന്നുമില്ല. വാസുലായുടെ അറിവിനേക്കാള്‍ കൂടിയ അറിവില്‍ അവള്‍ക്ക് സ്വപ്നം കാണാന്‍ കഴിയില്ലല്ലോ! അല്ലാഹുവിന്റെ പേരില്‍ മുഹമ്മദ്‌ അവന്റെ ആശകളും അഭിലാഷങ്ങളും ആയത്തുകളായി ഇറക്കിയതുപോലെയാണ് കത്തോലിക്കാസഭയിലെ വെളിച്ചപ്പാടുകള്‍ ചെയ്യുന്നതും. വാസുലാ റീഡണ്‍ എന്ന ഗ്രീക്കുകാരി ഒരു പ്രതീകം മാത്രമാണ്. ദൈവജനത്തെ തിരഞ്ഞെടുത്ത കാലംമുതല്‍ ഇന്നോളം അനേകം വ്യാജപ്രവാചകന്മാര്‍ അവതരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുകയെന്നതാണ് വ്യാജപ്രവാചകന്മാരിലൂടെയും വെളിച്ചപ്പാടുകളിലൂടെയും സാത്താന്‍ ലക്ഷ്യമിടുന്നത്.

ദൈവിക സംരക്ഷണത്തില്‍നിന്നു ദൈവമക്കളെ  വേര്‍പ്പെടുത്താന്‍ ആത്മീയതയുടെ  കപടവേഷം ധരിച്ച് സാത്താനും അവന്റെ അനുചരന്മാരും രംഗത്തിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരെ കുരുക്കിലാക്കണമെങ്കില്‍ ആത്മീയതയുടെ വേഷത്തില്‍ സമീപിച്ചാലേ സാധിക്കുകയുള്ളുവെന്ന് അവനറിയാം. ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്നതാണ് ഇവിടെ അവന്‍ അവലംബിക്കുന്ന ശൈലി. വചനമറിയാത്ത വ്യക്തികളെ ഭക്തിപ്രകടനങ്ങളിലൂടെയും വ്യാജ അടയാളങ്ങളിലൂടെയും വശീകരിച്ചു വഴിതെറ്റിക്കാന്‍ സാധിക്കുമെന്ന് ഇതിനോടകം സാത്താന്‍ തെളിയിച്ചു കഴിഞ്ഞതാണ്. വചനമറിയാത്തവരെ എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ് ബുക്ക് ഓഫ് ട്രൂത്ത് എന്ന ബുക്ക് ഓഫ് ട്രാപ്പും മരിയന്‍ ഡിവൈന്‍ മേഴ്‌സിയുംമൊക്കെ! ഈ പൈശാചികതയ്ക്ക് ക്രൈസ്തവനാമധാരികള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചത് വചനമറിയാത്തവരുടെ സംഖ്യ വര്‍ദ്ധിച്ചതുകൊണ്ടാണ്. ഭക്തിയുടെ ബാഹ്യരൂപം ധരിച്ച് കടന്നുവരുന്ന വ്യാജന്മാരെ തിരിച്ചറിയണമെങ്കില്‍ വചനത്തില്‍ അധിഷ്ഠിതമായ വിശ്വാസം ഉണ്ടായിരിക്കണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ അവരോടു പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?”(മര്‍ക്കോ: 12; 24). ദൈവവചനത്തില്‍നിന്നു ക്രൈസ്തവരെ അകറ്റാന്‍ കൊച്ചുപുസ്തകങ്ങളുമായി വ്യാജപ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുന്നതിന്റെ പിന്നിലെ ലക്‌ഷ്യം വഴിതെറ്റിക്കലാണ്. ബുക്ക് ഓഫ് ട്രാപ്പ് എന്ന വചനവിരുദ്ധ അശ്ലീലപുസ്തകം പരിശോധിച്ചാല്‍ സാത്താന്റെ കൗശലം വ്യക്തമാകും. ഇത്തരത്തില്‍ അനേകം മായാജാലക്കാര്‍ ഇന്ന് ഇറങ്ങിയിട്ടുണ്ട്. ഇവിടെയാണ്‌ ഭയാനകമായ ഒരു സത്യം നാം മനസ്സിലാക്കിയിയിരിക്കേണ്ടത്. എന്തെന്നാല്‍, അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നിലയ്ക്കും. ഇതാണ് ആ അന്ത്യനിമിഷങ്ങള്‍!

മനോവ കണ്ട സ്വപ്നമോ ദര്‍ശനമോ അല്ല ഇവിടെ പ്രഖ്യാപിച്ചത്; മറിച്ച്, ദൈവത്തിന്റെ പ്രവാചകന്മാര്‍ പ്രവചിച്ച സത്യമാണ്! ഈ സത്യം വെളിപ്പെടുത്താനാണ് അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നിലെ ദൈവഹിതം നാം പരിശോധിച്ചത്. വചനത്തെ സ്ഥിരീകരിക്കുന്നതിനാണ് അദ്ഭുതങ്ങളും അടയാളങ്ങളും ദൈവം അനുവദിക്കുന്നതെന്ന് ആ പരിശോധനയിലൂടെ നാം മനസ്സിലാക്കി. അങ്ങനെയെങ്കില്‍, വചനത്തിനു ക്ഷാമമുണ്ടാകുകയും വചനം ലഭിക്കാതാകുകയും ചെയ്‌താല്‍ എന്തായിരിക്കും പരിണിതഫലം? വചനം ഇല്ലാത്തിടത്ത് ദൈവത്തില്‍നിന്നുള്ള അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടായിരിക്കുകയില്ല. അതേ, ദൈവം ഒരു ക്ഷാമം അയയ്ക്കാന്‍ പോകുന്നു! ആമോസിന്റെ പ്രവചനം ശ്രദ്ധിക്കുക: “ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, യാഹ്‌വെയുടെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്. അന്ന് അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കുമുതല്‍ കിഴക്കുവരെയും അലഞ്ഞു നടക്കും. യാഹ്‌വെയുടെ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല. അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു മൂര്‍ച്ഛിച്ചുവീഴും”(ആമോസ്: 8; 11-13).

ബൈബിള്‍ നിരോധിക്കുമെന്നോ ബൈബിളിന്റെ ലഭ്യത ഇല്ലാതാകുമെന്നോ ഉള്ള പ്രവചനമായി ഈ പ്രവചനത്തെ ആരും കാണേണ്ടതില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ ബൈബിള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ഇനിയും തുടരും. എന്നാല്‍, സത്യവചനം പ്രഘോഷിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന മുഖസ്തുതിക്കാരെ അന്വേഷിച്ച് സകലരും ഓടുമ്പോള്‍, സത്യവചനം അവമതിക്കപ്പെടും. അതുകൊണ്ട് ആമോസ് പ്രവാചകനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്നു മദ്ധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും”(ആമോസ്: 8; 9). ആമോസ് പ്രവചിച്ച അന്ന് എന്നത് ഇന്നാണ്!  

സത്യവചനം ലഭ്യമല്ലാത്ത സാഹചര്യം ഇപ്പോള്‍ത്തന്നെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ആത്മീയ പ്രഭാഷകര്‍ അനേകര്‍ രംഗത്തുണ്ടെങ്കിലും സത്യവചനം എവിടെയും പ്രഘോഷിക്കപ്പെടുന്നില്ല. ഇതാണ് വചനത്തിനുവേണ്ടി ദാഹിക്കുന്നവര്‍ക്ക് അതു ലഭിക്കാത്ത കാലം വരുമെന്ന പ്രവചനത്തിന്റെ നിറവേറല്‍! വചനത്തിനുവേണ്ടി ദാഹിക്കുന്നവര്‍ മൂര്‍ച്ഛിച്ചു വീണാലും, അത് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണമെന്താണെന്ന് അറിയണോ? വചനത്തെ ചവിട്ടിമെതിച്ചതും വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തതും വചനത്തെ കച്ചവടം ചെയ്തതും വചനത്തെ അവഗണിച്ചതുമെല്ലാം ദൈവത്തിന്റെ ക്രോധം ആളിക്കത്താന്‍ കാരണമായി! സത്യവചനത്തെ അവഗണിച്ചുകൊണ്ട് ബുക്ക് ഓഫ് ട്രാപ്പുകള്‍ക്കു പിന്നാലെയും വെളിച്ചപ്പാടുകള്‍ക്കും കൃപാസനങ്ങള്‍ക്കും പിന്നാലെയും അലഞ്ഞുനടന്നപ്പോള്‍ ദൈവം അയച്ച ശിക്ഷയായും ഇതിനെ നാം തിരിച്ചറിയണം. സത്യവചനത്തിനു ബദലായി പുതിയ ബൈബിള്‍ ഇറക്കുമെന്ന് വത്തിക്കാനില്‍നിന്നു വിളിച്ചുപറഞ്ഞപ്പോള്‍ വിനീതവിധേയരായവരാണ് കീഴ്ഘടകങ്ങള്‍! എതിര്‍പ്പിന്റെ ശബ്ദം എവിടെനിന്നെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ദൈവം കാതോര്‍ത്തു! എവിടെനിന്നും കേട്ടില്ല. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന തിരുത്തിയപ്പോള്‍ പൂര്‍ണ്ണസന്തോഷത്തോടെ സ്വീകരിച്ച പൈശാചിക സമൂഹങ്ങളും കത്തോലിക്കാസഭയുടെ ഭാഗമായി അറിയപ്പെടുന്നുണ്ട്. ഇനിയും ക്ഷമിച്ചാല്‍, ഒരുവന്‍പോലും രക്ഷപ്പെടില്ലെന്ന് ദൈവത്തിനറിയാം.

അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അനേകരെ വഞ്ചിക്കാന്‍ സാത്താന്‍ രംഗത്തിറങ്ങുമ്പോള്‍ നാം തിരിച്ചറിയേണ്ടത് ആമോസിന്റെ പ്രവചനത്തിന്റെ പൊരുളാണ്. സത്യവചനം പ്രസംഗിക്കപ്പെടാത്ത ഇടങ്ങളില്‍ ദൈവത്തില്‍നിന്നുള്ള അടയാളങ്ങള്‍ ഉണ്ടാകില്ലെന്ന് തിരിച്ചറിയാത്ത അനേകര്‍ വഞ്ചിക്കപ്പെടും. സത്യവചനത്തെ സ്ഥിരീകരിക്കുന്നതിനാണ് ദൈവം അദ്ഭുതങ്ങളും അടയാളങ്ങളും അനുവദിക്കുന്നതെന്നിരിക്കെ, സത്യവചനം പ്രഘോഷിക്കപ്പെടാത്ത കാലത്ത് അദ്ഭുതങ്ങളെയും അടയാളങ്ങളെയും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ! ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നിലയ്ക്കുമെന്ന സത്യം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. വചനവിരുദ്ധ ആശയങ്ങളുടെ സ്വാധീനമാണ് അതിനു കാരണം. ദൈവത്തിന്റെ സത്യവചനത്തെക്കാള്‍ ഉപരിയായി അവര്‍ വ്യാജപ്രവാചകന്മാരുടെ ദുഃസ്വപ്നങ്ങളെ പരിഗണിക്കുന്നു. ദൈവത്തില്‍നിന്നുള്ള അടയാളങ്ങളും അദ്ഭുതങ്ങളും നിലയ്ക്കുവാനുള്ള പ്രധാനകാരണവും ഇതുതന്നെ! ദൈവവചനങ്ങള്‍ ചേര്‍ത്തുവച്ചു പഠിക്കുമ്പോള്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ്. ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നിലയ്ക്കാന്‍ മൂന്നു കാരണങ്ങളുണ്ടെന്ന് ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയും. ഇതുവരെ നാം നടത്തിയ പഠനത്തിന്റെ രത്നച്ചുരുക്കം മൂന്നു കാരണങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാത്താന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്ന കാലയളവില്‍ ദൈവം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്‌ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരെ ആശയക്കുഴപ്പത്തിലേക്കു നയിക്കില്ല എന്നതാണ് ഒരു കാരണം.

സത്യവചനം പ്രഘോഷിക്കപ്പെടുമ്പോള്‍, ആ വചനത്തെ സ്ഥിരീകരിക്കുന്നതിനാണ് ദൈവം അടയാളങ്ങള്‍ നല്‍കുന്നത്. ഇന്ന് സത്യവചനത്തിന് ക്ഷാമകാലമാണ്! ഇന്ന് പ്രഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കേള്‍വിക്ക് ഇമ്പമുള്ള മുഖസ്തുതികളാണ്. അതുകൊണ്ടുതന്നെ, അത്തരം ഇടങ്ങളില്‍ ദൈവം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കില്ല. അതായത്, സത്യവചനത്തിനു ക്ഷാമമുണ്ടാകുമെന്ന് ദൈവം മുന്‍കൂട്ടി അറിയിച്ചിട്ടുള്ള കാലം സമീപിച്ചിരിക്കുന്നുവെന്നതാണ്‌ രണ്ടാമത്തെ കാരണം. മൂന്നാമതായി ഒരു കാരണംകൂടിയുണ്ട്. അത് അവിടുത്തെ പേരുമായി ബന്ധപ്പെട്ട കാരണമാണ്. പ്രവാചകന്മാരിലൂടെ മുന്നറിയിപ്പ് നല്‍കുകയും, ഒടുവില്‍ യേഹ്ശുവാതന്നെ അറിയിക്കുകയും ചെയ്തിട്ടുള്ള കാര്യമാണ് അവിടുത്തെ പേര് പുനഃസ്ഥാപിക്കുമെന്നത്. സെഫാനിയാഹിലൂടെ അരുളിച്ചെയ്തതിനു പുറമേ യേഹ്ശുവാ നേരിട്ടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “അങ്ങയുടെ പേര് അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹ: 17; 26). ഒരിക്കല്‍ യേഹ്ശുവാ അറിയിച്ച അവിടുത്തെ പേര് വിസ്മൃതിയിലാകുമെന്നും, അവിടുന്ന് അത് പുനഃസ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനം ഈ വചനത്തിലുണ്ട്. ഇനിയും അത് അറിയിക്കുമെന്ന് പറഞ്ഞതിന്റെ പൊരുള്‍ അതാണ്‌! ഇനിയും അറിയിക്കുമെന്ന അവിടുത്തെ വാഗ്ദാനമാണ് മനോവയിലൂടെ ഇപ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, മനോവ അവിടുത്തെ പേര് വെളിപ്പെടുത്തുമ്പോള്‍, ക്രൈസ്തവരെന്നു പറയപ്പെടുന്ന വ്യക്തികളും സമൂഹങ്ങളും ആ പേരിനെ പുച്ഛിച്ചുതള്ളുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്നു! യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിക്കാന്‍ ആരംഭിച്ചാല്‍, പിന്നീടൊരിക്കലും മറ്റ് പേരുകളില്‍ അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കില്ല! അവിടുന്ന് പുനഃസ്ഥാപിക്കുന്ന അവിടുത്തെ പരിശുദ്ധമായ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമേ അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളിലെ ഉഗ്രപീഡനത്തെ അതിജീവിക്കുകയുള്ളു!

ആയതിനാല്‍, മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വ്യാജപ്രവാചകന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുക! പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലാണ് വ്യാജപ്രവാചകന്മാരില്‍ അധികവും രംഗത്തുള്ളത്. വചനം അറിയാത്തതുകൊണ്ട് വചനവിരുദ്ധത എന്താണെന്ന് ക്രൈസ്തവസഭകളിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഈ അവസ്ഥയെയാണ് സാത്താന്‍ മുതലെടുത്തുകൊണ്ടിരിക്കുന്നത്. ഇവിടെ നാം ഉണരുകയും ചുറ്റിലും വച്ചിരിക്കുന്ന കെണികളെക്കുറിച്ചു ബോധവാന്മാരും ബോധവതികളും ആകുകയും വേണം. ലോകത്താകമാനം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണ്‌. യേഹ്ശുവാതന്നെ ഈ സത്യം വെളിപ്പെടുത്തിയിരിക്കെ, ദൈവം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്‌ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ തയ്യാറാകുകയില്ല. സാത്താന്റെ അദ്ഭുതങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് അവസാനം ചര്‍ച്ചചെയ്യാം. എന്തെന്നാല്‍, മരിയന്‍ പ്രസ്ഥാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇല്ല്യുമിനാറ്റികളെ തിരിച്ചറിയുകയാണ് ഇവിടെ ആദ്യം വേണ്ടത്!

ഇല്ല്യുമിനാറ്റിയും മരിയന്‍ പ്രസ്ഥാനങ്ങളും!

റഷ്യയുടെ മാനസാന്തരം എന്ന മുറവിളിയുമായാണ് മരിയന്‍ പ്രസ്ഥാനങ്ങളെ ഒരുകാലത്ത് നാം കണ്ടത്. ഇതിന്റെ മറവില്‍ അനേകം പുസ്തകങ്ങള്‍ പ്രചരിക്കപ്പെട്ടു. ദിവ്യനാഥ വൈദികരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിന്റെ പിന്നിലും ഇല്ല്യുമിനാറ്റിയുടെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ സാധിക്കും. സത്യവും മിഥ്യയും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നതാണ് ഇല്ല്യുമിനാറ്റികളുടെ എക്കാലത്തെയും ശൈലി. ദിവ്യനാഥ വൈദികരോട് സംസാരിക്കുന്നുഎന്ന പുസ്തകത്തിലും ഈ ശൈലി ദര്‍ശിക്കാന്‍ കഴിയും. എന്റെ പുത്രന്‍ എന്ന് ആവര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു സ്ത്രീയാണ് ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രം. സര്‍വ്വശക്തനും സൈന്യങ്ങളുടെ നാഥനുമായ യേഹ്ശുവായെ പുത്രനെന്നു സംബോധന ചെയ്യുന്ന ഒരു സ്ത്രീയെ എങ്ങനെയാണ് പരിശുദ്ധ കന്യകാമറിയമായി പരിഗണിക്കാന്‍ സാധിക്കുന്നത്? ഇപ്പോഴും ഈ സ്ത്രീ പ്രത്യക്ഷപ്പെടുന്നത് ഒരു കുഞ്ഞിനെ കരങ്ങളില്‍ വഹിച്ചുകൊണ്ടാണ്! വചനം അറിയാത്തതുകൊണ്ടും അജ്ഞതയില്‍നിന്നു രൂപംകൊണ്ട ഭയത്തില്‍ ജീവിക്കുന്നതുകൊണ്ടും അനേകര്‍ ഈ സ്ത്രീയെ പരിശുദ്ധ കന്യകാമറിയമായി തെറ്റിദ്ധരിച്ചു. വിവരദോഷികളായ മനുഷ്യര്‍ ചാര്‍ത്തിക്കൊടുത്ത ദൈവമാതാവ് എന്ന പദവി ഏറ്റെടുക്കാന്‍ കന്യകാമറിയം തയ്യാറാകുമെന്ന് ആരും കരുതരുത്. ഒരു ദൈവമേയുള്ളുവെന്നും ആ ദൈവം തന്റെ പുത്രനല്ല, പിതാവാണെന്നും പരിശുദ്ധ കന്യകാമറിയത്തിനു നന്നായറിയാം. അതുകൊണ്ടുതന്നെ, വിഡ്ഢികളുടെ പീഠത്തില്‍ കന്യകാമറിയം ഇരിക്കുമെന്ന് ആരും ചിന്തിക്കരുത്! തനിക്കിണങ്ങാത്ത പദവികളൊന്നും ക്രിസ്ത്യാനികളുടെ അമ്മ സ്വീകരിക്കില്ല! അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നുപറഞ്ഞ നമ്മുടെ അമ്മ അവന്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായ രക്ഷാമാര്‍ഗ്ഗങ്ങളുമായി കടന്നുവരികയുമില്ല!

റഷ്യയുടെ മാനസാന്തരം എന്നതിലൂടെ കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികള്‍ ലക്ഷ്യമിട്ടത് സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയായിരുന്നു. അതിനുശേഷം അവിടെ എന്താണ് സംഭവിച്ചത്? ആത്മീയത അല്പമെങ്കിലും അവശേഷിച്ചിരുന്ന സോവ്യറ്റ് രാജ്യങ്ങളിലെ വിശ്വാസികളെ വേശ്യാവൃത്തിയിലേക്കും പൈശാചികതയിലേക്കും നയിക്കാന്‍ മരിയന്‍ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ തലവനായിരുന്ന ജോണ്‍പോളിനും സാധിച്ചു. സോവ്യറ്റ് രാജ്യങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതോടെ മരിയന്‍ പ്രസ്ഥാനങ്ങളുടെ ജപമാലകളും മുറവിളികളും അവസാനിച്ചുവെന്നതും നാം തിരിച്ചറിയണം! റഷ്യയുടെ മാനസാന്തരം എന്നതുകൊണ്ട് ഇതായിരുന്നോ ലക്ഷ്യമിട്ടത്? സോവ്യറ്റ് രാജ്യങ്ങളെ തകര്‍ക്കാന്‍ ജപമാല ചൊല്ലാത്തവരായി ജപമാലഭക്തരില്‍ ആരെങ്കിലുമുണ്ടെന്ന് മനോവ കരുതുന്നില്ല. ഇവരുടെ ജപമാല പ്രാര്‍ത്ഥനകളില്‍ സംപ്രീതയായ കന്യകാമറിയം, സോവ്യറ്റ് യൂണിയനെ തകര്‍ത്ത്, ആ രാജ്യങ്ങളിലെ സ്ത്രീകളെ വേശ്യാത്തെരുവുകളിലേക്കും മറ്റുള്ളവരെ ഇന്ത്യന്‍ ആള്‍ദൈവങ്ങളുടെ ഗുഹകളിലേക്കും അയച്ചുവെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അവര്‍ പറയുന്ന മറിയം ബേല്‍സബൂലിന്റെ അമ്മയോ ഭാര്യയോ ആയിരിക്കും! ആയതിനാല്‍, ഒരുകാര്യം അറിഞ്ഞിരിക്കുക; റഷ്യയില്‍ സംഭവിച്ചത് ഇല്ല്യുമിനാറ്റിയുടെ വിജയമായിരുന്നു!

എതിര്‍ക്രിസ്തുവിനുവേണ്ടി അന്ത്യകാല ക്രമീകരണങ്ങള്‍ നടത്തുന്നത് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളാണ്. ക്രൈസ്തവര്‍ക്കിടയില്‍ ഇല്ല്യുമിനാറ്റിയെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇല്ല്യുമിനാറ്റികള്‍തന്നെ ശ്രമിക്കുന്നുവെന്നതാണ് നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം. ഇല്ല്യുമിനാറ്റിയെ ഇല്ല്യുമിനാറ്റിതന്നെ എതിര്‍ക്കുമ്പോള്‍ സ്വാഭാവികമായും ആശയക്കുഴപ്പമുണ്ടാകും. ഇന്ന് ക്രൈസ്തവര്‍ക്കിടയില്‍ മാത്രമല്ല, മറ്റു സമൂഹങ്ങള്‍ക്കിടയിലും ഈ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ആയതിനാല്‍, കത്തോലിക്കാസഭയില്‍ രഹസ്യവും പരസ്യവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളെ തുറന്നുകാണിക്കുകയെന്നത് മനോവ ഒരു ദൗത്യമായി ഏറ്റെടുക്കുന്നു.

ലക്‌ഷ്യം നേടുന്നതിനായി ചതിയും വഞ്ചനയും നുണകളും മാര്‍ഗ്ഗങ്ങളായി സ്വീകരിക്കാമെന്ന് പരസ്യമായോ രഹസ്യമായോ പഠിപ്പിക്കുന്ന ഏതൊരു പ്രസ്ഥാനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇല്ല്യുമിനാറ്റിയാണ്. വിജാതിയമതങ്ങള്‍ നിലനില്‍ക്കുന്നത് നുണകളുടെ പിന്‍ബലത്തിലാണെന്നു നമുക്കറിയാം. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നുവെന്ന മുദ്രാവാക്യം ഗീതോപദേശത്തില്‍ മാത്രമല്ല ഉള്ളതെന്നും, കമ്മ്യൂണിസത്തിന്റെ മുദ്രാവാക്യവും ഇതുതന്നെയാണെന്നും തിരിച്ചറിയുമ്പോഴാണ്‌ സത്യദൈവത്തിനെതിരേ നിലകൊള്ളുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും പിന്നിലെ ശക്തി ഇല്ല്യുമിനാറ്റിയാണെന്നു വ്യക്തമാകുന്നത്. വിജാതിയതയും ഇടതുപക്ഷ ആശയവും സാത്താന്റെ സംഭാവനയാണ്. നുണകളിലാണ് ഇവരണ്ടും കെട്ടിപ്പൊക്കിയിരിക്കുന്നത്. യാതൊരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം ആവര്‍ത്തിച്ചു പറയാനുള്ള പ്രാവിണ്യം തെളിയിച്ചിട്ടുള്ളവര്‍ക്കു മാത്രമേ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാകാന്‍ സാധിക്കുകയുള്ളു. ഇത് ഇല്ല്യുമിനാറ്റി പ്രസ്ഥാനം രൂപംകൊടുത്തതോ പിന്തുണയ്ക്കുന്നതോ ആയ ഏതൊരു സംഘടനയുടെയും പ്രത്യേകതയാണ്. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി സ്ഥാപിതമായിരിക്കുന്ന പ്രസ്ഥാനങ്ങളെല്ലാം ഇല്ല്യുമിനാറ്റിയുടെ സംഭാവനയാണെന്നു പറയുന്നതും ഇക്കാരണത്താലാണ്. പരസ്യമായിത്തന്നെ ഈ സിദ്ധാന്തത്തെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്ന പ്രസ്ഥാനങ്ങളാണ് ഹിന്ദുമതവും കമ്മ്യൂണിസവും! കൃഷ്ണന്‍ എന്ന കഥാപാത്രത്തെക്കൊണ്ട് ഇല്ല്യൂമിനാറ്റികള്‍ ഇത് പറയിച്ചപ്പോള്‍ അത് ഗീതോപദേശമായി! ഇതുതന്നെയാണ് കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും സ്ഥാനംപിടിച്ചിരിക്കുന്ന ഇല്ല്യുമിനാറ്റിയുടെയും രഹസ്യ അടയാളം!

ഇല്ല്യുമിനാറ്റി ഒരു വ്യക്തിയോ വ്യക്തികളോ അല്ല, അത് ഒരു ആശയമാണ്. സത്യദൈവത്തിനും സത്യദൈവത്തിന്റെ നിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും എതിരേ പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രവര്‍ത്തിക്കുന്ന ഒരു നരകാത്മാവാണ് ഇല്ല്യുമിനാറ്റി! അത് നിയമനിഷേധത്തിന്റെയും സത്യനിഷേധത്തിന്റെയും ആത്മാവാണ്! ദൈവത്തില്‍നിന്നുള്ള നിയമത്തെയും സത്യത്തെയും അത് എതിര്‍ക്കും! ഐക്യരാഷ്ട്രസഭ, കമ്മ്യൂണിസം, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ ചില പ്രസ്ഥാനങ്ങള്‍ക്കും ഹിന്ദുമതമടക്കം ചില മതങ്ങള്‍ക്കും രൂപംനല്‍കിയത് ഇല്ല്യുമിനാറ്റിയാണെങ്കിലും, ഈ പ്രസ്ഥാനങ്ങളിലും മതങ്ങളിലും ഒതുങ്ങുന്നതല്ല ഇല്ല്യുമിനാറ്റിയുടെ സാന്നിദ്ധ്യവും സ്വാധീനവും! ഇല്ല്യൂമിനാറ്റി കടന്നുചെല്ലാത്ത ഒരിടവും ഇന്ന് ഭൂമുഖത്തില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. കത്തോലിക്കാസഭയുടെ സാങ്കേതിക നേതൃത്വംപോലും ഇല്ല്യുമിനാറ്റിയുടെ സര്‍വ്വാധിപത്യത്തിന്‍ കീഴിലാണെങ്കില്‍, മറ്റിടങ്ങളെക്കുറിച്ചു പറയാനുണ്ടോ?! കത്തോലിക്കാസഭയുടെ സാങ്കേതിക നേതൃത്വത്തില്‍ ഇല്ല്യുമിനാറ്റി സ്ഥാനംപിടിക്കും എന്ന പ്രവചനം ശ്രദ്ധിക്കുക: “ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും”(ദാനിയേല്‍: 9; 27). യേഹ്ശുവായും ഈ പ്രവചനം ആവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ”(മത്താ: 24; 15). ദൈവത്തിന്റെ ആലയമെന്നും വിശുദ്ധസ്ഥലം എന്നുമൊക്കെ പ്രതീകാത്മകമായി പറയുന്നത് ക്രിസ്തുവിന്റെ സഭയെക്കുറിച്ചാണ്.

കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം പച്ചക്കള്ളം!

വിശുദ്ധരെന്നു പറയപ്പെടുന്നവരും കന്യകാമറിയവും മാത്രമല്ല, ക്രിസ്തുപോലും പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്തകള്‍ നാം നിരന്തരം കേട്ടുകൊണ്ടാണിരിക്കുന്നത്. ഈ പ്രത്യക്ഷീകരണങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ? വചനാധിഷ്ഠിതമായ ഒരന്വേഷണം ഇവിടെ അനിവാര്യമാണ്. പ്രത്യക്ഷീകരണങ്ങള്‍ സംഭവിക്കുന്നില്ലെന്നു പറയാന്‍ കഴിയില്ല എന്നതാണ് ഇക്കാര്യത്തില്‍ ആദ്യമേതന്നെ മനോവയ്ക്കു പറയാനുള്ളത്. എന്നാല്‍, പ്രത്യക്ഷപ്പെടുന്നത് ക്രിസ്തുവോ പരിശുദ്ധ കന്യകാമറിയാമോ അല്ല എന്ന് ദൈവവചനത്തിന്റെ ആധികാരികതയില്‍ നിലനിന്നുകൊണ്ട് മനോവ പറയും! യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണം മുതല്‍ അവിടുത്തെ പുനരാഗമനം വരെയുള്ള ഈ യുഗത്തില്‍ സംഭവിക്കാനിരിക്കുന്നത് രണ്ടു വ്യക്തികളുടെ പ്രത്യക്ഷീകരണം മാത്രമാണ്. മോശയും യേലിയാഹുമാണ് ഈ യുഗത്തില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന രണ്ടു ശ്രേഷ്ഠ വ്യക്തികള്‍! ഏതെങ്കിലും വ്യക്തികള്‍ക്കു മുന്‍പില്‍ മാത്രമോ ആരുടെയെങ്കിലും സ്വപ്നത്തിലോ ആയിരിക്കില്ല ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. ദൈവത്തിന്റെ സത്യവചനം ഇവര്‍ പരസ്യമായി പ്രസംഗിക്കും! അതിനുമുന്‍പ്‌ ക്രിസ്തുപോലും പ്രത്യക്ഷപ്പെടില്ല എന്ന സത്യം പ്രഖ്യാപിച്ചത് ക്രിസ്തുതന്നെയാണ്!

മാതാവും ക്രിസ്തുവും പ്രത്യക്ഷപ്പെട്ടുവെന്ന് പറയുമ്പോള്‍, ദൈവവചനം അറിയാത്ത ദുര്‍ബ്ബല വിശ്വാസികള്‍ അതിനെ നിഷേധിക്കുകയില്ല. കാരണം, അത് ക്രിസ്തുവിനെയും കന്യകാമറിയത്തെയും നിഷേധിക്കുന്ന നടപടിയായി പരിഗണിക്കപ്പെടുമോ എന്ന് അവര്‍ ഭയപ്പെടുന്നു. വചനവിരുദ്ധമായ ആചാരങ്ങള്‍ സഭയുടെ ഭാഗമായി പ്രതിഷ്ഠിക്കപ്പെട്ടതിനു പിന്നില്‍ ദുര്‍ബ്ബല വിശ്വാസികളുടെ ഭയം കാരണമായിട്ടുണ്ട്. ഈ ഭയം അജ്ഞതയുടെ ജാരസന്തതിയാണ്! സഭയിലെ വിശ്വാസികളെ ഈ ഭയത്തില്‍ തളച്ചിടാന്‍ എക്കാലത്തും അധികാരികളുടെ വേഷത്തില്‍ കടന്നുകൂടിയ സാത്താന്യശക്തികള്‍ ശ്രദ്ധിച്ചു. അതിനായി അവര്‍ ദൈവവചനം മറച്ചുവയ്ക്കുകയും, ദൈവവചനത്തിനു പകരമായി തങ്ങളുടെ ആഭിചാരപുസ്തകങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. വചനവിരുദ്ധമായ ആശയങ്ങളുടെ സമാഹാരങ്ങളായ പുസ്തകങ്ങള്‍ക്ക് ദിവ്യപരിവേഷം നല്കിയതും ഇവരുടെ കൗശലമാണ്. ഇത്തരം പുസ്തകപരമ്പരയുടെ തുടര്‍ച്ചയാണ് ബുക്ക് ഓഫ് ട്രാപ്പ്! പുസ്തകങ്ങള്‍ മാത്രമല്ല, അനേകം തീര്‍ത്ഥാടനകേന്ദ്രങ്ങളും ധ്യാനമന്ദിരങ്ങളും പ്രത്യക്ഷീകരണം എന്ന നുണയുടെ മറവില്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. ക്രിസ്തു തനിക്കുതന്നെ എതിരായി സന്ദേശങ്ങള്‍ നല്‍കുമെന്നാണ് ബുക്ക് ഓഫ് ട്രാപ്പ് എന്ന ദുരൂഹപുസ്തകം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇല്ല്യുമിനാറ്റികള്‍ പടച്ചുവിടുന്ന ഇത്തരം നുണകളാല്‍ അനേകര്‍ വഞ്ചിക്കപ്പെടുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തിടത്തോളം കാലം ഇത്തരം ട്രാപ്പുകളില്‍നിന്നു വിശ്വാസികളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെ അവഗണിച്ച്, അടിമത്തത്തിന്റെ ആത്മാവിനെ സ്വീകരിച്ചതിലൂടെ ഭയത്തില്‍ ബന്ധിക്കപ്പെട്ട തലമുറയാണ് ഇന്നത്തെ സാങ്കേതികസഭ!

ഇവിടെ ഒരുകാര്യം നാം അംഗീകരിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഭൂരിഭാഗം വ്യക്തികള്‍ക്കും പ്രത്യക്ഷീകരണം അനുഭവവേദ്യമായിട്ടുണ്ട് എന്നതാണ് അംഗീകരിക്കേണ്ട കാര്യം. അതായത്, പ്രത്യക്ഷീകരണം അവകാശപ്പെടുന്നവരെല്ലാം നുണപറയുന്നുവെന്ന് പറയാന്‍ കഴിയില്ല. യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പ് സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്ന് പറഞ്ഞതിനുശേഷം അവിടുന്ന് തുടര്‍ന്നുപറഞ്ഞത്‌ കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുമെന്നാണ്. അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുതെന്നും അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്നും യേഹ്ശുവാ നമുക്കു മുന്നറിയിപ്പു നല്‍കി. ഇത്തരം പ്രത്യക്ഷപ്പെടലുകള്‍ ഉണ്ടാകുമെന്നും അതില്‍ വഞ്ചിതരാകരുതെന്നുമുള്ള മുന്നറിയിപ്പായിരുന്നു അത്. പ്രത്യക്ഷീകരണങ്ങളുടെ പ്രചാരകരായി തങ്ങളെത്തന്നെയും മറ്റുള്ളവരെയും വഞ്ചിച്ചുകൊണ്ടിരിക്കുന്നത് യേഹ്ശുവായുടെ ഈ മുന്നറിയിപ്പിനെ അവഗണിച്ചവരാണ്. അപ്പസ്തോലനായ പൗലോസും നമുക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അദ്ഭുതപ്പെടേണ്ടാ, സാത്താന്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?”(2 കോറി: 11; 14, 15). ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് പ്രത്യക്ഷീകരണങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കെണിയാണ്‌!

ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്നു പറഞ്ഞത് ക്രിസ്തുതന്നെയാണ്. അവിടുന്ന് ഇപ്രകാരം മുന്നറിയിപ്പു നല്‍കിയതിനുശേഷം നമ്മെ വഞ്ചിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പുനരാഗമനത്തിനു മുന്‍പ് അവിടുന്ന് പ്രത്യക്ഷപ്പെടില്ല എന്ന പ്രഖ്യാപനം അവിടുത്തെ വാക്കുകളിലുണ്ട്. അതുകൊണ്ടുതന്നെ, യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഈ യുഗത്തില്‍ ഒരിക്കല്‍പ്പോലും ആര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടില്ല! എന്നാല്‍, അദൃശ്യമായ സാന്നിദ്ധ്യം അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്നത് അവിടുത്തെ വാഗ്ദാനമാണ്. യേഹ്ശുവായുടെ മറ്റൊരു വാഗ്ദാനം ഇപ്രകാരം വായിക്കുന്നു: “എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ പേരില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും”(മത്താ: 18; 20). തന്റെ അദൃശ്യസാന്നിദ്ധ്യത്തെക്കുറിച്ചാണ് യേഹ്ശുവാ ഇവിടെ പറയുന്നത്. ശരീരത്തോടെ അവിടുന്ന് പ്രത്യക്ഷപ്പെടുമായിരുന്നെങ്കില്‍, അവിടുത്തെ കണ്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുതെന്ന് അവിടുന്ന് കല്പിക്കുമായിരുന്നോ? അവിടുത്തെ പ്രത്യാഗമനത്തിനുമുമ്പ് മറ്റു പ്രത്യക്ഷപ്പെടലുകള്‍ ഉണ്ടാകില്ലെന്നുള്ള പ്രഖ്യാപനമാണ് അവിടുന്ന് നടത്തിയത്! അതിനാല്‍ത്തന്നെ, പ്രത്യക്ഷീകരണങ്ങളെ അടിസ്ഥാനമാക്കി പ്രചരിക്കപ്പെടുന്ന ആശയങ്ങളെ പിന്തുടരുകയോ, അങ്ങനെയുള്ള ഗ്രൂപ്പുകളുടെ നിറംപിടിപ്പിച്ച കഥകളില്‍ ആകൃഷ്ടരാകുകയോ അരുത്. അതെല്ലാം തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കാന്‍ സാത്താന്‍ ഒരുക്കുന്ന കെണികളാണ്.

ക്രിസ്തു പ്രത്യക്ഷപ്പെടില്ല എന്നത് അവിടുത്തെ പ്രഖ്യാപനമായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പേരിനു സമര്‍പ്പിക്കപ്പെട്ട ആരും പ്രത്യക്ഷപ്പെടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ക്രിസ്തുവിന്റെ അപ്പസ്തോലന്മാരും പ്രവാചകന്മാരും കന്യകാമറിയവും എല്ലാം ക്രിസ്തുവിന്റെ പേരിനാല്‍ മഹിമയണിഞ്ഞവരാണ്. ക്രിസ്തുവുമായുള്ള ബന്ധമാണ് അവരെ ശ്രേഷ്ഠരാക്കുന്നത്. നാം അവരെ ബഹുമാനിക്കുന്നതും അവര്‍ക്ക് ക്രിസ്തുവുമായുള്ള ബന്ധത്തെപ്രതിയാണ്! അങ്ങനെയെങ്കില്‍, ക്രിസ്തുവിന്റെ വചനത്തെ അതിലംഘിച്ച് നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ സ്വയം തുനിഞ്ഞിറങ്ങുമോ? കന്യകാമറിയം പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. എന്തെന്നാല്‍, പല പ്രത്യക്ഷീകരണ കഥകളിലും പുത്രസമേതമാണ് ഒരു സ്ത്രീയെ കാണുന്നത്. കന്യകാമറിയവും ശിശുവായ ക്രിസ്തുവുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണ് ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടല്‍! വിശ്വാസികളുടെ അജ്ഞതയെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന വേളാങ്കണ്ണിയിലും വല്ലാര്‍പാടത്തുമെല്ലാം പുത്രസമേതം പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്! പ്രത്യക്ഷീകരണങ്ങളുടെ പ്രചാരകര്‍ രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ നല്‍കണം. ചോദ്യങ്ങള്‍ ഇതാണ്: യേഹ്ശുവാ ഇപ്പോഴും ശിശുവാണോ? സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്ന ദൈവമാണ് യേഹ്ശുവായെങ്കില്‍, ഒരു കുഞ്ഞിനെ ഒക്കത്തുവച്ച് പ്രത്യക്ഷപ്പെടുന്ന സ്ത്രീ ആരാണ്? താന്‍ പ്രത്യക്ഷപ്പെടില്ലെന്നു വ്യക്തമാക്കിയ യേഹ്ശുവാ നമ്മെ വഞ്ചിക്കുമോ? ഇനി കെട്ടുകഥകള്‍ പ്രചരിപ്പിക്കുമ്പോള്‍ ഈ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരംകൂടി തയ്യാറാക്കണം! വിശ്വാസികളുടെ വൈകാരികതയെയും അജ്ഞതയെയും ചൂഷണംചെയ്ത് ഉപജീവനം കഴിക്കുന്നവര്‍ ഈ പ്രവചനം ശ്രദ്ധിക്കുക“എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും”(ഹോസെയാ: 4; 8, 9).

പ്രത്യക്ഷീകരണങ്ങളിലെ സത്യവും മിഥ്യയും അറിയണമെങ്കില്‍ ക്രിസ്തുവിനെയും അവിടുത്തെ വചനത്തെയും വ്യക്തമായി അറിയണം. അല്ലാത്തപക്ഷം തെറ്റുപറ്റും. ഓരോ കാലത്തും സംഭവിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേഹ്ശുവായുടെ പ്രത്യാഗമനത്തിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്നും എപ്പോഴെല്ലാമാണ് അവയൊക്കെ സംഭവിക്കുന്നതെന്നും, ആരെല്ലാം എപ്പോഴെല്ലാം പ്രത്യക്ഷപ്പെടുമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍! അതിനാല്‍ത്തന്നെ, ബൈബിള്‍ പരിശോധിച്ച് ഉറപ്പുവരുത്താതെ ഒന്നിനെയും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ പാടില്ല!

സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പ്രത്യാഗമനം വരെയുള്ള കാലത്ത് യേഹ്ശുവായുടെ പ്രത്യക്ഷീകരണം ഉണ്ടാകില്ലെന്ന് പറയുമ്പോള്‍, വചനാധിഷ്ഠിതമായിത്തന്നെ ഒരു സംശയം ഉയരാന്‍ സാദ്ധ്യതയുണ്ട്. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തിലെ പതിനഞ്ചാം അദ്ധ്യായത്തിലാണ് സംശയത്തിനാധാരമായ പരാമര്‍ശമുള്ളത്. പരാമര്‍ശമിതാണ്: “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്‌തോലന്മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി”(1 കോറി: 15; 4-8). തനിക്ക് പ്രത്യക്ഷനായി എന്ന് പൗലോസ് പറയുന്നതൊഴികെ, മറ്റെല്ലാ പ്രത്യക്ഷീകരണങ്ങളും യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, പൗലോസിന്റെ കാര്യത്തില്‍ അങ്ങനെയല്ല. എന്താണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്? താന്‍ പ്രത്യക്ഷപ്പെടില്ലെന്ന് യേഹ്ശുവാ പറഞ്ഞത് വ്യാജമായിരുന്നോ?  

പൗലോസ് അപ്പസ്തോലന് യേഹ്ശുവാ പ്രത്യക്ഷപ്പെട്ടത് ദൃശ്യസാന്നിദ്ധ്യം നല്കിക്കൊണ്ടായിരുന്നില്ല. പൗലോസ് യേഹ്ശുവായുടെ ശബ്ദം കേട്ടുവെങ്കിലും അവിടുത്തെ കണ്ടില്ല. മോശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടുവെന്നും അവിടുത്തോട്‌ മുഖാമുഖം സംസാരിച്ചുവെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നാം വായിച്ചിട്ടുണ്ട്. മുഖാമുഖം സംസാരിച്ചുവെന്ന് പറയുമ്പോഴും, അവിടുത്തെ പിന്‍ഭാഗം മാത്രമേ മോശ കണ്ടിട്ടുള്ളുവെന്നും വിവരണമുണ്ട്. മോശയുടെതന്നെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഹോറെബില്‍വച്ച് അഗ്‌നിയുടെ മദ്ധ്യത്തില്‍നിന്നു യാഹ്‌വെ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല”(നിയമം: 4; 15). അതായത്, അദൃശ്യനായി സംസാരിച്ചതിനെയാണ് മുഖാമുഖമുള്ള സംസാരമായി രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിന്റെ പിന്‍ഭാഗം മോശ ദര്‍ശിച്ചുവെങ്കിലും അവിടുത്തെ മുഖം മോശ കണ്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്”(യോഹ: 1; 18). ഒരുകാര്യം നാം വ്യക്തമായി അറിഞ്ഞിരിക്കുക; എന്തെന്നാല്‍, അവിടുന്ന് മുന്‍കൂട്ടി പറഞ്ഞിരിക്കുന്നതില്‍നിന്നു വ്യത്യസ്തമായതൊന്നും അവിടുന്ന് ചെയ്യില്ല!

അകാലജാതന് എന്നതുപോലെ തനിക്കും അവിടുന്ന് പ്രത്യക്ഷനായി എന്നതിലൂടെ പൗലോസ് വ്യക്തമാക്കുന്നത്, ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം യേഹ്ശുവായുടെ സാന്ന്യദ്ധ്യം മറ്റു പലര്‍ക്കുമെന്നതുപോലെ തനിക്കും ലഭിച്ചുവെന്നാണ്. താന്‍ ഏറ്റെടുത്തിരിക്കുന്ന ശുശ്രൂഷ യേഹ്ശുവായുടെ വിളിയുടെ ഭാഗമാണെന്നു സ്ഥിരീകരിക്കുകയാണ് പൗലോസ് ചെയ്തത്. അതു സത്യവുമാണ്. യെരുശലെമില്‍നിന്നു യെരീക്കോയിലേക്കുള്ള യാത്രാമദ്ധ്യേ യേഹ്ശുവായുടെ സ്വരം അവന്‍ ശ്രവിക്കുകയും സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തു. അതുകൊണ്ട് ബൈബിളില്‍ പറയുന്ന പ്രത്യക്ഷീകരണങ്ങളില്‍ പലതും അദൃശ്യസാന്നിദ്ധ്യത്തെയാണ്‌ ഉദ്ദേശിക്കുന്നതെന്നു നാം മനസ്സിലാക്കിയിരിക്കണം. ഈ അദൃശ്യസാന്നിദ്ധ്യം അവിടുന്ന് തിരഞ്ഞെടുത്തവര്‍ക്ക് അവിടുത്തെ പ്രത്യാഗമനംവരെ ഉണ്ടാകും. എന്നാല്‍, ഈ അദൃശ്യസാന്നിദ്ധ്യത്തെയും വിവേചിക്കേണ്ടിയിരിക്കുന്നു. യുഗാന്തംവരെ അവിടുന്ന് മുദ്രവച്ചിരിക്കുന്ന വചനത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറാത്ത സന്ദേശങ്ങള്‍ മാത്രമേ അവിടുന്ന് നല്‍കുകയുള്ളു. വചനവിരുദ്ധമായ ആശയങ്ങള്‍ അവിടുന്ന് നല്കില്ലെന്നര്‍ത്ഥം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നമ്മെ ആശക്കുഴപ്പത്തിലാക്കുന്നതോ നമുക്ക് ഇടര്‍ച്ചവരുത്തുന്നതോ ആയ ഒരുകാര്യവും ദൈവത്തില്‍നിന്നുണ്ടാകില്ല. ദൈവത്തിന്റെ പക്ഷത്തുള്ള ആരെയും അതിന് അവിടുന്ന് അനുവദിക്കുകയുമില്ല! ആയതിനാല്‍, ക്രിസ്തുവിനെപ്പോലെയോ കന്യകാമറിയത്തെപ്പോലെയോ വേഷംകെട്ടി ആരെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍, അത് ആരും വിശ്വസിക്കരുത്. അവരെ ബഹുമാനിക്കുകയോ ഭയപ്പെടുകയോ അരുത്! ഇത് പറഞ്ഞിരിക്കുന്നത് ജീവിക്കുന്ന ദൈവമായ യേഹ്ശുവായാണ്!

യേഹ്ശുവായുടെ പ്രത്യാഗമനത്തെ സംബന്ധിക്കുന്ന പ്രത്യാശയും ആകാംക്ഷയും ദൈവമക്കളില്‍ ഇല്ലാതാക്കാന്‍ അനേകര്‍ നമുക്കിടയിലേക്ക് പ്രത്യക്ഷീകരണ കഥകളുമായി ഇറങ്ങിയിട്ടുണ്ട്. ക്രിസ്തുവിന്റെയും മാതാവിന്റെയും പേരില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് ഇവരുടെതന്നെ ഭാവനയിലുദിച്ച വിവരക്കേടുകളാണ്. ഇവര്‍ പറയുന്നത് ആത്മീയകാര്യങ്ങളായി തോന്നിയേക്കാം. എന്നാല്‍, ഭക്തിയുടെ ബാഹ്യരൂപം ധരിച്ച്, അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ ഇവര്‍ നിഷേധിക്കുന്നു. ഭക്തിയുടെ യഥാര്‍ത്ഥ ചൈതന്യം എന്നത് അവിടുത്തെ പ്രത്യാഗമനമാണ്. ഈ സത്യത്തെയാണ്‌ ഇക്കൂട്ടര്‍ നിഷേധിക്കുകയോ അപ്രസക്തമാക്കുകയോ ചെയ്യുന്നത്. ചിലര്‍ പറയുന്നത് പ്രത്യാഗമനം സംഭവിച്ചു കഴിഞ്ഞുവെന്നാണെങ്കില്‍, മറ്റുചിലര്‍ അത് ഉടനെങ്ങും സംഭവിക്കില്ലെന്നു പറയുന്നു. ഇരുകൂട്ടരുടെയും ലക്‌ഷ്യം ഒന്നുതന്നെ!

ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും പ്രത്യക്ഷീകരണങ്ങളെ പ്രചരിപ്പിച്ചുകൊണ്ട് ക്രൈസ്തവരെ വ്യര്‍ത്ഥതയിലേക്കു നയിക്കുന്ന അനേകം സംഘങ്ങള്‍ കത്തോലിക്കാസഭയുടെ പേരില്‍ വിഹരിക്കുന്നുണ്ട്. വ്യത്യസ്തമായ സംഘങ്ങളാണെങ്കിലും ഒരേ ആശയംതന്നെയാണ് എല്ലാ സംഘങ്ങളും പ്രചരിപ്പിക്കുന്നത്. ജ്ഞാനമില്ലാത്തവരും വചനത്തില്‍ ആഴപ്പെടാത്തവരും ദുര്‍ബ്ബല വിശ്വാസികളുമായ അനേകര്‍ ഇക്കൂട്ടരാല്‍ വഞ്ചിക്കപ്പെടുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടവരായി പരിഗണിക്കപ്പെടുന്ന അനേകരുടെ ആത്മാക്കള്‍ ഇത്തരത്തില്‍ നശിച്ചുപോകുന്നതു കാണുമ്പോള്‍ വിഷമമുണ്ടെങ്കിലും, ഇത് കാലത്തിന്റെ അടയാളമാണെന്നു മനോവ തിരിച്ചറിയുന്നു. അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ സംഭവിക്കുമെന്ന് പ്രവാചകന്മാരും ക്രിസ്തുവും അറിയിച്ച കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. “യേഹ്ശുവാ അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ പേരില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും”(മര്‍ക്കോ: 13; 5, 6). നമ്മുടെ പ്രധാന വിഷയം വ്യാജപ്രത്യക്ഷീകരണങ്ങള്‍ ആയതുകൊണ്ടാണ്‌ ഈ വചനം കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നത്.

ദൈവവചനം പ്രഖ്യാപിച്ചതുപോലെ, ഭക്തിയുടെ മറവില്‍ ദുര്‍ബ്ബല വിശ്വാസികളെ വഴിതെറ്റിക്കുന്ന വ്യാജദാര്‍ശനികരും വ്യാജപ്രബോധകരും സര്‍വ്വസന്നാഹങ്ങളുമായി ഇറങ്ങിയിരിക്കുന്ന ഈ അന്ത്യനിമിഷങ്ങളില്‍, ക്രിസ്തുവിന്റെ വചനത്തെ സാക്ഷിയാക്കി ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ മനോവയ്ക്കു ബാദ്ധ്യതയുണ്ട്. ആയതിനാല്‍, ബുക്ക് ഓഫ് ട്രാപ്പും കൃപാസനവുമടക്കം വിശ്വാസികളെ വഴിപിഴപ്പിക്കുന്ന പൈശാചിക സംഘങ്ങളെയും അവരുടെ സന്ദേശങ്ങളുടെ പിന്നിലെ വചനവിരുദ്ധതയും ഇവിടെ തുറന്നുകാണിക്കുകയാണ്. ബൈബിള്‍ നല്‍കുന്ന ഒരു മുന്നറിയിപ്പ് വായിക്കുകയും ഗ്രഹിക്കുകയും ചെയ്തുകൊണ്ട് വിഷയത്തിലേക്കു കടക്കാം. മുന്നറിയിപ്പിതാണ്: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും”(2 തെസലോ: 2; 9-12).

കെണിയൊരുക്കി കാത്തിരിക്കുന്ന ‘മരിയന്‍ ഡിവൈന്‍ മേഴ്സി’!

ഫൗസ്റ്റിന എന്ന സന്യാസിനിയുമായി ബന്ധപ്പെട്ടതാണ് ഡിവൈന്‍ മേഴ്‌സി എന്നപേരില്‍ പ്രചാരത്തിലുള്ള ചിത്രം. ഈ ചിത്രവുമായി ചുറ്റിപ്പറ്റി ദുരൂഹതകള്‍ നിറഞ്ഞ അനേകം കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. ക്രിസ്തു തനിക്കു പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തിലൂടെയാണ് ഫൗസ്റ്റിന ലോകശ്രദ്ധ നേടിയത്. ഫൗസ്റ്റിന കണ്ട ക്രിസ്തുവിന്റെ മുഖമാണെന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം വിപണിയിലിറക്കിട്ടുള്ളത് നമുക്കറിയാം. എന്നാല്‍, ഈ ചിത്രം വാള്‍ട്ടെര്‍ എംബാമി എന്ന നടന്റെതാണെന്ന് പാവപ്പെട്ട ദുര്‍ബ്ബല വിശ്വാസികള്‍ അറിയുന്നില്ല. അതായത്, ഫൗസ്റ്റിന സ്വപ്നം കണ്ടത് വാള്‍ട്ടെര്‍ എംബാമിഎന്ന നടനെയാണ്! ഈ നടന്റെ ചിത്രത്തിനു മുന്‍പിലാണ് ദുര്‍ബ്ബല വിശ്വാസികള്‍ സാഷ്ടാംഗം പ്രണമിക്കുന്നതും മെഴുകുതിരികള്‍ കത്തിക്കുന്നതും! ഫൗസ്റ്റിനയുടെ വകയായി കത്തോലിക്കാസഭയ്ക്ക് ലഭിച്ചിട്ടുള്ളത് തികച്ചും വചനവിരുദ്ധമായ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമാണ്. കരുണക്കൊന്ത എന്ന വചനവിരുദ്ധ പ്രാര്‍ത്ഥന പ്രചരിക്കപ്പെട്ടതും വാള്‍ട്ടെര്‍ എംബാമിഎന്ന നടന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയാണെന്ന യാഥാര്‍ത്ഥ്യം ആരും അറിയാതെപോകരുത്! ഒരുകാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കുക; എന്തെന്നാല്‍, കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികളാണ് ഇതിന്റെ പ്രചാരകര്‍! വാള്‍ട്ടെര്‍ എംബാമിയുടെ ചിത്രവും ഡിവൈന്‍ മേഴ്‌സി ചിത്രവും കാണേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക! ഇതുകൂടാതെ, ക്രൈസ്തവസഭകളിലെ ചില വിശ്വാസികള്‍ ആദരപൂര്‍വ്വം തങ്ങളുടെ ഭവനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ചിത്രങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ വ്യക്തികളെക്കൂടി പരിചയപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക! 

കത്തോലിക്കാസഭയുടെ ഭാഗമായി അറിയപ്പെടുന്ന അനേകം സന്യാസിനിസമൂഹങ്ങളുണ്ട്. ക്രിസ്തു ഏകസത്യ ദൈവമാണെന്ന യാഥാര്‍ത്ഥ്യംപോലും ഗ്രഹിക്കാതെ, ഒരു പ്രത്യേകതരം ജീവിതം നയിക്കുന്ന സ്ത്രീകളാണ് ഈ സമൂഹങ്ങളിലുള്ളത്. ദൈവവചനം ഇവര്‍ക്ക് നിഷിദ്ധമാണ്. വചനവിരുദ്ധമായ ആശയങ്ങള്‍ കുത്തിനിറച്ച കുറേ കൊച്ചുപുസ്തകങ്ങളാണ് ഇവരുടെ വിശുദ്ധഗ്രന്ഥം! ഇവരെ അടിമത്തത്തില്‍ കെട്ടിയിടാന്‍ ഉപകരിക്കുന്ന വിധത്തില്‍ ബൈബിളില്‍നിന്നു കൃത്യതയോടെ മുറിച്ചെടുത്ത ചില വചനങ്ങള്‍ ക്യാപ്സ്യൂള്‍ എന്നരീതിയില്‍ ഇവര്‍ക്കു ലഭിക്കുന്നുണ്ട്. വചനം പഠിക്കാത്തതുകൊണ്ടുതന്നെ വചനവിരുദ്ധത ഇവര്‍ക്ക് അറിയില്ല. വാള്‍ട്ടെര്‍ എംബാമിമാര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു നല്‍കുന്ന സന്ദേശങ്ങളെ ദൈവവചനത്തെക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കുന്ന അവസ്ഥയിലാണ് കത്തോലിക്കാസഭയുടെ സാങ്കേതികനേതൃത്വം ഇന്നുള്ളത്. വചനവിരുദ്ധമായ ആശയങ്ങളുടെ വക്താക്കളായ ഇവരെ തങ്ങളുടെ യജമാനന്മാരായി പരിഗണിച്ചതിലൂടെ അനേകര്‍ വഴിതെറ്റിപ്പോയി. തങ്ങളെത്തന്നെ സ്വയം പീഡിപ്പിക്കുന്നത് ആത്മീയതയുടെ ഭാഗമാണെന്ന് ഇവരുടെ യജമാനന്മാര്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തങ്ങളെത്തന്നെ മുറിവേല്പിക്കുന്നത് പൈശാചികതയാണെന്ന തിരിച്ചറിവുണ്ടാകണമെങ്കില്‍ ബൈബിള്‍ വായിക്കണം. കത്തോലിക്കാസഭയിലെ സന്യാസിനിമാരെ ബൈബിളില്‍നിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നതിന്റെ കാരണമെന്താണെന്നറിയാന്‍ മറ്റെവിടെയും പോകേണ്ടതില്ല. ബൈബിള്‍ വായിക്കാന്‍ തുടങ്ങിയാല്‍ കന്യാസ്ത്രിമഠങ്ങളെല്ലാം അടച്ചുപൂട്ടേണ്ടിവരുമെന്ന് സഭയിലെ ഇല്ല്യുമിനാറ്റികള്‍ക്കു നന്നായറിയാം.

ഒരു കടുത്ത അജ്ഞേയതാവാദി സഭയ്ക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനമുണ്ട്. കടുത്ത അജ്ഞേയതാവാദിയായിരുന്നു എന്നതുകൊണ്ട് ഒരുവന്റെ വാക്കുകളെ അപ്പാടെ തള്ളിക്കളയേണ്ട ആവശ്യമുണ്ടോ? പറയുന്നതില്‍ സത്യമുണ്ടോ എന്നതല്ലേ നാം പരിഗണിക്കേണ്ടത്? അങ്ങനെയെങ്കില്‍ റോബര്‍ട്ട് ഗ്രീന്‍ ഇംഗര്‍സോളിന്റെ വാക്കുകള്‍ പരിഗണിക്കപ്പെടണം. ഇംഗര്‍സോളിന്റെ വാക്കുകകളിതാണ്: “സ്വയം നരകിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്”(ഇംഗര്‍സോള്‍). സഭ നമ്മെ പഠിപ്പിക്കുന്നുവെന്ന് പറഞ്ഞതിനെ മനോവ തള്ളിക്കളയുന്നു. എന്നാല്‍, സഭയിലെ ചില ആചാര്യന്മാരും ചില ഗ്രൂപ്പുകളും ഈ ആശയത്തിന്റെ വക്താക്കളാണ് എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമേതുമില്ല! മുള്ളുകൊണ്ട് നിര്‍മ്മിച്ച ബെല്‍റ്റ്‌ അരയില്‍ കെട്ടി തങ്ങളെത്തന്നെ പീഡിപ്പിച്ചിരുന്ന ചില വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ കത്തോലിക്കാസഭയിലെ ആചാര്യസംഘം തയ്യാറായിട്ടുള്ളത്‌ നമുക്കറിയാം. പിശാചുബാധയുള്ളവരാണ് തങ്ങളെത്തന്നെ മുറിവേല്പിക്കുന്നതെന്നാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്. ബൈബിള്‍ എന്തു പഠിപ്പിക്കുന്നുവോ, അതുതന്നെയാണ് ക്രിസ്തുവിന്റെ സഭയുടെ ഔദ്യോഗിക പ്രബോധനം!

ഇംഗര്‍സോള്‍ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ ബൈബിള്‍ നമുക്ക് പരിശോധിക്കാം. ഈ വചനം ശ്രദ്ധിക്കുക: “മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്”(ലേവ്യര്‍: 19; 28). മരിച്ചുപോയ മനുഷ്യര്‍ പഠിപ്പിച്ച ദുരാചാരങ്ങളാണ് പരമ്പരാഗത ആചാരങ്ങളായി ഇവര്‍ പരിഗണിക്കുന്നത്. ദൈവം അരുതെന്നു കല്പിച്ചിട്ടുള്ളത് ആത്മീയാചാരങ്ങളാക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? സ്വയം മുറിവേല്പിക്കുന്നത് പൈശാചികതയില്‍ അധിഷ്ഠിതമായ വിജാതിയതയാണ്. പിശാചുബാധിതനായ ഒരുവനെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു”(മര്‍ക്കോ: 5; 5). 

ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും പേരില്‍ പുത്തന്‍ സന്ദേശങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരെല്ലാം സ്വയം പീഡിപ്പിക്കാന്‍ ഉപദേശിക്കുന്ന കൂട്ടരാണെന്നത് ഇവരുടെമേലുള്ള പൊതു അടയാളമാണ്. ക്രിസ്തുവിനെ ഇവര്‍ അറിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ച് ഒരു ബോധവും ഇക്കൂട്ടര്‍ക്കില്ല എന്നതാണ് യഥാര്‍ത്ഥ സത്യം! രക്ഷയ്ക്കായി ഇവര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഇക്കാരണത്താലാണ്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച ക്രിസ്തുവിനെയോ, മനുഷ്യപുത്രനായ യേഹ്ശുവായെ പ്രസവിച്ച മറിയത്തെയോ അല്ല ഇവര്‍ പ്രസംഗിക്കുന്നത്. ക്രിസ്തുവായും മറിയമായും ഇവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്നതും വചനവിരുദ്ധമായ സന്ദേശങ്ങള്‍ നല്‍കുന്നതും സാത്താനാണ്‌. ഇതു പറയാന്‍ മനോവയ്ക്ക് യാതൊരു ഭയവുമില്ല. എന്തെന്നാല്‍, മനോവ ഈ പറയുന്നത് പരിപൂര്‍ണ്ണ സത്യമാണെന്നതിന്റെ തെളിവ് ക്രിസ്തുവിന്റെ വചനംതന്നെയാണ്. രണ്ടുവട്ടം നാം വായിച്ചതുകൊണ്ട് ആ വചനം ഇവിടെ ആവര്‍ത്തിക്കുന്നില്ല. ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുതെന്നും, അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയത് മറ്റാരുമല്ലെന്നു നാം മനസ്സിലാക്കി. എന്നിട്ടുമെന്തേ ഈ ദുഷിച്ച തലമുറ കൃപാസനങ്ങളാലും മരിയന്‍ പ്രസ്ഥാനങ്ങളാലും വഞ്ചിക്കപ്പെടുന്നു? കൃപാസനത്തില്‍ പ്രവര്‍ത്തിക്കുന്ന സാത്താനെക്കുറിച്ച് അല്പംകൂടി മുന്നോട്ടുപോകുമ്പോള്‍ വെളിപ്പെടുത്താം.

രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഏക നാമത്തെ അപ്രസക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ചില അഭിനവപ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. പരിശുദ്ധ കന്യകാമാതാവിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇവര്‍ തങ്ങളുടെ ദുഃസ്വപ്നങ്ങളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്നത്. ഇക്കൂട്ടരെക്കുറിച്ച് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നത് എന്താണെന്നു നോക്കുക: “എനിക്ക് ഒരു സ്വപ്നമുണ്ടായി, എനിക്ക് ഒരു സ്വപ്നമുണ്ടായി എന്ന് അവകാശപ്പെട്ട് പ്രവാചകന്മാര്‍ എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്. കള്ളപ്രവചനങ്ങള്‍ നടത്തുന്ന, സ്വന്തം തോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്ന, ഈ പ്രവാചകന്മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രനാള്‍ വ്യാജം കൊണ്ടുനടക്കും? തങ്ങളുടെ പിതാക്കന്മാര്‍ ബാലിനെപ്രതി എന്റെ പേര് വിസ്മരിച്ചതുപോലെ എന്റെ ജനത്തിന്റെ ഇടയില്‍ എന്റെ പേര് വിസ്മൃതമാക്കാമെന്നു വിചാരിച്ച് അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്പരം കൈമാറുന്നു”(യിരെമിയാഹ്: 23; 25-27). തനിക്കു ലഭിച്ച വെളിപാടാണെന്നോ താന്‍ കണ്ട സ്വപ്നമാണെന്നോ പറഞ്ഞാല്‍ ആരും സ്വീകരിക്കില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണ് മാതാവിന്റെ സന്ദേശം എന്ന വ്യാജേന സ്വന്തം വെളിപാടുകള്‍ അവതരിപ്പിക്കുന്നത്. യേഹ്ശുവാ എന്ന പേരിനെ വിസ്മൃതിയിലാക്കിയതും വ്യാജപ്രവാചകന്മാര്‍ ആയിരുന്നുവെന്ന് മനസ്സിലാക്കാനും ഈ പ്രവചനം നമ്മെ സഹായിക്കും.

അന്ത്യകാലപ്രവചനങ്ങള്‍ എന്നപേരില്‍ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ക്രിസ്തീയവിരുദ്ധ പ്രസ്ഥാനമാണ് മരിയന്‍ ഡിവൈന്‍ മേഴ്സി! പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് തങ്ങളുടെതന്നെ അര്‍ത്ഥശൂന്യങ്ങളായ ദുഃസ്വപ്നങ്ങളാണ്. യേഹ്ശുവായ്ക്ക് തെറ്റുപറ്റിയിട്ടില്ല, അവിടുത്തേക്ക്‌ തെറ്റുപറ്റുകയുമില്ല! പരിശുദ്ധ കന്യകാമറിയത്തില്‍നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്ന യേഹ്ശുവാ മുപ്പത്തിമൂന്നാമത്തെ വയസിലാണ് അവിടുത്തെ ദൗത്യം പൂര്‍ത്തിയാക്കിയത്. എല്ലാം പൂര്‍ത്തിയാകുന്നതിനു തൊട്ടുമുന്‍പ് അവിടുന്ന് തന്റെ അമ്മയെ നമുക്കെല്ലാം അമ്മയായി നല്‍കി! യോഹന്നാനെ പ്രതിനിധിയാക്കി നിര്‍ത്തിക്കൊണ്ട് അവിടുന്ന് അരുളിച്ചെയ്ത വചനം ഇപ്രകാരം ബൈബിളില്‍ വായിക്കുന്നു: “യേഹ്ശുവാ തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”(യോഹ: 19; 26, 27). മരണാനന്തരം യേഹ്ശുവാ ഉത്ഥാനംചെയ്യുന്നത് മറിയത്തിന്റെ മകന്‍ എന്ന പദവിയിലല്ല, ദൈവമായിട്ടാണ്! അതുകൊണ്ടാണ് മരണത്തിനു തൊട്ടുമുന്‍പ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്!

പരിശുദ്ധാത്മാവ് ഒരിക്കലും കള്ളം പറയുകയില്ല; പരിശുദ്ധാത്മാവില്‍നിന്ന് അബദ്ധപ്രഖ്യാപനങ്ങള്‍ കേള്‍ക്കാന്‍ ഒരിക്കലും ഇടയാകുകയുമില്ല! സത്യാത്മാവെന്ന് അവിടുത്തെ വിളിക്കുന്നത് ഇക്കാരണത്താലാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന മനുഷ്യരുടെ കാര്യവും ഇതില്‍നിന്നു വ്യത്യസ്തമായിരിക്കില്ല. കള്ളം പറയാനോ അബദ്ധപ്രഖ്യാപനങ്ങള്‍ നടത്താനോ സാധിക്കില്ല എന്നതാണ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരുടെ സ്വഭാവസവിശേഷതകളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍, പറയുന്നത് സത്യമായിരിക്കുമെങ്കിലും എല്ലാ സത്യങ്ങളും ഇവര്‍ ലോകത്തോട് വിളിച്ചുപറയുമെന്ന് ചിന്തിച്ചാല്‍ തെറ്റും! എന്തെന്നാല്‍, ഒരു വ്യക്തിയിലൂടെ പരിശുദ്ധാത്മാവ് ലോകത്തോടു പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നതെന്തോ, അതുമാത്രമേ ആ വ്യക്തിക്ക് അവിടുന്ന് വെളിപ്പെടുത്തുകയുള്ളു. വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കന്യകാമറിയത്തെ പരിശുദ്ധാത്മാവായും അതുവഴി ദൈവമായും ഉയര്‍ത്താന്‍ മരിയന്‍ പ്രസ്ഥാനക്കാര്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ കാരണം, ഈ യുഗത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവ് വഴിയാണെന്ന് ഇവര്‍ക്കും അറിയാവുന്നതുകൊണ്ടാണ്. രൂപമില്ലാത്ത പരിശുദ്ധാത്മാവിന് രൂപം നല്‍കാനായി കന്യകാമറിയത്തെ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്! അതുകൊണ്ടുതന്നെ, പരിശുദ്ധാത്മാവിനെ യേഹ്ശുവായുടെ രൂപത്തിലല്ലാതെ പരിഗണിക്കാന്‍ കഴിയില്ല. ഈ സത്യത്തെ തമസ്ക്കരിക്കുന്നതിനാണ് ഇല്ല്യുമിനാറ്റികള്‍ കന്യകാമറിയത്തെ പരിശുദ്ധാത്മാവാക്കാന്‍ പെടാപ്പാടുപെടുന്നത്! ആയതിനാല്‍, ഇതിന്റെ യഥാര്‍ത്ഥ സത്യം എല്ലാ ക്രൈസ്തവരും അറിഞ്ഞിരിക്കണം!

ആരാണ് അവള്‍?

അവള്‍ എന്ന സംബോധന സ്ത്രീകള്‍ക്കു മാത്രമല്ല ബൈബിളില്‍ നല്‍കിയിട്ടുള്ളത്. സ്ഥലങ്ങള്‍, പട്ടണങ്ങള്‍, വസ്തുക്കള്‍, അവസ്ഥകള്‍ എന്നിങ്ങനെ പലതിനെയും അവള്‍ എന്ന് പരാമര്‍ശിച്ചിരിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയും. മാത്രവുമല്ല, ബൈബിളില്‍ ജ്ഞാനത്തെ സംബോധനചെയ്യുന്നത് അവള്‍ എന്ന സര്‍വ്വനാമത്തിലാണ്! ക്രിസ്തുവിന്റെ സഭയെക്കുറിച്ചും യെരുശലേമിനെക്കുറിച്ചും പരാമര്‍ശിക്കപ്പെടുന്നിടത്ത് അവള്‍ എന്ന് കാണാന്‍ കഴിയും. ഇവിടംകൊണ്ടൊന്നും അവള്‍ എന്ന സംബോധന അവസാനിക്കുന്നില്ല. ഏറ്റവും ഗുരുതരമായ തിന്മയുമായി ബന്ധപ്പെട്ടും അവള്‍ എന്ന പരാമര്‍ശം കാണാം. ദൈവജനത്തിന് ഏറ്റവും അനിവാര്യമായി വേണ്ട ജ്ഞാനത്തിനും, ദൈവജനത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടും അവള്‍ എന്ന സര്‍വ്വനാമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തെ സൗകര്യപൂര്‍വ്വം മുതലെടുക്കുന്നതിന് സാത്താന്‍ എല്ലാക്കാലത്തും ശ്രമിച്ചുകൊണ്ടിരുന്നു. അതായത്, സാത്താന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയ പണിയല്ല ഇത്. ആയതിനാല്‍, ബൈബിളില്‍ അവള്‍ എന്ന സര്‍വ്വനാമത്തില്‍ സംബോധന ചെയ്യപ്പെട്ടിട്ടുള്ളത് ജ്ഞാനം മാത്രമല്ലെന്നും, പൈശാചികതയുടെ പൂര്‍ണ്ണതപോലും അവള്‍ എന്ന പരാമര്‍ശത്തിന് പാത്രമായിട്ടുണ്ടെന്നും തിരിച്ചറിഞ്ഞുകൊണ്ട് ഈ വിഷയാവതരണം നമുക്ക് ആരംഭിക്കാം.

അവളെ കന്യകാമറിയമാക്കി, കന്യകാമറിയത്തെ ജ്ഞാനമാക്കി, ജ്ഞാനത്തെ പരിശുദ്ധാത്മാവാക്കിയാണ് അവളെ ദൈവമാക്കാന്‍ നാലാം നൂറ്റാണ്ടില്‍ സാത്താന്‍ ശ്രമം തുടങ്ങിയത്. ദൈവത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ അറിവില്‍നിന്ന് ക്രൈസ്തവസമൂഹത്തെ വ്യര്‍ത്ഥതയിലേക്ക് നയിക്കുകയെന്നതായിരുന്നു സാത്താന്റെ ലക്‌ഷ്യം. അതിന്റെ പരിണിതഫലമായി ഇസ്ലാംമതം ഉണ്ടാകുകയും, കന്യകാമറിയത്തെ ദൈവമാക്കിയ പ്രദേശത്തുനിന്ന് ക്രിസ്തീയത പരിപൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടുകയും ചെയ്തു. അതേ, ഈ പാഷാണ്ഡത മുളപൊട്ടിയത് സിറിയയിലാണ്!

ജ്ഞാനത്തെ അവള്‍ എന്ന് കൂടുതലായും പരാമര്‍ശിച്ചു കാണുന്നത് ജ്ഞാനം, ബാറൂക്ക് എന്നീ പുസ്തകങ്ങളിലാണ്. എല്ലാവര്‍ക്കും സുപരിചിതമായതുകൊണ്ട് ആ പരാമര്‍ശങ്ങളെല്ലാം ഇവിടെ കുറിക്കുന്നില്ല. എന്നാല്‍, വിഗ്രഹാരാധനയുമായും വ്യഭിചാരവുമായും ചേര്‍ത്തുവച്ച് അവള്‍ എന്ന് പരാമര്‍ശിക്കപ്പെടുന്ന ബൈബിള്‍വാക്യങ്ങള്‍ ഇവിടെ കുറിക്കേണ്ടതുണ്ട്. കാരണം, ആരാലും ഘോഷിക്കപ്പെടാതെ മറഞ്ഞിരിക്കുന്ന സത്യങ്ങളാണത്. വിഗ്രഹാരാധനയെക്കുറിച്ച് വചനം പറയുന്നത് വിഗ്രഹങ്ങളുമായുള്ള വ്യഭിചാരമായിട്ടാണ്. ഹോസെയാ പ്രവാചകന്റെ പുസ്തകം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഈ വചനം ശ്രദ്ധിക്കുക: “സുഗന്ധദ്രവ്യങ്ങളര്‍പ്പിച്ച് ബാല്‍വിഗ്രഹങ്ങളുടെ ഉത്‌സവങ്ങള്‍ ആഘോഷിച്ചതിനും എന്നെ മറന്ന് കര്‍ണ്ണാഭരണങ്ങളും കണ്ഠാഭരണങ്ങളുമണിഞ്ഞ് കാമുകന്മാരുടെ പുറകേ പോയതിനും ഞാന്‍ അവളെ ശിക്ഷിക്കും - യാഹ്‌വെ അരുളിച്ചെയ്യുന്നു”(ഹോസെയാ: 2; 13). ഇവിടെ അവള്‍എന്ന് പ്രതിപാദിച്ചിരിക്കുന്നത് യിസ്രായേല്‍ജനത്തെ ആണെന്ന് മനസ്സിലാക്കാന്‍ രണ്ടാം അദ്ധ്യായം പൂര്‍ണ്ണമായി വായിച്ചാല്‍ മതി. ഒരു വചനംകൂടി ശ്രദ്ധിക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല. ബാല്‍വിഗ്രഹങ്ങളുടെ പേരുകള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ അകറ്റും. മേലില്‍ അവരുടെ പേരുകള്‍ അവള്‍ ഉച്ചരിക്കുകയില്ല”(ഹോസെയാ: 2; 16, 17). സത്യദൈവത്തെ ഉപേക്ഷിച്ച് വ്യാജദൈവങ്ങളുടെ പിന്നാലെ പോകുന്നതിനെ വ്യഭിചാരമായിട്ടാണ് പ്രവാചകന്മാരിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അതായത്, ദൈവജനം വ്യഭിചരിച്ചുവെന്ന് പറഞ്ഞാല്‍, അവര്‍ വിഗ്രഹങ്ങളെ ആരാധിച്ചുവെന്നാണ് അര്‍ത്ഥമാക്കുന്നത്. വിഗ്രഹാരാധനയെ വ്യഭിചാരമായി കണക്കാക്കുന്നതുകൊണ്ടുതന്നെ, വിഗ്രഹങ്ങളെ സ്വൈരിണികളായും വിഗ്രഹാലയങ്ങളെ വേശ്യാലയങ്ങളായും ബൈബിള്‍ വിശേഷിപ്പിക്കുന്നു.

വിഗ്രഹാരാധനയെ വ്യഭിചാരമായി കണക്കാക്കുന്നുവെന്നതിന് മറ്റൊരു തെളിവ് ശ്രദ്ധിക്കുക: “എന്നാല്‍, നീ നിന്റെ സൗന്ദര്യത്തില്‍ മതിമറന്നു. നിന്റെ കീര്‍ത്തിയുടെ ബലത്തില്‍ നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ മുഴുകി. നിന്റെ വസ്ത്രങ്ങളില്‍ ചിലതെടുത്ത് ഉന്നത മണ്ഡപങ്ങള്‍ അലങ്കരിച്ച് അവയില്‍വച്ച് നീ വ്യഭിചാരം ചെയ്തു. ഇങ്ങനെയൊന്ന് ഇതിനുമുമ്പുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ഞാന്‍ നല്‍കിയ സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെടുത്ത് മനുഷ്യരൂപങ്ങളുണ്ടാക്കി, അവയുമായി നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ചിത്രത്തുന്നലുള്ള നിന്റെ വസ്ത്രങ്ങള്‍ നീ അവയെ അണിയിച്ചു. എന്റെ തൈലവും ധൂപവും അവയ്ക്കുമുമ്പില്‍ നീ സമര്‍പ്പിച്ചു”(യെസെക്കി: 16; 15-18). വിഗ്രഹാരാധനയെ വ്യഭിചാരത്തോടാണ് ഉപമിച്ചിരിക്കുന്നത് എന്നതിന് അനേകം തെളിവുകളുണ്ടെങ്കിലും അവയെല്ലാം ഇവിടെ വിശകലനം ചെയ്യുന്നില്ല.

വിഗ്രഹാരാധനയാകുന്ന വ്യഭിചാരത്തിലേക്കു നയിക്കപ്പെടാന്‍ യിസ്രായേലിനു കാരകഹേതുവാകുന്ന വിഗ്രഹത്തെ സ്വൈരിണിയായി കണക്കാക്കുന്നതുകൊണ്ട്, അവള്‍ എന്ന സര്‍വ്വനാമത്തില്‍ വിഗ്രഹം സംബോധചെയ്യപ്പെടുന്നുണ്ട്. സുഭാഷിതങ്ങള്‍, പ്രഭാഷകന്‍ എന്നീ പുസ്തകങ്ങളിലടക്കം ഒട്ടനവധി ഭാഗങ്ങളില്‍ ഇത് കാണാം. സുഭാഷിതങ്ങളില്‍നിന്നുള്ള ഒരു ഭാഗം ശ്രദ്ധിക്കുക: “ദുശ്ചരിതയായ സ്ത്രീയുടെ അധരം തേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍ സ്‌നിഗ്ദ്ധമാണ്. എന്നാല്‍, ഒടുവില്‍ അവള്‍ കാഞ്ഞിരംപോലെ കയ്പുള്ളവളും ഇരുതലവാള്‍പോലെ മൂര്‍ച്ചയുള്ളവളുമായിത്തീരും. അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗ്ഗത്തിലാണ്. അവള്‍ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവള്‍ അത് അറിയുന്നുമില്ല. ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. അവളില്‍നിന്ന് അകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്. ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്‌സ് നിര്‍ദ്ദയര്‍ അപഹരിക്കുകയും ചെയ്യും”(സുഭാഷിതങ്ങള്‍: 5; 3-9). ദുശ്ചരിതയെന്നും സ്വൈരിണിയെന്നുമൊക്കെ വിഗ്രഹങ്ങളെ ഉപമിച്ചിട്ടുണ്ട്. യിസ്രായേലിന്റെ യഥാര്‍ത്ഥ പാപം വിഗ്രഹാരാധനയായിരുന്നുവെന്നും, അവരെ ദൈവത്തില്‍നിന്ന് അകറ്റാന്‍ അത് കാരണമായെന്നും നമുക്കറിയാം. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിനിടയിലേക്ക് ഒരു സ്വൈരിണിയുടെ കടന്നുവരവ് എങ്ങനെ ബാധിക്കുന്നുവോ, അതുപോലെതന്നെ ഒരു ജാരന്റെ കടന്നുവരവും ബാധിക്കും. യിസ്രായേല്‍ജനവും ദൈവവും തമ്മിലുള്ള ഉടമ്പടി വിവാഹ ഉടമ്പടിയായിട്ടാണ് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ജാരനും സ്വൈരിണിയും പ്രതിനിധീകരിക്കുന്നത് വിഗ്രഹത്തെയാണ്.

ഇനി നമുക്ക് അവള്‍ എന്ന പ്രയോഗത്തിലെ സത്യം അന്വേഷിക്കാം. സുഭാഷിതങ്ങളില്‍ നാം കണ്ട അവള്‍ ദുശ്ചരിതയോട് ഉപമിക്കപ്പെട്ട വിഗ്രഹമാണെങ്കില്‍, ജ്ഞാനത്തിന്റെ പുസ്തകത്തില്‍ കാണുന്ന അവള്‍ ജ്ഞാനമാണ്! ഈ വചനം നോക്കുക: “എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും. തേജസ്‌സുറ്റതാണ് ജ്ഞാനം; അതു മങ്ങിപ്പോവുകയില്ല. ജ്ഞാനത്തെ സ്‌നേഹിക്കുന്നവര്‍ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവര്‍ കണ്ടെത്തുന്നു. തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കം കൂട്ടുന്നു. പ്രഭാതത്തിലുണര്‍ന്ന് അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പുണ്ട്”(ജ്ഞാനം: 6; 11-14). അവള്‍ എന്ന സംബോധനകളെല്ലാം കന്യകാമറിയത്തെ സൂചിപ്പിക്കുന്നുവെന്ന വാദം അംഗീകരിക്കപ്പെടണമെങ്കില്‍, ബൈബിള്‍ വായിക്കാന്‍ ആര്‍ക്കും അവസരമില്ലാത്ത സാഹചര്യം സംജാതമാകണം. ക്രൈസ്തവരുടെയിടയില്‍ സ്വാധീനശക്തികളായി വളരുന്ന മിസ്റ്റിക്കുകള്‍ ലക്ഷ്യമിടുന്നത് ഇതാണ്. ബൈബിള്‍ ഇല്ലാതാകുകയെന്നത് അസാദ്ധ്യമായ കാര്യമായതുകൊണ്ട്, ബൈബിളില്‍നിന്ന് പരമാവധിയാളുകളെ അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നു. 

അവള്‍ എന്ന സര്‍വ്വനാമത്താല്‍ ശ്രേഷ്ഠമായവ മാത്രമല്ല, നികൃഷ്ടമായവയും അവള്‍ എന്ന സര്‍വ്വനാമത്താല്‍ സംബോധന ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് നാമിവിടെ പരിശോധിച്ചത്. സ്ത്രീകള്‍ക്കുള്ള സര്‍വ്വനാമമാണ് അവള്‍ എന്ന് നമുക്കറിയാം. സ്ത്രീലിംഗത്തില്‍ പരിഗണിക്കപ്പെടുന്ന വസ്തുക്കളും സ്ഥലങ്ങളും പട്ടണങ്ങളും രാജ്യങ്ങളുമെല്ലാമുണ്ട്. അവയില്‍ ചിലതിനെ അവള്‍ എന്ന സര്‍വ്വനാമത്തിലാണ് സംബോധന ചെയ്യുന്നത്. യെരുശലെമിനെയും സഭയെയും അവള്‍ എന്ന് സംബോധന ചെയ്തിരിക്കുന്നതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. സഭയെന്നത് ക്രിസ്തുവിന്റെ ശരീരമാണെന്നും, ക്രിസ്തുവാണ്‌ സഭയുടെ ശിരസ്സെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, ക്രിസ്തുവിന്റെ മണവാട്ടിയെന്നും സഭ വിശേഷിപ്പിക്കപ്പെടുന്നു. അവള്‍ എന്നുതന്നെയാണ് പലയിടത്തും സഭ സംബോധന ചെയ്യപ്പെടുന്നത്. ആയതിനാല്‍, ഇതെല്ലാം കന്യകാമറിയമാണെന്നു പറയാന്‍ സാധിക്കുമോ? ജ്ഞാനത്തെ അവള്‍ എന്ന് സംബോധന ചെയ്തിട്ടുണ്ട് എന്ന കാരണത്താല്‍ പരിശുദ്ധാത്മാവ് എങ്ങനെ സ്ത്രീയാകും? ജ്ഞാനം എന്നത് പരിശുദ്ധാത്മാവിന്റെ വിവിധങ്ങളായ വരദാനങ്ങളില്‍ ഒന്നുമാത്രമാണ്! അതായത്, പരിശുദ്ധാത്മാവില്‍നിന്നു പുറപ്പെടുന്ന ഒരു ദാനമാണ് ജ്ഞാനം; മറിച്ച്, ജ്ഞാനം പരിശുദ്ധാത്മാവല്ല! മാത്രവുമല്ല, പരിശുദ്ധാത്മാവ് സ്ത്രീയാണെന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശംപോലും ബൈബിളില്‍ കണ്ടെത്താന്‍ കഴിയില്ല! അവള്‍ എന്ന സര്‍വ്വനാമത്തിലല്ല, അവന്‍ എന്ന സര്‍വ്വനാമത്തിലാണ് പരിശുദ്ധാത്മാവിനെ യേഹ്ശുവാ നമുക്ക് പരിചയപ്പെടുത്തിയത്. അതായത്, ക്രിസ്തു നമുക്ക് വെളിപ്പെടുത്തിയ സത്യാത്മാവ് ഒരു സ്ത്രീയല്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും”(യോഹ: 16; 13, 14). എന്നാല്‍, ബുക്ക് ഓഫ് ട്രാപ്പിന്റെ പ്രചാരകര്‍ക്ക് പരിശുദ്ധാത്മാവ് സ്ത്രീയാണ്!

പരിശുദ്ധ കന്യകാമറിയത്തിനു ജ്ഞാനം ലഭിച്ചിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവാത്മാവിന്റെ ദാനമായ ജ്ഞാനം ശലോമോനും ലഭിച്ചിരുന്നു. എന്നാല്‍, ജ്ഞാനിയായ ശലോമോനെ ആരും പരിശുദ്ധാത്മാവെന്നു വിളിച്ചിട്ടില്ല! ജ്ഞാനം ഉണ്ടായിരുന്നുവെന്നതുകൊണ്ട് കന്യകാമറിയത്തെ പരിശുദ്ധാത്മാവെന്നു വിളിക്കാന്‍ യേഹ്ശുവാ നമ്മെ അനുവദിച്ചിട്ടുമില്ല. ഇതാ, നിന്റെ അമ്മ എന്നാണ് യോഹന്നാനോട് അവിടുന്ന് അരുളിച്ചെയ്തത്! യേഹ്ശുവായുടെ ജനനത്തെ സംബന്ധിച്ച് ഗബ്രിയേല്‍ ദൂതന്‍ കന്യകാമറിയത്തോടു പറഞ്ഞത് ഇപ്രകാരമാണ്: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും”(ലൂക്കാ: 1; 35). പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും എന്ന് ദൈവദൂതന്‍ പറഞ്ഞത് കന്യകാമറിയത്തോടാണ്! എമ്പറര്‍ ഇമ്മാനുവേലിന്റെയും ബുക്ക് ഓഫ് ട്രാപ്പിന്റെയും മറ്റിതര വചനവിരുദ്ധ മരിയന്‍ പ്രസ്ഥാനങ്ങളുടെയും വാദങ്ങള്‍ മുഖവിലയ്ക്കെടുത്താല്‍, പരിശുദ്ധാത്മാവിന്റെമേല്‍ പരിശുദ്ധാത്മാവ് വരുമെന്നാണ് ദൈവദൂതന്‍ പറഞ്ഞതെന്ന് സമ്മതിക്കേണ്ടിവരും! ഒരുകാര്യം അറിഞ്ഞിരിക്കുക: അത്യുന്നതന്റെ ആത്മാവും ശക്തിയുമാണ് പരിശുദ്ധാത്മാവ്! എന്നാല്‍, കന്യകാമറിയം തന്നെത്തന്നെ വെളിപ്പെടുത്തിയത് അത്യുന്നതനായ ദൈവത്തിന്റെ ദാസിയെന്നാണ്! ഇത്രത്തോളം വ്യക്തതയോടെ പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന സത്യങ്ങള്‍ ദൈവം വെളിപ്പെടുത്തുമ്പോള്‍, നാം ദൈവത്തെയാണോ മനുഷ്യരെയാണോ വിശ്വസിക്കേണ്ടത്? യേഹ്ശുവാ ഈ ഭൂമിയിലേക്കു വന്നപ്പോള്‍ നാം കണ്ടത് പുരുഷന്റെ രൂപത്തിലാണ്. അവന്‍ എന്ന സര്‍വ്വനാമത്തില്‍ വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍, അവന്റെ ആത്മാവ് എങ്ങനെ അവള്‍ ആകും? ദൈവമായ യേഹ്ശുവായുടെ ആത്മാവാണ് പരിശുദ്ധാത്മാവ്! പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിശേഷിപ്പിക്കുന്നത് ഒരുവനെത്തന്നെയാണ്!

സാമാന്യബോധമുള്ള ഏതൊരു മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന ഈ സത്യങ്ങളെ മിസ്റ്റിസിസത്തിലൂടെ ദുരൂഹമാക്കിയവര്‍ തന്നെയാണ് അവന്റെ ആത്മാവിനെ അവളാക്കാന്‍ ശ്രമിക്കുന്നതും! മിസ്റ്റിസിസം (mysticism) എന്നത് ഇല്ല്യുമിനാറ്റിയുടെ അടയാളമാണ്. മിസ്റ്റിസിസത്തിനു പിന്നിലുള്ളത് നിഗൂഢതകളാണെങ്കില്‍, ദൈവത്തിന്റെ രക്ഷയില്‍ നിഗൂഢതകള്‍ ഒന്നുമില്ല. ത്രിത്വത്തെ വ്യാഖ്യാനിച്ച് ദുരൂഹമാക്കിയത് ക്രൈസ്തവരുടെയിടയില്‍ നുഴഞ്ഞുകയറിയ മിസ്റ്റിക്കുകള്‍ ആയിരുന്നു. കത്തോലിക്കാസഭയില്‍ അനേകം മിസ്റ്റിക്കുകള്‍ ഓരോ കാലത്തും പ്രത്യക്ഷപ്പെട്ട് ദൈവത്തെയും ദൈവവചനത്തെയും രക്ഷയുടെ മാര്‍ഗ്ഗത്തേയും ദുരൂഹമാക്കാറുണ്ട്. എന്നാല്‍, യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്നത് എന്താണെന്നു നോക്കുക: “നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍”(മത്താ: 10; 26, 27). ദൈവത്തിന്റെ വചനം ശിശുക്കള്‍ക്കുപോലും നിഗൂഢമല്ല. മിസ്റ്റെറി (Mystery) എന്ന വാക്ക് സൂചിപ്പിക്കുന്നതുപോലെ, എല്ലാ മിസ്റ്റിക്കുകളുടെയും പിന്നില്‍ ദുരൂഹമായ നിഗൂഢതയുണ്ട്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായിരിക്കേണ്ട വിശ്വാസത്തില്‍നിന്ന് വ്യര്‍ത്ഥതയിലേക്കു പടിപടിയായി നയിക്കുന്നതിന് ആത്മീയപരിവേഷത്തോടെ രംഗപ്രവേശം ചെയ്യുന്നവരാണ് മിസ്റ്റിക്കുകള്‍! ഇന്നോളം അവതരിച്ചിട്ടുള്ള ഏതൊരു മിസ്റ്റിക്കിനെയും പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയും. യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ചും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്ന സത്യത്തെക്കുറിച്ചും ഇന്നോളം ഒരു മിസ്റ്റിക്കുകളും വിശ്വാസികളെ പഠിപ്പിച്ചിട്ടില്ല! എന്നാല്‍, വചനവിരുദ്ധമായ പ്രാര്‍ത്ഥനകളും വിജാതിയതയിലൂന്നിയ ഭക്താഭ്യാസങ്ങളും വിശ്വാസികള്‍ക്കു സംഭാവനചെയ്തത് ഇക്കൂട്ടരാണ്!

ഫൗസ്റ്റിനയടക്കമുള്ള മിസ്റ്റിക്കുകള്‍ നിങ്ങളെ പറഞ്ഞുപഠിപ്പിച്ച ഒരു വഞ്ചനയുണ്ട്. സഹനത്തെ സംബന്ധിക്കുന്നതാണ് ആ വഞ്ചന. സാത്താന്‍ ജീവിതത്തിലേക്കു കൊണ്ടുവരുന്ന സഹനങ്ങളുടെ പിന്നില്‍പ്പോലും ദൈവമാണെന്നു ചിന്തിക്കാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിച്ചു. വചനവിരുദ്ധമായ പ്രാര്‍ത്ഥനകളും ഭക്താഭ്യാസങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ദൈവം കൂടെയുണ്ടാകില്ലെന്നും നിങ്ങളുടെ കാര്യത്തില്‍ അവിടുന്ന് ഇടപെടില്ലെന്നുമുള്ള സത്യം അവര്‍ നിങ്ങളില്‍നിന്നു മറച്ചുവച്ചു. ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുമ്പോള്‍ മാത്രമേ ദൈവം നമ്മെ നയിക്കുകയുള്ളു. പോകുന്ന വഴിയേ തെളിക്കുന്നവനല്ല ദൈവം! നാം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് ബൈബിളില്‍ മാത്രമാണെന്നിരിക്കെ, ബൈബിളിലെ വചനങ്ങള്‍ ഗ്രഹിക്കാത്തവര്‍ക്കു തെറ്റുപറ്റും. ദൈവഹിതപ്രകാരമുള്ള സഹനങ്ങളെയും സാത്താന്‍ നല്‍കുന്ന ദുരന്തങ്ങളെയും വേര്‍തിരിച്ചറിയാന്‍ കഴിയാതെവരുന്നതാണ് അതിനു കാരണം. ക്രിസ്തു കല്പിച്ചിട്ടുള്ളതുപോലെ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് ലോകത്തില്‍നിന്നു ലഭിക്കുന്ന പീഡനങ്ങള്‍ മാത്രമാണ് ദൈവഹിതപ്രകാരമുള്ളതും പ്രതിഫലം ലഭിക്കുന്നതുമായ സഹനങ്ങള്‍! അപ്പസ്തോലപ്രമുഖനായ കേപ്ഫായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്”(1 കേപ്ഫാ: 2; 20). കേപ്ഫായുടെ മറ്റൊരു പ്രബോധനം നോക്കുക: “ക്രിസ്തുവിന്റെ പേര് നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു”(1 കേപ്ഫാ: 4; 14). ക്രിസ്തുവിന്റെ പേര് യേഹ്ശുവാ എന്നാണ്! ഈ പേര് നിമിത്തമാണോ പീഡിപ്പിക്കപ്പെടുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. കേപ്ഫായുടെതന്നെ മറ്റൊരു പ്രബോധനം ഇങ്ങനെ: “ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന പേരില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ”(1 കേപ്ഫാ: 4; 16).

ക്രിസ്തുവിന്റെ വചനത്തിന് അനുസരണമായ ജീവിതം നയിക്കുമ്പോഴാണ് ഒരുവനു സഹനങ്ങള്‍ നേരിടേണ്ടിവരുന്നതെങ്കില്‍ അവന് ക്രിസ്തുവില്‍നിന്നു പ്രതിഫലം ലഭിക്കും. എന്നാല്‍, വചനവിരുദ്ധമായ ജീവിതം നയിക്കുന്നവന്റെ ജീവിതത്തിലേക്കു ദുരന്തങ്ങളുമായി സാത്താന്‍ കടന്നുവരും. അങ്ങനെ സംഭവിക്കുന്ന ദുരന്തങ്ങളുടെ പിന്നില്‍ ദൈവമാണെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഉപദേശകരെ സൂക്ഷിക്കണം. വചനവിരുദ്ധമായ പ്രാര്‍ത്ഥനകളും ഭക്തിപ്രകടനങ്ങളുമായി മുന്നോട്ടുപോകുന്നവര്‍ക്ക് സാത്താനില്‍നിന്ന് ചില താത്കാലിക നേട്ടങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, ഭൗതികമായ ചില ചെറിയ നേട്ടങ്ങള്‍ക്കൊപ്പം വലിയ ദുരന്തങ്ങളും അവന്‍ നല്‍കും. ദൈവത്തെക്കുറിച്ചും ദൈവഹിതത്തെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കാനുള്ള സാത്താന്റെ കൗശലമാണ് ഇതിന്റെയൊക്കെ പിന്നില്‍! ദൈവവചനം ഇങ്ങനെ പറയുന്നു: “യാഹ്‌വെ അരുളിച്ചെയ്യുന്നു: യാഹ്‌വെയുടെ ഭാരം എന്നു പറയരുതെന്നു വിലക്കി ഞാന്‍ നിങ്ങളെ അയച്ചിട്ടും നിങ്ങള്‍ അതുതന്നെ പറഞ്ഞാല്‍, ഞാന്‍ നിങ്ങളെയും, നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നല്‍കിയ നഗരത്തെയും, എന്റെ കണ്‍മുന്‍പില്‍നിന്നു പിഴുതെറിയും. ശാശ്വതമായ നിന്ദയ്ക്കും മറക്കാത്ത അവമാനത്തിനും ഞാന്‍ നിങ്ങളെ വിധേയരാക്കും”(യിരെമിയാഹ്: 23; 39-40). ദൈവചനവിരുദ്ധമായ കരുണക്കൊന്ത ചൊല്ലി നടക്കുന്നവരുടെ മക്കള്‍ വിജാതിയരെ വിവാഹംചെയ്ത് നാശത്തില്‍ നിപതിക്കുമ്പോഴും ദൈവം നല്‍കിയ സഹനമാണെന്നു പറയുന്നവരുണ്ട്. ഭവനങ്ങളിലേക്ക് ആത്മനാശത്തിന്റെ ആത്മാവിനെ അയച്ച് പീഡിപ്പിക്കുന്ന ദൈവമല്ല ക്രിസ്ത്യാനികളുടെ ദൈവമായ യേഹ്ശുവാ! ആത്മാക്കളെ രക്ഷിക്കാന്‍ മനുഷ്യനായി കടന്നുവന്ന് പീഡനങ്ങള്‍ ഏറ്റെടുത്തവനാണ് അവിടുന്ന്!    

ഇവിടെയാണ്‌ നിഗൂഢമായ പ്രാര്‍ത്ഥനകളും, വിശുദ്ധരുടെയും ദൈവദൂതന്മാരുടെയും പ്രത്യക്ഷീകരണ കഥകളും വിശകലനം ചെയ്തുകൊണ്ട് നമ്മെ സമീപിക്കുന്നവരെ സൂക്ഷിക്കേണ്ടത്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”(കൊളോ: 2; 18). എത്ര ഉന്നത പദവിയുടെ പിന്‍ബലത്തില്‍ വന്നാലും ഇവരെ തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. മറ്റൊരു മുന്നറിയിപ്പ് ഇങ്ങനെ വായിക്കുന്നു: “നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വ്വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു”(എഫേ: 4; 14, 15). ബൈബിളിലെ മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു”(1 യോഹ: 2; 19). ഇവിടെ ചര്‍ച്ചചെയ്യുന്ന ഓരോ വിഷയത്തോടൊപ്പവും ചേര്‍ത്തുവയ്ക്കപ്പെടേണ്ട വചനമാണിത്.

കൃപാസനം എന്ന ആഭിചാരകേന്ദ്രം!

കന്യകാമറിയത്തിന്റെയും ക്രിസ്തീയതയുടെയും പേരില്‍ ആഭിചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനേകം കേന്ദ്രങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുണ്ട്. അവയിലൊന്നാണ് കൃപാസനം എന്നപേരില്‍ അറിയപ്പെടുന്ന നിഗൂഢകേന്ദ്രം! അടിമുടി ക്രിസ്തീയ വിരുദ്ധവും പൈശാചികവുമായ ഭക്താഭാസങ്ങളാണ് ഈ കേന്ദ്രത്തില്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ, അവിടെ നടക്കുന്ന ആഭിചാരപ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മനോവ മനസ്സിലാക്കുന്നു. കൃപാസനത്തിലെ പൈശാചികത പൂര്‍ണ്ണമായും അനാവരണം ചെയ്യാന്‍ ഇവിടെ സാധിക്കുകയില്ല. അതിനു മാത്രമായി മറ്റൊരു ലേഖനം തയ്യാറാക്കേണ്ടിയിരിക്കുന്നു. അത്രത്തോളം വിശാലവും ആഴമേറിയതുമാണ് കൃപാസനത്തിലെ പൈശാചികതകള്‍! ആയതിനാല്‍, കൃപാസനത്തിലെ പൈശാചികതകളില്‍ ഏറ്റവും മാരകങ്ങളും അനേകര്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ മൂന്നു പൈശാചികതകള്‍ ഇവിടെ വെളിപ്പെടുത്തുകയാണ്.

ക്രിസ്തുവുമായി സ്ഥാപിതമായിരിക്കുന്ന സുസ്ഥിരമായ ഉടമ്പടിയെ അസാധുവാക്കുന്ന പൈശാചിക ഉടമ്പടിയില്‍ ഏര്‍പ്പെടാനാണ് കൃപാസനത്തിന്റെ മറവില്‍ എതിര്‍ക്രിസ്തു നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്നത്. ഉടമ്പടികളുടെ ഗൗരവം തിരിച്ചറിയാത്ത അനേകം ദുര്‍ബ്ബലവിശ്വാസികള്‍ ഈ കുരുക്കില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു. ഹെബ്രായലേഖനം എട്ടാം അദ്ധ്യായം പഠിക്കാന്‍ തയ്യാറായാല്‍ ഉടമ്പടിയുടെ പ്രത്യേകതകളും ഗൗരവവും ഗ്രഹിക്കാന്‍ സാധിക്കും. ഉടമ്പടിയെ സംബന്ധിക്കുന്ന നിയമമിതാണ്: “ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല. അവിടുന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് അരുളിചെയ്യുന്നു: യാഹ്‌വെ അരുളിച്ചെയ്യുന്നു: യിസ്രായേല്‍ക്കുടുംബവും യെഹൂദയാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു. ആ ഉടമ്പടി, അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആ ദിവസം അവരുമായി ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെ അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്ധിച്ചില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: ആ ദിവസങ്ങള്‍ക്കുശേഷം യിസ്രായേല്‍ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും. ആരും തന്റെ സഹപൗരനെയോ സഹോദരനെയോ യാഹ്‌വെയെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍ മുതല്‍ ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും. അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. പുതിയ ഒരു ഉടമ്പടിയെപ്പറ്റി പറയുന്നതുകൊണ്ട് ആദ്യത്തേതിനെ അവന്‍ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമാകട്ടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു”(ഹെബ്രാ: 8; 7-13).

ക്രിസ്തുവിന്റെ ഉടമ്പടി കുറ്റമറ്റതായിരുന്നോ അല്ലയോ എന്നതാണ് മനോവ നിങ്ങളുടെ മുന്‍പില്‍ വയ്ക്കുന്ന ചോദ്യം! കുറ്റമറ്റതായിരുന്നുവെന്ന ഉറപ്പാണ് മനോവയെ ക്രിസ്തുവിന്റെ ശുശ്രൂഷയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. യേഹ്ശുവായുടെ ഉടമ്പടിയെ അവഗണിച്ച് ദുരൂഹമായ ഉടമ്പടികളില്‍ ഏര്‍പ്പെടുന്നവര്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?”(ഹെബ്രാ: 10; 29). ക്രിസ്തുവുമായി സ്ഥാപിതമായിരിക്കുന്ന ഉടമ്പടിയ്ക്കു പുറമേ മറ്റൊരുടമ്പടി സ്ഥാപിക്കുകയെന്നത് ദൈവപുത്രനെ പുച്ഛിച്ചുതള്ളലും ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കലുമാണ്! പുതിയ ഉടമ്പടി സ്ഥാപിക്കുന്നതോടെ ക്രിസ്തുവുമായുള്ള ഉടമ്പടി അസാധുവാകും എന്നതാണ് ഭയാനകമായ മറ്റൊരു സത്യം. എന്തെന്നാല്‍, യേഹ്ശുവായാണ് പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥന്‍! മറ്റൊരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതോടെ ക്രിസ്തുവുമായുള്ള ഉടമ്പടി കാലഹരണപ്പെട്ടതാകും. ക്രിസ്തുവുമായുള്ള ഉടമ്പടിയില്‍നിന്നു സകലരെയും അടര്‍ത്തിമാറ്റാനാണ് സാത്താനും ഇല്ല്യുമിനാറ്റിയും ആഗ്രഹിക്കുന്നത്! ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്ന കപടോപദേഷ്ടാക്കള്‍ വ്യാജ അടയാളങ്ങള്‍ കാണിക്കുമ്പോള്‍, വചനത്തില്‍ ആഴപ്പെടാത്ത ദുര്‍ബ്ബല വിശ്വാസികള്‍ വഞ്ചിക്കപ്പെടുന്നു!

തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി ദൈവം ചെയ്തിട്ടുള്ള എല്ലാ ഉടമ്പടികളും രക്തത്താല്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പുതിയ ഒരുടമ്പടി സ്ഥാപിക്കപ്പെടുന്നതുവരെ മാത്രമാണ് ഓരോ ഉടമ്പടിയുടെയും പ്രാബല്യം നിലനില്‍ക്കുന്നത്. ക്രിസ്തു സ്ഥാപിച്ചത് തന്റെ പുനരാഗമനംവരെ പ്രാബല്യമുള്ള ഉടമ്പടിയാണ്. എന്തെന്നാല്‍, യെസെക്കിയേല്‍ പ്രവാചകന്‍ വഴി യാഹ്‌വെ അരുളിച്ചെയ്ത ശാശ്വതമായ ഉടമ്പടിയാണ് ക്രിസ്തു തന്റെ രക്തത്താല്‍ മുദ്രവച്ചുറപ്പിച്ചത്. യെസെക്കിയേല്‍ പ്രവചനം ശ്രദ്ധിക്കുക: “ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും ഞാന്‍ പ്രവര്‍ത്തിക്കും. നീ ഉടമ്പടി ലംഘിച്ച് പ്രതിജ്ഞ അവഹേളിച്ചു. എങ്കിലും നിന്റെ യൗവ്വനത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍മ്മിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്യും”(യെസെക്കി: 16; 59, 60). ലേവ്യര്‍: 26; 45, യിരെമിയാഹ്: 31; 31 തുടങ്ങിയ പ്രവചനങ്ങളിലും ശാശ്വതമായ ഈ ഉടമ്പടിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശാശ്വതമായ ഈ ഉടമ്പടിയിലേക്കുള്ള വഴിനടത്തലായിരുന്നു മുന്‍പ് അവിടുന്ന് ചെയ്ത ഉടമ്പടികളെല്ലാം. യേഹ്ശുവായുമായുള്ള ഉടമ്പടിയുടെ മുദ്ര ജ്ഞാനസ്നാനമാണ്! ശാശ്വതമായ ഉടമ്പടി ചെയ്തുകഴിഞ്ഞതിനാല്‍ ഇനിയൊരു ഉടമ്പടി ഉണ്ടാകുകയില്ല! അങ്ങനെയൊരു ഉടമ്പടിയുമായി നമ്മെ സമീപിക്കുന്നത് സ്വര്‍ഗ്ഗത്തിലെ ഒരു ദൂതനായിരുന്നാല്‍പ്പോലും അവനെ നാം സ്വീകരിക്കരുത്. എന്തെന്നാല്‍, പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തിലും കന്യകാമറിയത്തിന്റെ വേഷത്തിലും മാത്രമല്ല, ക്രിസ്തുവിന്റെ വേഷത്തില്‍പ്പോലും സാത്താന്‍ അവതരിക്കും! താന്‍ ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് പലരും രംഗപ്രവേശം ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കിയത് യേഹ്ശുവായാണെന്നു മറക്കരുത്!

താത്കാലികമായ ചില നേട്ടങ്ങള്‍ക്കുവേണ്ടി നിത്യജീവനെ ഉപേക്ഷിക്കുന്നവര്‍ അനുകരിക്കുന്നത് യേസാവിനെയാണ്. ഒരുപാത്രം പയറുപായസത്തിനുവേണ്ടി യേസാവ് നിസ്സാരമായി തള്ളിക്കളഞ്ഞത് കടിഞ്ഞൂല്‍പ്പുത്രസ്ഥാനമായിരുന്നു. നിത്യജീവനുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ നിസ്സാരങ്ങളായ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് ഉടമ്പടി എന്ന കെണിയില്‍ ക്രൈസ്തവരെന്നു പറയപ്പെടുന്നവര്‍ സ്വയം തലവച്ചുകൊടുക്കുന്നത്! നൂറു വര്‍ഷത്തിലധികം ജീവിക്കാന്‍ അവസരമില്ലാത്ത ഈ ലോകത്തിനുവേണ്ടി ഇവര്‍ ഉപേക്ഷിക്കുന്നത് അനന്തമായ സൗഭാഗ്യമാണ്! യേസാവിനെപ്പോലെ ദൈവസന്നിധിയില്‍ വെറുക്കപ്പെട്ടവരായി മാറുന്നതിനേക്കാള്‍ ഭേദം ജനിക്കാതിരിക്കുന്നതായിരുന്നുവെന്ന് പറയേണ്ടിവരും! ഉടമ്പടിയെ സംബന്ധിക്കുന്ന വിശാലമായ വിവരണവുമായി മനോവ വീണ്ടും വരുമെന്നതിനാല്‍ ഈ ലഘുവിവരണം ഉപസംഹരിക്കുകയാണ്. ഒരുകാര്യം തിരിച്ചറിഞ്ഞുകൊള്ളുക:  എന്തെന്നാല്‍, മരിയന്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടവരെല്ലാം ക്രിസ്തുവിന്റെ ശാശ്വത ഉടമ്പടിയായ ജ്ഞാനസ്നാനത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. തെറ്റ് ഏറ്റുപറഞ്ഞ് യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം പുതുക്കിസ്ഥാപിക്കാനുള്ള അവസരം ഉണ്ടെന്നതാണ് ഇനി നിങ്ങള്‍ക്കുള്ള ഏക ആശ്വാസം!  ഇനി നമുക്ക് മറ്റൊരു കെണിയെക്കുറിച്ച് മനസ്സിലാക്കാം.

നവനാള്‍ പ്രാര്‍ത്ഥനകള്‍ വചനവിരുദ്ധം!

ഒന്‍പതു ദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാമെന്ന് വാഗ്ദാനംചെയ്യുന്ന ഉടമ്പടിയാണ് നവനാള്‍ പ്രാര്‍ത്ഥന എന്ന നൊവേന! യഥാര്‍ത്ഥത്തില്‍ ഈ ഉടമ്പടി ദൈവത്തോടുള്ള ഒരു വെല്ലുവിളിയാണ്. നാളെയെക്കുറിച്ചു പറയാന്‍ മനുഷ്യന് എന്തധികാരമാണുള്ളത്? അപ്പസ്തോലനായ യാക്കോബിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ. നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍. നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: യേഹ്ശുവാ മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ, ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്”(യാക്കോബ്: 4; 13-17). ഇന്ന് എന്ന ദിവസത്തിന് അപ്പുറത്തുള്ള വാഗ്ദാനങ്ങള്‍ നമ്മില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: “ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍”(ഹെബ്രാ: 3; 13). ദൈവമക്കള്‍ ഒരിക്കലും കടങ്ങള്‍ അവശേഷിപ്പിക്കാന്‍ പാടില്ല; അത് നേര്‍ച്ചക്കടമോ പ്രാര്‍ത്ഥനയുടെ കടമോ ആണെങ്കില്‍പ്പോലും! നിങ്ങളെ കടത്തില്‍ കെട്ടിയിടാന്‍ കൗശലപൂര്‍വ്വം സാത്താനൊരുക്കിയ കെണിയാണ്‌ നവനാള്‍ പ്രാര്‍ത്ഥനകള്‍!

ഈ ഭൂമിയില്‍ ജീവിക്കുന്ന കാലത്തോളം നിരവധിയായ ആവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുമുണ്ടാകും. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് മനുഷ്യര്‍! നേരായ മാര്‍ഗ്ഗങ്ങള്‍ മാത്രമല്ല, തെറ്റായ മാര്‍ഗ്ഗങ്ങളും ചിലര്‍ പരീക്ഷിക്കാറുണ്ട്. ആവശ്യങ്ങള്‍ നിറവേറുകയെന്നതിനാണ് മുന്‍ഗണന കൊടുക്കാറുള്ളത്. ഒട്ടുമിക്ക മനുഷ്യരും ഏറ്റവും എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കുന്ന മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നവരാണ്. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന പൈശാചിക മുദ്രാവാക്യം ഇവിടെയും ഉയര്‍ത്തപ്പെടുന്നു. ദൈവം സഹായിക്കുന്നില്ലെങ്കില്‍ സാത്താന്റെ സഹായം തേടുന്നവരും കുറവല്ല! ചാത്തന്‍സേവാ മഠങ്ങളും ആഭിചാരകേന്ദ്രങ്ങളും നിലനിക്കുന്നതുതന്നെ ഇത്തരം മനുഷ്യരുടെ ദുര്‍മ്മോഹങ്ങളെ ചൂഷണംചെയ്തുകൊണ്ടാണ്. ദൈവത്തെ വിട്ട് സാത്താനെ ആശ്രയിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് നവനാള്‍ പ്രാര്‍ത്ഥനകളെന്നു പറഞ്ഞാല്‍, അത് ഒരുപരിധിവരെ വാസ്തവമാണെന്ന് പറയേണ്ടിവരും. നൊവേനകൊണ്ട് ഫലസിദ്ധിയുണ്ടായില്ലെങ്കില്‍ ചാത്തന്‍സേവാ മഠങ്ങളിലേക്ക് തിരിയാനും ഈ ഭക്തര്‍ തയ്യാറാകും എന്നതാണ് പരമാര്‍ത്ഥം! ദൈവത്തില്‍നിന്നുള്ള അനുഗ്രഹം പിന്‍വാതിലിലൂടെ നേടിയെടുക്കാനുള്ള വിഫലശ്രമമായും നവനാള്‍ പ്രാര്‍ത്ഥനകളെ പരിഗണിക്കാവുന്നതാണ്!

ഇത്തരം നടപടികളെ ദൈവം പ്രോത്സാഹിപ്പിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അത് ദൈവത്തെ അറിയാത്തവരുടെ വ്യര്‍ത്ഥചിന്തയാണെന്നു മാത്രമേ മനോവയ്ക്കു പറയാനുള്ളു. അതിനാല്‍ത്തന്നെ, ഇത്തരം നൊവേനാകേന്ദ്രങ്ങളില്‍ നടക്കുന്ന അദ്ഭുതങ്ങളില്‍ ഒന്നുപോലും ദൈവത്തില്‍നിന്നുള്ളതല്ല! ദൈവവുമായുള്ള ബന്ധത്തില്‍നിന്നു മനുഷ്യനെ അകറ്റാന്‍ സാത്താന്‍ നല്‍കുന്ന താത്ക്കാലിക സമാശ്വാസങ്ങളാണ് അവിടെയെല്ലാം സംഭവിക്കുന്നത്. ദൈവമേ, എന്ന് വിളിച്ചുകൊണ്ടിരുന്ന ക്രിസ്ത്യാനികളുടെ വായില്‍നിന്ന് ഇപ്പോള്‍ ഉയരുന്നത് പുണ്ണ്യാളാ എന്നാണെങ്കില്‍, അത് സാത്താന്റെ വിജയമാണ്! നൊവേനയിലൂടെ ആത്മരക്ഷയിലേക്ക് കടന്നുവന്ന ആരുമില്ലെന്ന് നമുക്കറിയാം. വിജാതിയരായ അനേകര്‍ അപ്പംതിന്നു പോകുന്നതല്ലാതെ, ആരെങ്കിലും ക്രിസ്തുവിനെ ഏകരക്ഷകനായി സ്വീകരിക്കാന്‍ നൊവേനകള്‍ കാരണമായിട്ടില്ല. വചനം സ്ഥിരീകരിക്കാനാണ് ദൈവം അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഇവിടെയും ഗ്രഹിക്കേണ്ടതുണ്ട്‌! ക്രിസ്തീയതയുടെ പേരില്‍ കൃപാസനങ്ങള്‍ ഉയര്‍ന്നുവരുന്നത് മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളെയും ദുരാശകളെയും ലക്ഷ്യമിട്ടാണ്. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കടലാസ് കത്തിച്ച ചാരം തിന്നാന്‍പോലും മടിയില്ലാത്ത വിഡ്ഢികളുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുമ്പോള്‍, കൃപാസനങ്ങളുടെ ശാഖകള്‍ തുറക്കാന്‍ സാത്താനും സംഘവും തയ്യാറാകും എന്നകാര്യത്തില്‍ സംശയംവേണ്ട! കാരണം, വചനമെഴുതിയ കടലാസാണെങ്കില്‍പ്പോലും ഇത്തരം പ്രവൃത്തികളിലൂടെ അത് വിഗ്രഹമായി മാറുകയാണ് ചെയ്യുന്നത്. പ്രാര്‍ത്ഥനയ്ക്കു പകരം വിഗ്രഹാരാധനയ്ക്കു തുല്യമായ അനുഷ്ഠാനങ്ങളിലേക്ക് തിരിയുന്നത് ക്രിസ്തീയവിരുദ്ധതയാണ്! ഈ വിഷയത്തില്‍ കൂടുതല്‍ വിവരണം ഇവിടെ നല്‍കുന്നില്ല! ദൈവം അനുവദിച്ചാല്‍ മറ്റൊരവസരത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യാം.

തേനും പാലും രക്തവും!

മരിയന്‍ പ്രസ്ഥാനക്കാരുടെ ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുവകകളില്‍നിന്ന് തേനും പാലും രക്തവും ഒഴുകുന്ന പ്രതിഭാസത്തെക്കുറിച്ച് നാം നിരന്തരം കേള്‍ക്കാറുണ്ട്. പ്രതിമകളിലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത്. കൂടുതല്‍ വിവരണത്തിനു മുതിരാതെ, ബൈബിളിലെ വചനം നല്‍കുന്ന ഒരു മുന്നറിയിപ്പ് ഇവിടെ ഓര്‍മ്മപ്പെടുത്താം. മുന്നറിയിപ്പ് ഇതാണ്: “ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്”(വെളിപാട്: 13; 13-15). ബൈബിള്‍ നല്‍കിയിരിക്കുന്ന ഈ മുന്നറിയിപ്പില്‍നിന്ന് എന്താണ് നാം ഗ്രഹിക്കേണ്ടത്? പ്രതിമകള്‍ ഉണ്ടാക്കരുതെന്നും ഭവനങ്ങളില്‍ സൂക്ഷിക്കരുതെന്നും അവയ്ക്കു മുന്‍പില്‍ പ്രണമിക്കരുതെന്നും കല്പിച്ച ദൈവം, പ്രതിമകളില്‍ തേനും പാലും ഒഴുക്കിക്കൊണ്ട് തന്റെ ജനത്തെ വഞ്ചിക്കുമെന്ന് കരുതരുത്. എന്നാല്‍, അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ സാത്താന്‍ അത് ചെയ്യുമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരിയന്‍ പ്രസ്ഥാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എതിര്‍ക്രിസ്തു ആണെന്ന് തിരിച്ചറിയാന്‍ ഇതിനപ്പുറം വലിയ തെളിവ് ആവശ്യമുണ്ടോ? ഈ വിഷയത്തില്‍ ഇത്രയും മാത്രമേ മനോവ പറയുന്നുള്ളു!

ഉപസംഹാരം!

അപൂര്‍ണ്ണമായിട്ടാണ് ഈ ലേഖനം ഉപസംഹരിക്കുന്നത്. അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ ഇതുപോലുള്ള രണ്ടോമൂന്നോ ലേഖനങ്ങള്‍ തികയില്ല. അത്രത്തോളം വിശാലമാണ് ഈ കാലഘട്ടത്തിലെ സാത്താന്റെ പ്രവര്‍ത്തനങ്ങള്‍! തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കാന്‍ സാത്താന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൗശലപ്രയോഗങ്ങളുടെ ചെറിയൊരംശം മാത്രമേ ഈ ലേഖനത്തിലൂടെ വെളിപ്പെടുത്താന്‍ കഴിഞ്ഞുള്ളുവെങ്കിലും, വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ളതാണ്. മാത്രവുമല്ല, ഇപ്പോള്‍ത്തന്നെ അനേകരെ കുരുക്കിലാക്കിയിരിക്കുന്ന കെണികളെക്കുറിച്ചാണ് ഈ ലേഖനം മുന്നറിയിപ്പ് നല്‍കിയത്. അതുകൊണ്ടുതന്നെ, ഈ വെളിപ്പെടുത്തലുകള്‍ക്ക് ആനുകാലിക പ്രസക്തിയുണ്ട്. ഈ ലേഖനം ഇവിടെ ഉപസംഹരിക്കുമ്പോള്‍, ഒരുകാര്യംകൂടി ചേര്‍ത്തുവച്ചു പറയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, സാത്താന്‍ അവന്റെ സര്‍വ്വസന്നാഹങ്ങളും ഒരുക്കി തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്ന ഈ ഉഗ്രപീഡനകാലത്തെ അതിജീവിക്കാനുള്ള ഒറ്റമൂലികളുമായി വ്യാജ ഭിഷഗ്വരന്മാര്‍ ഇപ്പോള്‍ രംഗത്തുണ്ട്. പീഡനങ്ങളെ അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെ, ആ രക്ഷാമാര്‍ഗ്ഗത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണ് സാത്താന്റെ സേവകര്‍ ഒറ്റമൂലിപ്രയോഗങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ആത്മാക്കളെ ഒറ്റയടിക്ക് നശിപ്പിക്കുന്നതും പീഡനം ക്ഷണിച്ചുവരുത്തുന്നതുമായ മാരകവിഷമാണ് ഇവര്‍ ഉപദേശിക്കുന്ന ഒറ്റമൂലി എന്ന യാഥാര്‍ത്ഥ്യംകൂടി നാം അറിഞ്ഞിരിക്കണം!

ആയതിനാല്‍, ഈ യാഥാര്‍ത്ഥ്യം സകലരും അറിഞ്ഞിരിക്കുക! എന്തെന്നാല്‍, അനുഷ്ഠാനങ്ങളിലൂന്നിയതും വസ്തുക്കളില്‍ അധിഷ്ഠിതമായതുമായ രക്ഷയെക്കുറിച്ചു പ്രചരിപ്പിക്കുന്ന അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും അന്ത്യകാലത്ത് പ്രത്യക്ഷപ്പെടും. ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്നവരാണ് അക്കൂട്ടര്‍. ചില അനുഷ്ഠാനങ്ങളിലൂടെയും ചില വസ്തുക്കള്‍ കൈവശം സൂക്ഷിക്കുന്നതിലൂടെയും രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന് അവര്‍ ജനത്തെ പഠിപ്പിക്കും. വെഞ്ചരിച്ച മെഴുകുതിരി, ദുരൂഹതകള്‍ ആലേഖനം ചെയ്ത തകിടുകള്‍ (കാശുരൂപങ്ങള്‍), ലോക്കറ്റുകള്‍, മെഡലുകള്‍ എന്നിവയൊക്കെയാണ് ഇവര്‍ വിപണനം ചെയ്യുന്ന സാധനസാമഗ്രികള്‍! പോക്കറ്റില്‍ സൂക്ഷിക്കാനുള്ള ചില നിഷിദ്ധവസ്തുക്കളും ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. ദൈവവചനമോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്ത മൂഢന്മാര്‍ ഇവയെല്ലാം വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്! ഇത്തരം വസ്തുക്കളാണ് ദൈവമക്കളെ സംരക്ഷിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുന്ന ഒരു വചനമെങ്കിലും ബൈബിളില്‍നിന്നു ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍, ഇത്തരം വസ്തുക്കള്‍ ഒരു കെണിയായി ഭവിക്കുമെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് വചനങ്ങള്‍ ബൈബിളിലുണ്ട്. ആയതിനാല്‍, ഇത്തരം വസ്തുക്കള്‍ ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍, അവ നശിപ്പിക്കാത്തിടത്തോളം കാലം നിങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നു മറക്കരുത്!

യുഗാന്തത്തെ സംബന്ധിച്ച് യേഹ്ശുവാ നല്‍കിയ വെളിപ്പെടുത്തല്‍ ഒരിക്കല്‍ക്കൂടി വായിച്ചതിനുശേഷം, ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ ദൈവം ഒരുക്കിയിരിക്കുന്ന ഏകമാര്‍ഗ്ഗം എന്താണെന്നു വെളിപ്പെടുത്താം. “യേഹ്ശുവാ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ പേരില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ പേര് നിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും”(മത്താ: 24; 4-14). മത്തായി എഴുതിയ സുവിശേഷത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായം ആവര്‍ത്തിച്ചു വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക!

സംരക്ഷണത്തിനായി ദൈവം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം എന്താണെന്നു നോക്കുക: “അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനു കാണിച്ചുകൊടുക്കും”(സങ്കീ: 91; 14-16). സ്നേഹത്തില്‍ യേഹ്ശുവായോട് ഒട്ടിനില്‍ക്കുകയെന്നു പറഞ്ഞാല്‍, അവിടുത്തെ കല്പനകള്‍ പാലിക്കലാണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്”(യോഹ: 14; 21). യേഹ്ശുവായോട് സ്നേഹത്തില്‍ ഒട്ടിനില്‍ക്കുന്നവനെ അവിടുന്ന് രക്ഷിക്കുമെന്നും, അവിടുത്തെ പേര് അറിയുന്നവരെ സംരക്ഷിക്കുമെന്നും അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നു! യേഹ്ശുവാ എന്ന പേര് അറിയുന്നവരെ സംരക്ഷിക്കുക മാത്രമല്ല, ആ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് അവിടുന്ന് ഉത്തരവും നല്‍കും! യേഹ്ശുവാ എന്ന പേര് വിളിച്ചപേക്ഷിക്കുന്ന എത്രപേര്‍ ക്രൈസ്തവരുടെയിടയിലുണ്ട്? വ്യാജപ്പേരുകളാല്‍ വഞ്ചിക്കപ്പെട്ടവരുടെ കൂട്ടങ്ങളായി ക്രൈസ്തവസമൂഹങ്ങള്‍ മാറിയെന്നതല്ലേ യാഥാര്‍ത്ഥ്യം? ഇനിയെങ്കിലും നിങ്ങള്‍ സത്യത്തിനുനേരേ മറുതലിക്കരുത്! എന്തെന്നാല്‍, ദൈവവചനം മുന്നറിയിപ്പുതരുന്നു: “യാഹ്‌വെയുടെ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. യാഹ്‌വെ അരുളിച്ചെയ്തതുപോലെ, സീയോന്‍ പര്‍വ്വതത്തിലും യെരുശലെമിലും രക്ഷപ്പെടുന്നവരുണ്ടാകും. യാഹ്‌വെ വിളിക്കുന്നവര്‍ അതിജീവിക്കും”(യോയേല്‍: 2; 32). അതിജീവനത്തിനുള്ള ഏകമാര്‍ഗ്ഗമാണ് സ്വര്‍ഗ്ഗത്തിലെ ദൈവം പ്രഖ്യാപിച്ചിരിക്കുന്നത്. യാഹ്‌വെ രക്ഷകന്‍ എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്നാണ് അവിടുത്തെ പൂര്‍ണ്ണമായ പേര്! ഈ പേര് അറിയുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവരല്ലാതെ, ഒരുവന്‍പോലും മഹാപീഡനത്തെ അതിജീവിക്കില്ല! ഇത്രയും അറിയിച്ചുകൊണ്ട്‌ ഈ അന്ത്യകാലസന്ദേശം തത്ക്കാലത്തേക്ക് ഉപസംഹരിക്കുന്നു!

ചേര്‍ത്തുവായിക്കാന്‍: പിശാചിനെ ബഹിഷ്ക്കരിക്കാന്‍ വരം ലഭിച്ചിട്ടുള്ളവരാണ് തങ്ങളെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ചില വ്യാജന്മാര്‍ ഇക്കാലത്ത് പ്രത്യക്ഷപ്പെടും. ദൈവത്തിന്റെ പേരുപോലും അറിയാത്തവരാണ് ഡെലിവറന്‍സ് ശുശ്രൂഷകരായി ഇറങ്ങിയിരിക്കുന്ന ഇക്കൂട്ടര്‍! ഇവരുടെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരില്‍ പലരും പരിശുദ്ധാത്മാവ് നഷ്ടപ്പെട്ടവരായി വ്യര്‍ത്ഥതയിലേക്ക് നയിക്കപ്പെടുന്നു. ഈ വിഷയവും മറ്റൊരവസരത്തില്‍ നമുക്ക് ചര്‍ച്ചചെയ്യാം. ഒരുകാര്യം അറിഞ്ഞിരിക്കുക: എന്തെന്നാല്‍, ഒരുവനില്‍നിന്ന് പരിശുദ്ധാത്മാവ് വിട്ടുപോയാല്‍, അവന് അത് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം!

“ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും”(മത്താ: 24; 23-28).

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    4948 views

LOG IN

Lost your password?

SIGN UP

LOST PASSWORD